ഉപയോക്താവ്:രഞ്ജിത്ത് ടി ആർ/മലയാളത്തിലെ ആദ്യകാലകഥകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അവനും ഭാര്യയും അഥവാ കളവും സംശയവും

                                                               -മുര്ക്കോത്ത് കുമാരൻ

അവൻ അവളെ സര്വ്വ്കാര്യത്തിലും സംശയിക്ക പതിവാണ്. രാത്രി അല്പം താമസിച്ചു വന്നെങ്കെിൽ സംശയമായി. വല്ല സ്‌നേഹിതന്മാരുടേയും വീട്ടിൽ രണ്ടു ദിവസം അടുത്തടുത്തു പോയെങ്കിൽ സംശയിച്ചു. ചുരിക്കിപ്പറഞ്ഞാൽ അവന് അങ്ങുംമിങ്ങും തിരിഞ്ഞുനോക്കിക്കൂടെന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ. വളരെ സൗന്ദര്യമുള്ള സ്ത്രീകളെ കല്യാണം കഴിച്ചാൽ ഇതാണ് ബുദ്ധിമുട്ടെന്ന് അവൻ സാധാരണ പറയാറുണ്ട്. ഭര്ത്താരക്കന്മാർ അവര്ക്ക് ദാസന്മാരായി. എന്നാൽ ആ സാധുവിന്റെ കഥ വളരെ അസാധാരണമായിരുന്നു. ഭര്ത്താാക്കന്മാർ ഭാര്യമാരെ സംശയിക്കുകയും അവരുടെ പ്രവര്ത്തിരകളെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സാധാരണയുള്ള ആക്ഷേപം. ഇത് നേരെ മറിച്ചായിരുന്നു. അതുകൊണ്ട് ഗോപാലമേനോനെ സ്‌നേഹിതന്മാർ പരിഹസിക്കുകയും പലരും അയാളോട് അനുതപിക്കുകയും ചെയ്തു. അവർ സംശയിക്കുതനുസരിച്ച് മേനോൻ കളവ് പറവാൻ നിര്ബ്ബയന്ധിതനായി. പലപ്പോഴും പല കളവുകളും കൂട്ടിക്കെട്ടി പറയേണ്ടതായി വന്നു. കളവു രണ്ടുവിധമുണ്ടെന്നാണ് മേനോന്റെ അഭിപ്രായം. അവയ്ക്ക് ഇംഗ്ലീഷുകാർ വെളുത്ത കളവെന്നും കറുത്തകളവെന്നും പേർ വിളിച്ചിരുന്നു. ആര്ക്കും യാതൊരു വിധത്തിലും ദോഷം വരുത്താതെ പറയുന്ന കളവാണ് വെളുത്ത കളവ്. വെളുത്ത കളവ് പറയാതെ ലോകം നടക്കില്ലെന്നും അയാൾ വിശ്വസിച്ചു. അനാവശ്യമായി സത്യം പറഞ്ഞുകൂടാത്ത സമയങ്ങളും അവസരങ്ങളും ഉണ്ട്. മറ്റു യാതൊരാളേയും ഒരു വിധത്തിലും സംബന്ധിക്കാത്തതും തന്നെ മാത്രം സംബന്ധിക്കുതുമായ സംഗതികളെ തുറന്നു പറയാത്തതുകൊണ്ട് ദോഷമില്ല. നമ്മുടെ മനസ്സിലുള്ള കാര്യങ്ങളൊക്കെ അശേഷം മറച്ചു വെയ്ക്കാതെ പറയുന്നതായാൽ നാം അനേകം ശത്രുക്കളെ ഉണ്ടാവും. എന്നാൽ മേനോന്റെ ഭാര്യയുടെ അഭിപ്രായം അങ്ങനെയല്ലായിരിന്നു. കളവൊക്കെ കളവുതന്നെയാണെന്നും സത്യം സത്യമാണെന്നും ആയിരുന്നു ജാനകിയമ്മയുടെ അഭിപ്രായം. കല്യാണം കഴിച്ചാൽ പിന്നെ പുരുഷന്മാർ ആറു മണിക്കു വീട്ടിലടങ്ങണം; എന്നാണ് ജാനകിയമ്മയുടെ ന്യായം. പകൽ മുഴുവൻ പുരുഷന്മാർ പ്രവര്ത്തി്ക്കായി വെളിക്കു പോകും. സ്ത്രികൾ ഗൃഹകാര്യം നോക്കിനടക്കും.സന്ധ്യകഴിഞ്ഞാൽ പിന്നെ രണ്ടുപേരും സരസ്യസല്ലാപാദികളെക്കൊണ്ട് വിനോദിക്കേണ്ട കാലമായി.ഭാര്യ,ഭര്ത്താമവിന്റെ സഹവാസത്തിലല്ലാതെ രസിക്കുന്നത് ഭര്ത്താ വിന് ഇഷ്ടമാകുമോ ? ഇല്ല.ഒരിക്കലുമില്ല.അതുപോലെതന്നെ ഭര്ത്താ വ്,ഭാര്യയുടെ സഹവാസത്തിലല്ലാതെ രസിക്കുന്നത് ഭാര്യക്കും ഇഷ്ടമാകയില്ലെന്നും പറയുന്നതിൽ എന്താണ് തെറ്റ്.അതൊക്കെ വളരെ ശരിയാണെന്നും ന്യായമാണെന്നും മേനോൻ തലകുലുക്കി സമ്മതിക്കും.പുരുഷന്മാർ എന്തൊക്കെ കാര്യങ്ങളിൽ ഏര്ടേമപ്പണ്ടതുണ്ടായിരിക്കും? ഒരു ദിവസം മേനോൻ ആപ്പീസ് പിരിഞ്ഞു വരു വഴിക്കു ചില സ്‌നേഹിതന്മാരെ കണ്ടു. തഞ്ചാവൂരിൽ നിന്ന് ഒരു ഭാഗവതർ വന്നിട്ടുണ്ട്. ശ്രുതിപ്പെട്ട ഭാഗവതരാണ്. ടൗണ്ഹാ്ളിൽ വെച്ച് അഞ്ചര മണിക്കു പാട്ടുണ്ട്. ആര്ക്കും വെറുതെ കേട്ടുപോകാം. സ്‌നേഹിതന്മാർ ക്ഷണിക്കയാൽ മേനോൻ അവരുടെ ഒന്നിച്ചുപോയി. രണ്ടു പാട്ടു കേട്ടു ക്ഷണത്തിൽ മടങ്ങാമെന്ന് വിചാരിച്ചാണ് പോയത്. അവിടെ ചെന്നപ്പോൾ പാട്ടുപാടുന്നത് രണ്ടു സ്ത്രീകളാണെന്നു കണ്ടു. പാട്ട'് അതി വിശേഷമായിരുന്നു. പാട്ടുകാരത്തികൾ സുന്ദരികളാണ്. സമയം പോയതറിയാത്തതിൽ പിന്നെ ആ സാധുവെ കുറ്റപ്പെടുത്താനുണ്ടോ? വീട്ടിൽ മടങ്ങിയെത്താൻ എട്ടു മണിയായിപ്പോയിരുന്നു. ഭാര്യ മുഖം വീര്പ്പി ച്ചിരിക്കുന്നു. ചെന്നു കയറിയ ഉടനെ തന്നെ മേനോൻ ഭാര്യയുടെ അടുക്കൽ പോയി. ജാനകിയമ്മ: എന്താണ് നിങ്ങൾ ഇത്ര താമസിച്ചത്.? മേനോൻ: എന്താണ് ചെയ്യുക. ഇന്നു സായിപ് പരിശോധനയ്ക്കു വന്നിരുന്നു. ഏഴരമണ്യായിരുന്നു കച്ചേരി പിരിയാൻ. ജന: നേരുതന്നെയാണിത്? മേ: എന്താ ജാനകി ഞാൻ നിന്നോട് വല്ലപ്പോഴും കളവ് പറയാറുണ്ടോ? ഛേ! നീ എന്നെ ഇങ്ങനെ സംശയിക്കുുവല്ലോ ജാനകിയമ്മ ഒന്നും മിണ്ടിയില്ല. ഭര്ത്താ്വ് പറയുന്നത് നേരുതന്നെയാണെന്നു വിശ്വസിച്ചു. അദ്ദേഹത്തെ സംശയിച്ചത് കഷ്ടമായിപ്പോയെന്നു വിചാരിച്ചു പശ്ചാത്തപിച്ചു. പിറ്റെദിവസം തന്റെ മേലധികാരിയുടെ വീട്ടിലായിരുന്നു സദിര്. മേനോനെ ക്ഷണിച്ചിരുന്നു. കച്ചേരി വിട്ട് വഴിക്കുതന്നെ അവിടെ പോകേണ്ടിവന്നു. അന്നും മടങ്ങിവരാൻ എട്ടുമണിയായി. മുന്സീടപ്പിന്റെ വീട്ടിൽ സദിരുണ്ടായിരുന്നെന്നു പറഞ്ഞാൽ മതിയായിരുന്നു. പക്ഷേ, പാടിയത് സ്ത്രീകളല്ലെ? സ്ത്രീകളുടെപാട്ട'് കേള്ക്കാ ൻ ജാനകിയമ്മയുടെ ഭര്ത്താ വ് പോകയോ നല്ല കഥ! അന്നു ചെന്ന ഉടനെ ഭാര്യ യാതൊന്നും മിണ്ടാതെ കിടക്കയിൽ കവുണ്ണു കിടക്കുന്നതുകണ്ടു. മേനോൻ അടുത്തു ചെന്നിട്ട'് എന്താ ഞാൻ താമസിച്ചതുകൊണ്ട് കോപിക്കയാണ്. ഇല്ലെ? നീ എന്തൊരു വിഡ്ഢിയാണ്? ഇന്നലെ സായ്പ് പരിശോധന നടത്തിയപ്പോൾ റിക്കാര്ഡിനൽ കുറെ തെറ്റുകൾ കണ്ടിരുന്നു. ആ തെറ്റുകളൊക്കെ ഇന്നുതന്നെ ശരിപ്പെടുത്തി കൊടുക്കേണമെന്നു മുന്സിിപ്പ് പറഞ്ഞു. ഞങ്ങളൊക്കെ വിളക്കും കത്തിച്ചു പണിയെടുക്കേണ്ടി വന്നുഎന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ ജാനകിയമ്മ കിടന്ന ദിക്കിൽ നി്ന്നു ചാടിയെഴുന്നേറ്റു ഇങ്ങനെ പറഞ്ഞു. 'നിങ്ങളെന്തിനാണ് ഇങ്ങനെ വെള്ളം പകര്ന്നാനൽ ചേരാത്ത കളവ് പറയുന്നു.' മേനോൻ: ഞാൻ നിന്നോട് കളവും പറയാറുണ്ടോ? ജാനകി: നിങ്ങൾ ഇതുവരെ പറഞ്ഞ കളവുകളിൽ കല്ലുവെച്ച കളവാണിത് മേ: ജനകീ! നീയെന്താ പറഞ്ഞത്. ജാ: ഞാൻ പറഞ്ഞതൊ? മറ്റൊന്നുമല്ല. ഏഴു മണിയായിട്ടും നിങ്ങൾ വരാഞ്ഞപ്പോൾ ഞാൻ കിട്ടനെ കച്ചേരിയിൽ അയച്ചു. കച്ചേരി പൂട്ടിയിരിക്കുന്നു. വിളക്കു പോയിട്ട്'് ഒരു തിരിപോലുമില്ല. എന്തിനാണ് നിങ്ങളീ കളവ് പറയുന്നത്? എന്നെ വഞ്ചിച്ചിട്ട'് എന്താണ് കാര്യം? സ്ത്രീകളെ വഞ്ചിക്കാൻ വളരെ സാമര്ത്ഥ്യം വേണമെന്നാണൊ വിചാരിക്കുന്നത്? ജാനകിയമ്മ ഒടുവിലെ രണ്ട് മൂന്നു വാചകങ്ങൾ പറഞ്ഞത് മേനോൻ കേട്ടിരുന്നില്ല. അയാൾ ഒരു ഉപായം ആലോചിക്കയായിരുന്നു. ഭാര്യ പറഞ്ഞു കഴിഞ്ഞ ഉടനെ 'മേനോൻ 'കിട്ടനാണോ നിന്നോടു പറഞ്ഞത്? കിട്ടാ,' കിട്ടൻ വന്നു. അവനോട് മേനോൻ, 'നീ ഇന്ന് ഏഴുമണിക്ക് സായ്പിന്റെ കച്ചേരിയിൽ പോയിരുന്നുവോ?' കിട്ടൻ: ഇല്ല. മേനോൻ: എന്താ ജാനകീ , നീയല്ലേ പറഞ്ഞത് കിട്ടൻ കച്ചേരിയിൽ പോയിരുന്നു വെന്ന്? ജാനകി: കിട്ടാ നീയല്ലെ പറഞ്ഞത് നീ കച്ചേരിയിൽ ചെന്ന് നോക്കിയെന്ന്? കിട്ടൻ: ഞാൻ ഏമാൻ പണി ചെയ്യന്നു കച്ചേരിയിലാണ് പോയത്. അവിടെ പോകാനല്ലെ അമ്മ പറഞ്ഞത്? മേനോൻ: ഓ, അങ്ങനെയോ, ജഡ്ജി തെറ്റ് കണ്ടുപിടിച്ചാൽ അത് സ്വന്തം കച്ചേരിയിൽ നിന്നാണ് ചെയ്തു ശരിയാക്കാറ് അല്ലേ? നീ പൊയ്‌ക്കൊ കിട്ടാ. ജാനകിയമ്മ വിഡ്ഢിയായി. അന്നു പിന്നെ ഘനം നടിച്ചതും മുഖം വീര്പ്പി ച്ചതും മേനോനായിരുന്നു. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായതിൽ മേനോന്റെ കളവ് തന്നെ ജയം പ്രാപിച്ചു. ഒരു ദിവസം വൈകുരേം മേനോൻ കച്ചേരി പിരിഞ്ഞു വരുമ്പോൾ ഒന്നിച്ച് ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കൂടി ഉണ്ടായിരുന്നുവെന്നതു കിട്ടൻ പോയി പറഞ്ഞതു കേട്ടു ജാനകിയമ്മ കോപിച്ചു. അത് കച്ചേരിയിലെ ഹെഡ്ക്ലാര്ക്കും അയാളുടെ ഭാര്യയും ആയിരുന്നുവെന്നുമേനോൻ പറഞ്ഞപ്പോൾ തന്റെ ഭാര്യയുടെ കോപം ശമിച്ചു. ഒന്നു രണ്ട് മാസം ഭാര്യയ്ക്കു സംശയിക്കാനും മേനോന് കളവ് പറവാനും സംഗതിയില്ലാതെ കഴിഞ്ഞു. ഒരു ഞായറാഴ്ചയാണ്. ഒരുവൻ മേനോനെ കാണാൻ വീട്ടിൽ ചെന്നു. അദ്ദേഹത്തിന് ഒരു എഴുത്തുണ്ട്. മേനോൻ കുളിക്കയാണ്. എഴുത്ത് മേനോന്റെകയ്യില്ത‍ന്നെ കൊടുക്കണം. മറ്റാരുടെകയ്യിലും കൊടുക്കയില്ല. മേനോൻ വന്നു കത്തുവാങ്ങി വായിച്ചു. ചുരുട്ടി കയ്യില്പിനടിച്ച് അവനോട് പൊയ്‌ക്കൊള്വായൻ പറഞ്ഞു. സാധാരണവല്ല കത്തും വന്നാൽ മേനോൻ അതു വായുച്ചു മേശപ്പുറത്തോ മറ്റൊ ഇടുകയാണ് ചെയ്യാറ്. ഈ കത്ത് രഹസ്യമായി കൊണ്ടുപോയി തന്റെ കുപ്പായക്കീശയില്സ്ഥാ പിക്കുത് ഭാര്യ കണ്ടുസംശയമായി. മേനോൻ ഉണ്ണാനിരുന്ന തരത്തിൽ കത്തെടുത്തു വായിച്ചു. കത്ത് ഇതായിരുന്നു.

  സ്‌നേഹിതരേ, 
   ഞാൻ ഇന്നലെ മിസ്റ്റർ ഡിക്രൂസിന്റെ വീട്ടിൽ പോയി. ലില്ലിയെ അവിടെ കണ്ടു. തരക്കേടില്ല. ഞാൻ ഇന്നലെ രാത്രിതന്നെ ഒന്നിച്ചുകൂട്ടി. എന്റെ വീട്ടിലുണ്ട്. അങ്ങട് കൂട്ടാൻ പാടില്ലല്ലോ എു വിചാരിച്ചു ഇവിടെ തന്നെ പാര്പ്പി്ക്കുന്നു. നിങ്ങളുടെ ഭാര്യയുടെ സ്ഥിതി ആലോചിച്ചിട്ടാണ് അങ്ങട് കൂട്ടാത്തത് എന്നു വിശേഷിച്ച് പറയേണ്ടതില്ലല്ലോ. ഇന്നെനിക്കു ഒരു ദിക്കിൽ പോകാനുണ്ട്. രാത്രി ഏഴു മണിക്കു വന്നാൽ നിങ്ങള്ക്കുലതന്നെ കാണാം.
                                      എന്ന്, സ്‌നേഹിതൻ 

(ഒപ്പ്) ഒപ്പ് ജാനകിഅമ്മയ്ക്ക് മനസ്സിലായില്ല. കത്ത് വായിച്ച ഉടനെ ആ സ്ത്രീ തന്റെ മുറിയിൽ പോയി വാതിലടച്ചു കിടന്നു കരഞ്ഞുതുടങ്ങി. മേനോൻ ഊണുകഴിച്ചു ഭാര്യയെ വിളിച്ചു. എങ്ങും കാണാനില്ല. അമുറി അടച്ചു കണ്ടപ്പോൾ വാതിലിന് മുട്ടി വിളിച്ചു. തുറക്കുന്നില്ല. ഇത്രപെട്ടന്ന് ഇങ്ങനെ വരാൻ സംഗതിയെന്താണെന്ന് പലതും ആലോചിച്ചുനോക്കി. ഒരു കാരണവും കണ്ടില്ല. ഒടുവിൽ വളരെ ബുദ്ധിമുട്ടിച്ചപ്പോൾ ജാനകിയമ്മ വാതിൽ തുറന്നു. കരഞ്ഞു കണ്ണൊക്കെ ചുകന്നു വീങ്ങിയിരിക്കുന്നു. വിക്കി വിക്കി ഇങ്ങനെ പറഞ്ഞു.

  'ഞാൻ എന്റെ വീട്ടിലേയ്ക്കു പോകയാണ്. നിങ്ങൾ എന്നെ സ്‌നേഹിക്കുന്നുണ്ടൊയിരുന്നു എന്നാണ് ഞാൻ വിചാരിച്ചത്. നിങ്ങൾ എന്നെയല്ല. സ്‌നേഹിക്കുന്നത്. 

മേ: നിനക്ക് അങ്ങനെ തോന്നാൻ സംഗതിയെന്താണ്? ജാന: നിങ്ങൾ അറിയാത്തവരെപ്പോലെ പറയുന്നുവല്ലോ. എനിക്ക് ഇപ്പോൾ പോകണം. നിങ്ങള്ക്ക്് കണ്ട യൂറോപ്യൻ സ്ത്രീകളോടല്ലേ സ്‌നേഹം. നിങ്ങൾ ഇനി ലില്ലിയെത്തന്നെ സംബന്ധം വെച്ചോളൂ. ഞാൻ പോണു. ഇത് കേട്ടപ്പോൾ മേനോൻ പൊട്ടിച്ചിരിച്ചു. അടക്കാന്കകഴിയാതെ വളരെ നേരം ചിരി കേട്ടപ്പോൾ ജാനകി അമ്മ കുറേ പരിഭ്രമിച്ചു. ഒടുവിൽ മേനോൻ ഇങ്ങനെ പറഞ്ഞു.

      ' നീ ആ കത്ത് വായിച്ചു ഇല്ലേ? വിഡ്ഢി, ലില്ലി ഒരു സ്ത്രീയല്ല ഒരു നായക്കുട്ടിയാണ്. മുന്സീ പ്പിന് നല്ലൊരു നായക്കുട്ടിയെ വേണമെന്ന് പറഞ്ഞിരുന്നു. ഞാൻ ദാമോദരന്നാനയരോട് പറഞ്ഞേല്പിച്ചു. നിന്റെ ആങ്ങളയെ ഭ്രാന്തൻ നായ കടിച്ചതു മുതൽ നിണക്ക് നായ്ക്കളെ കണ്ടുകൂടെന്നും അതുകൊണ്ട് അതിനെ വീട്ടിൽ കൊണ്ടു വരരുതെന്നും ഞാൻ പറഞ്ഞിരുന്നു. അതാണ് ദാമോദരന്നാ്യർ അങ്ങനെ എഴുതിയത്.'
     ഇപ്പറഞ്ഞതൊക്കെ നേരായിരുന്നു. ഈ വിവരം പറയുമ്പോഴും പറഞ്ഞു കഴിഞ്ഞപ്പോഴും മേനോൻ നന്നെ ചിരിച്ചു. ജാനകിയമ്മ ഒരിക്കലും ഇതിലധികം വിഡ്ഢിയായിരുന്നില്ല. മേലാൽ തന്റെ ഭര്ത്താ വിനെ ഒരു കാര്യത്തിലും സംശയിക്കില്ലെ് ആ സ്ത്രീ ശപഥവും ചെയ്തു. അു മുതൽ മേനോൻ സത്യമല്ലാതെ പറയാതെയും ആയി.


                                       *************************************************************






ഉളിപിടിച്ച കയ്യ്

                    -അമ്പാടി നാരായണപ്പൊതുവാൾ
  
               പോലീസും മജിസ്‌ട്രേറ്റും അക്കാലത്തില്ല. കയറും മുളവും കുറ്റം തുമ്പുണ്ടാക്കുവാനുള്ള ഉപകരണങ്ങളാണെന്നാരും വിചാരിച്ചിരുന്നതുമില്ല. കോട്ടിലേല്പിക്കയും കൂട്ടില്കേകറിവിസ്തരിക്കലും അന്നു തുടങ്ങീയിട്ടില്ല. 'പിങ്കെട്ടും എടക്കുഴവയും' തച്ചുശാസ്ത്രത്തിലെ സംജ്ഞകളെന്നല്ലാതെ ഭേദ്യവകുപ്പിലെ പ്രയോഗവിശേഷങ്ങളാണെന്നു ജനങ്ങള്ക്കനറിവായിത്തുടങ്ങിയതും അന്നുമുതല്ക്ക ല്ല. ഊടും ചോടും പിടിച്ചു കുറ്റം തുമ്പുണ്ടാക്കുന്നതിന്നു കയ്യൂക്കിനേക്കാൾ നല്ലതു നെഞ്ഞൂക്കും തന്മിടുക്കമാണെന്നു പരബേദ്ധ്യം വരുത്തി പരോപദ്രവം കൂടാതെ വളരെക്കാലം പൊല്ലീസ്സ് കാര്യം അന്വേഷിച്ചുവന്ന ഉക്കണ്ടക്കുറുപ്പുകാര്യേര്ക്കാ ർ പ്രായചെന്നു പണിയില്നിടന്നു പിരിഞ്ഞതിനുശേഷം പുതിയ ഏര്പ്പാകടുപ്രകാരം മമ്മതുഖാൻ എന്നൊരു പട്ടാണിയെ കുറുപ്പിന്റെ സ്ഥാനത്തു കൊത്തുവാളാക്കി നിശ്ചയിച്ചു. വെട്ടും തടവും, അടവും ചോടും, തല്ലും, മല്ലും, മര്മ്മ്പൊരുളും കടുകട്ടിയാക്കീട്ടുള്ള കുറുപ്പിന്റെ കൊട്ട് കുറ്റക്കാര്ക്കേു കിട്ടിയുള്ളൂ. എന്നാൽ യമഘാതകനായമമ്മതുഖാന്റെ കയ്യും ചിലപ്പോൾ പിഴച്ചു വീണിരുന്നതുകൊണ്ടു നിര്ദ്ദോ്ഷികളും കഷ്ടപ്പാടനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. 
                ചെറുപ്പം മുതല്ക്കു  കുറുപ്പുകാര്യക്കാരുടെ മനസ്സിൽ കുടികൊണ്ടിരുന്ന ധാവള്യം ഉള്ളിലൊതുങ്ങാതെ വടിഞ്ഞുപൊഴിഞ്ഞു രോമകൂപങ്ങളിൽ കൂടിപുറപ്പെട്ടു എണ്പതും ഒയ്മ്പതും പ്രായം ചെന്ന ആകാലത്തു അദ്ദേഹത്തിന്റെ രോമങ്ങളും കൂടി നിരഞ്ജനത്വം പ്രാപിച്ചിരുന്നു. താടിയും മൂക്കും തമ്മിൽ കൂടിക്കാഴ്ച കഴിഞ്ഞതുമുതല്ക്കു് ഐക്യം വര്ദ്ധി്ച്ചതുകൊണ്ടു എടക്കുമറ്റൊരുമാര്ഗ്ഗ മുണ്ടെന്നറിയാൻ മനസ്സിരുത്തേണ്ട ദിക്കായി ദൃഢഗാത്രനായ ആ ചെറുപുരുഷനെ അന്നും ജരബാധിച്ചിട്ടില്ല. രണ്ടു വഴിനടപ്പാനും രണ്ടു നാലാളുകളോടു മല്ലിടാനും ആ വയോധികന് അന്നും പ്രയാസമുണ്ടായിരുന്നില്ല. കാര്യക്കാര്ക്കടറിവില്ലാത്ത നാട്ടുപാതയും ഊടുവഴികളും ഇല്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ അധികാരഅതിര്ത്തി ക്കകത്തുള്ള കുറ്റിക്കാടും പൊട്ടക്കിണറുംകൂടി അദ്ദേഹത്തിനു പരിചയമുണ്ട്.
               അലക്കിയ രണ്ടു പാവുമുണ്ടു മുട്ടു മറ ഞാത്തി ഉടുത്തു കുംഭയും മടിയും കൂര്മ്പി ച്ചു കോന്തല ചുരുക്കിക്കുത്തി കല്പിച്ചുകിട്ടിയ പള്ളിവടിയും എടുത്തു കുറുപ്പു തമ്പുരാനെ കാണുവാനായി കുരിക്കാട്ടേക്കു പുറപ്പെട്ടു പടിക്കലെത്തിയപ്പോൾ ഓടിക്കിതച്ചു വാടി തളര്ന്നാ ഒരാൾ കുറുപ്പിന്റെ മുമ്പിൽ വന്നു വീണു. ദുശ്ശകുനം നേരിട്ടതുകൊണ്ടുണ്ടായ നീരസത്തോടുകൂടി 'ആശാരിക്കു തീണ്ടലില്ലാത്തക്കാലമായോ! എന്നു കുറുപ്പു ചോതിച്ചതീന്നു'തമ്പുരാൻ' അടിയൻ തച്ചന്കോിപ്പനാണ്. അത്യാപത്തില്പെ്ട്ട അടിയനെ രക്ഷിക്കണെ' എന്നു ആശാരിച്ചെക്കൻ തൊഴുതുകൊണ്ടു പറഞ്ഞു.
             കുറുപ്പു-ആപത്തു നേരിട്ടിട്ടുണ്ടെന്നു കണ്ടാലറിയാം. നീ ചോറ്റാനിക്കര കിഴക്കേ കുന്നിന്മേൽ കൂടിയാണു വരുന്നതെന്നും മനസ്സിലായി. വായുക്ഷോഭത്തിന്റെ ഉപദ്രവമുള്ളവനും എടത്തുകൈ സ്വാധീനമുള്ളവനുമാണെന്നും ഞാൻ ധരിച്ചു. അച്ചന്കോിപ്പനാണെന്നു പറഞ്ഞതുകൊണ്ടു വിശേഷവിധിയായിട്ടു എനിക്കൊന്നും മനസ്സിലായില്ല. 
           കോപ്പൻ- കല്പിച്ചതൊക്കെ ശരിയാണു. തമ്പുരാനു ജോതിഷം കുടിയുള്ളതുകൊണ്ട് അടിയൻ പ്രാണനെ ഉപേക്ഷിക്കേണ്ടിവരില്ല നിശ്ചയം. 
          കുറുപ്പു-എനിക്കു ജ്യോതിഷം അറിഞ്ഞുകൂടാ. നിന്റെ സമ്പ്രദായം കണ്ടു ഇത്രയും അറിഞ്ഞതാണു. നിന്റെ കാലിൽ പൂണ്ടിട്ടുള്ള പ്രത്യേകനിറത്തിലുള്ള മണ്ണു അടുത്തദിക്കിൽ ചോറ്റാനിക്കര കുന്നിൽ മാത്രമേയുള്ളൂ. നീ ജീവഹാനി വരത്തക്ക എന്തുകൃത്യമാണ് ചെയ്തതു? പറ! ഭയപ്പെടേണ്ട.
          കോപ്പൻ- മൂത്താശാരി പറങ്കോടനെ കൊന്നതു അടിയനാണെന്നു വിശ്വസിച്ചു കൊത്തുവാളും ശിപായിമാരും അടിയനെ പിടിപ്പാൻ അന്വേഷിച്ചു പുറപ്പെട്ടിട്ടുണ്ട്. അവർ വന്നുപിടിക്കുന്നതിനുമുമ്പിൽ സത്യാവസ്ഥ മുഴുവൻ ബോധിപ്പിക്കാനും സാധിക്കാത്തപക്ഷം അതിനുവേണ്ട സമയം കല്പിച്ചനുവദിപ്പിക്കണം. സത്യം തമ്പുരാനെ ധരിപ്പിച്ചതിനുമേൽ അടിയന് കഴുവിന്മേൽ കയറിയാൽ സങ്കടമില്ല. അയ്യോ! തമ്പുരാനേ അവർ വരുന്നുണ്ട്. അടിയൻ നിരപരാധിയാണെ.
          കോപ്പന്റെ പരിഭ്രമം കണ്ടു കുറുപ്പു തിരിഞ്ഞുനോക്കിയപ്പോൾ മമ്മതുഖാനും ശിപായിമാരും അടുത്തെത്തിക്കഴിഞ്ഞു. മമ്മതുഖാൻ കുറുപ്പിനെക്കണ്ടപ്പോൾ ഗൌരവത്തിന്നിടിച്ചിൽ പറ്റാത്തവിധം തന്റെ ഓഷ്ഠപുടത്തിന്റെ എടുത്തുഭാഗം അല്പം ഒന്നു മേല്പാട്ടുചുളിച്ച് 'കുലപാതികയോടാണോ കുശലപ്രശ്‌നം' എന്നു ചോദിച്ചു. 
            കുറുപ്പ് - ഇവൻ കുലചെയ്തുവനാണെന്നു ഞാൻ ധരിച്ചു കഴിഞ്ഞില്ല. എന്നുതന്നെയല്ല കുറ്റം ചെയ്തിട്ടില്ലെന്നു എന്നെ ബോദ്ധ്യപ്പെടുത്തുവാനായി ഇവൻ ചിലതു പറവാൻ ഭാവിക്കുമ്പോഴാണ് നിങ്ങൾ വന്നെത്തിയത്. അതുകൊണ്ടു കാര്യം ഒന്നും എനിക്കു മനസ്സിലായില്ല.
         മമ്മതുഖാൻ- ഇക്കാര്യം മനസ്സിലാക്കുവാൻ അധികമൊന്നും പറഞ്ഞിട്ടുവേണ്ട. സംഗതി വെളവായി ഇതാ ഈ വാറോലയിൽ എഴുതീട്ടുണ്ടു.
        കുറുപ്പു വാറോലവാങ്ങി നോക്കുന്നതുകണ്ടു 'തമ്പുരാനെ അതിൽ എഴുതീട്ടുള്ളതു അടിയനെക്കൂടി കേള്പ്പി ക്കുവാനവിടെയ്ക്കു ദയ തോന്നണെ' എന്നും കോപ്പൻ ചെയ്ത അപേക്ഷയെ സ്വീകരിച്ചു അദ്ദേഹം ഇങ്ങനെ വായിച്ചു. 
        'കുരിക്കാട്ടു കോവിലകം പണിനടത്തിയിരുന്നു മൂത്താശാരി പറങ്ങോടന്റെ പുരയ്ക്കു പടിഞ്ഞാറു വശത്തുണ്ടായിരുന്ന പണിപ്പുര രാത്രി പാതിരക്കുശേഷം തീ പിടിച്ചു. സമീപസ്ഥന്മാർ സ്ഥലത്തെത്തിയപ്പോൾ തീകെടുത്തുവാൻ വയ്യാത്ത നിലയിലെത്തി. അഗ്നിബാധ യദൃച്ഛാസംഭവമാണെന്നും വിലപിടിച്ച പല ഉരുപ്പടികളും കത്തിപ്പോയതുകൊണ്ടു മൂത്താശാരിക്കു വലിയനഷ്ടം നേരിട്ടു എന്നും മാത്രമാണു ആദ്യം വിചാരിച്ചതു. എന്നാൽ ഈ ലഹളയിലെങ്ങും പറങ്ങോടനെക്കാണാഞ്ഞതുകോണ്ടു അയാളെ പുരയിൽ ചെന്നന്വേഷിച്ചു. മൂത്താശാരിയെ പുരക്കിൽ കണ്ടില്ല. കിടന്നപായ മടക്കീട്ടില്ല. തീകത്തുന്ന സമയം ശവം കഴിഞ്ഞനാറ്റവും ധാരാളം പൊന്തുന്നുണ്ടായിരുന്നു. കണയന്നൂക്കാരൻ ഒരു ആശാരിചെക്കൻ രാത്രിപറങ്ങോടന്റെപുരക്കിൽ ചെന്നിരുന്നെന്നും അവർ തമ്മിൽ വളരെ നേരം സംസാരിച്ചിരുന്നു എന്നും കേട്ടു. പറങ്ങേടന്റെ പെട്ടിയിലുള്ള സാധനങ്ങൾ പുറത്തു വലിച്ചുവാരി ഇട്ടിട്ടുണ്ടു. ആ ആശാരിച്ചെക്കനെക്കാണാനും ഇല്ല. പ്രത്യാശകൊണ്ടു അയാൾ പറങ്ങോടനെ കൊന്നു പണിപ്പുരക്കൽ വലിച്ചിട്ടു തീവച്ചതാണെന്നു ചിലർ പറയുന്നു. നീതിന്യായം നിലനിര്ത്തികപ്പോരുന്ന തിരുമേനി സത്യാവസ്ഥ വെളിപ്പെടുത്തി രക്ഷിക്കുമാറാകണം. 
         കോപ്പൻ- തമ്പുരാക്കന്മാരേ! അടിയൻ ഇന്നലെ പറങ്ങോടന്റെ പുരക്കൽ പോയതും അവനോടു കുറെനേരം സംസാരിച്ചിരുന്നതും ശരിയാണ്. ശേഷം ഒന്നും അടിയനറിഞ്ഞുകൂടാ. 
        മമ്മ-ബലപ്പെട്ട തെളിവുള്ളതു കൊണ്ടു നിനക്കതു സന്നതിക്കാതെ തരമില്ലല്ലൊ. ശേഷം സംഗതികളും ശരിതന്നെയാണെന്ന് ഞങ്ങളുടെ അന്വേഷണംകൊണ്ട് ബോദ്ധ്യമായിട്ടുണ്ട്. തന്റെ പ്രവര്ത്തിശ വലിയ സാഹസമായിപ്പോയി. പറങ്ങോടനെ കൊന്നിട്ടോ ജീവനോടുകൂടിയൊ ദഹിപ്പിച്ചത് എന്നൊന്നു മാത്രമേ അറിയേണ്ടതുള്ളൂ. ഠാണാവിൽ ചെന്നാൽ അതു നീ പറയാതിരിക്കില്ല. ശിപ്പായി! അവന്റെ കൈക്കു ആമംവെച്ചുകൊണ്ടു പൊയ്‌ക്കോളൂ. ഞാൻ പിന്നാലെ തന്നെ വന്നേക്കാം.
        കുറുപ്പ്-ഇവനു പറവാനുള്ളതുകൂടി പറഞ്ഞുകേട്ടാൽ കൊള്ളാമെന്നുണ്ട്. അല്പ സമയം അതിനായി അനുവദിക്കുന്നതുകൊണ്ട് കാര്യത്തിനു വലിയ തരക്കേടൊന്നും വരാനില്ലല്ലൊ.
        മമ്മ-സംഗതി മുഴുവൻ കണ്ടതുപോലെ ഞാൻ പറയാം. ഈ കുലപാതകിയുടെ വാക്കുകേട്ടു തെറ്റിദ്ധരിച്ചു കുറുപ്പശ്ശന്റെ മനസ്സ് പുണ്ണാക്കാതിരിക്കുന്നതാണു നല്ലത്. 
       കുറുപ്പ്- അടുത്ത കാലത്തു ആരും കഠിന പ്രവൃത്തിക്കു തുനിയില്ലെന്നു നിങ്ങൽ കണിശമായി തിരുമനസ്സറിവിച്ചിട്ടില്ലെ. ആ വാക്കു നിലനിര്ത്തി പോരുവാൻ ഇവന്റെ മൊഴി സഹായിക്കുമെന്നാണ് എന്റെ വിചാരം. 
       മമ്മ-അതില്ലെങ്കിലും അങ്ങേപ്പോലെയുള്ള പഴമക്കാർ പറയുന്നതിനെ ഞാൻ ധിക്കരിക്കുന്നില്ല. പക്ഷേ, അവൻ പറയുന്നതെല്ലാം നിങ്ങൾ തിരുമുമ്പാകെ സാക്ഷീകരിക്കേണ്ടിവരും. അര നാഴിക സമയം അനുവദിച്ചു.
       കുറുപ്പ്-കര്മ്മ്ത്തിന്റെ ഗുണദോഷം കര്ത്താുവിനാണല്ലൊ, ആശാരിച്ചെക്കാ! നിനക്കു പറവാനുള്ളതു പറ. 
       കോപ്പൻ-അടിയൻ കണയന്നൂക്കാരനാണു. തച്ചു ശാസ്ത്രം പഠിക്കുവാൻ വടക്കോട്ടു പോയിരുന്നു. ഇന്നലെ പകലെയാണ് മടങ്ങി എത്തിയത്. വരുംവഴി കൂരിക്കാട്ടുകോവിലകം പണികാണുവാനായി ചെന്നു. മൂത്താശ്ശാരി പറങ്ങോടനെ അടിയന് പരിചയമില്ല. തന്തയും തള്ളയും അയാളെ അറിയും. പറങ്ങോടനും അടിയന്റെ വീട്ടുകാരും തമ്മിൽ നല്ല രസമില്ലെന്നടിയൻ ധരിച്ചിട്ടുണ്ട്. അടിയനെ കണ്ടപ്പോൾ             കോപ്പന്റെ പരിഭ്രമം കണ്ടു കുറുപ്പു തിരിഞ്ഞുനോക്കിയപ്പോൾ മമ്മതുഖാനും ശിപായിമാരും അടുത്തെത്തിക്കഴിഞ്ഞു. മമ്മതുഖാൻ കുറുപ്പിനെക്കണ്ടപ്പോൾ ഗൌരവത്തിന്നിടിച്ചിൽ പറ്റാത്തവിധം തന്റെ ഓഷ്ഠപുടത്തിന്റെ എടുത്തുഭാഗം അല്പം ഒന്നു മേല്പാട്ടുചുളിച്ച് 'കുലപാതികയോടാണോ കുശലപ്രശ്‌നം' എന്നു ചോദിച്ചു. 
            കുറുപ്പ് - ഇവൻ കുലചെയ്തുവനാണെന്നു ഞാൻ ധരിച്ചു കഴിഞ്ഞില്ല. എന്നുതന്നെയല്ല കുറ്റം ചെയ്തിട്ടില്ലെന്നു എന്നെ ബോദ്ധ്യപ്പെടുത്തുവാനായി ഇവൻ ചിലതു പറവാൻ ഭാവിക്കുമ്പോഴാണ് നിങ്ങൾ വന്നെത്തിയത്. അതുകൊണ്ടു കാര്യം ഒന്നും എനിക്കു മനസ്സിലായില്ല.
         മമ്മതുഖാൻ- ഇക്കാര്യം മനസ്സിലാക്കുവാൻ അധികമൊന്നും പറഞ്ഞിട്ടുവേണ്ട. സംഗതി വെളവായി ഇതാ ഈ വാറോലയിൽ എഴുതീട്ടുണ്ടു.
        കുറുപ്പു വാറോലവാങ്ങി നോക്കുന്നതുകണ്ടു 'തമ്പുരാനെ അതിൽ എഴുതീട്ടുള്ളതു അടിയനെക്കൂടി കേള്പ്പി ക്കുവാനവിടെയ്ക്കു ദയ തോന്നണെ' എന്നും കോപ്പൻ ചെയ്ത അപേക്ഷയെ സ്വീകരിച്ചു അദ്ദേഹം ഇങ്ങനെ വായിച്ചു. 
        'കുരിക്കാട്ടു കോവിലകം പണിനടത്തിയിരുന്നു മൂത്താശാരി പറങ്ങോടന്റെ പുരയ്ക്കു പടിഞ്ഞാറു വശത്തുണ്ടായിരുന്ന പണിപ്പുര രാത്രി പാതിരക്കുശേഷം തീ പിടിച്ചു. സമീപസ്ഥന്മാർ സ്ഥലത്തെത്തിയപ്പോൾ തീകെടുത്തുവാൻ വയ്യാത്ത നിലയിലെത്തി. അഗ്നിബാധ യദൃച്ഛാസംഭവമാണെന്നും വിലപിടിച്ച പല ഉരുപ്പടികളും കത്തിപ്പോയതുകൊണ്ടു മൂത്താശാരിക്കു വലിയനഷ്ടം നേരിട്ടു എന്നും മാത്രമാണു ആദ്യം വിചാരിച്ചതു. എന്നാൽ ഈ ലഹളയിലെങ്ങും പറങ്ങോടനെക്കാണാഞ്ഞതുകോണ്ടു അയാളെ പുരയിൽ ചെന്നന്വേഷിച്ചു. മൂത്താശാരിയെ പുരക്കിൽ കണ്ടില്ല. കിടന്നപായ മടക്കീട്ടില്ല. തീകത്തുന്ന സമയം ശവം കഴിഞ്ഞനാറ്റവും ധാരാളം പൊന്തുന്നുണ്ടായിരുന്നു. കണയന്നൂക്കാരൻ ഒരു ആശാരിചെക്കൻ രാത്രിപറങ്ങോടന്റെപുരക്കിൽ ചെന്നിരുന്നെന്നും അവർ തമ്മിൽ വളരെ നേരം സംസാരിച്ചിരുന്നു എന്നും കേട്ടു. പറങ്ങേടന്റെ പെട്ടിയിലുള്ള സാധനങ്ങൾ പുറത്തു വലിച്ചുവാരി ഇട്ടിട്ടുണ്ടു. ആ ആശാരിച്ചെക്കനെക്കാണാനും ഇല്ല. പ്രത്യാശകൊണ്ടു അയാൾ പറങ്ങോടനെ കൊന്നു പണിപ്പുരക്കൽ വലിച്ചിട്ടു തീവച്ചതാണെന്നു ചിലർ പറയുന്നു. നീതിന്യായം നിലനിര്ത്തിടപ്പോരുന്ന തിരുമേനി സത്യാവസ്ഥ വെളിപ്പെടുത്തി രക്ഷിക്കുമാറാകണം. 
         കോപ്പൻ- തമ്പുരാക്കന്മാരേ! അടിയൻ ഇന്നലെ പറങ്ങോടന്റെ പുരക്കൽ പോയതും അവനോടു കുറെനേരം സംസാരിച്ചിരുന്നതും ശരിയാണ്. ശേഷം ഒന്നും അടിയനറിഞ്ഞുകൂടാ. 
        മമ്മ-ബലപ്പെട്ട തെളിവുള്ളതു കൊണ്ടു നിനക്കതു സന്നതിക്കാതെ തരമില്ലല്ലൊ. ശേഷം സംഗതികളും ശരിതന്നെയാണെന്ന് ഞങ്ങളുടെ അന്വേഷണംകൊണ്ട് ബോദ്ധ്യമായിട്ടുണ്ട്. തന്റെ പ്രവര്ത്തിശ വലിയ സാഹസമായിപ്പോയി. പറങ്ങോടനെ കൊന്നിട്ടോ ജീവനോടുകൂടിയൊ ദഹിപ്പിച്ചത് എന്നൊന്നു മാത്രമേ അറിയേണ്ടതുള്ളൂ. ഠാണാവിൽ ചെന്നാൽ അതു നീ പറയാതിരിക്കില്ല. ശിപ്പായി! അവന്റെ കൈക്കു ആമംവെച്ചുകൊണ്ടു പൊയ്‌ക്കോളൂ. ഞാൻ പിന്നാലെ തന്നെ വന്നേക്കാം.
        കുറുപ്പ്-ഇവനു പറവാനുള്ളതുകൂടി പറഞ്ഞുകേട്ടാൽ കൊള്ളാമെന്നുണ്ട്. അല്പ സമയം അതിനായി അനുവദിക്കുന്നതുകൊണ്ട് കാര്യത്തിനു വലിയ തരക്കേടൊന്നും വരാനില്ലല്ലൊ.
        മമ്മ-സംഗതി മുഴുവൻ കണ്ടതുപോലെ ഞാൻ പറയാം. ഈ കുലപാതകിയുടെ വാക്കുകേട്ടു തെറ്റിദ്ധരിച്ചു കുറുപ്പശ്ശന്റെ മനസ്സ് പുണ്ണാക്കാതിരിക്കുന്നതാണു നല്ലത്. 
       കുറുപ്പ്- അടുത്ത കാലത്തു ആരും കഠിന പ്രവൃത്തിക്കു തുനിയില്ലെന്നു നിങ്ങൽ കണിശമായി തിരുമനസ്സറിവിച്ചിട്ടില്ലെ. ആ വാക്കു നിലനിര്ത്തി പോരുവാൻ ഇവന്റെ മൊഴി സഹായിക്കുമെന്നാണ് എന്റെ വിചാരം. 
       മമ്മ-അതില്ലെങ്കിലും അങ്ങേപ്പോലെയുള്ള പഴമക്കാർ പറയുന്നതിനെ ഞാൻ ധിക്കരിക്കുന്നില്ല. പക്ഷേ, അവൻ പറയുന്നതെല്ലാം നിങ്ങൾ തിരുമുമ്പാകെ സാക്ഷീകരിക്കേണ്ടിവരും. അര നാഴിക സമയം അനുവദിച്ചു.
       കുറുപ്പ്-കര്മ്മ്ത്തിന്റെ ഗുണദോഷം കര്ത്താുവിനാണല്ലൊ, ആശാരിച്ചെക്കാ! നിനക്കു പറവാനുള്ളതു പറ. 
       കോപ്പൻ-അടിയൻ കണയന്നൂക്കാരനാണു. തച്ചു ശാസ്ത്രം പഠിക്കുവാൻ വടക്കോട്ടു പോയിരുന്നു. ഇന്നലെ പകലെയാണ് മടങ്ങി എത്തിയത്. വരുംവഴി കൂരിക്കാട്ടുകോവിലകം പണികാണുവാനായി ചെന്നു. മൂത്താശ്ശാരി പറങ്ങോടനെ അടിയന് പരിചയമില്ല. തന്തയും തള്ളയും അയാളെ അറിയും. പറങ്ങോടനും അടിയന്റെ വീട്ടുകാരും തമ്മിൽ നല്ല രസമില്ലെന്നടിയൻ ധരിച്ചിട്ടുണ്ട്. അടിയനെ കണ്ടപ്പോൾ  മൂത്താശ്ശാരി വളരെ ആദരവോടുകൂടി പണിയെല്ലാം കാണിച്ചു തന്നു. അടിയന്റെ അച്ഛനമ്മമാരും പറങ്ങോടനും തമ്മിലുണ്ടായിരുന്ന മുഷിച്ചിലെല്ലാം തീര്ന്നി ട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളുവെന്നും അടിയനെ കണ്ടതു വലിയ സന്തോഷമായി എന്നും അയാൾ പറഞ്ഞു. പണിനോക്കിയിട്ടു അടിയൻ ശാസ്ത്രവഴിക്കു പറങ്ങോടനോടു കുറഞ്ഞൊന്നു ഗുണദോഷിച്ചു. നാലങ്കണത്തിന്റെ ഉത്തരം എഴുത്തുമുറി കഴിച്ചുവെച്ചിട്ടുള്ളതും അതിന്മേൽ ചെലുത്താനുള്ള കോടിക്കഴുക്കോൽ കൊതയുന്നതും കണ്ടപ്പോൾ കണക്കിൽ പിഴ വന്നിട്ടുണ്ടെന്നു അടിയൻ അയാളെ സ്വകാര്യമായി അറിവിച്ചു. കണക്കു രണ്ടാമതുനോക്കിയപ്പോൾ കാര്യം ശരിയാണെന്നു അയാൾ സമ്മതിച്ചു. അടിയന്റെ നേരെ മൂത്താശ്ശാരിക്കു വലിയ സന്തോഷമായി. മൂത്താശാരി അടിയനെ പണിപ്പുരയിലേക്കു വിളിച്ചു ഒരു മോതിരം സമ്മാനം തന്നു. പണിയുടെ കാര്യത്തിൽ ചിലതുകൂടി ആലോചിക്കാനുണ്ടെന്നും രാത്രി പുരയ്ക്കൽ ചെല്ലണമെന്നും അടിയനോടു പറഞ്ഞു. അടിയൻ പറങ്ങോടന്റെ പുരയ്ക്കൽ ചെന്നു വിളിച്ചു. ഒരു മൂത്താശാരിച്ചി 'കോപ്പനല്ലേ?' എന്നു ചോദിച്ചു അടിയനെ പറങ്ങോടന്റെ അടുക്കൽ കൊണ്ടുപോയിവിട്ടു അവൾ തിരിയെപ്പോയി. മൂത്താശാരി രണ്ടു നാലു നാഴികനേരം അടിയനെയും കുപ്പാട്ടിലുള്ളവരെയും വാഴ്ത്തിപറയുന്നതു കേട്ട് അടിയനു എന്തെന്നില്ലാത്ത സന്തോഷം തോന്നി. 'എന്നാൽ ഇനി ഇതൊന്നു വായിച്ചു നോക്കൂ എന്നു പറഞ്ഞു ഒരു ഓല അടിയന്റെ കയ്യിൽ തന്നിട്ടു, എനിക്കു സന്തതിയില്ലാത്തതുകൊണ്ടുള്ള ഖേദം ഇപ്പോൾ തീര്ന്നു . തിരുമുമ്പാകെവെച്ചപമാനം വരാതെ രക്ഷിച്ചതിനും വീട്ടുകാരും ഞാനും തമ്മിലുള്ള സ്‌നേഹത്തിന്റെ അവസ്ഥയ്ക്കും ഈ പ്രവൃത്തി ഒരു തക്ക പ്രതിഫലമായി തീർന്നതല്ലെങ്കിലും മറ്റൊന്നും തല്ക്കാലം ചെയ്യുവാൻ സാധിക്കുന്നതല്ല' എന്നു പറങ്ങോടൻ പറഞ്ഞു. പറങ്ങോടന്റെ കാലശേഷം അയാളുടെ സകലമുതലുകള്ക്കും  അടിയനെ അവകാശിയാക്കി നിശ്ചയിച്ചിട്ടുള്ള ഒരു ആധാരമാണ് അയാൾ തന്ന ആ ഓലകഷ്ണം. അടിയൻ സ്വപ്നംകാണുകയാണെന്നു വിചാരിച്ചു. ഒന്നും മിണ്ടാതെ കിറച്ചു നേരം ഇരുന്നു. അത്ഭുതപ്പെടാനില്ല, ഞാൻ കാലെ നിശ്ചയിച്ചിട്ടുള്ളതാണ്. എന്നു പറഞ്ഞു മൂത്താശാരി അടിയനെ പിടിച്ചരികിലിരുത്തി. മൂത്താശാരിച്ചിയുടെ അസ്മാദികളിൽ ചിലര് അന്നു അവിടെ എത്തുമെന്നും അവർ ഈ കാര്യം അറിയാതെ കഴിക്കണമെന്നും പറഞ്ഞു അടിയനെ അപ്പോൾ തന്നെ യാത്ര അയച്ചു. അടിയനെ പുറത്തേക്കാക്കിയതു മറ്റൊരു വാതുക്കല്കൂ ടിയാണ്. അടുത്ത പിറ്റേദിവസം തിരിയെ ചെല്ലാമെന്നുള്ള ഉറപ്പിലേക്കു അടിയന്റെ ഉളിയും അവിടെ വെപ്പിച്ചു. 
        കുറുപ്പ്-നീ പുരത്തേക്കു കടന്നപ്പോൾ വാതിലടച്ചതാരാണ്?
       കോപ്പൻ-ആരും അടച്ചില്ല. വാതിൽ ചാരിയാൽ മതി എന്നാണു പറങ്ങോടൻ പറഞ്ഞത്.
       കുറുപ്പ്- നീ മടങ്ങിപോന്നതു ആശാരിച്ചി അറിഞ്ഞിട്ടുണ്ടോ!
       കോപ്പൻ- അടിയന് നിശ്ചയമില്ല.
       കോപ്പന്റെ വര്ത്ത മാനത്തിന്നിടക്ക് കൂടെക്കൂടെ മുഖം വീര്പ്പി ച്ചും നെറ്റിചുളിച്ചും പുരികം വളച്ചും പുഞ്ചിരികൊണ്ടും ഗൗരവം വിടാതെയും കേട്ടുകൊണ്ടിരിക്കുന്ന മമ്മതുഖാൻ ഏതായാലും  മുഴുവനും പറ എന്നു പറഞ്ഞു. 
       കോപ്പൻ- ഇരുട്ടു കലശലായിരുന്നതുകൊണ്ടു വരുംവഴി അടിയൻ ഒരു ആശാരിപ്പുരയ്ക്കൽ           

കേറിക്കിടന്നു. പുലര്ച്ച ക്കു അവിടെ വന്നു കേറിയ ചില ആശാരിമാർ പറങ്ങോടന്റെ പണിപ്പുര കത്തി എന്നും അയാളെ ഒരു ആശാരിച്ചെക്കൻ കൊന്നു എന്നും കൊത്തുവാളും കൂട്ടരും അവനെ പിടിപ്പാനിറങ്ങിയിട്ടുണ്ടെന്നും പറയുന്നത് കേട്ടു. അവർ അടിയനെ അറിയില്ല. അടിയൻ പരിഭ്രമിച്ചു ഓടിപ്പോന്നു. വിവരം സത്യമായി തമ്പുരാനെ അറിയിച്ചു. അടിയനെ ഇനി കൊന്നാലും കൊള്ളാം തിന്നാലും കൊള്ളാം ഇതാണു കാര്യത്തിന്റെ പരമാര്ത്ഥം ; ഇതാണു ആ ആധാരം.

       മമ്മ-ആധാരം എടുത്തു നോക്കിയിട്ടു കൊല്ലുവാനുള്ള കാരണവും പൂര്ത്തി യായി. നിന്റെ ഉളി എവിടെ? എന്നു ഞാൻ ചോദിച്ചെങ്കിലൊ എന്നു വിചാരിച്ചു മുന്കെരുതലോടുകൂടി പറഞ്ഞ വാക്കു ഭംഗിയായി. കോപ്പനെ കൊല്ലുവാനുപയോഗിച്ച നിന്റെ ഉളി മാത്രം ഞങ്ങള്ക്കുഇ കിട്ടിക്കഴിഞ്ഞില്ല. അതുകൂടി എടുത്തുതന്നേക്ക്. ഞങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട. എന്താ മിണ്ടാത്തത്? നിന്നെകൊണ്ടു അതു എടുപ്പിച്ചു കൊള്ളാം. കുറുപ്പശ്ശന് ഇനി വല്ലതും ചോദിക്കാനുണ്ടൊ?
       തല്കാലം ഒന്നുമില്ലെന്നു കുറുപ്പ് മറുപടി പറഞ്ഞപ്പോൾ മമ്മതുഖാന്റെ ദൃഷ്ടിസൂചകമായ ആജ്ഞപ്രകാരം ശിപായിമാർ കോപ്പനെ കയ്യാമംവെച്ചു കഴിഞ്ഞു. കോപ്പൻ ഠാണാവിലേക്കു പോകുമ്പോൾ കുറുപ്പിന്റെ നേരെയുള്ള അവന്റെ പിന്തിരിഞ്ഞ നോട്ടം അദ്ദേഹത്തിന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സുഖക്കേടിനിടയാക്കിതീര്ത്തു .
       കോപ്പനെ കൊണ്ടുപോയതിന്നുശേഷം കുറുപ്പ് ആ ആധാരം വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നതു കണ്ടു. 'കയ്യക്ഷരം പറങ്ങോടന്റെ തന്നെ, സംശയിപ്പാനില്ല' എന്നു മമ്മതുഖാൻ പറഞ്ഞു. 
      കുറുപ്പ്-ശരിയായിരിക്കാം. പരങ്ങോടനെ കൊന്നു എന്ന നിശ്ചയം?
      മമ്മ-കൊല്ലാതെകണ്ട്, സ്വന്തം മുതലെല്ലാം അന്യാധീനപ്പെടുത്തി അയാൾ അഗ്നിപ്രവേശം ചെയ്തു എന്നാണോ കുറുപ്പിന്റെ ശങ്ക.
      കുറുപ്പ്-'നീരുണ്ടെന്നും നിലയില്ലെന്നും' പറയുന്നതുപോലെആയിരിക്കാം എന്റെ സംശയം; പറങ്ങോടൻ മരിച്ചു എന്നു തീര്ച്ച്പ്പെട്ടുവോ?
      മമ്മ-പണിപ്പുര കത്തുമ്പോൾ ശവം കരിഞ്ഞ നാറ്റം പൊങ്ങുന്നുണ്ടായിരുന്നു എന്നു ജനങ്ങൾ പറഞ്ഞതിനെ മാത്രം വിശ്വസിച്ചല്ല ഈ സംഗതി തീര്ച്ചനപ്പെടുത്തിയത്. അവൻ കിടന്നിരുന്ന മുറി പരിശോദിച്ചപ്പോൾ അവിടവിടെ ചോരത്തുള്ളികൾ കിടക്കുന്നതു കണ്ടു. ഒരു ഘനമുള്ള സാധനം (പറങ്ങോടന്റെ ശവം തന്നെ) വലിച്ചുകൊണ്ടുപോയ പാട് പണിപ്പുരവരെ ധാരാളം തെളിഞ്ഞു കിടപ്പുണ്ട്. കത്തിദഹിച്ച ചാരത്തിൽ നിന്നുംകരിഞ്ഞ മാംസഖണ്ഡങ്ങളും കിട്ടി. പറങ്ങോടന്റെ കയ്യിൽ കിടന്നിരുന്ന ഒരിരുമ്പു വളയും പിന്നീട് പരിശോധിച്ചപ്പോൾ ആ ചാരത്തിൽ കിടപ്പുണ്ടായിരുന്നു. പറങ്ങോടനെ ദഹിപ്പിച്ചു എന്നുള്ളതിന്നു ഇതിലധികം തെളിവൊന്നും വേണമെന്നു തോന്നുന്നില്ല.
      കുറുപ്പ്-ശരി, ഈ സംഗതികളെ കൊണ്ടു കോപ്പനും കുറ്റക്കാരനാണെന്നു ഊഹിച്ചതിൽ തെറ്റില്ല.
      മമ്മ-മുമ്പ് ഒന്നുരണ്ടുകുറി നിങ്ങളുടെ യുക്തി വഴി പിഴച്ചിട്ടാണെന്നു സമ്മതിക്കാം. ഈ പ്രവൃത്തി മറ്റൊരാൾ ചെയ്തതാണെന്നു ഊഹിക്കുവാനുള്ള മാര്ഗ്ഗം  ഞാൻ കാണുന്നില്ല. ഉണ്ടെങ്കിൽ പറഞ്ഞുകേട്ടാൽ കൊള്ളാം. 
      കുറുപ്പ്-മാര്ഗ്ഗം  ഒന്നല്ല, ഒമ്പതുവേണമെങ്കിൽ പറയാം. കള്ളന്മാർ കൊള്ളയിടുവാൻ തരം നോക്കി  നില്ക്കുമ്പോഴായിരിക്കും കോപ്പൻ പുറത്തേക്കു വന്നത്. ആ വാതുക്കല്ക്കുിടി അവർ അകത്തു കടന്നു കൊള്ളചെയ്തു പറങ്ങോടനെ കൊന്നു പണിപ്പുരയിലിട്ടു തീവെച്ചതാകരുതെന്നുണ്ടൊ?
      മമ്മ-കൊള്ളക്കാര്ക്കു് പറങ്ങോടന്റെ ശവം ദഹിപ്പിച്ചിട്ടു വല്ല പ്രയോജനവുമുണ്ടോ?
      കുറുപ്പ്-കോപ്പന് അങ്ങനെ ചെയ്തിട്ടു കാര്യമുണ്ടെങ്കിൽ അത് മറ്റവര്ക്കുുമുണ്ട്.
      മമ്മ-കുറുപ്പശ്ശൻ ഈ കേസ്സിൽ എന്നെ സഹായിക്കണമെന്നു തിരുമനസ്സുകൊണ്ട് കല്പനയായിട്ടുണ്ട്. പക്ഷെ നിങ്ങളുടെ തെറ്റായ ധാരണ ഒന്നുകൊണ്ടും എന്നെ സഹായിക്കാനിടയില്ല. രണ്ടുപേരും അവരവരുടെ വഴിക്കന്വേഷിക്കുകയാണ് നല്ലത്. നിങ്ങൾ നിങ്ങളുടെ കള്ളനെ തേടിപിടിച്ചോളൂ. ഞാൻ തല്ക്കാലം കോപ്പനെകൊണ്ടു തൃപ്തിപ്പെട്ടുകൊള്ളാം. ഇക്കാര്യംമറ്റൊരു വഴിക്കു സംഭവിച്ചതല്ലെന്നു സ്ഥലത്തു ചെന്നാലറിയാം.
      കുറുപ്പ്-ഞാൻ അവിടേക്കു തന്നെയാണ് പോകുന്നത്. 
      മമ്മ-എന്നാൽ കുറുപ്പശ്ശൻ കുറ്റസ്ഥലത്തേക്കു നടക്കൂ. കോപ്പനെകണ്ടവിവരം തിരുമനസ്സറിവിച്ചിട്ടു ഞാൻ ഠാണാവിലേക്കു വന്നേക്കാം. കുറുപ്പു പോയതു പറങ്ങോടന്റെ കുടിയിലേക്കല്ല. കോപ്പന്റെ പുരയ്ക്കലേക്കാണ്. കോപ്പന്റെ അച്ഛൻ തല്ക്കാലം അവിടെ ഉണ്ടായിരുന്നില്ല. പോയത് എന്തിനാണെന്നും എവിടെക്കാണെന്നും വിവരമില്ലെന്നു ആശാരിച്ചി പറഞ്ഞു. കാര്യക്കാർ ആശാരിമാരെപറ്റി ഓരോന്നു പറയുന്ന കൂട്ടത്തിൽ പറങ്ങോടനെപറ്റി ചില ദൂഷ്യങ്ങൾ പറഞ്ഞു തുടങ്ങി.
      ആശാരിച്ചി-അടിയൻ പറങ്ങോടനെ ചെറുപ്പം മുതല്ക്കറിയാം. തമ്പുരാനെപ്പോലെ നൂറുപേർ ഒരുമിച്ചു ചീത്ത പറഞ്ഞാലും അയാൾ ചെയ്യുന്ന കടുപ്പത്തിന്റെ കടുമാകാണിക്കൊക്കില്ല. കുശുമ്പും കുനിട്ടും ദുഷ്ടും അയാളുടെ കയ്യിൽ നിന്നു പോയതേയുള്ളൂ. പണക്കാരനായതു കൊണ്ട് ആശാരിപ്പരിഷ മുഴുവൻ അയാള്ക്കു  അടിമയാണെന്നാണ് അയാളുടെ ഭാവം. പാവപ്പെട്ടവരെ ഉപദ്രവിപ്പാൻ കഴിഞ്ഞില്ലെങ്കിൽ വല്ല ജന്തുക്കളെയെങ്കിലും അയാള്ക്കുത ഉപദ്രവിക്കാതിരുന്നുകൂടാ. അത്ര കഠിനക്കാരനാണ് ആ ദുഷ്ടൻ. അടിയനെ അയാള്ക്കു  കെട്ടിക്കൊടുക്കാൻ ആദ്യം നിശ്ചയിച്ചു. ആ മഹാപാപി ഇവിടെ കേറിവന്ന അന്നു അടിയന്റെ പ്രാവിന്കൂയട്ടിലേക്കു ഒരു കണ്ടൻ പൂച്ചയെ കടത്തിവിട്ടു നാവണ്ണത്തിനെ കൊല്ലിച്ചു. അത് അടിയന് സഹിച്ചില്ല. അടിയൻ വായില്വ്ന്നതെല്ലാം പറഞ്ഞു. അടിയൻ അയാളൊന്നിച്ചിരിക്കില്ലെന്നു സത്യം ചെയ്തു. അയാൾ നാണംകെട്ടുപോയതിന്റെ ശേഷം കോപ്പന്റെ അച്ഛനു അടിയനെ കൊടുക്കുവാൻ നിശ്ചയിച്ച ദിവസം ആഷണ്ഡാളൻ അടിയങ്ങള്ക്കു  ഒരു കാഴ്ച കൊടുത്തയച്ചത് അടിയൻ തമ്പുരാനെ കാണിക്കാം.
      ഇത്രയും പറഞ്ഞ് അവൾ ഒരു പെട്ടികൊണ്ടുവന്നു തുറന്നു. ആ ആശാരിച്ചിയുടെ ഛായ മുഴുവൻ തികഞ്ഞിട്ടുള്ള ഒരു പ്രതി ശിശുവിനെ പകുതി പ്രസവിച്ച സമയം രണ്ടു ശ്വാക്കൾ തള്ളയേയും പിള്ളയേയും കടിച്ചു വലിക്കുന്നനിലയിൽ കൊത്തി ഉണ്ടാക്കിയിട്ടുള്ള ഒരു പണിത്തരമായിരുന്നു ആ പെട്ടിയിലുണ്ടായിരുന്ന കാഴ്ച ദ്രവ്യം.
      ഇതു കണ്ടപ്പോൾ കുറുപ്പ് മൂക്കത്തു കൈ വച്ചുകൊണ്ട് ഇവയൊക്കെ കറയുള്ള പറങ്ങോടൻ സകല മുതലുകളും നിന്റെ മകനു കൊടുപ്പാൻ ഇന്നലെ തീര്ച്ചയപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞാൽ നിനക്കു ബോദ്ധ്യമാകുമോ എന്നു ചോദിച്ചു. 
     ആശാരിച്ചി-നാലു അത്താഴപ്പട്ടിണി ഒരുമിച്ചു കിടന്നാലും നാഴി അരി ആ പരമദുഷ്ടനോട് വാങ്ങി അനുഭവിപ്പാനിടവരാതെ കുറ്റം പിഴക്കേണമെന്നാണ് അടിയങ്ങളുടെ പ്രാര്ഥ്നാന.
     കാര്യക്കാർ: 'അതുശരിയാണ്' എന്നു പറഞ്ഞു അവിടന്നു തിരിച്ചു. 'പറങ്ങോടനും ഇവളും തമ്മിലുള്ള വൈരം എത്രത്തോളമുണ്ടെന്ന് സ്പഷ്ടമായി. ഇന്നലത്തെ കഥ ഇവൾ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ആശാരിയെ കാണാത്തതു കൊണ്ട് സംശയിക്കാനും വഴിയുണ്ട്. ആകെപ്പാടെ കോപ്പന്റെ  പേരിലുള്ള ഊഹം ബലപ്പെടുകയാണ് ചെയ്തത്. പക്ഷേ അവൻ കുറ്റക്കാരനല്ലെന്നുള്ള എന്റെ മനസ്സാക്ഷി എന്നെ വിട്ടുപോവുന്നതുമില്ല.' ഇങ്ങനെ ഓരോന്നലോചിച്ചുകൊണ്ട് കുറുപ്പു കുറ്റ സ്ഥലത്തെത്തി. പണിപ്പുരയേയും പറങ്ങോടനെ വലിച്ചുകൊണ്ടുപോയതായി പറയുന്ന വഴിയും പുരയ്ക്കകവും  മനസ്സിരുത്തി പരിശോദിച്ചു. മൂത്താശാരിച്ചിയോടു പലതും ചോദിച്ചു നോക്കി. അവൾ മമ്മത്ഖാനോടു പറഞ്ഞിട്ടുള്ളതിൽ കൂടുതല്കുിറവായി ഒന്നും പറഞ്ഞിട്ടില്ല. കുറുപ്പ് അദ്ധ്വാനിച്ചതിനുള്ള അന്നത്തെ കൂലി ആശാഭംഗം മാത്രമാണെന്ന് തീര്ച്ചുപ്പെടുത്തി മടങ്ങി വരും വഴി മമ്മത്ഖാനെ കണ്ടു.
     'എന്താ കുറുപ്പാശ്ശന്റെ കള്ളനെ കണ്ടുകിട്ടിയോ? ആശാരിചെക്കനെ വിട്ടയക്കട്ടെ' എന്നു മമ്മത്ഖാൻ പരിഹാസമായി ചോദിച്ചതിന്നു 'വയസ്സുകാലത്തു തോന്നിയ വിഡ്ഢിത്തമെന്നേയുള്ളു' എന്നു മറുപടി പറഞ്ഞു സന്ധ്യയോടു കൂടി കുറുപ്പ് വീട്ടിൽ വന്നു ചേര്ന്നു്.
     പിറ്റന്നാൾ മമ്മത്ഖാന്റെ ശിപായി വന്നു കുറുപ്പിനെ ഠാണവിലേക്കു കൂട്ടികൊണ്ടു പോയി. കുറുപ്പിനെ കണ്ട ഉടനെ മമ്മത്ഖാൻ 'ഇനി ഇക്കാര്യത്തിൽ നിങ്ങൾ ബുദ്ധിമുട്ടേണ്ടതില്ല' എന്നു പറഞ്ഞു ഒരു ഉളി എടുത്തു കാണിച്ചു. 
        കുറുപ്പ്-പിടിയിന്മേലും മറ്റും ചോര പുരണ്ടിട്ടുണ്ട്. പറങ്ങോടനെ കൊല്ലുവാൻ ഉപയോഗപ്പോടുത്തിയ ആയുധമാണെന്നുണ്ടൊ?
        മമ്മ-അങ്ങിനെ തന്നെയാണ്. ഉളി കോപ്പന്റെയാണെന്നു അവന്സേമ്മതിച്ചു. അവന്റെ ആറു വിരലുള്ള കൈപ്പടം ഉളിയുടെ പിടിയിന്മേൽ പതിഞ്ഞു കാണുന്നതു പറങ്ങോടനെ കൊന്നത് മറ്റൊരാളാണെന്നൂഹിക്കുവാനുള്ള തെളിവില്ലെങ്കിൽ മൂത്താശാരിയെ കുത്തികൊല്ലുവാനായി ഉപയോഗപ്പെടുത്തിയ ആയുധമായിട്ടുതന്നെയാണ് വിചാരിക്കേണ്ടത്. ഇതു കോപ്പനെ സംബന്ധിച്ചു വിശ്വാസയോഗ്യമായ തെളിവല്ലെന്നുണ്ടൊ?
       കുറുപ്പ്-അതിനുരണ്ടുപക്ഷമില്ല. മതിയായ തെളിവുതന്നെ. ഇത് എവിടെ കിടന്നിരുന്നു. ആര്ക്കാ ണു കിട്ടിയത്.
       മമ്മ- പറങ്ങോടൻ കിടന്നിരുന്ന മുറിയുടെ തെക്കേകട്ടിളപ്പടിയുടെ മുകളിൽ നിന്നുകിട്ടി.എടുത്തതു ഞാൻ തന്നെയാണ്.
       കുറുപ്പ്- ഈ ഉളി ഇന്നലെ സന്ധ്യയ്ക്കുമുമ്പു അവിടെ ഇരുപ്പുണ്ടായിരുന്നുവോ എന്നു നിങ്ങള്ക്കടറിയാമോ?
       മമ്മ-(പൊട്ടിച്ചിരിച്ചുകൊണ്ട്)കുറ്റസ്ഥവത്തു പാറാവുകാർ നില്ക്കുമ്പോൾ റാണാവിൽ കിടക്കുന്ന കോപ്പൻ രാത്രിയിൽ ചാടിപ്പോയി ഈ തെളിവു ശേഖരപ്പെടുത്തി എന്നായിരിക്കും കുറുപ്പശ്ശന്റെ യുക്തി.
       കുറുപ്പ്- അങ്ങിനെ ആലോചിപ്പാനിടയില്ല. എന്നാൽ ഇന്നലെ ഈ ഉളി ആരും കാണാതിരുന്നത് എങ്ങിനെയാണ്.
       മമ്മ-ആരും അത്ര നിഷ്‌കര്ഷിിച്ചുനോക്കീട്ടില്ല, അതുതന്നെ.
      കുറുപ്പ്- ഏതായാലും മതിയായ തെളിവു കിട്ടിയതുകൊണ്ടു കേളപ്പന്റെ കഥ അവസാനിക്കേണ്ടദിക്കായി. ആശാരിച്ചിക്കുളിയുടെകാര്യത്തിൽ വല്ല അറിവും ഉണ്ടോ എന്നു ചോദിച്ചുവോ?
      മമ്മ-എനിക്കു ഇനി ആരോടും ഒന്നും ചോദിച്ചറിയേണ്ടതില്ല. തിരുമനസ്സറിവിക്കുവാനുള്ള വരിയോല തയ്യാറാക്കുകയായി കുറുപ്പശന്റെ കള്ളനെ പിടിക്കാൻ ഞാൻ പിന്നീടു സഹായിക്കാം.
      കള്ളവരിയും പുള്ളിക്കുത്തും, വളവും, ഞെളിവും, ചുളിവും, ഇല്ലാത്ത നെടുനീളത്തിലുള്ള ചളിക്കിട്ട കരിമ്പനയോല വാര്ന്നുത മുറിച്ചു ഭംഗിയാക്കിക്കെട്ടിവെച്ചിട്ടുള്ളതില്നിിന്നു ഒന്നു വലിച്ചെടുത്തുകൊത്തു വാൾ എഴുതിത്തുടങ്ങി. കുറുപ്പു രണ്ടാമതും കുറ്റസ്ഥലത്തേക്കുതിരിച്ചു. പുരക്കുചുറ്റും മൂന്നുവട്ടം നടന്നു അകത്തേക്കു കടന്നു മുറികളെല്ലാം നടന്നു നോക്കി. ആശാരിച്ചിയോടു രണ്ടാമതു ചിലതു  ചോദിച്ചു. പുരയുടെ ചുറ്റളവും മുറികളുടെ ദീര്ഘാവിസ്താരവും ഭിത്തിവണ്ണവും കുത്തിക്കുറിച്ചുകൊണ്ടു ഉളികിടന്നിരുന്ന കട്ടിളക്കൽ ചെന്നു പുറത്തേക്കുനോക്കിയപ്പോൾ കോപ്പനേയും കൊണ്ടു മമ്മതുഖാനും  കൂട്ടരും വരുന്നതുകണ്ടു. കാര്യേക്കാർ ചിരിച്ചുകൊണ്ടു പടിക്കലേക്കുചെന്നു.
        മമ്മ-എന്താ മൂത്തകുറുപ്പിന്റെ മുഖത്തു സന്തോഷം കാണുന്നത്.കള്ളനെ കണ്ടുകിട്ടിയോ?                  കുറുപ്പ്- കണ്ടെത്തിക്കഴിഞ്ഞില്ല. നിങ്ങൾ സഹായിച്ചാൽ കയ്യോടുകൂടി അവനെ പിടിക്കാം.
        മമ്മ- എന്റെ കുറുപ്പശ്ശൻ വയസ്സുകാലത്തു കളിപറയാതിരിക്കൂ. കുട്ടികള്ക്കും  പിഴക്കണ്ടെ?
        കുറുപ്പ്- നിങ്ങൾ സഹായിച്ചില്ലെങ്കിൽ പിഴതന്നെയാകാം.നിര്ദ്ദോ ഷിയെ കുറ്റപ്പെടുത്താനുള്ള ഉത്സാഹം നിര്ത്തി വെച്ചു ഞാൻ പറയുന്നതു കേട്ടില്ലെങ്കിൽ പിന്നീടു പശ്ചാത്താപത്തിന്നിടവരും.
        കുറുപ്പിന്റെ പ്രകൃതം മാറിക്കണ്ടപ്പോൾ മമ്മതുഖാന്റെ ഹാസ്യം ഒന്നുശമിച്ചു. അവർ വഴിപ്പെട്ടു എന്നു കണ്ട് കുറുപ്പ് അവരെ മുറിയിലേക്കു കൊണ്ടുപോയി. ചിലതെല്ലാം പറഞ്ഞേല്പിച്ചു. കുറുപ്പിന്റെ കല്പനപ്രകാരം മൂത്താശാരിച്ചിയെകൊണ്ടു രണ്ടുകെട്ടുവയ്‌ക്കോൽ ചുമപ്പിച്ചു പറങ്ങോടന്റെ മുറിയിൽ കടത്തി ഇടുവിച്ചു. ഒരു ശിപായിപോയി രണ്ടുകുടം വെള്ളം കൊണ്ടുവന്നു. ഈ കളിവട്ടം കണ്ടപ്പോൾ മമ്മതുഖാൻ കോപത്തോടുകൂടി 'ആരായാലും വകതിരിവുകൂടാതെ പ്രവൃത്തിച്ചാൽ പട്ടാണിമാർ ക്ഷമിക്കില്ല' എന്നു പറഞ്ഞു പുറത്തേക്കുപുറപ്പെട്ടു.
        കുറുപ്പ്- ദേഷ്യപ്പെടരുത്, കുറച്ചു തീകൂടി കിട്ടിയാൽ എല്ലാം തെയ്യാറായി.
        മമ്മ- മതി,മതി ഞങ്ങൾ പിള്ളേർ കളിക്കുള്ളവർ അല്ല. അങ്ങു തിരുമനസ്സിലെ സേവകനാണെങ്കിലും സര്ക്കാിർ ഉദ്യോഗസ്ഥനെ അവമാനിക്കുന്നത് അവിടേക്കു രസമാവില്ല.
        കുറുപ്പ്- പതുക്കെ പറയാതിരുന്നാൽ കാര്യത്തിന് തരക്കേടുണ്ട്. ചില സര്ക്കാ രുദ്യോഗസ്ഥന്മാര്ക്കു  മാനാപമാനം ഇന്നതാണെന്നു മനസ്സിലാകുന്നതു ചിലപ്പോൾ കാര്യം കഴിഞ്ഞിട്ടായിരിക്കും. ഇക്കാര്യയ്യത്തിൽ ഞാൻ പ്രവര്ത്തിലച്ചതു മാനമോ അപമാനമോ എന്നു കുറച്ചുകൂടി ക്ഷമിച്ചാലറിയാം.
       മമ്മതതുഖാൻ പുറത്തേക്കുവെച്ചകാൽ അകത്തേക്കുതന്നെ വലിച്ചു. 'തീയില്ലാഞ്ഞിട്ടു കള്ളനെ കിട്ടാതിരിക്കേണ്ട', എന്നു പറഞ്ഞു കുപ്പായത്തിന്റെ കീശയിൽ നിന്നു ഒരു തീക്കല്ല് എടുത്തു കുറുപ്പിന്റെ മുമ്പിലേക്കിട്ടു.
       കുറുപ്പു വക്കോലിൽ തീപ്പിടിപ്പിച്ചുകൊണ്ടു മൂത്താശാരിച്ചിയെ വിളിച്ചുപറഞ്ഞു. 'പറങ്ങോടനെക്കൊന്നകാര്യത്തിൽ  നിന്നെ വയ്‌ക്കോലിട്ടു ചുടുവാൻ തീര്ച്ചുയാക്കിയിട്ടുണ്ട്. അതുകൂടാതെ കഴിക്കേണമെങ്കിൽ 'അയ്യോ! പുരതീപ്പിടിച്ചു' എന്ന ആര്ത്തകസ്വരം പുറപ്പെടുവിക്കുന്നതു കേട്ടുകേള്പ്പി്ച്ചു തുരുമനസ്സിലേക്കു കരുണതോന്നിയാൽ നീ പിഴച്ചു അല്ലെങ്കിൽ ദഹിച്ചു. കാര്യേക്കാർ പറയുന്നതുകേട്ടു ഭയപ്പെട്ടു അവൾ നിലവിളിക്കൂട്ടിത്തുടങ്ങി. വൈക്കോൽ കത്തിക്കാളിത്തുടങ്ങിയപ്പോൾ 'ംം' എന്നു കുറുപ്പിന്റെ മൂളക്കംകേട്ടു ശിപായിമാരും തിയ്യ്! എന്നു ഉച്ചത്തിൽ നിലവിളിച്ചു: വയ്‌ക്കോൽ 'ചടുപിട' പൊട്ടിക്കത്തുന്നതുനിടക്കു കതകു തള്ളിത്തുറക്കുന്ന ശബ്ദത്തോടുകൂടി ചുമരിന്റെ ഒരുഭാഗം പെട്ടെന്ന് പിളര്ന്നു . പണിപ്പുരയിൽ ദഹിച്ച പറങ്ങോടന്റെ സ്വരൂപം അവിടെ പ്രത്യക്ഷപ്പെട്ടു.
        കുറുപ്പ് 'ഇതാണ് പണിക്കാരന്റെ പണി; ഇവനാണ് എന്റെ കള്ളൻ' എന്നുപറഞ്ഞു കോപവും നാണവും അത്ഭുതവും ഇടകലര്ന്നുെകളിക്കുന്ന മമ്മതുഖാന്റെ മുഖത്തേക്കൊന്നുനോക്കി. പഴയബുദ്ധിക്കു ആഴംകൂടും, അങ്ങു അമാനുഷന്തനന്നെ; എന്നു മമ്മതുഖാൻ കുറുപ്പിനോടും എട ദുഷ്ട! കുറുപ്പശ്ശൻ ഈ ദിക്കിലില്ലായിരുന്നുവെങ്കിൽ നീ ഒരു നിരപരാധിയുടെ പ്രാണനെ അന്യായമായി നശിപ്പച്ചുകളയുമായിരുന്നുവല്ലൊ മഹാപാപി! എന്നു പറങ്ങോടനോടും പറഞ്ഞു.
        കുറുപ്പ്-പറങ്ങോട! അവസാനം നീതന്നെ നിന്റെ പേരിനെ യഥാര്ത്ഥധമാക്കിത്തീര്ത്തുന. 'ഉളിപിടിച്ചകയ്യ്' ഏകദേശം കോപ്പന്റെ കൈപ്പടത്തോടു ഒത്തിട്ടുണ്ടെങ്കിലും ആ ചെക്കനു എടത്തുകയ്യാണ് സാധ്വീനമെന്നു നീ മനസ്സിലാക്കാഞ്ഞതു വിഡ്ഢിത്തമായിപ്പോയി. 
        പറങ്ങോടൻ- തമ്പുരാനെ അടിയൻ അവനെ കല്പിച്ചുകൂട്ടി ഉപദ്രവിക്കേണമെന്നു വിചാരിച്ചില്ല. ഒരു നേരംപോക്കു കാണിച്ചു എന്നേയുള്ളൂ.
        മമ്മ- നേരംപോക്കോ കാര്യമോ എന്നു വഴിയെ അറിയാം. എടൊ കോപ്പന്റെ കയ്യാമം ഊരി ഈ ചേട്ടയുടെ കയ്ക്കുറപ്പിക്കൂ, കുറുപ്പശ്ശനു ഈ ദ്രോഹി ഇതിനകത്തിരിപ്പുണ്ടെന്നു എങ്ങിനെ മനസ്സിലായി.
        കുറുപ്പ്- ഉളിപിടിച്ച കയ്യു മതിയായ തെളിവാണെന്നു നിങ്ങൾ പറഞ്ഞതു ഞാനും സമ്മതിച്ചില്ലെ? എന്റെ സമ്മതം മറ്റൊരുവഴിക്കായിരുന്നു. ഇന്നലെ സന്ധ്യയ്ക്കു ആ ഉളി അവിടെ ഉണ്ടായിരുന്നില്ലെന്നു എനിക്കു നിശ്ചയമുണ്ടു. ഞാൻ കുറ്റസ്ഥലം പരിശോധിക്കുമ്പോൾ ഒരിടവും നോക്കാതെ വിട്ടുകളയുന്ന പതിവില്ല കോപ്പൻ എടവനാണെന്നു ഞാൻ അവനെക്കണ്ടപ്പോൾ എനിക്കുതോന്നി. അവൻ മുഴക്കോൽ വലതുകയ്യിലാണു പിടിച്ചിരുന്നത്. സംസാരത്തിനിടക്കു കയ്യാംഗ്യകൊണ്ടു എന്റെ സംശയംതീര്ന്നു്. കോപ്പൻ ആറുവിരലുള്ളതു വലത്തെ കൈയ്പത്തിയിന്മേലല്ലെ. അസ്വാധീനമായ കൈകൊണ്ടു ഒരുവനെ കുത്തിക്കൊല്ലില്ലെന്നു വിചാരിക്കരുതെ. ഉളിയിൽ പതിച്ചിട്ടുള്ള കയ്പടം കൃത്രിമമാണെന്നു തീര്ച്ചകപ്പെടുത്തി. ഈ പണി പറ്റിച്ചതാരാണെന്നാലോചിച്ചു. ഈ പുരയുടെ പുറത്തേക്കുള്ള വാതല്മാമത്രമേ തുറന്നിട്ടുണ്ടായിരുന്നുള്ളൂ എന്നും പാറാവുകാർ രാത്രിയിൽ ഉറങ്ങീട്ടില്ലെന്നും തീര്ച്ചനയായി പറയുന്നുണ്ടു. അതുകൊണ്ടു ഉളിപുറത്തു നിന്നു വന്നതെല്ലെന്നു നിശ്ചയിച്ചു. ആശാരിച്ചിക്കു ഉളിയിരുന്ന സ്ഥലം എത്തില്ല. ആകപ്പാടെ വീടിന്റെ ഉള്ളിൽ കള്ളനുണ്ടെന്നു നിശ്ചയിച്ചു. പിന്നെ സ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമമായ്. പലകയുടെ ദീര്ഘളവിസ്താരവും മുറികളുടെ ദീര്ഘ വിസ്താരവും കൂട്ടി നോക്കിയപ്പോൾ വീതിയിൽ ഒരുക്കോൽ ഉള്ളു കുറവായി കണ്ടു. സൂക്ഷ്മമായി നോക്കിയതിൽ രണ്ടു എടഭിത്തികളുടെ നടക്കു ഒരു ചെറിയ മുറിയാണെന്നു മനസ്സിലാക്കി. വായുസഞ്ചാരത്തിനു  പഴുതില്ലെങ്കിൽ ആൾ അകത്തുണ്ടാകുമോ എന്നു സംശയമായി. തട്ടിന്പു്റത്തുകേറി നോക്കിയപ്പോൾ ആ സംശയവും തീര്ന്നു്.
        മമ്മ- അതൊക്കെ സമ്മതിച്ചു. വയ്‌ക്കോലും തീയ്യും വെള്ളവും എന്തിനായിരുന്നു. 
       കുറുപ്പ്- നിങ്ങൾ എന്നെ കളിയാക്കിയില്ലെ? അതിനു പകരം ഒന്നുകളിപ്പിച്ചു എന്നേ ഉള്ളൂ. പറങ്ങോടനോടു ഒന്നു ചോദിപ്പാനുണ്ടു. അങ്ങോട്ടുപോകാം. 
       മമ്മതുഖാനും കുറുപ്പും പറങ്ങോടന്റെയും മറ്റും അടുക്കലേക്കു ചെന്നു. ചോരയ്ക്കും മാംസത്തിനുംകൂടി എന്തു ജന്തുവിനെയാണ് ഹിംസിച്ചതു എന്നു കുറുപ്പു ചോദിച്ചതിനു പറങ്ങോടൻ ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടു തിരുമുമ്പാകെവെച്ചു തീരുമാനിക്കാമെന്നു പറഞ്ഞു എല്ലാവരും  കുരിക്കാട്ടേക്കു തിരിച്ചു. ഇതിനിടക്കു 'തമ്പുരാൻ ദീര്ഘാംയുസ്സായിരിക്കണെ' എന്നുള്ള കോപ്പന്റെ പ്രാര്ത്ഥ്ന സഹസ്രാവര്ത്തിി കഴിഞ്ഞു.  
        
                                       *************************************************************




                                  എൻറെ ആദ്യത്തെ ലേഖനം                                                                       --
                                             -അമ്പാടി നാരായണപ്പൊതുവാൾ 


പാടത്ത് പണിയില്ലാത്ത ദിവസങ്ങളിൽ ഞാൻ പുറത്തിറങ്ങി നടക്കുന്നത് കണ്ടാൽകൂടി അമ്മാവൻ എന്നെ തല്ലാറില്ല. ഉച്ചാരൽ ദിവസം ഊണുകഴിഞ്ഞു അലക്കിയ മുണ്ടും ചന്ദനക്കുറിയുമായി അമ്മാവന്റെ മകൻ കൃഷ്ണൻ പഠിക്കുന്ന മുറിയിലേക്ക് കയറിച്ചെന്നു.

               കൃഷ്ണൻ  - ഇന്ന് നിങ്ങൾക്ക് 'വർക്ക് ഒന്നും ഇല്ല. അല്ലേ ?
               ഞാൻ          - ഇനിക്കും അവർക്കും പണിയില്ല, പേടിക്കാനില്ല എന്നു പറഞ്ഞു ആ മുറിയിൽ അടുക്കിവെച്ചിട്ടുള്ള പുസ്തകങ്ങൾ നോക്കിക്കൊണ്ടുനിൽക്കുമ്പോൾ അഞ്ചക്കാരൻ കുറേ പുസ്തകങ്ങളും കടലാസുകളും കൊണ്ടുവന്ന്  കൃഷ്ണൻറെ മുമ്പിൽ വെച്ചു.അയാൾ ഇംഗ്ലീഷിലുള്ളതെല്ലാം തിരഞ്ഞെടുത്തു മലയാള പുസ്തകങ്ങളും കടലാസുകളും മുദ്ര പൊട്ടിക്കാതെ തന്നെ ഒരു മൂലയിലേക്കു തള്ളിയിട്ടു. അവിടെ പഴേവക ആ തരത്തിൽ വളരെ കിടപ്പുണ്ട്. ഇതുകണ്ടപ്പോൾ മലയാളത്തിലുള്ളതൊന്നും വേണ്ടെന്നുണ്ടോ എന്നു ഞാൻ  ചോദിച്ചു.
           
               കൃഷ്ണൻ  - അതൊക്കെ 'നോൺ സെൻസ്' എഴുതി അയച്ചിട്ടുള്ളതാണ്. എന്റെ 'ഡിഗ്നിറ്റിക്ക്' വേണ്ടി മാത്രം മടക്കി അയക്കാതിരിക്കുന്നു എന്നേയുള്ളൂ. വേണമെങ്കിലെടുക്കാം.                 
           കൃഷ്ണന് കുട്ടിക്കാലത്തുതന്നെ അല്പം കൊഞ്ഞലുണ്ട്. അതു കൊണ്ടു അയാൾ പറഞ്ഞതു മനസിലാവാതെ രണ്ടാമതുചോദിച്ചാൽ പരിഹസിക്കയാണെന്നു വിചാരിച്ച് മുകറു വീർപ്പിക്കും. അതു തന്നെ പോരാ അമ്മാമനോടു പറഞ്ഞു തല്ലുകൊള്ളിപ്പിക്കുന്ന സമ്പ്രദായവും ഇനിക്കു ധാരാളം അറിയാമായിരുന്നു. കൃഷ്ണൻ പറഞ്ഞതിൻറെ ആദ്യഭാഗം ഇനിക്കു മനസിലായില്ലെങ്കിലും എടുക്കുവാനാനുവാദം കിട്ടിയതുകൊണ്ടു ഞാൻ ഒരു കടലാസ് പൊളിച്ചു വായിച്ചു തുടങ്ങി. 
               
               കൃഷ്ണൻ   - എന്താ. അതിലിത്തിരി 'ഇന്ററസ്റ്റ്' ഉണ്ടോ?
               ഞാൻ          -  ഞാൻ ഒരുപുറം വായിച്ചതിൽ കൃഷ്ണൻ പറഞ്ഞതു കണ്ടില്ല. പക്ഷേ വർത്തമാനങ്ങൾ വായിപ്പാൻ നല്ല രസമുണ്ട്. 
               കൃഷ്ണൻ   -  അതൊക്കെ 'ഇംഗ്ലീഷ് പേപ്പറിൽ' തന്നെ നോക്കു. ഈ 'ആർട്ടിക്കൾ' ഞാനെഴുതി അയച്ചതാണ്. 'എഡിറ്റോറിയലിനോട്' നന്നേ അടുത്തിട്ടുള്ളതുകൊണ്ടു വളരെ നന്നായിട്ടുണ്ടെന്നാണ് വിചാരിക്കേണ്ടത്. 
               ഞാൻ          -  ഏന്തിനെക്കുറിച്ചാണു എഴുതി അയച്ചിരുന്നത്?
               കൃഷ്ണൻ  - നമ്മുടെ 'മോഡാഫ് ഡ്രസിങ്'നെപ്പറ്റി തന്നെ.
           
           മേല്പറഞ്ഞ വാക്കിൽ നിന്നു 'മോടോനെ' പറ്റിയാണ് കൃഷ്ണൻ എഴുതിയിട്ടുള്ളതെന്നു വിചാരിച്ചു. ഇങ്ങിനെയുള്ളതെല്ലാം എഴുതി അയച്ചാലടിക്കും ഇല്ലേ? എന്ന് ഞാൻ ചോദിച്ചു.
               കൃഷ്‌ണൻ   - നിശ്ചയമായിട്ടും ഈവകയാണ് എഴുതി അയക്കേണ്ടത്. വേണെങ്കിൽ കുറെ കടലാസോ ബുക്കോ എടുത്തുകൊണ്ടു പൊയ്ക്കോളൂ. ഞാൻ കുറേ  'ബിസി'യായിട്ടിരിക്കുകയാണ്.
               ഇതുകേട്ട് എഴെട്ടുകടലാസുംകൊണ്ടു ഞാൻ പോന്നു. അവയെല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഇനിക്കും ഒന്ന് എഴുതി അയപ്പാനുള്ള മോഹം തുടങ്ങി. കൃഷ്ണന്റെ വിഷയം തന്നെ ഞാനും എഴുതുവാൻ ഉറച്ചു. ആ കൊല്ലത്തിൽ കന്നുകാലിക്കേടു ഞങ്ങളുടെ കളത്തിലാണ്. ഇതിനെപ്പറ്റി എല്ലാവരും അറിഞ്ഞു സൂക്ഷിക്കട്ടെ എന്ന് വിചാരിച്ച് എഴുത്ത് സാമാനങ്ങളെല്ലാം തപ്പിപ്പറക്കി സമ്പാദിച്ചു താഴെപ്പറയുന്ന വിധത്തിലൊന്നു  എഴുതിയുണ്ടാക്കി. 
               പ്രിയ പത്രാധിപർ അവർകളെ !
               സാറേ! 
               "മോടോന് അബദ്ധം വരുമെന്നു കൃഷ്ണൻ എഴുതിയിട്ടുള്ളത് ശരിയാണ്. കന്നാലിക്കേടു തുടങ്ങിയിരിക്കുന്നു. ഞങ്ങടെ ചെക്കൊമ്പൻപോത്തിന്റെ കാലിൽ കുളമ്പിട്ടു. ചോലമൂരിയുടെ വായിൽ തവള വന്നു. ആറേഴു എരുമക്കുട്ടികൾ കുരുപ്പ്  പൊങ്ങി ചത്തു. ഇതൊന്നും ഉണ്ടാവുന്നതിനു മുൻപ് തന്നെ കൃഷ്ണൻ എഴുതിയിട്ടുള്ളത് അയാളുടെ ദിവ്യരക്ഷസ്സുകൊണ്ടാണെന്നു പറയാം. കൃഷിക്കാരെല്ലാവരും അറിയുവാനായി അച്ചടിക്കാൻ അപേക്ഷ". എഴുതിയപ്പോൾ ചില ദിക്കിലെല്ലാം മഷി അധികമായി വീണുപോയതുകൊണ്ടു നിലം നുള്ളിപ്പൊളിച്ചു  ധാരാളം പൊടി വിതറി. മലയാള കടലാസിലേക്ക് എഴുതി അയക്കുന്നതിനു വെക്കേണ്ട പേര് കൃഷ്ണൻ പറഞ്ഞത് ഞാൻ  മറന്നു. അവസാനം ഓർമിച്ചു. കത്തുമടക്കി കൂട്ടിലാക്കി അഞ്ചലിൽ കൊണ്ടുപോയി കൊടുത്തു.
           പിറ്റേ ദിവസം മുതൽക്ക് ഞാൻ കൃഷ്ണന്റെ മുറിയിൽ പോയി മലയാള കടലാസുകൾ എല്ലാം പൊട്ടിച്ചുനോക്കിത്തുടങ്ങി. ഒന്നിലും എന്റെ എഴുത്ത് അച്ചടിച്ച് കണ്ടില്ല. ഇനിക്ക് കുറെ വ്യസനം തോന്നി. എഴുത്തു വേണ്ടമാതിരിയിലാവാഞ്ഞതുകൊണ്ട് അച്ചടിക്കാതെയിരുന്നതാണെന്ന് നിശ്ചയിച്ചു കടലാസിലേക്കു എഴുതേണ്ട മാതിരി ഞാൻ കൃഷ്ണനോട് ചോദിച്ചു.
               കൃഷ്ണൻ  - എഴുതിയത് വായിച്ചാൽ ഉഉടനെ 'ഐഡ്യഫാറം' ചെയ്യണം. അല്ലാതെ വല്ല വിധത്തിലും എഴുതി അയച്ചാൽ പോരാ.
               ഞാൻ         - എങ്ങിനെയാണ് അത് ചെയ്യേണ്ടത്?
               കൃഷ്ണൻ  - ഇന്ന് 'ടൈം'മില്ല. ഇനിയൊരിക്കലാവാം. എന്നു  പറഞ്ഞതു  കേട്ടു  ഞാൻ മടങ്ങിപ്പോന്നു. വേറെ ഒരു സ്കൂൾകുട്ടിയുടെ അടുക്കൽ പോയി 'ഐഡ്യഫാറം' ചെയ്യുന്നതെങ്ങനെയാണെന്നു ചോദിച്ചു. "അതൊരു പൊടിയാണ്, മീതെ കുറേശ്ശേ വിതറിയാൽ മതി" എന്ന് കേട്ടപ്പോൾ ഇനിക്കു സന്തോഷമായി. വരുന്ന വഴി ഒന്നുരണ്ടു പീടികയിൽ ചോദിച്ചപ്പോൾ അത് ആശുപത്രിയിൽ ഉണ്ടാകുമെന്നവർ പറഞ്ഞു. ആശുപത്രിയിലേക്ക് ചെന്നു . ഭാഗ്യംകൊണ്ടു ഞാൻ ചെന്ന് കേറിയത് അപ്പത്തിക്കരിയുടെ നേരെത്തന്നെ. അദ്ദേഹം അമ്മാമനായിട്ടു വളരെ പഥ്യമാണ്. എന്നെയും അറിയും. അദ്ദേഹം എന്നോട് വന്ന കാര്യം ചോദിച്ചപ്പോൾ കുറെ 'ഐഡ്യഫാറം' കിട്ടിയാൽ കൊള്ളാമെന്നു പറഞ്ഞു. " എന്താ ദീനം" എന്ന് ചോദിച്ചപ്പോൾ ഞാൻ പരുങ്ങിത്തുടങ്ങി. 
        
               അപ്പാ        - എന്താ ദീനം എന്ന് പറയാൻ പാടില്ല അല്ലേ. വ്രണം കാണിക്കണം. ഞാൻ പൊടി വിതറാം.
               ഞാൻ         -(പൊടി കിട്ടുവാനായിട്ട്) ഇനിക്കല്ല അമ്മാമനാണെന്ന് പറഞ്ഞു. ഇതുകേട്ടപ്പോൾ വല്ലാതെ കണ്ടു നാറുന്ന കുറെ മഞ്ഞളിച്ച പൊടി പൊതിഞ്ഞു തന്നു. ഞാൻ അതുംകൊണ്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രണ്ടുമൂന്നു ദിവസം പണിത്തിരക്കുകൊണ്ടും എഴുത്തു സാമാനം എടുക്കാൻ തരാം വരാഞ്ഞിട്ടും എഴുതുവാൻ കഴിഞ്ഞില്ല. നാലാം ദിവസം രാത്രി അമ്മാവൻ പുറത്ത് പോയ തരത്തിൽ കടലാസും മഷിയും സമ്പാദിച്ചു മുൻപിലത്തെ എഴുത്തിന്റെ കരടുതന്നെ അസ്സൽപ്പെടുത്തി പിന്നീടു  കേടുപിടിച്ചവയുടെ വിവരവും ചേർത്ത എഴുതിക്കഴിഞ്ഞു വായിച്ചു നോക്കി ഉടനെ കൃഷ്ണൻ പറഞ്ഞതുപോലെ ഐഡ്യഫാറം' ധാരാളം വിതറി. നിലം നുല്ലിപ്പൊളിക്കാനെ പോയില്ല. ആ പൊടി വിതറിയപ്പോൾ എഴുത്തിനൊരു നിറം പിടിച്ചു. മടക്കി കൂട്ടിലാക്കി മേൽവിലാസം "പത്രാധിപരവർകൾക്ക്" എന്ന് എഴുതിവെച്ചു കാലത്തെണീറ്റു ലക്കോട്ടെടുത്തു മടിയിൽ തിരുകി പാടത്ത് ചെന്ന് ചെറു മക്കളെ ഓരോ പണിയും ഏൽപ്പിച്ച്‌  ഞാൻ അഞ്ചലാപ്പീസിലേക്ക് നടന്നു. പോകുംവഴി അപ്പത്തിക്കിരിയും അമ്മാമനുംകൂടി എന്നെ ഒരിടവഴിത്തലക്കൽവെച്ചു മുട്ടി എത്തി.
 
                അമ്മാമൻ  - എട ! കൊശവ ! കാണിക്കണ്ട ദിക്കിലെല്ലാം കേറിചെന്നു ദണ്ഡം പിടിപ്പിച്ചതിനു ഞാനാടാ പിഴച്ചത്? 

ഞാൻ കാര്യം മനസ്സിലാവാതെ മിഴിച്ചുനിൽക്കുമ്പോൾ " നടക്കു കാലത്തിലേക്ക്" എന്ന് കേട്ട് അവരോടുകൂടി കാലത്തിലേക്ക് തന്നെ മടങ്ങിപ്പോന്നു.

                അമ്മാമൻ -    എട  തെണ്ടി ! ഈ ദീനം വെച്ചുകൊണ്ട് ഏടെക്കെടാ തെണ്ടാൻ പോയിരുന്നത്, പറ.
                ഞാൻ        -    എനിക്കൊന്നുമില്ല. ഞാൻ തെണ്ടാനുമല്ല പോയത്.
                അപ്പത്തിക്കരി -   എന്നാൽ പിന്നെ നിങ്ങൾ 'ഐഡ്യഫാറം' വാങ്ങിച്ചതെന്തിനാ? നിങ്ങളെ ഇപ്പോഴും ആ മരുന്ന് നാറുന്നുണ്ടല്ലോ.
    പൊടി കൊണ്ടുവന്നത് വേറെ ആവശ്യത്തിനാണെന്ന് പറയുവാൻ ഇട കിട്ടുന്നതിനുമുമ്പ് "ദീനമില്ലെടാ ! എന്നാൽ ഞാനുണ്ടാക്കാം" എന്ന് പറഞ്ഞു അമ്മാമൻ എറക്കാലിൽ നിന്ന് കന്നാലിക്കോലൂരി കണ്ണും മൂക്കും ഇല്ലാതെ എന്നെ തള്ളിത്തുടങ്ങി. ഞാൻ തുള്ളിച്ചാടി നിലവിളിക്കുന്നതിനിടയ്ക്ക് മടിയിൽനിന്നു ലക്കോട്ട് താഴെ വീണത് അപ്പാത്തിക്കിരി എടുത്തു. നേരത്തെ നടക്കാനായി പോയിരുന്ന കൃഷ്‌ണൻ എന്റെ നിലവിളി കേട്ട് കേറിവന്നു "അച്ഛനെന്താ പ്രാന്തുണ്ടോ? പുരുഷപ്രാപ്തി വന്നവരെ  പിടിച്ചിങ്ങനെ തല്ലാമോ എന്ന് ചോദിച്ചു. " ഇവനെന്താ നുണ പറയാൻ" എന്നായി അമ്മാമൻ, അപ്പാത്തിക്കിരി കൃഷ്ണനെ കാര്യം പറഞ്ഞു മനസിലാക്കുന്നതിനിടയ്ക്ക് ലക്കോട്ടു മൂക്കിന്റെ അടുക്കൽ കൊണ്ടുപോയി.
          "മതിമതി തല്ലിപ്പറയിപ്പിക്കേണമെന്നില്ല. ഇത് മടിയിൽ നിന്ന് വീണതാണ്. ഇതുകൊണ്ട് ദീനം വേറെ ആർക്കും അല്ലെന്നു തീർച്ചയായി. ഒന്നു നാറ്റിനോക്ക്' എന്നുപറഞ്ഞു ലക്കോട്ടു കൃഷ്ണന്റെ കയ്യിൽ കൊടുത്തു.

                ഞാൻ       - ലക്കോട്ടിന്റെ ഉള്ളിൽ ആ പൊടിയുണ്ട്. അതുകൊണ്ടാണ് നാറുന്നത് . അല്ലാതെ എനിക്ക് ദീനമുണ്ടായിട്ടല്ല. 
    (കൃഷ്ണൻ- നാറ്റിനോക്കി  മേൽവിലാസം വായിച്ചിട്ട്) ജേഷ്ഠനെന്തിനാ പത്രാധിപർക്ക് 'ഐഡ്യഫാറം' അയക്കുന്നത്? 
                ഞാൻ       - കൃഷ്ണൻ പറഞ്ഞിട്ടില്ലേ ?
                കൃഷ്ണൻ - അല്ല, ഇപ്പോൾ ഞാൻ പറഞ്ഞിട്ടാണെന്നായോ? 
                അമ്മാമൻ - ഇവനെ ഇന്ന് കൊല്ലണം  കൃഷ്ണാ! അത് പൊളിച്ചുനോക്കൂ, എന്ന് പറഞ്ഞു രണ്ടാമതും, എന്നെ പൂജിച്ചു തുടങ്ങി. 
                ഞാൻ        - കടലാസിലേക്ക് എഴുതുമ്പോൾ ഈ പൊടി വിതരണമെന്നു എന്നോട് കൃഷ്ണൻ പറഞ്ഞില്ലേ? 
    ഇതുകേട്ട്  കൃഷ്ണൻ ലക്കോട്ടു പൊളിച്ചു എഴുതെടുത്തു നീ എഴുതിയപ്പോൾ 'ഐഡ്യഫാറം' ചെയ്തത് ഉതിരുന്നത് കണ്ട് ആർട്ടിക്കലിനു 'ഐഡ്യഫാറം' ചെയ്തതാണല്ലേ? എന്ന് പറഞ്ഞു ചിരി തുടങ്ങി. കാര്യം മനസ്സിലായപ്പോൾ അപ്പാത്തിക്കിരിയും പങ്കുകൂടി അമ്മാമൻ മിഴിച്ചുനോക്കുന്നു ഇനിക്ക് തല്ലുകൊണ്ടത് മിച്ചം അന്ന് മുതൽക്ക് ഞാൻ ഇംഗ്ലീഷ് പഠിക്കുവാൻ ഉറച്ചു.  
                                         *************************************************************





                                                           ഒരു മുതലനായാട്ട്
                                                                         -സി എസ് ഗോപാലപ്പണിക്കർ


   ഒരു വലിയ കണ്ണാടിയിലെപോലെ വിശാലമായ കൊച്ചിക്കായലിൽ പ്രതിബിംബിക്കുക നിമിത്തം ദ്വിഗുണീഭവശോഭയോടുകൂടി തീരപ്രദേശങ്ങളിൽ ഇടതിങ്ങിനിന്നുകൊണ്ട് കാറ്റിലാടിയുലഞ്ഞു നടനം ചെയ്യുന്ന കല്പകവൃക്ഷങ്ങളുടെ ഇടകളില്കൂ്ടി അവിടവിടെ പുറത്തേക്ക് എത്തിനോക്കുന്ന മനോഹരങ്ങളായ പബ്ലിക്കാപ്പീസുകളാലും മറ്റും അലംകൃതമായ എറണാകുളത്ത് അന്ന് അതിശൈത്യമുള്ള ഒരു പ്രഭാതത്തിന്റെ പ്രവേശനകാലമായിരുന്നു. രാത്രി തീരെ വിട്ടുമാറിക്കഴിഞ്ഞിരുന്നില്ല. അഞ്ചോ ആറോ മിന്നാമിനുങ്ങുകൾ മഞ്ഞുകൊണ്ട് ഘനം തൂങ്ങിയ ചിറകുകളനക്കുവാൻ വയ്യാതെ അവിടവിടെ നിന്നിരുന്ന ചുള്ളിച്ചെടികളുടെ ഉള്ളില്പ്പൊറ്റിപ്പിടിച്ചുകൊണ്ടു കെടാറായ ദീപങ്ങളെപ്പോലെ മങ്ങിമങ്ങി പ്രകാശിച്ചിരുന്നു. വേലിയരുകില്ക്കിറടന്നു വീണക്കമ്പികൾ വലിച്ചുവിട്ടപോലെ പാടിക്കൊണ്ടിരുന്ന അനവധി പുല്പ്പൊ്ന്തുകളുടെ സദിരിനെ കൂടെക്കൂടെ തടസ്സപ്പെടുത്തുവാനോ എന്നു തോന്നുമാറു കുറെ ദൂരത്തായ ഒരു തെങ്ങിന്റെ ശിഖരത്തിലുള്ള തന്റെ നികുഞ്ജത്തിലിരുന്നുകൊണ്ട് 'കുള്ളുവാ' 'കുള്ളുവാ' എന്ന് അത്യുച്ചത്തിൽ സങ്കീര്ത്തതനം ചൊല്ലിക്കൊണ്ടിരുന്ന ഒരു കാലങ്കോഴിയുടെ ഭീമസ്വരം ആകാശം മുഴുവനും മാറ്റൊലികൊണ്ടു വ്യാപിച്ചു. തൊട്ടാൽ പൊള്ളുന്ന ചൂടോടുകൂടി ഓരോ കോപ്പ കടുംകാപ്പിയും കുടിച്ചു പ്ലാനല്ക്കു പ്പായങ്ങളും മഞ്ഞുതൊപ്പിയും ധരിച്ച് ആള്ക്ക്ള ഓരോ ഇരട്ടക്കുഴൽ തിരതോക്കും തിരകളും കുറെ ഭക്ഷണസാധനങ്ങളും എടുത്തു ഞാൻ എന്റെ സ്‌നേഹിതൻ മിസ്റ്റർ മാധവമേനോനും പുറപ്പെട്ടിറങ്ങി കായലിന്റെ കിഴക്കേക്കരയിൽ പബ്ലിക്കാപ്പീസുകള്ക്ക്ല്പം വടക്കോട്ടുതള്ളി പോസ്റ്റാപ്പീസിന്റെയും പൊല്ലീസ് സ്റ്റേഷന്റെ മദ്ധ്യേയുള്ള കുളത്തിൽ കാലേക്കൂട്ടി ശട്ടംകെട്ടിവെച്ചിരുന്ന ഒരു ഓടിയുടെ മദ്ധ്യത്തിലുള്ള രണ്ട് ഇടപ്പലകകളിന്മേൽ ഞങ്ങൾ രണ്ടു പേരും കേറി ഇരിക്കുമ്പോഴേക്ക്, 

'താത്തതിക്കിതത്തൈ' കൊച്ചി വാഴും സച്ചരിതം വാച്ചരാമവര്മ്മേഭൂപൻ തൃച്ചരണം ചിത്തെ ചേര്ത്തു വെച്ചു പാടുന്നേൻ

     എന്നു നീട്ടി എടുത്തു പാടാൻ തുടങ്ങിയ കണ്ടങ്കോരനും നീലാണ്ടനും ആഞ്ഞുവലിക്കു തണ്ടുകളുടേയും, പാട്ടിന്റെ ഈ പാദങ്ങൾ അവസാനിക്കുമ്പൊളൊക്കെയും 'ധീന്തധിമൃതത്തെ' എന്നു ശിങ്കിടി പിടിക്കുന്ന ചങ്കു അമരത്തലയ്ക്കലിരുന്നുകൊണ്ട് ഇടത്തും വലത്തും മാറിമാറി തുരുതുരെ കൊത്തി എറിഞ്ഞു വിടുന്ന പങ്കായത്തിന്റെയും, പ്രഹരങ്ങള്ക്കൊലണ്ട് ഇളകിമറിയുമ്പോൾ ഇരുട്ടത്ത് ഉരുക്കി ഒഴിച്ച ലോഹം പോലെ പ്രകാശിച്ചുകൊണ്ടിരുന്ന ആ വെള്ളത്തിലെ തിരമാലകളുടെ ശിഖരങ്ങളില്ക്കൂ ടി ചാടിത്തുള്ളിക്കൊണ്ടു തെക്കു പടിഞ്ഞാറായി വലിച്ചു കേറിയ ആ ഓടി പുഴയുടെ മദ്ധ്യത്തിലെത്തിക്കഴിഞ്ഞു:

പശ്ചിമഭാഗത്തു കൊച്ചി കൊച്ചിയഴിവയ്പുമെല്ലാം കൊച്ചുതമ്പ്രാന്മാ്ർ കണ്ണിന്നു കാഴ്ച വെച്ചാലും - ധീന്ത തെക്കു വെണ്ടുരുത്തിയും വടക്കു പൂഞ്ഞിക്കരുപൂര്വ്വം ദിക്കതിലെര്ണ്ണാതകുളവും തക്കമായ്ക്കാണ്ക- മാനവേന്ദ്രൻ തന്റെ തലസ്ഥാനമാമെര്ണ്ണാനകുളത്തെ നൂനമിന്നു വര്ണ്ണി പ്പാനായ് ജ്ഞാനമില്ലാര്ക്കും - ധീന്ത പോസ്റ്റാപ്പീസും, പൊല്ലിസ്റ്റേഷൻ, മിസ്റ്റർ ഡേവിസ് ബങ്കളാവും മിസ്റ്റർ ബ്രൗണിൻ ബങ്കളാവും മറ്റും കണ്ടാലും - ധീന്ത ആർത്തരാകും മർത്ത്യരെക്കിടത്തി രോഗം തീർത്തയച്ചു കീർത്തി ചാർത്തും നല്ലൊരാശുപത്രി കണ്ടാലും - ധീന്ത ഡാക്ടർ കൂംസും, ഡാക്ടർ ഗന്തർ ഡാക്ടർ രാമുണ്ണി മേനോനും ചട്ടമോടെ ജോലി നോക്കും കെട്ടിടമല്ലൊ - ധീന്ത നീളെ നീളെ ബാലകന്മാർ മേളമോടെ വിദ്യാഭ്യാസം നാളുതോറും ചെയ്തിടുന്ന കോളേജും കൺക ... പ്രിൻസിപാലാം ഡേവിസ്സും വൈസ്പ്രിൻസിപാലാം കോഷിതാനും മുൻഷി കുഞ്ഞൻ വാരിയരുമുണ്ടവിടത്തിൽ - ധീന്ത ലാക്കു, മാരാരോറാടിയും ലാക്കുമാറാതൊരടിയും തർക്കമെല്ലാം തീർപ്പു ചെയ്യും ചീഫ് കോർട്ടു കാൺക - ധീന്ത മുട്ടാതെ നിത്യവും ചിത്തം മട്ടാതെ കൊച്ചുണ്ണി മേനോൻ കാർട്ടു ചെയ്യും ഡിസ്ട്രിക്റ്റായ കൊർട്ടു കണ്ടാലും - ധീന്ത പട്ടാഭിരാമാഖ്യൻ ദിവാൻ പട്ടംകെട്ടി രാജകാര്യം ചിട്ടയായി നടത്തും ഹജുർ കെട്ടിടം കൺക - ധീന്ത ഹൌണി ഗൈർവ്വാണി കൈരളീവാണികളീ മുന്നിലും പ്ര- വീണനാകും സെക്രട്ടേരി അച്ചുതമേനോൻ - ധീന്ത വക്രശീലം ചെറ്റുപോലും കയ്ക്കലില്ലാത്തസിസ്റ്റാണ്ടാം സിക്രട്ടേരി ശങ്കരനാം മേനവൻ താനും - ധീന്ത ദിക്കുകളൊക്കെയും കീർത്തിതിക്കിയേറും മട്ടുജോലി നോക്കിടുന്ന തൊക്കെയിന്നാദിക്കിൽ വെച്ചല്ലോ - ധീന്ത ശങ്കരൻ മാൻകരൻ ഭക്ത കിങ്കരൻ കരുണാകരൻ ചെങ്കരൻ ശ്രീശൈല കന്യാ സങ്കരൻ ദേവൻ - ധീന്ത കെൽപെഴുന്നോരിപ്പാഥിവിക്കപ്പനാകുന്നപ്പുരാനെ ക്ഷിപ്രം കണ്ടു കൈകൾ രണ്ടും കൂപ്പി വന്ദിപ്പിൻ - ധീന്ത വിഷ്ണുഭക്തൻ ദിവാൻ വാഴും കൃഷ്ണവിലാസം മന്ദിരം തൃഷ്ണയോടു കണ്ടു പാരം തുഷ്ടിപൂണ്ടാലും - ധീന്ത അമ്പിനോടതിന്നപ്പുറം വമ്പെഴുന്ന പാലിയവും സമ്പ്രതി കണ്ടാലും വേഗം തമ്പുരാന്മാരെ - ധീന്ത മേൽപ്രകാരം എറണാകുളത്ത് കരയ്ക്കുള്ള ഓരോരോ കാഴ്ചകളെക്കുറിച്ച് ക്രമത്തിൽ വർണിച്ചു പാടിക്കൊണ്ടു വലിക്കാർ അതുവരെയും സാവധാനമായി കൊണ്ടുപോയ വഞ്ചി പാലിയത്തിൻ കടവു കടന്നപ്പോൾ രണ്ടാമതും ശീഘ്രഗതിയെ പ്രാപിച്ചു.

                   ഇതിനിടയ്ക്കു നേരം ക്രമേണ പ്രകാശമായി തുടങ്ങുകയും ആദ്യം നക്ഷത്രങ്ങളുടെ വെളിച്ചംകൊണ്ടുമാത്രം കുറേശ്ശെ കണ്ടിരുന്ന കെട്ടിടങ്ങളും മറ്റും അധികമധികമായി കാഴ്ചയിൽ വന്നു തുടങ്ങുകയും ചെയ്തു. ഒരു നാഴിക വഴിദൂരം കായൽവക്കുവരെ തോക്കും താങ്ങി മുറുകി നടന്നതുനിമിത്തം ചൂടുപിടിച്ചു വിയർത്ത ശരീരത്തിന്മേൽ കുപ്പായത്തിനുള്ളിൽക്കൂടി കടന്നു തടവുന്ന കുളുർക്കാറ്റും നാലുപുറവും നേത്രനന്ദകരങ്ങളായ കാഴ്ചകളും തിരമാലകളുടെ മുകളിൽകൂടി പൊങ്ങിയും താണും കൊണ്ടുപായുന്ന വഞ്ചിയിൽ ഊഞ്ഞാലാടിക്കൊണ്ടുള്ള ഇരിപ്പും കണ്ടൻകോരൻ കൂട്ടരുടെ വഞ്ചിപ്പാട്ടും അരുണോദയ സമയവും എല്ലാംകൂടി ചേർന്നപ്പോൾ ഞങ്ങളുടെ മനസ്സിൽ ഉദിച്ച ഒരു പ്രത്യേക ആനന്ദവും ആഹ്ലാദവും ഇന്നപ്രകാരമായിരുന്നു എന്ന് പറവാൻ പ്രയാസം. വെണ്ടുരുത്തിയുടെയും എറണാകുളത്തിന്റെയും മദ്ധ്യത്തിൽക്കൂടി തെക്കോട്ടുപോയിക്കൊണ്ടിരുന്ന വഞ്ചി പുഴയിൽ നിന്നു കിഴക്കോട്ടേക്കു തിരിയുന്ന ഒരു ചെറിയ തോട്ടിലേക്കു കടന്നു. അപ്പോൾ ആകാശത്തിന്റെ പൂർവ്വദ്വാരം തുറന്നു ഞങ്ങൾക്കഭിമുഖനായി പ്രവേശിച്ച സൂര്യൻ തന്റെ കനത്ത രശ്മി പ്രവാഹത്തിൽ ലോകം മുഴുവനും പെട്ടന്നൊന്നു കുളിപ്പിച്ചു. മേലെക്കുമേലെ കട്ടകട്ടയായി മുരിങ്ങപിടിച്ചുനിൽക്കുന്ന അഞ്ചോ ആറോ കാലുകളിന്മേൽ കിടക്കുന്ന ഒരു പഴയ മരപ്പാലത്തിന്റെ കണ്ണിൽക്കൂടി കടന്ന ആ തോട്ടിന്റെ കിഴക്കേ അറ്റത്തു , കായ തുടങ്ങിയതും , തുടങ്ങാറായതുമായി മദിച്ചുനിൽക്കുന്ന അനവധി തെങ്ങിൻ തൈകളാൽ സാമാന്യം നാലുപുറവും ഇടതൂർന്നു ചുറ്റപ്പെട്ടതും സ്വർണപ്പച്ചവർണ്ണമായ ഇലകൾ തിങ്ങിവളർന്നുകൂടിയ കണ്ടൽച്ചെടികളാൽ മൂടപ്പെട്ട വെള്ളത്തിൽ അവിടവിടെ വലിയ പച്ചക്കല്ലുകൾ പതിച്ചപോലെ കിടക്കുന്ന ചില തുരുത്തുകളാൽ മദ്ധ്യഭാഗങ്ങൾ അലങ്കരിക്കപ്പെട്ടതും ആയ ഒരു തുറന്ന കായലിലേക്കു ഞങ്ങൾ പ്രവേശിച്ചിട്ട് ആ തുരുത്തുകളിലെ കണ്ടൽച്ചെടികളുടെ ഇടകളിൽനിന്ന് തപോവിഘ്നം വന്ന അനവധി വൃദ്ധകൊക്കുകൾ കൂട്ടംകൂട്ടമായി 'ക്രൊ, ക്രൊ' എന്നും ഞങ്ങളെ ശപിച്ചുകൊണ്ടും മേൽപോട്ടുയർന്നു തലയ്ക്കുമീതെ കശപിശയായി, പറക്കത്തക്കവണ്ണം അവയുടെ സമീപത്തുകൂടി വഞ്ചിവലിച്ചുകേറി ആ കായലിന്റെ മറുകരയിലുള്ള വേറൊരു തോട്ടിന്റെ മുഖത്തു ഞങ്ങൾ എത്തി. ആ തോട്ടിന്റെ രണ്ടരുകിലും കൈകൊണ്ടെത്തി പറിയ്ക്കാവുന്നതുംകൊതിതോന്നിയ്ക്കുന്നതും ആയി സ്വർണ്ണകുംഭങ്ങളെപോലുള്ള അനവധി ഫലഭാരങ്ങളെ കുലകുലയായി വഹിച്ചുകൊണ്ടും ആകാശദേശത്തിൽ പരസ്പരം കാരാഗ്രഹണം ചെയ്തു സൂര്യരശ്മിയെ തടഞ്ഞുനിൽക്കുകനിമിത്തം തോട്ടിന്ന് ഒരു നടപ്പുരകെട്ടിയലങ്കരിച്ചപോലെയും നിൽക്കുന്ന തെങ്ങിൻ തൈകളുടെ ഇടയിൽക്കൂടി ആ തോട്ടിന്റെയും മറുതലപിടിച്ചു അവിടെ തോട്ടിലേക്ക് മുഖമായി കെട്ടിയിട്ടുള്ള ഒരു ചെറിയ ഓലമേഞ്ഞ പുരയിൽ ഭസ്മം നനച്ചു കെട്ടുകെട്ടായി കുറിയിട്ടു സ്വാമിയാന്മാരെപ്പോലെ ഇരിയ്ക്കുന്ന അഞ്ചാറു കുപ്പികളെ കണ്ടപ്പോൾ കണ്ടൻകോരൻ കൂട്ടർക്കു തലതിരിച്ചു. അവർപോയി അല്പം 'വെള്ളം' കുടിച്ചുവന്നു. ഉത്സാഹം ഒന്നു വർദ്ധിച്ചു. മേൽപ്രകാരം ചില കായലും തോടും പുഴയും മറ്റും കടന്ന് ഏകദേശം പത്തു മണിയാകുമ്പോഴേയ്ക്ക്കു ഞങ്ങൾ ഒരു ദിക്കെത്തി. അവിടെ അതിവിശാലമായ വേറൊരു കായൽ. നടുക്കു കണ്ടൽച്ചെടികളാൽ വേലികെട്ടപ്പെട്ട വൃത്താകാരമായ ഒരു തുരുത്ത്.കരയ്ക്കു നാലുപുറവും സ്വർണ്ണക്കതിരുകളോടുകൂടിയ നെല്ലുവിളഞ്ഞുനിന്നുകൊണ്ടു പരവതാനി വിരിച്ചപോലെ കിടക്കുന്ന പാടങ്ങൾ. ഞങ്ങൾ ഉദ്ദേശിച്ചു പുറപ്പെട്ടിട്ടുള്ള സ്ഥലം ഇതാണ്. ആ കായലിൽ മുതലകൾ ഉപ്പിലിട്ടതുപോലെയാണ് കിടപ്പ്. വിശേഷിച്ച്, അതിന്നടുത്ത കരകളിൽ പാർക്കുന്ന ചോവന്മാരുടെയും, മാപ്പിളമാരുടേയും വക അസംഗ്യം താറാവും, കോഴി, പന്നി, ആടു, മാടു ഇവകൾക്കു പുറമെ അവരിൽ അനേകം പേരുടെ കുട്ടികളെയും പ്രത്യേകിച്ചു, നമ്മുടെ കണ്ടൻകോരന്റെ എഴുപതു വയസ്സായ തള്ളയേയും പിടിച്ചുകൊണ്ടുപോയി തിന്നതും നിമിത്തം ആ പ്രദേശക്കാർക്കു മുഴുവനും വലിയ ഭയം ജനിപ്പിച്ചുകൊണ്ട് ആ മുതലകൾക്കെളെല്ലാം തലവനായി വാഴുന്ന 'ഭീമച്ചൻ' എന്നു പേരായ ഒരു വലിയ മുതലയും ആ കായലിൽ തന്നെയാണ് കിടപ്പ്,  അവൻ്റെ അക്രമങ്ങളെപ്പറ്റിയ കഥകൾ അറിയാത്തവർ അവൻ്റെ അധികാര അതൃത്തിക്കകത്തു പാർക്കുന്നവരിൽ ആരും തന്നെ ഇല്ല. അവനെ സംഹരിപ്പാനാണു ഞങ്ങളുടെ ഉദ്യമം. ഞങ്ങളുടെ അന്നത്തെ അവസ്ഥ നക്ര സംഹാരത്തിനു പുറപ്പെട്ട ചക്രപാണിയുടെ അവസ്ഥ തന്നെ. കാലേക്കൂട്ടി കണ്ടൻകോരൻ മുഖാന്തരം അവിടെ ഏതാനും വാലന്മാരെയും, മാപ്പിളമാരെയും വഞ്ചി, വല, ചാട്ടുളി, കുന്തം മുതലായ സാമഗ്രികളോടുകൂടി ശട്ടം കെട്ടീട്ടുണ്ടായിരുന്നു. ഞങ്ങൾ എത്തുമ്പോഴേക്ക് അവർ എല്ലാം എല്ലാവരും തയ്യാറായിരുന്നു. കായലിന്റെ തെക്കുവശത്തു കര വിട്ട് ഏകദേശം പത്തുപതിനഞ്ചു വാര വെള്ളത്തിലേക്കു തള്ളി നിന്നിരുന്നതും വെള്ളം വിട്ടു മേല്പോട്ടേക്കു വളഞ്ഞു പിരിഞ്ഞു 'കൊക്കറക്കായി' എന്നു നിൽക്കുന്ന വേരുകളോടു കൂടിയതുമായ ഒരു കണ്ടലിന്റെ സമീപത്തുണ്ടായിരുന്ന ഒരു കയമാണ് ഭീമച്ചന്റെ സാധാരണ വാസസ്ഥലം. 'അവളെ പേടിച്ചാരും നേർവഴി നടപ്പീല ഭുവന വാസീജനം ഭുവനേശ്വരാ പോറ്റി' എന്നു താടകയെ ഉദ്ദേശിച്ച് പണ്ടു വിശ്വാമിത്രൻ പറഞ്ഞതുപോലെ ആ കയത്തിന്റെ സമീപത്തുകൂടെ എന്നു വേണ്ട കായലിന്റെ തെക്കുവശത്തു കൂടിത്തന്നെ വഞ്ചിക്കാർ ഭീമച്ചനെപ്പേടിച്ചു സഞ്ചരിക്കാറില്ല. ഭീമച്ചൻ പകൽ മുഴുവനും സാമാന്യം തൻ്റെ കയത്തിൽതന്നെയാണിരുപ്പ്. പക്ഷെ ഇടയ്ക്കിടക്കു കാറ്റു കൊള്ളുവാനോ-പുറത്തുനടക്കുന്ന വർത്തമാനങ്ങൾ അറിവാനൊ എന്നറിഞ്ഞുകൂടാ - മൂപ്പർ വെള്ളത്തിനുമീതെ കുറേശ്ശേ തല പൊക്കാറുണ്ടത്രെ. രാത്രിയിലാണ് കരയ്ക്കു കേറി രാജഭോഗം പിരിപ്പാനുള്ള എഴുന്നള്ളത്ത്. ഭീമച്ചനെ കുടുക്കുവാൻ ഞങ്ങൾ കാലേക്കൂട്ടി തീർച്ചയാക്കിയിരുന്നു. പ്ലാൻപ്രകാരം കയത്തിന്റെ കിഴക്കും പടിഞ്ഞാറും ഓരോ കാല വലയിട്ടു. വലയുടെ തലക്കയർ ജാഗ്രതയായി പിടിച്ചു വേണ്ടപോലെ പ്രവർത്തിക്കുവാൻ നാലുതലയ്ക്കലും കൂടി നാലു വലിയ വഞ്ചികളിൽ വഞ്ചി ഒന്നിന് മുമ്മൂന്ന് ആളുകൾ വീതം - ഈരണ്ടു പേർ കയറുകൾ പിടിപ്പാനും, ഓരോരുത്തർ വഞ്ചി തുഴഞ്ഞ് വേണ്ടപോലെ നടത്തുവാനും - പന്ത്രണ്ടുപേരും, ആ നാലു വഞ്ചികളിലും വേറെയും അഞ്ചാറു വഞ്ചികളിലും കൂടി ചാട്ടുളി മുതലായ ആയുധങ്ങളോടു കൂടി പത്തുമുപ്പതുപേരും എല്ലാംകൂടി ആ കയം വളഞ്ഞു. തെക്കു കരയോടു ചേർന്ന ഭാഗം മാത്രം ഒഴിച്ചുവിട്ടു. കിഴക്കും പടിഞ്ഞാറും രണ്ടു വലകളും വടക്കുഭാഗത്തു നിരത്തിപ്പിടിച്ചു വഞ്ചികളും അതിൽ കിഴക്കേ തലയ്ക്കൊരു വഞ്ചിയിൽ ഞാനും പടിഞ്ഞാറെ തലയ്ക്കൽ ഒരു വഞ്ചിയിൽ മിസ്റ്റർ മേനോനും വേണ്ട ഒരുക്കത്തോടുകൂടി ഇരുന്നു. പടിഞ്ഞാറെ വല പതുക്കെപ്പതുക്കെ വലിച്ചു കിഴക്കേതിനോടടുപ്പിക്കുവാൻ ശ്രമം തുടങ്ങി. വരട്ടെ, അതാ! കറുത്ത പാറക്കല്ലുപോലെ ഒരു വസ്തു ഞങ്ങളുടെ മുമ്പിൽ ഏകദേശം മുപ്പതുവാര അകലെ വെള്ളത്തിൽ മീതെ പൊങ്ങി. ടെ, ടെ. ഞങ്ങൾ രണ്ടാളുകളുടെയും തോക്കിന്റെ വലത്തെ കുഴലുകൾ ഒപ്പം ഒഴിഞ്ഞു. മൂക്കിൽ പല്ലന്റെ മൂക്കിൽനിന്ന് ഒരു കഷണം മേല്പോട്ടു തെറിച്ചു വെള്ളത്തിൽ വീണു. സംശയമില്ല, ഒരു മിനിട്ടു കഴിയുമ്പേഴുക്കു കിഴക്കേ വല പിടിച്ചിട്ടുള്ളവരുടെ കയ്യിൽ നിന്നു വലക്കയറുകൾ വലിഞ്ഞു തുടങ്ങി. അവർ കയറുകളെ വെട്ടി വെട്ടിപ്പിടിച്ചുകൊണ്ട് പടിഞ്ഞാട്ടെക്കു വലിച്ചുതുടങ്ങി. വലയും, വഞ്ചിയും, വഞ്ചിക്കാരും എല്ലാം ഒന്നായി കിഴക്കോട്ടുതന്നെ.പടിഞ്ഞാറെ വല കിഴക്കേതിനോടു ക്രമേണ അടുപ്പിച്ചു. രണ്ടു വലകളും അടുത്തതിന്റെ ശേഷം അതിനുള്ളിൽ കള്ളനെക്കുടുക്കി നല്ലവണ്ണം 'ഭേദ്യം' ചെയ്യാമെന്നായിരുന്നു ഞങ്ങളുടെ വിചാരം. വലകൾ ഏകദേശം പത്തുവാര അടുത്തു. വലിയ പല്ലുകളോടുകൂടിയ ഒരു ഊക്കൻ അറക്കവാൾ മേല്പോട്ടു പൊങ്ങി ആഞ്ഞു വളഞ്ഞു വെള്ളത്തിൽ ഒരു പിടപിടച്ചു. 'വലി വലി' 'പിടിച്ചോ പിടിച്ചോ' എന്നും 'അയ്യയ്യോ' എന്നും ഉറക്കെ അഞ്ചാറു ശബ്ദങ്ങൾ ഒന്നിച്ചു കേട്ടതും കിഴക്കേ വലക്കയറുകൾ അതു പിടിച്ചിരുന്നവരുടെ കയ്യിൽനിന്നു വിട്ടുപോയതും, അവരവരുടെ വഞ്ചിനടത്തുന്ന രണ്ടുപേരുടെയും പങ്കായം തെറിച്ചതും രണ്ടു വഞ്ചികളും വെള്ളത്തിൽ മറിഞ്ഞതും ഒപ്പം കഴിഞ്ഞു. മറ്റുള്ളവർ വേഗം ചെന്നു വഞ്ചികൾ പിടിച്ചുമലർത്തി വെള്ളത്തിൽ വീണവരെ എടുത്തുകേറ്റി. വലകൾ അടുപ്പിക്കാൻ തുടങ്ങിയതോടുകൂടി മുൻ ഭാഗത്തേക്കു കടന്നുചെന്ന മൂന്നുനാലു വഞ്ചിയിലുണ്ടായിരുന്നവർ 'അതാ, അതാ കൊടുക്ക്' എന്നു കള്ളൻ വാലിട്ടു പിടിച്ചു വലയുടെ പുറത്തു ചാടിയപ്പോൾ നിലവിളി കൂടിയ മദ്ധ്യേ 'ഇതുംകൊണ്ടു പോ,സമ്മാനം' എന്നു പറഞ്ഞു വഞ്ചിയിൽ നിന്നേടത്തു നിന്നുകൊണ്ട് ഒരു ചാട്ടം ചാടിയ കണ്ടൻകോരന്റെ കയ്യിലുണ്ടായിരുന്ന ചാട്ടുളി വെള്ളത്തിനുള്ളിലേക്ക് ഊക്കോടുകൂടി പ്രവേശിച്ചു. ഉളിയേറുകൊണ്ട ഉടനെ മേല്പോട്ടേക്കൊന്നു പുഴങ്ങി രണ്ടാമതും ഉള്ളിലേക്കുതന്നെ ആ വലിയ ജന്തു താണപ്പോൾ ഉണ്ടായ ആ ചുഴിയിൽ പെട്ടു കണ്ടങ്കോരന്റെ വഞ്ചി മറിയാത്തതു ഭാഗ്യം. രണ്ടുണ്ടയും ഒരുളിയും ഭീമച്ചനു സമ്പാദ്യം. ഉളിയിൽ കെട്ടിയ ചരടിന്റെ മറുതല കണ്ടൻകോരന്റെ കയ്യിൽ. കണ്ടൻകോരനേയും വഞ്ചിയേയും വലിച്ചുകൊണ്ടു ഭീമച്ചൻ നേരെ കിഴക്കോട്ടുതന്നെ കടിഞ്ഞാൺ വെട്ടിപ്പിടിച്ചുകൊണ്ട് ഒരു കുതിരവണ്ടിയിലിരുന്നു പോകുംപോലെ ചരടുപിടിച്ചു വെട്ടിക്കൊണ്ടു കണ്ടൻകോരൻ വഞ്ചിയിലിരുന്ന് സവാരി. 'പിടിച്ചോ' 'പിടിച്ചോ' 'വിടണ്ട വിടണ്ട ' എന്നു പറഞ്ഞുകൊണ്ട് രണ്ടുമൂന്നു വഞ്ചികൾ കണ്ടൻകോരന്റെ സഹായത്തിനടുത്തു. അഞ്ചെട്ടുപേർ ചരടിൽ പിടികൂടി വലിച്ചുതുടങ്ങി. അവരെയെല്ലാം ഇഴുത്തുകൊണ്ട് മുതല പിന്നെയും കിഴക്കോട്ട് തന്നെ. ഞങ്ങളെല്ലാവരും പിന്നാലെ. മുതല വാലുകൊണ്ട് വെള്ളത്തിൽ ഒരു 'ഭ്ളീം' ഉളിയുടെ ചരടു 'ഡും' കണ്ടൻകോരനും വേറെ രണ്ടു മൂന്നുപേരും വഞ്ചിയിൽ 'പ്ധീം' സാധാരണയായിട്ടു പകൽ Xsâ കയത്തിന്റെ സമീപസ്ഥലങ്ങൾ വിട്ടു ഭീമച്ചൻ സഞ്ചരിക്കാറില്ലാത്തതുകൊണ്ടും രണ്ടു മൂന്നു മുറികൾ ഏറ്റിട്ടുള്ളതിനാൽ അധികനേരം ഉപ്പുവെള്ളത്തിനുള്ളിൽ കിടന്നു പൊറുക്കുവാൻ നിവൃത്തിയില്ലാത്തതുകൊണ്ടും ഞങ്ങൾ നിന്നിരുന്ന ദിക്കിനടുത്ത് എവിടെയെങ്കിലും അവൻ ഇനിയും പുറത്തേക്കു തല കാണിക്കാതിരിക്കയില്ലെന്നു ഞങ്ങൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു. മുതല കിഴക്കോട്ടു പോയ വഴിയിൽ ഞങ്ങൾ നിന്ന ദിക്കിൽ നിന്ന് ഏകദേശം നൂറുവാര അകലെയായി ഒരു തല പിന്നെയും പൊങ്ങി. മൂന്നു നാലു വഞ്ചിക്കാർ ഒരു വലയും കൊണ്ട് അതിന്റെ മുമ്പിൽ കടന്നുനിന്നു. വലയിട്ടു. കണ്ടൻകോരനും മറ്റുള്ളവരും വഞ്ചികളിൽ ആയുധപാണികളായി മുതല പൊങ്ങിയ ദിക്കിൽ നിന്നു കയത്തിലേക്കുള്ള വഴിയിൽ അവിടവിടെ നിരന്നുനിന്നു. ആ പൊങ്ങിയ തലയ്ക്ക് ഒരുണ്ട കൊടുപ്പാൻ താരമുണ്ടോ എന്നു നോക്കുവാൻ വേണ്ടി മിസ്റ്റർ മേനോൻ മുൻപിലേക്ക് കടന്നുചെന്നു. ഞാൻ മുമ്പ് പ്രസ്താവിച്ച കണ്ടലിന്റെ മുകളിൽ കേറിയിരുന്നു. ഞാൻ നോക്കികൊണ്ടിരിക്കെ കരക്ക് വളഞ്ഞു നിൽക്കുന്ന നെല്ലിന്റെ ഉള്ളിലിരുന്നുകൊണ്ട് മി.മേനോൻ തോക്കു നീട്ടി. പൊങ്ങിയ തല മുങ്ങി. മുമ്പിൽ കൊണ്ടുപോയിട്ട് വല പടിഞ്ഞാട്ടെക്ക് വലിച്ചുവലിച്ചു അടുപ്പിച്ചുതുടങ്ങി. എല്ലാവരും തിരച്ചിൽ തകൃതി. ഞാൻ കണ്ടലിന്റെ മുകളിലിരുന്നുകൊണ്ട് നാലുപുറവും നോക്കിക്കൊണ്ടിരുന്നു. സൂര്യൻ ആകാശത്തിന്റെ മദ്ധ്യപ്രദേശത്തേക്ക് കേറിത്തുടങ്ങി. കായലിലെ വെള്ളത്തകിടു പരത്തിയപോലെ പ്രകാശിച്ചു. വെയിലിന്റെ ചൂട് അസഹ്യമായിരുന്നു. എങ്കിലും ഭീമച്ചനെ പിടിപ്പാനുള്ള രസംകൊണ്ട് അത് ഒരസഹ്യമായി തോന്നിയില്ല. നാലുപുറവും മദ്ധ്യാഹ്ന സൂര്യപ്രഭയിൽ തിളങ്ങിക്കൊണ്ടിരുന്ന കായലും, കണ്ടവും, വയലുകളും, തെങ്ങുകളും എല്ലാം കൂടിക്കലർന്ന ആ മനോഹര കാഴ്ച നോക്കിക്കൊണ്ട് കുറച്ചുനേരം ആനന്ദപരവശനായി ആ കണ്ടലിന്റെ മുകളിൽ ഞാൻ നിന്നുപോയി. അപ്പോഴേക്ക് 'അതാ അതാ' 'കണ്ടലിന്റെ ചോട്ടിൽ' എന്ന് ആരോ പറയുന്നത് കേട്ടു കീപ്പോട്ടേക്കു നോക്കിയപ്പോൾ മൂക്കു മുറിഞ്ഞു ചോരയൊലിയ്ക്കുന്ന ഭീമച്ചന്റെ തല ഒരുണ്ട കൊടുക്കാൻ ഒന്നാന്തരം ലാക്ക്. ശരി, ഒന്നു കൊടുത്തു. നെറുകയിൽ തന്നെ കഥ കഴിഞ്ഞിരിയ്ക്കണം. രണ്ടുമൂന്നു വഞ്ചിക്കാർ കണ്ടലിന്റെ ചുവട്ടിലെത്തി കഴുക്കോലുകൾ കൊണ്ട് അടി വരണ്ടുനോക്കി. തോല്പിച്ചു. അതാ ഇടയ്ക്കിടയ്ക്കു പൊങ്ങിയും പുഴങ്ങിയും മുങ്ങിയും വാലിട്ടു പിടച്ചും കൊണ്ട് അതിശീഘ്രമായി ഒരു ജന്തു പടിഞ്ഞാട്ടെക്കു നീന്തപ്പോകുന്നു.
                ഭീമച്ചന് പ്രാണവേദന കൊണ്ടു.ഞാൻ കണ്ടലിൽനിന്നു വഞ്ചിയിലേക്കിറങ്ങി. അപ്പോഴേക്കു മിസ്റ്റർ മേനോനും എത്തി. ഞങ്ങൾ എല്ലാവരുംകൂടി ഭീമച്ചന്റെ പിന്നാലെ മുറുകെപ്പിടിച്ചു. ഭീമച്ചന്റെ പ്രാണപരാക്രമത്തോടുകൂടിയുള്ള പോക്കും അവനെ പിൻതുടരുന്ന കണ്ടൻകോരൻ കൂട്ടരുടെ കൂക്കുവിളിയും ഇടയ്ക്കിടയ്ക്കു കള്ളൻ പുറത്തു തലപൊക്കുമ്പോഴൊക്കെ ഞങ്ങൾ രണ്ടുപേരുടെയും തോക്കുകളിൽ  നിന്നു പുറപ്പെടുന്ന ടെ! ടെ! ശബ്ദവും എല്ലാംകൂടി ഒരു വലിയ കോലാഹലം. മേൽപ്രകാരം തുരുത്തിനെ ഒരു പ്രദക്ഷിണം.  ആ പ്രദക്ഷിണത്തിൽ രണ്ടാമതും തെക്കുഭാഗത്തെത്തിയപ്പോൾ കയത്തിന്റെ കിഴക്കേപ്പുറത്തുവെച്ചിട്ടുണ്ടായിരുന്ന വല കണ്ടിട്ടാണെന്നുതോന്നും ഭീമച്ചൻ വടക്കോട്ടു തുരുത്തിലേക്കു തിരിഞ്ഞു. തുരുത്തിന്റെ അരികിലുള്ള രണ്ടു കണ്ടലിന്റെ ഇടുക്കിൽ തലയുംവെച്ചു കിടപ്പായി. നേരെ തെക്കുഭാഗത്തുനിന്നു തലയ്ക്കു ഉന്നം നോക്കി ഞാൻ രണ്ടു കുഴലും ഒപ്പം ഒഴിച്ചു. വെള്ളത്തിൽ വാലിട്ടൊരു പിട, 'ധിമൃതൈ' എന്ന ഒരു കുട്ടിക്കരണം. കണ്ടലിന്റെ ഇടയിൽക്കൂടി മറിഞ്ഞു തുരുത്തിന്റെ ഉള്ളിലേക്കു 'ധീം' എന്നു ഒരു ചാട്ടം. ഞങ്ങളെല്ലാവരും ആയുധപാണികളായി തുരുത്തിനുള്ളിൽ പ്രവേശിച്ചു. അവിടെ മുട്ടുവരെ ചേറുള്ള ഒരു സ്ഥലത്തുകൂടെ ഭീമച്ചൻ ഇഴഞ്ഞു പിടഞ്ഞുകൊണ്ട് ഓട്ടം. പിന്നാലെ കൂക്കു വിളിച്ചുകൊണ്ട് ഓടുന്ന സൈന്യങ്ങളിൽ കണ്ടൻകോരൻ ഉളികൊണ്ടോരേറ്. നീലാണ്ടൻ കുന്തം വെച്ചൊരുകുത്ത്. ചങ്കു കോടാലി കൊണ്ടൊരു കൊത്ത്. ഭീമച്ചന്റെ ഊക്കു ശമിച്ചു. ചേറ്റിൽ പതിഞ്ഞു കിടപ്പായി. മുക്കാലും കഴിഞ്ഞു. കാൽ പ്രാണൻ ബാക്കി മുഴുവനാക്കുവാൻ ചെകിട്ടാണിക്ക് എന്റെ ഒരു ഉണ്ട. അസ്തു. അളന്നുനോക്കിയപ്പോൾ മൂക്കു മുതൽ വാലിന്റെ അറ്റം വരെ നീളം 16 അടി. 4 1/2 ഇഞ്ച് മദ്ധ്യത്തിലെ വണ്ണം 8 അടി 3 1/2  ഇഞ്ച്.


                                               *************************************************************




                                    കയ്മളശ്ശന്റെ കല്യാണം
                                                - അമ്പാടി നാരായണപ്പൊതുവാൾ
         ചരൽ വന്നു വീഴുന്ന ശക്തിയോടുകൂടി തുലാവര്ഷംാ തകര്ത്തുചപെയ്തുകൊണ്ടിരുന്ന ഒരു രാത്രിയിൽ പുഷ്പഗിരി ഗ്രാമത്തിന് പടിഞ്ഞാറു വശത്തുള്ള വിശാല വയലിന്റെ നടുവിൽ കീഴുമേലായി നെടുനീളത്തിൽ കിടക്കുന്ന നാട്ടുപാതയില്ക്കൂ ടി കാക്കപ്പൊന്നത്തു ' ചപ്രപാണ്ടൻ ' എന്ന സ്ഥാനപ്പേരുള്ള 'ഇട്ടിരിക്കൂര്മ്മ ൻ' കയ്മളശ്ശൻ സവാരിനീങ്ങുകയായിരുന്നു. ' തൊക്കും തൊണ്ടും' എക്കിവലിഞ്ഞു, അടികൊണ്ടു തുടതടിച്ചു, എല്ലുപൊന്തി, കാൽ മുടന്തി, പട്ടിണിപരിചയിച്ചിട്ടുള്ള യജമാനന്റെ ശ്രുതിപ്പെട്ട ' പോണി നനഞ്ഞൊലിച്ചു. ആളെഭേസിപ്പോകുന്നതുകണ്ടാൽ ഓജസ്സും പ്രതാപവും ക്ഷയിച്ചു പ്രഭുത്വം തടിച്ചുനില്ക്കു ന്ന എടപ്രഭുക്കന്മാരിൽ ചിലരുടെ പോക്കുവരവിന്നുള്ള 'നീങ്ങുക' എന്ന ആചാരവാക്കിനെ അര്ത്ഥ വത്താക്കിത്തീര്ക്കുകകയാണെന്നു തോന്നും. കിഴക്കൻ കാറ്റിന്റെ ശക്തികൊണ്ട് പടിഞ്ഞാറോട്ട് നീങ്ങിനീങ്ങി പോയിരുന്ന ആ ജന്തു ആറാട്ടുപുഴപ്പാലത്തിനടുത്തെത്തിയപ്പോൾ പാതയിൽ വിലങ്ങടിച്ച് നില്പ്പാ യി. കയ്മളുടെ മഴക്കോട്ടിനു കാറ്റു പിടിച്ച് തുടങ്ങിയപ്പോൾ പോണി കയ്യും കാലും ഇടയ്ക്കിടെപൊക്കി പടിഞ്ഞാറോട്ടു ചായുന്നുണ്ട്. വാറുവലിച്ചിട്ടും കാലിട്ടടിച്ചിട്ടും കയ്മൾ കുതിരയെ   പടിഞ്ഞാട്ട് തിരിയ്ക്കാൻ പാടുപെടുന്നതിനിടയ്ക്ക് അതിന്റെ പള്ളക്കൽ ആരോ വന്നുമുട്ടി. ഹൈ! ഹൈ! ഹൈയ്യാ! എന്നുള്ള സവാരിക്കാരുടെ വായ്ത്താരി കയ്മൾ അടിയ്ക്കടി പുറപ്പെടുവിച്ചു. കൊടയും ചരിച്ചുപിടിച്ച് കുമ്പിട്ടുബദ്ധപ്പെട്ട് വന്നുമുട്ടിയ പാന്ഥൻ പരിഭ്രമിച്ചുപിന്നോക്കം മാറി.
   കയ്മൾ- ആരാത്? തിന്നുപൊളച്ചു ലഗാനൊരുങ്ങാതെ വിലങ്ങിച്ചുനില്ക്കുമന്ന പോണിയുടെ മെക്കട്ടുവന്നുകേറി ചാകാഞ്ഞതു ഭാഗ്യം. 
   പാന്ഥൻ- അല്ലാ എജമാനനോ? എന്നെ അന്വേഷിച്ച് നീങ്ങുകയാണെന്നുണ്ടോ? തിടുക്കം നേരിട്ടതുകൊണ്ടുവന്ന താമസത്തിൽ ക്ഷമിക്കണം. 
   കയ്മൾ- ആര് ശിവരാമനോ? നന്നായി തന്റെ വരവ് കാണാഞ്ഞിട്ട് അന്വേഷിച്ച് പുറപ്പെട്ടതാണ്. 
   ശിവരാമൻ- വലിയ മഴ, എന്റെ വീട് സമീപമാണ്. 
   കയ്മൾ- രാത്രിയല്ലേ, നമ്മെ ആരും കാണില്ല. ശിവരാമന്റെ വീട്ടിലേക്കുതന്നെ പോവാം, പോണിയെ ഒന്നു തള്ളിത്തിരിക്കൂ. ശിവരാമമേനോൻ കുതിരയെ തള്ളിത്തിരിക്കുവാൻ ഭാവിച്ചപ്പോൾ അതവിടെ കിടന്നു. പലതും പയറ്റിനോക്കി. അതെണീറ്റില്ല. അവസാനം ജീനി ശിവരാമമേനോൻ ചുമക്കേണ്ടതായിവന്നു. 
       കഴുക്കൾ തീന്പ്ണ്ടം വീണിട്ടുണ്ടെന്നറിയുന്നത് മൂക്ക് വിശര്ത്തിജട്ടാണെന്ന് ചിലർ പറയാറുണ്ടു. ഉള്ളുകൊണ്ട് സ്വരച്ചേര്ച്ചി ഇല്ലാതാവുമ്പോഴേക്കും അവിടെ നാട്ടുകാര്യസ്ഥന്മാർ എത്തുന്നത് എങ്ങനെയാണെന്നാരും പറയുന്നില്ല. തമ്മിൽ രാജിയാക്കുകയാണെന്നു പുറമേ ഭാവിച്ചു കടിപിടികൂട്ടിവൈരം വര്ദ്ധി പ്പിച്ചു എടപെട്ടുകൊണ്ടകാലക്ഷേപം ചെയ്യുന്ന നാട്ടുകാര്യസ്ഥന്മാരിൽ ഒട്ടും പ്രധാനിയല്ലാത്ത ഒരാളാണ് വ്യവഹാരി ശിവരാമമേനോൻ. ആളും തരവും അറിഞ്ഞുപ്രയോഗിച്ചു സ്വാര്ത്ഥം  നേടാൻ അതിസമര്ത്ഥയനായ ആ വിദ്വാൻ വാട്ടില്ച്ചെ ന്നു കയ്മള്ക്കുഞ കുത്തുകട്ടിലും രണ്ടു തലയിണയും കൊടുത്തുസല്ക്ക രിച്ചു അനുവാദപ്പടിതാനും ഇരുന്നു. മേശപ്പുറത്തുകിടന്നിരുന്ന ' രസവിലാസിനി ' എന്ന മാസികയുടെ കടലാസുകൾ അശ്രദ്ധയായി മറിച്ചിട്ടുകൊണ്ട് നീങ്ങിയത് എന്തിനാണെന്നും മനസ്സിലായില്ല. എന്നുപറഞ്ഞു.
    കയ്മൾ - സവാരി ചെയ്ത ക്ഷീണം മാറിയിട്ടാവാമെന്നു വിചാരിച്ചു. വേണ്ട, നമ്മേക്കാളധികം ശുഷ്‌കാന്തി ശിവരാമനുണ്ടെന്ന് നമുക്കു ബോധ്യമായി. അതുകൊണ്ട് നാം ക്ഷീണം വകവെക്കുന്നില്ല. 
     ശിവരാമൻ - ക്ഷീണം മാറിയിട്ടുമതി. എനിക്കു ബദ്ധപ്പാടില്ല. 
     കയ്മൾ - പോരാ, പോരാ! ആ ചേട്ടകളെ നിമിഷത്തിനുമുമ്പിൽ കുടുക്കണം. കൂളൻ, നമ്മെ അപമാനിപ്പാൻ പുറപ്പെട്ടു പെരിങ്കൂളൻ, പെണ്കൊ്തിയൻ, അവനോ - അവനെ നാം - ശിവരാമൻ ആ പുസ്തകം വായിച്ചില്ലേ? 
     ശിവരാമൻ - ഉവ്വ്. കയ്മളശ്ശന്റെ ശൃംഗാരകത്ത്, നല്ല നേരം പോക്ക്തന്നെ!.
     കയ്മൾ - നേരമ്പോക്കല്ല കാര്യമാണത്.
     ശിവരാമൻ - എന്നാൽ അയാൾ വലിയ ഏഭ്യന്ത‍ന്നെ, ഇത്ര ചാവല്യം മനുഷ്യര്ക്കു വരാമോ? 
           ശിവരാമമേനോന്റെ അഭിപ്രായം കേട്ടപ്പോൾ കയ്മളുടെ മുഖം വാടി. സ്വകാര്യമായിട്ടു ഇന്നതേ എഴുതാവൂ എന്നുണ്ടോ. അത് പരസ്യമാക്കിയതുകൊണ്ട് വല്ല കേസ്സിന്നും വഴിയുണ്ടോ എന്നാണ് ആലോചിക്കേണ്ടത് എന്ന് കയ്മൾ പറഞ്ഞു. 
     ശിവരാമൻ - ' രസവിലാസിനി ' യുടെ മേൽ കേസോ? ഒരിക്കലുമുണ്ടാവില്ല!. കത്ത് സ്വകാര്യമാണോ എന്ന് അതുകിട്ടിയ ആളാണ് വിചാരിക്കേണ്ടത്. യജമാനൻ ഇതിനെപ്പറ്റി ആലോചിക്കുന്നതെന്തിനാണ്? 
     കയ്മൾ - നമ്മുടെ പുതിയ ഏര്പ്പാ ടു ശിവരാമൻ കേട്ടിട്ടുണ്ടോ. 
     ശിവരാമൻ - താട്ടിക്കുട്ടിയായിട്ടുള്ള കൂട്ടുകെട്ട് വിട്ടു എന്നും അവളെ ഒരു തെക്കൻ നായർ കൊണ്ടുപോയി എന്നും കേട്ടു. 
     കയ്മൾ - കൂട്ടുകെട്ടിന്നു ഇപ്പോഴും കുറവില്ല. അവളായിട്ടുള്ള രഹസ്യമായ വേഴ്ച ഇനി നമ്മുടെ സ്വരൂപത്തിങ്കലേക്ക് അപമാനമാണെന്നു നാം അവളെ പറഞ്ഞു വിശ്വസിപ്പിച്ചു ഉപേക്ഷിക്കുകയാണു ചെയ്തത്. കാരണം അവള്ക്കുംഞ നമുക്കും മാത്രമേ അറിഞ്ഞുകൂടൂ.
     ശിവരാമൻ - സ്വകാര്യം പുറത്താക്കരുതല്ലോ. താട്ടിക്കു നാൾ തെറ്റിയതുകൊണ്ട് യജമാനൻ ഉപേക്ഷിച്ചതാണെന്നുള്ള ആക്ഷേപവും പോയല്ലോ. 
     കയ്മൾ - താട്ടിയുടെ നായർ നമുക്കു തിരുമുൾ കാഴ്ച കഴിപ്പാൻ വരവുണ്ടെന്നു അയാളോട് അവള്ക്കു  ഗര്ഭ മാണെന്നുള്ള ഗതിമാത്രം പറയരുതെന്നും താട്ടി നമ്മുടെ കാലുപിടിച്ചപേക്ഷിച്ചു. നാം അതിനു സമ്മതിച്ചു. പൊളിപറയാൻ ഒരുങ്ങി ഇരിപ്പായിരുന്നു. പക്ഷേ പൊടമുറി നായരുടെ വീട്ടിൽ വെച്ചായിരുന്നതുകൊണ്ടും നമുക്കതു കൂടാതെകഴിഞ്ഞു
      ശിവരാമൻ - ആ മാറാപ്പൊഴിഞ്ഞതു നന്നായി. അവസ്ഥക്കുപോരാത്തവളെ വെച്ചുകൊണ്ടിരിക്കുന്നത് യജമാനനെപ്പോലുള്ളവര്ക്ക്് ഒരിക്കലും ഭംഗിയല്ല.            
   കയ്മൾ- അതവള്ക്കും  ബോധ്യമാണ്. താട്ടി വളരെ നന്ദിയുള്ള കൂട്ടത്തിലാണ്.  അവൾ കിഴക്കോട്ടു പോകുന്ന ദിവസം ഒരു കന്യകയുടെ പടം നമുക്ക് കാഴ്ചവെച്ചു. അതു അവളുടെ ഭര്ത്താടവിന്റെ മരുമകളുടെ ഛായയാണ്. വളരെ ഭേഷ് എന്നല്ലേ പറയേണ്ടൂ. 
   ശിവരാമൻ - സൗന്ദര്യം, കുലമഹിമ, സൌശീല്യം മുതലായ ഗുണങ്ങളെല്ലാം തികഞ്ഞിട്ടു ഇഷ്ണിക്ക എന്നൊരു പെണ്കുമട്ടിയുണ്ട്. ആ കുട്ടിയുടെ പടമായിരിക്കുമോ? 
   കയ്മൾ - അതുതന്നെ. ശിവരാമൻ ഇഷ്ണിക്കയെ കേട്ടിട്ടുണ്ടല്ലേ. താട്ടിയും അവളും തമ്മിൽ പ്രാണസ്‌നേഹമാണ്. ഇഷ്ണിക്ക കുട്ടിയാണെങ്കിലും ഓജസ്സ് കലശലാണ്. അവളുടെ അമ്മാമനെക്കൊണ്ട് താട്ടിക്ക് പൊടമുറി കൊടുപ്പിച്ചു. ഇഷ്ണിക്കയെ നമുക്ക് ബോധ്യമായാൽ നാം താട്ടിക്ക് ഒരു വലിയ പ്രത്യുപകാരം ചെയ്ത കൂട്ടത്തിലായ് എന്നു അവൾ നമുക്ക് എഴുതിയിട്ടുണ്ട്. നാം സമ്മതിച്ച് മറുവടി കൊടുത്തു. 
  ശിവരാമൻ - ഇഷ്ണിക്ക ഇവിടുത്തെ ധര്മ്മ ദാരങ്ങളായിരിപ്പാനുള്ള കൊണ്ടും യോഗ്യതയുള്ള സ്ത്രീ തന്നെ.
  കയ്മൾ - അതെ. പിന്നീടു ഞങ്ങൾ തമ്മിൽ നടത്തിയ എഴുത്തുകളെക്കൊണ്ട് നമുക്കത് ബോധ്യമായി. പക്ഷേ കുറച്ചൊരു ദുര്ഘകടം. ഇഷ്ണിക്കയുടെ തള്ള - അസത്ത് പേരുകേട്ടാൽ കുളിക്കണം, മുളപൊളിക്കുന്ന ശബ്ദമാണെന്നുതോന്നും, ഇട്ണ എന്നാണു പേര് -ഈ ഏര്പ്പാ ടിന് വിപരീതമായിട്ടു എടങ്കോലിടുന്നുണ്ട്. കാരണം, ഒരു കൂളൻ കോമൻ - കൂളെനെന്നു പറഞ്ഞാൽ ചെറ്റ കൂളൻ - ഇഷ്ണിക്കയെ ഭ്രമിച്ചുകൂടിയിട്ടുണ്ട്. നമ്മുടെ പ്രവേശം തീര്ച്ചണപ്പെട്ടപ്പോൾ ഇഷ്ണിക്ക അവനെ വടിപോലെ ഉപേക്ഷിച്ചു. ഇപ്പോൾ അവൻ തളളയെ പാട്ടുപിടിച്ച് അവളുടെ ശാസ്യ വഴിക്കു ഇഷ്ണിക്കയെ സ്വാധീനിക്കാൻ നോക്കുകയാണ്. ഈ വര്ത്ത മാനം നാം ധരിച്ചപ്പോഴും ഇഷ്ണിക്കയുടെ മനസ്സ് പതറാതിരിക്കാനായി അവള്ക്ക യച്ച നമ്മുടെ സ്വകാര്യ കത്താണ് ആ പുസ്തകത്തിൽ കാണുന്നത്. 
 ശിവരാമൻ - എന്നാൽ ഇഷ്ണിക്ക എഴുത്ത് പരസ്യമാക്കിയതു നന്നായി. 
  കയ്മൾ - ശിവ ശിവ ! ഇവളിത് ചെയ്യുമെന്ന് ശിവരാമൻ സ്വപ്നത്തിൽ കൂടി വിചാരിക്കേണ്ട. എന്റെ സ്വകാര്യ കത്ത് അവൾ ദിവസം പ്രതി പാരായണം ചെയ്യുന്നുണ്ടെന്ന് കാട്ടിമൂക്കു എഴുതിയിട്ടുണ്ട്. ആ കൂളനോ ഇട്ണയോ എഴുത്ത് കൊടുത്ത് ഈ വഷളത്തം കാട്ടിയതായിരിക്കും. ഈ ദുഷ്ടത്ത് ഒന്നമര്ത്താളനായി വല്ല കേസിനും വഴിയുണ്ടോ എന്നാണ് ആലോചിക്കേണ്ടത്. 
        കയ്മളുടെ വാക്കുകേട്ടപ്പോൾ ശിവരാമമേനോൻ കത്ത് ഒരു പരിവര്ത്തി കൂടി വായിച്ചു. ആലോചിച്ചുകൊണ്ട് പിന്നോക്കം തിരിഞ്ഞിരിപ്പായി. കയ്മളുടെ സ്വകാര്യ കത്ത് 'രസവിലാസിനി ' യിൽ പരസ്യം ചെയ്തുകൊണ്ട് ഇവിടെ ചേര്ക്കാനതിരുന്നിട്ടുള്ളതെല്ലാം ശൃംഗാരകത്ത് വായിക്കുമ്പോൾ കിളര്പ്പും  പുളിപ്പും അവസാനം കയ്പ്പും ചകര്പ്പും  കൂടിക്കലര്ന്നി ട്ടുള്ള ഒരു രസമാണുണ്ടാകുന്നത് എന്ന് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട് കത്തു കാണാത്തവരെങ്കിലും ഈ ദുസ്വാദ് അനുഭവിക്കാതെ കഴിയുമല്ലോ എന്ന് വരിച്ച കയ്മളശ്ശന്റെ ശൃംഗാരകത്ത്    ഇവിടെ ചേര്ക്കാ തിരിക്കുന്നതാകുന്നു. 
  കയ്മൾ - ശിവരാമൻ നന്നെ മനസ്സിരുത്തിയിട്ടാണ്. ഭാഗ്യം അത് വേണം താനും. 
  ശിവരാമൻ - വഴി ഒരു കേസ്സിന്നോ, പോരാ  പോരാ . കല്പിാച്ചുകൂട്ടി അപമാനിക്കാൻ നോക്കിയതിന് മാനനഷ്ടക്കേസ് ഒന്ന്. സ്വകാര്യം പരസ്യമാക്കിയ കുറ്റം ഒരു പെരൂം കുറ്റമാണ്. കേസ് രണ്ട്. കത്തു കട്ട കുറ്റം ചില്ലറയല്ല; കേസ് മൂന്ന് അവിഹിതമായ മുതലടക്ക കേസ് മുളപൊന്തിനില്ക്കു ന്നു. നാലായില്ലേ? അന്യന്റെ മുതൽ സ്വന്തമാക്കിപ്പെരുമാറാൻ ശ്രമിച്ചതിന് വേറെ കേസുണ്ട്. അഞ്ച് ( ശിവരാമമേനോൻ  കേസുകളെ ഓരോന്നായി തള്ളിവിട്ട് തുടങ്ങിയപ്പോൾ കയ്മൾ തല ഒരു പുറത്തേക്ക് ചരിച്ചുപിടിച്ചു. ഒറ്റപ്പുരികം മേല്പ്പോ ട്ടു കയറ്റി വായും പൊളിച്ച് ശിവരാമമേനോന്റെ മുഖത്തുനോക്കി തുറിച്ചുമിഴിച്ചിരിക്കുന്നതുകണ്ടാൽ വ്യവഹാരിയുടെ ഉള്ളിൽ നിന്ന് പുറത്തുചാടുന്ന കേസുകളെ കയ്മൾ വായില്ക്കൂ്ടി അകത്തുകടത്തി മനസ്സിൽ കയറ്റുവാൻ ശ്രമിക്കുകയാണെന്നു തോന്നും) ഉള്ളതില്ലായ്മ ചെയ്യാൻ ശ്രമിച്ചതിനു വഞ്ചന, ആറാമത്തെ കേസ്. ഇല്ലാത്തതുണ്ടാക്കിപ്പറഞ്ഞ് അപകീര്ത്തി  കേസ് ഏഴായി. ( കാര്യസ്ഥൻ കേസുകളെ കൂട്ടിപ്പിടുത്തം തുടങ്ങിയപ്പോൾ ' അങ്ങനെപുറപ്പെടട്ടെ, ശിവരാമൻ മനസ്സുവെച്ചാൽ കേസുണ്ടാവാതിരിക്കയില്ല ' എന്നു കയ്മൾ ഇടയിൽ കടന്നുപറഞ്ഞു. ) കളവുപറഞ്ഞുമനസ്സിന് സുഖക്കേടുണ്ടാക്കിതീര്ത്ത്തും മനസ്സമാധാനലംഘനകുറ്റം. ഇവ എട്ടും പ്രഥമദൃഷ്ടിയില്പ്പെ ട്ട കേസുകളാണ്.     
    കയ്മൾ - സന്തോഷമായി! ഒരു കാര്യം കൂടി വേണം; ആ കോമന്റേയോ മറ്റോ കൈവശം വേറെയും കത്തുകളുണ്ടെങ്കിൽ അവയെപുറത്തുവരുത്താതെ വരുത്താനുള്ള കൗശലം കൂടിനോക്കണം. 
   ശിവരാമൻ - അതിനു ഞെരുക്കമില്ല. ഒരു ഇഞ്ചംക്ഷൻ ക്ഷണമയച്ചാൽ തീര്ന്നു . 
   കയ്മൾ - ഇത് നമുക്കത്ര ബോധിച്ചിട്ടില്ല; തറി കുത്തി പാട്ടത്തിനേല്പ്പി ക്കലും പാറകൊടുത്തു തീറുവിക്കലും പണ്ടത്തെ നടവടിയാണ്.ആധാരമെഴുതി രജിസ്ട്രാക്കിയാല്ക്കൂ ടി വഴക്കിനു വഴിയുണ്ടാക്കിക്കൊണ്ടുവരുന്ന ഈ കാലത്ത് ഒരു ' ഇഞ്ചംക്ഷൻ ' അയച്ചാൽ അവർ ഭയപ്പെടുമെന്ന് ശിവരാമൻ വിചാരിച്ചത് പമ്പരവിഡ്ഢിത്തമായിപ്പോയി.
  ശിവരാമൻ - ( ചിരിച്ചുകൊണ്ട് ) എന്നാൽ അതു വേണ്ട. ഒരു രജിസ്ട്രർ കത്തയച്ച് അവരെ വരച്ച വരയിൽ നിര്ത്തി  കാര്യം പറയിപ്പിക്കാം. 
     രജിസ്ട്രകത്തിനുമാത്രമല്ല നാട്ടുകാര്യസ്ഥരുടെ എല്ലാ എഴുത്തുകള്ക്കും  ഓരോ മാതൃക അവർ പഠിച്ചു ഉരുക്കഴിപ്പിച്ചു വെച്ചിട്ടുണ്ടായിരിക്കും. പ്രകൃതത്തോടു യോജിപ്പിക്കുവാൻ അവയിൽ ഒന്നുരണ്ടുവാക്കുകളോ ചില അക്ഷരങ്ങളോ മാത്രമേബോധ്യപ്പെടുത്തേണ്ടതായിരിക്കുകയുള്ളൂ. ശിവരാമമേനോൻ തയ്യാറാക്കിയ രജിസ്ട്രർ കത്താണ് താഴെ കാണുന്നത്. 
' നിങ്ങൾ കല്പ്പിിച്ചുകൂട്ടി എന്റെ സ്വകാര്യകത്ത് കട്ടുകൈവശപ്പെടുത്തി അത് പരസ്യപ്പെടുത്തണമെന്ന് വിചാരിച്ചു ' രസവിലാസിനി ' മാസികയ്ക്കു നിങ്ങളയച്ചുകൊടുത്തു അച്ചടിപ്പിച്ചതുകൊണ്ടു മാനഹാനി മുതൽ മനസ്സമാധാന ലംഘനം വരെ എട്ടു കേസുകൾ  നിങ്ങളുടെ മേൽ കൊടുക്കുവാനായി ഞാൻ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്.നിങ്ങളുടെ ദുഷ്പ്രവൃത്തിയുടെ ഫലത്തിൽ നിന്നുത്ഭവിച്ച മേല്പ്പലറഞ്ഞ എട്ടു കേസുകളും അദാലം പോലീസ് കോടതികളിൽ കുത്തി നിങ്ങളുടെ മേൽ പടര്ത്തി  വിസ്തരിച്ചു വളം ചേര്ത്തു  രേഖാമൂലം വികസിപ്പിച്ചു വിധിഫലം രണ്ടുപേര്ക്കും  അനുഭവിക്കുന്നതിന് വേണ്ടിവരുന്ന കാലം ഇപ്പോള്ത ന്നെ നീണ്ടുകിടക്കുന്നു. കളവുമുതലായ സ്വകാര്യകത്തുകൾ ഇനിയും നിങ്ങളുടെ കൈവശം വെച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ അത് വീണ്ടും പ്രസിദ്ധപ്പെടുത്തി വീണ്ടുവിചാരം കൂടാതെ കേസുകളുടെ ഇനിയും മേല്ക്കു മേൽ വര്ദ്ധിധക്കാനിടയാവാതിരിക്കാൻ നോക്കുന്നതായിരിക്കും ഇനിക്കും പ്രത്യേകം നിങ്ങള്ക്കും  ഗുണപരമായി പരിണമിക്കുന്നതിന് എളുപ്പമായ മാര്ഗ്ഗ്മെന്നാണ് വലിയ വലിയ ഭേദപ്പെട്ട യോഗ്യന്മാരായ വക്കീലന്മാർ ഒത്തൊരുമിച്ചാലോചിച്ച് ഐക്യകണേ്ഠ്യന അഭിപ്രായപ്പെട്ട് തീര്ച്ചമപ്പെടുത്തി പറഞ്ഞിട്ടുള്ളത്. നിങ്ങൾ കട്ടെടുത്ത കത്തിന്റെ പ്രകൃതം കൊണ്ടും ചുറ്റുമുള്ള മറ്റു സംഗതികളെക്കൊണ്ടും കാലതാമസം കൂടാതെ ഇഷ്ണിക്കും എന്റെ പ്രിയപ്രേയസി ആയി തീരുമെന്ന് നിങ്ങൾ അറിയുവാൻ ഇടയുണ്ടായിരിക്കെ ഞങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധംകെട്ടു നിങ്ങളുടെ ചിത്തകുടിലതകൊണ്ട് കല്പിയച്ചുകൂട്ടി പൊട്ടിച്ചുകളയുവാൻ നിങ്ങൾ ശ്രമിച്ച് അനിതരസാധാരണമായ ബുദ്ധിശക്തിയുള്ള ഇഷ്ണിക്കക്കു എന്റെ മേൽ അനുരാഗമില്ലെന്നു സൂചിപ്പിക്കുവാനായി പ്രയോഗിച്ച നിങ്ങളുടെ കൃത്രിമ സൂത്രം കൊണ്ടുതന്നെ നിങ്ങളുടെ ദുഷ്ട വിചാരത്തെ സര്വ്വ്ഥാ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ഇഷ്ണിക്കു എന്നോട് വൈമനസ്യം ജനിച്ചിട്ടുണ്ടെന്നുള്ള പ്രത്യേക അനൃതവും പൊളിയും അസത്യവും നേരുകേടുമാണെന്നു മാത്രമല്ല വാസ്തവത്തിനു പ്രതിഷേധവും വിരുദ്ധവും ശുദ്ധമേ ഇല്ലാത്തതുമാകെകൊണ്ടും ഇനിക്കു നേരിട്ടിട്ടുള്ള മനസ്സമാധാനലംഘനം നിങ്ങളുടെ മേൽ ഒന്നാമത്തെ കേസായി അവലംബിച്ച് അതിനെ ഞാൻ ബലവത്താക്കിപ്പിടിച്ച് ആദ്യത്തെ കേസായി ഇതാ ഞാൻ കൊടുക്കാൻ പോകുന്നു. ഈ കേസും ഇനി ഞാൻ കൊടുക്കാൻ വിചാരിക്കുന്ന മറ്റു കേസുകളും സംബന്ധിച്ചു ഇനിക്കു നേരിടാവുന്ന സകലവിധ നഷ്ടകഷടാരിഷ്ടശിഷ്ടങ്ങള്ക്കും  മറ്റും നിങ്ങളുടെ ദേഹവും നിങ്ങളുടെ സ്ഥാവരജംഗമ സ്വത്തുക്കളും എളകുന്നതും എളകാത്തതുമായ വസ്തുക്കളും ഇപ്പോൾ ഉള്ളതും മേലാൽ ഉണ്ടാക്കുന്നതുമായ സകലവിധ മുതലുകളും അതിന്മേൽ നിങ്ങള്ക്കുുള്ള എല്ലാ മാതിരി അവകാശങ്ങളും ഒറ്റയായും കൂട്ടായും രണ്ടുംകൂടിയും ഉത്തരവാദപ്പെടുത്തുന്നതിനും ബാദ്ധ്യതപ്പെട്ടിരിക്കുമെന്നും കേസുകളെ സംബന്ധിച്ചിടത്തോളം അന്യായക്കാരനും നിരോദനഹര്ജിതയിലെ ഹര്ജി്ക്കാരനുമായ കാക്കപ്പൊന്നത്ത് ' ചപ്രപ്പാണ്ടൻ' എന്ന സ്ഥാനപ്പേരുള്ള ഇട്ടിരിക്കൂര്മ്മ ൻ കയ്മൾ നിങ്ങളെ രേഖാമൂലം എഴുതിയറിയിച്ചിരിക്കുന്നു. 
   കയ്മൾ - ശിവരാമൻ പഴുതടച്ച് പ്രയോഗിച്ചത് നമുക്ക് ബോധിപ്പിച്ചു. പക്ഷേ ഈ കടലാസ് നാം സമ്മതിച്ചയക്കുന്നതാകെക്കൊണ്ട് ' ഞാൻ ' എന്നത് ' നോം ' എന്നാക്കണം. നമുക്ക് മൂന്ന് രാജ്യത്തും മൂന്ന് സ്ഥാനപ്പേരുള്ള കഥ ശിവരാമൻ അറിഞ്ഞിട്ടില്ലായിരിക്കും. കൊച്ചിശീമയിൽ ' കാക്കപ്പൊന്നത്ത് ചപ്രപാണ്ടൻ ' എന്നും തിരുവിതാംകൂറിൽ ' നഷ്ടിക്കുന്നത് കിണറ്റിൽ കണ്ണൻ ' എന്നും ബ്രിട്ടീഷിൽ ' ചെറ്റമാടത്തിൽ തലയാടി ' എന്നുമാണ് അതുകൂടി തിരുത്തിച്ചേര്ത്തകൻ വളരെ വകതിരിവും ഭംഗിയുമായി.
       ശിവരാമമേനോൻ കത്ത് അസ്സല്പ്പെ ടുത്തി കയ്മള്ക്കു് കൊടുത്തു. എട്ടരകൂട്ടക്ഷരങ്ങളിൽ വള്ളിപുള്ളികളെ കൊണ്ടലങ്കരിച്ചു തറവാട്ടൊപ്പു യജമാനൻ കടലാസ്സിൽ പെടുത്തിത്തുടങ്ങിയപ്പോൾ ശിവരാമമേനോൻ പോയി ഒരു മഞ്ചക്കാരെക്കൊണ്ടുവന്നു. ശിവരാമമേന്ന് പീസ്സ് വകക്ക് കയ്മൾ തല്ക്കാേലം കൊടുത്തത് ഒരു കടലാസുതുണ്ടാണ്. അത് എത്രത്തോളം വിലപിടിച്ചതാണെന്ന് കോടതിയിൽ നിന്ന് സംഖ്യ വാങ്ങുമ്പോഴേ അറിവാൻ തരമുള്ളൂ. കയ്മൾ മഞ്ചലിൽ കയറിയപ്പോൾ ' നാങ്ങുന്നതു കേളുപ്പണിക്കരുടെ പടിക്കല്ക്കൂ ടി വേണ്ട. മഞ്ചൽ ഇവിടെനിന്നെന്നറിഞ്ഞാൽ അയാള്ക്ക്  എന്റെ നേറെ മുഷിച്ചിലാക്കും. അതുമാത്രമല്ല, പണിക്കരുടെ വീട്ടിൽ ഇന്നാളുകൾ അധികമുണ്ട്. വ്യവഹാര വസ്തു കൊള്ളുവാൻ ചിലർ വന്നിട്ടുണ്ട്. അസമയത്തു ശത്രുവിന്റെ നേര്ക്ക്  ചെല്ലണമെന്നില്ലല്ലോ എന്ന് ശിവരാമമേനോൻ പറഞ്ഞു. 
   കയ്മൾ - അതുവ്വോ? ശിവരാമൻ വര്ത്തതമാനമെല്ലാം മനസ്സിലാക്കി നാളെ നമ്മെ വന്നു കാണണം. നാം അതിലെ പോകുന്നില്ല.
    കയ്മളുടെകാര്യത്തിൽ ഇട്ണ ചെയ്തുവരുന്ന ഏര്പ്പാ ട് വഴിക്കാകുന്നുണ്ടെന്നു കണ്ടപ്പോൾ കേലുപ്പണിക്കരുടെ മേൽ കയ്മൾ കൊടുത്തിട്ടുള്ള കേസും ഇതോടുകൂടി ഒതുക്കണമെന്നു നിശ്ചയിച്ചു. ശിവരാമമേനോൻ പിറ്റേദിവസം ഇട്ണയുടെ വീട്ടിലേക്കുപോയി. അവിടെച്ചെന്നു രണ്ടുദിവസത്തെ ആലോചനകഴിഞ്ഞു വരും വഴി ശിവരാമമേനോൻ കയ്മളെ ചെന്നുകണ്ടു. കയ്മൾ മുഖം വാര്പ്പി ച്ചുകൊണ്ട് ' ശിവരാമൻ രണ്ടുവഞ്ചിയിലും കാല്വെ്ക്കുന്ന കൂട്ടത്തിലാണെന്നു നാം ധരിച്ചില്ല. കേലുപ്പണിക്കരുടെ കളം ഇട്ണക്കു കൊടുപ്പിക്കാൻ താൻ ശ്രമിക്കുന്നതും രജിസ്ട്രകത്തിന്റെ കാര്യത്തിൽ അവളെ സഹായിക്കാമെന്നു താൻ വാക്കുകൊടുത്തതും നാം അറിഞ്ഞു എന്നു പറഞ്ഞു. ' യജമാനന് വിട്ടുനടക്കേണമെന്ന് അന്നും ഇന്നും ഞാൻ വിചാരിച്ചിട്ടില്ല. ഈ ദുശ്ശങ്കയാണ്ടാകാനുള്ള സംഗതി പറഞ്ഞാൽ കൊള്ളാം, എന്ന് ശിവരാമമേനോൻ പറയുന്നതുകേട്ടപ്പോൾ കയ്മൾ താട്ടിക്കുട്ടി അയച്ചതായ താഴെ കാണുന്ന എഴുത്ത് ശിവരാമമേനോന് കൊടുത്തു. 
    സ്വകാര്യം സൂക്ഷിക്കുവാൻ വശതയില്ലാത്തവളാണെന്നും വന്നതുകൊണ്ടും ഇഷ്ണക്കക്കു കുണ്ഠിതമില്ല. വിശ്വാസ വഞ്ചന ചെയ്യുന്നവളാണെന്നു വിചാരിച്ചെ

ങ്കിലോ എന്നുള്ള വ്യസനം കൊണ്ട് അവളുടെ ദേഹം പാതിയായി. കത്തു കളവുപോയ വിവരം ലജ്ജകൊണ്ടു പറവാൻ മടിച്ചിരിക്കുമ്പോഴാണ് ഏജമാനന്റെ രജിസ്ട്രകത്തുവന്നത്. കത്തുവായിച്ച സമയം ഇട്ണ കിടുകിടെ വിറച്ചു. ആലോചനക്കാരൻ അടുത്തുണ്ടായിരുന്നല്ല. ഇഷ്ണക്കയുടെ ഹിതംപോലെ ചെയ്യാമെന്ന് സമ്മതിച്ച് പൊടമുറിക്ക് ദിവസവും നിശ്ചയിച്ചു. പിറ്റേനാൾ കോമൻ നായർ എത്തി. ഇട്ണയുടെ പ്രകൃതം മാറി. ശിവരാമമേനോൻ സഹായമുണ്ടെന്നു പറഞ്ഞു കോമൻ കത്തുവാങ്ങി വലിച്ചെറിഞ്ഞു. ഇഷ്ണിക്കയുടെ അമ്മാവൻ ഇട്ണയോട് മുഷിഞ്ഞു. കോമനെ ആട്ടിപ്പുറത്താക്കി അത് ഇട്ണക്ക് സഹിച്ചില്ല. നിശ്ചയിച്ച മുഹൂര്ത്തഞത്തിൽ യജമാനന്റെ മണ്ണില്വെറച്ച് കോമനെക്കൊണ്ട് ഇഷ്ടികക്കു മുറി കൊടുപ്പിച്ചില്ലെങ്കിൽ ഇട്ണ പെണ്ണല്ലെന്നു പറഞ്ഞു കോമനൊന്നിച്ചിറങ്ങി. അവിടത്തെ കുടിയാൻ കാളിപ്പാട്ടു കേളുപ്പണിക്കരുടെ കളവും നിലവും ഇട്ണയുടെ പേര്ക്ക് തീറു വാങ്ങിക്കുന്നതിനും ഇട്ണ മകളോടു കൂടി ഗുരുവായൂര്ക്ക്ു തിങ്ങൾ ഭജനത്തിനു വരാമെന്നും മറ്റെന്നാൾ കളത്തിൽ വന്നു കാര്യം നടത്തിക്കാമെന്നും ഇട്ണ നിശ്ചയിച്ചു,. അവർ ഗുരുവായൂർ കാണുമെന്നാണ് ഇട്ണ നിശ്ചയിച്ചിട്ടുള്ളത്. അവർ ഗുരുവായൂര്ക്ക്ി പോയതിനു ശേഷമാണ് ഈ ആലോചന നടന്ന വിവരം ഇനിക്കറിവായത്. അതുകൊണ്ട് യജമാനന്റെ ദയവുണ്ടായി ഇഷ്ണിക്കയെ മറ്റൊരാള്ക്ക്ി കൊടുക്കാതെ എന്റെ മാനം കാത്തുരക്ഷിക്കുവാൻ അപേക്ഷിക്കുന്നു. .

                            എന്ന് പൂര്വ്വകസ്മരണയുള്ള താട്ടിക്കുട്ടി.
 കത്തുവായിച്ച് കഴിഞ്ഞതിനു ശേഷം ശിവരാമമേനോൻ ' യമനറിയാത്ത മരണമാണിത്.' കോമന്നാ യർ പണിക്കരുടെ വസ്തു കരാർ ചെയ്ത് നാന്നൂറുറുപ്പിക അഡ്വാന്സ്  വെച്ചിട്ടുള്ളത് വാസ്തവമാണ്. തീറ് ആരുടെ പേര്ക്കാുണെന്ന് പരഞ്ഞിട്ടില്ല. പൊടമുറിയെപ്പറ്റി എനിക്കൊരു അറിവുമില്ല. വസ്തുവില കുറച്ചു തരാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതെ യജമാനൻ പമിക്കരുടെ മേൽ കേസുകൊടുക്കുകയല്ലേ ചെയ്തിട്ടുള്ളത്. കളം അന്യാധീനത്തിലായാൽ പിന്നെ അവിടെവെച്ച് പൊടമുറി നടത്താവുന്നു പറഞ്ഞാൽ ആരു കൂട്ടാക്കും? പമം വാങ്ങിയിട്ടുണ്ടെങ്കിലും വസ്തു കൈവിട്ടുകഴിഞ്ഞിട്ടില്ല. ഇനി കല്പിൂക്കുന്നതു പോലെ കേള്ക്കാം  എന്നു പറഞ്ഞു. ' രാമമേന്റെ പണം ഗോപി തൊടീക്കണം. കേസായാൽ തരാനുള്ള സംഖ്യക്ക് വസ്തു നാം സ്വീകരിച്ചു. ആധാരം നാളെത്തന്നെ കഴിഞ്ഞോട്ടെ.,രാജിഹര്ജിൂ ഇപ്പേള്ത്ത്ന്നെ ഒപ്പിട്ടുതന്നേക്കാം, ഇട്ണ നിശ്ചയിച്ച മുഹൂര്ത്തനത്തിൽ നമ്മെ ക്കൊണ്ട് ആ പെണ്ണിനെ പൊട കൊടുപ്പിച്ചാൽ ഞൗഞിപ്പാടംനിലത്തിന്റെ മേച്ചാര്ത്തു  ശിവരാമമേനോന്റെ കയ്യിൽ അവിടെവെച്ചു തന്നെ തന്നേക്കാം എന്ന് കയ്മൾ പറഞ്ഞു. ' പണം വാങ്ങിയിട്ടുണ്ടെങ്കിലും കോമന്റെ കയ്യിൽ ചതിയുള്ളതുകൊണ്ട് ഈ ഏര്പ്പാാടിൽ നിന്ന് പണിക്കരെ പിന്വടലിപ്പിക്കാം.'
  ' തീറാധാരം രജിസ്ട്രാക്കി പൊടമുറിക്കുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്ത് നാളെ ഉച്ചക്ക് യജമാനന്റെ മുമ്പിൽ ശിവരാമനുണ്ട്. പണിക്കർ കാലത്തുതന്നെ വരും' എന്നു പറഞ്ഞ് രാജിഹര്ജിനയും വാങ്ങി ശിവരാമമേനോൻ പോയി. 
 
*** 
താട്ടിക്കുട്ടിയുടെ എഴുത്തിൽ പറഞ്ഞിട്ടുള്ള പൊടമുറി ദിവസം പകൽ മൂന്നു മണിക്ക് കാളിപ്പാട്ടു കേലുപ്പണിക്കരുടെ കളത്തിൽ പത്തുപതിനഞ്ച് ജോനകപ്പിള്ളേർ നിലക്കുന്നുണ്ട്. ലക്ഷം കൊളരുത്തൂരിപ്പട്ടം കൊണ്ടുവന്നിട്ടുള്ള ചരക്കുകളുടെ ദിനസും മിനുസവും നോക്കിക്കൊണ്ട് കയ്മൾ മാളികയുടെ മുകളിൽ ഇരിക്കുന്നുണ്ട്. എടക്കര, തുടക്കര, തുടങ്ങിയ പല കരകളുടേയും പേരുപറഞ്ഞ് പട്ടർ ആവശ്യത്തിലധികം ചരക്കു കയ്മളെക്കൊണ്ട് എടുപ്പിച്ചതിനുശേഷം ' ഒരു പുതിയ ദിനസ്സ്, വേണമാനാൽ പാറുങ്കോ,  സഹസ്രനാമകരപ്പാവ് ' എന്നു പറഞ്ഞ് ആ തരത്തിൽ രണ്ടു കുത്തുകൂടി കയ്മളുടെ തലയ്ക്ക് വെച്ചുകെട്ടി. കണക്കു തീര്ത്ത്ു, കയ്മൾ പട്ടര്ക്ക്ക ശീട്ട് എഴുതിക്കൊടുത്തുകഴിഞ്ഞപ്പോഴേക്കും തീറാധാരം രജ്‌സ്ട്രാക്കി വാങ്ങിക്കൊണ്ടു പണിക്കരും ശിവരാമമേനോനും എത്തി.
  പണിക്കർ - ഇനി വേഗം ജോനകപ്പിള്ളേരെ ഏര്പ്പാ്ടു ചെയ്‌തേക്കൂ, കോമനെ പത്തു ദിവസത്തേക്ക് പുറത്തു കാണിക്കരുത്. 
  ശിവരാമൻ - ഏര്പ്പാംടെല്ലാം ഇന്നലെ കഴിഞ്ഞിട്ടുണ്ടല്ലോ? കോയക്കുട്ടി പോയില്ലേടാ. 
  കോയക്കുട്ടി - കഥകഴിച്ചാലെന്താ എന്നുകൂടി ചോദിച്ചിട്ടാകാമെന്ന് വെച്ചു താമസിച്ചതാണ്. 
  ശിവരാമൻ - തരംപോലെ നോക്കിക്കോ. ഇരുചെവിയറിയരുത്. സന്ധ്യകഴിഞ്ഞാൽ ഞങ്ങളും വരാം. 
     ജോനകര്ക്കുാ കയ്മളെക്കൊണ്ടു സമ്മാനം കൊടുപ്പിച്ചയച്ചതിനുശേഷം മേൽ നടക്കേണ്ടും കാര്യങ്ങളെപ്പറ്റി അവർ മൂന്നുപേരും കൂടി പലതും ആലേചിച്ച കൂട്ടത്തിൽ രാത്രി കയ്മളെ ശിവരാമമേനോൻ വിളിക്കുമ്പോളല്ലാതെ പുറത്തുകാണരുതെന്ന് പറഞ്ഞേല്പ്പിതച്ചു. അത്താഴം കഴിഞ്ഞതിനു ശേഷം കയ്മളകത്തുകടന്നു. വാതിലടച്ചിരുപ്പായി. പണിക്കരും ശിവരാമമേനോനും പുറത്തേക്കുപോയി. 
     നേരം രാത്രി പത്തുമണി കഴിഞ്ഞു. ഒച്ചയും അനക്കവും ഇല്ലാതായപ്പോൾ കയ്മൾ പുറത്തേക്കുവന്ന് കൂട്ടിലിട്ട മെരുവിനെപ്പോലെ വ്രാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു തുടങ്ങി. വനിതാരത്‌നങ്ങളുടെ വരവിനു വെള്ളയും കരിമ്പടവും വിരിപ്പാൻ ഏറ്റ കരാറുകാരനെപ്പോലെ അമൃതകരൻ തന്റെ ധവള കിരണങ്ങള്കൊക

ണ്ടും വൃക്ഷഛായക്കൊണ്ടും ദിക്കെല്ലാം ശോഭായമാനമാക്കിത്തുടങ്ങി. വണ്ടിയുടേയോ മഞ്ചലിന്റേയോ ശബ്ദം കേള്ക്കു്ന്നുണ്ടെന്നു തോന്നിയാൽ കയ്മൾ മച്ചിലേക്കോടിപ്പോയി വാതിലടക്കും. വാഹനങ്ങളുടെ വരവ് കളത്തിലേക്കല്ലെന്നു മനസ്സിലായാൽ പുറത്തേക്ക് പുറപ്പെടും. ശിഷ്യരെ നടക്കാവിലേക്ക് ഓടിക്കും. അവർ തിരികെ വരുന്നതുകണ്ടാൽ അകത്തേക്കോടും. ഇങ്ങനെ കുറേ നേരം പിന്നെയും കഴിഞ്ഞു. താട്ടിക്കുട്ടിയുടെ കാഴ്ച ദ്രവ്യമായ ഇഷ്ണിക്കയുടെ ഛായയിൽ കയ്മൾ മനസ്സുറപ്പിച്ചുകൊണ്ടു നില്ക്കുടമ്പോൾ മഞ്ചക്കാരുടെ മൂളക്കം പടിക്കൽ കേട്ടു. കയ്മൾ മുറിയിൽ കടന്ന് വാതലും അടച്ചു.

    ശിവരാമമേനോൻ മുമ്പിട്ടുവന്ന് മാളികയിൽ കേറിനോക്കി. കയ്മൾ പുറത്തില്ലെന്നറിഞ്ഞപ്പോൾ ധൃതിപ്പെട്ട് താഴത്തേക്ക് ഇറങ്ങിച്ചെന്നു. രണ്ടു സ്ത്രീകൾ മഞ്ചലിൽ നിന്നിറങ്ങി. പണിക്കരും ശിവരാമ മേനോനും ഒന്നിച്ചു മാളികയിൽ വന്നുകേറി. സ്ത്രീകളിൽ ഇളയവൾ അടുത്തുള്ള മുറിയിൽ കടന്ന് വാതിൽ ചാരി. 
 ഇട്ണ - പണിക്കരേ! കോമന്നാിയർ വന്നില്ലേ?
 പണിക്കർ - നിങ്ങൾ ഒന്നിച്ചുവരാമെന്നാണ് അന്ന് പറഞ്ഞു പിരിഞ്ഞത്. 
 ശിവരാമൻ - നിങ്ങൾ വല്ലാതെ ഭയപ്പെട്ടതുപോലെ തോന്നുന്നു. എന്താ സംഗതി
 ഇട്ണ - ആ കഥ പറയാൻ വയ്യ. ഞങ്ങളെ കേച്ചേരിയിൽ വെച്ച് എതിരേല്ക്കാിമെന്നാണ് കോമന്റെ നിശ്ചയം. അങ്ങാടിയിൽ വന്നിട്ട് ആരേയും കണ്ടില്ല. അവിടെ കുറേ നേരം നിന്നു. അടുത്തുപാടത്തു ചില ചൂട്ടും പന്തവും കണ്ടുതുടങ്ങി. ഒരു മഞ്ചലിന്റെ മൂളക്കം കേട്ടു.ആ വെളിച്ചവും ആള്ക്കാ രും മൂളക്കം കേട്ട മഞ്ചലിന്റെ നേര്ക്ക്  പാഞ്ഞെത്തുന്നത് കണ്ടു. കൊള്ളക്കാരാണെന്ന് പറഞ്ഞ് ആളുകൾ ഓടിത്തുടങ്ങി. ഉടനെ ഞങ്ങൾ പ്രാണനും കൊണ്ടു പോന്നു.വെലങ്ങന്റെ ചോട്ടില്വെ്ച്ച് നിങ്ങളെക്കണ്ടപ്പോഴാണ് ഇനിക്ക് തന്റേടമുണ്ടായത്. ഇപ്പോഴേ ഒച്ചപൊന്തിയുള്ളൂ.
  ശിവരാമൻ - കൊള്ളക്കാരെ എതൃത്ത മഞ്ചൽ കോമൻ നായരുടെ ആണെന്നുണ്ടോ?    
   ഇട്ണ -താട്ടിക്കുട്ടിയുടെ ഏഠത്തംകൊണ്ട് അങ്ങിനെ വരാൻ വയ്യാത്തതല്ല. കയ്മളെക്കൊണ്ട് മുറികൊടുപ്പിക്കാമെന്ന് താട്ടി ഇഷ്ണിക്കയോട് ഏറ്റുപറഞ്ഞിട്ടുണ്ട്. കോമനുവേണ്ടി ഞാൻ കളവുപറഞ് അവളെ കൊണ്ടുപോന്നിട്ടുള്ളതാണ്. 
ശിവരാമൻ - കോമനെ വിചാരിച്ച് ഇനി നിങ്ങൾ വാശിപിടിക്കരുത്. മറ്റെല്ലാവര്ക്കും  ഹിതമായ കാര്യത്തിൽ നിങ്ങളുമനുകൂലിക്കണം. മകളുടെ ഇഷ്ടം കുറച്ചെങ്കിലും നോക്കാത്ത അമ്മയുണ്ടോ 
 ഇട്ണ - എന്നാൽ ആ ബാധ തീരട്ടെ, കോമൻ വരുംമുമ്പിൽ കാര്യം നടത്താൻ നിങ്ങള്ക്ക്റ സാമര്ത്ഥ്യ മുണ്ടെങ്കിൽ ഇനിക്ക് സമ്മതമാണ്. 
  വര്ത്തഥമാനം ചെവിടോര്ത്ത്  കേട്ടുകൊണ്ടിരുന്ന  കയ്മൾ ഈ വാക്കു കേട്ടപ്പോൾ ശിവരാമമേനോന്റെ അനുവാദം കൂടാതെ വാതിൽ തുറന്ന് പുറത്തുചാടി നോക്കിയത് ഇട്ണയുടെ പുറത്ത് .
 ഇട്ണ - ഇത് ഞാൻ വീചാരിക്കാത്തതാണ്. 
 ശിവരാമൻ - യജമാനൻ നീങ്ങിയിട്ടുള്ളത് ഇഷ്ണിക്കയെ ഒരു കണ്ണ് കാണുക എങ്കിലും ചെയ്യാനുള്ള മോഹം കൊണ്ടാണെന്ന് ഇനി ഞാൻ പച്ചയായി പറഞ്ഞേക്കാം. 
 കയ്മൾ - ശിവരാമാ കോമന്റെ വരവ് 
 പണിക്കർ - ഇനിയവൻ വന്നാലെന്താ വന്നിലെങ്കിലെന്താ 
 ശിവരാമൻ - അത്ര വളരെ താമസിക്കണ്ടാ, അതല്ലേ ഭംഗി 
  അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ എന്നു ഇട്ണ പറഞ്ഞുകഴിയും മുമ്പ് കയ്മൾ ചരക്കുകൾ വാരി കയ്യിലെടുത്തുകഴിഞ്ഞ്. ഇതുകണ്ടപ്പോൾ ഇട്ണ മറ്റേ സ്ത്രീ ഇരിക്കുന്ന മച്ചിന്റെ ഉമ്മറത്തുചെന്നുനിന്നു. എനിക്കു ഒന്നുകൂടെ പറയാനുണ്ട്. ഞങ്ങളുടെ സമ്പ്രദായപ്രകാരം മുഹുര്ത്തചദിവസം പൊടകൊടുത്തല്ലാതെ പുരുഷൻ സ്ത്രീയെ കാണരുത്. ഇരുവര്ക്കുംു ബോധ്യമുള്ള നാലുപേർ സ്ത്രീ തെറ്റുകാരത്തിയാണെന്ന് പറഞ്ഞാലല്ലാതെ അവളെ ഉപേക്ഷിക്കുന്നതല്ലെന്ന് രേഖപ്പെടുത്തി സാക്ഷിവെച്ചു അതോടുകൂടി വേണം മുറികൊടുക്കാൻ, ഇതുപോലെ ഒരു രേഖ സ്ത്രീ പുരുഷനും കൊടുത്തു. അതു ഞാൻ കൊണ്ടു വന്നിട്ടുണ്ട്. 

എന്ന് ഇട്ണ പറഞ്ഞിട്ടുണ്ട് .

 കയ്മൾ - ഇഷ്ണിക്കയെ ഇനിക്കു ഇപ്പോൾ കാണണമെന്നില്ല. പടം കണ്ട് തൃപ്തിപ്പെട്ടിട്ടുണ്ട്.  പോരെങ്കിൽ അമ്മയെക്കണ്ടപ്പോൾ മുഴുവനുമായി. ഇങ്ങനെ അമ്മഛായ മക്കള്ക്ക്  വരുമോ. 

ശിവരാമൻ - പറഞ്ഞതുപോലെ സത്യം ചെയ്താൽ പോരെ എഴുതിയുണ്ടാക്കാൻ താമസമാകും.

ഇട്ണ - അങ്ങനെ നടപ്പില്ല. മറ്റൊരാളെഴുതിയാൽ ഭര്ത്താാവ്  അക്ഷരജ്ഞാനമില്ലാത്താളാണെന്ന പരിഹസിക്കാനിടയിണ്ടാകും.  
  കയ്മൾ മുണ്ടുകെട്ട് താഴെ വെച്ചു. കടലാസ് കയ്യിലെടുത്തു. പൂച്ച മാന്തുന്നതുപോലെ ചിലത് വരച്ചുംകുറിച്ചും ഇടയ്ക്കിടെ കോമൻ വരുന്നുണ്ടോ എന്നു നോക്കിയും ഒരു വിധത്തിൽ ഒപ്പിച്ചിട്ടു. ശിവരാമമേനോനും പണിക്കരും സാക്ഷി#് വെച്ചു. കയ്മൾ മുറിയും കറാരും എടുത്തുകൊണ്ട് വാതിക്കലേക്ക് രണ്ടാമതും ചെന്നു. മംഗല്യക്രിയ അഗ്നിസാക്ഷിയായിട്ടു ചെയ്യേണ്ടതല്ലേ. യജമാനൻ വ#ിളക്കത്തിരുന്നാൽ മതി. എന്നിട്ട് ഇട്ണ പറയുന്നത് കേട്ട് കയ്മൾ മുണ്ടും മുറിയും താങ്ങിപ്പിടിച്ച് ഇരിപ്പായി. അടിയമരം മൂടിപ്പുതച്ചിട്ടുള്ള ഒരു സ്വരൂപം ഇട്ണയുടെ കയ്പിടിച്ച് പുറത്തേക്ക് വന്ന് കയ്മളുടെ മുന്നിൽ വന്നു. നിന്റെ ഇഷ്ടപ്രകാരം യജമാനനെ തന്നെ ഭര്ത്താ വാക്കി വരിക്കാൻ ഈശ്വരൻ സംഗതി വരുത്തി. ഇട്ണയുടെ കയ്വളമുണ്ടായിരുന്ന ഒരുലെക്കോട്ട് ആ സ്വരൂപത്തെക്കൊണ്ട് കയ്മളുടെ കയ്യിൽ കൊടുപ്പിച്ചു. ഇത് ഇട്ണക്ക് കയ്മളയച്ച രജിസ്ട്രാർ കത്തു തന്നെയായിരുന്നു. എന്നാലിനി ഇതുകൂടി തുല്യം ചാര്ത്തി  തരാമെന്നു പറഞ്ഞ് ശിവരാമമേനോൻ ഞൗഞിപ്പാടം നിലത്തിന്റെ മേല്ച്ചാനര്ത്ത്ത കയ്മളുടെ മുന്നിൽ വെച്ചു. കയ്മൾ അതൊപ്പിട്ടുകൊടുത്തതിനുശേഷം 
 പണിക്കർ - വ്യവഹാരം കൂടാതെ കാര്യം കലാശിച്ചതുകൊണ്ട് ഞാൻ കൃതാര്ത്ഥ നായി. 
 ശിവരാമൻ -  ഒരുത്തിയെക്കൊണ്ട് രണ്ടുമൂന്ന് കാര്യങ്ങളിൽ വിചാരിച്ചതിലധികം  ലാഭം ഉണ്ടായതുകൊണ്ട് ഞാനും 
  ഇട്ണ - എജമാനനെ ക്കൊണ്ട് എന്റെ പ്രാണ പ്രിയയായ ഇവള്ക്ക്ക പരസ്യമായി മുറികൊടുപ്പിപ്പിക്കാൻ സംഗതി വന്നു കൊണ്ട് എന്നെപ്പോലെ ചാരിദാര്ത്ഥ്യം  നിങ്ങള്ക്കപണ്ടായിട്ടില്ല. എന്നപ പറഞ്ഞ് വധുവിന്റെ മൂടുപടം എടുത്തുമാറ്റിയപ്പോൾ ഗര്ഭിെണിയായ താട്ടിക്കുട്ടിയുടെ സ്വരൂപം കയ്മളുടെ സന്നിധാനത്തിങ്കൽ പ്രത്യക്ഷമായി.
   താട്ടിക്കുട്ടിയുടെ കയ്മള്ക്കു  കാഴ്ച്ചവച്ച പടം ഇട്ണയുടെ യൗവനകാലത്തു എഴുതിച്ചതാണെങ്കിലും കയ്മളുടെ 'ഇഷ്ണിക്കയുംകൂളന്കോടമനും' ആരോ എന്തോ?             
    
                                          *************************************************************




                                                        കല്യാണിക്കുട്ടി
                                                                     - ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ


ആദിഖണ്ഡം


 'ആരെന്തു പറഞ്ഞാലും ഞാൻ  സമ്മതിക്കില്ല .മനുഷ്യന്നു ദേഹം മുഴുവൻ അന്യാധീനമാണ് .മനസ്സു മാത്രമേ സ്വാധീനമായിട്ടുള്ളു .അതിനെക്കൂടി അന്യാധീനപ്പെടുത്തുവാൻ  ഞാൻ വിചാരിക്കുന്നില്ല .സർവഗുണസമ്പന്നനായ ആ മഹാത്മാവിന്റെ അപ്രകാരമുള്ള പ്രേമാതിശയത്തെ ഞാൻ വിസ്മരിക്കുകയോ !പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമെന്ത് ?രണ്ടു കൊല്ലത്തിലധികമായി യാതൊരു വർത്തമാനവും ഇല്ലാതിരിക്കുന്ന സ്ഥിതിക്ക് അദ്ദേഹം മരിച്ചുപോയിരിക്കാമെന്നാണ് കൊച്ചമ്മമാന്റേയും അമ്മയുടെയും മറ്റും പക്ഷം.എനിക്കിതു തീരെ ബോദ്ധ്യമാകുന്നില്ല .അങ്ങിനെ മരിക്കാൻ തീർന്ന ഒരാളല്ല അദ്ദേഹം .അഥവാ അദ്ദേഹം മരിച്ചുപോയാൽത്തന്നെ ഞാൻ കന്യാവ്രതത്തോടുകൂടി ഇരുന്നു മരിക്കുന്നതല്ലേ ഉത്തമം ?ഞാൻ ഇങ്ങിനെ ഇരുന്നാൽ തറവാട്ടിൽ സന്തതിവിനാശം വന്നുപോകുമല്ലോ എന്നാണ് അമ്മ പറയുന്നത് .വന്നുകൊള്ളട്ടെ .അതിന്നു ഞാനെന്തുവേണം.സന്തത്യുൽ പാദനത്തിനായിട്ടു ഞാൻ ജനിച്ചിട്ടുണ്ടോ?നേരെ മറിച്ച് ;അതു കൂടാതെകഴിഞ്ഞാൽ അത്രയും പാപികളുടെ ജനയിത്രിയാകാതെ കഴിഞ്ഞു .അതിന്നു സന്തോഷിപ്പാനല്ലേ അവകാശമുള്ളൂ ?എന്നാലും രണ്ട് കൊല്ലമായിട്ട് ഒരെഴുത്തുപോലും അയച്ചില്ലല്ലോ.അത്ഭുതം തന്നെ.ഇങ്ങോട്ടു വരുവാൻ സംഗതിയുണ്ടെങ്കിൽ ഞാൻ ഇതിന്നു പകരം ചോദിച്ചുകൊള്ളാം.ബി.ഏ.പരീക്ഷ കഴിഞ്ഞാൽ ഒരു ദിക്‌സഞ്ചാരം ആവശ്യമാണെന്ന് എന്നോട് പലപ്പോഴും പറയാറുണ്ട്.എന്നാൽ പരീക്ഷ കഴിഞ്ഞതിന്നുശേഷം ഇവിടെ വരാതെ മദിരാശിയിൽ നിന്നു തന്നെ പോകുമെന്നും ഇത്ര വളരെ താമസിക്കുമെന്നും ഞാൻ വിചാരിച്ചില്ലല്ലോ.പരീക്ഷയിൽ ഒന്നാം ക്ലാസ്സിൽ ജയിച്ചിട്ടുള്ള വിവരം തന്നെ അറിഞ്ഞിട്ടുണ്ടോ ആവോ?എല്ലാം ഈശ്വരനറിയാം'.ഇപ്രകാരമായിരുന്നു അത്താഴമൂണും കഴിഞ്ഞു തൻ്റെ കിടപ്പുമുറിയിൽ വന്നു വട്ടമേശപ്പുറത്തു കത്തുന്ന മേശവിളക്കിന്നഭിമുഖമായി ചാരുകസേരയിൽ കിടന്നു കൊണ്ടിരുന്ന പൂപ്പറമ്പിൽ കല്യാണിക്കുട്ടിയമ്മയുടെ വിചാരം.ഞാൻ കയറി കല്യാണിക്കുട്ടിയമ്മ എന്നു വിളിക്കുമ്പോൾ നമ്മുടെ നായികയ്ക്ക് അസാരം പ്രായമായിരിക്കണം എന്നു വായനക്കാരാരും ശങ്കിച്ചുപോകരുത്.ആ സുന്ദരിയുടെ സൗശീല്യആദ്യഅനേകഗുണങ്ങളാൽ ഞാൻ ബഹുമാനസൂചകമായി ഇപ്രകാരം വിളിച്ചുപോയതാണ്.വാസ്‌തവത്തിൽ ആ സ്ത്രീയ്ക്കു വയസ്സു പാതിനേഴേ ആയിട്ടുള്ളു.കല്യാണിക്കുട്ടിയുടെ അച്ഛൻ ശങ്കരൻനായർ ഇരുപത്തയ്യായിരത്തിപ്പറ നെല്ലു പാട്ടം വരവുള്ള ഒരു ജന്മിയായിരുന്നു.പഴയ സമ്പ്രദായത്തിൽ ഒരു മര്യാദക്കാരനും ധർമ്മതല്പരനും വലിയ ഈശ്വരഭക്തനും ആയിരുന്നു.ഭാര്യയായ കുഞ്ഞിക്കാവമ്മയ്ക്കു കല്യാണിക്കുട്ടി കൂടാതെ പതിനൊന്നു വയസ്സു പ്രായമുള്ള ഒരാൺകുട്ടി മാത്രമേയുള്ളൂ.ആ കുട്ടിക്കു മാധവൻ എന്നാണ് പേർ എങ്കിലും കൊച്ചപ്പൻ എന്നാണ് സാധാരണ വിളിക്കാറ്.അയാൾ മിഡിൽ സ്‌കൂൾ ക്ലാസ്സിനു താഴെ പഠിക്കുന്നു.കല്യാണിക്കുട്ടിയുടെ അച്ഛൻ പെൺകുട്ടികളെ ഇംഗ്ലീഷു പഠിപ്പിക്കുന്നതു കുറേ അനീതിയാണെന്ന വിചാരക്കാരനായിരുന്നതിനാൽ കല്യാണിക്കുട്ടിക്ക് ആ ഭാഗ്യാനുഭവത്തിന്നു സംഗതി വന്നില്ല.എങ്കിലും സംസ്‌കൃതത്തിൽ സാമാന്യം വ്യുല്പത്തിയും സംഗീതത്തിൽ നല്ല പരിജ്ഞാനവും ഉണ്ടാക്കിവെച്ചു.കവിതവാസനയും കുറേശ്ശേയുണ്ട്.അയ്യായിരം പറ നെല്ലു പാട്ടം പിരിയുവാനുള്ള വസ്‌തുക്കൾ കൊടുത്തതോടുകൂടി തൻ്റെ ഈശ്വരഭക്തിയും അച്ഛൻ പിതൃസ്വത്തായി കൊടുത്തിരുന്നു.തൻ്റെ മകൾക്ക്‌ ഒരു കുട്ടിയുണ്ടായി കണ്ടാൽ കൊള്ളാമെന്നുണ്ടായിരുന്ന മോഹം സാധിക്കാതെ ശങ്കരൻനായർ ഈ കഥ ആരംഭിക്കുന്നതിന് ഒന്നരക്കൊല്ലം മുമ്പ് ചരമഗതിയെ പ്രാപിച്ചു.തനിക്കു മുപ്പത്തിമൂന്നു വയസ്സുമാത്രം പ്രായമുള്ളതിനാൽ,അല്പസന്തതിയായ കല്യാണികുട്ടിക്കു സഹായമായി ഒരു പെൺകുട്ടി കൂടി ഉണ്ടായാൽ കൊള്ളാമെന്നു കുഞ്ഞിക്കാവമ്മയ്ക്കു ഉണ്ടായിരുന്ന മോഹവും അതോടുകൂടിത്തന്നെ അസ്തമിച്ചു.കുഞ്ഞിക്കാവമ്മയുടെ മൂത്ത ഉടപ്പിറന്നവനായ കേശവമേനോൻ മരിച്ചിട്ട് അഞ്ചു സംവത്സരമായി.ഇപ്പോൾ ഇളയ ഉടപ്പിറന്നവൻ (കല്യാണിക്കുട്ടിയുടെ കൊച്ചമ്മാവൻ )ആയ ഗോപാലമേനോൻ മാത്രമേ ഉള്ളു.തറവാട്ടുകാര്യാന്വേഷണം അദ്ദേഹമാണ്.സുശീലയായ കല്യാണിക്കുട്ടിയിൽ സുശീലനായ അദ്ദേഹത്തിന് അതിവാത്സല്യമുണ്ടായതിൽ അത്ഭുതമില്ലല്ലോ.കൊച്ചപ്പൻ അതിബുദ്ധിമാനായിരുന്ന ഒരു കുട്ടിയായിരുന്നു.കൊച്ചപ്പനും കല്യാണിക്കുട്ടിയും തമ്മിലുള്ള സ്‌നേഹബന്ധം അതി ശക്തിമത്തായിരുന്നു.ഇപ്രകാരം ഗുണസമ്പൂർണ്ണയായ ഒരു സഹോദരിയുള്ളതുകൊണ്ട് കൊച്ചപ്പനും,അപ്രകാരമുള്ള ഒരു സഹോദരനുള്ളതുകൊണ്ട് കല്യാണിക്കുട്ടിക്കും ധാരാളം അഭിമാനമുണ്ടായിരുന്നു.ഇനി യാതൊരാളെ ഉദ്ദേശിച്ചാണോ കല്യാണിക്കുട്ടി മേൽപ്രകാരം മനോരാജ്യം വിചാരിച്ചത്,അയാളെക്കുറിച്ചും രണ്ടുവാക്ക്‌ പറയാതെ കഴിയില്ലല്ലോ.പുതിയേടത്തു കൊച്ചു കൃഷ്ണമേനോന്ന് ഈ കഥ ആരംഭിക്കുന്ന കാലത്തു ഇരുപത്തിനാലു വയസ്സ് പ്രായമാണ്.വലിയ സ്വത്തുകാരൻ അല്ലെങ്കിലും മാതാപിതാക്കളുടെ മോഹം നിമിത്തം അവർ അദ്ദേഹത്തെ ബി .ഏ.വരെ പഠിപ്പിച്ചു.അച്ഛനമ്മമാരുടെ ഹിതാനുവർത്തിയായി കഴിഞ്ഞുകൂടിയിരുന്ന മകൻ രണ്ടു കൊല്ലത്തോളം കാലമായി യാതൊരു വിവരവുമില്ലാത്ത വിധത്തിൽ പിരിഞ്ഞുപോകനിമിത്തം അവർ രണ്ടുപേരും കേവലം നിരാശന്മാരായിത്തന്നെ നാൾ കഴിച്ചു വന്നു.ശേഷമുള്ള വർത്തമാനങ്ങളെല്ലാം കല്യാണിക്കുട്ടിയുടെ വിചാരം കൊണ്ടും മറ്റും സ്പഷ്ടമാകുന്നതാകയാൽ ഇനി പ്രകൃതത്തിലേക്കു തന്നെ കടക്കാം.'ഉം എല്ലാം ഈശ്വരനറിയാം'എന്ന് ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു ഒരു ദീർഘനിശ്വാസം വിട്ടു കസേരയിൽ നിന്നെഴുന്നേറ്റു കല്യാണിക്കുട്ടി പുരമുറിയുടെ വാതിൽ അടപ്പനായി ഭാവിച്ചു.അപ്പോഴേക്കും കേശവൻ ഓടിക്കൊണ്ടുവന്നു.ഇതാ കൊച്ചമ്മാ കൊച്ചമ്മാമൻ തന്നയച്ച ഒരെഴുത്തു എന്ന് പറഞ്ഞു എഴുത്തു കല്യാണിക്കുട്ടിയുടെ കയ്യിൽ കൊടുത്തു.(ഈ കേശവൻ  കൊച്ചുകൃഷ്ണമേനോൻ ഒരുമിച്ചു മദിരാശിയിൽ വെപ്പുകാരനായി താമസിച്ചിരുന്നവനും അദ്ദേഹം ദേശാന്തരം പോയപ്പോൾ കല്യാണിക്കുട്ടിക്ക് സഹായമായി അയക്കപെട്ടവനും നല്ല കൂറുള്ള ഒരുവനുമാണ്.കല്യാണിക്കുട്ടി കുലുക്കം കൂടാതെ എഴുത്തു വാങ്ങി താഴെ പറയും പ്രകാരം വായിച്ചു തുടങ്ങി.
                                                                                                        മാനാമധുരസത്രം,
                                                                                             75 വൃശ്ചികം 22 -)൦ നു 
 ശ്രീ 
 'ഞാൻ ഈ മാസം 25 -)൦ നു ഇവിടെ എത്തി.ഇദിക്കിൽ സന്നിപാതജ്വരം എന്നു പേർ പറയപ്പെടുന്ന ഒരു വക കഠിന ജ്വരം നടപ്പുണ്ട്.സംഗതിവശാൽ അത് എന്നെയും ബാധിച്ചിരിക്കുന്നു.വളരെ അധികമില്ലെന്നു തന്നെ പറയാം.ദീനം ആശ്വാസമായാൽ ഞാൻ അങ്ങോട്ട് നടന്നുവന്നുകൊള്ളാം.നടന്നുവരാമെന്നു പറയുന്നതിന്റെ കാരണം ഇന്നതാന്നെന്നു മനസിലാക്കുമല്ലോ.അവിടെ അമ്മയ്ക്കും മറ്റും സൗഖ്യമാണെന്നു വിശ്വസിക്കുന്നു.അമ്മയെയും മറ്റും കാണാഞ്ഞിട്ട് എനിക്ക് ഇപ്പോൾ കുറേ വ്യസനമുണ്ട്.ശേഷം കാഴ്ച 
                                                                 ഇത് എൻ്റെ അച്ഛനു മകൻ കുട്ടൻ 
                                                            പി.കൊച്ചു കൃഷ്ണമേനോൻ (ഒപ്പ് )
                                                                          മാ.രാ.രാ.ശ്രീ.
                                                           കെ.കൃഷ്ണപ്പണിക്കരവർകൾ   
      കല്യാണിക്കുട്ടി എഴുത്ത് ഒരു നാലഞ്ച് പരിവൃത്തി വായിച്ചു.പിന്നെ എഴുത്തിലെ ഓരോ സംഗതിയും എടുത്തു പ്രത്യേകം മനസ്സുകൊണ്ട് വ്യാഖ്യാനിച്ചു തുടങ്ങി.ഇതുവരേയും മൗനമായിരുന്നു.ഇപ്പോൾ ഇങ്ങിനെ ഒരെഴുത്തയച്ചത് എന്താണ്?ഒരു സമയം ഈ ദുര്ഘടദീനം വൈഷമ്യമായി പരിണമിക്കും എന്നും വിചാരിച്ചല്ലേ?'ദീനം വളരെ അധികമില്ലെന്നു തന്നെ പറയാം'എന്നു പറഞ്ഞിട്ടുള്ളത് ഒരു വെറും ആശ്വാസവാക്കാണ്.അമ്മയേയും മറ്റും കാണാഞ്ഞിട്ട് ഇപ്പോൾ കുറെ വ്യസനമുണ്ട് എന്നു പറഞ്ഞിട്ടുള്ളതും ആ അഭിപ്രായത്തിനു യോജിച്ചു നിൽക്കുന്നുണ്ട്.'മറ്റും'ഉം.മറ്റും എന്നു രണ്ട് പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതുകൊണ്ട് ഈ ഭാഗ്യഹീനയായ ഞാൻ കൂടി അതിൽ ഉൾപ്പെട്ടിട് ഉണ്ടെന്നു ഊഹിക്കാം.കാണാൻ വരുമ്പോഴേക്കും 'മറ്റും'ജീവിച്ചിരിക്കുന്ന കാര്യം കുറേ സംശയമാണ്.ഇങ്ങിനെ ഓരോന്ന് ആലോചിച്ചും പര്യാലോചിച്ചും വ്യസനിച്ചും ഇരിക്കുമ്പോൾ 'കല്യാണിക്കുട്ടി!എഴുത്തു കിട്ടിയില്ലേ?'എന്നു ചോദിച്ചു കൊണ്ട് ഗോപാലകൃഷ്ണമേനോൻ മുറിക്കകത്തു വന്നു.
      
           കല്യാണിക്കുട്ടി:കിട്ടി.
           ഗോപാലകൃഷ്ണമേനോൻ:ദീനം അധികമുണ്ടെന്നു തോന്നുന്നില്ലാ.
           കല്യാണിക്കുട്ടി:ആവോ അതു വളരെ സംശയമായിട്ടാണ് ഇരിപ്പ്.
             ഗോപാലമേനോൻ :ഏയ് സംശയിപ്പാനൊന്നുമില്ല.എന്താണ് നടന്നു വരാമെന്നു പറഞ്ഞതിന്റെ ഉദ്ദേശം?   
             കല്യാണിക്കുട്ടി:മറ്റൊന്നുമല്ല;ദിക് സഞ്ചാരത്തിനല്ലേ പുറപ്പെട്ടിരിക്കുന്നത്?നാടുകളെല്ലാം നടന്നു കണ്ടുവരാമെന്നായിരിക്കും.
          ഗോപാലമേനോൻ :കൃഷ്ണപ്പണിക്കരുടെ അഭിപ്രായം അങ്ങിനെയല്ല.വണ്ടി കയറി വരുവാൻ കാശില്ലാഞ്ഞതായിരിക്കും എന്നാണ്.അതുകൊണ്ട് നാളെത്തന്നെ ഒരു അമ്പതു രൂപയ്ക്കു മണിയോർഡർ ചെയ്വാുൻ തീർച്ചയാക്കിയിരിക്കുന്നു.ഗോവിന്ദകുട്ടിയുടെ കോളേജ് ക്രിസ്മസ്നു പൂട്ടുവാൻ ഇനി മൂന്നു ദിവസമേ ഉള്ളുവല്ലോ.പൂട്ടിയാൽ ഉടനെ കുട്ടൻ കിടക്കുന്ന സത്രത്തിൽ പോയി ദീനം ആശ്വാസമാകുന്നത് വരെ കൂടെ താമസിച്ചു കൂട്ടികൊണ്ട് പോരുവാനായി അയാൾക്കൊരു കമ്പിയും നാളെ അയക്കുന്നുണ്ട്.ഞാൻ കല്യാണിക്കുട്ടിയുടെ കയ്യിൽ തന്ന രൂപ മുഴുവൻ ചിലവായോ?
കല്യാണിക്കുട്ടി :ഇല്ല:അമ്പത് രൂപ മാത്രമേ ചിലവായുള്ളു.ബാക്കിയുള്ളതുണ്ട്.
  ഗോപാലമേനോൻ:എന്നാൽ അതിൽ നിന്ന് ഒരമ്പത്തഞ്ചുരൂപ ഇങ്ങോട്ട് തരൂ.
കല്യാണിക്കുട്ടി വേഗം പെട്ടിതുറന്നു അമ്പത്തഞ്ചുരൂപ എണ്ണിക്കൊടുത്തു.ഗോപാലമേനോൻ വാങ്ങിക്കൊണ്ട്'വ്യസനിക്കണ്ട'എന്നു പറഞ്ഞു പോകയും ചെയ്തു.

കല്യാണിക്കുട്ടിക്ക് ആ രാത്രി കാളരാത്രി തന്നെ ആയിരുന്നു.ഉറക്കം തീരെ ഉണ്ടായില്ല.സാക്ഷാൽ ശ്രീപരമേശ്വരനെ ആപാദചൂഢം ധ്യാനിച്ചുകൊണ്ടുതന്നെ രാത്രി കഴിച്ചു.എന്നാൽ ധ്യാനിച്ചുതുടങ്ങുമ്പോൾ ജടാഭാരവും അണിതിങ്കളും ഗംഗയും കുണ്ഡലിഭൂഷണവും ശൂലവും മറ്റും ധരിക്കുന്ന ശ്രീപരമേശ്വരൻ,ധ്യാനം പകുതിയാകുമ്പോഴേക്കും കുപ്പായവും കാൽസ്രായിയും ബൂട്സും വാച്ച് ചെയിനും ധരിച്ചുകൊണ്ടാണ് കല്യാണികുട്ടിക്ക് കാണപ്പെട്ടത്.കാലത്താറുമണിക്കെഴുന്നേറ്റു പതിവുപോലെ കുളിച്ചുതൊഴുതു വരുന്ന വഴിക്ക് പുതിയേടത്ത് ഒന്നു കയറി.കൊച്ചുകൃഷ്ണമേനോന്റെ എഴുത്തിനു കല്യാണിക്കുട്ടി എടുത്ത അർത്ഥമൊന്നും കൊച്ചുകൃഷ്ണമേനോന്റെ അച്ഛനും അമ്മയും എടുത്തിട്ടില്ലാതിരുന്നതിനാൽ അവർക്ക് പണ്ടത്തേക്കാൾ സന്തുഷ്ടി ഭാവമാണ് കണ്ടത്.മക്കളുടെ കാര്യത്തിൽ മാതാപിതാക്കന്മാർ മറുഭാഗം ആലോചിക്കുക പതിവില്ലാത്തതാണല്ലോ.അതുകൊണ്ട് തങ്ങളുടെ മകൻ ദീനം ആശ്വാസമായി എട്ടുപത്തു ദിവസത്തിനകം എത്തും എന്ന് അവർ രണ്ടുപേരും പൂർണമായി വിശ്വസിച്ചിരുന്നു.അവരുടെ വിശ്വാസം കണ്ടിട്ട് കല്യാണിക്കുട്ടിയുടെ ദുശ്ശങ്കയ്‌ക്കു കൂടി അല്‌പം ശമനം ഉണ്ടായോ എന്നു സംശയമുണ്ട്.ഏതായാലും കല്യാണിക്കുട്ടി അവരെപ്പോലെതന്നെ ഉറപ്പിച്ചിരുന്നില്ല എന്നുള്ളതിന് മുഖസ്‌തോഭം തന്നെ മതിയായ സാക്ഷിയായിരുന്നു.പണവും കമ്പിയും അയച്ചു.അഞ്ചാറുദിവസം കഴിഞ്ഞു.യാതൊരു വർത്തമാനവുമില്ല.ധനുമാസം 4-)൦ നു തിരുവാതിരയായി.കല്യാണിക്കുട്ടി ഭക്തിയോട് കൂടി തിരുവാതിര നോറ്റു.സമപ്രായക്കാരോടുകൂടി പാടുവാനോ,കളിക്കുവാനോ അമ്മയോടുകൂടി തിരുവാതിര വിളക്കിനു പോകുവാൻ പോലുമോ കല്യാണിക്കുട്ടി സമ്മതിച്ചില്ല.രാത്രി ഏകദേശം എട്ടുമണി സമയത്തു തെക്കുപുറത്തു മുറ്റത്തിറങ്ങി അടിക്കൊപ്പം തൂങ്ങിക്കിടക്കുന്ന തലമുടി ചിക്കികൊണ്ടും ഇടക്കിടക്ക് തന്റെ നവയൗവനശ്രീയെയും നോക്കികൊണ്ടും വിചാരമഗ്നയായി പതുക്കെപ്പതുക്കെ ലാത്തിത്തുടങ്ങി.അങ്ങിനെയിരിക്കുമ്പോൾ പടിഞ്ഞാറു ഭാഗത്തുനിന്നും കൂട്ടത്തോടു കൂടിയുള്ള ഒരു നിലവിളി കേട്ടു.അന്യന്മാരിലുള്ള അനുകമ്പകൊണ്ടായിരിക്കാം കല്യാണിക്കുട്ടി ഉടനെ കേശവനെ വിളിച്ചു ആ നിലവിളി കേൾക്കുന്നത് എവിടെനിന്നു,എന്തുകാരണത്തിന്മേലാണ് എന്ന് അറിഞ്ഞുവരുവാൻ ആജ്ഞാപിച്ചു.കല്യാണിക്കുട്ടി വീണ്ടും വിചാരത്തോടുകൂടി ലാത്തിത്തുടങ്ങി.അധികം വിചാരത്തിനു ഇടകൊടുക്കാതെ കേശവൻ ഓടിവന്നു.ചതിച്ചു കൊച്ചമ്മഎന്നു പറഞ്ഞുകൊണ്ട് മുറ്റത്തുവീണു ഉരുണ്ടുതുടങ്ങി.കല്യാണിക്കുട്ടിക്ക് കാര്യം ഏകദേശം മനസിലായി എങ്കിലും'പറയൂ കേശവ എന്താണുണ്ടായത് പറയൂ'എന്നു ധൈര്യത്തോടുകൂടി പറഞ്ഞു.അപ്പോഴേക്കും ബദ്ധപ്പെട്ടുനടന്നുകൊണ്ട് ഗോപാലമേനോനും വന്നു ചേർന്നു.എന്തെടാ കഴുവേറി കിടന്നുരുളുന്നത് ആ കുട്ടിയെ പരിഭ്രമിപ്പിക്കാൻ?എണീറ്റു പോ അവിടുന്ന്എന്ന് കേശവനെ നോക്കി പറഞ്ഞു.

      കേശവൻ:എന്റെ കൊച്ചെജമാനൻ പോയല്ലോ;ഇനി ഞാൻ എങ്ങോട്ട് പോണു;എന്തിനിരിക്കുന്നു!
 ഗോപാലമേനോൻ:പോ കേശവാ പോ.തപാൽക്കാർ വല്ലതും തെറ്റായി ധരിച്ചു എഴുതിയിരിക്കുന്നതിനെ ആരെങ്കിലും വിശ്വസിക്കാറുണ്ടോ?ഗോവിന്ദകുട്ടിക്ക് കമ്പി അടിച്ചിട്ടില്ലേ?അങ്ങിനെ വല്ലതുമുണ്ടായിട്ടുണ്ടെങ്കിൽ അയാൾ കമ്പി അടിക്കുകയോ എഴുതിയയക്കുകയോ ചെയ്യാതിരിക്കുമോ?എനിക്ക് അയാൾ വന്നല്ലാതെ ഒന്നും വിശ്വാസമില്ല,കുട്ടി!ഈ മഞ്ഞത്ത് നിൽക്കണ്ടാ,അകത്തു പോയി കിടക്കൂ.
        കൊച്ചുകൃഷ്‌ണമേന്നു അയച്ചിരുന്ന മണിഓർഡറിന്റെ പുറത്തു'മരിച്ചു'എന്ന് എഴുതിവന്നിട്ടുള്ളതിനെ വിശ്വസിപ്പാൻ പാടില്ലെന്നു ഗോപാലമേനോൻ പറഞ്ഞതു തൻ്റെ മനഃപൂർവ്വമായ അഭിപ്രായമാണോ,അതോ കല്യാണിക്കുട്ടിയെ ആശ്വസിപ്പാൻ മാത്രമാണോ എന്ന് ഇപ്പോൾ തീർച്ചയാക്കാൻ പ്രയാസമാണ്.അമ്മാമന്റെ ആജ്ഞയെ അനുസരിച്ചു കല്യാണിക്കുട്ടി അകത്തേക്കു പോവാനായി ഒരടി വെച്ചപ്പോഴേക്കും തല ചുറ്റി വീഴാൻ ഭാവിച്ചു.ഉടനെ ഗോപാലമേനോൻ താങ്ങിയെടുത്തു അകത്തു കൊണ്ടുപോയി കിടത്തി.ഈ വർത്തമാനം കേട്ടു തിരുവാതിരവിളക്കിനു പോയിരുന്ന കുഞ്ഞിക്കാവമ്മ ഓടിവന്നു പനിനീരെടുത്തു മുഖത്തും തലയിലും ഒഴിച്ചു തന്റെ മകളുടെ ബോധക്ഷയത്തെ തീർത്തു.പിറ്റന്നാളത്തെ വണ്ടിക്ക് ഗോവിന്ദകുട്ടിമേനോൻ വന്നു.ഇദ്ദേഹം ഗോപാലമേനോന്റെ ഒരമ്മാവന്റെ മകനും ഭാര്യയുടെ ഉടപ്പിറന്നവനും കൊച്ചുകൃഷ്ണമേനോന്റെ സഹപാഠിയും പ്രാണസ്നേഹിതരിൽ ഒരാളുമായിരുന്നു.ബി.എൽ.ക്ലാസ്സിൽ പഠിക്കുകയാണ്.എല്ലാവരും ഗോവിന്ദകുട്ടിമേനോന്റെ വരവിനെ പ്രതീക്ഷിച്ചു കൊണ്ടാണല്ലോ ഇരിപ്പ്.കല്യാണിക്കുട്ടി മാത്രം അങ്ങിനെയല്ല.ഉണങ്ങി നിൽക്കുന്ന തന്റെ ആശാദ്രുമം ഗോവിന്ദക്കുട്ടി മേന്റെ വരവോടുകൂടി തീരെ കരിഞ്ഞുപോകും എന്ന് ആ സ്ത്രീക്ക് എങ്ങിനെയോ ബോദ്ധ്യമുണ്ടായിരുന്നു.അതിനാൽ അദ്ദേഹത്തിന്റെ വരവു കുറേ ദീർഘിച്ചാൽ അത്രയും കാലം ഏറ്റവും ലഘുവായ ഒരു ആശയേ എങ്കിലും വെച്ചുകൊണ്ടിരിക്കാമല്ലോ എന്നായിരുന്നു ആ സുന്ദരിയുടെ വിചാരം.ഏതായാലും ഗോവിന്ദകുട്ടിമേനോൻ വന്നത് പൂപ്പറമ്പിലാണ്.ഗോപാലമേനോൻ തെക്കുപുറത്തു പൂമുഖത്തിന്റെ പടിയിന്മേൽ കാലിന്മേൽ കാലു കയറ്റി ഇരിക്കുന്നു.ലക്ഷ്മികുട്ടിയമ്മ (ഗോപാലമേനോന്റെ ഭാര്യ )മകളെ എണ്ണ തേപ്പിച്ചുംകൊണ്ട് അടുക്കെ ഇരിക്കുന്നു.അപ്പോഴാണു ഗോവിന്ദകുട്ടിമേനോന്റെ വണ്ടി വന്നു പടിക്കല് നിന്നു ഗോവിന്ദകുട്ടിമേനോൻ ചാടിത്താഴത്തിറങ്ങിയത്.ഇതാ ഓപ്പഎന്നും പറഞ്ഞു ലക്ഷ്മികുട്ടിയമ്മ എഴുന്നേറ്റു നിന്നു.ഗോപാലമേനോൻ പെട്ടെന്നു എഴുന്നേറ്റു എന്താ ഗോവിന്ദക്കുട്ടി വർത്തമാനം ?' 'എന്നു ചോദിച്ചു മുറ്റത്തിറങ്ങി.
    ഗോവിന്ദകുട്ടിമേനോൻ :കഷ്ടം!ഈ കാടിനകർമ്മത്തിന്നു ദൈവം എന്നെത്തന്നെ നിയോഗിച്ചുവല്ലോ.ഞാൻ വരുന്നതിനു മുൻപായി മണിയോർഡർ മടങ്ങിയെത്തി വർത്തമാനം അറിഞ്ഞിരിക്കുമെന്നാണ് വിചാരിച്ചത്.
ഗോപാലകൃഷ്ണമേനോൻ:മണിയോർഡർ മടങ്ങിവന്നു.എന്നാൽ അതിലെ വിവരം കളവാണെന്നാണ് ഞാൻ വിശ്വസിച്ചത്.
ഗോവിന്ദകുട്ടിമേനോൻ :കളവാകത്തക്കവണ്ണമുള്ള സുകൃതം നാമാരും ചെയ്തില്ലലോ.എന്നെതാങ്ങിക്കൊള്ളൂ ഗോപാലേട്ടാ.ഞാൻ ആഹാരം കഴിച്ചിട്ട് മൂന്ന് ദിവസമായി.എൻ്റെ തല തിരിയുന്നു.

ഗോപാലമേനോൻ ഉടനെ ഗോവിന്ദകുട്ടിമേനോനെ താഴ്‌വരയിൽ കൊണ്ടുവന്നിരുത്തി.ഇങ്ങിനെയൊരു വർത്തമാനമാണു ഗോവിന്ദകുട്ടിമേനോൻ കൊണ്ടുവരിക എന്നു തനിക്കു തീർച്ചയുണ്ടായിരുന്നത് കൊണ്ട് കല്യാണിക്കുട്ടി ഇതെല്ലാം ധൈര്യസമേതം കേട്ടു നിന്നു.എങ്കിലും ഗംഭീരചിത്തനായ ഗോവിന്ദകുട്ടിമേനോന്റെ പാരവശ്യം കണ്ടപ്പോൾ അതിന്നു കാരണമായ തൻ്റെ പ്രാണപ്രിയന്റെ അന്യാദൃശങ്ങളായ അനവധി ഗുണവിശേഷങ്ങളെ ഓർത്തു തന്നെത്താൻ മറന്നു ഒരു വിധത്തിൽ മുറിക്കകത്തു കടന്നു കട്ടിലിന്മേൽ കമിഴ്ന്നങ്ങോട്ട് വീണു.ഗോവിന്ദകുട്ടിമേന്ന് കുറേ കാപ്പി കൊടുത്തു ക്ഷീണമല്പം ആശ്വാസമാക്കിയതിനു ശേഷം

     ഗോപാലമേനോൻ :പുണ്ണിൽ തീക്കൊള്ളി വെക്കുന്നപോലെയുള്ള ഒരു സ്ഥിതിയാണ്.എങ്കിലും ഉണ്ടായ വർത്തമാനം മുഴുവൻ പറയൂ.

ഗോവിന്ദകുട്ടിമേനോൻ:ഞാൻ കാളേജ് പൂട്ടിയ അന്നുതന്നെ വണ്ടികയറി പിറ്റെന്നാൾ ഉച്ചയ്ക്ക് മധുരയിലും വൈകുന്നേരം മാനാമധുരയിലും എത്തി പട്ടിണികിടന്നു ബുദ്ധിമുട്ടി കാണുവാൻ തിടുക്കപ്പെട്ടു ചെല്ലുന്ന എനിക്ക് തൻ്റെ മൃതശരീരം പോലും കാണിക്കാതെ എൻ്റെ കുട്ടൻ എന്നെ ചതിച്ചു തലേദിവസം വൈകുന്നേരം തന്നെ പൊയിപ്പോയി. ഇത്രയും പറഞ്ഞു ഗോവിന്ദകുട്ടിമേനോൻ ശുദ്ധമേ കുട്ടികളെപ്പോലെ തേങ്ങിത്തേങ്ങി പറഞ്ഞുതുടങ്ങി.തൻ്റെ കണ്ണിൽ നിന്നുവരുന്ന ബാഷ്പപ്രവാഹത്തെ മുണ്ടുകൊണ്ട് തുടച്ചു ധൈര്യത്തോടെ എന്നവണ്ണം.

       ഗോപാലമേനോൻ :ഗോവിന്ദകുട്ടി കുട്ടി തന്നെയാണ്.ഇതെങ്ങാനും ആ കല്യാണിക്കുട്ടി കണ്ടാൽ  പിന്നത്തെ  കഥയെന്താണ്.വിഡ്ഢി!വിഡ്ഢി!!
കല്യാണിക്കുട്ടി എന്ന പേര് കേട്ടപ്പോഴാണ് താൻ പൂപ്പറമ്പിലാണിരിക്കുന്നതെന്നും മറ്റും ഗോവിന്ദകുട്ടിമേന്ന് ഓർമ്മ വന്നത്.പ്രാണസ്നേഹിതന്റെ പ്രണയഭാജനമായ ആ ഗുണവതിയെ ആശ്വസിപ്പാനുള്ള മാർഗങ്ങളെ അലോചിക്കയായിരുന്നു ഗോവിന്ദകുട്ടിമേന്ന് അവിടെ മുതൽ ഇവിടെ വരെ പണി.അങ്ങിനെയിരിക്കുമ്പോൾ താൻ തന്നെ ആ സ്ത്രീയുടെ ഹൃദയത്തിൽ തീകോരിയിടുന്നത് മഹാ സാഹസമാണെന്നു തോന്നി.ഉടനെ ധൈര്യമവലംബിച്ചു കണ്ണുനീരൊക്കെതുടച്ചു പറഞ്ഞു തുടങ്ങി.
ഗോവിന്ദകുട്ടിമേനോൻ :മറവുചെയ്തിരിക്കുന്നത് എവിടെയാണെന്നു അന്വേഷിച്ചറിഞ്ഞ് ആ സ്ഥലത്തു ചെന്ന് നോക്കിയപ്പോൾ ഒരു പത്തഞ്ഞൂറാളുകളെ കുഴിച്ചിട്ട സ്ഥലം കാണാനുണ്ട്.അതിൽ ഏതാണയാളുടേതെന്നറിഞ്ഞാൽ കുഴി മാന്തിട്ടെങ്കിലും ഒരു കണ്ണ് കണ്ടും കൊണ്ടു പോരുമായിരുന്നു.അല്ലെങ്കിൽ അതുകൊണ്ട് സാധ്യമെന്താണ്?ശ്മശാനസ്ഥലത്തുനിന്നു മടങ്ങുമ്പോൾ അവിടത്തെ തഹസീൽദാർ മജിസ്‌ട്രേറ്റായ വെങ്കിട്ടരാമശാസ്ത്രിയെ യദൃച്ഛയാ വഴിയിൽ വെച്ച് കണ്ടെത്തി.അദ്ദേഹം ബി.ഏ.ക്ലാസ്സിൽ ഞങ്ങൾ ഒരുമിച്ചു പഠിച്ചിട്ടുള്ള ഒരാളാകയാൽ എന്നെക്കണ്ട ക്ഷണത്തിൽ വണ്ടി നിറുത്തി എന്നെയും വണ്ടിയിൽ കയറ്റി വർത്തമാനങ്ങളെല്ലാം ചോദിച്ചു മനസിലാക്കി.'ഓ ,പി .കെ.എം .'ഞാൻ ഊഹിച്ചപോലെതന്നെയാണല്ലോ 'എന്ന് ആശ്ചര്യത്തോടും വ്യസനത്തോടും കൂടി അദ്ദേഹം പറഞ്ഞു.പറഞ്ഞതിന്റെ താൽപര്യം എന്താണെന്നു ഞാൻ ചോദിച്ചപ്പോൾ മരിച്ചുപോയ ആളുടെ വകയായി ചില സാമാനങ്ങൾ പോലീസുകാർ ഹാജാരാക്കിയ കൂട്ടത്തിൽ പി.കെ.എം.( പുതിയേടത്തു കൊച്ചുകൃഷ്ണമേനോൻ )എന്ന അക്ഷരങ്ങൾ കൊത്തിയ ഒരു മുദ്രമോതിരം കൂടി ഉണ്ടായിരുന്നു എന്നും അത് നമ്മുടെ സ്നേഹിതന്റേതു തന്നെ ആയിരിക്കുമോ എന്നു താൻ ശങ്കിച്ചു എന്നും അവകാശികൾ ഹാജരായാൽ കൊടുപ്പാൻ പ്രസിദ്ധം ചെയ്ത മോതിരവും മറ്റുള്ള സാമാനങ്ങളും കോടതിയിൽ വെച്ചിട്ടുണ്ടെന്നും ഒരു രശീതി തന്ന് അതുകളെല്ലാം വാങ്ങിക്കൊണ്ട് പോരണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.മറ്റുള്ള സാമാനങ്ങൾ ചില കുപ്പായങ്ങളും കമ്പിളികളും മറ്റും ആയിരുന്നതിനാൽ അതുകളിൽ സന്നിപാതജ്വരത്തിന്റെ ബീജങ്ങൾ ഉണ്ടായിരിക്കാമെന്നു കരുതി അതുകളൊന്നും വാങ്ങാതെ രശീതി കൊടുത്തു മോതിരം മാത്രം ഞാൻ വാങ്ങികൊണ്ടുപോന്നു.ഇത് മദിരാശിയിൽ വെച്ചു പ്രസിദ്ധ തട്ടാനായ പുഷ്പത്തിനെക്കൊണ്ട് പണിയിച്ചതാണ്.ഇതു പുതിയേടത്തേക്കു കൊടുത്തയച്ചു കളയാം അല്ലേ?
         ഗോപാലമേനോൻ:ഏയ് അത് ഒരാളുടെ കയ്യിൽ കൊടുത്തയച്ചാൽ പോരാ.ഗോവിന്ദക്കുട്ടി തന്നെ പോയി വിവരങ്ങളെല്ലാം പറഞ്ഞു സമാധാനപ്പെടുത്തി കൊടുക്കണം.
      ഗോവിന്ദകുട്ടിമേനോൻ:മകൻ തന്നെയാണ് ഒരു മുതലെന്നു വിചാരിച്ചിരിക്കുന്ന ആ സാധുസ്ത്രീയോടും കൃഷ്ണപ്പണിക്കാരോടും ഈ സങ്കടവർത്തമാനം പറയുവാൻ ഞാനില്ല.ഗോപാലേട്ടൻ തന്നെ പോയി പറഞ്ഞാൽ മതി.
           ഗോപാലമേനോൻ:അങ്ങിനെ പോരാ.ഇതൊരു പുതിയ വർത്തമാനമല്ലായ്കയാൽ അത്ര പരിഭ്രമിപ്പാനുമില്ല.മണിയോർഡർകൊണ്ടുതന്നെ അവർക്കു മുക്കാലേമുണ്ടാണിയും വിശ്വാസം വന്നിട്ടുണ്ട്.എന്നാലും ഗോവിന്ദകുട്ടിക്കു കിട്ടീട്ടുള്ള വർത്തമാനവും അവരെ അറിയിക്കേണ്ടതാണ്.തന്നെ പോവാൻ മടിയുണ്ടെങ്കിൽ പക്ഷെ ഞാനും വരാം.
  ഗോവിന്ദകുട്ടിമേനോൻ:എട്ടു വയസ്സു മുതൽ ഇരുപത്തിരണ്ടു വയസ്സുവരെ ഒരുമിച്ച് ഒന്നുപോലെ കഴിഞ്ഞും അവസാനത്തെ ചരിത്രം കൂടി പെറ്റമ്മയോട് എൻ്റെ നാവു കൊണ്ടു പറയിക്കണമെന്ന് ഈശ്വരൻ വിചാരിച്ചിട്ടുണ്ടെങ്കിൽ അതപ്രകാരം തന്നെ നടക്കാം.വരൂ നമ്മുക്ക് രണ്ടുപേർക്കും കൂടി പോകാം.
അങ്ങിനെ രണ്ടുപേരും കൂടി പുതിയേടത്തേക്കു പോകയും ചെയ്തു.
       മദ്ധ്യഖണ്ഡം 
      കൊല്ലം ഒന്നു കഴിഞ്ഞിരിക്കുന്നു.കൊച്ചപ്പൻ മിഡിൽ സ്‌കൂൾ പരീക്ഷ കഴിഞ്ഞു സ്‌കൂൾ പൂട്ടി എത്തിയിരിക്കുന്നു.ഗോവിന്ദകുട്ടിമേന്നും ഗോപാലമേന്നും  കൂടി തൻ്റെ ഏകപുത്രന്റെ മരണവൃത്താന്തം പറഞ്ഞു കേൾപ്പിച്ചതിന്റെ പിറ്റേദിവസം തന്നെ മുജ്ജൻമാർജിതദുരിതശാന്തിക്കു വേണ്ടി നടന്നു കാശിക്കു പുറപ്പെട്ട കൃഷ്ണപ്പണിക്കർ ഗംഗാസ്നാനം കഴിഞ്ഞു മടങ്ങിവന്നിരിക്കുന്നു.കൊച്ചുകൃഷ്‌ണമേന്റെ മരണത്തിനും അത് നിമിത്തമായുണ്ടായ സകല കലാപങ്ങൾക്കും സാക്ഷിയായ ചന്ദ്രൻ ചുറ്റിത്തിരിഞ്ഞു വീണ്ടും പൂർവസ്ഥിതിയെ പ്രാപിച്ചിരിക്കുന്നു.കല്യാണിക്കുട്ടിയുടെ വ്യസനമാകുന്ന ചന്ദ്രനാകട്ടെ ക്ഷയവർദ്ധനകൾ കൂടാതെയും കളങ്കരഹിതനായും രാപ്പകൽ ഒരുപോലെ പരിപൂർണ്ണനായി ശോഭിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു.
      'ആരെന്തു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല 'എന്നു കല്യാണിക്കുട്ടി കഴിഞ്ഞകൊല്ലം ഇക്കാലത്തു മനോരാജ്യത്തിൽ പറഞ്ഞ വാക്കുകൾക്ക് അന്നുണ്ടായിരുന്ന ശക്തി ഇപ്പോഴും ഉണ്ടായിരിപ്പാൻ അവകാശമില്ലെങ്കിലും ആ സ്ത്രീ ആ വാക്കുകളെത്തന്നെ പ്രബലമായി പിടിച്ചിരിക്കുന്നു.കല്യാണിക്കുട്ടിയുടെ കന്യാവ്രതത്തെ ലംഘിപ്പാനായി അമ്മയും അമ്മായിയും കഴിയുന്നവിധത്തിലെല്ലാം ശ്രമിച്ചിട്ടും കല്യാണിക്കുട്ടി വഴിപ്പെടുന്നില്ല.സൗന്ദര്യം കൊണ്ടും വിദ്യകൊണ്ടും സൗശീല്യംകൊണ്ടും കൊച്ചുകൃഷ്ണമേനോൻ കല്യാണിക്കുട്ടിക്ക് അനുരൂപനായിരുന്നു എങ്കിലും ധനസമ്പുഷ്ടികൊണ്ട് അപ്രകാരമല്ലാതിരുന്നതിനാൽ,കുഞ്ഞിക്കാവമ്മക്കു കൊച്ചുകൃഷ്ണമേനോൻ സംബന്ധം തുടങ്ങുന്നതിൽ അത്ര വലിയ ഭ്രമം ഉണ്ടായിരുന്നില്ല.എങ്കിലും മകളുടെ അത്യാസക്തി ഓർത്തു വിസ്സമ്മതവുമുണ്ടായിരുന്നില്ല.കൊച്ചുകൃഷ്ണമേനോൻ മരിച്ചു രണ്ടുമാസം കഴിഞ്ഞപ്പോൾ കുഞ്ഞിക്കാവമ്മ കല്യാണികുട്ടിയോടടുത്തുകൂടി സംബന്ധത്തെപ്പറ്റി കുറച്ചൊന്നു സൂചിപ്പിച്ചു പറഞ്ഞു.താൻ ഒരു കൊല്ലം കഴിഞ്ഞതിനു ശേഷമല്ലാതെ ഇക്കാര്യത്തെപ്പറ്റി യാതൊന്നും കേൾക്കുന്നതല്ലെന്നു കല്യാണിക്കുട്ടി ഖണ്ഡിച്ചുപറകയാൽ കുഞ്ഞിക്കാവമ്മ അടങ്ങിപ്പാർക്കേണ്ടിവന്നു.'അവളോടാലോചിക്കല് ഒരു കൊല്ലം കഴിഞ്ഞിട്ടുമതി.മറ്റുള്ളവരോടൊക്കെ ആലോചിച്ചു തീർച്ചപ്പെടുത്താമല്ലോ'എന്നും പറഞ്ഞു ഓരോരുത്തരോടെല്ലാം ആലോചിച്ചുതുടങ്ങി.ആലോചനാസഭയിൽ പ്രധാനമെമ്പർ ഗോപാലമേന്റെ ഭാര്യ ലക്ഷ്മികുട്ടിയമ്മയായിരുന്നു.കല്യാണിക്കുട്ടിയുടെ ഹിതം അറിയാതെ യാതൊരാലോചനയും നടത്തുന്നതു ഭംഗിയല്ലെന്നായിരുന്നു ലക്ഷ്മിക്കുട്ടിയമ്മയുടെ അഭിപ്രായം.എങ്കിലും കുഞ്ഞിക്കാവമ്മയുടെ അത്യുത്സാഹം നിമിത്തം ആ ഭാഗത്തു ചേരേണ്ടിവന്നു .കുഞ്ഞിക്കാവമ്മയുടെ മോഹബാധ ആദ്യമായി ബാധിച്ചതു ഗോവിന്ദകുട്ടിമേന്നെയാണ്.ഗോവിന്ദകുട്ടിമേന്നു കല്യാണിക്കുട്ടിയെ വളരെ ഇഷ്ടമാണെന്നും അതിനാൽ സംബന്ധം തുടങ്ങാൻ വിരോധമുണ്ടാകുകയില്ലെന്നും ആയിരുന്നു കുഞ്ഞിക്കാവമ്മയുടെ വിശ്വാസം.എന്നാൽ സാധാരണ നാടന്മാരായ ആളുകളുടെ സ്വഭാവവും ഗോവിന്ദകുട്ടിമേന്റെ സ്വഭാവവും തമ്മിൽ വളരെ അന്തരമുണ്ടെന്നു കുഞ്ഞിക്കാവമ്മക്കു ദൂതമുഖത്തിൽ നിന്നറിയാറായി.എന്തെന്നാൽ ഗോവിന്ദകുട്ടിമേനോൻ പറഞ്ഞയച്ച മറുപടി താഴെ പറയും പ്രകാരമായിരുന്നു.'കുഞ്ഞിക്കാവമ്മക്കു കുറേ കാര്യബോധമുണ്ടെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.പ്രാണസ്നേഹിതനായ കുട്ടൻ അന്തഃകരണവിവാഹം കഴിച്ചുവെച്ചിരിക്കുന്ന കല്യാണികുട്ടിയെ ഞാൻ സഹോദരിനിർവ്വിശേഷമായ സ്നേഹത്തോടുകൂടിയാണ് വിചാരിച്ചുവരുന്നത്.ആ സ്ത്രീയെ ഞാൻ സംബന്ധം ചെയ്യണമെന്നു പറഞ്ഞയച്ചതു വളരെ സാഹസമായിപ്പോയി.ഞാനെന്നല്ലാ കുട്ടനോടുകൂടി ഒരു ദിവസം സഹവാസം ചെയ്‌കയോ അയാളുടെ സ്വഭാവഗുണത്തിന്റെ ഒരംശം മനസിലാക്കുകയോ ചെയ്തിട്ടുള്ള യാതൊരുവനും ഈ പ്രവൃത്തിക്കു തുനിയുമെന്നു ഞാൻ വിചാരിക്കുന്നില്ല.'ഈ മറുപടി കിട്ടിയപ്പോൾ ഇനി ഈ വകക്കാരോട് ആലോചിച്ചിട്ടു കാര്യമില്ലെന്നു കുഞ്ഞിക്കാവമ്മക്കു ബോധ്യമായി.പിന്നെ ആരാണു വേണ്ടത് എന്ന് ആലോചിച്ചിരിക്കുന്ന കാലത്തു തിരുവഴിയാട്ടു ഭാസ്കരനുണ്ണിനായരുടെ ഒരാൾ ,നായർക്കു കല്യാണികുട്ടിയെക്കൂടി സംബന്ധം തുടങ്ങിയാൽ കൊള്ളാമെന്നുള്ള വിവരം പറവാനും അതിന്നു സമ്മതമുണ്ടോ എന്നറിവാനുമായി പൂപ്പറമ്പിൽ വന്നെത്തി.ഭാസ്കരനുണ്ണിനായർ വലിയ ഒരു ജന്മിയും സ്ഥാനിയും തറവാട്ടിൽ കാരണവനുമാണ്.വയസ്സു മുപ്പതിൽ അധികമായിട്ടില്ല.ആൾ കണ്ടാൽ അതി കോമളനാണ്‌.സ്വഭാവചാപല്യവും അധികമില്ല.കുഞ്ഞിക്കാവമ്മ ഇദ്ദേഹത്തെ തൃശ്ശിവപേരൂർ പൂരത്തിൽവെച്ചു ഒരു കുറി കണ്ടിട്ടുണ്ട്.അതിനാൽ അദ്ദേഹത്തിന്റെ ആൾ വന്നപ്പോൾ കുഞ്ഞിക്കാവമ്മക്കു വലുതായ ഒരു ഭാരം ലഘുവായിത്തീർന്നതുപോലുള്ള ആശ്വാസം തോന്നി.തനിക്കീക്കാര്യം പൂർണ്ണസമ്മതമാണെന്നും എന്നാൽ ഉടപ്പിറന്നവനോടും മറ്റും ആലോചിച്ചു വിവരം വഴിയേ അറിയിച്ചുകൊള്ളാമെന്നും പറഞ്ഞു വന്ന ആളെ അയച്ചു.വാത്സല്യഭാജനമായ മരുമകൾക്ക് അഹിതമായ ഒരു പ്രവൃത്തിയോ ആലോചനയോ ചെയ്യുന്നത് ഗോപാലമേന്നു പ്രാണസങ്കടമായിരുന്നു.എന്നാലും കൊച്ചുകൃഷ്ണമേനോൻ മരിച്ചുപോയിരിക്കുന്ന സ്ഥിതിക്കു കല്യാണിക്കുട്ടി ഇങ്ങനെ വ്രതം പിടിച്ചിരിക്കുന്നത് അത്ര ആവശ്യമില്ലാത്തതാണെന്നും സന്തതിക്കുവേണ്ടിയെങ്കിലും ഒരാളെ സംബന്ധത്തിനു സ്വീകരിക്കേണ്ടതാണെന്നും കുഞ്ഞിക്കാവമ്മ   ശാട്യം  പിടിക്കുന്നത് അത്ര കഷ്ട്ടമല്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.അതുകൊണ്ടു ഭാസ്കരനുണ്ണിനായരുടെ കാര്യത്തെപ്പറ്റി അദ്ദേഹത്തോടു പറഞ്ഞപ്പോൾ കല്യാണികുട്ടിക്കു സമ്മതമാണെങ്കിൽ തനിക്കു വിരോധമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
 കൊച്ചുകൃഷ്ണമേനോന്റെ മരണാനന്തരം കല്യാണിക്കുട്ടിയുടെ ആകൃതിക്കും പ്രകൃതിക്കും വളരെ ഭേദം വന്നിട്ടുണ്ട്.രക്തപ്രസാദത്തോടുകൂടിയിരുന്ന വെളുപ്പു വിളർപ്പായിത്തീർന്നിട്ടുണ്ട്.ദേഹത്തിനു കുറേ ചടപ്പും തട്ടീട്ടുണ്ട്.മുഖത്തു സദാ വ്യസനഭാവമേ ഉള്ളൂ.വ്രതങ്ങളായ വ്രതങ്ങളെല്ലാം അനുഷ്ഠിക്കുവാൻ തുടങ്ങീട്ടുണ്ട്.ഒരു  മാസത്തിൽ ക്രമമായി ഊണുള്ള  ദിവസം വളരെ കുറയും . നേരമ്പോക്കുകൾ പറവാനും ഉല്ലസിപ്പാനും തീരെ മോഹമില്ലാതായി .അമ്മയോടും അമ്മാമനോടും അമ്മായിയോടും അത്യാവശ്യം വേണ്ട കാര്യങ്ങൾ സംസാരിക്കുകയും അവർ പറയുന്നതിനെ വളരെ ആദരവോടുകൂടി കേൾക്കുകയും ചെയ്യും .ഒരു കൊല്ലം കഴിഞ്ഞാൽ ഇതെല്ലാം ഭേദപ്പെടും എന്നൊരു സമാധാനമേ കുഞ്ഞിക്കാവമ്മക്കുണ്ടായിരുന്നുള്ളൂ .ധനുമാസം 1- )൦ തീയതിയായി .ഒരു കൊല്ലം തികഞ്ഞു .കല്യാണിക്കുട്ടിയ്ക്കു യാതൊരു ഭേദഗതിയും വന്നിട്ടില്ല .ഭാസ്‌കരനുണ്ണിനായരുടെ ആൾ ദിവസന്തോറും വന്നു വർത്തമാനങ്ങൾ അറിഞ്ഞു പോകുന്നുണ്ട് .ഭാസ്കരനുണ്ണിനായരും ഒരു ഈശ്വരഭക്തനായിത്തീർന്നിട്ടുണ്ട് .കല്യാണിക്കുട്ടി തൊഴുവാൻ ചെല്ലുന്ന നേരത്തെല്ലാം ഭാസ്കരനുണ്ണിനായരും അമ്പലത്തിൽ വാളും പരിചയും പരിചാരകന്മാരുമായി ഹാജരുണ്ട് .കല്യാണിക്കുട്ടി തൻ്റെ മുഖത്തൊന്നു നോക്കിയാൽ ജന്മസാഫല്യമായി എന്നു വിചാരിക്കത്തക്കവണ്ണമുള്ള ഭ്രാന്തിയും മൂപ്പരുടെ ഉള്ളിൽ കടന്നുകൂടീട്ടുണ്ട് .രണ്ടിലൊന്നു തീർച്ചപ്പെടുത്തണമെന്നു കുഞ്ഞിക്കാവമ്മയും നിശ്ചയിച്ചു .ഒരു ദിവസം കല്യാണിക്കുട്ടിയും ലക്ഷ്മിക്കുട്ടിയമ്മയും കുഞ്ഞിക്കാവമ്മയുംകൂടി ഉച്ചയ്ക്ക് ഉണ്ണുവാനിരിക്കുമ്പോൾ കുഞ്ഞിക്കാവമ്മ പതുക്കെ ഭാസ്കരനുണ്ണിനായരുടെ സംബന്ധകാര്യം എടുത്തിട്ടു .പുത്രമാരുണ്ടായാൽ ഇഹലോകത്തിലുള്ള സൗഖ്യത്തേയും സന്തതിയില്ലാതെ മരിച്ചുപോയാൽ പാരത്രികത്തിങ്കലുള്ള കഷ്ട്ടാവസ്ഥയേയും മറ്റും പറ്റി ചുരുക്കമായ ഒരു പ്രസംഗo കഴിച്ചതിനു ശേഷം ,
      കുഞ്ഞിക്കാവമ്മ :ലക്ഷ്മിക്കുട്ടി !നീ ഭാസ്കരനുണ്ണിനായരെ കണ്ടിട്ടുണ്ടോ ?
       ലക്ഷ്മിക്കുട്ടിയമ്മ :ഇല്ല .എന്നാൽ അതി സുന്ദരനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് .
         കുഞ്ഞിക്കാവമ്മ :വലിയ ജന്മിയുമാണ് .സ്ഥാനമാനങ്ങളും ഒരുപാടുണ്ട് .
          ലക്ഷ്മിക്കുട്ടിയമ്മ :അതും അദ്ദേഹം പറഞ്ഞിട്ടുണ്ട് .
           കുഞ്ഞിക്കാവമ്മ :ആകപ്പാടെ നല്ല യോജിപ്പുണ്ടെന്നാണ് എൻ്റെ പക്ഷം .ഒരു കൊല്ലം കഴിഞ്ഞില്ലേ ?ഇനി ഏതായാലും തിരുവാതിരക്ക് മുൻപായി മകയിരത്തിന്നാൾ  തന്നെ കഴിഞ്ഞോട്ടെ എന്നാണ് വിചാരിക്കുന്നത് .അതല്ലേ നല്ലത് ?      
          ലക്ഷ്മിക്കുട്ടിയമ്മ വലിയ അപകടസ്ഥിയിലായി .അനുസരണമായിട്ടൊരുത്തരം പറഞ്ഞില്ലെങ്കിൽ കുഞ്ഞിക്കാവമ്മ പാടല്ലാതെ മുഷിയും .അങ്ങിനെ ഒരുത്തരം പറഞ്ഞാൽ കല്യാണികുട്ടിക്കു രാസമാവുമോ ഇല്ലയോ എന്നു സംശയം .എന്തായാലും കുറേക്കിടന്നു പരുങ്ങി മനമല്ലാമനസ്സോടുകൂടി 'അതേ 'എന്ന് ഒരുവിധത്തിൽ  പറഞ്ഞുവിട്ടു. 
                  തൻ്റെ മാതാവ് ഉത്സാഹത്തോടും ദുഷ്ടവിചാരം കൂടാതെയും പറയുന്ന ഒരു കാര്യത്തിന്ന് വെപ്പുകാരികൂടെ കേൾക്കെ വിരോധം പറയുവാനുള്ള മടികൊണ്ടോ ,തടസ്ഥം പറവാൻ ന്യായമായ സമാധാനo ഒന്നും ഇല്ലാഞ്ഞിട്ടോ ,ഏതു വിധത്തിലെങ്കിലും ഈ സംബന്ധം നടക്കാതെ കഴിച്ചുകൊള്ളാമെന്നുള്ള ധൈര്യംകൊണ്ടോ,അഥവാ  നടന്നാലും സംബന്ധം തുടങ്ങിയവരും തുടങ്ങിവച്ചവരും വിഡ്ഢികളാകത്തക്കവണ്ണം പൊരുതിനിൽക്കാമെന്നു വിചാരിച്ചിട്ടോ ,അതോ ഈ സംബന്ധക്കാര്യത്തിൽ തനിക്കു വിരോധമില്ലാഞ്ഞിട്ടോ ,എന്തോ കല്യാണിക്കുട്ടി ഒരക്ഷരംപോലും  മിണ്ടിയില്ല .കുഞ്ഞിക്കാവമ്മയ്ക്കും ലക്ഷ്മിക്കുട്ടിയമ്മക്കും കാണത്തക്കവണ്ണമായ ഒരു ഭാവഭേദവുമുണ്ടായില്ല 

എന്നാൽ ഇങ്ങനെയൊരു വർത്തമാനം പറയാതിരിക്കുന്നതാണു തനിക്ക് അധികം സന്തോഷം എന്നു നല്ല നോട്ടമുള്ളവർക്കു കല്യാണിക്കുട്ടിയുടെ മുഖത്തു വ്യക്തമായി കാണാമായിരുന്നു .'ഒരു കൊല്ലം കഴിഞ്ഞില്ലേ 'എന്നു കുഞ്ഞിക്കാവമ്മ പറഞ്ഞപ്പോൾ യാതൊരു സംഭവത്തിനു ശേഷമാണോ ഒരു കൊല്ലം കഴിഞ്ഞത് ആ സംഭവത്തിന്റെ ഓർമ്മ വന്നിട്ടോ അതോ,താൻ നിശ്ചയിച്ച അവധി കഴിഞ്ഞു പോയല്ലോ എന്നു വ്യസനിച്ചിട്ടോ,എന്തോ കല്യാണിക്കുട്ടിയുടെ മുഖത്തു അതികലശലായ ഒരു വ്യവർണ്യമുണ്ടായി .എന്നാൽ അത് ഒരു നിമിഷം മാത്രമേ നിലനിന്നുളളു .കല്യാണിക്കുട്ടിയുടെ മൗനം കുഞ്ഞിക്കാവമ്മ അനുവാദമായി വ്യാഖ്യാനിക്കുകയും ധനു മാസം 20 -)൦ നു വ്യാഴാഴ്ച മകയിരം ദിവസം സംബന്ധം നിശ്ചയിച്ച വിവരം ഭാസ്കരനുണ്ണിനായർക്ക് അറിവുകൊടുക്കുകയും ചെയ്തു .ഇരുപതാം തിയ്യതിയായി .കുഞ്ഞിക്കാവമ്മ കാലത്തു നാലുമണിക്ക് എഴുന്നേറ്റു ശ്രമം തുടങ്ങി .ഇനി അടുത്തകാലത്തെങ്ങും ഇതുമാതിരിയുള്ള അടിയന്തിരത്തിന്നു സംഗതിയില്ലതിനാൽ സദ്യ കുറേകൂടി ഭേദമായി കഴിക്കണമെന്നായിരുന്നു കുഞ്ഞിക്കാവമ്മയുടെ സിദ്ധാന്തം .സദ്യക്കാവശ്യമുള്ള സാധനങ്ങളെല്ലാം മുമ്പിൽ കൂട്ടിത്തന്നെ ഒരുക്കിയിരുന്നു .ഉപ്പേരി വറവ് ,ഉപ്പിലിട്ടതുണ്ടാക്കൽ ,കാളൻ വെപ്പ് ഇതെല്ലാം ഉച്ചക്കുമുമ്പായി കഴിഞ്ഞു .ഉച്ച തിരിഞ്ഞപ്പോൾ മറ്റുളള ശ്രമങ്ങളായി .കുഞ്ഞിക്കാവമ്മ വെപ്പുകാരിൽ പ്രമാണിയെ വിളിച്ചു ഇങ്ങനെ പറഞ്ഞു .ശുപ്പുപട്ടരെ !എല്ലാറ്റിനും ഭാരം അങ്ങേക്കാണ് .എല്ലാം വിശേഷമാക്കണം .വരുന്ന ആൾ ഉപായിയല്ല .ഞങ്ങൾ തരുന്ന ദേഹണ്ണപ്പണത്തിനു പുറമെ ദക്ഷിണയും കൂടി . ശുപ്പുപ്പട്ടർ സന്തോഷത്തോടുകൂടി അതെല്ലാം നാങ്കൾ ഏതോം ,വാങ്കാ വിടിക്ക് വിടുവോമാ എന്നു മറുപടി പറഞ്ഞു .

                പൂപ്പറമ്പിൽ ഇങ്ങനെ സദ്യശ്രമം തകൃതി കുലുക്കുമ്പോൾ തിരുവഴിയാട്ടും അമാന്തമായിരിക്കുന്നില്ല .ഈ കഴുതകൾ  മെനങ്ങാ  കള്ളന്മാരാണ് .വാളങ്ങനെ വെള്ളിപോലെ വിളങ്ങണം.ഇതെന്തു ചായമാണെടാ !ഇതിലും ചുകന്ന ചായം എങ്ങും കിട്ടില്ലേ ?ഓരോ പരിചയും ഓരോ സൂര്യബിംബംപോലെ ആയിട്ടില്ലെങ്കിൽ കഴുവേറികളെ കുടിയിറക്കി അയച്ചേക്കാം.തനിക്കു തുന്നക്കാരൻ എന്നുപേരിട്ടതു ആരാണ് ?ഒരു നീരാളം വെച്ചു കുത്താൻ ഇത്ര താമസംവേണോ ?" എന്നിങ്ങനെ ഓരോരുത്തന്റെയും അടുക്കൽ എത്തി ഭാസ്കരനുണ്ണിനായർ ലഹളകൂട്ടുന്നു.ചിലർ ദീപയഷ്ടികൾ തയ്യാറാക്കുന്നു.ചിലർ മഞ്ചത്തിന്റെ തണ്ടുകൾ തുടക്കുന്നു.ചിലർ വെറ്റിലകെട്ട് എണ്ണുന്നു.കാര്യസ്ഥന്മാരും കണക്കെഴുത്തുകാരും ഭൃത്യന്മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.ഈ വിശേഷരാത്രിയിലെ സംഭവങ്ങളൊന്നും തനിക്കുകാണാൻ സംഗതിയില്ലല്ലോ എന്നു വിചാരിച്ചു വ്യസനത്തോടുകൂടി എന്നവണ്ണം സൂര്യൻ മേഘച്ഛന്നനായി ചരമഗിരിയെ പ്രാപിച്ചു.സച്ചിദാനന്ദസ്വരൂപനായ ഭഗവാന്റെ നോട്ടം രാപ്പകൽ ഇടവിടാതെ ലോകത്തിൽ ഉണ്ടെന്നു കാണിപ്പാനെന്നവണ്ണം ഒരു കണ്ണ് മറഞ്ഞപ്പോൾ മറ്റേകണ്ണായ ചന്ദ്രൻ പൂർണനായി ശോഭിക്കുകയും ചെയ്തു.കല്യാണിക്കുട്ടി പതിവുപോലെ മേൽകഴുകി തൊഴുവാനുള്ള പുറപ്പാടായി.'എൻ്റെ മകളല്ലേ?ഇന്ന് ആ പണ്ടങ്ങളെല്ലാം എടുത്തൊന്നു കെട്ടൂ'എന്നു തൻ്റെ അമ്മ അതിവാത്സല്യത്തോടുകൂടി പറഞ്ഞതിനെ ധിക്കരിക്കുവാൻ ധൈര്യമില്ലാഞ്ഞിട്ടോ,ഇന്ന് ആഭരണങ്ങൾ മുഴുവൻ കെട്ടേണ്ടതാണ് എന്ന് തനിക്കുതന്നെ തോന്നിയിട്ടോ എന്നറിഞ്ഞില്ല കല്യാണിക്കുട്ടി സകല ആഭരണങ്ങളും എടുത്തു അതിഭംഗിയിൽ അണിഞ്ഞു.കേശവനെയും വിളിച്ചു അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകയും ചെയ്‌തു.കല്യാണികുട്ടിയുടെ മുഖചന്ദ്രനുള്ള കാലത്തോളവും,പ്രത്യേകിച്ചു ഈ രാത്രിയിലും തന്നെ കാണ്മാൻ ആരും ഉണ്ടാകയില്ലെന്നു വിചാരിച്ചിട്ടോ എന്നു തോന്നുമാറ് ചന്ദ്രൻ മേഘപടലങ്ങളുടെ ഇടയിൽ ഒളിച്ചുപോയി .കല്യാണിക്കുട്ടിയുടെ ദേഹസൗരഭ്യം ഭാസ്കരനുണ്ണിനായർക്ക് മുമ്പിൽകൂട്ടി എത്തിച്ചുകൊടുപ്പാൻ കരാറു ചെയ്‌തിട്ടുണ്ടോ എന്ന് തോന്നുംവണ്ണം കാറ്റു അതികഠിനമായി അടിച്ചുതുടങ്ങി '.ആഭരണങ്ങളുടെ ഘനം കൊണ്ടോ മാംസളകുചഭാരം കൊണ്ടോ പൃഥുലനിതംബഭാരം കൊണ്ടോ ,മനസ്സിൽ പലവകയായി ഇടതിങ്ങുന്ന വിചാരങ്ങളുടെ ആകർഷണം കൊണ്ടോ ,മന്ദ യാനത്തിന്ടെ ഭംഗി കേശവനെ എങ്കിലും ഒന്ന് കാണിച്ചു കൊടുക്കാമെന്നുള്ള വിചാരംകൊണ്ടോ എന്നറിഞ്ഞുകൂടാ ,കല്യാണിക്കുട്ടി വളരെ പതുക്കെ ആണ് അന്ന് അമ്പലത്തിലേക്ക് നടന്നു പോയത് .ദീപാരാധന കഴിഞ്ഞ് നട  തുറന്നപ്പോൾ കല്യാണിക്കുട്ടി അമ്പലത്തിലെത്തി .കല്യാണിക്കുട്ടിവന്നു ശിവന്റെ നടക്കൽ സാഷ്ടാംഗമായി വീണു താഴെ പറയുന്ന ശ്ലോകങ്ങൾ ചൊല്ലി .-
          
     'രക്ഷ രക്ഷ മഹേശ !മാമകമാനസബ്ജദിവാകര!
    ത്രീക്ഷണ !ത്രിപുരാന്തക !പ്രണതാർത്തി നാശന!ശങ്കര !
  ഇക്ഷമാതലമൊന്നു നോക്കിയെടുക്കുമൊക്കെ മുടിക്കുവാൻ 
        ദക്ഷനാകിയ ദക്ഷനാശന !രക്ഷ രക്ഷ ദയനിധേ !
      മങ്കമാർകുലമൗലിയം മലമങ്കതന്നുടെ പോർമുല-
     പ്പൊങ്കുടങ്ങൾ  തലോടിടും മൃദുപല്ലവത്തിരുപാണിയാൽ 
    ചെങ്കുഴൽക്കുവണങ്ങിവീണിടുമെൻ പുറത്തു തലോടി മൽ
   സങ്കടങ്ങളൊഴിച്ചു സൽഗതി നേടുവാൻ  വരമേകണേ !
 മാനസേകുടിവെച്ച മൽപ്രിയനാഥനെക്കൊലചെയ്തു  നീ 
  ഞാനതിന്നിഹ  വന്നുവല്ലതുമാവലാതിപറഞ്ഞിതോ?
  മാനഹാനി ഭവിപ്പതീന്നൊരു   കാലമായിനിയും ഭവാൻ 
  മൗനമർന്നുവസിക്കുകിൽ ബഹുസങ്കടം ശിവ !ശങ്കര !
 അന്യപൂരുഷവക്ത്രദർശനസങ്കടത്തിലുമെത്രയോ 
 നന്നുനന്നൊരു പാമ്പുകൊത്തിമരിപ്പതെൻ  പരമേശ്ശ്വര !
കുന്നിനുള്ള കുമാരികെ !കുലനാരിമാർ കുലമാലികേ !
നന്നുനന്നൊരു കൊച്ചുപെണ്ണിനെയെവമിട്ടു  വലപ്പതും !!
 നാരിമാർക്കു വരുന്ന ദുസ്സഹസങ്കടസ്ഥിതിസർവ്വവും   
 നാരിയാം തിരുമേനി താനാറിയായ്കിലാരിതറിഞ്ഞിടും ?

ഗൗരി !ശങ്കരി ! മുക്തിദായിനി ! നാഥനൊടിതുണർത്തിയീ

  നാരകക്കുഴിതന്നിൽനിന്നു കരക്കുകേറ്റണമിക്ഷണം 
         
    നടക്കൽ നിന്നു പതുക്കെ എഴുന്നേറ്റു ഒരു മൃതശരീരം നടന്നു പോകാറുണ്ടെങ്കിൽ ആ മാതിരിയിൽ ക്ഷേത്രപ്രദക്ഷിണം വെപ്പാൻ പുറപ്പെട്ടു.കേശവൻ പിന്നാലെ ഒപ്പമുണ്ട്.അയൽവക്കക്കാരും കല്യാണിക്കുട്ടിയിൽ വളരെ ബഹുമാനവും വാത്സല്യവും ഉള്ളവരും ആയ ഏതാനും ചിലരും പ്രദക്ഷിണം വെയ്ക്കുന്നുണ്ട്.പ്രദക്ഷിണം ഒരു ചുറ്റെത്തി വീണ്ടും നടയ്ക്കൽ എത്തലും 'ആവൂ'എന്നു പറഞ്ഞു കല്യാണിക്കുട്ടി വീഴലും 'അയ്യോ!എൻ്റെ കൊച്ചമ്മയും എന്നെ ചതിച്ചേ"എന്നു പറഞ്ഞു കേശവൻ കല്യാണിക്കുട്ടിയെ താങ്ങലും 'അയ്യോ !കുട്ടിയെ പാമ്പു കടിച്ചു,ഇതാ പോണു പാമ്പ്'എന്നു പറഞ്ഞു ചില വൃദ്ധന്മാർ കൂടി കല്യാണിക്കുട്ടിയെ താങ്ങലും ഒപ്പം കഴിഞ്ഞു.കടിച്ച മാത്രയിൽ വിഷം സർവ്വാ൦ഗം വ്യാപിക്കുകയും തങ്കവർണ്ണം പോയി നീലക്കട്ടയ്ക്ക് സമാനമാകയും ചെയ്‌തു.എല്ലാവരും കൂടി കല്യാണിക്കുട്ടിയെ താങ്ങിയെടുത്തു പൂപ്പറമ്പിലേക്കു യാത്രയായി.കെട്ടിവെച്ചിരുന്ന മുടി നിലത്തു കിടന്നിഴഞ്ഞു തുടങ്ങിയപ്പോൾ കേശവൻ അതിനെ വാരി നാലഞ്ചു ചുറ്റായി തൻ്റെ കഴുത്തിൽ ചുറ്റി.കല്യാണിക്കുട്ടിയെ കൊണ്ടുചെന്ന സമയം പൂപ്പറമ്പിലുണ്ടായ കോലാഹലത്തിന്നു ശരി എൻ്റെ അറിവിൽ പെട്ടടത്തോളം ഭൂമിയിലെങ്ങും ഇതുവരെ ഉണ്ടായിട്ടില്ല.ക്ഷണിക്കപ്പെട്ട ആളുകളുടെ വരവും പ്രതീക്ഷിച്ചുകൊണ്ടു കുഞ്ഞിക്കാവമ്മ നടയിൽത്തന്നെ നിൽപ്പുണ്ടായിരുന്നതിനാൽ കല്യാണിക്കുട്ടിയെ എടുത്തുംകൊണ്ടുള്ള വരവ് ആദ്യമായി കണ്ടത് ആ സ്‌ത്രീയായിരുന്നു.പ്രഥമദൃഷ്ടിയിൽ കാര്യം എന്താണെന്നു മനസിലാകാതെ വല്ലാതെയൊന്നു പരിഭ്രമിച്ചു.എന്നാൽ പടികടന്ന ഉടനെ കേശവൻ 'അയ്യോ !എൻ്റെ കൊച്ചമ്മയും എന്നെചതിച്ചേ'എന്ന് ഉറക്കെ നിലവിളിച്ചതിനാൽ 'എന്തേ എൻ്റെ മകൾക്ക്'എന്നും പറഞ്ഞുകൊണ്ടു കുഞ്ഞിക്കാവമ്മ പാഞ്ഞു അടുത്തെത്തി.താങ്ങിക്കൊണ്ടിരുന്ന ഭസ്മധാരികളായ പ്രായക്കാരിലൊരാൾ'പരിഭ്രമിക്കത്തക്കവണ്ണമൊന്നുമില്ല.തെല്ലു വിഷംതീണ്ടി,അത്രയേ ഉള്ളൂ'.എന്നു ശാന്തസ്വരത്തിൽ മറുപടി പറഞ്ഞു.കുഞ്ഞിക്കാവമ്മ'അയ്യോ!എൻ്റെ പൊന്നുമകളെന്നെചതിച്ചല്ലോ.എൻ്റെ കുട്ടിയുടെ മുഖം കാണാതെ ഞാൻ എന്തിനു ജീവിച്ചിരിക്കുന്നു?എനിക്കു സംബന്ധവും സന്തതിയും ഒന്നും വേണ്ടിയിരുന്നില്ലല്ലോ.എൻ്റെ കണ്ണുമറിയുന്നതുവരെ എൻ്റെ കുട്ടിയുടെ മുഖം കണ്ടുകൊണ്ടിരുന്നാൽ മതിയായിരുന്നുവല്ലോ;ഞാനിങ്ങനെയുള്ള മഹാപാപിയായല്ലോ.അമ്മു!അയ്യോ എൻ്റെ കുട്ടിയെക്കണ്ടാൽ അറിയാതായല്ലോ.എൻ്റെ ഗുരുവായൂരപ്പാ!എൻ്റെ കുട്ടിയെ ജീവിപ്പിച്ചുതരണെ !എന്നാൽ ഞാൻ ഈ പൂത്താലി അവിടെ ചാർത്തിയേക്കാം.ഞാൻ ഇന്ന് ഒരു വാക്കു പറഞ്ഞപ്പോൾ എൻ്റെ മകൾ പണ്ടങ്ങളൊക്കെ എടുത്തുകെട്ടിയല്ലോ.അത് ഇതിനാണെന്നു ഞാൻ അറിഞ്ഞില്ലലോ.പാമ്പേ!നിനക്ക് എൻ്റെ കുട്ടിയുടെ പട്ടുപോലിരിക്കുന്ന കാലിൽ കടിക്കാൻ തോന്നിയല്ലോ.ആ വഴിക്ക് ഇങ്ങോട്ട് വന്നു എന്നെക്കൂടി ഒന്നുകൊത്തായിരുന്നില്ലേ?എന്നിങ്ങനെ ഓരോന്നും പറഞ്ഞും കരഞ്ഞും കല്യാണിക്കുട്ടിയെ താഴെ കിടത്തിയും മാറോടടക്കിപ്പിടിച്ചും മുഖത്തു നോക്കിയും പണ്ടം ഉഴിഞ്ഞുവെച്ചും ലഹളകൂട്ടിത്തുടങ്ങി .ഗോപാലമേനോൻ  മറപുരയിലായിരുന്നു .കുഞ്ഞിക്കാവമ്മയുടെ നിലവിളി കേട്ടപ്പോൾ അദ്ദേഹം ഏതുവിധത്തിലാണ് അവിടെ എത്തിയത് എന്നറിഞ്ഞുകൂടാ .പെറ്റ തള്ളയായ കുഞ്ഞിക്കാവമ്മ ഇത്രയും ലഹള കൂട്ടിയതിൽ ,എനിക്കാശ്ചര്യമില്ല .എന്നാൽ പത്തുമുപ്പതു വയസുപ്രായമായി നല്ല കാര്യബോധമുള്ള ഗോപാലമേനോൻ അനവധി ജനങ്ങളുടെ ഇടയിൽ വെച്ചുകാട്ടിയ ചാപല്യം ഓർത്തു വളരെ അത്ഭുതം തോന്നുന്നുണ്ട് .ഗോപാലമേനോൻ ഓടിവന്നു .കല്യാണികുട്ടിയെ കിടത്തിയിരുന്നതിന്റെ അടുക്കലായി കമിഴ്ന്നങ്ങോട്ടു വീണു 'അയ്യോ !എൻ്റെ മരുമകൾ എന്നെ ഇട്ടേച്ചും കൊണ്ടും പോയല്ലോ .ഞാനിനി എന്തിനു ജീവിച്ചിരിക്കുന്നു .പെറ്റു പതിനഞ്ചാം ദിവസം പുണ്യാഹം തളിച്ച മുതൽക്കു ഞാൻ കയ്യിൽ നിന്ന് വെയ്ക്കാതെയും കുറച്ചു മുതിർന്നതുമുതൽ കൂടെയിരുത്തി ചോറു കൊടുത്തു ആവശ്യപ്പെട്ടതു സകലവും കൊടുത്തും അഭിമാനത്തോടുകൂടി വളർത്തി ഉണ്ടാക്കിയ എൻ്റെ മരുമകൾ ഇങ്ങിനെയൊരുത്തൻ ഉണ്ടെന്നുള്ള വിചാരം കൂടാതെ പൊയ്‌പോയല്ലോ .നിനക്ക് സമ്മതമാണെന്നു നിന്റെ തള്ള പറഞ്ഞിട്ടാണല്ലോ കുട്ടി !ഞാനീ സംബന്ധത്തിനു സമ്മതിച്ചത് എനിക്കൊന്നും വേണ്ട;കൊച്ചമ്മമാ എന്നു വിളിക്കുന്നതു കേട്ടാൽ മതിയായിരുന്നുവല്ലോ'എന്നിങ്ങനെ പലതും പറഞ്ഞു വിലപിച്ചുതുടങ്ങി .കൊച്ചപ്പൻ അവിടെ ഉണ്ടായിരുന്നില്ല .രണ്ടു നാഴിക വഴി അകലെയുള്ള ഒരു വിഷ്ണുക്ഷേത്രത്തിൽ മംഗളസിദ്ധ്യർത്ഥം പഞ്ചാരപ്പായസം കഴിപ്പിച്ചു കൊണ്ടു വരുവാനായി ഒരു സഹായിയോടുകൂടി കുഞ്ഞിക്കാവമ്മ പകലെത്തന്നെ അയച്ചിരുന്നു .ആ ക്ഷേത്രത്തിൽ പിച്ചകം ധാരാളമുണ്ട് .അതിന്മേലുണ്ടായിരുന്ന മൊട്ടുകളെല്ലാം പറിച്ചു തന്റെ ഉടപ്പിറന്നവൾക്കു ചൂടുവാനായി വലുതായ ഒരു മാലയും കെട്ടി പായസവും എടുപ്പിച്ചു കൊണ്ടുള്ള വരവാണ് .സ്ഥിതികൾ മനസ്സിലായിക്കഴിഞ്ഞ ഉടനെ തന്റെ ഉടപ്പിറന്നവളുടെ കാൽക്കൽ വീണു കാലു പിടിച്ചുകൊണ്ട് 'എൻ്റെ ഉടപ്പിറന്നവളേ !എന്നെ  രക്ഷിക്കണേ !ഞാൻ ഇനി ആരെ ഉടപ്പിറന്നവൾ എന്നു വിളിക്കേണ്ടു ?ഞാൻ പോകുമ്പോൾ കൊച്ചപ്പൻ പോകയാണോ ?ആ 'എന്നു പറഞ്ഞതിന്റെ അർഥം ഇതാണെന്നു മനസ്സിലാക്കിയിരുന്നുവെങ്കിൽ ഞാൻ പോകില്ലായിരുന്നുവല്ലോ .എന്റെ ആ ഉടപ്പിറന്നവളല്ലേ !തലമുടി കെട്ടിവെച്ച് ഈ പിച്ചകമാല  ഒന്നു ചൂടു ശാന്തി ചെയ്യുമ്പോൾ വിളക്കു കെട്ടതു നന്നായില്ലെന്നു ശാന്തിക്കാരൻ പറഞ്ഞപ്പോൾ ഞാൻ ഇതാണെന്ന് ആലോചിച്ചില്ലല്ലോ .കഷ്ടേ !എന്റെ ഉടപ്പിറന്നവൾക്ക് എന്തു നിറമായിരുന്നു .അതു പോയിട്ട് കരിക്കട്ടയ്ക്കു ശരിയായല്ലോ ആളുകളേ !ഇതു ഭേദമാവുമോ ?നിങ്ങളൊന്നു നോക്കിപ്പറവിൻ !'എന്നിങ്ങനെ പറഞ്ഞു ഉറക്കെ പറഞ്ഞുതുടങ്ങി .ആകപ്പാടെ അവിടെ കൂടിയിരുന്നവർ മുഴുവൻ കരയാൻ തുടങ്ങി .ഉടനെ മഞ്ചിലെടുത്ത കുഞ്ഞിക്കാവമ്മയും കൊച്ചപ്പനും വേറെ അനേകം ആളുകളും കൂടി വിഷവൈദ്യന്റെ വീട്ടിലേക്കു യാത്രയായി .ആ പ്രദേശത്തുള്ള സാമാന്യം മിടുക്കന്മാരായ രണ്ടു മൂന്നു വിഷവൈദ്യന്മാരുണ്ട് .അവരെല്ലാവരും അസാദ്ധ്യമാണെന്ന് പറഞ്ഞു കൈയൊഴിച്ചു .അതിന്റെ ശേഷം വിഷവൈദ്യത്തിൽ പ്രമാണിയായ മാളിയായ്ക്കൽ കർത്താവിന്റെ അടുക്കൽ കൊണ്ടുപോയി .കുഞ്ഞിക്കാവമ്മയെ കർത്താവിന്റെ ഭവനത്തിൽ വരുവാൻ നാട്ടുകാരും ഗോപാലമേന്നും അനുവദിച്ചില്ല .എന്നാൽ ഗോപാലമേന്നും കൊച്ചപ്പനും കൂടെ പോയിരുന്നു .കണ്ടപ്പോൾത്തന്നെ കർത്താവും ഇത് അസാദ്ധ്യമാണെന്നു പറഞ്ഞുകഴിഞ്ഞു .എങ്കിലും കൊച്ചപ്പന്റെ അപേക്ഷപ്രകാരം അദ്ദേഹം മരുന്നായ മരുന്നെല്ലാം പ്രയോഗിച്ചുനോക്കി .പിറ്റേദിവസം വൈകുന്നേരമാവുന്നതുവരെ ആയിരം കുടമാടീട്ടും മരുന്നുകൾ പ്രയോഗിച്ചിട്ടും കഴിഞ്ഞുകൂടി .കടിച്ച ഉടനെത്തന്നെ വിഷം മൂർഛിച്ചു കഴിഞ്ഞുവെന്നും ഇനി മനുഷ്യരാൽ അസാദ്ധ്യമാണെന്നും കർത്താവു ഖണ്ഡിച്ചുപറഞ്ഞു .കർത്താവു പറഞ്ഞാൽ അതിനപ്പീലുമില്ലല്ലോ .ഗോപാലമേന്നും നാട്ടുകാരുംകൂടി ആലോചിച്ചു ,മൃതശരീരം പൂപ്പറമ്പിൽ കൊണ്ടുപോകുന്നതും അവിടെ സംസ്കരിക്കുന്നതും കുഞ്ഞിക്കാവമ്മക്കു പാടല്ലാത്ത വ്യസനത്തിന്നു ഹേതുവായിത്തീരുന്നതാകയാൽ ശവം മറവു ചെയ്വാ്ൻ ആ രാത്രിതന്നെ വണ്ടികയറി ഭാരതപ്പുഴക്ക് കൊണ്ടുപോകത്തക്കവണ്ണം തീർച്ചയാക്കി .രണ്ടു വണ്ടി പിടിച്ചു ഒന്നിൽ നാട്ടുകാരിൽ നാലുപേരും മറ്റൊന്നിൽ നാട്ടുകാരാൽ രണ്ടുപേരും കല്യാണിക്കുട്ടിയുടെ മൃതശരീരവും തന്റെ ഉടപ്പിറന്നവളുടെ തല എടുത്തു മടിയിൽവെച്ചും കണ്ണിൽ നിന്നു വീഴുന്ന ബാഷ്പധാരയാൽ ഉടപ്പിറന്നവളുടെ മുഖം കഴുകിയും കൊണ്ടു കൊച്ചപ്പനും കയറിപ്പോകയും ചെയ്തു .
     അന്ത്യഖണ്ഡം

നേരം പുലർന്നും കല്യാണിക്കുട്ടിയുടെ ഉദകക്രിയ ചെയ്‌വാനെന്നവണ്ണം സൂര്യൻ കിഴക്കേ സമുദ്രത്തിൽ കുളിച്ചു ഉദയാദ്രിയിൽ പ്രകാശിച്ചു.തൻ്റെ യോഗം നിമിത്തം വ്യസനിച്ച മുഖം വാടി നിൽക്കുന്ന പത്മിനിയുടെ പത്മമുഖത്തിലെ തുഷാരബിന്ദുക്കളായ ബാഷ്‌പങ്ങളെ സൂര്യൻ രാഗത്തോടുകൂടി കരങ്ങളാൽ തുടച്ചു സന്തോഷിപ്പിക്കുന്നു.ചെറുവണ്ണൂർ പാലത്തിന്റെ തെക്കേഭാഗത്തായി നിൽക്കുന്ന കാറ്റാടിവൃക്ഷങ്ങളിൽ നിന്ന് അതിമനോഹരമായ ശബ്‌ദത്തെ പുറപ്പെടുവിച്ചും ഭാരതപ്പുഴയുടെ വെള്ളത്തിൽ ചെറുതിരമാലകൾ ചാർത്തിയും മന്ദമാരുതൻ രസമായി സഞ്ചരിക്കുന്നു.കാലത്ത് എട്ടരമണിവണ്ടിക്കു കയറ്റുവാനുള്ള ആളുകളെയുംകൊണ്ട് കാളവണ്ടികൾ പാലത്തിന്മേൽ കൂടെ ഘടഘടാശബ്ദത്തോടുകൂടി പോകുന്നു.ആ കൂട്ടത്തിൽത്തന്നെ പോയിരുന്ന നമ്മുടെ രണ്ടു വണ്ടികളും പാലം കടന്ന് അല്‌പം കിഴക്കോട്ട് മാറിനിന്നു.വണ്ടിയിൽ ഇരുന്നവരിൽ ഏതാനംപേർ ഇറങ്ങി കിഴക്കുഭാഗത്തായി കിടക്കുന്ന മണൽവീഥിയിൽ ഒരു കുഴി കുഴിച്ചു.അതിൻ്റെ ശേഷം വണ്ടിയിൽനിന്നു കല്യാണിക്കുട്ടിയുടെ ശവശരീരത്തെ എടുത്തു.രാത്രി മുഴുവൻ ഉറക്കം ഇളക്കുകകൊണ്ടും കഠിനമായി കരയുകകൊണ്ടും ചെമ്പരത്തിപ്പൂപോലെ രക്തവർണ്ണമായ മുഖത്തോടും കണ്ണുകളോടുംകൂടി കൊച്ചപ്പനും താഴത്തിറങ്ങി.കല്യാണിക്കുട്ടിയുടെ ശവത്തെ എടുത്തു കൊണ്ടുപോകുന്നതിന്റെ പിന്നാലെ കീഴ്‌പ്പോട്ടു നോക്കി കൊച്ചപ്പനും നടന്നു.അപ്പോഴേക്കും യൗവ്വനയുക്തയും സുകുമാരിയും സുശീലയുമായ ഈ സ്‌ത്രീയെ നിങ്ങൾ അകാലത്തിൽ കൊണ്ടുപോയി കുഴിച്ചിടുവാൻ പോകയാണോ?'നിൽപ്പിൻ!നിൽപ്പിൻ!'എന്ന് ഉറക്കെ വിളിച്ചു പറയുന്നു എന്നു തോന്നുംവണ്ണം വലിയ ശബ്ദത്തോടുകൂടിയ കിഴക്കൻവണ്ടിയും വന്നുചേർന്നു.കൂട്ടക്കാരിൽ നാലുപേർ കൂടി കല്യാണിക്കുട്ടിയെ ഒരു കോടിവസ്ത്രംകൊണ്ട് മൂടി പുഴയിലെ വെള്ളത്തിൽ കൊണ്ടുപോയി മുക്കി.കൊച്ചപ്പനും ആ തണുത്ത വെള്ളത്തിൽ ഒന്ന് മുങ്ങി.ജാത്യാചാരപ്രകാരം കൊച്ചപ്പൻ കൂടി തൻ്റെ സഹോദരിയുടെ കാൽ താങ്ങിക്കൊണ്ടുവന്നു കുഴിയിൽ കിടത്തി.പിന്നീടു കൊച്ചപ്പൻ കല്യാണിക്കുട്ടിയുടെ കാൽക്കൽ കമിഴ്ന്നു വീണ് അര നാഴികനേരം അനങ്ങാതെ കിടന്നു.കൊച്ചപ്പന്റെ മനസ്സിൽ അപ്പോൾ എന്തെല്ലാം വിചാരങ്ങളാണുണ്ടായിരുന്നത് എന്നു പറവാൻ പ്രയാസമാണ്.കുറേ കഴിഞ്ഞശേഷം കൂട്ടുകാരിലൊരാൾ എണീക്കു കൊച്ചാപ്പാ!വെയിലു മൂത്തു തുടങ്ങി.ഇങ്ങിനെ കിടന്നിട്ടു ഫലമെന്താണ്?എന്നു പറഞ്ഞപ്പോൾ കൊച്ചപ്പൻ എഴുന്നേറ്റുനിന്നു.വേറേ ഒരാൾ കയ്‌ക്കോട്ടെടുത്ത് ഒരു കയ്ക്കോട്ടു മണ്ണു കല്യാണിക്കുട്ടിയുടെ മൃദുലമായ ദേഹത്തിൽ ഇട്ടു.അപ്പോഴേക്കും കൊച്ചപ്പൻഎൻ്റെ അമ്മാമന്മാരേ!കുറച്ചു നേരം ക്ഷമിക്കണേ!ഈ സ്ഥിതിയിലെങ്കിലും എൻ്റെ ഉടപ്പിറന്നവളെ ഒരു മിനുട്ടുനേരം കൂടി കാണുവാൻ അനുവാദം തരണേ!ഇനി ഉടപ്പിറന്നവൾ എന്ന പേരല്ലാതെ എനിക്ക് ഒന്നുമില്ലല്ലോ.എന്നു വളരെ ദയനീയസ്വരത്തിൽ പറഞ്ഞു.അപ്പോൾ മണ്ണിട്ട ആൾ അനങ്ങാതെ നിന്നു.കണ്ണിൽനിന്ന് ഇടവിടാതെ വെള്ളം വീണുകൊണ്ടിരുന്നതിനാൽ കൊച്ചപ്പന് ആഗ്രഹംപോലെ ഉടപ്പിറന്നവളെ കാണുവാൻ കഴിഞ്ഞില്ലെങ്കിലും കുറേനേരം കണ്ണുനീർ തുടച്ചും നോക്കുവാൻ ശ്രമിച്ചും കഴിച്ചുകൂട്ടി.അപ്പോഴേയ്ക്കും വണ്ടിയിറങ്ങീട്ടുള്ള ആളുകളിൽ ചിലർ നടന്നും ചിലർ കാളവണ്ടിയിൽ കയറിയും വെട്ടുവഴിയിൽകൂടി പോയിത്തുടങ്ങി.നടന്നുപോകുന്ന കൂട്ടത്തിൽ കാവിവസ്‌ത്രം കൊണ്ടൊരു തലേക്കെട്ടും അതിൻ്റെ മേലേ ഒരു പളുങ്കുമാലയും കഴുത്തിൽ ഒരു രുദ്രാക്ഷമാലയും കാവിവസ്‌ത്രം കൊണ്ട് ഒരു കുപ്പായവും മുഷിഞ്ഞു മുഷിഞ്ഞ കാവിവസ്‌ത്രംകൊണ്ടൊരു പൊക്കണവും ധരിച്ചു താടിയും തലയും വളർത്തി ഒരു ലാടനുമുണ്ടായിരുന്നു.അയാൾ വെട്ടുവഴിയിൽ നിന്ന് ശവസംസ്‌കാരത്തിന്റെ വട്ടങ്ങൾ കണ്ടപ്പോൾ അതിൻ്റെ അടുക്കലേക്ക് ഇറങ്ങിവന്നു.കൊച്ചപ്പനെയും കൂടെയുണ്ടായിരുന്നവരെയും കുറച്ചുനേരം സൂക്ഷിച്ചുനോക്കി ഇത് എന്തു ദീനംകൊണ്ടു മരിച്ചതാണ് ?എന്നു ചോദിച്ചു.വിഷം തീണ്ടിട്ടാണ് എന്നു കൂടെയുണ്ടായിരുന്നവരിൽ ഒരാൾ മറുപടി പറഞ്ഞു .ഉടനെ കുഴിയുടെ അടുക്കെപ്പോയി ശവത്തിനെ സൂക്ഷിച്ചുനോക്കി ആലോചനയോടുകൂടി കുറേനേരം ഇരുന്നു .

                      ലാടൻ :എത്ര ദിവസമായി കടിച്ചിട്ട് ?
                       ഒരാൾ :മൂന്നുദിവസമായി .
                        ലാടൻ :എനിക്കു കുറേശ്ശെ വിഷവൈദ്യമുണ്ട് .നിങ്ങൾ അനുവദിക്കുന്നതായാൽ ഞാനൊന്നു പരീക്ഷിച്ചുനോക്കാം .
                വേറൊരാൾ :ധാരാളം വിഷവൈദ്യമുള്ള  മാളിയയ്ക്കൽ  കർത്താവു പടിച്ച പാടെല്ലാം നോക്കീട്ടും സാദ്ധ്യമാവാത്തത് ഇനി ഈ മുറിക്കുന്തക്കാരനായ ലാടനാണ് ഭേദമാക്കാൻ പോകുന്നത് !നേരം വൈകുന്നു .മണ്ണിട്ടു മൂടി നമ്മുടെ പാട്ടിനു കടന്നുപോക.
                കൊച്ചപ്പൻ :നിങ്ങൾ അങ്ങനെ പറയരുത് .ഒരു സമയം ലാടന്റെ മരുന്നുകൊണ്ടും ഭേദമായാലായല്ലോ  .ഇല്ലെങ്കിൽ വേണ്ട .നമ്മുക്കു നഷ്ടമൊന്നുമില്ലല്ലൊ .നിങ്ങൾക്കു ബുദ്ധിമുട്ടാണെന്നു തോന്നുന്നപക്ഷം നിങ്ങൾ ആ തണലിൽ പോയിരിക്കുകയോ അല്ലെങ്കിൽ പോകയോ ചെയ്തുകൊൾവിൻ .ഇനിയുള്ളതെല്ലാം ഞാൻ കഴിച്ചുവരാം .
                 കൊച്ചപ്പന്റെ അപേക്ഷയെ നിരാകരിപ്പാൻ ശക്തിയില്ലാഞ്ഞതിനാൽ അവരെല്ലാം പാലത്തിന്റെ തണലിൽ പോയിരുന്നു .ലാടനും കൊച്ചപ്പനും കൂടി കുഴിയിൽനിന്നു ശവത്തെ എടുത്തു കരയ്ക്കു കയറ്റികിടത്തി ലാടൻ പിന്നെ പൊക്കണത്തിലുണ്ടായിരുന്ന ഒരു അളുക്കിൽനിന്നു കുറെ ഭസ്മമെടുത്തു കടിച്ച കുഴിയിലിട്ടു തിരുമ്മി .വേറൊരു അളുക്കു തുറന്ന് ഒരു ഗുളിക എടുത്തു കയ്യിലിട്ടു പൊടിച്ചു നെറുകയിലിട്ടു കുറേനേരം തിരുമ്മി .ഒരു കുപ്പി തുറന്ന് അൽപ്പം തൈലമെടുത്തു തൻ്റെ കയ്യിൽ തേച്ചു ശവത്തിന്റെ മുഖത്തും മേലും എല്ലാം തലോടി .തൽക്ഷണം ,വെണ്ണീർകൊണ്ടു മൂടിയ തീക്കട്ട ആ വെണ്ണീർ വരണ്ടുമ്പോൾ ഏതുപ്രകാരത്തിൽ ശോഭിക്കുന്നുവോ അപ്രകാരം വിഷം നീങ്ങി കല്യാണിക്കുട്ടി പൂർവവരണത്തോട്കൂടി കാണപ്പെട്ടു .പിന്നെയും ഒരു കുപ്പി തുറന്നു കല്യാണികുട്ടിയുടെ നാസാദ്വാരത്തിൽ വെച്ചു .അതിന്റെ ഗന്ധം മൂക്കിൽ തട്ടിയ ക്ഷണത്തിൽ  കല്യാണിക്കുട്ടി ഉറക്കമുണർന്നെഴുന്നേൽക്കുംപോലെ പെട്ടെന്നു കണ്ണുതുറന്നെഴുന്നേറ്റിരുന്നു .ഇനി വല്ല വിഷജ്വാലയുമുണ്ടെങ്കിൽ അത് ഈ ഭാരതപ്പുഴയിലെ തണുത്ത വെള്ളത്തിൽ കുറെ മുങ്ങിയാൽ വിട്ടുപോകും;എന്നു സന്തോഷംകൊണ്ടു കണ്ണുനീർ പൊഴിച്ചുകൊണ്ടുനിൽക്കുന്ന കൊച്ചാപ്പനോടായികൊണ്ടു പറഞ്ഞു ലാടൻ പൊക്കണംകെട്ടി പോകയും ചെയ്തു .കല്യാണിക്കുട്ടി എഴുന്നേറ്റിരുന്നപ്പോൾ പാലത്തിന്റെ ചുവട്ടിൽ ഇരിക്കുന്നവരെല്ലാം അത്യാശ്ചര്യത്തോടും അതിസന്തോഷത്തോടുംകൂടി അടുത്തുവന്നു .കല്യാണിക്കുട്ടിക്കു കുറേനേരം വല്ലാത്ത ഒരു പരിഭ്രമമുണ്ടായി .സന്ധ്യയ്ക്കു തൊഴുവാൻപോയി പ്രദക്ഷിണംവെച്ചു അമ്പലത്തിന്റെ നടയിൽ നിന്നിരുന്ന താൻ ഏതുവിധത്തിലാണ് ഭാരതപ്പുഴയുടെ വടക്കേക്കരയിലുള്ള മണപ്പുറത്തെത്തിയത് എന്ന് യാതൊരറിവും ഇല്ലാതായി .ഇരിക്കുന്നതിന്റെ അടുത്തായി ഒരു കുഴിയും കാണ്മാനുണ്ട് .തന്റെ പ്രിയ സഹോദരനായ കൊച്ചപ്പൻ കണ്ണീരൊഴുക്കിക്കൊണ്ട് അന്ധനായും മുമ്പിൽ നില്ക്കുന്നുണ്ട് .ദേശക്കാരിൽ അഞ്ചാറുപേരും ഉണ്ട് .'എന്താണിതു കഥ കൊച്ചപ്പ !'എന്നു ചോദിച്ചതിന്ന് ഒരക്ഷരംപോലും മറുപടി പറവാൻ കൊച്ചപ്പനു സാധിച്ചില്ല .എന്നാൽ ഈ വാക്കു കേട്ടയുടനെ കൊച്ചപ്പൻ അടുക്കെ ചെന്നിരുന്നു കല്യാണിക്കുട്ടിയുടെ തലയിൽ ഉണ്ടായിരുന്ന മണല്ലെല്ലാം തട്ടി കളഞ്ഞുതുടങ്ങി .കൂട്ടക്കാരിലൊരാൾ സകല വർത്തമാനവും പറഞ്ഞു കേൾപ്പിച്ചപ്പോൾ കല്യാണിക്കുട്ടിക്കു വളരെ ആശ്ചര്യവും വ്യസനവും സന്തോഷവമുണ്ടായി .ഉടനെ കുഴി തട്ടിമൂടി എല്ലാവരും കൂടി ഭാരതപ്പുഴയിൽ പോയി കുളിച്ച് കല്യാണിക്കുട്ടിയുടെ കുളി കഴിയുമ്പോഴേക്കും ഈറൻ മാറുവാനായി ഒരു കോടി മലമൽഒന്നരമുണ്ടും ഒരു പുളിയിലക്കരമുണ്ടും കൊണ്ടുവരുവാൻ കൊച്ചപ്പൻ രൂപയും കൊടുത്തു വണ്ടിക്കാരിൽ ഒരുവനെ അയച്ചു.കുളി കഴിഞ്ഞു ഈറൻ മാറി എല്ലാവരും കൂടി ഒരു പട്ടരുമഠത്തിൽ ഉണ്ണുവാൻ കയറി.കല്യാണിക്കുട്ടിയുടെ വിഷം ഇറക്കിയ ലാടൻ അവിടെ ഉണ്ണാനിരിക്കുന്നുണ്ട്.പട്ടരുമഠത്തിലെ ഊണ് പിടിക്കാഞ്ഞിട്ടോ അതോ മലയാളികളെല്ലാം കൂടി താൻ ഉണ്ണാനിരിക്കുന്നിടത്തേക്കു കയറിച്ചെന്നിട്ടോ എന്നറിഞ്ഞില്ല,ലാടൻ ചോറു മുഴുവൻ എടുത്തു കൊണ്ടുപോയി പുറത്തു നിന്നിരുന്ന ഒരു ഭിക്ഷക്കാരിക്കു കൊടുത്തു.'ഏയ് ഒട്ടും ഉണ്ടില്ലല്ലോ'എന്നു പട്ടർ പറഞ്ഞപ്പോൾ 'വേണ്ടാ'എന്നു മാത്രം മറുപടി പറഞ്ഞു പട്ടർക്കു രണ്ടണ എടുത്തു കൊടുത്തു.കൈകഴുകി പൊക്കണവും എടുത്തു പട്ടർമഠത്തിന്റെ ഇറയത്ത് ഒരറ്റത്ത് ഇരിപ്പായി.കല്യാണിക്കുട്ടിയും കൊച്ചപ്പനും ഊണുകഴിച്ചിട്ടു രണ്ടുമൂന്നു ദിവസങ്ങളായിരുന്നതിനാൽ ധാരാളം ഊണു കഴിച്ചു.കല്യാണിക്കുട്ടി ആദ്യമായി എഴുന്നേറ്റു കൈ കഴുകി തൻ്റെ പ്രാണനെ രക്ഷിച്ച ആ ലാടന്റെ പേരിൽ വളരെ ബഹുമാനം തോന്നി:അയാൾ ഇരിക്കുന്നതിനു കുറേ അടുത്തു ചെന്നു നിന്നു.ലാടന് ഇങ്ങിനെ ഒരാൾ നിൽക്കുണ്ടെന്നുള്ള ഭാവമേ ഇല്ല.
       കല്യാണിക്കുട്ടി :'എൻ്റെ പ്രാണനെ രക്ഷിപ്പാനായി സർവേശ്വരനാൽ പ്രേരിതനായ അങ്ങുന്ന് ഏതു ദിക്കുകാരനാണെന്നു ഇവിടെ വേറെ വല്ല കാര്യവശാലും വന്നതാണോ എന്നും പറഞ്ഞു കേട്ടാൽ കൊള്ളാമെന്ന് അപേക്ഷയുണ്ട്'.
      ലാടൻ യാതൊന്നും പറഞ്ഞില്ല.കല്യാണിക്കുട്ടി പിന്നെയും ഓരോന്നു ചോദിപ്പാൻ തുടങ്ങി.ഒന്നിനും മറുപടിയില്ല.ഇദ്ദേഹം എന്താണു മറുപടി പറയാത്തത്?ഒരു സമയം ഉറങ്ങുകയായിരിക്കുമോ?ഒന്നു നോക്കുതന്നെ എന്നു നിശ്ചയിച്ചു കല്യാണിക്കുട്ടി,സാധാരണ പുരുഷന്മാരുടെ മുഖത്തു നോക്കാറില്ലെങ്കിലും,ആ ലാടന്റെ മുഖത്തൊന്നു നോക്കി.കൊച്ചപ്പൻ അപ്പോൾ ഊണു കഴിഞ്ഞു കൈ കഴുകുന്നു.കല്യാണിക്കുട്ടി ലാടന്റെ മുഖത്തുനോക്കലും അയ്യോ!എന്നു പറഞ്ഞു മോഹാലസ്യപ്പെട്ടു വീഴുവാൻ ഭാവിക്കലും ലാടൻ എഴുന്നേറ്റു താങലും ഒരേ നിമിഷത്തിൽ കഴിഞ്ഞു.'ഏ !എന്താണിത്?എന്നു ചോദിച്ചുകൊണ്ടു കൊച്ചപ്പൻ പാഞ്ഞെത്തി.'മറ്റെന്താണ് കൊച്ചപ്പ!ഇതെന്റെ ദുർദശാസമാപ്‌തി'എന്നു ലാടൻ മറുപടി പറഞ്ഞു.'ലാടന് എങ്ങനെയാണ് എൻ്റെ പേരു നിശ്ചയം വന്നത്'എന്നു വിചാരിച്ചു കൊച്ചപ്പൻ ലാടനെ സൂക്ഷിച്ചുനോക്കി,'അല്ലഅങ്ങുന്നു  മരിച്ചില്ലേ?'എന്ന് ആശ്ചര്യത്തോടുകൂടി ചോദിച്ചു.
       ലാടൻ :ഇല്ല കൊച്ചപ്പ!ഞാൻ മരിച്ചില്ല ,മരിക്കേണ്ടതായിരുന്നു.എന്താണെന്നല്ലെ?യാതൊരു തങ്കവർണത്തോട്കൂടിയ രൂപത്തെ ഞാൻ മൂന്നു സംവത്സരംമുമ്പേ കണ്ടുംകൊണ്ടുംപോയോ,യാതൊരു രൂപത്തെ ഞാൻ സർവദാ ധ്യാനിച്ചു വരുന്നുവോ,ആ രൂപം നീലക്കട്ടയ്ക്കു സമാനമായി ഒരു നിമിഷം തെറ്റിയാൽ യാതൊരുകാലത്തും എൻ്റെ കണ്ണിനു വിഷയമാവാത്ത വിധത്തിൽ ഭൂമിയുടെ അന്തർഭാഗത്തിങ്കൽ ലയിക്കുവാനുള്ള ഒരുക്കത്തോട്കൂടി കുഴിയിൽ കിടക്കുന്നതു ഞാൻ എപ്പോൾ കണ്ടുവോ,ആ നിമിഷത്തിൽ ഞാൻ മരിക്കേണ്ടതായിരുന്നു.എന്നാൽ എൻ്റെ മനസ്സിന്റെ കാഠിന്യംകൊണ്ടാണ് ഞാൻ മരിക്കാതിരുന്നത്.അത്ര മാത്രവുമല്ല,ബദര്യാശ്രമത്തിൽവെച്ചു മഹാത്‌മാക്കളായ ചില യോഗീശ്വരന്മാർ സർവ്വ വിഷങ്ങളേയും നശിപ്പിക്കുന്നതായി എനിക്കു തന്നിട്ടുള്ള മരുന്നുകൾ എൻ്റെ പൊക്കണത്തിലും വിഷം ബാധിച്ചുമരിക്കുന്ന എല്ലാ സംഗതികളിലും ഏഴു ദിവസം കഴിഞ്ഞതിനു ശേഷമല്ലാതെ പ്രാണൻ പോകുന്നതല്ലെന്നു അവർ സൂക്ഷ്മമായി തന്ന ഉപദേശം എൻ്റെ മനസ്സിലും ഉണ്ടായിരുന്നതുകൊണ്ടുമാണ് ഞാൻ മരിക്കാഞ്ഞത്.ആകട്ടെ ആ കഥകളെല്ലാം പിന്നെ പറയാം.കുറെ വെള്ളം ഇങ്ങോട്ടെടുക്കു.'
  കൊച്ചപ്പൻകൊണ്ടുവന്ന വെള്ളത്തെ വാങ്ങി ലാടനായിരുന്ന പുതിയേടത്തു കൊച്ചു കൃഷ്ണമേനോൻ തൻ്റെ പ്രാണപ്രിയയായ കല്യാണിക്കുട്ടിയുടെ മുഖത്തു തളിച്ചു ബോധക്ഷയം തീർത്തു.നാട്ടുകാരും ഊണുകഴിഞ്ഞു എഴുന്നേറ്റുവന്നപ്പോൾ ലാടൻ കൊച്ചുകൃഷ്ണമേനോനാണെന്നറിഞ്ഞു അയാളെ ആശിസ്സുകൾകൊണ്ടു മൂടുകയും കൊച്ചുകൃഷ്ണമേനോൻ അവരെ എല്ലാം യഥാക്രമം ഉപചരിക്കുകയും ചെയ്‌തു.ഈ രണ്ടു പുനർജനനവർത്തമാനം കേട്ട് അത്യാശ്ചര്യപ്പെട്ട പട്ടരുമഠത്തിലും വെട്ടുവഴിയിലും അസംഖ്യം ജനങ്ങൾകൂടി.കല്യാണിക്കുട്ടിയും കൊച്ചുകൃഷ്ണമേന്നും അവർക്കു നേത്രോത്സവമായിത്തീർന്നു.കൊച്ചപ്പനെപോലെ സന്തോഷം കല്യാണിക്കുട്ടിക്കും കൊച്ചുകൃഷ്‌ണമേന്നും കൂടി ഉണ്ടായിരുന്നുവോ എന്നു സംശയമാണ്.
    കൊച്ചപ്പൻ:ഒരാളെ കുഴിച്ചിടുവാൻ വന്നിട്ട് ,അയാളെയും ഒരുകൊല്ലംമുമ്പേ മരിച്ചതും നാട്ടുകാരാലും വീട്ടുകാരാലും ഒപ്പം വ്യസനസമേതേം അന്നും ഇന്നും വിചാരിക്കപ്പെട്ടുവരുന്നതും ആയ വേറെ ഒരാളെയും കൊണ്ട് ചെല്ലുവാൻ സാധ്യമായ എൻ്റെ ഭാഗ്യാതിശയത്തെ ഞാൻതന്നെ ബഹുമാനിക്കുന്നു.എന്നാലും എൻ്റെ അമ്മയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നറിയാതെ മനസ്സു തകരുന്നു.ഈ പ്രാകൃതവേഷം മാറ്റി കഴിയുന്നതും വേഗത്തിൽ അവിടെ ചെന്നുചേരേണ്ടതാണ്.
   കൊച്ചുകൃഷ്ണമേനോൻ:അതു ശരിയാണ്.നിങ്ങൾ ഇവിടെ ഇരിക്കിൻ.ഞാൻ ഇപ്പോൾ വരം -എന്നുപറഞ്ഞു പൊക്കണത്തിലുണ്ടായിരുന്ന മൂന്നുനാലു വിശേഷമായ ചെറിയ ദന്തപെട്ടികളും അഞ്ചാറളുക്കുകളും കുപ്പികളും എടുത്തു കല്യാണിക്കുട്ടിയുടെ അടുക്കെ വെച്ചു'നല്ലവണ്ണം സൂക്ഷിക്കണം'എന്നുപറഞ്ഞു പുറത്തിറങ്ങി.കല്യാണിക്കുട്ടിയും കൊച്ചപ്പനും നിശ്ചേഷ്ടരായി സ്ഥിതിചെയ്കയും ചെയ്‌തു.
   കൊച്ചുകൃഷ്ണമേനോൻ ഒരു മണിക്കൂറിനുള്ളിൽ ക്ഷൗരവും കുളിയും കഴിച്ചു നല്ലമുണ്ടുംചുറ്റി ഒരു കുതിരവണ്ടിയും പിടിച്ചു മടങ്ങിയെത്തി.ദന്തപെട്ടികളിൽ ഒന്നു തുറന്ന് ഒരു ജോഡി കല്ലുവെച്ച തോടയും പലവിധ രത്നങ്ങൾ പതിച്ച ഒരു ജോഡി കടകവും ഒരു ചുകപ്പുകല്ലുമാലയും മൂന്നുനാലു കല്ലുവെച്ച മോതിരങ്ങളും എടുത്തു അതെല്ലാംകൊണ്ട് ഭംഗിയായി താൻതന്നെ കല്യാണിക്കുട്ടിയെ അലങ്കരിച്ചു.ഈ രത്‌നങ്ങളെല്ലാ ഈ നാരിരത്‌നത്തോട്കൂടിത്തന്നെ   ചേരേണ്ടതാണെന്നു  സകല ജനങ്ങൾക്കുംതോന്നി .പെട്ടികളും സാമാനങ്ങളും എല്ലാം എടുത്തു കുതിരവണ്ടിയിൽ  വെച്ചു കൊച്ചുകൃഷ്ണമേന്നും കല്യാണിക്കുട്ടിയും കൊച്ചപ്പനും കുതിരവണ്ടിയിലും നാട്ടുകാർ ആറുപ്പേരും രണ്ടു കാളവണ്ടിയിലുമായി കയറിപോവുകയും ചെയ്തു.മരിച്ചുപോയി എന്ന് തീർച്ചപ്പെടുത്തിയിരുന്ന തന്ടെ പ്രാണനാഥന്ടെ സ്പർശനസുഗമനുഭവിക്കാറായപ്പോൾ കല്യാണിക്കുട്ടിക്കുണ്ടായ സന്തോഷം എത്രയെന്നു പറവാൻ പ്രയാസമാണ് .
                കൊച്ചപ്പൻ : കുട്ടേട്ടൻ മരിച്ചിട്ടു പിന്നെ എങ്ങനെയാണു ജീവിച്ചത് ?
           കൊച്ചുകൃഷ്ണമേനോൻ :ഞാൻ മരിക്കുകയോ ?എന്താണു കൊച്ചപ്പൻ അസംബന്ധം പറയുന്നത് ?
       കൊച്ചപ്പൻ : അസബന്ധമോ ?കുട്ടേട്ടന്റെ എഴുത്തു കിട്ടിയ ദിവസം തന്നെ മാനമസ്ത്രധാരധുര  സത്രത്തിലേക് അയച്ചിരുന്ന മണിയോർഡറിൽ 'മരിച്ചു '{Died}എന്നെഴുതി തപാൽക്കാർ മടക്കി അയച്ചു പോരാത്തതിനു ഗോവിന്ദകുട്ടിയേട്ടൻ സ്ഥലത്തു വന്നന്നെഷിച്ചതിലും മരിച്ചു എന്ന് അറിവ് കിട്ടുകയും രശീതി കൊടുത്തു കുട്ടേട്ടന്റെ മുദ്രമോതിരം വാങ്ങികൊണ്ടുവരികയും ചെയ്തു .കണ്ടാൽ എനിക്കറിഞ്ഞുകൂടാ എന്നോ ?
        കൊച്ചുകൃഷ്ണമേനോൻ : ഓഹോ !ഗോവിന്ദക്കുട്ടിക്കും വിഡഢിത്വം  പറ്റി നിശ്ചയം .ആ വർത്തമാനം തന്നെ ആദ്യമായി പറയാം.ഞാൻ സത്രത്തിലെത്തിയത് തന്നെ കഠിനമായ ജ്വരത്തോടുകൂടി  ആയിരുന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ ആ രോഗത്തിൽ മരിച്ചുപോകും എനിക്കുതോന്നി . അതുകൊണ്ടാണ് ഒരെഴുത്തെഴുതാമെന്നു തീർച്ചയാക്കിയത്.ദേഹം വളരെ ശോഷിച്ചിരുന്നതിനാൽ കയ്യിന്മേൽ ഇട്ടിരുന്ന മുദ്രമോതിരം ഊരിപ്പോയിത്തുടങ്ങി.അപ്പോൾ അതുപതുക്കെ ഊരി തലേണയുടെ ചുവട്ടിൽ വെച്ചു.പായും തലേണയും മറ്റും സത്രത്തിൽനിന്നു തരുന്നവയാണ്.രണ്ടു ദിവസം കഴിഞ്ഞതിനുശേഷം എനിക്കു ബോധമില്ലാതായി.ഞാൻ ആ സ്ഥിതിയിൽ കിടക്കുമ്പോൾ സത്രത്തിന്റെ ഉടമസ്ഥനായ നാട്ടുകോട്ട ചെട്ടി അവിടെ വന്നു.എന്നെ കണ്ടപ്പോൾ എന്തോ ഒരുപ്രത്യേക വാത്സല്യം തോന്നിയിട്ടാണെന്നാണ് പറഞ്ഞത്.എന്നെ അദ്ദേഹത്തിന്റെ കുതിരവണ്ടിയിൽ കയറ്റി അവിടെനിന്നു പതിനഞ്ചു മൈൽ അകലെയുള്ള അദ്ദേഹത്തിന്റെ വാസസ്ഥലത്തു കൊണ്ടുപോയി പ്രത്യേകമായി ചികിൽസിപ്പിച്ചു.എൻ്റെ വകയായ സാമാനം വല്ലതും ഉണ്ടോ എന്നു സത്രം വിചാരിപ്പുകാരനോടു ചോദിച്ചതിൽ ഒരു റെയിൽപ്പെട്ടി മാത്രമുണ്ടെന്നു പാറകയാൽ ചെട്ടിയാർ അതു വാങ്ങി വണ്ടിയിൽ കയറ്റിക്കൊണ്ടു പോന്നു.തലേണയുടെ ചുവട്ടിൽ മോതിരമിരിക്കുന്ന വിവരം സത്രം വിചാരിപ്പുകാരനറിയാമോ?ഞാൻ പിന്നെ അഞ്ചാറുദിവസം കഴിഞ്ഞിട്ടാണു ബോധമുണർന്നത്.അപ്പോൾ മോതിരത്തിന്റെ കാര്യം ഓർമ്മവന്നു.സത്രത്തിലേക്ക് ആളെഅയച്ചപ്പോൾ ഞാൻ പോന്ന ദിവസംതന്നെ വേറെ ഏതോ മലയാളി ജ്വരബാധിതനായി സത്രത്തിൽ വന്നുവെന്നും,അദ്ദേഹം ഞാൻ കിടന്ന സ്ഥലത്തുതന്നെ കിടന്നു എന്നും,അയാളുടെ അവകാശികളിൽ ഒരാൾ വന്നു മറ്റുള്ള സമാനങ്ങളോട്കൂടി തലേണയുടെ ചുവട്ടിൽ ഇരുന്ന എൻ്റെ മോതിരവും രശീതി കൊടുത്തു കൊണ്ടുപോയി എന്നും അറിഞ്ഞു.
  കൊച്ചപ്പൻ:എന്നാൽ തപാൽക്കാർ ഇങ്ങനെയാണു മരിച്ചു എന്നെഴുതി മണിയോർഡർ മടക്കിയത്?
   കൊച്ചുകൃഷ്ണമേനോൻ :അതു കൊച്ചപ്പന് ഊഹിപ്പാൻ വയ്യേ!തപാൽശിപായി സത്രത്തിൽച്ചെന്നു"ഇങ്കെ ഒരു മലയാളി ഇരിക്കാനാഎന്നു ചോദിച്ചിരിക്കും.സത്രത്തിലുള്ളവർ ആരെങ്കിലും 'ഇരുന്താൻ,നേത്തേക്ക് ചെത്തുപോയിവിട്ടാൻ'എന്നു മറുപടി പറഞ്ഞിരിക്കും.'ചത്തു 'എന്നെഴുതാൻ പിന്നെ അവർക്കു സംശയിപ്പാനുണ്ടോ?രണ്ടു മലയാളികൾ ഉണ്ടായിരുന്നു എന്നും അതിൽ ചത്തുപോയതു വേറൊരാളാണെന്നും അവർക്കറിയാമോ?എന്നുമാത്രവുമല്ല,ആ ജ്വരം പിടിപ്പെട്ടവരിൽ നൂറിൽ തൊണ്ണൂറുവീതവും മരിക്കയാണ് ചെയ്‌തിട്ടുള്ളതും.ഞാൻ ആ ചെട്ടിയാരുടെ കാരുണ്യംകൊണ്ടു രക്ഷിക്കപെട്ടതാണ്.
  കല്യാണിക്കുട്ടി:ബോധക്ഷയത്തോടുകൂടി കിടക്കുകയാണെങ്കിലും കണ്ടാൽ ആർക്കെങ്കിലും എടുത്തുകൊണ്ടുപോയി രക്ഷിപ്പാൻ തോന്നാതിരിക്കയില്ല.
  കൊച്ചുകൃഷ്ണമേനോൻ:ഇതൊരു സർട്ടിഫിക്കറ്റാണ് .അവിടെ ചെന്നാൽ ഇതൊരു കടലാസ്സിൽ എഴുതി ഒപ്പിട്ടുതരണം.
 കല്യാണിക്കുട്ടി :ഈ മാതിരിയുള്ള വാക്കുകൾ എനിക്കു വീണ്ടും കേൾപ്പാൻ സംഗതിവന്നില്ലേ?ഈശ്വരകാരുണ്യംതന്നെ!
 കൊച്ചുകൃഷ്ണമേനോൻ :എൻ്റെ കാരുണ്യമല്ലേ.ഞാൻ ഈശ്വരനാണോ ?
  കല്യാണിക്കുട്ടി:ഓഹോ!സാക്ഷാൽ ഈശ്വരൻ തന്നെ എൻ്റെ പ്രാണനെ രക്ഷിച്ച പ്രാണേശ്വരൻതന്നെ.
   കൊച്ചപ്പൻ :ദീനമാണെന്നു എഴുതി അയച്ച സ്ഥിതിക്കു ദീനം ആശ്വാസമായാൽ ആ വിവരത്തിനും ഒരെഴുത്തയയ്‌ക്കേണ്ടതല്ലായിരുന്നുവോ?ഇവിടെ എത്ര ആളുകളാണ് വ്യസനിപ്പാണുള്ളത്!
  കൊച്ചുകൃഷ്ണമേനോൻ :എന്ത്!ഞാൻ എഴുതി അയച്ചില്ലേ?ദീനം ഒരുവിധം ആശ്വാസമായി,എങ്കിലും ക്ഷീണത്തിന്റെ ശക്തികൊണ്ട് എനിക്കു പേന പിടിച്ചെഴുതുവാൻ പാടില്ലായിരുന്നു.അതുകൊണ്ടു ചെട്ടിയാരുടെ മകനെകൊണ്ട് ഇംഗ്ലീഷിലാണ് എഴുതിയയപ്പിച്ചത്.
         കൊച്ചപ്പൻ:ആർക്ക്!അച്ഛനുതന്നെയാണോ എഴുതി അയച്ചിരുന്നത്?
         കൊച്ചുകൃഷ്ണമേനോൻ :അതെ .
        കൊച്ചപ്പൻ :എന്നാൽ പറ്റി.ഗോവിന്ദക്കുട്ടിജേഷ്‌ഠൻ വന്നതിന്റെ പിറ്റേദിവസം കാശിക്കു പോയ കൃഷ്ണപ്പണിക്കർ രണ്ടാഴ്ചയേ ആയുള്ളൂ മടങ്ങിവന്നിട്ട്.പോയ ഇടയ്ക്ക് അങ്ങേർക്ക് ഒരെഴുത്തുവരികയുണ്ടായി.മേൽവിലാസക്കാരനില്ലാതെ കൊടുക്കില്ലെന്നു പറഞ്ഞു ശിപായി മടക്കിക്കൊണ്ടുപോയി.ഞാൻ നോക്കി മേൽവിലാസം.അതു കുട്ടേട്ടന്റെ കയ്യക്ഷരമല്ലെന്നു ഞാൻ തീർച്ചയായും പറഞ്ഞു.
    കൊച്ചുകൃഷ്ണമേനോൻ:'അലംഘനീയാകമലാസനാജ്ഞാ'എന്നുള്ള വാക്യത്തിനു ഒരു ഉദാഹരണംകൂടിയായി,അത്രയേയുള്ളൂ.
   കൊച്ചപ്പൻ:എന്തിനാണീലാടവേഷവും കെട്ടി 'പൊക്കണം കെട്ടി പുറത്തിട്ടു ധീരനായി പുറപ്പെട്ടത്?'
 കല്യാണിക്കുട്ടി:അർജുനന്റെ മാതിരി കള്ളസ്സന്യാസിയുടെ വേഷവും കെട്ടി നോക്കുക തന്നെ തെണ്ടാനുള്ള വാസന.
    കൊച്ചുകൃഷ്ണമേനോൻ:ഈ പറഞ്ഞതിന്റെ അർത്ഥം കല്യാണിക്കുട്ടിക്ക് സുഭദ്രയെപോലുള്ള സൗന്ദര്യമുണ്ടെന്നാണ്.
      കല്യാണിക്കുട്ടി:ഈ പറയുന്ന ആൾക്ക് അർജുനനെ പോലുള്ള ഗുണഗണങ്ങളുണ്ടെന്നുവരില്ല,അല്ലേ?
    കൊച്ചുകൃഷ്ണമേനോൻ:ഇതു നമ്മൾതന്നെ തീർച്ചയാക്കിയാൽ പോരാ.രണ്ടു മധ്യസ്‌ഥന്മാർമുൻപാകെ തീർച്ചപ്പെടുത്തേണ്ടതാണ്.അതു പിന്നെയാവാം .
          കൊച്ചപ്പൻ :ഞാൻ ചോദിച്ചതിന്നുത്തരം ഇതുവരെയായില്ല .
           കൊച്ചുകൃഷ്ണമേനോൻ :അതു പറയാം .ഇതാ ഇക്കാണുന്ന മൂന്നു ചെറിയ പെട്ടികളിലും കൂടി ഇരുപത്തിനാലായിരം രൂപയ്ക്കുള്ള നോട്ടുകളാണ് .ദിക്‌സഞ്ചാരത്തിൽ ഇതെല്ലാം വല്ല കള്ളന്മാരും തട്ടിപ്പറിക്കാതിരിക്കാൻവേണ്ടി ആർക്കും ശങ്ക തോന്നാത്ത ഒരു പ്രാകൃത വേഷം ധരിച്ചതാണ് .
                  കൊച്ചപ്പൻ :ഈ സ്വല്പകാലംകൊണ്ട് എങ്ങനെയാണ് ഇത്ര വളരെ രൂപ സമ്പാദിച്ചത് ?
                   കൊച്ചുകൃഷ്ണമേനോൻ :ബങ്കാളത്തിലും പശ്ശ്ചിമോത്തരഖണ്ഡങ്ങളിലും ഉള്ള എല്ലാം സ്ഥലങ്ങളും നടന്നുകണ്ടതിനു ശേഷം ഞാൻ ബൊമ്പായിലെത്തി .തിയതിയും മറ്റു എൻ്റെ ഡയറി നോക്കിയാലറിയാം .അവിടെ ഒരു പ്രസിദ്ധ കച്ചവടക്കാരൻ എന്നെ  കണ്ടെത്തി കൂട്ടികൊണ്ടുപോയി തൻ്റെ ഗൃഹത്തിൽ താമസിപ്പിച്ചു .അദ്ദേഹത്തിന് ഒരു പുത്രൻ മാത്രമേ ഉള്ളു .അയാൾ ക്ഷയം പിടിച്ചു മരിയ്ക്കാറായി കിടന്നിരുന്നു .യോഗീശ്വരന്മാരാൽ എനിക്കു ദത്തങ്ങളായ രണ്ടു മരുന്നുകളിൽ ഒന്നു ക്ഷയനാശിനിയായിരുന്നു .ഞാൻ ആ ക്ഷയരോഗിയുടെ ചികിത്സ ഏറ്റ് ഒരു മാസംകൊണ്ടു തീരെ സൗഖ്യമാക്കികൊടുത്തു .അതിന്നു പ്രതിഫലമായി എനിക്കു യാതൊന്നും ആവശ്യമില്ലെന്നു ഞാൻ സിദ്ധാന്തിച്ചു പറഞ്ഞു .എങ്കിലും കച്ചവടക്കാരൻ അതു സമ്മതിയ്ക്കാതെ ആ മാസത്തിൽ വന്ന കപ്പലിൽ ഉണ്ടായിരുന്ന ചരക്കുകൾ വിറ്റു കിട്ടിയ ലാഭത്തിൽ പാതിയായ ഇരുപത്തിനാലായിരം രൂപ എന്നെകൊണ്ട് സ്വീകരിപ്പിച്ചു.
                കല്യാണിക്കുട്ടി :മരിക്കാറായിക്കിടന്നിരുന്ന ഒരാളുടെ ദീനം ആശ്വാസമാക്കിയതിന് ഇരുപത്തിനാലായിരംരൂപ തന്നിരിക്കുന്ന സ്ഥിതിക്കു  മരിച്ചുപോയ എന്റെ ദീനം ഭേദമാക്കിയതിന് എന്തു പ്രതിഫലം തരേണ്ടു?
         കൊച്ചുകൃഷ്ണമേനോൻ :ഇരുപത്തിനാലായിരം പവൻ കൊടുത്താലും കിട്ടാത്തതായ ഈ ദൃഢപ്രേമം കൈവശമുള്ളപ്പോഴാണോ ഇതിനെ ചോദിക്കുന്നത് ?
        കൊച്ചപ്പൻ :ഈ കല്ലുവെച്ച പണ്ടങ്ങളെല്ലാം എവിടുന്നു കിട്ടി ?
         കൊച്ചുകൃഷ്ണമേനോൻ :അതു നാട്ടുകോട്ടചെട്ടി വെറുതെ സമ്മാനമായി തന്നതാണ് .ദീനം ആശ്വാസമായപ്പോഴെക്കും ഞാനും ചെട്ടിയും പ്രാണസ്നേഹിതന്മാരായി .ഞങ്ങൾ രണ്ടു പേരും കൂടി കുളമ്പു മുതലായ പല ദിക്കുകളിലും സഞ്ചരിച്ചു മടങ്ങിയെത്തി .അതിൻ്റെ ശേഷം എനിക്ക് അച്ഛനെയും അമ്മയെയും മറ്റും കാണ്മാൻ വളരെ തിടുക്കമുണ്ടെന്നും അതിന്നനുവാദം തരേണമെന്നും പറഞ്ഞപ്പോൾ "ഓ! മറ്റും കൂടിയുണ്ടല്ലൊ എന്നാൽ പോവാൻ വിരോധമില്ല .ഈ സാധനങ്ങളെല്ലാം  എൻ്റെ വകയായി സൗഭാഗ്യവതിക്കു കൊടുക്കേണ " മെന്നും പറഞ്ഞ ഇതെല്ലാം തന്നയച്ചു .
          ഇങ്ങിനെ ഓരോന്നും പറഞ്ഞു രസിച്ചു രാത്രി ഏഴുമണിയായപ്പോഴെക്കും വണ്ടി പൂപ്പറമ്പിലെ പടിക്കൽ എത്തി .കല്യാണിക്കുട്ടിയെ മാളികയ്ക്കൽ കർത്താവിന്റെ അവിടെയ്ക്കു കൊണ്ടുപോയ മഞ്ചലും ഗോപാലമേനോൻ മടങ്ങിയെത്തിയ നിമിഷത്തിൽ ബോധംകെട്ടുവീണ കുഞ്ഞിക്കാവമ്മ ആ നിലയിൽ തന്നെ ഇപ്പോഴും കിടക്കുന്നു .ഗോപാലമേനോന്നും ,ഗോവിന്ദകുട്ടിമേ ന്നും കൊച്ചുകൃഷ്ണമേന്റെ അച്ഛനും അമ്മയും മറ്റനേകം ജനങ്ങളും അടുത്തിരുന്നു കുഞ്ഞിക്കാവമ്മയുടെ വ്യസനശാന്തിക്കായി പലവിധ യത്നങ്ങൾ ചെയ്തിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല .'വിളക്കുപോലെ' ഇരുന്ന ഞങ്ങളുടെ മകൻ പോയിട്ടും ഞങ്ങളിപ്പോൾ ഇരിയ്ക്കയല്ലേ ചെയുന്നത് കുഞ്ഞിക്കാവേ !ഇതെല്ലാം മനുഷ്യർക്കു വരുന്നതല്ല ?' എന്നു കൊച്ചു കൃഷ്ണമേന്റെ 'അമ്മ പറയുന്ന വാക്കുകളും കുഞ്ഞിക്കാവമ്മ കേൾക്കുന്നില്ല .ഗോപാലമേന്നും ഗോവിന്ദകുട്ടിമേന്നും ബുദ്ധിക്ഷയിച്ചു .ചുമരും ചാരി ഇരിപ്പായി .എല്ലാവരും ആഹാരം കഴിച്ചിട്ടു കുറച്ചുദിവസമായി .അങ്ങിനെയിരിക്കുമ്പോഴാണ് കൊച്ചപ്പൻ മുമ്പിലും പലവിധ രത്‌നങ്ങൾ  വിളങ്ങുന്ന കൈകളോടും കണ്ഠത്തോടും കൂടിയ കല്യാണിക്കുട്ടി നടുവിലും കൊച്ചു കൃഷ്ണമേനോൻ പിന്നാലെയുമായി പ്രവേശിച്ചത് .കൊച്ചാപ്പനെ കണ്ടമാത്രയിൽ കൊച്ചുകൃഷ്‌ണമെന്റെ  അമ്മ'ഇതാ കൊച്ചാപ്പ !നിന്റെ 'അമ്മ ബോധംകെട്ടു കിടക്കുന്നു .അല്ലാ !കല്യാണിക്കുട്ടിയോ ?അയ്യോ എൻ്റെ കുട്ടനോ ?' എന്നു പറഞ്ഞു ബോധംകെട്ടുവീണു .കൃഷ്ണപ്പണിക്കർ കണ്ണു നല്ലവണ്ണം തുടച്ചു തൻ്റെ മകനേയും കല്യാണികുട്ടിയേയും നോക്കിത്തുടങ്ങി .ഗോപാലമേന്നും ഗോവിന്ദക്കുട്ടിമേന്നും പെട്ടെന്നെഴുന്നേറ്റ് ഇടിവെട്ടേറ്റ മരംപോലെ നിൽപ്പായി .കൊച്ചുകൃഷ്ണമേനോൻ അച്ഛന്റെ കാൽക്കൽ സാഷ്‌ടാഠഗം നമസ്ക്കരിച്ചു .വൃദ്ധന് ഇതെല്ലാം ഒരു സ്വപ്നൻമായി തോന്നി എങ്കിലും തൻ്റെ കൈകൾ രണ്ടും അറിയാതെ മകന്റെ ശിരസ്സിൽ പതിഞ്ഞു .കൊച്ചുകൃഷ്ണമേനോൻ ഉടനെ എഴുന്നേറ്റു ഗോപാലമേന്നയും ഗോവിന്ദകുട്ടിമേന്നേയും  ഉപചരിച്ചു തൻ്റെ അമ്മയുടെ അടുക്കെപ്പോയി അമ്മയെ തലോടി ബോധക്ഷയം തീർത്തു .ഈയിടയ്ക്കു കൊച്ചപ്പൻ തൻ്റെ അമ്മയുടെ അടുക്കൽ ചെന്നു കുറേനേരം വിളിച്ചു എങ്കിലും 'അമ്മ നിശ്ചേഷ്ടയായി കടന്നതേയുള്ളൂ അന്തരം കല്യാണിക്കുട്ടി തൻ്റെ അമ്മയെ തൊട്ടു തലോടി 'അമ്മേ !അമ്മേ !" എന്ന് ഉദ്വേഗത്തോടുകൂടി വിളിച്ചു .കല്യാണിക്കുട്ടിയുടെ ശബ്ദശ്രവണമാത്രയിൽ കുഞ്ഞിക്കാവമ്മ 'ആരാണു വിളിക്കുന്നത് ?എൻ്റെ മകളുടെ ശബ്‌ദം പോലെ ഇരിക്കുന്നുവല്ലോ 'എന്നു വളരെ പതുക്കെ പറഞ്ഞു .'മകൾ തന്നെയാണമ്മേ !കണ്ണുമിഴിച്ചു നോക്കൂ'എന്നു കല്യാണിക്കുട്ടി പറഞ്ഞപ്പോൾ കുഞ്ഞിക്കാവമ്മ കണ്ണുമിഴിച്ചുനോക്കി.കല്യാണിക്കുട്ടിയെ പിടിച്ചുമാറോടണയ്ക്കുകയും അതിവാത്സല്യസന്തോഷാശ്ചര്യങ്ങളോടുകൂടി മൂർദ്ധാവിൽ ചുംബനം ചെയ്‌കയും ചെയ്‌തു.കല്യാണിക്കുട്ടി എങ്ങനെയാണ് ജീവിച്ചതെന്നും,കൊച്ചുകൃഷ്ണമേനോൻ എങ്ങനെയാണ് മരിക്കാതിരുന്നതെന്നും ഇവർ തമ്മിൽ കൂട്ടിമുട്ടിയത് എങ്ങനെയാണെന്നും ഉള്ള വർത്തമാനങ്ങളിൽ ഏതേതാണു മുമ്പിൽകൂട്ടി അറിയേണ്ടത് എന്നാലോചിച്ച് ഗോപാലമേനോൻ മുതലായവർ കുറേ കിടന്നു വിഷമിച്ചു.എന്നാൽ കൊച്ചപ്പന്റെ അത്യുത്സാഹവും  ധ്യതിയും കൊണ്ട് എല്ലാം ഒരു വിധത്തിൽ കഴിഞ്ഞു .പിറ്റന്നാൾ കാലത്തു കൊച്ചുകൃഷ്‌ണമേന്നും അച്ഛനും അമ്മയും പുതിയേടത്തേയ്ക്കുപോയി 2 4 -)൦ നു തിങ്കളാഴ്ച കൊച്ചുകൃഷ്‌ണമേന്റെയും കല്യാണിക്കുട്ടിയുടെയും സംബന്ധവും നടന്നു .കൊച്ചുകൃഷ്ണമേനോൻ ബി .എ  പാസ്സായിട്ട് ഇതുവരെ  കാൺവെക്കേഷനു ഹാജരായിട്ടില്ല .ഇനി എന്തായാലും വേണ്ടില്ല .താൻ കൂടെയുണ്ടെന്ന് കല്യാണിക്കുട്ടി പ്രബലമായി സിദ്ധാന്തിച്ചും വരുന്നു .സംബന്ധം തുടങ്ങിയ ഉടനെ കല്യാണിക്കുട്ടിക്കു ഗർഭമുണ്ടായി .ഇതാ കഴിഞ്ഞ തുലാമാസത്തിലെ മകം നാളിൽ തേജോരൂപിണിയായ ഒരു പെൺകുട്ടിയെ പ്രസവിച്ചു .ഈ ദമ്പതിമാർ ഇനിയും അനേകസന്താനങ്ങളുടെ മാതാപിതാക്കന്മാരായി സൗഖ്യത്തോടുംകൂടി ചിരകാലം ഭൂമിയെ അലങ്കരിക്കുമാറാകട്ടെ .


                                         *************************************************************




                                                      മിശ്രവിവാഹം
                                             -                        -മൂർക്കോത്തു  കുമാരൻ


            മരുമക്കത്തായക്കാരായ മലയാളികൾക്ക് വിവാഹമില്ലെന്നും അവരുടെ ദാമ്പത്യബന്ധത്തിന് സംബന്ധമെന്നാണ് പേരെന്നും അത് നിയമ പ്രകാരം സാധുവല്ലെന്നും ബിലാത്തിയിലെ യുവതികൾക്കും അറിയാമത്രെ .    അങ്ങനെയല്ലെങ്കിൽ മിസ്സ് എമിലി ബ്രൗൺ എന്ന ഇംഗ്ലീഷ് വനിത, മിസ്‌റ്റർ ടി .വി മേനോനുമായി ലണ്ടനിൽ വെച്ചു വിവാഹം ചെയ്വാസൻ അനുവദിക്കുന്നതല്ലായിരുന്നു .മിസ്റ്റർ മേനോൻ ഇംഗ്ലണ്ടിൽ പഠിക്കുവാൻ പോകുന്നതിന് മുമ്പു തന്നെ ,സ്വന്തം  ജാതിയിൽ ഒരു വിവാഹം കഴിച്ചിരുന്നു .ആ വിവരം മിസ്സ്  ബ്രൗണിനെ അറിയിച്ചിരുന്നുവെന്നാണ്  അദ്ദേഹം പറഞ്ഞത്.നാരായണിക്കുട്ടിയുമായുള്ള  സംബന്ധം വേർപെടുത്തുവാൻ മിസ്റ്റർ മേനോനു യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല.ഒരു പ്രത്യേക തിയതി മുതൽ തങ്ങൾ തമ്മിലുള്ള സംബന്ധം വേർപെട്ടിരിക്കുന്നുവെന്ന് ഒരു കത്തയച്ചാൽ മതിയായിരുന്നു .അങ്ങനെ മിസ്റ്റർ മേനോൻ ഇംഗ്ലണ്ടിൽ നിന്ന് ഒരു കത്തെഴുതി   മിസ്സ്  ബ്രൗണിനെ വായിച്ചു കേൾപ്പിച്ചപ്പോൾ ആ വിദൂഷി പൊട്ടിച്ചിരിച്ചു . അവളുടെ  അമ്മയും ചിരിച്ചു.എന്നാൽ അവളുടെ അച്ഛൻ വളരെ ഗൗരവം നടിച്ചു  ഇങ്ങനെ പറഞ്ഞു:ഹ, എത്ര സൗകര്യമുള്ള ആചാരം!  നമ്മൾ പരിഷ്കാരികളാണെന്നു പറയുന്നു,സ്വതന്ത്രരാണെന്നു പറയുന്നു.ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം വേർപെടുത്തണമെങ്കിൽ അവരുടെ ഗൃഹ ജീവിതവും അത് സംബന്ധിച്ചുള്ള എല്ലാ രഹസ്യങ്ങളും  കോടതിയിൽ പോയി പറകയും അവയൊക്കെ പത്രങ്ങളിൽ പരസ്യം ചെയ്കയും ലോകം മുഴുവൻ അറിയിക്കുകയും ചെയ്യുന്നതാണോ പരിഷ്‌കാരം?ഭാര്യയുടെ നേരെ ഭർത്താവിനും ഭർത്താവിൻ്റെ  നേരെ ഭാര്യക്കും ഉപയോഗിച്ചു  കൂടാത്ത സ്വാതന്ത്ര്യമാണോ  സ്വാതന്ത്ര്യം ?"
             ഒരു വാദത്തെ സമ്മതിക്കയോ പ്രതിഷേധിക്കയോ ചെയ്യുവാൻ ന്യായങ്ങൾ ഉണ്ടായാൽ പോരാ.അത് അവനവൻ്റെ  തല്കാലാവശ്യത്തിന്  അനുകൂലിച്ചതും  ആയിരിക്കണം .മിസ്റ്റർ ബ്രൗണിൻ്റെ   വാദത്തെ ഖണ്ഡിക്കുവാൻ മിസ്റ്റർ മേനോനു വളരെ ന്യായങ്ങൾ ഉണ്ടായിരുന്നു.ചില ന്യായങ്ങൾ മിസ്സിസ്സ് ബ്രൗണിനും തോന്നിയിരുന്നു.മിസ്സ് ബ്രൗണിനു തന്നെയും  അറിയാം ചില ന്യായങ്ങൾ .പക്ഷെ ,മൂന്ന് പേരും മിസ്റ്റർ ബ്രൗൺ പറഞ്ഞതിനെ തല കുലുക്കി കൊണ്ടാടി.തല്ക്കാലം അതിന്ന് അനുകൂലിച്ചെങ്കിലും മിസ്സിസ്സ്  ബ്രൗണിന്  ആ ന്യായം അശേഷം പിടിച്ചില്ല.താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താനുള്ള അസൗകര്യത്തെയാണോ തൻ്റെ ഭർത്താവ് സൂചിപ്പിച്ചതെന്ന് ആ വൃദ്ധക്ക് അല്പം സംശയമുണ്ടായി.അതിനെപ്പറ്റിയുള്ള വാദപ്രതിവാദങ്ങൾ തലയിണമന്ത്രമായിരുന്നതിനാൽ ആ കാര്യം അന്വേഷിക്കേണ്ടുന്ന ആവശ്യമോ അതിനുള്ള അധികാരമോ നമ്മൾക്കില്ല.ചുരുക്കിപ്പറയാം .മിസ്റ്റർ മേനോനും മിസ്സ് ബ്രൗണും തമ്മിലുള്ള വിവാഹം കഴിഞ്ഞു. 
           യൂറോപ്യന്മാർക്കു വിവാഹം കഴിഞ്ഞാൽ ഒരു മാസം "ഹണിമൂൺ"കാലമാണ് .ഈ വാക്കിനെ നമ്മുടെ സാഹിത്യ പഞ്ചാനന്മാർ "മധുവിധു "എന്ന് അപ്പടി പരിഭാഷ ചെയ്തിരിക്കുന്നു.ഇതുകൊണ്ടു വല്ല അർത്ഥവും ധ്വനിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആവാം,വാക്ക് കേൾപ്പാൻ സുഖമുണ്ട്.
              ഒരു മാസക്കാലം മധുവിധു അനുസരിക്കുന്ന സമ്പ്രദായമുള്ള യൂറോപ്യൻ വനിതയും അത് ഇല്ലാത്ത ഇന്ത്യൻ യുവാവും തമ്മിലുള്ള വിവാഹത്തിനുശേഷം മധുവിധു പതിന്നാല്  ദിവസം മതി എന്നൊരു സന്ധിയുണ്ടായി.അതു കപ്പലിൽ കഴിച്ചു.
              ബോംബെയിൽ വന്നു ഇറങ്ങിയതിനു ശേഷം മിസ്സിസ് മേനോൻ്റെ പ്രകൃതിക്കു വലിയൊരു മാറ്റം സംഭവിച്ചു.മനസ്സിൽ എന്തോ ഒരു ചിന്തയുള്ളത് പോലെ തോന്നി.ഇരുന്നാൽ ഇരുന്ന ദിക്കിൽ ,നോക്കിയാൽ  നോക്കിയ ദിക്കിൽ,അധികം സംസാരമില്ല.ചോദിച്ചതിനു മാത്രം ഉത്തരം പറയും.പുതുതായി ഒരു രാജ്യത്തു വന്നാൽ എന്തൊക്കെ കാഴ്ചകൾ കാണ്മാനുണ്ടാകും.അതിനൊന്നും ഉന്മേഷമില്ല.സ്വരാജ്യവും സ്വഗൃഹവും വിട്ടാൽ  ആർക്കും അങ്ങനെ ഉണ്ടാകും.എന്നാൽ ഗൃഹസ്ഥാശ്രമത്തിൻ്റെ ആദ്യത്തെ പടി,സന്യാസത്തിലെ ചില പാഠങ്ങൾ ശീലിക്കുകയാണെന്ന് എനിക്ക് തോന്നാറുണ്ട്.ഭർത്താവോടു കൂടിയായാൽ ഭാര്യക്കും,ഭാര്യയോടു കൂടിയായാൽ  ഭർത്താവിന്നും  സ്വന്തം മാതാപിതാക്കളെയും സ്വഗൃഹങ്ങളും വിട്ടു പാർക്കാനുള്ള മനക്കരുത്തു ഉറയ്ക്കുന്നതുവരെ , ഇപ്പോൾ മിസ്സിസ് മേനോൻ കാണിച്ചത് പോലുള്ള ശീലങ്ങൾ കാണിക്കുന്നത് സാധാരണമാണ്.
             മിസ്റ്റർ മേനോൻ:നമ്മൾ രണ്ടു ദിവസം കഴിഞ്ഞു മദിരാശിക്കു പോകയല്ലേ?
            ഭാര്യ:ആവാം. 
            മേനോൻ:പ്രിയേ, നിനക്ക് അൽപദിവസംകൂടി  ബോംബെയിൽ പാർക്കേണമെന്ന് ആഗ്രഹമുണ്ടോ?
            ഭാര്യ:വിരോധമില്ല 
            മേനോൻ:നിൻ്റെ ഇഷ്ടമെന്താണ്?അതു പറയൂ 
            ഭാര്യ:ഇന്നു തിയ്യതി എത്രയാണ്?
            മേനോൻ : ഇന്ന് തിയ്യതി നാലല്ലേ?എനിക്ക് ഇനിയത്തെ മാസം ഒന്നാം തിയതി ഉദ്യോഗത്തിൽ പ്രവേശിച്ചാൽ മതി.എന്നാൽ മാസാവസാനം വരെ ഇവിടെ പാർക്കാം. 29-ആം  തിയതിയോ മറ്റൊ മദിരാശിക്കു പുറപ്പെടാം.അങ്ങിനെയല്ലേ ?
           ഭാര്യ:ആവാം. 
          ദിവസേന മേനോൻ ഭാര്യയെ ഒരു കാറിൽ കയറ്റി നഗരത്തിൽ പല ദിക്കിലും സഞ്ചരിക്കും.അവിടുത്തെ ഭംഗിയുള്ള തോട്ടങ്ങളും കെട്ടിടങ്ങളും ഒന്നും മിസ്സിസ് മേനോൻ്റെ ശ്രദ്ധയെ ആകർഷിക്കുന്നില്ല. ഹോട്ടലിലോ ഷാപ്പുകളിലോ നാടകശാലയിലോ സിനിമാഹാളിലോ പോയാൽ അവിടെയുള്ള ആളുകളെ കാണ്മാനാണ് ആ സ്ത്രീക്കു രസം.സ്വരാജ്യക്കാരെ കണ്ടാൽ സൂക്ഷിച്ചു നോക്കും.ഒരു ഇന്ത്യക്കാരൻ്റെ  ഭാര്യയുടെ നിലയിൽ നടക്കുന്നതിൽ അവൾക്കു ലജ്ജയുണ്ടോ? ഒരിക്കലുമില്ല.ഉണ്ടെങ്കിൽ യൂറോപ്യൻ പുരുഷന്മാരെ അവൾ അത്ര ധൈര്യത്തോടു കൂടി നോക്കുകയില്ല.
          പതിനഞ്ചു ദിവസം ഇങ്ങനെ കഴിഞ്ഞു.പത്തൊമ്പതാം തിയതി വൈകുന്നേരം മിസ്റ്റർ മേനോൻ ഭാര്യയെ ഒരു കാറിൽ കയറ്റി പുറപ്പെട്ടു.ഏഴുമണിയായി.ഇനി നമ്മൾ വല്ല ഹോട്ടലിലും പോയി വല്ലതും കഴിക്കുകയല്ലേ?എന്ന് മിസ്സിസ് മേനോൻ പറഞ്ഞു.
          മേനോൻ :ഏതു ഹോട്ടലിലാണ് പോകുന്നത്?
           ഭാര്യ:എവിടെയാണ്?
          മേനോൻ :നിനക്ക് ഇഷ്ടമേതാണ്?
           ഭാര്യ:എവിടെയായാലെന്താണ്?
           മേനോൻ:അങ്ങനെ പറഞ്ഞാൽ സമ്മതിക്കയില്ല.ഇന്നു നിൻ്റെ ഇഷ്ടത്തിനനുസരിച്ച ഹോട്ടലിൽ പോകണം.
            ഭാര്യ:നല്ലത് 
            മേനോൻ:ടാജ് മഹാളിൽതന്നെ പോകുക.
            ഭാര്യ:ശരി.വേറെ ഏതാണ് ഹോട്ടൽ?
            മേനോൻ:റീജൻ്റെ  ഹോട്ടലുണ്ട്,ക്യൂൻസ് മാൻഷ്യൽ ഹോട്ടൽ ,ഡാർബി ഹോട്ടൽ ഇങ്ങനെ പലതുണ്ട്.
            ഭാര്യ:ഇന്നെത്രയാ തിയതി?
            മേനോൻ :ഇന്ന് പത്തൊമ്പതല്ലേ?
            ഭാര്യ:എവിടെയാ റീജൻൻ്റെ  ഹോട്ടൽ ?
            മേനോൻ:ബാലാർഡ് റോഡിൽ 
            ഭാര്യ:അത് ദൂരത്തല്ലെ?
             മേനോൻ:എന്നാൽ ടാജ് മഹാളിൽ തന്നെ പോകുക.
             ഭാര്യ:മണി എത്രയായി? 
            മേനോൻ:ഏഴേകാൽ.എന്നാൽ ടാജ് മഹാൾ  ഹോട്ടലിൽ തന്നെ പോകയല്ലേ?
               മിസ്സിസ് മേനോൻ ഒരു ദീർഘനിശ്വാസം  ചെയ്തു.രണ്ടു പേരും ഹോട്ടലിൽ എത്തി.രണ്ടുപേരും ഒരു മുറിയിൽ കടന്നു.അവിടെ ആൾത്തിരക്കായതിനാൽ മിസ്സിസ് മേനോന്ന്  മുറി അത്ര പിടിച്ചില്ല.വേറെയും ചില മുറികൾ രണ്ടുപേരും നടന്നു നോക്കി.ഒടുവിൽ ഒരു മുറിയിൽ വലിയ ഒരു കണ്ണാടിക്കു സമീപം  ഒരു മേശക്കരികെ രണ്ടുപേരും ചെന്നിരുന്നു.അവിടെ വേറെ ആരും ഇല്ല.സുഖം. വല്ലവരും വന്നു തങ്ങളുടെ സ്വൈര്യസല്ലാപത്തിനു  വിഘ്‌നം വരുത്തുമോ എന്നു മേനോൻ ഭയപ്പെട്ടുകൊണ്ടിരുന്നു.മിസ്സിസ് മേനോനും ആ ഭയമുണ്ടായിരുന്നുവെന്ന് അവൾ വാതിലുകളിലേക്ക് കൂടെകൂടെ കണ്ണോടിക്കുന്നതുകൊണ്ട് മനസിലാക്കാം.കുറെ കഴിഞ്ഞപ്പോൾ രണ്ടു പേർ വന്നു.രണ്ടും യൂറോപ്യന്മാരാണ്.ദുർഘടം.ഒരാൾ പട്ടാളഉടുപ്പാണ് ധരിച്ചിരിക്കുന്നത്.രണ്ടു പേരും വന്നു,ഇവരുടെ മേശയ്ക്കടുത്തുള്ള മറ്റൊരു മേശയുടെ അരികിൽ ഇരുന്നു.മിസ്റ്റർ മേനോൻ വളരെ അസ്വസ്ഥത കാണിച്ചു,
               യൂറോപ്യന്മാർ രണ്ടുപേരും വന്നിരുന്ന ഉടനെ സംഭാഷണം തുടങ്ങി.അതിലിടയ്ക്ക് രണ്ടു സംഘക്കാർക്കും  ചായയും പലഹാരവും ഭൃത്യന്മാർ കൊണ്ടുവച്ചു കഴിഞ്ഞിരുന്നു.
                പുതുതായി വന്നിരുന്ന രണ്ടു പേരുടെയും സംഭാഷണം മി.മേനോനും ഭാര്യക്കും നല്ലവണ്ണം കേൾക്കാമായിരുന്നതിനാലും അതു രസകരമായിരുന്നതിനാലും ഇവർ ഇരുവരും ഒന്നും സംസാരിക്കാതെ ഇരുന്നു.മിസ്റ്റർ മേനോൻ ആ സംഭാഷണം ശ്രദ്ധിച്ചു.മിസ്സിസ് മേനോൻ അതിൽ യാതൊരു രസവും ഇല്ലാതെ,അല്പം ദൂരത്തു ചുവരിൽ ഉണ്ടായിരുന്ന വലിയൊരു ആൾക്കണ്ണാടിയിൽ നോക്കിക്കൊണ്ടിരുന്നതേ ഉള്ളൂ.പട്ടാള ഉടുപ്പു ധരിച്ച ആളായിരുന്നു ആദ്യം സംസാരിച്ചു തുടങ്ങിയത്.
              ആ കാട്ടിൽ നിന്ന് ഇവിടെ എത്താൻ നിങ്ങൾ വളരെ അദ്ധ്വാനിക്കേണ്ടി വന്നുവല്ലോ?
              അതു പറഞ്ഞാൽ ഒടുങ്ങുകയില്ല.മഹാരാജാവിനെ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ വളരെ പ്രയാസപ്പെടേണ്ടി വന്നു.എനിക്ക് ഇന്ന് ഇവിടെ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ വളരെ അപമാനത്തിലാകും എന്ന് ഒരുവിധം അദ്ദേഹത്തെ ബോധ്യപ്പെടുത്തി.എന്തിനു പറയുന്നു.ശിക്കാറിൻ്റെ മദ്ധ്യത്തിൽ എന്നെ വിട്ടയക്കാൻ അശേഷം സമ്മതമില്ലായിരുന്നു.ഒടുവിൽ തൻ്റെ കാറും തന്ന് എന്നെ അയച്ചു.
              നിങ്ങൾ എത്ര പുലികളെ കൊന്നു.
             ഒരു പുലിയെ മാത്രമേ കിട്ടിയുള്ളൂ.പക്ഷെ,നാലു കാട്ടികളെ വെടിവെച്ചു.നാലിനെയും മഹാരാജാവുതന്നെയാണ് വെടിവെച്ചത്.ഞാൻ ഇവിടെ എത്തേണ്ടുന്ന കാര്യം ആലോചിച്ചു എന്താണ് ചെയ്യുന്നതെന്ന് തന്നെ ഓർമയില്ലാതെയാണ് ഈ രണ്ടു ദിവസം കഴിച്ചത്.മിനിഞ്ഞാന്ന് ഒരു കാട്ടി എന്നെ കുത്തിക്കൊല്ലേണ്ടതായിരുന്നു.ഞാനും മൃഗവും അത്ര അടുത്തെത്തിപ്പോയിരുന്നു.മഹാരാജാവ് എൻ്റെ ആപൽകരമായ സ്ഥിതി കണ്ട് ഉടനെ അതിനെ വെടിവെച്ചു കൊന്നിരുന്നില്ലെങ്കിൽ ഇന്നു ഞാൻ ഇവിടെ ഉണ്ടാകയില്ലായിരുന്നു.
           മഹാരാജാവു നല്ലൊരു ശിക്കാരിയാണെന്നു  തോന്നുന്നുവല്ലോ.
           പ്രസിദ്ധപ്പെട്ട ശിക്കാറി.ഞാൻ ഇങ്ങനെ ഒരു അബദ്ധത്തിൽ മുമ്പൊരിക്കൽ പെട്ടിരുന്നു.അത് ഇംഗ്ലണ്ടിൽ വെച്ചായിരുന്നു.എൻ്റെ കാർമറ്റൊരു കാറോടു മുട്ടി രണ്ടും തവിടുപൊടിയായിപ്പോയി.കാർ മുട്ടിയതേ എനിക്ക് ഓർമയുണ്ടായിരുന്നുള്ളു.പിന്നെ എനിക്ക് ബോധം വന്നപ്പോൾ ഞാൻ ചെറിയൊരു വീട്ടിൻ്റെ  അതിഭംഗിയുള്ള ഒരു മുറിയിൽ സുന്ദരിയായ ഒരു യുവതിയാൽ ശുശ്രൂഷിക്കപ്പെട്ടുകൊണ്ടു കിടക്കുകയായിരുന്നു.ഞാൻ ഒരാഴ്ച അവിടെ പാർക്കേണ്ടി വന്നു.ആ അമ്മയും മകളും എനിക്കുവേണ്ടി ചെയ്തത് ഒരിക്കലും മറക്കുവാൻ പാടില്ല.
             ആ യുവതി വിവാഹം ചെയ്യപ്പെട്ടവളായിരുന്നുവോ?
            അല്ല, കേൾക്കൂ,പറയാം.അത്ര സുന്ദരിയായ ഒരു സ്‌ത്രീയെ ഞാൻ കണ്ടിട്ടില്ലെന്ന് തോന്നി.സ്വഭാവഗുണമോ? മഹനീയം.എന്നെ ആപത്തിൽ നിന്ന് രക്ഷിച്ചതിൽ എനിക്കുള്ള കൃതജ്ഞതയും അവളുടെ സൗന്ദര്യവും കുടുംബത്തിൻ്റെ സ്ഥിതിയും ഒക്കെക്കൂടി ഞാൻ അവളെ വിവാഹം കഴിപ്പാൻ തീർച്ചയാക്കി.പക്ഷെ,എനിക്കു ഉടനെ ഇന്ത്യയിലേക്കു പോകേണ്ടതുണ്ടായി.മഹാരാജാവ് എന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു കഴിഞ്ഞിരുന്നു.അതുകൊണ്ടു വിവാഹം ഇവിടെ വെച്ചു ചെയ്യാൻ തീർച്ചയാക്കി.കപ്പൽസഞ്ചാരത്തിനു തൽക്കാലം പണമില്ലാതിരുന്നതിനാൽ ആദ്യം ഞാൻ ഇങ്ങോട്ടു വരാനും അവൾ പിന്നീടു വരാനും തീർച്ചയാക്കി.ഇന്ന് ഈ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടുമെന്നാണ് പിന്നീട് അവൾ എഴുതിയത്.അവളെ കാണാത്തതുകൊണ്ട് എനിക്കു പരിഭ്രമമായിരുന്നു.
            ഈ ഹോട്ടലിൽ എത്ര മുറികളുണ്ട്?വേറെ വല്ല മുറിയും ഉണ്ടോ എന്ന് അന്വേഷിച്ചുവോ?മാനേജരോടു ചോദിച്ചാൽ ആരൊക്കെയാണ് ഇവിടെ പാർക്കാൻ ഏർപ്പാട് ചെയ്‌തതെന്ന്‌ അറിയാമല്ലോ?
             അത് ശരിയാണ്,ഞാനൊന്നു അന്വേഷിച്ചുവരാം.എന്നു പറഞ്ഞു ആ മനുഷ്യൻ അവിടുന്ന് എഴുന്നേറ്റ് പോയി.അദ്ദേഹം കണ്ടാൽ അത്ര യോഗ്യനും വ്യായാമംകൊണ്ട് ഉറച്ച ശരീരപുഷ്ടിയുള്ള ആളും നല്ല തൻ്റേടക്കാരനും ആണെന്നു മനസിലാക്കാം.അദ്ദേഹം വാതിലിന്നടുക്കൽ എത്തിയപ്പോൾ തിരിഞ്ഞു നിന്നിട്ടു,പട്ടാളക്കാരനോട്,ഇവിടെത്തന്നെ ഇരിക്കണേ.എൻ്റെ പ്രിയതമയെ കണ്ടെങ്കിൽ ഞാൻ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരാം.എന്നു വിളിച്ചു പറഞ്ഞു.
             ഇതുകേട്ടപ്പോൾ മിസ്റ്റർ മേനോൻ ആ പ്രിയതമയെ ഒന്നു നമ്മൾക്കും കാണാമല്ലോ.എന്ന് സാവധാനത്തിൽ തൻ്റെ ഭാര്യയോടു പറഞ്ഞു.അതിന്നു തൻ്റെ ഭാര്യ ഒന്ന് പുഞ്ചിരിയിടുക മാത്രമേ ചെയ്തുള്ളൂ.അല്‌പം കഴിഞ്ഞപ്പോൾ മിസ്സിസ് മേനോൻ ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു ,അവിടെ നിന്ന് എഴുന്നേറ്റ് പോയി.സ്ത്രീകൾക്ക് പലേ കാര്യങ്ങളും നിർവ്വഹിക്കാൻ ഉണ്ടായിരിക്കും.അതിന്നു ഹോട്ടലിൽ സൗകര്യവും ഉണ്ടാകും.മിസ്റ്റർ മേനോനും പട്ടാളക്കാരനും മുറിയിൽ തനിയെയായി.പതിനഞ്ചു മിനിട്ടു കഴിഞ്ഞു.മിസ്സിസ് മേനോൻ വന്നില്ല.മിസ്റ്റർ മേനോൻ അക്ഷമനായി.അരമണിക്കൂറായി.ഇല്ല.മിസ്സിസ് മേനോനെ കാണ്മാനില്ല.അദ്ദേഹം ഇരുന്ന ദിക്കിൽ നിന്ന് എഴുന്നേറ്റു.അപ്പോൾ പട്ടാളക്കാരൻ ഇങ്ങനെ ചോദിച്ചു.
              ഇവിടുന്നു എഴുന്നേറ്റു പോയസ്‌ത്രീ ആരാണ്.
             എൻ്റെ ഭാര്യയാണ്.
             നിങ്ങളുടെ ഭാര്യയാണോ?എവിടുന്നാണ് വിവാഹം കഴിച്ചത്.?
             ലണ്ടനിൽ വെച്ചാണ്.
             നിങ്ങൾ അവളേയും കാത്തിരിക്കയാണോ?
             അതെ 
             അവൾ ഇപ്പോൾ ഇരുപതു നാഴിക അകലെ എത്തിയിരിക്കും.
             എന്താണ് നിങ്ങൾ പറഞ്ഞതിൻ്റെ  സാരം?
             ഇവിടെ ഇരുന്ന ആളെ കണ്ടിരുന്നില്ലേ?അയാൾ പറഞ്ഞ കഥ ഓർമയില്ലേ?അതൊക്കെ അവളെ സൂചിപ്പിച്ചായിരുന്നു.അതാ കണ്ണാടി നോക്കൂ.നിങ്ങളുടെ ഭാര്യ ഇരുന്ന ദിക്കിൽ നിന്ന് അതിലേക്കു നോക്കൂ.അയാൾ ഇരുന്ന ദിക്കിൽ ഞാനും ഇരിക്കാം.(അങ്ങനെ ചെയ്തി്ട്ട്) ഇപ്പോൾ മനസ്സിലായോ? അവർ അന്യോന്യം സംസാരിക്കയാണ് ചെയ്തത്.ഒരു ഭാഗത്തു വാക്കും മറുഭാഗത്തു മൗനവും.കപ്പൽകൂലിക്കു ചിലവഴിക്കാൻ സ്വന്തം പണമില്ലാഞ്ഞിട്ടാണ് നിങ്ങളെ വിവാഹം ചെയ്‌തത്‌.യൂറോപ്പിൽ സ്ത്രീകൾക്ക് ഈവക വിദ്യകളൊക്കെ ഇപ്പോൾ സാധാരണയാണ്.അവരെ രണ്ടുപേരെയും നിങ്ങൾ ഇനി കാണുകയില്ല.
              ഇത്രയും പറഞ്ഞു പട്ടാളക്കാരൻ എഴുന്നേറ്റു പോകുമ്പോൾ ഇങ്ങനെ പറഞ്ഞു:-ഇന്നു രാത്രി നിങ്ങൾക്കു നല്ല ഉറക്കം ഉണ്ടാവാൻ അനുഗ്രഹിക്കേണമെന്നു ഞാൻ ദൈവത്തോടു സർവാത്മനാ പ്രാർത്ഥിക്കുന്നു.  
                                    *************************************************************





മേനോക്കിയെ കൊന്നതാരാണ്

                                                         -കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

ഈ കഴിഞ്ഞ കന്നി പതിനൊാം തിയ്യതി ശനിയാഴ്ച അരുണോദയത്തിുമുമ്പ് തിരുവട്ടൂരുനിന്ന് സാൾട്ട്‌ ഇൻസ്‌പെക്ടർ കൃഷ്ണമേനോക്കി യാത്ര പുറപ്പെട്ടപ്പോൾ കുട്ടിക്കു മുലകൊടുത്തുംകൊണ്ടിരിക്കുന്ന തന്റെ ഭാര്യ ഇെവിടത്തേയ്ക്ക് ഇത്രനേരത്തെ എന്നു ചോദിച്ചു. കൂവേരിയേക്കൂടി ഒരിക്കൽ ഏര്യത്തോളം പോയിട്ടുവരണം. സന്ധയ്ക്കുമുമ്പ്തന്നെ മടങ്ങിയെത്തും എന്നു പറഞ്ഞു കുട്ടിയെ എടുത്ത് ഒന്ന് ചുംബിച്ചു. ശനിയാഴ്ചയായിട്ട് വടക്കോട്ടേയ്ക്ക് നല്ല. ചീത്തവഴിയുമാണ്. നാ സൂക്ഷിക്കണം. അധികം താമസിക്കരുത് എന്ന് ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ ഏ് ഒന്നും സൂക്ഷിക്കാനില്ല. ശനി ഉഷസർവ്വസിദ്ധി എല്ലേ പറഞ്ഞിട്ടുള്ളത് എന്ന മറുപടിയും പറഞ്ഞ് തനിക്കു വരാൻപോകുന്ന അത്യാപത്തിനെപ്പറ്റി സ്വപ്‌നേപി യാതൊരറിവും ഇല്ലാതെ അസ്തമനത്തിനു മുമ്പായിത്തന്നെ തീർച്ചയായി മടങ്ങയെത്തുമെന്നുള്ള വിചാരത്തോടുകൂടി മേനോക്കി മേനോക്കിയുടെ പാട്ടിലും ഭാര്യ അകത്തേക്കും പോയി. വൈകുേന്നരമായി, മേനോക്കിയെ കാണാനില്ല. സന്ധ്യകഴിഞ്ഞു. എന്നിട്ടും മേനോക്കി വരാൻ ഭാവമില്ല. നാലഞ്ചുനാഴിക രാവായിട്ടും തന്റെ ഭർത്താവ് മടങ്ങിയെത്താതിരുപ്പോൾ ലക്ഷ്മിയമ്മയ്ക്കു ബദ്ധപ്പാടായി. സാധാരണ താൻ പറഞ്ഞ നേരത്തിന് അൽപമെങ്കിലും മുമ്പായിട്ടാതെ വൈകീട്ടൊരിക്കലും വരാറില്ല. എന്നുതന്നെയല്ല അന്നത്തെ ദിവസം ഇടിയും മഴയും കലശായതുകൊണ്ട് നേരത്തെ പറഞ്ഞ സ്ഥലത്തിനെങ്ങും പോകാനും സംഗതിയില്ല കൂവേരിയും മറ്റും കള്ളച്ചെത്തുകാരും കളവായി കാച്ചു കൂട്ടരും വളരെയുള്ളതുകൊണ്ട് വല്ല അപകടവും പറ്റിയോ എന്നൊക്കെ പലതും ശങ്കിപ്പാൻ വഴിയുണ്ട്.കുറച്ചുകൂടെ കാത്തുനിന്നതിനുശേഷം ലക്ഷ്മി തന്റെ അനുജൻ കരുണാകരനെ വിളിച്ച് പോലീസ് ഇൻസ്‌പെക്ടർ കോമൻനായർ താമസിക്കുേടത്തേക്കു പോയി വസ്തുതയൊക്കെ അദ്ദേഹത്തോടു പറയാനായിട്ടു പറഞ്ഞു.വിവരം േേകട്ടടത്ത് അദ്ദേഹത്തിന് ലേശംപോലും പരിഭ്രമമുണ്ടായിരുില്ല. എന്താണടോ,ഇത്ര ബദ്ധപ്പെടാനൊന്നുമില്ല.സന്ധ്യ കഴിഞ്ഞ ഉടനെ ഇരുട്ടും മഴയുമാകകൊണ്ട് വഴിക്കെവിടെയെങ്കിലും താമസിച്ചിട്ടുണ്ടായിരിക്കും,ഒരു സമയം കൂവേരി അമ്പലത്തിൽ താമസിക്കാനും മതി.ഏതായാലും പ്രകാശത്തിനുമുമ്പെ ഒരാളെ അയയ്ക്കാം.ലക്ഷ്മിയമ്മയോട് വെറുതെ വ്യസനിക്കരുതെന്നു പറയണ മെന്നെല്ലാം പറഞ്ഞ് ഒരു വിധത്തിൽ സമാധാനപ്പെടുത്തി കരുണാകരനെ അപ്പോൾത്തന്നെ തന്റെ ഒരു വാല്യക്കാരനോടുകൂടി പറഞ്ഞയച്ചു. അവരു പോയതിന്റെ ശേഷം, കൂവേരിക്കാര് മഹാവികൃതികളാണ്. മേനോക്കി ഒരാളെയും കണക്കിലേറെ കൂട്ടാക്കി എന്നും വരില്ല. ഇപ്പോഴത്തെ സമയം പറഞ്ഞനേരത്തിന്ന് എത്താതിരിക്കുമ്പോൾ പലതും ശങ്കിക്കേണ്ടതാണ്. കഴിഞ്ഞമാസത്തിൽ എവിടുന്നോ ഒരിൻസ്പക്ടറെ കൊത്തിക്കൊന്നു. ആകപ്പാടെ ഈ സാധുവിന്റെ കഥ കഴിച്ചുകൂട്ടിയേയോ എന്നിങ്ങിനെ പലതും ആലോചിക്കുവാൻ തുടങ്ങി. ഉടനെ തന്റെ നാട്ടുകാരനും കൂടെ താമസിക്കുവനുമായ ഒരു കൻസ്റ്റേബിളിനെ വിളിച്ച് രാത്രിയിൽത്തന്നെ കൂവേരി സ്റ്റേഷനിൽ പോയി മേനോക്കി അവിടെയെങ്ങാൻ വന്നിരുന്നുവോ എന്നന്വേഷിക്കാനായിട്ടു പറഞ്ഞു. കൂവേരിക്ക് അവിടെനിന്ന് മൂന്നു നാഴികയിൽ ഒട്ടും അധികമില്ല. പത്തുപന്ത്രണ്ടു നാഴിക രാത്രിയാവുമ്പോൾ കൂവേരി എത്തി. സ്റ്റേഷനിൽച്ചെ് സുമതി ഹേഡ് കൻസ്റ്റേബിളിന്നു വിളിച്ച വിവരമൊക്കെ പറഞ്ഞു. മേനോക്കി കുറേ നേരത്തെ ഇവിടെ ഉണ്ടായിരുന്നു. ചന്തന്റെ കുത്തക(മദ്യശാല) യൊന്നു പരിശോധിക്കണം. തരമുണ്ടെങ്കിൽ എടക്കോത്തേക്കോ മറ്റോ പോകുമെന്നൊക്കെയാണ് എന്നോടു പറഞ്ഞത്. ഒരുസമയം ഏര്യത്തേക്കു പോകാനും മതി. ഇന്ന് രണ്ടു നാലു കേസു പിടിക്കാതെ മടങ്ങില്ലെന്നു തീർച്ച പറഞ്ഞിരിക്കുന്നു. ഇവിടുന്ന് ചന്തന്റെ അടുക്കലേക്കാണ് പോയത്. ഇങ്ങട്ടു മടങ്ങിയിരുന്നു എങ്കിൽ ഇതിലെക്കൂടി വരാതിരിക്കില്ല. ഇൻസ്‌പെക്ടർ നിങ്ങളെ രാത്രിയിൽത്തന്നെ അയച്ച അവസ്ഥയ്ക്ക് നമുക്കൊന്ന് കുത്തകയിലോളം പോയിട്ടുവരാലോ എന്നു പറഞ്ഞ് രണ്ടുപേരും അപ്പോൾത്തന്നെ അവിടത്തേക്കു പോയി. പോലീസ് സ്റ്റേഷന്റെ അടുക്കൽനിന്ന് ചന്തന്റെ കുത്തകയിലേക്ക് കഷ്ടിച്ച് അരമുക്കാൽ നാഴികയിൽ ഒട്ടും അധികമില്ല. കുത്തകയിൽച്ചെന്ന് വാതിലിൽ ഉറക്കെ മുട്ടിയപ്പോൾ അകത്തുനിന്ന് ഒരാൾ വല്ലാതെ ഭയപ്പെട്ടിട്ടുള്ള നിലയിൽ ആരാത് എന്നുച്ചത്തിൽ ചോദിച്ചു. ഞങ്ങൾത്തന്നെ. പോലീസുകാർ. ഒരിക്കൽ വാതിൽ തുറക്കണേ എന്ന മറുപടി പറഞ്ഞപ്പോൾ ഉടനെ കതവുതുറന്നു. അവരകത്തേക്കു കടന്നു. ചന്തൻ തൽക്കാലം പോയിക്കിടന്നതേയുള്ളൂ. അർധരാത്രിയായിട്ടും അന്ന് എന്തോ ഉറങ്ങീട്ടില്ല. ഹെഡ്‌കോസ്റ്റബിൾ ചന്തനോട് സാൾട്ട്‌ ഇൻസ്‌പെക്ടർ ഇന്ന് ഇവിടെ വന്നിരുന്നുവോ .

    ചന്തൻ - ആരി ഇൻസ്പെക്ടരോ? ഓർ നേരത്തെ വന്നിനി .
    ഹെഡ്കോൺസ്റ്റബിൾ - വന്നിട്ടെത്ര താമസിച്ചിരുന്നു?
    ചന്തൻ - ഓറത്രയൊന്നും സമ്മതിച്ചിട്ടില്ല . വേം പോയിനി.
    എൻറെ കണക്കുനോക്കിയപാട് പോയിനി.
     ഹെഡ് - ഇവിടുന്നെങ്ങട്ടാ പോയത്?
   ചന്തൻ-(വ്യവസ്ഥയില്ലാതെ കൈകൊണ്ട് ചൂണ്ടികാണിച്ചും കൊണ്ട്)അങ്ങോട്ടാണ് പോയത് . എന്താണ് ഇത്രലം ചോയ്ക്കുന്നു . വിശേയിച്ച് വല്ലതൂണ്ടോ?
   ഹെഡ് - അതാണല്ലോ, അസമയത്തിപ്പോൾ ഇവിടെ വന്ന വിളിക്കാനും അന്വേഷിക്കാനും കാരണം. ഇങ്ങട്ട് വരുമ്പഴ്  ഞാൻ കണ്ടിരുന്നു. മടക്കത്തിൽ കണ്ടതുമില്ല.
    ചന്തൻ -ശെരി ശെരി, ചെത്തവയിമ്മലെ അല്ല പോയത്. ആ എടവയ്യിൽക്കൂടി വടക്കോട്ടാണ് പോയത്. എനിക്കിപ്പാന്നത് ഓർമയായത്.
     ഹെഡ്‌കൻസ്റ്റബിളും ചന്തനും തമ്മിൽ ഇങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒന്നിച്ചുണ്ടായിരുന്ന കൺസ്റ്റബിൾ രാമുണ്ണി നായർ ഇതൊക്കെ കേട്ടുംകൊണ്ട് അതിൻറെ അകത്തു തീകാഞ്ഞുംകൊണ്ടിരിക്കുകയായിരുന്നു. യാതാസംഗതിക്ക് സമീപമുണ്ടായിരുന്ന കൊടുവാൾ എടുത്തുനോക്കിയപ്പോൾ അതിന്മേൽ കൊറെ ചോര ഒണങ്ങിപറ്റിയതു കൂടാതെ അവിടെയവിടെ അൽപ്പാല്പ്പം രോമവും കണ്ടു. വേഗത്തിൽ ചന്തൻ വന്നു പിടിച്ചുംകൊണ്ട്,അല്ല,ഇതെന്താ ഈ കാണിക്കുന്നത, എന്നു ചോദിച്ച സമയം ഹെഡ്കാൻസ്റ്റേബിളിന് കാര്യമൊക്കെ ക്ഷണത്തിൽ മനസിലായി. അപ്പോൾ തന്നെ ചന്തന്റെ കൈ രണ്ടും മുറുകെ പിടിച്ചുംകൊണ്ട് തന്റെ ഒരു കുലകാര്യത്തിൽ ഏർപ്പെട്ടതുകൊണ്ട് സ്റ്റേഷനിൽ കൊടുപോകാനായി വിചാരിക്കുന്നു. വെറുതെ കൂട്ടം കൂടണ്ട.ഇനി ഓരോരക്ഷരം മിണ്ടി പോകരുത്. വല്ലതും സംസാരിച്ചാൽ തനിക്തന്നെയാണ് ആപത്തു. മിണ്ടാതെ കണ്ടുപോന്നോളു,രാമനുണ്ണി നായരേ നല്ലോണം നോക്കിക്കോളൂ  എന്ന് പറഞ്ഞു. ഇതു കേട്ടപ്പോൾ ചന്തന്റെ കാര്യം പറഞ്ഞില്ല.സാധു വല്ലാതെ കണ്ടു ഭ്രമിച്ചു. ദീർഘശ്വാസത്തോടുകൂടി,ഊയി എൻറെ  ഏഡ്കൻസ്റ്റേപ്രേ,അയ്യോ എന്നെ തംശയികറെ. മുത്തപ്പനീച്വ ര നാണ്.എന്റെ അമ്മയാണ് എന്റെ അച്ഛനാണ്.മറയപ്പെട്ട കാരന്നോന്മാരാണ്. ഞാൻ നേരാണ് പറഞ്ഞത്. തമ്പുരാൻ വെന്ത്യക്കോലപ്പനാണ്,ഞാനൊന്നും അറിയൂല്യ. എന്നൊക്കെ നിലവിളിക്കാൻ തുടങ്ങി. പോലീസുകാർ ഇതൊന്നും കൂട്ടാക്കാതെ കുത്തക ശോധന ചെയ്യേണ്ടതിന് അകതോക്കേക്കടന്ന് മുക്കിലും മൂലയിലും പരാതിയപ്പോൾ ഒരു പഴേ മുരുക്കുപെട്ടിയിൽനിന്നും മേനോക്കിയുടെ നാമാക്ഷര കൊത്തിയ വെള്ളിയുടെ ഒരു പൊടിയാള്ക്കു കിട്ടിയതു കൂടാതെ ഒരു പത്തായതിൻെകത്തു സൂക്ഷിച്ചിരുന്ന ഒരു ഭരണി നാട്ടുറാക്കും കണ്ടു വശായി. എന്നുമാത്രമല്ല, അകത്തെ ഒരു ചുവരിന്മേൽ കുറെ രക്തം തെറിച്ചതും കാണ്മാനുണ്ട്. ചന്തൻ ഉടുത്തതായ മുണ്ടു പരിശോധിച്ചപ്പോൾ അതിലും കുറച്ചു കണ്ടു. മേനോക്കിയുടെ ധനാശി പാടിപോയിഎന്നുള്ളതിന് പൊലീസുകാർക്കു വേണ്ടുന്ന ഈ വക തെളിവൊക്കെ കിട്ടിയെങ്കിലും ചന്തന് എല്ലാറ്റിനും സമാധാനനമുണ്ട് . അവൻ കുറെ കാലമായി വളരെ വാത്സല്യത്തോടെ പോറ്റിയിരുന്ന നായക്ക് (നായിന്) അന്ന് ഉച്ചതിരിഞ്ഞപ്പോൾ ഭ്രാന്തിളകി ചന്തനെ തന്നെ കടിക്കാനെത്തി . ആ സമയം സമീപമുണ്ടായിരുന്ന കൊടുവാളെടുത്ത് അതിനെ കുത്തിക്കൊന്നതാണ്. ചുമരിന്മേൽ കണ്ട ചോര അപ്പോൾ തെറിച്ചതായിരിക്കാം. നായ ചന്തന്റെ നേരെ പാഞ്ഞ് കടിക്കാനെത്തിയപ്പോൾ അവൻ കൈകൊണ്ട് ഒരു തട്ട് കൊടുത്തു. അപ്പഴ് അതിന്റെ ഒരു പല്ലുകൊണ്ടു മുറി പാട്ടി. അതിൽനിന്നു കുറച്ചു രക്തം പോയി. അതുകൊണ്ടാണ് തന്റെ വലത്തേക്കൈക്ക് നടുവിരലിന് തുണി ചുറ്റാൻ കാരണം. നായിനെ കൊന്നത് പരമാർത്ഥമാണെന്ന് അതിനെ കുഴിച്ചിട്ട സ്ഥലം കണ്ടാൽ തന്നെ അറിയുന്നതാണ്. പൊടിഅളുക്ക് ഇൻസ്‌പെക്ടർ പോകുമ്പോൾ എടുക്കാൻ മറന്നുപോയി. അതു പുറമെ ആരെങ്കിലും എടുത്തു കൊണ്ടുപോകേണ്ടെന്ന്വെച്ച് പെട്ടിയിൽ സൂക്ഷിച്ചതാണ് ഭരണിയിൽ കണ്ടത് റാക്കല്ല, ശുദ്ധമേ സൃക്കയാണ്. താൻ നിർദോഷിയാണ് എന്നൊക്കെ പല ന്യായങ്ങളും പറഞ്ഞു. പക്ഷെ, പോലീസുകാർ അതുമുഴുവൻ വിശ്വസിച്ചു വരാറില്ല. എങ്കിലും നായിനെ കൊന്നു കുഴിച്ചിട്ട സ്ഥലം ചെന്നു നോക്കിയപ്പോൾ അതിന്റെ തലയ്ക്ക് കൊടുവാൾകൊണ്ടു കുത്തിയ പോലെ ഒന്നു രണ്ടു മുറി കണ്ടു. എന്നുമാത്രമല്ല കൊടുവാളിന്മേൽ പറ്റിയിരുന്ന രോമവും ഈ നായിന്റെ രോമത്തിനും തമ്മിൽ യാതൊരു വ്യത്യാസവും കണ്ടില്ല. ചന്തനെ എതായിട്ടും രാത്രിയിൽ തന്നെ സ്റ്റേഷനിൽ കൊണ്ടുപോയി ബന്തോവസ്തിൽ വെച്ചു. പിറ്റേന്നു മജിസ്ത്രേട്ടു മുമ്പാകെ ഹാജരാക്കിയപ്പോൾ അദ്ദേഹം പോലീസ്വനേഷണത്തിനുവേണ്ടി അവനെ റിമേണ്ടിൽ വയ്ക്കാനായിട്ടു കൽപ്പിച്ചു.
                    പോലീസുകാരുടെ ചാർജ് മറ്റൊന്നുമല്ല. മൂന്നുമാസം മുമ്പെ ഈ ചന്തന്റെ കുത്തകയിൽനിന്ന് ഇതേ മേനോക്കി ഒമ്പതുകുപ്പി കള്ള റാക്കു പിടിച്ചതുനിമിത്തം ചന്തന് പല വിധത്തിലും വളരെ നഷ്ടം വന്നുപോയതുകൊണ്ട് മേനോക്കിയുടെ മേൽ അവന് പൂർവ്വമത്സരമുണ്ടെന്നുള്ളത് പ്രത്യക്ഷമാണ്. ഈയ്യടെ രണ്ടാമത് മേനോക്കി അവിടെ ചെന്ന് പരിശോധന കഴിഞ്ഞപ്പോൾ പത്തായത്തിൽ ഒളിച്ചു വച്ചതായ റാക്ക് എടുത്തു പുറത്തുവെച്ച സമയം തൽക്കാലം ഉണ്ടായ ദേഷ്യം നിമിത്തം സമീപമുണ്ടായിരുന്ന കൊടുവാളെടുത്തു മേനോക്കിയെ കൊത്തിക്കൊന്നതാണെന്നും ശവം രാത്രിയാകുന്നതുവരെ വല്ലേടവും പൊത്തിവെച്ച് ആളടങ്ങിയപ്പോൾ ദൂരത്തെവിടെയോ കൊണ്ടുപോയി മറവു ചെയ്തതായിരിക്കണമെന്നും നായിനെ കൊന്നത് പൊലീസുകാരെ വഞ്ചിക്കണ്ടത്തിനുവേണ്ടി പിന്നെ ആലോചിച്ചു ചെയ്ത ഒരു കൃത്രിമമാണെന്നും മറ്റുമാണ്. മേനോക്കിയുടെ പൊടി അളുക്ക് അവിടെ വെച്ച് കണ്ടുകിട്ടി എന്നുതന്നെയല്ല, അദ്ദേഹം കുത്തകയിൽ കയറിച്ചെല്ലുന്നത് പലരും കണ്ടിട്ടുണ്ടെങ്കിലും അവിടുന്നു പുറത്തേക്കു പോയത് ഒരാൾപോലും കാണാതിരുന്നത് വളരെ ഘനമായിട്ടു വിചാരിക്കേണ്ടതാണ്. 
                  ഈ കാര്യം കൊടുപോകേണ്ടുന്ന മാർഗം ഏതാണ്ട് ഈ വിധത്തിലാണെന്നു തീർച്ചപ്പെടുത്തിയപ്പോൾ പോലീസുകാർക്ക് വേറെ ചില അറിവുകിട്ടി. അപ്പോൾ ഇനി എന്താണ് വേണ്ടതെന്നു പരിങ്ങലായി. മേനോക്കിയെ കാണാതെ പോയന്നു കാലത്തെ രണ്ടു പോലീസുകാർ സമൻസും കൊണ്ടുപോയി വരുന്ന മടക്കത്തിൽ ഏര്യത്തെ വലിയ കുന്നു കയറിയപ്പോൾ ഉടനുടനായി ഒന്നു രണ്ടു വെടി കേട്ടിരുന്നുപോൽ. വഴിയുടെ ദുർഘടംകൊണ്ടും വേഗത്തിൽ മടങ്ങിയെത്തേണ്ടതുകൊണ്ടും അവര് എവിടുന്നാണ് എന്തു സംഗതിക്കാണ് വെടിവെച്ചതെന്ന് ആ സ്ഥലത്തു ചെന്ന് അന്വേഷിക്കാതെ കണ്ടാണ് പോന്നത്. മേനോക്കി എല്ലായ്‌പ്പോഴും ഒരു കൈത്തോക്ക് കൊണ്ടുനടക്കാറുണ്ട്. ഏര്യത്ത് മുദ്ര വയ്‌പ്പിക്കാതെ ചെത്തുന്ന കൂട്ടരുടെ ലഹളയാണെന്നുള്ളതും പ്രസിദ്ധമാണ്. മേനോക്കി വീട്ടിൽനിന്നു യാത്ര പുറപ്പെടുമ്പോൾ ആലോചിച്ച പ്രകാരം ഒരു സമയം ഏര്യത്തേക്കും പോയിട്ടുണ്ടായിരിക്കാം. അങ്ങനെയാണെങ്കിൽ വല്ലവരുടെയും കള്ളച്ചരക്കു പിടിച്ചപ്പോൾ തമ്മിൽ കൂട്ടംകൂടി വല്ല അബദ്ധവും പിണയാൻ സംഗതിയുണ്ട്.ഏതായാലും വേണ്ടതില്ല. ഒരിക്കൽ അവിടുത്തോളം ചെന്ന് അന്വേഷിക്കതന്നെ എന്നു വിചാരിച്ച് രണ്ടു പോലീസുകാരോടുകൂടി ഹെഡ്കൻസ്‌റ്റെബിൾ തന്നെ ഏര്യത്തേക്കുപോയി. ഏര്യത്തെ കുന്നുകഴിഞ്ഞ് കുറെ അങ്ങോട്ടു നടന്നപ്പോൾ ഒരു പോയിൽ സ്ഥലം കണ്ടു. ഈ വിജനപ്രദേശത്തുവെച്ചാണ് സാധാരണ കളവായി റാക്കു കാച്ചാറ്. അവിടെ ചെന്നു നോക്കിയപ്പോൾ അതിലേക്കൂടി ആരോ ചിലർ നടന്ന അടയാളം കണ്ടു. അതൊന്നും മായിച്ചുകളയാതെ നല്ലവണ്ണം സൂക്ഷിച്ച് കാലടി കാണുന്നതൊക്കെ അളന്നുനോക്കി. ഒരുത്തന്റെ ചവിട്ടടി മാത്രമേ അധികം കാണുന്നുള്ളൂ. അവിട്ന്നു കുറേക്കൂടി അങ്ങട്ടു പോകുമ്പോൾ ഒരു പാളത്തൊപ്പിയും കണ്ടു കിട്ടി. എന്നുമാത്രമല്ല അതിന്നൊരു വിശേഷവിധികൂടി ഉണ്ട്. ആ തൊപ്പിക്ക് ഉണ്ടയിട്ട് വെടിവെച്ചതായ ഒരു ദ്വാരം കാണ്മാനുണ്ട്. ഇതല്ലാതെ മറ്റു യാതൊരു ലക്ഷ്യവും അവിടെ സമീപമെങ്ങും കണ്ടില്ല. ഹെഡ്കാൻസ്റ്റെബിൾ "ഇനി നമുക്ക് വണ്ണേരി മാലിങ്കന്റെ അടുക്കലോളം ഒന്നു പോയിട്ടുവരണം. അവൻ ഇതിനിടെ കൊല്ലൻ ചന്തുവിനെ കൊണ്ട് ഒരു തോക്കു നന്നാക്കിച്ചു എന്നും കേട്ടതായി ഒരു ഓർമ തോന്നുന്നുണ്ട്. ഏതായാലും അവനോട് അന്വേഷിച്ചാൽ ചിലതെല്ലാം കിട്ടാനുംമതി" എന്നു പറഞ്ഞ് അവരെല്ലാവരും മാലിങ്കൻ താമസിക്കുന്നേടത്തേക്കുപോയി. മാലിങ്കൻ മഹാപോക്കിരിയും വലിയ കുടിയനുമാണ്. രാവും പകലും റാക്കു കുടിക്കണം. ഒരാളേയും കൂട്ടാക്കില്ല. പോലീസുകാർ ചെന്നപ്പോൾ മാലിങ്കൻ അവിടെത്തന്നെ ഉണ്ടായിരുന്നു. അവര് മുറ്റത്തു വന്നുനിന്നപ്പോൾ "ഏഡിനെ കുറെനാളായല്ലോ കാണാത്തത്. ഈടെ ഇരിക്കീൻ" എന്നും പറഞ്ഞ് ഒരു പായകൊണ്ടുവന്നു ചിരിച്ചുകൊണ്ട് അവരോടു ലോഹ്യം പറയാൻ തുടങ്ങി. അവർ അതൊന്നും ഗണ്യമാക്കാതെ തങ്ങൾ ഭവനശോധനയ്ക്കാണ് വന്നതെന്ന് ഘനത്തിൽ പറഞ്ഞപ്പോൾ, " എന്തിനാണ് ശോതന ചെയ്യുന്ന്. ഈയിടെ ഒരു തുള്ളി കാണുല്യ. എത്രാളായി വയറ്റ് വേദനയായിറ്റ്. ഈടെയൊന്നും വിചാരിച്ചാരൊരു നിവർത്തിയില്ല. ഒരു മുദ്ദിരവെയ്ക്കാൻ കീഞ്ഞപ്പിന്നെ നടുമുടിഞ്ഞു. ചക്കരയ്ക്കു കൂടി ചെത്തലില്ല."എന്നൊക്കെ ചോദിക്കാതെ കണ്ടുതന്നെ ഓരോ പഴമ എളക്കി. "ആട്ടെ, അതൊക്കെ അങ്ങനെ ഇരിക്കട്ടെ. തൽക്കാലം ഞങ്ങൾ അതൊന്നും അന്വേഷിക്കാനല്ല വന്ന്"തെന്നും പറഞ്ഞ് അകത്തു കടന്നു നോക്കിയപ്പോൾ അടുക്കളയുടെ ഒരു മൂലയ്ക്ക് ഒരു തോക്കു ചാരിവെച്ചത് കണ്ടു. എടുത്തുനോക്കിയപ്പോൾ തോക്ക് ഒഴിച്ചിട്ട് അധികം കാലമായിട്ടില്ലെന്നു മനസ്സിലായി. 
                    ഹെഡ്കൻസ്റ്റെബിൾ-ഈ തൊപ്പി ആരതാണെന്നറിയോ? നേര് പറയണം.
                    മാലിങ്കൻ സൂക്ഷിച്ചുനോക്കിയിട്ട് ആശ്ചര്യത്തോടെ--ഏ:അല്ലാ. ഇതേടന്ന് നിങ്ങൾക്ക് കിട്ടിയത്. ഇതോ എൻറെ തൊപ്പിയല്ലോ.
                    ഹെഡ്കൻസ്റ്റെബിൾ- ഇതെന്താ നോക്കൂ.അതിനൊരു വെടി കൊണ്ട മാതിരി അടയാളം കാണുന്നുണ്ടല്ലോ. 
                     
                    മാലിങ്കൻ ചിരിച്ചുകൊണ്ട്-അത് സരൂല്ല. എൻറെ തോക്ക് കുറേനാളായി നിറച്ചിട്ട്. ഇന്നലെ ഒറ്റക്ക് പോയിനായിരുന്നു.ഇത്തിരി നടന്നുനോക്കിറ്റ് ഒന്നിനെയും കണ്ടില്ല. പഴേ നറയല്ലെ,ഒന്ന് ഓയിച്ചുകളയാന്നെച്ചിട്ട് ഈ തൊപ്പി ഒരു മരത്തിന്റെ കൊമ്പിനി കൊളുത്തിയിറ്റ് നോട്ടം വച്ചു. അയിന് ഒന്നേ കൊണ്ടിട്ടൊള്ളൂ. ഇതേടുന്ന് നിങ്ങൾക്ക് കിട്ടിയത്?
                   
                ഉപ്പിലെ ചില ശിപ്പായിമാരുടെ മാതിരി കൂടെക്കൂടെ പാഞ്ഞു വന്ന് കണ്ടതും കേട്ടതും പറഞ്ഞു മെരട്ടി താൽക്കാലത്തെ ദാഹ നിവർത്തിക്ക് ഉള്ളതു മുഴുവനെ ഊറ്റിക്കുടിച്ചു വല്ലതും പറ്റിച്ചു കൊണ്ടുപോവാനാണ് ഇരുവരും വന്നത് എന്നാണ് മാലിങ്കൻ ആദ്യം ധരിച്ചുപോയത്. മേനോക്കിയെ കൊന്നത് അവനാണെന്നുവച്ച്‌ പിടിച്ചപ്പോൾതന്നെ അവൻറെ കളിയും ചിരിയും അവസാനിച്ചിരിക്കുന്നു. മുമ്പെ പോയിൽ സ്ഥലത്തു കണ്ടിരുന്ന ചവിട്ടടിയും മാലിങ്കന്റെ കാലാടിയും തമ്മിൽ യാതൊരു ഭേദവുമില്ല.പക്ഷെ,മേനോക്കിയുടെ ബൂട്ടുസിന്റെ ചവിട്ടടി അവിടെയെയെങ്ങും കാണാനില്ല.മാലിങ്കനെ പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോയപ്പോൾ മേനോക്കിയെപ്പറ്റി വേറെ ചില ബാഹുവാക്കു കേട്ട്. പൊലീസുകാര് പിന്നെയും വട്ടത്തിലായി.
                 മേനോക്കി വീട്ടിൽനിന്നു പോയന്ന് ഉച്ചതിരിഞ്ഞതിന്റെശേഷം അദ്ദേഹത്തിനെ എളയാട്ടെയ്ക്കു പോകുന്ന വഴിക്ക് കൊളങ്ങരത്ത് മാണി എന്നു പേരായ ഒരു സ്ത്രീ കണ്ടു എന്നാണ് കേട്ടത്. ഹെഡ്കൻസ്റ്റേബിൾ ഈ വിവരം അറിഞ്ഞ ഉടനെ അവളെ വരുത്തി വിസ്തരിച്ചപ്പോൾ അവർക്ക് മേനോക്കിയേ പല പ്രാവശ്യവും കണ്ട ധാരാളം പരിചയമുണ്ടെന്നും തിമിരിയിൽ നിന്ന് നെല്ലും കൊണ്ടുവരുമ്പോൾ എളയാട്ട് നിന്ന് സുമാറ് ഒരു നാഴിക തെക്ക് ഒരു പാറപ്പുറത്ത് ഇരിക്കുന്ന സമയം മേനോക്കി ജാഗ്രതയിൽ എളയാട്ടേക്കു പോകുന്ന കണ്ടത് സൂക്ഷ്മമാണ്. അപ്പഴ് നേരം പതിറ്റടി താനിട്ടേ ഒള്ളു.ഒട്ടും അധികമായിട്ടില്ല, എന്നൊക്കെ വളരെ ഉറപ്പായിട്ടു പറഞ്ഞു.
                 മാണി പറഞ്ഞത് പരമാര്ഥമാണെങ്കിൽ ചന്തന്റെ കൈകൊണ്ടല്ല മരണമു ണ്ടായത് എന്നുള്ളത് തീർച്ചയാണ്. കൂവേരി നിന്ന് ഏര്യത്തേക്കാണ് പോയതെങ്കിൽ എളയാട്ടേക്കു പോയിട്ടൊരാവശ്യവുമില്ല. ആകപ്പാടെ പൊലീസുകാരെ തോൽപ്പിക്കാനായിട്ട് വല്ലവരുടെയും ദുർബോധയിന്മേൽ മാണി കളവുപറഞ്ഞതായിരിക്കുമോ?? ഈ ശ്രമമൊക്കെ ചെയ്തിട്ടും മേനോക്കിയുടെ ശവം ഒരു ദിക്കിലും കാണാനില്ല. അതിനെപ്പറ്റി ഒരു തുമ്പും കിട്ടാതിരുന്നപ്പോൾ പോലീസുകാർക്ക് ഇനി എന്താണീശ്വരാ വേണ്ടത് എന്നായി .
                  എല്ലാവരും കൂടി ആലോചിച്ച് ചന്തൻ ഇതിൽ കുറ്റക്കാരനാവാൻ സംഗതിയില്ലെന്നുവെച്ച് അവനെ വിട്ടു. ഇതുവരെ കിട്ടിയേടത്തോളം മാലിങ്കന്റെ പേരിലാണ് അധികം തെളിവ്. അതുകൊണ്ട് അവന്റെ പേരിൽ കുറ്റപത്രം തയ്യാറാക്കി മാലിങ്കനെ സേഷൻ കോടതിയിലേക്ക് കമ്മട്ടാക്കുകയും ചെയ്തു. 
                 തനിക്കുള്ളതു മുഴുവനും പണയം വച്ചിട്ടും വിറ്റിട്ടും സേഷൻകോടതിയിൽ മാലിങ്കൻ ക്രിമിനൽകാര്യത്തിൽ മഹാപ്രസിദ്ധനായ റുസെറിയോ സായ്‌പിനെത്തന്നെ വക്കീലാക്കി. വിചാരണദിവസം കുറ്റപത്രം വായിച്ച് കുറ്റം സമ്മതിക്കുന്നുവോയെന്നു ചോദിച്ചപ്പോൾ മാലിങ്കൻ വളരെ ധൈര്യത്തോടുകൂടി നിഷേധിച്ചു. ഉടനെ ഒന്നാമത് ഗവർമ്മേണ്ട്വക്കീൽ ഗോപാലമേനോൻ മാലിങ്കനാണ് കൊലക്കുറ്റം ചെയ്തത് എന്ന് സാധിക്കേണ്ടതിന് പലേ സംഗതികളും വഴിക്കുവഴിയാ എടുത്തുപറഞ്ഞതിൽ പിന്നെ മേനോക്കിയുടെ ഭാര്യ ലക്ഷ്മി അമ്മയെ വിസ്തരിക്കാൻ തുടങ്ങി. തന്റെ ഭർത്താവ് കന്നി പതിനൊന്നാം തീയതി പോയതിൽപ്പിന്നെ മടങ്ങിവന്നിട്ടില്ല. പോകുമ്പോൾ കൂവേരിയോളം പോയി ഏര്യത്തെക്കൂടി മടങ്ങിവരുമെന്നാണ് പറഞ്ഞത്.അദ്ദേഹം മദ്യപിക്കാറില്ല ലഹരിസാധനം യാതൊന്നും കഴിക്കാറില്ല. എല്ലാറ്റിനും വളരെ കൃത്യമുള്ള മനുഷ്യനാണ്. എവിടെ പോകുമ്പോഴും കൈത്തോക്കു കൊണ്ടുനടക്കാറുണ്ട്. നല്ല വെടിക്കാരനാണ്. എതൃവിസ്താരത്തിൽ തന്റെ ഭർത്താവും മാലിങ്കനും തമ്മിൽ യാതൊരു മത്സരവുമില്ല. ഓരോരുത്തരെപ്പറ്റി പറയുന്ന സമയം മാലിങ്കൻ എല്ലാറ്റിനും കൊള്ളുന്നവനാണ്. പക്ഷെ അവന്റെ കള്ള വ്യാപാരമാണ് അവനെ കെടുക്കുന്നത് എന്ന് ഒരിക്കൽ പ്രസ്താവിക്കുന്ന കേട്ടിട്ടുണ്ട് എന്നൊക്കെ പറഞ്ഞു.
                    രണ്ടാംസാക്ഷി കൊല്ലൻ ചന്തു - തടവുകാരന്റെ ഒരു തോക്ക് ഈ കഴിഞ്ഞ കന്നിയിൽ നന്നാക്കിയിരുന്നു. ഏതു തീയതിക്കാണെന്നു തീർച്ച പറയാൻ കഴിയില്ല. ഏകദേശം എപ്പഴായിരിക്കണമെന്നു തെരക്കിയപ്പോ മേനോക്കിയുടെ മരണത്തിനു മുമ്പാണെന്നു സമ്മതിച്ചു. എതൃവിസ്താരത്തിൽ - തോക്കു നന്നാക്കിയത് ഗോപ്യമായിട്ടല്ല പലരും കാണ്മാനിടയുണ്ടെന്നും പറഞ്ഞു. ഇത് കഴിഞ്ഞതിൽപ്പിന്നെ പോലീസുകാരെക്കൊണ്ട് വെടി കേട്ടതും മാലിങ്കനെ പിടിച്ചതും തോക്കു വരുത്തിയെടുത്തതും പൊയിൽ സ്ഥലത്തെ ചവിട്ടടി കണ്ടതും മറ്റും തെളിയിച്ചതു കൂടാതെ വെടികൊണ്ട് ഓട്ടപ്പെട്ടിട്ടുള്ള  തൊപ്പിയും ഹാജരാക്കി. ജൂറിമാര്  തൊപ്പി വാങ്ങി നല്ലവണ്ണം സൂക്ഷിച്ചുനോക്കി. ഗവർമ്മേണ്ടുവക്കീലിന്റെ വാദം മേനോക്കി സ്വരക്ഷയ്ക്കായി വെടി വെച്ചപ്പോൾ തടവുകാരന്റെ തൊപ്പിക്കു കൊണ്ടതായിരിക്കാമെന്നാണ്.
                     അന്യായഭാഗം സാക്ഷിവിസ്താരം മുഴുവനെ കഴിഞ്ഞതിൽപ്പിന്നെ റുസേരിയോസായിപ് എഴുന്നേറ്റ് ഇതുവരെ കൊണ്ടുവന്നിട്ടുള്ള തെളിവ് മിക്കവാറും ഊഹാപോഹങ്ങളല്ലാതെ കേവലം വിശ്വാസയോഗ്യമായിട്ട് യാതൊന്നുമില്ല. ഒന്നാമത് ഒരു കൊലക്കുറ്റം ഉണ്ടായിട്ടുണ്ടെന്നുതന്നെ ഇതുവരെ തെളിഞ്ഞിട്ടില്ല : ഈ സംഭവം എതൃഭാഗക്കാര് വിചാരിക്കുംപോലെ പരമാർത്ഥത്തിൽ ഉണ്ടായാതാണെങ്കിൽ തന്നെ തന്റെ കക്ഷി ഈ കുറ്റം ചെയ്തു എന്നു കാണിക്കാനായി യാതൊരു സംഗതിയും കാണുന്നില്ല. പൊയിൽസ്ഥലത്ത് മാലിങ്കന്റെ ചവിട്ടടി കണ്ടത് വസ്തുതയായിരിക്കാം. ആ സ്ഥലം അവൻ താമസിക്കുന്നതിന് എത്രയോ സമീപമായിരിക്കെ അതൊരിക്കലും ഒരു ബലമായ തെളിവായി സ്വീകരിപ്പാൻ പാടുള്ളതല്ല. പിന്നെ ഒരു കാശിനുപോലും വിലയില്ലാത്ത പാളത്തൊപ്പിയാണ് ഹാജരാക്കീട്ടുള്ളത്.അതിന്മേൽ നോട്ടംവയ്‌ക്കേണ്ടതിന് ഒരു മരത്തിന്റെ കൊമ്പിന്നു കൊളുത്തിയതാണെന്ന് കക്ഷിതന്നെ സമ്മതിക്കുന്നുമുണ്ട്. എന്നുതന്നെയല്ല, തൊപ്പിയിന്മേൽ കാണുന്ന ആ വലിയ ദ്വാരം ഒരു ചെറിയ കൈത്തോക്കിന്റെ ഉണ്ടകൊണ്ട് ഉണ്ടായതല്ലെന്നുള്ളതും ദൃഷ്ടാന്തമാണ്. ആകപ്പാടെ തന്റെ കക്ഷിയെ സമ്പന്ധിച്ചേടത്തോളം വിശ്വസിക്കത്തക്കതായി പ്രത്യക്ഷമായ യാതൊരു തെളിവുമില്ല. കുറച്ചു ശങ്കിപ്പാൻ വഴിയുണ്ടെന്നുവെച്ച് കേവലം ഊഹാപോഹങ്ങളെക്കൊണ്ടു മാത്രം ഒരുത്തന്റെ ജീവഹാനി വരുത്താൻ പാടുള്ളതല്ല. അങ്ങനെയാണെങ്കിൽ മുമ്പേ വിട്ടയച്ച ചന്തന്റെ പേരിലാണ് അധികം തെളിവുള്ളത്. അവനെയാണ് തൂക്കേണ്ടത് എന്നൊക്കെ യുക്തിയുക്തമായി പറഞ്ഞതിൽപ്പിന്നെ കൊങ്ങരത്ത് മാണിയെ സാക്ഷിയായിട്ടു വിസ്തരിച്ചു. അവൾ മുമ്പേ പോലീസന്വേഷണംചെയ്ത സമയം കൊടുത്ത തെളിവിനെ അനുസരിച്ച് യാതൊരു തെറ്റുവ്യത്യാസവും കൂടാതെ ഉള്ളതുപോലെയൊക്കെ പറഞ്ഞു. എതൃവിസ്താരത്തിൽ മറ്റവർക്കു യാതൊരു ഗുണവും സിദ്ധിച്ചില്ല. വക്കീലന്മാരുടെ വാഗ്വാദം കഴിഞ്ഞതിൽ പിന്നെ ജഡ്ജി ജൂറിമാരോട് കേസിന്റെ സ്വഭാവത്തെപ്പറ്റിയും തെളിവിന്റെ ബലത്തെപ്പറ്റിയും മറ്റും നിക്ഷ്പക്ഷമായും സരസമായും പറഞ്ഞു ബോധ്യപ്പെടുത്തി. എല്ലാക്കാര്യവും കണ്ണുകൊണ്ടുകണ്ട് കൈകൊണ്ടു പിടിച്ചാലെ വിശ്വസിച്ചുകൂടു എന്നില്ല. പല കാര്യത്തിലും പ്രത്യക്ഷമായ തെളിവുകിട്ടാൻ പ്രയാസപ്പെടുന്നതാണ്. ചിലപ്പോൾ നമ്മുടെ ഊഹാപോഹങ്ങൾ യുക്തിക്കും അനുഭവത്തിനും ശരിയായി വരുമ്പോൾ ആ വക തെളിവും ഘനമായിട്ടുതന്നെ വിചാരിക്കേണ്ടതാണ്. കേവലം തള്ളേണ്ടതാണെന്ന് ഒരിക്കലും സമ്മതിച്ചുകൂടാ. ഈ കാര്യത്തിൽ പരസ്പര വിരുദ്ധങ്ങളായ അനേകസംഗതികൾ ആലോചിപ്പാനുണ്ട്. മാണി എന്ന സ്ത്രീ മേനോക്കിയേ എലയാട്ടിന്നു സമീപം കണ്ടു എന്ന് തീർച്ച പറയുന്നു. ഇതു വിശ്വസിക്കുന്ന ഭാഗം മേനോക്കി അതെ സമയം ഏര്യത്ത് ഉണ്ടാവാനിടയുള്ളതല്ല. അവളുടെ വാക്ക് സ്വീകാര്യയോഗ്യമല്ലെന്നു പറയാനും മതിയായ സംഗതി നാം കാണുന്നില്ല. എന്നാൽ  മാലിങ്കൻ കള്ളുവ്യാപാരം ചെയ്യാറുണ്ടെന്നുള്ളതും ഈയിടെ വെടിവെച്ചു എന്നുള്ളതും പരമാർത്ഥമാണ്. മേനോക്കിയെ മാലിങ്കൻ വെടിവെച്ചുകൊന്നു എന്നാണ് വാർത്ത. പക്ഷെ, ഇതിന്ന് ഒരു ന്യൂന്യത മാത്രമേ നാം കാണുന്നുള്ളൂ. അതാണ് മുഖ്യമായിട്ടുള്ളത്. ശവത്തെപ്പറ്റി യാതൊന്നും തെളിയിച്ചിട്ടില്ല. മേനോക്കിയുടെ ഗ്രഹപ്പിഴക്കു ആരെങ്കിലും ആ സാധുവിനെ കൊന്നിട്ടുണ്ടായിരിക്കാം. എന്നാൽ ശവം ഇതുവരെ കാണാത്തവസ്ഥയ്ക്ക് അദ്ദേഹം ഇപ്പോഴും ജീവനോടുകൂടി ഇല്ലെന്ന് ഒരിക്കലും തീർച്ച പറഞ്ഞുകൂടുന്നതല്ല. അതുകൊണ്ട് മാലിങ്കൻ കുറ്റക്കാരനാണെന്നു പറയുന്നതിൽ വളരെ ദീർഘാലോചന ചെയ്യാനുണ്ടെന്ന് പ്രത്യേകം ഓർമവേണ്ടതാണെന്നും മറ്റും ജഡ്ജി പ്രസ്താവിച്ചു. ജഡ്ജിയുടെ വാക്കു കേട്ടേടത്ത് അദ്ദേഹം അല്പ്പം മാലിങ്കന്റെ ഭാഗത്ത് ചാഞ്ഞിട്ടാണെന്നു തോന്നി. ഇത് കഴിഞ്ഞതിൽപ്പിന്നെ ജൂറിമാരെല്ലാവരുംകൂടി അല്പനേരം ആലോചിച്ച് മാലിങ്കൻ കുറ്റക്കാരനല്ലെന്ന് പറഞ്ഞപ്പോൾ ജഡ്ജി അവനെ വിട്ടയയ്ക്കാനായിട്ടു കൽപ്പിച്ചു. പരമസാധു മാലിങ്കന്റെ സന്തോഷത്തിനളവില്ല.
                           അങ്ങനെ നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ എളയാട്ടിനു സമീപം പശുവിനെ മേയ്ക്കാൻ പോയ ചെന്തലെ അമ്പു മടങ്ങി വരുമ്പോൾ വഴിയിൽ നിന്ന് അല്പം അകലെ ഒരു വലിയ താന്നിമരത്തിന്റെ കീഴിൽ ആരോ ഒരാൾ കിടക്കുന്നുണ്ടെന്നുതോന്നി. മെല്ലെ അടുത്തുചെന്നു നോക്കിയപ്പോൾ ഏതോ ഒരുത്തൻ ചത്തുകിടക്കുകയാണ്. ശവത്തിന്ന് നാറ്റം പറ്റിയിരിക്കുന്നു. എങ്കിലും കുപ്പായം ഇട്ടതുകൊണ്ട് ജീർണിച്ചത് അധികം കാണ്മാനില്ല. വേഗത്തിൽ പോലീസുകാർക്ക് അറിവുകൊടുത്തു. അവര് വന്ന് ശവം പരിശോധിച്ചപ്പോൾ മേനോക്കിയുടേതാണെന്നറിഞ്ഞു. മഴക്കാലമാകകൊണ്ടും തണുപ്പുള്ള പ്രദേശമാകകൊണ്ടും ശവത്തിന് അധികമായ ദൂഷ്യം പറ്റീട്ടില്ല. കുപ്പായം അഴിച്ചുനോക്കിയപ്പോൾ ശവത്തിന്മേൽ യാതൊരു പരിക്കും കാണ്മാനില്ല. കീശയിൽ തന്റെ കൈത്തോക്ക് മുമ്പെ നിറച്ചപാടുതന്നെയുണ്ട്. ആകപ്പാടെ ആലോചിച്ചേടത്ത് കന്നി പതിനൊന്നാം തീയതി ഉണ്ടായിരുന്ന ഇടികൊണ്ട് അപായം വന്നതായിരിക്കണമെന്ന് തീർച്ചപ്പെടുത്തി. എളയാട്ടിനു സമീപം അന്നു മേനോക്കിയെ കണ്ടു എന്നു പറഞ്ഞത് നേരായിരിക്കെ ഈ സംഭവത്തിന് വേറെ കാരണമൊന്നും കാണുന്നില്ല.
                                                                                                                      
                                     *************************************************************





                                                  മേൽവിലാസം മാറി
                                                                       - സി.എസ്‌ .ഗോപാലപ്പണിക്കർ 
         
     


 ഞാൻ ഊണും കഴിഞ്ഞ് ചാരുകസേരയിൽ കിടന്ന് ഒരു ഇംഗ്ലീഷ് മാസിക പുസ്തകം വായിക്കുകയായിരുന്നു.ലക്ഷ്മിക്കുട്ടി അടുത്ത ഒരു കസേരയിലിരുന്നു 'വിദ്യാവിനോദിനി'യും വായിച്ചിരുന്നു.കുട്ടപ്പനും തങ്കമണിയും ഒരു മരപ്പാവയെ കളിപ്പിച്ചുകൊണ്ട് താഴെ ഇരുന്നിരുന്നു.അപ്പോൾ, കാര്യസ്ഥൻ കുഞ്ഞുക്കുട്ടയമേനോൻ അന്നുവന്ന എഴുത്തുകളെല്ലാം എന്റെമുമ്പിലുണ്ടായിരുന്ന മേശമേൽ കൊണ്ടുവന്നുവച്ച് ഒരു അരികിലായിട്ട് ഒതുങ്ങി നിന്നു.നിവർന്നിരുന്ന ഞാൻ  എഴുത്തുകളെല്ലാം പൊട്ടിച്ചു വായിച്ചുതുടങ്ങി.ഒടുവിൽ പൊട്ടിച്ചഎഴുത്തു വായിച്ചപ്പോൾ, എന്റെ മനസ്സിൽ ആദ്യം ആശ്ചര്യവും പിന്നീടു കലാശാലയ ഒരു വെറുപ്പും തോന്നി.ആ എഴുത്ത് ഇതായിരുന്നു:- 
           ശ്രീ 
           ഈ എഴുത്ത് എഴുതുന്ന ആൾക്ക് ഒരു മാസത്തിനകം ഇരുപതിനായിരം ഉറുപ്പിക നിങ്ങൾ  തരികവേണ്ടിയിരിക്കുന്നു എന്റെ കൈയ്യിൽ ഉറുപ്പിക എത്തിക്കാനുള്ള സൂത്രവഴികളെല്ലാം വഴിയെ മനസ്സിലാക്കിത്തരാം. ഒരു സമയം, വിഡ്ഡിത്തം  നിമിത്തം,ഈ എഴുത്തിനെ വില വെക്കാതെ ഇതിൽ പറയുന്ന പ്രകാരം നിങ്ങൾ നടക്കാതിരുന്നാൽ,നിങ്ങൾക്ക് ജീവിച്ചിരിക്കാൻ സാധിക്കാത്തതാണെന്നു നിങ്ങൾ ഓർക്കേണ്ടതാണ്.
           എന്ന്  മ.രാ.രാ.മുടവങ്കോട്ട് ശേഖരികൂർമ്മൻ എന്ന സ്ഥാനപ്പേരുള്ള മന്ദാട്ട് നാരായണ വലിയച്ഛൻ  അവർകൾക്കു 73 തുലാം 3 നു എഴുതിയത്.
           നീതിമാൻ 
           'നല്ല നേരംപോക്ക് ഇതിനു മറുപടി അയപ്പാൻ ആവശ്യമില്ല'.എന്നു  പറഞ്ഞു.അതിനെ ഞാൻ കുഞ്ചുക്കുട്ടിമേന്റെ അടുക്കലേക്ക് ഇട്ടുകൊടുത്തു.'എന്തൊരന്യായമാണിത്...ഞാൻ കുറെ സ്വത്തുകാരനാണെങ്കിൽ ഒരു ഭീരുവും കൂടി ആയിരിക്കുമെന്ന് അവർ വിചാരിക്കുന്നുണ്ടായിരിക്കാം. പമ്പര വിഡ്‌ഢികൾ..എന്താ കുഞ്ഞുകുട്ടിമേന്നെ പറയു'.
            കുഞ്ചു:-(എഴുത്തു വായിച്ചിട്ട്) 'ഹമ്പൊ..മഹാ പോക്കിരികൾ.എജമാനൻ  ഒരിക്കലും ഭീരുവല്ല.എന്നാൽ ഈ കാര്യത്തിൽ കുറെ ദുർഘടം ഉള്ളപോലെ ഇരിക്കുന്നു. സൂക്ഷിച്ചിരിക്കേണ്ടതാണെന്നു മാത്രം ഞാൻ ബോധിപ്പിക്കാം.'
             ഞാൻ:-ചാകുന്നതിന് എനിക്ക് ഒരിക്കലും ആഗ്രഹമില്ല. എന്നാൽ വല്ല പോക്കിരികൾക്കും ഭീക്ഷണികൊണ്ട് യാതൊരു സംഖ്യയും ഞാൻ കൊടുക്കുകയും ഇല്ല.കൊടുക്കുവാൻ വിചാരിക്കുന്നതും ഇല്ല.അമ്പൊ അതിക്രമം...ഈ എഴുത്ത് ഇപ്പോൾതന്നെ പോലീസ് ഇൻസ്‌പെക്‌ടർ ശങ്കരമെന്റെ കയ്യിൽ കൊണ്ടുപോയി കൊടുക്കും.   എഴുത്തെഴുതിയ ആളെ തുമ്പുണ്ടാക്കിയാൽ ആയിരം ഉറുപ്പിക പൊലീസിന് ഇനാം കൊടുക്കുവാൻ തയ്യാറുണ്ടെന്നും മറ്റും കാണിച്ച് ഒരെഴുത്തും ഉണ്ടാക്കി,ഒപ്പിടുവാൻ കൊണ്ടുവരു.
             കാര്യം അങ്ങനെ കലാശിച്ചു എന്നു ഞാൻ വിചാരിച്ചു.പോലിസിനു വേണ്ടുന്ന അറിവു കൊടുക്കുകയും ചെയ്തു.
              പിന്നെ, കുറെ ദിവസത്തേക്ക്,എനിക്ക് ഇതിനെപ്പറ്റി യാതൊരു നവിചാരവും ഉണ്ടായില്ല.
              ഒരു ദിവസം, പിന്നെയും ഒരെഴുത്തു കിട്ടി.അതു വായിച്ച് അല്പനേരത്തേക്കു ഞാൻ വല്ലാതൊന്നു ഭ്രമിചച്ചുവശായി.
              ശ്രീ  
              എന്റെ മുമ്പിലത്തെ എഴുത്തുപ്രകാരം എനിക്ക് 20,000 ക. തരേണ്ട കാര്യം നിങ്ങൾ അനുകൂലമായി തീർച്ചയാക്കിയിട്ടില്ലെങ്കിൽ, ഇനി കാലതാമസം കൂടാതെ അപ്രകാരം ചെയ്യേണ്ടതാണെന്നറിയിക്കുന്നു.നിങ്ങൾ വേണ്ട പ്രകാരം എല്ലാം തീർച്ചയാക്കിയിട്ടുണ്ടെന്നും സംഖ്യ എന്റെ കയ്യിൽ എത്തിക്കേണ്ടുന്നതിനുള്ള വഴികൾ മനസ്സിലാക്കുവാൻ കാത്തിരിക്കുകയുമാണെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ആൾക്കാർ എല്ലായിപ്പോഴും നിങ്ങളിൽ ദൃഷ്ടിവെച്ചുകൊണ്ട് ഇരിക്കുന്നുണ്ട്. അതിനാൽ നടുത്ത് എപ്പോഴെങ്കിലും നിങ്ങൾ സവാരിക്കു പോകുമ്പോൾ ഒരു കുങ്കുമക്കുറി ഇടുന്നതായാൽ, എന്റെ എഴുത്തിലെ ആവശ്യപ്രകാരം നിങ്ങൾ നടപ്പാൻ തെയ്യാറുണ്ടെന്നുള്ള നിങ്ങളുടെ മനസ്സിനെ സൂചിപ്പിക്കുന്നതായ ഒരു അടയാളമായിട്ടു ഞാൻ അതിനെ വിചാരിച്ചുകൊള്ളാം.എന്നാൽ സംഖ്യ എത്തിക്കാനുളള മാർഗവും മനസ്സിലാക്കികൊള്ളം.     
                തുലാം പന്ത്രണ്ടിനു 
                                                   നീതിമാൻ 
                ഇന്നാലാണ് എഴുതിയത് എന്നറിഞ്ഞ് ഒരു മറുപടി അയക്കാൻകൂടി താരമില്ലാത്ത വിധത്തിലല്ലേ കാര്യത്തിന്റെ കിടപ്പ്. ഈ എഴുത്തും ഞാൻ പോലീസ് ഇൻസ്‌പെക്‌ടർക്ക് അയച്ചുകൊടുത്തു. ഇനാം ഒന്നിരട്ടിച്ചു.കുങ്കുമം കൈകൊണ്ടു  തൊടില്ലെന്നുതീർച്ചയാക്കി.ഏഴുദിവസം കഴിഞ്ഞപ്പോഴേക്കും വേറൊരെഴുത്ത് വന്നു.അത് ഒന്നു കടത്തി വെച്ചിരുന്നു.
                ശ്രീ 
                നിങ്ങൾ എന്റെ എഴുത്തുകളെ  അത്ര ഗൗനിക്കുന്നില്ലെന്നു തോന്നുന്നു.പോലീസ് ഇൻസ്‌പെക്‌ടർ വിചാരിച്ചാൽ നിങ്ങളെ രക്ഷപെടുത്തുവാൻ കഴിയുമെന്നു വിചാരിക്കുന്നതു വെറുതെയാണ്.ഞാൻ വെറുംവാക്കു പാറകയാണെന്നു നിങ്ങൾ ശങ്കിക്കേണ്ട. സംഖ്യ താരാഞ്ഞാൽ ഞാൻ നിങ്ങളെ കൊന്നു കളയും,തീർച്ചതന്നെ.ഞാൻ പറയുന്നതു കാര്യമാണെന്നു നിങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മറ്റന്നാൾ സംഖ്യ തരുവാൻ ഒരുങ്ങാത്തപക്ഷം, നിങ്ങളുടെ സമീപത്തു ഞാൻ ഒരു കുലചെയ്യുന്നുണ്ട്.പിന്നെ മുറയ്ക്കു നിങ്ങളെ കുലപ്പെടുത്തും.ഇത് ഓർമയിൽ ഇരിക്കട്ടെ.
                എന്ന് 
                 73 തുലാം 19 നു 
                 നീതിമാൻ 
                 ഇൻസ്‌പെക്‌ടർ ശങ്കരമേനോൻ എന്റെ ഒരു സ്നേഹിതനായതിനാൽ, ഞാൻ തന്നെ എഴുത്തുംകൊണ്ട്  പോലീസ് സ്‌റ്റേഷനിലേക്കുപോയി.
                 ഇൻ :-"ഇതു മഹാ അക്രമമായിരിക്കുന്നുവല്ലോ.ഈ പോക്കിരിക്കു ലോകത്തിലുള്ള മറ്റു സകല പോക്കിരികളും കപ്പം കൊടുക്കണം.
                 ഞാൻ:-ഇതെന്തോ ഒരു ഭയപ്പെടുത്താൽ മാത്രമാണെന്നേ ഞാൻ വിചാരിക്കുന്നുള്ളു.എങ്കിലും അതുതന്നെ അനുവദിപ്പാൻ പാടില്ലാത്തതാണല്ലോ.
                 ഇൻ:-ആട്ടെ,ഞാൻ പോലീസ്‌കാർക്ക് നല്ല ജാഗ്രതയായിട്ടിരിക്കാൻ വേണ്ടുന്ന കല്പനകൾ കൊടുക്കാം.ഇപ്പോൾ കിട്ടിയിട്ടുള്ള ഈ എഴുത്തുകൾ കൊണ്ട് മാത്രം ആളെ തുമ്പുണ്ടാക്കുവാൻ അസാധ്യമായ ഒരു കാര്യമാണ്.ഞാൻ എഴുത്തുകളുടെ തപ്പാലാപ്പീസിലെ തീയ്യതി മുദ്രകൾ പരിശോധിച്ചപ്പോൾ ആദ്യത്തെ എഴുത്ത് അങ്ങാടിപ്പുറത്തും രണ്ടാമത്തേതു കോഴിക്കോട്ടും മൂന്നാമത്തെ എഴുത്തും പാലക്കാട്ടും പോസ്റ്റ് ചെയ്തതായിട്ടാണു കാണുന്നത്.വേറെ വിവരവും കിട്ടുന്നില്ല.    

എന്തു പ്രവർത്തിക്കും

                 ഞാൻ:-എന്നാൽ ഈ എഴുതിനൽ പറയുംപ്രകാരം നാളെ ഒരു കുലപാതകം നടന്നാലോ?
                 ഇൻ:-ഓ... ഒന്നാമതു കുലപാതകം തന്നെ ഉണ്ടാവില്ല.രണ്ടാമതു, അഥവാ ഒരു കുല ഉണ്ടായാൽ തന്നെ ഈ എഴുത്തിലെ ആൾ ചെയ്തതെന്നു വിചാരിപ്പാൻ ന്യായം പോരാ.മൂന്നാമതു അതങ്ങിനെത്തന്നെ എന്നിരിക്കട്ടെ നിങ്ങൾക്കിപ്പോൾ ഭയപ്പെടാറായിട്ടില്ല. നിങ്ങൾക്കു സംഖ്യ ആവശ്യപ്പെട്ടു ഒരെഴുത്തുകൂടി കിട്ടുവാൻ ന്യായമുണ്ട്.
                  ഞങ്ങൾ പിരിഞ്ഞു.പിറ്റേ ദിവസം തുലാം 21 നു ഞാൻ ഉറക്കാം ഉണർന്നു കിടക്കയിൽ എഴുന്നേറ്റിരുന്നു കണ്ണുതുടയ്ക്കുന്നു.വാതുക്കൽ രണ്ടുമൂന്നു മുട്ടും "എജമാന്നെ എജമാന്നെ' എന്നു കുഞ്ഞുകുട്ടി മേനോന്റെ ഒരു പരിഭ്രമത്തോടുംകൂടിയുള്ള വിളിയും കേട്ടു ഞാനൊന്നു ഞെട്ടി.ലക്ഷ്മിക്കുട്ടി വാതിൽ തുറന്നു.കുഞ്ചു (അകത്തുകടന്നു)എജമാനനെ അടുത്ത് പുളിക്കലെ വീട്ടിലെ രാമച്ചൻ നായരെ തലയ്ക്ക് ആരാണ്ടോ,ഒരു ഉലക്ക കൊണ്ടെന്നു തോന്നുന്നു, തള്ളി തല പൊളിച്ച്കൊന്നു അതാ പാതയിലിട്ടിരിക്കുന്നു.ഇനിക്ക് എജമാനനെ സംബന്ധിച്ചു വളരെ ഭയവും വ്യസനവും ഉണ്ടാകുന്നു.
                  ഞാൻ കുറച്ചുനേരം ഒന്നും മിണ്ടാതെ വിഷണ്ഡനായിരുന്നു.ഇത് എനിക്കും മുമ്പേ കൂട്ടി അറിവും തരപ്പെട്ട ആ കുലതന്നെ തീർച്ച.ഞാൻ ഒരു ഭീരു അല്ലെന്നാണ് എന്റെ പൂർണമായ അഭിമാനം.ആ അഭിമാനം ക്രമേണ പോയിത്തുടങ്ങുന്നുവോ എന്നൊരു ശങ്ക എന്റെ മനസ്സിൽ ബലമായി തോന്നി. പക്ഷെ വൈകുന്നേരം സവാരിക്ക് പോകുമ്പോൾ ഒരു പന്നീർപ്പൂ  ചൂടിയെങ്കിലോ.എന്നാൽ പിന്നീട്  എന്താണ് പ്രവർത്തിപ്പാനല്ലതെന്നു അവർ എനിക്ക് അറിവ് തരും.അപ്പോൾ ആളെ കണ്ടുപിടിക്കാൻ വേറൊരു മാർഗം കിട്ടി എന്നുവരാം.ഇങ്ങനെയെല്ലാം സ്വല്പനനിരത്തിനുള്ളിൽ ഞാൻ വിചാരിച്ചു.എന്നാൽ വിധത്തിലൊന്നും പ്രവർത്തിപ്പാൻ എന്റെ തറവാട്ട് ഗർവ്വ് എന്നെ അനുവദിച്ചില്ല.ഒന്ന് തീർച്ചതന്നെ പോലീസ് ആളെ തുമ്പുണ്ടാക്കിയില്ലെങ്കിൽ ഞാൻ ഒന്നുകിൽ സംഖ്യ കൊടുക്കണം അല്ലെങ്കിൽ മറിക്കാൻ തയ്യാറായിരിക്കണം. ഈ ഭയം വിഡ്ഢിത്തമാണെന്നു പിന്നെയും വിചാരിച്ചു കഴിയുന്നതും എന്റെ മനസ്സിൽ നിന്ന് അതിനെ ഒഴിച്ചു കളവാൻ ശ്രമിച്ചു.എന്നാൽ പറ്റിയില്ല.പിറ്റേദിവസം സ്ഥലത്തെ തപ്പാലാപ്പീസിൽ പോസ്റ്റ് ചെയ്തതായിട്ടും വേറൊരെഴുത്ത്. ഞാൻ കുഴങ്ങി.ഇവർ ഈ കണക്കിന് എന്നെ ഭ്രാന്തുപിടിപ്പിക്കുമെന്നു തോന്നി.ആ എഴുത്ത് ഇതാ-
                ശ്രീ 
                ഞാൻ ഒരു വാക്കു പറഞ്ഞാൽ അത് വ്യത്യാസം കൂടാതെ നടക്കുവാൻ സാധിക്കുന്നവനും നടക്കുന്നവനും ആണെന്നു നിങ്ങൾക്കിപ്പോൾ ബോധ്യം വന്നിരിക്കണം.ഇനിവേഗം സംഖ്യ തരുമല്ലോ.നിങ്ങൾ താഴെ പറയുംപ്രകാരം പ്രവർത്തിക്കണം.ഒന്നാമതു നാളെ നിങ്ങൾ സവാരിക്ക് പോകയും പോകുമ്പോൾ ഒരു പന്നീർപ്പൂ ചൂടും വേണം.എന്നാലേ എനിക്ക് വേണ്ട ഏർപ്പാടുകൾ ചെയ്യാൻ തരമുള്ളൂ.രണ്ടാമതു നിങ്ങടെ വീട്ടീന്ന് അരനാഴിക അകലെയുള്ള പുഴയിൽ കൊട്ടാക്കടവ് എന്ന് പറയുന്ന സ്ഥലത്ത് രാത്രി പന്ത്രണ്ടുമണി സമയത്തു ചെന്ന് നോക്കിയാൽ പുഴയുടെ നാടുവിലായിട്ട് ഒരു വലിയ തൊളിക്കോട്ട പാറി നിൽക്കുന്നതും കാണാം. ആ കോട്ട മൂടി  പൂട്ടിയിട്ടുണ്ടായിരിക്കും.ആ പൂട്ടിന്മേൽ ന്തന്നെ കാണാവുന്ന താക്കോൽകൊണ്ട് അതു തുറന്നു നിങ്ങളോടാവശ്യപെട്ടിട്ടുള്ള സംഖ്യ തികച്ചും നോട്ടയിട്ട അതിലിട്ട് അടച്ച് പൂട്ടി താക്കോൽ അതിൽ തന്നെ വച്ചാൽ മതി.വേണമെങ്കിൽ നിങ്ങളുടെ കാര്യസ്ഥനെയും വേറെ ഒന്നോ രണ്ടോ ആളുകളെയും കൂടെ കൊണ്ടുപോകുന്നതിനു വിരോധമില്ല.എന്നാൽ ഒരു സംഗതി പ്രത്യേകമായും നിങ്ങളോടു പറയാം. ആ കോട്ട കെട്ടിവിട്ടിട്ടുള്ള ചരടുവഴി പിടിച്ചു ആ ചരട് അവസാനിക്കുന്ന ദിക്കുകണക്ക് പിടിക്കാമെന്നു വിചാരിച്ചു അതിന്നു പുറപ്പെട്ടാൽ ഉടനെ നിങ്ങളെയും നിങ്ങടെ കൂടെയുള്ള ആളുകളെയും എനിക്ക് കൊല്ലാതെ നിവർത്തിയില്ല. വിശേഷിച്ച് ആ കാര്യത്തിൽ നിങ്ങടെ ശ്രമം ഫലിക്കുന്നതുമല്ല. എന്തെന്നാൽ ആ ചരട് അറനാഴികയിലധികം നീളമുണ്ടായിരിക്കുന്നതും എന്റെ ആൾക്കാരിൽ അതിസമർത്ഥന്മാരായ അമ്പതുപേർ അതിനെ പുഴയുടെ രണ്ടരികിലും ആരും കാണാത്തവിധത്തിൽ നിന്നുരക്ഷിച്ചുകൊണ്ടിരിക്കുന്നതായിരിക്കും.എന്റെ അമ്പത് ആൾക്കാരെയും തോൽപ്പിക്കത്തക്കവിധത്തിൽ ഒരു ജനശേഖരത്തോടു ഒരു ബലമായ പോലീസ് സൈന്യത്തോടുംകൂടിനിങ്ങൾ ആ ചരടുവഴിക്ക് എതൃത്തു നടപ്പാൻ ഭാവമുണ്ടെങ്കിൽ ഞാൻ ആ ചരടു വെട്ടിക്കളയും.അപ്പോഴും നിങ്ങടെ ആഗ്രഹം സാധിക്കില്ലെന്നു മാത്രമല്ല അടുത്ത ദിവസം ആ കരണത്തിന്മേൽ നിങ്ങളെ കുലപ്പെടുത്തുന്നതാണെന്നുകൂടി തീർച്ചയായും ഞാൻ പറയുന്നു. ഇനിയും ഞാൻ  പറയുന്നത് നിങ്ങൾ കാര്യമായി വിചാരിക്കാത്തപക്ഷം വേറൊരുകുലകൂടി എനിക്കു ചെയ്യേണ്ടിവരുന്നതാണ്‌.ആ കുല മറ്റന്നാൾ തുലാം 23 നും സംഭവിക്കും. അതിനു ശേഷം നിങ്ങൾക്കു വേറൊരവസരം കൂടിത്തരും.എന്നിട്ടും നിങ്ങൾ കുലുക്കം കൂട്ടാതെ ഇരിക്കുന്നു എങ്കിൽ നിങ്ങടെ മരണം അടുത്തുതീർച്ചതന്നെ.സംശയം വേണ്ട,മറ്റനാളത്തെ ദിവസവുംകൂടി കഴിഞ്ഞിട്ടേ നിങ്ങൾ എന്റെ എഴുത്തുപ്രകാരം നടപപ്പാൻ വിചാരിക്കുന്നുള്ളു.എങ്കിൽ മറ്റന്നാൾ ചെയ്യേണ്ടിവരുന്ന കുലയുടെ പാപം നിങ്ങൾ അനുഭവിക്കേണ്ടിവരും.അതിനാൽ നാളെത്തന്നെ നിങ്ങൾ വേണ്ടപോലെ എല്ലാം പ്രവർത്തിച്ചാൽ ഒരു ജീവരക്ഷചെയ്ത പുണ്യം നിങ്ങൾക്കു കിട്ടും.ഒരു സമസൃഷ്ടിയെ കുലപ്പെടുത്തിയ പാപത്തെ വഹിക്കുന്നത് എത്ര കഷ്ടം! വേഗം തീർച്ചയാക്കണം.എനിക്ക് ഉറുപ്പികയ്ക്ക് വളരെ തിടുക്കമായിരിക്കുന്നു.
         എന്ന് 
                   73 തുലാം 21 തീയതി 
                   നീതിമാൻ 
                   ഞാൻ എഴുത്തുവായിച്ചു കഴിയുമ്പോഴേക്ക്  കുഞ്ചുക്കുട്ടിമെന്നും അകത്ത് കടന്നുവന്നു.മറ്റേ എഴുത്തുകളെല്ലാം അയാൾ കണ്ടിരുന്നു.ഇതും ഞാൻ വായിപ്പാൻ കൊടുത്തു. 
                കുഞ്ചുകുട്ടിമേനോൻ അതു വായിച്ചിട്ട് ഒരക്ഷരവും മിണ്ടാതെ കുഴിച്ചിട്ടപോലെ നിന്നു.അയാളുടെ മുഖം അല്‌പം ഒന്നു വളർത്തു എന്ന് എനിക്കു  തോന്നി.
               ഞാൻ:-കുഞ്ചുകുട്ടിമേനോൻ എന്തു പറയുന്നു.ഇവർ  ഒഴിക്കാൻ ഭവമില്ലെന്നു തോന്നുന്നു 
                കുഞ്ചു :-അങ്ങിനിയാണ് കാണുന്നത്. ഗജപോക്കിരികൾ, ഏമാനനെ  സംഖ്യ  കൊടുക്കുന്നതാണ് നല്ലതെന്ന്‌  എനിക്കു തോന്നുന്നു. തുക കുറെ വലിയതുതന്നെ. എങ്കിലും എജമാന്റെ ജീവനേക്കാൾ  വലുതല്ല .
                ഞാൻ  പോക്കിരികളെ ഭയപ്പെടുന്നവനല്ലെന്ന്  എന്നെത്തന്നെ  ബോദ്യം വരുത്തുവാനെന്നു തോന്നുന്നു 'ഒരു പൈപോലും കൊടുക്കില്ല ' എന്ന് കുറെ ശക്തിയോടുകൂടി ഉറക്കെപ്പറഞ്ഞു. അന്നു  വൈകുന്നേരം  വേറൊരു എഴുത്തുകിട്ടി അതും സ്ഥലത്തെ തപ്പാലാപ്പിസിൽ പോസ്റ്റു ചെയ്തതാണ്, അതിതാ.
                ശ്രീ 
                നിങ്ങൾ വളരെ കടുപ്പക്കരനാണെന്നു തോന്നുന്നു. നിങ്ങൾ സംഖ്യ തരാൻ ഭാവമില്ലെന്നു പ്രസ്താപിച്ചതായി ഞാൻ അറിയുന്നു.എന്റെ മുമ്പത്തെ  എഴുത്തിൽ പ്രസ്താപിച്ച രണ്ടാമത്തെ കുല നാളെ വൈകുന്നേരം നടക്കും.കൊല്ലപ്പെടുന്ന ആൾ ഒരു മഴുകൊണ്ട് തലക്കു കൊത്തുകൊണ്ട് തല പൊളിഞ്ഞു മരിക്കും.രക്തം പുരണ്ട മഴുവും ശവത്തിനു സമീപം ഉണ്ടായിരിക്കും.അതിന്ന് ശേഷമെങ്കിലും നിങ്ങൾ വേണ്ടപോലെയെല്ലാം പ്രവർത്തിക്കണം. അല്ലെങ്കിൽ തുലാം 25 നു നിങ്ങളെ കുലപ്പെടുത്തും.അന്ന് അതിന്നു തരം വന്നില്ലെങ്കിൽ പിന്നെ അടുത്ത തരമുണ്ടാകുന്ന ദിവസം അതു പറ്റിക്കും.എന്നാൽ ഇങ്ങനെ ദിവസം മാറ്റി നിശ്ചയിക്കേണ്ട ആവശ്യം സാധാരണയായി എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.ഇതു ഞാൻ നിങ്ങൾക്കയയ്ക്കുന്ന ഒടുവിലത്തെ എഴുത്താണ് .
                                                                         എന്ന് 
                      73 തുലാം 22നു 
                       നീതിമാൻ 
                    ഈ എഴുത്ത് എന്റെ ദേഹം ആസകലം ഒന്നു വിറപ്പിച്ചു.എന്റെ ശാട്യം നിമിത്തം ഏതോ ഒരു സാധുവിനു മരണം സംഭവിക്കാൻ പോകുന്നു എന്നു വിചാരിച്ചു വ്യസനിച്ചു.
                    തുലാം 23 നു എനിയ്ക്കു ഒരു ദുർദിവസമായിരുന്നു.വൈകുന്നേരമായപ്പോൾ എന്റെ മനസ്സിൽ ഭ്രാന്തുപിടിച്ചപോലെ ഒരു വികാരം തോന്നി, എന്തോ ചുടുകാട്,തൊലഞ്ഞുപോകട്ടെ,എന്നു വിചാരിച്ചു സംഖ്യ കൊടുക്കായിരുന്നു എന്നു അല്പനേരത്തേക്കു എനിക്കുതോന്നി 23  നു ത്തെ കുല അന്നു ചെയ്വാപൻ സാധിക്കയില്ലെന്നു എനിയ്ക്ക് അല്പമായ ഒരു വിശ്വാസം തോന്നിയിട്ടുണ്ടായിരുന്നു.എന്റെ ബലമായ വിശ്വാസം എന്തായിരുന്നു എന്നാൽ ഈ കുലപാതകങ്ങളൊന്നും എന്നെ ഭയപ്പെടുത്തി വിശ്വസിപ്പിക്കേണ്ട ആവശ്യത്തിന്നു മാത്രമായിട്ടു ചെയ്യപ്പെടുന്നതാണെന്നായിരുന്നില്ല.കുലപ്പെടുത്തിയ ആ സാധുക്കളെ സംബന്ധിച്ച് പ്രത്യേകമായി വല്ല 

കാരണങ്ങളും ഉണ്ടാകാതിരിക്കയില്ലെന്നും എന്നാൽ ആ അവസരത്തിൽ വാളാൽ ഭീരുക്കളെയും ഭയപ്പെടുത്തി പണം അപഹരിക്കേണ്ട ആവശ്യം കൂടി ഉദ്ദേശിച്ച് ആ കുലകളെല്ലാം മുൻകൂട്ടി ഈ പോക്കിരികൾ ഓരോരുത്തർക്ക് അറിവ് കൊടുക്കയാണെന്നും ആയിരുന്നു എന്റെ പൂർണ്ണ വിശ്വാസം.ഇൻസ്‌പെക്‌ടർ ശങ്കരമെന്റെയും വിശ്വാസം അതുതന്നെയായിരുന്നു.

                    അന്നുരാത്രി കിടന്നപ്പോൾ എനിക്കു ലവലേശം ഉറക്കം വന്നില്ല.ഏകദേശം അർധരാത്രി കഴിഞ്ഞു.മുൻപുണ്ടായ പോലെ തന്നെ വാതുക്കൽ മട്ടും'എജമാനനെ  ഏജമാനനെ' എന്നു  കുഞ്ചുക്കുട്ടിമേന്റെ വിളിയും കേട്ട്.പെട്ടെന്നു ഞെട്ടി എഴുന്നേറ്റു.ഞാൻ തന്നെ വാതിൽ തുറന്നു.
                    
                  'എന്താ കുഞ്ചുക്കുട്ടിമെന്നെ അവർ പറഞ്ഞപോലെ കാര്യം പിന്നെയും പറ്റിച്ചുവോ?എന്നു ചോദിച്ചു.
                'ഉവ്വ ' എന്നു ഇടത്തൊണ്ട വിറച്ചുകൊണ്ട് കുഞ്ചുക്കുട്ടിമേനോൻ മറുപടിപറഞ്ഞു

.

                 ഞാൻ :-(പരിഭ്രമത്തോടുകൂടി)'ആരെ,എവിടെ?'
                 കു -മെ -നമ്മുടെ അമ്പലവാരിയത്ത് കൃഷ്ണവാരിയരെ മഴുകൊണ്ട് വെട്ടിയിട്ടുതന്നെ.രക്തം പുരണ്ട മഴുവും ശവത്തിന്റെ സമീപത്തുണ്ട്.ഞാൻ ചെറുശ്ശേരിയിൽ (ചെറുശ്ശേരി എന്നത് അമ്പലവാരിയത്തിനു സമീപം കുഞ്ചുക്കുട്ടിമേന്റെ സംബന്ധ വീടാണ്.)കിടന്നിരുന്നു. ഈ കാര്യംതന്നെ വിചാരിച്ച എനിയ്ക്ക് ഉറക്കം വന്നില്ല. അപ്പോൾ ഒരു നിലവിളിയും ഘോഷവും കേട്ട് ഞാൻ ചെന്നു നോക്കിയപ്പോൾ ഇതാണ്  കഥ.ഞാൻ വളരെ സങ്കടത്തോടുകൂടി എജമാനനോട് ഒരപേക്ഷ ചെയ്യുന്നുണ്ട്.യജമാനന് ഇരുപതിനായിരം ഉറുപ്പിക പുല്ലുപോലെയാണ്.ഇത്രയല്ല ഒരുക്കത്തോടും ധൈര്യത്തോടുകൂടിയും പ്രവർത്തിയ്ക്കുന്ന ആ ദുഷ്ടൻമാർ എജമാനന് വല്ല  അപകടവും പറ്റിച്ചാൽ പിന്നെ മറ്റുള്ളവർ ജീവിച്ചിരുന്നിട്ടും പ്രയോജനമില്ല.
                  ഞാൻ ഒരക്ഷരം മിണ്ടിയില്ല.മിണ്ടാതെതന്നെ കിടുകിടന്നുവിറച്ചുംകൊണ്ട് അറയിൽ തന്നെ കുറേനേരം തെക്കും വടക്കും നടന്നു.'ആട്ടെ കുഞ്ചുക്കുട്ടിമേനോൻ പോയിക്കിടക്കു.ഇപ്പോൾ  ചെറുശ്ശേരിയിലേയ്ക്കു പോകുന്നതു സൂക്ഷിച്ചു വേണം.ഇവിടെത്തന്നെ കിടക്കുന്നതാണെങ്കിൽ കിടന്നോളു.നാളെ വേണ്ടതുപോലെ എല്ലാം പ്രവർത്തിക്കാം'.എന്നു  പറഞ്ഞു ഞാൻ കുഞ്ചുക്കുട്ടിമെന്നെ അയച്ചു.അന്നു നേരം പുലരുന്നത് വരെ ഉറങ്ങിയില്ല. ഒന്നോ രണ്ടോ പ്രാവശ്യം കണ്ണടക്കാൻ ഭാവിച്ചപ്പോൾ ആരാണ്ടോ ഉലക്കകൊണ്ട് തല്ലിക്കൊല്ലാൻ വന്നതായി തോന്നി.ഞെട്ടി എഴുന്നേൽക്കുകയും ചെയ്തു.
                  പിറ്റെ ദിവസം നേരത്തെ കുളിയും കാപ്പികുടിയും കഴുഞ്ഞു. ഞാൻ ബലമായ ആലോചനയോടും കൂടി പുറത്തെ കോലായിൽ ഉലാത്തികൊണ്ടിരിക്കുകയായിരുന്നു.ഇൻസ്‌പെക്ടർ ശങ്കരമേനോൻ നാലഞ്ചു കോൺസ്റ്റബിൾമാരോടുകൂടി കൃഷ്ണവാര്യരുടെ ശവം പരിശോധിച്ചു വേണ്ടുന്ന നടപടികൾ നടത്തുവാൻ പോകുന്ന വഴിക്ക് അവിടെ കയറി.അവരുടെ പിന്നാലെ തപാൽ ശിപായിയും കടന്നു വന്നു.എഴുത്തുണ്ടോ എന്ന് ഞാൻ ചോദിച്ചു.തപാൽ ശിപായി ഒരെഴുത്ത് എന്റെ കയ്യിൽ തന്നു.അപ്പോൾ ഞാനെന്തു പറയെട്ടെ ഒരു വെറുപ്പും,ദേഷ്യവും,വ്യസനവും,സന്തോഷവും പിന്നെന്തല്ലാമോ ഒക്കെയും കൂടിക്കലർന്ന ഒരു വികാരമാണ് എന്റെ മനസ്സിൽ ഉദിച്ചത്.'ഈ എഴുത്ത് വായിച്ച് നോക്കു'.എന്നു  പറഞ്ഞു  ശങ്കരമെന്റെ കയ്യിൽ കൊടുത്തു. ശങ്കരമേനോൻ എഴുത്തു വായിച്ചിട്ടു അഞ്ചുമിനിട്ടുനേരം മുമൂക്കിൽ  വിരലും വച്ച് മിണ്ടാതെനിന്നു 'ദൈവം സഹായിച്ചതാണ്‌ എന്നുമാത്രം പറഞ്ഞു ശങ്കരമേനോൻ കോൺസ്റ്റബിൾമാർക് സ്വകാര്യമായി എന്തൊചില ഉപദേശങ്ങൾ കൊടുക്കുന്നത് കണ്ടു . ഞങ്ങൾ രണ്ടുപേരും കൂടി എന്റെ മുറിയിലേക്ക് പോയി, ചിലതെല്ലാം സ്വകാര്യമായി ആലോചിച്ചു കുഞ്ചുകുട്ടിമേനോൻ സംബന്ധവീട്ടിൽനിന്നു വന്നിട്ടുണ്ടായിരുന്നില്ല . അതിനാൽ ഒരാളെ അയച്ചു അയാളെ  കൂട്ടിക്കൊണ്ടുവന്നു. ശങ്കരമേനോൻതന്നെ എഴുത്തു കുഞ്ചിക്കുട്ടിമെന്നെ വായിപ്പാൻ  കൊടുത്തു എഴുത്തു കയ്യിൽ വാങ്ങി  നോക്കി കുഞ്ചികുട്ടി മെന്റെ  വെളുത്തതടിച്ച ദേഹം മുഴുവനും ഒന്ന് വിയർത്തു വെള്ളം ഒഴുകിതുടങ്ങി മുഖം വല്ലാതെ വിളർത്തുവശായി , കയ്യുംകാലും വിറച്ചുതുടങ്ങി.ശങ്കരമെന്നേ ദേഷ്യം സഹിക്കവയ്യാതെവന്നു  തുടങ്ങി  എരപ്പാളിക്കഴുവേറി! നിന്റെ കണ്ഠരുദ്രാക്ഷം കെട്ടിത്തുടങ്ങിയിരുന്ന സ്വർണ്ണ നൂലിൽ പിടികൂടി നൂൽ പൊട്ടിച്ചോടി പുറത്തെത്തുമ്പോഴേക്കും കോണ്സ്റ്റബിൾമാരെല്ലാവരുംകൂടി പൊത്തിപ്പിടിച്ചു പിൻകെട്ടുകെട്ടി.എന്റെ വീട്ടിൽ കുഞ്ചുക്കുട്ടിമേന്റെ ആഫീസുമുറിയും ചെറുശ്ശേരിയിൽ അയാളുടെ കിടപ്പുമുറിയും പരിശോധന ചെയ്ത അയാളുടെ കൈവശം ഉണ്ടായിരുന്ന എല്ലാ എഴുത്തുകളും റികകാർഡുകളും എടുത്തുപിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോയി പോലീസുകാർ സ്വകാര്യമായി ചെയ്യുന്ന ചില പ്രയോഗങ്ങൾ എല്ലാം ചെയ്തപ്പോൾ കാര്യമെല്ലാം സമ്മതിച്ചു.ഇങ്ങനെയെല്ലാം പ്രവർത്തിപ്പാൻ ഇടവരുത്തിയ ആ എഴുത്തും വായിപ്പാനെന്റെ വായനക്കാർക്ക് കലശലായ കൊതിയുണ്ടാകും അതിന്റെ  ഒരു പകർപ്പും താഴെ ചേർക്കുന്നു. 
                              ശ്രീ 
                               രണ്ടാമതു നിശ്ചയിച്ച കുലയിൽ സാധിച്ചു.നിങ്ങൾ അയച്ചു തന്ന മാപ്പിളമാർ അതിസമർഥന്മാർ.അമ്പലവാരിയാതെ കൃഷ്ണവാര്യർ എന്നൊരാളെയാണ് ഇക്കുറി കൊന്നത്.അയാൾ രാത്രി ഒരുറക്കം കഴിഞ്ഞു മൂത്രാശങ്കയ്ക്കോ മറ്റോ അകത്തുനിന്ന് വെളിക്കിറങ്ങിയപ്പോഴാണ് പറ്റിച്ചത്. സമീപത്തുള്ള എന്റെ ഭാര്യവീട്ടിൽ നിന്ന് അപ്പോൾ തന്നെ പോയി ഞാൻ മന്ദാട്ടച്ഛനെ വിവരം അറിയിച്ചു.മൂപ്പർ ഇക്കുറി കാര്യമായി ഭയപ്പെട്ടിട്ടുണ്ട്. നമുക്കനുകൂലമായി പ്രവർത്തിപ്പാൻ ഒരുക്കമുണ്ടെന്ന മുക്കാലേ അരകാലും സമ്മതത്തിൽ എന്നോട് വാക്കുപറഞ്ഞു.ഒരു സമയം വേണ്ടി വന്നാൽ ഇനി ഒരു കുല കൂടി വേണ്ടി വരും അതിലധികം വേണ്ടിവരില്ല. മൂപ്പരുടെ ഭയം  ഒന്നുകൂടി ബലപ്പെടുത്തുവാൻ വേണ്ടി ഈ കുലയും ചൂണ്ടിക്കാണിച്ച് ഒരെഴുത്തെഴുതി'നീതിമാൻ' എന്ന പഴയ പേരും വച്ച് മന്ദാട്ടച്ഛന്റെ മേൽവിലാസം എഴുതി ഈ എഴുത്തൊരുമിച്ച തന്നെ തപാലിലിട്ടിട്ടുണ്ട്. ശേഷം വഴിയേ, അന്ന് രാ.രാ. കിളിമംഗലം അമ്മതുസൈതു അവർകൾക്കു കാര്യസ്ഥൻ 
                     കുഞ്ചുക്കുട്ടിമേനോൻ 
                     73 തുലാം 23 നു 
                     രാത്രി 1 മണി 
             ബദ്ധപ്പാടും പരിഭ്രമവും നിമിത്തം രണ്ടെഴുത്തിലും മേൽവിലാസം പരസ്പരം മാറി എഴുതിയതിനാലാണ് കുഞ്ചിക്കുട്ടിമെന്നേ അബദ്ധ൦ പറ്റിയതെന്ന് ഇനി പറയണ്ട ആവശ്യമില്ലല്ലോ.ഉടനെത്തന്നെ അമ്മതുസൈതുവിനെയും മറ്റു മാപ്പിളമാരെ എല്ലാം പിടിച്ചു കേസ് എളുപ്പത്തിൽ തെളിഞ്ഞു.എല്ലാവരെയും തൂക്കിക്കൊല്ലുകയും ചെയ്തു.കുഞ്ചുക്കുട്ടിമെന്നെ സൂക്ഷിപ്പിൽനിന്ന് പരിശോധനയിൽ കിട്ടിയചില എഴുത്തുകളും റിക്കാർഡുകളും കൊണ്ട് കുഞ്ചിക്കുട്ടിമേനോൻ ചെയ്തിട്ടുള്ള വേറൊരു കുലപാതകം കൂടി തെളിഞ്ഞു.ചെറുപ്പത്തിൽ തന്നെ സംബന്ധം വച്ചിരുന്ന തന്റെ ആദ്യത്തെ ഭാര്യയെ ആ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന കുറെ സ്വത്ത് അപഹരിക്കുവാൻ വേണ്ടി ഈ പരമ ദുഷ്ടൻ വെള്ളത്തിൽ മുക്കികൊന്നതായി തെളിവിന്നുവേണ്ട ചില വിവരങ്ങൾ കൂടി ആ റിക്കോര്ഡുകളിൽ നിന്നു കിട്ടി.പക്ഷെ എനിക്കിപ്പോഴും ഒരു സൂക്കേടുണ്ട് അതെന്തെന്നാൽ കുഞ്ചിക്കുട്ടിമേനോൻ ചെയ്ത മൂന്ന് കൊലപാതകങ്ങൾക്ക് അയാളെ മൂന്ന് പ്രാവശ്യം തൂക്കി കൊന്നില്ലല്ലോ..
                                                                                                                                                                                                        വിദ്യാവിനോദിനി--1076
                                    *************************************************************




                                    മച്ചാട്ടുമലയിലെ ഭൂതം 
                                                        എം ആർ കെ സി
                       
           അക്കാലം പേരാറ്റു വീഥിയിലെ കാര്യക്കാരന്മാർ, അയ്യഴി പടനായർ, വടക്കും നമ്പിടി, തെക്കും നമ്പിടി, കിണറ്റുങ്കരനായർ എന്നിവരും ഇവരുടെ തലവനായ ' തലശ്ശന്നോരെ ' ന്നു സ്ഥാനപ്പേരുള്ള തോട്ടാശ്ശേരി പിഷാരോടിയും ആയിരുന്നു. പെരുമ്പടപ്പു മൂപ്പിൽനിന്നു വന്നേരി ചിത്രകൂടത്തിൽ എഴുന്നരുളുന്നു. പെരുമ്പടപ്പു മൂപ്പിലെ കണ്ണിലുണ്ണിയായ തലശ്ശേന്നോരുടെ ദുരപദേശമനുസരിച്ച്, അയിരൂരുനാട്ടിലെ നാടുവാഴിയായ മനക്കോട്ടുനായരെ രാജദ്രോഹകുറ്റം ചുമത്തി കഴുവിന്മേൽ കയറ്റി അദ്ദേഹത്തിന്റെ മുള്ളൂർക്കര കോട്ടയും നാടുവാഴി സ്ഥാനവും പാലിയത്തച്ഛൻ കൈയേറ്റിട്ട് അധികകാലം ആയിട്ടില്ല. വൃശ്ചികംധനു മാസം കാലം. സൂര്യാസ്തമയം അടുത്തുതുടങ്ങിയിരിക്കുന്നു. പേരാറ്റു വീഥിയിലേക്കു ചേർന്ന മച്ചാട്ടുമലയുടെ കിഴക്കേ അടിവാരത്തിൽ, ഇരുപുറവും വലുതായ വൃക്ഷങ്ങളാൽ നിറയപ്പെട്ട കാട്ടിന്നുള്ളിൽ തെക്കുകിഴക്കോട്ടുപോകുന്ന ഊടുവഴിയിൽക്കൂടി ഒരു യുവാവ് കുതിരപ്പുറമേറി തനിയേ ചേലക്കരയ്ക്കുപോകുന്നു. ഈ യുവാവിന്റെ വലത്തുവശം പൊക്കമുള്ള വൃക്ഷങ്ങളും, അതിനെത്തുചർന്ന് ആകാശത്തിലേക്കുപടിപടിയായി കെട്ടിക്കയറ്റിയതോ എന്നു തോന്നുമാറ് പച്ചിലകളാൽ മൂടപ്പെട്ട പൊക്കമുള്ള മലയും ആയതുകൊണ്ട് ഈ താഴ്‌വരയിൽ ഏതാണ്ടു സന്ധ്യാസമയത്തിലെന്നപോലെ കഷ്ടിച്ചേ പകൽ വെളിച്ചം ഉണ്ടായിരുന്നുള്ളൂ.
                       മച്ചാട്ടുമലയിൽ അടുത്ത കാലത്തിനുള്ളിൽ ഒരു ഭൂതസഞ്ചാരം തുടങ്ങീട്ടുണ്ടെന്നു പേരാറ്റുവീഥിക്കാരും, അയൽപ്രദേശക്കാരായ അയിരൂരു നാട്ടുകാരും പറഞ്ഞുവരുന്നുണ്ടായിരുന്നു. ഈ ഊടുവഴിയിൽക്കൂടി മുള്ളൂർക്കരയ്ക്കും ചേലക്കരയ്ക്കും സഞ്ചരിച്ചിട്ടുള്ളവരിൽ ചിലരൊക്കെ മരങ്ങളുടെ ഇടയിൽക്കൂടി നിശ്ശബ്ദമായി പച്ചപ്പകൽകൂടി ഒരു ഭൂതം സഞ്ചരിക്കുന്നതായി കണ്ടിട്ടുണ്ടത്രെ. ഈ ഭൂതസഞ്ചാരത്തെ ഭയന്നു തനിയേ ആരും ഈ വഴിയിൽക്കൂടി പേകാറില്ല. ഈ വിവരമൊക്കെ വഴിയാത്രക്കാരനായ നമ്മുടെ യുവാവിനു നല്ലപോലെ വിവരമുണ്ട്. ഭൂതത്തിന്റെ വർത്തമാനം ആലോചിച്ചും കൊണ്ടു യാത്രചെയ്യുന്ന നമ്മുടെ യുവാവിന്ന് അല്പം അകലെ കാട്ടിൽ മരങ്ങളുടെ ഇടയിൽക്കൂടി ഒരു നിഴൽപ്പെരുമാറ്റം കണ്ടപോലെ തോന്നി. കുതിരയെ പെട്ടന്നു നിർത്തി വീണ്ടും സൂക്ഷിച്ചുനോക്കി. അതാ! കറുത്തിരുണ്ട ഒരു ഭൂതം വൃക്ഷങ്ങളുടെ ഇടയിൽക്കൂടി മല കയറുന്നു! ഈ യുവാവ് തല്ക്കാലം ഒന്നു ഭയന്നുവെങ്കിലും വാൾ കൈയിൽ ഊരിപ്പിടിച്ച്, ഈ ഭൂതത്തെക്കുറിച്ച് പിന്തുടർന്നാലോ എന്നാലോചിച്ചു കുതിരയെ തിരിച്ചു ഭൂതത്തെ പിന്തുടർന്നു കാട്ടിലേക്കുകടന്നു. ഭുതം അതിന്റെ ഗതിവേഗം ഒന്നു മുറുക്കി. യുവാവും ഗതിവേഗത്തിലാക്കി. കുറച്ചുനേരം ഇങ്ങനെ കഴിഞ്ഞപ്പോൾ വലുതായ ഒരു വൃക്ഷത്തിന്റെ ചുവട്ടിൽവെച്ച് ഭൂതം അപ്രത്യക്ഷമായി. അപ്പോഴാണ് യുവാവിന് അല്പം ഭയം തോന്നിയത്. ഏതെങ്കിലും, ഈ വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ കുതിരയെ നിർത്തി താഴത്തിറങ്ങി ആ വൃക്ഷത്തെ പരിശോദിച്ചുതുടങ്ങി. അതിലിടയ്ക്ക് ആ വൃക്ഷത്തിന്റെ ഒരു വശത്തുനിന്ന് ആ ഭൂതം പുറത്തേക്കു ചാടി കൈയിലുണ്ടായിരുന്ന വില്ലിന്മേൽ ശരം തൊടുത്തുപിടിച്ച്; 
   നോക്കിക്കൊൾവിൻ! ഇനി ഒരടി മുമ്പോട്ടുവെച്ചാൽ ഈ ശരം വിടും. എന്നുപറഞ്ഞു.

ഈ സംഭവം ഒരുനിമിഷത്തിലധികം കഴിഞ്ഞു. കരിമ്പടം കൊണ്ടു ദേഹമാസകലം മൂടത്തക്കവിധത്തിൽ ഒരു പുതപ്പുണ്ടാക്കി, കണ്ണുകൾ മാത്രം മൂടാത്തവിധത്തിൽ കരിമ്പടം കൊണ്ടുതന്നെ ഒരു മൂടുപടം ഇട്ടുനിൽക്കുന്ന ഈ ഭൂതം സംസാരിക്കുന്ന ഭൂതമായതുകൊണ്ട് നമ്മുടെ യുവാവിനു കുറേക്കൂടെ ധൈര്യമുണ്ടായി.

  യുവാവ്:- നീ ആരാണ്? ഈ കാട്ടിൽ ഇപ്രകാരം ഒരു ഭയങ്കരവേഷവും കെട്ടി ജനങ്ങളെ ഭയപ്പെടുത്തി നടക്കുന്നതിന്റെ അർത്ഥമെന്താണ്? 
  ഭൂതം:- നിങ്ങൾ അയ്യഴി പടനായരല്ലേ? അതെ, ഒരു നാടുവാഴി. തന്റേടമുള്ള ഒരു പുരുഷൻ. കണ്ണും മുഖഭാവവും കണ്ടാൽ അകാരണമായി ആരേയും ഉപദ്രവിക്കുന്ന ഒരാളല്ലെന്നുതോന്നു തോന്നും. വിശ്വസിക്കുന്നവരെ ചതിക്കുകയുമില്ല. അല്ലേ?	ഞാൻ ഒരഗതി, ഈ വൃക്ഷത്തിന്റെ പൊത്തിൽ താമസിക്കുന്നു. ആർക്കും എന്നെക്കൊണ്ട് ഉപദ്രവുമില്ല. നിങ്ങൾ എനിക്ക് വല്ല ഉപകാരവും ചെയ്യാമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ ഈ നടന്ന സംഭവം ആരോടും പറയാതിരിക്കുകയാണു വേണ്ടത്. നേരം ഇപ്പോൾ ഇരുട്ടാവും; വേഗം മടങ്ങിപ്പോയ്‌ക്കോളൂ. 
    ഇത്രയും പറഞ്ഞതിനുശേഷം ആ ഭൂതം വീണ്ടും അയ്യഴി പടനായരുടെ - നമ്മുടെ യുവാവിന്റെ - ദൃഷ്ടിക്ക് അഗോചരമായിത്തീർന്നു. അയ്യഴി പടനായർക്ക് ഈ സംഭവങ്ങളെല്ലാം ഭയത്തേക്കാൾ ആശ്ചര്യത്തേയാണ് ഉണ്ടാക്കിത്തീർത്തത്. ഈ സംസാരിക്കുന്ന ഭൂതത്തെപ്പറ്റി മുഴുവൻ വിവരം കിട്ടുവാൻ അടുത്ത അവസരത്തിൽ ശ്രമിക്കാമെന്നും വെച്ച് അപ്പോൾത്തന്നെ സ്വഗൃഹത്തിലേക്കു മടങ്ങി. ഏതായാലും ഈ ഭൂനാലഞ്ചുതത്തെ സംബന്ധിച്ചുള്ള അധികവിവരം സമ്പാദിച്ചുകഴിയുന്നതുവരെ അന്നു നടന്ന സംഭവങ്ങൾ ആരോടും പറയാതെ കഴിച്ചുകൂട്ടുകതന്നെയെന്നു പടനായർ തീർച്ചയാക്കി.
      പോരാറ്റുവീഥിയിലെ നാടുവാഴികളായ കാര്യക്കാന്മാരായി അയ്യഴി പടനായർ ഉൾപ്പെടെ നാലഞ്ചുപേരുണ്ടെങ്കിലും പെരമ്പടപ്പു മൂപ്പിലെ പ്രത്യേകസേവകന്റെ നിലയിൽ കാര്യക്കാരന്മാരുടെ തലവനായ തോട്ടാശ്ശേരി തലശ്ശന്നോർ രാജ്യഭരണ കാര്യങ്ങളിൾ അനാവശ്യമായ സ്വാതന്ത്ര്യം ഉപയോഗിച്ചുവന്നിരുന്നുവെന്നു മാത്രമല്ല മറ്റുള്ള കാര്യക്കാരന്മാരെ ഒതുക്കി പേരാറ്റു വീഥിയും, അടുത്ത അയിരൂർ നാടും തന്റെ ഏകശാസനയിൽ വരുത്തി. വേണ്ടിവരുന്ന പക്ഷം പെരമ്പടപ്പു മൂപ്പിലോടുതന്നെ മത്സരിക്കാനുള്ള ഒരുക്കങ്ങൾകൂടി ചെയ്തും വന്നിരുന്നു. നിർദ്ദയനും , ദുഷ്ടനും അധർമ്മിയുമായ തലശ്ശന്നോർ ഈ അത്യാഗ്രഹം കാരണമായി ജനങ്ങളുടെ അപ്രീതി വളരെ സമ്പാദിച്ചിട്ടുണ്ട്. സ്ത്രീജിതനാകയാൽ ദുർമാർഗ്ഗിയായ തലശ്ശന്നോർ ആ വിഷയത്തിലും ശത്രുക്കളെ ഉണ്ടാക്കിത്തീർത്തിട്ടില്ലെന്നില്ല. ജനസ്വാധീനം തനിക്കു കുറഞ്ഞുവരുന്നുണ്ടെന്നു കണ്ടപ്പോൾ ജനങ്ങളെ ഒന്നുഭയപ്പടുത്തി കീഴടക്കുവാനും, വിശേഷിച്ചു മകളെ തനിക്ക് ഭാര്യയായി കിട്ടായ്കയാലുണ്ടായ പക വീട്ടുവാനും വീണ്ടും നിർദ്ദോഷിയായ അയിരൂർ നാടുവാഴിയായിരുന്ന മനക്കോട്ടുനായരുടെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തി പെരുമ്പടപ്പുമൂപ്പിലെ തെറ്റിദ്ധരിപ്പിച്ച് യോഗ്യനെ കഴുവിന്മേൽ കയറ്റിച്ചു. തലശ്ശന്നോരുടെ ശക്തിയോർത്തു ജനങ്ങൾ ഭയന്ന്, ഈ ഭാഗാസുരന്റെ അധീനത്തിൽനിന്ന് ഏതുപ്രകാരമാണ് രക്ഷപ്രാപിക്കേണ്ടതെന്നറിയാതെ വ്യസനിക്കുകയായിരുന്നു. ഈ വിവരൊക്കെ ബുദ്ധിമാനും ഭരണതന്ത്രനിപുണനുമായ അയ്യഴി  പടനായർക്കു നല്ലപോലെ അറിയാമായിരുന്നു. നയംകൊണ്ടും, വിവേകംകൊണ്ടും എന്നുവേണ്ട സഹജീവികളുടെ നേരെ ഇദ്ദേഹം കാണിച്ചിരുന്ന സ്‌നേഹം കൊണ്ടും അയ്യഴി പടനായർ, പേരാറ്റുവീഥിയിൽ എന്നല്ല അയൽനാടുകളിലും കൂടി ജനങ്ങളുടെ ഇടയിൽ വളരെ സമ്മതനായ ഒരാളായിരുന്നു. മനക്കോട്ടുനായരുടെ മേൽ തലശ്ശന്നോർ ചെയ്ത ദോഷാരോപണം കേവലം കളവാണെന്ന് പടനായർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആ യോഗ്യപുരുഷനെ കഴുവിന്മേൽ കയറ്റിയതുമുതൽ മനസ്സിന്ന് അശേഷം സുഖമില്ലാതെ, കാര്യത്തിന്റെ യഥാർത്ഥസ്ഥിതി പെരുമ്പടപ്പു മൂപ്പിലെ എങ്ങനെയാണ് അറിയിക്കേണ്ടതെന്ന വിചാരത്തടെ അതിന്നുള്ള വഴികൾ ആലോചിച്ചുവരികയാണു പടനായർ ചെയ്തിരുന്നത്. മുള്ളൂർക്കരയിലേക്കു രണ്ടുതവണ ഈ അവസരത്തിൽ പോയതുതന്നെ ഈ സംഗതിയപ്പറ്റി പാലിയത്തച്ഛനുമായി സംസാരിപ്പാനായിരുന്നു, 
                 പടനായരുടെ മനസ്സിന്നു അസ്വാസ്ഥ്യം കൊടുപ്പാൻ ഇപ്രകാരം പല സംഗതികളും ഉണ്ടായിരുന്നുവെങ്കിലും മച്ചാട്ടുമലയിലെ ഭൂതത്തിന്റെ സൂക്ഷവിവരം അറിവാനുള്ള ഉല്കണ്ഠ പിറ്റേദിവസം ഒന്നകൂടി വർദ്ധിച്ചതേയുള്ളൂ.അന്നു നേരത്തേ തന്നെ മലയിലേക്കു പോകണമെന്നുറച്ചു. വേണ്ടപ്പെട്ട ആയുധങ്ങളും കൈയിൽ കരുതി മലയിലേക്കു പുറപ്പെട്ടു. ഭൂതത്തിന്റെ വാസസ്ഥലമായ വൃക്ഷം മനസ്സിലാക്കീട്ടുള്ളതുകൊണ്ട് വഴി പിഴയ്ക്കാതെ അവിടെ എത്തിച്ചേർന്നു. അവിടെ ഭൂതമുണ്ടോ ഇല്ലയോ എന്നറിവാനുള്ള യാതൊരു ലക്ഷണവും കാണ്മാനുണ്ടായിരുന്നില്ല. ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചുനോക്കി. ഒരു ഫലവുമില്ല. കുതിരയെ മേയുവാൻ പുല്ലുള്ള ഒരു ദിക്കിൽ കെട്ടി ഈ ഭൂതം മടങ്ങിവരുമോ എന്നു പരീക്ഷിപ്പാൻ തീർച്ചയാക്കി. ഭുതം മലയുടെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചാരത്തിന്നു പോയിട്ടുണ്ടെങ്കിലോ എന്നും സംശയിച്ചു. കാൽപ്പെരുമാറ്റം കാണുന്ന ദിക്കിൽക്കൂടി പടനായർ മല കയറിത്തുടങ്ങി ഈ വഴി രണ്ടുകുന്നുകളുടെ ഇടയിലുള്ള ഒരു താഴ്‌വരയിലേക്കാണ്  പടനായരെ എത്തിച്ചത്. അവിടെനിന്ന് നോക്കിയാൽ താഴ്‌വരയിൽ കാണുന്ന കാഴ്ച വളരെ മനോഹരമായിരുന്നു. കുറച്ചുകൂടി നടന്നുചെന്നപ്പോൾ പടനായർ പെട്ടന്നു സ്തംഭിച്ചുനിന്നുപോയി. ഉറവുവെള്ളത്തിൽ ഉണ്ടാക്കപ്പെട്ട ഒരു ചെറു പൊയ്കയുടെ ഒരു ഭാഗത്ത്  യൗവനയുക്തയും അതി സുന്ദരിയുമായ ഒരു സ്ത്രീ കാലിന്റെ ഞെരിയാണിവരെ എത്തുന്ന തന്റെ മുടി അഴിച്ചുകെട്ടി ആ സരസ്സിലെ നിർമ്മല ജലത്തെ കണ്ണാടിയാക്കി, തന്റെ സൗന്ദര്യത്തെ പ്രതിബിംബത്തിൽ വീക്ഷിക്കുന്നു. പലതരമായ വൃക്ഷങ്ങളാലും പുല്ലുകളാലും പുഷ്പലതാദികളാലും അലങ്കരിക്കപ്പെട്ട ഒരു പ്രശാന്തരമണീയമായ താഴ്‌വരയിൽ ഒരു സരസ്സിന്റെ അരികിൽ അതിസുന്ദരിയായ ഒരു സ്ത്രീ ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന സംശയം കൂടാതെ സ്വച്ഛന്തമായി പെരുമാറുന്നതുകാണുമ്പോൾ ആർക്കാണ് ആശ്ചര്യവും ആനന്തവും ഒരേ സമയത്തുതന്നെ ഉണ്ടാവാത്തത്? നമ്മുടെ പടനായർക്ക് ആദ്യം ഈ കാഴ്ച ഒരു സ്വപ്നമായിട്ടാണ് തോന്നിയത്. അതല്ല - ഈ താഴ്‌വര ദേവലോകത്തിന്റെ ഒരു ഭാഗവും, ഈ തരുണി ഒരു ദേവാംഗനയും ആയിരിക്കുമോ? ഏതെങ്കിലും കുറേക്കൂടി അടുത്തുചെന്ന് ഒരിടത്തിൽ ഒളിച്ചിരുന്നു. ഈ യുവതിയുടെ ചേഷ്ടകളെ കാണുക തന്നെയെന്ന് തീർച്ചയാക്കി. 
              ആ യുവതിയാകട്ടെ തലകെട്ടി. പുടവ മുറുക്കിയെടുത്തു. കാലും മുഖവും കഴുകിതോർത്തി, അടുത്തുണ്ടായിരുന്ന ഒരു കല്ലിന്മേൽ ചെന്നിരുന്ന് അവിടെ വെച്ചിരുന്ന വില്ലും ശരവും കൈയിലെടുത്തു കുറേ അകലെ നിന്നിരുന്ന ഒരു വൃക്ഷത്തിലേക്കായി അസ്ത്രം തൊടുത്തുവിട്ടു. ആ അസ്ത്രം ഉദ്ദേശിച്ച ദിക്കിൽ തന്നെയാണോ കൊണ്ടിട്ടുള്ളതെന്നു ചെന്നെുനോക്കി. വീണ്ടും വീണ്ടും സ്വസ്ഥാനമായ കല്ലിന്മേൽ ഇരുന്ന് അസ്ത്രം തൊടുത്തുവിടും. ഇങ്ങനെ അഞ്ചുപത്താവൃത്തി പരീക്ഷിച്ചതിന്നുശേഷം വില്ലും ശരവും താഴെവെച്ച് എന്തോ കറുത്ത ഒരു വസ്ത്രം കുനിഞ്ഞെടുത്തു കുടയുവാൻ ഭാവിക്കുമ്പോഴേക്കും, പടനായർ അക്ഷമനായി ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു. ഈ വരുന്നാൾ ആരാണെന്നു നല്ല വണ്ണം നോക്കാതെ തല്ക്കാലമുണ്ടായ പരിഭ്രമം കൊണ്ടും ഭയംകൊണ്ടും ഈ യുവതി വില്ലും ശരവും പെട്ടന്നു കൈയ്ക്കലാക്കി. ' അവിടെ നിൽക്കൂ, എങ്ങോട്ടാണ് വരുന്നത്? അടുത്തുവരണ്ടാ' എന്നുപറഞ്ഞത് അസ്ത്രം തൊടുത്തുപിടിച്ചു പടനായരുടെ മുഖത്തുനോക്കി നില്പായി. രണ്ടുപേരും നിന്നേടത്തുനിന്ന് അന്യോന്യം മുഖത്തോടുമുഖം നോക്കി നാലഞ്ചുനിമിഷം കഴിച്ചുകൂട്ടി. വില്ലിന്മേൽ തൊടുത്തുപിടിച്ചിരുന്ന അസ്ത്രത്തേക്കാൾ മൂർച്ചയായി പടനായർക്ക് തോന്നിയത്, ആ തരുണീ രത്‌നത്തിന്റെ കറുത്തുനീണ്ട കണ്ണുകളിൽനിന്ന് പുറപ്പെടുന്ന കടാക്ഷവീക്ഷണമായിരുന്നു. ആളെ അറിഞ്ഞപ്പോൾ അവളുടെ രൗദ്രഭാവം ക്രമേണകുറഞ്ഞു. സൗമ്യഭാവത്തിലേക്കു വരുന്നുണ്ടെന്നുകണ്ടപ്പോൾ-
        പടനായർ : നിന്നെ ഞാൻ മുമ്പു എവിടെയോ വെച്ചു കണ്ടിട്ടുണ്ടല്ലോ. ഈ കറുത്ത കവചത്താൽ മൂടപ്പെട്ട നിലയിലല്ലതാനും. ഇതിന്റെയൊക്കെ അർത്ഥം മനസ്സിലാകുന്നില്ല. 
        യുവതി : നായ്ക്കളുടെ ഇടയിലെന്നപോലെ മനുഷ്യരുടെ ഇടയിലും വിശ്വസിക്കത്തക്കവരായി ചിലരുണ്ടാവാം.
  എന്നു പറഞ്ഞ് ലജ്ജിച്ചു തലയൊന്നു ചെരിച്ച് അവൾ ഒരു പുഞ്ചിരിയിട്ടു. 
       പടനായർ : എന്റെ ചോദ്യത്തിന്നല്ല നീ സമാധാനം പറയുന്നത്. ഞാൻ നിന്നെ ചെറുപ്പത്തിൽ  എവിടെയോ വെച്ചു കണ്ടതായി ഓർമ്മിക്കുന്നു. തനിയേ ഈ കാട്ടിൽ ഈ വേഷത്തോടെ നടക്കുന്നതിന്റെ ഉദ്ദേശം എന്താണ്? ഞാൻ ഈ പേരാറ്റുവീഥിയിലെ വാല്യക്കാരന്മാരിൽ ഒരാളാണെന്ന് നീ മനസ്സിലാക്കീട്ടുണ്ട്. ഞങ്ങളുടെ ഈ കാട്ടിൽ ഒരു ഭൂതത്തെപ്പോലെ സഞ്ചരിച്ചു ജനങ്ങളെ ഭയപ്പെടുത്തുന്നത് നിർത്തൽ ചെയ്യേണ്ട ഭാരം ഞങ്ങൾക്കില്ലേ? 
      യുവതി : അയ്യഴി പടനായർ ഒരു കോപിയല്ലെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. നാം തമ്മിൽ മുമ്പു കണ്ടിട്ടില്ലെന്നു വാദിപ്പാൻ ഞാൻ ഒരുങ്ങുന്നില്ല. നിങ്ങൾ ഇവിടുത്തെ നാടുവാഴികളിൽ ഒരാളാണെന്നും എന്നെ ഈ കാട്ടിൽനിന്ന് ആട്ടി ഓടിക്കുവാൻ നിങ്ങൾക്കധികാരമുണ്ടെന്നും എനിക്കറിയാം. ഞാൻ ഒരു അനാഥയാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. ഭർത്താവും സഹോദരനുമില്ല. ബന്ധുക്കളും സ്‌നേഹിതന്മാരുമില്ല. ഞാൻ ഈ പ്രദേശക്കാരിയുമല്ല. ഞാനൊരു ഭൂതമാണെന്നു പറഞ്ഞോ, നടിച്ചോ, നിങ്ങളുടെ നാട്ടുകാരെ ഭയപ്പെടുത്താറില്ല. നിങ്ങളുടെ മലയിൽനിന്ന് യാതൊരാദായവും ഞാൻ എടുക്കുന്നുമില്ല. പിന്നെ എന്തിന് എന്നെ ആട്ടി ഓടിക്കുന്നു? 
     പടനായർ : ഛേ! നിന്നെ ആട്ടി ഓടിക്കുകയോ? കഷ്ടം! അതു ഞാൻ മനസ്സിൽ വിചാരിച്ചിട്ടുകൂടിയില്ല. നീ ആരാണെന്നു സൂക്ഷമം പറയൂ. എന്റെ ചരിത്രം നിനക്ക് അറിയാമെന്നു വരുന്നു. ഞാൻ നിന്റെ ചരിത്രം മറന്നുപോയി. ഇപ്രകാരം തനിയേ ഈ കാട്ടിൽ കഴിച്ചുകൂട്ടുന്നതെങ്ങനെ? ഭക്ഷണം ആർ തരും? എവിടെ കിടന്നുറങ്ങും?
     യുവതി : നിങ്ങൾ ജനസമ്മതനായ ഒരാളാണ്. അഗതിയായ ഒരു സ്ത്രീയെ നിങ്ങൾ ഉപദ്രവിക്കുകയില്ലെന്ന് ഞാൻ വിശ്വസിച്ചതിൽ തെറ്റില്ല. നിങ്ങൾ ഒരു വാഗ്ദാനം ചെയ്യുമെങ്കിൽ മാത്രം ഞാൻ നിങ്ങളുടെ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാം. 
     പടനായർ : ഈ അപകടത്തിൽ നിന്നു നിന്നെ രക്ഷിക്കുവാൻ ഞാൻ ശ്രമിക്കരുതെന്നാണു വാഗ്ദാനം വേണ്ടതെങ്കിൽ അതിന്നു ഞാൻ ഒരുക്കമില്ല.
     യുവതി : എനിക്കു പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞേക്കാം. ശേഷം നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളുക. എനിക്ക് എത്രയും പ്രിയ്യപ്പെട്ട മരിച്ചുപോയ 	 ഒരാളെ സംബന്ധിച്ചുള്ള വ്രതമാണ് ഞാൻ ഈ കാട്ടിൽ കഴിച്ചുകൂട്ടിയത്. നിങ്ങൾ ഇന്നലെ കണ്ട ആ വൃക്ഷത്തിന്മേൽ പ്രകൃതി ഉണ്ടാക്കിതന്നിട്ടുള്ള ഒരു പൊത്താണ് എന്റെ വീട്. ഈ മലയുടെ പടിഞ്ഞാറുവശം താഴ്‌വരയിലുള്ള ഒരു വീട്ടുകാരനാണ് എനിക്കാവശ്യമായ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിത്തരുന്നത്. ഞാൻ അനാഥയാണെങ്കിലും നിർദ്ധനയല്ല. എന്റെ ഈ വ്രതത്തെ മുടക്കുവാൻ ശ്രമിക്കുന്നവർക്ക് തക്കതായ ദൈവശിക്ഷ ഉണ്ടാകാതിരിക്കയില്ല.

ഇത്രയും പറഞ്ഞ് ആ യുവതി കറുത്ത കവചവും മൂടുപടവും ധരിച്ച് വില്ലും ശരവും കയ്യിലെടുത്ത്, കാട്ടിലൊരു ഭാഗത്തേക്ക് അതിവേഗത്തിൽ പോയി മറഞ്ഞുകളഞ്ഞു. 'എന്റെ, ഈ വൃതത്തെ മുടക്കുവാൻ ശ്രമിക്കുന്നവർക്ക് തക്കതായ ദൈവശിക്ഷ ഉണ്ടാകാതിരിക്കയില്ല' എന്നു ഹൃദയത്തിൽ തട്ടി ദീനസ്വരത്തിലാണ് അവൾ പറഞ്ഞത്. ആയതു പടനായരുടെ ഹൃദയത്തേയും വല്ലാതെ വേദനിപ്പിച്ചു. ' ഈ യുവതിയെ മുമ്പ് എവിടെവെച്ചാണ് ഈശ്വരാ! ഞാൻ കണ്ടത്? എന്റെ ഓർമ്മ എന്താണ് എന്നെ വഞ്ചിക്കുന്നത്? ' എന്നുള്ള വിചാരത്തോടെ ചിന്താമഗ്നനായി പടനായകൻ സാവധാനത്തിൽ സ്വഗൃഹത്തിലേക്കു മടങ്ങി. പടനായർക്ക് ആകപ്പാടെ മനസ്സിന്നു സുഖമില്ലാതെ ഏതാണ്ട് ഒരു ഭ്രാന്തന്റെ നിലയിലാണ് കുറച്ചുദിവസം കഴിച്ചുകൂട്ടിയത്. തലശ്ശന്നോരെപ്പറ്റിയുള്ള ആക്ഷേപങ്ങൾ യഥാവസരം പെറുമ്പടപ്പുമൂപ്പിലേക്കു അറിവായി. നിർദ്ദോഷിയായ മനക്കോട്ടുനായരെ തലശ്ശന്നോരുടെ ഏഷണി വിശ്വസിച്ചു കഴിവിന്മേലേറ്റിയതിനെപ്പറ്റി പെറുമ്പടപ്പുമൂപ്പിലേക്കു കലശലായ പശ്ചാത്താപമായി. തലശ്ശന്നോരുടെമേലുള്ള ആക്ഷേപങ്ങളെ അവിടുന്ന കൂടമായി അന്യേഷണം ചെയ്തുവരുന്നുണ്ടെന്ന് പടനായർക്ക് ബോധ്യപ്പെട്ടിരിക്കയാൽ ആ വിഷയത്തിൽ നായർ കുറച്ചുദിവസമായി മനസ്സ് പുണ്ണാക്കാറില്ല. സാധാരണ നേരം പുലർന്നാൽ മലയിലേക്കു വെറുതെയെങ്കിലും ഒന്നു പോകണമെന്നുതോന്നും. ചില ദിവസങ്ങളിൽ ഭൂതത്തെ കണ്ടുവെന്ന് വരും. ചിലപ്പോൾ ഭൂതം ഒന്നും മിണ്ടാതെ വൃക്ഷത്തിന്റെ പൊത്തിൽ പോയിരിക്കും. ഒരു ദിവസം പടനായർ ഈ ഭൂതത്തെ കണ്ടപ്പോൾ താഴെ പറയും പ്രകാരം ഒരു സംഭാഷണം നടന്നു.

   പടനായർ : നാ എവിടേക്കണ് ഒന്നും മിണ്ടാതെ ഓടുന്നത്? നാളെ തലശ്ശന്നോർ ഈ കാട്ടിൽ നായാട്ടിന്നു വരവുണ്ടത്രേ. നിന്നെ ഒരു അസ്ത്രത്തിനു ഇരയാക്കിയാലോ. 
   ഭൂതം : നിങ്ങളുടെ നായാട്ടുകാരെയൊന്നും എനിക്കു ഭയമില്ല. എന്റെ വീട് അവരെയൊക്കെ കബളിപ്പിക്കുവാൻ തക്കവണ്ണം അത്ര ഉറപ്പുള്ളതാണ്. നിങ്ങളോട് പൊരുതിനിൽക്കുവാനാണ് എന്റെ കോട്ടയ്ക്ക് ശക്തിയില്ലാതെ വന്നത്. നരകത്തിലും എന്നെ ഉപദ്രവിക്കുവാൻ നിങ്ങൾ വരുന്നുവല്ലോ. അതോ എന്നെ രക്ഷിക്കുവാനാണോ? ദയവുചെയ്ത് മേലിൽ കാട്ടിലേക്കുള്ള വരവ് ഒന്ന് നിർത്തണം. ഞാൻ അതിലേക്ക് നിങ്ങൾക്ക് ഒരു കൈക്കൂലി തരുവാൻ നിശ്ചയിച്ചിട്ടുണ്ട്. 
   എന്നും പറഞ്ഞ് ഈ ഭൂതം മരത്തിന്റെ പൊത്തിന്നുള്ളിൽപോയി പെട്ടന്നു പുറത്തേക്ക് വന്ന് ഒരു  വാൾ പടനായർക്ക് സമ്മാനിച്ചു.  ശൂരന്മാരും മാനികളും ആയവർ വളരെ കാര്യമായി വിചാരിച്ചുവന്ന  ഒരു വാളാണ് ഇതെന്നു മനസ്സിലാക്കണേ! എന്നും പറഞ്ഞ് ആ ഭുതം അവിടെനിന്നുപോയി. ഈ വാൾ തനിക്ക് എത്രയും പ്രയപ്പെട്ട ആ ഭുതത്തിന്റെ കൈയിൽ നിന്നു കിട്ടിയതുകൊണ്ട് ആയത് ഒരു നിധിയായിട്ടാണ് പടനായർ വിചാരിച്ചത്. ഈ വാൾ തന്റെ അനുരാഗത്തിന്റെ സ്മാരകമായി വിചാരിച്ചു. സ്വഗൃഹത്തിൽ വന്നതിന്നുശേഷം രാത്രി സ്വസ്ഥനായിരിക്കുമ്പോഴാണ് പടനായർ വാൾ നല്ലപോലെ പരിശോദിച്ചുനോക്കിയത്. വാളിന്റെ പിടിയിന്മേൽ ' മനക്കോട്ടുനായർ നായർ ' എന്നുവളരെ വെളിവായി എഴുതിരിക്കുന്നത്. ഇതുകൊണ്ടപ്പോൾ പടനായർ ഒന്നുഞെട്ടി. ഹൊ! ആ കുട്ടിയോ? - ജീവനോടെയിരിപ്പുണ്ടെന്നോ? അതിന്നു തരമില്ല; എന്നൊക്കെ തന്നെത്താനെ ഓരോന്ന് പറഞ്ഞ് ഒരു ഭ്രാന്തന്റെ മാതിരി താനിരിക്കുന്ന മുറിയിൽ അങ്ങട്ടും ഇങ്ങട്ടും നടന്നു വളരെനേരം കഴിച്ചുകൂട്ടി. ഏതെങ്കിലും നേരം പുലരട്ടെ, തന്റെ സംശയങ്ങളെല്ലാം തീർത്തുകളയാമെന്നു തീർച്ചപ്പെടുത്തി. 
        പിറ്റേദിവസം പത്തുമണി സമയമായപ്പോഴേക്കും തലശ്ശന്നോരും, നായാട്ടുകാരും നായ്ക്കളും കാടേറുവാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. പടനായർക്കാണെങ്കിൽ ഭൂതത്തെക്കണ്ടു ചില സംശയങ്ങളെല്ലാം തീർപ്പാനുണ്ട്. നായാട്ടു ദിവസമായതുകൊണ്ട് ഈ കൂടിക്കാഴ്ച ഭൂതത്തിനു ദോഷമായിത്തീരുമോ എന്നു ഭയവും ഉണ്ട്. ഏതെങ്കിലും തന്റെ സംശയത്തിന്ന് കാരണമായിത്തീർന്ന വാളും കൈയിലെടുത്ത് അയ്യഴിപ്പടനായരും മലയേറി ഭൂതത്തിന്റെ വസതിയുടെ അരികെ ഒരു ദിക്കിൽ പതുങ്ങി ഒളിച്ചുകൂടി. നായാട്ടുകാരിൽ നിന്നു യാതൊരു ഉപദ്രവവും തട്ടാതെ ഭൂതത്തെ രക്ഷിക്കേണമെന്നും അവസരം കിട്ടിയാൽ ഭൂതവുമായി സംസാരിച്ചു തന്റെ സംശയങ്ങൾ തീർക്കണമെന്നുംവെച്ചാണ് പടനായർ കാത്തിരിക്കുന്നത്. ഭൂതം വസതിയിൽ ഉള്ളതായ ലക്ഷണങ്ങൾ ഒന്നും പുറമേ കാണ്മാനില്ലെങ്കിലും രക്ഷക്കായി ഭുതം അവിടെ എത്താതിരിക്കയില്ലെന്നു പരിചയം കൊണ്ട് പടനായർക്ക് മനസ്സിലായിട്ടുണ്ട്. വളരെ നേരം ഇങ്ങനെ കഴിഞ്ഞു. എങ്ങും നായാട്ടുകാരുടെ  ശബ്ദവും അനക്കവുമില്ല. പടനായർ അക്ഷമനായിത്തുടങ്ങി. അപ്പോഴേക്കും അല്പം ദൂരെവെച്ചു ചില നായ്ക്കളുടെ ശബ്ദവും കേട്ടുതുടങ്ങി. കുറുക്കൻ, മുയൽ, മുതലായ ചില ചെറുമൃഗങ്ങൾ ഇടയ്ക്കിടെ ഓരോ ഭാഗത്തേക്കും ഓടിത്തുടങ്ങി. ശബ്ദം അടുത്തടുത്ത് എത്തിത്തുടങ്ങി. നായാട്ടുകാർ പല ഭാഗത്തിൽ നിന്നുമായിട്ടാണ് മലയിലേക്ക് കയറീയിട്ടുള്ളത്. അതിൽ ഒരു ഭാഗക്കാരാണ് അടുത്തുവരുന്നതെന്ന് തീർച്ചയായി. ആൾക്കാർഅടുത്തെത്തിത്തുടങ്ങി. പടനായർ തന്റെ ഇരിപ്പിടം  നല്ലവണ്ണം ഉറപ്പിച്ച് ഒളിച്ചിരിക്കുന്നു. പെട്ടെന്നു വില്ലും ശരവും കൈയിലെടുത്ത് ഭൂതം അവിടെ പ്രത്യക്ഷമാകുന്നു. നായാട്ടുകാർ വരുന്ന വഴിക്കരികെ ചെന്നു. ഒരു വൃക്ഷം മറഞ്ഞു ഒരു ഭൂതം നിൽക്കുന്നു ഇതിന്റെ തത്വം മനസ്സിലാവാതെ പടനായർ ഈ ഭൂതത്തിന്റെ പ്രവൃത്തികൾ എന്താണെന്നറിയാൻ കുറേക്കൂടി അടുത്തുകൂടുന്നു. അല്പം ദൂരെ അതാ തലശ്ശന്നോരുടേയും മറ്റും തലകൾ കാണുന്നു. തലശ്ശന്നോർ കുറേക്കൂടി അടുത്തെത്തി. ഭൂതം വില്ലുതൊടുത്തു അസ്ത്രം ഒന്നുവിട്ടു. അതു തലശ്ശന്നോരുടെ വലത്തെ കൈകൊണ്ടു വലുതായ ഒരു മുറിയുണ്ടാക്കി രക്തം പ്രവഹിച്ചുതുടങ്ങി. ' അയ്യോ! ഭൂതം ' എന്നു പറഞ്ഞു തലശ്ശന്നോരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ ജീവരക്ഷക്കായി ഓടുന്നു. അമ്പേറ്റ വ്യാഘ്രത്തെപ്പോലെ കോപതാമ്രാക്ഷനായി അസ്ത്രം വന്ന വഴി  നോക്കി ഭൂതത്തിന്റെ നേരെ വാളും ഓങ്ങി തലശ്ശന്നോർ കുതിച്ചുചാടുന്നു. അതിലിടയ്ക്ക് ഭൂതം വീണ്ടും ഒരു അസ്ത്രം കൂടി വിടുന്നു. അസ്ത്രം ലാക്കുതെറ്റുന്നു. ഭൂതം പിന്മാറി ഓടുവാൻ ശ്രമിക്കുന്നു. തലശ്ശന്നോർ പിന്നാലെ ഓടിയെത്തുന്നു. മൂടുപടം വലിച്ചെറിഞ്ഞു തലമുടി കടന്നുപിടിക്കുന്നു. 
    എടീ ദൂഷ്‌ടേ, എന്ത്? നീയോ? എന്റെ ഏമുർഭഗവതീ? ഇവൾ ചത്തില്ലേ? കിണറ്റുങ്കര മാധവിയുടെ അസ്ത്രത്തിനു ഞാൻ ഇരയാവുകയോ? നിന്റെ നയനാസ്ത്രത്തിനു പക്ഷേ, മുമ്പു ഞാൻ അടിമപ്പെട്ടിട്ടുണ്ടായിരിക്കാം. അന്നു നീ കാട്ടിയ ഗർവ്വിന്റെ ഫലം നിന്റെ അച്ഛൻ മനക്കോട്ടുനായർ അനുഭവിച്ചു. ഇതാ! നിന്റെ അച്ഛനെ ഇപ്പോഴെങ്കിലും അനുഗമിക്കു, എന്നു പറഞ്ഞു മാധവിയെ വെട്ടുവാൻ ഓങ്ങിയ വാളിതാ അവളുടെ കഴുത്തിൽ വീഴാൻ ഭാവിക്കുന്നു. പെട്ടെന്ന് ഒരാൾ തലശ്ശന്നോരുടെ വെട്ടുവാൻ ഓങ്ങിയ കരം തടങ്ങൽ ചെയ്യുന്നു. 
    പാപീ! നിന്റെ വിഡ്ഢിത്വം പരമയോഗ്യനായ ഒരാളെ കഴുവിന്മേലേറ്റി. ഇപ്പോൾ നീ ആ മഹാന്റെ  മകളെ വധിക്കാനും തുടങ്ങുന്നു. ഈ വാൾ മനക്കോട്ടു നായരുടേതാണ്. ഇതു പ്രതിശാന്തിക്കായി നിന്റെ രക്തം കുറേ കുടിക്കട്ടെ. 
    എന്നും പറഞ്ഞ് പടനായർ തലശ്ശന്നോരെ വെട്ടുന്നു. തലശ്ശന്നോർ താഴെ വീണു മരിക്കുന്നു.  ഈ സംഭവങ്ങളൊക്കെ ഇത്രയും പറവാനുണ്ടായ സമയത്തിനു മുമ്പെ കഴിഞ്ഞു. ഈ സംഭവത്തിനുശേഷം മാധവിയും അയ്യഴി പടനായരും മുഖത്തോടു മുഖം നോക്കി നില്ക്കയാണ്. ഇവർ രണ്ടുപേരുടേയും  മുഖത്തിൽ അപ്പോൾ ഇവരുടെ ഹൃദയം നല്ലവണ്ണം പ്രതിബിംബിച്ചിട്ടുണ്ടായിരുന്നു. ആശ്ചര്യം, ഭയം,  അനുരാഗം, ബഹുമാനം, ഈ വക സ്‌തോഭങ്ങളുടെ  സമ്മേളനമായിരുന്നു ഇവർ രണ്ടുപേരുടേയും മുഖത്ത് വിളയാടിയിരുന്നത്. ഈ അന്യോന്യമുള്ള വീക്ഷണം അധിക നേരത്തേക്ക് നിലനിന്നില്ല.
   മാധവി : നിങ്ങൾ എന്താണ് കാട്ടിയത്? പരലോകത്തേക്കുള്ള എന്റെ ഗതിയെ തടഞ്ഞതിനു നിങ്ങൾക്കു ശിക്ഷയൊന്നും ഇല്ലെന്നോ?  നിങ്ങൾ ഈ കാട്ടിയ ക്രിയയ്ക്കുള്ള ശിക്ഷ എന്താണെന്നു നിങ്ങൾ ലേശം ചിന്തിച്ചിട്ടുണ്ടോ? ഈ ദുഷ്ടൻ പെരുമ്പടപ്പുമൂപ്പിലെ ഉറ്റമിത്രമാണെന്നും, ഇവന്നെ കൊന്നതിന്ന് അവിടുന്നു ചെയ്യുന്ന പ്രതിക്രിയ എന്തായിരിക്കുമെന്നും നിങ്ങൾക്കറിഞ്ഞുകൂടെ? ഓ!ശരിതന്നെ, ആ വാൾ ഇങ്ങോട്ടുതരൂ. നിങ്ങൾ നിർദ്ദോഷി, ഞാനാണു തലശ്ശന്നോരെ വെട്ടിക്കൊന്നത്. എന്റെ അച്ഛനെ ചതിച്ചുകൊല്ലിച്ച ഈ പാപിയോട് പ്രതിക്രിയ ചെയ്തുകൊള്ളാമെന്ന പ്രതിജ്ഞയോടെയാണെല്ലോ ഞാൻ ഈ കാട്ടിൽ തരം നോക്കി പാർക്കുന്നത്. നിങ്ങൾ നിർദ്ദോഷി, ഞാൻ തന്നെയാണ് കൊലക്കുറ്റം ചെയ്തത്. അതിന്നുള്ള ശിക്ഷ ഞാൻ അനുഭവിക്കണം. വാളിങ്ങോട്ടു തരൂ.
   പടനായർ : ദത്താപഹാരം സ്ത്രീകൾക്കായാലും ഭൂഷണമല്ല. തലശ്ശന്നോരെ കൊന്നത് ഞാൻ തന്നെയാണ്. ഈ കയ്യുകൊണ്ടാണ് കൊന്നത്. ഈ വാളിന്നും കയ്യിന്നും നല്ല കൃതാർത്ഥതയുമായി. ഇതുകൊണ്ട് വന്നുചേരുന്ന ദോഷമൊക്കെ ഞാൻ അനുഭവിക്കുവാൻ ഒരുക്കമാണ്. 
    എന്നും പറഞ്ഞു പടനായർ തലശ്ശന്നോരുടെ മൃതശരീരമെടുത്തു കുറച്ചകലെ കാടുകൊണ്ട് മൂടിയ ഒരു കുഴിയിൽ കൊണ്ടിട്ടു. മാധവിയുടെ അരികെ വീണ്ടും വന്നു. 
   പടനായർ : നായാട്ടുകാർ ഓരോരുത്തരായി ഇവിടെ ഇപ്പോഴെത്തും. അതിനിടയ്ക്ക് നാം ചിലതൊക്കെ തീർച്ചപ്പെടുത്തുവാനുണ്ട്. മാധവി എന്റെ ഒന്നിച്ച് ഇപ്പോൾ തന്നെ വീട്ടിലേക്ക് വരിക അല്ലെങ്കിൽ വേഗം ആ മരത്തിന്റെ പൊത്തിൽച്ചെന്നു ഒളിക്കുക. ഞാൻ തലശ്ശന്നോരെ കൊന്ന ഘാതകനാണെന്ന് എല്ലാവരേയും അറിയിച്ച് അതിന്നുള്ള ശിക്ഷ നടപടിപ്രകാരം അനുഭവിക്കുക. ഇതിൽ ഏതുമാർഗ്ഗമാണ് നല്ലത്? 
   മാധവി : നിങ്ങളുടെ ഈ വാക്കുകൾ ആരെങ്കിലും വിശ്വസിക്കുമോ. ഞാനാണ് കൊന്നതെന്ന് സകാരണം ഞാൻ പോയി എല്ലാവരേയും പറഞ്ഞുമനസ്സിലാക്കും. ഇതിനുള്ള ശിക്ഷ ഞാൻ ധൈര്യത്തോടെ അനുഭവിക്കുകയും ചെയ്യും. 
    ഇപ്പറഞ്ഞതൊന്നും കേട്ടുവെന്ന് നടിക്കാതെ പടനായർ മാധവിയുടെ കൈ കടന്നുപിടിച്ചു.  എന്റെ കൂടെ ഇപ്പോൾ വരൂ ശിക്ഷ നമുക്കു രണ്ടാൾക്കും കൂടി ഒന്നിച്ചു അനുഭവിക്കാം എന്നാൽ സമാധാനമായില്ലേ? എന്നു പറഞ്ഞ് ഊടുവഴിയിലേക്ക് തിരിച്ചുതുടങ്ങി. എന്നാൽ പടനായരുടെ കരസ്പർശം തടങ്കൽ ചെയ് വാൽ മാധവി ഈ അവസരത്തിൽ ശ്രമിച്ചതേയില്ല. 
   മാധവി : നിങ്ങളെന്നെ എവിടേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്? 
   പടനായർ : എന്റെ ഭവനത്തിലേക്ക് 
   മാധവി : നിങ്ങളുടെ ഭവനത്തിലേക്കോ ? 
   പടനായർ : അതേ, എന്താ സംശയം? 
   മാധവി : ഈ കാര്യത്തിൽ എനിക്ക് യാതൊരു അഭിപ്രായവും പറയാനില്ലെന്നോ? ഞാൻ പോകുന്ന ദിക്കിലൊക്കെ അനർത്ഥമെന്ന് ദേവത എന്നെ പിന്തുടരും 
   പടനായർ : ആ ദേവതയെ ഒഴിപ്പാനുള്ള ശക്തി എനിക്കുണ്ടോയെന്ന് നോക്കട്ടെ. ദയവുചെയ്ത് ആരെങ്കിലും കാണുന്നതിനുമുമ്പായി ഈ കരിമ്പട കവചം ദൂരെക്കളയുമോ? 
   മാധവി :  വേണമെങ്കിൽ അതു കളഞ്ഞേക്കാം. ഏതെങ്കിലും എന്റെ ജീവനെ നിങ്ങളാണ് പിടിച്ചുനിർത്തിയത്. തൻനിമിത്തം ആ ജീവൻ നിങ്ങളുടെ അടിമയുമായി. ആ ജീവനെപ്പറ്റി എനിക്ക് യാതൊന്നും പറവാൻ അധികാരമില്ല. എന്റെ വീട്ടിൽപ്പോയി രണ്ടുനിമിഷം വിശ്രമിച്ചുപോവുന്നതായ്ൽ എത്രത്തോളം ദോഷമുണ്ട്.? 
  പടനായർ : നായാട്ടുകാർ ഇപ്പോഴിവിടെ എത്താതിരിക്കയില്ല. അതുകൊണ്ട് വിശ്രമം വേണ്ട. വേണ്ടതു വേഗം പ്രവർത്തിക്കൂ. 
 മാധവിയെ കുറച്ചുകാലം കാത്തുരക്ഷിച്ച ആ വൃക്ഷത്തിന്റെ പൊത്തിൽ പോയി വസ്ത്രങ്ങൾ മാറ്റി ഉള്ള കൈമുതലൊക്കെയെടുത്തു വൃക്ഷത്തോട് യാത്രപറഞ്ഞ് പുറപ്പെട്ടു. അയ്യഴി പടനായരും മാധവിയും സന്ധ്യക്കുമുമ്പ് ചേലക്കരയിലെത്തി. മാധവിയെ പടനായർ തന്റെ അമ്മയുടെ സംരക്ഷണയിൽ ആക്കി. അമ്മയെ നടന്ന സംഭവങ്ങളൊക്കെ ചുരുക്കത്തിൽ പറഞ്ഞുമനസ്സിലാക്കി. വന്നേരിക്കും, മൂള്ളൂർക്കരയ്ക്കും ഓ േരാ എഴുത്തും വിശ്വസ്തന്മായവരെ ഏൽപ്പിച്ചു അടിയന്തിരമായി അവരെ അന്നുരാത്രിതന്നെ അയച്ചു. ഈ എഴുത്തിൽ അന്നു നടന്ന സംഭവങ്ങളൊക്കെ വളരെ വിവരമായി എഴുതിയിരുന്നു. 
  പിറ്റേദിവസം നേരം പുലർന്നപ്പോഴേക്കും നായാട്ടിന്നുപോയ തലശ്ശന്നോരെ കാണ്മാനില്ലെന്ന വർത്തമാനം പേരാറ്റുവീഥിയിലെങ്ങും പരന്നു. ഭൂതം പിടിച്ചിട്ടുണ്ടെന്ന് ചിലർ പറയുന്നു. ജനങ്ങൾ പല ദിക്കിൽ നിന്നും ചേലക്കരയിൽ സ്വരൂപിച്ച്തുടങ്ങി. കാട്ടിൽ വല്ല അപകടവും പറ്റിക്കിടപ്പുണ്ടോയെന്ന് പരിശോദിപ്പാൻ പലരും പുറപ്പെട്ടു പോയിരിക്കുന്നു.നേരം ഏതാണ്ട്  പന്ത്രണ്ടുമണി കഴിഞ്ഞു.നാട്ടാരൊക്കെ വന്നു നിറഞ്ഞിരിക്കുന്നു.മറ്റുളള കാര്യക്കാന്മാരൊക്കെ എന്താണു ചെയ്യേണ്ടതെന്നറിയാതെ അമ്പരന്നു നില്ക്കുന്നു.ദൂരെ നിന്നു ഒരു മഞ്ചലിന്റെ മുഴക്കവും,ഭടന്മാരുടെ ആർപ്പുവിളിയും കേൾക്കുന്നു.പാലിയത്തുവലിയച്ഛൻ വരുന്നുണ്ടെന്ന വർത്തമാനം നാട്ടാർകൂട്ടത്തിൽ പരക്കുന്നു.അയ്യഴിപടനായരുടെ പേരാറ്റുവീഥിയിലെയും അയിരൂർ നാട്ടിലെയും നാടുവാഴിയായി പെരുമ്പടപ്പ്മൂപ്പിൽ നിന്നു നിശ്ചയിചതും,മരിച്ച തലശ്ശന്നോരുടെ സ്വത്തുക്കൾ പിഴയായി മാധവിക്കു ചേരേണ്ടതാണെന്നു തിരുമേനി തീരുമാനിച്ചതും ആയവിവരങ്ങൾ അധികം പ്രയാസം കൂടാതെ നാട്ടാർ കൂട്ടത്തെ വലിയച്ഛൻ പറഞ്ഞ് മനസ്സിലാക്കി.
   സർവ്വജനസമ്മതനായ പടനായരുടെ സ്ഥാനാരോഹണം എത്രത്തോളം ആഘോഷത്തോടുകൂടിയാണോ കഴിഞ്ഞത് അത്രതന്നെ ആഘോഷം നായരും മാധവിയുമായുണ്ടായ സംബന്ധത്തിനുമുണ്ടായിരുന്നു.ഈവക ശുഭകർമ്മങ്ങളൊക്കെ കഴിയുന്നതുവരെ വലിയച്ഛൻ ചേലക്കരെതന്നെ താമസിക്കുകയും ചെയ്തു.
  ഇതു കേട്ടപ്പോൾ ഞാൻ ചെവികൂർപ്പിച്ചുകൊണ്ടിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
  മുരിയനാട്ടു നമ്പ്യാർ :  മാരീചൻനായരെ നിങ്ങൾ അറിയുമോ? 
  ഞാൻ:  ഞാനറിയാത്ത സ്ഥാനിനായന്മാർ കൊച്ചിയിലും കോഴിക്കോട്ടും ഇല്ല. ഒന്നുങ്കിൽ എണങ്ങീട്ട്, അല്ലെങ്കിൽ പിണങ്ങീട്ട്.  
  മുരിയനാട്ടു നമ്പ്യാർ : മാരീചൻനായരെന്ന പേർ അയാൾക്കു പടയാളികൾ കൊടുത്തതാണ്. വാസ്തവത്തിൽ അയാൾ സാമൂതിരിയുടെ പടനായകന്മാരിലൊരാളായ പനങ്ങാട്ടു പണിക്കരാണ്. സ്ഥാനിയും തറവാട്ടുകാരനുമാണ്. അയാളുടെ ദുർന്നടവടികളെക്കൊണ്ട് ഇങ്ങനെയൊരു പേരു കിട്ടിയെന്നേ ഉള്ളൂ. ചൂണ്ടൽകുന്നിന്നടുക്കെ അയാളിപ്പോൾ ഉണ്ട്. അയാളെ ഒന്നു കണ്ടുവരണം. 
  ഞാൻ : ഒരു വിരോധവുമില്ല. 
  മുരിയനാട്ടു നമ്പ്യാർ : അയാളെ കണ്ടാൽ പിന്നെ കാണുന്ന മരത്തിന്മേൽ അയാളെ തൂക്കുകയും വേണം. 
  ഞാൻ : വളരെ സന്തോഷം.
  ഇങ്ങനെ പറഞ്ഞു ഞാൻ എഴുന്നേറ്റുപോയി. 
  മുരിയനാട്ടു നമ്പ്യാർ : അത്ര ധൃതിപ്പെടേണ്ട കാര്യം മുഴുവൻ മനസ്സിലാക്കീട്ട് പുറപ്പെട്ടാൽ മതി. ഈ മാരീചൻ നായർ എന്നു പറയുന്ന പണിക്കർ ചില്ലറക്കാരനൊന്നുമല്ല. അദ്ദേഹം സാമൂതിരിയുടെ സൈന്യത്തിൽ ഒരു ശ്രുതിപ്പെട്ട പടനായകനായിരുന്നു. യുദ്ധധർമ്മത്തിന്നു വിരോധമായി എന്തോ പ്രവർത്തിക്കയാൽ പടയിൽ നിന്നു ഭ്രഷ്ടനാക്കിവിട്ടു. ഇപ്പോൾ അയാൾ ഒച്ചുവളരെ പിൻഗാമികളോടുകൂടി കാട്ടിൽ കടന്നുകൂടിയിരിക്കുകയാണ്. കൊച്ചിക്കാരും കോഴിക്കോട്ടുകാരും കൊളമ്പുകാരും ലന്തക്കാരും മറ്റുമായി എല്ലാ സൈന്യങ്ങളിൽ നിന്നും പോർക്കളം വിട്ടോടിപ്പോകുന്നവരൊക്കെ  ഇയ്യാളുടെ കൂട്ടത്തിൽ കൂടുകയാണു പതിവ്. അവർ അഞ്ഞൂറോളം പേരുണ്ടെന്നാണ് കേൾവി. കൊലയും കൊള്ളയും കൊണ്ടാണിവർ അഹർവൃത്തി കഴിക്കുന്നത്. ചൂണ്ടൽക്കുന്നിന്റെ അടുത്തുള്ള ആലത്തൂർ നമ്പിയുടെ ഇല്ലം കൈവശപ്പെടുത്തി ഇവരിവിടെ സങ്കേതം ഉറപ്പിച്ചിരിക്കയാണ്. 
  അയാളെ തൂക്കിക്കൊല്ലുന്നതിന്നു ഇതിലധികം കുറ്റം ചെയ്യേണ്ടതില്ല.  എന്നു പറഞ്ഞു വീണ്ടും ഞാനെഴുന്നേറ്റു. 
  മുരിയനാട്ടു നമ്പ്യാർ : നില്ക്കട്ടെ, ഒന്നു കൂടി പറഞ്ഞുകൊള്ളട്ടെ ഇയാൾ ചെയ്ത ഒരു വലിയ കുറ്റം കൂടി പറയാനുണ്ട്. കോടനാട്ടു നമ്പൂതിരിപ്പാട്ടിലെ ഭാര്യയും ഒരു നല്ല പണക്കാരത്തിയും ആയ ആലുങ്കൽ കുഞ്ഞുക്കുട്ടിയമ്മ വെള്ളറക്കാട്ടുനിന്നു കണ്ണങ്കുളത്തേക്കു പോകുമ്പോൾ വഴിക്കുവെച്ച് പണിക്കരുടെ ആൾക്കാർ പിടിച്ചു തടവുകാരിയാക്കിയിട്ടുണ്ടത്രേ. നമ്പിയുടേയും നമ്പൂതിരിപ്പാടിലേയും സങ്കടങ്ങൾ  തിരുമുമ്പാകെ എത്തീട്ടുണ്ട്. ആ സ്ത്രീക്ക് അവിടെ ബന്ധനത്തിൽ വല്ല രക്ഷയുമുണ്ടെങ്കിൽ ,-
   ഞാൻ: ആയമ്മയുടെ പ്രായാധിക്യം തന്നെ ആയിരിക്കാം. 
   മുരിയനാട്ടു നമ്പ്യാർ : അല്ലാ, നമ്പൂതിരിപ്പാട്ടിലേയും ആയമ്മയുടേയും പണത്തിന്റെ ശക്തി തന്നെയാണ്. അതിരിക്കട്ടെ. മൂന്നു കാര്യമാണ് ഇപ്പോൾ നിവർത്തിക്കാനുള്ളത്. ഒന്നാമത്, ആ നിർഭാഗിയായ സ്ത്രീയെ രക്ഷിക്കണം. രണ്ടാമത്, കൊള്ളക്കാരനെ ശിക്ഷിക്കണം. മൂന്നാമത്, കൂട്ടാളികളെ ആട്ടിയകറ്റണം. എന്നിട്ടു നാളെ വൈകുന്നേരം കയ്മളും ആൾക്കാരും വടക്കാഞ്ചേരി എത്തുകയും വേണം . ഇതിലേക്കായ് പടമുഖത്തു നായന്മാരിൽ അമ്പതാളെ കൂടെ അയക്കാനേ ഇപ്പോൾ സാധിക്കുകയുള്ളൂ. 
   ഇതുകേട്ടപ്പോൾ ഞാനൊന്നു ഞെട്ടി. അഞ്ഞൂറാളുടെ നേരെ അമ്പതാളെക്കൊണ്ട് എന്തു സാധിക്കുവാനാണ്? ചുരുങ്ങിയത് എന്റെ പടമുഖത്ത് നായന്മാരിൽ പത്തഞ്ഞൂറു പേരെയെങ്കിലും കൂട്ടാമെന്നാണ് ഞാൻ കരുതിയത്. 
   മുരിയനാട്ടു നമ്പ്യാർ: കൂടെ അധികം ആളെ അയ്ക്കാമായിരുന്നു. പക്ഷേ നമ്മുടെ സൈന്യങ്ങളെ ഇന്നുതന്നെ വടക്കാഞ്ചരിക്കു പിൻവലിക്കണം. ധർമ്മോത്തു പണിക്കരുടെ മുഷ്‌ക് ഉള്ളപ്പോൾ ഉള്ളേടത്തോളം ആളുകൾ എന്റെ കൂടെ തന്നെ വേണം. എന്നാലിനി നാളെ വൈകുന്നേരം വടക്കാഞ്ചേരി കാണാം. 
ഈ സമസാരം അവസാനിച്ചു പുറത്തിറങ്ങിയപ്പോഴാണ് ഞാൻ നിവർത്തിക്കേണ്ട കാര്യത്തിലുള്ള വൈഷമ്യങ്ങളെപ്പറ്റി എനിക്കാലോചിക്കാനിടയായത്. വലിയ തമ്പുരാൻ തിരുമനസ്സിൽ നിന്നു സ്ഥാനമാനങ്ങൾ കിട്ടേണമെന്ന് വളരെക്കാലമായി എനിക്കുണ്ടായിരുന്ന മോഹം സാധിക്കാനുള്ള സമയമായി എന്നെനിക്കു തോന്നിത്തുടങ്ങി. എന്റെ നായകത്വത്തിൻ കീഴിൽ പുറപ്പെടാനുള്ള ഭടന്മാരുടെ മുഖത്തുനോക്കിയപ്പോൾ എനിക്കുണ്ടായ ഈ വിശ്വാസം ഒന്നു കൂടി ബലപ്പെട്ടതേയുള്ളൂ. ഞങ്ങൾക്കു പോവാനുള്ള വഴി കുന്നംകുളംങ്ങര കുടിയിരിക്കുന്ന സാമൂതിരി സൈന്യങ്ങളുടെ അരികെക്കൂടിയായതുകൊണ്ടും, അവരുടെ ഒറ്റുകാർ നാട്ടിലെങ്ങും സഞ്ചരിച്ചിരുന്നതുകൊണ്ടും, ഗൂഢമായ വഴികളിൽക്കൂടി  പോവാനാണു ഞങ്ങളുറച്ചത്. നേരം പതിറ്റടിയായതോടുകൂടി ഞങ്ങൾ പെരുമലക്കുന്നിന്മേൽ എത്തി. ആ കുന്നിന്റെ മുകളിൽ നിന്നു ദേശസ്ഥിതികൾ നോക്കിയറിവാനും ശത്രുക്കളുടെ സങ്കേതങ്ങൾ വല്ല ദിക്കിലുമുണ്ടോ എന്നു പരിശോധിപ്പാനായി ഞാൻ ചില ഭടന്മാരോട് ആജ്ഞാപിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഭടൻ വന്നു. തലപ്പിള്ളി മേൽവട്ടത്തുനിന്നു സാമൂതിരിയുടെ പടയാളികൾ വരുന്നുണ്ടെന്ന#ുള്ള വിവരം അറിവുതന്നു. വിശ്വാസമാവായ്കയാൽ ഞാൻ തന്നെ ഒന്നു ചെന്നു നോക്കിയപ്പോൾ കാര്യം വാസ്തവമാണെന്നു കണ്ടു. പെരുമലക്കുന്നിന്റെ താഴ്വരയിലെത്തിയപ്പോഴേക്കും തലപ്പിള്ളി മേൽവട്ടത്തു നിന്നുവരുന്ന പടയാളികൾ അടുത്തെത്തിക്കഴിഞ്ഞു. കൊച്ചിയും കോഴിക്കോടും സൈന്യങ്ങൾ കണ്ടുമുട്ടിയാൽ വെറുതേ പിരിയുന്നത് സമ്പ്രദായ വിരോധമാണ്. എന്നാൽ  ഇതിലും ഗൗരവമേറിയ കാര്യങ്ങൾ സാധിക്കാനുള്ളതുകൊണ്ട് തല്ക്കാലം അതിന്നുള്ള സമയവുമില്ല. ഈ ധർമ്മ സങ്കടത്തിൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കു വിചാരമായി. ഈ വിചാരത്തോടുകൂടി അധികനേരം നിൽക്കേണ്ടിവന്നില്ല.അപ്പോഴേക്കും ശത്രുസൈന്യങ്ങൾ വാളുമൂരി അടുത്തെത്തിക്കഴിഞ്ഞു. ഇതു കണ്ടു കൊണ്ടു നില്ക്കുകയല്ലെന്നുവെച്ച് ഞങ്ങളും ഒരുങ്ങി. നല്ല യൗവനയുക്തനും ഒരു യോദ്ധാവിന്നനുരൂപമായ  വേഷത്തോടും ഏതു കാര്യത്തിലും ഒരു നിസ്സാരഭാവത്തോടും കൂടിയവനായ ആ പട്ടാളക്കാരുടെ എജമാനൻ വരുന്നതുകണ്ടപ്പോൾ എനിക്കു വാസ്തവത്തിൽ ആശ്ചര്യവും ബഹുമാനവും ആണുണ്ടായത്. അല്പനേരം ഞാൻ ആ വരവു നോക്കിക്കൊണ്ടുനിന്നുപോയി. വാളും ഊരിക്കൊണ്ട് ഞാനും അയാളോട് എതിർക്കുവാൻ ചെന്നു. അപ്പോൾ ' ഇയാളെ ഞാൻ എവിടെവെച്ചാണ് കണ്ടിട്ടുള്ളത്? ' എന്നുള്ള വിചാരം എന്റെ മനസ്സിൽ ഉദിച്ചു. ശരി, ആളെ മനസ്സിലായി. 

ഇതിനിടയ്ക്ക് അയാൾ തന്റെ വാൾ എന്നെ വെട്ടുവാനായി ഓങ്ങിക്കഴിഞ്ഞു. അത് തടുത്തുവെട്ടുവാൻ ഞാനും നോക്കിയിരുന്നു. ഈ സന്ദർഭത്തിൽ കുറച്ചുനേരം ഞങ്ങൾ മുഖത്തോടുമുഖം നോക്കിനിൽക്കുകയുണ്ടായി.

    ഞാൻ! എന്ത്! ഉള്ളനാട്ടു പണിക്കാരോ? എന്തൊരു പുതുമ! 
    ഉള്ളനാട്ടു പണിക്കർ : അല്ലാ, ചങ്കരകോതകയ്മളോ? ഇതു വിചാരിക്കാത്ത സംഭവമാണ്. ഞാൻ വിചാരിച്ചു. എന്തോ ചതിയുണ്ടെന്ന്. 
    ഇതുപറഞ്ഞപ്പോൾ പണിക്കരുടെ മുഖത്തുണ്ടായ സ്‌തോഭം നോക്കിയാൽ ഒരു സ്‌നേഹിതനെ കണ്ടതിലുണ്ടായ സന്തോഷത്തിന്നുപകരം ശത്രുവിനെ കണ്ടുമുട്ടാത്തതിലുള്ള ഇച്ഛാഭംഗമാണ് കാണ്മാനുണ്ടായിരുന്നത്. 
    ഞാൻ : നിങ്ങളുടെ ഈ പോരാട്ടത്തിൽച്ചേർന്ന് ഇച്ഛാഭംഗം കൂടാതെ കഴിച്ചാൽക്കൊള്ളാമെന്ന് എനിക്കും നന്നേ മോഹമുണ്ട്. പക്ഷേ, എന്നെ ഒരിക്കൽ അപകടത്തിൽ നിന്നു രക്ഷിച്ച സ്‌നേഹിതന്റെ നേരെ വാളുയർത്തുവാൻ എനിക്കു മനസ്സുവരുന്നില്ല. 
   ഉള്ളനാട്ടു പണിക്കർ : ഛേ, അതു സാരമില്ല. 
   ഞാൻ : അല്ലാ, സാരമുണ്ട്. എനിക്കതിന് ഒരിക്കലും സമാധാനമില്ല. 
   ഉള്ളനാട്ടുപണിക്കർ : നിങ്ങൾ നിസ്സാരമായ ഒരു കാര്യം വളരെ സാരമാക്കിത്തീർക്കുന്നു. 
   ഞാൻ: എന്റെ അമ്മ നിങ്ങളെ കണ്ടിട്ടുണ്ടെങ്കിൽ എനിക്കു ചെയ്ത ഉപകാരത്തിന്ന് എന്തെന്നില്ലാത്ത് കൃതജ്ഞത പറയാതിരിക്കയില്ല.  നിങ്ങൾ ഞങ്ങളുടെ പ്രദേശത്ത് എപ്പോഴെങ്കിലും വരുമെങ്കിൽ- 
   ഉള്ളനാട്ടുപണിക്കർ : ഓഹോ! അതുടനെ ഉണ്ടാവും. സാമൂതിരിപ്പാടും അയ്മ്പതിനായിരവും  താമസിയാതെ അവിടെയെത്തും. 
   ഞാൻ : എന്നാൽ അതിലൊരാളെങ്കിലും ജീവിക്കാതിരിക്കുകയില്ല. അതുപോകട്ടെ, നിങ്ങളുടെ വാൾ ഉറയിലിടുക തന്നെ. 
   ഇതുപറഞ്ഞുകഴിഞ്ഞപ്പോൾ പണിക്കർ അടുത്തുവന്ന് എന്റെ ചുമലിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.  നിങ്ങൾ നല്ലാളാണെന്ന് എനിക്ക് മുമ്പുതന്നെ അറിയാം. നമ്മളുടെ ഈ കളി കണ്ടാൽ ധർമ്മോത്തുപണിക്കർ  തല വെച്ചേക്കില്ല. കളിക്കാനല്ല ഞങ്ങളെ ഇങ്ങോട്ടയച്ചിട്ടുള്ളത്.
  ഞാൻ : പിന്നെ ഞാനെന്തു ചെയ്യണമെന്നാണു നിങ്ങൾ പറയുന്നത്.? 
  ഉള്ളനാട്ടുപണിക്കർ :  കൊച്ചിയിലെ പടമുഖത്തു നായന്മാരും കോഴിക്കോട്ടെ പടമുഖത്തുനായന്മാരും തമ്മിൽ ചില കണക്കൊക്കെ പറയാനുണ്ട്. ഞങ്ങളും അയ്മ്പതുപേരുണ്ട്, നിങ്ങളും അയ്മ്പതുപേരുണ്ട്. വഴിയിൽ നിന്നല്പം വിട്ടുനിന്നു. നാം തമ്മിൽ ഒരു കൈ നോക്കുക തന്നെ ഈ ശീതകാലത്തു ദേഹത്തിൽ നിന്നു കുറേശ്ശെ രക്തം പുറപ്പെടുന്നത് നല്ലതാണ്. 
 ഈ പറഞ്ഞത് വാസ്തവമാണെന്ന് എനിക്കും തോന്നി. ചുണ്ടൽക്കുന്നിന്മേൽ ച്ചെന്നു  മാരീചൻനായരെ തൂക്കിക്കൊന്നു. കുഞ്ഞിക്കുട്ടിയമ്മയെ ബന്ധനത്തിൽ നിന്നും വിടുവിച്ചു കൊള്ളക്കാരെ ആട്ടിയോടിച്ചതിന്നു ശേഷമാണെങ്കിൽ ഒരു കൈ നോക്കിക്കളയാമെന്ന് എനിക്കും ഉണ്ടായിരുന്നു. 
   ഞാൻ : തരക്കേടില്ല. പണിക്കരേ, നിങ്ങളുടെ മുൻഭാഗമല്ലേ ഇപ്പോൾ കണ്ടുള്ളൂ. പിൻഭാഗം കൂടി ഉടനെ  കാണാൻ സംഗതി വരുമല്ലോ. 
   ഉള്ളനാട്ടു പണിക്കർ : പന്തയം വെക്കുന്നുവോ? 
    ഞാൻ : കൊച്ചിയിലെ പടമുഖത്തു നായന്മാരുടെ പ്രശസ്തി തന്നെയാണ് ഞങ്ങളുടെ പന്തയം. 
    ഉള്ളനാട്ടു പണിക്കർ : ശരി, എന്നാലൊന്നു നോക്കുക തന്നെ. ഞങ്ങൾ നിങ്ങളെ നോൻപിച്ചാലോ ഞങ്ങൾക്കു നന്നായി; അല്ല,  നിങ്ങൾ ഞങ്ങളെ തോല്പിച്ചാൽ മാരീചൻ നായർക്കു നന്നായി. 

ഇതു പറഞ്ഞപ്പോൾ ഞാൻ വളരെ ആശ്ചര്യത്തോടെ എന്താ മാരീചൻ നായർക്ക് ? എന്നു ചോദിച്ചു.

   ഉള്ളനാട്ടു പണിക്കർ  : മാരീചൻ നായർ എന്നു പറയുന്നത് ഇപ്രദേശത്തെവിടെയോ താമസിക്കുന്ന ഒരു കൊള്ളക്കാരന്റെ പേരാണ്. അയാളെ പിടിച്ചു തൂക്കിക്കൊല്ലുവാനായി ധർമ്മോത്തുപണിക്കർ എന്നെ അയച്ചിരിക്കുകയാണ്.
  ഞാൻ : എന്റെ തായങ്കാവിൽ ഭഗവതീ! എന്നേയും ഈ ഉദ്ദേശത്തോടുകൂടിയാണല്ലോ മുരിയനാട്ടു നമ്പ്യാരും അയച്ചിട്ടുള്ളത്. 

ഞങ്ങൾ രണ്ടുപേർക്കും വളരെ സന്തോഷമായി. പൊക്കിയിരുന്ന വാൾ ഉറയിലിട്ടു. ഇതു കണ്ട് ഞങ്ങളുടെ പിൻഗാമികളും ആയുധങ്ങൾ സ്വസ്ഥാനത്തുവെച്ചു.

  ഉള്ളനാട്ടു പണിക്കർ : നാമിപ്പോൾ സഖാക്കളാണ്. 
  ഞാൻ : ഒരു ദിവസത്തേക്കു മാത്രം. 
  ഉള്ളനാട്ടു പണിക്കർ : നാം യോജിച്ചു പ്രവർത്തിക്കണം. 
  ഞാൻ : അതിനെന്താ സംശയം? 
     ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ പടയാളികളും കൂടി സന്ധ്യയോടുകൂടി തായങ്കാവു ക്ഷേത്രത്തിന്നടുത്തെത്തി. ആലത്തൂർ നമ്പിയുടെ ഇല്ലവും കൊള്ളക്കർ സങ്കേതം കൂടീട്ടുള്ള ചുണ്ടൽക്കുന്ന കോട്ടയും ദൂരത്തുനിന്നുതന്നെ ഞങ്ങൾക്ക് നല്ലവണ്ണം കാണാമായിരുന്നു. ഈ സങ്കേതങ്ങൾ കണ്ടപ്പോൾ ഞങ്ങളുടെ പരിശ്രമം ഫലിക്കുവാൻ കുറേ പ്രയാസമാണെന്ന് തോന്നിത്തുടങ്ങി. കൊള്ളക്കാരുടെ കൈവശം അത്യാവശ്യം ലന്തത്തോക്കുകളും കൂടിയുണ്ടെന്നു കേട്ടപ്പോൾ ഞങ്ങളുടെ കൂടെ കുറേ തോക്കുകാരെക്കൂടി കൊണ്ടുവരാഞ്ഞത് തെറ്റായിപ്പോയി എന്ന് ഞാൻ അഭിപ്രായപ്പെട്ടു. 
 ഉള്ളനാട്ടു പണിക്കർ : അതൊന്നും നമുക്കിപ്പോൾ ആലോചിച്ചിട്ടു കാര്യമില്ല. തോക്കുകാരെ അയക്കാതിരുന്നതിലുള്ള ന്യായം ധർമ്മോത്തു പണിക്കരും മുരിയാട്ടു നമ്പ്യാരും തമമിൽ പറഞ്ഞുകൊള്ളട്ടെ. 
  ഞാൻ : അധൈര്യം വേണ്ടാ, നിശ്ചയം. എന്റെ ഈ ചങ്ങാതി കണ്ടുണ്ണി നായർ അമ്പതു ലന്തത്തോക്കുകാരെ ഒരു തവണ പിടിച്ചുകെട്ടിയിട്ട ആളാണ്. 
  ഉള്ളനാട്ടുപണിക്കർ :  ഓഹോ! നിങ്ങളുടെ ചങ്ങായിക്ക് നൂറു കുതിരപ്പട്ടാളക്കാർക്കൂടി സഹായത്തിന്നുണ്ടെങ്കിൽ അയാൾ കോഴിക്കോട്ടു പട്ടണം തന്നെ പിടിക്കില്ലേ? അതിരിക്കട്ടെ ഞങ്ങളുടെ കൂട്ടത്തിൽ പോർക്കളത്തിലുള്ള പരിചയം കൊണ്ട് നിങ്ങൾക്കാണ് പ്രായം അധികം. അതുകൊണ്ട് ഇനി എന്തുപ്രർത്തിക്കണമെന്നുപദേശിക്കേണ്ടത് നിങ്ങളാണ്. 
  ഞാൻ :  ശരി, നാമെന്തു ചെയ്യുന്നതായാലും വേഗം ചെയ്യണം. എനിക്കു നാളെ വൈകുന്നേരം വടക്കാഞ്ചേരി ഹാജർ കൊടുക്കാതെ യാതൊരു നിവൃത്തിയുമില്ല. അതാ, അവിടെ ആരോ രണ്ടുപേർ നില്ക്കുന്നു. സ്വഭാവം ചോദിച്ചറിയുക. 
 തായങ്കാവമ്പലത്തിന്റെ നടയിൽ ഒരു ഭാഗത്തുള്ള ഒരു മഠത്തിന്റെ മുറ്റത്തു രണ്ടുപേർ സംസാരിച്ചു നിൽപ്പുണ്ടായിരുന്നു. പൂമുഖത്ത് ഒരു മാടമ്പി വിളക്ക് കത്തിക്കൊണ്ടിരുന്നു. ഞങ്ങൾ അടുത്തുചെന്നപ്പോൾ, സംസാരിക്കുന്നതിൽ പൂണുനൂല്ക്കാരനല്ലാത്ത ഒരാൾ ഓടാൻ ഭാവിച്ചു. ഭടന്മാരിലൊരാൾ അയാളെ കടന്നുപിടിച്ചുനിർത്തി.  അയ്യോ! എന്നെ വിടണേ! എന്നെ രക്ഷിക്കണേ! കൊല്ലരുതേ! കൊച്ചിക്കാരും കോഴിക്കോട്ടുകാരുമായ ഭടന്മാർ എല്ലാം എന്റെ മുതലു നശിപ്പിച്ചു. കൊള്ളക്കാർ എന്റെ കാലും ചുട്ടുപൊള്ളിച്ചിരിക്കുന്നു. തായങ്കാവിൽ ഭഗവതിതന്നാണേ ഇതിൽ ഒരു കാക്കാളുപോലുമില്ല. ഇതാ നില്ക്കുന്ന തിരുമേനി ആലത്തൂർ നമ്പിയാണ്. അവിടുത്തോടു ചോദിച്ചാലറിയാം. അവിടുന്നുതന്നെ ഇന്നു ജലപാനം കഴിച്ചിട്ടില്ല! എന്നയാൾ നിലവിളിച്ചു. 
  നമ്പി : ഈ വാരിയർ പറഞ്ഞതു യഥാർത്ഥമാണ്. ഈ അനർത്ഥമായ യുദ്ധങ്ങൾക്കുവേണ്ടി വളരെ ബലികഴിക്കേണ്ടി വന്നവനാണ്. ഇയ്യാൾ. എന്റെ നഷ്ടം ആലോചിച്ചാൽ ഇയ്യാൾക്കുവന്നത് ലഘുവാണ്. അയാൾ പോയ്‌ക്കൊള്ളട്ടെ. പാവം! അയാൾക്ക് ഓടണമെന്ന് വിചാരമുണ്ടായാൽതന്നെ അതിന്നുശേഷിയില്ല. 

ഞാനെന്റെ കയ്യിലുണ്ടായിരുന്ന പന്തം നമ്പിയുടെ മുഖത്തേക്കു കാട്ടി അദ്ദേഹത്തെ ആപാദചൂഢം ഒന്നു നോക്കി. കറുത്തുതടിച്ചു നല്ല ആജാനുബാഹുവും ദീർഘകായനുമായ അദ്ദേഹത്തെ കാണുകയും സംസാരം കേൾക്കുകയും ചെയ്തപ്പോൾ ഒരു രാജാവാണോ എന്ന് തോന്നിപ്പോയി.

  ഞാൻ :  വാരിയരേ! ഒട്ടും ഭയപ്പെടേണ്ട. തിരുമേനിയുടെ ഇല്ലമല്ലേ കൊള്ളക്കാർ കയ്യേറിയത്? ഇവിടുന്ന് വിചാരിച്ചാൽ ഞങ്ങൾക്കുവേണ്ട വിവരം തരാൻ കഴിയുമെല്ലോ. 
 നമ്പി : എന്റെ സർവ്വസ്വവും നിങ്ങളുടെ ഇഷ്ടം പോലെ ഉപയോഗിക്കാം. പക്ഷേ ഞാനിന്നു പട്ടിണിയാണ്. നിങ്ങൾക്ക് ഭക്ഷണം തരാൻ മാത്രം എനിക്ക് സാധിക്കുകയില്ല. 
  ഞങ്ങളുടെ കൈവശം ഒന്നുരണ്ടു ദിവസത്തേക്കുള്ള ഭക്ഷണസാധനം കരുതീട്ടുണ്ടായിരുന്നു. ഭക്ഷണത്തിന്നേർപ്പാടു ചെയ്‌വാൻ അമ്പലപ്പറമ്പിന്റെ ഒരു ഭാഗത്തേക്ക് ഞങ്ങൾ കുറേ പട്ടാളക്കാരെ വിടുകയും ചെയ്തിരുന്നു. കുളിച്ചുവെച്ചുണ്ണുവാൻ ഉത്സാഹമുണ്ടെങ്കിൽ സാധനത്തിന്നു കുറവൊന്നുമില്ലെന്നും നമ്പിയേയും അറിയിച്ചു. നമ്പി ഒന്നും വേണ്ടെന്നു പറഞ്ഞു. 
  ഞാൻ : സമയം അധികമായി. കൊള്ളക്കാരുടെ സ്വഭാവവും അവരോടെതിർപ്പാനുള്ള വഴികളും അറിവാൻ ഇനി താമസിച്ചുകൂടാ. 
 നമ്പി : തായങ്കാവിൽ ഭഗവതിയെ ഭജിച്ചാൽ അതിന്റെ ഫലം അപ്പോൾത്തന്നെ കാണാതിരിക്കയില്ല. അല്ലെങ്കിൽ നിങ്ങളൊക്കെ ഇപ്പോൾ വരണമെന്നുണ്ടോ? എന്റെ ഭഗവതീ! ഈ കൊള്ളക്കാർ എന്നെ എത്ര നഷ്ടപ്പെടുത്തി. 
  ഇതു പറഞ്ഞപ്പോൾ ആ ധീര പുരുഷന്റെ കണ്ണിൽ വെള്ളം നിറഞ്ഞതായി എനിക്കുതോന്നി. 
 ഞാൻ : ഛേ! തിരുമേനി അശേഷം വ്യസനിക്കേണ്ട. നാളെ സന്ധ്യയ്ക്കുമുമ്പായി അവിടുത്തെ സ്വസ്ഥാനത്താക്കിക്കളയാം. 
 നമ്പി : ഞാനെന്റെ സ്വന്തം ഗുണത്തേയോ സ്വദേശികളുടെ ഗുണത്തേയോ മാത്രം ചിന്തിച്ചല്ലാ വ്യസനിക്കുന്നത്. എത്രയോ വിലപിടിച്ച പല ഗ്രന്ഥങ്ങളും ഇവർ നശിപ്പിക്കുന്നതിലുള്ള ഭയംകൊണ്ടാണ്. 
  പണിക്കർ : വേണ്ടാത്തതു സംസാരിച്ചു സമയം കളഞ്ഞിട്ടു കാര്യമില്ല. തിരുമേനിക്കു കഴിയുമെങ്കിൽ  കൊള്ളക്കാരുടെ സങ്കേതത്തിൽ കടപ്പാനുള്ള വഴി പറഞ്ഞുതരിക. ഇല്ലത്തുനിന്ന് അവരുടെ ബോധവേഗം ഒഴിച്ചുകളയാം. 
 നമ്പി തന്ന വിവരംകൊണ്ട് ചുണ്ടൽക്കോട്ട ഒരു വലിയ ഗുഹയുടെ മേലാണ് കെട്ടീട്ടുള്ളതെന്നും, കൊള്ളക്കാർ കോട്ടയുടെ മതിലുകളിൽ ദ്വാരമുണ്ടാക്കി വിരോധികളായ വല്ലവരും വരുന്നതുകണ്ടാൽ   വെടിവെക്കുകയാണു പതിവെന്നും, കൊള്ള ചെയ്ത മുതലൊക്കെ ഗുഹയിലാണ് സൂക്ഷിക്കാറെന്നും , നമ്പിയുടെ ഇല്ലം ഏതാനും കൊള്ളക്കാർക്ക് വെച്ചുണ്ടു കിടക്കുവാനുള്ള ഒരു സ്ഥലം മാത്രമാണെന്ന് മനസ്സിലായി. പത്തുനൂറാളെക്കൊണ്ടൊന്നും ഈ കോട്ട പിടിപ്പാൻ അത്ര എളുപ്പത്തിൽ സാധഇക്കുകയില്ലെന്നു കണ്ടെപ്പോൾ എനിക്കു വലുതായ ഇച്ഛാഭംഗം വന്നു. 
  പണിക്കർ :  നിങ്ങളെന്താ ഒരു അന്ധനെപ്പോലെ നില്ക്കുന്നത്. ഒന്നു പരീക്ഷിക്കാതെ പിൻവലിക്കുന്നത് നന്നല്ല. 
  ഞാൻ : കൊള്ളക്കാർക്കു നമ്മുടെ വരവിനെപ്പറ്റി ഒരു വിവരമുണ്ടെന്നു തോന്നുന്നില്ല. അവരുടെ ഒറ്റുകാരേയും നാം കണ്ടില്ലല്ലോ. നമ്മൾ കോട്ടയുടെ ചുറ്റും ഉപായത്തിൽ ഒളിച്ചുകൂടി പടിവാതിൽ തുറക്കുമ്പോൾ തുരുതുരെ കോട്ടയ്ക്കുള്ളിൽ കിടക്കുകയാണുത്തമം. 
 എന്റെ അഭിപ്രായം പണിക്കർക്കും ബോധിച്ചു. പക്ഷേ നമ്പിക്ക് അതത്ര പിടിച്ചില്ല. 
  നമ്പി :  കോട്ട കുന്നിന്മേലയതുകൊണ്ടും ചുറ്റും വൃക്ഷങ്ങൾ കുറവായതുകൊണ്ടും ഒരു പ്രാണിയെങ്കിലും കോട്ടയുടെ അടുത്ത് പ്രവേശിച്ചാൽ അവരുടെ നോട്ടക്കാർ കാണാതിരിക്കയില്ല. 
 ഞാൻ : എന്നാലും ഇതല്ലാതെ മറ്റെന്തു വഴിയാണുള്ളത്. പത്തഞ്ഞൂറാൾ സങ്കേതം ഉറപ്പിച്ചിട്ടുള്ള ഒരു കോട്ട കീഴടക്കുവാൻ നൂറുപേരെക്കൊണ്ടെങ്ങനെ സാധിക്കും? 
   നമ്പി :   എനിക്ക് കൊള്ളക്കാരെപ്പറ്റി നല്ല വിവരമുണ്ട്. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്താണ് പ്രവർത്തിക്കുക. പക്ഷേ, വേണമെങ്കിൽ പറയാം. 
  ഞാൻ :  തിരുമേനിയുടെ അഭിപ്രായം വേഗം കേട്ടാൽ കൊള്ളാം . 
  നമ്പി : കൊച്ചീക്കാരും കോഴിക്കോട്ടുകാരുമായ ഭടന്മാർ കൂട്ടം വിട്ട് ആയുധങ്ങളോടുകൂടി ഓടിയെപ്പോഴും ഇവരുടെ സംഘത്തിൽ വന്നുചേർന്നുകൊണ്ടമഇരിക്കു#്‌നുണ്ട്. നിങ്ങൾക്കു അങ്ങനെയുള്ളവരാണെന്നു നടിച്ചു കോട്ടയിൽ കടന്നുകൂടുന്നതിനെന്താ വിരോധം? 
     നമ്പി ഈ പറഞ്ഞ അഭിപ്രായം വളരെ നല്ലതാണെന്ന് എനിക്കു തോന്നി. അദ്ദേഹത്തെപ്പറ്റി എന്തെന്നില്ലാത്തൊരു ബഹുമാനവും എനിക്കുണ്ടായി. പക്ഷേ, പണിക്കർക്ക് അതത്ര പിടിച്ചില്ല. 
 പണിക്കർ : നിങ്ങളുടെ വിദ്യയൊന്നും തരക്കേടില്ല. എന്നാൽ ഈ കൊള്ളക്കാർ അത്ര ബുദ്ധിയില്ലാത്തവരാണെന്നാണ് എന്റെ അറിവ്. ആയുധപാണികളും പരിചയമില്ലാത്തവരുമായ നൂറുപേരെ അവരെത്ര വേഗത്തിൽ കോട്ടയിൽ കടത്തിവിടുമോ?  
 ഞാൻ : ശരി, എന്നാലൊരു കാര്യം ചെയ്യുക. അമ്പതാൾ ഉള്ളിൽ കടക്കെട്ടെ. അവർ നാളെ രാവിലെ മറ്റെ അമ്പതു പേർക്കു കടപ്പാൻ കോട്ടവാതിൽ തുറന്നുതരട്ടെ. 
 ഈ കാര്യത്തെപ്പറ്റി ഞങ്ങൾ രണ്ടുപേരും വളരെ ഗാഢമായി ആലോചിച്ചു. ഒടുവിൽ പണിയ്ക്കരോ ഞാനോ ആരെങ്കിലും ഒരാൾ അമ്പതാളോടുകൂടി കോട്ടയ്ക്കുള്ളിൽ ചെല്ലേണ്ടതാണെന്നും രാവിലെ കോട്ടവാതിൽ തുറന്നുതരേണ്ടതാണെന്നും തീർച്ചയാക്കി. നമ്പിയുടെ അഭിപ്രായം ഞങ്ങളുടെ സൈന്യത്തെ ഭാഗിക്കാൻ പാടില്ലെന്നും നൂറുപേരും ഒന്നായിക്കൊള്ളണമെന്നും ആയിരുന്നു. പക്ഷേ ഞങ്ങൾ രണ്ടുപേരും ഒരഭിപ്രായക്കാരായതുകൊണ്ട് അതു മാറ്റുവാൻ നമ്പിക്കു കഴിഞ്ഞില്ല. 
 നമ്പി : എനിക്കൊരു കാര്യം പറയാനുണ്ട്. ആ ദുഷ്ടനായ മാരീചൻനായരെപ്പടിച്ചാൽ നിങ്ങളെന്താണു കാട്ടുക?
 ഞാൻ : തൂക്കിക്കൊല്ലുകതന്നെ 
 നമ്പി : ഹാ! അതെളുപ്പമായ മരണം. എനിക്കധികാരമുണ്ടെങ്കിൽ-
  ഇതും പറഞ്ഞ് നമ്പി അവിടെനിന്ന് ബദ്ധപ്പെട്ടുപോയി. കോട്ടയ്ക്കുള്ളിൽ ആദ്യം പോകേണ്ട അമ്പതുപേർ ആരാണെന്നുള്ള തർക്കം ഇനിയും  തീർന്നിട്ടില്ല. ഞാനാ വേണ്ടെന്നു ഞാനും, താനാ വേണ്ടെന്നു പണിക്കരും തർക്കിച്ചു. ഒടുവിൽ പണിക്കർ വളരെ കാര്യമായി അപേക്ഷിച്ചതുകൊണ്ട് പണിക്കരാവട്ടെ എന്നു നിശ്ചയിച്ചു. ഞങ്ങൾ ഇങ്ങനെ തീർച്ചപ്പെടുന്നതിനിടയ്ക്ക് അമ്പലപ്പറമ്പിൽ നിന്ന് ഒരു ലഹള കേട്ടു ഞങ്ങളിവിടെ ഓടിയെത്തിയപ്പോൾ ഞങ്ങളുടെ കൂട്ടാളികൾ രണ്ടുപക്ഷമായി പോരാട്ടം ചെയ്യുകയായിരുന്നു.'കോഴിക്കോടൻ ഭടന്മാർ കൊച്ചിഭടന്മാരേക്കാൾ കണ്ടാൽ വേണ്ടില്ല എന്നു നമ്പി ഒരഭിപ്രായം പറഞ്ഞതായിരുന്നുവത്രെ ഈ ലഹളക്കുകാരണം.ഏതെങ്കിലും ഞങ്ങൾ ചെന്നപ്പോൾ ലഹളയൊന്നൊതുങ്ങി.ഭക്ഷണം കഴിഞ്ഞു പണിക്കരും അമ്പതു പേരും കോട്ടയിലേക്ക് പോയി.അവർക്കു അകത്തുപ്രവേശനം കിട്ടിയെന്നും ഞങ്ങൾക്ക് മനസ്സിലായി.എന്റെ കൂട്ടർ രാവിലെ കോട്ടയിൽ കടക്കാനുളള ഒരുക്കത്തോടുകൂടി അമ്പലപ്പറമ്പിൽ കാത്തുനില്പ്പായി.ഞാൻ വാരിയരുടെ ക്ഷണമനുസരിച്ച് മഠത്തിൽ ഒരു കട്ടിലിന്മേലും കിടന്നു.
   ഞാൻ ഒരു മാത്യകാഭടനാണെന്നു കെ#ാച്ചിത്തമ്പുരാന്റെ പടയാളികളുടെ ഇടയിൽ ധാരാളം സംസാരമുണ്ടെങ്കിലും എനിക്കും ചില കുറവുകളുണ്ടെന്ന് ഞാൻ തന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ഒരു പട്ടാളക്കാരന്നു ധൈര്യം തുടങ്ങിയ ഗുണങ്ങൾക്കു പുറമേ ' ശ്വാനനിദ്ര' കൂടി വേണ്ടതാണ്. ആ ഒരു ഗുണം എനിക്കു ചെറുപ്പം മുതല്‌ക്കേ ഉണ്ടായിരുന്നില്ല. ഈ ഒരു ദോഷമാണ് എനിക്കന്നു രാത്രി ചില അനർത്ഥങ്ങളൊക്കെ ഉണ്ടാക്കീത്തീർത്തത്. 
    രാത്രി ഏകദേശം പാതിരകഴിഞ്ഞു കുറച്ചായിരിക്കുന്നു. എനിക്കു ശ്വാസം മുട്ടുന്നുണ്ടോ എന്നൊരു സംശയം തോന്നി . എന്തോ വിളിച്ചുപറയാൻ ഭാവിച്ചു. പക്ഷേ ശബ്ദം പുറത്തുവരുന്നില്ല. എഴുന്നീൽപ്പാൻ നോക്കി. അതിന്നും വയ്യ. കണ്ണുമിഴിപ്പാൻ മാത്രം വിരോധമുണ്ടായിരുന്നില്ല. കണ്ണുമിഴിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ചയല്ലേ പറയേണ്ടത്. എന്റെ ദേഹം കട്ടിലിന്മേൽ പിടിച്ചുകെട്ടി വായിൽ തുണിയും നിറച്ചു വാരിയരും നമ്പിയുമുണ്ട് കട്ടിലിന്നടുത്ത് നിൽക്കുന്നു. ഒരു മാടമ്പി വിളക്ക് അവിടെ കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഞാനവരുടെ മുഖത്തൊന്നു നോക്കി. നമ്പിയുടെ പൂണൂൽ കാണ്മാനില്ല. സാധുപ്രകൃതത്തോടു കൂടിയ വാരിയരുടെ മുഖം ഒരു ഘാതകന്റെ മുഖംപോലെ എനിക്കുതോന്നി. നമ്പിയുടെ മുഖത്ത് സ്വതസിദ്ധമായ ഗൗരവം അപ്പോഴും കാണ്മാനുണ്ടായിരുന്നു. 
  നമ്പി : അല്ലാ കയ്മളെ! നിങ്ങളുടെ മുഖത്ത് ചൂണ്ടൽക്കോട്ട പിടിപ്പാനുള്ള യുക്തികൾ ആലോചിച്ചു.കഴിഞ്ഞപ്പോഴുണ്ടായ സ്‌തോഭമല്ലല്ലോ ഇപ്പോൾ കാണുന്നത്. നിങ്ങൾ നല്ലൊരു പടയാളഇ തന്നെയാണ്. സംശയമില്ല. പക്ഷേ മരീചൻനായരെ പനങ്ങാട്ടു പണിക്കാരായ എന്നോടു മത്സരിപ്പാൻ  നിങ്ങൾപോരാ. ഞാൻ തീരെ ബുദ്ധിയില്ലാത്തവനാണെന്ന് പക്ഷേ, നിങ്ങൾ ധരിച്ചിരിക്കാം. നിങ്ങൾ വന്ന കാര്യം സാധിപ്പാൻ ശ്രമിക്കുന്നതിനുതന്നെ കോഴിക്കോടൻ പടനായകന്മാരിൽ രണ്ടോ മൂന്നുപേർ കഴിച്ചാൽ നിങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. 

പനങ്ങാട്ടു പണിക്കരുടെ ഈ പ്രസംഗം കഴിഞ്ഞപ്പോൾ എനിക്കുണ്ടായ ആശ്ചര്യവും കോപവും ഊഹിക്കുകയാണു നല്ലത്.

  മാരാചൻനായർ : ചേന്നൻനായരേ ( വാരിയരോട്) നിങ്ങൾ ഭ്രമിക്കേണ്ട. കയ്മളെ ജീവനോടെ സൂക്ഷിക്കുകയാണു നമ്മൾക്കാവശ്യം. കയ്മളേ! നിങ്ങൾ ഒരു കുംഭകർണ്ണനായത് ഏതെങ്കിലും നല്ലതുതന്നെ.  സാമൂതിരിപ്പാടിലെ പടമുഖത്തുനായന്മാരിൽഒരു പ്രമാണിയായിരുന്ന ഈ ചേന്നൻ നായർ  കുറച്ചധികം വികൃതിയും കോപിയുമാണ്. അയാളോട് നല്ലപോലെ പെറുമാറുകയാണ് നല്ലത്. പണിക്കരുടേയും നിങ്ങളുടേയും വരവു ഞങ്ങൾക്കുമുമ്പ് തന്നെ മനസ്സിലായിട്ടുണ്ട്. ഞാനും ചേന്നൻ നായരും കൂടി ഇന്നാടിയ നാടകം നന്നായതു നിങ്ങൾ സമ്മതിക്കാതിരിക്കയില്ല. നിങ്ങൾ നൂറുപേർക്കും കോട്ടയ്ക്കുള്ളിൽ സ്വാഗതത്തിന്ന് ഞങ്ങൾ ഏർപ്പാടു ചെയ്തിരുന്നു. കോട്ടയിൽ കടന്ന അമ്പതുപേർ ഇപ്പോൾ മര്യാദക്കാരായിട്ടുണ്ടാവണം. നിങ്ങളുടെ മുഖത്തേക്കാളധികം ഇപ്പോൾ പണിക്കരുടെ മുഖവും വീങ്ങീട്ടുണ്ടാവുമെന്നാണെനിക്കു തോന്നുന്നത്. 
  എന്നു പറഞ്ഞ് മാരീചൻ നായരും ചേന്നൻനായരും തമ്മിൽ എന്തൊ കുശുകുശെ സംസാരിച്ചതിന്നുശേഷം ' അമ്പലപ്പറമ്പിൽ ഒന്നന്യേഷിച്ചുവരട്ടെ' എന്ന പറഞ്ഞ് മാരീചൻ നായർ പുറത്തേക്കിറങ്ങി. എന്റെ കട്ടിലിന്റെ കാല്ക്കൽ വാളുമൂർച്ചകൂട്ടിക്കൊണ്ട് ചേന്നൻനായരും ഇരുന്നു. കൊള്ളരുതായ്മയെ ശപിച്ചും ആ കഴിഞ്ഞ സംഭവങ്ങളോർത്തും എനിക്കു ഭ്രാന്തു പിടികക്#ാതിരുന്നതിലാണ് എനിക്കു സംശയം. എന്നെ രണ്ടു മൂന്നു തവണ തടവുകാരനായി പിടിക്കയുണ്ടായിട്ടുണ്ട്. എന്നാൽ കൊള്ളക്കാരുടെ നടുവിലേക്ക് എന്നെ  ബന്ധനസ്ഥനാക്കിക്കൊണ്ട്‌പോവുമെല്ലോ എന്ന വിചാരമാണ് എന്റെ അടുത്തിരിക്കുന്ന ഘാതകന്റെ വാളിനേക്കാൾ മൂർച്ചയുള്ളതായി ത്തോന്നിയത്. 
   ഇങ്ങനെ ഞാൻ പല മനോരാജ്യങ്ങളോടും കൂടിയിരിക്കെ വാതിൽ കടന്നൊരാൾ പ്രവേശിച്ചു. ഇത് എന്റെ ചങ്ങാതി കണ്ടുണ്ണിനായരല്ലാതെ മറ്റാരുമല്ലായിരുന്നു. എന്റെ കിടപ്പും ആയുധ പാണിയായ ചേന്നൻ നായരുടെ ഇരിപ്പും കണ്ടപ്പോൾ ' എടാ ! ചണ്ഡാളാ! എന്നു പറഞ്ഞ് വാളുമുയർത്തി ഒരു ചാട്ടം ചാടുന്നത് കണ്ടു. ചേന്നൻനായരും കണ്ടുണ്ണിനായരും തമ്മിലുള്ള പേരാട്ടത്തെ വർണ്ണിച്ചിട്ടു ഫലമില്ല. വാളുകൊണ്ടുള്ള പ്രയോഗത്തിൽ കണ്ടുണ്ണിനായരെ ജയിപ്പാൻ ദുർലഭം പേരേ കാണുകയുള്ളൂ. ചേന്നൻനായരെ കൊല്ലുവാനും എന്നെ ബന്ധത്തിൽ നിന്നു വിടുവാനും അധികം താമസം വേണ്ടിവന്നില്ല. മേലിൽ പ്രവർത്തിക്കേണ്ടത് ആലോചിക്കുന്നതിനിടയിൽ മാരീചൻനായർ അകത്തേക്കു കടന്നു. ഞങ്ങൾ രണ്ടുപേരും ഒരേ സമയം തന്നെ അയാളെ കടന്നുപിടിച്ചു. കുറച്ചു നേരം പോരാട്ടം വേണ്ടിവന്നുവെങ്കിലും ഒടുവിൽ ഞങ്ങൾക്ക് മരീചൻനായരെ പിടിച്ചുകെട്ടുവാൻ സാധിച്ചു. എന്നെ കെട്ടിയ കയറുകൊണ്ട് ഞാൻ കുറേ പ്രഹരവും കൊടുത്തു. 
   ഞാൻ : എന്താ പണിക്കരേ ഇതുവരെ പറഞ്ഞ വമ്പൊക്കെ ഇപ്പോളെവിടെ?
പണിക്കർ : ഇക്കാലത്തു ഭൂരുക്കൾക്കാണധികം ഭാഗ്യം. ഹാ! നിങ്ങൾ എന്റെ ചേന്നൻനായരെ കൊന്നുകളഞ്ഞു. അല്ലെ? അവന്നു കിട്ടിയത് ഒരു കീഴൊതുക്കമില്ലാത്ത ദുഷ്ടന്നു കിട്ടേണ്ട ശിക്ഷയാണ്. നിങ്ങൾ ദയചെയ്ത് എന്നെ ഈ കിടക്കമേൽ എടുത്തുകിടത്തുമോ? എനിക്കു നിലത്തുകിടന്നു ശീലമില്ല. 

പണിക്കരുടെ ആ ഗൗരവം കൂടിയ സംസ്‌കാരം വാസ്തവത്തിൽ എനിക്കദ്ദേഹത്തോട് ബഹുമാനം തോന്നുക്കുകയാണുണ്ടായത്. ഭടന്മാരെ കൂട്ടിക്കൊണ്ടുവരാൻ വേഗം കണ്ടുണ്ണിനായരെ അയച്ചു.

 പണിക്കർ :   കയ്മളേ , നിങ്ങളുടെ ആൾക്കാരാണെന്ന മര്യാദപോലെ ശുശ്രൂഷിക്കുമെന്ന് വിചാരിക്കുന്നു. 
ഞാൻ : നിങ്ങളുടെ ഓഹരി നിങ്ങൾക്ക് തരാതിരിക്കയില്ല. അത് ചിന്തിച്ച് ഭയപ്പെടേണ്ട.
 പണിക്കർ :  അതു തന്നയെ എനിക്കും ആവശ്യമുള്ളൂ. ഞാനരു വലിയ തറവാട്ടുകാരനാണ്. എന്റെ അച്ഛനും ഒരു കേൾവികേട്ട ആളാണ്. രാജകോപംകൊണ്ട് എനിക്ക് ചില ദോഷങ്ങൾ വന്നിട്ടുണ്ടെങ്കിലും ഞാനിപ്പോൾ ഒരു രാജാവുതന്നെയാണ്. ആവൂ, നിങ്ങളുടെ കെട്ട് വല്ലാതെ മുറുകിയിരിക്കുന്നു. കുറച്ച് അയച്ചുവിടുവിൻ
   പിന്നെയുണ്ടായ സംഭവങ്ങളൊന്നും വിസ്തരിച്ചിട്ടു ഫലമില്ല. പിറ്റേന്ന് രാവിലെ ബന്ധനസ്ഥനാക്കിയ പനങ്ങാട്ടു പണിക്കരെ മുമ്പിലെഴുന്നള്ളിച്ചു കൊണ്ട് ഞങ്ങൾ കോട്ടയിലേക്ക് യാത്രയായി. ഞങ്ങളുടെ വരവുകാത്തുകൊണ്ട് കോട്ടയിലുള്ളവർ മതിലിന്മേൽ നിന്നും ദ്വാരങ്ങളിൽക്കൂടിയും എത്തി നോക്കുന്നുണ്ടായിരു#്‌നനു. ഞങ്ങൾ അടുത്തെത്തിയപ്പോൾ വെടി തുടങ്ങി. അപ്പോൾ ഞങ്ങൾ പണിക്കരെ പിടിച്ചുമുമ്പിൽ ക്കാണിച്ചു. അപ്പോഴേ അവർക്കു കാര്യം മനസ്സിലായുള്ളു. അവർക്കുണ്ടായ പരിഭ്രമം ഇന്ന പ്രകാരം എന്ന് പറയേണ്ടതില്ലല്ലോ. അടുത്തുണ്ടായിരുന്ന മരത്തിന്റെ കൊമ്പത്തു കയറിട്ടുപിടിച്ചു പനങ്ങാട്ടു പണിക്കരുടെ കയവുത്തിലൊരു കെട്ടുകെട്ടി. കോട്ടയിലുള്ളവർക്ക് ഞങ്ങൾ ചെയ്യുന്നത് മനസ്സിലാവുന്നുണ്ട്. ഉടനെ കോട്ടവാതിൽ തുറന്ന് മൂന്നുപേർ അടുക്കലേക്ക് വന്നു. അതിലൊരാൾ ഇങ്ങനെ പറഞ്ഞു.

മുപ്പത്തേഴ് കോഴിക്കോടൻ ഭടന്മാർ കോട്ടയ്ക്കുള്ളിലുണ്ട്. പനങ്ങാട്ടു പണിക്കരെ തൂക്കിക്കൊല്ലുന്നതായാൽ ഈ മുപ്പത്തേഴുപേരെയും ഞങ്ങൾ അഞ്ചു നിമിഷത്തിനുള്ളിൽ തറച്ചുവിടും. എന്ത് മുപ്പത്തേഴോ? അമ്പതുപേരുണ്ടായിരുന്നല്ലോ.

 ശേഷം പേരെ കൊന്നതി#്‌നനു ശേഷം മാത്രമേ മറ്റുള്ളവർ കീഴടങ്ങിയുള്ളു. 
 അവരുടെ എജമാനനോ
  അല്പം ചില പരിക്കു പറ്റിയതേയുള്ളൂ
  കോട്ടയ്ക്കുള്ളിലുള്ള മുപ്പത്തിയേഴുപേരെയു#ം കുഞ്ഞിക്കുട്ടിയമ്മയേയും ഇപ്പോൾ ഇവിടെ കൊണ്ടുവന്നാക്കിയിട്ടില്ലെങ്കിൽ പണിക്കരെയുടൻ തൂക്കിക്കൊല്ലുമെന്ന് ഞാൻ പറഞ#്ഞു.
 പണിക്കർ: കുഞ്ഞുക്കുട്ടിയമ്മയുടെ കാര്യം അവർ തന്നെ തീർച്ചപ്പെടുത്തട്ടെ.
അനന്തരം അവർ അടുത്ത് പോയി പണിക്കരേയും മുപ്പത്താറു ഭടന്മാരേയും കുഞ്ഞിക്കുട്ടിയമ്മയേയും കൂട്ടി പുറത്തേക്കു വന്നു. 
   പണിക്കർ : ഇവരൊക്കെ വന്നിട്ടുള്ളത് കുഞ്ഞുകുട്ടിയെ വീട്ടിൽ കൊണ്ടുപോയാക്കുവാനാണ്. പിന്നെ ഒരിക്കലും നമുക്ക തമ്മിൽ കാണാനും തരമില്ല. എന്താ ഇഷ്ടം ? 
   കുഞ്ഞുക്കുട്ടിയമ്മ: നമ്മളെത്തമ്മിൽ ഭിന്നിപ്പിച്ചുതാമസിപ്പിക്കാൻ ആരാണ് ലോകത്തിലുള്ളത്?
  ഇതുകേട്ടപ്പോൾ ഞാൻ കുറച്ചു നേരം ചിന്താമഗ്നനായി നനിന്നു . എന്താണ് കാട്ടേണ്ടതെന്നറിഞ്ഞില്ല. പണിക്കരെ തൂക്കിക്കൊന്നാൽമുപ്പത്താറു പേരും സ്‌നേഹിതൻ പണിക്കരും ചാകയും ചെയ്യും. കുഞ്ഞിക്കുട്ടിയമ്മയെ കിട്ടുകയുമില്ല. സത്യവിരോധമായി പ്രവൃത്തിക്കുന്നത് ഭടന്മാർക്ക് യോജിച്ചതുമല്ല. അതുകൊണ്ട് കാര്യം സാധിക്കാതെ മടങ്ങിപ്പോവാൻ തന്നെ താര്ഡച്ചപ്പെടുത്തി. ഈ അഭിപ്രായത്തോടു തന്നെ ഉള്ളനാട്ടു പണിക്കരും യോജിച്ചു. 
  പണിക്കർ: കയ്മൾ ദീർഘായിസ്സായിരിക്കട്ടെ. മടങഅങിച്ചെന്നാൽ മുരിയനാട്ട് നമ്പ്യാരോട് തക്ക സമാധാനം പറയുവാൻ നിങ്ങൾക്കുണ്ടാകുകയില്ല. പക്ഷേ കേട്ടതു ഷൃശരിയാണെങ്കിൽ നിങ്ങളെ നമ്പ്യാർ ഇപ്പോൾ മറന്നിരിക്കണം 
  ഒന്നുകിൽ ഞാൻ പരയാം . നിങ്ങൾ അല്ലായിരുന്നെങ്കിൽ ഈ കുടുക്കിൽ നിന്ന് ഇത്ര സാമർത്ഥ്യത്തോടെ വിട്ടു പോവാൻ സാധിക്കില്ലായിരുന്നു. എന്നെ ക്കൊണ്ടിന് വല്ലതും വേണ്ടതുണ്ടോ?
ഞാൻ: രണ്ടു സംഗതി മാത്രം നിങ്ങളോട് പറയാനുണ്ട്. ഒന്നാമത് ,കോട്ടയിൽ മരിച്ചുകിടക്കുന്ന ഞങ്ങളുടെ കൂട്ടാളികളെ ദേശാചാരം പോലെ സംസ്‌കരിക്കണം, രണ്ടാമത്, അഞ്ചുനിമിഷം നേരം ഇവർ കാണച്ചാലെ നമുക്ക് രണ്ടുപേർക്കും ദ്വന്ദ്വയുദ്ധം ചെയ്യണം. 
  പണിക്കർ : ആത്‌ത്തെ അപേക്ഷ വേണ്ടവിധം ആവാം. രണ്ടാമത്തേതിൽ ചില അപകടങ്ങളുണ്ട്. ഒന്നുകിൽ വളരെ യോഗ്യനായിരിക്കേണ്ട നിങ്ങളുടെ ജീവിതം നശിക്കണം. അല്ലെങ്കിൽ സമ്പന്ധം കഴിഞ്ഞ് അധികദിവസമാകാത്ത ഈ ഭാര്യയേയും വിട്ട് ഞാൻ മരിക്കണം. ഇതുരണ്ടും ന്യായമായ വഴികളല്ല. 
 ഞാനും ഉള്ളനാട്ടു പണിക്കരും പിന്നെയൊന്നും കേൾപ്പാൻ നിന്നില്ല. ഭടന്മാര	ടെല്ലാം പുറപ്പെട്ടുകൊള്ളാൻ ആജ്ഞാപിച്ചു. പണിക്കരോടിങ്ങനെ വിളിച്ചു പറഞ്ഞു. 
  പനങ്ങാട്ടു പണിക്കരെ നാം പിരിയുന്നു. ഇനിയൊരവസരത്തിൽ ഇത്ര എളുപ്പത്തിൽ രക്ഷപ്പെടുകയില്ലെന്നു കരുതിക്കൊൾക 
   പണിക്കർ : ചങ്കരകോതകയ്മളെ ! നിങ്ങൾ കൊച്ചിത്തമ്പുരാന്റെ കീഴിൽ സുഖമല്ലെന്ന് എന്നു തോന്നുന്നുവോ അന്നിങ്ങോട്ടു വന്നുകൊള്ളുക. ഇവിടെ പ്രധാനപ്പെട്ട ഒരു ഉദ്യോഗം നിങ്ങൾക്കായ് ഒഴിവാക്കിവെച്ചിട്ടുണ്ട്.