താൾ:56E236.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

ചോദ്യത്തിന്നു ഉത്തരം ലഭിക്കുന്നതിനേക്കാൾ വലിയ
വരം മറെറാന്നുമില്ല.”

മൃത്യുപറയുന്നു: “ഒരു തരം വിഷയങ്ങൾ നല്ല
തും മറെറാരു തരം വിഷയങ്ങൾ താല്കാലികസന്തോ
ഷകരങ്ങളുമാകുന്നു.”ഈ രണ്ടു തരം വിഷയങ്ങളാലും
മനുഷ്യൻ ബന്ധിക്കപ്പെടുന്നു. ആ വിഷയങ്ങളിൽ
നന്മയായതിനെ തെരിഞ്ഞെടുക്കുന്നവന്നു നല്ലതു
ഭവിക്കും. എന്നാൽ താല്കാലിക സന്തോഷകരമായ
വറ്റെ തെരിഞ്ഞെടുക്കുന്നവൻ ഉത്തമലാക്കിൽനിന്നു
തെറ്റിപ്പോകുന്നു. ജ്ഞാനി നന്മയായവറ്റെ എടു
ത്തു വെറും സന്തോഷകരങ്ങളെ ത്യജിക്കയും ആലോ
ചനക്കുറവുള്ളവൻ സന്തോഷകരങ്ങളെ എടുത്തു
നന്മയായവറ്റെ ത്യജിക്കയും ചെയ്യുന്നു. നചികേ
തസേ നീ ആ കാൎയ്യങ്ങളെക്കുറിച്ചു ആലോചിക്കുന്ന
വനാകയാൽ തല്ക്കാലസന്തോഷത്തെ ത്യജിച്ചിരിക്കു
ന്നു. അനേകമനുഷ്യർ നശിപ്പാൻ കാരണമായ ധ
നത്തിലേക്കുള്ള മാൎഗ്ഗത്തെ നീ വിട്ടിരിക്കുന്നു. അനേ
കസന്തോഷവിഷയങ്ങൾ നിന്നെ വശീകരിച്ചിട്ടും നീ
അവററിന്നു വശനായ്തീരായ്കയാൽ ജ്ഞാനിയാകുന്നു.
മൂഢന്മാർ അജ്ഞാനത്താലും ബുദ്ധിമാന്മാർ എന്നു
പറയപ്പെടുന്നവർ ഗൎവ്വത്താലും ബാധിക്കപ്പെട്ടു കുരു
ടരെ നടത്തുന്ന കുരുടരാകുന്നു. സമ്പത്തുകളാൽ
വശീകരിക്കപ്പെടുന്നവർ ഭാവിയിലെ ഭാഗുമെന്തെന്നു
അതിനുള്ള മാൎഗ്ഗം എന്തെന്നും അറിയുന്നില്ല. ഈ
ലോകം അല്ലാതെ മറെറാന്നുമില്ല എന്നു വിചാരിച്ചു
കൊണ്ടു അവർ വീണ്ടും വീണ്ടും എന്റെ കൈയിൽ
പെടുന്നു. യോഗ്യനായ ഗുരുവിനാൽ അഭ്യസിക്ക

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/26&oldid=197728" എന്ന താളിൽനിന്ന് ശേഖരിച്ചത്