കല്യാണസൗഗന്ധികം

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

(കല്യാണസൌഗന്ധികം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

page803

കുലഗിരിസമനായ കൊലയാനത്തലവന്റെ

കുലമെല്ലാമൊരുമ്പാടേ കൊലചെയ്തോരുമാകാന്തന്

കുലുങ്ങാതെ കരിവേഷം കലറ്ന്നാശു വിരവോടേ

മലമകള് പിടിയായി മലമൂട്ടിലെഴുന്നള്ളി

മലറ്ബാണം തറച്ചാശു മലതന്റെ തടംതന്നില്

മലനാരിയൊടു ചേറ്ന്നു പലകാലം രമിയ്ക്കുമ്പോള്

ഉലകിന്റെ ശുഭകറ്മ്മഫലമാശു വരുത്തുവാന്

അലസാതെ പിറന്നാശുബലനായിട്ടിരിയ്ക്കുന്ന

പരദൈവം ഗണനാഥന് കലവിയോടടിയന്റെ

കലുഷത്തെക്കളഞ്ഞാശു പലനേരം തുണയ്ക്കേണം :

കലയേഹം നമസ്കാരം ; കലയേഹം നമസ്കാരം .

കളവാണി സരസ്വതി തെളിവോടെ മനക്കാമ്പില്

വിളയാടിക്കളിക്കേണം കളങ്കങ്ങളകറ്റേണം ;

കളികള്ക്കുള്ളൊരു വിഘ്നം കളഞ്ഞെന്നെ തുണയ്ക്കേണം

തകഴിയില് മരുവുന്ന ഹരിഹരസുതനയ്യന്

അകതാരില് പരിതാപമകലുവാന് തുണയ്ക്കേണം.

page804

വാനോറ്നദീപുരേ വാണരുളീടുന്ന

ദീനാനുകമ്പിയാം കൃഷ്ണന് തിരുവടി

ദീനം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണ -

മാനന്ദമുള്ളില് വളരെ വളറ്ത്തണം

ചെമ്പകനാട്ടിന്നലങ്കാരഭൂതനാം

തമ്പുരാന് ദേവനാരായണസ്വാമിയും

കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം

കുമ്പിടുന്നേനിന്നു തന് പദാംഭോരുഹം

നന്ദികാരണ്യമാം മന്ദിരേ വാഴുന്ന

മന്ദാരദാരുവാം ബാലരവിയുടെ

നന്ദി വരുത്തുന്ന കണ്ടങ്കരിക്കാവി -

ലിന്ദുചുഡപ്റിയേ ! വന്ദേ ഭഗവതീ !

മന്ദേതരം മമ മന്ദത തീറ്ത്തുടന്

വന്നിസ്സഭ തന്നിലൊന്നു വിലസണം

കിള്ളിക്കുറിശ്ശിയെന്നുള്ള പുരംതന്നി -

ലുള്ള പരദൈവമുള്ളീന്നു നമ്മുടെ

കള്ളങ്ങളാകവേ തള്ളിപ്പുറത്താക്കി

p 805

വെള്ളത്തിര പോലെ തള്ളിപ്പരക്കണം

വെള്ളസ്സരസ്വതീ വള്ളിദീറ്ഘങ്ങളും

പുള്ളി വിസറ്ഗ്ഗമെന്നുള്ള വിധങ്ങള്ക്കൊ -

രെള്ളോളമിങ്ങൊരു കള്ളം വരാതെക -

ണ്ടുള്ളില് സദാ തിരുവുള്ളം ഭവിക്കണം

ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകള്

ദോഷമകന്നു വരുത്തുവാന് ദുറ്ഘടം

ശേഷമുള്ളാളുകള് കേട്ടു നമ്മെക്കൊണ്ടു

ദൂഷണം കെട്ടിച്ചമയ്ക്കാനടുക്കയാല്

ഭോഷനായുള്ളോരെനിക്കു കനക്കവേ

ദൂഷണമെന്നു മനസ്സിലുറയ്ക്കുന്നു.

ഏറെത്തുടങ്ങിയാലൊന്നും ഫലം വരാ -

വാറില്ല വാക്കിനെന്നെല്ലാം വരുമിനി -

ക്കൂറുള്ളവറ്ക്കും മുഷിച്ചില് തുടങ്ങുമി -

പ്പോറത്തമേറെപ്പറഞ്ഞു തുടങ്ങിയാല് ;

ആദരാലെങ്കിലും കോരിവിളമ്പിയാല്

സ്വാദില്ലയെന്നു വരുമിനി നിറ്ണ്ണയം

പഞ്ചസാരപ്പൊടിയേറ്റം ചെലുത്തിയാല്

നെഞ്ചകത്തങ്ങു രുചിയും കുറഞ്ഞു പോം

ചൊല്ലുന്ന കേള്ക്കുമിപ്പാമ്പെന്നുറച്ചിട്ടു

പല്ലു തൊട്ടെണ്ണുവാനിച്ഛ തുടങ്ങൊലാ

നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു

കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ

നല്ലൊരു ബുദ്ധിമാന്മാരിക്കഥാസാര -

മെല്ലാമറിഞ്ഞു നിറഞ്ഞ സഭ തന്നി -

ലുല്ലാസമോടെ പ്റയോഗിച്ചു കാണുകില്

കല്യാണമല്ലോ കവികള്ക്കു സന്തത

p 806

അംഭോജനാളത്തിലുന്മീലിതം പൊരു -

ളന് പതു പത്തു രണ്ടില് പെരുക്കീട്ടുരു -

പഞ്ചാക്ഷരത്തടി ശാഖാ ലതാ പുഷ്പ -

സഞ്ചയന്തന്നില് മറഞ്ഞുകിടക്കുന്ന

സന്താനവേദപ്പൊരുളുകള് വച്ചിട്ട്

താമരസാക്ഷന്റെ മെത്തേടെ താഴത്തു

താങ്ങിക്കിടക്കുന്നവനെച്ചുമക്കുന്ന

വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ

ചേട്ടനെപ്പേടിച്ചു നാട്ടീന്നു പോയോന്റെ

ചാട്ടിന്റെ കൂട്ടിന്റെ കോട്ടം തിമിറ്ത്തവ -

ന്നുണ്ണിക്കഴുത്തറുത്തോരു പുരുഷനെ -

ന്നുള്ളില്ത്തെളിവോടു വന്നു തുണയ്ക്കണം

കല്യാണശീലനാം കാറ്മുകില് വറ്ണ്ണനെ -

ക്കല്യാത്മഭാവേന വന്ദിച്ചു കൊണ്ടു ഞാന്

കല്യാണസൌഗന്ധികാഖ്യം കഥാഭാഗ -

മുല്ലാസകാരണം ഭാരതസത്തമം

ചൊല്ലേറുമിക്കഥാലേശം ചുരുക്കി ഞാന്

ചൊല്ലാന് തുടങ്ങുന്നു ദേശികാനുഗ്റഹാല്

കല്ഹാരപുഷ്പം ഹരിച്ചോരു ഭീമന്റെ

p807

കല്യാണവിക്റമം വറ്ണ്ണിച്ചു ചൊല്ലുവാന്

തെല്ലും മതിയാകയില്ല ഞാനെങ്കിലും

വല്ലതും കിഞ്ചില് കഥിക്കെന്നതേ വരൂ

' നല്ല വിദ്വാന്മാറ് പറഞ്ഞു ഫലിപ്പിച്ചു

നല്ലൊരു കീറ്ത്തി ലഭിച്ച കഥാമൃതം

കില്ലു കൂടാതെ കഥിപ്പാന് തുടറ്ന്നവന്

നല്ല ഭോഷച്ചാരതിനില്ല സംശയ ' -

മെന്നു പറഞ്ഞു പരിഹസിക്കുന്നവ -

രൊന്നു ബോധിക്കണമിന്നു മാലോകരേ !

മുന്നം ഭഗീരഥന് പാരം പണിപ്പെട്ടു

മന്ദാകിനീജലം കൊണ്ടുവന്നാദരാല്

മന്നിടം തന്നില് പരത്തി മഹാരഥന്

തന്നുടെ മുമ്പില് മരിച്ച പിതൃക്കളെ

ഒന്നൊഴിയാതവന് തറ്പ്പിച്ചു തറ്പ്പിച്ചു

ധന്യരെ സ്വറ്ഗ്ഗത്തിലാക്കിപോലും നൃപന് ;

അജ്ജലം തന്നില് മറ്റുള്ള മഹാജനം

മജ്ജനം ചെയ്യുന്നു തറ്പ്പണം ചെയ്യുന്നു

ഗറ്ജ്ജനം ചെയ്യുന്നപോലെ മഹീതലേ

ദുറ്ജ്ജനം നമ്മെപ്പരിഹസിച്ചെങ്കിലും

അറ്ജ്ജുനാഗ്റേഭവന് തന്റെ പരാക്റമം

വറ്ജ്ജിച്ചു മറ്റൊന്നു വറ്ണ്ണിക്കയില്ല ഞാന്.

എങ്കിലോ പണ്ടു യുധിഷ്ഠിരന് ഭീമനും

മങ്കമാറ് മൌലിയാം പാഞ്ചാലപുത്റിയും

മാദ്റീസുതന്മാരിരുവരുമവ്വണ്ണ -

മദ്റീവനാന്തേ നടക്കും ദശാന്തരേ

ഗന്ധവാഹത്താല് സമാഹൃതമായ സൌ -

ഗന്ധികം കണ്ടുടന് കൌതുകാല് പാറ്ഷതി

ഗന്ധവാഹാത്മജന് തന്നോടു ചൊല്ലിനാള്

ഗന്ധദ്വിപപ്റൌഢമന്ദസഞ്ചാരിണി !

"കണ്ടാലുമാശ്ചര്യപുഷ്പമെന് വല്ലഭ !

കണ്ടാല് മനോഹരം കാഞ്ചനാഭം ശുഭം

പണ്ടു ഞാനീവണ്ണമുള്ളൊരു വസ്തുവെ -

ക്കണ്ടറിയുന്നീല കാന്ത! ധരിക്കെടോ ;

തണ്ടാറ്മധുരസം തെണ്ടിപ്പറക്കുന്ന

വണ്ടുകളെല്ലാം മുരണ്ടു കുതൂഹലം -

പൂണ്ടു, വനങ്ങളില് പണ്ടുള്ള പുഷ്പങ്ങള് -

കൊണ്ടുള്ളനുഭവം തെണ്ടുന്നതല്ലെന്നു

p 808

കണ്ടുടന് വൃന്ദവും കൊണ്ടു പുറപ്പെട്ടു

മണ്ടിവരുന്നതും കണ്ടീലയോ ഭവാന് !

കണ്ടിവാറ്കേശിമാറ്ക്കുണ്ടാം ദുരാഗ്രഹം -

കൊണ്ടല്ല ഞാനിതുകൊണ്ടു പറയുന്നു

രണ്ടുഭാവം നിനക്കുണ്ടാക വേണ്ടെടോ !

രണ്ടുനാലെങ്കിലും കൊണ്ടുവന്നീടണം

ഉണ്ടു കനിവെങ്കില് വേണ്ടുവോളം ; മതി -

കുണ്ഠിതം കൂടാതെ മണ്ടിഗമിച്ചിതു -

കൊണ്ടുവരാന് നിനക്കുണ്ടു പരാക്റമം .

കണ്ട ശൈലങ്ങളും കണ്ട വൃക്ഷങ്ങളും

കണ്ടകക്കൂട്ടവും കണ്ടാലതു ഗദ -

കൊണ്ടു തകറ്ത്തു തിമിറ്ത്തു ഗമിപ്പതില്

വേണ്ടും ബലം നിനക്കുണ്ടെന്നു നിറ്ണ്ണയം.

പണ്ടെടോ നിന്കരംകൊണ്ടു ഹിഡിംബന്റെ

കണ്ഠം പിടിച്ചാശു കണ്ടിച്ചെറിഞ്ഞതും

ശുണ്ഠിച്ചുവന്നോരു കിറ്മ്മീരനെബ്ഭവാന്

മണ്ടിച്ചുവെന്നല്ല രണ്ടായ് പിളറ്ന്നതും

കുണ്ഠത്വമെന്യേ ബകനെ വധിച്ചതും

കണ്ടു കേട്ടുള്ളിലുറപ്പുണ്ടെനിക്കെടോ !

ഉത്തരാശാമുഖം തന്നില്നിന്നെത്റയും

ഉത്തമമായൊരു സൌരഭ്യമിങ്ങനെ

സത്വരം വന്നതു സൂക്ഷിച്ചറിക കേള്

സത്ത്വവാനല്ലോ സമീരസൂനോ ഭവാന് ;

ഇത്തരം പുഷ്പങ്ങളെങ്ങാനുമുണ്ടെന്നു

ചിത്തരംഗത്തിലെനിക്കുണ്ടു നിശ്ചയം ;

തത്റ ചെന്നാശു ഹരിക്ക ഭവാനെങ്കി -

ലത്റനിന്നാശു ഗമിച്ചാലുമാദരാല് ;

എത്റയും മോഹം നമുക്കിന്നതിങ്ങു നീ

പാത്റമെന്നുള്ളതും സന്ദേഹമില്ലെടോ !

'പെണ്ണിന്റെചൊല് കേട്ടു ചാടിപ്പുറപ്പെട്ടു

പൊണ്ണന് മഹാഭോഷനയ്യോ ! മഹാജളന് !

ഖണ്ഡിച്ചുരപ്പാന് വശതയില്ലായ്കയാല്

ദണ്ഡിക്കുമാറായി വന്നു വൃഥാഫലം'

ഇത്യാദി നമ്മെ ദുഷിക്കും മഹാലോക -

രത്യാഗ്റഹം മൂലമെന്നു ശങ്കിച്ചു നീ

ചിത്തേ വിഷാദിച്ചു നില്ക്കേണ്ട വല്ലഭ !

പത്ഥ്യമല്ലെങ്കില് പറഞ്ഞതുമില്ല ഞാന്

ധറ്മ്മാടവീവാസിയാകുന്ന രാഘവന്

തന് മാനിനീ വാക്കു കേട്ടു മോഹിക്കയാല്

p 809

പൊന്മാനിനെപ്പിടിപ്പാനായ് പുറപ്പെട്ടു

തന് മായകൊണ്ടുഴന്നോടി വാഴും വിധൌ

വൈദേഹിയെക്കട്ടുകൊണ്ടുപോയീടിനാന്

വൈദേഹികവ്യാജസന്ന്യാസി രാവണന്

വാമാക്ഷിവാക്യം പ്റമാണിക്കകാരണം

രാമാദികള്ക്കുമബദ്ധം പിണഞ്ഞുപോല്

എന്നതുകൊണ്ടു പറഞ്ഞിതു വല്ലഭ !

എന്നുടെ ചൊല് കേട്ടബദ്ധം ഭവിക്കൊലാ

തന്നുടെ ബുദ്ധ്യാ വിചാരിച്ചുറച്ചതു

നന്നെങ്കിലിങ്ങനെ വേണമെന്നാഗ്റഹം. "


ദ്റുപദനന്ദിനി തന്റെ വചനമിങ്ങനെ കേട്ടു

നൃപതി മാരുതി ഭീമന് ചിരിച്ചുകൊണ്ടുരചെയ്തു :

"ചപലസ്ത്റീകളെപ്പോലെ കഥിക്കുന്നെന്തെടോ ബാലേ !

സഫലം നിന്നുടെ കാര്യം സപദി സംഭവിച്ചീടും

ശുകവാണീമണേ ! നിന്റെ ഹിതമെന്തെങ്കിലും ചെയ് വാന്

സുകരം മാരുതിക്കിന്നു ധരിക്ക നീ മഹാഭാഗേ !

ധരണീ സ്വറ്ഗ്ഗ പാതാളപ്റദേശങ്ങള് മുഴുവന് ഞാന്

തിരഞ്ഞു കാഞ്ചനപുഷ്പം വിരഞ്ഞു കൊണ്ടുപോരുമ്പോള്

സുരന്മാറ് ദാനവന്മാരും നരന്മാറ് പന്നഗന്മാരും

ചരന്മാറ് ചാരണന്മാരും പരന്മാറ് പാറ്ത്ഥിവന്മാരും

കടുക്കും കോപമോടെന്നെത്തടുക്കുംനേരമേ പാഞ്ഞ -

ങ്ങടുക്കും ഞാന് ഗദ കൈയിലെടുക്കും സംഗരേ നല്ല

മിടുക്കും വീര്യശൌര്യങ്ങള് നടിക്കും കശ്മലന്മാറ്ക്കി -

ട്ടിടിക്കും കൈകളും കാലുമൊടിക്കും ദേഹമെപ്പേരും

പൊടിക്കും ഭൂമിയിലുള്ള പൊടിക്കും പാത്റമാക്കും ഞാന്

ഇടിക്കും മുഷ്ടികള്കൊണ്ടു പിടിക്കും മറ്ദ്ദനം ചെയ്യു -

മടിക്കും താഡനം ചെയ്യും മുടിക്കും വൈരിവൃന്ദത്തെ

കടിക്കും പാമ്പിനെപ്പോലെ കടക്കും മന്ദിരംതന്നില്

കിടക്കും വിത്തവും വാരിക്കൊടുക്കും വിക്റമമെല്ലാം

അടക്കും സ്ഥാനമാനങ്ങള് മടക്കമെന്നിയേ വിശ്വ -

മടക്കും ഭീമസേനന് ഞാന് നടക്കുമിങ്ങനെ ചെറ്റു

മടക്കം മാരുതിക്കില്ല മടവാറ്മാലികേ ബാലേ  !

വടക്കു ദിക്കിനെ നോക്കി നടക്കും പറ് വതമാശു

കടക്കും നമ്മുടെ മാറ്ഗ്ഗം മുടക്കും വൈരികളെല്ലാം

കടക്കും കാലഗേഹത്തില് കിടക്കും കുംഭിപാകത്തില് ;

പൊടുക്കെന്നാശു നിന്കാര്യം ലഭിച്ചു പോരുവന് ഭീമന് "


ഇത്ഥം പറഞ്ഞു ഗദയുമെടുത്തുകൊ -

ണ്ടുത്ഥാനവും ചെയ്തു ഗന്ധവാഹാത്മജന്

p 810

ഉത്തരാശാമുഖം നോക്കിപ്പുറപ്പെട്ടു

സത്വരാഹങ്കാരഗംഭീരപൂരുഷന്

അഗ്റഭാഗേ രണ്ടു പന്തി നിരക്കവേ

അഗ്റഹാരം കണ്ടു കൌതുകം പൂണ്ടുടന്

നിഗ്രഹാനുഗ്രഹാധികൃതപ്റൌഢരാം

വിപ്റലോകാഗ്രേസരന്മാരെ വന്ദിച്ചു

വിഗ്രഹശക്തനാം വീരന് വൃകോദരന്

വ്യഗ്രതാഹീനം നടന്നു തുടങ്ങിനാന്

ഉഗ്രമാം കാനനം തന്നിലകംപുക്കു

ദുറ്ഗ്രഹക്രൂരധീരാകാരപൂരുഷന്

നക്ഷത്രമാറ്ഗത്തിലെത്തിക്കിളറ്ന്നോരു

വൃക്ഷങ്ങള് കണ്ടുടന് വിസ്മയിച്ചീടിനാന്

ലക്ഷകോട്യറ്ബുദം ധൂളീ പരാറ്ദ്ധവും

ലക്ഷീകരിക്കയില്ലെണ്ണിത്തുടങ്ങിയാല്

താലം തമാലവും നക്തമാലങ്ങളും

സാലം രസാലവും ഹിന്താലജാലവും

അറ്ജ്ജുനം കേസരം നീലം പലാശവും

സറ്ജ്ജുകം ഖറ്ജ്ജുരം കാരസ്കരങ്ങളും

ചൂതം പനസവും ശിംബികാ ചമ്പകം

മാതുലുഗങ്ങളും മാകന്ദവൃന്ദവും

പുന്നാഗനാഗപ്രിയാളദ്രുമങ്ങളും

പിന്നെബ്ബകുളങ്ങള് പൂപ്പാതിരികളും

അശ്വത്ഥജാലം കപിത്ഥദ്രുമങ്ങളും

ശശ്വത്തണലുള്ള പേരാല്സമൂഹവും

ഈട്ടിയും തേക്കും തിലകദ്രുമങ്ങളും

ചോട്ടില്പ്പതിക്കും ചുഴലിവൃക്ഷങ്ങളും

അത്തിയുമിത്തിയും പിന്നെപ്പരുത്തിയും

പൂത്തെലഞ്ഞീ കൃതമാലജാലങ്ങളും

മന്ദാര കുന്ദ കുരണ്ഡ ഷണ്ഡങ്ങളും

കന്ദരാളങ്ങളും കാട്ടുപുഷ്പങ്ങളും

തിന്ത്രിണീവൃക്ഷങ്ങള് വംശദ്രുമങ്ങളും

ലന്തവൃക്ഷങ്ങളും ജംബൂകദംബവും

ജംബീരവൃക്ഷവും ശിഗ്രുദ്രുമങ്ങളും

തുംബീലതകളും താംബൂലിക്കൂട്ടവും

ഗുഞ്ജാനികുഞ്ജവും മല്ലികാവല്ലിയും

മുഞ്ഞവല്ലീകളും മാലതീജാലവും

ഇപ്രകാരം പുഷ്പവല്ലീതൃണങ്ങളാല്

തല് പ്രദേശം മഹാ ഘോരം വനാന്തരം

p 811

ക്ഷിപ്രം പ്രവേശിച്ചു ഭീമസേനന് മുദാ

തല് പ്രദേശം കണ്ടു സന്തുഷ്ടമാനസന്

എട്ടു ദിഗന്തങ്ങള് പൊട്ടുമാറുച്ചത്തി -

ലട്ടഹാസോദ്ഭടം പൊട്ടിച്ചിരിക്കയും

പെട്ടെന്നു മാനത്തു മുട്ടും മരാമര -

ക്കൂട്ടങ്ങളില് ഗദാഘട്ടനം ചെയ്കയും

ചട്ടറ്റ വൃക്ഷങ്ങള് പൊട്ടിത്തകറ്ന്നാശു

മുട്ടിപ്പതിക്കുന്ന കോലാഹലങ്ങളും

ഒട്ടല്ല തങ്ങളില് കെട്ടി ദ്രുമശ്രേണി

കെട്ടിപ്പിണഞ്ഞാശു പൊട്ടുന്ന ഘോഷങ്ങള്

കേട്ടു പാരം ഭയപ്പെട്ടു മൃഗങ്ങളും

തെറ്റെന്നു മണ്ടിഗമിക്കും പ്രകാരവും

പെട്ടെന്നൊരു മരം പൊട്ടിപ്പിളറ്ന്നാശു

മറ്റൊരു വൃക്ഷേ പതിക്കുന്ന നേരത്തു

മറ്റതും ഖണ്ഡിച്ചുമറ്റതിന് മേല് വീണു

മറ്റതും മറ്റതും മറ്റതും ഭസ്മമായ്


മുറ്റും മരങ്ങളില് ചുറ്റുന്ന വള്ളികള്

ചുറ്റും ഗദാഘാതമേറ്റുടന് മൂലങ്ങ -

ളറ്റു മരങ്ങളില് ചുറ്റും വെടിഞ്ഞാശു

ചുറ്റും തകറ്ന്നാശു മുറ്റും പതിക്കയും

ഈറ്റപ്പുലികളും സിംഹഗജങ്ങളും

ചേറ്റില് കിടക്കുന്ന പന്നിത്തടിയനും

ഏറ്റു പുറപ്പെട്ടു പാഞ്ഞടുക്കും വിധൌ

കാറ്റിന് മകന് ഗദാചക്റം തിരിക്കുന്ന

കാറ്റു മാത്റം മെയ്യിലേറ്റൊരു നേരത്തു

പാറ്റകള് പോലെ പലായനം ചെയ്കയും

അത്യുന്നതം ഗന്ധമാദനപറ് വതം

അത്യന്തവിസ്താരമത്യദ്ഭുതം പരം

ഉത്തുംഗശൃംഗങ്ങള് നക്ഷത്റമാറ്ഗത്തി -

ലെത്തുന്നതൊട്ടല്ല പത്തുനൂറായിരം  ;

കത്തുന്ന തീക്കനല്ജ്വാലാകലാപത്തി -

നൊത്തുള്ള രത്നപ്റകാശങ്ങളങ്ങനെ

കുത്തിയൊഴുകുന്ന പൂഞ്ചോലവാരിയില്

തത്തിക്കളിക്കുന്ന മത്സ്യ നക്റങ്ങളും

പാതാളരന്ധ്റത്തിനൊക്കും ഗുഹകളില്

ചേതസി മോദാല് കളിച്ചു വസിക്കുന്ന

വേതാളപാളിയും കാളിയും കൂളിയും

ഭൂതാളി പൂതനാജാലങ്ങളും ക്വചില് ;

p 812

പ്റേതാശരബ്റഹ്മരക്ഷോഗണങ്ങളും

ഏതാനുമല്ലൊരു ലക്ഷവും കോടിയും

വാതവേഗങ്ങളാം മാനും കലകളും

മതംഗയൂഥവും സിംഹഗണങ്ങളും

വള്ളിപ്പുലികള് വരയന്പുലികളും

പുള്ളിപ്പുലികള് കരിന്പുലിക്കൂട്ടവും

വള്ളിക്കുടിലികത്തുള്ളില് കടന്നങ്ങു

തുള്ളിക്കളിക്കുന്ന പുള്ളിമാന് പേടയ്ക്കു

കൊള്ളിക്കുമാറുള്ള ബാണം പ്റയോഗിച്ചു

കൊല്ലുന്ന കാട്ടാളജാതിയെക്കാണ്കയാല്

ഉള്ളില് ഭയം പൂണ്ടു മണ്ടും മൃഗങ്ങളെ

തായത്തിലെത്തിപ്പിടിച്ചു കടുക്കെന്നു

വായിലാക്കിക്കൊണ്ടു പാഞ്ഞുപോകും കടു -

വായും പുലികളും ചെന്നു വലകളില്

ചാടിക്കിടന്നുഴന്നീടുന്ന നേരത്തു

പാടേ മുടിപ്പാനൊരുമ്പെട്ടുറച്ചുടന്

ഓടിവന്നീടുന്ന വേടന് കണകൊണ്ടു

പാടനം ചെയ്തു വധിക്കും പ്റകാരവും

പേടിച്ചൊളിക്കുന്ന ചെന്പുലിക്കൂട്ടങ്ങ -

ളോടെ കലമ്പുവാനായ് വന്നടുത്തിടും

എട്ടടിമാനിനെ പ്പെട്ടെന്നു കുന്തത്തി -

ലിട്ടു കളിപ്പിച്ച കാട്ടാളരാജന്റെ

ചട്ടറ്റ വിക്റമം കൊണ്ടു പുകഴ്ത്തുന്ന

കാട്ടാളരാജനും കൂട്ടരുമൊക്കവേ

വേട്ടക്കു കോപ്പുകള് കൂട്ടിപ്പുറപ്പെട്ടു

കാട്ടില്പ്പരന്നതും കണ്ടു വൃകോദരന് .

ചെമ്പിച്ച താടിയും മീശയും കേശവും

വമ്പിച്ച കൈകളില് വില്ലും ശരങ്ങളും

ചെമ്പരത്തിപ്പൂ കണക്കെ നേത്റങ്ങളു -

മമ്പിളി പോലെ വളഞ്ഞുള്ള പല്ലുകള്

അഞ്ജനപറ് വതം പോലെ ശരീരവും

ഗുഞ്ജാഫലം കൊണ്ടു കോറ്ത്തുള്ള മാലകള്

കുഞ്ജരന്മാരുടെ കുംഭത്തടങ്ങളെ -

ബ്ഭഞ്ജനംചെയ്തങ്ങതില്പ്പെട്ട മുത്തുകള്

അഞ്ജസാ കുത്തിത്തുളച്ചു കോറ്ത്തങ്ങനെ

സഞ്ജാതമായുള്ള മാലാകലാപവും

മഞ്ഞക്കുറികളും മായൂരപിഞ്ഛവും

മഞ്ചാടിമാലയും മാറില് പലതരം


p 813

ഉച്ചത്തിലിള്ളൊരു കണ്ഠനാദങ്ങളും


മെച്ചത്തിലുള്ളൊരു വീര്യഭാവങ്ങളും

കച്ചകെട്ടിച്ചില തൊങ്ങലും വാലുമി -

ട്ടത്യന്തഘോഷമാം വേഷം ഭയങ്കരം

കുണ്ഠേതരം നല്ല നായാട്ടുനായ്ക്കടെ

കണ്ഠേ ഘണാഘണസംഘോഷശൃംഖല -

കൊണ്ടു മുറുക്കിപ്പിടിച്ചു പിന്ഭാഗത്തു

മണ്ടിച്ചുകൊണ്ടു നടക്കുന്നിതു ചിലറ് ;

ബഭ്വാ കുരക്കുന്ന വമ്പനും നല്ല ക -

റുമ്പന് വെളുമ്പനും മുണ്ടനും നീളനും

ചാത്തനും കുഞ്ഞനും പാണ്ടന് വറണ്ടനും

ചാടി മൂക്കത്തു കടിക്കുന്ന വെള്ളുവും

കുക്കുടത്തെപ്പിടിച്ചീടുന്ന കള്ളനും

ദുഷ്കരം മുഷ്കരനാം മുറിവാലനും

ഒക്കെ ഞെട്ടിച്ചുടന് 'ബബ് ബഭൌ' എന്നൊരു

ശബ്ദമക്കാടകത്തൊക്കെ പരന്നു തേ ;

വാട്ടം വെടിഞ്ഞു നായാട്ടിന്നടുക്കുന്ന

കാട്ടാളറ് തമ്മില് വിളിച്ചു പറകയും

" കാട്ടിടെച്ചാടിയത്തോട്ടൂടെ ഓടിവാ !

കൂട്ടു വില്ലമ്പുകള് നോക്കെടാ പന്നിയെ , "

"ഹാഹഹാ ! ഞാനെയ്ത പന്നി "യെന്നും ചിലറ്

"പൂപുപൂ  ! നീയല്ല ഞനെയ് ത " താണെന്നും

" ഹാഹഹ ഹൂഹുഹൂ " എന്നുടന് തങ്ങളില്

ഭീമമായോരു കലശലെന്നേ വേണ്ടു .

ഭീമന് വലിയ ഗദയുമെടുത്തുടന്

ഭീമപരാക്റമി കാനനാന്തേ മുദാ

പന്നിത്തടിയനെന് കണ് മുന്പില് വന്നെങ്കി -

ലന്നേരമെന്റെ മിടുക്കു കാണാമെടോ !

ഒന്നിച്ചൊരമ്പതു പന്നിത്തടിയരെ -

ക്കൊന്നീടുവാന് മടിയില്ലാ നമുക്കെടോ!

വേട്ടക്കു നല്ല മിടുക്കുള്ള നമ്മുടെ

ചേട്ടന്റെ വക്കാണമിക്കാലമൂറ്ദ്ധ്വമായ്

കേട്ടീലയോ നിങ്ങളിന്നെന്റെ ചങ്ങാതി !

കെട്ടിയ പെണ്ണിനെച്ചെന്നവന് തൊട്ടുപോല്!

കൂട്ടത്തിലുള്ളവറ്കൂടി നിരൂപിച്ചു

ചേട്ടനെത്തല്ലിപ്പുറത്തിറക്കീടിനാറ് ,

ചാട്ടം പിഴച്ച കുരങ്ങനെപ്പോലവന്

കൂട്ടം പിരിഞ്ഞെങ്ങു പോയെന്നറിഞ്ഞീല ;

p 814

എന്തെങ്കിലും കാട്ടുജന്തുക്കളെക്കൊന്നു

തന്തയ്ക്കു തിന്മാന് കൊടുക്കുന്ന നമ്മുടെ

കുന്തം മുറിഞ്ഞുപോയെന്നതു കാരണ-

മെന്തിനി വേണ്ട്വെന്നറിഞ്ഞീലിണങ്ങരേ!

മാനിനെക്കൊല്ലുവാന് പോലുമൊരായുധം

ഞാനിനിക്കണ്ടീല കള്ളമല്ലേതുമേ ;

മാനിച്ചു നിങ്ങള് വേട്ടയ്ക്കു പോകുന്നതും

ഞാനിങ്ങനെ കണ്ടിരിക്കുമാറായിതു ;"

"കൈകളും വീശിപ്പുറപ്പെടുന്നെന്തു താന് :

അയ്യോ! ചുമടെടുപ്പാനല്ല പോകുന്നു ;

മെയ്യോടു നേരിട്ടടുക്കുന്ന വന് പുലി

കൈയോങ്ങിയാലങ്ങു മാറുമോ വേടരേ!

നോക്കെടാ വേടരേ! നീയുമെന്തിങ്ങനെ

തോക്കെടാതെ പുറപ്പെട്ടു നായാട്ടിനു ? "

" തോക്കും പണയത്തിലാക്കിയാനമ്മാവ -

നോറ്ക്കുമ്പോളീവകയ്ക്കാറ്ക്കുമില്ലായുധം

കള്ളും കറുപ്പും കെതിച്ചവന് തന്കൈയി -

ലുള്ളതെല്ലാം വകയാക്കിപ്പതുക്കവേ

ഭള്ളും പറഞ്ഞു നടന്നെപ്പോഴും കടം -

കൊള്ളുന്നുപോലെന്തു ചെയ്യാമിണങ്ങരേ !

തള്ളയ് ക്കുമങ്ങിവന് പിള്ളയ് ക്കുമങ്ങിവന്

പള്ളയ് ക്കുരിക്കഞ്ഞിപോലുമില്ലാതെയായ്

കായ് കനിതിന്നു വെള്ളം കുടിച്ചങ്ങനെ

ചാകാതെകണ്ടു പൊറുക്കുന്നു ഞങ്ങളും

ആകാത്ത നാളില് പിറന്ന നാം കാശിക്കു

പോകാത്തതല്ലയോ കഷ്ടമെന് വേടരേ  ? "

മറ്റൊരു വേടന് പറഞ്ഞാ "നതു തന്റെ

കുറ്റമല്ലേതുമേ കേട്ടുകൊണ്ടീടുക

കൊറ്റിനില്ലാത്തവന് കോപ്പു മോഹിക്കുമോ ?

വറ്റിനില്ലാത്തവന് പാല് കുടിച്ചീടുമോ ?

വീട്ടിലുണ്ടെങ്കില് വിരുന്നുചോറും കിട്ടു -

മൂട്ടിലും കിട്ടാ ദരിദ്റനെന്നാകിലോ ;

കാട്ടില് കിടന്നു പൊറുക്കുന്ന നമ്മളും

വീട്ടിലിരന്നു നടക്കുന്നതേ ഗുണം ;

നെല്ലും പണങ്ങളും നല്ല ഗൃഹങ്ങളും

തെല്ലും കുറവില്ല നാടു വാണീടിനാല്

കല്ലും മരങ്ങളും പുല്ലും പുഴുക്കളു -

മല്ലാതെയില്ലെടോ ! കാടു വാണീടിനാല്


p 815

കൊല്ലും മൃഗങ്ങടെ വായില്പിറന്ന നാ -

മെല്ലാവരും വളരുന്നതു വിസ്മയം !

ചൊല്ലുന്നതപ്പൊഴേ കേള്ക്കാത്ത ഭൃത്യരെ -

ത്തല്ലുന്ന കാരിയക്കാരനെപ്പേടിച്ചു

കല്ലുപേറിത്തലക്കുത്തും പിടിപെട്ടു

ചൊല്ലുന്ന നേരത്തു കാട്ടാളമന്നവന്

നല്ലൊരു വാക്കു പറകയില്ലെന്നല്ല

വല്ലാത്ത വല്ലായ്മയുണ്ടാക്കുമപ്പൊഴേ

കൊള്ളിവാക്കല്ലാതെ ചൊല്കയുമില്ലവന്

കൊള്ളാമിതില്പരമുണ്ടൊരു സങ്കടം

ഉള്ളിയും മഞ്ഞളും പൂശിച്ചമഞ്ഞങ്ങു

വള്ളിക്കുടിലകത്തുള്ളില്ക്കിടക്കുന്ന

കാട്ടാളനാരി കല്പിക്കുന്ന കല്പന

കേട്ടെന്നിയേ ചോറു കിട്ടാ നമുക്കെടോ  !

ചേട്ടകള്ക്കൊട്ടും വെടുപ്പില്ലവരുടെ

കൂട്ടത്തിലൊന്നില്ല നന്നെന്നു ചൊല്ലുവാന്

കാട്ടാളനാരിയെ കണ്ടാല് കുളിക്കണം

കേട്ടാല് കലമ്പുമേ വേടറ്ക്കുതമ്പുരാന് !

വേട്ടാളുടെ ശീലമായവറ്ക്കും വരും

വേട്ടാളനെപ്പോലെ തന് നിറമാക്കുവാന്

കാട്ടാളരെപ്പോലെ മറ്റാരുമില്ലെന്നു

കേട്ടാളുകള്ക്കൊക്കെ ബോധം വരും ദൃഢം  ;

അച്ചിക്കു ദാസ്യപ്റവൃത്തി ചെയ്യുന്നവന്

കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം

ഉച്ചക്കുമന്തിക്കുമത്റമാത്റം കഞ്ഞി

വെച്ചുകുടിച്ചു പൊറുത്തുകൊള്ളാമിനി

പച്ചമാംസം തന്നെ തിന്നുവളറ്ന്നവന്

മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ ?

പച്ചടിച്ചാറും പരിപ്പും പണിപ്പെട്ടു

വച്ചുചമച്ചൊരു ചക്കപ്റഥമനും

പഞ്ചസാരപ്പൊടി പാലും ഗുളങ്ങളും

പഞ്ചാമൃതം നല്ല ശറ്ക്കരപ്പായസം

ഇഞ്ചിനാരങ്ങാക്കറികളുമെന്നിവ

കിഞ്ചില് കൊതിക്കുമോ മാംസം ഭുജിപ്പവന്

മാസത്തിലെത്തി പ്റഥമന് കുടിക്കുന്ന

ഭൂസുരന്മാരെജ്ജയിക്കുമൊരുവക

മാംസത്തിലാഗ്റഹമുള്ള പരിഷക്കു

മാസത്തിലന്നമില്ലെങ്കിലും കിം ഫലം  ?


p 816

പന്നിയിറച്ചിയ്ക്കു തുല്യമായിട്ടു മ -

റ്റൊന്നില്ല മാംസത്തിലെന്നു ബോധിക്കണം

എന്നിങ്ങനെ പരാധീനം പറഞ്ഞങ്ങു

നിന്നീടിനാലങ്ങു ചെണ്ടകൊട്ടും സഖേ  !

ഒന്നിച്ചു നായാട്ടിനായിപ്പുറപ്പെട്ടു

ചെന്നങ്ങു കാട്ടില് കരേറിക്കണകൊണ്ടു

പന്നിത്തടിയരെക്കൊന്നു കുറകുക -

ളൊന്നും കുറയാതെ കൊണ്ട്വന്നു കണ്ടിച്ചു

നന്നായിവച്ചു ഭുജിച്ചുകൊണ്ടീടുവാന്

വന്നാലുപേക്ഷിക്ക നന്നല്ലിണങ്ങരേ ! "

എന്നിങ്ങനേ വാക്കു ഘോഷിച്ചു കാനനേ

ചെന്നു നിറഞ്ഞിതു കാട്ടാളവൃന്ദവും

ഇത്തരം വേടരും നായാട്ടുവൃന്ദവു -

മെത്തി നിറഞ്ഞൊരു ഘോഷം വനാന്തരേ .

മറ്മ്മതാളം

കുംഭികളുടെ കുംഭതടങ്ങളിലമ്പുകളമ്പതുലക്ഷം

ജൃംഭിതമഥ വനചരരനവധിയമ്പൊടു ഭീമസമക്ഷം

മാരികളൊടു സദൃശമെടുത്തു തകറ്ത്തു തിമിറ്ത്തുതുടങ്ങീ

മാരുതനുടെ സുതനതുകണ്ടു രസിച്ചു ഹസിച്ചുതുടങ്ങി

ആനകള് മറിമാനുകളൊരുവക പന്നികളെന്നിവയെല്ലാം

കാനനഭുവി കരടികുലം ബഹു മഹിഷന് മാരുടെ പടലം

മാനസഭയമധികമിയന്നു ഭ്റമിച്ചു നടന്നുതുടങ്ങി

മാനമോടെ സിംഹം കടുവാ കല പുലികുലബലമഖിലം

വലയില് ചില ചാടി വലഞ്ഞഥ പലവക പുലി പന്നികളും

തലയില് ചിലറ് തച്ചുതറച്ചു വിറച്ചു തിരിച്ചു തുടങ്ങി

കലഹിച്ചഥ ഝടിതിയടുത്തു കടിച്ചു പൊളിച്ചു തുടങ്ങി

കലമാനുകള് പിടകളെ വേറ്പെട്ടോടിയൊളിച്ചു തുടങ്ങി

പോത്തുകള് വന്നൊരുവക വനഭുവി കൂറ്ത്തൊരു കൊമ്പിന് മീതേ -

കോറ്ത്തുടനേ ഝടിതി നടന്നതു പാറ്ത്തു ഭയപ്പെട്ടൊരുവന്

വീറ്ത്തു വിയറ്ത്തോടിച്ചെന്നൊരു കുണ്ടുകിണറ്റില്ച്ചാടി

ചീറ്ത്തു , മരിക്കാതെ മരിച്ചു തനിച്ച പെരുത്തൊരു ഭോഷന്

വടുവായൊരു നായറ് പതുക്കെപ്പടയിലൊളിച്ചഥ ചെന്ന്

കടുവായിന് വായില് പുക്കതു കണ്ടൊരു കുന്തക്കാരന്

കടുതാകിന കോപം പൂണ്ടഥ മീശ ഞെറുമ്പിച്ചുടനേ

വിടുഭോഷന് പാഞ്ഞുതിരിച്ചിതു തന്നുടെ ഭവനം നോക്കി

p 817

വരിയന് പുലി വലയില് പെട്ടഥ വലയുന്നതു കണ്ടുടനേ

പരിചൊടു നിജ പെണ്പുലിചെന്നു

കടിച്ചുപൊളിച്ചിതു വലയും

വലകെട്ടിപ്പാറ്ക്കുന്നവനുടെ തലയും കൊണ്ടതിവേഗം

മലയുടെ ഗുഹതന്നില് പുക്കിതു പെണ്പുലി വന് പുലിയോടും

കാരികതാളം

ഇടിരവമിടയും ചടചട വെടിയും

അടവിയിലിടതിങ്ങിന കിടുകിട നടയും

മറ്മ്മതാളം

പടുതരവടികൊണ്ടുടനടവുകളിടചേറ്ന്നൊരു തടവടിവും

തടകളില് മൃഗക്കൂട്ടങ്ങടെ പല ചാട്ടവുമോട്ടവുമെല്ലാം

കേട്ടാല് പൊറുക്കരുതാതൊരുവകകൂട്ടംതന് വിളയാട്ടം

ഉലകുകളെട്ടും പടുതരമിഹ ഞെട്ടും പടഹമിരട്ടും

കാരികതാളം

ഇത്തരമതി ഭീഷണമാകിന ഘോഷം

സത്വരമതു കണ്ടു രസിച്ചതിതോഷാല്

ഉദ്ധതമതിയാകിന മാരുതപുത്റന്

ഉത്തമഗിരി കേറിനടന്നു പവിത്റന് .

കല്ലും മരങ്ങളും തല്ലിത്തകറ്ത്തുകൊ -

ണ്ടുല്ലാസമോടങ്ങു ചെല്ലുന്ന നേരത്തു


p 818


വല്ലീഗൃഹങ്ങളില് സല്ലീലയാടുന്ന

നല്ലോരു ഗന്ധറ്വ്വമല്ലാക്ഷിമാരുടെ

സല്ലാപസാരസ്യഹല്ലോഹലങ്ങളാല്

കല്ലോലവിഭ്റമം വെല്ലുന്ന കണ്മുന -

ത്തെല്ലിന്റെ ഭംഗിയും ചില്ലിവില്ലാട്ടവും

മല്ലായുധന് തഴയ്കല്ലല് നല്കുന്ന ധ -

മ്മില്ലവും ചന്ദ്റനെ വെല്ലും മുഖാബ്ജവും

മല്ലികാമൊട്ടിനെത്തല്ലിയോടിക്കുന്ന

പല്ലിന്റെ ശോഭയും നല്ലോരധരവും

ജംഭാരിതന്നുടെ കുംഭിപ്റവരന്റെ

കുംഭത്തടത്തിന്റെ ഡംഭം കുറയ്ക്കുന്ന

സംഭോഗനല്ക്കുചകുംഭങ്ങളെക്കൊണ്ടു

സംഭാവനം ചെയ്തു ഗംഭീരനായുള്ള

ജംഭാരിപുത്റന്റെ മുമ്പില് പിറന്നവന്

വന്പന് വൃകോദരന് കുമ്പിട്ടു നോക്കിനാന് ;

പന്തണിക്കൊങ്കമാറ് പന്തിനിരക്കവേ

പന്തടിക്കുന്നതും ചിന്തു പാടുന്നതും

അന്തികേ കണ്ടോരു കുന്തീകുമാരകന്

സന്തുഷ്ടനായ് നിന്നു തെല്ലുനേരം മുദാ ;

പന്നഗസ്ത്റീകളും അപ്സരസ്ത്റീകളും

പിന്നെസ്സുരസ്ത്റീസമൂഹവും കുത്റചില്

വിദ്യാധരികളുമന്യത്റ കുത്റചില്

സിദ്ധനാരീകളും ചാരണസ്ത്റീകളും

വീണാപ്റയോഗങ്ങള് വേണുനാദങ്ങളും

ചേണാറ്ന്ന ഗീതനാദങ്ങളും കുത്റചില്

ചെമ്പട തോടി വരാടികളിത്തര -

മമ്പോടനേകം പ്റയോഗങ്ങളിങ്ങനെ

പാട്ടും കളികളും പറ്വ്വതാന്തേ മുദാ

കേട്ടും വിലോകനം ചെയ്തും ഗമിക്കുന്ന

ഭീമസേനന് ഗന്ധമാദനാധിത്യകാ

ഭൂമി തന്നില് തദാ നോക്കും ദശാന്തരേ

ശ്യാമളം നല്ല കദളീമഹാവനം

കോമളശ്റീപൂറ്ണ്ണമാശു കണ്ടീടിനാന്

രാമദാസന് മഹാവീരന് കപീശ്വരന്

ശ്റീമഹാദേവന്റെ ബീജേന ജാതനാം

ശ്റീഹനുമാന് മുദാ വാണരുളീടുന്ന

ശ്റീമഹാപുണ്യപ്റദേശം മനോഹരം

പച്ചക്കദളിക്കുലകള്ക്കിടയ്ക്കിടെ

p 819

മെച്ചത്തില് നന്നായ് പഴുത്ത പഴങ്ങളും

ഉച്ചത്തിലിങ്ങനെ കണ്ടാല് പവിഴവും

പച്ചരത്നക്കല്ലുമൊന്നിച്ചു കോറ്ത്തുള്ള

മാലകള് കൊണ്ടു വിതാനിച്ച ദിക്കെന്നു

മാലോകരൊക്കെയും ശങ്കിക്കുമാറുള്ള

ലീലാവിലാസേന നില്ക്കുന്നു വാഴകള്

നാലുഭാഗങ്ങളില് തിങ്ങിവിങ്ങിത്തദാ

ബാലാനിലന് വന്നു തട്ടുന്ന നേരത്തു

കോലാഹലം നൃത്തമാടും ദലങ്ങളും

ആലോകനം ചെയ്തു വിസ്മയിച്ചീടിനാന്

കാലാത്മജാനുജന് വീരന് വൃകോദരന്

താഴത്തു ഭാഗത്തു വീണുകിടക്കുന്ന

വാഴപ്പഴം കൊണ്ടു മൂടി മഹീതലം

പാഴറ്റ പട്ടു വിരിച്ച കണക്കിനെ

വാഴയ്ക്കു ചുറ്റും പ്റകാശമുണ്ടെപ്പൊഴും

വാവലും കാക്കയും പച്ചക്കിളികളും

പ്റാവും പരുന്തും പറന്നു നടക്കുന്ന

പക്ഷികള് വന്നിപ്പഴുത്ത പഴങ്ങളെ

ഭക്ഷിക്കുമാറില്ല പേടികൊണ്ടാരുമേ

രക്ഷിച്ചുപോരുന്നതാരീ വനമെന്നു

സൂക്ഷിച്ചുനോക്കിത്തുടങ്ങീ വൃകോദരന്


അതു കണ്ടു ഹനുമാനുമതുലം പ്റീതികൈക്കൊണ്ടു

മതിമാന് മാരുതി തന്റെ മതികൊണ്ടു നിരൂപിച്ചു

' മതിമുഖീമണിതന്റെ മതിമോദം വളറ്ത്തുവാന്

അതിവീരനിവന് ഭീമനതിവേഗം ഗമിക്കുന്നു ;

മനുജന് താനിവനെന്റെയനുജന് മാരുതപുത്റന്

ദനുജന്മാറ്ക്കൊരു കാലന് മനുജാതന് ക്ഷിതിതന്നില്

മരുത്തിന്നു പിറന്നോരു കരുത്തുള്ള സഹജന്റെ

കരത്തിന്റെ ബലമിന്നു തരത്തിലിങ്ങറിയേണം ;

അടുത്താശു ഗമിക്കാതെ തടുത്തു നിറ്ത്തുവാന് കിഞ്ചില്

പടുത്വത്തെ ശമിപ്പിച്ചാല് കൊടുക്കാം മാറ്ഗ്ഗവും പിന്നെ'

മനംകൊണ്ടിങ്ങനെ ചിന്തിച്ചനങ്ങാതങ്ങൊരു മൂത്ത -

കുരങ്ങന്റെ വടിവായിച്ചമഞ്ഞു ; കൈകളും കാലും

കുഴഞ്ഞു വാലുമക്കാലും മെലിഞ്ഞ കൈകളെക്കൊണ്ടു

ചൊറിഞ്ഞു രോമമെപ്പേരും കൊഴിഞ്ഞു മേനിയും ചുക്കി -

ച്ചുളിഞ്ഞു കണ്ണിനു കാഴ്ച കുറഞ്ഞു പീളയും വന്നു

നിറഞ്ഞു താന് വഴിയില്ച്ചെന്നുറച്ചു നേത്റവും ചിമ്മി -

ശയിച്ചു മൂന്നു ലോകങ്ങള് ജയിച്ചുള്ള മഹാവീരന്

p820

തുമ്പിക്കരംകൊണ്ടു മുമ്പില് പലപല

വമ്പിച്ച വന്മരക്കൊമ്പു പിടിച്ചൊടി -

ച്ചമ്പോടടുക്കുന്ന വമ്പന് കൊലയാന -

ക്കൊമ്പന്റെ കൂറ്ത്തുള്ള കൊമ്പു രണ്ടും പിടി -

ച്ചമ്പതു ചുറ്റുകളിമ്പംകലറ്ന്നാശു

മുമ്പില് കളിപ്പിച്ച വമ്പന് വൃകോദരന്

കാടും തകറ്ത്തുകൊണ്ടോടും മൃഗങ്ങളെ -

ച്ചാടിക്കടിച്ചിഴച്ചോടിയടുക്കുന്ന

കണ്ഠീരവങ്ങടെ കണ്ഠേ കണകൊണ്ടു

കുണ്ഠേതരം കോറ്ത്തു മണ്ടിച്ചുമങ്ങനെ

കെല്പ്പോടെ നല്ല കദളീവനം തന്നി -

ലുള്പ്പുക്കു വേഗം നടന്നുചെന്നങ്ങനെ

ഉദ്ധതനാകുന്ന ഭീമസേനന് തന്റെ

പദ്ധതി തന്നില് മുടക്കിക്കിടക്കുന്ന

വൃദ്ധനായോരു ബലീമുഖനെക്കണ്ടു

ക്റുദ്ധനായിപ്പറഞ്ഞീടിനാനഞ്ജസാ:

"നോക്കെടാ ! നമ്മുടെ മാറ്ഗ്ഗേ കിടക്കുന്ന

മറ്ക്കടാ ! നീയങ്ങു മാറിക്കിട ശഠാ !

ദുറ്ഘടസ്ഥാനത്തു വന്നു ശയിപ്പാന് നി -

നക്കെടാ ! തോന്നുവാനെന്തെടാ സംഗതി ?

നാട്ടില് പ്റഭുക്കളെക്കണ്ടാലറിയാത്ത

കാട്ടില് കിടക്കുന്ന മൂളിക്കുരങ്ങു നീ ,

ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത

കൂട്ടത്തില് വന്നു പിറന്നു വളറ്ന്നു നീ ,

ചാട്ടത്തില്നിന്നു പിഴച്ചുപോയോ നിന്റെ

കൂട്ടത്തില് മറ്റാരുമില്ലാത്തതെന്തെടോ ?

പെട്ടെന്നെഴുന്നേറ്റു പോകായ്കിലാപത്തു

പെട്ടീടുമെന്നു ധരിക്ക നീ വാനരാ !"

ഇത്തരം ഭീമന്റെ ദുറ്ഭാഷണം കേട്ടു

വൃദ്ധന് ചിരിച്ചു പറഞ്ഞു പതുക്കവേ ;

" ഏറ്റം കയറ്ത്തു പറയുന്നതെന്തു നീ '

ഏറ്റുമാറാനെനിക്കേതുമെളുതല്ല ;

മറ്റൊരു മാറ്ഗ്ഗമായ് പൊയ്ക്കൊള്ളണേ ഭവാന്

കുറ്റമല്ലിക്കുരങ്ങച്ചനെക്കാണെടോ !

കണ്ണും തിരിയാ ശരീരം വിറയ്ക്കുന്നു

ദണ്ഡം പലതുണ്ടു പൊയ്യല്ല കണ്ടുകൊള്

കൈയിനും കാലിനും ശക്തിയില്ലാതെയായ്

p821

മെയ്യും തളരുന്നു പൊയ്യല്ല മാനുഷ !

അയ്യോ ! പരമാറ്ത്ഥമേതും ഗ്റഹിയാതെ

നീയെന്തു ശാഠ്യം തുടങ്ങുന്നു പൂരുഷാ !

പാരം വലഞ്ഞു കിടക്കുന്നവറ്കളോ -

ടാരുമീവണ്ണം കലമ്പുമാറില്ലെടോ !

നേറ് വഴി വിട്ടു രണ്ടു ചുവടങ്ങോട്ടു

മാറിയാലെന്തു വൈഷമ്യം നിനക്കെടോ !

മാരുതിവൃദ്ധന്റെ വാക്കുകള് കേട്ടുടന്

മാരുതി ഭീമന് കയറ്ത്തു ചൊല്ലീടിനാന് :

"ആരെന്നറിഞ്ഞു പറഞ്ഞു നീ വാനരാ !

പാരം മുഴക്കുന്നു ധിക്കാരസാഹസം ;


പൂരുവംശത്തില് പിറന്നു വളറ്ന്നൊരു

പൂരുഷശ്റേഷ്ഠന് വൃകോദരനെന്നൊരു

വീരനെക്കേട്ടറിവില്ലേ നിനക്കെടോ  ?

ധീരനാമദ്ദേഹമിദ്ദേഹമോറ്ക്ക നീ

നേരായ മാറ്ഗം വെടിഞ്ഞു നടക്കയി -

ല്ലാരോടുമിജ്ജനം തോല്ക്കയുമില്ലെടോ !

മാറിനില്ലെന്നു പറയുന്ന മൂഢന്റെ

മാറില്പ്പതിക്കും ഗദാഗ്റമെന്നോറ്ക്കണം  ;

ഏറെപ്പറയാതെഴുന്നേറ്റു ദൂരത്തു

മാറിക്കിടക്ക നീ മറ്ക്കടപ്റാകൃത !

സജ്ജനാചാരം പിടിപെടാതുള്ളൊരു

ദുറ്ജ്ജനം നമ്മെ ദുഷിപ്പാനൊരുമ്പെട്ടു

ലജ്ജ കൂടാതെ വഴിമുടക്കീടിനാ -

ലറ്ജ്ജുനജ്യേഷ്ഠന് സഹിക്കയില്ലേതുമേ ;

ധറ്മ്മപ്റകാശം ഗ്റഹിക്കാത്ത നിന്നോടു

ധറ്മ്മം പറവാന് നമുക്കെന്തു സംഗതി ?

ധറ്മ്മപുത്റാനുജന് ധറ്മ്മം വെടിഞ്ഞൊരു

കറ്മ്മങ്ങള് ചെയ്കയില്ലെന്നു ബോധിക്കണം . "

എന്നുള്ള വാക്കുകള് കേട്ടു ചിരിച്ചു കൊ -

ണ്ടൊന്നരുള് ചെയ്തു ഹനൂമാനുമിങ്ങനെ ;

" നന്നെടോ ! ഭീമ ! നയജ്ഞന് ഭവാനെന്നു

ചൊന്ന വാക്കെല്ലാം കണക്കിനു കൂടുമോ ?

ധറ്മ്മജന് മുമ്പായ ധാറ്മ്മികന്മാറ് നിങ്ങള്

ധറ്മ്മമല്ലാതൊന്നും ചെയ്യുകയില്ലയോ ?

പാഞ്ചാലിയെന്നൊരു പെണ്ണിനെക്കണ്ടിട്ടു

പഞ്ചബാണാറ്ത്തി പിടിപെട്ടഹോ ! നിങ്ങ -

ളഞ്ചുപേരും ചെന്നു കൈക്കു പിടിച്ചുകൊ -

p822

ണ്ടഞ്ചാതെ വേളി കഴിച്ചെന്നു കേട്ടു ഞാന്  ;

അഞ്ചെങ്കിലഞ്ചും കണക്കെന്നവള്ക്കൊരു

ചാഞ്ചല്യവുമില്ല തെല്ലുപോലും നിങ്ങ -

ളഞ്ചുജനത്തെയും കണ്മുനത്തല്ലിനാല്

വഞ്ചിപ്പതിന്നവള് പോരും വൃകോദര !

നാലഞ്ചു ഭറ്ത്താവൊരുത്തിക്കു താനതു

നാലുജാതിക്കും വിധിച്ചതല്ലോറ്ക്കണം ;

നാലുപേറ് കേട്ടാല് നിരക്കാത്ത വസ്തുവീ -

വാലുള്ള വാനരന്മാറ്ക്കും ചിതംവരാ  ;

ചേട്ടത്തിയാമൊട്ടനുജത്തിയാമൊട്ടു

ചേട്ടകള് തന്റെ കളത്റമൊന്നിങ്ങനെ

കാട്ടുന്ന ഗോഷ്ടികള് കേട്ടാല് ചിരിയാകു -

മൊട്ടും ഗുണമില്ല കുന്തീകുമാരക !

നേരായ മാറ്ഗം വെടിഞ്ഞുനടക്കാത്ത

വീരന് വൃകോദരന് ഞാനെന്നു നമ്മുടെ

നേരെയണഞ്ഞു പറവാന് മടിയില്ല

നാരായണ ! ശിവ ! മറ്റെന്തു ചൊല് വതു !

തോറ്റീടുമാറില്ല ഞങ്ങളെന്നിങ്ങനെ

കാറ്റിന് മകന് നീ പറഞ്ഞതും വിസ്മയം

നൂറ്റുപേറ് നിങ്ങടെ നാടും നഗരവും

കൂറ്റുകാരേയുമടക്കിവച്ചീലയോ ?

കാറ്റും മഴ മഞ്ഞുമേറ്റുകൊണ്ടെപ്പൊഴും

കാട്ടില്ക്കിടക്കുന്ന കൂട്ടമല്ലേ നിങ്ങള്  ?

കാട്ടിക്കിടക്കുന്ന ദുറ്മ്മാറ്ഗശക്തിയാല്

വീട്ടില് കിടപ്പാന് വിധിയില്ല നിങ്ങള്ക്ക്

നാട്ടില്നിന്നാശു സുയോധനമന്നന -

ങ്ങാട്ടിക്കളഞ്ഞതില് പിന്നെയൊരിക്കലും

നാട്ടില് കടപ്പാന് കഴിവന്നതുമില്ല

കാട്ടില് സുഖമെങ്കിലായതും കോളല്ല ;

കല്ലിലും പുല്ലിലും കാലേത്തറയ്ക്കുന്ന

മുള്ളിലും വള്ളികള്ക്കുള്ളിലും കുണ്ടിലും

തള്ളിയലച്ചു നടക്കുന്ന നിങ്ങടെ

ഭള്ളുകള്ക്കേതും കുറവില്ല നന്നെടോ !

കള്ളത്തരം ചൂതുകൊണ്ടു ദുര്യോധനന്

തള്ളിപ്പുറത്താക്കി നിങ്ങളെ തല്ക്ഷണം

ഉള്ളില് ഭയംപൂണ്ടു മണ്ടുന്ന നിങ്ങളെ -

ത്തുള്ളിപ്പതിന്നൊരു പെണ്ണും പുറപ്പെട്ടു ;


p823

കണ്ട വസ്തുക്കളില് കാംക്ഷയുണ്ടായവള്

കൊണ്ടുവാ കൊണ്ടുവായെന്നു കല്പിക്കയും

ശണ്ഠകൂടീടുമെന്നോറ്ത്തു ഭയപ്പെട്ടു

മണ്ടിത്തുടങ്ങും മടങ്ങാതെ നിങ്ങളും

കണ്ടനേരം തന്നെ നിന്റെ പരമാറ്ത്ഥ -

മുണ്ടായ് നമുക്കെന്നറിക വൃകോദരാ ! "

ദുറ്ഭാഷണം കേട്ടു കോപിച്ചു ഭീമനും  :

" സത് ഭാവമെല്ലാം മതി മതി വാനര !

കാഞ്ഞിരക്കായ് കളും തിന്നു മരങ്ങളില്

പാഞ്ഞു നടക്കും മരഞ്ചാടിമൂഢനെ

ഭഞ്ജനം ചെയ് വാന് മടിക്കുന്നു ഞാന് മുറ്റു -

മഞ്ജനാപുത്റന്റെ ജാതിയെന്നോറ്ക്കയാല് ,

ഭീമസേനന്റെ പരാക്റമമൊന്നുമീ

ധൂമകേതു കുരങ്ങച്ചാറ് ഗ്രഹിച്ചീല ;

രക്ഷസ്സുകള്ക്കു വരനാം ഹിഡിംബന്റെ

വക്ഷസ്സു തല്ലിപ്പിളറ്ന്നീ വൃകോദരന്

രൂക്ഷത പൂണ്ട ബകനാമരക്കനെ

കാല്ക്ഷണം കാലനൂറ് കാട്ടിക്കൊടുത്തതും

കൊമ്പന് കൊലയാന തുമ്പിക്കരം കൊണ്ടു

വമ്പിച്ച സാലം പിളറ്ന്ന കണക്കിനെ

ഡംഭിച്ചുവന്ന ജരാസന്ധമന്നന്റെ

ജൃംഭിച്ച വിഗ്റഹം രണ്ടായ് പിളറ്ന്നതും

കിറ്മ്മീരനായ നിശാചരവീന്റെ

മറ്മ്മങ്ങള് തോറും ഗദകൊണ്ടടിച്ചുടന്

നിറ്മ്മൂലനം ചെയ്തു , താപസന് മാരുടെ

ധറ്മ്മസംരക്ഷണം ചെയ്തീ വൃകോദരന് ;

ഇത്ഥം പരാക്റമപ്റൌഢനാമെന്നോടു

സിദ്ധമല്ലാതൊരു വൃദ്ധപ്ളവംഗമന്

നിറ്മ്മരിയാദം ദുഷിച്ചു പറകയോ !

ദുറ്മ്മുഖ ! പോട ! ബലിമുഖ ! ദുറ്മ്മതേ ! "

അഞ്ജനാപുത്റനരുള് ചെയ് തിതന്നേരം :

"ഭഞ്ജനം ചെയ് വാന് മടിക്കേണ്ട നീ സഖേ  !

രാക്ഷസന് മാരെക്കൊലചെയ്ത നിന്നുടെ

രൂക്ഷസന്നാഹങ്ങളന്നെങ്ങു പോയെടോ ?

ദുശ്ശാസനന് പണ്ടു ദുര്യോധനോക്തമാം

ദുശ്ശാസനംകൊണ്ടു മണ്ടിവന്നങ്ങനെ

അഞ്ചുപേറ് നിങ്ങളും കണ്ടുനില്െക്കത്തന്നെ

p824

പാഞ്ചാലിയെച്ചെന്നടിച്ചു തലമുടി

ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചങ്ങനെ

മുറ്റും മഹാജനം നോക്കിനില്ക്കുംവിധൌ

മുറ്റത്തു കൊണ്ട്വന്നു താഡിച്ചു താഡിച്ചു

തെറ്റെന്നുടുത്ത പുടവ വലിച്ചഴി-

ച്ചറ്റമില്ലാതുള്ളപരാധവും ചെയ്തു ;

കണ്ണും മിഴിച്ചങ്ങു കണ്ടുനിന്നീടിന

പൊണ്ണത്തടിയനാം നിന്റെ പരാക്റമം

കാശിക്കു പോയോ കഥിക്ക വൃകോദര !

കാശിനു പോലും വിലപിടിയാത്ത നീ

തന്നുടെ മുന്നിലിട്ടന്യനാം പൂരുഷന്

തന്നുടെ പെ ണ്ണിന്റെ വസ് ത്റം തൊടുന്നേര -

മൊന്നുമനങ്ങാതെ നില്ക്കയോ വേണ്ടത് ?

ചെന്നങ്ങവനെ പ്റഹരിക്കയോ ഗുണം ?


മിടുക്കും ശൌര്യവുമെല്ലാമൊടുക്കം നാസ്തിയാം നിന്റെ

കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടു

കടക്കണ്ണും ചുവത്തിക്കൊണ്ടടുക്കും വിക്റമീ  ! പല്ലും

കടിക്കും വല്ലികള് തല്ലിയൊടിക്കും പറ് വതം തല്ലി -

പ്പൊടിക്കും പാദപങ്ങള്ക്കിട്ടിടിക്കും വല്ലതും ചൊല്ലി -

ച്ചൊടിക്കുന്നെന്തിനു ഭീമാ  ?

നടപ്പാന് ശക്തിയില്ലാഞ്ഞു കിടപ്പായി നമുക്കിപ്പോള്

ചടപ്പാം വാലിതങ്ങോട്ടെക്കെടുപ്പാന് സാദ്ധ്യമല്ലേതും

പൊടുക്കെന്നു ഭവാന് ചാടിക്കടന്നാലും നടന്നാലും

മടിക്കുന്നെന്തിനു ഭീമാ ! മുടക്കുന്നില്ല ഞാന് മാറ്ഗം , "

പറഞ്ഞു ഭീമനും " നീയിപ്പറഞ്ഞ വാക്കുകളെല്ലാം

കുറഞ്ഞോരു കരുത്തുള്ളോറ് പറഞ്ഞെങ്കിലറിയിക്കാം

മുതുക്കന് മാറ് പലവട്ടമധിക്ഷേപങ്ങള് ചെയ്താലും

വധിപ്പാനും ചിതംപോരാ വധിച്ചാലും ചിതംപോരാ ;

കരുത്തന് മറ്റൊരുത്തന് വന്നുരത്തെങ്കില് കരത്തെക്കൊ -

ണ്ടടിച്ചു കൈപിടിച്ചു കാട്ടിലേക്കാക്കി ഗമിക്കും ഞാന്

അതുമെല്ലാമിരിക്കട്ടെ ഫലമില്ലാ മരിക്കാറായ് ക്കിടക്കുന്ന

മരഞ്ചാടിക്കിഴവനെ

മരുത്തിന്റെ മകന് വന്നു മരിപ്പിച്ചെന്നതു കേട്ടാല്

ചിരിക്കും സജ്ജനമെന്നു ധരിക്ക മറ്ക്കടത്താനേ !

കടന്നു പോകയോ പിന്നെക്കടുപ്പമായ് വരുമെന്റെ

ഗുരുവാമഞ്ജനാപുത്റന് കരുത്തേറും കപിശ്റേഷ്ഠന്

ജനിച്ചോരു കുലം തന്നില് ജനിച്ചോരു കുരങ്ങച്ച !

നിനച്ചാല് നിന്നെ ലംഘിച്ചാലെനിക്കു പാപമുണ്ടാകും ."


p825


അതു കേട്ടു ഹനുമാനുമരുള് ചെയ്തു കനിവോടെ :

" മതിയില് ശങ്കയുണ്ടെങ്കിലതു ചെയ്യേണമെന്നില്ല ;

വഴിതന്നില് കിടക്കുന്ന വാലെടുത്തു മാറ്റിവച്ചു

വഴിപോലെ കടന്നാശു ഗമിക്ക ഭീമസേന ! നീ !

കരംകൊണ്ടു വാനരത്തെത്തൊടുക നിന്ദിതമെങ്കില്

കരംതന്നിലിരിക്കുന്ന ഗദ കൊണ്ടു മടിയാതെ

നെടുക്കം വാലെടുത്താശു പൊടുക്കെന്നു ദൂരെ നീക്കി

നടക്ക നീ മിടുക്ക ! വേറ്പെടുക്ക ദുറ്ഘടമെല്ലാം . "

പറഞ്ഞു പാണ്ഡവനപ്പോള് കുറഞ്ഞൊന്നു നിരൂപിച്ചു

" മറിച്ചു നീക്കുമന്നേരം മുറിഞ്ഞു പോകയില്ലല്ലീ  ? "

" മുറിയുന്നെന്തെടോ നിന്റെ ഗദയോ നമ്മുടെ വാലോ ?

അറിയാഞ്ഞിട്ടു ചോദിച്ചേനരിശമുണ്ടാകവേണ്ടാ . "

" കടുത്ത പറ് വതം തല്ലിപ്പൊടിച്ചു ഭസ്മമാക്കുന്ന

കടുത്ത മല്ഗദാദണ്ഡം തടുത്ത വൈരികളില്ല  ;

കൊഴിഞ്ഞു രോമവുമൊട്ടു പൊഴിഞ്ഞു ഭൂമിയില് വീണു

ഇഴഞ്ഞു മേവിന നിന്റെ കിഴിഞ്ഞ വാലിനു ഭംഗം

ഭവിക്കുമെന്നതുകൊണ്ടു മടിക്കുന്നു മഹാഭോഷാ !

ചെവിക്കു പുത്തരിയായിട്ടുരക്കുന്ന ചില വസ്തു -

ശ്റവിക്കുമ്പോളെനിക്കുള്ളില് ജ്വലിക്കും കോപമാം വഹ്നി

ദഹിക്കും നിന്നുടെ ദേഹം സഹിക്കാമോ നിനക്കിപ്പോള് ? "


ഇത്ഥം പറഞ്ഞതിക്റുദ്ധനാം പാണ്ഡവന്

നക്തഞ്ചരാരാതിദാസന്റെ പുച്ഛാഗ്റം

ഉത്തുംഗമാകും ഗദകൊണ്ടു പൊക്കുവാ -

നത്യന്തവേഗേന ചെന്നെടുത്തീടിനാന്  ;

ദീറ്ഘം പെരുത്തൊരു പുച്ഛം ഗദകൊണ്ടു

പൊക്കുവാനായി പ്റയത്നം തുടങ്ങിനാന് ;

രണ്ടു കരങ്ങളെക്കൊണ്ടു പിടിച്ചുടന്

രണ്ടുമൂന്നട്ടഹാസം മുഴക്കി ഗദ -

കൊണ്ടുടന് തിക്കിക്കുലുക്കിപ്പലവിധം -

കൊണ്ടുമിളക്കം തരിമ്പില്ല വാലിനു

നീണ്ടുതടിച്ചൊരു പുച്ഛാഗ്റ ഭാഗത്തു

രണ്ടുരോമംപോലുമെങ്ങുമിളകീല ;

വേണ്ടും പ്റയോഗങ്ങളെല്ലാം പ്റയോഗിച്ചു

വേണ്ടുവോളം നാണവുംകെട്ടു മാറിനാന്

ഇക്കുരങ്ങച്ചന്റെ പുച്ഛം ഗദകൊണ്ടു

പൊക്കുവാന് മേലാ നമുക്കെന്നു വന്നല്ലോ

ദിക്കുകളെല്ലാം ജയിച്ചുള്ള ഭീമന്റെ

വിക്റമമിപ്പോള് ഫലിക്കാത്തതെന്തഹോ !

p826


തെറ്റെന്നൊരുത്തന്റെ മായാപ്റയോഗമോ

മുറ്റും ഫലിക്കാത്തതെന്തുവാന് മദ് ബലം ?

കാറ്റിന് മകനൊരു മറ്ക്കടത്താനോടു

തോറ്റു പോയെന്നതു കേള്ക്കുന്ന നേരത്തു

നൂറ്റുവറ് നമ്മെപ്പരിഹസിച്ചീടുമേ

കൂറ്റുകാറ് പിന്നെപ്പരിത്യജിക്കും ദൃഢം

മുറ്റുമെനിക്കിനിജ്ജീവിച്ചിരിപ്പതി -

നൊട്ടും കൊതിയില്ല വല്ലതെന്നാകിലും

മുഷ്ടികള് കൊണ്ടു മുതുക്കന് കുരങ്ങന്റെ

നഷ്ടി വരുത്തും കരുത്തുള്ള പാണ്ഡവന്  ;

പെട്ടെന്നു ജീവന് കളവാന് മടിയില്ല

കഷ്ടമിബ്ഭീമനിളപ്പെട്ടിരിക്കുമോ ! '

ഇത്തരം ചിന്തിച്ചു കോപിച്ചുറച്ചുടന്

സത്വരം പാഞ്ഞങ്ങടുത്തു വൃകോദരന് :

" നോക്കെടാ മറ്ക്കടാ ! മായാപ്റയോഗങ്ങ -

ളുല്ക്കടാടോപം തുടങ്ങുന്ന നിന്നുടെ

മുഷ്ക്കുകളെല്ലാം ശമിക്കും ഭ്റമിക്കാതെ

മുഷ്ക്കര ! ദ്വന്ദ്വയുദ്ധം തുടങ്ങീടിനാല് ;

ഇക്കണ്ട നമ്മെത്തടുത്തു നിറ്ത്താമെന്നു

ധിക്കാരമല്ലയോ വാടാ ബലീമുഖാ !

വക്കാണമേശുന്നനേരം ധൃതിപ്പെട്ടു

വെക്കം മരക്കൊമ്പു പറ്റുമാറായ നിന്

ഗൂഢപ്റയോഗങ്ങള് നമ്മോടു കൂടുമോ ?

മൂഢത്വമങ്ങു നീ വച്ചേക്ക വാനര !

കൂടെപ്റയോഗം തുടങ്ങും വിധൌ നിന്റെ

കൂടപ്റയോഗം ഫലിക്കാതെയായ് വരും ;

കണ്ടു പഠിച്ചതും കേട്ടു പഠിച്ചതും

കൊണ്ടു ഫലിപ്പിപ്പനെന്നു ചിന്തിച്ചു നീ

തണ്ടുതപ്പിക്കൊണ്ടു നേറ്ത്തുവന്നാലിങ്ങു

കണ്ടുകൊള്ളാമിന്നു വൈദഗ്ദ്ധ്യമൊക്കവേ ;

പണ്ടൊരുനാളും പ്റയോഗങ്ങളിങ്ങനെ

p827


കണ്ടറിവില്ലെന്നു തോന്നിപ്പനിന്നു ഞാന് ;

കണ്ടാലറിവാന് സമറ്ത്ഥനല്ലെങ്കിന് നീ

കൊണ്ടാലറിയുമതിനില്ല സംശയം

വേണ്ടാസനം നീ തുടങ്ങുക കാരണം

വേണ്ടിവന്നു ചില ദുറ്ഭാഷണങ്ങളും  ;

മന്ത്റസേവാബലം കൊണ്ടോ നിനക്കെന്റെ

മാറ്ഗം തടുക്കുവാന് ശക്തിയുണ്ടായതും ?

മന്ത്റവും തന്ത്റവും മറ്റുള്ള വിദ്യയും

മാരുതപുത്റനോടേതും ഫലം വരാ ;

കൂനന് മദിക്കുകില് ഗോപുരം കുത്തുമോ ?

വാനരന് മാരെന്തു കാട്ടുന്നു നമ്മോട്  ?

വാനര ! നില്ലെന്നടുക്കുന്ന നേരത്തു

വാലുമുയറ്ത്തിപ്പറക്കും കുരങ്ങുകള് ; "

ഇത്തരം ഭീമന്റെ ദുറ്ഭാഷണം കേട്ടു

വൃദ്ധന് ചിരിച്ചു പറഞ്ഞു പതുക്കവേ  :

"മറ്ക്കടനെന്നു നീ ധിക്കരിക്കേണ്ടെടോ !

മറ്ക്കടന്മാരിലും മുഷ്ക്കരന് മാരുണ്ട്

പണ്ടൊരു മറ്ക്കടത്താനല്ലയോ പംക്തി -

കണ്ഠനെന്നുണ്ടായ നക്തഞ്ചരേന്ദ്റനെ

വാലുകൊണ്ടാശു വരിഞ്ഞുകെട്ടിക്കൊണ്ടു

നാലു സമുദ്റങ്ങള് ചാടിക്കടന്നതും  ;

മറ്റൊരു ദേഹം മഹാവാരിരാശിയെ

സത്വരം ചാടിക്കടന്നുചെന്നഞ്ജസാ

ശങ്ക കൂടാതെ നിശാചരവീരന്റെ

ലങ്കയില് പുക്കു ഭയങ്കരന് മാരായ

കിങ്കരന് മാരെ പ്പലരെ വധിച്ചതും

തന് കേളികാനനം തല്ലിത്തകറ്ത്തതും

ഹുംകാരമോടു രണത്തിന്നടുത്തോരു

ലങ്കേശപുത്റന്റെ കണ്ഠം മുറിച്ചതും

പങ്കേരുഹാക്ഷിയാം വൈദേഹി തന്നുടെ

സംക്ളേശമെല്ലാം പറഞ്ഞു കളഞ്ഞതും

യുദ്ധത്തിനെത്തിയ നക്തഞ്ചരേന്ദ്റന്റെ

തേറ്ത്തട്ടിലാമ്മാറു ചാടിക്കരേറീട്ടു

ചണ്ഡമായുള്ളൊരു പാണിതലം കൊണ്ടു

ഗണ്ഡസ്ഥലങ്ങളില് താഡനം ചെയ്തതും ;

മാനമുള്ളാളുകള് നമ്മുടെ ജാതിയില്

ഞാനറിയുന്നോറ് പലരുണ്ടു പാണ്ഡവ !

മറ്ക്കടന് മറ്ക്കടനെന്നു നീയിങ്ങനെ

p828

ധിക്കരിക്കാതെ ഗമിക്ക നല്ലൂ സഖേ ! "

എന്നതു കേട്ടു പറഞ്ഞു വൃകോദര -

" നെന്നുടെ സ്വാമി ഗുരുനാഥനഗ്റജന്

ശ്റീരാമദാസന് പവനാത്മജനത്റേ

ശ്റീഹനുമാന് മഹാ വീര്യപരാക്റമന്  ;

അദ്ദേഹമെങ്ങ്, ഭവാനെങ്ങു, ഹാ ഹന്ത  !

ദുറ്ദ്ദേഹവൃദ്ധപ്ളവംഗ ! മതി മതി  ;

പക്ഷീന്ദ്റനുണ്ടു ഗരുഡനെന്നോറ്ത്തിട്ടു

മക്ഷികക്കൂട്ടം മദിക്കും കണക്കിനെ

ശ്റീരാമദാസന്റെ വംശേ ജനിക്കയാല്

പാരം നിനക്കുമഹംഭാവമിങ്ങനെ "


മറ്മ്മതാളം

ഉദ്ധതമതി നരപതിതന്നുടെ വാക്കുകളിങ്ങനെ കേട്ടു

ബുദ്ധിയിലതി കനിവു കലറ്ന്നൂ കുതുകമിയന്നൂ ഹനുമാന്

വറ്ദ്ധിതതരധവളഹിമാചലസന്നിഭ തുംഗശരീരന്

നെടുതാകിന കൊടിമരമെന്നകണക്കു തടിച്ചൊരു വാലും

തുടുതുട നയനങ്ങളുമമ്പൊടു ചെമ്പുകിടാരംപോലെ

കുടിലാകൃതി ശശികലപോലെ വിളങ്ങിന ദന്തകദംബം

ചടുലസ്ഫുടസടകളുമിടകലരുന്ന ഭയങ്കര മുഖവും

പരിഘത്തൊടു പടപൊരുതീടിന പൃഥുതരകരദണ്ഡയുഗം

ഖരതരനഖനികരനികായവുമുല്ക്കടകണ്ഠമകുണ്ഠം

ഗിരിവരസമമാകിന മാറ് വിടമുരുതരമുദരമുദാരം

ഉരുതരകടിതടമഥ തുടകളുമുടമയിലതി ഗംഭീരം

ലങ്കാപുരഗോപുരമതിലു തകറ്ത്തൊരു ജംഘായുഗളം

കിങ്കരകുലമിടിപൊടിയാക്കിന പടുതരമടിമലറ് വടിവും

ശങ്കര ! ശിവ ! ഭുവനഭയങ്കരമാകിന വിപുലശരീരം

ശശധരനിഭധവളമതിങ്ങനെ വിരവൊടു കാട്ടീ ഹനുമാന്

ഉല്ക്കടകടുദീറ്ഘനിനാദവുമദ്ഭുതകിലുകിലരവവും

മറ്ക്കടകുലമകുടമഹാമണിതന്നുടെ തടിയുടെ വടിവും

കറ്ക്കശതരകരചരണാദികള് ഭീഷണവേഷവിശേഷം

മുഷ്ക്കരമതു മൂന്നു ജഗത്തിലുമുത്തമമെത്റ വിചിത്റം

അംബരതലമൊക്കെ നിറഞ്ഞുകവിഞ്ഞു വിളങ്ങിന രൂപം

അംബുധിയുടെ ലംഘനസമയസമുദ്ധൃതമെന്നതുപോലെ

വെണ് മയിലൊരു വിന്ധ്യമഹാചലശിഖരമമറ്ന്നകണക്കെ

" എന്തൊരു മറിമായമിതിങ്ങനെ സംഗതി വന്നതിദാനീം

എന്തിനി ഞാനിഹ ചെയ്യേണ്ടതുമെന്തൊരു വിസ്മയമേവം "

ചിന്തയിലുടനിങ്ങനെ തിങ്ങിന തീവ്റതരം ഭയമോടേ

കുന്തിസുതന് വിരവൊടു പരവശഭാവമിയന്നു തദാനീം

p829

ലക്ഷണമതു കേട്ടു ധരിച്ചതു തെളിവൊടു കണ്ടദശായാം

തത്ക്ഷണമുളവായിതു ചേതസി 'മല്ഗുരു ഹനുമാന് തന്നെ'

ലക്ഷ്മണപൂറ് വജനുടെ ഭക്തശിരോമണി മാരുതിവീരന്

രാക്ഷസകുലശലഭഹുതാശനെന്നതറിഞ്ഞഥ ഭീമന്

" ജയ ജയ ! ജയ ജനക സുതാപതിദൂതമഹാഗുണരാശേ !

ജയ ജയ  ! ജയ ! ജാനകിമാനസസരസിജസവിതൃമഹാത്മന് :

ജയ ജയ ! ജലരാശിവിലംഘന ! ജയ ജയ ജഗതീബന്ധോ

ജയ ജയ ഹനുമന്നി" തി നുതിയൊടെ വീണുവണങ്ങി പദാന്തേ

പഞ്ചാരിമേളം

" വാനരകുലവീര ! വരമരുളുക ധീര !

വാരിധിഗംഭീര  ! വരഗുണഗണസാര !

നിശിചരകുലകാല ! നിസ്സൃതമരണവിലോല  !

നിരുപമ കുലശീല  ! താഡിത ദശവദന  !

തരുകൃതസദന  ! തരുനിരകൃതസദന !

പാടലസുമവദന ! പരിഹൃതരിപുസദന  !

നിന്തിരുവടിയുടെ പദയുഗചെന്തളിരതികരുണം

ചന്തയിലിഹ വിളയാടുക ചിതമൊടു തവചരണം. "

ഇത്ഥം വണങ്ങിസ്തുതിക്കുന്ന ഭീമന്റെ

ഹസ്തങ്ങള് രണ്ടും പിടിച്ചു കപീശ്വരന്,

നക്തഞ്ചരാസ്ത്റങ്ങളേറ്റു വടുകെട്ടി -

വിസ്താരമായുള്ള തന്നുടെ മാറത്തു -

ചേറ്ത്തു പുണറ്ന്നുകൊണ്ടാപാദമസ്തകം

പേറ്ത്തു പേറ്ത്താശു തലോടിക്കരംകൊണ്ടു

മൂറ്ദ്ധാവുതൊട്ടങ്ങനുഗ്റഹിച്ചീടിനാന്

മാറ്ത്താണ്ഡശിഷ്യനാം മറ്ക്കടാധീശ്വരന്  ;

"ഭീമസേന  ! മഹാവീര  ! ധരിക്ക നീ

രാമഭദ്റസ്വാമിതന്നെയും സേവിച്ചു

താമസം കൂടാതെ പോയാലുടന് നിന്റെ

കാമസംപ്റാപ്തിക്കു ബാധയില്ലേതുമേ ;

രാമായണം കഥ കേട്ടുകൊള്ക ഭവാന്

ആമോദമോടെ ചുരുക്കിപ്പറഞ്ഞിടാം

സാമോദമായിതു കേട്ടുകൊണ്ടീടുക

ക്ഷേമോദയം രാമനാഥലീലാമൃതം

മാറ്ത്താണ്ഡവംശേ ദശരഥന് തന്നുടെ

പുത്റനായ് വന്നു പിറന്നു നാരായണന്

ഉത്തരകോസലത്തിങ്കലയോദ്ധ്യയെ -

ന്നുത്തമശ്റീരാജധാനിയില് മേവിന

p830

കൌസല്യതന്നുടെ പുത്റന് രഘൂത്തമന്

കൈകേയി തന്നുടെ പുത്റന് ഭരതനും

തത്റപിന്നെസ്സുമിത്റാത്മജന് ലക്ഷ്മണന്

ശത്റുഘ്നനും നാല് വരിങ്ങനെ ജാതരായ്

അത്റാന്തരേ വിരവോടു വിശ്വാമിത്റ -

സത്റം മുടക്കുന്ന ദുഷ്ടരെക്കൊല്ലുവാന്

വില്ലും ശരവുമെടുത്തു പുറപ്പെട്ടു

തെല്ലും മടിയാതെ താനുമനുജനും

കാടകം പുക്കോരു നേരത്തു വന്നോരു

താടകയെക്കെല ചെയ്തു രഘൂത്തമന്

സിദ്ധാശ്റമം പുക്കു നില്ക്കുംവിധൌ തത്റ

ബദ്ധാവലോകം മഖം മുടക്കീടുവാന്

വന്ന സുബാഹുപ്റമുഖവൃന്ദങ്ങളെ -

ക്കൊന്നുടന് യാഗവും രക്ഷിച്ചു രാഘവന്

ചെന്നങ്ങഹല്യയ്ക്കു മോക്ഷം കൊടുത്തുടന്

പിന്നെ ജ്ജനകന്റെ മന്ദിരം പ്റാപിച്ചു

ത്റൈയംബകംപള്ളിവില്ലങ്ങു തന്നുടെ

കൈയിലെടുത്തു കുലച്ചു മുറിച്ചുടന്

സീതാവിവാഹവും ചെയ്തു മുദാ തന്റെ

സോദരന്മാരും വിവാഹം കഴിച്ചിതു

മാറ്ഗത്തെ വന്നു തടുത്തു കടുത്തൊരു

ഭാറ്ഗവരാമനെ ക്ഷിപ്റം ജയിച്ചുടന്

സങ്കേതമന്ദിരം പുക്കുടന് സീതയാ -

സാകം വസിച്ചു സുഖിച്ചു രഘൂത്തമന്

ഭവ്യനായുള്ള ദശരഥപുത്റനു

യൌവനേ രാജ്യാഭിഷേകവും ഭാവിച്ചു

ദൈവബലേന മുടക്കിനാള് കൈകേയി

കൈവല്യശീലന് പുറപ്പെട്ടു കാനനം -

പ്റാപിച്ചു, സൌമിത്റി സീതാസമേതനായ്

ഭൂപാലനന്ദനന് ഭൂപന് മഹാരഥന്,


ധരിച്ചു വല്ക്കലം പിന്നെപ്പിരിച്ചു ചെഞ്ചിടാഭാരം

തിരിച്ചു മൂവരും ഗംഗ തരിച്ചു ചിത്റകൂടത്തില്

വസിച്ചു കാന്തികള്കൊണ്ടുല്ലസിച്ചു മൂവരുമപ്പോള്

ഗ്റഹിച്ചു ദേവലോകത്തെഗമിച്ചു താതനെന്നിത്ഥം

വചിച്ചു തല്പദാംഭോജേ പതിച്ചോരു ഭരതനെ

തനിച്ചു പാദുകം നല്കിയയച്ചിട്ടത്റിയെച്ചെന്നു

നമിച്ചു ദണ്ഡകാരണ്യേ വസിച്ചു രാഘവന് തത്റ

മദിച്ചോരു വിരാധനെ വധിച്ചു മാമുനിമാരെ

സ്തുതിച്ചു തീറ്ത്ഥവുമാടി നടന്നു ഘോരകാന്താരേ -

p831

കടന്നു ചെന്നഗസ്ത്യന്റെ ഗൃഹത്തിലങ്ങകം പുക്കു ;

ഉടനേ വന്ദനം ചെയ്തു പരിചോടേ മുദാ ഗോദാ-

വരിതീരേ വസിയ്ക്കുമ്പോള് വരിപ്പാനാഗ്റഹത്തോടേ

വരുന്ന ശൂറ്പ്പണഖേടെ മുലയും മൂക്കുമൂക്കോടേ

കരവാള്കൊണ്ടുടനാശു ദലനം ചെയ്തു സൌമിത്റി

കരഞ്ഞു ശൂറ്പ്പണഖ പോയ് ഖരന് തന്നോടറിയിച്ചു :

ഖരനും ദൂഷണന് താനും കരുത്തുള്ള ത്റിശിരാവും

പരന്ന വന് പടയുമായ് വരുന്ന നേരമേ രാമന്

കടുത്ത സായകം ചാലേ തൊടുത്തു രാഘവന് വേഗാല്

അടുത്തു രാക്ഷസന് മാരെക്കൊടുത്തു കാലനൂറ്ക്കാക്കി :

അതു കേട്ടു ദശഗ്റീവനതിലേറ്റം കയറ്ത്താശു

ചതിപ്പാനായ് പുറപ്പെട്ടു മുനിവേഷമവന് പൂണ്ടു.


അമ്മാമനാകുന്ന മാരീചനെച്ചെന്നു

പൊന് മാന് വടിവാക്കി വിട്ടു ദശാനനന് ;

സമ്മോഹമുണ്ടാക്കി രാമന്റെ പത്നിക്കു

തന് മായകൊണ്ടാശു വേറാക്കി വേഗേന

മട്ടോല് മൊഴിയായ സീതയെത്തല്ക്ഷണം

കട്ടു രഥത്തില് കരേറിഗമിക്കുന്ന

ദുഷ്ടനെച്ചെന്നു തടുത്ത ജടായുവെ

വെട്ടി വധിച്ചുകളഞ്ഞു ദശാനനന്

ചട്ടറ്റ ലങ്കാപുരത്തെ പ്റവേശിച്ചു

കഷ്ടമദ്ദേവിയെ തത്റ വച്ചീടിനാന്.


മാരീചമാനിനെക്കൊന്നോരു രാഘവന്

തന് പ്റാണദേവിയെക്കാണാഞ്ഞു ഖിന്നനായ്

തമ്പിയോടൊന്നിച്ചു തേടി നടകൊണ്ടു

വമ്പിച്ച കാനനേ വന്നു ചരിച്ചൊരു

വന്പനാം ഗൃദ് ധ്റനെ സംസ്കരിച്ചീടിനാന്

കമ്പം വെടിഞ്ഞു കബന്ധനേയും കൊന്നു

സമ്പന്നമോദം ശബരിക്കു മോക്ഷവും

സംഭാവനം ചെയ്തു താനുമനുജനും

പമ്പ കടന്നു നടന്നു വരുംവിധൌ

വ്യഗ്റതകൂടാതെ ഞാന് ചെന്നു വന്ദിച്ച -

നുഗ്റഹം വാങ്ങി മഹാഗിരി തന്നുടെ

അഗ്റേ വളരെബ്ഭയപ്പെട്ടിരിക്കുന്ന

സുഗ്റീവനോടൊത്തു സഖ്യവും ചെയ്യിച്ചു

ഉഗ്റങ്ങളായുള്ള സാലങ്ങളും മുറി -

ച്ചുഗ്റനാം ബാലിയെബ്ബാണേന രാഘവന്

നിഗ്റഹിച്ചമ്പോടു രാജ്യപ്റഭുത്വവും

p832

സുഗ്റീവനാക്കിക്കൊടുത്തു വാഴിച്ചിതു.

ദിക്കുകള് നാലിലും ജാനകീദേവിയെ

ചിക്കെന്നു തേടുവാനായിപ്പുറപ്പെട്ട

മറ്ക്കടന്മാരുടെ കൂട്ടമങ്ങായതില്

തെക്കോട്ടു തേടുവാന് ഞാനും പുറപ്പെട്ടു ;

അക്കടല് ചാടിക്കടന്നു തെരിക്കെന്ന -

രക്കന്റെ ലങ്കാപുരത്തെയും പ്റാപിച്ചു

മയ്ക്കണ്ണിമാറ്മണിയാളെയും കണ്ടു ഞാന്

തൃക്കാഴ്ചവച്ചിതു രാമാംഗുലീയകം

ചൊല്ക്കൊണ്ട രാമദേവന്റെ കൃപ കൊണ്ടി -

തൊക്കെയും സാധിച്ചു ഞാനും വൃകോദര !


മേടിച്ചു ചൂഡാമണി ഒടിച്ചു കല്പകവൃക്ഷം

മുടിച്ചു കാനനമെല്ലാം ചൊടിച്ചു രാക്ഷസന്മാറ്ക്കി -

ട്ടടിച്ചു മേഘനാദന് താന് പിടിച്ചു മല്ക്കരം കെട്ടി -

പ്പിടിച്ചു രാവണന് മുന്പില് ഗമിച്ചു രാക്ഷസന് കണ്ടു

ചിരിച്ചു നമ്മുടെ വാലും കരിച്ചു വൈരികളും വ -

ന്നടുത്തു ഞാനുമപ്പോള് വാലെടുത്തു മാളികയ്ക്കു തീ -

കൊടുത്തു സംഭ്റമമൊന്നു കടുത്തു സംപ്റഹാരത്തി -

ന്നടുത്തുവന്നവറ്ക്കുള്ളം കടുത്തു ദുഷ്ടരെ നാണം -

കെടുത്തു ലങ്കയും ചുട്ടുകരിച്ചു ഭസ്മമാക്കിക്കൊ -

ണ്ടമറ്ത്ത്യവൈരിവൃന്ദത്തെയമറ്ത്തിവച്ചു ഞാന് പോന്നു

സമസ്തമങ്ങറിയിച്ചു പോരിനായി പുറപ്പെട്ടു

പാരാതെ കപിശ്റേഷ്ഠന്മാരോടുമൊരുമിച്ചു

വീരപുംഗവന് രാമന് വാരിധിതടേ ചെന്നു

ഭൂരിസേനയും താനും പാരാതെ പടവീടുമാദരാലുറപ്പിച്ചു ;

അന്നേരം വിഭീഷണന് ചെന്നു രാമനെക്കണ്ടു

വന്ദിച്ചു കപികളോടൊന്നിച്ചു വസിപ്പിച്ചു

ഏതുമേ മടിയാതെ സേതുബന്ധനം ചെയ്തു

യാതുക്കള്ക്കൊരു ധൂമകേതുവായതും പിന്നെ

സാധുക്കള്ക്കൊരു മുക്തിഹേതുവായതും രാമ -

സേതുവെന്നതിനിപ്പോളേതും സംശയമില്ല ;

ലംഘിച്ചു സമുദ്റത്തെ ലങ്കയിലകം പുക്കു

ശങ്കിച്ചു വരുന്നോരു ലങ്കാവാസികളെല്ലാം

രൂക്ഷത പെരുകുന്ന രാക്ഷസഭടന്മാരും

തെല്ലും താമസിയാതെ വില്ലും കുന്തവും വാളും

കല്ലും വൃക്ഷവും കൂറ്ത്ത പല്ലുമെന്നിവകൊണ്ട്

തല്ലും തങ്ങളിലോരോ മല്ലും തള്ളലും വെട്ടും

കൊല്ലുന്നുണ്ടു ഞാനെന്നു ചൊല്ലും ശണ്ഠയുമേറ്റം

p833

കുത്തുകൊണ്ടോരോകൂട്ടം ചത്തു ഘോരമായുള്ള

യുദ്ധമിങ്ങനെ കൂട്ടി വൃദ്ധന്മാരതില് ചിലറ്

ഉത്തമരതില് ചിലരൂറ്ദ്ധ്വമായതു നേരം

ധ്റൂമ്റാക്ഷന് മകരാക്ഷന് യൂപാക്ഷന് പൃഥുകായന്

താമ്റാക്ഷന് വിരൂപാക്ഷന് ശോണിതാക്ഷനും പിന്നെ


കുംഭന് നികുംഭനകമ്പനെന്നുള്ളൊരു

വന്പടമുമ്പാം നിലിമ്പാരിവൃന്ദവും

കുംഭനാദന് മേഘനാദനുമെന്നുള്ള

കുംഭീന്ദ്റ വിക്റമന്മാരായ വൈരികള്

സംപ്റഹാരാന്തേ മദിച്ചു ദിവം പുക്കു

സംഭ്റമത്തോടെ പുറപ്പെട്ടു രാവണന്

രാവണകണ്ഠങ്ങള് പത്തും കണകൊണ്ടു

രാഘവന് കണ്ടിച്ചു കണ്ടിച്ചു പിന്നെയും

കുണ്ഠതയെന്നിയേ വന്നടുക്കും ദശ -

കണ്ഠനെ ബ്റഹ്മാസ്ത്റമാകുന്ന സായകം

കൊണ്ടു വധിച്ചു പതിപ്പിച്ചു ഭൂമിയില് ;

കണ്ടു സ്തുതിച്ചു വണങ്ങി സുരന്മാരും

അണ്ടറ്കോന് താനും സുരസ്ത്റീകളും വന്നു

വേണ്ടുംവിധം പ്റശസ്തം പ്റശംസിച്ചിതു

ഇങ്ങനെ സാധിച്ചു സഖ്യങ്ങളൊക്കെയും

തിങ്ങിന മോദേന രാമഭദ്റസ്വാമി

ലങ്കാധിരാജന് വിഭീഷണന് താനെന്നു

പങ്കേരുഹാക്ഷനും കല്പിച്ചു , സീതയെ

വഹ്നിപ്റവേശന ശുദ്ധയാക്കിക്കൊണ്ടു

ധന്യമാം പുഷ്പകമേറിപ്പുറപ്പെട്ടു

തന്നുടെ സാകേതമന്ദിരം പ്റാപിച്ചു

പട്ടാഭിഷേകവും സാധിച്ചു മന്നിടം

തുഷ്ടിയില് രക്ഷിച്ചു വാഴുന്ന കാലത്തു

ലോകാപവാദേന സീതയെക്കാനനേ

ശോകേന സന്ത്യജ്യ ലോകാധിനായകന്

വിശ്വമെല്ലാം വെളുപ്പിച്ചു കീറ്ത്ത്യാ പരം

വിശ്വവീരന് മമ സ്വാമി രഘൂത്തമന്

അശ്വമേധമഖം ചെയ്യും ദശാന്തരേ ;

വൈദേഹി പെറ്റുതേ രണ്ടു ശിശുക്കളെ

സാദരമന്നു തദ്ബാലരോടൊന്നിച്ചു

വാല്മീകിമാമുനിശ്റേഷ്ഠനും വന്നുടന്

രാമായണകഥ കേള്പ്പിച്ചു മാമുനി ,

ഗീരിനാല് രാമനെ വന്ദിച്ചനന്തരം

p834

വണ്ടാറ്കുഴല് മണി വൈദേഹി വഹ്നിയില്

രണ്ടാമതും പ്റവേശിപ്പാന് നിയോഗിച്ചു ;

കൊണ്ടാടിയീലവള് , ഭൂമി പിളറ്ന്നാശു

തണ്ടാരില് മാതുതാന് പാലാഴി പുക്കിതു ;

അന്തകന് താനതുനേരമയോദ്ധ്യയില്

അന്തണവേഷം ധരിച്ചു വന്നാദരാല്

മന്ത്രിച്ചു പോയതു നേരത്തു സൌമിത്രി

യന്ത്രിച്ചു മണ്ടി വൈകുണ്ഠം പ്രവേശിച്ചു ;

വെക്കം ഭരതനും ശത്രുഘ്നനും ശംഖ -

ചക്രങ്ങളായിച്ചമഞ്ഞോരനന്തരം

നമ്മോടു യാത്രയും ചൊല്ലി രഘൂത്തമന്

നിറ്മ്മായ വിഷ്ണുസ്വരൂപം ധരിച്ചുടന്

പാലാഴിപുക്കു ഫണീന്ദ്രതല്പേ മുദാ

ത്രൈലോക്യനാഥന് വസിപ്പൂ വൃകോദര !

ഞാനും വിഭീഷണന് ജാംബവാന് താനുമീ

മൂന്നുപേരിങ്ങനെ ശേഷിച്ചു ഭൂമിയില് ;

മറ്റുള്ള വാനരന്മാരുമയോദ്ധ്യയില്

പെറ്റു വളറ്ന്നൊരു നാനാജനങ്ങളും

തെറ്റെന്നു ദേഹം വെടിഞ്ഞു ദേവാലയം

പറ്റി സുഖിച്ചു വസിക്കുന്നു സാദരം .

ഇക്കഥാവറ്ണ്ണനം ചെയ്യും ജനങ്ങള്ക്കു

ദു:ഖങ്ങളെല്ലാമകന്നുപോമത്രയ -

ല്ലുള്ക്കാമ്പിലും ജ്ഞാനമുണ്ടാം വൃകോദര !

നീക്കമില്ലേതുമേ മാതൃഗറ്ഭേ ചെന്നു

പുക്കും പിറന്നും വളറ്ന്നും മരിക്കുമീ -

ദുഷ്ക്കറ്മ്മയോഗവും വേറ്പെടും സംസാര -

മാര്ഗങ്ങളും വിടുമാനന്ദസുന്ദര -

സ്വര്ഗം ഗമിക്കും , രഘുപ്രവീരന് തന്റെ

സത്ക്കഥാസംവാദമുള്ളവണ്ണം തന്നെ

കേള്ക്കുന്നവറ്ക്കു , ധരിക്ക വൃകോദര !

പൊയ്ക്കൊള്ക നീയിനി ഭീമസേന ! ഭവാന്

മയ് ക്കണ്ണിയാളുടെ മോദം വരുത്തുക

ചൊല്ക്കൊണ്ട കല്യാണസൌഗന്ധികങ്ങളെ

കൈക്കലാക്കിക്കൊണ്ടു പോകെടോ പാണ്ഡവ  !

അക്കുസുമങ്ങളും വിത്തേശരാജന്റെ

പുഷ്കരണിതന്നില് നില്ക്കുന്നു നീ ചെന്നു

തക്കത്തിലൊക്കെ ഹരിക്കുന്ന നേരത്തു

വക്കാണമേശുവാന് വന്നടുക്കും ചില

p835

മൂറ്ഖരായുള്ളൊരു കാവല്ക്കാരരക്കര -

ക്കറ്ക്കശന് ക്രോധവശന് മഹാ കണ്ടകന്

വെക്കമടുത്തു തടുക്കുന്ന നേരത്തു

മുഷ്ക്കരമായ ഗദകൊണ്ടു താഡിച്ചു

ശീഘ്രമങ്ങോടിച്ചുകൊള്ക വൃകോദര !

വ്യാഘ്രം വരുമ്പോള് കുറുനരിക്കൂട്ടങ്ങ -

ളൊക്കവേ പേടിച്ചു മണ്ടുന്നതു പോലെ

വിക്രമമുള്ള നീ കാര്യം ലഭിക്കെടോ  ; "

ഇത്ഥം പറഞ്ഞു മറഞ്ഞു ഹനുമാനു -

മെത്രയും മോദിച്ചു കുന്തീകുമാരനും

തത്ര നിന്നാശു ഗമിച്ചു ദിവ്യസ്ഥലേ

വിത്തേശവാപിയില് ചെന്നിറങ്ങീടിനാന് .


കല്ലോലജാലം കളിക്കുന്ന കണ്ടു ,

കമലമണിനിറമുടയ കമലമതു കണ്ടു ,

കല്യാണിമാരും കുളിക്കുന്ന കണ്ടു ,

പൊലിമയൊടു ചടുലജല വടിവുമതു കണ്ടു ,

അന്നങ്ങളങ്ങു പറക്കുന്ന കണ്ടു,

അനവരതമവരുടയ നടനമതു കണ്ടു ,

ചക്രവാകങ്ങടെ വിക്രമം കണ്ടു .

ചടുലമലറ്മിഴികളുടെ കളിവിരുതു കണ്ടു ,

മത്സ്യങ്ങളോടി നടക്കുന്ന കണ്ടു ,

മണിമയിലുമണികുസുമ നിരകളതു കണ്ടു ,

മത്തഭൃംഗോദ്യല് പ്രയാണങ്ങള് കണ്ടു ,

മലറ് മധുരതരുനിരകളഥ സപദി കണ്ടു ,

സല്സംഗശൃംഗാരഭാവങ്ങള് കണ്ടു ,

സരസതരസരസിരുഹ നികരമതു കണ്ടു ,

ചക്രവാകങ്ങടെ ചാപലം കണ്ടു,

ചടുലതരുണികളുടയ സരസരതി കണ്ടു ;

നക്രങ്ങള് കേറിക്കിടക്കുന്ന കണ്ടു,

നടുവിലതിചടുല മതിവടിവുമഥ കണ്ടു ,

വക്രങ്ങളായുള്ള തീരങ്ങള് കണ്ടു ,

വലിയ ജലതിരനിരകള് വിരവിനൊടു കണ്ടു ,

ഗന്ധദ്വിപം വന്നിറങ്ങുന്ന കണ്ടു ,

ഗളഗളിത വരരണിതകളപൊലിമ കണ്ടു ,

ഗന്ധറ് വിമാറ് വന്നു നീന്തുന്ന കണ്ടു ,

ഗഗനചരകുലമഖിലമുപരി ബത കണ്ടു ,

കല്ഹാരപുഷ്പം നിരന്നങ്ങു കണ്ടു ,

പുളിനഭുവി നളിനികടെ തെളിവുമഥ കണ്ടു ,

p836

ഐരാവതം വന്നിറങ്ങുന്ന കണ്ടു

അവനുടയ വിഹരണവുമിഹ സപദി കണ്ടു

മാരാരികൂറ്റന് മദിക്കുന്ന കണ്ടു ,

മദനനുടെ കൊടിയുടയ മകരമതു കണ്ടു ,

ആദിദേവന്റെ തുരഗങ്ങള് കണ്ടു

അരികിലുടനവരുടയ നടനമതു കണ്ടു ,

ഇങ്ങനെ സൌഗന്ധികപ്പൊയ്ക കണ്ടു ,

ഇരുപുറവുമഥ രജനിചരവസതി കണ്ടു ,

ഇംഗിതം ചേരുന്ന പുഷ്പങ്ങള് കണ്ടു ,

ഇതു സകലമിഹ സുലഭമിതി മനസി കണ്ടു


ചാടി മെല്ലവേ പുഷ്പവാടിയില് ഭീമസേനന്

മോടിയില് മുടിതന്നില് ചൂടി നല്ലൊരു പുഷ്പം

പേടിപൂണ്ടു നക്റങ്ങളോടി ദൂരവേ മാറി

താടിമീശയും മേനി മൂടി രോമവുംകൊണ്ടു ,

പാടി വാരിജം തന്നിലാടീടുമരയന്നം

വാടീടാത്ത പുഷ്പങ്ങള് തേടീടും ചക്റവാകം

കോടിസാരസങ്ങളില് കൂടിയെത്റയുമുള്ളില്

പേടികാരണം തദാ സാരസങ്ങളില് നിന്നു

സാരസങ്ങളുമെല്ലാം ദൂരത്തു പറന്നങ്ങു

തീരത്തു വസിക്കുന്നു ;

സാരസ്യമുടയോരു വീരന് ഭീമസേനന് താന്

ചാരുത്വമിയലും കല്ഹാരത്തെക്കരം കൊണ്ടു

കണ്ടിച്ചു മുതലയെ മണ്ടിച്ചു വരുന്നതും

കണ്ടപ്പോളരക്കരും ശുണ്ഠിച്ചു പുറപ്പെട്ടു ,

ശണ്ഠക്കായൊരുമ്പെട്ടു കുണ്ഠന് മാറ് പലറ് കൂടി

ച്ചെണ്ടക്കാറ്ക്കഭിമാനംകൊണ്ടാപത്തിടകൂടി  :


" കല്ഹാരപുഷ്പങ്ങള് കട്ടുപറിക്കുന്ന

കള്ളാ നിനക്കടി കിട്ടുമെന്നിങ്ങനെ

കൊള്ളാമഹംഭാവമെന്തെടാ കശ്മലാ !

വെള്ളത്തില് നിന്നങ്ങു കേറി നിന്നീടുക;

കല്യാണസൌഗന്ധികം വന്നു മോഷ്ടിച്ചു

മെല്ലെത്തിരിച്ചങ്ങു കൊണ്ടുപോവാന് നിന -

ക്കില്ലെടാ സാമറ്ത്ഥ്യമല്ലോ മഹാജള !

നില്ലെടാ നിന്റെ വിനാശം വരും ദൃഢം

ഞങ്ങടെ തമ്പുരാനായ ധനേശ്വരന്

ഞങ്ങളെക്കാവല്ക്കു കല്പിച്ചിരിക്കുന്നു ;

എങ്ങാനുമീവക പുഷ്പം ലഭിക്കുമോ ?

ചങ്ങാതി മോഹിച്ചതെല്ലാം വൃഥാഫലം

p837

കല്പവൃക്ഷങ്ങടെ പുഷ്പങ്ങളെക്കാളു -

മത്ഭുതമാകുന്ന കല്ഹാരപുഷ്പങ്ങള്

കെല്പൊടു കൊണ്ടുവന്നുണ്ടാക്കി തമ്പുരാന്

എപ്പോഴുമങ്ങിതല്ലാതില്ല ചിന്തിതം ;

ഒമ്പതുകൂട്ടം നിധി വച്ചിരിക്കുന്ന

തമ്പുരാനിപ്പോളതിലും വിശേഷിച്ചു

പൊന് പൂവിലേറെയുണ്ടെന്നു ധരിക്ക നീ

വമ്പു തുടറ്ന്നാല് കണക്കല്ല പൂരുഷ !

തമ്പുരാനിപ്പോളുടുപ്പാന് കൊടുക്കുന്ന

പെമ്പിറന്നോറ് പത്തുനൂറില് കുറവില്ല ,

പൊന് പൂവു ചൂടാനവറ്ക്കു കൊടുക്കണ -

മമ്പതുമമ്പതും നിത്യം ചെലവുണ്ട് .

അമ്മമാറ്ക്കൊക്കെയും വെവ്വേറെ വെവ്വേറെ

ചെമ്മേ പകുത്തു കൊടുക്കുന്ന ഞങ്ങള്ക്കു

തിന്മാന് പുകയില വെറ്റില പാക്കെന്ന -

തമ്മമാറ് തന്നു പുലറ്ത്തുന്നതെന്നറി ;

കുറ്റം വരുത്തിപ്പുറത്തിറക്കീടുവാന്

മറ്റുള്ള മന്ത്റികള് നോക്കുന്നതു കൊണ്ടു

ചെറ്റും ഫലിക്കയില്ലമ്മമാറ് ഞങ്ങള്ക്കു

കൊറ്റിനും തേപ്പാനുമെല്ലാം തരുമല്ലോ .

മോഷണം തെല്ലുണ്ടിവറ്ക്കെന്നു ഞങ്ങടെ

ദൂഷണക്കാറ് ചെന്നു മൂപ്പിലെ കേള്പ്പിച്ചാല്

ഏഷണിക്കാരും പലരുണ്ടവരുടെ

ഭീഷണികൊണ്ടു ഭയമില്ല ഞങ്ങള്ക്ക്  ;

പെണ്പിറന്നോറ് ചെന്നുണറ്ത്തിച്ചതൊന്നുമി -

ത്തമ്പുരാന് കേള്ക്കാതിരിക്കില്ല നിശ്ചയം

പൊന് പൂവു കാക്കുന്ന ഞങ്ങളെ വച്ചേച്ചു

പെണ്പിറന്നോറ്ക്കന്യ സംസാരമില്ലെടോ :

കാരിയക്കാരുണ്ടു മേനോക്കിയച്ചനു -

ണ്ടാരിയപ്പട്ടരച്ചന്മാറ് പലരുണ്ട്

കോയിമ്മമാരുണ്ടടുക്കളക്കാരുണ്ട്

നായന്മാരായുള്ളകമ്പടിക്കാരുണ്ട്

ലന്തക്കുഴല്ക്കാറ് പതിനെട്ടു പുള്ളിയു -

ണ്ടന്തമില്ലിപ്പോളളകാപുരിതന്നി -

ലന്തണന്മാരും പ്റഭുക്കളും ഭൃത്യരും

ചന്തമേറീടും പണിക്കരച്ചന്മാരും

എന്തിനനേകം പറഞ്ഞിട്ടു കാരിയം

ചിന്തിച്ചു കണ്ടാലിതിന്നൊത്ത രാജ്യമി -

p838

ന്നന്തികം തന്നിലും ദൂരത്തുമില്ലെന്നു

സന്തതം ചൊല്ലുന്നു സറ്വ്വജനങ്ങളും ;

ഈവണ്ണമുള്ള കുബേരന്റെ നാട്ടിനു

നീ വന്നു കേറിക്കവറ്ന്നുതുടങ്ങിയാ -

ലീവന്ന ഞങ്ങളിലേകനുള്ളന്നു നീ

ഭാവിച്ചതൊന്നും നടക്കില്ലയേതുമേ .

ഇക്കണ്ട ഞങ്ങള്െക്കജമാനനേകനു -

ണ്ടുള്ക്കാമ്പിലായാള്ക്കു തെല്ലും ഭയമില്ല ,

ചൊല്ക്കൊണ്ട രാക്ഷസന് ക്റോധവശനെന്നു

ദിക്കുകളൊക്കെ ജയിച്ചൊരു പൂരുഷന് ;

ക്റോധവശനെന്നു പേരു കേട്ടാല്തന്നെ

ബോധംവരും നിനക്കായാടെ വിക്റമം ,

വമ്പനാമങ്ങോറ് കയറ്ത്തുവരുന്നതിന്

മുമ്പേ തെരിക്കനെപ്പൊയ്ക്കൊള്ക നീ ശഠ !

പൊന് പൂപറിക്കുന്ന നിന്നെപ്പിടിപെട്ടു

ചെമ്പുകിടാരത്തിലിട്ടു വറുക്കാതേ

തമ്പുരാന് തൃക്കാലിണയാണ ഭോഷ്ക്കല്ല

ഡംഭു കാട്ടാതെ നടക്ക നീ ദുറ്മ്മതേ !

ശംഭുസഖന്റെ സരസ്സിലെ പുഷ്പം ത -

രിമ്പുപോലും കൊണ്ടുപോവാന് കഴിവരാ . "

ഇത്തരം ഘോഷിച്ചു ചെന്നടുത്തീടുന്ന

നക്തഞ്ചരന്മാരെയൊക്കെ ഗദകൊണ്ടു

താഡിച്ചു താഡിച്ചു മണ്ടിച്ചു മണ്ടിച്ചു

താമസിയാതെ കയറ്ത്തു വൃകോദരന് ;

തല്ലു കൊണ്ടീടിന കിങ്കരന്മാരുടെ

കണ്ണു പോയി ചിലറ് കാലുപോയി ചിലറ്

എല്ലൊടിഞ്ഞു ചിലറ് പല്ലുപോയെന്നല്ല

വല്ലാതെ ദേഹം വളഞ്ഞുപോയി ചിലറ്

ഒക്കവേ ചെന്നങ്ങു ക്റോധവശന് തന്റെ

കാല്ക്കല് പതിച്ചു പറഞ്ഞുതുടങ്ങിനാറ് :

" വക്കാണമേറുന്ന പൊണ്ണത്തടിയനാം

ധിക്കാരി മാനുഷന് പോന്നുവന്നിങ്ങനെ

ചൊല്ക്കൊണ്ട കല്യാണസൌഗന്ധികക്കൂട്ട -

മൊക്കെപ്പറിച്ചു കരസ്ഥമാക്കിക്കൊണ്ടു

നില്ക്കുന്ന നേരത്തു ഞങ്ങള് വിരോധിച്ചു

മുഷ്ക്കുള്ളവനിഹ തെല്ലും ഭയമില്ല  ;

എന്നല്ല ഞങ്ങളെത്തല്ലിയോടിച്ചവന്

പിന്നെയും പുഷ്പം പറിക്കുന്നു കശ്മലന്

p839

ദണ്ഡുമെടുത്തങ്ങുയറ്ത്തിപ്പിടിച്ചുടന്

കണ്ണും ചുവത്തിക്കയറ്ത്തു വരുന്നൊരു

കാലനെപ്പോലെ കരുത്തുള്ളവന് തന്നെ

കാലനും കൂടെത്തടുപ്പാന് വശമല്ല  ;

കാവല്ക്കു കല്പിച്ച കിങ്കരന്മാറ് ഞങ്ങള്

ധാവനം ചെയ്തുപോയെന്നതേ തന്നല്ല

മൂക്കു മുറിഞ്ഞിതു മുഞ്ഞി ചതഞ്ഞിതു

കാല്ക്കു മുടക്കം ചിലറ്ക്കു വന്നൂ പിന്നെ ,

നാക്കു മുറിഞ്ഞുപോയ് വാക്കു പുറപ്പെടാ

ചാക്കു മാത്റംപുനരാറ്ക്കും ലഭിച്ചീല ,

നോക്കുന്ന ദിക്കിലപ്പൊണ്ണന് ഗദയുമായ്

പാറ്ക്കുന്നു കൊല് വാന് വരുന്നെന്നു തോന്നുന്നു  ;

രാക്ഷസാധീശ്വര രാജരാജന് തന്റെ

രൂക്ഷനായുള്ളൊരു ഭൃത്യന് മഹാബലന്

കാല് ക്ഷണം വൈകാതെ ചെന്നപ്പുരുഷനെ

കാലനൂറ്ക്കാക്കുവാനെന്തേ മടിക്കുന്നു  ? "

എന്നുള്ള കിങ്കരന്മാരുടെ വാക്കു കേ -

ട്ടൊന്നു കയറ്ത്തു പുറപ്പെട്ടു തല്ക്ഷണം

വാളും പരിചയും കൈയിലാക്കിക്കൊണ്ടു

ചീളെന്നു ചെന്നു തടഞ്ഞു നിശാചരന് ;

"നില്ലെടാ മൂഢ ! നിനക്കിന്നു നമ്മുടെ

കല്ഹാരപുഷ്പം കവറ്ന്നതു കാരണം

വല്ലാത്തഹംഭാവമെല്ലാം ശമിപ്പതി -

നുള്ളൊരു സംഗതി വന്നുകൂടി ജള !

വിക്റമിയാകുന്ന ക്റോധവശന് പണ്ടു

ശക്റനെച്ചെന്നു ജയിച്ചു പലകുറി

ദിക്കുംഭികുംഭങ്ങള് തല്ലിത്തകറ്ത്തൊരു

ദിക്കുകള് പത്തും ജയിച്ചു വിളങ്ങുന്ന

നക്തഞ്ചരേന്ദ്രനെപ്പേടികൂടാതെ നീ

മത്തനായ് വന്നിങ്ങധികസൌഗന്ധികം

കട്ടുകൊണ്ടോടുവാന് ഭാവിക്കയാലിന്നു

വെട്ടുകൊണ്ടന്തകന് വീടു പുക്കീടുമേ .

അഷ്ടലോകാധിപന് മാരില് വച്ചെത്റയും

ശ്റേഷ്ഠനാം വിത്തേശനാഥന്റെ പുഷ്പങ്ങള്

കിട്ടുമോ മൂഢ ! നിനക്കെടാ ദുറ്മ്മതേ !

കിട്ടും തലക്കിട്ടു വെട്ടുമെന്നോറ്ക്ക നീ  ;

മറ്റുള്ള ദിക്കില് നടന്നു ഫലിപ്പിച്ചു

മറ്റുള്ള വിദ്യകളെല്ലാം പ്റയോഗിച്ചു

തെറ്റെന്നു കിട്ടും വിരുതു കെട്ടിക്കൊണ്ടു

മുറ്റും നടക്കുന്ന കൂട്ടങ്ങളൊക്കെയും

ഇദ്ദിക്കില് വന്നു മടങ്ങാതെയാരുമി -

ല്ലിത്റനാളും കണ്ടുപോരുന്നതിങ്ങനെ  ;

ഇന്നു വിരുതഴിപ്പിക്കുന്നതുണ്ടു ഞാന്

എന്നോടെതിറ്പ്പാന് മതിയാകയില്ല നീ

പെട്ടെന്നു നിന്നെ ജയിച്ചീല ഞാനാകി -

ലിട്ടതല്ലെന്റെ പേരച്ഛനാണ നിന്റെ

മസ്തകം വെട്ടിപ്പിളറ്ക്കുന്നതുണ്ടു ഞാന്

ഹന്ത സന്നാഹപ്റതിജ്ഞ ചെയ്യുന്നു ഞാന്

മണ്കുടം മങ്ങലി ചട്ടി കലങ്ങളും

മണ്കൊണ്ടു കൊട്ടിയുണ്ടാക്കും കുശവന് താന്

പങ്കജസംഭവബ്റഹ്മാവു താനെന്നു

സങ്കല്പമുള്ളോറ് മുഴക്കുന്നു സാമ്പ്റതം  ;

സൃഷ്ടിക്കു ചേറ്ന്നുള്ളതിന്നു വിരിഞ്ചനു

പുഷ്ടിക്കു ചേരും പ്റവൃത്തിയെന്നിങ്ങനെ

അഷ്ടിക്കുവേണ്ടിക്കലം കൊട്ടിവില്ക്കുന്ന

ചേട്ടക്കഹംഭാവമെയ്യോ ! ശിവ ! ശിവ !

എന്നതുപോലെ ജനങ്ങളെല്ലാം സമ -

മെന്നു നിനക്കുള്ളിലുണ്ടാമഹംഭാവം

ഇക്കാലമായതു പൊക്കം പിടിപ്പിപ്പ -

നീക്കണ്ടരാത്റിഞ്ചരേന്ദ്റന് മഹാബലന്

അറ്ക്കനെക്കണ്ടൊരു മിന്നാമിനുങ്ങുപോ -

ലക്കണക്കായ് വരും നിന്റെ പരാക്റമം .


അളകാമന്ദിരം തന്നിലിളകാതെയിരിക്കുന്ന

ഇളിബിളിസുതന് തന്റെ കളികുളികുളംതന്നില്

കിളിറ്ത്തുണ്ടായൊരു പുഷ്പമൊളിച്ചുകൊണ്ടുപോവാനായ്

പുളച്ചുവന്നൊരു നിന്റെ തിളപ്പു പൊങ്ങി വിങ്ങുന്നു

വെളിച്ചണ്ണക്കിടാരത്തില് വലിച്ചിട്ടു വറുക്കാതെ

നിലച്ചീടില്ലെനിക്കുള്ളില് ജ്വലിച്ചീടുന്നൊരു കോപം

കുലച്ചു വില്ലതു നന്നായ് തൊടുത്തു ബാണമെയ്യുമ്പോള്

മലച്ചുവീണു നീയങ്ങു മരിച്ചുപോമതല്ലെങ്കില്

പിടിപ്പിന് മുഷ്ടികള്കൊണ്ടു കൊടുപ്പിന് നിങ്ങളങ്ങോട്ടു

നടപ്പിന് മന്ദനെക്കെട്ടിയെടുപ്പിന് മന്ദിരേ ചെന്നു

കടപ്പിന് ചോരനെക്കൊന്നു മുടിപ്പിന് മന്നനോടിത്ഥം

വചിച്ചു കാഴ്ചയായ് വച്ചു വണങ്ങിപ്പോരുവിന് നിങ്ങള് ."

p841

ഇത്തരം ദുറ് വാക്കുരക്കുന്ന ദുഷ്ടരോ -

ടുത്തരം സത്വരം ചൊന്നാന് വൃകോദരന് :

" മത്തരാം നിങ്ങടെ വംശം മുടിച്ചു ഞാ -

നുത്തരാശാവരനായ കുബേരന്റെ

പത്തനം കുത്തിക്കുഴിച്ചങ്ങതില്പ്പെട്ട

വിത്തങ്ങളെല്ലാം കരസ്ഥമാക്കീടുവന്

പത്തിലൊന്നു കുറവുള്ള നിക്ഷേപങ്ങ

ളൊത്തവണ്ണം ചെന്നു വേഗേന ഭൂതലം

കുത്തിക്കുഴിച്ചങ്ങെടുത്തു ഞാനാശു പോ -

യെത്തുന്നതുണ്ടു മല് പത്തനേ സത്വരം  ;

പോടാ ! കരാള ! നിശാചര ! നീ ശഠ !

മൂഢ ! രണത്തിനു വാടാ തൃണസമ !

കൂടപ്റയോഗം തുടങ്ങുന്ന നേരത്തു

നാടും തകറ്ത്തുടനോടും ജള  ! നിന്റെ -

നാടു വെടിഞ്ഞങ്ങു പാടുപെടും കാല -

നോടുള്ള സംഗമം കൂടാതെ പോകയില്  ;


തന്നെത്താനറിയാതെ തന്നെക്കാള് ബലമുള്ള

ധന്യന് മാരോടു ചെന്നു സന്നാഹം തുടറ്ന്നെന്നാല്

പിന്നെത്താനറിയാറാമെന്നു നീ ധരിച്ചാലും

മന്നിലും സുരലോകം തന്നിലും പുകഴ്ന്നൊരു

മന്നവന് വൃകോദരന് ഞാനെന്നു ധരിച്ചാലും

ഇന്നുള്ള വിരുതന്മാരൊന്നും നമ്മുടെ നേരെ

നിന്നു സംഗരം ചെയ്കയില്ല ശങ്കയില്ലേതും

അയ്യോ ! രാക്ഷസാധമ ! നീയോ നമ്മോടു യുദ്ധം -

ചെയ്യാമെന്നൊരു ബാണമെയ്യാനായ് പുറപ്പെട്ടു ;

അയ്യോ ! ഭോഷരേ ! നിങ്ങളയ്യായിരവും കോടി

ലക്ഷവും സ്വരൂപിച്ചിട്ടെക്ഷന്മാറ്ക്കരചന്റെ

പക്ഷമായ് പുറപ്പെട്ടു തല്ക്ഷണം വരുന്നാകി -

ലിക്ഷണമടിച്ചു ഞാന് തല്ക്ഷണം മുടിച്ചീടും ,

പക്ഷികള്ക്കൊരുപോലെ ഭക്ഷിപ്പാന് വകയാക്കും ; "



ഇത്ഥം പറഞ്ഞു ഗദകൊണ്ടു വേഗേന

യുദ്ധം തുടങ്ങി മടങ്ങാതെ പാണ്ഡവന്

നക്തഞ്ചരന്മാരുമത്യന്തകോപേന

യുക്തമായ് ഘോരപ്റയോഗം തുടങ്ങിനാറ്  ;

രൂക്ഷമാംവണ്ണം കയറ്ത്തു വരുന്നൊരു

യക്ഷലക്ഷത്തെയും തല്ക്ഷണം മാരുതി

p842

ക്ഷിപ്റം ഗദ കൊണ്ടു താഡിച്ചു മണ്ടിച്ചു

പുഷ്പങ്ങളെല്ലാമറുത്തു സ്വരൂപിച്ചു

കെട്ടിത്തലയിലെടുത്തു പുറപ്പെട്ടു

പെട്ടെന്നു ചെന്നു കപീന്ദ്റനെ വന്ദിച്ചു ;

ഗന്ധവാഹാത്മജന് മോദേന സാദരം

ഗന്ധമാദനാരണ്യേന പോയ് ചെന്നുടന്

തത്റ വടിവൊടു വായുസുതന് ധറ്മ്മ -

പുത്റരേയും ഭാര്യ തന്നെയും കണ്ടുടന്

സന്തുഷ്ടനായ് നിന്നു വന്ദിച്ചു ജ്യേഷ്ഠനെ ;

ചന്തമേറും നല്ല പുഷ്പങ്ങളൊക്കവേ

ദ്റൌപദി തന്നുടെ കൈയ്യില് കൊടുത്തിതു

ഭൂപതിനന്ദനന് ഭൂപന് മഹാരഥന്.

ഇങ്ങനെ കല്യാണസൌഗന്ധികാറ്പ്പണം

മംഗളം! ചാരുകല്യാണം! ശുഭം! ശുഭം!


കല്യാണസൌഗന്ധികം ശീതങ്കന് തുള്ളല് സമാപ്തം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക