"താൾ:ഭഗവദ്ദൂത്.pdf/38" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
 
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
൪൨ ഭഗവദ്ദൂത്
൪൨ ഭഗവദ്ദൂതു്





00:57, 2 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ ഭഗവദ്ദൂതു്


തെ-ആവാമല്ലോ. ഇവിടേയ്ക്കു സമയം നോക്കാനുണ്ടോ? (എന്നു്) (അനന്തരം ദുര്യോധനൻ പ്രവേശിക്കുന്നു.) ദുര്യോധനൻ - (ചുറ്റി നടന്നിട്ടു്) കണ്ണൻ, ഞാൻ വന്ന കാര്യം കരളിലുടനറി- ഞ്ഞെങ്കിലത്യന്തമോദാൽ തൂർണ്ണം വന്നാദരിക്കായ് വതിനൊരു വഴിയി- ല്ലില്ല തെല്ലും വിവാദം

(നോക്കീട്ടു്) കണ്ണും ചിമ്മിശ്ശയിക്കുന്നതുസമയമരം നിദ്രയാണെന്തിനിപ്പോൾ ദണ്ഡിപ്പിക്കുന്നു, തെല്ലൊന്നിവിടമതിലിരി- യ്ക്കാം വിളിയ്ക്കാം പതുക്കെ 16 (നാലു പുറത്തും നോക്കീട്ടു്) നന്ദ്യാ മുകുന്ദന്റെ മുടിപ്രവേശം തന്നിൽക്കിടക്കും മണിപീഠമദ്ധ്യേ ചെന്നങ്ങിരിക്കാമുണരുന്നതായാ- ലെന്നെക്കണിക്കും തരമായിരിക്കും 17 (പീഠത്തിന്മേലിരുന്നു് ജനാലിൽക്കൂടി നോക്കീട്ടു്) ചാരുത്വമേറുന്നൊരു ദിവ്യനുണ്ടു ദൂരത്തു നിന്നിങ്ങു വരുന്നതാരോ? (സൂക്ഷിച്ചു നോക്കീട്ടു്) ആഹാ, കാറൊത്ത വർണ്ണന്നകതാരലിഞ്ഞ കൂറൊത്ത കുന്തീസുതനാണറിഞ്ഞു 18

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/38&oldid=202669" എന്ന താളിൽനിന്ന് ശേഖരിച്ചത്