താൾ:A Grammer of Malayalam 1863.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൭

മുമ്പായിരിക്കണം; എന്നാൽ 'അവൻ വരുമെങ്കിൽ ഞാൻ പോകാം എന്നു വരവു പോക്കിന്നു പിമ്പായിരുന്നാലും പറയാം.

൩൭൨. എങ്കിൽ, എന്നുവരികിൽ, എന്നാകിൽ, എന്നിങ്ങനെ ഉള്ളവ ഭവിഷ്യകാലത്തോടു തന്നെ അല്ല; വൎത്തമാനകാലത്തോടും ഭൂതകാ ലത്തോടും കൂടെ സംബന്ധിച്ചു വരും. ഭവിഷ്യത്തോടു സംബന്ധിക്കുമ്പോൾ വൎത്തമാനലന്തം പോലെ പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'ചെയ്തിൽ; ചെയ്യു മെങ്കിൽ; ചെയ്യുമെന്നുവരികിൽ; ചെയ്യുമെന്നാകിൽ' എന്നവക്കെല്ലാം പൊരുൾ ഒക്കുന്നു. ഭൂതകാലത്തോടും വൎത്തമാനകാലത്തോടും സംബന്ധപ്പട്ടുവരുമ്പോൾ ഈ മൊഴികൾ പറച്ചിൽകാരന്റെ അഭിപ്രായത്തോടു കൂടെ സംഭാവനയെ കാണിക്കും: ദൃ-ന്തം; 'ഞാൻ ആണാകുന്നു എങ്കിൽ മാറുകയില്ല.' ഭൂതകാലത്തിന്റെ പിന്നാലെ വരുന്ന ആധാരം അൎത്ഥ ചേൎച്ച പോലെ കാലഭേദം വരുത്തപ്പെടും: ദൃ-ന്തം; 'അവൻ വിദ്വാനായിരുന്നു എങ്കിൽ ആ ഭോഷത്വം ചെയ്ക ഇല്ലായിരുന്നു, ചെയ്യാഞ്ഞേനെ'; അവൻ പറഞ്ഞെങ്കിൽ പോയിരിക്കും; കാൎ‌യ്യം കേട്ടതു രാജാവാകുന്നു എങ്കിൽ മുറപ്രകാരം തീൎന്നിട്ടുണ്ടു.

൩൭൩ വചനാധേയങ്ങൾക്കു നിരാധാരവചനങ്ങൾ തന്നെ അല്ല, പരാധാരവചനങ്ങളും ആധാരമായ്‌വരും; എന്നാലവയും വേറിട്ടു ആധാരം വേണ്ടിയ്‌വ ആകയാൽ തീൎച്ചയിൽ വരുന്ന ആധാരം നിരാധാര വചനം തന്നെ ആയിരിക്കും: ദൃ-ന്തം; 'പറഞ്ഞാൽ കേൾക്കാതെ നടക്കുന്ന ദുഷ്ടന്മാൎക്കു ശുഭമാകയില്ല;' എന്ന വാക്യത്തിൽ പറഞ്ഞാൽ' എന്ന ലന്തത്തിനു, 'കേൾക്കാതു' എന്ന ആന്തവും അതിന്നു 'നടക്കുന്നു' എന്ന നാമാധേയവും അതിന്നു 'ആകയില്ല' എന്ന നിരാധാര വചനവും ആധാരമായിരിക്കുന്നു.

൩൭൪ വചനാധേയങ്ങളും തങ്ങളുടെ ആധാരങ്ങളുമായിട്ടു ചിലപ്പോൾ ഇടവിട്ടു നിൽക്കും: ദൃ-ന്തം; നീ ചെന്നു ഓടിപോകുന്ന കുതിരയെ പിടിച്ചു കൊണ്ടു വന്നാൽ ഉണ്മാൻ നിറയച്ചൊ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/162&oldid=155110" എന്ന താളിൽനിന്ന് ശേഖരിച്ചത്