സൂചികയുടെ സംവാദം:സൗന്ദര്യനിരീക്ഷണം.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സൂചികയിൽ Djvu ഫയൽ(ചിത്രം) ലോഡ് ആവുന്നില്ല.കൂടാതെ ടൈപ്പ് ചെയ്യാനുള്ള താളുകളും കാണുന്നില്ല. എവിടെയോ പിഴവ്. സ്പീഡ് കുറഞ്ഞ നെറ്റിൽ ആയതുകൊണ്ടും ആയിരിക്കാം.-മനോജ്‌ .കെ (സംവാദം) 03:26, 18 ജനുവരി 2013 (UTC)

മൊത്തം താൾ ലോഡായി വരാതെ സേവ് ചെയ്തതു കൊണ്ടാകാം. ഞാൻ ഒന്നുകൂടി തിരുത്തി സേവിയപ്പോൾ ശരിയായി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:38, 18 ജനുവരി 2013 (UTC)

പതിപ്പും പകർപ്പവകാശവും[തിരുത്തുക]

ഈ സ്കാൻ ചെയ്തിരിയ്ക്കുന്നതു് സൌന്ദര്യനിരീക്ഷണത്തിന്റെ ഏതു പതിപ്പാണു്? ഈ പതിപ്പിന്റെ പകർപ്പവകാശകാലാവധി അവസാനിച്ചതാണോ? -- Kevinsooryan (സംവാദം) 03:07, 20 ജനുവരി 2013 (UTC)

എം.പി. പോൾ മരിച്ച് 60 വർഷം തികഞ്ഞതിനാൽ ഈ പുസ്തകത്തിന്റെ പകർപ്പവകാശകാലാവധി അവസാനിച്ചതായി കരുതുന്നു. ഈ പതിപ്പിൽ ഒറിജിനൽ ടെക്സ്റ്റ് അല്ലാതെ എന്തെങ്കിലും കൂടുതലില്ലാത്തതിനാൽ ഈ പതിപ്പിനു മാത്രമായി പകർപ്പവകാശമില്ല.--Fotokannan (സംവാദം) 04:03, 20 ജനുവരി 2013 (UTC)

//ഈ പതിപ്പിൽ ഒറിജിനൽ ടെക്സ്റ്റ് അല്ലാതെ എന്തെങ്കിലും കൂടുതലില്ലാത്തതിനാൽ// ഈ പ്രസ്താവന സത്യമാകാൻ തരമില്ല. കാരണം ഇതിന്റെ ആദ്യപതിപ്പുകൾ മലയാളം തനതു് ലിപിയിലായിരിയ്ക്കാനാണു് സാധ്യത. ഈ പതിപ്പു് പുതിയ ലിപിയിലും. ടൈപ്പ്സെറ്റിങ്ങുകാർ തനതുലിപിയെ പുതിയ ലിപിയാക്കുന്നതിനിടയിൽ സംവൃതോകാരം യ്ക്ക മുതലായ പലതും വിഴുങ്ങിയിരിയ്ക്കാൻ സാധ്യതയുണ്ടു്. അതൊന്നു പരിശോധിയ്ക്കുന്നതു നല്ലതായിരിയ്ക്കും. -- Kevinsooryan (സംവാദം) 03:19, 22 ജനുവരി 2013 (UTC)

ഈ പതിപ്പു് ഏതാണെന്നു് വ്യക്തമാക്കുന്ന, പുസ്തകത്തിന്റെ കോപിറൈറ്റ് പേജുകൂടി ഉണ്ടായിരുന്നെങ്കിൽ, ഭാവിയിലും ഒരു സംശയത്തിനു വക ഇല്ലാതെ കഴിക്കാമായിരുന്നു. എന്തുകൊണ്ടാണു് കോപിറൈറ്റ് പേജ് ഇല്ലാതെ ഇടുന്നതു്? എന്തെങ്കിലും കാരണമുണ്ടോ? -- Kevinsooryan (സംവാദം) 02:57, 22 ജനുവരി 2013 (UTC)

എന്റെ അഭിപ്രായത്തിൽ, നമ്മൽ കഴിവതും പഴയ പ്രതികൾ സ്കാൻ ചെയ്തു ഗ്രന്ഥശാലയിൽ കയറ്റണം. പക്ഷേ അതെപ്പോഴും കഴിയില്ലല്ലോ? പുസ്തകം പഴയതാണെങ്കിലും പുതിയതാണെങ്കിലും കൃതി പകർപ്പവകാശപരിധികഴിഞ്ഞതായതിനാൽ "പുതിയ പ്രതി"കൊണ്ടു പ്രശ്നമുണ്ടാവാൻ വഴിയില്ല. മറ്റു പ്രതികൾ കിട്ടുന്നതനുസരിച്ചു വീണ്ടും തെറ്റുതിരുത്തൽ വായന നടത്തുക വഴി കൃതിയുടെ ആധികാരിത പരമാവധിനിലനിർത്താൻ നമുക്കു കഴിയും.

കത്തുകൾ[തിരുത്തുക]

താളിന്റെ സംവാദം:സൗന്ദര്യനിരീക്ഷണം.djvu/38 കാണുക. ഇവ എം.പി.പോളിന്റെ അല്ലല്ലോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:07, 22 ജനുവരി 2013 (UTC)

അത് ഒരു അബദ്ധം പറ്റിയതാണു മനു. സിസ്റ്റത്തിലെ സ്ക്രിപ്റ്റിൽ എന്തോ എറർ. ഞാനാസമയത്ത് ഉണ്ടാക്കിയ എല്ലാ പിഡിഎഫുകളിലും ഈ പ്രശ്നം പറ്റി. djvu എക്സ്പോർട്ട് ചെയ്ത് കഴിഞ്ഞ് ചെക്ക് ചെയ്തിരുന്നില്ല. അതാണുണ്ടായത് :)--മനോജ്‌ .കെ (സംവാദം) 06:33, 30 ജനുവരി 2013 (UTC)
ഇപ്പോളുള്ള താളുകൾ എല്ലാം ശരിയ്ക്കാണോ? മാറി മറിഞ്ഞു കിടക്കുന്ന "താളുകളുടെ ഉള്ളടക്കം" ശരിയാക്കാനാ..--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:01, 30 ജനുവരി 2013 (UTC)

താളുകളിൽ മാറ്റം[തിരുത്തുക]

ഈ കൃതി വീണ്ടും അപ്ലോഡിയപ്പോൾ djvu താളുകളും ടൈപ്പ് ചെയ്ത താളുകളും തമ്മിൽ അന്തരം കാണുന്നു. --സിദ്ധാർത്ഥൻ (സംവാദം) 09:41, 29 ജനുവരി 2013 (UTC)

കാഷേ വൃത്തിയായികഴിഞ്ഞേ നമുക്ക് അതിനെപ്പറ്റി കൃത്യമായി പറയാൻ പറ്റൂ. അല്ലെങ്കിൽ ഈ DJVU ഡൗൺലോഡ് ചെയ്ത് എടുത്തു നോക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:15, 29 ജനുവരി 2013 (UTC)