Jump to content

താൾ:56E241.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേഹപ്രയത്നം. 17

പാഠത്തെ പഠിപ്പിക്കുന്നാളെയും വണങ്ങേണം
കൂടത്താൻ വയസ്സരെ കാണുമ്പോൾ വന്ദിക്കേണം ॥
മൂത്തോരെ മാനിക്കേണം താണോരിൽ സ്നേഹം വേണം
ചീത്തവാക്കാരോടും താൻ പറയാതിരിക്കേണം ॥
ഇങ്ങിനെ നല്ല ശീലത്തോടുടൻ വളൎന്നീടിൽ
എങ്ങിനെയെന്നാകിലും നന്നാകും മേലിൽ നിങ്ങൾ ॥

നാമം കോലം പീറത്വം ചൊന്നതു
വന്ദനം വൃത്തി മെച്ചം നിനക്ക

11. ദേഹപ്രയത്നം.

നമ്മുടെ ഉപജീവനത്തിന്നും സുഖത്തിന്നും ആവശ്യമായ
സൎവ്വപദാൎത്ഥങ്ങളും ഈ ഭൂമിയിൽനിന്നു നമുക്കു ലഭിക്കത്തക്ക
സ്ഥിതിയിൽ ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നു. എങ്കി
ലും ദേഹാദ്ധ്വാനം കൂടാതെ ഇവ നമ്മുടെ ആവശ്യത്തിന്നു
തക്കവണ്ണം കിട്ടുകയില്ല. നെല്ലുവിതെച്ചു മുളപ്പിച്ചു രക്ഷിച്ചു
കൊയ്യേണം എന്നു കഴിഞ്ഞ ഒരു പാഠത്തിൽ വായിച്ചുവല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/25&oldid=197187" എന്ന താളിൽനിന്ന് ശേഖരിച്ചത്