"താൾ:Girija Kalyanam 1925.pdf/23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ

05:10, 8 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4

ഗിരിജാകല്യാണം

ശോകമിന്നാർക്കുമില്ല ലോകവാസികൾക്കിനി
ശ്ശോകമേകദാ വന്നാൽ നാകനാഥനു ദോഷം.
ആകുലം മറ്റൊന്നില്ലാ ലോകമിങ്ങനേ നില്ലാ
നീ കനിഞ്ഞരുളണം ലോകരക്ഷോപായത്തെ."
ആവലാതികളേവമാവതങ്ങുണർത്തിന
ദേവരാജനെക്കരുണാവലോകനം കൊണ്ടു
പാവനംചെയ്തു ബ്രഹ്മദേവനൊന്നരുൾചെയ്തു:
"ജീവശിഷ്യരേ! നിങ്ങൾ ജീവത ചിര"മെന്നു
ഖിന്നത തീർത്തു സുഖമുന്നതം വരുമാറ-
ക്കണ്ണുകളെട്ടുംകൊണ്ടു വിണ്ണവരെയും നോക്കി
കണ്ണടച്ചൊന്നങ്ങോർത്തു പിന്നെയൊന്നരുൾചെയ്തു.
"വന്നതുനന്നായ് നിങ്ങളൊന്നവയണമിതിൽ.
ചൊന്നതു മറ്റൊന്നല്ല: ഖിന്നതയുണ്ടാകേണ്ടാ;
നന്നായ നിമിത്തങ്ങളെന്നിയേ കാണ്മാനില്ല;
ചന്ദ്രശേഖരപ്രിയാ സുന്ദരീ സതീദേവി-
തന്നുടെ പിതാ മമ നന്ദനായ ദക്ഷൻ
ഉന്നതശിവദ്വെഷി മുന്നമേ ചെയ്ത കർമ്മം
നിന്ദിതമതിൻഫലമിന്നുമൊട്ടൊടുങ്ങീല.
നാഥനാരുലകിനെന്നേതുമേ നിനയാതെ
വാസനാബലാൽ പ്രജാപാലനമിവ ന്നപ-
രാധവാനായ നീചനേതുനാൾ വരും സുഖം?
താതനോടാർക്കുമൊല്ലാ ശാസനമെന്നുകണ്ടു
കാതരാക്ഷിയാം സതി ചെയ്തിനില്ല കുറ്റം;
പാതകഭിയാ പതിപാദപങ്കജേ ചേർന്നു.
നാരദഗിരാ ശൂലധാരിയക്കഥകേട്ടു
വീരഭദ്രനേ വിട്ടു; നരസമെന്തു ചൊല് വൂ;
ധാരണ നിങ്ങൾക്കില്ലേ ദാരുണഭൂതവൃന്ദ-
ഘോരത കേട്ടും കണ്ടും ഭീരുതയുണ്ടായതും.?
ഓടിവന്നെല്ലാരുമെന്നോടതുപറഞ്ഞതും
പീഡയാ നിങ്ങളോടുകൂടേ ഞാൻ പുറപ്പെട്ടു
തേടിച്ചെന്നീഡിച്ചീശനാടോപം * വാടിച്ചതു-
മാടിന്റെ താടി ഭൃഗു മോടിക്കു മേടിച്ചതും;
മിത്രനേത്രത്താൽ ഭഗനിത്രനാൾ കാണുന്നതും;


* 'പാടിച്ചതും' (പാഠാന്തരം.)

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/23&oldid=204314" എന്ന താളിൽനിന്ന് ശേഖരിച്ചത്