Jump to content

വരുന്നിതാ നാഥൻ-വാഴുവാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

                         പല്ലവി
              വരുന്നിതാ നാഥൻ-വാഴുവാൻ ഭൂമൗ
              നിരന്ന തൻ പരിവാര പദവികളോടെ
                      ചരണങ്ങൾ

1.വരുന്നിതാ വാഴ്വാൻ ഭൂമി-യൊരുക്കിനാനാദിയിൽ
  നരനുടെ മരണത്താൽ നടന്നില്ലതെന്നാൽ..........വരുന്നിതാ

2.നരസുതനായവൻ-മരിച്ചുയിർത്താകയാൽ
  ഭരണമീ ഭൂമേൽ ചെയ് വാൻ ലഭിച്ചവകാശം-..........വരുന്നിതാ

3.പിതൃഭരണാസനമവന്നു ദേവൻ നൽകു-
  മധിപനാമവനെന്നു പ്രവചനമുണ്ട്-....................വരുന്നിതാ

4.ഭരിച്ച ഭരണങ്ങൾ മറിച്ചു നീക്കിത്തന്റെ
   വരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാൻ-........വരുന്നിതാ

5.കഠിന നിയമങ്ങൾ തടവുചെയ്തെങ്ങും തൻ
   കുടിലത വിട്ടു ധർമ്മം നടത്തുവതിന്നായ്............വരുന്നിതാ

6.തന്നുടെ പേർക്കായി മന്നിലലിഞ്ഞ തൻ
  നിന്ദിത ജനങ്ങൾ നിലവിളി നീക്കാൻ.................വരുന്നിതാ

7.തിരുജനങ്ങൾക്കേറ്റം- ദുരിതമിയറ്റിയോ...
  തരികുലങ്ങൾക്കു തക്ക പ്രതികാരം ചെയ് വാൻ-..വരുന്നിതാ

8.പരമപിതാവിന്റെ- തിരുഹിതമൊത്തു ഭൂ-
  യരുശലേം പുരി രാജനഗരമാക്കീടാൻ................വരുന്നിതാ

"https://ml.wikisource.org/w/index.php?title=വരുന്നിതാ_നാഥൻ-വാഴുവാൻ&oldid=29038" എന്ന താളിൽനിന്ന് ശേഖരിച്ചത്