താൾ:34A11415.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 പഴശ്ശി രേഖകൾ

ആളുകളും കൂടിവന്ന പീടിക കൂത്തിപ്പൊളിച്ച അകത്ത കടന്ന അവിടെ
ഉള്ളത ഒക്ക കവർന്നു എടുത്ത കുട്ടിയത്തയിടെ അളിയൻ പകറന്മാര
പിടിച്ചുകെട്ടികൊണ്ടുപൊയി എന്നും പഴശ്ശിരാജാവ മെയനരാമറ കണ്ടു.
കാര്യമെന്നാൽ ഇപ്പൊൾ രാജ്യത്തെ അവസ്ഥകൊണ്ട പല ഗുണദൊഷങ്ങളും
നിരൂപിക്കണ്ടതും ഉണ്ട. ആയതിന നാട്ടുകാര എല്ലാവരും ഇവിടെ എത്താൻ
തക്കവണ്ണം തരക എഴുതീട്ടുമുണ്ട. അതുകൊണ്ട തരക്കണ്ടാൽ അപ്പൊഴെ
നാം ഇരിക്കുന്നെടത്ത വരികയും വെണം എന്ന ഈ കന്നിമാസം 29 നു
എഴുതിവന്നു എന്ന കെൾക്കകൊണ്ട എഴുതിയിരിക്കുന്നത. മെൽപ്പറഞ്ഞ
കയിത്തെരി അമ്പു വെള്ളുവരാമറ നമ്പ്യാർക്ക എഴുതിയ വർത്തമാനം.
രാജ്യത്തന്നെ മുതൽ എടുക്കുന്നതിന മാളിയത്താഴത്തെ വലിയരാജാവ
വെലക്ക ഉണ്ട. അത എന്റെ പെർക്കെല്ലൊ നിങ്ങൾ ഇത്രനാളും അന്യഷിച്ചത.
എനി നിങ്ങൾ വിശാരിപ്പാൻ പൊണ്ട. നിങ്ങൾ നിമിഷം ഇങ്ങ വരണം.
എന്നയിപല നാനാവിധം വർത്തമാനങ്ങൾ കെട്ടു. അതുകൊണ്ട സായ്പു
അവർകൾക്ക അർജി എഴുതിയിരിക്കുന്നു. എന്നാൽ കൊല്ലം 972 മത തുലാ
മാസം 4 നു - തുലാം 7 നു അകടമ്പർ മാസം 20 നു വന്നത —

35 A & B

രാജശ്രി കൊട്ടെയത്ത പഴശ്ശിൽ കെരളവർമ്മ രാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരിതുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി
സായ്പു അവർകൾ സെല്ലാം. ഈ കത്ത തങ്ങൾക്ക മുമ്പെ ഒരു പ്രാവിശ്യം
എഴുതിയതിന്റെ ശെഷം തങ്ങൾക്ക എത്തിയൊ എന്ന സംശയം1 ഉണ്ടാകും
എന്ന നമുക്ക പറക ആയതുകൊണ്ട എനി ഒരു പ്രാവിശ്യം എഴുതി
അയച്ചിരിക്കുന്നു. വങ്കാളത്തിൽനിന്നും ബബായി സംസ്ഥാനത്തിങ്കൽനിന്നും
എഴുതി വന്ന കത്തിനൊടുകൂട നമ്മുടെ പെർക്കും കൂടി ഒരു കത്ത എഴുതി
അയച്ച കത്തിന്റെ ഉത്തരം കൊടുത്തുടായ്ക കൊണ്ടു മെൽ എഴുതിയ
വർത്തമാനം നെര തന്നെ ആകുന്നു എന്നു നമുക്ക, ഭയപ്പാടായി ഇരിക്കുന്നു.
അതുകൊണ്ട ഈ വർത്തമാനം അറിയിക്കയും വെണം. തങ്ങളെപെർക്ക
ചെല ആളുകൾ നാട്ടിലെ സുഖം വിരാധിക്കുന്നു എന്നു കെൾക്കുവാൻ
നമുക്ക വളരെ സംങ്കടമായിരിക്കുന്നു. ഇതിനു വിരൊധിപ്പാനായിട്ട തങ്ങളെ
പ്രയ്ന്നം ഉണ്ടായി വരികയും വെണം. ആയതല്ലാതെ കണ്ട ബഹുമാനപ്പെട്ട
കുമ്പഞ്ഞിയുടെ മുഷിച്ചൽ അവരവരുടെ മെൽ വരുത്തുകയും ചെയ്യും.
ആയതിൽ ഉള്ള ഫലങ്ങൾ അവർക്ക നാശംതന്നെ ആകും. അതുകൊണ്ട
അപ്പൊലെ ഉള്ള ആളുകളെ മലയാളത്തിൽ ഇരിപ്പാൻ ബഹുമാനപ്പെട്ട1. എത്തിട്ടു അങ്കിൽ സംശയം എന്നു പാ.ഭേ.

2. ആയത. അതുകൊണ്ട എന്നു പാ. ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/90&oldid=201384" എന്ന താളിൽനിന്ന് ശേഖരിച്ചത്