ചില പദ്യശകലങ്ങൾ
ചില പദ്യശകലങ്ങൾ |
കാലം
[തിരുത്തുക]നാളെയാമെന്നങ്ങൊരു
നേരവും നിനയാതെ
നാഴിക പോകുന്തോറും
കാലങ്ങൾ കഴിഞ്ഞുപോം
കാലങ്ങൾ കഴിയുമ്പോൾ
കാലനുമടുത്തീടും.
ചീത്തസ്വഭാവങ്ങൾ
[തിരുത്തുക]ദുഃശ്ശാഠ്യം ദുര ദുഷ്ട് കുശുമ്പ് അസൂയ
ദുശ്ചിന്ത തുറിച്ച് മിഴിച്ച നോട്ടം
ഇച്ചൊന്ന ദുഷിച്ച വികൃതി
പ്രഭവങ്ങളാലേ നിശ്ശേഷമാശു
മുഖശോഭ കുറഞ്ഞു പോമേ.
സൽസ്വഭാവം
[തിരുത്തുക]ഉന്മേഷം ഓർമ്മ വിനയം ശുചി സൽസ്വഭാവം
നിർമ്മായ ഭൂതദയ ഈശ്വരഭക്തി ധൈര്യം
ചുണ സത്യം ഇതൊക്കെയുള്ളോന്റെ മുഖശോഭ കൂടും
ഉദയം
[തിരുത്തുക]കാളിദാസൻ ആദ്യം എഴുതിയതെന്നു വിശ്വസിക്കുന്ന പദ്യശകലത്തിന്റെ മലയാളം.
ഉദയഗിരി ചുവന്നൂ
ഭാനുബിംബം വിളങ്ങീ
നളിനമുകുള ജാലേ
മന്ദഹാസം വിടർന്നൂ
പനിമതി മറവായീ
ശംഖനാദം മുഴങ്ങീ
ഉണരുക കണികാണ്മാൻ
അംബരേശംബരേശാ.
കടൽ
[തിരുത്തുക]ആ മന്ദാരമരങ്ങളാണു തനയന്മാരായ നാലഞ്ചു പേർ,
പൂമാതാ മക,ളെന്നുമല്ല ഭുവനത്രാതാവു നാരായണൻ
ജാമാതാവുമെടോ നിനക്കു കടലേ, നീ തന്നെ രത്നാകരം,
ശ്രീമത്വം കുറവില്ലലച്ചിലിനിയും തീർന്നില്ലതാണദ്ഭുതം!