Jump to content

ക്രൂശിന്മേൽ ക്രൂശിന്മേൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്നതാരിതാ!
പ്രാണനാഥൻ,പ്രാണനാഥൻ, എൻപേർക്കായ് ചാകുന്നു.

ആത്മാവേ! പാപത്തിൻ കാഴ്ച നീ കാണുക!
ദൈവത്തിൻ പുത്രൻ ഈ ശാപത്തിലായല്ലോ!

ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ
ഈ മഹാപാപത്തെ ദൈവമേ! ഓർക്കല്ലേ-

പാപത്തേ സ്നേഹിപ്പാൻ ഞാനിനി പോകുമോ?
ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനിം

കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

ശത്രുക്കൾ നിന്ദയും ദൂഷ്യവും ചൊല്ലുമ്പോൾ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

ആപത്തിൻ ഓളങ്ങൾ ഭീമമായ് വരുമ്പോൾ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

ശത്രുത്വം വർദ്ധച്ചാൽ പീഡകൾ കൂടിയാൽ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

ആത്മാവേ! ഓർക്ക നീ ഈ മഹാ സ്നേഹത്തെ
ദൈവത്തിൻ പുത്രൻ ഈ സാധുവേ സ്നേഹിച്ചു

മൂത്താം‌പാക്കൽ സാധു കൊച്ചു കുഞ്ഞുപദേശി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]