"വനമാല/ജീവിതവും മരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{കുമാരനാശാന്‍}}
{{കുമാരനാശാന്‍}}
'''[[കുമാരനാശാന്‍/വനമാല (കവിതാസമാഹാരം)|വനമാല]] എന്ന കവിതാസമാഹാരത്തില്‍ നിന്ന്'''
'''[[കുമാരനാശാന്‍/വനമാല (കവിതാസമാഹാരം)|വനമാല]] എന്ന കവിതാസമാഹാരത്തില്‍ നിന്ന്'''

<poem>
<poem>


വരി 50: വരി 51:
- ആഗസ്ത് 1903
- ആഗസ്ത് 1903
</poem>
</poem>

[[വനമാല (കുമാരനാശാന്‍)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍]]
[[Category:കവിത]]
[[Category:കവിത]]

07:36, 17 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കുമാരനാശാന്‍ വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്


ഇന്നേവം മൃതനായി തന്റെ മതവി-
         ശ്വാസത്തിനായിട്ടിവന്‍
നന്നോര്‍ത്താലതു ഹന്ത നാമൊരുവരും
        ചെയ്യാത്ത കൈയല്ലയോ
എന്നാലോതുകയിപ്പുമാനിതിനുവേ-
        ണ്ടിത്തന്നെ ജീവിച്ചിരു-
ന്നെന്നാ വാക്യമൊടാശു ചേര്‍ത്തു ബലമാ-
        യാര്‍ക്കും കഥിക്കാവതോ.

അന്ത്യത്തിങ്കലിവന്‍ മരിച്ചു തെളിയിച്ചു
       താന്‍ സ്വയം കൃത്യനിര്‍
ബ്ബന്ധത്താല്‍ മതഭക്തി ശൂരഭടനഅ-
       ണെന്നുള്ളതിന്നഞ്ജസാ
എന്തോ നാമറിയുന്നതില്ല-യിതുപോല്‍
       തന്‍ ബാല്യകാലത്തിലേ
സ്വന്തം ജീവിതമീവിധം ചിരമിവന്‍
       ജീവിച്ചു ശീലിച്ചിതോ.

ചത്തീടുന്നതെളുപ്പമാളുകള്‍ മരി-
      ച്ചിട്ടില്ലയോ വല്ലതും
ചിത്തേ മോഹനിമിത്തമോ ചില വെറും
      മിഥ്യാഗ്രഹം‌മൂലമോ
ഉത്തുംഗത്വാമുയര്‍ന്നകോപമഥവാ
      ശൗര്യം വഹിച്ചെത്രയോ
മര്‍ത്ത്യന്മാര്‍ മൃതരായി വന്നതുവരാന്‍
      പാടില്ലയോ തെല്ലുമേ.

ജീവിക്കുന്നതുതന്നെ കഷ്ടമിഹ തല്‍-
       കൃത്യങ്ങള്‍ ചെയ്തും സ്വയം
ഭാവിച്ചീടിന സത്യമായ വഴിയില്‍-
      ത്തെറ്റൊന്നു പറ്റാതെയും
ഭൂവില്‍ കേവലമിഷ്ടരും നിജ നട-
      പ്പില്‍ സംശയിക്കാതെയും
താവും നിന്ദകലര്‍ന്ന ലോകരഖിലം
      നോക്കിപ്പഴിക്കാതെയും.

ഒന്നും തെറ്റണയാതെതന്നെയൊരുവന്‍
      തന്‍ ജീവയാത്രാന്തരേ
പിന്നോക്കം തിരിയാതെ പാഞ്ഞിഹ പണി-
     പ്പെട്ടെങ്കിലും പോയിതേ
എന്നാല്‍ നാം പുകഴൂന്നതാവിധമെഴു-
     ന്നാ ജീവിതത്തെക്കുറി-
ച്ചെന്നല്ലാതൊരുവന്‍ മരിച്ചവിധമെ-
     ന്താകട്ടെയെന്താണതില്‍.

                                                  - ആഗസ്ത് 1903

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍

"https://ml.wikisource.org/w/index.php?title=വനമാല/ജീവിതവും_മരണവും&oldid=8541" എന്ന താളിൽനിന്ന് ശേഖരിച്ചത്