Jump to content

A dictionary, English and Malayalim/A-G

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
A dictionary, English and Malayalim
constructed table of contents

[ 13 ] A
CONCISE DICTIONARY
OF
ENGLISH AND MALAYALIM

ABD

A, art. ഒരു.

Aback, ad. പുറകൊട്ട, പിന്നൊക്കം.

Abaft, ad. പിമ്പുറത്തെക്ക, കപ്പലിന്റെ
അമരത്തെക്ക.

Abandon, v. a. വിട്ടൊഴിയുന്നു, ത്യജി
ക്കുന്നു, പരിത്യാഗം ചെയ്യുന്നു; ഉപെക്ഷി
ക്കുന്നു, കൈവിടുന്നു.

Abandoned, a. വിട്ടൊഴിയപ്പെട്ട,ത്യജി
ക്കപ്പെട്ട; ഉപെക്ഷിക്കപ്പെട്ട, കൈവിട
പ്പെട്ട; മഹാ കെട്ട, ദുഷ്ടതയുള്ള, വഷ
ളായുള്ള, മഹാ ചീത്ത.

Abandonment, s. വിട്ടൊഴിവ, പരിത്യാ
ഗം; ഉപെക്ഷണം, കൈവെടിച്ചിൽ.

Abase, v. a. താഴ്ത്തുന്നു, കീഴ്പെടുത്തുന്നു;
ഇടിക്കുന്നു, വണക്കുന്നു; ഹീനതപ്പെടുത്തു
ന്നു, ഇളപ്പെടുത്തുന്നു; കുറെക്കുന്നു.

Abasement, s. താഴ്ത്തൽ, താഴ്വ , ഇടിച്ചിൽ;
ഇടിവ; താണ്മ, വിനയം; ഹീനത്വം.

Abash, v. a. ലജ്ജിപ്പിക്കുന്നു, നാണിപ്പി
ക്കുന്നു; പരിഭ്രമിപ്പിക്കുന്നു.

Abate, v. a. & n. കുറെക്കുന്നു, താഴ്ത്തുന്നു,
ഇളപ്പെടുത്തുന്നു, ഇളെക്കുന്നു, നീക്കുന്നു,
തള്ളുന്നു; കുറയുന്നു, കുറഞ്ഞുപൊകുന്നു,
താണുപൊകുന്നു.

Abatement, s. കുറച്ചിൽ, താഴ്ച, താഴ്വ,
കുറവ, അടക്കം; തള്ളിക്കൊടുത്ത പണം.

Abbreviate, v. a. കുറുക്കുന്നു, ചുരുക്കുന്നു,
സംക്ഷെപിക്കുന്നു, സംഗ്രഹിക്കുന്നു, കുറു
ക്കി എഴുതുന്നു.

Abbreviation, s. കുറുക്കൽ, ചുരുക്കം, സം
ക്ഷെപണം, സംഗ്രഹം, കൂട്ടെഴുത്ത, സം
ജ്ഞ.

Abdicate, v. a. സംബന്ധം വിട്ടൊഴിയു
ന്നു, അവകാശം ഉപെക്ഷിക്കുന്നു, സ്ഥാ

ABL

നത്തെയൊ ഉദ്യാഗത്തെയൊ ഒഴിഞ്ഞു
കൊള്ളുന്നു.

Abdication, s. വിട്ടൊഴിവ, സ്ഥാനത്യാ
ഗം, ഉപെക്ഷണം.

Abdomen, s. കീഴ്വയറ, അടിവയറ, കു
ക്ഷി.

Abduction, s. പിൻമാറ്റം, വശീകരം,
അപഹാരം.

Abed, ad. കിടക്കയിൽ, കട്ടിൽകിടക്കയിൽ.

Aberration, s. വഴിതെറ്റ, തെറ്റ, വഴി
വിട്ടുപൊകുക; പരിഭ്രമം, ഭ്രമം.

Abetter or abettor, s. ഉത്സാഹിപ്പിക്കു
ന്നവൻ, സഹായി, പിന്തുണക്കാരൻ, അ
നുകൂലൻ.

Abhor, v. a. അറെക്കുന്നു, വെറുക്കുന്നു, ചെ
ടിക്കുന്നു, നീരസിക്കുന്നു.

Abhorrence, s. അറെപ്പ, വെറുപ്പ, ചെടി
പ്പ, നീരസം.

Abide, v. n. & a. പാൎക്കുന്നു, വസിക്കുന്നു,
നിലനില്ക്കുന്നു, ഇരിക്കുന്നു; കാത്തിരിക്കു
ന്നു, സഹിക്കുന്നു.

Abiding, s. ഇരിപ്പ, വാസം, നിലനില്പ.

Abject, a. കിഴ്പട്ട, ഹീനമായുള്ള, അല്പമാ
യുള്ള, നീചമായുള്ള.

Abjectedness, s. നീചന്മാരുടെ അവസ്ഥ.

Abjectness, s. ഹീനത, നീചത്വം, ആ
ഭാസത്വം.

Ability, s. പ്രാപ്തി, സാമൎത്ഥ്യം, ശക്തി, നി
പുണത, മിടുക്ക.

Abjuration, s. പരിത്യാഗമായുള്ള ആണ.

Abjure, v. a. പരിത്യാഗമായി ആണയി
ടുന്നു, ചെയ്കയില്ലെന്ന ആണയിടുന്നു;
ആണയൊടെ നിഷെധിക്കുന്നു.

Able, a, പ്രാപ്തിയുള്ള, സാമൎത്ഥ്യമുള്ള, ശ

[ 14 ]
ക്തിയുള്ള; വല്ലമയുള്ള, വശമുള്ള, പാടുള്ള,
ത്രാണിയുള്ള.

Ableness, s. ദെഹബലം, ശക്തി, ത്രാണി,
ദൃഢത, സത്വം.

Ablution, s. കുളി, സ്നാനം, മഗ്നത, കഴു
കൽ, അഭിഷെകം.

Abnegate, v. a. നിഷെധിക്കുന്നു, മറുത്ത
പറയുന്നു, വൎജ്ജിക്കുന്നു.

Abnegation, s. നിഷെധം, വൎജ്ജനം.

Abode, s. ഇരിപ്പിടം, വാസസ്ഥലം, വാ
സം, ഭവനം.

Abolish, v. a. ഇല്ലായ്മചെയ്യുന്നു, തള്ളിക
ളയുന്നു, നീക്കികളയുന്നു, നിൎത്തലാക്കുന്നു,
നിവാരണം ചെയ്യുന്നു.

Abolition, s. തള്ളികളക, ഇല്ലായ്മചെയ്ക,
നിവാരണം, പരിഹരണം.

Abominable, a. വെറുപ്പുള്ള, അറെപ്പുള്ള,
നിന്ദ്യമായുള്ള.

Abominate, v. a. വെറുക്കുന്നു, അറെക്കു
ന്നു, ചെടിക്കുന്നു, നിഷെധിക്കുന്നു.

Abomination, s. വെറുപ്പ, അറെപ്പ, ചെ
ടിപ്പു; നിന്ദിതം; മലിനത, മ്ലെച്ശത; നി
ഷെധം.

Aborigines, s. pl. ഒരു ദെശത്തിൽ മൂലമാ
യുള്ള കുടികൾ, പൂൎവമുള്ള കുടികൾ.

Abortion, s. ഗൎഭസ്രാവം, ഗൎഭമഴിവ, ഗൎഭ
പിണ്ഡം.

Abortive, a. കാലം തികയാതെ ജനിച്ച, മു
തിരാത്ത; ഫലമില്ലാത്ത , നിഷ്ഫലമായുള്ള.

Above, prep. മെലെ, മീതെ, ഉയരെ, മുൻ.

Above, ad. മെൽ, മീതെ.

Above-board, ad. പ്രത്യക്ഷമായി, മറവു
കൂടാതെ, ക്രിത്രിമം കൂടാതെ.

Above-cited, a. മെൽച്ചൊല്ലിയ, മുൻ പ
റഞ്ഞ, മുൻകുറിച്ച.

Above-ground, a. ജീവനൊടിരിക്കുന്ന,
ഭൂമിമെൽ വസിക്കുന്ന.

Above-mentioned, a. മുൻപറഞ്ഞ, മെൽ
ചൊല്ലിയ.

Abound, v. n. പെരുകുന്നു, വദ്ധിക്കുന്നു,
വളരെ ആകുന്നു, സംപൂൎണ്ണമാകുന്നു.

About, prep. ചുറ്റും, അരികെ, സമീപ
ത്ത; കുറിച്ച, സംബന്ധിച്ച.

About, ad. ചുറ്റിലും, ചുറ്റും, അരികത്ത,
എങ്ങും; എകദേശം.

Abreast, ad. അണിയണിയായി, നിര
നിരയായി, മാരിടത്തായി.

Abridge, v. a. ചുരുക്കുന്നു, കുറുക്കുന്നു, സം
ക്ഷെപിക്കുന്നു, സംഗ്രഹിക്കുന്നു; കുറെക്കു
ന്നു.

Abridgment, s. ചുരുക്കം, കുറുകൽ, സം
ക്ഷെപണം, സംക്ഷിപ്തം, സംഗ്രഹം, സ
മാഗൃതി; കുറവ.

Abroad, ad. പുറത്ത, വെളിയിൽ, മറുനാ
ട്ടിൽ, പരദെശത്തിൽ.

Abrogate, v. a. ഉത്സൎജ്ജിക്കുന്നു, തള്ളിക
ളയുന്നു, ത്യജിക്കുന്നു, പരിഹരിക്കുന്നു, നി
ൎത്തൽ ചെയ്യുന്നു.

Abrogation, s. ഉത്സൎജ്ജനം, ത്യാഗം, പ
രിത്യാഗം, പരിഹരണം, ചട്ടമഴിവ.

Abrupt, a. അറ്റ, പൊട്ടിയ, ഉടെഞ്ഞ;
തിടുക്കമുള്ള, ബദ്ധപ്പാടുള്ള, പെട്ടന്നുള്ള,
ആകസ്മീകമായുള്ള.

Abruption, s. ഉടെവ, പൊട്ടൽ, വിരി
വ, ഭിന്നം, വിഭാഗം.

Abruptness, s. വെഗം, തിടുക്കം, ബദ്ധ
പ്പാട, മാൎദ്ദവമില്ലായ്മ, ആകസ്മീകത.

Abscess, s. പരു, വീക്കം, മഹാ വ്രണം,
കുരു.

Abscond, v. n. ഒളിച്ചുകൊള്ളുന്നു, ഒളിച്ചു
പൊകുന്നു, മാറികളയുന്നു.

Absence, s. കൂടെയില്ലായ്മ, അപ്രത്യക്ഷ
ത, വരാതിരിക്കുക; അജാഗ്രത, താല്പൎയ്യ
മില്ലായ്മ.

Absent, a. കൂടെയില്ലാത്ത, വരാത്ത, അ
പ്രത്യക്ഷമായുള്ള; അജാഗ്രതയുള്ള, താല്പ
ൎ യ്യമില്ലാത്ത.

Absent, v. a. വരാതെയിരിപ്പാനാക്കുന്നു,
നിൎത്തികളയുന്നു, വരാതെയിരിക്കുന്നു.

Absentee, s. വരാതെയിരിക്കുന്നവൻ, അ
പ്രത്യക്ഷൻ.

Absist, v. a. അകലെ നില്ക്കുന്നു, വിട്ടുക
ളയുന്നു.

Absolute, a. പൂൎണ്ണമായുള്ള, തീൎച്ചയുള്ള;
മട്ടിടപ്പെടാത്ത, അതിരില്ലാത്ത: സ്വയാ
ധിപത്യമുള്ള.

Absolutely, ad. പൂൎണ്ണമായി, തീൎച്ചയായി;
മട്ടിടപ്പെടാത്തതായി, സ്ഥിരമായി, നി
ശ്ചയമായി.

Absolution, s. പാപമോചനം, പാപ
നിവൃത്തി, പാപശാന്തി, മാപ്പ, മൊച
നം.

Absolve, v. a. മാപ്പു ചെയ്യുന്നു, മൊചിക്കു
ന്നു, കുറ്റംതീൎക്കുന്നു, നിരപരാധം വിധി
ക്കുന്നു, ക്ഷമിച്ചുകൊള്ളുന്നു.

Absonant, a. ന്യായവിരൊധമായുള്ള, യു
ക്തിവിരൊധമായുള്ള, ബുദ്ധിക്ക ചെരാ
ത്ത, എതിൎപ്പായുള്ള.

Absorb, v. a. വിഴുങ്ങുന്നു, ഗ്രസിക്കുന്നു, കു
ടിക്കുന്നു, വലിക്കുന്നു; കബളിക്കുന്നു, ധ്യാ
നിക്കുന്നു.

Absorbed, a. വിഴുങ്ങപ്പെട്ട, അനന്യബു
ദ്ധിയുള്ള.

Absorbent, a. വിഴുങ്ങുന്ന, വലിക്കുന്ന, ഗ്ര
സിക്കുന്ന.

Absorbent, s. ശൈത്യത്തിനുള്ള ഔഷധം.

[ 15 ]
Absorption, s. വിഴുങ്ങൽ, വലിവ, കബ
ളം, അനന്യബുദ്ധി, ധ്യാനം.

Abstain, v. a. ഒഴിഞ്ഞുകൊള്ളുന്നു, വിട്ടൊ
ഴിയുന്നു, വിട്ടുമാറുന്നു; അടങ്ങിയിരിക്കു
ന്നു, വൎജ്ജിച്ചുവിടുന്നു, വ്രതംവെക്കുന്നു.
ഉപൊഷിക്കുന്നു.

Abstemious, a. മിതമായുള്ള, പ്രമാണമാ
യുള്ള, വ്രതമായുള്ള, അടക്കമുള്ള.

Abstemiousness, s. മിതം, വൎജ്ജനം, വ്ര
തം, അടക്കം.

Abstinence, s. മിതം, പ്രമാണം, ഇഛ
യടക്കം, പരിപാകം, നിരാഹാരം, വാ
യകെട്ട, അനാഹാരം, ഉപൊഷണം.

Abstinent, a. മിതമായുള്ള, പരിപാകമു
ള്ള, ഉപവാസമുള്ള.

Abstract, v. a. വകതിരിക്കുന്നു, വിവരം
തിരിക്കുന്നു; താതപൎയ്യങ്ങളെ എടുത്ത എഴു
തുന്നു, ചുരുക്കമാക്കുന്നു, സംക്ഷെപിക്കുന്നു;
എടുത്തുകളയുന്നു, പറിച്ചുകളയുന്നു.

Abstract, s. സംക്ഷിപ്തം, ചുരുക്കം; ഒട്ട
തുക, തുകവിവരം, തിരട്ട.

Abstracted, a. ചുരുക്കിയ, സംക്ഷെപിക്ക
പ്പെട്ട; വിവരം തിരിക്കപ്പെട്ട; മറവായു
ള്ള, വിഷയപരിത്യാഗമായുള്ള.

Abstraction, s. ചുരുക്കം, വിഷയപരി
ത്യാഗം.

Abstruse, a. വിഷമമുള്ള, പ്രയാസമുള്ള;
മറവുള്ള, അഗോചരമായുള്ള.

Absurd, a. യുക്തിവിരൊധമായുള്ള, ബു
ദ്ധിഹീനമായുള്ള, തുമ്പില്ലാത്ത, സാരമി
ല്ലാത്ത, ഗൊഷ്ഠിയായുള്ള.

Absurdity, s. യുക്തിവിരൊധം, ദുൎയ്യുക്തി,
മന്ദബുദ്ധി, ബുദ്ധിഹീനത, അറിയായ്മ.

Abundance, s. പരീപൂൎണ്ണത, അപരിമി
തം, അധികം, അമൌഘം, സമൃദ്ധി, അ
നവധി.

Abundant, a. പരിപൂൎണ്ണമായുള്ള, സമൃ
ദ്ധിയുള്ള, അനവധിയുള്ള, അധികമുള്ള,
അനെകമുള്ള, ബഹുലമായുള്ള.

Abuse, v. a. ദൊഷമായി അനുഭവിക്കു
ന്നു, ദുൎവ്യാപരിക്കുന്നു; ദുഷിക്കുന്നു, ശകാ
രിക്കുന്നു, നിന്ദിക്കുന്നു, വാക്കിലെറ്റം പ
റയുന്നു; നാനാവിധം ചെയ്യുന്നു; വഞ്ചി
ക്കുന്നു; അവമാനപ്പെടുത്തുന്നു.

Abuse, s. ദുൎവ്യാപാരം, അവമാനം; ദൂ
ഷണം, ഉപാലംബനം, ശകാരം, ദുൎവ്വച
നം, ദുഷിവാക്ക.

Abuser, s. ദുഷിക്കുന്നവൻ, ദുൎവ്വാക്കുകാ
രൻ, നിന്ദക്കാരൻ, ദുൎവ്യാപാരി.

Abusive, a. ദുൎവ്യാപാരമുള്ള , ദുരാചാരമു
ള്ള, നിന്ദിക്കുന്ന.

Abyss, s. പാതാളം, അഗാധം, അതല
സ്പൎശം.

Academical, a. പാഠകശാല സംബന്ധി
ച്ച.

Academy, s. പാഠകശാല, പണ്ഡിതശാല.

Accede, v. n. കൂടിചെരുന്നു, സമ്മതപ്പെ
ടുന്നു, അനുസരിക്കുന്നു, അടുക്കുന്നു.

Accelerate, v. a. ബദ്ധപ്പെടുത്തുന്നു, തി
ടക്കപ്പെടുത്തുന്നു, അവസരപ്പെടുത്തുന്നു.

Acceleration, s. ബദ്ധപാട, തിടക്കം,
അവസരം, വെഗം.

Accent, s. അനുസ്വരം, മിതസ്വരം, സ്ഫു
ടശബ്ദം, അനുസ്വരക്കുറി.

Accent, v. a. ശബ്ദസ്ഫുടമിടുന്നു, ഒത്തഉച്ച
രിക്കുന്നു, അനുസ്വരക്കുറിയിടുന്നു.

Accentuate, v.a. അനുസ്വരക്കുറിയിടുന്നു.

Accentuation, s. അനുസ്വരക്കുറി.

Accept, v. a. കൈക്കൊള്ളുന്നു, അംഗീക
രിക്കുന്നു, പരിഗ്രഹിക്കുന്നു, സ്വീകരിക്കു
ന്നു, എറ്റുകൊള്ളുന്നു.

Acceptable, a. കൈക്കൊള്ളപ്പെടതക്ക,
അംഗീകരിക്കപ്പെടതക്ക; ഇഷ്ടമുള്ള, ഉചി
തമുള്ള, തക്കത, നല്ല.

Acceptance, s. അംഗീകാരം, പരിഗ്രഹ
ണം, സ്വീകാരം.

Acceptation, s, അംഗീകാരം, വാക്കിന്റെ
നടപ്പായുള്ള അൎത്ഥം, അൎത്ഥം, വാക്യാ
ൎത്ഥം.

Accepted, a. അംഗീകരിക്കപ്പെട്ട, കൈ
ക്കൊള്ളപ്പെട്ട.

Acception, s. അംഗീകരണം, വാക്കിൻറ
നടപ്പായുള്ള അൎത്ഥം, അൎത്ഥം.

Access, s. മാൎഗ്ഗം, വഴി; അടുത്തവരവ, ഉ
പാഗമം, പ്രവെശം, പ്രവെശനം, മുഖാ
ന്തരം, പൊകുംവഴി, പരിചയം; സ
ന്ധി, സംയോഗം; വൃദ്ധി, വൎദ്ധനം.

Accessary, s. ഉൾകയ്യായവൻ, സഹാ
യി, ഒത്താശക്കാരൻ.

Accessary, a. ഉൾകയ്യായ, ഒത്താശയുള്ള,
കൂടിചെൎന്ന,

Accessible, a. സമീപിക്കാകുന്ന, അടു
ത്തചെല്ലാകുന്ന, ഉപഗമിക്കാകുന്ന; സാ
ദ്ധ്യമായുള്ള..

Accession, s. അഭിവൃത്തി, കൂടതൽ, കൂ
ടൽ, ചെരുതൽ; ഉപാഗമനം, പ്രവെശ
നം; വൎദ്ധനം, എറ്റം; രാജ്യാധികാര
പ്രവെശനം.

Accidence, s. വ്യാകരണത്തിൽ പ്രഥമ
സംഗതികൾ അടങ്ങിയിരിക്കുന്ന പുസ്ത
കം.

Accident, s. പെട്ടന്നയുണ്ടാകുന്ന കാൎയ്യം,
അസംഗതി, അഹെതു, അകാരണം, കാ
ലഗതി, രാജീകദൈവീകം.

Accidental, a. താനെ ഉണ്ടാകുന്ന, അ
സംഗതിയായുള്ള, അകാരണമായുള്ള, ആ

[ 16 ]
കസ്മികമായുള്ള, രാജീകദൈവീകമായു
ള്ള.

Acclamation, s. കൂടിയാട്ട, കൈകൊട്ടി
പുകഴ്ച, ആൎപ്പുവിളി, കുരവ.

Acclivity, s. കരെറ്റം, മലചരിവ, തൂ
ക്കുള്ള വഴി.

Accommodate, v. a. നിരപ്പാക്കുന്നു, സ
മാധാനം ചെയ്യുന്നു; ദയയായി വിചാ
രിക്കുന്നു, ഉണ്ടാക്കികൊടുക്കുന്നു; അനുസ
രിച്ച നടക്കുന്നു, യോഗ്യമാക്കുന്നു, ഇണ
ക്കുന്നു.

Accommodation, s. വാസൊചിതം, ആ
സ്ഥാനം; യൊജിപ്പ, യൊഗ്യസംഭരണം,
സമാധാനം, നിരപ്പ.

Accompany, v. a. കൂടെ പോകുന്നു, കൂ
ടെ വരുന്നു, കൂടെ ചെരുന്നു, അനുഗമി
ക്കുന്നു, അനുചരിക്കുന്നു, സഹഗമിക്കുന്നു,
അനുയാനം ചെയ്യുന്നു.

Accomplice, s. കൂട്ടാളി, കൂട്ടുകാരൻ, പങ്കു
കാരൻ.

Accomplish, v. a. സാധിക്കുന്നു, നിവൃ
ത്തിയാക്കുന്നു, തീൎച്ചവരുത്തുന്നു, അവസാ
നിക്കുന്നു, തികെക്കുന്നു; അലങ്കരിപ്പിക്കു
ന്നു.

Accomplished, a. നിവൃത്തിക്കപ്പെട്ട, സാ
ധിക്കപ്പെട്ട, അലങ്കരിക്കപ്പെട്ട, തികഞ്ഞ,
പൂൎണ്ണമായുള്ള; തെറ്റമുള്ള, മൊടിയുള്ള.

Accomplishment, s. നിവൃത്തി, സിദ്ധി,
പൂൎണ്ണത, മൊടി, അലംകൃതി, തെറൽ,
തെറ്റം.

Accord, v. a. & n. യോജിപ്പിക്കുന്നു, ര
ഞ്ജിപ്പിക്കുന്നു, ഒപ്പിക്കുന്നു, ചെൎക്കുന്നു;
യൊജിക്കുന്നു, ഒക്കുന്നു, ഒത്തിരിക്കുന്നു,
ചെരുന്നു, ഇണങ്ങുന്നു.

Accord, s. യൊജിപ്പ, രഞ്ജനം, ഒരുമ,
എകമനസ്സ; ചെൎച്ച, ഇണക്കം.

Accordance, s. ഒരുമ്പാട, രഞ്ജിപ്പ, യൊ
ജ്യത ; ചെൎച്ച.

Accordant, a. ഒരുമ്പാടുള, സമ്മതമുള്ള,
മനസ്സുള്ള, ഒത്തിരിക്കുന്ന, ചെൎച്ചയുള്ള.

According to, prep. പ്രകാരം, അപ്ര
കാരം, വണ്ണം, പൊലെ, തക്ക, ചെൎന്ന.

Accordingly, ad. അപ്രകാരം, അതിൻ
വണ്ണം, തക്കതായി, ഒത്തതായി.

Accost, v. a. മുമ്പെ പറയുന്നു, കണ്ടപറ
യുന്നു, അഭിവാദ്യം ചെയ്യുന്നു ; സല്ക്കരിക്കു
ന്നു, മൎയ്യാദ ചെയ്യുന്നു.

Account, s. കണക്ക, എണ്ണം ; ഉത്തരവാ
ദം; മതിപ്പ; സംഗതി, വിവരം; നിമി
ത്തം.

Account, v. a. കണക്ക കൂട്ടുന്നു, എണ്ണു
ന്നു; കണക്കാക്കുന്നു, വിചാരിക്കുന്നു ; സാ
രമാക്കുന്നു, പ്രമാണിക്കുന്നു; ഉത്തരവാദി

യായിരിക്കുന്നു, ഉത്തരം പറയുന്നു, ബൊ
ധം വരുത്തുന്നു.

Accountable, a. കണക്ക പറയതക്ക, ഉ
ത്തരവാദിയുള്ള, ഉത്തരം പറയതക്ക.

Accountant, s. കണക്കപിള്ള, കണക്കൻ.

Account-book, s. കണക്കുപുസ്തകം.

Accoutre, v. a. ചമയിക്കുന്നു, കൊപ്പിടിയി
ക്കുന്നു, ഉടുപ്പിക്കുന്നു, അലങ്കരിപ്പിക്കുന്നു.

Accoutrement, s. ചമയം, കൊപ്പ, ച
മയവസ്ത്രം, ഉടുപ്പ, സന്നദ്ധം; യാത്രസാ
മാനം; അലങ്കാരം.

Accrue, v. n. കൂടുന്നു, സംഭവിക്കുന്നു, ഉ
ണ്ടാകുന്നു; ആദായപ്പെടുന്നു, ലഭിക്കുന്നു,
ഫലിക്കുന്നു, അധികപ്പെടുന്നു.

Accumulate, v. a. & n. കുന്നിക്കുന്നു, പൊ
ലികൂട്ടുന്നു, കൂട്ടുന്നു, ശേഖരിക്കുന്നു, കൂട്ടി
വെക്കുന്നു, ചെൎക്കുന്നു; ഒന്നിച്ചുകൂടുന്നു, കൂ
മ്പിക്കുന്നു, വെക്കുന്നു.

Accumulation, s. കൂട്ടം, രാശി, കൂമ്പാരം,
കൂമ്പൽ, ൟട്ടം, സമ്പത്തി; ശെഖരം.

Accuracy, s. ഖണ്ഡിതം, ഖണ്ഡിപ്പ, നി
ശ്ചയം, തിട്ടം, ശരി, ചെൎച്ച; തുല്യം, ഭംഗി.

Accurate, a. ഖണ്ഡിതമായുള്ള, നിശ്ചയ
മായുള്ള, തിട്ടമായുള്ള, ശരിയായുള്ള, കു
റ്റം കൂടാത്ത; ഭംഗിയുള്ള.

Accurse, v. a. ശപിക്കുന്നു, പ്രാകുന്നു.

Accursed, a. ശപിക്കപ്പെട്ട.

Accusation, s. അപവാദം, കുറ്റം, ഉട
ക്ക, ദൂഷണം.

Accusative, s. നാലാം വിഭക്തി.

Accuse, v. a. അപവാദം പറയുന്നു, കു
റ്റപ്പെടുത്തുന്നു, കുറ്റം ചുമത്തുന്നു, ഉട
ക്കുന്നു.

Accuser, s. അപവാദകാരൻ, അപവാ
ദം പറയുന്നവൻ, കുറ്റം ചുമത്തുന്നവൻ,
കുറ്റപ്പെടുത്തുന്നവൻ.

Accustom, v. a. ശീലിപ്പിക്കുന്നു, പരിച
യിക്കുന്നു, അഭ്യസിപ്പിക്കുന്നു.

Accustomed, a. ശീലിക്കപ്പെട്ട, പരിച
യിക്കപ്പെട്ട, അഭ്യസിക്കപ്പെട്ട, ശീലിച്ച,
അഭ്യസിച്ച.

Ace, a, തായം, പകട, അക്ഷകടലാസിൽ
ഒരു പുള്ളി; അല്പവൃത്തി.

Acetous, a. പുളിയുള്ള, പുളിക്കുന്ന.

Ache, s. നൊവ, വെദന, കുത്ത, വിങ്ങൽ,
കഴെപ്പ.

Ache, v. n. നൊവുന്നു, വെദനപ്പെടുന്നു,
കുത്തുന്നു, കഴെക്കുന്നു.

Achieve, v. a. നിവൃത്തിക്കുന്നു, സാദ്ധ്യമാ
ക്കുന്നു ; കണക്കിലാക്കുന്നു, ഭാഷയാക്കുന്നു,
ചെയ്യുന്നു, ജയിക്കുന്നു.

Achievement, s. സിദ്ധി, സാദ്ധ്യം, നി
വൃത്തി, പ്രവൃത്തി, ക്രിയ, ജയം.

[ 17 ]
Acid, a. പുളിയുള്ള, പുളിരസമുള്ള; കൂൎമ്മ
യുള്ള.

Acidity, s. പുളിരസം, പുളിപ്പ; കൂൎമ്മ.

Acidulate, v. a. പുളിപ്പിക്കുന്നു, പുളിപ്പു
ണ്ടാക്കുന്നു.

Acknowledge, v. a. ഉണ്ടെന്നപറയുന്നു,
അറിയുന്നു, ബൊധിക്കുന്നു; എറ്റുപറയു
ന്നു, അനുസരിക്കുന്നു; സമ്മതിക്കുന്നു; അ
റിയിക്കുന്നു; (നന്ദി) അറിയിക്കുന്നു.

Acknowledgement, s. ഉണ്ടെന്ന പറക,
അറിവ, ബൊധം, അറിയിപ്പു; എറ്റുപ
റക, അനുസരവാക്ക, സമ്മതവാക്ക; നന്ദി
അറിയിക്കുക.

Acme, s. ഉച്ചം, ഉയൎച്ച, അത്യുന്നതം, അറ്റം.

Acquaint, v. a. അറിയിക്കുന്നു, ഗ്രഹിപ്പി
ക്കുന്നു, സൂചിപ്പിക്കുന്നു; പരിചയംവരു
ത്തുന്നു.

Acquaintance, s. പരിചയം, കണ്ടുശീലം,
പരിജ്ഞാനം, ഇടപൊക്ക, അറിമുഖം; മു
ഖപരിചയമുള്ളവൻ.

Acquainted, a. പരിചയമുള്ള , അറിമുഖ
മുള്ള, ശീലിക്കപ്പെട്ട, പഴമെയുള്ള.

Acquiesce, v. n. ഉൾപ്പെടുന്നു, അനുസര
പ്പെടുന്നു, സമ്മതിക്കുന്നു, സന്തുഷ്ടിപ്പെടു
ന്നു.

Acquiescence, s. അനുസരം, സമ്മതം,
ബൊധം, സന്തുഷ്ടി.

Acquirable, a. സമ്പാദിക്കതക്ക, ലഭിക്ക
തക്ക.

Acquire, v. a. സമ്പാദിക്കുന്നു, നെടുന്നു,
ലഭിക്കുന്നു, ഗ്രഹിക്കുന്നു.

Acquired, a. സമ്പാദിച്ച, നെടിയ, ലഭി
ച്ച.

Acquirement, s. സമ്പാദ്യം, ആപ്തി, നെ
ട്ടം; മിത്രലാഭം, സമ്പത്ത, അൎത്ഥലാഭം,
സമ്പാദിച്ചദ്രവ്യം.

Acquisition, s. സമ്പാദ്യം; ഗ്രഹിതം; സ
മ്പാദിച്ച വസ്തു, സമ്പത്ത, ലാഭം.

Acquit, v. a. വിട്ടയക്കുന്നു, മൊചിക്കു
ന്നു, കുറ്റമില്ലെന്ന നിശ്ചയിക്കുന്നു; പരി
ഹാരമാക്കുന്നു, ക്ഷമിക്കുന്നു; മുറ ചെയ്യു
ന്നു, മുറപ്രകാരം ചെയ്യുന്നു; മിടുക്കകാട്ടുന്നു.

Acquittal, s. മൊചനവിധി, കുറ്റമില്ലെ
ന്നുള്ള വിധി, ബന്ധമൊക്ഷം, മൊചനം.

Acquittance, s. കടംതീൎച്ച, പറ്റുചീട്ട,
പുക്കവാറ.

Acre, s. കാനി, ൪൮൪൦ ഗജം ചതുര ഭൂമി.

Acrid, a. കാരമായുള്ള, തീഷ്ണമായുള്ള,
അറെപ്പുള്ള.

Acrimonious, a. കാരമായുള്ള, അറെപ്പു
ള്ള, നിഷ്ഠുരമായുള്ള.

Acrimony, s. കാരം, അറെപ്പ, നിഷ്ഠുരം,
തീഷ്ണത, എരിച്ചിൽ.

Across, ad. കുറുക്കെ , വെലങ്ങെ, പ്രതിക
ടമായി.

Act, v. a. & n. ചെയ്യുന്നു, ചെഷ്ടിക്കുന്നു,
നടത്തുന്നു; നടക്കുന്നു, നടന്നുകൊള്ളുന്നു,
വിധിക്കുന്നു; വെഷം ധരിക്കുന്നു, നാട്യം
ചെയ്യുന്നു.

Act, s, പ്രവൃത്തി, ക്രിയ, നടപ്പ; ചെഷ്ട,
നാട്യം, വിധി, ചരിതം; കൃതി, കമ്മം.

Action, s. കമ്മം, പ്രവൃത്തി, ചെഷ്ട, ക്രിയ,
കാൎയ്യം; യുദ്ധം; വ്യവഹാരം, വഴക്ക; വി
ല്ലങ്കം, പ്രതിപത്തി .

Active, s. മിടുക്കുള്ള, ചുറുക്കുള്ള, ഉണൎച്ച
യുള്ള, ചൊടിപ്പുള്ള, പ്രസരിപ്പുള്ള, തീവ്ര
മുള്ള.

Activity, s. മിടുക്ക, ചുറുക്ക , ചൊടിപ്പ, തീ
വ്രം, ശുഷ്കാന്തി, ഉണൎച്ച, ചൊണ.

Actor, s. കാൎയ്യത്തെ നടത്തുന്നവൻ; ആ
ട്ടക്കാരൻ, വെഷധാരി; കളിക്കാരൻ, ന
ൎത്തകൻ.

Actual, a. യഥാൎത്ഥമായുള്ള, നെരായുള്ള,
ഉള്ള; കൎമ്മമായുള്ള.

Actuate, v. a. നടത്തുന്നു, ഉത്സാഹിപ്പി
ക്കുന്നു, ഉദ്യൊഗിപ്പിക്കുന്നു.

Acute, a, കൂൎമ്മയുള്ള, മൂൎച്ചയുള്ള; കാരമുള്ള,
കൎശനമുള്ള; കൌശലമുള്ള, ബുദ്ധികൂൎമ്മയു
ള്ള.

Acuteness, s. കൂൎമ്മ, കൂൎപ്പ, കാരം; കൎശ
നം, കടുപ്പം; കൌശലം, സാരബുദ്ധി,
ബുദ്ധികൂൎമ്മ, തീഷ്ണത.

Adage, s. പഴഞ്ചൊൽ, പൊതുവിധി, ഉ
പമ.

Adamant, s. വൈരക്കല്ല, വസ്ത്രം, കാന്ത
ക്കല്ല.

Adamantine, a, വൈരംകൊണ്ടുള്ള, വ
ജ്രം പൊലെ കടുപ്പമുള്ള.

Adam's-apple, s. തൊണ്ടക്കാ.

Adapt, v. a. അനുയോജിപ്പിക്കുന്നു, ഇണ
ക്കുന്നു, ചെൎക്കുന്നു, ചെൎച്ചയാക്കുന്നു.

Adaptation, s. അനുയോജിപ്പ അനു
യൊജ്യത, ചെൎച്ച, ഇണക്കം.

Add, v. a. കൂട്ടുന്നു, ചെൎക്കുന്നു, അധിക
പെടുത്തുന്നു; കൂട്ടിക്കൊടുക്കുന്നു; കണക്ക
കൂട്ടുന്നു, തുകയിടുന്നു.

Adder, s. അണലി, വിരിയമ്പാമ്പ.

Addible, a. കൂട്ടതക്ക, ചെൎക്കതക്ക.

Addice, s. ഒരു വക കൊടാലി, വാച്ചി.

Addict, v. a. എല്പിക്കുന്നു, ഭരമേല്പിക്കുന്നു,
അഭ്യസിക്കുന്നു, ചെൎന്നുകൊളളുന്നു, പഴക്കു
ന്നു, വിപ്ലുതമാക്കുന്നു.

Addictedness, s. എല്പാട, അഭ്യാസം, പ
ഴക്കം; വിപ്ലുതം.

Addition, s. കൂട്ടൽ, കൂടൽ; കൂട്ടുകണക്ക.

Additional, a. കൂടിയ, ചെൎന്ന, അധിക

[ 18 ]
മുള്ള, കൂടതലുള്ള, വിശേഷാലുള്ള.

Addle, a. സാരമറ്റ, ചൊത്തപിടിച്ച, ഫ
ലംതരാത്ത.

Address, v. a. പ്രാരംഭിക്കുന്നു, യത്നം ചെ
യ്യുന്നു; വണക്കമായിപറയുന്നു; സംബൊ
ധനം ചെയ്യുന്നു: ബൊധിപ്പിക്കുന്നു; ഹ
ൎജിബൊധിപ്പിക്കുന്നു; മെല്വിലാസമിടുന്നു.

Adddress, s. പ്രാരംഭം; ആചാരമായി
പറക, സംബൊധനം, ബൊധിപ്പിക്കു
ക; ഹൎജി; മിടുക്ക, സാമൎത്ഥ്യം; മെല്വി
ലാസം.

Ademption, s. ശൂന്യം, ഇല്ലായ്മ, നാസ്തി
കം.

Adept, s. വിദ്യപൂൎണ്ണമായിതെൎന്നവൻ, നി
പുണൻ, പ്രവീണൻ, വിദദ്ധൻ, മിടു
ക്കൻ.

Adequate, a. ശരിയായുള്ള , സമമായുള്ള,
സമാനമായുള്ള, തക്ക, ഔചിത്യമുള്ള, മതി.

Adhere, v. n. പറ്റുന്നു, ചെരുന്നു, ഒട്ടുന്നു,
പിടിക്കുന്നു, സെവകൂടുന്നു.

Adherence, s. പറ്റ, ചെൎച്ച, ഒട്ടൽ, സെ
വ, ബന്ധം.

Adherent, a. പറ്റുള്ള, ചെൎച്ചയുള്ള, ചെ
ൎന്ന, സെവയുള്ള, പക്ഷമുള്ള , കൂടിനടക്കു
ന്ന.

Adhesion, s. പറ്റുമാനം, ഒട്ടൽ, ചെൎച്ച,
സെവ.

Adhesive, a. പറ്റുമാനമുള്ള, പറ്റുന്ന,
ഒട്ടുന്ന, പിടിക്കുന്ന,

Adjacent, a. അടുത്ത, സമീപമുള്ള, അ
രികത്തുള്ള, അയലുള്ള.

Adjective, s. വിശേഷണം, വിശേഷണ
പദം.

Adieu, a. നന്നായിരിക്ക, പറഞ്ഞയക്കുന്ന
വാക്ക.

Adjoin, v. a. & n. ചെൎക്കുന്നു, കൂട്ടുന്നു, ഒ
ട്ടിക്കുന്നു; ചെരുന്നു, ചെൎന്നുകൊള്ളുന്നു, അ
ടുത്തിരിക്കുന്നു.

Adjourn, v. a. നിൎത്തിവെക്കുന്നു, നിൎത്തി
കളയുന്നു, നീക്കം ചെയ്യുന്നു.

Adjournment, s. നിൎത്തൽ, പിന്നെ ഒരു
സമയത്തെക്കുള്ള നീക്കം.

Adjudge, v. a. വിധിക്കുന്നു, വിധിനിശ്ച
യിക്കുന്നു, തീൎപ്പാക്കുന്നു.

Adjudicate, v. a. ന്യായം നിശ്ചയിക്കുന്നു,
നിൎണ്ണയം ചെയ്യുന്നു, നിഷ്കൎഷിക്കുന്നു, തീ
ൎപ്പാക്കുന്നു.

Adjudication, s. ന്യായം നിശ്ചയിക്കുക,
നിൎണ്ണയം, നിഷ്ഠ, വിധി, തീൎപ്പ.

Adjunct, s. അനുബന്ധം, അടുത്ത സംഗ
തി.

Adjunction, s. സന്ധി, സന്ധിപ്പ, ചെൎച്ച.

Adjuration, s. ആണ, സത്യം.

Adjure, v. a. ആണയിടുന്നു, സത്യം ചെ
യ്യുന്നു.

Adjust, v. a. നെരെ ആക്കുന്നു, നിരത്തു
ന്നു, ഒതുക്കുന്നു, തീൎക്കുന്നു, ശരിപ്പെടുത്തു
ന്നു, വില്ലങ്കംതീൎക്കുന്നു, ചൊവ്വാക്കുന്നു.

Adjustment, s. നെരെ ആക്കുക, തീൎച്ച,
നിരത്തൽ, ഒതുക്കം, ശരിയാക്കുക.

Adjutant, s. സഹായി, പട്ടാളത്തിൽ ഒരു
ഉദ്യൊഗസ്ഥൻ.

Adjutor, s. സഹായി, സഹായക്കാരൻ.

Administer, v. a. കൊടുക്കുന്നു, ചെയ്യുന്നു;
വിചാരിക്കുന്നു, നടത്തുന്നു, കാൎയ്യം വിചാ
രിച്ചനടത്തുന്നു. വിചാരക്കാരനായിട്ടകാ
ൎയ്യം നൊക്കുന്നു.

Administration, s. വിചാരണ, വിചാ
രം, വിചാരിപ്പ; കാൎയ്യവിചാരം , രാജഭാ
രം; രാജ്യസമൂഹം.

Administrator, s. വിചാരക്കാരൻ; കാ
ൎയ്യവിചാരക്കാരൻ, കാൎയ്യക്കാരൻ, കാൎയ്യ
സ്ഥൻ : മരണപത്രിക എഴുതിവെക്കാതി
രുന്നവന്റെ കാൎയ്യങ്ങളെ വിചാരിപ്പാനാ
യിട്ട എല്പെട്ടവൻ.

Administratorship, s. വിചാരണസ്ഥാ
നം.

Administratrix, s. വിചാരക്കാരത്തി, കാ
ൎയ്യവിചാരക്കാരത്തിയായി എല്പെട്ടവൾ.

Admirable, a. ആശ്ചൎയ്യപ്പെടതക്ക, ആശ്ച
ൎയ്യമുള്ള.

Admirability, s. ആശ്ചൎയ്യത.

Admiral, s. യുദ്ധക്കപ്പലുകൾക്ക സെനാധി
പൻ.

Admiralty, s. കപ്പൽ കാൎയ്യങ്ങളെ നടത്തി
പ്പാൻ നിയമിക്കപ്പെട്ടവർ.

Admiration. s. ആശ്ചൎയ്യം, വിസ്മയം.

Admire, v. a. ആശ്ചൎയ്യപ്പെടുന്നു; മൊഹി
ക്കുന്നു, സ്നെഹിക്കുന്നു.

Admirer, v. a. ആശ്ചൎയ്യപ്പെടുന്നവൻ;
മൊഹിക്കുന്നവൻ, കൂറ്റാൻ .

Admissible, a. ആജ്ഞാപിക്കാകുന്ന, അം
ഗീകരിക്കതക്ക, കൈക്കൊള്ളതക്ക, പ്രവെ
ശിപ്പിക്കതക്ക, ഇടംകൊള്ളതക്ക.

Admission, s. ആജ്ഞാപനം, അനുജ്ഞ,
നിവെശനം, അംഗീകരണം.

Admit, v. a. കൈക്കൊളളുന്നു, ചെൎത്തു
കൊള്ളുന്നു; എല്ക്കുന്നു, അനുവദിക്കുന്നു,
അംഗീകരിക്കുന്നു, പ്രവെശിപ്പിക്കുന്നു.

Admittable, a. കൈക്കൊള്ളപ്പെടതക്ക,
അംഗീകരിക്കതക്ക, അനുവദിക്കാകുന്ന, പ്ര
വെശിപ്പിക്കാകുന്ന.

Admittance, s. അംഗീകാൎയ്യം, അംഗീക
രിപ്പ, നിവെശനം, പ്രവെശനം.

Admix, v. a. കൂട്ടികലരുന്നു, കൂടെചെൎക്കു
ന്നു.

[ 19 ]
Admixture, s. കൂട്ടിക്കലൎച്ച, കൂടെ ചെൎക്ക
പ്പെട്ടത.

Admonish, v. a. ബുദ്ധി ഉപദെശിക്കുന്നു;
പഠിപ്പിക്കുന്നു; ശിക്ഷിച്ചുപറയുന്നു, ശാ
സിച്ചുപറയുന്നു; ഒൎപ്പിക്കുന്നു, ഒൎമ്മപ്പെ
ടുത്തുന്നു.

Admonisher, s. ബുദ്ധി ഉപദെശിക്കുന്ന
വൻ, വാചികശിക്ഷക്കാരൻ, ശാസനക്കാ
രൻ; ഒൎമ്മപ്പെടുത്തുന്നവൻ.

Admonition, s. ബുദ്ധി ഉപദെശം, വാക്കു
ശിക്ഷ, ഗുണദൊഷവാക്ക, ആലൊചന.

Ado, s. പ്രയാസം, വരുത്തം, കലക്കം, കല
ഹം, അസഹ്യം, അലട്ട, അമളി, അല
മ്പൽ.

Adolescence, s. കൌമാരം, യവ്വനകാ
ലം, പരുവകാലം.

Adopt, v. a. പുത്രസ്വീകാരം ചെയ്യുന്നു, ദ
ത്തെടുക്കുന്നു, അവകാശിയാക്കുന്നു; സ്വീ
കരിക്കുന്നു, കൈക്കൊള്ളുന്നു.

Adopted, a, പുത്രസ്വീകാരമായെടുക്കപ്പെ
ട്ട, സ്വീകരിക്കപ്പെട്ട.

Adoption, s. പുത്രസ്വീകാരം, ദത്തഅവ
കാശം; സ്വീകാരം, സ്വീകരണം.

Adorable, a. വന്ദ്യമായുള്ള, പൂജ്യമായുള്ള,
വന്ദിക്കപ്പെട്ടത.

Adorableness, s. പൂജ്യത, വന്ദ്യത.

Adoration, s. പൂജനം, വന്ദന, വന്ദനം,
തൊഴൽ.

Adore, v. a. വന്ദിക്കുന്നു, പൂജിക്കുന്നു, തൊ
ഴുന്നു, കൂപ്പുന്നു, നമസ്കരിക്കുന്നു.

Adorn, v. a. അലങ്കരിക്കുന്നു, അണയിക്കു
ന്നു, ധരിപ്പിക്കുന്നു, ചാൎത്തുന്നു, ഭൂഷിക്കുന്നു.

Adorning or adornment, s. അലങ്കാരം,
ആഭരണം; അലംക്രിയ.

Adrift, ad. പൊങ്ങി ഒലിക്കുന്നതായി, ഒ
ഴുകി പൊയതായി, പൊന്തുന്നതായി.

Adroit, a. മിടുക്കുള്ള, ചുറുക്കുള്ള, സാമ
ൎത്ഥ്യമുള്ള, വിരുതുള്ള.

Adroitness, a. മിടുക്ക, ചുറുക്ക, വിരുത.

Advance, v. a. മുമ്പെ വരുമാറാക്കുന്നു;
ഉയൎത്തുന്നു; കരെറ്റുന്നു; അഭിവൃദ്ധിയാ
ക്കുന്നു; വലിയതാക്കുന്നു; മുമ്പൊട്ട നടത്തു
ന്നു; ബദ്ധപ്പെടുത്തുന്നു; ആലൊചനപറ
യുന്നു; മുമ്പെ വെക്കുന്നു; മുൻപണം കൊ
ടുക്കുന്നു, മുൻപുറകായി കൊടുക്കുന്നു.

Advance, v. n. മുമ്പെ വരുന്നു, മുമ്പെടു
ന്നു, ഉയരുന്നു; കരെറുന്നു. അഭിവൃദ്ധിയാ
കുന്നു; വൃദ്ധിക്കുന്നു, മുമ്പൊട്ട നടക്കുന്നു,
നന്നായി വരുന്നു.

Advance, s. മുമ്പൊട്ടുള്ള വരവ, അഭിവൃ
ദ്ധി, കരെറ്റം, ഉയൎച്ച, ഊദ്ധ്വഗതി; മു
മ്പൊട്ടുള്ള നടപ്പ, വൃദ്ധി; ശുഭം.

Advancement, s. മുമ്പൊട്ടുള്ള വരവ, വൃ

ദ്ധി, കരെറ്റം, വൎദ്ധനം, കഴകം.

Advantage, s. പ്രയൊജനം, ആദായം,
ഉപകാരം, ഗുണം, ഫലം, സാദ്ധ്യം.

Adantageous, a. പ്രയൊജനമുള്ള, ആ
ദായമുള്ള, ഉപകാരമുള്ള, ഗുണമുള്ള.

Advent, s. ലൊകത്തിലെക്കക്രിസ്തുവിന്റെ
വരവ, അത ക്രിസ്തുവിന്റെ ജനനദിവ
സത്തിന മുമ്പെ നാല ആഴ്ചവട്ടമുള്ള ശുഭ
കാലം.

Adventitious, v. വന്നുകൂടുന്ന, വിശെ
ഷമായുള്ള.

Adventure, s. കാലഗതി, അസംഗതി;
തുനിവ, തുനിച്ചിൽ, തുനിവുള്ള കാൎയ്യം,
യൊഗ്യഭാഗ്യം, പരീക്ഷ.

Adventurer, s. തുനിവുള്ളവൻ, ധൈ
ൎയ്യവാൻ, ധൃതിപ്രവെശി.

Adventurous, a. തുനിവുള്ള, തുനിഞ്ഞ
ചെയ്യുന്ന, ധൈൎയ്യമുള്ള.

Adverb, s. അവ്യയപദം, ക്രിയാപദ
ത്തൊടെങ്കിലും,വിശെഷണപദത്തൊടെ
ങ്കിലും ചെരുന്ന വചനം.

Adversary, s. പ്രതിയൊഗി, ശത്രു, വൈ
രി, വിപരീതക്കാരൻ, മാറ്റാൻ.

Adverse, v. വിപരീതമുള്ള, പ്രതികൂലമു
ള്ള, അനൎത്ഥമുള്ള, വിപത്തുള്ള, എതിരു
ള്ള, വ്യാകുലമുള്ള.

Adversity, s. അനൎത്ഥം, വിപത്ത, വി
പത്തി, കഷ്ടകാലം, നിൎഭാഗ്യം.

Advert, v. n. ജാഗ്രതപ്പെടുന്നു, ശ്രദ്ധി
ക്കുന്നു; പ്രമാണിക്കുന്നു, വിചാരിക്കുന്നു.

Advertence, s. ജാഗ്രത, ശ്രദ്ധ, വിചാ
രം.

Advertise, v. a. പ്രസിദ്ധപ്പെടുത്തുന്നു,
അറിയിക്കുന്നു, പരസ്യം ചെയ്യുന്നു.

Advertisement, s. പ്രസിദ്ധി, അറിയി
പ്പ, പരസ്യകടലാസ.

Advice, s. ഉപദെശവാക്ക, ബുദ്ധി, ആ
ലൊചന.

Advisable, a. ബുദ്ധിക്കടുത്ത, വിവെക
ബുദ്ധിയുള്ള, ബുദ്ധിചൊല്ലപ്പെട്ടത, ഉ
ത്തമമുള്ള.

Advise, v. a. ബുദ്ധിപറയുന്നു, ആലൊ
ചനകൊടുക്കുന്നു, ഉപദെശിക്കുന്നു, ഗുണ
ദൊഷം പറയുന്നു. അറിയിക്കുന്നു, വിചാ
രിക്കുന്നു.

Advised, a. ഉപദെശിക്കപ്പെട്ട, ആലൊ
ചിക്കപ്പെട്ട, ബുദ്ധിയുള്ള, വിവെകമുള്ള .

Adviser, s. ആലൊചകൻ, ഉപദെഷ്ടാവ,
ഉപദെശി, മന്ത്രി, ഗുണദൊഷക്കാരൻ.

Adulation, s. സ്തുതി, മുഖസ്തുതി.

Adult, s. മുതിൎന്നവൻ, മുതിൎന്നവൾ.

Adult, a. യൌവനമുള്ള, ബുദ്ധിയറിഞ്ഞ,
മുതിൎന്ന, ബാല്യം കഴിഞ്ഞ.

[ 20 ]
Adulterate, v. a. കലൎപ്പ ചെൎക്കുന്നു, മായം
ചെൎക്കുന്നു; വ്യഭിചാരം ചെയ്യുന്നു, പുലയാ
ടുന്നു, അശുദ്ധിയാക്കുന്നു, ദൊഷപ്പെടുത്തു
ന്നു.

Adulteration, s, കലൎപ്പ, കൂട്ടികലൎച്ച; മാ
യം; വ്യഭിചാരം, പുലയാട്ട.

Adulterer, s. വ്യഭിചാരി, പരസ്ത്രീ സം
ഗക്കാരൻ; കലൎപ്പചെൎക്കുന്നവൻ.

Adulteress, s. വ്യഭിചാരിണി, പുലയാ
ട്ടിച്ചി, കുലട.

Adultery, s. വ്യഭിചാരം, പുലയാട്ട, അ
പരാധം.

Advocate, s. വ്യവഹാരി, വ്യവഹാര
സ്ഥൻ, കാൎയ്യസ്ഥൻ, വക്കീൽ.

Adze, s, വാച്ചി, മഴു.

Aerial, a. ആകാശസംബന്ധമുള്ള, അംബ
രത്തിന്നടുത്ത.

Afar, a. ദൂരവെ, ദൂരത്ത, ദൂരത്തുനിന്ന.

Afeard, a. ഭയപ്പെട്ട, പെടിയുള്ള.

Affability, a. സുശീലം, പ്രീതിഭാവം, മ
ൎയ്യാദ, ദയശീലം, പ്രെമം.

Affable, a. സുശീലമുള്ള, മൎയ്യാദയുള്ള, ദ
യശീലമുള്ള, അൻപുള്ള.

Affair, s, കാൎയ്യം, സംഗതി, വ്യവഹാരം,
കാൎയ്യാദി.

Affect, v. a. ഉണ്ടാക്കുന്നു, ആക്കിതീൎക്കുന്നു,
ഇളക്കുന്നു; ചലിപ്പിക്കുന്നു; നടിക്കുന്നു; ഫ
ലിക്കുന്നു; പിടിക്കുന്നു, പറ്റുന്നു, കൊള്ളു
ന്നു, ചെരുന്നു, എല്ക്കുന്നു; മൊഹിക്കുന്നു,
വെഷമിടുന്നു, മായം ചെയ്യുന്നു.

Affectation, s. ധാൎഷ്ട്യം; മായം, വെഷ
ധാരം, നടിപ്പ, ഡംഭം.

Affected, a. ഇളക്കപ്പെട്ട, ചലിക്കപ്പെട്ട;
ഡംഭപ്പെട്ട; നടിപ്പുള്ള; ദുഃഖപ്പെട്ട, ആ
കുലപ്പെട്ട.

Affection, s. പക്ഷം, പ്രീതി, വാത്സല്യം,
അൻപ, പ്രെമം; സ്നെഹം, അനുരാഗം.

Affectionate, a. പക്ഷമുള്ള, പ്രീതിയുള്ള,
വാത്സല്യമുള്ള, അൻപുള്ള; സ്നെഹമുള്ള,
അനുരാഗമുള്ള.

Affective, a. ഇളക്കുന്ന, ചലിപ്പിക്കുന്ന; മ
നസ്സലിവുണ്ടാക്കുന്ന, നന്നായികൊള്ളുന്ന.

Affiance, s. വിവാഹനിശ്ചയം; വിശ്വാ
സം, ആശ്രയം; നിശ്ചയം, ഉറപ്പ.

Affiance, v. a. വിവാഹത്തിന നിശ്ചയിക്കു
ന്നു, വിവാഹത്തിന പ്രതിജ്ഞ ചെയ്യുന്നു,
സംബന്ധം ചെയ്യുന്നു, ഉറപ്പകൊടുക്കുന്നു.

Affidavit, s. സത്യം ചെയ്ത എഴുതുന്ന വാ
മൊഴി.

Affinity, s. സംബന്ധം; ബന്ധുത്വം, ചാ
ൎച്ച, ചെൎച്ച.

Affirm, v. a. ഉള്ളതെന്ന പറയുന്നു, നി
ശ്ചയമായി പറയുന്നു, സ്ഥിരപ്പെടുത്തി

പറയുന്നു: പൂൎവപക്ഷം പറയുന്നു; സ്ഥിര
പ്പെടുത്തുന്നു, പ്രബലപ്പെടുത്തുന്നു.

Affirmable, a. നിശ്ചയം പറയതക്ക, സ്ഥാ
പിക്കതക്ക.

Affirmation, s. നിശ്ചയവാക്ക, വാമൊ
ഴി, അറിയിപ്പ, പൂൎവപക്ഷം; സ്ഥിരീക
രണം, സ്ഥാപനം.

Affirmative, a. ഉണ്ടെന്ന നിശ്ചയപ്പെടു
ത്തുന്ന, സ്ഥിരീകരിക്കുന്ന, നിശ്ചയമുള്ള;
സ്ഥാപിക്കപ്പെടതക്ക.

Affix, v. a. കൂടെ കൂട്ടുന്നു, ചെൎക്കുന്നു, ഒ
പ്പിടുന്നു, പതിക്കുന്നു.

Affix, s. ആദെശപദം, പ്രത്യയപദം.

Afflict, v. a. ഉപദ്രവപ്പെടുത്തുന്നു, വ്യസ
നപ്പെടുത്തുന്നു; ദുഃഖിപ്പിക്കുന്നു, വ്യാകുല
പ്പെടുത്തുന്നു.

Afflicted, a. ദുഃഖിതമായുള്ള, വ്യസനപ്പെ
ട്ട, വെദനപ്പെട്ട.

Afflicting, a, ദുഃഖകരമായുള്ള.

Affliction, s. ദുഃഖം, വ്യസനം, സങ്കടം,
അനൎത്ഥം, ദുഃഖാവസ്ഥ, കഷ്ടം.

Affluence, s. ഐശ്വൎയ്യം, ധനികത്വം,
സമ്പത്ത, ആസ്തി, പരിപൂൎണ്ണത.

Affluent, a. ഐശ്വൎയ്യമുള്ള, സമ്പത്തുള്ള,
ധനമുള്ള.

Afford, v. a. കൊടുക്കുന്നു, തരുന്നു, നൽ
കുന്നു; കഴിയുന്നു.

Affray, s. കലഹം, ശണ്ഠ.

Affright, v. a. പെടിപ്പിക്കുന്നു, ഭയപ്പെടു
ത്തുന്നു, വിരട്ടുന്നു.

Affront, v. a. നീരസപ്പെടുത്തുന്നു, മുഷി
ച്ചിലാക്കുന്നു; വിരൊധിക്കുന്നു, എതിരിടു
ന്നു, നെരിടുന്നു.

Affront, s. അവമാനം, മുഷിച്ചിൽ, നീര
സം, കാൎയ്യക്കുറവ, വിരൊധം.

Afloat, ad. ഒഴുകിയതായി, പൊങ്ങിയ
തായി, ഒടുന്നതായി, വെള്ളത്തിൽ.

Afoot, ad. കാൽനടയായി, പാദചാരെ
ണ.

Aforehand, ad. മുമ്പുകൂടി.

Afore-mentioned, a, മുൻ ചൊല്ലിയ, മെ
ൽ പറഞ്ഞ, മുൻ കുറിച്ച.

Afore-named, a. മുൻ ചൊല്ലിയ, മെൽ
പറഞ്ഞ.

Afore-said, a. മുൻ ചൊല്ലിയ.

Aforetime, ad. കീഴ്നാളിൽ, പൂൎവകാല
ത്തിൽ, മുൻ കാലത്തിൽ.

Afraid, a. ഭയമുള്ള, ഭയപ്പെട്ടു, പെടിയു
ള്ള, ശങ്കപ്പെട്ട.

Afresh, ad. പുതുതായി, വീണ്ടും, പിന്നെ
യും.

After, prep. പിമ്പ, പിന്നാലെ, പിന്നെ,
പൊലെ.

[ 21 ]
Afterages, s. pl. പിൻകാലങ്ങൾ, മെൽ
കാലങ്ങൾ.

Afterall, ad. എല്ലാറ്റിലും ഒടുക്കം, ഒടുക്ക
ത്ത, അവസാനത്തിങ്കൽ, തീൎച്ചെക്ക.

Afternoon, s. ഉച്ചതിരിഞ്ഞകാലം, അപ
രാഹ്നം.

Afterthought, s. പിൻവിചാരം, പിൻ
നിരൂപണം.

Afterward, ad. പിമ്പെ, പിന്നെ, അതി
ന്റെ ശെഷം, അനന്തരം, പിന്നത്തെ
തിൽ.

Again, ad. പിന്നെയും, വീണ്ടും, തിരി
കെ, പുനർ, എരട്ടി, ഇനി.

Against, prep. വിരൊധമായി, നെരെ,
പ്രതിവിരൊധമായി, പ്രതി, പെരിൽ;
ഇൽ.

Age, s. വയസ്സ, പ്രായം, കാലം, യുഗം;
നൂറസംവത്സരകാലം; വൃദ്ധത; പഴക്കം.

Aged, a. വയസ്സചെന്ന, പ്രായം ചെന്ന,
വൃദ്ധമായുള്ള.

Agency, s. പരികൎമ്മം, കൎത്തൃത്വം, ആൾ
പെർ.

Agent, s. കാൎയ്യക്കാരൻ, കൎത്താവ, കാൎയ്യ
സ്ഥൻ, ആൾ.

Aggrandize, v. a. വലിയതാക്കുന്നു, വലി
പ്പമാക്കുന്നു, ഉയൎത്തുന്നു, ഉന്നതിവരുത്തുന്നു.

Aggrandizement, s. വലിമ, വലിപ്പം,
ഉന്നതം, ഉയൎച്ച.

Aggravate, v. a. അധികമാക്കുന്നു; വഷ
ളാക്കിതീൎക്കുന്നു; കൊപമുണ്ടാക്കുന്നു.

Aggravation, s. അധികത്വം, അധികര
ണം; കൊപമുണ്ടാക്കുക.

Aggregate, s. ഗണം, വൃന്ദം, ആകെ, സ
ഞ്ചയം, യൊഗം.

Aggregation, s. ഒന്നായി കൂട്ടുന്നത, കൂട്ടം,
സമാഹാരം, സമുച്ചയം.

Aggression, s. ശണ്ഠമുൻതുടങ്ങുന്നത, ആ
ക്രമം, അതിക്രമം, കയ്യെറ്റം.

Aggressor, s. ശണ്ഠമുമ്പെതുടങ്ങുന്നവൻ,
ആക്രമി, അതിക്രമി, കയ്യെറ്റക്കാരൻ.

Aggrievance, s. അന്യായം, സങ്കടം, ദുഃ
ഖം.

Aggrieve, v. a. സങ്കടപ്പെടുത്തുന്നു, ദുഃഖി
പ്പിക്കുന്നു; മുഷിപ്പിക്കുന്നു; അന്യായം ചെ
യ്യുന്നു.

Aghast, v. ഭ്രമപ്പെട്ട, വിരണ്ട, ഭയപ്പെട്ട.

Agile, a. വെഗമുള്ള, ചുറുക്കുള്ള, ക്ഷിപ്ര
മായുള്ള.

Agility, s. വെഗത, ചുറുക്ക, ക്ഷിപ്രത, പ്ര
സരിപ്പ.

Agitate, v. a. അനക്കുന്നു, ഇളക്കുന്നു, ച
ലിക്കുന്നു, കിണ്ടുന്നു; വ്യാകുലപ്പെടുത്തുന്നു,
പരിഭ്രമിപ്പിക്കുന്നു, ചഞ്ചലപ്പെടുത്തുന്നു.

Agitation, s. അനക്കം, ഇളക്കം, ചലനം;
കിണ്ടൽ, കലക്കം: കമ്പം; വ്യാകുലം, പ
രിഭ്രമം, ചഞ്ചലത.

Agitator, s. ഇളക്കുന്നവൻ, അനക്കുന്ന
വൻ, ഉത്സാഹിപ്പിക്കുന്നവൻ, നടത്തുന്ന
വൻ.

Ago, ad. കഴിഞ്ഞ, പൊയ.

Agonize, v. n. പ്രാണസങ്കടപ്പെടുന്നു, അ
വസ്ഥപ്പെടുന്നു, അതിവെദനപ്പെടുന്നു;
നരകിക്കുന്നു.

Agony, s. പ്രാണസങ്കടം, മരണാവസ്ഥ,
അതിവെദന, അതിവ്യഥ.

Agree, v. n. ഒക്കുന്നു, ചെരുന്നു, ചെൎച്ച
യാകുന്നു, ശരിയാകുന്നു, ഇണങ്ങുന്നു; ത
മ്മിൽ യൊജിക്കുന്നു, രഞ്ജിക്കുന്നു; അനുസ
രിക്കുന്നു, സമ്മതിക്കുന്നു, സമ്മതപ്പെടുന്നു;
ഉടമ്പടി ചെയ്യുന്നു, തമ്മിൽ നിശ്ചയിക്കുന്നു.

Agreeable, a. ഒത്തിരിക്കുന്ന, ചെൎച്ചയായു
ള്ള, ഇണക്കമുള്ള; അനുരൂപമായുള്ള; പ്രി
യമുള്ള, ഇഷ്ടമുള്ള, മനൊഹരമായുള്ള,
രമ്യമായുള്ള.

Agreed, a. സമ്മതിച്ച, തമ്മിൽ യൊജിച്ച,
ഇണങ്ങിയ.

Agreement, s. ചെൎച്ച, ഇണക്കം, യൊജ്യ
ത, ഒരുമ, രഞ്ജിപ്പ, രഞ്ജനം; ഉടമ്പ
ടി, നിയമം, ഉഭയസമ്മതം; ഉഭയസമ്മ
ത ചീട്ട, ഉടമ്പടിച്ചീട്ട.

Agriculture, s. കൃഷി, ഉഴവ, വ്യവസാ
യം.

Agriculturist, s. കൃഷിക്കാരൻ, കഷകൻ,
കൃഷീവലൻ.

Ague, s. ശീതജ്വരം, വിട്ടുപനി, തുള്ളൽ
പനി.

Ah, interj. ഹീ; ഹാകഷ്ടം.

Aha, interj. ഹാഹാ; ഒഹൊ.

Aid, v. a. സഹായിക്കുന്നു, തുണെക്കുന്നു,
പിന്തുണ ചെയ്യുന്നു; ആദരിക്കുന്നു, ഉത
വി ചെയ്യുന്നു, രക്ഷിക്കുന്നു, ഒത്താശ ചെ
യ്യുന്നു.

Aid, s. സഹായം, തുണ, പിന്തുണ, ആ
ദരവ, ഉതവി.

Aider, s. സഹായി, തുണക്കാരൻ, പിന്തു
ണക്കാരൻ.

Ail, v. a. ദീനംപിടിക്കുന്നു, ദണ്ഡംപിടി
ക്കുന്നു.

Ailment, s. ദീനം, രൊഗം, ആമയം.

Aim, v. a. കുറിനൊക്കുന്നു, ലാക്കനൊക്കു
ന്നു; ഉന്നുന്നു; ഉന്നംനൊക്കുന്നു, ശ്രമിക്കു
ന്നു, ഭാവിക്കുന്നു, യത്നം ചെയ്യുന്നു, ഉദ്ദെ
ശിക്കുന്നു, ഊഹിക്കുന്നു.

Aim, s, കുറി, ലാക്ക, നൊട്ടം; ഉന്നം, ഭാ
വം, ശ്രമം, യത്നം; ഉദ്ദെശം, ഊഹം.

Air, s. കാറ്റ, വായു, അനിലൻ; ആകാ

[ 22 ]
ശം; രാഗം; മുഖദൃഷ്ടി, മുഖഭാവം, ഭാവം;
കാഴ്ച.

Air, v. a. കാറ്റത്ത വെക്കുന്നു; വെയിലത്ത
ഇടുന്നു; കാറ്റുകൊള്ളിക്കുന്നു, ഉണക്കുന്നു.

Airhole, s. വാതായനം, കാറ്റൊട്ട പഴു
ത.

Airiness, s, കാറ്റുസഞ്ചാരം; ലഘുത്വം,
ഉന്മെഷം, ആമൊദം, ആഹ്ലാദം.

Airing, s. കാറ്റുകൊളളുന്നതിനുള്ള സഞ്ചാ
രം.

Airing, s. കാറ്റുള്ള, കാറ്റുസംബന്ധിച്ച,
വായുവുള്ള; ലഘുത്വമുള്ള, ഉന്മെഷമുള്ള.

Aisle, s. പള്ളിക്കകത്ത നട.

Akin, a. സംബന്ധമുള്ള; സമമായുള്ള.

Alacrity, s. ജാഗ്രത, ചുറുക്ക, ധൃതി, ആമൊ
ദം, പ്രസാദം, മനൊരമ്യം.

Alarm, v. a. അയ്യംവിളിക്കുന്നു, ഭയപ്പെ
ടുത്തുന്നു, പെടിപ്പിക്കുന്നു, ഭീതിയുണ്ടാക്കു
ന്നു, ആൎത്തനാദം ചെയ്യുന്നു, പരിഭ്രമമു
ണ്ടാക്കുന്നു.

Alarm, s. അയ്യംവിളി, ഭയം, ഭീതി, പെ
ടി, ഉൾപെടി; ആൎത്തനാദം, പരിഭ്രമം.

Alas! interj. ഒ, അയ്യൊ, ഹാ കഷ്ടം.

Alchymist, s. രസവാദി, രസസിദ്ധൻ.

Alchymy, s. രസവാദം, രസസിദ്ധി.

Ale, s. ഒരു വക പാനീയം.

Alert, a. ജാഗ്രതയുള്ള, ഉണൎച്ചയുള്ള, ചുറു
ക്കുള്ള, ശീഘ്രതയുള്ള, സൂക്ഷ്മമുള്ള.

Alertness, s. ജാഗ്രത, ഉണൎച്ച, ചുറുക്ക,
ശീഘ്രത, സൂക്ഷ്മം.

Algebra, s. കണക്കസാരം, ഒരു വക ക
ണക്കശാസ്ത്രം.

Alien, a. അന്യമായുള്ള, ഇതരമായുള്ള;
കാൎയ്യത്തിന അടുക്കാത്ത, പരമായുള്ള.

Alien, s. അന്യൻ, അന്യജാതിക്കാരൻ,
പരദെശി.

Alienate, v. a. അന്യാധീനമാക്കുന്നു, പ
രാധീനമാക്കുന്നു; അന്യവശമാക്കുന്നു, അ
സ്വാധീനമാക്കുന്നു; മിത്രഭെദം ചെയ്യുന്നു.

Alienation, s. അന്യാധീനമാക്കുക, അ
സ്വാധീനമാക്കുക; മിത്രഭെദം, മാറ്റം.

Alight, v. a. ഇറങ്ങുന്നു, നിപതിക്കുന്നു.

Alike, ad. ഒരുപൊലെ, എകവിധമായി,
സമാനമായി, ശരിയായി.

Aliment, s. ആഹാരം, അന്നം, ഭക്ഷ
ണം.

Alimentary, a. ആഹാരത്തിനടുത്ത, ഭ
ക്ഷിക്കാകുന്ന.

Alive, a. ജീവനൊടിരിക്കുന്ന, ഇരിക്കുന്ന;
പ്രസരിപ്പുള്ള, സത്വമുള്ള.

All, a. എല്ലാം, ഒക്കെയും, ആകെ, സകല
വും, സമൂലവും, സൎവ്വം, മുഴുവനും, സമ
സ്തം.

Allay, v. a. മട്ടംചെൎക്കുന്നു, കലൎപ്പുകൂട്ടുന്നു;
ശമിപ്പിക്കുന്നു, തണുപ്പിക്കുന്നു, ശാന്തതപ്പെ
ടുത്തുന്നു.

Allegation, s. ഉദാഹരണം ചെയ്ക, സ്ഥാ
പനം, നിശ്ചയവാക്ക, വ്യവഹാരം, വ്യ
വസ്ഥിതി.

Allege, v. a. നിശ്ചയം പറയുന്നു, സ്ഥിര
പ്പെടുത്തുന്നു, പറയുന്നു, വ്യവഹരിക്കുന്നു,
പറഞ്ഞകാട്ടുന്നു.

Allegiance, s. രാജവന്ദനം, സ്വാമിഭ
ക്തി, പ്രജകൾ ചെയ്യെണ്ടുന്ന മുറ.

Allegory, s. ഉപമാവചനം, ജ്ഞാനാ
ത്ഥം.

Allelujah, s. അല്ലെലൂയ, ദൈവസ്തുതി.

Alleviate, v. a. ശമിപ്പിക്കുന്നു, ശാന്തത
പെടുത്തുന്നു, ലഘുവാക്കുന്നു.

Alleviation, s. ശമനം, പരിശാന്തി, ശാ
ന്തത, ലഘുത്വം.

Alley, s. ഇടവഴി, ഇടുക്കുവഴി, തൊണ്ടു
വഴി.

Alliance, s, വിവാഹസംബന്ധം, ബന്ധു
ത്വം, ബാന്ധവം, സന്ധി, സഖിത്വം, ച
ങ്ങാതിത്വം.

Alligator, s. മുതല, നക്രം.

Allot, v. a. ചിട്ടിട്ട പകുക്കുന്നു, വിഭാഗി
ക്കുന്നു, ഒഹരിവെക്കുന്നു, കൂറിടുന്നു, കല്പി
ച്ചകൊടുക്കുന്നു.

Allotment, s. വിഭാഗം, അംശം, ഒഹരി,
കൂറ, കൊടുത്ത പങ്ക.

Allow, v. a. അനുവദിക്കുന്നു, സമ്മതിക്കു
ന്നു; കൊടുക്കുന്നു, വകവെച്ചകൊടുക്കുന്നു;
പതിവ കൊടുക്കുന്നു.

Allowable, a. അനുവദിക്കതക്ക, യൊഗ്യ
തയുള്ള, ന്യായമായുള്ള.

Allowance, s. അനുവാദം, കല്പന; ഉത്ത
രവ, അനുജ്ഞ, ആജ്ഞാപനം, ഇളവ;
പതിവ, ബത്ത.

Alloy, s. മട്ടം, ചെർമാനം, കലൎപ്പ.

Allude, v. a. ചൂണ്ടിപ്പറയുന്നു, കുറിച്ചപ
റയുന്നു, സംബന്ധിച്ചപറയുന്നു, സൂചിപ്പി
ക്കുന്നു.

Allusion, s. സംബന്ധം, സൂചന.

Allure, v. a. മൊഹിപ്പിക്കുന്നു, വശീകരി
ക്കുന്നു, ആകൎഷിക്കുന്നു, നയപ്പെടുത്തുന്നു,
ആശപ്പെടുത്തുന്നു, ആഗ്രഹിപ്പിക്കുന്നു.

Allurement, s. മൊഹനം, വശീകരണം,
ആകൎഷണം, നയവാക്ക.

Ally, v. a. ബന്ധുവാക്കുന്നു, സംബന്ധം
ഉണ്ടാക്കുന്നു, സഖിയാക്കുന്നു, ചങ്ങാതിയാ
ക്കുന്നു, ബന്ധുക്കെട്ട ചെയ്യുന്നു.

Ally, s. ബന്ധു, സംബന്ധി, സഖി, ച
ങ്ങാതി.

Almanac, s. പഞ്ചാംഗം.

[ 23 ]
Almighty, a. സൎവ്വശക്തിയുള്ള, സൎവ്വവ
ല്ലഭത്വമുള്ള.

Almighty, s. സൎവ്വശക്തൻ, സൎവ്വെശൻ,
സൎവ്വവല്ലഭൻ.

Almond, s. ബദാം.

Almost, ad. ഏകദെശം, മിക്കവാറും, മി
ക്കതും.

Alms, s. ഭിക്ഷ, ധൎമ്മം, ദാനം.

AIms-house, s. ധൎമ്മശാല, ദാനശാല.

Aloes, s. ചെന്നിനായകം.

Aloft, ad. ഉയരെ, മുകളിൽ, മെൽഭാഗത്ത.

Alone, a. താനെ, തന്നെ, കെവലം, എക
മായുള്ള, എകാകി, പ്രത്യെകം, തനിച്ച.

Along, ad. കൂടെ, വഴിയെ, നീളത്തിൽ,
മുൻനൊക്ക.

Aloof, ad, ദൂരവെ, ദൂരത്ത, അകലെ.

Aloud, ad. ഉറക്കെ, ഉച്ചത്തിൽ.

Alphabet, s. എഴുത്ത, അക്ഷരം, അക്ഷ
രക്രമം.

Alphabetical, a. അക്ഷരക്രമമായുള്ള.

Already, ad. ഇപ്പൊൾ തന്നെ, മുമ്പെ ത
ന്നെ.

Also, ad. പിന്നെയും, കൂടെ, അത്രയുമല്ല,
ഉം.

Altar, s. ബലിപീഠം, പീഠം.

Alter, v. a. മാറ്റുന്നു, ഭെദം വരുത്തുന്നു;
പിഴതിരുത്തുന്നു.

Alter, v. n. മാറുന്നു, മാറപ്പെടുന്നു, ഭെ
ദംവരുന്നു.

Alteration, s. മാറ്റം, ഭെദം, തിരുത്തൽ;
വിക്രിയ, വികാരം,

Altercation, s. പിണക്കം, തൎക്കം, വിവാ
ദം, തകരാറ.

Alternate, a. മാറിമാറിവരുന്ന, ഊഴം
മാറുന്ന, പരസ്പരമായുള്ള.

Alternative, s. രണ്ടിലൊന്ന തെരിഞ്ഞെ
ടുക്കുക.

Alternity, s. പരസ്പര മാറ്റം, മുറമാറ്റം,
ഊഴം.

Although, conj. എങ്കിലും, എന്നാലും, എ
ന്നവന്നാലും, എന്നവരികിലും.

Altitude, s. ഉയൎച്ച, ഉയരം, ഉന്നതം, തും
ഗം, ഔന്നത്യം.

Altogether, ad. എല്ലാം, ആസകലം, അ
ശെഷം, മുഴുവനും, ആകെകൂട്ടി.

Alum, s. പടികാരം, ചീനക്കാരം.

Always, adv. എപ്പൊഴും, എല്ലായ്പൊഴും,
സദാനെരവും, നിത്യവും.

Amability, s. മനൊരഞ്ജനം, മനൊഹ
രം, ഗുണാധികാരം

Amanuensis, s. എഴുത്തുകാരൻ, രായസ
ക്കാരൻ.

Amaranth, s. വാടാമല്ലിക.

Amass, v. a. ഒന്നിച്ചുകൂട്ടുന്നു, കൂട്ടിചെൎക്കു
ന്നു, സംഗ്രഹിക്കുന്നു.

Amaze, v. a. ഭ്രമിപ്പിക്കുന്നു, ആശ്ചൎയ്യപ്പെ
ടുത്തുന്നു, അതിശയിപ്പിക്കുന്നു.

Amazement, s. ഭൂമം, ആശ്ചൎയ്യം, അതി
ശയം, സംഭ്രമം.

Amazing, a. ആശ്ചൎയ്യമുള്ള, അത്ഭുതമുള്ള.

Ambassador, s. സ്ഥാനാപതി, വക്കീൽ.

Ambiguity, s. ദ്വയാൎത്ഥം, ഗൂഢാൎത്ഥം, സം
ശയാൎത്ഥം, ഉഭയാൎത്ഥം.

Ambiguous, a. ഗ്രൂഢാൎത്ഥമുള്ള, സംശയാ
ൎത്ഥമുള്ള, ഉഭയാൎത്ഥമുള്ള.

Ambition, s. ഉന്നതഭാവം, അതിമൊഹം,
മഹാ ആശ.

Ambitious, a. ഉന്നതഭാവമുള്ള, മഹാ ആ
ശയുള്ള, അതിമൊഹമുള്ള.

Amble, v. n. മന്ദമായിനടക്കുന്നു, പതി
ഞ്ഞ നടക്കുന്നു, തത്തിതത്തി നടക്കുന്നു.

Ambrosia, s. അമൃത.

Ambrosial, a. അമൃതപൊലെയുള്ള, ചന്ത
മുള്ള.

Ambulation, s. നട, നടപ്പ.

Ambuscade, s. ഒളിപ്പിടം, പതിവിടം.

Ambush, s. പതി, പതിയിരിപ്പ, ഒറ്റി
രിപ്പ, ഒളിപ്പ.

Amen, ad. ആമെൻ, അങ്ങിനെ ഭവിക്ക
ട്ടെ, തഥാസ്തു.

Amend, v. a. & n. നന്നാക്കുന്നു, ഗുണ
പ്പെടുത്തുന്നു; തിരുത്തുന്നു, ചൊവ്വാക്കുന്നു,
നെരാക്കുന്നു, ഭെദംവരുത്തുന്നു; നന്നാകു
ന്നു, ഭെദംവരുന്നു, സൌഖ്യമുണ്ടാകുന്നു.

Amendment, s. നന്നാക്കുക, നന്നാകുക,
തിരുത്തൽ, സൌഖ്യം.

Amends, s. പ്രതിഫലം, പ്രത്യുപകാരം,
ൟടിന ൟട.

Amerce, v. a. പിഴചെയ്യിക്കുന്നു, പ്രായ
ശ്ചിത്തം ചെയ്യിക്കുന്നു.

Amercement, s. പിഴ; പ്രായശ്ചിത്തം.

Amethyst, s. അമെതിസ്ത, ഒരു രത്നം.

Amiable, a. ഇൻപമായുള്ള, മനൊഹര
മായുള്ള, മനൊരജ്ഞനമായുള്ള, ഗുണാ
ധികാരമുള്ള, സ്നിഗ്ദ്ധമായുള്ള.

Amiableness, s. സ്നിഗ്ദ്ധത, ഇൻപഗുണം,
മനൊഹരം , മനൊരഞ്ജത, ഗുണാധി
കാരം.

Amicable, a. സ്നെഹമുള്ള, സ്നിഗ്ദ്ധമായുള്ള,
പ്രണയമുള്ള, സ്നെഹപാത്രമായുള്ള.

Amicableness, s. സൌഹൃദം, സിഗ്ദ്ധത,
പ്രണയം, സ്നെഹഭാവം, അന്യൊന്യത.

Amid, amidst, prep. നടുവിൽ, മദ്ധ്യ
ത്തിൽ, മദ്ധ്യെ, ഇടയിൽ.

Amiss, ad. തെറ്റായി, തപ്പിതമായി, ദു
ഷ്പ്രകാരമായി. അകൃത്യമായി.

[ 24 ]
Amity, s. സ്നെഹം, പ്രെമം, പ്രണയം,
യൊജ്യത.

Ammunition, s. വെടിമരുന്ന ഉണ്ട മുത
ലായുള്ള പടസാമാനം.

Among, amongst, prep. ഉള്ളിൽ, കൂടെ,
ഇടയിൽ, മദ്ധ്യെ.

Amorous, a. കാമുകമുള്ള, ആശയുള്ള, ല
ലിതമുള്ള.

Amount, v. n. തുകകൂടുന്നു, സംഖ്യകൂടുന്നു.

Amount, s. തുക, സംഖ്യ, ആകതുക.

Ample, a. വിസ്താരമുളള, വിശാലമായുള്ള,
വിസ്തീൎണ്ണമായുള്ള, ധാരാളമായുള്ള, വള
രെ, ബഹുവായുള്ള.

Amplitude, s. വിസ്താരം, വിശാലത, വി
സ്തീൎണ്ണത, ധാരാളം.

Amputate, v. a. അംഗഛെദനം ചെയ്യു
ന്നു, കൈകാൽ അറുത്തുകളയുന്നു, ശസ്ത്ര
പ്രയൊഗം ചെയ്യുന്നു.

Amputation, s. അംഗഭംഗംവരുത്തുക,
അംഗഛെദനം, ശസ്ത്രപ്രയൊഗം.

Amulet, s. യന്ത്രം, വശീകരയന്ത്രം.

Amuse, v. a. ഉല്ലാസിപ്പിക്കുന്നു, ഉല്ലാസ
പ്പെടുത്തുന്നു, രസിപ്പിക്കുന്നു, സന്തൊഷി
പ്പിക്കുന്നു, നയവാക്ക പറയുന്നു, നെരം
പൊക്ക പറയുന്നു, വിനൊദം പറയുന്നു.

Amusement, s. ഉല്ലാസം, നെരം പൊ
ക്ക, കാലക്ഷെപം, വിനൊദം.

An, art. ഒരു.

Analogous, a. തുല്യമായുള്ള, സമത്വമു
ള്ള.

Analogy, s. തുല്യത, സംബന്ധം, സമത്വം,
ഉപമാലങ്കാരം.

Analysis, s. കഴിവ, വിവെചനം, വിവെ
കം, നിദാനം, ധാതുവിഭാഗം, സാരസം
ക്ഷെപം.

Analyze, v. a. കഴിക്കുന്നു, വിവെചനം
ചെയ്യുന്നു, വിചാരണ ചെയ്യുന്നു, സാരങ്ങ
ളെ വെവ്വെറെ എടുക്കുന്നു, പദവിദാനം
വരുത്തുന്നു, ധാതുവിഭാഗം ചെയ്യുന്നു.

Anarchy, s. അരാജകം.

Anathema, s. ശാപം, ശപഥം.

Anatomy, s. മരിച്ചശരീരത്തെ കീറി ശൊ
ധന ചെയ്യുന്ന വിദ്യ, ശവശൊധന.

Ancestor, s. പൂവൻ, പഴവൻ, കാരണ
വൻ.

Ancestry, s. വംശപാരമ്പൎയ്യം, ഗൊത്രം.

Anchor, s. നംകൂരം, ചീനി.

Anchor, v. a. നംകൂരമിടുന്നു, നംകൂരം
താഴ്ത്തുന്നു, ചീനി താഴ്ത്തുന്നു.

Anchorage, s. നംകൂരമിടുന്ന സ്ഥലം; നം
കൂരമിടുന്നതിനുള്ള വരിപണം.

Anchorite, s. വനവാസി, അഗ്രഹൻ.

Ancient, a. പണ്ടെയുള്ള, പൂൎവമായുള്ള,

പൂൎവീക, പുരാതനമായുള്ള , പഴക്കമുള്ള,
പഴമയുള്ള.

Ancients, s. plu. പൂൎവന്മാർ, പണ്ടെയു
ണ്ടായിരുന്നവർ.

And, conj. പിന്നെയും, വിശെഷിച്ചും,
അനന്തരം, ഉം.

Anecdote, s, രഹസ്യ ചരിത്രം, ഒരുത്ത
ന്റെ നടപ്പരീതിക്കടുത്ത കഥ.

Angel, s. ദൈവദൂതൻ, ദൂതൻ.

Anger, s. കൊപം, ക്രൊധം, രൊഷം.

Angle, s. കൊണം, മൂലം, കൊടി,

Angle, v. a. ചൂണ്ടലിടുന്നു.

Angler, s. ചൂണ്ടൽക്കാരൻ.

Anguish, s. വെദന, വ്യസനം, വ്യാകു
ലം, മനൊവ്യഥ, ദുഃഖം, പരിതാപം.

Angular, a. കൊണം കൊണമായുള്ള.

Anhelation, s. തുടിപ്പ, നെഞ്ചിലെ കതെ
പ്പ.

Animadversion, s. ആക്ഷെപം, ശാസ
നം; ശിക്ഷ, ദണ്ഡം; സൂക്ഷം, വിചാരം.

Animadvert, v. a. ആക്ഷെപിക്കുന്നു, കു
റ്റപ്പെടുത്തുന്നു, ശാസിക്കുന്നു, ശിക്ഷിക്കു
ന്നു; സൂക്ഷിക്കുന്നു; വിചാരിക്കുന്നു.

Animal, s. ജീവജന്തു, മൃഗം, പ്രാണി.

Animate, v. a. ഉയിരുണ്ടാക്കുന്നു, ജീവനു
ണ്ടാക്കുന്നു; ധൈൎയ്യപ്പെടുത്തുന്നു, ഉത്സാ
ഹിപ്പിക്കുന്നു, ദൃഢപ്പെടുത്തുന്നു.

Animated, a. ജീവനുണ്ടായ, ഉയിരുള്ള;
ധൈൎയ്യപ്പെട്ട, ഉത്സാഹിക്കപ്പെട്ട, ദൃഢ
പ്പെട്ട.

Animation, s. ജീവൻ, ഉയിർ; ഉണൎച്ച,
ധൈൎയ്യം, ഉത്സാഹം, ദൃഢത.

Animosity, s. പക, വൈരം, ദ്വെഷം,
വിരൊധം, രാഗാദി.

Ankle, s. നരിയാണി, കണങ്കാൽ, ഘുടി
ക.

Annals, s. plu. നാളാഗമം, ഗ്രന്ഥവരി,
ഒരൊരു കാലങ്ങളിലെ ചരിത്രം.

Annex, v. a. സംയൊജിപ്പിക്കുന്നു, ഇണെ
ക്കുന്നു, കൂട്ടുന്നു, കൂടെ ചെൎക്കുന്നു.

Annexed, a. സംയുക്തമായുള്ള, കൂട്ടപ്പെ
ട്ട, കൂടെ ചെൎക്കപ്പെട്ട.

Annexation, s. സംയൊജിപ്പ, കൂട്ട, ചെ
ൎപ്പ.

Annihilate, v. a. ഇല്ലായ്മ ചെയ്യുന്നു, ഇ
ല്ലാതാക്കുന്നു, അഴിച്ചുകളയുന്നു, വിനാശ
മാക്കുന്നു, ശൂന്യമാക്കുന്നു.

Annihilation, s. വിനാശം, നാശനം,
നാശം, അഭാവം.

Anniversary, s. ആണ്ടറുതി, വൎഷാന്തര
ശുഭദിനം.

Anno Domini, s. ക്രിസ്മ ജനിച്ച വൎഷം
മുതൽ, ക്രിസ്താബ്ദി, മശിഹാ കാലം.

[ 25 ]
Annotation, s. വിവരണം, വ്യാഖ്യാനം,
പുസ്തകങ്ങളിൽ എഴുതുന്ന അടയാളം.

Annotator, s. വ്യാഖ്യാനക്കാരൻ, വ്യാഖ്യാ
താവ.

Announce, v. a. അറിയിക്കുന്നു; പ്രസി
ദ്ധിയാക്കുന്നു; പരസ്യമാക്കുന്നു.

Annoy, v. a. ഉപദ്രവിക്കുന്നു, അസഹ്യ
പ്പെടുത്തുന്നു, മുഷിപ്പിക്കുന്നു, വ്യസനപ്പെ
ടുത്തുന്നു, പീഡിപ്പിക്കുന്നു.

Annoyance, s. ഉപദ്രവം, അസഹ്യത, മു
ഷിച്ചിൽ, പീഡ.

Annual, a. ആണ്ടുതൊറുമുള്ള, വൎഷാന്തര
മായുള്ള.

Annuitant, s. വൎഷാന്തരശമ്പളം വാങ്ങു
ന്നവൻ, അടുത്തൂണക്കാരൻ.

Annuity, s. വൎഷാശനം, അടുത്തൂണ ശ
മ്പളം.

Annul, v. a. ഇല്ലായ്മ ചെയ്യുന്നു; തള്ളിക
ളയുന്നു, പരിത്യജിക്കുന്നു, നിൎത്തലാക്കുന്നു,
നിൎത്തൽ ചെയ്യുന്നു.

Annular, a. മൊതിരം പൊലെയുള്ള, വ
ളയമായുള്ള.

Anoint. v. a. അഭിഷെകം ചെയ്യുന്നു, എ
ണ്ണ പൂശുന്നു, നിൎല്ലെപിക്കുന്നു.

Anomaly, s, ക്രമക്കെട, ശരിയല്ലായ്മ.

Anon, ad. ഉടനെ, വെഗത്തിൽ.

Anonymous, a. പെരില്ലാതുള്ള, പെരി
ടാതുള്ള, അനാമമായുള്ള.

Another, a. മറ്റൊരു, വെറൊരു, ഇനി
ഒരു, പരമായുള്ള

Answer, v. a & n. ഉത്തരം പറയുന്നു,
പ്രതിവചിക്കുന്നു; കയ്യെല്ക്കുന്നു; കണക്ക
ബൊധിപ്പിക്കുന്നു; മറുപടി എഴുതുന്നു; ഉ
ത്തരവാദം പറയുന്നു; ശരിയായിരിക്കു
ന്നു, ഒത്തിരിക്കുന്നു, കൊള്ളാകുന്നു; സാ
ധിക്കുന്നു.

Answer, s. ഉത്തരം, പ്രതിവാക്യം, പ്ര
ത്യുത്തരം, പ്രതിവചനം; മറുപടി.

Answerable, a. പ്രത്യുത്തരം കൊടുക്കത
ക്ക, ഉത്തരം പറയതക്ക, ഉത്തരവാദിയാ
യുള്ള; ഉചിതമായുള്ള, ശരിയായുള്ള, കൊ
ള്ളാകുന്ന.

Ant, s. ഇറുമ്പ, പിപീലിക.

Anthill, s. ഇറുമ്പപുറ്റ.

Antagonist, s. പ്രതിയൊഗി, പരിപ
ന്ഥി, ശത്രു.

Antecede, v. a. മുന്നടക്കുന്നു, മുമ്പെപൊ
കുന്നു, മുമ്പിടുന്നു, മുന്തുന്നു, പുരൊഗമിക്കു
ന്നു.

Antecedent, a. മുന്നായുള്ള, മുമ്പായുള്ള,
മുൻപൊകുന്ന, മുൻനടക്കുന്ന.

Antedate, v. a. മുൻതിയ്യതി എഴുതുന്നു.

Antediluvian, a. ജലപ്രളയത്തിനുമുമ്പു

ള്ള, പ്രളയാൽപൂൎവമായുള്ള.

Antelope, s. എണം, മൃഗം, വാതായു,
മാൻ.

Anterior, a. മുമ്പിലത്തെ, നടെത്തെ, മു
ന്തിയ, മുമ്പെയുള്ള.

Anthem, s. സംകീൎത്തനം, ജ്ഞാനകീ
ൎത്തനം, വെദപാട്ട.

Antichrist, s. അന്തിക്രിസ്തു, ക്രിസ്തുവൈരി.

Anticipate, v. a. മുമ്പെ എടുക്കുന്നു, മുമ്പെ
വിചാരിക്കുന്നു , മുൻഗ്രഹിക്കുന്നു, മുന്നനു
ഭവിക്കുന്നു, അനുഭവസിദ്ധിയാക്കുന്നു.

Anticipation, s. മുമ്പെ എടുക്കുക, മുന്നനു
ഭവം, അനുഭവസിദ്ധി, മുന്തികൊള്ളുക.

Antic, s. ഗൊഷ്ഠിക്കാരൻ, പുറാട്ടുകാരൻ.

Antidote, s. വിഷമിറക്കുന്നതിനുള്ള മരു
ന്ന, വിഷഹരം, നിൎവിഷത.

Antipathy, s. പക, നീരസം, വെറുപ്പ,
രുചികെട, വിരക്തി, അരൊചകം, വി
രൊധം.

Antipodes, s. നമ്മുടെ കാലടികൾക്ക നെ
രെ മെലെയുള്ളവരുടെ കാലടികൾ ഇരു
ന്ന ഭൂമണ്ഡലത്തിൽ മറുഭാഗത്ത വസിക്കു
ന്ന മനുഷ്യർ.

Antiquary, s. പൂൎവകാലത്തെ സംഗതിക
ളെ വിചാരിച്ച ചെൎത്തെഴുതുന്നവൻ, പ
ണ്ടത്തെ കാലത്തുള്ള സംഗതികളെ കുറിച്ച
ധാരണയുള്ളവൻ, പഴമക്കാരൻ.

Antique, a. പൂവികമായുള്ള, പുരാതന
മായുള്ള, പണ്ടെയുള്ള, പഴക്കമുള്ള, പഴ
മാതിരിയുള്ള, പൂൎവാചാരമുള്ള.

Antiquity, s. പൂൎവകാലം, പഴക്കം, പഴ
മ, പണ്ട.

Antithesis, s. പ്രതിന്യായം, പ്രതിവി
രൊധം, പ്രതികൂലത, വ്യതിരെകം, വ്യ
ത്യാസം.

Antler, s. കലങ്കൊമ്പിന്റെ കവരം.

Anvil, s. അടക്കല്ല.

Anxiety, s. ആകുലം, വ്യാകുലം, ആധി,
താത്പൎയ്യം, വിചാരം, ചിന്ത; ഇടിവ.

Anxious, a. ആകുലമുള്ള, വ്യാകുലമുള്ള;
വിചാരമുള്ള, താത്പൎയ്യമുള്ള,

Any, a. വല്ല, വല്ലവനും, യാതൊരു, യാ
തൊരുത്തനും, ഒരു, എതെങ്കിലും, എവ
നെങ്കിലും.

Apart, ad. വെറെ, വെറായി, പ്രത്യെക
മായി, തനിച്ച, ദൂരവെ.

Apartment, s. പുരമുറി, അറമുറി, മുറി,
ഇരിപ്പിടം, വിടുതിമുറി.

Apathy, s. ജളത, മന്ദത, ജഡത; അ
ജാഗ്രത, കരുണയില്ലായ്മ.

Ape, s. ഒരു വക കുരങ്ങ; കൊഞ്ഞനം കാ
ട്ടുന്നവൻ, ഒരുത്തന്റെ ഭാവം നടിക്കു
ന്നവൻ, ഗൊഷ്ഠികാട്ടുന്നവൻ, നടൻ.

[ 26 ]
Ape, v. a. കൊഞ്ഞനം കാട്ടുന്നു, അന്യ
ന്റെ ഭാവം നടിക്കുന്നു, നടനം ചെയ്യു
ന്നു.

Aperient, s. മെല്ലവെ ശൊധന വരു
ത്തുന്ന മരുന്ന, ഭെദിമരുന്ന.

Aperture, s. വിടവ, വിടൎച്ച, പഴുത,
ദ്വാരം.

Apex, s. മുന, മുനമ്പ, അഗ്രം.

Aphorism, s. ചുരുക്കമുള്ള വാക്യം.

Apiary, s. തെനീച്ചകളെ വച്ചപാലിക്കു
ന്ന സ്ഥലം, തെനീച്ചസ്ഥലം.

Apocalypse, s. അറിയിപ്പ, അറിയിപ്പ
പുസ്തകം.

Apologize, v. n. അവിധാ പറയുന്നു, ഉ
പശാന്തി പറയുന്നു.

Apologue, s. സന്മാൎഗ്ഗങ്ങളെ പഠിപ്പിക്കു
ന്നതിനുള്ള കഥ.

Apology, s. അവിധ, ഉപശാന്തി വച
നം, ഒഴികഴിവ.

Apoplectic, a. ക്ഷിപ്രസന്നി സംബന്ധി
ച്ച, സന്നിപാതമുള്ള.

Apolexy, s. ക്ഷിപ്രസന്നി, സന്നിപാതം,
അംഗവൈകല്യം.

Apostacy, s. മതത്യാഗം, മതദ്വെഷം, സ
ത്യലംഘനം.

Apostate, s. മതത്യാഗി, മതദ്വെഷി, മ
തത്തെ ഉപെക്ഷിക്കുന്നവൻ.

Apostatize, v. n. മതത്തെ ഉപെക്ഷിക്കു
ന്നു, മതത്തെ ത്യജിക്കുന്നു.

Apostle, s. അപ്പൊസ്തൊലൻ, സത്യമത
ത്തെ അറിയിക്കാൻ അയക്കപ്പെട്ടവൻ,
സ്ഥാനാപതി.

Apostleship, s. അപ്പൊസ്തൊലസ്ഥാനം.

Apostolic, s. അപ്പൊസ്തൊലസംബന്ധമാ
യുള്ള.

Apostrophe, s. വചനങ്ങളെ ചുരുക്കുന്ന
തിനുള്ള അടയാളം.

Apothecary, s. മരുന്ന വില്ക്കുന്നവൻ,
തൈലക്കാരൻ.

Appal, v. a. വിരട്ടുന്നു, പെടിപ്പിക്കുന്നു,
ഭയപ്പെടുത്തുന്നു, വിഷാദിപ്പിക്കുന്നു.

Apparatus, s. പണി ആയുധം, കൊപ്പ,
സാമാനം, ഉപകരണം.

Apparel, s. ഉടുപ്പ, വസ്ത്രം, വസ്ത്രാലങ്കാ
രം, ഉടുപുടവ.

Apparent, a. സ്പഷ്ടമായുള്ള, വ്യക്തമായു
ള്ള, സംശയമില്ലാത്ത; തെളിവായുള്ള,
പ്രകാശിതമായുള്ള; നിശ്ചയമുള്ള.

Apparition, s. ദൎശനം, കാഴ്ച, ശൊഭ;
മായാകാഴ്ച, മായാരൂപം.

Appeal, v. n. മെലായുളള ന്യായാധിപ
തിയുടെ അടുക്കൽ അഭയം ചൊല്ലുന്നു,
മെലാവിൽ സങ്കടം ബൊധിപ്പിക്കുന്നു, അ

ഭയം പറയുന്നു; അപെക്ഷിക്കുന്നു; സാ
ക്ഷിക്ക വിളിക്കുന്നു, സംഗതി പറയുന്നു.

Appeal, s. മെലാവിൽ സങ്കടം ബൊധി
പ്പിക്കുക, മെലാവിലെക്കുള്ള അപെക്ഷ,
അഭയം; സാക്ഷിക്കുള്ള വിളി.

Appear, v. n. കാണപ്പെടുന്നു, കാണാകു
ന്നു, പ്രകാശിക്കുന്നു, പ്രത്യക്ഷമാകുന്നു;
കൊടതയിൽ ഹാജരായിരിക്കുന്നു ; തൊ
ന്നുന്നു; സ്പഷ്ടമാകുന്നു.

Appearance, s. കാഴ്ച, പ്രകാശം, ശൊഭ;
സാദൃശ്യം; ഹാജർ; ദൎശനം, പ്രത്യക്ഷ
ത; മുഖഭാവം; തൊന്നൽ.

Appease, v. a. സമാധാനമാക്കുന്നു, സാ
വധാനമാക്കുന്നു, ശമിപ്പിക്കുന്നു, ശാന്തമാ
ക്കുന്നു, ആറ്റുന്നു; ഇണക്കുന്നു.

Appellant, s. ശരണാഗതൻ, മെലാവിലു
ള്ള സങ്കടക്കാരൻ, അന്യായക്കാരൻ, വാ
ദി; പൊൎക്ക വിളിക്കുന്നവൻ.

Appellation, s. പെർ, നാമം, നാമധെ
യം.

Append, v. a. തൂക്കിയിടുന്നു: ചാൎത്തുന്നു,
ചെൎക്കുന്നു.

Appendage, s. തൊങ്ങൽ, ചെൎക്കപ്പെട്ട വ
സ്തു, കൂടുകൊപ്പ, ഉപാംഗം.

Appendix, s. ഉപാഖ്യാനം, കൂടെ ചെൎക്ക
പ്പെട്ടത, അവസാനത്തിൽ കൂട്ടിയത, പ
രിശിഷ്ടം.

Appertain, v. n. സംബന്ധിക്കുന്നു, ചെ
രുന്നു, സ്വന്തമായിരിക്കുന്നു, അടുത്തിരി
ക്കുന്നു.

Appertenance, s. മറ്റൊന്നിനൊട ചെ
ൎന്നത, ഒന്നിന സംബന്ധിച്ചിരിക്കുന്നത,
സംബന്ധിക്കുന്ന വസ്തു, കൂടുകൊപ്പ, ഉ
പാംഗം.

Appetite, s. ക്ഷുത്ത, വിശപ്പ, രുചി, ആ
ഗ്രഹം.

Applaud, v. a. പുകഴ്ത്തുന്നു, പ്രശംസിക്കു
ന്നു, നന്നിക്കുന്നു, കെക്കൊട്ടി പുകഴ്ത്തുന്നു.

Applause, . പുകഴ്ച, സ്തുതി, പ്രശംസ.

Apple, s. ഒരു വക പഴം; കണ്മിഴി.

Applicable, a. ഒന്നിൻ മെൽ എറ്റി പറ
യതക്ക, പ്രയൊഗിക്കതക്ക; യുക്തമായുള്ള,
ഉചിതമായുള്ള, തക്ക.

Applicant, s. അപെക്ഷക്കാരൻ, താത്പ
ൎയ്യക്കാരൻ, ആസക്തൻ.

Application, s. ഒന്നിന്മെൽ ഒന്ന വെക്കു
ക, പ്രയൊഗം, പ്രയൊഗിച്ച വസ്തു; അ
പെക്ഷ; അദ്ധ്യവസായം, അദ്ധ്യയനം;
അഭിനിവെശം, ജാഗ്രത, ആസക്തി.

Apply, v. a. ഒന്നിൻ മെൽ ഒന്ന വെക്കു
ന്നു; (മരുന്ന) ഇടുന്നു, പറ്റിക്കുന്നു, പിര
ട്ടുന്നു: ഫലിപ്പിക്കുന്നു, പ്രയൊഗിക്കുന്നു,
യൊജിപ്പിക്കുന്നു; അദ്ധ്യയനം ചെയ്യുന്നു;

[ 27 ]
അപെക്ഷിക്കുന്നു, ചൊദിക്കുന്നു; ജാഗ്രത
പ്പെടുന്നു, നിഷ്കൎഷിക്കുന്നു.

Appoint, v. a. നെമിക്കുന്നു, നിയമിക്കു
ന്നു, ആക്കുന്നു, നിശ്ചയിക്കുന്നു; കുറി പ
റയുന്നു; നിയൊഗിക്കുന്നു, സ്ഥാപിക്കുന്നു;
ചട്ടമാക്കുന്നു.

Appointment, s. നെമം, നിയമം; കുറി;
നിയൊഗം, കല്പനചട്ടം, സ്ഥാപനം; ഉ
ദ്യൊഗം, വെല, പണി.

Apportion, v. a. കൂറിടുന്നു, ഒഹരി വെ
ക്കുന്നു, പകുതി ചെയ്യുന്നു, പങ്കിടുന്നു.

Apposite, a. യുക്തമായുള്ള, ഉചിതമുള്ള,
അൎഹതയുള്ള, തക്ക.

Apposition, s. പുതിയതായുള്ള കൂട്ട; വ്യാ
കരണത്തിൽ ഒരു വിഭക്തിയിൽ രണ്ട
വിശെഷപദങ്ങളെ ചെൎത്തവെക്കുക.

Appraise, v. a. വിലമതിക്കുന്നു, ചരക്കുക
ളെ മതിക്കുന്നു.

Appraiser, s. വില്ക്കെണ്ടുന്ന വസ്തുക്കളെ
വിലമതിക്കുന്നവൻ.

Appreciate, v. a. വിലമതിക്കുന്നു, മതിക്കു
ന്നു; അഭിമാനിക്കുന്നു.

Apprehend, v. a. പിടിക്കുന്നു; പിടികൂടു
ന്നു, തടയുന്നു, വിരൊധിക്കുന്നു; ഗ്രഹി
ക്കുന്നു, അറിയുന്നു; ശങ്കിക്കുന്നു, ഭയപ്പെടു
ന്നു.

Apprehensible, a. പിടിക്കാകുന്ന; വി
രൊധിക്കാകുന്ന; ഗ്രഹിക്കാകുന്ന; ശങ്കയു
ള്ള, ഭയമുള്ള.

Apprehension, s. ഗ്രഹിതം, ഗ്രഹണം;
അഭിപ്രായം, ധാരണ; ശങ്ക, ഭയം, വി
ഷാദം; പിടിത്തം.

Apprehensive, a. ഗ്രഹിക്കാകുന്ന; ധാര
ണയുള്ള; ഭയമുള്ള, ശങ്കയുള്ള, വിഷാദമു
ള്ള.

Apprentice, s, വെലാഭ്യാസി, വെലപഠി
ച്ചകൊള്ളുന്നതിനായിട്ട ചിലനാൾ വരെ
ക്ക ഒരുത്തന്റെ വശത്തിൽ ആക്കപ്പെട്ടവൻ.

Apprentice, v. a. വെലപഠിപ്പിക്കുന്നതി
നായിട്ട ഒരുത്തന്റെ വശത്തിൽ പൈത
ലിനെ ആക്കുന്നു.

Apprenticeship, s. വെലപഠിക്കുന്നതിനാ
യിട്ട യജമാനന്റെ അടുക്കൽ പാൎക്കെണ്ടു
ന്ന കാലം.

Apprize, v. a. അറിയിക്കുന്നു, ഗ്രഹിപ്പി
ക്കുന്നു, ബൊധിപ്പിക്കുന്നു.

Approach, v. a. അടുക്കുന്നു, സമീപിക്കു
ന്നു, അണെക്കുന്നു, അരികെ ചെരുന്നു;
ആഗമിക്കുന്നു, ഉപാഗമിക്കുന്നു, അടുക്കൽ
ചെല്ലുന്നു; അടുത്തുകൊള്ളുന്നു.

Approach, v. a. അടുപ്പിക്കുന്നു.

Approach, s. അടുപ്പം, സമീപത, സാമീ

പ്യം, ആഗമനം, ഉപാഗമം, അണച്ചിൽ,
വഴി, മാഗ്ഗം.

Approbation, s. അനുമതി, സമ്മതം,
ബൊധം, അനുവാദം; പ്രശംസ, പ്രസാ
ദം, അംഗീകാരം; രുചി.

Appropriate, v. a. ഉപയൊഗപ്പെടുത്തു
ന്നു, സംബന്ധിപ്പിക്കുന്നു; ചെൎക്കുന്നു; ത
നതാക്കുന്നു; അനുഭവമാക്കുന്നു; പ്രത്യെക
മാക്കുന്നു.

Appropriate, a. ഉചിതമായുള്ള, യുക്തമാ
യുള്ള, തക്ക, ചെൎച്ചയുള്ള.

Appropriation, s. ഉപയൊഗപ്പെടുത്തു
ക, സംബന്ധിപ്പിക്കുക; ചെൎത്തൽ; തന
താക്കുക; പ്രത്യെകമാക്കുക.

Approvable, a. ബൊധിക്കതക്ക, ബൊധ്യ
മായുള്ള, അനുമതിയുള്ള; അംഗീകരിക്കത
ക്ക; പ്രശംസിക്കതക്ക.

Approval, s. അനുമതി, സമ്മതം, ബൊ
ധം, അംഗീകാരം.

Approve, v. a. ബൊധിക്കുന്നു, സമ്മതി
ക്കുന്നു, അനുമതിക്കുന്നു, വസ്തുവാക്കുന്നു,
അംഗീകരിക്കുന്നു.

Approximate, a. അടുത്ത, അടുപ്പമുള്ള,
സമീപമുള്ള.

Approximation, s. അടുപ്പം, സമീപത,
ആസന്നത, അടുത്തവരവ.

April, s. മെടമാസം.

Apron, s. മെലാട, നടുക്കെട്ടശീല.

Apt, a. യൊഗ്യമായുള്ള, തക്കതായുള്ള; യു
ക്തമുള്ള; മനസ്സുള്ള, ശീലമുള്ള; സാമൎത്ഥ്യ
മുള്ള; വശതയുള, അതിവാസനയുള്ള; ചു
റുക്കുള്ള, പ്രാപ്തിയുള്ള.

Aptness, s. യൊഗ്യത, അതിവാസന,
യുക്തി; മനസ്സ, വശത; സാമൎത്ഥ്യം, ചു
റുക്ക, പ്രാപ്തി, ബുദ്ധികൂൎമ്മത; ചായിവ.

Aquatic, a. വെള്ളത്തിലുള്ള, വെള്ളത്തിലു
ണ്ടാകുന്ന, ജലജമായുള്ള.

Aqueduct, s. ജലധാര, നീൎച്ചാൽ, നീ
ൎക്കാൽ, തൂമ്പ, ഒക.

Aquiline, a. കഴുക മൂക്കപൊലെയുള്ള.

Arabic, s. അറബി ഭാഷ.

Arable, a. ഉഴതക്ക, ഉഴാകുന്ന.

Arbiter, s. മദ്ധ്യസ്ഥൻ, വ്യവഹാരി, ന്യാ
യാധിപതി, പഞ്ചായകാരൻ, പ്രവൎത്ത
കൻ.

Arbitrary, a. തന്റെ മനസ്സിൻ പ്രകാ
രം ചെയ്യുന്ന, സ്വയാധിപത്യമായുള്ള; ത
ന്നിഷ്ടമായുള്ള; കടുപ്പമായുള്ള, ഉഗ്രമായു
ള്ള.

Arbitrate, v. a. പഞ്ചായം വിധിക്കുന്നു,
വിധിക്കുന്നു, നിശ്ചയിക്കുന്നു, പരിഛെദി
ക്കുന്നു, മദ്ധ്യസ്ഥമായിരുന്ന തീൎപ്പാക്കുന്നു.

Arbitration, s. പഞ്ചായം, പഞ്ചായവി

[ 28 ]
സ്താരം, മദ്ധ്യസ്ഥം, പഞ്ചായവിധി, തീൎപ്പ.

Arbitrator, s. പഞ്ചായകാരൻ, മദ്ധ്യ
സ്ഥൻ, വിധികൎത്താവ, ന്യായാധിപതി.

Arbour, s. വല്ലുരം, വല്ലിക്കുടിൽ, കാനൽ,
വൃക്ഷങ്ങളുടെ ചില്ലികൾ കൊണ്ട പിന്ന
പ്പെട്ട പന്തൽ.

Arc, s. വട്ടത്തിൽ ഒരു ഭാഗം, വളവ.

Arch, s. വളവ, വട്ടത്തിൽ ഒരു ഭാഗം;
വളവായിട്ടപണിത സ്ഥലം; വില്ല, ധനു.

Arch, v. a. വളെക്കുന്നു, വളവുവളെക്കുന്നു,
വളവായിട്ട പണിയുന്നു.

Arch, a. അഗ്രെസരമായുള്ള, പ്രധാനമാ
യുള്ള, പ്രവരമായുള്ള.

Archangel, s. പ്രധാന ദൈവദൂതൻ, ദൂ
തപ്രവരൻ.

Archbishop, s. പ്രധാന ബിശൊപ്പ, പ്ര
ധാന മെല്പട്ടക്കാരൻ, ഗുരുപ്രവരൻ.

Arch bishopric, s. പ്രധാന ബിശൊപ്പി
ന്റെ സ്ഥാനമാനം, പ്രധാന മെല്പട്ടക്കാ
രന്റെ സ്ഥാനമാനം

Archdeacon, s. അൎക്കിദിയാക്കൊൻ, ബി
ശൊപ്പിന്റെ കാൎയ്യസ്ഥൻ.

Archdeaconry, s. അൎക്കിദിയാക്കൊന്റെ
സ്ഥാനം, അൎക്കിദിയാക്കൊന്റെ ഇടവക.

Arched, a. വളെക്കപ്പെട്ട, വളവായിട്ട വ
ളഞ്ഞ.

Archer, s. വില്ലാളി, വില്ലുകാരൻ, ധനു
ൎദ്ധരൻ, എവുകാരൻ.

Archery, s. വില്ലുവിദ്യ, ധനുൎവിദ്യ, എ
യിത്ത.

Architect, s. ശില്പി, ശില്പാശാരി, ശില്പശാ
സ്ത്രി, തച്ചുശാസ്ത്രി.

Architecture, s. ശില്പശാസ്ത്രം, തച്ചുശാ
സ്ത്രം.

Arctic, a. വടക്കുള്ള, ഉത്തര.

Ardency, s. തീഷ്ണത, ഉഷ്ണത; പരിതാ
പം; ശുഷ്കാന്തി, താത്പൎയ്യം, ഉത്സാഹം;
ഉഗ്രത.

Ardent, s. തീക്ഷ്ണതയുള്ള, ഉഷ്ണതയുള്ള;
താത്പൎയ്യമുള്ള, ഉത്സാഹമുള്ള, താപമുള്ള.

Ardour, s. തീക്ഷ്ണത, ഉഷ്ണത; പരിതാപം,
ശുഷ്കാന്തി, താത്പൎയ്യം, ഉത്സാഹം.

Arduous, a. വിഷമമുള്ള, പ്രയാസമുള്ള;
കഠിനമായുള്ള.

Area, s. മൈതാനം, കളം, തറ, എല്കെക്ക
കത്ത ഉൾപ്പെട്ട ഭൂമി.

Areca-nut, s. അടെക്കാ, പാക്ക.

Argue, v. a. വ്യവഹരിക്കുന്നു, ന്യായം
കൊണ്ട പറയുന്നു, തൎക്കിക്കുന്നു; ബൊധം
വരുത്തുന്നു; മത്സരിക്കുന്നു.

Arguer, s. വ്യവഹാരി, തൎക്കി.

Argument, s. വ്യവഹാരം, അദ്ധ്യാഹാരം,
ന്യായം, തൎക്കം; മത്സരം, ഹെതു.

Argumentative, a. വ്യവഹരിക്കതക്ക, വ്യ
വഹാരമുള്ള, തൎക്കമുള്ള.

Arian, s. ആരിയുസമതക്കാരൻ, ആരി
യൻ.

Arid, a. വരണ്ട, ഉണങ്ങിയ, ശുഷ്കമായുള്ള.

Aries, s. മെടരാശി, മെഷരാശി.

Arise, v. n. ഉദിക്കുന്നു; എഴുനീല്ക്കുന്നു; ഉ
ണ്ടാകുന്നു; ഉയിൎക്കുന്നു; ഉത്ഭവിക്കുന്നു; ജ
നിക്കുന്നു; പൊന്തുന്നു; കയറുന്നു.

Aristocracy, s. ബഹുനായകം.

Aristocratical, a. ബഹുനായകമുള്ള.

Arithmetic, s. കണക്കധികാരം, കണക്ക,
ഗണിതം, ഗണിതശാസ്ത്രം.

Arithmetical, a. കണക്കധികാര സംബ
ന്ധമുള്ള.

Arithmetician, s. കണക്കധികാരി, ക
ണക്കൻ, ഗണിതശാസ്ത്രി.

Ark, s. പെട്ടകം, യാനപാത്രം; ഉഭയസ
മ്മതത്തിൻറ പെട്ടകം.

Arm, s. കൈ, കരം, ഭുജം, ബാഹു; മര
ത്തിന്റെ കൊമ്പ; അഴി, കൈവഴി; ബ
ലം, പരാക്രമം.

Arm, v. a. & n. ആയുധം കൊടുക്കുന്നു,
ആയുധം ധരിപ്പിക്കുന്നു, അണിയിക്കുന്നു;
ആയുധം ധരിക്കുന്നു.

Armament, s. യുദ്ധസന്നാഹം, യുദ്ധസെ
ന; യുദ്ധകപ്പൽകൂട്ടം.

Armhole, s. കക്ഷം, ബാഹുമൂലം.

Armistice, s. കുറെ കാലത്തെക്ക ശണ്ഠനി
ൎത്തിവെക്കുക.

Armlet, s. കരഭൂഷണം, കൈവള, ബാ
ഹുവലയം; സമുദ്രത്തിലെ കൈവഴി, അ
ഴി.

Armoniac, s. നവസാരം.

Armory, s. ആയുധശാല, ശസ്ത്രശാല, ക
ളരി.

Armour, s. ആയുധവൎഗ്ഗം, കവചം, ശരീ
രത്രാണനത്തിനുള്ള ആയുധങ്ങൾ.

Armourer, s. ശസ്ത്രമാൎജ്ജൻ.

Armpit, s, കക്ഷം, ബാഹുമൂലം.

Arms, s. plu. ആയുധങ്ങൾ; യുദ്ധം; ശ്രീ
മാന്മാരുടെ ചിഹ്നങ്ങൾ.

Army, s. സൈന്യം, സെന.

Aromatic, a. അതിവാസനയുള്ള, അതി
സുഗന്ധമുള്ള.

Around, ad. വട്ടമായി, ചുറ്റും.

Arouse, v. a. ഉണൎത്തുന്നു, എഴുനീല്പിക്കു
ന്നു; ഉദ്യൊഗിപ്പിക്കുന്നു.

Arrack, s. താകരം, റാക്ക, ചാരായം, മ
ദ്യം.

Arraign, v. a. ക്രമപ്പെടുത്തുന്നു; വിസ്താര
ത്തിന കൊണ്ടുവന്ന നിൎത്തുന്നു; കുറ്റം
ചുമത്തുന്നു, കുറ്റപ്പെടുത്തുന്നു.

[ 29 ]
Arraignment, s. വിസ്താരത്തിന കൊണ്ടു
വന്ന നിൎത്തുക ; കുറ്റം ചുമത്തൽ.

Arrange, v. a. ക്രമപ്പെടുത്തുന്നു, അടുക്കു
ന്നു, ഒതുക്കുന്നു, ഒതുക്കിവെക്കുന്നു, നിരത്തി
വെക്കുന്നു; പറഞ്ഞുബൊധിക്കുന്നു, ചട്ടം
കെട്ടുന്നു.

Arrangement, s. ക്രമം, നിര, ഒതുക്കം,
ചട്ടം.

Array, s. അണിപകുപ്പ, അണി, നിര,
ക്രമം; ഉടുപ്പ, അലങ്കാരം.

Array, v. a. അണിപടുക്കുന്നു, നിരത്തി
വെക്കുന്നു, ക്രമപ്പെടുത്തുന്നു; ഉടുപ്പിക്കുന്നു,
ചമയിപ്പിക്കുന്നു, അലങ്കരിപ്പിക്കുന്നു.

Arrear, s. നില്പ, നിലവ, കുടിശ്ശിക.

Arrearage, s. നില്പ, നിലവ.

Arrest, s. തടവ, തടങ്ങൽ, മുട്ടുമറിപ്പ, മ
റിപ്പ, വിരൊധം, നിൎത്തൽ.

Arrest, v. a. തടുക്കുന്നു, തടങ്ങൽ ചെയ്യു
ന്നു, മുട്ടുമറിപ്പാക്കുന്നു, പാടുപാൎക്കുന്നു, മ
റിപ്പിൽ ഇരുത്തുന്നു, വിരൊധിക്കുന്നു, പി
ടിക്കുന്നു; തടുത്തിടുന്നു, തടയുന്നു, നിൎത്തി
കളയുന്നു.

Arrival, s. വരവ, ആഗമനം.

Arrive, v. n. വരുന്നു, വന്നെത്തുന്നു, വന്നു
ചെരുന്നു, ആഗമിക്കുന്നു, എത്തുന്നു, ചെ
രുന്നു, പ്രാപിക്കുന്നു.

Arrogance, s. തണ്ടുതപ്പിത്വം, അഹംഭാ
വം, അഹങ്കാരം, ഡംഭം; നിഗളം, വൻ
പ.

Arrogant, a. തണ്ടുതപ്പിത്വമുള്ള, അഹംഭാ
വമുള്ള, അഹങ്കാരമുള്ള, ഡംഭമുള്ള, വൻ
പുള്ള.

Arrogate, v. a. ദുൎവഴക്ക പറയുന്നു, അകാ
ൎയ്യം പറയുന്നു, വൻപ പറയുന്നു.

Arrow, s. അമ്പ, അസ്ത്രം, ബാണം.

Arrow-root, s. കൂവ.

Arsenal, s. ആയുധശാല.

Arsenic, s. പാഷാണം, അരിതാരം.

Art, s. വിദ്യ, സൂത്രം, വ്യാപാരം; കൌശ
ലം, കുശലത; തന്ത്രം, ഉപായം.

Artery, s. ധാതുനാഡി, മൎമ്മം, ജീവസ്ഥാ
നം.

Artful, a. കരകൌശലമുള്ള, കൌശലമുള്ള,
വിദ്യയുളള; തന്ത്രമുള്ള, ഉപായമുള്ള.

Artfulness, s. പടുത്വം, സാമ്യം; കു
ശലത; തന്ത്രം, ഉപായം.

Article, s. പെർചൊല്ലിന മുമ്പെ നില്ക്കു
ന്ന ഒരു വാക്ക, as a, an, the; സംഗതി;
വസ്തു, ഉരുപ്പടി; നിയമം; ഒരു ദ്രവ്യം,
ഇനം; അവസ്ഥ.

Articulate, v. a. ഉച്ചരിക്കുന്നു, ചൊല്ലുക
ളെ ക്രമമായുച്ചരിക്കുന്നു, വ്യക്തമായി ചൊ
ല്ലുന്നു; ചട്ടങ്ങളെ വെക്കുന്നു.

Articulation, s. അസ്ഥികളുടെ സന്ധി,
വ്യക്തമായുള്ള ഉച്ചരണം, ചൊല്ലുകളെ ക്ര
മപ്പെടുത്തുക; ചെടികളുടെ കമ്പ.

Artifice, s. കൃത്രിമം, വഞ്ചന, തന്ത്രം, ഉ
പായം; കൌശലം, സൂത്രം; കൌശലപ
ണി; തൊഴിൽ.

Artificer, s. ശില്പി, കരകൌശലക്കാരൻ,
തൊഴിലാളി; കമ്മാളൻ, സൂത്രക്കാരൻ, താ
ന്ത്രികൻ; പണിക്കാരൻ.

Artificial, a. കരകൌശലമുള്ള, കൌശല
പണിയുള്ള; കൃതിയായുള്ള, തന്ത്രമുള്ള, കൃ
ത്രിമമുള്ള, കൌശലം കൊണ്ടുണ്ടാക്കപ്പെട്ട.

Artillery, s. പീരങ്കിമുതലായുള്ള പടകൊ
പ്പ.

Artisan, s. സൂത്രപ്പണിക്കാരൻ, ശില്പി;
തൊഴിലാളി, കൃതിക്കാരൻ; പണിക്കാരൻ.

Artist, s. വിദ്യയുളവൻ, സൂത്രക്കാരൻ,
കൌശലപ്പണിക്കാരൻ, ശില്പകൎമ്മാദിനി
പുണൻ.

Artless, a. കൃത്രിമമില്ലാത്ത, കപടമില്ലാ
ത്ത.

As, conj. പൊലെ, പ്രകാരം, അതകൊ
ണ്ട, പൊൾ.

Asafœtida, s. കായം, പെരിങ്കായം.

Ascend, v. a. & n. കരെറുന്നു, കെറുന്നു,
എറുന്നു, കെറിപ്പൊകുന്നു, പൊങ്ങുന്നു,
ആരൊഹണം ചെയ്യുന്നു; ഉയരുന്നു, അ
ധികപ്പെടുന്നു, ഉന്നതപ്പെടുന്നു, അതിക്ര
മിക്കുന്നു, ആക്രമിക്കുന്നു.

Ascendant, s. ഉന്നതി, ഉയരം; ശക്തി,
പ്രവരത; കാരണസ്ഥാനം, മൂപ്പ.

Ascendant, a. ഉന്നതിയുള്ള, പ്രവരതയു
ള്ള, കവിഞ്ഞുള്ള; ശ്രഷ്ഠതയുള്ള, അധി
കമായും, പ്രതിപത്തിയുള്ള.

Ascendency, s. ശക്തി, അധികാരം, പ്ര
വരത, അധിഗമനം, അധിക്രമം, ഉയ
ൎച്ച.

Ascension, s. കരെറ്റം, ആരൊഹണം,
ഊൎദ്ധ്വഗതി, ഊൎദ്ധ്വപ്രാപ്തി; അധിക്രമം.

Ascent, s. കരെറ്റം, കയറ്റം, ആരൊ
ഹണം, ഉത്പാദനം; ഉയരം, ഉയൎച്ച, ഉ
ന്നതി; ശ്രെഷ്ഠത, അധിക്രമം.

Ascertain, v. a. നിശ്ചയപ്പെടുത്തുന്നു,
സ്ഥാപിക്കുന്നു, സ്ഥിതിവരുത്തുന്നു; നിശ്ച
യിക്കുന്നു; നിശ്ചയമറിയുന്നു.

Ascertainment, s. നിശ്ചയം, വെസ്ഥ,
പ്രതിപത്തി, നിൎദ്ധാരണം, വ്യവസ്ഥി
തി.

Ascetic, s. തപസി, തപസ്വി, വൈരാ
ഗി, തപൊധനൻ.

Ascribe, v. a. ചുമത്തുന്നു, ആരൊപിക്കു
ന്നു, എല്പിക്കുന്നു; ആക്കുന്നു, ആക്കിതീൎക്കു
ന്നു, വകവെക്കുന്നു.

[ 30 ]
Ash, s. ഒരു വക വൃക്ഷം, അശൊക.

Ashamed, a. ലജ്ജയുള്ള, ലജ്ജപ്പെട്ട, നാ
ണമുള്ള.

Ashes, s. ചാരം, ചാമ്പൽ, ഭസ്മം, ഭൂതി.

Ashore, ad. കരയിൽ, കരെക്ക, തീരത്ത.

Aside, ad. ഒരു ഭാഗത്ത, ഒരു ഭാഗത്തെ
ക്ക; വെറെ.

Ask, v. a. ചൊദിക്കുന്നു, അൎത്ഥിക്കുന്നു, യാ
ചിക്കുന്നു, അദ്ധ്യെഷണം ചെയ്യുന്നു, അ
പെക്ഷിക്കുന്നു.

Asker, s. ചൊദിക്കുന്നവൻ, അൎത്ഥി, യാ
ചകൻ.

Asking, s. അൎത്ഥന, യാചന, അപെക്ഷ.

Aslant, ad. കൊട്ടമായി, ചായ്വായി, ച
രിവായി.

Asleep, ad. ഉറക്കത്തിൽ, നിദ്രാണം.

Asp, s. വെന്തിരൻപാമ്പ, കാട്ടുമൂൎക്ക്വൻ;
ഒരു വക വൃക്ഷം.

Aspect, s. നൊട്ടം, നൊക്ക, ആലൊക
നം, ഭാവം; കിടപ്പിന്റെ അവസ്ഥ; ദൃ
ഷ്ടിഭാവം: കാഴ്ച, ദൃഷ്ടി, ദൎശനം.

Asperate, v. a. കൎക്കശമാക്കുന്നു, പരുപര
യാക്കുന്നു, കരുകരുപ്പാക്കുന്നു.

Asperity, s. പരുപരുപ്പ; കൎക്കശം, കരു
കരുപ്പ; തിക്തത, കഠിനത, മൂൎക്ക്വത.

Asperse, v. a. ദൂഷ്യം പറയുന്നു, നിന്ദിച്ച
പറയുന്നു, പഴിപറയുന്നു.

Aspersion, s. ദൂഷ്യം, ദൂഷ്യവാക്ക; നിന്ദ
വാക്ക, ദൂറ, പഴി, പഴിവാക്ക, പഴിദൊ
ഷം.

Aspirant, s. ആഗ്രഹി, ശ്രദ്ധാലു, അത്യാ
ശയുള്ളവൻ, ഉന്നതഭാവമുള്ളവൻ, സ്പൎദ്ധ
യുള്ളവൻ.

Aspirate, v. a. പൂൎണ്ണമായുച്ചരിക്കുന്നു; ഉറ
ച്ചഉച്ചരിക്കുന്നു, പൂൎണ്ണശ്വാസത്തൊടെ ഉ
ച്ചരിക്കുന്നു.

Aspirer, s. അത്യാഗ്രഹി, ഉന്നതഭാവമുള്ള
വൻ, ശ്രദ്ധയുള്ളവൻ.

Aspiration, s. അധികാഗ്രഹം, ശ്രദ്ധ; ഉ
ന്നതഭാവം; പൂൎണ്ണൊച്ചാരണം.

Aspire, v. n. ഏറ്റവും ആഗ്രഹിക്കുന്നു,
ആശപെടുന്നു, വാഞ്ഛിക്കുന്നു, ഭാവിക്കു
ന്നു.

Asquint, ad. കൊട്ടമായി, കൊൺനൊട്ട
മായി, കൊങ്കണ്ണായി.

Ass, s. കഴുത, ഖരം, ഗൎദ്ദഭം; മുട്ടാളൻ.

Assail, v. a. കയ്യെറ്റം ചെയ്യുന്നു, മെൽ
വീഴുന്നു, ആക്രമിക്കുന്നു, അഭിക്രമിക്കുന്നു;
പടകെറുന്നു, ചെറുക്കുന്നു; ആക്ഷെപിക്കു
ന്നു, വാഗ്വാദം ചെയ്യുന്നു, വാക്തൎക്കം ഉ
ണ്ടാക്കുന്നു.

Assailable, a. ആക്രമിക്കാകുന്ന, അഭിക്ര
മിക്കാകുന്ന.

Assailant, s. കയ്യെറ്റക്കാരൻ, ആക്രമി, അ
ഭിക്രമക്കാരൻ, വാക്തൎക്കമുണ്ടാക്കുന്നവൻ.

Assassin, s. അറുകുലക്കാരൻ, കൊല്ലി, കു
ത്തിക്കൊല്ലി, ചതിച്ചുകൊല്ലുന്നവൻ, കുല
പാതകൻ.

Assassinate, v. a. ചതിച്ചുകൊല്ലുന്നു, കു
ത്തിക്കൊല്ലുന്നു, കുലപാതകം ചെയ്യുന്നു.

Assassination, s. കുത്തിക്കുല, ചതിച്ചുകു
ല, കുലപാതകം.

Assault, s. കയ്യെറ്റം, അതിക്രമം, അഭി
ക്രമം, ആക്രമം, കലഹം.

Assaulter, s. കയ്യെറ്റക്കാരൻ, അതിക്ര
മി, ആക്രമക്കാരൻ.

Assay, v. a. പരിശൊധന ചെയ്യുന്നു;
ലൊഹാദിപരീക്ഷ ചെയ്യുന്നു, ലൊഹങ്ങ
ളെ ഉരകല്ലിൽ ഉരച്ചുനൊക്കുന്നു; ശ്രമി
ക്കുന്നു.

Assay, s. പരിശൊധന, ലൊഹാദിപരീ
ക്ഷ, ധാതുവാദം; ശ്രമം.

Assayer, s. ധാതുവാദി, ലൊഹാദിപരീ
ക്ഷകൻ, ലൊഹങ്ങളെ പരിശൊധിക്കു
ന്നവൻ; തങ്കശാല വിചാരിപ്പുകാരൻ.

Assemblage, s. കൂട്ടം, സമൂഹം, സഞ്ച
യം, സമുച്ചയം, ജനക്കൂട്ടം.

Assemble, v. a. കൂട്ടുന്നു, കൂടിവരുത്തുന്നു,
യൊഗം കൂട്ടുന്നു, കൂട്ടംകൂട്ടുന്നു.

Assemble, v. n. കൂടുന്നു, വന്നുകൂടുന്നു, കൂ
ട്ടംകൂടുന്നു.

Assembly, s. സഭ, സംഘം, യൊഗം, കൂ
ട്ടം, സമൂഹം.

Assent, s. സമ്മതം, അനുസരം, അനുമ
തം, അനുജ്ഞ.

Assent, v. n. സമ്മതിക്കുന്നു, അനുവദിക്കു
ന്നു, അനുജ്ഞ ചെയ്യുന്നു.

Assert, v. a. ഉണ്ടെന്നപറയുന്നു, നിശ്ച
യമായി പറയുന്നു, സ്ഥാപിക്കുന്നു, തീൎത്ത
പറയുന്നു; പൂൎവപക്ഷം പറയുന്നു; വഴക്ക
പറയുന്നു, വ്യവഹരിക്കുന്നു.

Assertion, s. നിശ്ചയവാക്ക, വാക്കുതിട്ടം,
പൂൎവപക്ഷം.

Assess, v. a. വരി ഇടുന്നു, വരിപതിക്കു
ന്നു, കരംപതിക്കുന്നു, കണ്ടെഴുതുന്നു.

Assessment, s. വരി, കരംപതിവ, ക
ണ്ടെഴുത്ത, ആയക്കെട്ട.

Assessor, s. വരിയിടുന്നവൻ, കണ്ടെഴു
ത്തുകാരൻ, തടസ്ഥൻ.

Asseveration, s. പ്രമാണവാക്ക, നിശ്ച
യവാക്ക, സൂക്ഷ്മവചനം.

Assiduity, s. ജാഗ്രത, ശുഷാന്തി, താത്പ
ൎയ്യം, കൎമ്മശീലത.

Assiduous, a. ജാഗ്രതയുള്ള, ശുഷ്കാന്തിയു
ള്ള, താത്പൎയ്യമുള്ള, ഉത്സാഹമുള്ള, കൎമ്മ
ശീലമായുള്ള.

[ 31 ]
Assign, v. a. കുറിക്കുന്നു, നെമിക്കുന്നു;
നിയമിക്കുന്നു, നിശ്ചയിക്കുന്നു; ആക്കിവെ
ക്കുന്നു, എല്പിച്ചുകൊടുക്കുന്നു; മറ്റൊരുത്ത
ന്റെ പെരിൽ എഴുതികൊടുക്കുന്നു, തീൎവ
എഴുതുന്നു; ന്യായം പറയുന്നു; മുഖാന്തരം
കാണിക്കുന്നു.

Assignable, a. കുറിക്കാകുന്ന, നെമിക്കാ
കുന്ന; നിയമിക്കതക്ക, മറ്റൊരുത്തന്റെ
പെരിൽ എഴുതി കൊടുക്കതക്ക; ന്യായമു
ള്ള.

Assignation, s. കുറി, നെമം; നിയമം,
ആകൽ; എല്പിച്ചുകൊടുക്കുക, മറ്റൊരു
ത്തന്റെ പെരിൽ എഴുതികൊടുക്കുക, തീ
ൎവെഴുത്ത.

Assignee, s. കാൎയ്യസ്ഥൻ, ആൾപെർ;
ഒരു കാൎയ്യത്തെ നടത്തിപ്പാൻ മറ്റൊരു
ത്തനാൽ നിയമിക്കപ്പെട്ടവൻ.

Assignment, s. നെമം, നിയമിപ്പ, എ
ല്പിപ്പ, ആക്കൽ, മറ്റൊരുത്തന ആക്കുക,
മറ്റൊരുത്തന്റെ പെരിൽ എഴുതുന്നത.

Assimilate, v. a. അനുരൂപമാക്കുന്നു, തു
ല്യമാക്കുന്നു; ഒന്നിനെ മറ്റൊന്നിനെ
പൊലെയാക്കുന്നു, സമമാക്കുന്നു.

Assimilation, s. അനുരൂപം, ഉപമാനം,
തുല്യത, ഒന്നിനെ മറ്റൊന്നിനെ പൊ
ലെയാക്കുക.

Assist, v. a. സഹായിക്കുന്നു, തുണെക്കുന്നു,
ഉപകാരം ചെയ്യുന്നു, രക്ഷിക്കുന്നു; ഉതകു
ന്നു, ഉപയൊഗിക്കുന്നു, ഉപകരിക്കുന്നു.

Assistance, s സഹായം, തുണ, ഉപകാ
രം, ഉതവി, ഒത്താശ.

Assistant, s, സഹായക്കാരൻ, സഹായി;
തുണക്കാരൻ, ഉപകാരി.

Assize, s. ന്യായവിസ്താരത്തിന കൂടുന്ന
സ്ഥലവും സമയവും; താപ്പ, വില, നിര
ക്ക, നീതി നിശ്ചയിക്കുക; അളവ, വീതം.

Assize, v. a. താപ്പ, വില, നിരക്ക ഇവ
നിശ്ചയിക്കുന്നു.

Associate, v. a. & n. സഖിത്വം കൂട്ടുന്നു,
ചങ്ങാതിത്വം കൂട്ടുന്നു; ഒരുമ്പെടുന്നു, ഒരു
മിച്ചു കൂടുന്നു, സഖിത്വം കൂടുന്നു, ചങ്ങാ
തിത്വം കൂടുന്നു; അനുചരിക്കുന്നു, ചെൎന്നി
രിക്കുന്നു, സംസൎഗ്ഗം ഉണ്ടാകുന്നു; കൂട്ടമാ
യി നടക്കുന്നു.

Associate, s. സഖി, ചങ്ങാതി, കൂട്ടുകാ
രൻ, കൂട്ടാളി, അനുചാരി, വകക്കാരൻ.

Association, s. ഐകമത്യം, ഐക്യത;
സംഘം, സാഹിത്യം: സഖിത്വം, സഖ്യത;
കൂട്ടവ്യാപാരം; സംബന്ധം.

Assort, v. a. വകതിരിക്കുന്നു, തരം തിരി
ക്കുന്നു, വകവകയായി നിരത്തുന്നു.

Assortment, s. തരന്തിരിച്ചിൽ, വകതിരി
ച്ചിൽ; തരന്തിരിവ, വകതിരിവ.

Assuage, v. a. ശമിപ്പിക്കുന്നു, ശാന്തതപ്പെ
ടുത്തുന്നു, ആറ്റുന്നു, കുറെക്കുന്നു; ഉപശാ
ന്തിവരുത്തുന്നു, ശാന്തമാക്കുന്നു.

Assuage, v. n. കുറയുന്നു, അറുന്നു.

Assuasive, a. ശാന്തകരമായുള്ള, ശമിപ്പി
ക്കുന്ന, ഉപശാന്തിവരുത്തുന്ന.

Assume, v. a. കൈക്കൊളളുന്നു, എടുക്കു
ന്നു; എല്ക്കുന്നു, ധരിക്കുന്നു: നടിക്കുന്നു,
ധാൎഷ്ട്യം പറയുന്നു, അഹംഭാവം പറയു
ന്നു; ന്യായമില്ലാതെ തനതെന്ന വഴക്ക പ
റയുന്നു, അകാൎയ്യം പറയുന്നു; കാരണം
കൂടാതെ ഊഹിക്കുന്നു, വിചാരിക്കുന്നു, ഭാ
വിക്കുന്നു; പ്രത്യെകമാക്കുന്നു.

Assumer, s. അഹംഭാവി, അഹമ്മതിക്കാ
രൻ, ഗൎവ്വിഷ്ഠൻ.

Assuming, a. അഹങ്കാരമുള്ള, അഹംഭാ
വമുള്ള, ഗൎവ്വമുള്ള.

Assumption, s. കൈക്കലാക്കുക, എടുക്കു
ക; ധാരണം; നടിപ്പ, അഹംഭാവം; ന്യാ
യമില്ലാതുള്ള വഴക്ക, കാരണം കൂടാതുള്ള
ഊഹം; ഊൎദ്ധ്വലൊകപ്രാപ്തി.

Assurance, s. നിശ്ചയം; ഉറപ്പുള്ള വി
ശ്വാസം; തിട്ടം; സ്ഥിരത; ധാൎഷ്ട്യം; നി
ലൎജ്ജ; ധൈൎയ്യം; ആശാബന്ധം; അസം
ശയം; സാക്ഷി, ബൊധം; ജാമ്യം.

Assure, v. a. നിശ്ചയം പറയുന്നു, നിശ്ച
യം വരുത്തുന്നു, നിശ്ചയപ്പെടുത്തുന്നു;
സ്ഥിരപ്പെടുത്തുന്നു; തിട്ടം വരുത്തുന്നു.

Assured, a. നിശ്ചയമുള്ള, സംശയമില്ലാ
ത്ത; ധാൎഷ്ട്യമുള്ള.

Asterisk, s. നക്ഷത്രം പൊലെ * ഇങ്ങി
നെയുള്ള അടയാളം

Asterism, s. നക്ഷത്രം, താര, ഭം.

Asthma, s. നെഞ്ചടെപ്പ, കാസശ്വാസം.

Asthmatical, a. നെഞ്ചടെപ്പുള്ള.

Astonish, v. a. വിസ്മയിപ്പിക്കുന്നു, ആശ്ച
ൎയ്യപ്പെടുത്തുന്നു, ആശ്ചൎയ്യം തൊന്നിക്കുന്നു;
അത്ഭുതപ്പെടുത്തുന്നു; ഭൂമിപ്പിക്കുന്നു.

Astonishment, s. ആശ്ചൎയ്യം, അത്ഭുതം,
ചിത്രം, വിസ്മയം; ഭ്രമം.

Astound, v. a. വിസ്മയിപ്പിക്കുന്നു; ഭ്രമിപ്പി
ക്കുന്നു.

Astral, a. നക്ഷത്രങ്ങളൊടുചെൎന്ന.

Astray, ad. വഴിതെറ്റായി, വഴിപിഴ
യായി.

Astringency, s. കഷായരസം, ചവൎപ്പ,
തുവരം; ബന്ധനം, ചുരുക്കൽ.

Astringent, a. ചവൎപ്പുള്ള; ബന്ധിക്കുന്ന.

Astrologer, s. ജ്യൊതിഷക്കാരൻ.

Astrological, a. ജ്യൊതിഷസംബന്ധമു
ള്ള.

Astrology, s. ജ്യൊതിഷം,ജ്യൊതിശ്ശാ
സ്ത്രം.

[ 32 ]
Astronomer, s. ഗണിതശാസ്ത്രി, ഗണിത
ക്കാരൻ.

Astronomical, a. ഗണിതശാസ്ത്ര സംബ
ന്ധമുള്ള.

Astronomy, s. ഗണിതശാസ്ത്രം, ഗണി
തം.

Asunder, ad. പ്രത്യെകമായി, വെവ്വെറാ
യി, വെറുപിരിവായി.

Asylum, s. ആശ്രയസ്ഥലം, സങ്കെതസ്ഥ
ലം.

At, prep. അടുക്കൽ, യിൽ, ങ്കൽ, ഒടെ,
കൊണ്ട.

Atheism, s. നിരീശ്വരത്വം, നാസ്തികത,
വെദനിന്ദ, വൈദം ഒന്നുമില്ലെന്നുള്ള
വിചാരം.

Atheist, s. നിരീശ്വരൻ, നാസ്തികൻ, ലൊ
കായതികൻ, വെദനിന്ദകൻ.

Atheistical, a. നാസ്തികതെക്കടുത്ത, ദൈ
വഭക്തിയില്ലാത്ത.

Athirst, a. ദാഹമുള്ള.

Athletic, a. ശരീരപുഷ്ടിയുള്ള, ദെഹദൃ
ഢമുള്ള, ശരീരബലമുള്ള, കൊഴുത്ത, മല്ല
യുദ്ധം സംബന്ധിച്ച.

Athwart, ad. കുറുക്കെ, വിലങ്ങത്തിൽ,
പ്രതികടമായി.

Atlas, s. ഭൂഗൊള പടങ്ങൾ അടങ്ങിയിരി
ക്കുന്ന പുസ്തകം.

Atmosphere, s. ആകാശം, വ്യൊമം, അ
ന്തരിക്ഷം, അംബരം.

Atmospherical, a. അന്തരിക്ഷസംബന്ധ
മുള്ള.

Atom, s. അണു, കണം, ലെശം, തരി.

Atone, v. n. ഇണങ്ങുന്നു, യൊജിക്കുന്നു;
പ്രതിശാന്തിയാകുന്നു, ൟടായിരിക്കുന്നു.

Atone, v. a. ഇണക്കുന്നു, യൊജിപ്പിക്കു
ന്നു; പ്രതിശാന്തിവരുത്തുന്നു, പരിശാന്തി
വരുത്തുന്നു, പരിഹാരം ചെയ്യുന്നു; പ്രാ
യശ്ചിത്തം ചെയ്യുന്നു.

Atonement, s. യൊജിപ്പ, യൊജ്യത; പ്ര
തിശാന്തി, പരിശാന്തി, പരിഹാരം, പ്രാ
യശ്ചിത്തം.

Atrocious, s. കൊടിയ, കൊടുതായുള്ള,
കാരമുള്ള, ഭയങ്കരമുള്ള, വഷളായുള്ള;
ദുഷ്കരമായുള്ള, ഘൊരമായുള്ള.

Atrocity, s. കഠൊരം, ഭയങ്കരം, അതിദു
ഷ്ടത, മഹാ പാപം, ദുഷ്കൎമ്മം, ഘൊരം.

Attach, v. a. തടഞ്ഞിടുന്നു, തടങ്ങൽ ചെ
യ്യുന്നു, പിടി കൂടുന്നു, വിരൊധിക്കുന്നു;
കണ്ടുകെട്ടുന്നു; പിടിക്കുന്നു; പിടിപ്പിക്കു
ന്നു, പറ്റിക്കുന്നു, പറ്റകൂടുന്നു. പക്ഷമാ
ക്കുന്നു; അനുരാഗപ്പെടുത്തുന്നു, പ്രിയമാ
ക്കുന്നു, സംബന്ധപ്പെടുത്തുന്നു.

Attachment, s. പറ്റ, ചെൎച്ച, സംബ

ന്ധം, പ്രിയം, പക്ഷം, അനുരാഗം, ഭ
ക്തി; തടങ്ങൽ, വിരൊധം, കണ്ടുകെട്ട.

Attack, v. a. എതിൎക്കുന്നു, എതിരിടുന്നു,
നെരിടുന്നു, എതിരെല്ക്കുന്നു; ആക്രമിക്കു
ന്നു, പിടിക്കുന്നു.

Attack, s. എതിൎപ്പ, അഭിഗ്രഹം, അക്രമം,
കയ്യെറ്റം, പിടിത്തം.

Attain, v. a. സമ്പാദിക്കുന്നു, ലഭിക്കുന്നു,
പ്രാപിക്കുന്നു, ഒപ്പം എത്തുന്നു, ചെല്ലുന്നു,
സമമാകുന്നു.

Attain, v. n. എത്തുന്നു, അടുത്തുചെരുന്നു,
പ്രാപിക്കുന്നു, ചെൎന്നുപറ്റുന്നു.

Attainable, a. സമ്പാദിക്കതക്ക, പ്രാപി
ക്കതക്ക, ലഭിക്കതക്ക, പ്രാപ്യമായുള്ള.

Attainder, s. അപരാധം ചുമത്തുക; ക
ന്മഷം, മലിനത; അശുദ്ധത.

Attainment, s. പ്രാപ്തി, സംപ്രാപ്തി, സ
മ്പാദ്യം, സമ്പാദനം.

Attaint, v. a. കറപ്പെടുത്തുന്നു; കന്മഷ
പ്പെടുത്തുന്നു; കറപറ്റിക്കുന്നു; അശുദ്ധി
യാക്കുന്നു; അവമാനപ്പെടുത്തുന്നു; വഷ
ളാക്കുന്നു, കെടുക്കുന്നു; അപരാധം ചുമ
ത്തുന്നു.

Attaint, s. ദൊഷം; കറ, കന്മഷം, ഊ
നം; അശുദ്ധം.

Attempt, s. പ്രയത്നം, യത്നം, ശ്രമം; ഉ
ദ്യൊഗം, ഉത്സാഹം, പ്രവൃത്തി, ചെയ്വാ
നുള്ള നൊട്ടം.

Attempt, v. a. യത്നം ചെയ്യുന്നു, ശ്രമിക്കു
ന്നു, ഉദ്യൊഗിക്കുന്നു, ഉത്സാഹിക്കുന്നു,
ചെയ്വാൻ നൊക്കുന്നു.

Attend, v. a. മനസ്സ വെക്കുന്നു, വിചാ
രിക്കുന്നു; പരിചരിക്കുന്നു, ശുശ്രൂഷിക്കു
ന്നു; അനുയാനം ചെയ്യുന്നു; ഹാജരായി
രിക്കുന്നു; കൂടെയിരിക്കുന്നു; ചെൎന്നിരിക്കു
ന്നു; ഫലിക്കുന്നു; കാത്തിരിക്കുന്നു.

Attend, v. n. ശ്രദ്ധിക്കുന്നു; ശ്രദ്ധകൊടു
ക്കുന്നു, ചെവിക്കൊളളുന്നു, താത്പൎയ്യപ്പെ
ടുന്നു; താമസിക്കുന്നു; കാത്തിരിക്കുന്നു.

Attendance, s. പരിചാരകം; പാൎശ്വസെ
വ; ശുശ്രൂഷ; പരിജനം, അകമ്പടി, കൂ
ട്ടായ്മ; അനുയാത്ര, അനുഗമനം; വിചാ
രം, ശ്രദ്ധ.

Attendant, a. കൂടെയുള്ള, സംബന്ധമുള്ള.

Attendant, s. പരിചാരകൻ; പരിജന
ത്തിലൊരുത്തൻ, അകമ്പടിക്കാരൻ, പാ
ൎശ്വഗൻ, പാൎശ്വസെവി; കൂടുന്നവൻ; ഫ
ലം, സംബന്ധം.

Attent, a. വിചാരമുള്ള, ജാഗ്രതയുള്ള, ശ്ര
ദ്ധയുള്ള, താത്പൎയ്യമുള്ള.

Attention, s. വിചാരം, മനസ്സ വെക്കുക;
ശ്രദ്ധ, ജാഗ്രത, താത്പൎയ്യം, ശുഷ്കാന്തി;
സക്തി.

[ 33 ]
Attentive, a. ശ്രദ്ധയുള്ള, ജാഗ്രതയുള്ള,
താത്പൎയ്യമുള്ള.

Attenuate, v. a. നെൎപ്പിക്കുന്നു, നെൎമ്മയാ
ക്കുന്നു.

Attenuation, s. നെൎപ്പ, നെൎമ്മ, മെലിവ.

Attest, v. a. സാക്ഷിപറയുന്നു, സാക്ഷീ
കരിക്കുന്നു; സാക്ഷി വെക്കുന്നു.

Attestation, s. സാക്ഷി, സാക്ഷീകരണം.

Attire, v. a. ഉടുപ്പിക്കുന്നു, അണിയിക്കുന്നു,
ചമയിക്കുന്നു.

Attire, s. ഉടുപ്പ, ആട, ഉടുപുടവ; കല
ങ്കൊമ്പ.

Attitude, s. നില്ക്കുന്ന വിധം, നില, ഇരി
പ്പ, ഇരുത്തം.

Attorney, s. കാൎയ്യക്കാരൻ, കയ്യാൾ, കാൎയ്യ
സ്ഥൻ, വക്കീൽ, ആൾപെർ.

Attract, v. a. ആകൎഷിക്കുന്നു, വശീകരി
ക്കുന്നു, വലിക്കുന്നു; മൊഹിപ്പിക്കുന്നു, ആ
ഗ്രഹിപ്പിക്കുന്നു, ഉൾപ്പെടുത്തുന്നു.

Attraction, s. ആകൎഷണം, വശീകരം,
വലിച്ചിൽ; മൊഹനം; ആഗ്രഹിപ്പിക്കു
ന്നത.

Attractive, a, വശീകരമായുളള, വലിക്കു
ന്ന; മൊഹനീയമായുള്ള, ആഗ്രഹിപ്പിക്കു
ന്ന; ഉൾപ്പെടുത്തുന്ന.

Attribute, v. a. ആരൊപിക്കുന്നു, ചുമ
ത്തുന്നു, മെലെയാക്കുന്നു, പെരിൽ ആക്കു
ന്നു, ആക്കുന്നു, കാരണമാക്കുന്നു, ആക്കി
തീൎക്കുന്നു.

Attribute, s. ലക്ഷണം, ഗുണം; വിശെ
ഷണം, വിശെഷം; സംബന്ധം; കീ
ൎത്തി.

Attributive, a. ചുമത്തതക്ക; വിശെഷണ
മായുള്ള.

Attrition, s. ഉരച്ചിൽ, തെച്ചിൽ; തെയ്വ;
ഖെദം.

Avail, v. a. &. n. ഫലിക്കുന്നു, ഫലിപ്പി
ക്കുന്നു; സഫലമാകുന്നു, സഫലമാക്കുന്നു,
സാധിക്കുന്നു, പ്രയൊജനമാകുന്നു, പ്ര
യൊജനമുണ്ടാക്കുന്നു; ഉപകരിക്കുന്നു, ഉ
പകരിപ്പിക്കുന്നു.

Avail, s. പ്രയൊജനം, ഫലം; സഫലം;
ഉപകാരം, സാദ്ധ്യം.

Available, a. പ്രയൊജനമുള്ള, ഉപകാ
രമുള്ള, ഫലമുള്ള; സാദ്ധ്യമുള്ള; ശക്തിയു
ള്ള, ബലമുള്ള.

Avarice, s. ലുബ്ധ, ലാഭം, ദുൎമ്മൊഹം;
അത്യാഗ്രഹം, ദ്രവ്യാഗ്രഹം.

Avaricious, a. ലുബ്ധുള്ള, ലൊഭമുള്ള, അ
ത്യാഗ്രഹമുള്ള, ദ്രവ്യാഗ്രഹമുള്ള, ദുൎമ്മൊഹ
മുള്ള.

Avariciousness, s. അൎത്ഥാഗ്രഹം, അൎത്ഥാ
തുരത.

Auction, s. എലം, ലെലം.

Auctioneer, s. എലമിടുന്നവൻ, ലെല
ക്കാരൻ.

Audacious, a. ധൈൎയ്യമുള്ള, തുനിവുള്ള;
പ്രഗത്ഭമായുള്ള, ധാൎഷ്ട്യമുള്ള, നാണം
കെട്ട, തന്റെടമുള്ള, ധൃഷ്ടമായുള്ള.

Audaciousness, s. ധാൎഷ്ട്യം, നാണക്കെട.

Audacity, s. ധൈൎയ്യം, തുനിവ; പ്രഗ
ത്ഭത, ധാൎഷ്ട്യം, അകനിന്ദ, ഗൎവ്വം, ത
ന്റെടം, ധൃഷ്ടത.

Audible, a. ചെവി കെൾക്കതക്ക, ശ്രവ്യ
മായുള്ള, കെൾക്കതക്ക , ഉറെക്കയുള്ള.

Audience, s. ശ്രവണം, പറവാനുള്ള അ
നുവാദം; ശ്രൊതാക്കൾ, ചെവികൊടു
ത്തകെൾക്കുന്നവർ; കൂടികാഴ്ച.

Audit, s. കണക്ക ശൊധന, കണക്കുതീൎച്ച.

Audit, v. a. കണക്ക ശൊധന ചെയ്യുന്നു,
കണക്ക തീൎച്ച ചെയ്യുന്നു.

Auditor, s. ചെവികൊടുത്ത കെൾക്കുന്ന
വൻ; കണക്കുശൊധനക്കാരൻ, കണക്ക
സൂക്ഷ്മം വരുത്തുന്നവൻ: സമ്പ്രതി, മെലെ
ഴുത്തുപിള്ള, വലിയ മെലെഴുത്തുപിള്ള.

Auditory, s. ചെവികൊടുത്ത കെൾക്കുന്ന
സംഘം, കെൾക്കുന്ന സ്ഥലം, പാഠകം
കെൾക്കുന്ന ശാല.

Avenge, v. a. പകതീൎക്കുന്നു, പകവീട്ടുന്നു,
പകമീളുന്നു, പകരം ചെയ്യുന്നു, പകര
ത്തിന പകരം ചെയ്യുന്നു, പ്രതികാരം
ചെയ്യുന്നു; ശിക്ഷിക്കുന്നു.

Avenged, a. പകതീൎക്കപ്പെട്ട; ശിക്ഷിക്ക
പ്പെട്ട.

Avenger, s. പകതീൎക്കുന്നവൻ, പ്രതികാ
രം ചെയ്യുന്നവൻ, പ്രതിക്രിയക്കാരൻ.

Avenue, s. നടക്കാവ, വഴി, മാൎഗ്ഗം.

Aver, v. a. തീൎത്തപറയുന്നു; നിശ്ചയം പ
റയുന്നു, ഉണ്ടെന്ന പറയുന്നു.

Average, s. ശരാശരി; ഇടത്തരം, മദ്ധ്യം.

Averment, s. സാക്ഷിതെളിച്ചിൽ.

Averse, a. വെറുപ്പുള്ള, വിരക്തമായുള്ള,
അരുചിയുള്ള, അരൊചകമുള്ള, വിസമ്മ
തമുള്ള, മനസ്സുകെടുള്ള.

Aversion, s. വെറുപ്പ, പക, വിരക്തി; അ
രുചി, അരൊചകം, നീരസം; വിസമ്മ
തം, മനസ്സുകെട, ഇഷ്ടക്കെട, അപ്രിയം.

Avert, v. a. അകറ്റുന്നു, തിരിക്കുന്നു; തെ
റ്റി ഒഴിക്കുന്നു, നിവാരണം ചെയ്യുന്നു.

Auger, s. തുരപ്പണം, തമര.

Aught, s. യാതൊരു വസ്തു.

Augment, v. a. വൎദ്ധിപ്പിക്കുന്നു, അധിക
മാക്കുന്നു, കൂട്ടിവെക്കുന്നു; വലിയതാക്കു
ന്നു, ഉയൎത്തുന്നു.

Augment, v. n. വൎദ്ധിക്കുന്നു, അധികമാ
കുന്നു, വലിയതാകുന്നു.

[ 34 ]
Augmentation, s. വൎദ്ധനം, വൃദ്ധി, കൂടു
തൽ, കരെറ്റം, ഉയൎച്ച.

Augur, s. ശകുനം നൊക്കുന്നവൻ.

August, v. n. ശകുനം നൊക്കുന്നു, ലക്ഷ
ണം പറയുന്നു; ഊഹിക്കുന്നു.

Auguration, s. ശകുന പരീക്ഷ, ശകുന
ലക്ഷണം, നിമിത്തം.

Augury, s. ശകുനനൊട്ടം, ലക്ഷ്മണനൊ
ട്ടം, നിമിത്തം.

August, a. മഹനീയമായുള്ള, മാഹാത്മ്യ
മായുള്ള, മഹത്വമുള്ള.

August, s. ചിങ്ങമാസം.

Aviary, s. പക്ഷിക്കൂട, പഞ്ജരം, പക്ഷി
വളൎക്കും കൂട.

Avidity, s. അത്യാശ, അത്യാഗ്രഹം; ആ
സക്തി; കൊതിത്തരം, ബുഭുക്ഷ.

Aunt, s. അപ്പന്റെ എങ്കിലും അമ്മയുടെ
എങ്കിലും സഹൊദരി; അമ്മാവി, ഇള
യമ്മ.

Avocation, s. വെലെക്കുള്ള വിളി, തൊ
ഴിൽ, വിളി, കാൎയ്യനിൎബന്ധം.

Avoid, v. a. അകറ്റുന്നു, നീക്കുന്നു; ഒഴി
ക്കുന്നു; നിവാരണം ചെയ്യുന്നു, വൎജ്ജിക്കു
ന്നു.

Avoidable, a. അകറ്റാകുന്ന, ഒഴിക്കാകു
ന്ന, നിവാരണം ചെയ്യാകുന്ന.

Avoidance, s. അകറ്റൽ, ഒഴിച്ചിൽ; നി
വാരണം; വൎജ്ജനം.

Avoirdupois, a. ൧൬ ഔൻ്സ കൂടിയ തൂക്ക
മുള്ള.

Avouch, v. a. ഉണ്ടെന്ന പറയുന്നു, തിട്ടം
പറയുന്നു, നിശ്ചയം പറയുന്നു; ഒരുത്ത
ന വെണ്ടി സാക്ഷി പറയുന്നു; നെരെ
ബൊധം വരുത്തുന്നു, നീതീകരിക്കുന്നു.

Avow, v. a. ഉള്ളതെന്ന നിശ്ചയം പറ
യുന്നു; സ്ഥിരപ്പെടുത്തി പറയുന്നു, തെളി
ച്ചുപറയുന്നു, തീൎത്തുപറയുന്നു, എറ്റുപറ
യുന്നു; നെരുബൊധംവരുത്തുന്നു.

Avowable, a. തെളിച്ച പറയാകുന്ന, തീ
ൎത്ത പറയാകുന്ന.

Avowal, s. നെരുബൊധം വരുത്തുന്ന
വാക്ക, തീൎച്ചവാക്ക, നിശ്ചയവാക്ക; പര
സ്യവാക്ക.

Avowedly, ad. പരസ്യമായി, സ്പഷ്ടമായി.

Auricular, a, ചെവികെൾക്കതക്ക; രഹ
സ്യമുള്ള, ചെവിയിൽ പറയുന്ന; കെൾ
വിയുള്ള.

Auspice, s. പക്ഷിശകുനം; അനുകൂലത,
ആദരവ, ആശ്രയം, ശരണം, സഹായം,
ഒത്താശ, മുഖാന്തരം.

Auspicious, a. നല്പശകുനമുള്ള; ശുഭമുള്ള,
അനുകൂലതയുള്ള; ഭാഗ്യമുള്ള.

Austere, a. ഉഗ്രമായുള്ള, കഠിനമായുള്ള,

കടുപ്പമുള്ള, കൊടുതായുള്ള, കഠൊരമായു
ള്ള, രൂക്ഷമുള്ള.

Austerity, s. ഉഗ്രത, കാഠിന്യത, കൊടു
മ, കടുപ്പം; രൂക്ഷത; തപസ്സ.

Authentic, a. യഥാൎത്ഥമായുള്ള, സത്യമു
ള്ള, പ്രബലമുള്ള, മൂലമായുള്ള, തെളിവു
ള്ള.

Authenticate, v. a. നെരുസ്ഥാപിക്കുന്നു,
സ്ഥിരപ്പെടുത്തുന്നു, സാക്ഷികൊണ്ട തെ
ളിയിക്കുന്നു, പ്രബലപ്പെടുത്തുന്നു, യഥാ
ൎത്ഥമായി തെളിയിക്കുന്നു, നെരുബാധം
വരുത്തുന്നു.

Authenticity, s. ആദിമൂലമാകുന്ന സാ
ക്ഷി, മൂലം, യഥാൎത്ഥം, സാക്ഷാലുള്ളത,
പ്രമാണം.

Author, s. കാരണൻ, ഹെതു ഭൂതൻ, ഗ്ര
ന്ഥകൎത്താവ.

Authoritative, a. അധികാരമുള്ള, കല്പ
നയൊട കൂടിയ, കൎശനമുള്ള.

Authority, s. അധികാരം; ശക്തി, വി
ശ്വാസം; ആധിപത്യം; വരുതി; പ്രമാ
ണം; സഹായം, വശം; സാക്ഷി, വി
ശ്വാസയൊഗ്യത.

Authorize, v. a. അധികാരം കൊടുക്കു
ന്നു; അനുജ്ഞകൊടുക്കുന്നു, വരുതികൊടു
ക്കുന്നു, നീതിപ്പെടുത്തുന്നു; അധികാരം
കൊണ്ട സ്ഥിരപ്പെടുത്തുന്നു; നെരുബൊ
ധം വരുത്തുന്നു, നെരു തെളിയിക്കുന്നു;
വിശ്വസിക്കുന്നു.

Autography, s. ഒരുത്തന്റെ സ്വന്ത ക
യ്യെഴുത്ത.

Autumn, s. ഫലമനുഭിക്കുന്ന കാലം.

Auxiliary, s. സഹായി, ഒത്താശക്കാരൻ.

Auxiliary, a. സഹായം ചെയ്യുന്ന, സാ
ഹിത്യമായുള്ള, തുണചെയ്യുന്ന.

Await, v. a. നൊക്കിപാൎക്കുന്നു; കാത്തിരി
ക്കുന്നു, താമസിക്കുന്നു; വെച്ചിരിക്കുന്നു.

Awake, v. a. ഉണൎത്തുന്നു, എഴുനീല്പിക്കു
ന്നു; ഉദ്യൊഗിപ്പിക്കുന്നു, ജാഗ്രതപ്പെടുത്തു
ന്നു.

Awake, v. n. ഉണരുന്നു, ഉണൎന്നിരിക്കുന്നു.

Awake, a. ഉണൎന്നിരിക്കുന്ന, ഉണൎച്ചയുള്ള,
ജാഗ്രതയുള്ള.

Award, v. a. വിധിനിശ്ചയിക്കുന്നു, തീൎപ്പ
ചെയ്യുന്നു, വിധിക്കുന്നു.

Award, s. തീൎപ്പ, വിധി, നിശ്ചയിച്ച വി
ധി.

Aware, a. അറിഞ്ഞിരിക്കുന്ന, ഒൎമ്മയുള്ള;
ജാഗ്രതയുള്ള, സൂക്ഷ്മമുള്ള.

Aware, v. n. ഒൎമ്മപ്പെടുന്നു; ജാഗ്രതപ്പെ
ടുന്നു, അറിയുന്നു.

Away, ad. അകലെ, ഇല്ലാതായി; പാം;
പൊപൊ; പൊടാപൊ, വഴിയിൽ.

[ 35 ]
Awe, s. വണക്കമുള്ള ഭയം, ഉൾഭയം, ഭ
ക്തി, ശങ്ക; അച്ചടക്കം, ബഹുമാനം.

Awful, a. ഭയഭക്തിയുണ്ടാക്കുന്ന, അച്ചട
ക്കമുള്ള; ഭയങ്കരമുള്ള.

Awfulness, s. ഭയങ്കരത; ഭയഭക്തി, അ
ച്ചടക്കം, ഭയങ്കര അവസ്ഥ.

Awhile, ad. അല്പകാലമായിട്ട, കുറെനെ
രമായിട്ട.

Awkward, a. ഭടാചാരമുള്ള, അനാചാര
മുള്ള, അവലക്ഷണമായുള്ള; കന്നവെല
യുള്ള, കൈമിടുക്കില്ലാത്ത: വികടമുള്ള.

Awkwardness, s. ഭടാചാരം, അവലക്ഷ
ണം, അനാചാരം, വശക്കെട: കന്നവെ
ല, കൈമിടുക്കില്ലായ്മ, അകൌശലം; ചെ
ൎച്ചകെട; വികടം.

Awl, s. ചക്കിലിയന്റെ സൂചി, തുളെക്കുന്ന
സൂചി.

Awn, s. നെല്ലിന്റെയൊ മറ്റചില ധാന്യ
ത്തിന്റെയൊ ഒക, കതിരിന്റെ വാൽ.

Awning, s. വിതാനം, മെല്ക്കെട്ടി, പന്തൽ;
മറ.

Awry, ad. കൊട്ടമായി, വളവായി, ചരി
വായി, കൊങ്കണ്ണായി.

Axe, s. കൊടാലി, മഴു.

Axiom, s. സാക്ഷാൽ സത്യം, സാക്ഷാൽ
വാക്യം, സിദ്ധാന്തം.

Axis, s. ഭൂഗൊള ചക്രത്തിന്റെ നടുവിൽ
കൂടെയുള്ള രെഖ, അച്ചുതണ്ട.

Axle, Axle-tree, s. വണ്ടിയുടെ അച്ച,
കടയാണി.

Ay, ad. ഉവ്വ, അതെ.

Azure, a, ആകാശവൎണ്ണമുള്ള, ഇളനീലവ
ൎണ്ണമുള്ള.

B.

Baa, v. n. ആടുപൊലെ കരയുന്നു.

Baa, s. ആടിന്റെ കരച്ചിൽ.

Babble, v. n. ചെറിയ പൈതൽ പൊലെ
പറയുന്നു; ജല്പിക്കുന്നു; തുമ്പില്ലാതെ പറ
യുന്നു; രഹസ്യങ്ങളെ പറയുന്നു; വളരെ
സംസാരിക്കുന്നു.

Babble, s. ജല്പം, തുമ്പില്ലാത്തസംസാരം.

Babbler, s. ജല്പനൻ, ജപ്പാകൻ ; തുമ്പി
ല്ലാതെ പറയുന്നവൻ, അധികം സംസാ
രിക്കുന്നവൻ, വായാടി.

Babe, s. ശിശു, കൊച്ചുകുട്ടി, കൊച്ചുകുഞ്ഞ.

Baboon, s. മൎക്കടം, വാനരം, വലിയ കു
രങ്ങ.

Baby, s. ശിശു; ചെറുപാവ.

Babyhood, s. ശിശുത്വം, ശൈശവം.

Bachelor, s. വിവാഹം കഴിയാതവൻ,
ബ്രഹ്മചാരി; ശാസ്ത്രപാഠശാലയിൽ ആദ്യ
പദവി എറ്റവൻ.

Back, s. പിൻപുറം, മുതുക; പുറം, പൃ
ഷ്ഠം, പൃഷ്ഠഭാഗം.

Back, ad. തിരികെ; പുറകൊട്ട; പിൻ
പുറത്ത, പിന്നിൽ; കീഴ്നാളിൽ; പ്രതി,
വീണ്ടും, പിന്നെയും.

Back, v. a. കുതിര എറുന്നു; കുതിരനട
ത്തുന്നു; പുറത്ത കെറ്റുന്നു: ഒത്താശചെയ്യു
ന്നു, സഹായിക്കുന്നു; സ്ഥിരപ്പെടുത്തുന്നു;
പിന്തുണ ചെയ്യുന്നു;

Backbite, v. a. കുരള പറയുന്നു, എഷണി
പറയുന്നു ; കുണ്ടണികൂട്ടുന്നു, നൊണപ
റയുന്നു.

Backbiter, s. കുരളക്കാരൻ, എഷണിക്കാ
രൻ, കുണ്ടണിക്കാരൻ, നൊണയൻ; മി
ത്രഭെദക്കാരൻ.

Backbiting, s. കുരള, എഷണി, കുണ്ട
ണി.

Backgammon, s. ചൂതുകളി, ചൂതുപൊര.

Backroom, s. പുറമുറി, പിൻപുറത്തെ
മുറി.

Backside, s. പിമ്പുറം, പുറം, പൃഷ്ഠഭാ
ഗം.

Backslide, v. n. പിൻവാങ്ങുന്നു, പിൻവ
ഴുതുന്നു, മതം ത്യജിക്കുന്നു.

Backslider, s. പിൻവാങ്ങുന്നവൻ, പിൻ
വഴുതുന്നവൻ, മതത്യാഗി.

Backsliding, s. പിൻവാങ്ങൽ, പിൻവ
ഴുതൽ, മതത്യാഗം.

Backward, backwards, ad. പുറകൊട്ട,
പുറകൊട്ടെക്ക, പുറത്ത, പിന്നൊക്കം,
മടിയായി; മടുപ്പായി; കീഴ്നാളിൽ; മറുപാ
ടായി.

Backward, a. മനസ്സില്ലാത്ത, മനസ്സകെ
ടായുള്ള, താത്പൎയ്യമില്ലാത്ത; പിൻനില്ക്കു
ന്ന, മടിയുള്ള, ഉദാസീനതയുള്ള, ബുദ്ധിമ
ടുപ്പുള്ള; മന്ദബുദ്ധിയുളള; താമസമുള്ള, മ
റുപാടുള്ള.

Backwardness, s. മനസ്സുകെട, താത്പ
ൎയ്യമില്ലായ്മ; മടി, ഉദാസീനത, ബുദ്ധിമ
ടുപ്പ; മന്ദബുദ്ധി; താമസം.

Bacon, s. ഉപ്പിട്ട ഉണങ്ങിയ പന്നിയിറ
ച്ചി.

Bad, a. കെട്ട, ചീത്ത, ആകാത്ത, വഷളാ
യുള്ള, അധമമായുള്ള, കങ്കരമായുള്ള; ദുൎഭാ
ഗ്യമുള്ള; ദുർ, ദുഷ്ട, ദൊഷമുള്ള, തില്പ;
വ്യാധിയുള്ള, ദീനമുള്ള.

Badge, s. അടയാളം, മുദ്ര, വില്ല.

Badness, s. കെട, ചീത്തത്വം, ആകായ്മ,
വഷളത്വം, അധമത്വം, ദുഷ്ടത, ദുഷ്ട.

Baffle, v. a. ഉപായമായി വഞ്ചിക്കുന്നു, ത

[ 36 ]
ട്ടിക്കുന്നു, നിഷ്ഫലമാക്കുന്നു, വ്യൎത്ഥമാക്കുന്നു;
വികടമാക്കുന്നു; ബുദ്ധിമടുപ്പ വരുത്തു
ന്നു; തൊലിക്കുന്നു; തട്ടുകെട വരുത്തുന്നു.

Bag, s. ഉറുപ്പ, സഞ്ചി; നെല്പട്ട; ചാക്ക;
ചട്ടം.

Bag, v. a. ഉറപ്പയിലാക്കുന്നു.

Baggage, s. സെനയുടെ സാമാനം, കൊ
പ്പ, പ്രയാണകൊപ്പ, സാമാനം; നിസ്സാ
രയായ സ്ത്രീ.

Bail, s. പിണ, ജാമ്യം; അന്വാധി; പി
ണിയാൾ, ജാമ്യക്കാരൻ.

Bail, v. a. ജാമ്യം കൊടുക്കുന്നു, ജാമ്യം എ
ല്ക്കുന്നു, ജാമ്യം നിൎത്തുന്നു, മൂന്നാമൻ നി
ല്ക്കുന്നു.

Bailable, a. ജാമ്യം കൊടുക്കാകുന്ന, ജാമ്യ
ത്തിൽ വിട്ടയക്കാകുന്ന.

Bailiff, s. ന്യായസ്ഥലത്ത ഒരു കീഴുദ്യൊ
ഗസ്ഥൻ, മറിപ്പുകാരൻ, മുദ്രക്കാരൻ: കൃ
ഷിവിചാരിപ്പുകാരൻ.

Bait, v. a. &. n. ഇരയിടുന്നു; വഴിയാത്ര
യിൽ പ്രാണധാരണത്തിന ഭക്ഷിക്കുന്നു;
ഭക്ഷണത്തിന ഒരു സ്ഥലത്ത താമസിക്കു
ന്നു.

Bait, s. ഇര; പ്രയാണത്തിലുള്ള ഭക്ഷണം;
പരീക്ഷ, ആകൎഷണം.

Bake, v. a. അടുപ്പിൽ ചുടുന്നു, ചുട്ടുവെ
വിക്കുന്നു, പചിക്കുന്നു, പുഴുങ്ങുന്നു.

Bakehouse, s. അപ്പപുര.

Baker, s. അപ്പം ചുടുന്നവൻ, അപ്പക്കാരൻ,
പാചകൻ.

Balance, s. ത്രാസ്സ, തുലാസ്സ; രണ്ട കാൎയ്യ
ങ്ങളെ ഒത്തുനൊക്കുക; തൂക്കത്തിൽ മിച്ചം,
ഇരിപ്പ; കണക്കിൽ തന്നതപൊകെ ഉ
ള്ള ശിഷ്ടം, നിലവ; തുലാം; സമനി
ല; തുലാരാശി.

Balance, v. a. തൂക്കിനൊക്കുന്നു, ശരിപ്പെ
ടുത്തുന്നു; സമനിലനിൎത്തുന്നു, കണക്കുതീ
ൎക്കുന്നു; ഇരിപ്പ തീൎക്കുന്നു.

Balcony, s. പ്രഗ്രീവം, വീടുജനെലിന മു
മ്പാകെയിരിക്കുന്ന ഭംഗിയുള്ള പുറവാരം.

Bald, a. മൊട്ടത്തലയായുള്ള, കഷണ്ടിയു
ള്ള, ഖല്ലിടമായുള്ള , മുണ്ഡിതമായുള്ള; മൂ
ടിയില്ലാത്ത; അലങ്കാരമില്ലാത്ത, ഭംഗി
യില്ലാത്ത; സാരമില്ലാത്ത.

Baldness, s. മൊട്ട, കഷണ്ടി; രൊമമി
ല്ലായ്മ; എഴുത്തിന്റെ ഭംഗികെട.

Bale, s. ചരക്കുകെട്ട, തുണ്ട, കെട്ട.

Bale, s. അരിഷ്ടത, വിപത്ത, ദുഃഖം.

Bale, v. a. തെകിക്കളയുന്നു, കൊരിക്കളയു
ന്നു.

Baleful, a. അരിഷ്ടതയുള്ള, വിപത്തുള്ള;
ദുഃഖമുള്ള; പൊല്ലാപ്പുള്ള; നാശകരമായു
ള്ള.

Balk, s. ചീലാന്തി, തുലാം; അന്തരം; ആ
ശാഭംഗം, ബുദ്ധിമടുപ്പ, തട്ടുകെട, അപ
ജയം.

Balk, v. a. ഭംഗംവരുത്തുന്നു; വ്യൎത്ഥമാക്കു
ന്നു; മടുപ്പിക്കുന്നു : തട്ടിക്കുന്നു, തെറ്റിക്കു
ന്നു; വിട്ടുകളയുന്നു.

Ball, s. ഉരുള, പിണ്ഡം; പന്ത, വട്ടം;
ആട്ടകളി, വിളയാട്ടകളി, ഉല്ലാസമുള്ള
ആട്ടം.

Ballad, s. ഒരു പാട്ട, ഹീനമായുള്ള പാട്ട.

Ballast, s, കപ്പൽ സ്ഥിരഗതിയാക്കുന്നതി
ന കെറ്റുന്ന അടിഭാരം.

Balloon, s. ആയറിന്റെ ശക്തികൊണ്ടു
ഊൎദ്ധ്വഗമനത്തിനായിട്ട ഉണ്ടാക്കപ്പെട്ട
യന്ത്ര വാഹനം; തൂണിന്റെ മുകളിൽ
ഉള്ള ഉണ്ട.

Ballot, s. കുറി, ചിട്ടി, യൊഗ്യഭാഗ്യപരീ
ക്ഷ.

Ballot, v. a. ഉണ്ടകൾ ഇട്ട യൊഗ്യഭാഗ്യം
പരീക്ഷിക്കുന്നു; ചീട്ടിടുന്നു.

Balm, s. നല്ലവാസനയുള്ള ഒരു വിധ
തൈലം; വെദന ശമിപ്പിക്കുന്ന വസ്തു.

Balm, s. ഒരു ചെടിയുടെ പെർ, പനി
ക്കൂൎക്ക.

Balsam, s. തൈലം, ലെപം, തൈലമരു
ന്ന.

Balsamic, a. തൈലം ചെൎന്ന, നല്ലവാസ
നയുള്ള, ശാന്തകരമായുള്ള, ശമിപ്പിക്കുന്ന.

Baluster, s. ചെറു തൂണ.

Balustrade, s. ചെറുതൂണുകൾ കൊണ്ടുള്ള
അഴിനിര, ചീനവെലി.

Bamboo, s. മുള, കണിയാരം.

Bamboozle, v. a. കബളിപ്പിക്കുന്നു, വ
ഞ്ചിക്കുന്നു.

Ban, s. വിളിച്ചുചൊൽ; പരസ്യം, പ്രസി
ദ്ധമാക്കുക: ശാപം, ഭ്രഷ്ട, വിരൊധം.

Ban, v. a. ശപിക്കുന്നു; പുറത്താക്കുന്നു, ഭ്ര
ഷ്ടാക്കുന്നു, പുറത്ത തള്ളുന്നു.

Band, s, കെട്ട, ബന്ധം, ബന്ധനം; നാ
ട; കൂട്ടം, യൊഗം; വസ്ത്രാലങ്കാരം; അ
ന്യൊന്യബന്ധം, കൂട്ടുകെട്ട; ആയുധകൂ
ട്ടം; വിശെഷമായുള്ള കഴുത്തുകെട്ട; ശി
ല്പശാസ്ത്രത്തിൽ വളര.

Band, v. a. കെട്ടുന്നു, ബന്ധിക്കുന്നു; ഒന്നി
ച്ച കൂട്ടുന്നു, കൂട്ടമായിട്ട കൂട്ടുന്നു; ഒന്നിച്ചു
കൂടുന്നു; ശീലകൊണ്ടൊ നാടകൊണ്ടൊ
കെട്ടുന്നു.

Bandage, s. മുറിവിനെ കെട്ടുന്ന കെട്ട,
കെട്ട, നാട, ബന്ധനം.

Bandbox, s. കനമില്ലാത്ത ശീലകളിത്യാ
ദി ഇടുന്ന കനംകുറഞ്ഞ പെട്ടി.

Bandit, s. ദെശത്തിന്ന പുറത്താക്കപ്പെട്ട
കള്ളൻ.

[ 37 ]
Banditti, s. plu. വഴിക്കുള്ളന്മാർ, പിടിച്ചു
പറിക്കാർ.

Bandy, s. കാരകൊട്ടു തടി, വളഞ്ഞവടി.

Bandy, v. a. കാരകൊട്ടുന്നു, പന്തടിക്കു
ന്നു; പിടിച്ചുകളിക്കുന്നു.

Bandyleg, s. കവകാൽ, പ്രഗതജാനു.

Bandylegged, a. കവകാലുള്ള , പ്രഗതജാ
നുവായുള്ള.

Bane, s. വിഷം, നഞ്ച; നാശം, കെട,
പൊല്ലാപ്പ.

Baneful, a. വിഷമുള്ള; നാശകരമായുള്ള,
കെടുള്ള.

Banefulness, s. നശീകരണം.

Bang, v. a. അടിക്കുന്നു, അറയുന്നു, മുട്ടുന്നു,
പ്രഹരിക്കുന്നു : ഇടിക്കുന്നു, അലയുന്നു.

Bang, s. വടികൊണ്ടുള്ള അടി, അടി, അ
റച്ചിൽ, പ്രഹരം; ഇടിവ, അലച്ചിൽ.

Banish, v. a. ദെശത്തിന പുറത്താക്കുന്നു,
നാടുകടത്തുന്നു; ആട്ടികളയുന്നു, ഭ്രഷ്ടാ
ക്കികളയുന്നു; അയച്ചുകളയുന്നു, നിവാര
ണം ചെയ്യുന്നു.

Banishment, s. ദെശത്തിനപുറത്താക്കൽ,
നാടകടത്തൽ, ദെശഭ്രഷ്ടാവസ്ഥ, ആട്ടി
കളക.

Bank, s. എരിക്കര, കര, ചിറ, വരമ്പ,
പുറന്തട, മൺപുറം, തീരം; പണശാല.

Bank, v. a. കരപിടിപ്പിക്കുന്നു, ചിറയിടു
ന്നു, വരമ്പിടുന്നു, തടം കൊരുന്നു; പണ
ശാലയിൽ ദ്രവ്യം വെക്കുന്നു.

Bank-bill, s. പണശാലയിലെ ഉണ്ടിക.

Banker, s. ശറാപ്പ, പൊൻവാണിഭക്കാ
രൻ.

Bankrupt, a. കടം തീൎപ്പാൻ നിൎവാഹമി
ല്ലാത്ത; നിരാധാരമായുള്ള.

Bankrupt, s. കടം തീൎപ്പാൻ മുതലില്ലാതെ
യായവൻ, കടം തീൎപ്പാൻ നിൎവാഹമില്ലാ
തായവൻ; നിരാധാരമായവൻ.

Bankruptcy, s. കടം തീൎപ്പാൻ നിൎവാഹ
മില്ലായ്മ; നിരാധാരത്വം.

Banner, s. കൊടി, ചിഹ്നം, പടക്കൊടി.

Bannerol, s. ചെറിയ കൊടി.

Bann, banns, s. ഇന്നവർ വിവാഹം ചെ
യ്വാൻ പൊകുന്നു എന്ന പള്ളിയിലുള്ള വി
ളിച്ചുചൊൽ.

Banquet, s. വിരുന്ന, സദ്യ, മൃഷ്ടഭൊജ
നം.

Banquet, v. a. & n. വിരുന്ന കഴിക്കുന്നു,
സദ്യകഴിക്കുന്നു, വിരുന്ന കഴിയുന്നു.

Banter, s. പരിഹാസം, അപഹാസം.

Banter, v. a. പരിഹസിക്കുന്നു, അപഹ
സിക്കുന്നു.

Banterer, s. പരിഹാസി, അപഹാസക്കാ
രൻ.

Bantling, s. ശിശു, കൊച്ചുകുഞ്ഞ.

Baptism, s. ബപ്തിസ്ത, ജ്ഞാനസ്നാനം,
ജ്ഞാനാഭിഷെകം.

Baptismal, a. ജ്ഞാനസ്നാന സംബന്ധമു
ള്ള.

Baptist, s. ബപ്തിസ്തൻ, ജ്ഞാനസ്നാനകൻ.

Baptistery, s. ജ്ഞാനസ്നാനം കഴിക്കുന്ന
സ്ഥലം.

Baptize, v. a. ബപ്തിസ്മ ചെയ്യുന്നു, ജ്ഞാ
നസ്നാനം കഴിക്കുന്നു.

Bar, s. എഴുക, തഴുത, ചീപ്പ, സാക്ഷാ;
തടവ, അടപ്പ; മണൽതിട്ട; വ്യവഹാര
സ്ഥലം; കൊടതിയിൽ കുറ്റക്കാരെ നി
ൎത്തുന്ന സ്ഥലം; വിരൊധം; അന്തരം :
വീണവായനയിൽ നെരെ നില്ക്കുന്ന ഒ
രു രെഖ.

Bar, v. a. തഴുതിടുന്നു, ചീപ്പ ഇടുന്നു, അ
ടെക്കുന്നു; തടവിടുന്നു, വിരൊധിക്കുന്നു,
വിഷം വരുത്തുന്നു.

Barb, s. താടിക്ക പകരം ഉണ്ടാക്കുന്നത; അ
മ്പിന്റെ ഉടക്ക, ചൂണ്ടലിന്റെ നാക്ക; കു
തിര കഞ്ചകം; ഒരു വക കുതിര.

Barb; v. a. ക്ഷൌരം ചെയ്യുന്നു, കുതിര
കൾക്ക കഞ്ചകം ധരിപ്പിക്കുന്നു; അമ്പിൽ
ഉടക്കി വെക്കുന്നു.

Barbarian, s. കന്നൻ, കന്നമൊടിക്കാരൻ,
ക്ഷുധുനൻ, കാട്ടാളൻ, പുളിന്ദൻ; ഭടാ
ചാരൻ, മൂഢൻ; അന്യദെശക്കാരൻ; ദ
യയില്ലാത്തവൻ, ക്രൂരൻ.

Barbarism, s. ഭടഭാഷ, ഭടത്വം, കന്ന
ത്വം, കന്നമൊടി; ദുരാചാരം, മൃഗസ്വഭാ
വം; ക്രൂരത.

Barbarity, s. കന്നമൊടി, ഭടാചാരം; ക്രൂ
രത, മൃഗസ്വഭാവം; ഭടഭാഷ, കൊച്ചുള്ള
വാക്ക.

Barbarous, a. കന്നമൊടിയുള്ള, ഭടാചാ
രമുള്ള; മൂഢതയുള്ള; മൃഗസ്വഭാവമുള്ള,
ക്രൂരതയുള്ള.

Barber, s. ക്ഷൌരികൻ, ക്ഷൌരക്കാരൻ.

Bard, s. കവി, കവിതക്കാരൻ; മംഗലപാ
ഠകൻ, മാഗധൻ.

Bare, a. നഗ്നമായുള്ള, മൂടപ്പെടാത്ത; അ
ലങ്കരിക്കപ്പെടാത്ത, ശുദ്ധമുള്ള; നെൎത്ത;
സ്പഷ്ടമായുള്ള, തെളിഞ്ഞ, സാധുവായുള്ള;
തന്നെ, മാത്രം.

Bare, v. a. നഗ്നമാക്കുന്നു; ഊരിയെടുക്കു
ന്നു, അഴിച്ചെടുക്കുന്നു; സ്പഷ്ടമാക്കുന്നു.

Barefaced, a. നാണംകെട്ട, മുഖലജ്ജയി
ല്ലാത്ത.

Barefacedness, s. ലജ്ജയില്ലായ്മ, നാണ
ക്കെട, മുഖലജ്ജയില്ലായ്മ.

Barefoot, a. വെറുങ്കാലുള്ള, പാദരക്ഷകൂ
ടാതെയുള്ള.

[ 38 ]
Bareheaded, a. വെറുംതലയുള്ള, തല മൂ
ടാതെയുള്ള, മൊട്ടത്തലയുള്ള.

Bareness, s. നഗ്നത, അമാംസത, ദരി
ദ്രത.

Bargain, s. ഉടമ്പടി, നിയമം, കച്ചൊ
ടം, കൊൾ, കൊടുക്കൽ.

Bargain, v. a. ഉടമ്പടി ചെയ്യുന്നു, അച്ചാ
രം കൊടുക്കുന്നു.

Barge, s. വഞ്ചി, വലിയതൊണി, പടവ.

Bargeman, s. വഞ്ചിക്കാരൻ, തൊണിക്കാ
രൻ.

Bark, s. മരത്തിന്റെെ തൊലി, തൊൽ;
ചീരം; ചെറുകപ്പൽ; കുര.

Bark, v. a. തൊൽ അടൎക്കുന്നു, മരത്തൊൽ
ഉരിക്കുന്നു.

Bark, v. n. കുരെക്കുന്നു, നാ പൊലെ കു
രെക്കുന്നു, നിലവിളിക്കുന്നു.

Barking, s. കുര, നായുടെ കുര.

Barley, s. വാൽകൊതമ്പ, യവം.

Barm, s. മണ്ഡം, മദ്യത്തിന്റെ നുര.

Barn, s. കളപ്പുര, പത്തായപുര.

Barometer, s. കാറ്റിൻ ഭാരത്തെയും അ
തിന്റെ മാറ്റങ്ങളെയും അറിവാൻ തക്ക
സൂത്രം.

Baron, s. കൎത്താവ, കൈമ്മൾ; ഇടവക
കൎത്താവ, ഇടപ്രഭു, ഒരു ശ്രെഷ്ഠ ഉദ്യൊ
ഗസ്ഥൻ.

Baronage, s, കൎത്താവിൻ സ്ഥാനമാനം,
ഇടവക സ്ഥാനം.

Baronet, s. അവകാശമായുള്ള കീഴത്തെ
ബഹുമാനസ്ഥാനം.

Barrel, s. ഒരു മരപാത്രം, പീപ്പക്കുറ്റി,
തൊക്കിന്റെ കുഴൽ, കുഴൽ.

Barren, a. അനപത്യത്വമുള്ള, അഫലമാ
യുള്ള, ഫലം തരാത്ത, മച്ചി, തരിശ, തി
ല്പ, കഷ്ടിപ്പുള്ള; ബുദ്ധിക്കുറവുള്ള.

Barrenness, s. അനപത്യത്വം, അഫല
ത, വിളയായ്മ; കഷ്ടിപ്പ, ബുദ്ധിക്കുറവ.

Barricade, s. പടയിൽ ശത്രുക്കൾ കടന്ന
വരാതിരിപ്പാൻ ഉണ്ടാക്കിയ കൊട്ട, തട
ങ്ങൽ, തടവ, വിരൊധം.

Barricade, v. a. വഴി അടെക്കുന്നു, അട
ച്ചുകളയുന്നു, തടങ്ങൽ ചെയ്യുന്നു, തടവു
ണ്ടാക്കുന്നു.

Barrier, s. കൊട്ട, ഉറപ്പുള്ള സ്ഥലം; അ
ടെവ; അതിര, ദെശത്തിന്റെ അതൃ
ത്തി.

Barrister, s. വ്യവഹാരശാസ്ത്രി, ന്യായസ്ഥ
ലത്തിൽ ആലൊചനക്കാരൻ.

Barrow, s. കൈകൊണ്ട തള്ളിനടത്തുന്ന
ഉരുൾവണ്ടി.

Barter, s. തമ്മിൽ മാറ്റം, കൈമാറ്റം,
പരിവൎത്തനം, പരിവൃത്തി.

Barter, v. a. ചരക്കിന ചരക്ക മാറ്റുന്നു,
തമ്മിൽ മാറ്റുന്നു, കൈമാറ്റം ചെയ്യുന്നു,
പരിവൎത്തിക്കുന്നു.

Base, a. ഹീനതയുള്ള, ദൊഷമുള്ള, നീച
മായുള്ള, കെട്ട, വഷളായുള്ള; അധമമാ
യുള്ള; ഔദാൎയ്യമില്ലാത്ത; താണ; പരസ്ത്രീ
യിൽ ജനിച്ച; കള്ള നാണിഭമായുള്ള;
ഗംഭീരമായുള്ള.

Base, s. അടി, ചുവട, പീഠിക; മൂലാധാ
രം; വാദ്യത്തിൽ ഗംഭീരസ്വരം.

Baseness, s. ഹീനത്വം, നീചത്വം; വ
ഷളത്വം; കിഴിവ, കള്ളനാണിഭം; പര
സ്ത്രീയിൽ ജനനം; സ്വരത്തിന്റെ ഗം
ഭീരം.

Base-viol, s. ഷഡ്ജസ്വരമുള്ള വീണ.

Bashful, a. ലജ്ജാശീലമുള്ള, നാണമുള്ള;
സങ്കൊചമുള്ള.

Bashfulness, s. ലജ്ജാശീലം, സങ്കൊചം,
മന്ദാക്ഷം, നാണം, ലജ്ജ.

Basil, s. തുളസി; മുന.

Basilisk, s. ഒരു വക പാമ്പ; വിരിയൻ
പാമ്പ; ഒരു വക പീരങ്കി.

Basin, s. കൈയും മുഖവും കഴുകുന്നതിനു
ള്ള പാത്രം, കുഴികിണ്ണം; കുളം; മലകൾ
ചുറ്റിലുമിരിക്കുന്ന ഇടകടൽ; കപ്പലുകളെ
പണിയുന്നതിനും നന്നാക്കുന്നതിനുമുള്ള
സ്ഥലം; തുലാസിന്റെ തട്ട.

Basis, s, അടിസ്ഥാനം; അടി; പീഠിക;
മൂലം; മൂലസ്ഥാനം, ആധാരം, മൂലാധാ
രം.

Bask, v. n. കുളിർകായുന്നു, വെയിൽകാ
യുന്നു, വെയിൽ തട്ടുന്നു, വെയിൽ കൊ
ള്ളുന്നു.

Basket, s. കൊട്ട, കൂട, വട്ടി, പെടം.

Basket-maker, s. കൊട്ടയുണ്ടാക്കുന്നവൻ,
കുറവൻ.

Bass, s. പള്ളിയിൽ പെരുമാറുന്ന പാ.

Bass, a. ഗംഭീരമായുള്ള, ഷഡ്ഡദ്ധ്വനിയാ
യുള്ള.

Bass-relief, s. കൊത്തുപണി.

Bassoon, s. ഉൗതുന്ന ഒരു വക കുഴൽ.

Bastard, s, കൌലടെയൻ, കുലടാപുത്രൻ;
ഉത്തമമല്ലാത്ത; കള്ളമായുള്ള, വ്യാജമാ
യുള്ള.

Baste, v. a. വടി കൊണ്ട അടിക്കുന്നു; ചു
ട്ടുപൊരിക്കുന്ന ഇറച്ചിയിന്മെൽ വെണ്ണ
കൊരുന്നു.

Bastinado, s. തല്ല, അറച്ചിൽ; തടികൊ
ണ്ട ഉള്ളങ്കാലിലുള്ള അടി.

Bastion, s, കൊത്തളം.

Bat, s. നരിച്ചീര, വാവൽ; പന്തടിക്കുന്ന
തിനുള്ള തടി.

Batch, s. ഒരു തവണയായി ചുട്ട അപ്പം,

[ 39 ]
ഒന്നിച്ച ഒരു മച്ചമായി ഉണ്ടാക്കപ്പെട്ട വ
സ്തുക്കൾ.

Bate, v. a. & n. കുറെക്കുന്നു; ഇളെക്കുന്നു,
താഴ്ത്തുന്നു; നീക്കുന്നു; കുറയുന്നു, കുറഞ്ഞു
പൊകുന്നു.

Bath, s. കുളിക്കുന്ന സ്ഥലം, സ്നാനസ്ഥലം;
കുളി, സ്നാനം; ശരീരത്തിൽ പുറമെയു
ള്ള ചൂട, വിയൎപ്പ; ഒര അളവ.

Bathe, v. a. കുളിക്കുന്നു, കുളിപ്പിക്കുന്നു;
സ്നാനം ചെയ്യുന്നു; നനെക്കുന്നു, നീരാടു
ന്നു; ചൂടുവെള്ളം കൊണ്ട നീരുമാൎദവം
വരുത്തുന്നു.

Bathing, s, കുളി, സ്നാനം.

Bating, prep. കൂടാതെ, ഒഴികെ.

Batoon, s. ഗദ, പൊന്തി.

Battalion, s. സെനമുഖം, പട്ടാളം, സെ
നയിൽ ഒരു കൂട്ടം.

Batten, v. a. തടിപ്പിക്കുന്നു, പുഷ്ടിയാക്കുന്നു;
വളംപിടിപ്പിക്കുന്നു, അടിച്ചൊതുക്കുന്നു.

Batten, v. n. തടിക്കുന്നു, പുഷ്ടിയാകുന്നു.

Batten, s. വീതികുറഞ്ഞാരു അടിപ്പലക,
അടിത്തടി.

Batter, s. മാവ, വെള്ളം, മുട്ട ഇവ കല
ൎത്തിയ സാധനം.

Batter, v. a. ഇടിക്കുന്നു, ഇടിച്ചുകളയുന്നു,
അടിച്ചുനിരത്തുന്നു; തകൎത്തുകളയുന്നു; ച
തെക്കുന്നു; അടികൊണ്ടു തെമാനം വരു
ത്തുന്നു.

Battering-ram, s. മുട്ടികയന്ത്രം.

Battery, s. ഇടിച്ചുതകൎത്തൽ; നിരത്തൽ;
പീരങ്കിനിര, വെടിക്കൊട്ട; പീരങ്കിച്ച
ട്ടം; വലിയ ഇടിച്ചിൽ.

Battle, s. യുദ്ധം, ശണ്ഠ, പട, പൊർ, സം
ഗ്രാമം, സമരം, അഭിസന്താപം.

Battle, v. n. യുദ്ധം ചെയ്യുന്നു, ശണ്ഠയിടുന്നു.

Battle-array, s. അണിനിര, യുദ്ധസന്നാ
ഹം.

Battle-axe, s. യുദ്ധത്തിനുള്ള കൊടാലി,
വെണ്മഴു, പരശു, കുഠാരം.

Battlement, s. കൊട്ട, മൊൎച്ചാവ, മെല്പ
ഴുതുള്ള ചുവര, വെടിപ്പഴുത.

Bawble, s. സാരമില്ലാത്ത വസ്തു, വിലപി
ടിയാത്ത വസ്തു, കളിക്കൊപ്പ; അല്പകാൎയ്യം,
അല്പവൃത്തി.

Bawbling, a. സാരമില്ലാത്ത, അല്പവൃത്തി
യായുള്ള.

Bawd, s. തായ്കിഴവി, ഗണെരുക.

Bawdiness, s. തെറി, അസഭ്യം.

Bawl, v. n. ഉറക്കെ പറയുന്നു, അട്ടഹാസി
ക്കുന്നു, തൊള്ളയിടുന്നു; അലറുന്നു; നില
വിളിക്കുന്നു.

Bawling, s. അട്ടഹാസം, തൊള്ള, അലൎച്ച.

Bay, a. മരവട്ടി നിറമുള്ള.

Bay, s. കൂടാക്കടൽ, അകകടൽ, ഉൾക്ക
ടൽ : നിരൊധം.

Bay, s. ബഹുമാനമുള്ള കിരീടം, വിരുതു
മുടി.

Bay, v. a. നായെപൊലെ കുരെക്കുന്നു;
അകത്ത അടെക്കുന്നു.

Bayonet, s. കുഴൽക്കുന്തം.

Be, v. n. ആകുന്നു, ഇരിക്കുന്നു, ഭവിക്കുന്നു.

Beach, s. കടൽകര, തീരം, സമുദ്രതീരം,
കടല്പുറം, തീരദെശം.

Beacon, s. അടയാളത്തിനായിട്ട ഉയൎന്ന
സ്ഥലത്ത വെക്കപ്പെട്ട ദീപസ്തംഭം; കപ്പ
ല്ക്കാൎക്കായിട്ട ഉണ്ടാക്കപ്പെട്ട അടയാളം.

Bead, s. മാലമണി, മണി, കൊന്തക്കുരു.

Beadle, s. കൊല്ക്കാരൻ, ചെർമാനക്കാരൻ.

Beagle, s. നായാട്ടുനാ.

Beak, s. പക്ഷിയുടെ കൊക്ക, ചുണ്ട, തു
ണ്ഡം, ചഞ്ചു; പക്ഷിയുടെ കൊക്കപൊലെ
ഇരിക്കുന്ന യാതൊരു വസ്തുവിന്റ മുന.

Beaker, s. കിണ്ടി; വാലുള്ള പാത്രം.

Beal, s. പൊള്ളം, കുരു.

Beal, v. n. പഴുക്കുന്നു, ചലംവെക്കുന്നു,
പൊള്ളെക്കുന്നു.

Beam, s. ഉത്തരം, തുലാം, ചൂഴിക, തളു
തം; ത്രാസിന്റ തണ്ട; കലയുടെ കൊ
മ്പ; രഥത്തിന്റെ ദണ്ഡ; പടപ്പുതടി;
കിരണം, രശ്മി.

Beam, v. n. പ്രകാശിക്കുന്നു, ശൊഭിക്കുന്നു.

Beamy, a. കിരണമുള്ള, രശ്മിയുള്ള, പ്ര
കാശമുള്ള, കൊമ്പുള്ള,

Bean, s. അവരെക്കാ; പയറ.

Bear, v. a. ചുമക്കുന്നു; വഹിക്കുന്നു; എടുത്തു
കൊണ്ടുപൊകുന്നു; കൊണ്ടുപൊകുന്നു;
താങ്ങുന്നു; മനസ്സിൽ വെക്കുന്നു; സഹിക്കു
ന്നു; അനുഭവിക്കുന്നു, ക്ഷമിക്കുന്നു; ശെ
ഷിയാകുന്നു, കായ്ക്കുന്നു; പ്രസവിക്കുന്നു;
സ്ഥാനമാനം ലഭിക്കുന്നു; ആദരിക്കുന്നു;
എല്ക്കുന്നു; സന്ധിച്ചുപൊകുന്നു, കൊണ്ടു
നടക്കുന്നു; ഉത്തരവാദിയായിരിക്കുന്നു;
ഉണ്ടാക്കികൊടുക്കുന്നു; നടക്കുന്നു; നിൎബ
ന്ധിക്കുന്നു; നടത്തുന്നു; തട്ടിക്കുന്നു, വഞ്ചി
ക്കുന്നു; അപഹരിക്കുന്നു.

Bear, v. n. കഷ്ടപ്പെടുന്നു, സഹിക്കുന്നു, ഫ
ലവത്തായിരിക്കുന്നു, ഫലിക്കുന്നു; സാധി
ക്കുന്നു; നടക്കുന്നു; നെരെ ഇരിക്കുന്നു,
സ്ഥിരമായി നില്ക്കുന്നു.

Bear, s. കരടി; രണ്ടു നക്ഷത്രങ്ങളുടെ
പെർ.

Beard, s, താടി, താടിരൊമം, മീശ, ദം
ഷ്ട്രികം; ധാന്യത്തിന്റെ ഒക.

Beard, v. a. താടിയിലെ രൊമം പറിക്കു
ന്നു, താടിയിൽ പിടിക്കുന്നു; നെരെ വി
രൊധിക്കുന്നു.

[ 40 ]
Beaded, a, താടിയുള്ള, മീശയുള്ള; ഒകൻ;
ഉടക്കുള്ള.

Beardless, s. താടിയില്ലാത്ത; യവ്വനമുള്ള.

Bearer, s. എടുക്കുന്നവൻ, ചുമട്ടുകാരൻ,
കൊണ്ടുപൊകുന്നവൻ; താങ്ങുന്നവൻ; ശ
വം എടുക്കുന്നവൻ; കായിക്കുന്ന വൃക്ഷം;
താങ്ങ, മുട്ട, ഊന്ന.

Bearing, s. ഒരു സ്ഥലവും മറ്റൊരു സ്ഥ
ലവും തമ്മിലുള്ള കിടപ്പിന്റെ അവസ്ഥ;
ആസ്ഥാനം; ശീലം; നടപ്പ; കായ്പ;
വഹനം, സഹനം.

Beast, s. മൃഗം; ജന്തു; ജീവജന്തു; മൃഗ
ശീലൻ.

Beastliness, s. മൃഗസ്വഭാവം; ക്രൂരഭാവം.

Beastly, a. മൃഗസ്വഭാവമുള്ള; നിൎദയം.

Beat, v. a. പ്രഹരിക്കുന്നു, അടിക്കുന്നു, ത
ല്ലുന്നു, ഇടിക്കുന്നു; കുത്തുന്നു; വടികൊണ്ട
ദണ്ഡിക്കുന്നു; വാദ്യംകൊട്ടുന്നു; താളം പി
ടിക്കുന്നു; ഇടിച്ചുകളയുന്നു; വഴിത്താരയി
ടുന്നു, ഒതുക്കുന്നു; ജയിക്കുന്നു; തൊല്പിക്കു
ന്നു; ബുദ്ധിമുട്ടിക്കുന്നു; പായിക്കുന്നു; വി
ല പറഞ്ഞ കുറെക്കുന്നു.

Beat, v. n., നാഡി അനങ്ങുന്നു, ഒഴുക്കുപൊ
ലെ അലെക്കുന്നു; കൊടുങ്കാറ്റ പൊലെ
അടിക്കുന്നു; വാതിൽ തട്ടുന്നു, മുട്ടുന്നു;
പിടയുന്നു, നെഞ്ച കതെക്കുന്നു; അലയു
ന്നു; ഇളക്കിതെടുന്നു; പാഞ്ഞുചെല്ലുന്നു.

Beater, s. കൊട്ടുതടി; കൊട്ടുവടി, കൊ
ട്ടുകൊൽ; മുട്ടിക; അടിക്കുന്നവൻ, കൊ
ട്ടുന്നവൻ.

Beatific, a. പരമാനന്ദമുള്ള, പരഗതിയു
ള്ള.

Beatify, v. a. പരമാനന്ദം പ്രാപിപ്പിക്കു
ന്നു; പരഗതി വരുത്തുന്നു; മൊക്ഷം കൊ
ടുക്കുന്നു; ഭാഗ്യം ലഭിപ്പിക്കുന്നു.

Beating, s. അടി, ഇടി, തല്ല, പ്രഹരം,
ദണ്ഡനം, അനക്കം.

Beatitude, s. പരമാനന്ദം, മൊക്ഷം; ഭാ
ഗ്യം.

Beau, s. ശൃംഗാരി, മണ്ഡനൻ, അലങ്കാര
ശീലൻ, മെനിക്കാരൻ.

Beaver, s. ഒരു വക നീർ നായ; നീർ
നായുടെ രൊമം കൊണ്ട ഉണ്ടാക്കപ്പെട്ട
തൊപ്പി.

Beauteous, s. അഴകുള്ള, കൊമളമായുള്ള,
സുന്ദരമായുള്ള; രമണീയം, രമ്യമായുള്ള.

Beautiful, a. സൌന്ദൎയ്യമുള്ള, മനൊഹര
മായുള്ള, ചാരുവായുള്ള, ഭംഗിയുള്ള, ദി
വ്യമായുള്ള, ചന്തമുള്ള.

Beautify, v. a. അലങ്കരിക്കുന്നു, ചന്തം വ
രുത്തുന്നു, ഭംഗിവരുത്തുന്നു, ശൃംഗാരിക്കു
ന്നു, മൊടിയാക്കുന്നു; ശൊഭിപ്പിക്കുന്നു.

Beauty, s, സൌന്ദൎയ്യം, ചന്തം, അഴക,

മൊടി, ഭംഗി, കാന്തി, ശൊഭ; സുന്ദരൻ,
സുന്ദരി.

Becalm, v. a. ശാന്തതവരുത്തുന്നു, സാവ
ധാനമാക്കുന്നു. To be becalmed, കാ
റ്റില്ലാതെ പൊകുന്നു.

Because, Conj. എന്തെന്നാൽ, എന്തുകൊ
ണ്ടെന്നാൽ, ഹെതുവായി, നിമിത്തം.

Beck, v. n. തലകൊണ്ട ആംഗികം കാട്ടു
ന്നു; കണ്ണുകാട്ടുന്നു.

Beck, s. തലകൊണ്ടുള്ള ആംഗികം; ആം
ഗീകകല്പന.

Beckon, v. n. ആംഗികം കാട്ടുന്നു.

Become, v. n. ആയ്ചമയുന്നു, ഭവിക്കുന്നു,
ആയിതീരുന്നു, ആകുന്നു.

Become, v. n. ചെൎച്ചയാകുന്നു, യൊഗ്യമാ
കുന്നു, തക്കതാകുന്നു, അൎഹതയാകുന്നു, അ
ടുത്തതാകുന്നു.

Becoming, a. ചെൎച്ചയുള്ള, യൊഗ്യതയു
ള്ള, യുക്തമായുള്ള; ഉത്തമമായുള്ള, കമ
നീയമായുള്ള.

Becomingness, s. ചെൎച്ച, ചാരുത്വം, യൊ
ഗ്യത, അൎഹത; കമനീയത, ഭംഗി.

Bed, s. വിരിപ്പ, കിടക്ക, മെത്ത, മഞ്ചകം,
പൎയ്യങ്കം, കട്ടിൽ; തൊട്ടത്തിലെ തടം, പാ
ത്തി; വെള്ളച്ചാൽ; വരമ്പ; പാക്കുനി
ലം.

Bed, v. n. & a. കിടക്കുന്നു, ശയിക്കുന്നു, കി
ടപ്പാൻ പൊകുന്നു; കിടക്കയിൽ കിടത്തു
ന്നു; തടത്തിൽ നടുന്നു; നിരകളായി വെ
ക്കുന്നു.

Bedabble, v. a. നനെക്കുന്നു, വെള്ളം തെ
റിപ്പിക്കുന്നു.

Belaggle, v. a. ചെറാക്കുന്നു, ചെളി തെ
റിപ്പിക്കുന്നു.

Bedash, v. a. ചെറുതെറിപ്പിക്കുന്നു, അഴു
ക്കാക്കുന്നു.

Bedawb, v. a. പൂശുന്നു, പിരട്ടുന്നു; മുഷി
ക്കുന്നു, അഴുക്കാക്കുന്നു; ചീത്തയാക്കുന്നു.

Bedazzle, 2, 4, അധികവെളിച്ചം കൊണ്ട
കണ്ണിമപ്പിക്കുന്നു, കണ്കൊച്ചിക്കുന്നു.

Bedchamber, s. ഉറക്കറ, കിടപ്പുര, കി
ടക്കമുറി, ശയനഗൃഹം.

Bedclothes, s. വിരിപ്പതുണികൾ.

Bedlcurtain, s. കട്ടിൽതിര.

Bedding, s, കിടക്കക്കൊപ്പ, വിരിപ്പ.

Bedeck, v. a. വിദാനിക്കുന്നു, അലങ്കരി
ക്കുന്നു, ഉടുപ്പിക്കുന്നു, ചമയിക്കുന്നു.

Bedew, v. a. മഞ്ഞുകൊണ്ടെന്ന പൊലെ
നനെക്കുന്നു, ൟറനാക്കുന്നു.

Bedfellow, s. കൂട്ടശയനക്കാരൻ, കൂട്ടുകി
ടക്കുന്നവൻ,

Bedim, v. a. ഇരുളാക്കുന്നു, അന്ധതപ്പെ
ടുത്തുന്നു, മന്ദിപ്പിക്കുന്നു.

[ 41 ]
Bedlam, s. ഭ്രാന്തന്മാരെ പാൎപ്പിക്കുന്ന പുര.

Bedlamite, s. ഭ്രാന്തൻ.

Bedmaker, s. വിരിപ്പവിരിക്കുന്നവൻ, കി
ടക്ക വിരിക്കുന്നവൾ.

Bedpost, s. കട്ടിൽ കാൽ.

Bedpresser, s. കുഴിമടിയൻ, മടിയൻ.

Bedraggle, v. a. ഉടുപ്പിനെ അഴുക്കാക്കു
ന്നു, മുഷിക്കുന്നു.

Bedrid, a. കിടപ്പായ, കട്ടിലിൽ കിടപ്പാ
യ, വിരിപ്പിൽ കിടപ്പായ.

Bedstead, s. മഞ്ചം, മഞ്ചകം, കട്ടിൽ.

Bedtime, s. കിടക്കുന്ന നെരം, ശയന
സമയം.

Bee, 3. തെനീച്ച, മരം, ഭൃംഗം.

Beech, s. ഒരു വക വൃക്ഷത്തിന്റെ പെർ.

Beef, s. മാട്ടിറച്ചി, ഗൊമാംസം; കാള, പ
ശു.

Beefeater, s. ഗൊഭുൿ.

Beehive, s. തെൻകൂട, തെനീച്ച കൂട.

Been, The part. pret. of To be, ആയി
രുന്ന, ആയ.

Beer, s. ഒരു വക പാനീയം.

Beetle, s, വണ്ട; കൊട്ടൊടി, മുട്ടിക, കൂടം.

Beetleheaded, a. ഭൊഷത്വമുള്ള, ജള
ത്വമുള്ള.

Beeves, s. plu. of Beef, മാടുകൾ, കരി
ങ്കന്നകൾ.

Befall, v. n. സംഭവിക്കുന്നു, ഭവിക്കുന്നു,
ഉണ്ടാകുന്നു.

Befit, v. n. യൊഗ്യമാകുന്നു, ചെൎച്ചയാകു
ന്നു, ചെരുന്നു.

Befool, v. a. ബുദ്ധിമന്ദമാക്കുന്നു, ഭൊഷ
ത്വം കളിപ്പിക്കുന്നു, തട്ടിക്കുന്നു.

Before, prep. മുമ്പിൽ, മുമ്പെ, മുമ്പാകെ.

Before, ad. പൂൎവം, മുമ്പിനാൽ, മുൻ, മുന്നം,
മുന്നിൽ, മുന്നെ, മുന്നമെ.

Beforehand, ad. മുമ്പിനാലെ, മുമ്പെ ത
ന്നെ, മുമ്പിൽ കൂട്ടി.

Beforetime, ad. പൂൎവത്തിൽ, പണ്ട, മു
മ്പിനാൽ.

Befoul, v. a. അഴുക്കാക്കുന്നു, മുഷിക്കുന്നു.

Befriend, v. a. സ്നെഹം കാട്ടുന്നു, ഉപകാ
രം ചെയ്യുന്നു; ആദരിക്കുന്നു.

Beg, v. n. ഭിക്ഷ എടുത്ത ജീവനം കഴി
ക്കുന്നു, തെണ്ടി നടക്കുന്നു.

Beg, v. a അൎത്ഥിക്കുന്നു, യാചിക്കുന്നു, അ
പെക്ഷിക്കുന്നു, ഇരക്കുന്നു, അദ്ധ്യെഷണം
ചെയ്യുന്നു.

Beget, v. a. ജനിപ്പിക്കുന്നു, ഉത്ഭവിപ്പിക്കു
ന്നു.

Beggar, s. ഭിക്ഷക്കാരൻ, ഭിക്ഷകൻ, ഭി
ക്ഷാശി, ഇരപ്പാളി, തെണ്ടി; യാചകൻ,
അൎത്ഥി, ഇരപ്പൻ.

Beggar, v. a. അഗതിയാക്കുന്നു, ദരിദ്രത
പ്പെടുത്തുന്നു.

Beggardliness, s. ഇരപ്പാളിത്വം, അഗതി
ത്വം, അകിഞ്ചനത്വം, ലുബ്ധ, ആഭാസ
ത്വം.

Beggary, s. അഗതിത്വം, ദാരിദ്ര്യം.

Begin, v. a. & n. ആരംഭിക്കുന്നു, തുടങ്ങു
ന്നു, ഉപക്രമിക്കുന്നു, പ്രാരംഭിക്കുന്നു; കൊ
പ്പിടുന്നു, പ്രവെശിക്കുന്നു; ഉൽപാദിക്കു
ന്നു, ഉത്ഭവിക്കുന്നു, ഉണ്ടാകുന്നു.

Beginner, s. ആരംഭിക്കുന്നവൻ, പ്രാരം
ഭിക്കുന്നവൻ.

Beginning, s. ആദി, ആരംഭം, ഉപക്ര
മം, തുടസ്സം, ഉത്ഭവം.

Begird, v. a. കച്ചകെട്ടുന്നു; ചുറ്റിക്കൊള്ളു
ന്നു, വളഞ്ഞുകൊള്ളുന്നു.

Begone, interj. പൊ, പൊടാ, പൊടി.

Begotten, part. ജനിക്കപ്പെട്ട, ജനിച്ച,
ജാതമായ, ഉണ്ടായ.

Begrime, v. a. അഴുക്കാക്കുന്നു, കരികൊ
ണ്ട മുഷിക്കുന്നു.

Beguile, v. a. വഞ്ചിക്കുന്നു, ചതിക്കുന്നു;
കബളിപ്പിക്കുന്നു, തട്ടിക്കുന്നു; ഉപായമാ
യി ഉല്ലാസപ്പെടുത്തുന്നു.

Begum, part. ആരംഭിക്കപ്പെട്ട, തുടങ്ങി
യ.

Behalf, s. പക്ഷം, പാൎശ്വം; നിമിത്തം,
പ്രതി, വെണ്ടി.

Behave, v. n. നടക്കുന്നു, നടന്നുകൊള്ളു
ന്നു.

Behaviour, s. നടപ്പ, ശീലഭെദം, ചരി
ത്രം, ചരിതം.

Behead, v. a. തലവെട്ടികളയുന്നു, ശിര
ഛെദംചെയ്യുന്നു.

Behest, s. കല്പന, ആഞ്ജ.

Behind, prep. പിന്നിൽ, പിന്നാലെ, പി
ൻ, പിമ്പെ, പിമ്പുറത്തിൽ, പിന്നൊക്കി,
പിന്നൊക്കം.

Behindhand, ad. പിന്നില്ക്കുന്നതായി.

Behold, v. a. കാണുന്നു, നൊക്കുന്നു.

Behold, interj. കണ്ടാലും, ഇതാ, അതാ;
അഹാ.

Beholden, a. കടംപെട്ട, ഋണപ്പെട്ട, സം
ബന്ധപ്പെട്ട, വെണ്ടുന്ന.

Beholder, s. കൂടെയിരുന്ന കാണുന്നവൻ,
കാഴ്ചക്കാരൻ.

Behoof, s. ലാഭം, ആദായം, പ്രയൊജ
നം.

Behoove, v. n. യൊഗ്യമാകുന്നു, ചെൎച്ചയാ
കുന്നു, യുക്തമാകുന്നു, മുറയാകുന്നു, ഉത്ത
മമാകുന്നു.

Being, s. തത്വം, സത്ത, സ്ഥിതി, വിദ്യ
മാനം, ഇരിക്കുന്നത.

[ 42 ]
Be it so, അങ്ങിനെയായാലും; അങ്ങിനെ
ആകട്ടെ.

Belabour, v. a. അറയുന്നു, ഉറക്കെതല്ലു
ന്നു, ഇടിക്കുന്നു.

Belay, v. a. വഴി അടെച്ചകളയുന്നു; പ
തിയിരുത്തുന്നു; മുറുകെകെട്ടുന്നു.

Belch, v. n. എമ്പക്കം തട്ടുന്നു, എമ്പക്കമി
ടുന്നു.

Belch, S. എമ്പക്കം, എമ്പൽ, എമ്പലം.

Beleaguer, v. a. വളെക്കുന്നു, കുടുക്കുന്നു,
തടങ്ങൽചെയ്യുന്നു, വഴി അടച്ചുകളയുന്നു.

Belfounder, s. മണി വാൎക്കുന്നവൻ.

Belfry, s. മണിമെട, മണിമാളിക, മണി
തൂക്കി അടിക്കുന്ന സ്ഥലം.

Belie, v. a. മറുവെഷം ധരിക്കുന്നു ; വ്യാ
ജം പറയുന്നു; ഒരുത്തനെകൊണ്ട നുണ
പറയുന്നു; ഒരുത്തന്റെ പെരിൽ ഇല്ലാ
ത്തതും ദൊഷവും പറയുന്നു.

Belief, s. വിശ്വാസം, ശ്രദ്ധ, ആശ്രയം,
മനനം; മതം.

Believe, v. a. & n. വിശ്വസിക്കുന്നു ; ശ്ര
ദ്ധിക്കുന്നു; വിശ്വസിച്ചിരിക്കുന്നു; വിശ്വാ
സം വെക്കുന്നു; പ്രമാണിക്കുന്നു, പ്രമാണ
മാക്കുന്നു; നന്നായി ബൊധിക്കുന്നു.

Believer, s. വിശ്വസിക്കുന്നവൻ, വിശ്വാ
സി.

Belike, ad. പക്ഷെ.

Bell, s. വാൎക്കപ്പെട്ടമണി, മണി.

Belle, s. ഉല്ലാസമുള്ള കൌമാരി.

Belligerent, a. യുദ്ധം ചെയ്യുന്ന, പൊരാ
ടുന്ന.

Bellow, v. n. മുക്കുറയിടുന്നു, അലറുന്നു,
ഉരമ്പുന്നു ; ഉറക്കെ ശബ്ദമിടുന്നു.

Bellows, s. തീ തുരുത്തി, ചൎമ്മപ്രഭെദിക.

Belly, s. വയറ, ഉദരം, കുക്ഷി; പള്ള.

Belly-ache, s. വയറുനൊവ, വയറ്റു
നൊവ.

Bellyful, s. വയറുനിറ, ഉദരപൂരണം.

Belly-god, s. ബഹുഭക്ഷകൻ; ഗണപതി.

Belman, s. മണിയടിക്കുന്നവൻ, മണിയ
ടിച്ച പ്രസിദ്ധപ്പെടുത്തുന്നവൻ, തമുക്കടി
ക്കുന്നവൻ.

Belmetal, s. ഒട, മണിവാൎക്കുന്ന ലൊഹം .

Belong, v. n. ഉള്ളതാകുന്നു, ചെൎന്നിരിക്കു
ന്നു, അടുത്തിരിക്കുന്നു, സംബന്ധിച്ചിരിക്കു
ന്നു, ഉൾപ്പെട്ടിരിക്കുന്നു.

Beloved, a. പ്രിയമുള്ള, സ്നെഹമുള്ള, ആ
രൊമലായ.

Below, prep. കീഴെ, താഴെ.

Below, ad. കിഴെ, താഴെ, അധസ്താൽ,
അടിയിൽ.

Belt, s. വാറ, തൊൽവാറ, കച്ച, നടുക്കെ
ട്ട.

Bemoan, v. n. പുലമ്പുന്നു, പ്രലാപിക്കു
ന്നു, ദുഃഖിക്കുന്നു, കരയുന്നു, സങ്കടപ്പെടു
ന്നു.

Bench, s. പീഠം, വങ്ക; ന്യായാസനം;
പീഠത്തിലിരിക്കുന്ന ആളുകൾ.

Bencher, s. ന്യായശാസ്ത്ര പ്രമാണി.

Bend, v. a. വളെക്കുന്നു ; ചായിക്കുന്നു, വ
ണക്കുന്നു; മടക്കുന്നു; വില്ലുകുലുക്കുന്നു,
വഴക്കുന്നു.

Bend, v. n. വളെയുന്നു; ചായുന്നു; വണ
ങ്ങുന്നു, കുനിയുന്നു, മടങ്ങുന്നു, വഴങ്ങുന്നു.

Bend, s. വളവ, മടക്ക, ചായ്വ.

Bender, s. വളെക്കുന്നവൻ; വളെക്കുന്ന
ആയുധം.

Beneath, prep. അടിയിൽ, താഴെ, കീ
ഴെ.

Beneath, ad, കീഴെ, താഴെ.

Benediction, s. ആശീൎവാദം, അനുഗ്രഹം,
വാഴ്വ.

Benefaction, s. ഉപകാരം, പ്രയൊജ
നം ; ദാനം, ധൎമ്മം, ചെയ്ത സഹായം.

Benefactor, s. ഉപകാരി, ധൎമ്മിഷ്ഠൻ.

Benefactress, s. ഉപകാരി, ധൎമ്മിഷ്ഠ.

Benefice, s. ഉ പ്രകാരം, പരൊപകാരം,
സഹായം; പള്ളിയിലെ പട്ടക്കാർ ഉപ
ജീവനത്തിനായിട്ട കല്പിച്ച കൊടുക്കുന്ന
ത.

Beneficence, s. ധൎമ്മിഷ്ഠത, ഔദാൎയ്യം, സ
ഹായം.

Beneficent, a. ധൎമ്മിഷ്ഠതയുള്ള, ഒൗദാൎയ്യ
മുള്ള, ദയയുള്ള.

Beneficial, a. ഉപകാരമുള്ള, പ്രയൊജ
നമുള്ള, ലാഭമുള്ള, ഉതവിയുള്ള, സഫല
മായുളള.

Benefit, s. ഉപകാരം, പ്രയൊജനം, ഗു
ണം, ലാഭം, ഉതവി, ഉപയോഗം, സാ
ദ്ധ്യം, ഫലം.

Benefit, v. a. പ്രയോജനംവരുത്തുന്നു, ഉ
പകരിപ്പിക്കുന്നു, ഉപകാരം ചെയ്യുന്നു.

Benefit, v. n. പ്രയൊജനപ്പെടുന്നു, ഉപ
കരിക്കുന്നു, ലാഭമാകുന്നു, ഫലമാകുന്നു.

Benevolence, s. ദയ, പരൊപകാരം,
ധൎമ്മശീലം.

Benevolent, a. ദയയുള്ള, പ്രീതിയുള്ള,
ധൎമ്മശീലമുള്ള.

Benighted, a. രാത്രികാലത്തിൽ അകപ്പെ
ട്ട, രാചെന്ന: അന്ധപ്പെട്ട, അന്ധകാ
രത്തിലകപ്പെട്ട.

Benign, a. ദയയുള്ള, കൃപയുള്ള, സൽഗു
ണമുള്ള, കനിവുള്ള; ജന്മാന്തരമുള്ള, സു
ഖകരമായുള്ള.

Benignity, s. ദയ, കൃപ, സൽഗുണം, ക
നിവ; ജന്മാന്തരം, സൌഖ്യം.

[ 43 ]
Bent, s. വളവ, വളച്ചിൽ; കുടിലത, ചാ
യ്വ; അതിശക്തി; മനസ്സുവെക്കുക; മന
സ്സ; മനൊദൃഢം; നിശ്ചയം; ഞെളിവ.
ഒരു വക പുല്ല.

Bent, part. വളെക്ക പ്പെട്ട, ചായിക്കപ്പെട്ട;
നിശ്ചയിക്കപ്പെട്ട, ഞെളിഞ്ഞ.

Benumb, v. a. തരിപ്പിക്കുന്നു, വിറങ്ങലി
പ്പിക്കുന്നു.

Benzoin, s. സാമ്പ്രാണി.

Bequeath, v. a. മരണപത്രികയിൽ എ
ഴുതികൊടുക്കുന്നു; ദാനം ചെയ്യുന്നു.

Bequest, s. മരണപത്രികയിൽ എഴുതി
കൊടുക്കപ്പെട്ടത, ദാനം.

Bereave, v. a. ഇല്ലാതാക്കുന്നു, എടുത്തുക
ളയുന്നു; അപഹരിക്കുന്നു; ഉരിക്കുന്നു.

Bereavement, s. ഇല്ലായ്മ; അപഹാരം;
നഷ്ടം, ഉരിച്ചിൽ, ഉരിവ.

Berry, s. ഒരു ചെറിയ പഴം.

Beryl, s. ഒരു രത്നക്കല്ല.

Beseech, v. a. യാചിക്കുന്നു, അപെക്ഷി
ക്കുന്നു, പ്രാത്ഥിക്കുന്നു, അൎത്ഥിക്കുന്നു, കെ
ഞ്ചുന്നു.

Beseem, v. n. യൊഗ്യമാകുന്നു, ചെൎച്ചയാ
കുന്നു, ഭംഗിയാകുന്നു, ലക്ഷണമാകുന്നു.

Beset, v. a. വളെയുന്നു, വളഞ്ഞുകൊള്ളു
ന്നു; കുടുക്കുന്നു; ബുദ്ധിമുട്ടിക്കുന്നു, ചഞ്ചല
പ്പെടുത്തുന്നു.

Beside, besides, prep. & ad. അരികെ;
അല്ലാതെ, അല്ലാതെ കണ്ട; കൂടാതെ.

Besiege, v. a. വളയുന്നു; തടങ്ങൽ ചെ
യ്യുന്നു; നിരൊധിക്കുന്നു, വിരൊധിക്കുന്നു.

Besieger, s. വളയുന്നവൻ, തടങ്ങൽ ചെ
യ്യുന്നവൻ.

Besmear, v. a. പൂശുന്നു, മെഴുകുന്നു; മു
ഷിക്കുന്നു, അഴുക്കാക്കുന്നു.

Besom, s. ചൂല.

Besot, v. a. ഭ്രാന്തിയുണ്ടാക്കുന്നു: ബുദ്ധിമാ
ന്ദ്യംവരുത്തുന്നു.

Bespatter, v. a. ചെറുതെറിപ്പിക്കുന്നു, അ
ഴുക്കാക്കുന്നു; ദൂഷ്യംവരുത്തുന്നു.

Bespeak, v. a. മുമ്പുകൂട്ടി പറയുന്നു; മുമ്പു
കൂട്ടികല്പിക്കുന്നു; തിരിച്ചുകാട്ടുന്നു.

Bespeaker, s. മുമ്പുകൂട്ടി പറയുന്നവൻ.

Best, s. എല്ലാറ്റിലും നല്ല, മഹാ നല്ല,
അനുത്തമം, ഉത്തമം.

Bestead, v. a. പ്രയൊജനപ്പെടുത്തുന്നു;
ഉപകരിപ്പിക്കുന്നു, ഉണ്ടാക്കികൊടുക്കുന്നു.

Bestial, a. ജന്തുത്വമായുള്ള, മൃഗസ്വഭാവ
മുള്ള, ജന്തുപ്രായം.

Bestiality, s. ജന്തുത്വം, മൃഗസ്വഭാവം.

Bestir, v. a. ഇളക്കുന്നു, ഉദ്യൊഗിപ്പിക്കു
ന്നു, ഉത്സാഹിപ്പിക്കുന്നു.

Bestow, v. a. കൊടുക്കുന്നു, തരുന്നു, നല്കു

ന്നു; കല്പിച്ചുകൊടുക്കുന്നു; ദാനംചെയ്യു
ന്നു; വെക്കുന്നു, സംഗ്രഹിക്കുന്നു.

Bestride, v. a. കവെച്ചുകടക്കുന്നു : കവെ
ക്കുന്നു; ചാടികടക്കുന്നു.

Bet, s. പന്തയം; ഒട്ടും; വാത.

Bet, v. a. പന്തയം കെട്ടുന്നു; ഒട്ടംകെട്ടു
ന്നു; വാതകൂറുന്നു.

Betake, v. a. എടുക്കുന്നു; പൊയ്കളയുന്നു,
ഒടിപൊകുന്നു.

Betel-nut, s, പാക്ക, അടക്കാ.

Bethink, v. a. ഒൎക്കുന്നു, വിചാരിച്ചുനൊ
ക്കുന്നു, ചിന്തിക്കുന്നു.

Bethral, v. a. അടിമപ്പെടുത്തുന്നു, ജയി
ക്കുന്നു.

Betide, v. n. സംഭവിക്കുന്നു, ഭവിക്കുന്നു,
ആയിതീരുന്നു.

Betime, betimes, ad. നെരത്തെ, കാലെ,
തക്കത്തിൽ, തക്കസമയത്ത, വെഗം, അതി
കാലത്തെ.

Betoken, v. a. സൂചിപ്പിക്കുന്നു, അടയാളം
കാട്ടുന്നു; മുമ്പുകൂട്ടി കാണിക്കുന്നു.

Betray, v. a. കാണിച്ചുകൊടുക്കുന്നു; രഹ
സ്യത്തെ വെളിപ്പെടുത്തുന്നു, കാണിക്കുന്നു;
അപകടപ്പെടുത്തുന്നു; ചതിക്കുന്നു, ചതി
വായിട്ട എല്പിക്കുന്നു, ഒറ്റുന്നു.

Betrayer, s. ചതിയൻ, ദ്രൊഹി.

Betroth, v. a. വിവാഹം പറഞ്ഞ നിശ്ച
യിക്കുന്നു, ബന്ധുത്വം പറഞ്ഞ ചെൎക്കുന്നു.

Betrust, v. a. വിശ്വസിച്ച എല്പിക്കുന്നു;
ഭരമെല്പിക്കുന്നു.

Better, a. എറനല്ല, വാശി; വിശെഷമു
ള്ള; എറനല്ലത; മറ്റൊന്നിൽ അധികം.

Better, v. a. ശമിപ്പിക്കുന്നു; നന്നാക്കുന്നു,
ഉപകാരംവരുത്തുന്നു; വിശെഷതപ്പെടു
ത്തുന്നു, വൎദ്ധിപ്പിക്കുന്നു.

Bettor, s. പന്തയം കെട്ടുന്നവൻ, വാത
കൂറുന്നവൻ.

Between, betwixt, prep. നടുവിൽ, മ
ദ്ധ്യെ, നടുവെ, ഇടയിൽ, തമ്മിൽ.

Bevel, s. ഒരു വിധം മട്ടം.

Beverage, s. പാനം, കുടിപ്പാനുള്ള വ
സ്തു; പാനീയം.

Bewail, v. n. പുലമ്പുന്നു, പ്രലാപിക്കുന്നു,
വിലാപിക്കുന്നു, ദുഃഖിക്കുന്നു, കരയുന്നു.

Beware, v. n. കരുതികൊള്ളുന്നു, ഒൎത്തു
കൊളളുന്നു; ജാഗ്രതയായിരിക്കുന്നു; സൂ
ക്ഷിക്കുന്നു.

Bewilder, v. a, വഴിതെറ്റിക്കുന്നു, അന്ധാ
ളിപ്പിക്കുന്നു, മലെപ്പിക്കുന്നു, ഭ്രമിപ്പിക്കുന്നു,
മയക്കുന്നു.

Bewitch, v. a. ആഭിചാരം ചെയ്യുന്നു, സ്തം
ഭനവിദ്യകൊണ്ട മയക്കുന്നു, ഭ്രമിപ്പിക്കു
ന്നു.

[ 44 ]
Bewitchery, s. ആഭിചാരം, സ്തംഭനവി
ദ്യ, ക്ഷുദ്രപ്രയൊഗം.

Bewray, v. a. കാണിച്ചുകൊടുക്കുന്നു, പ്ര
സിദ്ധമാക്കുന്നു, ചതിക്കുന്നു.

Beyond, prep. അപ്പുറം, അപ്പുറത്ത; അ
ക്കരെ; മെലെ, അതി, അധികം.

Bezoar, s. ഗൊരൊചനം,

Bias, s. ചാച്ചിൽ, ചായിവ.

Bias, v. a. ചായിക്കുന്നു, ഒരു വശത്തെക്ക
ചരിക്കുന്നു.

Bib, v. n. കൂടക്കൂടെ കുടിക്കുന്നു, തെരുതെ
രെ കുടിക്കുന്നു.

Bibber, s. കുടിയൻ, കള്ളു കുടിയൻ, മദ്യ
പാനി.

Bible, s. വെദപുസ്തകം.

Biblical, a. വെദപുസ്തകസംബന്ധമുള്ള.

Bibliotheca, s. പുസ്തകശാല.

Bicker, v. n. കൂടക്കൂടെ പൊരുതുന്നു;
പൊരാടുന്നു; കലഹിക്കുന്നു.

Bickerer, s. പൊരാളി, പൊരുകാരൻ;
കലഹക്കാരൻ.

Bickering, s. പൊര; പൊരാട്ടം; കല
ഹം.

Bid, v. a. വിളിക്കുന്നു, ക്ഷണിക്കുന്നു; ക
ല്പിക്കുന്നു; ആഞ്ജാപിക്കുന്നു; ചെയ്വാൻ
പറയുന്നു; ചൊല്ലുന്നു; വിലചൊദിക്കുന്നു,
വിലപറയുന്നു.

Bidden, part. വിളിക്കപ്പെട്ട; കല്പിക്കപ്പെ
ട്ട; ആഞ്ജാപിതം; വിലപറഞ്ഞ.

Bidder, s. ക്ഷണിക്കുന്നവൻ, കല്പിക്കുന്ന
വൻ, വിലപറയുന്നവൻ.

Bidding, s. കല്പന, ആഞ്ജാപനം; വി
ലപറക.

Bide, v. a. സഹിക്കുന്നു, കഷ്ടപ്പെടുന്നു.

Bide, v. n. പാൎക്കുന്നു, വസിക്കുന്നു.

Biding, s. ഇരിപ്പടം, വാസസ്ഥലം; സ
ഹനം.

Biennial, a. രണ്ട വൎഷകാലത്തെക്കുള്ള;
രണ്ട വൎഷകാലമായിരിക്കുന്ന, രണ്ടാണ്ട
നില്ക്കുന്ന.

Bier, s. പ്രെതമഞ്ചം, ശവമഞ്ചം.

Biestings, s. ഇളമ്പാൽ.

Bifarious, a. ഇരട്ടയായ, ഇരുമടക്കായുള്ള.

Big, a. വണ്ണമുള്ള, വലിയ; ഗൎഭമുള്ള; ഡം
ഭുള്ള, പെരുമയുള്ള.

Bigamist, s. ദ്വിഭാൎയ്യൻ, രണ്ടഭാൎയ്യക്കാരൻ.

Bigamy, s. ദ്വിഭാൎയ്യത്വം.

Bigbellied, a. കുടവയറുള്ള; ഗൎഭമുള്ള.

Bight, s. ഉൾക്കടൽ.

Bigness, s. തടി, വണ്ണം, സ്ഥൂലത, സ്ഥൂ
ലിപ്പ.

Bigot, s. കപടഭക്തിക്കാരൻ.

Bigoted, a. കപടഭക്തിയുള്ള.

Bigotry, s. കപടഭക്തി.

Bile, s. പിത്തം, മായു; പരു.

Bilge, s. കപ്പൽ, തൊണി ഇവയുടെ അ
ടിത്തട്ട.

Bilgewater, s. കപ്പലിന്റെ അടിത്തട്ടി
ലെ വെള്ളം.

Bilious, biliary, a. പിത്തമുള്ള.

Bilk, v. a. വഞ്ചിക്കുന്നു, ചതിക്കുന്നു.

Bill, s. പക്ഷിയുടെ കൊക്ക; വാക്കത്തി, വെ
ട്ടുകത്തി.

Bill, s. ചീട്ട, കുറിമാനം; ഉണ്ടിക; പര
സ്യകടലാസ.

Billet, s. ചെറിയ ചീട്ട, കുറിമാനം.

Billet, v. a. പാൎപ്പിക്കുന്നു; യുദ്ധഭടന്മാരെ
കുടിപാൎപ്പിക്കുന്നു.

Billiards, s. മെശപുറത്ത ഉണ്ടകളും വടി
കളും കൊണ്ട വിളയാടുന്നു.

Billow, s. അല, ഒളം, തിരമാല.

Bin, s. പത്തായം, മരമുറി.

Bind, v. a. കെട്ടുന്നു, ബന്ധിക്കുന്നു; മുറു
ക്കുന്നു; വരിയുന്നു, വരിഞ്ഞുകെട്ടുന്നു; ചു
റ്റിക്കെട്ടുന്നു; കൂട്ടിക്കെട്ടുന്നു; നിൎബന്ധി
ക്കുന്നു, നിൎബന്ധം ചെയ്യുന്നു; കാവലിലാ
ക്കുന്നു.

Bind, v. n. മുറുകുന്നു, മുറുകിപൊകുന്നു,
നിൎബന്ധപ്പെടുന്നു.

Binder, s. പുസ്തകം കെട്ടുന്നവൻ; ചുരുട്ടു
കളെ കെട്ടുന്നവൻ; നാട, കെട്ടുന്ന ശീല.

Binding, s. കെട്ട, മുറുക്ക, വരിച്ചിൽ, കെ
ട്ടിവരിച്ചിൽ, ബന്ധനം.

Biographer, s. ഒരുത്തന്റ നടപ്പുവി
ശെഷങ്ങളെ എഴുതുന്നവൻ, മനുഷ്യരുടെ
വൃത്താന്തങ്ങളെ എഴുതുന്നവൻ.

Biographical, a. ചരിത്രസംബന്ധമുള്ള.

Biography, s. മനുഷ്യരുടെ ചരിത്രപുസ്ത
കം, ജനചരിത്രപുസൂകം.

Biped, s. ഇരികാലുള്ള ജന്തു; ദ്വിവാത്തമൃ
ഗം, രണ്ട കാലുള്ള.

Bird, s. പക്ഷി, പറവ, കൊഴി.

Birdcatcher, s. വെടൻ, വെട്ടക്കാരൻ,
കാട്ടാളൻ; പക്ഷികളെ പിടിക്കുന്നവൻ.

Birdcage, s. പക്ഷിക്കൂട, പഞ്ജരം.

Birdllime, s. പക്ഷികളെ പിടിക്കാൻ വെ
ക്കുന്ന പശ.

Birth, s. ജനനം, പിറപ്പ, പിറവി, ജന്മം,
അവതാരം, ഉത്ഭവം, സന്തതി, ഇരിപ്പി
ടം.

Birthday, s. പിറനാൾ, ജനനദിവസം.

Birthplace, s. ജനനസ്ഥലം, ജന്മഭൂമി.

Birthright, s. ജനനാവകാശം, ജന്മാധി
കാരം.

Biscuit, s. ഉണക്കപ്പം, അട, മുറുക്ക, മുറു
ക്കപ്പം.

[ 45 ]
Bisect, v. a. അൎദ്ധിക്കുന്നു, രണ്ടിക്കുന്നു, പ
പ്പാതിയാക്കുന്നു, രണ്ടഭാഗമായി പിരിക്കു
ന്നു.

Bisection, s. പപ്പാതിയാക്കുന്നത, രണ്ടാ
യിട്ടുള്ള പകുതി.

Bishop, s. ബിശൊപ്പ, മെല്പട്ടക്കാരൻ, ആ
ദെഷ്ടാവ.

Bison, s. കടമാൻ.

Bissextile,s. അധിവത്സരം; നന്നാൽ സം
വത്സരം കൂടുമ്പൊൾ വരുന്ന സംവത്സ
രം.

Bit, s. കപണം, തുണ്ട, നുറുക്ക; കുതിരയു
ടെ വായിൽ ഇടുന്ന കടി ഇരിമ്പ.

Bitch, s. പട്ടിച്ചി, കൂത്തി, ചൊക്കി.

Bite, v. a. കടിക്കുന്നു, കൊത്തുന്നു; എരിക്കു
ന്നു; കാരുന്നു; കുറ്റടിപറയുന്നു; നീറ്റ
ലുണ്ടാക്കുന്നു; കാരം പിടിക്കുന്നു; വഞ്ചിക്കു
ന്നു, മതിക്കുന്നു, കള്ളന്ത്രാണം കാട്ടുന്നു.

Bite, s. കടി, കുത്ത, കൊത്ത; വഞ്ചന,
ചതിവ; കള്ളന്ത്രാണം; ചതിയൻ.

Biten", s. കടിക്കുന്നവൻ; ഇരകൊത്തുന്ന
മത്സ്യം; കുറ്റടിക്കാരൻ, ചതിയൻ, കള്ള
ന്ത്രാണം കാട്ടുന്നവൻ.

Bitter, a. കൈപ്പുള്ള, തിക്തതയുള്ള; വി
രക്തിയുള്ള; കഠിനമായുള്ള, ഉഗ്രമുള്ള;
അരിഷ്ടതയുള്ള, ദുഃഖമുള്ള; കുറ്റടിയുള്ള,
നിന്ദയുള്ള.

Bitterness, s. കൈപ്പ, തിക്തത; എരിവ,
വിരക്തി, നീരസം; കഠിനത, ക്രൂരത;
കുറ്റടി; മൂൎച്ചവാക്ക; ദുഃഖം.

Bitumen, s. വെള്ളമൺ, പശയുള്ള മൺ.

Blab, v. a. അധികമായി സംസാരിക്കുന്നു;
രഹസ്യങ്ങളെ വെളിപ്പെടുത്തുന്നു.

Blab, s. രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന
വൻ, ജല്പകൻ, വിടുവായൻ.

Blabber, s. കണ്ടതും കെട്ടതും പറയുന്ന
വൻ, വിടുവായൻ.

Black, a. കറുത്ത; ഇരുണ്ട; കരും; ദുൎമ്മു
ഖമായുള്ള; ദുഷ്ട, ദുഷ്ടതയുള്ള, ദുഃഖമുള്ള.

Black, s. കറുമ്പൻ, കറുമ്പി; കറുപ്പവൎണ്ണം;
കറുപ്പ, കറുപ്പവസ്ത്രം, കണ്ണിലെ കറുപ്പ.

Black, v. a. കറുപ്പിക്കുന്നു, കറുപ്പാക്കുന്നു,
ഇരുളിക്കുന്നു; ദുഷ്കീൎത്തിപ്പെടുത്തുന്നു.

Blackman, s. കറുത്ത മനുഷ്യൻ, കറുമ്പൻ,
കാപ്പിരി.

Blacken, v. v. കറുപ്പിക്കുന്നു, കറുപ്പാക്കുന്നു,
മഷിയിടുന്നു; കറപ്പെടുത്തുന്നു, ദുഷ്കീൎത്തി
പ്പെടുത്തുന്നു.

Blacken, v. n. കറുക്കുന്നു, ഇരുളാകുന്നു.

Black-guard, s. ദുഷ്ടൻ, തെമ്മാടി.

Black-lead, s. കാരീയം.

Blackness, s. കറുപ്പവണ്ണം, കറുപ്പ; ഇ
രുൾ, അന്ധകാരം.

Blacksmith, s. കൊല്ലൻ, കരുവാൻ, ക
ൎമ്മകാരൻ.

Bladder, s. ഉതളി, മൂത്രാശയം; പൊ
ള്ളം.

Blade, s. അലക, വാളലക; ചുറുക്കുള്ളവൻ.

Blade, s. പുല്ലിന്റെ താൾ, നെല്ലിന്റെ ഒ
ല, പൂവിന്റെ തണ്ട.

Blade-bone, s. തൊൾപ്പലക.

Blain, s. പൊളുകം, പൊള്ളം; പരു.

Blame, v. a. കുറ്റപ്പെടുത്തുന്നു, കുറ്റം
ചുമത്തുന്നു, അപവാദം പറയുന്നു, ആ
ക്ഷെപം പറയുന്നു, നിന്ദിക്കുന്നു.

Blame,s. കുറ്റം, അപവാദം, ആക്ഷെ
പം, ദൂഷണം, നിന്ദ.

Blameable, a. കുറ്റപ്പെടുത്തതക്ക, നിന്ദി
ക്കതക്ക , കുറ്റമുള്ള.

Blameableness, s. കുറ്റപ്പാട, നിന്ദ, അ
പവാദം.

Blameless, a. കുറ്റമില്ലാത്ത, കുറ്റം ചുമ
ത്തപ്പെടാത്ത, അപവാദമില്ലാത്ത, നിര
പരാധമുള്ള, നിൎദൊഷമുള്ള.

Blamelessness, s. കുറ്റമില്ലായ്മ; നിരപ
രാധം.

Blameworthy, a. അപവാദയൊഗ്യമാ
യുള്ള.

Blanch, v. a. വെളുപ്പിക്കുന്നു, തൊലിക്കു
ന്നു; മാച്ചുകളയുന്നു; വിട്ടുകളയുന്നു.

Bland, a. മയമുള്ള, മൃദുത്വമുള്ള, മാൎദ്ദവമു
ള്ള, മരുക്കമുള്ള; പ്രിയമുള്ള.

Blandish, v. a. മയം വരുത്തുന്നു, മാൎദ്ദവ
മാക്കുന്നു; മൃദുവാക്ക പറയുന്നു.

Blandishment, s. പ്രിയവാദം, ഇഷ്ടവാ
ക്ക; തക്കാരം, മൃദുവാക്ക; മുഖസ്തുതി, പ്രശം
സ; താലൊലം, ലാളനം.

Blank, a. വെള്ളയായുള്ള, എഴുതാതുള്ള
അലെഖമായുള്ള; മങ്ങലുള്ള; കലങ്ങിയ,
പ്രാസമില്ലാത്ത.

Blank, s. ശൂന്യം, ശൂന്യസ്ഥാനം; ശൂ
നചിട്ടി; വെറും കടലാസ, അലെഖം.

Blanket, s. വെള്ളകമ്പിളി, കമ്പിളി; ക
രിമ്പടം.

Blaspheme, v. a. ദൈവദൂഷണം പറയു
ന്നു, ദുഷിക്കുന്നു, ദൂഷ്യം പറയുന്നു.

Blasphemer, s. ദൈവദൂഷണക്കാരൻ,
ദൂഷണക്കാരൻ, ദൂഷകൻ.

Blasphemous, a. ദൈവദൂഷണമുള്ള, ദൂ
ഷണമുള്ള,

Blasphemy, s. ദൈവദൂഷണം, ദൂഷണം.

Blast, s. പാഞ്ഞടിക്കുന്ന കാറ്റ, കൊടുങ്കാ
റ്റ; ഉവൎക്കാറ്റ; കുഴൽ ഊത്ത, ഉത്ത,
ധാന്യക്കരിവ, പുഴുക്കുത്ത.

Blast, v. a. പെട്ടന്ന ബാധകൊണ്ട ശിക്ഷി
ക്കുന്നു; ചീയിക്കുന്നു; ഉണക്കുന്നു, കരിക്കു

[ 46 ]
ന്നു; ഉപദ്രവിക്കുന്നു; ഭംഗംവരുത്തുന്നു,
ഭ്രമിപ്പിക്കുന്നു.

Blaze, s. ജ്വാല; അഗ്നിപ്രകാശം; പ്ര
സ്ഥാപനം; ശ്രുതി.

Blaze, v. n. ജീവിക്കുന്നു, കത്തുന്നു, പ്ര
സ്ഥാപമാകുന്നു.

Blaze, v. a. ജ്വലിപ്പിക്കുന്നു; പ്രസിദ്ധമാ
ക്കുന്നു; പ്രസ്ഥാപിക്കുന്നു, ശ്രുതിപ്പെടുത്തു
ന്നു; കത്തിക്കുന്നു.

Blazon, v. a. വൎണ്ണിക്കുന്നു; വിസ്തരിച്ച പ
റയുന്നു; ശൃംഗാരിക്കുന്നു, അലങ്കരിക്കുന്നു;
പുകഴ്ത്തിപറയുന്നു; കെൾവിപ്പെടുത്തുന്നു,
ശ്രുതിപ്പെടുത്തുന്നു.

Bleach, v. a & n. അലക്കുന്നു, വെളുപ്പി
ക്കുന്നു, വെണ്മയാക്കുന്നു; വെളുക്കുന്നു, വെ
ണ്മയാകുന്നു.

Bleak, a. വിളൎച്ചയുള്ള, മങ്ങലുള്ള; തണു
പ്പുള്ള, ശീതമുള്ള, കുളിൎമ്മയുള്ള.

Bleakness, s. കുളിൎമ്മ, തണുപ്പ, ശീതം.

Bleaky, a. കുളിൎമ്മയുള്ള, തണുപ്പുള്ള.

Blear, a. പീളയുള്ള, കണ്ണലിച്ചിലുള്ള , ചു
ല്ലമുള്ള; മങ്ങലുള്ള, കാഴ്ച കുറഞ്ഞ.

Blear, v, a. പീളയടിക്കുന്നു, കണ്ണിന മ
ങ്ങൽ വരുത്തുന്നു.

Blearedness, s. ചില്ലം, കണ്ണലിച്ചിൽ, ചീ
ക്കണ്ണ, മങ്ങൽ.

Blear-eyed, a. ചീങ്കണ്ണുള്ള, ചില്ലമുള്ള, ക
ണ്ണലിച്ചിലുള്ള, വലച്ചിലുള്ള.

Bleat, v. n. ആടുപൊലെ കരയുന്നു.

Bleat, bleating, s. ആടുകരച്ചിൽ.

Bleed, v. n. ചൊര ഒലിക്കുന്നു; ചൊര
പൊലെ ഇറ്റുവീഴുന്നു, ചൊരചൊട്ടുന്നു.

Bleed, v. a. ചൊര ഒലിപ്പിക്കുന്നു, രക്തം
ചാടിക്കുന്നു, കുത്തിച്ച രക്തം കളയുന്നു.

Bleeding, s. ചൊരയൊലിപ്പ, രക്തം ചാ
ട്ടൽ .

Blemish, v. a. ഊനം വരുത്തുന്നു, കുറ
വരുത്തുന്നു, വികൃതിയാക്കുന്നു; ദുഷ്കീൎത്തി
പ്പെടുത്തുന്നു, കറയാക്കുന്നു.

Blemish, s. ഊനം, കുറ, കുറച്ചിൽ, കറ,
തെറ്റ, കളങ്കം; ദുഷ്കീൎത്തി, അവമാനം.

Blench, v. n. ചൂളുന്നു, ചുരുങ്ങുന്നു, പിൻ
ചൂളുന്നു.

Blend, v. a. കലൎത്തുന്നു, കൂട്ടികലക്കുന്നു, മി
ശ്രമാക്കുന്നു; ചീത്തയാക്കുന്നു, വഷളാക്കു
ന്നു.

Bless, v. a. ആശീൎവ്വദിക്കുന്നു, അനുഗ്രഹി
ക്കുന്നു; വാഴ്ത്തുന്നു; സ്തുതിക്കുന്നു, പ്രശംസി
ക്കുന്നു; ഭാഗ്യം വരുത്തുന്നു.

Blessed, a. ആശീൎവ്വദിക്കപ്പെട്ട, അനുഗ്ര
ഹിക്കപ്പെട്ട, ഭാഗ്യമുള്ള.

Blessedness, s. ഭാഗ്യം, പുരുഷാൎത്ഥം ; പ
രലൊക ഭാഗ്യം, പരമാനന്ദം, പരഗതി,

മൊക്ഷം, ദൈവാനുകൂലം.

Blessing, s. ആശീൎവ്വാദം, അനുഗ്രഹം,
ദൈവാനുഗ്രഹം; വരം, ഗുരുത്വം; ജന്മാ
ന്തരം.

Blight, s. പുഴുക്കുത്ത, ചീച്ചിൽ.

Blight, v. a. ചീയിക്കുന്നു, ഉണക്കുന്നു. നി
ഷ്ഫലമാക്കുന്നു, ഫലമില്ലാതാക്കുന്നു.

Blind, a, കുരുടുള്ള, കാഴ്ചയില്ലാത്ത; അ
ന്ധതയുള്ള, ദൃഷ്ടിയില്ലാത്ത, ഇരുണ്ട; മൂഢ
തയുള്ള; ഗൂഢമായുള്ള.

Blind, v. a. കുരുടാക്കുന്നു, കാഴ്ചയില്ലാ
താക്കുന്നു, അന്ധതപ്പെടുത്തുന്നു; മൂഢതയാ
ക്കുന്നു; ചൊട്ടിക്കുന്നു, കബളിപ്പിക്കുന്നു,
ചതിക്കുന്നു.

Blind, s. മറ, മറവ; മറുമായം; തട്ടിപ്പ.

Blindfold, v. a. കണ്ണമൂടികെട്ടുന്നു; അന്ധ
തപ്പെടുത്തുന്നു.

Blindfold, a. കണ്കെട്ടായുള, കണ്കെട്ടീട്ടു
ള്ള.

Blindly, ad. കാഴ്ചകൂടാതെ, കുരുടനെ
പൊലെ, വിചാരം കൂടാതെ, അവിവെ
കമായി, അന്ധതയാടെ.

Blindman's Buff, s കണ്കെട്ടികളി.

Blindness, s, കുരുട, അന്ധത, പൊടിക
ണ്ണ, കാഴ്ചകെട: അജ്ഞാനം, അന്ധകാരം.

Blindside, s. ബലഹീനത, ബുദ്ധിമാന്ദ്യം.

Blindworm, s. കുരുടിപാമ്പ, ഇരുതലമൂരി.

Blink, v. n. ഇമെക്കുന്നു, വലച്ചിലായി കാ
ണുന്നു, ചിമിട്ടുന്നു, ചിമ്മുന്നു.

Blinkard, s. ചിമിട്ടുകണ്ണൻ.

Bliss, s. പരമാനന്ദം, പരഗതി; ഭാഗ്യം;
സന്തൊഷം, ആനന്ദം.

Blissful, a. ആനന്ദമുള്ള, ഭാഗ്യമുള്ള, സ
ന്തൊഷമുള്ള.

Blister, s. പൊളളം, പൊള്ളൽ; പൊള്ളെ
ക്കുന്ന കാരം; പരു.

Blister, v. n. പൊള്ളുന്നു, കുമളിക്കുന്നു.

Blister, v. a. പൊള്ളെക്കുന്നു, പൊള്ളിക്കു
ന്നു.

Blithe, a. ഉന്മെഷമുള്ള, ചൊടിപ്പുള്ള, മ
നൊരമ്യമുള്ള, മൊടിയുള്ള.

Blithness, blithsomeness, s. ഉന്മെഷം,
ചൊടിപ്പ, മൊടി, മനൊരമ്യം.

Bloat, v. a. ചീൎപ്പിക്കുന്നു, വീൎപ്പിക്കുന്നു, വീ
ങ്ങിക്കുന്നു.

Bloat, v. n. ചീൎക്കുന്നു, വീൎക്കുന്നു, വീങ്ങുന്നു.

Bloatedness, s. ചീൎപ്പ, വീൎപ്പ , വീക്കം, വീ
ങ്ങൽ.

Blobber, s. നീൎപ്പൊള, നീൎക്കുമള.

Blobberlipped, a. അധരം വീങ്ങീട്ടുള്ള.

Block, s. മുട്ടം, മുട്ടി, കട്ട; കപ്പി; മട്ടും; കുറ്റ
ക്കാരെ ശിരഛെദം ചെയ്യുന്നതിനുള്ള മുട്ടി
ക്കത്തി; മുട്ട, തടവ ; മുട്ടാളൻ.

[ 47 ]
Block, v. a. അടെക്കുന്നു, മുട്ടിക്കുന്നു, വ
ഴിയടെക്കുന്നു.

Blockade, s. മുട്ടിപ്പ, മുട്ട, തടങ്ങൽ.

Blockade, v. a. മുട്ടിക്കുന്നു, വഴിയടെക്കു
ന്നു, രസ്തുക്കൾ മുട്ടിക്കുന്നു; തടങ്ങൽ ചെയ്യു
ന്നു, വഴിമുട്ടിക്കുന്നു.

Blockhead, s. മടയൻ, മൂഢൻ, വിഡ്ഡി.

Blockhouse, s. വഴിക്കൊട്ട, കാവൽകൊട്ട.

Block-tin, s. ശുദ്ധവെള്ളീയം.

Blockish, a. മന്ദബുദ്ധിയുള്ള.

Blood, s. ചൊര, രക്തം, രുധിരം; സന്ത
തി, വംശം, ചാൎച്ച; കുലം; കുലപാതകം.

Blood, v. a. ചൊരൎപിരട്ടുന്നു, രക്തം തെ
റിപ്പിക്കുന്നു; കൊപിപ്പിക്കുന്നു.

Bloodguiltiness, s. രക്തപ്പക, കുലക്കു
റ്റം, കുലപാതകം.

Bloodiness, s. രക്തപ്പിരൾച്ച.

Bloodless, s. രക്തമില്ലാത്ത; ചത്ത, അറു
കുലയല്ലാത്ത.

Bloodshed, s. രക്തചൊരിച്ചിൽ, അറുകു
ല, വധം.

Bloodshedder, s. കുലപാതകൻ, കുല
ക്കാരൻ.

Bloodshedding, s. രക്തചൊരിച്ചിൽ,
ചൊരയൊലിപ്പ; കുലപാതകം.

Bloodshot, a. ചൊലചൊരയായുള്ള, ചൊ
രനിറഞ്ഞ, ചുവന്ന.

Bloodsucker, s. ഒന്ത, അട്ട; ൟച്ച, ചൊര
കുടിക്കുന്ന വക പ്രാണി; കുലപാതകൻ.

Bloodthirsty, a. രക്തപ്രിയമുള്ള.

Bloodvessel, s. രക്തനാഡി, രകതസ്ഥാ
നം, രക്തപാത്രം.

Bloody, a. രക്തംപിരണ്ട; രക്തമായുള്ള;
രക്തപ്രിയമുള്ള, കഠൊരമായുള്ള.

Bloom, s. പൂക്കൽ; പൂ, പുഷ്പം; വിടൎച്ച,
ചെമ്പറം; യവ്വനം, രക്തപ്രസാദം.

Bloom, v. n. പൂക്കുന്നു, പുഷ്പിക്കുന്നു, വിട
രുന്നു; ബാലവയസ്സൊടിരിക്കുന്നു.

Bloomy, a. പൂക്കളുള്ള, പുഷ്പിച്ചിരിക്കുന്ന;
യവ്വനമുള്ള, രക്തപ്രസാദമുള്ള.

Blossom, s. പൂ, പുഷ്പം.

Blossom, v. a. പൂക്കുന്നു, പുഷ്പിക്കുന്നു, വി
കസിക്കുന്നു.

Blot, v. a. കിറുക്കുന്നു, കുത്തികളയുന്നു, മാ
യ്ക്കുന്നു; കറയാക്കുന്നു, കറപ്പെടുത്തുന്നു,
കളങ്കമാക്കുന്നു; ഇരുട്ടുന്നു; അപകീൎത്തി
പ്പെടുത്തുന്നു, അവമാനപ്പെടുത്തുന്നു.

Blot, s. കിറുക്ക , കുത്ത, മാച്ച, കറ, കളങ്കം;
അപകീൎത്തി.

Blotch, s. ഉണിൽ, നുണിൽ, മറു, മറുക;
പൊള്ള , കുരു.

Blow, s. അടി, കുത്ത; കല്ലെറ; യദൃച്ഛ
യായുള്ള ദുഃഖം, ദണ്ഡം, ഒരു പ്രവൃത്തി.

Blow, v. n. കാറ്റവീശുന്നു; കതെക്കുന്നു,
പിടയുന്നു, ശ്വാസം വിടുന്നു; വിടരുന്നു;
ഊതുന്നു; വികസിക്കുന്നു, വിടരുന്നു; കാ
റ്റകൊണ്ട ശബ്ദിക്കുന്നു; പറന്നപൊകു
ന്നു; പൊട്ടിപൊകുന്നു.

Blow, v. a. കാറ്റടിക്കുന്നു; ഊതുന്നു; ചീ
ൎപ്പിക്കുന്നു, വീൎപ്പിക്കുന്നു; ഉതലിപ്പിക്കുന്നു;
ഊതി അനത്തുന്നു; ശ്രുതിപ്പെടുത്തുന്നു, ഊ
തിക്കെടുത്തുന്നു; മൂക്കു ചീറ്റുന്നു; വെടിമ
രുന്നുകൊണ്ട നശിപ്പിക്കുന്നു.

Blowze, s. അഴിമതിക്കാരി, രക്തപ്രസാദ
മുള്ളവൾ.

Blowzy, a. വെയിൽ കൊണ്ടു മുഖം ചുവ
ന്ന ; രക്തപ്രസാദമുള്ള.

Blubber, s. തിമിംഗിലനെയ്യ.

Blubber, v. n ചീൎക്കുന്നു; കരഞ്ഞുകരഞ്ഞു
മുഖം വീൎക്കുന്നു.

Bludgeon, s. കുറുവടി, ചൊട്ടാവടി.

Blue, a. നീലമായുള്ള, നീലനിറമായുള്ള;
കുണ്ഠിതമുള്ള.

Blue, v. a. നീലനിറമാക്കുന്നു.

Bluebottle, s. ഒരു പുഷ്പത്തിന്റെ പെർ ;
നീലയീച്ച.

Blueness, s. നീലനിറം, നീലവൎണ്ണം;
ഇളനീലം.

Bluff, a. തടിച്ച, വലിയ, വീൎത്ത; വികൃ
തിത്വമുള്ള, അനാചാരമുള്ള.

Bluish, a. ഇളനീലമായുള്ള.

Blunder, v. n. പിഴെക്കുന്നു, തപ്പിതംചെ
യ്യുന്നു; തെറ്റിപൊകുന്നു : ഇടറുന്നു;
കൈപ്പിഴവരുന്നു, കൈമൊശം വരുന്നു.

Blunder, v. a. വിചാരം കൂടാതെ കലൎത്തു
ന്നു.

Blunder, s. പിഴ, തപ്പിതം, തെറ്റ, കൈ
പ്പിഴ.

Blunderbuss, s. മുണ്ടൻ തൊക്ക ; തപ്പിത
ക്കാരൻ, മൂഢൻ.

Blunderer, s. തപ്പിതക്കാരൻ, മടയൻ, മ
ന്ദബുദ്ധിയുള്ളവൻ, മൂഢൻ.

Blunt, a, മൂൎച്ചയില്ലാത്ത, മഴുന്നനയുള്ള ;
മുനയില്ലാത്ത; മന്ദബുദ്ധിയുള്ള; അനാചാ
രമുള്ള, ഉപചാരമില്ലാത്ത; തിടുക്കമുള്ള.

Blunt, v. a. മൂൎച്ചയില്ലാതാക്കുന്നു , മഴുന്ന
നെയാക്കുന്നു; മിതമാക്കുന്നു; രുചിയില്ലാ
താക്കുന്നു.

Bluntness, s. മൂൎച്ചയില്ലായ്മ; അനാചാരം,
ഉപചാരമില്ലായ്മ; തിടുക്കം.

Blur, s. കറ, കുറ, ഊനം, തെറ്റ, കള
ങ്കം; അപകീൎത്തി.

Blur, v. a. കറയാക്കുന്നു, മായ്ക്കുന്നു, കള
ങ്കമാക്കുന്നു; അപകീൎത്തിപ്പെടുത്തുന്നു.

Blurt, v. a. വിചാരം കൂടാതെ പറയുന്നു.

Blush, v. n. ലജ്ജഭാവം കാട്ടുന്നു, ലജ്ജിക്കു

[ 48 ]
ന്നു, ചെമ്മുഖം കാട്ടുന്നു, വിഷണ്ഡഭാവം
കാട്ടുന്നു.

Blush, s. ലജ്ജ, ലജ്ജ കൊണ്ടുള്ള ചെമ്മുഖം,
വിഷണ്ഡഭാവം,

Bluster, v. n. ഇരെക്കുന്നു, അലറുന്നു, കൊ
ടുങ്കാറ്റടിക്കുന്നു; തൊള്ളയിടുന്നു, വമ്പ
പറയുന്നു.

Bluster, s. ഇരെപ്പ, അലൎച്ച, തൊള്ള, അ
മളി.

Blusterer, s. ഇരച്ചിൽകാരൻ, അമളിക്കാ
രൻ, വമ്പപറയുന്നവൻ, ഊറ്റക്കാരൻ.

Blusterous, a. ഇരെപ്പുള്ള, അലൎച്ചയുള്ള,
കലശലുള്ള.

Boar, s. ആൺപന്നി.

Board, s. പലക, പലകപ്പടി; മെശ ;
ആഹാരം, ഊൺ; ആലൊചനസഭ, സം
ഘം ; കപ്പൽതട്ട.

Board, v. a. & n. ബലാല്ക്കാരമായി കപ്പ
ലിൽ. കെറുന്നു; ആക്രമിക്കുന്നു; പലക
നിരത്തുന്നു; വിടുതിക്ക പാൎപ്പിക്കുന്നു; വി
ടുതിക്ക പാൎക്കുന്നു.

Board-wages, s. ഊൺചിലവ.

Boarder, s. വിടുതിക്കാരൻ.

Boarding-school, s. പഠിക്കുന്നവർ പഠി
പ്പിക്കുന്നവരൊട കൂടെ പാൎക്കുന്ന പള്ളി
ക്കൂടം.

Boarish, a. പന്നിസ്വഭാവമുള്ള, ക്രൂരത
യുള്ള.

Boast, v. a. & n. വമ്പപറയുന്നു, വലി
പ്പം പറയുന്നു; ഊറ്റം പറയുന്നു; ആ
ത്മപ്രശംസ ചെയ്യുന്നു.

Boast, s. വമ്പുവാക്ക, ഊറ്റം, ആത്മപ്ര
ശംസ.

Boaster, s. വമ്പപറയുന്നവൻ, ഉൗറ്റം
പറയുന്നവൻ, തടിമിടുക്കുകാരൻ.

Boasting, s. ഊറ്റവാക്ക, ആത്മപ്രശം
സനം, തടിമിടുക്ക.

Boat, s. തൊണി, വള്ളം, വഞ്ചി, പടവ.

Boatman, s. തൊണിക്കാരൻ, വള്ളക്കാ
രൻ, വഞ്ചിക്കാരൻ.

Boatswain, s. പടവ തണ്ടൽ.

Bob, v. a. & n. കണ്ടിക്കുന്നു; അടിക്കുന്നു,
അറയുന്നു; വഞ്ചിക്കുന്നു; തമ്മിൽ തമ്മിൽ
എറിഞ്ഞുകളിക്കുന്നു.

Bob, s. തൊങ്ങൽ, കൊണ്ട; തലമുടിപ്പി
ന്നൽ; അടി.

Bobbin, s. നൂൽ ചുരുത്തുന്ന മരം.

Bobtail, s. മുറിവാൽ.

Bobtailed, a. വാൽ മുറിഞ്ഞ, മുറിവാലുള്ള.

Bode, v. a. ശകുനംകാട്ടുന്നു, മുമ്പുകൂട്ടികാ
ണിക്കുന്നു, മുന്നടയാളം കാട്ടുന്നു.

Bode, v. n. ശകുനമായിരിക്കുന്നു, മുന്നട
യാളപ്പെടുന്നു.

Bodice, s. രവുക്ക.

Bodiless, a. ശരീരമില്ലാത്ത, അശരീരി.

Bodily, a. ശരീരപ്രകാരമായ, ശരീര
സംബന്ധമുള്ള; നെരായുള്ള, സാക്ഷാലു
ള്ള.

Bodkin, s. വലിയ സൂചി, നൂൽകൊൎത്ത
വലിക്കുന്നതിനുള്ള സൂചി.

Body, s. ശരീരം, ദെഹം, അംഗം ; മൂ
ൎത്തി, സാക്ഷാലുള്ളത; അന്യൊന്യമായി
രിക്കുന്ന കൂട്ടം ; സൈന്യങ്ങളുടെ കൂട്ടം.

Body-clothes, s. കുതിരയെ മൂടുന്ന ശീല.

Bog, s. ചതപ്പുനിലം, ൟറൻനിലം.

Boggle, v. n. ഞെട്ടുന്നു, ഒടുങ്ങുന്നു; പി
ൻചൂളുന്നു; സംശയിക്കുന്നു, പെടിക്കുന്നു.

Boggler, s. സംശയിക്കുന്നവൻ, ഞെടുക്ക
മുള്ളവൻ, ഭീരു.

Boggy, a. ചതുപ്പുതറയുള്ള, കുണ്ടൻ.

Boil, s. പരു.

Boil, v. n. തിളെക്കുന്നു, കായുന്നു, വെകു
ന്നു, വെവുന്നു, ചൂടാകുന്നു.

Boil, v. a. തിളെപ്പിക്കുന്നു, കാച്ചുന്നു; വെ
വിക്കുന്നു, വെക്കുന്നു, പാകം ചെയ്യുന്നു, പ
ചിക്കുന്നു, ചൂടാക്കുന്നു.

Boiler, s. വെപ്പുപാത്രം; വെവിക്കുന്നതി
നുള്ള പാത്രം; വെപ്പുകാരൻ.

Boiling, s. തിളെപ്പ, വെകൽ, വെപ്പ,
വെവ, പാകം, പാചകം.

Boisterous, a, കലശലായുള്ള, ഇരച്ചിലു
ള്ള, അലൎച്ചയുള്ള, കൊടുതായുള്ള, കൊളു
ള്ള; തൊള്ളയുള്ള, അമളിയുള്ള, അമ്പര
പ്പുള്ള.

Bold, a. ധൈൎയ്യമുള്ള, തുനിച്ചിലുള്ള, ദൃഢ
മായുള്ള; പ്രഗത്ഭമായുള്ള, ധാൎഷ്ട്യമുള്ള
നാണംകെട്ട, ഗൎവ്വമുള്ള.

Bolden, v. a. ധൈൎയ്യപ്പെടുത്തുന്നു, ദൃഢ
പ്പെടുത്തുന്നു; വികസിപ്പിക്കുന്നു.

Boldface, s. ശൂരഭാവം; ധാൎഷ്ട്യം, അഹം
ഭാവം, ഗൎവ്വം, നാണക്കെട, മുഖലജ്ജയി
ല്ലായ്മ.

Boldfaced, a. ധാൎഷ്ട്യമുള്ള, മുഖലജ്ജയി
ല്ലാത്ത, അഹംഭാവമുള്ള.

Boldness, s. ധൈൎയ്യം, തുനിവ, ഉറപ്പ, ദൃ
ഢത, ശൂരത, വിശ്വാസം, അഹംഭാവം.

Boldly, v. a. ധൈൎയ്യത്തൊടെ, തുനിവൊ
ടെ; ലജ്ജകൂടാതെ.

Bole, s. കാവിമണ്ണ; തായ്മരം, അടിമരം;
ഒരു അളവ.

Boll, s. ധാന്യത്തിന്റെ തണ്ട.

Boll, v. n. തണ്ടുണ്ടാകുന്നു.

Bolster, s. നീണ്ട തലയിണ, ചെറിയ
മെത്ത.

Bolster, v. a. തലയിണമെൽ ചാരിക്കു
ന്നു, ചെറിയ മെകൊണ്ട മുറിവിനെ

[ 49 ]
താങ്ങുന്നു; ആദരിക്കുന്നു, പാലിക്കുന്നു.

Bolt, s. അമ്പ; ഇടി; മിന്നൽപിണര;
സാക്ഷാ, ടാമ്പൽ, ചീൎപ്പ ; മെല്പട്ടുള്ള
ചാട്ടം; വിലങ്ങ.

Bolt, v. a. സാക്ഷായിടുന്നു, അടെക്കുന്നു,
പൂട്ടുന്നു; വെഗം വിഴുങ്ങുന്നു, കുറുമ്മുന്നു;
ജലിക്കുന്നു, വിടുവാ പറയുന്നു; വിലങ്ങി
ടുന്നു: അരിക്കുന്നു, കൊഴിക്കുന്നു; കിണ്ണാ
ണിക്കുന്നു; വെടിപ്പാക്കുന്നു.

Bolt, v. n. പാഞ്ഞുവെഗം പുറപ്പെടുന്നു,
ചാടിപ്പൊകുന്നു, ഒടിപ്പൊകുന്നു.

Bolter, s. മുറം, അരിപ്പ, ചല്ലട.

Bolting-house, s. മാവ അരിക്കുന്ന സ്ഥ
ലം.

Boltsprit or Bowsprit, s. കപ്പലിന്റെ
അണിയത്തിൽ വെക്കുന്ന ചായിവുള്ള പാ
മരം.

Bolus, s. ഒരു വലിയ ഗുളിക.

Bomb, s. വലിയ മുഴക്കം; തീക്കുടുക്ക.

Bombard, s. ഒരു വക വലിയ തൊക്ക.

Bombard, v. a. പീരങ്കിപ്പട വെട്ടുന്നു,വ
ലിയ തൊക്ക മുതലായവ കൊണ്ട വെടി
വെക്കുന്നു.

Bombardier, s. പീരങ്കിക്കാരൻ.

Bombardment, s. പീരങ്കിപ്പട, വലിയ
വെടിപ്പട.

Bombast, s. ഉൗറ്റവാക്ക, വമ്പവാക്ക

Bombastic, വമ്പുള്ള, ഇരച്ചിലുള്ള.

Bond, s. കെട്ടു, ബന്ധനം, ബന്ധം; സം
ബന്ധം; കടംചീട്ട, ആധാരം; പാറാ
വ ; അടിമ.

Bondage, s. അടിയായ്മ, അടിമ, കൈ
ങ്കൎയ്യം, ദാസ്യം ; കാവൽ.

Bondmaid, s. അടിയാട്ടി, അടിയാൾ,
കിങ്കരി, ദാസി.

Bondman, s. അടിയാൻ, അടിമ, കിങ്ക
രൻ, ദാസൻ.

Bondservant, s. അടിമ, അടിയാൻ, ദാ
സൻ.

Bondservice, s. അടിമവെല, ദാസ്യപ്ര
വൃത്തി, കിങ്കരത്വം, കൈങ്കൎയ്യം.

Bondslave, s. അടിമ.

Bondsman, s. അടിയാൻ; ജാമ്യക്കാരൻ.

Bondwoman, s, അടിയാൾ, ദാസി.

Bone, s. എല്ല, അസ്ഥി; മീൻമുള്ള; അ
ക്ഷങ്ങൾ.

Bone, v. a. എല്ലുകളെ മാംസത്തിൽനിന്ന
എടുക്കുന്നു.

Bonelace, s. പരുമൻ നാടാ, മുഴുപ്പുള്ള
നാടാ.

Boneless, a. അസ്ഥിയില്ലാത്ത; മയമുള്ള.

Boneset, v. a. ഉടഞ്ഞ എല്ലുകളെ നെരെ
വെച്ചകെട്ടുന്നു.

Bonesetter, s. ഉടഞ്ഞ എല്ലുകളെ നെരെ
വെച്ചകെട്ടുന്നവൻ.

Bonfire, s. സന്തൊഷകാൎയ്യത്തെ കുറിച്ച
കൊളുത്തുന്ന തീ കമ്പ ബാണം.

Bonnet, s. കുല്ലാത്തൊപ്പി, സ്ത്രീകൾ ഇടു
ന്ന തൊപ്പി.

Bonnily, ad. വിശെഷമായി, ചന്തമായി,
ഭംഗിയായി, മൊടിയായി.

Bonny, v. വിശെഷമുള്ള, ഭംഗിയുള്ള, ഉ
ന്മെഷമുള്ള.

Bony, a. അസ്ഥികളുള്ള, എല്ലുകൾ നിറഞ്ഞ.

Booby, s. ബുദ്ധിമന്ദൻ, മൂഢൻ, മുട്ടാളൻ;
ഒരു പക്ഷിയുടെ പെർ.

Book, s. പുസ്തകം, ഗ്രന്ഥം; പകുപ്പ, കാ
ണ്ഡം.

Boolk, v. a. പുസ്തകത്തിൽ എഴുതി വെക്കു
ന്നു, പുസ്തകത്തിൽ പതിക്കുന്നു, പുസ്തക
ത്തിലാക്കുന്നു.

Bookbinder, s. പുസ്തകങ്ങളെ കെട്ടുന്നവ
ൻ.

Bookkeeper, s. വലിയ കണക്കപ്പിള്ള, പു
സ്തകത്തിൽ കണക്ക എഴുതുന്നവൻ.

Book-keeping, s. കൊടുക്കൽ വാങ്ങൽ ക
ണക്ക പുസ്തകങ്ങളെ എഴുതുന്ന വിദ്യ.

Booklearned, a. പുസൂകപാഠമുള്ള, പുസ്ത
കഗ്രാഹ്യമുള്ള, നല്ല വില്പത്തിയുള്ള.

Booklearning, s. പുസ്തകപാഠം, ഗ്രന്ഥ
ജ്ഞാനം.

Bookseller, s. പുസ്തക വിക്രിയകൻ, പു
സ്തകം വില്ക്കുന്നവൻ.

Bookworm, s. പുസ്തകപാഠകൻ, ഗ്രന്ഥ
ജ്ഞൻ; പുസ്തകപുഴു.

Boom, s. കപ്പലുകളിൽ വിലങ്ങത്തിൽ ഇ
ടുന്ന പാമരം, കപ്പച്ചാലിന വിലങ്ങത്തി
ൽ ഇടുന്ന അഴിമരം.

Boom, v. n. പാഞ്ഞൊടുന്നു, പായകൊ
ടുത്ത പാഞ്ഞൊടുന്നു.

Boon, s. ദാനം, പ്രദാനം, വരം, സമ്മാ
നം, സൌജന്യം, പ്രാൎത്ഥന.

Boon, a. മൊദമുള്ള, ഉന്മെഷമുള്ള, ആമൊ
ദമുള്ള.

Boor, s. അനാചാരക്കാരൻ, നാടൻ, കാ
ട്ടാളൻ, കന്നൻ.

Boorish, a. അനാചാരമുള്ള, കന്നത്വമുള്ള.

Boorishness, s. അനാചാരം, കന്നമൊടി.

Boot, v. a. ആദായപ്പെടുത്തുന്നു : മുട്ടചെ
രിപ്പുകൾ ഇടിയിക്കുന്നു.

Boot, s. ആദായം, ലാഭം, പ്രയൊജനം;
മുട്ടുചെരിപ്പ ; കവൎച്ച, കൊള്ള.

Booted, a. മുട്ടുചെരിപ്പിട്ട.

Booth, s. പലകകൾ കൊണ്ടെങ്കിലും, ഒല
കളൊ, കൊമ്പുകളൊ കൊണ്ടെങ്കിലും ഉ
ണ്ടാക്കപ്പെട്ട പന്തൽ.

[ 50 ]
Bootless, a. അപ്രയൊജനമുള്ള, ലാഭമി
ല്ലാത്ത.

Booty, s. കൊള്ള, കവൎച്ച, അപഹൃതം.

Bopeep, s. പൈതങ്ങളുടെ ഒരു ജാതി
കളി, ഒളിച്ചുകളി.

Borable, a. തുളയുന്ന, തുളയത്തക്ക.

Borax, s. പൊൻകാരം.

Border, s. വക്ക, ഒരം, വിളിമ്പ; അറ്റം,
അതിര, അതൃത്തി, തീരം.

Border, v. a. & n. ഒരമിടുന്നു, വിളിമ്പ
വച്ച തൈക്കുന്നു , അതിരവെക്കുന്നു; അടു
ക്കുന്നു, തൊടുന്നു; എത്തുന്നു; അതൃത്തി
പറ്റുന്നു, അടുത്ത അതിരിൽ ഇരിക്കുന്നു.

Borderer, s. അതിരിൽ പാൎക്കുന്നവൻ,
അതൃത്തിക്കുടിയാൻ.

Bore, v. a. തുളെക്കുന്നു, ദ്വാരമുണ്ടാക്കുന്നു.

Bore, v. n. തുളയുന്നു; ഒരു ദിക്കിലൊട്ട
പൊകുന്നു.

Bore, s. തുള; ദ്വാരം; തുരപ്പണം; തുളമാ
നം.

Borer, s. തുരവകാരൻ; തുരപ്പണം, തുര
പ്പൻ.

Born, part. ജനിച്ച, പിറന്ന.

Borne, part. ചുമക്കപ്പെട്ട, ചുമന്ന, വഹി
ക്കപ്പെട്ട; താങ്ങിയ; സഹിച്ച.

Borow, v. a. കടം വാങ്ങുന്നു, കടം കൊ
ള്ളുന്നു, വായ്പവാങ്ങുന്നു; എരവവാങ്ങുന്നു;
മറ്റൊരുത്തന്റെ വസ്തു പെരുമാറുന്നു.

Borrower, s. വായ്പവാങ്ങുന്നവൻ, മുട്ടുവാ
യ്പക്കാരൻ.

Bosom, s. മാറിടം, നെഞ്ച, ഹൃദയം, മടി.

Bosom, v. a. മടിയിൽ വെക്കുന്നു, മടി
യിൽ ഒളിക്കുന്നു, മടിയിൽ മറെക്കുന്നു.

Boss, s. കുമിഴ്, മൊട്ട, മുഴ, മുഴന്ത, കമ്പ.

Botanical, a. ഒഷധികളൊട ചെൎന്ന.

Botanist, s. ഒഷധികളെയും മൂലികളെ
യും മറ്റും അറിയുന്ന വിദ്വാൻ.

Botany, s. ഒഷധികൾ മൂലികൾ മുതലായ
വയുടെ ഗുണാഗുണങ്ങളെ അറിയുന്ന
വിദ്യ.

Botch, s. പരു, വൃണം ; മൂട്ട, മുട്ടൽ, ഭട
വെല; വൃത്തികെടുള്ള വെല, കീറിയ വ
സ്ത്രത്തിൽ മൂട്ടിയ കണ്ടം.

Botch, v. അ. മൂട്ടുന്നു, ഒരു വസ്ത്രത്തിൽ കണ്ടം
വൃത്തികെടായി മൂട്ടുന്നു, ഭടവെല ചെയ്യു
ന്നു, ഒരു വെല വൃത്തികെടായി ചെയ്യുന്നു.

Butcher, s. പഴയ വസ്ത്രങ്ങളിൽ കണ്ടം
മൂട്ടുന്നവൻ, മൂട്ടൽ പണിക്കാരൻ , ഭടവെ
ല ചെയ്യുന്നവൻ.

Both, a. രണ്ടു, ഇരു.

Both, ad. അങ്ങിനെ തന്നെ.

Bottle, s. കുപ്പി, ചെറിയ ഭരണി; കുപ്പി
യിൽ കൊള്ളുന്നത.

Bottle, v. a. കുപ്പിയിലാക്കുന്നു.

Bottom, s. അടി, അടിവാരം, അടിസ്ഥാ
നം, ചുവട, മുരട; താഴ്വര, ആഴം; അ
തൃത്തി; ബുദ്ധിയുടെ ആഴം; കപ്പൽ; നൂ

ലുണ്ട; മദ്യത്തിന്റെ മട്ട.

Bottom, v. a. & n. അടി ഉറപ്പായി ഊ
ന്നി കെട്ടുന്നു; അടി ഉറപ്പിക്കുന്നു; അടി
ഉറെക്കുന്നു, സ്ഥാപിതമാകുന്നു.

Bottomless, a. പാതാളമായുള്ള, അടിയി
ല്ലാത്ത, മൂടില്ലാത്ത, അഗാധമുള്ള.

Bough, s. കൊമ്പ, ശാഖ, ശിഖ, ശിഖരം.

Bought, part. കൊണ്ട, വാങ്ങിയ, മെടിച്ച.

Bought, s. മടക്ക, അടുക്ക, കെട്ട, ചുറ്റ.

Bounce, v. n. തെറിക്കുന്നു, കൊണ്ട ബല
ത്താൽ തെറിക്കുന്നു, ഉതെക്കുന്നു, തെറിച്ച
പൊകുന്നു, പെട്ടന്ന ചാടിപൊകുന്നു;
ഊറ്റംപറയുന്നു, വമ്പ പറയുന്നു, ആത്മ
പ്രശംസ ചെയ്യുന്നു.

Bounce, s. തെറിപ്പ, പെട്ടന്ന അടിച്ച അ
ടി, പെട്ടന്നുള്ള പൊട്ടൽ , ഉതെപ്പ, വെ
ടിമുഴക്കം; ഊറ്റവാക്ക, ആത്മപ്രശംസ,
ഭീഷണി.

Bouncer, s. കുതിക്കുന്നവൻ, ചാട്ടക്കാരൻ;
ആത്മപ്രശംസക്കാരൻ; ഭീഷണിക്കാരൻ;
അസത്യവാദി.

Bouncing, s. മുഴക്കം, പൊട്ടൽ, ചാട്ടം,
തെറിപ്പു, ഉതെപ്പ.

Bound, s. എല്ക,, അതൃത്തി, അവധി, വാ
s; ചാട്ടം, കുതിപ്പ; തെറിപ്പ; അടക്കം.

Boundl, v. a. അതൃത്തിപ്പെടുത്തുന്നു, എല്ക
യാക്കുന്നു; എല്കക്കുൾപ്പെടുത്തുന്നു; തെറി
പ്പിക്കുന്നു, ചാടിക്കുന്നു.

Bound, v. a. ഉതെക്കുന്നു, ചാടുന്നു; തെ
റിക്കുന്നു, പിൻതെറിക്കുന്നു: അതൃത്തിപ്പെ
ടുന്നു, എല്കയിൽ ഉൾപ്പെടുന്നു, അറ്റം
പറ്റുന്നു.

Bound, part. കെട്ടപ്പെട്ട, ബന്ധിക്കപ്പെ
ട്ട, കല്പിതമായുള്ള, വെണ്ടുന്ന.

Bound, a. ഇന്നടത്ത പൊകുന്ന, നി
ശ്ചയിച്ചപൊകുന്ന.

Boundary, s. അതിര, അതൃത്തി, എല്ക,
അവധി.

Bounden, part. ബന്ധിക്കപ്പെട്ട, കടം
പെട്ട, ചെയ്യെണ്ടുന്ന, വെണ്ടുന്ന.

Bound-stone, bounding-stone, s. അതൃ
ത്തിക്കല്ല; വിളയാട്ടുകല്ല.

Boundless, a. അതിരറ്റ, അതിരില്ലാത്ത,
അനന്തമായുള്ള, അനവധിയുള്ള, അമി
തമായുള്ള.

Bounteous, s. ഔദാൎയ്യമുള്ള, ധാരാളമു
ള്ള, ദാനശീലമുള്ള.

Bounteousness, s. ഔദാൎയ്യം, ഉദാരത്വം,
ധാരാളം.

[ 51 ]
Bountiful, a. ഔദാൎയ്യമുള്ള, ഉദാരമായു
ഒള, ദാനശീലമുള്ള, ദയയുള്ള.

Bountifulness, s. ഓൗദാൎയ്യം, ഉദാരത്വം,
ധാരാളം, നന്മ.

Bounty, s. ഔദാൎയ്യം, ഉദാരത്വം, ദാനം,
നന്മ.

Bouse, v. n. മദ്യപാനം ചെയ്യുന്നു, ന
ന്നായി കുടിക്കുന്നു.

Bousy, a. ലഹരി പിടിച്ച, മദ്യപാനം ചെ
യ്ത, നന്നായി കുടിച്ച.

Bout, s. പ്രാവശ്യം, പരിവൃത്തി, തവണ.

Bow, v. a. വളെക്കുന്നു, വണക്കുന്നു, കു
നിരഞ്ഞ ആചാരം ചെയ്യുന്നു; താഴ്ത്തുന്നു, കീ
ഴടക്കുന്നു.

Bow, v. n. വളെയുന്നു, വളഞ്ഞ പൊകു
ന്നു; വണങ്ങുന്നു, കുനിയുന്നു, കുമ്പിടുന്നു,
മുട്ടുകുത്തുന്നു, കൈവണങ്ങുന്നു; കീഴട
ങ്ങുന്നു.

Bow, s. കൈവണക്കം, ആചാരം; വളവ.

Bow, s. വില്ല, ധനുസ; ചരടിന്റ വള
ച്ചുകെട്ട, മുടഞ്ഞുകെട്ട; കപ്പലിന്റെ അ
ണിയത്തിലെ വളവ.

Bow-bent, a. വളഞ്ഞ, വില്ലപൊലെ വ
ളഞ്ഞ, വളവുള്ള.

Bow legged, a. കാൽ വളഞ്ഞിട്ടുള്ള, പ്ര
ഗതജാനുവായുള്ള.

Bowels, s. കുടൽകൾ, കുടർകൾ; അന്ത
ൎഭാഗങ്ങൾ; ആൎദ്രകരുണ, കനിവ, മന
സ്സലിവ.

Bower, s. വള്ളിക്കുടിൽ, വള്ളിക്കെട്ട, നി
കുഞ്ജം.

Bowl, s. കുണ്ടൻപിഞ്ഞാണം, കുഴികി
ണ്ണം, വട്ടക, താലപ്പിഞ്ഞാണം.

Bowl, s. പന്ത, വട്ട.

Bowl, v. a. പന്തകളിക്കുന്നു, പന്തുരുട്ടുന്നു;
ഉരുട്ടുന്നു; പന്തെറിയുന്നു.

Bowler, s. പന്തുകളിക്കുന്നവൻ, വട്ടകളി
ക്കുന്നവൻ ; ഉരുട്ടുന്നവൻ.

Bowman, s. വില്ലൻ, വില്ലാളി, വില്ലുകാ
രൻ, ധനുൎധരൻ.

Bowstring, s. വിൽഞാണ, ഞാണ, ധനു
ൎഗുണം.

Bowyer, s. വില്ലൻ, വില്ലുകാരൻ, ധനു
ഷ്മാൻ ; വില്ലുണ്ടാക്കുന്നവൻ.

Box, s. മരപ്പെട്ടി, പെട്ടി, പെട്ടകം, ചെ
പ്പ, അളുക്ക ; പണപ്പെട്ടി ; കൂത്തരങ്ങത്തി
ലുള്ള ഇരിപ്പിടം.

Box, v. a. പെട്ടിയിലാക്കുന്നു.

Box, s. കൈകൊണ്ടുള്ള അടി, കുത്ത.

Box, v. a. കൈകൊണ്ട അടിക്കുന്നു, കു
ത്തുന്നു; മല്ലടിക്കുന്നു, മുഷ്ടിയുദ്ധം ചെയ്യു
ന്നു.

Boxer, s.. അടിക്കുന്നനൻ, മല്ലൻ, മല്ലടി

കാരൻ, മുഷ്ടി യുദ്ധം ചെയ്യുന്നവൻ.

Boxing, s. മുഹിയുദ്ധം, മല്പിടിത്തം.

Boy, s. ആൺപൈതൽ, ബാലൻ, ബാല
കൻ, ചെൎക്കൻ; കുമാരൻ, കുട്ടൻ; വെല
ക്കാരൻ; കുത്സവാക്ക.

Boyhood, s. ബാല്യം, ബാലാവസ്ഥ, കു
മാരത.

Boyish, s. ബാലമായുള്ള , ബാലബുദ്ധിയു
ള്ള, ബാലഭാവമുള്ള, അല്പതരമായുള്ള.

Boyishness, s. ബാല്യം, ബാല്യസ്വഭാവം,
ബാലബുദ്ധി, അല്പബുദ്ധി.

Boyism, s. ബാല്യഭാവം, അല്പബുദ്ധി.

Brable, s. ശണ്ഠ, കലശൽ, കലമ്പൽ.

Brabble, v. n. കലശൽകൂടുന്നു, കലമ്പു
ന്നു, ശണ്ഠയിടുന്നു.

Brace, v. a. വരിഞ്ഞുകെട്ടുന്നു, മുറുക്കുന്നു;
വളയടിക്കുന്നു; വളച്ചുകെട്ടുന്നു.

Brace, s. കെട്ട, വരിച്ചിൽ, വള, മുറുക്ക;
ഇണ, ജൊട ; കുതിരകൊപ്പ; (അച്ചടി
യിൽ) വളഞ്ഞ വര.

Bracelet, s. കങ്കണം, കരഭൂഷണം, വള,
കൈവള, മുടുക.

Bracer, s. കെട്ടു, വള, മുറുക്ക.

Bracket, s. ഊണുകാൽ, (അച്ചടിയിൽ)
ചതിരവര.

Brackish, u. ഉവരുള്ള, ഉപ്പുള്ള.

Brackishness, s. ഉവര, ഉപ്പിൻജ്വാല.

Brad, s. നെരിയ ആണി, കുടയില്ലാത്ത
ആണി.

Brag, v. n. വമ്പ പറയുന്നു , ഉൗറ്റം പറ
യുന്നു, ആത്മപ്രശംസ ചെയ്യുന്നു, തടിമു
റണ്ടു പറയുന്നു, വീട്ടുമിടുക്ക പറയുന്നു.

Brag, s. വമ്പവാക്ക, തടിമിടുക്ക, തടിമുറ
ണ്ട, ഊറ്റവാക്ക.

Braggadocio, s. വമ്പവാക്കുകാരൻ, തടി
മിടുക്കുകാരൻ, തടിമുററണ്ട പറയുന്നവൻ,
ആത്മപ്രശംസക്കാരൻ.

Braggart, a. തടിമിടുക്കുള്ള , തടിമുറണ്ടു
ള്ള, ആത്മപ്രശംസയുള്ള.

Braggart, bragger, s. തടിമിടുക്കുകാരൻ,
വമ്പവാക്കുകാരൻ, വീട്ടുമിടുക്കുകാരൻ, ആ
ത്മപ്രശംസക്കാരൻ; ഉൗറ്റവാക്കകാരൻ.

Braid, v. a. മടയുന്നു, പിന്നുന്നു; മടക്കു
ന്നു, ചുരുട്ടുന്നു.

Braid, s. മടച്ചിൽ, പിന്നൽ, മടഞ്ഞകെ
ട്ട; പിന്നൽക്കച്ച, നാടാ.

Braided, part. മടഞ്ഞ, പിന്നിയ, മടക്കി
യ.

Brain, s. തലച്ചൊറ, ബുദ്ധി.

Brainish, a. തലക്കാച്ചിലുള്ള, ഭ്രാന്തുള്ള, മൂ
ൎക്ക്വതയുള.

Brainless, s. ബുദ്ധിയില്ലാത്ത, വിചാരമി
ല്ലാത്ത, ഭൊഷത്വമുള്ള.

[ 52 ]
Brainpan, s. തലച്ചൊറിരിക്കുന്ന പാത്രം,
തലയൊട, തലമണ്ട, കപാലം.

Brainsick, a. ബുദ്ധിക്ക സ്വസ്ഥാനമില്ലാ
ത്ത, തലതിരിച്ചിലുള്ള.

Blake, s. മുൾപടൎപ്പ; വക്കുനാര നന്നാക്കു
ന്നതിനുള്ള ആയുധം; മാവു കുഴെക്കുന്ന
മരവി.

Bramble, s. മുൾചെടി, ഞെരിഞ്ഞിൽ മു
ള്ള.

Brahman, s. ബ്രാഹ്മണൻ, വിപ്രൻ.

Bran, s. തവിട, ഉമ്മി.

Branch, s. വൃക്ഷത്തിന്റ കൊമ്പ, കവരം,
ശാഖ; കിളച്ചിൽ, ചിനെപ്പ; വംശവഴി;
വംശം; ആറ്റിന്റ കൈവഴി; കലയു
ടെ കൊമ്പ; വിളക്കിന്റ കവരം.

Branch, v. n. കിളെക്കുന്നു, കൊമ്പ വിടു
ന്നു, ചിനെച്ചപൊട്ടുന്നു; വകതിരിയുന്നു;
വെവ്വെറായി പിരിയുന്നു.

Branch, v. a.. കൊമ്പുകളായിട്ട വിഭാഗി
ക്കുന്നു, വെവ്വെറായി പിരിക്കുന്നു; വകതി
രിക്കുന്നു.

Branchless, a. കൊമ്പില്ലാത്ത, കിളച്ചിലി
ല്ലാത്ത.

Branchy, a. കൊമ്പുള്ള, കിളച്ചിലുള്ള, ശാ
ഖയുള്ള

Brand, s. തീക്കൊള്ളി; വാൾ; മിന്നൽപി
ണർ ; കാച്ചിൽ, ചൂട; അപകീൎത്തി.

Brand, v. a. ചൂടിടുന്നു, കാച്ചിക്കുന്നു, ചൂ
ടുവെക്കുന്നു; അപകീൎത്തി ഉണ്ടാക്കുന്നു,
ദുഷ്കീൎത്തി വരുത്തുന്നു.

Brandish, v. a. കുലുക്കുന്നു, വീശുന്നു.

Brandy, s. ഒരുവിധം ചാരായം; ബ്രാന്തി
എന്ന മദ്യം.

Brangle, s. ശണ്ഠ, കലഹം, പിണക്കം, വ
ക്കാണം.

Brangle, v. n. ശണ്ഠയിടുന്നു, പിണങ്ങു
ന്നു, വക്കാണിക്കുന്നു, കലഹിക്കുന്നു.

Brangler, s. വക്കാണക്കാരൻ, ശണ്ഠക്കാ
രൻ.

Branny, a. തവിടുള്ള, അഴുക്കുള്ള.

Brasen, a. പിച്ചളകൊണ്ടുണ്ടാക്കപ്പെട്ട, പി
കള കൊണ്ടുള്ള.

Brasier, s. മൂശാരി, കന്നാൻ.

Basil, s. ചപ്പങ്ങം.

Brass, s. പിച്ചള.

Brass, a. പിച്ചളയായുള്ള, പിച്ചളകൊണ്ടു
ള്ള.

Brassy, a. പിച്ചളയുള്ള, പിച്ചളപൊലെ
ഉറപ്പുള്ള; മുഖലജ്ജയില്ലാത്ത.

Brat, s. ഒരു പൈതൽ, (കുത്സവാക്ക, ) സ
ന്തതി.

Bravado, s. വമ്പവാക്ക, തടിമിടുക്കി , തടി
മുറണ്ട, ഊറ്റവാക്ക.

Brave, a. ശൗൎയ്യമുള, പരാക്രമമുള്ള, ധീ
തയുള്ള, ധൈൎയ്യമുള്ള, ശൂരതയുള്ള, മെ
ച്ചമുള്ള, ശ്രഷ്ഠമായുള്ള, ശൊഭനമായു
ള്ള, വിശെഷമുള്ള.

Brave, v. n. പൊൎക്കവിളിക്കുന്നു, ശൗൎയ്യം
പറഞ്ഞ ഭയപ്പെടുത്തുന്നു, വമ്പ കാട്ടുന്നു;
എതിരിടുന്നു, നെരെ നില്ക്കുന്നു, ഉറച്ച
നില്ക്കുന്നു.

Bravely, ad. ശൗൎയ്യമായി, ധൈൎയ്യമായി,
ധീരതയായി, വിശെഷമായി, മനൊദൃ
ഢമായി.

Bravery, s. ശൌൎയ്യം, പരാക്രമം, ധീരത,
ധൈൎയ്യം, ശൂരത, മനൊദൃഢം, മനൊ
ബലം; ആണത്വം; അഹംഭാവം; ആ
ഡംബരം, കൊലാഹലം, ഊറ്റം, വമ്പ.

Bravo, s. കൂലിക്കായിട്ടു കൊല്ലുന്നവൻ, കു
ലക്കാരൻ,

Brawl, v. n. അട്ടഹാസിക്കുന്നു, തൊള്ള
യിടുന്നു, കലഹിക്കുന്നു, കലശലുണ്ടാകു
ന്നു, നിലവിളിക്കുന്നു.

Brawl, s. കലഹം, തൊള്ള, കലശൽ, ക
ലമ്പൽ, നിലവിളി, അട്ടഹാസം.

Brawler, s. കലഹക്കാരൻ, തൊള്ളക്കാരൻ,
കലമ്പൽക്കാരൻ, ശണ്ഠക്കാരൻ, പിണക്ക
ക്കാരൻ.

Brawൻ, s. ദശപ്പ, മാംസപുഷ്ടി, കരബ
ലം; ദെഹബലം, വസ്ത്രം, സ്ഥൂലിപ്പ; ആ
ണ്പന്നിയിറച്ചി.

Brawniness, s. അതിബലം , അതിശക്തി,
ഉറപ്പ, ഉരം.

Brawny, a. ദശപ്പുള്ള, മാംസമുള്ള, തടി
പ്പുള്ള, വണ്ണമുള്ള, ഉരമുള്ള.

Bray, v. a. ഉരലിൽ ഇടിക്കുന്നു, പൊടി
ക്കുന്നു.

Bray, v. n. കഴുതപൊല കരയുന്നു; ക
തറുന്നു, നിലവിളിക്കുന്നു.

Bray, s. കഴുതക്കരച്ചിൽ; നിലവിളി, മുഴ
ക്കം, ഇരച്ചിൽ.

Brayer, s. കഴുതക്കരച്ചിൽക്കാരൻ; മഷി
അരെക്കുന്ന സാധനം.

Braze, v. a. പിച്ചള പൊതിയുന്നു, പിച്ചള
കൊണ്ട വിളക്കുന്നു; നാണമില്ലാതാക്കുന്നു.

Brazen, a. പിച്ചള കൊണ്ടുള്ള; നാണം
കെട്ട; അഹംഭാവമുള്ള.

Brazen, v. n. നാണക്കെട കാട്ടുന്നു, ലജ്ജ
കൂടാതെ പറയുന്നു.

Brazenface, s. നാണംകെട്ടവൾ, മുഖല
ജ്ജയില്ലാത്തവൾ; നാണംകെട്ടവൻ.

Brazenfaced, a. നാണംകെട്ട, മുഖല
ജ്ജയില്ലാത്ത, ഗൎവ്വമുള്ള; തുനിച്ചിലുള്ള.

Brazenness, s. പിച്ചള പൊലെയുളള കാ
ഴ്ച; നാണക്കെട.

Brazier, s. കന്നാൻ, മൂശാരി.

[ 53 ]
Breach, s. ഒടിച്ചിൽ, ഉടവ, ഒടിവ, പൊ
ട്ടൽ; വിടൎച്ച, വിടവ, ഇടിവ, മുറിവ,
ഭംഗം; ഭിന്നത, ലംഘനം, വ്യത്യാസം,
കലഹം; അപ്രകാരം.

Bread, s. അപ്പം, കൊതമ്പപ്പം; ആഹാ
രം; ഉപജീവനം.

Breadcorn, s. കൊതമ്പ, അപ്പം ഉണ്ടാ
ക്കുന്ന ധാന്യം.

Breadth, s. അകലം, വീതി, പരപ്പ, വി
സ്താരം.

Break, v. a. ഒടിക്കുന്നു, ഉടുക്കുന്നു, പൊ
ട്ടിക്കുന്നു, നുറുക്കുന്നു; ഇടിക്കുന്നു, മുറിക്കു
ന്നു, ഭിന്നിപ്പിക്കുന്നു; നശിപ്പിക്കുന്നു, ഇടി
ച്ചുപൊളിക്കുന്നു; ഇണക്കുന്നു; ഇടിച്ചുക
ളയുന്നു, തകൎത്തുന്നു; ക്ഷയിപ്പിക്കുന്നു; മ
നസ്സിടിക്കുന്നു; പ്രാപ്തികെടവരുത്തുന്നു;
വീട്ടാവതല്ലാതാക്കുന്നു; തൊലി പൊട്ടിക്കു
ന്നു; ചട്ടമഴിക്കുന്നു; ഭംഗംവരുത്തുന്നു; ലം
ഘിക്കുന്നു; നിൎത്തുന്നു, ഖണ്ഡിക്കുന്നു; മുട
ക്കുന്നു, വിയൊഗിപ്പിക്കുന്നു, അകറ്റുന്നു;
വിട്ടയക്കുന്നു.

To break the back, ഒരുത്തനെ ദരിദ്ര
നാക്കുന്നു.

To break down, ഇടിച്ചുകളയുന്നു.

To break fast, രാവിൽ ഒന്നാമത ഭ
ക്ഷിക്കുന്നു.

To break ground, കിടങ്ങുതുരക്കുന്നു;
നിലം മുറിക്കുന്നു.

To break the heart, മനസ്സിന മഹാ
വ്യാകുലമുണ്ടാക്കുന്നു.

To beck the neck, കഴുത്തിന്റെ എ
പ്പുതെറ്റിക്കുന്നു.

To break off, ഉടച്ചുകളയുന്നു; മുടക്കുന്നു.

To break of a business, ഒരു കാൎയ്യ
ത്തെ നിൎത്തലാക്കുന്നു; ഒരു വെല നി
ൎത്തുന്നു.

To break up, വെർപിരിക്കുന്നു.

To break up, തുറക്കുന്നു, തുറന്നിടുന്നു.

To break up, പിരിച്ചയക്കുന്നു; പട്ടാ
ളം പിരിക്കുന്നു.

To break one's sleep, ഉറങ്ങുന്ന ഒരുത്ത
നെ ഉണൎത്തുന്നു.

To break through difficulties, തടവു
കളെ ജയിക്കുന്നു.

To break mind, കീൾശ്വാസം വിടുന്നു;
വളിവിടുന്നു.

Break, v. n. ഒടിയുന്നു, ഉടയുന്നു, പൊട്ടു
ന്നു, ഭിന്നിക്കുന്നു; തെറിക്കുന്നു, പൊട്ടി ഒ
ഴുകുന്നു; വെളുക്കുന്നു, പ്രഭാതമാകുന്നു, പു
ലരുന്നു; പൊട്ടിപ്പുറപ്പെടുന്നു; മുറവിളി
ക്കുന്നു; വീട്ടാവതല്ലാതാകുന്നു, കടക്കാര
നാകുന്നു; ക്ഷയിക്കുന്നു; തമ്മിൽ പറഞ്ഞ
തീരുന്നു; അകലുന്നു, തമ്മിൽ ഇടയുന്നു,

പിരിയുന്നു, വൈരമുണ്ടാകുന്നു; പൊട്ടി
പ്പൊകുന്നു; അകത്തെക്ക കടക്കുന്നു, പ്ര
വെശിക്കുന്നു; ഒഴിയുന്നു, ഒഴിഞ്ഞപൊകു
ന്നു; പൊയ്കളയുന്നു.

To break forth, പുറപ്പെടുന്നു, മുളെക്കു
ന്നു.

To break from, ബലംകൊണ്ട വിട്ടു
പൊകുന്നു.

To break in, ഉൾപ്രവെശിക്കുന്നു, കട
ക്കുന്നു.

To break loose, അടിമവിട്ട ഒഴിയുന്നു ;
കെട്ടുപൊട്ടിച്ച പൊയ്കളയുന്നു.

To break off, വിട്ടുമാറുന്നു, വിട്ടുപൊ
കുന്നു.

To break off from, ബലംകൊണ്ടു വി
ട്ടുപൊയ്പൊകുന്നു.

To break out, ഉണ്ടാകുന്നു.

To break out, ദെഹത്തിൽനിന്ന പൊ
ട്ടിപുറപ്പെടുന്നു, കുരുക്കുന്നു.

To break out, അഴിമതിയായിതീരുന്നു,
ശിഥിലമായിതീരുന്നു.

To break up, നിൎത്തലാകുന്നു; ഇടവി
ടുന്നു.

To break up, , അലിഞ്ഞുപൊകുന്നു,
പൊകുന്നു.

To break up, പിരിഞ്ഞുപൊകുന്നു, ഇ
ളവ തുടങ്ങുന്നു.

To break with, സ്നെഹം വിട്ടു അകലു
ന്നു.

Break, s. ഇടിച്ചിൽ, ഇടിവ; ഉടച്ചിൽ, ഉ
ടവ; ഒടിച്ചിൽ, ഒടിവ; ഭിന്നത, മുറി
വ; നിൎത്തൽ; നിന്നു.

Break, s. ഉടെക്കുന്നവൻ, ഒടിക്കുന്ന
വൻ, ലംഘിക്കുന്നവൻ; അച്ചടിതെറിക്കു
ന്ന ഒളം.

Breakfast, v. n. പ്രാതൽ ഉണ്ണുന്നു, പ്രാ
താരം കഴിക്കുന്നു.

Breakfast, s. പ്രാതൽ, പ്രാതാരം, പ്രാ
ത ഭൊജനം, മുത്താഴം.

Breakneck, s. കിഴുക്കാന്തൂക്ക, ചെങ്കുത്തുള്ള
സ്ഥലം.

Breakpromise, s. പ്രതിജ്ഞ ലംഘിക്കുന്ന
വൻ.

Breast, s. മാറ, മാൎവിടം, നെഞ്ച; മുല,
കുചം, സ്തനം, ഉരസ്സ; ഹൃദയം.

Breast, v. a. അഭിമുഖീകരിക്കുന്നു.

Breastbone, s. മാറെല്ല.

Breast-high, a. മാറൊളം ഉയൎന്ന.

Breastknot, s. മാറിൽ കെട്ടുന്ന കെട്ട.

Breastplate, s. പതക്കം, മാൎപതക്കം; മാ
ൎക്കവചം.

Breastwork, s. കൊട്ടമതിലിന്റെ മെൽ
മാറൊളം ഉയൎന്ന ചുവര.

[ 54 ]
Breath, s. ശ്വാസം, ശ്വസനം, പ്രാണൻ,
വീൎപ്പ, നിശ്വാസം, വായു : ക്ഷണം, നി
മിഷം.

Breathe, v. a. ശ്വസിക്കുന്നു, ശ്വാസം വി
ടുന്നു, വീൎപ്പുവിടുന്നു; കതെക്കുന്നു; ജീവി
ക്കുന്നു, നിശ്വസിക്കുന്നു.

Breathe, v. a. ശ്വാസം വാങ്ങുന്നു, ശ്വാ
സം വിടുന്നു; ശ്വാസം കൊണ്ട വലിക്കു
ന്നു, ശ്വാസം കൊണ്ട കളയുന്നു; നടത്തു
ന്നു; ഊതുന്നു; മന്ത്രിക്കുന്നു, ജപിക്കുന്നു.

Breathing, s. ശ്വാസം വിടുതൽ; ശ്വസ
നം, ശ്വാസം, നിശ്വാസം; മന്ത്രം, ജ
പം, ശ്വാസം വിടുന്ന ദ്വാരം.

Breathless, a. ശ്വാസമില്ലാത്ത; ശ്വാസം
വലിക്കുന്ന, ശ്വാസം മുട്ടിയ, ചത്ത.

Bred, Part. pass. from To breed, വ
ളൎത്തിയ, വളക്കപ്പെട്ട.

Breech, s. പൃഷ്ഠം, പിമ്പുറം, മൂട; കാല്ച
ട്ട; പീരങ്കിയുടെ മൂട.

Breech, v. a. കാൽകുപ്പായം ഇടുന്നു; മൂട
യിടുന്നു.

Breeches, s. കാൽ ചട്ട, കാൽകുപ്പായം,
ചല്ലടം.

Breed, v. a. ജനിപ്പിക്കുന്നു, പിറപ്പിക്കുന്നു;
ഉണ്ടാക്കുന്നു; യന്ത്രിക്കുന്നു; മൂട്ടുന്നു; വളൎക്കു
ന്നു; അഭ്യസിപ്പിക്കുന്നു.

Breed, v. n. ജനിക്കുന്നു, പിറക്കുന്നു; ഉ
ണ്ടാകുന്നു; വളരുന്നു; ഒരു ചൂലിലുണ്ടാകു
ന്നു.

Breed, s. ജാതി, കുലം, സന്തതി, വംശം;
വിധം, തരം, ഒരു ചൂലിലുണ്ടായവ.

Breeder, s. വളൎക്കുന്നവൻ; സന്തതിയുണ്ടാ
കുന്നവക.

Breeding, s. വളൎപ്പ, വളർത്തൽ; അഭ്യാ
സം; ആചാരം, പടുതി, മൎയ്യാദ.

Breese, s. കടുന്നൽ,

Breeze, s. മന്ദവായു, ചെറുകാറ്റ.

Breezy, a. കാറ്റ വീശുന്ന, കാറ്റടിക്കു
ന്ന, കാറ്റുള്ള.

Brethren, s. pl. സഹൊദരന്മാർ, ജെ
ഷ്ഠാനുജന്മാർ; സ്നെഹിതന്മാർ.

Breviary, s. സംക്ഷെപം; റൊമാസഭ
യിൽ ദിവസം പ്രതിയുള്ള പ്രാൎത്ഥന പു
സ്തകം.

Breviat, s. സംക്ഷെപം, സംക്ഷിപ്തം, സം
ഗ്രഹം.

Breviature, s. ചുരുക്കം.

Brevier, s. അച്ചടിക്കുന്നതിനുള്ള ഒരു വ
ക അക്ഷരം.

Brevity, s. ചുരുക്കം, സംക്ഷെപം, സംഗ്ര
ഹം.

Brew, v. a. ബീർ എന്ന മദ്യം കാച്ചുന്നു,
പല ദ്രവ്യങ്ങൾ കൂട്ടി ഉണ്ടാക്കുന്നു; വട്ടം

കൂട്ടുന്നു; ഉണ്ടാക്കിതീൎക്കുന്നു, യന്ത്രിക്കുന്നു.

Brew, v. n. ഉണ്ടായിതീരുന്നു, ഉണ്ടാകുന്നു,
വട്ടം കൂടുന്നു.

Brewage, s. പലവിധ ദ്രവ്യങ്ങൾകൊണ്ടു
ണ്ടാക്കുന്ന കലൎപ്പ.

Brewer, s. ബീരെന്ന പാനീയം കാച്ചുന്ന
വൻ; കൃതിക്കാരൻ, യന്ത്രി.

Brewhouse, s. ചാച്ച പുര.

Brewing, s. കാച്ചിയ സംഖ്യ; കാച്ചിയ ക
ണക്ക.

Bribe, s. കൈക്കൊഴ, കൊഴ, കൈക്കൂലി,
ഉൾക്കൊഴ, പരിദാനം.

Bribe, v. a. കൈക്കൊഴ കൊടുക്കുന്നു.

Briber, s. കൈക്കൊഴക്കാരൻ, കൈക്കൂലി
ക്കാരൻ.

Bribery, s. കൈക്കൂലി, കൈകൊഴ വ്യാ
പാരം.

Brick, s. ചെങ്കല്ല, ഇഷ്ടികക്കല്ല, ഇഷ്ടിക;
ചെറിയ അപ്പം.

Brick, v. a. ഇഷ്ടികപടുക്കുന്നു, ഇഷ്ടിക
പണിയുന്നു.

Brickbat, s. ഇഷ്ടികനുറുക്കി.

Brickclay, s. കളിമണ്ണ.

Brickdust, s. ഇഷ്ടികപ്പൊടി, ചെങ്കല്ലിൻ
പൊടി.

Brick-kiln, s., ഇഷ്ടികചുടുന്ന ചൂള, ആല.

Bricklayer, s. കല്ലാശാരി, വെട്ടുകൽപ്പ
ണിക്കാരൻ.

Brickmaker, s. ഇഷ്ടിക ഉണ്ടാക്കുന്നവൻ,
കുശവൻ,

Bridlal, a. കല്യാണത്തിനടുത്ത, വിവാഹ
സംബന്ധമുള്ള.

Bridal, s. കല്യാണസദ്യ, വിവാഹൊത്സ
വം.

Bride, s. കല്യാണപ്പെണ്ണ, കല്യാണസ്ത്രീ,
മണവാട്ടി.

Bridebed, s. കല്യാണകിടക്ക, വിവാഹ
കിടക്ക .

Bridecake, s. കല്യാണ അപ്പം, വിവാഹ
സമയത്തെക്ക ഉണ്ടാക്കപ്പെട്ട അട.

Bridegroom, s. മണവാളൻ, കല്യാണ
പുരുഷൻ, വരൻ.

Briidemaid, s. തൊഴി.

Brideman, s. തൊഴൻ.

Bridge, s. പാലം, മൂക്കിന്റെ പാലം, വീ
ണയുടെ പാലം.

Bridge, v. a. പാലമിടുന്നു, പാലമിടുവി
ക്കുന്നു.

Bridle, s. കടിഞ്ഞാണം, കടിവാളം; അ
ടക്കൽ.

Bridle, v. a. കടിഞ്ഞാണമിടുന്നു; അട
ക്കുന്നു.

Brief, a. ചുരുക്കമുള്ള, കുറിയ.

[ 55 ]
Brief, s. ചുരുക്കം, സംക്ഷെപം; ന്യായ
ശാസ്ത്രിമാർ കൊടുക്കുന്ന സങ്കട കടലാ
സ; വിളംബരം.

Briefly, ad. ചുരുക്കത്തിൽ, സംക്ഷെപമാ
യിട്ട.

Briefness, s. ചുരുക്കം, സംക്ഷെപം.

Brier, s. കണ്ടകവൃക്ഷം, മുൾചെടി, ചുണ്ട.

Briery, a. മുള്ളുള്ള, കൎക്കശമുള്ള.

Brigade, s. ഒരു സെനകുപ്പ.

Brigadier, s. ഒരു സെനാപതി.

Brigand, s. കവൎച്ചക്കാരൻ, കുത്തിക്കവൎച്ച
ക്കാരൻ, കൊള്ളക്കാരൻ, പറയൻ.

Brigantine, s. ഒരു ചെറിയ കള്ളകപ്പൽ.

Bright, a. പ്രസന്നമായുള്ള, പ്രകാശമുള്ള,
ശൊഭയുള്ള, മിനുസമുള്ള, വിളങ്ങുന്ന; സ്പ
ഷ്ടമായുള്ള, യശസ്സുള്ള; ബുദ്ധിതെളിഞ്ഞ.

Brighten, v. a. വിളങ്ങിക്കുന്നു, പ്രകാശി
പ്പിക്കുന്നു, ശൊഭിപ്പിക്കുന്നു, മിനുക്കുന്നു;
പ്രസാദിപ്പിക്കുന്നു; മൊടിയാക്കുന്നു; യ
ശസ്സുവരുത്തുന്നു.

Brighten, v. n. പ്രകാശിക്കുന്നു, വിളങ്ങു
ന്നു, ശൊഭിക്കുന്നു; തെളിയുന്നു; പ്രസാ
ദിക്കുന്നു.

Brightness, s. പ്രസന്നത, പ്രസാദം, പ്ര
കാശം, ശൊഭ, വിളക്കം, മിനുസം, ഒളിവ;
ഉജ്വലനം, ജ്വാല, ദീപ്തി; ബുദ്ധി കൂൎമ്മ.

Brilliancy, s. പ്രകാശം, ശൊഭ, കാന്തി,
തെജസ്സ്, മിനുമിനുപ്പ, ദീപ്തി, വിളക്കം.

Brilliant, a. ശൊഭയുള്ള, ദീപ്തിയുള്ള, തെ
ജസ്സുള്ള, മിനുമിനുപ്പുള്ള, പ്രകാശമുള്ള.

Brilliant, s. വിശെഷമുള്ള വജ്രക്കല്ല.

Brilliantness, s. ശൊഭ, മിനുമിനുപ്പ, തെ
ജസ്സ, കാന്തി.

Brim, s. വക്ക, വിളിമ്പ, ഒരം; വാ; അ
ഗ്രം, കര.

Brim, v. a. വക്കൊളം നിറക്കുന്നു, നി
റച്ചെന്തിക്കുന്നു, പൂരിക്കുന്നു.

Brim, v. n. വക്കൊളം നിറയുന്നു, എന്തു
ന്നു, നിറഞ്ഞെന്തുന്നു.

Brimful, a. വക്കൊളം നിറഞ്ഞ, നിറഞ്ഞെ
ന്തിയ.

Brimmer, s. വക്കൊളം നിറഞ്ഞ പാത്രം,
പൂൎണ്ണപാത്രം, നിറപാത്രം.

Brimstone, s. ഗന്ധകം.

Brinded, a. വരയുള്ള, പുള്ളിയുള്ള, പാ
ണ്ടുള്ള.

Brindled, a. വരയുളള, പുളളിയുള്ള.

Brine, s. ഉപ്പുവെള്ളം, ഉപ്പിലിട്ട വകയു
ടെ വെള്ളം; സമുദ്രം; കണ്ണുനീർ.

Bring, v. a. കൊണ്ടുവരുന്നു; വരുത്തുന്നു;
നടത്തുന്നു; ആക്കുന്നു; ആക്കിതീൎക്കു
ന്നു; കൂട്ടികൊണ്ടുവരുന്നു; വിളിപ്പിക്കുന്നു; ആ
കൎഷിക്കുന്നു; സമ്മതം വരുത്തുന്നു.

To bring an action against one, ഒ
രുത്തന്റെ പെരിൽ അന്യായം ബൊ
ധിപ്പിക്കുന്നു.

To bring in guilty, കുറ്റം വിധിക്കു
ന്നു.

To bring about, സാധിക്കുന്നു, നടപ്പാ
ക്കുന്നു.

To bring back again, തിരിച്ച കൊ
ണ്ടുവരുന്നു.

To bring forth, പെറുന്നു, പ്രസവിക്കു
ന്നു; പുറപ്പെടുവിക്കുന്നു.

To bring forth fruit, കായ്ക്കുന്നു; ഫ
ലം തരുന്നു.

To bring in, അടക്കിക്കൊള്ളുന്നു.

To bring in, ഉൾപ്രവെശിപ്പിക്കുന്നു,
ഉൾപ്പെടുത്തുന്നു.

To bring off, നിൎദൊഷമാക്കുന്നു, നിൎമ്മ
ലമാക്കുന്നു, കുറ്റമില്ലാതാക്കുന്നു.

To bring over, പക്ഷത്തിലാക്കുന്നു, പാ
ൎശ്വത്തിലാക്കുന്നു, മനസ്സവരുത്തുന്നു.

To bring out, കാണിക്കുന്നു, കാട്ടുന്നു.

To bring under, കീഴടക്കുന്നു.

To bring up, വളൎക്കുന്നു; അഭ്യസിപ്പി
ക്കുന്നു.

Bringer, s. കൊണ്ടുവരുന്നവൻ; കല്പന
ക്കാരൻ.

Brinish, a. ഉപ്പുരസമുള്ള; ലവണരസമു
ള്ള.

Brinishness, s. ഉപ്പുരസം, ലവണം.

Brink, s. വക്ക, ഒരം, കര, വിളിമ്പ.

Briny, a. ഉപ്പുരസമുള്ള.

Brisk, a. ചുറുക്കുള്ള, ഉന്മഷമുള്ള, ആമൊ
ദമുള്ള; ചൊടിപ്പുള്ള, ദൃഢമുള്ള, ബലമു
ള്ള; വീൎയ്യമുള്ള.

Brisket, s. വെണ്ണെഞ്ച.

Briskly, ad. ചുറുക്കായി, ഉന്മെഷമായി,
ദൃഢമായി.

Briskness, s. മുറുക്ക , ഉന്മഷം, ചുണ,
ചൊടിപ്പ; ദൃഢത.

Bristle, s. പന്നിയുടെ കുഞ്ചിരൊമം; ബ
ലത്തരൊമം.

Bristle, v. a. & n. രൊമത്തെ എഴുമ്പിക്കു
ന്നു; കൊപിക്കുന്നു; പന്നിരൊമം പൊ
ലെ എഴുന്നിരിക്കുന്നു.

Bristly, a. എഴുന്ന രൊമമുള്ള, പരുപര
യുള്ള.

Bristol-stone, s. ഒരു വക വൈരം.

British, a. ഇങ്ക്ലാന്തദെശത്തിനടുത്ത.

Briton, s. ഇങ്ക്ലിഷ്കാരൻ.

Brittle, a. ഉടയുന്ന വകയായുള്ള, പൊ
ട്ടിപ്പൊകുന്ന വകയായുള്ള.

Brittleness, s. ഒടിഞ്ഞുപൊകുന്നത, കടു
പ്പം.

[ 56 ]
Broach, s. ഇറച്ചിചുടുന്നതിനുള്ള ഇരിമ്പു
കൊൽ

Broach, v. a. ചുടുവാനുള്ള ഇറച്ചി കുത്തി
കൊൎക്കുന്നു, കൊൎക്കുന്നു, കുത്തുന്നു; തുളച്ച
തുറക്കുന്നു; തുറന്നെടുക്കുന്നു; ഒരു കാൎയ്യം
പറയുന്നു; വെളിയിൽ പറയുന്നു; കാര
ണമായി തീരുന്നു.

Broacher, s. ഇറച്ചിചുടുന്നതിനുള്ള ഇരി
മ്പുകാൽ; കാരണഭൂതൻ, ഒരു കാൎയ്യത്തെ
പ്രസിദ്ധമാക്കുന്നവൻ.

Broad, a. അകലമുള്ള, വീതിയുള്ള, വിസ്താ
രമുള്ള; തെളിഞ്ഞ, തുറന്ന; പരിക്കനായു
ള്ള, നെൎമ്മല്ലാത്ത, അസഭ്യമായുള്ള, അ
വചാരമായുള്ള.

Broad, as long, ശരിക്കശരി.

Broad-cloth, s. വീതിയുള്ള നെൎത്ത ചക
ലാസ.

Broaden, v. a. & n. അകലമാക്കുന്നു, വി
സ്താരമാക്കുന്നു, വീതിയാക്കുന്നു; അകലമാ
കുന്നു, വിസ്താരമാകുന്നു.

Broadside, s. കപ്പലിന്റെ ഒരു ഭാഗം;
യുദ്ധകപ്പലിൽ ഒരു ഭാഗത്തുള്ള പീരങ്കിക
ളെ എല്ലാം ഒരുമിച്ച് ഒഴിക്കുക.

Brocade, s. കസവുള്ള ഒരു ജാതിപൂപ്പട്ട.

Brocaded, a. കസവപൂ ഇട്ട നൈതതാ
യുള്ള.

Brocage, s. തരക; പഴഞ്ചരക്ക വ്യാപാ
രം; കാൎയ്യംനടത്തൽ.

Broccoli, s. ഒരു വക ചീര.

Brock, or badger, s, തകസ.

Brocket, s. രണ്ട വയസ്സുചെന്ന ചെമ്മാൻ.

Brogue, s. ഒരു വക ചെരിപ്പ; ഭടവാക്ക,
ഭടത്വം.

Broider, v. a. ചിത്രം തൈക്കുന്നു.

Broidery, s. ചിത്രത്തയ്യൽ.

Broil, s. കലഹം, കലശൽ, അമളി.

Broil, v. a. ചുടുന്നു, തീക്കനലിന്മെൽ വറു
ക്കുന്നു, പൊരിക്കുന്നു, വരട്ടുന്നു.

Broil, v. n. വെയിൽ കൊള്ളുന്നു, ചൂടുകൊ
ള്ളുന്നു.

Broke, v. n. തരക നടക്കുന്നു, മറ്റ ആ
ളുകൾക്കു വെണ്ടി കാൎയ്യം നടത്തുന്നു.

Broken, part. pass. of To break, ഉട
ഞ്ഞ, ഒടിഞ്ഞ, മുറിഞ്ഞ.

Brokenhearted, a. ഉടഞ്ഞ ഹൃദയമുള്ള,
നുറുങ്ങിയ ഹൃദയമുള്ള, മനൊവ്യാകുലമു
ള്ള; മനശ്ചാഞ്ചല്യമുള്ള, കുണ്ഠിതമുള്ള.

Brokenly, ad. ഇടവിട്ട.

Broker, s. തരകൻ , പഴയ വസ്തുക്കളെ വ്യാ
പാരം ചെയ്യുന്നവൻ; ദൂതൻ, പറഞ്ഞുചെ
ൎക്കുന്നവൻ.

Brokeർage, s. തരക.

Bronchial, a. തൊണ്ടയൊടുചെൎന്ന.

Brochocele, s. തൊണ്ടവീക്കം.

Bronze, s. പിച്ചള; പിച്ചളനിറം.

Brooch, s. ഒര ആഭരണം, നെഞ്ചാഭ
ണം.

Brood, v. n. അടയിരിക്കുന്നു, പൊരുന്ന
യിരിക്കുന്നു, പൊരുന്നുന്നു; കൊത്തിപി
രിക്കുന്നു; കുഞ്ഞുങ്ങളെ ചിറകിൻകീഴെ
കൂട്ടിചെൎക്കുന്നു; താത്പൎയ്യമായി വിചാരി
ച്ചനൊക്കുന്നു, ധ്യാനിക്കുന്നു.

Brood, v. a. താത്പൎയ്യത്തൊടെ രക്ഷിക്കു
ന്നു, പൊഷിക്കുന്നു; താലൊലിക്കുന്നു.

Brood, s. ഒരു ചൂലിലുണ്ടായ കുഞ്ഞങ്ങളുടെ
കൂട്ടം; പൊരുന്നയിരിപ്പ, പൊരുന്നൽ.

Brook, s. തൊട, ചെറുപുഴ, ഒഴുക്ക.

Brook, v. a. സഹിക്കുന്നു, വഹിക്കുന്നു.

Brook, v. n. മനംപൊറുക്കുന്നു, സന്തുഷ്ടി
പ്പെടുന്നു.

Broom, s. ഒരു ചെടിയുടെ പെർ; ചൂൽ.

Broomstick, s. ചൂലിൻതണ്ട, ൟക്കിൽ.

Broth, s. ചാറ, ഇറച്ചി ചാറ, കുഴമ്പ.

Brothel, s. വെശ്യാഗൃഹം.

Brother, s. സഹൊദരൻ, സൊദരൻ, ഉ
ടപ്പിറന്നവൻ, ഉടപ്പിറപ്പ; ഭ്രാതാവ: ആ
ങ്ങള; സ്നെഹിതൻ.

Brotherhood, s. സഹൊദരത്വം; സ
ഹൊദരകൂട്ടം, സഹൊദരബന്ധം.

Brotherly, ad. സഹൊദരസ്നെഹമായി.

Brought, part. pass. of To bring, കൊ
ണ്ടുവരപ്പെട്ട, കൊണ്ടുവന്ന.

Brow, s. പുരികം; പുരികക്കൊടി, നെ
റ്റി, നെറ്റിപ്പുറം; ഒരം.

To knit the brows, നെറ്റി ചുളിക്കുന്നു.

Browbeat, v. a. ശാസിച്ചുനൊക്കുന്നു, ചു
ളിച്ചനൊക്കുന്നു, ഇടിക്കുന്നു.

Brown, a. തവിട്ടുനിറമുള്ള.

Brown, s. പിംഗലവൎണ്ണം, തവിട്ടുനിറം.

Brownish, a. തവിട്ടുനിറമായുള്ള, ചുവന്ന.

Brownness, s. തവിട്ടുനിറം, പിംഗലവ
ൎണ്ണം.

Brownstudy, s. അതിദ്ധ്യാനം, അതിവി
ചാരം.

Browse, v. a. തളിർകളെ മെയുന്നു, മെ
യുന്നു.

Bruise, v. a. ചതെക്കുന്നു, ഞെരിക്കുന്നു, ഭ
ഞ്ജിക്കുന്നു.

Bruise, s, ചതവ, ഞെരിവ, ഭഞ്ജനം,
ഒടിവ, മുറിവ, വടു, തിണൎപ്പ.

Bruising, s. ചതച്ചിൽ, ഞെരിച്ചിൽ, ഭ
ഞ്ജനം.

Bruit, s. ശ്രുതി, കെൾവി; ഉരമ്പൽ, ഒ
ച്ചപ്പാട.

Bruit, v. a. ശ്രുതിപ്പെടുത്തുന്നു, കെൾവി
പ്പെടുത്തുന്നു.

[ 57 ]
Brunett, s. പിംഗലവൎണ്ണമുള്ള സ്ത്രീ, തവി
ട്ടുനിറമുള്ളവൾ.

Brunt, s. കമ്പം, കമ്പനം, കുലുക്കം; അ
ടി; അഭിമുഖം; വിഘ്നം, വിരൊധം.

Brush, s. കുഞ്ചം, പൊടി തുടപ്പാൻ രൊ
മം പറ്റിച്ചുണ്ടാക്കിയ സാധനം; ബ്രൂശ;
കയ്യെറ്റം, ബലാല്ക്കാരം.

Brush, v. a. കുഞ്ചം കൊണ്ട തുടെക്കുന്നു.

Brush, v. n. ബദ്ധപ്പെടുന്നു, പാഞ്ഞുപൊ
കുന്നു, ഒടിപ്പൊകുന്നു.

Brushwood, s. കുറുങ്കാട, ചുള്ളിക്കാട, ചു
ള്ളി; ചുള്ളിക്കൊൽ.

Brushy, a. പരുപരെയുള്ള; രൊമക്കുത്തു
ളള.

Brustle, v. n. ചടുനടപ്പൊട്ടുന്നു, കിറുകിറു
ക്കുന്നു, കിറുകിറക്കരയുന്നു; പൊരിയുന്നു.

Brutal, a. ജന്തുത്വമുള്ള, ജന്തുപ്രായം, മൃ
ഗസ്വഭാവമുള്ള; ക്രൂരതയുള്ള, കഠൊരമാ
യുള്ള; നിൎദ്ദയം.

Brutality, s. ജന്തുത്വം, മൃഗസ്വഭാവം;
ക്രൂരത, കഠൊരം.

Brutalize, v. a. & n. ജന്തുപ്രായമാക്കുന്നു;
ജന്തുപ്രായമാകുന്നു, മൃഗസ്വഭാവമായിരി
ക്കുന്നു.

Brutally, ad. ക്രൂരതയൊടെ, ജന്തുപ്രായ
മായി.

Brute, a. ബുദ്ധിയില്ലാത്ത, മൃഗസ്വഭാവമു
ള്ള, ഉഗ്രതയുള്ള, ജന്തുപ്രായം.

Brute, s. മൃഗം, ജന്തു; ക്രൂരൻ.

Brutish, a. മൃഗസ്വഭാവമുളള, ജന്തുപ്രായ
മുള്ള, മൂഢതയുള്ള.

Brutishness, s. മൃഗസ്വഭാവം, ജന്തുത്വം;
ക്രൂരത.

Byrony, s. കൊവ, കൊവൽ.

Bubble, s. നീൎപ്പൊള, നീൎക്കുമള, കുമള;
സാരമില്ലായ്മ, കബളം, വ്യാജം, വഞ്ചന.

Bubble, v. n. കുമളെക്കുന്നു, കുതിക്കുന്നു,
തിളെക്കുന്നു, പൊങ്ങുന്നു, നീൎപ്പൊള പുറ
പ്പെടുന്നു.

Bubble, v. a. കബളിപ്പിക്കുന്നു, വഞ്ചിക്കു
ന്നു.

Bubbler, s. കബളക്കാരൻ, വഞ്ചകൻ, ക
ള്ളൻ, ചാട്ടുമാട്ടുകാരൻ.

Bubo, s. കഴല, ഒടിക്കുരു.

Buck, s. തുണിപുഴുക്ക , പുഴുക്ക, ചാരവെ
ള്ളം; ചാരം പിഴിഞ്ഞ തുണി.

Buck, s. കല, കലമാൻ, ആണ്മുയൽ.

Buck, v. a. തുണിപുഴുങ്ങുന്നു, അലക്കുന്നു;
കൂടുന്നു, ചെരുന്നു, സംയോഗിക്കുന്നു.

Bucket, s. എത്തക്കാട്ട, കൊട്ടക്കൊരിക,
എത്തമരവി.

Buckle, s. പൂട്ട, കുടുക്ക, കുപ്പായക്കുടുക്ക,
കുപ്പായപ്പൂട, ചെരിപ്പിന്റെ കുടുക്ക.

Buckle, v. a. പൂട്ടുന്നു, കുടുക്കിടുന്നു; ചുരു
ട്ടുന്നു; ഒരുക്കുന്നു; വളെക്കുന്നു; ബന്ധിക്കു
ന്നു.

Buckle, v. n. വളയുന്നു, വണങ്ങുന്നു.

To buckle to, യുദ്ധം ചെയ്യുന്നു; യത്നം
ചെയ്യുന്നു.

To bucke with, പടകൂടുന്നു, തമ്മിൽ
പൊരുതുന്നു.

Buckler, s. പരിശ, ഖെടം.

Buckler, v. a. താങ്ങുന്നു; തടുക്കുന്നു.

Buckram, s. പശ ഇട്ട പരിക്കൻ തുണി.

Buckskin, s. കലമാന്തൊൽ.

Buckthorn, s. കാരമുൾ വൃക്ഷം.

Bud, s. അങ്കുരം, കുരുന്ന, ക്രമ്പ, തളിര,
മുളം

Bud, v. n. അങ്കുരിക്കുന്നു, കൂമ്പിടുന്നു, മു
ളെക്കുന്നു, തളിൎക്കുന്നു.

Budge, v. a. ഒട്ടിച്ച ചെൎക്കുന്നു, കീറിപ്പ
റ്റി ക്കുന്നു; കുത്തിവെക്കുന്നു.

Budge, v. n. നീങ്ങുന്നു; മാറുന്നു; മാറി
പ്പൊകുന്നു.

Budge, s. പതംവരുത്തിയ ആട്ടിൻ കുട്ടി
യുടെ തൊൽ.

Budger, s. സ്ഥലംവിട്ടനീങ്ങുന്നവൻ, മാ
റിപൊകുന്നവൻ.

Budget, s. സഞ്ചി, ഉറുപ്പ; കയ്യിരിപ്പ, സം
ഗ്രഹം.

Buff, s. പതംവരുത്തിയ എരുമത്തൊൽ;
പടക്കുപ്പായം.

Buff, Buffet, v. a. ഇടിക്കുന്നു, കുത്തുന്നു,
കിഴക്കുന്നു, മുഷ്ടികൊണ്ട അടിക്കുന്നു.

Buffalo, s. പൊത്ത, എരുമ, കന്ന.

Buffet, s. കിഴുക്ക, കുത്ത.

Buffoon, s. പൊറാട്ടുകാരൻ, ഗോഷ്ടിക്കാ
രൻ, ഹാസ്യക്കാരൻ.

Buffoonery, s. പൊറാട്ട, ഗോഷി, ഹാ
സ്യം.

Bug, s. മൂട്ട, മക്കുണം.

Bugbear, s. ആവെശം, കള്ളപ്പെടി, പെ
പ്പിടി.

Buggy, a. മൂട്ടനിറഞ്ഞ, മൂട്ടകളുള്ള.

Bugle, s. ഊതുന്ന കൊമ്പ.

Build, v. a. പണിയുന്നു, കെട്ടുന്നു, കെട്ടി
പ്പൊക്കുന്നു, ഉണ്ടാക്കുന്നു, തിക്കുന്നു; പണി
യിക്കുന്നു, പണി ചെയ്യിക്കുന്നു, ഉണ്ടാക്കി
ക്കുന്നു, തീൎപ്പിക്കുന്നു.

Build, v. n. ആശ്രയിക്കുന്നു, ശരണപ്പെ
ടുന്നു.

Builder, s. വീടുപണിക്കാരൻ, പണിക്കാ
രൻ, ശില്പാശാരി, ശില്പി.

Building, s. വീട, ഭവനം, പുര; കെട്ടു
വെല, കൊത്തുപണി, പുരപണി.

Bulb, s. കിഴങ്ങ; ഉണ്ട.

[ 58 ]
Bulbous, a. കിഴങ്ങുള്ള, കിഴങ്ങുപൊലെ
യുള്ള; വട്ടാകാരമായുള്ള, ഉരുണ്ടുള്ള.

Bulge, v. n. വെള്ളം ചൊരുന്നു; വെള്ളം
കെറുന്നു; മുങ്ങിപൊകുന്നു; പിതുങ്ങുന്നു;
തള്ളിനില്ക്കുന്നു; വീങ്ങിയിരിക്കുന്നു.

Bulk, s. വലിപ്പം, വണ്ണം, സ്ഥൂലിപ്പ, ഗാ
ത്രം; പരിമാണം, പരിമിതി; പ്രധാന
ഭാഗം, അധികം.

Bulk, s. വീട്ടിൽ തള്ളിപണിതിരിക്കുന്ന
ഭാഗം.

Bulkhead, s. കപ്പലിന്റെ ഇടനിര.

Bulkiness, s. സ്ഥൂലത, വണ്ണം, പൊക്കം,
ഭാരം, തടിപ്പ.

Bulky, a. സ്ഥൂലമായുള്ള, വണ്ണമുള്ള , തടി
ച്ച, വലിയ.

Bull, s. മൂരി, എരുത, കാള; വൃഷം, വൃഷ
ഭം; വൈരി; ഇടവം രാശി; റൊമാപാ
പ്പായുടെ കല്പന; ഒരു തെറ്റ.

Bull-dog, s. വിശെഷാൽ ധൈൎയ്യമുള്ള ഒ
രുവക നാ.

Bull-head, s. മൂഢൻ, മുട്ടാളൻ; ഒരു മീ
നിന്റ പെർ.

Bullace, s. പുളിപ്പുള്ള ഒരു വക കാട്ടുപഴം.

Bullet, s. വെടിയുണ്ട, ഇരിമ്പുണ്ട, ൟയ്യ
ഉണ്ട.

Bullion, s. കട്ടി, പൊൻകട്ടി, വെള്ളിക്ക
ട്ടി.

Bullition, s. തിളെപ്പ, വെവ.

Bullock, s. കാള, മൂരി, ഇളമൂരി.

Bully, s. വമ്പപറഞ്ഞു ഭയപ്പെടുത്തുന്നവൻ,
കലമ്പല്ക്കാരൻ, കലശല്ക്കാരൻ.

Bully, v. a. വമ്പപറഞ്ഞ ഭയപ്പെടുത്തുന്നു.

Bulrush, s. വെഴം, ഞാങ്ങണ, തഴക്കൈ
ത.

Bulwalk, s. കൊത്തളം, വാട; ഉറപ്പ.

Bumbailiff, s. ഏറ്റവും ഹീനനായ മറി
പ്പുകാരൻ.

Bump, s. വീക്കം, തിണൎപ്പ; അടി, വീക്ക,
കുത്ത, മുട്ട.

Bump, v. a, ഉറക്കെ ശബ്ദമിടുന്നു, മുഴക്ക
മിടുന്നു; ഉറക്കെ അടിക്കുന്നു, ഉറക്കെ മുട്ടു
ന്നു; ഉറക്കെ വീഴുന്നു; വീങ്ങുന്നു.

Bumper, s. നിറപാത്രം, പൂൎണ്ണപാത്രം;
പടുമമുട്ടാളൻ.

Bumpkin, s. ആചാരമറിയാത്തവൻ, പ
ടുമമുട്ടാളൻ.

Bunch, s. കൂൻ; മുഴ, മുഴന്ത, കമ്പ; തൊ
ത്ത, കുല, കുഞ്ചം; കെട്ട.

Bunch backed-person, s. കൂനൻ, കൂനി.

Bunchy, v. കൂനുള്ള; കുലയുള്ള, കമ്പുള്ള,
മുഴന്തുള്ള, തഴപ്പുള്ള.

Bundle, s. ചുമട, കെട്ട, മാറാപ്പ, ചിപ്പം.

Bundle, v. a. കെട്ടുകെട്ടുന്നു, കെട്ടുന്നു.

Bung, s. പീപ്പക്കുള്ള അടെപ്പ, കുറ്റിയു
ടെ അടെപ്പ.

Bung, v. a. അടെക്കുന്നു, അടെപ്പിടുന്നു.

Bunghole, s. പീപ്പയുടെ ദ്വാരം.

Bungle, v. n. വൃത്തികെടായി ചെയ്യുന്നു,
ചീത്തയായി ചെയ്യുന്നു.

Bungle, v. a. പടുമപ്പണി ചെയ്യുന്നു, ഭട
വെല ചെയ്യുന്നു.

Bungle, s.ഭടവെല, പടുമപ്പണി; പിഴ,
തപ്പവെല.

Bungler, s. ചീത്തപ്പണിക്കാരൻ, ഭട
വെല ചെയ്യുന്നവൻ, പടുമൻ.

Bunglingly, ad. കന്നത്വമായി, ചിത്തപ്പ
ണിയായി, വൃത്തികെടായി.

Bunn, s. ഉണ്ണിയപ്പം, ശൎക്കരയപ്പം.

Bunt, s. തള്ളൽ, വീങ്ങൽ.

Buoy, s. അടയാളപ്പൊങ്ങുതടി, പ്ലവം.

Buoy, v. a. പൊന്തിപ്പിക്കുന്നു, പൊന്തു
മാറാക്കുന്നു; താങ്ങുന്നു, ആദരിക്കുന്നു.

Buoyancy, s. പൊങ്ങൽ, പൊന്തൽ, ഉ
ന്മെഷം.

Buoyant. a. വെള്ളത്തിൽ താഴാത്ത, പൊ
ങ്ങുന്ന, കനമില്ലാത്ത; ഉന്മെഷമുള്ള.

Burden, s. ചുമട, ചുമ, മാറാപ്പ, മൂട്ട, ഭാരം,
ഭാണ്ഡം; പെറ; അസൌഖ്യം, സുഖക്കെട.

Burdlen, v. a. എറ്റുന്നു, ചുമത്തുന്നു, ഭാ
ണ്ഡം ചുമത്തുന്നു; സുഖക്കെട വരുത്തുന്നു,
അസഹ്യപ്പെടുത്തുന്നു.

Burdeneur, s. ചുമടപ്പവൻ, ഞെരുക്കു
ന്നവൻ.

Burdensome, a. ഭാരമുള്ള, സങ്കടമുള്ള,
അസഹ്യമായുള്ള.

Burgeois, s. ഒരു ജാതി അച്ചടി അക്ഷരം;
നാഗരികൻ, പൌരൻ, ഗ്രാമക്കാരൻ.

Burgess, s. പട്ടണക്കാരൻ, പൌരൻ,
നഗരാവകാശികളുടെ ആൾപെർ.

Burgh, s. ഉപഗ്രാമം, ഉപപട്ടണം.

Burgher, s. പട്ടണത്തിൽ സ്ഥാനമാന
ങ്ങൾക്ക അവകാശമുള്ളവൻ.

Burghership, s. പൌരന്റെ അവകാശം.

Burglar, s. തുരങ്കക്കാരൻ, കുത്തിക്കവൎച്ച
ക്കാരൻ.

Burglary, s. കുത്തി കവൎച്ച, ചുവർ തുര
ന്നുള്ള മൊഷണം, തുരങ്കമൊഷണം.

Burial, s. ശവം അടക്കുക, ശ്മശാനം, ശവ
സ്ഥാപനം, ശവസംസ്കാരം, കുഴിച്ചിടുന്ന
ത, ഭൂമിയിൽ മൂടുന്നത; ശവം അടക്കുന്ന
ക്രമം.

Burial-ground, s. ചുടലക്കളം, ചുടലക്കാ
ട, ശ്മശാനഭൂമി.

Burial-place, s. ശവസ്ഥാപന സ്ഥലം.

Burlesque, a. പൊറാട്ടുള്ള, പരിഹാസ
മുള്ള.

[ 59 ]
Burlesque, s. പൊറാട്ട, പരിഹാസം,
പരിഹാസവാക്ക.

Burlesque, v. a. പരിഹസിക്കുന്നു.

Burliness, s. സ്ഥൂലിപ്പ, ചീൎപ്പ, വീൎപ്പ.

Burly, a. സ്ഥൂലിപ്പുള്ള , ചീൎത്തുള്ള, വീൎത്തുള്ള.

Burn, v. a. കത്തിക്കുന്നു, എരിക്കുന്നു, ചുടു
ന്നു, നീറ്റുന്നു, ദഹിപ്പിക്കുന്നു, വെവിക്കു
ന്നു, പറ്റിക്കുന്നു, കരിക്കുന്നു.

Burn, v. n. കാളുന്നു, കത്തുന്നു, എരിയു
ന്നു, കരിയുന്നു, ദഹിക്കുന്നു, വെകുന്നു, ചു
ടുന്നു, നീറുന്നു, തപിക്കുന്നു, തീപ്പൊള്ളുന്നു.

To burn away, വെന്തുപൊകുന്നു.

To burn faint or dim, മങ്ങി എരിയു
ന്നു.

To burn to ashes, വെന്ത ചാരമായി
പൊകുന്നു.

Burn, s. തീപ്പുണ്ണ, തീപ്പൊള്ള, തീപ്പൊള്ളൽ.

Burner, s. കത്തിക്കുന്നവൻ, പളുങ്കവിളക്ക.

Burning, s. ചൂട, എരിച്ചിൽ, കത്തൽ,
പൊള്ളൽ.

Burning-glass, s. സൂൎയ്യകാന്തച്ചില്ല.

Burnish, v. a. മിനുക്കുന്നു, മിനുസം വരു
രുത്തുന്നു, നിറം വരുത്തുന്നു, ഒപ്പമിടുന്നു,
വെളുപ്പിക്കുന്നു.

Burnish, v. n. മിനുങ്ങുന്നു, മിനുസം വരു
ന്നു, നിറം വരുന്നു, വെളുക്കുന്നു.

Burnisher, s. മിനുക്കുന്നവൻ, ഒപ്പമിടു
ന്നവൻ, കല്ല തെക്കുന്നവൻ; മിനുക്കുകരു.

Burnishing, s. തെപ്പ, മിനുക്കം, ഒപ്പം.

Burr, s. കാതിന്റെ തട്ട.

Burrow, s. ഉപഗ്രാമം, ഉപനഗരം; കൊ
ട്ടസ്ഥലം; തുരങ്കം, പൊത, അള, വിലം.

Burrow, v. a. തുരക്കുന്നു, തുരങ്കമുണ്ടാക്കു
ന്നു, വിലമുണ്ടാക്കുന്നു, അളയുണ്ടാക്കുന്നു.

Burse, s. വ്യാപാരികൾ കൂടുന്ന സ്ഥലം.

Burst, v. n. പൊട്ടുന്നു, തുറന്നുപൊകുന്നു,
ചിതറിപ്പൊകുന്നു; വെടിഞ്ഞുപൊകുന്നു;
വിള്ളുന്നു; ചാടിപ്പൊകുന്നു, തെറിച്ചുപൊ
കുന്നു.

Burst, v. a. പൊട്ടിക്കുന്നു; ഉടെക്കുന്നു, വി
ളിക്കുന്നു, തുറന്നുകളയുന്നു, പൊളിക്കുന്നു.

Burst, s. പൊട്ടൽ, ഉടച്ചിൽ, ഉടവ, വി
ള്ളൽ, വിള്ള.

Bursting, s. പൊട്ടൽ, വിള്ളൽ.

Burthen, s. ചുമട, ഭാരം.

Bury, v. a. ശവം അടക്കുന്നു, കുഴിച്ചിടു
ന്നു, ശവസംസ്കാരം ചെയ്യുന്നു; സ്ഥാപി
ക്കുന്നു, മറെക്കുന്നു, മൂടുന്നു; മറെച്ച വെക്കു
ന്നു.

Bush, s. കറുങ്കാട, ചെടി; പടൎപ്പ, കൊ
മ്പ, തഴപ്പ.

Bushel, s. എട്ടാഢകപ്പറ.

Bushiness, s. പടൎപ്പ, തഴപ്പ.

Bushy, a. കൊമ്പുകൾ പടൎന്നുള്ള, ശാഖ
യുള്ള, തഴപ്പുള്ള.

Busily, ad. ജാഗ്രതയായി, ബദ്ധപ്പാടൊ
ടെ, ചുറുക്കായി.

Business, s. തൊഴിൽ, കാൎയ്യം, വെല,
വ്യാപാരം, ക്രിയ.

To do one's business, to kill or ruin
him. ഒരുത്തനെ ഹാനിവരുത്തുന്നു.

Busk, s. റവുക്കി കുപ്പായത്തിൽ ഇടുന്ന
കൊമ്പ, മാറിടത്തിൽ ഇടുന്ന കൊമ്പ.

Buskin, s. അരത്തരം മുട്ടുചെരിപ്പ.

Buss, s. ചുംബനം, മുത്ത.

Buss, v. a.. ചുംബിക്കുന്നു, ചുംബനം ചെ
യ്യുന്നു; മീൻപിടിക്കുന്നതിനുള്ള വഞ്ചി.

Bust, s. മാറുവരെ മനുഷ്യാകൃതിയുള്ള രൂ
പം.

Bustle, v. n. ഇരയുന്നു, ഇരെക്കുന്നു, താ
ത്പൎയ്യപ്പെടുന്നു; ബദ്ധപ്പെടുന്നു, തിടുക്ക
പ്പെടുന്നു, പരിഭ്രമിക്കുന്നു.

Bustle, . ഇരച്ചിൽ, ഇരെപ്പ, കലഹം; ബ
ദ്ധപ്പാട, തിടുക്കം, ചുറുക്ക, പരിഭ്രമം.

Bustler, s. ഇരെപ്പുകാരൻ, ശ്രമക്കാരൻ,
ദെഹണ്ഡക്കാരൻ, ഉത്സാഹി.

Busy, a. താത്പൎയ്യപ്പെടുന്ന, വെലയായി
രിക്കുന്ന, ബദ്ധപ്പാടുള്ള, ചുറുക്കുള്ള.

Busy, v. a. & n. വെലെക്കാക്കുന്നു; ദെ
ഹണ്ഡിപ്പിക്കുന്നു, വെലയായിരിക്കുന്നു,
ജൊലിയാകുന്നു.

Busy-body, s. വെണ്ടാത്ത കാൎയ്യങ്ങളിൽ
ഉൾപ്പെടുന്നവൻ.

But, conj. എന്നാൽ, എന്നാലും, എങ്കിലും,
ഒഴികെ, അല്ലാതെ, മാത്രം, മാത്രമെ, താ
നും.

But, s. അതൃത്തി, അതിര, ഒരം.

But-end, s. തൊക്കിൻ ചുവട.

Butcher, s. ആടുമാട അറുക്കുന്നവൻ; ര
ക്തപ്രിയൻ.

Butcher, v. a. അറുത്തുകൊല്ലുന്നു, വധി
ക്കുന്നു, കൊല്ലുന്നു.

Butchery, s. വധം, കുല, അറുകുല; ഘാ
തകthvam; കഠൊരത; കുലസ്ഥലം.

Butler, s. കലവറക്കാരൻ, കലവറവിചാ
രിപ്പുകാരൻ. .

Butment, s. വളവിൻ കീഴെ അറ്റം.

Butt, s. ലാക്ക, ലക്ഷ്യം; പരിഹാസമൂലം;
മുട്ട, ഇടി; കുത്ത.

Butt, s. വഞ്ചി; പീപ്പ, കുറ്റി.

Butt, v. a. മുട്ടുന്നു; { കൊമ്പുള്ള മൃഗങ്ങൾ
പൊലെ തല കൊണ്ടു ) ഇടിക്കുന്നു, പായു
ന്നു.

Butter; s. വെണ്ണ, നൈ.

Butter, v. a. വെണ്ണ പിരട്ടുന്നു, വെണ്ണ
യിടുന്നു; വെണ്ണതടവുന്നു.

[ 60 ]
Butterfly, s. വിശെഷമുള്ള ൟച്ച.

Buttermilk, s. മൊര.

Butterprint, s. വെണ്ണക്ക അടയാളങ്ങൾ
ഇടുവാനുള്ള മര കണ്ടം.

Buttertooth, s. വലിയ മുൻപല്ല.

Buttery, a. വെണ്ണമയമുള്ള.

Buttery, s. രസ്തുക്കൾ വെപ്പാനുള്ള കിടങ്ങ.

Buttock, s. പൃഷ്ഠം, ചന്തി, കുണ്ടി, ആസ
നം.

Button, s. കുടുക്ക; പൂവിന്റെ മൊട്ട.

Button, v. a. ഉടുപ്പിടുന്നു, കുടുക്കിടുന്നു,
പൂട്ടുന്നു.

Button-hole, s. കുത, കുഴ, കുടുക്കിടുന്ന
ദ്വാരം.

Buttress, s. മുട്ട, ഊന്ന, ഊന്നകാൽ ; പു
റംതൂണ.

Buttress, v. a. മുട്ടിടുന്നു, ഊന്നിടുന്നു.

Buxom, a. അനുകൂലതയുള്ള, ചുറുക്കുള്ള;
ഉല്ലാസമുള്ള, സരസമുള്ള, കാമുകത്വമുളള.

Buxomness, s. ചുറുക്ക, ഉല്ലാസം, സരസം,
കാമകത്വം.

Buy, v. a. കൊള്ളുന്നു, മെടിക്കുന്നു, വാങ്ങു
ന്നു, വിലെക്കമെടിക്കുന്നു, ക്രയംചെയ്യുന്നു.

To buy off, ദ്രവ്യം കൊടുക്കുന്നതിനാൽ
ഒരുത്തനെ ശിക്ഷയിൽ നിന്ന വിടുവി
ക്കുന്നു.

Buyer, s. കൊളാൾ, കൊൾക്കാരൻ, വി
ലെക്ക വാങ്ങുന്നവൻ, ക്രയികൻ, ക്രായ
കൻ.

Buzz, v. n. (ൟച്ചപൊലെ മൂളുന്നു; മ
ന്ത്രിക്കുന്നു; കുശുകുശുക്കുന്നു, ചെവിയിൽ
പറയുന്നു; ഗംഭീരമായി ശബ്ദിക്കുന്നു; പി
റുപിറുക്കുന്നു.

Buzz, v. n. രഹസ്യമായിട്ടു പരത്തുന്നു.

Buzz, buzzing, s. മൂളൽ; മന്ത്രം; കുശുകു
ശുപ്പ; പിറുപിറുപ്പ.

Buzzer, s. മന്ത്രിക്കുന്നവൻ, കുശുകുശുക്കു
ന്നവൻ, ചെവിയിൽ പറയുന്നവൻ.

By, prep. ആൽ, ഇൽ, കൊണ്ട, മൂലമാ
യി, മുഖാന്തരമായി, ആയി, ആയിട്ട,
പ്രകാരം, അരികെ, പക്കൽ.

By, ad. അരികെ, അടുക്കെ, സമീപത്ത;
വഴിയായി; സന്നിധാനത്തിങ്കൽ.

By and by, ad. പിന്നെ, കുറെ കഴിഞ്ഞി
ട്ട.

By-concernment, പ്രധാനമല്ലാത്ത കാ
ൎയ്യം.

By-end, s. സ്വകാൎയ്യലാഭം, പ്രത്യെക സാ
ദ്ധ്യം.

By-gone, a. കഴിഞ്ഞ, കഴിഞ്ഞുപൊയ,
പണ്ടുള്ള.

By-law, s. പ്രത്യെകചട്ടം, നീതി.

By-name, s. പരിഹാസപ്പെർ.

By-path, s. പ്രത്യെകവഴി.

By-respect, s. പ്രത്യെകസാദ്ധ്യം.

By-room, s. പ്രത്യെകമുറി, സ്വകാൎയ്യമുറി.

By-stander, s. നൊക്കി നില്ക്കുന്നവൻ, അ
രികെ നില്ക്കുന്നവൻ.

By-street, s. മറുതെരുവ.

By-view, s. പ്രത്യെകഭാവം.

By-walk, s. പ്രത്യെകവഴി, നടപ്പല്ലാത്ത
വഴി.

By-way, s. മറുവഴി.

By-west, s. പടിഞ്ഞാറൊട്ട.

By-word, s. പഴഞ്ചാൽ, പരിഹാസവാ
ക്ക.

C

C Has two sounds; one like k, as call,
clock; the other as s, as cessation,
cinder. It sounds like k before a,
o, u, or a consonant; and like s
before e, i and y.

Cab, s. മുന്നാഴി താപ്പ.

Cabal, s. രഹസ്യമായുള്ള കൂട്ടുകെട്ട, ദു
ഷ്കൂറ.

Cabal; cabala, s. യഹൂദന്മാരുടെ പാ
രമ്പൎയ്യന്യായങ്ങൾ.

To Cabal, v. n. ദുഷ്കൂറായി കൂടുന്നു, ര
ഹസ്യമായി കൂട്ടം കൂടുന്നു.

Cabalist, s. യെഹൂദന്മാരുടെ പാരമ്പൎയ്യ
ന്യായങ്ങൾക്ക നിപുണൻ.

Cabalistic,} a. രഹസ്യമുള്ള, ഗൂഢമാ
Cabalistical, യുള്ള, ഗൂഢാൎത്ഥമായുള്ള.

Cabballer, s. രഹസ്യമായുള്ള കൂട്ടക്കെട്ടിൽ
കൂടുന്നവൻ; ദുഷ്കൂറുകാരൻ, കൂട്ടുകെട്ടുകാ
രൻ.

Cabbage, s. കൊവിസ എന്ന ചടി.

To Cabbage, v. a. കൊവിസ തലയുണ്ടാ
കുന്നു.

To Cabbage, v. a. തയ്യൽക്കാരൻ ശീല
കണ്ടിക്കുമ്പൊൾ മൊഷ്ടിക്കുന്നു.

Cabin, s. ചെറിയ മുറി; കപ്പലിൽ ഒരു മു
റി; കൊച്ചുവീട; കുടിൽ; കൂടാരം.

To Cabin, v. a. ചെറിയ മുറിയിൽ പാ
ൎപ്പിക്കുന്നു.

Cabinet, s. ചെറിയ അറ ; അനുഗ്രഹം ;
ആലൊചനഅറ; കൈപെട്ടി, അറകളു
ള്ള പെട്ടകം, അറ.

Cabinet-Council, s. രഹസ്യമായി കൂടു
ന്ന ആലൊചന സഭ.

Cabinet-maker, s. വിശെഷമായുള്ള പെ
ട്ടി മുതലായവ ഉണ്ടാക്കുന്നവൻ.

[ 61 ]
Cable, s. നങ്കൂരക്കയർ, വടം.

Cackle, v. n. പനട്ടുന്നു, കൊക്കുന്നു; ചി
രിക്കുന്നു; ജല്പിക്കുന്നു; തുമ്പില്ലാതെ സംസാ
രിക്കുന്നു, വിടുവാക്ക പറയുന്നു.

Cackle, s. പനട്ടൽ, കൊക്ക; വിടുവാക്ക,
തുമ്പില്ലാത്ത സംസാരം.

Cackler, s. പനട്ടുന്ന കൊഴി; വിടുവായ
ൻ, ജല്പകൻ.

Cadaverous, a. വിടക്ക പൊലെയുള്ള.

Cade, a. ഇണക്കമുള്ള, മരുക്കമുള്ള; (വീ
ട്ടിൽ വളൎത്തപ്പെട്ട ആട്ടിൻകുട്ടിപൊലെ)
മൃദുവായുള്ള.

To Cade, v. a. മൃദുവായി വളൎക്കുന്നു.

Cade, s. ചെറിയ പീപ്പ.

Cadence, s. വിഴ്ച, താഴ്ച, പതനം; ശബ്ദ
ത്തിന്റെ ഒരു പതനം; ശബ്ദം.

Cadent, a. വീഴുന്ന, താഴുന്ന, മെല്ലെ വീഴു
ന്ന, പതനമുള്ള.

Cadet, s. തന്മനസ്സായി സെവിപ്പവൻ : അ
നുജൻ.

Cadi, s. തൎക്കിക്കാരിൽ ഒരു ന്യായാധിപതി.

Caftan, s. പാൎശിയ ദെശത്തെ അംഗവ
സ്ത്രം.

Cag, s. ചെറിയ പീപ്പ.

Cage, s. പക്ഷിക്കൂട; കൂട, പഞ്ജരം; കാ
വൽ അറ.

To Cage, v. a. കൂട്ടിലാക്കുന്നു.

To Cajole, v. a. മുഖസ്തുതി പറയുന്നു; പ്ര
ശംസിക്കുന്നു; ഇളവാക്ക പറയുന്നു; ക
ബളിപ്പിക്കുന്നു, വഞ്ചിക്കുന്നു, ചതിക്കുന്നു.

Cajoler, s. മുഖസ്തുതിക്കാരൻ, പ്രശംസക്കാ
രൻ.

Caisson, s. വെടിമരുന്ന പെട്ടി.

Caitif, s. നീചൻ, ചണ്ഡാലൻ, മഹാ ദു
ഷ്ടൻ, വിടുവിഡ്ഡി.

Cake, s. ദൊശ, അട, മധുരപലഹാരം,
അപ്പം; പിണ്ഡം.

To Cake, v. n. അപ്പമെന്ന പൊലെ കട്ട
യാകുന്നു, വരളുന്നു, കടുപ്പമാകുന്നു, കടു
ക്കുന്നു.

Calamanco, s. ഒരു ജാതി ചകലാസ്സ.

Calamine, s. തുത്തം, തുത്ത.

Calamitous, a. ആപത്തുള്ള, ആപൽക
രം, വിപന്നമായുള്ള; അഭാഗ്യമുള്ള, നി
ൎഭാഗ്യമായുള്ള.

Calamity, s. ആപത്ത, ആപത്തി, വിപ
ത്തി, വിപത്ത; അഭാഗ്യം, നിൎഭാഗ്യം, അ
രിഷ്ടത; സങ്കടം, കുണ്ഠിതം.

Calamus, s. വയമ്പ.

Calash, s. ഒരു വക വണ്ടി; ശിരൊലങ്കാ
രം.

Calcarious, s. കുമ്മായമയമുള്ള.

Calcination, s. ഭസ്മീകരണം, ഭസ്മീകരം,

ഭസ്മമാക്കുക, നീറ്റൽ, നീറാക്കുക.

To Calcine, v. a. ഭസ്മീകരിക്കുന്നു, ഭസ്മ
മാക്കുന്നു; നീറ്റുന്നു.

To Calcine, v. n. ഭസ്മമാകുന്നു, നീറുന്നു.

To Calculate, v. a. ഗണിക്കുന്നു, കണക്ക
കൂട്ടുന്നു; നെരെയാക്കുന്നു.

Calculation, s. ഗണനം, ഗണിതം, ക
ണക്ക.

Calculator, s. ഗണകൻ, കണക്കൻ.

Calculatory, a. കണക്ക സംബന്ധിച്ച.

Calculous, a. കല്ലുള്ള, തരിയുള്ള, കരുക
രുപ്പുള്ള, കഠിനമായുള്ള.

Calculus, s. മൂത്രാശയത്തിലുള്ള കല്ല.

Caldron, s. ഉരുളി, കുട്ടകം, കിടാരം, ച
രക്ക.

Calefaction, s. അനത്തൽ, കാച്ച, അന
പ്പ, കാച്ചിൽ.

Calefactory, a. അനപ്പുണ്ടാക്കുന്ന, അന
ച്ച വരുത്തുന്ന.

To Calefy, v. n. കായുന്നു, ചൂടുപിടിക്കുന്നു,
അനപ്പുണ്ടാകുന്നു.

Calendar, s. പഞ്ചാംഗം, സംവത്സര പ
ഞ്ചാംഗം.

To Calender, v. a. വസ്ത്രത്തിന മിനുസം
വരുത്തുന്നു, ശംഖാടുന്നു.

Calender, s. ശിലകൾക്ക മിനുസം വരുത്തു
ന്ന സൂത്രം.

Calends, s. pl. മാസംതൊറും ഉള്ള ഒന്നാം
തീയതികൾ.

Calf, s. കുട്ടി, കിടാവ; കാൽവണ്ണ.


Caliler, s. തൊക്കിന്റെ വെടിത്തുള, ഉ
ണ്ടപ്പഴുത.

Calico, s. തുണി, വെള്ളശ്ശീല, പരത്തി
നൂൽകൊണ്ട ഉണ്ടാക്കിയ വസ്ത്രം.

Calid, a. ചൂടുള്ള, അനല്ചയുള്ള.

Calidity, s. ചൂട, അനല്ച.

Caligation, s. ഇരുട്ട, ഇരുൾ; മൂടൽ.

Caligatious, a. ഇരുട്ടുള്ള , മൂടലുള്ള.

To Calk, v. a. ചൊൎച്ചനിൎത്തുന്നു; കപ്പലി
ന്റെ ഒരായക്കെടു തീൎക്കുന്നു; കീലിടുന്നു.

To Call, v. a. & n. വിളിക്കുന്നു, ക്ഷണിക്കു
ന്നു; പെരിടുന്നു, പെർ വിളിക്കുന്നു; വി
ളിച്ചുകൂട്ടുന്നു; സമൻകല്പന അയച്ച വിളി
പ്പിക്കുന്നു; ഭക്തിവൈരാഗ്യപ്പെടുത്തുന്നു;
നൊക്കിവിളിക്കുന്നു, അപെക്ഷിക്കുന്നു; അ
ഭയം പറയുന്നു, പ്രസിദ്ധമാക്കുന്നു, കൂറു
ന്നു; ചെന്ന കണ്ടുപറയുന്നു; ഉത്സാഹിപ്പി
ക്കുന്നു; അസഭ്യം പറയുന്നു.

To call away, വിളിച്ചുകൊണ്ടു പൊരു
ന്നു.

To call back, തിരികെ വിളിക്കുന്നു;
വെണ്ട എന്ന വെക്കുന്നു.

To call for, ചൊദിക്കുന്നു.

[ 62 ]
To call am, കാണം പിരിക്കുന്നു; കടം
പിരിക്കുന്നു.

To call of, ചൊല്ലിവിലക്കുന്നു.

To call to mind, ഒൎക്കുന്നു.

To call one, പെർ വിവരം ഉറക്കെ
വായിക്കുന്നു.

To call out, നിലവിളിക്കുന്നു.

To call out, പൊൎക്ക വിളിക്കുന്നു.

To call in question, സംശയിക്കുന്നു.

Call, s. വിളി, ചൊദ്യം, ആവശ്യം, അവ
കാശം ; കല്പന; തൊഴിൽ, ഉദ്യോഗം;
നിയമം.

Calling, s. വിളി, തൊഴിൽ, ഉദ്യൊഗം ;
സ്ഥാനം ; വ്യാപാരം : ദിവ്യവിളി.

Callous, a. തഴമ്പുള്ള, കടുപ്പമുള്ള, ഉണൎച്ച
യില്ലാത്ത, മന്ദതയുള്ള, അലിവില്ലാത്ത.

Callousness, s.. തഴമ്പ, കടുപ്പം, ഉണൎച്ച
കെട, മന്ദത, അലിവില്ലായ്മ.

Calm, a. അടക്കമുളള, ശാന്തതയുള്ള, ശാ
ന്തമായുള്ള; സാവധാനമുള്ള, ശമനതയു
ളള; അമൎച്ചയുള്ള; ധീരതയുള്ള.

Calm, s. ശാന്തത, ശമനം, സാവധാനം,
അടക്കം.

To Calm, v. a. ശാന്തതപ്പെടുത്തുന്നു, ശമി
പ്പിക്കുന്നു; സാവധാനമാക്കുന്നു, അടക്കു
ന്നു; അമൎക്കുന്നു: പരിശാന്തിവരുത്തുന്നു.

Calmer, s. ശമിപ്പിക്കുന്നവൻ, ശാന്തതവ
രുത്തുന്നവൻ, ശമനം വരുത്തുന്ന സാധ
നം.

Calmly, s. ശാന്തതയായി, സാവധാന
ത്തൊടെ, അടക്കത്തോടെ.

Calmness, s. ശാന്തത, ശമനം; സാവധാ
നം ; കൊപമില്ലായ്മ; അടക്കം, അമൎച്ച.

Calomel, s. രസഭസ്മം, രസകൎപ്പൂരം.

Calorific, s. ചൂടുണ്ടാക്കുന്ന.

To Calve, v. a. മാട പെറുന്നു, കിടാവി
ടുന്നു.

To Calumniate, v. a. നുണപറയുന്നു,
ഏഷണി പറയുന്നു, കുരള പറയുന്നു, ദൂ
ഷണം പറയുന്നു, ദൂഷ്യം പറയുന്നു.

Calumniation, s. ദൂഷണം, നുണ, കുര
ള, എഷണി; അപവാദം.

Calumniator, s. ദൂഷണക്കാരൻ, ദൂഷകൻ,
അപവാദി, നുണയൻ, ഏഷണിക്കാരൻ,
കുരളക്കാരൻ.

Calumnious, a. ദൂഷണമുള്ള, എഷണി
യുള്ള, നുണയുള്ള.

Calumny, s. ദൂഷണം, നുണ, ഏഷണി,
അപവാദം, കുരള.

Calx, s. ഭസ്മം.

Cambric, s. ഒരു വക നെരിയ വെള്ളശീല.

Came, pret. of To come, വന്നു.

Camel, s. ഒട്ടകം.

Camlet, s. പട്ടുനൂലും ആട്ടിൻ രൊമവും
കൂട്ടി നൈത ശീല.

Camp, s. പാളയം, പട്ടാളസഞ്ചയം.

To Camp, v. a. പാളയമിറങ്ങുന്നു.

Campaign, s. തകിടി, സമഭൂമി; യുദ്ധത്തി
നായിട്ട സൈന്യം വെളിയിലിരിക്കുന്ന
കാലം.

Camphire, camphor, s. കൎപ്പൂരം.

Camphorate, a. കൎപ്പൂരമയമായുള്ള, കൎപ്പൂര
മിട്ട.

Can, s. തകരപാത്രം, പാനപാത്രം.

To Can, v. n. കഴിയുന്നു, കൂടുന്നു, പാങ്ങാ
കുന്നു, ആം.

Canal, s. തൊട്ടത്തിലെ കുളം, തൊട,
ചാൽ, ശരീരത്തിൽ രക്തം മുതലായവ ഒ
ടുന്ന വഴി.

To Cancel, v. a. കിറുക്കുന്നു, കുത്തുന്നു, മാ
യ്ചകളയുന്നു; ഇല്ലായ്മ ചെയ്യുന്നു, തള്ളിക്കള
യുന്നു, കിഴിവാക്കുന്നു.

Cancellation, s. കിറുക്കികളയുക, മായ്ക്കു
ക, ഇല്ലായ്മ ചെയ്യുക, തള്ളൽ, കിഴിവ.

Cancelled, part. കിറുകിയ, കുത്തിയ, മാ
യ്ച, ഇല്ലായ്മ ചെയ്ത, തള്ളിക്കളഞ്ഞ, കിഴി
വായ.

Cancer, s. ഞണ്ട; കൎക്കിടകം രാശി ; അ
ൎബുദം.

To Cancerate, v. n. അൎബുദമുണ്ടാകുന്നു.

Cancerous, a. അൎബുദമുള്ള.

Candid, a. വെണ്മയുള്ള; തുല്യമായുള്ള, നി
ൎമ്മായമായുള്ള, കപടമില്ലാത്ത; നിൎവ്യാജ
മുള്ള, നെരായുള്ള, പരമാൎത്ഥമുള്ള.

Candidate, s. ഉദ്യോഗത്തിനും മറ്റും കാ
ത്തിരിക്കുന്നവൻ.

Candidly, ad. പരമാൎത്ഥമായി, നെരൊ
ടെ, കപടം കൂടാതെ.

Candidness, s. നിൎവ്യാജം, പരമാൎത്ഥം,
നെര, സത്യം.

Candle, s. മെഴുകുതിരി, വിളക്ക.

Candle-light, s. മെഴുകുതിരിവെളിച്ചം,
വെളിച്ചം, വെട്ടം.

Candle-stick, s. മെഴുകുതിരിക്കാൽ, വി
ളക്കുതണ്ട.

Candour, s. കപടമില്ലായ്മ, നിൎമ്മലത, പ
രമാൎത്ഥം, സുശീലം, ശുദ്ധമനസ്സ, നിൎവ്യാ
ജം, സത്യം.

To Candy, v. a. ശൎക്കരയെ പാകത്തിൽ
കാച്ചുന്നു, കുറുക്കുന്നു; പഞ്ചസാരയിട്ട വ
റ്റലാക്കുന്നു, പഞ്ചസാരകൂട്ടി ഉണക്കുന്നു;
കട്ടകട്ടയായി വറ്റുന്നു.

Cane, s. ചൂരൽ, ചൂരൽവടി, വടി, പുര
മ്പ : കരിമ്പ.

To Cane, p. a. ചൂരൽവടി കൊണ്ട അടി
ക്കുന്നു.

[ 63 ]
Canine, a. നായപൊലെയുള്ള, നാസ്വ
ഭാവമുള്ള, ശുണ്ഠിയുള്ള.

Canine appetite, കൊതിത്തരം.

Canister, s. തെയിലപ്പെട്ടി, ചെറിയ ത
കരപ്പെട്ടി.

Canker, s. പുഴു, പുഴുകുത്ത, ചൊത്ത, അ
ൎബുദം, ഗ്രന്ഥി.

To Canker, v. സ. പുഴുതിന്നുന്നു, ചൊത്ത
പിടിക്കുന്നു, തിന്നുപൊകുന്നു; അലിയു
ന്നു, കെടുപിടിക്കുന്നു.

To Canker, v. a. കെടുവരുത്തുന്നു; വഷ
ളാക്കുന്നു.

Cankerbit, part. വിഷപ്പല്ലുകൊണ്ട കടി
ക്കപ്പെട്ട.

Cankerworm, s. ചാഴി, പുഴ, കമ്പളിപ്പഴു.

Cannibal, s. മാനുഷഭൊജി, മനുഷ്യരെ
ഭക്ഷിക്കുന്നവൻ.

Cannon, s. വലിയതൊക്ക, പീരങ്കി.

Cannon-ball, } s. പീരങ്കി ഉണ്ട, വലിയ
Cannonshot, തൊക്കുണ്ട.

To Cannonade, v. a. വലിയതൊക്കകൊ
ണ്ട വെടിവെക്കുന്നു, പീരങ്കിപ്പട ചെയ്യു
ന്നു.

Cannonier, s. പീരങ്കിക്കാരൻ, വലിയ
തൊക്കുകാരൻ.

Cannot, Of can and not, കഴികയില്ല,
കൂടാ, പാങ്ങില്ല, വഹിയ.

Canoe, s. വള്ളം.

Canon, s. പ്രമാണം; കാനൊൻ, പള്ളി
ക്ക കല്പിച്ച മൎയ്യാദ; ദൈവസഭെക്കടുത്ത
നീതി പ്രമാണം, ന്യായം; പ്രമാണിക്ക
പ്പെട്ട വെദപുസ്തകം; പ്രധാനപള്ളിക
ളിൽ സ്ഥാനമാനമുള്ളവൻ.

Canonical, a. കാനൊൻ സംബന്ധിച്ച;
ന്യായപ്രമാണസംബന്ധമുള്ള, വെദസം
ബന്ധമുള്ള.

Canonist, s. ന്യായപ്രമാണകൎത്താവ.

Canonization, s. ഒരുത്തനെ ശുദ്ധിമാ
നെന്ന ആക്കിവെക്കുക.

To Canonize, v. a. ഒരുത്തനെ പരിശു
ദ്ധനാക്കിവെക്കുന്നു.

Canopy, s. മെല്ക്കെട്ടി, വിതാനം, മെലാ
പ്പ.

To Canopy, v. a. മെല്ക്കെട്ടി കെട്ടുന്നു, വി
താനിക്കുന്നു.

Cant, s. ഭടഭാഷ; കളളഭാഷ; കപടവാ
ക്ക : ചില വകക്കാർ പ്രത്യെകം പറയുന്ന
വാക്ക; മുഖസ്തുതി.

To Cant, v. n. കപടവാക്ക പറയുന്നു; മു
ഖസ്തുതി പറയുന്നു; പ്രശംസ ചെയ്യുന്നു;
കപടഭക്തി കാട്ടുന്നു; വെഗം മറിയുന്നു;
അമ്മാനം ആടുന്നു; വഞ്ചിക്കുന്നു.

Cantation, s. പാട്ടുപാടുക.

Canter, s. കുതിര ഒട്ടം; കപടഭക്തിക്കാ
രൻ, മായക്കാരൻ.

To Canter, v. n. കുതിര ഒടുന്നു.

Canterbury-gallop, s. യാത്രക്കാൽ കുതി
പ്പ.

Cantharides, s. pl. പൊളളിക്കുന്നതിന
സ്പാനിയ ദെശത്തിലുള്ള ഒരു വക ൟച്ച
കൾ.

Canticle, s. പാട്ട.

Cantle, s. നുറുക്ക, കഷണം, കണ്ഡം.

To Cantle, v. a. നുറുക്കുന്നു, കഷണങ്ങ
ളായിട്ടു കണ്ടിക്കുന്നു.

Cantlet, s. നുറുക്ക, കഷണം.

Canto, s. പാട്ട, കാവ്യം; കാണ്ഡം.

Canton, s. നാട്ടിന്റ ഒര അംശം, ഇട
വക.

To Canton, v. a. നാടിനെ അംശിക്കുന്നു,
ഇടവകതിരിക്കുന്നു.

Cantonment, s, പട്ടാളം ഇരി ക്കുന്ന സ്ഥ
ലം.

Canvass, s. രട്ടശീല, കട്ടിയുള്ള തുണി, കാ
ശിരട്ട, പരുമ്പുടവ, ഒര അന്വെഷണം,
ശൊധന, തിരക്ക.

To Canvass, v. a. ശൊധന ചെയ്യുന്നു,
തിരക്കുന്നു, വിസ്തരിക്കുന്നു, തൎക്കിക്കുന്നു.

To Canvass, v. n. യാചിക്കുന്നു; പെർ
വിവരം ശൊധന നൊക്കുന്നു.

Cap, s. കുല്ലാ; തൊപ്പി; ശിരസ്ത്രം; മൂടി; മെ
ലെ അറ്റം; തൊപ്പി ഊരിയുള്ള ആചാ
രം.

To Cap, v. a. മെലെ അഗ്രത്തെ മൂടുന്നു;
തൊപ്പി ഊരിക്കുന്നു; മലപ്പിക്കുന്നു.

Cap á pié, ad. നഖശിഖപൎയ്യന്തം, ഉള്ള
ങ്കാൽ മുതൽ ഉച്ചി വരെ.

Cap-paper, s. പരുപരെയുള്ള കടലാസ.

Capability, s. സാമൎത്ഥ്യം, പ്രാപ്തി, ശെ
ഷി, യൊഗ്യത; പൊരിമ.

Capable, a. സാമ്യമുള്ള, പ്രാപ്തിയുള്ള,
ശെഷിയുള്ള; പൊരിമയുള്ള, നിപുണത
യുള്ള; ഗ്രഹിക്കാകുന്ന; കൊള്ളത്തക്ക.

Capacious, a. വിസ്താരമുള്ള, വിശാലതയു
ള്ള, വലിയ.

Capaciousness, s. വിസ്തീൎണ്ണത, വിശാലത.

To Capacitate, v. a. സാമൎത്ഥ്യമാക്കുന്നു,
പ്രാപ്തിയാക്കുന്നു.

Capacity, s. സാമൎത്ഥ്യം, കൊൾ; പ്രാപ്തി,
വിവെകം, ശെഷി, പടുത്വം, ത്രാണി;
അവസ്ഥ.

Caparison, s. കുതിരച്ചമയം, അലങ്കാരം.

To Caparison, v. a. ചമയിക്കുന്നു, അല
ങ്കരിക്കുന്നു.

Cape, s. മുനമ്പ, നാട്ടിൻ മുനമ്പ, കടൽമു
നമ്പ; പുറം കുപ്പായത്തിന്റെ മെലൊരം.

[ 64 ]
Caper, s. ചാട്ടം, തുള്ളൽ , കുതിപ്പ; ആട്ടം.

To Caper, v. n. ചാടുന്നു, തുള്ളുന്നു, കുതി
ക്കുന്നു, ആടുന്നു, നൃത്തം ചെയ്യുന്നു.

Caperer, s. തുള്ളക്കാരൻ ; ആട്ടക്കാരൻ,
നൎത്തകൻ.

Capering, s. തുള്ളൽ, കുതിപ്പ, ചാട്ടം, നൃ
ത്യം.

Capillarry, a. രൊമം പൊലെയുള്ള, രൊ
മം പൊലെ നെൎത്ത, നെൎത്ത.

Capital, a. തലയായുള്ള, പ്രധാനമുള്ള,
വിശെഷമുള്ള, പ്രമാണമായുള്ള; വലിയ;
മഹാ പാതകമുള്ള, മരണ പാത്രമായുള്ള.

Capital, s. പ്രധാന നഗരി, തലനഗരം;
മുതൽ, മുതൽപണം, മുതൽ ദ്രവ്യം; വലിയ
അക്ഷരം, തുണിന്റെ പൊതിക.

Capitally, ad. വിശെഷമായി, അത്ഭുത
മായി, പ്രധാനമായി.

Capitation, s. തല എണ്ണം.

To Capitulate, v. n. സംഗതി വിവരം
എഴുതുന്നു, ഉടമ്പടി ചെയ്തുകൊള്ളുന്നു; ഇ
ന്ന പ്രകാരം അനുസരിച്ചു ചെയ്യാമെന്ന
ഉടമ്പടി ചെയുന്നു, സമ്മതിക്കുന്നു.

Capitulation, s., ചെയ്ത ഉടമ്പടി, പറഞ്ഞു
വെച്ച ചട്ടം, ഉടമ്പടിച്ചട്ടം, സമ്മതം.

Capon, s. കപ്പാസ ചെയ്ത കൊഴിപ്പൂവൻ.

Caprice, s. വ്യാമൊഹം, മനൊരാജ്യം,
ധൃതഗതി, അഹമ്മതി, ഊഹം, ചാപല്യം,
അസ്ഥിരത.

Capricious, a. വാമൊഹമുള്ള, മായമൊ
ഹമുള്ള, ധൃതഗതിയുള്ള, അസ്ഥിരതയുള്ള.

Capriciousness, s. വ്യാമൊഹം, ധൃതഗ
തി, അസ്ഥിരത.

Capricorn, s. മകരരാശി.

Capstan, s. വലിയ ഭാരങ്ങളെ കെറ്റുന്ന
തിനുള്ള ഒരു യന്ത്രം.

Captain, s. പടനായകൻ, ശതാധിപൻ,
നൂറുപെൎക്ക യജമാനൻ, കപ്പൽപ്രമാണി,
അധിപതി, പ്രമാണി.

Captain General, പ്രധാന സെനാ
പതി.

Caption, s. ആൾപിടിത്തം ; മുട്ടുമറിപ്പ.

Captious, a. ദുസ്തൎക്കത്തിന ശീലമുള്ള, കു
റ്റംപിടിപ്പാൻ നൊക്കുന്ന, പതിയിരിക്കു
ന്ന; അകപ്പെടുത്തുന്ന, മുറിമൊഞ്ചുള്ള.

Captiously, ad. ദുസ്തൎക്കമായി ; തൎക്കശീല
ത്തൊടെ, കുറ്റം പിടിക്കുന്ന ശീലത്തൊ
ടെ.

Captiousness, s. ദുസ്തൎക്കശീലം ; കുറ്റം
പിടിക്കുന്ന ശീലം, മുറിമൊഞ്ച; ദുശ്ശീലം.

Captivate, v. a. ചിറപിടിക്കുന്നു, പിടി
ക്കുന്നു, അടിമപ്പെടുത്തുന്നു; മയക്കുന്നു,
മൊഹിപ്പിക്കുന്നു, വശീകരിക്കുന്നു.

Captivation, s. ചിറപിടിത്തം, അടിമയാ

ക്കുക ; മൊഹനം, മയക്കം, വശീകരണം.

Captive, s. യുദ്ധത്തിൽ പിടിക്കപ്പെട്ടവൻ,
അടിമ; മൊഹിതൽ.

Captive, a. യുദ്ധത്തിൽ പിടിപ്പെട്ട; അ
ടിമപ്പെട്ട.

Captivity, s. ചിറയിലുള്ള ഇരിപ്പ, അടി
മപ്പാട, ദാസ്യം.

Captor, s. ചിറപിടിക്കുന്നവൻ, പിടിക്കു
ന്നവൻ, കൊള്ളക്കാരൻ.

Capture, s. പിടിത്തം ; യുദ്ധത്തിൽ പി
ടിപ്പെട്ട പൊരുൾ, കൊളള, അപഹൃതം.

Car, s. ചാട, വണ്ടി; തെര.

Carabine, s. ഒരു വക തൊക്ക.

Carat, s. നാല നെല്ലിട തൂക്കം; പൊന്നി
ന്റെ മാറ്റം

Caravan, s. ഒരു വലിയ വണ്ടി ; യാത്ര
പൊകുന്ന വ്യാപാരികളുടെയൊ പരദെ
ശയാത്രക്കാരുടെയൊ കൂട്ടം.

Caravansary, s. വഴിയമ്പലം.

Caraway, s. ഒരു വക പെരിഞ്ചീരകം.

Carbuncle, s. മാണിക്കകല്ല ; ഉണില, മു
ഖക്കുരു.

Carcass, s. ഉടൽ, വിടക്ക, ചമ്പ.

To Card, v. a. ആട്ടിൻരൊമത്തെ ചിക്കി
എടുക്കുന്നു.

Card, s. ചെറിയ കടലാസ; ആട്ടിൻരൊ
മത്തെ ചിക്കി എടുക്കുന്നതിനുള്ള കരുവി.

Cardamom, s. എലം, എലത്തരി.

Cardinal, a. പ്രധാനമായുള്ള, പ്രമാണ
മായുള്ള.

Cardinal, s. റൊമാസഭയിൽ ഒര അധി
പതി.

The Cardinal points, നാല ദിക്കും; കി
ഴക്ക, പടിഞ്ഞാറ, തെക്ക, വടക്ക.

Care, s. ക്ലെശം, ആധി, ആകുലം, വിചാ
രം, ജാഗ്രത, ചരതം; സൂക്ഷം; കരുതൽ,
ശ്രദ്ധ; കാവൽ.

To Care, v. n. ക്ലെസശപ്പെടുന്നു, ആകുല
പ്പെടുന്നു, വിചാരപ്പെടുന്നു; ജാഗ്രതപ്പെ
ടുന്നു, ഒത്തുകൊള്ളുന്നു, സൂക്ഷിക്കുന്നു; ക
രുതിക്കൊള്ളുന്നു.

To Careen, v. a. കപ്പലിന്റെ ഒരു ഭാഗം
നന്നാക്കുന്നതിന മറുഭാഗത്തെക്കു ചായി
ക്കുന്നു.

Career, s. ഒട്ടം, കാലഗതി, ഗതി ; പാ
ച്ചിൽ, വെഗമുള്ള ഒട്ടം; ഒടുന്നതിനുള്ള
സ്ഥലം; നടപ്പിന്റെ അവസ്ഥ.

Careful, a. ജാഗ്രതയുള്ള, വിചാരമുള്ള,
സൂക്ഷമുള്ള, കരുതലുള്ള.

Carefully, ad. ജാഗ്രതയൊടെ, സൂക്ഷ
ത്തൊടെ.

Carefulness, s. ജാഗ്രത, സൂക്ഷം, ചരതം,
താത്പൎയ്യം.

[ 65 ]
Careless, a. അജാഗ്രതയുള്ള, അശ്രദ്ധയു
ള്ള, ഉദാസീനതയുള്ള.

Carelessly, ad. അജാഗ്രതയൊടെ.

Carelessness, s. അജാഗ്രത, അശ്രദ്ധ, ഉ
ദാസീനത, ഉപെക്ഷ.

Caress, s. ലാളനം, താലൊലം, താരാട്ടം,
കൊഞ്ചൽ.

To Caress, v. a. ലാളിക്കുന്നു, താലൊലി
ക്കുന്നു, കൊഞ്ചിക്കുന്നു, രസിപ്പിക്കുന്നു.

Caressed, a. ലാളിതം, താലൊലിക്കപ്പെട്ട.

Caret, s. വിട്ടിരിക്കുന്ന വാക്ക ഇന്നെടത്ത
എന്ന അറിയിക്കുന്നതിനുള്ള ൟ ^ അട
യാളം.

Cargo, s. കപ്പൽ ചരക്ക, ചരക്ക.

Caricature, s. അപഹാസസാദൃശ്യം.

Caries, s. ചൊത്ത, ചൊള, നുലച്ചിൽ,
പുഴുക്കെട.

Carious, a. പുഴുക്കെടുള്ള, ചൊത്തുള്ള, നു
ലച്ചിലുള്ള.

Cark, s. വിചാരം, ആകുലം, ജാഗ്രത.

To Cark, v. n. വിചാരപ്പെടുന്നു, ആകു
ലപ്പെടുന്നു.

Carman, s. വണ്ടിക്കാരൻ, ചാടുകാരൻ.

Carmelite, s. കാൎമെലിത്തകാരൻ.

Carmine, s. കടുംചുവപ്പ, മഹാ ഭംഗിയു
ള്ള ചുവപ്പ.

Carnage, s. സംഹാരം, നാശം, ഹിംസ.

Carnal, a. ജഡസംബന്ധമുള്ള, മാംസ
സംബന്ധമുള്ള; ആത്മസംബന്ധമില്ലാ
ത്ത; മാംസെഛയുള്ള, കാമമുള്ള.

Carnality, s. മാംസെഛ, ജഡത്വം, കാ
മുകത്വം, കാമം.

Carnally, ad, മാംസെഛപ്രകാരം, കാമു
കത്വത്തൊടെ.

Carnelion, s. ഒരു വക രത്നക്കല്ല.

Carnivorous, a. മാംസം ഭക്ഷിക്കുന്ന, ആ
മിഷാശി, മാംസാശി.

Carnosity, s. മാംസളത്വം, ദശപ്പ.

Carol, s. സന്തൊഷപ്പാട്ട, ജ്ഞാനകീൎത്ത
നം.

To Cairol, v. a. & n. സ്തുതിക്കുന്നു, പുകഴ്ത്തു
ന്നു; പാടുന്നു.

Carousal, s. മുക്കുടി, പെരുങ്കുടി, ഒര ഉ
ത്സവം, അതിപാനം.

To Carouse v. \n. പെരുങ്കുടി കുടിക്കുന്നു,
അതിപാനം ചെയ്യുന്നു.

Carouser, s. മുക്കുടിയൻ, മദ്യപൻ, പെ
രുങ്കുടിയൻ.

To Carp, v. n. നിൎഭത്സിക്കുന്നു, കുറ്റം ക
ണ്ടുപിടിക്കുന്നു, കുറ്റം പറയുന്നു, ആ
ക്ഷെപിക്കുന്നു.

Carpenter, s. തച്ചൻ, മരമാശാരി, ആ
ശാരി.

Carpentry, s. തച്ചുപണി, ആശാരിത്തൊ
ഴിൽ.

Carper, s. കുറ്റം കണ്ടു പിടിക്കുന്നവൻ, കു
റ്റം പറയുന്നവൻ, ആക്ഷെപക്കാരൻ.

Carpet, s. ചൌക്കാളം, പരവിധാനി, ര
ത്നകമ്പളി, ചിത്രകംബളം, ചിത്രവെല.

To be on the carpet, ഒരു കാൎയ്യത്തെ കു
റിച്ച തല്ക്കാലം ആലൊചന ചെയ്യുന്നു.

To Carpet, v. a. ചൌക്കാളമിടുന്നു, ര
ത്നകംബളം കൊണ്ട മൂടുന്നു.

Carping, part. കുറ്റം പിടിക്കുന്ന, കുറ്റം
പറയുന്ന, ആക്ഷെപിക്കുന്ന.

Carriage, s. ചുമക്കുക, വഹനം , ജയം;
വാഹനം; വണ്ടി, രഥം; പീരങ്കിവണ്ടി,
നടപ്പ, നടപ്പുരീതി, നടപടി, ഗതി; കാ
ൎയ്യം നടത്തൽ, ചുമതല.

Carrier, s. കൊണ്ടുപൊകുന്നവൻ, ചുമ
ട്ടാൾ, ചുമട്ടുകാരൻ, വാഹകൻ; ചീട്ടാൾ,
ദൂതൻ; ഒരു വക പ്രാവ.

Carrion, s. വിടക്ക, നാറിയ മാംസം, ച
മ്പ; ഭക്ഷണത്തിന്ന യൊഗ്യമില്ലാത്ത മാം
സം.

Carrot, s. ഭക്ഷണത്തിനുള്ള ഒരു വക നീ
ണ്ട കിഴങ്ങ.

Carroty, s. രൊമം ചുവന്ന.

To Carry, v. a. കൊണ്ടുപൊകുന്നു, ചുമ
ക്കുന്നു, വഹിക്കുന്നു; കടത്തുന്നു; പിടിച്ചു
കൊണ്ടുപൊകുന്നു; സാധിക്കുന്നു; വിരു
തെടുക്കുന്നു; പിടിക്കുന്നു , ജയിക്കുന്നു; ന
ടത്തുന്നു, നടപ്പുരീതി കാട്ടുന്നു; മുന്തുക വ
രുത്തുന്നു; നിൎബന്ധിക്കുന്നു, മുന്നൊട്ടു ത
ള്ളുന്നു; പ്രാപിക്കുന്നു; പുറത്തുപ്രകാശിപ്പി
ക്കുന്നു; ഉൾപ്പെടുത്തുന്നു; സമ്മതം വരുത്തു
ന്നു; വഴിയെ നടത്തുന്നു; യുക്തിയുണ്ടാ
ക്കുന്നു; എല്ക്കുന്നു; സഹിക്കുന്നു; രക്ഷിക്കു
ന്നു; കായ്ക്കുന്നു; പിടിച്ച കൊണ്ടുവരുന്നു.

To carry off, എടുത്തു കൊണ്ടുപൊകു
ന്നു, കൊല്ലുന്നു.

To carry on, നടത്തി കൊണ്ടുപൊകു
ന്നു.

To Carry through, താങ്ങി കൊണ്ടു
പൊകുന്നു; നടത്തി സാധിക്കുന്നു.

Carry-tale, s. എഷണിക്കാരൻ, കുണ്ടണി
ക്കാരൻ.

Cart, s. ചാട, ചുമട്ടുവണ്ടി.

To Cart, v. a. കാട്ടിൽ കൊണ്ടുപൊകു
ന്നു, ചാട്ടിൽ കെറ്റുന്നു.

Cart-horse, s. ചാട്ടുക്കുതിര, വണ്ടിക്കുതിര.

Cart-load, s. വണ്ടിയിൽ കൊള്ളുന്ന ഭാ
രം; ചാട്ടിൽ കൊള്ളുന്നത.

Cart-rope, s. വടം, വണ്ടികയറ, കയറ.

Cart-rut, s. വണ്ടിയുടെ വഴിത്താര.

Cart-way, s. വണ്ടിവഴി.

[ 66 ]
Carte-blanche, s. എഴുത്തിട്ട വെറും കട
ലാസ.

Cartel, s. ശത്രുക്കൾ തമ്മിൽ ചെയ്യുന്ന ഉട
മ്പടികടലാസ.

Carter, s. വണ്ടിക്കാരൻ, ചാടുകാരൻ.

Cartilage, s. ഞരമ്പ.

Cartilaginous, a. ഞരമ്പുള്ള.

Cartouch, s. ഉണ്ടപ്പെട്ടി, തൊട്ടാപ്പെട്ടി; ഉ
ണ്ടയും മരുന്നും വെക്കുന്ന ഉറ.

Cartridge, s. തൊട്ടാ; ഒരു വെടിക്ക മരു
ന്നിടുന്ന ചുരുൾ.

Cartridge-box, s. തൊട്ടാപ്പെട്ടി.

To Carve, v. a. ചിത്രം കൊത്തുന്നു, കൊ
ത്തുന്നു ; ഭക്ഷണമെശയിൽ ഇറച്ചി കണ്ടി
ക്കുന്നു; കൊത്തിയുണ്ടാക്കുന്നു; വിളമ്പുന്നു;
കീറുന്നു, വെട്ടുന്നു, കണ്ടിക്കുന്നു.

Carver, s. ചിത്രം കൊത്തുന്നവൻ ; ഇറച്ചി
കണ്ടിക്കുന്നവൻ; വിളമ്പുന്നവൻ, പങ്കിടു
ന്നവൻ.

Carving, s. കൊത്തുവെല, കൊത്ത; കൊ
ത്തിയുണ്ടാക്കിയ രൂപങ്ങൾ.

Cascade, s. വെള്ളച്ചാട്ടം, നീൎവീഴ്ച.

Case, s. കൂട, ഉറ, പെട്ടി; വീട്ടിന്റെ പു
റഭാഗം ; അലങ്കരിക്കപ്പെടാത്ത ഭവനം.

Case-knife, s. വലിയ കറിക്കത്തി, മെശ
കത്തി.

Case, s. അവസ്ഥ; വസ്തുത; സംഗതി; കാ
ൎയ്യം; വിഭക്തി.

In case, അപ്രകാരമായാൽ.

To Case, v. a. ഉറയിലിടുന്നു, പൊതിയു
ന്നു, മൂടുന്നു; ഉരിക്കുന്നു, തൊലിക്കുന്നു.

Casement, s. തുറക്കാകുന്ന കിളിവാതിൽ.

Casern, s. കാവൽമുറി.

Caseworm, s. കൂടുള്ള ഒരു വക പുഴു, മാ
റാലപ്പുഴു.

Cash, s. കാശ, പണം, റൊക്കം, ദ്രവ്യം,
മുതൽ.

Cash-book, s. പണവക കണക്ക പുസ്തകം.

Cash-keeper, s. മുതൽപിടിക്കാരൻ.

Cashew, s. കപ്പൽമാവ, പറങ്കിമാവ.

Cashier, s. മുതൽ ചുമതലക്കാരൻ, ചന്ത്ര
ക്കാരൻ.

To Cashier, v. a. ഉദ്യൊഗത്തിൽനിന്ന
മാറ്റി കളയുന്നു; തള്ളിക്കളയുന്നു; ഇല്ലായ്മ
ചെയ്യുന്നു, ഒഴിവാക്കുന്നു.

Cask, s. പീപ്പ.

Casket, s. ചെപ്പ, അളുക, ആഭരണപ്പെ
ട്ടി.

To Casket, v. a. ചെപ്പിലിടുന്നു.

Cassada, s. വെലിക്കിഴങ്ങ.

Cassia, s. എലവംഗം.

Cassoc. s. പുരൊഹിതന്റെ ഒരു വസ്ത്രം.

To Cast, v. a. എറിയുന്നു, ഇട്ടുകളയുന്നു,

ചാടുന്നു ; യന്ത്രം പ്രയൊഗിക്കുന്നു ; കീ
ഴൊട്ട ഇടുന്നു ; കണിവെക്കുന്നു, വലവീ
ശുന്നു; മറിച്ചിടുന്നു; പിരട്ടികളയുന്നു; താ
ഴെ കളയുന്നു ; വീഴ്ത്തുന്നു ; കാറ്റ പിടിച്ച
പാഞ്ഞൊടുന്നു; പുറപ്പെടുവിക്കുന്നു; മണ്ണ
കൂട്ടി കെട്ടുന്നു; ഒരവസ്ഥയിലാക്കുന്നു; പി
ഴയെല്പിക്കുന്നു, ശിക്ഷെക്ക വിധിക്കുന്നു ;
വ്യവഹാരത്തിൽ മടക്കുന്നു; തൊല്പിക്കുന്നു;
ജീവനം മാറ്റുന്നു ; പുറകിൽ വിടുന്നു ;
പൊഴിക്കുന്നു; ഗൎഭം അലസുന്നു; അധികം
തൂക്കമാക്കുന്നു ; ഗണിക്കുന്നു, കണക്ക കൂട്ടു
ന്നു; യന്ത്രിക്കുന്നു, ചട്ടമാക്കുന്നു; വിചാരി
ക്കുന്നു ; കണ്ണപതിക്കുന്നു; വാൎക്കുന്നു; കരു
പിടിക്കുന്നു; നിഴലിക്കുന്നു, പ്രതിബിംബി
ക്കുന്നു ; വിട്ടൊഴിയുന്നു ; ചുമത്തുന്നു.

To cast anchor, നങ്കൂരമിടുന്നു.

To cast anchor, കപ്പൽ ചെതം വരുത്തു
ന്നു.

To cast away, ദുൎവ്യയം ചെയ്യുന്നു.

To cast away, നശിപ്പിക്കുന്നു, എറി
ഞ്ഞുകളയുന്നു.

To cast down, കുണ്ഠിതപ്പെടുത്തുന്നു ;
വീഴ്ത്തുന്നു.

To cast forth, എറിഞ്ഞുകളയുന്നു.

To cast lots, ചീട്ടിടുന്നു.

To cast of, ജീവനം മാറ്റുന്നു, മാറ്റി
കളയുന്നു.

To cast off; വിട്ടുകളയുന്നു ; നീക്കികള
യുന്നു; ഊരികളയുന്നു.

To cast off, പുറകിൽ വിട്ടുകളയുന്നു.

To cast out, ഭ്രഷ്ടാക്കുന്നു, ആട്ടികളയു
ന്നു; പുറത്ത തള്ളുന്നു; പുറത്താക്കുന്നു.

To cast out, പുറത്ത പറയുന്നു.

To cast up, കണക്ക കൂട്ടുന്നു, ഗണിക്കു
ന്നു.

To cast up, ഛൎദിക്കുന്നു, ഒക്കാനിക്കുന്നു.

To cast upon, ചുമത്തുന്നു, എല്പിക്കുന്നു; ചു
മതലപ്പെടുന്നു, ശരണം പ്രാപിക്കുന്നു.

To Cast, v. n. യന്ത്രിക്കുന്നു; വിചാരപ്പെ
ടുന്നു; ഭാഷയായി തീരുന്നു, ആകൃതിപ്പെ
ടുന്നു; കൊടുന്നു, വളയുന്നു.

Cast, s. എറിച്ചിൽ, എറ; കണ്ണൊട്ടം; ചൂ
താട്ടം; കരു, ആകൃതി ; നിറഭെദം ; കൊ
ട്ടം ; കാഴ്ച; ഭാവം, മുഖഭാവം.

Cast-away, s. കപ്പൽ ചെതത്തിൽ അക
പ്പെട്ടവൻ, ഉപെക്ഷിതൻ, ഭൂഷ്ടൻ; കൊ
ള്ളരുതെന്ന തള്ളിക്കളയപ്പെട്ടത.

Caste, s. ജാതി.

Caster, s. എറിയുന്നവൻ ; വാൎക്കുന്നവൻ,
കണക്കൻ, ഗണിതക്കാരൻ.

To Castigate, v. a. ശിക്ഷിക്കുന്നു, ദണ്ഡി
പ്പിക്കുന്നു, അടിക്കുന്നു; നന്നാക്കുന്നു; പ്രാ
യശ്ചിത്തം ചെയ്യുന്നു.

[ 67 ]
Castigation, s. ശിക്ഷ, ദണ്ഡനം; അടി,
പ്രായശ്ചിത്തം, നന്നാക്കൽ.

Castigatory, a. ശിക്ഷിക്കുന്ന, നന്നാക്കുന്ന.

Casting-net, s. വീച്ചുവല.

Casting, a. അലസലുള്ള.

Castle, s. കൊട്ട, കൊട്ടഭവനം, കൊത്ത
ളം.

Castling, s. ഗൎഭമലസിയ പിണ്ഡം.

Castor, s. നീർനാ; ഒരു നക്ഷത്രത്തിന്റെ
പെർ.

Castor & Pollux, s. മിഥുനം.

Castoreum, s. വെരുകിൻ പുഴു; കസ്തൂരി.

To Castrate, v. a. ഉടെക്കുന്നു, അണ്ഡമ
ൎദനം ചെയ്യുന്നു, ഊനം വരുത്തുന്നു, അറു
ക്കുന്നു.

Castration, s. ഉടെക്കുക, അണ്ഡമൎദനം.

Casual, a. അകാരണമായുള്ള, അസംഗ
തിയായുള്ള, ആകസ്മികമായുള്ള.

Casually, ad. അകാരണമായി, ആകസ്മീ
കമായി.

Casualty, s. അസംഗതി, അകാരണം, ആ
കസ്മീകം, രാജീകദൈവീകം; സംഗതി.

Casuist, s. മനൊബോധത്തിന്റെ സംഗ
തികളെ തിരിച്ചറിയുന്നവൻ, സൂക്ഷ്മബു
ദ്ധിയുള്ളവൻ.

Casuistical, a. സൂക്ഷ്മബുദ്ധിയുള്ള.

Casuistry, s. സൂക്ഷ്മബുദ്ധി.

Cat, s. പൂച്ച, മാൎജ്ജാരകൻ.

Cat-o'-nine-tails, ഒമ്പത വാറുള്ള ചമ്മട്ടി.

Catacombs, s. pl, പ്രെതക്കല്ലറകൾ.

Catalogue, s. ചാൎത്ത, വരിചാൎത്ത, വരി
യൊല.

Cataplasm, s. പ്രണത്തിൽ വെക്കുന്ന മാ
ൎദവമുള്ള മരുന്ന.

Cataract, s. നീൎവീഴ്ച, നീൎപാച്ചിൽ.

Cataract, s. കണ്ണിലെ പടലം, പൂവ, പ
ടലം, തിമിരരൊഗം.

Catarrh, s. ജലദോഷം, ചീരാപ്പ.

Catarrhal, a. ചീരാപ്പ സംബന്ധിച്ച.

Catastrophe, s. അവാസാന സംഗതി,
നിൎഭാഗ്യസംഗതി.

To Catch, v. a. പിടിക്കുന്നു, പിന്തുടൎന്ന
പിടിക്കുന്നു ; അകപ്പെടുത്തുന്നു, വലയി
ലകപ്പെടുത്തുന്നു ; കിട്ടുന്നു ; പെട്ടന്ന പി
ടിക്കുന്നു ; തീ പിടിക്കുന്നു ; വശീകരിക്കു
ന്നു; പകൎന്ന പിടിക്കുന്നു.

Catch, s. പിടി, പിടിത്തം, പഴുത നൊ
ട്ടം.

Catcher, s. പിടിക്കുന്നവൻ, പിടിത്തക്കാ
രൻ.

Catching, Part. പിടിക്കുന്ന, പകരുന്ന.

Catchpoll, s. അവാൽദാരൻ, മുട്ടമറിപ്പു
കാരൻ,

Catchword, s. തുടറവാക്ക.

Catechetical, a. ചൊദ്യൊത്തരമായുള്ള.

Catechetically, ad. ചൊദ്യൊത്തമായി.

To Catechise, v. a. ചൊദ്യം ചൊദിച്ച
ഉപദെശിക്കുന്നു; ചൊദ്യം ചൊദിക്കുന്നു,
ചൊദിക്കുന്നു; ഉപദേശിക്കുന്നു; ശൊധ
ന ചെയ്യുന്നു.

Catechiser, s. ഉപദെഷ്ടാവ, ചൊദിക്കു
ന്നവൻ.

Catechism, s. ചൊദ്യൊത്തരം ; ചൊദ്യൊ
ത്തരമായിട്ടുള്ള ഉപദെശം; ചൊദ്യൊത്ത
രപുസ്തകം, ഉപദെശം, വെദൊപദെശ
രീതി.

Catechist, s. ഉപദെശി, ഉപദെശക്കാ
രൻ, ഉപദെശകൻ.

Catechumen, s. വെദം പഠിക്കുന്നവൻ,
വെദപരിചയം തുടങ്ങിയവൻ.

Categorical, a. തീൎച്ചയുള്ള ; ശരിയായുള്ള,
തക്ക ; നിശ്ചയമുള്ള, തിട്ടമുള്ള.

Categorically, ad. തികവായി, തിട്ടമാ
യി, ശരിയായി.

Category, s. തരം, പങ്ക്തി, കൂട്ടം, ക്രമം,
ജാതി: സ്ഥാനം; അവസ്ഥ.

To Catenate, v. a. ചങ്ങലയിടുന്നു.

Catenation, s. ചങ്ങല, ശൃംഖല, ബന്ധം.

To Cater, v. n. ആഹാര സമ്പാദ്യം ചെ
യ്യുന്നു ; ഭക്ഷണസാധനങ്ങളെ മെടിക്കു
ന്നു, അകത്തഴി നടത്തുന്നു.

Caterer, s. അകത്തഴിക്കാരൻ, ആഹാര
സമ്പാദ്യം ചെയ്യുന്നവൻ.

Cateress, s. അകത്തഴികാരി.

Caterpillar, s. കംബിളിപ്പുഴു, പുഴു.

To Caterwaul, v, സ. പൂച്ചപോലെ കര
യുന്നു.

Cates, s. അടകൾ, പലഹാരങ്ങൾ.

Catgut, s. ഒരു വക പെരുമ്പടി വസ്ത്രം;
വീണയുടെ കമ്പി.

Cathartic, a. മലശൊധനയുള്ള, വെടി
പ്പാക്കുന്ന, വിരെചിപ്പിക്കുന്ന.

Cathedral, a. ബിശൊപ്പസംബന്ധിച്ച,
ബിശൊപ്പിന്റെ അധികാരത്തിൽ ഉൾ
പ്പെട്ട; പ്രധാനപള്ളിയോട സംബന്ധി
ച്ച; ഭക്തിതരമായുള്ള.

Cathedral, s. പ്രധാന പള്ളി.

Catholic, a. പൊതുവിലുള്ള, സൎവ്വസ്വമാ
യുള്ള.

The holy catholic church. പൊതുവി
ലുള്ള ശുദ്ധസഭ.

Catholicism, s. പൊതു സഭയോടുള്ള
ചെൎച്ച.

Cat's eye, s. വൈഡൂൎയ്യം.

Cattle, s. കന്നുകാലി, ആടുമാടുമുതലായ
വ.

[ 68 ]
Cavalcade, s. കുതിരകെറിയുള്ള ഘൊഷ
യാത്ര, ഘൊഷയാത്ര.

Cavalier, s. കുതിരക്കാരൻ, കുതിര മാട
മ്പി ; ഉന്മെഷമുളള പട്ടാളക്കാരൻ; പ്രഭു .

Cavalier, a. ഉന്മെഷമുള്ള, ആമൊദമുള്ള;
ശൗൎയ്യമുള്ള, ശൂരതയുള്ള ; പ്രതാപമുള്ള,
നിഗളമുള്ള, നിന്ദാശീലമുള്ള.

Cavalierly, ad. നിഗളമായി, നിന്ദയാ
യി, അഹംഭാവമായി, ഡംഭത്തൊടെ.

Cavalry, s. കുതിരപ്പട, പടക്കുതിരകൂട്ടം.

Caudle, s. ഒരു വക നല്ല കഞ്ഞി.

Cave, s. ഗുഹ, ഗഹ്വരം.

Caveat, s. സൂക്ഷിച്ച നടക്കെണ്ടുന്നതിനുള്ള
ബുദ്ധി ഉപദെശം.

Cavern, s. ഗുഹ, ഗഹ്വരം.

Caverned, a. ഗുഹകൾ നിറഞ്ഞ, ഗുഹക
ളുള്ള.

Caught, part. pass. of To Catch, പി
ടിക്കപ്പെട്ട.

To Cavil, v. n. തൎക്കിക്കുന്നു, വിവാദിക്കുന്നു,
ദുസ്തൎക്കം പറയുന്നു, ന്യായം പിരട്ടുന്നു.

Cavil, s. തൎക്കം, വിവാദം, ദുസ്തൎക്കം, ന്യാ
യപ്പിരട്ട.

Caviller, s. ദുസ്തൎക്കം പറയുന്നവൻ, ദുസ്ത
ൎക്കികൻ, ന്യായത്തെ പിരട്ടുന്നവൻ, വി
വാദശീലൻ.

Cavillous, a. ദുസ്തൎക്കമുള്ള.

Cavity, s. ഗുഹ, പൊള്ള, പൊത, കുഴി,
കൊടരം; പൊട; തുള.

Caul, s. കുല്ലാ, ഒരു വക കെശഭാരം; നൈ
വല.

Causal, a. ഹെതുവായിരിക്കുന്ന, ഹെതു
കം, കാരണമാകുന്ന.

Causality, s. ഹെതുത, ഹെതുഭൂതത്വം,
കാരണഭൂതത്വം.

Causally, ad. ഹെതുപ്രകാരമായി.

Causation, s. കാരണഭൂതത്വം, ഹെതുത.

Causative, a. ഹെതുവായുള്ള, സംഗതി
യുള്ള.

Causativeness, s. ഹെതുത, കാരണഭൂത
ത്വം.

Causator, s. കാരണഭൂതൻ, കാരണക
ൎത്താവ, കാരണൻ.

Cause, s. കാരണം, ഹെതു; നിമിത്തം, മു
ഖാന്തരം, മൂലം; സംഗതി; വഴക്ക, വ്യവ
ഹാരം; ന്യായം; നിൎബന്ധം.

To Cause, v. a. ആക്കുന്നു, ഉണ്ടാക്കുന്നു,
സംഗതി വരുത്തുന്നു, ഇടവരുത്തുന്നു ;
ഹെതുവായിരിക്കുന്നു.

Causelessly, ad. കാരണം കൂടാതെ, സം
ഗതി കൂടാതെ.

Causeless, a. അകാരണമായുള്ള, അഹെ
തുവായുള്ള, നിഷ്കാരണമായുള്ള, മുഖാന്ത

രമില്ലാത്ത, കാൎയ്യം കൂടാത്ത.

Causer, s. കാരണൻ, ഹെതുഭൂതൻ.

Causeway, s. ഉയൎത്തിയ വഴി; ചിറ, വ
രമ്പ.

Caustic, s. പുണ്ണിനിടുന്ന ക്ഷാരം, കാരം.

Caustic, a. കാരമുള്ള.

Cautel, s. ജാഗ്രത, സൂക്ഷം, ഉപായം.

Cautelous, a. ജാഗ്രതയുള്ള, സൂക്ഷമുള്ള;
ഉപായമുള്ള.

Cauterization, s. ചൂടവെക്കുക, കാച്ചിൽ.

To Cauterize, v. a. ചൂടവെക്കുന്നു, കാച്ചു
ന്നു.

Cautery, s. ചുട്ടിരിമ്പ, പഴുപ്പിച്ചയിരിമ്പ,
കാരം.

Caution, s. ജാഗ്രത ; വിജ്ഞാപനം,
ജ്ഞാപകം, സൂചനം, ബുദ്ധി, സൂക്ഷ്മം.

To Caution, v. a. ജാഗ്രതപ്പെടുത്തുന്നു,
ജ്ഞാപകപ്പെടുത്തുന്നു, സൂചിപ്പിക്കുന്നു; ഒ
ൎമ്മപ്പെടുത്തുന്നു, ഒൎമ്മയുണ്ടാക്കുന്നു.

Cautionary, a. ഉറപ്പുവരുത്തുന്ന, പണ
യമായി കൊടുക്കപ്പെട്ട.

Cautious, a. ജാഗ്രതയുള്ള, ജാഗരണമുള്ള.

Cautiously, ad. ജാഗ്രതയൊടെ, സൂക്ഷ
ത്തൊടെ.

Cautiousness, s. ജാഗ്രത, സൂക്ഷം, ജാഗ
രണം.

To Caw, v. n. കാക്കപൊലെ കരയുന്നു.

To Cease, v. n. വിടുന്നു, ഒഴിയുന്നു, നി
ന്നുപൊകുന്നു; കഴിഞ്ഞുപൊകുന്നു ; അ
ന്യംനിന്നുപൊകുന്നു; ഇല്ലാതായി തീരു
ന്നു; അടങ്ങുന്നു; ഇടവിടുന്നു; വിശ്രമി
ക്കുന്നു; നിൎത്തുന്നു, ഒഴിയുന്നു.

Ceaseless, a. ഇടവിടാതുള്ള, ഒഴിയാതു
ള്ള, മാറാത്ത; നിരന്തരമായുള്ള, അവിര
തമായുള്ള; നിത്യമായുമുള്ള.

Ceasing, s. നിൎത്ത, അവരതി, ഒഴിവ.

Cedar, s. കാരകിൽ, കെദരെന്ന വൃക്ഷം.

To Cede, v. n. വിട്ടുകൊടുക്കുന്നു, വിട്ടൊ
ഴിയുന്നു, എല്പിക്കുന്നു.

Cedrine, a. കാരകിലൊട ചെൎന്ന.

To Ceil, v. a. മച്ചിടുന്നു, തട്ടിടുന്നു, മെ
ത്തട്ടിടുന്നു.

Ceiling, s. മച്ച, തട്ട, മെത്തട്ടെ.

Celature, s. ചിത്രവെല, കൊത്തുപണി,

To Celebrate, v. a. പ്രബലപ്പെടുത്തുന്നു,
പ്രശംസിക്കുന്നു; പുകഴ്ത്തുന്നു, കീൎത്തിക്കുന്നു,
കൊണ്ടാടുന്നു ; ആചരിക്കുന്നു, കഴിക്കുന്നു.

Celebration, s. പ്രശംസ, പുകഴ്ച, കൊ
ണ്ടാട്ടം; ആചരണം, കഴിക്കുക.

Celebrious, a. കീൎത്തിയുള്ള, ശ്രുതിയുള്ള,
കൊണ്ടാട്ടമുള്ള, വിഖ്യാതിയുള്ള.

Celebrity, s. കീൎത്തി, വിശ്രുതി, ശ്രുതി വി
ഖ്യാതി; പ്രാബല്യം, പ്രബലത.

[ 69 ]
Celerity, s. വെഗത, വെഗം, ക്ഷിപ്രം,
ശീഘ്രത.

Celestial, a. സ്വൎഗ്ഗസംബന്ധമുള്ള, പര
മ, ദിവ്യമായുള്ള, ആകാശസംബന്ധമുള്ള.

Celibacy, s. സന്യാസത്വം, ബ്രഹ്മചൎയ്യം,
വിവാഹം ചെയ്യായ്ക.

Cell, s. ഗുഹ, ഒരു ചെറിയ മുറി, അറ,
കുടിൽപുര; നിലവറ; കാവലറ.

Cellar, s. നിലവറ.

Cellular, a. അറകളായി തീൎക്കപ്പെട്ട, ചെ
റിയ മുറികളുള്ള.

Cement, s. ഇഴുക്കം, വിളക്ക; കൂട്ടിവിളക്ക,
പറ്റിപ്പ; കുമ്മായം; മട്ടം; സ്നെഹക്കെട്ട.

To Cement, v. a. & n. ഇഴുക്കുന്നു, വിള
ക്കുന്നു, പറ്റിക്കുന്നു, ചെൎക്കുന്നു, കൂട്ടുചെ
ൎക്കുന്നു, തമ്മിൽ പറ്റിക്കുന്നു; പറ്റുന്നു,
രുന്നു, കൂടുന്നു.

Cementation, s. വിളക്കം, പറ്റ.

Cemetery, s. ശ്മശാനം, ശ്മശാനഭൂമി, ചു
ടലക്കളം, ശവമിടുന്ന സ്ഥലം.

Cenotaph, s. വെറുംഗൊരി.

Censer, s. ധൂപകലശം, ധൂപക്കുറ്റി.

Censor, s. മൎയ്യാദകളെ ക്രമപ്പെടുത്തുവാൻ
അധികാരമുള്ളവൻ, ഒര ഉദ്യൊഗസ്ഥൻ.

Censorious, a. കുറ്റപ്പെടുത്തുക ശീലമു
ള്ള, ചുടുവാക്കുള്ള, രൂക്ഷമായുള്ള.

Censoriously, ad. ആക്ഷെപമായി, അ
ധിക്ഷെപമായി, ഉഗ്രമായി.

Censoriousness, s. കുറ്റപ്പാട, അധി
ക്ഷെപം, ചുടുവാക്ക; ചുടുകൊള്ളി; നി
ന്ദാസ്വഭാവം; കഠൊരം.

Censorship, s. ഒരു ഉദ്യൊഗം.

Censurable, a. കുറ്റം പറയാകുന്ന, കു
റ്റപ്പെടുത്തതക്ക, ആക്ഷെപിക്കപ്പെടത്ത
ക്ക കുറ്റമുള്ള .

Censure, s. ആക്ഷെപം, അധിക്ഷെപം,
അപവാദം; അവഖ്യാതി, ദൂഷണം, ദൂ
ഷ്യം, നിഷ്ഠൂരം; കുറ്റവിധി.

To Censure, v. a. കുറ്റപ്പെടുത്തുന്നു, കു
റ്റം പിടിക്കുന്നു; ആക്ഷെപിക്കുന്നു, അ
ധിക്ഷെപിക്കുന്നു, അപവാദം പറയുന്നു,
നിഷ്ഠുരം പറയുന്നു, ദൂഷണം പറയുന്നു;
ദുഷ്കീൎത്തിപ്പെടുത്തുന്നു; പരുഷം പറയു
ന്നു; കുറ്റം ചുമത്തുന്നു.

Censurer, s. കുറ്റം പിടിക്കുന്നവൻ, അ
പവാദക്കാരൻ, ആക്ഷെപം പറയുന്ന
വൻ.

Cent, s. നൂറ, ശതം.

Five per cent. നൂറ്റിന അഞ്ചുവീതം.

Centaur, s. പാതി മനുഷ്യാകൃതിയും, പാ
തി കുതിരാകൃതിയും എന്ന്a ഊഹിക്കപ്പെട്ട
ഒരു ഭീമശരീരി; ധനുരാശി.

Centenary, s. നൂറ എന്ന തുക.

Centesimal, a. നൂറാമത്തെ.

Centennial, a. നൂറ വൎഷം കൂടിയ,

Centipede, s. പഴുതാര, തൊട്ടാലൊട്ടി.

Central, a. മദ്ധ്യഭാഗത്തുള്ള, മദ്ധ്യപ്രദെ
ശത്തൊട ചെൎന്ന, നടുവെയുള്ള.

Centrally, ad. നടുവെ, മദ്ധ്യസംബന്ധ
മായി.

Centre, s. മദ്ധ്യഭാഗം, മദ്ധ്യപ്രദെശം, മ
ദ്ധ്യം, നടുവ.

To Centre, v. a. നടുവിൽ വെക്കുന്നു, മ
ദ്ധ്യത്തിലാക്കുന്നു.

To Centre, v. n. തങ്ങുന്നു, തങ്ങിയിരിക്കു
ന്നു; തങ്ങിനില്ക്കുന്നു; ഊന്നുന്നു. ആശ്ര
യിക്കുന്നു; നടുവിൽ ഇരിക്കുന്നു.

Centric, } a. നടുവിലുളള, മദ്ധ്യെയുള്ള,
Centrical, മദ്ധ്യത്തിൽ വെക്കപ്പെട്ട.

Centrifugal, a. നടുവിൽനിന്ന തെറിച്ച
പൊകുന്ന, മദ്ധ്യത്തിൽനിന്ന മാറുന്ന.

Centripetal, a. നടുവിലൊട്ട നീങ്ങുന്ന.

Centry, s. കാവല്ക്കാരൻ, യാമകാവല്ക്കാ
രൻ.

Centuple, a. നൂറിരട്ടിയുള്ള, നൂറുമടങ്ങാ
യുള്ള, നൂറുവീതമായുള്ള.

Centurion, s. നൂറുയൊദ്ധാക്കൾക്ക അധിപ
തി, നൂറുപെൎക്ക യജമാനൻ, ശതാധിപൻ.

Century, s. നൂറുവൎഷം, നൂറുസംവത്സര
കാലം.

Cerastes, s. കൊമ്പുള്ള പാമ്പ.

Cerate, s. മെഴുകകൊണ്ട ഉണ്ടാക്കപ്പെട്ട
ഒരു വക മരുന്ന, കുഴമ്പ.

Cerated, a. മെഴുകിടപ്പെട്ട.

To Cere, v. a. മെഴുക പൂശുന്നു, മെഴുകി
ടുന്നു.

Cerecloth, s. മെഴുകശീല.

Ceremonial, a. കൎമ്മസംബന്ധമുള്ള, ആ
ചാരമുറെക്കടുത്ത.

Ceremonial, s. കൎമ്മം, ആചാരമുറ; റൊ
മാസഭയിലുള്ള ക്രിയാവിധി.

Ceremonious, a. കൎമ്മസംബന്ധമുള്ള ആ
ചാരമുറകളുള്ള; ഉപചാരമുള്ള; കൎമ്മശീല
മുള്ള, കൎമ്മശ്രദ്ധയുള്ള.

Ceremoniously, ad, അത്യാചാരമായി.

Ceremoniousness, s. ആചാരശീലം; അ
ത്യാചാരശീലം.

Ceremony, s. അനുഷ്ടാനം, കൎമ്മം; ആ
ചാരം, ഉപചാരം.

Certain, a. കെവലം, നിജമായുള്ള, നി
ശ്ചയമുള്ള, നൂനം; ആവശ്യം; എതാനും,
ചില; സംശയമില്ലാത്ത, സംശിതം, അ
സംശയം.

Certainly, Certes, ad. കെവലമായി,
നിശ്ചയമായി, സംശയം കൂടാതെ, തെ
റ്റ കൂടാതെ; സത്യമായി, നിസ്സംശയം.

[ 70 ]
Certainty, s. നിശ്ചയം, തിട്ടം, വെസ്ഥ;
നിജത്വം; സത്യം, സംശയമില്ലായ്മ.

Certificate, s. നിശ്ചയത്തിന സാക്ഷിചീ
ട്ട, രെഖാസാക്ഷി, ദൃഷ്ടാന്തലെഖനം,
സാക്ഷികടലാസ; രകതാരി : സിപാൎശി
കടലാസ.

Certified, part. നിശ്ചയം വരുത്തിയ,
സാക്ഷിപ്പെട്ട.

To Certify, v. a. ബൊധം വരുത്തുന്നു,
അറിയിക്കുന്നു, ഉള്ളതെന്ന തിട്ടപ്പെടുത്തു
ന്നു, നിശ്ചയം പറയുന്നു, സാക്ഷിപ്പെടു
ത്തുന്നു.

Certitude, s. നിശ്ചയം, വെസ്ഥ; അ
സംശയം.

Cerulean, a. നീലമായുള്ള, ഇളനീലമായു
ള്ള, ശ്യാമളമായുള്ള.

Ceruse, s. വെള്ളീയം, ൟയ്യഭസ്മം.

Cess, s. ഇറവരി, കരം, രാജഭൊഗം.

To Cess, v. a. ഇറവരിപതിക്കുന്നു, കരം
പതിക്കുന്നു.

Cessation, s. നിൎത്ത, നിൎത്തൽ, ഒഴിച്ചിൽ,
ഒഴിവ; ആശ്വാസം; ഇട, അവസരം;
അവസാനം.

cessible, a. ഇടകൊടുക്കുന്ന, വിട്ടൊഴി
യാകുന്ന.

Cession, s. ഒഴിച്ചിൽ, പിന്മാറ്റം; വി
ട്ടൊഴിവ, ഒഴിഞ്ഞുകൊടുക്കുക.

Cessment, s. ഇറവരി, കരം, വരി, നി
കുതി.

Cetaceous, a. തിമിംഗലമത്സ്യത്തൊടചെ
ൎന്ന

To Chafe, v. a. & n. തടവുന്നു; കൊപി
പ്പിക്കുന്നു, ചീറിക്കുന്നു; ഗന്ധിപ്പിക്കുന്നു :
കൊപിക്കുന്നു, ചീറുന്നു; തെയുന്നു; ഉരയു
ന്നു; ഗന്ധിക്കുന്നു.

Chafe, s. കൊപാഗ്നി, ചീറൽ; ഗന്ധം.

Chafer, s. ചീവിട.

Chaff, s. പതിര, ഉമ്മി.

To Chaffer, v. n. വിലപെശുന്നു; വില
പറയുന്നു.

Chafferer, s. കൊൾക്കാരൻ, കച്ചവടക്കാ
രൻ.

Chaffless, a. പതിരില്ലാത്ത.

Chaffy, a. പതിരുള്ള.

Clafingdish, s. തീച്ചട്ടി, തീക്കലം, നെരി
പ്പൊട.

Chagrin, s., ദുൎഗ്ഗുണം; ഉപദ്രവം; വ്യസ
നം, ദുഃഖം; മുഷിച്ചിൽ, വിചാരം, കഷ്ടത.

To Chagrin, v. a. ഉപദ്രവിക്കുന്നു, വ്യസ
നപ്പെടുത്തുന്നു, വലെക്കുന്നു, കഷ്ടപ്പെടു
ത്തുന്നു.

Chain, s. ചങ്ങല, വിലങ്ങ, ശൃംഖല; തു
ടർ, തുടൽ; മാല; പിണച്ചിൽ.

To Chain, v. a. ചങ്ങലയിടുന്നു, വിലങ്ങി
ലാക്കുന്നു; അടിമപ്പെടുത്തുന്നു; ബന്ധിക്കു
ന്നു, പിണെക്കുന്നു, കൂട്ടിചെൎക്കുന്നു.

Clainshot, s. ചങ്ങല കൂട്ടിപ്പിണച്ച രണ്ടു
ണ്ട.

Chainwork, s. ചങ്ങലപ്പണി, തുടൽപ്പ
ണി, തുടൽ പൊലെയുളള പണി.

Chair, s. കസെര, നാല്ക്കാലി, പീഠം, ചീ
നപീഠം, ന്യായാസനം; പ്രധാനമുള്ള
ഇരിപ്പിടം; ഒരു വക ഡൊലി.

Chairman, s. സഭാപ്രമാണി, പ്രധാനാ
സനത്തിൽ ഇരിക്കുന്നവൻ; ഒരു വകഡൊ
ലിക്കാരൻ.

Chaise, s. ഒരു കുതിര കെട്ടുന്ന വണ്ടി.

Chalice, s. പാനപാത്രം, കാലുള്ള പാന
പാത്രം; ദിവ്യകമ്മങ്ങളിൽ പരുമാറുന്ന
പാനപാത്രം.

Challk, s. ശീമച്ചുണ്ണാമ്പ, ചെടിമണ്ണ, വെ
ള്ള മണ്ണ.

To Challk, v. a. ശീമച്ചുണ്ണാമ്പുകൊണ്ട വ
രെക്കുന്നു, ചെടിമണ്ണുതെക്കുന്നു; ചെടിമ
ണ്ണ വളത്തിനിടുന്നു.

Chalk-cutter, s. ചെടിമണ്ണ വെട്ടുന്നവൻ.

Chalk-pit, s. വെള്ള മണ്ണ വെട്ടുന്ന കുഴി.

Chalky, a. വെള്ളമണ്ണ, ചെളിമണ്ണ പ
റ്റിയ.

To Challenge, v. a. പൊൎക്കുവിളിക്കുന്നു,
വീരവാദം പറയുന്നു; വിവാദിക്കുന്നു; വ്യ
വഹാരത്തിന വിളിക്കുന്നു; കുറ്റം ചുമ
ത്തുന്നു; വിസമ്മതം പറയുന്നു; വഴക്കപ
റയുന്നു; ഉടമ്പടിപ്രകാരം ചെയ്യാൻ പ
റയുന്നു.

Challenge, s. പൊൎക്കുവിളി; വീരവാദം,
വ്യവഹാരത്തിനുള്ള വിളി; കുറ്റം ചുമ
ത്തൽ; വിസമ്മതം.

Challenger, s. പൊൎക്ക വിളിക്കുന്നവൻ,
വഴക്കാരംഭിക്കുന്നവൻ, വഴക്ക പറയുന്ന
വൻ.

Chalybeate, a. ഇരിമ്പ താൻ ഉരുക്ക താൻ
കാച്ചിമുക്കിയ.

Chamber, s. മാളികമുറി, അറ; ന്യായാ
ധിപതിമാർ കൂടുന്ന വീട; പ്രത്യെകമുള്ള
മുറി, മച്ച; പീരങ്കിയുടെ താമരപ്പാട; വി
ലത്തിന്റെ അകം.

To Chamber, v.n. ശയനമൊഹം കാട്ടു
ന്നു; ദുഷ്കൂറുവിചാരിക്കുന്നു; പ്രത്യെകമുറി
യിൽ പാൎക്കുന്നു.

Chamberer, s. ശയനമൊഹമുള്ളവൻ, ദു
ഷ്കൂറുകാരൻ.

Chambering, s. ശയനമൊഹം, കാമവി
കാരം.

Chamberlain, s. പള്ളിയറവിചാരിപ്പുകാ
രൻ, പള്ളിയറക്കാരൻ; അറവിചാരിപ്പു

[ 71 ]
കാരൻ ; പ്രധാന നഗരത്തിൽ ഒരു ഉ
ദ്യൊഗസ്ഥൻ.

Chamberlainship, s. പള്ളിയറവിചാരി
പ്പ.

Chambermaid, s. അറവിചാരക്കാരി.

Chamberpot, s. മൂത്രമൊഴിക്കുന്ന പാത്രം,
കൊളാമ്പി.

Clamelion, s. ഒന്ത.

Chamlet, s. See Camlet.

Chamois, s. ഒരു ജാതി ആട.

To Champ, v. a. ചവെക്കുന്നു, ചപ്പിത്തി
ന്നുന്നു; വിഴുങ്ങികളയുന്നു.

Champayne, s. ഒരു വക മദ്യത്തിന്റെ
പെർ.

Champaign, s. പടനിലം, സമഭൂമി.

Champion, s. യൊദ്ധാവ, ദ്വന്ദയൊദ്ധാ
വ, പരാക്രമശാലി, വീരൻ, മല്ലൻ.

Chance, s. ഗതി, ഭാഗ്യം, കാരണം, അ
സംഗതി, അഹെതു; ആകസ്മീകം; സംഗ
തി; സംഭവം, സംഭാവനം.

To Chance, v. n. സംഭവിക്കുന്നു, ഭവിക്കു
ന്നു, ആകസ്മീകമായി ഉണ്ടാകുന്നു.

Chanceable, a. അസംഗതിയായുള്ള, സം
ഭാവനമുള്ള, സംഭവിക്കതക്ക.

Chancel, s. പള്ളിയുടെ കിഴക്കെ ഭാഗം ;
കിഴക്കിനി, കിഴക്കെ മണ്ഡപം.

Chancellor, s. ന്യായാധിപതിമാരിൽ
ശ്രെഷ്ഠൻ ; ബിശൊപ്പിന്റെ ന്യായാധി
പതി ; വലിയൊരുദ്യൊഗസ്ഥൻ; പ്രധാ
ന പാഠകശാലയിൽ അധിപൻ.

Chancellorship, s. മെൽപറഞ്ഞ ഉദ്യൊ
ഗസ്ഥന്മാരുടെ സ്ഥാനം.

Chancery, s. പ്രധാന ന്യായസ്ഥലം.

Chancre, s. ഉഷ്ണപ്പുണ്ണ, പിത്തപ്പുണ്ണ ; വ്ര
ണം.

Clandelier, s. വിളക്കുതണ്ട.

Chandler, s. മെഴുകതിരിയുണ്ടാക്കുന്നവൻ,
പീടികക്കാരൻ.

To Change, v. n. മാറ്റുന്നു, മറിക്കുന്നു; ഭെ
ദം വരുത്തുന്നു, വ്യത്യാസം വരുത്തുന്നു.

To Change, v. n. മാറുന്നു, ഭെദിക്കുന്നു,
ഭദം വരുന്നു, വ്യത്യാസം വരുന്നു, പക
രുന്നു; മാറുപാടാകുന്നു.

Change, s. മാറ്റം, മറിച്ചിൽ, പകൎച്ച, ഭെ
ദം, വ്യത്യാസം, മാറുപാട; ഒര ഉടുപ്പ വ
സ്ത്രം ; മറുരൂപം ; മിച്ചം.

Changeable, a. മാറ്റമുള്ള, മാറത്തക്ക, ഭെ
ദ്യമായുള്ള; വ്യത്യാസമാകുന്ന, അസ്ഥിര
മായുള്ള, അനവസ്ഥിതിയുള്ള, നിലകെ
ടുള്ള .

Changeableness, s. മാറ്റം, മറിച്ചിൽ,
ഭെദ്യത, ഭെദ്യം, അസ്ഥിരത, അനവസ്ഥി
തി, നിലകെട.

Changeling, s. മാറിയ ശിശു; ഭെദ്യൻ,
അസ്ഥിരൻ, മറിച്ചിൽക്കാരൻ ; ഭൊഷൻ,
മൂഢൻ.

Changer, s. മാറ്റക്കാരൻ, നാണയം മാ
റ്റുന്നവൻ ; ശറാപ്പ.

Channel, s. തൊട, ചാല, നീൎച്ചാൽ, കയ്യാ
റ; രണ്ടു ദെശങ്ങൾക്ക നടുവെയുള്ള ക
ടൽ ; കൈവഴി; ഒക, പാത്തി.

To Channel, v. a. തൊടുവെട്ടുന്നു, ചാല
വെട്ടുന്നു.

Chant, s. പാട്ട, പദം, പദ്യം, നീട്ടിച്ചൊല്ല.

To Chant, v. a. പാടുന്നു, ഗാനം ചെയ്യു
ന്നു, കീൎത്തനം ചെയ്യുന്നു, നീട്ടിച്ചൊല്ലു
ന്നു.

Chanter, s. ഗായകൻ, പാട്ടുകാരൻ, കീ
ൎത്തനക്കാരൻ, നീട്ടിച്ചൊല്ലുന്നവൻ.

Chanticleer, s. ചാവൽ, പൂവൻകൊഴി.

Chantress, s. പാട്ടുകാരി, കീൎത്തനക്കാരി.

Chaos, s. കൂട്ടിക്കലൎച്ച, സമ്മിശ്രരൂപം;
അലങ്കൊലം.

Chaotic, a. കൂട്ടിക്കലൎച്ചയുള്ള, സമ്മിശ്രരൂ
പമുള്ള.

To Chap, v. a. & n. വിള്ളുന്നു, വിളളിക്കു
ന്നു, വെടിയുന്നു, വിടൎക്കുന്നു, വിരിയുന്നു,
വിടവിക്കുന്നു.

Chap, s. വിള്ളൽ, വെടിച്ചിൽ, വിടൎപ്പ,
വിടവ, വിരിച്ചിൽ.

Clap, s. മൃഗത്തിന്റെ വായുടെ മെൽഭാ
ഗം എങ്കിലും, കീഴഭാഗം എങ്കിലും.

Chapel, s. ചെറിയ പള്ളി.

Chapelry, s. പള്ളി ഇടവക.

Chapfaln, a. വായ ചുരുങ്ങിയ, വായ ഇ
റുകിയ, മുഖം വാടിയ.

Chapiter, s. തൂണിന്റെ പൊതിക.

Chaplain, s. കപ്പലിലും പട്ടാളത്തിലും മ
റ്റും ഉള്ള ദൈവഭൃത്യൻ.

Chaplaincy, s. ദൈവഭൃത്യന്റെ സ്ഥാനം.

Chaplet, s. ശിരൊലങ്കാരം, പൂമാല, മാ
ല്യം, മാല; കൊന്ത.

Chapman, s. അങ്ങാടിക്കാരൻ, പീടിക
ക്കാരൻ, ചരക്ക വാങ്ങുന്നവൻ.

Chapter, s. അദ്ധ്യായം, പ്രകരണം; പ്ര
ധാനപള്ളിയിലെ പുരൊഹിത സംഘം;
പുരൊഹിതന്മാർ കൂടുന്ന സ്ഥലം.

To Char, v. a. & n. മരംകരിക്കുന്നു, കരി
ചുടുന്നു, ഇരുന്നൽ കരിക്കുന്നു ; കൂലിവെല
ചെയ്യുന്നു.

Char, s. ദിവസമുള്ള കൂലി വെല.

Char-woman, s. കൂലിവെലക്കാരി.

Character, s. അടയാളം, കുറി, അച്ച;
അക്ഷരം, എഴുത്ത, ലക്ഷണം, ഗുണദൊ
ഷം; കീൎത്തി, യശസ്സ; നടപടി, നടപ്പ
രീതി, നടപ്പ; കാൎയ്യത്തിന്റെ അവസ്ഥ;

[ 72 ]
ഉദ്യൊഗം, സ്ഥാനം; നടപടിക്കടലാസ,
ലക്ഷണസന്ദെശം.

Characteristic, a. ഇന്നവനെന്ന അല്ലെ
ങ്കിൽ ഇന്നതെന്ന തിട്ടമായി കാണിക്കുന്ന.

Characteristic, s. അടയാളം, ചിഹ്നം.
ലക്ഷണം.

To Characterize, v. a. ലക്ഷണസന്ദെ
ശം കൊടുക്കുന്നു ; ചിത്രപ്പണി ചെയ്യുന്നു,
കൊത്തുന്നു, അടയാളമിടുന്നു.

Characterless, a. കീൎത്തിയില്ലാത്ത, യശ
സ്സില്ലാത്ത; ലക്ഷണസന്ദെശമില്ലാത്ത.

Charcoal, s. കരി, കരിക്കട്ട, ഇരുന്നൽ.

To Charge, v. a. ഭരമെല്പിക്കുന്നു, എല്പി
ക്കുന്നു, ആക്കുന്നു; വിശ്വസിച്ചെല്പിക്കുന്നു ;
കണക്കിൽകൂട്ടുന്നു, കുറ്റപ്പെടുത്തുന്നു, കു
റ്റം ചുമത്തുന്നു ; ചുമത്തുന്നു; കല്പിക്കുന്നു,
ബുദ്ധി ഉപദെശിക്കുന്നു; നെരിടുന്നു, അ
തിക്രമിക്കുന്നു; ചുമപ്പിക്കുന്നു; നിറെക്കുന്നു;
തൊക്കുനിറെക്കുന്നു.

Charge, s. വിചാരണ; അധീനം, വശം;
ഭരമെല്ല; കല്പന, ബുദ്ധി ഉപദെശം; ഉ
ദ്യൊഗം; കുറ്റം ചുമത്തൽ ; ചുമതല; ചി
ലവ; അതിക്രമം, നെരിടുക, എതൃപ്പ, ശ
ണ്ഠ; ഭാണ്ഡം, ഭാരം, ചുമട; ഒരു നിറ.

To lay to one's charge, ഒരുത്തന്റെ
പെരിൽ കുറ്റം ചുമത്തുന്നു.

Chargeable, a. വളരചിലവഴിക്കാകുന്ന,
കണക്കിൽ കൂട്ടാകുന്ന, കുറ്റം ചുമത്താകു
ന്ന ; ചിലവുള്ള.

Chargeableness, s. ചിലവറുപ്പ, ചിലവ.

Chargeably, ad. ചിലവിട്ട, വളരെ ചി
ലവൊടെ.

Charger, s. താലം, തളിക, വട്ടക; പട
ക്കുതിര.

Charily, ad. ജാഗ്രതയൊടെ; കഷ്ടിപ്പാ
യി, സംശയത്തൊട.

Chariness, s. ജാഗ്രത, സൂക്ഷം, ഭയം.

Chariot, s. രഥം, തെർ, വണ്ടി.

Charioteer, s. സാരഥി, തെരാളി, തെ
രുതെളിക്കുന്നവൻ, സൂതൻ.

Charitable, a. ധൎമ്മമുള്ള, ധൎമ്മിഷ്ടമായുള്ള,
ധൎമ്മശീലമുള്ള , ദാനശീലമുള്ള, ധാൎമ്മിക
മായുള്ള, ഔദാൎയ്യമുള്ള, ഉപകാരം ചെയ്യു
ന്ന, ദയയുള്ള, സ്നെഹമുള്ള.

Charitably, ad. ധൎമ്മമായി, ഒൗദാൎയ്യമാ
യി, ദയയായി.

Charity, s. ധൎമ്മം, ഉപകാരം, ഉപാദാ
നം; ഭിക്ഷ ; ദയ, സ്നെഹം.

Chark, v. a. കരിക്കുന്നു, കരിചുടുന്നു, ഇരു
ന്നൽ ചുടുന്നു.

Charlatan, s. ഔഷധം അറിഞ്ഞുകൂടാത്ത
വൈദ്യൻ, മൂഢവൈദ്യൻ; മായക്കാരൻ.

Charm, s. മന്ത്രം, വശീകരയന്ത്രം, വ

ശീകരം, മയക്കം, മൊഹം.

To Charm, v. a. ആഭിചാരം ചെയ്യുന്നു,
വശീകരിക്കുന്നു, മയക്കുന്നു, മൊഹിപ്പിക്കു
ന്നു, ഇഷ്ടപ്പെടുത്തുന്നു, മനസിന പ്രസാ
ദം വരുത്തുന്നു, രസിപ്പിക്കുന്നു.

Charmer, s. ആഭിചാരക്കാരൻ, മയക്കുന്ന
വൻ, വശീകരക്കാരൻ, മൊഹിപ്പിക്കുന്ന
വൻ, രസിപ്പിക്കുന്നവൻ.

Charming, a. മൊഹനീയമായുള്ള, വശീ
കരിക്കുന്ന; രമണീയമായുള്ള, രമ്യമായു
ള്ള, മനൊഹരമായുള്ള, ദിവ്യമായുള്ള.

Charming, s. വശീകരണം, രമ്യത; മ
നൊഹരത.

Charmingly, ad. വശീകരണത്തൊടെ,
രമണീയമായി.

Charmingness, s. വശീകരണം, മ
നൊഹരത, മൊഹനം.

Charnel-house, s. അസ്ഥികൾ കൂട്ടുന്ന
സ്ഥലം.

Chart, s. മാലുമിപ്പടം; ഒരൊ ദെശങ്ങളു
ടെ കരപ്പറങ്ങളും മറ്റും വൎണ്ണിച്ചിരിക്കു
ന്ന പടം.

Charter, s. സാക്ഷി എഴുത്ത; സ്ഥാനമാ
നങ്ങളെ കല്പിച്ചുകൊടുക്കുന്ന നീട്ട; സ്ഥാ
നമാനം; സമാന്യം, എഴുതിയ ഉട
മ്പടി.

Chartered, a. സ്ഥാനമാനങ്ങൾ കിട്ടീട്ടു
ള്ള, ഉടമ്പടി ചെയ്യപ്പെട്ട.

Chary, a. ജാഗ്രതയുള്ള, സൂക്ഷമുള്ള.

To Chase, v. a. കാടുതെടുന്നു, നായാടു
ന്നു, വെട്ടയാടുന്നു ; തെരുന്നു; പിന്തെരു
ന്നു, പിന്തുടരുന്നു; തെൎന്നചെല്ലുന്നു; കാ
ലടിനൊക്കി ചെല്ലുന്നു ; കടിക്കുന്നു, ആട്ടി
യിറക്കുന്നു.

Chase, s. നായാട്ട, വെട്ട, മൃഗവ്യം, മൃഗ
വധം ; തെൎച്ച; പിന്തെൎച്ച, ഒടിക്കുക, ആ
ട്ടിയിറക്കുക; തൊക്കിന്റെ ഉണ്ടപ്പഴുത ;
അച്ചടിപ്പാനുള്ള അക്ഷരങ്ങളെ മുറുക്കുന്ന
ഇരിമ്പ ചട്ടം.

Chaser, s. നായാട്ടുകാരൻ, വെട്ടക്കാരൻ,
മൃഗജീവനൻ; പിന്തെരുന്നവൻ, തെൎന്ന
ചെല്ലുന്നവൻ: ഒടിക്കുന്നവൻ, ആട്ടിയി
റക്കുന്നവൻ.

Chasm, s. പിളൎപ്പ, വിള്ളൽ; തുറവ, വെ
ടിമ്പ, വിടവ; ശൂന്യം, ശുഷിരം.

Chassy, s. കിളിവാതിലിന്റെ കട്ടള

Chaste, ca. പാതിവ്രത്യമുള്ള, ദൊഷപ്പെ
ടാത്ത ; നിൎമ്മലമായുള്ള; അശൊഭനമില്ലാ
ത്ത; നെരായുള്ള .

Chaste-tree, s, കരിനൊച്ചി.

To Chasten, v. a. ശിക്ഷിക്കുന്നു, ദണ്ഡി
ക്കുന്നു; നന്നാക്കുന്നു.

To Chastise, v. a. ശിക്ഷിക്കുന്നു, ദണ്ഡിക്കു

[ 73 ]
ന്നു; നന്നാക്കുന്നു, ക്രമപ്പെടുത്തുന്നു, ശിക്ഷ
യാക്കുന്നു.

Chastisement, s. ശിക്ഷ, ദണ്ഡം, ദണ്ഡ
നം; ദണ്ഡിപ്പ.

Chastiser, s. ശിക്ഷിക്കുന്നവൻ, ദണ്ഡിക്കു
ന്നവൻ.

Chastity, s. പാതിവ്രത്യം, നിൎമ്മലത, സ്വ
ഛത, ശുദ്ധി, ചാരിത്രം, ശരീരശുദ്ധം.

Chastly, ad. നയമായി, അപനയം കൂ
ടാതെ, നിലമായി, വാസനയായി,
സ്വഛമായി.

Chastness, s. നിൎമ്മലത, ശുദ്ധി, സ്വഛത.

To Chat, v. n. വായാടുന്നു, ജല്പിക്കുന്നു; ചു
മ്മാ പറയുന്നു, വെറുതെ സംസാരിക്കുന്നു,
ചറുചറെ പറയുന്നു, തുമ്പില്ലാതെ സംസാ
രിക്കുന്നു, അധികം സംസാരിക്കുന്നു.

Chat, s. വായാട്ടം, വെറുതെയുള്ള സംസാ
രം, തുമ്പില്ലാത്ത വാക്ക, ജല്പനം, ജല്പം.

Chattel, s. തട്ടുമുട്ട; സാമാനം; സാധനം,
കൊപ്പ, ഇളകുന്ന മുതൽ, ദ്രവ്യം.

To Chatter, v. n. ചിലെക്കുന്നു; വായാടു
ന്നു, ജല്പിക്കുന്നു; വാചാടം ചെയ്യുന്നു, വെ
റുതെ സംസാരിക്കുന്നു, ചറുചറെ പറയു
ന്നു.

Chatterer, s. വായാടി, വായാളി, ജല്പ
കൻ, വാചാടൻ.

Chattering, s. വാക്ചാപല്യം; വായാട്ടം.

Chattwood, s, വിറക, ചുള്ളി, ചെത്തുപൂള.

To Chaw, v. n. ചപ്പുന്നു, ചവെക്കുന്നു.

Chaw, s. മെൽവാ, കീഴ്വാ.

Chawdron, s. മൃഗത്തിന്റെ കുടർകൾ.

Cheap, a. നയമുള്ള, വിലനയമുള്ള, വി
ലസഹായമുള്ള, വിലകുറഞ്ഞ, പ്രമാണ
മില്ലാത്ത.

To Cheapen, v. a. വിലപിശകുന്നു, വി
ലനയമാക്കുന്നു, വില കുറെക്കുന്നു, വില
പറയുന്നു.

Cheapness, s. നയം, വിലനയം, വില
സഹായം, വിലക്കുറവ.

To Cheat, v. a. വഞ്ചിക്കുന്നു, വഞ്ചനചെ
യ്യുന്നു, കപടം കാട്ടുന്നു, ചാട്ടുമാട്ട ചെയ്യു
ന്നു; തട്ടിക്കുന്നു, കബളിപ്പിക്കുന്നു; ഭള്ള
ഭാവിക്കുന്നു, ചതിക്കുന്നു.

Cheat, s, വഞ്ചന, കപടം, ചാട്ടമാട്ട, ത
ട്ടിപ്പ, കബളം, കൈതവം , കൃത്രിമം, ദു
ൎവൃത്ത, പകിടി, ചതിവ.

Cheat, s. വഞ്ചകൻ, ചതിയൻ, കപടക്കാ
രൻ, ചാട്ടുമാട്ടകാരൻ, തട്ടിപ്പുകാരൻ, ക
ള്ളൻ, കൃത്രിമക്കാരൻ, പകിടിക്കാരൻ.

Cheater, s. വഞ്ചനചെയ്യുന്നവൻ, വഞ്ച
കൻ, ഉരുട്ടൻ, കബളക്കാരൻ.

To Check, v. a. നിരൊധിക്കുന്നു, വിരൊ
ധിക്കുന്നു, അടക്കുന്നു; അമൎക്കുന്നു; തടുക്കു

ന്നു; ശാസിക്കുന്നു; നിൎഭത്സിക്കുന്നു; നി
ൎത്തുന്നു, വിലക്കുന്നു; ഒത്തുനൊക്കുന്നു.

To Check, v. n. നില്ക്കുന്നു, നിന്നുപൊ
കുന്നു; തമ്മിൽ മുട്ടുന്നു, ഉൾപ്പെടുന്നു.

Check, s. നിരൊധം, വിരൊധം, അട
ക്കം, അമൎച്ച, തടവ; ശാസന, നിൎഭത്സ
നം; നിൎത്ത; ഉണ്ടികക്കടലാസ; വരിയൻ
ശീല.

To Checker, Chequer, v. a. പലനിറ
മാക്കുന്നു, ചിത്രമാക്കുന്നു, ചതുരംഗപ്പടം
പൊലെയാക്കുന്നു.

Checker-work, s. പലനിറമുള്ള പണി.

Checkmate, s. ചതുരംഗപ്പൊരിൽ തൊ
ല്പിക്കുന്ന കരുത്തള്ളൽ.

Cheek, s. കവിൾ, ഗണ്ഡം, ചെകിട.

Cheektooth, s. അണപ്പല്ല, ദംഷ്ട്രം.

Cheer, s. വിരുന്ന കഴിക്കുക, ഉത്സവം; ആ
ഹ്ലാദം, ആമൊദം, സന്തൊഷം; വായ്താ
രി; മുഖഭാവം; മനൊഭാവം.

To Cheer, v. a. മൊദിപ്പിക്കുന്നു, ആഹ്ലാ
ദിപ്പിക്കുന്നു, ഉന്മെഷിപ്പിക്കുന്നു, സന്തൊ
ഷിപ്പിക്കുന്നു, ആശ്വസിപ്പിക്കുന്നു.

To Cheer, v. n. ആമൊദിക്കുന്നു, ആഹ്ലാ
ദിക്കുന്നു, സന്തൊഷിക്കുന്നു, ഉന്മെഷപ്പെ
ടുന്നു.

Cheerer, s. ആമൊദിപ്പിക്കുന്നവൻ, ഉ
ന്മെഷിപ്പിക്കുന്നവൻ, സന്തൊഷിപ്പിക്കു
ന്നവൻ; ആശ്വസിപ്പിക്കുന്നവൻ.

Cheerful, a. ആമൊദമുള്ള, ഉന്മെഷമുള്ള,
സന്തൊഷമുള്ള, പ്രസാദമുള്ള.

Cheerfully, ad. ആമൊദത്തൊടെ, ഉന്മെ
ഷമായി, സന്തൊഷത്തൊടെ.

Cheerfulness, s. ആമൊദം, ഉന്മെഷം,
ആഹ്ലാദം, സന്തൊഷം, ആനന്ദം.

Cheerless, a. ആമൊദമില്ലാത്ത, ഉന്മെഷ
മില്ലാത്ത, സന്തൊഷക്കെടുള്ള, കുണ്ഠിതമു
ള്ള.

Cheerly, a. ആമൊദമുള്ള, ഉന്മെഷമുള്ള,
സന്തൊഷമുള്ള.

Cheese, s. പാൽപിട്ട, കെശ.

Cheese-cake, s. പാൽപാടയും വെണ്ണയും
പഞ്ചസാരയും കൂട്ടി ഉണ്ടാക്കിയ അപ്പം.

Cheesemonger, s. പാൽപിട്ട വില്ക്കുന്ന
വൻ.

Cheque, s. ഉണ്ടികകടലാസ.

To Cherish, v. a. പൊഷിക്കുന്നു, പാലി
ക്കുന്നു; രക്ഷിക്കുന്നു; ആദരിക്കുന്നു, ആ
ശ്വസിപ്പിക്കുന്നു, സ്നെഹിക്കുന്നു.

Cherished, part. പൊഷിതം, പൊഷി
ക്കപ്പെട്ട, പാലിതം, രക്ഷിക്കപ്പെട്ട, ആദ
രിക്കപ്പെട്ട.

Cherisher, s. പൊഷകൻ, പാലകൻ, ര
ക്ഷകൻ.

[ 74 ]
Cherishing, s. പൊഷണം, പാലനം,
സംരക്ഷണം, ആദരവ, ആശ്വാസം.

Cherry, s. നെല്ലിക്കാപൊലെയുള്ള ഒരു
കൂട്ടം ചുവന്ന പഴം.

Cherry, a. മെല്പടിയുള്ള പഴം പൊലെ
ചുവന്ന.

Cherry-cheeked, a. കവിളുകൾ ചുവന്നു
ള്ള, ഗണ്ഡങ്ങൾ ചുവന്നുള്ള.

Cherub, s. ഖെറുബ, ദൈവദൂതൻ.

Cherubic, a. ദൈവദൂതനൊടു ചെൎന്ന,
ദിവ്യമായുള്ള.

Cherup, v. n. രാഗം മൂളുന്നു; പക്ഷിപൊ
ലെ പാടുന്നു, ചിലെക്കുന്നു; സന്തൊഷി
ക്കുന്നു.

Chess, s. ചതുരംഗം, ചതുരംഗപ്പൊര.

Chess-board, s. ചതുരംഗപ്പലക, ചതുരം
ഗപ്പടം.

Chessman, s. ചതുരംഗക്കരു.

Chest, s. പെട്ടി, പെട്ടകം; മാറിടം, മാ
റ, നെഞ്ച, ഉരസ്സ.

To Chest, v. a. പെട്ടിയിലാക്കുന്നു.

Chested, a. മാറുള്ള.

Chestnut, }s. കസ്ഥാനിയ കൊട്ട
Chestnut-tree, വൃക്ഷം; ഒരു നിറ
ത്തിന്റ പെർ.

To Chew, v. a. & n. ചവെക്കുന്നു, ചപ്പുന്നു.

To chew the cud, അയയൊൎക്കുന്നു, അ
യവിറക്കുന്നു.

Chicane, s. ദുസ്തൎക്കം, ന്യായപ്പിരട്ട, ഉപാ
യതന്ത്രം, വാക്തൎക്കം.

To Chicane, v. n. ദുസ്തൎക്കം പറയുന്നു,
ന്യായം പിരട്ടുന്നു, വാഗ്വാദം ചെയ്യുന്നു.

Chicaner, s. ദുസ്തൎക്കക്കാരൻ, ന്യായം പി
രട്ടുകാരൻ, ഉരുട്ടുപിരട്ടുകാരൻ.

Chicanery, s. നായംപിരട്ട, ദുസ്തൎക്കം,
വാക്തൎക്കം, വാഗ്വാദം.

Chick,} s. കൊഴിക്കുഞ്ഞ; പക്ഷിക്കു
Chicken, ഞ്ഞ; കുഞ്ഞ, ഉണ്ണി.

Chicken-hearted, a. പെടിയുള്ള, ഭയശീ
ലമുള്ള, ധൈൎയ്യമില്ലാത്ത, ഭീരുത്വമുള്ള.

Chickenpox, s. പിത്തമസൂരി, പൊങ്ങമ്പ
നി.

Chickling, s. കൊച്ചുകുഞ്ഞ.

To Chide, v. a. നിരൊധിക്കുന്നു; വില
ക്കുന്നു; വിവാദിക്കുന്നു; പരുഷം പറയു
ന്നു; ശാസിച്ച പറയുന്നു; ആക്ഷെപിക്കു
ന്നു.

To Chide, v. n. കലമ്പുന്നു, കലശൽ കൂ
ടുന്നു, കലഹിക്കുന്നു; അലറുന്നു.

Chider, s. നിരൊധിക്കുന്നവൻ, ശാസിച്ച
പറയുന്നവൻ.

Chiding, s. വിവാദം; നിരൊധം; ശാ
സന.

Chief, a. പ്രധാനമായും ഉള്ള, പ്രമുഖമായുള്ള,
മുഖ്യതയുള്ള, അതിശ്രെഷ്ഠമായുള്ള, പ്രമാ
ണമായുള്ള, വിശെഷമായുള്ള.

Chief, s. പ്രധാനി, മുഖ്യസ്ഥൻ, അതി
ശ്രെഷ്ഠൻ, തലവൻ, അഗ്രെസരൻ.

Chiefless, a. മുഖ്യസ്ഥനില്ലാത്ത, തലവ
നില്ലാത്ത.

Chiefly, ad. പ്രധാനമായി, മുഖ്യമായി,
വിശെഷാലും, വിശെഷമായി.

Chieftain, s. പ്രധാനി, തലവൻ, നായ
കൻ, അഗ്രെസരൻ; കുഡുംബപ്രമാണി.

Chilblain, s. കുളിരുകൊണ്ടുണ്ടാകുന്ന ചി
രങ്ങ, വിള്ളൽ.

Child, s. ശിശു, പൈതൽ, കുഞ്ഞ, പിള്ള;
സന്തതി.

To be with child, ഗൎഭം ധരിച്ചിരിക്കുന്നു.

To bring forth a child, ശിശുവിനെ
പ്രസവിക്കുന്നു.

Childbearing, s. ഗൎഭധാരണം, ശിശുപ്ര
സവം.

Childbed, s. പ്രസവിച്ചിരിക്കുന്ന അവ
സ്ഥ, പ്രസവം.

Childbirth, s. പ്രസവവെദന, പ്രസവം,
പെർ.

Childhood, s. ശിശുത്വം, ബാല്യം, ബാ
ല്യകാലം; ബാല്യാവസ്ഥ.

Childish, a. ബാല്യപ്രായമായുള്ള, ബാ
ലബുദ്ധിയുള്ള, അറിയായ്മയുള്ള.

Childishly, ad. ബാലപ്രായമായി, അ
റിയായ്മയൊടെ.

Childishness, s. ബാല്യം, ശിശുത്വം; ബാ
ലബുദ്ധി, അറിയായ്മ.

Childless, a. സന്തതിയില്ലാത്ത, ശിശുവി
ല്ലാത്ത, അനപത്യമായുള്ള.

Childlike, a. ശിശുവിനെ പൊലെയുള്ള
പൈതലിനെ പൊലെയുള്ള.

Children, s. pl. ശിശുക്കൾ, പൈതങ്ങൾ.

Chill, a. കുളിരുള്ള, കുളിൎമ്മയുള്ള, ശീതമുള്ള,
തണുപ്പുള്ള; മന്ദമായുള്ള, ചൊടിപ്പില്ലാത്ത;
മടിയുള്ള, ഇടിവുള്ള, അധൈൎയ്യപ്പെട്ട.

Chill, s. കുളിർ, ശീതം, തണുപ്പ, അല
ച്ചിൽ.

To Chill, v. a. കുളിപ്പിക്കുന്നു, ശീതമാക്കു
ന്നു, തണുപ്പിക്കുന്നു; മടിപ്പിക്കുന്നു; അ
ധൈൎയ്യപ്പെടുത്തുന്നു, ഇടിവാക്കുന്നു.


Chilliness, s. കുളിർ, കുളിൎമ്മ, ശീതം, ത
ണുപ്പ, ചൂടില്ലായ്മ, അലിച്ചിൽ; ഇടിച്ചിൽ,
ഇടിവ.

Chilly, a. കുളിരുള്ള, തണുപ്പുള്ള, തണുപ്പു
ജ്വാലയുള്ള.

Chilness, s. കുളിർ, ശീതം, തണുപ്പ; ഉ
ഷ്ണമില്ലായ്മ.

Chime, s. കിലുക്കം, കിണുക്കം; ഇമ്പമുള്ള

[ 75 ]
നാദം, ചെൎച്ചയുള്ള ശബ്ദം; സുസ്വരം; ചെ
ൎച്ച, യൊജ്യത; മണിയടിക്കുന്ന സ്വരം.

To Chime, v. n. ഇമ്പനാദമായിരിക്കുന്നു;
കിലുങ്ങുന്നു, കിണുങ്ങുന്നു; ചെരുന്നു; യൊ
ജ്യതപ്പെടുന്നു; ഇണങ്ങുന്നു ; ചിലെക്കുന്നു,
കിലുകിലുക്കുന്നു, നിനദിക്കുന്നു.

To Chime, v. a. ഇമ്പമുള്ള നാദമായി കി
ലുക്കുന്നു; രാഗമുറയായി മണിയടിക്കുന്നു.

Chimera, s. അഭാവം, വൃഥാചിന്ത, വ്യ
ൎത്ഥമായുള്ള തൊന്നൽ ; മായാമൊഹം ;
ഊഹം.

Chimerical, s. വൃഥാചിന്തയുള്ള, മായാ
മൊഹമുള്ള, വ്യൎത്ഥമായി തൊന്നുന്ന.

Chimerically, ad. വ്യൎത്ഥമായി, വൃഥാ ചി
ന്തയൊടെ, അഭാവമായി.

Chimney, s. പുകക്കൂട; പുകപൊകുവാ
നുള്ള വഴി, പുകദ്വാരം, അടുപ്പുസ്ഥലം .

Chimney-piece, s. അടുപ്പിൻ മെൽ
പ്പുറം.

Chimney-sweeper, s. പുകദ്വാരത്തെ അ
ടിച്ച നന്നാക്കുന്നവൻ.

Chin, s. താടി, ചിബുകം.

China, s. ചീനദെശം : ചിനപ്പിഞ്ഞാണം,
പീഞ്ഞാണം.

China-man, s. ചീനക്കാരൻ.

China-root, s. ചീനപ്പാവ.

China-ware, s. പിഞ്ഞാണം.

Chincough, s. കുര, ശിശുക്കൾക്ക വരും
ചുമ, കാരിച്ചുമ.

Chine, s. തണ്ടെല്ല; തണ്ടെല്ലിൻ ഒര അം
ശം.

To Chine, v. a. തണ്ടെല്ലിനെ അംശി
ക്കുന്നു.

Chink, s. വിള്ളൽ ; വിരിവ; കിലുക്കം, ചി
ലെപ്പ, ചിലമ്പൽ ; പണം.

To Chnk, v. a. കിലുക്കുന്നു.

To Chink, v. n. കിലുങ്ങുന്നു, ചിലമ്പുന്നു,
ഘണഘണ എന്ന ശബ്ദിക്കുന്നു.

Chinky, a. വിളളലുള്ള, വിരിച്ചിലുള്ള.

Chints, s. അച്ചടിശ്ശീല.

To Chip, v. a. പൂളുന്നു, നുറുക്കുന്നു, കണ്ടി
ക്കുന്നു, ചെത്തുന്നു.

Chip, s. ചെന്തുപൂള, കറുക, നുറുങ്ങ, ശ
കലം, കഷണം.

Chipping, s. പൂള, നുറുക്ക, കഷണം.

Chiromancer, s. കൈനൊട്ടക്കാരൻ, സാ
മുദ്രികൻ, ലക്ഷണം പറയുന്നവൻ.

Chiromancy, s. കൈനൊട്ടം, സാമുദ്രി
കം, സാമുദ്രികലക്ഷണം.

To Chirp, v. v. മൂളുന്നു, പക്ഷിപൊലെ
പാടുന്നു, ചിലെക്കുന്നു; സന്തൊഷിക്കുന്നു.

Chirp, s. ചിലെപ്പ, പക്ഷികളുടെയും മ
റ്റും ശബ്ദം.

Chirper, s. ചിലെക്കുന്നവൻ.

Chirping, s. ചിലെപ്പ, മൂളൽ, പക്ഷികളു
ടെ എങ്കിലും വണ്ടുകളുടെ എങ്കിലും മറ്റും
ശബ്ദം.

Chirurgeon, s. ശസ്ത്രവൈദ്യൻ, ശസ്ത്രപ്ര
യൊഗി.

Chirurgery, s. ശസ്ത്രവൈദ്യം, ശസ്ത്രപ്ര
യൊഗം.

Chisel, s. ഉളി, ചീകുളി.

To Chisel, v. a. ഉളികൊണ്ട ചെത്തുന്നു.

Chitchat, s. ജല്പനം, ആലാപം, വ്യൎത്ഥ
മായുള്ള സംസാരം, വാക്ചാപല്യം.

Chivalrous, v. പരാക്രമമുള്ള, വിക്രമമുള്ള .

Chivalry, s. പരാക്രമം, വിക്രമം; യുദ്ധ
സാമൎത്ഥ്യം.

Chives, s. പുഷ്പങ്ങളുടെ നാരുകൾ; ഒരു
വക ൟരവെങ്കായം.

Choice, s. തെരിഞ്ഞെടുപ്പ, വെറുതിരിവ;
നെമം, നിയമം; ഉത്തമം ; വിശെഷത,
സാരം.

Choice, a. തെരിഞ്ഞെടുക്കപ്പെട്ട, വിശെ
ഷമുള്ള, ഉത്തമമായുള്ള ; വിലയെറിയ,
മഹാ നല്ല; താത്പൎയ്യമുള്ള, സൂക്ഷമുള്ള.

Choiceless, a. തെരിഞ്ഞെടുപ്പാനിടയി
ല്ലാത്ത.

Choicely, ad. കൌതുകത്തൊടെ, നിശ്ച
യത്തൊടെ; താത്പൎയ്യത്തൊടെ, വിശെ
ഷമായി.

Choiceness, s. തെരിഞ്ഞെടുപ്പ, വിശെ
ഷത, കുതൂഹലം, സാരം.

Choir, s. ഒരു പള്ളിയിൽ ഒരു വക ഗാ
യകന്മാരുടെ കൂട്ടം, ഗായകസംഘം; പ
ള്ളിയിൽ ഗായകന്മാർ ഇരിക്കുന്ന സ്ഥലം.

Choke, v. a. വീൎപ്പുമുട്ടിക്കുന്നു ; മുട്ടിക്കുന്നു ;
അടെച്ചുകളയുന്നു; ഞെരുക്കികളയുന്നു, വ
ഴിയടക്കുന്നു.

Choker, s. വീൎപ്പുമുട്ടിക്കുന്നവൻ, മിണ്ടാ
തെയാക്കുന്നവൻ ; മുട്ടയുക്തി.

Choky, a. വീൎപ്പുമുട്ടിക്കുന്ന, മുട്ടിക്കുന്ന.

Choler, s. പിത്തം ; പൈത്യം ; കൊപം,
ക്രൊധം.

Choleric, a. പിത്തമുള്ള ; കൊപമുള്ള.

To Choose, v. a. തെരിഞ്ഞെടുക്കുന്നു, വെ
റുതിരിക്കുന്നു ; എടുക്കുന്നു ; നെമിക്കുന്നു,
നിയമിക്കുന്നു ; ആക്കിവെക്കുന്നു.

To Chop, v. a. ചരക്കിന ചരക്ക വാങ്ങു
ന്നു, തമ്മിൽ മാറുന്നു; പിണങ്ങുന്നു.

To Chop, v. a. വെട്ടുന്നു; അറയുന്നു, മൂ
രുന്നു, നുറുക്കുന്നു; വാൎന്നകണ്ടിക്കുന്നു ; വി
ഴുങ്ങിക്കളയുന്നു; ഇറച്ചികൊത്തുന്നു; വി
ളളുന്നു, വെടിക്കുന്നു.

To Chop, v. n. വെഗത്തിൽ ചെയ്യുന്നു,
ചപ്പുന്നു; വായിൽ എല്ക്കുന്നു; പെട്ടന്ന ഉ

[ 76 ]
ണ്ടാകുന്നു, കാറ്റ മാറി മാറി അടിക്കുന്നു.

Chop, s. ഇറച്ചിക്കഷണം, ഇറച്ചിനുറുക്ക;
താടി, മൊന്ത; വിള്ളൽ, വിരിവ, വെ
ടിച്ചിൽ.

Chopping, a. വലിയ, തടിച്ച, സ്ഥൂലിച്ച.

Chopping, s. വെട്ട, കൊത്തൽ, അറച്ചിൽ,
മൂരൽ.

Chopping-block, s. വെട്ടതടി.

Chopping-knife, s. കറിക്കത്തി, ഇറച്ചി
കത്തി, വെട്ടുകത്തി.

Choppy, a. വിള്ളലുള്ള, വിരിച്ചിലുള്ള.

Chops, s. ഒരു മൃഗത്തിന്റെ വാ; വാ,
മൊന്ത.

Choral, a. ഗായകന്മാരാൽ പാടപ്പെട്ട.

Chord, s. വീണയുടെയും മറ്റും കമ്പി;
ദന്തി; വൃത്തത്തിൻ നടുവെയുള്ള വര.

To Chord, v. a. കമ്പിരുളിണക്കുന്നു.

Chorister, s. പള്ളികളിലും മറ്റും പാടു
ന്ന ഗായകന്മാരിൽ ഒരുത്തൻ.

Chorographer, s. ഭൂമിവൎണ്ണനക്കാരൻ,
സ്ഥലപുരാണക്കാരൻ.

Chorography, s. ഭൂമിവൎണ്ണനം.

Chorus, s. പാട്ടുകാരുടെ കൂട്ടം, ഗായക
സംഘം.

Chose, preter. from To Choose, തെരി
ഞ്ഞെടുത്ത.

Chosen, part. pass. from To Choose,
തെരിഞ്ഞെടുക്കപ്പെട്ട.

Chrism, s. തൈലം, അഭിഷെകതൈലം;
അഭിഷെകം. .

Christ, s. ക്രിസ്തു, അഭിഷിക്തൻ, രക്ഷി
താവ.

To Christen, v. a. ജ്ഞാനസ്നാനം കഴി
ക്കുന്നു; ബപ്തിസ്മ ചെയ്യുന്നു; ക്രിസ്തുമാൎഗ്ഗ
ത്തിലാക്കുന്നു; പെരിടുന്നു.

Christendom, s. ക്രിസ്തുമതക്കാരുടെ കൂട്ടം;
ക്രിസ്ത്യാനിക്കാരുടെ രാജ്യം; ക്രിസ്തുമാൎഗ്ഗം.

Christening, s. ബപ്തിസ്മക്രിയ, ജ്ഞാന
സ്നാനം.

Christian, s. ക്രിസ്മാനി, ക്രിസ്ത്യാനിക്കാ
രൻ, ക്രിസ്തുമതക്കാരൻ.

Christian, a. ക്രിസ്തുമതത്തൊട ചെൎന്ന.

Christian-name, s. ജ്ഞാനസ്നാനപ്പെർ;
തറവാട്ടുപെരല്ലാതുള്ള പെർ.

Christianity, s. ക്രിസ്തുമതം, ക്രിസ്തുമാൎഗ്ഗം.

To Christianize, v. a. ക്രിസ്ത്യാനിയാക്കു
ന്നു, ക്രിസ്തുമാൎഗ്ഗത്തിൽ കൂട്ടുന്നു.

Christianly, ad. ക്രിസ്ത്യാനിക്കാരനെ പൊ
ലെ.

Christmas, s. ക്രിസ്തു ജനിച്ച നാൾ, ക്രിസ്തു
വിന്റെ ജനനപ്പെരുനാൾ.

Christmas-box, s. ക്രിസ്തുവിന്റെ ജനന
പെരുനാളിലുള്ള സമ്മാനം.

Chronic, a. നാൾപെട്ടു, എറനാൾ നി
ല്ക്കുന്ന.

A chronic disease, എറനാൾ നില്ക്കു
ന്ന വ്യാധി.

Chronicle, s. നാളാഗമം, ഭൂതകാലവൎത്ത
മാനം, കഥ, പ്രബന്ധം.

To Chronicle, v. a. നാളാഗമം എഴുതു
ന്നു, പുരാണവൎത്തമാനം എഴുതുന്നു.

Chronicler, s. നാളാഗമം എഴുതുന്നവൻ,
പുരാണക്കാരൻ, പ്രബന്ധക്കാരൻ.

Chronologer, s. കഴിഞ്ഞകാലങ്ങളെ ഗ
ണിക്കുന്നവൻ, കഴിഞ്ഞ കാലവൎത്തമാന
ങ്ങളെ ക്രമമായി ചെൎക്കുന്നവൻ; കാലാ
കാലങ്ങളുടെ കണക്ക എഴുതുന്നവൻ.

Chronological, a. കഴിഞ്ഞ കാലഗണ
നം സംബന്ധിച്ച, കാലഗണനത്തൊട
ചെൎന്ന.

Chronologically, ad. കാലഗണനത്തൊ
ടെ, കാലക്രമത്തൊടെ.

Chronology, s. കഴിഞ്ഞകാല ഗണിത ശാ
സ്ത്രം, കഴിഞ്ഞകാല ഗണനം, കാലാകാല
ങ്ങളുടെ കണക്ക; ഭൂതകാല വൎത്തമാനം.

Chronometer, s. കാലത്തെ നിശ്ചയമാ
യി അളക്കുന്ന സൂത്രം; കപ്പലുകളിൽ പ്ര
ത്യെകം പരുമാറുന്ന നാഴികമണി.

Chrysalis, s. ഒരു പുഴുവിന ഒന്നാമത പ്ര
ത്യക്ഷമായുള്ള മാറ്റം.

Chrysolite, s. പച്ചനിറവും മഞ്ഞനിറ
വും കൂടിയ ഒരു രത്നക്കല്ല.

Chubbed, a. തലവലിയ; ബുദ്ധിമാന്ദ്യമു
ള്ള.

To Chuck, v. n. പിടക്കൊഴി പൊലെ
ശബ്ദമിടുന്നു.

To Chuck, v. a. പിടക്കൊഴി കുഞ്ഞുങ്ങ
ളെ വിളിക്കുന്നു; താടിക്ക തട്ടുന്നു.

Chuck, s. പിടക്കൊഴിയുടെ ശബ്ദം; വാ
ത്സല്യവാക്ക, താടിക്കുള്ള തട്ട.

To Chuckle, v. n. & a. വളരെ ചിരി
ക്കുന്നു; ലാളിക്കുന്നു; പിടക്കൊഴി പൊലെ
വിളിക്കുന്നു.

Chuff, s. അനാചാരക്കാരൻ, ദുരാചാരൻ,
ഭടാചാരൻ.

Chuffiness, s. അനാചാരം, ദുരാചാരം,
ഭടാചാരം.

Chum, s. കൂടുവിടുതിക്കാരൻ; കൂട്ടുഭക്ഷ
ണക്കാരൻ.

Chump, s. മുറിക്കുറ്റി, മുറിത്തടി.

Church, s. ക്രിസ്ത്യാനികളുടെ സഭ, സഭ;
പള്ളി, ദെവാലയം.

To Church, v. a. പ്രസവവെദന എന്ന
പൊലെയുള്ള ആപത്തിൽനിന്നുണ്ടായ ര
ക്ഷെക്കായിട്ട ഒരുത്തിയൊട കൂടെ പള്ളി
യിൽ ദൈവത്തിന സ്തൊത്രം ചെയ്യുന്നു.

[ 77 ]
Churching, s. പ്രസവവെദനയിൽ നിന്നു
ള്ള രക്ഷെക്കായിട്ട പള്ളിയിൽ ഒരുത്തി
യാട കൂടെ ചെയ്യുന്ന സ്തൊത്രം.

Churchman, s. ഇങ്ക്ലിഷസഭയിൽ കൂടുന്ന
വൻ; പട്ടക്കാരൻ.

Churchwarden, s. പള്ളികൈക്കാരൻ,
ശ്രീകാൎയ്യക്കാരൻ.

Churchyard, s. പള്ളിയുടെ മതിലകം;
ശവം ഇടുന്നതിനുള്ള പള്ളിപ്പറമ്പ.

Churl, s. കന്നൻ, കന്നമൊടിക്കാരൻ ; ദുരാ
ചാരക്കാരൻ, ഭടാചാരക്കാരൻ ; ലുബ്ധൻ,
ഭൊഷൻ.

Churlish, a, അനാചാരമുള്ള, കന്നമൊടി
യുള്ള, മൃഗസ്വഭാവമുള്ള; ലുബ്ധുള്ള ; അനു
സരക്കെടുള്ള, അടങ്ങാത്ത ; വിപരീതമു
ള്ള.

Churlishness, s. അനാചാരം, കന്നമൊ
ടി; ദുരാചാരം; മൃഗസ്വഭാവം; മൂഢത.

To Churn, v. a. വെണ്ണകടയുന്നു; പാൽ
കലക്കുന്നു; മഥനം ചെയ്യുന്നു.

Churn, s. പാൽകലക്കുന്ന പാത്രം, മരക്ക
ലം.

Churning, s. കടച്ചിൽ, മഥനം, പാൽ
കലക്ക.

Churning-stick, s, കടകൊൽ, മഥന
ക്കൊൽ.

Chymical, a. പുടപ്രയൊഗത്താട ചെ
ൎന്ന, രസവാദത്തൊട ചെൎന്ന.

Chymically, ad. പുടപ്രയൊഗമായി.

Chymist, s. രസവാദി, പുടപ്രയൊഗം
ചെയ്യുന്നവൻ.

Chymistry, s. രസവാദം, പുടപ്രയൊ
ഗം.

Cicatrice, s. വടു, വടുക, കല.

Cicatarization, s. മുറിവുകെട്ടൽ, മുറിപൊ
റുപ്പിക്കുക; പൊറുത്ത മുറിവ.

To Cicatrize, v. a. മുറിപൊറുപ്പിക്കുന്നു,
മുറികുത്തിക്കെട്ടുന്നു.

Cimeter, s. ഒരു വക വാൾ, വളഞ്ഞ ചെ
റിയ വാൾ.

Cincture, s. വാറ, തൊൽവാറ; വെലി,
വളപ്പ; ചുററ.

Cinder, തീക്കനൽ, കരിക്കട്ട.

Cingle, s. കുതിരയുടെ നടുക്കെട്ട.

Cinnabar, s. ചായില്യം.

Cinnamon, s. കറുവാത്തൊലി, എലവംഗ
ത്തൊലി,

Cion, s. മുള, മരത്തിൽ ഒട്ടിചെൎത്ത മുള.

Cipher, s. അക്കം, ലക്കം ; സൂനെഴുത്ത; അ
ക്ഷരം; അങ്കം ; മറുപൊരുളുള്ള എഴുത്ത.

To Cipher, v. a. & n. കണക്ക കൂട്ടുന്നു,
കണക്ക പഠിക്കുന്നു : മറുപൊരുളായുള്ള
എഴുത്ത എഴുതുന്നു.

Ciphering, s. കണക്ക കൂട്ടൽ, സൂനെഴു
ത്ത.

Circle, s, ചക്രം, വൃത്തം, ചുഴി, മണ്ഡലം ;
വട്ടം, ഗൊളം; വലയം, വളപ്പ; കൂട്ടം,
സ്നെഹക്കൂട്ടം; വളെച്ചക്കെട്ട.

To Circle, v. a. ചുഴറ്റുന്നു; ചുറ്റിക്കുന്നു;
ചക്രം വരെക്കുന്നു, ചക്രംതിരിക്കുന്നു; വ
ട്ടം ചുറ്റിക്കുന്നു; വട്ടമിടുന്നു; വളെക്കുന്നു.

To Circle, v. n. ചുറ്റുന്നു, ചുഴലുന്നു, ചു
റ്റി നടക്കുന്നു, വട്ടം ചുറ്റുന്നു.

Circled, a, ചുറ്റുള്ള, വട്ടമുള്ള, വൃത്തമുളള.

Circlet, s. ചുഴി, ചെറിയവൃത്തം, ചെറു
ചക്രം, പിരിവ.

Circling, part. ചുറ്റുന്ന, ചുഴലുന്ന, ച
ക്രം തിരിയുന്ന.

Circuit, s. ചുറ്റൽ ; ചുഴല്ച; ചക്രംതിരി
ച്ചിൽ, ചക്രാകാരം, ചുറ്റുപുറം, ചക്രവള
യം, വള; ചുറ്റിസഞ്ചാരം; ന്യായാധിപ
തിമാർ വിസ്താരത്തിനായിട്ട ദെശത്തിൽ
ചെയ്യുന്ന ചുറ്റിസഞ്ചാരം.

To Circuit, v. n. ചുറ്റി സഞ്ചരിക്കുന്നു,
ചുറ്റുന്നു, ചുഴലുന്നു.

Circuition, s. ചുഴല്ച, ചക്രംതിരിച്ചിൽ, ചു
റ്റിസഞ്ചാരം.

Circuitous, a. ചുറ്റ, വളപ്പ.

Circular, a. വൃത്തമുള്ള, വട്ടമുള്ള, ചക്രാ
കാരമായുള്ള , ചുറ്റുള്ള; ചുറ്റുന്ന, ചുറ്റി
തിരിയുന്ന.

Circular-letter, s. പലൎക്കും കൂടി ഒരു വാ
ചകമായിട്ടു എഴുതിയ കത്ത.

Circularity, s. ചക്രാകാരം, ചക്രവലയം,
വൃത്താകാരം.

Circularly, ad. ചക്രാകാരമായി, വൃത്താ
കാരമായി.

To Circulate, v. n. ചുറ്റിയാടുന്നു ; ചു
റ്റിസഞ്ചരിക്കുന്നു, വട്ടംതിരിയുന്നു, വട്ടം
ചുറ്റുന്നു, ചുറ്റും പരക്കുന്നു, സഞ്ചരിക്കു
ന്നു.

To Circulate, v. a. വട്ടംതിരിക്കുന്നു ; ചു
റ്റും പ്രസിദ്ധപ്പെടുത്തുന്നു ; എല്ലാടത്തും
കൊടുത്തയക്കുന്നു.

Circulation, s. വട്ടംതിരിച്ചിൽ, ചുറ്റി
സഞ്ചാരം, സഞ്ചാരം; പരപ്പ, പരത്തൽ,
പലക്കും കൊടുത്തയക്കുക.

Circumambient, a, ചുറ്റുന്ന, ചുറ്റിന
ടക്കുന്ന.

Circumambulate, v. n. പ്രദക്ഷിണം ചെ
യ്യുന്നു, പ്രദക്ഷിണം വെക്കുന്നു, ചുറ്റി ന
ടക്കുന്നു, വലംവെക്കുന്നു.

Circumambulation, s. പ്രദക്ഷിണം; ചു
റ്റി നടപ്പ; വലംവെക്കുക.

To Circumcise, v. a. ചെലചെയ്യുന്നു,
ചെലാകൎമ്മം ചെയ്യുന്നു, ചുന്നത്തചെയ്യുന്നു.

[ 78 ]
Circumcision, s. ചെല, ചെലാകൎമ്മം, ചു
ന്നത്ത.

Circumference, s. ചുറ്റളവ, വട്ടക്കൊൽ;
പരിധി, മണ്ഡലം; വലയം ; ചക്രവാളം.

Circumflex, s. ദീൎഘൊച്ചാരണരെഖ.

Circumfuse, v. a. ചുറ്റും പകരുന്നു, ചു
റ്റും പരത്തുന്നു.

Circumfusion, s. ചുറ്റും പകൎച്ച, ചുറ്റു
പരത്തൽ.

To Circumgirate, v. n. ചുഴലുന്നു, ചക്രം
തിരിയുന്നു.

Circumgiration, s. ചുഴല്ച , ചക്രം തിരിപ്പ.

Circumjacent, a. ചുറ്റും കിടക്കുന്ന, അ
ടുത്തകിടക്കുന്ന.

Circumlocution, s. ചുറ്റി സംസാരം, ചു
റ്റുവാക്ക, വളെച്ചകെട്ട.

Circumnavigate, v. n. കപ്പലിൽ കടലിൽ
ചുറ്റി സഞ്ചരിക്കുന്നു.

Circumnavigation, s. കപ്പൽ വഴിയായു
ള്ള ചുറ്റൊട്ടം.

Circumnavigation, s. കപ്പൽ വഴിയായി
ചുറ്റി സഞ്ചരിക്കുന്നവൻ.

Circumrotation, s. ചക്രംതിരിച്ചിൽ, ചു
റ്റിതിരിച്ചിൽ.

To Circumscribe, v. a. വളപ്പ വളെക്കു
ന്നു, വളച്ചുകെട്ടുന്നു; അതിരിടുന്നു, അതൃ
ത്തിയിലുൾപ്പെടുത്തുന്നു, അതിരവെക്കുന്നു.

Circumscription, s. വളെച്ചകെട്ട; അ
തിർവെപ്പ, അതിരിടൽ.

Circumspect, a. സൂക്ഷമുള്ള, ജാഗ്രതയു
ള്ള, ജാഗരണമുള്ള.

Circumspection, s. സൂക്ഷം, സൂക്ഷ്മം, ജാ
ഗ്രത, ജാഗരണം.

Circumspective, a. സൂക്ഷ്മമുള്ള, ജാഗ്രത
യുള്ള, ജാഗരണമുള്ള.

Circumspectively, ad. സൂക്ഷ്മത്തൊടെ,
ജാഗ്രതയൊടെ.

Circumspectly, ad. സൂക്ഷത്തൊടെ, ജാ
ഗരണത്തൊടെ.

Circumspectness, s. സൂക്ഷം, സൂക്ഷ്മം,
ജാഗ്രത.

Circumstance, s. സമാചാരം, സംഗതി,
കാൎയ്യം, വസ്തുത, അവസ്ഥ, ഇരിപ്പ.

Circumstantial, a. കാൎയ്യത്തിനുതക്ക ; അ
ഹെതുവായുള്ള ; ആകസ്മികമായുള്ള; ചുരു
ക്കമായുള്ള ; ഇനന്തിരിച്ചുള്ള, വിവരമാ
യുള്ള

Circumstantiality, s. കാൎയ്യത്തിന്റെ അ
വസ്ഥ.

Circumstantially, ad. സംഗതിപൊലെ,
ശരിയായി, ചുരുക്കമായി, വിവരമായി.

To Circtumstantiate, v. a. വസ്തുതപൊ
ലെ പറയുന്നു, വിവരമായി പറയുന്നു,

ഇനന്തിരിച്ച പറയുന്നു; പ്രത്യെകമുള്ള അ
വസ്ഥയിൽ ആക്കുന്നു.

Circumvallation, s. ഒരു സ്ഥലത്തിന ചു
റ്റും മതിൽ പണിയുക; ചുറ്റും പണിത
മതിൽ ; കൊട്ട, വാട.

To Circumvent, v. a. വഞ്ചിക്കുന്നു, ചതി
ക്കുന്നു, കപടം കാട്ടുന്നു, വ്യാജം ചെയ്യുന്നു.

Circumvention, s. വഞ്ചന, ചതിവ, കപ
ടം, വ്യാജം.

Circus, s. ഉല്ലാസത്തിനുള്ള സ്ഥലം, നെ
രമ്പൊക്കിനുള്ള സ്ഥലം

Cist, s. ഉറ, ഉറുപ്പ, മൂടി; സഞ്ചി, വലിയ
പരുവിൽ ചലമിരിക്കുന്ന ഉള.

Cistern, s. വെള്ളത്തൊട്ടി, വെള്ള മരവി.

Citadel, s. കൊട്ട; ഉൾക്കൊട്ട.

Citation, s. വിളി, ന്യായസ്ഥലത്ത ചെ
ല്ലെണ്ടുന്നതിനുള്ള വിളി, എഴുതിയ പുസ്ത
കത്തിൽനിന്ന ഉദാഹരണം എടുത്തുകാ
ണിക്കുക; ഉദാഹരണം.

To Cite, v. a. വിളിക്കുന്നു, അധികാരസ്ഥ
ലത്തെക്ക വിളിക്കുന്നു; ഉദാഹരണം എടു
ത്തുകാണിക്കുന്നു; ഉദാഹരണം ചെയ്യുന്നു.

Citizen, s. പൌരൻ, പൌരജനം, നഗ
രവാസി, നാഗരൻ; കരക്കാരൻ, പുര
വാസി, നാഗരികൻ.

Citrine, a. വളളിനാരങ്ങാപൊലെയുളള
നാരങ്ങാനിറമുള്ള.

Citron, s. വള്ളിനാരങ്ങാ, ജംഭം.

City, s. നഗരം, നഗരി, പട്ടണം, പുരം,
ഗ്രാമം.

Civet, s. പച്ചപ്പുഴു, പുഴുക; ജവാദ.

Civet-cat, s. വെരുക.

Civic, a. നീതിക്കടുത്ത.

Civil, a. രാജഭാരസംബന്ധമുള്ള, വ്യവ
ഹാരസംബന്ധമുള്ള, നീതിസംബന്ധമു
ള്ള; ജനസംബന്ധമുള്ള; കുടിസംബന്ധ
മുള്ള; രാജ്യസംബന്ധമുള്ള ; മൎയ്യാദയുള്ള ;
ഉപചാരമുള്ള, പ്രിയമുള്ള, ആചാരമുള്ള,
നയശീലമുള്ള.

Civil-law, s. കൊഴമുതലായ്മ.

Civilian, s. വ്യവഹാരകാൎയ്യങ്ങളിൽ പരി
ചയമുള്ളവൻ, കൊഴമുതലായ്മ അറിയുന്ന
വൻ; രാജ്യകാൎയ്യങ്ങളെ വിചാരിക്കുന്ന ഒ
രു ഉദ്യൊഗസ്ഥൻ; ആചാരജ്ഞൻ.

Civility, s. മൎയ്യാദ, ഉപചാരം, ആചാരം,
സമാചാരം, പ്രിയം, പ്രിയഭാവം, നാഗ
രികം, നയം.

Civilization, s. നല്ല മൎയ്യാദയൊടിരിക്കു
ന്ന അവസ്ഥ; നല്ല നടപ്പിനെ അനുഷ്ഠി
പ്പിക്കുക.

To Civilize, v. a. നല്ല മൎയ്യാദയെ അനു
ഷ്ഠിപ്പിക്കുന്നു, ഭടാചാരത്തെ വിട്ട നന്നാ
ക്കുന്നു.

[ 79 ]
Civilized, part. നല്ല മൎയ്യാദ അനുഷ്ഠിക്ക
പ്പെട്ട, ദുൎമ്മൎയ്യാദകളെ വിട്ട നന്നാക്കപ്പെട്ട.

Civilizer, s. ഭടാചാരത്തെ നീക്കി രക്ഷി
ക്കുന്നവൻ.

Civilly, ad. ആചാരത്തൊടെ, ഉപചാര
ത്താടെ, പ്രിയത്തൊടെ, പ്രിയഭാവ
ത്തൊടെ.

Clack, s. കളകളശബ്ദം, ചിലെപ്പ; വാ
യാടി.

To Clack, v. n. കള കള ശബ്ദമിടുന്നു, ചി
ലെക്കുന്നു; വായാടുന്നു.

Clad, part. pret. from Clothe, ഉടുക്കപ്പെ
ട്ട, വസ്ത്രം ധരിക്കപ്പെട്ട, ധരിക്കപ്പെട്ട.

To Claim, v. a. തനതെന്ന വിവാദിക്കു
ന്നു; അവകാശം പറയുന്നു, വഴക്ക പറ
യുന്നു, വ്യവഹാരം പറയുന്നു, തന്റെത
ചൊദിക്കുന്നു.

Claim, s. തനതെന്നുള്ള വിവാദം; ന്യാ
യം, അവകാശം, വഴക്ക , വ്യവഹാരം.

Claimable, a. അവകാശം പറയത്തക്ക,
വ്യവഹാരം പറയത്തക്ക, വഴക്ക പറയ
ത്തക്ക.

Claimant, s, അവകാശം പറയുന്നവൻ,
വഴക്കകാരൻ, വ്യവഹാരക്കാരൻ, വ്യവ
ഹാരം പറയുന്നവൻ.

Claimer, s. വഴക്ക പറയുന്നവൻ, ചൊദി
ക്കുന്നവൻ.

To Clamber, v. n. പറ്റിപ്പിടിച്ചുകയറു
ന്നു, കയറിപൊകുന്നു, പ്രയാസത്തൊടെ
കെറുന്നു.

To Clamm, v. n. ഞണുഞണുക്കുന്നു; പ
റ്റുന്നു, പശപറ്റുന്നു , നാക്കപറ്റുന്നു, ഒ
ട്ടുന്നു.

Clamminess, s. ഞണുഞണുപ്പ, വഴുപ്പ,
ഒട്ടൽ, പശപൊലെ പറ്റുക.

Clammy, a. ഞണുഞണെ, പശപൊലെ
യുള്ള.

Clamorous, a. തൊള്ളയുള്ള , നിലവിളി
യുള്ള, ഇരെപ്പള്ള, അലൎച്ചയുള്ള.

Clamour, s. തൊള്ള , നിലവിളി, ഇരെ
പ്പ, അലൎച്ച, കലാപം, കലഹം, അമളി.

To Clamour, v. n. തൊള്ളയിടുന്നു, നി
ലവിളിക്കുന്നു, അലറുന്നു.

Clamp, s. ബന്ധം, മരക്കെട്ട, ഇരിമ്പു കെ
ട്ട, കൂട്ടിക്കെട്ട.

To Clamp, v. a. കെട്ടിവെക്കുന്നു, കൂട്ടി
ക്കെട്ടുന്നു.

Clan, s. കുഡുംബം, വംശം, സന്താനം;
പിന്നാലെ ചെല്ലുന്ന കൂട്ടം.

Clandestine, a. രഹസ്യമായുള്ള, ഗൂഢ
മായുള, കൃത്രിമമായുള്ള.

Clandestinely, ad. രഹസ്യമായി; ഗൂഢ
മായി, കൃത്രിമമായി.

Clang, Clangour, Clank, s. ചിലമ്പൽ,
കിലുക്കം, തുമുലം.

To Clang, v. n. ചിലമ്പുന്നു, കിലുങ്ങുന്നു.

To Clap, v. a. അറയുന്നു, കൊട്ടുന്നു, അ
ടിക്കുന്നു; വെഗത്തിൽ ചെയ്യുന്നു; കൈ
ക്കൊട്ടുന്നു, കൈകൊട്ടി പുകഴ്ത്തുന്നു.

To Clap, v. n. ഒച്ചയൊടെ നടക്കുന്നു,
ചുണയൊടെ പ്രവെശിക്കുന്നു; കൈക്കൊ
ട്ടി ആൎക്കുന്നു.

Clap, s. അടി, ഇടി, മുഴക്കം, വെടി, കൈ
ക്കൊട്ട, പൊട, അറച്ചിൽ; പുണ്ണുവ്യാധി.

Clapper, s. കൈക്കൊട്ടുന്നവൻ; മണിയു
ടെ നാക്ക.

Claret, s. ഒരു വക പ്രാൻസ്സ വീഞ്ഞ.

Clarification, s. തെളിച്ചിൽ, തെളിയിപ്പ;
തെളിയിക്കുന്ന വിദ്യ.

Clarified, part. തെളിയിക്കപ്പെട്ട, തെളി
ഞ്ഞ.

To Clarify, v. a. തെളിയിക്കുന്നു, സ്വച്ഛ
മാക്കുന്നു, ശുചിവരുത്തുന്നു; പ്രകാശിപ്പി
ക്കുന്നു.

Clarion, s, കാഹളം.

Clarity, s. തെളിവ, പ്രകാശം.

To Clash, v. n. തമ്മിൽ മുട്ടുന്നു; തമ്മിൽ
വിപരീതപ്പെടുന്നു, തളിച്ചു കൊണ്ടിരിക്കു
ന്നു; വാഗ്വാദം ചെയ്യുന്നു; കിടക്കുന്നു.

To Clash, v. a. തമ്മിൽ മുട്ടിക്കുന്നു, കൂട്ടി
മുട്ടിക്കുന്നു.

Clash, s. രണ്ടു വസ്തുക്കൾ തമ്മിൽ മുട്ടിയു
ണ്ടാകുന്ന ഒച്ച, കൂട്ടുമുട്ട; വിപരീതം; കി
ടച്ചിൽ.

Clasp, s. മടക്ക, പൂട്ട, കൊളുത്ത; തഴുകൽ,
ആശ്ലെഷം, മുറുക്കിപ്പിടിത്തം.

To Clasp, v. a. പൂട്ടുന്നു, കൊളുത്തുന്നു; മ
ടക്കുന്നു; മുറകെ പിടിക്കുന്നു; കെട്ടി ഉറ
പ്പിക്കുന്നു, തഴുകുന്നു; കെട്ടിപ്പിടിക്കുന്നു,
ആശ്ലെഷം ചെയ്യുന്നു.

Clasper, s. വള്ളിനാമ്പ.

Clasp-knife, s. മടക്കുകത്തി, മടക്കുപിച്ചാ
ങ്കത്തി.

Class, s. തരം, ജാതി, കൂട്ടം; ക്രമം; വരി,
വിദ്യാൎത്ഥികളുടെ പകുപ്പ; പള്ളിക്കൂടങ്ങ
ളിലുള്ള ഒരൊരൊ കൂട്ടം.

To Class, v. a. ക്രമപ്പെടുത്തുന്നു, തരംവെ
ക്കുന്നു, കൂട്ടം കൂട്ടമായിട്ട പകുക്കുന്നു, തര
ന്തിരിക്കുന്നു.

Classic, Classical, a. ഒന്നാം തരം ഗ്ര
ന്ഥകൎത്താക്കന്മാരൊട ചെൎന്ന, സംസ്കൃതം.

Classic, s. ഗ്രന്ഥകൎത്താവ, വിദ്വാൻ.

Classification, s. തരന്തിരിച്ചിൽ, തരന്തി
രിപ്പ, തരഗതി; ക്രമമായിട്ട വെക്കുക.

To Clatter, v. n. കിണുങ്ങുന്നു, കിടുകിടു
ക്കുന്നു; വായാടുന്നു, ചിലെക്കുന്നു.

[ 80 ]
To Clatter, v. a. കിണുക്കുന്നു, കിടുകിടു
പ്പിക്കുന്നു; വാക്തൎക്കം പറയുന്നു, വാഗ്വാ
ദം ചെയുന്നു; അലറുന്നു.

Chatter, s. കിണുക്കം, കിടുകിടുപ്പ; കല
ശൽ , ഇരെച്ചിൽ, അമളി.

Clave, pret. from To Cleave, പിളൎന്നു,
പറ്റി, ഒട്ടി.

Clause, s. വാചകം, വാക്യം, വചനം,
ചൊല്ല; പ്രകരണം; വരി; സംഗതി;
ഉടമ്പടിന്യായങ്ങളിൽ ഒന്ന.

Claw, s. ഇറുക്കി, ഇറുക്കുകാൽ, മൃഗപക്ഷി
മുതലായവയുടെ ഇറുക്കുകാൽ; നഖം :
(നിന്ദ്യാൎത്ഥത്തിൽ ) കൈ.

To Claw, v. a. മാന്തുന്നു; നഖം കൊണ്ട
മാന്തുന്നു; കലമ്പുന്നു, ശകാരിക്കുന്നു.

Clawback, s. മുഖസ്തുതിക്കാരൻ.

Clawed, a. നഖമുള്ള, ഇറുക്കുള്ള; മാന്തി
യ, ചുരണ്ടിയ.

Clawing, s. മാന്തൽ, ചുരണ്ടൽ.

Clay, s. കളിമണ്ണ, കുശമണ്ണ, പശമണ്ണ,
ചെളി, കൎദ്ദമം, പങ്കം, മൃത്തിക.

To Clay, v. a. കളിമണ്ണ കൊണ്ട മൂടുന്നു,
കളിമണ്ണ തെക്കുന്നു.

Clay-cold, a. മണ്ണുപൊലെ തണുത്ത, ജീ
വനില്ലാത്ത, ചത്ത.

Clay-pit, s. കളിമണ്ണുവെട്ടുന്ന കുഴി.

Clayey. a. കളിമണ്ണുള്ള, കുശമണ്ണുപൊ
ലെയുള്ള, പങ്കമായുളള.

Claymarl, s. വെള്ളമണ്ണ, ചെടിമണ്ണ, കു
മ്മായമണ്ണ.

Clean, a. ശുദ്ധമുള്ള, ശുചിയുള്ള, നിൎമ്മല
മായുളള, സ്വച്ഛമായുള്ള, പവിത്രമായുള്ള,
വെടിപ്പുള്ള, വൃത്തിയുള്ള; കറയില്ലാത്ത,
കുറ്റമില്ലാത്ത.

Clean, ad. അശെഷം, തികവായി, മുഴു
വനും, നല്ലവണ്ണം, തീരെ.

To Clean, v. a. ശുദ്ധമാക്കുന്നു, ശുദ്ധിചെ
യ്യുന്നു, നിൎമ്മലമാക്കുന്നു, സ്വച്ഛമാക്കുന്നു,
വെടിപ്പാക്കുന്നു, വൃത്തിയാക്കുന്നു, തെക്കു
ന്നു, മിനുക്കുന്നു, വെളുപ്പിക്കുന്നു.

Cleaning, s. സംശൊധനം.

Cleanlily, ad, വെടിപ്പായി, വൃത്തിയായി.

Cleanliness, s. ശുദ്ധി, ശുചി, നിൎമ്മലത,
പവിത്രം, വെടിപ്പ, വൃത്തി, നാഗരികം;
പ്രസന്നത, പ്രസാദം; മിനുക്കം.

Cleanly, a. ശുദ്ധമുള്ള , സ്വച്ഛമായുള്ള,
നിൎമ്മലമായുള്ള; തെളിവുള്ള, വെടിപ്പുള്ള,
വൃത്തിയുള്ള, അഴുക്കറ്റ.

Cleanly, ad. വൃത്തിയായി, വെടിപ്പായി,
ശുദ്ധമായി.

Cleanness, s. ശുദ്ധി, ശുചി, നിൎമ്മലത,
വെടിപ്പ, വൃത്തി; പ്രസന്നത, പ്രസാദം.

To Cleanse, v. a. ശുദ്ധമാക്കുന്നു, ശുദ്ധി

ചെയ്യുന്നു, ശുചിയാക്കുന്നു, ; ശുദ്ധീകരിക്കു
ന്നു; നിൎമ്മലമാക്കുന്നു, വെടിപ്പാക്കുന്നു, ക
ഴുകുന്നു, സ്വച്ഛമാക്കുന്നു, മാൎജ്ജനം ചെയ്യു
ന്നു, മാൎജ്ജിക്കുന്നു, പ്രക്ഷാളനം ചെയുന്നു;
ശൊധന ചെയ്യുന്നു; ഒഴിപ്പിക്കുന്നു.

Cleansed, part. വെടിപ്പാക്കപ്പെട്ട, ശുദ്ധ
മാക്കപ്പെട്ട, ശുചിയാക്കപ്പെട്ട, കഴുകപ്പെ
ട്ട; മാൎജ്ജിതം, പ്രക്ഷാളിതം.

Cleanser, s. വെടിപ്പാക്കുന്നവൻ, ശുദ്ധമാ
ക്കുന്നവൻ; സംശൊധനം ചെയ്യുന്ന സാ
ധനം.

Cleansing, s. സംശൊധനം, പ്രക്ഷാള
നം, ശുചീകരം.

Clear, a. പ്രസന്നമായുള്ള, ഉജ്ജ്വിലിതം,
ശൊഭയുള്ള; തെളിവുള്ള : സ്പഷ്ടമായുള്ള,
പ്രത്യക്ഷമായുള്ള; നിൎമ്മലമായുള്ള; മായം
കൂടാത്ത; തൎക്കമില്ലാത്ത; ബുദ്ധിക്കൂൎമ്മയുള്ള;
നിൎദൊഷമായുള്ള, അകല്കമായുള്ള, അനാ
വിലമായുള്ള; പക്ഷഭെദമില്ലാത്ത; അനാ
കുലമായുള്ള; കുറവുകൂടാത്ത, ലാഭമുള്ള;
ഒഴിവുള്ള; ഒഴിച്ചിലുള്ള; കുറ്റമില്ലാത്ത,
തടവുകൂടാത്ത : അബാധിതം; ഒച്ചതെളി
വുള്ള, സ്വരവാസനയുള്ള.

Clear, ad. സ്പഷ്ടമായി, തെളിവായി, അ
ശെഷം, തികവായി, മുഴുവനും, തീരെ.

To Clear, v. a. തെളിയിക്കുന്നു, പ്രസന്ന
മാക്കുന്നു, ശൊഭിപ്പിക്കുന്നു; നിൎദൊഷമാ
ക്കുന്നു; നിൎമ്മലമാക്കുന്നു; നിരപരാധമാ
ക്കുന്നു; ശുചിയാക്കുന്നു; പരുങ്ങൽ നീക്കു
ന്നു, ദുൎഘടം തീൎക്കുന്നു, കുടുക്ക തീൎക്കുന്നു;
പിണക്കം തീൎക്കുന്നു; ഒഴിപ്പിക്കുന്നു, ഒഴി
വാക്കുന്നു; ദൂഷ്യം പൊക്കുന്നു; ലാഭമുണ്ടാ
ക്കുന്നു; ചുങ്കം തീൎക്കുന്നു.

To clear a ship, ഒരു കപ്പലിലെ ചര
ക്കിന ചുങ്കംതീൎത്ത രവാന മെടിക്കു
ന്നു.

To Clear, v. n. തെളിയുന്നു, തെളിവാകു
ന്നു; പരുങ്ങൽ തീരുന്നു.

Clearance, s. ചുങ്കംതീൎന്ന ചീട്ട, രവാന :
ഒഴിവ, ഒഴിച്ചിൽ, തെളിച്ചിൽ, തെളിവ,
മാപ്പ.

Clearer, s. തെളിയിക്കുന്നവൻ, ഒഴിപ്പിക്കു
ന്നവൻ.

Clearly, ad. തെളിവായി, ശൊഭയായി;
സ്പഷ്ടമായി; പ്രത്യക്ഷമായി; പരുങ്ങൽ കൂ
ടാതെ; നിൎവ്യാജമായി, കുറവകൂടാതെ;
ഒഴിവായി; തീരെ; കൃത്രിമം കൂടാതെ.

Clearness, s. തെളിവ, ശൊഭ, പ്രസന്ന
ത, പ്രസാദം; സ്പഷ്ടത, നിൎമ്മലത, സ്വ
ച്ഛത; നിരപരാധം.

Clearsighted, a. ദൃഷ്ടിതെളിഞ്ഞ, സൂക്ഷ്മമ
റിയുന്ന, വിവെചനമുള്ള; തിരിച്ചറിവുള്ള.

To Clearstarch, v. a. കഞ്ഞിപിഴിയുന്നു,
കഞ്ഞിപ്പശ ഇടുന്നു.

[ 81 ]
To Cleave, v. n. ഒട്ടുന്നു, പറ്റുന്നു, ചെരു
ന്നു; യൊജിക്കുന്നു; അടുത്ത സെവിക്കുന്നു.

To Cleave, v. a. കീറുന്നു, പിളൎക്കുന്നു,
പൊളിക്കുന്നു, പിരിക്കുന്നു.

To Cleave, v. n. കീറുന്നു, പിളരുന്നു,
പൊളിയുന്നു, പിരിയുന്നു.

Cleaver, s. വെട്ടുകത്തി, കൊടുവാൾ; വാ
ക്കത്തി.

Cleaving; s. കീറൽ, പിളൎച്ച, പൊളിച്ചിൽ.

Cleft, part. pass. from To Cleave, പി
ളൎന്ന, കീറിയ.

Cleft, s. കീറ്റ, പൊളി, പൊളിപ്പ, പി
ളൎച്ച, വിടവ.

Clemency, s. കരുണ, ദയ, കൃപ, ശാന്തത.

Clement, a. കരുണയുള്ള, ദയയുള്ള, കൃ
പയുള്ള, ശാന്തമായുള്ള.

To Clench, v. a. മുറുകപിടിക്കുന്നു, കൈ
മുറുക്കുന്നു; മുഷ്ടിപിടിക്കുന്നു; മുറുക്കികെട്ടു
ന്നു; ഉറപ്പിക്കുന്നു; സ്ഥിരപ്പെടുത്തുന്നു; വളെ
ക്കുന്നു.

Clergy, s. ദൈവപട്ടക്കാരുടെ കൂട്ടം, പ
ട്ടക്കാർ, ഗുരുക്കൾ, പുരൊഹിതന്മാർ, വൈ
ദികന്മാർ.

Clergyman, s. ദൈവപട്ടക്കാരൻ, പട്ട
ക്കാരൻ, പാതിരി, ഗുരു, വൈദികൻ.

Clerical, a. പട്ടക്കാൎക്കടുത്ത, വൈദിക വൃ
ത്തിസംബന്ധിച്ച.

Clerk, s. പട്ടക്കാരൻ, ഗുരു; വിദ്വാൻ, പ
ണ്ഡിതൻ; എഴുത്തുകാരൻ; ഒരു ഉദ്യൊ
ഗസ്ഥൻ; പള്ളിയിൽ ശുശ്രൂഷക്കാരൻ.

Clerkship, s. പാണ്ഡിത്യം, ആചാൎയ്യത്വം,
എഴുത്തുകാരന്റെ സ്ഥാനം; ഉദ്യൊഗം.

Clever, a. നിപുണതയുള്ള, പടുത്വമുള്ള,
മിടുക്കുള്ള സാമ്യമുള്ള, സമമായുള്ള,
പാടവമുള്ള; യൊഗ്യതയുള്ള, തിറമുള്ള;
അഴകുള്ള, മൊടിയുള്ള.

Cleverly, ad. മിടുക്കൊടെ, സാമൎത്ഥ്യത്തൊ
ടെ, തിറത്തൊടെ, പടുത്വമായി; യൊ
ഗ്യമായി.

Cleverness, s. നിപുണത, പടുത്വം, മി
ടുക്ക, സാമൎത്ഥ്യം, സമൎത്ഥത, പാടവം, ചാ
തുൎയ്യം, വിദഗ്ധത, തിറം; യൊഗ്യത, മൊ
ടി.

Clew, s. നൂലുണ്ട; മാറ്റം, ഒറ്റ, തുൻപ.

Click, v. n. കിലുകിലുക്കുന്നു; കിലുങ്ങുന്നു.

Client, s. വക്കീലിനെ ആക്കുന്നവൻ; ചെ
ൎന്നവൻ, ആശ്രിതൻ, ഒരുത്തന്റെ ആദര
വിലിരിക്കുന്നവൻ.

Cliff, or Clift, s. അധൊമുഖമായുള്ള കൽ
മല, ചെരിതടം; പ്രപാതം.

Climate, s. ഒരു ദിക്ക; പ്രദെശം; ദെശ
വിശെഷം.

A hot climate, ഉഷ്ണദെശം.

A cold climate, ശീതദെശം.

A healthy climate, സുഖകരദെശം.

To Climate, v. n. കുടിയിരിക്കുന്നു, വ
സിക്കുന്നു.

Climax, s. ക്രമം, കയറ്റം, ആരൊഹ
ണം; അലങ്കാരശാസ്ത്രത്തിൽ ആരൊഹ
ണപദം.

To Climb, v. a. & n. പാറിക്കെറുന്നു, ഉ
പായമായി കയറുന്നു, കയറിപ്പൊകുന്നു,
കരെറുന്നു.

Climber, s. പറ്റിക്കെറുന്നവൻ; പറ്റി
ക്കെറുന്ന വള്ളി; ഒര ഒഷധിയുടെ പെർ.

Clime, s. ദിക്ക, പ്രദെശം, ദെശം.

To Clinch, v. a. മുറുകപ്പിടിക്കുന്നു, കൈ
മുറുക്കുന്നു, ചുരുട്ടിപ്പിടിക്കുന്നു; മുഷ്ടിചുരു
ട്ടുന്നു; ആണിമടക്കി തറെക്കുന്നു, കൂട്ടിത്തറെ
ക്കുന്നു, വളെക്കുന്നു : സ്ഥാപിക്കുന്നു, ഉ
റപ്പാക്കുന്നു, മടക്കുന്നു.

Clinch, s. ദ്വയാൎത്ഥവാക്ക, വിളയാട്ട വാക്ക.

Clincher, s. കൂട്ടിക്കെട്ട; മുട്ടുയുക്തി.

To Cling, v. n. ഒട്ടുന്നു, പറ്റുന്നു, പിടി
ച്ചുകൊള്ളുന്നു, കെട്ടിപ്പിടിക്കുന്നു, കെട്ടിപ്പി
ണയുന്നു, ചുറ്റിപ്പിടിക്കുന്നു; പിടിക്കുന്നു;
ഉണങ്ങിപ്പൊകുന്നു, ചുങ്ങുന്നു, ഒടുങ്ങുന്നു,
ക്ഷയിക്കുന്നു.

To Clink, v. n. ചിലമ്പുന്നു, കിലുകിലുക്കു
ന്നു, ഒളപുറപ്പെടുന്നു.

Clink, s. ചിലമ്പൊലി, കിലുകിലുപ്പ, ഒച്ച,
കൂട്ടിത്തറയുടെ ഒച്ച.

To Clip, v. a. കത്രിക്കുന്നു, കണ്ടിക്കുന്നു,
നറുക്കുന്നു, നുറുക്കുന്നു; കുറെക്കുന്നു; ആ
ലിംഗനം ചെയ്യുന്നു, തഴുകുന്നു.

Clipper, s. നാണിഭത്തെ കണ്ടിക്കുന്നവൻ,
പണം കണ്ടിച്ചകുറെക്കുന്നവൻ.

Clipping, s. നറുക്ക, നുറുക്ക, കണ്ടിച്ച ക
ഷണം; കണ്ടിപ്പ, നുറുക്കൽ.

Clipt, part. കണ്ടിക്കപ്പെട്ട, നുറുക്കപ്പെട്ട,
കണ്ടിച്ച.

Cloak, s. മുഴുക്കുപ്പായം, പുറംകുപ്പായം;
മറവ, മറ, പുതപ്പ; അപവാരണം, അ
പിധാനം, തിരൊധാനം.

To Cloak, v. a. മൂടുന്നു, മറെക്കുന്നു, പു
തെക്കുന്നു; ഒളിച്ചുവെക്കുന്നു, തിരൊധാ
നം ചെയ്യുന്നു.

Cloakbag, s. ഉടുപ്പുസഞ്ചി.

Clock, s. നാഴികമണി; കാല്മെസിൽ ഒര
അംശം; ഒരു വക വണ്ട, തുമ്പി.

Clockmaker, s. നാഴിക മണിയുണ്ടാക്കു
ന്നവൻ.

Clock-work, s. നാഴികമണിവെല, നാ
ഴികമണിയുടെ യന്ത്രപ്പണി.

Clod, s. കട്ട, കട്ടി, മണ്കട്ട, പുല്ക്കട്ട; ഹീ
നത, താണവസ്തു; മൂഢൻ, മടയൻ.

[ 82 ]
To Clod, v. n. കട്ടപിടിക്കുന്നു, കട്ടയാ
യി തീരുന്നു, കട്ടെക്കുന്നു.

To Clod, v. a. മണ്കട്ട കൊണ്ട എറിയുന്നു.

Clody, a. കട്ടകട്ടയായിരിക്കുന്ന, കട്ടയു
ള്ള; പരുപരെയുള്ള.

Clodpoll, s. മഹാ മൂഢൻ, മഹാ മടയൻ.

To Clog, v. a. ഭാരം ചുമത്തുന്നു; വിരൊ
ധിക്കുന്നു, തടയിടുന്നു, മുടക്കുന്നു.

To Clog, v. n. പറ്റുന്നു, ഒട്ടുന്നു ; തടയു
ന്നു, വിഘ്നപ്പെടുന്നു.

Clog, s. ഭാരം ; തട, വിരൊധം, വിഘ്നം,
മുടക്കം ; പുറംചെരിപ്പ, മരച്ചെരിപ്പ.

Clogginess, s. തടഞ്ഞിരിക്കുന്ന അവസ്ഥ ;
തടവ, വിരൊധം, മുടക്കം.

Cloggy, a. ഭാരമായിരിക്കുന്ന, തടഞ്ഞ, വി
രൊധമായുള്ള, തടവുണ്ടാക്കുന്ന.

Cloister, s. യൊഗി മഠം, സന്യാസികളു
ടെ മഠം; നടപ്പുര, നടപ്പന്തൽ.

To Cloister, v. a. യൊഗി മഠത്തിൽ ഇട്ട
ടെക്കുന്നു, സന്യാസി മഠത്തിലാക്കി പാൎപ്പി
ക്കുന്നു.

To Cloom, v. a. പശയിട്ടൊട്ടിക്കുന്നു.

To Close, v. a. അടെക്കുന്നു, കൂട്ടിചെൎക്കു
ന്നു ; നിൎത്തുന്നു; അവസാനിപ്പിക്കുന്നു, നി
വൃത്തിക്കുന്നു ; വളെക്കുന്നു, വെലിവളെക്കു
ന്നു ; ചെൎക്കുന്നു, പറ്റിക്കുന്നു, മൂടുന്നു.

To Close, v. n. അടയുന്നു, ചെരുന്നു, ചാ
രുന്നു; കൂടുന്നു, പറ്റുന്നു, ചെൎന്നുകൂടുന്നു ;
തമ്മിൽ യൊജിക്കുന്നു, സമ്മതിക്കുന്നു ; ത
മ്മിൽ പിടിക്കുന്നു; ഉടമ്പടി ചെയ്യുന്നു, ത
മ്മിൽ ചെരുന്നു ; ചാമ്പുന്നു, കൂമ്പുന്നു.

Close, s. വെലി അടെച്ച സ്ഥലം, വെലി
വളച്ചിരിക്കുന്ന നിലം ; അടെക്കുന്ന സമ
യം, വെല നിൎത്തുന്ന സമയം ; മല്പിടി
ത്തം ; നിൎത്തൽ, അവസാനം, സമാപ്തി.

Close, a. അടെക്കപ്പെട്ട, അടഞ്ഞിരിക്കു
ന്ന, കൂമ്പീട്ടുള്ള ; കാറ്റില്ലാത്ത, ഉഷ്ണമു
ള്ള ; ഇടുക്കമുള്ള, മുറുക്കമുള്ള, ഇറുക്കമുള്ള,
കുടുക്കുള്ള; ചുരുക്കമുള്ള ; അടുപ്പമുള്ള, ന
ന്നായി അടുത്ത ; അരികെയുള്ള, ഇടതി
ങ്ങിയ; തമ്മിൽ ചെൎന്ന ; ഇടകുറഞ്ഞ ; ഗൂ
ഢമായുളള, രഹസ്യമുള്ള ; അടക്കമുള്ള;
ലുബ്ധുള്ള ; വിശ്വാസമുള്ള, ജാഗ്രതയുള്ള ;
പ്രത്യെകമായുള്ള, തനിച്ചിരിക്കുന്ന; മഴ
ക്കാറുള്ള, മൂടലുള്ള, തെളിവില്ലാത്ത.

Closebodied, a. മെയ്യൊട പറ്റിയ, മെ
യ്യൊടൊതുക്കമുള്ള.

Closefisted, a. പിശുക്കുള്ള, ലുബ്ധുള്ള, കൈ
അഴുത്തുള്ള .

Closehanded, s. പിശുക്കുള്ള, ലുബ്ധുള്ള,
കൈകമത്താത്ത.

Closely, ad. അടുപ്പമായി, അടെവായി,
അരികെ, ഇടകുറഞ്ഞതായി; രഹസ്യമാ

യി, ഗൂഢമായി; ലുബ്ധൊടെ; അടക്ക
ത്തൊടെ ; ഇടവിടാതെ, മാറാതെ ; താ
ത്പൎയ്യയത്തൊടെ.

Closeness, s. അടെവ, അടുപ്പം ; ഒതുക്കം;
ഇടക്കം, മുറുക്കം ; കുടുസ്സ; കാറ്റില്ലായ്മ
ഉറപ്പ, തുറുത്തൽ ; അടക്കം; രഹസ്യം ; ലു
ബ്ധ; സംബന്ധം, ചെൎച്ച; ആശ്രയം.

Closer, s. അടെക്കുന്നവൻ, അവസാനി
പ്പിക്കുന്നവൻ, നിവൃത്തിക്കുന്നവൻ.

Closestool, s. മറപ്പുരയിലെ നാല്ക്കാലി.

Closet, s. ഉള്ളറ, അറ, ചെറിയറ.

To Closet, v. a. അറയിലാക്കുന്നു, ഇട്ടടെ
ക്കുന്നു ; രഹസ്യം പറയുന്നതിന ഉള്ളറയി
ലെക്ക കൊണ്ടുപൊകുന്നു.

Closure, s. അടെച്ചിൽ ; അടെപ്പ; വള
പ്പ, വളവ; അവസാനം, സമാപ്തി, ക
ലാശം.

Clot, s. കട്ട, തരി, കട്ടപിടിച്ചത, ഉണ്ട;
പിരിച്ചിൽ, പിണൎപ്പ.

To Clot, v. n. കട്ടെക്കുന്നു, കട്ടകെട്ടുന്നു, ക
ട്ടപിടിക്കുന്നു, പിണൎക്കുന്നു, ഉണ്ടകെട്ടുന്നു.

Cloth, s. വസ്ത്രം, ശീല, പുടവ, തുണി,
ആട, ആഛാദനം, പടം; അലങ്കാരം,
ചകലാസ; തുപ്പട്ടി; വിരിപ്പ, കുപ്പായം.

To Clothe, v. a. & n. വസ്ത്രം ധരിക്കുന്നു,
ഉടുപ്പിക്കുന്നു, ഉടുക്കുന്നു, വസ്ത്രംധരിപ്പിക്കു
ന്നു; വസ്ത്രം കൊടുക്കുന്നു; അലങ്കരിക്കുന്നു.

Clothed, part. വസ്ത്രം ധരിക്കപ്പെട്ട, ഉടു
പ്പിക്കപ്പെട്ട.

Clothes, s. ഉടുപ്പ, ഉടുപുടവ, വസ്ത്രം, വ
സ്ത്രാലങ്കാരം.

Clothier, s. വസ്ത്രമുണ്ടാക്കുന്നവൻ, ചകലാ
സുനൈത്തുകാരൻ.

Clothing, s. ഉടുപ്പ, വസ്ത്രം.

Clotpoll, s. മഹാ മൂഢൻ, മഹാ മടയൻ.

Clotty, clotted, a. കടുകട്ടയായിരിക്കുന്ന,
കട്ടകളായുള്ള, കരികള ള്ള ; കട്ടെച്ച.

Cloud, s. മെഘം, അഭ്രം, അംബുദം, അം
ബുഭൃത്ത, ജലധരം, വാരിവാഹം, വരി
ഹകം; മൂടൽ; ഇടിവ.

To Cloud, v. a. മെഘം കൊണ്ടു മൂടുന്നു,
ഇരുളാക്കുന്നു; മെഘനിറമിടുന്നു.

To Cloud, v. n. മെഘം മൂടുന്നു, ഇരുളു
ന്നു, മഴക്കാർ കൊള്ളുന്നു; കാർകൊള്ളുന്നു;
ഇടിയുന്നു.

Cloudiness, s. മെഘമൂടൽ, മെഘതിമി
രം, മെഘക്കൂട്ടം, കാറ, മഴക്കാറ, മൂടൽ,
മങ്ങൽ.

Cloudless, a. മെഘമില്ലാത്ത, തെളിഞ്ഞ,
പ്രകാശമുള്ള, മൂടലില്ലാത്ത, കാറില്ലാത്ത,
മഴക്കാറില്ലാത്ത.

Cloudly, a. മെഘമുള്ള, കാറുള്ള , ഇരുളുള്ള,
മൂടലുള്ള, മങ്ങലുള്ള.

[ 83 ]
Clough, s. അധൊമുഖമായുള്ള കൽമല;
മലയിടുക്ക.

Clove, pret. of To Cleave, പറ്റി, പി
ളൎന്നു, വിടൎന്നു.

Clove, s. കരായാമ്പൂ , എലവംഗപൂ, ദെവ
കുസുമം, ഗ്രഹണീഹരം,

Cloven, part, pret. from To Cleave,
പിളൎന്ന, വിടൎന്ന.

Cloven-footed, . കുളമ്പ വിടൎന്നിട്ടുള്ള,
ഇരട്ടപ്പെണിയുള്ള.

Clout, s. തുണി; കീറുതുണി, കീറ്റുശീ
ല, തുണിഖണ്ഡം; ഇരിമ്പചുറ്റ.

To Clout, v. a. ഖണ്ഡംവെച്ച തുന്നുന്നു,
മൂട്ടുന്നു, ഖണ്ഡംവെക്കുന്നു, തുന്നികൂട്ടുന്നു;
ചുറ്റിടുന്നു.

Clouted, part. കട്ടപിടിച്ച, ഉറെക്കപ്പെ
ട്ട; തുന്നപ്പെട്ട, മൂടപ്പെട്ട.

Clouterly, a, കന്നവെലയായുള്ള, ഭടവെ
ലയായുള്ള ,

Clown, s. മുട്ടാളൻ, മുട്ടൻ, മുരടൻ, ക
ന്നൻ; വിടുഭൊഷൻ, മൂഢൻ, അനാചാ
രൻ.

Clownish, a. മുരട്ടശീലമുള്ള, കന്നമൊടി
യുള്ള, മൂഢതയുള്ള, കന്നത്വമുള്ള, ആചാ
രമറിയാത്ത.

Clownishness, s. മുരട്ടശീലം, കന്നത്വം,
മൂഢത, ഭടത്വം, അനാചാരം.

To Cloy, v. a. നിറെക്കുന്നു, തൃപ്തിപ്പെടു
ത്തുന്നു; ചളിപ്പിക്കുന്നു; കുറിഞ്ഞിത്തുളയിൽ
ആണിതരെക്കുന്നു.

Cloyed, part. തിങ്ങി നിറഞ്ഞ, ചളിച്ച.

Cloyless, a. തൃപ്തിയാക്കാത്ത.

Cloyment, s. തിങ്ങിനിറവ, തൃപ്തി, ചളി
പ്പ.

Club, s. ഗദ, ദണ്ഡം , പൊന്തി; ഒര ഇ
ണകളിക്കടലാസ; ചിട്ടി, സ്നെഹക്കൂട്ടം;
കൂട്ടുചിലവ, പൊതുവിലുള്ള ചിലവ.

To Club, v. n. ചിട്ടിയിൽ കൂടുന്നു, കുറി
കൂടുന്നു; കൂട്ടം കൂടുന്നു, പൊതുവിലുള്ള ചി
ലവിൽ കൂടുന്നു.

Clubheaded, a. പെരുന്തലയുള്ള.

Club-law, s. ആയുധവിദ്യ, വടിപ്പയിറ്റ.

Club-room, s. സ്നെഹക്കൂട്ടം കൂടുന്ന സ്ഥ
ലം, ചിട്ടിക്കാർ കൂടുന്ന സ്ഥലം.

To cluck, v. n. അട്ടക്കൊഴിപൊലെകൊ
ക്കുന്നു.

Clump, s. മുറിത്തടി; മരക്കൂട്ടം.

Clumps, s. വിടുവിഡ്ഡി, മൂഢൻ, ഭൊഷൻ.

Clumsily, ad. കന്നത്വമായി, ചീത്തവെ
ലയായി, വൃത്തികെടായി, അകൌശലമാ
യി, വശക്കെടായി.

Clumsiness, s. വശക്കെട, കന്നത്വം; ഭs
വെല.

Clumsy, a. വശക്കെടായുള്ള, ഭടവെലയാ
യുള്ള, അകൌശലമായുള്ള, കൈവശമി
ല്ലാത്ത.

Clung, pret. & part. of To Cling, കെ
ട്ടിപ്പിണഞ്ഞ; ചുളുങ്ങിയ, ചുങ്ങിയ, ഉണ
ങ്ങിയ, ശുഷ്കിച്ച.

Cluster, s, കുല, കൂട്ടം; സഞ്ചയം, നിച
യം

To Cluster, v. n. & a. കുലെക്കുന്നു; ഒ
ന്നിച്ച കൂടുന്നു, സ്വരൂപിക്കുന്നു; ഒന്നിച്ചു
കൂട്ടുന്നു.

Clustely, a, കുലകുലയായുള്ള.

To Clutch, v. a. മുറുകപ്പിടിക്കുന്നു, ക
യ്യാൽ വാരുന്നു, മുഷ്ടിപിടിക്കുന്നു; മുഷ്ടിചു
രുട്ടിക്കുത്തുന്നു; റാഞ്ചുന്നു.

Clutch, s. മുഷ്ടിബന്ധം, പിടി, മുഷ്ടി;
കൈ, നഖം, കട്ടുമുള്ള.

Clutter, s. ഉറച്ച ശബ്ദം, ഒച്ച, ഇരെപ്പ,
ആരവം, തൊള്ള, നിലവിളി; ബദ്ധപ്പാ
ട, തിടുക്കം.

To Clutter, v. n. ഇരെക്കുന്നു, ആരവിക്കു
ന്നു; ബദ്ധപ്പെടുന്നു, തിടുക്കപ്പെടുന്നു.

Clyster, s. മലശൊധനക്ക വസ്തി പിടി
ക്കുന്നതിനുള്ള ഔഷധം.

Coach, s. നാലുരുളുള്ള രഥം, വണ്ടി.

To Coach, v. a. രഥത്തിൽ കൊണ്ടുപൊ
കുന്നു.

Coach-box, s. രഥം നടത്തുന്നവൻ ഇരി
ക്കുന്ന സ്ഥലം.

Coach-hire, s. രഥക്കൂലി, വണ്ടിക്കൂലി.

Coach-maker, s. രഥം ഉണ്ടാക്കുന്നവൻ.

Coach-man, s. സാരഥി, സൂതൻ, രഥം
നടത്തുന്നവൻ.

To Coact, v. n. സഹചരിക്കുന്നു, ഒന്നിച്ച
നടക്കുന്നു, കൂടെ പ്രവൃത്തിക്കുന്നു.

Coaction, s. ബലബന്ധം, ബലാല്കാരം;
കൂട്ടുപ്രവൃത്തി.

Coactive, a. ബലാല്കാരം ചെയ്യുന്ന, നി
ൎബന്ധിക്കുന്ന; ഒന്നിച്ച നടക്കുന്ന.

Coadjultant, a. സഹായമുളള, കൂട്ടസഹാ
യമുള്ള.

Coadjutancy, s. സഹായം, കൂട്ടുസഹാ
യം, കൂട്ടുതവി, കൂട്ടുതുണ.

Coadjutor, s. സഹായി, കൂട്ടുസഹായക്കാ
രൻ, കൂട്ടുതവിക്കാരൻ; കൂട്ടുതുണക്കാരൻ.

To Coagulate, v. a. കട്ടെപ്പിക്കുന്നു; കട്ട
പിടിപ്പിക്കുന്നു, ഉറകൂട്ടുന്നു.

To Coagulate, v. n. കട്ടെക്കുന്നു, കട്ടപി
ടിക്കുന്നു, ഉറെക്കുന്നു, പിണൎക്കുന്നു.

Coagulation, s, കട്ടെപ്പ, ഉറപ്പ, പിണ
ൎപ്പ, കട്ട.

Coal, s. കരി, കരിക്കട്ട, കല്കരി, തീക്കനൽ.

To Coal, v. a. കരിക്കുന്നു, കരിയുണ്ടാക്കു

[ 84 ]
ന്നു, കരിയാക്കുന്നു; വരെക്കുന്നു.

Coal-black, a. ഏറ്റവും കറുത്ത, കറുക
റുത്ത.

Coal-mine, s. കല്കരിവെട്ടിയെടുക്കുന്ന
സ്ഥലം.

Coal-pit, s. കല്കരി എടുക്കുന്ന കുഴി.

Coal-stone, s. ഒരുജാതി നല്ല കരി.

Coalery, s. കരിവെട്ടി എടുക്കുന്ന സ്ഥലം.

To Coalesce, v. n. ഒന്നായി കൂടുന്നു, ഒ
ന്നിക്കുന്നു, ഐകമത്യമാകുന്നു.

Coalescence, s. ഒന്നിപ്പ; ഉറപ്പ; പിണ
പ്പ; കൂടിച്ചെൎച്ച, ഐകമത്യം.

Coalition, s. ഒന്നിപ്പ, ഐകമത്യം, കൂടി
ച്ചെൎച്ച.

Coaly, a. കരിയുള്ള, കരിപൊലെയുള്ള.

Coarse, , പെരുമ്പടിയായുളള, പരിക്കൻ,
കട്ടിയുള്ള; മുഴുത്ത, തടിയുള്ള; ജന്തുപ്രാ
യമായുള്ള; അനാചാരമുള്ള .

Coarsely, ad. പെരുമ്പടിയായി, മുഴുപ്പാ
യി; അനാചാരമായി, ഹീനമായി.

Coarseness, s. പെരുമ്പടി, പരുപരുപ്പ,
മുഴപ്പ, കട്ടി, നെൎമയില്ലായ്മ, മാൎദ്ദവമില്ലാ
യ്മ; പുഷ്ടി; ഭടാചാരം, അനാചാരം;
ഹീനത.

Coast, s. കര, സമുദ്രതീരം; കരയൊരം,
കരപ്പുറം.

To Coast, v. a. & n. കരയൊരമായി ഒ
ടുന്നു, കരപറ്റി ഒടുന്നു; കരവിടാതെ ഒ
ടുന്നു.

Coaster, s. കരപറ്റി ഒടുന്ന ഉരുക്കാരൻ,
കരപറ്റി വൎത്തകം ചെയ്യുന്നവൻ.

Coat, s. ചകലാസകുപ്പായം, പുറംകുപ്പാ
യം, മെൽപുടവ; വസ്ത്രം, ഉൾകുപ്പായം,
നിരൊധനം; മൃഗത്തിന്റെ തൊൽ; മൂ
ടൽ.

Coat of mail, കവചം.

Coat of arms, കുലശ്രെഷ്ഠന്നുള്ള മുദ്ര.

To Coat, v. a. കുപ്പായമുടുപ്പിക്കുന്നു, ധ
രിപ്പിക്കുന്നു; മൂടുന്നു.

Coax, v. a. പറഞ്ഞ രസിപ്പിക്കുന്നു, പറ
ഞ്ഞ ലയിപ്പിക്കുന്നു, മുഖസ്തുതി പറയുന്നു.

Coaxer, s. പറഞ്ഞ രസിപ്പിക്കുന്നവൻ, ല
യിപ്പിക്കുന്നവൻ, മുഖസ്തുതിക്കാരൻ.

To Cobble, v. a. ചെരിപ്പ തുന്നുന്നു, ചെ
രിപ്പിന ഖണ്ഡം തുന്നുന്നു; മൂടുന്നു; ഭടവെ
ല ചെയ്യുന്നു.

Cobbler, s. ചക്കിലിയൻ, ചെരിപ്പുകുത്തു
ന്നവൻ; ഭടവെലക്കാരൻ, ഹീനൻ.

Cobweb, s. ചിലന്നിവല, മാറാല; കണി,
കൂടയന്ത്രം.

Cobweb, a. അല്പവൃത്തിയായുള്ള, നിസ്സാ
രമായുള്ള.

Cochleary, 07 cochleated, a. പിരിയാ

ണിപൊലെ തീൎക്കപ്പെട്ട, ശംഖുപിരിയാ
യുള്ള.

Cock, s. ചാവൽ, പൂവങ്കൊഴി, പൂവൻ;
കുഴൽ, വാൽ; അമ്പിന്റെ കുത; കൂകൽ;
തൊക്കിന്റെ കൊത്തി; ജയീ; സൂൎയ്യഘടി
കാരത്തിന്റ സൂചി; തുലാസിന്റെ നാ
ക്ക; ചെറിയ വള്ളം; പുൽതുറു, ഉണക്ക പു
ല്കൂട്ടം; ഒരു തൊപ്പിയുടെ ഭാഷ.

To Cock, v. a. നെരെവെക്കുന്നു; തൊ
പ്പിവെക്കുന്നു; തൊപ്പിയെ ഭാഷവരുത്തു
ന്നു; തൊക്കിന്റെ കൊത്തി വലിച്ചുവെക്കു
ന്നു, പുല്ലുകൂട്ടുന്നു, തുറുയിടുന്നു.

Cockade, s. തൊപ്പിമെൽ കെട്ടുന്ന പട്ടു
നാടാ.

Cock-a-hoop, a. അത്യാനന്ദമുള്ള, ജയസ
ന്തൊഷമുള്ള.

Cockatrice, s. വിരിയൻ പാമ്പ.

Cockboat, s. കപ്പലിന്റെ കൂടെയുള്ള തൊ
ണി.

Cockbroth, s. പൂവങ്കൊഴിച്ചാറ.

Cockcrowing, s. പൂവങ്കൊഴി കൂകുന്ന
നെരം, ചെക്കൽ.

To Cocker, v. a. പലഹാരം കൊടുക്കു
ന്നു, ലാളിക്കുന്നു, കൊഞ്ചിക്കുന്നു.

Cockerel, s. ചെറുചാവൽ, ചാവൽ കു
ഞ്ഞ, പൂവൻകുഞ്ഞ.

Cocket, s. ചുങ്കസ്ഥലത്തെ ചീട്ട, ഉണ്ടിക
മുദ്ര, രവാന.

Cockfight, s. കൊഴിപ്പൊര, കൊഴിയങ്കം.

Cockhorse, a. കുതിരപ്പുറത്തുകെറുന്ന; ജ
യസന്തൊഷമുള്ള.

Cockle, s. ഞമഞ്ഞി, കക്കാ, ചിപ്പി, ദുൎന്നാ
മ; കള.

Cocklestairs, s. ചുഴൽകൊണിപ്പടികൾ.

To Cockle, v. a. ചുളുക്കുന്നു, ചുരുളിക്കുന്നു;
ചളുക്കുന്നു; ശംഖുപിരിയിടുന്നു.

Cockled, a. ശംഖുപിരിയുള്ള, ചുളുക്കമുള്ള,
ചുളുങ്ങിയ.

Cockloft, s. മെൽമാളികമുറി.

Cock's-comb, s. കൊഴിപ്പൂ.

Cockspur, s. ഒരു മുൾചെടിയുടെ പെർ.

Cocksure, a. കെവലം നിശ്ചയം, നിശ്ശ
ങ്കം.

Cocoa, s. തെങ്ങ, നാളികെര വൃക്ഷം.

Cocoa-nut, s. തെങ്ങാ, നാളികെരം.

Coction, s. വെവ, കാച്ച.

Cod, s. ഒരു വലിയ മീനിന്റെ പെർ.

Cod, s. പയറ്റുകത്തി, പുട്ടിൽ.

Code, s. ഒരു പുസ്തകം; വ്യവഹാരമാല.

Codicil, s. മരണപത്രികയൊടെ പിന്നീ
s കൂട്ടിയ കല്പന.

To Codle, v. a. പാതിവെവിക്കുന്നു, പു
ഴുങ്ങുന്നു.

[ 85 ]
Coequal, a. സമാസമമായുള്ള, ശരാശരി
യായുള്ള.

Coequality, s. സാമാസമത്വം, ശരാശരി.

To Coerce, v. a. അടക്കുന്നു, അമൎക്കുന്നു,
നിരൊധിക്കുന്നു, വിരൊധം ചെയ്യുന്നു,
തടുക്കുന്നു; മട്ടിടുന്നു, അതിരിടുന്നു.

Coercible, a. അടക്കതക്ക, അമൎക്കതക്ക, നി
രൊധിക്കതക്ക

Coercion, s. അടക്കം, അമൎച്ച, നിരൊ
ധം, വിരൊധം.

Coercive, a. അടക്കാകുന്ന, അമൎക്കാകുന്ന,
നിൎബന്ധിക്കുന്ന, വിരൊധിക്കുന്ന.

Coessential, a. സമപ്രകൃതിയുളള, എക
സ്വഭാവമുള്ള, സമതത്വമുള്ള.

Coeternal, a. സമനിത്യമായുള്ള, സമശാ
ശ്വതയുള്ള.

Coeval, a. സമവയസ്സായുള്ള, പ്രായമൊ
ത്ത; എകകാലമായുള്ള.

To Coexist, v. a. എക കാലത്തിൽ വ
സിക്കുന്നു, എകകാലത്തിലിരിക്കുന്നു, കൂടെ
യിരിക്കുന്നു, സമജമായിരിക്കുന്നു.

Coexistence, s. എകകാലസ്ഥിതി, എക
പ്രായത്തിലെ ഇരിപ്പ, ഒന്നിച്ചിരിപ്പ.

Coexistent, a. സമമായുള്ള, എകകാല
ത്തുള്ള, കാലം ഒത്തിരിക്കുന്ന, ഒന്നിച്ചിരിക്കു
ന്ന.

Coffee, s. കാപ്പിക്കുരു.

Coffee-house, s. കാപ്പി വില്ക്കുന്ന സ്ഥലം.

Coffer, s. പണപ്പെട്ടി, ചെല്ലം.

To Coffer, v. a. പണപ്പെട്ടിയിൽ ദ്രവ്യം
വെക്കുന്നു.

Cofferer, s. ചെല്ലം വിചാരിപ്പുകാരൻ.

Coffin, s. ശവപ്പെട്ടി.

To Coffin, v. a. ശവപ്പെട്ടിയിലാക്കുന്നു,
ശവത്തെ പെട്ടിയിലാക്കിവെക്കുന്നു.

Cog, s. ചക്രത്തിന്റെ പല്ല.

Cogency, s. ബലം, ശക്തി, അധികാരം;
ബൊധം.

Cgent, a. ബലമുള്ള , ശക്തിയുള്ള, എതി
രിടാത്ത, ബൊധംവരുത്തുന്ന; തെളിയി
ക്കുന്ന.

Cogglestone, s. പൊടിക്കല്ല, ചെറുകല്ല.

To Cogitate, v. n. നിരൂപിക്കുന്നു, നി
നെക്കുന്നു, ചിന്തിക്കുന്നു.

Cogitation, s. നിരൂപണം, നിനവ, ചി
ന്തനം.

Cogitative, ca. നിരൂപണമുള്ള, ചിന്തന
മുള്ള.

Cognate, a. ബന്ധുത്വമുള്ള, സഹജം.

Cognition, s. സംബന്ധം, ബന്ധുത്വം,
ദായാദിത്വം, സഹജന്മം.

Cognition, s. അറിവ, ജ്ഞാനം, ബൊ
ധം.

Cognitive, a. അറിഞ്ഞുകൊള്ളുന്നതിന
പ്രാപ്തിയുള്ള.

Cognizable, a. ശൊധന ചെയ്യാകുന്ന, വി
സ്തരിക്കപ്പെടാകുന്ന, വിചാരിക്കപ്പെടുവാ
നുള്ള; അറിവാനുള്ള; തുൻപുണ്ടാകുന്ന.

Cognizance, s. ന്യായവിചാരണ, വിചാ
രം; അറിവ, തുൻപ; ഒരുത്തനെ അറി
യുന്നതിനുള്ള അടയാളം.

Cognomination, s. തറവാട്ടുപെർ, വം
ശപ്പെർ; കൂട്ടിയപെർ.

To Cohabit, v. a. സ്ത്രീയും പുരുഷനുമായി
കൂടിയിരിക്കുന്നു, ദമ്പതിമാരെ പൊലെ
കൂടെ വസിക്കുന്നു; സഹവാസം ചെയ്യു
ന്നു, ഒന്നിച്ച പാൎക്കുന്നു; സംയൊഗിക്കുന്നു.

Cohabitation, s. ദമ്പതിമാരുടെ സഹ
വാസം; കൂടിയിരിപ്പ, സംഗമം, ഒന്നി
ച്ചുള്ള പാൎപ്പ.

Coheir, s. കൂട്ടവകാശി, സമാംശി.

Coheiress, s. കൂട്ടവകാശക്കാരി.

To Cohere, v. n. തമ്മിൽ പറ്റുന്നു, കൂടി
ച്ചെരുന്നു; കൂടി യൊജിക്കുന്നു, സംയൊ
ജിക്കുന്നു.

Coherence, s. തമ്മിൽ പറ്റ, സംബന്ധം,
ചെൎച്ച, യൊജ്യത; പിണച്ചിൽ; യുക്തി;
ഔചിത്യം.

Coherent, s. തമ്മിൽ പറ്റുന്ന, സംബന്ധ
മുള്ള, ചെൎച്ചയുള്ള, യൊജ്യതയുള്ള, പ്രതി
വിരൊധമല്ലാത്ത.

Cohesion, s. തമ്മിൽ പറ്റ, സംയൊജ്യ
ത, സംബന്ധം, സംയൊഗം.

Cohesive, a. തമ്മിൽ പറ്റുന്ന, സംയൊ
ജിക്കുന്ന.

Cohibit, v. a. അടക്കുന്നു, തടുക്കുന്നു, ദമി
പ്പിക്കുന്നു, നിരൊധിക്കുന്നു.

Coif, s. ശിരൊലങ്കാരം, ഒരു വക തൊപ്പി.

To Coil, v. a. ചുരുട്ടുന്നു, ചുറ്റുന്നു, തിരി
കമടിയുന്നു, കയറ തിരികയാക്കി വളെക്കു
ന്നു; വളയമായി ചുരുട്ടുന്നു.

Coil, s. ചുരുണ; ചുരുൾ; ഇരെപ്പ; ആര
വം, കലഹം, നിലവിളി, കലശൽ.

Coin, s. ഒരു മൂല, കൊണ.

Cin, s. നാണ്യം; ശമ്പളം.

To Coin, v. a. കമ്മിട്ടം അടിക്കുന്നു, നാ
ണ്യം അടിക്കുന്നു; കള്ളമായിട്ട ഉണ്ടാക്കു
ന്നു, വാജമായിട്ട ഉണ്ടാക്കുന്നു.

Coinage, s. കമ്മിട്ടം, കമ്മിട്ടമടി, കമ്മിട്ടച്ചി
ലവ; നാണ്യം; കള്ളക്കൌശലം, കള്ളന്ത്രാ
ണം, വ്യാജവൃത്തി, നൂതനപ്രയൊഗം.

To Coincide, v. n. യൊജിക്കുന്നു, തമ്മിൽ
ചെരുന്നു, ഒക്കുന്നു; യൊജ്യതപ്പെടുന്നു,
രഞ്ജിക്കുന്നു, ഇണങ്ങുന്നു, ഉടമ്പെടുന്നു,
ഉൾപ്പെടുന്നു.

Coincidence, , യൊജ്യത, രഞ്ജനം;

[ 86 ]
സംയൊഗം; സന്ധി, സന്ധിപ്പ, പൊരു
ത്തം.

Coincident, a. യൊജ്യതയുള്ള, രഞ്ജന
മുള്ള, സന്ധിപ്പുള്ള, പൊരുത്തമുള്ള, ഒരു
സമയത്ത സംഭവിക്കുന്ന.

Coiner, s. കമ്മിട്ടക്കാരൻ, നാണ്യമടിക്കു
ന്നവൻ; വ്യാജവൃത്തിക്കാരൻ, കള്ളന്ത്രാ
ണി, യന്ത്രി.

Coition, s. സംയൊഗം, രതം, പിണച്ചിൽ.

Coke, s. ഒരു ജാതി കരി, ഇരിന്നക്കരി.

Colander, s. അടച്ചുറ്റി, അരിപ്പ, അരി
യാട.

Colation, s. അടച്ചുറ്റ, ഉൗറ്റ, വാറ്റുസൂ
ത്രം.

Cold, a. തണുപ്പുള്ള, കുളിരുള്ള, കുളിൎമ്മയു
ള്ള, ശീതമുള്ള; ചൊടിപ്പില്ലാത്ത, ചുണ
യില്ലാത്ത, ഉണൎച്ചയില്ലാത്ത; മന്ദമായുള്ള ;
അടക്കമുള്ള; ജഡതയുള, അപ്രിയമുള്ള,
സ്നെഹമില്ലാത്ത; സാവധാനമുള്ള.

Cold, s. തണുപ്പ, ശീതം, കുളിർ; കുളിൎമ്മ;
ഉഷ്ണമില്ലായ്മ, ജലദൊഷം.

Coldly, ad. തണുപ്പായി, അജാഗ്രതയായി,
അടക്കമായി.

Coldness, s, കുളിര, കുളിൎമ്മ, തണുപ്പ, അ
ലിച്ചിൽ, ശീതളം, ശീതം; അടക്കം, ചുണ
യില്ലായ്മ, ജഡത, നിൎവ്വിചാരം, താത്പ
ൎയ്യക്കെട.

Colic, or Cholic, s. വയറ്റുനൊവ, വാത
ഫുല്ലാന്ത്രം, വയറുകടി, കൊളുത്ത, വില.
ക്കം.

To Collapse, v. n. തമ്മിൽ പറ്റുന്നു, കൂ
ടിച്ചെരുന്നു; ഒന്നിച്ചുവീഴുന്നു.

Collapsion, s. അടവ, അടുപ്പം; കൂടി
ച്ചെൎച്ച.

Collar, s, കഴുത്തിൽ കെട്ടുന്നപട്ട, കഴുത്ത
നാടാ; കണ്ഠവളയം, കണ്ഠാഭരണം; ക
ണ്ഠഭൂഷ; കാറ; ഗ്രൈവെയകം; കഴുത്ത
വാറ; കുതിരയുടെ കഴുത്തിലിടുന്ന കട്ട
ങ്ങം.

To slap the collar, തലവലിക്കുന്നു, വൈ
ഷ്യമത്തെ ഒഴിക്കുന്നു.

Collar—bone, s. കണ്ഠയസ്ഥി, കഴുത്തെല്ല.

To Collar, v. a. വസ്ത്രത്തിന്റെ കഴുത്ത
പ്പട്ടയിൽ പിടിക്കുന്നു, തൊണ്ടക്ക പിടി
ക്കുന്നു; ചുരുട്ടുന്നു.

To Collate, v. a. ഒത്തുനൊക്കുന്നു; കൂട്ടി
വായിക്കുന്നു; പൂസ്തകങ്ങളിൽ കുറവവരാ
തെ ഇരിപ്പാൻ ശൊധന ചെയ്യുന്നു; ദാ
നം ചെയ്യുന്നു; കൊടുക്കുന്നു; പള്ളിയിട
വക വിചാരത്തിൽ ആക്കുന്നു.

Collateral, a. ഭാഗത്തൊടു ഭാഗമായുള്ള;
സമവഴിയുള്ള; സമമുള്ള; ഒരുപൊലെ
സംബന്ധമുള്ള, ദായാദിയുള്ള; ചാൎച്ചയു

ള്ള; നെരെയല്ലാത്ത, വളഞ്ഞ; യൊജ്യത
യുള്ള.

Collaterally, ad. ഭാഗത്തൊട ഭാഗമായി,
സമമായി.

Collation, s. വരദാനം; സമ്മാനം, ഒത്ത
നൊട്ടം; ഭക്ഷണം, വിരുന്ന; പള്ളിയി
ടവകയിൽ സ്ഥാനം കൊടുക്കുക.

Collator, s. ഒത്തുനൊക്കുന്നവൻ; പള്ളി
യിടവക സ്ഥാനം കൊടുക്കുന്നവൻ.

Colleague, s, കൂട്ടപ്രവൃത്തിക്കാരൻ, കൂട്ടുസ
ഹായക്കാരൻ, പങ്കുകാരൻ, സഹായി,
തുണക്കാരൻ, കൂട്ടുകാരൻ, സഹചാരി.

To Collect, v. a. കൂട്ടുന്നു, ഒന്നിച്ചുകൂട്ടുന്നു;
കൂടെചെൎക്കുന്നു; സ്വരൂപിക്കുന്നു, ശെഖ
രിക്കുന്നു; ശെഖരമാക്കുന്നു; സമാഹരിക്കു
ന്നു; ഗ്രഹിക്കുന്നു; ഊഹിക്കുന്നു.

To collect himself; വിവശത തീരുന്നു.

Collect, s. പ്രാൎത്ഥനക്രമത്തിൽ ഒരു ചെറി
യ പ്രാൎത്ഥന, അപെക്ഷ, പ്രാൎത്ഥന.

Collected, part. & a. കൂട്ടപ്പെട്ടു, ഒരുമി
ച്ചകൂട്ടപ്പെട്ട, കൂടെ ചെൎക്കപ്പെട്ട, സ്വരൂ
പിക്കപ്പെട്ട, ശെഖരിക്കപ്പെട്ട; ധീരതയു
ള്ള, ധൈൎയ്യമുള്ള, ചഞ്ചലമില്ലാത്ത.

Collectedness, s. ധീരത, നിശ്ശങ്ക, അഭ
യം.

Collectible, a. സ്വരൂപിക്കപ്പെടാകുന്ന,
ഊഹിക്കപ്പെടാകുന്നത.

Collection, s. ശെഖരം, ശെഖരിപ്പ, കൂ
ട്ടം, ചെരുമാനം; നിചയം, പിണ്ഡം,
പുംഗം, പുഞ്ജം, ഒന്നിച്ചചെൎക്കപ്പെട്ട വ
സ്തുക്കൾ; സ്വരൂപം ; ഊഹം.

Collective, a. ശെഖരിക്കപ്പെട്ട, ശെഖരി
ക്കതക്ക, ഒന്നിച്ചചെൎക്കപ്പെട്ട; ചെൎക്കതക്ക;
കൂട്ടപ്പെട്ട, കൂടിയ, സ്വരൂപിക്കപ്പെട്ട.

Collectively, ad. എകമായി, ആകക്കൂടി,
ആകപ്പാടെ; എല്ലാംകൂടി, ഒരുമിച്ച, പൊ
തുവിൽ.

Collector, s. രാജഭൊഗം മുതലായവ പി
രിക്കുന്നവൻ, കൂട്ടിച്ചെൎക്കുന്നവൻ, ഒന്നി
ച്ചുകൂട്ടുന്നവൻ; ശെഖരിപ്പകാരൻ, ചെരു
മാനക്കാരൻ, സ്വരൂപിക്കുന്നവൻ.

College, s. പാഠകശാല, ശാസ്ത്രപാഠകശാ
ല, മഠം, ആശ്രമം.

Collegian, s. ശാസ്ത്രപാഠകശാലയിൽ ഒരു
ത്തൻ.

Collegiate, a. പാഠകശാലയുള്ള; ശാസ്ത്ര
പാഠകശാല സംബന്ധമുള്ള.

Collet, s. മൊതിരത്തിന്റെ കുട, മൊതി
രത്തിൽ കല്ലുപതിക്കുന്ന ഇടം, മുകപ്പ.

To Collide, v. n. തമ്മിൽ മുട്ടുന്നു, കൂട്ടിമു
ട്ടുന്നു, കിടയുന്നു.

Collier, s. കല്ക്കരി കുഴിച്ചെടുക്കുന്നവൻ;
കല്ക്കരിവില്ക്കുന്നവൻ; കരിക്കപ്പൽ.

[ 87 ]
Collision, s. കൂട്ടിമുട്ട, തമ്മിൽ മുട്ട, കിട
ച്ചിൽ, തട്ട.

To Collocate, v. a. വെക്കുന്നു, ഒരെട
ത്തുവെക്കുന്നു, അടുക്കിവെക്കുന്നു, ആക്കി
വെക്കുന്നു.

Collocation, s. വെപ്പ, അടുക്കി വെപ്പ, ഒ
തുക്കിവെപ്പ.

Collocution, s. സംഭാഷണം, സല്ലാപം,
സംസാരം, തമ്മിൽ പറയുക.

Colloquial, a. സാധാരണസംഭാഷണം
സംബന്ധിച്ച, സല്ലാപ സംബന്ധമുള്ള,
സംസാരത്തൊടു ചെൎന്ന.

Colloquy, s. സംഭാഷണം, സല്ലാപം,
സംസാരം.

To Collude, v. n. വഞ്ചനയിൽ കൂടുന്നു,
കള്ളക്കൂറിലുൾപ്പെടുന്നു, കള്ള ഉടമ്പടി
യിൽ കൂടുന്നു.

Collusion, s. വഞ്ചനയുള്ള കൂടിവിചാരം,
ചതിവ, കള്ള ഉടമ്പടി; സ്നെഹവഞ്ചനം,
വിശ്വാസപാതകം.

Collusive, a. വഞ്ചകമായുള്ള, ചതിയായു
ള്ള.

Collusory, a. രഹസ്യമായി വഞ്ചിക്കുന്ന,
വിശ്വാസ വഞ്ചനയുള്ള.

Collyrium, s. അഞ്ജനം, മഷി.

Colon, s. മുക്കാൽ നിൎത്ത, [:] എന്ന അട
യാളം; പെരുങ്കുടൽ.

Coloniel, s. പട്ടാളത്തിലെ സെനാപതി,
കൎണ്ണൽ.

Colonelship, s. കൎണ്ണലിന്റെ സ്ഥാനം.

Colonial, a. കുടിയിരുത്ത സംബന്ധി
ച്ച.

To Colonise, v. a. ഒരു ദെശത്തിൽ കുടി
യിരുത്തുന്നു, കുടിപാൎപ്പിക്കുന്നു, കുടിവെ
ക്കുന്നു.

Colonization, s. കുടിയിരുത്തൽ, കുടി
പാൎപ്പ, കുടിവെപ്പ.

Colonnade, s. തൂണുവരി, തുണുനിര, വ
ട്ടത്തിലുള്ള തൂണുനിര.

Colony, s, പരദെശത്തിൽ ചെന്ന പാൎക്കു
ന്ന കുടികൾ, ഇരുത്തിയ കുടികൾ; കു
ടിയിരുത്തിയ ഗ്രാമം, പുതുനഗരം.

Colorate, a. നിറം കയറ്റീട്ടുള്ള, നിറമു
ള്ള, കാച്ചിയ, നിറംപിടിപ്പിച്ച.

Coloration, s. നിറം കയറ്റുന്ന വിദ്യ; വ
ൎണ്ണനം.

Colorific, a. നിറം പിടിപ്പിക്കതക്ക.

Colour, s. കാഴ്ച; നിറം, വൎണ്ണം, ചായം,
ചായൽ; രൂപം; രക്തപ്രസാദം; ഭാവം;
മറവ; വെഷധാരണം, തരം; ലക്ഷം.

Colours, കൊടി, വിരുതകൊടി.

To Colour, v. a. നിറം കയറ്റുന്നു, വ
ണ്ണമിടുന്നു, ചായം പിടിപ്പിക്കുന്നു; വ

ൎണ്ണിക്കുന്നു; ഒഴികഴിവുവരുത്തുന്നു; മറെ
ക്കുന്നു; സ്തുതിച്ച പറയുന്നു. v. n. ലജ്ജ
കൊണ്ട മുഖവൎണ്ണം മാറുന്നു.

Colourable, a, നിറം കയറ്റാകുന്ന, വ
ൎണ്ണിക്കാകുന്ന, വൎണ്ണനീയം.

Coloured, part. നിറം കയറ്റിയ; ചാ
യം പിടിപ്പിക്കപ്പെട്ട, പലനിറമായുള്ള,
വൎണ്ണിതം.

Colouring, s. നിറം കയറ്റ, ചായം ക
യറ്റുന്ന വിദ്യ; വൎണ്ണനം; ചിത്രമെഴുത്ത,
ചിത്രലെഖനം.

Colourist, s. നിറം കയറ്റുന്നവൻ, ചാ
യക്കാരൻ; വൎണ്ണിക്കുന്നവൻ; വൎണ്ണിച്ച പറ
യുന്നവൻ.

Colourless, a. ചായമില്ലാത്ത, വൎണ്ണമില്ലാ
ത്ത, തെളിവുള്ള, സ്വച്ഛമായുള്ള.

Colt, s. ആൺ്കുതിര കുട്ടി, ആൺ്കഴുതക്കുട്ടി;
ദുൎബുദ്ധിയുള്ള ബാലൻ.

Colter, s. കൊഴു.

Coltish, a. ഉല്ലാസമുള്ള.

Column, a. തൂണ, ഉരുണ്ടതൂണ, തൂണുവ
രി; അണിവകുപ്പ, അണിനിര; സെന
യിൽ ഒരു പാൎശം, പൺ്ക്തി; പത്തി; പു
സ്തകെട്ടിൽ ഒരു പത്തി.

Coma, s. നിദ്രാമയക്കം.

Comate, s. കൂട്ടുകാരൻ, സഖി, ചങ്ങാതി,
തുണ.

Comatose, a.. നിദ്രാമയക്കമുള്ള, ഉറക്കംതൂ
ക്കുന്ന.

Comb, s. ചീപ്പ, ൟരി, ൟൎക്കൊല്ലി; കൊ
ഴിപൂ; തെൻകട്ട, തെൻകൂട.

To Comb, v. a. ചീകുന്നു, ചിക്കുന്നു.

Comb—maker, s. ചീപ്പുണ്ടാക്കുന്നവൻ.

To Combat, v. a. & n. പൊരാടുന്നു; ശ
ണ്ഠയിടുന്നു, യുദ്ധം ചെയ്യുന്നു; നെരിടുന്നു,
എതിരിടുന്നു, അങ്കംപിടിക്കുന്നു.

Combat, s. പൊരാട്ടം, പെർ, ശണ്ഠ, യു
ദ്ധം, ദ്വന്ദ്വയുദ്ധം.

Combatant, s. പൊരുകാരൻ, പൊരാളി,
യൊദ്ധാവ, ദ്വന്ദ്വയോദ്ധാവ; ശണ്ഠപ്രി
യൻ, മല്ലൻ.

Combination, s. യൊഗം, യൊഗക്കെട്ട,
കൂട്ടിക്കെട്ട, ഇണച്ചുകെട്ട; സന്ധി, സ
ന്ധാനം, സംബന്ധം, ബന്ധുത്വം, സംഹ
തി; ഒന്നിപ്പ, ഐകമത്യം.

To Combine, v. a. ഒന്നിച്ചുകൂട്ടുന്നു, ചെൎക്കു
ന്നു, കൂട്ടിച്ചെൎക്കുന്നു; ഇണെക്കുന്നു, ഒന്നി
ച്ച പിണെക്കുന്നു; സമാഹരിക്കുന്നു, സ
ന്ധിക്കുന്നു, ഒന്നിക്കുന്നു, കൂട്ടിക്കെട്ടുന്നു.

To Combine, v. n. ഒന്നിച്ചുകൂടുന്നു, ത
മ്മിൽ ചെരുന്നു, കൂടിച്ചെരുന്നു: ഇണങ്ങു
ന്നു, ഒന്നിച്ച പിണെയുന്നു; ഒന്നായി കൂ
ടുന്നു, ഒന്നിക്കുന്നു, ഐകമത്യമാകുന്നു,

[ 88 ]
Comlined, part. ഒന്നിച്ചുകൂട്ടപ്പെട്ട, കൂട്ടി
ചെൎക്കപ്പെട്ട, ഇണക്കപ്പെട്ട.

Combining, s. സമാഹരണം, കൂടിച്ചെൎച്ച.

combustible, a. അഗ്നിബാധിക്കത്തക്ക,
ദഹിക്ക തക്ക, തീപിടിക്കതക്ക, അഗ്നിക്കിര
യാകത്തക്ക, വെകത്തക്ക.

Combustion, s. ദഹനം, അഗ്നിദാഹം;
വെവ; കലഹം.

To Come, v. n. വരുന്നു, എത്തുന്നു, ആ
ഗമിക്കുന്നു; ഉണ്ടാകുന്നു, സംഭവിക്കുന്നു,
ഭവിക്കുന്നു, അടുക്കുന്നു, തീരുന്നു, പ്രാപി
ക്കുന്നു, ആയിതീരുന്നു, ശീലംവരുന്നു, അ
ഭിപ്രായസാദ്ധ്യമുണ്ടാകുന്നു, താല്ക്കാലത്ത
കൂടെയുണ്ടായിരിക്കുന്നു, വിടാതിരിക്കുന്നു,
മാറാതിരിക്കുന്നു, ഫലിക്കുന്നു, ഇടവിട്ടി
രിക്കുന്നു.

To come about, സംഭവിക്കുന്നു, ഭവി
ക്കുന്നു; മാറിവരുന്നു.

To come after, പിന്നാലെ വരുന്നു.

To come again, തിരിച്ചുവരുന്നു.

To come at, എത്തിപ്പിടിക്കുന്നു; ലഭി
ക്കുന്നു, കിട്ടുന്നു.

To come by, ലബ്ദിയാകുന്നു.

To come in, പ്രവെശിക്കുന്നു, സമ്മതി
ന്നു; നടപ്പാകുന്നു, വരവുണ്ടാകുന്നു,ലാ
ഭമുണ്ടാകുന്നു, സമൃദ്ധിയാകുന്നു.

o come in for, സമയത്ത എത്തുന്നു.

To come into, കൂട്ടുകൂടുന്നു, തുണക്കു
ന്നു; സമ്മതിക്കുന്നു, ചെരുന്നു.

To come near, അടുക്കുന്നു, ശരിയാകുന്നു.

To come of, ഉത്ഭവിക്കുന്നു, ജനിക്കുന്നു;
കാരണവശാലുണ്ടാകുന്നു.

To come off, തെറ്റിപ്പൊകുന്നു, നീങ്ങു
ന്നു: തീൎച്ചവരുന്നു.

To come off from, വിട്ടുമാറുന്നു, വിടു
ന്നു.

To come on, നന്നായ്വരുന്നു, മുമ്പൊട്ടുവ
രുന്നു; പൊൎക്കണയുന്നു, നെരിടുന്നു;
വളരുന്നു, വലിയതാകുന്നു.

To come over, ആവൎത്തിക്കുന്നു; മത്സ
രിക്കുന്നു; പതഞ്ഞുപൊങ്ങുന്നു.

To come out, വെളിപ്പെടുന്നു, പ്രസി
ദ്ധമാകുന്നു, വിസ്താരത്തിൽ തെളിയുന്നു.

To come out with, ഇടകൊടുക്കുന്നു.

To come to, സമ്മതിക്കുന്നു; ആകത്തുക
കൂടുന്നു.

To come to himself, സുബോധം വീഴു
ന്നു.

To come to pass, സംഭവിക്കുന്നു, ആ
യിതീരുന്നു.

To come up, മുളെക്കുന്നു.

To come up to, പൊങ്ങുന്നു, കയറുന്നു,
എത്തുന്നു.

To come up with, എത്തുന്നു, ഒപ്പമെ
ത്തുന്നു, ഒട്ടിപ്പിടിക്കുന്നു.

To come upon, എതിൎക്കുന്നു, ആക്രമി
ക്കുന്നു.

To come, ഭവിഷ്യകാലത്ത, മെലാൽ.

Comedian, s. കളിക്കാരൻ, വെഷക്കാരൻ,
വെഷധാരി, നാടകക്കാരൻ, കൂത്താടി,
കഥകളിക്കാരൻ, നാട്ടക്കാരൻ, വെഷ
ക്കാരി.

Comedy, s, കഥകളി, വെഷം, നാടകം,
കൂത്താട്ടം.

Comeliness, s. അഴക, ചന്തം, ചാരുത്വം,
കാന്തി, ഭംഗി; യൊഗ്യത, കമനീയത,
ലക്ഷണം.

Comely, a. അഴകുള്ള, ചന്തമുള്ള, ചാരു
ത്വമുള്ള, കാന്തിയുള്ള, ഭംഗിയുള്ള, യൊ
ഗ്യതയുള്ള, സലക്ഷണം.

Comely, ad, ചന്തമായി, ഭംഗിയായി,
യൊഗ്യതയായി, ലക്ഷണമായി.

Comer, s. വരുന്നവൻ, വരത്തൻ, ആഗത
ൻ.

Comet, s. ധൂമകെതു, വാൽനക്ഷത്രം, അ
ഗ്ന്യുല്പാതം.

Comfit, s. മധുരദ്രവ്യം.

To Comfort, v. a. ആശ്വസിപ്പിക്കുന്നു;
ആറ്റുന്നു, തണുപ്പിക്കുന്നു, അനുനയപ്പെ
ടുത്തുന്നു; ശമിപ്പിക്കുന്നു, ആദരിക്കുന്നു, സ
ന്തൊഷിപ്പിക്കുന്നു; ധൈൎയ്യപ്പെടുത്തുന്നു,
ദൃഢപ്പെടുത്തുന്നു, ബലപ്പെടുത്തുന്നു.

Comfort, s. ആശ്വാസം, ആറ്റൽ, തണു
പ്പ; അനുനയം, ശമനം; ആദരം, ആ
ദരവ, ഉതവി, സന്തൊഷം, ധൈൎയ്യം,
സൌഖ്യം.

Comfortable, a. ആശ്വാസമുള്ള, ആശ്വാ
സകരമായുള്ള, തണുപ്പുള്ള; ശമനമുള്ള,
സന്തൊഷമുള്ള, സുഖകരമായുള്ള; ചെലു
ള്ള, ലഘുവായുള്ള.

Comfortably, ad. ആശ്വാസമായി, ആ
ശ്വാസകരമായി, സന്തൊഷമായി, സു
ഖകരമായി, ചെലായി.

Comforter, s. ആശ്വാസിപ്പിക്കുന്നവൻ,
ആദരിക്കുന്നവൻ, സന്തൊഷിപ്പിക്കുന്ന
വൻ; ആശ്വാസപ്രദൻ.

Comfortless, s. ആശ്വാസമില്ലാത്ത, അ
നാശ്വാസമുള്ള, ആദരമില്ലാത്ത, സൌഖ്യ
ക്കെടുള്ള, സുഖക്കെടുള്ള, സന്തൊഷക്കെടു
ള്ള.

Comic, a. ചിരിപ്പിക്കുന്ന, പൊറാട്ടുള്ള,
കഥകളിസംബന്ധിച്ച, ഫലിതമായുള്ള,
ചിരിയുണ്ടാക്കുന്ന.

Comical, a, ഉല്ലാസപ്പെടുത്തുന്ന, മൊദ
മുള്ള, പൊറാട്ടുള്ള, കഥകളി സംബന്ധി
ച്ച, ഫലിതമായുള്ള.

[ 89 ]
Coming, s. വരവ, ആഗമനം, ആഗതി.

Coming—in, s. വരവ, മുതൽവരവ.

Comity, s. ആചാരം, ഉപചാരം, മൎയ്യാദ.

Comma, s, കാൽനിൎത്ത, ( , ) എന്ന രെഖ.

To Command, v. a. കല്പിക്കുന്നു, നിയൊ
ഗിക്കുന്നു; ആജ്ഞാപിക്കുന്നു; ശാസിക്കു
ന്നു, നിൎദ്ദെശിക്കുന്നു; ഭരിക്കുന്നു, നടത്തി
ക്കുന്നു, വിചാരിക്കുന്നു; അടക്കുന്നു, കാഴ്ച
യിൽ ഉൾപ്പെടുത്തുന്നു.

To Command, v. n. അധികാരപ്പെട്ടിരി
ക്കുന്നു, ആധിപത്യത്തൊടിരിക്കുന്നു.

Command, s. ആജ്ഞ, ആധിപത്യം, അ
ധികാരം, വരുതി; ശാസ്തി, കല്പന, നി
യൊഗം, ആജ്ഞാപനം, ശാസനം, നി
ൎദ്ദെശം; ഉത്തരവ, അനുജ്ഞ; ദൃഷ്ടി, നൊ
ട്ടം.

Commander, s. അധികാരി, അധിപതി,
മെധാവി; ആജ്ഞാപിക്കുന്നവൻ, ശാസി
താവ, ശാസ്താവ; കല്പനകൎത്താവ, നാ
ഥൻ, പ്രമാണി, തലവൻ, നായകൻ,
അഗ്രെസരൻ; ഇടിതടി; ശസ്ത്രം.

Commandment, s, കല്പന, പ്രമാണം,
നിൎദ്ദെശം, ആജ്ഞ, ശാസനം.

Commemorable, a. ഒൎമ്മനിൎത്തതക്ക, ജ്ഞാ
പികപ്പെടുത്തതക്ക.

To Commemorate, v. a. ഒൎമ്മനിൎത്തുന്നു,
ജ്ഞാപകം വരുത്തുന്നു; അറിവ കുറിക്കു
ന്നു; കൊണ്ടാടുന്നു, ആചരിക്കുന്നു, പ്രശം
സിക്കുന്നു.

Commemoration, s. നടന്നകാൎയ്യത്തെ കു
റിച്ച പരസ്യമായുള്ള ആചരണം, കൊ
ണ്ടാട്ടം, കീൎത്തനം, പ്രശംസനം; ആ
ഘൊഷം.

Commemorative, a. ഒൎമ്മെക്കായുള്ള, ജ്ഞാ
പകത്തിനുള്ള.

To Commence, v. a. & n. തുടങ്ങുന്നു,
ആരംഭിക്കുന്നു, പ്രാരംഭിക്കുന്നു, ഉപക്രമി
ക്കുന്നു; കൊപ്പിടുന്നു; ഉത്ഭവിക്കുന്നു.

Commencement, s. ആരംഭം, തുടസ്സം,
തുടക്കം, ഉപക്രമം, ഉത്ഭവം, പ്രസ്താവന,
അഭ്യാദാനം; സമാരംഭം.

To Commend, v. v. പുകഴ്ത്തുന്നു, പ്രശം
സിക്കുന്നു; നന്ദിക്കുന്നു; കീൎത്തിപ്പെടുത്തു
ന്നു, വിശെഷതപ്പെടുത്തുന്നു, ഭരമെല്പിക്കു
ന്നു.

Commendable, a. പുകഴ്ത്തതക്ക, പ്രശം
സിക്കത്തക്ക, നന്ദിക്കതക്ക, പ്രശംസിക്കാകു
ന്ന, പ്രശംസനീയം.

Commendably, ad. പുകഴ്ചയായി, പ്രശം
സെക്ക യൊഗ്യമായി.

Commendation, s. പുകഴ്ച, പ്രശംസനം,
നന്ദി, ശ്ലാഘം, സ്തുതി, വാഗ്സഹായം.

Commendatory, a. പുകഴ്ചയുള്ള, പ്രശം

സയുള്ള, സ്തുതിയുള്ള, കീൎത്തിയുള്ള, വാഗ്സ
ഹായമുള്ള.

Commender, s. പ്രശംസക്കാരൻ, സ്തുതി
ക്കുന്നവൻ, വാഗ്സഹായക്കാരൻ.

Commensurability, s. സമം, തുല്യയള
വ, ഒത്തകണക്ക, സമാസമം, ശരിയളവ.

Commensurable, a. ഒത്തകണക്കുള്ള, ശ
രിയളവുള്ള.

Commensurableness, s. തുല്യകണക്ക, ശ
രിയളവ.

To Commensurate, v. a. ശരിയളവാ
ക്കുന്നു.

Commensurate, a. ശരിയളവുള്ള, തുല്യം,
സമാസമമുള്ള.

Commensulation, s. തുല്യയളവാക്കുക.

To Comment, v. n. വ്യാഖ്യാനം ചെയ്യു
ന്നു, വ്യാഖ്യാനിക്കുന്നു, വിസ്തരിച്ച പറയു
ന്നു, വ്യാഖ്യാനം എഴുതുന്നു.

Comment, s. വ്യാഖ്യാനം, നിൎബന്ധം.

Commentary, s. പുസ്തകവ്യാഖ്യാനം, വ്യാ
ഖ്യാനം, നിൎബന്ധം, ഭാഷ്യം

Commentator, s. വ്യാഖ്യാനക്കാരൻ, ചൂ
ൎണ്ണീകൃത്ത, ഭാഷ്യക്കാരൻ.

Commerce, s. വ്യാപാരം, കച്ചവടം, വ
ൎത്തകം, വാണിയം.

To Commerce, v. n. സംസൎഗ്ഗം ചെയ്യു
ന്നു, പരിചയം പിടിക്കുന്നു, വ്യാപാരം
തുടങ്ങുന്നു.

Commercial, a. വ്യാപാരമുള്ള, വ്യാപാര
ത്തൊട ചെൎന്ന, വൎത്തകസംബന്ധമുള്ള,
കച്ചവടമുള്ള.

Commigrate, v. n. മറുദെശത്തിലെക്ക കൂ
ട്ടൊടെ പുറപ്പെട്ടുപൊകുന്നു, മറുദെശ
ത്തിൽ കൂട്ടൊടെ ഇരിപ്പാൻ പൊകുന്നു.

Commination, s. ഭയനിൎദ്ദേശം, ഭീഷ
ണി.

To Commingle, v. a. കൂട്ടിക്കലൎത്തുന്നു,
കൂട്ടിച്ചെൎക്കുന്നു; സമ്മിശ്രമാക്കുന്നു, അനു
സന്ധിക്കുന്നു.

To Commingle, v. n. കൂടിക്കലരുന്നു, കൂ
ടിച്ചെരുന്നു; സമ്മിശ്രമാകുന്നു.

To Comminute, v. a. പൊടിക്കുന്നു, പൊ
ടിയാക്കുന്ന, ചൂൎണ്ണിക്കുന്നു.

Comminution, s. പൊടിക്കുക, പൊടി
മാനം, ചൂൎണ്ണനം.

To Commiserate, v. a. പരിതപിക്കുന്നു,
കരുണചെയ്യുന്നു, കരുണാകടാക്ഷമുണ്ടാ
കുന്നു, കനിവുണ്ടാകുന്നു.

Commiseration, s. കരുണ, കരുണാക
ടാക്ഷം, കനിവ, പരിതാപം.

Commissary, s. ആൾപെർ, കാൎയ്യചുമത
ലക്കാരൻ, അധികാരി, വിശ്വാസ്യൻ;
ഒരുത്തന പകരം കാൎയ്യം നടത്തിക്കുന്ന

[ 90 ]
വൻ; പട്ടാളത്തിന വെണ്ടുന്നതൊക്കെയും
ശെഖരിച്ചുകൊടുക്കുന്ന ഉദ്യൊഗസ്ഥൻ.

Commission, s. കൊടുത്ത അധികാരം,
കിട്ടിയ അധികാരം, ചുമതല, അധികാ
രം, ആധിപത്യം, കല്പന, നിയൊഗം,
ഉദ്യൊഗം, വിശ്വാസ്യത, ഭരമെല്പ; ചെയ്യു
ക, പ്രവൃത്തി, ക്രിയ; കമ്മീശൻപണം.

To Commission, v. a. അധികാരം കൊ
ടുക്കുന്നു, കല്പനകൊടുക്കുന്നു, അധികാരം
കൊടുത്ത അയക്കുന്നു; ഭരമെലിക്കുന്നു, ചു
മതലപ്പെടുത്തുന്നു.

Commissioner, s. അധികാരി, കാൎയ്യചുമ
തലക്കാരൻ, കല്പന ലഭിച്ചവൻ.

To Commit, v. a. ചെയ്യുന്നു, എല്പിക്കുന്നു,
കാവലെല്പിക്കുന്നു; ഭരമെല്പിക്കുന്നു; സൂ
ക്ഷിച്ചുവെക്കുന്നു; കാരാഗൃഹത്തിലാക്കുന്നു;
വശമാക്കുന്നു; തെറ്റുചെയ്യുന്നു.

Commitment, s, കാരാഗൃഹത്തിലാക്കുക;
കാരാഗൃഹത്തിലാക്കുന്നതിനുള്ള കല്പന.

Committee, s. വിചാരണകത്താക്കന്മാരാ
യി എപ്പെട്ടവർ, വിചാരണസംഘം.

Committee, s. ചെയ്യുന്നവൻ; കാരാഗൃഹ
ത്തിൽ ആക്കുന്നവൻ.

Committable, a, ചെയ്യാകുന്ന; എല്പിക്കാ
കുന്ന.

To Conmix, v. n. കൂട്ടിക്കലർത്തുന്നു, കൂട്ടി
ച്ചെന്നു, സമ്മിശ്രമാക്കുന്നു.

Commixion, s, കൂട്ടിക്കലപ്പ, ചെരുമാനം,
ചെരുവ, സമ്മിശ്രം.

Commixture, s. കൂട്ടിക്കലപ്പ, കല, സ
മ്മിശ്രം.

Commodious, a, ഉപയൊഗമുള്ള, സൌ
ഖ്യമുളള, തക്ക, ആസ്ഥാനമുള്ള, പാങ്ങു
ള്ള, വാസൊചിതമുള്ള.

Commodiousness, s. ഉപയൊഗം, സൌ
ഖ്യം; തക്ക, പാങ്ങ, വാസൊചിതം.

Commodity, s, ഉപകാരം, പ്രയൊജനം,
ആദായം; ഉപയാഗം; പാങ്ങ; ചരക്ക.

Commodore, s. യുദ്ധക്കപ്പലുകളിൽ ഒരു
അധിപതി, പ്രമാണി.

Common, a. സാധാരണമായുള്ള, പൊതു
വിലുള്ള; സാമാന്യമുള്ള; മദ്ധ്യമമായുള്ള; കിഴ്ക
രമായുള്ള; ഹീനമായുള്ള, പരസ്യമാ
യുള്ള, നടപ്പായുള്ള, പതിവായുള്ള, കൂട
കൂടെ ഉണ്ടാകുന്ന.

Common, s. മെഥാനനിലം, നെടുംപ
റമ്പ, തകിടി.

Commonality, s. സാമാന്യ ജനസംഘം,
ജനം.

Commoner, s. സാമാന്യൻ, പ്രാകൃതൻ,
സാമാന്യ മനുഷ്യരിൽ ഒരുത്തൻ; വിത്യാ
ൎത്ഥി; രണ്ടാമത്തെ ആലൊചന സംഘ
ത്തിൽ ഒരുത്തൻ.

Commonly, ad. സാധാരണമായി, സാ
മാന്യെന, നടപ്പായി, പതിവായി.

Commonless, s. സാധാരണം, പൊതു
വിലുള്ളത, നടപ്പ, രൂഢി.

Commonplace, a. സാമാന്യമുള്ള, അപൂ
ൎവമല്ലാത്ത.

Commons, s, pl. ജനങ്ങൾ, പൊതുവിലു
ള്ള ജനം; പാർലെമന്തിൽ കിഴാലൊച
നസഭ; പൊതുവിലുള്ള ആഹാരം, ഭക്ഷ
ണം.

Common—wealth, s. അരാജകമായുള്ള
രാജ്യം, ജനങ്ങൾ ഒത്തുകൂടി ഭരിക്കുന്ന
ദെശം.

Commotion, s. അമളി, കലഹം, കലാ
പം, ഇളക്കം, അനക്കം, പ്രകാശം; സം
ഭൂമം, പരിഭ്രംശം, ചഞ്ചലം, മനൊ ചാ
ഞ്ചല്യം.

To Commove, v. a. അമളിപ്പിക്കുന്നു, ക
ലഹിപ്പിക്കുന്നു, അനക്കുന്നു , കലാപപ്പെ
ടുത്തുന്നു.

To Commune, v. m.. തമ്മിൽ സംസാരി
ക്കുന്നു, സംസൎഗ്ഗം ചെയ്യുന്നു, സല്ലാപിക്കു
ന്നു.

Communicable, a. കൊടുക്കാകുന്ന, അറി
യിക്കാകുന്ന; പങ്കകൊടുക്കപ്പെടാകുന്ന.

Communicant, s, കൎത്താവിന്റെ രാത്രി
ഭക്ഷണത്തെ കൈക്കൊള്ളുന്നവൻ.

To Communicate, v. a. അറിയിക്കുന്നു,
വിവരമായി പറയുന്നു; കൊടുക്കുന്നു, വി
ഭാഗിച്ചുകൊടുക്കുന്നു.

To Communicate, v. n, സംസൎഗ്ഗം ചെ
യ്യുന്നു; ഐക്യതപ്പെടുന്നു; കൎത്താവിന്റെ
രാത്രിഭക്ഷണത്തെ കൈക്കൊള്ളുന്നു; രാ
ത്രിഭക്ഷണത്തിൽ കൂടുന്നു; തമ്മിൽ ചെന്നി
രിക്കുന്നു; കൂടെ കൂടുന്നു, വഴിയുണ്ടാകുന്നു.

Communication, s, സംസാരം; സംസ
ൎഗ്ഗം; സംഭാഷണം; അറിയിക്കുക; സം
ബന്ധം, വഴി, ഇടവഴി.

Communicative, a, കാൎയ്യങ്ങളെ അറിയി
ക്കുന്നതിന ശീലമുള്ള; വിഭാഗിച്ച കൊടു
ക്കുന്നതിന ശീലമുള്ള, ദാനശീലമുള്ള.

Communion, s. സംസൎഗ്ഗം, ഐക്യത,
ഐകമത്യം, സമ്മെളനം, ചെൎച്ച; അ
ന്യൊനത; സംബന്ധം, അന്യോന്യക്കെ
ട്ട; കൎത്താവിന്റെ അത്താഴം, ശുദ്ധമുള്ള
രാത്രിഭക്ഷണം.

Community, s. സംഘജനം, സാധാരണ
ജനം; പൊതുവിലുള്ള അനുഭവം; സ്നെ
ഹബന്ധം; കൂട്ടം; സാധാരണം; മെള
നം.

Commutable, a, തമ്മിൽ മാറ്റാകുന്ന, മാ
റ്റതക്ക, മാറ്റതക്ക, വ്യത്യാസം വരുത്താകു
ന്ന.

[ 91 ]
Commutation, s. മാറ്റം, വ്യത്യാസം; ത
മ്മിലുള്ള മാറ്റം, പരസ്പരമാറ്റം; ദ്രവ്യം
കൊണ്ടുള്ള മീൾച്ച.

Commutative, a. തമ്മിൽ മാറ്റതക്ക, മാ
റ്റതക്ക; വ്യത്യാസം വരുത്തതക്ക, മാറ്റ
മുള്ള.

To Commute, . a. തമ്മിൽ മാററുന്നു, പ
രസ്പരം മാറ്റുന്നു; ദ്രവംകൊണ്ട മിളുന്നു.

To Commute, v. n. പ്രായശ്ചിത്തം ചെ
യ്യുന്നു.

Commutual, a. പരസ്പരം, അന്യൊന്യ
മായുള്ള.

Compact, s. ഉടമ്പടി, പ്രതിജ്ഞ, നിയ
മം; ബന്ധുക്കെട്ടു, കെട്ടുപാട.

To Compact, v. a. ഇടുക്കുന്നു, ഒതുക്കുന്നു,
അടുക്കുന്നു, അമുക്കുന്നു, അമുക്കി കെട്ടുന്നു;
ചുരുക്കുന്നു; ഉടമ്പടി ചെയ്യുന്നു, ബന്ധുക്കെ
ടുണ്ടാക്കുന്നു, കൂട്ടിച്ചെൎക്കുന്നു, ചട്ടമാക്കുന്നു.

Compact, a. ചെൎന്ന, ഉറപ്പുള്ള, കട്ടിയുളള,
ഒതുക്കമുള്ള, ഇടുക്കമുള്ള, അമുക്കമുള്ള, അ
ടുപ്പമുള്ള, തിങ്ങിയ; കെട്ടുപാടുള്ള; ചുരു
ക്കമുള്ള, തിട്ടമുള്ള.

Compactly, ad. ഉറപ്പായി, ഇടുക്കമായി,
ഒതുക്കമായി, ചുരുക്കമായി; ഭംഗിയായി.

Compactness, s. ഇടുക്കം, ഒതുക്കം, അടു
ക്ക, അമുക്കം, കട്ടി.

Companion, s. തൊഴൻ, (fem. തൊഴി,)
അനുചാരി, സഹചാരി, അനുഗാമി, തു
ണക്കാരൻ, കൂട്ടുകാരൻ, സഖി, കൂട്ടാളി,
ചങ്ങാതി.

Companionable, a. തൊഴ്മയുള്ള, തുണയു
ള്ള, സഖിത്വമുള്ള.

Companionship, s. തൊഴ, കൂട്ടായ്മ, സ
ഖിത്വം, ചങ്ങാതിത്വം, കൂട്ട, സഹചൎയ്യ.

Company, s. ജനക്കൂട്ടം, സംഘം, സമൂ
ഹം, സമൂഹക്കാർ, കൂട്ടുകെട്ട, സ്നെഹക്കെ
ട്ട; സാഹിത്യം, സഖ്യം, സഖിതം, ഐ
ക്യത; സംയൊഗം; അന്യൊന്യബന്ധം;
ആയുധക്കൂട്ടം, കൂട്ടായ്മ, സഹവാസം, സ
മ്മെളനം; പന്തി, പന്തിഭൊജനം.

To bear compony, സഹവാസം ചെയ്യു
ന്നു.

To keep compony, ഉല്ലാസസ്ഥലങ്ങളി
ലെ കൂടക്കൂടെ ചെല്ലുന്നു, കൂട്ടുകൂടുന്നു,
കൂട്ടൊടെ നടക്കുന്നു.

Comparable, a. ഉപമെയം, ഉപമിക്ക
പ്പെടുതക്ക, സദൃശമാക്കത, സാമ്യമായു
ള്ള, ൟടുള്ള.

Comparative, a. ഉപമെയമായുള്ള, ഒ
പ്പിക്കാകുന്ന, താരതമ്യമായുള്ള.

Comparatively, ad. സാദൃശമായി, ഒപ്പി
ച്ച.

To Compare, v. a. ഉപമിക്കുന്നു, സദൃശ

മാക്കുന്നു, ഒപ്പിക്കുന്നു, ഒപ്പിച്ചനൊക്കുന്നു;
ഒത്തുനൊക്കുന്നു, കൂട്ടിനൊക്കുന്നു; താരത
മ്യം നൊക്കുന്നു, ൟടാക്കുന്നു, ശരിയിടു
ന്നു.

Comparison, s. ഉപമാനം, ഉപമ, സാ
ദൃശ്യം, സാമ്യം, താരതമ്യം, ഉപമാലങ്കാ
രം, ൟട; ഒത്തനൊട്ടം, കൂട്ടിനൊക്കുക.

To Compart, v. a. വിഭാഗിക്കുന്നു, വകു
ക്കുന്നു, കള്ളിതിരിക്കുന്നു, വാരംകൊരുന്നു.

Compartment, s. വിഭാഗം, വകുപ്പ, അം
ശം; കളി, വാരം.

To Compass, v. a. & n. വളെക്കുന്നു, ചു
റ്റിവളെക്കുന്നു, വൃത്തമായി വളെക്കുന്നു;
ലഭിക്കുന്നു; വലംവെക്കുന്നു, ചുറ്റി സഞ്ച
രിക്കുന്നു; കെട്ടിപ്പിടിക്കുന്നു; ഒരുത്തൻ
പ്രാണഹാനി വിചാരിക്കുന്നു.

Compass, s. ചക്രം, വൃത്തം, വളെപ്പ, വ
ളവ, ചുറ്റളവ; ഇട, അതൃത്തി, കാലാവ
ട്ടം, ശബ്ദവൃത്തം; വൃത്തം വീശുന്ന കരു;
കാന്തസൂചിപെട്ടി, വടക്കനൊക്കി.

Compassion, s. കരുണ, കാരുണ്യം, ദ
യ, കൃപ, കനിവ, മനസ്സുരുക്കം, പരിതാ
പം, അലിവ, മനസ്സലിവ, ആൎദ്രത, ആൎദ്ര
ബുദ്ധി, അനുകമ്പം, അനുക്രൊശം.

Compassionate, a. കരുണയുള്ള, കനി
വുള്ള, ദയയുള്ള, ആൎദ്രബുദ്ധിയുള്ള, മന
സ്സലിവുള്ള.

Compassionately, ad. കരുണയൊടെ,
കനിവായി, ദയയൊടെ, കൃപയൊടെ.

Compatibility, s. അചാപല്യം, സ്ഥിര
ത; ചെൎച്ച, യൊജ്യത, യൊഗ്യത.

Compatible, a, പ്രതിവിരൊധമില്ലാത്ത,
കൂടിച്ചെരുന്ന, അനുഗുണമായുള്ള, ചെ
ൎച്ചയുള്ള, ഉചിതമായുള്ള, യൊജ്യതയുള്ള,
യൊഗ്യമായുള്ള.

Compatibly, ad. ചെൎച്ചയായി, ഉചിതമാ
യി, യൊജ്യതയൊടെ.

Compatriot, s. സ്വദെശി, ഒരു നാട്ടിൽ
തന്നെയുള്ളവൻ.

Compeer, s. സമൻ, തുല്യൻ; തൊഴൻ,
ചങ്ങാതി.

To Compel, v. a, നിൎബന്ധിക്കുന്നു, ബല
ബന്ധം ചെയ്യുന്നു, ശാസിക്കുന്നു, ഹെമി
ക്കുന്നു; ബലാല്ക്കാരം ചെയ്യുന്നു, പിടിച്ചു
പറിക്കുന്നു, സാഹസം ചെയ്യുന്നു.

Compellable, a, നിൎബന്ധിക്കാകുന്ന, ശാ
സിക്കാകുന്ന, ബലബന്ധം ചെയ്യതക്ക.

Compellation, s. സംബൊധന ആചാ
രം; ആഹ്വാനമുറ; സായ്പ, മദാമ്മ എന്ന
പൊലെ.

Compeller, s, നിൎബന്ധിക്കുന്നവൻ, മെ
ഹമിക്കുന്നവൻ, സാഹസകാരൻ, ശാസി
ക്കുന്നവൻ.

[ 92 ]
Compend, s. ചുരുക്കം, സംക്ഷെപം, കു
റിപ്പ.

Compendious, a. ചുരുക്കമുള്ള, സം
ക്ഷെപമുള്ള, ചുരുക്കിയ, സംഗ്രഹമുള്ള.

Compendiousness, s. ചുരുക്കം, സം
ക്ഷെപണം; സംക്ഷെപം, സംഗ്രഹം.

Compendium, s. ചുരുക്കൽ, സംക്ഷെപ
ണം, സക്ഷെപം, സംഗ്രഹം.

Compensable, a. പകരം കൊടുക്കപ്പെട
തക്ക, പകരം ചെയ്യപ്പെട്ടതക്ക.

To Compensate, v. a. പകരംചെയ്യുന്നു,
പകരം കൊടുക്കുന്നു; പ്രതിഫലം കൊടു
ക്കുന്നു, ഇടക്കിടെ കൊടുക്കുന്നു; ൟടകൊ
ടുക്കുന്നു, തുല്യശക്തിയുണ്ടാക്കുന്നു.

Compensation, s. പ്രതിക്രിയ, പ്രതിഫ
ലം, പകരം, ഇടെക്കിട; ൟട, കൈ
മാറ്റം.

Competence, Competency, s. പൊരി
മാ, പ്രാപ്തി, സാമൎത്ഥ്യം; കഴിച്ചിലിനുള്ള
വക, ഉപജീവനത്തിന മതിയാകുന്ന വ
ക; യൊഗ്യത, അധികാരം.

Competent, a. പൊരിമയുള്ള, പ്രാപ്തിയു
ള്ള, സാമ്യമുള്ള; വെണ്ടുന്നതായുള്ള, ന്യാ
യമുള്ള, യൊഗ്യതയുള്ള, ശരിയായുള്ള, മ
തിയായുള്ള , ഉചിതമായുള്ള.

Competently, ad. പൊരിമയോടെ,
യൊഗ്യതയായി, ന്യായമായി, വെണ്ടും
വണ്ണം.

Competible, a. യൊജ്യതയുള്ള, ചെൎച്ചയു
ള്ള, യൊഗ്യതയുള്ള.

Competibleness, s. യൊജ്യത, ചെൎച്ച,
യൊഗ്യത.

Competition, s. മത്സരം, സ്പൎദ്ധ, തൎക്കം,
പിണക്കം.

Competitor, s. മത്സരകാരൻ, സ്പൎദ്ധക്കാ
രൻ, തൎക്കക്കാരൻ, എതിരാളി.

Compilation, s. പല പുസ്തകങ്ങളിൽനി
ന്നും എടുത്ത എഴുതിയ പുസ്തകം, കൂട്ടി
ച്ചെൎത്ത എഴുത്ത.

To Compile, v. a. പല പുസ്തകങ്ങളിൽ
നിന്നും എടുത്ത ചെൎത്ത എഴുതുന്നു, കൂട്ടി
ച്ചെൎത്ത എഴുതുന്നു, കൂട്ടിച്ചെൎക്കുന്നു.

Compiler, s. കൂട്ടിച്ചെൎത്ത എഴുതുന്നവൻ, ഒ
ന്നിച്ച ചെൎക്കുന്നവൻ, ശെഖരിക്കുന്നവൻ.

Complacency, s. സന്തൊഷം, പ്രിയം,
പ്രിയഭാവം, സന്തുഷ്ടി, മനൊരമ്യം, പ്ര
സന്നത, ഉപചാരം.

Complacent, a. പ്രസന്നമായുള്ള, പ്രിയ
മുള്ള, പക്ഷമുള്ള, ഉപചാരമുള്ള, സുശീല
മുള്ള.

To Complain, v. a. മുറയിടുന്നു, മുറവി
ളിക്കുന്നു, സങ്കടം പറയുന്നു; സങ്കടംബൊ
ധിപ്പിക്കുന്നു, ആവലാധി ചെയുന്നു.

Complainant, s. സങ്കടക്കാരൻ, ആവലാ
ധിക്കാരൻ, അന്യായക്കാരൻ; വഴക്കുകാ
രൻ, വാദി.

Complainer, s. സങ്കടം പറയുന്നവൻ, മു
റയിടുന്നവൻ.

Complaint, s: ആവലാധി, സങ്കടം, വ
ഴക്ക, അന്യായം; വ്യാധി; സങ്കടവാക്ക.

Complainance, s. ഉപചാരം, പ്രിയവച
നം, പ്രിയഭാവം, മൎയ്യാദ; മുഖപ്രസന്നത,
മുഖദാക്ഷിണ്യം.

Complaisant, a. ഉപചാരമുള്ള, ആചാര
മുള്ള, മൎയ്യാദയുള്ള, പ്രിയഭാവമുള്ള, മുഖ
ദൎശനമുള്ള.

Complaisantly, ഉപചാരത്തൊടെ, പ്രി
യഭാവത്തൊടെ.

Complement, s. സംപൂൎണ്ണത, തികവ,
അന്യൂനത, നിശ്ശെഷത, പൂൎണ്ണതുക.

Complete, a. പൂൎണ്ണമായുള, തികവുള്ള,
അന്യൂനതയുള്ള, മുഴുവൻ തീൎന്ന, കുറവി
ല്ലാത്ത.

To Complete, v. a. പൂൎത്തിയാക്കുന്നു, നി
റെക്കുന്നു, തികക്കുന്നു, നിവൃത്തിക്കുന്നു,
തീൎക്കുന്നു, അവസാനിപ്പിക്കുന്നു, സാധി
പ്പിക്കുന്നു, സിദ്ധിക്കുന്നു.

Completely, ad. തികവായി, പൂൎണ്ണമായി,
അശെഷമായി, തീരെ.

Completement, s. പൂൎത്തീകരണം.

Completeness, s, പൂൎണ്ണത, നിറവ, തിക
ച്ചിൽ, തികവ, സാദ്ധ്യം, സിദ്ധി, പരി
പൂൎണ്ണത.

Completion, s. പൂൎത്തി, പരിപൂൎത്തി, പൂ
ൎണ്ണത, പരിപൂൎണ്ണത, നിവൃത്തി, തീൎച്ച, സി
ദ്ധി, സംസിദ്ധി, സാദ്ധ്യസിദ്ധി, സമാ
പ്തി, അവസാനം.

Complex, a. കൂട്ടുള്ള, ഒന്നിച്ചച്ചെൎന്ന, ക
ലൎച്ചയുള്ള, സമ്മിശ്രമായുള്ള, വ്യാമിശ്രമാ
യുള്ള, കൂട്ടിപ്പിണഞ്ഞ, ശമ്മലയുള്ള, വിഷ
മമുള്ള.

Complexedness, s. പലതിന്റെയും ഒരു
കലൎച്ച, സമ്മിശ്രത, വിഷമം.

Complexion, s. പലവസ്തുക്കളുടെയും കല
ൎച്ച; മുഖവൎണ്ണം, മുഖവടിവ, മുഖരൂപം,
കാഴ്ച; ശരീരഗുണം, ദേഹസ്വഭാവം,
ദെഹലക്ഷണം.

Complexity, s. സമ്മിശ്രത, വിഷമത, കൂ
ട്ടിക്കലൎച്ച.

Compliance, s. സമ്മതം, അനുസരണം,
ഇണക്കം, അനുകൂലത, ഉപചാരം; മുഖ
ദൎശനം, മുഖദാക്ഷിണ്യം.

Compliant, a. സമ്മതമുള്ള, അനുസരണ
മുള്ള, ഇണക്കമുള്ള, അനുകൂലമായുള്ള, മു
ഖദാക്ഷിണ്യമുള്ള, ഉപചാരമുള്ള, പ്രിയ
മുള്ള.

[ 93 ]
To Complicate, v. a. മടക്കിക്കൊള്ളുന്നു,
പലതും കൂട്ടിക്കലൎത്തുന്നു, പിണച്ചുകെട്ടു
ന്നു, കൂട്ടിക്കെട്ടുന്നു; കുടുക്കുന്നു; വിഷമി
പ്പിക്കുന്നു.

Complicate, a. പലതും കൂടിയ, കൂട്ടുള്ള,
ഒന്നൊടൊന്ന കൂടിയ, പിണച്ചുകെട്ടുള്ള,
കുടുക്കുള്ള, വിഷമമുള്ള, ദുൎഘടമുള്ള.

Complication, s. പലതിന്റെയും ചെർ
മാനം, സമ്മിശ്രത; കുടുക്കം, വിഷമം,
പിണച്ചുകെട്ട.

Complice, s. ദൊഷത്തിന കൂടുന്ന കൂട്ടു
കാരൻ, കൂട്ടാളി, സഹായി.

Complier, s. അനുസരക്കാരൻ, അനുകൂ
ലക്കാരൻ, സമ്മതിക്കുന്നവൻ, ഇണക്കശീ
ലമുള്ളവൻ.

Compliment, s. ഉപചാരവാക്ക, ഉപചാ
രം, വന്ദനം, വണക്കം, കുശലപ്രശ്നം,
കുശലൊക്തി, പ്രശംസവാക്ക.

To Compliment, v. a. ഉപചാരംചെയ്യു
ന്നു, വന്ദിക്കുന്നു, വന്ദനം ചെയ്യുന്നു, വ
ണങ്ങുന്നു; കുശലപ്രശ്നം ചെയ്യുന്നു, പ്രശം
സിക്കുന്നു, കൈവണങ്ങുന്നു.

Complimental, a. ഉപചാരമുള്ള, വന്ദ
നമുള്ള, വണക്കമുള്ള.

Complimentary, a. വന്ദനശീലമുള്ള, ഉ
പചാരമുള്ള, പ്രശംസയുള്ള.

Complimenter, s. വന്ദനംചെയ്യുന്നവൻ,
പ്രശംസക്കാരൻ, മുഖസ്തുതിക്കാരൻ, കുശ
ലപ്രശ്നം ചെയ്യുന്നവൻ.

Complot, s. കൂട്ടുകെട്ട, യൊഗകെട്ട, ദു
ഷ്കൂറ.

To Complot, v. n. കൂട്ടുകെട്ടായി കൂടുന്നു,
യൊഗകെട്ടായി കൂടുന്നു, ദുഷ്കൂറായി കൂടു
ന്നു.

To Comply, v. n. അനുസരിക്കുന്നു, അ
നുകൂലപ്പെടുന്നു, സമ്മതിക്കുന്നു, ഇണങ്ങു
ന്നു, ചെരുന്നു.

Component, a. ചെൎന്നിരിക്കുന്ന, കൂട്ടായു
ഉള, യൊഗമായുള്ള, ഒര ആകൃതിയുള്ള.

To Comport, v. n. യൊജിക്കുന്നു, ചെരു
ന്നു, അനുസരിക്കുന്നു; നടക്കുന്നു, നടന്നു
കൊള്ളുന്നു

To Comport, v. a, വഹിക്കുന്നു, സഹി
ക്കുന്നു.

Comportable, a. യൊജ്യതയുള്ള, ചെൎച്ച
യുള്ള.

Compartment, s. നടപ്പ, നടപടി, ശീ
ലഭെദം.

to Compose, v. a. കൂട്ടിച്ചെൎക്കുന്നു, അടു
ക്കിവെക്കുന്നു; ചമെക്കുന്നു; ഉണ്ടാക്കുന്നു,
രചിക്കുന്നു, എഴുതുന്നു, കല്പിക്കുന്നു, സമാ
ഹരിക്കുന്നു; ശമിപ്പിക്കുന്നു, അടക്കുന്നു, ശാ
ന്തതപ്പെടുത്തുന്നു; വഴക്കതീൎക്കുന്നു; അ

ക്ഷരംകൂട്ടുന്നു; രാഗം കല്പിക്കുന്നു.

Composed, a. ശാന്തതയുള്ള, ശമിക്കപ്പെട്ട,
സുബൊധമുള്ള, സാവധാനമുള്ള, അട
ക്കമുള്ള.

Composedly, ad. ശാന്തമായി, സാവധാ
നമായി.

Composedness, s. ശാന്തത, സാവധാ
നം, അടക്കം, കൊപമില്ലായ്മ.

Composer, s. ഉണ്ടാക്കുന്നവൻ, ഗ്രന്ഥക
ൎത്താവ, ലിഖിതൻ; രാഗംകല്പിക്കുന്നവൻ;
ശമിപ്പിക്കുന്നവൻ.

Composition, s. കൂട്ടിച്ചെൎച്ച, നിൎമ്മാണം,
ഉണ്ടാക്കുക, ഇണക്കുക; കൂട്ട, യൊഗം,
ചെർമാനം, കൂട്ടൽ; സമാഹാരം, സമാ
ഹരണം, രചന ; എഴുതിയ പുസ്തകം;
വാങ്ങിയതിൽ കടംകുറെച്ചവീട്ടുക; യൊ
ജ്യത, ഔചിത്യം; വാങ്മയം, സമാസം.

Compositor, s. അച്ചടിക്കുന്നതിന അക്ഷ
രങ്ങളെ കൂട്ടുന്നവൻ.

Composure, s. കൂട്ടിച്ചെൎപ്പ, ക്രമപ്പെടുത്തുക;
എഴുതിയുണ്ടാക്കുക; സമാഹരണം; ശാന്ത
ത, ശമനത; യൊജ്യത; നിരപ്പാക്കുക.

To Compound, v. a. കൂട്ടിച്ചെൎക്കുന്നു, യൊ
ഗം കൂട്ടുന്നു, കൂട്ടികലൎത്തുന്നു; സമാസിക്കു
ന്നു; കൂട്ടിക്കെട്ടുന്നു; ഉണ്ടാക്കുന്നു, തീൎക്കു
ന്നു; വഴക്കുതീൎക്കുന്നു, നിരപ്പാക്കുന്നു; വാ
ങ്ങിയതിൽ കുറച്ച കടം തീൎക്കുന്നു.

To Compound, v. n. വിലപറഞ്ഞു തീരു
ന്നു, വിലകുറച്ച വില്ക്കുന്നു; ഉടമ്പടി ചെ
യ്യുന്നു, പ്രതിയൊഗിയാട സമാധാന
പ്പെടുന്നു.

Compound, a. പലദ്രവ്യങ്ങൾകൂടിയ, കൂ
ട്ടുള്ള, സമാസമുള്ള.

Compound interest, വട്ടിക്കുവട്ടി.

Compound, s. കൂട്ട, യൊഗം, കൂട്ടിക്കല
ൎച്ച; പറമ്പ, അതൃത്തി.

Compoundable, a, കൂട്ടിച്ചെൎക്കാകുന്ന, ക
ല പ്പെടാകുന്ന സമാസിക്കപ്പെടാകുന്ന,
യൊജിക്കപ്പെടാകുന്ന.

Compounder, s. യൊജിപ്പിക്കുന്നവൻ;
കൂട്ടികലൎത്തുന്നവൻ, കൂട്ടിച്ചെൎക്കുന്നവൻ.

To Comprehend, v. a, ഗ്രഹിക്കുന്നു, അറി
യുന്നു, ബുദ്ധി എത്തുന്നു, മനസ്സിലാക്കുന്നു,
അകത്ത അടക്കുന്നു; കൊള്ളുന്നു, കൊള്ളി
ക്കുന്നു, പിടിക്കുന്നു; അടങ്ങിയിരിക്കുന്നു.

Comprehensible, a. ഗ്രഹിക്കപ്പെടതക്ക,
ഗ്രഹിക്കാകുന്ന, ഗ്രാഹ്യം, അറിയാകുന്ന,
ഗൊചരമുള്ള.

Comprehension, s. ഗ്രഹണം, അറിവ,
ഗൊചരം, ബുദ്ധിശക്തി, ഉപലംഭം, ജ്ഞ
പ്തി; അടക്കം, അടങ്കൽ, ഉൾപാട; സം
ക്ഷെപം.

Comprehensive, a. ഗ്രഹിക്കാകുന്ന, അ

[ 94 ]
റിയാകുന്ന, ഗൊചരമുള്ള, അടക്കികൊള്ളു
ന്ന, വളരെകൊള്ളുന്ന, വളരെ അടങ്ങി
യിരിക്കുന്ന.

Comprehensively, ad. ഗ്രഹിക്കതക്കതാ
യി, അറിയതക്കതായി.

Comprehensiveness, s. വളരകാൎയ്യങ്ങള
ടങ്ങിയിരിക്കുന്ന സംക്ഷെപ വാക്ക; ഒതു
ക്കം, അടക്കം.

To Compress, v. a. അമുക്കുന്നു, ഒതുക്കു
ന്നു, ഇടുക്കുന്നു, ഞെരുക്കുന്നു, ഞെക്കുന്നു,
മുറുക്കുന്നു; കെട്ടിപ്പിടിക്കുന്നു, മുറുക്കതഴുകു
ന്നു.

Compress, s. നാടാ, കച്ച, കീറ്റുതുണി
കൊണ്ടുള്ള ചെറിയ മെത്ത.

Compressible, a.. അമുക്കപ്പെടുന്ന, ഒതുങ്ങു
ന്ന, ഒതുക്കമുള്ള, ഇടുങ്ങുന്ന, മുറുകുന്ന.

Compression, s. അമുക്കൽ, ഒതുക്കൽ, ഞെ
രുക്കൽ, ഇറുക്കം, മുറുക്കം.

Compressure, s. അമുക്കൽ, ഒതുക്കൽ, ഞെ
രുക്കൽ, ഞെക്കൽ.

To Comprise, v. a. അടക്കുന്നു, കൊള്ളു
ന്നു, ഒതുക്കുന്നു, ഉൾപെടുത്തുന്നു.

Compromise, s, വഴക്ക തീൎക്കുന്നതിനുള്ള
സമ്മതം, വഴക്കുകാർ വഴക്ക തീൎക്കുന്നതി
ന തമ്മിൽ ചെയ്യുന്ന ഉടമ്പടി, പ്രതിജ്ഞ,
രാജി.

To Compromise, v. a. വഴക്കുകാർ ത
മ്മിൽ ഉടമ്പടി.ചെയ്യുന്നു, പ്രതിജ്ഞ ചെയ്യു
ന്നു, രാജിയാകുന്നു, യൊജിക്കുന്നു.

To Comptroll, v. a. വിചാരിക്കുന്നു, ന
ടത്തുന്നു, അധികാരം ചെയ്യുന്നു; വിരൊ
ധിക്കുന്നു, അടക്കുന്നു.

Comptroller, s, മെൽവിചാരക്കാരൻ, ന
ടത്തുന്നവൻ.

Comptrollership, s. മെൽവിചാരം, വി
ചാരണ, അധ്യക്ഷത.

Compulsatory, a. ബലബന്ധമുള്ള, ശാ
സനയുള്ള, ബലാല്ക്കാരമായുള്ള, നിൎബ
ന്ധമുള്ള.

Compulsion, s. ബലബന്ധം, നിൎബന്ധം,
ശാസന, ഹെമം, ബലാല്ക്കാരം, സാഹ
സം.

compulsive, a. നിൎബന്ധമുള, ബലബ
ബന്ധമുള്ള, ശാസനയുള്ള.

Compulsively, ad. ബലാഭാരത്താടെ,
ബലമായിട്ട.

Compulsiveness, s. ബലബന്ധം, ബലാ
ല്ക്കാരം, ശാസന.

compulsory, a, നിൎബന്ധിക്കുന്ന, ബല
ബന്ധംചെയ്യുന്ന.

Compunction, s. പശ്ചാത്താപം, അനു
താപം, മനൊദുഃഖം, മനസ്താപം; കുത്ത,
കൊൾ.

Compunctious, a. മനസ്താപമുള്ള, കൊ
ളുള്ള, മനൊദുഃഖമുള്ള.

Compunctiye, a. മനൊദുഃഖകരമായുള്ള,
കുത്തുള്ള.

Computable, a. കണക്ക കൂട്ടാകുന്ന, ഗ
ണ്യം, എണ്ണാകുന്നത.

Computation, s. കണക്ക, ഗണനം, ഗ
ണിതം; എണ്ണം; കണക്കു കൂട്ടിയ തുക.

To Compute, v. a. കണക്കുകൂട്ടുന്നു, കണ
ക്കനൊക്കുന്നു, ഗണിക്കുന്നു, ഗുണിക്കുന്നു,
എണ്ണുന്നു.

Computed, ad. ഗുണിക്കപ്പെട്ട, കണക്കു
കൂട്ടപ്പെട്ട.

Computer, s. കണക്കൻ, കണക്കുകൂട്ടുന്ന
വൻ.

Computist, s, കണക്കൻ, ഗണകൻ, ഗ
ണിതക്കാരൻ.

Comrade, s, കൂട്ടുവിടുതിക്കാരൻ; തൊ
ഴൻ; സഖി, കൂട്ടുകാരൻ, ചങ്ങാതി.

Con. prefix. സം, അനു, സഹ.

Con, adv. An abbreviation of contra.
നെരെ, വിരൊധമായി.

Pro & con, for & against, അതെ,
അല്ല എന്ന; ഉണ്ട, ഇല്ല എന്ന.

To Con, v. a. അറിയുന്നു; വിചാരിക്കു
ന്നു; അഭ്യസിക്കുന്നു, പഠിക്കുന്നു.

To Concatenate, v. a. ചങ്ങലപ്പിണയ
ലാക്കുന്നു, ചങ്ങലകൊളുത്തുന്നു, കൂട്ടികൊ
ളുത്തുന്നു, കൂട്ടിപിണെക്കുന്നു.

Concatenation, s. ചങ്ങലപ്പിണച്ചിൽ,
കൂട്ടിപിണച്ചിൽ.

Concave, a. കുഴിവുള്ള, ഉൾവളവുള്ള.

Concavity, s, കുഴിവ, ഉൾവളവ.

Concavo-concave, ad, രണ്ടുഭാഗത്തും കു
ഴിവുള്ള.

Concavo—convex, . ഒരു ഭാഗത്തെ കുഴി
വും മറുഭാഗത്തെ ഉന്തലുമുള്ള.

To Conceal, v. a. മറെക്കുന്നു, അന്തൎധാ
നം ചെയ്യുന്നു, ഒളിക്കുന്നു, പറയാതെ ഇ
രിക്കുന്നു; ഒളിപ്പിക്കുന്നു, ഒളിച്ചുവെക്കുന്നു.

A concealed enemy, അനുകൂലശത്രു.

Concealable, a. മറെക്കതക്ക, ഒളിക്കാകുന്ന.

Concealer, s, മറെക്കുന്നവൻ, ഒളിച്ചുവെ
ക്കുന്നവൻ.

Concealment, s. മറവ, മറെപ്പ, ഒളിപ്പ;
ഒളിപ്പിടം, ഒളിമറ, ഒളി; മൂടൽ; അന്ത
ൎദ്ധി, അപവാരണം, അപിധാനം.

To Concede, v. a. സമ്മതിക്കുന്നു, ഉള്ള
തെന്ന അനുസരിക്കുന്നു, എല്ക്കുന്നു, അനു
വദിക്കുന്നു, വിട്ടുകൊടുക്കുന്നു.

Conceit, s. നിരൂപണം, തൊന്നൽ, അ
റിവ, ഇഷ്ടം, അഭിപ്രായം; ബുദ്ധി, മ
നൊരാജ്യം, ഊഹം; മൊഹം, മായാ

[ 95 ]
മൊഹം; ഡംഭം, താന്തൊന്നിത്വം

To Conceit, v. a. തൊന്നുന്നു, ഊഹിക്കു
ന്നു, വിശ്വസിക്കുന്നു.

Conceited, a. താന്തൊന്നിത്വമുള്ള, ഡം
ഭമുള്ള, അഹംഭാവമുള്ള, അഹംപൂൎവമായു
ള്ള, മായാമൊഹമുള്ള.

Conceitedly, ad. അഹംഭാവത്തൊടെ,
ഡംഭത്തൊടെ, ഊഹമായി.

Conceitdness, s. അഹംഭാവം, ഡംഭം,
വ്യാമൊഹം, മനൊരാജ്യം, ഊഹം.

Conceivable, a, ഗ്രഹിക്കാകുന്ന, അറിയാ
കുന്ന, മനസ്സിൽ ധരിക്കാകുന്ന, ബുദ്ധി എ
ത്താകുന്ന, നിരൂപിക്കാകുന്ന, തൊന്നത
ക്ക, ഗ്രാഹ്യം.

Conceivableness, s. ഗ്രഹണം, തോന്നൽ.

To Conceive, v. a. &. n. ധരിക്കുന്നു,
അറിയുന്നു, ഗ്രഹിക്കുന്നു, ഊഹിക്കുന്നു;
തൊന്നുന്നു, നിരൂപിക്കുന്നു, കരുതുന്നു; വി
ശ്വസിക്കുന്നു; ഗൎഭം ധരിക്കുന്നു, ഉല്പാദിക്കു
ന്നു, ഉല്പത്തിയാകുന്നു.

Conceiver, s. ഗ്രഹിക്കുന്നവൻ, അറിയു
ന്നവൻ, മനസ്സിൽ ധരിക്കുന്നവൻ.

Concent, s. രാഗചെൎച്ച, മെളക്കൊഴുപ്പ,
മെളയൊജ്യത, സ്വരവാസന; യൊജ്യ
ത, ചെൎച്ച.

To Concentrate, v. a. മദ്ധ്യഭാഗത്തിൽ കൂ
ടിവരുത്തുന്നു; ഒരുമിച്ച കൂടിവരുത്തു
ന്നു; നടുമയ്യത്തിൽ ശെഖരിക്കുന്നു.

Concentration, s. നടുമയ്യത്തിലെക്കുള്ള
ശെഖരം.

To Concentre, v. a. & n. നടുമയ്യത്തി
ലക്ക നീക്കി വെക്കുന്നു, നടുമയ്യത്തിലെക്ക
കൂടിവരുത്തുന്നു; നടുമയ്യത്തിലെക്ക കൂടു
ന്നു, നടുമയത്തിൽ ഊന്നുന്നു.

Conceptible, a. ഗ്രഹിക്കാകുന്ന, ബുദ്ധി
എത്താകുന്ന, ഗ്രാഹ്യം.

Conception, s. ഉൽപാദനം, ഉൽപത്തി,
ഉത്ഭവം, ഗൎഭോൽപത്തി, ഗൎഭോൽപാദം,
ഗൎഭധാരം; ഗ്രഹണം, തൊന്നൽ, വിചാ
രം, ഗൊചരം, ഊഹം, അഭിപ്രായം, ബു
ദ്ധി.

Conceptive, a, ഗ്രഹിക്കതക്ക, ഉത്ഭവിക്കുന്ന.

To Concern, v. a. & n. കാൎയ്യമാക്കുന്നു,
സംബന്ധിപ്പിക്കുന്നു, ഉൾപെടുത്തുന്നു, വി
ചാരപ്പെടുത്തുന്നു, വിഷാദിപ്പിക്കുന്നു; സം
ബന്ധിക്കുന്നു, അടുത്തിരിക്കുന്നു, ചെരുന്നു,
ഉൾപ്പെടുന്നു, വിചാരപ്പെടുന്നു, വിഷാ
ദിക്കുന്നു, എൎപ്പെടുന്നു.

Concern, s. കാൎയ്യം, സംഗതി, വിചാരം;
താത്പൎയ്യം; സംബന്ധം; വിഷാദം, ദുഃ
ഖം, ചഞ്ചലം.

Conceaning, prep. സംബന്ധിച്ച, പറ്റി,
കുറിച്ച, അടുത്ത.

Concernment, s, കാൎയ്യം, വിചാരം, സം
ബന്ധം, എൎപ്പാട; വിഷാദം, ചഞ്ചലത.

To Concert, v. a. രഹസ്യമായി കാൎയ്യം
തീൎക്കുന്നു, നിദാനം വരുത്തുന്നു, കൂടിനി
ശ്ചയിക്കുന്നു; കൂടിവിചാരിക്കുന്നു, ഒരുമ്പെ
ടുന്നു.

Concert, s. കൂടിവിചാരം, ഒരുമ്പാട; മെ
ളക്കൊഴുപ്പ, വാദ്യഘൊഷം.

Concession, s. സമ്മതം, അനുജ്ഞ, അ
നുസരം; അനുവാദം; വിട്ടുകൊടുക്കുക.

Conch, s. ശംഖ, ചിപ്പി.

To Conciliate, v. a. ഇഷ്ടപ്പെടുത്തുന്നു;
നിരപ്പാക്കുന്നു, യൊജിപ്പിക്കുന്നു, ഇണെ
ക്കുന്നു, രഞ്ജിപ്പിക്കുന്നു.

Conciliation, s. യൊജ്യത, യൊജിപ്പ, ര
ഞ്ജിപ്പ; ഇണക്കം, സാമം.

Conciliator, s. യൊജിപ്പിക്കുന്നവൻ, ര
ഞ്ജിപ്പിക്കുന്നവൻ, ഇണക്കുന്നവൻ.

Conciliatory, a. ഇണക്കുന്ന, ഇണങ്ങുന്ന,
യൊജിപ്പിക്കുന്ന, രജ്ഞിപ്പുള്ള.

Concise, a. ചുരുക്കമുള്ള, സംക്ഷെപമുള്ള.

Concisely, ad. ചുരുക്കത്തിൽ, ചുരുക്കമാ
യി, സംക്ഷെപമായി.

Conciseness, s. ചുരുക്കം, സംക്ഷെപം.

Concision, s. ചെദനം.

Conclave, s. രഹസ്യമുറി, മന്ത്രശാല, ര
ഹസ്യക്കൂട്ടം, സംഘം.

To Conclude, v. a. പരിചെദിക്കുന്നു,
തീൎക്കുന്നു, തീൎച്ചവരുത്തുന്നു, കലാശിക്കുന്നു,
സമൎപ്പിക്കുന്നു, സമാപ്തിവരുത്തുന്നു, അവ
സാനിക്കുന്നു, നിശ്ചയിക്കുന്നു, നിദാനമാ
ക്കുന്നു.

Conclusible, a. തീൎക്കാകുന്ന, നിശ്ചയിക്കാ
കുന്ന, തീൎച്ചയുള്ള.

Conclusion, s. പരിഛെദം, തീ, കലാ
ശം, സമാപ്തി, നിദാനം, അവസാനം,
ഒടുക്കം, നിഷ്പത്തി, അനുമാനം, സിദ്ധി,
സിദ്ധാന്തം.

Conclusive, a. പരിഛെദമുള്ള, തീൎച്ചയു
ള്ള, ബൊധം വരുത്തുന്ന, തികവുള്ള.

Conclusively, ad, തീൎച്ചയായി, നിശ്ചിയ
മായി, തികവായി.

Conclusiveness, s. സാദ്ധ്യസിദ്ധി; സാ
ക്ഷിബൊധം, നിശ്ചയം വരുത്തുക, പ
രിഛെദനം.

To Concoct, v.. a. & n. ജീൎണ്ണമാകുന്നു,
ദഹിക്കുന്നു; പുടംവെക്കുന്നു, വെടിപ്പാക്കു
ന്നു; ക്രമപ്പെടുത്തുന്നു; കവിതകെട്ടുന്നു; വെ
വിക്കുന്നു, പാകം വരുത്തുന്നു.

Concoction, s. ജീൎണ്ണം, ദഹനം, കവിത
കെട്ട, ക്രമപ്പെടുത്തുക; പാകം വരുത്തുക.

Concomitancy, s. മറ്റൊന്നൊട കൂടിയ
ഇരിപ്പ, ഒന്നിച്ചുള്ള ഇരിപ്പ, സംബന്ധം.

[ 96 ]
കൂടിചെൎച്ച, സംയൊഗം, സംയൊജ്യത,
സംരഞ്ജനം.

Concomitant, a. മററ്റൊന്നൊട കൂടെ
യിരിക്കുന്ന, മറ്റൊന്നാടു സംബന്ധമു
ള്ള, സംയൊജതയുള്ള.

Concomitant, s. അടുത്തസെവകൻ, തൊ
ഴൻ, വഴിത്തുണ, സംബന്ധി.

To Concomitate, v. n. മറ്റൊന്നൊട
സംബന്ധമായിരിക്കുന്നു, തുണകൂടുന്നു.

Concord, s. ഒരുമ, ഐക്യത, ഒരുമ്പാട,
അന്യൊന്യത, സംയൊജ്യത, സംയൊ
ഗം, സംരഞ്ജനം, ചെൎച്ച; സ്വരവാസ
ന.

Concordance, s. സംയൊജ്യത, ചെൎച്ച
ഒരുമ്പാട; ഒത്തുവാക്യപുസ്തകം.

Concordant, a. ഒരുമയുള്ള, ചെൎച്ചയുള്ള
സംയൊജ്യതയുള്ള, ഒരുമ്പാടുള്ള.

Concourse, s. വന്നുകൂടിയ പുരുഷാരം
ജനക്കൂട്ടം, സംഘം, സമൂഹം; സംഗമം,
സന്ധി.

Concrescence, s. പലതിന്റെയും ഒരു കൂ
ട്ട, യൊഗം

To Concrete, v. a. ഒന്നിപ്പിക്കുന്നു, കട്ട
പിടിപ്പിക്കുന്നു, ഉറെക്കുന്നു, പിണക്കുന്നു

Concrete, a. കട്ടപിടിച്ച.

Concrete, s. കട്ട; പിണൎപ്പ.

Concreteness, s. കട്ടപ്പ, ഉറപ്പ, പിണ
ൎപ്പ, കട്ട.

Concretion, s. ഒന്നിപ്പ, പിണൎപ്പ, കട്ട.

Concubinage, s. വെപ്പാട്ടിയൊട കൂടെ
യുള്ള പാൎപ്പ.

Concubine, s. വെപ്പാട്ടി, കളത്രം.

Conculcate, v. a. ചവിട്ടുന്നു, മെതിക്കുന്നു

Concupiscence, s. കാമവികാരം, മൊ
ഹം, ദുൎമ്മൊഹം, കാമം.

Concupiscent, a, കാമവികാരമുള്ള, കാ
മമുള്ള, ദുരാശയുള്ള.

To Concur, v.. n. കൂടെചെരുന്നു, തമ്മിൽ
ചെരുന്നു; അഭിപ്രായം യൊജിക്കുന്നു, സ
മ്മതിക്കുന്നു, സമ്മതപ്പെടുന്നു, ഇണങ്ങുന്നു
ഏകമനസ്സാകുന്നു; ഉതകുന്നു, ഉപകരി
ക്കുന്നു, സഹായിക്കുന്നു.

Concurrence, s. സമ്മതം, അനുവാദം,
അഭിപ്രായയൊജിപ്പ; യൊജ്യത, കെട്ട
പാട, ഒരുമ്പാട, ഒരുമ, ഐകമത്യം, സ
ഹായം, ഉതവി.

Concurrent, a. സമ്മതമുള്ള, യൊജിപ്പുള്ള
യൊജിച്ചനടക്കുന്ന, കൂടിച്ചെരുന്ന.

Concurrent, s, സംയോജിക്കുന്നത, ചെ
രുന്നത.

Concussion, s. ഇളക്കം, കമ്പം, കമ്പനം,
കുലുക്കം, കൂട്ടിമുട്ട.

Condemn, v. a. കുറ്റം വിധിക്കുന്നു,

ശിക്ഷെക്ക വിധിക്കുന്നു; കുറ്റം ചുമത്തു
ന്നു, കുറ്റം പറയുന്നു; കൊള്ളരുതാത്തതാ
യി തള്ളുന്നു.

Condemnable, a, കുറ്റം വിധിക്കതക്ക,
കുറ്റം ചുമത്താകുന്ന, ആക്ഷെപിക്കത്തക്ക,
അപവാദിക്കതക്ക; കുറ്റമുള്ള, കൊള്ളരു
താത്ത.

Condemnation, s, കുറ്റവിധി, ശിക്ഷ
വിധി, ദണ്ഡവിധി.

Condemnatory, a, കുറ്റവിധിയുണ്ടാക്കു
ന്ന, ശിക്ഷാവിധി നിശ്ചയിക്കുന്ന, അപ
വാദിക്കുന്ന, കുറ്റം ചുമത്തുന്ന.

Condemner, s. കുറ്റം കണ്ടു പിടിക്കുന്ന
വൻ, അപവാദക്കാരൻ, ആക്ഷെപം പ
റയുന്നവൻ.

Condensable, a. മുഴുപ്പിക്കാകുന്ന, മുഴുക്കാ
കുന്ന; കട്ടിയാക്കതക്ക, ഒതുക്കാകുന്ന, തടി
പ്പിക്കാകുന്ന.

To Condensate, v. a. & n. മുഴുപ്പിക്കുന്നു,
മുഴക്കുന്നു.

Condensation, s. മുഴുപ്പ, കട്ടിയാക്കുക, ഒ
തുക്കം.

To Condense, v. a. & n. മുഴപ്പിക്കുന്നു,
മുഴക്കുന്നു; തടിപ്പിക്കുന്നു, കട്ടിയാക്കുന്നു,
കട്ടിയാകുന്നു; ഒതുക്കുന്നു, ഒതുങ്ങുന്നു, ചു
രുക്കുന്നു, ചുരുങ്ങുന്നു.

Condense, a, മുഴുപ്പുള്ള, കട്ടിയുള്ള, ഒതുക്ക
മുള്ള, തടിപ്പുള്ള.

Condenser, s. കാറ്റ അകത്ത ഒതുക്കുന്ന
തിനുള്ള പാത്രം.

Condensity, s. കട്ടി, മുഴുപ്പ, ഒതുക്കം.

To Condescend, v. n. ഇണങ്ങുന്നു, താ
ഴുന്നു, അനുസരിക്കുന്നു, മനസ്സാകുന്നു, ക
ടാക്ഷിക്കുന്നു, ദയതൊന്നുന്നു, അരുളുന്നു,
അനുകൂലപ്പെടുന്നു, വിനയപ്പെടുന്നു.

Condescendingly, ad, മനഃതോണ്മെയൊ
ടെ, അനുകൂലമായി, ദയയൊടെ.

Condescension, s. മനഃതോണ്മ, മനസ്സിണ
ക്കം, കടാക്ഷം, അനുകൂലഭാവം, ദയഭാ
വം, അനുസരണം

Condign, a. ചെരുംവണ്ണമുള്ള, അടുത്ത,
പാത്രമായുള്ള, യൊഗ്യമായുള്ള, ന്യായമു
ള്ള.

Condignly, ad. യൊഗ്യമായി, ന്യായമാ
യി.

Condiment, s. വ്യഞ്ജനം, കൊണ്ടാട്ടം,
ചാറ, കറി, കൂട്ടുപടി, കൂട്ടാൻ.

To Condite, v. a. ഉപ്പിലിടുന്നു, ഉപ്പിൽ
ഇട്ടു വെക്കുന്നു.

Condition, s. തിട്ടം, ഗുണം; നിൎവ്വാഹം,
അവസ്ഥ, നില, ഇരിപ്പ; അവധി, ചട്ടം;
ശീലം, സ്വഭാവം, ലക്ഷണം; സ്ഥാനം;
പറഞ്ഞുവെച്ച ചട്ടം, ഉടമ്പടി.

[ 97 ]
Conditional, a. തിട്ടത്തിലുള്ള, ചട്ടത്തിലു
ള്ള, പറഞ്ഞവെച്ചിട്ടുള്ള, ചട്ടമിട്ടിട്ടുള്ള.

Conditionally, ad. പറഞ്ഞുവെച്ചപ്രകാ
രം, ചട്ടപ്രകാരം.

Conditioned, a. ലക്ഷണമുള്ള, സ്വഭാവ
മുള്ള.

To Condole, v. a. & n. അനുനയപ്പെടു
ത്തുന്നു; കൂടെ ദുഃഖിക്കുന്നു, കൂടെ ശൊകി
ക്കുന്നു; സങ്കടപ്പെടുന്നു, പ്രലാപിക്കുന്നു.

Condolement, s. അന്യൊന്യദുഃഖം, അ
ന്യൊന്യസങ്കടം; ദുഃഖം, ശൊകം, പ്രലാ
പം.

Condolence, s. പരതാപം, അനുനയം,
പരദുഃഖം, വ്യസനം.

Condoler, s. കൂടെ ദുഃഖിക്കുന്നവൻ.

To Conduce, v, n. ഉതകുന്നു, അനുകൂല
പ്പെടുന്നു, ഉപയൊഗിക്കുന്നു; സഹായിക്കു
ന്നു, തുണക്കുന്നു, കൊണ്ടുനടക്കുന്നു, കൂ
ട്ടുകൂടുന്നു, നടത്തുന്നു.

Conducible, a. തുണക്കതക്ക, സഹായി
ക്കതക്ക.

Conducive, a. ഉതകുന്ന, അനുകൂലമായു
ള്ള, ഉപയാഗമുള്ള, പ്രയൊജനമുള്ള.

Conduciveness, s. ഉതവി, അനുകൂലത,
ഉപയൊഗം, സാഹായ്യം, സഹായത.

Conduct, s. നിൎവാഹം, നടത്തൽ, നട
ത്തം; നടപ്പു; നടപടി, ശീലം, ചരിതം,
ചരിത്രം ; നായകത്വം ; വഴിത്തുണ; ക
ൎമ്മം, ക്രിയ.

To Conduct, v. a. നിൎവഹിക്കുന്നു, നട
ത്തുന്നു, വിചാരിക്കുന്നു; കൂട്ടിക്കൊണ്ടുപൊ
കുന്നു, വഴിനടത്തുന്നു, വഴിത്തുണ ചെ
യ്യുന്നു.

Conductor, s. നടത്തുന്നവൻ, നായകൻ,
പ്രമാണി, വഴിനടത്തുന്നവൻ, കൂട്ടികൊ
ണ്ടുപൊകുന്നവൻ.

Conduit, s. നീൎച്ചാല, ഒക, തൂമ്പ, പാത്തി,
വെള്ളക്കുഴൽ.

Cone, s. പമ്പരം പൊലെ കൂൎച്ചം.

To Confabulate, v. n. കൂടെ സംസാരി
ക്കുന്നു, ജല്പിക്കുന്നു, തമ്മിൽ പറയുന്നു, സ
ല്ലാപിക്കുന്നു, ചുമ്മാസംസാരിക്കുന്നു.

Confabulation, s. കൂടെ സംസാരം, ജ
ല്പനം, സല്ലാപം.

Confabulatory, a. സംസാരം സംബന്ധി
ച്ച.

To Confect, v, a. രുചികരമായുള്ള ഭ
ക്ഷണസാധനങ്ങളെ ഉണ്ടാക്കുന്നു, പല
ഹാരം ഉണ്ടാക്കുന്നു.

Confection, s. രുചികരമായുള്ള ഭക്ഷ
ണം, മധുരദ്രവ്യം; ഒരു ചെർമാനം.

Confectionary, s. രുചികരമായുള്ള ഭക്ഷ
ണങ്ങളെ ഉണ്ടാക്കുന്നവൻ.

Confectioner, s. രുചികരമായുള്ള ഭക്ഷ
ണങ്ങളെ ഉണ്ടാക്കുന്നവൻ, ആപൂപികൻ.

Confederacy, s. കൂട്ടുക്കെട്ട, ബന്ധുകെട്ട,
അന്യൊന്യക്കെട്ട, യൊഗക്കെട്ട, ഇണച്ചു
കെട്ട, സഖ്യത, സഖിത്വം, സഹായകെട്ട.

To Confederate, v. n. കൂട്ടക്കെട്ടുണ്ടാക്കു
ന്നു, ബന്ധുകെട്ടുണ്ടാക്കുന്നു, ഇണച്ചുകെട്ടു
ന്നു, സഖ്യതചെയ്യുന്നു, ഒന്നിച്ചുകൂട്ടുന്നു.

To Confederate, v. n. കൂട്ടുക്കെട്ടായികൂ
ടുന്നു, ഒന്നിച്ചകൂടുന്നു, സഖിത്വം കൂടുന്നു,
ബന്ധുക്കെട്ടാകുന്നു.

Confederate, a. കൂട്ടുക്കെട്ടുള്ള, ഒന്നിച്ചകൂ
ടിയ, സഖിത്വംകൂടിയ.

Confederate, s. കൂട്ടക്കെട്ടുകാരൻ, കൂട്ടത്തു
ണക്കാരൻ, ചങ്ങാതി, കൂട്ടുകാരൻ.

Confederation, s. കൂട്ടക്കെട്ട, ബന്ധുക്കെ
ട്ട, യൊഗക്കെട്ട, അന്യൊന്യക്കെട്ട, ഇ
ണച്ചുകെട്ട, സഖിത്വം, സഹായകെട്ട.

To Confer, v. a. & n. കൊടുക്കുന്നു, നൽ
കുന്നു; ഒത്തനൊക്കുന്നു; ഉപയൊഗിപ്പി
ക്കുന്നു ; സംസാരിക്കുന്നു, സംഭാഷണം
ചെയ്യുന്നു; കൂടിവിചാരിക്കുന്നു, കൂടി ആ
ലൊചിക്കുന്നു.

Conference, s. സംഭാഷണം, കൂടിവിചാ
രം, കൂടി ആലൊചന; ഒത്തുനൊട്ടം.

To Confess, v. a. അറിയിക്കുന്നു, അനു
സരിച്ചുപറയുന്നു, ഏറ്റുപറയുന്നു, അനു
സരിക്കുന്നു, എല്ക്കുന്നു, തീൎത്തപറയുന്നു;
എറ്റുകൊള്ളുന്നു, കയ്യെറ്റു പറയുന്നു; മ
നൊബൊധം വരുന്നു; സമ്മതിക്കുന്നു;
ബൊധം വരുത്തുന്നു, തെളിയിക്കുന്നു; സാ
ക്ഷിപ്പെടുത്തുന്നു.

Confessedly, ad. അനുസരിച്ച, തെളിവാ
യിട്ട, സ്പഷ്ടമായിട്ട, തൎക്കിക്കാതെ, നിഷെ
ധിക്കാതെ.

Confession, s. അനുസരവാക്ക, അറിയി
പ്പ, എറ്റുപറക.

Confessor, s. സത്യമതത്തെ ഉറപ്പായിട്ട
അനുസരിച്ചുപറയുന്നവൻ.

Confest, a. സ്പഷ്ടമായുള്ള, അറിയിക്കപ്പെ
ട്ട, പ്രത്യെകമായുള്ള.

Confestly, or Confessedly, ad. സ്പഷ്ടമാ
യി, അറിയപ്പെട്ടതായി, പ്രത്യക്ഷമായി.

Confidant, s. വിശ്വസ്തൻ, വിശ്വാസമു
ള്ളവൻ, പ്രത്യയിതൻ.

To Confide, v. n. വിശ്വസിക്കുന്നു, വി
ശ്വാസം വെക്കുന്നു, ആശ്രയിക്കുന്നു; ഭ
ക്തി കാണിക്കുന്നു.

Confidence, s. വിശ്വാസം, മനൊവിശ്വാ
സം, പ്രത്യാശ, പ്രത്യയം, വിശ്രംഭം, ഉറ
പ്പ, ഭക്തി വിശ്വാസം; പ്രമാണം, നിശ്ച
യം ; മനൊധൈൎയ്യം; പ്രതിഭ, പ്രഗത്ഭ
ത; ഭള്ള.

[ 98 ]

Confident, a. വിശ്വാസമുള്ള, മനാവി
ശ്വാസമുള്ള, ഉറപ്പുള്ള, നിശ്ചയമുള്ള,
ധൈൎയ്യമുള്ള, പ്രഗത്ഭുതയുള്ള, ഉണൎച്ച ബു
ദ്ധിയുള്ള, നിസ്സംശയമുള്ള.

Confident, s. വിശ്വസ്തൻ, പ്രത്യയിതൻ,
വിശ്വാസയൊഗ്യൻ.

Confidential, a. വിശ്വസിക്കാകുന്ന, വി
ശ്വസ്തമായുള്ള, പ്രത്യയിതമായുള്ള.

Confidently, ad. ഉറപ്പായി, നിശ്ചയമാ
യി, നിശ്ശങ്കം, ധൈൎയ്യത്തൊടെ.

Confine, s. അതിര, എല്ക, ഒരം, വക്ക,
അവധി; കാവൽ.

To Confine, v. a. അതിരിൽ ഇരിക്കുന്നു,
അതൃത്തിയിലുൾപ്പെടുന്നു, അതൃത്തിയാകു
ന്നു, അതൃത്തി പറ്റുന്നു.

To Confine, v. n. അതിരാക്കുന്നു, അതി
ര കുറിക്കുന്നു, അവധിയാക്കുന്നു ; അറ്റം
പറ്റിക്കുന്നു, അതൃത്തിവെക്കുന്നു; അടക്കു
ന്നു, കെട്ടുന്നു, നിരൊധിക്കുന്നു, ഇട്ടടെ
ക്കുന്നു, കാരാഗൃഹത്തിലാക്കുന്നു.

Confined, a. സംബാധമായുള്ള, ഇടുക്കമു
ള്ള, അനുബന്ധമുള്ള; പ്രസവിച്ചുകിടക്കു
ന്ന.

Confinement, s. അനുബന്ധനം, നിരൊ
ധം; കാവൽ, പാറാവ, കാരാഗൃഹത്തി
ലുള്ള ഇരിപ്പ; പ്രസവിച്ചു കിടക്കുന്ന അ
വസ്ഥ.

To Confirm, v. a. ഉറപ്പുവരുത്തുന്നു, സ്ഥാ
പിക്കുന്നു, ഉറപ്പിക്കുന്നു, സ്ഥിരപ്പെടുത്തു
ന്നു, സ്ഥിതിവരുത്തുന്നു, മതത്തിൽ സ്ഥി
രികരിക്കുന്നു, ഉപസ്ഥിതി വരുത്തുന്നു.

Confirmable, a, ഉറപ്പവരുത്താകുന്ന സ്ഥാ
പിക്കാകുന്ന, സ്ഥിരീകരിക്കാകുന്ന.

Confirmation, s. സ്ഥാപനം, ഉറപ്പ, സ്ഥി
രീകരണം, സ്ഥിതി, സംസ്ഥിതി; മതത്തി
ലുള്ള സ്ഥിരികരണം.

Confirmatory, a. ഉറപ്പിക്കുന്ന, സ്ഥിരപ്പെ
ടുത്തുന്ന, ബലപ്പെടുത്തുന്ന.

To Confiscate, v. a. കണ്ടുകെട്ടി എടുക്കു
ന്നു , മുതലപഹരിക്കുന്നു, പണ്ടാരവകെ
ക്ക ചെൎക്കുന്നു.

Confiscated, part. കണ്ടുകെട്ടപ്പെട്ട, പ
ണ്ടാരവകയൊട ചെൎക്കപ്പെട്ട.

Confiscation, s. കണ്ടുകെട്ട, പിഴയാളി
യുടെ മുതൽ പണ്ടാരവകയൊട ചെൎക്കു
ക.

Confiture, s. മധുരദ്രവ്യം.

To Confix, v. a. സ്ഥാപിക്കുന്നു, ഉറപ്പി
ക്കുന്നു.

Conflagrant, a. അഗ്നിപ്രളയമായുള്ള; ദാ
വാഗ്നിപിടിച്ചു, തീകത്തിപിടിക്കുന്ന.

Conflagration, s. അഗ്നിബാധ, തീഭയം,
അഗ്നിപ്രളയം, ഭവം, ഭാവം, കാട്ടുതി.

Comflation, s. പലകുഴലുകളുടെ ഊത്ത ;
വാപ്പ.

To conflict, v. n. പൊരാടുന്നു, പൊരു
തുന്നു, ശണ്ഠയിടുന്നു, തമ്മിൽ തല്ലുന്നു, മല്ല
പിടിക്കുന്നു; വിപരീതപ്പെടുന്നു.

Conflict, s. പൊരാട്ടം, പൊർ, തമ്മിൽ
തല്ല; ശണ്ഠ, മല്പിടിത്തം; കൂട്ടിമുട്ട; അ
തിവെദന, അതിവ്യഥ.

Conflicting, s. പ്രതിവിരൊധമുള്ള, വി
പരീതമുള്ള.

Confluence, s. സന്ധി, കൂട്ടൊഴുക്ക, ആറു
കൾ കൂടെ സന്ധിക്കുന്ന ഇടം, സംഗമം;
ഒടിവന്നകൂടുന്ന ജനക്കൂട്ടം; പുരുഷാരം,
ജനസംഘം, ശെഖരം.

Confluent, u. ഒന്നിച്ചകൂടുന്ന, കൂട്ടൊഴുക്കു
ള്ള, സന്ധിക്കുന്ന.

Conflux, s. കൂട്ടൊഴുക്ക, കൂട്ടായുള്ള നീരൊ
ഴുക്ക, സന്ധി; ആൾതിരക്ക, ജനശെഖരം.

Conform, a. അനുരൂപമുള്ള, ഒത്തിരിക്കു
ന്ന, ഒരുപൊലെയുള്ള.

To Conform, v. a. & n. അനുരൂപപ്പെ
ടുത്തുന്നു; അനുവൎത്തിക്കുന്നു, ഒപ്പിക്കുന്നു;
അനുരൂപപ്പെടുന്നു, ഒത്തിരിക്കുന്നു, ഒരു
പൊലെ ആകുന്നു, സംയൊജിതപ്പെടു
ന്നു; അനുസരിക്കുന്നു.

Conformable, a. അനുരൂപമായുള്ള, അ
നുഗുണമായുള്ള, അനുവൎത്തനമുള്ള, സം
യൊജ്യതയുള്ള, ഇണക്കമുള്ള, അനുസര
മുള്ള.

Conformation, s. അനുരൂപത, ഒപ്പമാ
ക്കുക, ഒരുപൊലെ ആക്കുക; സംയൊജ്യ
ത.

Conformed, part. അനുരൂപപ്പെട്ട, സം
യൊജ്യതപ്പെട്ട, അനുസരിച്ച നടക്കുന്ന.

Conformity, s. അനുരൂപം, അനുവൎത്ത
നം, അനുവൃത്തി, സംയൊജ്യത; സാമ്യം.

To Confound, v. a. കുഴപ്പിക്കുന്നു, കല
ക്കമാക്കുന്നു, നാനാവിധമാക്കുന്നു, അമാ
ന്തമാക്കുന്നു; അന്ധാളിപ്പിക്കുന്നു; പറഞ്ഞ
മടക്കുന്നു, മുട്ടിക്കുന്നു, യുക്തിമുട്ടിക്കുന്നു ;
തൊല്പിക്കുന്നു; ഭ്രമിപ്പിക്കുന്നു, മനസ്സമുട്ടിക്കു
ന്നു, പരിഭ്രമിപ്പിക്കുന്നു, വ്യാകുലപ്പെടുത്തു
ന്നു, ചഞ്ചലപ്പെടുത്തുന്നു.

Confounded, part. പരിഭ്രമിക്കപ്പെട്ട,
വ്യാകുലപ്പെട്ട; അറെപ്പുള്ള, വെറുപ്പുള്ള.

Confraternity, s. സഹൊദരബന്ധം, മ
തസംബന്ധമുള്ള സഹൊദരക്കെട്ട.

To Confront, v. a. & n. അഭിമുഖീകരി
ക്കുന്നു, മുഖത്തൊട മുഖമായി നില്ക്കുന്നു,
നെരിടുന്നു; നെരെ നിൎത്തുന്നു, പ്രതിസാ
ക്ഷി നിൎത്തുന്നു; ഒത്തനൊക്കുന്നു.

To Confuse, v.a. സമ്മിശ്രമാക്കുന്നു, കൂട്ടി
കലൎത്തുന്നു, കുഴപ്പിക്കുന്നു , കുഴപ്പമാക്കുന്നു.

[ 99 ]

അമാന്തമാക്കുന്നു; ചഞ്ചലിപ്പിക്കുന്നു ; ഭൂമി
പ്പിക്കുന്നു; തിടുക്കപ്പെടുത്തുന്നു, ബദ്ധപ്പെ
ടുത്തുന്നു, വെമ്പല്പെടുത്തുന്നു.

Confusedly, ad. സമ്മിശ്രമായി, കുഴപ്പ
മായി ; അമാന്തമായി, താറുമാറായി, സം
ഭ്രമത്തൊടെ, വെമ്പലായി.

Confusion, s. സമ്മിശ്രം, കൂട്ടിക്കലൎച്ച, ക
ലക്കം; അക്രമം; കുഴപ്പം, അമാന്തം, അ
ലങ്കൊലം, അമ്പരപ്പ, വിഷണ്ഡത; വെ
മ്പൽ, പരിഭ്രമം, സംഭ്രമം; തിടുക്കം, തി
ടുതിടുക്കം; നാശം.

Confitable, a. മറുക്കാകുന്ന, ആക്ഷെപി
കാകുന്ന, മറിക്കാകുന്ന, തെളിയാതാക്കത
ക്ക, കുറ്റം ചുമത്താകുന്ന.

Confitation, s. മറുത്തുകളയുക, മറിച്ചിൽ,
തെളിവില്ലാതാക്കുക, ആക്ഷെപം.

To Confute, v. a. മറുത്തുകളയുന്നു, മറി
ചുകളയുന്നു, തെളിവില്ലാതാക്കുന്നു; ആ
ക്ഷെപിക്കുന്നു, കുറ്റംചുമത്തുന്നു.

Congeal, v. a. നീരും മറ്റും ഉറെച്ച
തീൎക്കുന്നു, ഉറകൂട്ടുന്നു, കട്ടെപ്പിക്കുന്നു, പി
ണൎപ്പിക്കുന്നു, പെരുപ്പിക്കുന്നു.

To Congeal, v. n. നീരും മറ്റും ഉറെച്ച
പൊകുന്നു, ഉറകൂടുന്നു, കട്ടെക്കുന്നു, ഉണ്ട
കെട്ടുന്നു, കെട്ടുന്നു, പിണൎക്കുന്നു, പെരു
ത്തുപൊകുന്നു.

Congelation, s. നീരുറെച്ചിൽ, ഉറെച്ചിൽ,
കട്ടെപ്പ, പിണൎപ്പ.

Congenial, a. സഹജമായുള്ള, എകസ്വ
ഭാവമുള്ള, എകവിവെകമുള്ള, ഒരുപൊ
ലെ തന്നെയുള്ള, ചെരുന്ന, പിടിക്കുന്ന.

Congeniality, s. എകവിവെകം, എക
സ്വഭാവം, എക.ഛായ, എകവിധം.

Congenite, a, എകൊത്ഭവമുള്ള, സഹജ
മായുള്ള.

To Congest, v. a. & n. കൂമ്പാരം കൂടുന്നു,
ഒന്നിച്ചു കൂടുന്നു, ചലവിക്കുന്നു.

Congestion, s. ചലം കൂടുതൽ.

To Conglomerate, v. a. നൂലുപൊ
ലെ ഉരുട്ടുന്നു, ഉണ്ട ചുറ്റുന്നു, തിരിക്കുന്നു,
ഉരുൾമവരുത്തുന്നു.

Conglomeration, s, ഉരുൾച്ച, ഉണ്ടയാ
യികൂടുക; കൂട്ടികലൎച്ച.

To Conglutinate, v. a. & n. പശയിട്ട ഒ
ട്ടിക്കുന്നു, കൂട്ടിച്ചെൎക്കുന്നു, ഒന്നിച്ചുപറ്റി
ക്കുന്നു; കൂടിച്ചെരുന്നു, മുറികൂടുന്നു, കൂടി
പ്പറ്റുന്നു.

Conglutination, s. പശയിട്ട ഒട്ടിപ്പ, ഒ
ന്നിച്ചപറ്റ, മുറികൂടൽ.

To Congratulate, v. a. കൊണ്ടാടുന്നു,
മംഗലംകൂറുന്നു, കൊണ്ടാടിവാഴ്ത്തുന്നു, സ
ന്തൊഷം പറയുന്നു, അനുഗ്രഹിക്കുന്നു.

Congratulation, s. കൊണ്ടാട്ടം, മംഗല

സ്തുതി, ശകുലപ്രശ്നം, അനുഗ്രഹം.

Congratulatory, a. കൊണ്ടാടതക്ക, മം
ഗലംകൂറതക്ക.

To Congregate, v. n. സമൂഹമായി കൂടു
ന്നു, യൊഗം കൂടുന്നു, സഭകൂടുന്നു, കൂട്ടം
കൂടുന്നു, ഒന്നിച്ചു കൂടുന്നു.

To Congregate, v. a. യൊഗം കൂട്ടുന്നു,
കൂട്ടം കൂട്ടുന്നു, ശെഖരപ്പെടുത്തുന്നു.

Congregation, s. സമൂഹം, യൊഗം, യൊ
ഗക്കാർ, സഭ, സഭക്കാർ, സംഘം, സം
ഘക്കാർ, സംഗമം.

Congregational, a. യൊഗം സംബന്ധി
ച്ച, സംഘത്തൊട ചെൎന്ന, സഭയൊടചെ
ൎന്ന, സഭസംബന്ധിച്ച, കൂട്ടത്തൊടുചെർന്ന.

Congress, s. സംഗമം, യൊഗം; ശണ്ഠ,
കുലുക്കം; പല ദെശാധിപതിമാരുടെ സ്ഥാ
നാപതിമാർ ഒരു കാൎയ്യത്തിനായിട്ട വ
ന്നുകൂടുന്നത.

To Congrue, v. n. യൊജിക്കുന്നു, ഒന്നൊ
ടൊന്ന ചെരുന്നു, ഉചിതമാകുന്നു, അനു
ഗുണമായിരിക്കുന്നു.

Congruence, s. യൊജ്യത, ചെൎച്ച, ഔചി
ത്യം.

Congruent, a. യൊജ്യതയുള്ള, ചെൎച്ചയു
ള്ള, അനുരൂപമായുള്ള, യുക്തമായുള്ള.

Congruity, s. യൊജ്യത, ചെൎച്ച, ഔചി
ത്യം, ന്യായം, യുക്തി.

Congruous, a. യൊജ്യതയുള്ള, ചെരുന്ന,
ഉചിതമുള്ള, ഒത്ത, ന്യായമുള്ള, ബൊധമു
ള്ള.

Comical, a. പമ്പരം പൊലെ കൂൎച്ചമുള്ള.

Conjector, s. ഊഹിക്കുന്നവൻ, തൊന്നു
ന്നവൻ, സംശയിക്കുന്നവൻ.

Conjecturable, a. ഊഹിക്കതക്ക, തൊന്ന
തക്ക, ഊഹനീയം.

Conjectural, a. ഉഹമുള്ള, അനുമാനമു
ള്ള, വിതക്കമുള്ള.

Conjecture, s. ഊഹം, തൊന്നൽ, അനു
മാനം, ഉദ്ദെശം, വിതക്കം.

To Conjecture, v. a. ഊഹിക്കുന്നു, തൊ
ന്നുന്നു, അനുമാനിക്കുന്നു, ഉദ്ദെശിക്കുന്നു.

Conjectured, part. ഊഹിക്കപ്പെട്ട, അ
നുമിതം.

Conjecturer, s. ഊഹിക്കുന്നവൻ, അനു
മാനിക്കുന്നവൻ, ഉദ്ദെശിക്കുന്നവൻ.

To Conjoin, v. a. ഇണെക്കുന്നു, കൂട്ടിചെ
ൎക്കുന്നു, ഒന്നിച്ചച്ചെൎക്കുന്നു, കൂട്ടി യൊജിപ്പി
ക്കുന്നു, സന്ധിപ്പിക്കുന്നു, സംഘടിപ്പിക്കു
ന്നു.

To Conjoin, v. a.. കൂട്ടക്കെട്ട കൂടുന്നു, സം
ഘടിക്കുന്നു, ബന്ധുക്കെട്ടാകുന്നു.

Conjointly, ad. ഒന്നായി, ഒന്നിച്ച, കൂട്ടാ
യി, ഒരുപൊലെ.

[ 100 ]
Conjugal, a. വിവാഹസംബന്ധമുള്ള, വി
വാഹത്തൊടുചെൎന്ന.

To Conjugate, v. a. ഒന്നിച്ചചെൎക്കുന്നു,
വിവാഹത്തിൽചെൎക്കുന്നു; ക്രിയാമാലയെ
ചൊല്ലുന്നു, ക്രിയാപദങ്ങൾക്ക ലകാരഭെ
ദം വരുത്തുന്നു.

Conjugate, a. ഒരു മൂലത്തിൽനിന്ന മുളെ
ക്കുന്ന.

Conjugation, s. ഇണ, ജൊട; ഐക്യത,
കൂട്ടം, സമുച്ചയം; ക്രിയാമാല, ക്രിയാപദ
ങ്ങളുടെ ലകാരാദി; കൂടിപിണച്ചിൽ.

Conjunct, a. ഒന്നിച്ചുകൂടിയ, സന്ധിച്ചി
ട്ടുള്ള, സംഗമമുള്ള.

Conjunction, s. യൊഗം, സംയൊഗം;
കൂട്ടക്കെട്ട, ഇണച്ചുകെട്ട; സന്ധി, സന്ധി
പ്പ; സമസനം, സമുച്ചയം, സമാഹാരം,
സംബന്ധം.

Conjunctive, a. ക്രിയാപദത്തിന്റെ ഒരു
രീതി.

Conjunctuate, s, കാൎയ്യസന്ധി, കാലസന്ധി,
സംഭവം, ഉണ്ടായ സംഗതി, സംഘടനം;
സംയൊജിപ്പ, ചെൎച്ച, ബന്ധുക്കെട്ട; യു
ക്തിഭാഗ്യം.

Conjuration, s. ആണ, ആണയിടുവി
ക്കുക ; ശപഥം ; മന്ത്രം, ആഭിചാരം, മ
ന്ത്രവാദം.

To Conjure, v. a. & n. ആണയിടുന്നു,
ആണയിടുവിക്കുന്നു; ആണയിട്ട ബന്ധു
കെട്ട ഉണ്ടാക്കുന്നു, ശപഥം ചെയ്യിക്കുന്നു;
മന്ത്രവാദം ചെയ്യുന്നു, ആഭിചാരം ചെയ്യു
ന്നു, കൂടപത്രം ചെയ്യുന്നു.

Conjurer, s. മന്ത്രവാദി, ആഭിചാരക്കാ
രൻ, മാന്ത്രികൻ, ഇന്ദ്രജാലികൻ, മായാ
വി, മായകാരൻ.

Conjurement, s. മുഖ്യമായുള്ള കല്പന, സാ
രമായുള്ള നിൎദ്ദെശം.

Comnate, a. സഹജമായുള്ള, ഏകകാല
ത്തിങ്കൽ ജനിച്ച, കൂടപ്പിറന്ന.

To connect, v. a. ഇണെക്കുന്നു, തമ്മിൽ
പിണെക്കുന്നു, ഒന്നിച്ചുകൂട്ടുന്നു, ചെൎക്കുന്നു,
പറ്റിക്കുന്നു, ചുറ്റിപിണെക്കുന്നു, സം
ഘടിപ്പിക്കുന്നു; സന്ധിപ്പിക്കുന്നു, സംബ
ന്ധിപ്പിക്കുന്നു.

To Connect, v. n. ഒന്നിച്ചു കൂടുന്നു, ത
മ്മിൽ ചെരുന്നു, പറ്റുന്നു, സംബന്ധിക്കു
ന്നു, സംഘടിക്കുന്നു.

Connected, part. പിണക്കപ്പെട്ട, കൂട്ട
പ്പെട്ട, തമ്മിൽ ചെക്കൎപ്പെട്ടു, സമായുതമാ
യുള്ള, സംബന്ധപ്പെട്ട.

Connectivity, ad. പിണെയലായി, ത
മ്മിൽ കൂട്ടായി, ചെൎപ്പായി, ഒന്നിച്ച, സം
ബന്ധമായി.

To Connex, v. a. സംഘടിപ്പിക്കുന്നു, കൂ

ട്ടിച്ചെൎക്കുന്നു, സന്ധിപ്പിക്കുന്നു, ഒന്നിച്ചുകൂ
ട്ടുന്നു.

Connexion, s. ചെൎച്ച, ഘടനം, സംഘട
നം, ഒരുമ, ഒന്നിപ്പ, കൂടിച്ചെൎച്ച, സംബ
ന്ധം, അനുബന്ധം, സമായൊഗം; ജ്ഞാ
തിഭാവം.

Connivance, s. കണ്ടും കാണായ്മ, കണ്ടും
കാണാത്ത ഭാവം; ക്ഷമ.

To Connive, v. n. കണ്ണിമക്കുന്നു; കണ്ടും
കണ്ടില്ലെന്ന വെക്കുന്നു ; കണ്ടില്ലെന്ന ന
ടിക്കുന്നു; ക്ഷമിക്കുന്നു.

Connoisseur, s. സൂക്ഷ്മനിൎണയക്കാരൻ,
പണ്ഡിതക്കാരൻ.

Connubial, a. വിവാഹത്തൊടെ ചെൎന്ന,
വിവാഹസംബന്ധമുള്ള.

To Conquer, v. n. തൊല്പിക്കുന്നു, ജയി
ക്കുന്നു, വിജയിക്കുന്നു, അടക്കുന്നു, വെല്ലു
ന്നു.

To Conquer, v. n. ജയം കൊള്ളുന്നു.

Conquerable, a. ജയിക്കാകുന്ന, തൊല്പി
ക്കാകുന്ന, അടക്കാകുന്ന, ജിത്യം.

Conquered, part. ജയിക്കപ്പെട്ട, തൊറ്റ.

Conqueror, s. ജയി, വിജയി, ജയംകൊ
ണ്ടവൻ, തൊല്പിക്കുന്നവൻ.

Conquest, s. ജയം, വിജയം, വെല്ലൽ,
അടക്കം; നെട്ടം.

Consanguineous, a, രക്തസംബന്ധമുള്ള,
ചൊരച്ചാൎച്ചയുള്ള, ഉടുപ്പമുള്ള.

Consanguinity, s. രക്തസംബന്ധം, ചൊ
രച്ചാൎച്ച, ഉടപ്പം.

Conscience, s. മനസ്സാക്ഷി, മനൊബൊ
ധം, അന്തസ്സാരം, മനസ്സ, ബൊധം,
ശങ്ക, ജ്ഞാപകം; ന്യായം, നെര, മനൊ
ഭയം.

Conscientious, a, മനൊഭയമുള്ള, നെരു
ള്ള, നീതിയുള്ള.

Conscientiously, ad. മനൊബൊധ
ത്തൊടെ, നെരൊടെ.

Conscientiousnes, s. നെര, നീതി, പ
രമാൎത്ഥത, നെരും മൎയ്യാദയും, മനൊഭ
യം.

Conscionable, a. ന്യായമുള്ള, നീതിയു
ള്ള, ഉചിതമായുള്ള.

Conscionably, ad. ന്യായമായി, ഉചിത
മായി.

Conscious, a. മനൊബൊധമുള്ള, ബൊ
ധമുള്ള, നെരുള്ള, മനസ്സറിഞ്ഞ.

Consciously, ad. മനൊബൊധത്തൊടെ.

Consciousnes, s. മനൊബൊധം, മന
സ്സറിവ, കാൎയ്യബൊധം, ജ്ഞാപകം, സം
വെദം,

Conscription, s. പെർവരിപ്പതിവ, പെർ
വരിച്ചർത്ത.

[ 101 ]

To Consecrate, v. a. പ്രതിഷ്ഠിക്കുന്നു, പ്ര
തിഷ്ഠകഴിക്കുന്നു, ശുദ്ധീകരിക്കുന്നു, മുഖ്യ
പ്പെടുത്തുന്നു.

Consecrator, s. പ്രതിഷ്ഠിക്കുന്നവൻ, മുഖ്യ
പ്പെടുത്തുന്നവൻ.

Consecration, s. പ്രതിഷ്ഠ, ശുദ്ധീകരണം,
മുഖ്യമാക്കുക.

Consecution, s. സംഗതികളുടെ പിന്തുട
ൎച്ച, യഥാക്രമം; സക്രാന്തി.

Consecutive, a. പിന്തുടരുന്ന, യഥാക്രമ
മുള്ള.

Consent, s. സമ്മതം, അനുമതി; അനുവാ
ദം, അനുസരണം, അനുസരം, അനുകൂ
ലത, അനുജ്ഞ; ഒരുമ്പാട.

To Consent, v. n. സമ്മതിക്കുന്നു, അനു
മതിക്കുന്നു; അനുവദിക്കുന്നു, ഒരുമ്പെടു
ന്നു, അനുസരിക്കുന്നു, അനുകൂലപ്പെടുന്നു.

Consentient, a. സമ്മതമുള്ള, അനുമതമു
ള്ള, അനുവാദമുള്ള, അനുസരിക്കുന്ന.

Consequence, s. സംഗതി, സാദ്ധ്യം, സി
ദ്ധി, ഫലം; യൊഗം; സാരം, ശക്തി,
ഗൌരവം, സമാപ്തി; താൽകാലികം.

Consequent, a. ഫലമുള്ള, സാദ്ധ്യമായു
ള്ള, പിന്തുടരുന്ന; കാൎയ്യാമായുള്ള, നിമിത്ത
മായുള്ള.

Consequent, s. സിദ്ധി, യുക്തി, പ്രയുക്തി,
പ്രയൊഗം, ഫലം.

Consequential, a. പ്രയുക്തമായുള്ള, സി
ദ്ധമായുള്ള, ഫലസാദ്ധ്യമായുള്ള, കാൎയ്യത്തി
നതക്ക, സാരമുള്ള, ഗൌരവമുള്ള.

Consequentially, ad. യഥാക്രമമായി,
സിദ്ധിയായി, ആയതകൊണ്ട, കനകാ
ൎയ്യമായിട്ട, ഗൌരവമായി.

Consequently, ad. ആയതകൊണ്ട, അത
ഹെതുവായിട്ട, അതനിമിത്തമായിട്ട, അ
തകാരണത്താൽ.

Conservable, a. രക്ഷണീയം, വെച്ചു സൂ
ക്ഷിക്കപ്പെടതക്ക.

Conservation, s. രക്ഷണം, രക്ഷ, പരി
പാലനം.

Conservative, a. രക്ഷകരമായുള്ള, രക്ഷാ
ശക്തിയുള്ള, പരിപാലിക്കതക്ക.

Conservator, s. രക്ഷിപ്പവൻ, കാത്തസൂ
ക്ഷിക്കുന്നവൻ, പരിപാലകൻ.

Conservatory, s. വല്ലതും വെച്ച സൂക്ഷി
ക്കുന്ന സ്ഥലം.

Conserve, s. മധുരദ്രവ്യം, കെട്ടിസൂക്ഷിച്ച
പഴങ്ങൾ, വറ്റൽ.

To Conserve, v. a. പഴങ്ങളെ കെട്ടിസൂ
ക്ഷിക്കുന്നു, പഴങ്ങൾക്ക പഞ്ചസാരകൂട്ടി
ഉണക്കുന്നു; പഞ്ചസാരയിട്ട വറ്റലാക്കു
ന്നു, ഉപ്പിട്ട വെക്കുന്നു; പാലിക്കുന്നു; കാ
ത്തസൂക്ഷിക്കുന്നു.

Conservei, s. കെട്ടിസൂക്ഷിക്കുന്നവൻ, സം
ഗ്രഹിക്കുന്നവൻ, ചരതിക്കുന്നവൻ, പാല
കൻ; പഴങ്ങൾക്ക പഞ്ചസാര ഇട്ട വറ്റ
ലാക്കുന്നവൻ.

Consession, s. ഒന്നിച്ചുള്ള ഇരിപ്പ.

To Consider, v. a. & n. വിചാരിക്കുന്നു,
തൊന്നുന്നു, ചിന്തിക്കുന്നു, നിനെക്കുന്നു,
നിരൂപിക്കുന്നു, ആലൊചിക്കുന്നു, വിചാ
രണചെയ്യുന്നു, കരുതുന്നു.

Considerable, a. വിചാരിക്കതക്ക, ആലൊ
ചിക്കതക്ക, ബഹു, വളരെ, സാരമായുള്ള,
ആദരമുള്ള.

Considerableness, s. സാരം, ഗൌരവം,
മുഖ്യത, യൊഗ്യത.

Considerably, a. ഏറ്റവും, വളരെ, ബ
ഹുവായി, പ്രമാണമായി, സാരമായി.

Considerrate, a. വിചാരമുള്ള, വിവെകമു
ള്ള, ബുദ്ധിയുള്ള, ശാന്തതയുള്ള, ദയയുള്ള,
ആദരമുള്ള.

Considerateness, s. വിചാരം, വിവെ
കം, ആദരം.

Consideration, s. വിചാരം, ചിന്ത, ആ
ലൊചന, വിവെകം, ധ്യനം, ബുദ്ധി;
ആദരവം, സാരം, ഗൌരവം; പ്രതിഫ
ലം; വിവരം, സംഗതി, നിമിത്തം.

Considerer, s. വിചാരമുള്ളവൻ, വിവെ
കി, ബുദ്ധിമാൻ.

To Consign, v. a. എല്പിക്കുന്നു, എല്പിച്ച
കൊടുക്കുന്നു; മറ്റൊരുത്തന്റെ വശത്തി
ലാക്കുന്നു, പരാധീനമാക്കുന്നു, മറ്റൊരു
ത്തന്റെ പെരിലാക്കുന്നു.

Consignment, s. എല്പിപ്പ, ഭാരമെല്പിപ്പ,
പരാധീനമാക്കുക; എല്പിച്ചിരിക്കുന്നതിനു
ള്ള എഴുത്ത.

To Consist, v. a. ഉണ്ടാകുന്നു, ഇരിക്കു
ന്നു, നിലനില്ക്കുന്നു; കൊണ്ടിരിക്കുന്നു, പി
ടിച്ചിരിക്കുന്നു; അടങ്ങിയിരിക്കുന്നു; കൂടെ
യിരിക്കുന്നു; ചെരുന്നു, യൊജിക്കുന്നു.

Consistence, Consistency, s. അവസ്ഥ,
വസ്തു; കനം, തടിപ്പ്, കട്ടെപ്പ, കട്ടി; നി
ലനില്പ, നില; അചാപല്യം, സ്ഥിരത;
യൊജ്യത, ചെൎച്ച, അനുരൂപം.

Consistent, a. വിരൊധമില്ലാത്ത, അനു
ഗുണമായുള്ള, അനുരൂപമായുള്ള, തക്ക, ഉ
ചിതമായുള്ള, വെണ്ടുംവണ്ണമുള്ള; ചെൎച്ചയു
ള്ള, യൊജ്യതയുള്ള; കനമുള്ള, കട്ടിയുള്ള,
തടിപ്പുള്ള, കട്ടെപ്പുള്ള, ഉറപ്പുള്ള; എക
രീതിയായുള്ള.

Consistently, ad. വിരൊധം കൂടാതെ, ന
ല്ലവണ്ണം, വെണ്ടുംവണ്ണം, ഉചിതമായി,
യൊജ്യതയായി.

Consistory, s. പളളിസംബന്ധിച്ച ന്യായ
സഭ, വൈദികസഭ, മുഖ്യസംഘം.

[ 102 ]
Consolable, a. ആശ്വസിക്കപ്പെടതക്ക, ആ
ശ്വസിപ്പിക്കപ്പെടാകുന്ന.

Consolation, s, ആശ്വാസം, അനുനയം,
സാന്ത്വനം, സാമം, ആദരവ, തെറ്റം,
സന്തോഷം.

Consolatory, s. ആശ്വാസവാക്ക, ആദര
വചനം.

Consolatory, a. ആശ്വാസകരമായുള്ള,
ആദരമുള്ള.

To Console, v. a. ആശ്വസിപ്പിക്കുന്നു,
തെറ്റുന്നു, ആദരിക്കുന്നു, സന്തോഷിപ്പി
ക്കുന്നു.

Consoler, s. ആശ്വസിപ്പിക്കുന്നവൻ, ആ
ശ്വാസപ്രദൻ, ആദരിക്കുന്നവൻ,സന്തൊ
ഷിപ്പിക്കുന്നവൻ.

To Consolidate, v. a. കനമാക്കുന്നു, ക
ട്ടെപ്പിക്കുന്നു, ഉറപ്പാക്കുന്നു; രണ്ട ഒന്നാ
ക്കി തീൎക്കുന്നു.

To Consolidate, v. a. കനമായി തീരു
ന്നു, കട്ടക്കുന്നു, ഉറക്കുന്നു, ഉറച്ചുപൊ
കുന്നു, രണ്ട ഒന്നായി തീരുന്നു.

Consolidation, s, കട്ടപ്പ, ഉറപ്പ, രണ്ടി
ലുള്ള വസ്തുക്കളെ ഒന്നാക്കി തീ
ൎക്കുക.

Consonance, s. ശബ്ദത്തിന്റെ ചെൎച്ച,
യൊജ്യത, ഒരുമ, ചെൎച്ച.

Consonant, a. ഒരുമയുള്ള, യൊജ്യതയു
ള്ള, ചെൎച്ചയുള്ള.

Consonant, s. ഹല്ല, അച്ചല്ലാത്ത അക്ഷ
രങ്ങൾ, വ്യഞ്ജനം.

Consonantly, ad. യാജ്യതയൊട, ചെ
ൎച്ചയായി.

Consonous, a. ശബ്ദചെൎച്ചയുള്ള, സ്വര
യൊജ്യതയുള്ള.

Consort, s. ആളി, തൊഴൻ, തൊഴി, സ
ഖി, ഭൎത്താവ, ഭാൎയ്യ; സംഗമം.

To Consort, s. a. &. n. കൂട്ടിച്ചേൎക്കുന്നു,
സഖിത്വം കൂട്ടുന്നു; വിവാഹം കഴിക്കുന്നു;
തൊഴ്മയായിരിക്കുന്നു, സഖിത്വം കൂടുന്നു,
ഒന്നിച്ചുനടക്കുന്നു.

Conspersion, s, തളി, തൎപ്പണം.

Conspicuity, s. ശൊഭ, കാഴ്ച എത്തുക,
പ്രസന്നത.

Conspicuous, a. ദൃഷ്ടി എത്തുന്ന, കാണാ
കുന്ന, പ്രസന്നതയുള്ള, പ്രത്യക്ഷമായുള്ള,
തെളിവുള്ള, സുക്ഷമായുള്ള; ശ്രെഷ്ഠമായു
ള്ള, വിശേഷമായുള്ള.

Conspicuously, ad. കാഴ്ചക തെളിവാ
യി; വിശേഷമായി, വിശേഷാൽ, ശ്രെ
ഷ്ഠമായി.

Conspicuousness, s. തെളിവ: സ്പഷ്ടത,
പ്രസന്നത, പ്രത്യക്ഷത; വിശേഷത, കീൎത്തി.

Conspiracy, s. ബന്ധുക്കെട്ട, കൂട്ടുകെട്ട, ദു

ഷ്കൂറ, യൊഗക്കെട്ട; തന്ത്രം, മത്സരം, സം
ഗമം.

Conspirator, Conspirer, s, ദുഷ്കൂറ്റുകാ
രൻ, കൂട്ടുക്കെട്ടിൽ കൂടുന്നവൻ; മത്സര
ക്കാരൻ; ദ്രോഹി.

To Conspire, v. n. ദുഷ്കൂറായി കൂടുന്നു,
യൊഗക്കെട്ടായി കൂടുന്നു; ഒന്നിച്ചുകൂടുന്നു;
കൂടെയൊഴിക്കുന്നു.

Conspiring, part. ഒന്നിച്ച കൂടുന്ന, അ
ന്യൊന്യക്കെട്ടായി കൂടുന്ന.

Constable, s. നാജർ, കാവൽപ്രമാണി.

Constancy, s. സ്ഥിരത, സ്ഥിതി, നിലവ
രം, നില, നിലനില്പ; അചാപല്യം, ഉ
റപ്പ, ധൃതി; നിശ്ചയം, തത്വം.

Constant, a. സ്ഥിരതയുള്ള, നിലവരമുള്ള,
നിലനില്ക്കുന്ന, ഇടവിടാതുള്ള.

Constantly, ad, സ്ഥിരമായി, സ്ഥാപിത
മായി, ഇടവിടാതെ, അനിശം, നിത്യം.

Constellation, s. നക്ഷത്രസഞ്ചയം, താ
രാഗണം, നക്ഷത്രക്കൂട്ടം.

Consternation, s. വിരൾച്ച, ഞെട്ടൽ, ഭൂ
മം, പരിഭ്രമം, ആശ്ചൎയ്യം.

To Constipate, v. a. തിക്കുന്നു, തിരക്കു
ന്നു, തടിപ്പിക്കുന്നു, കെട്ടിമുറുക്കുന്നു; മല
ബന്ധംവരുത്തുന്നു, അടെക്കുന്നു.

Constipation, s. തിക്ക, കട്ടെപ്പ, അടപ്പ;
മലബന്ധം.

Constituent, a. മുഖ്യമായുള്ള, പ്രധാനമാ
യുള്ള, സാരമായുള്ള, മൂലമായുള്ള.

Constituent, s. നിൎദ്ധാരകൻ, നിൎദ്ധാര
ണം, നിയമിക്കുന്നവൻ, നിയുക്താവ,
നിയമിച്ചയക്കുന്നവൻ.

To Constitute, v. a. ഉണ്ടാക്കുന്നു, ആക്കി
വെക്കുന്നു, സ്ഥാപിക്കുന്നു, നിയമിച്ചയക്കു
ന്നു, എൎപ്പെടുത്തുന്നു.

Constitution, s. സ്ഥാപനം, സ്ഥിരികര
ണം, നിയമം; അവസ്ഥ; ശരീരഗുണം,
ശരീരാവസ്ഥ, ശരീരധൎമ്മം, ശരീരക്കൂറ,
ദെഹാവസ്ഥ; മനോഭാവം; നാട്ടമൎയ്യാദ;
രാജ്യാധികാരരീതി, രാജനീതി, ചട്ടം,
ന്യായപ്രമാണം.

Constitutional, a. രാജനീതിയായുള്ള,
ചട്ടമായുള, ചട്ടപ്രകാരമുള്ള; സ്വാഭാവി
കം, ജാത്യം.

To Constrain, v. a. നിൎബന്ധിക്കുന്നു, ശാ
സിക്കുന്നു, പ്രതിബന്ധം ചെയ്യുന്നു; ബലാ
ല്ക്കാരം ചെയ്യുന്നു, ഞെരുക്കുന്നു; നിരോ
ധിക്കുന്നു, തടവിലാക്കുന്നു, ബന്ധിക്കുന്നു.

Constraint, s. നിൎബന്ധം, ശാസന, പ്ര
തിബന്ധം, ബലാല്ക്കാരം, ഞെരുക്കം; നി
രൊധം, തടവ, ബന്ധം.

Constriction, s. ചുരുക്കം; അമുക്കൽ, ഞെ
രുക്കം; നിൎബന്ധം,

[ 103 ]

Constrictor, s. ചുരുക്കുന്നത, ഞെരുക്കുന്നത.

To Constringe, v. a. ചുരുക്കുന്നു, ഒതുക്കു
ന്നു, നിൎബന്ധിക്കുന്നു, കെട്ടിവരിയുന്നു,
ഇറുക്കുന്നു.

Constringent, a. ബന്ധനമുള്ള, ബന്ധി
ക്കുന്ന, കെട്ടുന്ന, മുറുക്കമുള്ള, കടുപ്പമുള്ള.

To Construct, v. a. കെട്ടി ഉണ്ടാക്കുന്നു,
കെട്ടുന്നു, ഉണ്ടാക്കുന്നു, ചെൎത്തുണ്ടാക്കുന്നു,
തീൎക്കുന്നു, പണിയുന്നു.

Construction, s. കട്ടി ഉണ്ടാക്കുക; കെട്ടി
യുണ്ടാക്കിയ സ്ഥലം; കെട്ട, മാളിക, വീട;
നിബന്ധം, അന്വയം, പദചെൎച്ച, പ്രാ
സം; വ്യാഖ്യാനം, അൎത്ഥം.

Constructure, s. കൂട്ട, കെട്ട, പണി; ബ
ന്ധനം; ആലയം, ഭവനം, മാളിക, വീട.

To Construe, v. a. അന്വയിക്കുന്നു; ചെ
ൎത്തവെക്കുന്നു, വ്യാഖ്യാനിക്കുന്നു, അൎത്ഥം
പറയുന്നു; വിവരം പറയുന്നു, ക്രമപ്പെടു
ത്തുന്നു, പരിഭാഷയാക്കുന്നു.

Consubstantial, s. എകവസ്തുവായുള്ള, സ
മവിധമുള്ള.

Consubstantiality, s. ഒരു വസ്തുവിൽ ത
ന്നെ രണ്ട് എണ്ണം കൂടിയത; ദ്വൈതം,
ദ്വൈവിധ്യം.

To Consubstantiate, v. a. ഒരു വസ്തുവിൽ
തന്നെ രണ്ടിനെ യൊജിപ്പിക്കുന്നു, എകീ
ഭവിപ്പിക്കുന്നു.

Consultude, s. മൎയ്യാദ, സമ്പ്രദായം, രീ
തി.

Consul, s. കൻസൽ, മറുദിഷിൽ തന്റെ
സ്വജാതിക്കാരാകുന്ന വ്യാപാരികളുടെകാ
ൎയ്യങ്ങളെ വിചാരിക്കുന്ന ഉദ്യൊഗസ്ഥൻ.

Consular, a, മെല്പടി ഉദ്യൊഗസ്ഥനൊടു
ചെൎന്ന.

Consulate, Consulship, s. കൻസലി
ന്റെ സ്ഥാനം.

To Consult v. n. ആലൊചിക്കുന്നു, ആ
ലൊചന ചെയ്യുന്നു, കൂടിവിചാരിക്കുന്നു.

To Consult, v. a. ആലൊചന ചൊദി
ക്കുന്നു, ഗുണദൊഷം വിചാരിക്കുന്നു, ചൊ
ദിക്കുന്നു; വിചാരിക്കുന്നു, കരുതുന്നു; വി
ചാരണചെയ്യുന്നു; യന്ത്രിക്കുന്നു.

Consultation, s. ആലൊചന, കൂടിവി
ചാരം, അനുചിന്തനം, ഗുണദോദൊഷം;
വിചാരണ.

Consulter, s. ആലൊചന ചെയ്യുന്നവൻ,
ഗുണദൊഷം ചൊദിക്കുന്നവൻ, കൂടിവി
ചാരക്കാരൻ.

Consumable, a. ഒടുങ്ങുന്ന, ക്ഷയിക്കുന്ന,
അഴിയുന്ന.

To Consume, v. a. ഒടുക്കുന്നു, അഴിക്കു
ന്നു, വ്യയം ചെയ്യുന്നു, ചിലവഴിക്കുന്നു, ക്ഷ
യിപ്പിക്കുന്നു, തിന്നുകളയുന്നു.

To Consume, v. n. ഒടുങ്ങുന്നു, അഴിയു
ന്നു, വ്യയമാകുന്നു, ചിലവഴിക്കുന്നു, ക്ഷ
യിക്കുന്നു; തിന്നുപൊകുന്നു.

Consumer, s. ഒടുക്കുന്നവൻ, അഴിമതി
ക്കാരൻ, ചിലവഴിക്കുന്നവൻ, ക്ഷയിപ്പി
ക്കുന്നവൻ.

To Consummate, v. a. പൂൎത്തിയാക്കുന്നു,
തികവവരുത്തുന്നു, സിദ്ധിയാക്കുന്നു, അ
വസാനിപ്പിക്കുന്നു.

Consummate, a. പൂൎത്തിയുള്ള, തികവുള്ള,
സിദ്ധിയുള്ള.

Consummation, s. പൂൎത്തി, തികവ, സി
ദ്ധി, അവസാനം, അന്തം, ജീവപൎയ്യന്തം,
മരണം; നിഷെകം.

Consumption, s. ഒടുങ്ങൽ, അഴിവ, വ്യ
യം, ചിലവ, ചിലവഴിച്ചിൽ; ക്ഷയം;
ക്ഷയരൊഗം, രാജയക്ഷ്മാവ, ജാക്ഷ്മാവ

Consumptive, a. നശിക്കുന്ന, ക്ഷയിക്കു
ന്ന, ക്ഷയമുള്ള, ക്ഷയരൊഗമുള്ള

Consumptiveness, s. ക്ഷയലക്ഷണം,
ക്ഷയരൊഗഭാവം.

Contact, s. സ്പൎശം, സ്പൎശനം, തൊടൽ;
തൊടുക്കാരം, സന്ധി, സംഘടനം, കിട
ച്ചിൽ.

Contagion, s. പകരുന്ന വ്യാധി, പകരു
ന്ന ദീനം, പകൎച്ച.

Contagious, a. പകരുന്ന, പകൎച്ചയുള്ള,
സ്പൎശിക്കുന്ന.

Contagiousness, s. പകരുന്ന സ്വഭാവം

To Contain, v. a. കൊള്ളുന്നു, കൊള്ളി
ക്കുന്നു, പിടിക്കുന്നു; അടക്കുന്നു, ഒതുക്കു
ന്നു; അമൎക്കുന്നു.

To Contain, v. n. അടങ്ങിയിരിക്കുന്നു.

Containable, a. അടങ്ങതക്ക, ഒതുങ്ങതക്ക,
പിടിക്കതക്ക, കൊള്ളതക്ക,

To Contaminate, v. a. തീണ്ടിക്കുന്നു, മ
ലിനതപ്പെടുത്തുന്നു, നിൎമ്മാല്യമാക്കുന്നു, അ
ശുദ്ധിയാക്കുന്നു, കറപ്പെടുത്തുന്നു, വഷളാ
ക്കുന്നു.

Contaminate, a. തീണ്ടലുള്ള, മലിനതയു
ള്ള, നിൎമ്മാല്യമായുള്ള, അശുദ്ധിയുള്ള, വ
ഷളായുള്ള.

Contamination, s. തീണ്ടൽ, മലിനത,
നിൎമ്മാല്യത, അശുദ്ധി, കറ, കുറ്റം, ചീ
ത്തത്വം.

To Contemm, v. a. നിന്ദിക്കുന്നു, അധി
ക്ഷെപിക്കുന്നു, ധിക്കരിക്കുന്നു, കുത്സിക്കു
ന്നു, അപഹസിക്കുന്നു, പരിഹസിക്കുന്നു,
നിസ്സാരമാക്കുന്നു.

Contemner, s. അധിക്ഷെപിക്കുന്നവൻ,
നിന്ദിക്കുന്നവൻ, നിന്ദാശീലൻ, കുത്സി
ക്കുന്നവൻ, ധിക്കാരി, നിഷെധി.

To Contemper, Contemperate, v. a.

[ 104 ]

പാകംവരുത്തുന്നു, മിതമാക്കുന്നു, പതമാ
ക്കുന്നു, ശാന്തമാക്കുന്നു.

Contemperation, s. പതം, പാകം, മി
തം

To Contemplate, v. a. & n. ധ്യാനിക്കു
ന്നു, ചിന്തിക്കുന്നു, ഒൎക്കുന്നു, വിചാരിക്കു
ന്നു, ഊന്നിവിചാരിക്കുന്നു; അധ്യയനം
ചെയ്യുന്നു, അഭ്യസിക്കുന്നു.

Contemplation, s. ധ്യാനം, ചിന്ത, നി
രൂപണം, ഒൎമ്മ, ഊന്നിവിചാരം, യൊ
ഗം; അധ്യായനം, അഭ്യാസം.

Contemplative, a. ധ്യാനിക്കുന്ന, ചിന്ത
യുള്ള, ഊന്നിവിചാരമുള്ള, ഒൎക്കുന്ന.

Contemplator, s. ധ്യാനിക്കുന്നവൻ, ധ്യാ
യമാനൻ, ധ്യാനനിഷ്ഠൻ; അധ്യയനം
ചെയ്യുന്നവൻ,

Contemporary, a. എക കാലത്തിൽ പിറ
ന്ന, കാലമൊത്തിട്ടുള്ള, വയസ്സാത്തിട്ടുള്ള,
ഇരിപ്പൊത്തിട്ടുള്ള.

Contemporary, s. എക കാലത്തിലിരിക്കു
ന്നവൻ, സമവയസ്സുളവൻ, വയസ്സൊ
ത്തവൻ, ഒരു പ്രായക്കാരൻ.

Contempt, s. നിന്ദ, അപഹാസം, കുത്സ
നം, വെറുപ്പ, ധിക്കാരം, തിരസ്ക്രിയ, തെ
റി, പരിഹാസം, പരിഭവം, അലക്ഷ്യം,
ദൂഷണം; നിസ്സാരം.

Contemptible, a. അപഹസിക്കതക്ക, നി
ന്ദ്യമായുള്ള, വെറുക്കതക്ക, ധിക്കരിക്കതക്ക;
അല്പമായുള്ള, നിസ്സാരമായുള്ള, ഹീനമാ
യുള്ള, നികൃഷ്ടമായുള്ള.

Contemptibleness, s. അപഹാസത്വം,
നിന്ദാവസ്ഥ, അലക്ഷ്യത; ഹീനത്വം, നി
കൃഷ്ടത, നിസ്സാരത.

Contemptibly, ad. നിന്ദയായി, അപ
ഹാസമായി, പരിഹാസമായി, തെറിയാ
യി.

Contemptuous, u, നിന്ദാശീലമുള്ള, ധി
കാരഭാവമുള്ള

Contemptuously, ad, നിന്ദയോടെ, ധി
ക്കാരത്തൊടെ.

Contemptuousness, s. നിന്ദാശീലം, ധി
ക്കാരശീലം, തെറി, നിന്ദ.

To Contend, v. n. & a. പൊരാടുന്നു,
പൊരുതുന്നു, വാദിക്കുന്നു, പ്രതിപാദിക്കു
ന്നു; മത്സരിക്കുന്നു, പിശകുന്നു, തൎക്കിക്കു
ന്നു, വഴക്കപ്പിടിക്കുന്നു.

Contendent, s. പ്രതിയൊഗി, പ്രത്യൎത്ഥി,
മാറ്റാൻ.

Contender, s. പൊരാളി, പൊരുകാരൻ,
മത്സരക്കാരൻ, മല്ലൻ.

Content, a. തൃപ്തിയുള്ള, സന്തുഷ്ടിയുള്ള, മ
നൊരമ്യമുള്ള, രമ്യമായുള്ള, സുഖമുള്ള.

To Content, v. a തൃപ്തിയാക്കുന്നു, തൃപ്തി

വരുത്തുന്നു, സന്തുഷ്ടിവരുത്തുന്നു, സന്തൊ
ഷിപ്പിക്കുന്നു, രമിപ്പിക്കുന്നു; അലംഭാവ
പ്പെടുത്തുന്നു, തുഷ്ടിവരുത്തുന്നു; ശമിപ്പിക്കു
ന്നു.

Content, s. തൃപ്തി, സന്തുഷ്ടി, മനൊരമ്യം,
രമ്യം, അലംഭാവം; അടക്കം; കൊൾ, വി
ശാലത; അടങ്ങിയിരിക്കുന്നത, അടങ്ങി
യിരിക്കുന്നവ; ഉൾപ്പെട്ടവ.

Contented, a. തൃപ്തിയായുള്ള, സന്തുഷ്ടിയു
ള്ള, മനോരമ്യമായുള്ള; സന്തൊഷപ്പെട്ട,
ശാന്തമായുള്ള.

Contentedly, ad. തൃപ്തിയൊടെ, രമ്യമാ
യി, ശാന്തമായി.

Contention, s. ഛിദ്രം, വിവാദം, ശണ്ഠ,
കലഹം, വഴക്ക, തൎക്കം; ഉടക്ക, പിശക്ക;
മത്സാരം, സ്പൎദ്ധ.

Contentious, s. ഛിദ്രമുള്ള, വിവാദമുള്ള,
ശണ്ഠയുള്ള, മത്സരമുള്ള, കലഹമുള്ള.

Contentiously, ad. കലഹത്തൊടെ, മ
ത്സരത്തൊടെ.

Contentment, s. തൃപ്തി, സന്തുഷ്ടി, മനൊ
ൎമ്യം, രമ്യം, അലംഭാവം, തുഷ്ടി.

Contents, s. pl. സംഗതിവിവരങ്ങൾ,
സംഗ്രഹം.

Contest, s. വാഗ്വാദം, തൎക്കം, മത്സരം,
ദ്വന്ദ്വം, പിണക്കം, ഛിദ്രം, വഴക്ക.

To Contest, v. a. & n. വാഗ്വാദം ചെയ്യു
ന്നു, തൎക്കിക്കുന്നു, മത്സരിക്കുന്നു, പിണങ്ങു
ന്നു, വഴക്ക പിടിക്കുന്നു, ഛിദ്രിക്കുന്നു.

Contestable, a. തൎക്കമുള്ള, തൎക്ക പറയതക്ക,
വാഗ്വാദം ചെയ്യതക്ക, വഴക്കപിടിക്കതക്ക.

Context, s. മുമ്പും പിമ്പുമുള്ള വാക്കുകളുടെ
ചെൎച്ച, സംസാരയഥാക്രമം, ഔചിത്യം.

Contexture, s. നൈത്ത, കൂട്ടി നൈത്ത,
മുടച്ചിൽ, അവസ്ഥ, ചട്ടം.

Contiguity, s. അടുപ്പം, സമീപത, തൊ
ട്ടുതൊട്ടുള്ള ഇരിപ്പ, കിടച്ചിൽ, സന്നിവെ
ശം; ചെൎച്ച.

Contiguous, a. ഏറ്റം അടുപ്പമുള്ള, അ
ടുത്ത, സമീപമായുള്ള, തമ്മിൽ തൊടുന്ന,
തമ്മിൽ ചെരുന്ന, തമ്മിൽ കിടയുന്ന, ഇ
ടചെൎന്ന.

Continence, Continency, s. അടക്കം, വ്ര
തം, പാതിവ്രത്യം, ഇഛയടക്കം, സന്നി
വൃത്തി; നില, സ്ഥിതി.

Continent, a. അടക്കമുള്ള, വ്രതമുള്ള, പാ
തിവ്രത്യമുള്ള, സന്നിവൃത്തിയുള്ള; സാവ
ധാനമുള്ള; സ്ഥിരതയുള്ള.

Continent, s. വിസ്തീൎണ്ണഭൂമി, ഭൂഖണ്ഡം.

Continental, a. വിസ്തീൎണ്ണഭൂമിയൊട സം
ബന്ധിച്ച.

Continently, ad. അടക്കമായി, പ്രതമാ
യി, സാവധാനമായി.

[ 105 ]

Contingence, or Contingency, s. ആ
കസ്മികം, അസംഗതി, അകാരണം, രാ
ജീകദൈവികം; കാലഗതി; വിശെഷച്ചി
ലവ, വിശെഷം.

Contingent, a. ആകസ്മികമായുള്ള, അകാ
രണമായുള്ള, വിശെഷാലുള്ള.

Contingent, s. ആകസ്മികം, അകാരണം,
ദൈവീകം; അംശം, പങ്ക, വീതം.

Continual, a. ഇടവിടാതുള്ള, നിരന്തര
മായുള്ള, നിത്യമായുള്ള, പതിവായുള്ള,
മാറാത്ത, അവിരതമായുള്ള.

Continually, ad. ഇടവിടാതെ, നിരന്ത
രമായി, പതിവായി, അവിരതമായി, അ
നിശമായി, അശ്രാന്തം, മാറാതെ, എ
പ്പൊഴും, എല്ലായ്പാഴും, കൂടക്കൂടെ, തുട
രെതുടരെ.

Continuance, s. ഇടവിടായ്മ, പതിവ,
സ്ഥിതി, പാൎപ്പ, നിലനില്പ; സ്ഥിരത, അ
വസ്ഥിതി, സംസ്ഥിതി.

Continuate, a. ഇടവിടാതുള്ള, നിരന്ത
രമായുള്ള.

Continuation, s. സ്ഥിരത, തുടയ്ക്കാരം,
തുടൎന്നനടക്കുക, തുടൎച്ച, നിരന്തരമായി
നടക്കുക.

To Continue, v. n. & a. യഥാപ്രകാരം
ഇരിക്കുന്നു, നിലനില്ക്കുന്നു, ഇരിക്കുന്നു, ന
ടക്കുന്നു, നില്ക്കുന്നു, ഇടവിടാതിരിക്കുന്നു,
സ്ഥിതിചെയ്യുന്നു; തുടരുന്നു; നടത്തുന്നു,
ഇടവിടാതെ ചെയ്യുന്നു.

Continuedly, ad. ഇടവിടാതെ, നിരന്ത
രമായി, തുടരെ തുടരെ, കൂട്ടായി.

Continuity, s. ഇടവിടാത കൂട്ട, അന്തര
മില്ലാത്ത ചെൎച്ച, ഭംഗമില്ലാത്ത യൊജ്യത,
സന്ധിബന്ധം, തുടൎച്ച.

Continuous, a ഒന്നിച്ചുകൂടീട്ടുള്ള, ചെൎന്നു
കൂടീട്ടുള്ള, ഇടചെൎന്ന, കൂടിപ്പിണഞ്ഞിട്ടു
ള്ള, തുടൎച്ചയുള്ള.

To Contort, v. a. പിരിക്കുന്നു, മുറുക്കുന്നു,
പിരട്ടുന്നു, മറിക്കുന്നു; പുളയുന്നു, ചുളുക്കു
ന്നു, ഞെളിക്കുന്നു, കൊട്ടുന്നു.

Contortion, s. പിരി, മുറുക്കം, പുളച്ചിൽ,
ചുളുക്കം, ഞെളിച്ചിൽ, കൊട്ടം, കൊടൽ,
വക്രഗതി.

Contour, s, വളപ്പിൽ, ഒരു ചിത്രത്തിന്റെ
യും മററും പുറവര.

Contra, prep. മറുഭാഗത്ത, പ്രതിപക്ഷ
ത്തിൽ.

Contraband, a. ന്യായമല്ലാത്ത, വിരൊ
ധിക്കപ്പെട്ട, തടവുള്ള.

To Contract, v. a. ലൊപിപ്പിക്കുന്നു, ചു
രുക്കുന്നു, സങ്കൊചിപ്പിക്കുന്നു, ചുളുക്കുന്നു;
ഉടമ്പടി ചെയ്യുന്നു; സംബന്ധിപ്പിക്കുന്നു,
ബന്ധുത്വം ചെൎക്കുന്നു; കൊള്ളുന്നു; ശീല

ക്കുന്നു; സമാസിക്കുന്നു, സംക്ഷേപിക്കുന്നു.

To Contract, v. n. ചുരുങ്ങുന്നു, ചുളുങ്ങു
ന്നു, ലൊപിക്കുന്നു; കൊച്ചുന്നു; പിടിക്കു
ന്നു; ഉടമ്പടി ചെയ്യുന്നു, കുത്തത എല്ക്കു
ന്നു.

Contract, s. ഉടമ്പടി, കുത്തത, പണാൎപ്പ
നം ; ബന്ധപ്പെട്ട ; ഉടമ്പടിച്ചീട്ട, പ്രതി
ജ്ഞാപത്രകം.

Contracted, part. ചുരുക്കപ്പെട്ട, ചുരുങ്ങി
യ, കൊച്ചിയ, ഇടക്കമുള്ള, സംബാധമാ
യുള്ള, കടം കൊണ്ട പിടിച്ച.

Contraction, s. ചുരുക്കം, ചുരുങ്ങൽ, കൊ
ച്ചൽ, ചുളുക്കം; ഇടുക്കം; സമാഹാരം.

Contractor, s. ഉടമ്പടിക്കാരൻ, പണാ
ൎപ്പനക്കാരൻ, നിയമക്കാരൻ.

To Contradict, v. a. വിരൊധം പറയു
ന്നു, എതിരിടുന്നു, വികടിക്കുന്നു, വിരൊ
ധിക്കുന്നു, മറുത്തപറയുന്നു, മറുക്കുന്നു, നി
ഷെധിക്കുന്നു, പ്രതികൂലമാകുന്നു; തൎക്ക
പറയുന്നു.

Contradicter, s. മാറ്റാൻ, വിരൊധക്കാ
രൻ, നിഷെധി, പ്രതികൂലൻ, തൎക്കം പ
റയുന്നവൻ.

Contradiction, s. വിരൊധവാക്ക, വി
രൊധം, വിപരീതം, എതിൎപ്പ, വിരുദ്ധം,
പ്രതികൂലവാക്ക, പ്രതിഷെധം, നിരാകൃ
തി, നിരാകരണം, നിരസനം, വികടം,
വാക്തൎക്കം, ദുസ്തൎക്കം; തൎക്കം, ചെൎച്ചകെട,
യൊജ്യതകെട.

Contradictious, a. വിരൊധംപറയുന്ന,
വിരൊധമുള്ള, എതിൎപ്പുള്ള, വിരുദ്ധമുള്ള;
പ്രതികൂലതയുള്ള, വികടമുള്ള, ചെൎച്ചകെ
ടുള്ള, യൊജ്യതകെടുള്ള.

Contradictory, a. വിരൊധമുള്ള, വിക
ടമുള്ള, എതിൎക്കുന്ന, വിരുദ്ധമായുള്ള, പ്ര
തിഷെധമുള്ള; യൊജ്യതകെടുള്ള.

Contradistinction, s. നെരെവിരൊധമു
ള്ള വ്യത്യാസം, നെരെവിരുദ്ധം, വ്യതി
രെകം.

To Contradistinguish, v. a. നെരെവി
രൊധമുള്ള ഗുണങ്ങൾ കൊണ്ട വ്യത്യാസ
പ്പെടുത്തുന്നു.

Contraries, s. pl. വിരുദ്ധങ്ങൾ, വിരുദ്ധ
വാക്കുകൾ, വിരൊധഗുണങ്ങൾ.

Contrariety, s. വിപൎയ്യം, വിപൎയ്യാസം,
വിപരീതം, വ്യത്യാസം, പ്രതിവിരൊധം,
പ്രതികൂലത, വിരൊധം, വിരുദ്ധത, മാറു
പാട, വികടം, തക്കക്കെട.

Contrarily, ad. വിരുദ്ധമായി, പ്രതികൂല
മായി, വിരൊധമായി.

Contrariwise, ad. നെരെ മറിച്ച, പ്രതി
യായി, പ്രതിപക്ഷമായി.

Contrary, a. വിരൊധമുള്ള, വിപരീതമു

[ 106 ]

ള്ള, പ്രതികൂലമായുള്ള, വികടമായുള്ള വി
രുദ്ധമുള്ള; യൊജ്യതയില്ലാത്ത.

Contrast, s. വ്യതിരെകം, വ്യത്യാസം, നെ
രെ വിപരീതം, പ്രതിവിരൊധം, തമ്മി
ലുള്ള വ്യത്യാസം.

To Contrast, v. a. വിപരീതമാക്കി വെ
ക്കുന്നു, വ്യത്യാസം കാട്ടുന്നു, നെരെ വെ
ക്കുന്നു, എതിരെ വെക്കുന്നു.

To Contravene, v. a. എതിൎക്കുന്നു, വി
രൊധിക്കുന്നു, വികടമാക്കുന്നു, തട്ടുകെട
വരുത്തുന്നു, ഇടങ്കെട കാട്ടുന്നു.

Contravention, s. വിപരീതം, വിരൊ
ധം, എതിൎപ്പ, വികടം, തട്ടുകെട, ഇട
കെട.

To Contribute, v. a. & n. കൊടുക്കുന്നു,
ഒഹരി കൊടുക്കുന്നു, കൂറിട്ടുകൊടുക്കുന്നു;
ഉതകുന്നു, സഹായിക്കുന്നു, അനുകൂലപ്പെ
ടുന്നു, പങ്കായിരിക്കുന്നു.

Contribution, s. വരി, ഇറവരി, കൊടു
ക്കൽ, കൂട്ടുസഹായം, ഉതവി; ധൎമ്മശെ
ഖരം, ധൎമ്മൊപകാരം.

Contributive, a. ഉതകുന്ന, സഹായിക്കു
ന്ന, ഉപകരിക്കുന്ന.

Contributor, s. കൊടുക്കുന്നവൻ, ഒഹരി
ക്കാരൻ, ഉതവിചെയ്യുന്നവൻ, പങ്ക കൊ
ടുക്കുന്നവൻ.

Contributory, a. സഹായിക്കുന്ന, ഉതകു
ന്ന, അനുകൂലതയുള്ള.

Contrite, a. ചതഞ്ഞ, നുറുങ്ങിയ, പൊടി
ഞ്ഞ; അത്തലുള്ള, ദുഃഖമുള്ള, അനുതാപ
മുള്ള.

Contriteness, s. ചതച്ചിൽ, നുറുങ്ങൽ,
നതായുള്ള അനുതാപം, സങ്കടം.

Contrition, s. പൊടിച്ചിൽ, ചതച്ചിൽ,
നുറുങ്ങൽ, സാക്ഷാൽ അനുതാപം, മ
നൊദുഃഖം, മനസ്താപം.

Contrivable, a. കൌശലമുണ്ടാക്കാകുന്ന,
ഉപായമുണ്ടാക്കതക്ക.

Contrivance, s. കൌശലം, യന്ത്രം, ഉപാ
യം, സൂത്രം, വഴി, വക.

Contrive, v. a. & n. യന്ത്രിക്കുന്നു,
കൌശലമുണ്ടാക്കുന്നു, കൌശലം വിചാരി
ക്കുന്നു, ഉപായം ചെയ്യുന്നു, സൂത്രം ഉണ്ടാ
ക്കുന്നു, വഴിയുണ്ടാക്കുന്നു.

Contriver, s. യന്ത്രി, കൌശലക്കാരൻ, താ
ന്ത്രികൻ, ഉപായി, ഉപായക്കാരൻ.

Control, s. എതിൎകണക്ക; മെൽവിചാ
രം, അധികാരം, മെലധികാരം, വിചാ
രണ, അധ്യക്ഷത; വിരൊധം, അമൎച്ച,
അടക്കം, വശം.

To Control, v. a. മെൽവിചാരം ചെയ്യു
ന്നു, വിചാരിക്കുന്നു, നടത്തുന്നു, അധികാ
രം ചെയ്യുന്നു; ഭരിക്കുന്നു; വിരൊധിക്ക

ന്നു,അടക്കുന്നു, അമൎക്കുന്നു, വശത്താക്കുന്നു.

Controllable, a. ഭരിക്കാകുന്ന, നടത്താക
ന്ന, അടക്കാകുന്ന, അമൎക്കാകുന്ന.

Controller, s. മെൽവിചാരക്കാരൻ, മെല
ധികാരി, നടത്തുന്നവൻ.

Controllership, s. മെൽവിചാരസ്ഥാനം,
വിചാരണ.

Controllment, s. അടക്കം, വിരൊധം,
അമൎച്ച, വശം; ആക്ഷെപം.

Controversial, a. തൎക്കത്തിനടുത്ത, വാദ
സംബന്ധമുള്ള; വാഗ്വാദം സംബന്ധിച്ച,
തകരാറൊട ചെൎന്ന.

Controversialist, s. തൎക്കക്കാരൻ, താൎക്കി
കൻ, വ്യവഹാരക്കാരൻ, തകരാറുകാരൻ.

Controversy, s. തൎക്കം, വാദം, വാഗ്വാ
ദം, വാക്കുതൎക്കം, തകരാറ; വ്യവഹാരം,
വഴക്ക ; വക്കാണം, മത്സരം, പിശക ; ശ
ത്രുത.

To Controvert, v. a. തൎക്കം പറയുന്നു, വാ
ഗ്വാദം ചെയ്യുന്നു, വ്യവഹരിക്കുന്നു, തക
രാറപറയുന്നു, പിശകുന്നു.

Controvertible, a, തക്ക പറയതക്ക, തക്ക
മുള്ള, തകരാറുള്ള .

Controvertist, s. തൎക്കക്കാരൻ, താൎക്കികൻ.

Contumacious, a. ദുശ്ശഠതയുള്ള, ശാഠ്യമു
ള്ള, മുരടത്വമുള്ള, നൈരാശ്യമുള്ള

Contumaciously, ad. ശാഠ്യമായി, മുരട
ത്വത്തൊടെ.

Contumacy, s. ശാഠ്യം, ശഠത, മുരടത്വം,
ദുശ്ശാഠ്യം, നൈരാശ്യം, ധിക്കാരം.

Contamelious, a. ധിക്കാരമുള്ള, നിന്ദയു
ള്ള, നിന്ദാശീലമുള്ള, കൊള്ളിവാക്കുള്ള.

Contumeliously, ad. ധിക്കാരത്തൊടെ,
നിന്ദയൊടെ.

Contumeliousness, s. ധിക്കാരം, നിന്ദ,
അധിക്ഷെപം.

Contumely, s. ധിക്കാരവാക്ക, നിന്ദ, അ
ധിക്ഷെപം, കൊള്ളിവാക്ക, ദുൎവാക്ക, അ
സഭ്യം, കുറ്റടി.

To Contuse, v. a. ചതെക്കുന്നു, ഇടിക്കു
ന്നു, ഞെരിക്കുന്നു.

Contusion, s. ചതവ, ഞെരിവ, ഇടി.

Convalescence, s. രൊഗശാന്തി, ശരീര
സൌഖ്യം, ആരൊഗ്യം, തെറ്റം.

Convalescent, a. രൊഗശാന്തിയുള്ള, ശ
രീരസൌഖ്യംവരുന്ന.

To Convene, v. n. കൂടിവരുന്നു, വന്നു
കൂടുന്നു, കൂട്ടംകൂടുന്നു.

To Convene, v. a. വിളിച്ചുകൂട്ടുന്നു, കൂടി
വരുത്തുന്നു, കൂട്ടംകൂട്ടുന്നു; ന്യായാധിപ
തിയുടെ അടുക്കലെക്കു വിളിച്ചുവരുത്തുന്നു.

Convenience, Conveniency, s. യൊഗ്യ
ത, ലക്ഷണം, നന്മ; തക്കം, തരം; ഉപ

[ 107 ]

യുക്തി, ഉപയൊഗം, ഉചിതം; അവസ
രം, സമയം, പാങ്ങ; സൌഖ്യം.

Convenient, a. യൊഗ്യതയുള്ള, ലക്ഷണ
മുള്ള, ഉപയുക്തമായുള്ള, ഉപയൊഗമുള്ള,
ഉചിതമായുള്ള ; അവസരമുള്ള, സമയ
ത്തിനടുത്ത, തക്ക, തരമുള്ള, പാങ്ങുള്ള ;
ചെലുള്ള.

Conveniently, ad. യൊഗ്യമായി, പ്രയാ
സം കൂടാതെ, ഉപയുക്തമായി, ഉചിത
മായി, തക്കവണ്ണം, ചെലായി.

Convent, s, സന്യാസികളു ടെ മരം, യൊ
ഗമഠം, യാഗിനിമാം ; മരം, ആശ്രമം.

Conventicle, s. സംഘം, കൂട്ടം, സഭ; ര
ഹസ്യമായി കൂടിയ സംഘം.

Convention, s. കൂട്ടം കൂടുക, സംഗമം;
കുറയക്കാലത്തെക്കുള്ള ഉടമ്പടി.

Conventional, a. ഉടമ്പടിയിലുള്ള, ഉട
മ്പടി പ്രകാരം ചെയ്യപ്പെട്ട.

Conventionary, a. ഉടമ്പടിപ്രകാരം ന
ടക്കുന്ന, ഉടമ്പടി പ്രകാരം ചെയ്യപ്പെട്ട.

To Convergre, v. n. ഒരു ദിക്കിലെക്ക ചാ
യുന്നു, പല ദിക്കുകളിൽനിന്ന ഒരു സ്ഥ
ലത്തെക്ക ചായുന്നു.

Convergent, a. ഒരു ദിക്കിലെക്ക ചായുന്ന.

Conversable, a. സംസാരിക്കതക്ക, സംഭാ
ഷണം ചെയ്യതക്ക, സാംസാരത്തിന തക്ക,
സഹവാസത്തിനതക്ക.

Conversant, a. മുഖപരിചയമുള്ള, പരിച
യമുള്ള, പരിജ്ഞാനമുള്ള ; നിപുണതയു
ള്ള, സംസൎഗ്ഗമുള്ള; ചെരുന്ന, സംബന്ധ
മുള്ള.

Conversation, s. സംസാരം, സംഭാഷ
ണം, ആലാപം; സഹവാസം, സംസ
ൎഗ്ഗം, നടപ്പ, നടപടി.

To Converse, v. n.. സംസാരിക്കുന്നു, സംഭാ
ഷണം ചെയ്യുന്നു; സഹവാസം ചെയ്യുന്നു,
ഒന്നിച്ച പാrകുന്നു, സംയൊഗം ചെയ്യുന്നു.

Converse, s. സംസാരവിധം, സഹവാ
സം, പരിചയം, മുഖപരിചയം, അറി
വ; സംയൊഗം; വ്യത്യാസം, വിപരീതം.

Conversely, ad. ക്രമവ്യത്യാസമായി, പ
രസ്പരമായി.

Conversion, s. മാറ്റം, മനൊവ്യത്യാസം,
മനസ്സതിരിവ, മനൊഭെദം; അന്യമത
പ്രവെശം.

Conversive, a. സഹവാസം ചെയ്യതക്ക,
സംഭാഷണം ചെയ്യുക.

To Convert, v. a. മാറ്റുന്നു, മറിക്കുന്നു,
തിരിക്കുന്നു; മതത്തിൽ കൂട്ടുന്നു, മാൎഗ്ഗത്തിൽ
കൂട്ടുന്നു ; നല്ലനടപ്പാക്കുന്നു; ഉപയൊഗി
പ്പിക്കുന്നു, ഉപകരിപ്പിക്കുന്നു.

To Convert, v. n. മാറുന്നു; ഭെദംവരു
ന്നു, മനസ്സുതിരിയുന്നു.

Convert, s. അന്യമതപ്രവെശി, മതത്തിൽ
കൂടിയവൻ; അഭിപ്രായഭെദംവന്നവൻ.

Convertible, a. മാറാകുന്ന, മാറ്റാകുന്ന;
പരസ്പരം മാറ്റതക്ക.

Convex, a. ഉരുണ്ട, ഉരുളായുള്ള, ഉരുൾമ
യുള്ള, ഉണ്ടെച്ച, മുഴണ്ട.

Convex, s. ഉരുണ്ടവസ്തു, മെൽഭാഗം ഉരുൾ
മയുള്ള വസ്തു; പിണ്ഡാകാരം.

Convexed, part. മെല്പുറം ഉരുണ്ട.

Convexity, s. പിണ്ഡാകാരം, ഉരുണ്ട ആ
കൃതി.

Convexo-concave, a. ഉൾഭാഗത്തെ കുഴി
വും മറുഭാഗത്ത ഉന്തലുമുള്ള.

To Convey, v. a. കൊണ്ടുപൊകുന്നു, ചു
രുക്കുന്നു, അയക്കുന്നു, കൊടുത്തയക്കുന്നു,
എല്പിക്കുന്നു, മറാരുത്തന കൊടുക്കുന്നു,
അന്യവശത്താക്കുന്നു ; മാറ്റം ചെയുന്നു;
നടത്തുന്നു, കടത്തുന്നു; അറിയിക്കുന്നു, പ
റയുന്നു.

Conveyance, s. കൊണ്ടുപൊക, ചുമക്കു
ക, ചുമത്തൽ ; കടത്ത ; മാറ്റംചെയ്യുക;
വാഹനം, യാനം, രഥം, വണ്ടി.

Conveyancer, s. കടത്തുകാരൻ; സംവാ
ഹകൻ.

Conveyer, s. കൊണ്ടുപൊകുന്നവൻ, ക
ടത്തുന്നവൻ.

To Convict, v. a. കുറ്റം ചുമത്തുന്നു, കു
റ്റം തെളിയിക്കുന്നു, എല്പിക്കുന്നു; കുറ്റ
ക്കാരനെന്ന ബൊധം വരുത്തുന്നു; തെളി
യിക്കുന്നു.

Convict, s. കുറ്റക്കാരനെന്ന തീൎപ്പാക്കപ്പെ
ട്ടവൻ, കുററക്കാരൻ; പാറാവിൽ ആക്ക
പ്പെട്ടവൻ, തടവകാരൻ.

Conviction, s. കുറ്റം തെളിച്ചിൽ, തിക
ഞ്ഞസാക്ഷി, കുറ്റബൊധം; ബൊധം,
ഉൾബൊധം, സ്വബൊധം.

Convictive, a. തെളിയിക്കതക്ക, ബൊധം
വരുത്താകുന്നത.

To Convince, v. a. തെളിയിക്കുന്നു, സാ
ക്ഷി തെളിയിക്കുന്നു, ബൊധംവരുത്തുന്നു,
ബൊധംവരുത്തികൊടുക്കുന്നു.

Convincible, a. തെളിയിക്കതക്ക, ബൊ
ധം വരത്തക്ക, തെളിയതക്ക.

Convincingly, ad. സംശയത്തിനിടയി
ല്ലാത്ത പ്രകാരം, തികവായി.

Convivial, a. ഉത്സവസംബന്ധമുള്ള, കൗ
തുകമുള്ള.

Conundrum, s. സരസവാക്ക, പരിഹാ
സവാക്ക, വ്യാമൊഹനശ്ലൊകം.

To Convocate, v. a. വിളിച്ചുകൂട്ടുന്നു, കൂ
ടിവരുത്തുന്നു.

Convocation, s. വിളിച്ചുകൂട്ടുക, വിളിക്കു
ക; പട്ടക്കാരുടെ സംഘം.

[ 108 ]

To Convoke, v. a. വിളിച്ചുകൂട്ടുന്നു, കൂ
ടെ വരുത്തുന്നു, സംഘത്തിനവിളിക്കുന്നു.

To Convolve, v. a. പിരിക്കുന്നു, ചുരുട്ടു
ന്നു, ചുറ്റുന്നു.

Convoluted, part. a. ചുരുട്ടപ്പെട്ട, ചുറ്റ
പ്പെട്ട, പിരിക്കപ്പെട്ട.

Convolution, s. പിരി, ചുരുണ, ചുരുട്ട,
ചുരുട്ടൽ.

To Convoy, v. a. വഴിയിൽ തുണ ചെ
യ്യുന്നു, തുണെക്കുന്നു; സഹായിക്കുന്നു.

Convoy, s, വഴിത്തുണ, തുണെക്കുള്ള കാ
വലാൾ, വഴിസ്സഹായം.

To Convulse, v. a. & n. കലശലായി ഇ
ളക്കം വരുത്തുന്നു, കുലുക്കുന്നു; വലിവുണ്ടാ
ക്കുന്നു, കൊച്ചലുണ്ടാക്കുന്നു; സന്നികൊണ്ട
റെക്കുന്നു, വലിക്കുന്നു, കൊച്ചുന്നു.

Convulsion, s. സന്നി, വലി, വലിവ,
കൊച്ചൽ; ഇളക്കം, കുലുക്കം.

Convulsive, a. സന്നിയുള്ള, സന്നിപിടിച്ച.

Cony, s. ഒരു വകമുയല, തുറവുണ്ടാക്കുന്ന
മുയല.

To Coo, v. n. പ്രാവപൊലെ കരയുന്നു,
കുറുകുന്നു.

Cook, s. അടുക്കളക്കാരൻ, പാചകൻ, വെ
പ്പുകാരൻ.

To Cook, v. a. പാകം ചെയ്യുന്നു, പചി
ക്കുന്നു, വെക്കുന്നു, തീനുണ്ടാക്കുന്നു, ചമെ
ക്കുന്നു.

Cookery, s. അടുക്കള പ്രവൃത്തി, പാചക
വെല, വെപ്പ.

Cookroom, s. അടക്കള, അടുക്കളപുര,
വെപ്പുപുര.

Cool, a. തണുത്ത, തണുപ്പുള്ള, കുളിരുള്ള,
ശീതമുള്ള; താത്പൎയ്യകുറവുള്ള, ഇഷ്ടമില്ലാ
ത്ത; ധീരതയുള്ള.

Cool, s. തണുപ്പ, ഉഷ്ണമില്ലായ്മ ; ധീരത.

To Cool, v a. & n. ആറിക്കുന്നു, ആറ്റു
ന്നു, തണുപ്പിക്കുന്നു, കുളിൎപ്പിക്കുന്നു; മന്ദി
പ്പിക്കുന്നു; ശാന്തമാക്കുന്നു; ആറുന്നു, തണു
ക്കുന്നു, കുളിൎക്കുന്നു; ശാന്തമാകുന്നു, സാവ
ധാനമാകുന്നു.

Cooler, s. തണുപ്പാക്കുന്നതിനുള്ള പാത്രം,
ആറിക്കുന്നതിനുള്ള പാത്രം; കുളിരുണ്ടാ
ക്കുന്നത; ശാന്തമാക്കുന്നവൻ.

Coolly, ad. തണുപ്പായി, മെല്ലവെ, സാ
വധാനമായി, കൊപം കൂടാതെ.

Coolness, s. തണുപ്പ, കുളിൎമ, കുളിൎപ്പ;
താത്പൎയ്യക്കുറവ, കൊപമില്ലായ്മ.

Coop, s. കൊഴിമുതലായവെക്ക തീൎത്ത മ
രകൂട; പീപ്പ.

To Coop, v. a. കൂട്ടിലാക്കുന്നു, ഇട്ടടെക്കുന്നു.

Cooper, s. പീപ്പപണിയുന്നവൻ, പീപ്പ
ഉണ്ടാക്കുന്നവൻ.

Cooperage, s. പിപ്പ ഉണ്ടാക്കുന്നതിനുള്ള
കൂലി.

To Co-operate, v. n. കൂടി അദ്ധ്വാനപ്പെ
ടുന്നു, ഒന്നിച്ച ശ്രമിക്കുന്നു, കൂട്ടുപ്രവൃത്തി
ചെയ്യുന്നു, കൂടിനടക്കുന്നു.

Co-operation, s. കൂട്ടദ്ധ്വാനം, ഒന്നിച്ചുള്ള
ശ്രമം, കൂട്ടുപ്രവൃത്തി.

Cooperative, a. കൂടെ അദ്ധ്വാനപ്പെടു
ന്ന, ഒരു കാൎയ്യാസാദ്ധ്യമായുള്ള.

Co Operator, s. കൂട്ടദ്ധ്വാനക്കാരൻ.

Coordinate, a. സ്ഥാനം ഒന്നായുള്ള.

Coot, s. ഒരു വക നീൎക്കാക്ക,

Coparcenary, s. സമാംശം, സമമായ മു
തലവകാശം, ക്രട്ടവകാശം

Coparcerer, s. സമാംശി, സമമായ മുത
ലവകാശി, കൂട്ടവകാശി.

Copartner, s. കൂട്ടപങ്കുകാരൻ, സമഒഹ
രിക്കാരൻ, തുല്യപങ്കുകാരൻ, സമാംശകാ
രൻ.

Copartnership, s. കൂട്ടുപങ്ക, തുല്യഒഹരി.

Cope, s. പുരൊഹിതന്റെ പുറംകുപ്പാ
യം, കാപ്പ.

To Cope, v. a. & n. മൂടുന്നു, മറെക്കുന്നു;
പൊരുതുന്നു, പൊരാടുന്നു, എതിൎക്കുന്നു,
എതിൎത്തുനില്ക്കുന്നു, വാദിക്കുന്നു.

Copier, s. പെൎക്കുന്നവൻ, പെൎത്തെഴുതു
ന്നവൻ, പെൎപ്പെടുക്കുന്നവൻ; അനുകാ
രി, കണ്ടുചെയ്യുന്നവൻ.

Coping, s. മതിലിന്റെ മകുടം.

Copious, a. ബഹു, പരിപൂൎണ്ണമായുള്ള,
അധികമുള്ള, അനെകമായുള്ള; വിസ്താ
രമായുള്ള.

Copiousness, s. വിസ്താരം; വിസ്തരണം,
ബഹുത്വം, പരിപൂൎണ്ണത, അധികം.

Copper, s. ചെമ്പ, താമ്രം, താമ്രകം.

Copper, s. ചെമ്പ, ചെമ്പുകിടാരം.

Copper-plate, s. എഴുത്തൊ രൂപമൊ
കൊത്തിയ ചെമ്പുതകിട, ചെമ്പട, താ
മ്രപത്രം, ചെമ്പുപട്ടയം.

Copperas, s. അന്നഭെദി.

Coppersmith, s. ചെമ്പുകൊട്ടി, ചെമ്പു
പണിക്കാരൻ.

Coppery, a. ചെമ്പുമയമുള്ള, ചെമ്പുകൂടീ
ട്ടുള്ള, ചെമ്പുകൊണ്ടുള്ള, ചെമ്പിന്റെ ചു
വയുള്ള.

Coppice, s, കുറുങ്കാടുള്ള സ്ഥലം, ചുള്ളിക്കാ
s, ചുള്ളിക്കാടുപ്രദെശം.

Copse, s. കുറുങ്കാടുള്ള സ്ഥലം, ചുള്ളിക്കാടു
ള്ള പ്രദെശം.

To Copulate, v. a. കൂട്ടിചെൎക്കുന്നു, സം
യൊജിപ്പിക്കുന്നു.

To Copulate, v. n. തമ്മിൽ കൂടുന്നു, ത
മ്മിൽ പിണയുന്നു, സംയൊഗം ചെയ്യുന്നു.

[ 109 ]

Copulation, s. ക്രീഡ, സംയൊഗം, സം
ഗമം, സംഭൊഗം.

Copulative, a. വ്യാകരണത്തിൽ ഒരു പ
ദം.

Copy, s. പെൎപ്പ, പ്രതി, നക്കൽ, മൂലം;
ചട്ടം.

T' Copy, v. a. & n. പെൎക്കുന്നു, പെൎപ്പെ
ഴുതുന്നു, പെൎപ്പെടുക്കുന്നു; അനുകരിക്കുന്നു, പ്ര
തിചെയ്യുന്നു; മാതിരിനൊക്കി നടക്കു
ന്നു.

Copybook, s. എഴുതുവാൻ പഠിക്കുന്നതി
നുള്ള ചട്ടപുസ്തകം.

Copyist, s. പെൎത്തെഴുതുന്നവൻ, പെൎപ്പെ
ടുക്കുന്നവൻ; അനുകാരി.

Copyright, s. ഒരു പുസ്തകം അച്ചടിപ്പാ
നുള്ള അവകാശം.

Goal, s. പവിഴം.

Coralline, v. പവിഴമുള്ള, പവിഴത്തൊ
ടടുത്ത.

Coralline, s. പവിഴപ്പുറ്റ.

Corban, s. ദാനം, ഭിക്ഷ, ഭിക്ഷാപാത്രം.

Cord, s. ചരട, കയറ, പാശം, നാര,
ഞാണ, ഞരമ്പ; ചുള്ളിക്കെട്ട.

Cordmaker, s. കയറുണ്ടാക്കുന്നവൻ

To Cord, v. a. കയറിട്ടുകെട്ടുന്നു, ചരട
കൊണ്ട കെട്ടുന്നു.

Cordage, s. കയറുകെട്ട.

Corded, a. കയറിട്ടുകെട്ടപ്പെട്ട.

Cordial, s. ഹൃദയത്തെ തെറ്റുന്ന ഔഷ
ധം, ആശ്വാസകരമായുള്ള സാധനം.

Cordial, a. ആശ്വാസകരമായുള്ള; മനഃ
പൂൎവമായുള്ള, പ്രിയമുള്ള, അൻപുള്ള; പ
രമാൎത്ഥമായുള്ള, നെരായുള്ള.

Cordiality, s. അൻപ, പ്രിയം, സ്നേഹം,
മനഃപൂൎവ്വം, പരമാൎത്ഥം.

Cordially, ad. മനഃപൂൎവമായി, പരമാ
ൎത്ഥമായി.

Coardwainer, s. ചെരിപ്പുകുത്തി, ചക്കിലി
യൻ.

Core, s. ഹൃദയം, ഒന്നിന്റെ അകത്തുഭാ
ഗം, കായുടെ ഉൾഭാഗം, കഴമ്പ, കാതൽ.

Coriander, s. കൊത്തമ്പാല, കൊത്തമ്പാ
ലരി, തീക്ഷ്ണപാത്രം, തീഷ്ണഫലം, തുംബു
രു, ധാന്യകം.

Cork, s. അടെപ്പ, കിടെശ; വായടെപ്പ.

To Cork, v. a. അടെപ്പിടുന്നു, കിടെശ
കൊണ്ടടെക്കുന്നു.

Cormorant, s. ഒരു വക പക്ഷി; ബഹുഭ
ക്ഷകൻ.

Corn, s. ധാന്യം; കാൽപാദങ്ങളിൽ ഉ
ണ്ടാകുന്ന ആണി.

To Corn, v. a. ഉപ്പിടുന്നു, മണിപിടി
പ്പിക്കുന്നു, മണിത്തിരട്ടുന്നു.

Cornfield, s. വിള ഭൂമി.

Cornland, s. ധാനൃം വിളയുന്ന നിലം,
കണ്ടം.

Cornmill, s. തിരികല്ല, ധാന്യം പൊടി
ക്കുന്ന സ്ഥലം.

Cornchandler, s. ധാനൃം വില്ക്കുന്നവൻ.

Cornelian, s. ഒരു വക രത്നക്കല്ല.

Corneous, a. കൊമ്പുപൊലെയുള്ള, കൊ
മ്പുള്ള.

Corner, s. മൂല, കൊടി, കൊണ, മുക്ക; ര
ഹസ്യസ്ഥലം; അവസാനം.

Cornerstone, s. മൂലക്കല്ല.

Cornerwise, a. കൊണാടകൊണായി.

Cornet, s. ഒരു വക ഗീതവാദ്യം, കാഹളം.

Cornet, s. പട്ടാളത്തിൽ കൊടി പിടിക്കു
ന്നവൻ.

Cormice, s. ചുവരിന്റെ മെലത്തെ വള
ര, തൂണിന്റെ പൊതിക.

Cornicle, s. ചെറുകൊമ്പ.

Cornucopie, s. സുഭിക്ഷത്തിന്റെ കൊ
മ്പ.

Corollary, s. അനുമാനം, നിഷ്പത്തി, അ
വസാനം.

Coronal, s. കിരീടം, ചൂടുംമാല.

Coronary, a. കിരീടത്തൊട ചെൎന്ന, കി
രീടം സംബന്ധിച്ച.

Coronation, s. മുടിചൂടൽ, കിരീടധാര
ണം,പട്ടാഭിഷെകം; പട്ടാഭിഷെകഘൊ
ഷം.

Coroner, s. അപായം വന്ന സംഗതിയിയെ
വിചാരിക്കുന്ന ഉദ്യൊഗസ്ഥൻ.

Cornet, s. പ്രഭുവിന്റെ മുടി, പ്രധാന
നായകന്റെ കിരീടം, ചെറുമുടി.

Corporal, s. പട്ടാളത്തിൽ ഒരു ചെറിയ
ഉദ്യൊഗസ്ഥൻ.

Corporal, a. ജഡസംബന്ധമുള്ള, ശരീര
സംബന്ധമുള്ള, ദെഹത്തൊട ചെൎന്ന.

Corporality, s. ദെഹാകൃതി, ശരീരത്തൊ
ടുകൂടിയ അവസ്ഥ, ശരീരത്വം; സംഘം, സമൂഹം.

Corporally, ad. ആകൃതിപ്രകാരമായി,
ശരീരപ്രകാരമായി.

Corporation, s. അന്യൊന്യംകെട്ടായിരി
ക്കുന്ന ജനം, സമൂഹം, യൊഗം; പുഷ്ടി.

Corporeal, a. ആകൃതിയുള്ള, ശരീരമുള്ള
ദെഹമുള്ള, ദെഹത്തൊട കൂടിയ.

A corporeal being, ദെഹി, ശരീരി.

Corps, s. പട്ടാളം; പടസന്നാഹം, ആ
യുധക്കാരുടെ കൂട്ടം.

Corpse, s. ശവം, കുണപം, പ്രെതം.

Corpulence, Corpulency, s. ശരീരപു
ഷ്ടി, ദെഹപുഷ്ടി, സ്ഥൂലിപ്പ, തടിപ്പ, പീ
നത.

[ 110 ]

Corpulent, a. ശരീരപുഷ്ടിയുള്ള, ദെഹ
പുഷ്ടിയുള്ള, സ്ഥൂലിപ്പുള്ള, തടിപ്പുള്ള, തടി
ച്ച, സ്ഥൂലിച്ച, പീനമായുള്ള.

To Corrade, v. a. കൂട്ടിവെക്കുന്നു, കൂട്ടി
ചെൎക്കുന്നു, സംഗ്രഹിക്കുന്നു; ചുരണ്ടികള
യുന്നു.

Corradiation, s. രശ്മിസംഗമം, കിരണ
സംഗമം.

To Correct, v. a. ശിക്ഷിക്കുന്നു, ദണ്ഡി
പ്പിക്കുന്നു; നന്നാക്കുന്നു ; പിഴതീൎക്കുന്നു,
പിഴനൊക്കുന്നു ; കുറ്റംപൊക്കുന്നു, കു
റ്റം തീൎക്കുന്നു; ശൊധന ചെയ്യുന്നു, മിത
മാക്കുന്നു.

Correct, a. നന്നായുള്ള, പിഴതീൎന്നിട്ടുള്ള,
കുറ്റം തീൎന്നിട്ടുള്ള, ശരിയായുള്ള, ഒത്ത;
തിട്ടമുള്ള ; ശുദ്ധമുള്ള , സമൎയ്യാദമായുള്ള.

Correction, s. ശിക്ഷ, വാചികശിക്ഷ, ദ
ണ്ഡനം ; പിഴനൊട്ടം, കുറ്റം തീൎക്കുക; മിതം.

Corrective, a. നല്ല, ശൊധനചെയ്യുന്ന,
മിതമാക്കുന്ന.

Corrective, a. നന്നാക്കുന്ന വസ്തു, മിതമാ
ക്കുന്ന സാധനം ; മിതം.

Correctly, ad. തിട്ടമായി, ശരിയായി,
ഖണ്ഡിതമായി, നന്നായി, കുറ്റം കൂടാ
തെ, നിശ്ചയമായി.

Correctness, s. ഖണ്ഡിതം, തിട്ടം, ശരി;
ചെൎച്ച, തുല്യത, സമാചാരം, സമൎയ്യാദ.

Corrector, s. ശിക്ഷിക്കുന്നവൻ, പിഴതീ
ൎക്കുന്നവൻ ; മിതമാക്കുന്നവൻ, മിതമാക്കു
ന്ന സാധനം.

Correlative, a. പരസ്പര സംബന്ധമുള്ള,
അന്യൊന്യ ചെൎച്ചയുള്ള.

Correlativeness, s. പരസ്പരസംബന്ധം,
അന്യൊന്യചെൎച്ച.

To Correspond, v. n. ചെരുന്നു, യൊജി
ക്കുന്നു, ഒത്തിരിക്കുന്നു, ശരിയായിരിക്കുന്നു;
തമ്മിൽ എഴുതിയയക്കുന്നു, എഴുത്തുമുഖാ
ന്തരം അടുക്കുന്നു.

Correspondence, s. സംബന്ധം, ചെൎച്ച,
യൊജ്യത, ഒപ്പം, സമാനം ; സഖിത്വം,
തമ്മിലുള്ള എഴുത്ത; എഴുത്തുമുഖാന്തരമുള്ള
അടുപ്പം.

Correspondent, a. സംബന്ധമുള്ള, ചെ
ൎച്ചയുള്ള, യൊജ്യതയുള്ള, ഒത്തിരിക്കുന്ന,
ശരിയായുള്ള, ഉചിതമായുള്ള.

Correspondent, s. ചെൎച്ചപിടിക്കുന്നവൻ,
എഴുതിയയക്കുന്നവൻ; എഴുത്തുമുഖാന്ത
രം അടുപ്പമുള്ളവൻ.

Corrigible, a. നന്നാക്കുന്ന, മാറ്റാകുന്ന;
ശിക്ഷിക്കാകുന്ന, ശിക്ഷവരുത്താകുന്ന.

Corrival, s. മത്സരക്കാരൻ, സ്പൎദ്ധയുള്ള
വൻ, സ്പൎദ്ധാലു, പ്രത്യൎ
ത്ഥി.

To Corroborate, v. a. ഉറപ്പുവരുത്തുന്നു,
ബലപ്പെടുത്തുന്നു, സ്ഥിരമാക്കുന്നു, പ്രബ
ലമാക്കുന്നു, ഉറപ്പിക്കുന്നു, ദൃഢപ്പെടുത്തുന്നു.

Corroboration, s. സ്ഥിരീകരണം, സ്ഥാ
പനം, പ്രബലത, ഉറപ്പാക്കുക ; ദൃഢത.

Corroborative, a. ഉറപ്പുവരുത്താകുന്ന,
ബലമാക്കുന്ന, സ്ഥിരമാക്കതക്ക, പ്രബല
പെടുത്തതക്ക.

To Corrode, v. a. & n. തിന്നുകളയുന്നു,
അരിച്ചുകളയുന്നു, തെമാനം വരുത്തുന്നു,
കെടുവരുത്തുന്നു; തിന്നുപൊകുന്നു, കാരം
പിടിക്കുന്നു, കറപിടിക്കുന്നു, തുരുമ്പ പി
ടിച്ചുപൊകുന്നു, തെയുന്നു.

Corrosible, a. അരിക്കതക്ക, കാരം പിടി
ക്കതക്ക , തുരുമ്പ പിടിക്കതക്ക.

Corrosion, s. അരിച്ചിൽ, കരൾച്ച, തുരു
മ്പ, തെമാനം, കാരം.

Corrosive, a. അരിച്ചകളയതക്ക, തിന്നുക
ളയുന്ന, തെമാനം വരുത്തുന്ന, കാരമായു
ള്ള, അരുന്തുദം, കെടുവരുത്തുന്നത.

Corrosiveness, s. കാരം, തെമാനം.

To Corrupt, v. a. കെടുക്കുന്നു, കെടുവരു
ത്തുന്നു, അളിക്കുന്നു ; വഷളാക്കുന്നു, ദൊ
ഷപ്പെടുത്തുന്നു, ചീത്തയാക്കുന്നു; കൈക്കൂ
ലികൊടുക്കുന്നു.

To Corrupt, v. n. കെടുപിടിക്കുന്നു, അ
ളിയുന്നു, അഴുകുന്നു, അഴുകിപൊകുന്നു,
അഴുക്കാകുന്നു, ചൊത്തപിടിക്കുന്നു; ചീ
ഞ്ഞുപൊകുന്നു ; വഷളാകുന്നു, ദൊഷ
പ്പെടുന്നു.

Corrupt, a. കെട്ട, കെടപിടിച്ച, ചീഞ്ഞ,
അഴുകിയ, വഷളായുള്ള, ചീത്ത, ദൊഷ
മായുള്ള, ദുഷ്ടതയുള്ള, നാശമുള്ള.

Corrupt, s. കെടുവരുത്തുന്നവൻ, ചീത്ത
യാക്കുന്നവൻ, ദൊഷപ്പെടുത്തുന്നവൻ, വ
ഷളാക്കുന്നവൻ, അശുദ്ധിയാക്കുന്നവൻ.

Corruptibility, s. കെട, ചീത്തത്വം, നാ
ശം, അഴുകൽ.

Corruptible, a. കെട്ടുവരുന്ന, വഷളാകു
ന്ന, നാശമുള്ള, അഴിവുള്ള.

Corruptibleness, s. കെട, ചിത്തത്വം,
നാശം.

Corruptibly, ad. കെടായി, വഷളായി,
നാശമായി.

Corruption, s. കെട, വഷളത്വം, അഴു
കൽ, അഴിവ, നാശം; ദുഷ്ടത; കൈക്കൂ
ലി.

Corruptive, a. കെടുവരുത്താകുന്ന, നാ
ശംവരുത്തുന്ന, ദൊഷപ്പെടുത്തുന്ന.

Corruptly, ad. ദുഷ്ടതയായി, ചീത്തയാ
യി, ദൊഷമായി.

Coruptness, s. ചീത്തത്വം, വഷളത്വം,
നാശം.

[ 111 ]

Corsair, s. കള്ളക്കപ്പല്ക്കാരൻ.

Coruscant, s. മിന്നുന്ന, വിളങ്ങുന്ന, പ്രകാ
ശിക്കുന്ന.

Cosmetic, a. ചന്തം വരുത്തുന്ന, ഭംഗിവ
രുത്തുന്ന.

Cosmetic, s. കളഭം, ദെഹം പൂശുന്നതി
നുള്ള സുഗന്ധക്കൂട്ട.

Cosmographer, s. ഭൂഗൊള ശാസ്ത്രത്തി
ന്റെ വിവരം എഴുതുന്നവൻ, ഭൂലൊക
വൃത്താന്തം എഴുതുന്നവൻ.

Cosmography, s. ഭൂഗൊള ശാസ്ത്രം, ഭൂ
ലൊകവർണ്ണനം, പ്രപഞ്ചവർണ്ണനം.

Cosmopolite, s. പ്രപഞ്ചി, പ്രപഞ്ചകൻ.

Cost, s. വില, മൂല്യം, കൊൾമുതൽ, ക്രയം;
പിടിക്കുന്ന വില; ചിലവ, ചെല്ലും ചില
വ; ചിലവറുപ്പ, വ്യയം; ചെതം, നഷ്ടം.

To Cost, v. n. വിലപെടുന്നു, വിലയാകു
ന്നു; വിലപ്പിടിക്കുന്നു, ചിലവ ചെല്ലുന്നു;
വ്യയം ചെയ്യുന്നു; നഷ്ടമാകുന്നു.

Costive, a. മലബന്ധമായുള്ള, മലമിറുക്ക
മായുള്ള, മലംവരുൾചയുള്ള; വിരൊചന
മില്ലാത്ത, ഒഴിയാത്ത.

Costiveness, s. മലബന്ധം, മലമിറുക്കം,
മലംവരൾച.

Costliness, s. ബഹുമൂല്യം, അധികചില
വ; ചിലവറുപ്പ, ധാരാളചിലവ

Costly, a. ബഹുമൂല്യമായുള്ള, വിലയെറി
യ, വിലപ്പെട്ട, ചിലവറുപ്പുള്ള.

Costume, s. ആകൃതി, ഉടുപ്പമാതിരി, വെ
ഷം, അലങ്കാരം.

Cot, s. കട്ടിൽ.

Cot, s. ചെറിയ വീട; മാടം, കുടിൽ, മാ
ടപ്പുര, കുട്ടിമം.

Cotemporary, a. വയസ്സൊത്ത, കാലമൊ
ത്തിട്ടുള്ള, ഏകകാലത്തിൽ പിറന്ന.

Cottage, s. ചെറിയ വീട, കൊച്ചുവീട;
കുടിൽ, ചാള, മാടം.

Cotton, s. പഞ്ഞി, പരിത്തി, കാർപ്പാസം;
തുലം.

Cotton, s. പരിത്തി നൂൽകൊണ്ട ഉണ്ടാക്ക
പ്പെട്ട ശീല, തുണി.

To Couch, v. n. ഇരിക്കകട്ടിലിന്മെൽ കി
ടക്കുന്നു, ചാരുന്നു; പതിയിരിക്കുന്നു: മടി
യുന്നു, കുനിയുന്നു, കൂന്നുന്നു;
പതുങ്ങുന്നു.

To Couch, v. a. ഇരിക്കകട്ടിലിൽ കിട
ത്തുന്നു; വരിയായി വെക്കുന്നു, പതിക്കു
ന്നു, പതിച്ച വെക്കുന്നു; ഒളിച്ചുവെക്കുന്നു:
തടുക്കുന്നു; ഉൾപ്പെടുത്തുന്നു, മൂടുപടലം
കീറുന്നു; രീതിയായി എഴുതുന്നു

Couch, s. ഇരിക്കകട്ടിൽ, വനി.

Couchant, a. കിടക്കുന്ന, ചരിയുന്ന, ചാ
രുന്ന, പതുങ്ങികിടക്കുന്ന.

Couchee, s. കിടക്കുന്ന സമയം

Cove, s. കൂടാകടൽ, ഉൾകടൽ; സങ്കെത
സ്ഥലം, മറവസ്ഥലം.

Covenant, s. ഉടമ്പടി, ഉഭയസമ്മതം, നി
യമം; പ്രതിജ്ഞാപത്രകം, ഉടമ്പടിച്ചീട്ട.

To Covenant, v.a. ഉടമ്പടി ചെയ്യുന്നു, ഉ
ഭയസമ്മതം ചെയ്യുന്നു, നിയമം ചെയ്യുന്നു.

Covenanter, s. ഉടമ്പടിചെയുന്നവൻ, ഉ
sമ്പടിക്കാരൻ.

To Cover, v. a. മൂടുന്നു, മറെക്കുന്നു, പൊ
തിയുന്നു, പൊതെക്കുന്നു, അടക്കുന്നു; ഛാ
ദിക്കുന്നു, ആഛാദിക്കുന്നു; രക്ഷിക്കുന്നു;
മാറാടുന്നു; തൊപ്പിയിടുന്നു.

Cover, s. മൂടി, അടെപ്പ, മറ, മറവ, പൊ
തപ്പ; ആഛാദം, മൂടുപടം; ആദരവ,
പരിത്രാണനം; മാറാട്ടം.

Covering, s. ഉടുപുടവ, ഉടുപ്പ; മൂടി, മൂ
ടുപടം, മൂടാക്ക, മൂടുപുടവ; ആഛാദനം,
അപവാരണം, അവിധാനം, തിരൊ
ധാനം, വിധാനം, മറ, മറവ.

Coverlet, s. കട്ടിലിൻമെൽ വിരിക്കുന്ന തു
ണി.

Covert, s. മറവസ്ഥലം, മറവ, നിഴലി
ടം; ആദരവ, പരിരക്ഷ.

Covert, a. മറവായുള്ള, മറെച്ചിട്ടുള്ള, ഒ
ളിച്ചിട്ടുള്ള, രഹസ്യമായുള്ള; ചതിയായു
ള്ള, വ്യാജമായി.

Covertly, ad. മറവായി, രഹസ്യമായി,
ചതിയായി.

Coverture, s. മറവിടം, മറവ; ഭാൎയ്യയു
ടെ അവസ്ഥ.

To Covet, v. a. ഏറ്റം ആഗ്രഹിക്കുന്നു,
ഇഛിക്കുന്നു, മൊഹിക്കുന്നു, അപെക്ഷി
ക്കുന്നു, കാമിക്കുന്നു.

To Covet, v. n. ആശപ്പെടുന്നു, എറ്റം
ആഗ്രഹത്തൊടിരിക്കുന്നു, ദുരാഗ്രഹപ്പെ
ടുന്നു, മൊഹം തൊന്നുന്നു.

Covetable, a. ആഗ്രഹിക്കാകുന്ന, മൊഹി
ക്കാകുന്ന.

Covetous, a. അത്യാഗ്രഹമുള്ള, ദുൎമ്മൊഹ
മുള്ള, ദുർവ്യാഗ്രഹമുള്ള; ലുബ്ധുള്ള, ലൊഭമു
ള്ള, ആശയുള്ള, മൊഹമുള്ള.

Covetously, ad. ദുരാഗ്രഹത്തൊടെ, ലു
ബ്ധൊടെ.

Covetousness, s. അത്യാഗ്രഹം, ദുൎമ്മൊ
ഹം, ദ്രവ്യാഗ്രഹം, ലുബ്ദ, ലൊഭം, അൎത്ഥാ
തുരത; ആശ, മൊഹം.

Covey, s. പക്ഷികുഞ്ഞുങ്ങളുടെ കൂട്ടം, ഒ
രു ചൂലിലുണ്ടായ കുഞ്ഞുങ്ങളുടെ കൂട്ടം, പ
ക്ഷികളുടെ ഒരു കൂട്ടം.

Cough, s. ചുമ, കാസം, കുര.

To Cough, v. n. ചുമെക്കുന്നു, കുരെക്കുന്നു.

Coughes, s. ചുമെക്കുന്നവൻ, ചുമക്കാരൻ,
കുരക്കാരൻ.

[ 112 ]

Could, The imperfect petenit of Cum,
കഴിയുമായിരുന്നു, ആവതായി, പാങ്ങാ
യി.

Coulter, s. കൊഴു.

Council, s. ആലൊചനസംഘം, ആലൊ
ചനസഭ, വിചാരസംഘം.

Councilboard, s. ആലൊചനസ്ഥലം.

Counsel, s. ആലൊചന, ഉദ്ദെശം, ഉപ
ദെശവാക്ക, ബുദ്ധി, ബുദ്ധിയുപദെശം,
ഗുണദൊഷവാക്ക, വിചാരണ; രഹസ്യ
കാൎയ്യം; വിവെകം; സൂത്രം; ബന്ധുക്കെട്ട;
സാദ്ധ്യം, അഭിപ്രായം; വക്കീൽ; ആ
ലൊചനക്കാർ.

To Counsel, v. a. ആലൊചനപറയുന്നു,
ബുദ്ധിയുപദെശിക്കുന്നു, ബുദ്ധിപറഞ്ഞു
കൊടുക്കുന്നു, ഗുണദൊഷം പറയുന്നു; കൂ
ടി ആലൊചിക്കുന്നു.

Counsellable, a. ആലൊചന അനുസരി
ക്കുന്ന ശീലമുള്ള.

Counsellor, s. ബുദ്ധിപറയുന്നവൻ, ആ
ലൊചകൻ, ആലൊചനകർത്താവ, അമാ
ത്യൻ, മന്ത്രി, വ്യവഹാരികൻ; ഉറ്റബ
ന്ധു.

Counsellorship, s. മന്ത്രിസ്ഥാനം, അമാ
ത്യത്വം.

To Count, v. n. എണ്ണുന്നു, കണക്കുകൂട്ടു
ന്നു, പറയുന്നു; പ്രമാണിക്കുന്നു; ചുമത്തു
ന്നു, കണക്കിടുന്നു.

Count, s. എണ്ണം, ലക്കം, വാമൊഴി.

Countable, a. എണ്ണതക്ക, എണ്ണം പറയ
തക്ക, ഗണ്യം.

Countenance, s. മുഖം, ആനനം, മുഖ
രൂപം, ഭാവം, മുഖഭാവം, ദൃഷ്ടി; ആദ
രം, സഹായം, താങ്ങൽ.

To Countenance, v. a. ആദരിക്കുന്നു,
താങ്ങുന്നു, സഹായിക്കുന്നു, ദയചെയ്യുന്നു;
ഉത്സാഹിപ്പിക്കുന്നു.

Countenancer, s. ആദരിക്കുന്നവൻ, സ
ഹായിക്കുന്നവൻ, സഹായി.

Counter, s. എണ്ണന്നതിനുള്ള കള്ള നാ
ണിയം; കടയിലെ മെശപ്പലക.

Counter, ad. വിപരീതമായി, വിരൊധ
മായി, വികടമായി.

To Counteract, v. a. പ്രതികൂലമായി ന
ടത്തുന്നു, വിപരീതമായി ചെയ്യുന്നു; തടു
ക്കുന്നു, നിർത്തുന്നു, പ്രതിവിധി ചെയ്യുന്നു.

To Counterbalance, v. a. ഇടെക്കിട ശ
രിയാക്കുന്നു, എതിരിട ഇടുന്നു, തൂക്കത്തി
ന തുക്കം വെക്കുന്നു.

Counterbalance, s. ഇടെക്കിട, തൂക്കത്തി
ന തുക്കം, സമശക്തി.

Counterbuff, v.a . തടുക്കുന്നു, പുറ
കൊട്ട തള്ളുന്നു.

Counterbuff, s. പിൻതള്ള, തട, പിന്നൊ
ക്കമുള്ള ഇടി.

Counterchange, s. തമ്മിലുള്ള മാറ്റം, പ
രസ്പരമാറ്റം, അന്യൊന്യമാറ്റം; കൊ
ടുക്കവാങ്ങൽ.

To Counterchange, v. a. തമ്മിൽ മാറ്റു
ന്നു, പരസ്പരമായി മാറ്റുന്നു, കൊടുക്ക
വാങ്ങൽ ചെയ്യുന്നു.

Countercharm, s. വശീകരപ്രതിശാന്തി,
ആഭിചാരപ്രതിശാന്തി.

To Countercharm, v. a. വശീകരപ്ര
തിശാന്തി വരുത്തുന്നു

Counterevidence, s. സാക്ഷിക്ക പ്രതി
സാക്ഷി, പ്രതിലക്ഷ്യം.

To Counterfeit, v. a. വ്യാജമായുണ്ടാക്കു
ന്നു, കള്ളയാധാരമുണ്ടാക്കുന്നു, കള്ളം ചെ
യ്യുന്നു, കള്ളംകാട്ടുന്നു, മായംകാട്ടുന്നു, ഭ
ള്ളകാട്ടുന്നു, ഭള്ളഭാവിക്കുന്നു: മറ്റൊന്നി
ന്റെ ഛായയിൽ കള്ളമായുണ്ടാക്കുന്നു, അ
നുകരിക്കുന്നു.

Counterfeit, a. കള്ളമായുള്ള, കള്ളന്ത്രാ
ണമായുള്ള, വ്യാജമായുള്ള, മായമായുള്ള,
കപടമായുള്ള, മറ്റൊന്നിന്റെ ഛായി
യായിരിക്കുന്ന.

Counterfeit, s. വെഷധാരി, കപടക്കാ
രൻ, മായക്കാരൻ, ഭള്ളകാട്ടുന്നവൻ, ക
ഉളൻ; മറ്റൊന്നിന്റെ ഛായയിൽ ഉണ്ടാ
ക്കപ്പെട്ടത; കള്ളന്ത്രാണം

Counterfeit coin, കള്ളനാണിയം.

Counterfeitly, ad. കള്ളന്ത്രാണമായി, ക
ള്ളമായി, കപടമായി.

To Countermand, v. a. മുൻകല്പനെക്ക
പ്രതിയായി കല്പിക്കുന്ന; മറുകല്പനകൊടു
ക്കുന്നു; ഒരുത്തൻ കല്പിച്ചതിന വിരൊധം
പറയുന്നു, മുടക്കുന്നു.

Countermand, s. പ്രതികല്പന, മറുകല്പ
ന, നിൎത്ത, മുടക്ക.

To Countermarch, v. n. പിന്നൊക്കംമാ
റുന്നു, പിന്നൊക്കം നടക്കുന്നു, തിരിച്ചപ്ര
യാണം ചെയ്യുന്നു, തിരിച്ചുപൊകുന്നു.

Countermarch, s. പിന്നൊക്കമുള്ള പ്രയാ
ണം, നടപ്പുമാറ്റം; മറുചട്ടം.

Countermark, s. മറുഅടയാളം, ചരക്ക
കെട്ടിൽ ഇടുന്ന രണ്ടാമത്തെയൊ മൂന്നാമ
ത്തെയൊ അടയാളം.

Countermine, s. പ്രതിതുരങ്കം; വിരൊ
ധത്തിനുള്ള ഉപായം, ഭാവത്തെ തട്ടിക്കു
ന്നതിനുള്ള ഉപായം.

To Countermine, v. a. പ്രതിതുരങ്കം ഇ
ടുന്നു; പ്രതിവിരൊധം ചെയ്യുന്നു; രഹ
സ്യമായി തൊല്പിക്കുന്നു.

Countermotion, s. പ്രതിഗതി, പ്രതിഗ
മനം, വിപരീതനടപ്പ.

[ 113 ]
Counternatural, a, പ്രകൃതിക്ക വിരോധ
മായുള്ള.

Counterpace, s. എതിർനടപ്പ, വിരൊ
ധവിചാരം.

Counterpane, s, കിടക്കയുടെമെലുറ, മെൽ
വിരിപ്പ.

Counterpart, s, പ്രതിഭാഗം, പ്രതി.

Counterplea, s. വഴക്കിന ഉത്തരം, എ
തിർവഴക്ക.

Counterplot, s. തന്ത്രത്തിന് വിരോധമു
ള്ള തന്ത്രം, പ്രതിക്കൂട്ടപ്പെട്ട.

To Counterpoise, v. a, എതിരീടവെക്കു
ന്നു, ഇടക്കിടക്കുന്നു, സമനിറ ഇട്ട
തൂക്കുന്നു; സമനിലയാക്കുന്നു; സമശക്തി
പ്രയോഗിക്കുന്നു.

Counterpoise, s. എതിരിട, പ്രതിതൂക്കം,
ശരിയായുള്ള തൂക്കം, സമനിറ, സമനി
ല; സമശക്തി.

Counterpoison, s. വിഷഹരം.

To Countersign, v. a. കടലാസിന്റെ
അടിയിൽ കൂടെ കയ്യെഴുത്തിട്ട ഉറപ്പ് വ
രുത്തുന്നു.

Countertide, s. പ്രതിഒഴുക്ക.

Countertime, s. പ്രതിവാദം, പ്രതിവി
രൊധം.

To Countentvail, v. a, സമശക്തിയുണ്ടാ
ക്കുന്നു, തുല്യശക്തിയുണ്ടാക്കുന്നു, ശരിസമാ
നമാക്കുന്നു; ൟടാക്കുന്നു.

Countervail, s, സമശക്തി, തുല്യസാരം,
ൟട

Counterview, s, വിപരീതം, പ്രതിഭാ
വം, നെരിടുക.

To Counterwork, v. a. പ്രതികൂലമായി
നടത്തുന്നു, തടുക്കുന്നു, പ്രതിവിധി ചെ
യ്യുന്നു.

Counting, s. ഗണനം, എണ്ണക.

Counting—house, s. കണക്കിട്ടെഴുതുന്ന
മുറി.

Countless, a. കണക്കില്ലാത്ത, എണ്ണമില്ലാ
ത്ത, എണ്ണികൂടാത്ത, അസംഖ്യം, അളവ
റ്റ.

Country, s. നാട, ദെശം, സ്വദെശം,
ശീമ, നാട്ടുപുറം.

Country, a. നാടൊട ചെൎന്ന, നാടൻ,
അനാചാരമുള്ള

Countryman, s. നാട്ടുകാരൻ, നാട്ടുപുറ
ത്തുകാരൻ.

County, s. ഒരു ദേശപുറം, തുക്കിടി, നാ
ട്ടിന്റെ ഒരംശം.

County, v. തുക്കിടി സംബന്ധിച്ച.

Couple, s. ഇണ, യുഗം, ജൊട, ഇരട്ട;
നായിക്കളെ കൂട്ടിപൂട്ടുന്ന തുടൽ; സ്ത്രീപു
മാന്മാർ, ദമ്പതികൾ.

To Couple, v. a. ഇണക്കുന്നു, ഒന്നൊ
ടൊന്ന ചെൎക്കുന്നു, ജൊടാക്കുന്നു; തമ്മിൽ
കെട്ടുന്നു; വിവാഹം കഴിക്കുന്നു.

To Couple, v. n. തമ്മിൽ ചെരുന്നു, ആ
ലിംഗനം ചെയ്യുന്നു.

Couplet, s, രണ്ടുശ്ലോകം; ഇണ, ജൊട.

Courage, s. ധൈൎയ്യം, ധീരത, ഉറപ്പ, ദൃ
ഢത, ശൂരത, തുനിവ, മനൊദൃഢം, മ
നൊധൈൎയ്യം, മനോബലം.

Courageous, a. ധൈൎയ്യമുള്ള,ധീരതയുള്ള,
ദൃഢമായുള്ള, ശൂരതയുള്ള, തുനിവുള്ള.

Courageously, ad. ധൈൎയ്യത്തോടെ, ധീ
രതയൊടെ

Courier, s. അഞ്ചൽകാരൻ, ദൂതൻ, ഒട്ട
ക്കാരൻ, ഒട്ടാളൻ, വെഗി, വെഗവാൻ,
ജാംഷിതൻ.

Course, s. ഒട്ടം, നടപ്പ, ഗതി; കാല
ഗതി, വഴി; ഒടുന്നസ്ഥലം; കപ്പൽ ഒടു
ന്നവഴി ; പതവി; നടക്കുന്ന ക്രമം, ന
ടക്കുന്ന പട്ടം; മുറ; സംഗതിവിവരം; കാ
ൎയ്യാവസ്ഥ; വഴിപാൽ, ചാൽ ; നടപ്പരീ
തി, നടപടി; വരി; വിളമ്പുമുറ; ചട്ടം;
ആചാരം.

To Course v. a. & n. നായാടുന്നു, ഒടി
ക്കുന്നു, ബദ്ധപ്പെടുത്തുന്നു; ഒടുന്നു.

Courser, s. മത്സരിച്ചോടുന്ന കുതിര; പ
ടക്കുതിര; മുയൽനായാട്ടുകാരൻ.

Court, s. രാജധാനി, രാജസ്ഥാനം; രാ
ജസമൂഹം; മന്ത്രിശാല; ന്യായസ്ഥലം
മിറ്റം; അങ്കണം; രാജാവിന്റെ പരി
ജനം; വിസ്താരസഭ; പ്രസാദിപ്പിക്കുക;
സെവ; ആചാരം, മുഖസ്തുതി.

To Court, v. a. ലയിപ്പിക്കുന്നു, ഉല്ലാസ
പ്പെടുത്തുന്നു, വശീകരിക്കുന്നു, സുഹിപ്പി
ക്കുന്നു, ആശവരുത്തുന്നു; അനുരാഗപ്പെടു
ത്തുന്നു; ഇഷ്ടംപറയുന്നു : പ്രശംസിക്കു
ന്നു, മുഖസ്തുതി പറയുന്നു, അപെക്ഷിക്കുന്നു.

Court—Chaplain, s. രാജപുരോഹിതൻ.

Court—day, s. ന്യായവിസ്താര ദിവസം.

Court—favour, s. രാജസ്നേഹം, തിരുവു
ള്ളം, രാജകൃപ.

Court—lady, s, രാജധാനിയിൽ പരിച
യമുള്ള സ്ത്രി.

Courteous, a. ഉപചാരമുള്ള, നയശീലമു
ള്ള, പ്രിയമുള്ള, ദയയുള്ള, അനുരാഗമുള്ള

Courteously, ad. ഉപചാരത്തോടെ, പ്രി
യത്തോടെ, അനുരാഗത്താടെ

Courteousness, s. ഉപചാരം, നയശീ
ലം, പ്രിയം, ദയ, അനുരാഗം.

Courtesan, Courtezan, s, കാമരേഖ,
ഗണിക, വിലമകൾ, തെപിടിച്ചി.

Courtesy, s. ഉപചാരം, ആചാരം, അനു
നയം, ആനന്ദനം, പ്രണതി; സ്ത്രീകൾ

[ 114 ]
മൎയ്യാദയായി ചെയ്യുന്ന ഉപചാരം; അവ
കാശം.

To Courtesy, v. n. ഉപചാരം ചെയ്യുന്നു,
പ്രണതിചെയ്യുന്നു, സ്ത്രികൾപോലെ ഉപ
ചാരം ചെയ്യുന്നു.

Courtier, s, രാജധാനിയിൽ കാത്ത നില്ക്കു
ന്നവൻ, രാജസേവക്കാരൻ, സേവകൻ.

Courtliness, s. ഉപചാരം, ആചാരം, ന
യശീലം, നാഗരികം.

Courtly, a. ഉപചാരമുള്ള, നയശീലമുള്ള,
ശ്രേഷ്ഠമായുള്ള, പ്രശംസിക്കുന്ന.

Courtship, s. വണക്കം, ആദരം, അപെ
ക്ഷിക്കുക; വിവാഹത്തിനുള്ള അപേക്ഷ,
ആശവരുത്തുക.

Cousin, s. ജെഷ്ഠാനുജമക്കൾ; ദായാതി,
ദായാതിക്കാരൻ, ദായാതിക്കാരി.

Cow, s. പശു, ഗൊ,

Cow—heard, s. പശുപാലൻ, പശുമെയി
ക്കുന്നവൻ, ഇടയൻ.

Cow—house, s. പശുക്കൂട.

Coward, S. ഭീരു, പെടിക്കാരൻ, അധൈ
ൎയ്യക്കാരൻ, ഭയഹൃദയമുള്ളവൻ.

Cowardice, Cowardliness, s. അധൈ
ൎയ്യം, ഭീരുത്വം, മഹാ പെടി, ധൈൎയ്യക്കു
റവ; ലഘുത്വം.

Cowardly, s. ഭീരുത്വമുള്ള, മഹാ പെടി
യുള്ള, ധൈൎയക്കുറവുള്ള; ലഘുത്വമുള്ള .

Cowardly, a, ഭീരുത്വമായി, മഹാപെടി
യായി.

To Cower, v. n. താഴുന്നു, കുനിയുന്നു; ചു
ളുങ്ങുന്നു.

Cowhage, ചൊറിയണം, നായ്ക്കുരുണ.

Cowkeepe, s. പശുപാലൻ, ഗോരക്ഷ
കൻ, പശുക്കളെ വളൎത്തുന്നവൻ.

Cowpen, s. ഗൌഷ്ഠം , അമ്പാടി, തൊഴു
ത്ത.

Cowpock, s. ഗോമസൂരിക.

Coxcomb, s. കൊഴിയുടെ , കൊഴിപൂ;
ശൃംഗാരി; വികൃതി, അഹംഭാവി, മൊ
ടിക്കാരൻ.

Coxcombry, s. ശൃംഗാരം, അഹംഭാവം,
മൊടി.

Coy, a. ലജ്ജയുള്ള, അടക്കമുള്ള, അടുത്തു
കൂടാത്ത.

To Coy, v. n. അടക്കത്തോടിരിക്കുന്നു,
സംസ്സൎഗ്ഗംചെയ്യാൻ മനസ്സില്ലാതിരിക്കുന്നു.

Coyness, s. അടക്കം; സംസൎഗ്ഗത്തിനുള്ള
ഇഷ്ടക്കെട.

To Cozen, v. a. വഞ്ചിക്കുന്നു, തട്ടിക്കുന്നു,
ചതിക്കുന്നു, ചൊട്ടിക്കുന്നു, കളന്ത്രാണം
കാട്ടുന്നു.

Cozenage, s. വഞ്ചനം, തട്ടിപ്പ, ചൊട്ടി
പ്പ, ചതിവ, കള്ളന്ത്രാണം.

Cozener, s, വഞ്ചകൻ, തട്ടിക്കുന്നവൻ,
വ്യാപ്തിക്കാരൻ.

Crab, s. ഞണ്ട; പുളിയുള്ള ഒരു വക കാ
യ; ദുശ്ശീലക്കാരൻ, വികടൻ; കൎക്കടക
രാശി; കപ്പൽ ഇറക്കുന്നതിനുള്ള യന്ത്രം.

Crabbed, a. ദുശ്ശീലമുള്ള, വികടമുള്ള; മുറി
മൊഞ്ചുള്ള; വിഷമമുള്ള, തുൻപില്ലാത്ത.

Crabledness, s. പുളിപ്പ: മുറിമൊഞ്ച; ദു
ശ്ശീലം, ദുസ്സ്വഭാവം; ദുഃഖം; കൎക്കശശീ
ലം; വിഷമം.

Crack, s. പൊട്ടൽ, പൊട്ട, ഉടവ, വി
ള്ളൽ, വിരിച്ചിൽ; വിടവ, പിള; ഒട്ട;
കുറ്റം, ഞെരിവ; പൊടുപൊടെ പൊ
ട്ടുന്ന ശബ്ദം; മതികെട, ബുദ്ധിഭ്രമം; ഒ
ച്ചമാറ്റം.

To Crack, v. a, പൊട്ടിക്കുന്നു; ഉടെക്കു
ന്നു; വിളിക്കുന്നു, പിളൎക്കുന്നു.

To Crack, v. n. പൊട്ടുന്നു, ഉടെയുന്നു,
ഇടിയുന്നു; വിള്ളുന്നു, വിരിയുന്നു, പിള
രുന്നു, പൊരിയുന്നു; ഞെരിയുന്നു; പൊ
ടുപ്പൊടെ പൊട്ടുന്നു, പൊരുപൊരു
ന്നു; ഊറ്റം പറയുന്നു.

Crack—brained, a, മതികെട്ട, ബുദ്ധിഭ്രമ
മുള്ള.

Ciracker, s. ഉറക്കെ ഊറ്റംപറയുന്നവൻ,
തടിമുറണ്ട പറയുന്നവൻ; പടക്കം.

To Chackle, v. n. കിറുകിറുക്കുന്നു, കിറു
കിറകരയുന്നു, പൊടുപ്പൊടെ പൊട്ടുന്നു,
പൊരിയുന്നു, പൊരുപൊരുക്കുന്നു.

Crackling, s. പൊരുപൊരശബ്ദം, പൊ
രിച്ചിൽ.

Cradle, s. തൊട്ടിൽ, തൊട്ടി, ആട്ടുകട്ടിൽ;
ശിശുത്വം, ചട്ടം.

A cradle—hymn, തൊട്ടിൽപാട്ട, താരാ
ട്ട.

To Cradle, v. a. തൊട്ടിയിൽ കിടത്തുന്നു.

Cradle—clothes, s. തൊട്ടിലിൽ വിരിക്കു
ന്ന തുണികൾ.

Craft, S. തൊഴിൽ, വെല, വ്യാപാരം; ത
ന്ത്രം, ഉപായം, കൌശലം; ചതുരത, വി
ദദ്ധത, സാമം; ചെറിയ കപ്പലുകൾ.

Craftily, ad. തന്ത്രമായി, കൌശലമായി,
ഉപായമായി.

Craftiness, s. തന്ത്രം, ഉപായം, കൌശ
ലം, കൌശലവിദ്യ, കപടം.

Craftsman, s. തൊഴിലാളി, കൌശലപ്പ
ണിക്കാരൻ, സൂത്രക്കാരൻ, പണിക്കാരൻ.

Ciraftsmaste s. തന്റെ തൊഴിലിന വിദ
ദ്ധൻ.

Crafty, a. തന്ത്രമുള്ള, ഉപായമുള്ള, കൌ
ശലമുള്ള, പാടവികം.

Cirag, s. കെറുവാൻ പ്രയാസമുള്ള പാറ;
ചെങ്കുത്തുള്ള പാറ; പിങ്കഴുത്ത.

[ 115 ]
Cragged, Craggy, a. പരുപരെയുള്ള,
കരുകരുപ്പുള്ള.

Caggedness, Craginess, s. പരുപരു
പ്പ, കരുകരുപ്പ.

To Cram, v. a. & n. ഒതുക്കി വെക്കുന്നു,
കൊള്ളിക്കുന്നു, അമുക്കിനിക്കുന്നു ; തുറു
ത്തുന്നു, തുരുത്തികെറ്റുന്നു, തുറുത്തിവെക്കു
ന്നു; അധികമായി ഭക്ഷിക്കുന്നു.

Cramp, s. ഞരമ്പുവലി, ഞരമ്പുപിടുത്തം,
കൊച്ച, തരിപ്പ, മരപ്പ; വിരോധം,
ബന്ധനം, തടവ; ഇരിമ്പുകെട്ട, ഇരിമ്പു
കൊക്കി, കൊളുത്തി.

To Cramp, v. a. കൊളുത്തകൊണ്ട് വെദ
നപ്പെടുത്തുന്നു; വരിയുന്നു, മരവിക്കുന്നു,
തരിപ്പിക്കുന്നു; വിരോധിക്കുന്നു, തടുക്കു
ന്നു, വിഘപ്പെടുത്തുന്നു, ബന്ധിക്കുന്നു; ഇ
രികൊളുത്ത കൊണ്ട് കെട്ടുന്നു, ഇരിമ്പു
കെട്ടിട്ടു മുറുക്കുന്നു.

Cramp—iron, s, ഇരിമ്പുകൊളുത്ത, ഇരി
മ്പുകെട്ട, പറ്റിരിവ്.

Crane, s. ബകം, കൊക്ക; വലിയ കെട്ടക
ളെ ഉയരത്തിൽ തൂക്കി കൈറ്റുന്നതിനുള്ള
യന്ത്രം,

Crane's Bill, s. ഒരു ചെടിയുടെ പെർ;
ശസ്ത്രവൈദ്യന്മാർ പ്രയോഗിക്കുന്ന ഒരു
വക കുടിൽ.

Cranium, s. തലമണ്ട, തലയൊട.

Crank, s. അച്ചുതണ്ടിന്റെ അറ്റത്തെ വ
ളഞ്ഞ ഇരിമ്പ; നടിവളവ; മനോരാജ്യം.

Crank, a. ശരീരസൌഖ്യമുള്ള, ഉന്മേഷ
മുള്ള.

A crank ship, അധികഭാരമെറ്റപ്പെട്ട
കപ്പൽ.

To Crankle, v. n. വളഞ്ഞുവളഞ്ഞ ഒഴു
കുന്നു.

To Crankle, v. a. കൊറിവുണ്ടാക്കുന്നു.

Crankness, s. ശരീരസൌഖം, പുഷ്ടി.

Crannied, u. വിരിച്ചിലുകളുള്ള, വിള്ളലുക
ളുള്ള

Cranny, s. വിരിച്ചിൽ, വിള്ളൽ, വിടവ.

Crape, s, ഒരു വക നെൽ ശീല, നാരപട്ട.

To Cirash, v. n. പലവസ്തുക്കൾ വിഴുന്നത
പൊലെ ഒച്ചപ്പെടുന്നു; നുറുങ്ങിപ്പോകു
ന്നു, ചതയുന്നു.

To Crash, v. a. ചതെക്കുന്നു, നുറുക്കിക്കള
യുന്നു, ഉടെക്കുന്നു.

Crash, s. പല വസ്തുക്കൾ വീഴുമ്പോൾ ഉ
റക്കെ ഉണ്ടാകുന്ന കച്ച, ഉറച്ച ശബ്ദം, മു
ഴക്കം.

Cratch, s. പശുക്കൾക്ക ഉണക്കപുല്ലിടുന്ന
തിനുള്ള തൊട്ടി, പുല്ലട്ടി.

Cravat, s. കഴുത്തിൽ കെട്ടുന്ന തുണി, കഴുത്തു
ലെസ.

To Crave, v. a. കെഞ്ചുന്നു, വണങ്ങി
ചൊദിക്കുന്നു, അപേക്ഷിക്കുന്നു, യാചി
ക്കുന്നു.

Craver, s, കെഞ്ചുന്നവൻ, യാചകൻ.

Carving, s. കഞ്ചൽ, യാചന, അപെ
ക്ഷ.

Craw, s. പക്ഷികളുടെ ഇരസഞ്ചി, തീൻ
പണ്ടി, തിബില.

Crawfish, s. ഞണ്ട്, കൊഞ്ച.

To Crawl, v, a. ഇഴയുന്നു, ഇഴഞ്ഞുനട
ക്കുന്നു, അരിച്ചുനടക്കുന്നു, നിരക്കുന്നു, പ
തുക്കെ നടക്കുന്നു.

Crawler, s. നിരന്നവൻ, ഇഴയുന്നത,
അരിച്ചുനടക്കുന്നത.

Crayon, s. വരി വരച്ചെഴുതുന്നതിനുള്ള ഒ
രു വക മഷി, ചിത്രമെഴുത്ത

To Craze, v. a. ഉടെക്കുന്നു, നുറുക്കുന്നു,
തകൎക്കുന്നു, പൊടിക്കുന്നു; ബുദ്ധിഭ്രമിപ്പി
ക്കുന്നു, ബുദ്ധിഭ്രമമാക്കുന്നു.

Craziness, s. ഉടവ, ഭിന്നത, ഊനത;
ബുദ്ധിഭ്രമം; ബുദ്ധിഹീനത; ക്ഷീണത,
ബലഹീനത, ബലകെട.

Crazy, a. ഉടഞ്ഞ, ഭിന്നമായുള്ള; ബുദ്ധിഭ്ര
മമുള്ള, ബുദ്ധിഹീനതയുള്ള, ബലഹീന
തയുള്ള, ബലമില്ലാത്ത, ക്ഷീണതയുള്ള.

To Creak, v n. കിറുകിറുക്കുന്നു, കിറുകി
റശബ്ദമുണ്ടാകുന്നു.

Creaky, a. കിറുകിറശബ്ദിക്കുന്ന.

Cream, s. പാട, പാല്പാട; സാരം.

To Cream, v. n. പാടകൂടുന്നു, പാട എ
ടുക്കുന്0നു, പാടചൂടുന്നു.

Creamfaced, a. മുഖവാട്ടമുള്ള, വിളൎച്ചയു
ള്ള; ഭീരുത്വമുള്ള, അധൈൎയ്യമുള്ള.

Creamy, , പാടയുള്ള, സാരമുള്ള.

Crease, s. ചുളിപ്പ, ചുളിവ, മടക്ക, ചുളു
ക, ഞെറിവ.

To Crease, v. a. ചുളിപ്പിക്കുന്നു, മടക്കുന്നു,
ചുളുക്കുന്നു, ഞെറിയുന്നു.

Creasy, a. ചുളിപ്പുള്ള, മടക്കുള്ള, ചുളുക്കു
ള്ള, ഞെറിവുള്ള.

To Create, v. a. സൃഷ്ടിക്കുന്നു, ഉണ്ടാക്കുന്നു,
മനയുന്നു; നിൎമ്മിക്കുന്നു; ജനിപ്പിക്കുന്നു.

Creation, s. സൃഷ്ടി, സൃഷ്ടിപ്പ, കൃതം, മന
ചിൽ, നിൎമ്മാണം; ലൊകം.

Creative, . സൃഷ്ടിക്കതക്ക, നിൎമ്മിക്കതക്ക.

Creator, s. സൃഷ്ടികൎത്താവ, സ്രഷ്ടാവ, സൃ
ഷ്ടിതാവ, നിൎമ്മാതാവ.

Creature, s. സൃഷ്ടി, സൃഷ്ടിജീവൻ, ജീവ
ജന്തു, ജന്തു, പ്രാണി, ജന്മി.

Credence, s. വിശ്വാസം, ശ്രദ്ധ, പ്രമാ
ണം; നാണിയം, കീൎത്തി.

Crdenda, s. pl. വിശ്വസിപ്പാനുള്ളവ;
വിശ്വാസ സംഗതികൾ

[ 116 ]
Citedent, u, വിശ്വസിപ്പാൻ എളുപ്പമുള്ള,
നാണിയമുള്ള; കീൎത്തിയുള്ള.

Credential, s. വിശ്വാസത്തിന് യോഗ്യ
മുള്ള കാൎയ്യം, വിശ്വാസയോഗ്യത, വി
ശ്വാസസാക്ഷി.

Credibility, s. വിശ്വാസയോഗ്യത.

Credible, a, വിശ്വസിക്കതക്ക, വിശ്വാസ
യൊഗ്യമായുള്ള, കീൎത്തിയുള്ള, വിശ്വാസ
ത്തിന ഇടയുള്ള.

Credibleness, s. വിശ്വാസയോഗ്യത.

Credibly, ad. വിശ്വാസ യോഗ്യമായി.

Credit, s. വിശ്വാസം; കിൎത്തി, യശസ്സ്,
ശ്രുതി; പ്രമാണം; ഉത്തമൎണ്ണത്വം; വാഗ്ദ
ത്തം; സാക്ഷി; മുഖാന്തരം ; വകവെപ്പ.

To Credit, v. a. വിശ്വസിക്കുന്നു; കൈ
ക്കൊള്ളുന്നു, പ്രമാണിക്കുന്നു; കീൎത്തിവരു
ത്തുന്നു; വകവെച്ചു കൊടുക്കുന്നു.

Creditable, L. വിശ്വസിക്കതക്ക, യശസ്സ
ള്ള, കീൎത്തിയുള്ള, വിശ്വാസയോഗ്യമായു
ള്ള; നാണിയമുള്ള; മാനമുള്ള.

Creditableness, s. വിശ്വാസ്യത, യശസ്സ,
ബഹുമാനം.

Creditably, ad. വിശ്വാസ യൊഗ്യമായി,
യശസ്സോടെ, നെരാടുകൂടി, മാനമാ
യി.

Czeditor, s. നാണിയക്കാരൻ, കടംകൊ
ടുപ്പവൻ , ഉത്തമണ്ണൻ; കടക്കാരൻ .

Credulity, s. വിശ്വാസശീലം, വിശ്വാ
സം; പരവശം.

Credulous, a, വിശ്വാസശീലമുള്ള, പര
വശമുള്ള

Creed, s. വിശ്വാസപ്രമാണം.

To Creek, v. സ. കിറുകിറശബ്ദിക്കുന്നു.

Creek, s. ഇടക്കടൽ, സമുദ്രത്തിൽ ഒരു
കൈവഴി, ഇടവഴി, മൂലതിരിച്ചിൽ, അ
ഴിമുഖം, തുറമുഖം.

Creek, a. ഇടവഴികളുള്ള, കൈവഴികളു
ള്ള

To Creep, ല. v. അരിച്ചുനടക്കുന്നു, ഇഴയു
ന്നു, നിരക്കുന്നു; പടരുന്നു; പതുക്കെ നട
ക്കുന്നു; പതുങ്ങുന്നു, പതുങ്ങിനടക്കുന്നു;
കുനിയുന്നു; കരുതി നടക്കുന്നു; നൂഴുന്നു.

Creeper, s. വള്ളി, സ്ത്രികൾ ഇടുന്ന ഒരു
വക മരച്ചരിപ്പ.

Creephole, s. നൂണകടക്കുന്നതിനുള്ള ദ്വാ
രം; പൊകുംവഴി, ഒഴികഴിവ.

Creepingly, ad, പതുക്കെ, നിരങ്ങിട്ട.

To Crepitate, v. a. കിറുകി ശബ്ദിക്കു
ന്നു, കിറുകിറുക്കുന്നു.

Crepitation, s, കിറുകിറുപ്പ.

Crept, part. from Creep, നിരങ്ങിയ, ഇ
ഴഞ്ഞ, അരിച്ചനടന്ന.

Crescent, a. വളരുന്ന, വൎദ്ധിക്കുന്ന.

Crescent, s. ചന്ദ്രൻ വൃദ്ധി; വൎദ്ധനം.

Crescive, a. വളരുന്ന, വൎദ്ധിക്കുന്ന.

Cress, s. നീരാരൽ, ആശാളി.

Crest, s. കിരീടം, മകുടം, കുടുമ, കൊടീ
രം, കൊണ്ടു; ഡംഭം, ഉന്മേഷം.

Crested, a. മകൂടിയുള്ള, കുടുമയുള്ള, കൊ
ണ്ടയുള്ള; ഡംഭമുള്ള, ഉന്മേഷമുള്ള

Crestfallen, a, മകുടം വീണ; മനസ്സിടി
വിലുള്ള, താണ; ധനമില്ലാത്ത.

Crestless, a. മകുടമില്ലാത്ത, ആയുധമി
ലാത്ത.

Cretaceous, ca. വെള്ളമണ്ണള്ള

Crevice, s. വിള്ളൽ, വിടവ, വെടിച്ചിൽ.

Crew, s. കപ്പലിൽ വെലക്കാരുടെ കൂട്ടം,
ആൾകൂട്ടം.

Crewel, s. നൂലുണ്ട, നൂലുരുള; കമ്പിലി നൂൽ.

Crib, s. പുട്ടി, തൊഴുത്ത; കൊട്ടിൽ, കു
ടിൽ.

Cribble, s. ചെറുമുറം, മുറം, അരിപ്പുമുറം.

Caribration, s, അരിപ്പ, ചെറൽ.

Cricle, s, കതകിൻ കിറുകിറുപ്പ; കഴു
ത്തിന്റെ ഇടച്ച.

Cricket, s. ചീവിട, ചില്ലി; കാരകൊട്ട;
പൊക്കം കുറഞ്ഞ പീഠം; നാല്ക്കാലി.

Crier, s, തമുക്കടിച്ച പ്രസിദ്ധപ്പെടുത്തുന്ന
വൻ, കൂറുന്നവൻ.

Crine, s. കുറ്റം, പാതകം, തെറ്റ, പി
ഴ, പാപം ദുഷ്ടത, ദുഷതം, ദോഷം; അപരാധം.

A heinous came, മഹാ പാതകം.

Crimeful, s, കുററമുള്ള, പാതകമുള്ള.

Crimeless, a. കുറ്റമില്ലാത്ത, പാതകമി
ല്ലാത്ത.

Criminal, a കുറ്റമുള്ള, അപരാധമുള്ള,
പാപമുള്ള, ദോഷമുള്ള; മുറകെടുള്ള, ന്യാ
യവിരോധമുള്ള; വക്കാണം മുതലായ വ്യ
വഹാരം സംബന്ധിച്ചു.

Criminal, s. കുറ്റക്കാരൻ, പാതകൻ.

Criminality, s. ഉപപാതകം, കുറ്റം, കു
റ്റപ്പാട

Criminally, ad. കുറ്റമായി, ദോഷമാ
യി.

Crimination, s. അപവാദം, കുറ്റംചുമ
ത്തൽ.

Crinminatory, ca. അപവാദമായുള്ള, കു
റ്റം ചുമത്തുന്ന, ദൂഷണം പറയുന്നത.

Criminous, u. കുറ്റമുള്ള, ഉപപാതകമു
ള്ള, ദോഷമുള്ള.

Criminously, ad, കുറ്റമായി, ദോഷമാ
യി.

Crimminousiness, s, കുറ്റം, പാതകം, ദു
ഷ്ടത, ദോഷം.

[ 117 ]
Crimp, a. എളുപ്പം ഉടയുന്ന, എളുപ്പം പൊ
ടിയുന്ന, നുറുങ്ങിപൊകുന്ന.

To Crimp, v. a. മടക്കുന്നു, ചുളക്കുന്നു, ചു
ളിയിക്കുന്നു, അറിയുന്നു.

To Crimple, v. a. മടക്കുന്നു, ചുളുക്കുന്നു;
ചരുളിക്കുന്നു.

Crimson, s, കടുത്തുവ; ചുവപ്പവണ്ണം.

To Crimson, s, ചുവപ്പിൽ മുക്കുന്നു.

Cringe, s. താണുവണക്കം, സെവവണ
ക്കം.

To Caringe, v. a. കുനിഞ്ഞാചാരം ചെയ്യു
ന്നു, സെവിക്കുന്നു.

Cripple, s, അംഗഹിനൻ, മുടവൻ, മുട
ന്തൻ, നൊണ്ടി; ഉനൻ.

To Cripple, v. a. മുടന്തിക്കുന്നു, ഊനത
പ്പെടുത്തുന്നു, അംഗഹീനതപ്പെടുത്തുന്നു.

Carippleness, s. അംഗഹീനത, മുടന്തൽ;
ഊനത.

Crisis, s. രോഗത്തിൻറെ അത്യാസന്നസ
മയം; മുൎദ്ധന്യസമയം, ഖണ്ഡിതകാലം;
സൂക്ഷാസമയം; ഒരു മറിച്ചിൽ സമയം.

Crisp, a. ചുരുൾച്ചയുള്ള, ചുരുണ്ട; പിരി
യുള്ള; എളുപ്പം ഉടയുന്ന.

To Crisp, v. a. ചുരുളുന്നു, ചുരുട്ടുന്നു, പി
രിപിരിയാക്കുന്നു, തിരിക്കുന്നു, ചുഴിക്കുന്നു.

Crispation, s. ചുരുൾച, പിരി, ചുഴിവ,
ചുഴി.

Crisping—pin, s. ചുരുട്ടുന്ന സൂചി, തലമുടി
ചുഴിക്കുന്ന ഇരിമ്പ.

Crispness, s. ചുരുൾച, ചുഴിവ; എളുപ്പ
മുള്ള ഉടവ.

Crispy, a, ചുരുൾചയുള്ള, ചുരുണ്ട; പിരി
യുള്ള; എളുപ്പം ഉടയുന്ന.

Criterion, s. ലക്ഷണം, ലക്ഷ്യം, വിശ
ഷാൽ അടയാളം.

Critic, s. തിട്ടക്കാരൻ, ഖണ്ഡിതക്കാരൻ,
സൂക്ഷക്കാരൻ; ആക്ഷേപിക്കുന്നവൻ; കു
റ്റം കണ്ടുപിടിക്കുന്നവൻ.

Critic, a. ഖണ്ഡിതമായുള്ള , ആക്ഷേപമാ
യുള്ള.

Critic, s. പരിശോധനം, തിട്ടമുള്ള വി
ചാരണ, ഖണ്ഡിതം, ആക്ഷേപം, ഖ
ണ്ഡിതവിദ്യ.

Critical, a. തിട്ടമുള്ള, ഖണ്ഡിതമുള്ള; കു
റ്റം കണ്ടുപിടിക്ക ശീലമുള്ള; അപകടമു
ള്ള, മൊശമുള്ള, തീൎച്ചയുള്ള

Critically, ad. ശരിയായി, തിട്ടമായി, ഖ
ണ്ഡിതമായി.

Criticalness, s. തിട്ടം, ഖണ്ഡിതം, ശരി,
അപകടം.

To Criticize, v. n. പരിശോധിക്കുന്നു, ഖ
ണ്ഡിതം വരുത്തുന്നു, പരിഛേദിക്കുന്നു,
നിദാനിക്കുന്നു; സൂക്ഷ്മം വരുത്തുന്നു; ആ

ക്ഷേപിക്കുന്നു, കുറ്റം കണ്ടു പിടിക്കുന്നു,
കുറ്റപ്പെടുത്തുന്നു.

Criticism, s. പരിശോധനം, ഖണ്ഡിതം,
പരിചെദം; ആക്ഷേപം, കുറ്റം കണ്ടു പിടിക്കുക.

To Croak, v. n. തവള കരയുന്നു, കാക്ക ക
രയുന്നു.

Croak, s. തവളകരച്ചിൽ, കാക്ക കരച്ചിൽ.

Carockery, s. മാണ്പാത്രങ്ങൾ, പിഞ്ഞാണ
പാത്രങ്ങൾ.

Crocodile, s. ചീങ്കണ്ണി, മുതല, നക്രം.

Crocus, s. ഒരു പൂവിന്റെ പെർ; മഞ്ഞൾ.

Croft, s. വീട്ടിന സമീപത്തുള്ള ഒരു പറ
മ്പ.

Crony, s. പഴയ പരിചയക്കാരൻ, ബഹു
നാളായ സ്നേഹിതൻ.

Crook, s. തലവളഞ്ഞ വടി, തുറട്ട.

By hook and crook, ന്യായവും അന്യാ
യവുമായി, എതവിധത്തിലും.

To Crook, v. a. വളെക്കുന്നു.

Crookbacked, a. മുതുകുതിയ, കൂനുള്ള,
കുബ്ജം.

Crooked, a. വളഞ്ഞ, ഗഡുലമായുള്ള, വ
ക്രമായുള്ള, കാണുന്ന.

Crookedly, ad. വളഞ്ഞിട്ട, വക്രമായി.

Crookedness, s. വളവ, വളചിൽ, വക്ര
ത; വികടം.

Crop, s. പക്ഷികളുടെ തീൻപണ്ടം; തീൻ
ചീല; കൊയിത്ത, വിളവ, പൂപ്പ, പൂ; അ
റുക്കപ്പെട്ട വസ്തു.

Cropfull, a. നന്നായി നിറഞ്ഞിട്ടുള്ള, തി
ങ്ങി ഭക്ഷിച്ചിട്ടുള്ള.

To Crop, v. a. അറുക്കുന്നു, അറുത്തുകളയു
ന്നു; മൂരുന്നു, മൂന്നകളയുന്നു ; അറിയുന്നു,
കൊയ്യുന്നു ; ചെവിയറത്ത കളയുന്നു ; ചെ
ത്തുന്നു.

Closier, s. അംശവടി

Croslet, s. ഒരു ചെറിയ കുരിശ.

Cross, s, കുരിശ, വിലങ്ങ, കുറുക്ക; വിലങ്ങ
വര; കുരിശതറ; വിഷം, ഉപദ്രവം, പീ
ഡ; നിൎഭാഗ്യം; പരീക്ഷ; പ്രതിവിരൊ
ധം, തടവ.

Cross, a. കുറുക്കുള്ള, വിലയുള്ള, വക്ര
മായുള്ള ; വികടമുള്ള, പ്രതികടമുള്ള, ദു
ശ്ശീലമുള്ള, കൊപമുള്ള, പ്രതികൂലമായു
ള്ള, വിരോധമുള്ള, നിൎഭാഗ്യമുള്ള.

Cross, pep. വിലങ്ങ.

To Cross, 2. a. വിലങ്ങ വെക്കുന്നു, വി
ലങ്ങ വരയിടുന്നു, കുരിശ വരക്കുന്നു;
കിറുക്കികളയുന്നു; വിലക്കുന്നു; കടക്കുന്നു,
മറുകര കടക്കുന്നു; വിലങ്ങുന്നു; ഉത്തര
ണംചെയ്യുന്നു, തരണംചെയ്യുന്നു; തകരാ
റാക്കുന്നു; വികടമാക്കുന്നു ; തടുക്കുന്നു, എ

[ 118 ]
തിക്കുന്നു; വിരോധംപറയുന്നു, വിരൊ
ധിക്കുന്നു.

Cross—examination, s. ഏത്ഥാദ്യം; വിക
ടപരിക്ഷ, ചൊദ്യോത്തരവിസ്താരം.

To Cross–examine, v. a. ദൃശ്ചൊദ്യംചെ
യ്യുന്നു, ചൊദ്യൊത്തരവിസ്താരം കഴിക്കുന്നു,
വികടമായി പരീക്ഷകഴിക്കുന്നു; സാക്ഷി
കളെ പിന്നെ വിസ്താരം കഴിക്കുന്നു.

To Crossbite, v. a. തട്ടിക്കുന്നു, വികട
പ്രവൃത്തി ചെയ്യുന്നു, കബളിപ്പിക്കുന്നു.

Crossbite, s. തട്ടിപ്പ, കബളം, ചതിവ,
വികടപ്രവൃത്തി.

Cross-—bow, s. പാത്തിവില്ല, തൊറ്റാലി.

Cross—grained, a. ചുററുവരുത്തമുള്ള; വി
കടമുള്ള, പ്രതികൂലതയുള്ള.

Crossly, ad. വിലങ്ങ; വികടമായി, പ്ര
തിവിരോധമായി, നിൎഭാഗ്യമായി.

Crossness, s. വിലങ്ങ; വികടം; വികട
ശീലം, ദുശ്ശീലം, ദുഷ്കൊപം, പ്രതികൂലത.

Crossway, s, കുറുക്കുവഴി, വിലങ്ങവഴി.

Crosswind, s. വിലങ്ങകാറ്റ.

Crotch, s. തുറട്ട, കൊളുത്ത.

To Crouch, v. n. കനിയുന്നു, താഴുന്നു;
ചുളുങ്ങുന്നു, പതുങ്ങുന്നു; നിലം പtaത്താ
ഴുന്നു.

Croup, s, കൊഴിയുടെ തുത്ത; കുതിരയു
ടെ പൃഷ്ഠഭാഗം; മുൾവ്യാധി.

Crow, s. കാക്ക, കാകൻ; ഇരിമ്പുപാര,
ചുഴവുകൊൽ; കൊഴികൂകൽ.

To Crow, v. n. കൊഴികൂകുന്നു; ഊ
റ്റം പറയുന്നു, വമ്പപറയുന്നു.

Crowd, s. ആൾതിരക്ക, പുരുഷാരം, ആൾ
കൂട്ടം, ജനക്കൂട്ടം, കൂട്ടം, ഒരു വക വീ
ണ.

To Crowd, v. a. പാടിക്കുന്നു, തിരക്കുന്നു,
തിക്കുന്നു; തുറുത്തുന്നു, തിക്കിത്തിരക്കുന്നു.

To Crowd, v. n. തിങ്ങുന്നു, സമ്മദിക്കുന്നു,
ഞെരുങ്ങുന്നു.

Crown, s. കിരീടം, മുടി, മകുടം, പൂമാ
ല; വിരുത, ബഹുമാനം, വിശേഷത, രാ
ജാധികാരം, രാജത്വം: നെറുക, ഉച്ചി,
ശിഖരം, അഗ്രം; തൊപ്പിയുടെ മെൽ ഭാ
ഗം; ഒരു വക നാണിയം; അലങ്കാരം;
അവസാനം, സമാപി; നിവൃത്തി.

To Crown, v. a. കിരീടം ധരിപ്പിക്കുന്നു,
മുടിചൂടിക്കുന്നു; അലങ്കരിപ്പിക്കുന്നു, മഹാ
ത്മ്യപ്പെടുത്തുന്നു; പ്രധാനഫലം കൊടു
ക്കുന്നു; പ്രതിഫലം കൊടുക്കുന്നു, സമ്മാ
നിക്കുന്നു; അവസാനിപ്പിക്കുന്നു, നിവൃ
ത്തിയാക്കുന്നു; സമാപ്തിവരുത്തുന്നു.

To Cruciate, v. a. ദണ്ഡിപ്പിക്കുന്നു, ബാ
ധിക്കുന്നു, വെദനപ്പെടുത്തുന്നു, ഉപദ്രവി
ക്കുന്നു, പാടുപിടുത്തുന്നു.

Crucible, s, മൂശ, ഉരുക്കുന്ന പാത്രം.

Crucifier, s, കുരിശിൽ തറക്കുന്നവൻ.
കുരിശിൽ തറച്ച ശിക്ഷചെയ്യുന്നവൻ.

Cirucifix, s. കുരിശിൽ തറക്കപ്പെട്ട ക്രിസ്തു
വിന്റെ രൂപം.

Crucifixion, s. കുരിശിൽ തറക്കുക.

Cruciform, a. കുരിശിന്റെ ഭാഷയുള്ള

To Crucify, v. a. കുരിശിൽ തറക്കുന്നു.

Crude, a. പച്ചയായിരിക്കുന്ന, പഴുക്കാത്ത,
അപാകമായുള്ള, അപക്വമായുള്ള; വെ
വിക്കാത്ത; മുഴുക്കാത്ത; ചെൎച്ചയില്ലാത്ത;
ദഹിച്ചിട്ടില്ലാത്ത; മൂരിച്ചു.

Crudely, ad. പച്ചയായി, പാകംവരാതെ.

Crudeness, s. പഴുക്കായ്മ, പാകപ്പെട, പ
ക്വതയില്ലായ്മ, ദഹിക്കാവൂ, അജൎണ്ണാത.

Crudity, s. ദഹിക്കായ്മ, അജിൎണ്ണത, പാ
കക്കെട, പക്വതയില്ലായ്മ.

Cruel, a, കൎശനമായുള്ള, നിദ്ദയയുള്ള, ഖല
ത്വമായുള്ള, പരുഷമുള്ള, ക്രൂരമായുള്ള, ക
ഠിനമുള്ള, ഉഗ്രമായുള്ള; കന്നമൊടിയുള്ള.

Cruelly, ad. നിൎദ്ദയയൊടെ, ക്രൂരമായി,
ഉഗ്രമായി, കഠിനമായി, കഠൊരമായി.

Cruelty, s. കൎശനം, നിൎദ്ദയ, ക്രൂരത; ഉ
ഗ്രത, കാഠിന്യൂം, കാഠൊരത, ഘോരത,
നിഷ്ഠൂരം.

Cruentate, a. രക്തംപിരണ്ട.

Cruet, s. എണ്ണയൊ കാടിയോ അടച്ച
വെക്കുന്ന ചെറിയ കുപ്പി, ചെറുഭരണി.

Cruise, s. ചെറിയ പാത്രം; കൊള്ളക്കുള്ള
കപ്പൽ യാത്രം, കപ്പൽസഞ്ചാരം.

To Cruise, v. n. കൊള്ളക്കായിട്ട കപ്പ
ലൊടുന്നു; ശത്രുവിനെ തെടി കപ്പലിൽ
സഞ്ചരിക്കുന്നു, കപ്പലിൽ സഞ്ചരിക്കുന്നു.

Cruiser s ഒരു പടക്കപ്പൽ; കൊള്ളക്കപ്പ
ൽ ; കൊള്ളക്കായിട്ട കപ്പൽ കെറി സ
ഞ്ചരിക്കുന്നവൻ.

Crum, Crumb, s. അപ്പത്തിന്റെ ഉള്ളി
ലെ കാമ്പ, കാമ്പ; അപ്പനുറുക്ക, അപ്പക്ക
ഷണം, അപ്പപ്പൊട്ടി.

To Crumble, v. a. ഉടച്ച തകൎക്കുന്നു, നു
റുക്കുന്നു, കഷണം കഷണമായി നുറുക്കു
ന്നു; പൊടിയാക്കുന്നു.

To Crumble, v. a. & n. നുറുങ്ങിപോകുന്നു,
കഷണം കഷണമായി തീരുന്നു, പൊടി
ഞ്ഞു പോകുന്നു.

Crummy, a. കാമ്പുള്ള

Crump, a. കൂനുള്ള, കൂന്ന, ഗഡുലമായുള്ള.

To Crumple, v. a. & n. ചുളിക്കുന്നു, ഞെ
റിയുന്നു, ചുളക്കുന്നു, ചുരുട്ടുന്നു; ചുളുങ്ങുന്നു,
ചുരുളുന്നു.

Crupper, s, ജീനിയിൽനിന്ന കുതിരയു
ടെ വാലിങ്കലൊട്ട ചെല്ലുന്ന വാറ.

Crusade, s. അവിശ്വാസികളു ടെ നെരെ

[ 119 ]
യുള്ള യുദ്ധയാത്ര; കുരിശിട്ട നാണിയം..

Cruset, s. തട്ടാന്റെ മൂശ.

To Crush, v. a. തെക്കുന്നു, ഞെരിക്കു
ന്നു, ചതുക്കുന്നു, ഇടുക്കുന്നു, ഞെക്കുന്നു, ഞ
ണക്കുന്നു; ആട്ടുന്നു; മൎദ്ദിക്കുന്നു : ഒതുക്കുന്നു,
അടക്കുന്നു, ഒടുക്കുന്നു.

Crush, . വീഴ്ചയുടെ ഒച്ച, വീഴ്ച, ചതവ,
ഞെരുക്ക.

Crushing, s. ചതച്ചിൽ, ഞെരിച്ചിൽ; ആ
ട്ടം; മൎദ്ദനം.

Crust, s. അപ്പത്തിന്റെ തൊൽ, അപ്പ
ത്തിൻ നുറുക്ക.

To Crust, v. a. & n. മെൽതൊലുണ്ടാക്കുന്നു,
വരട്ടുന്നു; തൊൽ പറ്റമൂടുന്നു; വരളുന്നു.

Crustily, ad. ദുശ്ശീലമായി, മുൻകൊപമാ
യി.

Crustiness, s. അപ്പതൊലിന്റെ ഗുണം;
ദുസ്സ്വഭാവം.

Crusty, a. തൊൽമൂടിയ; ദുസ്സ്വഭാവമുള്ള.

Crutch, s. മുടന്തന്റെ ഊന്നുവടി.

To Cry, v. a. & n. അട്ടഹാസിക്കുന്നു; മു
റയിടുന്നു, കരയുന്നു, കെട്ടുന്നു, മുറവിളി
ക്കുന്നു; അലറുന്നു; കൂകുന്നു, കുരെക്കുന്നു;
നിലവിളിക്കുന്നു; ആൎത്തനാദം ചെയ്യുന്നു;
കൂറുന്നു.

To Cry down, v. a. നിന്ദിക്കുന്നു, ദൂഷ്യം
പറയുന്നു, എണ്ണം കുറെക്കുന്നു; വിരോധി
ക്കുന്നു ; അരുതെന്ന വിലക്കുന്നു.

To Cry out, v. n. അട്ടഹാസിക്കുന്നു, നി
ലവിളിക്കുന്നു, ഉച്ചത്തിൽ ആവലാധിപ
റയുന്നു.

To Cry up, v. a. പുകഴ്ത്തുന്നു, സ്തുതിക്കുന്നു;
വിലകൂട്ടി വിളിക്കുന്നു.

Cry, s. അട്ടഹാസം ; അലൎച്ച; മുറവിളി,
കരച്ചിൽ, കെഴ്ച വിലാപം; കൂകൽ ; നി
ലവിളി; കുര, ആൎത്തനാദം.

Cystal, s. പളുങ്ക, സ്ഫടികം, അഗ്നിഗൎഭം,
അഗ്നിമണി;

Crystal, Crystalline, a. പളുങ്ക പൊലുള്ള;
തെളിവുള്ള, കാന്തിയുള്ള, സ്വശ്ചതയുള്ള,
ശോഭയുള്ള, ഒളിവുള്ള,

Crystalization, s. സ്ഫടികൊല്പത്തി, സ്ഫടി
കമായി തീരുന്നത; ഉപ്പവിളച്ചിൽ, കട്ടെ
പ്പ, പിണൎപ്പ, ഉറച്ചിൽ.

To Crystalize, v. a. പളുങ്കപൊലെ ആ
ക്കുന്നു; കടുപ്പിക്കുന്നു; കട്ടകട്ടയാക്കുന്നു,
പിണൎപ്പിക്കുന്നു; നീരുംമറ്റും ഉറപ്പിക്കു
ന്നു; ഉപ്പവിളയിക്കുന്നു.

To Crystalize, v. n. കട്ടെക്കുന്നു, കട്ടകട്ട
യായിതീരുന്നു; നിരുംമറ്റും ഉറെക്കുന്നു,
പിണൎക്കുന്നു; ഉപ്പവിളയുന്നു.

Cub, s. മൃഗക്കുട്ടി; (നിന്ദ്യാൎത്ഥത്തിൽ) ചെ
ൎക്കൻ, പെണ്ണ:

Cubation, s. കിടപ്പ, ചാരി ഇരിപ്പ; ചാ
രൽ.

Cubatory, a. കിടക്കുന്ന, ചാരുന്ന.

Cube, s. ഉൾക്കട്ടിയുള്ള വസ്തു.

Cube Root, Cabic Root, വൎഗ്ഗമൂലം.

Cubit, s. മുളം, മുഷ്ടി

Cubital, a, ഒരു മുളം നീളമുള്ള.

Cuckoo, s. കുയിൽ; നിന്ദാവാക്ക.

Cucumber, s. വെള്ളരി, വെള്ളരിക്കായ.

Cud, s, അയവിറക്കുന്നതിനുള്ള ഭക്ഷണം.

Cudden, Cuddy, s. ഭോഷൻ, ബുദ്ധിയി
ല്ലാത്തവൻ, വിടുവിഡി, മൂഢൻ.

To Cuddle, v. a. ചെന്നുകിടക്കുന്നു; താ
ണുകിടക്കുന്നു; കെട്ടിപ്പിടിക്കുന്നു,

Cudgel, s. ദണ്ഡ, പൊന്തി, ഗദ, വടി.

To Cudgel, v. a. ദണ്ഡകൊണ്ടു അടിക്കുന്നു.

Cue, s. ഒന്നിന്റെ പുച്ഛം; പ്രസ്ഥാപന
ത്തിന്റെ ഒടുക്കത്തെ വാക്ക; ആംഗ്യം,
ശീലം, മനോഭാവം.

Cuff, s. കുട്ട, ഇടി, കുത്ത, കുപ്പായക്കയു
ടെ ഞെറിഞ്ഞ കുത്ത.

To Cuff, v. a. കുട്ടന്നു, ഇടിക്കുന്നു; കുത്തു
ന്നു.

Cuirass, s. ഉരസ്താണം, ചൊലകം, മാർ
കവചം.

Culinary, a. അടുക്കളയോട ചെൎന്ന.

To Cull, v. a, തെരിഞ്ഞെടുക്കുന്നു, നുള്ളി
എടുക്കുന്നു, നുള്ളികൊടുക്കുന്നു, പറിച്ചെ
ടുക്കുന്നു.

Culler, s. പറിച്ചെടുക്കുന്നവൻ, തെരിഞ്ഞ
ടുക്കുന്നവൻ.

Cullion, s. ചണ്ഡാളൻ, ഹീനൻ.

Cully, s. വഞ്ചിതൻ, തട്ടിക്കപ്പെട്ടവൻ.

To Cully, v. a. വഞ്ചിക്കുന്നു, തട്ടിക്കുന്നു.

Culpability, a. കുറ്റപ്പാട, അപവാദം,
കുറ്റം, തപ്പിതം.

Culpable, a. കുറ്റപ്പെടത്തതക്ക, കുറ്റമു
ള്ള.

Culpableness, s. കുറ്റപ്പാട, അപവാദ
യൊഗ്യത, കുറ്റം.

Culprit, s, കുറ്റം ചുമത്തപ്പെട്ടവൻ, കുറ്റ
ക്കാരൻ.

To Cultivate, v. a. കൃഷിചെയ്യുന്നു, കൃ
ഷിവാഴുന്നു, വളമിടുന്നു; വ്യവസായം
ചെയ്യുന്നു, വൎദ്ധിപ്പിക്കുന്നു; നന്നാക്കുന്നു.

Cultivation, s. കൃഷി, ഉഴവ, വളമിടൽ,
വ്യവസായം, വൎദ്ധന.

Cultivator, s. കൃഷിക്കാരൻ, ഉഴവുകാ
രൻ, കൎഷകൻ, വൃവസായി, വൎദ്ധിപ്പി
ക്കുന്നവൻ, നന്നാക്കുന്നവൻ.

Culture, s, കൃഷി, ഉഴവ, വളമിടൽ.

To Cumber, v. a. പരുങ്ങൽ പെടുത്തു
ന്നു, പലജാലിപ്പെടുത്തുന്നു; വരുത്തപ്പെ

[ 120 ]
ടുത്തുന്നു, മുഷിപ്പിക്കുന്നു, വലക്കുന്നു, കു
ഴക്കുന്നു, ഭാരപ്പെടുത്തുന്നു; വിഷംവരുത്തു
ന്നു, തടുക്കുന്നു, മിനക്കെടുത്തുന്നു.

Cumbersome, a. ഭാരമുള്ള, പരുങ്ങലുള്ള
പലജോലിയുള്ള, വരുത്തമുള്ള, കുഴക്കുള്ള,
അസഹ്യമുള്ള, വിഘ്നമുള്ള.

Cumbersomeness, s. വരുത്തം, അസ
ഹ്യം, വിഘ്നം

Cumbrance, s. ഭാരം, വരുത്തം, കുഴക്ക,
വലച്ചിൽ, ബുദ്ധിമുട്ട, വിഘ്നം, തടവ.

Cumbrous, a. ഭാരമുള്ള, വരുത്തമുള്ള, വ
ലച്ചിലുള്ള, ബുദ്ധിമുട്ടുള്ള, കുഴക്കുള്ള, വി
ഘ്നമുള്ള, തടവുള്ള.

Cumin, s. ജീരകം.

To Cumulate, v. a. കൂമ്പിക്കുന്നു, കൂമ്പാ
രം കൂട്ടുന്നു, ഒന്നിച്ചു കൂട്ടുന്നു, പൊലികൂട്ട
ന്നു, കൂട്ടി ചെൎക്കുന്നു, മൂടയിടുന്നു.

Cumulation, s. ഒന്നിച്ച കൂട്ടൽ, കൂമ്പാ
രം കൂട്ടൽ, മൂടകൂട്ടൽ.

Cunning, a. പാടവികമായുള്ള, ഉപായ
മുള്ള, സാമ്യമുള്ള, തന്ത്രമുള്ള, കൌശ
ലമുള, പാടവമുള്ള, അറിവുള്ള

Cunning, s. ഉപായം, തന്ത്രം, വഞ്ചകന,
കൃത്രിമം, മായ; കൌശലം, പാടവം, സൂ
ത്രം, അറിവ, സാമൎത്ഥ്യം,

Cunningly, ad. ഉപായമായി, തന്ത്രമാ
യി, കൃത്രിമമായി; കൌശലത്തോടെ.

Cunning—man, s. ഉപായി, താന്ത്രികൻ,
കൃത്രിമക്കാരൻ, കള്ളംതിരിക്കുന്നവൻ, മാ
യികൻ.

Cunningness, s. ഉപായം, തന്ത്രം, കൃ
ത്രിമം; കൌശലം സൂത്രം.

Cup, s. പാനപാത്രം; കായുടെ തൊപ്പി;
മദ്യം.

To Cup, v, a, കൊത്തിച്ചു ചൊരകളയുന്നു.

Cupbearer, s. പാനപാത്രം കൊടുക്കുന്ന
പ്രധാനി.

Cupboard, s, പിഞ്ഞാണം മുതലായവ വെ
ക്കുന്ന സ്ഥലം.

Cupidity, s. ആശ, കാമം, കാമവികാരം,
ലാഭം.

Cupola, s. താഴികക്കുടം.

Cupping—glass, s, കൊത്തി ചൊര കളയു
ന്ന സൂത്രം.

Cupreous, a. ചെമ്പുള്ള, ചെമ്പുകൊണ്ടു
ള്ള

Cur, s. സാരമില്ലാത്ത നാ; [നിന്ദ്യാൎത്ഥ
ത്തിൽ] ഒരുത്തനെ വിളിക്കുന്ന പെർ.

Curable, a. പൊറുക്കുന്ന, സൌഖ്യമാകത
ക്ക, രോഗശാന്തിവരുന്ന, സാദ്ധ്യമായുള്ള.

Curacy, s. ഉപദേഷ്ടാവിന്റെ തൊഴിൽ.

Curate, s. പട്ടക്കാരൻ, ഉപദേഷ്ടാവ, ഗുരു.

Curator, s. പരിഹാരി, നടത്തുന്നവൻ,
നിൎവഹിക്കുന്നവൻ, ഭരിക്കുന്നവൻ, വി
ചാരിപ്പുകാരൻ.

Curb, s. കടിഞ്ഞാണിന്റെ ചങ്ങല; അട
ക്കം, തട, വിരോധം.

To Curb, v. a. കടിഞ്ഞാണിട്ട അടിക്കു
ന്നു; അടക്കുന്നു, അമൎച്ച.വരുത്തുന്നു; തടു
ക്കുന്നു.

Curd, s. തൈർ, കട്ടപിടിച്ച വസ്തു; കട്ട
പിണൎപ്പ.

To Curd, v. a. ഉറകൂട്ടുന്നു, കട്ടെടുപ്പിക്കു
ന്നു, കട്ടപിടിപ്പിക്കുന്നു, പിണൎപ്പിക്കുന്നു.

To Curdle, v. a. ഉറകൂട്ടുന്നു, കട്ടെപ്പിക്കു
ന്നു.

To Curdle, v. n. ഉറകൂടുന്നു, കട്ടെക്കുന്നു,
കട്ടപിടിക്കുന്നു, മുറിയുന്നു, മുറിഞ്ഞുപൊ
കുന്നു; പിരിയുന്നു.

Curdy, a. കട്ടിയുള്ള, കട്ടപിടിച്ചുള്ള, പി
രിഞ്ഞ, മുറിഞ്ഞ.

Curre, s. ചികിത്സ, പരിഹാരം, ഉപശാ
ന്തി; രൊഗശാന്തി, സൌഖ്യം, സ്വസ്ഥ
ത; പട്ടക്കാരന്റെ തൊഴിൽ.

To Cure, v. a. പൊറുപ്പിക്കുന്നു, ചികിത്സ
ചെയ്യുന്നു, രോഗശാന്തിവരുത്തുന്നു, പരി
ഹരിക്കുന്നു, സ്വസ്ഥതപ്പെടുത്തുന്നു, സൌ
ഖ്യമാക്കുന്നു; പ്രതിശാന്തിവരുത്തുന്നു, കെ
ട്ടുപോകാതിരിപ്പാൻ ഒരു വസ്തുവിനെപാ
കംചെയ്തു വെക്കുന്നു, ഉപ്പിലിട്ടുവെക്കുന്നു.

Cureless, a, പരിഹാരമില്ലാത്ത, പൊറു
പ്പില്ലാത്ത, അസാദ്ധ്യമായുള്ള, ഉപശാന്തി
യില്ലാത്ത

Curer, s. ചികിത്സക്കാരൻ, പൊറുപ്പിക്കു
ന്നവൻ, വൈദ്യൻ.

Curiosity, s. വല്ലതും അറിയണമെന്നു
ള്ള ആശ; നൊക്കുവാനുള്ള ആഗ്രഹം;
സൂക്ഷം; പുതുമ; അപൂൎവ്വപണി, അപൂൎവ
കാൎയ്യം; വിനൊദം.

Curious, a. അറിവാൻ ആശയുള്ള, കാ
ണ്മാൻ ആഗ്രഹമുള്ള, താത്പൎയ്യയമുള്ള, വി
നൊദമുള്ള; പ്രസാദിപ്പാൻ പണിയുള്ള;
പുതുമയുള്ള, നൂതനമുള്ള, അപൂൎവമായുള്ള;
വാസനയുള്ള, ചന്തമുള്ള, വിചിത്രമായു
ള്ള.

Curiously, ad. അറിവാൻ ആശയായി,
വിനോദമായി; വിചിത്രമായി.

Curl, s. അളകം, കുറുനിര, ചുഴി, ചുരുൾ
ച; ചുരുണ്ടുതിരമാല, ഒടിച്ചുകുത്ത.

To Curl, v. a. ചുഴിക്കുന്നു, ചുരുളിക്കുന്നു,
പിന്നുന്നു, പിരിക്കുന്നു, കുറുനിരയാക്കുന്നു.

To Curl, v. n. ചുഴിയുന്നു, ചുരുളുന്നു, തി
രമാലകൾ പൊന്തുന്നു, ചുരുളുന്നു.

Curlew, s. കലികൻ, നീൎക്കൊഴി.

Currency, s, കെമാറ്റം, വാഗ്വൈഭ

[ 121 ]
വം; നടപ്പ; നാട്ടുനടപ്പ; ഇടവിടാതു
ള്ള ഒഴുക്ക; മതിപ്പ; വിലമതിപ്പ.

Current, a. കൈമാറ്റമുള്ള, നടപ്പുള്ള,
സാമാന്യമായുള്ള; നാടൊടി, നടന്നവ
രുന്ന; തൎക്കമില്ലാത്ത.

Current, s. ഒഴുക്ക; നീരൊഴുക്ക, നീരൊ
ട്ടം; നീർവലിവ; വായുസഞ്ചാരം, ചു
റ്റൊട്ടം.

Currently, ad. നടപ്പായി, നാടൊടെ,
പൊതുവായി; വിരോധം കൂടാതെ.

Currentness, s. നടപ്പ; നാട്ടുനടപ്പ; വാ
ഗ്വഭവം.

Curricle, s. രണ്ടുകുതിരകെട്ടുന്ന രഥം.

Currier, s, തൊല്ക്കൊല്ലൻ, തൊൽപതമാക്കു
ന്നവൻ, ചൎമ്മകാരൻ, ഉ
റയ്ക്കിടുന്നവൻ.

Currish, a, നായെപൊലെയുള്ള, മൃഗസ്വ
ഭാവമുള്ള, നീചത്വമുള്ള, രമ്യതയില്ലാത്ത,
കലഹപ്രിയമുള്ള.

To Curry, v. a. തൊൽപതം വരുത്തുന്നു,
തൊൽ ഊറക്കിടുന്നു; കുതിരക്ക കുരപ്പ
നിടുന്നു; ചൊറിയുന്നു; അടിക്കുന്നു; തിരു
മ്മുന്നു.

To cure favour, ഒരുത്തനെ ഇഷ്ടംപറ
യുന്നു.

Curry, s. കറി.

Currycomb, s. കുരപ്പൻ; ഇരിമ്പുചീപ്പ.

To Curse, v. a. ശപിക്കുന്നു, പ്രാകുന്നു,
ശപഥം ചെയ്യുന്നു; ശാപം കൊടുക്കുന്നു;
ദുഷിക്കുന്നു; ബാധിക്കുന്നു.

Curse, s. ശാപം , പ്രാക്ക, ശപനം; ദൂഷ
ണം; ബാധ.

Cursed, part. a. ശപിക്കപ്പെട്ട, ശപഥം
ചെയ്യപ്പെട്ട; വെറുക്കപ്പെട്ട, വിരക്തമായു
ള്ള; കെട്ട, അശുദ്ധമായുള്ള ; ബാധയുള്ള.

Cursedly, ad. ദോഷപ്രകാരമായി, അ
രിഷ്ടതയൊടെ.

Cursorary, a. തിടുതിടുക്കമുളള, വെഗം
വെഗമുള്ള, വിചാരം കൂടാത്ത, അജാഗ്ര
തയുള്ള.

Cursorily, ad. വെഗത്തിൽ, വിചാരം
കൂടാതെ, അജാഗ്രതയായി.

Cursoriness, s, തിടുതിടുക്കം, നല്ലവിചാര
മില്ലായ്മ, അജാഗ്രത.

Cursory, a. പതറലുള്ള, പതറുന്ന, തിടു
തിടുക്കമുള്ള, അജാഗ്രതയുള്ള, എറതാത്പ
ൎയ്യമില്ലാത്ത.

Curst, a. സാഹസമുള്ള, വികടമായുള്ള,
. ദുൎഗ്ഗുണമുള്ള, അസൂയയുള്ള, ദുശ്ശീലമുള്ള, ദു
ൎമ്മനസ്സുള്ള.

Curstness, s. സാഹസം, വികടം, ദുൎഗ്ഗു
ണം, ദുശ്ശീലം, ൟൎഷ്യ.

To Curtail, v. a. കുറെക്കുന്നു, ചുരുക്കുന്നു,
കുറുക്കുന്നു.

Curtain, s. തിര, തിരശ്ശീല, മറ.

To Curtain, v. a. തിരശ്ശീലയിടുന്നു.

Curtain—lecture, s. തലയിണമന്ത്രം.

Curvated, a, വളഞ്ഞിട്ടുള്ള.

Curvation, s. വളവ, വളച്ചിൽ.

Curvature, s. വളവ, വളച്ചിൽ.

Curve, a. വളവുള്ള, വളഞ്ഞ.

Curve, s. വളവ, വളച്ചിൽ, വളഞ്ഞവസ്തു;
ഞെളിവ.

To Curve, v. a. & n. വളെക്കുന്നു, വള
യുന്നു; ഞെളിക്കുന്നു, ഞെളിയുന്നു.

Curved, a. വളവായിവളച്ച.

To Curvet, v. n. ചാടുന്നു, തുള്ളിക്കുന്നു,
കുതിക്കുന്നു.

Curvet, s. ചാട്ടം, കുതിപ്പ, തുള്ളൽ, നൃത്തം.

Cushion, s. കസെരമെത്ത, ചാരുതലയി
ണ.

To Cushion, v. a. ഇരിപ്പാനുള്ള മെത്ത
യിടുന്നു, ചാരുതലയിണ വെക്കുന്നു.

Cushioned, a. ചാരുതലയിണമെൽ ചാ
രി ഇരിക്കുന്ന, ചാരുന്ന.

Cusp, s. ചന്ദ്രക്കലകൾ, അമ്പിളിത്തെല്ല
കൾ.

Cuspated, Causpidated, a. കൂത്തിട്ടുള്ള,
മുനയുള്ള.

Custard, s. പാലും മുട്ടയും പഞ്ചസാരയും
ചെൎന്നു ഉണ്ടാക്കിയ ഭക്ഷണം.

Custody, s. കാവൽ, പാറാവ; വശം,
അധീനം, സൂക്ഷം, വിചാരം, ഭക്ഷണം.

Custom, s. മൎയ്യാദ, ആചാരം, പഴക്കം,
നടപ്പ, മുറ ; പതിവ, പടുതി, അടവ;
ചട്ടം; ചുങ്കം, തീൎവ്വ: ഘട്ടാദിദെയം, ശു
ല്ക്കം.

Custom—house, s. ചുങ്കപ്പുര, തീൎവ്വസ്ഥലം,
ചവുക്ക.

Customable, a. മൎയ്യാദയുള്ള, നടപ്പുള്ള,
പഴക്കമുള്ള, പതിവുള്ള, ചട്ടമുള്ള.

Customableness, s. നടപ്പ, പതിവ, ച
ട്ടം, മൎയ്യാദ.

Customably, ad. നടപ്പായി, മൎയ്യാദപ്ര
കാരം.

Customarily, ad. നടപ്പായി, പതിവാ
യി, മൎയ്യാദയായി.

Customary, a. നടപ്പുള്ള, പതിവുള്ള, പ
ഴക്കമുള്ള, മൎയ്യാദയായുള്ള, പൊതുവായു
ള്ള, സാമാന്യമായുള്ള.

Customer, s. കുറ്റി, കുറ്റിക്കാരൻ, പ
തിവുകാരൻ, അടവുകാരൻ.

To Cut, v. a. വെട്ടുന്നു, അറുക്കുന്നു, മുറി
ക്കുന്നു, കളിക്കുന്നു, ഖണ്ഡിക്കുന്നു, അരി
യുന്നു, മൂരുന്നു, തുണ്ടിക്കുന്നു, നുറുക്കുന്നു, ത
റിക്കുന്നു, ചെത്തുന്നു, ചെത്തിയുണ്ടാക്കുന്നു;
കൊത്തുന്നു; വിഭാഗിക്കുന്നു.

[ 122 ]
To cut down, വെട്ടിയിടുന്നു, വെട്ടിവീ
ഴ്ത്തുന്നു, മുറിക്കുന്നു, വെട്ടിക്കളയുന്നു; അ
പജയപ്പെടുത്തുന്നു.

To cut off, ഛെദിച്ചു കളയുന്നു, കണ്ടി
ച്ചകളയുന്നു.

To cut off, നശിപ്പിക്കുന്നു, നിൎമ്മൂലമാ
ക്കുന്നു, കൊല്ലുന്നു.

To cut off, ഇല്ലായ്മ ചെയ്യുന്നു, ചട്ടമഴി
ക്കുന്നു, നിൎത്തലാക്കുന്നു.

To cut off, തടങ്ങൽ ചെയ്യുന്നു, മുട്ടിക്കു
ന്നു, വഴിയടെക്കുന്നു.

To cut off, അവസാനിപ്പിക്കുന്നു, തടു
ത്തുപറയുന്നു.

To cut off, വിരോധിക്കുന്നു.

To cut off, തള്ളിക്കളയുന്നു.

To cut off, തടുത്തപറയുന്നു, മടക്കുന്നു.

To cut off, കുറെക്കുന്നു, ചുരുക്കുന്നു, ചു
രുക്കിപ്പറയുന്നു.

To cut out, ആകൃതിപ്പെടുത്തുന്നു, ഭാ
ഷയാകുന്നു.

To cut out, യന്ത്രിക്കുന്നു.

To cut out, ചെൎക്കുന്നു, ഒപ്പിക്കുന്നു.

To cut out, അതിക്രമിക്കുന്നു.

To cut short, തടുക്കുന്നു, വിരോധിക്കു
ന്നു.

To cut short, കുറെക്കുന്നു.

To cut up, നുറുക്കുന്നു, കുറകതിരിക്കുന്നു.

To cut up, വെരൊടെ വെട്ടിക്കളയുന്നു.

To Cut, v. n. അറ്റുപോകുന്നു: കല്ലടപ്പി
ന ശസ്തപ്രയൊഗം ചെയ്യുന്നു.

Cut, part. a. വെട്ടപ്പെട്ട, ഒരുക്കപ്പെട്ട.

Cut, s. വെട്ട, വെട്ടുപാട; മുറിവ, മുറി;
വെട്ടിയ തൊട; ചാൽ, ഒക; ചെത്ത
പൂൾ, തുണ്ട, നുറുക്ക; ഖണ്ഡം; കുറുക്കുവഴി;
അച്ചടിക്കുന്നതിന മരത്തിലൊ ചെമ്പി
ലൊ കൊത്തപ്പെട്ട രൂപം; ഭാഷ, മാതി
രി; ഭൊഷൻ.

Cutaneous, a. തൊലൊടുചെൎന്ന, തൊലി
ലുള്ള.

Cuticle, s. പുറംതൊൽ, പുറത്തുള്ള നെ
ൎത്ത തൊൽ; പാട.

Cuticular, s. പുറത്തുള്ള നെൎത്ത തൊലൊ
ടു ചെൎന്ന.

Cutlass, s. വീതിയുള്ള വാൾ.

Cutler, s. പീച്ചാങ്കത്തിമുതലായവയെ ഉ
ണ്ടാക്കുകയൊ വില്ക്കുകയാചെയ്യുന്നവൻ.

Cutpurse, s. മടിശ്ശില കത്രിക്കുന്ന കള്ളൻ,
മുന്തിയറുക്കുന്നവൻ.

Cutter, s. വെട്ടുന്നവൻ, വെട്ടുകാരൻ;
വെട്ടുന്ന ആയുധം; വെഗത്തിൽ ഓടുന്ന
ചെറുകപ്പൽ ; അണപ്പല്ല.

Cut—throat, s. കുത്തിക്കൊല്ലി, അറുത്ത
കൊല്ലുന്നവൻ, ഘാതകൻ.

Cutting, part. a. കുത്തുന്ന, അറുക്കുന്ന,
മുള്ള പൊലെ കൊള്ളൂന്ന, കുത്തുകൊള്ളു
ന്ന, ഉഗ്രമായുള്ള, എരിവുള്ള.

Cutting, s. നുറുക്ക, ഖണ്ഡം, ചുള്ളിക്കൊമ്പ.

Cuttle, s. ഒരു വക മത്സ്യം.

Cuttle, s. ദുൎമ്മുഖൻ.

Cycle, s, കാലചക്രം, കാലയളവ.

Cycloid, s. ചക്രാകാരമായുള്ള വളവ.

Cyclopedia, s. ശാസ്ത്രവലയം, വിദ്യാവി
സ്താരം.

Cygnet, s. അരയന്നക്കുഞ്ഞ.

Cylinder, s. നീണ്ടുരുണ്ട ഒരു വസ്തു.

Cylindrical, a. നീണ്ടുരുണ്ടുള്ള

Cymbal, s, കൈത്താളം, താളം, താളക്കൂട്ടം.

Cynic, s. ചീറലുള്ള വൈജ്ഞാനികൾ;
നിൎദ്ദയൻ.

Cynosure, s. വടക്കെ നക്ഷത്രം, ധ്രുവൻ

D.

To Dab, v. a. നനഞ്ഞ വസ്തു കൊണ്ട ത
ട്ടുന്നു, നനെക്കുന്നു, മെല്ലെ അടിക്കുന്നു.

Dab, s. ചെറുകട്ട; വെള്ളത്തിലെങ്കിലും ചെ
റ്റിലെങ്കിലും മുക്കിയ വസ്തു കൊണ്ടുള്ള ത
ട്ട; ഒരുത്തന്റെ മെൽ തട്ടിയചെറ; (കീ
ഴ്വാക്കിൽ] ചിത്രകാരൻ; ചെറുവക പര
ന്ന മിൻ.

To Dabble, v. a. പൂശുന്നു, ചെറുതട്ടുന്നു,
നനക്കുന്നു.

To Dabble, v. n. വെള്ളത്തിൽ കളിക്കു
ന്നു, വെള്ളത്തിലെങ്കിലും ചെറ്റിലെങ്കിലും
തട്ടികൊണ്ടിരിക്കുന്നു.

Dabbler, s. വെള്ളത്തിൽ കളിക്കുന്നവൻ,
താൻ അറിയാത്ത വെലയിൽ കയ്യിടുന്ന
വൻ, കയ്യെല്ക്കുന്നവൻ.

Dad, Daddy, .s അപ്പൻ എന്ന ചെറുപൈ
തൽ പറയുന്ന വാക്ക.

Dagger, s, കട്ടാരം, ചൊട്ട

Daggers—drawing, s, കട്ടാരം ഊരൽ, ക
യ്യറ്റത്തിനുള്ള ഒരുക്കം; കത്തിവലിക്കുക.

To Daggle, v. a. & n. ചെറ്റിലൊ വെ
ള്ളത്തിലൊ മുക്കുന്നു, ചെറ്റിൽ ഇഴയുന്നു,
ചെറ്റിൽ ഇരിക്കുന്നു.

Daggletail, a. ഉടുപ്പു, ചെറാക്കിയ, അഴു
ക്കാക്കിയ, അഴുക്കപിരട്ടിയ.

Daily, a. നാൾതോറുമുള്ള, ദിവസം പ്രതി
യുള്ള, നിത്യവുമുള്ള, പ്രതിദിനമുള്ള.

Daily duties, നിത്യകൎമ്മം.

Daily maintenance, നിത്യവൃത്തി.

Daily expenses, നിത്യചിലവ, നിത്യ
നിദാനം.

[ 123 ]

Daily work, നിവൃത്തി, ദിവസവെ
ല, നിത്യതൊഴിൽ.

Daily, ad. നാൾതൊറും, ദിവസം പ്രതി,
പ്രതിദിനവും, ദിവസവും, നിത്യവും, ദി
വസെന.

Daintily, ad. ഇൻപമായി, വിശേഷമാ
യി, രുചികരമായി, രസമായി, കുതുക
മായി, മാൎദ്ദവമായി; ഇഷ്ടമായി.

Daintiness, s. ഇൻപം, രസം; രുചി;
മാൎദ്ദവം; വാസന; സംശയം.

Dainty, a. രുചികരമായുള്ള, രുചിയുള്ള,
ഇൻപമുള്ള, ഇഷ്ടമുള്ള, രസമുള്ള; മനൊ
ഹരമായുള്ള, വാസനയുള്ള.

Dainty, s. രുചിയുള്ള വസ്തു; രാസവസ്തു;
രുചികരഭൊജനം, പലഹാരം.

Dairy, s. പാൽ സൂക്ഷിച്ചു വെക്കുകയും ക
ലക്കുകയും ചെയ്യുന്ന സ്ഥലം.

Dale, s. മലയിടുക്ക, തടം, താഴ്വര

Dalliance, s. ഉല്ലാസം, വിലാസം, ലീല;
ലാളനം ; അന്യൊന്യപ്രിയം; വിനൊ
ദം; നെരംപൊക്ക; താമസം.

Dallier, s. വിനൊദക്കാരൻ, നെരംപൊ
ക്കുകാരൻ; ലാളിക്കുന്നവൻ; മിനക്കെടു
ന്നവൻ; ഭൊഷൻ.

To Dally, v. n. വിനൊദംകാട്ടുന്നു നെരം
പൊക്കുന്നു, താമസിക്കുന്നു; വിളയാടുന്നു;
മെളിക്കുന്നു, ഉല്ലസിക്കുന്നു, കൊഞ്ചുന്നു.

Dam, s. തള്ള.

Dam, s. ചിറ; അണ, വാരിവാരണം.

To Dam, v. a. ചിറകെട്ടുന്നു, അണകെ
ട്ടുന്നു; വരമ്പിട്ടുനിൎത്തുന്നു; തടുക്കുന്നു; അ
ടെക്കുന്നു.

Damage, s. ഉപദ്രവം, ദൊഷം; നഷ്ടം,
ചെതം, ചെതപാതം; കെട, കെട്ടുപാട;
തൊലി.

To Damage, v. a. ഉപദ്രവിക്കുന്നു; നഷ്ട
പ്പെടുത്തുന്നു: ചെതംവരുത്തുന്നു, കെടുവ
രുത്തുന്നു.

Damageable, a. നഷ്ടമാക്കുക, ചെതം
വരുത്താകുന്ന; നാശകരമായുള്ള.

Damask, s. പൂപ്പട്ട, ദമാസ്ക.

To Damask, v. a. പൂവിട്ടുനെയ്യുന്നു.

Dame, s. യജമാനന്റെ, അമ്മ, നാരി.

To Damn, v. a. എന്നേക്കുമുള്ള ശിക്ഷെ
ക്ക വിധിക്കുന്നു; ശാപദോഷം വരുത്തു
ന്നു, ശപിക്കുന്നു, നാശംവരുത്തുന്നു; നി
ന്ദിക്കുന്നു.

Damnable, a. നിത്യശിക്ഷക്ക പാത്രമാ
യുള്ള; ശപിക്കതക്ക, കുറ്റംവിധിക്കതക്ക;
വെറുപ്പുള്ള,

Damnation, s. നിത്യശിക്ഷ, കുറ്റവിധി,
ശിക്ഷവിധി, നാശം, നരകശിക്ഷ, ശാ
പാവസ്ഥ.

Damnatory, a. ശിക്ഷവിധിയുള്ള, കു
റ്റംവിധിയുള്ള.

Damned, part. ശിക്ഷക്ക വിധിക്കപ്പെ
ട്ട, കുറ്റംവിധിക്കപ്പെട്ട.

To Damnify, v. a. ദൊഷം വരുത്തുന്നു,
നഷ്ടം വരുത്തുന്നു, ചെതം വരുത്തുന്നു.

Damp, a. തണുപ്പുള്ള, ൟറമായുള്ള, ന
നവുള്ള, നനഞ്ഞ; മനസ്സിടിവുള്ള, വി
ഷാദമുള്ള, കുണ്ഠിതമുള്ള.

Damp, s, തണുപ്പ, ൟറം, നനവ, മന
സ്സിടിവ, വിഷാദം, കുണ്ഠിതം.

To Damp, v. a. ൟറമാക്കുന്നു, കുതിൎക്കു
ന്നു, നനെക്കുന്നു; മനസ്സിടിക്കുന്നു, വി
ഷാദിപ്പിക്കുന്നു, അധൈൎയ്യപ്പെടുത്തുന്നു,
ക്ഷീണിപ്പിക്കുന്നു.

Dampish, a, നനവുഭാവമുള്ള, അല്പം ൟ
റമുള്ള, കുതിൎമ്മയുള്ള.

Dampishness, s. നനവുഭാവം, കുതിൎമ്മ,
ൟറം.

Dampness, s. തണുപ്പ, ൟറം, കുതിൎമ്മ,
നനവ.

Dampy, a. മനസ്സിടിവുള്ള, കുണ്ഠിതമുള്ള,
വിഷാദമുള്ള.

Damsel, s. കുമാരി, യൌവനമുള്ളവൾ,
യുവതി, ബാലസ്ത്രീ; ചെറുപ്പകാരി.

To Dance, v. n. ആട്ടം ആടുന്നു, കൂത്താ
ടുന്നു, നടനം ചെയ്യുന്നു, നൃത്തം ചെയ്യു
ന്നു, കളിക്കുന്നു.

To Dance, v. a. കൂത്താടിക്കുന്നു, ആടി
ക്കുന്നു, നൃത്തം ചെയ്യിക്കുന്നു, തുള്ളിക്കുന്നു,
കളിപ്പിക്കുന്നു.

To Dance attendance, v, a, സെവെക്ക
കാത്തിരിക്കുന്നു.

Dance, s, ആട്ടം, കൂത്ത, കൂത്താട്ടം, നൃ
ത്തം, നടനം.

Dancer, s. ആട്ടക്കാരൻ, കൂത്താടി, ന
ടൻ, ചാരണൻ, നിൎത്തകൻ.

Dancing, s. ആട്ടം, നടനം, നൎത്തനം.

Dancing—master, s. ആട്ടം പഠിപ്പിക്കു
ന്നവൻ, നൎത്തനം പഠിപ്പിക്കുന്നവൻ.

Dancing—school, s. ആട്ടകളരി, നാടക
ശാല.

To Dandle, v. a. ലാളിക്കുന്നു, മടിയിൽ
വെച്ച ആടുന്നു; കൊഞ്ചിക്കുന്നു, വാത്സ
ല്ലിക്കുന്നു; താമസിപ്പിക്കുന്നു

Dandler, s. ലാളിക്കുന്നവൻ, നെരംപൊ
ക്കുകാരൻ, കൊഞ്ചിക്കുന്നവൻ.

Dandruff, s. താരണം, താരൽ.

Danger, s. ആപത്ത, അത്യാപത്ത, അപ
കടം, മൊശം, അപായം.

Dangerless, a, ആപത്തില്ലാത്ത, മൊശ
മില്ലാത്ത

Dangerous, a. ആപത്തുള്ള, അപകടമു

[ 124 ]
ള്ള, മൊശമുള്ള, അപായത്തിനിടയുള്ള.

Dangerously, ad. അപകടമായി, മൊ
ശത്തോടെ, ആപത്തോടെ, അപായം
വരുമാറ.

Dangerousness, s. അപകടം, അത്യാപ
ത്ത, അപായം, മൊശസ്ഥാനം.

To Dangle, v. n. ഞാലുന്നു, ആ
ങ്ങിയാടു
ന്നു; പിന്തുടരുന്നു, പിന്നാലെ കൂടുന്നു.

Dangler, s. ദുൎമ്മൊഹി, കാമാതുരൻ, കാ
മശീലൻ.

Dank, a. ൟറമായുള്ള, നനഞ്ഞ, കുതി
ൎമ്മയുള്ള.

Dapper, a. കൃശമായും ഉന്മഷമായുമുള്ള.

Dappearling, s. കുറുമുണ്ടൻ, വാമനൻ.

Dapple, a. വരയുള്ള, പലനിറമുള്ള; നാ
നാവൎണ്ണമുള്ള.

To Dapple, v. a. പലനിറമാക്കുന്നു, വര
വരയായി തീൎക്കുന്നു.

To Dare, v. n. തുനിയുന്നു, ഒരുമ്പെടുന്നു,
ധൈൎയ്യപ്പെടുന്നു, സാഹസപ്പെടുന്നു.

To Dare, v. a. പൊൎക്കവിളിക്കുന്നു, വീര
വാദം പറയുന്നു, ധിക്കരിക്കുന്നു.

Daring, a.. തുനിവുള്ള, ഒരുമ്പെടുന്ന, നി
ൎഭയമുള്ള, ധൈൎയ്യമുള്ള, സാഹസമുള്ള.

Daringly, ad. തുനിവായി, ധീരതയൊ
ടെ, നിശ്ശങ്കം, സാഹസമായി.

Daringness, s. തുനിച്ചിൽ, ധീരത; സാ
ഹസം; നാണമില്ലായ്മ.

Dark, a. ഇരുളുള്ള, ഇരുണ്ട, മയങ്ങിയ,
മങ്ങലുള്ള, അന്ധകാരമുള്ള; അന്ധതയുള്ള,
വെട്ടമില്ലാത്ത, തെളിവില്ലാത്ത ; അറിവി
ല്ലാത്ത, നിഷ്പ്രഭയുള്ള, കുണ്ഠിതമുള്ള, പ്ര
സാദമില്ലാത്ത.

To Dark, v. a. ഇരുളാക്കുന്നു, ഇരുട്ടാക്കു
ന്നു; മൂടലാക്കുന്നു.

To Darken, v. a. ഇരുട്ടാക്കുന്നു, ഇരുളാ
ക്കുന്നു, അന്ധതപ്പെടുത്തുന്നു; മങ്ങലാക്കു
ന്നു, മയക്കുന്നു.

To Darken, v. n. ഇരുളുന്നു, ഇരുണ്ട
പൊകുന്നു, മയക്കുന്നു.

Darkling, a, ഇരുട്ടിലിരിക്കുന്ന.

Darkly, ad. ഇരുളായി, അന്ധകാരമായി,
വെളിച്ചമില്ലാതെ, മങ്ങലായി, മൂടലായി.

Darkness, s. ഇരുട്ട, ഇരുൾ; തമസ്സ, അ
ന്ധകാരം; അജ്ഞാനം, അന്ധത; വെളി
ച്ചമില്ലായ്മ, മൂടൽ; ദുഷ്ടത; സാത്താന്റെ
രാജ്യം.

Darksome, a. ഇരുട്ടുള്ള, നിഷ്പ്രഭയുള്ള,
ഭയത്തിനിടയുള്ള, വെട്ടമില്ലാത്ത.

Darling, a, പ്രിയമുള്ള, ഒമലുള്ള.

Darling, s. ഉണ്ണി, ഒമൽ, ഓമന, ഒമൽ
കുഞ്ഞ, മഹാപ്രിയൻ.

To Darn, , a, ഇഴയിടുന്നു.

Dart, s. ചാട്ടകുന്തം, കുന്തം, വെൽ, ശൂ
ലം, കരമുക്ത.

To Dart, v. a. ചാട്ടുന്നു, എഴുന്നു, എറിയു
ന്നു, പ്രക്ഷേപിക്കുന്നു, പ്രയോഗിക്കുന്നു.

To Dart, v. n. ചാട്ടുകുന്തം പോലെ വെ
ഗം പായുന്നു, ചാടിപൊകുന്നു.

Darting, part, a. എറിയുന്ന, കുത്തുന്ന,
വെദനയുള്ള.

To Dash, v. a, എറിഞ്ഞുകളയുന്നു, ഇട്ടുക
ളയുന്നു; തട്ടി ഉടെക്കുന്നു; മുട്ടിക്കുന്നു, തട്ടു
ന്നു, കുത്തുന്നു; വെള്ളം തെറിപ്പിക്കുന്നു;
കൂട്ടിക്കലൎത്തുന്നു; വെഗത്തിൽ ചായം ഇ
ടുന്നു; കിറുക്കുന്നു; വിലക്കുന്നു; വരെക്കു
ന്നു; ഭ്രമിപ്പിക്കുന്നു, ലജ്ജിപ്പിക്കുന്നു, കു
ണ്ഠിതപ്പെടുത്തുന്നു.

To Dash, v. n. തെറിച്ചുപോകുന്നു; പൊട്ടി
ത്തെറിക്കുന്നു; വെള്ളത്തിൽ കൂടെ പാഞ്ഞ
ഒടുന്നു, കിടയുന്നു; അടിക്കുന്നു, മുട്ടുന്നു.

Dash, s. തട്ട, തട്ടൽ, മുട്ട, മുട്ടൽ, കിട
ച്ചിൽ; കൂട്ടികലൎച്ച; എഴുത്തിൽ വര (ൟ
— അടയാളം;) അടി, കുത്ത.

Dastard, s. മനസ്സുറപ്പില്ലാത്തവൻ, ഭീരു,
ഹീനൻ.

To Dastard, v. a. ഭയപ്പെടുത്തുന്നു, പെ
ടിപ്പിക്കുന്നു, അധൈൎയ്യപ്പെടുത്തുന്നു.

Dastardly, ad. ഭിരുത്വമായി, ഹീനമായി.

Dastardy, s. അധൈൎയ്യം, ഭീരുത്വം, ഹീ
നത.

Date, s, തിയതി; കാലം; അവസാനം;
സ്ഥിരത, ൟന്തപ്പഴം.

Date—tree, s. ൟന്തവൃക്ഷം.

To Date, v.a. തിയ്യതി ഇടുന്നു, തിയ്യതി വെ
ക്കുന്നു, തിയതിഎഴുതുന്നു, കാലംവെക്കുന്നു.

Dated, part, തിയതി ഇടപ്പെട്ട.

Dative, s, വ്യാകരണത്തിൽ നാലാം വി
ഭക്തിയായുള്ള.

To Daub, v. a. പൂശുന്നു, ലേപനം ചെ
യ്യുന്നു, മെഴുകുന്നു, തെക്കുന്നു, പിരട്ടുന്നു.

Dauber, s. പരുപരയായി പൂശുന്നവൻ.

Dauby, a. പശപോലെ പറ്റുന്നു.

Daughter, s. മകൾ, പുത്രി, സുതാ, നന്ദ
നം.

Danghter—in—law, മകന്റെ ഭാൎയ്യ.

To Daunt, v. a. പെടിപ്പിക്കുന്നു, ഭീതി
പ്പെടുത്തുന്നു, അധൈൎയ്യപ്പെടുത്തുന്നു.

Dauntless, s. നിൎഭയം, ധീരത.

To Dawn, v. n. പുലരുന്നു, ഉഷക്കുന്നു,
വെളുക്കുന്നു; ഉദിക്കുന്നു.

Dawn, s. പുലൎകാലം, ഉഷസ്സ, പ്രഭാതം,
ഉദയം, അരുണാദയം.

Day, s. പകൽ, അഹസ്സ; ദിവസം, ദി
നം, വാരം, വാസരം, നാൾ, തിയ്യതി.

A dark or cloudy day, ദുൎദ്ദിനം.

[ 125 ]
Daybook, s. നാൾവഴിക്കണക്കു പുസ്തകം.

Daybreak, s. ഉഷഃകാലം, പുലൎക്കാലം,
പ്രഭാതം, അരുണൊദയം, വെളുപ്പ.

Daylalour, s. കൂലിവെല, പകൽനെര
ത്ത ചെയ്യുന്ന വെല.

Daylabourer, . കൂലിവെലക്കാരൻ, പ
കൽ മാത്രം കൂലിവെലചെയ്യുന്നവൻ.

Daylight, s. പകൽ വെളിച്ചം; പട്ടാപ
കൽ.

Dayspring, s. അരുണൊദയം, ഉദയകാ
ലം.

Daystar, s. ഉദയനക്ഷത്രം, പെരുമീൻ.

Daytime, s. പകൽ, പകൽസമയം.

In the daytime, പകൽ സമയത്ത.

Day work, s. കൂലിവേല, പകൽ നെരത്ത
ചെയ്യുന്ന വെല.

To Dazzle, v. a, കൺകൊച്ചിക്കുന്നു, മിനു
മിനുപ്പിക്കുന്നു, ഉജ്വലിപ്പിക്കുന്നു.

To Dazzle, v n. കാച്ചുന്നു, മിനുമിനു
ക്കുന്നു, മിന്നുന്നു.

Deacon, s. ദിയാക്കൊൻ, ദൈവശുശ്രൂഷ
ക്കാരൻ, ഉപദെഷ്ടാവ.

Dead, a. മരിച്ച, ചത്ത, ജീവനില്ലാത്ത, ക
ഴിഞ്ഞുപൊയ, മൃതമായുള്ള; കുറ്റം പിഴ
ച്ച; വൈഷമിച്ച, നിശ്ചെഷ്ടം, മരവിച്ച.

To Deaden, v. a. ബലമില്ലാതാക്കുന്നു; ഉ
ണൎച്ചയില്ലാതാക്കുന്നു, മരവിപ്പിക്കുന്നു; ബു
ദ്ധിമന്ദിപ്പിക്കുന്നു; രുചിയില്ലാതാക്കുന്നു.

Deadly, a. മരണമുള, മൃത്യുവുള്ള, നാശ
കരമായുള്ള, വൈഷമ്യമുള്ള.

Deadly, ad. മരിച്ചപ്രകാരമായി, നാശ
കരമായി, അപകടമായി.

Deadness, s. ചൂടില്ലായ്മ, ഉണൎച്ചയില്ലായ്മ,
വിറങ്ങലിപ്പ, മരവിപ്പ, തരിപ്പ.

Deaf, a. ചെകിടുള്ള, ചെവികൾക്കാതു
ള്ള, കാതുകെൾക്കാതുള്ള, ചെവിയടപ്പുള്ള,
ശ്രവണമില്ലാത്ത ; അനുസരമില്ലാത്ത, കൂ
ട്ടാക്കാത്ത.

To Deafen, v. a, ചെവികെൾക്കാതാക്കു
ന്നു, ചെകിടാക്കുന്നു, ചെവിയടെക്കുന്നു.

Deafish, a, ചെവിമന്ദമുള്ള.

Deafly, ad. ചെവികൾക്കാതെ, കാത മ
ന്ദമായി, ചെവിയടപ്പായി.

Deafness, s. ചെകിട, കാതടപ്പ, ചെ
വികൾക്കായ്മ, ശ്രൊത്രരൊധം ; കൂട്ടാക്കാ
യ്മ, അനുസരക്കെട കെൾപ്പാൻ മനസ്സി
ല്ലായ്മ.

Deal, s. അധികം, പരിമിതി, എറ്റക്കുറ
ച്ചിൽ; പകുപ്പ.

To Deal, v. a. പകുത്തകൊടുക്കുന്നു, വി
ഭാഗിക്കുന്നു, ചിതറിക്കുന്നു; ക്രമെണ കൊ
ടുക്കുന്നു; പെരുമാറുന്നു.

To Deal, v. n. വ്യാപരിക്കുന്നു, വ്യാപാരം

ചെയ്യുന്നു, ഇടപെടുന്നു; മദ്ധ്യസ്ഥതചെ
യ്യുന്നു, എൎപ്പെടുന്നു; കൊടുക്കുവാങ്ങൽചെ
യ്യുന്നു; പെരുമാറുന്നു; നടക്കുന്നു.

To deal by, ഗുണമായിട്ടൊ ദോഷമാ
യിട്ടൊ പെരുമാറുന്നു.

To deal in, എൎപ്പെട്ടനടക്കുന്നു, ഉൾപ്പെ
ടുന്നു.

To deal with, ഒരുത്തനൊട ഒരു പ്ര
കാരം ഇരിക്കുന്നു.

To deal with, പൊരാടുന്നു, അടക്കുന്നു.

Dealer, s. ഇടപെടുന്നവൻ, വ്യാപരിക്കു
ന്നവൻ, വ്യാപാരി; പെരുമാറുന്നവൻ;
ക്രയവിക്രയികൻ, കച്ചവടക്കാരൻ, വൎത്ത
കൻ; വിഭാഗിക്കുന്നവൻ.

Dealing, s., തൊഴിൽ, കാൎയ്യം, ഇടപാട,
പെരുമാറ്റം, നടപ്പഭെദം; വ്യാപാരം,
കച്ചവടം, കൊടുക്കുവാങ്ങൽ, ക്രയവിക്ര
യം.

Dear, a. പ്രിയമുള്ള, സ്നെഹമുള്ള; അരിമ
യായുള്ള; വിലപിടിച്ച, വിലയേറിയ,
അരൂപമായുള്ള, ദുൎല്ലഭമായുള്ള.

Dear, s, പ്രിയവചനം, ഒമന.

Dearbought, a, അധികവിലെക്കമെടിച്ച,
എറിയവിലെക്കു കൊള്ളപ്പെട്ട.

Dearly, ad, മഹാപ്രിയമായി, അരിമയാ
യി, മൊഹവിലയായി, എറ്റവും.

Dearness, s. പ്രിയം, വാത്സല്യം, സ്നെ
ഹം; മൊഹവില, അരിമ, അധികവില ദുൎഭിക്ഷം.

Dearth, s, ക്ഷാമം, പഞ്ഞം, ദുൎല്ലഭം; അ
രിമ, ദുൎഭിക്ഷം.

Death, s. മരണം, മൃത്യു അപായം, ചാ
വ; നാശം, വിനാശം; ദീൎഘനിദ്ര; അ
സ്ഥികൂടം; നിത്യശിക്ഷ, നിത്യവെദന;
നാശകൻ.

Death—bed, s. മരിക്കാൻ കിടപ്പ.

Deathful, a. സംഹാരമുള്ള, നാശകരമാ
യുള്ള.

Deathless, a. നാശമില്ലാത്ത, മരണമില്ലാ
ത്ത, ശാശ്വതമായുള്ള.

Deathlike, a,. മരിച്ചപൊലെയുള്ള, മൌ
നമുള്ള.

Deathsdoor, s. മരണാവസ്ഥ, മരണസ
മയം, മൃത്യുസമയം, ഉൎദ്ധശ്വാസം.

Deathsman, s. കൊല്ലുവാനാക്കപ്പെട്ടവൻ,
തൂക്കുന്നവൻ.

Deathwatch, s. ഒരു ജാതി വണ്ടിന്റെ
പെർ.

To Debar, v. a. പുറത്താക്കുന്നു, ഒഴിപ്പി
ക്കുന്നു, തള്ളിക്കളയുന്നു; തടങ്ങൽ ചെയ്യു
ന്നു, വിരൊധിക്കുന്നു.

To Debark, v. a. ഉരുവിൽ നിന്ന ഇറക്കു
ന്നു, കരെക്ക ഇറക്കുന്നു.

[ 126 ]
To Debase, v. a. താഴ്ത്തുന്നു, ഹീനതപ്പെ
ടുത്തുന്നു; കുറെക്കുന്നു; കുറവവരുത്തുന്നു,
ദൊഷപ്പെടുത്തുന്നു; ഇളപ്പെടുത്തുന്നു; ഇ
ടിച്ചിലാക്കുന്നു; മട്ടം ചെൎക്കുന്നു, കൂട്ട കൂട്ടു
ന്നു.

Debasement, s. താഴ്ച, താഴ്ത്തൽ, ഹീന
ത; കുറവ, കുറച്ചിൽ, പതിതത്വം, ഇടി
വ, ഇടിച്ചിൽ ; മട്ടംചെൎപ്പ.

Debaser, s. കുറെക്കുന്നവൻ, താഴ്ത്തുന്ന
വൻ, ദൊഷപ്പെടുത്തുന്നവൻ, വഷളാ
ക്കുന്നവൻ; മായംചെൎക്കുന്നവൻ; കൂട്ടകൂട്ടു
ന്നവൻ.

Debatable, a. തൎക്കിക്കതക്ക, വാദിക്കതക്ക,
വിവാദിക്കതക്ക, വ്യവഹരിക്കതക്ക.

Debate, a. തൎക്കം, വാദം, വിവാദം, വാ
ഗ്വാദം, വ്യവഹാരം.

To Debate, v. n, & n തൎക്കിക്കുന്നു, വാദി
ക്കുന്നു, വിവാദിക്കുന്നു, വാഗ്വാദം ചെയു
ന്നു, വ്യവഹരിക്കുന്നു.

Debater, s. തൎക്കി, തൎക്കക്കാരൻ, വാദി, വി
വാദം ചെയ്യുന്നവൻ, വ്യവഹാരി.

To Debauch, v. a. അശുദ്ധമാക്കുന്നു; വ
ഷളാക്കുന്നു, ദൊഷപ്പെടുത്തുന്നു.

Debauch, s. കാമത്വം; മദ്യപത്വം, അ
ഴിമതി.

Debauchee, s. കാമി, കാമശീലൻ, തെ
മാടി, വിടൻ; കുടിയൻ, അഴിമതിക്കാ
രൻ.

Debaucher, s. വഷളാക്കുന്നവൻ, ദൊഷ
പ്പെടുത്തുന്നവൻ, അഴിമതിയാക്കുന്നവൻ.

Debauchery, s. കാമം; അഴിമതി, ദുൎമ്മാ
ൎഗ്ഗശീലം; മദ്യപത്വം.

Debellation, s. യുദ്ധത്തിൽ ജയിക്കുക.

Debenture, s. കടമുറി, കടച്ചീട്ട.

To Debilitate, v. a. ബലഹീനമാക്കുന്നു,
ക്ഷീണിപ്പിക്കുന്നു, ദുൎബലമാക്കുന്നു, ശക്തി
യില്ലാതാക്കുന്നു.

Debility, s, ബലഹീനത, ദുൎബലം; ക്ഷീ
ണത, ബലക്ഷയം, അശക്തി.

Debt, s, കടം, ഋണം, നിലവ: കൎത്തവ്യം.

Debted, part. a. കടംപെട്ട, ഋണപ്പെട്ട.

Debtor, s. കടംപ്പെട്ടവൻ, കടക്കാരൻ,
ഋണക്കാരൻ; കണക്കുപുസ്തകത്തിൽ ഒരു
ഭാഗം.

Decade, s. ദശസംഖ്യ, പത്തഎന്നുള്ള സം
ഖ്യ.

Decagon, s. ദശകൊണം, പത്ത കൊണു
ള്ള ചക്രം.

Decalogue, s. ദൈവം മോശക്ക കൊ
ടുത്തെ പത്ത കല്പനകൾ.

To Decamp, v. a. പാളയം യാത്രയാക്കു
ന്നു, പാളയം പൊളിക്കുന്നു, സ്ഥലത്ത
വിട്ടപൊയികളയുന്നു.

Decampment, s. പാളയപ്പുറപ്പാട, സെ
നയാത്ര, സെനനീക്കം; മാറികളയുക.

To Decant, v. a. വാറ്റുന്നു, ഊറ്റുന്നു,
വീഞ്ഞ കുപ്പിയിൽ ഊറ്റിവെക്കുന്നു

Decanter, s. വീഞ്ഞ വാറ്റിവെക്കുന്നതി
നുള്ള പളുങ്കകുപ്പി.

To Decapitate, v. a. തലവെട്ടിക്കളയുന്നു,
ശിരഛേദനം ചെയ്യുന്നു.

Decapitation, s. തലവെട്ടിക്കളക, ശിര
ഛെദനം.

To Decay, v. n. ഒടുങ്ങുന്നു, ഒടുങ്ങിപ്പൊ
കുന്നു, ക്ഷയിക്കുന്നു, കെട്ടുവരുന്നു, വാടു
ന്നു; ചീഞ്ഞുപോകുന്നു, അഴിഞ്ഞുപോകു
ന്നു, നശിക്കുന്നു, ജീൎണ്ണമാകുന്നു.

Decay, s. ഒടുങ്ങൽ, ക്ഷയം, കെട, വാട്ടം,
അഴിവ, നാശം, ജീൎണ്ണത.

Decayer, s. ക്ഷയിപ്പിക്കുന്നത, ഒടുക്കുന്നത.

Decease, s. മരണം, നിൎയ്യാണം.

To Decease, v. n. മരിക്കുന്നു, നിൎയ്യാണം
ചെയ്യുന്നു, കാലം ചെയ്യുന്നു.

Deceit, s, വഞ്ചന, ചതിവ, കൃത്രിമം, ക
പടം, മായ, കബളം, കള്ളം, കുടിലം;
മൊശം, തന്ത്രം, ഉപായം, ചൊട്ടിപ്പ, ത
ട്ടിപ്പ,

Deceitful, a. വഞ്ചനയുള്ള, ചതിവുള്ള,
കൃത്രിമമുള്ള, കപടമുള, ചൊട്ടിപ്പുള്ള, ത
ട്ടിപ്പുള്ള, മൊശമുള്ള.

Deceitfully, ad. വഞ്ചനയാടെ, കപ
ടമായി, കള്ളമായി.

Deceitfulness, s, വഞ്ചനഭാവം, കപടം,
കൌടിലം

Deceivable, a, വഞ്ചകമായുള്ള, വഞ്ചിക്ക
പ്പെടതക്ക, വഞ്ചിക്കതക്ക.

To Deceive, v. a. വഞ്ചിക്കുന്നു, ചതിക്കു
ന്നു, കബളിപ്പിക്കുന്നു, ചൊട്ടിക്കുന്നു, ക
പടം പറയുന്നു, കപടം ചെയ്യുന്നു, തട്ടി
ക്കുന്നു, കൃത്രിമം ചെയ്യുന്നു.

Deceived, a. വഞ്ചിതം, ചതിക്കപ്പെട്ട.

Deceiver, s. വഞ്ചകൻ, ചതിയൻ, കപ
ടകാരൻ, കപടസ്ഥൻ, കബളക്കാരൻ,
തട്ടിക്കുന്നവൻ.

December, s. ധനുമാസം.

Decency, s. ലക്ഷണം, ലജ്ജ, അടക്കം
, ആചാരം, മൎയ്യാദ; ശുചി; യോഗ്യത; ക്ര
മം; യുക്തി.

Decent, a. ലക്ഷണമുള്ള; ലജയുള്ള; മ
ൎയ്യാദയുള്ള, ഭംഗിയുള്ള, വൃത്തിയുള്ള, ചെ
ൎച്ചയുള്ള, യൊഗ്യമായുള്ള; ക്രമമായുള്ള, യു
ക്തമായുള്ള.

Decently, ad. ലക്ഷണമായി, മൎയ്യാദയാ
യി, ഭംഗിയായി, യൊഗ്യമായി, യുക്ത
മായി.

Deceptibility, s. വഞ്ചനഭാവം.

[ 127 ]
Deceptible, a. വഞ്ചിക്കാകുന്ന, വഞ്ചിക്ക
പ്പെടതക്ക.

Deception, s, വഞ്ചന, ചതിവ, വ്യാപ്തി,
മായ, ഉൾകപടം, ചൊട്ടിപ്പ.

Deceptious, a, വഞ്ചനയുള്ള, മായയുള്ള.

Deceptive, a. വഞ്ചിക്കതക്ക, ചതിവുള്ള,
ദ്രൊഹമുള്ള.

Decession, s. പൊക്ക, പിരിഞ്ഞുപോക്ക,
പുറപ്പെട്ട പൊക്ക.

To Decharm, v. a. ആഭിചാരംതിൎക്കുന്നു,
മയക്കംതീൎക്കുന്നു.

To Decide, v. a. പരിചെദിക്കുന്നു, ഖ
ണ്ഡിക്കുന്നു, നിശ്ചയിക്കുന്നു, തീൎക്കുന്നു, തീ
ൎപ്പാക്കുന്നു, വിധിക്കുന്നു, തീൎച്ചവരുത്തുന്നു.

Decidedly, ad. തീൎച്ചയായി, പരിഛെദ
മായി, തികവായി.

Decidence, s. വീഴ്ച, പതനം, പൊഴി
ച്ചിൽ, ഉതിൎച്ച, കൊഴിച്ചിൽ.

Decider, s. വഴക്കുകൾ തീൎക്കുന്നവൻ, പ
രിഛെദിക്കുന്നവൻ, ഖണ്ഡിക്കുന്നവൻ,
നിശ്ചയിക്കുന്നവൻ, തീൎപ്പുചെയ്യുന്നവൻ.

Decidious, a, പതിയുന്ന, വീഴുന്ന, ഉതി
രുന്ന, പൊഴിയുന്ന.

Decimal, a. പത്തെന്ന സംഖ്യയുള്ള, പ
ത്തുകൊണ്ടു പെരുക്കിയ.

To Decimate, v. a. പത്തിലൊന്ന പതി
ക്കുന്ന, ദശാംശം വാങ്ങുന്നു.

To Decipher, v. a. മറപൊരുളുള്ള എഴു
ത്തുകളെ വിവരപ്പെടുത്തുന്നു; കുറിച്ചെഴു
തുന്നു; അടയാളംകുത്തുന്നു ; തെളിച്ചുപറ
യുന്നു, അൎത്ഥംതെളിയിക്കുന്നു.

Decipherer, s. മറപൊരുളുള്ള എഴുത്തുക
ളെ തെളിയിക്കുന്നവൻ.

Decision, s. പരിഛദം, ഖണ്ഡിതം, നി
ശ്ചയം, തീൎപ്പ, വിധി, തീൎച്ച.

Decisive, a, പരിഛെദമുള്ള, ഖണ്ഡിതമു
ള്ള, തീൎച്ചയുള്ള, നിശ്ചയംവരുത്തുന്ന, തി
കവുള്ള.

Decisively, ad. തീൎച്ചയായി, ഖണ്ഡിതമാ
യി, തികവായി.

Decisiveness, s, തീൎച്ചമൂൎച്ച, നിശ്ചയം, തി
കവ; സമാപ്തി.

To Deck, , a. വിതാനിക്കുന്നു, അണി
യിക്കുന്നു, ഭൂഷിക്കുന്നു, അലങ്കരിക്കുന്നു,
ചമയിക്കുന്നു.

Deck, s. കപ്പലിന്റെ മെൽത്തട്ട

Decker, s. അണിയിക്കുന്നവൻ, അലങ്കരി
ക്കുന്നവൻ.

To Declaim, v. n. പ്രസ്ഥാപിക്കുന്നു, വി
സ്തരിച്ചു പറയുന്നു, പ്രസംഗം ചെയ്യുന്നു,
പ്രകടിക്കുന്നു, പാഠകം പറയുന്നു.

Declaimer, s. പ്രസ്ഥാപിക്കുന്നവൻ, പ്ര
സംഗക്കാരൻ, വാചാലൻ,

Declamation, s. പ്രസ്ഥാപനം, വാചാ
ലത, പ്രസംഗം.

Declammatory, a. പ്രസ്ഥാപനം സംബ
ന്ധിച്ച.

Declarable, a. തെളിയിക്കാകുന്ന, അറി
യിക്കാകുന്ന, തിരിയപ്പെടത്തക്ക

Declaration, s. അറിയിപ്പ, പ്രസിദ്ധമാ
ക്കുക; പരസ്യം; തെളിയിക്കുക; വാമൊ
ഴി, വാചലം; സാക്ഷി.

Declarative, a. തെളിയിക്കുന്ന, പ്രസിദ്ധ
മാക്കുന്ന, അറിയിക്കുന്ന, സ്പഷ്ടമാക്കുന്ന.

To Declare, v. a. അറിയിക്കുന്നു, വിവ
രം പറയുന്നു; പറയുന്നു; തിരിയപ്പെടു
ത്തുന്നു, പരസ്യപ്പെടുത്തുന്നു, പ്രസിദ്ധപ്പെ
ടുത്തുന്നു.

To Declare, വാമൊഴി എഴുതുന്നു.

Declension, s. താഴ്ച, കുറച്ചിൽ, ക്ഷയം,
ചാച്ചിൽ; അധഃപതനം; സമ്മാൎഗ്ഗക്കെട;
രൂപഭെദം, രൂപമാല, വിഭക്തി.

Declinable, a, ക്ഷയിക്കുന്ന, താണുപോകു
ന്ന, വാച്യം, രൂപഭേദം വരുത്താകുന്നത.

Declination, s, താഴ്ച, കുറച്ചിൽ, ക്ഷയം,
ചാച്ചിൽ, ചായിവ, ചരിവ; സമ്മാൎഗ്ഗക്കെ
s; സൂൎയ്യൻ ചായിവുഗതി; കാന്തസൂചി
യുടെ ചരിവ; രൂപഭേദം, വിഭക്തി.

To Decline, v. n. ചായുന്നു, ചാഞ്ഞുപൊ
കുന്നു; ചരിയുന്നു, ചരിഞ്ഞുപോകുന്നു;
താണുപോകുന്നു, കുറഞ്ഞുപോകുന്നു, വ
ളയുന്നു, വളഞ്ഞുപോകുന്നു; ക്ഷയിക്കു
ന്നു, വാടുന്നു; ഒഴിഞ്ഞുകളയുന്നു.

To Decline, v. a. താഴ്ത്തുന്നു; ചായിക്കു
ന്നു, ചരിക്കുന്നു; ഒഴിക്കുന്നു, ഒഴിയുന്നു; ത
ള്ളിക്കളയുന്നു; ഉപെക്ഷിക്കുന്നു; രൂപമാ
ലയെ ചൊല്ലുന്നു, ചൊല്ലുകൾക്ക വ്യത്യാ
സം വരുത്തുന്നു.

Decline, s. ചായിവ, ക്ഷയം, മാറ്റം, വാ
ട്ടം; ക്ഷയരൊഗം.

Declivity, s. ഇറക്കം, ചായിവ, ചരിവ;
മലയിറക്കം.

To Decoct, v. a. വെവിക്കുന്നു, കാച്ചുന്നു;
അവിക്കുന്നു, വാറ്റുന്നു; കഷായം വെക്കു
ന്നു; ദ്രവിപ്പിക്കുന്നു; കുറുക്കുന്നു; ദഹിപ്പിക്കു
ന്നു.

Decoction, s. കഷായം, നിൎയ്യാസം; വെ
വ, കാച്ച; വാറ്റ, ദ്രവം; കുറുക്കൽ ; വെ
പ്പുവെള്ളം; ജീൎണ്ണത, ദഹനം.

Decocture, s. കഷായം, നിൎയ്യാസം, ദ്രവി
ച്ച വസ്തു.

Decollation, s. ശിരഛേദനം, തലയറു
പ്പ.

To Decompose, v. a. വിയോഗം ചെയ്യു
ന്നു, വിയോജ്യതപ്പെടുത്തുന്നു, സംബന്ധം
പിരിക്കുന്നു, അഴിയുന്നു.

[ 128 ]
Decomposition, s. രണ്ടാമത്തെ കൂട്ടൽ,
യാഗകൂട്ട; വിയൊഗം, അഴിവ.

To Decompound, v. a. രണ്ടാമത കൂട്ടുന്നു.

Decompound, a. രണ്ടാമത കൂട്ടപ്പെട്ട

Decorate, v. a. ശൃംഗാരിക്കുന്നു, അണി
യിക്കുന്നു, അലങ്കരിക്കുന്നു, ചമയിക്കുന്നു,
ഭംഗിവരുത്തുന്നു, വിതാനിക്കുന്നു, ഭൂഷി
ക്കുന്നു.

Decoration, s. ശൃംഗാരം, അലങ്കാരം, ച
മയം, ഭൂഷണം, സംസ്കാരം, ആഭരണം.

Decorator, s. ശൃംഗാരിക്കുന്നവൻ, അലങ്ക
രിപ്പിക്കുന്നവൻ.

Decorous, a. ലക്ഷണമുള്ള, യൊഗ്യമായു
ള്ള, ഭംഗിയുള്ള.

To Decorticate, v. a. മരത്താൽ അട
ക്കുന്നു, തൊൽ ഉരിക്കുന്നു.

Decorum, s. യൊഗ്യത, ലക്ഷണം, മൎയ്യാ
ദ, ജനാചാരം, സുശിലം, വിനയം.

To Decoy, v. a. ആശകാട്ടി വിളിക്കുന്നു,
ആശകാട്ടി വരുത്തുന്നു, അകപ്പെടുത്തുന്നു,
കണിയിലാക്കുന്നു, വശികരിക്കുന്നു.

Decoy, s. ഇര, ആശകാട്ടുക.

To Decrease, v. n. കുറയുന്നു, കുറഞ്ഞു
പോകുന്നു; താഴുന്നു, താണുപോകുന്നു;
ക്ഷയിക്കുന്നു, ക്ഷീണിക്കുന്നു.

To Decrease, .v a. കുറെക്കുന്നു, താഴ്ത്തു
ന്നു; ക്ഷയിപ്പിക്കുന്നു, ക്ഷീണിപ്പിക്കുന്നു.

Decrease, s. കുറച്ചിൽ, താഴ്ച, ക്ഷയം.

To Decree, v. n. & a. തീൎപ്പാക്കുന്നു, വി
ധിക്കുന്നു; നിശ്ചയിക്കുന്നു; കല്പിക്കുന്നു; തീ
ൎപ്പാകുന്നു.

Decree, s, തീൎപ്പ, വിധി, ന്യായവിധി, നി
ശ്ചയം; പ്രമാണം, കല്പന; ചട്ടം, നിയ
മം.

Decrepit, a. വയസ്സചെന്ന, വയസ്സുകൊ
ണ്ട ക്ഷീണമുള്ള, ജരയുള്ള.

Decrepitness, Decrepitude, s. വയസ്സു
കൊണ്ടുള്ള ക്ഷീണത, ജര.

Decrescent, a. കുറയുന്ന, കുറഞ്ഞു
പോകുന്ന, ക്ഷയിക്കുന്ന, ക്ഷയമുള്ള.

Decretal, a. വിധിയൊട ചെൎന്ന, തീൎപ്പ
സംബന്ധിച്ച.

Decretal, s. വിധികല്പനകൾ എഴുതുന്ന
പുസ്തകം.

Decretory, a. ന്യായവിധി സംബന്ധിച്ച,
തീൎച്ചയുള്ള.

Decarial, s. നിന്ദിച്ചപറക, വാക്പാരുഷ്യം,
നിഷ്ഠൂരം, നിന്ദവാക്ക, കുറച്ചിൽ, അധി
ക്ഷെപം.

To Decry, v. a. നിന്ദിച്ച പറയുന്നു, നി
ഷ്ഠൂരം പറയുന്നു, വാക്കിലെറ്റം പറയു
ന്നു, അധിക്ഷെപിക്കുന്നു, അപവാദം പ
റയുന്നു, കുറ്റം പറയുന്നു.

Documbence, Decumbency, s. ചരി
ഞ്ഞുകിടക്കുക, ശയനാവസ്ഥ; കിടപ്പ.

Decumbiture, s. രൊഗമായി കിടക്കുന്ന
സമയം.

To Dedecorate, v. a. അവമാനിക്കുന്നു,
മാനക്കെടുവരുത്തുന്നു.

Dedecoration, s. അവമാനം, മാനക്കെ
ടവരുത്തുക.

Decorous, a. അവമാനമുള്ള, കുറവുള്ള.

Dedentition, s. പൽവീഴ്ച, പൽപ്പൊക്ക.

To Dedicate, v. a. പ്രതിഷ്ഠിക്കുന്നു, മുഖ്യ
തപ്പെടുത്തുന്നു, ദിവ്യകാൎയ്യത്തിന നിയമി
ക്കുന്നു; പുസൂകമുണ്ടാക്കുമ്പോൾ ഒരുത്തനെ
പ്രമാണമാക്കി എഴുതുന്നു.

Dedicate, a. പ്രതിഷ്ഠിക്കപ്പെട്ടു, മുഖ്യമാക്ക
പ്പെട്ട, നിയമിക്കപ്പെട്ട.

Dedication, s. പ്രതിഷ്ഠ, മുഖ്യതപ്പെടുത്തു
ക, ദിവ്യകാൎയ്യത്തിന നിയമിക്കുക; പുസ്ത
കം ഉണ്ടാക്കുമ്പോൾ ഒരുത്തനെ പ്രമാണ
മാക്കീട്ടുള്ള എഴുത്ത.

Dedicator, s. താൻ എഴുതിയ പുസ്തക
ത്തിൽ ഒരുത്തനെ പ്രമാണമാക്കി എഴുതു
ന്നവൻ.

Dedicatory, a. ഒരുത്തനെ പ്രമാണമാ
ക്കി എഴുതീട്ടുള്ള.

Dedition, s. ഒഴിഞ്ഞുകൊടുക്കുക, ഒഴി
ച്ചിൽ, കൈവെടിച്ചിൽ.

To Deduce, v. a. അനുമാനിക്കുന്നു, യു
ക്തി കാണിക്കുന്നു, സാരമെടുക്കുന്നു.

Deducement, s. അനുമാനം, യുക്തി, പ്ര
യുക്തി, സിദ്ധി.

Deducible, a. അനുമെയം, യുക്തമായു
ള്ള, സിദ്ധമായുള്ള.

To Deduct, v, a. തുകയിൽ തള്ളുന്നു, കി
ഴിക്കുന്നു, നീക്കുന്നു; തട്ടിക്കഴിക്കുന്നു, കു
റെക്കുന്നു, ഹരിക്കുന്നു.

Deduction, s. തുകയിൽ തള്ളൽ, കിഴി
പ്പ, ഹരണം.

Deductive, a,. അനുമെയം, യുക്തമായു
ള്ള, പ്രയുക്തമായുള്ള.

Deductively, ad. പ്രയുക്തമായി, സിദ്ധ
മായി.

Deed, s, പ്രവൃത്തി, ക്രിയ, കൎമ്മം, നടപ്പ,
കാൎയ്യം, സൂക്ഷം; എഴുത്ത, ആധാരം; ചൊ
ടിപ്പ.

Deedless, a. മടിയുള്ള, വെലയില്ലാത്ത,
ചൊടിപ്പില്ലാത്ത, അജാഗ്രതയുള്ള, ശുഷ്കാ
ന്തിയില്ലാത്ത.

To Deem, v. a. വിധിക്കുന്നു, നിശ്ചയി
ക്കുന്നു; നിരൂപിക്കുന്നു, ഉൗഹിക്കുന്നു.

Deep, a. ആഴമുള്ള, അഗാധമുള്ള, താണ,
കിഴോട്ട ചെന്ന; അകത്തൊട്ടുള്ള; സ്പഷ്ട
മില്ലാത്ത; കൃത്രിമമുള്ള; അഗാധഹൃദയമു

[ 129 ]
ള്ള, ഗംഭീരതയുള്ള; വിചാരമുള്ള, കുണ്ഠി
തമുള്ള; കറുത്തനിറമുള്ള ; ഇടിവുള്ള; ഷ
ഡ്ജസ്വരമുള്ള.

Deep, s. സമുദ്രം; ഗംഭീരത.

To Deepen, v. a. ആഴമാക്കുന്നു, താത്ത
കുഴിക്കുന്നു; ഇരുളിക്കുന്നു; ഇടിക്കുന്നു, വി
ഷാദിപ്പിക്കുന്നു.

Deep—musing, a. ചിന്തയുള്ള, വിഷാദമു
ള്ള.

Deeply, ad. ആഴെ, ആഴമായി, താഴ്ച
യായി; ഗംഭീരമായി; ദുഃഖത്തോടെ, അ
ധികമായി.

Deer, s. മാൻ.

To Deface, v. a. മായ്ക്കുന്നു, കെടുക്കുന്നു;
ഇടിച്ചുകളയുന്നു, കുത്തിക്കളയുന്നു; കിറുക്കു
ന്നു; തൂക്കുന്നു, അഴിക്കുന്നു; നിൎമ്മൂലമാക്കു
ന്നു.

Defaucement, s. മായിച്ചുകളക, കെടുക്കു
ക, ഇടിച്ചിൽ; നാശം, നിൎമ്മൂലം.

Defacer, s. മാച്ചകളയുന്നവൻ.

To Defalcate, v. a. കണക്കിൽ തള്ളുന്നു,
കുറെക്കുന്നു, ഛെദിച്ചുകളയുന്നു; കുറുക്കു
ന്നു, അഴിക്കുന്നു.

Defalcation, s, കുറവ, കുറുക്കൽ; തള്ളൽ.

Defamation, s. ദൂഷ്യം, അപവാദം, എ
ഷണി; ദൂഷ്കീൎത്തി, അപശ്രുതി, അവമാ
നം; ദുൎഭാഷണം, അപനിന്ദ.

Defamatory, a, ദൂഷ്യമുണ്ടാക്കുന്ന, എഷ
ണിയുള്ള, ദുഷ്കീൎത്തിപ്പെടുത്തുന്ന; അപവാ
ദമുള്ള.

To Defame, v. a ദൂഷ്യം പറയുന്നു, ദുഷ്കീ
ൎത്തിപ്പെടുത്തുന്നു, അവമാനിക്കുന്നു; അപ
വാദം പറയുന്നു; എഷണി പറയുന്നു; ദു
ൎഭാഷണം പറയുന്നു; അപകീൎത്തിപ്പെടു
ത്തുന്നു.

Defamer, s. ദുൎഭാഷി, ദൂഷ്യം പറയുന്ന
വൻ, കുറുക്കുന്നവൻ, ദുഷ്കീൎത്തി പറയു
ന്നവൻ, അപകീൎത്തിപ്പെടുത്തുന്നവൻ.

Default, s. വീഴ്ച, വീഴ്ചവരുത്തുക, ചെ
യ്യാതിരിക്കുക; ഹാജരാകാതെയിരിക്കുക;
മുടക്കം; തെറ്റ, പിഴ, തപ്പിതം, കുറ്റം,
ഊനം.

Defaulter, s. വീഴ്ചവരുത്തുന്നവൻ, കടം
വീട്ടാതെ വീഴ്ചവരുത്തുന്നവൻ, പിഴക്കു
ന്നവൻ; മുടക്കം വരുത്തുന്നവൻ.

Defeasance, s. ഉടമ്പടി അഴിക്കുക, ത
ള്ളൽ.

Defeasible, a. അഴിക്കതക്ക, തള്ളിക്കളയ
തക്ക, ഇല്ലായ്മചെയ്യാകുന്ന.

Defeat, s. അപജയം, മടക്കം, മടുപ്പു ത
ട്ടുകെട, തൊലി; വിനാശം.

To Defeat, v. a. അപജയപ്പെടുത്തുന്നു,
തൊല്പിക്കുന്നു, മടക്കുന്നു, തട്ടുകടവരു

ത്തുന്നു, തട്ടിക്കുന്നു; ഭംഗംവരുത്തുന്നു; ഇ
ല്ലായ്മ ചെയ്യുന്നു, നശിപ്പിക്കുന്നു.

To Defecate, v. a. തെളിയിക്കുന്നു; മട്ട
രിച്ച ശുചിയാക്കുന്നു.

Defecation, s. തെളിയിച്ചു; മട്ടരിപ്പ.

Defect, s, കുറവ, കുറച്ചിൽ, ഊനത, ന്യൂ
നത, കെട, കുറ്റം, അറ്റകുറ്റം; പി
ഴ, ദൊഷം; ദൂഷ്യം; തെറ്റ.

To Defect, v. n. ഊനതഭവിക്കുന്നു, കുറ
വാകുന്നു, തെറ്റുവരുന്നു.

Defectibility, s. ഊനത, ന്യൂനത, കുറ
ച്ചിൽ.

Defectible, a. കുറവുള്ള, ഉൗനമായുള്ള.

Defection, s, കുറവ, ഊനത; തെറ്റ,
വീഴ്ച; പിന്മാറ്റം; പിൻവീഴ്ച; വിട്ടൊ
ഴിവ; പരിത്യാഗം.

Defective, a. കുറവുള്ള, ഊനമായുള്ള;
തെറ്റുള്ള; കുറ്റമുള്ള, കെടും; ദോഷ
മുള്ള.

Defectiveness, s. കുറവ, ഊനത, ന്യൂന
ത; ദൂഷ്യം തെറ്റ, കുറ്റം.

Defence, s. പരിരക്ഷണം, ഭക്ഷണം;
കാവൽ; ന്യായം; അവിധ, ഒഴികഴിവ നിവാരണം,
പരിത്രാണം; തടവ, തടു
പ്പ, തട; ഉത്തരം; ഉത്തരവാദം; വാട.

Defenceless, a. നഗ്നമായുള്ള, രക്ഷണ
മില്ലാത്ത, കാവലില്ലാത്ത; ആയുധമില്ലാ
ത്ത; ആദരവില്ലാത്ത, ദുൎബലമായുള്ള.

To Defend, v. a. രക്ഷിക്കുന്നു, കാത്ത ര
ക്ഷിക്കുന്നു, കാക്കുന്നു; ആദരിക്കുന്നു; തടു
ക്കുന്നു, നിവാരണം ചെയ്യുന്നു, പരിത്രാ
ണം ചെയ്യുന്നു; തടുത്തുപറയുന്നു, ചെറുക്കു
ന്നു; ഉറപ്പിക്കുന്നു, ബലപ്പെടുത്തുന്നു; ന്യാ
യം പറയുന്നു; ഉത്തരം പറയുന്നു; വിരൊ
ധിക്കുന്നു.

Defendable, a. രക്ഷിച്ചത, തടുക്കതക്ക.

Defendant, a, തടുക്കതക്ക, കാത്തിരിക്ക
തക്ക; ന്യായം പറയതക്ക.

Defendant, s, പ്രതിവാദി, പ്രതിക്കാരൻ,
ഉത്തരവാദി; എതിരാളി.

Defender, s. എതിരാളി, കാവലാൾ, ര
ക്ഷകൻ; ആദരിക്കുന്നവൻ, ത്രാണനം
ചെയ്യുന്നവൻ: യോദ്ധാവ; ന്യായം പറ
യുന്നവൻ, വക്കിൽ.

Defensible, a. രക്ഷിക്കതക്ക, തടുക്കതക്ക,
ന്യായം പറയതക്ക, ഉത്തരം പറയാകു
ന്ന, നെരതെളിയിക്കാകുന്ന.

Defensive, a. രക്ഷകരമായുള്ള, കാത്തര
ക്ഷിക്കാകുന്ന, പരിത്രാണനമുള്ള, നിവാ
രണം ചെയ്യാകുന്ന; തടവുള്ള; കാവൽ
പ്പെട്ട.

Defensive, s, കാവൽ, മെയ്ക്കാവൽ, സം
രക്ഷണം.

[ 130 ]
Defensively, ad. കാവലായി, തടവായി,
രക്ഷണമായി.

To Defer, v. n. താമസിക്കുന്നു, താമസം
ചെയ്യുന്നു, നീക്കം വരുന്നു; അനുസരിക്കു
ന്നു, സമ്മതമാകുന്നു.

To Defer, v. a. താമസിപ്പിക്കുന്നു, താമ
സം വരുത്തുന്നു, നാൾനീക്കംവരുത്തുന്നു,
നീക്കം വരുത്തുന്നു, നിൎത്തിവെക്കുന്നു; ത
ടുത്തുകളയുന്നു; മറ്റൊരുത്തൻറ അഭി
പ്രായത്തിന വണങ്ങുന്നു.

Deference, s. വണക്കം, വന്ദനം; ഇണ
ക്കം; അനുസരം, മൎയ്യാദ, ആചാരം.

Defiance, s. പൊൎക്കുവിളി, വ്യവഹാര
ത്തിനവിളി; ചെറുകൽ, നിന്ദാവാക്ക, അ
ധിക്ഷേപം, ധിക്കാരം.

Deficience, s. കുറവ, കുറച്ചിൽ; ഊന
Deficiency, ത; ആവശ്യം; തെറ്റ,
പൊരായ്മ, ഹീനത.

Deficient, a. കുറവുള്ള, ഊനതയുള്ള; തെ
റ്റുള്ള, മുഴുവനില്ലാത്ത, തികയാത്ത, പൊ
രാത്ത, ഹീനമായുള്ള.

Defier, s. പൊൎക്കുവിളിക്കുന്നവൻ, നിന്ദാ
ശീലൻ, നിന്ദിച്ചപറയുന്നവൻ, ധിക്കാരി.

To Defile, v. a. അശുദ്ധിയാക്കുന്നു, അഴു
ക്കാക്കുന്നു, കറയാക്കുന്നു; ചീത്തയാക്കുന്നു;
കെടുക്കുന്നു ; ദൊഷപ്പെടുത്തുന്നു, പിഴ
പ്പിക്കുന്നു, തീണ്ടുന്നു.

To Defile, v. n. അണി അണിയായി ന
ടന്നുപൊകുന്നു.

Defile, s. ഇടുക്കുവഴി, ഇടവഴി, സഞ്ചാരം,
മുടുക്ക.

Defilement, s, അശുദ്ധി, അശുചി, തീ
ണ്ടൽ, അഴുക്ക, കറ, ചീത്തത്വം, ഹീനത.

Defiler, s. അശുദ്ധിയാക്കുന്നവൻ, ദോഷ
പ്പെടുത്തുന്നവൻ, കെടുക്കുന്നവൻ, പിഴ
പ്പിക്കുന്നവൻ.

Definable, a. നിശ്ചയിക്കാകുന്ന, സ്ഥിര
പ്പെടത്തക്ക, തിട്ടമാക്കതക്ക, വിവരപ്പെടു
ത്താകുന്ന.

To Define, v. a. നിശ്ചയിക്കുന്നു, വിവര
പ്പെടുത്തുന്നു; വൎണ്ണിക്കുന്നു; തിട്ടമാക്കുന്നു,
കുറിക്കുന്നു; അതിരിടുന്നു, ക്ലിപ്തമാക്കുന്നു;
തീൎച്ചവരുത്തുന്നു.

To Define, v. n. നിശ്ചയംവരുന്നു, തീൎച്ച
യാകുന്നു.

Definer, s. വിവരം പറയുന്നവൻ, വൎണ്ണി
ക്കുന്നവൻ, ക്ലിപ്തമാക്കുന്നവൻ.

Definite, a. നിശ്ചയമുള്ള, തിട്ടമുള്ള, തീ
രുമാനമായുള്ള; തികവുള്ള; അതിരിടപ്പെ
ട്ട; ഖണ്ഡിതമുള്ള, ക്ലിപ്തമായുള്ള, കുറിക്ക
പ്പെട്ട.

Definite, s. വിവരപ്പെട്ട വസ്തു, വൎണ്ണിക്ക
പ്പെട്ട വസ്തു.

Definitely, ad. നിശ്ചയമായി, തിട്ടമായി,
തീരുമാനമായി, തീൎച്ചയായി.

Definiteness, s. നിശ്ചയം, തിട്ടം, ക്ലിപ്ത
ത, വൎണ്ണനം.

Definition, s. വൎണ്ണനം, വിവരണം, ഖ
ണ്ഡിപ്പ, തീൎച്ച.

Definitive, a. നിശ്ചയമുള്ള, തീൎച്ചയുള്ള,
ഖണ്ഡിതമായുള്ള, പരിഛെദമുള്ള, തീരു
മാനമായുള്ള.

Definitively, ad. നിശ്ചയമായി, തീൎച്ച
യായി, തിട്ടമായി, തീരുമാനമായി.

Definitiveness, s. നിശ്ചയം, തീൎച്ച, ഖ
ണ്ഡിപ്പ.

Deflagration, s. തീപ്പറ്റൽ, തീഭയം, തീ
പ്പിടുത്തം.

To Deflect, v. n. മാറിപ്പോകുന്നു, വഴി
വിലക്കുന്നു, വഴിതെറ്റുന്നു, തെറ്റിപ്പൊ
കുന്നു.

Deflection, s. മാറിപ്പൊക്ക, വഴിവിലങ്ങ,
വഴിതെറ്റ, വഴിപിഴ.

Deflexure, s, കുനിവ, വളച്ചിൽ; വഴി
മാറ്റം, വഴിവിലങ്ങ,

Defloration, s. ചാരിത്രഭംഗം, കന്യാവ്ര
തഭംഗം.

To Deflour, v. a. ചാരിത്രഭംഗംവരുത്തു
ന്നു, കന്യാവ്രതഭംഗംവരുത്തുന്നു, ദൊഷ
പ്പെടുത്തുന്നു; ഭംഗികെടവരുത്തുന്നു, സൌ
ന്ദൎയ്യംകളയുന്നു, അപഹരിക്കുന്നു.

Deflourerer, s. ചാരിത്ര ഭംഗംവരുത്തുന്ന
വൻ, ബലാല്ക്കാരം ചെയ്യുന്നവൻ, ഭംഗി
കെടവരുത്തുന്നവൻ, പിഴപ്പിക്കുന്നവൻ.

Defluxion, s. കീഴോട്ടുള്ള ഇറക്കം, നീരി
റക്കം, കീഴൊട്ടുള്ള ഒഴുക്ക.

Deflation, s, അഴുക്കാക്കുക, നിൎമ്മാല്യ
ത, തീണ്ടൽ.

Deforcement s. ബലാല്ക്കാരമായി എടുക്കു
ക, ആക്രമം.

To Deform, v. a. വിരൂപമാക്കുന്നു, ഭാ
ഷകെടവരുത്തുന്നു, ചന്തക്കെടാക്കുന്നു,
ഭംഗികെടവരുത്തുന്നു; അപമാനിക്കുന്നു.

Deform, Deformed, വിരൂപമുള്ള, കുരൂ
പമുള്ള; ചന്തക്കെടുള്ള, ഭാഷകെടുള്ള, ല
ക്ഷണഹീനമായുള്ള.

Deformation, s. ഭാഷകെടവരുത്തുക.

Deformedly, ad. വിരൂപമായി, ചന്ത
ക്കെടായി.

Deformity, s. വിരൂപം, കുരൂപം, ചന്ത
ക്കെട, ഭംഗികെട, ലക്ഷണഹീനത,
വൈരൂപ്യം.

Deforsor, s, ബലാല്കാരമായി അടക്കി ഒ
ഴിപ്പിക്കുന്നവൻ.

To Defraud, v, a. വഞ്ചിക്കുന്നു, വഞ്ചന
ചെയ്യുന്നു, വഞ്ചിച്ചെടുക്കുന്നു, വ്യാജം ചെ

[ 131 ]
യ്യുന്നു; കൈക്കലാക്കുന്നു, അപഹരിക്കുന്നു,
തട്ടിക്കൊണ്ടുപൊകുന്നു; തട്ടിയെടുക്കുന്നു.

Defrauder, s. അപഹാരി, വഞ്ചനചെ
യ്യുന്നവൻ, വ്യാജക്കാരൻ, തട്ടിക്കുന്നവൻ.

To Defray, v. a. ചിലവിനകൊടുക്കുന്നു,
ചിലവ വകവെച്ചുകൊടുക്കുന്നു, ചിലവ
വെച്ച കൊടുക്കുന്നു.

Defrave, s. ചിലവിന വകകൊടുക്കുന്ന
വൻ, ചിലവുവകവെക്കുന്നവൻ.

Defrayment, s. ചിലവിന വകകൊടുക്കു
ക.

Defunct, a. മരിച്ച, ചത്ത, കഴിഞ്ഞുപൊ
യ, മൃത്യുവായുള്ള.

Defunction, s. മൃത്യു, മരണം, ചാവ.

To Defy, v, a പൊക്കി വിളിക്കുന്നു, നി
ന്ദിക്കുന്നു, ധിക്കരിക്കുന്നു, അധിക്ഷേപി
ക്കുന്നു.

Degeneracy, s. കാരണവന്മാരുടെ സുകൃ
തത്തെ വിട്ടുകളയുക, ഉത്തമമായതിനെ
വെടിയുക, പതിതത്വം; ഹീനത, നികൃഷ്ടത.

To Degenerate, v. n. കാരണവന്മാരു
ടെ സുകൃതത്തിൽനിന്ന പതിക്കുന്നു, പതി
തമാകുന്നു ; ഗുണാവസ്ഥയിൽനിന്ന് വീ
ഴുന്നു ; കുജാതമായിതീരുന്നു, ആകാത്ത
തായിതീരുന്നു, ദൊഷമായിതീരുന്നു, ഹി
നമായിതിരുന്നു.

Degenerate, a. കാരണവന്മാരെപൊലെ
യല്ലാത്ത, പതിതമായുള്ള; ഭൂഷ്ടായുള്ള, കു
ജാതമായുള്ള, സുകൃതത്തിൽനിന്ന വീണ;