Jump to content

ചെറിയ ദേവാസ്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവാസ്ത് ഗീതങ്ങൾ (ഗീതങ്ങൾ)
രചന:ഫ്രാൻസിസ് സേവ്യർ
ചെറിയ ദേവാസ്ത്
വി.ഫ്രാൻസിസ് സേവ്യർ (1506-1552) പോർച്ചുഗീസ് ഭാഷയിൽ രചിച്ചത്. ഇത് പിന്നീട് സംസ്കൃതം, തമിഴ്, മലയാളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. പരിഭാഷകരുടെ പേരുവിവരങ്ങൾ ലഭ്യമല്ല. സംസ്കൃത പദങ്ങൾ നിറഞ്ഞ മലയാളത്തിലുള്ള ദേവാസ്ത്, തനി മലയാള പദങ്ങൾ നിറഞ്ഞ മലയാള ദേവാസ്തു് തുടങ്ങിയവ യഥാക്രമം, സംസ്കൃത ദേവാസ്ത് (വലിയ ദേവാസ്ത്), മലയാള ദേവാസ്ത് (ചെറിയ ദേവാസ്ത്), എന്നിങ്ങനെ അറിയപ്പെടുന്നു

1. ദൈവ കൂദാശയാകുന്ന ശുദ്ധമാന കുർബ്ബാനയ്ക്കും

2. ഉത്ഭവ ദോഷമെന്നിയൊ ജനിക്കപ്പെട്ടു

3. കന്നി മറിയത്തിന്റെ ദിവ്യമായ ജനനത്തിന്നു സ്തുതിയും വാഴും പുകഴുമാകട്ടെ.

4. പട്ടാങ്ങയുടെ നാഥനാകുന്ന ഈശോ കർത്താവിന്റെ

5. ശുശ്രൂഷികളാകുന്ന വിശ്വാസകാരമെ.

6. വെസ്പുക്കാന എന്ന ശിക്ഷയിടത്തിൽ വസിക്കുന്ന ആത്മാവുകളെ ഓർക്കണം നമ്മൾ

7. ഒരാകാശങ്ങളിലിരിക്കുന്നതും ഒരു നന്മനിറഞ്ഞ മറിയവും
എന്ന നമസ്കാരത്താലെ.

8. അവർ സഹിക്കുന്ന മഹാ സങ്കടത്തിൽ നിന്നും

9. ഉടയതമ്പുരാൻ രക്ഷിച്ചു മോക്ഷം നൽകുവാനായിട്ട്

10. ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ.

11. ഇനിയും ഒരാകാശങ്ങളിലിരിക്കുന്നതും
ഒരു നന്മനിറഞ്ഞ മറിയവും ഉടയ തമ്പുരാനെ
പ്രതി നമസ്ക്കരിക്കണം നമ്മൾ.

12. ചാവദോഷത്തിലകപ്പെട്ടു
നടക്കുന്ന ജനങ്ങൾക്കു് വേണ്ടിട്ടു്.

13. അവർ പിഴച്ച് ദോഷത്തിന്മേൽ
പട്ടാങ്ങയുള്ള ഒരറിവുണ്ടാകുവാൻ

14. ആ ദോഷത്തിൽ നിന്നൊഴിവാൻ
ഉടയ തമ്പുരാൻ അവർക്കതിനിട കൂട്ടേണ്ടീട്ടു്.

15. ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ.

16. ഇനിയും ഒരാകാശങ്ങളിലിരിക്കുന്നതും
ഒരു നന്മനിറഞ്ഞ മറിയവും ഉടയ തമ്പുരാനെ

17. കടലിൽ സഞ്ചരിച്ചു നടക്കുന്ന
ജനങ്ങൾക്കു് വേണ്ടീട്ടു്.

18. അവർ നിനച്ച ദിക്കുകളിൽ ഉടയ
തമ്പുരാന്റെ സഹായത്താലെ

19. യോഗ്യമെന്നിയെ പോയ് വരുവാനായിട്ട്.
20. ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ. . .

21. ഇനിയും ഒരാകാശങ്ങളിലിരിക്കുന്നതും
ഒരു നന്മനിറഞ്ഞ മറിയവും ഉടയ തമ്പുരാനെ

22. മാമുദീസായിൽ ഉൾപ്പെട്ട രാജാക്കന്മാർ
പ്രഭുക്കന്മാരും.

23. തങ്ങളിൽ നിരപ്പും ഐക്യമത്യവും ഉണ്ടാകുവാൻ

24. നമ്മുടെ ശുദ്ധമാന കത്തോലിക്ക റോമാ വിശ്വാസത്തിന്റെ

25. വാഴ്ചയ്ക്കും വർദ്ധിപ്പിനും വേണ്ടീട്ട്

26. ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ.

27. ഇനിയും ഒരാകാശങ്ങളിലിരിക്കുന്നതും
ഒരു നന്മനിറഞ്ഞ മറിയവും ഉടയ തമ്പുരാനെ

28. പഞ്ഞത്തിൽ നിന്നും പടയിൽനിന്നും
വസന്ത ക്ലേശങ്ങളിൽ നിന്നും

29. ഒഴിച്ചു ഉടയ തമ്പുരാൻ നമ്മെ
കാത്തു രക്ഷിക്കേണ്ടുവതിനായിട്ട്.

30. ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ…….

31. ദോഷമെന്ന ഉറക്കത്തിൽ നിന്നും
ഉണന്നെഴുന്നേൽക്കണം ജേഷ്ഠനനുജന്മാരെ.

32. ചാവുദോഷത്തിൽ വസിക്കയിൽ
മരണത്തിലകപ്പെടാതെ കാത്തുകൊള്ളണം നമ്മൾ

33. ഇന്നു ഈ രൂപത്തോടു് ഇരിക്കുന്ന നമ്മൾ

34. അടുത്ത ഒരു കവറിനകത്താകിലും

35. ആയുസിന്റെ ഒടുക്കമെത്രയും നിമിഷം വരും നിർണ്ണയമായതു്.

36. നമുക്കെന്നന്നേയ്ക്കുമുള്ള സ്ഥലം രണ്ടെന്നറിഞ്ഞാലും.

37. ഒന്നാമതു് മോക്ഷം ഉടയതമ്പുരാന്റേയും
തന്റെ ഭാഗ്യകാരരുടേയും സമൂഹസ്ഥലം.

38. രണ്ടാമതു് നരകം വിറയ്ക്കപ്പെട്ടു
ചൈത്താന്മാരുടെ കൂട്ടത്തിൽ

39. എന്നെയും നിങ്ങളേയും കൊണ്ടു്
എന്തൊരു കണക്കുകൾ കേൾപ്പിക്കേണ്ടതു

40. സർവ്വതും വശമാകുന്ന നാഥന്റെ
തിരുമുമ്പാകെ വിളിക്കപ്പെടുമ്പോൾ

41. ന്യായം ക്രൂരതപ്പെട്ടതു് ശിക്ഷ ഭയങ്കരം അതിക്രമപ്പെട്ടതു്.

42. എന്നലോ ജേഷ്ഠാനുജൻമാരരെ
നമ്മൾ പിഴച്ച ദോഷത്തിന്മേൽ തേറികൊണ്ടു്

43. ഉടയ തമ്പുരാന്റെ കാരുണ്ണ്യം അപേക്ഷിപ്പിൻ നാമെല്ലാവരും.

44. പട്ടാങ്ങയുടെ നാഥനെ കാരുണ്ണ്യം

45. തന്റെ കാരുണ്ണ്യം ഞങ്ങൾക്കുണ്ടാകണമെ..

46. പട്ടാങ്ങയുടെ നാഥനെ കാരുണ്ണ്യം

47. തന്റെ കാരുണ്ണ്യം ഞങ്ങൾക്കുണ്ടാകണമെ..

48. പട്ടാങ്ങയുടെ നാഥനെ കാരുണ്ണ്യം

49. തന്റെ കാരുണ്ണ്യം ഞങ്ങൾക്കുണ്ടാകണമെ..

50. സകല നന്മയുടെ തമ്പുരാനെ.

• സ്വർഗസ്ഥനായ…..

• മണി . . . മണി . . . മണി . . .

• എത്രയും ദയയുള്ള മാതാവെ….

• കാഴ്ച വെയ്പ്പു്

"https://ml.wikisource.org/w/index.php?title=ചെറിയ_ദേവാസ്ത്&oldid=69004" എന്ന താളിൽനിന്ന് ശേഖരിച്ചത്