"താൾ:ഭഗവദ്ദൂത്.pdf/10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
൧൨



൧൨


വാൻ തോന്നാത്ത അവരുടെ സമകാലീനന്മാരെ നാം ചില സന്ദർഭങ്ങളിൽ മനസ്സറിയാതെ ശപിക്കുമാറുണ്ടു്.
വാൻ തോന്നാത്ത അവരുടെ സമകാലീനന്മാരെ നാം ചില സന്ദർഭങ്ങളിൽ മനസ്സറിയാതെ ശപിക്കുമാറുണ്ടു്.

00:07, 2 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨


വാൻ തോന്നാത്ത അവരുടെ സമകാലീനന്മാരെ നാം ചില സന്ദർഭങ്ങളിൽ മനസ്സറിയാതെ ശപിക്കുമാറുണ്ടു്.

നമ്മുടെ പിൻഗാമികൾക്കു് നമ്മെ അപ്രകാരം ശപിക്കുവാൻ ഇട കൊടുക്കാണ്ടിരിക്കേണ്ടതു നമ്മുടെ ചുമതലയാണു്. എന്നാൽ ഈ മഹത്തായ കൃത്യത്തെ ഞാൻ ചെയ്യുന്നതിനേക്കാൾ പതിന്മടങ്ങു ഭംഗിയായി നിർവ്വഹിക്കത്തക്ക അനവധി യോഗ്യർ ഇപ്പോളുണ്ടെന്നു് എനിക്കു ബോദ്ധ്യമുണ്ടെങ്കിലും, അച്ഛൻ നമ്പൂതിരി തിരുമനസ്സിലേക്കു് ഈയുള്ളവനിലുള്ള അതിരറ്റ വാത്സല്യത്തിന്റെ ശക്തിയാൽ ഇതു ഞാനായാൽ മതിയെന്നു് അവിടുന്നരുളിച്ചെയ്കയും, അവിടുത്തെക്കുറിച്ച് ഈയുള്ളവനുള്ള അതിരറ്റ ഭക്തിബഹുമാനങ്ങളുടെ ശക്തിയാൽ ആ തിരുമനസ്സിലെ ജീവചരിത്രസംഗ്രഹം ഞാൻ തന്നെ എഴുതേണ്ടതാണെന്നു് എനിക്കു തോന്നുകയും ചെയ്കയാൽ ഇതിന്നു പുറപ്പെട്ടതാണെന്നു മഹാജനങ്ങളെ അറിയിച്ചു കൊള്ളുന്നു.

നടുവത്ത് അച്ഛൻ നമ്പൂരി തിരുമനസ്സുകൊണ്ടു 1016 - ആമാണ്ടു മീനമാസത്തിൽ മകം നക്ഷത്രത്തിൽ, ‘ചാലേ മാട മഹീപതി പാലിച്ചീടുന്ന കൊച്ചീരാജ്യത്തു ചാലക്കുടി’ എന്ന ദിക്കിൽ ജനിച്ചു. ഭക്തി കൊണ്ടും വിരക്തി കൊണ്ടും ദാരിദ്ര്യം കൊണ്ടും കുചേലബ്രാഹ്മണനോടുപമിക്കാവുന്ന അവിടുത്തെ അച്ഛൻ, മഹാനായ ഈ ഉണ്ണിയുടെ മുഖദർശനത്താലുള്ള സുഖം അനുഭവിപ്പാൻ നില്ക്കാതെയും ഉണ്ണിക്കു പിതൃലാളനസുഖം അനുഭവിപ്പാൻ ഇട കൊടുക്കാതെയും, ഗർഭസ്ഥനായ കുമാരനു നാലുമാസം പ്രായമാ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/10&oldid=202643" എന്ന താളിൽനിന്ന് ശേഖരിച്ചത്