കുരിശിന്റെ വഴി/ഒന്നാം സ്ഥലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഒന്നാം സ്ഥലം[തിരുത്തുക]

(ഒന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)

മരണത്തിനായ് വിധിച്ചു, കറയറ്റ

ദൈവത്തിൻ കുഞ്ഞാടിനെ

അപരാധിയആയി വിധിച്ചു കൽമഷം

കലരാത്ത കർത്താവിനെ


അറിയാത്ത കുറ്റങ്ങൾ

നിരയായ് ചുമത്തി

പരിശുദ്ധനായ നിന്നിൽ

കൈവലധാതആ,നിൻ

കാരുണ്യം കൈക്കൊണ്ടോർ

കദനത്തിലാഴ്ത്തി നിന്നെ [1]


അവസാനവിധിയിൽ നീ

യലിവാർന്നു ഞങ്ങൾക്കാ

യരുളേണമേ നാകഭാഗ്യം


ഈശൊമിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു[തിരുത്തുക]

ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു

മനുഷ്യകുലത്തിന്റെ പാപപ്പരിഹാരത്തിനുള്ള ബലി ആരംഭിച്ചു കഴിഞ്ഞു......

ഈശൊ പീലാത്തൊസ്സിന്റെ മുൻപിൽ നിൽക്കുന്നു...അവിടുത്തെ ഒന്നു നോക്കുക...ചമ്മട്ടിയടിയേറ്റ ശരീരം...രക്തത്തിൽ ഒട്ടിപ്പിടിച്ച വസ്ത്രങൾ..തലയിൽ മുൾമുടി...ഉറക്കമൊഴിഞ്ഞ കണ്ണുകൾ...ക്ഷീണത്താൽ വിറയ്ക്കുന്ന കൈകാലുകൾ...ദാഹിച്ചു വരണ്ട നാവ്...ഉണങ്ങിയ ചുണ്ടുകൾ.

പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു.... [2] കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു....എങ്കിലും, അവിടുന്ന് എല്ലാം നിശ്ശബ്ദനായി സഹിക്കുന്നു.

എന്റെ ദൈവമായ കർത്താവെ,അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലൊ...എന്നെ മറ്റുള്ളവർ തെറ്റിദ്ധരിക്കുമ്പോഴും, നിർദ്ദയമായി വിമർശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാൻ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണമേ.

1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ

പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ

  1. സങ്കീ 35
  2. ലൂക്കാ 23:24-25