സൂചികയുടെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? എന്ന കൃതി വിക്കിരീതിയിൽ ഫോർമാറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം മുടങ്ങികിടക്കുകയാണ്. ഇതിനെ ഗ്രന്ഥശാലയിലെ സൂചിക സങ്കേതം ഉപയോഗിച്ച് ഓരോ പേജുകളായി തരം തിരിച്ച് ചെയ്താൽ കൂടുതൽ എളുപ്പവും വേഗത്തിലും ഈ പദ്ധതി സുഗമമായി കൈകാര്യം ചെയ്യാം എന്ന് കരുതുന്നു.--മനോജ്‌ .കെ 05:55, 15 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

ചെയ്യേണ്ട ജോലികൾ[തിരുത്തുക]

  1. ) സൂചിക:Kulastreeyum_Chanthapennum_Undayathengane.djvu എന്ന താളിൽ പോകുക.
  2. ) അവിടെ താളുകൾ എന്ന ഭാഗത്ത് പലനിറത്തിലുള്ള 250 അധികം താളുകൾ കാണാം.
  3. ) ഈ കൃതി ഒരു റൌണ്ട് പ്രൂഫ് റീഡ് കഴിഞ്ഞതാണ്. 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? ഈ താളിൽ അത് വ്യത്യസ്ഥമായ അദ്ധ്യായങ്ങളിൽ അവ കിടപ്പുണ്ട്.
  4. ) ചെയ്യേണ്ടത് സൂചിക പേജിലുള്ള ചുവപ്പുനിറത്തിലുള്ള പേജുകൾ സൃഷ്ടിക്കുക എന്നതാണ്.സൃഷ്ടിച്ച ശേഷം നിലവിലെ അദ്ധ്യായങ്ങളിൽ നിന്ന് പേജുകളിലേയ്ക്ക് ടെക്സ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുക. സൃഷ്ടിക്കുന്ന ആൾ തന്നെ അത് പ്രൂഫ് റീഡ് ചെയ്ത് അക്ഷരതെറ്റില്ല എന്ന ഉറപ്പുവരുത്തണം.
  5. ) ഇങ്ങനെ പ്രൂഫ് ചെയ്ത പേജിൽ ഫോർമാറ്റിങ്ങ് ചെയ്യനുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവസ്ഥ (/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ റോസ് നിറം) എന്ന് തന്നെ ഇട്ടാൽ മതിയാകും. (ആ പേജിലേയ്ക്കുള്ള ടെക്സ്റ്റ് അവിടെയുണ്ടെന്ന് ഉറപ്പു വരുത്തണം. പുസ്തകത്തിന് യോജിച്ച് രീതിയിലുള്ള ഫലകങ്ങൾ നിർമ്മാണഘട്ടത്തിലാണ്.
  • പേജ് സൃഷ്ടിക്കുമ്പോൾ കാണുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുക. ഇത് വിക്കിയിലുള്ള OCR സംവിധാനം ടെക്സ്റ്റ് ആക്കി തരുന്നതാണ്. ഇതിന്റെ യൂണീക്കോഡ് പതിപ്പ് ഇപ്പോൾ തന്നെ ഗ്രന്ഥശാലയിലുണ്ട്. ഇപ്പോൾ ചെയ്യുന്നത് അതിനെ ഓരോ പേജുകളാക്കി തിരിക്കുകയാണ്.

അംഗങ്ങൾ[തിരുത്തുക]

അംഗങ്ങൾ ഇവിടെ ഒപ്പ് വയ്ക്കുക.

  1. --മനോജ്‌ .കെ 06:27, 15 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]
  2. --ശിവഹരി 06:32, 15 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]
  3. --AniVar 06:40, 15 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]
  4. --എഴുത്തുകാരി സംവാദം 08:59, 28 ജൂൺ 2012 (UTC)Reply[മറുപടി]

ഫോർമാറ്റിങ്ങ് സഹായം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

ഉപയോഗിക്കേണ്ട ഫലകവും ഉപയോഗരീതിയും.

{{pagenotes
     |containerwidth=53.25em
     |noteHeading=തെക്കൻ പാട്ടുകളിലെ പെൺ പ്രതിരോധം
     |notes=ഒന്നാമത്തെ പ്രശ്നം നോക്കാം. ചരിത്രമെന്നാൽ കഴിഞ്ഞകാലത്തിന്റെ കലർപ്പില്ലാത്ത ചിത്രംമാത്രമാണോ? രണ്ടുകാര്യങ്ങൾ തുടക്ക ത്തിൽത്തന്നെ വ്യക്തമാകുന്നുണ്ട്: കഴിഞ്ഞകാലത്തെ സമ്പൂർണ്ണമായി വീണ്ടെടുക്കാൻ നമുക്കൊരിക്കലും കഴിയില്ല, ചരിത്രം സമീപകാലംവരെയും സമൂഹത്തിലെ മേലാളവിഭാഗങ്ങളുടെ കുത്തകയാ യിരുന്നു. ഏറ്റവും വിശാലമായി ആലോചിച്ചാൽ കഴിഞ്ഞുപോയ - അതായത് ഇനി ഒരിക്കലും മടങ്ങിവരാത്ത - കാലത്തെക്കുറിച്ച് പൂർണ്ണമായ അറിവ് മനുഷ്യർക്കു കിട്ടില്ലെന്ന സത്യം അംഗീകരിക്കേ ണ്ടിവരും. കഴിഞ്ഞുപോയ കാലത്തേക്ക് മടങ്ങിപ്പോയി അന്നത്തെ അവസ്ഥകൾ എന്തൊക്കെയായിരുന്നുവെന്ന് നേരിൽക്കണ്ട് മനസ്സിലാക്കാനുള്ള വിദ്യയൊന്നും മനുഷ്യരുടെ പക്കലില്ലല്ലോ. അതുകൊണ്ട് പൊയ്പ്പോയകാലം ബാക്കിവച്ചിട്ടുള്ള അവശിഷ്ടങ്ങൾ തിരഞ്ഞുപിടിച്ച് പഠിക്കുന്നതിലൂടെയാണ് ഗവേഷകർ ചരിത്രവിജ്ഞാനം ഉണ്ടാക്കുന്നത്. പഴയകാലത്തെ താളിയോലഗ്രന്ഥങ്ങൾ, ശിലാലിഖിതങ്ങൾ, പണ്ടുകാലത്തുള്ളവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ മുതലായവയാണ് അവ
     }}

വിക്കിയിൽ കാണിക്കുമ്പോൾ

തെക്കൻ പാട്ടുകളിലെ പെൺ പ്രതിരോധം
ഒന്നാമത്തെ പ്രശ്നം നോക്കാം. ചരിത്രമെന്നാൽ കഴിഞ്ഞകാലത്തിന്റെ കലർപ്പില്ലാത്ത ചിത്രംമാത്രമാണോ? രണ്ടുകാര്യങ്ങൾ തുടക്ക ത്തിൽത്തന്നെ വ്യക്തമാകുന്നുണ്ട്: കഴിഞ്ഞകാലത്തെ സമ്പൂർണ്ണമായി വീണ്ടെടുക്കാൻ നമുക്കൊരിക്കലും കഴിയില്ല, ചരിത്രം സമീപകാലംവരെയും സമൂഹത്തിലെ മേലാളവിഭാഗങ്ങളുടെ കുത്തകയാ യിരുന്നു. ഏറ്റവും വിശാലമായി ആലോചിച്ചാൽ കഴിഞ്ഞുപോയ - അതായത് ഇനി ഒരിക്കലും മടങ്ങിവരാത്ത - കാലത്തെക്കുറിച്ച് പൂർണ്ണമായ അറിവ് മനുഷ്യർക്കു കിട്ടില്ലെന്ന സത്യം അംഗീകരിക്കേ ണ്ടിവരും. കഴിഞ്ഞുപോയ കാലത്തേക്ക് മടങ്ങിപ്പോയി അന്നത്തെ അവസ്ഥകൾ എന്തൊക്കെയായിരുന്നുവെന്ന് നേരിൽക്കണ്ട് മനസ്സിലാക്കാനുള്ള വിദ്യയൊന്നും മനുഷ്യരുടെ പക്കലില്ലല്ലോ. അതുകൊണ്ട് പൊയ്പ്പോയകാലം ബാക്കിവച്ചിട്ടുള്ള അവശിഷ്ടങ്ങൾ തിരഞ്ഞുപിടിച്ച് പഠിക്കുന്നതിലൂടെയാണ് ഗവേഷകർ ചരിത്രവിജ്ഞാനം ഉണ്ടാക്കുന്നത്. പഴയകാലത്തെ താളിയോലഗ്രന്ഥങ്ങൾ, ശിലാലിഖിതങ്ങൾ, പണ്ടുകാലത്തുള്ളവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ മുതലായവയാണ് അവ


ചിത്രങ്ങൾ[തിരുത്തുക]

ഇതിലുപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ പലതും ഫ്ലിക്കറിൽ നിന്നും എടുത്തതോ പല ചിത്രങ്ങൾ സമ്യോജിപ്പിച്ചുണ്ടാക്കിയതോ ആണ്. ചില ചിത്രങ്ങളിൽ എവിടെനിന്നെടുത്തതാണെന്നും നൽകിയിട്ടുണ്ട്. എന്നിരുന്നാലും ഈ ചിത്രങ്ങൾ ഇവിടെ ഉപയോഗിക്കുന്നതുചിതമാണോ ? ചിത്രങ്ങൾ ഇതിൽ ചേർക്കേണ്ടതുണ്ടോ ? --എഴുത്തുകാരി സംവാദം 04:46, 4 ജൂലൈ 2012 (UTC)Reply[മറുപടി]

ചില ചിത്രങ്ങൾ പകർപ്പവകാശം തീർന്നതാണെങ്കിലും, പലതിന്റെയും പകർപ്പവകാശം വിലയിരുത്തേണ്ടതാണ്. ചിത്രങ്ങളുടെയെല്ലാം അവകാശം വാങ്ങിയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെങ്കിൽ/അങ്ങനെ ചിന്തിച്ചാൽ എല്ലാം ഇവിടെ ഉൾപ്പെടുത്താം. അല്ലാത്തപക്ഷം ചിത്രമുള്ളയിടത്ത് പകരം ഡമ്മി ചിത്രം ഉപയോഗിക്കുകയുമാകാം.--Vssun (സംവാദം) 11:13, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

പേജ് നമ്പർ[തിരുത്തുക]

പുസ്തകത്തിലുള്ള പേജ് നമ്പർ തന്നെ ഇവിടെ വരുത്തേണ്ടതല്ലേ? --Vssun (സംവാദം) 11:27, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

നമ്മൾ ഉപയോഗിക്കുന്ന ഉള്ളടക്കമുള്ള താളുകളുടെ എണ്ണം വരണമെന്നായിരുന്നു എന്റെ വിചാരം, അല്ലാ മറിച്ചാണെങ്കിൽ മാറ്റം തിരസ്കരിക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:42, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

പുസ്തകത്തിൽ പേജ്നമ്പറുണ്ടെങ്കിൽ അതുതന്നെ വരുന്നതാണ് ഏറ്റവും നല്ലത് എന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 11:45, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

മാറ്റി. മറ്റുരീതികൾ നമുക്കു പരീക്ഷിക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:47, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

പടം മാത്രം കിടക്കുന്ന താളുകളിൽ ചിത്രം എന്നു നൽകുന്നതിൽ കുഴപ്പമില്ല. --Vssun (സംവാദം) 17:03, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]