താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റിച്ച് കാര്യമായപരാമർശങ്ങളൊന്നുമില്ല. ഗുരു (വ്യാഴം) വേനൻ (ശുക്രൻ) ഇവയെക്കുറിച്ച് വേദങ്ങളിൽ പറയുന്നുണ്ടെങ്കിലും അവയെ ശോഭയേറിയതും ശുഭകരവുമായ ചില നക്ഷത്രങ്ങൾ ആയേ പരിഗണിച്ചിട്ടുള്ളു എന്ന് തോന്നുന്നു. മൈത്രായന ഉപനിഷത്തിൽ ആണ് താരഗ്രഹങ്ങളെക്കുറിച്ച് (ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി) വ്യക്തമായ സൂചന കാണുന്നത്. യാജ്ഞവൽ‌ക്യ സ്മൃതികളിൽ ഗ്രഹാരാധനയും പ്രത്യക്ഷപ്പെടുന്നു.

തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും കൂടുതൽ പാണ്ഡിത്യവും ഹോമാദികർമ്മങ്ങളിൽ നിപുണതയുമുണ്ടായിരുന്ന വസിഷ്ഠനെ പകരം നിയോഗിക്കുകയും ചെയ്തു. ഇത് വിശ്വാമിത്രന് നാണക്കേടായി.

അദ്ദേഹം പത്തുഗോത്രങ്ങളെ സുദാസുവിനെതിരെ അണിനിരത്തി. അതിൽ അഞ്ചെണ്ണം പഞ്ചജനം എന്ന് ഋഗ്വേദം വിളിക്കുന്ന ശക്തിയുള്ള വിഭാഗങ്ങളായിരുന്നു. എന്നിട്ടും പുഷ്ണീതീരത്ത് വെച്ച് നടന്ന യുദ്ധത്തിൽ സുദാസുവാണ് ജയിച്ചത്. വസിഷ്ഠനും വിശ്വാമിത്രനും തമ്മിലുള്ള കുടിപ്പകയുടെ സൂചനകൾ പലയിടത്തും കാണാം. ത്രിശങ്കുവിന്റെ കഥയിൽ നമ്മളത് കണ്ടതാണല്ലോ.

വസിഷ്ഠൻ വൈദിക ജനവിഭാഗത്തിൽപ്പെട്ട ആളായിരുന്നോ എന്നതിൽ സംശയമുണ്ട്. മിത്രന്റെയും വരുണന്റയും ശുക്ളം ഒരു ഭരണിയിൽ വെച്ച് സംയോജിച്ചാണത്രെ വസിഷ്ഠനുണ്ടായത്. അമ്മ ആരെന്ന് പറയുന്നില്ല. അഗസ്ത്യന്റെ ജനനത്തെ സംബന്ധിച്ചും ഇതുപോലൊരു കഥയാണുള്ളത്. അംഗിരസ്സ് കറുമ്പനാണെന്നുമുണ്ട്. ഇവരൊന്നും ആര്യവിഭാഗത്തിൽപ്പെട്ടവരാവില്ല എന്ന് ചിലർ കരുതുന്നു.

ഋഗ്വേദകാലത്ത് വൈദികജനത പ്രകടിപ്പിച്ച പ്രകൃതിയോടുള്ള ആരാധനാഭാവമോ പ്രപഞ്ചത്തിന്റെ ഉത്ഭവത്തേയും വലിപ്പത്തേയും കാലത്തിന്റെ അർഥത്തേയും പ്രകൃതിപ്രതിഭാസങ്ങളുടെ കാരണത്തേയും കുറിച്ചുള്ള അന്വേഷണമോ പിൽക്കാലത്ത് പ്രകടമാകുന്നില്ല. നല്ലൊരു കലണ്ടർ ഉണ്ടാക്കിയെടുക്കുക, അനുഷ്ഠാനങ്ങൾക്ക് വേണ്ട സമയവും കാലവും കണക്കാക്കുക എന്നതിനപ്പുറം ജ്യോതിഷികൾക്ക് മറ്റൊന്നിലും താല്പര്യമില്ലാതായി. സമൂഹത്തിൽ പൗരോഹിത്യം ആധിപത്യമുറപ്പിച്ചതും നിരീക്ഷണങ്ങളേയും പുതിയ ചിന്തകളേയും നിരുത്സാഹപ്പെടുത്തിയതുമാകാം ഇതിന് കാരണം. ദേവന്മാർ ‘പരോക്ഷപ്രിയന്മാർ‘ ആണെന്നും നേരിട്ടുള്ള നിരീക്ഷണം അവർ (ഇവിടെ ഗ്രഹങ്ങളും താരങ്ങളും) ഇഷ്ടപ്പെടുന്നില്ലെന്നും അവർ പ്രചരിപ്പിച്ചു. അതുകൊണ്ട് ഗണനം മാത്രംമതി, നിരീക്ഷണം വേണ്ടാ എന്ന് വന്നു. ബാബിലോണിയരും ഗ്രീക്കുകാരും ചീനക്കാരുമെല്ലാം നല്ല നക്ഷത്രമാപ്പുകൾ ഉണ്ടാക്കുകയും നക്ഷത്രങ്ങളെ കാന്തിമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുകയും ഒക്കെ ചെയ്തപ്പോൾ ഭാരതീയർ ക്രാന്തിപഥത്തിലും ചാന്ദ്രപഥത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ചാന്ദ്രപഥ നക്ഷത്രങ്ങളെ ഗണം തിരിച്ച് നാളും ഞാറ്റുവേലയും ഗണിക്കുന്നതിൽ അവർ മറ്റുള്ളവരെ കവച്ചുവെക്കുകയും ചെയ്തു. പക്ഷെ ജ്യോതിശ്ശാസ്ത്രത്തിന് ഗണ്യമായ സംഭാവന ചെയ്യാൻ കഴിയുമായിരുന്നിട്ടും (അതിന് വേണ്ട മികച്ച നിരീക്ഷകരും ഗണിതജ്ഞരും ഇവിടെയുണ്ടായിരുന്നു) അക്കാര്യത്തിൽ നാം വിജയിച്ചില്ല. അതിനിടെ ഒരു പ്രകാശനാളമായി ആര്യഭടൻ പ്രത്യക്ഷപ്പെട്ടുവെങ്കിലും പൗരോഹിത്യവും യാഥാസ്ഥിതികത്വവും ചേർന്ന് അതിനെ അതിവേഗം കെടുത്തിക്കളഞ്ഞു.

5.3 പൂർവസിദ്ധാന്ത കാലഘട്ടം

ക്രിസ്തുവിന് മുമ്പും പിമ്പുമുള്ള ഏതാനും നൂറ്റാണ്ടുകളിലായി ഭാരതീയ ജ്യോതിഷത്തിൽ രണ്ട് മുഖ്യ കൈവഴികളുണ്ടായി. ഒന്ന് ഭാരതീയ ജ്യോതിഷത്തെ തനതായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചവർ സൃഷ്ടിച്ചതാണ്. മറ്റേത്,