താൾ:ഭാസ്ക്കരമേനോൻ.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48


പിന്നെയും പല പ്രത്യക്ഷകാരണങ്ങളുള്ളതായിട്ടു കേട്ടുവെന്നു അമ്മാവൻ പറഞ്ഞു ഞാൻ അറിഞ്ഞതാണു്.

'കാര്യസ്ഥൻ ദുരാഗ്രഹിയാണെന്നും കിട്ടുണ്ണിമേനവന്റെ ശുദ്ധഗതികൊണ്ടു ഇയാൾ ചെയ്യുന്ന അഴിമതികളൊന്നും അദ്ദേഹം അറിയുന്നില്ലെന്നും, അദ്ദേഹം ഞങ്ങളുടെ തറവാട്ടിലേക്കു ഉപകാരം ചെയ്യുന്നതു കാര്യസ്ഥനു് ഒട്ടുംതന്നെ പിടിച്ചിട്ടില്ലെന്നും അമ്മ പലപ്പോഴും പറയുന്നതുഞാൻ എന്റെ ചെവികൊണ്ടു് കേട്ടിട്ടുണ്ടു്. എങ്കിലും അച്ഛൻ ഈ കടുംകൈ പ്രവർത്തിച്ചതു് ഒന്നുകൂടി ആലോചിച്ചിട്ടുവേണ്ടതായിരുന്നു. കാലവൈഭവംകൊണ്ടു സ്വന്തം കണ്ണും ചെവിയും കൂടി ചതിച്ചുവെന്നു വന്നേക്കാം. വലുതായ ഒരു കുറ്റം ഒരുവന്റെ പേരിൽ ചുമത്തുവാനല്ലെ പോകുന്നതു്? കേസു തെളിവാൻ കുറച്ചു അമാന്തം വന്നാലും നിരപരാധികളെ ഉപദ്രവിച്ചാലുള്ള മഹാപാപം എന്നും തീരാത്തതാണു്. മനശ്ശല്യത്തിനു പുറമെ സാധുവിനു ദേഹദണ്ഡംകൂടി അനുഭവിക്കേണ്ടിവന്നാലത്തെ കഥ വിചാരിച്ചുകൂടാ.'

'അതു വളരെ ശരിയാണു്. കളവുകളുടെ ഊടെടുക്കുന്നതിൽ ബുദ്ധിക്കു പ്രാധാന്യം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാര്യസ്ഥൻ മര്യാദക്കാരനും നേരസ്ഥനും യജമാനനെക്കുറിച്ചു ഏറ്റവും സ്ഥായിയുള്ളവനും ഈശ്വരഭക്തനുമാണെന്നാണു ഞാൻ ധരിച്ചിട്ടുള്ളതു്.'

'അച്ഛനേയും അമ്മയേയും ജ്യേഷ്ഠൻ തെറ്റിദ്ധിരിപ്പിക്കുന്നുണ്ടോ എന്നു് എനിക്കു സംശയമുണ്ടു്. ജ്യേഷ്ഠൻ അവരായിട്ടു സംസാരിക്കുമ്പോൾ ഞാൻ അവിടെ ചെല്ലുന്നതു ജ്യേഷ്ഠനു് ഇഷ്ടമല്ല.'

'ശവം ആസ്പത്രിയിലേക്കു് എടുപ്പിക്കുവാൻ ദേവകിക്കുട്ടിയുടെ അമ്മാവനാണു പുളിങ്ങോട്ടേക്കു പോയിരുന്നതു്

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/54&oldid=173965" എന്ന താളിൽനിന്ന് ശേഖരിച്ചത്