താൾ:1926 MALAYALAM THIRD READER.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
7
കൊളംബസ്സ്.

വിവിധവർണ്ണങ്ങൾ ധരിച്ച ചിറകോടുകൂടിയ ഒരു തുമ്പി വെളിയിൽ വരും. അതു് പിന്നെ പറന്ന് പുഷ്പങ്ങൾ തേടി നടക്കുകയായി. പല നിറത്തിലും വേഷത്തിലും നാം കാണുന്ന തുമ്പികൾ മാത്രമല്ല, ചിത്രശലഭങ്ങൾ ഒക്കെത്തന്നെ ഈവിധമുണ്ടാകുന്നവയത്രേ. ഈ വൎഗ്ഗക്കാർ മേൽ വിവരിച്ച പ്രകാരം ആഹാരത്തിൽ മാത്രം നിഷ്ഠയോടെ കുറേക്കാലം വസിച്ച് വിരക്തി വരികയാൽ തപസ്സിരുന്നു് പൂൎവ്വശരീരം ത്യജിച്ച് ആശ്ചര്യകരമായ ചിറകോടുകൂടിയ പുതിയ ശരീരം ലഭിച്ച് കുറേ ദിവസം ആകാശസഞ്ചാരം കൊണ്ട് ആനന്ദിച്ചിട്ടു് ജീവിതാവസാനത്തിനു് മുമ്പായി തങ്ങളുടെ വംശവൃദ്ധിക്കുവേണ്ടി ഏതെങ്കിലും ഇലയിന്മേൽ കുറേ മുട്ടയും നിക്ഷേപിച്ചതിന്റെ ശേഷം ജീവിതോദ്ദേശം സാധിച്ച് ജന്മസാഫല്യം വരുത്തുകയും ചെയ്യുന്നു. ഈ മുട്ടകളത്രേ മുഴുത്ത് മേൽപ്പറഞ്ഞ പച്ചപ്പുഴുക്കളായിത്തീരുന്നത്. ഈ വകപ്രാണികളിൽ അൻപതിനായിരത്തിലധികം ഇനങ്ങൾ ഉണ്ട്. ഇവയ്ക്കൊക്കെ മേൽവിവരിച്ച നാലവസ്ഥകളിലായിട്ടാണ് ആകൃതിഭേദമുണ്ടാകുന്നതു്.



പാഠം ൪.
കൊളംബസ്സ്.


യൂറോപ്യന്മാർ അഞ്ഞൂറ് വൎഷം മുമ്പു വരേയും ഇൻഡ്യയുമായി കച്ചവടം നടത്തിയിരുന്നത് ഈജിപ്ത് രാജ്യം വഴിയായിരുന്നു. ആ കാലത്ത് ചരക്കു് കൊണ്ടുവരുമ്പോൾ ഈജിപ്തിലെ സുൽത്താനു് ചുങ്കം കൊടുക്കേണ്ടിയിരുന്നു. ഇതു് കച്ചവടത്തിനു് തടസ്ഥമായിത്തീരുകയാൽ ഈജിപ്ത് വഴിയല്ലാതെ ഇൻഡ്യയിലേയ്ക്കു് പോകാൻ മാൎഗ്ഗമുണ്ടോ എന്നു് അവർ ആലോചിച്ചുതുടങ്ങി. പോൎട്ടു്ഗീസ്സുകാരനായ കൊ-

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/11&oldid=154995" എന്ന താളിൽനിന്ന് ശേഖരിച്ചത്