"സ്പന്ദിക്കുന്ന അസ്ഥിമാടം/ഭാവത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
'<poem> ഭാവത്രയം ഒന്ന് അന്നു -സുഭിക്ഷതയുടെ സുസ്മ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 9: വരി 9:
ലെന്റെ നാടിനു പട്ടിണിമാത്രം!
ലെന്റെ നാടിനു പട്ടിണിമാത്രം!
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി-
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി-
ക്കണ്ടിരുന്നിതെന്‍ നാടു മാമാങ്കം,
ക്കണ്ടിരുന്നിതെൻ നാടു മാമാങ്കം,
സദ്യമേളിച്ചനാളി, ലെന്‍ നാട്ടില്‍-
സദ്യമേളിച്ചനാളി, ലെൻ നാട്ടിൽ-
ത്തത്തകൂടിയും പാടി വേദാന്തം.
ത്തത്തകൂടിയും പാടി വേദാന്തം.
പള്ളവീര്‍ക്കെ, ദ്ദഹനത്തിനായി-
പള്ളവീർക്കെ, ദ്ദഹനത്തിനായി-
ത്തുള്ളി പണ്ടെന്റെ നാട്ടിലെക്കാവ്യം.
ത്തുള്ളി പണ്ടെന്റെ നാട്ടിലെക്കാവ്യം.
കേവലഭൂപാലകാജ്ഞതൻ നൂലിൽ
കേവലഭൂപാലകാജ്ഞതന്‍ നൂലില്‍
മാല കോര്‍ത്തതാണെന്‍ മലയാളം.
മാല കോർത്തതാണെൻ മലയാളം.
വേദവേദാന്തകാന്താരകാന്തം
വേദവേദാന്തകാന്താരകാന്തം
പാദപാതാട്ടഹാസാദിയാലേ,
പാദപാതാട്ടഹാസാദിയാലേ,
ആത്തഗര്‍വ്വം കുലുക്കിവിറപ്പി-
ആത്തഗർവ്വം കുലുക്കിവിറപ്പി-
ച്ചാര്‍ത്തണഞ്ഞൊ 'രുദ്ദണ്ഡ' സിംഹത്തെ,
ച്ചാർത്തണഞ്ഞൊ 'രുദ്ദണ്ഡ' സിംഹത്തെ,
ഒറ്റവാക്കൊന്നു മര്‍മ്മത്തൊരേറാല്‍
ഒറ്റവാക്കൊന്നു മർമ്മത്തൊരേറാൽ
മുട്ടുകുത്തിച്ചിതെന്‍ മലയാളം!
മുട്ടുകുത്തിച്ചിതെൻ മലയാളം!
കഷ്ട, മെന്നൊരു വാക്കിനുപോലും
കഷ്ട, മെന്നൊരു വാക്കിനുപോലും
പട്ടുടുത്തതാണെന്‍ മലയാളം!
പട്ടുടുത്തതാണെൻ മലയാളം!
പാണികളില്‍പ്പരിമളം താവും
പാണികളിൽപ്പരിമളം താവും
ചേണണിമലർച്ചെണ്ടുകളേന്തി,
ചേണണിമലര്‍ച്ചെണ്ടുകളേന്തി,
മോടിയോടോരോ കൂത്തമ്പലത്തില്‍
മോടിയോടോരോ കൂത്തമ്പലത്തിൽ
'കൂടിയാടി' പണ്ടെന്‍ മലയാളം!
'കൂടിയാടി' പണ്ടെൻ മലയാളം!
'തോല' നൊത്തു രസിച്ചു ചിരിച്ചു
'തോല' നൊത്തു രസിച്ചു ചിരിച്ചു
തോളുരുമ്മിനിന്നെന്‍ മലയാളം!
തോളുരുമ്മിനിന്നെൻ മലയാളം!
തുഷ്ടിപൂര്‍വ്വകം ഭാവാത്മകമാ-
തുഷ്ടിപൂർവ്വകം ഭാവാത്മകമാ-
മഷ്ടപാദാദ്രഗാനസമേതം,
മഷ്ടപാദാദ്രഗാനസമേതം,
മഞ്ജുവൃന്ദാവനപ്രേമരംഗം
മഞ്ജുവൃന്ദാവനപ്രേമരംഗം
സഞ്ജനിപ്പിച്ചിതെന്‍ മലയാളം!
സഞ്ജനിപ്പിച്ചിതെൻ മലയാളം!
മദ്ദളം, ചെണ്ട, ചേങ്കില, താളം,
മദ്ദളം, ചെണ്ട, ചേങ്കില, താളം,
മത്സരിച്ചു മതിവരുവോളം,
മത്സരിച്ചു മതിവരുവോളം,
നീളെ നീളെക്കലോത്സവമേളം
നീളെ നീളെക്കലോത്സവമേളം
കേളികേള്‍പ്പിച്ചിതെന്‍ മലയാളം!
കേളികേൾപ്പിച്ചിതെൻ മലയാളം!
വർഷലക്ഷ്മിയ്ക്കുദാരതയാലേ
വര്‍ഷലക്ഷ്മിയ്ക്കുദാരതയാലേ
ഹർഷബാഷ്പമുതിരുമക്കാലേ,
ഹര്‍ഷബാഷ്പമുതിരുമക്കാലേ,
മാറുലഞ്ഞുചെറുമികൾ ചാലേ
മാറുലഞ്ഞുചെറുമികള്‍ ചാലേ
ഞാറുപാകുമപ്പാടത്തു നീളേ
ഞാറുപാകുമപ്പാടത്തു നീളേ
ഉൾപ്പുളകദഗാനങ്ങൾമൂലം
ഉള്‍പ്പുളകദഗാനങ്ങള്‍മൂലം
പച്ചചാര്‍ത്തിച്ചിതെന്‍ മലയാളം!
പച്ചചാർത്തിച്ചിതെൻ മലയാളം!
സസ്യ സങ്കുലശ്യാമളശ്രീയെ-
സസ്യ സങ്കുലശ്യാമളശ്രീയെ-
സ്സല്‍ക്കരിച്ചിതന്നെന്‍ മലയാളം!
സ്സൽക്കരിച്ചിതന്നെൻ മലയാളം!
കത്തിക്കാളുന്നൊരാപ്പൌരുഷത്തിൻ
കത്തിക്കാളുന്നൊരാപ്പൌരുഷത്തിന്‍
കച്ചകെട്ടി മുറുക്കിയൊരുക്കി,
കച്ചകെട്ടി മുറുക്കിയൊരുക്കി,
ചെന്നു, തന്‍കുലദൈവത്തെ വാഴ്ത്തി-
ചെന്നു, തൻകുലദൈവത്തെ വാഴ്ത്തി-
നിന്നു, പൂവും പ്രസാദവും ചാര്‍ത്തി,
നിന്നു, പൂവും പ്രസാദവും ചാർത്തി,
വീരയോധർതൻ വാൾത്തുമ്പിലൂടെ-
വീരയോധര്‍തന്‍ വാള്‍ത്തുമ്പിലൂടെ-
ച്ചോര ചീറ്റിയന്നെന്‍ മലയാളം!
ച്ചോര ചീറ്റിയന്നെൻ മലയാളം!
ഫുല്ലഹാസമെന്നാടന്നു തൂകി-
ഫുല്ലഹാസമെന്നാടന്നു തൂകി-
സ്സല്ലപിച്ചു സമ്രൂദ്ധിയെപ്പുല്‍കി! ...
സ്സല്ലപിച്ചു സമ്രൂദ്ധിയെപ്പുൽകി! ...


രണ്ട്
രണ്ട്
വരി 59: വരി 59:
ഇന്ന് - വിശപ്പിന്റെ വിലാപം
ഇന്ന് - വിശപ്പിന്റെ വിലാപം


തെല്ലുമോര്‍ത്തിടാ, തിത്രപെട്ടെന്നാ
തെല്ലുമോർത്തിടാ, തിത്രപെട്ടെന്നാ
നല്ല കാലമതിന്നെങ്ങു പോയി?
നല്ല കാലമതിന്നെങ്ങു പോയി?
എന്റെ നാട, ല്ലതിന്‍ പ്രേതമാണീ-
എന്റെ നാട, ല്ലതിൻ പ്രേതമാണീ-
ക്കണ്ടിടുന്നതിന്നെന്റെ കണ്മുന്‍പില്‍!
ക്കണ്ടിടുന്നതിന്നെന്റെ കണ്മുൻപിൽ!
ചെള്ള ചുക്കിച്ചുളുങ്ങിയെല്ലുന്തി-
ചെള്ള ചുക്കിച്ചുളുങ്ങിയെല്ലുന്തി-
പ്പള്ളയൊട്ടിയതല്ലെന്റെ രാജ്യം!
പ്പള്ളയൊട്ടിയതല്ലെന്റെ രാജ്യം!
ഞെട്ടുവാതവിറയലില്‍, ശ്വാസം
ഞെട്ടുവാതവിറയലിൽ, ശ്വാസം
മുട്ടി, യേങ്ങിവലിച്ചും, ചുമച്ചും
മുട്ടി, യേങ്ങിവലിച്ചും, ചുമച്ചും
വെൺനുരകൾ വമിച്ചുമാക്കൈകാൽ
വെണ്‍നുരകള്‍ വമിച്ചുമാക്കൈകാല്‍
മണ്ണിലാഞ്ഞാഞ്ഞടിച്ചും, പിടച്ചും,
മണ്ണിലാഞ്ഞാഞ്ഞടിച്ചും, പിടച്ചും,
ഒട്ടപസ്മാരഗാഷ്ഠികൾകാട്ടു-
ഒട്ടപസ്മാരഗാഷ്ഠികള്‍കാട്ടു-
മസ്ഥിപഞ്ജരമല്ലെന്റെ രാജ്യം!
മസ്ഥിപഞ്ജരമല്ലെന്റെ രാജ്യം!


കഷ്ട, മെന്റെ നാടെമ്മട്ടിലേവം
കഷ്ട, മെന്റെ നാടെമ്മട്ടിലേവം
പട്ടിണിക്കോലമായിച്ചമഞ്ഞൂ!
പട്ടിണിക്കോലമായിച്ചമഞ്ഞൂ!
കെട്ടുതാലിയൊഴിച്ചവൾക്കയേ്യാ
കെട്ടുതാലിയൊഴിച്ചവള്‍ക്കയേ്യാ
വിറ്റുതിന്നുവാന്‍ ബാക്കിയില്ലൊന്നും!
വിറ്റുതിന്നുവാൻ ബാക്കിയില്ലൊന്നും!
രത്നഗർഭയാണിപ്പൊഴും ലോകം
രത്നഗര്‍ഭയാണിപ്പൊഴും ലോകം
ഭഗ്നഭാഗ്യയാ, മെന്‍ നാടുമാത്രം!
ഭഗ്നഭാഗ്യയാ, മെൻ നാടുമാത്രം!


മാനുഷരെന്നുമോണമായ് വാണ
മാനുഷരെന്നുമോണമായ് വാണ
മാബലിയുടെ നാട്ടിലാണോര്‍ക്കൂ,
മാബലിയുടെ നാട്ടിലാണോർക്കൂ,
ഇന്നിതാ ചിലര്‍ നായ്ക്കളെപ്പോലെ-
ഇന്നിതാ ചിലർ നായ്ക്കളെപ്പോലെ-
ച്ചെന്നു നക്കുന്നതെച്ചിലിലകള്‍!
ച്ചെന്നു നക്കുന്നതെച്ചിലിലകൾ!


ഭാവശുദ്ധകള്‍, മുഗ്ദ്ധകള്‍, കാന്ത-
ഭാവശുദ്ധകൾ, മുഗ്ദ്ധകൾ, കാന്ത-
ദേവതകൾതൻ പാവനഭൂവിൽ-
ദേവതകള്‍തന്‍ പാവനഭൂവില്‍-
ശ്രീമയനെടുമംഗല്യമേകും
ശ്രീമയനെടുമംഗല്യമേകും
സോമവാരവ്രതാഢ്യമാം നാട്ടില്‍-
സോമവാരവ്രതാഢ്യമാം നാട്ടിൽ-
ഭദ്രകല്യാണദായകമാകും-
ഭദ്രകല്യാണദായകമാകും-
മദ്രിജാരാധനോത്സവനാളിൽ,
മദ്രിജാരാധനോത്സവനാളില്‍,
പാടിയാടിസ്സുദതികള്‍ ചൂടും
പാടിയാടിസ്സുദതികൾ ചൂടും
പാതിരാപ്പൂക്കൾതൻ ജന്മഭൂവിൽ-
പാതിരാപ്പൂക്കള്‍തന്‍ ജന്മഭൂവില്‍-
ജീവനും ജീവനായെനിയ്ക്കുള്ളെന്‍-
ജീവനും ജീവനായെനിയ്ക്കുള്ളെൻ-
ദേവിപോലും പിറന്നോരു നാട്ടില്‍-
ദേവിപോലും പിറന്നോരു നാട്ടിൽ-
കെട്ടഴിവു ചാരിത്രത്തി നയേ്യാ,
കെട്ടഴിവു ചാരിത്രത്തി നയേ്യാ,
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം!
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം!


മദ്യപിക്കുമാസ്സാമ്പൽപ്രതാപ
മദ്യപിക്കുമാസ്സാമ്പല്‍പ്രതാപ
മര്‍ക്കടത്തിന്‍ നഖക്ഷതം തട്ടി,
മർക്കടത്തിൻ നഖക്ഷതം തട്ടി,
ഘോരദാരിദ്യ്രസൂരാതപത്തിൽ-
ഘോരദാരിദ്യ്രസൂരാതപത്തില്‍-
ച്ചോരവറ്റി, ച്ചുളുക്കേറ്റു വാടി,
ച്ചോരവറ്റി, ച്ചുളുക്കേറ്റു വാടി,
നെഞ്ചിടിപ്പോടടർന്നാപതിപ്പൂ
നെഞ്ചിടിപ്പോടടര്‍ന്നാപതിപ്പൂ
പിഞ്ചനാഘ്രാതപുഷ്പങ്ങൾ മണ്ണിൽ!-
പിഞ്ചനാഘ്രാതപുഷ്പങ്ങള്‍ മണ്ണില്‍!-
മംഗലാദ്വൈതമൂർത്തിയാം, സാക്ഷാൽ
മംഗലാദ്വൈതമൂര്‍ത്തിയാം, സാക്ഷാല്‍
ശങ്കരനെ പ്രസവിച്ചമണ്ണില്‍!-
ശങ്കരനെ പ്രസവിച്ചമണ്ണിൽ!-
വീരപത്നികള്‍ നൂറുനൂറിന്നും
വീരപത്നികൾ നൂറുനൂറിന്നും
ചാരമായിക്കിടക്കുന്ന മണ്ണില്‍!-
ചാരമായിക്കിടക്കുന്ന മണ്ണിൽ!-
അത്രസമ്പൂതമായൊരീ മണ്ണി-
അത്രസമ്പൂതമായൊരീ മണ്ണി-
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ!
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ!
അബ്ധിയോടിതു വാങ്ങിയ കാല-
അബ്ധിയോടിതു വാങ്ങിയ കാല-
ത്തൽപമിസ്ഥിതി ശങ്കിച്ചിരിയ്ക്കിൽ,
ത്തല്‍പമിസ്ഥിതി ശങ്കിച്ചിരിയ്ക്കില്‍,
ആഞ്ഞെറിയാതിരുന്നേനെ, നൂനം,
ആഞ്ഞെറിയാതിരുന്നേനെ, നൂനം,
ആ മഴുവന്നു ഭാര്‍ഗ്ഗവരാമന്‍! ...
ആ മഴുവന്നു ഭാർഗ്ഗവരാമൻ! ...


മൂന്ന്
മൂന്ന്
വരി 119: വരി 119:


ഉണ്ടുനെല്ലും പണവു, മെന്നിട്ടും
ഉണ്ടുനെല്ലും പണവു, മെന്നിട്ടും
തെണ്ടിടുന്നോ സഖാക്കളേ, നിങ്ങള്‍?
തെണ്ടിടുന്നോ സഖാക്കളേ, നിങ്ങൾ?
'ഇല്ല', യെന്നു പറയുവാനായി-
'ഇല്ല', യെന്നു പറയുവാനായി-
ട്ടല്ലണഞ്ഞതീ ലോകത്തു നമ്മള്‍,
ട്ടല്ലണഞ്ഞതീ ലോകത്തു നമ്മൾ,
'ഇല്ല', യെന്നുള്ള ദീനവിലാപം
'ഇല്ല', യെന്നുള്ള ദീനവിലാപം
വല്ലദിക്കിലും കേള്‍ക്കുന്നപക്ഷം,
വല്ലദിക്കിലും കേൾക്കുന്നപക്ഷം,
'ഉണ്ടധികമി', ങ്ങെന്നടിച്ചാര്‍ക്കും
'ഉണ്ടധികമി', ങ്ങെന്നടിച്ചാർക്കും
ചെണ്ടമേളമൊന്നന്യത്ര കേള്‍ക്കാം.
ചെണ്ടമേളമൊന്നന്യത്ര കേൾക്കാം.
അങ്ങുചെല്ലുവിൻ, നിങ്ങൾക്കു വേണ്ട-
അങ്ങുചെല്ലുവിന്‍, നിങ്ങള്‍ക്കു വേണ്ട-
തങ്ങഖിലം സമ്ര്+ദ്ധിയായ്ക്കാണും.
തങ്ങഖിലം സമ്ര്+ദ്ധിയായ്ക്കാണും.
വാതിൽ കൊട്ടിയടയ്ക്കുകിൽ, നിങ്ങൾ
വാതില്‍ കൊട്ടിയടയ്ക്കുകില്‍, നിങ്ങള്‍
വാളെടുത്തതു വെട്ടിപ്പൊളിയ്ക്കിന്‍!
വാളെടുത്തതു വെട്ടിപ്പൊളിയ്ക്കിൻ!
കുന്നുകൂടിക്കിടക്കുമാ വിത്ത-
കുന്നുകൂടിക്കിടക്കുമാ വിത്ത-
മൊന്നുപോൽ നിങ്ങൾ വീതിച്ചെടുക്കുവിൻ!
മൊന്നുപോല്‍ നിങ്ങള്‍ വീതിച്ചെടുക്കുവിന്‍!
മത്സരം മതി!-തുല്യാവകാശം
മത്സരം മതി!-തുല്യാവകാശം
മർത്ത്യരെല്ലാർക്കുമുണ്ടിജ്ജഗത്തിൽ!
മര്‍ത്ത്യരെല്ലാര്‍ക്കുമുണ്ടിജ്ജഗത്തില്‍!
വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും,
വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും,
നിര്‍ദ്ധന 'ച്ചെറുക്ക' ന്നുമിനീരും,
നിർദ്ധന 'ച്ചെറുക്ക' ന്നുമിനീരും,
ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു-
ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മള്‍!
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ!


ദൈവനീതിതന്‍ പേരി, ലിന്നോളം
ദൈവനീതിതൻ പേരി, ലിന്നോളം
കൈതവംതന്നെ ചെയ്തതു ലോകം!
കൈതവംതന്നെ ചെയ്തതു ലോകം!
ലോകമെന്നാല്‍, ധനത്തിന്റെ ലോകം!
ലോകമെന്നാൽ, ധനത്തിന്റെ ലോകം!
ലോകസേവനം, ഹാ, രക്തപാനം!
ലോകസേവനം, ഹാ, രക്തപാനം!
മത്തു കണ്ണിലിരുട്ടടിച്ചാർക്കും
മത്തു കണ്ണിലിരുട്ടടിച്ചാര്‍ക്കും
മര്‍ദ്ദനത്തിന്നു സമ്മാനദാനം!
മർദ്ദനത്തിന്നു സമ്മാനദാനം!
നിര്‍ത്തുകിത്തരം നീതി നാം!-നമ്മള്‍-
നിർത്തുകിത്തരം നീതി നാം!-നമ്മൾ-
ക്കൊത്തൊരുമിച്ചു നിന്നു പോരാടാം!
ക്കൊത്തൊരുമിച്ചു നിന്നു പോരാടാം!


വിപ്ലവത്തിന്റെ വെണ്‍മഴുവാ, ലാ
വിപ്ലവത്തിന്റെ വെൺമഴുവാ, ലാ
വിത്തഗര്‍വ്വവിഷദ്രുമം വെട്ടി,
വിത്തഗർവ്വവിഷദ്രുമം വെട്ടി,
സത്സമത്വസനാതനോദ്യാനം
സത്സമത്വസനാതനോദ്യാനം
സജ്ജമാക്കാന്‍ നമുക്കുദ്യമിയ്ക്കാം!
സജ്ജമാക്കാൻ നമുക്കുദ്യമിയ്ക്കാം!
ഒക്കുകില്ലീയലസത മേലില്‍
ഒക്കുകില്ലീയലസത മേലിൽ
ഒത്തുചേരൂ സഖാക്കളേ, ചേലില്‍! ...
ഒത്തുചേരൂ സഖാക്കളേ, ചേലിൽ! ...
28-2-1120
28-2-1120


16
16


മനുഷ്യവിജ്ഞാനസമുദ്രമേ, നിന്‍
മനുഷ്യവിജ്ഞാനസമുദ്രമേ, നിൻ
നിരഘരത്നങ്ങള്‍ നിറഞ്ഞ ഹൃത്തില്‍,
നിരഘരത്നങ്ങൾ നിറഞ്ഞ ഹൃത്തിൽ,
മദിച്ചു വാഴുന്നു നിഗൂഢമോരോ
മദിച്ചു വാഴുന്നു നിഗൂഢമോരോ
വിനാശഹേതുക്കൾ, തിമിംഗലങ്ങൾ!
വിനാശഹേതുക്കള്‍, തിമിംഗലങ്ങള്‍!
4-12-1109
4-12-1109


17
17


ഒരു ദിവസം പുലരൊളിയില്‍
ഒരു ദിവസം പുലരൊളിയിൽ
കുരുവികൾ നിൻ ജനലരുകിൽ
കുരുവികള്‍ നിന്‍ ജനലരുകില്‍
ചിറകടിച്ചു കരഞ്ഞുഴന്നു
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:-
പറന്നണഞ്ഞു പറയുമേവം:-


മതിയുറക്കം വെളുത്തു നേരം
മതിയുറക്കം വെളുത്തു നേരം
മറയുമിപ്പോള്‍ മധുരസ്വപ്നം.
മറയുമിപ്പോൾ മധുരസ്വപ്നം.
മിഴിതുറക്കൂ, തുറക്കു ദേവി!
മിഴിതുറക്കൂ, തുറക്കു ദേവി!
ഇനിയകലത്തുതിരുകില്ലാ
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദനം
പ്രണയമയഹൃദയസ്പന്ദനം
അവ നിലച്ചു, മരിച്ചു, ഹാ, നി-
അവ നിലച്ചു, മരിച്ചു, ഹാ, നി-
ന്നവശനാകും ഹൃദയനാഥന്‍.
ന്നവശനാകും ഹൃദയനാഥൻ.
വരളുവോരാ രസനയില-
വരളുവോരാ രസനയില-
ങ്ങൊരു സലിലകണികപോലും
ങ്ങൊരു സലിലകണികപോലും
അവനൊരാളും പകര്‍ന്നു നല്‍കാ-
അവനൊരാളും പകർന്നു നൽകാ-
നരികിലില്ലാതവന്‍ മരിച്ചു.
നരികിലില്ലാതവൻ മരിച്ചു.
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
വവസാനത്തില്‍ വരണ്ടുഴന്നു,
വവസാനത്തിൽ വരണ്ടുഴന്നു,
അമലരാഗം വഴിഞ്ഞൊരാ ഹൃ
അമലരാഗം വഴിഞ്ഞൊരാ ഹൃ
ത്തവസാനത്തിൽത്തകർന്നുടഞ്ഞു.
ത്തവസാനത്തില്‍ത്തകര്‍ന്നുടഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ലവനണഞ്ഞു മണലടിഞ്ഞു.
ഉടൽ വെടിയാനവന്റെജീവൻ
ഉടല്‍ വെടിയാനവന്റെജീവന്‍
പിടയുമന്ത്യനിമിഷത്തിലും,
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോൽ
പരവശനാമവനിതുപോല്‍
പറയുവതായ് ശ്രവിച്ചു ഞങ്ങള്‍:-
പറയുവതായ് ശ്രവിച്ചു ഞങ്ങൾ:-


'സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ
'സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ
തവ മധുരപ്രണയസുധാതരളിതമെൻഹൃദയമിതാ
തവ മധുരപ്രണയസുധാതരളിതമെന്‍ഹൃദയമിതാ
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, ഞാനകന്നിടുന്നേന്‍!'
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, ഞാനകന്നിടുന്നേൻ!'
18-3-1120
18-3-1120
</poem>
</poem>

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭാവത്രയം

ഒന്ന്

അന്നു -സുഭിക്ഷതയുടെ സുസ്മിതം

ഉണ്ടു സമ്പത്തു ലോകത്തി, നെന്നാ-
ലെന്റെ നാടിനു പട്ടിണിമാത്രം!
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി-
ക്കണ്ടിരുന്നിതെൻ നാടു മാമാങ്കം,
സദ്യമേളിച്ചനാളി, ലെൻ നാട്ടിൽ-
ത്തത്തകൂടിയും പാടി വേദാന്തം.
പള്ളവീർക്കെ, ദ്ദഹനത്തിനായി-
ത്തുള്ളി പണ്ടെന്റെ നാട്ടിലെക്കാവ്യം.
കേവലഭൂപാലകാജ്ഞതൻ നൂലിൽ
മാല കോർത്തതാണെൻ മലയാളം.
വേദവേദാന്തകാന്താരകാന്തം
പാദപാതാട്ടഹാസാദിയാലേ,
ആത്തഗർവ്വം കുലുക്കിവിറപ്പി-
ച്ചാർത്തണഞ്ഞൊ 'രുദ്ദണ്ഡ' സിംഹത്തെ,
ഒറ്റവാക്കൊന്നു മർമ്മത്തൊരേറാൽ
മുട്ടുകുത്തിച്ചിതെൻ മലയാളം!
കഷ്ട, മെന്നൊരു വാക്കിനുപോലും
പട്ടുടുത്തതാണെൻ മലയാളം!
പാണികളിൽപ്പരിമളം താവും
ചേണണിമലർച്ചെണ്ടുകളേന്തി,
മോടിയോടോരോ കൂത്തമ്പലത്തിൽ
'കൂടിയാടി' പണ്ടെൻ മലയാളം!
'തോല' നൊത്തു രസിച്ചു ചിരിച്ചു
തോളുരുമ്മിനിന്നെൻ മലയാളം!
തുഷ്ടിപൂർവ്വകം ഭാവാത്മകമാ-
മഷ്ടപാദാദ്രഗാനസമേതം,
മഞ്ജുവൃന്ദാവനപ്രേമരംഗം
സഞ്ജനിപ്പിച്ചിതെൻ മലയാളം!
മദ്ദളം, ചെണ്ട, ചേങ്കില, താളം,
മത്സരിച്ചു മതിവരുവോളം,
നീളെ നീളെക്കലോത്സവമേളം
കേളികേൾപ്പിച്ചിതെൻ മലയാളം!
വർഷലക്ഷ്മിയ്ക്കുദാരതയാലേ
ഹർഷബാഷ്പമുതിരുമക്കാലേ,
മാറുലഞ്ഞുചെറുമികൾ ചാലേ
ഞാറുപാകുമപ്പാടത്തു നീളേ
ഉൾപ്പുളകദഗാനങ്ങൾമൂലം
പച്ചചാർത്തിച്ചിതെൻ മലയാളം!
സസ്യ സങ്കുലശ്യാമളശ്രീയെ-
സ്സൽക്കരിച്ചിതന്നെൻ മലയാളം!
കത്തിക്കാളുന്നൊരാപ്പൌരുഷത്തിൻ
കച്ചകെട്ടി മുറുക്കിയൊരുക്കി,
ചെന്നു, തൻകുലദൈവത്തെ വാഴ്ത്തി-
നിന്നു, പൂവും പ്രസാദവും ചാർത്തി,
വീരയോധർതൻ വാൾത്തുമ്പിലൂടെ-
ച്ചോര ചീറ്റിയന്നെൻ മലയാളം!
ഫുല്ലഹാസമെന്നാടന്നു തൂകി-
സ്സല്ലപിച്ചു സമ്രൂദ്ധിയെപ്പുൽകി! ...

രണ്ട്

ഇന്ന് - വിശപ്പിന്റെ വിലാപം

തെല്ലുമോർത്തിടാ, തിത്രപെട്ടെന്നാ
നല്ല കാലമതിന്നെങ്ങു പോയി?
എന്റെ നാട, ല്ലതിൻ പ്രേതമാണീ-
ക്കണ്ടിടുന്നതിന്നെന്റെ കണ്മുൻപിൽ!
ചെള്ള ചുക്കിച്ചുളുങ്ങിയെല്ലുന്തി-
പ്പള്ളയൊട്ടിയതല്ലെന്റെ രാജ്യം!
ഞെട്ടുവാതവിറയലിൽ, ശ്വാസം
മുട്ടി, യേങ്ങിവലിച്ചും, ചുമച്ചും
വെൺനുരകൾ വമിച്ചുമാക്കൈകാൽ
മണ്ണിലാഞ്ഞാഞ്ഞടിച്ചും, പിടച്ചും,
ഒട്ടപസ്മാരഗാഷ്ഠികൾകാട്ടു-
മസ്ഥിപഞ്ജരമല്ലെന്റെ രാജ്യം!

കഷ്ട, മെന്റെ നാടെമ്മട്ടിലേവം
പട്ടിണിക്കോലമായിച്ചമഞ്ഞൂ!
കെട്ടുതാലിയൊഴിച്ചവൾക്കയേ്യാ
വിറ്റുതിന്നുവാൻ ബാക്കിയില്ലൊന്നും!
രത്നഗർഭയാണിപ്പൊഴും ലോകം
ഭഗ്നഭാഗ്യയാ, മെൻ നാടുമാത്രം!

മാനുഷരെന്നുമോണമായ് വാണ
മാബലിയുടെ നാട്ടിലാണോർക്കൂ,
ഇന്നിതാ ചിലർ നായ്ക്കളെപ്പോലെ-
ച്ചെന്നു നക്കുന്നതെച്ചിലിലകൾ!

ഭാവശുദ്ധകൾ, മുഗ്ദ്ധകൾ, കാന്ത-
ദേവതകൾതൻ പാവനഭൂവിൽ-
ശ്രീമയനെടുമംഗല്യമേകും
സോമവാരവ്രതാഢ്യമാം നാട്ടിൽ-
ഭദ്രകല്യാണദായകമാകും-
മദ്രിജാരാധനോത്സവനാളിൽ,
പാടിയാടിസ്സുദതികൾ ചൂടും
പാതിരാപ്പൂക്കൾതൻ ജന്മഭൂവിൽ-
ജീവനും ജീവനായെനിയ്ക്കുള്ളെൻ-
ദേവിപോലും പിറന്നോരു നാട്ടിൽ-
കെട്ടഴിവു ചാരിത്രത്തി നയേ്യാ,
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം!

മദ്യപിക്കുമാസ്സാമ്പൽപ്രതാപ
മർക്കടത്തിൻ നഖക്ഷതം തട്ടി,
ഘോരദാരിദ്യ്രസൂരാതപത്തിൽ-
ച്ചോരവറ്റി, ച്ചുളുക്കേറ്റു വാടി,
നെഞ്ചിടിപ്പോടടർന്നാപതിപ്പൂ
പിഞ്ചനാഘ്രാതപുഷ്പങ്ങൾ മണ്ണിൽ!-
മംഗലാദ്വൈതമൂർത്തിയാം, സാക്ഷാൽ
ശങ്കരനെ പ്രസവിച്ചമണ്ണിൽ!-
വീരപത്നികൾ നൂറുനൂറിന്നും
ചാരമായിക്കിടക്കുന്ന മണ്ണിൽ!-
അത്രസമ്പൂതമായൊരീ മണ്ണി-
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ!
അബ്ധിയോടിതു വാങ്ങിയ കാല-
ത്തൽപമിസ്ഥിതി ശങ്കിച്ചിരിയ്ക്കിൽ,
ആഞ്ഞെറിയാതിരുന്നേനെ, നൂനം,
ആ മഴുവന്നു ഭാർഗ്ഗവരാമൻ! ...

മൂന്ന്

ഇനി- അഗ്നിയുടെ അട്ടഹാസം

ഉണ്ടുനെല്ലും പണവു, മെന്നിട്ടും
തെണ്ടിടുന്നോ സഖാക്കളേ, നിങ്ങൾ?
'ഇല്ല', യെന്നു പറയുവാനായി-
ട്ടല്ലണഞ്ഞതീ ലോകത്തു നമ്മൾ,
'ഇല്ല', യെന്നുള്ള ദീനവിലാപം
വല്ലദിക്കിലും കേൾക്കുന്നപക്ഷം,
'ഉണ്ടധികമി', ങ്ങെന്നടിച്ചാർക്കും
ചെണ്ടമേളമൊന്നന്യത്ര കേൾക്കാം.
അങ്ങുചെല്ലുവിൻ, നിങ്ങൾക്കു വേണ്ട-
തങ്ങഖിലം സമ്ര്+ദ്ധിയായ്ക്കാണും.
വാതിൽ കൊട്ടിയടയ്ക്കുകിൽ, നിങ്ങൾ
വാളെടുത്തതു വെട്ടിപ്പൊളിയ്ക്കിൻ!
കുന്നുകൂടിക്കിടക്കുമാ വിത്ത-
മൊന്നുപോൽ നിങ്ങൾ വീതിച്ചെടുക്കുവിൻ!
മത്സരം മതി!-തുല്യാവകാശം
മർത്ത്യരെല്ലാർക്കുമുണ്ടിജ്ജഗത്തിൽ!
വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും,
നിർദ്ധന 'ച്ചെറുക്ക' ന്നുമിനീരും,
ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ!

ദൈവനീതിതൻ പേരി, ലിന്നോളം
കൈതവംതന്നെ ചെയ്തതു ലോകം!
ലോകമെന്നാൽ, ധനത്തിന്റെ ലോകം!
ലോകസേവനം, ഹാ, രക്തപാനം!
മത്തു കണ്ണിലിരുട്ടടിച്ചാർക്കും
മർദ്ദനത്തിന്നു സമ്മാനദാനം!
നിർത്തുകിത്തരം നീതി നാം!-നമ്മൾ-
ക്കൊത്തൊരുമിച്ചു നിന്നു പോരാടാം!

വിപ്ലവത്തിന്റെ വെൺമഴുവാ, ലാ
വിത്തഗർവ്വവിഷദ്രുമം വെട്ടി,
സത്സമത്വസനാതനോദ്യാനം
സജ്ജമാക്കാൻ നമുക്കുദ്യമിയ്ക്കാം!
ഒക്കുകില്ലീയലസത മേലിൽ
ഒത്തുചേരൂ സഖാക്കളേ, ചേലിൽ! ...
                               28-2-1120

16

മനുഷ്യവിജ്ഞാനസമുദ്രമേ, നിൻ
നിരഘരത്നങ്ങൾ നിറഞ്ഞ ഹൃത്തിൽ,
മദിച്ചു വാഴുന്നു നിഗൂഢമോരോ
വിനാശഹേതുക്കൾ, തിമിംഗലങ്ങൾ!
                               4-12-1109

17

ഒരു ദിവസം പുലരൊളിയിൽ
കുരുവികൾ നിൻ ജനലരുകിൽ
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:-

മതിയുറക്കം വെളുത്തു നേരം
മറയുമിപ്പോൾ മധുരസ്വപ്നം.
മിഴിതുറക്കൂ, തുറക്കു ദേവി!
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദനം
അവ നിലച്ചു, മരിച്ചു, ഹാ, നി-
ന്നവശനാകും ഹൃദയനാഥൻ.
വരളുവോരാ രസനയില-
ങ്ങൊരു സലിലകണികപോലും
അവനൊരാളും പകർന്നു നൽകാ-
നരികിലില്ലാതവൻ മരിച്ചു.
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
വവസാനത്തിൽ വരണ്ടുഴന്നു,
അമലരാഗം വഴിഞ്ഞൊരാ ഹൃ
ത്തവസാനത്തിൽത്തകർന്നുടഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ഉടൽ വെടിയാനവന്റെജീവൻ
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോൽ
പറയുവതായ് ശ്രവിച്ചു ഞങ്ങൾ:-

'സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ
തവ മധുരപ്രണയസുധാതരളിതമെൻഹൃദയമിതാ
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, ഞാനകന്നിടുന്നേൻ!'
                               18-3-1120