സീയോൻ സഞ്ചാരി ഞാൻ
Jump to navigation
Jump to search
സിയോൻ സഞ്ചാരി ഞാൻ രചന: |
പല്ലവി
സിയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിൻറെ പാതയിൽ
ചരണങ്ങൾ
മോക്ഷ യാത്രയാണിത് ഞാൻ നടപ്പത്
കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാം (2)
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും (2)
എന്നെ നേടുന്ന സന്തോഷമോർത്തതാൽ
നിന്ദകൾ സഹിച്ചു മരിച്ച നാഥനെ (2)
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ
ക്ഷീണമെന്തെന്നറികില്ല ഞാൻ (2)
ലോകമേതും യോഗ്യം അല്ലെനിക്കതാൽ
ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവിൽ (2)
നാഥന് മുൾമുടി നല്കിയ ലോകമേ
നീ തരും പേർ എനിക്കെന്തിനായ്? (2)
ബാലശിക്ഷ നൽകുമെൻ അപ്പനെങ്കിലും
ചേലെഴും തൻ സ്നേഹം കുറഞ്ഞു പോയിടാ (2)
നന്മയേ തൻ കരം നൽകൂ, എന്നീശനിൽ
എന്മനം വിശ്രമം നേടിടും (2)