"താൾ:ഭഗവദ്ദൂത്.pdf/12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
൧൪

സം.അക്ഷരാഭ്യാസം കഴിഞ്ഞു ‘വാക്യം’ വരെ അവിടെ വെച്ചു പഠിച്ചു. പണ്ടത്തെ സമ്പ്രദായപ്രകാരം ‘വാക്യം’ വരെ പഠിച്ചാൽ നല്ലവണ്ണം കൂട്ടി വായിക്കാറാവില്ലെന്നു് ആ സമ്പ്രദായം നിശ്ചയമുള്ളവർക്കെല്ലാം അറിയാവുന്നതാണല്ലോ. ഉപനയനം കഴിച്ചതു സ്വജനത്തിൽ പെട്ട ‘മരുത്തോമ്പിള്ളി’ എന്ന ഇല്ലത്തു വെച്ചാണു്. ഈ ക്രിയക്കു സ്വല്പമായി ചിലവുള്ളതു ചെയ്യുവാൻ സാധിക്കാഞ്ഞതിലാണു് സ്വഗൃഹത്തിൽ വെച്ചു നടത്താഞ്ഞതു്. ഇക്കാലത്തു തന്നെയാണു് അതിബുദ്ധിയോടും അതിശ്രദ്ധയോടും കൂടി വേദപാഠം ചെയ്തതു്. അമ്മാത്തെ ഒരു ശാഖയായ ‘നെല്ലായിക്കുന്നത്തു’ വെച്ചായിരുന്നു സമാവർത്തനം. സ്വന്തം ഇല്ലത്തു് ഈ വക അടിയന്തിരങ്ങൾ നിവൃത്തിക്കുവാൻ തീരെ കഴിവില്ലാതെ വരുമ്പോൾ ബന്ധുജനങ്ങളുടെ സഹായം ആവശ്യപ്പെടാതെ ഗത്യന്തരമില്ലല്ലോ. എന്നാൽ തുടരെത്തുടരെ ഏതെങ്കിലും ഒരിടത്തു തന്നെ അലട്ടുന്നതിന്നു വൈമനസ്യം തോന്നീട്ടായിരിക്കണം ഉപനയനം ഒരു ദിക്കിലും സമാവർത്തനം മറ്റൊരു ദിക്കിലും ആക്കാമെന്നു ലോകതന്ത്രജ്ഞയായ മാതാവു നിശ്ചയിച്ചതു്. ഇക്കാലത്തു് ഓട്ടംതുള്ളലിൽ ഭ്രമം നിമിത്തം തുള്ളൽ കൃതികൾ കിട്ടുന്നതു സമ്പാദിച്ചു വായിച്ചും പകർത്തി എഴുതിയും കൂട്ടിവായനയും എഴുത്തും വശമാക്കി. അമ്മയ്ക്കും തുള്ളലിൽ വളരെ മോഹമുണ്ടായിരുന്നതുകൊണ്ടു മകന്റെ ഈ പരിശ്രമത്തെ സർവ്വാത്മനാ അഭിനന്ദിച്ചു എന്നു പറയേണ്ടതില്ലല്ലോ. ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്നു ശ്രീകൃഷ്ണച
൧൪

സം.

അക്ഷരാഭ്യാസം കഴിഞ്ഞു ‘വാക്യം’ വരെ അവിടെ വെച്ചു പഠിച്ചു. പണ്ടത്തെ സമ്പ്രദായപ്രകാരം ‘വാക്യം’ വരെ പഠിച്ചാൽ നല്ലവണ്ണം കൂട്ടി വായിക്കാറാവില്ലെന്നു് ആ സമ്പ്രദായം നിശ്ചയമുള്ളവർക്കെല്ലാം അറിയാവുന്നതാണല്ലോ. ഉപനയനം കഴിച്ചതു സ്വജനത്തിൽ പെട്ട ‘മരുത്തോമ്പിള്ളി’ എന്ന ഇല്ലത്തു വെച്ചാണു്. ഈ ക്രിയക്കു സ്വല്പമായി ചിലവുള്ളതു ചെയ്യുവാൻ സാധിക്കാഞ്ഞതിലാണു് സ്വഗൃഹത്തിൽ വെച്ചു നടത്താഞ്ഞതു്. ഇക്കാലത്തു തന്നെയാണു് അതിബുദ്ധിയോടും അതിശ്രദ്ധയോടും കൂടി വേദപാഠം ചെയ്തതു്. അമ്മാത്തെ ഒരു ശാഖയായ ‘നെല്ലായിക്കുന്നത്തു’ വെച്ചായിരുന്നു സമാവർത്തനം. സ്വന്തം ഇല്ലത്തു് ഈ വക അടിയന്തിരങ്ങൾ നിവൃത്തിക്കുവാൻ തീരെ കഴിവില്ലാതെ വരുമ്പോൾ ബന്ധുജനങ്ങളുടെ സഹായം ആവശ്യപ്പെടാതെ ഗത്യന്തരമില്ലല്ലോ. എന്നാൽ തുടരെത്തുടരെ ഏതെങ്കിലും ഒരിടത്തു തന്നെ അലട്ടുന്നതിന്നു വൈമനസ്യം തോന്നീട്ടായിരിക്കണം ഉപനയനം ഒരു ദിക്കിലും സമാവർത്തനം മറ്റൊരു ദിക്കിലും ആക്കാമെന്നു ലോകതന്ത്രജ്ഞയായ മാതാവു നിശ്ചയിച്ചതു്. ഇക്കാലത്തു് ഓട്ടംതുള്ളലിൽ ഭ്രമം നിമിത്തം തുള്ളൽ കൃതികൾ കിട്ടുന്നതു സമ്പാദിച്ചു വായിച്ചും പകർത്തി എഴുതിയും കൂട്ടിവായനയും എഴുത്തും വശമാക്കി. അമ്മയ്ക്കും തുള്ളലിൽ വളരെ മോഹമുണ്ടായിരുന്നതുകൊണ്ടു മകന്റെ ഈ പരിശ്രമത്തെ സർവ്വാത്മനാ അഭിനന്ദിച്ചു എന്നു പറയേണ്ടതില്ലല്ലോ. ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്നു ശ്രീകൃഷ്ണച

00:09, 2 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

സം.അക്ഷരാഭ്യാസം കഴിഞ്ഞു ‘വാക്യം’ വരെ അവിടെ വെച്ചു പഠിച്ചു. പണ്ടത്തെ സമ്പ്രദായപ്രകാരം ‘വാക്യം’ വരെ പഠിച്ചാൽ നല്ലവണ്ണം കൂട്ടി വായിക്കാറാവില്ലെന്നു് ആ സമ്പ്രദായം നിശ്ചയമുള്ളവർക്കെല്ലാം അറിയാവുന്നതാണല്ലോ. ഉപനയനം കഴിച്ചതു സ്വജനത്തിൽ പെട്ട ‘മരുത്തോമ്പിള്ളി’ എന്ന ഇല്ലത്തു വെച്ചാണു്. ഈ ക്രിയക്കു സ്വല്പമായി ചിലവുള്ളതു ചെയ്യുവാൻ സാധിക്കാഞ്ഞതിലാണു് സ്വഗൃഹത്തിൽ വെച്ചു നടത്താഞ്ഞതു്. ഇക്കാലത്തു തന്നെയാണു് അതിബുദ്ധിയോടും അതിശ്രദ്ധയോടും കൂടി വേദപാഠം ചെയ്തതു്. അമ്മാത്തെ ഒരു ശാഖയായ ‘നെല്ലായിക്കുന്നത്തു’ വെച്ചായിരുന്നു സമാവർത്തനം. സ്വന്തം ഇല്ലത്തു് ഈ വക അടിയന്തിരങ്ങൾ നിവൃത്തിക്കുവാൻ തീരെ കഴിവില്ലാതെ വരുമ്പോൾ ബന്ധുജനങ്ങളുടെ സഹായം ആവശ്യപ്പെടാതെ ഗത്യന്തരമില്ലല്ലോ. എന്നാൽ തുടരെത്തുടരെ ഏതെങ്കിലും ഒരിടത്തു തന്നെ അലട്ടുന്നതിന്നു വൈമനസ്യം തോന്നീട്ടായിരിക്കണം ഉപനയനം ഒരു ദിക്കിലും സമാവർത്തനം മറ്റൊരു ദിക്കിലും ആക്കാമെന്നു ലോകതന്ത്രജ്ഞയായ മാതാവു നിശ്ചയിച്ചതു്. ഇക്കാലത്തു് ഓട്ടംതുള്ളലിൽ ഭ്രമം നിമിത്തം തുള്ളൽ കൃതികൾ കിട്ടുന്നതു സമ്പാദിച്ചു വായിച്ചും പകർത്തി എഴുതിയും കൂട്ടിവായനയും എഴുത്തും വശമാക്കി. അമ്മയ്ക്കും തുള്ളലിൽ വളരെ മോഹമുണ്ടായിരുന്നതുകൊണ്ടു മകന്റെ ഈ പരിശ്രമത്തെ സർവ്വാത്മനാ അഭിനന്ദിച്ചു എന്നു പറയേണ്ടതില്ലല്ലോ. ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്നു ശ്രീകൃഷ്ണച

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/12&oldid=202645" എന്ന താളിൽനിന്ന് ശേഖരിച്ചത്