ഭാഷാഷ്ടപദി/സർഗം പന്ത്രണ്ട്/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
ഇരുപത്തിനാലാം അഷ്ടപദി ഭാഷ
(കല്യാണി - ഏകതാളം)
ഭാഷാഷ്ടപദി



[ 48 ]


മുത്തണിയുന്നൊരു മാമകമുലയാം
ഉത്തമകലശേ കസ്തൂരികയാ
പത്രകമെഴുതുക തവകരകൗശലം
എത്രയുമേറുമറിവനഹം

ക്രിയതാമലംക്രിയ സാദരം
പ്രിയതമഃ മമ തനു മുഴുവൻ (ക്രിയതാം...)

കഞ്ജശരാഹവഗതമഷിയാമെന്റെ
കണ്ണിണയിങ്കലിദാനിം
അഞ്ജനമെഴുതുക ഭഗവൻ ഭംഗിയിൽ
അംബുജലോചന, കൃഷ്ണ, ഹരേ (ക്രിയതാം...)

കണ്ണുകളുടെ ഗതി തടുത്തു വിളങ്ങും
കർണ്ണം രണ്ടിലുമുജ്ജ്വലമാം
കുണ്ഡലമിടുക കപോലതലദ്വയ-
മണ്ഡലമണ്ഡനമായ് വരുവൻ (ക്രിയതാം...)

അളകകുലം കൊണ്ടമല മുഖത്തിനൊ-
മഴകുവരുത്തുക, മമ വദനം
അളികൾകൊണ്ടു വിളങ്ങും വികസിത
നളിനംപോലെ ലസിച്ചിടുവാൻ (ക്രിയതാം...)

മൃദുലത തേടിയൊരളികതലേ മൃഗ
മദതിലകത്തെ രചിക്കമുദാ
മദിരാക്ഷ്യാ മമ നെറ്റികളങ്ക-
മുദിപ്പിച്ചു ചന്ദ്രനെ വെന്നീടുവാൻ (ക്രിയതാം...)

രതിരണലീലയിലഴിഞ്ഞൊരു തലമുടി
രതിയെ വിടർത്തു തേടീടുക ഭാഗ്യം
പുതിയ പുഷ്പങ്ങളെ മേളിക്ക മാധവ
മതിയാവോളം മമ ചികുരേ (ക്രിയതാം...)

കടിതടസീമനി കനകനിറം പെറും
പുടകയുടുപ്പിച്ച കാഞ്ചനകാഞ്ചിയെ
വടിവൊടു ഘടിപ്പിക്ക മറയ്ക്കമനോഭവ-
കുടിയേയും തൂണൊത്ത തുടകളേയും (ക്രിയതാം...)

ജലജവിലോചനനാം കൃഷ്ണനെയും
നലമൊടു കവിയാം ജയദേവനെയും
വലരിപുസമനാം വഞ്ചീശനെയും
കലയേ ഹൃദി കലുഷം കളവാൻ (ക്രിയതാം...)

ശ്ലോകം

രചയ കുചയോഃ പത്രം ചിത്രം കുരുഷാ കപോലയോർ-
ഘർടയ ജഘനേ കാഞ്ചീം മഞ്ജുസ്രജം കബരീഭരേ |
കലയ വലയശ്രേണീഃ പാണൗ പദേ കുരുനൂപുരാ-
വിതി നിഗദിതഃ പ്രീതഃ പീതാംബരോ പി തഥാകരോൽ ||

ത്വാമപ്രാപ്യ ധൃതസ്വയംബരരസാം ക്ഷീരോദതീരോദരേ
ശങ്കേ കാമിനി കാളകൂടമപിബന്മൂഢോ മൃഡാനീപതിഃ |

[ 49 ]

ഇത്ഥംപൂർവ്വകഥാപിരന്യ മനസാ വിക്ഷിപ്യ വസ്ത്രാഞ്ചലം
രാധായാസ്തനകോരകോപരി ലസന്നേത്രോ ഹരിഃ പാതുവഃ ||

പര്യങ്കീകൃതനാഗനായകഫണശ്രേണീ മണീനാം ഗണേ
സംക്രാന്ത പ്രതിബിംബസങ്കലനയാ ബിഭ്ര ദ്വപുഃ പ്രക്രിയാം |
പാദാംഭോജവിഹാരി വാരിധിസുതാമക്ഷ്ണാം ദിദൃക്ഷുശ്ശതൈഃ
കായവ്യൂഹമിവാകരോൽ ഗുരുമുദാ യോസൗ ഹരിഃ പാതുവഃ ||

യൽ ഗാന്ധർവ്വകലാസു കൗശലമനുദ്ധ്യാനഞ്ച യദ്വൈഷ്ണവം
യച്ഛൃംഗാര വിവേകതത്ത്വമപിയൽ കാവ്യേഷുലീലായിതം |
തത്സർവ്വം ജയദേവപണ്ഡിതകവേഃ കൃഷ്ണൈകതാനാത്മന-
സ്സാനന്ദാഃ പരിശോധയന്തു സുധിയഃ ശ്രീ ഗീതഗോവിന്ദതഃ ||

യന്നിത്യൈവർവ്വചനൈർവ്വിരിഞ്ചഗിരിജാ പ്രാണേശമുഖൈർമ്മുഹുർ
ന്നാനാകാരവിചാരസാരചതുരൈർന്നാദ്യാപി നിശ്ചീയതേ |
തത്സവ്വൈർജ്ജയദേവകാവ്യഘടി തൈസ്സൽസൂരിസംശോധിതൈ-
രാദ്യം വസ്തു ചകാസ്തു ചേതസി പരം സാരസ്യസീമാ ജൂഷാം ||

സാദ്ധ്വീ മാദ്ധ്വീക ചിന്താ ന ഭവതി ഭവതശ്ശർക്കരേ ശർക്കരാസി
ദ്രോക്ഷേ ഭക്ഷന്തി കേത്വാമമൃത മൃതമസി ക്ഷീരനീരത്വരേഷി |
മോചേ മാജീവ ജായാധര ധരകൂഹരേ മജ്ജയുഷ്മജ്ജയായൈ
വാകല്പം കല്പിതാംഗ്യാ യദിഹഭുവി ഗിരാ സ്ഥീയതേ ജായദേവ്യാ ||

പരിഭാഷ

രത്യാ രാധ പറഞ്ഞവണ്ണമവളെ ശ്രീകൃഷ്ണനാം ചിൽപുമാ-
നത്യാശ്ചര്യവിഭുഷണാവലികളെക്കൊണ്ടാത്തകൗതൂഹലം
നിത്യാനന്ദനലങ്കരിച്ചു നിതരാം സംഭാവ്യസന്തുഷ്ടയാം
സത്യാസാകമരംസ്തയസ്സ ഭഗവാനുള്ളിൽ കളിച്ചാവുമേ