താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അദ്ധ്യായം 4
ഖണ്ഡലേഖനം-ഒന്ന്


വൃത്താന്തസൂചനകൾ കുറിച്ചെടുത്താൽ മാത്രം പോരാ; അവയെ പത്രത്തിൽ വിളമ്പുന്നതിനു തക്കവണ്ണം 'പാക'പ്പെടുത്തണം. ഇതു റിപ്പോർട്ടർമാരൊക്കെ അവശ്യം ചെയ്തേ കഴിയൂ. ഏതുതരം റിപ്പോർട്ടരും തന്റെ കൈക്കലുള്ള വർത്തമാനങ്ങളെ ചെറിയ 'ഖണ്ഡികകൾ' ആക്കിക്കൊടുക്കേണ്ടതു പത്രനടത്തിൽപ്പിൽ ഒരു പ്രധാന കാര്യമാണ്. ഈ ഖണ്ഡലേഖനങ്ങൾ ആണ് പത്രത്തിന്റെ അംഗങ്ങൾ. ഒരു ചുമരു കെട്ടുന്നതിന് ഇഷ്ടികകൾ എങ്ങനെയോ, ഒരു പത്രം സജ്ജീകരിക്കുന്നതിനു ഖണ്ഡികകൾ അതേപ്രകാരം പ്രമാണഘടകമായിരിക്കുന്നു. വൃത്താന്തങ്ങൾ ശേഖരിക്കുന്ന റിപ്പോർട്ടരുടെ പക്കൽനിന്നുചെല്ലുന്ന വർത്തമാനക്കുറിപ്പുകൾക്കു പുറമേ, മറ്റൊരു വിധം ഖണ്ഡലേഖനങ്ങൾ കൂടി പത്രങ്ങളിൽ കാണാറുണ്ടല്ലോ; ഇവയെ പത്രാധിപക്കുറിപ്പുകൾ എന്നു വിളിക്കുന്നു. ഈ രണ്ടുതരം ഖണ്ഡലേഖനങ്ങളും സ്വഭാവതഃ ഭിന്നങ്ങളാണെന്നു ധരിക്കേണ്ടതാകുന്നു: രണ്ടും ചെറിയ കുറിപ്പുകൾ ആയിരിക്കുന്നു എന്ന ഒരു സംഗതിയെ അവയ്ക്കു സമാനധർമ്മത്തെ കാണിക്കുന്നുള്ളു; മറ്റു സംഗതികളിൽ അവ ഭിന്ന ധർമ്മങ്ങളായിട്ടുള്ളവയാകുന്നു. റിപ്പോർട്ടർ പാകപ്പെടുത്തി വിളമ്പുന്ന ഖണ്ഡലേഖനങ്ങൾ വെറും വർത്തമാനങ്ങൾ അടങ്ങിയവയാണ്; പത്രാധിപക്കുറിപ്പുകൾ ആയുള്ള ഖണ്ഡലേഖനങ്ങൾ പലപ്പോഴും വർത്തമാനങ്ങളെപ്പറ്റിയുള്ള വിമർശനങ്ങളോ, ചിലപ്പോൾ രാജ്യഭരണസംബന്ധമായ ഏതാൻ കണക്കുകൾ മാത്രമോ, ചിലപ്പോൾ അന്യത്ര ചേർത്തിട്ടുള്ള വർത്തമാനങ്ങളെ സമാഹരിച്ച് വായനക്കാരുടെ ദൃഷ്ടിയെ ക്ഷണിക്കുന്ന ജ്ഞാപകങ്ങളോ ആയിരിക്കും. ഈ വിധങ്ങളിലുള്ള ഖണ്ഡലേഖനങ്ങൾ ഇല്ലാതെ ഒരു പത്രവും നടന്നു കാണുന്നില്ലെന്നു പറയാം.

ചെറിയ ചെറിയ വർത്തമാനക്കുറിപ്പുകൾകൊണ്ടു വായനക്കാരുടെ ശ്രദ്ധയെ ആകർഷിക്കുക എന്നുതു സാധാരണപത്രങ്ങൾക്കൊക്കെ, വിശേഷിച്ച് പ്രതിവാരപത്രങ്ങൾക്കു, കർത്തവ്യമായിട്ടുകൂടെ തീർന്നിട്ടുണ്ട്. സരസമായും, സാരവത്തായും, സക്ഷിപ്തമായും ഉള്ള വർത്തമാന