സഭാപ്രാർത്ഥനാപുസ്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സഭാപ്രാൎത്ഥനാപുസ്തകം (1897)

[ 5 ] LITURGY
OF THE
BASEL GERMAN EVANGELICAL MISSION CHURCHES
IN
SOUTH WESTERN INDIA

സഭാപ്രാൎത്ഥനാപുസ്തകം

ബാസൽ ജൎമ്മൻ എവഞ്ചെലിക്കൽ
മിശ്ശൻസംഘത്തോടു ചേൎന്നിരിക്കുന്ന സഭകളുടെ
ഉപയോഗത്തിന്നായി അച്ചടിക്കപ്പെട്ടതു

MANGALORE

BASEL MISSION BOOK & TRACT DEPOSITORY

1897 [ 6 ] PRINTED AT THE BASEL MISSION PRESS, MANGALORE. [ 7 ] PREFACE.

മുഖവുര.

തെക്കുപടിഞ്ഞാറെ ഹിന്തുരാജ്യത്തിലുള്ള ബാസൽ ജൎമ്മൻ
മിശ്ശൻസംഘത്തോടു ചേൎന്നിരിക്കുന്ന സുവിശേഷസഭകളുടെ
ആരാധനയിൽ ഉപയോഗിപ്പാനുള്ള പ്രാൎത്ഥനാസംഗ്രഹം ഇ
താ രണ്ടാം പതിപ്പായി പ്രസിദ്ധം ചെയ്യുന്നു. ഇതിൽ ഒന്നാം
പതിപ്പിൽ ഉണ്ടായ പ്രാൎത്ഥനകളും സഭാകൎമ്മങ്ങളും സാരാംശം
മാറ്റാതെ ചേൎത്തിരിക്കുന്നു. എങ്കിലും ഭാഷ മുഴുവനും പുനശ്ശോ
ധന കഴിച്ചു തിരുത്തിയതിൽ ഏതാനും പരിഷ്കാരം കാണും എ
ന്നു ഞങ്ങൾ ആശിക്കുന്നു. മുമ്പുണ്ടായിരുന്ന പ്രാൎത്ഥനകൾക്കും
സഭാകൎമ്മങ്ങൾക്കും പുറമേ പുതുതായി ചേൎത്ത സംഗതികളാ
വിതു: വൎഷാവസാനത്തിലെ ആരാധനെക്കായിട്ടു രണ്ടു, ത്രിത്വ
ദിവസത്തിന്നായിട്ടു രണ്ടു, മിശ്യൻപ്രാൎത്ഥനെക്കായിട്ടു മൂന്നു, വ
ൎഷാന്തരപശ്ചാത്താപദിനത്തിന്നായിട്ടു ഒന്നു, സ്വീകരപ്രാൎത്ഥ
നയിലും വിവാഹകൎമ്മത്തിലും പ്രസംഗത്തിന്നു മുമ്പേ ഉപയോ
ഗിപ്പാൻ ഓരോന്നു, ഇങ്ങിനെ ഒമ്പതു പ്രാൎത്ഥനകളും സ്വകാൎയ്യ
സ്നാനം, രോഗികളുടെ തിരുവത്താഴം, മൂപ്പന്മാരുടെ സ്ഥാനസം
സ്കാരം, ഭ്രഷ്ടന്മാരുടെ പുനരംഗീകരണം, റോമക്കാരുടെ അംഗീ
കരണം എന്നീ അഞ്ചു സഭാകൎമ്മങ്ങളും തന്നെ. ഇങ്ങിനെ ന
മ്മുടെ പ്രാൎത്ഥനാസംഗ്രഹത്തിൽ ഭാഷ തിരുത്തുകയും ഓരോന്നു
ചേൎക്കുകുയും ചെയ്തിട്ടുണ്ടെന്നു വരികിലും അതു ഈ രണ്ടാം പതി
പ്പിലും മുമ്പേത്ത പ്രാൎത്ഥനാസംഗ്രഹമായി തന്നെ ഇരിക്കുന്നു. [ 8 ] മലയാളദേശത്തിലെ നമ്മുടെ സഭകളിൽ നടപ്പായി വന്നതും
സഭക്കാൎക്കു പ്രിയമായിത്തീൎന്നതും ആയ ആരാധനക്രമത്തിൽ
വിശേഷാൽ യാതൊരു മാററവും വരുത്തീട്ടില്ല.

ഈ പ്രാൎത്ഥനാസംഗ്രഹത്തിന്റെ അതാതു അംശങ്ങളെ
യൂറോപ്പിലെ ഓരോ സുവിശേഷസഭകളുടെ ആരാധനാഗ്രന്ഥ
ങ്ങളിൽ‌നിന്നു ബഹുസൂക്ഷ്മത്തോടു കൂടി തെരിഞ്ഞെടുത്തിരിക്ക
യാൽ ഈ പുസ്തകം ഈ ദേശത്തിലെ സഭകൾക്കു യൂറോപ്പിലെ
സുവിശേഷസഭകളിൽ നടപ്പുള്ളപ്രകാരം തന്നെ സ്തുതിസ്തോത്ര
ങ്ങളെയും അപേക്ഷായാചനകളെയും അതേ പ്രാൎത്ഥനകളാൽ
ദൈവത്തിൻ മുമ്പിൽ ബോധിപ്പിക്കുകയും സഭാകൎമ്മങ്ങളെ അ
തേ വിധത്തിൽ ആചരിക്കയും ചെയ്വാൻ തക്കവണ്ണം ഒരു വഴി
കാട്ടിയായി ഇരിക്കുന്നതു കൂടാതെ നിൎമ്മലസുവിശേഷത്തിന്റെ
ഏകാധാരത്തിന്മേൽ നില്ക്കുന്ന പുരാതനസഭകൾക്കും നൂതനസ
ഭകൾക്കും തമ്മിൽ എത്രയോ ശുഭകരമായൊരു പുതിയ ആത്മി
കബന്ധനത്തിന്നു കാരണമായിത്തീരുകയും പുറജാതികളിൽനി
ന്നു നേടുവാൻ സംഗതിവന്നിട്ടുള്ള ഇളയസഭകൾക്കു മാതൃസഭ
യുടെ ആത്മികസമ്പത്തുകളിൽ ഓഹരികൊടുക്കുന്നതിന്നു സാ
ഹിത്യമായിഭവിക്കയും ചെയ്യുന്നു.

സ്ഥിരമായുള്ള ആരാധനാവ്യവസ്ഥയാലും നിശ്ചയിക്കപ്പെട്ട
പ്രാൎത്ഥനാകൎമ്മാചാരങ്ങളാലും ആരാധനയുടെ പുറമെയുള്ള
ക്രമം (൧ കൊരി. ൧൪, ൩൩; ൧൧, ൧-൧൪) കാത്തു രക്ഷി
ക്കുന്നതു കൂടാതെ പ്രാൎത്ഥനകളുടെയും സഭാകർമ്മങ്ങളുടെയും സാ
രാംശം ദൈവവചനത്തിന്നനുസാരവും സഭയുടെ ആവശ്യങ്ങ
ൾക്കും പരിജ്ഞാനത്തിന്നും അനുഗുണവും ആകുന്നു എന്നും ആ
രാധന അതിദീൎഘമായിത്തീരുകയില്ല എന്നും അതിന്റെ ഭാഷെ
ക്കു സുവിശേഷസഭയുടെ ആരാധെനക്കു യോഗ്യമായ ഗൌരവ
മുണ്ടാകും എന്നും ഉള്ള ഉറപ്പു സഭെക്കു തന്നെ സാധിച്ചുവരുന്നു. [ 9 ] പ്രസംഗത്തിൽ ദൈവവചനത്തിന്റെ സ്വാതന്ത്ര്യമുള്ള ഘോ
ഷണത്തിന്നും പുസ്തകം കൂടാതെയുള്ള മനഃപ്രാൎത്ഥനെക്കും ധാ
രാളം ഇടയുണ്ടല്ലോ.

ഈ പ്രാൎത്ഥനാസംഗ്രഹത്തിൻെറ ഉദ്ദേശം സാധിക്കയും അ
തു സഭെക്കു ദൈവപ്രസാദമുള്ള ആരാധനെക്കും വിശ്വാസവൎദ്ധ
നെക്കും സാക്ഷാൽ ഒരു സാഹിത്യമായിത്തീരുകയും ചെയ്യേണ
മെങ്കിൽ ബോധകനും സഭയും ഒരുപോലെ ആത്മികശ്രദ്ധയോ
ടും കൂടി അതിനെ ഉപയോഗിക്കേണ്ടതാ
കുന്നു. പ്രാൎത്ഥനകളെ വായിക്കുകയും കേൾക്കുകയും മാത്രം ചെയ്താൽ
പോരാ: ബോധകനും സഭയും അവററിൽ സ്തുതിസ്തോത്രങ്ങളെ
യും സ്വീകാരയാചനകളെയും ദൈവത്തിന്മുമ്പാകെ അർപ്പിച്ചും
കൊണ്ടു ഹൃദയപൂൎവ്വം പ്രാൎത്ഥിക്കേണ്ടതാകുന്നു. സഭാകൎമ്മങ്ങളെ
ആചരിക്കേണ്ടതും അപ്രകാരം തന്നെ. നമ്മുടെ ഈ പ്രാൎത്ഥ
നാസംഗ്രഹം ഈ വിധമായി ഉപയോഗിച്ചാൽ അതിൻെറ അ
നുഗ്രഹം വേഗത്തിൽ അനുഭവമായ്‌വരും ഭക്തിയോടും ശ്രദ്ധ
യോടും കൂടി ഇതിനെ ഉപയോഗിക്കുന്നവൎക്കു ഇതിൽ മേല്ക്കുമേൽ
അധികം താല്പൎയ്യവുമുണ്ടാകും. എന്നാൽ നമ്മുടെ കൎത്താവായ
യേശുക്രിസ്തു: "ഈ ജനം വായ്ക്കൊണ്ടു എന്നോടടുത്തു അധര
ങ്ങൾകൊണ്ടു എന്നെ ബഹുമാനിക്കൂന്നെങ്കിലും അവരുടെ ഹൃദ
യം എന്നോടു ദൂരത്തകന്നിരിക്കുന്നു." എന്നു ഇസ്രയേൽജനത്തെ
ആക്ഷേപിച്ചുകൊണ്ടു വെറും പുറമേയുള്ള പ്രയോഗവും വെ
റും ജല്പനവും അരുതു എന്നു ഖണ്ഡിതമായി കല്പിക്കുകയും ഇപ്ര
കാരമുള്ള ആരാധന വ്യൎത്ഥം എന്നു വിധിക്കയും ചെയ്യുന്നു (മ
ത്തായി ൧൫, ൮. ൯). ആകയാൽ ദൈവത്തിൻെറയും യേശുക്രി
സ്തുവിൻെറയും തിരുമുമ്പിൽ കൂടിവരുന്തോറും വാക്കുകളെ കേ
ൾക്ക മാത്രമല്ല ഹൃദയത്തിൻെറ വിചാരങ്ങളെയും കൂടെ കാണ്ക
യും വെറും വാക്കുകളാൽ മാത്രം അല്ല ഹൃദയപൂൎവ്വം തന്നെ ആ [ 10 ] രാധിക്കുന്ന നമസ്കാരികളെ അന്വേഷിക്കയും ചെയ്യുന്ന കൎത്താ
വിൻെറ സാമീപ്യം ഓൎത്തുംകൊണ്ടു അവൻെറ തിരുസന്നിധാന
ത്തിങ്കൽ പ്രാൎത്ഥിക്കയും സംസാരിക്കയും ചെയ്യേണം എന്നു എ
ല്ലാബോധകന്മാരെയും സഭക്കാരെയും പ്രബോധിപ്പിക്കുന്നു.

നമ്മുടെ പിതാവായ ദൈവവും നമ്മുടെ കൎത്താവായ യേ
ശുക്രിസ്തുവും ഈ പ്രാൎത്ഥനാസംഗ്രഹത്തെ ഈ പുതിയ രൂപ
ത്തിലും തിരുനാമത്തിന്റെ തേജസ്തരണത്തിന്നായും സ്വസഭ
യുടെ സാക്ഷാൽ വിശ്വാസവൎദ്ധനെയ്ക്കായും അനുഗ്രഹിക്കുമാ
റാക.

എന്നു ബാസൽ ജൎമ്മൻ മിശ്ശൻസംഘത്തിന്റെ
മേല്പിചാരകസഭയുടെ കല്പനപ്രകാരം

(signed) Thedor Oehler,
Inspector

Basel, 9th January 1896. [ 11 ] മൂലഗ്രന്ഥങ്ങളെ കുറിക്കുന്ന
അക്ഷരങ്ങളാവിതു.

1. Ae. Agonde für evang. Kirchen.
2. A.W. Altwurttemb. Kirchen-Buch.
3. Bn. Berner Kirchen-Gebete.
4. Br. Braunschweig. Kirchen-Ordnung.
5. Bs. Basler Kirchen-Gebete.
6. C.P. Common Prayer Book.
7. D.M. Diederici Manuale.
8. H. Heilbronner Kirchen-Ordnung.
9. Hs. Hess. Kirchen-Agende.
10. Lu. Luther.
11. M. H. Missionsbüchlein Heidelberg.
12. Oest. Oestreich. Kirchen-Agende.
13. R. Rheinpreuss. Agende.
14. Sfh. Schaffihauser Kirchen-Gebete.
15. Sl. Schleswig. Kirchen-Agende.
16. Stb. Strassburg. Kirchen-Buch.
17. Std. Stadische Kirchen-Ordnung.
18. T.M. Tübinger Missionsanzeigen.
19. U. Ulmer Kirchen-Ordnung.
20. U.B. United Brethren's Liturgy.
21. W. Württemb. Kirchen-Buch.
[ 12 ] അടക്കം.

ഒന്നാം അംശം.- സഭാപ്രാൎത്ഥനകൾ.

I. കർത്താവിൻ വാരത്തിൽ ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന 1

II. കർത്താവിൻ വാരത്തിൽ ഉച്ചതിരിഞ്ഞ ശേഷമുള്ള പ്രാൎത്ഥന14

III. ബാലോപദേശം 19

A.a. ഓരോ ഞായറാഴ്ചപ്രാൎത്ഥനകൾ 22

b. ഉത്സവപ്രാൎത്ഥനകൾ 25

B. വിവിധപ്രാൎത്ഥനകൾ 45

C. വേദപാഠങ്ങൾ.

I. അതതുദിവസത്തിന്നുള്ള സുവിശേഷലേഖനങ്ങൾ 65

II. വേദപാരായണക്രമം 72

രണ്ടാം അംശം. - സഭാകൎമ്മങ്ങൾ.

I. സ്നാനം. - ൧.സഭയിലുള്ള ശിശുസ്നാനം 86

൨. സ്വകാൎയ്യസ്നാനം 95

൩. അതിവേഗതയിലെ സ്നാനം 97

൪. പ്രായമുള്ളവന്റെ സ്നാനം 98

൫. പ്രസവിച്ച സ്ത്രീക്കു വേണ്ടിയുള്ള പ്രാൎത്ഥന 104

II. സ്ഥിരീകരണം 105

III. രോമസഭക്കാരുടെ അംഗീകരണം 110

IV. ഭ്രഷ്ടന്മാരുടെ അംഗീകരണം 112

V. തിരുവത്താഴം. -൧. തിരുവത്താഴം ആചരിക്കുന്നതിന്റെ പരസ്യം 113

൨. പാപസ്വീകാരത്തിൻ ആചാരം 114

൩. തിരുവത്താഴത്തിൻ ആചാരം.

a. സഭയായി തിരുവത്താഴം കഴിക്കുമ്പോൾ
ഉപയോഗിക്കുന്ന ആചാരക്രമം 121

b. രോഗികളുടെ തിരുവത്താഴം 129

VI. വിവാഹം. -൧. പരസ്യം 133

൨. വിവാഹാചാരം 134

VII. ശവസംസ്കാരം 141

VIII. സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

൧.മൂപ്പന്മാരെ സ്ഥാനത്തിലാക്കുന്ന ആചാരം 150

൨.ഉപദേശിമാരെ അനുഗ്രഹിക്ക 154

൩. ബോധകന്മാരുടെ ഹസ്താൎപ്പണസംസ്ക്കാരം 159

അനുബന്ധം.

I. കഷ്ടാനുഭവചരിത്രം 166

II. സ്ഥിരീകരണത്തിന്നുള്ള ഉപദേശം 192

III. ലൂഥൎപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം 207 [ 13 ] ഒന്നാം അംശം

സഭാപ്രാൎത്ഥനകൾ

I. കർത്താവിൻ വാരത്തിൽ
ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

സാമാന്യവന്ദനങ്ങൾ

൧.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും ദൈ
വത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നി
ങ്ങൾ എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊരി.
൧൩.)

൨.

നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കൎത്താവായ യേ
ശു ക്രിസ്തുവിൽ നിന്നും നിങ്ങൾക്കു കരുണയും സമാധാനവും
ഉണ്ടാവൂതാക.ആമെൻ. (൨കൊരി. ൧)

൩.

പിതാവായ ദൈത്തിൽ നിന്നും പിതാവിൻ പുത്രനായ യേശു
ക്രിസ്തു എന്ന കൎത്താവിൽനിന്നും സത്യത്തിലും സ്നേഹത്തി
ലും നിങ്ങളോടു കരുണ കനിവു സമാധാനവും ഉണ്ടാവൂ
താക. ആമെൻ. (൨യോഹ.)

൪.

നമ്മുടെ ആരംഭം പിതാ പുത്രൻ പരിശുദ്ധാത്മാവു എ
ന്നീ ദൈവനാമത്തിൽ ഉണ്ടാവൂതാക. ആമെൻ. [ 14 ] ഉത്സവവന്ദനങ്ങൾ.

ആഗമനനാൾ.

൧.

ദാവീദ്പുത്രന്നു ഹൊശിയന്ന, കൎത്താവിൻ നാമത്തിൽ വരു
ന്നവൻ വാഴ്ത്തപ്പെട്ടവനാക. അത്യുന്നതങ്ങളിൽ ഹൊശിയന്ന.
(മത്ത. ൨൧.)

൨.

പ്രമാണവും സൎവ്വഗ്രാഹ്യവും ആകുന്ന വചനം ആവിതുഃ
ക്രിസ്തു യേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നു
ള്ളതു തന്നെ. (൧ തിമോ. ൧.)

തിരുജനനനാൾ.

൧.

കണ്ടാലും, ജനത്തിനു എല്ലാം ഉണ്ടാവാനുള്ളെരു മഹാ
സന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു: ഇന്നു ത
ന്നെ കൎത്താവാകുന്ന ക്രിസ്തു എന്ന രക്ഷിതാവു ദാവീദിൻ ഊരിൽ
നിങ്ങൾക്കായി ജനിച്ചു. (ലൂ. ൨.)

൨.

ദൈവത്തിനു അത്യുന്നതങ്ങളിൽ തേജസ്സും ഭൂമിയിൽ സമാ
ധാനവും മനുഷ്യരിൽ പ്രസാദവും ഉണ്ടു. (ലൂ. ൨.)


ആണ്ടുപിറപ്പു.

൧.

ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആയവനിൽ
നിന്നും അവന്റെ സിംഹാസനത്തിൻ മുമ്പിലുള്ള ഏഴു ആ
ത്മാക്കളിൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യ
ജാതനും ഭൂമിരാജാക്കന്മാരെ വാഴുന്നവനും ആയ യേശു ക്രിസ്തു
വിൽനിന്നും നിങ്ങൾക്കു കരുണയും സമാധാനവും ഉണ്ടാക.
വെളി. ൧.) [ 15 ]

ദൈവം നമുക്കു ആശ്രയവും ബലവും ആകുന്നു, ക്ലേശങ്ങ
ളിൽഅവൻതുണ എന്നുംഏറ്റംകാണപ്പെട്ടവൻ. അതുകൊണ്ടു
ഭൂമിയെ മററുകിലും സമുദ്രമദ്ധ്യേ മലകൾ കുലുങ്ങിയാലും
നാം ഭയപ്പെടുകയില്ല. (സങ്കീ. ൪൬.)

പ്രകാശദിനം.

അല്ലയോ എഴുനീററു പ്രകാശമാക, നിൻെറ പ്രകാശം
വന്നുവല്ലൊ, യഹോവയുടെ തേജസ്സും നിൻെറ മേൽ ഉദിച്ചു.
(യശ. ൬൦.)

തിരുവെള്ളിയാഴ്ച.

അറുക്കപ്പെട്ട കുഞ്ഞാടായവൻ ശക്തി, ധനം, ജ്ഞാനം, ഊ
ക്കു, ബഹുമാനം, തേജസ്സനുഗ്രഹങ്ങളും ലഭിപ്പാൻ പാത്രമാകുന്നു.
(വെളി. ൫.)

പുനരുത്ഥാനനാൾ.

൧.

യേശു ക്രിസ്തു മരിച്ചവരിൽനിന്നു എഴുനിററതിനാൽ തൻെറ
കനിവിൻ ആധിക്യപ്രകാരം നമ്മെ വീണ്ടും ജനിപ്പിച്ചവനായി
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻെറ പിതാവായ ദൈവ
ത്തിന്നു സ്തോത്രം. (൧ പേത്ര. ൧.)

൨.

ആടുകളുടെ വലിയ ഇടയനാകുന്ന നമ്മുടെ കൎത്താവായ
യേശുവെ നിത്യനിയമത്തിൻെറ രക്തത്താൽ മരിച്ചവരിൽനിന്നു
മടക്കി വരുത്തിയ സമാധാനത്തിൻെറ ദൈവം നിങ്ങളെ അവ
ൻെറ ഇഷ്ടം ചെയ്‌വാന്തക്കവണ്ണം സകല സൽക്രിയയിലും യഥാ
സ്ഥാനപ്പെടുത്തി നിങ്ങളിൽ തനിക്കു പ്രസാദമുള്ളതിനെ യേശു
ക്രിസ്തുമൂലം നടത്തിക്കേണമേ. ഇവന്നു എന്നെന്നേക്കും തേജസ്സു
ഉണ്ടാവൂതാക. ആമെൻ. (എബ്ര. ൧൩.) [ 16 ] സ്വൎഗ്ഗാരോഹണനാൾ.‌

ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും
കൂടെ കരേറുന്നു; ദൈവത്തെ കീൎത്തിപ്പിൻ, നമ്മുടെ രാജാവെ കീ
ൎത്തിപ്പിൻ. (സങ്കീ. യ൭, ൬.)

പെന്തകൊസ്തനാൾ.

നിങ്ങൾ പുത്രരാകകൊണ്ടു അബ്ബാ പിതാവേ എന്നു വി
ളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയ
ങ്ങളിൽ അയച്ചു. (ഗല. ൪.)

ത്രിത്വനാൾ.

സൎവ്വശക്തനായ യഹോവ എന്ന ദൈവം പരിശുദ്ധൻ പ
രിശുദ്ധൻ പരിശുദ്ധൻ. ഭൂമി മുഴുവനും അവന്റെ തേജസ്സു
കൊണ്ടു നിറഞ്ഞിരിക്കുന്നു. (വെളി. യ. യശ. ൬.) W.

(പിന്നെ സ്തോത്രമോ പ്രാൎത്ഥനയോ ഉള്ളൊരു ശ്ലോകം പാടുക.)

പിന്നെ പ്രാൎത്ഥനാരംഭം.

വിളിക്കപ്പെട്ട വിശുദ്ധരായുള്ളോരേ, ദൈവമുമ്പിൽ നിങ്ങളു
ടെ പ്രാൎത്ഥനയോടും കൂടെ എത്തുവാൻ ഹൃദയങ്ങളെ ഉയൎത്തു
വിൻ. ഇവിടെയും നിശ്ചയമായി ദൈവഭവനവും സ്വൎഗ്ഗവാതി
ലും ഉണ്ടു, ഇവിടെയും കൂടെ അത്യുന്നതന്റെ കരുണ വിളങ്ങു
ന്നുണ്ടു. വചനംകൊണ്ടും വിലയേറിയ ചൊല്ക്കൂറികളെക്കൊ
ണ്ടും രാജ്യത്തിന്റെ മക്കളിൽ സ്വൎഗ്ഗീയജ്ഞാനം ആകുന്ന നല്ല
വെളിച്ചത്തെയും ബുദ്ധിയെ കടക്കുന്ന സമാധാനസന്തോഷ
ങ്ങൾ ഉള്ള ദിവ്യജീവനെയും ഇവിടെ പരത്തുവാൻപിതാവിന്നു
പ്രിയപുത്രനോടും പരിശുദ്ധാത്മാവിനോടും കൂടെ പ്രസാദം തോ
ന്നുന്നുണ്ടു. അപ്രകാരം തന്നെ സകലനന്മകൾക്കും, ജീവനുള്ള
ഉറവാകുന്ന ത്രിയേകദൈവത്തോടു ചേരുവാനും, പ്രാൎത്ഥനയും
ആത്മികസ്തുതിയും നല്ല ആരാധനയും കഴിപ്പാനും നിങ്ങൾക്കും [ 17 ] അനുവാദം ഉണ്ടു. ‌ആകയാൽ നാം ഹൃദയതാഴ്ചയോടും മക്ക
ൾക്കു പറ്റുന്ന ആശ്രയത്തോടും കൂടെ കൃപാസനത്തിൽ മു
മ്പിൽ വണങ്ങിക്കൊണ്ടു ഒന്നാമതു പാപങ്ങളെ മനസ്താപം
പൂണ്ടു ഏറ്റുപറയുമാറാകും. Sfh.

പാപസ്വീകാരം.

(എല്ലാവരും മുട്ടുകുത്തീട്ടു.)

അരിഷ്ടപാപികളായ ഞങ്ങൾ സ്വൎഗ്ഗസ്ഥപിതാവായ ദൈ
വത്തിനുമുമ്പിൽ സങ്കടപ്പെട്ടു അറിയിക്കുന്നിതു:-ഞങ്ങൾ നിന്റെ
വിശുദ്ധകല്പനകളെ പലപ്പോഴും പലവിധത്തിലും ലംഘിച്ചു
പോന്നു; ആകാത്ത വിചാരങ്ങളാലും വാക്കുകളാലും ക്രിയക
ളാലും നാനാപ്രകാരം അവിശ്വാസം നന്നികേടു ചതിവുകളാ
ലും, എല്ലാ നടപ്പിലും സഹോദരസ്നേഹമില്ലായ്മയാലും, വളരെ
പാപം ചെയ്തിരിക്കുന്നു. അതുകൊണ്ടു നിന്റെ ശിക്ഷയാകുന്ന
നിത്യമരണത്തിന്നു ഞങ്ങൾ യോഗ്യരായ്ത്തീർന്നു എങ്കിലും ഈ സ
കല പാപങ്ങൾ നിമിത്തം ഞങ്ങൾ‍ക്കു അനുതാപവും മനഃക്ലേ
ശവും ഉണ്ടു. ഞങ്ങളുടെ കടങ്ങളെ കടക്കുന്ന ദൈവകൃപയും
കൎത്താവായ യേശുവിന്റെ അളവറ്റ പുണ്യവും അല്ലാതെ ഞ
ങ്ങൾ ഒരാശ്വാസവും വഴിയും കാണുന്നതും ഇല്ല. ഈ കൃപയെ
അപേക്ഷിച്ചു ‍ഞങ്ങൾ ചൊല്ലുന്നിതു: പിതാവേ, ഞാൻ സ്വൎഗ്ഗ
ത്തോടും നിന്നോടും പാപം ചെയ്തു, ഇനി നിന്റെ മകൻ എ
ന്നു വിളിക്കപ്പെടുവാൻ യോഗ്യനുമല്ല. എങ്കിലും എല്ലാ പാപ
ത്തിന്നും ക്ഷമയും, ദൈവത്തിങ്കലെ പ്രാഗത്ഭ്യവും, ആത്മാവി
ന്റെ വിശുദ്ധീകരണത്തിന്നു ശക്തിയും, സൌജന്യമായി ലഭിക്കേ
ണം എന്നു യേശു ക്രിസ്തുവിന്റെ നാമത്തിൽ വന്നു യാചിക്കു
ന്നു. ആമെൻ. Sl.

കെട്ടഴിപ്പിന്റെ വാചകം.

പാപങ്ങളെ ചൊല്ലി അനുതപിച്ചു നമ്മുടെ പ്രായശ്ചിത്ത
മാകുന്ന ക്രിസ്തുവിൽ വിശ്വസിച്ചു ഹൃദയത്തിന്നു നടപ്പിന്നും
പുതുക്കം ആഗ്രഹിച്ചുംകൊള്ളുന്ന നിങ്ങൾ എല്ലാവരും പാപ [ 18 ] മോചനം എന്നുള്ള ആശ്വാസത്തെ വിശുദ്ധസുവിശേഷത്തിൽ
നിന്നു കേട്ടുകൊൾവിൻ. സൎവ്വശക്തനായ ദൈവം നിങ്ങളോടു
കനിവു തോന്നീട്ടു നമ്മുടെ പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും
നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്ന യേ
ശു ക്രിസ്തു എന്ന പ്രിയപുത്രൻമൂലം നിങ്ങളുടെ സകലപാപ
ങ്ങളെയും ക്ഷമിച്ചു വിടുന്നു. ക്രിസ്തുസഭയുടെ ശുശ്രൂഷക്കാരൻ
എന്നു നിയമിക്കപ്പെട്ട ഞാനും കൎത്താവായ യേശുവിന്റെ ക
ല്പനപ്രകാരം സകലപാപങ്ങൾക്കും ഉള്ള മോചനത്തെ നിങ്ങ
ളോടു അറിയിക്കുന്നതു പിതാവു പുത്രൻ പരിശുദ്ധാത്മാവു എ
ന്നീ ദൈവനാമത്തിൽ തന്നെ.

നിങ്ങളിൽ അനുതാപമില്ലാത്തവരും അവിശ്വാസികളും ആ
യുള്ളവൎക്കോ പാപങ്ങൾ പിടിപ്പിക്കപ്പെട്ടിരിക്കുന്നു; അവർ മനം
തിരിയാതെ പാൎത്താൽ ദൈവകോപവും ശിക്ഷയും അവരുടെ
മേൽ വസിക്കും എന്നും കൂടെ അറിയിക്കുന്നതു നമ്മുടെ കർത്താ
വും രക്ഷിതാവും ആകുന്ന യേശു ക്രിസ്തുവിന്റെ നാമത്തിൽ
തന്നെ. ആമെൻ. W. Hs.

(പിൻവരുന്ന വാചകങ്ങളെ ഉപദേഷ്ടാക്കന്മാൎക്കു മാത്രമല്ല
ഉപദേശിമാൎക്കും കൂടെ വായിക്കാം.)

തങ്ങളുടെ പാപങ്ങളെ ഓൎത്തുകൊണ്ടു ദുഃഖിച്ചു കരുണയും
പാപമോചനവും തേടിക്കൊള്ളുന്ന എല്ലാവരും സുവിശേഷ
ത്തിന്റെ ആശ്വാസവചനത്തെ കേൾപ്പിൻ! നിങ്ങളോടു യേ
ശു താൻ പറയുന്നിതു:

അല്ലയോ അദ്ധ്വാനിച്ചും ഭാരം ചുമന്നും നടക്കുന്നോരേ,
എല്ലാവരും എന്റെ അടുക്കൽ വരുവിൻ! ഞാൻ നിങ്ങളെ ആ
ശ്വസിപ്പിക്കും. ഞാൻ സൌമ്യതയും ഹൃദയതാഴ്മയും ഉള്ളവൻ
ആകകൊണ്ടു എന്റെ നുകം നിങ്ങളിൽ ഏറ്റുകൊണ്ടു എങ്ക
ൽനിന്നു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്കു ആ
ശ്വാസം കണ്ടെത്തും. എന്തെന്നാൽ എന്റെ നുകം ഗുണമാ
യും എന്റെ ചുമടു ലഘുവായുമിരിക്കുന്നു. (മത്തായ ൧൧,
൨൮ — ൩൦.) [ 19 ] എന്നാൽ കൎത്താവിനെ മറന്നു അന്യായത്തിലും പാപത്തി
ലും രസിക്കുന്നവർ ഒക്കയും ദൈവത്തിന്റെ അരുളപ്പാടിനെ
കേൾപ്പിൻ:

ദുഷ്ടൻ തന്റെ വഴിയെയും അകൃത്യക്കാരൻ തന്റെ വിചാ
രങ്ങളെയും വിട്ടു കൎത്താവിന്റെ അടുക്കൽ തിരിക; എന്നാൽ
അവന്നു കുരുണ ഉണ്ടാകും. (യശ. ൫൫, ൭.)

ഇന്നു നിങ്ങൾ അവന്റെ ശബ്ദത്തെ കേട്ടാൽ, മത്സരത്തിൽ
എന്ന പോലെ, ഹൃദയത്തെ കഠിനമാക്കരുതേ. ആമെൻ. (എ
ബ്ര. ൩, ൧൫.)

അല്ലെങ്കിൽ.

എന്തെന്നാൽ ദൈവം തന്റെ ഏകജാതനായ പുത്രനിൽ
വിശ്വസിക്കുന്ന ഏവനും നശിക്കാതെ നിത്യജീവൻ പ്രാപി
ക്കേണ്ടതിന്നു അവനെ തരുവാൻ തക്കവണ്ണം ലോകത്തെ സ്നേ
ഹിച്ചു. (യോഹ.൩,൧൬.)

നാം അവനിൽ ദൈവനീതി ആകേണ്ടതിന്നു അവൻ പാ
പത്തെ അറിയാത്തവനെ നമുക്കു വേണ്ടി പാപം ആക്കി.
(൨ കൊരി. ൫, ൨൧.)

എൻ ജീവനാണ, ദുഷ്ടന്റെ മരണത്തെ ഞാൻ ആഗ്രഹി
ക്കുന്നില്ല; അവൻ തന്റെ വഴിയെ വിട്ടു ജീവിക്കേണം എന്നത്രേ
എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. (ഹെസ. ൧൮, ൨൩.)

നീതിമാൻ പ്രയാസേന രക്ഷപ്പെടുന്നു എങ്കിൽ അഭക്തനും
പാപിയും എവിടെ കാണപ്പെടും. ആമെൻ. (൧പേത്ര. ൪, ൧൮.)

(പിന്നെ എല്ലാവരും എഴുനീറ്റു നില്ക്കേ പ്രബോധിപ്പിക്കേണ്ടതു.)

കനിവുള്ള ദൈവം കരുണ വിചാരിച്ചു അനുതപിക്കുന്നവ
രായ നിങ്ങളുടെ പാപങ്ങളെ മോചിപ്പിച്ചതുകൊണ്ടു വിശ്വാസ
മുള്ള ദൈവജാതിയുള്ളോരേ, നിങ്ങൾ ത്രിയേകദൈവത്തോടു
പുതുതായി പറ്റിക്കൊണ്ടു എല്ലാകാലത്തും ഏതു സ്ഥലത്തും
അവങ്കലുള്ള വിശ്വാസത്തെ വാക്കിനാലും ക്രിയയാലും ഏറ്റു
പറയേണം എന്നു നിങ്ങളെ പ്രബോധിപ്പിക്കുന്നു. അതുകൊ
ണ്ടു നാം ഹൃദയങ്ങളെ ഉയൎത്തി ഒന്നിച്ചു പറഞ്ഞുകൊൾവൂതാക: [ 20 ] വിശ്വാസപ്രമാണം.

സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി, സൎവ്വശക്തനായി, പി
താവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.

അവന്റെ ഏകപുത്രനായി, നമ്മുടെ കൎത്താവായ യേശു
ക്രിസ്തുവിങ്കലും ഞാൻ വിശ്വസിക്കുന്നു. ആയവൻ പരിശുദ്ധാ
ത്മാവിൽ മറിയ എന്ന കന്യകയിൽ ഉല്പാദിതനായി ജനിച്ചു,
പൊന്ത്യപിലാതന്റെ കീഴിൽ കഷ്ടമനുഭവിച്ചു, ക്രൂശിക്കപ്പെട്ടു മ
രിച്ചു, അടക്കപ്പെട്ടു, പാതാളത്തിൽ ഇറങ്ങി, മൂന്നാം ദിവസം ഉ
യിൎത്തെഴുനീറ്റു, സ്വൎഗ്ഗാരോഹണമായി, സൎവ്വശക്തിയുള്ള പിതാ
വായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു; അവിടെനിന്നു
ജീവികളോടും മരിച്ചവരോടും ന്യായം വിസ്തരിപ്പാൻ വരികയും
ചെയ്യും.

പരിശുദ്ധാത്മാവിലും, വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്ന ശു
ദ്ധ സാധാരണസഭയിലും, പാപമോചനത്തിലും, ശരീരത്തോ
ടെ ജീവിച്ചെഴുനീല്ക്കുന്നതിലും, നിത്യജീവങ്കലും ഞാൻ വിശ്വസി
ക്കുന്നു. ആമെൻ.

(സാധാരണ ഞായറാഴ്ചകളിൽ താഴെയുള്ള സ്തോത്രപ്രാ
ൎത്ഥനയും പക്ഷവാദങ്ങളിൽ ഒന്നും ഉത്സവദിവസങ്ങളിലോ
സ്തോത്രപ്രാൎത്ഥനയും അതാതു ഉത്സവദിവസത്തിന്നായി നി
യമിക്കപ്പെട്ട പ്രാൎത്ഥനയും വായിക്കേണ്ടതു.)

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവവും സകലകരുണകൾക്കും പിതാ
വുമായുള്ളോവേ, നീ ഞങ്ങളിലും സകലമനുഷ്യരിലും കാട്ടിയ
കൃപാവാത്സല്യങ്ങൾക്കായ്ക്കൊണ്ടു പാത്രമല്ലാത്ത അടിയങ്ങൾ
താഴ്മയോടെ സ്തോത്രം ചൊല്ലുന്നു. ഞങ്ങളെ നീ സൃഷ്ടിച്ചു പാ
ലിച്ചു ഐഹികത്തിൽ അനുഗ്രഹിച്ചു കൊണ്ടതിനെ എല്ലാം
ഞങ്ങൾ ഓൎക്കുന്നതു കൂടാതെ ഞങ്ങളുടെ കൎത്താവാകുന്ന യേശു
ക്രിസ്തുവിനെ കൊണ്ടു നീ ലോകത്തെ വീണ്ടെടുത്തിട്ടുള്ള അള
വില്ലാത്ത സ്നേഹത്തെയും തിരുവചനവും ചൊല്ക്കുറികളും ആ
കുന്ന ദാനത്തെയും തേജസ്സിന്റെ പ്രത്യാശയെയും ചൊല്ലി ഞ
ങ്ങൾ നിന്നെ വാഴ്ത്തുകയും ചെയ്യുന്നു. ഇനി നിന്റെ കരുണകൾ [ 21 ] വേണ്ടുംവണ്ണം ബോധിച്ചിട്ടു ഞങ്ങൾ നിൎവ്യാജമായ നന്നിഭാവം
കാട്ടി, തിരുസേവെക്കായിട്ടു ഞങ്ങളെ മുഴുവൻ സമൎപ്പിച്ചും, വാഴു
ന്നാൾ ഒക്കയും വിശുദ്ധിയിലും നീതിയിലും നിന്റെ മുമ്പാകെ
നടന്നുംകൊണ്ടു, ഇങ്ങിനെ അധരങ്ങളാൽ മാത്രമല്ല നടപ്പിനാ
ലും കൂടെ നിന്റെ സ്തുതിയെ പരത്തുമാറാകേണ്ടതിന്നു ഞങ്ങൾ
കൎത്താവായ യേശു ക്രിസ്തുമൂലം നിന്നോടു അപേക്ഷിക്കുന്നു. ആ
യവൻ നീയും പരിശുദ്ധാത്മാവുമായി എന്നേക്കും സകലബഹു
മാനവും തേജസ്സും അനുഭവിച്ചു വാഴുന്നുവല്ലോ. ആമെൻ. Cp.

പക്ഷവാദങ്ങൾ ആവിതു:

സൎവ്വശക്തിയും നിത്യകനിവും ഉള്ള ദൈവവും ഞങ്ങളുടെ
കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവും ആയുള്ളോവേ,
പ്രിയപുത്രൻ നിമിത്തം കടാക്ഷിച്ചു തിരുവുള്ളം ഇങ്ങോട്ടു ആ
ക്കേണമേ. ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം തിരുസഭ
യെ കരുതിനോക്കി വചനത്തെയും കൃപാകരചൊല്ക്കുറികളെയും
കൂട്ടില്ലാതെ വെടിപ്പായി കാത്തുകൊൾക. നിന്റെ കൊയ്ത്തിൽ
വിശ്വസ്തരായ വേലക്കാരെ അയച്ചു, തിരുവചനത്തിൻ ഘോഷ
ണത്തിന്നായി നിന്റെ ആത്മാവെയും ശക്തിയെയും നല്കി, അ
തിനെ സകല രാജ്യങ്ങളിലും പ്രസ്താവിച്ചു, പുറജാതികളെ മനം
തിരിയുമാറാക്കി, ഇസ്രയേലിൻ ചിതറിയ ആടുകളെയും ചേൎത്തു
കൊള്ളേണമേ. എല്ലാ ഇടൎച്ചകളെയും തടുത്തു, ഭ്രമിച്ചു തെറ്റി
പ്പോയവരെയും പാപത്തിൻ ചതിയിൽ കുടുങ്ങിയവരെയും രക്ഷാ
മാൎഗ്ഗത്തിൽ നടത്തി, ഞങ്ങളെ ശക്തീകരിച്ചു, ലോകത്തോടും താ
ന്താന്റെ ജഡത്തോടും പോരാടി ജയിപ്പാറാക്കേണമേ. ബഹു
മാനപ്പെട്ട ഞങ്ങളുടെ ചക്രവൎത്തി(നി)യെയും, ഇളയ രാജാവി
നെയും, സകല രാജകുഡുംബത്തെയും, മന്ത്രികളെയും തിരുമു
മ്പിൽ ഓൎക്കുന്നു. (B.2.p.*) അവൎക്കു ജ്ഞാനത്തിൻ ആത്മാ
വെ കൊടുത്തു, ശുദ്ധവിചാരങ്ങളെ എത്തിച്ചും കൊണ്ടു, ഈ
ദേശത്തിൽ തേജസ്സു വസിപ്പാനും. കരുണാസത്യങ്ങളും നീതിസ [ 22 ] മാധാനങ്ങളും ഞങ്ങളിൽ വാഴുവാനും സംഗതി വരുത്തേണമേ.
ബാസലിലെ ഞങ്ങളുടെ മേല്വിചാരകസംഘത്തെയും ഞങ്ങളു
ടെ സഭാപാലകന്മാരെയും അനുഗ്രഹിച്ചു പരിശുദ്ധാത്മമൂലം
നടത്തേണമേ. ഞങ്ങൾക്കു എല്ലാവൎക്കും ദിവസവൃത്തിക്കു ത
ന്നു, ഞങ്ങളുടെ തൊഴിലും ഉത്സാഹാവും അനുഗ്രഹിച്ചു, വാന
ത്തിൽനിന്നു മഴകളും ഫലപുഷ്ടിയുള്ള സമയങ്ങളും ഇറക്കേണ
മേ. (B.3) നിലത്തേ വിളയെ സൂക്ഷിക്ക; ഞങ്ങളുടെ നാടു ത
ന്റെ ഫലങ്ങളെ കായ്ക്കുമാറാക; വിവാഹകുഡുംബങ്ങളിലും സ
മാധാനവും ഐകമത്യവും പള്ളിയിലും വീട്ടിലും മക്കളെ വള
ൎത്തുന്നതിന്നു സാമൎത്ഥ്യവും ജനിപ്പിച്ചു, ഇളയവരുടെ ഹൃദയങ്ങ
ളെ വിശുദ്ധാത്മാവെ കൊണ്ടു എല്ലാ നല്ല വഴികളിലും നടത്തേ
ണമേ. നാടും നഗരവും പിതാവായിട്ടു പോറ്റി, യുദ്ധകലഹ
ങ്ങൾ ക്ഷാമം രോഗം മുതലായ ദുസ്സമയങ്ങളും ദുഷ്ടമൃഗഭയവും
അഗ്നിഭയവും എല്ലാം അകറ്റി, വല്ലാത്ത അകാലമരണത്തിൽ
നിന്നും ഞങ്ങളെ കാത്തു, വിശുദ്ധദൂതന്മാർ വഴിയിൽ ഞങ്ങളെ
സൂക്ഷിച്ചു ചുറ്റും പാളയം ഇറങ്ങുമാറാക്കുക. ദരിദ്രരെയും അ
ഗതികളെയും പോറ്റുക; വിധവമാൎക്കും അനാഥൎക്കും തുണനി
ല്ക്കൂ; ബലഹീനരെയും രോഗികളെയും താങ്ങുക. (B.7.) ആത്മി
കസങ്കടവും ഭയവും ഒക്കെ നീക്കേണമേ. ഞങ്ങളുടെ രക്ഷ
യോടു എതിരിടുന്നതു ഒക്കയും ഞങ്ങൾ വിശ്വാസത്തിൽ ഊന്നി
ജാഗരിച്ചും പ്രാൎത്ഥിച്ചും കൊണ്ടു പൊരുതു തടുക്കുമാറാക. സ്നേ
ഹസമാധാനങ്ങളിലും വിനയസൌമ്യതകളിലും ഇന്ദ്രിയജയ
സുബോധങ്ങളിലും നടന്നു കൊണ്ടു, ഞങ്ങൾ അവസാനത്തോ
ളം യേശുവിൽ അത്രെ നിലനില്പാറാക. ഒടുക്കം ഈ ലോകത്തെ
പിരിയുമ്പോൾ മരണസങ്കടത്തിലും സൎവ്വശക്തിയുള്ള കരുണ
യാലേ തുണനില്ക്കേണമേ. ഞങ്ങൾ വിശ്വാസത്തിൽ നിദ്രകൊ
ണ്ടു സമാധാനത്തോടെ പ്രാണങ്ങളെ നിന്നിൽ ഭരമേല്പിക്കുമാ
റാക. തേജസ്സിന്റെ രാജ്യത്തിൽ ഞങ്ങളെ പ്രവേശിപ്പിച്ചു, തി
രുമുഖത്തെ ആനന്ദത്തോടെ കാണ്മാനും സകലദൂതരോടും തെ
രിഞ്ഞെടുത്ത കൂട്ടത്തോടും ഒന്നിച്ചു നിന്നെ എന്നെന്നേക്കും വാ
ഴ്ത്തി സ്തുതിപ്പാനും സംഗതി വരുത്തി രക്ഷിക്കേണമേ. ആമെൻ. W. [ 23 ] അല്ലെങ്കിൽ.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായി
കനിവു നിറഞ്ഞ ദൈവമേ, നീഞങ്ങളിൽചെയ്ത എല്ലാ കരുണെ
ക്കും സൎവ്വവിശ്വസ്തതെക്കും ഞങ്ങൾ എമ്മാത്രം. കൎത്താവേ,
ഞങ്ങളിൽ കനിഞ്ഞു, പ്രിയപുത്രനായ യേശുവെ വിചാരിച്ചു
ഞങ്ങളുടെ സകല പാപങ്ങളെയും പൊറുത്തു വിടേണമേ, വി
ചാരവും ശങ്കയും ഇല്ലാത്ത എല്ലാ പാപികളെയും ഉണൎത്തി
മാനസാന്തരപ്പെട്ട ഹൃദയങ്ങൾ നിങ്കലേക്കു തിരിയുമാറാക്കുക.
പുതുതായി ജനിച്ചവർ അകമേ മനുഷ്യനിൽ ബലപ്പെട്ടു വളരു
വാനും യേശു ക്രിസ്തുവിന്റെ സുവിശേഷം വിശ്വസിക്കുന്നവന്നു
ഒക്കയും രക്ഷെക്കു ദൈവശക്തിയാകുന്നു എന്നതു അനുഭവത്താൽ
ബോധിച്ചുറെപ്പാനും സംഗതിവരുത്തേണമേ. ജീവനിലും മര
ണത്തിലും ഈ സുവിശേഷം ഞങ്ങൾക്കു ഉത്തമജ്ഞാനവും ആ
ശ്വാസവും ആയി തെളിയുമാറാക; അതിനെ ഞങ്ങൾക്കും സ
ന്തതികൾക്കും കൂട്ടില്ലാതെ ശുദ്ധമായി കാത്തുകൊൾക. ദിവ്യ
സത്യത്തെ വെറുക്കുന്ന അവിശ്വാസത്തെയും, യേശു എന്ന ഏ
കമായ അടിസ്ഥാനത്തിൽനിന്നു തെറ്റിക്കുന്ന ഏതു ദുൎവ്വിശ്വാ
സത്തെയും അകറ്റി, ഞങ്ങളെ വിശ്വാസത്തിൽ രക്ഷിച്ചുകൊ
ള്ളേണമേ.

തിരുസഭെക്കു എപ്പോഴും പ്രകാശിതരും ഉത്സാഹികളും ആ
യ ഉപദേഷ്ടാക്കളെ നല്കി, അവൎക്കു വേലെക്കു വേണ്ടിയ ധൈ
ൎയ്യവും എരിവും പ്രാഗത്ഭ്യവും ശക്തിയും ഇറക്കുക. ഞങ്ങൾ എ
ല്ലാവരും വിശ്വാസത്തിലും ദൈവപുത്രന്റെ പരിജ്ഞാനത്തി
ലും ഐക്യത്തോടും തികഞ്ഞ പുരുഷത്വത്തോടും ക്രിസ്തുവി
ന്റെ നിറവുള്ള പ്രായത്തിൻ അളവോടും എത്തുവോളം വിശു
ദ്ധരുടെ യഥാസ്ഥാനത്വത്തിന്നും, ഇവ്വണ്ണം ശുശ്രൂഷയുടെ വേ
ലയും ക്രിസ്തുശരീരത്തിന്റെ വീട്ടുവൎദ്ധനയും വരുവാനും ആയി
ട്ടത്രെ.

വിശേഷിച്ചു മഹാദൈവവും കൎത്താധികൎത്താവുമായുള്ളോ
വേ, ഞങ്ങളുടെ ചക്രവൎത്തി(നി)യെ അനുഗ്രഹിച്ചുകൊൾക,
അവൎക്കും മന്ത്രികൾക്കും വിശേഷാൽ ഈ രാജ്യത്തിൽ മുൽപ്പെട്ട [ 24 ] വൎക്കും വാഴുന്നവൎക്കും ക്രിസ്തീയജ്ഞാനത്തെയും, പക്ഷപാതം കൂ
ടാതെ ന്യായം വിധിക്കുന്ന സൂക്ഷ്മബുദ്ധിയെയും, ഈ നാടുകളിൽ
ദോഷത്തെ നിറുത്തി നന്മയെ വൎദ്ധിപ്പിച്ചു ഭരിപ്പാൻ പ്രാപ്തിയെ
യും നല്കേണമേ. ബാസലിലേ ഞങ്ങളുടെ മേല്വിചാരകസംഘ
ത്തെയും ഞങ്ങളുടെ സഭാപാലകന്മാരെയും അനുഗ്രഹിച്ചു പ
രിശുദ്ധാത്മമൂലം നടത്തേണമേ. നിന്റെ കൃപയുടെ പെരുപ്പ
ത്തിൻപ്രകാരം ഞങ്ങൾക്കു എല്ലാവൎക്കും ദിവസവൃത്തിക്കുതന്നും,
അവരവരുടെ തൊഴിലും വ്യാപാരവും അനുഗ്രഹിച്ചും, നിലങ്ങ
ളിൽ വിതയെ വിളയിച്ചും, തത്സമയത്തു വെയിലും മഴയും അ
യച്ചും പുലൎത്തേണമേ. ഈ ദേശം കൂടെ നിന്റെ തേജസ്സുകൊ
ണ്ടു നിറഞ്ഞു ചമയുക, നീ ചെയ്ത നന്മകളെ ഞങ്ങൾ മറക്കാ
തെ ദരിദ്രരിലും സങ്കടപ്പെടുന്നവരിലും മനസ്സലിഞ്ഞു, നീ കാ
ണിച്ച ദയ പോലെ ഞങ്ങൾ കാണിച്ചും, പ്രിയ പിതാവേ, നീ
കനിവുള്ളവൻ ആകുംപ്രകാരംǃ കനിവുള്ളവരായും വരുമാറാക.

വിലയേറിയ സമാധാനത്തെ ഞങ്ങളിൽ കാത്തുകൊണ്ടു
വിവാഹസ്ഥന്മാൎക്കു ഒക്കയും ഒരുമയും തൃപ്തിഭാവവും മാതാപി
താക്കന്മാൎക്കു പ്രവൃത്തിയിൽ ഫലസിദ്ധിയും മക്കളെ വളൎത്തുന്ന
തിൽ ജ്ഞാനവും ഭാഗ്യവും ഏകേണമേ. കുട്ടികൾ മനസ്സോടെ
അനുസരിച്ചും മാതാപിതാക്കന്മാരെ ഭയപ്പെട്ടും സ്നേഹിച്ചും വ
ളരുവാൻ അനുഗ്രഹം കൊടുക്ക. പണിക്കാരെ ശുദ്ധമനസ്സാ
ക്ഷിയിൽ നിന്നെ സേവിപ്പാറാക്കുക. യജമാനന്മാരെ തങ്ങ
ൾക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നു വിചാരിപ്പിക്ക. എ
ല്ലാ മനുഷ്യരിലും കടാക്ഷിച്ചും കൊള്ളേണമേ. വഴി തെറ്റി
ഉഴലുന്നവരെ നേരെയുള്ള മാൎഗ്ഗത്തിലാക്കുക; ശത്രുക്കൾക്കു ത
മ്മിൽ നിരപ്പു വരുത്തുക, ദുഃഖിതന്മാരെ ആശ്വസിപ്പിക്ക, എളി
യവരെ പോറ്റുക, വിധവമാരെയും അനാഥരെയും പുലൎത്തുക,
നിരാധാരന്മാരെ താങ്ങുക, രോഗികൾക്കു ചികിത്സകനും ചാകു
ന്നവൎക്കു ശരണവും ആക. ഒടുക്കം ഞങ്ങളെ നിത്യസന്തോഷ
ത്തിന്റെ രാജ്യത്തിൽ ചേൎത്തുകൊള്ളേണമേ. അവിടെ നിന്റെ
മക്കളുടെ സകലകണ്ണീരിനും തുടെക്കയും ഹൃദയങ്ങളിലെ ആഗ്ര
ഹം ഒക്കയും നിവൃത്തിക്കയും ചെയ്യുമല്ലോ. ഞങ്ങൾ യാചിക്കു [ 25 ] ന്ന എല്ലാറ്റെയും യാചിക്കുന്നതിന്നു മീതെയും പ്രിയപുത്രനായ
യേശു ക്രിസ്തുവിൻ നിമിത്തം തന്നരുളേണമേ, ആമെൻ. W.

(ഒരു ശ്ലോകം പാടിയ ശേഷം അതതു ദിവസത്തിന്നുള്ള
വേദപാഠങ്ങളെ വായിക്ക. പിന്നെ ഒരു പാട്ടുപാടുക.
അതിന്റെ ശേഷം പ്രസംഗിക്ക. പ്രസംഗത്തിൽ പിന്നേ
മനഃപ്രാൎത്ഥനയാകട്ടെ താഴെയുള്ള രണ്ടു പ്രാൎത്ഥനകളിൽ ഒ
ന്നാകട്ടെ പ്രാൎത്ഥിക്കാം. പിന്നെ പരസ്യങ്ങളെ അറിയിക്ക.
ഒടുവിൽ കൎത്തൃപ്രാൎത്ഥനയും ആശീൎവ്വാദവും ചൊല്ലുക. ആശീ
ൎവ്വാദം ചൊല്ലിയ ശേഷം ഒരു ശ്ലോകം ചൊല്ലി അവസാനിക്ക.)

നാം പ്രാൎത്ഥിക്ക.

സൎവ്വത്തിന്നും മീതെ സ്തുതിക്കപ്പെടുന്ന കൎത്താവേ, നീ വിശു
ദ്ധവചനത്തെ ഒക്കെയും എഴുതിച്ചതു ഞങ്ങളുടെ ഉപദേശത്തി
ന്നാകുന്നുവല്ലോ, അതിനെ ഞങ്ങൾ വായിച്ചും കേട്ടും ധ്യാനിച്ചും
പഠിച്ചും ഹൃദയങ്ങളിൽ സംഗ്രഹിച്ചും കൊൾക അല്ലാതെ, ആ
വക ചെയ്യുന്തോറും തിരുവചനത്തിന്റെ ആശ്വാസത്താലും
ക്ഷാന്തിയാലും നിത്യജീവന്റെ ഭാഗ്യമുള്ള ആശയെ കൈക്കലാ
ക്കി വിടാതെ പിടിച്ചുംകൊൾവാൻ കൃപ ചെയ്യേണമേ. ആയ
തിനെ ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുമൂലം നീ സമ്മാനി
ച്ചു തന്നുവല്ലോ. ആമെൻ. C.P.

അല്ലെങ്കിൽ.

പ്രിയ ദൈവമേ, പിശാചിന്റെ ക്രിയകളെ അഴിപ്പാനും
ഞങ്ങളെ നിന്റെ മക്കളും നിത്യജീവന്നു അവകാശികളും ആക്കു
വാനും തന്നെ സ്തുതിക്കു യോഗ്യനായ നിന്റെ പുത്രൻ പ്രത്യ
ക്ഷനായി വന്നുവല്ലോ. ഈ പ്രത്യാശ ഉണ്ടായിട്ടുള്ള ഞങ്ങൾക്കു
ആയവൻ നിൎമ്മലൻ ആകുമ്പോലെ ഉള്ളങ്ങളെ നിൎമ്മലീകരി
പ്പാൻ കരുണ ചെയ്യേണമേ. എന്നാൽ അവൻ ശക്തിയോടും
മഹാ തേജസ്സോടും തിരികെ വന്നു വിളങ്ങുമ്പോൾ ഞങ്ങൾ അ
വനോടു സദൃശന്മാരായി അവന്റെ നിത്യമുള്ള തേജോരാജ്യത്തിൽ
കൂടേണ്ടതിന്നു സംഗതി വരികേ ആവൂ. ആയതിൽ അവൻ പി
താവേ നിന്നോടും, പരിശുദ്ധാത്മാവേ നിന്നോടും കൂടെ ഏക
ദൈവമായി എന്നേക്കും ജീവിച്ചും വാണുംകൊണ്ടിരിക്കുന്നു. ആ
മെൻ. C.P. [ 26 ] കൎത്തൃപ്രാൎത്ഥന.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വി
ശുദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണ
മേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞ
ങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേ
ക്കും നിണക്കല്ലോ ആകുന്നു. ആമെൻ.

ആശീൎവ്വാദം.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക, യഹോവ തി
രുമുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യ
ഹോവ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സ
മാധാനം ഇടുമാറാക. ആമെൻ. (൪ മോ. ൬.)

അല്ലെങ്കിൽ.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളു
ടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തു യേശുവിങ്കൽ കാ
ക്കുമാറാക. ആമെൻ. (ഫിലി. ൪.).

II. കൎത്താവിൻ വാരത്തിൽ
ഉച്ചതിരിഞ്ഞശേഷമുള്ള പ്രാൎത്ഥന.

(ഒരു വന്ദനം ചൊല്ലിയ ശേഷം ഒരു പാട്ടു പാടുക, പി
ന്നെ A.a. b. അക്കത്തിലെ പ്രാൎത്ഥനകളിൽ ഒന്നു എങ്കിലും
ഇവിടെ കാണുന്നതു എങ്കിലും പ്രാൎത്ഥിക്ക.)

സ്വൎഗ്ഗസ്ഥനായ പിതാവേ, നീ സ്വൎഗ്ഗീയവിളികൊണ്ടു ഞ
ങ്ങളെ വിളിച്ചതിനാലും രാജ്യപുത്രരായി തിരുമുമ്പിൽ വീണ്ടും
വരുവാൻ അനുവദിക്കുന്നതിനാലും ഞങ്ങൾ സ്തോത്രം ചൊല്ലു
ന്നു. കൎത്താവേ, നീ പരിശുദ്ധനും കരുണാസമ്പന്നനും അത്രേ;
ഞങ്ങളോ ഈ വിളിയുടെ വലിപ്പത്തെയും ധന്യതയെയും നന്നി
യുള്ളവരായി വിചാരിക്കായ്കയാൽ നാണിക്കേണ്ടതാകുന്നു. അ [ 27 ] യ്യോ ഞങ്ങൾ പരിശുദ്ധാത്മാവിന്റെ കൃപാവ്യാപാരങ്ങളോടു
എത്രവട്ടം മറുത്തു! തിരുവചനത്തിന്റെ വിത്തു എത്രവട്ടം പ്ര
പഞ്ചമോഹം ജഡചിന്ത അവിശ്വാസം എന്നീ മുള്ളുകളിൽ
അകപ്പെട്ടു ഞെരുങ്ങി മുടിഞ്ഞുപോയി! പ്രിയരക്ഷിതാവേ, ഞ
ങ്ങളുടെ നന്നികേടിന്നു യോഗ്യമായ ശിക്ഷയെ വിധിക്കല്ലേ, നി
ന്റെ സത്യത്തിൻ വെളിച്ചത്തെ ഇവിടെനിന്നു നീക്കരുതേ. നി
ന്റെ കരുണാരാജ്യത്തിന്നു ഇങ്ങു മാറ്റം വരുത്തരുതേ. ദയയു
ള്ള ദൈവമേ, പ്രിയപുത്രന്റെ രക്തംകൊണ്ടു ഞങ്ങളുടെ സക
ല അധൎമ്മങ്ങളെയും മാച്ചുകളയേണമേ, ഞങ്ങളിൽ കനിഞ്ഞു
വിശുദ്ധവചനത്തെയും ചൊല്ക്കുറികളെയും ഇനിയും കൂട്ടില്ലാതെ
നിൎമ്മലമായി ഈ സഭയിൽ കാത്തു നടത്തിക്ക, പുതിയ ഹൃദയ
ത്തെ ഞങ്ങളിൽ സൃഷ്ടിക്ക, നിന്നെ സ്തുതിച്ചും കനിവിൻ വൎദ്ധ
നയെ അപേക്ഷിച്ചുംകൊണ്ടു, തിരുവചനത്തിൻ ശക്തിയാൽ
പ്രകാശവും വിശുദ്ധിയും നിത്യജീവന്റെ നിശ്ചയവും നിറഞ്ഞു
വഴിയുന്നതിൽ ആഗ്രഹം ജനിപ്പിക്ക. ഇങ്ങിനെ സംഭവിക്കേ
ണ്ടതിന്നു നിന്റെ ഹൃദയപ്രകാരമുള്ള ബോധകരെയും ഇടയന്മാ
രെയും തിരുസഭെക്കു കൊടുത്തരുളുക; ഓരോരോ വീടുകുടികളിൽ
നിന്റെ ആത്മാവിനാൽ വാഴുക; പള്ളികളിൽ കേൾ്പിക്കുന്ന
വരെയും കേൾക്കുന്നവരെയും അനുഗ്രഹിക്ക. എല്ലാ ക്രിസ്തീയ
അധികാരികൾക്കും ജ്ഞാനവും പ്രാപ്തിയും നല്കി, അവർ കല്പി
ക്കുന്നതും നടത്തുന്നതും ഒക്കയും നിന്റെ ബഹുമാനത്തിന്നും തി
രുസഭയുടെ പരിപാലനത്തിന്നും വൎദ്ധനെക്കും സത്യവിശ്വാസ
വും ശുദ്ധനടപ്പും എങ്ങും വ്യാപിക്കുന്നതിന്നും അനുകൂലമായി തീ
രുമാറാക്കേണമേ. ഈ രാജ്യത്തെ മുഴുവൻ കടാക്ഷിക്കയാവു.
നിന്റെ ജനത്തെ ആദരിച്ചുംകൊണ്ടു, തിരു അവകാശത്തിന്റെ
ശേഷിപ്പു നാണിച്ചുപോകാതവണ്ണം രക്ഷിക്കേണമേ. തിരുസ
ഭയോടു കലഹിച്ചുവരുന്ന സകല ഉപായത്തെയും സാഹസ
ത്തെയും ഇല്ലാതാക്കുക, നിന്തിരുനാമത്തെ ഏറ്റുപറഞ്ഞിട്ടു,
ഉപദ്രവപ്പെട്ടും ക്ലേശിച്ചുംപോകുന്നവരെ ബലപ്പെടുത്തി ഉദ്ധ
രിക്ക. ഭൂമിയിൽ മനുഷ്യർ വസിപ്പെടത്തോളം നിന്റെ സുവി
ശേഷവെളിച്ചത്തെ സകലഹൃദയങ്ങളിലും പ്രകാശിപ്പിച്ചു, [ 28 ] ദുഃഖിതർ, അനാഥർ, രോഗികൾ, ദരിദ്രർ മുതലായവരുടെ സ
ങ്കടത്തെ പിതാവായിട്ടു കുറിക്കൊണ്ടു വിചാരിക്ക. ഭൂമിയുടെ ഫ
ലങ്ങളെയും കാത്തുകൊൾക, ഇഹജീവകാലത്തിന്റെ ആവശ്യ
വും ആശ്വാസവും സംബന്ധിച്ചുള്ളതു ഒക്കയും ദിവ്യാനുഗ്രഹ
ങ്ങളുടെ നിറവിൽനിന്നു ഇറക്കിത്തന്നു, ഒടുക്കം ഈ അരിഷ്ടതയു
ടെ താഴ്വരയിൽനിന്നു നിന്റെ നിത്യസ്വസ്ഥതയിൽ പ്രവേശി
പ്പിച്ചു, ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുമൂലം എന്നേക്കും
രക്ഷിക്കേണമേ. ആമെൻ.

W.Sfh.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവവും, ഞങ്ങളുടെ കൎത്താവായ യേശു
ക്രിസ്തുവിന്റെ പിതാവും, സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡും
ബത്തിന്നു ഒക്കയും പേർ വരുവാൻ ഹേതുവുമായുള്ളോവേ, അ
ടിയങ്ങൾ തിരുമുഖത്തിൻ മുമ്പിൽ നിന്നുകൊണ്ടു ഹൃദയങ്ങളുടെ
സ്തോത്രബലികളെ കഴിക്കുന്നു.

നിന്റെ സാദൃശ്യത്തിൽ ഞങ്ങളെ സൃഷ്ടിച്ചു, ചെറുപ്പം മു
തൽ ഇന്നേവരേ യാതൊരു പുണ്യവും യോഗ്യതയും ഇല്ലാത്തവ
രായ ഞങ്ങളെ ആത്മാവിലും ശരീരത്തിലും ഉള്ള നന്മകളെ
കൊണ്ടു അനുഗ്രഹിച്ചതിനാൽ പിതാവേ, ഞങ്ങൾ നിന്നെ
സ്തുതിക്കുന്നു. വിശേഷാൽ നീ മനം അഴഞ്ഞു അരിഷ്ടപാപി
കളെ കടാക്ഷിച്ചു പ്രിയപുത്രനായ യേശു ക്രിസ്തുവിനെ ഞങ്ങ
ൾക്കു സമ്മാനിച്ചയക്കയാലും, ഇന്നും വിശ്വാസികളുടെ ഹൃദയ
ങ്ങളിൽ നിന്റെ വിശുദ്ധാത്മാവിനെ അയച്ചു പോന്നു അവ
റ്റിൽ ആശ്വാസസമാധാനങ്ങളെയും നിത്യജീവന്റെ പ്രത്യാശ
യെയും നിറെക്കുന്നതിനാലും, ഞങ്ങൾ നിന്നെ വാഴ്ത്തുന്നു. ഞങ്ങളു
ടെ ദൈവമായ കൎത്താവേ, ഈ സകലകൃപകൾ നിമിത്തവും അ
ടിയങ്ങളുടെ സ്തോത്രബലികളെ പ്രസാദിച്ചു പരിഗ്രഹിക്കേണമേ.

ഇനി ഞങ്ങൾ അപേക്ഷിക്കുന്നിതു: നിന്നെ അറിയാത്ത
ഭയഹീനരായ പാപികളെ തിരുവചനത്തിന്റെ ഘോഷണം
കേൾപ്പിച്ചുണൎത്തി, സൎവ്വസഭയിലും ജീവിപ്പിക്കുന്ന നിന്റെ ആ
ത്മാവെ പകരേണമേ. മരണനിഴലിൽ പാൎക്കുന്ന എല്ലാ ജാതി [ 29 ] കളിലും മനസ്സലിഞ്ഞു തിരുവെളിച്ചത്തെയും സത്യത്തെയും
അയക്കുക. എല്ലാ രാജ്യങ്ങളിലും സുവിശേഷദൂതന്മാരെ പാലി
ച്ചു നടത്തി, വേലെക്കു വേണ്ടുന്ന ജ്ഞാനവും ശക്തിയും ക്ഷാ
ന്തിയും ഏകേണമേ.

യേശു ക്രിസ്തുവിന്റെ പിതാവേ, സാധാരണ സഭയുടെ ആ
ഗ്രഹത്തെ ഒക്കയും ഞങ്ങൾ ഇതാ തൃക്കൈയിൽ ഏല്പിക്കുന്നു.
എല്ലാ (ക്രിസ്തീയ) അധികാരങ്ങളെയും ഞങ്ങൾ ഓൎത്തപേക്ഷി
ക്കുന്നിതു: അവർ തിരുമനസ്സിൻ പ്രകാരം നാടുകളെ ഭരിപ്പാനാ
യി അവരെ നിന്റെ ആത്മാവിനാൽ നടത്തുക. തിരുവചന
ത്തിനു വിശ്വസ്ത ശുശ്രൂഷക്കാരെ അയച്ചു, അവരെ സ്വന്തമുള്ള
തിനെ അല്ല നിന്റെ മാനത്തെയും ആട്ടിങ്കൂട്ടത്തിന്റെ രക്ഷ
യെയും അന്വേഷിപ്പാറാക്കുക. വിവാഹസ്ഥന്മാൎക്കു ജീവനോടും
ദൈവഭക്തിയോടും ചേരുന്നവ ഒക്കയും സമ്മാനിച്ചു, മാതാപി
താക്കന്മാർ കുട്ടികളെ നിന്റെ ഭയത്തിൽ വളൎത്തുവാനും മക്കൾ
നന്നിയുള്ളവരായി അനുസരിച്ചടങ്ങുവാനും അനുഗ്രഹിച്ചു കൊ
ൾകേ വേണ്ടു. സൌഖ്യവും ഫലവൎദ്ധനവും വരുത്തുന്ന വേന
ലും മഴയും നല്കി, നിലത്തിൻ അനുഭവത്തെ വിളയിച്ചു, മഹാ
വ്യാധി യുദ്ധം മുതലായ ബാധകളെ ദയ ചെയ്തു നീക്കേണമേ.
രോഗികൾ, പീഡിതർ, അഗതികൾ, ദരിദ്രർ, വിധവമാർ, അ
നാഥർ തുടങ്ങിയുള്ളവൎക്കു എല്ലാം നീ ഏകസഹായവും ഉറപ്പു
ള്ള ആധാരവും മതിയായുള്ള ആശ്വാസവും ആയ്വിളങ്ങി, സക
ല ദുഃഖക്ലേശങ്ങൾക്കും ഭാഗ്യമുള്ള അറുതി വരുത്തുക. നിന്റെ
പ്രജകളെ ഉപദ്രവിച്ചു നിൎബ്ബന്ധിക്കുന്ന സാഹസങ്ങളെ ഒക്കയും
തടുത്തു, സഭെക്കു തൂണും നിഴലുമായി വരേണമേ. ഞങ്ങൾക്കും
സന്തതികൾക്കും വലിയ പരീക്ഷാസമയത്തിലും നിന്റെ സുവി
ശേഷസത്യത്തെയും ദിവ്യസമാധാനത്തെയും രക്ഷിച്ചു കാത്തു,
സമാധാനപ്രഭുവായ യേശു ക്രിസ്തു എന്ന നിന്റെ പ്രിയപുത്ര
നും ഞങ്ങളുടെ കൎത്താവും ആയവനെ കൊണ്ടു ഞങ്ങളെ പോ
റ്റി വാഴേണമേ. ആമെൻ. W. Bs. [ 30 ] (അതിന്റെ ശേഷം വേദപാഠം വായിച്ചു പാടു പാടിച്ച
അനന്തരം മനസ്സു മുട്ടുംപോലെ പ്രാൎത്ഥിച്ചു പ്രസംഗിക്ക.
ഒടുക്കം ഹൃദയത്തിൽനിന്നു പ്രാൎത്ഥിച്ചു കാര്യപ്രാൎത്ഥന ചൊല്ലി
ചൊല്ലിച്ചു, ഒരു ശ്ലോകം പാടിച്ചു തീൎച്ചെക്കു ആശീൎവ്വചനം
ഒന്നിനെ കേൾപ്പിക്കുക.)
കൎത്തൃപ്രാൎത്ഥന.
സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വി
ശുദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണ
മേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞ
ങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേ
ക്കും നിണക്കല്ലോ ആകുന്നു. ആമെൻ.
ആശീൎവ്വചനങ്ങൾ.
൧.
സമാധാനത്തിന്റെ ദൈവമായവൻ തന്നെ നിങ്ങളെ അ
ശേഷം വിശുദ്ധീകരിക്ക; നിങ്ങളുടെ ആത്മാവും ദേഹിയും ദേ
ഹവും നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷത
യിൽ അനിന്ദ്യമായി കാക്കപ്പെടാക. ആമെൻ.(൧തെസ്സ.൫.)
൨.
എന്നാൽ കുറയ കഷ്ടപ്പെട്ടു എങ്കിൽ നിങ്ങളെ യേശു ക്രിസ്തു
വിൽ നിന്റെ നിത്യതേജസ്സിലേക്കു വിളിച്ചവനായി, സൎവ്വകൃപാ
വരമുടയ ദൈവം താൻ നിങ്ങളെ യഥാസ്ഥാനത്തിലാക്കി ഉറ
പ്പിച്ചു ശക്തീകരിക്കും. അവന്നു തേജസ്സും ബലവും എന്നെന്നേ
ക്കും ഉണ്ടാവൂതാക. ആമെൻ. (൧പേത്രൻ ൫.)
൩.
എന്നാൽ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം
പരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിപ്രകാരം കഴി
യുന്നവന്നു സഭയകത്തും എന്നേക്കും സകല തലമുറകളോളാും ക്രി
സ്തു യേശുവിങ്കൽ തേജസ്സുണ്ടാവൂതാക. ആമെൻ. (എഫെ. ൩.) [ 31 ] III. ബാലോപദേശം.
(ഞായറാഴ്ചതോറും ബാലോപദേശം എന്ന ആരാധന കഴി
ക്കുന്നതിൽ ഒരു വന്ദനം ചൊല്ലി പാട്ടു പാടിച്ചശേഷം
ഈ പ്രാൎത്ഥന പ്രാൎത്ഥിക്ക.)
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവേ, വലിയ പ്രവാച
കനും ശിശുക്കളുടെ ഉപദേഷ്ടാവും ആയുള്ളോവേ, നീയും ബാ
പന്ത്രണ്ടു വയസ്സായപ്പോൾ ഉപദേഷ്ടാക്കളുടെ നടു
വിൽ ഇരുന്നു അൎവക്കു ചെവികൊടുക്കയും അവരോടു ചോദിക്ക
യും ചെയ്തുവല്ലോ. ഞങ്ങൾ ഇവിടെ കൂടിവന്നിരിക്കുന്നതു ദൈ
വഭക്തിയുടെ ഉപദേശത്തെയും രക്ഷാകരമായ ക്രിസ്തുമതത്തി
ന്റെ സാരാംശങ്ങളെയും കേൾപ്പാൻ മാത്രമല്ല ചോദ്യങ്ങൾക്കു
ഉത്തരം പറവാനും നിന്റെ ജ്ഞാനത്തിൽ വേരൂന്നി വിശ്വാ
സവൎദ്ധന ലഭിപ്പാനും ആകുന്നു. ഇതിന്നായിട്ടു നിന്റെ പരിശു
ദ്ധാത്മാവിന്റെ കരുണ നൽകേണമേ. നിന്റെ ധൎമ്മോപദേശ
ത്തിലെ അതിശയങ്ങളെ കാണേണ്ടതിന്നു ഞങ്ങളുടെ കണ്ണുക
ളെയും ഹൃദയങ്ങളെയും തുറക്കേണമേ. നിന്റെ വിശുദ്ധവച
നത്തെ മേൽക്കുമേൽ അധികം ഗ്രഹിക്കേണ്ടതിന്നു ഞങ്ങൾക്കു
ബുദ്ധികളെ തുറന്നു തരേണമേ. ഇപ്രകാരം കൎത്താവായ യേശു
വേ, നീ മൂലക്കല്ലാകുന്ന ആലയത്തിൽ അപൊസ്തലപ്രവാചക
ന്മാരുടെ അടിസ്ഥാനത്തിന്മേൽ ഞങ്ങൾ കെട്ടപ്പെട്ടു വൎളന്നു,
പിശാചിന്റെയും ലോകത്തിന്റെയും സകലപരീക്ഷകൾക്കും
തെററി ജയം കൊണ്ടു ആത്മാക്കളുടെ രക്ഷയാകുന്ന വിശ്വാസ
ത്തിന്റെ ലാക്കിൽ എത്തേണ്ടതിന്നു കരുണ ചെയ്തു പരിപാലി
ക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ. കൃപാസമ്പന്നനും ഏകജ്ഞാനിയുമായ പിതാവും ദൈവ
വും ആയുള്ളോവേ, ഞങ്ങൾ പാപത്തിലും അറിയായ്മയിലും
ജനിക്കയാൽ ഏകദൈവമായ നിന്നെയും നീ ലോകത്തിൽ അ
യച്ച യേശു ക്രിസ്തുവിനെയും അറിയുന്നതിൽ നിത്യജീവൻ ഉ
ണ്ടു എങ്കിലും ഇവ രണ്ടും ബോധിപ്പാൻ ഞങ്ങളാൽ കഴിയാതി [ 32 ] രിക്കേ ഒരു ബാലൻ ഈ കുറവിനെ തീൎപ്പതു എങ്ങിനെ? ചെറു
പ്പം മുതൽ നിന്നോടു ചേരുവാൻ തന്റെ ഓട്ടത്തെ ദോഷം അ
കററി ക്രമത്തിലാക്കുന്നതു എങ്ങിനെ? നിന്റെ വചനത്തെ
സൂക്ഷിക്കുന്നതിനാലല്ലോ. ആയതത്രേ ഞങ്ങളുടെ കാലുകൾക്കു
ദീപവും മാൎഗ്ഗത്തിങ്കൽ വെളിച്ചവും ആകുന്നതു; അതുകൊണ്ടു
ഞങ്ങൾ ഈ ഭൂമിമേൽ പരദേശികളും അതിഥികളും ആയി കട
ന്നു തീരുവോളം തിരുവചനം ഞങ്ങളിൽനിന്നു മറെക്കരുതെ;
ജ്ഞാനത്തിന്റെ ആത്മാവെ തന്നു ഞങ്ങൾ നിന്റെ പരമാൎത്ഥ
ത്തെ ശുദ്ധമായി ഗ്രഹിക്കേണ്ടതിന്നു ഉള്ളങ്ങളെ പ്രകാശിപ്പിക്കേ
ണമേ. സത്യത്തെ ഗ്രഹിച്ച പ്രകാരം ഞങ്ങൾ നിവൃത്തിച്ചും
നിന്റെ സന്നിധിയിൽ പ്രസാദം വരുത്തി നടന്നുംകൊള്ളേണ്ട
തിന്നു ഹൃദയങ്ങളെ പുതുക്കയും ചെയ്ക. ഇതു ഒക്കയും ഞങ്ങൾ
യാചിക്കുന്നതു പിതാവോടു ചേരുവാൻ ഏകവഴിയും സത്യവും
ജീവനും ആയിരിക്കുന്ന യേശു ക്രിസ്തു എന്ന കൎത്താവിന്മൂലമത്രേ.
ആയവന്റെ നാമത്തിൽ ഞങ്ങൾ ഇനിയും വിളിച്ചപേക്ഷി
ക്കുന്നു. സ്വൎഗ്ഗസ്ഥനായ- Sfh.

(പിന്നെ ചോദ്യത്തരത്താലേ ഉപദേശവും അനന്തരം
ഹൃദയപ്രാൎത്ഥനയും ചെയ്ത, പാടിയ ശേഷം ആശീൎവ്വചനവും
ചൊല്ലേണ്ടതു. വളരെ കുട്ടികൾ ഉള്ള സ്ഥലത്തിൽ ഹൃദയ
പ്രാൎത്ഥനെക്കു പകരം ഇതിനെയും)

വായിക്കാം.
ഞങ്ങളുടെ കൎത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ
ഒക്കയും എത്ര നിറന്നിരിക്കുന്നു! സ്വപ്രതാപത്തെ വാനങ്ങളിൽ
ഇട്ടവനേ, ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ
നിന്നു നീ നിണക്കു ബലത്തെയും സ്തോത്രത്തെയും നിൎമ്മിച്ചു;
ഞങ്ങളെ നീ എത്ര വാത്സല്യത്തോടെ വിളിച്ചു ക്ഷണിച്ചിരി
ക്കുന്നു. എൻ മകനേ, എന്റെ വേദധൎമ്മത്തെ മറക്കാതെ നി
ന്റെ ഹൃദയം എൻ കല്പനകളെ സൂക്ഷിക്കാവു; അവ ദീൎഘനാ
ളുകളും ജീവന്റെ ആണ്ടുകളും സമാധാനവും നിണക്കു കൂട്ടിവെ
ക്കും. അവറെറ കഴുത്തിൽ കെട്ടിക്കൊൾക, ഹൃദയപലകമേലും
എഴുതുക, എന്നാൽ ദൈവത്തിന്റെയും മനുഷ്യരുടെയും കണ്ണുക [ 33 ] ളിൽ കരുണയും ഭാഗ്യസിദ്ധിയും കണ്ടെത്തും. അതല്ലാതെ നി
ന്റെ ഏകജാതനായ യേശു ക്രിസ്തു പൈതങ്ങളെ തന്റെ അടു
ക്കെ കൊണ്ടുവരുവാൻ എത്ര താല്പൎയ്യത്തോടെ കല്പിച്ചും ഇപ്ര
കാരമുള്ളവൎക്കു ദൈവരാജ്യം ഉണ്ടെന്നു ചൊല്ലി അനുഗ്രഹിച്ചും
ഇരിക്കുന്നു. നീ ചെറുപ്പത്തിൽ ഞങ്ങളെയും വലിച്ചു വിശുദ്ധ
സ്നാനത്താൽ ദൈവപുത്രത്വത്തിൻ വാഗ്ദത്തം തന്നതു ഒഴികെ
നീ വെളിപ്പെടുത്തിയ ദിവ്യവചനങ്ങളാകുന്ന കൂട്ടില്ലാത്ത പാലു
കൊണ്ടു നിത്യം പുലൎത്തി, വിശുദ്ധവഴിയിൽ നടത്തിവരുന്നതു
കൊണ്ടു ഞങ്ങൾ ഹൃദയപൂൎവ്വം നിന്നെ സ്തുതിക്കുന്നുണ്ടു. ഇനി
ഞങ്ങൾ പ്രത്യേകമായി അപേക്ഷിക്കുന്നിതു: ഞങ്ങൾ വളരു
ന്തോറും ആത്മാവിൽ ശക്തിപ്പെട്ടു വൎദ്ധിക്കയാവു. വിശ്വസ്ത
ദൈവമായ പിതാവേ, നിണക്കും നിന്നെ സേവിക്കുന്ന സകല
മനുഷ്യൎക്കും ഞങ്ങൾ പ്രസാദം വരുത്തി കരുണയിൽ വളരുമാ
റാകുക. ഇപ്രകാരം നിന്നെ അറിഞ്ഞും സേവിച്ചും നിന്നാൽ ജീ
വിച്ചുംപോരുന്ന ജനം ഉത്ഭവിച്ചു വൎദ്ധിക്കയും ഞങ്ങളുടെ ക
ൎത്താവും രക്ഷിതാവും ആയ യേശു ക്രിസ്തുമൂലം അവന്റെ വലി
യ നാൾവരേ നില്ക്കയും ചെയ്യുമാറാക. ആമെൻ. Sfh.

അല്ലെങ്കിൽ.
കരുണയുള്ള ദൈവമായ പിതാവേ, നീ ഞങ്ങൾക്കു വീണ്ടും
രക്ഷാമാൎഗ്ഗത്തെ ഗ്രഹിപ്പിച്ചു തന്നതുകൊണ്ടു ഞങ്ങൾ സ്തോത്രം
ചൊല്ലുന്നു. കേട്ട വചനത്തിന്മേൽ നിന്റെ അനുഗ്രഹം വെ
ക്കുക, വലിയവരും ചെറിയവരും എപ്പോഴും അതിനെ നല്ല ഹൃ
ദയത്തിൽ സൂക്ഷിപ്പാൻ സംഗതി വരുത്തേണമേ. നിന്റെ വ
ചനവും ആത്മാവും ഞങ്ങളിൽനിന്നും മക്കളിൽനിന്നും മാറി
പ്പോകയില്ല എന്നുള്ള വാഗ്ദത്തത്തിന്നു നിവൃത്തി വരുത്തുക. തി
രുവചനത്തെ കാത്തുകൊണ്ടാലല്ലാതെ നടപ്പു നിൎദ്ദോഷമായ്വ
രികയില്ല എന്നു ഞങ്ങളുടെ കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ
ഉപദേശിക്കേണമേ. അവർ ബാല്യത്തിലും തങ്ങളുടെ സ്രഷ്ടാ
വെ ഓൎക്കേണ്ടതിന്നും അതിവിശുദ്ധ ബാലനായ യേശുവിന്റെ
മാതൃകപ്രകാരം പ്രായത്തിൽ വളരുന്തോറും ജ്ഞാനത്തിലും നി [ 34 ] ന്നോടും മനുഷ്യരോടും കൃപയിലും വൎദ്ധിക്കേണ്ടതിന്നും ഇവ്വണ്ണം
ഇഹത്തിലും പരത്തിലും വിടാത്ത സൌഖ്യം സാധിക്കേണ്ടതി
ന്നും കരുണ ചെയ്തു പ്രിയ പുത്രനായ യേശു ക്രിസ്തുവിനെ വി
ചാരിച്ചു ഞങ്ങളുടെ അപേക്ഷയെ കേൾക്കേണമേ.ആമെൻ. W.

A.
a. ഓരോ ഞായറാഴ്ചപ്രാൎത്ഥനകൾ.
൧.
ഞങ്ങളുടെ ദൈവമായ കൎത്താവേ, നീ വെളിച്ചമാകുന്നു, ഇ
രിട്ടു നിന്നിൽ ഒട്ടും ഇല്ല. നീ ഏകജാതനായ പുത്രനെ ഈ ലോ
കത്തിൽ അയച്ചതു അവനെ പിഞ്ചെല്ലുന്നവൻ ആരും ഇരി
ട്ടിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആയിരിക്കേ
ണ്ടതിന്നത്രേ. ഇന്നും കൂടെ നിന്റെ വെളിച്ചവും സത്യവും ഞങ്ങ
ളെ നടത്തേണ്ടതിന്നു അയക്കുക. ഇന്നും ഞങ്ങളിൽ അറിയി
ക്കുന്ന നിന്റെ വചനം ഞങ്ങളുടെ കാല്ക്കു ദീപവും വഴിയിൽ
വെളിച്ചവും ആയിത്തീരുമാറാക. താന്താന്റെ ഹൃദയത്തിന്റെ
അവസ്ഥ ഇന്നതു എന്നു ഞങ്ങൾക്കു വെളിപ്പെടുത്തി തരിക, ത
ന്നെത്താൻ ചതിക്കുന്ന മായാബുദ്ധിയെ അകററുക, അഹംഭാവ
ത്തെ ഇടിക്കുക. ഞങ്ങളെ ഉയൎത്തുവാൻ കഴിയേണ്ടതിന്നു താഴ്ത്തി
വെക്കുക. നല്ല ദാനങ്ങളും തികഞ്ഞ വരങ്ങളും ഞങ്ങളിൽ നി
റെച്ചും നീയും ഞങ്ങളിൽ വസിച്ചുംകൊൾവാൻ വേണ്ടി ജഡ
ത്തിലേയും ആത്മാവിലേയും സകല കന്മഷത്തിൽനിന്നും ഞ
ങ്ങളെ വെടിപ്പാക്കേണമേ. ഞങ്ങളെ നിന്റെ ദിവ്യപ്രതിമയാ
ക്കി രൂപാന്തരപ്പെടുത്തി നിന്റെ അത്യന്തജ്ഞാനത്തെ ഞങ്ങ
ൾക്കു ഇപ്പോൾ തന്നെ നിത്യജീവന്റെ ഉറവാക്കി ചമെക്കേണ
മേ. നിനക്കു വേൎത്തിരിച്ചുള്ള ഈ നാളിനെ സമൃദ്ധിയായി അ
നുഗ്രഹിക്ക. ഇന്നു നിന്റെ വചനത്തെ വായിച്ചും കേട്ടും പ്ര
സ്താവിച്ചുംകൊള്ളുന്ന എല്ലാവരിലും നിന്റെ ആത്മാവുകൊ
ണ്ടു ശക്തിയോടെ പ്രവൃത്തിക്ക. നിന്റെ വിലയേറിയ സുവി [ 35 ] ശേഷത്തെ നിന്ദിക്കുന്നവരോടും നീ പൊരുതു ജയിച്ചുംകൊൾക.
ഇങ്ങിനെ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും തിരുരാജ്യം
പരന്നുവരികയും പല ആത്മാക്കൾക്കും നിത്യരക്ഷ സാധിക്കയും
ആകേണമേ. സ്വൎഗ്ഗസ്ഥനായ പിതാവേ, നിന്റെ പുത്രനും
ഞങ്ങളുടെ കൎത്താവും ആയ യേശു ക്രിസ്തുവിനെ വിചാരിച്ചു
ഞങ്ങളുടെ യാചനകളെ കേട്ടരുളേണമേ. ആമെൻ. W.

൨.
സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, ഇന്നു നിന്റെ സ്വസ്ഥ
നാളാകയാൽ ഞങ്ങൾ പൂൎണ്ണമനസ്സോടെ നിന്റെ വചനം കേ
ട്ടും അംഗീകരിച്ചുംകൊണ്ടു ഈ ദിവസത്തെ വേണ്ടുംവണ്ണം വി
ശുദ്ധീകരിപ്പാനും നിന്റെ വചനത്താൽ ഞങ്ങൾ വിശുദ്ധീക
രിക്കപ്പെടുവാനും നിന്റെ നല്ല ആത്മാവെ അയച്ചു ഞങ്ങളെ
പ്രകാശിപ്പിച്ചു നടത്തേണമേ. നിന്റെ വചനത്തിന്നു ശുശ്രൂ
ഷക്കാരായവർ ഒക്കയും യേശു ക്രിസ്തുവിന്റെ സുവിശേഷത്തെ
കൂട്ടില്ലാതെ വെടിപ്പായി അറിയിച്ചും തങ്ങളും അതിനാൽ ജീവി
ച്ചും ഇരിക്കേണ്ടതിന്നു പരിശുദ്ധാത്മാവിന്റെ വെളിച്ചത്തെയും
ശക്തിയെയും അവൎക്കു നല്കേണമേ. ഈ ദിവസത്തിന്റെ അ
നുഗ്രഹങ്ങൾ എല്ലാവൎക്കും വിശേഷാൽ സങ്കടപ്പെടുന്നവൎക്കും
ഭാരം ചുമക്കുന്നവൎക്കും രോഗികൾക്കും മരിക്കുന്നവൎക്കും വേണ്ടു
വോളം അനുഭവമായ്‌വരുമാറാക. ഞങ്ങൾ നിന്റെ പ്രിയപുത്ര
നായ യേശു ക്രിസ്തുവിൽ മുററും ആശ്രയിച്ചും ആശ വെച്ചും
കൊണ്ടു തിരുവചനപ്രകാരം നടപ്പാനും എല്ലാ ഇടൎച്ചകളെ
യും സൂക്ഷിച്ചൊഴിച്ചു ഞങ്ങളുടെ രക്ഷിതാവെ വിടാതെ പി
ഞ്ചെല്വാനും പ്രയാണത്തിന്റെ ഒടുവിൽ നിന്റെ സ്വൎഗ്ഗീയരാ
ജ്യത്തിൽ പൂകുവാനും നിന്റെ കരുണ ഇറക്കി തരേണമേ. ആ
മെൻ. W.

൩.
വിശ്വസിക്കുന്ന ഹൃദയങ്ങൾക്കെല്ലാം ശ്രേഷ്ഠവിശ്രാമവും
ഭാഗ്യസ്ഥാനവും ആകുന്ന യേശുവേ, അദ്ധ്വാനിച്ചും ഭാരം ചുമ
ന്നും നടക്കുന്നോരേ ഒക്കയും എന്റെ അടുക്കെ വരുവിൻ! എ [ 36 ] ന്നാൽ നിങ്ങളുടെ ദേഹികൾക്കു ആശ്വാസം കണ്ടെത്തും എന്നു
ള്ളതു നിന്റെ വാക്കാകുന്നുവല്ലൊ. അതുകൊണ്ടു ഹൃദയത്തിന്നു
ഈ ലോകത്തിൽ ഒരു തൃപ്തിയും കാണാത്ത ഞങ്ങൾ നിന്റെ
അടുക്കൽ വരുന്നു. കൎത്താവായ യേശുവേ, നിന്റെ ജീവനാലും
കഷ്ടമരണങ്ങളാലും നീ ലോകത്തെ ജയിച്ചുവല്ലൊ. ഞങ്ങളുടെ
ദേഹികൾ നിന്റെ സ്നേഹത്തിലും ആശ്വാസത്തിലും സമാധാ
നത്തിലും സ്വസ്ഥത ആചരിക്കുമാറാക. ഞങ്ങൾ നിന്നെ ഉള്ള
വണ്ണം അറിഞ്ഞും നിന്നെ മാത്രം വാഞ്ഛിച്ചും നിന്നിൽ ആന
ന്ദിച്ചും സുഖിച്ചുംകൊണ്ടിരിപ്പാൻ സംഗതി വരുത്തുക. ഒടുക്കം
തിരുമുഖത്തോടു സന്തോഷങ്ങളുടെ തൃപ്തിയും നിൻ വലങ്കൈ
യാൽ എന്നും കൌതുകങ്ങളും ഉള്ള നിത്യസ്വസ്ഥതയിലേക്കു
പ്രവേശിപ്പിക്കേണമേ. ആമെൻ. W.

൪.
നിത്യത്തോളം ഞങ്ങൾക്കു രക്ഷയും ആശ്വാസവും ആകുന്ന
ദൈവവും പിതാവും ആയുള്ളോവേ, വിശുദ്ധഭയത്തോടെ തിരു
മുമ്പിൽ ആരാധിച്ചുകൊൾവാൻ ഞങ്ങൾ നിന്റെ കരുണയാ
ലെ കൂടിവന്നിരിക്കുന്നു. ഞങ്ങൾ പൊടിയും ഭസ്മവും ആകുന്നു
എന്നിട്ടും നിന്നോടു പറവാൻ തുനിഞ്ഞിരിക്കുന്നു. എന്റെ മു
ഖത്തെ അന്വേഷിപ്പിൻ എന്നു നീ കല്പിച്ചിരിക്കയാൽ ഞങ്ങൾ
നിന്റെ മുഖത്തെ അന്വേഷിച്ചും നിന്റെ സത്യവചനത്തെ
മുറുക പിടിച്ചും ഇരിക്കുന്നു. യഹോവ, നിന്നെ വാഴ്ത്തുന്ന ശ
ബ്ദം കേൾപ്പിച്ചും നിന്റെ അതിശയങ്ങളെ ഒക്കയും വൎണ്ണിച്ചും
പോരുന്ന നിന്റെ ഭവനത്തിലെ പാൎപ്പും നിന്റെ തേജസ്സിൻ
വാസസ്ഥലവും ഞങ്ങൾ സ്നേഹിക്കുന്നു. ദൈവവും ഞങ്ങളുടെ
കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവുമായുള്ളോവേ, നീ
വാഴ്ത്തപ്പെട്ടവനാക. സ്വൎല്ലോകങ്ങളിലെ എല്ലാ ആത്മിക അ
നുഗ്രഹത്താലും നീ ഞങ്ങളെ ക്രിസ്തുവിങ്കൽ പണ്ടേ അനുഗ്രഹി
ച്ചു വന്നുവല്ലൊ; അവനിലും അവന്മൂലവും ഇന്നും എന്നും അ
നുഗ്രഹിച്ചു പോരേണമേ. ഞങ്ങൾ നിത്യവും യഹോവയുടെ
അനുഗ്രഹമുള്ളവരായിരിക്കാക. ഞങ്ങളെ സകല സത്യത്തിലും [ 37 ] നടത്തേണ്ടതിന്നു നിന്റെ പരിശുദ്ധാത്മാവിനെ അയക്കുക.
ഞങ്ങളെ വിശ്വാസത്തിൽ വേരൂന്നിപ്പാൻ കരുണാത്മാവെയും
നിന്റെ കൂട്ടായ്മയെ ഉറപ്പിപ്പാൻ പ്രാൎത്ഥനാത്മാവെയും നല്ല
പോരാട്ടത്തിന്നായി ബലപ്പെടുത്തുവാൻ ശക്ത്യാത്മാവെയും ഞ
ങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും നിത്യജീവങ്കലേക്കു ക്രി
സ്തു യേശുവിങ്കൽ കാപ്പാൻ പ്രത്യാശയുടെയും സമാധാനത്തി
ന്റെയും ആത്മാവെയും ഇറക്കിത്തരേണമേ. ആമെൻ. W.

b. ഉത്സവപ്രാൎത്ഥനകൾ.

ആഗമനനാൾ.
൧.
നിത്യനും സൎവ്വശക്തനും ആയ ദൈവമേ, കാലസമ്പൂൎണ്ണത
വന്നേടത്തു നിന്റെ ഏകജാതനായ യേശു ക്രിസ്തുവിനെ ഞങ്ങ
ളുടെ ഇടയിലേക്കു ഇറങ്ങിവരുവാൻ അയച്ചതുകൊണ്ടു ഞങ്ങൾ
മനഃപൂൎവ്വമായി നിന്നെ സ്തുതിക്കുന്നു. ഇങ്ങിനെ അവൻ ജഡ
ത്തിൽ വന്നതു ഞങ്ങൾക്കു നിത്യാശ്വാസമായി ചമവാനും അ
വൻ ലോകത്തിൽ കിഴിഞ്ഞതു അരിഷ്ടപാപികളായ ഞങ്ങളെ
രക്ഷിക്കേണ്ടതിന്നത്രേ എന്നു വിശ്വസിച്ചുറെപ്പാനും കരുണ ന
ല്കേണമേ. വിശ്വസ്തനായ ദൈവമേ, ഇന്നും കൂടെ അവൻ തി
രുവചനത്താലും വിശുദ്ധചൊല്ക്കുറികളാലും ഞങ്ങളുടെ ഇടയിൽ
വരുമാറാക. ഞങ്ങൾ നിന്റെ ശക്തിമൂലം ഈ ഹൃദയങ്ങളെ
ഒരുക്കി അവന്നു നിത്യവാസസ്ഥലമാക്കേണ്ടതിന്നു സംഗതി വ
രുത്തുകേ ആവു. ഒടുക്കത്തെ പ്രത്യക്ഷതെക്കായി അവൻ വരു
വാനുള്ളതിനെ ഞങ്ങൾ വാഞ്ഛിക്കയും അവൻ ന്യായവിധിക്കാ
യി ഇറങ്ങുമ്പോൾ സന്തോഷത്തോടെ എതിരേല്ക്കുയും നിത്യ
തേജസ്സിന്റെ രാജ്യത്തിൽ അവനോടു കൂടെ പ്രവേശിക്കയും ചെ
യ്യേണ്ടതിന്നു ഞങ്ങളുടെ നിനവുകളെയും ചിന്തകളെയും ഉണ
ൎത്തി ഉത്സാഹിപ്പിക്കേണമേ. നിത്യരാജാവായുള്ള നിണക്കും [ 38 ] നിന്നോടു ഒന്നിച്ചു ജീവിച്ചും വാണുംകൊണ്ടിരിക്കുന്ന പുത്രന്നും
ഇന്നുമുതൽ എന്നെന്നേക്കും സകല തലമുറകളോളവും സഭയ
കത്തു തേജസ്സുണ്ടാവൂതാക. ആമെൻ. W.

൨.
കനിവും വിശ്വസ്തതയും നിറഞ്ഞ ദൈവമേ, ഏകജാതനാ
യ പുത്രനെ പഴയ നിയമത്തിലെ പിതാക്കന്മാൎക്കു വാഗ്ദത്തം
ചെയ്തും വിശുദ്ധപ്രവാചകരെക്കൊണ്ടു മുന്നറിയിച്ചും കാലസ
മ്പൂൎണ്ണത വന്നേടത്തു ലോകത്തിൽ അയച്ചുംകൊണ്ടു നിന്റെ
ഇഷ്ടത്തെയും ആലോചനയെയും വെളിപ്പെടുത്തി ഭൂമിയിലെ
സകല ജാതികളിലും നിന്റെ അനുഗ്രഹത്തെ വരുത്തി പരത്തി
യതുകൊണ്ടും ഞങ്ങൾ സ്തോത്രവും പുകഴ്ചയും ചൊല്ലുന്നു. അ
വന്നായി ഞങ്ങളും ഹൃദയങ്ങളെ മനസ്സോടെ തുറന്നിട്ടു അവൻ
ഇങ്ങു പ്രവേശിച്ചും താൻ സ്വൎഗ്ഗത്തിൽനിന്നു കൊണ്ടുവന്ന
രക്ഷാകരദാനങ്ങളോടും കൂടെ ഞങ്ങളിൽ നിത്യം വസിച്ചും നില
നിന്നും കൊള്ളേണ്ടതിന്നു നിന്റെ കരുണയെ സമൃദ്ധിയായി
തരേണമേ. അവൻ തിരുവചനത്താലും ആത്മാവിനാലും ഇ
ടവിടാതെ ഞങ്ങളുടെ ഉള്ളങ്ങളോടു പറകയും പാപങ്ങളുടെ അ
ധികാരത്തെ ഞങ്ങളിൽനിന്നു നീക്കുകയും തികവുവന്ന നീതിമാ
ന്മാരുടെ കൂട്ടത്തിൽ ഞങ്ങളെ ചേർക്കുകയും ചെയ്യുമാറാക. നിന്റെ
വിശ്വസ്തതെക്കു തക്കവണ്ണം ഞങ്ങളെ അവസാനംവരെയും ഉറ
പ്പിച്ചു കാത്തു ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
നാളിൽ കുററം ചുമത്തപ്പെടാത്തവരാക്കി തീൎക്കേണമേ. ആമെൻ.
W.

തിരുജനനനാൾ.
൧.
സ്വൎഗ്ഗസ്ഥപിതാവും കൎത്താവുമായ ദൈവമേ, നീ അനാദി
യായിട്ടു നിന്റെ ഏകജാതനെ ഞങ്ങളുടെ രക്ഷെക്കായി നിയമി
ച്ച കാലസമ്പൂൎണ്ണതയിൽ മനുഷ്യനായി പിറപ്പിച്ചതുകൊണ്ടു
ഞങ്ങൾ ഹൃദയപൂൎവ്വം സ്തുതിയും പുകഴ്ചയും ചൊല്ലുന്നു. [ 39 ] നിന്റെ കരുണാധനം ഹേതുവായി നീ അവനെ ഈ അരിഷ്ട
ജാതിക്കു സമ്മാനിച്ചതു ജഡികമായ പിറപ്പിലെ കേടിൽനിന്നു
ശുദ്ധിവന്നിട്ടു ഞങ്ങൾ ധൎമ്മത്തിന്റെ ശാപത്തിൽനിന്നും പാപ
മരണങ്ങളുടെ അധികാരത്തിൽനിന്നും ഉദ്ധരിക്കപ്പെട്ടു നിന്റെ
മക്കളും സ്വൎഗ്ഗരാജ്യത്തിന്റെ അവകാശികളുംആയിത്തീരേണ്ടതി
ന്നത്രേ. കനിവുള്ള പിതാവേ, നിന്റെ പ്രിയപുത്രന്റെ വിശു
ദ്ധാവതാരത്താൽ ഞങ്ങൾ എല്ലായ്പോഴും ആശ്വസിച്ചും ആനന്ദി
ച്ചുംകൊൾവാൻ ദയ ചെയ്തു ഞങ്ങളെ ആ രക്ഷിതാവിന്റെ അ
റിവിൽ വേരൂന്നിക്കയും ഉറപ്പിക്കയും ചെയ്യേണ്ടു എന്നു അപേ
ക്ഷിക്കുന്നു. ആത്മാവിൽനിന്നു ഞങ്ങൾ വീണ്ടും ജനിച്ചിട്ടു അ
നുസരണമുള്ള മക്കളായി എന്നും നിണക്കു ജീവിച്ചും നിന്നെ സേ
വിച്ചും കൊണ്ടു ഒടുക്കം എല്ലാ ദൂതന്മാരോടും തെരിഞ്ഞെടുത്ത
കൂട്ടത്തോടും ഒന്നിച്ചു നിന്നെ എന്നേക്കും സ്തുതിച്ചും പുകണ്ണും
പോരേണ്ടതിന്നു കൃപ ചെയ്യേണമേ. ആമെൻ. W.

൨.
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായി
സൎവ്വശക്തിയുള്ള ദൈവമേ, നിന്തിരുനാമത്തിനു എന്നും സ്തോ
ത്രം ഭവിപ്പൂതാക. നീ ഞങ്ങളോടു വലിയവ ചെയ്കയാൽ ഞ
ങ്ങൾ ആനന്ദിക്കുന്നു. ഞങ്ങൾക്കായല്ലൊ കൎത്താവാകുന്ന ക്രി
രക്ഷിതാവു ഇന്നു ജനിച്ചിരിക്കുന്നു. ഇപ്രകാരം നീ
ഞങ്ങളെ സ്നേഹിച്ചു ഞങ്ങൾ നിൻ പ്രിയപുത്രന്മൂലം ജീവിക്കേ
ണ്ടതിന്നു അവനെ ഇഹലോകത്തിൽ അയച്ചിരിക്കയാൽ ഞ
ങ്ങൾ പൂൎണ്ണമനസ്സോടെ നിന്നെ സ്തുതിക്കുന്നു. കൎത്താവായ യേ
ശുവേ, നിണക്കു സ്തോത്രവും നമസ്കാരവും ഉണ്ടാവൂതാക. ഞ
ങ്ങൾ ദൈവപുത്രർ ആകേണ്ടതിന്നു നീ മനുഷ്യപുത്രനായ്വന്നു,
നിന്റെ ദാരിദ്ര്യത്താൽ ഞങ്ങൾ സമ്പന്നന്മാർ ആകേണ്ടതിന്നു
നീ ദരിദ്രനായ്വന്നു, നിന്നാൽ ഞങ്ങൾ ദൈവസാദൃശ്യമായി പുതു
ക്കപ്പെടേണ്ടതിന്നു നീ ദാസരൂപം എടുത്തു കിഴിഞ്ഞു വന്നു; ഞ
ങ്ങൾ എല്ലാവരും അന്ധകാരത്തിലും മരണനിഴലിലും ഇരുന്നു,
നീയോ ദൈവത്തിന്റെ അലിവുള്ള കനിവിനെ ഞങ്ങളിൽ [ 40 ] ആക്കി സമാധാനസന്തോഷങ്ങളെ ഇറക്കി ഞങ്ങളും നിന്റെ
നിറവിൽനിന്നു കൃപെക്കു വേണ്ടി കൃപയെയും കൈക്കൊള്ളുന്നു.
അതുകൊണ്ടു ഞങ്ങളുടെ ദേഹി ഉല്ലസിച്ചുകൊണ്ടു:"ദൈവത്തി
ന്നു അത്യുന്നതങ്ങളിൽ തേജസ്സും, ഭൂമിയിൽ സമാധാനവും, മനു
ഷ്യരിൽ പ്രസാദവും ഉണ്ടു"എന്നു സ്തുതിക്കുന്നു.
ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയുള്ളോവേ, നിന്നെ
കാംക്ഷിക്കുന്ന ഈ ഹൃദയങ്ങളിലേക്കു വന്നു നിന്റെ സ്വൎഗ്ഗീയ
വരങ്ങളെല്ലാം ഞങ്ങളിൽ നിറക്കേണമേ. നിന്റെ ആത്മാവു
കൊണ്ടു ഞങ്ങളെ നടത്തുക, നിന്റെ കൃപകൊണ്ടു പാപം എ
ന്ന വ്യാധിയെ നീക്കി ഭേദം വരുത്തുക. വിശ്വസ്തനായ ത്രാണ
കൎത്താവേ, സകലദുഃഖത്തിലും ആശ്വാസവും എല്ലാ ഞെരു
ക്കത്തിലും സഹായവും ഈ ദുഷ്ടലോകത്തിലെ പരീക്ഷകളിൽ
ശക്തിയും ഒടുക്കത്തെ പോരാട്ടത്തിൽ ധന്യമായ പ്രത്യാശയും
നല്കേണമേ. യേശുവേ, ഞങ്ങളെ കനിഞ്ഞുകൊണ്ടു നിന്റെ
സമാധാനം തരികേ ആവു. ആമെൻ. W.

ആണ്ടറുതി.
൧.
കൎത്താവായ ദൈവമേ! നീ തലമുറതലമുറയായിട്ടു ഞങ്ങ
ൾക്കു ശരണമായിരിക്കുന്നു. മലകൾ ജനിച്ചതിന്നും നീ ഭൂമിയെ
യും ഊഴിയെയും ഉല്പാദിച്ചതിന്നും മുമ്പേ യുഗംമുതൽ യുഗപ
ൎയ്യന്തം ദൈവമേ നീ ഉണ്ടു. ഞങ്ങളുടെ ആയുഷ്ക്കാലം വേഗം
കഴിഞ്ഞും ഞങ്ങളുടെ ജീവൻ ഒഴുക്കുപോലെ ക്ഷണത്തിൽ കട
ന്നുമ്പോകുന്നു. എങ്കിലും കനിവുള്ള യഹോവേ, നിന്റെ ദയ
നീങ്ങുകയില്ല; നിന്റെ സമാധാനനിയമം കുലുങ്ങുകയും ഇല്ല.
ആകയാൽ ഞങ്ങളുടെ ഏകസഹായവും നിത്യാശ്വാസവും ആ
കുന്ന നിന്നോടു ഞങ്ങൾ ചേൎന്നു വരുന്നു.

ദൈവമേ, കഴിവാറായ ഈ സംവത്സരത്തിൽ നിന്റെ വ
ചനം മൂലം ഞങ്ങൾക്കു ഐശ്വൎയ്യമായി നല്കിയ സകല അനു
ഗ്രഹങ്ങൾക്കായും ഞങ്ങൽ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു. ഈ [ 41 ] വിശുദ്ധസ്ഥലത്തു ഞങ്ങൾ കൂടിവന്നു നിന്നെ അരാധിക്കുമ്പോ
ഴൊക്കെയും നീ നിന്റെ ആത്മാവിനോടു കൂടെ ഞങ്ങൾക്കു സമീ
പസ്ഥനായി പാൎത്തപ്രകാരം ഈ വർഷത്തിൽ ഒടുക്കത്തെ പ്രാ
വശ്യം ഞങ്ങൾ ഒന്നിച്ചു നിന്റെ മുഖത്തെ അന്വേഷിക്കുന്ന
ഈ നാഴികയിലും ഞങ്ങളുടെ മദ്ധ്യേ എഴുന്നെള്ളി ഞങ്ങളെ അ
നുഗ്രഹിക്കേണമേ. ഞങ്ങൾ പഴയ വൎഷത്തോടു പിരിഞ്ഞുപോ
കയും പുതിയ വൎഷത്തിലേക്കു കടക്കയും ചെയ്യുന്ന ഈ ആണ്ട
റുതി ഞങ്ങൾക്കു അനുഗ്രഹകരമാകേണ്ടതിന്നു നിന്റെ വചനം
ഈ അവസരത്തിൽ പ്രത്യേകശക്തിയോടു കൂടെ ഞങ്ങളുടെ ഹൃ
ദയങ്ങളിൽ പ്രവേശിക്കുമാറാക്കേണമേ. ഞങ്ങൾ പഴയ കൊ
ല്ലത്തെ ക്രിസ്ത്യാനൎക്കു യോഗ്യമാകുംവണ്ണം ഭയഭക്തിയോടും പ്രാ
ൎത്ഥനയോടും കൂടെ അവസാനിപ്പിക്കേണ്ടതിന്നും കരുണ നല്കി
സഹായിക്കേണമേ. കൎത്താവേ, നിന്റെ മുഖപ്രകാശത്തെ
ഞങ്ങളുടെ മേൽ ഉയൎത്തി ഞങ്ങളുടെ ദിവസങ്ങളുടെ ഓട്ടത്തിൽ
ഏറ്റവും വിലയേറിയ വരമാകുന്ന നിന്റെ സമാധാനത്തെ
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിങ്കൽ ഞങ്ങൾക്കു ദാനം
ചെയ്തു അതിനെ ഞങ്ങളിൽ പരിപാലിക്കയും ചെയ്യേണമേ.
ആമെൻ. Ae.

൨.
സൎവ്വശക്തിയുള്ള ദൈവവും സ്വൎഗ്ഗസ്ഥാപിതാവും ആയുള്ളോ
വേ, അവസാനിപ്പാറാകുന്ന ഈ വർഷത്തിന്നകം നീ നിന്റെ
പിതൃദയാവാത്സല്യത്താലും വിശ്വസ്തയാലും ഞങ്ങളുടെ ജീവ
നെ താങ്ങി രക്ഷിക്കയും ദേഹിദേഹങ്ങളെ സംബന്ധിച്ചു നി
ന്റെ നന്മകളെ വഴിയുംവണ്ണം ഞങ്ങൾക്കു അനുഭവമാക്കിത്തരി
കയും ചെയ്താകകൊണ്ടു ഞങ്ങൾ പൂൎണ്ണമനസ്സോടെ നിണക്കു
സ്തുതിയും സ്തോത്രവും ചൊല്ലുന്നു. കൎത്താവേ, നീ ഞങ്ങളോടു
ചെയ്തുവന്ന കരുണെക്കും സൎവ്വവിശ്വസ്തതെക്കും ഞങ്ങൾ അ
ശേഷം അയോഗ്യരത്രേ. നിന്റെ പിതൃസ്നേഹത്തിൻ ധനത്തെ
ഞങ്ങൾ വേണ്ടുംപോലെ തിരിച്ചറിയാതെ പലവട്ടം ദുഷ്പ്രയോ
ഗം ചെയ്കയും മനസ്സാലും വാക്കിനാലും ക്രിയയാലും ഈ വൎഷ [ 42 ] ത്തിൽ പലപ്രകാരത്തിലും നിണക്കു വിരോധമായി പിഴെക്ക
യും ചെയ്തതിനാൽ നിന്റെ ന്യായമുള്ള ശിക്ഷകൾക്കു യോഗ്യ
രായ്ത്തീൎന്നു എന്നു ഞങ്ങൾ സത്യാനുതാപത്തോടെ നിൻ തിരുമു
മ്പിൽ ഏററുപറയുന്നു.
അതുകൊണ്ടു സകലപാപങ്ങളെയും ഞങ്ങൾക്കു ക്ഷമിച്ചു
വിടേണ്ടതിന്നു ഞങ്ങൾ ഏററവും വിനയമായി അപേക്ഷിക്കു
ന്നു. പിന്നെ നിണക്കു തിരുഹിതം ആകുന്നുവെങ്കിൽ ഞങ്ങൾ
നാളെ പുതിയ ഒരാണ്ടു തുടങ്ങുന്നതാകയാൽ നീ ഞങ്ങളോടുള്ള
നിന്റെ ദയാകടാക്ഷത്തെയും വിശ്വാസ്യതയെയും പുതുക്കി ഞ
ങ്ങൾ പഴയ വൎഷത്തിൽ പഴയ പാപങ്ങളെ ഒക്കെ വെടിഞ്ഞിട്ടു
പുതിയ കൊല്ലത്തിൽ പുതിയ ജീവനത്തെ ആരംഭിച്ചു പുതിയ
ഉത്സാഹത്തോടും മുതിൎച്ചയോടും കൂടെ നിന്നെ സേവിക്കത്തക്ക
വണ്ണം നിന്റെ പരിശുദ്ധാത്മാവിനെ ഞങ്ങൾക്കു സമ്മാനിച്ചു
തരേണമേ. ഞങ്ങളുടെ ദൈവമായ കൎത്താവേ, അതിവേഗത
യോടെ കഴിഞ്ഞുപോകുന്ന ഞങ്ങളുടെ ജീവനാളുകളെ എല്ലാം
ഞങ്ങൾ നിന്റെ ഭയത്തിൽ കഴിപ്പാൻ തുണനിന്നു ഞങ്ങളെ
അനുഗ്രഹിക്കേണമേ. ഞങ്ങളെ ഇഹത്തിലെ പ്രവൃത്തിയിൽ
നിന്നു വിളിച്ചു ഈ സംവത്സരത്തിൽ തങ്ങളുടെ ഓട്ടത്തെ തികെ
ച്ചവരുടെ കൂട്ടത്തിൽ ചേൎക്കുന്നതു എപ്പോൾ എന്നു ഞങ്ങൾ അ
റിയായ്ക്കയാൽ അവരുടെ നടപ്പറുതിയെ നോക്കിക്കൊണ്ടു ഞങ്ങൾ
ഇനി ജഡത്തിൽ ജീവിക്കുന്നതു ഞങ്ങളെ സ്നേഹിച്ച ഞങ്ങൾക്കു
വേണ്ടി തന്നെത്താൻ ഏല്പിച്ചു തന്ന ദൈവപുത്രങ്കലെ വിശ്വാ
സത്തിൽ ജീവിക്കേണ്ടതിന്നു ഉത്സാഹിച്ചു നടക്കുമാറാക്കേണമേ.
നിദ്രപ്രാപിച്ച പ്രിയന്മാർ നിമിത്തം ഞങ്ങളുടെ ഇടയിൽ ദുഃഖി
ക്കുന്നവരെയും സങ്കടപ്പെടുന്നവരെയും നീ ഓൎത്തു കൎത്താവിൽ
ചാകുന്ന മൃതന്മാർ ധന്യർ: അതേ അവർ തങ്ങളുടെ പ്രയത്നങ്ങ
ളിൽനിന്നു ഒഴിഞ്ഞു തണുക്കേണ്ടതു; അവരുടെ ക്രിയകൾ അ
വൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു എന്ന വചനത്തെ ഓൎമ്മപ്പെടു
ത്തി അവരെ ആശ്വസിപ്പിക്കേണമേ.
കൎത്താവായ യേശുവേ, മരിച്ചവൎക്കും ജീവികൾക്കും ഉടയ
വൻ ആകേണ്ടതിന്നു തന്നെ നീ മരിക്കയും ഉയിൎക്കയും ചെയ്തു [ 43 ] വല്ലോ. അതുകൊണ്ടു നിന്നെ ആശ്രയിച്ചുകൊണ്ടു ഭാഗ്യന്മാ
രായി നിദ്രപ്രാപിച്ചവരോടു വിശുദ്ധാത്മാവിലുള്ള കൂട്ടായ്മയിൽ
ഞങ്ങളെ കാത്തു മരണം താൻ ജീവൻ താൻ ഞങ്ങളെ നിന്റെ
കൈയിൽനിന്നു പറിച്ചെടുക്കാതിരിപ്പാൻ ഞങ്ങളെ അവസാന
ത്തോളം സൂക്ഷിച്ചുകൊള്ളേണമേ. ഞങ്ങൾ നിത്യം നിണക്കു
ള്ളവർ ആവാന്തക്കവണ്ണം ഞങ്ങൾ മരിച്ചാൽ നിണക്കു മരിക്കേ
ണ്ടതിന്നും ജീവിച്ചാൽ നിണക്കു ജീവിക്കേണ്ടതിന്നും സംഗതി വ
രുത്തേണമേ. പ്രിയ യേശുവേ, ഞങ്ങളെ എന്നെന്നേക്കും രക്ഷി
ക്കേണമേ. ആമെൻ. H.

ആണ്ടുപിറപ്പു.
൧.
സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, നീ പ്രിയപുത്രനെ ഈ
ലോകത്തിൽ അയച്ചു അവനെ പരിച്ഛേദനകൊണ്ടു സ്വന്ത
വംശത്തിന്റെ സഭയോടു ചേൎത്ത ദിവസം ആ വിലയേറിയ യേ
ശുനാമം വിളിപ്പിച്ചതുകൊണ്ടൂ ഞങ്ങൾ സ്തോത്രം ചൊല്ലുന്നു.
നീ വിശുദ്ധനിയമത്തെ ഓൎത്തു അബ്രഹാംസന്തതിയിൽ ഭൂവം
ശങ്ങൾക്കു എല്ലാം അനുഗ്രഹം വരേണം എന്നുള്ള വാഗ്ദത്ത
ത്തിന്നു നിവൃത്തി വരുത്തി ഇരിക്കുന്നു. അതുകൊണ്ടു ശേഷമു
ള്ള നിന്റെ വാഗ്ദത്തങ്ങൾ എല്ലാം ക്രിസ്തു യേശുവിൽ ഉവ്വ എ
ന്നും ആമെൻ എന്നും വരേണ്ടതാകുന്നു. അവൻ ജഡത്തിൽ
വിളങ്ങിയതിനാലും യേശു എന്ന നാമത്തിന്റെ ശക്തിയാലും
ഞങ്ങൾക്കു ഇളകാത്ത വിശ്വാസംമൂലം നിത്യമുള്ള ആശ്വാസ
വും പഴയ മനുഷ്യനെ വീഴ്ത്തുന്നതിനാൽ പുതിയ വൎഷത്തിന്നു ന
ല്ലൊരാരംഭവും നിന്റെ കൃപയുള്ള പരിപാലനത്താൽ സമാ
ധാനമുള്ള അവസാനവും വരേണ്ടതിന്നു പരിശുദ്ധാത്മാവുകൊ
ണ്ടു ഞങ്ങളിൽ വ്യാപരിക്കേണം എന്നു വളരെ യാചിക്കുന്നു. യ
ഹോവേ, ഞങ്ങളുടെ പോക്കും വരവും ഇന്നുമുതൽ എന്നേക്കും
കാത്തരുളേണമേ. ആമെൻ. [ 44 ] ൨.
കൎത്താവേ, നീ തലമുറ തലമുറയായിട്ടു ഞങ്ങൾക്കു ശരണ
മായിരിക്കുന്നു. മലകൾ ജനിച്ചതിന്നും നീ ഭൂമിയെയും ഉലകി
നെയും നിൎമ്മിച്ചതിന്നും മുമ്പേ അനാദിയായി എന്നേക്കും ദൈ
വമേ, നീ ഉണ്ടു. ഞങ്ങൾ ഇന്നലെ തുടങ്ങിയവരും പൊടി
യും ഭസ്മവും ആകുന്നു. ഞങ്ങളുടെ ആയുസ്സു നിന്റെ മുമ്പാ
കെ ഏതും ഇല്ലാത്തതു പോലെ തന്നെ. നീയോ അനന്യനത്രേ,
നിന്റെ ആണ്ടുകൾ തീരുകയും ഇല്ല. ഞങ്ങൾ പാപികൾ ആ
കുന്നു, ഞങ്ങളുടെ ദ്രോഹം തിരുമുമ്പിൽ വെളിപ്പെട്ടിരിക്കുന്നു.
നീയോ യഹോവേ, ഞങ്ങളുടെ പിതാവും ഞങ്ങളുടെ വീണ്ടെടു
പ്പുകാരനും ആകുന്നു, അതു എന്നും നിന്റെ പേർ തന്നെ. നി
ന്റെ മഹാക്രിയകളെ പറവാനും സ്തുതിക്കു യോഗ്യമായ നിന്റെ
പണികളെ ഒക്കയും വൎണ്ണിപ്പാനും ആർപോരും. നീ ഞങ്ങളിൽ
ചെയ്യുന്ന ഉപകാരങ്ങൾക്കു എല്ലാം ആർ പകരം ചെയ്യും? നിൻ
ദയ എത്ര വിലയേറിയതു. ദൈവമേ, മനുഷ്യപുത്രർ നിന്റെ
ചിറകുകളുടെ നിഴലിൽ ആശ്രയിച്ചുകൊള്ളുന്നു. നീ ഞങ്ങൾക്കു
എന്നും തുണയും തണലും ആകകൊണ്ടു കരുണയാലെ ഞങ്ങ
ളിൽ ഉദിപ്പിച്ച വൎഷത്തിന്റെ ആരംഭത്തിൽ ഞങ്ങളുടെ അത്മാ
വു നിന്നെ അന്വേഷിക്കുന്നു. ഞങ്ങൾക്കു ഇനി ഉണ്ടാകേണ്ടുന്ന
നാളുകൾ നിന്റെ പുസ്തകത്തിൽ എഴുതി ഇരിക്കുന്നു. തൃക്കൈ
കളിൽ ഞങ്ങൾ ജീവനും ജഡവും ദേഹിയും ആത്മാവും എല്ലാം
ഭരമേല്പിക്കുന്നു. നിന്റെ ഏകജാതനായ യേശു ക്രിസ്തുവിനെ
ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ പുതുതായി ഉദിപ്പിക്കേണമേ.
അവനെല്ലാ വെളിച്ചവും ജീവനും വരുത്തുന്ന നീതിസൂൎയ്യനായി
ഉദിച്ചതു. ഞങ്ങൾ കാൽ ഇടറാതെ നേരെ ഉള്ള ചാലിൽ കൂടി
നടക്കേണ്ടതിന്നു പരിശുദ്ധാത്മാവിനെ ഞങ്ങളുടെ പ്രയാണ
ത്തിൽ വഴികാട്ടിയായി തരേണമേ. ഉറക്കവും തൂക്കവും വരാത്ത
ഇസ്രയേലിൻ കാവലാളനേ, നിന്റെ സൎവ്വശക്തിയുള്ള പരിപാ
ലനത്തിൽ ഞങ്ങളെയും ചേൎത്തുകൊണ്ടു എല്ലാ വഴികളിലും
ഞങ്ങളുടെ ജീവനും വെളിച്ചവും ഊക്കുമായിരിക്കേണമേ. നിത്യ
ദൈവമേ, ഞങ്ങളെ കൈവിടൊല്ലാ;നിന്റെ രക്ഷയെ ഞങ്ങൾ [ 45 ] കാത്തു നില്ക്കുന്നു. അല്ലയോ യഹോവേ, രക്ഷിക്കേണമേ; അല്ല
യോ യഹോവേ, സാധിപ്പിക്കേണമേ. ആമെൻ.(സങ്കീ. ൧൧൮.)
W.

പ്രകാശനദിനം.
൧.
വെളിച്ചങ്ങളുടെ പിതാവായുള്ളോവേ, ഇരുളിലും മരണനി
ഴലിലും ഇരിക്കുന്നവൎക്കു വിളങ്ങി ഞങ്ങളുടെ കാലുകളെ സമാ
ധാനവഴിയിൽ നടത്തേണ്ടതിന്നു ഉയരത്തിൽനിന്നു അരുണോദ
യം ഞങ്ങളെ ദൎശിച്ചു വന്നതുകൊണ്ടു നിന്റെ കരളിൻ കനിവി
നെ ഞങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു. ഞങ്ങളുടെ സമാധാനമായ
ക്രിസ്തുവിനെ നിന്റെ കരുണയാൽ ലഭിച്ചിരിക്കുന്നു. നിന്റെ
ബഹുവിധമായ ജ്ഞാനവും ദയയും ആകുന്ന നിക്ഷേപം അറി
യായ്വരേണ്ടുന്നൊരു സഭയെ അവൻ ഭൂമിയിലെ വംശങ്ങളിൽനി
ന്നു തനിക്കു ചേൎത്തിരിക്കുന്നു. കനിവുള്ള പിതാവേ, ഞങ്ങൾ
നിന്റെ ജനം എന്നും നിന്റെ മക്കൾ എന്നുമുള്ള നാമം പ്രാപി
പ്പാൻ ഇടവരുത്തിയ നിന്റെ ചൊല്ലിമുടിയാത്ത ഉപകാരത്തി
ന്നു സ്തോത്രം ചൊല്ലുന്നു. നിന്റെ വാത്സല്യത്തിൻ ഉദയമാകുന്ന
നിന്റെ ഏകജാതന്നു സ്തുതിയും ആരാധനയും ആകുന്ന സത്യ
ബലികളെ കഴിപ്പാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ. ജ്ഞാന
ത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നല്കി നിന്നെ
അറിയുമാറാക്കി ഞങ്ങളുടെ ഹൃദയക്കണ്ണുകളെ പ്രകാശിപ്പിച്ചു
വിശുദ്ധരിൽ നിന്റെ വിളിയാലുള്ള ആശ ഇന്നതു എന്നും നി
ന്റെ കരുണയുടെ അത്യന്തധനം ഇന്നതെന്നും ഗ്രഹിപ്പിക്കേണ
മേ. നിന്റെ രാജ്യം നിത്യം പരത്തിപ്പോന്നു ഭൂമിയുടെ അററ
ങ്ങളോളമുള്ള ജാതികളും നിന്റെ വെളിച്ചം കണ്ടു അവരുടെ
മേൽ ഉദിക്കുന്ന പ്രകാശത്താൽ ആനന്ദിപ്പാൻ ദയ ചെയ്യേണമേ.
നിന്റെ കൃപയുടെ ആദ്യഫലം ലഭിച്ചുള്ള ഞങ്ങളെ പരിശുദ്ധാ
ത്മാവിനാൽ വെളിച്ചമക്കളാക്കി നിന്റെ പ്രകാശത്തിൽ നട
ത്തി ഇരിട്ടിന്റെ നിഷ്ഫലക്രിയകളെ വെറുപ്പാറാക്കേണമേ. ഒടുക്കം
ഞങ്ങളെ നിന്റെ സിംഹാസനത്തെ ചൂഴുന്ന വെളിച്ചത്തിൽ
[ 46 ] കടത്തി യേശു ക്രിസ്തുവിന്റെ മുഖത്തിൽ നിൻ തേജസ്സെ കാ
ണുകയും എന്നെന്നേക്കും നിന്നെ സ്തുതിക്കയും ചെയ്യുമാറാക്കേ
ണമേ. ആമെൻ W.

൨.
നിത്യദൈവമേ, നല്ല ദാനവും തികഞ്ഞ വരവും എല്ലാം
ഇറങ്ങിവരുന്ന വെളിച്ചങ്ങളുടെ പിതാവായുള്ളോവേ, നിന്റെ
ഏകജാതനായ യേശു ക്രിസ്തു എന്ന കൎത്താവിനെ മനുഷ്യരുടെ
സത്യവെളിച്ചമായി ഈ ലോകത്തിൽ അയച്ചു അവന്മൂലം എ
ല്ലാ വംശങ്ങൾക്കും നിന്നെ വെളിപ്പെടുത്തി വിശുദ്ധസുവിശേ
ഷത്താൽ ഞങ്ങളെയും ഇരിട്ടിൽനിന്നു നിന്റെ അത്ഭുതപ്രകാശ
ത്തിലേക്കു വിളിച്ച കാരണത്താൽ ഞങ്ങൾ സ്തുതിക്കുന്നു. ഇനി
മേലാൽ ദയ ചെയ്തു ആ ദിവ്യവെളിച്ചത്തെ ഞങ്ങളിൽ വിളങ്ങി
ക്കയല്ലാതെ ഇഹലോകത്തിന്റെ ഇരിട്ടിനെ സത്യത്തിന്റെ വി
ശ്വസ്തസാക്ഷികളെക്കൊണ്ടു പ്രകാശിപ്പിക്കയും എല്ലാ കണ്ണുക
ൾക്കും നിന്നെയും നീ അയച്ച പുത്രനായ യേശുവിനെയും തെ
ളിയിക്കയും ചെയ്യണമേ. സകല ജഡത്തിന്മേലും നിൻ ആ
ത്മാവിനെ പൎകന്നു തിരുവചനത്തിന്നു വഴിയും വാതിലും തുറ
ന്നു അതിനാൽ എല്ലാടത്തും ഹൃദയങ്ങളെ പുതുക്കി ശുദ്ധീകരി
ച്ചു തണുപ്പിച്ചു രക്ഷിച്ചുപോരേണമേ.
മനസ്സലിവിൻ പിതാവേ, നിന്റെ വലിയ കൊയ്ത്തിന്നായി
പ്രവൃത്തിക്കാരെ വിളിച്ചു വരുത്തി ദൂതരെ അയച്ചു ജാതികളെ
ഇരിട്ടിൽനിന്നു നിന്റെ വെളിച്ചത്തിലേക്കു തിരിപ്പിക്കേണമേ.
നിന്റെ ദാസന്മാൎക്കു എല്ലാ പോരാട്ടത്തിലും ധൈൎയ്യം കൂട്ടി സ
കല ആപത്തിലും താങ്ങി അവരുടെ വചനത്തിന്മേൽ നിന്റെ
ശക്തിയെ ഇറക്കി പാൎപ്പിച്ചു ഇങ്ങിനെ അവരുടെ യുദ്ധത്തിൽ
നീയേ കൂടി പുറപ്പെട്ടു ബിംബാരാധനകളെ മുടിച്ചുകളയേണ
മേ. എന്നാൽ ജാതികൾ നിനക്കു തേജസ്സു കൊടുക്കയും ദൂരേയു
ള്ള ദ്വീപുകളും രാജ്യങ്ങളും നിന്റെ കീൎത്തിയെ പരത്തുകയും ക
ൎത്താധികൎത്താവേ, നിന്റെ രാജ്യം വരികയും നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കയും ചെയ്വാറാക്കേണ
മേ. ആമെൻ. W. [ 47 ] തിരുവെള്ളിയാഴ്ച.
൧.
ദൈവത്തിൻ കുഞ്ഞാടായുള്ള യേശു ക്രിസ്തുവേ, നീ ലോക
ത്തിന്റെ പാപം ചുമന്നെടുത്തു തിരുകഷ്ടമരണങ്ങളാൽ ഞങ്ങ
ൾക്കു വേണ്ടി പ്രായശ്ചിത്തബലിയായി തീരുകകൊണ്ടു ഞങ്ങൾ
മനസ്സോടെ സ്തുതിയ്ക്കുന്നു; നീ പാപികളുടെ കൈകളിൽ നിന്നെ
തന്നെ ഏല്പിച്ചു ഞങ്ങൾക്കു വേണ്ടി പരിഹാസവും തല്ലും തു
പ്പും മുൾക്കിരീടവും ക്രൂശിലെ ദണ്ഡവും അത്യാസന്ന യാതനയും
അനുഭവിച്ചുവല്ലൊ, ഈ വിശുദ്ധകഷ്ടതയും മരണവും ഞങ്ങൾ
ധ്യാനിച്ചു പാൎത്തുകൊണ്ടു ഉള്ളിൽ താഴ്ത്തപ്പെട്ടും എല്ലാ പരീക്ഷ
കളിലും ഊന്നിനിന്നും പാപത്തെയും ലോകത്തെയും ചെറുക്കു
ന്നതിൽ ഉറെച്ചും ജീവനിലും മരണത്തിലും ആശ്വസിച്ചുംകൊ
ണ്ടിരിപ്പാൻ കരുണ നൽകേണമേ. പ്രിയ രക്ഷിതാവേ, നിന്റെ
കാൽവടുക്കളിൽ പിൻചെല്ലുവാനായി നീ ഞങ്ങൾക്കു ഒരു പ്ര
മാണം വെച്ചുവിട്ടിരിക്കുന്നു. വിശ്വാസത്തിന്റെ നായകനും തി
കവുവരുത്തുന്നവനും ആയ നിന്നെ ഞങ്ങൾ നോക്കിക്കൊണ്ടു
ഞങ്ങൾക്കു മുങ്കിടക്കുന്ന പോൎപ്പാച്ചലെ ക്ഷാന്തിയോടെ കഴി
ച്ചോടുവാനും ദേഹികളുടെ രക്ഷയാകുന്ന വിശ്വാസത്തിൻ അ
ന്ത്യത്തെപ്രാപിപ്പാനും നിന്റെ ചൊല്ലിമുടിയാത്ത സ്നേഹത്തി
ന്നായി എന്നും സ്തുതിച്ചു വാഴ്ത്തുവാനും കരുണ ചെയ്തു രക്ഷിക്കേ
ണമേ. ആമെൻ. W.

൨.
കൎത്താവായ യേശുവേ, നീ ഞങ്ങളുടെ ജഡരക്തങ്ങൾ എടു
ത്തു മരണത്തിന്റെ അധികാരിയാകുന്ന പിശാചിനെ തിരുമര
ണത്താൽ നീക്കി മരണഭീതിയിയാൽ ജീവപൎയ്യന്തം ദാസ്യത്തിൽ
ഉൾപ്പെട്ട ഞങ്ങളെ ഉദ്ധരിച്ചതുകൊണ്ടു ഞങ്ങൾ പൂൎണ്ണമന
സ്സോടെ വന്ദനവും സ്തോത്രവും ചൊല്ലുന്നു. ഞങ്ങൾ ഇനി നി
ന്റെ മരണത്തിന്റെ കൂട്ടായ്മയാൽ പാപത്തിനും ഞങ്ങൾക്കും
മരിച്ചു മേലാൽ നിന്നോടു ഒന്നിച്ചു ജീവന്റെ പുതുക്കത്തിൽ ന
ടക്കേണ്ടതിന്നു കരുണ ചെയ്തു തരേണമേ. മരണനേരത്തിലും [ 48 ] ഞങ്ങൾ നിന്റെ വിലയേറിയ പുണ്യത്തിൽ ആശ്രയിച്ചു സ
ന്തോഷിപ്പാറാകേണം എന്നു താഴ്മയോടെ അപേക്ഷിക്കുന്നു. വി
ശ്വസ്തരക്ഷിതാവായ യേശുവേ, നീ ഞങ്ങളെ വീണ്ടുകൊണ്ടിരി
ക്കയാൽ അന്നു ഞങ്ങളുടെ ദേഹികളെ തൃക്കൈയിൽ ചേൎത്തുകൊ
ള്ളേണമേ. ആമെൻ. W.

൩.
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായു
ള്ളോവേ, ഞങ്ങൾക്കു വേണ്ടി നീ ഏകജാതനെ മരണത്തിൽ ഏ
ല്പിച്ചു കൊടുത്തു അവനിൽ വിശ്വസിക്കുന്നവൻ ഏവനും നശി
ക്കാതെ നിത്യജീവനുള്ളവനാവാൻ സംഗതി വരുത്തുകയാൽ
ഞങ്ങൾ സ്തുതിചൊല്ലുന്നു. ഞങ്ങൾക്കു സമാധാനം വരുത്തുന്ന
ശിക്ഷയെ നീ അവന്മേൽ ആക്കി അവന്റെ അടിപ്പിണരാൽ
ഞങ്ങൾ സൌഖ്യപ്പെട്ടിരിക്കുന്നു. മനസ്സലിവിൻ പിതാവേ, പാ
പത്തിൻ കറ പററീട്ടുള്ള ഞങ്ങളുടെ സ്വഭാവരൂപത്തിലല്ല നി
ന്റെ പ്രിയമുള്ള പരിശുദ്ധ പുത്രനിൽ അത്രേ ഞങ്ങളെ നോ
ക്കി അവൻഗഥശമനയിലും ഗോൽഗഥാവിലും വെച്ചു ഞങ്ങൾക്കു
വേണ്ടി കഴിച്ചിട്ടുള്ള ഈടാൎന്ന ബലിയെ വിചാരിച്ചു എണ്ണിത്തീ
രാത്ത വങ്കടത്തെ ക്ഷമിച്ചു ഞങ്ങളെ കൈക്കൊള്ളേണമേ.
നീയൊ പ്രിയ യേശുവേ, നിന്റെ അഗാധസ്നേഹത്തെ ഇ
ന്നു കണ്ണിന്മുമ്പിലാക്കി തോന്നിച്ചു ഈ ശീതമുള്ള ഹൃദയങ്ങളിൽ
നിന്റെ വാത്സല്യമാകുന്ന ജ്വാലയെ കത്തിച്ചു മരണപൎയ്യന്തം
സ്നേഹിച്ചിട്ടുള്ള നിന്നെ എല്ലാററിന്നും മീതെ ഉററുസ്നേഹിപ്പാ
റാക്കേണമേ. നിന്റെ കഷ്ടങ്ങളെ അനുതാപമുള്ള ഹൃദയത്തോ
ടും ജീവനുള്ള വിശ്വാസത്തോടുംകൂടെ നോക്കി ധ്യാനിപ്പാൻ ക
രുണ നൽകേണമേ. ഞങ്ങളുടെ നേരെ പാപങ്ങൾ എഴുനീററു
നിന്റെ കല്പനയും സ്വന്ത മനസ്സാക്ഷിയും കുററം ചുമത്തി ശ
പിക്കുന്തോറും തിരുക്രൂശിന്റെ ചുവട്ടിൽ ഞങ്ങൾക്കു ശരണം
നൽകേണമേ. സ്വൎഗ്ഗങ്ങളിൽ കടന്ന മഹാപുരോഹിതനേ, പണ്ടു
പ്രാൎത്ഥിച്ചതു പോലെ:പിതാവേ,ഇവൎക്കു ക്ഷമിച്ചു വിടേണമേ,
എന്നു ഞങ്ങൾക്കു വേണ്ടി വിടാതെ പ്രാൎത്ഥിച്ചുകൊണ്ടു മദ്ധ്യ
സ്ഥം ചെയ്തുപോരേണമേ. [ 49 ] വിശ്വസ്ത രക്ഷിതാവേ, നിന്റെ മരണത്തിന്റെ ശക്തിയെ
ഞങ്ങളിൽ നടത്തി ഞങ്ങൾ പാപത്തെ പകെച്ച വെറുത്തു
ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുംകൂടെ ക്രൂശിച്ചു ഇഹ
ലോകത്തിൽ നിനക്കായി മാത്രം ജീവിച്ചിരിക്കുമാറാക്കേണമേ.
നിന്റെ കഷ്ടങ്ങളുടെ കൂട്ടായ്മയിൽ ഞങ്ങളെ നടത്തുവാൻ തോ
ന്നിയാൽ ഞങ്ങൾ നിന്നോടു ഒന്നിച്ചു നിലനിന്നു സഹിപ്പാനും
ഒടുക്കം നിന്റെ തേജസ്സിൽ കൂടി വാഴുവാനും വരം നൽകി രക്ഷി
ക്കേണമേ. ആമെൻ. Bs.W.

പുനരുത്ഥാനനാൾ.
൧.
മഹാരക്ഷിതാവായ യേശു ക്രിസ്തുവേ, തിരുനാമത്തിന്റെ
തേജസ്സിന്നായും എല്ലാ വിശ്വാസികളുടെ ആശ്വാസത്തിന്നാ
യും നീ ജയംകൊണ്ടു ശവക്കുഴിയെ വിട്ടുവരികയാൽ നിനക്കു
സ്തോത്രം. നിന്റെ ബഹുമാനത്തിന്നായുള്ള ഈ ഉത്സവദിവസ
ത്തിൽ നിന്നെ യോഗ്യമാംവണ്ണം പുകഴുന്നതു എങ്ങിനെ? ഞ
ങ്ങൾ വിശ്വസിച്ചവൻ ഇന്നവൻ എന്നു നിന്റെ ജയം ഹേതു
വായിട്ടു അറിഞ്ഞു വന്നു. ഞങ്ങളെയും അന്നാൾവരേയും കാ
ത്തുകൊൾവാൻ നീ ശക്തൻ എന്നതും സ്പഷ്ടം തന്നെ. നീ ന്യാ
യവിധിയിൽനിന്നു എടുക്കപ്പെട്ടതിനാൽ ഞങ്ങളുടെ മേൽ ഇരു
ന്ന ശിക്ഷാശാപം എല്ലാം നീങ്ങിപ്പോയല്ലോ; നിന്നോടു കൂടെ
ജീവന്റെ പുതുക്കത്തിന്നായി ഞങ്ങൾ എഴുനീററാൽ തന്നെ.
ഹാ യേശു കൎത്താവേ, നീ പുനരുത്ഥാനവും ജീവനും ആക
യാൽ നിന്നെ വിശ്വസിച്ചാശ്രയിക്കുന്ന ഞങ്ങളിലും ജീവിച്ചിരി
ക്കേണമേ. നിന്റെ പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടു ഞ
ങ്ങളെ പാപനിദ്രയിൽനിന്നു ഉണൎത്തി ഈ മരണശരീരത്തിൽ
നിറയുന്ന ദുൎമ്മോഹത്തെ ഇല്ലാതാക്കി സത്യമാനസാന്തരത്താ
ലും നിൎവ്യാജമായ വിശ്വാസത്താലും ജീവന്റെ പുതുക്കത്തിൽ
നിന്തിരുമുമ്പിൽ നടത്തിച്ചുകൊള്ളേണമേ. ഊററമുള്ള വീരാ,
ഞങ്ങളിലുള്ള ലോകത്തെ ജയിച്ചടക്കി വാഗ്ദത്തപ്രകാരം ചെ [ 50 ] റിയ ആട്ടിങ്കൂട്ടത്തിന്റെ നടുവിൽ പാൎത്തുകൊണ്ടു സമാധാനം
ബലം ജയം ആശ്വാസം ആനന്ദം തുടങ്ങിയുള്ള സ്വൎഗ്ഗീയനിധി
കൾ എല്ലാം മറഞ്ഞുകിടക്കുന്ന നിന്റെ അത്ഭുതമായ ജീവനെ
ഞങ്ങളിൽ നിറെച്ചു തരേണമേ.

ഞങ്ങളുടെ തലയായ യേശുവേ, നീ വിളങ്ങിവരുമ്പോഴേക്കു
ഞങ്ങളും നിന്നോടു കൂടെ തേജസ്സിൽ വിളങ്ങും; ഈ ക്ഷയമുള്ളതു
അക്ഷയത്തെയും ഈ ചാകുന്നതു ചാകായ്മയെയും ധരിക്കുമ
ല്ലൊ. ഇപ്പോൾ പൊരുതു ഞെരുങ്ങി വലഞ്ഞവർ എങ്കിലും
നിന്റെ പുനരുത്ഥാനത്തിൽ ആശ്രയിച്ചു തേറുന്നവർ എല്ലാം
അന്നു ഒരുമിച്ചു സ്തുതിപ്പിതു: ഹേ മരണമേ, നിൻ വിഷമുൾ എ
വിടെ? പാതാളമേ, നിൻ ജയം എവിടെ? നമ്മുടെ കൎത്താവായ
യേശു ക്രിസ്തുവിനെക്കൊണ്ടു നമുക്കു ജയത്തെ നൽകുന്ന ദൈവ
ത്തിന്നു സ്തോത്രം. ആമെൻ. W.

൨.
യേശു ക്രിസ്തുവിന്നും ഞങ്ങൾക്കും പിതാവും ദൈവവുമായു
ള്ളോവേ, പ്രിയപുത്രനെ നീ മരിച്ചവരിൽനിന്നു ഉണൎത്തി തേ
ജസ്സും മാനവും അണിയിച്ചു സ്വൎല്ലോകങ്ങളിൽ നിന്റെ വല
ഭാഗത്തു ഇരുത്തി, സഭെക്കു എന്നും തലയും ഭൎത്താവുമാക്കിവെ
ച്ചതുകൊണ്ടു ഞങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു. ക്രിസ്തു യേശുവിൽ
നീ ഞങ്ങളെ സ്നേഹിച്ചു പാപങ്ങളിൽ മരിച്ചവരായപ്പോൾ അ
വനോടു കൂടെ ഉയിൎപ്പിച്ചുണൎത്തി സ്വല്ലോകങ്ങളിൽ കൂടെ ഇരു
ത്തുകയും ചെയ്ത നിന്റെ മഹാവാത്സല്യത്തിന്നു സ്തോത്രം. ക
ൎത്താവായ യേശുവേ, നീ മരിച്ചവനായി ഇനി എന്നെന്നേക്കും
ജീവിച്ചിരിക്കുന്നവനാകയാൽ നിനക്കും സ്തോത്രവും വന്ദനവും
ഉണ്ടാക. ഞാൻ ജീവിച്ചിരിക്കുന്നു, നിങ്ങളും ജീവിച്ചിരിക്കും എ
ന്നു ഞങ്ങളോടു അരുളിച്ചെയ്കയാൽ നിന്നോടു കൂടെ ഞങ്ങളെ
സത്യജീവന്നും മഹാജയത്തിന്നും നിന്റെ മരണത്തിന്റെ വില
യേറിയ ഫലങ്ങൾക്കും പങ്കാളികളാക്കി തീൎക്കുന്നു. ഇനി ഞങ്ങ
ൾക്കായി തന്നെ അല്ല ഞങ്ങൾക്കു വേണ്ടി മരിച്ചു ഉയിൎത്തെഴു
നീററ നിനക്കായി തന്നെ ജീവിക്കേണ്ടതിന്നു ഞങ്ങളിൽ വ്യാപ [ 51 ] രിക്കണമേ. ഉറങ്ങുന്നവനേ, ഉണൎന്നു മരിച്ചവരിൽനിന്നു എഴു
നീല്ക്ക, എന്നാൽ ക്രിസ്തു നിനക്കു ഉജ്ജ്വലിക്കും എന്നുള്ള കരുണാ
ശബ്ദത്തെ എല്ലാ മനുഷ്യൎക്കും എത്തിച്ചരുളണമേ. പ്രിയ പി
താവേ, ആടുകളുടെ വലിയ ഇടയനാകുന്ന ഞങ്ങളുടെ കൎത്താവാ
യ യേശുവിനെ നിത്യനിയമത്തിന്റെ രക്തത്താൽ മരിച്ചവരിൽ
നിന്നു മടക്കി വരുത്തിയ സമാധാനത്തിൻെറ ദൈവമായുള്ളോ
വേ, നിന്റെ ഇഷ്ടം ചെയ്വാന്തക്കവണ്ണം ഞങ്ങളെ സകല സ
ൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി നിനക്കു പ്രസാദമുള്ളതി
നെ പ്രിയപുത്രനായ യേശുക്രിസ്തുമൂലം ഞങ്ങളിൽ നടത്തേ
ണമേ. ആയവനു എന്നെന്നേക്കും സ്തോത്രവും ബഹുമാനവും
ഭവിപ്പൂതാക. ആമെൻ. Bs W.

സ്വർഗ്ഗാരോഹണനാൾ.

൧.
സകലമനുഷ്യൎക്കും ഏകരക്ഷിതാവും കൎത്താവുമായ യേശു
ക്രിസ്തുവേ, ഞങ്ങളുടെ വീണ്ടെടുപ്പിൻെറ പ്രവൃത്തിയെ നീ തീ
ൎത്തു സ്വൎഗ്ഗത്തിലേക്കു കരേറി പിതാവിൻ വലഭാഗത്തിരുന്നിരിക്കു
ന്നുവല്ലോ. നിൻെറ വഴിയെ ഞങ്ങൾ വിശ്വാസത്തോടെ നോ
ക്കി നിൻെറ തേജസ്സിങ്കൽ സന്തോഷിക്കുന്നു. ഇനി ഞങ്ങളുടെ
ഹൃദയങ്ങളെ ഈ അഴിവുള്ള ലോകത്തോടു അകററി കീഴേതിനെ
ഒക്കയും നിരസിച്ചു നിന്നിലുള്ള നിത്യധനത്തെ ആശിച്ചു വാ
ഞ്ഛിപ്പാന്തക്കവണ്ണം ഞങ്ങളെ കടാക്ഷിക്കേണമേ. ഞങ്ങളുടെ
മനസ്സു സ്വൎഗ്ഗത്തിൽ വസിച്ചു ഭൂമിയിലുള്ളവ അല്ല മേലേവ
തന്നെ അന്വേഷിപ്പാൻ ഞങ്ങൾക്കു കൃപ ചെയ്യേണമേ. ഈ
അരിഷ്ടമുള്ള ആയുഷ്കാലം തീൎന്ന ശേഷം ഞങ്ങളുടെ ദേഹികൾ
തിരുസന്നിധിയിൽ എത്തി വാഴുവനും ‍ഞങ്ങളുടെ തലയും രാ
ജാവുമാകുന്ന നിൻെറ തേജസ്സു കണ്ടു എന്നും വണങ്ങുവാനും
ദയ ചെയ്തു രക്ഷിക്കേണമേ. ആമേൻ. w.
[ 52 ] ൨.
സൎവ്വശക്തിയുള്ള ദൈവമേ, നിൻെറ ഏകജാതനായ പുത്ര
നും ഞങ്ങളുടെ രക്ഷിതാവും ആയവൻ ഇന്നു സ്വൎഗ്ഗത്തേക്കു എ
ടുക്കപ്പെട്ടുവല്ലോ. അവനോടു കൂടെ ഞങ്ങൾക്കും സ്വർഗ്ഗാരോഹ
ണം നല്ക്കേണമേ. ഇപ്പോൾ നേരുള്ള പ്രാൎത്ഥനയാലും ജീവനു
ള്ള വിശ്വാസത്താലും ഭക്തിയേറുന്ന നടപ്പിനാലും നിത്യഭവ
നത്തെ വാഞ്ഛിക്കുന്ന ആശയാലും ഒടുവിൽ നല്ല മരണത്താലും
ധന്യമായ പുനരുത്ഥാനത്താാലും ഞങ്ങളേയും യേശുക്രിസ്തുനി
മിത്തം സ്വൎഗ്ഗത്തേക്കു കരേററിക്കൊള്ളേണമേ. ആമെൻ. W,

൩.
കൎത്താവായ യേശുവേ, നീ ഉയരത്തിൽ കരേറി സ്വൎഗ്ഗസ്ഥ
പിതാവിൻെറ വലത്തുഭാഗത്തു ഇരുന്നുവല്ലോ. പാപമരണങ്ങ
ളുടെ കൈകളിൽനിന്നു ഞങ്ങളെ വിടുവിച്ച ഞങ്ങളുടെ ഭാഗ്യ
ത്തിന്നു എതിർ നില്ക്കുന്ന ശത്രുക്കളെ ഒക്കയും ജയിച്ചു കാല്ക്കീഴാ
ക്കിയതിനാൽ ഞങ്ങൾ സന്തോഷിച്ചു വാഴ്ത്തുന്നു. സ്വൎഗ്ഗത്തിലും
ഭൂമിയിലും സകല അധികാരവും നിനക്കു നല്കപ്പെട്ടതുകൊണ്ടു
തിരുസഭയെ പരിപാലിച്ചു ലോകത്തിൻ അററങ്ങളോളവും പ
രത്തിക്കൊള്ളേണമേ.നിന്റെ വിശ്വസ്തരെ ആശ്വസിപ്പിച്ചു
വിശുദ്ധീകരണം തികെച്ചു തരികയും വാഗ്ദത്തപ്രകാരം നിൻെറ
വചനത്താലും ആത്മാവിനാലും ഞങ്ങളോടു കൂടെ പാൎക്കയും
തേജസ്സോടെ പ്രത്യക്ഷനാകുന്ന നാളിൽ ഞങ്ങലേയും ചേൎത്തു
കൊണ്ടു പിതാവിൻ ഭവനത്തി ആക്കി പാൎപ്പിക്കുകയുംചെയ്യേ
ണമേ. W.

പെന്തകൊസ്തനാൾ.
൧.
വിശ്വസ്തരുടെ ഹൃദയങ്ങളെ പരിശുദ്ധാത്മാവിനാൽ പ്ര
കാശിപ്പിച്ചു ഉപദേശിച്ചു തിരുസഭയെ ചേൎത്തുകൊണ്ട സ
ത്യദൈവമേ, ഞങ്ങളും ആ ആത്നാവിൽ തന്നെ ചേൎന്നു നട
ക്കേണ്ടതിന്നും അവൻെറ കൃപാശക്തിയാലും നിത്യ തുണയാലും [ 53 ] ഹൃദയങ്ങൾക്കു ശുദ്ധി വരേണ്ടതിന്നും അപകടങ്ങളിൽനിന്നു തെ
റേറണ്ടതിന്നും കരുണ ചെയ്യേണമേ. ശത്രുക്കൾ എത്ര തന്നെ
വിരോധിച്ചാലും തിരുസഭ ഒന്നിലും വഴി വിട്ടു പോകാതാവണ്ണം
സകല സത്യത്തിലും വഴി നടത്തിച്ചുകൊണ്ടു പ്രിയപുത്രനായ
യേശുക്രിസ്തുവിൻെറ ശുഭമായ വാഗ്ദത്തം നിവൃത്തിച്ചു തരേണ
മേ. ആയവൻ നിന്നോടു കൂടെ പരിശുദ്ധാത്മാവിൻെറ ഒരുമ
യിൽ തന്നെ സത്യദൈവമായി എന്നും ജീവിച്ചും വാണുംകൊ
ണ്ടിരിക്കുന്നു. ആമെൻ. W.

൨.
ഞങ്ങളുടെ കൎത്താവായ യേശുവിൻെറ പിതാവായ ദൈവ
മേ, നീ വാഗ്ദത്തം ചെയ്ത കാൎയ്യസ്ഥനെ ഈ ലോകത്തിൽ അയ
ച്ചു സ്വൎഗ്ഗീയ അവകാശത്തിൻെറ പണയവും അച്ചാരവും ആ
യി ഞങ്ങൾക്കു തരികയാൽ നിനക്കു സ്തോത്രം ഭവിപ്പൂതാക. ക്രി
സ്തു യേശുവിലുള്ളസഭയുടെ മേൽ നിൻെറ ആത്മാവിനെ ധാ
രാളമായി പകൎന്നു, ഹൃദയങ്ങളുടെ അകത്തു നിൻെറ രാജ്യം സ്ഥാ
പിച്ചു, ഞങ്ങളെ ഇരിട്ടിൽ നിന്നു വെളിച്ചത്തേക്കും പാപദാസ്യ
ത്തിൽ നിന്നു നിൻെറ മക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യത്തി
ലേക്കും നടത്തിപ്പോരേണമേ.

പരിശുദ്ധാത്മാവായുള്ളോവേ, നീ വന്നു! ഞങ്ങൾ എല്ലാവ
രുടെ മേലും ആവസിക്കേണമേ. എല്ലാ വിശ്വാസികളിലും നി
ൻെറ വരങ്ങളെ നിറെക്കയും ഇരുമനസ്സുള്ളവരെ നിന്നെ മാത്രം
അനുസരിപ്പിക്കുകയും പാപങ്ങളിൽ ഉറങ്ങി ചത്തവരെ പുതിയ
ജീവങ്കലേക്കു ഉണൎത്തുകയും ചെയ്ക. ഞങ്ങളുടെ ബലഹീനതെ
ക്കു തുണനിന്നു ഞങ്ങൾ പരീക്ഷയിൽ അകപ്പെടായ്വാൻ ഉണ
ൎന്നും പ്രാൎത്ഥിച്ചുംകൊൾവാൻ പഠിപ്പിച്ചു വിശ്വാസം സ്നേഹം
അനുസരണം ക്ഷാന്തി എന്നിവററിൽ ഞങ്ങളെ സ്ഥിരീകരിക്കേ
ണമേ. യേശുവിനെ ഞങ്ങളിൽ മഹത്വപ്പെടുത്തുകയും അവ
ൻെറ ശരീരത്തിൽ ഞങ്ങൾ അവയവങ്ങളും ദൈവമക്കളും ആകു
ന്നു എന്നു ഞങ്ങളുടെ ആത്മാവിനോടു കൂടെ സാക്ഷ്യം പറക
യും ചെയ്കേവേണ്ടൂ. [ 54 ]

അന്ധകാരത്തിലും മരണനിഴലിലും ഇരിക്കുന്നവരുടെമേലും
നിൻെറ മഹാപ്രകാശം ഉദിപ്പൂതാക. തിരുസുവിശേഷത്തെ
നീളെ അറിയിപ്പിച്ചു നിൻെറ വങ്ക്രിയകളെ സകല ഭാഷകളിലും
പ്രസ്താവിപ്പാൻ തക്കവണ്ണം വഴി ഒരുക്കേണമേ. യേശു ക്രിസ്തുവി
ൻെറ നാമത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടത്തോടു ദിനമ്പ്രതി
ആത്മാക്കളെ ചേൎക്കണമേ. എല്ലാ സഭകളിലും യേശു താൻ
ഒരുമയുടെ കെട്ടായിരിക്കേ ഏകശരീരത്തിൽ ആവാൻ ഞങ്ങളെ
വിളിച്ചപ്രകാരം എല്ലാവരും വിശ്വാസത്തിലും ദൈവപുത്ര
ൻെറ പരിജ്ഞാനത്തിലും ഐക്യത്തോടും തികഞ്ഞ പുരുഷ
ത്വത്തോടും ക്രിസ്തുവിൻെറ നിറവുള്ള പ്രായത്തിൻ അളവോടും
എത്തുമാറാക്കി ഓർ ഇടയനും ഓർ ആട്ടിങ്കൂട്ടവും എന്ന വാഗ്ദ
ത്തം നിവൃത്തിച്ചു തരേണമേ. ദൈവം സകലത്തിലും സകല
വും ആകേണ്ടതിന്നു തന്നെ. ആമെൻ. Bs. W.

ത്രിത്വനാൾ.
൧.

എന്നും സ്തുതിക്കപ്പെടേണ്ടുന്ന പരിശുദ്ധ ദൈവമേ, നിൻെറ
സ്വഭാവത്തിൻെറ വലിയ രഹസ്യം നീ കരുണ ചെയ്തു വെളി
പ്പെടുത്തി, നീ പിതാവും പുത്രനും ആത്മാവുമായി ഏകസത്യ
ദൈവമാകുന്നു എന്നുള്ള വിശ്വാസപ്രമാണത്തെ അറിയിച്ചു ഇ
പ്രകാരം സ്വീകരിപ്പാനും ആരാധിപ്പാനും പഠിപ്പിച്ചതുകൊണ്ടു
നിനക്കു സ്തോത്രം. ഈ ദിവ്യമായ അറിവിനെ ഞങ്ങളിൽ പാ
ലിച്ചുറപ്പിച്ചു സകല ദുർമ്മതങ്ങളിൽനിന്നും ഞങ്ങളെ കാത്തു
രക്ഷിക്കണമേ. നിത്യദൈവമേ, നിൻെറ വാത്സല്യത്താൽ ഞ
ങ്ങളെ സൃഷ്ടിച്ചും വീണ്ടെടുത്തും വിശൂദ്ധീകരിച്ചുംകൊണ്ടപ്രകാ
രം തന്നെ നിൻെറ സ്നേഹവും കൃപയും കൂട്ടായ്മയും ഇടവിടാതെ
അനുഭവിപ്പിച്ചു പോരേണമേ. ഇവിടെ വിശ്വസിച്ചതിനെ ‍ഞ
ങ്ങൾ അവിടെ കണ്ണാലെ കണ്ടു, സകല ദൂതരോടും തെരിഞ്ഞെ
ടുത്തവരോടും ഒന്നിച്ചു നിത്യ ത്രികേയദൈവമായ നിന്നെ എന്നും
വാഴ്ത്തി സ്തുതിപ്പാൻ തക്കവണ്ണം ഒടുവിൽ ന്ൻെറ മഹത്വമുള്ള
രാജ്യത്തിൽ ഞങ്ങളെ ചേർത്തുകൊൾകേയാവു. ആമെൻ. W.
[ 55 ] ൨.
പരിശുദ്ധ ദൈവമേ, നീ നിന്റെ മഹത്വമുള്ള കരുണയു
ടെ സൎവ്വസമ്പൂൎണ്ണതയിൽ ഞങ്ങൾക്കു നിന്നെതന്നെ വെളിപ്പെ
ടുത്തിത്തന്നതു നിമിത്തം തിരുനാമത്തിന്നു സ്തോത്രവും ബഹുമാ
നവും ഉണ്ടാവൂതാക. നിത്യ പിതാവും സകലത്തിന്റെ സ്രഷ്ടാ
വും ആയുള്ളോവേ, നീ മനുഷ്യരകുന്ന ഞങ്ങളെ നിന്റെ സാദൃ
ശ്യത്തിൽ സൃഷ്ടിച്ചിരിക്കുന്നു. ദൈവത്തിൻ ഏകജാതപുത്രനാ
യുള്ളോവേ, നീ ഞങ്ങളുടെ രക്ഷക്കു വേണ്ടി മനുഷ്യനായ്ഭവി
ച്ചു ഞങ്ങളുടെ പാപങ്ങൾക്കു വേണ്ടി നിന്നെത്തന്നെ ക്രൂശിൽ
ബലി അൎപ്പിച്ചിരിക്കുന്നു. പിതാവിന്റെയും പുത്രന്റെയും ആ
ത്മാവായുള്ളോവേ, നീസുവിശേഷത്താൽ ഞങ്ങളെ വിശ്വാസ
ത്തിലേക്കു വിളിച്ചു ഞങ്ങളെ വിശുദ്ധമായ ക്രിസ്തീയസഭയാക്കി
ചേൎത്തിരിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന
ത്രിയേക ദൈവമേ, നീ ഞങ്ങൾക്കു എന്നെന്നേക്കും വിശ്വസ്തത
യും കരുണയുമുള്ള പിതാവാകുമെന്നു ഞങ്ങളുടെ സ്നാനത്തിൽ
നിന്റെ നാമത്തിന്മേൽ ഉറപ്പിച്ചിരിക്കുന്നു. നീ ഈ വലിയ
വാഗ്ദത്തം ഞങ്ങളിൽ പൂരിപ്പിച്ച ഞങ്ങൾ ഞങ്ങളുടെ സ്നാന
നിയമത്തെ ശുദ്ധനസ്സാക്ഷിയിൽ സൂക്ഷച്ചുകൊള്ളേണ്ടതിന്നു
സഹായിക്കേണമേ. നിന്റെ അത്യുന്നത നാമത്തിന്റെ സ
ത്യപരിജ്ഞാനത്തിലും ഉണ്മയായ വിശ്വാസത്തിലും ഞങ്ങളെ
അന്തത്തോളം കാത്തു നിന്റെ കരുണയാൽ ഞങ്ങളെ നിത്യം
രക്ഷിച്ചരുളേണമേ. ആമെൻ. D. M.

ഒരു സഭയെ സ്ഥാപിച്ച ദിവസത്തിന്റെ
ഒാൎമ്മെയ്ക്കായി.
(അടുത്ത ഞായറാഴ്ചയിൽ പ്രാൎത്ഥിക്കേണ്ടതു.)

സ്വൎഗ്ഗസ്ഥപിതാവായ യഹോവ, തിരുവചനത്താലും
നിന്റെ പരിശുദ്ധാത്മാവിനാലും നീ....വൎഷം മുമ്പെ ഇവിടെ
ഒരു സഭയെ സ്ഥാപിച്ച ഇന്നേവരേയും പാലിച്ചു, ധന്യമായ
[ 56 ] സുവിശേഷത്തിൻ ഘോഷണത്തെയും ഒരുമിച്ചു പ്രാൎത്ഥിക്കുന്ന
സ്ഥലത്തെയും കാത്തരുളിയതു കൊണ്ടു നിനക്കു സ്തോത്രം. ഇത്ര
കാലം എല്ലാം നീ നട്ടും നനെച്ചും വളമിട്ടും വന്നിരിക്കുന്നു
എങ്കിലും ഫലങ്ങൾ ചുരുക്കം തന്നെ കഷ്ടം. അതുകൊണ്ടു
ഞങ്ങൾ തിരുമുമ്പിൽ നാണിച്ചു വീണു എല്ലാ മടിവിന്നും
അവിശ്വസ്തതെക്കും നീ ക്ഷമ നല്കി ഞങ്ങളുടെ വിശ്വാസവും
സ്നേഹവും പ്രിയ പുത്രനായ യേശു ക്രിസ്തുവിന്റെ രക്തത്താലെ
പുതുക്കിത്തരേണം എന്നു യാചിക്കുന്നു. സത്യവിശ്വാസത്തിന്റെ
സ്ഥിരമായ അടിസ്ഥാനത്തിന്മേലും സകല വിശുദ്ധരുടെ കൂട്ടാ
യ്മയിലും ഞങ്ങളെയും സന്തതികളെയും സ്ഥാപിച്ചു രക്ഷിക്കേ
ണമേ. നല്ല ഉപദേഷ്ടാക്കന്മാർ നിന്റെ ദാനമെത്ര. ആട്ടിങ്കൂ
ട്ടത്തെ സൂക്ഷിച്ച മേച്ചും സത്യവചനത്തെ നേരെ വിഭാഗിച്ചും
ദൈവാലോചനയെ ഒട്ടും മറെച്ചു വെക്കാതെ സമയത്തിലും
അസമയത്തിലും പ്രസംഗിച്ചും തെരിഞ്ഞെടുത്തവൎക്കു വേണ്ടി
സകലവും സഹിച്ചുംകൊള്ളുന്ന വിശ്വസ്ത വീട്ടുചാരകരെ
എപ്പോഴും ആക്കിവെക്കേണമേ. കേൾക്കുന്നവരുടെ ഹൃദയങ്ങളെ
നിന്റെ കൃപയാലെ നടത്തി, വചനത്തെ സന്തോഷത്തോടെ
കേൾപാൻമാത്രം അല്ല ചെയ്വാനും കൂടി ഉത്സാഹിപ്പിക്കേണമേ.
എല്ലാടത്തും നിന്റെ രാജ്യത്തെ പരത്തുക. ഈ സ്ഥലത്തിലും
വേദഘോഷണത്തെ അനുഗ്രഹിക്ക. ഞങ്ങളുടെ ഭവനങ്ങളിലും
നിന്റെ വചനം ഐശ്വൎയ്യമായി വസിപ്പാറാക്കുക. ശേഷം
ഞങ്ങൾ എപ്പേരും നിന്റെ സ്വൎഗ്ഗീയ ആലയം പ്രവേശിച്ചു
വിശുദ്ധ അലങ്കാരത്തിൽ നിന്നെ സേവിച്ചും നിന്റെ തേജസ്സു
കണ്ടും കൊണ്ടിരിപ്പാൻ ഞങ്ങളുടെ കൎത്താവായ യേശുക്രിസ്തുവി
നെ കൊണ്ടു കരുണ ചെയ്തു രക്ഷിക്കേണമേ. ആമെൻ. w.
[ 57 ] B.

വിവിധപ്രാൎത്ഥനകൾ.
൧.
ദൈവരാജ്യം വ്യാപിപ്പാൻ വേണ്ടി.
കനിവുള്ള ദൈവമേ, നീ സകല മനുഷ്യരെയും സൃഷ്ടിച്ച
വനും സൃഷ്ടികളിൽ ഒന്നിനെ എങ്കിലും ദ്വേഷിക്കാത്തവനും
പാപിയുടെ മരണത്തിൽ അല്ല അവൻ മനന്തിരിഞ്ഞു ജീവി
ക്കയിൽ അത്രേ പ്രസാദിക്കുന്നവനും ആകുന്നുവല്ലോ. എല്ലാ
യഹൂദന്മാരോടും മുസല്മാനരോടും അവിശ്വാസികളോടും ദുൎമ്മത
ക്കാരോടും കൃപ ചെയ്തു സകല അറിയായ്മ ഹൃദയകാഠിന്യം
തിരുവചനത്തിൻ ഉപേക്ഷ മുതലായ പിശാചിൻ കെട്ടുകളെ
അഴിച്ചു വിടുവിക്കേണമേ. കരുണയുള്ള ദൈവമേ, അവരെ
നിന്റെ തൊഴുത്തിലേക്കു കൂട്ടി നടത്തി സത്യമായുള്ള ഇസ്രയേ
ലിൽ ശേഷിച്ചവരോടും ചേൎത്തു ഒരിടയന്നു കീഴിൽ ഒരു കൂട്ടമാക്കി
രക്ഷിക്കേണമേ ആ ഇടയനോ നിന്നോടും പരിശുദ്ധാത്മാവി
നോടും ഒന്നിച്ചു ഏകദൈവമായി എന്നെന്നേക്കും ജീവിച്ചു വാഴു
ന്ന ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവത്രെ; ആയവന്നു
എന്നും സ്തോത്രവും ബഹുമാനവും ഭവിപ്പൂതാക. ആമെൻ. C.P.

അല്ലെങ്കിൽ.
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെപിതാവായു
ള്ളോവേ, നിന്റെ പുത്രനിൽ തന്നെ നിന്റെ മക്കൾ ആകുവാ
നും അവനിൽ ജീവനും വഴിച്ചലും ഉണ്ടാവാനും ഞങ്ങൾക്കു
അധികാരം തന്നതുകൊണ്ടു നിനക്കു സ്തോത്രം. എല്ലാ ബുദ്ധി
യേയും കടക്കുന്ന നിന്റെ സമാധാനം നിന്റെ പ്രിയപുത്രന്റെ
സഭയിൽനിന്നു പുറപ്പെട്ടു സൎവ്വലോകത്തിലും പരപ്പൂതാക.
അനേക ജാതികൾക്കു ഇന്നേവരെയും നിന്റെ കൃപാപ്രകാശം [ 58 ] ഉദിച്ചിട്ടില്ല. അതുകൊണ്ടു നീ കരുണ ചെയ്തു തിരുവചനത്തെ
എങ്ങും അറിയിപ്പാൻ ആളയച്ചു, ഞങ്ങളെയും ആ വേലെക്കായി
ഉത്സാഹിപ്പിച്ചു നിത്യ പക്ഷവാദത്താലും ഔദാൎയ്യത്തോടെ വിര
ഞ്ഞു കൊടുക്കുന്നതിനാലും അതിൽ കൂട്ടാളികൾ ആക്കിത്തീൎത്തു
നന്നിയുടെ ബലികളെ കഴിപ്പിക്കേണമേ. നിന്റെ രക്ഷയുടെ
ദൂതന്മാൎക്കു തുനനിന്നു അവരുടെ ശുശ്രൂഷയാൽ തിരുരാജ്യത്തി
ന്റെ അതിരുകളെ വിസ്താരമാക്കി തിരുനാമത്തിന്റെ അറിവും
ആരാധനയും വേരൂന്നുമാറാക്കുക. നിന്റെ വേലക്കാരെ എല്ലാം
കൊണ്ടും വിശുദ്ധീകരിച്ചു നിന്റെ ബഹുമാനത്തിന്നു തക്ക
പാത്രങ്ങളാക്കി തീൎക്കാവൂ. അജ്ഞാനത്തിൽ മുഴുകിയ വംശ
ങ്ങൾ അവരെ സന്തോഷത്തോടെ കൈകൊണ്ടു തിരുവചന
ത്തിന്നു ചെവികൊടുക്കേണ്ടതിന്നു മുമ്പിൽകൂട്ടി വഴി ഒരുക്കേണമേ.
സുവിശേഷത്തിന്നു പലേടത്തും വാതിൽ തുറന്നു നീ അതിനെ
അയച്ചിരിക്കുന്ന കാൎയ്യത്തെ സഫലമാക്കുകേ വേണ്ടു. എല്ലാ
സഭകളിലും വിശ്വാസം സ്നേഹം ജ്ഞാനം ശക്തി മുതലായ
വരങ്ങളെ വൎദ്ധിപ്പിച്ചു, തിരുനാമത്തിന്നു ഉദയംമുതൽ അസ്തമ
യംവരെ മഹത്വം ഉണ്ടാവാനും എല്ലാ നാവും:യേശു ക്രിസ്തു
കൎത്താവു എന്നു നിന്റെ തേജസ്സിനായി ഏററുപറവാനും കോ
പ്പുകൂട്ടി എന്നേക്കും രക്ഷിക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കനിവുള്ള ദൈവവും പിതാവും ആയുള്ളോവേ! നീ ഭൂമി
യിൽ സ്ഥാപിച്ച കൃപാരാജ്യത്തിൽ ഞങ്ങളെ വിളിച്ചു ചേൎത്തു
നിന്റെ പ്രിയപുത്രനെ ഞങ്ങൾക്കു ജ്ഞാനവും നീതിയും വിശു
ദ്ധിയും വീണ്ടെടുപ്പും ആക്കിയതു കോണ്ടു വാഴ്ത്തപ്പെട്ടവനാക.
ഞങ്ങൾ ഈ കരുണയെ ഉള്ളവണ്ണം അറിഞ്ഞു വിശ്വാസത്താൽ
അധികമധികമായി അതിൽ വേരൂന്നി നിൽക്കേണ്ടതിന്നു സഹായം
ചെയ്യേണമേ. അതിന്നായി തന്നെ എല്ലാ ക്രിസ്തീയസഭകളിലും
തിരുവചനത്തിന്റെ ഘോഷണത്തെ അനുഗ്രഹിച്ചു ഉപദേശി
ക്കുന്നവരുടെ മേലും കേൾക്കുന്നവരുടെ മേലും നിന്റെ വിശുദ്ധാ
ത്മാവിനെ പകരേണമേ. സ്വൎഗ്ഗസ്ഥനായ പിതാവേ, ലക്ഷോ [ 59 ] പലക്ഷം മനുഷ്യർ ഇന്നേവരേയും നിന്നോടും നിന്റെ സമാധാ
നത്തോടും അകന്നിരിക്കുന്നു. എണ്ണമില്ലാത്ത ജാതികൾ ഈ ദിവ
സത്തോളം തങ്ങളുടെ ഹൃദയത്തിന്റെ അന്ധകാരത്തിൽ നടന്നും
വിഗ്രഹാരാധനയുടെ അറെപ്പിൽ ലയിച്ചും കൊണ്ടിരിക്കുന്നു.
അവരിൽ കരളലിഞ്ഞു നിന്റെ സുവിശേഷവെളിച്ചത്തെ
അവൎക്കു നല്കി നിന്നെയും നിന്റെ കരുണയുടെ അത്ഭുതങ്ങ
ളെയും അവർ അറിയേക്കണ്ടതിന്നു അവരുടെ ഹൃദയക്കണ്ണുകളെ
തുറന്നു നിന്റെ പുത്രനായ യേശുക്രിസ്തുവിൽ ജീവനും ഭാഗ്യവും
കണ്ടെത്തുമാറാക്കേണമേ. രക്ഷാവചനത്തെ സകല സൃഷ്ടിക്കും
ഘോഷിച്ചറിയിക്കേണ്ടതിന്നു നിന്റെ പ്രേരിതന്മാരെ ലോക
ത്തിൽ എങ്ങും അയക്കേണമേ. അവർ എല്ലാ പ്രാഗത്ഭ്യത്തോടും
പരമാൎത്ഥതയോടും കൂടെ പ്രസംഗിക്കേണ്ടതിന്നും നിന്റെ ഭൃത്യ
രായി തന്നെ ആത്മാവിന്റെയും ശക്തിയുടെയും പ്രാമാണ്യത്തിൽ
പ്രവൃത്തിക്കേണ്ടതിന്നും അവൎക്കു വിശ്വാസം സ്നേഹം ധൈൎയ്യം
താഴ്മ ജ്ഞാനം വിശ്വസ്തത എന്നീവരങ്ങളെ ഏകേണമേ.
ഈ ഘനമേറുന്ന സുവിശേഷവേലെക്കായി ഒരുങ്ങുന്നവൎക്കു
വേണ്ടിയും ഞങ്ങൾ നിന്നോടു യാചിക്കുന്നു. അവരുടെ ബുദ്ധിയെ
പ്രകാശിപ്പിച്ചും ഹൃദയത്തെ വെടിപ്പാക്കിയും അവരെ അശേ
ഷം വിശുദ്ധീകരിച്ചും കൊണ്ടു നിന്റെ ബഹുമാനത്തിന്നായി
പ്രാപ്തിയുള്ള ആയുധങ്ങളാക്കി തീൎക്കേണമേ. അവർ പഠിച്ചു
വരുന്ന പാഠശാലകളെ താങ്ങി നടത്തുകയും അവരെ പഠിപ്പിച്ചു
വരുന്ന ഗുരുജനങ്ങളെ പ്രത്യേകമായി നിന്റെ ദിവ്യജ്ഞാനം
കൊണ്ടും ആത്മാവിന്റെ അകലവരങ്ങളെ കൊണ്ടും നിറെക്ക
യും ചെയ്യേണമേ.
ഞങ്ങളും നിന്റെ സഭയിലുള്ള സകല അവയവങ്ങളും
താന്താങ്ങൾക്കു ലഭിച്ച കൃപാവരത്തിന്നൊത്തവണ്ണം വിശ്വാസ
ത്തിലും സ്നേഹത്തിലും നിന്റെ രാജ്യത്തിന്റെ വ്യാപനത്തി
ന്നായി കൂടി പ്രവൃത്തിക്കേണ്ടതിന്നു ഞങ്ങളെ മുതിൎച്ചയുള്ളവ
രാക്കിത്തീൎക്കേണമേ. പിതാവേ, ഈ പ്രവൃത്തി നിന്റേതാകുന്നു
വല്ലോ. നീ അതിനെ ആരംഭിച്ചു നീ അതിനെ തികെക്കുകയും
ചെയ്യും നിശ്ചയം. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും തെക്കു [ 60 ] നിന്നും വടക്കുനിന്നും നിന്റെ രാജ്യത്തിലേക്കു ചേൎന്നു വന്നവരും
ചേരുവാനുള്ളവരുമായ എല്ലാവരും മേലക്കുമേൽ നിന്റെ പുത്രന്നു
വിശുദ്ധിയും ഭാഗ്യവുമുള്ള ഒരു സഭയായി വളരുമാറാക്കേണമേ.
എല്ലാ നാവും യേശുക്രിസ്തൻ കൎത്താവു എന്നു നിന്റെ തേജസ്സി
ന്നായി ഏറ്റു പറവാനും ഒരു കൂട്ടം ഒരു ഇടയൻ എന്നാവാനും
സംഗതിവരുത്തേണമേ.ആമെൻ. M. H.

അല്ലെങ്കിൽ.
കനിവുള്ള പിതാവെ, നിന്റെ വിലയേറിയ സുവിശേഷ
ത്തെ ഞങ്ങളുടെ ഇടയിലും ഭുമിയുടെ അറ്റത്തോളവും ഘോഷി
പ്പിക്കുന്നതു നിമിത്തം നിങ്കലേക്കു ഞങ്ങൾ കൈകളെയും ഹൃദയ
ങ്ങളെയും ഉയൎത്തിക്കൊണ്ടു നിന്നെ വാഴ്ത്തുന്നു. തിരുനാമത്തെ
അറിയിക്കുന്ന ഏവൎക്കും ഇനിമേലാലും സൂൎയ്യനും പലിശയുമാ
കേണ്ടതിന്നു ഞങ്ങൾ നിന്നോടു അപേക്ഷിക്കുന്നു. ദൂരത്തുള്ള വംശ
ങ്ങളുടെ ഇടയിൽ രക്ഷാവാൎത്ത പരത്തിപ്പോരുന്ന നിന്റെ
ദൂതന്മാരുടെ സംഖ്യയെ പെരുക്കി അവരെ വിശ്വാസത്തിലും
സ്നേഹത്തിലും ക്ഷാന്തിയിലും കാത്തു കൊള്ളേണമേ. ലോക
ത്തോടുള്ള പോരാട്ടത്തിൽ എല്ലാ ബുദ്ധിയെയും കടക്കുന്ന
നിന്റെ സമാധാനത്തെ അവൎക്കു നല്കുക. അവർ കണ്ണുനീ
രോടെ വിതക്കുന്നു എങ്കിലും തങ്ങൾക്കായിട്ടും നിന്റെ രാജ്യത്തിന്നു
വേണ്ടിയും ആൎപ്പോടെ കൊയ്യേണ്ടതിന്നു സംഗതിവരുത്തേണമേ.
അന്ധകാരത്തിൽ നടക്കുന്നു ജാതികളുടെ ഹൃദയങ്ങളെ നിന്റെ
സാക്ഷ്യങ്ങളിലേക്കു ചായ്ക്കുക. നിന്റെ സഭയകത്തോ നിന്റെ
വചന വ്യാപനത്തിന്നും അതിനെ അനുഭവിച്ചറിയാത്ത സഹോ
ദരന്മാരുടെ രക്ഷെക്കും വേണ്ടിയുള്ള ഉത്സാഹത്തെ സൂക്ഷിക്കയും
വൎദ്ധിപ്പിക്കയും ചെയ്യേണമേ.

ഞങ്ങളുടെ ദൈവമായ കൎത്താവേ,നിന്നോടു ഞങ്ങൾ കെ
ഞ്ചുന്നു. ഞങ്ങളോടു കരുണ ഉണ്ടായി ഞങ്ങളെ അനുഗ്രഹിക്കേ
ണമേ. ഭൂമിയിൽ നിന്റെ വഴിയും സകലജാതികളിൽ നിൻ
രക്ഷയും അറിവാൻ തിരുമുഖത്തെ ഞങ്ങളുടെ മേൽ പ്രകാശിപ്പി
ക്കേണമേ.ആമെൻ.T. M. [ 61 ] അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവവും സകല കനിവുകളിൻ പിതാവു
മായുള്ളോവേ, നിന്റെ സ്നേഹത്തിന്റെ എല്ലാ ദാനങ്ങൾക്കാ
യ്ക്കൊണ്ടും വിശേഷാൽ ഞങ്ങളുടെ കൎത്താവും രക്ഷിതാവുമാകുന്ന
യേശുക്രിസ്തന്റെ രക്ഷാകരമായ സുവിശേഷം നിമിത്തവും
ഞങ്ങൾ നിന്റെ വിശുദ്ധനാമത്തെ പുകഴ്ത്തുന്നു. ഞങ്ങൾ
നിത്യജീവനെ പ്രാപിക്കത്തക്കവണ്ണം നിന്റെ സത്യവചനത്തെ
പൂൎണ്ണഹൃദയത്തോടെ വിശ്വസിച്ചും വിശ്വസ്തതയോടെ അനു
സരിച്ചുംകൊൾവാൻ വേണ്ടി നിന്റെ ആത്മാവിനാൽ ഞങ്ങളെ
പഠിപ്പിക്കേണമെന്നു അപേക്ഷിക്കുന്നു. ഭൂമിയിലെ ശേഷമുള്ള
ജാതികളെയും കൂടെ രക്ഷയുടെ അറിവിനാൽ അനുഗ്രഹിക്കേ
ണമേ. സുവിശേഷത്തെ സകല സൃഷ്ടിക്കും ഘോഷിക്കേണ്ട
തിന്നു നീ കല്പിച്ചുവല്ലോ. ആകയാൽ വിശ്വാസികളിൽ മേല്ക്കു
മേൽ അനേകർ ദൂരരാജ്യങ്ങളിലേക്കു പുറപ്പെട്ടുപോയി പുറ
ജാതികൾക്കു സൎവ്വലോകത്തിന്റെയും രക്ഷിതാവാകുന്ന യേ
ശുക്രിസ്തുവിനെ അറിയിക്കേണ്ടതിന്നു ധൈൎയ്യത്തെയും ശക്തി
യെയും കൊടുക്കേണമേ. നിന്റെ പുത്രന്നു ജാതികളെ അവകാ
ശമായും ഭൂമിയുടെ അറ്റങ്ങളെ അടക്കമായും തരും എന്നു നീ വാ
ഗ്ദത്തം ചെയ്തിരിക്കുന്നു. നിന്റെ വാഗ്ദത്തങ്ങളോ അതേ എന്നും
ആമെൻ എന്നും ഉള്ളവയത്രെ. അതുകൊണ്ടു നിന്റെ കനിവിൻ
പ്രകാരം നിന്റെ തേജസ്സുള്ള നാമത്തിന്റെ ബഹുമാനത്തി
ന്നായും മനുഷ്യപുത്രന്മാരുടെ ത്രാണനത്തിന്നായും നിന്റെ വാഗ്ദ
ത്തത്തെ പൂരിപ്പിക്കേണമേ. നിന്റെ പുത്രനും ഞങ്ങളുടെ
വീണ്ടെടുപ്പുകാരനുമാകുന്ന യേശുക്രിസ്തുവിനെ വിചാരിച്ചു ഞങ്ങ
ളുടെ യാചന കേട്ടരുളേണമേ.ആമെൻ. [ 62 ] ൨.
രാജ്യാധികാരികൾക്കു വേണ്ടി.

സൎവ്വശക്തിയുള്ള നിത്യദൈവമേ, രാജാക്കന്മാർ അധികാര
സ്ഥർ എന്നീ മഹാന്മാരുടെ ഹൃദയങ്ങൾ തൃക്കൈയിൽ തന്നെ
ഉണ്ടെന്നും നീ അവറ്റെ നീൎത്തോടുകളെ പോലെ തിരിച്ചു നട
ത്തുന്നു എന്നും നിന്റെ വചനത്താൽ അറിഞ്ഞിരിക്ക കൊണ്ടു
ഞങ്ങൾ താഴ്മയോടെ യാചിക്കുന്നിതു: നിന്റെ ദാസി( യ)നായ
ചക്രവൎത്തി(നി)യുടെ ഹൃദയത്തെയും എല്ലാ നാടുവാഴികളുടെയും
അധികാരസ്ഥരുടെയും ഹൃദയങ്ങളെയും നിണക്കു സ്വാധീനമാ
ക്കി, അവരുടെ സകല വിചാരങ്ങളെയും വാക്കു ക്രിയകളെയും
നടത്തി, എല്ലാറ്റിലും നിന്റെ ബഹുമാനവും കീൎത്തിയും
അന്വേഷിപ്പാറാക്കി, അവരുടെ വിചാരണയിൽ ഭരമേല്പിച്ച
നിന്റെ ജനം സൎവ്വഭക്തിയോടും ഘനത്തോടും സാവധാനവും
സ്വസ്ഥതയും ഉള്ള ജീവനം കഴിപ്പാൻ സംഗതി വരുത്തേ
ണമേ. ഇവൎക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നും കണക്കു
ബോധിപ്പിക്കേണ്ടുന്ന മഹാദിവസം ഉണ്ടെന്നും ബോധം വരുത്തി,
തങ്ങളുടെ ആത്മാക്കളെ നീ നിയമിച്ച വഴിയിൽ രക്ഷിക്കേണ്ട
തിന്നു കൃപ നൽകേണമേ. കനിവുള്ള പിതാവേ, ഞങ്ങളുടെ കർത്താ
വായ യേശുക്രിസ്തുവിനെ നോക്കി ഞങ്ങളെ ചെവിക്കൊള്ളേ
ണമേ. ആമെൻ C.P.

൩..
ഫലധാന്യാദികൾക്കുവേണ്ടി.
സർവ്വശക്തിയുള്ള ദൈവമേ, കനിവുള്ള പിതാവേ, നിന്റെ
ദിവ്യശക്തിയാലേ സകലവും സൃഷ്ടിച്ചു ജീവനുള്ള എല്ലാറ്റി
നെയും പ്രസാദത്താൽ തൃപ്തിയാക്കുന്നവനാകയാൽ ഇങ്ങെ
നിലം പറമ്പുകളിലും നിന്റെ അനുഗ്രഹത്തെ കല്പിച്ചു വിതെ
ക്കും കൊയ്ത്തിന്നും നല്ല സമയവും ഫലപുഷ്ടിയും തന്നു, മനുഷ്യ [ 63 ] ന്റെ സംരക്ഷണത്തിന്നായുള്ള നിന്റെ സകല ദാനങ്ങളെയും
കരുണയാലെ നല്കി കാത്തു സഫലമാക്കി തീൎക്കേണമേ. വിശേ
ഷിച്ചു നിന്റെ വചനത്തെ ഞങ്ങളുടെ ഹൃദയങ്ങളിൽ നട്ടു, ഞങ്ങ
ളിൽ നിത്യജീവന്നായി നീതിയുടെ ഫലങ്ങളെ വേണ്ടുവോളം
വിളയിപ്പിക്കേണമേ. നിന്റെ ദാനങ്ങൾ ഒക്കയും ഞങ്ങൾ നന്നി
യുള്ള മനസ്സോടെ കൈക്കൊണ്ടു അനുഭവിക്കേണ്ടതിന്നു ഞങ്ങ
ളുടെ കൎത്താവായ യേശു ക്രിസ്തുമൂലം ഞങ്ങളുടെ ഹൃദയങ്ങളെ
നിനക്കായി ഒരുക്കി രക്ഷിക്കേണമേ. ആമെൻ. W.

൪.
സങ്കടത്തിങ്കൽ ഉദ്ധാരണത്തിന്നു വേണ്ടി.
ഞങ്ങളുടെ ദൈവവും പിതാവുമാകുന്ന കൎത്താവേ, അഗാധ
ങ്ങളിൽനിന്നു ഞങ്ങൾ നിന്നോടു നിലവിളിക്കുന്നു. ഞങ്ങളുടെ
ശബ്ദം കേട്ടു ഞങ്ങളുടെ യാചനാവിളികൾക്കായി ചെവി ചാച്ചു
ഈ അകപ്പെടുന്ന ക്ലേശങ്ങളിൽ ഞങ്ങളെ കനിവോടെ നോക്കേ
ണമേ. കൎത്താവേ, നീ അകൃത്യങ്ങളെ സൂക്ഷിച്ചു നോക്കി കണ
ക്കിട്ടാൽ തിരുമുമ്പിൽ നിലനില്ക്കുന്നവൻ ആർ? എങ്കിലും നി
ങ്കൽ ഞങ്ങൾ ആശ്രയിക്കുന്നു, കൃപയും മോചനവും നിന്റെ
പക്കൽ സമൃദ്ധിയായിട്ടുണ്ടു. ആകയാൽ ഇപ്പോൾ നീ ഞങ്ങളെ
അകപ്പെടുത്തിയ സങ്കടത്തെ കരുണ ചെയ്തു ശമിപ്പിച്ചു അധി
കമായ ക്ലേശങ്ങൾ പറ്റാത്തവണ്ണം പരിപാലിക്കേണമേ. ഞെ
രുക്കത്തിലുള്ള ഞങ്ങളെ താങ്ങി ആദരിച്ചു വിടുവിക്കേണമേ. ഈ
സകല കഷ്ടദുഃഖങ്ങളാലും ഞങ്ങളുടെ ഹൃദയങ്ങളെ വലിച്ചു
നിന്നോടു തന്നെ അടുപ്പിക്കേണമേ. ഇപ്പോൾ കണ്ണീരോടെ
വിതെക്കുന്നവർ പിന്നേതിൽ നിത്യ സന്തോഷത്തോടെ കൊയ്യു
മാറാക. യേശു ക്രിസ്തുനിമിത്തം ഞങ്ങളെ ചെവിക്കൊണ്ടു ഉത്ത
രം അരുളിച്ചെയ്യേണമേ. ആമെൻ. W. [ 64 ] ൫.
യുദ്ധകാലത്തിൽ.
സൎവശക്തിയുള്ള ദൈവമേ, സകല രാജാക്കളെയും ഭരിക്കുന്ന
രാജാവും എല്ലാ കാൎയ്യങ്ങളെയും നടത്തുന്ന ആദികാരണനുമായു
ള്ളോവേ, നിന്റെ ശക്തിയോടു എതിൎക്കുന്ന സൃഷ്ടി ഒന്നും ഇല്ല;
പാപികളെ ശിക്ഷിപ്പാനും അനുതാപമുള്ളവരെ കനിഞ്ഞുകൊ
ൾവാനും ഏകവല്ലഭൻ നീ തന്നെ. ഞങ്ങളെ ശത്രുക്കളുടെ കൈ
യിൽനിന്നു രക്ഷിപ്പാൻ കടാക്ഷിക്കേണമേ. അവരുടെ വമ്പിനെ
താഴ്ത്തി ദ്വേഷത്തെ ശമിപ്പിച്ചു ഉപായങ്ങളെ പഴുതിലാക്കേണമേ.
നീ തുണനിന്നു സകല ആപത്തും അകറ്റി ഞങ്ങളെ പരിപാ
ലിച്ചു ജയം നൽകുന്ന നിന്നെ എന്നും സ്തുതിപ്പാറാകേണമേ.
നിന്റെ ഏകജാതനും ഞങ്ങളുടെ കൎത്താവുമാകുന്ന യേശു
ക്രിസ്തുവിന്റെ പുണ്യം നിമിത്തം ഞങ്ങളെ ചെവിക്കൊണ്ടരുളേ
ണമേ. ആമെൻ C.P.

൬.
മഹാവ്യാധിയിൽ.
സൎവശക്തിയുള്ള ദൈവമേ, പണ്ടു നിന്റെ ജനം മോശെ
ക്കും അഹരോന്നും വിരോധമായി മത്സരിച്ച സമയം നീ ബാധ
അയച്ചു ശിക്ഷിച്ചു, ദാവീദ് രാജാവിന്റെ കാലത്തിൽ കഠിനമായ
വ്യാധികൊണ്ടു ദണ്ഡിപ്പിച്ചു എഴുപതിനായിരം ആളുകളെ സം
ഹരിച്ചു നീക്കീട്ടും ശേഷമുള്ളവരെ ദയ കാണിച്ചു രക്ഷിച്ചുവല്ലോ.
അരിഷ്ട പാപികളായ ഞങ്ങളുടെ ഇടയിൽ ഇപ്പോൾ പരന്നിരി
ക്കുന്ന മഹാവ്യാധിയും കൊടിയ ചാാക്കും നോക്കി വിചാരിച്ചു
ഞങ്ങളുടെ പാപങ്ങളെയും അതിക്രമങ്ങളെയും കുറിക്കൊള്ളാതെ
നിന്റെ സ്വന്ത കരുണയും ദയയും ഓൎത്തു ഞങ്ങളോടു കനിവു
തോന്നേണമേ. പണ്ടു നീ പരിഹാരബലിയെ അംഗീകരിച്ചു
സംഹാരം നടത്തുന്ന ദൂതനെ വിലക്കി ദണ്ഡത്തെ നിറുത്തിയ
പ്രകാരം തന്നെ ഇപ്പോഴും ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തു
വിനെ നോക്കി ഈ ബാധയെയും മഹാരോഗത്തെയും നീക്കി
പ്രസാദിച്ചരുളേണമേ. ആമെൻ. C.P. [ 65 ] ൭.
രോഗിക്കുവേണ്ടി.
കനിവേറിയ ദൈവമേ, അന്യോന്യം പകൎന്നു പ്രാൎത്ഥിപ്പിൻ
എന്നു തിരുവചനത്തിൽ കല്പിച്ചിരിക്കുകയാൽ ഞങ്ങളുടെ സഭ
യിലേ രോഗമുള്ള സഹോദരന്നു (രിക്കു) വേണ്ടി നിന്നോടു യാ
ചിപ്പാൻ തുനിയുന്നു. നീ ദയയോടെ വിചാരിക്കുന്ന പിതാവു
എന്നും യേശു ക്രിസ്തുവിങ്കൽ ആരെ എങ്കിലും കൈക്കൊണ്ടു
രക്ഷിക്കുന്നവൻ എന്നും കാണിച്ചു അവനെ (ളെ) ആശ്വസി
പ്പിച്ചു താങ്ങി ക്ഷമയോടും സൌമ്യതയോടും തന്റെ കഷ്ടങ്ങളെ
സഹിപ്പാൻ ബലപ്പെടുത്തേണമേ. തിവാഗ്ദത്തങ്ങളുടെ ശബ്ദം
കൊണ്ടു ആ വലഞ്ഞു പോയ ദേഹിയെ തണുപ്പിച്ചു പോറ്റി
സങ്കടത്തിൽ ഉള്ള മക്കളോടു നീ വാത്സല്യമുള്ള പിതാവു എന്നും
തല്ക്കാലത്തു സഹായിച്ചുദ്ധരിക്കുന്നവൻ എന്നും സ്വന്ത പുത്ര
രിൽ ഒട്ടൊഴിയാതെ സകലവും നന്നാക്കുന്നവൻ എന്നും കാണി
ച്ചു നിന്റെ സമാധാനം നിറേച്ചുകൊടുക്കേണമേ. ആമെൻ W.
൮.
ഉദ്ധരിച്ചതിന്നു സ്ത്രോത്രം.
ഞങ്ങളുടെ ദൈവമായ യഹോവേ, മനുഷ്യപുത്രർ നിന്റെ
ചിറകുകളുടെ നിഴലിൽ ആശ്രയിച്ചു കൊള്ളുന്നതിനാൽ നിൻ
ദയ എത്ര വിലയേറിയതു! നീ വലുതായ ഭയത്തെ ഞങ്ങളിൽ
വരുത്തി പീഡിപ്പിച്ചു; ഞങ്ങൾക്കു പിണഞ്ഞ മഹാകഷ്ടങ്ങളിൽ
നീ തന്നെ ഞങ്ങൾക്കു തുണ നിൽക്കുന്നില്ല എങ്കിൽ ഞങ്ങൾ
തീൎന്നു പോകുമല്ലൊ. യഹോവേ, ബഹുമാനവും സ്ത്രോത്രവും
നിണക്കു പറ്റുന്നു. നിന്റെ പലിശ ഞങ്ങളെ മൂടി, നിന്റെ
കൈയൂക്കു അടിയങ്ങളെ താങ്ങി രക്ഷിച്ചിരിക്കുന്നു. സ്വൎഭൂമിക
ളെയും ഉണ്ടാക്കിയ യഹോവാനാമത്തിൽ അത്രെ ഞങ്ങളുടെ
ശരണം. ഏകനായി അതിശയങ്ങളെ ചെയ്യുന്ന ദൈവമായ
യഹോവ വാഴ്ത്തപ്പെട്ടവനാക. നിന്റെ പരിശുദ്ധനാമത്തിന്നു
എന്നും സ്തോത്രം ഭവിപ്പൂതാക. ആമെൻ. W.U.
[ 66 ] ൯.
പശ്ചാത്താപപ്രാൎത്ഥനകൾ.
വിജ്ഞാനപ്രാൎത്ഥന.
ഉപദേഷ്ടാവു.
കൎത്താവേ, കനിഞ്ഞു കൊള്ളേണമേ;
ക്രിസ്തുവേ, കനിഞ്ഞു കൊള്ളേണമേ;
കൎത്താവേ, കനിഞ്ഞു കൊള്ളേണമേ;
സ്വൎഗ്ഗസ്ഥപിതാവായ യഹോവാദൈവമേ,
ലോകരക്ഷിതാവെന്ന പുത്രനായ യഹോവാദൈവമേ,
പരിശുദ്ധാത്മാവായ യഹോവാദൈവമേ,
ഞങ്ങളെ കനിഞ്ഞു കൊള്ളേണമേ; കരുണ ഉണ്ടായി രക്ഷിക്കേണമേ;

സഭ.
പ്രിയ ദൈവമായ കൎത്താവേ, കരുണ ഉണ്ടായി ഞങ്ങളെ
തുണെക്കേണമേ.
ഉപദേഷ്ടാവു.
സകല പാപത്തിൽ നിന്നും
എല്ലാ ബുദ്ധിമയക്കത്തിൽനിന്നും
എല്ലാ തിന്മയിൽനിന്നും

സഭ.
പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.
ഉപദേഷ്ടാവു.
പിശാചിന്റെ ചതികൌശലത്തിൽനിന്നും
ക്ഷണത്തിൽ തട്ടുന്ന ദുൎമ്മരണത്തിൽനിന്നും
മഹാരോഗക്ഷാമങ്ങളിൽനിന്നും [ 67 ] യുദ്ധഹിംസകളിൽനിന്നും
കലഹമത്സരങ്ങളിൽനിന്നും
ചാഴി പുഴു ഇടികളിൽനിന്നും
തീപ്പേടി പെരുവെള്ളത്തിൽനിന്നും
സഭ.
പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.
ഉപദേഷ്ടാവു.
നിന്റെ പുണ്യത്തിൻ ഉപേക്ഷയിൽനിന്നും
സകല സ്വന്ത പ്രീതിയിൽനിന്നും
പാപത്തിൻ വഞ്ചനയിൽനിന്നും
നിത്യമരണത്തിൽനിന്നും
സഭ.
പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.
ഉപദേഷ്ടാവു.
നിന്റെ ദാസരൂപദാരിദ്ര്യങ്ങളാലും
നിൻ ബലഹീനതാവേദനകളാലും
നിന്റെ സകല പരീക്ഷകളാലും
നിൻ അത്യാസന്നത്തിലെ രക്തസ്വേദത്താലും
നിന്റെ ചങ്ങല പരിഹാസ തല്ലുകളാലും
നിന്റെ ക്രൂശു കഷ്ടങ്ങളാലും
നിൻ വിലയേറിയ മരണത്താലും
തേജസ്സുള്ള ഉയിൎപ്പാരോഹണങ്ങളാലും
പരിശുദ്ധാത്മാവിന്റെ വരവിനാലും
ഞങ്ങളുടെ മരണനേരത്തിലും
അവസാന ന്യായവിധിയിലും
സഭ.
പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ തുണെക്കേണമേ.
ഞങ്ങളെ ചെവിക്കൊൾകേ വേണ്ടു എന്നു അരിഷ്ട പാപി
കളായ ഞങ്ങൾ യാചിക്കുന്നു.
[ 68 ] ഉപദേഷ്ടാവു.
പ്രിയ കൎത്താവും ദൈവവുമായുള്ളോവേ,
നിന്തിരുസഭയെ നടത്തി ഭരിക്കയും
നിൻ നാമം എടുത്തവൎക്കു ഏവൎക്കും
തിരുക്രൂശിന്റെ രഹസ്യം വെളിപ്പെടുത്തുകയും
എല്ലാ ദൈവമക്കളെയും ഓർ ആത്മാവിൽ യോജിപ്പിക്കയും
തിരുസഭയുടെ ശുശ്രൂഷക്കാരായ ഇടയന്മാരെ ഒക്കയും
സൌഖ്യവചനത്തിലും വിശുദ്ധനടപ്പിലും കാത്തുരക്ഷിക്കയും
എല്ലാ മതഭേദങ്ങളെയും ഇടൎച്ചകളെയും വിലക്കയും
തെറ്റി ഉഴന്നവരെ തിരിച്ചു വരുത്തുകയും
സാത്താനെ ഞങ്ങളുടെ കാല്ക്കീഴെ ചതെക്കയും
വിശ്വസ്തവേലക്കാരെ നിൻ കൊയ്ത്തിൽ അയക്കയും
വചനത്തോടു നിന്റെ ആത്മാവും ശക്തിയും കൂട്ടുകയും
ഇടിഞ്ഞു ചതഞ്ഞവരെ എല്ലാം താങ്ങി തണുപ്പിക്കയും
സഭ.
പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെ
വിക്കൊള്കയും ചെയ്ക്ക.
ഉപദേഷ്ടാവു.
സകല ജാതികൾക്കും പ്രകാശവും ആശ്വാസവും ആയുള്ളോവേ,
കരമേലും കടലിലും ഉള്ള നിന്റെ വേലക്കാരെ കാത്തുകൊൾക,
അവരുടെ സാക്ഷ്യവാക്കിന്മേൽ ആത്മാവും അഗ്നിയും ഇറക്കുക,
ജാതികളിൽനിന്നു നിനക്കായി ചേൎത്തവരെ പാലിക്ക,
ജാതികളിൽ ശേഷിച്ചവരെയും സന്ദൎശിക്ക,
നിൻ ജനമായ ഇസ്രയേലെ അന്ധതയിൽനിന്നു വിടുവിക്ക,
ഇഷ്മയേലും നിന്റെ മുമ്പാകെ ജീവിച്ചിരിപ്പൂതാക.

സഭ.
പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെ
വിക്കൊള്ളേണമേ. [ 69 ] ഉപദേഷ്ടാവു.

സകല രാജാക്കന്മാൎക്കും സന്ധിയും ഐക്യതയും നല്കുക,
ഞങ്ങളുടെ ചക്രവൎത്തി(നി)യെയും രാജകുഡുംബത്തെയും
മന്ത്രിഭൃത്യരെയും നടത്തി പരിപാലിക്ക.
ഞങ്ങളുടെ ദേശവും ഊരും നാടും
സഭകളൂം പാഠശാലകളും എല്ലാം
വിവാഹവും പുത്രസമ്പത്തും
ഒക്കെ അനുഗ്രഹിച്ചു കൊള്ളേണമേ.

സഭ.

പ്രിയകൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെ
വിക്കൊള്ളേണമേ.

ഉപദേഷ്ടാവു.

സങ്കടഞെരുക്കങ്ങളിലുള്ളവൎക്കെല്ലാം
നിന്റെ സഹായത്തോടെ വിളങ്ങി വന്നു
ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും
ശുഭഫലവും തഴെപ്പും ഏകുക,
ശിശുക്കളെയും രോഗികളേയും പോറ്റുക,
ബലഹീനരെയും വയസ്സന്മാരെയും താങ്ങുക,
കുറ്റമില്ലാതെ തടവിലായവരെ വിടുവിക്ക,
സകല വിധവമാരെയും അനാഥരെയും
എളിയവരെയും അഗതികളെയും
പാലിച്ചു സംരക്ഷണം ചെയ്ക,
യാത്രക്കാൎക്കും അപകടം ഒഴിപ്പിച്ചു
എല്ലാ മനുഷ്യരിലും കനിഞ്ഞു കൊണ്ടു

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെ
വിക്കൊള്ളേണമേ. [ 70 ] ഉപദേഷ്ടാവു.

ഞങ്ങളെ ദ്വേഷിച്ചു നാണം കെടുത്തു ഹിംസിക്കുന്നവൎക്കു
പാപം ക്ഷമിച്ചും മനം തിരിച്ചും കൊടുത്തു,
നിലത്തിൻ അനുഭവം കല്പിച്ചു രക്ഷിച്ചു
ഞങ്ങളുടെ കൈത്തൊഴിൽ എല്ലാം സഫലമാക്കി
കരുണയാലെ ഞങ്ങളെ ചെവിക്കൊള്ളേണമേ.

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ദൈവപുത്ര
നായ യേശു ക്രിസ്തുവേ, ഞങ്ങളോടു കരുണ ചെയ്യേണമേ.

ഉപദേഷ്ടാവു.

ലോകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ
കുഞ്ഞാടേ, ഞങ്ങളോടു കരുണ ചെയ്യേണമേ.
ലോകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ
കുഞ്ഞാടേ, നിത്യ സമാധാനം ഞങ്ങൾക്കു ഏകേണമേ.
ക്രിസ്തുവേ, ഞങ്ങളെ ചെവിക്കൊള്ളേണമേ,
കൎത്താവേ കരുണ ഉണ്ടാകേണമേ,
ക്രിസ്തുവേ, ഞങ്ങളെ കേട്ടരുളേണമേ,
കൎത്താവേ, ഞങ്ങളോടു കരുണ ചെയ്യേണമേ.

സഭ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേ
ണമേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു
ഞങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എ
ന്നേക്കും നിണക്കല്ലോ ആകുന്നു. ആമെൻ. [ 71 ] ഉപദേഷ്ടാവു.

സൎവ്വശക്തിയുള്ള ദൈവമേ, ഈ സമയത്തു ഞങ്ങൾ ഏക
മനസ്സോടേ നിന്നോടു അപേക്ഷിപ്പാൻ നീ കൃപ തന്നിരിക്കുന്നു.
രണ്ടു മൂന്നു പേർ നിന്റെ നാമത്തിലേയ്യ്ക്കു ഒരുമിച്ചു കൂടുന്ന ഏതു
സ്ഥലത്തും യാചിച്ച പ്രകാരം തരുവാൻ വാഗ്ദത്തം ചെയ്തിരി
ക്കുന്നുവല്ലൊ. ഇന്നും കൎത്താവേ, അടിയങ്ങളുടെ ആഗ്രഹങ്ങ
ളെയും അപേക്ഷകളെയും ഞങ്ങൾക്കു നന്നാകുംവണ്ണം നിവൃത്തി
വരുത്തി ഇഹലോകത്തിൽ നിന്റെ സത്യജ്ഞാനവും പരലോ
കത്തിൽ നിത്യജീവനും തരേണമേ. ആമെൻ.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും ദൈ
വത്തിൻ സ്നേഹവും പരിശുദ്ധാത്മാവിൻ കൂട്ടായ്മയും നാം എ
ല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. W.Ub.

അല്ലെങ്കിൽ.

ദൈവമേ, ഹൃദയത്തിന്റെ ആഴത്തിൽനിന്നു ഞങ്ങൾ നിന്നെ
വിളിക്കുന്നു. കൎത്താവേ ഞങ്ങളുടെ ഒച്ച കേട്ടുകൊള്ളേണമേ.
ഞങ്ങൾ കെഞ്ചുന്ന ശബ്ദത്തിന്നു നിന്റെ ചെവികൾ ശ്രദ്ധി
ച്ചിരിക്ക. നീ അകൃത്യങ്ങളെ കുറിക്കൊണ്ടാൽ കൎത്താവേ ആർ
നില്പു. അടിയങ്ങളെ ന്യായവിധിയിൽ പ്രവേശിപ്പിക്കരുതേ.
ഞങ്ങളുടെ നീതികളെ വിചാരിച്ചല്ലല്ലൊ ഞങ്ങളുടേയും സൎവ്വ
ലോകത്തിന്റെയും പാപത്തിന്നു പ്രായശ്ചിത്തമാകുന്ന യേശു
ക്രിസ്തുവിലുള്ള നിന്റെ കരക്കനിവുകളെ വിചാരിച്ചത്രെ
നിന്റെ മുമ്പിൽ ഞങ്ങൾ യാചനകളെ സമൎപ്പിക്കുന്നതു. തിരു
മുഖത്തുനിന്നു ഞങ്ങളെ കളകയും നിന്റെ വിശുദ്ധാത്മാവെ
ഞങ്ങളിൽനിന്നു എടുക്കയും അരുതേ. നിന്റെ കരുണെക്കായി
ഞങ്ങളുടെ ദേഹി ദാഹിക്കയും നിന്റെ സഹായം വാങ്ങുവാൻ
ഞങ്ങൽ കൈകളെ നീട്ടുകയും ചെയ്യുന്നു. കനിവുകൾ കൂടിയ
നിൻ ദയകളെ യഹോവേ ഓൎക്കുക. അവയല്ലോ യുഗാദിമുതൽ
ഉള്ളവ. [ 72 ] ഞങ്ങളുടെ ദൈവമായ കൎത്താവേ, ഞങ്ങൾളൊരുമിച്ചു കൂടി
നിന്റെ മുമ്പാകെ ഞങ്ങളെത്തന്നെ താഴ്ത്തുന്ന ഈ ദിവസം ഞങ്ങളു
ടെ ദേഹികൾക്കു അനുഗ്രഹദിവസമായിത്തീരുമാറാക. ഞങ്ങള്ക്കു
ശുദ്ധഹൃദയം സൃഷ്ടിക്കയും ഉറപ്പുള്ള ആത്മാവിനെ ഞങ്ങളുടെ
ഉള്ളിൽ പുതുക്കുകയും ചെയ്ക. ഇന്നു ഞങ്ങൾളെല്ലാവരും പാപ
നിദ്രയിൽനിന്നു ഉണരുകയും നിന്റെ കരുണയാൽ ആശ്വാസം
പ്രാപിക്കയും ഇനിമേലിൽ പുതിയ അനുസരണത്തിൽ നിന്റെ
മുമ്പാകെ നടന്നുകൊള്ളേണ്ടതിന്നു മുതിരുകയും ചെയ്‌വാൻ കരു
ണ നൽകേണമേ. ഈ കരുണ ലഭിക്കാതെ കണ്ടു ഞങ്ങളിൽ ആർ
എങ്കിലും ഈ മന്ദിരത്തെ വിട്ടു പോകാതിരിപ്പാൻ തിരുവചന
ത്തെ ഞങ്ങളിൽ ജീവനും ശക്തിയും ആക്കിത്തീൎക്കേണമേ.
ഞങ്ങളുടെ രക്ഷയാകുന്ന ദൈവമേ, നിന്നെ ഞങ്ങൾ ആശ്രയി
ക്കുന്നു. യേശുക്രിസ്തുനിമിത്തം ഞങ്ങളെ നാണിപ്പിക്കരുതേ.
ആമെൻ. Ae.

൧൦.

ആഴ്ചപ്രാൎത്ഥനയിൽ.

കൎത്താവും ദൈവവുമായുള്ള യഹോവേ, കനിഞ്ഞും മന
സ്സലിഞ്ഞും ഇരിക്കുന്നവരേ, ദീൎഘക്ഷമയുള്ളവനും കരുണയിൽ
സമ്പന്നനും ഭക്തന്മാരിൽ ആയിരത്തോളം കരുണ സൂക്ഷിച്ചും
അകൃത്യദ്രോഹപാപങ്ങളെ പൊറുത്തും കൊള്ളുന്നവനുമായോ
നേ! നീ ആരെയും കുറ്റമില്ലാതാക്കി വെക്കുന്നവനല്ല, അന്യ
ദൈവഭക്തിയെ സഹിക്കാത്ത എരിവുള്ള ദൈവമത്രെ; ഭയ
ത്തോടും ആശ്രയത്തോടും കൂടി ഞങ്ങൾ തിരുമുമ്പിൽ വരുന്നു.
ശരീരാത്മാക്കൾക്കു സമൃദ്ധിയായി തന്ന സകല അനുഗ്രഹങ്ങൾ
ക്കും ഓരോ സങ്കടത്തിൽ ഉണ്ടായ ആശ്വാസങ്ങൾക്കും ശിക്ഷാ
ഫലങ്ങൾക്കും വേണ്ടി ഞങ്ങൾ സ്തോത്രവും ഉപചാരവും ചൊ
ല്ലുനു. അയ്യോ കൎത്താവേ, നീ ചെയ്തുവന്ന എല്ലാ കരുണകൾ
ക്കും ദിവസമ്പ്രതി കാട്ടുന്ന വിശ്വസ്തതെക്കും ഞങ്ങൾ എത്രയും [ 73 ] അപാത്രം. ഞങ്ങൾ തീൎന്നുപോകാതിരിക്കുന്നതു നിന്റെ കരുണ
കൾ കൊണ്ടാകുന്നു; ഇന്നും നിന്റെ കനിവു മുടിയാതെ രാവിലെ രാവി
ലെ പുതുതായും വിശ്വസ്തത വലുതായും ഇരിക്കുന്നു.
ഞങ്ങൾ മനന്തിരിയാതെയും തെറ്റുകളെ മാറ്റാതെയും നീ
അറിയും‌പ്രകാരം പലവിധേന പാപങ്ങളെ അധികമാക്കി
നിന്റെ കോപത്തിന്നു ഹേതുവരുത്തുന്നു എങ്കിലും നീ ഒരച്ഛ
നെക്കാളും അധികം പൊറുത്തും കനിഞ്ഞും കൊണ്ടിരിക്കുന്നു.
ഫലം തരാത്ത വൃക്ഷത്തിന്റെ കുവട്ടിൽ നിന്റെ കോടാലി
വെച്ചു കിടക്കുന്നു എങ്കിലും നിന്റെ ദയയും ദീൎഘക്ഷാന്തിയും
ഞങ്ങളെ മാനസാന്തരത്തിലേക്കു നടത്തുമോ, മാറ്റം വന്ന ഹൃദ
യത്തിന്നു തക്ക ഫലങ്ങളെ ഞങ്ങളുടെ നടപ്പിൽ കാണുമോ എന്നു
വെച്ചു യേശുക്രിസ്തുവിന്റെ പക്ഷവാദം നീ കുറിക്കൊണ്ടു
ഞങ്ങളെ ഇതുവരേയും വെട്ടിക്കളയാതെ നിറുത്തിയിരിക്കുന്നു.
അതുകൊണ്ടു സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവേ, ഞങ്ങളെ
ഈ വലിയ ഉപകാരം വേണ്ടുംവണ്ണംഅറിയുമാറാക്കുക; നിന്റെ
കരുണാസമൃദ്ധിയെ ഞങ്ങൾ ചവിട്ടിക്കളയാതെയും നിന്റെ
അനുഗ്രഹങ്ങൾക്കു അപാത്രമായ്പോകാതെയും നിന്റെ കരുണ
യിൽ ഊന്നിക്കൊണ്ടു സത്യവിശ്വാസത്താൽ ശുദ്ധമനസ്സാക്ഷി
യോടും ശുദ്ധീകരണത്തിങ്കൽ നിത്യൗത്സാഹത്തോടും അവസാ
നംവരെ നില്ക്കാകേണമേ. അതിനായി ഞങ്ങൾ എല്ലാവരിലും
സത്യമാനസാന്തരം ഉളവാക്കി, ഹൃദയത്തെയും ഭാവവിചാരങ്ങ
ളെയും മാറ്റി, ഞങ്ങൾ ആരു മനഃപൂൎവ്വമായി പാപം ചെയ്യാ
തെയും നിന്നെ ദുഃഖിപ്പിക്കാതെയും പരിശുദ്ധ ദൈവമേ,
നിനക്കു ഹിതമല്ലാത്തതു എല്ലാം തള്ളിക്കളഞ്ഞു, നിന്നോടു
നിരപ്പും സമാധാനവും ഉണ്ടു എന്നുള്ള സാക്ഷ്യത്തെ ഞങ്ങളുടെ
ഉള്ളിൽ പ്രാപിച്ചു കാക്കുമാറാവാൻ വിടാതെ പ്രവൃത്തിച്ചു പോ
രേണമേ. അതുകൊണ്ടു സൎവ്വശക്തിയുള്ള ദൈവമേ, നിന്റെ
കൃപയും അതിനാൽ ഫലിക്കുന്ന അനുഗ്രഹങ്ങളും മങ്ങി മറഞ്ഞു
പോവാനുള്ള ഇടൎച്ചകളെ ഒക്കെയും തടുത്തു നിറുത്തേണമേ.
വിശേഷിച്ചു സകല കോയ്മകളെയും പ്രത്യേകമായി ഞങ്ങ
ളുടെ ചക്രവൎത്തി(നി)യെയും രാജവംശത്തെയും അനുഗ്രഹിക്ക. [ 74 ] സഭകളിൽ എങ്ങും സത്യവചനത്തെ നന്നായി ശുശ്രൂഷിക്കുന്ന
വരെ ഉദിപ്പിച്ചു പാൎപ്പിക്ക, അവരെ നിന്റെ ഹൃദയപ്രകാരമുള്ള
ഇടയരാക്കി തീൎക്ക, നിന്റെ സമാധാനത്തിൻ സുവിശേഷത്തെ
അവരെക്കൊണ്ടു ദിവ്യശുദ്ധിയിലും ശക്തിയിലും അറിയിപ്പിക്ക.
എഴുത്തുപള്ളികളിലും വീടുകൾതോറും ബാലന്മാരെ വളൎത്തി
പഠിപ്പിക്കുന്നതിനെ അനുഗ്രഹിക്ക; ആ ഘനമുള്ള വേലയിൽ
അദ്ധ്വാനിക്കുന്നവൎക്കു ജ്ഞാനവും വിശ്വസ്തതയും ക്ഷാന്തിയും
നൽകുക; ലോകത്തിൽ നിറയുന്ന ഇടൎച്ചകളാലും ദുൎമ്മാൎഗ്ഗങ്ങളാലും
വയസ്സുകുറഞ്ഞവർ കെട്ടുപോകായ്‌വാൻ നീ തന്നെ അവരെ സൂക്ഷി
ച്ചുപാലിക്ക. രാജ്യത്തിലും കുടികൾതോറും എല്ലാടത്തും എല്ലാ
വിധത്തിലും ഞങ്ങൾക്കു സമാധാനം നല്കുക; സഭയിൽ സകല
ഛിദ്രങ്ങളെയും വിലക്കുക; തിരുസഭെക്കു വീട്ടുവൎദ്ധനയും യുഗ
സമാപ്തിയോളം വ്യാപിച്ചു പോരുന്ന വളൎച്ചയും ഏകുക, അതിൻ
ശത്രുക്കൾ വിചാരിക്കുന്ന ഉപായവിരോധങ്ങളെ ചെറുക്കുക.
വിലയേറിയ സുവിശേഷപരമാൎത്ഥമാകുന്ന ഉപനിധിയെ ഞങ്ങ
ളിൽനിന്നു നീക്കിക്കളവാൻ ഞങ്ങളുടെ നന്നികേടിനാലും ഉദാ
സീനതയാലും വളരെ കാരണം ഉണ്ടെങ്കിലും ദയയാലേ അതി
നെ ഞങ്ങളിൽ പാൎപ്പിച്ചു തിരുവചനത്തെ ഐശ്വൎയ്യമായി
വസിപ്പിച്ചു സന്തതികൾക്കും കൂടെ നിന്റെ നിയമത്തിൽ കൂട്ട
വകാശവും നിന്റെ നാമത്തിൽ അറിവും സ്തുതിയും നീട്ടി
കൊടുക്കേണമേ.

ഞങ്ങളോടു സമമാനമുള്ള വിശ്വാസം കിട്ടിയവർ ആക
യാൽ ഹിംസയിലും ഉപദ്രവഞെരുക്കങ്ങളിലും അകപ്പെട്ടു പോ
കുന്നവരെ കനിഞ്ഞുകൊണ്ടു അവൎക്കു മന്ത്രിയും ശരണവും തുണ
യുമായ്നിൽക്ക. ഒരു ശരീരത്തിലെ അവയവങ്ങൾ എന്നു വെച്ചു
ഞങ്ങൾ അപ്പോഴും പ്രാൎത്ഥനയിൽ അവരെ ഓൎത്തുകൊൾവാനും
ഇവിടെയും പരീക്ഷയുടെ സമയത്തിന്നായി ഒരുങ്ങി നില്പാനും
നിൻ കൃപയാലെ ഞങ്ങളെ ഉണൎത്തുക. സ്നാനത്താൽ നിന്നോ
ടുള്ള സമാധാനനിയമത്തെ ഞങ്ങൾ കാത്തുകൊണ്ടു കൃപാസാ
ധനങ്ങൾ ആകുന്ന തിരുവചനവും വിശുദ്ധ ചൊൽക്കുറികളും
ഭക്തിയുടെ വേഷം ധരിക്കുന്ന വ്യാജക്കാരെ പോലെ അനുഭവിക്കാ [ 75 ] തെ സകല ഉപേക്ഷാപാപത്തിൽനിന്നും ഒഴിഞ്ഞുകൊൾവാൻ
കരുണ നല്കേണമേ.
ഞങ്ങളുടെ മുട്ടുകളെ തീൎപ്പാൻ ശാരീരികഅനുഗ്രഹത്തെ രാജ്യ
ത്തിൽ എങ്ങും പകരുക. കൃഷിയേയും ഉഭയങ്ങളേയും തഴെ
പ്പിക്ക, കുടിയാന്മാരുടെ കൈത്തൊഴിലിനെ അനുഗ്രഹിച്ചിട്ടു
അവനവൻ താന്താന്റെ വിളിയിൽ ജാഗ്രതയായി വേല ചെയ്തു
മുട്ടുള്ളവന്നു വിഭാഗിച്ചു കൊടുപ്പാൻ ഉണ്ടാകേണ്ടതിന്നു സംഗതി
വരുത്തേണമേ. [ഇതുവരേയും നിന്റെ കനിവിൻ പെരിപ്പപ്ര
കാരം നീ ചെയ്തതു പോലെ ഇനിയും] വറുതി ക്ഷാമം പട
കലഹം തീഭയം പെരുവെള്ളം മഹാവ്യാധി മൃഗബാധ മുത
ലായ ദണ്ഡങ്ങളെ അകറ്റുക. നിന്റെ ശിക്ഷകൾക്കും ന്യായ
വിധികൾക്കും ഹേതുവാകുന്ന ഞങ്ങളുടെ പാപങ്ങളും അകൃത്യ
ങ്ങളും എല്ലാം നിന്റെ പുത്രനായ യേശു ക്രിസ്തുവിൻ നിമിത്തം
ക്ഷമിക്കേ വേണ്ടു. ഞങ്ങളെ സന്ദൎശിക്കുന്ന ഓരോ ശിക്ഷകളും
കഷ്ടങ്ങളും ഞങ്ങളെ ഉണൎത്തി മാനസാന്തരത്തിലേയ്ക്കും സല്ഗു
ണത്തിലേക്കും നടത്തുമാറാക്കേണമേ.
ഞങ്ങളുടെ സകല ശത്രുക്കളോടും പകയരോടും ക്ഷമിക്ക.
എളിയ ആത്മാക്കൾ പലേടത്തു കുടുങ്ങിക്കിടക്കുന്ന ഇരിട്ടിന്റെ
കെട്ടുകളെ അഴിക്കുക. ദുഷ്ടന്മാരുടെ വേണ്ടാതനത്തിന്നു ഒടുക്കം
കല്പിക്ക, നീതിമാന്മാൎക്കു ശക്തി കൂട്ടുക. ഭക്തിയുള്ള ഹൃദയത്തിന്നു
എല്ലാം നിന്റെ ദയ കാട്ടുക. വളഞ്ഞ വഴികളിൽ നടക്കുന്ന
വരെ മനംതിരിയുമാറാക്കി അവൎക്കും ഞങ്ങൾക്കു എല്ലാവൎക്കും
നിന്റെ സമാധാനം നല്കേണമേ.
വീട്ടിലുള്ളവൎക്കു നീ നിഴലും യാത്രക്കാൎക്കു ചങ്ങാതവും ആക.
അഗതികളെയും അനാഥവിധവമാരെയും നാടുകടത്തിയവരെ
യും പീഡിതരെയും രോഗികളെയും ചാവടുത്തവരെയും എല്ലാം
കനിഞ്ഞു കൊണ്ടു അവരെയും ഞങ്ങളെയും അനുതാപത്തിന്നു
ഒരുമ്പെടുത്തി വിശ്വാസത്തിൽ ഉറപ്പിച്ചു സ്നേഹത്തിൽ വേരൂ
ന്നിച്ചു പ്രത്യാശയിൽ കുലുങ്ങാതാക്കി തീൎക്കുക. അവൎക്കു പ്രാൎത്ഥ
നയിൽ ഉത്സാഹവും ക്രൂശിൻ കഷ്ടത്തിൽ ആശ്വാസവും പരീ
ക്ഷയിൽ സ്ഥിരതയും പാപത്തോടുള്ള പോരാട്ടത്തിൽ മിടുക്കും [ 76 ] സ്വൎഗ്ഗീയവിരുതിനെ ലാക്കാക്കി ഓടുന്നതിൽ മനോനിശ്ചയവും
ദൈവഭക്തിയെ അഭ്യസിക്കുന്നതിൽ വിശ്വസ്തതയും ഉറപ്പും കൊ
ടുത്തു സകല മനുഷ്യരിലും കനിവുണ്ടാകേണമേ.
വിശേഷിച്ചു ദൈവജനത്തിന്നു ഒരു സ്വസ്ഥാനുഭവം ശേഷി
പ്പിച്ചിരിക്കകൊണ്ടു നിന്റെ ആ സ്വസ്ഥതയിൽ പ്രവേശി
പ്പാൻ ഞങ്ങൾ ശ്രമിച്ചുകൊള്ളേണ്ടതിന്നും ആരും കാലം
വെറുതെ കളയാതിരിക്കേണ്ടതിന്നും ഞങ്ങളെ ഉത്സാഹിപ്പിക്കുന്ന
നിന്റെ പരിശുദ്ധാത്മാവെ തരേണമേ. അതുകൊണ്ടു ഞങ്ങൾ
ശരീരത്തിൽ നിവസിക്കിലും നിൎവ്വസിക്കിലും ഉണൎന്നിരുന്നാലും
ഉറങ്ങിയാലും ജീവിച്ചാലും മരിച്ചാലും നിനക്കുള്ളവരായി തന്നെ
ഇരിപ്പാറാക. എന്നതു ഞങ്ങളുടെ ഒരേ മദ്ധ്യസ്ഥനും വീണ്ടെടു
പ്പുകാരനും പക്ഷവാദിയും സമാധാനപ്രഭുവുമാകുന്ന യേശു
ക്രിസ്തുവിൻ നിമിത്തം തന്നെ യാചിക്കുന്നു. ആമെൻ. W. [ 77 ] C.

വേദപാഠങ്ങൾ

1. അതതുദിവസത്തിന്നുള്ള സുവിശേഷ
ലേഖനാംശങ്ങൾ.

ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
ആഗമനനാൾ ഒന്നാമതു.
മത്ത. ൨൧, ൧—൯. ലൂക്ക. ൧൭, ൨൦—൨൫.
റോമ. ൧൩, ൧൧ —൧൪. റോമ. ൧൪, ൧൭ —൧൯
ആഗമനനാൾ രണ്ടാമതു
മത്ത. ൨൫, ൩൧ — ൪൬. ലൂക്ക. ൧൨, ൩൫ — ൪൮
റോമ. ൧൫, ൧ — ൧൩. റോമ. ൧൪, ൭ — ൧൨.
ആഗമനനാൾ മൂന്നാമതു.
മത്ത. ൧൧, ൨ — ൧൦. ലൂക്ക. ൩, ൨ — ൧൮.
൧ കൊരി. ൪, ൧ ‌— ൫. അപോ. ൩, ൧൯ — ൨൬.
ആഗമനനാൾ നാലാമതു.
യോഹ. ൧, ൧൯ — ൩൪. യോഹ. ൩, ൨൨ ‌— ൩൬.
ഫിലി. ൪, ൪ — ൯. ൧ യോഹ. ൧, ൧ — ൪.
തിരുജനനനാൾ
ലൂക്ക. ൨, ൧ — ൧൪. യോഹ. ൧, ൧൪ — ൧൮.
തീത. ൨, ൧൧ — ൧൪. എഫെ. ൧, ൩ — ൮
തിരുജനനനാൾക്കു പിന്നേത്ത ഞായറാഴ്ച.
ലൂക്ക. ൨, ൧൫ — ൨൦. ലൂക്ക. ൧, ൪൬ — ൫൫.
ഗല. ൪, ൫ — ൬. ൧ തിമൊ. ൩, ൧൬.
ആണ്ടുപിറപ്പു.
ലൂക്ക. ൨, ൨൧. വെളി. ൧, ൪.
യശ. ൯, ൫ —൬. ൨ കൊരി. ൧൩, ൧൩
അല്ലെങ്കിൽ
സങ്കീ. ൩൯, ൫ — ൬. സങ്കീ. ൧൦൨, ൨൫ —൨൮.
സങ്കീ. ൯൦, ൧ — ൬. സങ്കീ. ൧൧൯, ൧൯.
എബ്ര. ൧൩, ൮. എബ്ര. ൧൦, ൩൫.
എബ്ര. ൧൩, ൧൪. വെളി. ൨, ൧൦.
[ 78 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
ആണ്ടുപിറപ്പിന്നു പിന്നത്തെ ഞായറാഴ്ച.
യോഹ. ൧, ൧ — ൧൩. യോഹ. ൧൨, ൪൪ — ൫൦.
൧ പേത്ര. ൪, ൧൨ — ൧൯. ൧ തെസ്സ. ൫, ൫ — ൧൦.
പ്രകാശനദിനം.
മത്ത. ൨, ൧ — ൨൩. മത്ത. ൨, ൧ — ൨൩.
യശ. ൬൦, ൧ — ൬. യശ. ൪൨, ൧ — ൮.
പ്രകാശനദിനത്തിന്നു പിമ്പു ഒന്നാം ഞായറാഴ്ച.
ലൂക്ക. ൨, ൪൧ — ൫൨. മാൎക്ക. ൧൦, ൧൩ — ൧൬.
റോമ. ൧൨, ൧ — ൫. എഫെ. ൬, ൧ — ൪.
പ്രകാശദിനത്തിന്നു പിമ്പു രണ്ടാം ഞായറാഴ്ച.
മത്ത. ൩, ൧൩ — ൪, ൧൧. ലൂക്ക. ൪, ൧൪ — ൨൪.
റോമ. ൧൨, ൬ — ൨൬. റോമ. ൪, ൧൬ — ൨൫
പ്രകാശനദിനത്തിന്നു പിമ്പു മൂന്നാം ഞായറാഴ്ച.
യോഹ. ൨, ൧ — ൧൧. യോഹ ൪, ൪ — ൧൪.
റോമ. ൧൨, ൧൭ — ൨൧. റോമ. ൫, ൧ — ൫.
പ്രകാശനദിനത്തിന്നു പിമ്പു നാലാം ഞായറാഴ്ച.
മത്ത. ൮. ൨൩ — ൨൭. യോഹ. ൪, ൧൫ — ൨൬.
റോമ. ൧൩. ൮ — ൧൦. റോമ. ൨, ൪ — ൧൧.
പ്രകാശനദിനത്തിന്നു പിമ്പു അഞ്ചാം ഞായറാഴ്ച.
മത്ത. ൧൩, ൨൪ — ൩൦. ൩൬ — ൪൩. മത്ത. ൯, ൩൫ — ൩൮.
കൊലൊ. ൩, ൧൨ — ൧൭. അപോ. ൧൬, ൯ — ൧൫.
പ്രകാശനദിനത്തിന്നു പിമ്പു ആറാം ഞായറാഴ്ച.
മത്ത. ൧൭, ൧ —൯. ലൂക്ക. ൬, ൧ — ൧൦.
൨ പേത്ര. ൧, ൧൬ — ൨൧. അപോ. ൧൩, ൪൨ — ൫൨.
സപ്തദിനം.
മത്ത. ൧൯, ൨൭ — ൨൦, ൧൬. മത്ത. ൧൧, ൧൬ — ൨൪.
൧ കൊരി. ൯, ൨൪ — ൨൭. അപോ. ൯, ൩൬ — ൪൨.
ഷഷ്ഠിദിനം.
ലൂക്ക. ൮, ൪ — ൧൫. യോഹ. ൮, ൨൧ — ൨൯.
൨ കൊരി. ൧൨, ൧ — ൧൦. എബ്ര. ൧൦, ൧൯ — ൨൯.
[ 79 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
നോമ്പിന്നു മുമ്പിലത്തെ ഞായറാഴ്ച.
ലൂക്ക. ൧൮, ൩൧ — ൪൩. മത്ത. ൧൬, ൨൧ — ൨൩.
൧ കൊരി. ൧൩, ൧ — ൧൩. ൨ കൊരി. ൧൧, ൨൩ — ൩൦.
നോമ്പിൽ ഒന്നാം ഞായറാഴ്ച.
യോഹ. ൧൭, ൧ — ൨൬. യോഹ. ൨, ൧൩ — ൨൨.
൨ കൊരി. ൬, ൧— ൧൦. ൧ പേത്ര. ൧, ൧൭ — ൨൫.
നോമ്പിൽ രണ്ടാം ഞായറാഴ്ച.
മത്ത. ൧൫, ൨൧ — ൨൮. മത്ത. ൧൨, ൩൮ — ൪൨.
൧ തെസ്സ. ൪, ൧ — ൧൨. യാക്കോ. ൧, ൨ — ൧൨.
നോമ്പിൽ മൂന്നാം ഞായറാഴ്ച.
ലൂക്ക. ൧൧, ൧൪ — ൨൮. യോഹ. ൬, ൪൭ — ൫൬.
എഫെ. ൫, ൧ — ൯. ൨ കൊരി. ൧, ൩ — ൭.
നോമ്പിൽ നാലാം ഞായറാഴ്ച.
യോഹ. ൬, ൧ — ൨൭. യോഹ. ൬, ൫൭ — ൬൯.
കൊലൊ. ൩, ൧൮ — ൪, ൧. എബ്ര. ൧൦, ൫ — ൧൮.
നോമ്പിൽ അഞ്ചാം ഞായറാഴ്ച..
യോഹ. ൮, ൪൬ — ൫൯. യോഹ. ൧൨, ൨൦ — ൩൨.
എബ്ര. ൯, ൧൧ — ൧൫. ൨ കൊരി. ൫, ൧൪ — ൨൧.
നഗരപ്രവേശനനാൾ.
യോഹ. ൧൨, ൧ — ൮. യോഹ. ൧൨, ൧൨ — ൧൯.
ഫിലി. ൨, ൫ — ൧൧. സങ്കീ. ൨൪, ൭ — ൧൦.
അല്ലെങ്കിൽ കഷ്ടാനുഭവചരിത്രത്തിലെ ഒന്നാം അംശം.

തിരുവെള്ളിയാഴ്ച.
കഷ്ടാനുഭവചരിത്രം.
പുനരുത്ഥാനനാൾ.

മത്ത. ൨൮, ൧ — ൧൦. യോഹ. ൨൦, ൧ — ൧൮.
൧ കൊരി. ൧൫, ൧ — ൨൦. ൧ കൊരി. ൧൫, ൫൧ — ൫൮.
ലൂക്ക. ൧൪, ൧൩ — ൩൫. കൊലൊ. ൩, ൧ — ൭.
[ 80 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
പെസഹയിൽ ഒന്നാം ഞായറാഴ്ച.
യോഹ. ൨൦, ൧൯ — ൩൧. ലൂക്ക. ൨൪, ൩൬ — ൪൭.
൧ യോഹ. ൫. ൪ — ൧൩ ൨ തിമൊ. ൨, ൧ — ൧൩.
പെസഹയിൽ രണ്ടാം ഞായറാഴ്ച.
യോഹ. ൧൦, ൧൧ — ൧൮. യോഹ. ൧൦, ൨൨ — ൩൦.
൧ പേത്ര. ൨, ൨൧ — ൨൫. വെളി. ൭, ൧൩ — ൧൭.
പെസഹയിൽ മൂന്നാം ഞായറാഴ്ച.
യോഹ. ൧൬, ൫ — ൧൫. മത്ത. ൧൦, ൧൬ — ൨൦.
൧ പേത്ര. ൨, ൧൧ — ൧൭. അപോ. ൪, ൮ — ൨൦.
പെസഹയിൽ നാലാം ഞായറാഴ്ച.
യോഹ. ൧൬, ൧൬ — ൨൩(പാതി). മത്ത. ൧൦, ൨൪ — ൩൩.
യാക്കോ, ൧, ൨൩ — ൨൦. ൧ തെസ്സ. ൨, ൯ — ൧൩.
പെസഹയിൽ അഞ്ചാം ഞായറാഴ്ച.
യോഹ. ൧൬, ൨൩(പാതി) — ൩൩. ലൂക്ക. ൧൧, ൯ — ൧൩.
യാക്കോ, ൧, ൨൧ — ൨൭. ൧ തിമൊ. ൬, ൧൧ — ൧൬.
സ്വൎഗ്ഗാരോഹണനാൾ.
മാൎക്ക. ൧൬, ൧൪ — ൨൦. ലൂക്ക. ൨൪, ൪൯ — ൫൩.
അപോ. ൧, ൧ — ൧൧. എബ്രാ. ൪, ൧൪ — ൧൬.
ആരോഹണത്തിന്നു പിന്നത്തെ ഞായറാഴ്ച.
യോഹ. ൧൫, ൨൬ — ൧൬, ൪. യോഹ. ൭, ൩൩ — ൩൯.
൧ പേത്ര, ൪, ൭ — ൧൧. കൊലൊ. ൩, ൧ — ൧൦.
പെന്തെകൊസ്തനാൾ.
യോഹ. ൧൪, ൨൩ — ൩൧. യോഹ. ൧൪, ൧൫ — ൨൧.
അപോ. ൨, ൧ — ൧൮. അപോ. ൨. ൩൨ — ൪൧.
യോഹ. ൭, ൩൭ — ൪൩. ഹെസ. ൩൬, ൨൬ — ൨൭.
അപോ. ൧൦, ൪൨ — ൪൮. ൧ കൊരി. ൧, ൭ — ൧൬.
ത്രിത്വനാൾ.
യോഹ. ൩, ൧ — ൧൫, മത്ത. ൨൮, ൧൮ — ൨൦.
റോമ. ൧൧, ൩൩ — ൩൬. തീത. ൩, ൪ — ൭.
[ 81 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
ത്രിത്വത്തിൽ പിന്നെ ഒന്നാം ഞായറാഴ്ച.
ലൂക്ക. ൧൬. ൧൯ — ൩൩. മൎക്ക. ൪, ൨൬ — ൩൨.
൧ യോഹ. ൪, ൧൬ — ൨൧. അപോ. ൨. ൪൨ — ൪൭.
ത്രിത്വത്തിൽ പിന്നെ രണ്ടാം ഞായറാഴ്ച.
ലൂക്ക. ൧൫, ൧ — ൧൦. ലൂക്ക. ൧൫, ൧൧ — ൩൨.
൧ യോഹ. ൩, ൧൩ — ൨൪. ൧ യോഹ. ൧, ൫ — ൨, ൨.
ത്രിത്വത്തിൽ പിന്നെ മൂന്നാം ഞായറാഴ്ച.
മത്ത. ൫, ൧ — ൧൬. മത്ത. ൧൫. ൧ — ൧൪.
൧ പേത്ര. ൫, ൫ — ൧൧. അപോ. ൫, ൩൪ — ൪൨.
ത്രിത്വത്തിൽ പിന്നെ നാലാം ഞായറാഴ്ച.
മത്ത. ൫, ൧൭ — ൪൮. മത്ത. ൮, ൫ — ൧൩.
റോമ. ൮, ൧൮ — ൨൭. അപോ. ൯, ൧ — ൨൦.
ത്രിത്വത്തിൽ പിന്നെ അഞ്ചാം ഞായറാഴ്ച.
മത്ത. ൬, ൧ — ൧൮. ലൂക്ക. ൧൦, ൩൮ — ൪൨.
൧ പേത്ര. ൩, ൮ — ൧൫. ഫിലി. ൩, ൮ — ൧൪.
ത്രിത്വത്തിൽ പിന്നെ ആറാം ഞായറാഴ്ച.
മത്ത. ൬, ൧൯ — ൩൪. യോഹ. ൫, ൧൯ — ൨൯.
റോമ. ൬, ൧ — ൧൧. എഫെ. ൨, ൪ — ൧൦.
ത്രിത്വത്തിൽ പിന്നെ ഏഴാം ഞായറാഴ്ച.
മത്ത. ൭, ൧ — ൧൨. ലൂക്ക. ൧൩, ൧൦ — ൧൭.
റോമ. ൬, ൧൯ — ൨൩. എബ്ര. ൧൨, ൫ — ൧൧.
ത്രിത്വത്തിൽ പിന്നെ എട്ടാം ഞായറാഴ്ച.
മത്ത. ൭, ൧൩ — ൨൯. മത്ത. ൧൯, ൧൬ — ൨൬.
റോമ. ൮, ൧൨ — ൧൭. ൧ തിമൊ. ൬, ൬ — ൧൦.
ത്രിത്വത്തിൽ പിന്നെ ഒമ്പതാം ഞായറാഴ്ച.
ലൂക്ക. ൧൬, ൧ — ൧൩. മത്ത. ൧൬, ൨൪ — ൨൮.
൧ കൊരി. ൧൦, ൧ — ൧൪. അപോ. ൧൭, ൨൪ — ൩൧.
[ 82 ]
ഒന്നാം ആണ്ടു രണ്ടാം ആണ്ടു
ത്രിത്വത്തിൽ പിന്നെ പത്താം ഞായറാഴ്ച.
ലൂക്ക. ൧൯. ൪൧ — ൪൮. ലൂക്ക. ൧൯, ൧ — ൧൦.
൧ കൊരി. ൧൨, ൧ —൧൧. ൧ തിമൊ. ൧, ൧൨ —൧൭.
ത്രിത്വത്തിൽ പിന്നെ പതിനൊന്നാം ഞായറാഴ്ച.
ലൂക്ക. ൧൮, ൯ — ൧൪ മാൎക്ക. ൧൨, ൪൧ — ൪൪.
൨ കൊരി. ൫, ൧ — ൧൦. യാക്കോ. ൨. ൧൩ — ൧൭.
ത്രിത്വത്തിൽ പിന്നെ പന്ത്രണ്ടാം ഞായറാഴ്ച.
മാൎക്ക. ൭, ൩൧ — ൩൭. യോഹ. ൮, ൩൧ — ൪൫.
൨ കൊരി. ൩, ൪ — ൧൧. റോമ. ൭, ൧൮ —൮ ൪.
ത്രിത്വത്തിൽ പിന്നെ പതിമൂന്നാം ഞായറാഴ്ച.
ലൂക്ക. ൧൦, ൨൩ — ൩൭. ലൂക്ക. ൬, ൨൦ — ൩൧.
യാക്കോ. ൩, ൧ — ൧൨. ഫിലി. ൨, ൧ — ൧൧.
ത്രിത്വത്തിൽ പിന്നെ പതിനാലാം ഞായറാഴ്ച.
ലൂക്ക. ൧൭, ൧൧ — ൧൯. മത്ത. ൧൩, ൪൪ — ൫൦.
ഗല. ൫, ൧൬ — ൨൪. ൨ പേത്ര. ൧, ൨ — ൧൧.
ത്രിത്വത്തിൽ പിന്നെ പതിനഞ്ചാം ഞായറാഴ്ച.
മത്ത. ൧൮, ൧ — ൧൧. ലൂക്ക. ൧൨, ൧൩ — ൨൧.
ഗല. ൫, ൨൫ — ൬, ൧൦. ൧ യോഹ. ൨, ൧൨ — ൧൭.
ത്രിത്വത്തിൽ പിന്നെ പതിനാറാം ഞായറാഴ്ച.
ലൂക്ക. ൭, ൧൧ — ൧൭. യോഹ. ൧൫, ൧ — ൧൧.
എഫെ. ൩, ൧൪ — ൨൧. ൧ യോഹ. ൨, ൨൮ — ൩, ൮.
ത്രിത്വത്തിൽ പിന്നെ പതിനേഴാം ഞായറാഴ്ച.
ലൂക്ക. ൧൪. ൧ — ൧൧. യോഹ. ൯, ൧ — ൭.
എഫെ. ൪, ൧ — ൬. എബ്ര. ൪, ൯ — ൧൩.
ത്രിത്വത്തിൽ പിന്നെ പതിനെട്ടാം ഞായറാഴ്ച.
മത്ത. ൨൨. ൩൪ — ൪൬. യോഹ. ൯, ൨൪ — ൩൯.
൧ കൊരി. ൧, ൪ — ൯. ൧ യോഹ. ൪, ൭ — ൧൨.
ത്രിത്വത്തിൽ പിന്നെ പത്തൊമ്പതാം ഞായറാഴ്ച.
മത്ത. ൯, ൧ — ൮. ലൂക്ക. ൭, ൩൬ — ൫൦.
എഫെ. ൪, ൨൨ — ൩൦. യാക്കോ. ൩, ൧൩ — ൧൮.
[ 83 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
ത്രിത്വത്തിൽ പിന്നെ ഇരുപതാം ഞായറാഴ്ച.
മത്ത. ൨൨, ൧ — ൧൪. ലൂക്ക. ൧൮, ൧ — ൮.
എഫെ. ൫. ൧൫ — ൨൧. ൧ തിമൊ. ൨, ൧ — ൬.
ത്രിത്വത്തിൽ പിന്നെ ഇരുപത്തൊന്നാം ഞായറാഴ്ച.
യോഹ. ൪, ൪൬ — ൫൪. യോഹ. ൧൧, ൩൨ — ൪൫.
എഫെ. ൬, ൧൦ — ൨൦. ൧ കൊരി. ൧൫, ൩൫ — ൫൦.
ത്രിത്വത്തിൽ പിന്നെ ഇരുപത്തുരണ്ടാം ഞായറാഴ്ച.
മത്ത. ൧൮. ൨൧ — ൩൫. മത്ത. ൨൨, ൨൩ — ൩൩.
ഫിലി. ൧, ൩ — ൧൧. ൨ കൊരി. ൪, ൧൧ — ൧൮.
ത്രിത്വത്തിൽ പിന്നെ ഇരുപത്തുമൂന്നാം ഞായറാഴ്ച.
മത്ത. ൨൨, ൧൫ — ൨൨. ലൂക്ക. ൧൪, ൧൬ — ൨൪.
ഫിലി. ൩, ൧൭ — ൨൧. വെളി. ൨൧, ൧ — ൮.
ത്രിത്വത്തിൽ പിന്നെ ഇരുപത്തുനാലാം ഞായറാഴ്ച.
മത്ത. ൯, ൧൮ — ൨൬. മത്ത. ൧൬, ൫ — ൧൮.
കൊലൊ. ൧, ൯ — ൧൪. എബ്ര. ൧൧, ൧ — ൧൦.
ത്രിത്വത്തിൽ പിന്നെ ഇരുപത്തഞ്ചാം ഞായറാഴ്ച.
ലൂക്ക. ൧൩, ൧ — ൯. മത്ത. ൨൧, ൩൩ — ൪൩.
൧ തെസ്സ. ൪, ൧൩ — ൧൮. യാക്കോ. ൪, ൪ — ൧൦.
ത്രിത്വത്തിൽ പിന്നെ ഇരുപത്താറാം ഞായറാഴ്ച.
ലൂക്ക. ൨൧, ൨൫ — ൩൬. മത്ത. ൨൫, ൧൪ — ൩൦.
൨ തെസ്സ. ൧, ൩ — ൧൦. എബ്ര. ൧൨, ൧൮ — ൨൪.
ത്രിത്വത്തിൽ പിന്നെ ഇരുപത്തേഴാം ഞായറാഴ്ച.
മത്ത. ൨൫, ൧ — ൧൩. മാൎക്ക. ൧൩, ൩൩ — ൩൭.
൨ പേത്ര. ൩, ൩ — ൧൪. ൧ തെസ്സ. ൫, ൧൪ — ൨൪.
[ 84 ] II. വേദപാ

നാലുവൎഷങ്ങൾക്കുള്ളിൽ വായി

ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
ആഗമനനാൾ
൧ മോശെ ൩. യശ. ൪൨, ൧ — ൧൬.
മത്ത. ൨൧, ൧ — ൯. റോമ. ൧൩, ൧൧ — ൧൪.
ആഗമനനാൾ
ദാനി. ൭, ൯ — ൨൮. ചഫ. ൧.
മത്ത. ൨൫. ൩൧ — ൪൬. റോമ. ൧൫, ൧ — ൧൩.
ആഗമനനാൾ
൨ ശമു. ൭, ൧൨ — ൧൭; ൨൩, ൧ — ൭. മല. ൩, ൧ — ൬.
മത്ത. ൧൧. ൨ — ൧൦. ൧ കൊരി. ൪, ൧ — ൫.
ആഗമനനാൾ
ഹെസ. ൩൪, ൨൦ — ൩൧. മല. ൩, ൧൩ — ൪, ൬.
യോഹ. ൧, ൧൯ — ൩൮. ഫിലി. ൪, ൪ — ൯.
തിരുജനന
മീഖ. ൫, ൧ — ൧൫. യശ. ൭, ൧ — ൧൬.
യോഹ. ൧, ൧ — ൧൮. എഫെ. ൧, ൩ — ൮.
തിരുജനനനാൾക്കു
൧ മോശെ. ൨, ൪ — ൨൫. ൧ ശമു. ൧, ൧ ൩, ൯ — ൨൮; ൨, ൧ — ൧൧.
മത്ത. ൩. മാൎക്ക. ൧, ൧ — ൧൩.
ആണ്ടു
൫ മോശെ. ൧൦, ൧൨ — ൨൨. സങ്കീ. ൧൦൩.
റോമ. ൨, ൧൭ — ൧൯. റോമ. ൪.
ആണ്ടുപിറപ്പിന്നു
൧ മോശെ. ൪, ൧ — ൧൫. ൧ ശമു. ൩.
മത്ത. ൪, ൧ — ൨൨. മാൎക്ക. ൩, ൨൨ — ൩൫.
പ്രകാശന
ഹഗ്ഗ. ൨, ൧ — ൯. യശ. ൪൯.
അപോ. ൮, ൨൬ — ൪൦. മത്ത.൨ — ൨൩.
[ 85 ] രായണക്രമം.

പ്പാൻ തെരിഞ്ഞെടുത്തതു.

മൂന്നാം ആണ്ടു. നാലാം ആണ്ടു.
ഒന്നാമതു.
സങ്കീ. ൨൪. യശ. ൬൧.
ലൂക്ക. ൧൭, ൨൦ — ൨൫. റോമ. ൧൪, ൧൭ —൧൯.
രണ്ടാമതു.
സങ്കീ. ൯൪. യശ. ൨, ൧൦ —൨൨.
ലൂക്ക. ൧൨. ൩൫ — ൪൮. റോമ. ൨൪, ൭ — ൨൨.
മൂന്നാമതു.
സങ്കീ. ൮൯, ൨൦ — ൩൮. യശ. ൪൦, ൧ — ൧൧.
ലൂക്ക. ൩, ൨ — ൧൮. അപോ. ൩, ൧൯ — ൨൬.
നാലാമതു.
സങ്കീ. ൪൦. യശ. ൫൨, ൧ — ൧൨.
യോഹ. ൩, ൨൨ — ൩൬. ൧ യോഹ. ൧, ൧ — ൪.
നാൾ.
യശ. ൯, ൧ — ൭. യശ. ൧൧.
ലൂക്ക. ൨, ൧ — ൧൪. തീത. ൨, ൧൧ — ൧൪.
പിന്നത്തേ ഞായറാഴ്ച.
യോബ് ൧. യശ. ൧.
ലൂക്ക. ൨, ൧൫ — ൫൨. യോഹ. ൧, ൩൫ — ൫൧.
പിറപ്പു.
സങ്കീ. ൯൦. സങ്കീ. ൩൯.
൧ കൊരി. ൧൦. കൊലൊ. ൨, ൮ — ൨൩.
പിന്നേത്ത ഞായറാഴ്ച.
യോബ് ൭. യശ. ൩, ൧൬ — ൪, ൬.
ലൂക്ക. ൩, ൧൯ — ൨൩. യോഹ. ൨.
ദിനം.
യശ. ൫൬, ൧ — ൮. യശ. ൬൦.
അപോ. ൧൦. യോഹ. ൧൨, ൨൦ — ൫൦.
[ 86 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
പ്രകാശനദിനത്തിന്നു പിമ്പു
൧ മോശെ ൬, ൧ — ൭, ൬. ൧ ശമു. — ൭.
മത്ത. ൧൨, ൨൨ — ൫൦. മാൎക്ക. ൪, ൨൧ — ൪൧.
പ്രകാശനദിനത്തിന്നു പിമ്പു
൧ മോശെ ൮, ൧ — ൨൨. ൧ ശമു. ൯, ൧൦ — ൧൦, ൧൧.
മത്ത. ൧൩. മാൎക്ക. ൫, ൧ — ൨൧.
പ്രകാശനദിനത്തിന്നു പിമ്പു
മോശെ ൯. ൧ ശമു. ൧൨.
മത്ത. ൮, ൧൮ — ൩൪. മാൎക്ക. ൨, ൮ — ൨൨.
പ്രകാശനദിനത്തിന്നു പിമ്പു
൧ മോശെ ൧൨, ൧ — ൯; ൧൩, ൫ — ൧൮. ൧ ശമു. ൧൫.
മത്ത. ൯, ൧൪ — ൩൪. മാൎക്ക. ൨, ൧൩ — ൧൭.
പ്രകാശനദിനത്തിന്നു പിമ്പു
൧ മോശെ ൧൮. ൧ ശമു. ൧൬.
മത്ത. ൯, ൨ — ൧൩. മാൎക്ക. ൧, ൪൦ — ൪൫.
പ്രകാശനദിനത്തിന്നു പിമ്പു
൧ മോശെ ൧൯, ൧ — ൨൯. ൧ ശമു. ൧൭, ൩൬ —൫൮.
മത്ത. ൪, ൨൩ — ൨൫; ൮, ൧ — ൧൭. മാൎക്ക. ൬, ൭ — ൧൬.
സപ്ത
൧. മോശെ ൨൧, ൧ — ൨൧. ൧ ശമു. ൧൮, ൧ —൧൬.
മത്ത. ൧൧, ൧൧ — ൩൦. മാൎക്ക. ൬, ൪൫ — ൫൬.
ഷഷ്ടി
൧ മോശെ ൨൮. ൧ ശമു. ൨൨.
മത്ത. ൯, ൩൫ — ൧൦, ൪൨. മാൎക്ക. ൩, ൧ — ൧൨.
നോമ്പിന്നു മുമ്പിലത്തെ
൧ മോശെ ൩൨. ൧ ശമു. ൨൪.
മത്ത. ൧൪, ൬ — ൩൬. മാൎക്ക. ൭.
നോമ്പിൽ ഒന്നാം
൧ മോശെ ൩൭. ൧ ശമു. ൩൦, ൧ — ൨൫.
മത്ത. ൧൨, ൧ — ൨൧. മാൎക്ക. ൮, ൧ — ൩൦.
[ 87 ]
മൂന്നാം ആണ്ടു. നാലാം ആണ്ടു ആണ്ടു.
ഒന്നാം ഞായറാഴ്ച.
യോബ. ൩൮. യശ. ൧൦, ൧ — ൨൩.
ലൂക്ക. ൪, ൧൬ — ൩൨. യോഹ. ൪, ൧ — ൪൨.
രണ്ടാം ഞായറാഴ്ച.
സങ്കീ. ൧. യശ. ൧൨; ൧൩, ൧൯ — ൨൨.
ലൂക്ക. ൧൧, ൧൪ — ൩൬. യോഹ. ൪, ൪൩ — ൫൪.
മൂന്നാം ഞായറാഴ്ച.
സങ്കീ. ൧൫. യശ. ൧൪, ൧ — ൨൭.
ലൂക്ക. ൮, ൪ — ൮. യോഹ. ൫.
നാലാം ഞായറാഴ്ച.
സങ്കീ. ൧൦. യശ. ൨൬.
ലൂക്ക. ൮, ൨൬ — ൪൦. യോഹ. ൬, ൧ — ൨൫.
അഞ്ചാം ഞായറാഴ്ച.
സങ്കീ. ൧൯. യശ. ൨൯.
ലൂക്ക. ൮, ൪൧ — ൫൬. യോഹ. ൬, ൨൬ — ൭൧.
ആറാം ഞായറാഴ്ച.
സങ്കീ. ൨൫. യശ. ൩൨.
ലൂക്ക. ൬, ൧൨ — ൩൬. യോഹ. ൭, ൧ — ൨൭.
ദിനം. [൧ — ൧൦.
സങ്കീ. ൨൭. യശ. ൩൪, ൧ — ൧൦; ൩൫,
ലൂക്ക. ൫, ൧൨ — ൧൬. യോഹ. ൭, ൨൮ — ൫൩.
ദിനം.
സങ്കീ. ൨൯. യശ. ൪൧.
ലൂക്ക. ൭, ൧൪ — ൫൦. യോഹ. ൮, ൧ — ൩൦.
ഞായറാഴ്ച.
സങ്കീ. ൩൧. യശ. ൪൫.
ലൂക്ക. ൯, ൧ — .൧൭. യോഹ. ൮, ൩൧ — ൫൯.
ഞായറാഴ്ച.
സങ്കീ. ൩൨. യശ. ൫൧, ൧൯ — ൫൨, ൧൨.
ലൂക്ക. ൯. ൧൮ — ൫൬. യോഹ. ൯.
[ 88 ]
ഒന്നാം ആണ്ടു രണ്ടാം ആണ്ടു.
നോമ്പിൽ രണ്ടാം
൧ മോശെ ൪൪, ൧൪ — ൪൫, ൧൫. ൧ ശമു. ൩൧.
മത്ത. ൧൫, ൧ — ൩൯. മാൎക്ക. ൮, ൩൧ — ൩൮.
നോമ്പിൽ മൂന്നാം
൧ മോശെ. ൪൯, ൧ — ൨൮. ൧ ശമു, ൧, ൧൭ — ൨, ൧൧.
മത്ത. ൧൬, ൧ — ൨൮. മാൎക്ക. ൯, ൩൩ — ൧൦, ൧൬.
നോമ്പിൽ നാലാം
൧ മോശെ. ൫൦. ൨ ശമു. ൫, ൧ — ൧൦; ൬, ൧ — ൨൩.
മത്ത. ൧൭, ൧ — ൨൩. മാൎക്ക. ൧൦, ൧൭ — ൪൫.
നോമ്പിൽ അഞ്ചാം
൨ മോശെ. ൨. ൨ ശമു. ൧൧, ൨൬ — ൧൨, ൨൩.
മത്ത. ൧൮, ൧ — ൩൫. മാൎക്ക. ൧൦, ൪൬ — ൫൨; ൧ — ൧൨.
നഗരപ്രവേ
ജക. ൯, ൯ — ൧൧. ജക. ൧൧, ൧ — ൧൪.
മത്ത. ൨൧, ൧ — ൧൬. മാൎക്ക. ൧൧, ൧ — ൧൧.
തിരുവെ
൧ മോശെ. ൨൨, ൧ — ൧൯. സഖ. ൧൨, ൯ — ൧൩, ൧.
റോമ. ൫. ൨ കൊരി. ൫, ൧൪ — ൨൧.
പുനരുത്ഥാ
യോബ. ൧൯, ൨൩ — ൨൭. സങ്കീ. ൧൧൮.
മത്ത. ൧൮, ൧ — ൧൦. മാൎക്ക. ൧൬, ൧ — ൮.
പെസഹയിൽ ഒന്നാം
൨ മോശെ. ൪. ൨ ശമു. ൧൫.
മത്ത. ൧൯, ൨ — ൩൦. മാൎക്ക. ൧൨, ൧൩ — ൪൪.
പെസഹയിൽ രണ്ടാം
൨ മോശെ. ൫, ൧൦ — ൬, ൮. ൧ ശമു. ൧൮.
മത്ത. ൨൦, ൧ — ൩൪. മാൎക്ക. ൧൩.
പെസഹയിൽ മൂന്നാം
൨ മോശെ. ൧൪, ൧൦ — ൧൫, ൨൨. ൨ ശമു. ൨൨.
മത്ത. ൨൧, ൧൭ — ൪൬. അപോ. ൭.
[ 89 ]
മൂന്നാം ആണ്ടു നാലാം ആണ്ടു.
ഞായറാഴ്ച.
സങ്കീ. ൩൪. യശ. ൫൫.
ലൂക്ക. ൧൦, ൧ — ൪൨. യോഹ. ൧൦.
ഞായറാഴ്ച.
സങ്കീ. ൪൨. യശ. ൫൯.
ലൂക്ക. ൧൧, ൧ — ൩൬. യോഹ. ൧൧, ൧ — ൪൬.
ഞായറാഴ്ച.
സങ്കീ. ൪൫. യശ. ൬൩.
ലൂക്ക. ൧൧, ൩൭ — ൫൪. യോഹ. ൧൧, ൪൭ — ൫൭.
ഞായറാഴ്ച.
സങ്കീ. ൪൬. യശ. ൬൫.
ലൂക്ക. ൧൨, ൨൨ — ൫൯. യോഹ. ൧൩.
ശനനാൾ.
സങ്കീ. ൧൦൭. ദാനി. ൯, ൨൦ — ൨൯.
ലൂക്ക. ൧൯, ൨൮ — ൪൮. യോഹ. ൧൨, ൧ — ൧൯.
ള്ളിയാഴ്ച.
സങ്കീ. ൨൨. യശ. ൫൨, ൧൩ — ൫൩, ൧൨.
എബ്ര. ൫. ൧ പേത്ര. ൨.
നനാൾ.
സങ്കീ. ൧൬. യശ. ൨൫.
൧ കൊരി. ൧൫, ൧ — ൨൦. ൧. കൊരി. ൧൫, ൩൫ — ൫൮.
ഞായറാഴ്ച.
സങ്കീ. ൪൯. യറ. ൧.
ലൂക്ക. ൧൩, ൧൦ — ൩൫. യോഹ. ൧൪, ൧ — ൧൫.
ഞായറാഴ്ച.
സങ്കീ. ൫൦. യറ. ൩.
ലൂക്ക. ൧൪. യോഹ. ൧൫.
ഞായറാഴ്ച.
സങ്കീ. ൫൧. യറ. ൫, ൭ — ൩൧.
ലൂക്ക. ൧൫. യോഹ. ൧൬.
[ 90 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
പെസയിൽ നാലാം
൨ മോശെ ൧൬, ൧ — ൩൨. ൨ ശമു. ൨൪.
മത്ത. ൨൨ അപോ. ൮, ൧ — ൨൫.
പെസഹയിൽ അഞ്ചാം
൨ മോശെ ൧൭. ൧ നാളാ. ൨൯.
മത്ത. ൨൩. അപോ. ൯.
സ്വൎഗ്ഗാരോഹ
സങ്കീ. ൨. സങ്കീ. ൪൭.
അപോ. ൧, ൧ — ൨൦. മാൎക്ക. ൧൬, ൧൪ — ൨൦.
ആരോഹണത്തിന്നു പിന്നത്തേ
൨ മോശെ ൨൦, ൧ — ൨൧. ൧ രാജാ. ൩, ൫ — ൨൮.
മത്ത. ൨൪. അപോ. ൧൧.
പെന്തകോ
യോവെ. ൨, ൨൧ — ൩൨. ഹെസ. ൩൬, ൧൬ — ൩൮.
അപോ. ൨, ൧ — ൨൮. യോഹ. ൧൪, ൨൩ — ൩൧.
ത്രിത്വ
൧ മോശെ ൧, ൧ — ൨, ൩. ൨ മോശെ ൩, ൧ — ൧൫.
മത്ത. ൨൮, ൧൮ — ൨൦. റോമ. ൧൧, ൩൩ — ൩൬.
ത്രിത്വത്തിൽ പിന്നേ
൨ മോശെ ൨൪. ൧ രാജാ. ൮.
മത്ത. ൨൫, ൧ — ൩൧. അപോ. ൧൩.
ത്രിത്വത്തിൽ പിന്നേ
൨ മോശെ ൩൨. ൧ രാജാ. ൯, ൧ — ൯.
അപോ. ൪. അപോ. ൧൪.
ത്രിത്വത്തിൽ പിന്നേ
൪ മോശെ ൧൨. ൧ രാജാ. ൧൧, ൧ — ൧൩.
അപോ. ൫. അപോ. ൧൫.
ത്രിത്വത്തിൽ പിന്നേ
൧ മോശെ ൧൩, ൨൫ — ൧൪, ൨൫. ൧ രാജാ. ൧൨.
അപോ. ൬. അപോ. ൧൬.
[ 91 ]
മൂന്നാം ആണ്ടു. നാലാം ആണ്ടു.
ഞായറാഴ്ച.
സങ്കീ. ൫൭. യറ. ൮, ൧൮ — ൯, ൨൬.
ലൂക്ക. ൧൬, ൧ — ൩൧. യോഹ. ൧൭.
ഞായറാഴ്ച.
സങ്കീ. ൬൦. യറ. ൧൧, ൧൮ — ൧൨, ൧൩.
ലൂക്ക. ൧൭, ൧ — ൧൯. യോഹ. ൨൧.
ണനാൾ.
സങ്കീ. ൭൨. സങ്കീ. ൧൧൦.
ലൂക്ക. ൨൪, ൪൯ — ൫൩. എബ്ര. ൪, ൧൪ — ൧൬.
ഞായറാഴ്ച.
സങ്കീ. ൬൫. യറ. ൧൬, ൧൪ — ൧൭, ൧൮.
ലൂക്ക. ൧൮. അപോ. ൧൭.
സ്തനാൾ.
യറ. ൩൧, ൩൧ — ൩൪; ൩൩, ൧൪ — ൧൮. ഹെസ. ൩൭.
അപോ. ൨, ൩൨ — ൪൧. യോഹ. ൧൪, ൧൫ — ൨൧.
നാൾ.
ഹെസ. ൧. യശ. ൬.
തീത. ൩, ൪ — ൮. യോഹ. ൩, ൧ — ൧൫.
ഒന്നാം ഞായറാഴ്ച.
സങ്കീ. ൬൮. യറ. ൧൮, ൧ — ൧൦.
ലൂക്ക. ൧൯, ൧ — ൨൭. അപോ. ൧൯.
രണ്ടാം ഞായറാഴ്ച.
സങ്കീ. ൬൯. യറ. ൨൩, ൧ — ൩൨.
ലൂക്ക. ൨൦. അപോ. ൨൬.
മൂന്നാം ഞായറാഴ്ച.
സങ്കീ. ൭൪. യറ. ൩൦.
ലൂക്ക. ൨൧. അപോ. ൨൭.
നാലാം ഞായറാഴ്ച.
സങ്കീ. ൭൬. യറ. ൩൬.
ലൂക്ക. ൨൪, ൧ — ൪൮. അപോ. ൨൮.
[ 92 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
ത്രിത്വത്തിൽ പിന്നേ
൪ മോശെ ൧൬, ൮ — ൩൫. ൧ രാജാ. ൧൩.
റോമ. ൩. ൨ കൊരി. ൪.
ത്രിത്വത്തിൽ പിന്നേ
൪ മോശെ ൨൦, ൧ — ൧൩. ൨ നാളാ. ൧൫, ൧ — ൧൯.
റോമ. ൬. ൨ കൊരി. ൬.
ത്രിത്വത്തിൽ പിന്നേ
൪ മോശെ ൨൧, ൧ — ൯. ൧ രാജാ. ൧൭.
റോമ. ൭. ൨ കൊരി. ൭.
ത്രിത്വത്തിൽ പിന്നേ
൪ മോശെ ൨൪. ൧ രാജാ. ൧൮, ൧൭ — ൪൬.
റോമ. ൮. ൨ കൊരി. ൮.
ത്രിത്വത്തിൽ പിന്നേ
൫ മോശെ ൬. ൧ രാജാ. ൨൧.
റോമ. ൯. ൧ കൊരി. ൧൦.
ത്രിത്വത്തിൽ പിന്നേ
൫ മോശെ ൧൦, ൧൨ — ൧൧, ൧൭. ൧ രാജാ. ൨൨, ൧ — ൪൦.
റോമ. ൧൦. ൧ കൊരി. ൧൧.
ത്രിത്വത്തിൽ പിന്നേ
൫ മോശെ ൧൮, ൯ — ൨൨. ൨ നാളാ. ൨൦, ൧ — ൩൦.
റോമ. ൧൨. ൧ കൊരി. ൧൩.
ത്രിത്വത്തിൽ പിന്നേ
൫ മോശെ ൧൮, ൧ — ൨൯. ൨ രാജാ. ൧.
റോമ. ൧൫, ൧൪ — ൩൨. ഗല. ൧.
ത്രിത്വത്തിൽ പിന്നേ
൫ മോശെ ൩൦. ൨ രാജാ. ൪.
൧ കൊരി. ൧. ഗല. ൨.
ത്രിത്വത്തിൽ പിന്നേ
൫ മോശെ ൩൨, ൧ — ൪൩. ൨ രാജാ. ൫.
൧ കൊരി. ൨. ഗല. ൩.
[ 93 ]
മൂന്നാം ആണ്ടു. നാലാം ആണ്ടു.
അഞ്ചാം ഞായറാഴ്ച.
സങ്കീ. ൭൮, ൧ — ൩൯. ഹെസ. ൩, ൧ — ൧൪.
൧ തെസ്സ. ൧. യാക്കോ. ൧.
ആറാം ഞായറാഴ്ച.
സങ്കീ. ൭൯. ഹെസ. ൮.
൧ തെസ്സ. ൨. യാക്കോ. ൨.
ഏഴാം ഞായറാഴ്ച.
സങ്കീ. ൮൧. ഹെസ. ൧൦.
൧ തെസ്സ. ൩. യാക്കോ. ൩.
എട്ടാം ഞായറാഴ്ച.
സങ്കീ. ൮൪. ഹെസ. ൧൪.
൧ തെസ്സ. ൫. യാക്കോ. ൫.
ഒമ്പതാം ഞായറാഴ്ച.
സങ്കീ. ൮൫. ഹെസ. ൧൮.
൨ തെസ്സ. ൧. ൧ പേത്ര. ൧.
പത്താം ഞായറാഴ്ച.
സങ്കീ. ൯൧. ഹെസ. ൩൯.
൨ തെസ്സ. ൩. ൧ പേത്ര. ൩.
പതിനൊന്നാം ഞായറാഴ്ച. [൧ — ൯.
സങ്കീ. ൯൨. ഹെസ. ൪൩, ൧ — ൯, ൪൪,
൧ തിമോ. ൧. ൧ പേത്ര. ൪.
പന്ത്രണ്ടാം ഞായറാഴ്ച.
സങ്കീ. ൯൬. ഹെസ. ൪൭.
൧ തിമോ. ൨. ൧ പേത്ര. ൫.
പതിമൂന്നാം ഞായറാഴ്ച.
സങ്കീ. ൧൦൪. ദാനി. ൨, ൨൬ — ൪൯.
൧ തിമോ. ൪. ൨ പേത്ര. ൧.
പതിനാലാം ഞായറാഴ്ച.
സങ്കീ. ൧൦൯. ദാനി. ൬.
൧ തിമോ. ൬. ൨ പേത്ര. ൩.
[ 94 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
ത്രിത്വത്തിൽ പിന്നേ
൫ മോശെ. ൩൩, ൧ — ൩൪, ൬. ൨ രാജാ. ൬.
൧ കൊരി ൩. ഗല. ൪.
ത്രിത്വത്തിൽ പിന്നേ
യോശു. ൨. ൨ രാജാ. ൯.
൧ കൊരി. ൫. ഗല. ൫.
ത്രിത്വത്തിൽ പിന്നേ
യോശു. ൩, ൧൪ — ൫, ൧. ൨ രാജാ. ൧൧.
൧ കൊരി. ൬. ഗല. ൬.
ത്രിത്വത്തിൽ പിന്നേ
യോശു. ൭, ൧ — ൧൫. ൨ രാജാ. ൧൩.
൧ കൊരി. ൭. എഫെ. ൨.
ത്രിത്വത്തിൽ പിന്നേ
യോശു. ൨൪. ൧ — ൨൮. ൨ രാജാ. ൧൮, ൧ — ൧൯, ൭.
൧ കൊരി. ൯. എഫെ. ൩.
ത്രിത്വത്തിൽ പിന്നേ
ന്യായാ. ൨. ൨. രാജാ. ൧൯. ൮ — ൨൦, ൧൧.
൧ കൊരി. ൧൧. എഫെ. ൪.
ത്രിത്വത്തിൽ പിന്നേ
ന്യായാ. ൫. ൨. രാജാ. ൨൦, ൧൨ — ൨൧, ൩൬.
൧ കൊരി. ൧൨. എഫെ. ൫.
ത്രിത്വത്തിൽ പിന്നേ
ന്യായാ. ൬. ൨ രാജാ. ൨൨.
൧ കൊരി. ൧൩. എഫെ. ൬.
ത്രിത്വത്തിൽ പിന്നേ
ന്യായാ. ൭. യറ. ൫൨.
൧ കൊരി. ൧൪. ഫിലി. ൧.
ത്രിത്വത്തിൽ പിന്നേ
ന്യായാ. ൯, ൧ — ൬. ൨൨ — ൫൭. എസ്ര. ൧, ൧ — ൮; ൨, ൬൪ — ൩, ൭.
൧ കൊരി. ൧൬. ഫിലി. ൨.
[ 95 ]
മൂന്നാം ആണ്ടു. നാലാം ആണ്ടു.
പതിനഞ്ചാം ഞായറാഴ്ച.
സങ്കീ. ൧൧൨. ഹൊശ. ൨, ൬ — ൨൩.
൨ തിമോ. ൧. ൧ യോഹ. ൨.
പതിനാറാം ഞായറാഴ്ച.
സങ്കീ. ൧൧൫. ഹൊശ. ൧൨.
൨ തിമോ. ൩, ൧ — ൪, ൮. ൧ യോഹ. ൩.
പതിനേഴാം ഞായറാഴ്ച.
സങ്കീ. ൧൧൯. ൧ — ൪൦ യോവെ. ൩.
തീത. ൧. ൧ യോഹ. ൪.
പതിനെട്ടാം ഞായറാഴ്ച. [ — ൨൭.
സങ്കീ. ൧൨൧. ആമോ. ൩, ൧ — ൮; ൫, ൧൮
എബ്ര. ൧. യൂദാ.
പത്തൊമ്പതാം ഞായറാഴ്ച.
സങ്കീ. ൧൨൬. ൧൨൭. ആമോ. ൬.
എബ്ര. ൩. വെളി. ൧.
ഇരുപതാം ഞായറാഴ്ച.
സങ്കീ. ൧൩൨. ഒബ.
എബ്ര. ൬. വെളി. ൨.
ഇരുപത്തൊന്നാം ഞായറാഴ്ച.
സങ്കീ. ൧൬൭. യോന. ൨.
എബ്ര. ൭. വെളി. ൩.
ഇരുപത്തുരണ്ടാം ഞായറാഴ്ച.
സങ്കീ. ൧൩൯. മീഖ. ൧.
എബ്ര. ൯. വെളി. ൪.
ഇരുപത്തുമൂന്നാം ഞായറാഴ്ച.
സങ്കീ. ൧൪൩. നാഹൂം. ൧.
എബ്ര. ൧൦. വെളി. ൬.
ഇരുപത്തുനാലാം ഞായറാഴ്ച.
സുഭാ. ൧. ഹബ. ൧, ൧൨ — ൨, ൧ — ൨൦.
എബ്ര. ൧൧. വെളി. ൭.
[ 96 ]
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
ത്രിത്വത്തിൽ പിന്നേ
ന്യായാ. ൧൩. എസ്ര. ൫.
൨. കൊരി. ൧. ഫിലി. ൩.
ത്രിത്വത്തിൽ പിന്നേ
ന്യായാ. ൧൬, ൬ — ൩൧. നെഹ. ൨.
൨ കൊരി. ൨. കൊലൊ. ൧.
ത്രിത്വത്തിൽ പിന്നേ
രൂഥ് ൪. നെഹ. ൬.
൨. കൊരി. ൩. കൊലൊ. ൩, ൧ — ൪, ൧൬.
പശ്ചാത്താപ
ദാനി. ൯, ൧ — ൧൯. വിലാ. ൩, ൩൭ — ൬൬.
[ 97 ]
മൂന്നാം ആണ്ടു. നാലാം ആണ്ടു.
ഇരുപത്തഞ്ചാം ഞായറാഴ്ച.
സുഭാ. ൮. സെഫ. ൩.
എബ്ര. ൧൨. വെളി. ൨൦.
ഇരുപത്താറാം ഞായറാഴ്ച.
സഖ. ൧൩, ൧ — ൧൪.൩.
ലൂക്ക. ൧, ൧ — ൩൮. വെളി. ൨൧.
ഇരുപത്തേഴാം ഞായറാഴ്ച.
പ്രസ. ൧൦. മലാ. ൧, ൬ — ൨, ൧ — ൧൦.
ലൂക്ക. ൧, ൩൯ — ൮൦. വെളി. ൨൨.
ദിവസം.
എസ്ര. ൯. വിലാ. ൪.
[ 98 ] രണ്ടാം അംശം

സഭാകൎമ്മങ്ങൾ.

1. സ്നാനം.

൧. സഭയിലുള്ള ശിശുസ്നാനം.
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കരുണയും ദൈ
വത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും
നിങ്ങൾ എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ
രി. ൧൩, ൧൩.)

കൎത്താവിൽ സ്നേഹിക്കപ്പെടുന്നവരേ, നാം ഒത്തൊരുമിച്ചു
പ്രാൎത്ഥിച്ചുകൊണ്ടു ഈ ശിശുവിനെ (ക്കളെ) ദൈവത്തിൽ ഭര
മേല്പിപ്പാനും ഇതിനു (ഇവൎക്കു) കൎത്താവായ യേശു ക്രിസ്തുവി
ന്റെ കല്പനപ്രകാരം സ്നാനം കൊടുപ്പാനും ഇവിടെ ഒരുങ്ങിയി
രിക്കുന്നു.

അതുകൊണ്ടു നമ്മുടെ കൎത്താവായ യേശു ക്രിസ്തു സ്നാന
ത്തെച്ചൊല്ലി തന്റെ അപോസ്തലരോടു കല്പിച്ചതും വാഗ്ദത്തം
ചെയ്തതും വായിച്ചുകൊൾക.

മത്തായി ൨൮ ആമതിൽ അവൻ പറയുന്നിതു: സ്വൎഗ്ഗത്തി
ലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കു
ന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാ പുത്രൻ പരിശു
ദ്ധാത്മാവു എന്നീനാമത്തിലേക്കു സ്നാനപ്പെടുത്തിയും ഞാൻ
നിങ്ങളോടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാന്തക്കവണ്ണം ഉപദേ
ശിച്ചും ഇങ്ങിനെ സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.
ഞാനൊ ഇതാ ലൊകാവസാനത്തോളം എല്ലാ നാളും നിങ്ങ
ളോടു കൂടെ ഉണ്ടു. [ 99 ] പിന്നെ മാൎക്ക ൧൬ ആമതിൽ നാം വായിക്കുന്നിതു: ഭൂലോക
ത്തിൽ ഒക്കയും പോയി സകല സൃഷ്ടിക്കും സുവിശേഷത്തെ
ഘോഷിപ്പിൻ. വിശ്വസിച്ചും സ്നാനപ്പെട്ടും ഉള്ളവൻ രക്ഷിക്ക
പ്പെടും, വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

വിശേഷിച്ചു കുട്ടികളെയും ദൈവത്തിൻ തിരുമുമ്പിൽ കൊ
ണ്ടുവന്നു അവൎക്കായി സ്നാനത്തിൻ കൃപാദാനം അപേക്ഷിക്കു
ന്നതിന്റെ കാരണം വിശുദ്ധവചനത്താൽ തെളിയേണ്ടതിന്നു
ക്രിസ്തു കുട്ടികളെ സ്നേഹിച്ചു ദൈവരാജ്യതിൽ അവൎക്കും അവ
കാശം ഉണ്ടെന്നു പറഞ്ഞുകൊടുത്ത സദ്വൎത്തമാനത്തെ നാം
വായിക്കുക. മാൎക്ക് ൧൦ ആമതിൽ: അപ്പോൾ അവൻ തൊടുവാ
നായി അവന്നു ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ,
അവരെ തടുക്കരുതു; ദൈവരാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു സ
ത്യം. ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തെ
ശിശുവെന്ന പോലെ കൈക്കൊള്ളാത്തവൻ ആരും അതിൽ
ഒരു നാളും കടക്കയില്ല, എന്നിട്ടു അവരെ അണെച്ചു അവരുടെ
മേൽ കൈകളെ വെച്ചു അനുഗ്രഹിക്കയും ചെയ്തു.

ഈ വചനം അനുസരിച്ചു നാം ഇവിടെ കൂടി ഈ ശിശുവി
നെ (ക്കളെ) കൎത്താവിന്റെ സന്നിധാനത്തിൽ കൊണ്ടുവന്നു
ഇതിനെ (ഇവരെ) തന്റെ കൃപാനിയത്തിൽ യേശു ക്രിസ്തുമൂ
ലം ചേൎത്തുകൊൾവാൻ പ്രാൎത്ഥിക്കുന്നു. ആദാമിന്റെ എല്ലാ
മക്കളും ആകട്ടെ സ്വഭാവത്താൽ പാപത്തിന്നും അതിൽനിന്നു
വരുന്ന സകല അരിഷ്ടതെക്കും കീഴ്പെട്ടിരിക്കുന്നു. ഏകമനുഷ്യ
നാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പൂക്കു,
ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനു
ഷ്യരോളവും പരന്നിരിക്കുന്നു എന്നു പൗൽ അപോസ്തലൻ ചൊ
ല്ലുന്നു. എങ്കിലും എല്ലാ മനുഷ്യൎക്കും രക്ഷാകരമായ ദൈവകൃപ
യേശു ക്രിസ്തുവിൽ ഉദിച്ചു അവന്മൂലം ജീവനും നിത്യഭാഗ്യവും
വീണ്ടും വന്നിരിക്കുന്നു. അവന്റെ വീണ്ടെടുപ്പിൽ പങ്കുള്ളതിന്റെ
അടയാളവും പണയവുമായിട്ടു അവൻ വിശുദ്ധസ്നാനം ആകു [ 100 ] ന്ന ചൊല്ക്കുറിയെ സ്ഥാപിച്ചു. ആയതു കൈക്കൊള്ളുന്നവർ
ഒക്കയും കൎത്താവായ യേശുവിൻ നാമത്തിലും നമ്മുടെ ദൈവ
ത്തിൻ ആത്മാവിനാലും കഴുകിക്കൊണ്ടു വിശുദ്ധീകരിക്കപ്പെട്ടു
നീതീകരിക്കപ്പെട്ടു രക്ഷ പ്രാപിക്കേണം എന്നുവെച്ചത്രേ.

അതുകൊണ്ടു നമ്മുടെ ദേഹി കർത്താവെ മഹിമപ്പെടുത്തുക.
നമ്മുടെ ആത്മാവു ഈ രക്ഷിതാവായ ദൈവത്തിൽ സന്തോ
ഷിക്ക. അവൻ നമ്മിൽ വലിയവ ചെയ്തു,ചെറുപ്പത്തിൽ തന്നെ
നമ്മെ കനിഞ്ഞു ചേർത്തു കൈക്കൊണ്ടിരിക്കുന്നു. നമ്മുടെ മക്ക
ളെയും സന്തോഷത്തോടെ അവന്റെ സന്നിധാനത്തിൽ കൊണ്ടു
വരാം; അവരും വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും
ജനിച്ചു നിത്യജീവങ്കലേക്കു കരുണയുടെ പൂൎണ്ണത പ്രാപിക്കേണ്ടു
ന്നവർ ആകുന്നുവല്ലോ. അതുകൊണ്ടു നാം ഈ ശിശുവിനെയും
(ക്കളെയും) നമ്മുടെ വീണ്ടെടുപ്പുകാരന്റെ കരുണയിൽ ഭരമേ
ല്പിക്ക. ഇവന്നു (ഇവൾക്കും,ഇവൎക്കും) കൂടെ അവൻ വീണ്ടെടു
പ്പുകാരനായല്ലോ. ഇവൻ (ൾ, ർ) ഇഹത്തിലും പരത്തിലും
സ്നാനത്തിന്റെ അനുഗ്രഹങ്ങളെ ഒക്കെയും അനുഭവിച്ചു പരിശു
ദ്ധാത്മാവിന്റെ ശക്തിയിൽ ഊന്നി പാപത്തോടും ലോകത്തോ
ടും നല്ല പോർ പൊരുതു തൻ (തങ്ങളുടെ) ഓട്ടം വിശ്വാസത്തിൽ
തികെച്ചു മേലിൽ നീതിയുടെ കിരീടം പ്രാപിക്കേണ്ടതിനു
ഇപ്പോൾ നാം പ്രാൎത്ഥിച്ചുകൊൾക.

പ്രാൎത്ഥന.

സൎവ്വശക്തിയുള്ള ദൈവമേ, ഞങ്ങളുടെ കൎത്താവായ യേശു
ക്രിസ്തുവിന്റെ പിതാവേ, സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡും
ബത്തിന്നു ഒക്കയും പേർ വരുവാൻ ഹേതുവായുള്ളോവേ, വിശു
ദ്ധസ്നാനത്തിന്നായി കൊണ്ടുവരുന്ന ഈ ശിശുവിന്നു (ക്കൾക്കു)
വേണ്ടി നിന്നോടു വിളിച്ചു യാചിക്കുന്നിതുː പിതാവായി ഇതിനെ
(ഇവരെ) കൈക്കൊള്ളേണമേ. പിന്നെ നിന്റെ പ്രിയപുത്രൻː
യാചിപ്പിൻ എന്നാൽ കണ്ടെത്തും, അന്വേഷിപ്പിൻ
എന്നാൽ കണ്ടെത്തും, മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്ക
പ്പെടും എന്നു കല്പിച്ചിരിക്കയാൽ നിത്യദൈവമേ, ഈ ശിശു [ 101 ] വിന്നു(ക്കൾക്കു)വേണ്ടി ഞങ്ങൾ യാചിക്കുന്നതു കേട്ടു ഞങ്ങൾ
അന്വേഷിക്കുന്ന നിന്റെ ദയയും കരുണയും കണ്ടെത്തിച്ചു
ഞങ്ങൾ മുട്ടുന്ന വാതിൽ തുറന്നുകൊണ്ടു ! ഈ ദിവ്യകുറിയുടെ
നിത്യ അനുഗ്രഹം സമ്മാനിച്ചു ഒടുവിൽ നിന്റെ ഭാഗ്യരാജ്യ
ത്തിൽ വാഗ്ദത്തപ്രകാരം പൂകിക്കേണമേ. ഇവയെല്ലാം ഞങ്ങ
ളുടെ കൎത്താവും രക്ഷിതാവുമായ യേശുവിന്മൂലം അപേക്ഷിക്കുന്നു. ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവമേ, വാത്സല്യമുള്ള സ്വർഗ്ഗീയപിതാ
വേ,നീ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ദൈവവും പിതാവും
ആയിരിക്കും എന്നു വാഗ്ദത്തം ചെയ്തുവല്ലോ. ദയയോടെ ഇപ്ര
കാരം പറഞ്ഞു തന്നതിനെ ഒക്കയും ഈ ശിശുവിലും(ക്കളിലും)
നിവൃത്തിക്കണമേ. നിൻ പുത്രന്റെ മരണത്തിലുള്ള സ്നാന
ത്താൽ ഇതിനെ (ഇവരെ)അവന്റെ സഭയിൽ ചേർത്തുകൊൾക.
അവന്റെ വീണ്ടെടുപ്പിന്റെ ഫലങ്ങളിൽ ഇതിന്നു(ഇവൎക്കു)പങ്കു
കൊടുത്തു ജീവപൎയ്യന്തം നിൻ ആത്മാവിനാൽ വിശുദ്ധീകരിച്ചു
ഒടുക്കം നിന്റെ പുത്രത്വത്താൽ നിൻ സ്വൎഗ്ഗരാജ്യത്തിന്റെ അവ
കാശി(കൾ)ആക്കി തീൎക്കേണമേ. ദൈവമേ, നിന്റെ കൃപ ഇതി
നോടു (ഇവരോടു) കൂടെ ഇരിക്കുകയും എന്നും വസിക്കയും ആകേ
ണമേ. ആമെൻ.

അല്ലെങ്കിൽ.

സ്വൎഗ്ഗസ്ഥപിതാവേ,ഈ ശിശുവിന്നു (ക്കൾക്കു) നീ ജീവ
നും കരുണയും നല്കി നിന്റെ വിചാരണ ഇതിന്റെ (ഇവരു
ടെ) പ്രാണനെ പരിപാലിച്ചു വരുന്നു.* ഇപ്പോൾ ഇതിനെ
(ഇവരെ) ക്രിസ്തു യേശുവിൽ നിന്റെ കുട്ടിയാകുവാൻ (കളാകു
വാൻ) വിളിച്ചിരിക്കുന്നു. അതുകൊണ്ടു ഞങ്ങൾ ഇതിനെ
(ഇവരെ) നിന്റെ വിശുദ്ധരക്ഷയിൽ ഭരമേല്പിക്കുന്നു. നീ താൻ
ഇതിന്നു (വൎക്കു) നിഴലും മറവുമാക, ദേഹത്തിന്നുും ദേഹിക്കും
നേരിടുന്ന സകല ഭയവും അകറ്റുക, എല്ലാവഴികളിലും [ 102 ] തിരുമുഖത്തെ ഇതിന്മേൽ (ഇവരുടെ മേൽ) പ്രകാശിപ്പിക്ക. യേ
ശുക്രിസ്തുവേ, പ്രിയരക്ഷിതാവേ, ഈ ശിശുവിനെയും (ക്കളെയും)
നീ സ്നേഹിച്ചു നിന്റെ ഉടമ ആവാൻ വില കൊടുത്തു വാങ്ങി
യല്ലോ. ഇപ്പോഴും ഇതിനെ (ഇവരെ) നിന്റെ കൂട്ടായ്മയിൽചേൎത്തു
കൊണ്ടു ഞങ്ങൾ യാചിക്കുന്നതു ഇറക്കി കൊടുക്കേണമേ. സ്നാന
ത്തിന്റെ പൂൎണ്ണമായ അനുഗ്രഹവും എത്തിച്ച ഒടുക്കം സ്വൎഗ്ഗ
ത്തിൽ വാടാത്ത അവകാശം പ്രാപിപ്പിക്കയാറു. പിതാവിന്നും
പുത്രന്നും ഏകാത്മാവായുള്ളോവേ, ഈ ശിശുവിന്റെ (ക്കളുടെ)
ദേഹിയിൽ (കളിൽ) ഇറങ്ങി വന്നു നിത്യം വസിപ്പാൻ കോപ്പി
ടേണമേ. നിന്റെ വരങ്ങളെ ഇതിൽ (ഇവരിൽ) നിറെക്ക, സത്യ
വിശ്വാസത്തിൽ വിശുദ്ധീകരിച്ചു നടത്തുക. വാഴ്വിലും കഷ്ട
ത്തിലും ചാവിലും ഇതിനെ (ഇവരെ) ഉറപ്പിച്ചും സ്ഥിരീകരിച്ചും
തികെച്ചും കൊൾക. ത്രിയേകദൈവമായ യഹോവേ, ഇതിന്നു
(ഇവൎക്കു) തുണയാക. ഞങ്ങൾക്കു എല്ലാവൎക്കും തുണയായി മര
ണപൎയ്യന്തം വിശ്വസ്തത തന്നു ദേഹികളുടെ രക്ഷയാകുന്ന വിശ്വാ
സത്തിൽ അന്ത്യത്തെ പ്രാപിപ്പിച്ചു ഞങ്ങളുടെ സന്തോഷം
പൂൎണ്ണമാക്കേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ,
ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ
ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിന
ക്കല്ലോ ആകുന്നു. ആമെൻ.

യഹോവ നിന്റെ (നിങ്ങളുടെ) ഗമനത്തെയും ആഗമന
ത്തെയും ഇതു മുതൽ എന്നേക്കും പരിപാലിക്ക. ആമെൻ. (സങ്കീ.
൧൨൧.)

(മാതാപിതാക്കന്മാരോടും സ്നാനസാക്ഷികളോടും.)

കൎത്താവിൽ പ്രിയരായുള്ളോരെ, യേശു ക്രിസ്തു എത്രയും
സ്നേഹിച്ചു സ്വന്തരക്തത്താൽ വീണ്ടെടുത്ത ശിശുക്കളുടെ നേരെ [ 103 ] അവന്റെ നാമത്തിൽ സ്നാനപ്പെട്ടിട്ടുള്ള നാം എല്ലാവരും എത്ര
കടംപെട്ടിരിക്കുന്നു എന്നു വിചാരിച്ചു കൊൾക. ഈ ചെറിയ
വരിൽ ഒരുത്തന്നു ഇടൎച്ച വരുത്തുന്ന ഏവന്നും ഹാ കഷ്ടം!
കൎത്താവ് ഭരമേല്പിച്ച യാതൊരു ശിശുവിന്നു വളൎത്തുന്നവരുടെ
ദോഷത്താൽ രക്ഷ ഇല്ലാതെ പോയാൽ ആയതു അവരുടെ
ദേഹികളോടു താൻ ചോദിക്കും. ശിഷ്യൎക്കു യോഗ്യമായ സ്നേഹ
ത്താലും വിശ്വസ്തതയാലും ഈ ചെറിയവരിൽ യാതൊന്നിനെ
കൈക്കൊണ്ടു രക്ഷിക്കിലോ ആയതു തനിക്കു ചെയ്തപ്രകാരം
എണ്ണിക്കൊള്ളും. അതുകൊണ്ടു മാതാപിതാക്കന്മാരേ, ദൈവ
ത്തിന്റെ സൎവ്വശക്തിയുള്ള ദയ ഈ ശിശുവെ (ക്കളെ) നിങ്ങൾ
ക്കു സമ്മാനിച്ചിരിക്കയാൽ നിങ്ങൾ നന്ദിയുള്ളവരായി നിങ്ങളു
ടെ ഉത്തരവാദിത്വം ഓൎത്തുകൊണ്ടു കൎത്താവിന്റെ ബാലശിക്ഷ
യിലും പത്ഥ്യോപദേശത്തിലും ഇതിനെ (വരെ) പോറ്റി വള
ൎത്തി, ദേഹിക്കു ഹാനിവരുത്തുന്നതു ഒക്കയും ഒഴിച്ചു പരിശുദ്ധാ
ത്മാവിന്റെ വേലെക്കു മുടക്കം വരാതെവണ്ണം സൂക്ഷിച്ച നോ
ക്കേണ്ടതു.

അപ്രകാരം പ്രിയ മൂപ്പന്മാരേ: നിങ്ങൾ സഭയുടെ പേൎക്കു
ഈ സ്നാനത്തിന്നു സാക്ഷികളും ഇപ്രകാരമുള്ള ശിശുവിനെ
(ക്കളെ) യേശുനാമത്തിൽ കൈക്കൊൾവാൻ പ്രത്യേകം മുതിരേ
ണ്ടുന്നവരും ആകയാൽ ഇതിനെ (വരെ) ദൈവത്തിൻ മുമ്പാകെ
പ്രാൎത്ഥനയിൽ കൂടെക്കൂടെ ഓർത്തു ഇഹത്തിലും പരത്തിലും ഉള്ള
സൗെഖ്യത്തിന്നു മുട്ടുള്ളതു എല്ലാം തീൎപ്പാൻ നിങ്ങളാൽ ആകുന്നേ
ടത്തോളം ശ്രമിക്കയും വേണ്ടതു.

എന്നാൽ ഈ ശിശു (ക്കൾ) സ്നാനം ഏല്ക്കുന്ന വിശ്വാസം
ഇന്നതു എന്നു പരസ്യമാകേണ്ടതിന്നു ഈ ചോദ്യങ്ങൾക്കു ഉത്ത
രം ചൊല്ലുവിൻ.

൧. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി
പിതാവായിരിക്കുന്നദൈവത്തിങ്കൽ നിങ്ങൾ വിശ്വസിക്കുന്നുവോ?
അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താവായ യേശു
ക്രിസ്തുവിങ്കലും ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന
കന്യകയിൽ ഉല്പാദിതനായി ജനിച്ചു എന്നും പൊന്ത്യ പിലാത [ 104 ] ന്റെ കീഴിൽ കഷ്ടമനുഭവിച്ചു ക്രൂശിക്കപ്പെട്ടു മരിച്ചു അടക്ക
പ്പെട്ടു പാതാളത്തിൽ ഇറങ്ങി എന്നും മൂന്നാം ദിവസം ഉയിൎത്തെ
ഴുനീറ്റു സ്വൎഗ്ഗാരോഹണമായി സൎവ്വശക്തിയുള്ള പിതാവായ
ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു എന്നും അവിടെ
നിന്നും ജീവികളോടും മരിച്ചവരോടും ന്യായം വിസ്തരിപ്പാൻ വരും
എന്നും വിശ്വസിക്കുന്നുവോ?

പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മ അകുന്ന
ശുദ്ധസാധാരണ സഭയിലും പാപമോചനത്തിലും ശരീര
ത്തോടെ ജീവിച്ചെഴുനീല്ക്കുന്നതിലും നിത്യജീവങ്കലും വിശ്വസി
ക്കുന്നുവോ?

എന്നാൽ; അതേ, ഞങ്ങൾ വിശ്വസിക്കുന്നു എന്നു ചൊല്ലുവിൻ.

൨. നിങ്ങൾ പിശാചിനോടും അവന്റെ സകല ക്രിയക
ളോടും ലോകത്തിന്റെ ആഡംബരമായകളോടും ജഡത്തിന്റെ
സകല മോഹങ്ങളോടും മറുത്തു പറയുന്നുവോ?

എന്നാൽ; അതേ, ഞങ്ങൾ മറുത്തു പറയുന്നു എന്നു ചൊല്ലുവിൻ.

൩. വിശേഷാൽ പിതാ പുത്രൻ സദാത്മാവായ പരിശുദ്ധ
ദൈവത്തിന്നു എന്നും വിശ്വസ്തരാവാനും അവന്റെ വചന
പ്രകാരം നടന്നു കൊൾവാനും നിൎണ്ണയിക്കുന്നുവോ?

എന്നാൽ; അതേ, ഞങ്ങൾ നിർണ്ണയിക്കുന്നു എന്നു ചൊല്ലുവിൻ.

൪. (മാതാപിതാക്കന്മാരോടു) നിങ്ങളുടെ ശിശുവിന്നു (ക്കൾ
ക്കു) ഈ വിശ്വാസത്തിൽ സ്നാനവും ക്രിസ്ത്യാനൎക്കു യോഗ്യമായ
ബാലശിക്ഷയും ലഭിക്കണം എന്നു മനസ്സുണ്ടോ?

എന്നാൽ; മനസ്സുണ്ടു എന്നു ചൊല്ലുവിൻ.

൫.(മൂപ്പന്മാരോടു) ഈ സ്നാനത്തിന്നു സാക്ഷികളായുള്ളോരേ,
ഈ ശിശുവിനെ (ക്കളെ) കർത്താവിന്റെ ബാലശിക്ഷയിലും
പത്ഥ്യോപദേശത്തിലും പോറ്റി വളൎത്തുവാൻ നിങ്ങൾ സഭ
യുടെ നാമത്തിൽ സഹായം ചെയ്തു കരുതിനോക്കുവാൻ മന
സ്സുണ്ടോ?

എന്നാൽ; മനസ്സുണ്ടു എന്നു ചൊല്ലുവിൻ. [ 105 ] (പിന്നെ ശിശുവിന്റെ തലമേൽ മൂന്നു കുറി വെള്ളം ഒഴിച്ചു ചൊല്ലേണ്ടിയതു:)

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിൻ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

(ശിശുവിന്മേൽ വലങ്കൈ വെച്ചിട്ടു.)

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
സൎവ്വശക്തനായ പിതാവു നിനക്കു പുനർജ്ജന്മക്കുളിയാൽ യേശു
ക്രിസ്തുമൂലം തന്റെ സകല കരുണകളും സമ്മാനിക്കയും പരി
ശുദ്ധാത്മമൂലം നിത്യജീവങ്കലേക്കു നിന്നെ ശക്തനാക്കുകയും
(ശക്തയാക്കുകയും) ചെയ്യുമാറാക. ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ കൂട്ടാ
യ്മയിൽ വിശുദ്ധസ്നാനത്താൽ നിന്നെ ചേൎത്തുകൊണ്ട് കൃപാലു
വായ ദൈവവും പിതാവുമായവൻ നിന്നെ അവസാനം വരെ
തന്റെ കരുണയിൽ പരിപാലിച്ചു തൻ ആത്മാവിൻ മൂലം
നിത്യജീവങ്കലേക്കു നിന്നെ വിശുദ്ധീകരിപ്പൂതാക. ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
പിതാവും ദൈവവും ആയവൻ നിനക്കു പരിശുദ്ധാത്മാവിൻ
കൃപയെ സമ്മാനിക്കുകയും നീ വിശ്വാസത്തെ കാത്തു ലോകത്തെ
ജയിച്ചു അവന്റെ ശക്തിയിൽ നിത്യജീവനോളം ഉറെച്ചു നില്ക്കു
യും ചെയ്ത. ആമെൻ.

നാം പ്രാർത്ഥിക്ക.

സൎവ്വശക്തിയും മഹാകനിവും ഉള്ള ദൈവമായ പിതാവേ,
തിരുസഭയെ നീ കരുണയാലെ പരിപാലിച്ചു വൎദ്ധിപ്പിക്കുന്നവ
നും ഈ ശിശുവിനെ (ക്കളെ) സ്നാനം മൂലം നിന്റെ പ്രിയ
പുത്രനും ഞങ്ങളുടെ ഏകരക്ഷിതാവും ആയ യേശു ക്രിസ്തുവിലും [ 106 ] അവന്റെ സഭയിലും ചേൎത്തു നിന്റെ മകനായി (മകളായി,
ക്കളായി) കൈക്കൊണ്ടു സ്വൎഗ്ഗീയവസ്തുവകകൾക്കു അവകാശി
(കൾ) ആക്കിയവനും ആകയാൽ നിനക്കു സ്തോത്രവും വന്ദന
വും ഉണ്ടാക. നിന്റേതായ ഈ ശിശുവിനെ (കളെ) നീ കനി
ഞ്ഞു ഇന്നു കാട്ടിയ ഉപകാരത്തിൽ നില്പാറാക്കി നിന്റെ പ്രസാ
ദത്തിന്നു തക്കവണ്ണം ദൈവഭക്തിയിലും വിശ്വാസത്തിലും വള
ൎത്തപ്പെടുവാനും ഈ ലോകത്തിൻ പരീക്ഷകളിൽ നിനക്കു അനു
സരണമുള്ളവനായി (ഉള്ളവളായി; രായി) നില്പാനും നിന്റെ
നാമത്തിൽ സ്തുതിക്കായി വാഗ്ദത്തം ചെയ്ത പരമാവകാശത്തെ
എല്ലാ വിശുദ്ധത്മാരോടും ഒന്നിച്ച കൈക്കൊൾവാനും യേശു
ക്രിസ്തുമൂലം താങ്ങി രക്ഷിക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കനിവുള്ള പിതാവേ, ഈ ശിശുവിനെ (ക്കളെ) നീ കടാ
ക്ഷിച്ചു സ്വന്തമകനായി (മക്കളായി, ക്കളായി) കൈക്കൊണ്ടു
വിശുദ്ധ സഭയുടെ അവയവമാക്കി (ങ്ങളാക്കി) ചേൎത്തതു കൊണ്ടു
ഞങ്ങൾ സ്തോത്രം ചൊല്ലുന്നു. ഇനി ഇവൻ (ഇവൾ,ർ) പാപ
ത്തിന്നു മരിച്ചു നീതിക്കായി ജീവിക്കാക. ക്രിസ്തുവിന്റെ മരണ
ത്തിലേ സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു പാപ
ശരീരത്തിന്നു നീക്കം വരേണ്ടതിന്നു പഴയമനുഷ്യനെ നിത്യം
ക്രൂശിപ്പാറാക. നിന്റെ മരണത്തിൻ സാദൃശ്യത്തോടു ഏകീ
ഭവിച്ചതു കൊണ്ടു ഉയിൎപ്പിനോടും ആക. ഇപ്രകാരം എല്ലാം
നീ വരുത്തി നിന്റെ സകല വിശുദ്ധ സഭയോടും കൂടെ നിന്റെ
നിത്യരാജ്യത്തിന്നു കൎത്താവായ യേശുക്രിസ്തുമൂലം അവകാശി
(കൾ) ആക്കി തീൎക്കേണമേ. ആമെൻ. C.P.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്തു; യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം
ഇടുമാറാകുക. ആമെൻ. [ 107 ] ൨.സ്വകാൎയ്യസ്നാനം.

നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കരുണ നാം
എല്ലാവരോടും കൂടെ ഇരുപ്പൂതാക. ആമെൻ.

നാം ജീവിക്കുന്നു എങ്കിൽ കൎത്താവിന്നു ജീവിക്കുന്നു, മരിക്കുന്നു
എങ്കിൽ കൎത്താവിന്നു മരിക്കുന്നു. അതുകൊണ്ടു ജീവിച്ചാലും
മരിച്ചാലും കൎത്താവിന്നുള്ളവർ ആകുന്നു. ഈ പ്രിയശിശുവി
ന്റെ ബലഹീനതയെ ഓൎത്താൽ അതു പിരിഞ്ഞുപോകുന്ന നാ
ഴിക അടുത്തിരിക്കുന്നു എന്നു കരുതേണ്ടതാകകൊണ്ടു നാം ദൈവ
വചനത്തിൽനിന്നു ഇപ്പോൾ കേട്ടിട്ടുള്ള ആശ്വാസം ഹൃദയ
ത്തിൽ നല്ലവണ്ണം കൈക്കൊൾക. നാം വിശ്വസ്തനായ രക്ഷി
താവിന്റെ സ്വന്തമുതലാകുന്നു എന്നതു ജീവനിലും മര​ണത്തി
ലും നമ്മുടെ ഏകപ്രത്യാശയും ശരണവും ആകയാൽ നാം ഈ
ശിശുവിനെ അവന്റെ കയ്യിൽ ഏല്പിച്ചു അവൻ ഇഹത്തിലും
പരത്തിലും സകലനന്മയും നല്കി രക്ഷിക്കും എന്നു ഹൃദയപൂൎവ്വം
വിശ്വസിക്കുന്നു. "ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടു
വിൻ‍, അവരെ തടുക്കരുതു, ദൈവരാ‍ജ്യം ഇപ്രകാരമുള്ള വൎക്കാകുന്നു
സത്യം" എന്നു കല്പിച്ചിരിക്കകൊണ്ടു നാം അവന്റെ
തിരുസന്നിധാനത്തിൽ ചെന്നു നമ്മുടേതല്ല കൎത്താവിന്റെ
സ്വന്തമായ ഈ പ്രിയ കുട്ടിയെ അവങ്കൽ സമൎപ്പിക്കയും അവൻ
തന്നെ അതിനെ ദൈവത്തിന്റെ കരുണാനിയമത്തിൽ ചേൎപ്പാ
നും തന്റെ രാജ്യത്തിന്നായ്ക്കൊണ്ടു ശുദ്ധീകരിപ്പാനും തക്കവണ്ണം
പ്രാൎത്ഥിക്കയും ചെയ്തു.

(സ്നാനസാക്ഷികളുണ്ടെങ്കിൽ അവരോടു ചോദിക്കേണ്ടതുː)

എന്നാൽ ഈ ശിശു പിതാ പുത്രൻ പരിശുദ്ധാത്മാവു എ
ന്നീ നാമത്തിലേക്കു സ്നാനം ലഭിക്കണമെന്നും ദൈവം ജീവനെ
രക്ഷിച്ചുകൊടുത്താൽ നമ്മുടെ ക്രിസ്തീയവിശ്വാസപ്രകാരം ബാ
ലശിക്ഷ പ്രാപിക്കണമെന്നും മനസ്സുണ്ടോ?

എന്നാൽ: മനസ്സുണ്ടു എന്നു ചൊല്ലുവിൻ. [ 108 ] (പിന്നെ ബോധകൻ കുട്ടിയുടെ നെറ്റിമേൽ മൂന്നു
കുറി വെള്ളം ഒഴിച്ചു ചൊല്ലേണ്ടിയതുː)

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിൻ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

(ശിശുവിന്റെ മേൽ വലങ്കൈ വെച്ചിട്ടു.)

(ഇന്നവനേ) നീ ജീവനിലും മരണത്തിലും കൎത്താവിന്റെ
സ്വന്തമുതലായിരിക്ക. ആർക്കും നിന്നെ അവന്റെ കയ്യിൽനി
ന്നു പറിച്ചുകളയുവാൻ കഴികയില്ല. കൎത്താവു തന്നെ തനിക്കു പ്ര
സാദം തോന്നുന്ന സമയത്തിലും വിധത്തിലും നിന്നെ നിത്യജീ
വന്നായ്ക്കൊണ്ടു തികെക്കുമാറാക. ആമെൻ.

നാം പ്രാർത്ഥിക്ക.

സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, നിണ​ക്കും നിന്റെ പുത്ര
നായ യേശു ക്രിസ്തുവിന്നും ആയി ഇന്നും എന്നന്നേക്കും വിശു
ദ്ധീകരിക്കപ്പെട്ട ഈ ശിശുവിൽ നിന്റെ കരുണയെ തേജസ്കരി
ക്കേണമേ. ഇതു നിന്റെ കുട്ടിയാകുന്നു. പിതാവേ, മാനുഷ
മാതാപിതാക്കന്മാരുടെ വാത്സല്യത്തേക്കാൾ നിന്റെസ്നേഹം അ
ത്യന്തം വലിയതു. ആകയാൽ നിന്റെ പ്രസാദത്തിന്നൊത്തവ
ണ്ണം ഈ കുട്ടിയോടു ചെയ്യേണമേ. മനസ്സിലുള്ള ദൈവമേ,
ഞങ്ങളുടെ ഇഷ്ടമല്ല നിന്റെ നന്മയും കരുണയുമുള്ള ഹിതം
നടക്കുമാറാക. ഈ ശിശുവിന്റെ ജീവനെ ഇഹത്തിൽ രക്ഷിപ്പാ
ൻ ഇഷ്ടമുണ്ടെങ്കിൽ അതിന്നു തിരുസ്നാനത്തിന്റെ അനുഗ്രഹം
കാത്തുകൊണ്ട് നിന്റെ വിശ്വസ്തപരിപാലനത്തിൽ നിന്റെ
ബഹുമാനത്തിന്നായിട്ടും അമ്മയച്ഛനമ്മമാരുടെ സന്തോഷത്തിന്നാ
യിട്ടും വളർന്നു വരുവാൻ സംഗതിവരുത്തേണമേ. തിരുഹിതപ്ര
കാരം ഇപ്പോൾ തന്നെ നിന്റെ മക്കളുടെ സ്വൎഗ്ഗീയഭവനത്തി
ലേക്കു ചേൎത്തുകൊൾവാൻ തോന്നിയാലോ പിതാവേ, നിന്റെ
പരിശുദ്ധനാമത്തിന്നു ഞങ്ങൾ സ്തോത്രം ചൊല്ലുന്നു. വിശ്വ
സ്തദൈവമേ, നീ അതിനെ വീണ്ടെടുത്തു, നിന്റെ കൈയിൽ
ഞങ്ങൾ അതിനെ ആത്മാവിനെ ഭരമേല്പിക്കുന്നു. ആമെൻ. [ 109 ] സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേ
ണമേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു
ഞങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എ
ന്നേക്കും നിണക്കണല്ലോ ആകുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്തു; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം
ഇടുമാറാക. ആമെൻ. (൪ മോശെ ൬.)

൩. അതിവേഗതയിലേ സ്നാനം.

കൎത്താവായ യേശുക്രിസ്തുവേ, ഈ ശിശുവിനെ (ക്കളെ)
ഞങ്ങൾ നിങ്കൽ സമൎപ്പിക്കുന്നു. ശിശുക്കളെ എന്റെ അടു
ക്കൽ വരുവാൻ വിടുവിൻ, ദൈവരാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു
സത്യം എന്നു നീ അരുളിച്ചെയ്തപ്രകാരം നിന്റെ മുതലായിട്ടു
ഇതിനെ (ഇവരെ) കൈക്കൊള്ളേണമേ. Br.

(ശിശുവിന്മേൽ വലങ്കൈ വെച്ചിട്ടു.)

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിന്റെ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും ദൈ
വത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നി
ങ്ങൾ എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨. കൊരി.
൧൩.) [ 110 ] ൪. പ്രായമുള്ളവന്റെ സ്നാനം.

കൎത്താവിൽ പ്രിയമുള്ള സഹോദരന്മാരേ, സകല മനുഷ്യരും
പാപത്തിൽ ഉല്പാദിതരായി പിറന്നു എന്നും ജഡത്തിൽനിന്നു
ജനിച്ചതു ജഡമാകുന്നു എന്നും ജഡത്തിൽ ഉള്ളവരോ ദൈ
വപ്രസാദം വരുത്തിക്കൂടാതെവണ്ണം പിഴകളിലും പാപങ്ങളി
ലും മരിച്ചവർ ആകുന്നു എന്നും നാം അറിയുന്നു. എന്നാൽ
വെള്ളത്തിൽ നിന്നും ആത്മാവിൽ നിന്നും ജനിച്ചില്ല എങ്കിൽ
ഒരുത്തനും ദൈവരാജ്യത്തിൽ കടപ്പാൻ കഴികയില്ല എന്നു
നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തു ചൊല്ലിയിരിക്കുന്നു. അ
തുകൊണ്ടും പിതാവായ ദൈവം തന്റെ കനിവുകളിൽ പെരു
മപ്രകാരം സ്വഭാവത്താൽ വരാത്തതിനെ ഈ നില്ക്കുന്നവന്നു
(വൾക്കു, വൎക്കു) കൊടുക്കേണ്ടതിന്നും ഇവൻ (ൾ, ർ) വെള്ളത്തി
ലും പരിശുദ്ധാത്മാവിലും സ്നാനപ്പെട്ടു ക്രിസ്തുവിന്റെ വിശുദ്ധ
സഭയിൽ ചേൎന്നു അതിൽ ജീവനുള്ള അവയവമായി (ങ്ങളായി)
ചമയേണ്ടതിന്നും നാം ഒരുമനപ്പെട്ടു പ്രാൎത്ഥിച്ചുകൊൾക.

പ്രാൎത്ഥന.

കൃപയും കനിവും ഉള്ള ദൈവമായ പിതാവേ, മഹാ ദയയും
ആരാഞ്ഞു കൂടാത്ത ജ്ഞാനവും അളവില്ലാത്ത ശക്തിയു
മായുള്ളോവേ, നീ ഞങ്ങളിൽ ചെയ്തുവന്ന സകല കരുണെക്കും ഇന്നും
ചെയ്തുകൊണ്ടിരിക്കുന്ന അതിശയങ്ങൾക്കും ഞങ്ങൾ സ്തോത്രവും
വന്ദനവും ചൊല്ലുന്നു. നിന്റെ സാദൃശ്യത്തിൽ നീ മനുഷ്യനെ
തേജസ്സോടെ സൃഷ്ടിച്ചു. അവൻ പാപത്തിൽ വീണു തേജസ്സി
ല്ലാതെ ചമഞ്ഞശേഷവും നിന്റെ പ്രിയപുത്രനായ യേശുവി
നെ ദിവ്യകരുണയുടെ അത്യന്തധനത്തിൻപ്രകാരം മനുഷ്യൎക്കു
സമ്മാനിച്ചിരിക്കുന്നു. അവന്മൂലം എല്ലാവരും രക്ഷ പ്രാപിപ്പാ
നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും നിന്റെ
വായിലെ ആത്മാവു സകലജാതികളെയും സുവിശേഷം കൊ
ണ്ടു ക്ഷണിച്ചുവരുന്നു. അനുതാപത്തിന്നു യോഗ്യമായ ഫലങ്ങ
ളെ കായ്ക്കുന്ന ആരെയും നീ ഉപേക്ഷിക്കുന്നില്ല; നിന്റെ അടുക്കെ
വരുന്ന ആരെയും തള്ളുന്നതും ഇല്ല. [ 111 ] തിരുവചനത്തോടും കൂടി നീ വിശുദ്ധചൊല്ക്കറികളെയും
ഞങ്ങളുടെ രക്ഷെക്കായി കൃപാസാധനങ്ങളാക്കി നിയമിച്ചിരി
ക്കുന്നു. എളിയ അടിയങ്ങളിൽ നീ ചെയ്യുന്ന കൃപ ഞങ്ങളുടെ
സ്തോത്രത്തെ കടന്നുയൎന്നിരിക്കുന്നു. ഇവിടെ നില്ക്കുന്ന നിന്റെ
ദാസൻ (സി, മാർ ) വിഗ്രഹാരാധനക്കാരിൽ (യഹൂദരിൽ, മുഹ
മ്മദ്ദീയരിൽ) ജനിച്ചു വളൎന്ന ശേഷം അന്ധകാരത്തിൽനിന്നു തെ
മ്മദീയരിൽ) ജനിച്ചു വളർന്ന ശേഷം അന്ധകാരത്തിൽ നിന്നു തെ
റ്റുവാൻ സംഗതിവന്നതു നിന്റെ അളവില്ലാത്ത കാരുണ്യത്താ
ലും ചൊല്ലിത്തീരാത്ത കനിവിനാലും അത്രേ. മുമ്പേ ഇവൻ
(ൾ,ർ) ക്രിസ്തുവിനെ കൂടാ‌തെ ഇസ്രയേൽരാജ്യാവകാശത്തോടു
വേൎപെട്ടവനും (ളും,രും) വാഗ്ദത്തനിയമങ്ങളിൽനിന്നു അന്യനും
(യും,രും) ആയിരുന്നു. ഇപ്പോഴോ പണ്ടു ദൂരത്തായവൻ (ൾ,
ർ) ക്രിസ്തു യേശുവിങ്കലെ വിശ്വാസത്താൽ അടുക്കെ ആയ്പന്നു.
നിന്റെ സദാത്മാവു സുവിശേഷത്താൽ ഇവനെ (ളെ,രെ) പ്ര
കാശിപ്പിച്ച, പാപമോചനത്താൽ രക്ഷയുടെ അറിവു കൊടുത്തു
സ്വശക്തിയാൽ കാണ്മാൻ കഴിയാത്തതിനെ കാണിച്ചിരിക്കുന്നു.
ഇവൻ (ൾ,ർ ) സ്വരക്ഷിതാവായ ദൈവത്തിലും അവന്റെ തേ
ജസ്സിൻ ആശയിലും നീ നല്കിയ വിശ്വാസംമൂലം ആനന്ദിച്ചു
നിന്റെ ദയയെ സ്തുതിക്കുന്നു.

പിന്നെ വിശ്വസിച്ചും സ്നാനപ്പെടുമുള്ളവൻ രക്ഷിക്കപ്പെടും
എന്നു നീ പറകയാൽ ഈ നിന്റെ ദാസനും (സിയും,രും) ഞങ്ങ
ളെല്ലാവരും ഒന്നിച്ചു പ്രാൎത്ഥിക്കുന്നതുː പിതാവേ, ഇവനിൽ
(ളിൽ,രിൽ) ആരംഭിച്ച നല്ല പ്രവൃത്തിയെ സ്നാനമാകുന്ന നി
ന്റെ മുദ്രയിട്ടു സദാത്മാവിനാൽ തികെച്ചരുളേണമേ. പ്രിയ
ദൈവമേ, ഇവനിൽ (ളിൽ,രിൽ) വിശ്വാസത്തെ ഉറപ്പിച്ചു പ്ര
ത്യാശയെ വൎദ്ധിപ്പിച്ചു സ്നേഹത്തെ പൂൎണ്ണമാക്കി ആത്മാവിൻ
ദാനങ്ങളെ ധാരാളമായി പകൎന്നുകൊണ്ട് ക്രിസ്തുവിൽ ആയ
നാൾ മുതൽ മുളെച്ചു വരുന്ന പുതിയ സ്വഭാവത്തെ വേരൂന്നി
ച്ചു ജഡരക്തങ്ങളോടും സാത്താനോടും ലോകത്തോടും പൊരു
തേണ്ടുന്ന പോരിൽ തുണ നിന്നു ഇവനെ (ളെ,രെ) അവസാനം
വരെ നിന്റെ പടയാളി (കൾ) ആക്കിത്തീൎക്കേണമേ. നി
ന്റെ നിയമത്തിൽ ഇവൻ (ൾ,ർ) ഉറച്ചുെ നില്ക്കയും എല്ലാ [ 112 ] ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം ഇവന്റെ (ളുടെ,
രുടെ) ഹൃദയത്തെയും നിനവുകളെയും ക്രിസ്തു യേശുവിങ്കൽ കാ
ക്കുകയും ചെയ്യുമാറാക. ചിലർ ചെയ്യുന്നതു പോലെ ഇവൻ
(ൾ, ർ) വിശ്വാസവും നല്ല മനോബോധവും തള്ളിക്കളഞ്ഞിട്ടു
വിശ്വാസക്കപ്പൽ തകൎന്നുപോകാതിരിപ്പാൻ കരുണ ചെയ്യേണ
മേ. നിന്റെ ശക്തിയാൽ ഇവനെ (ളെ, രെ) വിശ്വാസംമൂലം
രക്ഷെക്കായി കാക്കേണമേ.

ഇതു ഒക്കയും ഞങ്ങൾ അപേക്ഷിക്കുന്നതു നിന്റെ പ്രിയ
പുത്രൻ നിമിത്തം തന്നെ. യാചിപ്പിൻ എന്നാൽ നിങ്ങൾക്കു
തരപ്പെടും, അന്വേഷിപ്പിൻ എന്നാൽ കണ്ടെത്തും, മുട്ടുവിൻ എ
ന്നാൽ നിങ്ങൾക്കു തുറക്കപ്പെടും എന്നും അവനല്ലോ ചൊല്ലിയി
രിക്കുന്നു. അതുകൊണ്ടു ഈ അടിയാനും (ളും, രും) കൂടെ യാചി
ക്കുന്നതു പ്രാപിക്കയും അന്വേഷിക്കുന്നതു കണ്ടെത്തുകയും ചെ
യ്യുമാറാക. യോഗ്യതകൊണ്ടല്ലേ നിന്റെ കരുണയാലത്രേ കൃപാ
രാജ്യത്തിൻ വാതിൽ ഇവന്നു (ൾക്കു, ൎക്കു) തുറന്നതിന്റെ ശേഷം
ഇവന്നും (ൾക്കും, ൎക്കും) ഞങ്ങൾക്കു എല്ലാവൎക്കും നിത്യതേജസ്സി
ലേക്കുള്ള വാതിലും തുറന്നരുളേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വി
ശുദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണ
മേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞ
ങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേ
ക്കും നിനക്കല്ലോ ആകുന്നു. ആമെൻ.

കൎത്താവിൽ പ്രിയമുള്ളവനേ, (ളേ, രേ) ഉയിൎത്തെഴുനീറ്റ
നമ്മുടെ കൎത്താവു തന്റെ ശിഷ്യരോടു വിശുദ്ധസ്നാനത്തെ പ
റ്റി കല്പിച്ച സ്ഥാപനവചനങ്ങളെ കേൾക്ക (കേൾപ്പിൻ).

സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു
നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാ [ 113 ] പുത്രൻ പരിശുദ്ധാത്മാവു എന്നീ നാമത്തിലേക്കു സ്നാനപ്പെടു
ത്തിയും ഞാൻ നിങ്ങളോടു കല്പിച്ചവ ഒക്കെയും സൂക്ഷിപ്പാന്തക്കവ
ണ്ണം ഉപദേശിച്ചും ഇങ്ങിനെ സകല ജാതികളെയും ശിഷ്യരാ
ക്കിക്കൊൾവിൻ. ഞാനോ ഇതാ ലോകാവസാനത്തോളം എല്ലാ
നാളും നിങ്ങളോടു കൂടെ ഉണ്ടു (മത്ത. ൨൮). ഈ ത്രിയേകദൈ
വത്തിന്റെ മാൎഗ്ഗത്തിൽ നീ (നിങ്ങൾ) ഉപദേശിക്കപ്പെട്ടു ശിഷ്യ
നാവാൻ (യാവാൻ, രാവാൻ) മനസ്സു കാട്ടിയതുകൊണ്ടു ഈ സഭ
യുടെ മുമ്പിൽ നീ (നിങ്ങൾ) ഹൃദയംകൊണ്ടു വിശ്വസിച്ചതി
നെ വായ്കൊണ്ടു സ്വീകരിപ്പാനും അവന്റെ കൃപാനിയമത്തിൽ
പ്രവേശിപ്പാനും നിന്നെ (നിങ്ങളെ) പ്രബോധിപ്പിക്കുന്നു.

൧.സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ നീ (നിങ്ങൾ) വിശ്വസിക്കു
ന്നുവോ?

അവന്റെ ഏകപുത്രനായി; നമ്മുടെ കൎത്താവായ യേശു
ക്രിസ്തുവിങ്കലും ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന
കന്യകയിൽ ഉല്പാദിതനായി ജനിച്ചു എന്നും പൊന്ത്യപിലാത
ന്റെ കീഴിൽ കഷ്ടമനുഭവിച്ചു ക്രൂശിക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു
പാതാളത്തിൽ ഇറങ്ങി എന്നും മൂന്നാം ദിവസം ഉയിൎത്തെഴു
നീറ്റു സ്വൎഗ്ഗാരോഹണമായി സൎവ്വശക്തിയുള്ള പിതാവായ
ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു എന്നും അവിടെ
നിന്നു ജീവികളോടും മരിച്ചവരോടും ന്യായം വിസ്തരിപ്പാൻ വരും
എന്നും വിശ്വസിക്കുന്നുവോ‍?

പരിശുദ്ധാത്മാവിലും വിശുദ്ധത്മാരുടെ കൂട്ടായ്മ ആകുന്ന ശു
ദ്ധ സാധാരണസഭയിലും പാപമോചനത്തിലും ശരീരത്തോടെ
ജീവിച്ചെഴുനീല്ക്കുന്നതിലും നിത്യജീവങ്കലും വിശ്വസിക്കുന്നുവോ?

എന്നാൽː അതേ, ഞാൻ (ഞങ്ങൾ) വിശ്വസിക്കുന്നു, എന്നു ചൊല്ലുക(വിൻ).

൨. നീ (നിങ്ങൾ) പിശാചിനോടും അവന്റെ സകല
ക്രിയകളോടും ലോകത്തിന്റെ ആഡംബരമായകളോടും ജഡ
ത്തിന്റെ സകല മോഹങ്ങളോടും മറുത്തു പറയുന്നുവോ?

എന്നാൽː അതേ, ഞാൻ (ഞങ്ങൾ) മറുത്തു പറയുന്നു, എന്നു ചൊല്ലുക(വിൻ). [ 114 ] ൩. വിശേഷാൽ പിതാ പുത്രൻ സദാത്മാവായ പരിശുദ്ധ
ദൈവത്തിന്നു എന്നും വിശ്വസ്തന(ര)ാവാനും അവന്റെ വച
നപ്രകാരം നടന്നു കൊൾവാനും നിൎണ്ണയിക്കുന്നുവോ?

എന്നാൽː അതേ, ഞാൻ (ഞങ്ങൾ) നിൎണ്ണയിക്കുന്നു എന്നു ചൊല്ലുക(വിൻ).

(സ്നാനം ഏല്ക്കുന്നവന്റെ തലമേൽ മൂന്നു വട്ടം വെള്ളം ഒഴിച്ചു ചൊല്ലേണ്ടതുː)

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിൻ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

(സ്നാനം ഏല്ക്കുന്നവന്റെ മേൽ വലങ്കൈ വെച്ചിട്ടു.)

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
സൎവ്വശക്തനായ പിതാവു നിനക്കു പുനൎജ്ജന്മക്കളിയാൽ യേശു
ക്രിസ്തുമൂലം തന്റെ സകല കരുണകളും സമ്മാനിക്കയും പരി
ശുദ്ധാത്മമൂലം നിത്യജീവങ്കലേക്കു നിന്നെ ശക്തനാക്കുകയും
(ശക്തയാക്കുകയും) ചെയ്യുമാറാക. ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ കൂട്ടാ
യ്മയിൽ വിശുദ്ധസ്നാനത്താൽ നിന്നെ ചേൎത്തുകൊണ്ടു കൃപാലു
വായ ദൈവവും പിതാവുമായവൻ നിന്നെ അവസാനം വരെ
തന്റെ കരുണയിൽ പരിപാലിച്ച തൻ ആത്മാവിൻമൂലം
നിത്യജീവങ്കലേക്കു നിന്നെ വിശുദ്ധീകരിപ്പൂതാക. ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
പിതാവും ദൈവവും ആയവൻ നിനക്കു പരിശുദ്ധാത്മാവിൻ
കൃപയെ സമ്മാനിക്കയും നീ വിശ്വാസത്തെ കാത്തു ലോകത്തെ
ജയിച്ചു അവന്റെ ശക്തിയിൽ നിത്യജീവനോളം ഉറെച്ചു നില്ക്ക
യും ചെയ്തു. ആമെൻ. [ 115 ] നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവമേ, സ്വൎഗ്ഗസ്ഥനായ പ്രിയ പിതാ
വേ, തിരുസഭയെ നീ കരുണയാലേ താങ്ങി വൎദ്ധിപ്പിക്കുന്നതിനാ
ലും ഈ നിന്റെ ദാസനെയും (സിയെയും, രെയും) അതിനോടു
ചേൎത്തിരിക്കയാലും നിനക്കു സ്തോത്രവും വന്ദനവും ഉണ്ടാക.
ഇപ്പോൾ വിശുദ്ധസ്നാനത്താൽ ഇവൻ (ൾ, ർ) നിന്റെ പ്രിയ
പുത്രനും ഞങ്ങളുടെ രക്ഷിതാവുമായ കൎത്താവിന്റെ അവയവ
വും(ങ്ങളും) നിന്റെ മകനും (ളും, ക്കളും) സകല സ്വൎഗ്ഗീയമുത
ലിന്നു അവകാശിയും (നിയും,കളും) ആയിത്തീൎന്നിരിക്കുന്നു. ഈ
ലഭിച്ച രക്ഷയിൽ ഇവനെ (ളെ, രെ) പിതാവായി പരിപാലിച്ചു
പോറ്റി സത്യവിശ്വാസത്തിലും ദൈവഭക്തിയുള്ള നടപ്പിലും
വൎദ്ധിപ്പിച്ചു തലയാകുന്ന ക്രിസ്തുവിങ്കലേക്കു എല്ലാം കൊണ്ടും
വളരുമാറാക്കി സകല ജ്ഞാനത്തിലും വിശുദ്ധനീതികളിലും
തികഞ്ഞ പുരുഷാഭിപ്രായം എത്തിച്ചരുളെണമേ. യാതൊരു ദുരു
പദേശം പ്രപഞ്ചവിചാരം ജഡമോഹം എന്നിവറ്റാൽ ഇന്നു
സ്വീകരിച്ച നിന്റെ സത്യത്തിൽനിന്നു ഇവൻ (ൾ, ർ ) തെറ്റി
പ്പോകാതിരിപ്പാൻ തുണെക്കേണമേ. വാഗ്ദത്തം ചെയ്ത അവകാ
ശത്തെ എല്ലാവിശുദ്ധരോടും ഒന്നിച്ചു ഇവനും (ളും,രും) പ്രാ
പിപ്പാൻ കരുണനല്കേണം എന്നു നിന്റെ പ്രിയ പുത്രനും
ഞങ്ങളുടെ കൎത്താവുമായ യേശു ക്രിസ്തുമൂലം അപേക്ഷിക്കുന്നു.
ആമെൻ. std.

അല്ലെങ്കിൽ.

ഞങ്ങളുടെ പ്രിയ കൎത്താവും ദൈവത്തിൻ പുത്രനും ആയ
യേശു ക്രിസ്തുവേ, ദുഷ്ടരാകുന്ന നിങ്ങൾ മക്കൾക്കു നല്ല ദാന
ങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ പിതാവു
തന്നോടു യാചിക്കുന്നവൎക്കു പരിശുദ്ധാത്മാവിനെ എത്ര അധി
കം കൊടുക്കും* എന്നു നീ പണ്ടു പറഞ്ഞതു കൂടാതെ ഭൂമിമേൽ
നിങ്ങളിൽ ഇരുവർ യാചിക്കുന്ന ഏതൂ കാർയ്യംകൊണ്ടും ഐകമ [ 116 ] ത്യപ്പെട്ടു എങ്കിൽ അതു സ്വൎഗ്ഗസ്ഥനായ എൻ പിതാവിൽനിന്നു
അവൎക്കു ഭവിക്കും* എന്നു വാഗ്ദത്തം ചെയ്തിട്ടും ഉണ്ടല്ലോ. എ
ന്നാൽ ഇന്നു സ്നാനപ്പെട്ട ഈ സഹോദരനെ (രിയെ, രെ) പരി
ശുദ്ധാത്മാവിനെ കൊണ്ടു ബലപ്പെടുത്തി വിശുദ്ധസുവിശേഷ
ത്തിന്റെ അനുസരണയിൽ ഉറപ്പിച്ചു താങ്ങി പിശാചിനോ
ടും സ്വന്ത ബലഹീനതയോടും പൊരുതു ജയിക്കുമാറാക്കുക. ഇ
വൻ (ൾ, ർ) പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയോ തിരുസഭെ
ക്കു യാതൊരു ഇടൎച്ചയാലും നഷ്ടം വരുത്തുകയേ ചെയ്യാതെ
നിന്റെ കല്പനെക്കും വാഗ്ദത്തത്തിന്നും ഒത്തവണ്ണം നിന്റെ ബ
ഹുമാനത്തിന്നും തന്റെ ഭാഗ്യത്തിന്നും മറ്റവരുടെ അനുഗ്രഹ
ത്തിന്നും ആയിട്ടു ജീവിച്ചു നടപ്പാൻ നീയേ തുണ നില്ക്കേണമേ.
ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാ
നം ഇടുമാറാകുക. ആമെൻ. (൪ മോശെ ൬.)

൫. പ്രസവിച്ച സ്ത്രീ ഒന്നാം പ്രാവശ്യം പള്ളിയിൽ വന്നാൽ ചൊല്ലേണ്ടുന്ന വന്ദനം.

സൎവ്വശക്തിയും കനിവുമുള്ള ദൈവമായ പിതാവേ, ഇന്നു
വീണ്ടും തിരുമുമ്പിൽവന്നു നില്ക്കുന്ന ഈ സഹോദരിയെ പ്രസ
വസങ്കടത്തിലും ആപത്തിലും നിന്നു ഉദ്ധരിച്ചതിൽ കാണിച്ച
വാത്സല്യസഹായങ്ങളെ വിചാരിച്ചു നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.
നിന്റെ ഈ കൃപാകടാക്ഷത്തെ അവൾ ഓൎത്തു നിന്നെ ആശ്ര
യിക്കുന്നവർ ധന്യർ തന്നെ എന്നു അറിയുമാറാക്കേണമേ. ഇനി
മേലാലും നിന്റെ ഭയത്തിൽ ജീവിച്ചു നടപ്പാനും തിരുസ്നാന
ത്താലെ നിന്റെ കയ്യിൽ ഏല്പിച്ചതും നിന്റെ ദാനവും ആകുന്ന
തന്റെ ശിശുവിനെ നിൻ സ്നേഹത്തിൽ പോറ്റി വളൎത്തുവാനും
കൃപ കാണിക്കേണമേ. അതേ,പ്രിയപിതാവേ,ഈ ശിശു സകല [ 117 ] നന്മയിലും വളൎന്നു മാതാപിതാക്കന്മാൎക്കു സന്തോഷം വരുത്തു
മാറു സഹായിക്കേണമേ. ഒടുവിൽ പെറ്റോരും മക്കളും കൂടെ
കൎത്താവും രക്ഷിതാവും ആകുന്ന യേശുക്രിസ്തുമൂലം നിന്റെ നിത്യ
മഹത്വത്തിന്റെ ഓഹരിക്കാരായി കാണാകേണമേ. ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവമേ, ഇന്നു വീണ്ടും തിരുസഭയിൽ
വന്ന നിന്റെ ദാസിയെ പ്രസവം സംബന്ധിച്ച അനൎത്ഥങ്ങ
ളിൽനിന്നു നീ രക്ഷിച്ചതുകൊണ്ടു താഴ്മയോടെ നിന്നെ സ്തുതി
ക്കുന്നു. പ്രിയപിതാവേ, ഇനിയും നിൻ സഹായത്താലെ
അവൾ വിശ്വാസമുള്ളവളായി നിൻ ഇംഷ്ടത്തെ ചെയ്തുകൊണ്ടു
ജീവിച്ചു നടക്കണമെന്നും സഞ്ചാരദിവസങ്ങളുടെ അവസാന
ത്തിൽ വരുവാനുള്ള ജീവന്റെ നിത്യതേജസ്സിനെ പ്രാപിക്കേ
ണം എന്നും കൎത്താവായ യേശുക്രിസ്തുമൂലം നിന്നോടു കരുണ
യാചിക്കുന്നു. ആമെൻ.


II. സ്ഥിരീകരണം.

(സുവിശേഷസഭയിൽനിന്നുള്ള യുവാക്കളെയും യുവതിക
ളെയും തിരുവത്താഴത്തിൽ ചേൎക്കുന്നതിന്നു മുമ്പെ ഉപദേ
ശവും സ്ഥിരീകരണവും കൊടുക്കേണ്ടതു.)

നമ്മുടെ ആരംഭം സ്വൎഗ്ഗങ്ങളെയും ഭൂമിയെയും ഉണ്ടാക്കിയ
യഹോവയുടെ നാമത്തിൽ ആയിരിപ്പൂതാക.

യേശുക്രിസ്തുവിൽ പ്രിയമുള്ളവരേ, ഈ കുട്ടികൾ സ്നാനം
മൂലം നമ്മോടു ഒന്നിച്ചു ദൈവകരുണയിൽ കുട്ടാളികളായതു
കൊണ്ടു തങ്ങളുടെ കൎത്താവും വീണ്ടെടുപ്പുകാരനുമായവന്റെ
മുമ്പിൽ നിന്നുകൊണ്ടു ഈ ക്രിസ്തീയസഭ കാൺങ്കേ സ്നാനനിയ
മത്തെ പുതുക്കുവാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷസത്യം താല്പ
ൎയ്യത്തോടെ പറിപ്പിച്ചു കൊടുത്തതിനാൽ രക്ഷയുടെ അറിവി [ 118 ] ലേക്കു വേണ്ടുന്ന പഠിപ്പു സാധിച്ചു. കൎത്താവു തന്റെ സഭെക്കു
സമ്മാനിക്കുന്ന സകല അനുഗ്രഹത്തിലും കൂട്ടാവകാശം ലഭിക്ക
യും അവന്റെ കൃപാകരമായ അത്താഴത്തിൽ ചേൎന്നുകൊണ്ടു
രക്ഷിതാവിനോടുള്ള കൂട്ടായ്മയെ ഉറപ്പിക്കയും വേണം എന്നതു
അവരുടെ ആഗ്രഹവും അപേക്ഷയും ആകുന്നു. എന്നാൽ അവ
രുടെ താല്പൎയ്യം പരമാൎത്ഥമുള്ളതാകുന്നു എന്നു തെളിയേണ്ടതിന്നു
ദൈവത്തിന്നും ഈ ക്രിസ്തീയസഭെക്കും മുമ്പാകെ നമ്മുടെ വിശ്വാ
സത്തെ സ്വീകരിച്ചു ചൊല്വാനും സ്നാനത്തിലെ നേൎച്ചയെ
ഉറക്കെ നേൎന്നുകൊൾവാനും അവൎക്കു മനസ്സുണ്ടു. അതുകൊണ്ടു
ഈ പ്രിയകുട്ടികളുടെ സ്വീകാരവും വാഗ്ദത്തവും ശിഷ്യൎക്കു യോ
ഗ്യമായ അനുരാഗത്തോടെ കേട്ടും പ്രാൎത്ഥനയിൽ അവരെ താല്പ
ൎയ്യത്തോടെ ഓൎത്തും കൊൾവിൻ എന്നു ഞാൻ ദൈവനാമത്തിൽ
നിങ്ങളെ പ്രബോധിപ്പിക്കുന്നു. എന്നാൽ ദൈവം സദാത്മൂലം
ഇവരിൽ ആരംഭിച്ച നല്ല പ്രവൃത്തിയെ ഉറപ്പിച്ചു തികക്കേണ്ട
തിന്നു നാം ഐകമത്യപ്പെട്ടു പ്രാൎത്ഥിക്ക.

പ്രാൎത്ഥന.

സ്വൎഗ്ഗസ്ഥനായ പ്രിയപിതാവേ, ഈ കുട്ടികളെ നീ വിശുദ്ധ
സ്നാനംമൂലം നിന്റെ ധന്യമായ സംസൎഗ്ഗത്തിൽ ചേൎത്തു ഇതു
വരെയുെം കനിഞ്ഞു പരിപാലിച്ചിരിക്കയാൽ ഞങ്ങൾ നിന്നെ
സ്തുതിക്കുന്നു. നിന്നെയും നിന്റെ പ്രിയപുത്രനെയും അറിവാൻ
ഇവരെ പഠിപ്പിച്ചതു നിന്റെ വലിയ ദയ തന്നെ. പ്രിയപിതാ
വേ, ഇന്നും ഇവരെ യേശുവിന്നിമിത്തം കടാക്ഷിച്ചു നോക്കുക,
ജീവനുള്ള അറിവു കൊടുത്തു പ്രകാശിപ്പിക്കുക, പരിശുദ്ധാത്മാ
വിൻ ദാനങ്ങളെ ഇവരിൽ വൎദ്ധിപ്പിക്ക. ഗ്രഹിച്ച സത്യത്തിൽ
ഇവരെ ഉറപ്പിച്ചു ഭക്തിയെ മുഴുപ്പിച്ചു ധന്യമായ മരണത്തോളം
വിശ്വസ്തരാക്കിത്തീൎക്കേണമേ. ആമെൻ.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങ
ളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ
കാക്കുക. ആമെൻ. [ 119 ] എന്നാൽ നിങ്ങളുടെ സ്വീകാരത്തെ ചൊല്ലുവിൻ.

(സ്ഥിരീകരണത്തിന്നുള്ള ഉപദേശം എന്ന പുസ്തകത്തിലെ
ചോദ്യങ്ങളെ ചോദിക്ക. അവരവർ ഒരോന്നിന്നു ഉത്തരം
പറഞ്ഞതിൽ പിന്നെ എല്ലാവരോടും ചോദിക്കേണ്ടുന്നിതുː)

൧. പ്രിയകുട്ടികളേ, സുവിശേഷസാരമാകുന്ന ഈ വിശ്വാ
സത്തെ നിങ്ങൾ വായാലും ഹൃദയത്താലും സ്വീകരിക്കയും
മുറുകേ പിടിച്ചുകൊൾകയും നടപ്പിന്നു മാതൃകയാക്കുകയും ചെ
യ്പാൻ മനസ്സുണ്ടോ?

അതേ, മനസ്സുണ്ടു.

൨. പിശാചിനോടും അവന്റെ സകലക്രിയകളോടും ലോ
കത്തിന്റെ ആഡംബരമായകളോ‍ടും ജഡത്തിന്റെ സകല
മോഹങ്ങളോടും മറുത്തു പറയുന്നുവോ?

അതേ, ഞങ്ങൾ മറുത്തു പറയുന്നു.

൩. എങ്കിലോ പിതാ പുത്രൻ സദാത്മാവായവന്നു എന്നും
വിശ്വസ്തരായി അവന്റെ ഇഷ്ടത്തിന്നും വചനത്തിന്നും ഒത്ത
വണ്ണം വിശ്വസിച്ചു നടപ്പാനും കഷ്ടപ്പെട്ടു മരിപ്പാനും നിശ്ച
യിച്ചു കൈയേല്ക്കുന്നുവോ?

അതേ, ഞങ്ങൾ അപ്രകാരം പൂൎണ്ണമനസ്സോടെ കൈയേല്ക്കുന്നു. ദൈവം
തന്റെ ആത്മാവിൻ കൃപയും ശക്തിയും ഞങ്ങൾക്കു നല്കി തുണെക്കേണമേ.
ആമെൻ.

(പിന്നെ ഓരോ ബാലനും ബാലയും മുട്ടുകുത്തുകയിൽ തല
മേൽ വലങ്കൈ വെച്ചു ചൊല്ലേണ്ടതുː)

സ്വൎഗ്ഗസ്ഥനായ പിതാവു യേശുക്രിസ്തുവിൻ നിമിത്തം
പരിശുദ്ധാത്മാവിൻ ദാനത്തെ നിന്നിൽ പുതുക്കി വൎദ്ധിപ്പിക്ക.
നീ വിശ്വാസത്തിൽ ഉറെപ്പാനും ഭക്തിയിൽ മുഴുപ്പാനും കഷ്ട
ത്തിൽ പൊറുപ്പാനും നിത്യജീവന്റെ പ്രത്യാശയിൽ ആനന്ദി
പ്പാനും തന്നെ. ആമെൻ.

അല്ലെങ്കിൽ.

നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവായവൻ
തന്റെ തേജസ്സിൻ ധനപ്രകാരം അകത്തേ മനുഷ്യനിൽ സദാ [ 120 ] ത്മാവിനാൽ ശക്തിയോടെ ബലപ്പെടുമാറും വിശ്വാസത്താൽ
ക്രിസ്തു നിന്റെ ഹൃദയത്തിൽ വസിച്ചുകൊള്ളുമാറും ദൈവത്തി
ന്റെ സകലനിറവിനോളം നിറഞ്ഞു വരുമാറാും നിണക്കു കൃപ
നല്കുമാറാക. ആമെൻ. (എഫെ. ൩.)

അല്ലെങ്കിൽ.

യേശുക്രിസ്തുവിൽ തന്റെ നിത്യതേജസ്സിലേക്കു നിന്നെ വിളി
ച്ചവനായി സൎവ്വകൃപാവരമുടയ ദൈവം താൻ നിന്നെ യഥാ
സ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാനപ്പെ
ടുത്തുകയും നിത്യാനന്ദത്തിന്നായി സ്വശക്തിയാൽ കാക്കുകയും
ചെയ്പൂതാക. ആമെൻ. (൧ പേത്ര. ൫.)

അല്ലെങ്കിൽ.

സമാധാനത്തിൽ ദൈവമായവൻ നിന്നെ അശേഷം ശുദ്ധീ
കരിക്ക, നിന്റെ ആത്മാവും ദേഹിയും ദേഹവും നമ്മുടെ കൎത്താ
വായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്ക
പ്പെടുമാറാക. ആമെൻ. (൧ തെസ്സ.൫.)

അല്ലെങ്കിൽ.

സമാധാനത്തിന്റെ ദൈവം നിന്നെ തന്റെ ഇഷ്ടം ചെയ്പാ
ന്തക്കവണ്ണം സകലക്രിയയിലും യഥാസ്ഥാനപ്പെടുത്തി
നിന്നിൽ തനിക്കു പ്രസാദം ഉള്ളതിനെ യേശുക്രിസ്തുമൂലം നട
ത്തുമാറാക. (എബ്ര. ൧൩.)

നാം പ്രാർത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവവും കനുവു നിറഞ്ഞ പിതാവുമാ
യുള്ളോവേ, എല്ലാനന്മയും ഞങ്ങളിൽ വിതെച്ചു നട്ടു വളൎത്തി
തികെച്ചു തരുന്നവനേ, ഈ കുട്ടികളെ ക്രിസ്തുവിന്റെ ജീവനുള്ള
അവയവങ്ങളായി സത്യവിശ്വാസത്തിലും തിരുസുവിശേഷ
ത്തിൻ അനുസരണത്തിലും നീ തന്നെ നിത്യം കാക്കേണമേ.
ഇന്നു സ്വീകരിച്ച സത്യത്തിൽനിന്നു തെറ്റിപ്പോവാൻ യാതൊരു [ 121 ] ദുരുപദേശത്താലും ജഡമോഹങ്ങളാലും സംഗതിവരരുതേ. ഇവർ
തലയാകുന്ന ക്രിസ്തുവിങ്കലേക്കു എല്ലാവിധത്തിലും വളൎന്നുവരു
മാറാക. സകലജ്ഞാനത്തിലും നീതിവിശുദ്ധികളിലും യേശു
വിന്റെ തികഞ്ഞ പുരുഷപ്രായത്തിന്റെ അളവോടു ഇവർ
എത്തുമാറാക. നിന്നെയും നിന്റെ പ്രിയപുത്രനെയും പരി
ശുദ്ധാത്മാവെയും ഏകസത്യദൈവം എന്നു അവർ മേല്ക്കുമേൽ
അറിഞ്ഞു പരിചയിച്ചു ധൈൎയ്യം ഏറി തിരുസഭയിൽ വാക്കി
നാലും നടപ്പിനാലും സ്വീകരിച്ചുകൊണ്ടു അധികം ഫല
ങ്ങളെ കാച്ചു, നിന്റെ കൃപയെ മഹിമപ്പെടിത്തേണ്ടതിന്നു
ഞങ്ങളുടെ കൎത്താവായ യേശുക്രിസ്തുമൂലം തുണച്ചെരുളേണമേ.
ആമെൻ.

സമാധാനത്തിൽ പോയിക്കൊൾവിൻ. സ്വൎഗ്ഗങ്ങളെയും ഭൂമി
യെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെ
ട്ടവർ. ആമെൻ.

അല്ലെങ്കിൽ.

സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, നിന്റെ ചൊല്ലിമുടിയാ
ത്ത ജ്ഞാനത്താലും നീതിയാലും രാജ്യത്തിന്റെ രഹസ്യങ്ങളെ
ജ്ഞാനികൾക്കും വിവേകികൾക്കും തോന്നാതവണ്ണം മറെച്ചു
ശിശുക്കൾക്കു വെളുപ്പെടുത്തിയതു കൊണ്ടു ഞങ്ങൾ നിന്നെ
വാഴ്ത്തുന്നു. നിന്റെ പുത്രനായ യേശുക്രിസ്തുവിനെയും അവന്റെ
സുവിശേഷത്തിന്റെ പരമാൎത്ഥത്തെയും മനസ്സോടെ വിശ്വ
സിച്ചും വായികൊണ്ടു സ്വീകരിച്ചും കൊള്ളുന്ന അറിവിനെ
ഈ ഞങ്ങളുടെ മക്കൾക്കും കൂടെ കൊടുക്കുന്ന മഹാകരുണെക്കാ
യിട്ടു നിണക്കു സ്തോത്രം ഉണ്ടാക. നിന്റെ പരിശുദ്ധാത്മാ
വിനെ കൊണ്ടു ഇവരുടെ ഹൃദയങ്ങളെയും ഭാവങ്ങളെയും പ്രകാ
ശിപ്പിച്ചു ഇവൎക്കു ബലം കിട്ടി ജീവനുള്ള വിശ്വസത്തിലും ഭക്തി
യിലും സ്ഥിരതയിലും ദിവ്യവസ്തുക്കളുടെ രുചിയിലും വൎദ്ധന വരു
ത്തി ദേഹികളുടെ രക്ഷയെ കുറവെന്നിയെ സാധിപ്പിക്കേണമേ.
തിരുനാമത്തിന്റെ ബഹുമാനത്തിന്നായി ഇവർ വിശ്വാസസ്നേ [ 122 ] ഹങ്ങളുടെ നിജഫലങ്ങളെ കായ്ക്കുകയും സൽക്രിയകളിൽ ഉത്സാ
ഹിച്ചു നടക്കയും ന്യായമായി പോരാടിയവരുടെ കൂട്ടത്തിൽ
നീതികിരീടം പ്രാപിക്കയും ചെയ്പൂതാക. ഇതെല്ലാം ഞങ്ങൾ
വിനയത്തോടെ അപേക്ഷിക്കുന്നതു നിന്റെ പുത്രനായ യേശു
മൂലം തന്നെ. ആയവൻ നിന്നോടു കൂടെ സദാത്മാവിന്റെ ഒരു
മയിൽ തന്നെ സത്യദൈവമായി എന്നും ജീവിച്ചും വാണും കൊ
ണ്ടിരിക്കുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ത;യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം
ഇടുമാറാക. ആമെൻ. (൪ മോശെ ൬).

III. രോമസഭക്കാരുടെ അംഗീകരണം.

(ബോധകൻ കലോചിതമായ ചില പ്രബോധനങ്ങളെ
കഴിച്ചതിന്റെ ശേഷം ചോദിക്കേണ്ടതാവിതുː)

൧. രോമസഭയുടെ സകലദുരുപദേശങ്ങളെയും മറുത്തു പറ
കയും ദൈവവചനത്തിലുള്ള സുവിശേഷോപദേശം വാക്കു
മൂലവും ഹൃദയപൂൎവ്വവും സ്വീകരിക്കയും ചെയ്യുന്നുവോ? വിശേ
ഷാൽ യേശുക്രിസ്തൻ നമ്മുടെ ഏകരക്ഷിതാവാകുന്നുവെന്നും
ക്രിയകളുടെ പുണ്യത്താൽ അല്ലകരുണമൂലം വിശ്വാസത്താൽ
അത്രേ നാം രക്ഷിക്കപ്പെടുന്നു എന്നും പൂൎണ്ണമനസ്സോടെ വിശ്വ
സിക്കുന്നുവോ?

എന്നാൽːഅതേ,ഹൃദയപൂൎവ്വം ഇതെല്ലാം ചെയ്യുന്നു എന്നു ചൊല്ലുക(വിൻ.)

൨. അന്ധകാരരാജ്യത്തോടും ദൈവത്തിന്നു വിരോധമായ
സകലഭാവക്രിയകളോടും മറുത്തു പറയുന്നുവോ?

അതേ, ഞാൻ (ഞങ്ങൾ) മറുത്തു പറയുന്നു.

൩. എങ്കിലോ പിതാ പുത്രൻ സദാത്മാവായ പരിശുദ്ധ
ദൈവത്തിന്നു സദാ വിശ്വസ്തന(ര)ാവാനും അവന്റെ ഇഷ്ടത്തി [ 123 ] ന്നും വചനത്തിന്നും ഒത്തവണ്ണം ജീവിച്ചു കഷ്ടപ്പെട്ടു മരിപ്പാനും
നിശ്ചയിച്ചു കയ്യേല്ക്കുന്നുവോ?

അതേ, ഞാൻ (ഞങ്ങൾ) അപ്രകാരം പൂൎണ്ണമനസ്സോടെ കയ്യേല്ക്കുന്നു.
ദൈവം തന്റെ ആത്മാവിൻ കൃപയും ശക്തിയും എനിക്കു (ഞങ്ങൾക്കു) നല്കുമാ
റാക. ആമെൻ.

(പിന്നേ അംഗീകരണാൎത്ഥികൾ ബോധകന്നു വലങ്കൈ
കൊടുക്കയും ബോധകൻ അവരുടെ തലമേൽ കൈവെച്ചു
അനുഗ്രഹം നല്കുകയും ചെയ്യേണം.)

അനുഗ്രഹവാക്യം.

യേശുക്രിസ്തുവിൽ തന്റെ നിത്യതേജസ്സിലേക്കു നിന്നെ വിളി
ച്ചവനായി സൎവ്വകൃപാവരമുടയ ദൈവം താൻ നിന്നെ യഥാ
സ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാനപ്പെടുത്തു
കയും നിത്യാനന്ദത്തിന്നായി സ്വശക്തിയാൽ കാക്കുകയും ചെ
യ്പൂതാക. ആമെൻ. (൧ പേത്ര. ൫.)

അല്ലെങ്കിൽ.

സമാധാനത്തിന്റെ ദൈവം നിന്നെ തന്റെ ഇഷ്ടം ചെ
യ്പാന്തക്കവണ്ണം സകലസൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി,
നിന്നിൽ തനിക്കു പ്രസാദം ഉള്ളതിനെ യേശുക്രിസ്തുമൂലം നട
ത്തുമാറാക. ആമെൻ. (എബ്ര. ൧൩.)

(വേറെ അനുഗ്രഹവാക്യങ്ങളെ. ൨൦൭-ാം ഭാഗത്തിൽ കാണും,)

നാം പ്രാർത്ഥിക്ക.

(പ്രാർത്ഥന ൧൦൩,൧൦൮-ാം ഭാഗങ്ങളിൽ കാണും.)

നാം പ്രാൎത്ഥിക്ക.

(പ്രാൎത്ഥന, ൧൦൩, ൧൦൮-ാം ഭാഗങ്ങളിൽ കാണും.) [ 124 ] IV. ഭ്രഷ്ടന്മാരുടെ അംഗീകരണം.

(മൂപ്പയോഗം വീണ്ടും ചേൎപ്പാനായിട്ടു സമ്മതിച്ചിട്ടുള്ള സ
ഭാഭ്രഷ്ടന്മാരെ ദൈവാരാധനയിൽ പ്രസംഗം തീൎന്നു പ്രാൎത്ഥ
ന കഴിച്ചതിന്റെ ശേഷം സഭയുടെ മുമ്പാകെ അംഗീകരി
ക്കേണ്ടതാകുന്നു. ബോധകൻ തിരുവത്താഴപീഠത്തിന്റെ
മുമ്പിൽ നിന്നുകൊണ്ടു ഭ്രഷ്ടന്മാരുടെ അവസ്ഥെക്കൊത്തവണ്ണം
അവരോടും സഭയോടും പ്രബോധനം കഴിച്ചിട്ടു കൈക്കൊ
ള്ളേണ്ടുന്ന ഭ്രഷ്ടന്മാരോടും ചോദിക്കേണ്ടതാവിതുː)

൧. നീ (നിങ്ങൾ) ചെയ്തിട്ടുള്ള പാപം പൂൎണ്ണഹൃദയത്തോടെ
അറിഞ്ഞു അനുതപിച്ചുംകൊണ്ടും അതിന്നു കരുണയും മോച
നവും ലഭിപ്പാൻ തക്കവണ്ണം ആഗ്രഹിക്കുന്നുവോ?

൨. നീ (നിങ്ങൾ) മേലാൽ നിന്റെ (നിങ്ങളുടെ) സ്നാന
നിയമത്തെ വിശ്വസ്തതയോടെ കാത്തുകൊണ്ടു പാപത്തെ വെ
റുത്തുവിടുവാനും പിതാ പുത്രൻ സദാത്മാവായ പരിശുദ്ധദൈവ
ത്തിന്നു എപ്പോഴും വിശ്വസ്തന(ര)ായിരിപ്പാനും അവന്റെ വച
നത്തിന്നും ഇഷ്ടത്തിന്നും ഒത്തവണ്ണം ജീവിപ്പാനും വാഗ്ദത്തം
ചെയ്യുന്നുവോ?

൩. നിന്റെ (നിങ്ങളുടെ) ഈ മനോനിൎണ്ണയം ഉറപ്പിക്കേ
ണ്ടതിന്നായിട്ടു ഈ ക്രിസ്തീയസഭയുടെ മുമ്പാകെ നിന്റെ (നി
ങ്ങളുടെ) വലങ്കൈ എനിക്കു തരിക (തരുവിൻ).

(പിന്നെ ബോധകൻ ചൊല്ലേണ്ടതുː)

സമാധാനത്തോടെ പോക (പോകുവിൻ)ː മേലാൽ അധി
കം വിടക്കായതു നിണക്കു (നിങ്ങൾക്കു) സംഭവിക്കായ്പാൻ പാ
പം ചെയ്യരുതു. സമാധാനത്തിൻ ദൈവമായവൻ നിന്നെ (നി
ങ്ങളെ) അശേഷം ശുദ്ധീകരിക്ക. നിന്റെ (നിങ്ങളുടെ) ആത്മാ
വും ദേഹിയും ദേഹവും നമ്മുടെ കൎത്താവായ യെശുക്രിസ്തുവി
ന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്കപ്പെടുമാറാക. ആ
മെൻ. [ 125 ] നാം പ്രാൎത്ഥിക്ക.

നിണക്കു നല്കപ്പെട്ടവറ്റിൽ ഒന്നും നഷ്ടമായ്പോവാൻ സമ്മ
തിക്കാത്ത കൎത്താവേ, നിന്റെ തൊഴുത്തിൽനിന്നു പുറത്തായ്പോ
യിരുന്ന ഈ നിന്റെ എളിയ ആടു (കളെ) നീ അന്വേഷിച്ചു ക
ണ്ടെത്തി മടക്കിക്കൊണ്ടുവന്നതുകൊണ്ടു ഞങ്ങൾ നന്നിയോടെ
നിന്നെ സ്തുതിക്കുന്നു. ഇനി ഇവനും (ളും,രും) ഞങ്ങൾ എല്ലാവ
രും തെറ്റിപ്പോകാതെ നിന്റെ സഭെക്കകത്തു നിന്റെ ശബ
ത്തെ അനുസരിച്ചു ജീവപൎയ്യന്തം നിണക്കുള്ളവരായി വസിക്കേ
ണ്ടതിന്നു കരുണ ചെയ്തു സഹായിക്കേണമേ. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാ
നം ഇടുമാറാക. ആമെൻ.

v. തിരുവത്താഴം.

൧.തിരുവത്താഴം ആചരിക്കുന്നതിന്റെ പരസ്യം.
(മുമ്പിലേത്ത ഞായറാഴ്ചയിൽ അറിയിക്കേണ്ടുന്നതാവിതുː)

പ്രിയസഹോദരന്മാരേ, കൎത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ വരു
ന്ന കൎത്തൃവാരത്തിൽ ഈ സഭയിൽ തിരുവത്താഴം ആചരിക്കും.
അതിനായി യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാ സഭക്കാ
രെയും ക്ഷണിക്കുന്നു. അതിൽ ചേരുവാൻ മനസ്സുള്ളവർ ദൈവ
സഹായത്താലേ ഹൃദയങ്ങളെ നന്നായി ആരാഞ്ഞു ഒരുക്കിക്കൊ
ള്ളേണ്ടതാകുന്നു. ആ വിലയേറിയ കൃപാസാധനം ആൎക്കും ശിക്ഷാ
വിധിയായിട്ടില്ല എല്ലാവൎക്കും നിത്യാനുഗ്രഹമായി തന്നെ തീരു
വാൻ നോക്കേണ്ടതല്ലോ. അതുകൊണ്ടു ദൈവവചനം മാതൃക
യാക്കി നിങ്ങളുടെ നടപ്പിനെ ശോധന ചെയ്തു, വിചാരത്തിലും വാ
ക്കിലും ക്രിയയിലും പിഴച്ചപ്രകാരം കാണുംതോറും സത്യമായി [ 126 ] അനുതാപപ്പെടുകയും പരിശുദ്ധദൈവത്തോടു ഏറ്റുപറകയും
അവന്റെ കരുണയാലെ ഗുണപ്പെടുവാൻ നിശ്ചയിക്കുകയും ചെ
യ്യേണ്ടതു. പിന്നെ ദൈവത്തോടു മാത്രമല്ല കൂട്ടുകാരനോടും പിഴെ
ച്ചപ്രകാരം കണ്ടാൽ അവനോടു ഇണങ്ങി അന്യായം ചെയ്ത
തിന്നു തക്കപ്രതിശാന്തികൊടുപ്പാനും ഒരുമ്പെടേണ്ടതു. നിങ്ങളെ
പകെച്ചവരെയും ദുഃഖിപ്പിച്ചവരെയും ഓൎക്കുന്തോറും ദൈവം
നിങ്ങളുടെ സകല കുറ്റങ്ങളെയും ക്ഷമിച്ചുവിടേണം എന്നു
നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നെ അവൎക്കു ക്ഷമിച്ചു വിടു
വാൻ നിങ്ങളും മനസ്സുള്ളവരാകേണം. അല്ലാഞ്ഞാൽ തിരുവ
ത്താഴത്തിൻ അനുഭവം ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്ന
പ്രകാരം ആകും. അതുകൊണ്ടു തടങ്ങലെല്ലാം നീക്കി അനുതാ
പവും വിശ്വാസവും ഉള്ള ഹൃദയത്തോടെ കൎത്താവിൻ പന്തി
യിൽ ചേരത്തക്കവണ്ണം കൎത്താവു താൻ നിങ്ങളെ ഉണൎത്തുമാ
റാക. അവനവന്റെ ഹൃദയാവസ്ഥെക്കു ഒത്തവണ്ണം പ്രിയര
ക്ഷിതാവു ഓരോരുത്തനെ കനിഞ്ഞു കരുണയാലെ ആകൎഷിച്ചു
ക്രമത്താലെ നാം എല്ലാവരുടെയും രക്ഷയെ തികെച്ചു ഇഹ
ത്തിലും പരത്തിലും തന്നോടുള്ള കൂട്ടായ്മയെ പൂൎണ്ണമാക്കി തരു
മാറാക. ആമെൻ. W.C.P.

൨. പാപസ്വീകാരത്തിൻ ആചാരം.

(തിരുവത്താഴത്തിന്നു തലേ ദിവസത്തിൽ ഹൃദയങ്ങളെ
ഒരുക്കി പാപത്തെ സ്വീകരിക്കേണ്ടതിന്നു കൂടുമ്പോൾ പ്രസം
ഗത്തിന്നു മുമ്പേ താഴെയുള്ള രണ്ടു പ്രാൎത്ഥനകളിൽ ഒന്നു
ഉപയോഗിക്കാം.)

നാം പ്രാൎത്ഥിക്ക.

കനിവു നിറഞ്ഞ ദൈവവും സ്വൎഗ്ഗസ്ഥപിതാവും ആയു
ള്ളോവേ, നിന്റെ പ്രിയപുത്രൻമുഖാന്തരം വിശുദ്ധ രാത്രിഭോജ
നത്തിൽ കരുണെക്കായും നീതിക്കായും ദാഹിക്കുന്ന എല്ലാ
വൎക്കും വേണ്ടി ആശ്വാസത്തിന്റെയും രക്ഷയുടെയും ഒരു ഉറവു
തുറന്നിരിക്കയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ഞങ്ങൾ മഹാ
വിനയത്തോടു കൂടെ ഞങ്ങളുടെ പാപങ്ങളെ ഉള്ളവണ്ണം അറി [ 127 ] ഞ്ഞും അനുതപിച്ചും കൊണ്ടു ഞങ്ങളുടെ വീണ്ടെടുപ്പുകാരന്റെ
വിശുദ്ധമേശെക്കു ചേൎന്നുവരുവാൻ തക്കവണ്ണം നിന്റെ ആത്മാ
വിനാൽ ഞങ്ങളെ പുതുക്കേണമെന്നു നിന്നോടു അപേക്ഷിക്കുന്നു.
ഈ സ്വൎഗ്ഗീയാഹാരത്തിൽ ഞങ്ങളുടെ ബലഹീന വിശ്വാസ
ത്തിന്നു ശക്തീകരണവും സകലപരീക്ഷകളിലും ഉറപ്പുള്ള ആ
ശ്വാസവും കണ്ടെത്തും എന്നുള്ള സ്ഥിരമായനിശ്ചയത്തെ
ഞങ്ങളിൽ പുതുക്കേണമേ. ഞങ്ങളുടെ ദേഹികളെ വിശുദ്ധീകരി
ക്കയും ഞങ്ങളുടെ കൎത്താവും വീണ്ടെടുപ്പുകാരനുമായവനെ മാത്രം
വിചാരിപ്പാനും അവന്റെ കഷ്ടമരണങ്ങളെ ഓൎത്തു ധ്യാനിപ്പാ
നും നിശ്ചിന്തയുള്ള ലഘുഭാവത്തെ ഞങ്ങളിൽനിന്നു അകറ്റി
ക്കളകയും ചെയ്യേണമേ. ഞങ്ങൾ ഇനി ജഡത്തിൽ ജീവിക്കു
ന്നതു ഞങ്ങളെ സ്നേഹിച്ചു ഞങ്ങൾക്കു വേണ്ടി തന്നെത്താൻ
ഏല്പിച്ചു തന്ന ദൈവപുത്രങ്കലേ വിശ്വാസത്തിൽ ജീവിപ്പാൻ
മുതിൎന്നു കൊണ്ടു കൎത്തൃമേശെക്കു അടുത്തു ചെല്ലേണ്ടതിന്നു
ഞങ്ങൾക്കു കരുണ നല്കി സഹായിക്കേണമേ. ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയും കൃപയുമുള്ള നിത്യദൈവമേ, ഞങ്ങളുടെ
കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പിതാവായു
ള്ളോവേ,അരിഷ്ടപാപികളായ ഞങ്ങൾ നിന്തിരുമുമ്പിൽ സങ്കട
പ്പെട്ടു അറിഞ്ഞും അറിയിച്ചും കൊള്ളുന്നതുː ഞങ്ങൾ പാപ
ത്തിൽ ഉത്ഭവിച്ചു ജനിക്കകൊണ്ടു സ്വഭാവത്താൽ കോപത്തിൻ
മക്കൾ ആകുന്നു; ഞങ്ങളുടെ നടപ്പിൽ ഒക്കയും വിചാരത്താലും
വാക്കിനാലും ക്രിയയാലും നിന്നെ പലവിധേന കോപിപ്പിച്ചി
രിക്കുന്നു. ഞങ്ങളെ സൃഷ്ടിച്ചും രക്ഷിച്ചും വിശുദ്ധീകരിച്ചും പോ
രുന്ന നിന്നെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും എല്ലാ
ശക്തികളാലും സ്നേഹിച്ചിട്ടില്ല. ഞങ്ങളെ പോലേ തന്നെ കൂട്ടു
കാരെ സ്നേഹിച്ചതും ഇല്ല. ആകയാൽ നിൻ ക്രോധത്തിന്നും
ന്യായവിധിക്കും നിത്യമരണശാപങ്ങൾക്കും ഞങ്ങൾ പാത്രമാ
കുന്നു സ്പഷ്ടം. എങ്കിലും നിന്റെ അളവില്ലാത്ത കനിവിനെ
ശരണമാക്കി ഞങ്ങൾ കരുണ തേടിന്നു; നിന്റെ പ്രിയപുത്രനും [ 128 ] ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആകുന്ന യേശുക്രിസ്തു നിമി
ത്തവും നിന്റെ പരിശുദ്ധനാമത്തിന്റെ ബഹുമാനം നിമിത്ത
വും ഞങ്ങളോടു കനിവു തോന്നുകയും സകലപാപങ്ങളെ ക്ഷമി
ക്കയും ഹൃദയത്തിന്നു നല്ല പുതുക്കം നല്കുകയും വേണ്ടു എന്നു ഞ
ങ്ങൾ പരമാൎത്ഥമായി അപേക്ഷിക്കുന്നു. അല്ലയോ കൎത്താവേ, അ
രിഷ്ടപാപികളായ ഞങ്ങളോടു കരുണ ഉണ്ടാകേണമേ. ആമെൻ.

(പ്രസംഗം കഴിഞ്ഞിട്ടു ചൊല്ലേണ്ടതു.)

യേശുക്രിസ്തുവിൽ പ്രിയമുള്ളവരേ, കൎത്താവിന്റെ രാത്രിഭോ
ജനത്തിൽ ചേരുവാൻ ഭാവിക്കുന്നവർ എല്ലാം പൗെൽ അപോ
സ്തലന്റെ വചനങ്ങളെ ഓൎക്കേണ്ടതു. ഏവ എന്നാൽː മനുഷ്യൻ
തന്നെത്താൻ ശോധന ചെയ്തിട്ടു വേണം ഈ അപ്പത്തിൽനിന്നു
ഭക്ഷിച്ചും പാനപാത്രത്തിൽനിന്നു കുടിച്ചും കൊൾവാൻ. അപാ
ത്രമായി ഭക്ഷിച്ചു കുടിക്കുന്നവൻ കൎത്താവിൻ ശരീരത്തെ വിവേ
ചിക്കായ്ക്കയാൽ തനിക്കുതാൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടി
ക്കുന്നു1). അതുകൊണ്ടു നാം വിധിക്കപ്പെടായ്പാൻ വേണ്ടി നാം
നമ്മെ തന്നെ വിസ്തരിച്ചുകൊൾക. ഞങ്ങൾക്കു പാപം ഇല്ല
എന്നു നാം പറഞ്ഞാൽ നമ്മെ നാം തെറ്റിക്കുന്നു, നമ്മിൽ
സത്യവും ഇല്ല2). മനുഷ്യന്റെ ഹൃദയത്തിലേ വിചാരം ബാല്യം
മുതൽ എല്ലായ്പോഴും ദോഷമുള്ളതാകുന്നു3). ജഡത്തിൽനിന്നു
ജനിച്ചതു ജഡമത്രേ4). വ്യത്യാസം ഒട്ടും ഇല്ലല്ലോ, എല്ലാവരും
പാപം ചെയ്തു ദൈവതേജസ്സില്ലാതെ ചമഞ്ഞു5). കൎത്താവോ
ഹൃദയങ്ങളെയും കരളുകളെയും ശോധന ചെയ്യുന്നു; സകലവും
അവന്റെ കണ്ണുകൾക്കു നഗ്നവും മലൎന്നതുമായി കിടക്കുന്നു6)
. ദോഷം രുചിക്കുന്ന ദൈവമല്ല നീ, ദുഷ്ടന്നു നിങ്കൽ പാർപ്പില്ല7)
. പാപത്തിൽ വസിച്ചുനിന്നാൽ കാഠിന്യത്താലും അനുതപി
ക്കാത്ത ഹൃദയത്താലും നാം ദൈവത്തിൻ ന്യായവിധി വെളിപ്പെ
ടുന്ന കോപദിവസത്തിലേക്കു നമുക്കു തന്നെ കോപത്തെ ചര
തിക്കുന്നു8). ആയവൻ ഓരോരുത്തന്നു അവനവന്റെ ക്രിയകൾക്കു
തക്ക പകരം ചെയ്യും, മുഖപക്ഷം അവൻപക്കൽ ഇല്ല. അതു [ 129 ] കൊണ്ടു നിങ്ങളുടെ പാപങ്ങൾ മാഞ്ഞു പോകേണ്ടതിനു മാന
സാന്തരപ്പെട്ടു തിരിഞ്ഞു കെൾവിൻ1). ദുഷ്ടൻ തന്റെ വഴി
യെയും അകൃത്യക്കാരൻ തന്റെ വിചാരങ്ങളെയും വിട്ടു യഹോ
വയുടെ നേരെ മടങ്ങി വരിക2). നിങ്ങളുടെ കുറ്റങ്ങളെ അറി
ഞ്ഞു കൊണ്ടു അക്രമങ്ങളെ വിചാരിച്ചു ഖേദിച്ചു ദൈവത്തി
ന്മുമ്പാകെ താണു കൊൾവിൻ. നിങ്ങളിൽ വല്ലവനും അവി
ശ്വാസത്താലെ ദുഷിച്ച ഹൃദയം ഉണ്ടായിട്ടു ജീവനുള്ള ദൈവ
ത്തോടു ദ്രോഹിക്കാതെ പോവാൻ നോക്കുവിൻ3). ഇന്നു അവ
ന്റെ ശബ്ദം കേട്ടാൽ ഹൃദയം കഠിനമാക്കരുതേ.

ഇപ്രകാരം എല്ലാം ദൈവവചനം നമ്മുടെ അയോഗ്യതയെ
വൎണ്ണിച്ചു മാനസാന്തരത്തിന്നു വിളിക്കുന്നതു കൂടാതെ ദിവ്യകാ
രുണ്യത്തിന്റെ അചത്യന്തധനത്തെയും അറിയിച്ചു തരുന്നു.
എങ്ങിനെ എന്നാൽ: എൻ ജീവനാണ, ദുഷ്ടന്റെ മരണത്തിൽ
എനിക്കു ഇഷ്ടമില്ല, ദുഷ്ടൻ തന്റെ വഴിയെ വിട്ടു തിരിഞ്ഞു
ജീവിക്കുന്നതിൽ അത്രെ4). അപ്പന്നു മക്കളിൽ കനിവുള്ള പ്രകാരം
തന്നെ യഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു5).
മനന്തിരിയുന്ന ഏകപാപിയെ ചൊല്ലി സ്വൎഗ്ഗത്തിൽ സന്തോ
ഷം ഉണ്ടു6). ദൈവം ലോകത്തെ സ്നേഹിച്ച വിധമാവിതു:
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവൻ ഏവനും
നശിക്കാതെ നിത്യജീവനുള്ളവൻ ആകേണ്ടതിന്നു അവനെ തരു
വോളം തന്നെ7). പാപത്തെ അറിയാത്തവനെ നാം അവനിൽ
ദൈവനീതി ആകേണ്ടതിന്നു അവൻ നമുക്കു വേണ്ടി പാപം
ആക്കിയതുകൊണ്ടു ദൈവത്തോടു നിന്നുവരുവിൻ8). നിങ്ങളുടെ
സമാധാനത്തിന്നുള്ളവ വിചാരിച്ചു കൊണ്ടു നിങ്ങളുടെ ദേഹി
കളെ രക്ഷിപ്പാൻ ബന്ധപ്പെടുവിൻ. സത്യവചനത്തിൽനിന്നു
ഈ പ്രബോധനവും വാഗ്ദത്തവും കേട്ടിട്ടു നാം ദൈവമുമ്പാകെ
നമ്മെ താഴ്ത്തി പാപങ്ങളെ ഏറ്റുപറഞ്ഞു കരുണ അന്വേ
ഷിച്ചുകൊണ്ടു ചൊല്ലുക. [ 130 ] പ്രാൎത്ഥന.

നിസ്സാരപാപിയായ ഞാൻ സ്വൎഗ്ഗസ്ഥപിതാവിൻ മുമ്പിൽ
ഏറ്റു പറയുന്നിതുː ഞാൻ പലവിധത്തിലും കൊടിയ പാപം
ചെയ്തു കഷ്ടം. തിരുകല്പനകളെ പുറമേ ലംഘിച്ചു നടന്നതി
നാൽ മാത്രമല്ല ഉള്ളിൽ ആത്മാവിനെ കെടുത്തു കറയാക്കിയ
തിനാലും തന്നെ. പലമടിവും, നന്മചെയ്യുന്നതിൽ ഉപേക്ഷയും,
അഹങ്കാരഗൎവ്വവും, അസൂയ പക സിദ്ധാന്തങ്ങളും, കോപകൈ
പ്പുകളും, മായാസക്തി പ്രപഞ്ചാനുഗ്രഹവും, ജഡകാമമോഹ
ങ്ങളും, ലോഭലൌകികഭാവങ്ങളും മറ്റും ഹൃദയത്തിൽ അരുതാ
ത്ത ദുൎന്നയങ്ങൾ പലതും നിറഞ്ഞിരിക്കയാൽ ഞാൻ ദൈവ
ക്രോധത്തിന്നും ന്യായവിധിക്കും ഇഹത്തിലും പരത്തിലും നാനാ
ശിക്ഷകൾക്കും നരകത്തിലേ നിത്യശാപത്തിന്നും പാത്രമായ്ച മ
ഞ്ഞു സത്യം. ഈ എന്റെ പാപങ്ങളെ എന്റെ കൎത്താവായ
ദൈവം അറിയുമ്പോലെ മുറ്റും അറിഞ്ഞുകൊൾവാൻ കഴിയാ
ത്തവൻ എങ്കിലും ഞാൻ വിചാരിച്ചു ദുഃഖിച്ചു സങ്കടപ്പെടുന്നു.
പ്രിയപുത്രനായ യേശുക്രിസ്തുനിമിത്തം ഇതെല്ലാം ക്ഷമിച്ചു
വിട്ടു എന്നെ കരുണയോടെ കടാക്ഷിക്കേണം എന്നു ഞാൻ
കെഞ്ചി യാചിക്കുന്നു. ആമെൻ. W.

കെട്ടഴിപ്പിൻ അറിയിപ്പു.

തങ്ങളുടെ പാപങ്ങളെ ഉള്ളവണ്ണം അറിഞ്ഞും ഏറ്റുപറ
ഞ്ഞും വിശ്വാസടത്തോടെ കൎത്താവിൻ കരുണയും ക്ഷമയും യാ
ചിച്ചുംകൊണ്ടുള്ളോരേ, ഒക്കയും കേൾപ്പിൻ. നമ്മുടെ കൎത്താ
വായ യേശുക്രിസ്തുവിന്റെ പിതാവും ദൈവവുമായവൻ നിങ്ങ
ളെ കനിഞ്ഞു കരുണയോടെ ചേൎത്തുകൊൾവാൻ മനസ്സുള്ള
വൻ ആകുന്നു. അവന്റെ പ്രിയപുത്രനായ യേശുക്രിസ്തു കഷ്ട
പ്പെട്ടു മരിച്ചുണ്ടാക്കിയ പ്രായശ്ചിത്തം നിമിത്തം അവൻ നിങ്ങ
ളുടെ സകല പാപങ്ങളെയും ക്ഷമിച്ചിരിക്കുന്നു. അതുകൊണ്ടു
നമ്മുടെ കൎത്താവായ യേശു: ആൎക്കെങ്കിലും നിങ്ങൾ പാപങ്ങ
ളെ മോചിച്ചാൽ അവൎക്കു മോചിക്കപ്പെടുന്നു; ആൎക്കെങ്കിലും [ 131 ] പിടിപ്പിച്ചാൽ അവൎക്കു പിടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു അരു
ളിച്ചെയ്ത വചനത്തിൻ ശക്തിയെ ആശ്രയിച്ച ക്രിസ്തുസഭയുടെ
വേലക്കാരനായി വിളിക്കപ്പെട്ട ഞാൻ ചൊല്ലുന്നിതു: മനന്തിരി
ഞ്ഞു വിശ്വസിച്ചുള്ള നിങ്ങൾ സകല പാപത്തിൽനിന്നും ഒഴി
വുള്ളവരും വിടപ്പെട്ടവരുമാകുന്നു. യേശുക്രിസ്തു തന്റെ കഷ്ടമ
രണങ്ങളാൽ അദ്ധ്വാനിച്ചുണ്ടാക്കിയതും സൎവ്വലോകത്തിലും അ
റിയിപ്പാൻ കല്പിച്ചിട്ടുള്ളതുമായ മോചനം പോലെ തന്നെ നിങ്ങ
ളുടെ സകല പാപങ്ങൾക്കും നിറഞ്ഞു ൨ഴിഞ്ഞിരിക്കുന്ന മോച
നം ഉണ്ടാക. യേശുവിൻ നാമത്തിൽ അറിയിക്കുന്ന ഈ ആ
ശ്വാസവചനത്തെ നിങ്ങൾ കൈക്കൊണ്ടു ആശ്വസിച്ച മന
സ്സാക്ഷിയെ ശമിപ്പിക്കുന്ന ആധാരം ആക്കി എന്റെ എന്റെ
പാപത്തിനു മോചനം ഉണ്ടു എന്നു ഉള്ളുകൊണ്ടു ഉറെച്ചു വി
ശ്വസിക്കേണ്ടുന്നതു: പിതാ പുത്രൻ പരിശുദ്ധാത്മാവു എന്നീ
ദൈവനാമത്തിൽ തന്നെ.

എന്നാൽ മനന്തിരിയാതെയും വിശ്വസിക്കാതെയും ഇരിക്കു
ന്നവൎക്കു ഒക്കയും പാപങ്ങൾ പിടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും
അവർ മാനസാന്തരപ്പെടാഞ്ഞാൽ ദൈവം നിശ്ചയമായി ശി
ക്ഷിക്കേ ഉള്ളൂ എന്നും കൂടെ കൎത്താവും രക്ഷിതാവുമായ യേശു
ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അറിയിച്ചു അവർ മനന്തിരി
ഞ്ഞു സുവിശേഷം വിശ്വസിച്ചു ദൈവത്തോടു നിരന്നുവരേണ്ട
തിന്നു പ്രബോധിപ്പിക്കുന്നു.


നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള സ്വൎഗ്ഗസ്ഥപിതാവേ, നിന്റെ കനിവി
ന്റെ പെരുപ്പത്താൽ ഏകജാതനായ യേശുക്രിസ്തുവിനെ അയ
ച്ച തന്നു ക്രൂശിലെ ദണ്ഡത്താൽ ഞങ്ങളുടെ വീണ്ടെടുപ്പിന്നായി
മരിപ്പാൻ ഏല്പിച്ചതിനാൽ നിനക്കു സ്തോത്രം, തന്നെത്താൻ
ബലി അൎപ്പിക്കയാൽ അവൻ സൎവ്വലോകത്തിൻ പാപങ്ങൾക്കും
എന്നേക്കും മതിയായുള്ള പൂൎണ്ണപ്രായശ്ചിത്തം അനുഷ്ഠിച്ചു നി
രപ്പിനെ ഘോഷിക്കുന്ന ശുശ്രൂഷക്കാരെക്കൊണ്ടു ഞങ്ങൾക്കും പാ
പങ്ങളുടെ മോചനത്തെ അറിയിച്ചിരിക്കയാൽ ഞങ്ങൾ വാഴ്ത്തു [ 132 ] ന്നു. കനിവുള്ള പിതാവേ, ഞങ്ങൾ അവന്റെ നിയമപ്രകാരം
അവൻ വരുവോളം ആ മരണം പ്രസ്താവിപ്പാൻ തക്കവണ്ണം കൃ
പ നല്കേണമേ. ഞങ്ങളുടെ സ്വന്തനീതിയെ ആശ്രയിച്ചിട്ടല്ല
നിന്റെ മഹാകരുണയെ ആശ്രയിച്ചിട്ടത്രേ ഞങ്ങൾ നിന്റെ
പന്തിയിൽ ചേരുവാൻ തുനിയുന്നതു. നിന്റെ മേശയിൽനിന്നു
വീഴുന്ന നുറുക്കുകളെ പോലും അനുഭവിപ്പാൻ ഞങ്ങൾ യോഗ്യ
രല്ല. എങ്കിലും നീ യഹോവേ, എല്ലായ്പോഴും അവന്തന്നെ ആ
കുന്നു, ഇന്നും നിന്റെ കനിവു മൂടിയാതെ രാവിലേ രാവിലേ പു
തുതായും വിശ്വാസ്യത വലുതായും ഇരിക്കുന്നു. അതുകൊണ്ടു
ഞങ്ങൾ നിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ മാംസം ഭക്ഷി
ച്ച രക്തം കുടിക്കുന്നതിനാൽ ദേഹവും ദേഹിയും സസ്ഥത
പ്രാപിച്ചു നിത്യജീവനായി പുഷ്ടി ഏറി ഞങ്ങൾ എന്നും
അവനിലും അവൻ ഞങ്ങളിലും വസിപ്പാൻ കരുണ ചെയ്യേ
ണമേ. ആമെൻ. C.P.


അല്ലെങ്കിൽ.

കനിവുള്ള ദൈവവും പിതാവും ആയവനേ, നീ ഞങ്ങളെ
ഇത്ര കൃപയോടെ അംഗീകരിച്ച പുത്രനായ യേശുക്രിസ്തുവിനെ
നോക്കി സകലപാപവും ക്ഷമിക്കയാൽ ഞങ്ങൾ നിന്നെ
വാഴ്ത്തിസ്തുതിക്കുന്നു. വിശ്വസ്തനായ ദൈവമേ, നിന്റെ കൃപയിൽ
ഞങ്ങളെ കാത്തു വേരൂന്നിക്കയും ഇനി പാപത്തെ പകെച്ചു
ഒഴിപ്പാനും സാത്താന്റെ സകലപരീക്ഷകളോടും വിശ്വാസ
ത്തിൽ എതിൎത്തു നില്പാനും സത്യത്തിന്റെ നീതിയിലും പവി
ത്രതയിലും നിന്നെ സേവിപ്പാനും ബലം നല്കുകയും ചെയ്യേ
ണമേ. നിനക്കു പ്രസാദമുള്ളതു ചെയ്വാൻ ഉപദേശിക്ക. നിന്റെ
നല്ല ആത്മാവു നികന്ന നിലത്തിൽ ഞങ്ങളെ നടത്തുമാറാകേ
ണമേ. ആമെൻ. W.


എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങ
ളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തയേശുവിങ്കൽ
നിത്യജീവനോളം കാപ്പൂതാക ആമെൻ. [ 133 ] ൩. തിരുവത്താഴത്തിൻ ആചാരം.

a. സഭയായി തിരുവത്താഴം
കഴിക്കുമ്പോൾ ഉപയോഗിക്കേണ്ടുന്ന ആചാരക്രമം

(വീഞ്ഞും അപ്പവും മതിയാവോളം ശുദ്ധപാത്രങ്ങളിൽ
കൊണ്ടുവന്നു അപ്പം നീളമുള്ള ഖണ്ഡങ്ങളാക്കി എല്ലാം കൎത്താ
വിൻ മേശമേൽ ക്രമത്തിൽ വെച്ചശേഷം സഭക്കാർ ഇരി
ക്കേ ചൊല്ലുന്നിതു.

ക്രിസ്തയേശുവിൽ പ്രിയസഹോദരരായുള്ളോരേ, നമ്മുടെ
രക്ഷിതാവു തന്റെ ശരീരം മെയ്യായി ഭക്ഷ്യവും തിരുരക്തം മെയ്യാ
യി പാനീയവും ആക്കി നമുക്കു തന്നു വിശ്വാസത്തെ തിരുവ
ത്താഴത്തിൽ ബലപ്പെടുത്തുവാൻ ഭാവിക്കുന്നതിനാൽ നാം കൎത്താ
വിൻ ശരീരത്തിന്നും രക്തത്തിന്നും കുറ്റമുള്ളവർ ആകാതിരിപ്പാൻ
കൎത്താവിൻ അത്താഴത്തിലെ മൎമ്മം നാം ഗ്രഹിച്ചുവോ എന്നു
നമെമ തന്നെ ശോധന ചെയ്ക. ഈ മൎമ്മമോ ദൈവപുത്രനായ
യേശുക്രിസ്തു നമുക്കു വേണ്ടി ജഡത്തിൽ വന്നു തിരുമരണത്താൽ
നമ്മുടെ പാപങ്ങളെ എല്ലാം പരിഹരിച്ചു സ്വൎഗ്ഗസ്ഥനായ
പിതാവെ നമ്മോടു ഇണക്കി ഇപ്രകാരം താന്തന്നെ നമ്മുടെ
ആഹാരവും നിത്യജീങ്കലേക്കുള്ള പാനീയവും ആയ്ചമഞ്ഞു
എന്നുള്ളതു തന്നെ. ഇതു നാം ഈ അത്താഴത്തിൽ ഓൎക്കയും
കൎത്താവിൻ വീഞ്ഞും അപ്പവും വാഴ്ത്തി കൈക്കൊണ്ടു പ്രസ്താവി
ക്കയും ചെയ്യുന്നു.

ഈ ഭോജനത്തിൽ ചേരുന്നവൻ ഏവനും വിശേഷാൽ
തന്റെ പാപങ്ങൾക്കു മോചനം കൎത്താവായ ക്രിസ്തയേശു
തന്റെ ശരീരം ഏല്പിച്ചു രക്തം ചിന്നിയതിനാൽ അത്രേ സാ
ധിച്ചതു എന്നും വിശ്വസിക്കുന്ന ഏവന്നും അവൻ നിത്യജീവ
നെ സമ്പാദിച്ചു എന്നും തീൎച്ചയായി അറിയേണ്ടതാകുന്നു.
ഇതു നാം വിശ്വസിച്ചു എത്രയും ദിവ്യം എന്നു ധ്യാനിച്ചു കൈ
ക്കൊള്ളേണ്ടതല്ലാതെ ദൈവം തന്റെ ഏകജാതനെ നമുക്കു
സ്വന്തമാക്കി തന്നു നിത്യവീണ്ടെടുപ്പിനെ സാധിപ്പിച്ചു പാപം
പിശാചു മരണം നരകം എന്നിവററിൽനിന്നു നമ്മെ വിടുവിച്ച
ദൈവസ്നേഹത്തിൻ ആധിക്യവും അഗാധവും കണ്ടു എന്നും [ 134 ] നന്നിയുള്ളവരായും ചമയേണ്ടു. അതുകൊണ്ടു മരിച്ചിട്ടുള്ളതു
ആടുകൾക്കു വേണ്ടി നല്ല ഇടയൻ, പാപികൾക്കു വേണ്ടി
നിൎദ്ദോഷൻ, അവയവങ്ങൾക്കു വേണ്ടി തല, സഭയാകുന്ന കന്യെ
ക്കു വേണ്ടി മണവാളൻ എന്നുള്ളതു നണ്ണി മഹാപുരോഹിത
നായ ക്രിസ്തു പിതാവിനെ അനുസരിച്ചും അരിഷ്ടരായ നമ്മെ
അത്യന്തം സ്നേഹിച്ചുംകൊണ്ടു തന്നെത്താൻ ദഹനബലിയാക്കി
ഹോമിച്ചു ദൈവകരുണയുടെ നിയമത്തെ സ്ഥിരമാക്കി മുദ്രയി
ട്ടിരിക്കുന്നു എന്നു ചിന്തിച്ചുകൊൾവിൻ.

പിന്നെ കൎത്താവായ യേശുക്രിസ്തു: എന്റെ നാമത്തിൽ
പിതാവിനോടു എന്തു യാചിച്ചാലും അവൻ തരും എന്നു വാഗ്ദ
ത്തം ചെയ്തിരിക്കയാൽ അവന്റെ സ്നേഹത്തെ നല്ലവണ്ണം
ഓൎത്തു സന്തോഷിപ്പാനും ദൈവത്തെ തേറുന്ന വിശ്വാസത്തിന്നു
ശക്തികൂടുവാനും ഏകബലിയാൽ നമ്മുടെ പാപങ്ങളിൽനിന്നു
നിത്യ വീണ്ടെടുപ്പു സാധിപ്പിച്ചു വിശുദ്ധീകരിച്ചവരെ ഒക്കയും
ഒരു ബലി കൊണ്ടു എന്നേക്കും തികെച്ചിരിക്കുന്നു എന്നു സംശ
യം കൂടാതെ ഉറപ്പിപ്പാനും നാം പ്രാൎത്ഥിക്കേണ്ടതാകുന്നു. നാം
തമ്മിലും എല്ലാ മനുഷ്യരോടും വിശേഷാൽ നമ്മുടെ ശത്രുക്ക
ളോടും വ്യാജമില്ലാത്ത മമതയിൽ നില്പാനും ചതിമോഹങ്ങളാൽ
കെട്ടു പോകുന്ന പഴയ മനുഷ്യനെ നാം താല്പൎയ്യമായി വെച്ചു
കളഞ്ഞു കൊല്ലുവാനും ദൈവത്തിന്നു ഒത്തവണ്ണം സൃഷ്ടനായ
പുതു മനുഷ്യനെ ധരിച്ചു കൊൾവാനും സകല കഷ്ട്ര സങ്കടപരീ
ക്ഷകളെയും ക്ഷമയോടെ സഹിപ്പാനും നാം തേജസ്സിൽ കൂടേ
ണ്ടതിന്നു കഷ്ടതയിലും നമ്മുടെ തലയോടൊന്നിച്ചുനിന്നു കൊ
ണ്ടു പൊറുപ്പാനും ഏറിയൊന്നു യാചിക്കേണ്ടതാകുന്നു. നാം
പട്ടാങ്ങായി ദൈവത്തിൻ മക്കളും ആത്മാവിലും സത്യത്തിലും
ദൈവത്തെ കുമ്പിട്ടു ബഹുമാനിക്കുന്നവരുമായി കാണേണ്ടതിന്നു
ദൈവം ഇങ്ങിനേ ഉള്ള വിശ്വാസം പ്രത്യാശ സ്നേഹം ക്ഷാന്തി
സുബോധം ചാരിത്രശുദ്ധി എന്നിവ ഒക്കയും നമ്മിൽ ഉണ്ടാക്കി
വളൎപ്പൂതാക.

ഒടുവിൽ ആരാനും അപാത്രമായി ഈ അപ്പം ഭക്ഷിക്ക താൻ
കൎത്താവിൻ പാനപാത്രത്തിൽനിന്നു കുടിക്ക താൻ ചെയ്താൽ ക [ 135 ] ൎത്താവിൻ ശരീരത്തിന്നും രക്തത്തിന്നും കുറ്റമുള്ളവനാകും എന്നു
പൌൽ അപോസ്തലൻ വളരെ ബുദ്ധി പറക്കൊണ്ടു നാം എല്ലാ
വരും ഉള്ളിൽ തന്നെ കടന്നു നോക്കേണ്ടുന്നിതു: ക്രിസ്തുവിന്റെ
രക്ഷാകരമായ മരണത്താൽ എനിക്കു അനുഭവമായ്വന്നതു എന്തു?
അതിനാൽ എന്റെ പാപങ്ങൾക്കു ഒക്കയും മോചനം വന്ന
പ്രകാരം ഞാൻ പ്രമാണിച്ചിരിക്കുന്നുവോ? എല്ലാവരും എന്നെ
സ്നേഹിക്കേണം എന്നു ഞാൻ ആഗ്രഹിക്കും പോലെ കൎത്താവി
നെ വിചാരിച്ചു എല്ലാ മനുഷ്യരെയും ഞാൻ സ്നേഹിക്കുന്നുവോ?
ദൈവാത്മാവും ദൈവകൃപയും തുണയായിട്ടു പാപത്തിന്നു ഒക്ക
യും മരിപ്പാൻ ഒരുങ്ങിയിരിക്കുന്നുവോ? നമ്മുടെ കൎത്താവായ
യേശു ഉപദേശത്തിലും നടപ്പിലും മരണത്തിലും കാണിച്ച
ദൃഷ്ടാന്തം നോക്കി ജീവന്റെ പുതുക്കത്തിൽ നടപ്പാൻ മനോ
നിൎണ്ണയം ഉണ്ടോ? എന്നിങ്ങിനെ ഉള്ളതു തങ്ങളുടെ ഉള്ളിൽ കാ
ണാതെയും പ്രബോധനം കേട്ടിട്ടും ഇനി അന്വേഷിപ്പാൻ
തങ്ങളെ ഏല്പിക്കാതെയും ഭയവും ശിക്ഷയും എന്നിയേ പാപ
പത്തിൽ ജീവിപ്പാൻ മനസ്സുള്ളവർ ആരും കൎത്താവിൻ മേശയിൽ
ചേരരുതു. ആയതു കൎത്താവിൻ ശരീരമാകുന്ന ദൈവസഭെക്കു
മാത്രം ഒരുക്കിയിരിക്കുന്നു സ്പഷ്ടം.

നാം പ്രാൎത്ഥിക്ക.

സ്വൎഗ്ഗസ്ഥനായ പിതാവേ, ഞങ്ങൾ പലവിധത്തിലും പിഴ
ച്ചു ദുൎവ്വിചാരങ്ങളാലും ദുൎവ്വാക്കു ദുഷ്ക്രിയകളാലും സ്നേഹമില്ലാത്ത
നടപ്പിനാലും തിരുകല്പനകളെ പലവിധേന ലംഘിച്ചു എന്നു
തിരുമുമ്പിൽ ഏറ്റു പറയുന്നു. ഞങ്ങൾക്കു കാണ്മാൻ കഴിയു
ന്നതിൽ അധികം ഹൃദയങ്ങളെ ആരായുന്ന നി തന്നെ ഞങ്ങളു
ടെ കേടു ഒക്കയും കാണുന്നു. നിന്റെ പ്രിയ പുത്രനായ യേശു
നിമിത്തം ഞങ്ങളെ ക്ഷമിച്ചു കടാക്ഷിക്കേണമേ. സൎവ്വലോക
ത്തിൻ പാപങ്ങൾക്കായിട്ടും അവൻ പ്രായശ്ചിത്തമായി ഞങ്ങ
ളുടെ ദ്രോഹങ്ങളെ സ്വരക്തത്താൽ മാച്ചു കളകയാൽ നിണക്കു
സ്തോത്രം. ഇന്നു കൃപാകരമായ ഭോജനത്തിന്നായി ഞങ്ങളെ
ക്ഷണിക്കുന്നതിനാൽ ഞങ്ങൾ സ്തുതി ചൊല്ലുന്നു. ഞങ്ങൾക്കു [ 136 ] വേണ്ടി മരണത്തിൽ ഏല്പിച്ച ക്രിസ്തുശരീരവും ഞങ്ങളുടെ പാപ
ങ്ങൾക്കായി ഒഴിച്ച തിരുരക്തവും ഞങ്ങൾ നല്ലവണ്ണം അനുഭ
വിച്ച ജീവാഹാരവും ജീവനീരുമാകുന്ന യേശുക്രിസ്തുവിനെ സത്യ
ജീവന്നായി കൈക്കൊൾവാനും ഞങ്ങളുടെ തലയായ ക്രിസ്തു
വോടു ഏകീഭവിച്ച നിന്നോടു നന്നിയും അനുസരണവും ഏ
റിവന്നും കൂട്ടുകാരനെ ഉറ്റു സ്നേഹിച്ചംകൊണ്ടു സകല ദൈവഭ
ക്തിയിലും നിത്യ ജീവനായി വളരുവാനും നിന്റെ പരിശുദ്ധാ
തന്മാവിനെ തന്നു ബലപ്പെടുത്തി പോറേറണമേ. ആമെൻ.
Sfh.

അല്ലെങ്കിൽ.

കൎത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ കൎത്താവായ യേശു
ക്രിസ്തുവിന്റെ നാമത്തിൽ അവന്റെ ബലിമരണത്തിൻ ഓൎമ്മ
കൊണ്ടാടുവാനും തിരുവത്താഴത്തിൽ അവന്റെ മാംസരക്ത
ങ്ങൾക്കു ഓഹരിയുള്ളവരാവാനും മനസ്സുള്ളോരേ, അപ്രകാരം
ഭാവിക്കുന്നവരോടു ഒക്കയും: മനുഷ്യൻ തന്നെത്താൻ ശോധന
ചെയ്തിട്ടു വേണം ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചും പാനപാത്ര
ത്തിൽനിന്നു കുടിച്ചം കൊൾവാൻ എന്നു അപോസ്തലൻ പ്ര
ബോധിപ്പിച്ചതു നന്നായി വിചാരിപ്പിൻ! കാരണം ഈ ചൊ
ല്ക്കുറി പ്രത്യേകമുള്ള ആശ്വാസത്തിനായി നല്ലിയിരിക്കുന്നതു
തങ്ങളുടെ പാപങ്ങളെ ഉണൎന്നു ബോധിച്ചും ഏറ്റു പറഞ്ഞും
ദൈവകോപവും മരണവും ഭയപ്പെട്ടും നീതിക്കായി വിശന്നു
ദാഹിച്ചും വലഞ്ഞും ഇരിക്കുന്ന അരിഷ്ട മനസ്സാക്ഷികൾ്ക്കു വേണ്ടി
യത്രെ. നാം നമ്മെ തന്നെ ശോധന ചെയ്ത മനോബോധ
ത്തിൽ കടന്നു ആരാഞ്ഞു നോക്കിയാൽ പാപത്തിന്റെ അറെ
പ്പും ഘോരതയും അതിനാൽ പിണയുന്ന നിത്യമരണവും നമ്മി
ലും കാണുമല്ലൊ. പാപത്തിൻ കൂലി മരണമത്രെ, അതിൽനിന്നു
വല്ലപ്രകാരത്തിലും നമുക്കു തന്നെ ത്രാണനം വരുത്തിക്കൂടാ.

അതുകൊണ്ടു നമ്മുടെ കൎത്താവായ യേശുക്രിസ്തു നമ്മെ
കനിഞ്ഞു നമ്മുടെ പാപങ്ങൾക്കു പരിശാന്തിയാവാൻ മനുഷ്യ
നായി ദൈവത്തിന്റെ ഹിതവും ധൎമ്മവും എല്ലാം നമുക്കു വേ
ണ്ടി നിവൃത്തിച്ചു നമ്മുടെ പാപങ്ങളാൽ പിണയുന്ന മരണം [ 137 ] മുതലായ അനുഭവങ്ങളെ ഒക്കയും താൻ ചുമന്നെടുത്തു നമ്മെ
വീണ്ടെടുത്തിരിക്കുന്നു. ആയതിനെ നാം ഉറെച്ചു പ്രമാണിപ്പാ
നും അവന്റെ ഹിതത്തിൽ സന്തോഷിച്ചു ജീവിപ്പാനും വേണ്ടി
അവൻ തിരുവത്താഴത്തിൽ അപ്പത്തെ എടുത്തു സ്നോത്രം ചൊ
ല്ലി നുറുക്കി പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു
വേണ്ടി നുറുക്കി പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു.

അതിന്റെ അൎത്ഥമോ ഞാൻ മനുഷ്യനായി അവതരിച്ചതും
ഞാൻ ചെയ്വതും കഷ്ടപ്പെടുന്നതും എല്ലാം നിങ്ങൾക്കു വേണ്ടി
നടക്കയാൽ അതു അശേഷം നിങ്ങൾക്കുള്ളതാകുന്നു. എന്നതി
ന്നു കുറിയായും മുദ്രയായും ഞാൻ എന്റെ ശരീരത്തെ നിങ്ങൾക്കു
ഭക്ഷ്യമായിതരുന്നതു നിങ്ങൾ എന്നും എന്നിലും ഞാൻ നിങ്ങളി
ലും വസിപ്പാനായി തന്നെ. അപ്രകാരം തന്നെ അവൻ പാന
പാത്രത്തെയും എടുത്തു പറഞ്ഞിതു: നിങ്ങൾ എല്ലാവരും
ഇതിൽനിന്നു കുടിപ്പിൻ, ഈ പാത്രം എന്റെ രക്തത്തിൽ പുതിയ
നിയമമാകുന്നു; ഇതു പാപമോചനത്തിന്നായി നിങ്ങൾക്കും
അനേകൎക്കും വേണ്ടി ഒഴിച്ച എന്റെ രക്തം. അതിന്റെ അൎത്ഥ
മോ: നിങ്ങളെ ഞാൻ കൈക്കൊണ്ടു നിങ്ങളുടെ സകല പാപ
ങ്ങളെയും എന്റെ മേൽ ആക്കി ചുമക്കുന്നതുകൊണ്ടു ഞാൻ
പാപത്തിന്നു വേണ്ടി എന്നെ തന്നെ അൎപ്പിച്ചു പ്രായശ്ചിത്ത
മാക്കുകയും എന്റെ രക്തം ഒഴിച്ചുകൊണ്ടു പാപമോചനവും
കരുണയും നിങ്ങൾക്കായി സമ്പാദിക്കയും പാപം ക്ഷമിച്ചിട്ടു
അതിൻ പേർ പോലും എന്നേക്കും ഓൎക്കാതെ ഉള്ള പുതിയനി
യമത്തെ സ്ഥാപിക്കയും ചെയ്യും. എന്നതിനു നിശ്ചയമേറും
കുറിയും സാക്ഷ്യവും ആയിട്ടു എന്റെ രക്തം നിങ്ങൾക്കു കുടി
പ്പാൻ തരുന്നതു നിങ്ങളിൽ എന്റെ ജീവൻ വളരേണ്ടതിന്നു
തന്നെ. അതുകൊണ്ടു മേൽ പറഞ്ഞപ്രകാരം ഈ അപ്പത്തിൽ
നിന്നു ഭക്ഷിച്ചും ഈ പാത്രത്തിൽനിന്നു കുടിച്ചും ഈ ക്രിസ്തുവ
ചനങ്ങളെ ഉറപ്പായി പ്രമാണിച്ചും കൊള്ളുന്നവൻ യേശുവിലും
യേശു അവനിലും നിത്യം വസിക്കുന്നു.

എന്നതുകൊണ്ടു നാം ഇന്നും അവന്റെ മരണം പ്രസ്താ
വിച്ചു നമ്മുടെ പിഴകൾ നിമിത്തം അവൻ ഏല്പിക്കപ്പെട്ടും [ 138 ] നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്നതു
ഓൎത്തു എപ്പോഴും സ്തോത്രവും വന്ദനവും കഴിപ്പൂതാക. പിന്നെ
അവനവൻ താന്താന്റെ ക്രൂശിനെ എടുത്തു് കൊണ്ടു അവ
ന്റെ പിന്നാലെ ചെല്ലുക. അവന്റെ കല്പന പ്രകാരം അവൻ
നമ്മെ സ്നേഹിച്ചതു പോലെ നാം അന്യോന്യം സ്നേഹിക്കയും
അവൻ നമ്മൊടു സൌജന്യമായി ക്ഷമിച്ച പ്രകാരം നാം തമ്മി
ലും സൌജന്യമായി ക്ഷമിക്കയും ചെയ്ക. നാം എല്ലാവരും ആ
ഒരപ്പത്തിൽ ഓഹരിക്കാർ ആക കൊണ്ടു അപ്പം ഒന്നു ആയിരി
ക്കുന്നതു പോലെ പലരായ നാം ഒരു ശരീരമാകുന്നു. അനേക
പഴങ്ങളാൽ ഒരു വീഞ്ഞും അനേക മണികളാൽ ഒരപ്പവും
ഉണ്ടാകുന്നതു പോലെ നാം എല്ലാവരും വിശ്വാസത്താൽ
ക്രിസ്തുവിനോടു ഒന്നായി ചമഞ്ഞു അവന്റെ സ്നേഹം ആവേ
ശിച്ചിട്ടു സഹോദരസ്നേഹത്താൽ ഒരു ശരീരവും ഒരു പാനീയവും
ഒരപ്പവും ആയിത്തീരേണ്ടതു. അതു വെറും വാക്കായിട്ടല്ല ക്രിയ
യിലും സത്യത്തിലും തന്നെ അന്യോന്യം നിൎവ്വ്യാജസ്നേഹം കാട്ടി
നടക്കുക. നമ്മുടെ കൎത്താവും രക്ഷിതാവും ആയ യേശുക്രിസ്തു
വിന്റെ ദൈവവും പിതാവും ആയവൻ തന്റെ കനിവിന്നും
സൎവ്വശക്തിക്കും തക്കവണ്ണം അപ്രകാരം തന്റെ ആത്മാവെ
കൊണ്ടു നമ്മെ ചെയ്യിക്കുമാറാക. ആമെൻ.


നാം പ്രാൎത്ഥിക്ക.


ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവും സ
ൎവ്വശക്തിയുള്ള ദൈവവുമായി സകലത്തിനു സ്രഷ്ടാവും എല്ലാ
മനുഷ്യൎക്കും ന്യായാധിപതിയുമായുള്ളോവേ, ഞങ്ങൾ നിനവിലും
വാക്കിലും ക്രിയയിലും നിന്റെ മഹത്വത്തിന്നു വിരോധമായി
പലപ്രകാരം പിഴെച്ചു ദ്രോഹം ചെയ്തു നിന്റെ ന്യായമായ
മുഷിച്ചലിന്നും കോപത്തിന്നും സംഗതി വരുത്തിപ്പോന്നതു ഞ
ങ്ങൾ ദുഃഖിച്ചുംകൊണ്ടു ഏറ്റു പറയുന്നു. ഈ അക്രമങ്ങൾ നി
മിത്തം ഞങ്ങൾ വിഷാദിക്കുന്നു. ആയതിനാൽ അനുതാപവും
ഓൎമ്മയാൽ വേദനയും ഉണ്ടു, അതിൻ ഭാരം ചുമന്നു കൂടാത്തതു.
കനിവുള്ള പിതാവേ, യേശുവിനെ വിചാരിച്ചു കനിഞ്ഞു കൊ [ 139 ] ണ്ടാലും, കനിഞ്ഞു കൊണ്ടു സകല പാപങ്ങളെയും ക്ഷമിച്ചു
ഞങ്ങളെ നിന്റെ പ്രസാദത്തിന്നായും തിരുനാമത്തിൻ സ്തുതി
മാനത്തിന്നായും പുതിയ ജിവനിൽ നടത്തി ഇടവിടാതെ നി
ന്നെ സേവിപ്പാറാക്കേണമേ. ദേഹിദേഹങ്ങളെ ശുദ്ധീകരിക്ക.
നിന്റെ പുത്രനോടുള്ള കൂട്ടായ്മ ഈ അത്താഴത്താൽ ഞങ്ങളിൽ
പുതുക്കി വിശ്വാസവും പൈദാഹവും വൎദ്ധിപ്പിച്ച നിൎവ്യാജ
ഭക്തിയും സൽക്രിയകൾക്കുള്ള ഉത്സാഹവും മുഴുപ്പിച്ചു യേശു
ക്രിസ്തുവാകുന്ന കൎത്താവിൻ മൂലം നിന്റെ സേവെക്കായി ഒരുമി
പ്പിക്കേണമേ. ആമെൻ. W.

പ്രിയമുള്ളവരേ. തിരുവത്താഴത്തെ സ്ഥാപിച്ച വചനങ്ങ
ളെ വിശ്വാസത്തോടെ കേൾപ്പിൻ.*

ഞാനാകട്ടെ കൎത്താവിൽനിന്നു പരിഗ്രഹിച്ചു നിങ്ങൾക്കും
ഏല്പിച്ചതു എന്തെന്നാൽ: കത്താവായ യേശു തന്നെ കാണി
ച്ചു കൊടുക്കുന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു സ്തോത്രം
ചൊല്ലി നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരമാകുന്നു,എന്റെ ഓൎമ്മെ
ക്കായിട്ടു ഇതിനെ ചെയ്വിൻ. അപ്രകാരം തന്നെ അത്താഴത്തിൽ
പിന്നെ പാനപാത്രത്തെയും എടുത്തു പറഞ്ഞു: ഈ പാനപാ
ത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു, ഇതിനെ
കുടിക്കുന്തോറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വിൻ. എങ്ങിനെ
എന്നാൽ നിങ്ങൾ ഈ അപ്പം ഭക്ഷിക്കയും ഈ പാനപാത്രത്തിൽ
നിന്നു കുടിക്കയും ചെയ്യുന്തോറും കൎത്താവു വരുവോളത്തിനു അ
വന്റെ മരണത്തെ പ്രസ്താവിക്കുന്നു.

(അപ്പത്തെ എടുത്തു പാനപാത്രത്തെ എടുത്തു എന്നു ചൊ
ല്ലുമ്പോൾ ആ പാത്രങ്ങളെ അല്പം പൊന്തിക്കാം.)

(പിന്നെ തിരുവത്താഴം കൊടുക്ക. മുമ്പെ ബോധക
നോ ബോധകന്മാരോ കൈക്കൊൾക. പിന്നെ ചില സഭ
ക്കാർ അടുത്തു മുട്ടുകുത്തി വാങ്ങുക. അല്പം ചിലർ മാത്രം
ഉണ്ടെങ്കിൽ ഓരോരുത്തരോടും അധികം ഉണ്ടെങ്കിൽ രണ്ടു
മൂന്നു പേരോടും ചൊല്ലേണ്ടിയതു:) [ 140 ] വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന
എന്റെ ശരീരം ആകുന്നു; എന്റെ ഓൎമ്മെക്കായി ഇതിനെ ചെ
യ്വിൻ. വാങ്ങി കുടിപ്പിൻ, ഈ പാത്രം എന്റെ രക്തത്തിൽ പുതി
യ നിയമമാകുന്നു; എന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

അല്ലെങ്കിൽ,
വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു (നിങ്ങളുടെ പാപ
ങ്ങൾക്കു) വേണ്ടി മരണത്തിൽ ഏല്പിച്ച യേശുക്രിസ്തുവിന്റെ
ശരീരം, അവന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

വാങ്ങി കുടിപ്പിൻ, ഇതു നിങ്ങൾക്കു (നിങ്ങളുടെ പാപങ്ങൾക്കു)
വേണ്ടി ഒഴിച്ചു തന്ന യേശുക്രിസ്തുവിന്റെ രക്തം, അവന്റെ
ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

അല്ലെങ്കിൽ.
നാം നുറുക്കുന്ന അപ്പം ക്രിസ്തുശരീരത്തിന്റെ കൂട്ടായ്മയല്ല
യോ? നാം ആശീൎവ്വദിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തരക്തത്തി
ന്റെ കൂട്ടായ്മയല്ലയോ?

(കൊടുത്തു തീൎന്ന ശേഷം)
കരുണയാലെ നമ്മെ പോഷിപ്പിച്ച പ്രിയ രക്ഷിതാവി
നോടു നാം നന്ദിയുള്ളവരായി സ്തോത്രം ചൊല്ലി പ്രാൎത്ഥിക്ക:

എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്കു, എന്റെ ഉള്ളി
ലേവ എല്ലാം അവന്റെ വിശുദ്ധനാമത്തെ തന്നെ. എൻ
ദേഹിയേ യഹോവയെ അനുഗ്രഹിക്ക, അവന്റെ സകല ഉപ
കാരങ്ങളെ മറക്കയുമരുതേ. നിന്റെ അകൃത്യങ്ങളെ ഒക്കയും
ക്ഷമിച്ചു നിന്റെ എല്ലാ ഊനങ്ങൾക്കും ചികിത്സിച്ചും നിന്റെ
ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും ദയയും കനിവും ചൂടി
ച്ചും തരുന്നവനെ തന്നെ. കൎത്താവായ യേശുവേ, നീ ഞങ്ങളെ
കടാക്ഷിച്ച പാപമരണങ്ങളിൽനിന്നു വീണ്ടെടുത്തു നിനക്കും
ഞങ്ങൾക്കും പിതാവായവന്റെ പുത്രത്വത്തിലേക്കു വിളിച്ചിരി
ക്കകൊണ്ടു ഞങ്ങം നിന്നെ വാഴ്ത്തുന്നു. വിശുദ്ധരാത്രിഭോജന [ 141 ] ത്തിൽ നിന്റെ സ്നേഹത്തിന്റെ ഓൎമ്മയെ നീ സ്ഥാപിച്ചു ഈ
ഭിവ്യ കൃപാസാധനം കൊണ്ടു ഞങ്ങൾക്കു വിശ്വാസവും പ്രത്യാ
ശയും പുതുതായി ഉറപ്പിച്ചു തരികയാൽ ഞങ്ങൾ സ്തോത്രം
ചൊല്ലുന്നു. ഇനി ഞങ്ങൾ നിന്നിലും നിൻ കൃപയിലും നില
നില്പൂതാക. തിരുനാമത്തെ ഞങ്ങൾ തളരാതെ സീകരിച്ചു
വിശുദ്ധിക്കായി ഉത്സാഹിച്ചു നടന്നുകൊണ്ടു ഒടുവിൽ തികഞ്ഞ
നീതിമാന്മാരുടെ സംഘത്തിൽ ചേൎന്നു സ്വൎഗ്ഗീയതേജസ്സിൽ
നിന്നെ കാണാകേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കൎത്താവായ യേശുക്രിസ്തുവേ, നിന്റെ ശരീരവും രക്തവും
ഞങ്ങളുടെ സൌഖ്യത്തിനായി തന്നു ഞങ്ങളെ തണുപ്പിച്ചതു
കൊണ്ടു ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ഇനി നിന്റെ ദാനങ്ങൾ
ഞങ്ങളിൽ ഏശീട്ടു നിങ്കലേ വിശ്വാസം ഉറെക്കയും നിന്നോടും
എല്ലാ മനുഷ്യരോടും സ്നേഹം വളരുകയും ഭയം നീങ്ങി പ്രത്യാ
ശ തികഞ്ഞു വരികയും ചെയ്യുമാറാക. ഇപ്രകാരം പിതാവായ
ദൈവത്തോടു പരിശുദ്ധാത്മാറിന്റെ ഒരുമയിൽ എന്നെന്നേക്കും
വാണിരിക്കുന്ന കൎത്താവേ, ഞങ്ങളെ നടത്തി രക്ഷിക്കേണമേ.
ആമേൻ. Bs.

(ഒടുക്കം കൎത്താവിന്റെ ആശീൎവ്വാദം കൈക്കൊൾവിൻ.)

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക: യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം
ഇടുമാറാക. ആമെൻ.

b, രോഗികളുടെ തിരുവത്താഴം.

കൎത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ പ്രിയ രക്ഷിതാവായ
യേശുക്രിസ്തൻ കഷ്ടമനുഭവിച്ച് മരിപ്പാൻ ഒരുങ്ങിയ നാൾ രാത്രി
യിൽ നമ്മുടെ ആശ്വാസത്തിന്നായിട്ടും ശക്തീകരണത്തിന്നാ
യിട്ടും തിരുവത്താഴം സ്ഥാപിച്ചു. അതിനെ തന്റെ ഓൎമെമ [ 142 ] ക്കും അവനോടുള്ള നമ്മുടെ കൂട്ടായ്മയുടെ ഉറപ്പിന്നുമായി അതി
നെ അനുഭവിക്കേണം എന്നു കല്പിക്കയും ചെയ്തു. എങ്ങിനെ
യെന്നാൽ എന്റെ മാംസം മെയ്യായ ഭക്ഷ്യവും എന്റെ രക്തം
മെയ്യായ പാനീയവും ആകുന്നു. എന്റെ മാംസം തിന്നു എൻ
രക്തം കുടിക്കുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കയും
ഞാൻ അവന്നു നിത്യജീവനെ നൽകുകയും ചെയ്യുന്നു എന്നു അ
വൻ തന്നെ ഉരചെയ്തിരിക്കുന്നു. എന്നാൽ നിത്യജീവന്റെ അപ്പം
ഭക്ഷിപ്പാനും രക്ഷയുടെ പാനപാത്രത്തിൽനിന്നു കുടിപ്പാനും
നിണക്കു (നിങ്ങൾക്കു) ആഗ്രഹം ഉണ്ടാകകൊണ്ടു വിശ്വാസ
ത്തിൽ ബലപ്പെടുവാനും ഈ പരിശുദ്ധ മൎമ്മത്താൽ ഭക്തിയുള്ള
ജീവനത്തിന്നും കഷ്ടാനുഭവത്തിന്നും മരണത്തിന്നുമായി ശക്തി
പ്രാപിപ്പാനും യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണത്തെ പ
റ്റിയുള്ള ഓൎമ്മ ഭക്തിയോടു കൂടെ ആചരിച്ചുകൊൾവൂതാക.

നാം പ്രാൎത്ഥിക്ക.

ഞങ്ങളുടെ ഏകമദ്ധ്യസ്ഥനും രക്ഷിതാവുമായ ക്രിസ്തുവേ,
രാത്രിഭോജനത്തിൽ നിന്റെ അത്ഭുതങ്ങളുടെയും വലിയ വീണ്ടെ
ടുപ്പിന്റെയും ഓൎമ്മ നീ സ്ഥാപിച്ചുവല്ലൊ. അരിഷ്ടപാപിയായ
എന്നോടു മനസ്സലിവു തോന്നി ഈ ദിവൃകൃപാവരം മുഖാന്തരം
എന്റെ പാപങ്ങൾക്കുള്ള മോചനവും വീണ്ടെടുപ്പിന്റെ അനു
ഗ്രഹപൂൎത്തിയും എനിക്കു അനുഭവമാക്കി തരേണമേ. നിന്റെ
പരിശുദ്ധാത്മമൂലം എന്റെ പാപങ്ങളെ കുറിച്ചു പരമാൎത്ഥമുള്ള
അനുതാപവും നിന്നിൽ ഉള്ള സത്യവിശ്വാസവും നിന്റെ പ്രായ
ശ്ചിത്തബലിയിൽ ഹൃദയപൂൎവ്വകമായ ആശ്രയവും എന്നിൽ ജനി
പ്പിക്കേണമേ. എന്നെ മുഷിപ്പിച്ചവരോടുള്ള ക്ഷമയാലും സകല
കഷ്ടങ്ങളിലും ക്രിസ്തീയക്ഷാന്തിയാലും പിതാവിന്റെ തിരുഹിത
ത്തിൽ എന്നെ തന്നെ താഴ്മയോടെ ഏല്പിച്ചു കൊടുക്കുന്നതിനാലും
ജീവനിലും മരണത്തിലും മക്കൾക്കു പറ്റുന്ന അനുസരണത്താലും
എന്റെ വിശ്വാസം ബലമുള്ളതായി വിളങ്ങിവരേണ്ടതിന്നു കരു
ണ നൽകേണമേ. ഞാൻ ജീവപൎയ്യന്തം നിണക്കു വിശസ്തനായിരി
പ്പാനും നിന്റെ ശരീരരക്തങ്ങളുടെ അനുഭവം എന്നിൽ നിഷ്ഫലമാ [ 143 ] യിത്തീരാതെ ഒടുക്കത്തെ സങ്കടത്തിലും കൂടി എന്റെ ആത്മാവി
ന്റെ നിത്യരക്ഷെക്കായി എനിക്കു ഉപകാരമായി വരുവാനും തക്ക
വണ്ണം തുണനിൽക്കേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ,
ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ
ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിന
ക്കല്ലോ ആകുന്നു. ആമെൻ.

(പിന്നെ രോഗിയോടും തിരുവത്താഴത്തിൽ ചേരുന്ന മറ്റ
വരോടും ബോധകൻ ചൊല്ലേണ്ടതു:)

ഞാൻ യേശുക്രിസ്തുവിന്റെ ശുശ്രൂഷകനായി ഇപ്പോൾ
ചോദിക്കുന്നിതു: അറിയുന്നതും അറിയാത്തതുമായ നിന്റെ
(നിങ്ങളുടെ) സകലപാപങ്ങളേയും ചൊല്ലി പൂൎണ്ണഹൃദയത്തോടു
കൂടെ ദുഃഖിക്കയും അവറ്റെ ഒരിക്കലും ചെയ്തില്ലെങ്കിൽ കൊള്ളാ
യിരുന്നു എന്നു പരമാൎത്ഥമായി ഇച്ഛിക്കയും ദൈവകരുണയാൽ
അവറ്റിൽനിന്നു മേലാൽ സൂക്ഷിച്ചൊഴിവാൻ സത്യമായി ആഗ്ര
ഹിക്കയും ചെയ്യുന്നുവോ?

എന്നാൽ: അതേ, എന്നു ചൊല്ലുക (വിൻ).

ദൈവപുത്രനായ യേശുക്രിസ്തൻ വിശേഷാൽ നിന്റെ (നി
ങ്ങളുടെ) പാപങ്ങൾക്കു വേണ്ടി മരിക്കയും നിന്റെ (നിങ്ങളുടെ)
നീതീകരണത്തിന്നായി മരിച്ചവരിൽനിന്നു എഴുനീൽക്കയും ചെയ്തു
എന്നു നി (നിങ്ങൾ) വിശ്വസിച്ചു അതിൽ ഹൃദയത്തിന്റെ
ആശ്രയം വെക്കുന്നുവോ?

എന്നാൽ: അതേ, എന്നു ചൊല്ലുക (വിൻ).

എന്നാൽ അനുതാപമുള്ള പാപികൾക്കു സുവിശേഷത്തിൽ
ചൊല്ലിക്കൊടുക്കുന്ന ദിവ്യ ആശ്വാസത്തെ കേട്ടു കൊൾക(വിൻ):
സൎവ്വശക്തനായ ദൈവം നിന്നിൽ (നിങ്ങളിൽ) കരളലിഞ്ഞു [ 144 ] നമ്മുടെ പാപങ്ങൾ നിമിത്തം മരിച്ചും നമ്മുടെ നീതിക്കായി
ഉണൎത്തപ്പെട്ടും ഇരിക്കുന്ന യേശുക്രിസ്തൻ എന്ന പ്രിയപുത്ര
ന്മൂലം നിന്റെ (നിങ്ങളുടെ) സകലപാപങ്ങളെയും ക്ഷമിച്ചു
തരുന്നു. ക്രിസ്തീയസഭയുടെ ശുശ്രൂഷക്കാരനായി നിയമിക്കപ്പെട്ട
ഞാനും നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കല്പനപ്ര
കാരം സകല പാപങ്ങളുടെയും മോചനം നിന്നോടു (നിങ്ങളോടു)
അറിയിക്കുന്നതു പിതാപുത്രൻ പരിശുദ്ധാത്മാവു എന്നീ ദൈവ
നാമത്തിൽ തന്നെ, ആമെൻ.

തിരുവത്താഴം സ്ഥാപിച്ച വചനങ്ങളെ വിശ്വാസത്തോടെ
നാം കേട്ടകൊൾക (വിൻ). നമ്മുടെ കൎത്താവായ യേശു തന്നെ
കാണിച്ചുകൊടുക്കുന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു സ്തോ
ത്രം ചൊല്ലി നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു, എന്റെ ഓൎമ്മെ
ക്കായിട്ടു ഇതിനെ ചെയ്‌വിൻ. അപ്രകാരം തന്നെ അത്താഴത്തിൽ
പിന്നെ പാനപാത്രത്തെയും എടുത്തു പറഞ്ഞു: ഈ പാനപാ
ത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു. ഇതിനെ
കുടിക്കുന്തോറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്‌വിൻ. ആമെൻ.

(പിന്നെ തിരുവത്താഴം കൊടുക്കുമ്പോൾ ചൊല്ലേണ്ടതു:)

വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങളുടെ പാപങ്ങൾക്കു വേണ്ടി
മരണത്തിൽ ഏല്പിച്ച യേശുക്രിസ്തുവിന്റെ ശരീരം ആകുന്നു.
അവന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്‌വിൻ.

വാങ്ങി കുടിപ്പിൻ, ഇതു നിങ്ങളുടെ പാപങ്ങൾക്കു വേണ്ടി
ഒഴിച്ചു തന്ന യേശുക്രിസ്തുവിന്റെ രക്തം, അവന്റെ ഓൎമ്മെക്കാ
യിട്ടു ഇതിനെ ചെയ്‌വിൻ.

നമ്മുടെ പ്രിയ രക്ഷിതാവിനോടു നാം നന്നിയുള്ളവരായി
സ്തോത്രം ചൊല്ലിപ്രാൎത്ഥിക്ക.

കൎത്താവായ യേശുവേ, നിന്റെ തിരുവത്താഴത്തിൽ എന്റെ
(ഞങ്ങളുടെ) പാപമോചനത്തിന്റെ നിശ്ചയത്താൽ നീ എ
നിക്കു (ഞങ്ങൾക്കു) നൽകീട്ടുള്ള നിത്യാശ്വാസത്തിന്നായിക്കൊണ്ടു
ഞാൻ (ഞങ്ങൾ) നിന്നെ വാഴ്ത്തിസ്തുതിക്കുന്നു. വിശ്വസ്ത രക്ഷി [ 145 ] താവേ, നിന്റെ മാംസരക്തങ്ങളെ ദാനം ചെയ്തതിനാൽ നീ
എന്നെ (ഞങ്ങളെ) തണുപ്പിച്ചു ശക്തീകരിക്കയും എന്റെ (ഞങ്ങ
ളുടെ) ദേഹിക്കു വിശ്രാമം കണ്ടെത്തിക്കയും ചെയ്തുവല്ലോ.
നിന്റെ തേജസ്സുള്ള കരുണാസമ്പത്തിനാൽ നീ എനിക്കു (ഞങ്ങ
കൾക്കു) ജീവനുള്ള ഒരു പ്രത്യാശ നല്കിയിരിക്കുന്നു. ആകയാൽ
നല്ല പോർ പൊരുതുവാൻ നിന്റെ സൎവ്വശക്തിയാൽ എന്നെ
(ഞങ്ങളെ) ബലപ്പെടുത്തുകയും ഇപ്പോൾ ഓരോ സങ്കടങ്ങളിൽ
ദുഃഖിതന(രാ)യിരിക്കുന്ന എന്നെ (ഞങ്ങളെ) നിന്റെ ദിവ്യസ
ഹായത്താൽ സന്തോഷിപ്പിക്കയും ചെയ്യേണമേ. നശിച്ചുപോകു
ന്നതും അഗ്നിയാൽ ശോധനകഴിക്കപ്പെടുന്നതും ആയ പൊന്നിനേ
ക്കാൾ എന്റെ (ഞങ്ങളുടെ) വിശ്വാസം വിലയേറിയതും പരമാ
ൎത്ഥമുള്ളതും ആയി കാണപ്പെടേണ്ടതിനു കരുണ നല്ലേണമേ.
എന്റെ (ഞങ്ങളുടെ) അന്ത്യനാഴിക അടുത്തു വരുമ്പോൾ എ
ന്നെ (ഞങ്ങളെ) സകലദോഷത്തിൽനിന്നു ഉദ്ധരിക്കയും നിന്റെ
സ്വൎഗ്ഗീയരാജ്യത്തിൽ ആക്കി രക്ഷിക്കയും ചെയ്‌വൂതാക. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ
തിരുമുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക;
യഹോവ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു
സമാധാനം ഇടുമാറാക. ആമെൻ. (൪ മോശെ ൬.)

VI. വിവാഹം.

൧. പരസ്യം.

(മൂന്നു ഞായറാഴ്ച.)

വിവാഹാവസ്ഥയിൽ പ്രവേശിപ്പാൻ മനസ്സുള്ളവർ ഉണ്ടാ
കകൊണ്ടു അവർ ഭാവിക്കുന്നതു നന്നായി ആരംഭിപ്പാനും ശി
ഷ്യൎക്കു യോഗ്യമാകുംവണ്ണം നടപ്പാനും ഭാഗ്യമുള്ള സമാപ്തിയിൽ
എത്തുവാനും സഭക്കാർ എല്ലാവരും അവൎക്കു വേണ്ടി പ്രാൎത്ഥി
ക്കേണ്ടതാകുന്നു.

-ആംപ്രാവശ്യം പ്രസിദ്ധമാക്കുന്നവരുടെ പേരുകൾ ആവിതു: [ 146 ] ഇപ്രകാരം നിശ്ചയിച്ചവർ വിവാഹം കഴിപ്പതിന്നു വല്ല മുട
ക്കവും ഉള്ളപ്രകാരം ആൎക്കാനും തോന്നിയാൽ ആയതു താമസി
യാതെ ബോധിപ്പിക്കയോ പിന്നേതിൽ മിണ്ടാതിരിക്കയോ വേ
ണ്ടതു. വിവാഹകാരണനായ ദൈവം താൻ മേൽപ്രകാരം നി
ശ്ചയിച്ചവൎക്കു ക്രിസ്തുവിൽ കരുണയും അനുഗ്രഹവും നൽകി അ
വരുടെ ആഗ്രഹത്തെ സാധിപ്പിക്കുമാറാക. W.

൨. വിവാഹാചാരം.

(പ്രസംഗത്തിന്നു മുമ്പെ താഴെ ചേൎത്തിരിക്കുന്ന പ്രാൎത്ഥന ഉപയോഗിക്കാം.)

നാം പ്രാൎത്ഥിക്ക.

കരുണയുള്ള ദൈവവും സകല നല്ല ദാനത്തിന്നും തിക
ഞ്ഞ വരങ്ങൾക്കും ഉറവാകുന്ന സ്വൎഗ്ഗസ്ഥപിതാവുമായുള്ളോവേ,
ഈ നാഴികയിൽ ഞങ്ങളുടെ മദ്ധ്യേ വന്നു ഞങ്ങൾ തിരുവചന
ത്തിന്റെ ഘോഷണത്തെ തുറന്ന ചെവികളോടു കൂടെ കേൾക്കേ
ണ്ടതിന്നും വിശ്വാസമുള്ള ഹൃദയത്തിൽ കൈക്കൊള്ളേണ്ടതിന്നും
ഞങ്ങളുടെ മുഴുജീവാവസ്ഥയെ അതിന്നനുസാരമാക്കി ക്രമപ്പെടു
ത്തേണ്ടതിന്നും ഞങ്ങളുടെ മനസ്സുകളെ നിന്റെ ആത്മാവിനാൽ
പ്രകാശിപ്പിച്ചൊരുക്കേണം എന്നു ഞങ്ങൾ വിനയപൂൎവ്വം അ
പേക്ഷിക്കുന്നു. വിശേഷാൽ ഈ വിശുദ്ധനാഴികയിൽ നിന്റെ
മുമ്പാകെ അന്യോന്യം മുടിയാത്ത വിശ്വസ്തതയെയും സ്നേഹ
ത്തെയും നേൎന്നുകൊണ്ടു വിവാഹാവസ്ഥയിൽ പ്രവേശിപ്പാൻ
ഒരുങ്ങിനില്ക്കുന്നവരെ നീ അനുഗ്രഹിച്ചു. ഇവർ തങ്ങളുടെ വിവാ
ഹബന്ധനം നിന്റെ ഭയത്തിൽ തുടങ്ങേണ്ടതിന്നും സത്യദൈ
വഭക്തിയിൽ കാത്തുകൊള്ളേണ്ടതിന്നും നിന്റെ രക്ഷാകരമായ
സത്യത്തിന്റെ പരിജ്ഞാനം മൂലം അവരെ ശക്തിയോടെ ഉത്സാ
ഹിപ്പിക്കേണമേ. നീ ഇവരുടെ വിശ്വാസത്തെ ബലപ്പെടുത്തു
കയും സ്നേഹത്തെ വിശുദ്ധീകരിക്കയും ആത്മഫലങ്ങളിൽ ഇ
വർ സമ്പന്നരാക്കിത്തീൎക്കുകയും ചെയ്യേണമേ. ഈ ഭൂമിയിൽ ഇ
വർ ഇരിക്കുന്നേടത്തോളം എല്ലാ കാലത്തും പ്രത്യേകാൽ പരീ
ക്ഷാസമയത്തും നിന്റെ കരുണയാൽ ആശ്വാസം പ്രാപിപ്പാ
നും ഒടുവിൽ നിന്റെ സ്വൎഗ്ഗീരാജ്യത്തിൽ ചേൎന്നു വാട്ടംവരാതെ [ 147 ] നിന്റെ നന്മകളെ അനുഭവിച്ചു സന്തോഷിപ്പാനും ഞങ്ങളുടെ
കൎത്താവായ യേശുക്രിസ്തുമൂലം പ്രസാദിച്ചു കരുണ നല്കേണമേ.
ആമെൻ D. M.

(പ്രസംഗത്തിൽ പിന്നെ ചൊല്ലേണ്ടതു.)

പ്രിയമുള്ളവരേ, തമ്മിൽ വിവാഹം നിശ്ചയിച്ചിട്ടുള്ള ഇവർ
ഇവിടെ സഭയുടെ മുമ്പാകെ വന്നു നില്ക്കുന്നതു ദൈവനാമത്തിൽ
വിശുദ്ധവിവാഹത്താൽ അന്യോന്യം ചേരുവാനും ദൈവവച
നത്തിൻ അനുഗ്രഹം ലഭിപ്പാനും ആകുന്നു. എന്നാൽ തിരുവെ
ഴുത്തുകളിൽനിന്നു ഉചിതമായ സൌഖ്യോപദേശം കേൾപ്പിക്കേ
ണ്ടതാകയാൽ,

ഒന്നാമതു - ദൈവം ആദിയിൽ വിവാഹത്തെ നിയമിച്ചപ്ര
കാരം വായിക്കുക.

*യഹോവയായ ദൈവം മനുഷ്യൻ ഏകനായിരിക്കുന്നതു ന
ന്നല്ല ഞാൻ അവന്നു തക്ക തുണ ഉണ്ടാക്കും എന്നു പറഞ്ഞു.
പിന്നെ യഹോവയായ ദൈവം സുഷുപ്തി വരുത്തീട്ടു ആദാം ഉറ
ങ്ങി. അപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നിനെ അവൻ
എടുത്തു അതിൻസ്ഥലം മാംസംകൊണ്ടു അടെച്ചു. യഹോവ
യായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലുകൊണ്ടു
സ്ത്രീയെ തീൎത്തു അവളെ മനുഷ്യന്റെ അടുക്കൽ വരുത്തി. അ
പ്പോൾ മനുഷ്യൻ പറഞ്ഞു: ഈ സമയമാകട്ടെ, ഇതു എന്റെ
അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു
മാംസവും തന്നെ. ഇവൾ നരനിൽനിന്നു എടുക്കപ്പെടുകകൊ
ണ്ടു നാരി എന്നു വിളിക്കപ്പെടും. അതു നിമിത്തം പുരുഷൻ
തന്റെ പിതാവെയും മാതാവെയും വിട്ടു തന്റെ ഭാൎയ്യയോടു
പറ്റിയിരിക്കും, അവർ ഇരുവരും ഒരു ജഡമായിത്തീരും.

രണ്ടാമതു-സ്ത്രീപുരുഷന്മാൎക്കു തമ്മിലുള്ള കെട്ടും ചേൎച്ചയും
സുവിശേഷത്തിൽ വൎണ്ണിച്ചപ്രകാരം നാം കേൾക്കുക.

+പരീശന്മാർ അവനോടു അടുത്തു ചെന്നു: ഒരു മനുഷ്യൻ
ഏതുകാരണം ചൊല്ലിയും തന്റെ ഭാൎയ്യയെ ഉപേക്ഷിക്കുന്നതു [ 148 ] വിഹിതമോ? എന്നു പറഞ്ഞു അവനെ പരീക്ഷിച്ചു. അവൻ
ഉത്തരം പറഞ്ഞിതു: ആദിയിൽ പടെച്ചവൻ അവരെ ആണും
പെണ്ണമാക്കിത്തീൎത്തു എന്നുള്ളതും അതു നിമിത്തം മനുഷ്യൻ
പിതാവെയും മാതാവെയും വിട്ടു തന്റെ ഭാൎയ്യയോടു പററിയി
രിക്കും, ഇരുവരും ഒരു ജഡമായിത്തീരും എന്നു അവൻ പറഞ്ഞ
പ്രകാരവും നിങ്ങൾ വായിച്ചിട്ടില്ലയോ? എന്നതുകൊണ്ടു അവർ
മേലാൽ രണ്ടല്ല ഒരു ജഡമത്രേ ആകുന്നു. ആകയാൽ ദൈവം
യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.

മൂന്നാമതു-വിവാഹബന്ധത്താൽ ചേൎന്നവർ ദൈംവകല്പന
പ്രകാരം തങ്ങളിൽ ആചരിക്കേണ്ടുന്ന വിധം കേൾപ്പിൻ.

1)പുരുഷരായുള്ളാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചപ്ര
കാരം ഭാൎയ്യമാരെ സ്നേഹിപ്പിൻ. അവനല്ലോ അവളെ ചൊൽ
കൂടിയ നീർക്കുളിയാൽ വെടിപ്പാക്കി വിശുദ്ധീകരിക്കയും കറ
ഒട്ടൽ മുതലായതു ഒന്നും ഇല്ലാതെ പവിത്രയും നിഷ്കളങ്കയും ആ
യൊരു സഭയെ തേജസ്സോടെ തനിക്കു താൻ മുന്നിറുത്തുകയും
ചെയ്യേണ്ടതിന്നു തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചു
കൊടുത്തു. അവ്വണ്ണം പുരുഷന്മാർ തങ്ങളുടെ ഭാൎയ്യമാരെ തങ്ങ
ളുടെ ശരീരങ്ങളെ പോലെ സ്നേഹിക്കേണ്ടു. തന്റെ ഭാൎയ്യയെ
സ്നേഹിക്കുന്നവൻ തന്നെ അത്രെസ്നേഹിക്കുന്നു. തന്റെ ജഡത്തെ
ഒരുവനും ഒരു നാളും പകെച്ചില്ലല്ലൊ, ക്രിസ്തു സഭയെ ചെയ്യും
പോലെ അതിനെ പോററി ലാളിക്ക അത്രേ ചെയ്യുന്നു.

2)സ്ത്രീകളേ, കൎത്താവിന്നു എന്ന പോലെ നിങ്ങളുടെ ഭൎത്താ
ക്കന്മാൎക്കു കീഴടങ്ങുവിൻ. എന്തെന്നാൽ ശരീരത്തിന്റെ രക്ഷിതാ
വാകുന്ന ക്രിസ്ത സഭെക്കു തല ആയുള്ളപ്രകാരം ഭൎത്താവു സ്ത്രീ
യുടെ തല ആകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങും
പോലെ ഭാൎയ്യമാരും തങ്ങളുടെ ഭൎത്താക്കന്മാൎക്കു സകലത്തിലും
കീഴടങ്ങുക.

3)അവൎക്കു അലങ്കാരമോ പൂരികൂന്തൽ സ്വൎണ്ണാഭരണം വസ്ത്ര
ധാരണം ഇത്യാദി പുറമേ ഉള്ളതല്ല. ദൈവത്തിനു വിലയേറി [ 149 ] യതായി സൌമ്യതയും സാവധാനവും ഉള്ളൊരാത്മാവിന്റെ<lb /> കെടായ്മയിൽ ഹൃദയത്തിന്റെ ഗൂഢമനുഷ്യനത്രെ. ഇപ്രകാരം<lb /> അല്ലോ പണ്ടു ദൈവത്തിൽ ആശ വെച്ചു തങ്ങളുടെ ഭൎത്താക്ക<lb />മാർക്കു അടങ്ങിയ വിശുദ്ധസ്ത്രികൾ തങ്ങളെ തന്നെ അലങ്കരിച്ചതു.

നാലാമതു — നമ്മുടെ കൎത്താവായ ദൈവം വിവാഹാവസ്ഥ<lb />യെ അനുഗ്രഹിച്ച ആശീൎവ്വാദത്തെ കേൾക്കുക.

ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു,<lb /> ദൈവസാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു,<lb /> ആണും പെണ്ണുമായി<lb /> അവരെ സൃഷ്ടിച്ചു. പിന്നെ ദൈവം അവരെ അനുഗ്രഹിച്ചുഛ<lb /> നിങ്ങൾ വൎദ്ധിച്ചു പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അ<lb />ടക്കിക്കൊൾവിൻ.

പിന്നെ 2)ഭാൎയ്യ കിട്ടി നന്മ കിട്ടി, യഹോവയോടു അവൻ<lb /> പ്രസാദം പ്രാപിച്ചു എന്നു ശലൊമോനും പറഞ്ഞു.

അഞ്ചാമതു — ദൈവം വിവാഹാവസ്ഥയിൽ ചുമത്തിയ കഷ്ട<lb />തയെയും കേൾക്കുക.

3)സ്ത്രിയോടു അവൻ പറഞ്ഞു: ഞാൻ നിനക്കു കഷ്ടവും<lb /> ഗൎഭധാരണവും ഏറ്റവും വൎദ്ധിപ്പിക്കും, കഷ്ടത്തോടെ നീ മക്കളെ<lb /> പ്രസവിക്കയും നിന്റെ ഇഷ്ടം ഭൎത്താവിന്നു കീഴടങ്ങുകയും അ<lb />വൻ നിന്റെ മേൽ വാഴുകയും ചെയ്യും. ആദാമിനോടു പറഞ്ഞ<lb />തോ: നീ ഭാൎയ്മയുടെ ശബ്ദം കേട്ട ഭക്ഷിക്കരുതു എന്നു ഞാൻ<lb /> നിന്നോടു കല്പിച്ച മരത്തിൽനിന്നു ഭക്ഷിച്ചതുകൊണ്ടു നിന്റെ<lb /> നിമിത്തം ഭൂമി ശപിക്കപ്പെട്ടതു്; നിന്റെ ആയുസ്സുള്ളനാൾ എ<lb />ല്ലാം നീ കഷ്ടത്തോടെ അതിന്റെ അനുഭവം ഭക്ഷിക്കും. അതു<lb /> നിനക്കു മുള്ളും ഈങ്ങയും മുളെപ്പിക്കും, വയലിലേ സസ്യം നീ<lb /> ഭക്ഷിക്കും. നീ നിലത്തുനിന്നു എടുക്കപ്പെടുകയാൽ അതിൽ തിരി<lb />കെ ചേരുവോളം നിന്റെ മുഖത്തേ വിയൎപ്പോടു കൂടെ നീ ആ<lb />ഹാരം ഭക്ഷിക്കും. എന്തെന്നാൽ നീ പൊടിയാകുന്നു, പൊടി<lb />യിൽ തിരികേ ചേരുകയും ചെയ്യും. [ 150 ] ആറാമതു — കഷ്ടതയോടും കൂടെ കല്പിച്ചിട്ടുള്ള ആശാസ<lb />ത്തെയും കുറിക്കൊള്ളേണ്ടതു. നമ്മുടെ കൎത്താവായ യേശുക്രിസ്തു<lb />വാകട്ടെ കഷ്ട കാരണമായ പാപത്തെ താൻ എടുത്തു വഹിച്ചു<lb /> നീക്കിയതല്ലാതെ തന്നിൽ വിശ്വസിക്കുന്നവൎക്കു ഏവൎക്കും കഷ്ട<lb />ത്തെ ഒക്കയും അനുഗ്രഹിച്ചു വിശുദ്ധീകരിച്ചുമിരിക്കുന്നു. അതു<lb />കൊണ്ടു പുരുഷനെ ചൊല്ലി സങ്കീൎത്തനത്തിൽ കേൾക്കുന്നിതു:<lb /> യഹോവയെ ഭയപ്പെട്ട അവന്റെ വഴികളിൽ നടക്കുന്നവൻ<lb /> എല്ലാം ധന്യൻ. നിന്റെ കൈകളുടെ അദ്ധ്വാനത്തെ നീ ഭക്ഷി<lb />ക്കും, ആകയാൽ നീ ധന്യൻ, നിനക്കു നന്മ ഉണ്ട്". ഭാൎയ്യയെ<lb /> ചൊല്ലി പൌൽ അപോസ്തലൻ എഴുതുന്നിതു: വിശ്വാസസ്നേ<lb />ഹങ്ങളിലും സുബോധം കൂടിയ വിശുദ്ധീകരണത്തിലും പാൎക്കുന്നാ<lb />കിൽ അവൾ ശിശുപ്രസവത്തോടുകൂടി രക്ഷിക്കപ്പെടും".

ഇങ്ങിനെ വായിച്ച ദൈവവചനങ്ങളെ ആധാരമാക്കി വി<lb />വാഹനിയമത്തിൽ പ്രവേശിപ്പാൻ മനസ്സുണ്ടെങ്കിൽ അടുത്തു<lb /> വരുവിൻ,

(പിന്നെ പുരുഷനോടു ചോദിപ്പതു:)

(ഇന്നവനേ) ഈ നില്ക്കുന്ന (ഇന്നവളെ) വിവാഹഭാൎയ്യയായി<lb /> കൈക്കൊൾവാനും വാഴുന്നാൾ ഒക്കയും സുഖത്തിലും ദുഃഖത്തി<lb />ലും ഉപേക്ഷിക്കാതെ സ്നേഹിപ്പാനും മനസ്സുണ്ടോ?

ഉത്തരം — മനസ്സുണ്ടു.

(അപ്രകാരം സ്ത്രീയോടു ചോദിപ്പതു:)

(ഇന്നവളേ) ഈ നില്ക്കുന്ന (ഇന്നവനെ) വിവാഹഭൎത്താവായി<lb /> കൈക്കൊൾവാനും വാഴുന്നാൾ ഒക്കയും സുഖത്തിലും ദുഃഖത്തിലും<lb /> ഉപേക്ഷിക്കാതെ സ്നേഹിപ്പാനും മനസ്സുണ്ടോ?

ഉത്തരം — മനസ്സുണ്ടു. [ 151 ] അല്ലെങ്കിൽ.

(ഇന്നവനേ) ഈ നിൽക്കുന്ന (ഇന്നവളെ) ഭാര്യയായി കൈ
ക്കൊണ്ടു സത്യത്തിൽ സ്നേഹിച്ചു, സുഖത്തിലും ദുഃഖത്തിലും
കൈവിടാതെ മരണം നിങ്ങളെ വേർപിരിപ്പോളം വിവാഹനി
ൎണ്ണയം കുറവെന്നി പാലിച്ചു ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടോ?
എന്നാൽ ദൈവത്തിനും ഈ ക്രിസ്തീയസഭെക്കും മന
സ്സുണ്ടെന്നു ചൊല്ലുക.

ഉത്തരം മനസ്സുണ്ടു.

(ഇന്നവളേ) ഈ നിൽക്കുന്ന (ഇന്നവനെ) ഭൎത്താവായി കൈ
ക്കൊണ്ടു സത്യത്തിൽ സ്നേഹിച്ചു, സുഖത്തിലും ദുഃഖത്തിലും
കൈവിടാതെ മരണം നിങ്ങളെ വേർപിരിപ്പോളം വിവാഹനി
ൎണ്ണയം കുറവെന്നി പാലിച്ചു ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടോ?
എന്നാൽ ദൈവത്തിനും ഈ ക്രിസ്തീയസഭെക്കും മന
സ്സുണ്ടെന്നു ചൊല്ലുക. Wea

ഉത്തരം മനസ്സുണ്ടു.

അങ്ങിനെ സമ്മതം എങ്കിൽ അന്യോന്ന്യം വലങ്കൈ പിടി
ച്ചുകൊൾവിൻ.

(ഇരുവരുടെ കൈകളിന്മേലും കൈ വെച്ചു പറയേണ്ടതു:)

നിങ്ങളെ അന്യോന്യം വിവാഹസ്നേഹവും വിശ്വാസവും
നേൎന്നുകൊണ്ടതിനാൽ ക്രിസ്തീയസഭയുടെ ശുശ്രൂഷക്കാരനാകുന്ന
ഞാൻ നിങ്ങളുടെ ബാന്ധവം ദൈവക്രമപ്രകാരം ഒരുനാളും ഇള
കാത്തതു എന്നു പിതാ പുത്രൻ പരിശുദ്ധാത്മാവു എന്നീ ദൈ
വനാമത്തിൽ ഉറപ്പിച്ചു ചൊല്ലുന്നു. ദൈവം യോജിപ്പിച്ചതിനെ
മനുഷ്യൻ വേർപിരിക്കരുതു. a. w.

(ഇരുവരും മുട്ടുകുത്തിയിരിക്കേ പ്രാൎത്ഥിക്കുന്നിതു:)

യഹോവയായ ദൈവമേ, സ്വൎഗ്ഗസ്ഥാപിതാവേ, നീ ആണും
പെണ്ണും സൃഷ്ടിച്ചും വിവാഹത്തെ സ്ഥാപിച്ചനുഗ്രഹിച്ചും നി
ന്റെ പ്രിയപുത്രനായ യേശുക്രിസ്തുവിന്നും അവന്റെ കാന്ത [ 152 ] യായ വിശുദ്ധസഭെക്കുമുള്ള രഹസ്യത്തെ ഇതിനാൽ മുങ്കറിച്ചും
തന്നുവല്ലോ. ഈ നിന്റെ ക്രിയയും ക്രമവും അനുഗ്രഹവും ഇ
വർ ഇരുവരിലും കെടാതെയും ഇളകാതെയും കനിഞ്ഞുകൊണ്ടു
പാലിക്കേണമേ. നിന്റെ കരുണയുടെ ധനം ഇവരുടെ മേൽ
പൊഴിഞ്ഞിട്ടു ഈ അവസ്ഥയിൽ ഇവർ ദൈവഭക്തിയെ പിന്തു
ടൎന്നു മരണത്തോളം അതിൽ ചേൎന്നു നടപ്പാനും നിന്റെ സ്തുതി
ബഹുമാനങ്ങളെയും കൂട്ടുകാരുടെ നന്മയെയും വളൎത്തുവാനും ഇ
വരെ ഉത്സാഹിപ്പിച്ചു നിന്റെ പ്രിയയുത്രനും ഞങ്ങളുടെ കൎത്താ
വും ആയ യേശുക്രിസ്തു മൂലം രക്ഷിച്ചരുളേണമേ. ആമെൻ. Lu.

അല്ലെങ്കിൽ.

ഞങ്ങളുടെ ദൈവമായ യഹോവേ, എന്നേക്കും ഞങ്ങളുടെ
സഹായവും ആശ്വാസവും ആയുള്ളോവേ, നിന്റെ പരിശുദ്ധ
നിയോഗപ്രകാരം വിവാഹനിയമത്തിൽ പ്രവേശിപച്ചു അന്യോ
ന്യം സ്നേഹവും വിശ്വാസവും നേൎന്നുകൊണ്ടു ഇന്നു ഇണെച്ചു
കെട്ടിയവരെ കടാക്ഷിക്കേണമേ. ഇവരുടെ ഗമനത്തെയും ആ
ഗമനത്തെയും അനുഗ്രഹിച്ചു പരിശുദ്ധാത്മാവെ കൊണ്ടു ഇവ
രെ നടത്തി നല്ലതും സുഗ്രാഹ്യവും തികവുള്ളതും ആയ നിന്റെ
ഇഷ്ടത്തെ ഇവരിൽ എല്ലാംകൊണ്ടും പൂരിപ്പിക്കേണമേ. ഇവ
രുടെ ദേഹികൾ യേശുക്രിസ്തുവിൽ ഒന്നിച്ചു ചേൎന്നു സ്നേഹം ആ
കുന്ന തികവിൻ മാല അണിഞ്ഞുകൊണ്ടു ഒരുമനപ്പെടുമാറാകേ
ണമേ. ക്രിസ്തുവിന്റെ വചനം ഐശ്വൎയ്യമായി ഇവരിൽ വസി
ക്കയും ഇവർ പ്രാൎത്ഥനയിൽ ഉറ്റിരുന്നു സ്തോത്രത്തോടെ അതി
ങ്കൽ ജാഗരിച്ചുകൊൾകയും സകലത്തിലും നിന്റെ നല്ല ആ
ത്മാവിന്നു വശമാകായി ചമകയും ചെയ്വാറാക. ഛിദ്രവും ഐക്യ
ക്കുറവും വരുത്തുന്ന ദുരാത്മാവിനെ തടുക്കുക; അന്യോന്യം പൊറു
ത്തു ക്ഷമിക്കുന്ന ജ്ഞാനവും ശാന്തതയും ഉയരത്തിൽ നിന്നു നൽകേ
ണമേ. ഇവരുടെ കൈകളുടെ പ്രവൃത്തിയെ സഫലമാക്ക; വിളിക്കു
തക്ക വിശ്വസ്തതയും ഉത്സാഹവും വൎദ്ധിപ്പിക്ക. അഹോവൃത്തിയെ
അനുഗ്രഹിക്ക. ഇവൎക്കു കഷ്ടതയും ദുഃഖവും പിണെയുന്തോറും
അനുതാപവും വിശ്വാസവും ക്ഷാന്തിയും നൽകി സങ്കടങ്ങളെ [ 153 ] യും നിത്യാനുഗ്രഹമാക്കി തീൎക്കേണമേ. ഇവരുടെ ഹൃദയവും
ഭവനവും നിന്റെ ആലയമാക്കി ഇവർ സ്വൎഗ്ഗരാജ്യത്തിനായി
ജീവിക്കേണ്ടതിന്നു ജാഗ്രത ഉണ്ടാക്കേണമേ. ആയുസ്സിന്റെ അവ
സാനത്തോളം ഇവർ വിശ്വാസത്തെ കാക്കുമാറാക. പിന്നെ ഈ
പരദേശയാത്ര തികഞ്ഞാൽ പിതാവിന്റെ ഭവനത്തിൽ ഇവരെ
പ്രവേശിപ്പിച്ചു യേശുക്രിസ്തു നിമിത്തം നിത്യസന്തോഷത്തിന്നാ
യി കൈക്കൊണ്ടരുളേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണ്മേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേ
ണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു
ഞങ്ങളെ ഉദ്ധരിക്കേണമേ, രാജ്യവും ശക്തിയും തേജസ്സും എ
ന്നേക്കും നിണക്കല്ലോ ആകുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾ സമാധാനം
ഇടുമാറാക. ആമെൻ. (൪ മോശെ ൬) W.

VII. ശവസംസ്കാരം.

(ശവക്കുഴിയരികെ നിൽക്കുമ്പോൾ.)

രാജാധിരാജാവും കൎത്താധികൎത്താവും താൻ മാത്രം ചാകായ്മ
ഉള്ളവനും ആയ നമ്മുടെ ദൈവത്തിന്നു ബഹുമാനവും തേജ
സ്സും എന്നെന്നേക്കും ഇണ്ടാവൂതാക, ആമെൻ.

അല്ലെങ്കിൽ.

മരിച്ചവനായി ഇനി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവ
നായ യേശുക്രിസ്തു എന്നും വാഴ്തപ്പെട്ടവാക. ആമെൻ. [ 154 ] (പിന്നെ സങ്കീൎത്തനം ൯൦ ആമതും ൧ കൊരി. ൧൫, ൨൦ --൫൮.
ഉള്ളലേഖനാംശവും വായിക്കുക. - അല്ലെങ്കിൽ.)

കൎത്താവിൽ പ്രിയമുള്ളവരേ, സൎവ്വശക്തിയും ഏകജ്ഞാന
വും ഉള്ളവനായ ദൈവത്തിന്നു ഈ നമ്മുടെ സഹോദരനെ (സ
ഹോദരിയെ) ഈ ലോകത്തിൽനിന്നു വിളിപ്പാൻ തോന്നിയതു
കൊണ്ടു നാം ഇവന്റെ (ഇവളുടെ) ശരീരം ഭൂമിയിൽ അടക്കം
ചെയ്തു മണ്ണായതിനെ മണ്ണിൽ ഏല്പിച്ചുവിടുന്നു. യഹോവയാ
കട്ടെ സകല മനുഷ്യപുത്രനോടും അരുളിച്ചെയ്യുന്നിതു: നീ പൊ
ടിയാകുന്നു, പൊടിയിൽ തിരികെ ചേരുകയും ചെയ്യും.1) എന്തെ
ന്നാൽ ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും
ലോകത്തിൽ ലോകത്തിൽ പൂക്കു; ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ
മരണം സകലമനുഷ്യരോളവും പരന്നിരിക്കുന്നു.2) അതുകൊണ്ടു
സകലജഡവും ക്ഷയിച്ചു പോകുന്നു; മുഖപക്ഷം ഇതിൽ ഒട്ടും
ഇല്ലല്ലോ. ആയതു ധ്യാനിച്ചു വിനയത്തോടെ നിന്നുകൊണ്ടു
നമ്മുടെ പാപക്കടങ്ങളെ ഏറ്റു പറഞ്ഞു. ഞങ്ങൾ പൊടി
എന്നും ഞങ്ങളുടെ വാഴുന്നാൾ പുക പോലെ മണ്ടിപ്പോകുന്നു
എന്നും ഓൎത്തു ദൈവത്തിന്റെ ശക്തിയുള്ള കൈക്കീഴു നാം നമ്മെ
തന്നെ താഴ്ത്തി വൈപ്പുതാക. സ്ത്രീ പെറ്റുള്ള മനുഷ്യൻ അല്പായു
സ്സുള്ളവനും ആലശീലയാൽ തൃപ്തനുമാകുന്നു. പൂപ്പോലെ ഉള
വായി വാടിപ്പോകുന്നു. നിഴൽകണക്കെ നില്ക്കാതെ മണ്ടിപ്പോ
കുന്നു.3) യഹോവേ, ഇതാ നീ ചാൺ നീളമായി ഞങ്ങൾക്കു നാളു
കൾ തന്നതേ ഉള്ളൂ. ഞങ്ങളുടെ ആയുസ്സു നിന്റെ മുമ്പാകെ
ഏതും ഇല്ല. നിലനിന്നാലും സകലമനുഷ്യനും വെറുംമായ
യത്രെ, അവനവൻ ബിംബമായത്രേ നടക്കുന്നു, ആവിക്കുവേണ്ടി
അലമ്പലാകുന്നതേ ഉള്ളൂ.4)

എങ്കിലും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും കരുണയാ
ലേ നല്ല പ്രത്യാശയും തന്നെ കൎത്താവായ യേശുക്രിസ്തുവിന്നും
പിതാവായ ദൈവത്തിന്നും സ്തോത്രം ഉണ്ടാക. അവൻ തന്റെ
കനിവിൻ ആധിക്യപ്രകാരം യേശുക്രിസ്തു മരിച്ചവരിൽനിന്നു
എഴുനീറ്റതിനാൽ നമ്മെ വീണ്ടും ജനിപ്പിച്ചതു ജീവനുള്ള പ്ര [ 155 ] ത്യാശെക്കു തന്നെ.1) ആദാമിൽ എല്ലാവരും ചാകുന്ന പ്രകാരം
തന്നെ ക്രിസ്തുവിൽ എല്ലാവരും ഉയിൎപ്പിക്കപ്പെടും. തന്റെ മര
ണത്താലും പുനരുത്ഥാനത്താലും അവൻ നമ്മുടെ പാപങ്ങളെ
പരിഹരിച്ചു മരണത്തെ നീക്കി സുവിശേഷംകൊണ്ടു ജീവനെ
യും കെടായ്മയെയും വിളങ്ങിച്ചു. അവൻ മരിച്ചവരിൽനിന്നു
ആദ്യജാതനായി ചൊല്ലുന്നിതു: ഞാനേ പുനരുത്ഥാനവും ജീവ
നും ആകുന്നു, എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ജീവിച്ചിരുന്നു എങ്കൽ വിശ്വസിക്കുന്നവൻ ആരും എന്നേക്കും
മരിക്കയും ഇല്ല. അതുകൊണ്ടു ജീവിച്ചാലും മരിച്ചാലും നാം
അവങ്കൽ തേറി ആശ്വസിക്കുന്നു. അവനാൽ മരണം ജയ
ത്തിൽ വിഴുങ്ങപ്പെട്ടു. അവനിൽ വിശ്വസിക്കുന്ന ദൈവജന
ത്തിന്നു ഈ വാഗ്ദത്തം ഉണ്ടു: ഈ ക്ഷയമുള്ളതു അക്ഷയത്തെയും
ഈ ചാകുന്നതു ചാകായ്മയെയും ധരിക്കും. ബലഹീനതയിൽ
വിതെക്കപ്പെടുന്നു, ശക്തിയിൽ ഉണരുന്നു, അപമാനത്തിൽ വിതെ
ക്കപ്പെടുന്നു. തേജസ്സിൽ ഉണരുന്നു. നാം മണ്മയന്റെ പ്രതിമ
യും പൂണ്ടുനടക്കും.2) എന്നതോ നമ്മുടെ കൎത്താവായ യേശു
ക്രിസ്തുവിന്റെ പ്രതിമ തന്നെ. ആയവൻ സകലവും കൂടെ
തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന സാദ്ധ്യശക്തിയെ കൊണ്ടു
നമ്മുടെ താഴ്ചയുടെ ശരീരത്തെ തന്റെ തേജസ്സിൻ ശരീരത്തോടു
അനുരൂപമാക്കുവാൻ മറു വേഷമാക്കി തീൎക്കും. (ഫിലി. ൩.)

(മേല്പറഞ്ഞു പാഠങ്ങൾക്കു പിന്നിലോ ഈ പ്രബോധനത്തിന്റെ
ശേഷമോ ചൊല്ലേണ്ടതു.)

എന്നതുകൊണ്ടു നാം ഈ കല്ലറെക്കൽ നില്ക്കുമ്പോൾ പ്രത്യാ
ശ ഇല്ലാത്തവരെ പോലെ ദുഃഖിക്കാതെ നമ്മുടെ തലകളെ ഉയ
ൎത്തിക്കൊള്ളുന്നു. നമ്മുടെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നുവ
ല്ലോ. കൎത്താവിൽ നിദ്രകൊണ്ടവർ ക്ലേശം ഒന്നും നേരിടാതെ
ദൈവകയ്യിൽ സ്വസ്ഥത പ്രാപിച്ചു എന്നും അറിയാമല്ലോ. ക
ൎത്താവിൽ ചാകുന്ന മൃതന്മാർ ഇന്നു മുതൽ ധന്യർ. അതേ, അ
വർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു ഒഴിഞ്ഞു തണുക്കേണ്ടതു; [ 156 ] അവരുടെ ക്രിയകൾ അവൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു
എന്നു ആത്മാവു പറയുന്നു. (വെളി. ൧൪.)

എന്നാൽ ഈ പ്രതൃാശ ഉള്ളവൻ എല്ലാം ആയവൻ നിൎമ്മ
ലനാകുമ്പോലെ തന്നെയും നിൎമ്മലീകരിച്ചു നീതിമാന്മാരുടെ
എഴുനീല്പിനോടു എത്തുവാൻ ശ്രമിക്കുന്നു. എന്തെന്നാൽ അവ
നവൻ ശരീരംകൊണ്ടു നല്ലതാകിലും തീയതാകിലും ചെയ്തതി
ന്നു അടുത്തതിനെ പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തു
വിന്റെ ന്യായാസനത്തിൻ മുമ്പാകെ പ്രത്യക്ഷമാകേണ്ടതു.*
അതുകൊണ്ടു പ്രിയമുള്ളവരേ, ലോകത്തിൻ മോഹത്താലുള്ള
കേടിൽനിന്നു നാം തെറ്റി ആവശ്യമായുള്ളതു ഒന്നിനെ തെരി
ഞ്ഞെടുത്തു അതു ഇനി അപഹരിക്കപ്പെടാതെ കൂടെ പോരു
വാൻ സൂക്ഷിച്ചുകൊൾക. വിശ്വാസത്തിന്റെ നല്ല പോർ
പൊരുക, നിത്യജീവനെ പിടിച്ചുകൊൾക, അതിന്നായി നാം
വിളിക്കപ്പെട്ടുവല്ലോ. തങ്ങളുടെ യജമാനൻ എപ്പോൾ വരും
എന്നു കാത്തുനില്ക്കുന്ന വിശ്വസ്തുപണിക്കാരെ പോലെ നാം എ
പ്പോഴും ഒരുങ്ങി നിന്നു സത്യത്തെ അനുസരിക്കുന്നതിനാൽ ദേഹി
കളെ നിൎമ്മലീകരിച്ചു വെളിച്ചത്തിൽ നടന്നുകൊൾവൂതാക.
ഇപ്രകാരം ബുദ്ധിമാനായവനോടു ഒക്കയും കൎത്താവു വിളിച്ചു പ
റയുന്നിതു: മരണപൎയ്യന്തം വിശ്വസ്തനാക, എന്നാൽ ഞാൻ ജീ
വകിരീടത്തെ നിനക്കു തരും. (വെളി. ൨.) W.

(അല്ലായ്കിൽ മേല്പറഞ്ഞ വേദവചനങ്ങളാൽ ഒന്നിനെ
സംബന്ധിച്ചു പ്രസംഗിക്ക)

പ്രാൎത്ഥന.

൧.

പ്രിയ കൎത്താവായ യേശുക്രിസ്തുവേ, നീ മരണത്തെ നീക്കി
സുവിശേഷം കൊണ്ടു ജീവനെയും കെടായ്മയെയും വിളങ്ങിച്ചതു
കൊണ്ടു ഞങ്ങൾ വാഴ്ത്തുന്നു. മരണത്തെ ജയിച്ച വീരനേ, നിന്നെ
ഞങ്ങൾ ആശ്രയിക്കുന്നു. നിന്നെ പുനരുത്ഥാനമെന്നും ജീവൻ
എന്നും അറിഞ്ഞു ഞങ്ങൾ ആരാധിക്കുന്നു. നിന്റെ കൂട്ടായ്മ [ 157 ] യിൽ അത്രെ ജീവനെയും ഭാഗ്യത്തെയും ഞങ്ങൾ അന്വേഷിക്കു
ന്നതു. നമ്മെ സംയോജിപ്പിക്കുന്ന സ്നേഹബന്ധത്തെ ദയ ചെയ്തു
മുറുക്കി യാതൊരു മരണവും നമ്മെ വേൎപിരിക്കാതിരിപ്പാൻ സംഗ
തിവരുത്തേണമേ. നിന്നിൽ മാത്രം ഞങ്ങൾ ജീവിപ്പാറാക എ
ന്നാൽ ഒടുവിൽ നിന്നിൽ മാത്രം മരിപ്പാനും സംഗതി ഉണ്ടല്ലോ.
ഞങ്ങളുടെ മരണനേരത്തിൽ നിന്റെ മരണത്തിന്റെ ശുഭഫല
ങ്ങൾ എല്ലാം ഞങ്ങൾ അനുഭവിച്ചു എന്നേക്കും ആശ്വസിക്കുമാ
റാക. മഹാജയം കൊണ്ട വീരനേ, ഒടുക്കത്തെ പോരാട്ടത്തിൽ ഞ
ങ്ങൾക്കു തുണനില്ക്ക; നിന്റെ ശൌൎയ്യം നല്കി സകല ശത്രുക്കളെയും
ജയിപ്പാനും നിത്യസന്തോഷത്തിന്നു പങ്കാളികളാവാനും തുണ
ക്കേണമേ. ഇനി പ്രാൎത്ഥിപ്പാനും കഴിയാത്തനേരത്തിൽ നിന്റെ
പരിശുദ്ധാത്മാവു തന്നെ ഉച്ചരിയാത്ത ഞരക്കങ്ങളെക്കൊണ്ടു ഞ
ങ്ങളുടെ പക്ഷം എടുക്കുമാറാക. മരണനിഴലിന്റെ താഴ്‌വരയിൽ
സ്വൎഗ്ഗീയപ്രകാശവും ദിവ്യശക്തിയും അയച്ചു ഞങ്ങളെ നടത്തി
ആനന്ദതൃപ്തിയുള്ള രാജ്യത്തിൽ എത്തിക്കേണമേ. ഞങ്ങൾക്കു
വെളിച്ചം മങ്ങി ചുറ്റിലും അന്ധകാരവും ഉള്ളിൽ പീഡയും
അതിക്രമിച്ചു വൎദ്ധിക്കുന്തോറും നിന്റെ മരണത്താലുള്ള സമാ
ധാനവും നിൻ ജീവന്റെ വെളിച്ചവും ആത്മശക്തിയും തിരു
രാജ്യത്തിന്റെ വാടാത്ത അവകാശത്തിന്റെ പ്രത്യാശയും ഞങ്ങ
ളിൽ നിറഞ്ഞുവഴിയുമാറാക്കി രക്ഷിക്കേണമേ. ആമെൻ. W. Bn.

൨.

സൎവ്വശക്തിയും ചാകായ്മയുമുള്ള ദൈവമേ, സ്വൎഗ്ഗീയപിതാ
വേ, എല്ലായ്പോഴും നീ അവൻ തന്നെ; നിന്റെ ആണ്ടുകൾ
തീൎന്നു പോകാതെ തലമുറതലമുറയോളവും ഉള്ളതാകുന്നു. ഞങ്ങ
ളോ ക്ഷണികരത്രെ സകലജഡവും പുല്ലുപോലെയും അ
തിൻ തേജസ്സു എല്ലാം പുല്ലിൻ പൂപോലെയും ആകുന്നു.
പുല്ലുവാടി പൂവിതുരുകയും ചെയ്യുന്നു. ജ്ഞാനഹൃദയം പ്രാപി
ക്കത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹിപ്പി
ക്കേണമേ. സത്യമാനസാന്തരത്താലെ ഞങ്ങൾ മരണനേര
ത്തിനു ഒരുങ്ങീട്ടു ചാവു അണയുന്ന കാലത്തിൽ ഞെട്ടിപ്പോ [ 158 ] കാതെ ഭാഗ്യമുള്ള പുറപ്പാടിനെ വിശ്വാസത്തോടെ കാത്തു നി
ല്ക്കുമാറാക കൎത്താവായ യേശുവേ, ഞങ്ങളുടെ അന്ത്യനാഴിക
അടുക്കുമ്പോൾ ദയ ചെയ്തു ഞങ്ങളെ ഇഹലോകത്തിൽനിന്നു
എടുത്തു നിന്റെ സ്വസ്ഥതയിൽ പ്രവേശിപ്പിക്കേണമേ. ഈ
അരിഷ്ടതയിൽനിന്നു യാത്രയാകുംവരേ സത്യവിശ്വാസത്തിലും
ഭക്തിക്കൊത്ത നടപ്പിലും ഞങ്ങളെ പരിപാലിച്ചു കൊൾക.
നീ പുനരുത്ഥാനവും ജീവനും ആകുന്നു. നിന്നിൽ വിശ്വസിക്കു
ന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു നിങ്കൽ വിശ്വസി
ക്കുന്നവൻ ആരും എന്നേക്കും മരിക്കയും ഇല്ല. നിന്റെ നാളിൽ
ഞങ്ങൾ ഉറക്കുണൎന്നു ഉന്മേഷത്തോടെ ജീവങ്കലേക്കു എഴുനീറ്റു
സ്വൎഗ്ഗീയാനന്ദത്തിൽ കടക്കുമാറാകേണം എന്നു നിന്റെ സ്നേഹ
ത്തെ ആശ്രയിച്ചു യാചിക്കുന്നു. ആമെൻ. W.

൩.

സൎവ്വശക്തിയും നിത്യജീവനുമുള്ള ദൈവമേ, നിന്റെ പ്രിയ
പുത്രന്റെ മരണത്താൽ പാപത്തെയും മരണത്തെയും നീ ഇല്ലാ
ക്കിയതല്ലാതെ അവന്റെ പുനരുത്ഥാനത്താൽ നീതിയെയും
നിത്യജീവനെയും യഥാസ്ഥാനത്താക്കി പിശാചിന്റെ അധികാ
രത്തിൽനിന്നു ഞങ്ങളെ വീണ്ടെടുത്തു അവന്റെ ഉയിൎപ്പിൻ
ശക്തിയാൽ ഈ മൎത്യശരീരങ്ങളും കൂടെ മരിച്ചവരിൽനിന്നു എഴുനീ
ല്പാൻ കടാക്ഷിക്കയും ചെയ്തിരിക്കുന്നു. ഇതു ഞങ്ങൾ വിശ്വസിച്ചു
സൎവ്വാത്മനാ തേറിക്കൊണ്ടു ശരീരത്തിന്റെ സന്തോഷമുള്ള പു
നരുത്ഥാനത്തിൽ നിന്റെ എല്ലാ ഭക്തന്മാരോടും കൂടെ എത്തേ
ണ്ടതിനു കരുണ ചെയ്തു നിന്റെ ഏകജാതനും ഞങ്ങളുടെ
രക്ഷിതാവും ആയ യേശുക്രിസ്തുമൂലം പ്രസാദിച്ചരുളേണമേ.
ആമെൻ, Stb.

൪. ഞങ്ങളുടെ ദൈവമായ യഹോവേ, നീ എന്നെന്നേക്കും ജീവി
ച്ചിരിക്കുന്നു. മനുഷ്യപുത്രന്മാരെ ഈ ഭൂമിയിൽ അല്പകാലം പാ
ൎപ്പിച്ചശേഷം പൊടിയും ഭസ്മവും ആവാൻ തിരിപ്പിക്കുന്നു. ജഡം
എല്ലാം പുല്ലും ജഡതേജസ്സു എല്ലാം പുല്ലിൻ പൂവും അത്രെ. [ 159 ] മനുഷ്യൻ മായയായി അദ്ധ്വാനിച്ചു പോന്ന ശേഷം അവൻ
ബിംബവും നിഴലും ആയിമറഞ്ഞു പോകുന്നു. എങ്കിലും ജീവ
ന്റെ ഉറവായ നീ പ്രിയപുത്രനായ യേശുവിന്റെ അവതാര
ത്താലും പരിശുദ്ധാത്മാവിന്റെ പ്രകാശനത്താലും പുനൎജ്ജന
നത്താലും ഞങ്ങളെ സന്ദൎശിച്ചു നിത്യജീവൻ നല്കിയിരിക്കുന്നു.
വിശ്വാസികളുടെ ഹൃദയങ്ങളിൽ നീ വസിച്ചു പ്രവൃത്തിക്കുന്നതു
കൊണ്ടു നിനക്കു സ്തോത്രം. ജീവവൃക്ഷമായ യേശുവിൽ ശാഖ
യായി ചേൎന്നു അവനോടു ഏകീഭവിച്ചു നിന്റെ സ്വരൂപമായി
വളൎന്നു ആത്മാവിന്റെ ഫലങ്ങളെ കായ്പാനും നിത്യസന്തോ
ഷത്തിൽ തികവു പ്രാപിപ്പാനും നിന്നാൽ ഞങ്ങൾക്കു കഴിവു
ള്ളതിനാൽ നിനക്കു സ്തോത്രം.

വിശ്വസ്തദൈവവും പിതാവുമായുള്ളോവേ, ഞങ്ങളുടെ
നാളുകളെ എണ്ണവാൻ ഞങ്ങളെ പഠിപ്പിക്കേണമേ. വിശേ
ഷിച്ചു ഒരിക്കൽ മരിക്ക എന്നതും പിന്നെ നൃായവിധിയും മനു
ഷ്യൎക്കു വെച്ചിരിക്കുന്നു എന്നു വിചാരിപ്പാൻ ഞങ്ങളെ ഉത്സാഹി
പ്പിക്കേണമേ. വാഴുന്നാൾ ഒക്കയും ഞങ്ങൾ മരണത്തിന്നു ഒരുങ്ങി
തല്ക്കാലമായയെ പിന്തുടരാതെ നിദ്രാമയ്ക്കത്തെ തീരേ ഉപേക്ഷി
ച്ചു ബുദ്ധിയുള്ള കന്യകമാരോടൊന്നിച്ചു ഞങ്ങളുടെ ദീപങ്ങളിൽ
എണ്ണനിറച്ചു സ്വൎഗ്ഗത്തിൽനിന്നു വരുന്ന മണവാളനെ കാത്തു
നില്പാൻ കരുണ നല്കേണമേ. ഞങ്ങളുടെ ഉള്ളിൽ പരമവെളി
ച്ചവും ആത്മജീവനും സ്വൎഗ്ഗരാജ്യത്തിലെ നന്മകളും പൂരിച്ചിട്ടു
സഫലമായ വിശ്വാസവും നിൎവ്വ്യാജസ്നേഹവും ആകുന്ന ശുഭ
പ്രകാശം നിത്യം വിളങ്ങി പാപമരണനരകങ്ങളാലുള്ള ഇരുളും
ഭയവും എല്ലാം അകന്നു പോവാറാകേണമേ. Sfh.

(പിന്നെ ശവം കഴിയിൽ ഇറക്കിയ ശേഷം ചൊല്ലേണ്ടതു.)

പൊടിയിൽനിന്നു നീ എടുക്കപ്പെട്ടു, പൊടിയിൽ തിരികെ
ചേരും; ശരീരത്തെ കൎത്താവായ യേശുക്രിസ്തു തന്റെ നാളിൽ
എഴുനീല്പിക്കും. ആത്മാവിനെ ഞങ്ങൾ ദൈവത്തിൻ കരുണ
യിൽ ഭരമേല്പിക്കുന്നതു അവന്റെ പുത്രനും ഞങ്ങളുടെ ഏകര
ക്ഷിതാവും പക്ഷവാദിയും ആയവനെ ആശ്രയിച്ചിട്ടു തന്നെ.
ആമെൻ. Ae. [ 160 ] അല്ലെങ്കിൽ.

ജീവന്റെ മദ്ധ്യേ നാം മരണത്തിൽ ഇരിക്കുന്നു. തുണ എ
വിടെ തിരയേണ്ടു? യഹോവേ, ഞങ്ങളുടെ പാപങ്ങൾ ഹേതു
വായി ന്യായപ്രകാരം വ്യസനിച്ചിരിക്കുന്ന നിന്നോടല്ലയോ?
എന്നാലും പരിശുദ്ധ ദൈവമേ, സൎവ്വശക്തനായ കൎത്താവേ, വിശു
ദ്ധിയും കരുണയും നിറഞ്ഞ രക്ഷിതാവേ, നിത്യമരണത്തിന്റെ
യാതനകളിൽ ഞങ്ങളെ ഏല്പിക്കരുതേ. യഹോവേ, ഞങ്ങളുടെ
ഹൃദയങ്ങളുടെ രഹസ്യങ്ങളെ നീ അറിയുന്നു. ഞങ്ങളുടെ പ്രാൎത്ഥ
നെക്കു നിന്റെ കനിവുള്ള ചെവി അടെക്കരുതേ. പരിശുദ്ധ
കൎത്താവേ, സൎവ്വശക്തനായ ദൈവമേ, കരുണാപൂൎണ്ണരക്ഷിതാ
വേ, എന്നേക്കും പരമന്യായാധിപതിയായുള്ളോവേ, ഇന്നും ഒടു
ക്കത്തെ നേരത്തിലും നിന്നെ വിട്ടു പിഴുകിപ്പോകാതവണ്ണം
ഞങ്ങളെ ആദരിച്ചു രക്ഷിച്ചരുളേണമേ. ആമെൻ. C.P.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേ
ണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു
ഞങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എ
ന്നേക്കും നിണക്കല്ലോ ആകുന്നു. ആമെൻ.

സമാധാനത്തിന്റെ ദൈവമായവൻ നിങ്ങളെ അശേഷം
വിശുദ്ധീകരിക്ക, നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അ
നിന്ദ്യമായി കാക്കപ്പെടാക. ആമെൻ. [ 161 ] ൨. ശിശുമരണത്തിങ്കൽ.

(മേല്പറഞ്ഞതു ചുരുക്കി ചൊല്ലാം. പ്രത്യേകം പ്രയോഗി
പ്പാനുള്ള പ്രാൎത്ഥനയാവിതു:)

സ്വൎഗ്ഗസ്ഥനായ പ്രിയപിതാവേ, ഈ ശിശുവിനെ നീ സ്നേ
ഹിച്ചു ഈ ലോകത്തിന്റെ നാനാസങ്കടങ്ങളിൽ അകപ്പെടു
ത്താതെ വേഗത്തിൽ എല്ലാ ഇടൎച്ചകളിൽനിന്നും എടുത്തു പ്രിയ
പുത്രനായ യേശുമൂലം പിതാവിന്റെ ഭവനത്തിൽ ചേൎത്തുകൊൾ
കയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ഇപ്രകാരം മാതാപിതാ
ക്കന്മാൎക്കു നീ കൊടുത്തതിനെ വേഗം എടുത്തതിനാൽ അവരുടെ
ഹൃദയത്തോടു സമീപിച്ചു വന്നു നിന്റെ രക്ഷയാൽ ഉള്ള ആ
ശ്വാസത്തെ ഏകി വൎദ്ധിപ്പിച്ചു അവരെ മേലേവ തന്നെ വിചാ
രിച്ചു തിരിയുമാറാക്കുക. സമ്മാനിച്ചിരിക്കുന്ന മക്കൾ എത്ര
വലുതായ കൃപാവരം എന്നു സകല പിതാക്കളെയും ധ്യാനം
ചെയ്യിച്ചു ഇങ്ങിനത്തെ സമ്മാനങ്ങളെച്ചൊല്ലി കണക്കു ചോ
ദിക്കും എന്നു അവരെ ഓൎമ്മപ്പെടുത്തി പ്രബോധിപ്പിക്കേണമേ.
നിന്റെ പ്രിയപുത്രനായ യേശുക്രിസ്തുവിൽ ഞങ്ങളുടെ ശിശുക്ക
ളെയും നീ സ്വൎഗ്ഗരാജ്യത്തിലേക്കു വിളിച്ചതല്ലാതെ വിശുദ്ധ
സ്നാനംകൊണ്ടു നിന്റെ കൃപാനിയമത്തിൽ ചേൎത്തു നിന്റെ
മക്കളും സകല സ്വൎഗ്ഗീയവസ്തുക്കുൾക്കു അവകാശികളുമായി കൈ
ക്കൊൾകയും ചെയ്യുന്നു. അതുകൊണ്ടു ഞങ്ങൾക്കു അവരിൽ ഉപേ
ക്ഷ വിചാരിച്ചു പോകാതവണ്ണം ഞങ്ങൾക്കു കൃപ നല്കേണമേ.
എപ്പോഴെങ്കിലും ഞങ്ങളുടെ കൈകളിൽനിന്നു അവരെ ചോദി
ച്ചെടുത്താൽ ഞങ്ങളുടെ ഹൃദയം തന്നെ ഞങ്ങൾക്കു കുറ്റം
വിധിക്കാതിരിക്കേണ്ടതിനു ഞങ്ങൾ തളരാതെ അവരെ കരുതി
ദേഹിദേഹങ്ങളെയും പരിപാലിച്ചു നാൾതോറും പ്രാൎത്ഥന
യാൽ നിന്നെ ഭരമേല്പിച്ചു ചെറുപ്പം മുതൽ നിന്റെ ഭയത്തിലും
സ്നേഹത്തിലും വളൎത്തിക്കൊൾവാൻ ഞങ്ങളെ ഉത്സാഹിപ്പിച്ചു
പോരേണമേ. ഞങ്ങളുടെയും മക്കളുടെയും സമാധാനത്തിനു
ള്ളവ ഈ ഞങ്ങളുടെ സമയത്തിൽ തന്നെ അറിഞ്ഞും ചിന്തി
ച്ചുംകൊൾവാൻ പ്രിയകൎത്താവേ, ഓരോ അച്ഛനെയും അമ്മ [ 162 ] യെയും പഠിപ്പിച്ചു നടത്തുക. ഞങ്ങൾ എല്ലാവരും ശിശുപ്രായ
രായി ചമഞ്ഞു സ്വൎഗ്ഗീയമായ ജന്മഭൂമിയെ അന്വേഷിച്ചു
നടന്നു ദൈവമേ, നീ താൻ നിൎമ്മാതാവും ശില്പിയുമായിട്ടു അടി
സ്ഥാനങ്ങൾ ഉള്ളൊരു പട്ടണത്തിൽ സന്തതികളോടും കൂടെ
എത്തി എന്നും നിന്നെ സ്തുതിപ്പാറാകേണമേ. ഇതു എല്ലാം
ഞങ്ങൾ യാചിക്കുന്നതു നിന്റെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷി
താവും ആയ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നെ. ആമെൻ. W.

VIII. സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

൧ മൂപ്പന്മാരെ സ്ഥാനത്തിൽ
ആക്കുന്ന ആചാരം.

നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കൎത്താവായ യേ
ശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കരുണയും സമാധാനവും ഉ
ണ്ടാവൂതാക. ആമെൻ.

കൎത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ സഭാക്രമപ്രകാരം വ
രിച്ചിരിക്കുന്ന ഈ മൂപ്പന്മാർ തങ്ങളുടെ സ്ഥാനത്തിൽ ആക്കപ്പെ
ടേണ്ടതിന്നു ഇവിടെ നില്ക്കുന്നു. ആകയാൽ ദൈവവചനത്തിൽ
നിന്നു ഈ ശുശ്രഷയെ സംബന്ധിച്ചുള്ള വിവരം ഗ്രഹിച്ചുകൊ
ൾവിൻ. അപോസ്തലന്മാരുടെ കാലത്തിലെ സഭയിൽ വചന
ശുശ്രൂഷക്കാർ മാത്രമല്ല അവരുടെ തുണെക്കായിട്ടും സഭയെ നോ
ക്കി നടത്തേണ്ടതിന്നായിട്ടും മൂപ്പന്മാരും കൂടി ഉണ്ടായിരുന്നു.
ഇക്കാൎയ്യാൎത്ഥം നമ്മുടെ കാലത്തിലും മൂപ്പന്മാരെ വരിച്ചാക്കുന്നതു
നമുക്കു ചട്ടമായിരിക്കുന്നു. അവർ തങ്ങളുടെ ഉദ്യോഗത്തിൽ നോ
ക്കേണ്ടുന്ന കാൎയ്യം ആവിതു:

൧. അവർ സഭയിലെ ഉപദേഷ്ടാക്കന്മാൎക്കു സഹായികളാ
യിരിക്കേണ്ടതു. ക്രിസ്തുശരീരത്തിന്നു വീട്ടുവൎദ്ധനയും സഭെക്കു തല
യായവന്റെ കൂട്ടായ്മയിൽ സ്ഥിരതയും ഓരോ അവയവങ്ങൾക്കു [ 163 ] ദൈവകല്പനപ്രകാരം ഭക്തിമാനങ്ങളുള്ള നടപ്പും സാധിപ്പാൻ
തക്കവണ്ണം അവർ കരുതിനോക്കേണ്ടതാകുന്നു.

൨. അവർ ഉപദേഷ്ടാക്കന്മാരോടു കൂടി സഭയുടെ അവസ്ഥ
കളൊക്കയും ആലോചിച്ചു നന്നാക്കുവാൻ സഹായിക്കേണ്ടതു.
സഭയിലെ ശിശുസ്നാനത്തിനു അവർ സാക്ഷികളായി നില്ക്കയും
സഭയോടു ചേൎന്നിരിക്കുന്ന കുഡുംബങ്ങളിൽ ക്രിസ്തീയജീവനവും
ബാലശിക്ഷയും ഉണ്ടാവാൻ സഹായിക്കയും സഭക്കാരുടെ ഓരോ
വീടുകളിൽ ചെന്നു ദൈവവചനം വായിച്ചും പ്രാൎത്ഥിച്ചുംകൊ
ണ്ടു ആവശ്യംപോലെ ആശ്വസിപ്പിക്കയും പ്രബോധിപ്പിക്കയും
ചെയ്യേണം.

൩. സഭ സ്വസ്ഥനാളിനെ വേണ്ടുംവണ്ണം ശുദ്ധീകരിപ്പാനും
എല്ലാവരും ആരാധനെക്കു വന്നു ചേരുവാനും വീട്ടപ്രാൎത്ഥന ക
ഴിപ്പാനും തക്കവണ്ണം പ്രത്യേകം ഉത്സാഹിച്ചു നോക്കേണ്ടതു.

൪. വിവാഹസ്ഥന്മാൎക്കു തമ്മിൽ വല്ല ഇടച്ചൽ ഉള്ളപ്രകാ
രം അറിഞ്ഞാൽ കൎത്താവിന്റെ വചനപ്രകാരം സമാധാനമാ
ക്കുവാൻ ശ്രമിക്കയും ക്രമം തെറ്റി നടക്കുന്നവരെ സ്നേഹത്തോ
ടും സൌമ്യതയോടും കൂടി ക്രമത്തിലാക്കുകയും തെറ്റിപ്പോയവ
രെ അന്വേഷിച്ചു കഴിവുണ്ടെങ്കിൽ നേൎവ്വഴിയിൽ വരുത്തുകയും
വേണ്ടതു.

൫. അവർ ദീനക്കാരെ ചെന്നു കണ്ടു സുവിശേഷവചന
ത്താൽ ആശ്വസിപ്പിക്കയും ദരിദ്രന്മാരുടെ ബുദ്ധിമുട്ടുകളെയും
ആവശ്യങ്ങളെയും വിചാരിക്കയും ചെയ്യേണ്ടതു. ഒടുവിൽ ഈ
മിശ്യൻസംഘത്തിന്റെ മേല്‌വിചാരകസഭ നോക്കിനടത്തുവാൻ
മൂപ്പയോഗത്തിൽ ഏല്പിച്ചുകൊടുക്കുന്ന എല്ലാ സഭാകാൎയ്യങ്ങളെ
യും വിശ്വസ്തതയോടു കൂടി ചിന്തിച്ചു നിവൃത്തിപ്പാൻ ഉത്സാഹി
ക്കേണ്ടതാകുന്നു.

എന്നാൽ പ്രിയ സഹോദരന്മാരേ, നിങ്ങളിൽ ഏല്പിച്ചുത
രുന്ന ഉദ്യോഗം നിങ്ങൾ യഥാക്രമം നടത്തുവാൻ ഒരുങ്ങിയിരി
ക്കുന്നു എന്നു എല്ലാവരും അറിയേണ്ടതിന്നു നിങ്ങൾ മൂപ്പസ്ഥാ
നം സംബന്ധിച്ചുള്ള നേൎച്ച കഴിക്കേണ്ടതു. [ 164 ] മൂപ്പന്മാരോടു ചൊല്ലേണ്ടതു:) എനിക്കു കല്പിച്ചു തന്ന
ശുശ്രൂഷയെ ശ്രദ്ധയോടും വിശ്വസ്തതയോടും കൂടി സഭാക്രമ
ത്തിന്റെ ചട്ടങ്ങൾക്കനുസാരമായി നടത്തുവാനും സകലവും
സഭയുടെ വീട്ടുവൎദ്ധനെക്കായി ക്രമത്തിലും ഉചിതമായും നടക്കേ
ണ്ടതിന്നു ജാഗ്രതയോടെ കരുതിനോക്കുവാനും ഞാൻ ദൈവത്തി
ന്റെ മുമ്പാകെ കൈ ഏല്ക്കുന്നു.

ഇതു നിങ്ങളുടെ പരമാൎത്ഥമായുള്ള നിൎണ്ണായമാകുന്നുവെങ്കിൽ
എനിക്കു വലങ്കൈ തന്നുംകൊണ്ടു അതേ എന്നു ചൊല്ലിൻ.

പ്രിയ സഹോദരന്മാരേ, സൎവ്വശക്തിയുള്ള ദൈവവും നമ്മു
ടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവും ആയവൻ പരി
ശുദ്ധാത്മാവിനാൽ നിങ്ങളെ പ്രകാശിപ്പിച്ചു തന്റെ ദിവ്യശക്തി
യാൽ നിങ്ങളെ ബലപ്പെടുത്തുകയും ഈ നിങ്ങളുടെ ഉദ്യോഗം
വിശ്വസ്തതയോടെ സഫലമാകുംവണ്ണം ദൈവത്തിന്റെ ബഹു
മാനത്തിന്നും ക്രിസ്തുസഭയുടെ വീട്ടവൎദ്ധനെക്കും നിങ്ങളുടെ സ്വ
ന്ത രക്ഷെക്കുമായി നടത്തുവാൻ തക്കവണ്ണം കരുണ നല്‌കുകയും
ചെയവൂതാക. ആമെൻ.

നിങ്ങളെല്ലാവരും നിങ്ങളുടെ വിശുദ്ധവിളിയിൽ വിശ്വസ്ത
രായിരിപ്പിൻ. വിശ്വാസത്തിന്റെ മൎമ്മം നിൎമ്മലമനസ്സാക്ഷി
യിൽ കാത്തുകൊൾവിൻ. സകലസഭക്കാൎക്കും ഭക്തിയുള്ള നട
പ്പിനാൽ വഴികാട്ടികളായിരിപ്പിൻ. എന്നാൽ നിങ്ങൾക്കു തന്നെ
നല്ല നിലയും ക്രിസ്തുയേശുവിങ്കലെ വിശ്വാസത്തിൽ വളരെ പ്രാ
ഗത്ഭ്യവും സമ്പാദിച്ചു കൎത്താവിന്റെ സന്തോഷത്തിൽ പ്രവേ
ശിപ്പാൻ സംഗതിയുണ്ടാകും.

(സഭയോടു:) നിങ്ങളോ പ്രിയമുള്ളവരേ, ഈ നില്ക്കുന്ന മൂപ്പ
ന്മാരെയും മൂപ്പസസഭയുടെ എല്ലാ അംഗങ്ങളെയും ദൈവത്തി
ന്റെ ദാസന്മാരായി കൈക്കൊണ്ടു അവരുടെ ഉദ്യോഗം നിമി
ത്തം സകലമാനത്തിന്നും യോഗ്യരായി എണ്ണുവിൻ. മൂപ്പന്മാ
രുടെ അദ്ധ്യക്ഷതെക്കു കീഴടങ്ങുവിൻ. ധനികന്മാരും സമ്പത്തു
ള്ളവരുമായുള്ളോരേ, ദൈവം നിങ്ങൾക്കു സമ്മാനിച്ചിരിക്കുന്ന
വസ്തുവിൽനിന്നു വിശുദ്ധന്മാരുടെ ആവശ്യങ്ങളെ തീൎക്കേണ്ടതിന്നു
തെളിഞ്ഞമനസ്സോടെ സഹായം ചെയ്തുകൊടുപ്പിൻ. ദരിദ്രരും [ 165 ] അഗതികളുമായുള്ളവരേ, നിങ്ങളെ നോക്കി നിങ്ങൾക്കു ഗുണം
ചെയ്തുതരുന്നവരോടു ബഹുമാനവും നന്നിയും കാണിച്ചുകൊ
ൾവിൻ. നാം എല്ലാവരും സത്യവിശ്വാസത്താൽ ക്രിസ്തുവിന്നു
ള്ളവർ ആയി അന്യോന്യം ശുശ്രൂഷ ചെയ്യുന്ന സ്നേഹത്തിൽ അ
വനെ പിഞ്ചെല്ലുമാറാക. എന്നാൽ അവൻ നമ്മെ ഒടുവിൽ ത
ന്റെ സ്വൎഗ്ഗീയരാജ്യത്തിൽ ആക്കി രക്ഷിക്കയും ചെയ്യും.

നാം പ്രാൎത്ഥിക്ക.

സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, നിന്റെ സഭയുടെ വീട്ടുവ
ദ്ധനെക്കായിട്ടു വചനശുശ്രൂഷകന്മാരെ മാത്രമല്ല പരിപാലക
ന്മാരെയും മൂപ്പന്മാരെയും നിയമിച്ചുംകൊണ്ടു നിന്റെ സഭയെ
സമാധാനത്തിലും സുഖത്തിലും കാത്തുകൊൾവാൻ പ്രസാദം
തോന്നുകയും ഈ സ്ഥലത്തിലും സഭയിൽ നിന്നെ ശുശ്രൂഷിക്കേ
ണ്ടതിന്നു നല്ല സാക്ഷ്യംപ്രാപിച്ചിട്ടുള്ള പുരുഷന്മാരെ അതിന്നാ
യിട്ടു വിളിക്കുകയും ചെയ്തതുകൊണ്ടു ഞങ്ങൾ നിന്നെ വാഴ്ത്തി സ്തു
തിക്കുന്നു. അവരുടെ ഉദ്യോഗത്തിന്നായിട്ടു നിന്റെ പരിശുദ്ധാ
ത്മാവിന്റെ കൃപാവരങ്ങളെയും മേലിൽനിന്നു ജ്ഞാനശക്തിക
ളെയും നല്കേണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ഇവർ പരി
പാലിപ്പാൻ നിയമിക്കപ്പെട്ട സഭെക്കു തങ്ങളെ നടത്തുന്നവരു
ടെ സദുപദേശങ്ങളെ അനുസരിച്ചു കീഴടങ്ങേണ്ടതിന്നു കരുണ
നല്കേണമേ. ഓരോരുത്തർ താന്താങ്ങളുടെ ഉദ്യോഗം നല്ലവണ്ണം
അനുഷ്ഠിക്കുന്നതിനാൽ നിന്റെ നാമം തേജസ്കരിക്കപ്പെടുവാനും
നിന്റെ പ്രിയപുത്രന്റെ രാജ്യം നീളെ വ്യാപിപ്പാനും നീ തന്നെ
വിശ്വാസം ഉണൎത്തുകയും സ്നേഹത്തിന്റെ ക്ഷമാശുഷ്കാന്തിക
ളെ ശക്തീകരിക്കയും ചെയ്വൂതാക. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വി
ശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ.നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണ [ 166 ] മേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞ
ങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേ
ക്കും നിണക്കല്ലോ ആകുന്നു.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക;യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾ്ക്കു സമാധാ
നം ഇടുമാറാക. ആമെൻ. (൪ മോശെ ൬.) R.

൨. ഉപദേശിമാരെ അനുഗ്രഹിക്ക.

(ഉപദേശിവേലെക്കു യോഗ്യത ഉണ്ടെന്നു കാണിച്ചിട്ടു
വിളിക്കപ്പെട്ടവർ സഭയുടെ മുമ്പിൽ നില്ക്കുമ്പോൾ ചൊല്ലേണ്ടതു.)

കൎത്താവു നിങ്ങളോടു കൂടെ ഇരിപ്പൂതാക.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയും അനന്തകൃപയും ഉള്ള ദൈവവും ഞങ്ങളുടെ
രക്ഷിതാവായ യേശുക്രിസ്തുവിന്റെ പിതാവുമായുള്ളോവേ,നി
ന്റെ കൊയ്ത്തിന്നായി വേലക്കാരെ അയപ്പാൻ ഞങ്ങൾ പ്രാൎത്ഥി
ക്കേണ്ടതാകയാൽ തിരുകല്പനപ്രകാരം ഞങ്ങൾ നിന്നോടു യാ
ചിക്കുന്നിതു: നീ നല്ല ഉപദേഷ്ടാക്കളും വചനത്തിൻ ശുശ്രൂഷ
ക്കാരും ആയവരെ അയച്ചു നിന്റെ സ്വസ്ഥവചനത്തെ അ
വരുടെ ഹൃദയത്തിലും വായിലും ആക്കി നിന്റെ നിയോഗപ്ര
കാരം വിശ്വസ്തരായി പ്രവൃത്തിപ്പാൻ അവരെ തുണക്കേണമേ.
അവർ തിരുമൊഴിക്കു വിരോധമായതു ഒന്നും ചെയ്യാതെയും പറ
യാതെയും സഭയിൽ സ്വൎഗ്ഗീയവചനത്താൽ പ്രബോധനം ഉപ
ദേശം ആശ്വാസം മുതലായ ഇഷ്ടഫലങ്ങളെ കായിച്ചു നിനക്കു
പ്രസാദമായതു നടത്തുവാന്തക്കവണ്ണം നിന്റെ പ്രിയപുത്രനും
ഞങ്ങളുടെ കൎത്താവും ആയ യേശുക്രിസ്തുമൂലം കടാക്ഷിക്കേണ
മേ. ആയവൻ നിന്നോടും പരിശുദ്ധാത്മാവോടും ഒന്നിച്ചു സ
ത്യദൈവമായി എന്നും അനുഗ്രഹിക്കപ്പെട്ടവനായി ജീവിച്ചും വാ
ണുംകൊണ്ടിരിക്കുന്നു. ആമെൻ. [ 167 ] പ്രിയമുള്ളവരേ, സഭയിലുള്ള വരങ്ങളെയും വേലകളെയും
ചൊല്ലി പരിശുദ്ധാത്മാവു ഉപദേശിക്കുന്നതു കേൾപ്പിൻ: കൃപാ
വരങ്ങൾക്കു പകുപ്പുകൾ ഉണ്ടു, ഏകാത്മാവു താനും. ശുശ്രൂഷ
കൾക്കു പകുപ്പുകൾ ഉണ്ടു, കൎത്താവു ഒരുവൻ. വ്യാപാരങ്ങൾ
ക്കും പകുപ്പുകൾ ഉണ്ടു, എല്ലാവരിലും എല്ലാം വ്യാപരിക്കുന്ന
ദൈവം ഒരുവൻ തന്നെ. എന്നാൽ ആത്മാവു ഓരോരുത്തനിൽ
വിളങ്ങുന്ന വിധം സഭയുടെ ഉപകാരത്തിന്നത്രെ നല്കപ്പെടുന്നു.
( ൧ കൊരി. ൧൨.)

അവൻ ചിലരെ അപോസ്തലരായും ചിലരെ പ്രവാചക
രായും ചിലരെ സുവിശേഷകരായും ചിലരെ ഇടയർ ഉപദേഷ്ടാ
ക്കളായും തന്നതു; വിശുദ്ധരുടെ യഥാസ്ഥാനത്വത്തിന്നും ഇവ്വ
ണ്ണം ശുശ്രൂഷയുടെ വേലയും ക്രിസ്തു ശരീരത്തിന്റെ വീട്ടുവൎദ്ധ
നയും വരുവാനും ആയിട്ടത്രെ. (എഫെ. ൪.)

അതുകൂടാതെ കൎത്താവായ യേശു മുമ്പെ പന്തിരുവരെയും
പിന്നെ എഴുപതു ശിഷ്യന്മാരെയും തെരിഞ്ഞെടുത്തു സ്വൎഗ്ഗരാജ്യം
സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പാൻ അയച്ചപ്രകാരം
തിരുവെഴുത്തിൽ ഉണ്ടല്ലോ.

അന്നു കൎത്താവു ബലഹീനരും എളിയവരും ലോകത്താൽ
നിന്ദിതരുമായവരെ തന്റെ വലിയ കൊയ്ത്തിൽ അയച്ചു. അപ്ര
കാരം ഇന്നും അവൻ ചെയ്തു കൊണ്ടു സുവിശേഷത്തിന്റെ ശുശ്രൂ
ഷെക്കായി വേലക്കാരെ വേൎതിരിപ്പാൻ ഞങ്ങൾക്കു കരുണ തന്നു
കടാക്ഷിച്ചിരിക്കുന്നു.

എന്നാൽ ക്രിസ്തുസഭയുടെ ശുശ്രൂഷക്കാൎക്കു കല്പിച്ചിരിക്കുന്ന
തിനെ കേൾപ്പിൻ:ശുശ്രൂഷക്കാർ ഗൗെരവമുള്ളവർ ആകേണം,
ഇരുവാക്കുകാരും മദ്യസക്തരും ദുൎല്ലോഭികളും അരുതു, വിശ്വാസ
ത്തിന്റെ മൎമ്മം ശുദ്ധമനസാക്ഷിയിൽ പാൎപ്പിക്കുന്നവരേ ആകാ
വൂ. ഇവർ മുമ്പെ പരീക്ഷിക്കപ്പെട്ടിട്ടു അനിന്ദ്യരായി കണ്ടാൽ
ശുശ്രൂഷിക്കട്ടെ.

അവ്വണ്ണം അവരുടെ ഭാൎയ്യമാരും ഗൗെരവമുള്ളവരായി ഏഷ
ണി പറയാതെ നിൎമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരും [ 168 ] ആക. ശുശ്രൂഷക്കാർ ഏകകളത്രവാന്മാരും കുട്ടികളെയും സ്വന്ത
ഭവനങ്ങളെയും നന്നായി ഭരിക്കുന്നവരും ആകേണം.നന്നായി
ശുശ്രൂഷിച്ചിട്ടുള്ളവർ തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവി
ങ്കലെ വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
(൧ തിമോ. ൩.)

(പിന്നെ ഉപദേശിമാരോടു ചൊല്ലേണ്ടതു.)

കൎത്താവിൽ പ്രിയമുള്ളവനേ (വരേ),സഭയെ മേച്ചു നടത്തു
ന്നവൎക്കു നീ (നിങ്ങൾ) സഹായിയും (കളും) പുറജാതികളിൽ
സുവിശേഷകനും (രും) ആയിരിപ്പാൻ വിളിക്കപ്പെട്ടിരിക്കുന്നു.
കർത്താവു തന്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയെ നീ
(നിങ്ങൾ) സേവിക്കയും സകല സൃഷ്ടിയോടും സുവിശേഷത്തെ
ഘോഷിക്കയും ചെയ്യേണ്ടതു. നിണക്കുള്ള (നിങ്ങൾക്കുള്ള) നി
യോഗം എത്ര വലിയതും വിശുദ്ധവും എന്നു നന്നായി വിചാ
രിച്ചു കൊൾക(ൾവിൻ). അപോസ്തലൻ ചൊല്ലുന്ന പ്രകാരം:
കറ പറ്റായ്വാൻ ഞങ്ങൾ ഒന്നിലും ഒരു തടങ്ങലും കൊടുക്കാതെ
സകലത്തിലും ഞങ്ങളെ തന്നെ ദൈവശുശ്രൂഷക്കാർ എന്നു
രഞ്ജിപ്പിക്കുന്നു.ബഹുക്ഷാന്തിയിലും ഉപദ്രവങ്ങളിലും കെട്ടുപാടു
ഇടുക്കുകളിലും തല്ലുകൾ കാവലുകൾ കലഹങ്ങളിലും അദ്ധ്വാന
ങ്ങൾ ഉറക്കിളപ്പുകൾ പട്ടിണികളിലും നിൎമ്മലത ബുദ്ധി ദീൎഘ
ക്ഷമാവാത്സല്യങ്ങളിലും പരിശുദ്ധാത്മാവിലും നിൎവ്യാജസ്നേഹം
സത്യവചനം ദൈവശക്തി എന്നിവറ്റിലും ഇടവലത്തും ഉള്ള
നീതിയുടെ ആയുധങ്ങളാലും മാനാപമാനങ്ങളാലും സല്കീൎത്തി
ദുഷ്കീൎത്തികളാലും ചതിയർ എന്നിട്ടും സത്യവാന്മാർ, അറിയപ്പെ
ടാത്തവർ എന്നിട്ടും അറിയായ്വരുന്നവർ,ചാകുന്നവർ എന്നിട്ടും
ഇതാ ഞങ്ങൾ ജീവിക്കുന്നു.ശിക്ഷിക്കപ്പെട്ടവർ എന്നിട്ടും മരിപ്പി
ക്കപ്പെടാത്തവർ,ദഃഖിതർ എന്നിട്ടും എപ്പൊഴും സന്തോഷിപ്പ
വർ,ദരിദ്രർ എന്നിട്ടും പലരെയും സമ്പന്നർ ആക്കുന്നവർ,
ഒന്നും ഇല്ലാത്തവർ എന്നിട്ടും എല്ലാം അടക്കുന്നവർ ആയി
തന്നെ* എന്നതു നിണക്കു(നിങ്ങൾക്കു) വേണ്ടിയും എഴുതിക്കിട
ക്കുന്നു.ഈ വേലയുടെ വലുതായ പ്രതിഫലത്തെയും കൂട വിചാ [ 169 ] രിക്ക(പ്പിൻ): നിങ്ങൾ ആട്ടിങ്കൂട്ടത്തിന്നു മാതൃകകളായിത്തീൎന്നാൽ
ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ തേജസ്സിന്റെവാടാത്തൊ
രുകിരീടം പ്രാപിക്കും സത്യം. (൧ പേത്ര. ൫, ൩ — ൪) അതുകൊ
ണ്ടു ഞാൻ ചോദിക്കുന്നതിന്നു ഉത്തരം ചൊല്ലുക (വിൻ):

൧. നിന്നെ (നിങ്ങളെ)ഏല്പിക്കുന്ന ശുശ്രൂഷയിൽ യേശുക്രി
സ്തുവിന്റെ നല്ല ഭടന(ര)ായി അവനോടു കൂടെ കഷ്ടപ്പെടുവാൻ
ഒരുമ്പെട്ടിരിക്കുന്നുവോ?

എന്നാൽ:അതേ എന്നു പറക (വിൻ).

൨. നീ (നിങ്ങൾ) കേട്ട സൗെഖ്യവചനങ്ങളുടെ മാതൃകയെ
ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസസ്നേഹങ്ങളിൽ ധരിച്ചു സത്യ
ത്തെ തിരുവെഴുത്തുകളിൽനിന്നും നമ്മുടെ സുവിശേഷസഭയുടെ
ഉപദേശത്താലും അറിഞ്ഞ പ്രകാരം തന്നെ പഠിപ്പിപ്പാൻ മന
സ്സുണ്ടോ?

എന്നാൽ: അതേ പറക (വിൻ).

൩. നിന്നെ (നിങ്ങളെ) നടത്തുന്നവരെ കൎത്താവിൽ അനു
സരിക്കയും അവർ ശാസിച്ചുശിക്ഷിക്കേണ്ടിവന്നാൽ കീഴ്പെടുക
യും സത്യവേദത്തെ ആരാഞ്ഞു കൊണ്ടു പഠിച്ചു പോരുകയും
ചെയ്തു ദൈവസഭെക്കു മേല്ക്കുമേൽ ഉപയോഗമുള്ളവന(ര)ായി
വളരുവാൻ ഉത്സാഹിക്കുമോ?

എന്നാൽ: ദൈവകൃപയാൽ അതേ എന്നു പറക(വിൻ).

ഇപ്രകാരം നീ(നിങ്ങൾ)നിൎണ്ണയിച്ചതിന്നു ഉറപ്പു കൂട്ടുവാൻ
സഭ കാൺങ്കെ എനിക്കു വലങ്കൈ തരിക(രുവിൻ).

(അവനവൻ അടുത്തു വന്നു വലങ്കൈ കൊടുത്തിട്ടു മുട്ടുകുത്തുക. അപ്പോൾ
ഹസ്താൎപ്പണത്തോടെ അനുഗ്രഹിക്കുന്ന പ്രകാരമാവിതു:)

സുവിശേഷസഭയുടെ ശുശ്രൂഷക്കാരനാവാൻ നമ്മുടെ തല
യായ യേശു തന്റെ തേജസ്സിൻ ധനപ്രകാരം നിനക്കു കരുണ
നല്കി ആൎക്കും നീ ഇടൎച്ച ഒന്നും വരുത്താതെ ഉത്സാഹത്തോടും
വിശ്വസ്തമനസ്സോടും കൂടെ ഈ വേല ചെയ്തുകൊണ്ടു നമ്മുടെ
കൎത്താവിൻ ന്യായാസനത്തിന്നു മുമ്പിൽ ഭയമില്ലാതെ കണക്കു [ 170 ] ബോധിപ്പിപ്പാൻ നിന്നെ ശക്തനാക്കുക. പിതാ പുത്രൻ പരി
ശുദ്ധാത്മാവു എന്ന ദൈവനാമത്തിൽ തന്നെ. വളരെ ഫലം
തരുവാൻ തക്കവണ്ണം കൎത്താവു നിന്നെ അനുഗ്രഹിപ്പൂതാക.
ആമെൻ.

നാം പ്രാൎത്ഥിക്ക.

കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥപിതാവുമായുള്ളോവേ,
കൊയ്ത്തു വളരെ ഉണ്ടു സത്യം,പ്രവൃത്തിക്കാരോ ചുരുക്കം; കൊ
യ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ
അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു നിന്റെ പ്രിയപുത്രനും
ഞങ്ങളുടെ കൎത്താവുമായ യേശുക്രിസ്തുവിന്റെ വായിമൂലം നീ
കല്പിച്ചുവല്ലോ. അതുകൊണ്ടു ഈ നിന്റെ ശുശ്രൂഷക്കാരനെ
യും (രെയും)നിന്റെ വിശുദ്ധവേലെക്കു നീ വിളിച്ച എല്ലാവ
രെയും കനിഞ്ഞുകൊണ്ടു പരിശുദ്ധാത്മാവിന്റെ വരങ്ങളെ
ധാരാളമായി നല്കി നിന്റെ സുവിശേഷകർ കൂട്ടമേ നിന്നെ
സേവിച്ചും പിശാചു ലോകം ജഡം എന്നീ ശത്രുക്കളോടു പൊ
രുതും വിശ്വസ്തരായി നിന്നുംകൊണ്ടിരിപ്പാൻ അവരെ അനുഗ്ര
ഹിക്കയും ഇപ്രകാരം നിന്റെ നാമം വിശുദ്ധീകരിക്കപ്പെട്ടും
നിന്റെ രാജ്യം വൎദ്ധിച്ചും നിന്റെ ഇഷ്ടം നടന്നും വരുവാൻ
സംഗതി വരുത്തുകയും ചെയ്യേണമേ. പലേടത്തും നടക്കുന്ന
വിഗ്രഹാരാധനയും സകല ദുൎമ്മാൎഗ്ഗവും തിരുനാമത്തെ ദുഷിച്ചും
നിന്റെ രാജ്യത്തെ തടുത്തും നിന്റെ ഇഷ്ടത്തോടു മറുത്തും പോ
രുന്ന എല്ലാ ദുൎമ്മതവും നീ ബലത്തോടെ അമൎത്തി അറുതി വരു
ത്തി തിരുസഭയെ തികെക്കേണമേ. ഇതെല്ലാം ഞങ്ങൾ അപേ
ക്ഷിക്കുന്നതു നിന്റെ പ്രിയപുത്രനും ഞങ്ങളുടെ കൎത്താവുമായ
യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നെ. അമെൻ. Stb.

ന്ന്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേ [ 171 ] ണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു
ഞങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എ
ന്നേക്കും നിണക്കല്ലോ ആകുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കുപ്രകാശിപ്പിച്ചു കരുണചെയ്ക; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം
ഇടുമാറാക. ആമെൻ. (൪ മോശെ ൬.)

൩.ബോധകന്മാരുടെ ഹസ്താൎപ്പണസംസ്കാരം.

(തിരുവത്താഴപീഠത്തിന്നു മുന്നില്ക്കേ ചൊല്ലേണ്ടതു.)

നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കരുണയും ദൈ
വത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നി
ങ്ങൾ എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊരി.
൧൩.)

കൎത്താവു തന്റെ കരുണപ്രകാരം ഇവിടെ നില്ക്കുന്ന നമ്മു
ടെ സഹോദരന(ര)ായ.......തിരുസഭയുടെ വേലക്കാരൻ (ർ)
ആവാൻ വിളിച്ചിരിക്കകൊണ്ടു നാം ക്രിസ്തീയമൎയ്യാദെക്കു തക്കവ
ണ്ണം ഹസ്താൎപ്പണത്താലും പ്രാൎത്ഥനയാലും ഇവനെ (രെ)വേൎതി
രിച്ചു ആ വേലക്കു ആക്കുവാൻ ഇവിടെ കൂടിവന്നിരിക്കുന്നു.
ഇപ്രകാരം നാം ഭാവിക്കുന്നതിനെ ദൈവം അനുഗ്രഹിക്കേണ്ടതി
ന്നു നാം ഒരുമനപ്പെട്ടു പ്രാർത്ഥിച്ചുകൊൾക.

കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥനായ പ്രിയപിതാവുമായു
ള്ളോവേ, നിന്റെ ഏകജാതനും ഞങ്ങളുടെ രക്ഷിതാവുമായ
യേശുക്രിസ്തു അടിസ്ഥാനം ഇട്ടു പണിചെയ്ത തിരുസഭയെ നീ
ഇന്നേവരെയും ശക്തിയോടെ പരിപാലിച്ചു കരുണയാലെ താങ്ങി
പ്പോന്നതുകൊണ്ടു ഞങ്ങൾ പൂൎണ്ണമനസ്സോടെ നിന്നെ സ്തുതി
ക്കുന്നു. നിന്റെ ആത്മാവു അതിനെ വിട്ടു പോയിട്ടില്ല, സത്യ
വചനത്തെ മുറുകേ പിടിച്ചുകൊണ്ടു സമാധാനസുവിശേഷത്തി
ന്റെ മുതിൎച്ചയെ കാലുകൾക്കു ചെരിപ്പാക്കി നടക്കുന്ന ഇടയന്മാ [ 172 ] രെയും ഉപദേഷ്ടാക്കളെയും നീ സഭെക്കായി എന്നും ഉണൎത്തി
ഉദിപ്പിക്കുന്നു.തിരുരക്തത്താൽ സമ്പാദിച്ച സഭയെ ഇനിയും
കരുണയാലെ പോറ്റി നിന്റെ സത്യത്തിൽ പരിപാലിച്ചു ശ
ത്രുക്കൾ എത്ര ആക്രമിച്ചാലും തടുത്തു താങ്ങി ദേഹികളെ രക്ഷി
പ്പാൻ ശക്തമായ വചനത്തെ വിശ്വസ്തരായ ഉപദേഷ്ടാക്കളുടെ
ശുശ്രൂഷയാൽ സമൃദ്ധിയായി നല്കേണമേ. വിശേഷിച്ചു ഇവിടെ
തിരുമുമ്പിൽ നില്ക്കുന്ന ഈ നിന്റെ ശുശ്രൂഷക്കാരന്നു( ൎക്കു)വേണ്ടി
ഞങ്ങൾ പ്രാൎത്ഥിക്കുന്നു. ഇവൻ (ർ)നിന്നെ സേവിപ്പാൻ ആ
ഗ്രഹിച്ചു വിശുദ്ധ ശുശ്രൂഷയിൽ പ്രവേശിപ്പാൻ ഒരുങ്ങിയിരിക്ക
കൊണ്ടു നിന്റെ പരിശുദ്ധാത്മാവിന്റെ വരങ്ങളെ ഇവന്നു (ൎക്കു)ം
മേല്ക്കുമേൽ സമ്മാനിക്കയും ഉയരത്തിൽനിന്നു ശക്തി ഇവനെ
(രെ) ധരിപ്പിക്കയും ചെയ്യേണമേ. കൎത്താവായ യേശുക്രിസ്തുവി
ന്റെ സൗെഖ്യവചനങ്ങളിലും ഭക്തിക്കൊത്ത ഉപദേശത്തിലും
നിലനില്പാറാക്കി ഇവൻ (ർ) ഘോഷിക്കുന്ന സുവിശേഷത്തിന്നു
യോഗ്യമായി ജീവപൎയ്യന്തം പെരുമാറുവാൻ കൃപ നല്കേണമേ.
പ്രിയകൎത്താവേ,നിന്റെ നിത്യസ്നേഹത്താലെ ഞങ്ങളിൽ വ്യാ
പരിച്ചുകൊണ്ടു ഇവന്റെ (രുടെ)സാക്ഷ്യത്താലും അനേകർ
ജീവന്റെ വഴിയെ കണ്ടെത്തി യേശുക്രിസ്തുവിന്റെ കൃപയിലും
അറിവിലും വളൎന്നു വിശുദ്ധൎക്കു വെളിച്ചത്തിലുള്ള അവകാശ
പങ്കിന്നായി പ്രാപ്തരായിത്തീരേണ്ടതിന്നു സംഗതി വരുത്തി
രക്ഷിക്കേണമേ. ആമെൻ.

കൎത്താവിൽ സ്നേഹിക്കപ്പെട്ട സഹോദരാ (ന്മാരേ), ഒരുവൻ
അദ്ധ്യക്ഷസ്ഥാനത്തെ വാഞ്ഛിക്കുന്നു എങ്കിൽ നല്ല വേലയെ
ആഗ്രഹിക്കുന്നു എന്നു നീ (നിങ്ങൾ)ദൈവവചനത്തിൽനിന്നു
അറിയുന്നു. ഇപ്രകാരമുള്ളവർ ദൈവമൎമ്മങ്ങളെ പകുക്കുന്ന വീട്ടു
വിചാരകരും ദൈവത്തോടു നിരന്നു വരുവിൻ എന്നു കൎത്താവു
താൻ പ്രബോധിപ്പിക്കും പോലെ ലോകരോടു യാചിക്കുന്ന ക്രി
സ്തുമന്ത്രികളുമായിരിക്കേണ്ടതല്ലോ. ദൈവപുത്രൻ തന്റെ രക്ത
ത്താലെ സമ്പാദിച്ച സഭയെ മേച്ചു നടത്തുവാനും നിത്യജീവ
നാകുന്ന പിതാവിൻ അറിവിനെ പരിശുദ്ധാത്മാവിന്റെ പ്രകാ
ശനത്താൽ ഉണ്ടാകുവാനും അവർ ഭരമേല്ക്കുന്നവർ ആകുന്നു. [ 173 ] അതുകൊണ്ടു നിനക്കു (നിങ്ങൾക്കു) ലഭിച്ച വിളിയുടെ ഘന
ത്തെയും അതിനോടു ചേൎന്നുള്ള വിശേഷമുറകളെയും നന്നായി
നിദാനിച്ചു കരുതേണ്ടതാകുന്നു.

വിശേഷാൽ ദൈവത്തിന്റെ ശുദ്ധവചനത്തിന്നും നമ്മുടെ
സുവിശേഷസഭയുടെ സ്വീകാരത്തിന്നും അനുസാരമായുള്ളതു ഒഴി
കെ വേറെ യാതൊരു ഉപദേശവും നീ (നിങ്ങൾ) കേൾപ്പിക്ക
രുതു. നീ (നിങ്ങൾ) സേവിക്കുന്ന സഭയല്ലോ ക്രിസ്തു താൻ മൂല
ക്കല്ലായിരിക്കെ അപോസ്തലരും പ്രവാചകരും ആകുന്ന അടി
സ്ഥാനത്തിന്മേൽ പണിചെയ്യപ്പെട്ടതാകുന്നു. ആ അടിസ്ഥാനം
എന്നിയെ മറ്റൊന്നു വെപ്പാൻ ആൎക്കും കഴികയില്ല.ഈ സത്യ
ത്തെ നീ (നിങ്ങൾ)ചെറിയവൎക്കും വലിയവൎക്കും ഉത്സാഹത്തോ
ടെ പഠിപ്പിച്ചുകൊടുത്തു സ്വയങ്കൃതവും പ്രതികൂലവുമായ ഉപ
ദേശങ്ങളെ ഒക്കയും ഒഴിക്കേണ്ടു.പ്രത്യേകം സുവിശേഷസത്യ
ത്തിന്റെ തൂണിനെ പിടിച്ചു നില്ക്കയും വേണ്ടതു. ആയതോ
പാപമോചനവും ദൈവനീതിയും നമ്മുടെ ക്രിയയാലും പുണ്യ
ത്താലും അല്ല ക്രിസ്തുമൂലം വെറും കൃപയാലെ വിശ്വാസംകൊ
ണ്ടത്രെ ലഭിക്കുന്നു എന്നതു തന്നെ. അതിനാൽ മാത്രമേ വ്യാകുല
പ്പെടുന്ന മനസ്സാക്ഷിക്കു സമാധാനവും ആശ്വാസവും സാദ്ധ്യമാ
യ്വരൂ. മാനസാന്തരത്തിന്നു യോഗ്യവും ദൈവത്തിന്നു ഹിതവു
മായ ഫലങ്ങളെ ഉണ്ടാക്കുവാൻ ശക്തിപ്രാപിക്കുന്നതു ഈ ഉപ
ദേശത്താലത്രെ. ഇങ്ങിനെ ഉപദേശിക്ക ഒഴികെ നമ്മുടെ കൎത്താ
വായ യേശുക്രിസ്തു നിൎണ്ണയിച്ചതിന്നു ഒത്തവണ്ണം വിലയേറിയ
ചൊല്ക്കുറികളെ നീ (നിങ്ങൾ)പകുത്തു കൊടുക്കയും ചെയ്യേ
ണ്ടതു, അവന്റെ സഭെക്കു വീട്ടുവൎദ്ധന ഉണ്ടാവാനും വിശ്വാ
സികൾ അവന്റെ നിറവിൽനിന്നു കൃപെക്കു വേണ്ടി കൃപയും
ലഭിപ്പാനും തന്നെ.

പിന്നെ നീ (നിങ്ങൾ)ക്രിസ്തീയപാഠശാലകളെ ഉത്സാഹ
ത്തോടെ വിചാരിക്കയും ദരിദ്രന്മാരെ കരുതിനോക്കുകയും സുവി
ശേഷവാൎത്ത രോഗികളെയും ദുഃഖിതരെയും കേൾപ്പിക്കയും മര
ണമടുത്തവരെ വിശ്വസ്തതയോടെ പ്രബോധിപ്പിച്ചു ആശ്വാ
സം ചൊല്ലുകയും വേണം. [ 174 ] നീ (നിങ്ങൾ) ശുശ്രൂഷിക്കുന്ന സഭയിൽ യോഗ്യമായ ശിക്ഷാ
രക്ഷയെ ദൈവവചനത്തിൽ കല്പിച്ച പ്രകാരം ക്രമത്തിന്നു ഉചി
തമാകുംവണ്ണം നടത്തുക (വിൻ). ദൈവാലയത്തിലും ഭവനങ്ങൾ
തോറും സത്യദൈവഭക്തിയെയും വിശുദ്ധനടപ്പിനെയും ഉപദേ
ശിച്ചു അഭ്യസിപ്പിക്കയും ചക്രവൎത്തി (നി) യെയും സകല അ
ധികാരസ്ഥരെയും അനുസരിപ്പാനും അവൎക്കു വേണ്ടി പ്രാൎത്ഥിപ്പാ
നും സഭയുടെ എല്ലാ അവയവങ്ങളെയും ഉണൎത്തുകയും വേണ്ടതു.
പ്രത്യേകം വാക്കിലും നടപ്പിലും സ്നേഹവിശ്വാസങ്ങളിലും നിൎമ്മ
ലതയിലും വിശ്വാസികൾക്കു മാതൃകയായ്ചമക (വിൻ).അദ്ധ്യ
യനത്തിലും ദൈവവചനത്തെ ആരായുന്നതിലും ഉത്സാഹിച്ച
നിന്റെ (നിങ്ങളുടെ) അഭിവൃദ്ധി എല്ലാവൎക്കും പ്രസിദ്ധമായിത്തീ
രേണ്ടതിന്നു ആ വക എല്ലാം കരുതുക (വിൻ). വചനത്താൽ
മാത്രമല്ല അതിന്നൊത്ത നടപ്പിനാലും സുവിശേഷത്തെ അറി
യിക്ക (പ്പിൻ). ഞാൻ ക്രിസ്തുവിന്നു എന്ന പോലെ നിങ്ങൾ എ
നിക്കു അനുകാരികൾ ആകുവിൻ എന്നു പറവാന്തക്ക പ്രാപ്തി
യെ സമ്പാദിച്ചു കൊൾക.(വിൻ).വചനത്തിൽ ശുശ്രൂഷിക്കു
ന്നവൻ കേവലം നിരപവാദ്യനും ഒന്നിലും ഒരു ഇടൎച്ച കൊടു
ക്കാത്തവനും നിന്ദയിലും പിശാചിന്റെ കണിയിലും വീഴാ
യ്വാൻ പുറത്തുള്ളവരുടെ ഇടയിലും നല്ല ശ്രൂതിയുള്ളവനും ആ
കേണ്ടതു.

കൎത്താവിൽ പ്രിയസഹോദരാ (ന്മാരെ), ഈ വകെക്കു നി
ന്നിൽ (നിങ്ങളിൽ)തന്നെ പ്രാപ്തിയില്ല എന്നറിയാമല്ലോ.കൊ
മ്പു വള്ളിയിൽ വസിച്ചിട്ടല്ലാതെ തന്നാൽ തന്നെ കായ്വാൻ കഴി
യാത്ത പ്രകാരം എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങളും തന്നെ.
ഞാൻ കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല എന്നു
ക്രിസ്തു പറഞ്ഞിരിക്കുന്നുവല്ലോ. അതുകൊണ്ടു അവന്റെ സൎവ്വ
ശക്തിയുള്ള കൃപയിൽ ആശ്രയിച്ചു സൎവ്വത്തിന്നും മതിയായ
അവന്റെ സഹായത്തിൽ സന്തോഷിപ്പാൻ ഞങ്ങൾ നിന്നെ
(നിങ്ങളെ) പ്രബോധിപ്പിക്കുന്നു. തനിക്കുള്ളവരോടുകൂടെ ലോകാ
വസാനത്തോളം എല്ലാ നാളും ഇരിപ്പാൻ വാഗ്ദത്തം ചെയ്തവൻ
നിന്റെ (നിങ്ങളുടെ)ഭാഗത്തു നില്ക്കയും നിന്നെ (നിങ്ങളെ) [ 175 ] അയച്ച കാൎയ്യം സാധിപ്പിക്കയും ചെയ്യും.ആകയാൽഉറപ്പുള്ള
വനും(രും)കുലുങ്ങാത്തവനും(രും)നിന്റെ(നിങ്ങളുടെ)പ്രയ
ത്നം കൎത്താവിൽ വ്യൎത്ഥമല്ല എന്നറികയാൽ കൎത്താവിൻ വേല
യിൽ എപ്പോഴും വഴിയുന്നവനും(രും)ആകുക(വിൻ). എന്നാൽ
നിന്റെ(നിങ്ങളുടെ)വിളിയുടെ എല്ലാ പോരാട്ടങ്ങളിലും വേദ
നാചിന്തകളിലും അവന്റെ വിലയേറിയ സമാധാനം നിന്റെ
(നിങ്ങളുടെ)ശക്തിയും ആശ്വാസവും ആയി അനുഭവിക്കയും
അവന്റെ വായിൽനിന്നു ഒരുനാൾ: നന്നു, നല്ലവനും വിശ്വ
സ്തനുമായ ദാസനേ, നീ അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു,
നിന്നെ പലതിന്മേലും ആക്കി വെക്കും,നിന്റെ കൎത്താവിൻ സ
ന്തോഷത്തിൽ പ്രവേശിക്ക എന്ന വചനം കേൾ്ക്കയും ചെയ്യും.

എന്നാൽ ഞാൻ ഇപ്പോൾ ദൈവത്തിന്നും നമ്മുടെ കൎത്താ
വായ യേശുക്രിസ്തുവിന്നും മുമ്പാകെയും ഈ ക്രിസ്തുസഭ കേൾ്
ക്കേയും നിന്നോടു(നിങ്ങളോടു)ചോദിക്കുന്നിതു:

ഈ കേട്ട വചനങ്ങളെ പ്രമാണിച്ചു വിശുദ്ധദൈവശുശ്രൂ
ഷയെ ഭരമേല്പാൻ മനസ്സുണ്ടോ?

ഈ ശുശ്രൂഷയിൽ നിന്റെ(നിങ്ങളുടെ)സമയവും ശക്തി
യും വിശ്വസ്തതയോടെ ചെലവഴിപ്പാനും ദൈവവചനപ്രകാരം
യേശുക്രിസ്തുവിനെ ക്രൂശിക്കപ്പെട്ടു മരിച്ചുയൎത്തെഴുനീറ്റവനെ
തന്നെ ഘോഷിപ്പാനും ആയവൻ നമുക്കു ദൈവത്തിൽനിന്നു
ജ്ഞാനവും നീതിയും വിശുദ്ധീകരണവും വീണ്ടെടുപ്പും ആയ്ഭ
വിച്ചപ്രകാരം പ്രസംഗിപ്പാനും മനസ്സുണ്ടോ?

സഭക്കാൎക്കു ഭാവത്തിലും നടപ്പിലും ദൈവകരുണയാലെ
മാതൃകയാവാൻ കൎത്താവിൽ തന്നെ നിൎണ്ണയിച്ചിരിക്കുന്നുവോ?

എന്നാൽ സൎവ്വസാക്ഷിയായ ദൈവത്തിന്നും ജീവികളുടെയും
മരിച്ചവരുടെയും ന്യായാധിപതിയായ യേശുക്രിസ്തുവിന്നും മുമ്പാ
കെ സത്യം ചെയ്തു ഉത്തരം പറക(വിൻ).

ഉത്തരം:ഞാൻ അപ്രകാരം ചെയ്യും;കൎത്താവു തന്റെ ആ
ത്മാവിൻ ശക്തിയാലും കരുണയാലും എനിക്കു തുണ നില്ക്കു
മാറാക. [ 176 ] (പിന്നെ മുട്ടുകുത്തിയ ശേഷം അദ്ധ്യക്ഷനും കൂടെ ഉള്ള
രണ്ടു ബോധകന്മാരും ഒന്നിച്ചു തലമേൽ കൈവെച്ചു അദ്ധ്യ
ക്ഷൻ ചൊല്ലേണ്ടതു:)

നിന്നെ സുവിശേഷസഭയുടെ ന്യായപ്രകാരം ബോ
ധകനായി നിയമിച്ചു നമ്മുടെ കൎത്താവായ യേശുക്രിസ്തു സ്ഥാ
പിച്ച ശുശ്രൂഷയെ നിന്നിൽ ഭരമേല്പിക്കുന്നതു, പിതാ പുത്രൻ
പരിശുദ്ധാത്മാവു എന്ന ദൈവനാമത്തിൽ തന്നെ.

കൎത്താവു നിന്നെ ഉയരത്തിൽനിന്നു ശക്തി ധരിപ്പിച്ചു അ
നേകൎക്കു അനുഗ്രഹമാക്കി തീൎക്കുക. നീ പോയി ഫലം കൊടുക്കേ
ണ്ടതിന്നും നിന്റെ ഫലം വസിക്കേണ്ടതിന്നും അവൻ താൻ
നിന്നെ ആക്കിവെക്കുക. ആമെൻ.

(പിന്നെ സാക്ഷികളുടെ അനുഗ്രഹങ്ങൾ:)

യഹോവ നിന്റെ വെളിച്ചവും നിന്റെ രക്ഷയും ആക.
യഹോവ നിന്റെ ജീവന്റെ ബലമാക. ധൈൎയ്യം കൊണ്ടു
യഹോവയിൽ ആശ്രയിച്ചു ക്ഷമയോടെ അവനെ കാത്തു
നില്ക്ക. ആമെൻ.

കൎത്താവായ യേശുക്രിസ്തു നിന്റെ ആത്മാവോടു കൂട ഇരി
പ്പൂതാക. ആമെൻ.

മരണപൎയ്യന്തം വിശ്വസ്തനാക, എന്നാൽ ഞാൻ ജീവകിരീ
ടത്തെ നിനക്കു തരും. ആമെൻ.

നാം പ്രാൎത്ഥിക്ക.

കരുണയുള്ള ദൈവവും സ്വൎഗ്ഗസ്ഥപിതാവുമായുള്ളോവേ,
കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ അയക്കേണ്ടതിന്നു കൊയ്ത്തിന്റെ
യജമാനനായ നിന്നോടു യാചിപ്പാനായി നീ പ്രിയ പുത്രന്മു
ഖേന ഞങ്ങളോടു കല്പിച്ചുവല്ലോ.അതുകൊണ്ടു ഞങ്ങൾ മക്കൾ
ക്കൊത്ത ആശ്രയത്തോടെ അപേക്ഷിക്കുന്നിതു: ഈ നിന്റെ
ദാസന്നു(ന്മാൎക്കു)നിന്റെ പരിശുദ്ധാത്മാവിന്റെ നിറവുള്ള
അളവു നല്കേണമേ. ഇവനെ ഭരമേല്പിച്ച വേലയിൽ വിശ്വസ്ത
ന(ര)ാക്കുക. കാണാതെ പോയതിനെ അന്വേഷിപ്പാനും ബല [ 177 ] ക്ഷയമുള്ളതിനെ ശക്തീകരിപ്പാനും ചഞ്ചലഭാവമുള്ളവരെ സ്ഥി
രീകരിപ്പാനും ദുഃഖിതന്മാരെ തണുപ്പിപ്പാനും യേശുക്രിസ്തുവിന്റെ
അറിവിലും കൃപയിലും വിശ്വാസികളെ ഉറപ്പിപ്പാനും ഇവന്നു
(ഇവൎക്കു)ജ്ഞാനവും പ്രാപ്തിയും ഏകേണമേ. ഇവന്റെ (ഇവരു
ടെ) സാക്ഷ്യത്തിന്മേൽ നിത്യാനുഗ്രഹത്തെ അയച്ചിട്ടു ഇവന്റെ
(രുടെ) ശുശ്രൂഷയാൽ തിരുനാമം വിശുദ്ധീകരിക്കപ്പെടുവാനും
നിന്റെ രാജ്യം വരുവാനും നല്ലതും സുഗ്രാഹ്യവും തികവുള്ളതും
ആയ നിന്റെ ഇഷ്ടം എല്ലാറ്റിനും നടപ്പാനും ഇവന്നും (ൎക്കും)
വരം കൊടുത്തരുളേണമേ. സത്യാത്മാവിൻ ശക്തിയാൽ നിന്റെ
മാനത്തിന്നും പല ആത്മാക്കളുടെ രക്ഷെക്കും ആയിട്ടു ഇവന്റെ
(ഇവരുടെ) വേലയെ സാധിപ്പിച്ചു സ്ഥിരമാക്കേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ.
ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ
ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിന
ക്കല്ലോ ആകുന്നു. ആമെൻ.

നീ (നിങ്ങൾ)പോയി ദൈവത്തിൻ കൂട്ടത്തെ മേച്ചുകൊണ്ടു
അദ്ധ്യക്ഷ ചെയ്ക,നിൎബന്ധത്താലല്ല മനഃപൂൎവ്വമായത്രെ,ദുൎല്ലോ
ഭത്താലല്ല ഔദാൎയ്യമായി തന്നെ. സമ്പാദിതരിൽ കൎത്തൃത്വം
നടത്തുന്നവന(ര)ായുമല്ല, കൂട്ടത്തിന്നു മാതൃ(കള)കയായത്രെ.
എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ, തേജസ്സിന്റെ
വാടാത്തൊരു കിരീടം പ്രാപിക്കും. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക;യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാ
നം ഇടുമാറാക. ആമെൻ. ( ൪ മോശെ ൬.) [ 178 ] അനുബന്ധം.

I. കഷ്ടാനുഭവചരിത്രം.

൧. ആരംഭം.*

താൻ മരിച്ചവരിൽനിന്നു ഉണൎത്തിയ ലാസർ ഉള്ള ബെത്ഥ
ന്യയിൽ യേശു പെസഹെക്കു ആറുനാൾ മുമ്പെ വന്നാറെ അ
വിടെ കുഷ്ഠരോഗിയായ ശീമോന്റെ വീട്ടിൽ അവന്നു അത്താഴം
ഉണ്ടാക്കി മാൎത്ത ശുശ്രൂഷ ചെയ്തു. അവനോടു കൂടെ ചാരിക്കൊ
ണ്ടവരിൽ ലാസരും ചേൎന്നിരുന്നു. അപ്പോൾ മറിയ വിലയേറിയ
സ്വച്ഛജടാമാംസി തൈലം ഒരു റാത്തൽ ഉള്ള ഭരണി എടുത്തു
വന്നു ഭരണിയെ പൊളിച്ചു തൈലം അവന്റെ തലമേൽ ഒഴിച്ചു
കാലുകളിൽ പൂശി കാലുകളെ തന്റെ തലമുടി കൊണ്ടു തുവൎത്തി.
തൈലത്തിന്റെ സൗെരഭ്യം വീട്ടിൽ നിറയുകയും ചെയ്തു. അതിന്നു
അവന്റെ ശിഷ്യരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാ
നുള്ള യൂദാ ഇഷ്കൎയ്യോത്താ എന്ന ശിമോന്റെ മകൻ പറയുന്നുഃ
ഈ തൈലം മുന്നൂറു ദ്രഹ്മപ്പണത്തിന്നു വിറ്റു ദരിദ്രൎക്കു കൊടുക്കാ
ഞ്ഞതു എന്തിന്നു? എന്നു ദരിദ്രരെ വിചാരം ഉണ്ടായിട്ടല്ല കള്ള
നായി പണപ്പെട്ടിയെ സൂക്ഷിച്ചും അതിൽ ഇടുന്നതു ചുമന്നും
കൊണ്ടിട്ടത്രെ പറഞ്ഞതു. മറ്റു ചില ശിഷ്യരും മുഷിച്ചൽ
ഭാവിച്ചുഃ ഈ അഴിച്ചൽ എന്തിന്നു? ഈ തൈലം ഏറിയ വിലെ
ക്കു വിറ്റു ദരിദ്രൎക്കു കൊടുപ്പാൻ സംഗതിയായല്ലോ എന്നു അവ
ളോടു പഴിച്ചു പറഞ്ഞു. ആയതു യേശു അറിഞ്ഞു അവരോടു പ
റഞ്ഞിതുഃ ഇവളെ വിടുവിൻ, സ്ത്രീക്കു അലമ്പൽ ഉണ്ടാക്കുവാൻ എ
ന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലോ. ദരിദ്രർ നി
ങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു, ഇച്ഛിക്കുന്തോറും അവൎക്കു [ 179 ] നന്മ ചെയ്യാമല്ലോ; ഞാനോ എല്ലായ്പോഴും ഇല്ല. ഇവൾ ആവ
തോളം ചെയ്തു. ഈ തൈലം എന്റെ ദേഹത്തിന്മേൽ ആക്കിയ
തിനാൽ ഇതു കഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈലം തേച്ചിട്ടുണ്ടു.
ആമെൻ ഞാൻ നിങ്ങളോടു പഠയുന്നു: ഈ സുവിശേഷം സൎവ്വ
ലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെടുന്നുവോ അവിടെ
ഇവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പറയപ്പെടും. (യോഹ.
൧൨. മത്ത. ൨൩. മാൎക്ക. ൧൪.)

പെരുനാൾക്കു വന്നൊരു വലിയ പുരുഷാരം യേശു യരുശ
ലേമിൽ വരുന്നതു അറിഞ്ഞു പിറ്റെന്നാൾ ഈത്തപ്പനകളുടെ
കുരുത്തോലകൾ എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ പുറ
പ്പെട്ടു ചെന്നു: ഹൊശന്ന ഇസ്രയേലിൻ രാജാവായി. കൎത്താവിൻ
നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാക എന്നു ആൎത്തുകൊ
ണ്ടിരുന്നു. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ
കയറി ഇരുന്നു: സിയോൻപുത്രിയേ, ഭയപ്പെടായ്ക, കണ്ടാലും
നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിക്കൊണ്ടു വരുന്നു എന്നു
എഴുതിയിരിക്കുന്നപ്രകാരം തന്നെ. അവനോടു കൂടി വന്ന സമൂ
ഹമോ അവൻ ലാസരെ കല്ലറയിൽനിന്നു വിളിച്ചു മരിച്ചവരിൽ
നിന്നു ഉണൎത്തി എന്നു സാക്ഷ്യം ചൊല്ലിക്കൊണ്ടിരുന്നു. അതു
കൊണ്ടു ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അ
വനെ എതിരേറ്റു കൂടി. പരീശർ: നമുക്കു ഏതും ഫലിക്കുന്നില്ല
എന്നു കണ്ടുവോ? ഇതാ ലോകം അവന്റെ പിന്നാലെ ആയ്പോ
യി എന്നു തങ്ങളിൽ പറകയും ചെയ്തു. (യോഹ.)

പിന്നെ പെസഹ എന്ന പേരുള്ള പുളിപ്പില്ലാത്തതിന്റെ
പെരുനാൾ അടുക്കുമ്പോൾ യേശു തന്റെ ശിഷ്യന്മാരോടു: രണ്ടു
ദിവസങ്ങളിൽ പിന്നെ പെസഹ ആകുന്നു എന്നറിയുന്നുവല്ലോ.
അന്നു മനുഷ്യപുത്രൻ ക്രൂശിക്കപ്പെടുവാൻ ഏല്പിക്കപ്പെടുന്നു
എന്നു പറഞ്ഞു. അപ്പോൾ തന്നെ മഹാപുരോഹിതരും ശാ
സ്ത്രികളും ജനത്തിന്റെ മൂപ്പന്മാരും കയഫാ എന്നുള്ള മഹാപു
രോഹിതന്റെ അരമനയിൽ വന്നു കൂടി നിരൂപിച്ചു ജനത്തെ
ഭയപ്പെടുന്നതുകൊണ്ടു യേശുവെ ഉപായംകൊണ്ടു പിടിച്ചു കൊ [ 180 ] ല്ലുവാൻ വഴി അന്വേഷിച്ചു കൊണ്ടിട്ടും ജനത്തിൽ കലഹം
ഉണ്ടാകായ്‌വാൻ പെരുനാളിൽ മാത്രം അരുതു എന്നു പറഞ്ഞു.
(മത്ത, മാൎക്ക, ലൂക്ക. ൨൨.)

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഇഷ്കൎയ്യോത്താ
മഹാപുരോഹിതരെ ചെന്നു കണ്ടു അവനെ ഇന്നപ്രകാരം അ
വൎക്കു കാണിച്ചു തരാം എന്നു സംഭാഷണം ചെയ്തു. എനിക്കു
എന്തു തരുവാൻ മനസ്സായിരിക്കുന്നു? എന്നാൽ അവനെ ഏൽപി
ച്ചുതരാം എന്നു പറഞ്ഞു. ആയതു അവർ കേട്ടു സന്തോഷിച്ചു
ദ്രവ്യം കൊടുപ്പാൻ വാഗ്ദത്തം ചെയ്തു അവന്നു മുട്ടു ശേക്കൽ
തൂക്കിക്കൊടുത്തു. അവനും കൈകൊടുത്ത ശേഷം കൂട്ടം കൂടാതെ
കണ്ടു അവനെ ഏല്പിച്ചു കൊടുപ്പാൻ തക്കം അന്വേഷിച്ചു വന്നു.
(മത്ത. മാൎക്ക, ലൂക്ക.)

൨. തിരുവത്താഴം. *

പെസഹയെ അറുക്കേണ്ടുന്ന കാലമായി പുളിപ്പില്ലാത്തതി
ന്റെ നാൾ ആയപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ
വന്നു: നിനക്കു ഞങ്ങൾ പെസഹ ഭക്ഷിപ്പാൻ എവിടെ ഒരുക്കേ
ണ്ടതു? എന്നു പറഞ്ഞു. അവൻ പേത്രനെയും യോഹന്നാനെ
യും നിയോഗിച്ചു. നിങ്ങൾ പട്ടണത്തിൽ ചെല്ലുമ്പോൾ
അതാ, ഒരു കുടം വെള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതി
രേല്ക്കും. ആയവൻ കടക്കുന്ന വീട്ടിലേക്കു പിഞ്ചന്നു ആ വീട്ടുട
യവനോടു എന്റെ സമയം അടുത്തിരിക്കുന്നു, ഞാൻ ശിഷ്യരു
മായി പെസഹ ഭക്ഷിപ്പാനുള്ള ശാല എവിടെ? എന്നു ഗുരു
നിന്നോടു പറയുന്നു എന്നു ചൊല്ലുവിൻ. എന്നാൽ അവൻ ചാ
യ്പണ വിരിച്ചൊരുക്കിയ വന്മാളിക നിങ്ങൾക്കു കാണിക്കും, അ
വിടെ നമുക്കായി ഒരുക്കുവിൻ എന്നു പറഞ്ഞു. ശിഷ്യന്മാർ പുറ
പ്പെട്ടു പട്ടണത്തിൽ വന്നു പറഞ്ഞപ്രകാരം കണ്ടു പെസഹ
ഒരുക്കുകയും ചെയ്തു. (മത്ത. മാൎക്ക. ലൂക്ക.) [ 181 ] യേശു ഈ ലോകം വിട്ടു പിതാവിന്നരികിൽ പോകുവാനുള്ള
നാഴിക വന്നു എന്നറിഞ്ഞു ലോകത്തിൽ തനിക്കുള്ളവരെ സ്നേ
ഹിച്ച ശേഷം അവസാനത്തോളം അവരെ സ്നേഹിച്ചു. സന്ധ്യ
യായപ്പോൾ അവൻ പന്തിരുവരോടും കൂട വന്നു ചാരിക്കൊണ്ട
ശേഷം അവരോടു പറഞ്ഞിതു: കഷ്ടപ്പെടും മൂമ്പെ ഈ പെസ
ഹ നിങ്ങളോടു കൂടെ ഭക്ഷിപ്പാൻ ഞാൻ വാഞ്ച്ഛയോടെ ആഗ്ര
ഹിച്ചു. എങ്ങിനെ എന്നാൽ അതു ദൈവരാജ്യത്തിൽ പൂൎണ്ണമാ
കുവോളം ഞാൻ ഇനി അതിൽനിന്നു ഭക്ഷിക്കയില്ല എന്നു ഞാൻ
നിങ്ങളോടു പറയുന്നു. അത്താഴം തുടങ്ങുന്നേരം പിതാവു തനിക്കു
സകലവും കൈക്കൽ തന്നു എന്നും താൻ ദൈവത്തിൽനിന്നു പു
റപ്പെട്ടു വന്നു എന്നും ദൈവത്തിന്നടുക്കെ ചെല്ലന്നു എന്നും യേശു
അറിഞ്ഞിട്ടു അത്താഴത്തിൽനിന്നു എഴുനീറ്റു വസ്ത്രങ്ങളെ ഊരി
വെച്ചു ശീല എടുത്തു തന്റെ അരെക്കു കെട്ടി പാത്രത്തിൽ വെ
ള്ളം ഒഴിച്ചു ശിഷ്യരുടെ കാലുകളെ കഴുകുവാനും അരെക്കു കെട്ടി
യ ശിലകൊണ്ടു തൂവൎത്തുവാനും തുടങ്ങി. പിന്നെ ശിമോൻ പേ
ത്രനടുക്കെ വരുമ്പോൾ: കൎത്താവേ, നീ എന്റെ കാലുകളെ കഴു
കയോ? എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ചെയ്യുന്നതിനെ
നീ ഇന്നു അറിയുന്നില്ല, ഇതിൽ പിന്നെ അറിയും താനും എന്നു
ഉത്തരം പറഞ്ഞു. നീ എന്നും എന്റെ കാലുകളെ കഴുകയില്ല
എന്നു പേത്രൻ പറയുന്നു. യേശു ഉത്തരം ചൊല്ലിയതു: ഞാൻ
നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നിൽ പങ്കു ഇല്ല. എന്നാറെ
ശിമോൻപേത്രൻ : കത്താവേ, എൻ കാലുകൾ മാത്രമല്ല കൈ
കളും തലയും കൂടെ എന്നു പറയുന്നു. യേശു അവനോടു: കളി
ച്ചിരിക്കുന്നവന്നു കാലുകൾ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല,
സൎവ്വാംഗംശുദ്ധനാകുന്നു. നിങ്ങളും ശുദ്ധരാകുന്നു. എല്ലാവരും അ
ല്ലതാനും എന്നു പറയുന്നു. തന്നെ കാണിച്ചു കൊടുക്കുന്നവനെ
അറികകൊണ്ടത്രെ എല്ലാവരും ശുദ്ധരല്ല എന്നു പറഞ്ഞതു.
(യോഹ, ലൂക്ക.)

അവരുടെ കാലുകളെ കഴുകീട്ടു തന്റെ വസ്ത്രങ്ങളെ ഉടുത്ത
ശേഷം അവൻ പിന്നെയും ചാരിക്കൊണ്ടു അവരോടു പറ
ഞ്ഞിതു: നിങ്ങളോടു ചെയ്തതു ബോധിക്കുന്നുവോ? നിങ്ങൾ എ [ 182 ] ന്നെ ഗുരുവെന്നും കൎത്താവെന്നും വിളിക്കുന്നു; ഞാൻ അപ്രകാരം
ആകയാൽ നന്നായി ചൊല്ലുന്നു. കൎത്താവും ഗുരുവുമായ ഞാൻ
നിങ്ങളുടെ കാലുകളെ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ
കാലുകളെ കഴുകേണ്ടതു; ഞാൻ നിങ്ങളോടു ചെയ്തപ്രകാരം
നിങ്ങളും ചെയ്യേണ്ടതിന്നല്ലോ ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം
തന്നതു. ആമെൻ ആമെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു:
തന്റെ കത്താവിനെക്കാൾ ദാസൻ വലിയവനല്ല, തന്നെ അയ
ച്ചവനെക്കാൾ ദൂതനും വലിയവനല്ല. ഇവ നിങ്ങൾ അറിയുന്നു
എങ്കിൽ ചെയ്താൽ ധന്യർ ആകുന്നു. നിങ്ങളെ എല്ലാവരെ
യും കുറിച്ചു ചൊല്ലുന്നില്ല. ഞാൻ തെരിഞ്ഞെടുത്തവരെ അറി
യുന്നു; എന്നാൽ എന്നോടു കൂടെ അപ്പം തിന്നുന്നവൻ എന്റെ
നേരെ മടമ്പു ഉയൎത്തി എന്നുള്ള തിരുവെഴുത്തിന്നു പൂൎത്തിവരേ
ണ്ടിയിരുന്നു, അതു സംഭവിക്കും മുമ്പെ ഞാൻ ഇന്നു നിങ്ങളോടു
പറയുന്നതു; സംഭവിച്ചാൽ ഞാൻ തന്നെ ആകുന്നു എന്നു
നിങ്ങൾ വിശ്വസിപ്പാനായി തന്നെ. ആമെൻ ആമെൻ
ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഞാൻ അയക്കുന്ന ഏവനെ
യും കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു, എന്നെ
കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു
(യോഹ.)

എന്നിട്ടു അവർ ഭക്ഷിക്കുമ്പോൾ യേശു പാനപാത്രം എടു
ത്തു വാഴ്ത്തി പറഞ്ഞു: ഇതു വാങ്ങി നിങ്ങളിൽ തന്നെ പങ്കിട്ടു
കൊൾവിൻ! എന്തെന്നാൽ ദൈവരാജ്യം വരുവോളം ഞാൻ
മുന്തിരിവള്ളിയുടെ രസത്തിൽനിന്നു കുടിക്കയില്ല എന്നു ഞാൻ
നിങ്ങളോടു പറയുന്നു.

അവരിൽ ഏറ്റം വലിയവനായി തോന്നുന്നവൻ ആർ എന്ന
തിനെ ചൊല്ലി ഒരു തൎക്കവും അവരിൽ ഉണ്ടായി. അവരോടു
അവൻ പറഞ്ഞിതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃ
ത്വം നടത്തുന്നു. അവരിൽ അധികരിക്കുന്നവർ ഉപകാരികൾ
എന്നു വിളിക്കപ്പെടുന്നു. നിങ്ങളോ അപ്രകാരം അല്ല; നിങ്ങ
ളിൽ ഏറെ വലുതായവൻ ഇളയവനെ പോലെയും, നടത്തു
ന്നവൻ ശുശ്രൂഷിക്കുന്നവനെ പോലെയും ആക. ഏറെ വലുതാ [ 183 ] യതു ആർ? ചാരിക്കൊണ്ടവനോ ശുശ്രഷിക്കുന്നവനോ? ചാരി
ക്കൊണ്ടവനല്ലയോ; ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കു
ന്നവനെ പോലെ ആകുന്നു. എങ്കിലും എന്റെ പരീക്ഷകളിൽ
എന്നോടു കൂടെ പാൎത്തു നിന്നവർ നിങ്ങളത്രെ. ഞാനും എൻ
പിതാവു എനിക്കു നിയമിച്ചതു പോലെ രാജ്യത്തെ നിങ്ങൾക്കു
നിയമിച്ചു തരുന്നുണ്ടു. നിങ്ങൾ എന്റെ രാജ്യത്തിൽ എൻ മേശ
യിൽ ഭക്ഷിച്ചു കുടിക്കയും ഇസ്രയേൽഗോത്രങ്ങൾ പന്ത്രണ്ടി
ന്നും ന്യായം വിധിച്ചു സിംഹാസനങ്ങളിൽ ഇരിക്കയും ചെയ്‌വാ
ന്തക്കവണ്ണമേ. (ലൂക്ക.)

ഇവ പറഞ്ഞിട്ടു യേശു ആത്മാവിൽ കലങ്ങി; ആമെൻ
ആമെൻ ഞാൻ ചൊല്ലുന്നിതു: നിങ്ങളിൽ ഒരുത്തൻ
എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷി പറഞ്ഞു. ആയവർ
ദുഃഖിച്ചു ആരെക്കൊണ്ടു പറഞ്ഞു എന്നു വിചാരിച്ചു തമ്മിൽ
തമ്മിൽ നോക്കി: പക്ഷേ ഞാനോ? ഞാനോ? എന്നു വെവ്വേറെ
അവനോടു ചൊല്ലി തുടങ്ങി. അവരോടു അവൻ പറഞ്ഞിതു:
പന്തിരുവരിൽ ഒരുവൻ എന്നോടു കൂടെ താലത്തിൽ കൈയിട്ടു
മുക്കുന്നവൻ തന്നെ. ശിഷ്യരിൽ വെച്ചു യേശു സ്നേഹിക്കുന്ന
ഒരുത്തൻ യേശുവിൻ മടിയോടു ചാരിക്കൊണ്ടിരിക്കേ ശിമോൻ
പേത്രൻ ആംഗികം കാട്ടി, ഈ ചൊല്ലിയതു ആരെക്കൊണ്ടു പറക
എന്നു അവനോടു ചോദിക്കുന്നു. ആയവൻ യേശുവിൻ മാൎവ്വിട
ത്തിൽ തല ചരിച്ചു: കൎത്താവേ, ആർ ആകുന്നു? എന്നു ചോ
ദിച്ചു. യേശു: ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻ
തന്നെ എന്നു ഉത്തരം പറഞ്ഞു; ഖണ്ഡത്തെ മുകീട്ടു ശിമോന്യ
നായ യൂദാ ഇഷ്കൎയ്യോത്തോവിന്നു കൊടുക്കുന്നു. ഖണ്ഡം വാങ്ങിയ
ശേഷം സാത്താൻ ഉടനെ അവനിൽ പ്രവേശിച്ചു. യേശു പറ
ഞ്ഞു: തന്നെ കുറിച്ചു വിധിച്ചു എഴുതിയിരിക്കുന്ന പ്രകാരം മനു
ഷ്യപുത്രൻ പോകുന്നു സത്യം. മനുഷ്യപുത്രനെ കാണിച്ചു കൊ
ടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എ
ങ്കിൽ കൊള്ളായിരുന്നു. എന്നാറെ അവനെ കാണിച്ചുകൊടു
ക്കുന്ന യൂദാ: റബ്ബീ, ഞാനല്ലല്ലോ എന്നുത്തരം ചൊല്ലിയതിന്നു:
നീ പറഞ്ഞുവല്ലോ എന്നുരെച്ചു. പിന്നെ നീ ചെയ്യുന്നതു വേ [ 184 ] ഗത്തിൽ ചെയ്ക എന്നു പറകയും ചെയ്തു. ആയതു ഇന്നതിനെ
ചൊല്ലി ആകുന്നു എന്നു ചാരി ഇരുന്നവരിൽ ആരും അറിഞ്ഞില്ല ;
പണപ്പെട്ടി യൂദാവോടുള്ളതാകയാൽ : പെരുനാൾക്കു നമുക്കു
വേണ്ടുന്നതു മേടിക്ക എന്നോ ദരിദ്രൎക്കു ഏതാനും കൊടുക്ക എ
ന്നോ യേശു അവനോടു കല്പിക്കുന്ന പ്രകാരം ചിലൎക്കു തോന്നി.
അവനോ ഖണ്ഡം വാങ്ങി ക്ഷണത്തിൽ പുറപ്പെട്ടു പോയി. അ
പ്പോൾ രാത്രി ആയിരുന്നു. (യോഹ. മത്ത. മാൎക്ക. ലൂക്ക.)

അവൻ പുറപ്പെട്ടു പോയപ്പോൾ യേശു പറയുന്നിതു: ഇ
പ്പോൾ മനുഷ്യപുത്രൻ തേജസ്കരിക്കപ്പെട്ടു, അവനിൽ ദൈവവും
തേജസ്കരിക്കപ്പെട്ടു, ദൈവം അവനിൽ തേജസ്കരിക്കപ്പെട്ടു എ
ങ്കിൽ ദൈവം അവനെ തന്നിൽ തന്നെ തേജ
സ്കരിക്കുന്നു തേജസ്കരിക്കയും ചെയ്യും. (യോഹ.)

പിന്നെ യേശു അപ്പത്തെ എടുത്തു സ്തോത്രം ചൊല്ലി നുറു
ക്കി ശിഷ്യൎക്കു കൊടുത്തു പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ, ഇതു
നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു, എ
ന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്‌വിൻ. അപ്രകാരം തന്നെ
അത്താഴം കഴിഞ്ഞ ശേഷം പാനപാത്രത്തെയും എടുത്തു
വാഴ്ത്തി പറഞ്ഞിതു: നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടി
പ്പിൻ, ഈ പാത്രം എന്റെ രക്തത്തിൽ പുതുനിയമം ആകുന്നു.
ഇതു പാപമോചനത്തിന്നായി നിങ്ങൾക്കും അനേകൎക്കും വേണ്ടി
ഒഴിച്ച എന്റെ രക്തം, ഇതിനെ കുടിക്കുന്തോറും എന്റെ ഓൎമ്മെ
ക്കായിട്ടു ചെയ്‌വിൻ. ഞാനോ നിങ്ങളോടു പറയുന്നിതു: മുന്തിരി
വള്ളിയുടെ അനുഭവത്തെ എന്റെ പിതാവിൻ രാജ്യത്തിൽ നി
ങ്ങളോടു കൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ ഇതിൽ
നിന്നു ഇനി കുടിക്കയില്ല. (മത്ത. മാൎക്ക. ലൂക്ക.)

പൈതങ്ങളേ, ഇനി അസാരമേ നിങ്ങളോടു കൂടെ ഇരിക്കു
ന്നുള്ളൂ, നിങ്ങൾ എന്നെ അന്വേഷിക്കും. പിന്നെ ഞാൻ പോ
കുന്ന ഇടത്തു നിങ്ങൾക്കു വന്നുകൂടാ എന്നു യഹൂദരോടു പറഞ്ഞ
പ്രകാരം ഇന്നു നിങ്ങളോടും ചൊല്ലുന്നു. നിങ്ങൾ തമ്മിൽ ത
മ്മിൽ സ്നേഹിക്കേണം എന്നു ഒരു പുതിയ കല്പന നിങ്ങൾക്കു
തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും ത [ 185 ] മ്മിൽ തമ്മിൽ സ്നേഹിക്ക എന്നത്രെ. നിങ്ങൾക്കു അന്യോന്യം
സ്നേഹം ഉണ്ടെങ്കിൽ അതുകൊണ്ടു നിങ്ങൾ എന്റെ ശിഷ്യർ
എന്നു എല്ലാവൎക്കും ബോധിക്കും. ശിമോൻ പേത്രൻ അവനോ
ടു: കൎത്താവേ, നീ എവിടെ പോകുന്നു? എന്നു പറയുന്നതിന്നു :
ഞാൻ പോകുന്നതിലേക്കു നിനക്കു ഇപ്പോൾ അനുഗമിച്ചുകൂടാ.
പിന്നേതിൽ നീ എന്നെ അനുഗമിക്കും താനും എന്നു യേശു
ഉത്തരം പറഞ്ഞു. പേത്രൻ അവനോടു: കൎത്താവേ, ഇന്നു നി
ന്നെ അനുഗമിച്ചു കൂടാത്തതു എന്തുകൊണ്ടു? നിനക്കു വേണ്ടി
എൻ പ്രാണനെ വെച്ചുകളയും എന്നു പറഞ്ഞാറെ യേശു ഉത്ത
രം ചൊല്ലിയതു: നിൻ പ്രാണനെ എനിക്കു വേണ്ടി വെക്കുമോ?
ശിമോനേ, ശിമോനേ, കണ്ടാലും, സാത്താൻ നിങ്ങളെ കോത
മ്പു പോലെ ചേറുവാന്തക്കവണ്ണം ചോദിച്ചു. ഞാനോ നിന്റെ
വിശ്വാസം ഒടുങ്ങിപ്പോകായാ‌യ്‌വാൻ നിനക്കു വേണ്ടി യാചിച്ചു.
പിന്നെ നീ തിരിഞ്ഞു വന്ന ശേഷം നിന്റെ സഹോദരന്മാരെ
ഉറപ്പിച്ചുകൊൾക. എന്നതിന്നു അവൻ: കൎത്താവേ, നിന്നോടു
കൂടെ തടവിലും ചാവിലും ചെല്ലുവാൻ ഞാൻ ഒരുങ്ങി നില്‌ക്കുന്നു
എന്നു പറഞ്ഞാറെ യേശു ചൊല്ലിയതു: പേത്ര, നീ എന്നെ അ
റിയുന്നില്ല എന്നു മുന്നുവട്ടം തള്ളിപ്പറയും മുമ്പെ പൂവങ്കോഴി
ഇന്നു കൂകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. (യോ. ലൂ.)

പിന്നെ അവരോടു പറഞ്ഞു: നിങ്ങളെ മടിശ്ശീല പൊക്ക
ണം ചെരിപ്പുകൾ ഇവ കൂടാതെ അയച്ചപ്പോൾ ഒട്ടു കുറവുണ്ടാ
യോ? എന്നതിന്നു: ഒട്ടും ഇല്ല എന്നു ചൊല്ലിയാറെ അവരോടു
പറഞ്ഞിതു: എങ്കിലോ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എ
ടുക്കുക, പൊക്കണവും അവ്വണ്ണം തന്നെ; ഇല്ലാത്തവൻ തന്റെ
വസ്ത്രം വിറ്റു വാൾ കൊള്ളുകയും ചെയ്ക. ദ്രോഹികളോടും എ
ണ്ണപ്പെട്ടു എന്നു എഴുതിയിരിക്കുന്നതും കൂടെ എന്നിൽ തികഞ്ഞു
വരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു സത്യം. കാരണം
എന്നെ കുറിച്ചുള്ളവറ്റിന്നു തികവുണ്ടു. അവർ: കൎത്താവേ, ഇ
വിടെ രണ്ടു വാൾ ഇതാ എന്നു ചൊല്ലിയാറെ: മതി എന്നു അ
വരോടു പറഞ്ഞു. (മത്ത. മാ. ലൂ.) [ 186 ] ൩. ഗഥശെമനയിലെ പോരാട്ടവും തോട്ടത്തിൽ
പിടിപെട്ടതും.

പിന്നെ അവർ സ്തോത്രം പാടി യേശു ഏറിയോന്നു* പറ
ഞ്ഞ ശേഷം അവൻ പുറപ്പെട്ടു മൎയ്യാദപ്രകാരം കിദ്രോൻ തോ
ടിനു അക്കരെ ഒലിവമലെക്കൽ തോട്ടം ഉള്ളതിൽ ശിഷ്യരുമായി
കടന്നു. അപ്പോൾ യേശു അവരോടു പറഞ്ഞു: ഈ രാത്രിയിൽ
നിങ്ങൾ എല്ലാവരും എങ്കൽ ഇടറിപ്പോകും, ഞാൻ ഇടയനെ
വെട്ടും കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകയുമാം എന്നു എഴു
തിയിരിക്കുന്നുവല്ലോ. ഞാൻ ഉണൎന്നു വന്ന ശേഷമോ നിങ്ങ
ൾക്കു മുമ്പെ ഗലീലെക്കു ചെല്ലും എന്നതിന്നു പേത്രൻ ഉത്തരം
പറഞ്ഞിതു: എല്ലാവരും നിങ്കൽ ഇടറിപ്പോയാൽ ഞാൻ ഒരു
നാളും ഇടറുകയില്ല. അവനോടു യേശു: ആമെൻ ഞാൻ നി
ന്നോടു ചൊല്ലുന്നിതു ഇന്നു രാത്രിയിൽ കോഴി രണ്ടു കുറി കൂകമ്മു
മ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു പറയുന്നു. അ
വനോ: നിന്നോടു ഒന്നിച്ചു മരിക്കേണ്ടി വന്നാലും നിന്നെ തള്ളി
പ്പറകയില്ല എന്നു ഏറ്റം അധികം പറഞ്ഞു. അപ്രകാരം ത
ന്നെ എല്ലാവരും പറഞ്ഞു. (മത്ത. മാ. ലൂ. യോഹ.)

അവർ ഗഥശെമന എന്ന പേരുള്ള തോട്ടത്തിൽ വന്നു അ
വിടെ യേശു പലപ്പോഴും തന്റെ ശിഷ്യരോടു ചേൎന്നിരിക്കയാൽ
അവനെ കാണിച്ചു കൊടുക്കുന്ന യൂദാവും ആ സ്ഥലത്തെ അ
റിഞ്ഞു. അതിൽ എത്തിയപ്പോൾ യേശു: ഞാൻ പോയി, അ
വിടെ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ, നിങ്ങൾ പ
രീക്ഷയിൽ കടക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ എന്നു അവരോടു
ചറഞ്ഞു. പേത്രനെയും യാക്കോബു യോഹന്നാൻ എന്നവരെ
യും കൂട്ടിക്കൊണ്ടു വിറച്ചും ദുഖിച്ചും വലഞ്ഞുംപോവാൻ തുട
ങ്ങി. എന്റെ ദേഹി മരണത്തോളം ദുഃഖപ്പെട്ടിരിക്കുന്നു. ഇവി
ടെ പാൎത്തുണൎന്നുകൊൾവിൻ എന്നു അവരോടു പറഞ്ഞു. താൻ
അവരെ വിട്ടു ഒരു കല്ലേറു ദൂരത്തോളം വാങ്ങി മുട്ടുകുത്തി നിലത്തു
വീണു: കഴിയുന്നു എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എ [ 187 ] ന്നു പ്രാൎത്ഥിച്ചു. അബ്ബാ പിതാവേ, നിന്നാൽ എല്ലാം കഴിയും,
ഈ പാനപാത്രം എന്നിൽനിന്നു നീക്കിക്കൊള്ളേണമേ, എങ്കിലും
ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതു അത്രെ ആവു എന്നു
പറഞ്ഞു. പിന്നെ വന്നു അവർ ഉറങ്ങുന്നതു കണ്ടു പേത്രനോടു
പറഞ്ഞു: ശിമോനേ, ഉറങ്ങുന്നുവോ? ഒരു നാഴികയും ഉണൎന്നിരി
പ്പാൻ കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണ
ൎന്നും പ്രാൎത്ഥിച്ചുംകൊൾവിൻ; ആത്മാവു മനഃപൂൎവ്വമുള്ളതു സ
ത്യം, ജഡം ബലഹീനമത്രെ. പിന്നെയും രണ്ടാമതു പോയി:
എൻ പിതാവേ, ഇതു ഞാൻ കുടിക്കാതെ നീങ്ങിക്കൂടാ എങ്കിൽ
നിന്റെ ഇഷ്ടം ഭവിക്കുക എന്നു പ്രാൎത്ഥിച്ചു. സ്വൎഗ്ഗത്തിൽനിന്നു
ഒരു ദൂതനും അവനെ ശക്തിപ്പെടുത്തുവാൻ കാണായ്‌വന്നു. പി
ന്നെ അവൻ അത്യാസനത്തിലായി അതിശ്രദ്ധയോടെ പ്രാൎത്ഥി
ച്ചു, അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളി
കൾ കണക്കെ ആയ്ചമഞ്ഞു. പ്രാൎത്ഥനയിൽനിന്നു എഴുനീറ്റു
മടങ്ങിവന്നു, അവർ കണ്ണുകൾക്കു ഭാരം ഏറുകകൊണ്ടു വിഷാദ
ത്താൽ ഉറങ്ങുന്നു എന്നു കണ്ടു; അവർ എന്തുത്തരം ചൊല്ലേണ്ടു
എന്നറിഞ്ഞതും ഇല്ല. അവരെ വിട്ടു മൂന്നാമതും ചെന്നു ആ വ
ചനത്താൽ തന്നെ പ്രാൎത്ഥിച്ചു; മൂന്നാമതും വന്നു അവരോടു പ
റയുന്നു: ശേഷത്തേക്കു ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ.
മതി! നാഴിക വന്നു. ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈ
കളിൽ ഏല്പിക്കപ്പെടുന്നു. എഴുനീല്പിൻ! നാം പോക, കുണ്ടാലും
എന്നെ കാണിച്ചുകൊടുക്കുന്നവൻ അണഞ്ഞു വന്നു. (യോഹ.
മത്ത. മാ. ലൂ.)

എന്നു അവൻ പറയുമ്പോൾ തന്നെ പെട്ടന്നു പന്തിരുവ
രിൽ ഒരുത്തനായ യൂദാ റോമാപട്ടാളത്തെയും മഹാപുരോഹി
തർ മൂപ്പന്മാർ എന്ന ഇവർ നിയോഗിച്ച വലിയ ഭ്രത്യക്കൂട്ടത്തെ
യും കൂട്ടിക്കൊണ്ടു ദീപട്ടി പന്തങ്ങളോടും വാളുവടികളോടും കൂട
വന്നു മുന്നടന്നു. തന്റെ മേൽ വരുന്നവ എല്ലാം യേശു അറി
ഞ്ഞിട്ടു പുറത്തു വന്നു: ആരെ തിരയുന്നു? എന്നു അവരോടു പ
റഞ്ഞു. നസറയ്യനായ യേശുവെ എന്നു അവർ ഉത്തരം ചൊ
ല്ലിയാറെ ഞാൻ ആകുന്നു എന്നു യേശു പറയുന്നു. അപ്പോൾ [ 188 ] അവനെ കാണിച്ചുകൊടുക്കുന്ന യൂദാവും അവരോടു കൂടെ നില്ക്കു
ന്നുണ്ടു. ഞാൻ ആകുന്നു എന്നു അവരോടു പറഞ്ഞ ഉടനെ അ
വർ പിൻവാങ്ങി നിലത്തു വീണു. ആരെ തിരയുന്നു? എന്നു
പിന്നെയും അവരോടു ചോദിച്ചതിന്നു നസറയ്യനായ യേശുവെ
എന്നു പറഞ്ഞപ്പോൾ യേശു ഉത്തരം ചൊല്ലിയതു: ഞാൻ ആ
കുന്നു എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; ആകയാൽ എന്നെ
തിരയുന്നു എങ്കിൽ ഇവരെ പോകുവാൻ വിടുവിൻ. എന്നതി
നാൽ: നീ എനിക്കു തന്നവരിൽ ആരെയും ഞാൻ നഷ്ടമാക്കീ
ട്ടില്ല എന്നു ചൊല്ലിയ വചനത്തിന്നു നിവൃത്തിവരേണ്ടിയിരുന്നു.
അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കു
ന്നുവോ അവൻ തന്നെ ആകുന്നു, ആയവനെ പിടിച്ചുകൊൾ
വിൻ എന്നു അവൎക്കു ലക്ഷണം കൊടുത്തിരുന്നു. പിന്നെ ക്ഷണ
ത്തിൽ യേശുവിന്നു നേരിട്ടു വന്നു: റബ്ബീ, വാഴുക എന്നു പറഞ്ഞു
അവനെ ചുംബിച്ചു. അവനോടു യേശു: തോഴാ, എന്തിന്നായി
വന്നു? യൂദാവേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണി
ച്ചുകൊടുക്കുന്നു? എന്നു പറഞ്ഞു.

ഉടനെ അവർ അടുത്തു യേശുവിന്മേൽ കൈകളെ വെച്ചു
അവനെ പിടിച്ചു. അവനോടു കൂടെയുള്ളവരോ വരുന്നതു ക
ണ്ടു; കൎത്താവേ, ഞങ്ങൾ വാളാൽ വെട്ടുകയോ? എന്നു ചൊല്ലി
അവരിൽ ഒരുത്തനായ ശിമോൻ പേത്രൻ തനിക്കുള്ള വാളെ
ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തു
കാതെ അറുത്തുകളഞ്ഞു. ആ ദാസന്നു മല്കൻ എന്നു പേർ ഉണ്ടു.
അതിന്നു യേശു: ഇത്രോളം വിടുവിൻ എന്നു ചൊല്ലി ആയവ
ന്റെ ചെവിയെ തൊട്ടു സൌഖ്യം വരുത്തി. പിന്നെ പേത്ര
നോടു പറഞ്ഞു: വാൾ ഉറയിൽ ഇടു, വാൾ എടുക്കുന്നവൻ ഒക്ക
യും വാളാൽ നശിച്ചുപോകും സത്യം. പിതാവു എനിക്കു തന്ന
പാനപാത്രം ഞാൻ കുടിക്കാതിരിക്കയോ? അല്ല ഞാൻ തൽക്ഷ
ണം എന്റെ പിതാവിനോടു പന്ത്രണ്ടു ലെഗ്യോൻ ദൂതരിലും അ
ധികം എനിക്കു നിറുത്തേണ്ടത്തിന്നു അപേക്ഷിച്ചു കൂടാ എന്നു
തോന്നുന്നുവോ? എന്നാൽ തിരുവെഴുത്തുകൾക്കു എങ്ങിനെ നി
വൃത്തി വരും? ഇപ്രകാരം സംഭവിക്കേണ്ടുന്നതുണ്ടല്ലോ. (യോ.
മത്ത. മാ. ലൂ.) [ 189 ] ആ നാഴികയിൽ തന്നെ യേശു തന്റെ നേരെ വന്ന മഹാ
പുരോഹിതരോടും ദൈവാലയത്തിലെ പടനായകരോടും മൂപ്പന്മാ
രോടും പറഞ്ഞിതു: ഒരു കള്ളനെക്കൊള്ളെ എന്ന പോലെ നി
ങ്ങൾ വാളുവടികളുമായി എന്നെ പിടിപ്പാൻ പുറപ്പെട്ടു വന്നു.
ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടു കൂട ഇരുന്നിട്ടും
എന്റെ നേരെ കൈകളെ നീട്ടിട്ടില്ല. എങ്കിലും ഇതു നിങ്ങളുടെ
നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു. ഇതു ഒക്കയും
പ്രവാചകരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നത്രെ സം
ഭവിച്ചതു. അപ്പോൾ ശിഷ്യർ എല്ലാവരും അവനെ വിട്ടു മണ്ടി
പ്പോയി. അവനെ ഒരു യുവാവു വെറും മെയ്യിൽ പുതപ്പു പുതെ
ച്ചുംകൊണ്ടു അനുഗമിച്ചു. ആയവനെ ബാല്യക്കാർ പിടിക്കു
ന്നേരം അവൻ പുതപ്പ വിട്ടു നഗ്നനായി അവൎക്കു തെറ്റി മണ്ടി
പ്പോയി. (മത്ത. മാൎക്ക, ലൂക്ക.)

൪. മഹാപുരോഹിതരുടെ ന്യായവിസ്താരവും
ശിമോന്റെ വീഴ്ചയും

പട്ടാളവും സഹസ്രാധിപനും യഹൂദരുടെ ഭൂത്യന്മാരും യേശു
വെ പിടിച്ചു കെട്ടി, അന്നാ ആ വൎഷത്തേ മഹാപുരോഹിതനായ
കയഫാവിന്റെ അമ്മായപ്പൻ ആകകൊണ്ടു മുമ്പെ അവന്നടു
ക്കെ കൊണ്ടു പോയി. കയഫാ എന്നവനോ ജനത്തിന്നു വേണ്ടി
ഒരു മനുഷ്യൻ നശിച്ചുപോകുന്നതു ഉപകാരം എന്നു യഹൂദരോടു
ആലോചിച്ചു പറഞ്ഞവൻ തന്നെ. ശിമോൻ പേത്രനും മറ്റെ
ശിഷ്യനും യേശുവിൻ പിന്നാലെ ചെല്ലുമ്പോൾ ആ ശിഷ്യൻ
മഹാപുരോഹിതനോടു പരിചയമുള്ളവനാകയാൽ യേശുവോടു
കൂട മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പേത്രൻ വാതി
ല്ക്കൽ പുറത്തു നില്‌ക്കുമ്പോൾ മഹാപുരോഹിതനോടു പരിചയ
മുള്ള മറ്റേ ശിഷ്യൻ പുറപ്പെട്ടു വാതില്ക്കാരത്തിയോടു പറഞ്ഞു
പേത്രനെ അകത്തു വരുത്തി. എന്നാറെ വാതിൽ കാക്കുന്ന ബാ
ല്യക്കാരത്തി പേത്രനോടു; പക്ഷേ നീയും ആയാളുടെ ശിഷ്യരിൽ [ 190 ] കൂടിയവനോ? എന്നു പറയുന്നു. അല്ല എന്നു അവൻ പറ
യുന്നു. അന്നു കുളിർ ആകകൊണ്ടു ദാസരും ഭൂതൃന്മാരും കനൽ
കൂട്ടി തീ കാഞ്ഞു കൊണ്ടു നിന്നിരിക്കേ പേത്രനും അവരോടു കൂട
നിന്നു തീ കാഞ്ഞു കൊണ്ടിരുന്നു. എന്നാറെ മഹാപുരോഹിതൻ
യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും
കുറിച്ച ചോദിച്ചപ്പോം യേശു ഉത്തരം ചൊല്ലിയതു: ഞാൻ
ലോകത്തോടു പരസ്യത്തിൽ പറഞ്ഞു. പള്ളിയിലും എല്ലാ യഹൂ
ദന്മാരും കൂടുന്ന ദേവാലയത്തിലും ഞാൻ എപ്പോഴും ഉപദേ
ശിച്ച രഹസ്യത്തിൽ ഒന്നും ഉരെച്ചതും ഇല്ല. നീ എന്നോടു
ചോദിക്കുന്നതു എന്തു? കേട്ടവരോടു ഞാൻ അവരെ കേൾപ്പി
ച്ചതു എന്തു? എന്നു ചോദിക്ക. കണ്ടാലും ഞാൻ പറഞ്ഞവ
അവർ അറിയുന്നു എന്നു പറഞ്ഞാറെ ഭൂതൃന്മാരിൽ അരികെ
നില്ക്കുന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങിനെ ഉത്തരം
ചൊല്ലന്നുവോ? എന്നു പറഞ്ഞു യേശുവിന്നു. കുമ കൊടുത്തു.
അതിനു യേശു: ഞാൻ ദോഷമായി സംസാരിച്ച എങ്കിൽ ദോ
ഷം എന്നതിനു തുമ്പുണ്ടാക്ക, നല്ലവണ്ണം എങ്കിൽ എന്നെ തല്ല
ന്നതു എന്തു? എന്നു പറഞ്ഞു. അന്നാ അവനെ കെട്ടപ്പെട്ടവ
നായി മഹാപുരോഹിതനായ കയഫാറിൻ അടുക്കെ അയച്ചു.

മഹാപുരോഹിതരും മുപ്പമൊരുമായി നൃായാധിപസംഘം
ഒക്കെയും യേശുവെ കൊല്ലിക്കേണ്ടതിന്നു അവന്റെ നേരെ കള്ള
സ്സാക്ഷ്യം അന്വേഷിച്ചുപോന്നു കണ്ടിട്ടില്ലതാനും, അനേകർ അ
വന്റെ നേരെ കള്ളസ്സാക്ഷ്യം ചൊല്ലിട്ടും സാക്ഷ്യങ്ങൾ ഒത്തില്ല.
കെടുക്കും രണ്ടു കള്ളസ്സാക്ഷികം വന്നു പറഞ്ഞിതു: ഈ കൈപ്പ
ണിയായ മന്ദിരത്തെ ഞാൻ അഴിച്ച മൂന്നു ദിവസംകൊണ്ടു കൈ
പ്പണിയല്ലാത്ത മറെറാന്റിനെ എടുപ്പിക്കും എന്നു ഇവൻ പറ
യുന്നതു ഞങ്ങൾ കേട്ടു. എന്നിപ്രകാരവും അവരുടെ സാക്ഷ്യം
ഒത്തതും ഇല്ല. എന്നിട്ടു മഹാപുരോഹിതൻ എഴുനീറ്റു അവ
നോടു; നീ ഒരുത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ
നേരെ സാക്ഷ്യം ചൊല്ലുന്നതു എങ്ങിനേ? എന്നു പറഞ്ഞാറെ
യേശു മിണ്ടാതെ നിന്നു. മഹാപുരോഹിതർ ശാസ്ത്രികം മുത
ലായ ജനമുപ്പന്മാർ: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറ! [ 191 ] എന്നു ചൊല്ലിയാറെ യേശു: നിങ്ങളോടു പരഞ്ഞാലും നിങ്ങൾ
വിശ്വസിക്കയില്ല; ഞാൻ ചോദിച്ചാലും എന്നോടു ഉത്തരം ചൊ
ല്ലുകയില്ല വിട്ടയക്കയും ഇല്ല എന്നു പറഞ്ഞു. മഹാപുരോഹി
തൻ അവനോടു ചൊല്ലിയതു: അനുഗ്രഹിക്കപ്പെട്ട ദൈവത്തി
ന്റെ പുത്രനായ ക്രിസ്തു നീ തന്നെയോ? എന്നു ഞങ്ങളോടു
പറയേണ്ടതിന്നു ഞാൻ ജീവനുള്ള ദൈവത്തെ ആണയിട്ടു നി
ന്നോടു ചോദിക്കുന്നു. അവനോടു യേശു: നീ പറഞ്ഞുവല്ലോ,
ഞാൻ ആകുന്നു; ശേഷം ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഇതു
മുതൽ മനുഷ്യപുത്രൻ സൎവ്വശക്തിയുടെ വലതുഭാഗത്തിരിക്കുന്നതും
വാനത്തിൻ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും എന്നു
പറഞ്ഞു. ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങളെ കീറി:
ഇവൻ ദൈവദൂഷണം പറഞ്ഞു, ഇനി സാക്ഷികളെക്കൊണ്ടു
നമുക്ക് എന്തു ആവശ്യം? ഇതാ അവന്റെ ദൂഷണം ഇപ്പോൾ
കേട്ടുവല്ലോ! നിങ്ങൾക്കു എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞ
പ്പോൾ എല്ലാവരും അവനെ മരണയോഗ്യൻ എന്നു വിധിച്ചു
(മത്ത. മാൎക്കു. ലൂക്ക)

ശിമോൻ പേത്രനോ തീ കാഞ്ഞു നിൽക്കുമ്പോൾ ഒരു ബാല്യ
ക്കാരത്തി വന്നു സമീപത്തു നിൽക്കുന്നവരോടു: ഇവൻ ആ കൂട്ടത്തിൽ
ഉള്ളവനത്രെ എന്നു പറഞ്ഞു തുടങ്ങി. നീയും അവന്റെ ശിഷ്യ
രിൽ ഒരുത്തൻ അല്ലയോ? എന്നു ചിലർ അവനോടു പറഞ്ഞാ
റെ: അല്ല, ഞാൻ അവനെ അറിയുന്നില്ല എന്നു ആണയിട്ടു
കൊണ്ടും തള്ളിപ്പറഞ്ഞു. കുറയ പിന്നെതിൽ അരികെ നിൽക്കു
ന്നവർ അടുത്തു വന്നു പേത്രനോടു: നീ അവരുടെ കൂട്ടത്തിൽ
ആകുന്നു സത്യം; ഗലീലക്കാരൻ തന്നെ, നിന്റെ ഉച്ചാരണം
കൂടെ നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ
ആ മനുഷ്യനെ അറിയുന്നില്ല എന്നു പ്രാകുവാനും സത്യം ചെ
യ്വാനും തുടങ്ങി. ഉടനെ പൂവൻ‌കോഴി രണ്ടാമതും കൂകി; കൎത്താവു
തിരിഞ്ഞു പേത്രനെ ഒന്നു നോക്കുകയും ചെയ്തു. പേത്രനും:
കോഴി രണ്ടു കുറി കൂകും മുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പ
റയും എന്നു യേശു തന്നോടു ചൊല്ലിയ മൊഴിയെ ഓൎത്തു പുറ
പ്പെട്ടു കൈപ്പോടെ കരകയും ചെയ്തു. (യോഹ. മത്ത. മാൎക്ക. ലൂ.) [ 192 ] യേശുവെ പിടിച്ചുകൊള്ളുന്ന പുരുഷന്മാരോ അവനെ പരി
ഹസിച്ചു മുഖത്തു തുപ്പി കുത്തി അടിച്ചു. ചിലരും അവന്റെ
മുഖം മൂടി കെട്ടി: ഹേ ക്രിസ്തുവേ, ഞങ്ങളോടു പ്രവചിക്ക, നിന്നെ
തല്ലിയതു ആർ? എന്നു ചൊല്ലി കുമെക്കയും മറ്റുംപല ദൂഷണം
അവന്റെ നേരെ പറകയും ചെയ്തു.

ഉഷസ്സായപ്പോൾ മഹാപുരോഹിതരും ജനത്തിൻ മൂപ്പന്മാ
രും ശാസ്ത്രികളൂമായി ന്യായാധിപസംഘം ഒക്കയും കൂടി യേശുവെ
കൊല്ലിപ്പാൻ നിരൂപിക്കയും ചെയ്തു. (മത്ത. മാൎക്ക. ലൂക്ക.)

൫. പിലാതന്റെ ന്യായവിസ്താരവും വിധിയും. *

നേരം പുലരാനായപ്പോൾ അവർ എല്ലാവരും കൂട്ടമേ എഴു
നീറ്റു യേശുവിനെ കെട്ടി കയഫാവിൻ പോക്കൽനിന്നു ആ
സ്ഥാനത്തിലേക്കു കൊണ്ടുപോയി നാടുവാഴിയായ പൊന്ത്യപി
ലാതനിൽ ഏല്പിച്ചു. (യോഹ. മത്ത. മാൎക്ക. ലൂക്ക.)

അപ്പോൾ മരണവിധി ഉണ്ടായതു അവനെ കാണിച്ചു കൊ
ടുത്ത യൂദാ കണ്ടു അനുതപിച്ചു ആ മുപ്പതു ശേഖലിനെ മഹാ
പുരോഹിതൎക്കും മൂപ്പന്മാൎക്കും മടക്കി, ഞാൻ കുറ്റമില്ലാത്ത രക്ത
ത്തെ ഏല്പിച്ചു കൊടുക്കയാൽ പിഴെച്ചു എന്നു പറഞ്ഞു. അതു
ഞങ്ങൾക്കു എന്തു? നീ തന്നെ നോക്കിക്കൊൾക എന്നു അവർ
പറഞ്ഞാറെ അവൻ ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു
കളഞ്ഞു വാങ്ങിപ്പോയി കെട്ടി ഞാന്നു മരിച്ചു. മഹാപുരോഹി
തർ പണങ്ങളെ എടുത്തു ഇതു രക്തവില ആകയാൽ കാഴ്ചഭണ്ഡാ
രത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു. പിന്നെ കൂടി
നിരൂപിച്ചു അവകൊണ്ടു പരദേശികളുദെ ശ്മശാനത്തിന്നായി
കുശവന്റെ നിലത്തെ കൊണ്ടു; ആകയാൽ ആ നിലത്തിന്നു
ഇന്നേവരേ രക്തനിലം എന്നു പേർ ഉണ്ടായതു. പ്രവാചകനായ
യിറമിയാമുഖാന്തരം മൊഴിഞ്ഞതിന്നു അന്നു നിവൃത്തി വന്നു.
കൎത്താവു എന്നോടു അരുളിച്ചെയ്തപ്രകാരം: ഇസ്രായേൽപുത്ര
രിൽ ചിലർ മതിച്ചൊരു മാനയോഗ്യന്റെ വിലയായി മുപ്പതു
[ 193 ] ശേഖലിനെ അവർ എടുത്തു കുശവനിലത്തിന്നായി കൊടുത്തു
എന്നത്രെ. (മത്ത. ൨൭.)

യഹൂദരോ തീണ്ടിപ്പോകാതെ പെസഹ തിന്മാന്തക്കവണ്ണം
ആസ്ഥാനത്തിൽ പ്രവേശിക്കാതെ നിന്നു. അതുകൊണ്ടു പിലാ
തൻ അവരുടെ അടുക്കെ പുറത്തു വന്നു: ഈ മനുഷ്യന്റെ നേ
രെ എന്തു കുറ്റം ബോധിപ്പിക്കുന്നു? എന്നു ചോദിച്ചു. ഇവൻ
ദുഷ്പ്രവൃത്തിക്കാരൻ അല്ല എങ്കിൽ അവനെ നിങ്കൽ ഏല്പിക്കയി
ല്ലയായിരുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു. പിലാതൻ അ
വരോടു: നിങ്ങൾ അവനെ കൂട്ടിക്കൊണ്ടു നിങ്ങളുടെ ധൎമ്മപ്രകാ
രം വിധിപ്പിൻ എന്നു പറഞ്ഞാറെ യഹൂദർ അവനോടു: ആരെ
യും കൊല്ലുന്നതു ഞങ്ങൾക്കു വിഹിതമല്ലല്ലോ എന്നു പറഞ്ഞു.
ഇവ്വണ്ണം താൻ ഇന്ന മരണം മരിക്കും എന്നു യേശു സൂചിപ്പിച്ച
വചനത്തിന്നു നിവൃത്തി വരികയും ചെയ്തു. (യോഹ.)

പിന്നെ മഹാപുരോഹിതരും മൂപ്പന്മാരും: ഇവൻ താൻ ക്രി
സ്തുവാകുന്ന ഒരു രാജാവു എന്നു ചൊല്ലിക്കൊണ്ടു ജനത്തെ മറി
ച്ചുകളകയും കൈസൎക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെ
യ്യുന്നപ്രകരം ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
ആകയാൽ പിലാതൻ പിന്നെയും ആസ്ഥാനത്തിൽ പുക്കു യേ
ശുവെ വിളിച്ചു: നീ യഹൂദരുടെ രാജാവോ? എന്നു ചോദിച്ചാ
റെ യേശു ഉത്തരം ചൊല്ലിയതു: ഇതു നീ സ്വയമായി പറയുന്നു
വോ? മറ്റുള്ളവർ എന്നെക്കൊണ്ടു നിന്നോടു ബോധിപ്പിച്ചി
ട്ടോ? പിലാതൻ: ഞാൻ യഹൂദനോ? നിന്റെ ജനവും മഹാ
പുരോഹിതരും നിന്നെ എങ്കൽ ഏല്പിച്ചു; നീ എന്തു ചെയ്തു?
എന്നു എതിരെ പറഞ്ഞപ്പോൾ യേശു ഉത്തരം ചൊല്ലിയതു:
എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതല്ല, എന്റെ രാജ്യം
ഇഹലോകത്തിൽനിന്നു എന്നു വരികിൽ എന്റെ ഭൃത്യന്മാർ
ഞാൻ യഹൂദരിൽ ഏല്പിക്കപ്പെടാതവണ്ണം പോരാടുകായിരു
ന്നുവല്ലോ; എന്നിട്ടു എന്റെ രാജ്യം ഇവിടെനിന്നല്ല സ്പഷ്ടം.
പിലാതൻ അവനോടു: പിന്നെ നീ രാജാവല്ലോ? എന്നു പറ
ഞ്ഞാറെ യേശു ഉത്തരം ചൊല്ലിയതു: നീ പറയുന്നു, ഞാൻ രാ
ജാവാകുന്നു സത്യം. സത്യത്തിന്നു സാക്ഷി നിൽകേണ്ടതിന്നു ഞാൻ [ 194 ] ജനിച്ചിരിക്കുന്നു, ഇതിന്നായി ലോകത്തിൽ വന്നും ഇരിക്കുന്നു. സ
ത്യത്തിൽനിന്നു ഉള്ളവൻ എല്ലാം എന്റെ ശബ്ദം കേൾക്കുന്നു.
പിലാതൻ അവനോടു: സത്യം എന്തു എന്നു പറഞ്ഞു. പിന്നെ
യും യഹൂദരുടെ അടുക്കെ പുറത്തു പോയി അവരോടു പറഞ്ഞി
തു: ഈ മനുഷ്യനിൽ ഞാൻ കുറ്റം ഒന്നും കാണുന്നില്ല. (യോ.
ലൂ. ൨൩. മത്ത. മാൎക്ക.)

മഹാപുരോഹിതർ അവനിൽ ഏറിയോന്നു ചുമത്തുമ്പോൾ
പിലാതൻ പിന്നെയും അവനോടു ചോദിച്ചിതു: നീ ഒരുത്തര
വും പറയുന്നില്ലയോ? നിന്റെ നേരെ എത്ര സാക്ഷ്യം ചൊല്ലു
ന്നു എന്നു കേൾക്കുന്നില്ലയോ? അവനോ ഒരു മൊഴിക്കും ഉത്ത
രം ചൊല്ലായ്കയാൽ നാടുവാഴി അത്യന്തം ആശ്ചൎയ്യപ്പെട്ടു. (മാ.
൧൫. മത്താ.)

അവൻ ഗലീലയിൽ തുടങ്ങി യഹൂദയിൽ എങ്ങും ഇവിട
ത്തോളവും പഠിപ്പിച്ചുംകൊണ്ടു ജനത്തെ ഇളക്കുന്നു എന്നു അ
വർ നിഷ്കൎഷിച്ചു ചൊല്ലിയപ്പോൾ പിലാതൻ ഗലീല എന്നതു
കേട്ടിട്ടു: ഈ മനുഷ്യൻ ഗലീലക്കാരനോ? എന്നു ചോദിച്ചു. ഹെ
രോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞ ഉട
നെ ആ നാളുകളിൽ യരുശലേമിൽ വന്നു പാൎക്കുന്ന ഹെരോദാ
വിന്റെ അടുക്കൽ അവനെ അയച്ചു. ഹെരോദാ യേശുവെക്കൊ
ണ്ടു വളരെ കേൾക്കയാൽ അവനെ കാണ്മാൻ ഇച്ഛിച്ചതല്ലാ
തെ അവനാൽ വല്ല അടയാളവും ഉണ്ടാകുന്നതു കാണും എന്നു
ആശിച്ചുംകൊണ്ടു യേശുവെ കണ്ടിട്ടു വളരെ സന്തോഷിച്ചു. ഏ
റിയ വാക്കുകളാൽ ചോദിച്ചാറെയും അവൻ അവനോടു ഉത്ത
രം പറഞ്ഞതും ഇല്ല. അവനിൽ മഹാപുരോഹിതരും ശാസ്ത്രി
കളും കടുമയോടെ കുറ്റം ചുമത്തി നിൽക്കുമ്പോൾ ഹെരോദാ ത
ന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി
വെളുത്ത വസ്ത്രം ഉടുപ്പിച്ചു പിലാതന്നു മടങ്ങി അയച്ചു. പിലാ
തനും ഹെരോദാവും മുമ്പെ അന്യോന്യം പക ഭാവിച്ച ശേഷം
അന്നു ഇണങ്ങി സ്നേഹിതരായിത്തീൎന്നു. (ലൂക്ക.(

പിലാതൻ മഹാപുരോഹിതരെയും ശാസ്ത്രികളെയും ജന
ത്തെയും കൂടെ വരുത്തി: നിങ്ങൾ ഈ മനുഷ്യനെ ജനത്തെ [ 195 ] മത്സരിപ്പിക്കുന്നവൻ എന്നു വെച്ചു ഇങ്ങു കൊണ്ടുവന്നു. ഞാനോ
ഇത, നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ
കുറ്റങ്ങൾ ഒന്നും ഇവനിൽ കണ്ടിട്ടില്ല, ഹെരോദാവും കണ്ടില്ല.
അവന്റെ അടുക്കെ നിങ്ങളെ അയച്ചു എന്നിട്ടും മരണയോഗ്യ
മായതു ഒന്നും ഇവൻ പ്രവൃത്തിച്ചു എന്നു വന്നില്ലല്ലോ. അതു
കൊണ്ടു അവനെ ശിക്ഷിച്ചു വിട്ടുതരാം എന്നു പറഞ്ഞു. (ലൂ.)

ഉസ്തവന്തോറും പുരുഷാരത്തിന്നു തെളിഞ്ഞ ഒരു ചങ്ങല
ക്കാരനെ വിട്ടുകൊടുക്കുന്നതു നാടുവാഴിക്കു മൎയ്യാദ ആയിരുന്നു.
അന്നു ബറബ്ബാ എന്നു ചൊൽക്കൊണ്ട ഒരു ചങ്ങലക്കാരൻ അവ
ൎക്കു ഉണ്ടായിരുന്നു. അവൻ മറ്റവരുമായി കലഹിച്ചു നഗര
ത്തിൽ തന്നെ കുല ചെയ്തതിനാൽ തടവിൽ ആക്കപ്പെട്ടവൻ.
പിന്നെ പുരുഷാരം കരേറിവന്നു അവൻ തങ്ങളോടു നിത്യം ചെ
യ്യുമ്പോലെ ചെയ്യേണം എന്നു യാചിച്ചു തുടങ്ങി. അതുകൊണ്ടു
ജനങ്ങൾ കൂടിവന്നപ്പോൾ പിലാതൻ അവരോടു: പെസഹയിൽ
നിങ്ങൾക്കു ഒരുത്തനെ വിട്ടുതരുന്നതു മൎയ്യാദ ആകുന്നുവല്ലോ,
ബറബ്ബാ എന്നവനോ ക്രിസ്തു എന്നുള്ള യേശുവോ ആരെ നി
ങ്ങൾക്കു വിട്ടുതരേണ്ടു? എന്നു പറഞ്ഞു. മഹാപുരോഹിതർ
അസൂയകൊണ്ടു അവനെ ഏല്പിച്ചതു തനിക്കു ബോധിക്കയാൽ
അത്രെ. പിന്നെ ന്യായാസനത്തിൽ ഇരുന്നപ്പോൾ അവന്റെ
ഭാൎയ്യ ആളയച്ചു: നീയും ആ നീതിമാനുമായി ഇടപെടരുതേ, അ
വൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ പാടുപെട്ടു
എന്നു പറയിച്ചു. (മത്ത. മാൎക്ക. ലൂക്ക.)

എന്നാറെ ബറബ്ബാവെ ചോദിപ്പാനും യേശുവെ സംഹരി
പ്പാനും മഹാപുരോഹിതരും മൂപ്പന്മാരും പുരുഷാരങ്ങളെ ഇളക്കി
സമ്മതിപ്പിച്ചു. പിന്നെ നാടുവാഴി അവരോടു: ഈ ഇരുവരിൽ
ഏവനെ നിങ്ങൾക്കു വിടുവിപ്പാൻ ഇച്ഛിക്കുന്നു? എന്നു പറഞ്ഞു
തുടങ്ങിയാറെ ഇവനെ നീക്കിക്കളക, ഞങ്ങൾക്കു ബറബ്ബാവെ
വിട്ടുതരേണം എന്നു ഒക്ക ആൎത്തുവിളിച്ചു. പിലാതൻ യേശുവെ
വിടുവിപ്പാൻ മനസ്സാകകൊണ്ടു പിന്നെയും അവരോടു വിളിച്ചു
പറഞ്ഞു: എന്നാൽ ക്രിസ്തു എന്നുള്ള യേശുവെ എന്തു ചെ
യ്യേണ്ടു? എന്നാറെ അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു അവർ [ 196 ] എതിരെ വിളിച്ചു. മൂന്നാമതും അവരോടു: അവൻ ചെയ്ത ദോ
ഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല,
അതുകൊണ്ടു അവനെ ശിക്ഷിച്ചു വിട്ടുതരട്ടെ എന്നു പറഞ്ഞാറെ
അവൻ ക്രൂശിക്കപ്പെടേണ്ടതിന്നു അവർ ചോദിച്ചു ഉറക്കെ ശബ്ദി
ച്ചു പോന്നു. അവരുടെയും മഹാപുരോഹിതരുടെയും ശബ്ദ
ങ്ങൾ പ്രബലപ്പെട്ടു. (മത്ത. മാൎക്ക. ലൂക്ക.)

അപ്പോൾ പിലാതൻ യേശുവിനെ കൂട്ടിക്കൊണ്ടു വാറുകൊ
ണ്ടു അടിപ്പിക്കയും ചെയ്തു. നാടുവാഴിയുടെ സേവകർ യേശുവെ
ആഅസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളം എല്ലാം അവനെ
കൊള്ളെ വരുത്തി അവന്റെ വസ്ത്രം നീക്കി ചുവന്ന പുതപ്പു
ഇട്ടു, മുള്ളുകൾകൊണ്ടു കിരീടം മെടഞ്ഞു അവന്റെ തലയിൽ
വെച്ചു വലത്തെ കൈയിൽ ഒരു ചൂരൽക്കോലും ആക്കി അവന്മു
മ്പിൽ മുട്ടുകുത്തി: യഹൂദരുടെ രാജാവേ, വാഴുക എന്നു പരിഹ
സിച്ചു വന്ദിച്ചു കുമകൊടുത്തു തുപ്പി ചൂരൽ എടുത്തു അവന്റെ
തലയിൽ അടിക്കയും ചെയ്തു. (യോഹ. മത്ത. മാൎക്ക.)

പിലാതൻ പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ
കുറ്റം കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ
നിങ്ങൾക്കു ഇതാ പുറത്തു കൊണ്ടുവരുന്നു എന്നു അവരോടു
പറഞ്ഞു. ഉടനെ യേശു മുള്ളിൻ കിരീടവും ചുവന്ന പുതെപ്പും
ധരിച്ചുകൊണ്ടു പുറത്തുവന്നപ്പോൾ: ആ മനുഷ്യൻ ഇതാ! എന്നു
അവരോടു പറയുന്നു. എന്നാറെ മഹാപുരോഹിതരും ഭൃത്യന്മാ
രും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, അവനെ ക്രൂശിക്ക എന്നു
ആൎത്തു പോയി. പിലാതൻ അവരോടു: നിങ്ങൾ അവനെ
കൊണ്ടുപോയി ക്രൂശിപ്പിൻ; ഞാൻ കുറ്റം അവനിൽ കാണു
ന്നില്ല എന്നു പറയുന്നു. യഹൂദർ അവനോടു ഉത്തരം ചൊല്ലി
യതു: ഞങ്ങൾക്കു ഒരു ധൎമ്മം ഉണ്ടു. അവൻ തന്നെത്താൻ ദൈ
വപുത്രൻ ആക്കിയതുകൊണ്ടു ഞങ്ങളുടെ ധൎമ്മപ്രകാരം അവൻ
മരിക്കേണ്ടതു. എന്നുള്ള വാക്കു പിലാതൻ കേട്ടു ഏറ്റം ഭയപ്പെട്ടു
പിന്നെയും ആസ്ഥാനത്തിൽ ചെന്നു: നീ എവിടെ നിന്നു ആ
കുന്നു? എന്നു യേശുവിനോടു പറയുന്നു. യേശു അവന്നു ഉത്തരം
കൊടുത്തില്ല. പിലാതൻ അവനോടു പറയുന്നു: നീ എന്നോടു [ 197 ] സംസാരിക്കുന്നില്ലയോ? നിന്നെ ക്രൂശിപ്പാൻ അധികാരവും നി
ന്നെ അഴിച്ചു വിടുവാൻ അധികാരവും എനിക്കു ഉണ്ടു എന്നു
അറിയുന്നില്ലയോ? യേശു ഉത്തരം ചൊല്ലിയതു: മേലിൽനിന്നു
നിനക്കു തരപ്പെട്ടിട്ടില്ല എങ്കിൽ എന്റെ നേരെ നുനക്കു ഒർ അ
ധികാരവും ഇല്ല. ആയതുകൊണ്ടു നിന്നിൽ എന്നെ ഏല്പിച്ച
വന്നു അധികം പാപം ഉണ്ടു. അന്നു മുതൽ പിലാതൻ അവ
നെ വിടുവിപ്പാൻ അന്വേഷിച്ചു. യഹൂദരോ: നീ ഇവനെ വിടു
വിച്ചാൽ കൈസരുടെ സ്നേഹിതനല്ല, തന്നെത്താൻ രാജാവാ
ക്കുന്നവൻ എല്ലാം കൈസരോടു മറുക്കുന്നവല്ലോ എന്നു ആൎത്തു
പറഞ്ഞു. ആ വചനം പിലാതൻ കേട്ടു യേശുവെ പുറത്തു വ
രുത്തി എബ്രയഭാഷയിൽ ഗബ്ബത എന്നു ചൊല്ലുന്ന കൽത്തളമാ
കുന്ന സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നുകൊണ്ടു പെസഹ
യുടെ വെള്ളിയാഴ്ച ഏകദേശം ആറു മണിക്കു യഹൂദരോടു: ഇതാ
നിങ്ങളുടെ രാജാവെന്നു പറയുന്നു. നീക്കിക്കള, അവനെ നീക്കി
ക്കള, ക്രൂശിക്ക എന്നു അവർ ആൎത്തു കൂക്കിയപ്പോൾ നിങ്ങളുടെ
രാജാവിനെ ക്രൂശിക്കയോ? എന്നു പിലാതൻ അവരോടു പറയു
ന്നു. മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസർ ഒഴികെ രാജാ
വില്ല എന്നു ഉത്തരം പറഞ്ഞപ്പോൾ അവനെ ക്രൂശിക്കേണ്ടതി
ന്നു അവൎക്കു ഏല്പിച്ചു. (യോഹ.)

പിലാതൻ താൻ ഏതും സാധിക്കുന്നില്ല എന്നും ആരവാരം
അധികം ആകുന്നു എന്നും കണ്ടു വെള്ളം വരുത്തി പുരുഷാര
ത്തിന്നു മുമ്പാകെ കൈകളെ കഴുകി. ഈ നീതിമാന്റെ രക്ത
ത്തിൽ എനിക്കു കുറ്റം ഇല്ല, നിങ്ങൾ തന്നെ നോക്കുവിൻ എ
ന്നു പറഞ്ഞു. ജനം ഒക്കയും ഉത്തരം പറഞ്ഞിതു: അവന്റെ
രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരിക. എ
ന്നാറെ പിലാതൻ പുരുഷാരത്തിന്നു അലമ്മതി വരുത്തുവാൻ
നിശ്ചയിച്ചു അവരുടെ ചോദ്യം പോലെ ആകു എന്നു വിധിച്ചു;
കലഹവും കുലയും ഹേതുവായി തടവിലായവനെ അവർ അ
പേക്ഷിക്കയാൽ വിട്ടുകൊടുത്തു യേശുവെ ക്രൂശിപ്പാൻ അവരുടെ
ഇഷ്ടത്തിൽ ഏല്പിച്ചുവിടുകയും ചെയ്തു. (മത്ത. മാൎക്ക. ലൂക്ക.) [ 198 ] ൬. ക്രൂശാരോഹണവും മരണവും.

അവനെ പരിഹസിച്ച ശേഷം ചുവന്ന് അങ്കിയെ നീക്കി
സ്വന്ത വസ്ത്രങ്ങളെ ഉടുപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടു
പോകുമ്പോൾ അവൻ തന്റെ ക്രൂശിനെ ചുമന്നുകൊണ്ടു എ
ബ്രയർ ഗൊൽഗഥാ എന്നു പറയുന്ന തലയോടിടത്തേക്കു പുറ
ത്തു പോയി. പിന്നെ നാട്ടിൽനിന്നു വന്നു കടന്നുപോരുന്ന കു
റെനയിലെ ശിമോൻ എന്ന അലക്സന്തർ രൂഫൻ എന്നവരുടെ
അപ്പനെ അവന്റെ ക്രൂശിനെ ചുമപ്പാൻ നിൎബന്ധിച്ചു ക്രൂശി
നെ ചുമലിൽ വെച്ചു അവനെ യേശുവിന്റെ വഴിയെ നടക്കു
മാറാക്കി. (മത്ത. മാൎക്ക. ലൂക്ക. യോഹ.)

അതുകൂടാതെ വലിയ ജനസമൂഹവും അവനെ ചൊല്ലി
തൊഴിച്ചു മുറയിടുന്ന സ്ത്രീകളും അവന്റെ പിന്നാലെ നടന്നു.
ആയവരുടെ നേരെ യേശു തിരിഞ്ഞു: യരുശലേമ്പുത്രിമാരേ,
എന്നെ അല്ല നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കര
വിൻ. എന്തിനു എന്നാൽ മച്ചിമാരും പെറാത്ത ഉദരങ്ങളും കു
ടിപ്പിക്കാത്ത മുലകളും ധന്യങ്ങൾ തന്നെ എന്നു ചൊല്ലുന്ന നാ
ളുകൾ ഇതാ വരുന്നു, അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴു
വിൻ എന്നും കുന്നുകളോടു: ഞങ്ങളെ മറെപ്പിൻ എന്നും പറ
ഞ്ഞുതുടങ്ങും. എന്തെന്നാൽ പച്ചമരത്തിൽ ഈ വക ചെയ്താൽ
ഉണങ്ങിയതിൽ എന്തുണ്ടാകും? എന്നു പറഞ്ഞു. മറ്റു രണ്ടു ദു
ഷ്ടപ്രവൃത്തിക്കാരും അവനോടു കൂടെ കൊല്ലുവാൻ കൊണ്ടുപോക
പ്പെട്ടു. (ലൂക്ക.)

ഗൊൽഗഥയിൽ എത്തിയപ്പോൾ പിത്തം കലക്കിയ വീഞ്ഞു
അവന്നു കുടിപ്പാൻ കൊടുത്തു. ആയതു രുചി നോക്കിയാറെ കുടി
പ്പാൻ മനസ്സില്ലാഞ്ഞു വാങ്ങീട്ടില്ല. അവനെ ക്രൂശിക്കുമ്പോൾ
മൂന്നാം മണിനേരമായി. അവനോടു കൂടെ രണ്ടു കള്ളന്മാരെ ഒ
രുത്തനെ വലത്തും ഒരുത്തനെ ഇടത്തും ക്രൂശിച്ചു. ദ്രോഹിക
ളോടും എണ്ണപ്പെട്ടു എന്നുള്ള വേദവാക്യം നിവൃത്തിയാകയും
ചെയ്തു. (മത്ത. മാൎക്ക.) [ 199 ] യേശു പറഞ്ഞു: പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എ
ന്നറിയായ്കകൊണ്ടു ഇവൎക്കു ക്ഷമിച്ചു വിടേണമേ. (ലൂക്ക.)

അവന്റെ തലെക്കു മീതെ അവന്റെ കുറ്റത്തിന്റെ സംഗ
തിയെ എഴുതിവെച്ചിരുന്നു. പിലാതൻ ആകട്ടെ ഒരു സൂചകം
എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ നസറയ്യനായ യേശു
യഹൂദരുടെ രാജാവു എന്നു വരെച്ചിട്ടുണ്ട്. യേശുവെ ക്രൂശിച്ച
സ്ഥലം നഗരത്തിന്നു സമീപമാകയാൽ എബ്രയ യവന റോമ
ഈ മൂന്നു വക അക്ഷരങ്ങൾകൊണ്ടും എഴുതീട്ടുള്ള സൂചകത്തെ
അനേക യഹൂദന്മാർ വായിച്ചു. പിന്നെ യഹൂദരാജാവു എ
ന്നല്ല ഞാൻ യഹൂദരാജാവു എന്നു അവൻ പറഞ്ഞതു എന്ന
ത്രേ എഴുതേണ്ടതു. എന്നാറെ പിലാതൻ: ഞാൻ എഴുതിയതു
എഴുതീട്ടുണ്ടു എന്നു ഉത്തരം പറഞ്ഞു. (യോ. മത്ത. മാ. ലൂക്ക.)

സേവകർ യേശുവെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രങ്ങ
ളെ എടുത്തു ഓരോ സേവകന്നു ഓരോ പങ്കായിട്ടു നാലംശമാക്കി;
ഉള്ളങ്കിയെ എടുത്തു മീത്തലോടു അടിയോളം തുന്നൽ അല്ലാതെ
മുറ്റും നെയ്ത്തുപണിയായതു കണ്ടു: ഇതു നാം കീറല്ല, ആൎക്കു
വരും എന്നു ചീട്ടു ഇടുക എന്നു തമ്മിൽ പറഞ്ഞു. തങ്ങളിൽ
എന്റെ വസ്ത്രങ്ങളെ പകുത്തു എന്റെ തുണിമേൽ ചീട്ടും ഇട്ടു
എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരുവാൻ സേവകർ ഇവ
ചെയ്തതു. പിന്നെ അവിടെ ഇരുന്നതുകൊണ്ടു അവനെ കാത്തു.
(യോഗ. മത്ത. മാൎക്ക. ലൂക്ക.)

ജനം നോക്കി നിൽക്കയല്ലാതെ കടന്നു പോകുന്നവർ തലക
ളെ കുലുക്കി അവനെ ദുഷിച്ചു പറഞ്ഞിതു; ഹോ, മന്ദിരത്തെ
മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെ തന്നെ രക്ഷിക്ക,
നീ ദൈവപുത്രൻ എങ്കിൽ ക്രൂശിൽനിന്നു ഇറങ്ങി വാ. എന്ന
തിന്നു ഒത്തവണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരു
മായി പരിഹസിച്ചു പറഞ്ഞിതു: ഇവൻ മറ്റവരെ രക്ഷിച്ചു
തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല. അവൻ ദൈവം തെരി
ഞ്ഞെടുത്ത ഇസ്രയേൽ രാജാവെങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു
ഇറങ്ങി വരട്ടെ. എന്നാൽ നാം അവനിൽ വിശ്വസിക്കും. ഞാൻ [ 200 ] ദൈവപുത്രൻ എന്നു ചൊല്ലിക്കൊണ്ടു അവൻ ദൈവത്തിൽ
ആശ്രയിച്ചുവല്ലൊ. ആയവൻ അവനെ ഇച്ഛിക്കുന്നു എങ്കിൽ
ഇപ്പോൾ ഉദ്ധരിക്കട്ടെ എന്നു പഴിച്ചു പറഞ്ഞു.. പടജ്ജനങ്ങളും
അടുത്തു വന്നു കാടികൊണ്ടു കാണിച്ചു: നീ യഹൂദരുടെ രാജാവാ
യാൽ നിന്നെത്തന്നെ രക്ഷിക്ക എന്നു അവനെ പരിഹസിച്ചു.
(മത്ത.മാൎക്ക.ലൂക്ക.)

ഒരുമിച്ചു തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു
എങ്കിൽ നിന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു അവനെ ദുഷി
ച്ചപ്പോൾ മറ്റവൻ അവനെ ശാസിച്ചു: നീ ഈ ശിക്ഷാവിധിയി
ൽ തന്നേ ആയിട്ടും ദൈവത്തെ ഭയപ്പെടാതിരിക്കുന്നുവോ?
നാമോ ന്യായപ്രകാരം സത്യം. നാം ചെയ്തതിന്നു യോഗ്യ
മായതു കിട്ടിപ്പോയല്ലോ. ഇവനോ പറ്റാത്തതു ഒന്നും ചെയ്തില്ല
എന്നു ഉത്തരം ചൊല്ലി: കൎത്താവേ, നിന്റെ രാജ്യത്തിൽ നീ
വരുമ്പോൾ എന്നെ ഓൎക്കേണമേ എന്നു യേശുവോടു പറഞ്ഞു.
.യേശു അവനോടു: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു:
ഇന്നു നീ എന്നോടു കൂടെ പരദീസയിൽ ഇരിക്കും എന്നു പറക
യും ചെയ്തു. (ലൂക്ക.)

യേശുവിൻ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ
സഹോദരിയും അല്ഫായുടെ മറിയയും മഗ്ദലക്കാരത്തി മറിയയും
നിന്നു കൊണ്ടിരിക്കേ യേശു അമ്മയും താൻ സ്നേഹിക്കുന്ന ശിഷ്യ
നും നില്ക്കുന്നതു കണ്ടു:സ്ത്രീയേ, കണ്ടാലും നിന്റെ മകൻ എന്നു
തന്റെ അമ്മയോടു പറഞ്ഞു.. പിന്നെ ശിഷ്യനോടു: കണ്ടാലും
നിന്റെ അമ്മ എന്നു പറഞ്ഞു.. ആ നാഴിക മുതൽ ശിഷ്യൻ
അവളെ തന്നിടത്തിലേക്കു കൈകൊണ്ടു.

ഏകദേശം ആറാം മണി നേരമായപ്പോൾ ഒമ്പതാം മണി
വരെയും ആ ദേശത്തിൽ ഒക്കെയും അന്ധകാരം ഉണ്ടായി സൂൎയ്യൻ
ഇരുണ്ടു. ഏകദേശം ഒമ്പതാം മണിക്കു യേശു: ഏലി, ഏലി,
ലമാ ശബക്താനി? എന്നു മഹാശബ്ദത്തോടെ വിളിച്ചു, അതു:
എൻ ദൈവമേ, എൻ ദൈവമേ, നീ എന്നെ കൈ വിട്ടതു എന്തു?
എന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ചിലർ കേട്ടിട്ടു ഇവൻ
ഏലിയാവെ വിളിക്കുന്നു എന്നു പറഞ്ഞു.. (മത്ത. മാൎക്ക. ലൂക്ക.) [ 201 ] അതിൽ പിന്നെ സകലവും തികെഞ്ഞു വന്നു എന്നു യേശു
അറിഞ്ഞിട്ടു തിരുവെഴുത്തിന്നു നിവൃത്തിയാവാൻ: എനിക്കു
ദാഹിക്കുന്നു! എന്നു പറയുന്നു. അവിടെ ചുറുക്കനിറഞ്ഞ പാ
ത്രം ഉണ്ടു. ഉടനെ അവരിൽ ഒരുത്തൻ ഒരു സ്പൊങ്ങു എടുത്തു
ചുറുക്കകൊണ്ടു നിറെച്ചു ഓടമേലാക്കി അവനെ കുടിപ്പിച്ചു.
ശേഷിച്ചവർ:വിടു, ഏലിയാ അവനെ രക്ഷിപ്പാൻ വരുന്നുവോ?
നോക്കട്ടെ എന്നു പറഞ്ഞു . യേശു ചുറുക്ക സേവിച്ചിട്ടു: നിവൃ
ത്തിയായി! എന്നു ചൊല്ലി. പിതാവേ,നിന്റെ കൈകളിൽ
എൻ ആത്മാവെ ഏല്പിക്കുന്നു! എന്നു ഉരത്ത ശബ്ദത്തോടെ
വിളിച്ചു. ഉടനെ തല ചാച്ചു പ്രാണനെ വിട്ടു. (യോഹ
ലൂക്ക. മത്ത.മാൎക്ക.)

അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേലോടു അടിയോളവും
ചീന്തിപ്പോയി ഭൂമി കുലുങ്ങി പാറകൾ പിളൎന്നു തറകളും തുറന്നു
നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ഉണൎന്നുവരിക
യും അവന്റെ ഉയിൎപ്പിൽ പിന്നെ കല്ലറകളെ വിട്ടു വിശുദ്ധനഗ
രത്തിൽ പ്രവേശിച്ചു പലൎക്കും കാണാകയും ചെയ്തു. (മത്ത.
മാൎക്ക. ലൂക്ക.)

ശാതാധിപനും അവനോടു കൂടെ യേശുവെ കാത്തുനില്ക്കുന്ന
വരും ഭൂകമ്പവും അവൻ ഇങ്ങിനെ നിലവിളിച്ചുംകൊണ്ടു കഴി
ഞ്ഞതും കണ്ടിട്ടു: ഇവൻ ഉള്ളവണ്ണം നീതിമാനും ദൈവപുത്ര
നുമായതു സത്യം എന്നു ചൊല്ലി ഏറ്റം ഭയപ്പെട്ടു ദൈവത്തെ
മഹത്വപ്പെടുത്തി. ആ കാഴ്ചെക്കു കൂടിയ പുരുഷാരങ്ങളും എല്ലാം
സംഭവിച്ചവ നോക്കിക്കൊണ്ടു മാറത്തടിച്ചു മടങ്ങി പോയി.
(മത്ത. മാൎക്ക. ലൂക്ക.)

അവന്റെ പരിചയക്കാരും എല്ലാം ഗലീലയിൽനിന്നു യേ
ശുവെ ശുശ്രൂഷിച്ചുംകൊണ്ടു പിഞ്ചെന്ന പല സ്ത്രീകളും ഇവ
കണ്ടുകൊണ്ടു ദൂരത്തുനിന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും
ചെറിയ യാക്കോബു യോസെ എന്നവരുടെ അമ്മയായ മറിയ
യും സബദിപുത്രന്മാരുടെ അമ്മയും ഉണ്ടു. (മത്ത. മാൎക്ക. ലൂ.)

എന്നാറെ അന്നു ഒരുമ്പാടാഴ്ചയും വരുന്ന ശബ്ബതനാൾ
വലിയതും ആകകൊണ്ടു ആ ഉടലുകൾ ശബ്ബതിൽ ക്രൂശിന്മേൽ [ 202 ] ഇരിക്കരുതു എന്നു വെച്ചു അവരുടെ തുടകളെ ഒടിച്ച ഉടലുകൾ
എടുപ്പിക്കേണം എന്നു യഹൂദർ പിലാതനോടു ചോദിച്ചു. അതു
കൊണ്ടു ചേകവർ വന്നു ഒന്നാമന്റെയും അവനോടു കൂടെ ക്രൂശി
ക്കപ്പെട്ട മറ്റേവന്റെയും തുടകളെ ഒടിച്ചു. പിന്നെ യേശുവിന്ന
ടുക്കെ വന്നു അവൻ മരിച്ചപ്രകാരം കണ്ടു തുടകളെ ഒടിച്ചില്ല.
ചേകവരിൽ ഒരുത്തൻ കുന്തംക്കൊണ്ടു അവന്റെ വിലാപ്പുറത്തു
കുത്തി ഉടനെ രക്തവും വെള്ളവും പുറപ്പെടുകയും ചെയ്തു. ഇതി
ന്നു കണ്ടിട്ടുള്ളവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു.അവന്റെ സാ
ക്ഷ്യം സത്യമുള്ളതു തന്നെ. നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ
ഉള്ളവ തന്നേ പറയുന്നു എന്നു അവൻ അറിഞ്ഞും ഇരിക്കുന്നു.
എന്തെന്നാൽ അവന്റെ അസ്ഥി ഒടികയും ഇല്ല എന്നുള്ള
തിരുവെഴുത്തു പൂരിക്കേണ്ടതിന്നു ഇവ സംഭവിച്ചു. പിന്നെ അ
വർ കുത്തിയവങ്കലേക്കു നോക്കും എന്നു മറ്റൊർ എഴുത്തു പറ
യുന്നു. (യോഹ.)

൭. ശവസംസ്കാരം.

സന്ധ്യയായപ്പോൾ തന്നെ ശബ്ബതിൻ തലനാൾ ആകുന്ന
വെള്ളിയാഴ്ച്ച ആകകൊണ്ടു യഹൂദരുടെ ഊരായ അറിമത്യയിൽ
നിന്നു യോസേഫ് എന്ന ധനവാനും കുലീനനുമായ മന്ത്രി വന്നു.
ആയവൻ നീതിയുള്ള നല്ലൊരു പുരുഷനായതു കൊണ്ടു താനും
ദൈവരാജ്യത്തെ കാത്തുകൊള്ളുന്നവനും അവർ മന്ത്രിച്ചതും
പ്രവൃത്തിച്ചതും സമ്മതിക്കാതെ നിന്നവനും ആയതല്ലാതെ യേ
ശുവിൻ ശിഷ്യനും ആയി യഹൂദരേ ഭയം ഹേതുവായി മറഞ്ഞിരു
ന്നവൻ തന്നെ. ആയവൻ പിലാതൻ ഉള്ളതിൽ ധൈൎയ്യത്തോ
ടെ കടന്നു യേശുവിന്റെ ഉടൽ ചോദിച്ചു. അവൻ അപ്പോഴെ
മരിച്ചുവോ എന്നു പിലാതൻ ആശ്ചൎയ്യപ്പെട്ടു ശതാധിപനെ
വരുത്തി: അവൻ മരിച്ചിട്ടു അധികം നേരമായോ?എന്നു
ചോദിച്ചു. ശതാധിപനോടു വസ്തുത അറിഞ്ഞു ഉടൻ യോസേ
ഫിന്നു സമ്മാനിച്ചു. ആയവൻ ശുദ്ധശീല വാങ്ങി ഉടൽ ഇറക്കി.
ആദ്യം രാത്രിയിൽ യേശുവിന്നടുക്കേ വന്ന നിക്കോദേമനും കൂടെ [ 203 ] കണ്ടിവെണ്ണയും അകിലും വിരകിയ കൂട്ടു നൂറുറാത്തലോളം കൊ
ണ്ടുവന്നു എത്തി. ആയവർ യേശുവിൻ ഉടൽ കൈക്കൊണ്ടു
യഹൂദർ കുഴിച്ചിടുന്ന മൎയ്യാദപ്രകാരം അതിനെ സുഗന്ധവൎഗ്ഗ
ങ്ങൾ ചേൎത്തു തുണികൾ ചുറ്റികെട്ടി. (മത്ത. മാ. ലൂക്ക.യോ.)

അവനെ ക്രൂശിച്ച സ്ഥലത്തു തന്നെ ഒരു തോട്ടവും തോട്ട
ത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത കല്ലറയും ഉണ്ടു. അ
തു യോസേഫ് താൻ മുമ്പേ തനിക്കു പാറയിൽ വെട്ടിച്ചൊരു
പുതുകല്ലറ തന്നെ: ആ കല്ലറ സമീപം ആകകൊണ്ടു അവർ
യഹൂദരുടെ ഒരുമ്പാടാഴ്ച വിചാരിച്ചു യേശുവിനെ അവിടെ വെ
ച്ചു. ഗലീലയിൽനിന്നു അവനോടു കൂടെ പോന്ന സ്ത്രീകളും പി
ഞ്ചെന്നു കല്ലറയും അവന്റെ ഉടൽ വെച്ചപ്രകാരവും നോക്കി
യ ശേഷം മടങ്ങിപ്പോയി സുഗന്ധവൎഗ്ഗങ്ങളും തൈലങ്ങളും ഒരു
ക്കി ശബ്ബതിൽ കല്പനപ്രകാരം സ്വസ്ഥമായിപാൎത്തു. അപ്പോൾ
ശബ്ബതു ഉദിക്കും നേരമായി. യോസേഫ് അറയുടെ വാതില്ക്കു
വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോകയും ചെയ്തു. (യോഹ.മത്ത.
മാൎക്ക. ലൂക്ക.)

വെള്ളിയാഴ്ചെക്കു പിറ്റേ ദിവസം മഹാപുരോഹിതരും പരീ
ശരും പിലാതന്റെ അടുക്കേ വന്നു കൂടി പറഞ്ഞിതു: യജമാനാ,
ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ മൂന്നു നാളിലകം
ഞാൻ ഉണൎന്നു വരുന്നു എന്നു പറഞ്ഞ പ്രകാരം ഞങ്ങൾ ഓ
ർത്തിട്ടുണ്ടു.അതുകൊണ്ടു അവന്റെ ശിഷ്യന്മാർ വന്നു അവനെ
കട്ടു അവൻ മരിച്ചവരിൽനിന്നു ഉണൎന്നുവന്നു എന്നു ജനത്തോടു
പറഞ്ഞാൽ ഒടുക്കത്തെ ചതി മുമ്പിലേത്തതിനേക്കാൾ വിഷമ
മായി തീരും എന്നു വരാതിരിക്കേണ്ടതിന്നു മൂന്നുനാൾവരേ കുഴിയെ
ഉറപ്പാക്കി വെപ്പാൻ കല്പിക്ക. അവരോടു പിലാതൻ: നി
ങ്ങൾക്കു കാവൽക്കൂട്ടം ഉണ്ടാക; പോവിൻ, അറിയുന്നേടത്തോ
ളം ഉറപ്പു വരുത്തുവിൻ എന്നു പറഞ്ഞു.അവരും ചെന്നു ക
ല്ലിന്നു മുദ്രയിട്ടു കുഴിയെ കാവൽക്കൂട്ടം കൊണ്ടു ഉറപ്പാക്കുകയും
ചെയ്തു. (മത്ത.) [ 204 ] II. സ്ഥിരീകരണത്തിന്നുള്ള ഉപദേശം

മുഖവുര.

൧. ചോദ്യം: മനുഷ്യന്നു ഇഹത്തിൽ മുഖ്യവിചാരം ആകേണ്ടതു എന്തു?

ഉത്തരം. നിത്യജീവന്റെ പ്രത്യാശ തനിക്കു ഉറെച്ചുവരേ
ണം എന്നതത്രേ. മുമ്പേ ദൈവത്തിന്റെ രാജ്യത്തെയും അവ
ന്റെ നീതിയെയും അന്വേഷിപ്പിൻ, എന്നാൽ ഇവ എല്ലാം
നിങ്ങൾക്കു കൂടെ കിട്ടും എന്നു ക്രിസ്തു പറഞ്ഞു വല്ലോ. (മത്ത.
൬,൩ ൩.)

൨. ചോ. ഈ പ്രത്യാശ എല്ലാ മനുഷ്യന്നും വരികയില്ലയോ?

ഉ. സത്യക്രിസ്തുഭക്തന്നല്ലാതെ ആൎക്കും വരികയില്ല. എ
ന്നോടു: കൎത്താവേ, കൎത്താവേ, കൎത്താവേ, എന്നു പറയുന്നവൻ എല്ലാം സ്വ
ൎഗ്ഗരാജ്യത്തിൽ കടക്കയില്ല, സ്വൎഗ്ഗസ്ഥനായ എൻപിതാവിൻ
ഇഷ്ടത്തെ ചെയ്യുന്നവനത്രെ എന്നുണ്ടല്ലോ. (മത്ത.൭,൨,൧.)

൩. ചോ. നീ ആർ ആകുന്നു?

ഉ. ഞാൻ ക്രിസ്ത്യാനൻ തന്നെ.

൪. ചോ. ക്രിസ്ത്യാനൻ ആകുന്നതു എങ്ങിനേ?

ഉ. ക്രിസ്ത്യാനരിൽനിന്നു ജനിക്കുന്നതിനാലല്ല ക്രിസ്ത്യാന
രോടു സംസൎഗ്ഗം ഉള്ളതിനാലും അല്ല ക്രിസ്തുവിങ്കലെ വിശ്വാസം
ക്രിസ്തുവിലെ സ്നാനം ഇവറ്റിനാലത്രെ.

സ്നാനാദ്ധ്യായം

൫. ചോ. നിനക്കു ചെറുപ്പത്തിൽ സ്നാനം കിട്ടിയോ?

ഉ. അതെ,പിതാ പുത്രൻ പരിശുദ്ധാത്മാവു എന്നീ ദൈ
വനാമത്തിൽ എനിക്കു സ്നാനം കിട്ടിയിരിക്കുന്നു. ഈ പറഞ്ഞു
തീരാത്ത ഉപകാരത്തിന്നായി ത്രിയൈകദൈവത്തിന്നു എന്നും
സ്തോത്രവും വന്ദനവും ഉണ്ടാക. [ 205 ] ൬. ചോ. സ്നാനം എന്നതു എന്തു?

ഉ. സ്നാനം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കുറി
യും ആകുന്നു. അതിനാൽ ദൈവമായ പിതാവു പുത്രനോടും
പരിശുദ്ധാത്മാവോടും ഒന്നിച്ചു: ഈ സ്നാനം ഏല്ക്കുന്നവന്നു
ഞാൻ കരുണയുള്ള ദൈവമാകും എന്നും അവന്നു സകല പാപ
ങ്ങളെയും യേശുക്രിസ്തു നിമിത്തം സൌജന്യമായി ക്ഷമിച്ചു കൊടു
ക്കുന്നു എന്നും അവനെ മകന്റെ സ്ഥാനത്തിൽ ആക്കി സകല
സ്വൎഗ്ഗീയവസ്തുവിന്നും അവകാശിയായി അംഗീകരിച്ചു കൊള്ളുന്നു
എന്നും സാക്ഷി പറയുന്നു.

൭. ചോ. സ്നാനം ഏതിനാൽ ഉണ്ടാകുന്നു?

ഉ. വെള്ളത്താലും ആത്മാവിനാലും അത്രെ. വെള്ളത്തിൽ
നിന്നും ആത്മാവിൽനിന്നും ജനിച്ചല്ലാതെ ഒരുത്തന്നും ദൈവ
രാജ്യത്തിൽ കടപ്പാൻ കഴികയില്ല എന്നു ചൊല്ലിയ പ്രകാരം
തന്നെ. (യോഹ.൩,൫.)

൮.ചോ.സ്നാനത്താലുള്ള പ്രയോജനം എന്തു?

ഉ. അതു ദൈവകരുണയെയും പാപമോചനത്തെയും
ദൈവപുത്രത്വത്തെയും നിത്യജീവന്റെ അവകാശത്തെയും
നമുക്കു ഉറപ്പിച്ചു തരുന്നു. നാം അവന്റെ കരുണയാൽ നീതി
കരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശിക
ളായിത്തീരേണ്ടതിന്നു ദൈവം തന്റെ കനിവാലത്രെ നമ്മെ
രക്ഷിച്ചിരിക്കുന്നതു നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം
നമ്മുടെ മേൽ ധാരാളമായി പകൎന്ന പരിശുദ്ധാത്മാവിലെ പുന
ൎജന്മവും നവീകരണവും ആകുന്ന കുളികൊണ്ടു തന്നെ. ഈ
വചനം പ്രമാണം. (തീത. ൩, ൫-൭.)

൯.ചോ.ദൈവവചനം സ്നാനത്തെ എങ്ങിനെ വർണ്ണിക്കുന്നു?

ഉ.അതു നല്ല മനോബോധത്തിന്നായി ദൈവത്തോടു ചോ
ദിച്ചിണങ്ങുന്നതു എന്നത്രെ. (൧ പേത്ര.൩,൨൧.) [ 206 ] ൧൦. ചോ. ആകയാൽ വിശുദ്ധസ്നാനത്താൽ ദൈവം നിന്നോടിണങ്ങീട്ടു
ഒരു നിയമം ഉണ്ടാക്കിയോ?

ഉ. അതെ, മഹാദൈവമായവൻ എനിക്കു കരുണയുള്ള
ദൈവവും പിതാവും ആവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. ഞാ
നോ പിശാചിനോടും അവന്റെ സകല ക്രിയാഭാവങ്ങളോടും
ദുഷ്ടലോകത്തിൻ ആഡംബരമായകളോടും ജഡത്തിന്റെ സ
കലമോഹങ്ങളോടും വെറുത്തും ദൈവത്തെയും എന്റെ കൎത്താ
വായ യേശുവെയും ജീവപൎയ്യന്തം സേവിച്ചും കൊൾവാൻ കൈ
യേറ്റിരിക്കുന്നു.

൧൧. ചോ. ആകയാൽ സ്നാനനിയമത്താൽ നിനക്കു കടമായ‌വന്നതു എന്തു?

ഉ. ദൈവം താൻ കൈയേറ്റു കൊണ്ടപ്രകാരം എന്നോടു
എന്നും വിശ്വസ്തനായിരിപ്പാനും സകല വാഗ്ദത്തങ്ങളെയും ഭേദം
വരാതെ നിവൃത്തിപ്പാനും മനസ്സുള്ളവനായിരിക്കുന്നതു പോലെ
പുത്രഭാവത്തോടു കൂടിയ നിത്യവിശ്വസ്തത തന്നെ എനിക്കും കടം
ആകുന്നു. അതു കൊണ്ടു ആ നിയമത്തെ നാൾതോറും വിശേ
ഷാൽ തിരുവത്താഴത്തിന്നു ചെല്ലുമ്പോഴും സകല ഭക്തിയോടെ
പുതുക്കിയും എന്റെ നടപ്പിനെ അതിന്നൊത്തവണ്ണം ശോധന
ചെയ്തും യഥാക്രമത്തിൽ ആക്കിയും എനിക്കു ഏറ്റം അടുത്തുള്ള
പാപങ്ങളോടു കേവലം പൊരുതും പോരേണ്ടതു.

വിശ്വാസാദ്ധ്യായം.

൧൨. ചോ. സ്നാനത്തോടും കൂട വിശ്വാസത്തെ മുറുക പിടിക്കുന്നവർ മാത്രം
സത്യക്രിസ്ത്യാനർ ആകയാൽ ദൈവത്തിൽ വിശ്വസിക്ക എന്നതു എന്തു?

ഉ. ദൈവത്തെ അറികയും അവന്റെ വചനത്തെ കൈ
ക്കൊൾകയും അവനിൽ മുറ്റും ആശ്രയിക്കയും ചെയ്യുന്നതത്രെ.

൧൩. ചോ. നാം വിശ്വസിക്കേണ്ടുന്ന ദൈവം ആരാകുന്നു?

ഉ. ദൈവം സൃഷ്ടിക്കപ്പെടാത്ത ആത്മാവു, നിത്യൻ, സ
ൎവ്വശക്തൻ, ഏകജ്ഞാനി, സൎവ്വസമീപസ്ഥൻ, സൎവ്വജ്ഞൻ,
നീതിമാൻ, പരിശുദ്ധൻ, സത്യവാൻ, ദയയും കനിവും നിറ
ഞ്ഞവനത്രെ. [ 207 ] ൧൪. ചോ. ഏകദൈവം അല്ലാതെ വേറെ ദൈവം ഉണ്ടോ?

ഉ. ഒരുത്തനേ ഉള്ളൂ.അല്ലയോ ഇസ്രയേലേ കേൾക്ക,
നമ്മുടെ ദൈവമാകുന്നതു യഹോവ തന്നെ, ഏകയഹോവ
യത്രെ. (൫ മോശെ ൬, ൪.)

൧൫. ചോ. ഈ ഏകദൈവത്വത്തിൽ വിശേഷങ്ങൾ ഉണ്ടോ?

ഉ. അതെ, പിതാ പുത്രൻ പരിശുദ്ധാത്മാവു ഈ മൂവർ
ഉണ്ടു. (മത്താ. ൨൮, ൧൯.)

൧൬. ചോ. ദൈവത്വത്തിൽ ഒന്നാം പുരുഷനാകുന്ന പിതാവായ ദൈവത്തെ
കൊണ്ടു വിശ്വാസപ്രമാണത്തിൽ എന്തു ചൊല്ലിയിരിക്കുന്നു?

ഉ. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി,സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.

൧൭. ചോ. മനുഷ്യരെയും ദൈവം പടെച്ചിരിക്കുന്നുവോ?

ഉ. അതെ, ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ
സൃഷ്ടിച്ചു. (൧ മോശെ൧,൨൭.) ൧൮. ചോ. ആ ദൈവസാദൃശ്യം ഇന്നും ഉണ്ടോ?

ഉ. ഇല്ല കഷ്ടം! ഒന്നാമത്തെ പാപം ഹേതുവായി അതു
പോയ്പ്പോയിരിക്കുന്നു. (൧ മോശെ ൩.)

൧൯. ചോ. ആദ്യ പിതാക്കന്മാരുടെ പാപത്താൽ നാം ഏതിൽ അകപ്പെട്ടു
പോയി?

ഉ. പാപത്തിലും അതിനാൽ ദൈവകോപത്തിലും പിശാ
ചുമരണം നരകം മുതലായ ശത്രുക്കളുടെ വശത്തിലും അകപ്പെട്ടു.
ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ
പുക്കു ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ മരണം സ
കല മനുഷ്യരോളവും പരന്നു. (റോമ. ൫, ൧൨)

൨൦. ചോ. പാപം എന്നതു എന്തു?

ഉ. പാപം അധൎമ്മം തന്നെ. ധൎമ്മത്തിന്റെ ലംഘനം
എന്നത്രെ. (൧ യോഹ. ൩, ൪.) [ 208 ] ൨൧. ചോ. പാപം എത്ര വിധമായിരിക്കുന്നു?

ഉ. ജന്മപാപം ക്രിയാപാപം ഇങ്ങിനെ രണ്ടു വിധമാ
യിരിക്കുന്നു.

൨൨. ചോ. ജന്മപാപം എന്നതു എന്തു?

ഉ. മാനുഷസ്വഭാവത്തിന്നു ജനനം മുതലുള്ള കേടും ദോഷ
ത്തിലേക്കു ചായുന്ന ഇച്ഛയും തന്നെ. ജഡത്തിൽനിന്നു ജനി
ച്ചതു ജഡം ആകുന്നു. (യോഹ. ൩, ൬.)

൨൩. ചോ. ക്രിയാപാപം എന്നതു എന്തു?

ഉ.ജന്മപാപത്തിൽനിന്നു ജനിക്കുന്ന ഓരോരോ വിചാര
മോഹങ്ങളും പുറമേ ഉള്ള ഭാവങ്ങൾ വാക്കുകൾ കൎമ്മങ്ങൾ മുത
ലായവയും എല്ലാം തന്നെ. ദുശ്ചിന്തകൾ കലകൾ വ്യഭിചാരങ്ങൾ
വേശ്യാദോഷങ്ങൾ മോഷണങ്ങൾ കള്ളസാക്ഷികൾ ദൂഷണ
ങ്ങൾ ഇവ ഹൃദയത്തിൽനിന്നു പുറപ്പെടുന്നു. (മത്ത. ൧൫, ൧൯.)

൨൪. ചോ. ഗുണം ചെയ്യാതിരിക്കുന്നതും ദോഷം തന്നെയോ?

ഉ. അതെ, ദോഷത്തെ വെറുക്കേണം എന്നു മാത്രമല്ല
ഗുണത്തെ ചെയ്യേണം എന്നും കൂടെ ദൈവകല്പന ആകുന്നു
വല്ലോ. നല്ലതു ചെയ`വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു
പാപം ആകുന്നു. (യാക്കൊ. ൪, ൧൭.)

൨൫. ചോ. ക്രിയാപാപങ്ങൾ എത്ര വിധമാകുന്നു?

ഉ. ബലഹീനതയാലുള്ള പാപം, മനഃപൂൎവ്വമായുള്ള പാ
പം ഇങ്ങിനെ രണ്ടു വിധമാകുന്നു.

൨൬. ചോ. ബലഹീനതയാലുള്ള പാപം ഏതാകുന്നു?

ഉ. വിശ്വാസി മനസ്സോടെ പാപം ചെയ്യാതെ അറിയാ
യ്മയാലും കരുതായ്കയാലും ഒരു തെറ്റിൽ അകപ്പെടുന്നതു തന്നെ.
അതിനെ കുറിച്ചു അവൻ ഉടനെ അനുതപിക്കയും അതിനെ
വെറുത്തു വിടുകയും ചെയ്യും.

൨൭. ചോ. മനഃപൂർവ്വത്താലുള്ള പാപം ഏതാകുന്നു?

ഉ. മനുഷ്യൻ അധൎമ്മം എന്നറിഞ്ഞിട്ടും മനസ്സോടെ ചെ
യ്തുകൊള്ളുന്നതു തന്നെ. [ 209 ] ൨൮. ചോ. ഈ വക പാപങ്ങളാൽ നമുക്കു എന്തു വരുവാറായി?

ഉ. ദൈവത്തിൻ കോപവും രസക്കേടും അല്ലാതെ തല്ക്കാല
ശിക്ഷകൾ പലതും നരകത്തിൽ നിത്യദണ്ഡനവും തന്നെ.
പാപത്തിന്റെ ശമ്പളം മരണമത്രെ. (റോമ. ൬, ൨൩.)

൨൯. ചോ. ഈ അരിഷ്ടതയിൽനിന്നു നമ്മെ ഉദ്ധരിച്ചതാർ?

ഉ. എല്ലാവൎക്കും വേണ്ടി വീണ്ടെടുപ്പിൻ വിലയായി തന്നെ
ത്താൻ കൊടുത്ത ക്രിസ്തുയേശുവത്രെ. (൧ തിമോ. ൨, ൫.)

൩൦. ചോ. യേശുക്രിസ്തു ആർ ആകുന്നു?

ഉ. ദൈവപുത്രനും മനുഷ്യപുത്രനും ആകയാൽ ദിവ്യമാനു
ഷസ്വഭാവങ്ങൾ പിരിയാതെ ചേർന്നുള്ള ഏകപുരുഷൻ തന്നെ.

൩൧. ചോ. യേശുക്രിസ്തുവിനെ ചൊല്ലി നിന്റെ വിശ്വാസപ്രമാണം എന്തു?

ഉ. ദൈവത്തിന്റെ ഏകജാതനായി, നമ്മുടെ കൎത്താവാ
യ യേശുക്രിസ്തുവിങ്കൽ ഞാൻ വിശ്വസിക്കുന്നു. ആയവൻ പരി
ശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉല്പാദിതനായി
ജനിച്ചു,പൊന്ത്യപിലാതന്റെ കീഴിൽ കഷ്ടം അനുഭവിച്ചു, ക്രൂ
ശിക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു, പാതാളത്തിൽ ഇറങ്ങി, മൂന്നാം
ദിവസം ഉയിൎത്തെഴുനീറ്റു, സ്വൎഗ്ഗാരോഹണമായി, സൎവ്വശക്തി
യുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു.
അവിടെനിന്നു ജീവികളോടും മരിച്ചവരോടും ന്യായം വിസ്തരി
പ്പാൻ വരികയും ചെയ്യും.

൩൨. ചോ. യേശുക്രിസ്തു പിതാവിൽനിന്നു യുഗാദികൾക്കു മുമ്പെ ജനിച്ച
സത്യദൈവമാകുന്നു എന്നുള്ളതിനെ പ്രമാണിപ്പിക്കുന്നതു എങ്ങിനെ?

ഉ. പരിശുദ്ധവേദത്തിന്റെ വ്യക്തസാക്ഷ്യങ്ങളെ കൊണ്ട
ത്രെ. അതിൽ അവനെ കുറിച്ചു ദൈവത്തിന്റെ ഏകജാതനും
(യോ. ൩, ൧൬.) സ്വപുത്രനും (റോമ. ൮, ൩൨.)സൎവ്വത്തിന്മേ
ലും ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവനും (റോമ. ൯, ൫.)
സത്യദൈവവും നിത്യജീവനും (൧ യോഹ. ൫, ൨൦.) എന്നിങ്ങി
നെ പറഞ്ഞു കാണുന്നു. [ 210 ] ൩൩. ചോ. ഈ യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പുകാരൻ എന്നു പറവാന്തക്ക
വണ്ണം അവൻ നിനക്കായി എന്തു ചെയ്തു, എന്തു അനുഭവിച്ചു?

ഉ. ഒന്നാമതു അവൻ എനിക്കു വേണ്ടി സകലവേദധൎമ്മ
ത്തെയും നിവൃത്തിച്ചു. പിന്നെ എനിക്കു വേണ്ടി ക്രൂശിന്റെ ക
ഷ്ടമരണങ്ങളെയും അനുഭവിച്ചു. നമ്മുടെ പിഴകൾ നിമിത്തം
ഏൽപ്പിക്കപ്പെട്ടും നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെട്ടും
ഇരിക്കുന്നു. (റോമ. ൪, ൨൫)

൩൪. ചോ. ഈ അനുസരണത്താലും കഷ്ടത്താലും ക്രിസ്തു നിനക്കായി എന്തെ
ല്ലാം സമ്പാദിച്ചതു?

ഉ. ദൈവം കരുണയാലെ സ്വപുത്രനെ വിചാരിച്ചു എ
ന്റെ സകല പാപങ്ങളെയും ക്ഷമിച്ചു വിടുന്നതും, എന്നെ ന
ല്ലവൻ എന്നും നീതിമാൻ എന്നും പ്രിയമകൻ എന്നും കൈ
ക്കൊള്ളുന്നതും, എന്നേക്കുമുള്ള സുഖം വരുത്തുവാൻ നിശ്ചയിക്കു
ന്നതും തന്നെ അവൻ എനിക്കായി സമ്പാദിച്ചിട്ടുള്ളതാകുന്നു.

൩൫. ചോ. ഈ സമ്പാദിച്ചതിനെ എല്ലാം അനുഭവിപ്പാൻ നിനക്കു യോഗ്യത
എങ്ങിനേ വരുന്നു?

ഉ. സത്യവും ജീവനും ഉള്ള വിശ്വാസത്താൽ അത്രെ.

൩൬. ചോ. സത്യവിശ്വാസം എന്താകുന്നു?

ഉ. ദൈവം യേശുവിന്റെ പുണ്യമാഹാത്മ്യം വിചാരിച്ചു
എന്നെ കനിഞ്ഞു മകന്റെ സ്ഥാനത്തിൽ ആക്കുകയും എന്നേ
ക്കും രക്ഷിക്കയും ചെയ്യും എന്നു അവനെ ഇളകാതെ ആശ്രയി
ക്കുന്നതു തന്നെ. ദൈവം ലോകത്തെ സ്നേഹിച്ച വിധമാവിതു:
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവൻ ഏവ
നും നശിച്ചുപോകാതെ നിത്യജീവനുള്ളവൻ ആകേണ്ടതിന്നു അ
വനെ തരുവോളം തന്നെ സ്നേഹിച്ചതു. (യോഹ. ൩. ൧൬)

൩൭. ചോ. യേശുക്രിസ്തുവിൽ വിശ്വസിപ്പാൻ നിന്നിൽ തന്നെ പ്രാപ്തിയു
ണ്ടോ?

ഉ. അതിന്നായി ഒരു മനുഷ്യന്നും ശക്തി പോരാ. പരിശു
ദ്ധാത്മാവിലല്ലാതെ യേശു കൎത്താവെന്നു പറവാൻ ആൎക്കും കഴി
കയില്ല. (൧ കൊരി. ൧൨, ൩.) [ 211 ] ൩൮. ചോ. പരിശുദ്ധാത്മാവിനെ കുറിച്ചുള്ള നിന്റെ വിശ്വാസപ്രമാണം
എന്തു?

ഉ. പരിശുദ്ധാത്മാവിലും, വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്ന
ശുദ്ധസാധാരണ സഭയിലും, പാപമോചനത്തിലും, ശരീരത്തോ
ടെ ജീവീച്ചെഴുനീൽക്കുന്നതിലും, നിത്യജീവങ്കലും ഞാൻ വിശ്വസി
ക്കുന്നു.

൩൯. ചോ. പരിശുദ്ധാത്മാവും കൂടെ നീ വിശ്വസിക്കേണ്ടുന്ന സത്യദൈവം
തന്നെയോ?

ഉ. അതെ, വേദത്തിൽ അവന്നു ദൈവനാമങ്ങൾ ദൈവ
ഗുണങ്ങൾ ദൈവക്രിയകൾ ദൈവമാനം ഇവ എല്ലാം കൊള്ളി
ച്ചപ്രകാരം കാണുന്നു. (അപോ. ൫, ൩മു. ൧കൊരി. ൨, ൧൦.
റോമ. ൧൫, ൧൩. മത്ത. ൧൨, ൩൧മു.)

൪൦. ചോ. ഇങ്ങിനെ നീ വായികൊണ്ടു ഏറ്റുപറയുന്നതെല്ലാം ഹൃദയംകൊ
ണ്ടും വിശ്വസിച്ചാൽ ഈ വിശ്വാസത്തിന്റെ ഫലം എന്താകുന്നു?

ഉ. ഈ വിശ്വാസത്തെ ദൈവം കണ്ടു യേശുക്രിസ്തു നിമി
ത്തം എന്നെ നല്ലവനും വീശുദ്ധനും എന്നെണ്ണിക്കൊള്ളുകയും
പ്രാർത്ഥിപ്പാനും ദൈവത്തെ അബ്ബാ എന്നു വിളിപ്പാനും അവ
ന്റെ കല്പനകളിൻപ്രകാരം നടപ്പാനും തക്കവണ്ണം പരിശുദ്ധാ
ത്മാവിനെ എനിക്കു നല്ലുകയും ചെയ്യുന്നതു തന്നെ ഫലം ആ
കുന്നു.

൪൧. ചോ. വിശ്വാസത്തിന്റെ ഒന്നാം ഫലം എന്തു?

ഉ. എന്റെ നീതീകരണമത്രെ. ദൈവം എന്റെ പാപ
ങ്ങളെ ക്ഷമിച്ചു വിട്ടു ക്രിസ്തുവിന്റെ നീതിയെ എനിക്കു കണ
ക്കിട്ടു അതു ഹേതുവായി സകല കരുണകളെയും വാഗ്ദത്തം ചെ
യ്യുന്നതു തന്നെ.

൪൨. ചോ. വിശുദ്ധീകരണം എന്നും പുതുക്കും എന്നും ഉള്ള രണ്ടാമതു ഒരു
ഫലം വിശ്വാസത്തിൽനിന്നു ജനിക്കുന്നില്ലയോ?

ഉ. ജനിക്കുന്നു. വിശ്വാസത്താൽ എനിക്കു മേലക്കുമേൽ പ
രിശുദ്ധാത്മാവു നല്ലപ്പെടുന്നതുകൊണ്ടു പുത്രഭാവത്തോടെ പ്രാ
ൎത്ഥിപ്പാനും ദൈവേഷ്ട്രപ്രകാരം നടപ്പാനും കഴിവു വരുന്നു. [ 212 ] പ്രാൎത്ഥനാദ്ധ്യായം

൪൩. ചോ. പ്രാൎത്ഥന എന്നതു എന്തു?

ഉ. പ്രാൎത്ഥന എന്നതു ലൌകികത്തിലും ആത്മികത്തിലും
നന്മയെ എത്തിപ്പാനോ തിന്മയെ അകറ്റുവാനോ ദൈവത്തെ
നോക്കി വിളിക്കുന്നതത്രെ ആകുന്നു.

൪൪. ചോ. പ്രാൎത്ഥനകളിൽ വെച്ചു സാരവും തികവും ഭംഗിയും ഏറിയതു
ഏതാകുന്നു?

ഉ. ക്രിസ്തു താൻ നമുക്കു പഠിപ്പിച്ചുതന്ന പ്രാർത്ഥന ത
ന്നെ. അതാവിതു: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നി
ന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം
വരേണമേ.നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും
നടക്കേണമേ. ഞങ്ങൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ.
ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതുപോലെ ഞങ്ങളുടെ
കടങ്ങളെ വിട്ടുതരേണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ,
ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ.രാജ്യവും ശക്തി
യും തേജസ്സും എന്നേക്കും നിണക്കല്ലോ ആകുന്നു.ആമെൻ.

൪൫. ചോ. എങ്ങിനെ പ്രാൎത്ഥിക്കേണം?

ഉ. ദൈവത്തിൻ തിരുമുമ്പിൽ എന്നു വെച്ചു ഏകാഗ്രത
യും അനുതാപവും പൂണ്ടു ഹൃദയത്തിലും പുറമെ ഭാവത്തിലും
താഴ്മയുളളവനായി സത്യവിശ്വാസത്തോടു കൂടിയും യേശുക്രിസ്തു
വിന്റെ നാമത്തിലും പ്രാൎത്ഥിക്കേണം.

൪൬. ചോ. ഇപ്രകാരമുള്ള പ്രൎത്ഥനെക്കു എന്തു വാഗ്ദത്തം ഉണ്ടു?

ഉ. ആമെൻ, ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു:
നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു എന്തെല്ലാം യാ
ചിച്ചാലും അവൻ നിങ്ങൾക്കു തരും എന്ന് നമ്മുടെ പ്രിയ രക്ഷി
താവു അരുളിച്ചെയ്തിതിരിക്കുന്നു.(യോഹ.൧൬, ൨൩..)

൪൭. ചോ. എന്നാൽ വിശ്വാസി ദൈവഭക്തിയോടെ നടക്കേണം എങ്കിൽ
എന്തൊന്നിനെ പ്രമാണമാക്കേണം?

ഉ. തന്റ ഇഷ്ടവും തോന്നലും അല്ല ലോകത്തിന്റെ
പാപമൎയ്യാദകളും അല്ല ദൈവത്തിന്റെ ഇഷ്ടവും കല്പനകളുമ
ത്രെ പ്രമാണമാക്കേണ്ടിയതു. [ 213 ] കല്പനാദ്ധ്യായം.

൪൮ ചോ. ദൈവത്തിന്റെ ഇഷ്ടവും കല്പനകളും എങ്ങിനെ അറിവാറാകും?

ഉ. പഴയനിയമം പുതിയനിയമം എന്നുള്ള വേദപുസ്തക<lb />ത്തിൽ അടങ്ങിയ ദൈവവചനത്താൽ അത്രെ.

൪൯.ചോ. പഴയനിയമത്തിലെ ദൈവകല്പനകൾ ഏവ?

ഉ.൧. യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു,<lb /> ഞാനല്ലാതെ അന്യദേവകൾ നിനക്കുണ്ടാകരുതു.<lb /> ൨ നിനക്കു യാതൊരു വിഗ്രഹത്തെയും പ്രതിമയെയും<lb /> ഉണ്ടാക്കരുതു; അവറ്റെ കുമ്പിടുകയും സേവിക്കയും അരുതു.<lb /> ൩. നിന്റെ ദൈവമായ യഹോവയുടെ നാമം വ്വഥാ<lb /> എടുക്കരുതു.<lb /> ൪. സ്വസ്ഥനാളിനെ വിശുദ്ധീകരിപ്പാൻ ഓൎക്ക.<lb /> ൫.നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.<lb /> ന൬. നീ കുല ചെയ്യരുതു.<lb /> ൭. നീ വൃഭിചരിക്കരുതു.<lb /> ൮. നീ മോഷ്ട്രിക്കരുതു.<lb /> ൯. കൂട്ടുകാരന്റെ നേരെ കള്ളുസ്സാക്ഷി പറയരുതു.<lb /> ൧൦.കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു. കൂട്ടുകാര<lb />ന്റെ ഭാൎയ്മയെയും ദാസീദാസന്മാരെയും കാളകഴുതകളെയും കൂട്ട<lb />കാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു. (൨ മോശെ ൨o.)

൫൦. ചോ. ഈ കല്പനകളുടെ സാരാംശം എന്താകുന്നു?

ഉ. ദൈവത്തെയും കൂട്ടുകാരനെയും സ്നേഹിക്ക എന്നത്രെ.<lb /> (മത്ത. ൨൨, ൩൭ - ൪൦.)

൫൧. ചോ. ദൈവത്തെ സ്നേഹിക്ക എന്നതു എന്തു?

ഉ. ദൈവത്തെ സ്നേഹിക്ക എന്നതോ ദൈവത്തെ പരമ<lb /> ധനം എന്നു വെച്ചു ഹൃദയത്താൽ പറ്റിക്കൊള്ളുകയും നിത്യം<lb /> ഓൎത്തും സൎവ്വത്തിന്നു മീതെ കാംക്ഷിക്കയും അവങ്കൽ ആനന്ദിച്ചു<lb /> തന്നെത്താൻ മുറ്റും അവനിൽ സമൎപ്പിക്കയും അവന്റെ ബഹു<lb />മാനത്തിന്നായി എരിവുള്ളവനാകയും ചെയ്യുന്നതു തന്നെ. [ 214 ] ൫൨. ചോ. ക്രട്ടുകാരനെ സ്നേഹിക്ക എന്നതു എന്തു?

ഉ. കൂട്ടുകാരനെ സ്റ്റേഹിക്ക എന്നതോ അവന്നായി ഗുണ<lb /> മുള്ളതു എല്ലാം ആഗ്രഹിക്കയും പക്ഷമനസ്സാലെ വിചാരിക്കയും<lb /> വാക്കിനാലും ഭാവത്താലും പ്രിയം കാട്ടുകയും ക്രിയയാലെ തുണെ<lb />ക്കയും അല്ലാതെ അവന്റെ ബലഹീനതയെയും വിരോധത്തെ<lb />യും ക്ഷാന്തിയോടെ പൊറുത്തു സൌമ്യതയാലെ അവനെ യഥാ<lb /> സ്ഥാനപ്പെടുത്തിക്കൊള്ളുന്നതും തന്നെ.

൫൩. ചോ. ഇപ്രകാരം എല്ലാം നിന്നെത്തന്നെ ശോധന ചെയ്താൽ നിനക്കു<lb /> എന്തു തോന്നുന്നു?

ഉ. ഞാൻ സംശയം കൂടാതെ വലിയ പാപി ആകുന്നു എ<lb />ന്നും ദൈവം ഇഹത്തിലും പരത്തിലും ശിക്ഷിക്കുന്നതിന്നു ഞാൻ<lb /> പാത്രമെന്നും തെളിയുന്നു.

൫൪. ചോ. പാപങ്ങളെക്കുറിച്ചു നിനക്കു സങ്കടം തോന്നുന്നുവോ?

ഉ: അതെ, ഞാൻ ദൈവത്തോടു പാപം ചെയ്തു വിശ്വസ്ത<lb />നായ സ്രഷ്ടാവും രക്ഷിതാവും കാൎയ്മസ്ഥനും ആയവനെ പല<lb /> വിധത്തിലും കൂടക്കൂടെ മനഃപൂൎവ്വമായും ദുഃഖിപ്പിച്ചം കോപി<lb />പ്പിച്ചംകൊണ്ടതിനാൽ എനിക്കു ഉള്ളവണ്ണം സങ്കടം തോന്നുന്നു.

൫൫. ചോ. ദൈവത്തിന്റെ കോപം മാറി കനിവു തോന്നുവാൻ ഒരു വ<lb />ഴിയുണ്ടോ?

ഉ. സത്യമായുള്ള മാനസാന്തരവും ദൈവത്തിങ്കലേക്കു<lb /> തിരിയുന്നതും തന്നെ വഴിയാകുന്നതു.

൫൬. ചോ. മാനസാന്തരം എന്നതു എന്തു?

ഉ. മാനസാന്തരം എന്നതോ പാപങ്ങളെ ഹൃദയംകൊണ്ടു<lb /> അറിഞ്ഞു കൊൾകയും ദൈവമുമ്പിലും ചിലപ്പോൾ മനുഷ്യ<lb />രുടെ മുമ്പിലും ഏറ്റുപറകയും അനുതപിച്ച വെറുക്കയും യേശു<lb />ക്രിസ്തുവിങ്കൽ വിശ്വസിക്കയും നടപ്പിനെ ക്രമത്തിൽ ആക്കുവാൻ<lb /> ഉത്സാഹിക്കയും ചെയ്യുന്നതത്രെ. [ 215 ] ൫൭. ചോ. ഇതിങ്കിൽ വിശ്വാസത്തിന്നു ദൈവത്തിൽനിന്നു ഒരു തുണ വരു
ന്നതു കൂടെ ആവശ്യം അല്ലയോ?

ഉ: ആവശ്യം തന്നെ. വിശ്വാസമാകട്ടെ ഇന്നു ആശ്രയ<lb />വും പ്രാഗത്ഭ്യവും ഏറീട്ടു വലുതും, പിന്നെ ഓരോ സംശയഭയ<lb />ങ്ങളും ധൈയ്യക്കേടും കലൎന്നിട്ടു ചെറുതും എളിയതും ആകുന്നു.

തിരുവത്താഴാദ്ധ്യായം.

൫൮. ചോ. വിശ്വാസത്തിന്നു ഉറപ്പും സങ്കടത്തിൽ ആശ്വാസവും വൎദ്ധിപ്പി<lb />ക്കുന്ന സാധനം എന്തു?

ഉ. നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ അത്താഴം<lb /> തന്നെ

൫൯. ചോ. നമ്മുടെ കൎത്താവിന്റെ തിരുവത്താഴം എന്നതു എന്തു?

ഉ. തിരുവത്താഴം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ<lb /> ചൊല്ക്കുറിയും ആകുന്നു, അതിൽ ക്രിസ്തു നമുക്കു അപ്പത്തോടും<lb /> വീഞ്ഞിനോടും കൂട തന്റെ ശരീരത്തെയും രക്തത്തെയും ഉള്ള<lb /> വണ്ണം സമ്മാനിച്ചു തരുന്നതുകൊണ്ടു പാപമോചനവും നിത്യ<lb /> ജീവനും ഉണ്ടെന്നു നിശ്ചയം വരുത്തുന്നു.

൬൦. ചോ. തിരുവത്താഴത്തിന്റെ ഉപദേശം എല്ലാം അടങ്ങിയ സ്ഥാപന<lb /> വചനങ്ങളെ പറക.

ഉ. കൎത്താവായ യേശു തന്നെ കാണിച്ചു കൊടുക്കുന്നാൾ<lb /> രാത്രിയിൽ പന്തിരുവരോടു കൂട അത്താഴത്തിന്നിരുന്നു അപ്പ<lb />ത്തെ എടുത്തു സ്തോത്രം ചൊല്ലി നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷി<lb />പ്പിൻ, ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം<lb /> ആകുന്നു, എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്ചിൻ. അപ്ര<lb />കാരം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെയും എടു<lb />ത്തു സ്തോത്രം ചൊല്ലി അവൎക്കു കൊടുത്തു പറഞ്ഞിതു: നിങ്ങൾ<lb /> എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ. ഈ പാനപാത്രം എന്റെ<lb /> രക്തത്തിൽ പുതിയനിയമം ആകുന്നു. ഇതു പാപമോചനത്തി<lb />ന്നായി നിങ്ങൾക്കും അനേകൎക്കും വേണ്ടി ഒഴിച്ച എന്റെ രക്തം,<lb /> ഇതിനെ കുടിക്കുന്തോറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വിൻ. [ 216 ] ൬൧. ചോ. തിരുവത്താഴത്തിൽ നിനക്കു എന്തു അനുഭവിപ്പാൻ കിട്ടുന്നു?

ഉ. അപ്പരസങ്ങളോടും കൂട യേശുക്രിസ്തുവിന്റെ സത്യമാ<lb />യുള്ള ശരീരത്തെയും സത്യമായുള്ള രക്തത്തെയും ഞാൻ ഭക്ഷി<lb />ച്ചു കുടിക്കുന്നു. നാം ആശീൎവ്വദിക്കുന്ന അനുഗ്രഹചാത്രം ക്രിസ്തു<lb /> രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തു<lb /> ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? (൧ കൊരി, ൧൦, ൧൬.)

൬൨. ചോ. തിരുവത്താഴം ആൎക്കായിട്ടു നിയമിച്ചു കിടക്കുന്നു?

ഉ. തങ്ങളെ ശോധന ചെയ്യാൻ കഴിയുന്ന ക്രിസ്ത്യാനൎക്കെ<lb />ല്ലാം നിയമിച്ചതു. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടു<lb /> വേണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്രത്തിൽ കുടിച്ചും<lb /> കൊൾവാൻ. (൧ കൊരി.൧൧,൨൮.)

൬൩. ചോ. തന്നെത്താൻ ശോധന ചെയ്ക എന്നതു എന്തു?

ഉ. താൻ തന്റെ ഹൃദയത്തിലും മനോബോധത്തിലും പ്ര<lb />വേശിച്ചുകൊണ്ടു തന്റെ മാനസാന്തരത്തെയും വിശ്വാസത്തെ<lb />യും പുതിയ അനുസരണത്തെയും ആരാഞ്ഞു കൊള്ളുന്നതത്രെ.

൬൪. ചോ. നമ്മുടെ മാനസാന്തരത്തെ ശോധന ചെയ്യുന്നതു എങ്ങിനേ?

ഉ. നമ്മുടെ പാപങ്ങളെ നാം ഉണ്മയായി അറികയും ദൈ<lb />വത്തിന്മുമ്പാകെ ഏറ്റുപറകയും മനസ്സോടെ വെറുക്കയും<lb /> അനുതപിക്കയും ചെയ്യുന്നുവോ എന്നു ആരാഞ്ഞുനോക്കുന്ന<lb />തിനാൽ തന്നെ.

൬൫. ചോ. നമ്മുടെ വിശ്വാസത്തെ ശോധന ചെയ്യുന്നതു എങ്ങിനേ?

ഉ. നാം യേശുക്രിസ്തുവിനെ ഉണ്മയായി അറികയും അവ<lb />ന്റെ പുണ്യത്തിലും കരുണയിലും മാത്രം ആശ്രയിക്കയും തിരു<lb />വത്താഴത്തിന്റെ സത്യബോധം ഉണ്ടാകയും ചെയ്യുന്നുവോ<lb /> എന്നു നല്ലവണ്ണം ആരാഞ്ഞു നോക്കുന്നതിനാൽ തന്നെ.

൬൬. ചോ. നമ്മുടെ പുതിയ അനുസരണത്തെ ശോധന ചെയ്യുന്നതു<lb /> എങ്ങിനേ?

ഉ. ഇനിമേൽ പാപത്തെ വെറുത്തും വിട്ടും കൊണ്ടു ദൈ<lb />വപ്രസാദം വരുത്തി നടപ്പാനും അവന്റെ കരുണയാലെ ദൈ [ 217 ] വസ്റ്റേഹത്തിലും കൂട്ടുകാരന്റെ സ്നേഹത്തിലും ഊന്നി നില്പാനും<lb /> നാം താല്പൎയ്യത്തോടെ നിൎണ്ണയിച്ചുവോ എന്നു സൂക്ഷ്മമായി ആ<lb />രാഞ്ഞു നോക്കുന്നതിനാൽ തന്നെ.

൬൭. ചോ. ശോധന കഴിക്കാതെ അപാത്രമായി തിരുവത്താഴത്തിൽ ചേരു<lb />ന്നവൎക്കു എന്തു ശിക്ഷകൾ വരും?

ഉ. ദൈവത്തിന്റെ ദണ്ഡവിധിയത്രെ. അപാത്രമായി<lb /> ഭക്ഷിച്ചു കുടിക്കുന്നവൻ കൎത്താവിൻ ശരീരത്തെ വിവേചിക്കായ്ക<lb />യാൽ തനിക്കു താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്നു.<lb /> (൧ കൊരി. ൧൧, ൨൯.)

൬൮. ചോ. അനുതപിച്ചു ഞെരുങ്ങിയ ഹൃദയത്തോടെ അനുഭവിച്ചാൽ തിരു<lb />വത്താഴത്തിലെ ഫലം എന്തു?

ഉ. എന്റെ വിശ്വാസം ഉറെക്കയും മനസ്സാക്ഷിക്കു ആ<lb />ശ്വാസം ലഭിക്കയും പാപങ്ങളുടെ മോചനത്തിന്നു നിശ്ചയം<lb /> കൂടുകയും നടപ്പിന്നു പുതുക്കം വരികയും ചെയ്യുന്നതു തന്നെ ഫ<lb />ലം ആകുന്നു.

൬൯. ചോ. തിരുവത്താഴത്തിൽ ചേരുവാൻ നമുക്കു എങ്ങിനെ വഴി തുറ<lb />ന്നു വരും?

ഉ. അദ്ധ്യക്ഷവേലയാലത്രെ, അനുതപിക്കാത്തവൎക്ക് പാപ<lb />ങ്ങളെ പിടിപ്പിപ്പാനും അനുതപിക്കുന്നവൎക്കു മോചിപ്പാനും അ<lb />തിന്നു അധികാരം ഉണ്ടു.

മൃാ. ചോ. ഈ ആത്മികമായ അധികാരം അദ്ധ്യക്ഷന്മാൎക്കു ആരാൽ ലഭിച്ചു?

ഉ. കൎത്താവായ യേശുക്രിസ്തുവിനാലത്രെ. അവൻ തന്റെ<lb /> ശിഷ്യന്മാരോടു പറഞ്ഞിതു: നിങ്ങൾ ഭൂമിയിൽ എന്തെല്ലാം<lb /> കെട്ടിയാലും അതു സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നിങ്ങൾ ഭൂമി<lb />യിൽ എന്തെല്ലാം കെട്ടഴിച്ചാലും അതു സ്വൎഗ്ഗത്തിലും അഴി<lb />ഞ്ഞിരിക്കും. (മത്ത. ൧൮, ൧൮.) എന്നല്ലാതെ നിങ്ങൾ ആൎക്കെ<lb />ങ്കിലും പാപങ്ങളെ മോചിച്ചാൽ അവൎക്കു മോചിക്കപ്പെട്ടിരിക്കും,<lb /> ആൎക്കെങ്കിലും പിടിപ്പിച്ചാൽ പിടിപ്പിക്കപ്പെട്ടിരിക്കും എന്നും<lb /> കൂടെ കല്പിച്ചിരിക്കുന്നു. (യോഹ, ൨൦, ൨൩.) [ 218 ] ൭൧. ചോ. തിരുവത്താഴത്തിൽ ചേരുന്ന വിശ്വാസികൾക്കു എന്തു കടം<lb /> ആകുന്നു?

ഉ. നാം കൎത്താവായ ക്രിസ്തുവിനെയും അവന്റെ മരണ<lb />ത്തെയും ഓൎക്കയും അവന്റെ നാമത്തെ സ്തുതിക്കയും ഹൃദയ<lb />ത്താലും ക്രിയകളാലും അവന്റെ ഉപകാരങ്ങൾക്കായി നന്ദിയെ<lb /> കാട്ടുകയും വേണ്ടതു. (൧ കൊരി. ൧൧, ൨൬.)

൭൨. ചോ. ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കേണ്ടുന്ന വിധം അധികം<lb /> സ്പഷ്ടമായി പറയാമോ.

ഉ. ഞാൻ തിരുവത്താഴത്തിൽ ചേരുമ്പോഴും ചേൎന്ന ശേ<lb />ഷവും ക്രിസ്തുവിന്റെ ക്രൂശിലെ മരണത്തെ താല്പൎയ്യത്തോടും<lb /> വിശ്വാസത്തോടും കൂടെ ധ്യാനിക്കയിൽ പ്രിയ രക്ഷിതാവു ശരീ<lb />രത്തെ ബലികഴിച്ചും രക്തത്തെ ഒഴിച്ചുംകൊണ്ടു എനിക്കും സൎവ്വ<lb />ലോകത്തിനും പാപത്തെ ഇല്ലാതാക്കി നിത്യരക്ഷയെ സമ്പാ<lb />ദിച്ചു കൊള്ളുമ്പോൾ എത്ര എല്ലാം കഷ്ടിച്ചും അദ്ധ്വാനിച്ചും<lb /> ഇരിക്കുന്നു എന്നു നന്നായി വിചാരിച്ചുകൊള്ളേണ്ടതു.

൭൩. ചോ. ബലിമരണത്തെ ധ്യാനിച്ചു പ്രസ്താവിക്കുന്നതിന്റെ ഫലം എന്തു?

ഉ. കൎത്താവായ യേശുവിന്നു എന്റെ പാപങ്ങളാൽ അതി<lb /> ക്രൂരവേദനകളും കൈപ്പുള്ള മരണവും സംഭവിച്ചതുകൊണ്ടു<lb /> ഞാൻ പാപത്തിൽ രസിക്കാതെ അതിനെ അശേഷം ഒഴിച്ചു<lb /> മണ്ടിപ്പോകയും എന്നെ ഉദ്ധരിച്ച രക്ഷിതാവിന്റെ ആളായിട്ടു<lb /> കേവലം അവന്റെ ബഹുമാനത്തിന്നായി ജീവിക്കയും കഷ്ടപ്പെ<lb />ടുകയും മരിക്കയും ചെയ്യേണ്ടതു. എന്നാൽ എന്റെ അന്ത്യനേ<lb />രത്തിൽ ഭയം കൂടാതെ തേറിക്കൊണ്ടു; കൎത്താവായ യേശുവേ,<lb /> നിനക്കായി ഞാൻ ജീവിക്കുന്നു, നിനക്കായി കഷ്ടപ്പെടുന്നു, നിന<lb />ക്കായി മരിക്കുന്നു; ചത്തും ഉയിൎത്തും നിനക്കുള്ളവനാകുന്നു.<lb /> യേശുവേ, എന്നേക്കും എന്നെ രക്ഷിക്കേണമേ എന്നു പറവാൻ<lb /> കഴിവുണ്ടാകും. ആമെൻ. [ 219 ] III. ലുഥർപണ്ഡിതരുടെ<lb /> ചെറിയ ചോദ്യോത്തരപുസ്തകം

൧-ാം അദ്ധ്യായം.

പത്തു കല്പനകൾ.

(൨ മോശെ ൨൦, ൧ — ൧൮.)

൧. ചോദ്യം. ഒന്നാം കല്പന ഏതു?

ഉത്തരം. "അടിമവീടായ മിസ്രദേശത്തുനിന്നു നിന്നെ കൊ<lb />ണ്ടു വന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.<lb /> ഞാൻ അല്ലാതെ അന്യദേവകൾ നിണക്കു ഉണ്ടാകരുതു".

൨. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ എല്ലാററിന്നുമ്മീതെ ഭയപ്പെട്ടും സ്നേ<lb />ഹിച്ചും ആശ്രയിച്ചും ഇരിക്കേണം എന്നു തന്നെ.

൩.. ചോ. രണ്ടാം കല്പന ഏതു?

ഉ. "നിണക്കു ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുതു; മീതെ<lb /> ആകാശത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീ<lb />ഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും<lb /> അരുതു; നീ അവറ്റെ കുമ്പിടുകയും സേവിക്കയും അതതു്".

൪. ചോ. ഇതിന്റെ അൎതഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു എ<lb />ല്ലാ വിഗ്രഹസേവയും നിരസിച്ചു ഒഴിക്കയും യേശുക്രിസ്തുവിങ്കൽ<lb /> പിതാവായി വിളങ്ങിവന്ന ഏകസത്യദൈവത്തെ ആത്മാവിലും<lb /> സത്യത്തിലും ആരാധിക്കയും വേണ്ടതു.

൫. ചോ. മൂന്നാം കല്പന ഏതു?

ഉ. "നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എ<lb />ടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ കുറ്റ<lb />മില്ലാത്തവൻ ആക്കിവെക്കുകയില്ല". [ 220 ] ൬. ചേ., ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു അവ
ന്റെ നാമത്തെ കള്ളസത്യം ശാപം മാരണം മന്ത്രവാദം വ്യാജം
ചതി എന്നിവറ്റിന്നായി പ്രയോഗിക്കാതെ എല്ലാ സങ്കടങ്ങളിലും
അവനെ വിളിച്ചും പ്രാൎത്ഥിച്ചും സ്തുതിച്ചും നന്ദിച്ചും ഇരിക്കേണം.

൭. ചോ. നാലാം കല്പന ഏതു?

ഉ. "സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക ൎആറു ദിവ
സം നീ അദ്ധ്വാനപ്പെട്ടു നിന്റെ വേല ഒക്കെയും ചെയ്ക; ഏഴാം
ദിവസം നിന്റെ ദൈവമായ യഹോവയുടെ സ്വസ്ഥത ആകു
ന്നു.അതിൽ നീയും നിന്റെ പുത്രീപുത്രന്മാരും ദാസീദാസന്മാരും കന്നു
കാലികളും നിന്റെ വാതിൽക്കകത്തുള്ള അന്യനും ഒരു വേലയും
ചെയ്യരുതു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശഭൂമി
സമുദ്രങ്ങളെയും അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കി, ഏ
ഴാം ദിവസം സ്വസ്ഥനായിരുന്നതിനാൽ ആ സ്വസ്ഥനാളിനെ
യഹോവ അനുഗ്രഹിച്ചു ശുദ്ധീകരിക്കയും ചെയ്തു".

൮. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു തിരു
വചനത്തിന്റെ പ്രസംഗത്തെ തൃണീകരിക്കാതെ വണക്കത്തോ
ടും താല്പര്യത്തോടും കൂടി കേട്ടും പഠിച്ചും ജീവനത്തിനു പ്രമാ
ണമാക്കിക്കൊണ്ടു സ്വസ്ഥനാളിനെ ശുദ്ധമായി ആചരിക്കേണം.

൯. അഞ്ചാം കല്പന ഏതു?

ഉ. നിന്റെ ദൈവമായ യഹോവ നിണക്കു തരുന്ന ദേശ
ത്തു നിന്റെ നാളുകൾ ദീൎഘമാകുവാനായിട്ടു നിന്റെമാതാപി
താക്കന്മാരെ ബഹുമാനിക്ക".

൧൦. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു മാതാ
പിതാക്കന്മാരെയും തൃണീകരിക്കയും കോപി
പ്പിക്കയും ചെയ്യാതെ അവരെ ബഹുമാനിച്ചും സേവിചും അനു
സരിച്ചും അവൎക്ക് ഉപകാരം ചെയ്തും സ്നേഹവണക്കങ്ങളെ കാ
ണിച്ചും കൊണ്ടിരിക്കേണം. [ 221 ] ൧൧. ചോ. ആറാം കല്പന ഏതു?

ഉ. "നീ കുല ചെയ്യരുതു".

൧൨ . ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു വി
ചാരവാക്കുക്രിയകളാൽ കൂട്ടുകാരന്റെ ദേഹത്തിന്നു നഷ്ടവും ദോ
ഷവും പിണക്കാതെ എല്ലാ കഷ്ടങ്ങളിലും താങ്ങി സഹായിക്ക
യും വേണം.

൧൩ . ചോ . ഏഴാം കല്പന ഏതു?

ഉ. "നീ വ്യഭിചരിക്കരുതു".

൧൪. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു വിചാ
രവാക്കുക്രിയകളിൽ നിൎമ്മലതയും അടക്കവും കാണിക്കയും ഭാൎയ്യാ
ഭൎത്താക്കന്മാർ അന്യോന്യം സ്നേഹിച്ചു മാനിക്കയും വേണം.

൧൫. ചോ .എട്ടാം കല്പന ഏതു?

ഉ. "നീ മോഷ്ടിക്കരുതു".

൧൬. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു കൂട്ടു
കാരന്റെ ധനമോ വസ്തുവോ കക്കാതെയും ചതിപ്രയോഗത്താ
ലും ഉപായകൌശലങ്ങളാലും കൈക്കലാക്കാതെയും അവറ്റെ
നന്നാക്കി രക്ഷിപ്പാൻ അവന്നു സഹായിക്ക അത്രെ വേണ്ടതു.

൧൯. ഒമ്പതാം കല്പന ഏതു?

ഉ. നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി പറയരുതു".

൧൮. ചോ . ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു കൂട്ടു
കാരനോടു കളവു പറയാതെയും ഏഷണികരളകളെക്കൊണ്ടു
അപകീർത്തി വരുത്താതെയും അവനെക്കൊണ്ടു നന്മ പറഞ്ഞു
പിൻതുണയായി നിന്നു ഗുണം വരുത്തുവാൻ താല്പൎയ്യപ്പെടുക
അത്രെ വേണ്ടതു [ 222 ] ൧൯. ചോ. പത്താം കല്പന ഏതു?

ഉ. "നിന്റെ കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടു
കാരന്റെ ഭാൎയ്യയെയും ദാസീദാസന്മാരെയും കാളകഴുതകളെയും
കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു".

൨൦. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിചുംകൊണ്ടു കൂട്ടുകാ
രന്റെ അവകാശത്തെയും ഭവനഭാൎയ്യാദികളെയും ഉപായംകൊ
ണ്ടും കള്ളവ്യവഹാരംകൊണ്ടും വശീകരിചു കൈക്കലാക്കരുതു.
അവ എല്ലാം അവന്നു ഉറപ്പിപ്പാൻ തുണക്കുകേ ആവു.

൨൧. ചോ. ഈ എല്ലാ കല്പനകളെ കുറിച്ചും ദൈവം എന്തു അരുളിച്ചെ
യ്തിരിക്കുന്നു?

ഉ. "നിന്റെ ദൈവമായ യഹോവയായ ഞാൻ എരിവുള്ള
ദൈവമാകുന്നു. എന്നെ പകെക്കുന്നവരിൽ മൂന്നാമത്തവരും
നാലാമത്തവരും വരേ ഉള്ള മക്കളോടു പിതാക്കന്മാരുടെ ദോഷ
ത്തെ കുറിച്ചു ചോദിക്കയും എൻ കല്പനകളെ പ്രമാണിക്കുന്ന
വൎക്കു ആയിരം വരേയും കരുണ കാട്ടുകയും ചെയ്യുന്നു".

൨൨. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. ദൈവം തിരുകല്പനകളെ ലംഘിക്കുന്നവരെ ശിക്ഷിക്ക
യും അവറ്റെ പ്രമാണിക്കുന്നവൎക്കു കരുണ കാണിക്കുകയും ചെ
യ്യുന്നതുകൊണ്ടു നാം അവന്റെ കോപത്തെ പേടിക്ക മാത്രം
അല്ല അവനെ സ്നേഹിച്ചും ആശ്രയിച്ചുംകൊണ്ടു മനസ്സോടെ
തിരുകല്പനകളെ അനുസരിക്കയും വേണ്ടതു.

൨ -ാം അദ്ധ്യായം.

ക്രിസ്തീയവിശ്വാസം.

൨൩. ചോ. ക്രിസ്തീയവിശ്വാസത്തിന്റെ മുഖ്യ അംശങ്ങൾ എത്ര?

ഉ. മൂന്നു തന്നെ. [ 223 ] ൨൪. ചോ. ഒന്നാം അംശം ഏതു?

ഉ. "സ്വർഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സർവ്വശക്തനാ
യി പിതാവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു."

൨൫. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. ദൈവം സൎവ്വ വസ്തുക്കളെയും എന്നെയും സൃഷ്ടിച്ചു
എന്നെ തന്റെ പ്രിയ കുട്ടികായാക്കി കൈക്കൊണ്ടിരിക്കുന്നു എന്നു
ഞാൻ വിശ്വസിക്കുന്നു. അവൻ എനിക്കു ശരീരവും ദേഹിയും
ആത്മാവും ഇന്ദ്രിയബുദ്ധി മുതലായ പലതരപ്രാപ്തിവരങ്ങളും ത
ന്നു രക്ഷിച്ചു പോരുന്നു എന്നും അന്നവസ്ത്രാദികളും നിലമ്പറമ്പു
കളും ഭാൎയ്യാമക്കളും ദാനം ചെയ്തു കഴിച്ചലിന്നു വേണ്ടുന്നതു എ
ത്തിക്കയും അനൎത്ഥദോഷങ്ങളിൽനിന്നു കടാക്ഷിച്ചുദ്ധരിക്കയും
ചെയ്യുന്നു എന്നും ഇവ എല്ലാം എന്നിലോ അന്യരിലോ വല്ല
പുണ്യയോഗ്യതകളെ കണ്ടിട്ടല്ല, പിതാവിൻദയാകാരുണ്യങ്ങളാ
ലത്രെ ചെയ്തതു എന്നും അറിഞ്ഞിട്ടു ഇതു നിമിത്തം ദൈവത്തെ
നന്ദിയോടെ സ്തുതിപ്പാനും അനുസരിച്ചു സേവിപ്പാനും ഞാൻ
കടമ്പെട്ടിരിക്കുന്നു. ഇതു സത്യം.

൨൬. ചോ. രണ്ടാം അംശം ഏതു?

ഉ. "അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താവായ
യേശുക്രിസ്തുവിങ്കലും ഞാൻ വിശ്വസിക്കുന്നു; ആയവൻ പരി
ശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉല്പാദിതനായി
ജനിച്ചു, പൊന്ത്യപിലാതന്റെ കീഴിൽ കഷ്ടമനുഭവിച്ചു ക്രൂശിക്ക
പ്പെട്ടു മരിച്ചു, അടക്കപ്പെട്ടു, പാതാളത്തിലിറങ്ങി, മൂന്നാം ദിവ
സം ഉയിൎത്തെഴുനീറ്റു, സ്വൎഗ്ഗാരോഹണമായി, സൎവ്വശക്തിയുള്ള
പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു; അവിടെ
നിന്നു ജീവികളോടും മരിചവരോടും ന്യായം വിസ്തരിപ്പാൻ വരി
കയും ചെയ്യും". [ 224 ] സത്യമനുഷ്യനും എന്റെ കൎത്താവും ആകുന്നു എന്നു ഞാൻ
വിശ്വസിക്കുന്നു. അവൻ ഈ അരിഷ്ടനും ശപിക്കപ്പെട്ടവനുമായ
എന്നെ സൎവ്വപാപത്തിൽനിന്നും മരണത്തിൽനിന്നും പിശാചി
ന്റെ അധികാരത്തിൽനിന്നും വീണ്ടുകൊണ്ടതു, പൊൻവെള്ളി
കളാലല്ല വിലയേറിയ സ്വരക്തത്താലും കുറ്റം കൂടാതെ അനു
ഭവിച്ച കഷ്ടമരണങ്ങളാലുമത്രെ. താൻ മരണത്തിൽനിന്നെഴു
നീറ്റു നിത്യമായി ജീവിച്ചു വാഴുംപ്രകാരം ഞാനും അവന്നുള്ളവ
നായി നിത്യ നീതിയിലും നിൎമ്മലതയിലും ഭാഗ്യതയിലും അവനെ
സേവിച്ചുപോരേണ്ടതിന്നു തന്നെ. ഇതു സത്യം.

൨൮. ചോ. മൂന്നാം അംശം ഏതു?

ഉ. "പരിശുദ്ധാത്മാവിലും, വിശുദ്ധന്മാരുടെ കൂട്ടായ്മയാ
കുന്ന ശുദ്ധസാധാരണസഭയിലും, പാപമോചനത്തിലും, ശരീ
രത്തോടെ ജീവിച്ചെഴുന്നീല്ക്കുന്നതിലും, നിത്യജീവങ്കലും ഞാൻ
വിശ്വസിക്കുന്നു". ആമെൻ.

൨൯. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. സ്വന്ത ബുദ്ധിശക്തികളാൽ യേശുക്രിസ്തു എന്റെ
കൎത്താവാകുന്നു എന്നു വിശ്വസിപ്പാനോ അവന്റെ അടുക്കേ
ചെല്ലുവാനോ എനിക്കു കഴിയായ്കകൊണ്ടു പരിശുദ്ധാത്മാവാ
യവൻ ശേഷമുള്ള ക്രിസ്തീയസഭയെ വിളിച്ചു പ്രകാശിപ്പിക്കയും
ശുദ്ധീകരിച്ചു ക്രിസ്തുയേശുവിങ്കൽ ഉറപ്പിക്കയും ഏകമായ സത്യ
വിശ്വാസത്തിങ്കൽ സ്ഥിരീകരിക്കയും ചെയ്യുന്നപ്രകാരം അവൻ
സുവിശേഷമൂലം എന്നെയും വിളിച്ചു തന്റെ വരങ്ങളെക്കൊണ്ടു
പ്രകാശിപ്പിച്ചു സത്യവിശ്വസത്തിങ്കൽ ശുദ്ധീകരിക്കയും ചെയ്യുന്നു
എന്നു ഞാൻ വിശ്വസിക്കുന്നു. ഇതല്ലാതെ അവൻ ദിവസേന
എന്നോടും സൎവ്വവിശ്വാസികളോടും എല്ലാ പാപങ്ങളെ ക്ഷമി
ക്കയും അവസാനനാളിൽ എന്നെയും മരിച്ചവർ എല്ലാവരേയും
ഉണൎത്തുകയും എനിക്കും സൎവ്വവിശ്വാസികൾക്കും ക്രിസ്തുവിങ്കൽ
നിത്യജീവനെ നല്കുകയും ചെയ്യും എന്നു ഞാൻ വിശ്വസിക്കുന്നു.
ഇതു സത്യം. [ 225 ] ൩ -ാം അദ്ധ്യായം.

കൎത്തൃപ്രാർത്ഥന.

൩൦. ചോ. നീ പ്രാൎത്ഥനയിൽ ദൈവത്തെ എങ്ങിനേ വിളിക്കുന്നു?

ഉ. യേശുക്രിസ്തു ശി‍ഷ്യരെ പഠിപ്പിച്ചപ്രകാരം ഞാനും
"സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു വിളിക്കുന്നു.

൩൧. ചോ. ഇതിന്റെ സാരം എന്തു?

ഉ. പ്രിയ മക്കൾ തങ്ങളുടെ അച്ഛനോടു ശങ്കകൂടാതെ യാ
ചിക്കും പോലെ നാമും സാക്ഷാൽ മക്കളെന്നും ദൈവം നമുക്കു
സാക്ഷാൽ പിതാവു എന്നും വിശ്വസിച്ചു ധൈൎയ്യത്തോടെ അടു
ത്തു അപേക്ഷിക്കേണ്ടതിന്നു ദൈവം നമ്മെ ഉത്സാഹിപ്പിക്കുന്നു.

൩൨. ചോ. കൎത്തൃപ്രാൎത്ഥനയിൽ എത്ര അപേക്ഷകൾ ഉണ്ടു?

ഉ. ഏഴുണ്ടു.

൩൩. ചോ. ഒന്നാം അപേക്ഷ ഏതു?

ഉ."നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ".

൩൪. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. തന്നാൽ തന്നെ ശുദ്ധമായുള്ള ദൈവനാമം നമ്മാലും
ശുദ്ധീകരിക്കപ്പെടേണം എന്നത്രെ.

൩൫. അതു എങ്ങിനേ വരും?

ഉ. ദൈവവചനം കൂട്ടുകൂടാതെ നിൎമ്മലമായി പഠിപ്പിക്ക
പ്പെടുകയും നാമും ദൈവമക്കളായി അതിൻപ്രകാരം ശുദ്ധിയിൽ
ജീവിക്കുകയും ചെയ്യുന്നിതിനാലത്രെ. പ്രിയ സ്വൎഗ്ഗസ്ഥപിതാ
വേ, ഇതിന്നു സഹായിക്കേണമേǃ എന്നാൽ ദൈവവചനത്തി
ന്നു വിപരീതമായി ഉപദേശിക്കയും നടക്കയും ചെയ്യുന്നവൻ
ദൈവനാമത്തെ അശുദ്ധമാക്കുന്നു. സ്വൎഗ്ഗസ്ഥപിതാവേ, ഈ
ദോഷത്തിൽനിന്നു ഞങ്ങളെ കാക്കേണമേǃ

൩൬. ചോ. രണ്ടാം അപേക്ഷ ഏതു?

ഉ. "നിന്റെ രാജ്യം വരേണമേ". [ 226 ] ൩൭. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. ദൈവരാജ്യം നമ്മുടെ പ്രാൎത്ഥന കൂടാതെ തന്നാലെ വ
രുന്നുണ്ടു എങ്കിലും നമ്മിലും വരേണ്ടതിന്നു ഇതിനാൽ യാചി
ക്കുന്നു.

൩൮. ചോ. അതെങ്ങിനെ വരും?

ഉ. നാം തിരുവചനത്തെ വിശ്വസിച്ചു ഇഹത്തിലും പര
ത്തിലും ദിവ്യജീവനം കഴിക്കേണ്ടതിന്നായി സ്വൎഗ്ഗസ്ഥപിതാവു
തന്റെ കരുണയാൽ നമുക്കു തന്റെ പരിശുദ്ധാത്മാവിനെ ത
രുന്നതിനാൽ തന്നെ.

൩൯. ചോ. മൂന്നാം അപേക്ഷ ഏതു?

ഉ. "നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും
നടക്കേണമേ".

൪൦. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. നന്മയും കരുണയും ഉള്ള ദൈവത്തിന്റെ ഇഷ്ടം ന
മ്മുടെ പ്രാൎത്ഥന കൂടാതെ നടക്കുന്നുണ്ടു എങ്കിലും നമ്മിലും നട
ക്കേണം എ​ന്നു ഇതിനാൽ പ്രാൎത്ഥിക്കുന്നു.

൪൧. ചോ. അതു എങ്ങിനേ വരും?

ഉ. നമ്മിൽ ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിന്നും
ദൈവരാജ്യത്തിന്റെ വരവിന്നും എതിർ നില്ക്കുന്ന പിശാചിന്റെ
യും ലോകത്തിന്റെയും ജഡത്തിന്റെയും ദുരാലോചനാഹിത
ങ്ങളെ ദൈവം നശിപ്പിച്ചു നാം അവസാനത്തോളം തന്റെ വ
ചനത്തിലും വിശ്വാസത്തിലും സ്ഥിരമായി നില്ക്കേണ്ടതിന്നു ന
മുക്കു ശക്തി നല്കുന്നതിനാൽ തന്നെ. അതു അവന്റെ കരുണ
യും നന്മയും ഉള്ള ഇഷ്ടം ആകുന്നു.

൪൨. ചോ. നാലാം അപേക്ഷ ഏതു?

ഉ. "ഞങ്ങൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണ​മേ". [ 227 ] ൪൩. ചോ. അതിന്റെ അർത്ഥം എന്തു?

ഉ. ദൈവം എല്ലാമനുഷ്യൎക്കും ദുഷ്ടൎക്കും കൂടെ ദിവസേന
വേണ്ടുന്നതു നമ്മുടെ അപേക്ഷ കൂടാതെ കൊടുക്കുന്നുണ്ടു. എ
ന്നാൽ നാൾതോറും കിട്ടുന്നതു അവന്റെ ദാനം എന്നറിഞ്ഞിട്ടു
നന്നിയോടെ അതിനെ കൈക്കൊള്ളേണ്ടതിന്നു നാം ഇതിനാൽ
യാചിക്കുന്നു.

൪൪. ചോ. വേണ്ടുന്ന അപ്പം എന്തു?

ഉ. ശരീരരക്ഷെക്കായി ആവശ്യവും മുട്ടും ഉള്ളതെല്ലാം
തന്നെ. അതോː അന്നം പാനീയം വസ്ത്രം ഭവനം പറമ്പു നിലം
കന്നുകാലി പണം ഭക്തിയുള്ള ഭാൎയ്യയും ഭൎത്താവും ഭക്തിയുള്ള
മക്കൾ വിശ്വസ്തരായ വേലക്കാർ ഭക്തിയും വിശ്വാസവുമുള്ള
രാജകാൎയ്യസ്ഥന്മാർ ശുഭവാഴ്ച ശുഭകാലം സമാധാനം സൌഖ്യം
അടക്കം മാനം നല്ല സ്നേഹിതന്മാർ വിശ്വസ്ത അയല്ക്കാർ മുത
ലായ നന്മകൾ തന്നെ.

൪൫. ചോ. അഞ്ചാം അപേക്ഷ ഏതു?

ഉ. ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു പോലെ
ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ".

൪൬. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. സ്വൎഗ്ഗസ്ഥപിതാവിന്റെ നേരെ നാം ദിവസേന ചെയ്തുവ
രുന്ന ദോഷങ്ങൾ നിമിത്തം ഈ അപേക്ഷയാൽ ക്ഷമ യാചി
ക്കുന്നു. അവൻ നമ്മുടെ പാപങ്ങളെ കുറിക്കൊള്ളാതെയും അവ
നിമിത്തം നമ്മുടെ അപേക്ഷയെ തള്ളികളെയാതെയും ഇരിപ്പാൻ
നമുക്കു യോഗ്യത ഇല്ലെങ്കിലും കരുണമൂലം നമ്മുടെ പിഴകളെ
ക്ഷമിക്കേണമെന്നു നാം യാചിക്കുന്നു. ശിക്ഷിപ്പാൻ തക്ക പാപ
ങ്ങൾ പലതും നമ്മിൽ ദിവസേന കാണ്മാൻ ഉണ്ടാകയാൽ
നമ്മുടെ നേരെ ദോഷം ചെയ്യുന്നവരോ‍ടു പൂൎണ്ണമനസ്സോടെ
ക്ഷമിക്കുന്നതു നമുക്കു കടം തന്നെ.

൪൭. ചോ. ആറാം അപേക്ഷ ഏതു?

ഉ."ഞങ്ങളെ പരീക്ഷയിൽ കടത്തരുതു". [ 228 ] ൪൮. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. ദൈവം ദോഷത്തിന്നായി ആരെയും പരീക്ഷിക്കുന്നില്ല
എങ്കിലും നാം പിശാചിന്റെയും ലോകത്തിന്റെയും ജഡത്തി
ന്റെയും ചതിയിൽ അകപ്പെടുകയും ദുൎവ്വിശ്വാസത്തിലും നിരാ
ശയിലും മറ്റു കൊടിയ അശുദ്ധികളുലും പാപങ്ങളിലും വീഴുക
യും ചെയ്യാതിരിക്കേണം എന്നും പരീക്ഷവന്നാലും ജയം പ്രാപി
ക്കേണം എന്നും ഇതിനാൽ യാചിക്കുന്നു.

൪൯. ചോ. ഏഴാം അപേക്ഷ ഏതു?

ഉ."ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ".

൫൦. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. ഈ അപേക്ഷയാൽ സ്വൎഗ്ഗസ്ഥപിതാവിനോടു ശരീര
ത്തിന്നും ആത്മാവിന്നും സമ്പത്തിന്നും മാനത്തിന്നും ഹാനി
വരുത്തുന്ന എല്ലാദോഷങ്ങളിൽനിന്നും നമ്മെ ഉദ്ധരിപ്പാനും
ഭൂമിയിലെ പെരുമാറ്റത്തിന്നു നല്ല ഒടുക്കം കല്പിപ്പാനും ഇഹ
ത്തിലെ കഷ്ടങ്ങളിൽ നിന്നു കരുണയാൽ നമ്മെ സ്വൎഗ്ഗത്തിൽ
തന്നടുക്കൽ എത്തിച്ചു ചേൎപ്പാനും യാചിക്കുന്നു.

൫൧. ചോ. കൎത്തൃപ്രാർത്ഥനയുടെ അവസാനവാചകം എന്തു?

ഉ. "രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ
ആകുന്നു. ആമെൻ".

൫൨. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. കൎത്തൃപ്രാൎത്ഥനയെ പഠിപ്പിച്ചും പ്രാൎത്ഥിപ്പാൻ കല്പി
ച്ചും പിതാവു നമ്മെ കേൾക്കും എന്നു വാഗ്ദത്തം ചെയ്തും ഇരി
ക്കുന്ന യേശുക്രിസ്തുമൂലം എന്റെ അപേക്ഷകൾ സ്വൎഗ്ഗസ്ഥപി
താവായവന്നു സുഗ്രാഹ്യങ്ങളും ക്രിസ്തൂമൂലം സാധിക്കുന്നവയും
ആകുന്നു എന്നു ഞാൻ ഉറക്കേണം. ആമെൻ, ആമെൻ എന്ന
തോː അതെ, അതെ, അതു സംശയം കൂടാതെ സംഭവിക്കും
എന്നു തന്നെ. [ 229 ] ൪ -ാം അദ്ധ്യായം.

തിരുസ്നാനം എന്ന ചൊല്ക്കുറി.

൫൩. ചോ. തിരുസ്നാനം എന്നതു എന്തു?

ഉ. തിരുസ്നാനം വെറും വെള്ളമല്ല ദൈവകല്പനയിലടച്ചും
ദൈവവചനത്തോടു ചേർന്നും ഇരിക്കുന്ന വെള്ളം തന്നെ ആകുന്നു.

൫൪. ചോ. ആ ദൈവവചനം ഏതു?

ഉ. "നിങ്ങൾ പുറപ്പെട്ടു പിതാ പുത്രൻ പരിശുദ്ധാത്മാവു
എന്നീ നാമത്തിൽ സ്നാനം ഏല്പിൻ" എന്നു കൎത്താവായ
ക്രിസ്തൻ മത്ത. ൨൮, ൨൦ഇൽ കല്പിച്ച വാക്യം തന്നെ.

൫൫. ചോ. തിരുസ്നാനത്തിന്റെ പ്രയോജനം എന്തു?

ഉ. വിശ്വസിക്കുന്നവർക്കു അതു പാപമോചനവും പിശാ
ചിൽ നിന്നും മരണത്തിൽനിന്നും ഉദ്ധാരണവും നിത്യഭാഗ്യതയും
എത്തിച്ചുതരുന്നു. ഇതിനെ ദൈവവചനവാഗ്ദത്തങ്ങൾ സൂചി
പ്പിക്കുന്നു.

൫൬. ചോ. ഈ ദൈവവവചനവാഗ്ദത്തങ്ങൾ ഏവ?

ഉ. "വിശ്വസിച്ചും സ്നാനപ്പെട്ടുമുള്ളവർ രക്ഷിക്കപ്പെടും;
വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും" എന്നു
തന്നെ. (മാർക്ക ൧൬, ൧൬.)

൫൭. ചോ. വെള്ളത്തിന്നു ഇത്ര വലിയവ ചെയ്പാൻ കഴിയുന്നതു എങ്ങിനേ?

ഉ. വെറുംവെള്ളത്താൽ കഴികയില്ല, വെള്ളത്തോടു ദൈവ
വചനം ചേൎന്നിരിക്കയാലും വിശ്വാസം വെള്ളത്തിലെ ദൈവവ
ചനത്തെ പിടിക്കയാലും അതു കരുണകളുടെ ജീവനീരും പരി
ശുദ്ധാത്മാവിൽ പുനൎജ്ജന്മക്കളിയും ആകുന്നു. ദൈവവചചനം
ചേരാത്ത വെള്ളം വെറുംവെള്ളമത്രെ; അത്ര സ്നാനമല്ല, ദൈവ
വചനം ചേൎന്നെങ്കിലേ അതു സ്നാനം ആകുന്നുള്ളൂ.

൫൮. ചോ. ഇതു എവിടേ എഴുതിക്കിടക്കുന്നു.

ഉ. പൌൽ അപൊസ്തലൻ തീതന്നു എഴുതിയതുː "നമ്മുടെ
രക്ഷിതാവായ ദൈവത്തിന്റെ വാത്സല്യവും മനുഷ്യരഞ്ജനയും [ 230 ] ഉദിച്ചുവന്നപ്പോൾ നാം അവന്റെ കരുണയാൽ നീതീകരിക്ക
പ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികൾ ആ
യിത്തീരേണ്ടതിന്നു നാം ചെയ്ത നീതിക്രിയകളെ വിചാരിച്ചല്ല
തന്റെ കനിവാലത്രെ നമ്മെ രക്ഷിച്ചിരിക്കുന്നത്, നമ്മുടെ
രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെ മേൽ ധാരാളമായി
പകൎന്ന വിശുദ്ധാത്മാവിലെ നവീകരണവും പുനൎജ്ജന്മവും ആ
കുന്ന കള്വകൊണ്ടു തന്നെ. ഈ വചനം പ്രമാണം. (തീത. ൩
൪ - ൮.)

൫൯. ചോ. ജലസ്നാനത്തിന്റെ അൎത്ഥം എന്തു?

ഉ. നമ്മിൽ ഉള്ള പഴയ ആദാം സൎവ്വപാപങ്ങളോടും
ദുൎമ്മോഹങ്ങളോടും കൂട ദിവസേനയുള്ള ദുഃഖാനുതാപങ്ങളിൽ
മുങ്ങി ചാകേണം എന്നും പുതുമനുഷ്യനായി ദിവസേന പൊങ്ങി
എഴുനീറ്റു ദൈവസന്നിധിയിൽ നീതിയിലും നിൎമ്മലതയിലും
ജീവിക്കേണം എന്നും തിരുസ്നാനം സൂചിപ്പിക്കുന്നു.

൬൦. ചോ. ഇതു എവിടേ എഴുതിക്കിടക്കുന്നു?

ഉ. പൌൽ അപൊസ്തലൻ റോമരോടു കല്പിച്ചിചുː"നാം
അവന്റെ മരണത്തിലെ സ്നാനത്താൽ അവനോടു കൂടെ കഴി
ച്ചിടപ്പെട്ടതു, ക്രിസ്തൻ പിതാവിൻ തേജസ്സിനാൽ മരിച്ചവരിൽ
നിന്നു ഉണൎന്നുവന്നതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ
നടക്കേണ്ടതിന്നത്രെ". (റോമ. ൬, ൪.)

൫-ാം അദ്ധ്യായം.

തിരുവത്താഴം എന്ന ചൊല്ക്കുറി.

൬൧. ചോ. തിരുവത്താഴം എന്തു?

ഉ. ആയതു കൎത്താവായ യേശുക്രിസ്തു സ്ഥാപിച്ചതും ക്രി
സ്ത്യാനരായ നമുക്കു വേണ്ടി അപ്പം മുന്തിരിരസം എന്നിവറ്റിൽ
അനുഭവത്തിന്നായി കല്പിച്ചു തരുന്നതുമായ അവന്റെ മെയ്യായ
ശരീരവും രക്തവും ആകുന്നു. [ 231 ] ൬൨. ചോ. തിരുവത്താഴത്തിൻ സ്ഥാപനവചനം ഏതു?

ഉ. "ഞാനാകട്ടെ കൎത്താവിൽനിന്നു പരിഗ്രഹിച്ചു നിങ്ങ
ൾക്കും ഏല്പിച്ചതു എന്തെന്നാൽː കൎത്താവായ യേശു താൻ കാ
ണിച്ചുകൊടുക്കപ്പെട്ട നാൾ രാത്രിയിൽ അപ്പത്തെ എടുത്തു,
സ്തോത്രം ചൊല്ലി നുറുക്കി പറഞ്ഞുː വാങ്ങി ഭക്ഷിപ്പിൻ, ഇതു
നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു;
എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്പിൻ. അപ്രകാരം തന്നെ
അത്താഴം കഴിഞ്ഞ ശേഷം പാനപാത്രത്തെയും എടുത്തു പറ
ഞ്ഞുː ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം
ആകുന്നു; ഇതിനെ കുടിക്കുമ്പോഴൊക്കെയും എന്റെ ഓൎമ്മെക്കാ
യിട്ടു ചെയ്പിൻ. എന്തെന്നാൽː നിങ്ങൾ ഈ അപ്പം ഭക്ഷിക്ക
യും ഈ പാനപാത്രം കുടിക്കുയും ചെയ്യുമ്പോഴൊക്കെയും കൎത്താ
വു വരുവോളത്തിന്നു അവന്റെ മരണത്തെ അറിയിക്കുന്നു".
(൧ കൊരി. ൧൧, ൨൩ - ൨൭.)

൬൩. ചോ. അതിന്റെ പ്രയോജനം എന്തു?

ഉ."ഇതു നിങ്ങൾക്കുവേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീ
രം" എന്നും "അനേകർക്കു വേണ്ടി പാപമോചനത്തിന്നായി ഒഴി
ക്കപ്പെടുന്ന എന്റെ രക്തം" എന്നും യേശു അരുളിച്ചെയ്തതി
നാൽ പാപമോചനവും നിത്യജീവനും ഭാഗ്യവും അതിന്റെ ഫ
ലമാകുന്നു എന്നു കാണുന്നു. പാപമോചനം എവിടെയോ അ
വിടെ ജീവനും ഭാഗ്യവും ഉണ്ടു.

൬൪. ചോ. ശരീരപ്രകാരമുള്ള ഈ ഭോജനപാനീയങ്ങൾകൊണ്ടു ഇത്ര വലി
യവ സാധിക്കുമോ?

ഉ. ഭക്ഷിക്കയും കുടിക്കയും മാത്രം പോരാ; നിങ്ങളുടെ പാ
പമോചനത്തിനായി ഇവ നുറുക്കപ്പെട്ടും ഒഴിക്കപ്പെട്ടുമിരിക്കുന്നു
എന്നു യേശു ചൊന്ന തിരുവചനവും ഇവറ്റോടു ചേൎന്നിരിക്കേ
ണം. ഈ വചനവും ഭക്ഷിച്ചു കുടിക്ക എന്നുള്ളതും ഈ ചൊ
ല്ക്കുറിയുടെ മുഖ്യകാൎയ്യം ആകുന്നു; ഈ വചനത്തെ വിശ്വസി
ക്കുന്നവന്നു പാപമോചനമുണ്ടു നിശ്ചയം. [ 232 ] ൬൫. ചോ. തിരുവത്താഴത്തെ യോഗ്യമായി അനുഭവിക്കുന്നവൻ ആർ?

ഉ. ഉപവാസം മുതലായ പുറമേയുള്ള ഒരുമ്പാടുകൾ ന
ല്ലതാകുന്നെങ്കിലും ഇതിന്നു അവ പോരാ; "നിങ്ങളുടെ പാപ
മോചനത്തിന്നായി ഇതു നുറുക്കപ്പട്ടും ഒഴിക്കപ്പെട്ടും ഇരിക്കുന്നു"
എന്ന ദിവ്യവാക്കിനെ സത്യമായി വിശ്വസിക്കുന്നവനും നടപ്പിൽ
ഗുണപ്പെടുവാൻ ആഗ്രഹിക്കുന്നവനുമത്രെ യോഗ്യൻ. ഈ വച
നങ്ങളെ വിശ്വസിക്കാതെ സംശയിക്കുന്നവർ ആയോഗ്യൻ ആ
കയാൽ "നിങ്ങൾക്കായി" എന്ന വാക്കിനെ സ്വീകരിപ്പാൻ വി
ശ്വസിക്കുന്ന ഹൃദയം ആവശ്യം.

൬-ാം അദ്ധ്യായം.

താക്കോലുകളുടെ അധികാരം.

൬൬. ചോ. താക്കോലുകളുടെ അധികാരം എന്തു?

ഉ. യേശുക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷത്തിന്റെ
ഘോഷണാധികാരം തന്നെ.

ഉ. കൎത്താവായ യേശു ശിഷ്യരോടു കല്പിച്ചിതുː നിങ്ങളെ
കേൾക്കുന്നവൻ എന്നെ കേൾക്കുന്നു. നിങ്ങളെ തള്ളുന്നവൻ
എന്നെ തള്ളുന്നു (ലൂക്ക. ൧൦, ൧൬). പിതാവു എന്നെ അയച്ച
പ്രകാരം ഞാനും നിങ്ങളെ അയക്കുന്നു. പരിശുദ്ധാത്മാവിനെ
കൈക്കൊൾവിൻǃ ആൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മോചി
ച്ചാൽ അവൎക്കു മോചിക്കപ്പെടുന്നു. ആൎക്കെങ്കിലും പിടിപ്പിച്ചാൽ
അവൎക്കു പിടിപ്പിക്കപ്പെട്ടിരിക്കുന്നു. (യോഹ. ൨൦, ൨൧ - ൨൩).
പിന്നെ പേത്രനോടു കല്പിച്ചതുː സ്വൎഗ്ഗരാജ്യത്തിന്റെ താക്കോ
ലുകളെ ഞാൻ നിണക്കു തരും; നീ ഭൂമിമേൽ വിലക്കി കെട്ടുന്നതു
ഒക്കയും സ്വൎഗ്ഗങ്ങളിൽ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിമേൽ സമ്മ
തിച്ചു അഴിക്കുന്നതു ഒക്കയും സ്വൎഗ്ഗങ്ങളിൽ അഴിഞ്ഞിരിക്കുകയും
ചെയ്യും. (മത്ത. ൧൬, ൧൯.)

"https://ml.wikisource.org/w/index.php?title=സഭാപ്രാർത്ഥനാപുസ്തകം&oldid=210362" എന്ന താളിൽനിന്ന് ശേഖരിച്ചത്