താൾ:സഞ്‌ജയന്റെ കവിതകൾ.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വന്ദിപ്പിൻ ജമേദാരെ! [എം. എസ്സ്. പി യിലെ ഒരു ജമേദാർ ഈയ്യിടെ ഒരു പത്രലേഖകനെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്കയും, തന്നെ സ്തുതിച്ചുകൊണ്ടു് ഒരു ലേഖനം പത്രത്തിലേക്കെഴുതിയയപ്പാൻ അയാളെ നിർബന്ധിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതു സത്യമാണെങ്കിലും അല്ലെങ്കിലും ഇത്തരത്തിലുള്ള മറ്റൊരു ജമേദാരുടെ കൈയ്യിൽ നമ്മുടെ മഹാകവികളിൽ ആരെങ്കിലും കെണിയുകയാണെങ്കിൽ, അദ്ദേഹത്തിന്നു്, എന്നുവെച്ചാൽ,ആ മറ്റേ ജമേദാർക്കു്-കിട്ടുവാനിടയുള്ള സ്തുതി ഏതു തരത്തിലൂള്ളതായിരിക്കുമെന്നതിനെക്കുറിച്ചു് നടത്തിയ ആലോചനയുടെ ഫലമാണു് താഴെ ചേർക്കുന്ന കവിത/ഗോഷ്ടി]

(കേക) വന്ദിപ്പിൻ ജമേദാരെ, വന്ദിപ്പിൻ ജമേദാരെ, വന്ദിപ്പിൻ ശകാരനെ, വന്ദിപ്പിൻ പ്രഹരനെ! എത്രയും ശുണ്ഠിശക്തി പൂണ്ടൊരാദുർവ്വാസാവു സൂത്രമാഗോത്രത്തിനെ മാലമൂലമെന്നോണം (1) ദിനപത്രത്തിലൊരു റിപ്പോർട്ടു മൂലമിന്നി- ജ്ജനതാ മദ്ധ്യത്തിലെ ലേഖകന്മാരെയെല്ലാം തന്തിരുവടിയുടെ ശാപത്താ(ലടിയാലും!) ഹന്ത, മുച്ചൂടും മുടിച്ചീടുവാൻ പുറപ്പെട്ടോൻ- പൗരുഷപാരാവാരം!-നമ്മുടെ സാക്ഷാൽ ജമേ- ദാരുടെ ചരിത്രത്തെക്കുറിച്ചു പാടീടുവിൻ.

വന്ദിപ്പിൻ ജമേദാരെ, വന്ദിപ്പിൻ ജമേദാരെ, വന്ദിപ്പിനെമ്മസ്പിതൻ മകുടാലങ്കാരത്തെ!

മെച്ചമാം നഗരങ്ങൾ തോറുമേ ക്യാമ്പു ചെയ്തും സ്വച്ഛന്ദമുൾനാടെങ്ങും സർക്കീട്ടു ചെയ്തും, ബലാൽ തൻപുകൾ പരത്തുന്ന താങ്കളെ മാനിച്ചീടാൻ വെമ്പുന്നു ഗവർമ്മെണ്ടും നാട്ടാരു-മൂയെന്റമ്മേ (2)

വന്ദിപ്പിൻ ജമേദാരെ, വന്ദിപ്പിൻ ജമേദാരെ, വന്ദിപ്പിൻ സലാമ്യായുള്ളോർക്കും സലാമ്യനെ! (3)



1) “തരസാ പണ്ടൊരു മാല നിമിത്തം സുരസ്സംഘത്തെസ്സപദി ശപിച്ചു.” -പാത്ര ചരിതം 2) സലാമ്യൻ-സലാം ചെയ്യപ്പെടുവാൻ അർഹൻ. ‘ഉപാസ്യൻ’ എന്നപോലെ. 3) ഊയെന്റമ്മേ-കവിയുടെ നടുപ്പുറത്ത് അടി വീഴുമ്പോൾ വടക്കൻ മട്ടിലുള്ള നിലവിളി. തെക്കർക്ക് വേണമെങ്കിൽ “ആവെന്റമ്മോ” എന്ന്‌ പഠിക്കുന്നതിനു വിരോധമില്ല.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)