ഉള്ളടക്കത്തിലേക്ക് പോവുക

സാഹിത്യചിന്തകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സാഹിത്യചിന്തകൾ (1963)




[ 1 ]
സാഹിത്യ
ചിന്തകൾ










ചങ്ങമ്പുഴ
[ 2 ]
സാഹിത്യചിന്തകൾ


സ്വരരാഗസുധ പബ്ലിക്കേഷൻസ്

[ 3 ] SAHITYACHINTHAKAL

(Presidential address delivered at the Second Annual Conference of All-Kerala Progressive Writers' Association held at Kottayam.)

By

CHANGAMPUZHA KRISHNA PILLAI M. A.


First Impression 1120 M. E.

Second Impression July 1963, 1000 Copies.

Copyright:

MRS. SRIDEVI CHANGAMPUZHA


PRICE 1-50


SWARARAGASUDHA PUBLICATIONS,

EDAPPALLY

Distributors:

M. S. BOOK DEPOT, QUILON

Printed at:

Thilakam Press, Ernakulam. [ 4 ]
സാഹിത്യചിന്തകൾ

(കോട്ടയത്തുവച്ചു നടന്ന അഖില കേരളപുരോഗമന സാഹിത്യ സംഘടനയുടെ ദ്വിതീയ വാർഷിക സമ്മേളനത്തിൽ ചെയ്ത അദ്ധ്യക്ഷപ്രസംഗം)


ചങ്ങമ്പുഴ കൃഷ്ണപിള്ള എം. ഏ.


വില 1-50


പ്രസാധകന്മാർ:
സ്വരരാഗസുധ പബ്ലിക്കേഷൻസ്,
ഇടപ്പള്ളി.



വിതരണക്കാർ:
എം എസ് ബുക്ക്ഡിപ്പൊ,
കൊലം.
[ 5 ]
മഹാകവി ചങ്ങമ്പുഴ

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1087 കന്നിമാസം 24-ാം തീയതി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ വീട്ടിൽ ശ്രീമതി പാറക്കുട്ടി അമ്മയുടെ പ്രഥമപുത്രനായി ജനിച്ചു. മട്ടാഞ്ചേരിയിൽ തെക്കേടത്തു വീട്ടിൽ ശ്രീ. നാരായണമേനോനായിരുന്നു പിതാവു്

നിർദ്ധനാവസ്ഥമൂലം ബാല്യകാലവിദ്യാഭ്യാസംപോലും വളരെ ക്ലേശകരമായിട്ടാണു് നിർവ്വഹിച്ചതു്. മൂന്നാം ഫാറം വരെ ഇടപ്പള്ളിയിൽത്തന്നെ അദ്ധ്യയനം നടത്തി. ആലുവായിലും എറണാകുളത്തും അദ്ധ്യയനം നടത്തി ഹൈസ്കൂൾ വിദ്യാഭ്യാസവും പൂൎത്തിയാക്കി.

ഒമ്പതാമത്തെ വയസ്സുമുതൽ പ്രതിഭാശാലിയായ നമ്മുടെ സ്മര്യപുരുഷൻ കവിത എഴുതാൻതുടങ്ങി. ബാഷ്പാഞ്ജലി എന്ന പ്രഥമ കവിതാസമാഹാരത്തിലെ കവിതകളെല്ലാം ഇരുപതും ഇരുപത്തൊന്നും വയസ്സിനിടയിൽ രചിക്കപ്പെട്ടവയാണു്.

ചങ്ങമ്പുഴ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവസരത്തിലാണു് ശ്രീ. ഇടപ്പള്ളി രാഘവൻപിള്ള നിര്യാതനായത്. ആ ദുരന്തസംഭവം ചങ്ങമ്പുഴയുടെ ഹൃദയത്തെ അഗാധമായി മുറിവേല്പിച്ചു. അതിൽനിന്നും വിങ്ങിപ്പൊട്ടിയ ദീനരോദനമാണ് രമണൻ എന്ന ആരണ്യക നാടകീയ വിലാപകാവ്യം. ആ കൃതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു.

[ 6 ]

തുടൎന്നു നിരവധി കൃതികൾ അനായാസേന ചങ്ങമ്പുഴയിൽ നിന്നും കൈരളിക്കു ലഭിക്കുവാൻ തുടങ്ങി. ഇതിനിടയിൽ അദ്ദേഹം കോളേജ് വിദ്യാഭ്യാസവും ആരംഭിച്ചിരുന്നു. എറണാകുളത്തെ പഠനത്തിനു ശേഷം തിരുവനന്തപുരം ആർട്ട്സ് കോളേജിൽ വന്നു ഓണേഴ്സ് ബിരുദം നേടി. അദ്ധ്യയന കാലത്തുതന്നെ ശ്രീമതി ശ്രീദേവിഅമ്മയെ അദ്ദേഹം വിവാഹം ചെയ്തു.

പഠനാനന്തരം സാമ്പത്തികപരാധീനതകളിൽനിന്നും മോചനം നേടാനായി ചങ്ങമ്പുഴ യുദ്ധസേവനം അനുഷ്ഠിച്ചു. രണ്ടു കൊല്ലത്തിനുള്ളിൽ ഉദ്യോഗവും മതിയാക്കി ഉപരിപഠനാൎത്ഥം മദിരാശി ലാക്കോളേജിൽ ചേൎന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ അതും വേണ്ടെന്നുവച്ചു നാട്ടിലേയ്ക്കു മടങ്ങി.

സാഹിത്യ പ്രവർത്തനങ്ങൾ കൊണ്ടുമാത്രം ധാരാളം ധനം നേടുവാൻ ചങ്ങമ്പുഴയ്ക്കു സാധിച്ചു. മംഗളോദയം മാസികയുടെ പത്രാധിപസമിതിയിലും അദ്ദേഹം അംഗമായിരുന്നു. അഖിലകേരള പുരോഗമന സാഹിത്യസമിതിയുടെ ദ്വിതീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ടു ചങ്ങമ്പുഴ ചെയ്ത ഉജ്ജ്വലപ്രഭാഷണം സാഹിത്യമണ്ഡലത്തിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു.

ബഹുമുഖമായ ജീവിതായോധനങ്ങളിൽപ്പെട്ട് മാനസികവും ശാരീരികവുമായ യാതനകൾക്കു വിധേയനായി ചങ്ങമ്പുഴ കാവ്യസപര്യ ചെയ്തു. അതിനെത്തുടൎന്നു രോഗവും ധനനഷ്ടവും അദ്ദേഹത്തെ ഗ്രസിച്ചു.

ചങ്ങമ്പുഴയെ ഹൃദയംഗമമായി സ്നേഹിച്ചിരുന്ന കേരളീയർ പണം അയച്ചുകൊടുത്തു ആ അമൂല്യ ജീവൻ ഊതിത്തെളിക്കാൻ ശ്രമിച്ചു. എന്നാൽ അതെല്ലാം വിഫലമായിത്തീർന്നു. ആബാലവൃദ്ധം കേരളീയരേയും ആശ്രുധാരയിൽ ആഴ്ത്തിക്കൊണ്ട് 1123 മിഥുനം 4-ാം നു മദ്ധ്യാഹ്നത്തിൽ മഹാകവി

[ 7 ]

തൃശ്ശിവപേരൂർ മംഗളോദയം നഴ്സിംഗ്ഹോമിൽവച്ച് ദിവംഗതനായി.

ചങ്ങമ്പുഴക്കു് ഒരനുജനും ഒരു പുത്രനും രണ്ടു പുത്രിമാരുമുണ്ടു്. അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവ് ഇന്നും ജീവിച്ചിരിക്കുന്നു. കവിതാസമാഹാരങ്ങളും, പരിഭാഷകളും, ചെറുകഥകളും, നോവലുകളും ഉൾപ്പെടെ 57 കൃതികൾ മഹാകവി ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ടു്.

ഒരു പുരുഷായുസ്സുകൊണ്ടുപോലും ആർജ്ജിക്കാനാവാത്ത അത്ഭുതസിദ്ധികൾ 36 വർഷങ്ങൾക്കുള്ളിൽ ആ അതിമാനുഷൻ പ്രകടിപ്പിച്ചു.

വേദനിപ്പിക്കുന്ന ആ മധുരസ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ!


പ്രസാധകർ
[ 8 ]

"ദയവുചെയ്തു നിങ്ങൾ എന്നോട് യോജിക്കുന്നുവെന്നു പറയരുതേ! ആരെങ്കിലും എന്നോടു യോജിക്കുന്നുവെന്നു പറയുമ്പോൾ,എന്റെ പ്രസ്താവം അബദ്ധമായിരുന്നെന്നു എപ്പോഴും എനിക്കു തോന്നിപ്പോകുന്നു."

‌

----ജോറിസ് കാറൾ ഹ്വൈസ്മാൻസ്.

[ 9 ] ചങ്ങമ്പുഴയുടെ കൃതികൾ Digitized By Kerala Sahitya Akademi (pic)[ 11 ]


















Digitized By Kerala Sahitya Akademi
[ 12 ]

മഹിതകളേ, മഹാന്മാരേ, നിങ്ങളെ ഞാൻ വന്ദിക്കുന്നു!

ഒരു ജനതയുടെ സാംസ്കാരികമായ വികാസത്തിന്റെ വിജയവൈജയന്തിയാണു് സാഹിത്യം, അതു തികച്ചും ആന്തരികമാണു്. ചരിത്രം രാഷ്ട്രത്തിന്റെ ബാഹ്യചലനങ്ങളെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. അതൊരിക്കലും തൊലിക്കപ്പുറം ചുഴിഞ്ഞിറങ്ങുന്നില്ല. മനുഷ്യരുടെ കായികമായ നേട്ടങ്ങളും നഷ്ടങ്ങളും, മാസ്തിഷ്കികങ്ങളായ പ്രവർത്തനങ്ങളുടെ പ്രകടനഫലങ്ങളുംകൊണ്ടു മാത്രം ചരിത്രം തൃപ്തിപ്പെടുന്നു. ആത്മസത്തയുമായി അടുക്കുവാനുള്ള അഭിനിവേശം അതിന് കുറവാണ്. സാഹിത്യമാകട്ടെ രാഷ്ട്രത്തിൻെറ ആത്മസത്തയുടെ അഭിരാമസന്താനമായി സമുല്ലസിക്കുന്നു.

വളരാത്ത ഒരു ജനതനയ്ക്കു പരിപുഷ്ടമായ ഒരു സാഹിത്യസമ്പത്തുണ്ടാവുകയില്ല; സ്വതന്ത്രമല്ലാത്ത ഒരു രാഷ്ട്രം സ്വതന്ത്രമായ ഒരു സാഹിത്യത്തെ സൃഷ്ടിക്കയുമില്ല. ഈ തോതുവെച്ചു നോക്കുമ്പോൾ നമ്മുടെ സാഹിത്യത്തിന്റെ കഥ അല്പം പരുങ്ങലിലാണെങ്കിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു? ഏറ്റവും പ്രാചീനമെന്നു കരുതപ്പെടുന്ന 'രാമചരിതം' മുതൽ ആധുനികകാലത്തെ കൃതികൾവരെ സാമാനൃമായിട്ടെങ്കിലും ഒന്നു കണ്ണോടിച്ചുനോക്കിയാൽ, സാഹിത്യസംബസ്ന്ധമായ സകലസൌ

[ 13 ]

ഭാഗ്യങ്ങളുടേയും ഇടയിൽ, ഒരു സംഗതി സ്പഷ്ടമായിക്കാണാൻ കഴിയും ― ഗ്രന്ഥകാരന്മാരുടെ അടിമമനോഭാവം. ഒരൊറ്റ നോട്ടത്തിൽ അതിന്റെ നഗ്നമായ രൂപം, പക്ഷേ, നമ്മുടെ കണ്ണിൽ പെട്ടുവെന്നു വരികയില്ല. എന്തുകൊണ്ടെന്നാൽ അന്ധമായ ഭക്തിയുടെ ഒരു നനുനനുത്ത ഉടുപ്പണിഞ്ഞുകൊണ്ടാണ് അതിന്റെ നില. ഒന്നുകിൽ ഈശ്വരൻ, അല്ലെങ്കിൽ രാജാവ്, അതുമല്ലെങ്കിൽ പൂർവ്വസൂരികൾ ― ചിലപ്പോൾ ഇവരെല്ലാം തന്നെ ഒന്നൊരു സംഘമായി ― സാഹിത്യകാരന്റെ മുൻപിലങ്ങനെ വിലങ്ങടിച്ചുനില്ക്കുന്നു! അവരെ കാണാത്ത ഭാവം നടിച്ചു കടന്നുപോകുവാനുള്ള കരൾക്കരുത്തു സാഹിത്യകാരനുണ്ടാകുന്നില്ല. കാവടിപോലെ വളഞ്ഞു പോകുന്ന ആ നട്ടെല്ലു കാമ്യമായ വിനയത്തിന്റെ വിജയദണ്ഡമായി വാഴ്ത്തപ്പെടുകയും, ഗതാനുഗതികമായ ആരാധകന്മാരാൽ ആ മാമൂൽ തന്നെ തുടർച്ചയായി ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. നിഷ്കൃഷ്ടനിയമങ്ങളുടേയും സങ്കീർണ്ണസങ്കേതങ്ങളുടേയും അസഹനീയമായ ആഘാതം അനുകമ്പാർഹമായ ഈ അടിമത്തത്തെ കണക്കിലധികം പീഡിപ്പിച്ചിട്ടുണ്ട്. അങ്ങനെ, കാലഗതിയിൽ കൂനുപിടിച്ചുപോയ ഒരു സാഹിത്യസൈരന്ധ്റിയാണ് സുരഭിലമായ രാഗാംഗലേപവുമായി പുരോഗമനത്തിൻെറ കരസ്പർശത്തെ കൊതിച്ചുകൊണ്ടു് ഉൽക്കണ്ഠാകുലയായി നിലകൊള്ളുന്നത്!

എന്റെ പ്രസ്താവം ഒരു വിശദീകരണത്തെ ആവശൃപ്പെടുന്നുണ്ട്. കവി, അഥവാ സാഹിതൃകാരൻ, എ

[ 14 ]

പ്പോഴും ജനപ്രതിനിധിയായിരിക്കും. ജനത അയാളിലൂടെ സ്പന്ദിക്കുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. ജനസമൂഹത്തിൻെറ സമഗ്രമായ ജീവചൈതന്യമാണ് അയാളുടെ പ്രചോദനത്തിൻെറ പ്രഭവസ്ഥാനം. ഓരോ വ്യക്തിയുടേയും ജീവശക്തി അയാളുടെ സൃഷ്ടിയിൽ പങ്കെടുത്തിട്ടുണ്ടു്. അക്കാരണത്താൽത്തന്നെ അയാൾ ഓരോ വ്യക്തിയോടും ധാർമ്മികമായി കടപ്പെട്ടിരിക്കുന്നു. ആ കടപ്പാടൊരിക്കലും വിസ്മരിച്ചുകൂടാ. വിസ്മരിക്കപ്പെടുന്നപക്ഷം പിൻതലമുറക്കാരെങ്കിലും അയാളെ വെറുതെ വിടുകയില്ല. ജനതയിൽനിന്നും സംഭരിക്കപ്പെടുന്ന ആ അമൂല്യമായ ശക്തിവിശേഷമാണ് ഒരു സാഹിത്യകാരൻെറ മൂലധനം. സ്വന്തമായ ഉദ്ദേശങ്ങൾക്കായി അതിനെ കണ്ടമാനം ദീപാളികളിച്ചു കളയുകയല്ല, പിടിപ്പോടുകൂടി പെരുമാറി, മുതൽ വൎദ്ധിപ്പിച്ചു്, ജനതയുടെ പൊതുനന്മയ്ക്കായി അതിനെ വിനിയോഗിക്കുകയാണ് അയാളുടെ കൎത്തവ്യം. ഉൽക്കർഷോന്മുഖമായ ആ വിഷയത്തിൽ അയാൾക്കു സർവ്വസ്വാതന്ത്ര്യവുമുണ്ടു് ന്യായമായ അവകാശങ്ങളെ, സ്വാതന്ത്ര്യങ്ങളെ, സ്ഥാപിക്കുവാൻ ആ ശക്തിസ്ഫുലിംഗങ്ങളുടെ സംയോഗത്താൽ അത്യന്തതീക്ഷ്ണവും അപ്രതിമവുമായി വൎത്തിക്കുന്ന അയാളുടെ വ്യക്തിത്വം സദാ സമരോത്സുകതയോടെ ത്രസിച്ചുകൊണ്ടിരിക്കണം. ജനതയുടെ മേൽ അയാൾക്കുള്ള സ്വാധീനശക്തി എതിരറ്റതാണു്. ജനതയുടെ ഭാവി അയാളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കുന്നു. അടിമമനസ്ഥിതിയോടുകൂടിയ ഒരു ജനസമൂ

[ 15 ]

ദായമാണു് അയാളുടെ സൃഷ്ടിക്കുത്തരവാദിത്വം വഹിക്കുന്നതെങ്കിൽ, അതിനെ പിന്നെയും അടിയുറപ്പിക്കുവാനല്ല, വേരോടെ പിഴുതെറിഞ്ഞു സ്വതന്ത്രമായ ഒരു നൂതനസമുദായത്തെ സൃഷ്ടിക്കുവാനാണു് അയാളുടെ സിദ്ധികൾ വിനിയോഗിക്കപ്പെടേണ്ടത്. അതിനുള്ള ഒരു പോരാട്ടമായിരിക്കണം അയാളുടെ ജീവിതം. പരിതസ്ഥിതികളാണു് സാഹിത്യകാരനെ സൃഷ്ടിക്കുന്നതെന്നു 'ടെയിൻ' തുടങ്ങിയ നിരൂപകന്മാർ പറയുമായിരിക്കാം; അതിൽ കുറച്ചു പരമൎത്ഥാവും ഉണ്ടായിരിക്കാം. പക്ഷേ, പരിതസ്ഥിതികളുടെ സൃഷ്ടിയായതുകൊണ്ടു സാഹിത്യകാരൻ അവന്റെ അന്ത്യശ്വാസംവരെ അശരണമാംവിധം അവയ്ക്കടിമയായി വർത്തിച്ചുകൊള്ളണമെന്നില്ല. അവയ്ക്കു പന്തികേടുണ്ടാകുമ്പോൾ അവനവയെ പരിഷ്കരിക്കും; പുതിയവയെ സൃഷ്ടിക്കും അല്ലാത്തപക്ഷം അവൻെറ സ്ഥാനത്തിനു യായൊരു മഹത്വവുമില്ല സാഹിത്യകാരൻെറ പരമപ്രധാനമായ ഈ കൎത്തവ്യം വിജയപൂർവ്വം നിർവ്വഹിച്ചിട്ടുള്ളവരായി നമ്മുടെ സാഹിത്യകാരന്മാരിൽ എത്രപേരുണ്ടെന്നു ചിന്തിക്കുമ്പോൾ നാം യഥാർത്തിൽ നിരാശപ്പെടുന്നില്ലേ? കുറെ നേരത്തേയ്ക്കൊരു പൊട്ടിച്ചിരിക്കു വകയുണ്ടാക്കിയതല്ലാതെ സമുദായപരിഷ്കൎത്താവെന്നു പലരും ഘോഷിയ്ക്കാറുള്ള കുഞ്ചൻനമ്പ്യാർപോലും ഈ വിഷയത്തിലെന്തു സാധിച്ചിട്ടുണ്ട്? മഹാകവി കുമാരനാശാൻെറ കാലത്തിനു മുമ്പുവരെ, കേവലം വിനോദത്തിനോ പാണ്ഡിത്യപ്രകടനത്തിനോ ഉള്ള ഒരുപകരണമെന്നതിൽക്കവിഞ്ഞു്, നമ്മുടെ സാ

[ 16 ]

ഹിത്യത്തിനു സൃഷ്ടിപരമായി എന്തു മേന്മയാണുണ്ടായിരുന്നതു്?

നമ്മുടെ സാഹിത്യത്തിനു് ഇത്തരത്തിലൊരു ദുൎദ്ദശ വരുവാനുള്ള കാരണം എന്തെന്നു ചിന്തിക്കേണ്ടതായിട്ടുണ്ടു്. രാജക്കന്മാരും പ്രഭുക്കളും സമുദായത്തിലെ ഉയൎന്ന പടികളിൽ വൎത്തിക്കുന്ന ചുരുക്കം ചില വ്യക്തികളും മാത്രം ഭദ്രമായി കാത്തുസൂക്ഷിച്ചു കൈകാൎയ്യം ചെയ്തപോന്ന ഒരു സ്വത്തായിരുന്നു നമ്മുടെ സാഹിത്യം. വിശ്രമാവസരങ്ങളിലെ വിനോദത്തിനു മാത്രമേ അവർ അതു വിനിയോഗിച്ചിരുന്നുള്ളു. അതു് ഒരിക്കലും ജനകീയമായ ഒരാവശ്യമായി വൎത്തിച്ചിട്ടില്ല. നമ്മുടെ ഭാഷയിൽ കവിത എന്നാൽ പാണ്ഡിത്യത്തിന്റെ ഗോദാവിൽ യമകാലങ്കാരങ്ങളുടെ ഗുസ്തിപിടുത്തം എന്നായിരുന്നു അർത്ഥം. സമുദായത്തിലെ തുച്ഛമായ ഒരുന്യൂന പക്ഷത്തിൻെറ പ്രീണനത്തെമാത്രം ലക്ഷ്യമാക്കിച്ചെയ്യപ്പെടുന്ന ഒരു സാഹിത്യവ്യാപാരം ഒരിക്കലും സ്വതന്ത്രമായിരിക്കാൻ നിവൃത്തിയില്ല. പ്രഭുസേവകരായ കവികൾക്കു യജമാനന്മാരുടെ ഇഷ്ടാനിഷ്ടങ്ങളിലല്ലാതെ ജനസമുദായത്തിൻെറ പൊതുനന്മയിൽ കണ്ണചെന്നിരുന്നില്ല. അക്കാരണത്താൽ ഒരേ അച്ചിൽ അടിക്കടി വാൎത്തെടുക്കപ്പെട്ടിട്ടുള്ള കൃത്രിമസൃഷ്ടികളായിപ്പോയി നമുക്കു സിദ്ധിച്ചിട്ടുള്ള സാഹിത്യകൃതികളിൽ ഭൂരിഭാഗവും. നാടോടിപ്പാട്ടുകളിൽ കൃത്രിമത്വം കുറഞ്ഞിരിക്കുന്നതു മേൽ പ്രസ്താവിച്ച അഭിപ്രായത്തിനു ശരിയായ ഒരു തെളിവാണു്.

[ 17 ]

തമിഴിന്റെ പിടിയിൽനിന്നു വിട്ടു സംസ്കൃതവുമായുള്ള ബന്ധം സുദൃഢമായതോടുകൂടി ഭാഷാസാഹിത്യത്തിൽ ഈ കൃത്രിമത്വം അതിന്റെ പരമോച്ചനിലയെ പ്രാപിക്കുകയുണ്ടായി. നമ്മുടെ എണ്ണപ്പെട്ട പ്രാചീനക വികളിൽ, സംസ്കൃതത്തിലുള്ള അതിരുകവിഞ്ഞ ഭ്രമംമൂലം, അനുകരണത്തിനോ വിവൎത്തനത്തിനോ അല്ലാതെ, തങ്ങളുടെ കഴിവുകളെ സ്വതന്ത്രമാർഗ്ഗങ്ങളിൽ പ്രവൎത്തിപ്പിച്ചു വിജയം നേടിയിട്ടുള്ളവർ എത്ര പേരുണ്ടു്? അഥവാ രണ്ടോ മൂന്നോ പേരുണ്ടെന്നു സമ്മതിച്ചാൽത്തന്നെ, കാവൃത്തിന്റെ ബാഹ്യസ്വരൂപത്തിൽ―സാങ്കേതികമായ വശത്തിൽ ―അല്ലാതെ അവരുടെ കണ്ണെത്തിയിട്ടുണ്ടോ? ഈ ദുഷിച്ച പാരമ്പൎയ്യം തലമുറകളായി തുടൎന്നു് വന്നു് ഇന്നും നിലനിന്നുപോരുന്നില്ലേ? അന്ധമായ അനുകരണഭ്രമം മാത്രമല്ല ഇതിനടിസ്ഥാനം?

ഭാരതത്തിലെ മറേറതു ഭാഷയിലും ഇതിനേക്കാൾ കൂടുതലായി ഈ അനുകരണഭ്രമം ലജ്ജാവഹമായ രീതിയിൽ പ്രത്യക്ഷപ്പെടുന്നതു നമ്മുടെ സാഹിത്യത്തിലാണെനുള്ളതു വേദനാജനകമായ ഒരു പരമാർത്ഥമാണു്. ഉദാഹരണമായി സന്ദേശകാവ്യപ്രസ്ഥാനമോ ചമ്പൂകാവ്യപ്രസ്ഥാനമോ എടുത്തു നോക്കുക. കാളിദാസൻറെ 'മേഘദൂതം' മലയാളികളുടെമാത്രം പൊതുസ്വത്തല്ലല്ലോ. എന്നാൽ അതിനെ അനുകരിച്ചുകൊണ്ടു് − അല്ല,അതിന്റെ ചട്ടക്കൂടിനെ അനുകരിച്ചുകൊണ്ടു് − ഡസൻ കണക്കിലുള്ള പീറക്കവിതകൾ - ചോരയും നീരുംവറ്റി, രോമം കൊഴിഞ്ഞ്, എല്ലുന്തിയ നാല്ക്കാലികൾ

[ 18 ]

― കൎണ്ണാടകത്തിലോ തമിഴിലോ തെലുങ്കിലോ ബംഗാളിയിലോ കാണുന്നുണ്ടോ? ഇതിനു കാരണമെന്തു്? കാളിദാസകൃതിയുടെ കമനീയമായ ആ ബാഹ്യരൂപത്തിൽ കണ്ണഞ്ചിയതല്ലാതെ അതിൻെറ ആത്മസത്തയുമായി താദാത്മ്യം പ്രാപിക്കുവാൻ അനുകരണത്തിനായി ചാടിപ്പുറപ്പെട്ട കവിമാനികളിൽ ഒരാൾക്കെങ്കിലും സാധിച്ചിട്ടുണ്ടോ? ഇല്ലെന്നുള്ളതിനു തെളിവു് അവരുടെ അനുകരണങ്ങളാകുന്ന അസ്ഥിക്കൂടുകൾതന്നെ; ഉണ്ടായിരുന്നെങ്കിൽ, അവർ ഒരിക്കലും ഇത്തരത്തിലുള്ള പേക്കൂത്തുകൾക്കു് ഒരുമ്പെടുമായിരുന്നില്ല. അഴകിന്റേയും ആനന്ദാനുഭൂതികളുടേയും ആവാസരംഗമായ അളകാപുരിയിൽ ഭർത്തൃവിരഹാതയായിപിച്ചുകൊണ്ടിരിക്കുന്ന ആ ശുഭദൎശനയായ യക്ഷാംഗനയുടെ രത്തഹർമ്മൃത്തിനു മുമ്പിൽ ഒരു പൊന്നശോകവും പുത്തിലഞ്ഞിയും നിലക്കുന്നതായി കാളിദാസൻ വൎണ്ണിച്ചിട്ടുണ്ട്. പിന്നാലെ പോയ സന്ദേശകാവ്യകൎത്താക്കൾ ലക്കില്ലാതെ പടച്ചു തള്ളിയ സന്ദേശങ്ങളിലെല്ലാം നായികമാരുടെ മണിമാളികകൾക്കു മുൻപിൽ എന്തെങ്കിലുമൊരു മരത്തെ പൂവണിയിച്ചുനിർത്തിയില്ലെങ്കിൽ അവൎക്കിരിക്കപ്പൊറുതിയില്ലാതായി. നായികാപാൎശ്വത്തിൽ പോത്തുപോലെ കൂൎക്കം വലിച്ചുറങ്ങിക്കിടന്നിരുന്ന ഒരു നായകനെ അവിടെനിന്നകറ്റി, അയാളെ ഒരു വിരഹിയാക്കിത്തീൎത്തു്, അങ്ങനെ ഒരു സന്ദേശത്തിനുള്ള സന്ദർഭം സൃഷ്ടിക്കാൻ ഒരു മഹാകവിക്കു് എവിടെയോ കിടന്ന ഒരു യക്ഷിയെ അഭയം പ്രാപിക്കേണ്ടിവന്നു. മോങ്ങാനിരുന്ന നായിന്റെ

[ 19 ]

തലയിൽ തേങ്ങ വീണതുപോലെ, വിധിതന്നെ ചിലൎക്കു സന്ദേശത്തിനുള്ള സന്ദർഭം സജ്ജമാക്കിക്കൊടുത്തതിനാൽ, അക്കൂട്ടൎക്കു മതിയായ കാരണവും കിട്ടി. അങ്ങനെ കാളിദാസന്റെ മേഘംമൂലം കേരളത്തിലെ പക്ഷിമൃഗാദികൾക്കു പോലും ഇരിക്കപ്പൊറുതിയില്ലാതായി. ഇത്രത്തോളം കൃത്രിമമായ ഒരു കാവ്യപ്രസ്ഥാനവും അതിലിത്രത്തോളം കമ്പം പിടിച്ച കവികളും നമ്മുടെ നാട്ടിലല്ലാതെ കാണുകയില്ല.

അനുകരണം അപലപനീയമാണെന്നല്ല ഞാൻപറയുന്നത്. പക്ഷേ ചട്ടക്കൂട്ടിൽമാത്രം കണ്ണുപതിഞ്ഞാൽ പോരാ. "താൻ ഏറ്റവും വിലമതിക്കുന്ന ഒന്നിനെ മാത്രമേ ഒരാൾ അനുകരിക്കുവാൻ തുനിയുകയുള്ളു. പ്രശംസയുടെ ഏറ്റവും ആത്മാർത്ഥമായ രൂപമാണ് അനുകരണം" എന്നു ക്ലട്ടൺ ബ്രോക്ക് പറയുന്നു എന്നാൽ ഒന്നോൎക്കണം. കലാകാരന്റെ വ്യക്തിമുദ്ര പതിയാത്ത ഒരു കലാസൃഷ്ടിക്കും ലോകത്തിൽ ദീർഘായുസ്സുണ്ടായിട്ടില്ല. "കവികൾ കടല്ക്കരയിലെ മണൽത്തരികൾപോലെ തിങ്ങിക്കൂടുമ്പോൾ അവരിൽ മിക്കവരേയും വിസ്മൃതിയുടെ വിചീപ്രവാഹം വിഴുങ്ങിക്കളയുന്നു" എന്നു സർ. എഡ്മൺഡ് ഗ്രസു് അഭിപ്രായപ്പെട്ടിട്ടുളളത് അക്ഷരംപ്രതി പരമാൎത്ഥമാണ്. കവിയുടെ വ്യക്തിത്വത്തെക്കുറിച്ചു പ്രസിദ്ധ കലാവിമൎശകനായ വാൾട്ടർ പേററർ പറയുന്നതു നോക്കുക:―

"ഒരു കവിയുടെ കൃതിക്ക് ഏറ്റവും സമുന്നതമായ രസസൗഭാഗ്യം സിദ്ധിക്കണമെങ്കിൽ, ജിജ്ഞാസ

[ 20 ]

യെ തൃപ്തിപ്പെടുത്തുകയെന്നതിൽക്കവിഞ്ഞു് എന്തെങ്കിലും പ്രവൎത്തിക്കുവാൻ അതിനു സാധിക്കണമെങ്കിൽ. ചരിത്രപരമായതിൽ നിന്നും വ്യതിരിക്തമായിനില്ക്കുന്ന രസബോധനിഷഠമായ ഒരു മൂല്യം അതുൾക്കൊള്ളണമെങ്കിൽ, അയാൾ താൻ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ യഥാൎത്ഥസന്താനമായിരിക്കുകയും, അതിന്റെ രസബോധപരമായ നിയമങ്ങളെ അനുസരിക്കുകയും, അങ്ങനെയുള്ള അനുസരണം ഹേതുവായി തനിക്കു് ആ കാലഘട്ടത്തെ ആകർഷിക്കുവാനും ഉത്തേജിപ്പിക്കുവാനും സാധിക്കുകയും ചെയ്തതുകൊണ്ടു മാത്രമല്ല; അയാളുടെ കൃതിയിൽ വ്യക്തിഗതവും കല്പനാചതുരവും അപ്രതിമവുമായ എന്തെങ്കിലുമൊന്നു്, രചയിതാവിന്റെ സ്വന്തം മാനസിക പ്രകൃതിയുടേയും സത്വത്തിന്റേയും മുദ്ര, പരിസ്ഫുടമായി വൎത്തിക്കേണ്ടതാവശ്യമാണു്."

ഞാൻ ഒരിക്കലും പ്രാചീനകവികളുടേയോ കവിതകളുടേയോ ശത്രുവല്ല. അവയെ നശിപ്പിക്കണമെന്നും ഞാൻ പറയുകയില്ല. മനോഹരമായ ഒരു ഹൎമ്മ്യത്തിന്റെ മട്ടുപ്പാവിൽ മാദകമായ മധുചന്ദ്രികയുമേറ്റിരിക്കുമ്പോൾ, ഉത്തുംഗമായ ആ ചന്ദ്രശാലയെത്താങ്ങിനിൽക്കുന്ന ആ ഹൎമ്മ്യത്തിന്റെ അടിയുറച്ച അസ്ഥിവാരത്തോടു് അവജ്ഞയല്ല, തീർച്ചയായും ബഹുമാനമാണെനിക്കുതോന്നുക. പക്ഷേ ആ അസ്ഥിവാരംകൊണ്ടുമാത്രം മന്ദിരത്തിന്റെ ആവശ്യം പരിപൂൎണ്ണമായി നിർവ്വഹിക്കപ്പെട്ടുവെന്നഭിമാനിക്കുവാനും എനിക്കു നിവൃത്തിയില്ല. ചുമരുകൾ കെട്ടിപ്പൊക്കി, മുറികൾ വേർതിരിച്ചു്, കതകുക

[ 21 ]

ളും കിളിവാതിലുകളും ഇണക്കിച്ചേൎത്തു്, മച്ചും മേൽപ്പരയും ഉറപ്പിച്ചു്, ഓടിട്ടു്, നിലവും തിണ്ണയും തേച്ചുമിനുക്കി ശരിപ്പെടുത്തിയാൽ മാത്രമേ അതാവാസയോഗ്യമാകൂ. കസേരയും കട്ടിലും പങ്കയും വിളക്കും അതിനുള്ളിലാവശ്യമാണു്. അവ നമ്മുടെ സുഖത്തെ വൎദ്ധിപ്പിക്കുന്നു. ഏതെല്ലാംവിധത്തിൽ ആ ഹൎമ്മ്യത്തെ മോടിപിടിപ്പിക്കുമോ അതൊക്കെച്ചെയ്തുകൊള്ളുക; നല്ലതുതന്നെ. അങ്ങനെ ഉറപ്പും ഭംഗിയുമുള്ള ഒരു സാഹിത്യസൌധം മണ്ണടിഞ്ഞ മഹാശയന്മാർ നമ്മുടെ സ്വച്ചന്ദവിഹാരത്തിനായി നമുക്കു വിട്ടുതന്നിട്ടുണ്ടു്. നമുക്കെല്ലാവൎക്കും ഒന്നുപോലെ അതിൽ പരിപൂൎണ്ണമായ സ്വാതന്ത്ര്യവുമുണ്ടു്. അതിനെ അധികമധികം മോടിപിടിപ്പിക്കുവാൻ നമുക്കെല്ലാവൎക്കും ഒന്നുപോലെ അവകാശമുള്ളതാണു്. അങ്ങനെ ചെയ്തുകൊള്ളു; സല്ലാപത്തിനുയെത്തുന്ന നിങ്ങൾ പരസ്പരം മല്ലടിക്കേണ്ട യാതൊരാവശ്യവുമില്ല― അങ്ങനെ ചെയ്തേ ഒക്കൂ എന്നു നിർബ്ബന്ധമാണെങ്കിൽ അതും നടക്കട്ടെ. പക്ഷേ ചൂടുപിടിച്ച വികാരങ്ങളുടെ തള്ളിച്ചയിൽ വെളിവുകെട്ടു്, തുമ്പായും മൺവെട്ടിയുമായി ആൎത്തിരമ്പിച്ചെന്നു് അതിന്റെ അടിത്തറ കളംകോരണമെന്നു നിങ്ങൾ ആക്രോശിക്കരുതേ! പക്ഷേ ഒന്നുണ്ടു്: നിങ്ങളുടെ ആവക സ്വപനപ്രലപനങ്ങൾ ചില ഒച്ചപ്പാടുകളുണ്ടാക്കിയിട്ടു് വിശാലമായ അന്തരീക്ഷത്തിൽ ദയനീയമാംവിധം വിലയംപ്രാപിക്കുന്നതല്ലാതെ അതുകൊണ്ടു പറയത്തക്ക യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. നിങ്ങൾ ഒരിക്കലും പ്രവൃത്തിപദ്ധ

[ 22 ]

തിയിലേയക്കും മുന്നിട്ടിറങ്ങുകയില്ല.ഇന്നത്തെ ദേശീയകവികളെപ്പോലെ കൂൎക്കംവലികൾക്കിടയിൽ 'ഉണരൂ, ഉണരൂ!' എന്നു കാകളിയിലോ കേകയിലോ ഞെരങ്ങുകയല്ലാതെ, സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യുവാൻ നിങ്ങൾക്കു കരുത്തില്ല. അടിയുറച്ച ആ അസ്ഥിവാരത്തിന്മേൽ നിങ്ങളുടെ മൺവെട്ടികൊണ്ട് ആവുന്നിടത്തോളം ആഞ്ഞുതന്നെ ഒന്നു വെട്ടി നോക്കൂ; അതിന്റെ വായ്ത്തല മടങ്ങുകയും നിങ്ങളുടെ കൈ ഉളുക്കുകയുമല്ലാതെ ഒരു മൺതരിക്കുപോലും ക്ഷതമേൽക്കുമെന്നു നിങ്ങൾ കരുതേണ്ട. അതുകൊണ്ടു നമുക്കിപ്പോൾ നമ്മുടെ കാൎയ്യം സംസാരിക്കാം.

ഭംഗിയുള്ള കണ്ണാടിച്ചില്ലുകൾ നിങ്ങളുടെ കൈവശമുണ്ടു്; വലിപ്പത്തിലും വൎണ്ണത്തിലും ആകൃതിയിലും വൈവിദ്ധ്യത്തോടുകൂടിയ നല്ല നല്ല കണ്ണാടിച്ചില്ലുകൾ. കതകുകളിലും കിളിവാതലുകളിലും ഘടിപ്പിക്കുവാൻ അവ നന്നു്. പക്ഷേ അസ്ഥിവാരത്തിനവ കൊളുളുകയില്ല. ഭംഗിയില്ലാത്ത കരിങ്കൽക്കട്ടകൾ മാത്രമേ അതിനു പറ്റൂ. പച്ച പുതച്ച കാടുകളും, അണിയിട്ടു നിൽക്കുന്ന കുന്നിൻമുടികളും, മരതകപ്പച്ച വിരിച്ച മൈതാനമണ്ഡലങ്ങളും, അവയെക്കല്ലാമകലെ ഉയരത്തിൽ ഉലഞ്ഞുതിരുന്ന ആദിത്യകാന്തിയിലാറാടി മദാലസകളായ കിന്നര കന്യകകളെപ്പോലെ സ്വച്ഛന്ദം വിഹരിക്കുന്ന ആ വെൺ മേഘശകലങ്ങളും നിങ്ങളുടെ കണ്ണാടിയിലൂടെ പ്രത്യക്ഷപ്പെടുമ്പോൾ− ഹാ, അവയെക്കന്തൊരാകർഷകത്വമാണു്! ആത്മാവിനെ കോരിത്തരിപ്പിക്കുന്ന അത്ഭുതമാ

[ 23 ]

ളും കിളിവാതിലുകളും ഇണക്കിച്ചേൎത്തു്, മച്ചും മേൽപ്പുരയും ഉറപ്പിച്ചു്, ഓടിട്ടു്, നിലവും തിണ്ണയും തേച്ചുമുനുക്കി ശരിപ്പെടുത്തിയാൽ മാത്രമേ അതാവാസയോഗ്യമാകൂ. കസേരയും കട്ടിലും പങ്കയും വിളക്കും അതിനുള്ളിലാവശ്യമാണു്. അവ നമ്മുടെ സുഖത്തെ വൎദ്ധിപ്പിക്കുന്നു. ഏതെല്ലാംവിധത്തിൽ ആ ഹൎമ്മ്യത്തെ മോടി പിടിപ്പിക്കാമോ അതൊക്കെച്ചെയ്തുകൊള്ളുക; നല്ലതുതന്നെ. അങ്ങനെ ഉറപ്പും ഭംഗിയുമുള്ള ഒരു സാഹിത്യസൗധം മണ്ണടിഞ്ഞ മഹാശയന്മാർ നമ്മുടെ സ്വച്ഛന്ദവിഹാരത്തിനായി നമുക്കു വിട്ടുതന്നിട്ടുണ്ടു്. നമുക്കെല്ലാവൎക്കും ഒന്നുപോലെ അതിൽ പരിപൂൎണ്ണമായ സ്വാതന്ത്ര്യവുമുണ്ടു്. അതിനെ അധികമധികം മോടിപിടിപ്പിക്കുവാൻ നമുക്കെല്ലാവൎക്കും ഒന്നുപോലെ അവകാശമുളതാണു്. അങ്ങനെ ചെയ്തുകൊള്ളൂ; സല്ലാപത്തിനായെത്തുന്ന നിങ്ങൾ പരസ്പരം മല്ലടിക്കേണ്ട യാതൊരാവശ്യവുമില്ല - അങ്ങനെ ചെയ്തേ ഒക്കൂ എന്നു നിർബ്ബന്ധമാണെങ്കിൽ അതു നടക്കട്ടെ. പക്ഷേ ചൂടുപിടിച്ച വികാരങ്ങളുടെ തള്ളിച്ചയിൽ വെളിവുകെട്ടു്, തൂമ്പായും മണ്വെട്ടിയുമായി ആൎത്തിരമ്പിച്ചെന്നു് അതിന്റെ അടിത്തറ കുളംകോരണമെന്നു നിങ്ങൾ ആക്രോശിക്കരുതേ! പക്ഷേ ഒന്നുണ്ടു്: നിങ്ങളുടെ ആവക സ്വപ്നപ്രലപനങ്ങൾ ചില ഒച്ചപ്പാടുകളുണ്ടാക്കിയിട്ടു് വിശാലമായ അന്തരീക്ഷത്തിൽ ദയനീയമാംവിധം വിലയമ്പ്രാപിക്കുന്നതല്ലാതെ അതുകൊണ്ടു പറയത്തക്ക യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. നിങ്ങൾ ഒരിക്കലും പ്രവൃത്തിപദ്ധ

[ 24 ]

തിയിലേയക്കു മുന്നിട്ടിറങ്ങുകയില്ല. ഇന്നത്തെ ദേശീയകവികളെപ്പോലെ കൂർക്കം വലികൾക്കിടയിൽ 'ഉണരൂ, ഉണരൂ!' എന്നു കാകളിയിലോ കേകയിലോ ഞെരങ്ങുകയല്ലാതെ, സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യുവാൻ നിങ്ങൾക്കു കരുത്തില്ല. അടിയുറച്ച ആ അസ്ഥിവാരത്തിന്മേൽ നിങ്ങളുടെ മൺവെട്ടികൊണ്ട് ആവുന്നിടത്തോളം ആഞ്ഞുതന്നെ ഒന്നു വെട്ടി നോക്കൂ; അതിന്റെ വായ്ത്തല മടങ്ങുകയും നിങ്ങളുടെ കൈ ഉളുങ്ങുകയുമല്ലാതെ ഒരു മൺതരിക്കുപോലും ക്ഷതമേൽക്കുമെന്നു നിങ്ങൾ കതേണ്ട. അതുകൊണ്ടു നമുക്കിപ്പോൾ നമ്മുടെ കാൎയ്യം സംസാരിക്കാം.

ഭംഗിയുള്ള കണ്ണാടിച്ചില്ലുകൾ നിങ്ങളുടെ കൈവശമുണ്ടു്; വലിപ്പത്തിലും വൎണ്ണത്തിലും ആകൃതിയിലും വൈവിദ്ധ്യത്തോടുകൂടിയ നല്ല നല്ല കണ്ണാടിച്ചില്ലുകൾ. കതകുകളിലും കിളിവാലുകളിലും ഘടിപ്പിക്കുവാൻ അവ നന്ന്. പക്ഷേ അസ്ഥിവാരത്തിനവ കൊള്ളുകയില്ല. ഭംഗിയില്ലാത്ത കരിങ്കൽക്കട്ടകൾ മാത്രമേ അതിനു പറ്റു. പച്ച പുതച്ച കാടുകളും, അണിയിട്ടു നിൽക്കുന്ന കുന്നിൻമുടികളും, മരതകപ്പച്ച വിരിച്ച മൈതാനമണ്ഡ ലങ്ങളും, അവയെല്ലാമകലെ ഉയരത്തിൽ ഉലഞ്ഞുതിരുന്ന ആദിത്യകാന്തിയിലാറാടി മദാലസകളായ കിന്നര കന്യകകളെ പോലെ സ്വച്ഛന്ദം വിഹരിക്കുന്ന ആ വെൺ മേഘശകലങ്ങളും നിങ്ങളുടെ കണ്ണാടിയിലൂടെ പ്രത്യക്ഷപ്പെടുമ്പോൾ― ഹാ, അവയെന്തൊരാകർഷകത്വമാണ്! ആത്മാവിനെ കോരിത്തരിപ്പിക്കുന്ന അത്ഭുതമാ

[ 25 ]

ന്ത്രികശക്തിയോടുകൂടിയ നിങ്ങളുടെ കണ്ണാടികൾ ഈ മനോഹരഹൎമ്മ്യത്തിനെത്ര യോജിച്ചിരിക്കുന്നു! അവ അതിന്റെ അഴകിനെ എത്ര വികസിപ്പിക്കുന്നു! നിങ്ങളുടെ കൈയിലെ ആ നിറമലർച്ചെണ്ടുകൾ - നിൽക്കൂ, നിൽക്കൂ, അതാ അവിടെനിന്നു ചില ആക്രോശങ്ങൾ! - "അരുതു്, അവയൊന്നും അവിടെ ഘടിപ്പിക്കരുതു്. തൊട്ടാൽ പൊട്ടുന്ന കണ്ണാടിച്ചില്ലുകൾ! നമുക്കവ ആവശ്യമില്ല. അവ പലതും പ്രതിഫലിപ്പിക്കുന്നു. നമ്മുടെ കൈവശം എത്രയോ കരിങ്കല്ലുകളുണ്ടു്! മണ്ണിനടിയിൽ നിന്നും ഇനി എത്രയോ കുഴിച്ചെടുക്കാനിരിക്കുന്നു!" - വെറും അപസ്മാരസ്വരങ്ങൾ! തഴമ്പിച്ച ചില മേൽക്കോയ്മകളുടെ വെളിവറ്റ വെളിപാടുകൾ! അസംബന്ധം! ജനലുകളിൽ കരിങ്കല്ലുകൾ ഘടിപ്പിക്കുകയെന്നേയ്! കഷ്ടം! - ആ ആക്രോശങ്ങളുടെ ഉത്ഭവസ്ഥാനങ്ങൾക്കു് എവിടെ നിന്നു കിട്ടി ഈ മേൽക്കോയ്മ? പാടില്ല, അതു നിങ്ങൾ അനുവദിക്കാൻ പാടില്ല. അവർ ഭാഷാസ്നേഹികളാണത്രേ! സാഹിതീഭക്തരാണത്രേ! ആയിക്കോട്ടേ; യഥേഷ്ടം ആയിക്കൊള്ളട്ടേ! പക്ഷേ ഈ ജ്വരജല്പനങ്ങൾ മാമൂലിന്റെ അന്ധോപാസകന്മാരുടേതാണു്. അവരോടുള്ള എതിർപ്പു തികച്ചും ഉചിതമാണു്, അൎത്തവത്താണു്. പുരോഗതിയുടെ കഴുത്തു ഞെരിക്കുന്ന വെറും ഘാതകന്മാരാണവർ. അവരെ നമുക്കാവശ്യമില്ല!

ആപൽക്കരമായ ഈ പൈശാചികകാലഘട്ടത്തിലാണു് നാമിന്നെത്തിച്ചേൎന്നിരിക്കുന്നതു, അത്യുഗ്രമായ സമരവേതാളം വിശ്വശാന്തിയെ ഒട്ടുമുക്കാലും കരണ്ടൊ

[ 26 ]

ടുക്കിക്കഴിഞ്ഞു. പട്ടിണിയും പകർച്ചവ്യാധികളും കാട്ടുതീപോലെ പടൎന്നുപിടിച്ചു്, അനുദിനം ആയിരമായിരം പാവങ്ങൾ തെരുവീഥികളിൽ ചത്തടിഞ്ഞു കുന്നുകൂടുന്നു. കേരളവും വംഗദേശവുമാണു് ക്ഷാമയക്ഷിയുടെ ഈ ക്രൂരമായ ആക്രമണത്തിനു് ഏറ്റവും ദയനീയമായ വിധത്തിൽ ഇരയായിത്തീൎന്നിട്ടുള്ളത്. എന്നാൽ പണക്കാരെസ്സംബന്ധിച്ചിടത്തോളം ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല― ഇതൊരു സുവർണ്ണകാലമാണവൎക്കു്. അമിത ലാഭേച്ഛക്കളായ വൎത്തകപ്രമുഖന്മാരുടെ പണ്ടേതന്നെ തടിച്ച മടിശ്ശീല ഇപ്പോൾ കണക്കില്ലാതെ കനത്തിട്ടുണ്ടു്. കേരളത്തിൽ ധനധാന്യങ്ങൾക്കു് ഇന്നും യാതൊരു കുറവും വന്നിട്ടില്ല. ചില നിശ്ചിതസ്ഥാനങ്ങളിൽ അവ തുടർച്ചയായിച്ചെന്നങ്ങനെ പറ്റിക്കൂടുമ്പോൾ വിപുലായ ഒരു മണ്ഡലം കേവലം ശൂന്യമായി പരിണമിക്കുന്നുവെന്നേയുള്ളു. യഥാൎത്ഥത്തിൽ എല്ലുന്തിവലിഞ്ഞ അനേകം വരണ്ട മാൎത്തട്ടുകൾ നാം നിത്യവും കൺമുന്നിൽക്കാണുന്നു, രക്തവും മാംസവും അവയിൽ ഉണ്ടാക്കുകയില്ലെന്ന് മൎക്കടമുഷ്ടിയൊന്നും പ്രകൃതിക്കില്ല; പക്ഷേ മനുഷ്യനുണ്ടു്. അവയിൽ എത്തിച്ചേരേണ്ട മാംസം അപൂൎവ്വം ചില മേദസ്സുകൾക്കായി ചെലവഴിയ്ക്കപ്പെടുന്നു. ഇന്നത്തെ നമ്മുടെ സാമൂഹ്യസ്ഥിതി ഇതിനുപറ്റിയ ഒരന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളതു്. ചിരകാലമായി അടിയുറച്ചു നിലനിന്നുവരുന്നതും, സേച്ഛാധികാരത്തിന്മേൽ കെട്ടിപ്പടുത്തിട്ടുള്ളതും, മനുഷ്യവൎഗ്ഗത്തിന്റെ സമാധാനഭരിതമായ നിലനില്പിനു തികച്ചും വിരുദ്ധമായതും, സാ

[ 27 ]

ന്മൎഗ്ഗികതത്ത്വങ്ങളെയും നീതിധൎമ്മങ്ങളേയും സദാ കൊഞ്ഞനംകുത്തിക്കൊണ്ടു നിൽക്കുന്നതുമായ ഇന്നത്തെ ഈ ജീൎണ്ണിച്ച സാമൂഹ്യഘടനയെ അടിച്ചുടച്ചു്, അതിന്റെ സ്ഥാനത്തു സുദൃഢവും സാഹോദൎയ്യത്തിൽ അധിഷ്ഠിതവുമായ ഒരു നൂതനസംവിധാനം സംസ്ഥാപിതമായെങ്കിൽ മാത്രമേ, ഭാവിയിൽ മനുഷ്യവർഗ്ഗത്തിനെന്തെങ്കിലും ഒരാശയ്ക്കു വഴിയുള്ളുവെന്നതു് അവിതൎക്കിതമായ ഒരു പരമാൎത്ഥമാണു്.

ഈ സ്ഥിതിയിൽ ഒരു സാഹിത്യകാരന്റെ നിലയെന്തെന്നു ചിന്തിക്കേണ്ടതായിട്ടുണ്ടു്. ഒരു വശത്തു വഞ്ചനാത്മകമായ കൈയൂക്കും അനീതിയും, മറുവശത്തു് ത്യാഗസാന്ദ്രവും ക്ഷതക്ലാന്തവുമായ മനുഷ്യസ്നേഹം; ഒരിടത്തു പാഷാണപങ്കിലമായ അധൎമ്മത്തിന്റെ അട്ടഹാസം, മറ്റൊരിടത്തു വിശുദ്ധസുന്ദരമായ ധർമ്മത്തിന്റെ ദയനീയ ഗദ്ഗദം; ഒരു ഭാഗത്തു ഭോഗലോലുപമായ പൈശാചനൃത്തം, മറുഭാഗത്തു ക്ഷൽപീഡിതമായ പ്രാണദണ്ഡം ― മദ്ധ്യവൎത്തിയായ സാഹിത്യകാരൻ ഇതിലേതു ഭാഗത്തു ചേരണമെന്നുള്ളതാണു് നമ്മുടെ പ്രശ്നം. അയാൾ തീർച്ചയായും മനുഷ്യസ്നേഹിയാണു്. അധർമ്മത്തിനോടും അനീതിയോടും അക്രമത്തോടും പടവെട്ടുവാൻ സജ്ജീകൃതശസ്ത്രനായി ആദ്യം മുന്നിട്ടിറങ്ങേണ്ട ആൾ അയാളാണു്. സാഹിത്യകാരന്റെ ആ പരമമായ കൎത്തവ്യം അയാളെ അനുസ്മരിപ്പിക്കുകയെന്നുള്ളതാണു് പുരോഗമനപ്രസ്ഥാനത്തിന്റെ ആദ്യത്തെ ലക്ഷ്യം. പുരോഗമനസാഹിത്യം പൂരപ്പാട്ടിന്റെ പുതിയ പതി

[ 28 ]

പ്പാണെന്നു ചിലർ പറയാറുണ്ടു്. അല്ലാ - അതു പുരുഷകേസരികളുടെ പുലിയങ്കക്കളമാണു്. പട്ടിൽപ്പൊതിഞ്ഞ നിങ്ങളുടെ പുഴുത്ത പുണ്ണുകൾ അവർ വെളിച്ചത്തു കാട്ടുന്നു. അതു നിങ്ങൾക്കു രസിക്കുന്നില്ല. അവർ അതു ശസ്ത്രക്രിയ ചെയ്യുന്നു. അതേ, നിങ്ങൾക്കു നോവും, നിങ്ങൾക്കു നോവും. അപ്പോൾ നിങ്ങൾ പലതും പുലമ്പും. അതു സ്വാഭാവികമാണു്. പക്ഷേ അവരുടെ ഉദ്ദേശശുദ്ധിയെ നിങ്ങൾ അപലപിച്ചുകൂടാ!

സാഹിത്യകാരനു ജനതയുടെ മേലുള്ള സ്വാധീനശക്തിയെക്കുറിച്ചു ഞാൻ മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അയാളുടെ തൂലികയ്ക്കു ജനതയെ ഉത്തേജിപ്പിക്കുവാനും കർമ്മപദ്ധതിയിലേയ്ക്ക് ആനയിക്കുവാനും കഴിയും. അതുതന്നെയാണു് നമുക്കിന്നേറ്റവും ആവശ്യം. മഹനീയമായ ഈ ആദൎശത്തെ ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ടിരിക്കുന്ന ഈ സംഘടനയുടെ ഉദ്ദേശശുദ്ധിയെ മനുഷ്യസ്നേഹികളാരും അപലപിക്കുമെന്നു തോന്നുന്നില്ല. ഇത്തരത്തിലുള്ള ഒരു സംഘടനയ്ക്കു സൃഷ്ടിപരമായുണ്ടാകാവുന്ന സാധ്യതകളെ സംശയദൃഷ്ടിയോടുകൂടി വീക്ഷിക്കുവാൻ പ്രജ്ഞാശക്തിക്കു സാരമായ എന്തെങ്കിലും തകരാറു പറ്റിയവൎക്കല്ലാതെ സാധിക്കുമെന്നും ഞാൻ കരുതുന്നില്ല.

പുരോഗമനസാഹിത്യം കമ്മ്യൂണിസ്റ്റുകക്ഷിയുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുവാനുള്ള ഒരു പ്രസ്ഥാനാഭാസമാണെന്നു പലരും പരിഹാസപൂർവ്വം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ടു്. അതിന്റെ ഈ പ്രസ്ഥാനക്കാ

[ 29 ]

രിൽ ചിലർ ആവേശപൂർവ്വം എതിൎക്കുന്നതും എനിക്കനുഭവപ്പെട്ടിട്ടുണ്ടു്. പക്ഷേ അവിടെയാണു് ഈ പ്രസ്ഥാനത്തെസ്സംബന്ധിച്ചിടത്തോളം ഒന്നാമത്തെ കുഴപ്പം. കമ്മ്യൂണിസ്സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുവാൻ തന്നെയാണു് പുരോഗമനസാഹിത്യമെന്നു വിചാരിക്കുക: അതുകൊണ്ടെന്താണ് ദോഷം, എന്താണതിനൊരു കുറവു്? നിങ്ങൾ ഉറച്ച സ്വരത്തിൽ ഉച്ചത്തിൽ വിളിച്ചുപറയുക, "അതേ, പുരോഗമനസാഹിത്യം കമ്മ്യൂണിസ്സിദ്ധാന്തങ്ങളുടെ കളരിയാണു്" എന്ന്. അഭിമാനപൂർവം നിങ്ങൾ ആ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുന്ന സാഹിത്യത്തെ ആശ്ലേഷിക്കുക, ആശീർവദിക്കുക!

കമ്മ്യൂണിസമെന്നു കേൾക്കുമ്പോൾ ചുകപ്പുകണ്ട നാടൻ കാളകളെപ്പോലെ ആരുമങ്ങനെ 'വെകിളി' പിടിക്കേണ്ടതായിട്ടില്ല. മാനവസമുദായത്തിന്റെ നന്മയക്കും ഉൽക്കർഷത്തിനും നിദാനമായ ഒരു സാമ്പത്തികശാസ്ത്രത്തിന്മേൽ അധിഷ്ഠിതവും, വിശ്വസമാധാനത്തിനും വിശ്വസാഫോദൎയ്യത്തിനും വഴിതെളിക്കുന്നു ആരോഗൃപൂർണ്ണമായ ഒരു ന്തതനസാമൂഹ്യഘടനയുടെ വിജയകരമായ സാദ്ധ്യതയിലുള്ള വിശ്വാസത്താൽ ഉദ്ദീപ്തവുമായ ഒരു തത്ത്വസംഹിതയെ അടിസ്ഥാനമാക്കി, അടിയുറച്ച ഈ ആത്മാർത്ഥതയോടും അചഞ്ചലമായ കർമ്മധീരതയോടും അഭികാമ്യമായ ത്യാഗബുദ്ധിയോടും കൂടി വീറോടെ പ്രവൎത്തിക്കുന്ന ഒരു മഹാ സംഘടനയാണു് കമ്മ്യൂണിസ്റ്റ് പാർട്ടി. അതിന്റെ ഏകലക്ഷ്യം ഇതാണു്: മനുഷ്യന്റെ നന്മ! ആ നിലയിൽ അതിന്റെ സിദ്ധാന്ത

[ 30 ]

ങ്ങൾക്കു പ്രചാരം നലകുവാനായി പുരോഗമനസാഹിത്യം പരിശ്രമിക്കുന്നെങ്കിൽ, അതിലിത്ര പരിഭ്രമിക്കാനെന്തുണ്ട് പഴിയ്ക്കുവാനും പാതിത്യം കല്പിക്കുവാനും എന്തുണ്ട്?

ഒരുകൂട്ടർ ഈ ഘട്ടത്തിൽ വീറോടുകൂടി കൊണ്ടുവരുന്ന ഒരു വാദമുഖമുണ്ട്: സാഹിത്യം കേവലം പ്രചരണത്തിനുള്ള ഒരുപകരണമല്ല. ഇതു തികച്ചും ശരിയാണോ എന്നൊന്നു ചിന്തിക്കുക. പ്രചരണം എന്ന ഘടകം ഉൾക്കൊള്ളാത്ത ഏതൊരു കലയുണ്ട്, ഈ ലോകത്തിൽ? ഏതൊരു കലാകാരനും തന്റെ ചിന്തകളേയും വികാരങ്ങളേയും, നാദം, വൎണ്ണം, വാക്കു് എന്നിങ്ങനെ ഓരോ ഉപാധിയിലൂടെ ഓരോ രൂപത്തിൽ ജനതയിലേയ്ക്കു പകരുന്നു. സ്വന്തം ആനന്ദത്തിനായി ആരും കലാസൃഷ്ടിചെയ്യുന്നില്ല. തന്റെ കലാസൃഷ്ടിയെസ്സംബന്ധിച്ചിടത്തോളം, ഒരു സാമൂഹ്യജീവി എന്ന നിലയിൽ, ഒരു കലാകാരന്റെ ഒന്നാമത്തെ ലക്ഷ്യം പ്രകടനം അഥവാ പ്രചരണമാണു്. സൎവ്വകലകളും പ്രകടനമാണെന്നു ക്രോച്ചേ. ഈ പ്രകടനം ഏകാന്തതയുടെ— ശൂന്യതയുടെ ― മുൻപിലല്ല, സ്പന്ദിക്കുന്ന മനുഷ്യരാശിയുടെ മുൻപിലാണു്. മനുഷ്യരാശി കലാകാരനെത്തേടി അങ്ങോട്ടു ചെല്ലുകയല്ല, കലാകാരൻ പ്രകടനവുമായി സ്വയം മനുഷ്യരാശിയുടെ മുൻപിലേയും വരികയാണു് ചെയ്യുന്നത്. തന്മൂലം പ്രചരണോദ്ദേശം ഈ പ്രകടനത്തിൽ നിന്നുതന്നെ പ്രകടമാകുന്നുണ്ട്. ഏതു കാലത്ത്, ഏതു ദേശത്തെ, സാഹിത്യവും ഒരു തരത്തിലല്ലെങ്കിൽ മറെറാരുതരത്തിൽ ചില ആശയ സഞ്ചയങ്ങളെ ജനതാ

[ 31 ]

മദ്ധ്യത്തിൽ പ്രചരിപ്പിക്കുകയാണു് ചെയ്തിട്ടുള്ളത്. പ്രത്യക്ഷമായിട്ടാകട്ടേ, പരോക്ഷമായിട്ടാകട്ടേ, എതെങ്കിലും ചില തത്ത്വങ്ങളുടെ പ്രചരണത്തിനായിട്ടൊരുമ്പെട്ടിട്ടില്ലാത്ത ഒരു സാഹിത്യഗ്രന്ഥം ലോകത്തിലെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? "പശു ഒരു നാൽക്കാലിമൃഗമാകുന്നു" എന്ന ബാലപാഠവാചകം മുതൽ "യദാ യദാഹിധർമ്മസൃ" എന്നാരംഭിക്കുന്ന ഗീതാസൂക്തം വരെ ഈ പ്രചരണം വ്യാപിച്ചിട്ടുള്ളതായിക്കാണാം. ആ നിലയിൽ കമ്മ്യൂണിസ്സിദ്ധാന്തങ്ങൾമാത്രം സാഹിത്യത്തിൽ വിലക്കപ്പെട്ട ഫലങ്ങളായി നിന്നുകൊള്ളണമെന്നു ശഠിക്കുന്നത് എത്രമാത്രം അൎത്ഥശൂന്യമാണു്! കമ്മ്യൂണിസസിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന എത്രയെത്ര മഹാഗ്രന്ഥങ്ങൾ അടുത്ത കാലത്തു യൂറോപ്പിൽ ― വിശേഷിച്ചും റഷ്യയിൽ― ആവിർഭവിച്ചിട്ടുണ്ട്! മേൽ സൂചിപ്പിച്ച വാദം കഴമ്പില്ലാത്തതാണെന്നു് ഇതിൽനിന്നു വെളിവാകുന്നുണ്ടല്ലോ!

* * *

ഏതെങ്കിലുമൊരു ഭാഷ അതിന്റെ സ്വന്തം സാഹിത്യം കൊണ്ടുമാത്രം വളൎന്നുവന്നതായിട്ടെനിക്കറിയില്ല. സ്വന്തം നേട്ടത്തിൽമാത്രം ദുരഭിമാനം ഭാവിച്ചുകൊണ്ടിരുന്നാൽ കാലാന്തരത്തിൽ അതു ക്ഷയിച്ചുപോവുകയേ ഉള്ളൂ. സംസ്കൃതത്തിനു പറ്റിയ സാരമായ ഒരു തകരാറാണിതു്. ഇംഗ്ലീഷിനുള്ളതു് ഇതിനു നേരേവിരുദ്ധമായ ഒരു സ്വഭാവമാണു്. ഇംഗ്ലണ്ടു് സ്വന്തം കവിക

[ 32 ]

ളുടേയോ സാഹിത്യകാരന്മാരുടേയോ കുറവുണ്ടായിട്ടല്ല, അന്യഭാഷകളിലെ കൃതികൾ കൃതജ്ഞതാപൂൎവ്വം സ്വീകരിക്കുന്നത്. പോരായ്മയായിട്ടല്ല, അഭിമാനമായിട്ടാണു് ഇംഗ്ലീഷുകാർ അതു കണക്കാക്കുന്നതെന്നോൎക്കണം. ഏതു ഭാഷയിലുള്ള ഉത്തമഗ്രന്ഥങ്ങളും ഇംഗ്ലീഷിലേയ്ക്കു വിവൎത്തനം ചെയ്യപ്പെടുന്നു. ചിലപ്പോൾ ഒരു കൃതിയുടെ തന്നെ പല പരിഭാഷകൾപോലും കണ്ടുവരുന്നുണ്ടു്. മറ്റെത്ര മഹാഭാഷകൾ ഉണ്ടായിരുന്നാലും വിശ്വസാഹിത്യവുമായി അടുത്തു പരിചയപ്പെടണമെങ്കിൽ നമുക്കു് ഇംഗ്ലീഷുഭാഷയെത്തന്നെ ആശ്രയിച്ചേ ഒക്കു. ഇതരസാഹിത്യങ്ങളിലുള്ള നവീന പ്രസ്ഥാനങ്ങളെ സന്തോഷപൂർവം സ്വാഗതംചെയ്യുന്ന ഒരു വിശാലമായ മനോഭാവമാണ് ആംഗലസാഹിതിക്കുള്ളതു്. സംസ്കൃതമെന്നു കേൾക്കുമ്പോൾ രോമാഞ്ചവും, വ്യാസനെന്നു കേൾക്കുമ്പോൾ ദിഗ്ഭ്രമവും മറ്റുമുണ്ടായിപ്പോകുന്ന ഋഷിഭക്തരായ പണ്ഡിതമല്ലന്മർപോലും സംസ്കൃതത്തിൽ കലാശാലാബിരുദം സമ്പാദിച്ചിട്ടു് ക. പ്ര (കലാപ്രവീണൻ) എന്നും നിയമബിരുദം സമ്പാദിച്ചിട്ട് പി. ബ്ര (നിയമബ്രഹ്മചാരി) എന്നുമല്ലാ, എം. എ എന്നും ബി.എൽ എന്നുമാണ് ഇന്നും തങ്ങളുടെ നാമധേയത്തോടു ബിരുദം ഘടിപ്പിക്കുന്നതെന്നു കാണുമ്പോൾ ചിരിച്ചു തലതല്ലിപ്പോകുന്നു. ഞാനിങ്ങനെ പറയുമ്പോൾ എനിയ്ക്കു ദേശാഭിമാനമില്ലെന്നും ഞാനൊരു വിദേശഭ്രമക്കാരനാണെന്നും പലരും എന്നെ പഴിക്കാറുണ്ട്. അൎത്ഥശൂനൃവും അടിസ്ഥാനരഹിതവുമായ ഒരാക്ഷേപമാണ

[ 33 ]

തു്. മേൽക്കാണിച്ച് എന്റെ അഭിപ്രായംകൊണ്ടു് ഞാനൎത്ഥമാക്കുന്നത് ഇന്ത്യ എന്നെന്നും ഇംഗ്ലണ്ടിന്റെ അടിമയായിരുന്നുകൊള്ളണമെന്നല്ല. Give the Devil his due എന്ന ചൊല്ലിനെ ആദരിക്കുന്നു എന്നുമാത്രം.

ഭാരതത്തിന്റെ അപദാനങ്ങളെ ശ്വാസംവിടാതങ്ങനെ ഈരടികളിൽ തട്ടിമൂളിച്ചതുകൊണ്ടോ, മഹാത്മാഗാന്ധിയെ ആസ്പദമാക്കി കുറേ ഉല്ലേഖമാലകൾ കോർത്തിണക്കി ചെപ്പടിവിദ്യ കാട്ടിയതുകൊണ്ടോമാത്രം ഒരു കവിയോ മഹാകവിയോ ദേശാഭിമാനത്തിൻെറ അവതാരമാണെന്നു കൊട്ടിഘോഷിക്കുന്നതു വെറും വിഡിത്തമാണ്. നാടൊട്ടുക്കു പരന്ന ദേശീയബോധം വൃത്തിലാക്കി വിതറിയതല്ലാതെ നമ്മുടെ ദേശീയകവികളെന്നു ഘോഷിക്കപ്പെടുന്നവർ ദേശീയപ്രസ്ഥാനത്തിൽ സൃഷ്ടിപരമായി എന്തുചെയ്തിട്ടുണ്ടു്? ഇംഗ്ലീഷുകാരോടുള്ള കുറെ ശകാരവും; മഹാത്മാഗാന്ധിയുടെ തൃപ്പാദങ്ങളിൽ കുറെ കൂപ്പുകൈമൊട്ടുകളും, ഖദർ ചർക്കാ, അഹിംസ, സ്വാതന്ത്ര്യം, ഭാരതമാതാ എന്നിങ്ങനെ ഒഴിച്ചുകൂടാത്ത ചില പദങ്ങളും, ഹാ, അഹോ, എന്നു തുടങ്ങുന്ന ഏതാനും വ്യാപകളും കൂട്ടിയും കുഴച്ചും മാറ്റിയും, മറിച്ചും പലപല രൂപങ്ങളാക്കി അവയെ ശ്ലഥകാകളികലുടേയും ഭൂതകാകളികളുടേയും വളയം ചാടിച്ചു് ഉല്ലേഖത്തിന്റേയും ഉൽപ്രേക്ഷയുടേയും ഞാണിന്മേൽ കയറ്റി കസൎത്തുചെയ്യിക്കുന്നതാണ് ദേശിയ കവിതയെങ്കിൽ, സമ്മതിച്ചു നമുക്കു ദേശീയകവിതയുണ്ടു് - കുറച്ചൊന്നുമല്ലാ; പെരുത്ത്, പെരുത്ത്!

[ 34 ]

ചുണയും തന്റേടവുമില്ലാത്ത ചില മരമണ്ടന്മാരുടെ കൊള്ളരുതായ്മകൊണ്ട് അന്തസ്സും സമ്പത്തും യഥേഷ്ടം അനുഗ്രഹിച്ചിരുന്നു ചില പഴയ തറവാടുകൾ ദയനീയമാംവിധം ക്ഷയിച്ചും, 'അന്യം നിന്നും' അധ:പതിച്ചുപോയിട്ടുണ്ട്; അവരിൽ തെരുവുനീളത്തെണ്ടിത്തിരിയുന്ന ചില അംഗങ്ങൾ, അൎദ്ധപ്പട്ടിണിക്കിടയിലും ആ പണ്ടത്തെ തറവാട്ടുമഹിമകൾ തട്ടിമൂളിച്ചു ഞെളിയുന്നതു കാണാം. പഴയ നാലുകെട്ടും നിലവിളക്കും കറിച്ചലും നെറ്റിപ്പട്ടവും മറ്റും, കേരള സംസ്കാരത്തിന്റെ പേരിൽ, കുത്തിപ്പൊക്കിക്കൊണ്ടുവരുന്ന ചില നവീരന്മാരുടെ ദേശാഭിമാനപ്രവാഹം കേൾക്കുമ്പോൾമേൽ പ്രസ്താവിച്ചസംഗതിയാണു് എനിക്കോൎമ്മവരുന്നതു്. കേരളത്തിലിന്നിതുവരെ ഉണ്ടായിട്ടുള്ള സാധനസാമഗ്രികളുടെ ഒരു 'ക്യാറ്റലോഗ്' ആയിരിക്കുമോ ഈ കേരളസംസ്കാരമെന്നു പറയപ്പെടുന്നതു്, ആവോ!

ഈ ദേശാഭിമാനത്തിൻെറ വൈതാളികന്മാരെ ഒന്നപഗ്രഥിച്ചുനോക്കു. കർമ്മപദ്ധതിയിലേയും ധീരതയോടെ ഇറങ്ങിച്ചെല്ലുവാനോ ക്ലേശങ്ങൾ സഹിക്കുവാനോ ഉള്ള സന്നദ്ധത അവരിൽ തൊട്ടുതേച്ചിട്ടില്ല; ജനതയെ കൎമ്മനിരതരാക്കുവാനുള്ള കാന്തശക്തിയും അവരുടെ വാക്കുകൾക്കില്ല. എന്തുകൊണ്ടെന്നാൽ വാക്കുകൾ അത്ഭുതാവഹമായ ആ ശക്തിവിശേഷത്തെ ഉൾക്കൊള്ളണമെങ്കിൽ, അവ ആത്മാവിലേയ്ക്കും ചുഴിഞ്ഞിറങ്ങിച്ചെല്ലണമെങ്കിൽ, അവയുടെ ഉത്ഭവം കലർപ്പറ്റ ആത്മാൎത്ഥയിൽനിന്നായിരിക്കണം. സ്വാൎത്ഥേദ്ദേശങ്ങളും

[ 35 ]

കാലികമായ ഒഴുക്കിൽ മുന്നണിയിലെത്തുവാനുള്ള യശോഭിലാഷവും മറ്റുമാണടിസ്ഥാനമെങ്കിൽ, ആ വാക്കുകൾ അതേപടി അന്തരീക്ഷത്തിലങ്ങു ലയിച്ചുപോവുകയേഉള്ളു. ഒരു റൂസോവോ, വോൾട്ടയറോ, ഒരു ലെനിനോസ്റ്റാലിനോ, ഒരു ഗോൎക്കിയോ തന്റെ വാക്കുകളെക്കൊണ്ടു ജനതയെ ഉത്തേജിപ്പിച്ചു, ത്യാഗസന്നദ്ധമാക്കി, കർമ്മരംഗത്തിലേയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, അതിനൊന്നാമത്തെ കാരണം അവരുടെ ആത്മാൎത്ഥതയാണ്. അല്ലാതെ അവരുടെ വാക്കുകളിളിൽ നൃത്തം തത്തുന്ന അപഫ്നുതിതോ അപസ്മാരമോ ഒന്നുമല്ല. അവരുടെ വാക്കുകൾ ― അവയിൽ അവർ ജീവിച്ചു. അവരുടെ ജീവിതം അവരുടെ വാക്കുകളായി രൂപാന്തരപ്പെട്ടു. അവർ മരിച്ചാലും അവരുടെ — വാക്കുകൾ അവരുടെ ജീവിതങ്ങൾ ജീവിക്കും. ബന്ധുക്കളല്ലാ, സിൽബന്ധികളല്ലാ, നിസ്തൃതമായ ലോകം അവരുടെ വാക്കുകൾ പെരുമ്പാ കൊട്ടും. മഹാകവി വള്ളത്തോൾ മുതൽ കീഴോട്ടുള്ള ദേശാഭിമാനാഭിമാനികളായ കവികളുടെ ഈരടി പ്രസംഗങ്ങളിൽ ആത്മാൎത്ഥതയുടെ ഒരു നേരിയ പാദമുദ്രയെങ്കിലും ഉണ്ടായിരുവെങ്കിൽ അവയെല്ലാം അത്ഭുതകൃത്യങ്ങൾ നമ്മുടെ നാട്ടിൽ ചെയ്യുവാൻ കഴിയുമായിരുന്നു! പക്ഷേ അഞ്ചു മക്കളുടെ പ്രേതം മുൻപിൽ കിടക്കുമ്പോഴും ഉല്ലേഖത്തിൽ മുറവിളികൂട്ടാൻ മുതിൎന്ന ഉമാ കേരളത്തിലെ ഉമയമ്മറാണിയെപ്പോലെ, അവരുടെ ദേശാഭിമാനം തലയിൽ കെട്ടും പേറി "അയ്യപ്പോ" എന്നു

[ 36 ]

വിളിച്ചുകൊണ്ടു് അലങ്കാരത്തിന്റെ കരിമലകയറാനാണുത്സാഹിച്ചതു്.

ഞാൻ ഒന്നുകൂടി വിശദമാക്കാം. ഇന്നത്തെ സോവിയറ്റുസാഹിത്യം ഒന്നു പരിശോധിച്ചുനോക്കൂ. അവരുടെ ദേശാഭിമാനം വിരൂരവൎത്തികളായ നമ്മെപ്പോലും കോരിത്തരിപ്പിക്കുന്നുണ്ടു്. അവരുടെ ജീവിതരക്തത്തിന്റെ അവസാനബിന്ദുപോലും തങ്ങളുടെ രാജ്യത്തിനുവേണ്ടി സമർപ്പിക്കാൻ സന്നദ്ധരായ സാഹിത്യകാരന്മാരേ മഹിമയുള്ള ആ മണ്ണിൽ ജനിച്ചിട്ടുള്ളൂ. അടർക്കളത്തിൽ അലറിപ്പായുന്ന പീരങ്കിയുണ്ടകൾക്കഭിമുഖമായി വൎത്തിച്ചു്, ത്യാഗതീക്ഷണതയോടെ സ്പന്ദിക്കുന്ന ഉത്തമഹൃദയങ്ങളിൽ നിന്നാണു് ആവേശജനകങ്ങളായ കവിതകൾ - ആത്മസ്ഫുലിംഗങ്ങൾ - അനുസ്യൂതമായങ്ങനെ പൊട്ടിപ്പുറപ്പെടുന്നതു്. മനുഷ്യന്റെ നന്മയ്ക്കുവേണ്ടി അനീതിയോടുള്ള ആ പോരാട്ടത്തിൽ ആത്മസമർപ്പണം ചെയ്യുന്ന ആ സൈനികകവിതകളുടെ രക്തത്തിന്റെ ഒരു തുള്ളിയെങ്കിലും നമ്മുടെ കവികൾക്കുണ്ടായിരുന്നെങ്കിൽ! എങ്കിൽ അവർ അലങ്കാരഭാഷയിൽ ഇത്രയൊന്നും പ്രസംഗിക്കുമായിരുന്നില്ല. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടവെട്ടുന്ന പോരാളികളല്ല, അതിനായിപ്പോരാടുന്ന പൗരസഞ്ചയത്തിന്റെ ദേശീയബോധത്തെ വൃത്തത്തിലാക്കി വിറ്റു മുതലെടുക്കുന്ന ചൂഷകന്മാരാണു് നമ്മുടെ ദേശീയകവികൾ! ഭാരതത്തിലെ ദേശീയസമരത്തിൽ ഏതെങ്കിലും ഒരു ത്യാഗമനുഷ്ഠിച്ച ദേശീയകവികൾ നമുക്കുണ്ടോ? കർമ്മരംഗത്തിലേയ്ക്കു കാൽകുത്തുവാനുള്ള

[ 37 ]

കരൾക്കരുത്തവൎക്കുണ്ടായിട്ടുണ്ടോ? കാരാഗൃഹത്തിന്റെ ഇരുമ്പഴികളെക്കണ്ടു വിറയ്ക്കുന്ന പേടിത്തൊണ്ടന്മാർ എങ്ങനെ ദേശീയ കവികളാകും? ഏതാനും ചിലർ ഒത്തുചേൎന്നു പെരുമ്പറയടിച്ചാൽ കേരളംഅപ്പാടേയതങ്ങു വിശ്വസിക്കുമെന്നോ, ― വിശ്വസിക്കണമെന്നോ? ഇല്ല; വസ്തുസ്ഥിതികളുടെ യഥാൎത്ഥവശം നോക്കിക്കാണുവാൻ കേരളത്തിനു കണ്ണുണ്ടു്.

രാഷ്ട്രീയമായി ഇംഗ്ലീഷുകാരോടു നമുക്കവജ്ഞയുള്ളതുകൊണ്ട് ഇംഗ്ലീഷു സാഹിത്യത്തെ വെറുക്കുന്നതു് അന്യായമാണ്. ജർമ്മനിയിൽ ഹിറ്റ്ലർ ജനിച്ചതു കൊണ്ടു ഗേഥേയുടെ ഫാസ്റ്റിനു് അപകർഷം ആരോപിച്ചുകൂടാ. എന്നാൽ നമ്മുടെ നാട്ടിൽ ഈയിടെയായിണ്ടുവരുന്ന ഒരു ലക്കില്ലാത്ത ആവേശമാണിതു്. മഹാകവി ടാഗോറിന്റെ ക്ഷണമനുസരിച്ചു് ജപ്പാനിലെ മഹാകവിയായ യോൺനോഗുച്ചി ശാന്തിനികേതനം സന്ദൎശിച്ച കാലത്തു് ഇന്ത്യയിലെ പ്രമുഖപത്രങ്ങളും സാഹിത്യകാരന്മാരും അദ്ദേഹത്തെ വാനോളം വാഴ്ത്തുകയുണ്ടായി. അതേ ഇൻഡ്യയുടെ കണ്ണിൽ അല്പകാലത്തിനിടയിൽ ആ മഹാസാഹിത്യകാരൻ വെറുമൊരു Scribler (ക്ഷദ്രഗ്രന്ഥകാരൻ) ആയിപ്പോയതു് അത്യന്തം അത്ഭുതകരമായിരിക്കുന്നു. (Cf:- Literature and the people by S. A. Dange)

മലയാള സാഹിത്യത്തിനു സംസ്കൃതവുമായുണ്ടായിരുന്ന സുദൃഢമായ ബന്ധം കാലഗതിയിൽ ക്രമേണ അഴിഞ്ഞഴിഞ്ഞു് ഇപ്പോൾ ഏതാണ്ടറ്റുപോകാറായിരിക്കു

[ 38 ]

ന്നു. പാശ്ചാത്യസാഹിത്യവുമായിട്ടാണു് ഇന്നതിനു് അധികം മമത കാണുന്നതു്. സാഹിത്യ പുരോഗതിയെ സംബന്ധിച്ചിടത്തോളം ഈ അടുപ്പം അനാശാസ്യമാണെന്നോ ആപൽക്കരമാണെന്നോ എനിക്കു തോന്നുന്നില്ല. പോരെങ്കിൽ അതാശാവഹമാണെന്നുപോലും വിശ്വസിക്കുന്ന ഒരുവനാണു് ഞാൻ. അനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളതങ്ങനെയാണു്. പശ്ചാത്യസാഹിത്യവുമായുള്ള സമ്പൎക്കത്തിൽ നിന്നു് ആധുനികഭാഷാപദ്യസാഹിത്യത്തിനു പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കാതിരിക്കാൻ നിവൃത്തിയില്ല. മാമൂൽപ്രിയംമൂലം നിങ്ങൾ എത്രതന്നെ ശഠിച്ചാലും, കാലം അതു സമ്മതിച്ചു തരികയില്ല; അതു നിങ്ങളെ പിടിച്ചുനിൎത്തി സമ്മതിപ്പിക്കുകതന്നെ ചെയ്യും. ന്തതനങ്ങളായ പല പ്രസ്ഥാനവിശേഷങ്ങളും മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ ബന്ധംമൂലം ഉണ്ടായിട്ടുള്ള ഒരു വമ്പിച്ച നേട്ടം സാഹിത്യം അധികമധികം ജനകീയമായിത്തീരുന്നുണ്ടെന്നുള്ളതാണു്. ഗദ്യനാടകങ്ങൾ, ഏകാങ്കനാടകങ്ങൾ, ചെറുകഥകൾ, നിരൂപണങ്ങൾ, ആഖ്യായികകൾ, ഗീതകങ്ങൾ, ഭാവഗീതങ്ങൾ, വിലാപകാവ്യങ്ങൾ, ഉപന്യാസങ്ങൾ, കത്തുകൾ, സഞ്ചാരവിവരണങ്ങൾ ഇങ്ങനെ സാഹിത്യത്തിന്റെ വിവിധശാഖകളിലും കലാസുഭഗങ്ങളും ചിന്താഭാരങ്ങളുമായ നല്ല നല്ല കൃതികൾ അടുത്ത കാലത്തു നമ്മുടെ ഭാഷയിൽ അവതരിച്ചിട്ടുണ്ടു്. സംസ്കൃതത്തിന്റെ പിടിയിൽനിന്നു പിന്മാറി ആംഗലസാഹിതിയോടടുത്തതു സാഹിത്യപുരോ

[ 39 ]

ഗതിയെസ്സംബന്ധിച്ചിടത്തോളം ആശാസ്യമായ ഒന്നാണെന്നു സമൎത്ഥിക്കാൻ ഒരു നിസ്സാരമായ ഉദാഹരണം മതിയാകും. 'സാഹിത്യകൗതുകം' ഒന്നാം ഭാഗത്തിൽ നിന്നാരംഭിച്ച 'ചെങ്കതിരുകളിൽ' എത്തിച്ചേൎന്നിട്ടുള്ള 'ജീ'യുടെ കാവ്യഗതി ഒന്നു പരിശോധിച്ചുനോക്കുക. തന്റെ നയനങ്ങളേയും അതോടൊപ്പം ഹൃദയത്തേയും അപഹരിച്ച സാമാന്യം സുന്ദരിയും ശ്യാമാംഗിയുമായ ഒരു കർഷകയുവതിയുടെ കാർകൂന്തൽ വിതുർത്തുകൊണ്ടുള്ള നില്പ് ഉത്തേജനമരുളുകയാൽ, ആ ചിത്രത്തെ ഒരു സുന്ദരമായ മൂടുപടമിടുവിച്ചു്

“നീര്സ്ധ്റനീലജലപ്പലകപ്പുറത്തു—
വാരഞ്ചിടുന്ന വളർവില്ലു വരച്ചുമാച്ചും
നേരറ്റ കൈവളകളാൽച്ചില മിന്നൽചേൎത്തും
പാരം ലസിക്കുമമലപ്രകൃതിക്കു കൂപ്പാം".

എന്നിങ്ങനെ കാവ്യരൂപത്തിൽ പകൎത്തിയ ഒരു നാടൻ യുവാവിൻറെ ഹൃദയം.

"രക്തസൈനിക, വെല്ലുക!

മരണംവമിക്കുന്ന ഫാസിസം, നിൻറെ ദൃഢഗംഭീരമായ പദന്യാസം കേട്ടു നടുങ്ങുന്നു; പരത്തിയ പത്തികൾ ചുളുക്കുന്നു; അതിന്റെ മരവിച്ച ഇരകൾ മയക്കം വിട്ടനങ്ങുന്നു"

എന്നിങ്ങനെ റഷ്യയിലെ രക്തസൈനികന്റെ ഭയത്തോടൊപ്പം ജൈത്രപടഹമടിക്കണമെങ്കിൽ, ആംഗലസാഹിത്യം അതിന്മേൽ എത്ര സ്വാധീനശക്തി ചെലുത്തിയിരിക്കണമെന്നനുമാനിക്കാം.

[ 40 ]

മാമൂൽപ്രിയന്മാരായ ചിലർ,തങ്ങൾക്കു പരിയമില്ലാത്ത പ്രസ്ഥാനങ്ങൾ കാണുമ്പോൾ, ഫലരഹിതമായി കലമ്പൽകൂട്ടുന്നുണ്ടായിരിക്കാം; പക്ഷേ യഥാൎത്ഥമായ വാസനയുടേയും പ്രതിഭയുടേയും സ്വതന്ത്രമായ പ്രവാഹത്തെ തടുത്തുനിൎത്തുവാൻ എത്ര കരുത്തേറിയ കൽച്ചിറകൾക്കും സാദ്ധ്യമല്ലതന്നെ. ശ്രീമാൻ നാലപ്പാട്ടുനാരായണമേനവന്റെ 'പാവങ്ങൾ' എന്ന വിശിഷ്ടഗ്രന്ഥം കേരളത്തിൽ ആദ്യമായി ആവിർഭവിച്ചപ്പോൾ അവജ്ഞാപൂൎണ്ണങ്ങളായ എത്ര ഒച്ചപ്പാടുകളാണു് കേരളത്തിലുണ്ടായതു്! "വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക" വാക്യശകലത്തിന്റെ വാലിന്മേൽ കടന്നുപിടിച്ച് അനേകം നിരൂപകന്യന്മാർ ആ കൃതിയുടെ നേൎക്കു പല്ലിളിച്ചുകാട്ടി. എന്നാൽ മലയാളത്തിലെ ഗദ്യശൈലിക്കു് അഭിനവമായ വികാസത്തിനു് ഒന്നാമത്തക്കാരണം 'പാവങ്ങ'ളാണെന്നും ആ ഗ്രന്ഥത്തിന്റെ ആവിൎഭാവത്തിനു മുൻപും പിൻപുമുള്ള ഗദ്യകൃതികളെ താരതമ്യപ്പെടുത്തി പരിശോധിച്ചാൽ, പക്ഷപാതബുദ്ധിയില്ലാത്ത ഏതൊരു സഹൃദയനും കൃതജ്ഞതാപൂൎവ്വം സമ്മതിക്കുന്നതാണു്. പാശ്ചാത്യസാഹിത്യത്തിനു നേരേ പരാങ്മുഖത്വം പ്രചരിപ്പിച്ചിരുന്നെങ്കിൽ ഒരുനാലപ്പാടനോ തകഴിയോ ബാലകൃഷ്ണപിള്ളയോ മുണ്ടശ്ശേരിയോ ഭാസ്കരൻ നായരോ ഗുപ്തൻനായരോ രാമകൃഷ്ണപിള്ളയോ നമ്മുടെ സാഹിത്യത്തെ അലങ്കരിക്കുമായിരുന്നോ?— രാമായണം ചമ്പുവിനേക്കാൾ മികച്ച ഒരു കവിതയോ, സി.വി. രാമൻ പിള്ളയെക്കവിഞ്ഞൊരു

[ 41 ]

ആഖ്യായികാകാരനോ ലോകത്തിലുണ്ടെന്നു് ഇന്നു സമ്മതിക്കാത്ത പല സഹൃദയന്മാരേയും എനിയ്ക്കറിയാം. പക്ഷേ ആ അഭിപ്രായങ്ങളെല്ലാം ആധുനികപ്രസ്ഥാനങ്ങളുടെ ആന്ദോളനത്തിൽ ചിതറിത്തെറിച്ചു തുടങ്ങിയിരിക്കുന്നു.

ജീവിതത്തിൻറെ ഇരുണ്ട വശങ്ങളെ ചിത്രീകരിച്ചുകൂടെന്നുള്ള സാഹിത്യ ക്ഷേത്രത്തിലെ കാവിവസ്ത്രക്കാരുടെ മുറവിളി കേരളത്തിൽ കേട്ടുതുടങ്ങിയിട്ടു കാലം കുറച്ചായി. എന്നാൽ അതിനതിനു് ആവക ചിത്രീകരണങ്ങൾ അടിയ്ക്കടി വർദ്ധിച്ചുവരുന്നതേയുള്ളു. ഇതുകൊണ്ടുതന്നെ ആ മുറവിളികളുടെ നിഷ്പ്രയോജനത വെളിപ്പെടുന്നില്ലേ? നമുക്കു ഹിതമായ അഭിപ്രായമേ അന്യന്മാർ പറഞ്ഞുകൂടു എന്നു ശാഠ്യംപിടിക്കുന്നതു കേവലം ബാലിശമായ ഒരു സ്വഭാവമാണു്. പ്രസ്ഥാനങ്ങളുടെ വൈചിത്ര്യവും സുലഭതയും തീർച്ചയായും സാഹിത്യത്തെ മേൽ വികസിപ്പിക്കുകയേ ഉള്ളു. മാറ്റൊലിക്കൃതികൾ കുമിളുകൾ പോലെ ആയിരക്കണക്കിനു മുളച്ചുപൊന്തിയാലും ഒട്ടും പരിഭ്രമിക്കേണ്ടതായിട്ടില്ല. അവയെല്ലാം രണ്ടുനാലു ദിവസത്തിനുള്ളിൽ താനേ നശിച്ചുപോകും. വ്യക്തിമുദ്രയോടുകൂടിയ കൃതികൾ മാത്രമേ വേരുറച്ചു പന്തലിച്ചു പടരുകയുള്ളു. ഏതു ഭാഷയിലും പ്രത്യക്ഷപ്പെടുന്ന ഒരു സാമാന്യസ്വഭാവമാണിതു്.

ഗുണദോഷസമ്മിശ്രമാണു് മനുഷ്യപ്രകൃതി. നന്മയ്ക്കും തിന്മയ്ക്കും ലോകത്തിൽ സ്ഥാനമുണ്ടു്. തിന്മയെ ചിത്രീകരിക്കുന്നവർ അതിനെ വാഴ്ത്തുന്നവരാണെന്നു

[ 42 ]

തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. അതു ന്യായമല്ല. വെളിച്ചത്തിനും ഇരുട്ടിനും തുല്യാവകാശമുള്ളതാണല്ലോ ഈ ബാഹ്യപ്രപഞ്ചം; അതിന്റെ പ്രതിഫലനമായ കലാപ്രപഞ്ചത്തിൽ വെളിച്ചം മാത്രമേ ആയിക്കൂടൂ എന്നു ശഠിക്കുന്നതു മൎക്കടമുഷ്ടിയല്ലാതെ മറ്റൊന്നുമല്ല. എത്ര തെളിമയുള്ള അഗ്നിജ്വാലയും ധൂമാങ്കിതമായിരിക്കും. പേരും പെരുമയുമാൎന്ന മഹാക്ഷേത്രങ്ങളുടെ ഗോപുരഭിത്തികളിൽ പ്രകൃതിവിരുദ്ധമായ സംഭോഗവൈകൃതങ്ങൾകല്ലിൽ കൊത്തിവെയ്ക്കുവാൻ സധൈൎയ്യം സമ്മതമേകിയ കേരളത്തിന്റെ ഹൃദയം, ഭക്ത്യുത്തേജകമായ ലിംഗപൂജയിൽ നിർലീനമായി വൎത്തിക്കുന്ന കേരളത്തിന്റെ ഹൃദയം, സങ്കുചിതമാണെന്നെനിക്കു തോന്നുന്നില്ല; പരിപാവനമെന്നു പരിഗണിക്കപ്പെടുന്ന ക്ഷേത്രാങ്കണത്തിൽ വെച്ചു്, ഉല്ലാസപൂൎണ്ണങ്ങളായ ഉത്സവരാത്രികളിൽ, മന:പൂർവം അണിഞ്ഞൊരുങ്ങി മദനപരവശയായ ഉർവശി— കാമതിമിരം കൊണ്ടു കണ്ണുകാണാത്ത സ്വൎഗ്ഗത്തിലെ തേവിടിശ്ശി —ഭർത്തൃപുത്രനായ അർജ്ജുനനെ സമീപിച്ചു ലജ്ജയില്ലാതെ കുഴഞ്ഞാടുന്ന കാമോദ്ദീപ്തമായ കലാരംഗം, സഹോദരനും സഹോദരിയും മാതാവും ബന്ധുക്കളും ഒന്നിച്ചിരുന്നു് അനേകതലമുറകളായി കണ്ടാനന്ദിച്ചുപോരുന്ന കേരളീയരുടെ ഉൽകൃഷ്ട സംസ്കാരത്തിനുടവുതട്ടിയിട്ടുണ്ടോ, നെറ്റിയിൽ ചുളുക്കുവീഴാതെ ഫോക്ലസ്സിന്റെ "ഈഡിപ്പസ് രാജാവു്" എന്ന വിശിഷ്ടകൃതി വായിച്ചുനോക്കുവാൻ അവൎക്കു സാധിക്കുകയില്ലെന്നോ വിശ്വസിക്കാവതല്ല. ദേവന്മാരുടേയും ഗന്ധൎവ്വ

[ 43 ]

ന്മാരുടേയും വ്യഭിചാരകോലാഹലങ്ങളെല്ലാം യഥേഷ്ടം വൎണ്ണിക്കപ്പെടാം. അവ ഉൽകൃഷ്ടകാവ്യങ്ങളുമാണു്! അവയ്ക്കു പുരാണത്തിന്റെ മറയുണ്ടുപോലും; കൺമുമ്പിൽ പ്രദൎശിക്കപ്പെടുന്ന ആവക കാമക്കൂത്തുകൾക്ക് അന്തരീക്ഷത്തിന്റെ മറയുണ്ടെന്നു പറയുന്നതുപോലുള്ള അൎത്ഥമേ അതിനുളളു. കുഞ്ചൻ നമ്പ്യരുടെ പുറം കഥകൾക്കുനേരെ മാമൂൽപ്രിയന്മാരായ പഴയ സാഹിത്യകാരന്മാരും ചന്ദ്രഹാസമെടുത്തതായി ഞാൻ കേട്ടിട്ടില്ല. അങ്ങനെയിരിക്കെ അവരെന്തിനാണു് ദേവിന്റേയും തകഴിയുടേയും നേൎക്കു തട്ടിക്കയറുന്നതെന്നു് എനിക്കു മനസ്സിലാകുന്നില്ല. സ്വവർഗ്ഗ സംഭോഗാസക്തികളായ രണ്ടു യുവതികളുടെ ചാപല്യങ്ങളെ വിഷയമാക്കി ആംഗലമഹാകവി സ്വിൻ ബേൺ മനോഹരമായ കാവ്യം രചിച്ചിട്ടുണ്ടു്. സ്വിൻബേണും ഓസ്കർ വൈൽഡും ആംഗലസാഹിത്യത്തിലെ അധഃകൃതരല്ലെന്നു നാമോക്കൎണം. വാൾട് വിറ്റ്മാനേയോ എഡ്ഗർ അല്ലൻപോവിനേയോ അമേരിക്ക കൂട്ടിൽ കയറിയിട്ടില്ല; ഫ്രാൻസിലെ പൎണ്ണാസിയൻ കവികളും, സിംബോളിക് കവികളും, ഡിക്കാഡൻ കവികളും വെറും തെറിപ്പാട്ടുകളാണു് പാടിയിട്ടുള്ളതെന്നു പറഞ്ഞു ആധുനികലോകം അവരെ ചവുട്ടിതാഴ്ത്തുന്നില്ല. അനുഗൃഹീതന്മാരായ കലാകാരന്മാരുടെ യശസ്സു് അവർ തിരഞ്ഞെടുത്ത വിഷയങ്ങളിലല്ല അവയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള അവരുടെ കലാസൃഷ്ടികളിലാണു് സ്ഥിതിചെയ്യുന്നതു്. പരിപാവനമായ ഒരു യാഗരംഗത്തെ പരമഭക്തിയോടെ വാഴ്ത്തി സ്തുതിക്കുന്നതുകൊ

[ 44 ]

ണ്ടുമാത്രം ഒരു പദ്യം ഉത്തമമായിത്തീരുകയില്ല; അതു പോലെ നിസ്സഹായയായ ഒരു "നാട്ടുംപുറത്തെ വേശ്യ"യുടെ ചിത്രീകരണം നികൃഷ്ടമാകുന്നുമില്ല. ഏതു വിഷയത്തെ സ്വീകരിച്ചു എന്നതല്ല എങ്ങനെ ചിത്രീകരിച്ചു എന്നതാണു് പ്രധാനം.

ഒരുദാഹരണം കൊണ്ടിതു വിശദമാക്കാം. മഹാകവി ഉള്ളൂരിന്റെ ഉമാകേരള മഹാകാവ്യത്തിലെ ആദിത്യവൎമ്മമഹാരാജാവിന്റെ അമൃതേത്തുരംഗം ഒന്നുവായിച്ചു നോക്കുക. കവി ഉദ്ദേശിക്കുന്നതും നാം ഉൾക്കൊള്ളുന്നതുമായ പ്രതീതിക്കിടയിൽ എത്ര ആഴമേറിയ ഒരുക്കടലാണു് സ്ഥിതിചെയ്യുന്നത്! കബന്ധസംയോഗത്താൽ ക്ഷിതിയുദ്ധഭൂമിയായിത്തീരുന്ന ഒരു ഭോജനരംഗം— രാജാവിന്റേതല്ല ; ഈശ്വരന്റേതാണെങ്കിൽ പോലും— നമ്മെച്ഛർദ്ദിപ്പിക്കുന്നു. നാം പട്ടിണികിടന്നു നരകിച്ചാലും വേണ്ടില്ല, അവിടെനിന്നു പറപറക്കുന്നു. അതോടൊപ്പം ജോറിസ്കാർ ഹാൻസ് എന്ന ഫ്രഞ്ചുസാഹിത്യകാരന്റെ A Rebours എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗവും ഒന്നു വായിച്ചുനോക്കുക. ഹ്വൈസ്മാൻസ് ചിത്രീകരിച്ചിട്ടുള്ളിടത്തോളം നികൃഷ്ടവും പൈശാചികവുമായ രംഗങ്ങൾ മറ്റേതെങ്കിലും ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുണ്ടോ എന്നു സംശയമാണു്. അദ്ദേഹത്തിന്റെ Marthe എന്ന നോവൽ ഇതിനു തികച്ചും സാക്ഷ്യം വഹിക്കുന്നു. A Rebours എന്ന കൃതിയിലെ നായകനായ Des Esseintes ഒരു രാത്രിയിൽ തെരുവിൽ വെച്ചു സിഗററ്റു് കൊളുത്തുവാൻ തീയിനു

[ 45 ]

വേണ്ടിത്തന്നെ സമീപിച്ച പതിനഞ്ചോ പതിനാറോ വയസ്സുള്ള ഒരു ബാലനെ നയത്തിൽ വേശ്യാലയത്തിൽ കൂട്ടിക്കൊണ്ടുപോകുന്നു. അവിടത്തെ വേശ്യകളും അവനും ഒന്നുപോലെ അത്ഭുതസ്തബ്ധരാകുമാറു ജീവിതത്തിൽ അന്നാദ്യമായി മാരകമായ സ്ത്രീസ്പൎശം അയാൾ അവനെ അനുഭവിപ്പിക്കുന്നു....... ആ രംഗത്തിന്റെ ചിത്രീകരണം നമ്മുടെ ഹൃദയത്തിൽ എന്തൊരിടിമുഴക്കമാണുണ്ടാക്കുന്നതു്! ആ രംഗത്തിന്റെ ചിത്രീകരണം കൊണ്ടു നമ്മിൽ ഉറങ്ങിക്കിടക്കുന്ന മൃഗീയവികാരങ്ങളെ തട്ടിയുണർത്തണമെന്നല്ല, ഉണൎന്നു ലക്കില്ലാതെ പ്രവൎത്തിക്കുന്നവയെ കിടുകിടുപ്പിച്ച് അടിച്ചമൎത്തണമെന്നാണു് ഗ്രന്ഥകാരൻ ഉദ്ദേശിച്ചിട്ടുള്ളതെന്നും അ അതിൽ അദ്ദേഹത്തിനു് അത്ഭുതാവഹമായ വിജയം കിട്ടിയിട്ടുണ്ടെന്നും നമുക്കു കാണുവാൻ കഴിയും! "Oh perish Society! Die, Old world' എന്ന അദ്ദേഹത്തിന്റെ അട്ടഹാസം ഫ്രഞ്ചു ലോകത്തെ കിടുകിടുപ്പിക്കുകതന്നെ ചെയ്തു.

ഫ്രാൻസ് അസാന്മാർഗ്ഗികങ്ങളായ നടപടികളുടെ കൂത്തരങ്ങായിരുന്നുവെന്നും അക്കാരണത്താലാണു് ഇത്തരം നാറുന്ന സാഹിത്യത്തിനവിടെ പ്രതിഷ്ഠകിട്ടിയതെന്നും നമ്മുടെ ഇടയിൽ ചിലർ പറയാറുണ്ടു്. എനിക്കവരോടു, ഇത്രയേ പറയുവാനുള്ളൂ. ആഭാസജടിലങ്ങളായ ഇത്തരം കൃതികൾ അനവധി എഴുതിക്കൂട്ടിയ ഫ്രഞ്ചുകാർ അക്കാലത്തു സ്വപ്നത്തിൽപ്പോലും അറിഞ്ഞിട്ടില്ലാത്ത ലൈംഗിക വൈകൃതങ്ങളിലും, ആദൎശാത്മകങ്ങളായ

[ 46 ]

ചമ്പുകാവ്യാദികൾ ആലപിച്ചുകൊണ്ടിരുന്ന കേരളീയർ, അത്യന്തവൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചിരുന്നു...... പക്ഷേ അവരും പറയും, സാഹിത്യം ജീവിതത്തിന്റെ പ്രതിഫലനമാണെന്നു്. ജീവിക്കുന്ന ജീവിതത്തെയല്ല സ്വപ്നംകാണുന്ന ജീവിതത്തെയായിരിക്കാം അവർ ജീവിതമെന്നു വിളിക്കുന്നതു്. "പമ്പയെക്കാൾ ഗാംഭീര്യമുള്ള നദികളും, സഹ്യനെക്കാൾ ഔന്നത്യമുള്ള പർവ്വതങ്ങളും,വേമ്പനാട്ടു കായലിനെക്കാൾ വിശാലതയുള്ള ജലാശയങ്ങളും കാണുവാനുള്ള കണ്ണു കേരളീയനില്ലെന്നോ?........ കേരളീയത്വത്തെ മേൽക്കുമേൽ കെട്ടിപ്പടുക്കണമെങ്കിൽത്തന്നെ നാം കേരളത്തിന്റെ അപ്പുറം കാണണം, അറിയണം. വിജ്ഞാനത്തോടും ചിന്തയോടും, അവ ആരുടേതായിരുന്നാലും, നാം തീണ്ടാരിക്കരുതു്. അവ ജീവിതമാണ്; ജീവന്റെ ജീവനാണ്. നാം സാഭിമാനം വിചാരിക്കാറുള്ളതുപോലെ പാശ്ചാത്യൻ വെറും പരിഹാസ്യനോ പൗരസ്ത്യൻ ആരാദ്ധൃനോ അല്ല". (സഹൃദയ. വി. : പുറം 31)-- പാശ്ചാത്യരുടേയും പൌരസ്ത്യരുടേയും ചിന്താഗതി സൂക്ഷ്മമായി പഠിച്ചിട്ടുള്ള നിരീക്ഷണപടുവായ ശ്രീ. വക്കം എം. അബ്ദുൽ കാദറിന്റെ ഈ അഭിപ്രായം എത്രയും അൎത്ഥവത്താണു്: സ്വീകാര്യമാണു്. തൃശ്ശിവപേരൂർ പൂരത്തിനെഴുന്നള്ളിക്കുന്ന കൂടലാറ്റുപുറത്തെ ആനയുടെ നെറ്റിപ്പട്ടത്തിലെ നടുക്കുമിളയിലും പാറമേക്കാവമ്പലത്തിലെ പാലത്തറമേൽ ചെലങ്കയും വാളും കലക്കി തുള്ളിക്കൊണ്ടുനിൽക്കുന്ന വെളിച്ചപ്പാടിന്റെ അരമണികളിലുമാണു് കേരളീയത്വം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്നു വിശ്വ

[ 47 ]

സിക്കുകയും അറിവില്ലായ്മയാൽ പാശ്ചാത്യസാഹിത്യത്തെ പുച്ഛിക്കയും ചെയ്യുന്ന കവിമാനികൾ ഈ തത്ത്വം അറിഞ്ഞിരുന്നെങ്കിൽ!

അശ്ലീലമെന്നപഹസിക്കപ്പെടുന്ന രംഗങ്ങളും വൎണ്ണനകളും ഏറ്റവുമധികം കയറിപ്പറ്റിയിട്ടുള്ളതു യഥാർത്ഥത്തിൽ സംസ്കൃതസാഹിത്യത്തിലും അതിനെ അനുകരിച്ച പ്രാചീനഭാഷാസാഹിത്യത്തിലുമാണ്. ഒരൊറ്റ വ്യത്യാസമേ ഉള്ളു: പാശ്ചാത്യ സാഹിത്യങ്ങളിൽ ദുർബ്ബലരായ മനുഷ്യരാണു് അത്തരം ചാപല്യങ്ങൾക്കു വിധേയരാകുന്നതെങ്കിൽ, നമ്മുടെ സാഹിത്യങ്ങളിൽ ദേവന്മാരും ജീവാത്മപരമാത്മാക്കളുമാണു് ആ പേക്കൂത്തുകളിൽ മുഴുകിമറിയുന്നതു്. അതു കാണുമ്പോൾ കൈ കൂപ്പിക്കൊള്ളണം. ആവക പച്ചത്തെറികൾ പരമവേദാന്തങ്ങളാണു്. അവയ്ക്കിടയിൽ ഒരായിരം അമൂല്യ ചിഹ്നങ്ങളും തത്ത്വഭാണ്ഡങ്ങളും കുത്തിത്തിരുകിയിട്ടുണ്ടത്രേ! 'ആലിലപോലെയിരുന്ന മണിവയറെങ്ങനെ വീൎത്തിതെടീ— കറവീ, എങ്ങനെ വീർത്തിതെടീ?' എന്നിത്യാദി തെറിപ്പാട്ടുകൾ തിങ്ങിനിറഞ്ഞ 'കുറത്തിയാട്ടം' എന്ന കലാ പ്രദൎശനം പ്രതിഫലം കൊടുത്തു ഗവണ്മെന്റു ക്ഷേത്രങ്ങളിൽപ്പോലും ഇന്നും നടത്തിവരുന്നതിൽ നമ്മുടെ ആദൎശവാദികളായ സാഹിത്യകാരന്മാൎക്കു് ഒരു പരാതിയുമില്ല. അവിടെ അവരുടെ സന്മാൎഗ്ഗബോധം അണുപോലും ചൂളുന്നുമില്ല. യാതൊന്നിൽനിന്നു ചുരന്നുവന്ന അമൃതപൂരത്താൽ നമ്മുടെ ജീവരക്തം പരിപുഷ്ടമായോ, പരിപാവനമായ ആ 'മുല' എന്ന പദത്തെ പാഠപുസ്തകങ്ങളിൽ നക്ഷത്രചിഹ്നങ്ങളിട്ടു തള്ളി ഇളംകുഞ്ഞുങ്ങ

[ 48 ]

ളിൽ സദാചാരബോധം കുത്തിവെയ്ക്കുവാനായി നമ്മുടെ ബഹുമാനപ്പെട്ട സാഹിത്യകാരന്മാർ ഉദ്യമിക്കുമ്പോൾ, അവരുടേയും നമ്മുടേയും കുഞ്ഞുങ്ങൾ സന്ധ്യസമയത്തു നിലവിളക്കിന്റെ മുമ്പിൽ ചടഞ്ഞിരുന്നു കൂപ്പുകൈകളോടെ

"പാലാഴിമങ്കതൻ കൊങ്കപുണരുന്ന
കോലമെന്നുള്ളത്തിൽ കാണാകേണം."

എന്നിങ്ങനെ ഭക്തിപാരവശ്യത്തോടെ മുറവിളികൂട്ടുന്നതു രസാവഹമായിരിക്കുന്നില്ലേ? ദേശാഭിമാനത്തിന്റെ ഈടുവെയ്പായി വാഴ്ത്തപ്പെടുന്ന മഹാകവി, വിലപിടിച്ച സമ്മാനങ്ങളാൽ ആകൃഷ്ടനായി ഒരു നാട്ടുരാജാവിന്റെ തൃപ്പാദങ്ങളിൽ സ്തുതിഗീതങ്ങൾ കാഴ്ചവെയ്ക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്ന ആ പന്തികേടു് ഇവിടേയും നമുക്കനുഭവപ്പെടുന്നില്ലേ? ഭാവിസന്താനങ്ങളുടെയെങ്കിലും സദാചാരത്തിൽ താൽപര്യമുള്ളവർ ആവക പദങ്ങൾ അവരെക്കാൾ ബാലിശമായ രീതിയിൽ പാഠപുസ്തകങ്ങളിൽ കുത്തിട്ടു തള്ളുകയല്ല, അവൎക്കു നന്നേ ചെറുപ്പം മുതൽക്കുതന്നെ ലിംഗബന്ധപരമായ വിദ്യാഭ്യാസം നൽകുന്നതിലേയക്കു പരിശ്രമിക്കുകയാണു് വേണ്ടതു്. നിഷ്കളങ്കത നിറഞ്ഞുതുളുമ്പുന്ന ശിശുക്കളുടെ കണ്ണിൽ നിന്നു് ആവക പദങ്ങളെ കുത്തിട്ടു മറയ്ക്കുന്നവർതന്നെയാണു് ഉയൎന്ന കോളേജുകാസ്സുകളിൽ, പ്രകൃതിശക്തിയാൽ പരസ്പരം ആകൎഷിക്കപ്പെടുകയും തൽഫലമായി അനന്തരപരിപാടികളിലേയ്ക്ക് ആനയിക്കപ്പെടുകയും ചെയ്തേയ്ക്കാവുന്ന യുവതീയുവാക്കന്മാർ ഒന്നിച്ചിരുന്നു് അമൎത്ത

[ 49 ]

പ്പെടുന്ന പുഞ്ചിരിയോടും ഒളിച്ചെറിയപ്പെടുന്ന കൺമുനകളോടുംകൂടി, 'ആറ്റിൽക്കിടന്നു ചില കന്യകമാർ കളിച്ചു നീന്തുന്നു......' എന്നു തുടങ്ങിയ അനേകമനേകം ആഭാസപദ്യങ്ങൾ കുസൃതിക്കാരനായ ലകചററുടെ മുഖത്തുനിന്നു വ്യാഖ്യാനപൂർവ്വം കേട്ടുപഠിക്കുവാനിടയാക്കന്നതെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു...... ഹ്വൈസ്മാൻസിൻ്റെ കൃതിയെ ആഭാസമെന്നു് അവഹേളിക്കുന്നവരോടു ഞാൻ പറയുന്നു, 'ലോകത്തിൽ ഏറ്റവും മഹാപാപിയായ കവി, ചണ്ഡാളനായ കവി, ജനിച്ചിട്ടുള്ളതു കേരളത്തിലാണെന്നു്.

"സൌവൎണ്ണകിങ്ങിണി കിലുങ്ങെ മുദാ കമിണ്ണാ -
ളാരോമലമ്പൊടു ചിരിച്ചു ചിരിച്ചകാണ്ഡേ
മേലിൽത്തിരണ്ടു പുരുഷായിതസൂത്രധാര-
ശ്രീമൽപ്രവേശമിവ കോമളഗാത്രവല്ലി"

എന്ന പൈശാചപദ്യമടങ്ങിയ "ചന്ദ്രാത്സവ"ത്തിന്റെ കർത്താവിനെപ്പോലെ ആഭാസനായ ഒരു കവി ഒരു കാലത്തും ഒരു ദേശത്തും ജനിച്ചിട്ടില്ല. ദൈവികത്വത്തിന്റെ നിദൎശനമായ നിഷ്ക്കളങ്കശൈശവം ഏതു പിശാചിന്റേയും ഹൃദയത്തെ മൃദുമസൃണമാക്കിച്ചമയ്ക്കുന്നു. നമ്മുടെ മഹാകവിയുടെ ഹൃദയമാകട്ടെ, ഒന്നു സങ്കല്പിക്കാൻ പോലും സാദ്ധ്യമല്ലാത്തവിധത്തിൽ പുഴുത്തുനാറി കാടുകയറുന്നു. അതും ലോകോത്തര കാവ്യമാണത്രേ! അതിന്റെ കൎത്താവിന്റെ ഊരും പേരും കിട്ടാൻ ഊഴിമാന്തിയുലയുന്ന ഗവേഷണപ്പെരുച്ചാഴികൾ മുഖത്തോടുമുഖം നോക്കിനിന്നു പല്ലിളിച്ചു ചീറ്റിക്കൊണ്ടു പരസ്പരം മല്ലടി

[ 50 ]

ക്കുന്നു! ഇതൊക്കെക്കാണുമ്പോൾ എത്ര അടക്കമുള്ള മനസ്സും അല്പമൊന്നു കുതറുന്നെങ്കിൽ അത്ഭുതപ്പെടാനില്ല. രണ്ടു യുവതികളുടെ സ്വവർഗ്ഗഭോഗാസക്തിയെ വിഷയമാക്കി കവിതയെഴുതിയ സ്വിൻബേൺ പോലും ഇളംകഞ്ഞുങ്ങൾ പിച്ച നടക്കുമ്പോൾ വീണു കേടുതട്ടാതെ, വെള്ളച്ചിറികൊതുക്കി അദൃശ്യരായ ദേവതകൾ അവരെ പ്രേമപൂർവ്വം അനുഗമിക്കുന്നതായി, പുളകം കൊള്ളിക്കുന്ന രീതിയിൽ വൎണ്ണിച്ചിട്ടുണ്ടെന്നും ഈ സന്ദർഭത്തിൽ ഓൎത്തിരിക്കേണ്ടതാണു്. സദാചാര സംരക്ഷകന്മാരെന്നു ഭാവിക്കുന്ന നമ്മുടെ ചില സാഹിത്യകാരന്മാർ മി.വൈക്കം മുഹമ്മദ് ബഷീറിന്റെ "ശബ്ദങ്ങൾ" എന്നകൃതി വായിച്ചാൽ ബോധംകെട്ടുവീഴുകയില്ലേ എന്നുകൂടിഞാൻ സംശയിച്ചു പോകുന്നു.

* * *

നമ്മുടെ ഭാഷയുടേയും സാഹിത്യത്തിന്റേയും പരിണാമഗതി പരിശോധിക്കുന്നപക്ഷം ഓരോ പടിയിലും ആന്തരികമായ ചൈതന്യത്തിന്റെ പാദമുദ്രകൾ പതിഞ്ഞിട്ടുള്ളതായും, കാലികമായ പ്രേരണകളിൽനിന്നും അഭിനവമായ വികാസ സൗഭാഗ്യം അതിനു കൈവന്നിട്ടുള്ളതായും വെളിപ്പെടുന്നതാണു്. കാലാനുസൃതങ്ങളായ പരിഷ്ക്കാരപരിപാടികളിൽ പരാങ്മുഖത്വം പ്രദർശിപ്പിച്ചിരുന്നെങ്കിൽ,

“തരതലന്താനളന്തവിളന്തപൊന്നൻതനക
ചെന്താർ വിരിന്ത മൽബാണൻതന്നേ
കരമരിന്ത പെരുന്താനവന്മാരുടെ
കരളരിന്ത പുരാനേ, മുരാരീ, കണാ

[ 51 ]

ഒരുവരന്താ പെരുന്താമമേ നീ കനി—
ന്തുരകചായീ പിണിപാൎപ്പനിന്തവണ്ണം
ചിരതരം താൾപണിന്തേനയ്യോ താങ്കെന്നെ—
ത്തിരുവനന്തപുരം തങ്കമാനന്തനേ!

എന്നിങ്ങനെ ഇന്നു നമുക്കു വിചിത്രമായിത്തോന്നുന്ന ഗാനങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന നമ്മുടെ ഭാഷ,

"സംസ്കൃതമാകിന ചെങ്ങഴിനീരും
നറ്റമിഴാകിന പിച്ചകമലരും
ഏകകലൎന്നു"

പരിമളം തുളുമ്പുന്ന കമനീയങ്ങളായ 'കരിമ്പകമാലകൾ' കണ്ഠത്തിൽച്ചാൎത്തി,

"ഒരുനാൾ വന്നു പിറക്കും പിന്നെ―
യുടൽവളരും ബാലപ്രായം പോം
തെരുതെരെ മുറ്റും തേയും മായും
തേറുകിലാറും ദേഹപ്രകൃതികൾ"

എന്ന തത്ത്വം ശരിയായി മനസ്സിലാക്കി നവംനവങ്ങളായ വിലാസ പരിപാടികളെ സന്തോഷപൂൎവ്വം സ്വാഗതം ചെയ്തു്,

"വണ്ടിണ്ട തങ്ങളിൽകൂടിക്കലൎന്നുടൻ
മണ്ടുന്നതെങ്ങുമേ നോക്കി നോക്കി,
തൂകുന്ന കോകിലം തന്നോടു നേരിട്ടു
ഗീതികൾ നീതിയിൽ പാടിപ്പാടി,
തേനുറ്റ പൂവുകൾ മെല്ലെപ്പറിച്ചുടൻ
മാനിച്ചു വേണിയിൽ ചൂടിച്ചൂടി,

[ 52 ] 47

നെഞ്ചിൽ നിറഞ്ഞാരും കൌതുകം തന്നാലെ പുഞ്ചിരി സന്തതം തൂകിത്തു കി, അന്നത്തിൻപേടയക്കു മെല്ലെ നടത്തം കൊ— ണ്ടല്ലേലെയുള്ളത്തിൽ നല്കിനല്കി, കുന്തംകൊണ്ടു തൻകൂട്ടരെ നേർത്തിട്ട മണ്ടിവരുന്നൊരു വണ്ടിനത്തെ, ലീലയും തൻകൈയാൽ ചേർത്തൊരു താമര— പ്പൂവുകെണ്ടങ്ങുടൻ പോക്കിപ്പോക്കി," ആകർഷകാംഗിയായ ഒരു ദേവനത്തകിയെപ്പോലെ, “കോകശ്രേണീവിരഫനിഫിതം തീനുറുങ്ങെൻറപോലെ തുകിത്തുതിത്തുഹിനകണികാം തുർന്ന പൂങ്കാ" വുകളിൽ സ്വൈരമായി വിഹരിച്ച്, “മന്ദീഭ്രതേ ജനൌഘേ പരിമളബഹുളാം കൈയിലാദായ മാലാം മന്ദാരാഭോഗമന്ദസ്മിതമധുരമുഖീ മംഗലസ്ത്രീസമേതാ, മന്ദം മന്ദം നയന്തീ ഘന ഘനഭരം പ്രാഭൃതപ്രായമഗ്രേ

"മന്ദാകാലംകൃതാക്ഷീ മനസിജ കലികാ―" സർവ്വാഡംബരവിഭൂഷിതഗാത്രിയായി, സകലജനമനോ മോഹിനിയായി സഹൃദയസമക്ഷം പ്രവേശിച്ച്, "അൻപത്തൊന്നക്ഷരാളീകലിതതനുലത, വേദമാകുന്ന ശാഖി― [ 53 ] 48

കൊമ്പനോടു പൂക്കും കുസുമതതിയിലേ— ന്തന്ന പുന്തേൻകഴമ്പേ!

ചെമ്പൊൽത്താരബാണഡംഭപ്രശമന സുകൃതോ— പാസൌഭാഗ്യലക്ഷ്മീ— സമ്പത്തേ, കുമ്പിടുന്നേൻ കഴലിണ വലയാ– ധീശ്വരീ, വിശ്വനാഥ!"

എന്നിങ്ങനെ ആത്മാവിനെ കോൾമയിർക്കൊള്ളിക്കുന്ന സജീവപ്രാർത്ഥനയോടും, "കാന്താരേ ഹന്ത മാം ബന്ധുരവിപുലതരേ സിന്ധുരേന്ദ്രാതിഘോര കാന്താരേ ഹന്ത മാം പേർത്തുമിട്ടേച്ചിഹ സപദി ഭവാ— നെങ്ങു പോയീ, ഗുണാബധേ?

താന്താനവട്ടം നിജഗമനവിധൌ യാത്രയും ചൊല്ലിയേച്ചേ താന്താമെന്നപ്പിരിഞ്ഞിട്ടൊരു പദമിള കു പണ്ടു നീ പുണ്യരാശേ!"

എന്നു ഹൃദയത്തിൻെറ നിഗ്രഢതലങ്ങളെപ്പോലും അള്ളി പ്പിടിക്കുന്ന വികാരഭരിതമായ വിലാപധാരയോടും കൂടി, പടിപടിയായിക്കടന്നുവന്നു്, ഇന്നിപ്പോൾ അകൃത്രിമ രമണീയമായ രീതിയിൽ,

"വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പ— വായുവിമാനത്തിലേറിയാലും, പ്രീതരായ് സഞ്ചാരം ചെയ്യാം നമുക്കല്പം ഭ്രതകാലാകാശവീഥിയിങ്കൽ." [ 54 ] 49

എന്നു ഭാവഭാസുരമായ ഒരു ഭാവനാന്തരീക്ഷത്തിലേയുക്കു നമ്മെ ക്ഷണിക്കുകയും,

"ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയിമ— വെട്ടുമ്പോളിടായക്കാത്തമ— സ്ഥാനം കാണുവതില്ലാലാതവലയ- ത്തോടൊത്ത വേഗത്തിനാൽ;

ന്തനം, ഹാ, ക്ഷണമൃതൃവിങ്ങനുദിനം നിദ്രാഖ്യമായ ദീർഘമാ— മുനം വിട്ടതു നീണ്ടനന്തരമിതാം വിശ്രാന്തി ജന്തുക്കളിൽ!"

എന്നിങ്ങനെ ആത്മാവേശകമായ അലൌകികഭാഷയിൽ തത്ത്വചിന്തയുടെ അസീമസാമ്രാജ്യത്തിലേയക്കും മാന്ത്രികശക്തിയാലെന്നപോലെ നമ്മെ ആനയിക്കുകയും,

“എൻകൊച്ചുകൈപ്പിടിയക്കുള്ളിലൊതുങ്ങുമി— തങ്കക്കുടത്തെ ബ്രഹ്മാണ്ഡമാക്കി, വീണ്ടുമെൻ കൈയിലൊതുക്കിത്തരുന്നു, ഹാ, നീണ്ടുനിൽക്കുന്ന നിന്നിന്ദ്രജാലം! ഇമ്മറ നീങ്ങിയൊന്നയെക്കാണ്മനോ നിർമ്മലനിഷക്ക പ്രേമമേ, ഞാൻ!"

എന്നും, പ്രപഞ്ചത്തിലെ നാനാത്വങ്ങളിലൂടെ ഏകത്വ ത്തിൻെറ പ്രേമാത്മകമായ അനശ്വരചൈതന്യത്തേയും അതിൻെറ അപ്രമേയമായ മഹിമാവിലാസത്തേയും ആ ആത്മീയദർശനങ്ങളാൽ ആവിഷ്കരിച്ച്, അവയക്കു കലാസ ഭഗമായ രൂപം കൊടുക്കുകയും, [ 55 ] 50

"ജന്മസിദ്ധമാം പദം പുണ്യലബ്ധമെന്നോർത്തു വന്മദം ഭാവിക്കുന്നൊരുന്നതനക്ഷത്രമേ, വെമ്പുക, വിളറുക, വിറകൊള്ളുക,നോക്കു നിൻപുരോഭാഗത്ത് ധീരധേജസ്സാം 'നാളെ!"

എന്നിങ്ങനെ ആസന്നമാകുന്ന പരിവർത്തനനാടകത്തി ൻെറ സൂത്രധാരകർമ്മം വശ്യവാഗ്മിതയോടെ നിർവ്വഹി കയും, “ആഹാദിക്കു, ഹൃദയമേ, ആഹാദിക്കു! റഷ്യൻസൈനികനു ജൈത്രപടഹമടിക്കു! സമരകൌതുകമല്ല, അവൻെറ വാളിൽ, തീവ്രയാതനയുടെ നാളിൽ, പുഞ്ചിരിക്കൊള്ളുന്നത്! സമാധാനത്തിനുള്ള മോഹം, മനുഷ്യത്വത്തോടുള്ള സ്നേഹം, ആണു്. വിയർപ്പും കണ്ണീരും ചോരയും കൊണ്ട്, അവൻെറ ദുർജ്ജയമായ വാൾ പവിത്രമായ കൈയിൽ ഒട്ടപ്പിടിപ്പിടിക്കുന്നു, അവസാനംവരെ ആ പിടി അഴയുകയില്ല. അഹിംസാവ്രതിയാണു്, ആ വാൾ. ആഹാദിക്കു, ഹൃദയമേ,

മനുഷ്യത്വത്തിൻെറ വിജയോന്മാദത്തിൽ മത്തടിക്കു!" [ 56 ]

എന്നിങ്ങനെ ശുഭാപ്തിവിശ്വാസത്തിന്റെ ലഹരിയിൽ, ഉജ്ജ്വലപരിവേഷത്തോടുകൂടി ദൃശ്യമാകുന്ന ഭാവിയുടെ സാങ്കല്പികദർശനത്താൽ ഉദ്ദീപ്തവും വികാരവിക്ഷുബ്ധവുമായ ഹൃദയത്തിന്റെ അനിയന്ത്രിതാഹ്വാനങ്ങളെ, കൃത്രിമമായ അകൃത്രിമത്വത്തോടെ, മനസ്സിരുത്തിപ്പറിച്ച അശ്രദ്ധയോടെ, തന്മയത്വം തുളുമ്പുന്ന രീതിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്ന, അടിയുറച്ച, അഭിമാനാർഹമായ ഒരു സാഹിത്യസമ്പത്തിനും അധിനായികയായി തീരുമായിരുന്നോ എന്നു ചിന്തിച്ചുനോക്കുക!

അതീത കാലങ്ങളിലേയുക്കു കണ്ണോടിക്കുമ്പോൾ ഇന്നിതുവരെ ഭാഷാസാഹിത്യത്തിനു് ഉൽക്കൎഷമല്ല, അപകഷൎമാണുണ്ടായിട്ടുള്ളതെന്നും ആർക്കു പറയാൻ കഴിയും? പദ്യവിഭാഗത്തെസ്സംബന്ധിച്ചുമാത്രമല്ല ഈ പരമാൎത്ഥം സാധുവാകുന്നത്. സാഹിത്യത്തിന്റെ ഏതേതു ശാഖകൾ പരിശോധിച്ചാലും ആശാസ്യമായ പുരോഗമനം സ്പഷ്ടമായിക്കാണാം. “കുന്ദലത" മുതൽ "പതിതപങ്കജം", "സുധ”, “ബാല്യകാലസഖി”, "ഓടയിൽ നിന്നു്" എന്നിതുവരെയുള്ള ആഖ്യായികകളും; "സദാരം", "ഹരിശ്ചന്ദ്രചരിതം" എന്നിവ മുതൽ "മുല്ലയ്ക്കൽ ഭവനം", "പൊലിഞ്ഞ ദീപം”, “ഭഗ്നഭവനം”, “നിഴലുകൾ", "ഋതുമതി”, "സമത്വവാദി" എന്നിതുവരെയുള്ള നാടകങ്ങളും, കെ. രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങൾ മുതൽ “മാറ്റൊലി" "അന്തരീക്ഷം", "സാഹിതീയം” ഏ. ബാലകൃഷ്ണപിള്ള ഗുപ്തൻ നായർ എന്നിവരുടെ ലേഖനങ്ങൾ, എന്നിവവരെയുള്ള വിമൎശനങ്ങളും സൂചിപ്പിക്കുന്നതു പടിപടിയായുള്ള പുരോഗമനമല്ലെങ്കിൽ പിന്നെന്താണു്? എന്നാൽ

[ 57 ]

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ടു്: ചെറുകഥ, നോവൽ, ഗദ്യനാടകം, വിമൎശനം— ഈ സാഹിത്യശാഖകൾക്കു വികാസം സിദ്ധിച്ചതു് അടുത്ത കാലത്താണു്. ആയിരക്കണക്കിന് നമുക്കു നോവലുകൾ ഉണ്ട്. പക്ഷേ ഒരിന്ദുലേഖയോ, ശാരദയോ, സി. വി.യുടെ കൃതികളോ ഒഴിച്ചു്, നമ്മുടേതായി എത്ര നോവലകളുണ്ടെന്നു ചിന്തിക്കുമ്പോഴാണു് നാം നിരാശരാകുന്നതു്. ആധുനിക ചെറുകഥാപ്രസ്ഥാനത്തിനും വിത്തുപാകിയതു തകഴിയുടെ 'വെള്ളപ്പൊക്ക'ത്തിൽ (പുതുമലർ) എന്ന കഥയും, നോവലിനു മുത്തിരിങ്ങോടിന്റെ 'അഫന്റെ മകളും', ഗദ്യനാടകത്തിനു കെ. രാമകൃഷ്ണപിള്ളയുടെ 'തപ്തബാഷ്പ'വുമാണെന്നു കൃതജ്ഞതാപൂർവ്വം നാം ഓർക്കേണ്ടിയിരിക്കുന്നു. 'തൂലികാചിത്ര'രചനയ്ക്കു ശ്രീ. വക്കം അബ്ദുൽകാദറിനോടും, വിമർശനത്തെ ഒരുൿകലയാക്കി രൂപാന്തരപ്പെടുത്തിയതിനു് ശ്രീ. മുണ്ടശ്ശേരിയോടും, വിശ്വസാഹിത്യത്തെ മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തതിനു്, അവരുടെ നിർഭാഗ്യം കൊണ്ടു നിന്നുപോയ "കേസരി" പത്രത്തോടും കൈരളി എന്നെന്നും കൃതജ്ഞയായിരിക്കും. ലൈംഗികശാസ്ത്രം, മനശ്ശാസ്ത്രം, ധനതത്ത്വശാസ്ത്രം, ജന്തുശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നിവ ലളിതമായ രീതിയിൽ സാഹിത്യരസം കലർത്തി, എഴുതപ്പെട്ടിട്ടുള്ളത് അടുത്ത കാലത്താണു്. ശ്രീമാന്മാരായ നാലപ്പാട്ടു നാരായണമേനവൻ, പി. എൻ. മൂസ്സത്, കെ. ഭാസ്കരൻ നായർ, എൻ. ജി. കർത്താ എന്നിവർ ആ തുറകളിലെ നായകന്മാരാണ്. മനശ്ശാസ്ത്രം, മാനസികാപഗ്രഥനം മുതലായ വിഷയങ്ങ

[ 58 ]

ളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങൾ നമുക്കില്ലെന്നുതന്നെ പറയാം. നാലപ്പാടനോ ഭാസ്കരൻനായരോ അതിൽ ശ്രദ്ധ പതിച്ചിരുന്നെങ്കിൽ നമ്മുടെ സാഹിത്യത്തിനു് എന്തൊരനുഗ്രഹമാകുമായിരുന്നു!

ഗദ്യസാഹിത്യത്തിനു— വിശേഷിച്ചും കഥാസാഹിത്യത്തിനു്— അടുത്തകാലത്ത് അത്ഭുതാവഹമായ വികാസം സിദ്ധിച്ചിട്ടുണ്ടെന്നു കാണാം. “പാവങ്ങളു"ടെ ആവിർഭാവമാണു് ഈ പരിവർത്തനത്തിനും അടിത്തറ കെട്ടിയതെന്നു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. തകഴിയുടേയും, ബഷീറിന്റേയും, ദേവിന്റേയും, കാരൂരിന്റേയും, പൊൻകുന്നം വർക്കിയുടേയും ഗദ്യശൈലിക്ക് അവരുടെ കഥാപാത്രങ്ങളും കഥാരംഗങ്ങളുമായിട്ടുള്ള പൊരുത്തം അത്ഭുതകരമാണ്. തൂലികയുടെ ഒരുനേരിയ ചലനംകൊണ്ട് അസീമമായ ഒരു വികാരമണ്ഡലത്തിന്റെ ആവിഷ്കരണം അവർ എത്ര നിഷപ്രയാസം നിർവ്വഹിക്കുന്നു! ശ്രീ. ടി. എൻ. ഗോപിനാഥൻ നായരുടെ “സുധ” എന്ന കൃതിയും ഇതിനു" ഉത്തമോദാഹരണമാണു്. യാതൊരാഡംബര കോലാഹലങ്ങളും കൂടാതെ ഹൃദയവികാരങ്ങളെ അതേപടി അന്യഹൃദയങ്ങളിലേയുക്കു പകരുവാനും, മാച്ചാലും മാച്ചാലും മനസ്സിൽ നിന്നു മാഞ്ഞു പോകാത്തതരത്തിൽ വസ്തുക്കളെ അവയുടെ തികഞ്ഞ സ്വാഭാവികതയോടെ ചിത്രീകരിക്കുവാനും ഈ ഗ്രന്ഥകാരന്മാൎക്കും അവരുടെ അകൃത്രിമവും സജീവവുമായ ഗദ്യശൈലിക്കും ഉള്ള കഴിവിനെക്കുറിച്ച് ആരാണ് അഭിനന്ദിക്കാത്തതു്! സംസ്കൃതപക്ഷപാതികളും മാമൂൽ

[ 59 ]

പ്രിയന്മാരുമായ സാഹിത്യകാരന്മാർ, തങ്ങൾ പൂവിട്ടു പൂജിക്കുന്ന സംസ്കൃതത്തിനോടു് ഈ ഗദ്യശൈലി എന്തു കടപ്പാടാണുള്ളതെന്നു്, ഒന്നു വിശദമാക്കിയാൽ കൊള്ളാം:

പദ്യത്തേക്കാൾ ഗദ്യശാഖയാണു് യൂറോപ്യൻ സാഹിത്യത്തോടു് അധികം കടപ്പെട്ടിരിക്കുന്നതു്. ഒന്നാംകിടയിലുള്ള ലോകോത്തരങ്ങളായ അനേകം ഗ്രന്ഥങ്ങൾ നമ്മുടെ ഭാഷയിൽ അടുത്തകാലത്തു വിവൎത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. “കുറവും ശിക്ഷയും", "പ്രണയരംഗം",“കാമുകൻ”, “ബുക്ക്", "പ്രേതങ്ങൾ”, “മുല്ലയക്കൽ ഭവനം" തുടങ്ങിയ കൃതികൾ ഇതിനുദാഹരണമായി എടുക്കാം. മംഗളോദയം കമ്പനി "വിശ്വസാഹിതി" എന്നപേരിൽ, വിശ്വസാഹിത്യത്തിലെ മികച്ച കൃതികൾ വിവൎത്തനംചെയ്യിച്ചു പ്രസിദ്ധപ്പെടുത്തുന്നതിലേയ്ക്കായി, ഒരു ഗ്രന്ഥാവലി ആരംഭിച്ചിട്ടുള്ളതു നമ്മുടെ ഭാഷയ്ക്കു വിലമതിക്കാവതല്ലാത്ത ഒരു നേട്ടമായിത്തീരുമെന്നുറപ്പു കരുതാം. ഭാഷാസ്നേഹികളായ കഴിവുകളുള്ള യുവാക്കന്മാർ ഈ പ്രസ്ഥാനത്തെ പോഷിപ്പിക്കേണ്ടതു് അവരുടെ കടമയായിക്കരുതുമെന്നു ദൃഢമായി വിശ്വസിക്കുകയും, ആ ഗ്രന്ഥാവലിയുടെ പ്രസിദ്ധീകരണാധിപന്മാർ എന്ന നിലയിൽ ഞാനും മി. മുണ്ടശ്ശേരിയും അതിനായി അഭ്യൎത്ഥിക്കുകയും ചെയ്യുന്നു.

നമ്മുടെ സാഹിത്യം അധികമധികം ജനകീയമായിത്തീരുവാനും, പുതിയപുതിയ പ്രസ്ഥാനങ്ങൾ രൂപമെടുക്കുവാനും ഇടയാകണമെങ്കിൽ പാശ്ചാത്യസാഹിത്യം ആസക്തിയോടും ശ്രദ്ധയോടുംകൂടി പഠിച്ചാസ്വദി

[ 60 ]

യ്ക്കേണ്ടത് അത്യാവശ്യമാണു്. സംസ്കൃതം കൊണ്ടു ഇനി നമുക്കു വലിയ മെച്ചമുണ്ടാകുവാൻ വഴിയില്ല. നമ്മുടെ സാഹിത്യത്തെക്കുറിച്ചു പഴമക്കാർ അതിർകവിഞ്ഞ ദുരഭിമാനം ദൂരീകരിക്കുവാനുള്ള ആദ്യത്തെ മാർഗ്ഗം യൂറോപ്യൻസാഹിത്യത്തിലെ ഉത്തമകൃതികളെ മലയാളികൾക്കു പരിചയപ്പെടുത്തിക്കൊടുക്കുകയാണു്. അനേകസംവത്സരങ്ങളായി കാവിവസ്ത്രത്തിൽ പൊതിഞ്ഞു വെച്ചിട്ടുള്ള ഈ ആദൎശഭ്രാന്തും, അതിനെപ്പുലർത്തുന്ന സ്വപ്നസാഹിത്യവും മനുഷ്യനിനിയും മടുത്തിട്ടില്ലെങ്കിൽ, അതിനർത്ഥം അവൻ പുരോഗമനത്തിന്റെ ശത്രുവും മാമൂലിന്റെ അടിമയുമാണെന്നാണു്. സമുദായം പുഴുത്തിരിക്കുന്നു. ആ പരമാൎത്ഥം അതിനറിയാം. എന്നിരുന്നാലും ശ്മശാനരംഗത്തിൽ ഉപഗുപ്തനെക്കണ്ടപ്പോൾ വാസവദത്തയെന്നപോലെ, പുരോഗമനസംരംഭത്തിനു മുൻപിൽ അതും അതിന്റെ മാലിന്യങ്ങളെ നിഷ്ഫലമായി മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ മാലിന്യങ്ങളെ വെളിച്ചത്തുതന്നെ പരിശോധിച്ചു വേണ്ട ചികിത്സ ചെയ്യണം, അല്ലാതെ, ആദൎശത്തിന്റെ മന്ത്രം ആയിരം പ്രാവശ്യം ഉരുക്കഴിച്ചു തീൎത്ഥജലം തളിച്ചതുകൊണ്ടൊന്നും യാതൊരു വിശേഷവുമില്ല. വിഷാണുക്കളെ നശിപ്പിക്കാൻ അവയെക്കാൾ ശക്തിയേറിയ വിഷം കത്തിവെച്ചെങ്കിൽ മാത്രമേ ഒക്കു!

അന്ധമായ വീരാരാധന സ്ഥാനത്തും അസ്ഥാനത്തും നമ്മെ ഇന്നും കമ്പം പിടിപ്പിക്കുന്നുണ്ടു്. കേരളവൎമ്മ ദിനാഘോഷങ്ങളും സഞ്ജയസ്മാരകകോലാഹലങ്ങളും മറ്റും ഇതിനുത്തമദൃഷ്ടാന്തങ്ങളാണു്. നമുക്കു സഞ്ജയനെ

[ 61 ]

അടുത്തൊന്നു പരിശോധിച്ചു നോക്കാം. ഒരു യഥാൎത്ഥ ഹാസസാഹിത്യകാരൻ എന്ന നിലയിൽ സഞ്ജയനിലേയ്ക്കു ചുഴിഞ്ഞുനോക്കുമ്പോൾ ഇത്ര വലിയ ഒച്ചപ്പാടുകൾക്കൊന്നും നാം ഇടം കാണുനില്ല. ഫലിതത്തിൽ ഈ. വി. യേയോ, ഹാസ്യാനുകരണവൈദഗ്ദ്ധ്യത്തിൽ സീതാരാമനേയോ സമീപിക്കുവാൻ സാധിക്കാത്ത ഒരു മൂന്നാംകിട സാഹിത്യകാരൻ എന്നതിൽക്കവിഞ്ഞു സജയനിലെന്തുണ്ടു്? ഫലിതമൂർത്തികളായ നമ്പൂതിരിമാരുടേയും തോലന്റേയും കുഞ്ചന്റേയും ജന്മഭൂവായ കേരളത്തിന്റെ സൂക്ഷ്മദൃഷ്ടിക്കു മുൻപിൽ, പക്ഷംപിടിച്ച വീരാരാധന അന്ധമായി അർപ്പിക്കുന്ന പ്രചരണാത്മകങ്ങളായ പരിധിയറ്റ പരിവേഷങ്ങൾ ക്രമേണ മാഞ്ഞുമാഞ്ഞു പോവുകയും, ഒടുവിൽ അവയും പിന്നിൽ, ഉഗ്രമായ ലോകവിദ്വേഷത്തേയും തന്നിഷ്ടത്തേയും മനഃപൂർവ്വം മറച്ചുപിടിക്കുവാൻ, പച്ചച്ചിരികളേയും കൂക്കുവിളികളേയും കൂട്ടുവിളിച്ചു ലക്കില്ലാതെ കൂത്തടിക്കുന്ന വാശിപിടിച്ച ദോഷൈകദൃക്കായ ഒരു ദുർബ്ബല വിദൂഷകനെ മാത്രം കാലം ബാക്കിനിത്തുകയും ചെയ്യുകയില്ലെന്നുറപ്പു കരുതുവാൻ കുറെപ്പേരൊത്തുചേൎന്നുറപ്പിച്ചു മൂളിയതുകൊണ്ടുമാത്രം മതിയാകുമോ എന്നു ഞാൻ സംശയിക്കുന്നു. ചില പ്രത്യേകതാൽപര്യങ്ങളുടെ സങ്കുചിതമേഖലയിൽ പ്രവൎത്തിച്ചുകൊണ്ടിരുന്ന, കൃത്രിമമായ ഹാസ്യച്ചായം പുരട്ടിയ തൂവലുകൾ പിഴുതുകളഞ്ഞാൽ സഞ്ജയനിൽ ശേഷിക്കുന്നത് അദ്ദേഹത്തിന്റെ യഥാൎത്ഥസത്തയായ മൂപ്പെത്താത്ത കവിത്വവും അതിനേക്കാൾ ഉൾക്കട്ടിയുള്ള ഉപന്യാസരചനാപാടവത്വവുമാണ്. യഥാൎത്ഥത്തിൽ അ

[ 62 ]

ദ്ദേഹത്തിന്റെ പ്രവർത്തനമേഖല അതായിരുന്നുവെന്നും ഹാസ്യം അദ്ദേഹത്തിനു മനഃപൂൎവ്വം അവലംബിക്കേണ്ടി വന്ന ഒരു കൃത്രിമോപകരണമായിരുന്നുവെന്നും അദ്ദേഹത്തിന്റെ കൃതികൾ സൂക്ഷ്മമായിപ്പഠിച്ചാൽ നിഷ്പ്രയാസം മനസ്സിലാക്കാം. ലാംബിന്റെ ചിരിക്കുപോലും സഞ്ജയന്റേതിനേക്കാൾ ആത്മാർത്ഥതയുണ്ടായിരുന്നു. വിഷാദാത്മകത്വത്തോടു് അദ്ദേഹം വീറോടെ നടിച്ചിരുന്ന വിദ്വേഷം തന്നെ, അദ്ദേഹമവലംബിച്ച കൃത്രിമപ്രസാദാത്മകത്വത്തേയും അദ്ദേഹത്തിൽ അന്തർലീനമായിരുന്ന കനത്ത വിഷാദാത്മകത്വത്തേയും മനശ്ശാസ്ത്രദൃഷ്ട്യാ സാധൂകരിക്കുന്ന ഒരൊന്നാംതരം തെളിവാണു്.

ഞാൻ ഇതൊന്നു കൂടി വിശദമാക്കാം.

1930 -ൽ അദ്ദേഹം അൎപ്പിച്ച 'തിലോദക'ത്തിൽ കൂടി യഥാസഞ്ജയനെ നാം കാണുന്നു. അതിൽ ആത്മാർത്ഥതയുണ്ടു്; അല്ല, അദ്ദേഹത്തിന്റെ ആത്മാവിന്റെ അംശം തന്നെയാണതു്.

"വിരമിക്കുവിനെൻ വയസ്യരേ
തിരിയെപ്പോകവിൻ സഖാക്കളേ!
കരുതേണ്ടിഹ ജീവിതായുധ–
കളരിക്കുള്ളിലിവൻ കടക്കുവാൻ"!

എന്നു ദയനീയമായി വിലപിച്ചുകൊണ്ടു് നീറിപ്പുകയുന്ന ഹൃദയത്തോടുകൂടി ഇതികർത്തവ്യതാമൂഢനായി മി. എം. ആർ. നായർ കാലത്തിന്റെ അണിയറയക്കുള്ളിൽ കടന്നു് ഒളിച്ചിരിക്കുന്നു. അവിടെനിന്നും പിന്നീടദ്ദേഹം പുറത്തു വരുന്നതു സഞ്ജയന്റെ വേഷത്തിലാണു്. ആ വേഷ

[ 63 ]

ത്തിലണിഞ്ഞൊരുങ്ങുവാൻ അദ്ദേഹത്തിനു് ആറുകൊല്ലം വേണ്ടിവന്നു. ഇക്കാലമത്രയും അദ്ദേഹത്തിന്റെ ഹൃദയം വിവിധവികാരങ്ങളുടെ ഒരു സമരരംഗംതന്നെ ആയിരുന്നു. ഒടുവിൽ തനിക്കു ജീവിക്കണമെങ്കിൽ ആ വിദൂഷകവേഷം കെട്ടാതെ തരമില്ലെന്നു വന്നുകൂടി. ഹാസ്യത്തിന്റെ ചട്ടയിട്ടു് അദ്ദേഹം വെളിയിലിറങ്ങി. ജന്മസിദ്ധമായ പ്രേരണയല്ല, കാലികമായ ആവശ്യമാണു് അദ്ദേഹത്തെ ആ വേഷം കെട്ടിച്ചതു്. അണിയറയിൽ കഴിച്ചുകൂട്ടിയ കാലമത്രയും അദ്ദേഹം അതിനുവേണ്ട അഭിനയപരിപാടി സജ്ജീകരിക്കയായിരുന്നു; സ്വയം അഭിനയരീതികൾ അഭ്യസിക്കുകയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ അരങ്ങത്തു വരുവാൻ ധൈര്യം വന്നില്ല.

"അടിയനീ മുടിയഴിച്ചു വെയ്ക്കുവാ—
നനുവാദം കനിഞ്ഞരുളണേ വിഭോ"

എന്നാണ് അദ്ദേഹം 'കളിയോഗനാഥ'നോടും അതീവ ദീനനായി കേണിരക്കുന്നതു്. അദ്ദേഹത്തിന്റെ 'കരളുഴറുന്നു'ണ്ടു് , 'കഴൽപതറുന്നു'ണ്ടു്.

"ഒരു ചിരിപോലും ചിരിക്കുവാനെനിക്കരുത്..."

എന്നുള്ളതു സഞ്ജയന്റെ പരമാൎത്ഥമാണ്; അതേ ആത്മാൎത്ഥമായി അദ്ദേഹം ഒരു ചിരിപോലും ചിരിച്ചിട്ടില്ല; നീറുന്ന ആത്മാവോടുകൂടിയ അദ്ദേഹത്തിനതു സാധിക്കയുമില്ല. 'വിഷാദാത്മാവിൽ വിഷം' എന്നദ്ദേഹം പറയുന്നു; ശരിയാണു്— ആത്മാവിൽ അള്ളിപ്പിടിച്ച ആ വിഷത്തെ അദ്ദേഹം കൃത്രിമമായ ഒരു ചിരികൊണ്ടു

[ 64 ]

പൊതിയുവാൻ നോക്കി. ആ 'കൃത്രിമച്ചിരി'യ്ക്കു ഭംഗിയില്ലെന്നു ഞാൻ പറയുന്നില്ല; പക്ഷേ ആത്മാൎത്ഥമായ ചിരി— അതൊന്നു വേറെ. ഈ. വി. യ്ക്കു് ആ ചിരിയുണ്ടായിരുന്നു. പുലർകാലത്തു മഞ്ഞുതുള്ളികളണിഞ്ഞു മന്ദമന്ദം ഇതൾ വിടൎന്നുല്ലസിക്കുന്ന പനിമലരുകൾക്കും, വർണ്ണസാമ്യവും മൃദുത്വവുമുള്ള പട്ടുകൊണ്ടുണ്ടാക്കിയ പനീർപ്പൂക്കൾക്കും തമ്മിലുള്ള വ്യത്യാസം അവരുടെ ചിരികൾ തമ്മിലുണ്ടു്.

ഹാസസാഹിത്യചക്രവൎത്തിയെന്നു കൊട്ടിഘോഷിക്കപ്പെടുന്ന സഞ്ജയൻ അതേ ആയുധവുമായി തന്നെ ആക്രമിക്കുന്നവരുടെ മുൻപിൽ വീറോടെ എതിർത്തു നിൽക്കുന്നതിനു ധൈര്യപ്പെടാത്ത ഒരു പടച്ചട്ടയില്ലാത് പോരാളിയായിരുന്നുവെന്നും എന്റെ സ്വന്താനുഭവത്തിൽനിന്നുതന്നെ എനിക്കനുമാനിക്കാൻ കഴിയും. ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. എന്റെ കാവ്യസൃഷ്ടിയിലുള്ള വൈകല്യങ്ങളെ ഹാസ്യഭാവത്തിൽ വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ ഞാൻ എന്തെന്നില്ലാതെ രസിച്ചിട്ടുണ്ട്. എന്നാൽ ഒടുവിലൊടുവിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ നിർദ്ദോഷമായ ഹാസ്യത്തിൽനിന്നും അകന്നകന്നു വെറും വ്യക്തിവിശേഷത്തെ ആശ്ലേഷിച്ചു തുടങ്ങിയപ്പോൾ ഞാൻ നേരിട്ടദ്ദേഹത്തെ ആക്രമിക്കാൻ ഒരുമ്പെട്ടു. ജന്മനാ ഒരു ഹാസസാഹിത്യകാരനല്ലാത്ത എനിക്കു്, അദ്ദേഹത്തെപ്പോലെതന്നെ ശ്രമിച്ചാൽ കൃത്രിമഹാസ്യം കരസ്ഥമാക്കുവാൻ കഴിവുണ്ടാകയില്ലെന്നു കരുതരുതെന്നും, അതിന്റെ

[ 65 ]

ആവശ്യം കാണാത്തതുകൊണ്ടു ചാടിപ്പുറപ്പെടാഞ്ഞതാണെന്നും വിവരിച്ചു് അദ്ദേഹത്തെത്തന്നെ പരിഹസിച്ചുകൊണ്ടു രണ്ടു പദ്യങ്ങൾ എഴുതി ഞാൻ അദ്ദേഹത്തിനയച്ചുകൊടുക്കുകയുണ്ടായി. അതു 'വിശ്വരൂപ'ത്തിൽ പ്രസിദ്ധപ്പെടുത്തണമെന്നും, അങ്ങനെ നേരിട്ടുതൂലികാസമരം നടത്തണമെന്നും നിർദ്ദേശിച്ച് ഞാൻ അദ്ദേഹത്തെ വെല്ലുവിളിച്ചു. പക്ഷേ അദ്ദേഹം എന്റെ തുടർച്ചയായിച്ചെന്ന നാലു കത്തുകളിൽ ഒന്നിനെങ്കിലും മറുപടി അയയ്ക്കുകപോലും ചെയ്തില്ല. എന്നാലും ഞാൻ അദ്ദേഹത്തെ സമരഭീരുവെന്നു വിളിക്കുകയില്ലായിരുന്നു.

"കൊച്ചേട്ടാ,കൈയിലതെന്താണപ്പത്രം?"
"പിച്ചും പിരാന്തം പുലമ്പുന്ന പത്രം"?
“ആരാണപ്പത്രം നടത്തുന്ന കോന്തൻ?"
"പാറപ്പുറത്തെയാസ്സഞ്ജയഭ്രാന്തൻ"!

എന്നുതുടങ്ങിയ ഒരു പദ്യവും,

"കൈമ്മളാം ചങ്ങാതി കാശിയക്കു പോവാൻ
ചെമ്മണ്ടും ചേളാവും ബന്ധിച്ച നേരം
പിന്നാലെ തൂങ്ങിനാൻ പാറപ്പുറാഢൃ—
നൊന്നാം കിട'ക്കേഡി'ശ്രീകൃഷ്ണ കൃഷ്ണ!
മാറാതെ പിന്നാലെ തൂങ്ങുന്ന വിഡ്ഡിം
മാറാപ്പുധാരീ സമാലോകൃ കൈമ്മൾ
ദാരിദ്രവാസി, സമീശൻ, പറഞ്ഞു
പാറപ്പുറത്തോടു ശ്രീകൃഷ്ണ കൃഷ്ണ!
"കാശറ്റ ദാരിദ്രവാസീ, ഹലാക്കേ,
കാശീനിവാസം നിനക്കാവതല്ലേ!

[ 66 ]

ശാശേ, തമാശാകവേ, വിശ്വരൂപം
ഭേഷായ് നടത്തീടു ശ്രീകൃഷ്ണ കൃഷ്ണ!
സഞ്ജയൻ പോരേണ്ട പോരേണ്ട കുവേ
കഞ്ചാവുകള്ളിന്നു പായങ്ങളില്ലേ?
ഹേ, ബോറ, ഗംഗാനദിയുണ്ടവിടെ—
പ്പാപക്ഷതിക്കങ്ങു ശ്രീകൃഷ്ണ കൃഷ്ണ
ഹോമങ്ങൾ, നാനാമഹൎഷീശവൃന്ദം
ശ്രീമൽപ്രയാഗാദി തീൎത്ഥങ്ങളുണ്ട്.
ഹാ, മഹാന്മാരുണ്ടു പോരേണ്ട കുവേ
കോമാളിവേഷാൎത്ഥി, ശ്രീകൃഷ്ണ കൃഷ്ണ!
'എന്നുറ്റചങ്ങാതി കാശിയ്ക്കുപോയാൽ
പിന്നെയെൻബോറൊക്കെയാരുണ്ടു കേൾക്കാൻ?
നിന്നുടെ വാലിന്മേൽ തുങ്ങുന്നു ഞാനും'
എന്നാൽ മഹാവിഡ്ഢി ശ്രീകൃഷ്ണ കൃഷ്ണ.!"...

* * *

എന്നു തുടങ്ങിയ ഒരു ഹാസ്യാനുകരണവും കൊള്ളരുതാതെന്നു, തോന്നിയിട്ടദ്ദേഹം പ്രസിദ്ധപ്പെടുത്തിയില്ലെന്നു സമാധാനിക്കാമായിരുന്നു. വ്യക്തിപരമായി ഇതിനെക്കാൾ കർശനമായ രീതിയിലാണു് ഒടുവിലത്തെ ലേഖനങ്ങളിൽ അദ്ദേഹം എന്നെ ആക്രമിച്ചിട്ടുള്ളതെന്നും അതിനുശേഷമേ ഞാനിതെഴുതുവാൻ തുനിഞ്ഞിട്ടുള്ളുവെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അന്യപത്രങ്ങളില്ലാ, അദ്ദേഹത്തിന്റെ സ്വന്തം പത്രത്തിലാണു് ഞാൻ അദ്ദേഹത്തെ ആക്രമിക്കാൻ ഉദ്ദേശിച്ചതു്. അതിനദ്ദേഹം എനിക്കവസരം തന്നില്ല. പക്ഷേ

[ 67 ] 62

അദ്ദേഹം ഒരു ധീരനായിരുന്നെങ്കിൽ, അതുവരെ അനുസൃതമായി എന്നെ ആക്രമിക്കുവാൻ മുതിർന്നിരുന്ന ആതൂലിക അതേ വിഷയത്തിൽ കൂടുതൽ ശക്തിയായി പ്രവർത്തിക്കേണ്ടതാണു്. പക്ഷേ അങ്ങനെയല്ല സംഭവിച്ചതു്. അതിനുശേഷം മരണംവരെ അദ്ദേഹം എൻെറപേർപോലും ഒരിടത്തും ശബ്ദിച്ചിട്ടില്ല. എൻെറ 'രക്തപുഷ്പങ്ങൾ', 'സങ്കല്പകാന്തി' എന്നീ കൃതികൾക്കു ഞാൻഎഴുതിയ മുഖവുരയിൽ അദ്ദേഹത്തെ ആക്രമിക്കുകയും,ആ ഭാഗങ്ങൾ ചുവന്ന മഷികൊണ്ടു വരയിട്ടു്, നേരിട്ടദ്ദേഹത്തിനഭിപ്രായത്തിനയച്ചുകൊടുക്കുകയും ചെയ്തു.എന്നാൽ അതിനും അദ്ദേഹം ലജ്ജാവഹമായ രീതിയിൽ മൌനം ദീക്ഷിച്ചതേയുള്ളു.

'ആ ദ്യോപഹാരം' എന്ന കൃതി അദ്ദേഹത്തിൻെറ സ്വാഭാവികമെങ്കിലും അപക്വമായ കവിത്വത്തിനു സാക്ഷ്യം വഹിക്കുന്നു; 'ഹാസൃാഞ്ജലി'യിൽ നാലോ അഞ്ചോ കൃതികളൊഴികെ ബാക്കിയുള്ളതെല്ലാം കൃത്രിമമായ ചില ഹാസ്യോപകരണങ്ങളുടെ, സമാനഭാവത്താൽ വിരസമായിത്തോന്നുന്ന, ദുർബ്ബലമാതൃകകളായി വർത്തിക്കുന്നു. എന്നാൽ അടുത്തകാലത്തു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള 'സഞ്ജയൻ' എന്ന കൃതിയാകട്ടെ ഒരു ഫലിതസാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിൻെറ ഭയനീയമായ പരാജയത്തിനു മൂർത്തമായ ഒരു ദൃഷ്ടാന്തമായിത്തീർന്നിട്ടുണ്ടു്. എത്ര അന്ധമായ ആരാധനയക്കു ഒരതിരെല്ലാം ആവശ്യമാണു്. "ഇന്നത്തെ മനശ്ശാസ്ത്രം അങ്ങാടിയോ പച്ചയോ എന്നു സഞ്ജയൻ അറിഞ്ഞിരുന്നില്ല” എന്നു ശ്രീ. ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രാ [ 68 ] 63

യത്തിനു് അദ്ദേഹത്തെ അടുത്തു പരിചയമുണ്ടായിരുന്ന മി. കെ. സി. മറുപടി പറയുന്നത് എത്ര രസാവഹമാ ണെന്നു നോക്കുക:—

"സൈക്കോളജി എന്നു പറയുന്ന മനശ്ശാസ്ത്രത്തിൻെറ പുരോഗതി അദ്ദേഹം നല്ലപോലെ പഠിച്ചിരുന്നു. എന്നുമാത്രമല്ല ഫ്രോയിഡിൻെറ മാനസികാപഗ്രഥനമെന്നു വിളിക്കുന്ന മനശ്ശാസ്ത്രവിഭാഗവും അതിൻെറ വളർച്ചയും അദ്ദേഹം ശ്രദ്ധയോടെ വായിച്ചറിഞ്ഞിരുന്നു. ആ വിഭാഗത്തെപ്പറ്റി ചെസ്റ്റർടൺൻെറ അഭിപ്രായത്തോടു താൻ യോജിക്കുന്നതായി അദ്ദേഹം പറയാറുമുണ്ട്."

പോരേ? സഞ്ജയൻെറ മനശ്ശാസ്ത്രപാണ്ഡിത്യത്തി

തെളിവെന്തുവേണം? സഞ്ജയൻ ഒരു യഥാർത്ഥഫലിതസാഹിത്യകാരനാണോ അല്ലയോ എന്നു നിരൂപിക്കുവാൻ അദ്ദേഹത്തിൻെറ കൃതികൾ നമുക്കു ലഭിച്ചിട്ടുണ്ട്. ആ കൃതികളെ ആധാരമാക്കി അദ്ദേഹത്തിൻെറ മനശ്ശാസ്ത്രപാണ്ഡിത്യം അളന്നുനോക്കുന്ന വിദൂരവിയായ ഒരു നിരൂപകനു് അവയിലെങ്ങുംതന്നെ അതിൻെറ ഒരു പാദമുദ്രയെങ്കിലും പതിഞ്ഞുകാണുവാൻ തരപ്പെടുന്നില്ല. ആ പരമാർത്ഥം തുറന്നുപറയമ്പോൾ, അതിനു വിരുദ്ധമായി കൊണ്ടുവരുന്ന ന്യായം ഒരനുഭവസ്ഥൻ 'സത്യബോധപ്പെടുത്തിയ' സാക്ഷി മൊഴിയാണ്; ഇങ്ങനെയാണെങ്കിൽ, ഓരോ കാര്യങ്ങ അടിയിൽ വരയിട്ടിട്ടുള്ളതു ഞാനാണ്. [ 69 ] 64

ളിൽ, തുടർച്ചയായുണ്ടാകാവുന്നസാക്ഷിമൊഴികളോ, സ്വന്തം കൈകൊണ്ടെഴുതിയ അദ്ദേഹത്തിൻെറ കൃതി കളോ ഞങ്ങൾ സ്വീകരിക്കേണ്ടത്? “ചെസ്റ്റർടൺൻെറ അഭിപ്രായത്തോടുകൂടി ഞാൻ യോജിക്കുന്നതായി ഒരു പ്രസംഗമദ്ധേൃ പ്രസ്താവിച്ചപ്പോൾ സദസ്സിലിരുന്ന സജയൻ തലകുലുക്കുന്നതു കണ്ടുവെന്നു് ഒരു ദൃകസാക്ഷി ഒരിക്കൽ എന്നോടു പറഞ്ഞിട്ടുണ്ട്” എന്നോ മറേറാ കെ. സി. സ്വാനുഭവത്തെ ആസ്പദമാക്കി പ്രസ്താവിക്കാ തിരുന്നത് ഏതായാലും ഭാഗ്യമായി........ ഇനി ഈ ചെ സ്റ്റർടൺൻെറ അഭിപ്രായഗതിയുടെ സാധുതയെക്കുറിച്ചു ചിന്തിക്കുമ്പോഴാണു് ചിരിവരിക. ഡാർവിൻെറ പരിണാമവാദത്തെപ്പോലെയോ അതിനെക്കാൾ കവിഞ്ഞ രീതിയിലോ യൂറോപ്പിൽ ഒട്ടാകെ കോളിളക്കമുണ്ടാക്കിയ ഒന്നാണു് ഫ്രോയിഡിൻെറ മാനസികാപഗ്രഥനം. അതിനോടുള്ള പ്രതിഷേധകോലാഹലങ്ങൾ ഇനിയും നി ശ്ശേഷം ശമിച്ചിട്ടില്ല. അതിൻെറ പ്രാരംഭഘട്ടത്തിൽ, ഒരു തികഞ്ഞ യാഥാസ്ഥിതികനായ (Conservative) ചെ സ്റ്റർട്ടൺൻെറ അഭിപ്രായഗതിയുടെ സ്വഭാവം ഏതാണ്ടൂ ഹിക്കാമല്ലോ നവയുഗത്തിലെ പരിവർത്തനങ്ങളെ നിഷ്ഫലമായി എതിർത്തുകൊണ്ടിരുന്ന ഒരാളാണ് സ്റ്റർടൺ. ബെർനാർഡ് ഷായോടുള്ള അദ്ദേഹത്തിൻെറ പോരാട്ടത്തിനിടയിൽത്തന്നെ അന്ധമായ മതഭക്തി സവിശേഷം പ്രത്യക്ഷപ്പെടുന്നുണ്ട്. മാമൂൽപ്രിയനായ ചെസ്റ്റർട്ടൺൻെറ, മാനസികാപഗ്രഥനസംബന്ധമായ അഭിപ്രായങ്ങൾക്കു് ആ ശാസ്ത്രത്തിൻെറ യഥാർത്ഥ തത്ത്വങ്ങളോടും എത്രമാത്രം അടുക്കാൻ കഴിയുമെന്ന് [ 70 ] 65

ഇതിൽനിന്നു വെളിവാകുന്നുണ്ടല്ലോ.അങ്ങനെയുള്ള ഒ രാളുടെ അഭിപ്രായഗതിയോടു സഞ്ജയൻ യോജിക്കുന്ന തായിപ്പറയപ്പെടുന്നതുതന്നെ ആ വിഷയത്തിലുള്ള അദ്ദേഹത്തിൻെറ അജ്ഞതയെ ഒന്നുകൂടി പ്രബലപ്പെടുത്തു കയേ ചെയ്യുന്നുള്ളു.

ശ്മശാനഭൂവിൽ വിലയം പ്രാപിച്ച ഒരു സാഹിതീ ഭക്തൻെറ മുമ്പിൽ കൂപ്പുകൈയർപ്പിക്കുന്നതു മനുഷ്യത്വ ത്തിൻെറ പ്രാഥമികഘടകമാണു്. ആർക്കും അതിൽ അ ഭിപ്രായവ്യത്യാസത്തിനവകാശമില്ല.പക്ഷേ അതിനു ചുറ്റും ഒന്നിനുപുറകെ ഒന്നായി എണ്ണമറ്റ പരിവേഷങ്ങളെ തുന്നിപ്പിടിപ്പിക്കുന്നതും, നാം കണ്ണടച്ചവയെ കൈ കുപ്പിക്കൊള്ളണമെന്നു നിർബ്ബന്ധിക്കുന്നതും ഇത്തരത്തി ലുള്ള പ്രതിഷേധങ്ങൾക്കിടകൊടുക്കുന്നത് ഒട്ടും അസ്വാ ഭാവികമല്ല. ഉള്ള മേന്മയെ വിലക്കേണ്ടതാവശ്യം തന്നെ. പക്ഷേ ഭേദപ്പെട്ട ഒരു മുദ്രണശാലയും, പ്രചാരമുളള ഒരു വൃത്താന്തപത്രവും, പരസ്പരം പൊരുത്തമുള്ള ചില താല്പര്യങ്ങളും ഒത്തിണങ്ങിയാൽ, ആ സംഘടിത ശക്തിക്ക് ആധുനികകാലത്തുണ്ടാകാവുന്ന അത്ഭുത സാ ദ്ധ്യതകളിൽ ഒന്നിൻെറ പ്രത്യക്ഷീകരണമാണ് ഇന്നു സഞ്ജയൻെറ നാമത്തെ വലയം ചെയ്യുന്ന പരിവേഷത്തി ൻെറ വ്യാപ്തിയിൽ ദൃശ്യമാകുന്നതെന്നു വ്യസനപൂർവം പറ യേണ്ടിയിരിക്കുന്നു. ലോകവും കാലവും അതിനെക്കാൾ ശക്തികൂടിയതാണെന്നും അധികമാരും അറിയുന്നില്ല.

അന്ധമായ ആരാധനയുടെ അനൌചിത്യം ഇതിൽ നിന്നു വെളിപ്പെടുന്നുണ്ടല്ലോ. ഈ ദുഷിച്ച പാരമ്പര്യ [ 71 ] 66

മാണു് നമ്മുടെ പുരോഗതിയുടെ മുന്നിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന സാരമായ ഒരു പ്രതിബന്ധം,കേരള ടാഗോർ എന്നോ കേരള കാളിദാസൻ എന്നോ കേരള വ്യാസൻ എന്നോ കൊട്ടിഗ്ഘോഷിക്കുവാൻ ഒരു വിഷമവുമില്ല; ആ കവികളെസ്സംബന്ധിച്ചുള്ള നമ്മുടെ അജ്ഞതയാണ് ആവക കോലാഹലങ്ങളിൽ വെളിപ്പെടുന്നതെന്നെങ്കിലും അറിയുവാനുള്ള ബുദ്ധി നമുക്കുണ്ടായിരുന്നെങ്കിൽ മണ്ണടിഞ്ഞുപോയ ഒരാളുടെ എത്ര

ക്ഷദ്രമായ കൃതിയേയും സ്ഥാനത്തും അസ്ഥാനത്തും

പുകഴ്ത്തിപ്പൂജിക്കുവാനുള്ള അനിയന്ത്രിതമായ അഭിനിവേശം പരക്കെ കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണ്. ഒരു കലാകാരൻെറ പ്രശസ്തി പരസ്യങ്ങളിലോ പ്രതിമകളിലോ സ്മാരകങ്ങളിലോ അല്ല, അദ്ദേഹത്തിൻെറ കലാസൃഷ്ടികളിലാണ് സ്ഥിതിചെയ്യുന്നതു്. കാളിദാസൻെറ ഒരു സ്മാരകം ലോകത്തിലെവിടേയും സ്ഥാപിച്ചിട്ടുള്ളതായി കേട്ടിട്ടില്ല. എന്നിട്ടും അദ്ദേഹം ജീവിച്ചില്ലേ? ഇന്നും ജീവിക്കുന്നില്ലേ? ഇനി ജീവിക്കയുംചെയ്യുകയില്ലേ? കാലികങ്ങളായ താൽപര്യങ്ങളുടെ തിളച്ചുപൊന്തുന്ന ആവേശങ്ങൾ കെട്ടിപ്പടുക്കുന്ന സ്മാരകങ്ങളാകട്ടെ കാലത്തിൻെറ കരുത്തുള്ള ഉൌത്തിൽ ദയനീയമാംവിധം ചിന്നിച്ചിതറിപ്പോകുന്നു.

                   ***

ആധുനികഭാഷാസാഹിത്യം ഏറിയകൂറും പാശ്ചാത്യസാഹിത്യത്തോടാണടുത്തുതുടങ്ങുന്നതെന്നു മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനാൽ യൂറോപ്യൻ സാഹിത്യ [ 72 ] 67

ത്തിലെ ഇന്നത്തെ ചില ഗതിവിശേഷങ്ങളെപ്പറ്റിയുള്ള ചിന്ത സമുചിതമായിരിക്കും. പത്തൊൻപതാം ശതകത്തിലെയൂറോപ്യൻ സാഹിത്യം —പ്രത്യേകിച്ചു കവിത— യൂറോപ്പിലെ ജനതയുടെ മാനസികമണ്ഡലത്തിൽ തിരയടിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട പ്രവാഹങ്ങളെ സമർത്ഥമായി പ്രതിഫലി പ്പിക്കുന്നുണ്ട്. ഇവയിൽ രണ്ടു പ്രവാഹങ്ങളാണു് ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്.

മനുഷ്യൻ, പ്രകൃതി, ലോകം— ഇവയുടെ പരിണാമം, ചരിത്രം, ശക്തി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജ്ഞാനത്തിൻെറ അനല്പവും സുദൃഢവുമായ വികാസമാണ് ഒന്നാമത്തെ പ്രവാഹം; അസ്തിത്വത്തിൻെറ എല്ലാ വശങ്ങളുടേയും യഥാർത്ഥമൂല്യത്തെക്കുറിച്ചുള്ള ബോധത്തിൻെറ വളർച്ച രണ്ടാമത്തേതും.

വിശേഷിച്ചും, കഴിഞ്ഞ അറുപതു കൊല്ലങ്ങൾക്കിടയിൽ യൂറോപ്യൻകവിതയക്കു അത്ഭുതാവഹമായ ഒരുമാറ്റം സംഭവിച്ചിട്ടുണ്ട്. വിവിധപ്രസ്ഥാനങ്ങൾ ഈചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തുടർച്ചയായി ആവിഭി വിച്ചിരിക്കുന്നു. അവയിൽ ഒട്ടു മിക്കതിൻേറയും ജന്മഭൂമി ഫ്രാൻസാണ്. ഇതരരാജ്യങ്ങളിൽ അവ പകർത്തപ്പെടു കയും കരുത്തുള്ള കൈകളാൽ പോഷിപ്പിക്കപ്പെടുകയു മാണ് പതിവ്. ആദ്യം ഇറ്റലിയും, പിന്നീടു സെ്പയിനും, അതിനുശേഷം ജർമ്മനിയും, ഒടുവിൽ ഇംഗ്ലണ്ടുമാണ് ഫ്രഞ്ചു പ്രസ്ഥാനങ്ങളെ സ്വീകരിച്ചുവരുന്നതായിക്കാണുന്നത്. [ 73 ] 68

സാഹിത്യദൃഷടൃാ പരിശോധിക്കുമ്പോൾ മേൽപ്പറഞ്ഞ കാലഘട്ടത്തെ മൂന്നായി വിഭജിക്കാവുന്നതാണു്. ഇവയിൽ ഒന്നാമത്തെ കാലഘട്ടം പണ്ണാസിയൻകവികളുടെ സർവ്വാധിപത്യത്തിനു സാക്ഷ്യം വഹിക്കുന്നു.കത്തിൻെറ സൌന്ദര്യത്തേയും ദുരന്തസ്വഭാവത്തേയുംപരമമായ സത്യശീലതയോടും, കൃത്യതയോടും അകർത്തൃകമായ ആത്മസംയമനത്തോടുംകൂടി സജീവമായി പ്രകടിപ്പിക്കുകയെന്നതായിരുന്നു അപ്പോഴത്തെ കവിതയുടെ ലക്ഷ്യം. പ്രകടനശക്തിയുടെ പരമസീമയിൽ കവിതയെ എത്തിക്കുവാൻ പർണ്ണാസിയൻകവികൾക്കു കഴിഞ്ഞിട്ടുണ്ടെന്നുള്ള പരമാർത്ഥം വിസ്മരിക്കാവതല്ല. കവികൾ ശാസ്ത്രത്തെ സമാദരിക്കുവാൻ സന്നദ്ധത കാണിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

അടുത്തതു 'സിംബോളിക' പ്രസ്ഥാനത്തിൻെറ വാഴ്ചയാണ്. അതു ശാസ്ത്രത്തോടു പ്രത്യക്ഷമായ വിരോധം തന്നെ ധൈര്യപൂർവ്വം പ്രദശിപ്പിക്കയുണ്ടായി."അത് അഗണ്യകോടിയിൽ തള്ളുകയോ നിരസിക്കുകയോ ചെ യിരുന്ന ഒരു യാഥാർത്ഥ്യാംശത്തിൻെറ പേരിൽ വസ്തുനി ഷ്ഠമായ യാഥാർത്ഥ്യം ലക്ഷ്യമാക്കിയുള്ള ശാസ്ത്രത്തിൻെറ വിശ്വാസർപൂണ്ണമായ അപഗ്രഥനത്തെ സിംബോളിക്ക കവികൾ നിശ്ശേഷം ഹനിക്കുകതന്നെചെയ്തു" വെന്നു ഫ്രഞ്ചു സിംബോളിക്പ്രസ്ഥാനപണ്ഡിതനായ ആർദർ സിമൺസ് പ്രസ്താവിക്കുന്നു. നേരിട്ടുള്ള വിവരണത്തിൽനിന്നു കൌശലത്തിൽ തെറ്റിമാറുന്നതും വാഗ്മിത്വത്തെ ഭഞ്ജി ക്കുന്നതുമായ ഒരമൂത്തപ്രപഞ്ചത്തെ ഒരു മിസ്റ്റികമനോ ഭാവത്തോടെ ഗ്രഹിക്കുകയായിരുന്നു അവർ ചെയ്തതു് [ 74 ] 69

വർണ്ണം, സംഗീതം, ചിഹ്നം ഇവകൊണ്ടുണ്ടാക്കാവുന്ന മാന്ത്രികങ്ങളായ ധ്വനിവൈചിത്രങ്ങളായിരുന്നു അതിൻെറ ആവിഷ്ക്കരണത്തിനുള്ള അവരുടെ ഉപകരണങ്ങൾ. മൂന്നാമത്തെ കാലഘട്ടം — ആധുനിക കാലഘട്ടം ശാസ്ത്രത്തിനോടു കൂടുതൽ മമത കാണിക്കുന്നുണ്ട്. ഥാർത്ഥ്യത്തിൽനിന്നുടലെടുത്തു വളരുന്ന ന്തതനമായ ഒരു കല്പനാവിശേഷമാണു് ഏറിയകൂറും അതിനടിസ്ഥാനം. പ്രകൃതിയക്കും ആത്മസത്തയക്കും മദ്ധ്യേ സ്ഥാനം പിടിക്കു വാൻ ശാസ്ത്രം ധാരാളം ഇടംകണ്ടെത്തിയിരിക്കുന്നതിനാൽ കാവ്യത്തിനു് ഇന്നതിനോടു കലഹിക്കേണ്ട ആവശ്യവുമില്ല. ആദ്യത്തെ കൂട്ടർ ശില്പത്തിൻെറ സുഖമ്യമായ വിശ്രാന്തിയിലും, രണ്ടാമത്തെ കൂട്ടർ സംഗീതത്തിൻെറ ദുർജ്ഞേയമായ സ്വരസംക്രമങ്ങളിലുമാണ് കലയുടെ ലക്ഷ്യമായ സൗന്ദര്യം ദർശിച്ചതെങ്കിൽ ഇരുപതാംന്തറ്റാണ്ടിലെ കവിതയാകട്ടെ അതിൻെറ പരമലക്ഷ്യംകണ്ടെത്തിയതു ജീവിതത്തിലാണ്; അസ്തിത്വത്തിൻെറ സർഗ്ഗാത്മക പരിണാമത്തിലാണ്.

പത്തൊൻപതാം ശതകത്തിൻെറ മദ്ധ്യകാലത്തിനുശേഷം, സ്വപ്നത്തിൽ ജീവിച്ചിരുന്ന കവികളോടും സാഹിത്യകാരന്മാരോടും യൂറോപ്പ് അവജ്ഞ കാണിക്കാൻ സാഹിത്യകാരന്മാർ അവരുടെ സ്വപ്നസൗധങ്ങളിൽ നിന്നിറങ്ങി പരുപരുത്ത ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള ആഹ്വാനം ആദ്യമായി ഫ്രാൻസിൽനിന്നാണ് ആവിർഭവിച്ചത്. തിളച്ചുപൊന്തുഇന്ന ഇന്നത്തെ റഷ്യൻ ജീവത്സാഹിത്യത്തിനു പോലും [ 75 ] 70

ഉത്തേജനം ലഭിച്ചതു ഫ്രാൻസിൽ നിന്നാണു്. ആധുനിക വിശ്വസാഹിത്യത്തിൻെറ അണിയറയാണ് ഫ്രാൻസെന്നു പറയാം. ശാസ്ത്രത്തിൻെറ വ്യാഖ്യാനത്തിനു വിധേയമായി നിന്ന യാഥാർത്ഥ്യത്തെ സമീപിക്കുകയായിരുന്നു സാഹിത്യത്തിൻെറ ആദ്യത്തെ ഉദ്യമം. കലയെ തീവ്രവും പരിച്ഛിന്നവുമാക്കി രൂപാന്തരപ്പെടുത്തുവാനുള്ള സംരംഭത്തിനു് അക്കാലത്തു വലിയപിൻതുണ സിദ്ധിക്കുകയുണ്ടായി. ഫ്ളോബർട്ടിൻെറ 'മാഡം ബോവറി' പ്രണയരംഗം) എന്ന വിഖ്യാതമായ നോവലിൻെറ ആവിർഭാ വത്തോടുകൂടി യൂറോപ്പിൽ നാച്വറലിസത്തിൻെറ ആരം ഭമായി. അധികം താമസിയാതെ സാദൃശ്യാത്മകവർണ്ണ നാരീതി (Realism) ടോൾസ്റ്റോയിയുടേയും ഡാവസ്തിയുടേയും കൃതികളിലൂടെ റഷ്യയിൽ പ്രചരിച്ചുതുടങ്ങി.റിയലിസം അതിൻെറ പരിപൂർണ്ണമായ ആഹാര്യതയോടെ പ്രത്യക്ഷപ്പെടുന്നതു മോപ്പസാങ്ങിൻെറ ഇബ് സെൻേറയും കൃതികളിലാണ്. എന്നാൽ ഇബ്സെൻെറ ചില നാടകങ്ങളിൽ സിംബോളിസത്തിന്റെ സ്വാധീന ശക്തിയും സ്പഷ്ടമായി പ്രത്യക്ഷപ്പെടുന്നുണ്ട്. സാഹിത്യത്തിനു നേരിട്ട ഈ ആധുനികപരിവർത്തനം ഫ്രാൻസിൽ രണ്ടു വിഖ്യാതവിമർശകന്മാരെ സൃഷ്ടിക്കയുണ്ടായി:സാങ്ങ്ബോവും, ടെയിനും. വൃൽപത്തിക്കും കലർപ്പറ്റ കലാഭംഗിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഉൽകൃഷ്ടകാവൃങ്ങൾ മിൽട്ടൺൻെറ കാലത്തിനുശേഷം യൂറോപ്പിനു ലഭിക്കുന്നതു പർണ്ണാസിയൻ കവികളിൽനിന്നാണ്. 'കല കലയക്കു വേണ്ടി' എന്ന വാദത്തെ മുറകെപ്പിടിച്ചുകൊണ്ടിരുന്നവരാണിവർ. [ 76 ] 71

ലിക്കോന്ത് ദെ ലൈൽ എന്ന കവിയാണു് ഇവരുടെ നായകനായി പരിലസിക്കുന്നത്. സൌന്ദര്യമായിരുന്നു അവരുടെ പരമലക്ഷ്യം. മാകസ്നോർഡോ എന്ന ജർമ്മൻ ചിന്തകൻ പറയുന്നു: “പാർണ്ണാസിയൻ കവി കൾക്കു നന്മ, തിന്മ, ഇവ രണ്ടിനേയുംകുറിച്ചു ചിന്തയില്ല. ഒന്നിൽമാത്രമേ അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചി രുന്നുള്ളു—. സൌന്ദര്യം!"

"കവിത— അതിനും അതൊഴികെ മറെറാരു ലക്ഷ്യവുമില്ല. ഉണ്ടാകുവാനും തരമില്ല. ആനന്ദത്തിനുവേണ്ടി മാത്രം എഴുതപ്പെട്ടിട്ടുള്ള ഒരു കവിതയെപ്പോലെഅത്ര ശ്രേഷ്ഠവും ഉത്തമവുമായ ഒരു കവിത വേറെ കാണുകയില്ല; അതിനുമാത്രമേ യഥാർത്ഥത്തിൽ കവിത എന്ന പേരിനർഹതയുള്ള ” എന്നാണ് ബോദ് ലേർ പറയുന്നത്.

ഇറ്റലിയിൽ കാർഡുച്ചി, ലിയോപ്പാർഡി, പാസ്കോലി,ദ് 'അനൺസിയോ തുടങ്ങിയ മഹാകവികളുടെ കൃതികളിൽ ഈഷദ്ഭേദത്തോടുകൂടിയാണെങ്കിലുംഫ്രഞ്ചുപർണ്ണാസിയൻ കവികളുടെ സ്വാധീനശക്തി സ്പഷ്ടമായിക്കാണുവാൻ കഴിയും. സെപയിനിൽ റൂബെൻ സാരിയാവും, ഇംഗ്ലണ്ടിൽ ജെ. ഈ. ഫ്ളെക്കറും പർണ്ണാസിയൻതത്ത്വങ്ങളെ മാതൃകയാക്കി മനോഹരകാവ്യങ്ങൾരചിക്കയുണ്ടായി. ജർമ്മനിയിൽ സ്റ്റീഫൻജോർജ്ജിൻെറനേതൃത്വത്തിൽ സമാരംഭിക്കപ്പെട്ട ഭാവഗായകന്മാരുടെ സംഘമാണ് ആ സിദ്ധാന്തങ്ങളെ പ്രചരിപ്പിച്ചത്. ഈകവികളുടെ കൃതികളിൽ, ആധുനികശാസ്ത്രത്തോടുള്ള [ 77 ] 72

അടുത്ത ബന്ധംകൊണ്ടായിരിക്കാം, മതത്തിൽനിന്നുള്ള ഒരൊഴിഞ്ഞുമാറ്റം —ചിലപ്പോൾ അതിനോടു പ്രത്യക്ഷമായ വിരോധം —പോലും തെളിഞ്ഞു കാണുന്നുണ്ടു്. ജെയിംസ്തോംസൺ, സ്വിൻബേൺ തുടങ്ങിയ ആംഗലകവികളിൽ ഈ സ്വഭാവം മുഴച്ചുനിൽക്കുന്നതായിക്കാണാം. വിക്തോർ യൂഗോ ഒരു റൊമാൻറികകവിയായിട്ടാണു് ഏറിയകൂറും അറിയപ്പെടുന്നതെങ്കിലും പാർണ്ണാസിയൻകവികളുടെ സ്വാധീനശക്തി അദ്ദേഹത്തിൻെറരണ്ടുമൂന്നു മികച്ച കൃതികളിൽ പൊന്തിനിൽക്കുന്നു.

ക്രിസ്താബ്ദം 1870– നോടുകൂടി യൂറോപ്പിലെ ജനത യുടെ സ്വഭാവത്തിൽ ശ്രദ്ധേയങ്ങളായ ചില മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ശാസ്ത്രത്തിൻെറ കണ്ടുപിടുത്ത ങ്ങളിലും വിജയബോധത്തിലും ഉണ്ടായിരുന്ന അടിയുറച്ച വിശ്വാസത്തിനും അല്പാല്പം ഇളക്കം തട്ടിക്കൊണ്ടിരുന്നു. ഒന്നിലും ഒരെത്തും പിടിയുമില്ലായ്മയും, ഏതൊനിന്മേലാണു് പറ്റിപ്പിടിച്ചു നിൽക്കേണ്ടതെന്നുള്ള ഉൽക്കണ്ഠയും ജനതയെ സദാ അമ്പരപ്പിക്കുകയും രൂക്ഷമായ വിഷാദാത്മകത്വവും സംശയാത്മകത്വവും മനുഷ്യഹൃദയത്തിൽ വേരൂന്നിത്തുടങ്ങുകയും ചെയ്തു. 'ജീവിത'ത്തിൻെറ സ്ഥിതി വിശ്വസിച്ചിരുന്ന വിധത്തിലൊന്നുമല്ലെന്നും അത് അപ്രമേയവും ദുർജ്ഞേയവും കൂടുതൽ ബൃഹത്തരവുമായ ഒന്നാണെന്നും, ശാസ്ത്രത്തിൻെറ അളവുകോൽകൊണ്ട് അതിനെ സമീപിക്കുന്നതു വ്യർത്ഥമാണെന്നും, ഏറ്റവും പരിപൂർണ്ണമായ കലയക്കു പോലും അതിനെ യഥാർത്ഥമായ രീതിയിൽ പ്രതിഫലിപ്പിക്കു [ 78 ] 73

വാൻ സാദ്ധ്യമല്ലെന്നും ഒരു ബോധം ജനങ്ങൾക്കുണ്ടായി. രാഷ്ട്രീയവും സാമുദായികവുമായ സ്ഥിതിഗതികൾ ഈ ബോധസ് ഫുലിംഗത്തെ ഒന്നുകൂടി ഊതി ജ്വലിപ്പിച്ചു. ജർമ്മനിയാണു് ഇതിനാദ്യമായി വിത്തുപാകിയത്. വിപ്ലവാത്മകമായ സോഷ്യലിസത്തിൻെറ ന്തുതന സി ദ്ധാന്തങ്ങളോടുകൂടിയ, കാർമാർക്സിൻെറ ആവിർഭാവം യൂറോപ്യൻചിന്താഗതിയെ ആമൂലാഗ്രം ഒന്നു പിടിച്ച കുലുക്കുവാൻ തുടങ്ങിയതും ഇക്കാലത്താണു്. ഫെച്നറുടെ മനശ്ശാസ്ത്രസിദ്ധാന്തങ്ങളും ന്തുതനമായ ഒരു ചിന്താഗതിക്കു വഴിതെളിച്ചിട്ടു. ഉച്ഛ്റൃംഖലമായ ആ ചിന്താഗതി പരമപ്രധാനമായ അതിൻെറ സാഹിത്യരൂപത്തെ കൈക്കൊണ്ടതു 'സിംബോളിസത്തിൻെറ വളർച്ചയിലാണ്. ഫ്രഞ്ചുസാഹിത്യത്തിൽ സിംബോളിസം ഒരു തത്ത്വസംഹിതയായി, ഒരു മതമായിത്തന്നെ, പ്രതിഷ്ഠ നേടുകയുണ്ടായി. ശാസ്ത്രത്തെ അടിച്ചുതകർക്കു വാനായിരുന്നു അതിൻെറ ആദ്യത്തെ ശ്രമം. ഫ്റാൻസിലെ സിംബോളിസസ്ഥാപകനായ വില്ലീഴ് സ് ദെ ലൈൽ ആദാം "ശാസ്ത്രം മുടിഞ്ഞു മുദ്രകുത്തിപ്പോയി" എന്നുൽഘോഷിച്ചുകൊണ്ടു വിജയഭേരിയടിച്ചു. ശാസ്ത്ര ത്തിനും അതുവരെത്തുറന്നുകാട്ടുവാൻ സാധിക്കാഞ്ഞ വി ചിത്രരാമണീയകത്തോടും അദൃശ്യദുർയതയോടും കൂടിയ ഒരു ന്തുതനലോകത്തെ തൻെറ തൂലികാചലനത്തിൻെറ മാന്ത്രികശക്തിയാൽ വില്ലീഴ്സ് നിഷ്പ്രയാസം ആവിഷ്കരിക്കയുണ്ടായി. ബോദ് ലേർ,വെർലേൻ, മലർമേ ഇവരാണു് ഈ പ്രസ്ഥാനത്തിലെ നായകന്മാർ. [ 79 ] 74

സിംബോളിസത്തിൽനിന്നു് ഈഷദ്ഭേദത്തോടുകുടിയ 'ഇൻസ്റ്റ് മെന്റാലിസം' എന്ന ഉപപ്രസ്ഥാനത്തിലെ സമ്രാട്ടായി ആർദർ റിംബോ എന്ന ഒരത്ഭുതകവി ആ വിർഭവിച്ച. പർണ്ണായിയൻകവിയുടെ വൃൽപത്തിയോടും വാഗ്മിത്വത്തോടുമുള്ള ശക്തിയേറിയ എതിർപ്പു് ഈ പ്രസ്ഥാനത്തിൻെറ ഒരു പ്രധാനലക്ഷണമാണു്. അകൃത്രിമരമണീയവും വാഗ്മിത്വരഫിതവും സംഗീതാത്മകവുമായ ഒരന്തരീക്ഷമാണ് സിംബോളിക് പ്രസ്ഥാനത്തിൻെറ പശ്ചാത്തലം. വാഗ്മിത്വവും അലങ്കാരധാ ടിയും ആത്മാർത്ഥതയുടെ അഭാവത്തിൻെറ പര്യായമായി അധിക്ഷേപിക്കപ്പെട്ടു. “Take Eloquence and wring her neck! Nothing but music and nuance— all the rest is 'Literature', mere writing— futile verbosity" എന്നാണു് വെർലോൻ ഘോഷിച്ചത്. (വാഗ്മിത്വത്തെ കടന്നു പിടികൂടി അവളുടെ കഴുത്തു ഞെരിക്കുക! മറെറാന്നും വേണ്ട, സംഗീതവും നേരിയ ലയഭേദങ്ങളും മാത്രം— ശേഷമുള്ളതെല്ലാം ഗ്രന്ഥരചന, വെറും എഴുത്തു— വ്യർത്ഥമായ വാഗ്വിസ്തരം!)

കലയിൽ— കവിതയിൽ— കലർപ്പ് ആത്മാർത്ഥതയ്ക്കു വേണ്ടി സിംബോളിക കവികൾ മുറവിളികൂട്ടി. കാവ്യത്തിലെ വാഗ്മിത്വാംശത്തെസ്സംബന്ധിച്ചിടത്തോളം വികാരാനുഭൂതികളിൽ അന്തർല്ലീനമായി വർത്തിക്കുന്ന ധ്വനിപ്രവണതകളിലാണ് സിംബോളികകവികളുടെ വിജയവൈജയന്തി അധിഷ്ഠിതമായിരിക്കുന്നത്. ഇതാദ്യമായി കണ്ടുപിടിച്ച ആൾ ബോറാണു്. [ 80 ] 75

"ഒരു ദിവ്യക്ഷേത്രമീ ലോക, മതിനുള്ളിൽ നിരനിരയായ് ത്തുണുകൾ തിങ്ങിവിങ്ങി, അതീവക്രസരണികളുണ്ടവയിങ്കൽ നി— ന്നണയുന്നു സംഭ്രാന്തമർമ്മരങ്ങൾ;—— ഉയിരിലുമച്ചാരണത്തിൻ, ശിഥിലമാ— യുതിരു,മവൃക്ത സ്വരാങ്കരങ്ങൾ;— അതിനുള്ളിൽ,പരിചയം വഴിയുന്ന മിഴകളാ– ലവനെയും ധ്യാനിച്ചണിയണിയായ്, അമരും, ചിഹ്നങ്ങൾതൻ വനവീഥിയിലൊന്നിലൂ– ടടിവെച്ചു മന്ദം ചരിച്ചു മർത്തൃൻ!

അനുമാത്രമനുമാത്രമുടനീളം വെച്ചുവെ. ച്ചലത്തല്ലിയല,ഞ്ഞൊടുവിൽ അതിദൂര,ത്തിരുൾമുറ്റമാഴത്തിലൊന്നിൽ,ച്ചെ– ന്നൊരുമിച്ചുചേരും മാറാലികൾ പോലെ; ഇരുളും വെളിച്ചവും പോലെയശ്യമായ് സ്വരഗസ്ന്നവർണ്ണങ്ങളേകോപിപ്പിപൂ!"

                      (സ്വന്തം തർജ്ജമ)

ഇന്ദ്രിയാനുഭൂതികളുടെ ഏകതാനതയിലുള്ള സംയോഗ ത്തെസ്സംബന്ധിച്ചു. ഈ ബോധം സിംബോളികകവിതയുടെ ജീവനാണ്. വാഗ് നറുടെ ഗാനാത്മക നാടകങ്ങൾക്കു പ്രചോദനമരുളിയതും മറെറാന്നല്ല. ത്വരയോടു കൂടിയ ഈ യാഥാർത്ഥ്യാന്വേഷണത്തിൽ സിംബോളികകവികൾക്ക് അതിനെ സ്പർശിക്കുവാൻ സാധിച്ചിട്ടുള്ളതു് ആന്തരികജീവിതത്തിലൂടെയാണ്. അക്കാര്യത്തിൽ, അവരുടെ സ്വന്തം രീതിയിൽ, അവർ റിയലിസ്റകൾ [ 81 ] 76

തന്നെ ആൽബോർട്ട് സാമേയിൻ എന്ന കവിയുടെ ഭാഷയിൽ പറയുകയാണെങ്കിൽ,

"ഈ വിശ്വപ്രാണൻതൻ ഗാനപ്രവാഹം, നീർ താവിത്തുളമ്പും തിരകണക്കേ, തങ്ങൾതന്നുള്ളിലണഞ്ഞതിലാത്മാവു മുങ്ങിടും പോലുള്ളനുഭവവും, സ്വർഗ്ഗീയസ്പന്ദങ്ങൾ തങ്ങൾതൻ ചിത്തത്തിൽ സ്വച്ഛന്ദം കേൾക്കുവാനുള്ള കെല്പം",

                  (സ്വന്തം തർജ്ജമ)

സിംബോളികകവികൾക്കു സിദ്ധിച്ചിരുന്ന അമൂല്യാനു ഗ്രഹങ്ങളായിരുന്നു. ബാഹ്യപ്രപഞ്ചത്തിനുനേക്കു കണ്ണടച്ചിരുന്നുകൊണ്ട്, ആന്തരികജീവിതത്തിൽനിന്നുണ്ടാകുന്ന ആ അനുഭൂതികൾക്കുമാത്രം സർവ്വതോമുഖമായ പ്രാധാന്യം കല്പിച്ചിരുന്നവരിൽ അഗ്രഗണ്യനാണു് 'ബൽജിയൻ ഷേക്സ്പിയർ' എന്നു വിളിക്കപ്പെടുന്ന മാറിസ്മേറ്റർ ലിനക അദ്ദേഹത്തിൻെറ ആദ്യകാലത്തെ കവിതകളെല്ലാം ഈ അനുഭൂതികളുടെ ചിത്രശാലകളാണു്. "മയിലുക, ശ്രദ്ധ മയിലുകൾ, തുവെള്ള– മയിലുകൾ മുഴുവനും പറപറന്നു. പറപറന്നു വെള്ളമയിലുകളുണർവിൻെറ പരവശതയിങ്കൽനിന്നകലെച്ചെന്നു. മയിലുകൾ, തുവെള്ളമയിലുക,ളിന്നത്തെ മയിലുകളെ ഞാനിതാ മുന്നിൽകാൺമൂ. മമ നിദ്രയിൽനിന്നും ചിറകടിയോടു മറഞ്ഞീടിന മയിലുകളെ, മയിലുകളെക്കാൺമു ഹാ ഞാൻ! [ 82 ] 77

മയിലുക,ള ശ്രദ്ധ മയിലുക,ളിന്നത്തെ മയിലുക,ളലസതയിലണിയണിയായ്, ദിനകരരഹിതമാം വനവാപീതീരത്തി— ലണയുന്നു, കേൾക്കുന്നു കളകളങ്ങൾ. മയിലുകൾ, മാനസികാഗ്ലാനിതൻ തൂവെള്ള― മയിലുക,ളകലെച്ചെന്നലസതയിൽ, ദിനകരരഹിതമാം സമയങ്ങളണയുവാ― നണിയണിയായങ്ങനെ കാത്തുനിൽപ്പൂ!"

             (Ennui― സ്വന്തം തർജ്ജമ)

ജർമ്മനിയിൽനിന്നു പുറപ്പെട്ട, നീറ്റ്ഷിൻെറ അഭിനവുമായ തത്ത്വചിന്തയും ഇക്കാലത്തെ യൂറോപ്യൻ കവിതയിൽ അനല്പമായ സ്വാധീനശക്തി ചെലുത്തിയിട്ടുണ്ട്. സിംബോളിക്പ്രസ്ഥാനത്തിനു ജർമ്മനിയിലും ഇറ്റലിയിലും അഭൂതപൂർവമായ സ്വാഗതം ലഭിച്ചു. റഷ്യയിൽ അത്രയുണ്ടായെന്നു പറയുവാൻ നിവൃത്തിയില്ല. വെർലെയിനെ ഗുരുവായി സ്വീകരിച്ച്, ജർമ്മനിയിൽ ഡെഹ്മലും, ഇറ്റലിയിൽ ദി' അനൺസിയോവും ഒന്നാതരം സിംബോളിക് കവിതകൾ രചിച്ചിട്ടുണ്ടു്.ഐർലണ്ടിലെ കെൽടിക കവിസംഘം' ഈ നവീന പ്രസ്ഥാനത്തിൻെറ ഉത്തമപ്രചാരകരായിരുന്നു. ബ്ളേക്കിൻെറ മിസ്റ്റിക് കവിതകൾ ഈ പ്രസ്ഥാനത്തെ ഒന്നു കൂടി ഉജ്ജ്വലിപ്പിച്ചു.കെൽടിക് കവിസംഘത്തിലെ നായകന്മാരായിരുന്നു 'ഏ. ഈ ', യീറ്റ്സ് എന്നിവർ.ഇരുപതാം ശതകത്തിലെ യൂറോപ്യൻ സാഹിത്യം അതിനാവശ്യമുള്ള ചൂടും വെളിച്ചവും സംഭരിച്ചതു നീ റ്റ്ഷ്, ബർഗ്ഗ്സൺ, ഷാഫിനോർ എന്നിവരുടെ [ 83 ] 78 തത്ത്വചിന്തകളിലും ബനഡെറോ ക്രോയുടെ രസ ജ്ഞാനശാസ്ത്രത്തിലും, വൺഡ്, മൺസ്റ്റെർബർഗ്ഗ് എന്നിവരുടെ മനശ്ശാസ്ത്രത്തിലും, ഫ്രോയ്ഡിന്റെ മാന സികാപഗ്രഥനത്തിലും നിന്നാണ്. വിക്രമകമ്മങ്ങളിൽ പ്രതിപത്തി കാണിക്കുന്ന ഒരു പ്രകൃതിയാണ് ഈ കാല ഘട്ടത്തിലെ കാവ്യങ്ങളിൽ മുഴച്ചുനില്ക്കുന്നതു്. കലാലോ കത്തിൽ ഇത്രയധികം പ്രസ്ഥാനങ്ങൾ അടിക്കടി ആവി ഭവിച്ചിട്ടുള്ള ഘട്ടം വേറെ ഉണ്ടായിട്ടില്ല. ഒരു നവലോകം സൃഷ്ടിക്കുവാനുള്ള സമരത്തിൽ, ബദ്ധരായ പോരാ ളികളെപ്പോലെയാണ് കലാകാരന്മാരുടെ നില ഫ്രാൻ സിൽ കാലും ജമ്മനിയിൽ ആർനോ ഹോൾസും ഇവ രുടെ മുന്നണിയിൽ നില്ക്കുന്നു. കവിതയുടെ ബാഹ്യരൂപ ത്തിൽപ്പോലും ഇവർ സാരമായ പല ഭേദഗതികളും വ രുത്തുകയുണ്ടായി. വൃത്തനിബന്ധനകൾ വികാരാവിഷ്ക്ക രണത്തിനു പ്രതിബന്ധങ്ങളാണെന്നും അവയെ തട്ടിക കണ്ടെങ്കിൽ മാത്രമേ കവിത അതിന്റെ സ്വാഭാവിക ശക്തിയോടും ജീവചൈതന്യത്തോടും കൂടി രൂപമെടുക്കു കയുള്ളുവെന്നും ഇവർ ശക്തിയായി വാദിച്ചു. അന്യത്ര ഉദ്ധരിച്ചിട്ടുള്ള ജി. ശങ്കരക്കുറുപ്പിന്റെ പടം പോലെ വൃത്തിരഹിതവും എന്നാൽ സൂക്ഷ്മതയോടെ നിർ ഹിക്കപ്പെട്ടിട്ടുള്ള പദഘടനകളാൽ സംഗീതസാന്ദ്രവുമാ യ ഒരു പദ്ധതിയാണ് ഇവർ കാവ്യരചനയായി അം ഗീകരിച്ചത്. ഇവരിൽ ഏറ്റവും വിജയം നേടിയ ആൾ അമേരിക്കൻ മഹാകവി വാൾട് വിറ്റ്മാൻ ആ സാദൃശ്യാത്മകവണ്ണനാരീതിയെ ഏറ്റവും മാനി [ 84 ] 79

ച്ചിരുന്ന കവികളാണിവർ. എന്നാൽ നമ്മുടെ ഭാഷയിൽ, ജി. ശങ്കരക്കുറുപ്പ് അംഗീകരിച്ചിട്ടുള്ള പദ്ധതി ലജ്ജാവഹമായ രീതിയിൽ കൃത്രിമമാണെന്നു സൂചിപ്പിക്കാതെ നിവൃത്തിയില്ല. ആർനോഹോൾസ്, ക്ലാഡൽ, വീറ്റമാൻ, മേററർലിങ്ക് തുടങ്ങിയവർ വികാരാവിഷ്ക്കരണത്തിനു തികച്ചും പ്രാപ്തിയുള്ള അകൃത്രിമമായ ഒരു ശൈലിയെയാണ് അംഗീകരിച്ചത്; ശങ്കരക്കുറുപ്പാകട്ടെ അദ്ദേഹത്തിൻെറ മിസ്റ്റിക് കവിതകൾ എന്നു വിശ്വസിക്കപ്പെടുന്നവയിൽ ഒരൊറ്റ ആശയാവിഷ്ക്കരണത്തിനായി അസംഖ്യം ചിഹ്നങ്ങളുടെ പുറകെ അലഞ്ഞു നടക്കുന്നതുപോലെ, സ്വതന്ത്രമെന്നു ഭാവിക്കപ്പെർടുന്ന പദ്യാത്മകഗദൃശൈലിയിൽ അനുപ്രാസങ്ങൾക്കായി അത്യധികം ക്ലേശിക്കുന്നതായി പ്രത്യക്ഷപ്പെടുന്നു. ഹോൾസിലും വിറ്റ്മാനിലും ഈ ദൂഷ്യം ലേശം പോലും കാണുന്നില്ല.

വൃത്തത്തിൽനിന്നു നേടുന്ന സ്വാതന്ത്ര്യം വൃഥാസ്ഥലതയ്ക്കായി വിൽക്കപ്പെടുന്നതു കഷ്ടമാണു. "മരിക്ക സാധാരണ മീ വിശപ്പിൽ– ദഹിക്കലോ?— നമ്മുടെ നാട്ടിൽ മാത്രം ഐക്യക്ഷയത്താലടിമശ്ശവങ്ങ– ളടിഞ്ഞുകൂടും ചുടുകാട്ടിൽ മാത്രം" എന്ന വികാരനിർരമായ പദ്യം ഒന്നു പരിശോധിക്കുക. ഇതേ ആശയം സ്വതന്ത്രമെന്നഭിമാനിക്കപ്പെടുന്ന ഇന്നത്തെ പദ്യാത്മകശൈലിയിലേയുക്കു പകർത്തപ്പെടുമ്പോൾ ഏതാണ്ട് ഈ രൂപം കൈക്കൊള്ളുവാനാണു് എളുപ്പം: [ 85 ] 80

“മരണം! അതെത്ര സാധാരണം! പക്ഷേ, ഈ വിശപ്പിൽ, പട്ടിണിയുടെ അടുപ്പിൽ, ദഹിക്കുന്നതോ? എങ്ങുമില്ല; ഒരിടത്തുമാത്രം അതെ, നമ്മുടെ നാട്ടിൽ! അടിമകളായ പാവങ്ങൾ, അവരുടെ ശവശരീരങ്ങൾ അടിക്കടി അടിഞ്ഞുകൂടുന്നതോ?― അഹോ, കഷ്ടം, ചുടുകാട്ടിൽ, ചുടുകാട്ടിൽ"! അടിച്ചുപരത്തിയപ്പോൾ വികാരം എത്ര ചോർന്നു പോയി! സ്വാരസ്യത്തിനെന്തുടവുതട്ടി നവീനമെന്നു ഘോഷിക്കപ്പെടുന്ന ഇന്നത്തെ മലയാളഗദ്യകവിതയക്കുള്ള പ്രധാനദൂഷ്യമാണിത്.

ഈ പ്രസ്ഥാനത്തിൽ അദ്വിതീയനെന്നു പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ള ആർനോ ഹോൾസിൻെറ' മായിക ച്ഛായകൾ' എന്ന കൃതിയിൽനിന്നു് ഒരു പദ്യം ഇവിടെ ഉദ്ധരിക്കുന്നതും ഉചിതമായിരിക്കും. "രക്തം വമിച്ചു മരിക്കുന്ന നിലയുറച്ച നക്ഷത്രങ്ങളുടെ തീക്ഷ് ണശേണമായ വനാന്തരത്തിൽ, എൻെറ ചിറകുള്ള കുതിരയെ, ഞാൻ ചമ്മട്ടിയുലച്ചചിക്കുന്നു. മുന്നോട്ട്! ജർജ്ജരിതങ്ങളായ ഗോളയൂഥങ്ങൾക്കപ്പുറം, ആദികാലം മുതൽക്കുള്ള മരവിച്ച ആദിത്യമണ്ഡലഹ്ങൾപ്പുറം, [ 86 ] 81

രാത്രിയുടേയും ശൂന്യതയുടേയും മരുപ്പരപ്പുകൾക്കപ്പുറം, മിന്നിമിന്നിത്തെളിഞ്ഞുകൊണ്ട്, നവലോകങ്ങൾ ഉദിച്ചുയരുന്നു — കോടാനകോടി കുങ്കുമപ്പൂവുകൾ!!..."

                    (സ്വന്തം തർജ്ജമ)

സമര കോലാഹലങ്ങളുടേയും രക്തപ്പുഴകളുടേയും ഇടയക്കു കൂടി വിജയഭേരിയടിച്ചുകൊണ്ടു ത്വരിതപ്രയാണംചെയ്യുന്ന മനുഷ്യശക്തി അതിമാനുഷത്വത്തെ അധിരോഹണം ചെയ്തു പ്രകൃതിയെമാത്രമല്ല, മൃതിയെപ്പോലും തൻെറ കാൽച്ചുവട്ടിൽ അടക്കിനിർത്തുന്ന ഒരു കാലം— ഒരു നവ— ലോകം ആസന്നമല്ലെന്നാക്കറിയാം?

വിറ്റ്മാൻ തുടങ്ങിയവർ പരുപരുത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞ ഈ ഭൂമിയിൽനിന്നു് ഒരടിയെങ്കിലും മേലോട്ടുയരുവാനിഷ്ടപ്പെട്ടില്ല. മനുഷ്യൻെറ ജീവിതം— ശോകാത്മകവും ദുരിതസമ്പൂർണ്ണവും മത്സരാങ്കിതവുമായ ഐഹിക ജീവിതം —അതിൻെറ സകല വശങ്ങളും സൂക്ഷ്മമായി നോക്കി മനസ്സിലാക്കുവാനും അവയെ ഏറ്റവും പരിപൂർണ്ണമായ വിധത്തിൽ കലയിൽ പകർത്തുവാനു മായിരുന്നു ഇവരുടെ ശ്രമം. “ഒരു നാടകത്തിൻെറ വില തിട്ടപ്പെടുത്തുന്നതും അതുൾക്കൊള്ളുന്ന ജീവിതത്തിൻെറ പൂർണ്ണതയിലാണ് എന്നദ്'അനൺസിയോവിൻെറ പ്രസ്താവനയിൽ ഇതു സ്പഷ്ടമാകുന്നുണ്ട്. പുണ്യപാപങ്ങളുടേയും സ്വർഗ്ഗനരകങ്ങളുടേയും ചിത്രപ്രശ്നം പൂരിപ്പിക്കുവാനായി നീതിശാസ്ത്രങ്ങളുടേയും മതത്തിൻേറയും കനത്ത [ 87 ] 82

നിഘണ്ടുക്കളിൽ സമയം പാഴാക്കാൻ അവർ ഒരുമ്പെട്ടില്ല. “നിങ്ങൾ ജീവിതത്തിൻെറ സാധാരണമായ ഒഴുക്കിലേയും കുതിച്ചുചാടുക...... നിങ്ങളുടെ കഥാനായകനായി, നിത്യജീവിതത്തിൻറ അകൃത്രിമത്വത്തിൽ സ്ഥിതിചെയ്യുന്ന ഒരു സാധാരണക്കാരനെ സ്വീകരിക്കുക!” എന്നുള്ള സോളായുടെ ഉപദേശം ഈ ഘട്ടത്തിൽ സ്മരണീയമാണ്. ജീവിതത്തെ അടുത്തു പരിശോധിക്കുകയാൽ അതിൻെറ ഇരുണ്ട ഭാഗങ്ങളോടും വൈരൂപ്യത്തോടുമുള്ള വെറുപ്പു ക്രമേണ മാഞ്ഞുപോവുകയും അവയുക്കു സാഹിത്യത്തിൽ അനിഷേദ്ധൃമായ ഒരു സ്ഥാനം സിദ്ധിക്കുകയും ചെയ്തു. ഈ മതത്തിൻേറയും ആദ്യത്തെ പ്രവാചകൻയഥാർത്ഥത്തിൽ ബോദ് ലേറാണ്. മോറിസ് റോള്ളിനാററു് എന്ന കവി ഇപ്രകാരം പ്രസ്താവിക്കുന്നു:—

“ഞാൻ എവിടെയായാലും, ഏതവസരത്തിലും— കവികത്തിൻെറ ഉത്തുംഗമേഖലയിൽ വർത്തിക്കുമ്പോൾ പോലും— ദുഷ്ടവിചാരങ്ങൾ എൻെറ ആത്മാവിൽ പാഞ്ഞണയുന്നു......എത്ര തടുത്താലും ഒരു വിശേഷവുമില്ല. ചെയ്ത്താൻ മുട്ടിവിളിക്കുന്ന എൻെറ ഹൃദയത്തിൽ അനുസൃതമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന നാരകീയസ്വരങ്ങൾ ഞാൻ സശ്രദ്ധം ചെവികൊടുത്തുപോകുന്നു.ശനിപിടിച്ച വെറിക്കത്തിൽ എനിക്കൊരു ഭയമുണ്ട്; അതിൻറെ വെറുമൊരു നിഴൽമാത്രം മതി എന്നെ അരിശംകൊള്ളിക്കാൻ ഇങ്ങനെയെല്ലാമാണെങ്കിലും എനിക്കുതന്നെ അടക്കാൻ സാധിക്കാത്ത രീതിയിൽ ആനാരകീയസ്വരങ്ങൾക്കു ഞാൻ ചെവികൊടുത്തുപോകുന്നു. [ 88 ] 83

എൻെറ മാസ്തിഷ്തികമണ്ഡ, ന്യായബോധത്തെ വിലങ്ങടിച്ച്, അപരാധാസക്തിയുടെ അസിതച്ഛായാ രൂപം ഗൂഢമായങ്ങനെ ചുറ്റിനടക്കുന്നു... കുത്തിക്കൊല, ബലാൽസംഗം, കൊള്ള, പിതൃഹത്യ ഇവയെല്ലാം കിടു കിടുപ്പിക്കുന്ന ഇടിമിന്നലുകളെ പോലെ എൻെറ മനസ്സി ലൂടെ കടന്നുപോകുന്നു......"

സമുദായനീതിയുടെ ദൃഷ്ടിയിൽ അധമമെന്നോ അസാന്മാർഗ്ഗികമെന്നോ കരുതപ്പെടുന്നതും, മാമൂൽപ്രിയന്മാർ അവജ്ഞയോടെ ചൂളിമാറുന്നതുമായ പലേ 'വൈരുപ്യങ്ങൾ'ക്കു ബോദ് ലേർ കലാലോകത്തിൽ അനിഷേദ്ധ്യമായ സ്ഥാനം കൊടുത്തു. ചീഞ്ഞളിയുന്ന ശവശരീരങ്ങൾ, ഉൽക്കടവ്യാധികളുടെ വിലാപഭേദങ്ങൾ, അധമാധമങ്ങളായ അപരാധങ്ങലുടെ പൈശാചികാവശങ്ങൾ, നിസ്സഹായകളായ തേവിടിശ്ശികളുടെ ബീഭത്സപരിണാമങ്ങൾ — ഇങ്ങനെ മടുപ്പിക്കുന്ന പലതും ബോദലേയറുടെ കൃതികളിൽ തികഞ്ഞ കലാഭംഗിയാർന്ന അനശ്വരരൂപങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. സമുദായ നീതിയാൽ അടിച്ചമർക്കപ്പെടുന്ന ജന്മവാസനകളിൽ വേരുറച്ച വികാരങ്ങളുടെ ഉച്ഛ്റൃംഖലമായ ഉഡ്ഡയനത്തിനു് ഉത്തമോദാഹരണങ്ങളാണു് തീയോഫീൽഗോത്തിയെ, കാത്തുളെ മെന്ദ തുടങ്ങിയവരുടെ കൃതികൾ. ലോകപ്രസിദ്ധനായ സാങ് –ബോ എന്ന വിമർശകരിയുടെ 'വളുപെത' എന്ന ആഖ്യായികയിൽ നാം ദർശിക്കുന്നതു കാമവികാര ത്തിൻെറ തമോമയമായ അന്തരീക്ഷത്തിൽ അലറിപ്പായുന്ന കൊടുംകാറ്റുകളുടെ സംഹാരതാണ്ഡവമാണു്. [ 89 ] 84

ഫ്രാൻസ് ബ്രെൻറാനോ, പാൾഹാൻ, ഒസ് വേൾഡ് സിമ്മെർമാൻ തുടങ്ങിയ ചിന്തകന്മാർ 'കവിതയിൽ തിന്മയക്കള്ള സ്ഥാന'ത്തെക്കുറിച്ച് ദീർഘമായി ഉപന്യ സിച്ചിട്ടുണ്ടു്. ചിന്തകന്മാരെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബോദ് ലേറുടെ കലാപ്രപഞ്ചമെന്ന് ഈഘട്ടത്തിൽ പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിൻെറ 'തിന്മയുടെ പുഷ്പങ്ങൾ' (Les Fleurs du mal) കാവ്യലോകത്തിലെ അഭൂതപൂർവ്വമായ ഒരത്ഭുതമാണ്. "ശസ്തവ്യഥാപൂർണ്ണപാത്രമേ, ഹാ, മഹാ ശബ്ദശൂന്യത്വമേ, നിന്നൊഴുന്നു ഞാൻ! അല്ലിൻ നിഗൂഢരാന്തരങ്ങൾപോൽ ചൊല്ലെഴും നിന്നെയാരാധിച്ചിടുന്നു ഞാൻ!

കഷ്ടം, പറന്നുപോം ; നിലക്കില്ല നീ— നിന്നെ– യിഷ്ടപ്പെടുന്നിതതുമൂലമേറെ ഞാൻ! എൻ നിശീഥത്തിൻെറ ലാവണ്യ കേന്ദ്രമേ, കുന്നുകൂട്ടുന്നതായ്തോന്നുകയാണു നീ; ഇന്നിപ്പൊഴും—വെറും ഹാസ്യമെന്നാൽ സ്തുതി– യെന്നു ഭാവിച്ചതേ, കുന്നുകൂട്ടുന്നു നീ; എൻകൈയിൽനിന്നുമാ നീലനിസ്സീമത പങ്കിട്ടകറ്റും മഹായോജനകളെ!

പൂഴിയിൽ ഭ്രഗർഭഗഹ്വരത്തിൽപ്പെട്ടു ചീയുമൊരു ഗ്രശവശരീരത്തിനെ, ആത്തയൌവനരാകം പുഴുക്കളാം ഗായകന്മാരുടെ സംഘമൊന്നെന്നപോൽ, [ 90 ] 85

ആക്രമത്തിന്നു, കൈയേറ്റത്തി,നിന്നിര— ച്ചാർത്തു മുന്നോട്ടു മുന്നോട്ടു കുതിപ്പു ഞാൻ നിശാമ്യരോഷാഗ്രമേ, മൃഗമേ, നിത്യ— നിഷ്റുരമേ, നിൻെറ നീങ്ങാത്ത നീരസം!— നിന്നഴകിന്നതു മാറേറററിടുകയാ– ണെന്നാലു,മായതെൻ കണ്ണുകൾക്കുഝവംQ!! നൃത്തം ചെയ്യുന്ന (ബോട് ലേർ—സ്വന്തം തർജ്ജ)

തിന്മയുടെ തിമിരാത്മകമായ തിരസ്മരണിയിലൂടെ അവ്യക്തഗഹനമായ ഒരു സംഗീതധാരയുടെ ആരോ പണാവരോഹണങ്ങൾക്കൊപ്പിച്ച്ു മിന്നൽക്കൊടികൾ നൃത്തംചെയ്യുന്ന അജ്ഞാത ലോകങ്ങളെ ബോദ് ലേർ നമുക്കു കാണിച്ചുതരുന്നു. അദ്ദേഹം ഒരസ്ഥിപഞ്ജരത്തോടു സംസാരിക്കുമ്പോൾ (Dance macabre) അതിൻെറമാംസം ഉരുണ്ടു കൂടി കൺപോളകൾ വിടർന്നുഅത്ഭുതരശ്മികൾ പ്രസരിക്കുന്നതായും, ക്രമേണ അതിൻെറ അംഗങ്ങൾ ചലിക്കുന്നതായും, അതിനു ചുറ്റും അദൃശ്യരായ ആയിരമായിരം ദേവതകൾ കൈകോർത്തുപിടിച്ച നൃത്തം ചെയ്യുമ്പോൾ, അവരുടെ മിനുത്തുനേർത്തു തുകിൽ ത്തുമ്പുകളുടെ ദിവ്യസ്പർശം നാം അനുഭവിക്കുന്നതായും നമുക്കു തോന്നിപ്പോകുന്നു. കാമുകൻ തലയറുത്തുകൊണ്ടു പോയ സുന്ദരിയായ ഒരു വേശ്യയുടെ കബന്ധം മഞ്ചത്തിൽക്കിടന്നു പിടയക്കുന്നതു പ്രസന്നതയോടെ സുസൂക്ഷ്മമായി അദ്ദേഹം ചിത്രീകരിക്കുമ്പോൾ (UneMartyre) നാം അത്ഭുതസ്തബ്ധരായിത്തീരുന്നു. ആബലും കെയിനും തമ്മിലുള്ള പടവെട്ടലിൽ കെയിനിൻെറ [ 91 ] 86


പക്ഷം പിടിക്കുവാനോ (Abel et cain) ചെയിത്താൻെറ പാദങ്ങളിൽ പുഷ്പാഞ്ജലി ചെയ്യവാനോ (Les Litainies de Satan) ബോദ് ലേർക്കു യാതെരു മടിയില്ല. അദ്ദേഹത്തിൻറെ 'സാഡിസ'മാണു് സ്വിൻബേണിലേയക്കു പകർന്നത്. അദ്ദേഹത്തിൻെറ ശിഷ്യന്മാരായ വില്ലേൃഴ് സ് ദെ ലൈൽ ആദാമിലും ബാർബേദെ' ആരെവില്ലിയിലും ഈ സ്വഭാവം മുഴച്ചു കാണാം.

മനുഷ്യപ്പുഴുക്കൾ മരിച്ചുപുളച്ചിരുന്ന ഈ ലോകത്തെ ആധുനികകവികൾ വെറുക്കുകയല്ല അധികം ഇഷ്ടപ്പെടുകയാണ് ചെയ്തത്. മരീചികാ സദൃശങ്ങളായ സ്വപ്നലോകങ്ങളെ അവർ കഠിനമായി വെറുത്തു. മേസ്ഫീൽഡ് പറയുന്നതു നോക്കുക:

"പാടിടാരന്മാർ മുന്തിരിച്ചാറം, വിത്ത— ധാടിയു,മാഹാദവും വർണ്ണിച്ചുവർണ്ണി,ച്ചെന്നാൽ, മാമകഗാനം, ചേറും, പിശടും, മന്നിൻമാറ്റു– മാലിന്യങ്ങളും, പൊടിപ്പടർപ്പും പ്രകീർത്തിക്കും !"

                     സ്വന്തം (തർജ്ജമ)

മേസ് ഫിൽഡിൻെറ ചേറും പിശടും, കലാദൃഷ്ട്യാ, ഏതു റൊമാൻറിക് കവിയുടെ ആദർശസുന്ദരങ്ങളായ വസ്തുക്ക ളേക്കാളും കമനീയമാണു്. വെർഹേരൻ എന്ന ബൽജിയൻ മഹാകവിയുടെ കൃതികളിലാണ് ഈ കലാവൈ ചിത്ര്യം അതിൻെറ ഏറ്റവും വിജയകരമായ പരിപൂർണ്ണതയിൽ പ്രത്യക്ഷപ്പെടുന്നത്. ഒച്ചപ്പാടുണ്ടാക്കുന്ന ഫാക്ടറികളും, ജനനിബിഡങ്ങളായ ആപണവീഥികളും, മദ്യശാലകളും, വേശ്യാലയങ്ങളും തിങ്ങിനിറഞ്ഞ, വ്യവ [ 92 ] 87


സായസങ്കേതങ്ങളായ ആധുനികനഗരങ്ങൾ അവയുടെ സർവ്വമാലിനൃങ്ങളോടും കൂടി വെർഹേരൻെറ കൃതികളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. "ജീവിതത്തിൻെറ ചൂളയിൽ നിന്നുത്ഭവിക്കുന്ന ഗർജജനസംഘട്ടനങ്ങലുടെ കോലാഹ ലാകലിതങ്ങളായ ശക്ത്യാവേശങ്ങളുടെ കവിയായിരുന്നു വെർഹരൻ" എന്നു പ്രൊഫസർ സി. എച്ച്. ഹെർ ഫോർഡ് പറയുന്നു. അപ്രതിമമായ ശക്തിയാണു്— അനിരോധ്യമായ സമരാസക്തിയാണ്— അദ്ദേഹത്തിൻെറ കവിതയുടെ ജീവൻ. നീഷിൻെറ തത്ത്വചിന്തയുടെ സ്വാധീനശക്തി അദ്ദേഹത്തിൻെറ പരാജയബോധത്തിനു കനം കൂട്ടിയിരുന്നു എങ്കിലും അദ്ദേഹത്തിനു മനുഷ്യവർഗ്ഗത്തിൽ ഉദാരമായ ഒരു വിശ്വാസമില്ലാതിരുന്നില്ല. ശക്തിയിലുള്ള പ്രതിപത്തി, അദ്ദേഹത്തിൻെറ ഭസ്മീകരിക്കുന്ന വിലാപങ്ങളുടേയും കിടുകിടുപ്പിക്കുന്ന ഗർജ്ജനങ്ങളുടേയും ഇടയിൽ, ആനന്ദത്തിൻെറ ഒരു നേരിയ ഇഴ ഇടയ്ക്കിടെ പാകിക്കൊണ്ടിരുന്ന തായിക്കാണാം:-

മർത്ത്യനെ സ്നേഹിപ്പു ഞാൻ ഗാഢമായതുപോലെ മൽച്ചിത്തം ലോകത്തെയും സതതം സ്നേഹിക്കുന്നു. മർത്ത്യനിൽ നിന്നും, ലോകരംഗത്തിൽനിന്നും, മമ്മ ശക്തി, യാതൊരു ശക്തി സതതം സമാർജ്ജിച്ചു; അതുപോൽ, മമശക്തി മർത്തൃനം ലോകത്തിനും സതതം നൽകും ശക്തിയേ ,തതാരാധിച്ചു ഞാൻ"!

         (വെർഹരൻ —സ്വന്തം തർജ്ജമ)

ഈ ശക്തിയുടെ— അതിമാനുഷികമായ ഈ അത്ഭുത [ 93 ] 88

ശക്തിയുടെ— ഉപാസകന്മാരാണു് ബർണാഡ്ഷായും ഗെർർട് ഹാപ്റ്റ്മാനും. സദാ മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുന്നതും നിമിഷം പ്രതി പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നതുമായ ജീവിതവാഹിനിയെ, അതിനൻെറ തടത്തിൽ ഒഴിഞ്ഞു നിന്നുകൊണ്ടു വീക്ഷിക്കുവാനല്ല, നേരേമറിച്ച്, അതിലേയക്കു കുതിച്ചുചാടി നീന്തിത്തിമക്കുകയും, അതിൻെറനിഗ്രഢങ്ങളായ അഗാധതകളിലേയക്കു ആണ്ടിറങ്ങുകയും, ആ വിക്രമകർമ്മത്തിൽനിന്നുണ്ടാകന്ന അനുഭവപരമ്പരകളിലൂടെ അതിൻെറ സ്വഭാവത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നതിലാണ് ആധുനിക സാഹിത്യകാരന്മാർ പ്രതിപത്തിയും സാമർത്ഥ്യവും പ്രദർശിപ്പിക്കുന്നത്.ധ്യാനത്തിനായിട്ടല്ല, ജീവിക്കുവാൻ, അനുഭവിക്കുവാൻ, ആയിട്ടാണ് അത്ര ഗാഢമായി അവർ ജീവിതത്തെ മാറോടടുക്കിപ്പിടിച്ചിട്ടുള്ളത്. ഇതിനുവേണ്ട ഏറ്റവും സമുചിതമായ പശ്ചാത്തലം 1914- ലെ മഹായുദ്ധം അവർക്കൊരുക്കിക്കൊടുത്തു. സമരാങ്കണത്തിൽനിന്നു സമാർജ്ജിക്കപ്പെട്ട ന്തുതനാനുഭവങ്ങൾ അവരുടെ മനഃപ്രസാദത്തെ മന്ദീഭവിപ്പിക്കുകയോ അവരുടെ ആത്മാവിൽ തീക്ഷ്ണമായ വിശ്വവിശേഷം കൊളുത്തുകയോ ആശയുടേയും വിശ്വാസത്തിൻേറയും പൊൻ ചിറകുകൾ അരിഞ്ഞു വീഴ്ത്തുകയോ അല്ല ചെയ്തിട്ടുള്ളതെന്നു പ്രത്യേകം ഓർക്കേണ്ടതായിട്ടുണ്ട്. നാശം, രോഗം, അനാഥത്വം,മരണം, അടിക്കടിയുണ്ടാകുന്ന അവധിയറാ ജീവിത ക്ലേശം—ഇവയുടെ ഭയങ്കരതകൾക്കു സാക്ഷൃംവഹിച്ച അവർ മനുഷൃാത്മവിൻെറ ഉൽക്കഷസോപാനത്തിലേ [ 94 ] 89

യക്കുള്ള പ്രയാണത്തെ ദശിക്കുകയും, അതിൻെറ ശുഭാപ്തി യിൽ അവർക്കു തോന്നിയ അടിയുറച്ച വിശ്വാസത്തെ കലാസൃഷ്ടികളിൽ സമർത്ഥമായ രീതിയിൽ പ്രതിഫലി പ്പിക്കുകയുമാണ് ചെയ്തത്.

              ★★★

ആധുനികയൂറോപ്യൻ സാഹിത്യത്തിലെ ഗതിവൈ ചിത്ര്യങ്ങളെക്കുറിച്ച് ഇങ്ങനെ ചില സൂചനകൾ നലകുവാൻ മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു. ഓരോ പ്രസ്ഥാന വിശേഷത്തെക്കുറിച്ചും അതിലെ നായകന്മാരുടെ പ്രത്യേ കതയെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നതിനും, സാമാന്യത്തിലധികം ദീർഘിച്ചുപോയ ഈ പ്രസംഗത്തിൽ സ്ഥാനമില്ലാത്തതിനാൽ, തൽക്കാലം ഞാൻ തുനിയുന്നില്ല.

മേൽപ്രസ്താവിച്ച ചില പ്രസ്ഥാനങ്ങളെ, അവയുടെ ശരിയായ രൂപത്തിലല്ലെങ്കിലും, ആധുനികഭാഷാസാഹിത്യം സ്വാഗതം ചെയ്തിട്ടുണ്ട്. ഗ്രന്ഥകാരന്മാർ അവയിൽ എത്രത്തോളം വിജയം നേടിയിട്ടുണ്ടെന്നോ അവരുടെ കൃതികളിൽ ഉള്ള പോരായ്മകൾ എന്തെല്ലാമാണന്നോ നിരൂപിക്കുവാൻ ഞാനിപ്പോൾ ഒരുമ്പെടുന്നില്ല. ഏതായാലും ഒന്നു പറയാം: പ്രസ്ഥാനങ്ങളിൽ ഭ്രമിച്ച്,ഒന്നിൽനിന്നു മറ്റൊന്നിലേയും, ഒന്നിലും ഉറച്ചുനിലക്കാതെ, സദാ അങ്ങനെ ചാടിക്കൊണ്ടിരിയക്കുന്നത നന്നല്ല.ഡാർവിൻെറ പരിണാമവാദത്തെ അനുസ്മരിപ്പിക്കുന്ന ഒരു ശീലമാണത്. “ഒരാൾ നദിയിൽനിന്നാണെങ്കിലും വയറ്റിൽ കൊള്ളുന്നിടത്തോളം വെള്ളമേ കുടിക്കാനൊന്നും; വനാന്തരത്തിലാണെങ്കിലും ഒരുപക്ഷിക്ക് ഒരൊറ്റ വൃക്ഷശിഖരത്തിലേ വിശ്രമിക്കാൻ [ 95 ] 90

സാധിക്കൂ!” എന്നു് ഒരു ചീനമഹാകവി പാടിയിട്ടുള്ള തത്ത്വം സ്മരണീയമാണ്. എല്ലാ വഞ്ചിയിലും കാലകത്തിയാൽ ഒന്നിലും നിലകിട്ടാതെ വെള്ളത്തിൽ വീണു പോവാനാണെളുപ്പം. കാലികമായ ഒഴുക്കിൽ മുന്നണി യിലെത്താൻ തരപ്പെട്ടില്ലെങ്കിലോ എന്ന ഭയമാണിതിനു കാരണമെന്നുകാണാം. ഒരു പ്രതിഭാശാലിക്ക് ഒരിക്കലും കാലത്തെ ഭയപ്പെടേണ്ടതായിട്ടില്ല. "The ages are all equal; but genius is always above its age" എന്നു ബ്ലേക് അഭിപ്രായപ്പെട്ടിട്ടുള്ളത് ശരിയാണ്. ഒരു കാൽ ക്ലാസിസത്തിൽ കുത്തി, ഒരു കൈ റൊമാൻറിസിസത്തിന്മേൽ മുറുക്കിപ്പിടിച്ചു മറേറക്കാൽ മിസ്റ്റിസിസത്തിലേയക്കു യർത്തി മറേറക്കൈകൊണ്ടു വഴുതിമാറുന്ന പുരോഗമനത്തെ തപ്പിപ്പിടിക്കുവാനായി ചിലർ കാട്ടിക്കൂട്ടുന്ന പ്രാണപരാക്രമങ്ങൾകാണുമ്പോൾ, ചിരിച്ച തലതല്ലിപ്പോകും. ന്നതിൽ ഒട്ടും പരിഭ്രമിക്കാനില്ല; അതിൻെറ പുരോഗമത്തിനും സാഹിത്യത്തിൽ വിവിധപ്രസ്ഥാനങ്ങൾ ഉണ്ടാകനത്തിനും വികാസത്തിനും അവ കൂടിയേ കഴിയൂ. പക്ഷേ ഒന്നുണ്ട്: ഓരോ പ്രസ്ഥാനക്കാരും അവരുടെ കലാകർമ്മം മാത്രമാണുൽക്കൃഷ്ടമെന്നു അതുകൊണ്ടുമാത്രം കലയുടെ പരമലക്ഷ്യം പ്രാപിക്കാമെന്നും ദുരഭിമാനംകൊള്ളുന്നത് ഒരിക്കലും ആശാസ്യമല്ല. മാനവസമുദായത്തിൻെറ സാം സാരികപുരോഗമനമായിരിക്കണം കലയുടേയും കലാകാരന്മാരുടേയും പൊതുലക്ഷ്യം. തങ്ങളുടെ സിദ്ധാന്ത ളിൽമാത്രം അന്ധമായ വിശ്വാസവും മറ്റുള്ളവയിൽ അതിരുകവിഞ്ഞ വെറുപ്പും പ്രത്യേകതാൽപര്യങ്ങളുടെ പ്രേരണയാലുണ്ടാകുന്ന കക്ഷിപിടുത്തവും പക്ഷപാതബുദ്ധി ഒരിക്കലും നന്നല്ല. മനുഷ്യൻ ഇന്നും അപൂർണ്ണനാ [ 96 ] 91

ണ്; കലാസൃഷ്ടി അവൻേറതാണല്ലോ. ആ നിലയക്കു് അതു പൂർണ്ണമാണെന്നഭിമാനിക്കുന്നതിൽ അർത്ഥമില്ല. 1932-ൽ ഇംഗ്ലണ്ടിൽ "The Federation of Progressive Societies and Individuals' എന്ന വിഖ്യാത സംഘടന ആ രംഭിച്ചപ്പോൾ അതിൻെറ അദ്ധ്യക്ഷനായ സി. ഇ. എം. ജോഡ് പ്രസിദ്ധപ്പെടുത്തിയ 'മാനിഫെസ്റ്റോ' വിൽ എച്ച്. ജി. വെൽസ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു:—

"The aim to make the world anew and nearer the heart's desire of mankind is universal; but the methods are generally local, sectarian, partisans hysterical and confused............................."

പുരോഗമന സാഹിത്യകാരന്മാരുടെ സംഘടന വെൽസിൻെറ ഈ അഭിപ്രായത്തെ പ്രത്യേകം ശ്രദ്ധി ക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യേണ്ട തായിട്ടുണ്ടു്

കലാകാരൻ ഒരിക്കലും ഒരു ദേവനല്ല; നമ്മെപ്പോലെതന്നെ മജ്ജയും മാംസവും രക്തവും അസ്ഥിയും ഒത്തുന്ന ചേർന്ന ഒരു മനുഷ്യൻ മാത്രം. അയാൾ തൻെറ കലാസൃഷ്ടി പ്രദർശിപ്പിക്കുന്നതു മനുഷ്യരുടെ മുമ്പിലാണ്; മനുഷ്യക്കുവേണ്ടിയാണ്.ദേവന്മാർ മനുഷ്യരെക്കൊ ണ്ടാവശ്യമില്ല; മനുഷ്യ ദേവന്മാരെക്കൊണ്ടും.

ഇൌ ബോധമായിരിക്കണം കലാകാരൻെറ പ്രവർത്തനങ്ങളെനയിക്കേണ്ടതു്. മനുഷ്യൻെറ അവശതകളെ, ആവശ്യങ്ങളെ, കാണാത്ത ഭാവം നടിച്ചു ഭാവനയുടെ ചിറകുകൾ വിടുത്തി പൊന്മേഘമാലകൾക്കിടയിൽ സ്വച്ഛന്ദവിഹാരം ചെയ്തതുകൊണ്ടായില്ല; അയാൾ കാലുറപ്പിച്ചു നിലേക്കണ്ടത് പരുപരുത്ത ഈ മണ്ണിൽത്തന്നെയാണ്.അയാ [ 97 ] 92

ളെ ചൂഴുന്ന ജീവിതയാഥാർത്ഥ്യങ്ങളിൽനിന്നു കേവലം ഭീരുവിനെപ്പോലെ പലായനംചെയ്യുകയല്ലാ, അവയുമായി പടവെട്ടി വിജയംനേടാൻ ശ്രമിക്കുകയാണു് അയാളുടെ ധർമ്മം. ജീവരക്തത്തിൽ മുക്കി ജീവിതം പകർത്തി കാണിച്ചാൽമാത്രം പോരാ; ആ ജീവിതത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളെ നിർമ്മാജ്ജനം ചെയ്തു ജീവി തത്തെ ക്ഷേമാദമാംവിധം പരിഷ്കരിക്കുകകൂടിവേണം. പുരോഗമനേച്ചുക്കളായ കലാകാരന്മാർ പരമമായ ആ കാർത്തവൃത്തെ വിസ്മരിക്കുകയില്ലെന്നു വിശ്വസിച്ചുകൊണ്ട്, ശ്രീ. വൈക്കം മുഹമ്മദ് ബഷീറിൻെറ വാക്കുകളിൽ ഞാൻ നിങ്ങൾക്കു മംഗളാശംസ ചെയ്തുകൊള്ളു ന്നു.

"യുവജനങ്ങളേ,

മുമ്പോട്ടു പോകുവാൻ വെമ്പുന്ന നിങ്ങൾക്കു പരാജയപ്പെട്ട് കഴിഞ്ഞ കാലങ്ങളുടെ പ്രതിനിധികളായ ഞങ്ങൾ മംഗളം ആശംസിക്കുന്നു! വിജയം എന്നും നിങ്ങളുടെ കണ്ഠങ്ങളിൽ വരണമാല്യം അണിയിക്കട്ടേ! ധീരമോഹനമായ ഒരു നവ്യപ്രപഞ്ചത്തിലേയക്കുള്ള അരുണോ ദയത്തിലൂടെയാവട്ടെ, നിങ്ങളുടെ ജൈത്രയാത്ര! യുവാക്കളേ, യുവതികളേ, എല്ലാം ഞങ്ങൾ നിങ്ങളിൽ സമപ്പിച്ചിരിക്കയാണു്. പുരോഗതിയും വികാസവും: നിങ്ങൾക്കുള്ളതാണ ഖിലവും. പോകുക, പോകുക! ഉജ്ജ്വലഗംഭീരങ്ങളായ സംഗ്രാമഗീതങ്ങളാൽ പ്രപഞ്ചത്തെ ഞെട്ടിച്ചുണർത്തി ക്കൊണ്ടു്, അവസാനിക്കാത്ത ധീരപ്രവൃത്തികളാൽ ലോകത്തെ പുതുക്കിക്കൊണ്ട്, ആശയും ആവേശവും നിറ ഞ്ഞ യുവത്വമേ, പോകുക! മുന്നോട്ടു്!"



"https://ml.wikisource.org/w/index.php?title=സാഹിത്യചിന്തകൾ&oldid=241493" എന്ന താളിൽനിന്ന് ശേഖരിച്ചത്