താൾ:33A11414.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 176 —

അതിന്റെ ശേഷം ഗ്രാമങ്ങളുടെ വകഭേദങ്ങളെ തിരിച്ചു കല്പി
ച്ചു, മലയാളക്ഷേത്രങ്ങളിൽ ഗോകൎണ്ണം , തൃശ്ശിവപേരൂർ, തിരുനാ
വായി, തൃക്കാരിയൂർ, തൃക്കണ്ണാപുരത്തു, തിരുവഞ്ചിക്കുളത്തു, ഇരി
ങ്ങാണികൂട, ഐരാണിക്കുളത്ത, വെള്ളപ്പനാട്ടിൽ, മണ്ഡലത്തിൽ ,
അങ്ങിക്കൽ ഇങ്ങിനെ 10 സ്ഥാനത്തിന്നകത്തു, സമയം സോമാഹു
തി 11 ഗ്രാമത്തിന്നുണ്ടു ചോവരം , പെരുമാനം , ഇരിങ്ങാണികൂട,
ആലത്തൂർ , മൂഷികക്കുളം , ഉളിയന്നൂർ, ചെങ്ങനോടു , പെരിഞ്ചെല്ലൂർ,
കരിക്കാട്ടു, പൈയനൂർ : ഇവൎക്ക് സോമാഹുതി ഉള്ളു. ഇതിൽ സോ
മാഹുതിക്ക് മുമ്പു : പെരിഞ്ചെ, കരിക്ക, ആല, പെരുമ, ചൊവ, ഇ
രിങ്ങ, ഇത് ആറും ഒരുപോലെ സമ്മതം . മറ്റെ വക ഭേദങ്ങളിൽ
ഊരിലെ പരിഷക്ക് മുഖ്യത, ദേശത്തിലുള്ളവൎക്ക് യജനം അദ്ധ്യാ
പനവും ഓത്തും , ഭിക്ഷയും , ദാനവും , പ്രതിഗ്രഹവും എന്ന ഷൾകർ
മ്മങ്ങളെ കല്പിച്ചു. ഇതുള്ള ആളുകൾക്ക് 6 ആചാര്യസ്ഥാനമുണ്ടു. അ
വൎക്ക് അമ്പല സംബന്ധവും കേരളത്തിൽ പിതൃകർമ്മത്തിന്നു മുമ്പും
ദേശികൾ എന്നു പേരും കല്പിച്ചു കൊടുത്തു. പിന്നെ സഭയിലു
ള്ളവൎക്ക് കന്യാകുമാരി ഗോകൎണ്ണത്തിന്റെ ഇടയിൽ പ്രധാന ക്ഷേത്ര
ങ്ങളിൽ പാട്ടവും , സമുദായവും , * ശാന്തിയും , അരങ്ങും , അടുക്കളയും ,
അമ്പലപ്പടി, ഊരായ്മയും ഇത് ആറു പ്രാധാന്യം (പെരിയ നമ്പി
സ്ഥാനവും കല്പിച്ചു കൊടുത്തു). അറുപത്തുനാലിന്റെ വിധികൎത്തൃ
ത്വത്തിന്നു 2 ആളെ കല്പിച്ചു. പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളി
യംപടപ്പുഗൃഹത്തിങ്കൽ ഒരാളെ 64ലിന്നും പ്രഭുവെന്നും നായക എന്നും
പേരും ഇട്ടു, 64ലിലും അടക്കവും ഒടുക്കവും കല്പിച്ചു കൊടുത്തു.
പിന്നെ 64ലിന്നും കല്പിച്ച നിലെക്കും നിഷ്ഠക്കും തങ്ങളിൽ വി
വാദം ഉണ്ടായാൽ വിവാദം തീൎത്തു നടത്തുവാൻ ആലത്തൂർ ഗ്രാമത്തി
ങ്കൽ ഒരാളെ കല്പിച്ചു, ആഴുവാഞ്ചെരി സാമ്രാജ്യം കല്പിച്ചു,
സാമ്പ്രാക്കൾ എന്ന പേരുമിട്ടു, ബ്രാഹ്മണൎക്കു വിധികൎത്താവെന്നും
കല്പിച്ചു. ഇവർ ഇരുവരും കേരളത്തിങ്കൽ ബ്രാഹ്മണശ്രേഷ്ഠ
ന്മാർ. ശേഷം അവരവർ അവിടവിടെ വിശേഷിച്ചു പറയുന്നു , ഒന്നു
പോലെ നടപ്പില്ല. മഹാക്ഷേത്രങ്ങളിൽ കുറുമ്പനാട്ട 6 ഗ്രാമത്തിലും
ഏറകാണുന്നു 6 ദേശത്തുള്ളവൎക്ക് ഏറ ആകുന്നതു, കുറുമ്പനാട്ടു 6 ഗ്രാ
മവും 4 ദേശവും കൂടി ഒന്നായി, കുളമ്പടിയും , രാമനല്ലൂർ, കാരുശ്ശേ
രി, ചാത്തമങ്ങലം , ഇത് ഒന്നായി, ഒഴിയടി, ഉഴുതമണ്ണൂർ, തലപ്പെ
രുമൺ , ഇത് ഒന്നു, കൂഴക്കോടു, നെല്ലിക്കാടു, ചാലപ്പുരം, ചാത്തനെ
ല്ലൂർ, ചെറുമണ്ണൂർ, പറപ്പൂർ, ചെറുമാം , മണപ്പുറം , ഇത് ഒന്നായി.

5. കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ

ഇങ്ങിനെ 64 ഗ്രാമത്തിൽ ബ്രാഹ്മണരും പെരുമാക്കളും കൂടി
സ്വല്പകാലം രക്ഷിച്ചു വന്നതിന്റെ ശേഷം 64 ഗ്രാമവും കൂടി


  • മേൽശാന്തിസ്ഥാനം
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/248&oldid=199471" എന്ന താളിൽനിന്ന് ശേഖരിച്ചത്