താൾ:1926 MALAYALAM THIRD READER.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
64 മൂന്നാംപാഠപുസ്തകം.


ഇപ്പോൾ രാജ്യഭാരം ചെയ്തുവരുന്ന ശ്രീമൂലം തിരുനാൾ പൊന്നുതമ്പുരാന്റെ മാതുലനും അവിടുത്തേയ്ക്കു മുമ്പിൽ രാജ്യം വാണ മഹാരാജാവുമായ വിശാഖം തിരുനാൾ മാഹാരാജാവിനെപ്പറ്റി നിങ്ങൾ കേട്ടിരിക്കുമല്ലോ. ഈ വിശിഷ്ടപുരുഷൻ ഏകദേശം എഴുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് തിരുവന്തന്തപുരത്ത് രാജധാനിയിൽ തിരുവതാരം ചെയ്തു. ജനിച്ച് രണ്ട് മാസത്തിനകം അവിടുത്തേ മാതാവയ രുഗ്മിണിഭായിത്തമ്പുരാട്ടി നാടു നീങ്ങി. അവിടുന്ന് ജനിച്ചപ്പോൾത്തന്നെ അശക്തനായിരുന്നു. മാതാവിന്റെ അകാലമരണവും ഈ ശക്തിക്കുറവിനെ നിറുത്തുവാൻ സഹായിച്ചിരുന്നു. ശരീരശക്തിയില്ലാത്തതിന്റെ വാട്ടം മുഴുവനും ബുദ്ധിശക്തിയിൽ തീർന്നുപോയോ എന്നു തോന്നത്തക്കവണ്ണം അവിടുന്നു മഹാ കൂർമ്മബുദ്ധിയായിരുന്നു.

ബാല്യകാലത്തിൽ ഒരു ദിവസം ഒരു ഭൃത്യയുടെ ശ്രദ്ധക്കുറവിനാൽ അവിടുന്നു താഴെ വീഴാനും, അവിടുത്തെ ചുണ്ടു മുറിയാനും ഇടയായി. ഉടൻ തന്നെ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു രാജകുമാരന്മാരേ തൃക്കൺപാർക്കാൻ എഴുന്നെള്ളി. ഭൃത്യയുടെ പരിഭ്രമവും വ്യസനവും കണ്ട് 'നീ ഒട്ടും വ്യസനിക്കേണ്ടാ' എന്നും 'അമ്മാവൻ നിന്നെ ശിക്ഷിക്കാതെ ഞാൻ രക്ഷിച്ചുകൊള്ളാം' എന്നും കല്പിച്ചു കൈ കൊണ്ടു ചുണ്ടു നല്ലപോലെ മറച്ചു, വാ പൊത്തിനിന്നു മുറിവു വലിയ തമ്പുരാനെ കാട്ടാതെ കഴിച്ചുകൂട്ടി. ഈ സംഗതിയിൽ കാണിച്ച ധൈര്യം, ദാക്ഷിണ്യം ഈ ഗുണങ്ങൾ അവിടുത്തേയ്ക്ക് അഭിമാനഹേതുവായിത്തീർന്നു.

ബാല്യം മുതൽ തന്നെ വിദ്യാഭ്യാസത്തിൽ അവിടുന്നു വളരേ അഭിരുചിയും ശ്രദ്ധയും കാണിച്ചു. തന്റെ ഗുരുക്കന്മാർക്ക് ഉത്സാഹത്തിനും വാത്സല്യത്തിനും പാത്രമായിത്തീർന്നു. ഒൻപതു വയസ്സാകുന്നതിനു മുമ്പിൽ മലയാളത്തിലും

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/68&oldid=155033" എന്ന താളിൽനിന്ന് ശേഖരിച്ചത്