സ്തോത്രമേശുവേ സ്തോത്രമേശുവേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

                      ആദിതാളം
                       പല്ലവി
സ്തോത്രം യേശുവേ! സ്തോത്രം യേശുവേ! നിന്നെ-
മാത്രം നന്ദിയോടെയെന്നും വാഴിത്തിപാടും ഞാൻ
                    ചരണങ്ങൾ
1.ദാസനാമെന്റെ നാശമകറ്റാൻ
  നര വേഷമായവതരിച്ച ദൈവജാതനേ-

2.പാപത്തിന്നുടെ ശാപശിക്ഷയാം
   ദൈവകോപത്തീയിൽ വെന്തെരിഞ്ഞ ജീവനാഥനേ-

3.ശത്രുവാമെന്നെ നിൻ പുത്രനാക്കുവാൻ എന്നിൽ
   ചേർത്തനിൻ കൃപക്കനന്തം സ്തോത്രം യേശുവേ-

4.ആർത്തികൾ തീർത്ത കരുണാസമുദ്രമേ
   നിന്നെ സ്തോത്രം ചെയ് വാനെന്നെയെന്നും പാത്രനാക്കുക-

5.ജീവനാഥനേ ദേവനന്ദനാ നിന്റെ
   ജീവനെന്നിൽ തന്നതിന്നായ് സ്തോത്രം യേശുവേ-

6.നാശലോകത്തിൽ ദാസനാമെന്നെ സൽപ്രകാശമായ്
  നടത്തിടേണം യേശുനാഥനേ.