താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആശ്വാസം

വാസരനാഥന്റെ ചുംബനമേറ്റിട്ടു
വാസവദ്വിഗ്വധൂഖണ്ഡം തുടുക്കവേ,
പ്രേമസംഗീതം പൊഴിക്കുവാൻ താരുക-
ളോമനച്ചെന്തതളിർച്ചുണ്ടു വിടർത്തവേ,
താമരത്തോപ്പിലെപ്പച്ചപ്പടർപ്പിലും
തത്തിക്കളിച്ചു പുളച്ചുരസിക്കുന്ന
തൈത്തെന്നൽ വല്ലീനിരകളെപ്പുൽകവേ,
ശൃംഗാരഗീതങ്ങളോരോന്നു പാടിയ-
ബ്ഭൃംഗാളി സീനങ്ങളഅ‍തോറും പറക്കവേ,
അന്തമില്ലാതുള്ള ചിന്താതരംഗങ്ങ-
ളെന്തിനെൻ ചിതേതമേ, പൊന്തിച്ചിടുന്നു നീ?
ആയിരമായിരമാമ്പൽക്കുസുമങ്ങ-
ളായിരവിങ്കൽനിന്നുള്ളഇൽ വിരിയിച്ചു.
കാണാതെ നിന്നെയും വഞ്ചിച്ചുപോയതാ-
മേണാങ്കബിംബമുദിക്കില്ലൊരിക്കിലും!.....
ചാരുവാമാനനമല്ലതു,ഭാവിതൻ-
ഘോരത കാച്ചിയ കണ്ണാടിതന്നെയാം!
കങ്കണനിസ്വനമായിട്ടു കേട്ടതാ-
ക്കാലന്റെ പോത്തിന്റെ ഘണ്ടാനിനാദമാം!
മന്ദാനിലച്ഛലാൽ വീശിപ്പുലർന്നതു-
മന്ത്യനിശ്വാസമെന്നോർതില്ലാരുമേ.
നക്ഷത്രമാല്യങ്ങളല്ലതപ്പൂവുടൽ