സർവ്വ ശക്തൻ യഹോവ
ദൃശ്യരൂപം
സർവ്വ ശക്തൻ യാഹോവതാൻ പരിശുദ്ധൻ പരിശുദ്ധൻ
സാധുക്കൾക്ക് സഹായകനും ആദ്യന്തനും നീയല്ലയോ
രോഗികൾക്ക് വൈദ്യനും നീ, രോഗം നീക്കും മരുന്നും നീ
ആശ്വാസത്തെ നൽകീടെണം രോഗിയാമീ പൈതലിന്നു
നിന്മുഖം നീ മറച്ചീടിൽ നന്മ പിന്നെ ആരു നല്കും
തിന്മയെല്ലാം തീർത്തീടെണം കാരുണ്യങ്ങൾ ശോഭിപ്പാനായ്
സർവ്വ ശക്തൻ യഹോവായെ കോപിക്കല്ലേ സാധുക്കളിൽ
ദൈവമേ നീ തുണയ്കണം ആത്മ സൌഖ്യം കണ്ടെത്തുവാൻ