താൾ:സാഹിത്യ നിഘണ്ഡു.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനന്തൻ -- ശേഷസർപ്പം. ൨. വിഷ്ണു. ൩. ശിവൻ. ൪. വാസുകി

അനന്തം -- ൧. ഭൂമി, ൨. പാർവ്വതി

അനന്തം -- പരബ്രഹ്മം, (2) ആകാശം.

അനന്തചതുർദ്ദശി - അനന്തവ്രതം - അനന്തപത്മനാഭചതുർദ്ദശി. -- ഭാദ്രപദമാസത്തിൽ പ്രഥമപക്ഷത്തിൽ ചതുർദശിദിവസം. ഒരു പുണ്യദിവസം. ആചാരം നിർബന്ധമല്ല. എന്നാൽ ആചാരം ആരംഭിച്ചാൽ മക്കൾക്കു പോലും നിർത്താൻ പാടില്ല.

അനന്തജിൽ -- സർവ്വവും ജയിച്ചവനായ വാസുദേവൻ.

അനന്തദൃഷ്ടി -- ൧. ശിവൻ, ൨. ഇന്ദ്രൻ

അനന്തദേവൻ -- ൧. ശേഷൻ, ൨. നാരായണൻ.

അനന്തവിജയം -- യുധിഷ്ഠിരന്റെ ശംഖിന്റെ പേര്

അനന്വയം -- ഒരു അലങ്കാരം. ഇതിൽ ഉമാനോപമേയങ്ങൾ ഒരു വസ്തുതന്നെയായിരിക്കും. ഉദാ. ചന്ദ്രൻ ചന്ദ്രനെപ്പോലെ.

അനരണ്യൻ -- ഇക്ഷ്വാകു കുലത്തിൽ ജനിച്ചവനായ ഒരു അയോദ്ധ്യാരാജാവ്. രാവണനാൽ തോല്പിക്കപ്പെട്ടിട്ട് അവൻ തൻ വംശജനായ രാമനാൽ കൊല്ലപ്പെടുമെന്നു ശപിച്ചു.

അനർഘരാഘവം -- മുരാരിമിശ്രൻ ഉണ്ടാക്കിയ ഒരു നാടകം. രാമായണം കഥ. മുരാരിനാടകം എന്നും പേരുണ്ടു. മുരാരിമിശ്രൻ ഏകദേശം ക്രിസ്താബ്ദം പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു.

അനലൻ --൧. അഗ്നി . ൨. വാസുദേവൻ, ൩ വിഷ്ണു.

അനലപ്രിയാ -- അഗ്നിയുടെ ഭാര്യയായ സ്വാഹയുടെ പേരു്.

അനസൂയാ -- ൧. ശകുന്തളയുടെ ഒരു സഖി. ൨. അത്രിമഹർഷിയുടെ ഭാര്യ. ദുർവ്വാസാവ് മഹർഷിയുടെ അമ്മ. പാതിവ്രത്യം കൊണ്ടും തപസ്സുകൊണ്ടും വളരെ ശക്തിയെ പ്രാപിച്ചു. ഒരിക്കൽ ഭൂമിയിൽ പത്തുകൊല്ലം കഠിനക്ഷാമം ഉണ്ടായപ്പോൾ അനസൂയ വെള്ളവും ഫലമൂലാദികളും സൃഷ്ടിച്ച് അനേകം ആളുകളെ രക്ഷിച്ചു. ഒരിക്കൽ മാണ്ഡവ്യൻ എന്ന ഋഷി ഒരു ഋഷിസ്ത്രയെ സൂര്യോദയമാകുമ്പോൾ വിധവയാമിപ്പോകുമെന്നു ശപിക്കയാൽ ആ സ്ത്രീ പിറ്റേദിവസം സൂര്യൻ ഉദിക്കാതാക്കി. അതുനിമിത്തം ദേവകളും ഋഷിമാരും അവളുടെ സഖിയായ അനസൂയയുടെ അടുക്കൽ ചെന്നു അഭയം പ്രാപിക്കയും ചെയ്തു. ഒരിക്കൽ ഭാര്യമാരുടെ വാക്കുകേട്ടു അവളുടെ പാതിവ്രത്യം പരീക്ഷിപ്പാനായി ബ്രഹ്മാവും വിഷ്ണുവും ശിവനും വന്നാറെ അവരെ വെറും ശിശുക്കളാക്കിക്കളഞ്ഞു. പിന്നീട് അവരുടെ ഭാര്യമാർ വന്നു സങ്കടം പറഞ്ഞിട്ടു മാത്രം അവരുടെ പൂർവ്വസ്ഥിതിയീലാക്കി. ഗംഗയെ അനസൂയ തന്റെ ഭർത്താവിന്റെ ആശ്രമത്തിൽ കൂടി ഒഴുകുമാറാക്കി. ശ്രീരാമനും സീതയും അത്രിയുടെ ആശ്രമത്തിൽ ചെന്നപ്പോൾ അനസൂയ അ

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/16&oldid=218742" എന്ന താളിൽനിന്ന് ശേഖരിച്ചത്