താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

റിപ്പോർട്ടർ എപ്പോഴും തന്റെ ഡിസ്ട്രിക്ടിലെ ആളുകളുമായി ഇടപഴകി നടക്കേണ്ടവനാകയാൽ, റിപ്പോർട്ടിനാൽ ദോഷപ്പെട്ടുപോവാൻ സംഗതിവരുന്ന ആളുകളുടെ വിരോധത്തെയും, ഗുണപ്പെടുന്നവരുടെ സന്തോഷത്തെയും സമ്പാദിക്കാനിടയാകും. താൻ അസത്യമയോ അസംബന്ധമായോ ദോഷപൂർവ്വമായോ വല്ലതും ദൂഷ്യമെഴുതിയാൽ, ശത്രുക്കളെക്കൊണ്ടു തനിക്കു ശല്യമുണ്ടായേക്കും; തന്റെ പത്രത്തിനും ദോഷംവന്നേയ്ക്കും. റിപ്പോർട്ടർക്കു യാതൊരാളോടും സ്വകാര്യവൈരം ഉണ്ടായിരുന്നില്ലെങ്കിൽകൂടി, ചിലപ്പോൾ ചില സ്വകാര്യതല്പരന്മാരുടെ കൂടുക്കിൽ പെട്ടുപോയി എന്നു വരാം. ആ സ്ഥിതിയിലാണ് പക്ഷപാതിയായിത്തീർന്ന് ശത്രുക്കളെ ഉണ്ടാക്കുന്നത്. ചെറുപ്പക്കാരായ റിപ്പോർട്ടർമാർ ഇങ്ങനെത്തെ കുടുക്കുകളിൽപെട്ടു വലയുവാനിടയാവുന്നതു അസാധാരണമല്ല. സ്വകാര്യവൈരത്തെ പ്രദർശിപ്പിക്കാൻ വർത്തമാനപത്രത്തോളം സൗകര്യപ്രദമായ സ്ഥലം മറ്റൊന്നില്ല; റിപ്പോർട്ടറുടെ സ്ഥാനം അതിലേക്ക് എളുപ്പമായ മാർഗ്ഗവുമാണ്. ചെറുപ്പക്കാർ തങ്ങളുടെ ഈ പ്രലോഭനത്തെ എത്രയും വിവേകത്തോടെ അടക്കിയിരുന്നാൽ, അപകടം ഉണ്ടകാതെ കഴിയും. ഡിസ്ട്രിക്ട് റിപ്പോർട്ടർ വൃത്താന്താഖ്യാനം ചെയ്യുന്നതിനും പുറമെ, തന്റെ ഡിസ്ട്രിക്ടിലെ വല്ല വിശേഷകാര്യങ്ങളെയും പറ്റി കുറിപ്പുകൾ എഴുതി അയക്കുകയും, തദ്ദേശ ജനങ്ങളുടെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കയും ചെയ്യുന്നതു തന്റെ തൊഴിലിൽ അഭിവൃദ്ധിക്കും, പത്രത്തിന്നു ആ ഡിസ്ട്രിക്ടിൽ സ്ഥിരപ്രതിഷ്ഠക്കും ഉതകുന്നതാണ്. താൻ പത്രത്തിലേക്ക് അയച്ചുകൊടുക്കുന്ന യാതൊരു ലേഖനവും വ്യക്തമായ കയ്യക്ഷരത്തിൽ എഴുതിയിരിക്കയും, അതിലെ സംഗതികളെ വീണ്ടും വീണ്ടും അലോചിച്ചു നിശ്ചയം വരുത്തുകയും, പേരുകൾ മുതലായ വിവരങ്ങളിൽ യാതൊരു വീഴ്ചയും ഇല്ലെന്നു നിർണ്ണയപ്പെടുത്തുകയും ചെയ്തിരിക്കണം. പത്രത്തിലേയ്ക്കയച്ചുകഴിഞ്ഞാൽ പിന്നെ, അച്ചടിക്കുംമുമ്പ് അതു കാണ്മാനും വല്ല വിഴ്ചയുണ്ടായിരുന്നാൽ തിരുത്തുവാനും തനിക്കു സാധിക്കുകയില്ലെന്നു ഓർക്കുന്നതായാൽ തന്റെ ശ്രദ്ധ എത്രയേറെ ആവശ്യകമാണെന്നു ബോധ്യമാവും. കയ്യെഴുത്തുപകർപ്പുകളൊക്കെ കഴിവുള്ളിടത്തോളം കാലേക്കൂട്ടി പത്രകാര്യാലയത്തിൽ എത്തിച്ചിരുന്നില്ലെങ്കിൽ, അവ