Jump to content

പൂ പറിക്കാൻ പോര്ണോ?

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മദ്ധ്യകേരളത്തിലെ ഒരു പഴയ ഒരു കളിപ്പാട്ടാണു് "പൂ പറിക്കാൻ പോര്ണോ?.."എന്നു തുടങ്ങുന്ന ഈ കുഞ്ഞിപ്പാട്ടു്. കുട്ടികൾ രണ്ടു സംഘമായി പരസ്പരം അഭിമുഖമായി നിന്നുകൊണ്ടു് അതിൽ ഓരോ സംഘവും ഒന്നിടവിട്ട വരികൾ പാടിക്കൊണ്ട് കൈകോർത്തുപിടിച്ച് മുന്നിലേക്കും പിന്നിലേക്കും താളത്തിൽ നടന്നുകൊണ്ടാണു് ഈ കുഞ്ഞിക്കളി പുരോഗമിക്കുന്നതു്. സാധാരണ പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടികളാണു് ഈ കളി കളിക്കാറുള്ളതു്.

പാട്ടു്

[തിരുത്തുക]

പൂപറിക്കാൻ പോര്‌ണോ
പോര്‌ണോമ്പടി രാവിലേ

ആരേ നിങ്ങൾക്കാവശ്യം
ആവശ്യമ്പടി രാവിലേ

വാവേനെ[1] ഞങ്ങൾക്കാവശ്യം
ആവശ്യമ്പടി രാവിലേ

ആരുവന്ന്‌ കൊണ്ടുപോം
കൊണ്ടുപോമ്പടി രാവിലേ

കുഞ്ഞാറ്റ[2]വന്ന്‌ കൊണ്ടുമ്പോം
കൊണ്ടുപോമ്പടി രാവിലേ

എന്നാലൊന്ന്‌ കാണട്ടേ
കാണട്ടമ്പടി രാവിലേ


അടിക്കുറിപ്പുകൾ

[തിരുത്തുക]
  1. ഈ സ്ഥാനത്തു് മറുസംഘത്തിലെ ഏതെങ്കിലും കുട്ടിയുടെ പേരാണു് ചേർക്കുക.
  2. ഈ സ്ഥാനത്തു് ഇപ്പുറത്തുള്ള ഏതെങ്കിലും കുട്ടിയുടെ പേരും ചേർക്കും.
"https://ml.wikisource.org/w/index.php?title=പൂ_പറിക്കാൻ_പോര്ണോ%3F&oldid=133595" എന്ന താളിൽനിന്ന് ശേഖരിച്ചത്