സൂചികയുടെ സംവാദം:Gadgil report.pdf

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ശില്പയുടെ പയ്യൻസ് മൊഡ്യൂളിന്റെ API വച്ച് ആസ്കി ഉള്ളടക്കം യൂണിക്കോഡ് ആക്കുന്നതിന് ഒരു ബോട്ട് ഉണ്ടാക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ഈ 321 പേജും നിർമ്മിച്ച് പ്രൂഫ് റീഡിങ്ങ് തുടങ്ങാമെന്ന് കരുതുന്നു.സംഗതി ഒരു ബോട്ട് ആയാൽ ഭാവിയിൽ ഇതുപോലെ ലഭ്യമാകുന്ന കുറേ പുസ്തകങ്ങൾക്കായി നമുക്ക് പുനരുപയോഗിക്കാനാകും. ഏറ്റവും അടുത്ത് നിൽക്കുന്ന രീതിയിൽ അതിലേക്ക് മാപ്പ് ഫയലുണ്ടാക്കുന്ന പണി ഞാനേറ്റു. (രണ്ട് സ്റ്റാന്റേഡിലുള്ള ആസ്കി ഫോണ്ടിന്റെ പ്രശ്നമുണ്ടാവില്ലെന്ന മുൻധാരണയിൽ).അങ്ങനെ പ്രശ്നമുണ്ടെങ്കിൽ നമുക്ക് അടുത്ത വഴികൾ നോക്കാം --മനോജ്‌ .കെ (സംവാദം) 03:13, 17 നവംബർ 2013 (UTC)Reply[മറുപടി]

സൂചികാതാൾ തല്ക്കാലം മായ്ചിട്ടുണ്ട്. സ്ക്രിപ്റ്റ് ശരിയായ ശേഷം ഒരുമിച്ച് ചെയ്യുന്നതാണ് നല്ലത്. വെറുതെ സമയം ആളുകൾ പാഴാക്കേണ്ടതില്ല. --മനോജ്‌ .കെ (സംവാദം) 08:27, 17 നവംബർ 2013 (UTC)Reply[മറുപടി]
ഉള്ളടക്കം ചേർത്തിട്ടുണ്ടു്. താൾ പുനസ്ഥാപിച്ചാൽ പ്രൂഫ് റീഡിങ്ങ് തുടങ്ങാം. --അഖിലൻ 04:50, 23 നവംബർ 2013 (UTC)Reply[മറുപടി]
അഖിലാ, ഉള്ളടക്കം നേരേ ചേർക്കുകയല്ലേ ചെയ്തതു്?? സൂചികയുടെ താളുകളിൽ അല്ലല്ലോ? ഞാൻ ഒരു സ്ക്രിപ്റ്റ് എഴുതിവെച്ചിട്ടുണ്ടായിരുന്നു. KSSP ഉപയോഗിച്ച ഫോണ്ടിന്റെ കീമാപ്പ് കിട്ടിയാൽ, നമുക്ക് സൂചികാ താളുകളിൽ തന്നെ ഉള്ളടക്കം ചേർക്കാൻ പറ്റിയേനേ. അപ്പോൾ ഓരോ പേജിന്റെ ആയിട്ട് പ്രൂഫ്‌റീഡിങ്ങ് നടത്താമല്ലോ. പരീക്ഷ ആയതിനാൽ കുത്തിയിരുന്നു് കീമാപ്പ് ഉണ്ടാക്കാൻ പറ്റിയില്ല. ഞാൻ അമ്പിളി ഫോണ്ട് വച്ച് ചെയ്തു് നോക്കിയതു് ഇവിടെ കാണാൻ പറ്റും. ഇതിപ്പോ അഖിലൻ മിനക്കെട്ടിരുന്നു് കോപ്പി പേസ്റ്റ് ചെയ്തതല്ലേ. പക്ഷേ ഓരോന്നായിട്ടു് സൂചികാതാളുകളിലേക്ക് കോപ്പി ചെയ്താലേ പ്രൂഫ്‌റീഡിങ്ങ് എളുപ്പത്തിൽ നടത്താൻ പറ്റൂ. എന്നിട്ട് നമ്മൾ സാധാരണ ചെയ്യുന്നതു് പോലെ മുഖ്യതാൾ സൂചികയിൽ നിന്നും ജനറേറ്റ് ചെയ്തു് എടുക്കാം. സൂചിക താളുകളിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നതു് മിനക്കേടാണെന്നാണു് എന്റെ വിശ്വാസം. അതുകൊണ്ട് വേണമെങ്കിൽ സ്ക്രിപ്റ്റ് ഇനിയും ഓടിക്കാവുന്നതാണു്. അപ്പോൾ പക്ഷേ അഖിലൻ ഇത്രയും കഷ്ടപ്പെട്ടതു് വെറുതെ ആകും. എന്താ ചെയ്യേണ്ടത്? --ബാലു (സംവാദം) 10:58, 23 നവംബർ 2013 (UTC)Reply[മറുപടി]
തൽക്കാലം കോപ്പി പേസ്റ്റിങ് നടക്കട്ടെ. --മനോജ്‌ .കെ (സംവാദം) 04:28, 25 നവംബർ 2013 (UTC)Reply[മറുപടി]
ബാലൂ, അതൊക്കെ സൗകര്യം പോലെ ചെയ്തൊളൂ. (ഞാൻ പിണങ്ങുകയൊന്നുമില്ല). വേണ്ട ചിത്രങ്ങൾ ഇവിടെയുണ്ടു്--അഖിലൻ 08:47, 26 നവംബർ 2013 (UTC)Reply[മറുപടി]
കുറച്ച് മാറ്റങ്ങൾ വരുത്തിയ അമ്പിളി മാപ്പ് തൽക്കാലം ഇത് വച്ച് ബോട്ട് ഓടിച്ച് പേജുകളുണ്ടാക്കൂ.--മനോജ്‌ .കെ (സംവാദം) 19:09, 26 നവംബർ 2013 (UTC)Reply[മറുപടി]
Yes check.svg പൂർത്തിയായി , പക്ഷേ പ്രൂഫ്‌റീഡിങ്ങ് ഊർജ്ജിതമായിട്ട് നടത്തേണ്ടി വരും --ബാലു (സംവാദം) 04:12, 27 നവംബർ 2013 (UTC)Reply[മറുപടി]
"https://ml.wikisource.org/w/index.php?title=സൂചികയുടെ_സംവാദം:Gadgil_report.pdf&oldid=86765" എന്ന താളിൽനിന്ന് ശേഖരിച്ചത്