താൾ:ഭാസ്ക്കരമേനോൻ.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
74


ദൂരെയൊരു വരമ്പത്തു നടക്കുന്ന കുണ്ഡലിമണ്ഡൂക യുദ്ധം കണ്ടു താഴത്തിറങ്ങുവാൻ ഭയപ്പെട്ടു അവിടെത്തന്നെ നിന്നു. പാമ്പു സാവധാനത്തിൽ തലമുഴുവനും മടയിൽ നിന്നു പുറത്തേക്കു പൊക്കുന്നതിനു മുമ്പുതന്നെ നാവുകൾ ഇളകുന്നതുകണ്ടു തവള അകലേക്കു ഒരു ചാട്ടം ചാടി. ഉടനെ പാമ്പു തല കീൾപ്പോട്ടുവലിച്ചു മടയിൽത്തന്നെ ഒതുങ്ങി. അല്പനേരം കഴിഞ്ഞു രണ്ടാമതും പാമ്പുതലപൊക്കിയപ്പോൾ തവള തെരുതെരെ ചാടുവാൻ തുടങ്ങി. തൽക്ഷണം അതിതീക്ഷ്ണമായ സീൽക്കാരത്തോടുകൂടി പാമ്പു മടയിൽനിന്നു വാലുകുത്തി പുറത്തുചാടി പിന്നാലെ പാച്ചിൽ തുടങ്ങി. തവള ഭയപ്പെട്ടു വരമ്പത്തുനിന്നു കണ്ടത്തിലേക്കു മറിഞ്ഞുവീഴുകയും പേടിച്ചു നിലവിളിക്കുന്ന തവളയുടെ കാലിന്മേൽ പാമ്പു കടികൂടുകയും ഒരു നിമിഷത്തിൽ കഴിഞ്ഞു. താഴത്തെക്കഥ ഇങ്ങിനെയല്ലാമിരിക്കുമ്പോൾ മേലെ ചിറകുകൾ ചലിക്കാതെ വട്ടത്തിൽ പറന്നുകൊണ്ടിരുന്ന ഒരു കൃഷ്ണപ്പരുന്തു ഈ തരംകണ്ടു പാമ്പിനെ റാഞ്ചിക്കൊണ്ടുപോകയും പോകുംവഴി പാമ്പിനാൽ ഉപേക്ഷിക്കപ്പെട്ട തവള പരിവട്ടത്തേക്കുള്ള 'കൊട്ടിൽപ്പടി'യുടെ അരികേ വന്നു വീഴുകയും ചെയ്തു.

തവള താഴെ വീണിട്ടു് അധികതാമസം കൂടാതെ ബാലകൃഷ്ണമേനവനും അവിടെ എത്തി. തവളയെ തട്ടി പാടത്തേക്കിട്ടിട്ടു പരിചിതമായ സ്വസ്ഥാനത്തു കയറി അടുത്തു കഴിഞ്ഞ സംഭവത്തെക്കുറിച്ചു് മനോരാജ്യം വിചാരിച്ചുകൊണ്ടു സുപ്തപ്രായനായി യാതൊരു ചേഷ്ടയും കൂടാതെകണ്ടു കുറച്ചുനേരം ഇരുന്നു. അതിന്റെ ശേഷം അതിദൂരത്തിങ്കൽ നീരാവിയാൽ മൂടപ്പെട്ടതുപോലെ നീലവൎണ്ണങ്ങളായും അവ്യക്തങ്ങളായും കാണപ്പെടുന്ന

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/80&oldid=173994" എന്ന താളിൽനിന്ന് ശേഖരിച്ചത്