Jump to content

താൾ:11E607.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

65

ഭിക്ഷ നൽകുന്നില്ലെങ്കിൽ അനർത്ഥങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പു കൊടുക്കുന്നു. ഭിക്ഷകി.

66

ശാസ്ത്രവാദം നടത്തി ഭിക്ഷ നേടിക്കൊള്ളൂ എന്ന് ഇളന്തരിയരൻ

67

ശാസ്ത്രവാദം ആരംഭിക്കുന്നു. ഇളവാണിയൻ പ്രശ്നം ഉന്നയിക്കുന്നു.
തുടർന്ന് 77 വരെയുള്ള പാട്ടുകളിൽ ശാസ്ത്രതർക്കമാണ്.
1. ഓഖ - ഓഘ'

78

ശാസ്ത്രവാദത്തിൽ വിജയിച്ച ഭിക്ഷകിക്ക് പൈക്കം നൽകാൻ
തയ്യാറാകുന്നു.
1. പെൺവിലാസി എന്നായിരിക്കണം.

79

ഭിക്ഷ നിരാകരിച്ച ഭിക്ഷുകി, ‘നീ ആണാണെങ്കിൽ പഴയന്നൂരിലെ കൂത്തിനു
വരണമെന്ന് ഇളന്തരിയനോട് ആവശ്യപ്പെടുന്നു.

80

മായക്കുത്തിന്റെ മിഴാവൊലി ഇളന്തിരിയരനെ പ്രലോഭിപ്പിക്കുന്നു.
ഇതുപോലെ കൂത്തിന്റെ മിഴാവൊലി കേട്ടാണല്ലോ നീലകേശിയുടെ
ആങ്ങളമാർ പഴയന്നൂരിൽ എത്തിയത്. (പാട്ട് 20 ഉം 21 ഉം നോക്കുക)

81

കൂത്തിനു പോകാൻ നമ്പുസരിയരൻ അച്ഛനോട് അനുവാദം
ചോദിക്കുന്നു.

82

അച്ഛൻ കർക്കശമായി വിലക്കുന്നു. തെരുവിലിരുന്നു വാണിയം ചെയ്യാൻ
മകനെ ഉപദേശിക്കുന്നു.
1. മരുൾ - ദുർഭൂതം

83

കൂത്തു കണ്ടുവന്നിട്ട് വാണിയം ചെയ്യാമെന്നു മകൻ

84

കൂത്തിനു പോയാൽ ആ പെൺപിറന്നോർ നിന്നെ കൊല്ലും. അതുകൊണ്ട്,
നീ പോയാൽ ഞാൻ മരിക്കും എന്ന് അച്ഛൻ.
1. 'ഓ' എന്ന് (അനുവാദസൂചകമായി)

85

ഭയപ്പെടാനൊന്നുമില്ല, താൻ വേഗം തിരിച്ചെത്തുമെന്നു മകൻ.

86

തന്റെ ഭീതിക്കു കാരണമായ കുടിപ്പകയുടെ കഥ അച്ഛൻ മകനെ
ധരിപ്പിക്കുന്നു.

87

അച്ഛനും മകനും തമ്മിൽ തർക്കിക്കുന്നു.

39

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/93&oldid=201155" എന്ന താളിൽനിന്ന് ശേഖരിച്ചത്