കാന്താ താമസമെന്തഹോ

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പല്ലവി

കാന്താ! താമസമെന്തഹോ!
വന്നീടാ നേശു
കാന്താ! താമസമെന്തഹോ!-

അനുപല്ലവി

കാന്താ! നിന്‍ വരവിന്നായ്
കാത്തിരു ന്നെന്റെ മനം
വെന്തു രുകുന്നു കണ്ണും
മങ്ങുന്നെ മാനുവേലേ‌

കാന്താ...


ചരണങ്ങള്‍

വേഗത്തില്‍ ഞാന്‍ വരുന്നെന്നു
പറഞ്ഞി ട്ടെത്ര
വര്‍ഷ മതാ യിരിക്കുന്നു!
മേഘങ്ങളില്‍ വരുന്നെന്നു
പറഞ്ഞ തോര്‍ത്തു
ദാഹത്തോടെ യിരിക്കുന്നു
ഏക വല്ലഭ നാകും
യേശുവേ! നിന്റെ നല്ല
ആഗമനം ഞാന്‍ നോക്കി
ആശ യോ ടിരിക്കയാല്‍-

കാന്താ...


ദുഃഖം നീ നോക്കുന്നില്ല യോ
എന്റെ വിലാപ-
ശബ്ദം നീ കേള്‍ക്കു ന്നില്ലേ യോ
തക്കം നോക്കീ ടുന്നില്ല യോ
പിശാ ചെന്മനം
വെക്കം ഹനിപ്പാ നായ യ്യോ!
തൃക്കണ്ണാലെന്നെ നോക്കി
ദുരിതങ്ങ ളാകെ പോക്കി
വെക്കം നിന്‍ മണവാട്ടി-
യാക്കി ക്കൊള്ളുവാന്‍ പ്രിയ!-

കാന്താ...





താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക