"താൾ:ഭഗവദ്ദൂത്.pdf/44" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
 
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
൩൮ ഭഗവദ്ദൂത്
൩൮ ഭഗവദ്ദൂതു്





01:02, 2 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ ഭഗവദ്ദൂതു്


ചൊല്ലിക്കൊണ്ടുതരേണമായതധുനാ വൈകാതെ പോകുന്നു ഞാൻ. 32

ഭഗവാൻ-അങ്ങിനെത്തന്നെ. ഇപ്പോൾ ചട്ടം കെട്ടാം. (ഉറക്കെ) ആരാണവിടെ? ഹരിക്കാരൻ-(വന്നിട്ടു്) സ്വാമി ഞാൻ. ഭഗവാൻ-കൃതവർമ്മാവിനോടു് വേഗത്തിൽ ഇവിടെ വരാൻ പറയൂ. ഹരി-കല്പന പോലെ (എന്നു പോയി) (അനന്തരം കൃതവർമ്മാവു പ്രവേശിക്കുന്നു.) കൃതവർമ്മാവു്-(തൊഴുതുകൊണ്ടു ഭഗവാനോടു്) ഞാനിതാ വന്നു. (അർജ്ജുനനെ നോക്കീട്ടു്) കുറച്ചു നേരമായോ വന്നിട്ടു്? അർജ്ജുനൻ-ഉവ്വ്. കൃതവ-(ദുര്യോധനനെ നോക്കീട്ടു് ആദരവോടുകൂടി) ഇവിടുന്നും അസാരം നേരമായിരിക്കും! ദുര്യോ-(ചിരിച്ചുകൊണ്ടു്) ഉവ്വ്. ഒരു രണ്ടു നാഴികയായി. ഭഗ-(കൃതവർമ്മാവിനോടു്) പാണ്ഡവന്മാരും കൗരവന്മാരും തമ്മിൽ യുദ്ധം തീർച്ചയാക്കി. ഇവർ രണ്ടു പേരും നമ്മളെ ക്ഷണിക്കാനാണു് വന്നിരിക്കുന്നതു്. എന്നാൽ-

നോക്കിൽ പാണ്ഡവരും കുരുപ്രവരരും തമ്മിൽപ്പിണങ്ങുമ്പൊളീ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/44&oldid=202673" എന്ന താളിൽനിന്ന് ശേഖരിച്ചത്