താൾ:Sheelam 1914.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശീലം

ളോട് പരോപകരിഷ്ണുതയും കൂടി ശീലം എന്ന വിഷയത്തിൽ അടങ്ങുന്നതും, എമർസന്റേയും ലൂതറിന്റേയും വാക്യങ്ങളും വ്യാഖ്യേയങ്ങളും അതിന് ആധാരമായിരിക്കുന്നതും ആകുന്നു. സൂക്ഷ്മാന്വേഷണത്തോടും, ഉന്നതവൃത്തിയോടും കൂടിവർത്തിച്ച് ജീവിതത്തിന്റെ ഉത്തമഫലങ്ങളെ അന്യന്മാരുമായി പങ്കിട്ടനുഭവിയ്ക്കുന്ന മഹാത്മാക്കളാകുന്നു നമ്മുടെ ജനസമുദായത്തിന്റെ വര്ൎദ്ധനയ്ക്കായി മേൽപറഞ്ഞ ലക്ഷണങ്ങളോടു കൂടിയ ശീലത്തെ ചമയ്ക്കുന്നതാകുന്നു വിദ്യാഭ്യാസത്തിന്റെ മുഖ്യ ഉദ്ദേശം. ഇങ്ങനെയുള്ള ശീലത്തിന്റെ അംഗങ്ങളെ ഉദാഹരണങ്ങളോടു കൂടി ഈ പ്രബന്ധത്തിൽ വിവരിയ്ക്കാൻ തുടങ്ങുന്നു.

ശീലത്തിന് ഉപാംഗങ്ങളായി മറ്റൂ ചില കാര്യങ്ങളൂം കായ്യങ്ങളും ഉണ്ടെങ്കിലും താഴെ പറയുന്ന ഏഴു മുഖ്യാംഗങ്ങളെ മാത്രം ഈ പ്രബന്ധത്തിൽ വിവരിക്കുന്നു

൧ ശീലബലം. ൪ പ്രവൃത്തി.
൨ ഗൃഹ്യാഭ്യസനം. ൫ ധൈര്യം.
൩ സംസർഗവും, അനുകരണവും. ൬ ആത്മഭരണം.
൭ കൃത്യധർമവും സത്യവും.


൧.ശീലബലം.


ലോകത്തിൽ, ശീലമെന്നത് വളരെ ബലമേറിയ ഒരു ശക്തിയാകുന്നു. അതിൻറെ ഉന്നതാവസ്ഥയിൽ അത് മാനുഷ്യത്തിൻറെ ഉത്തമ ലക്ഷണത്തെ കാണിയ്ക്കുന്നു. ഉദ്യമം, സത്യം, മഹാശയത്വം, ഋജുത്വം എന്നീ ഗുണങ്ങളുള്ളവരെ ലോകർ സ്വയമേ വബഹുമാനിക്കുന്നു. ഇപ്രകാരമുള്ളവരെ വിശ്വസിച്ചു കണ്ടു പഠിയ്ക്കുന്നത് സൎവ്വസാ-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 14052 chavasseryghss എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/11&oldid=170435" എന്ന താളിൽനിന്ന് ശേഖരിച്ചത്