താൾ:ഭാസ്ക്കരമേനോൻ.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
17


ഉണ്ടെങ്കിലും, ഇൻസ്പെക്ടരുടെ നിലയിൽ വീട്ടിൽനിന്നു ചിലവിനുമേടിക്കുന്നുത അഭിമാനത്തിനു പോരാത്തതാണെന്നു അദ്ദേഹം ധരിച്ചിരുന്നു. സത്യവാനും സർക്കാർ കാര്യങ്ങളിൽ വിട്ടുവീഴ്ച കാണിക്കാത്തവനും ആയതുകൊണ്ടു അനീതിയായ സമ്പാദ്യത്തിനു അദ്ദേഹത്തിനു തരമില്ല. അവസ്ഥക്കു അടുത്ത ചിലവുചെയ്യണമെങ്കിൽ കടംവാങ്ങാതെയും കഴിഞ്ഞുകൂടുന്നതല്ല. എന്നാൽ കടംവാങ്ങുന്നതിനു മാനം കാത്താൽ കൊള്ളാമെന്നുമുണ്ടു്. ഇങ്ങനെയൊക്കെ കിടന്നു കഷ്ണിക്കുന്നു. ഭാര്യയുടെ തറവാടു കടംകൊണ്ടു കാടുകേറി, ആ വീട്ടുകാർക്കു ഉപജീവനത്തിനുള്ള വഴി സകലതും അടഞ്ഞിരിക്കുന്നു. ബാലകൃഷ്ണമേനോൻ ഇതൊക്കെ നല്ലവണ്ണം അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ടു അച്ഛന്റെ വാക്കുകേട്ടപ്പോൾ തനിയെ പുറപ്പെട്ട പുഞ്ചിരിയെ, മൂക്കു ചൊറിഞ്ഞുംകൊണ്ടു്, മറച്ചു.

"അച്ഛനുള്ള കാലത്തു ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുമെന്നു ഞങ്ങൾ സംശയിച്ചിട്ടില്ല. അച്ഛൻ ഇപ്പോൾ കേട്ടേ കഴികയുള്ളു എന്നു നിർബന്ധിക്കുന്ന കാര്യസ്ഥന്റെ വാസ്തവസ്ഥിതി അറിയിക്കുന്നതായാൽ യോഗ്യരായ ചിരെക്കുറിച്ചു ദൂഷ്യം പറയേണ്ടിവന്നേക്കാം അതു എന്റെ മുഖത്തുനിന്നു വേണ്ടല്ലോ എന്നു വച്ചിട്ടാണു്"

"അങ്ങിനെ വിചാരിക്കേണ്ട കാര്യം പറയുന്നതിൽ ആരെയും ഭയപ്പെടുവാനില്ല. ന്യായമായിട്ടുള്ള നടവടി നടത്തുന്നതിൽ സൂപ്രണ്ടിനെക്കൂടി ഞാൻ കൂട്ടാക്കാറില്ല. പല സംഗതികളിലും അദ്ദേഹം എന്നോടു മല്ലിടുവാൻ വന്നിട്ടുണ്ടു്. അതിലൊന്നും എനിക്കു കേടും വന്നിട്ടില്ല. സത്യം പറയുന്നതിൽ കാലദേശാവസ്ഥകളൊന്നും നോക്കേണ്ട."

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/23&oldid=173931" എന്ന താളിൽനിന്ന് ശേഖരിച്ചത്