താൾ:56E235.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

ഓം എന്നീ അക്ഷരം വിശ്വം ആകുന്നു. അതിൻ
വ്യാഖ്യാനം ആവിതു. ഭവിച്ചതു (ഭൂതം) ഭവിക്കുന്നതു
(വൎത്തമാനം) ഭവിപ്പതു (ഭാവി) എന്നു തന്നേ. സക
ലവും ഓംകാരമത്രെ ആകുന്നു. ത്രികാലത്തിന്നു അതീ
തമായതും ഓംകാരമത്രെ. എങ്ങിനെ എന്നാൽ ഈ
വിശ്വം ബ്രഹ്മം തന്നേയാകുന്നു. ഈ ആത്മാവു ബ്ര
ഹ്മമത്രെ ഈ ആത്മാവു ചതുഷ്പാത്താകുന്നു.

ഒന്നാം പാദം ജാഗ്രതാവസ്ഥയിലെ ആത്മാവു
തന്നേ അവൻ ബഹിഃപ്രജ്ഞനും ഏഴു അംഗമുള്ള
വനും പത്തൊമ്പതു ദ്വാരമുള്ളവനും സ്ഥൂലഭോഗി
യും മനുഷ്യൎക്കു സാമാന്യമുള്ള ബുദ്ധി എന്ന വിശ്വാ
നരനും ആകുന്നു.

രണ്ടാം പാദം സ്വപ്നാവസ്ഥയിലെ ആത്മാവു
തന്നേ. അവൻ അന്തഃപ്രജ്ഞനും ഏഴ് അംഗമുള്ള
വനും പത്തൊമ്പതു മുഖമുള്ളവനും പ്രവിക്തഭോഗി
യും തേജസ്സനും ആകുന്നു. ഉറങ്ങുന്നവൻ യാതൊരു
കാമം കാമിക്കാതെയും യാതൊരു സ്വപ്നം ദൎശിക്കാ
തെയും ഇരിക്കുന്ന അവസ്ഥക്കു സുഷുപ്തി എന്നു പേർ
ഉണ്ടു.

മൂന്നാമത്തെ പാദം സുഷുപ്തിഅവസ്ഥയിലെ
ആത്മാവത്രെ. അവൻ ഏകീഭൂതനും പ്രജ്ഞാഘ
നനും ആനന്ദമയനും ആനന്ദഭോഗിയും ചേതോ
മുഖനും പ്രജ്ഞനും തന്നേയാകുന്നു. ഇവൻ സൎവ്വേ
ശ്വരൻ. ഇവൻ സൎവ്വജ്ഞൻ ഇവൻ അന്തൎയ്യാമി
ഇവൻ സൎവ്വത്തിന്റെ യോനി എല്ലാ ഭൂതങ്ങൾ്ക്കും
ഉല്പത്തിയും അന്തവും ആകുന്നു.

3

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/27&oldid=200109" എന്ന താളിൽനിന്ന് ശേഖരിച്ചത്