Jump to content

താൾ:33A11415.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 പഴഞ്ചൊൽമാല

കാലം അവൻ സിംഹാസനത്തിലിരുന്നു മരിച്ചവരെയും ജീവികളെയും
ഒക്കെചെർത്തു പിഴയാതവണ്ണം നടു തീർക്കുന്ന ദിവസം വരും. മലയാളരാജ്യം
ഇപ്പൊൾ അന്യന്മാരുടെ വശത്തിൽ ആയിപൊയിരിക്കുന്നുവല്ലൊ. അതിൽ ചില
വിശെഷങ്ങളെ സ്തുതിച്ചു കെൾക്കുന്നു.

കണ്ണെത്താക്കുളം ചെന്നെത്താവയൽനഞ്ഞും
നായാട്ടും മറുമരുന്നില്ലാത്ത ആന്തയും
അതിന്റെ ദൂഷ്യങ്ങളൊ
എലിപന്നിപെരിച്ചാഴി പട്ടരുംവാനരൻ തഥാ
ഇവർ ഐവരും ഇല്ലെങ്കിൽ മലയാളം മഹൊത്സവം.
നമ്പിതുമ്പി പെരിച്ചാഴി പട്ടരും പൊതുവാൾ തഥാ
ഇവർ ഐവരും ഉള്ളെടം ദൈവം ഇല്ലെന്നു നിർണ്ണയം.
മനകെട്ടി മലയാളൻകെട്ടു

ശങ്കരാചാര്യർ മുതലായവമ്പന്മാർ വെച്ചവെപ്പുകളിൻ നിമിത്തം മലയാളത്തിലും
ഭാരത ഖണ്ഡത്തിൽ ഒക്കയും ഐക്യം ഇല്ലാതെ പൊയിപെടിയും എത്രയും
എറി വന്നിരിക്കുന്നു; തീണ്ടിക്കുളിക്കാരെ ഭയപ്പെടുന്നു; ബ്രാഹ്മ ണരെയും
അത്യന്തം ഭയപ്പെടുന്നു. കണ്ണെറുപ്രാക്കൽ കുരളതുടങ്ങിയുള്ളതിന്നു എത്ര
പെടി. ജീവനുള്ള ദൈവത്തെ വിശ്വസിച്ചു സെവിക്കിലെ ഭയം നീങ്ങും. എന്നാൽ
ഭൂദെവന്മാരും കൈക്കൊട്ടും മറ്റും എടുത്തു വിയർത്തു ഉണ്മാൻ സംഗതി
വരും. നിങ്ങൾ അവരെ വെല ചെയ്യാൻ നിർബന്ധിക്കാതെ വെറുതെ തീറ്റുന്നത
എന്തു

കെരളം ബ്രാഹ്മണർക്കസ്വർഗ്ഗം ശെഷം ജാതികൾക്ക നരകം
ഊട്ടുകെട്ട പട്ടർ ആട്ടുകെട്ട പന്നി എന്തൊരു പാച്ചൽ
പകൽ കക്കുന്നകള്ളനെ രാത്രി കണ്ടാൽ തൊഴെണം (അയ്യൊ)
ഒരൊ നാട്ടിൽ വന്നാൽ അതിൽ അഴിയുന്ന മര്യാദയെ എകദെശം
ബഹുമാനിക്കെണ്ടതാകുന്നു.

ഹിരണ്യൻ നാട്ടിൽ വന്നാൽ ഹിരണ്യായനാമഃ
മൂർഖനെ തിന്നുന്ന നാട്ടിൽ ചെന്നാൽ മൂർഖനെതിന്നൊളു

എങ്കിലും ദെശാചാരം ഹെതുവായിട്ടു ദെവകല്പനയ്ക്കു നീക്കം വരരുത.
ദിവ്യവെപ്പ അറിയുമ്പൊഴെക്കു ബുദ്ധിമാന്മാർ നിരൂപിച്ചു പൂർവ്വാചാരത്തിന്റെ
കുറവു തീർക്കെണ്ടതാകുന്നു-ലൊകസമ്മതം വരുന്നില്ല എങ്കിലും താന്താന്റെ
ആത്മാവെ രക്ഷിപ്പാൻ നൊക്കെണം. ഇവിടെ ദൈവഭയവും സ്നെഹശക്തിയും
ഇല്ലായ്കയാൽ പുരുഷന്മാർക്ക തന്റെടം ഇല്ല. കൂടുമ്പൊൾ അടുക്കെയുള്ളവരെ
നൊക്കി കുരങ്ങുപൊലെ അവർ ആചരിക്കുന്ന പ്രകാരം ചെയ്തുകൊള്ളുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/144&oldid=199840" എന്ന താളിൽനിന്ന് ശേഖരിച്ചത്