വാഴ്ത്തുക നീ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

          സുരുട്ടി- ആദിതാളം
          പല്ലവി
വാഴ്ത്തുക നീ മനമേ- എൻ പരനേ-
വാഴ്ത്തുക നീ മനമേ-
        ചരണങ്ങൾ
1.വാഴ്ത്തുക തൻ ശുദ്ധനാമത്തെ പേർത്തു
  പർത്ഥിവൻ തന്നുപകാരത്തെയോർത്തു.......വാഴ്ത്തുക

2.നിന്നകൃത്യം പരനൊക്കെയും പോക്കി
 തിണ്ണമായ് രോഗങ്ങൾ നീക്കി നന്നാക്കി........വാഴ്ത്തുക

3.നന്മയാൽ വായ്കവൻ തൃപ്തിയെ തന്നു
  നവ്യമാക്കുന്നു നിൻ യൗവ്വനമിന്നു................വാഴ്ത്തുക

4മക്കളിൽ കാരുണ്യം താതനെന്നോണം
 ഭക്തരിൽ വാത്സല്ല്യവാനവൻ നൂനം.............വാഴ്ത്തുക
.
5.പുല്ലിനു തുല്ല്യമീ ജീവിതം വയലിൽ
  പൂവെന്ന പോലയ്യോ പോകുന്നു തുലവിൽ.....വാഴ്ത്തുക

6.തൻ നിയമങ്ങളെ കാത്തിടുന്നോർക്കും
  തന്നുടെ ദാസർക്കും താൻ ദയ കാട്ടും..........വാഴ്ത്തുക

7.നിത്യ രാജാവിവൻ ഓക്കുകിൽ സർവ്വ
  സൃഷ്ടികളും സ്തുതിക്കുന്ന യഹോവ...............വാഴ്ത്തുക

"https://ml.wikisource.org/w/index.php?title=വാഴ്ത്തുക_നീ&oldid=29039" എന്ന താളിൽനിന്ന് ശേഖരിച്ചത്