വടക്കൻ പാട്ടുകൾ
വില്യം ലോഗന്റെ മലബാർ മാന്വലിലെ വടക്കൻ പാട്ടുകൾ (1887) |
[ 747 ]
തച്ചോളിയോമനകുഞ്ഞിഒതേനൻ * ആചാരത്തോടെയടക്കത്തോടെ * ചിത്രത്തുണുമൊളിമറഞ്ഞു * മോതിരക്കയ്യാലെ വായുംപൊത്തി * ഏട്ടനോടല്ലേ പറയുന്നതു * ഒലവണ്ണൂർ കാവിൽ ഭഗവതിക്കു * കാവൂട്ടും വേലയടുത്തുപോയി * കിഴക്കേനട നൽ തിരുമുമ്പിലും * പന്തൽപ്പണി കുറ്റം തീരവേണം * എട്ടനന്നേരം പറയുന്നല്ലോ * അപ്പണി നീ പോയെടുപ്പിക്കണം * ആ വാക്കു കേട്ടുള്ള കുഞ്ഞിഒതേനൻ * കുന്നത്തെ ഇളമുളക്കായലിന്നു * വേണ്ടുന്നതൂണെമുറിപ്പിക്കാനും * ഒലവണ്ണൂർക്കാവിലങ്ങെത്തിക്കാനും * ചാപ്പനെ പറഞ്ഞങ്ങയച്ചൊതേനൻ * മറ്റുള്ളതെല്ലാമൊരുക്കുവാനും * ഏട്ടനെത്തന്നെ അയച്ചോളൊന്ന് * പിറ്റെന്നാൾ കാലത്തു കുഞ്ഞിഒതേനൻ * പന്തല്പണി പോയെടുപ്പിക്കുന്നു * ഒരുമാസംകൊണ്ടൊരുങ്ങുന്നപണി * എഴുനാൾകൊണ്ടങ്ങു തീർത്തതല്ലോ * തച്ചോളിയോമന കുഞ്ഞിഒതേനൻ * പന്തലൊരുക്കി വെടിയുംവെച്ചെ * പന്തല്പണികുറ്റം കാണാനായി * യോഗംമുതിർന്നാളുകൾ കൂടുന്നല്ലോ * നാലുകോല്വൊംവാണതുള്ള തമ്പാന്മാരും * നാലുകോല്വൊംവാണതുള്ള തമ്പുരാട്ട്യോളും * എല്ലാരുമെഴുന്നള്ളി കൂടുന്നല്ലോ * തച്ചോളി ഓമനകുഞ്ഞിഒതേനൻ * പന്തലിലായി നടക്കു നേരം * മതിലും ഗുരിക്കളും ശിഷ്യൻമാരും * യോഗം മുതിർന്നു വരുന്നുണ്ടല്ലോ * കണ്ണാലെ കണ്ടുള്ള കുഞ്ഞി ഒതേനൻ * കാക്കോടൻ മൂത്ത ഗുരിക്കളോടു * ഉടനെ വിളിച്ചു പറയുന്നല്ലോ * മതിലുംഗുരിക്കൾ വരുന്നുണ്ടല്ലോ * ഗുരിക്കളോടുകൊണ്ടുവെക്കും ഞാനൊ * ഊയിയറവിലെ കുഞ്ഞിയൊതേന * ഗുരിക്കളോടു കൊണ്ടുവെക്കരുതേ * മതിലും ഗുരിക്കളങ്ങാനിപ്പൊഴേ * പതിനായിരത്തിനും ഗുരിക്കളല്ലേ * എന്റെയും നിന്റെയും ഗുരിക്കളല്ലെ * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ * പതിനായിരം ശിഷ്യരുണ്ടെന്നാലും * എന്റെ ഗുരിക്കളുമാണെങ്കിലും * കുഞ്ചാരനല്ലെ കുലമവനൊ * എന്റെ തല മണ്ണിൽ കുത്തുവോളം * കുഞ്ചാരനാ ചാരംഞാൻ ചെയ്യൂല * കേട്ടിട്ടുവന്നു ഗുരുക്കളല്ലോ * നടയിലെ വഴിക്കു പിലായവോടാണു * അപ്പോൾ പണിയിച്ച പുത്തൻതോക്ക് * തോക്കതുകൊണ്ടുപോയ്ച്ചാരുന്നല്ലോ * കണ്ണാലെ കണ്ടല്ലോ കുഞ്ഞിഒതേനൻ * ആങ്കാരത്തോടെ നടന്നുകൊണ്ടു * പിലാവിന്നടുക്കലെങ്ങു ചെന്നുനിന്നു * പറയുന്നുണ്ടോമന കുഞ്ഞിഒതേനൻ * പൊൻകുന്തം ചാരും പിലാവോടിപ്പോൾ * മംകുന്തംചാരിയതാരാകുന്നു. * ആ വാക്കിന്നുത്തരമായന്നേരം * മതിലുഗുരിക്കൾപറയുന്നല്ലോ * തച്ചൊളിയോമന കുഞ്ഞിഒതേന * അറിയാതെടംകൊണ്ടു ചാരിപ്പോയി * അറിഞ്ഞേടംകൊണ്ടിങ്ങെടുത്തോളാലോ * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ * തോക്കതു ചെന്നിങ്ങെടുക്കുന്നല്ലോ * തോക്കുതിരിച്ചും മറിച്ചും നോക്കി * ഗുരിക്കളെ വിളിച്ചുപറഞ്ഞു ഒതേനൻ * ഇപ്പോൾ [ 748 ] പണിയിച്ച പുത്തൻതോക്കു * മയിലെ വെടിവെക്കാൻ നല്ലതോക്കു * മതിലും ഗുരുക്കൾ പറഞ്ഞന്നേരം * ആളേറെ കൂടിയ കൂട്ടത്തിന്നു * കുലപ്പേരു എണ്ണിയില്ലെ നീ ഒതേന * നമ്മളിൽ പോരുന്നതും പോരാത്തതും * പൊന്നിയത്തരയാക്കിന്നാട്ടെ ഒതേന * മയിലുവെടിവെക്കാൻ വന്നൊനേതനാ * നിനക്കു കൊതിയേറെയുണ്ടെങ്കിലോ * മയിലായി ഞാനാടി വന്നൊളാലൊ * പൂവനെങ്കിൽ കൂകിത്തെളിയും ഞാനെ * പെടയെങ്കിൽ വാലാട്ടിപ്പോകുമല്ലോ * അന്നേരം വെടിവെച്ചോ നീയൊതേന * ആ വാക്കു കേട്ടുള്ള കുഞ്ഞിഒതേനൻ * വളരെത്തെളിഞ്ഞു പറയുന്നല്ലോ * മതിലുഗുരുക്കളെ നിങ്ങളോടു * നല്ലയുറപ്പോ കളിയോയിതു * നല്ലയുറപ്പുതന്നെ കുഞ്ഞിഒതേന * മേലിലുവരുന്നൊരു കുംഭമാസം * ഒമ്പതും പത്തും പതിനൊന്നിനും * മൂന്നു ദിവസം പടയൊതേന * ഒമ്പതാം തീയതി ബുധനാഴ്ച്ച * ബുധനാഴ്ച്ച നല്ല ദിവസമാണ് * പൊന്നിയത്തുവന്നോ നീ കുഞ്ഞിഒതേന * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേൻ * തിങ്ങളിലോരോ കളിയെനിയ്ക്കു് * കൊല്ലത്തിലോരോരോ പേറെനിക്കു * അന്നു ഞാൻ തീണ്ടാരിയായില്ലെന്നും * അന്നു ഞാൻ പെറ്റുകിടന്നില്ലെന്നും * പയ്യനിടൻമുരും കത്തിയുമായ് * പൊന്നിയത്തരയാക്കീലെത്തും ഞാനോ * തമ്മിൽ പടയും കുറച്ചവരും * മതിലൂർഗുരിക്കളും ശിഷ്യന്മാരും * അവരുമടങ്ങിയല്ലെ പോരുന്നതു * തച്ചൊളിവീട്ടിന്നും താഴെയുള്ള * പാടത്തിലേക്കൂടി പോകുന്നേരം * തച്ചോളിക്കോമക്കുറിപ്പാകുന്നു * ഗുരിക്കളെ കണ്ണാലെ കണ്ടതല്ലോ * കുറുപ്പു വിളിച്ചു പറഞ്ഞന്നേരം * മതിലുഗുരിക്കളെ നിങ്ങളോടു * വീട്ടിൽ കയറിട്ടു പോകരുതോ * വെറ്റില മുറുക്കും കഴിക്കരുതോ * ഉടനെ ഗുരിക്കൾ പറഞ്ഞോളുന്നു * ഒതേനൻ വെറ്റില തന്നെനിക്കെ * വീട്ടിൽ കയറാനും നേരംപോര * പൊന്നിയം മൂന്നാളടുത്തുപോയി * ആ വാക്കവിടെ പറഞ്ഞുകൊണ്ടു * ഗുരിക്കളയപ്പിച്ചു പോകുന്നല്ലൊ * കുറുപ്പു മനസ്സിൽ നിനയ്ക്കുന്നല്ലൊ * ഒലവണ്ണൂർ കാവിൽ ഭഗവതിക്കു * കാവുട്ടുവേല കഴിച്ചോണ്ടെടാ * അറിവിലതേയുള്ളു കുഞ്ഞിഒതേന * അങ്ങനെ നിനച്ചങ്ങിരിക്കുന്നേരം * തച്ചോളി ഓമന കുഞ്ഞിഒതേൻ * കാവൂട്ടും വേല കഴിച്ചുകൂട്ടി * വരവും ചിലവും കണക്കുനോക്കി * എല്ലാരെയും മേലിലയച്ചുകൊള്ളു * ഗോപുരവാതിലടച്ചു പൂട്ടി * ചാപ്പനുമായിപ്പുറപ്പെടുന്നു * തച്ചോളിവീട്ടിലും ചെല്ലുന്നേരം * കറുപ്പുപടിക്കലിരുന്നിട്ടുണ്ട് * ആചാരത്തോടെ അടക്കത്തോടെ * ഏട്ടൻറരികത്തുചെന്നുനിന്നു * ഏട്ടനന്നേരം പറയുന്നല്ലോ * ഒലവണ്ണൂർ കാവിൽ ഭഗവതിക്കു * കാവൂട്ടം വേലകഴിച്ചൊണ്ടെടോ * അറിവിലതേയുള്ളൊന്നൊതേനാ * ഗുരുക്കളോടു കൊണ്ടുവെച്ചോ നീയ്യെ * മതിലുഗുരുക്കളങ്ങാനിപ്പൊഴെ * പതിനായിരത്തിനു ഗുരിക്കളല്ലെ * നിനക്കു മെനിക്കും ഗുരുക്കളല്ലെ * ഗുരിക്കളോടും നീ പടകുറിച്ചോ * നിനക്കുഒത്തോനായിക്കോകുഞ്ഞിഒതേന * അങ്ങനെ പറഞ്ഞാടകൂടിയല്ലൊ * പിറ്റെന്നാൾ കാലത്തു കുഞ്ഞിഒതേനൻ * ഏട്ടനന്നൊടല്ലെ പറയുന്നതു * തച്ചോളിഓമന എന്റെ ജേഷ്ടാ * പോന്നിയം മൂന്നാളെടുത്തുപോയി * പട്ടായിട്ടും പട്ടുനുലായിട്ടും * മുന്നൂർ പണത്തിനു ചരക്കുവേണം * കോഴിക്കോട്ടങ്ങാടി പ്പോകവേണം * ആ വാക്കുകേട്ടുള്ളൊരേട്ടനാണെ * ഉടനെ പകരം പറയുന്നല്ലൊ * തച്ചോളിഓമന കുഞ്ഞിഒതേന * കോഴിക്കോട്ടങ്ങാടിയ്ക്കു പോകുന്നെങ്കിൽ * പുലിമുണ്ടങ്കാട്ടൂടെ പോകരുത് * പുലിമുണ്ടചാത്തുക്കുറുപ്പാകുന്നു * കൂടെപതിനൊന്നനുജന്മാരും * ചുങ്കപ്പയിസ്സക്കു വിളിക്കുംനിന്നെ * കൈകടിയോനാണെ നീയൊ [ 749 ] തേന * ചാത്തുവോട് കൊണ്ടു തുടങ്ങരുത് * ചാത്തുവോട് കൊണ്ടുത്തുടങ്ങിയോരാതം * തന്നില്ലംകണ്ടു മരിച്ചോരില്ല * പിന്നെയും കേൾക്കണം പൊന്നനുജ * കോഴിക്കോട്ടങ്ങാടി ചോയ്ക്കൊണ്ടാലും * അന്നുപോയിട്ടിന്നു വരുവാനാണ് * നിന്നാലെളുതല്ല കുഞ്ഞിഒതേന * ഉത്തരം പകരം പറയുന്നില്ല * പിന്നേയുമേട്ടൻ പറയുന്നല്ലോ * കേട്ടുധരിക്കണം പൊന്നുനജ * ഇല്ലിക്കൽ വീടെന്ന വീടുമുണ്ടെ * കോഴിക്കാലിയെമെന്നടവുമുണ് * ട് ല്ലിക്കൽ വിട്ടീൽ നീ പോകരുത് * കോഴിക്കാലിയെടത്തിനു പോകു വീയെ * നമ്മുടെ വീടാണു നേരനുജ * ഒന്നുംമറക്കല്ലെ നീയൗതേന * ആമെന്നനുവാദം മുളി ഒതേനൻ * ചാപ്പനെ വിളിച്ചു പറയുന്നല്ലൊ * ഒതയൊത്തേടത്തു ചാപ്പാ കണ്ടാച്ചേരി * കോഴിക്കോട്ടങ്ങാടിപോകുവേണം * താമസിയാതെ പുറപ്പെടണം * ചാപ്പനോടിങ്ങനെ പറഞ്ഞൊതേനൻ * തെക്കിനിയകത്തു കടന്നതന്റെ * കാച്ച്യെണ്ണക്കുറ്റികളത്തെടുത്തു പിഞ്ഞാണക്കിണത്തിൽ പകരുന്നല്ലൊ * എണ്ണപ്പല്പയും വലിച്ചു വെച്ച് * പലയിമ്മേലിതന്നെണ്ണാകേച്ചൊതെൻ * താളിയും വാകയും മറ്റുമായി * തന്റെ കുളങ്ങരെ ചെന്നുനിന്നു * താളിപിഴിഞ്ഞു കൊതുമ്പരിച്ചു * താളിയും തേച്ചു മെഴിക്കിളക്കി * വാകപ്പൊടിതേച്ചു മയം വരുത്തി * മുങ്ങിക്കളിച്ചു കരയ്ക്കൽവന്നു * തേവാരകല്ലേറി നീന്നൊതേനൻ * അരികറി തേവാരമമ്പത്തൊന്നും * കുളികുറി തേവാരം നൂറുമൊന്നും * തേവാരമെണ്ണിയുഴക്കുകഴിച്ചു * അവിടുന്നു വേഗത്തിൽ പോരന്നാരേതനൻ * ചാണമുരട്ടുവന്നിരിക്കുന്നല്ലോ * വെള്ളോട്ടുകിണ്ടിയിൽ നീരെടുത്തു * ചാണയുമമോറി കൊരട്ടുമോറി * ചനുനമുരസി വടിച്ചെടുത്തു * നല്ല കളഭവും കസ്തൂരിയും * കോഴിക്കോടൻ ചാന്തും ചന്ദനവും * നാലുമണമൊന്നായിച്ചേർത്തുവേഗം * നായർ കറിയഞ്ചും തൊട്ടുപിന്നെ * കടത്തുകൈ വയനാടൻ വരവരഞ്ഞ * ചാണമുരട്ടുന്നെഴുനീല്ക്കുന്നു * വേഗമകത്തു കടന്നുചെന്നു * പട്ടിട്ടപെട്ടി മുഖം തുറന്നു * മക്കത്തിന്നോടിവന്ന കന്നിയോല * ഓടക്കുഴലിൽ തിരിച്ച പട്ട് * അണയോടെ എടുക്കുന്നു കുഞ്ഞിഒതേനൻ * പട്ടുടുത്തൊറ്റ തൊഴിയുംവെച്ചു * പൊന്നിട്ടപെട്ടി മുഖം തുറന്നു * കോട്ടപ്പണി നല്ല പൊൻതുടരം * പട്ടിന്നരഞ്ഞാണം ചേർക്കുന്നുണ്ട് * രാമായണങ്കഥ കൊത്തിയവള * വലങ്കയ്യിക്കിട്ടു തടം ചുരിക്കി * നാലുവിരൽക്കെട്ടുമോതിരവും * പൊൻകുഴലൂതി മുടിചായിച്ചു * വീരാളിവീതു തലയിൽക്കെട്ടി * കൊത്തിച്ച കത്തിയും പൊൻചങ്ങല * നാഭികനക്കൊച്ചേരുന്നതല്ലോ * ചമയങ്ങളെല്ലാം ചമയുന്നേരം * വെൺമുരുക്കു പൂത്തുഒലഞ്ഞപോലെ * വെയിലത്തു കന്നിനിറഞ്ഞപോലെ * വേഗം പുറത്തേക്ക് വന്നൊതേനൻ * വെള്ളോട്ടുകിണ്ടിയിൽ നീരെടുത്തു * കൊട്ടത്തടംപുക്കു കൈനനച്ചു * ഊണിന്നുവന്നങ്ങിരുന്നൊതേനൻ * കാവിലെ ചാത്തൊത്തു കോങ്കിയല്ലോ * പൂവനിലയും മുറിച്ചുവെച്ചു * പൂപോലെച്ചോറുവിളമ്പുന്നല്ലോ * പൊൻപോലെനാലുതരം കറിയും * കുപ്പയിച്ചേനകൊണ്ടുപ്പേരിയും * മഴവെള്ളം പോലെ യുരുക്കുനെയും * ഒക്കെയും കൊണ്ടടു വിളമ്പിയല്ലോ * വേണ്ടുന്നചോറു വാരീട്ടുണ്ടൊതേനൻ * വായയും കയ്യും സുഖംവരുത്തി * വെറ്റിലമുറുക്കും കഴിച്ചുപിന്നെ * തെക്കൻ കാറ്റൂതും പുന്തിണ്ണമേൽ * കാരറ്ററ്റവിടെയിരിക്കുന്നേരം * ഒതയോത്തടത്തുചാപ്പൻ കണ്ടാച്ചേരി * ഇട്ടനരിച്ചോറു പച്ചമോരും * വയറുനിറയോളമുണ്ടു ചാപ്പൻ * ചാലിയക്കച്ച ഞെറിഞ്ഞടുത്തു * നാല്പതു [ 750 ] മടലോല ഈളും ചീന്തി * തോട്ടികുലച്ചു ചുവടുംവെച്ചു ചാപ്പൻ വരുന്നവരവന്നേരം * കണ്ണാലെ കണ്ടുള്ള കുഞ്ഞിഒതേനൻ * തെക്കിനി വാതിലും തുറന്നുതന്റെ ഉറുമിപരിച തൊഴുതെടുത്തു * ഏടട്ടനോടയപ്പിച്ചു പോകുന്നല്ലോ * മുമ്പിൽ പുലിക്കുന്തം തണ്ടാച്ചേരി * വല്യമരക്കാരൻ കുഞ്ഞിഒതേനൻ * ഇരുവരും വേഗത്തിൽപോകുന്നല്ലോ * പുലി മുണ്ടക്കാട്ടിലങ്ങെത്തുംന്നേരം * പുലിമുണ്ടച്ചാത്തു കുറുപ്പുതാനും * കൂടെ പതിനൊന്നനുജന്മാരും * ഒതേനനെ കണ്ണാലെ കാണുന്നേരം * ചുങ്കപ്പയിസ്സക്കു ചോദിച്ചല്ലോ * കേട്ടു പകരം പറഞ്ഞൊതേനൻ * പുലിമുണ്ടച്ചാത്തുകുറുപ്പെയെന്റെ * പൊന്നിയം മൂന്നാളടുത്തുപോയി * പൈസക്കു നിനക്കുകൊതിയുണ്ടെങ്കിൽ * നാതിയൻ കത്തിയുമെടുത്തു വായോ * ആവാക്കുകേട്ട കുറുപ്പുതാനും * കൂടെ പതിനൊന്നനുജന്മാരും * അരിശം നടിച്ചു പറഞ്ഞാളുന്നു * ധിക്കാരവാക്ക്പറഞ്ഞവനെ വേഗം പിടിച്ചുകെട്ടവേണം * അങ്ങിനെ പറഞ്ഞവരെല്ലാരും * ഒതേനക്കുറുപ്പിനെ വളയുന്നല്ലോ * അരിശംകൊണ്ടൊന്നു വിറച്ചൊതേനൻ * മാനത്തും നോക്കി നിലത്തും നോക്കി * നിലയിന്നൊരന്തം മറിഞ്ഞുകണ്ടു * കാലുവന്നു ഭൂമിയോട് ചേരുംമുമ്പെ * പുലിമുണ്ടച്ചാത്തുക്കുറുപ്പിന്റെയും * പുലിപോലെവന്നനുജന്മാരെയും * പറയുന്നുണ്ടോമന കുഞ്ഞിഒതേനൻ * പോകപ്പുറപ്പെട്ട കണ്ടാച്ചേരി * മാറ്റാനോടേറ്റും മെയ്തളർന്നു * പാരം നടന്നതുകൊണ്ടുമിപ്പോൾ * ക്ഷീണം പെരുത്തുരണ്ടനിക്കു ചാപ്പാ * ഇവിടെ കുറഞ്ഞൊന്നിരിക്കു നമ്മൾ * അവിടെ തണൽ കൊണ്ടിരുന്നവർ * ഒതേനനപ്പോളുറക്കം വന്നു * ചാപ്പന്റെ മടിയിൽ തലയുംവെച്ച് * ഒതേനൻ കിടന്നിട്ടുറങ്ങുന്നേരം * കതിരൂൻച്ചണ്ടപെരുമലയൻ * ഇരുപത്തിരണ്ടു മലപ്പിള്ളേരും * യോഗംമദിച്ചു വരുന്നുണ്ടല്ലോ * ആറ്റുമണപ്പുറത്തെത്തിയപ്പോൾ * ഒതേനൻ തന്നെയും ചാപ്പനെയും * കണ്ണാലെകണ്ടു പെരുമലയൻ * വിളിച്ചുപറഞ്ഞു മലയനല്ലോ * ഇരുപത്തിരണ്ടെന്റെ കുട്ടികളെ * നോക്കെടാ നോക്കെടാ കുട്ടികളെ * തച്ചോളി എളയക്കുറുപ്പിന്റെയോ * പൊന്നിയം മൂന്നാളടുത്തുപോയി * എളകതിരു കൊത്തിപ്പാറും പോലെ * കാരയിന്നു നെയ്യപ്പം കുത്തും പോലെ * പപ്പടം വരട്ടിയെടുക്കും പോലെ * എനിക്കെനിക്കു കൊത്തണം വാളും കയ്യും * എനിക്കെനിക്കു പോകണം പൊന്നിയത്തെ * ഇങ്ങനെ പറഞ്ഞുകൊണ്ടു പോകുംനേരം * ഒറ്റച്ചെവിടാലെ കേട്ടുചാപ്പൻ * ഒതേനനത്തന്നെ വിളിക്കുന്നല്ലോ * എന്തൊരുറക്കം കുറുപ്പെയിതു * കതിനൂൽച്ചുണ്ടു പെരുമലയൻ * ഇരുപത്തിരണ്ടു മലയപ്പിള്ളരും * തമ്മിൽ പരഞ്ഞിട്ടു കൊണ്ടുപോന്നെ * എളയക്കുറുപ്പിന്റെയോ * പൊന്നിയംമൂന്നാളടുത്തുപോയി * എനിക്കെനിക്കു പോകണം പൊന്നിയത്ത് * എളകതിർകൊത്തി പാറുംപോലെ * കത്തുംപോലെ * പപ്പടം വാട്ടിയെടുക്കും പോലെ * എനിക്കെനിക്കു കൊത്തണം വാളും കയ്യും * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ * മലയനെ വേഗം വിളിക്കുന്നല്ലോ * കതിനൂൽച്ചുണ്ടു പെരുമലയാ * ഇങ്ങുവാ പെരുമലയ * പൊന്നിയത്തു പോണതു പിന്നെയാവാം * നമ്മളൊരു പന്തി പോയ്യായിപ്പോൾ * ആ വാക്കു കേട്ടുപെരുമലയൻ * വളക്കെ ഞെളിഞ്ഞു പറയുന്നല്ലോ * അതിനുകയിക്കില്ല തമ്പുരാനെ * മലയനടുത്തിട്ടു പൊന്നുതിന്നു * തച്ചോളിയോമന കുഞ്ഞിഒതേനൻ * കയ്യില കെട്ടിമുറുക്കുന്നല്ലോ * മലയനും കയ്യിലകെട്ടിവേഗം * ഉറുമി പരിച തൊഴുതെടുത്തു * കിഴക്കും പടിഞ്ഞാറും നിന്നവരെ * പട * [ 751 ] ക്കോഴിതമ്മിൽ പിണങ്ങും പോലെ * ഇരുവരും തമ്മിൽ പോയിക്കണ്ടില്ല * പച്ചശതന്നിനു മുറിയുമില് * സൂചിക്കിരുമ്പിനു പഴതുമില് * തച്ചോളി എളയ കുറുപ്പിനിപ്പോൾ കയ്യും മെയ്യെല്ലാം തളർന്നുപോയി * പാപ്പനെവിളിച്ചു പറയുന്നല്ലോ * ഇതെല്ലാം എന്തു പുതിമ പാപ്പാ * ഒററയീപ്പയറ്റീട്ടുംകൂത്താടീറ്റും * കമ്പിട്ടും കൂത്താടീ ചെന്നൊണ്ടിറ്റും * മലയോനോടേതും കഴിവില്ലല്ലോ * ഉടനെ വിഴിച്ചു പറഞ്ഞു ചാപ്പൻ * നമ്മളിതവർ ചെറുപ്പകാലം * എഴുതാൻ കളരിയിൽപോകുന്നേരം * ആറ്റും കണപ്പറെ പോയിട്ടില്ലേ * ആ വാക്കു കേട്ടുള്ള കഞ്ഞിയൊതേനൻ * ഒട്ടുപറഞ്ഞൊട്ടു കേൾക്കും മുമ്പെ * കാലുമ്പടത്തിൽ പുഴിക്കോരി കള്ളച്ചുവട വെച്ചടിച്ചോതനൻ * മലയന്റെ കൺ നിറയെ പുഴിച്ചെന്നു * കതിനൂൽച്ചുണ്ടു പെതമലയൻ എടത്തേയിന കൂട്ടിത്തിരുമ്പുനേരം * തച്ചോളി മാമന കുഞ്ഞിയൊതേനൻ * വലത്തേയിനുകൂട്ടി അടിയിടുന്നു * കതിനൂൽച്ചുണ്ടു പൈതമലയൻ * \നായിക്കണക്കിനു വീണനേരം * മലയന്റെ കൈകൊണ്ടും ക്കൊത്തികെതനൻ കണ്ണു രണ്ടും ചൂന്നങ്ങെടുത്തു പിന്നെ * നാവുമറുത്തു നിലത്തെറിഞ്ഞു * മലയനോടല്ലോ പറയുന്നത് * ഇളംകതിര് ക്കൊത്തിപ്പാറുന്നതും * കാരയീന്നു നെയ്യപ്പം കത്തുന്നതും * പപ്പടം വാട്ടിയെടുക്കുന്നേതും * എങ്ങിനേ എന്തിനേ പെരുമലയാ * ഇവിടെ അതെല്ലാം കണകകെയില്ലെ * അതുകൺണ്ടന്നേരം മലപ്പിള്ളതും * ട്ടലു തച്ചേള പറക്കുംപോലും * വേഗത്തിൽ പാഞ്ഞൊക്കെ പോകന്നല്ലോ * തച്ചോളി ഓമന കുഞ്ഞിയൊതേനൻ * ചാപ്പനോടല്ലോ പറയുന്നത് * ഇവിടുന്നുവേഗം പുറപ്പെടണം * ഇരുവരുമൊന്നായി പോകന്നാല്ലോ അന്നടത്താലെ നടന്നവർ കോഴിക്കോട്ടങ്ങാടീ ചെല്ലുന്നേരം * കോഴിക്കണ്ടു ക്കോട്ടാലിങ്കീലമ്പുചെട്ടി * ച്ചെട്ടി കിടന്നങ്ങരങ്ങന്നുണ്ടു * കണ്ണാലെ ഓമന കുഞ്ഞിയൊതേനൻ * ആൽത്തറ കയറിഇരുന്നോളുന്ന * ചെട്ടിയെ ചെന്നു വിളിച്ചു പാപ്പൻ * ചെട്ടിയെഴുന്നനേറ്റു നോക്കുംന്നേരം * പാപ്പനെ അരികത്തു കാണുവല്ലോ * തച്ചോളിയെളയ കറുപ്പിനെയും * ആൽത്തറ മുകളിലും കണ്ടു ചെട്ടി * ആൽത്തറ മുകളിലും ചെന്നു വേഗം * തച്ചോളിയെളയ കുറുപ്പിനെയും * കയ്യും പിടിച്ചങ്ങു ക്കൂട്ടുന്നാല്ലോ * നാക്കാലി പീഠത്തിമന്നെലിരുത്തി * വെറ്റിലമുറുക്കാൻ കൊടുത്തിടുന്നു * വെറ്റില മുറുക്കും കഴിപ്പൊതേനൻ * ചോദിക്കുന്നന്നേരം ചെട്ടിയല്ലോ * എന്തു മുതലായി വന്നു നിങ്ങൾ * പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ * മതിലെശ്ശരുക്കളുമായിട്ടാണെ * പൊന്നിയംപട ഞാൻ കുറിച്ചിട്ടുണ്ട് * പട്ടായിട്ടും പട്ടുനൂലായിട്ടും * മുന്നൂർ പണത്തിനു ചരക്കുവേണം * അന്നേരം ചെട്ടി പറയുന്നല്ലോ * ചരക്കെല്ലാമിപ്പോളെടുത്തെന്നാലും * നാട്ടിലേക്കെത്താനും നേരംപോരാ * അത്തായം ചോറ്റിന്നരി കൊടുക്കാം * രാവിലെ പരക്കുന്നെടുത്തു പോകാം * ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ * വളരെ ഞെളിഞ്ഞു പറയുന്നല്ലോ * അത്തായത്തിന്നു കൊടുക്കുന്നത് * ഇല്ലിക്കൽ വീട്ടിൽ കൊടക്കവേണം * ആ വാക്കു കേട്ടുള്ളൊരമ്പുപ്പെട്ടി * പെട്ടി അരിയും കുറിക്കവേണം * സാധനമെല്ലാം സൊരൂപിച്ചിട്ടു * ചാപ്പനെ ക്കൂട്ടിയല്ലോ പോവുന്നത് * ഇല്ലിക്കൽ വീട്ടിലെത്തിയപ്പോൾ * ചാപ്പനും ചെന്നു വിളിച്ചോളുന്നു * ഇല്ലിക്കൽ വീട്ടിലെ മാതുവമ്മെ * എന്റെ കുറുപ്പീടെ വന്നിട്ടുണ്ട് * അരിവാങ്ങിട്ടത്തായം വെച്ച നിങ്ങൾ * എന്റെ കുറുപ്പിനു കൊടുക്കവേണം * ആ വാക്കു കേട്ടുള്ള മാതുവമ്മ * ഉടനെ പകരം പറഞ്ഞോളുന്ന * നിന്റെ കുറുപ്പതെങ്ങാരാകുന്നു * അന്നേരം ചാപ്പൻ പറയുന്നല്ലോ * കടത്തുവൈനാട്ടു പട [ 752 ] നായരു * പതിനെട്ടു നാട്ടിലും കേളിയുള്ള * തച്ചോളിയോതേന കളിപ്പാകുന്നു * ഏതൊരു ദിക്കിലും പോകുന്നേരം * കൂടെനടക്കുന്ന കണ്ടാച്ചേരി * ചാപ്പനാകുന്നതു ഞാനാകുന്നു * തച്ചോളിപേരങ്ങു കേക്കുന്നേരം * ഉടനെ പറയുന്ന മാതുവല്ലൊ * കേട്ടുധരിക്കണം നീയെചാപ്പ * അത്തായം വെക്കാനും നേരം പോരാ * താമുരി കോലോത്തു തമ്പുരാനെഴുന്നള്ളിക്കുടുരീട * ഉടനെ പകരം പറഞ്ഞു ചാപ്പൻ * അതിനുമയിക്കില്ല മാതുവമ്മേ * ഞങ്ങൾ പടിക്കൽ കിടന്നുകൊള്ളാം * പറഞ്ഞുപറഞ്ഞു പൊറുതികെട് * ഇല്ലിക്കൽ വീട്ടിലെ മാതുവമ്മ * അരിയും കറിക്കുള്ള സാധനവും * വേഗമെടുത്തങ്ങകത്തു പോയി * അത്തായം ചോറങ്ങു വെച്ചോളുന്നു * ചാപ്പൻ പടിക്കലിരുന്നോളുന്നു * നേരമൊട്ടന്തിയണയുന്നു * തച്ചോളിയോമനകഞ്ഞിയൊതേനൻ * ഇല്ലിക്കൽ വീട്ടിലും വന്നോളുന്നു * തെക്കിനിക്കോലായിൽ ചെന്നിരുന്നു * ചാപ്പനോടല്ലേ പറയുന്നതു * ഇല്ലിക്കൽ വീട്ടിലെ മാതുവാടും * ഒരു കളിക്കെണ്ണയ്ക്കു ചോദിക്കേണം * ആ വാക്കു കേട്ടുള്ള കണ്ടാച്ചെരി * ചാപ്പൻ പോയങ്ങു പറഞ്ഞാളുന്നു * ഇല്ലിക്കൽവീട്ടിലെ മാതുവമ്മേ * കറുപ്പിനിന്നാകുന്നതു * തേച്ചുകളിക്കും ദിവസമാണു * തെകളിക്കെണ്ണ തരേണംപോലും * ആ വാക്കു കേട്ടുള്ള മാതുവമ്മ * എണ്ണയെടുത്തു കൊടുത്തയച്ചു * എണ്ണയും വാങ്ങിയിങ്ങു വന്ന ചാപ്പൻ * കറുപ്പിന്റെ കയ്യിൽ കൊടുത്തു വേഗം * എണ്ണയും തേച്ചു കളിച്ചൊതേനൻ * ചന്ദനമുരസി വടിച്ചെടുത്തു * നല്ല കളഭവും കസ്മരിയും * കോഴിക്കോടൻപാന്തും ചന്ദനവും * നാലുമണമൊന്നായിചേർത്തുവേഗം * നായരുകുറിയഞ്ചും തൊട്ടുപിന്നെ * കടത്തുവൈനാടൻവരവരഞ്ഞ * ചാണമുരട്ടുന്നെണീറ്റു ചെന്നു * തെക്കിനിക്കോലായ്ക്കു പോയിരുന്നു * അതു താനെകണ്ടുള്ള കഞ്ഞിക്കാതു * പൂവനിലയും മുറിച്ചുവെച്ചു * പൂപ്പോലെ ചോറു വിളമ്പുന്നല്ലോ * പൊൻപോലെനാലുതരംകറിയും * മഴവെള്ളംപോലെയുരുക്ഷനെയും * മഞ്ഞുവെള്ളംപോലെ നനച്ചു ചോറ്റിൽ * കിണ്ടിയിൽ വെള്ളവും കൊണ്ടുവെച്ചു ചാപ്പനെ വിളിച്ചുപറഞ്ഞുമാതു * ഒതേയോത്തേടത്തു ചാപ്പാ കണ്ടാച്ചേരി * അത്താഴം ചോറിടയായിട്ടുണ്ടു * ആ വാക്കു കേട്ടുള്ള കുഞ്ഞി ഒതേനൻ * കിണ്ടിയും വെള്ളമെടുത്തു തന്റെ * വായയും കയ്യും സുഖം വരുത്തി * ഊണിന്റെ മുമ്പിലും ചെന്നിരുന്നു * വേണ്ടുന്ന ചോറുവാരീട്ടുണ്ടൊതേനൻ * കൈയും കുടഞ്ഞങ്ങെണീറ്റു തന്റെ * വായയും കൈയും സുഖം വരുത്തി * തെക്കിനിക്കോലായ്മൽ ചെന്നിരുന്നു * ചാപ്പനോടല്ലേ പറയുന്നതു * ഇല്ലിക്കൽവീട്ടിലെ മാതുവോടെ * മരിക്കു മുറുക്കാൻ തരുവാൻ പറ * ആ വാക്കു കേട്ടുള്ള ചാപ്പനല്ലോ * മാതൂന്റരികത്തു ചെന്നു വേഗം * വെറ്റില മുറുക്കാനും വാങ്ങിക്കൊണ്ടു * കുറുപ്പിന്റെ കയ്യിൽ കൊടുത്തോളുന്നു * വെറ്റില മുറുക്കും കഴിച്ചൊതേനൻ * ചാപ്പനുമൂണും കഴിഞ്ഞനേരം * ഒതേനനല്ലെ പറയുന്നതു * മാതുവോടൊന്നീച്ചുറങ്ങുവാനും * ഇന്നന്തിയീടെപ്പുലരുവാനും * നിന്നാലെളുതല്ലോ കണ്ടാച്ചേരി * ആ വാക്കു കേട്ടു കൂടുമ്പോൾ ചാപ്പൻ * മാതുവോടു ചെന്നു പറയുന്നല്ലൊ * ഇന്നന്തിയെന്റെ കുറുപ്പിനോയും * നിങ്ങളുടെ കിടക്കയിലുറുക്കുവേണം * ആ വാക്കു കേട്ടുള്ള മാതുവല്ലോ * ഉടനെ പകരം പറഞ്ഞോളുന്നു * എന്തൊരരിവിലവാക്കെ ചാപ്പ * തമ്പുരാനെഴുന്നള്ളിക്കൂടുമല്ലൊ * അതിനു മയക്കില്ല മാതുവായ * കാവലായി ഞാനും പുറത്തുണ്ടല്ലോ * പടിപ്പുര തന്നിൽ കിടക്കുന്നുണ്ടു * ആ വാക്കു കേട്ടുള്ള മാതുവമ്മേ * കിടക്കയും തട്ടി വിരിച്ചോളുന്നു [ 753 ] വളരെത്തെളിഞ്ഞമങ്ങാതയനനും * കിടക്കയിച്ചെന്നങ്ങിരിക്കുന്നല്ലോ * ഇല്ലിക്കൽ വീട്ടിലെ മാതുവല്ലോ * നാലുപുറവുമടച്ചുപൂട്ടി * ഒതേനന്റരികത്തു ചെന്നു നിന്നു * കയ്യേപ്പിടിച്ചങ്ങ മാതുവിന്റെ * അരികത്തിരുത്തി പറഞ്ഞൊതേനൻ * വെറ്റിലചുരുളെന്റെ കുഞ്ഞിമാതു * പുഞ്ചിരികൊണ്ടവളന്നേരം * വെറ്റിലചുരുട്ടികൊടുത്തോളുന്നു * വെറ്റിലമുറുക്കും കഴിച്ചൊതേനൻ * മാതുവോടൊന്നിച്ചുറങ്ങുന്നല്ലോ * ചാപ്പൻ പടിക്കൽ കിടക്കുന്നേരം * താമുതിരിക്കോലോത്തു തമ്പുരാനു * ഇരുപത്തി രണ്ടോളം നായൻമാരും * പടിക്കലു വന്നു വിളിക്കുന്നല്ലോ * പറയുന്നുണ്ടന്നേരം കണ്ടാച്ചേരി * കടത്തുവൈനാട്ടു പടനായരു * തച്ചോളിയോമന കുഞ്ഞിയൊതേനൻ * അകത്തു കിടന്നിട്ടുറങ്ങുന്നുണ്ടു * പുറത്തേക്കു കാവലു ഞാനുമുണ്ട് * തച്ചോളിപ്പേരങ്ങു കേൾക്കുന്നനേരം * താമുതിരിക്കോലോത്തു തമ്പുരാനും * ഇരുപത്തിരണ്ടോളം നായൻമാരും * അവരു മടങ്ങിയല്ലോ പോകുന്നതു * തച്ചോളിയോമന കുഞ്ഞിയൊതേനൻ * നേരമങ്ങൊട്ടു പുലരുന്നേരം * തച്ചോളിയോമനയല്ലെ പറയുന്നനത് * പൊന്നിയം മുന്നാളടത്തുപോയി * ഞാനിപ്പോൾ പോകുന്നു കുഞ്ഞിമ്മാതു * എന്നെയാരിക്കിട്ടാണു പോകുന്നതു * പറയുന്നുണ്ടന്നേരം കുഞ്ഞിയോതേനൻ * പോന്നിയം പടയം കഴിഞ്ഞാണ്ടാല * മടങ്ങി ഞാൻ വേഗം വരുമിവിടെ * എന്നു പറഞ്ഞു പുറപ്പെട്ടപ്പോൾ * നന്നക്കുരയുന്നു മാതുവല്ലൊ * അതുതന്നെ കണ്ടുള്ള കുഞ്ഞിയൊതേനൻ * അമ്പായത്തൊടിയിയങ്ങാകുന്നതു * ഏഴരക്കണ്ടിപ്പറമ്പള്ളതു * മാതുനെഴുതിക്കൊടുത്തൊതേനൻ * ചാപ്പനുമായി പുറപ്പെടന്നു * ചെട്ടീന്റെ പീടികയിൽ ചെന്നു വേഗം * ചരക്കുമെടുത്തു പുറപ്പാടായി * എങ്ങും മരത്തണൽ കൊള്ളാതെയും * എവിടെയും കാറ്റേറ്റിരിക്കാതേയും * അന്നടത്താലെ നടന്നവത * തച്ചോളിമേപ്പയിലും ചെല്ലന്നേരം * ഏട്ടൻ കുറുപ്പും പറയുന്നല്ലോ * തച്ചോളിയോമന പൊന്നനുജ * പൊന്നിയം മുന്നാളടുത്തുപോയി * വേണ്ടുന്നൊരുക്കമൊരുക്കവേണം * നാലുകോലോം വാണുള്ള തമ്പുരാൻമാർക്കും * മാലയെഴുതിയയച്ചീടണം * ഞാലിക്കരമ്മലെ ചന്തുവിനും * കീഴായിപ്പനങ്ങാടൻ ചന്തുവിനും * കോട്ടയ്ക്കൽ കുഞ്ഞാലിമരക്കാർക്കും * പുതിയ കോലത്തങ്ങു വാഴുന്നോർക്കും * കൊയിലൊത്ത കോമപ്പൻ നമ്പ്യാർക്കും * തോട്ടത്തിൽ കേളപ്പൻ നമ്പ്യാർക്കും * ചീനംവീട്ടിൽ തങ്ങളുവാഴുന്നോർക്കും * ഇവർക്കുമങ്ങോലയയയ്ക്കവേണം * ഏഴുരിലുമുള്ള തട്ടാൻമാരെ * തേടിവരുത്തിക്കവേണമിപ്പോൾ * ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ * ഓലയെഴുതിയയച്ചെല്ലാർക്കും * ഏഴുരിലുമുള്ള തട്ടാൻമാരെ * അവരെയുംതേടിവരുത്തിക്കുന്നു * മറയും മറച്ചങ്ങകത്തിരുത്തി * വേണ്ടുന്ന പൊൻപണിയെടുപ്പിക്കുന്നു * പൊന്നാലെ പൊൻമുണ്ടു നാലുമുളം * മുന്നൂറു പൊന്നിന്റെ പൊൻതുരട്ടു * എല്ലാം പണി വേഗം തീരുന്നല്ലോ * ഏട്ടൻ കുറുപ്പു പറഞ്ഞന്നേരം * പട്ടകറിപ്പുള്ള പടനായർ * പട നോറ്റു വീട്ടിലിരിക്കവേണം * പടനോറ്റിരിക്കും പടനായർ * നടക്കോണിക്കും താഴെ കീഴരുത് * ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ * പടനേറ്ററിവിടെയിരുന്നോളുന്നു * ബുധനാഴ്ച്ച വന്നു പുലരുന്നേരം * നാലുകോലോം വാഴും തമ്പാൻമാരും * അവരുമവിടെക്കെഴുന്നള്ളുന്നു * പുതിയ കോലോത്തങ്ങുല വാഴന്നോരും * ചീനവീട്ടിൽ തങ്ങളവാഴുന്നോരും * പയ്യമ്പള്ള്യോമനച്ചന്തുതാനും * തോട്ടത്തിൽ കേളപ്പൻ നമ്പ്യാരും * കോട്ടയ്ക്കൽ കുഞ്ഞാലി മരക്കിയാറും * കൊയിലോത്തു കോമപ്പൻ നമ്പിയാരും [ 754 ] അവതരവിടയ്കു വന്നോളുന്നു * ഏറിയ ജനങ്ങളും വന്നുകൂടി * അതുതന്നെ കണ്ടുള്ള തമ്പാന്മാരെ * ജ്യോതിഷക്കാരെ വരുത്തവേണം * ആ വാക്കുകേട്ടുള്ള കുഞ്ഞിയൊതേനൻ * ജ്യോതിഷക്കാരനെ വരുത്തിയെല്ലോ * കാവിലെ ചാത്തോത്തു കുങ്കിയോടു * പറയുന്നുണ്ടോമന കുഞ്ഞിയൊതേനൻ * പണ്ടു പടയ്ക്കു ഞാൻ പോകുന്നേരം മുപ്പിടിച്ചോറുണ്ടു പോകാറുള്ളൂ * ചോറിങ്ങു വേഗത്തിലാവുക വേണം * തെക്കിനിയകത്തു കടന്നൊതേനൻ * പൊന്നിട്ടപെട്ടി തുറന്നു വേഗം * വേണ്ടുന്ന പൊന്നൊക്കെയെടുത്തുവെച്ചു * വെടിവെച്ചൈൽ കൊള്ളാതുറുക്കുംതണ്ടും . പെ * ട്ടിയിലെങ്ങാനും കാണാനില്ല * ചാപ്പനെ വിളിച്ചു പറഞ്ഞൊതേനതൻ * കയ്യണ്യടത്തിലെ തേയിയോടെ * ഉറുക്കിങ്ങെടുത്തു തരുവാൻ പറ * ആ വ്ക്കുകേട്ടുള്ള ചാപ്പനല്ലോ * കയ്യണ്യടത്തിലും പോകുന്നല്ലോ * തേയിയോടല്ലേ പറയുന്നത് * എന്റെ കുറുപ്പിന്റുറുക്കും തണ്ടും വേഗമെടുത്തു തരേണംപോലും * ഉടനെ പകരം പറഞ്ഞുതേയി * നിന്റെ കുറുപ്പിന്റുറുക്കും തണ്ടും എന്റെയിലൊരുത്തരും തന്നിട്ടില്ല * ആ വാക്കുകേട്ടുള്ള കണ്ടാച്ചേരി * ചാപ്പൻ മടങ്ങിയല്ലേ പോരുന്നതു * തച്ചോളി വീട്ടിലും വന്നോളുന്നു * ചാപ്പനെ കണ്ണാലെ കാണുന്നേരം * ചോദിക്കുന്നോമനക്കുഞ്ഞിയൊതേനൻ * എന്തു പറഞ്ഞെന്റെ കണ്ടാച്ചേരി * അന്നേരം ചാപ്പൻ പറയുന്നല്ലോ * നിങ്ങടെയുറുക്കും തണ്ട്വാണുപോലും * അവളയിലാരും കൊടുത്തിട്ടില്ലാ * ആയതു തേയി പറഞ്ഞതിപ്പോൾ * അതുകേട്ടെതേനൻ പറയുന്നുണ്ട് * എന്നെ ചതിച്ചല്ലോ കുഞ്ഞിതേയി * ഉറുക്കിന്നുപോകിലും പോയ്ക്കോട്ടേ * ഇത്തരം ചോദിക്കാൻ നേരം പോരാ * പൊന്നിയത്തുപോകേണ്ടും കാലമായി * ഉടനെ പറയുന്നു തമ്പാന്മരും തച്ചോളിയോമന കുഞ്ഞിയൊതേന * ജ്യോതിഷക്കാരുമുഷിയുന്നുണ്ടു * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ * മായ്ക്കകത്ത് പോയിരുന്നോളുന്നു * നിടുമ്പോയിലെന്മനാം വാരിയത് * പ്രശ്നമകത്തങ്ങുവെച്ചോളിന്നു * പൊന്നിയത്തമ്പുകണിശനപ്പോൾ * പുറത്തുമതുപോലെവെച്ചുവല്ലോ * വാരിപിടിച്ചുകവിടികണ്ടു * കോരിച്ചൊരിഞ്ഞ മുഹൂർത്തവും * രണ്ടുമൊരുരാശി വന്നുടിച്ചു * മുഹൂർത്തം വിളിച്ചു പറയുന്നുണ്ടു * പടനോറ്റിരിക്കും പടനായരു * പടയ്ക്കുപോകേണ്ട സമയമായി * രാശി കഴിഞ്ഞിട്ടു പോകും മുമ്പെ * വേഗം കുളിച്ചു കുറിയും തൊട്ടു * ഊണും കഴിച്ചു പുറപ്പെടേണം * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ * എണ്ണയും തേച്ചു കുളികഴിഞ്ഞു * തേവാരക്കല്ലിന്മേൽ കേറി നിന്നു * തേവാരമെണ്ണിയുരുക്കഴിച്ചു * ചാണമുരട്ടു വന്നിരുന്നോളുന്നു * ചന്ദനമുരസിവടിച്ചെടുത്തു * നല്ല കളഭവും കസ്തൂരിയും * കോഴിക്കോടൻ ചാന്തും ചന്ദനവും * നാലു മണമൊന്നായി ചേർത്തങ്ങ് * നല്ലൊരു കുറിയഞ്ചുതൊട്ടുവല്ലൊ * കടത്തുവൈനാടൻ വരവരഞ്ഞു * ചാണമുരട്ടീന്നു എണീറ്റൊതേനൻ * തെക്കിനിയകത്തുകടന്നുചെന്നു * തന്റചമയം ചമഞ്ഞോളുന്നു * പൊന്നാലെ പൊന്മുണ്ടു നാലു മുളം * കാലകുലംവെച്ചങ്ങുടുത്തെംനേനൻ * കോട്ടപ്പണി നല്ലപൊൻതുടര * തന്റെയരമാനം ചേറുക്കുന്നു * പൊഞ്ചടകെട്ടി എടുത്തുമിട്ടു * കൊത്തിച്ച കത്തിയും പൊൻചങ്ങല * ചെരിഞ്ഞുനോക്കിചെത്തുന്നല്ലോ * വീരാളി വീതുതലയിൽകെട്ടി * നാലുവിരൽകെട്ടുമോതിരവും * രാമായണംകഥകൊത്തിയവള * വലംകൈക്കിട്ടു തടംചുരുക്കി * തെക്കിനിയിന്നു ഇപ്പുറം അടുത്തനേരം * നാലുകോലോം വാണുള്ള തമ്പാന്മര് * ഉടനെ അരുളിച്ചെയ്യോളുന്നു * തച്ചോളിയോമനകുഞ്ഞിയോ * [ 755 ] തേന * ജനങ്ങളും വന്നുനിറയുന്നല്ലൊ * ചോറുണ്ടുവേഗം പുറപ്പെടേണം * കാവിലെ ചത്തോത്തുകങ്കിയപ്പേൾ * പുവനിലയും മുറിച്ചുവച്ചു * പൂപോലെ ചൊറു വിളമ്പിയല്ലൊ * പൊൻപോലെ നാലുതരം കറിയും * മഴവെള്ളംപോലെയുരുക്കനെയും * മഞ്ഞുവെള്ളംപൊലെനനച്ചുചൊറ്റിൽ * അതുതാനേകണ്ടുള്ള കുഞ്ഞിഒതേനൻ * ഊണിന്നു പോയിരുന്നുകൊണ്ടു * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ * നാലുകൊല്ല്വൊം വാങ്ങുള്ള തമ്പന്മാരെ * മുഹൂർത്തച്ചോറു ഞാണ്ണട്ടെടൊ * ചീനമ്പിൽ ഞങ്ങളുവാഴുന്നോരെ * പുതിയ കോലത്തെങ്ങു വാഴുന്നോരെ * ഞാലിക്കരന്മേലെ പയ്യമ്പള്ളി * കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാരെ * കീഴായ്പനയാടൻ കുഞ്ഞിചന്തു * തൊട്ടത്തിൽ കേളപ്പൻ നമ്പിയാരെ * കപ്പള്ളിപ്പാലാട്ടെ കുഞ്ഞികോത * മുഹൂർത്തച്ചോറു ഞാണ്ണട്ടല്ലെ * എല്ലാരനുവാതം മുളുന്നല്ലോ * മുഹൂർത്തച്ചോറങ്ങുവാരുമ്പൊൾ * ഒതേനൻ മനസ്സിൽ നിറയ്ക്കുന്നുണ്ട് * പണ്ടു കാരണവന്മാരുമെന്റെ * ഓലവണ്ണൂർകാവിൽ ഭഗവതിയും * ഏനിക്കുതുണയായി പേരവേണം * വാരിയചോറ്റിൻ കരിക്കട്ടയും * രണ്ടാമതും ചോറുവാരുമ്പൊഴും * ചോറ്റിൽ കല്ലുകിട്ടിയല്ലൊ * മുന്നാമതും ചോറുവാരുമ്പൊഴും * ചോറ്റിൽ മുടിയും കണ്ടുവല്ലൊ * മേലോട്ടുനോക്കി നിലത്തും നോക്കി * കയ്യും കടഞ്ഞങ്ങഎഴുനീല്കുന്നു * വായയും കയ്യും ചിതം വരുത്തി * വെറ്റിലമുറുക്കും കഴിഞ്ഞൊതേനൻ * മറയ്ക്കകത്തുപൊയിനിന്നുകൊള്ളും * കാവിലെപാഠത്താത്തുകുങ്കിയപ്പോൾ * പാല വിളക്കുതൊളുത്തിയല്ലൊ * രാശി വിളിച്ചുപറഞ്ഞനേരം * തച്ചൊളി ഓമനകുഞ്ഞിഒതേനൻ * മറക്കുകത്തിന്നുപുറത്തിറങ്ങി * വിളക്കിലരിയിട്ടു ചോദിക്കുന്നു * നാലുകോലോം വാണുള്ള തമ്പന്മാരെ * ചീനമ്പീട്ടിൽ തങ്ങളുവാഴുന്നോരെ * ഞാലിക്കരന്മലെ പയ്യമ്പള്ളി * കോട്ടക്കൽ കുഞ്ഞാലിമരക്കിയാരെ * കിഴുയിപ്പനങ്ങാടൻകഞ്ഞിച്ചമ്മ * തോട്ടത്തിൽകേളപ്പൻനമ്പിയാരെ * കപ്പള്ളിപ്പാലയട്ടു കഞിക്കോമ * ഉറുമി പലിശ എടുക്കട്ടലെ * എല്ലാരുമനുവാദം മൂളുന്നുണ്ടെ * തച്ചോളി ഓമനകുഞ്ഞിഒതേനൻ മൂന്നടി * മുമ്പോട്ടുവെക്കുന്നുണ്ട് * ഏഴടി പിമ്പോട്ടു മാറിനിന്നു * ഉറുമി പലിശ തൊഴുതെടുത്തു * പടവിളി മൂന്നുവിളിവിളിച്ചു * നൂറ്റൊന്നു കുറ്റി വെടി വെപ്പിച്ചു * പൊന്നീയം പടയ്ക്കു പുറപ്പാടായി * എല്ലാരുമൊരുമിച്ചു പോകുന്നുണ്ട് * ആ നടത്തത്താലെ നടന്നുകൊണ്ടു * ഒലവണ്ണൂർക്കാവിലും ചെന്നുകൊള്ളു * ശ്രീകോവിൽ വാതിൽതുറപ്പിക്കുന്നു * ഏഴുതട്ടുള്ളൊരു പൊൻവിളക്കിൽ * ദീപം നിറുത്തിയങ്ങു വെപ്പിച്ചിട് * തച്ചോളി ഓമനകുഞ്ഞിഒതേനൻ * തിരുമുമ്പിൽ ചെന്നു നില്പന്നേരം * പൂജകഴിക്കുന്ന നമ്പൂതിരിക്കെ * മെയിന്മേലുവന്നു അരുളപ്പാടെ * എമന്നൈക്കൂടക്കൂട്ടിയനായന്മാരെ * മുപ്പത്തിരണ്ടുവയസ്സിനിക്ഷ * അറുപത്തുനാലുപടജയിച്ചു * അവിടെയൊക്കെ വന്നു ഞാനൊതേന * ജാതകത്തിൽപിഴയുണ്ടിനിക്ക * ജന്മശ്ശനിയുണ്ടൂ കഞ്ഞിയൊതേന * ഇക്കാലം പൊന്നിയത്തും പോണ്ടൊതേന * ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ * അരിശം പിടിച്ചു പറഞ്ഞോളുന്നു * പണ്ടെയെക്കുമീ ഭഗവതിയൊ * ഞാനങ്ങൊരു പുറംപോകുന്നേരം * പുലവത്തത്തവിലക്കുംപോലെ * മുമ്പിൽ വിലക്കും ഭഗവതിയോ * ഭഗവതിയെന്നു ഞാൻ വെക്കയില്ല * എല്ലാം നിരത്തി ഞാനെള്ളൊടിക്കും * അന്നേ രമതളപ്പാടുണ്ടായല്ലോ * ഇനിയുമെ കേൾക്കണം നീയൊതേന * പൊന്നിയത്തേഴരക്കണ്ടമാഞ * ഏറിയ ജനങ്ങൾ മരിച്ചിട്ടുള്ള * പടക്കുളമാണേതു കുഞ്ഞിയൊതേന * ആ മണ്ണിലേക്കു തിരിഞ്ഞുകൊ * [ 756 ] ണ്ടാലും * വിഷൂക്കഴിഞ്ഞാലും ചവിട്ടരുത് * നീയിന്നു പൊന്നിയത്തു പൊയ്ക്കൊണ്ടാലും * അരയാൽത്തറാമ്മേലിരുന്നുകൊള്ളേണം * കന്ന നിറത്തിലൊരു പക്ഷിവരും * ഞാന്തന്നെയാണതു കുഞ്ഞിഒതേന * പച്ചനിറത്തിലൊരു പക്ഷിയായി * പുതിയലോകത്തു ഭഗവതിയും * നിന്റെയിടത്തും വലത്തുംമായി * അരയാലിൻകൊമ്പള്ള വന്നു നില്ലം * പക്ഷികളെക്കാണും നേരത്തിങ്കൽ * നീയോ പടക്കളത്തിൽ കീഞ്ഞോളണം * ഒന്നിച്ചു ഞാനും പുറപ്പെടുന്നു * അതളപ്പാടു മടങ്ങിയല്ലൊ * തച്ചോളി ഓമനക്കുഞ്ഞിഒതേനൻ * തൊഴുതിട്ടെടഭാഗം മാറിനിന്നു * ശ്രീകോവിൽ വാതിലും പൂട്ടിക്കുന്നു * നൂറ്റൊന്നുകറ്റി വെടിവെപ്പിച്ചു * അവിടുന്നു വേഗത്തിൽ പോയെല്ലാരും * പെരിങ്ങണ്ടനാളെ പുഴകടന്നു * തച്ചോളി ഓമനക്കുഞ്ഞി ഒതേനൻ * പരിച തുടക്കുമണി ചൊല്ലിയപ്പോൾ * മൂക്കാത്തമ്പടഞെടുങ്ങിപ്പോയി * കാക്കാതം നാടുകുലുങ്ങിപ്പോയി * നനടത്തത്താലെ നടന്നെല്ലാവരും * പൊന്നിയത്തരയാലക്കിലെത്തും നേരം * ആയിരത്തൊന്ന് വെടിവെപ്പിച്ചു * അരയാത്തറമേലിരുന്നൊതേനൻ * മതിലുഗുരിക്കളും ശിഷ്യൻമാരും * അവരുമവിടെയങ്ങു വന്നിട്ടുണ്ടെ * ഏറിയജനങ്ങളും കൂടീട്ടുണ്ട് * തച്ചോളി ഓമനകുഞ്ഞിഒതേനൻ * അരയാലിൻ മുകളിലും നോക്കുന്നേരം * പച്ചയും ചുകപ്പും നിറത്തിലുള്ള * പക്ഷികളെടുത്തും വലത്തുമായി * അരയാലിൻ കൊമ്പത്തിരിക്കുന്നുണ്ട് * മതിലും ഗുരുക്കളതുനേരത്തു * പൊന്നിയത്തേഴരക്കരക്കണ്ടത്തേനു * പടവിളി മൂന്നുവിളിവിളിച്ചു * അതുകേട്ടതുനേരം കുഞ്ഞിയൊതേനൻ * കടത്തുവൈനാടുവാഴും തമ്പുരാന്റെ * തൃക്കാലുചെന്നപിടിച്ചുവേഗം * അച്ഛന്റെ കാലുംപിടിച്ചു പിന്നെ * ഏട്ടന്റെ കാലും പിടിച്ചൊതേനൻ * അരയാൽത്തറാമ്മലും ചെന്നുനിന്നു * പടവിളി മൂന്നുവിളിച്ചു * ഉറുമിതിൽമ്പിപ്പിടിച്ചുകൊമ്ടു * നിലയിലൊരന്തം മറഞ്ഞൊണ്ടിറ്റു * വള്ളി നരി തുള്ളി നിഴങ്ങും പോലെ * ഗുരിക്കുളെ മുമ്പിലും തുള്ളിവീണു * തിഴക്കും പടിഞ്ഞാറും നിന്നുവരരും * പടക്കോഴി കൊത്തിപ്പിരിയുംപോലെ * മൂന്നുദിവസം പൊറുത്തുകൊണ്ട * സൂചിക്കിരിമ്പിനു പഴതുമില്ലെ * പച്ചമരുന്നിനു മുറിയുമില് * ഗുരുക്കളന്നേരം പറയുന്നല്ലോ തച്ചോളി * ഓമനക്കുഞ്ഞിഒതേനൻ കള്ളച്ചുമടു * വെച്ചടിക്കും ഞാനൊ നല്ലോണം * നോക്കിത്തടുത്തോ നീയെ * അപ്പറഞ്ഞമ്പായി ചുടും മുമ്പെ * മതിലുനുഗുരിക്കളങ്ങാകന്നതു * കള്ളച്ചുമടുവെച്ചീടുന്നു * കത്തുപലിശയിൽതടുത്തൊതേനൻ * ഗുരിക്കളോടല്ലെ പറഞ്ഞീയതെ * മതിലും ഗുരിക്കളെ നിങ്ങളോടു * പുഴിക്കടവിനടിക്കും ഞാനൊ * നോക്കിനല്ലോണം തടുത്തോളണം * പറഞ്ഞുതിരും മുമ്പെ കുഞ്ഞിയെൾതനൻ * അടിക്കും മുടിക്കും തിരുമേനിക്കും * പുഴിക്കടവിനടിച്ചുട്ടുന്നു * മതിലുഗുരിക്കളതുനേരത്തുനായിക്കണക്കായി വീണുപോയി * അന്നേരം വാടും കൈകൊത്തിയൊതേനൻ * പിന്നത്തെ കൊത്തിനു ഗുരിക്കളലോ * രണ്ടുമുറിയായി വീണുപോയി * ഗുരിക്കളോടൊന്നിച്ചു വന്നിട്ടള്ള * പരന്തുകുലെമ്മൻ പണിക്കരേയും * കരിമ്പിൻ തുരുത്തിയപ്പണ്മിക്കാരേയും * അവരേയും വാളുംകൈകൊത്തി ഒതേനൻ * നിലയിന്നോരന്തം മറാഞ്ഞോണ്ടിറ്റു * കാലുവന്നു ഭുമിയോടി ചേരുംമുമ്പേ * മതിലുഗുതക്കളെ ശിഷ്യന്മാരിൽ * ആയിരത്തിൽ തലയറുത്തു * ചോരയിലൊന്നായിക്കുളിക്കുകയും * പടവിളിവിളിച്ചു നടക്കുകയും * അതുതന്നെകണ്ടുള്ള തമ്പാന്മാരും * ഉടനെയരുളിച്ചെയിതോളുന്നു * പടജയിചിചുള്ളവരാതം പിന്നെ * പടക്കളത്തിലൊട്ടും നിലത്തരുത് * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ [ 757 ] നിലയിന്നൊരന്തം മറിഞ്ഞുകൊണ്ട് * അരയാത്തറമ്മലും വന്നുനിന്നു * കാറ്റേറേവിണ്ടയിരിക്കുമ്പൊഴെ * കണ്ടാച്ചേര്യോമന കഞ്ഞിച്ചാപ്പൻ * ഇളനീരു കൊത്തികൊടുത്തോളുന്നു * ഇളനീർ കുടിച്ചിട്ടു ദാഹം തീർന്നു * വെറ്റിലമുറുക്കും കഴിഞ്ഞനേരം * നാലു കോലോം വാണുള്ള തമ്പാന്മാരു * ഉടനെയരുളിച്ചെയ്തോളുന്നു * തച്ചോള്ളി ഓമന കുഞ്ഞിയൊതുന്നു * നേരമങ്ങുച്ചതിരിഞ്ഞുപോയി * ഇവിടുന്നു വേഗം പുറപ്പെടേണം * എല്ലാരും പോകാൻ പുറപ്പാടായി * തച്ചോളി ഓമനക്കുഞ്ഞിയോതേനൽ * ഇടിയായുധമങ്ങു നോക്കുന്നേരം * മടിയിലുമെങ്ങാനും കാണാനില്ല * പൊന്നിയത്തേഴയ കണ്ടത്തിന്റെ * വലിയ വരമ്പിന്റെ മോളിലാണ് * ആയുധം വെച്ചു മറന്നുപോയി * ആയുധമെടുത്ത് വരട്ടെ താനും * ആ വാക്കുകേട്ടുള്ള പയ്യംപള്ളി * തെയനനോട് പറയുന്നല്ലോ * ആയുധം പോയാലും പൊയ്ക്കോട്ടെ * മടങ്ങി പടക്കളത്തിൽ പോകരുര് * അപ്പോഴേ ഓമനതൻ പറഞ്ഞതല്ലോ * കേളിയുള്ള നായർ പടയ്ക്കു വന്നു * ആയുധമിട്ടേച്ചുപോയിയിതെന്നു * മാലോകർ പറഞ്ഞു പരിഹസിക്കും * ചങ്ങാതിമാര് വിലക്കിയാലും * ആന തടുത്താലും നില്കയില്ല * ആയുധമെടുത്തു വരട്ടെ ഞാനും * അരയാത്തറമ്മേലെ മുകളിലാണെ * നിലയിന്നൊരന്തം മറിഞ്ഞൊതേനൻ * പൊന്നിയത്തേഴരക്കണ്ടത്തിന്റെ * വലിയ വരമ്പിന്റെ മുകളിലെത്തി * മടിയായുധം ചെന്നു എടുക്കുന്നേരം * മതിലൂർ ഗുരൂക്കളെ ശിഷ്യനായി * ചുണ്ടങ്ങാപ്പോയിലുമായൻകുട്ടി * വരമ്പു തുളച് പതിഞ്ഞിരുന്നു * കരിമാനം ചേർത്തുവെച്ചുവെട്ടി * നെറ്റിത്തടത്തിനു കൊണ്ടനേരം * വെടികൊണ്ടു വട്ടം തിരിഞ്ഞൊതേനൻ * മായനൊളിവിലിരിക്കുന്നുണ്ടേ * കണ്ണാലെകണ്ടുള്ള കുഞ്ഞഒതേനൻ * ഉറുമി തിരിച്ചേറുകൊണ്ടു * രണ്ടുമുറിയായി വീണു മായൻ * ഒറ്റ വെടികേട്ടു പയ്യമ്പള്ളി * നിലയിന്നൊരന്തം മറിഞ്ഞു ചന്തു * ഒതേനനരികത്തു ചെന്നുനിന്നു * മാറത്തടിച്ചു പറഞ്ഞു ചന്തു * നീയോ ചതിച്ചല്ലോ കുഞ്ഞിഒതേന * കഴുത്തിൽകയ്യിട്ടുകെട്ടി പിടിച്ചു ചന്തു * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ * എന്നെയനക്കല്ലേ പയ്യമ്പള്ളി * കയ്യിലവേഗം കുഴിക്കെ ചന്തു * കയ്യിലയിൽ പച്ചമരുന്നുണ്ടെല്ലോ * മരുന്നു വെച്ചു മുറി കെട്ടി ചന്തു * ആവാക്കു കേട്ടുള്ള പയ്യമ്പള്ളി * കയ്യില കുഴിച്ചു മരുന്നെടുത്തു * മരുന്നുവെച്ചു മുറികെട്ടിയപ്പോൾ * എഴുന്നേറ്റു നിന്നു പറഞ്ഞൊതേനൻ * മറ്റാരുമല്ല ചതിച്ചതെന്നെ * കയ്യന്നിയേടത്തിലെ തേയിയാണ് * ഏട്ടന്റെയരികത്തു ചെല്ലുന്നേരം * പയ്യാരം കൂട്ടല്ലെ നീയെ ചന്തു * മായനെ കൊന്നൊരുറുമിവാളെ * കണ്ടത്തിൽ കിഞ്ഞി കൊടുക്കെ ചന്തു * ഉറുമി എടുത്തുകൊടുത്തു ചന്തു * പറയുന്നുണ്ടന്നേരം പയ്യമ്പള്ളി * ക്ഷീണം പെരുത്തതീക്കണ്ടൊതേന * കയ്യേ പിടിക്കട്ടെ ഞാനൊതേന * കയ്യേ പിടിക്കേണ്ട മറ്റെയ്ക്കാടൻ * മെല്ലെ നടക്കും നടന്നുവന്നു * അരയാൽത്തറമ്മേലിരുന്നൊതേനൻ * തച്ചോളിക്കോമക്കുറുപ്പാകുന്നു * അനുജനെ കണ്ണാലെകാണുന്നേരം * കുന്നത്തു ഇളംമുടുപൊട്ടുംപോലെ * പൊട്ടിക്കരയുന്നേട്ടനല്ലോ * തച്ചോളിയോമന പൊന്നനുമ്മ * മടിയായുധമൊന്നു വിലക്കി ഞാനോ * വിലക്കിയതൊന്നും നീ കേട്ടില്ല്ലോ * വംശ മുടിഞ്ഞല്ലോ പൊന്നനുജ * അതുകേട്ടനുജൻ പറയുന്നുണ്ട് * പൊന്നിയത്താളെറെ കൂടിട്ടുണ്ട് * പയ്യാരം കൂട്ടല്ലെ നിങ്ങള്ളെ * ജനിച്ചവർക്കെല്ലാം മരണമുണ്ട് * പലരേയും നമ്മൾ കൗമ്മിച്ചില്ലെ * നമ്മളുമൊരിക്കൽ * [ 758 ] കരഞ്ഞിടണ്ടെ * ആ വാക്കു കേട്ടുകൂടുമ്പോളേട്ടൻ * മാറത്തടിച്ചുകരയുകയും * പൊന്നനുജായെന്നു വിളിക്കുകയും * തച്ചോളിയൊതേനക്കുറുപ്പിനപ്പോൾ * കൂടക്കൂടാലസ്യം വന്നോളുന്നു * അതു കണ്ടിട്ടേട്ടനല്ലോ ചോദിക്കുന്നു * മഞ്ചലു വരുത്തട്ടെ പൊന്നനുജാ * ഏതാൻപിരാന്തുണ്ടോയെന്റെയേട്ടാ * മഞ്ചലിൽ കേറീട്ടു പോകുന്നേരം * കേളിയുള്ള തച്ചോളിയാണിപ്പോഴേ * പൊന്നിയമ്പടക്കങ്ങുപോയോണ്ടീറ്റു * നടന്നു പോകാൻ കഴിയാഞ്ഞിട്ടിപ്പോൾ * മഞ്ചലിൽ കേറീട്ടുപോകുന്നല്ലോ * മാലോകർ പറഞ്ഞു പരിഹസിക്കും * അന്നേരത്തേട്ടൻ പറയുന്നല്ലോ * എങ്ങനെ നടന്നങ്ങു പോകുന്നതു * ക്ഷീണമുണ്ടല്ലൊ നിനക്കൊതേന * പകരം പറയുന്നു കുഞ്ഞിയൊതേനൻ * നെറ്റിത്തടത്തിനൊരുണ്ട കൊണ്ടാൽ * പണ്ടാരാൻ ജീവിച്ചിരുന്നിട്ടുണ്ടോ * ആ വാക്കു കേട്ടുകൂടുമ്പോളേട്ടൻ * നിന്ന നിലയിന്നു വീണുപോയി * മണ്ണിലുരുണ്ടു തിരിയുകയും * മാറത്തടിച്ചു കരയുകയും * പൊന്നനുജായെന്നു വിളിക്കുകയും * പുതിയ കോട്ടലോത്തങ്ങു വാഴുന്നോരും * ചീനം വീട്ടിൽ തങ്ങളുവാഴുന്നോരും * തോട്ടത്തിൽ കേളപ്പൻ നമ്പ്യാരും * കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാലും * എല്ലാരും നിന്നാകരയുംന്നേരം * പറയുന്നുണ്ടോമനകുഞ്ഞിയൊതേനൻ * ജനിച്ചവർക്കെല്ലാം മരണമില്ലെ * എന്തിനു നിങ്ങൾ കരകവേണം * അങ്ങനെ പറഞ്ഞിട്ടു നില്ക്കന്നേരം * മണക്കാത്തെരുവത്തു കുഞ്ഞിമാക്കം * ഓളീവർത്തനമറിഞ്ഞോണ്ടീറ്റ് * നേമത്തുണിയാലെ പോന്നവളും * പൊന്നിയത്തരയാക്കിലെത്തുംനേരം * കണ്ണാലെ കണ്ടല്ലോ കുഞ്ഞിയൊതേനൻ * ചന്തുവോടല്ലേ പറയുന്നതു * മാക്കം വരുന്ന വരവുകണ്ടോ * ആളെ പെരുവഴി തെറ്റിക്കണം * എന്നെയൊരുന്നോക്കുകണ്ടോട്ടല്ലേ * ആ വാക്കു കേട്ടുള്ള പയ്യംമ്പള്ളി * ആളെ പെരുവഴി തെറ്റിക്കുന്നു * മാക്കമൊതേനൻനരികെ വന്നു * നോക്കുന്നേരം കുറുപ്പിനല്ലോ വെടിക്കൊണ്ടടയാളം കാണ്ടമാനുണ്ട് * അതു കണ്ടവളും കരയുന്നേരം * പറയുന്നുണ്ടോമനകുഞ്ഞിയൊതേനൻ * മാനം കെടുക്കല്ലേ കുഞ്ഞിമാക്കേ * എന്നെയൊരുന്നോക്കു കണ്ടല്ലോ നീ * വേഗംതെരുവത്തു പോടിമാക്കേ * തന്റെ ചെറുവിരൽക്കു പൊൻമോതിരം * മാക്കത്തിനൂരിക്കൊടുത്തൊതേനൻ * എന്നെ നീ കാണുന്നപോലെയെന്റെ * നോതിരം കണ്ടങ്ങിരുന്നൊ നീയും * മാക്കത്തിനേയും പറഞ്ഞയച്ചു * എല്ലാരും പോകാൻ പുറപ്പാടായി * നൂറ്റൊന്നുകറ്റി വെട്ടിവെപ്പിച്ചു * എല്ലാരുമൊന്നായിപ്പോരുന്നേരം * പയ്യംപള്ളി ചന്തു ചോദിക്കുന്നു * കയ്യെപ്പിടിക്കട്ടെ ഞാനൊതേന * ഉടനെ പകരം പറഞ്ഞൊതേനൻ * തച്ചോളി വീട്ടിലങ്ങെത്തുവോളം * എന്റെ കയ്യാരും പിടിക്കവേണ്ട * അന്നടത്താലെ നടന്നെല്ലാരും * പെരിങ്ങണ്ടനാണ്ട പുഴയ്ക്കടുത്തു * ചോദിക്കുന്നന്നേരം കുഞ്ഞിഒതേനൻ * ഞാലിക്കരമേലെ പയ്യമ്പള്ളി * എവിടെയാണെത്തിയതു നമ്മളിപ്പോൾ * പെരിങ്ങണ്ടനാണ്ട പുഴയാണിതു * പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ * കൂടക്കൂടാലസ്യം വന്നെനിക്കു * വേഗത്തിലക്കര കടക്കവേണം * ആ വാക്കു കേട്ടുകൂടുമ്പോളേട്ടൻ * മാറത്തടിച്ചുകരയുന്നതും * പൊന്നനുജായെന്നു വിളിക്കുന്നതും * ചെവിടോർക്കിൽ തച്ചോളിവീട്ടിൽ കേൾക്കാം * തോണി കരേറിയിരുന്നെല്ലാരും * അക്കരെ ചെന്നിറങ്ങിയല്ലോ * പറയുന്നുണ്ടോമനക്കുഞ്ഞിയൊതേനൻ * പന്തക്കലെക്കൂടി പോകുന്നേരം * അവിടെയൊരു ചിറ്റമുണ്ടെനിക്കു * മുണ്ടോക്കൻ വീട്ടിലെ കുഞ്ഞ്യങ്കമ്മ * വെള്ളോട്ട കിണ്ടിയില്ട നീരും കോരി * നടക്കോണിക്കൽ വന്നു നില്ക്കുമല്ലോ * അവളുമൊരു നോക്കുകണ്ടോട്ടെന്നെ * മുണ്ടൊക്കൻ വീട്ടിലെ കുഞ്ഞിക്കണ്ണാ * എന്നെയൊരു [ 759 ] നോക്കു കണ്ടാൽപിന്നെ * പയ്യാരം കൂട്ടാൻ വഴിവെക്കല്ലേ * ആളേയും കൂട്ടി നീ നിന്റെവീട്ടിൽ * വേഗമവിടുന്നു * പോകവേണം * അങ്ങനെ പറഞ്ഞു നടന്നെല്ലാരും * പന്തക്കലെക്കൂടി ചെല്ലന്നേരം * മുണ്ടൊക്കൻ വീട്ടിലെക്കുഞ്ഞ്യങ്കമ്മ * വെള്ളോട്ടുകിണ്ടില് നീരുമായി * ബന്ധുവരുന്ന വരവും നോക്കി * നടുക്കോണിക്കൽ വന്നുനിലക്കുന്നുണ്ട് * ബന്ധുനെക്കണ്ണാലെ കാണുന്നേരം * നന്നക്കരയുന്നു കങ്കമ്മേ * എന്നെയൊരുനോക്കു കണ്ടല്ലോ നീ * എനി നിന്റ വീട്ടിലും പോടി നീയെ * തന്റെ നടുവിരലക്കു പൊൻമോതിരം * കങ്കമ്മക്കുരിക്കോടുത്തൊതൻ * എന്നെ നീയെപ്പോഴും കാണുംമ്പോലെ * മോതിരം കണ്ടങ്ങിരുന്നോ നീയും * വർത്തമാനമേതും പറകവേണ്ട * മുണ്ടെക്കൻ വീട്ടിലെ കുഞ്ഞിക്കണ്ണാ * കങ്കമ്മയെ വേഗം കൂട്ടിക്കോ നീ * ആ വാക്കും കേട്ടുള്ള കുഞ്ഞിക്കണ്ണൻ * പെങ്ങളെ വീട്ടിൽകൊണ്ടാക്കി വന്നു * അവിടന്നെല്ലാരും പുറപ്പാടായി * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ * തച്ചോളി വീട്ടിലങ്ങെന്റെയേട്ട * കല്ലിടിയനെന്ന പറമ്പാകുന്നു * നമ്മുടെ പറമ്പല്ലെയെന്റെയേട്ട * പറമ്പിൻറരികത്തങ്ങെത്തുന്നേരം * പറയണമെന്നോടു നിങ്ങളേട്ട * ഊയിയറവിലെ കുഞ്ഞിയൊതേനാ * ഞാനോ പറയുമെൻ പൊന്നനുജ * അന്നടത്താലെ നടന്നെല്ലാരും * കല്ലിടയനെന്ന പറമ്പിൽലെത്തി * ഏട്ടൻ കുറുപ്പുപറഞ്ഞന്നേരം * തച്ചേള്ളിയോമന പോന്നനുജ * കല്ലിടിയനെന്നെ പറമ്പാണിത് * അന്നേര * ത്തൊതേനൻ പറയുന്നല്ലോ * എല്ലാരുമിവിടെയിരിക്കവേണം * വർത്തമാനമേറെ പറയാനുണ്ട * അതുകേട്ടെല്ലാരുമിരുന്നോളുന്നു * പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ * കല്ലിടിയനെന്ന പറമ്പെന്റെട്ടാ കല്ലിടിച്ചായിരം തയ് വെച്ചതു * അഞ്ഞൂറു തെങ്ങു കലച്ചിട്ടുണ്ട * അഞ്ഞൂർകലയക്കാനടുത്തിട്ടുണ്ട * പറമ്പു കിളച്ചു ഞാൻ തയിവെപ്പിച്ചു * വെള്ളംനനച്ചുവളർത്തിയത് * കാവിലെ ചാത്തോത്ത് കങ്കിയാണ് * കലച്ചതങ്ങറുപതു തെങ്ങു * ള്ളത് * കുങ്കിക്കു നിങ്ങൾ കൊടുക്കവേണം * ഞാനോ കൊടുക്കുമെന്റെ പൊന്നനുജ * പിന്നയും കേക്കണനെന്റെയേട്ട * കാവിലെ ചാത്തോത്തെ കുങ്കിയാണ് * ബടയാണക്കണ്ടം കൊടുക്കുന്നതു * ഏടെ കൊടുക്കണം കുഞ്ഞിയൊതേനൻ * നമ്മളെ കോണിക്കൽ താഴെയുണ്ടു * മൂവായിരം വിത്തു ജന്മക്കണ്ടം * അതിലീന്നുംപാതി കൊടുക്കവേണം * ഞാനോ കൊടുക്കുമെൻ പൊന്നനുജ * പിന്നെയും പറയുന്നു കുഞ്ഞിയെതേനൻ * കങ്കിക്കും കണ്ടം കൊടുക്കുന്നതു * അട്ടയുളള കണ്ടം കൊടുക്കരുത് * അട്ടക്കടിച്ചു പറിക്കുന്നേരം * എന്നെ നിനച്ചു കരയുമോള് * പെരിയത്തലക്കു കൊടുക്കരുത് * പൊരിയത്തലയ്ക്കു കൊത്തൊണ്ടല് * വയലിൽ പണിയോളെടുക്കുന്നേരം * കണ്ടോർ പരിഹാസം കൊള്ളുമേട്ടാ * ഊയിയറവിലെ പൊന്നനുജ * അട്ടയുള്ള കണ്ടം കൊടുക്കയില്ല * പെരിയത്തലക്കും കൊടുക്കുയില്ല * പിന്നെയും കേൾക്കണമെന്റെയേട്ടാ * നടയിലൊരേഴ് വരി തെങ്ങുള്ളത് * ഇളനീർ കൊതിയനന്റമ്പാടിയോ * എഴുതാൻ കളരിക്കൽ പോന്നേരവും * എഴുതിക്കുളരീന്ന് വരുന്നേരവും * എളന്നീർ കടിക്കാൻ കൊടുത്തേക്കണം * ഞാനോ കൊടുക്കുന്റെ പൊന്നനുജ * ഞാലിക്കരമ്മലെ പയ്യമ്പള്ളിച്ചന്തുവല്ലന്നേരം ചോദിക്കുന്നു * തച്ചോളിയോമനാ കുഞ്ഞിയയൊതേന * എനിയുമേതാനും പറയാനുണ്ടോ * പിന്നേയും പറയുന്നു കുഞ്ഞിയൊതേനൻ * കയ്യെണ്യെടത്തിലെ കുഞ്ഞിത്തേയി * അവൾക്കേതും നങ്ങൾ കൊടുക്കരുത് * എന്നെ ചതിച്ചതവളാകന്നു * വെടിവെച്ചൊൽ കൊള്ളാ [ 760 ] തുറക്കും തണ്ടും * അമ്പാടി പോയതു വാങ്ങിക്കോട്ടെ * മുണ്ടെക്കൻ വീട്ടിലെ കങ്കമ്മക്കു * അവൾക്കേതും നിങ്ങൾ * കൊടുക്കവേണ്ട * അവൾക്കുഞാനങ്ങു കൊടുത്തിട്ടുണ്ട് * കോഴിക്കോടങ്ങാടിപ്പോയ നേരം * അത്തായം വീടെനിക്കാദിവസം * ഇല്ലിക്കൽ വീട്ടിലങ്ങായിരുന്നു * ഉല്ലിക്കൽ വീട്ടിലെ മാതുവിന്നു * അവിടെയും പായത്തൊടിയിലല്ലോ * ഏഴരക്കണ്ടി പറമ്പുള്ളത് * അതു ഞാനവൾക്കു കൊടുത്തിട്ടുണ്ട് * നിങ്ങളനഞഅഞ്ഞി * ന്നു നായാട്ടിന്നും * പിള്ളാർകളിക്കുമൊരു കൂട്ടത്തിന്നും * ഒന്നിനും പോകരുതെന്റെയേട്ടാ * നമ്മളെ വിട്ടിലങ്ങാണിപ്പോഴേ * ചാപ്പനെ പറഞ്ഞങ്ങയക്കുവേണം * തച്ചൊളിയുണിച്ചിരുത കുങ്ങനെയും * കാവിലെചാത്തൊത്ത കങ്കിയെയും * എന്റെ മകൻ കുഞ്ഞമ്പാടിയെയും * അവരെയകത്തിട്ടു പൂട്ട്വവേണം * ഞാൻ വരുന്നോരു വരവും നോക്കി * നടക്കോണിക്കൽ വന്നു നിൽക്കുമല്ലോ * വല്ലതുമുപായം പറഞ്ഞു ചാപ്പാ * അവരെയകത്തേക്കു കൂട്ടിക്കോളേ * എല്ലാരകത്തു കടന്നോണ്ടാല് * വാതിലും പൂട്ടി നീ വായെ ചാപ്പാ * ചപ്പനതു കേട്ടു പോകുന്നല്ലൊ * തച്ചോളിവീട്ടിനും താഴെയെത്തി * നടക്കോണി ചെന്നു കയറുന്നേരന * കുട്ടികളെല്ലാരുംചോദിക്കുന്നു * എന്തു വർത്തമാനം കണ്ടാച്ചേരി * നേരുപറയണം കണ്ടാച്ചേരി * അന്നേരം ചാപ്പൻ പറയുന്നല്ലോ * കുറുപ്പു പടയിൽ ജയിച്ചതല്ലോ * കുറുപ്പങ്ങുടുത്തുള്ള പട്ടുമുണ്ടു * നന്നച്ചിത്രം കെട്ടിരിക്കകൊണ്ട് * പട്ടുമുണ്ടോന്നു തരേണം പോലും * ആ വാക്ക് കേട്ടുള്ള കുട്ടികള് * എല്ലാരും പാഞ്ഞങ്ങകത്തുപോയി * അതുതാനെ കണ്ടുള്ള കണ്ടാച്ചേരി * പുറത്തിന്നു വാതിലും പൂട്ടിയല്ലൊ * ചാപ്പനൊ പാഞ്ഞോണ്ട് പോന്നോണ്ടിറ്റ് * കല്ലിടിയനെന്ന പറമ്പിലെത്തി * വർത്തമാനമെല്ലാം പറഞ്ഞു ചാപ്പൻ * അവിടുന്നെല്ലാരും പുറപ്പെടായി * പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ * തച്ചോളിവീട്ടിലങ്ങെന്റെയേട്ടാ * ഒളവണ്ണൂർ കാവിലേ കൂടിപ്പോണം * അന്നടത്താലെ നടന്നോല്ലാരും * ഒളവണ്ണൂർ കാവിലങ്ങെത്തിയെല്ലാം * ശ്രീകോവിൽ വാതിൽ തുറപ്പിക്കുന്നു * ഏഴുതട്ടുള്ളൊരു പൊൻവിളക്ക് * ദീപം നിരത്തിയങ്ങ് കത്തിക്കുന്നു * തിരുമുമ്പിൽ തൊഴുതൊതനൻ * എടഭാഗം കൊണ്ടങ്ങു മാറി നിന്നു * പള്ളിയറവാതിലടപ്പിക്കുന്നു * അവിടുന്നെല്ലാരും പുറപ്പെടുമ്പോൾ * ഞാലിക്കരമ്മലെ പയ്യംപള്ളി * ചാത്തനനെ വിളിച്ചു പറഞ്ഞൊതേനൻ * നമ്മളെല്ലാരുമങ്ങാനാപ്പോഴേ * തച്ചോളി വീട്ടിന്നടുക്കുന്നേരം * നൂറ്റൊന്ന് കുറ്റി വെടിയും വെച്ചു * നടക്കോണിച്ചെന്നു കയറുന്നേരം * ഏട്ടനോടല്ലേ പറയുന്നതു * നമ്മളെ വീട്ടിന്നെങ്ങാനിപ്പഴെ * കുട്ടികളലമുറ കൂടുന്നുണ്ട് * നിങ്ങളലമുറ കൂട്ടരുതെ * എനിയുമെനിക്കു ചിലതൊക്കെയും * നിങ്ങളോടിന്നു പറയാനുണ്ട് * എല്ലാരും തച്ചോളി വീട്ടിലെത്തി * ഞാലിക്കരമ്മലെ പയ്യംപള്ളി * വെള്ളോട്ടു കിണ്ടിയിൽ നീരും കോരി * തച്ചോളി ഒതേനകുറുപ്പു തന്റെ * കാലുകഴുകിച്ചു കൂച്ചുന്നല്ലൊ * തെക്കിനിയകത്തു കടന്നൊതേനൻ * പൊന്നിൻമേൽ കെട്ടച്ചിറുമിവാളു * പൊന്തുളി പറ്റിയ മണിപ്പലിശ * എപ്പോഴും കൊണ്ടങ്ങു വെയ്ക്കും പോലെ * എടത്തും വലത്തുമായ് വെച്ചൊതേനൻ * രണ്ടുകൈകൊണ്ടും തൊഴുതു പിന്നെ * ഇപ്പുറം പൊഞ്ചൂരകട്ടുമ്മല് ചെന്നു കിടന്നോളുന്നു * കട്ടുമ്മെചെന്നുകിടക്കുനേരം * അകത്തിട്ടുപൂട്ടിയ കുട്ടികളെ * അല്ലലും കേട്ടു പൊറുത്തുകൂടാ * കുങ്കി വിളിച്ചു പറയുന്നല്ലോ * വാതിലു തുറക്കെന്റെ കണ്ടച്ചേരി * ബന്ധൂനക്കണ്ടുകൊതികെട്ടോട്ടെ [ 761 ] പെങ്ങളു നന്നെക്കരയുന്നുണ്ട് * അമ്പാടികുഞ്ഞൻ കരയുന്നതും * ഒക്കയും കേട്ടുപറഞ്ഞൊതേനൻ * വാതിലു തുറക്കേണം പയ്യമ്പള്ളി * അമ്പാടിയെ ഇങ്ങു തട്ടിക്കോളെ * ആ വാക്കു കേട്ടുള്ള പയ്യമ്പള്ളി * വാതിലുപോയി തുറക്കുന്നേരം * കുട്ടികളെല്ലാരും പറഞ്ഞുവന്നു * കാക്കൽ വീണങ്ങു കരയുന്നല്ലോ * അമ്പാടിയെത്തട്ടിക്കൊണ്ടുവന്നു * അച്ഛന്റെ കയ്യിൽ കൊടുത്തു ചന്തു * അച്ഛനെക്കണ്ടു ചിരിച്ചമ്പാടി * കയ്യിലപിടിക്കുന്നു കുഞ്ഞമ്പാടി * അവന്റെ കളിയും ചിരിയും കണ്ടു * എല്ലാരും പൊട്ടിക്കരഞ്ഞുപോയി * താക്കോലുംകൂട്ടമൊടുത്തൊതേനൻ * ഏട്ടന്റെ കയ്യിൽ കൊടുത്തുവല്ലോ * ഏട്ടനോടല്ലൊ പറയുന്നതു * വാരവും പാട്ടം പിരിവുള്ളതും * ഒക്കയും നിങ്ങള് വാങ്ങിക്കോളേ * കുടിയാന്മാരോടും നിങ്ങൾ വെറുക്കരുതെ * അമ്പാടികുഞ്ഞനെയാണെന്റേട്ട * കാവിലെ ചാത്തോത്തയക്കരുതു * എന്റെ ചമയപ്പാടെല്ലാംതന്നെ * അമ്പാടികുഞ്ഞിനു കൊടുക്കവേണം * അമ്പാടികുഞ്ഞനെ തട്ടിക്കോളെ * പെങ്ങളുണിച്ചിരുത കുഞ്ഞനേയും * കാവിലെ ചാത്തോത്ത് കങ്കിയേയും * അകത്തേക്കു കൂട്ടണം നിങ്ങളോട് * ആ വാക്കു കേട്ടുള്ളൊരേട്ടനല്ലോ * എല്ലാവരേയും കൂട്ടി അകത്തുപോയി * പറയുന്നുണ്ടോമനകുഞ്ഞിയൊതേനൻ * ഞാലിക്കരമ്മലെ പയ്യംപള്ളി * ഇളനീർ കടിക്കണം പൊന്നുചങ്ങാതി * ആ വാക്കു കേട്ടുള്ള പയ്യംപള്ളി * ഇളനീരുകൊത്തി കൊടുത്തോളുന്നു * ഇളന്നീർ കടിച്ചങ്ങു ദാഹം തീർന്നു * ചന്തുവോടല്ലേ പറയുന്നതു * ഊരാളിക്കോമൻ വയിശിയരും * അവരുമിപ്പോളീട വന്നിട്ടുണ്ട് * തനിയെ താൻ കെട്ടിയ കെട്ടാകുന്നു * കെട്ടു കഴിക്കണം പയ്യംപള്ളി * അന്നേരം ചാപ്പനല്ലേ ചോദിക്കുന്നു * തച്ചോളിളയകറുപ്പന്നോരെ * എല്ലാരെക്കൊണ്ടും പറഞ്ഞു നിങ്ങൾ * എന്നെക്കൊണ്ടെന്നും പറഞ്ഞില്ലല്ലോ * ആ വാക്കു കേട്ടുള്ള കുഞ്ഞിഒതേനൻ * ചാപ്പനോടല്ലോ പറയുന്നത് * കൊണ്ടു നടന്നതും നീയ്യെ ചാപ്പാ * കൊണ്ടുപോയ് കൊല്ലിച്ചതും നീയ്യെ ചാപ്പാ * ഞാലിക്കരമ്മലെ പയ്യംപള്ളി * കെട്ടിയകെട്ടു കഴിച്ചോളുന്നു * കെട്ടുകഴിച്ചൊരു നേരത്തിലും * കിടന്നുമരിച്ചല്ലോ കുഞ്ഞിഒതേനൻ