Jump to content

സത്യവേദകഥകൾ ഒന്നാം ഖണ്ഡം (1849)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സത്യവേദകഥകൾ ഒന്നാം ഖണ്ഡം (1849)

[ 5 ] 1.

സത്യവെദ കഥകൾ

ഒന്നാംഖണ്ഡം

പഴയനിയമത്തിൽനിന്ന്എടുത്തവ

അമ്പത്തരണ്ടു

തലശ്ശെരിയിലെ ഛാപിതം

൧൮൪൯ [ 7 ] സത്യവെദകഥകൾ

൧.സൃഷ്ടി


ആദിയിൽദൈവംതന്റെതിരുവചനത്താലെപരലൊകത്തെ
യുംഭൂലൊകത്തെയുംസൃഷ്ടിച്ചു-അതിന്നുമുമ്പെഅവൻഅല്ലാതെ
മറ്റൊന്നും ഉണ്ടായില്ല-ദൈവംഅത്രെആദ്യന്തമില്ലാത്തവൻ ത
ന്റെഇഷ്ടപ്രകാരംഎന്തെങ്കിലുംസൃഷ്ടിപ്പാൻശക്തനാകുന്നു-സകലത്തി
ലുംഎണ്ണംതൂക്കംഅളവുഎന്നിവപ്രമാണിച്ചുനടത്തുകകൊണ്ടുപരലൊ
കഭൂലൊകങ്ങളെ ക്ഷണത്തിൽ അല്ലക്രമെണയത്രെനിൎമ്മിപ്പാൻഅ
വന്നുതിരുമനസ്സുണ്ടായതു-ദൈവംആറുദിവസങ്ങൾ്ക്കുള്ളിൽപരലൊക
ഭൂലൊകങ്ങളെഉണ്ടാക്കിയപ്രകാരംപറയാം.

പ്രകാശമുണ്ടാകട്ടെഎന്നുദൈവംകല്പിച്ചപ്പൊൾ പ്രകാശം ഉണ്ടായിഅ
വൻ പ്രകാശത്തെയുംഇരുട്ടിനെയും വെൎത്തിരിച്ചതിനാൽ ഒന്നാമതപ
കലും രാവും ഉണ്ടായി-൨ാം ദിവസത്തിൽ ഭൂമിയെചുറ്റിയിരിക്കുന്ന
തട്ടിനെഉണ്ടാക്കിതട്ടിന്റെകീഴും മെലുമുള്ള വെള്ളങ്ങളെ വെൎത്തിരിച്ചു
തട്ടിന്നു ആകാശംഎന്ന്പെർ വിളിച്ചു-൩ാം ദിവസത്തിൽവെള്ളത്തെ
യുംഭൂമിയെയും വിഭാഗിച്ചുഭൂമിയിൽനിന്നുപുല്ലുകളെയും ഫലവൃ
ക്ഷങ്ങളെയും മുളപ്പിച്ചു-൪ാം ദിവസത്തിൽ കാലഭെദങ്ങളെ അറിയി
പ്പാൻപകലിന്നു ആദിത്യനെയും രാത്രിക്കു ചന്ദ്രനെയും നക്ഷത്രങ്ങളെ
യും ഉണ്ടാക്കി-൫ാം ദിവസത്തിൽ വെള്ളങ്ങളിൽ നീന്തുന്ന പലവിധപുഴു
മീൻ‌ ജന്തുക്കളെയും ആകാശത്തിൽപറക്കുന്നസകലവിധ പക്ഷികളെയും
പടെച്ചു, നിങ്ങൾ പെരുകി നിറഞ്ഞു കൊൾവിൻ എന്നനുഗ്രഹിച്ചു-൬ാം
ദിവസത്തിൽ ദൈവം പല ജാതി കാട്ടുമൃഗങ്ങളെയും നാട്ടുമൃഗങ്ങളെ
യുംഭൂമിയിൽ നിന്നു ഉളവാക്കിയശെഷം സമുദ്രത്തിൽഉള്ളമത്സ്യങ്ങളെയും [ 8 ] ആകാശത്തിലെപക്ഷികളെയും മൃഗജാതികളെയും നിലത്തിഴയുന്നസക
ല ജന്തുക്കളെയും ഭൂമിയെയും ഒക്ക ഭരിച്ചുകൊൾ്വാൻനമ്മുടെ രൂപത്തി
ൽ മനുഷ്യനെ ഉണ്ടാക്കെണംഎന്നു വെച്ചുതന്റെ സാദൃശ്യത്തിൽഅ
വനെസൃഷ്ടിച്ചു -ആണും പെണ്ണുമായി അവരെനിൎമ്മിച്ചാറെഇരുവരൊടു
നിങ്ങൾ വൎദ്ധിച്ചു ഭൂമിയിൽ നിറഞ്ഞുഅതിനെ അടക്കികൊൾ്വിൻ എന്നുപ
റഞ്ഞു അനുഗ്രഹിച്ചശെഷം ദൈവം താൻ സൃഷ്ടിച്ചതതൊക്കയും നൊക്കി
ഇതാ അവ ഏറ്റവുംനല്ലവ എന്നുകണ്ടു ൬ാംദിവസത്തിലെപ്രവൃത്തി
യെതീൎത്തു- ൭ാംദിവസത്തിൽ സകല പ്രവൃത്തികളിൽനിന്നും നിവൃത്ത
നായി മനുഷ്യൎക്ക ആ ൭ാംദിവസത്തെനിവൃത്തി നാളാക്കി അനുഗ്രഹി
ക്കയുംചെയ്തു-

൨. പാപപതനം

ദൈവം ഒരു നല്ല തൊട്ടത്തെ ഉണ്ടാക്കി ആദ്യമനുഷ്യനെ അതിൽ പാൎപ്പി
ച്ചു-ആ തൊട്ടത്തിൽ കാഴ്ചെക്ക സുന്ദരമായും ഭക്ഷണത്തിന്നു യുക്തമാ
യുമുള്ള പലവിധ ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നു-നടുവിൽ ഇരിക്കുന്ന ജീ
വവൃക്ഷം ഗുണദൊഷങ്ങളെ അറിയിക്കുന്ന വൃക്ഷം എന്നീ വിശിഷ്ട
മരങ്ങളെ ദൈവം മനുഷ്യന്നുകാട്ടി,അവനൊടു തൊട്ടത്തിലെ മറ്റുസ
കലവൃക്ഷഫലങ്ങളെയും ഭക്ഷിക്കാം.ഗുണദൊഷങ്ങളെ അറിയിക്കുന്ന
വൃക്ഷത്തിൻ ഫലംമാത്രം ഭക്ഷിക്കരുത്‌ഭക്ഷിക്കുംദിവസംനീ മരിക്കുംനി
ശ്ചയംഎന്നുകല്പിച്ചു-


അനന്തരം മൃഗങ്ങളിൽ കൌശലമുള്ള പാമ്പതൊട്ടത്തിൽചെന്നു സ്ത്രീ
യൊടു നിങ്ങൾസകല വൃക്ഷത്തിൽനിന്നും ഭക്ഷിക്കരുത്എന്ന്ദൈവംനി
ശ്ചയമായി കല്പിച്ചിട്ടുണ്ടൊ എന്ന്ചൊദിച്ചപ്പൊൾസ്ത്രീ പറഞ്ഞു തൊട്ട
ത്തിലെ ഫലത്തെ ഒക്കയുംഞങ്ങൾ്ക്കുഭക്ഷിക്കാം എങ്കിലും നിങ്ങൾ മരി
ക്കാതെ ഇരിക്കെണ്ടതിന്നു നടുവിൽ ഇരിക്കുന്നഒരു വൃക്ഷത്തിൻഫല
ത്തെമാത്രംതൊടുകയും ഭക്ഷിക്കയുംചെയ്യരുത്എന്നുദൈവത്തിന്റെ
അരുളപ്പാടാകുന്നു-എന്നത്‌ കെട്ടു പാമ്പുനിങ്ങൾ മരിക്കയില്ല നിങ്ങൾ [ 9 ] ഭക്ഷിക്കുമ്പൊഴെക്കു നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടുംഗുണദൊഷങ്ങ
ളെ അറിഞ്ഞു ദൈവത്തെപൊലെഇരിക്കും എന്നറിഞ്ഞത്കൊണ്ടത്രെ
ആയവൻ അതിനെ വിരൊധിച്ചുഎന്നു പറഞ്ഞപ്പൊൾ ആ വൃക്ഷത്തിൻ
ഫലം കാഴ്ചക്ക് യൊഗ്യവും ഭക്ഷണത്തിന്നു നല്ലതും ബുദ്ധിവൎദ്ധനവു
മായിരിക്കും എന്ന്സ്ത്രീ കണ്ടുഫലത്തെപറിച്ചു ഭക്ഷിച്ചുഭൎത്താവിന്നും കൊ
ടുത്താറെ അവനും ഭക്ഷിച്ചു-അപ്പൊൾ അവരിരുവരുടെയും ക
ണ്ണുകൾ തുറന്നു അവർ നഗ്നന്മാർ എന്നറിഞ്ഞുഅത്തി ഇലകളെകൂട്ടിതു
ന്നി തങ്ങൾ്ക്ക ഉടുപ്പുകളെ ഉണ്ടാക്കി-

പിന്നെ വൈകുന്നെരത്തു കുളിരുള്ളപ്പൊൾ ദൈവമായ യഹൊവ തൊ
ട്ടത്തിൽ സഞ്ചരിച്ചാറെ ആദാമും ഭാൎയ്യയും അവന്റെ ശബ്ദം കെട്ടിട്ടു സ
ന്നിധിയിൽ നിന്നുഒടി തൊട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു
അപ്പൊൾ യഹൊവ ആദാമെ നീ എവിടെ എന്നുവിളിച്ചു അതിന്നു അവൻ
തിരുശബ്ദത്തെകെട്ടു നഗ്നനാകകൊണ്ടു ഞാൻ ഭയപ്പെട്ടു ഒളിച്ചു എ
ന്നു പറഞ്ഞാറെ ദൈവം നീ നഗ്നൻ എന്നനിന്നൊടു അറിയിച്ചതാർ ഭക്ഷി
ക്കരുത്എന്ന ഞാൻ വിരൊധിച്ച വൃക്ഷത്തിൻഫലംനീ ഭക്ഷിച്ചിട്ട
ല്ലൊ എന്നചൊദിച്ചശെഷം ആദാംപറഞ്ഞു നീ എന്നൊടകൂടെ ഇരി
പ്പാൻ തന്നിട്ടുള്ളസ്ത്രീതന്നെ വൃക്ഷത്തിൻഫലം എനിക്കതന്നു ഞാൻ ഭ
ക്ഷിക്കയുംചെയ്തു- അപ്പൊൾ ദൈവം സ്ത്രീയൊടു നീ ചെയ്തിട്ടുള്ളതെ
ന്തെന്നു ചൊദിച്ചു അതിന്നുസ്ത്രീ സൎപ്പംഎന്നെ ചതിച്ചത്കൊണ്ടു ഞാൻ ഭ
ക്ഷിച്ചു എന്നു പറഞ്ഞു-

അതിന്റെ ശെഷം ദൈവംപാമ്പിനൊടു പറഞ്ഞു നീ ഇതിനെ ചെ
യ്തത്കൊണ്ടു എല്ലാ ജന്തുക്കളിലും ഞാൻനിന്നെ ശപിക്കുന്നു നീ ജീവിച്ചി
രിക്കുന്നവരെക്കും ഉരസ്സുകൊണ്ടുനടന്നു പൊടിതിന്നും നിണക്കും സ്ത്രീക്കും
നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും ഞാൻ ശത്രുത്വം ഉണ്ടാക്കും ആ
യവൻ നിന്റെ തലയെ ചതെക്കും നീ അവന്റെ മടമ്പു ചതെക്കും എന്നു
കല്പിച്ചശെഷം സ്ത്രീയൊടു നിണക്ക ഗൎഭധാരണത്തെയും ദുഃഖത്തെയും [ 10 ] ഞാൻ ഏറ്റവും വൎദ്ധിപ്പിക്കും നീ വെദനയൊടെ പൈതങ്ങളെ പ്രസവി
ക്കും നിന്റെ ഇഛഭൎത്താവിന്നു താണിരിക്കയുംഅവൻ നിന്റെ മെൽവാ
ഴുകയും ചെയ്യും എന്ന്കല്പിച്ചാറെ ആദാമിനൊടു നീ ഭാൎയ്യയുടെ വാക്ക്
അനുസരിച്ചു എന്റെ വാക്കിനെ തള്ളികളഞ്ഞു ആ ഫലം ഭക്ഷിച്ചതു
കൊണ്ടു നിന്റെ നിമിത്തംഭൂമിക്കുശാപം ഉണ്ടു നിന്റെ ആയുസ്സുള്ളനാ
ൾ ഒക്കയും ദുഃഖത്തൊടു കൂടെ അതിൻ‌ഫലത്തെ നീ ഭക്ഷിക്കും അതുനി
ണക്കമുള്ളുകളെയും കാരകളെയും മുളപ്പിക്കുംനീ നിലത്തുനിന്ന്എ
ടുത്ത പൊടിയാകുന്നു പൊടിയിൽ പിന്നെയും ചെരുകയും ചെയ്യും നിന്റെ
മുഖത്തെ വിയൎപ്പൊടുകൂടി നീഅപ്പം ഭക്ഷിക്കുംഎന്ന്‌കല്പിച്ചുതീൎത്തു പി
ന്നെ അവരെ തൊട്ടത്തിൽ‌ നിന്നുപുറത്താക്കി ജീവവൃക്ഷവഴിയെ കാ
ക്കെണ്ടതിന്നു എല്ലാടവും തിരിഞ്ഞുമിന്നുന്ന അഗ്നിവാളെ ധരിക്കുന്ന ഖ
രുബിമാരെ സ്ഥാപിക്കയും ചെയ്തു-

൩. സഹോദരവധം

ആദാമിന്റെ പുത്രരിൽ ജ്യെഷ്ഠനായ കായിൻ കൃഷിക്കാരനും അനു
ജനായ ഹബെൽ ഇടയനുമായിതീൎന്നു-ഒരുദിവസം ഇരുവരും ബലി
കഴിപ്പാൻ വന്നപ്പൊൾ കായിൻ കൃഷിഫലങ്ങളെയും ഹബെൽ ആട്ടിങ്കൂട്ടത്തി
ലുള്ള കടിഞ്ഞൂൽകുട്ടികളെയും കൊണ്ടുവന്നു അൎപ്പിച്ചാറെ യഹൊവ
വിശ്വാസമുള്ള ഹബെലിന്റെ കാഴ്ചയിൽ ആദരിച്ചു കായിന്റെ ബ
ലിയെ നിരസിച്ചു. കഠിനനും അസൂയക്കാരനുമായ ഇവൻ അതി
നെ കണ്ടപ്പൊൾ ഏറ്റവുംകൊപിച്ചു മുഖപ്രസാദംകൂടാതെനിന്നു-എ
ന്തിന്നു കൊപം ഉണ്ടാകുന്നു എന്തിന്നുനിൻമുഖം ക്ഷീണിക്കുന്നു നീ നന്മ
ചെയ്യുന്നു എങ്കിൽഗുണം ഉണ്ടാകയില്ല യൊന ന്മചെയ്യാഞ്ഞാൽ പാപം
വാതില്ക്കൽകിടക്കയും നിന്റെ മെൽ ആഗ്രഹംവെക്കയും ചെയ്യുന്നുവല്ലൊ ആ
യതിനെ നീ അടക്കെണംഎന്നീവണ്ണം യഹൊവ പറഞ്ഞതു കായിൻ കെ
ട്ടു പിന്നെ അനുജനൊടു സ്നെഹമായി സംസാരിച്ചുഎങ്കിലും പറമ്പിൽവെ
ച്ചു അവനെ കൊല്ലുകയുംചെയ്തു[ 11 ] അനന്തരം യഹോവ നിന്റെ അനുജനായ ഹബെൽ എവിടെ എ
ന്ന്ചൊദിച്ചതിന്നു ഞാൻ അറിയുന്നില്ല അനുജന്റെ കാവല്കാരൻ ഞാ
നൊ എന്ന്കായിൻ പറഞ്ഞാറെ യഹൊവ നീ എന്തു ചെയ്തു നിന്റെ അനു
ജന്റെ രക്തം നിലത്തുനിന്നു എന്നൊടു നിലവിളിക്കുന്നു സഹൊദരവധം
കൊണ്ടുരക്തം കുടിച്ചിട്ടുള്ള ഭൂമിയിൽനിന്ന്നീ ശപിക്കപ്പെട്ടവൻ കൃഷിചെ
യ്യുമ്പൊൾ അതു തന്റെസാരം നിണക്ക തരികയില്ല ഭൂമിയിൽ ഉഴലുന്നവ
നും അലയുന്നവനുമാകും എന്ന്കല്പിച്ചപ്പൊൾ കായിൻ ദൈവത്തൊടു പ
റഞ്ഞു എന്റെ പാപംക്ഷമിപ്പാൻ കഴിയാത്തവണ്ണം വലിയതാകുന്നു- ഇ
പ്പൊൾ കാണുന്നവൻ എല്ലാംഎന്നെകൊല്ലും-എന്നാറെ യഹൊവ അത
രുത്എന്നു ചൊല്ലി ഒരുത്തനും അവനെ കൊല്ലാതെ ഇരിപ്പാൻ മുഖത്ത
ഒരടയാളം വെക്കയുംചെയ്തു-

അതിന്റെ ശെഷം കായിൻ ഭാൎയ്യാപുത്രന്മാരൊടു കൂട യഹൊവയുടെ സ
ന്നിധിയിൽ നിന്നുപുറപ്പെട്ടു പൊയിനൊത്ത്എന്ന നാട്ടിൽ എത്തി ഒരു
പട്ടണം ഉണ്ടാക്കി അതിന്നു ആദ്യജാതനായ ഹനൊക്കിന്റെ പെർ വി
ളിച്ചു- ഇത്‌സംഭവിച്ചപ്പൊൾ ആദാമിന്നു ൧൩൦ വയസ്സായിരുന്നു-അ
ക്കാലത്ത്ഹവ പിന്നെയും ഒരുപുത്രനെ പ്രസവിച്ചു ഹാബെലിന്നു പക
രം ഈ സന്തതി ദൈവം തന്നു എന്നുരച്ചു സന്തൊഷിച്ചുശെത്ത്എന്നപെ
ർ വിളിക്കയും ചെയ്തു-

൪. ജലപ്രളയം

ആദ്യമനുഷ്യൎക്ക ആരൊഗ്യവും ദീൎഘായുസ്സും വളരെ ഉണ്ടായിരുന്നു-ആദാം
തന്റെ സന്തതിയെ ൧൦തലമുറയൊളം കണ്ടു.൯൩൦.വയസ്സുള്ളവവനാ
യി മരിച്ചു-നൊഹ.൯൫൦-മത്തുശലാ-൯൬൯-വയസ്സൊളം ജീവിച്ചു-ഈ
ദീൎഘായുസ്സു നിമിത്തം മനുഷ്യവൎഗ്ഗം ഭൂമിയിൽ വളരെ പെരുകി അഹംഭാ
വം ശാഠ്യം കാമവികാരം മുതലായദുൎഗ്ഗുണങ്ങളും അതിക്രമിച്ചു വന്നാറെ യ
ഹൊവ മാംസസ്വാഭാവമുള്ള മനുഷ്യരൊടു എന്റെ ആത്മാവ്എപ്പൊഴും
വിവാദിക്കുന്നില്ല അവൎക്ക ഇനി ൧൨൦ സംവത്സരം ഇടയുണ്ടു എന്ന് [ 12 ] കല്പിച്ചു-അക്കാലത്തിലെ ജനങ്ങളുടെ ദുൎന്നടപ്പിനെ വിരൊധിപ്പാൻ ദൈ
വം ക്ഷാമം പകൎപ്പുദീനം മുതലായ ശിക്ഷകളെ പ്രയൊഗിക്കാതെ വെദവുംനീ
തിശാസ്ത്രവും എഴുതിച്ചിട്ടില്ലായ്കകൊണ്ടു തന്റെ ആത്മാവിനാൽ അത്രെ
ബൊധംവരുത്തി-

അതിന്റെ ശെഷം യഹോവ ഞാൻസൃഷ്ടിച്ച മനുഷ്യരെ ഇപ്പൊൾ ഭൂമി
യിൽ നിന്നുനശിപ്പിക്കും എന്നും‌ നൊഹനീതിമാനും ഉത്തമനുമായി എന്നൊ
ടു ഐക്യമായി നടന്നതുകൊണ്ടു അവന്നു എന്റെകൃപലഭിക്കെണം എ
ന്നും നിശ്ചയിച്ചു അവനൊടു ഞാൻഭൂമിമെൽ ജലപ്പെരുക്കം വരുത്തുന്നത്
കൊണ്ടു നീ ൩൦൦മുഴം നീളവും ൫൦മുഴംവീതിയും ൩൦മുഴം ഉയരവുംഉള്ള ഒ
രു പെട്ടകം ഉണ്ടാക്കി അതിനെ പലമുറികളൊടുകൂടെ തീൎത്തശെഷം നീയും
ഭാൎയ്യാപുത്രന്മാരും പുത്രഭാൎയ്യമാരും അതിൽപ്രവെശിക്കയും നിന്നൊടു കൂട ജീ
വനൊടെ രക്ഷിപ്പാനായി സകലജന്തുക്കളിൽ ആണുംപെണ്ണുമായി ഈ
രണ്ടീ രണ്ടുകൂടെ ചെൎത്തു നിങ്ങൾ്ക്കും അവറ്റിന്നും ഭക്ഷിപ്പാൻ വെണ്ടുന്നതെ
ല്ലാം ശെഖരിക്കയും വെണം എന്ന് കല്പിച്ചു നൊഹ പണിതുടങ്ങി തീൎക്ക
യും ചെയ്തു-

അനന്തരം ദൈവകല്പന കെട്ടിട്ടു നൊഹ തന്റെ ൬൦൦ാം വയസ്സിൽ കു
ഡുംബത്തൊടു കൂടെ പെട്ടകത്തിൽ പ്രവെശിച്ചശെഷം മഹാആഴത്തിലെ ഉറ
വുകൾ എല്ലാം പിളൎന്നു ആകാശത്തിലുള്ള ജലദ്വാരങ്ങളുംതുറന്നു-പിന്നെ
൪൦പകലും രാവും ഭൂമിമെൽ പെരുമഴ ഉണ്ടായാറെ വെള്ളങ്ങൾ വൎദ്ധിച്ചു
പെട്ടകത്തെ മെല്പെട്ടു പൊങ്ങിച്ചു അങ്ങൊട്ടിങ്ങൊട്ടു ഒടിച്ചു-പിന്നെ
യും വളരെപെരുകിവന്നു ആകാശത്തിൻ കീഴിലുള്ള മലകളെ മൂടിവെ
ച്ചതല്ലാതെ ശിഖരങ്ങളിൽനിന്ന്-൧൫ മുഴം ഉയരം മെല്പെട്ടു വൎദ്ധിച്ചു-അ
പ്പൊൾ സകലമൃഗപക്ഷികളും ഇഴവജന്തുക്കളും എല്ലാമനുഷ്യരും ചത്തു
പൊയി പെട്ടകംമാത്രം വെള്ളങ്ങളുടെ മീതെഒഴുകി-അങ്ങിനെ വെള്ള
ങ്ങൾ ഭൂമിയുടെമെൽ ൧൫൦ ദിവസത്തൊളം നിന്നാറെ കുറഞ്ഞു പെട്ട
കം അറരാത്ത എന്ന മലയിൽ ഉറെച്ചു-൧൦മാസം ചെന്ന ശെഷം വെള്ള [ 13 ] ങ്ങൾ അധികം കുറഞ്ഞു പൊയി മലശിഖരങ്ങൾ പൊങ്ങി വന്നു പി
ന്നെയും ൪൦ദിവസം കഴിഞ്ഞാറെ നൊഹ പെട്ടകത്തിൻ വാതിൽ തു
റന്നു ഒരുമലങ്കാക്കയെ പുറത്തുവിട്ടു ആയത്‌വെള്ളം വറ്റിപൊകുന്ന
തുവരെ വന്നുംപൊയും കൊണ്ടിരിക്കയാൽ ഒരുപ്രാവിനെയും വിട്ടു
അത്‌സുഖസ്ഥലം കാണായ്കകൊണ്ട്തിരിച്ചുവന്നു ൭ ദിവസത്തിന്റെ
ശെഷം പ്രാവിനെ പിന്നെയും വിട്ടാറെ അതൊരു ഒലിവ്‌വൃക്ഷത്തി
ന്റെ ഇലയെകൊത്തി കൊണ്ടുവന്നു-അവൻ പിന്നെയും ൭ ദിവസം
പാൎത്തിട്ടു പ്രാവിനെ പുറത്തുവിട്ടു മടങ്ങി വരായ്കകൊണ്ടു വെള്ളം എ
ല്ലാം വറ്റിപൊയി എന്നു നൊഹ നിശ്ചയിച്ചു മെൽ‌തട്ടിനെ നീക്കി ഉണ
ങ്ങിയ സ്ഥലത്തെ കണ്ടുപിന്നെയും ഏകദെശം൨മാസം കഴിഞ്ഞ
ശെഷം താനും കുഡുംബക്കാരും ജന്തുക്കളൊട് കൂട പെട്ടകത്തെ വിട്ടു പുറ
ത്തുവരികയുംചെയ്തു-

അനന്തരം നൊഹ ഹൊമബലികളെ കഴിച്ചപ്പൊൾ യഹൊവ മനുഷ്യ
ഹൃദയനിരൂപണങ്ങൾ ബാല്യം മുതൽ ദൊഷമുള്ളവയാക കൊണ്ടു
അവർ നിമിത്തമായി ഞാൻഭൂമിയെ ഇനി ശപിക്കയില്ല ഭൂമിയുള്ള
നാളൊക്കയും വിതയും കൊയ്ത്തും ശീതവുംഉഷ്ണവും വെനൽകാലവും
വൎഷകാലവും പകലുംരാവും ഇവറ്റിന്നു നീക്കിവരികയില്ല എന്നരു
ളിച്ചെയ്തു നൊഹയെ അനുഗ്രഹിച്ചു-മഴ പെയ്യുന്നതിനാലെ പെടി ഉ
ണ്ടാകരുത്‌എന്നതിന്നു അടയാളമായിട്ടു മെഘത്തിൽ ശൊഭയുള്ള
മഴവില്ലിനെ ഉണ്ടാക്കിവെച്ചു ഇത്എനിക്കും ഭൂമിയിലെ സകലജ
ഡത്തിന്നുമുള്ള നിൎണ്ണയത്തിന്നു മുദ്രയായിരിക്കുംഎന്ന്‌കല്പിക്കയും ചെ
യ്തു-

൫. ബാബെലിലെ ഗൊപുരം.

ജലപ്രളയത്തിന്റെ ശെഷം മനുഷ്യരുടെ ശരീരശക്തിയുംആയുസ്സും
ക്രമത്താലെ കുറഞ്ഞുകുറഞ്ഞുവന്നു നൊഹ പിന്നെയും൩൫൦ സംവത്സ
രം ജീവിച്ചു അവന്റെ ഇഷ്ടപുത്രനായ ശെമും൫൦൦വൎഷത്തൊളമി [ 14 ] രുന്നു തന്റെ സന്തിയെ പത്ത തലമുറയൊളം കണ്ടു-അവന്റെ പു
ത്രനായ അൎഫക്ഷാദ്‌ ൪൩൮ വയസ്സുവരെ ജീവിച്ചുഅവന്റെ പുത്രനായ
എബർ ൪൬൪ാം വയസ്സിൽ മരിച്ചു- അന്നുള്ള ജനങ്ങൾ പാപാധിക്യത്താ
ൽ അശക്തരായി തീരുകകൊണ്ടു ൨൩൦വയസ്സിൽ മെല്പെട്ടു ഒരുത്തരും
ജീവിച്ചിരുന്നില്ല അപ്പൊൾ ഹാമിന്റെ സന്തതിയിലുള്ള നിമ്രൊദ്‌മു
തലായ വീരന്മാർ പലക്രൂരപ്രവൃത്തികളെ നടത്തിഒരൊ ദെശങ്ങളെ
യും ജനങ്ങളെയും കൈവശമാക്കി പ്രഭുക്കന്മാരായി വാണുതുടങ്ങി-
ആകാലത്തൊളം ലൊകത്തിൽ എങ്ങും ഒരു ഭാഷ തന്നെ നടന്നു വ
ന്നപ്പൊൾ ഫ്രാത്ത നദിതീരത്തിലെ താണ പ്രദെശത്തുള്ള മനുഷ്യർ നാം
ഇനിമെൽഭൂമിമെൽ ചിതറാതെ ഇരിപ്പാനും സകലജാതികളും നമ്മെ
ഒൎത്തുപ്രശംസിപ്പാനും ഒരുപട്ടണത്തെയും അതിൽ ആകാശത്തൊളം
നീണ്ടുയരുന്ന ഒരുഗൊപുരത്തെയും തീൎപ്പാൻനിശ്ചയിച്ചു-പണിചെയ്യു
മ്പൊൾ ആയതു യഹോവെക്ക അനിഷ്ടമാകകൊണ്ടു അവൻ ഇറങ്ങി
വന്നു ഒരൊരുത്തരുടെ വാക്കുകൾ അന്യൊന്യം അറിയാതെ ഇരിപ്പാൻ
വെണ്ടി വെവ്വെറെ ആക്കി-അവർ ആ സ്ഥലത്തെവിട്ടു പട്ടണവും ഗൊ
പുരവും മുഴുവനും തീൎക്കാതെ ഭൂമിയിൽ എങ്ങും ഛിന്നഭിന്നമായി പൊ
വാൻ സംഗതി വരുത്തി-അന്നു മുതൽ ആ പട്ടണത്തിന്നുകലക്കം എ
ന്നൎത്ഥമുള്ള ബാബൽ എന്ന പെർ സംഭവിക്കയും ചെയ്തു-

൬. ദൈവം അബ്രഹാമിനെ വിളിച്ചത്

നൊഹ മരിക്കുന്നതിന്നു അല്പകാലം മുമ്പെ ജനങ്ങൾ ഏറ്റവും പെരുകി
പലവക ബിംബങ്ങളെയും സ്ഥാപിച്ചു പൂജിച്ചു വരുമ്പൊൾ ശെമിന്റെ
പത്താം സന്തതിയായ അബ്രാമൊടു ദൈവം അരുളിച്ചെയ്തു-അഛ്ശന്റെ
ഭവനത്തെയും ജന്മദെശത്തെയും ബന്ധുജനങ്ങളെയും നീ വിട്ടു പു
റപ്പെട്ടു ഞാൻ കാണിക്കും ദെശത്തെക്ക പൊക അവിടെ ഞാൻ നിന്നെ
അനുഗ്രഹിച്ചു വലിയ ജാതിയാക്കി നിന്റെ നാമത്തിന്നു നിത്യകീൎത്തി
യും സൎവ്വവംശങ്ങൾ്ക്കും നിന്നാൽ അനുഗ്രഹവും വരുത്തും നിന്നെ അനുഗ്ര [ 15 ] ഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും ശപിക്കുന്നവരെ ശപിക്കും എന്ന
തുകെട്ടു അബ്രാം ൭൫ വയസ്സുള്ളവനായി ഭാൎയ്യയെയും അനുജന്റെ
പുത്രനായ ലൊത്തനെയും കൂട്ടികൊണ്ടു കനാൻദെശത്തെക്ക യാത്ര
യായി എത്തുകയും ചെയ്തു-

അവിടെ ഇരിക്കുന്ന സമയത്ത്തനിക്കും ലൊത്തനും കന്നുകാലികൾ മുത
ലായ സമ്പത്തുകൾ വളരെ ഉണ്ടാകകൊണ്ടു ഒന്നിച്ചു പാൎപ്പാൻ ആ ഭൂമിപൊ
രാതെ ഇരുന്നു-ഇരുവരുടെ മൃഗകൂട്ടങ്ങളെ മെയിക്കുന്ന ഇടയന്മാർ തമ്മിൽ
കലശൽഉണ്ടായത്അബ്രാം അറിഞ്ഞു ലൊത്തനൊടു എനിക്കും നിണ
ക്കും നമ്മുടെ ഇടയൎക്കും തമ്മിൽ വിവാദം ഉണ്ടാകരുത്‌നാം സഹൊദരന്മാര
ല്ലൊ ആകുന്നത്- ദെശം ഒക്കയും നിന്റെ മുമ്പാകെ ഇരിക്കുന്നുവല്ലൊ
നീ എന്നെ വിട്ടു ഇടത്തൊട്ടു മാറുന്നെങ്കിൽ ഞാൻ വലത്തൊട്ടു പൊകാം
വലത്തൊട്ടു നീ പൊകുന്നെങ്കിൽ ഞാൻ ഇടത്തൊട്ടു തിരിഞ്ഞു കൊള്ളാം
എന്ന പറഞ്ഞിട്ടു ലൊത്തൻ‌കിഴക്കദെശം തൊട്ടത്തിന്നു സമംഎന്ന്ക
ണ്ടു യൎദ്ദൻനദി ഒഴുകുന്ന സമഭൂമിയിൽ ഇറങ്ങി സൊദൊം പട്ടണത്തിൽ
ചെന്നുവസിച്ചു- അബ്രാമൊ കനാൻ ദെശത്തു തന്നെ പാൎക്കയും ചെയ്തു-

൭. അബ്രഹാമിന്റെ വിശ്വാസം.

അബ്രാം ഇപ്രകാരം ചെയ്കകൊണ്ടു യഹൊവ അവനെ അനുഗ്രഹിച്ചു,
അവനൊടു നീ ഭയപ്പെടരുത്‌ നിണക്ക പലിശയും പ്രതിഫലവും ഞാൻ തന്നെ
ആകുന്നു എന്ന്‌ പറഞ്ഞു-തനിക്ക സന്തതി ഇല്ലായ്കകൊണ്ട്അവൻ ദുഃ
ഖിച്ചിരുന്നപ്പൊൾ നീ ആകാശത്തിലെക്ക നൊക്കുക നക്ഷത്രങ്ങളെ എ
ണ്ണുവാൻ കഴിയുമൊ അപ്രകാരം ഞാൻ നിണക്ക സന്തതിയെ വൎദ്ധിപ്പി
ക്കും എന്നുള്ള യഹൊവയുടെ അരുളപ്പാടിനെ പരിഗ്രഹിച്ചു അവനി
ൽ വിശ്വസിച്ചു യഹൊവ അതിനെ അവന്നു നീതി എന്നെണ്ണുകയും
ചെയ്തു-

അവന്നു ൯൯ വയസ്സായപ്പൊൾ യഹൊവ പ്രത്യക്ഷനായി കല്പി
ച്ചത്‌ഞാൻ സൎവ്വശക്തനായ ദൈവം എന്റെ മുമ്പാകെ നടന്നുകൊണ്ടു [ 16 ] പൂൎണ്ണഗുണവാനായിരിക്ക എന്നാലെ ഞാൻ നിന്നൊടു എന്റെ നിൎണ്ണ
യം സ്ഥാപിക്കും വളരെ ജാതികൾ്ക്കും നീ പിതാവായിതീരും-ആയത് കൊ
ണ്ട് നിന്റെ പെർ അബ്രാം എന്നല്ല കൂട്ടത്തിന്റെ അഛ്ശൻ എ
ന്നൎത്ഥമുള്ള അബ്രഹാം എന്ന്‌ വിളിക്കും- പിന്നെ യഹൊവ തന്റെ നി
ൎണ്ണയത്തിന്നു അടയാളമായി ചെലാകൎമ്മത്തെ ആചാരമാക്കി കല്പിച്ചു-
അതിന്റെ ശെഷം അബ്രഹാം ഒരു ദിവസം ഉച്ചെക്കു കൂടാരവാതുക്ക
ൽ ഇരുന്നപ്പൊൾ യഹൊവ പ്രത്യക്ഷനായി അത്‌ എങ്ങിനെ എന്നാ
ൽ അവൻ നൊക്കിയപ്പൊൾ ൩ ആളുകൾ തന്റെ അടുക്കെവരുന്നത്‌കണ്ടു
ഒടിചെന്നു എതിരെറ്റു നിലം വരെ വണങ്ങി പറഞ്ഞു കൎത്താവെ
നിന്റെ കണ്ണുകളിൽ കൃപ ജനിച്ചു എങ്കിൽ നിന്റെ ദാസനെ ഒഴിച്ചു
പൊകരുതെ-മരത്തിൻ കീഴിൽ ആശ്വസിച്ചു അല്പം തിന്നുകുടിച്ചു കൊ
ള്ളെണ്ണം എന്നപെക്ഷിച്ചു സമ്മതിച്ചശെഷം അകത്തുചെന്നു ഭാ
ൎയ്യയായ സാറയൊടു നീ വെഗം അപ്പം ഉണ്ടാക്കുക എന്നു പറഞ്ഞു താൻ
ഒരു കന്നുകുട്ടിയെ പാകംചെയ്യിച്ചു കൊണ്ടുവന്നു അപ്പവും പാലും വെ
ണ്ണയും ഒക്ക അവരുടെ മുമ്പാകെ വെച്ചു അവർ ഭക്ഷിച്ചു കൊണ്ടിരി
ക്കുമ്പൊൾ കൎത്താവായവൻ പറഞ്ഞു ഒരു സംവത്സരത്തിന്റെ ശെഷം
ഞാൻ മടങ്ങിവരും അപ്പൊൾ നിന്റെ ഭാൎയ്യെക്ക ഒരു പുത്രൻ ഉണ്ടാ
കും എന്നത്‌ അവന്റെ പിന്നിൽ കൂടാരവാതുക്കൽ നില്ക്കുന്ന സാറ കെ
ട്ടു ഉള്ളം കൊണ്ടു ചിരിച്ചപ്പൊൾ കൎത്താവ്‌സാറാ ഇതു ചൊല്ലി ചിരിക്കുന്ന
തു എന്തു യഹൊവയാൽ കഴിയാത്ത കാൎയ്യമുണ്ടൊ എന്ന്‌ കല്പിച്ചാറെ
സാറ ഞാൻ ചിരിച്ചില്ല എന്ന്‌നിഷെധിച്ചതിന്നു അവൻ അല്ല നീ
ചിരിച്ചു നിശ്ചയം എന്ന്‌വാക്ക ശിക്ഷ കഴിക്കയും ചെയ്തു-

അനന്തരം ആ പുരുഷന്മാർ മൂവരും എഴുനീറ്റു സൊദൊമിലെക്ക പു
റപ്പെട്ടു അബ്രഹാം കൂടിപൊകുമ്പോൾ യഹൊവ ഇന്നു ഞാൻ ചെയ്വാ
നിരിക്കുന്നതിനെ അബ്രഹാമിൽ നിന്നു എങ്ങിനെ മറെക്കും ഇവൻ ത
ന്നെ മഹാജാതിയും എല്ലാജാതികൾ്ക്കും അനുഗ്രഹ സ്വരൂപനുമായി [ 17 ] തീരുമല്ലൊ പുത്രപൌത്രന്മാരൊടു യഹൊവയുടെ പ്രവൃത്തികളെ അ
റിയിച്ചു നീതിയും ധൎമ്മവും പ്രമാണിച്ചു നടത്തുകയും ചെയ്യും എന്നു പറഞ്ഞു
അവനൊടു സദൊം ഘൊമൊറ പട്ടണക്കാരുടെ മഹാപാപങ്ങളെ
നൊക്കി കണ്ടു ഞാൻ അവരെ നശിപ്പിപ്പാൻ പൊകുന്നു എന്നറിയിച്ചു-
എന്നാറെ അബ്രഹാം അല്ല യൊന്യായ കൎത്താവെ നീ ദുഷ്ടന്മാരൊടു കൂ
ടി നീതിമാനെയും നശിപ്പിക്കുമൊ ആ പട്ടണങ്ങളിൽ ൫൦ നീതിമാന്മാർ ഉണ്ടെ
ങ്കിൽ ക്ഷമിക്കാതെ ഇരിക്കുമൊ എന്നപെക്ഷിച്ചാറെ ൫൦ നീതിമാന്മാ
ർ ഉണ്ടെങ്കിൽ ഞാൻ ക്ഷമിക്കും എന്ന്‌യഹൊവ കല്പിച്ചു-പിന്നെയും
അവൻ അയ്യൊ കൎത്താവെ ൪൫ എങ്കിലും ൪൦ എങ്കിലും ൩൦ എങ്കിലും ൨൦
എങ്കിലും ഉണ്ടായാൽ ക്ഷമിക്കുമൊ എന്ന ക്രമെണ അപെക്ഷിച്ച
പ്പൊൾ അപ്രകാരം ആകട്ടെ എന്നൊക്കെയും യഹൊവ സമ്മതിച്ചു-ഒടു
ക്കം ഞാൻ ഒന്നു കൂടെ അപെക്ഷിക്കുന്നു പത്ത്‌ പെർ മാത്രം ഉണ്ടായാ
ൽ‌ ക്ഷമിക്കുമൊ എന്ന്‌ ചൊദിച്ചപ്പൊൾ അങ്ങിനെ ആയാലും ഞാൻ
നശിപ്പിക്കയില്ല എന്ന്‌ യഹൊവ തീൎത്തു കല്പിച്ചു മറഞ്ഞു-മറ്റെരണ്ടു
പെർ സദൊമെ നൊക്കി പൊയാറെ അബ്രഹാമും സ്വസ്ഥലത്തെ
ക്ക മടങ്ങി വരികയും ചെയ്തു-

൮. സദൊമും ഘൊമൊറയും.

ആ ദൂതന്മാർ വൈകുന്നെരത്ത സദൊമിൽ എത്തിയപ്പൊൾ ലൊത്തൻ
അവരെ കണ്ടു തൊഴുതു വഴിപൊക്കർ എന്ന്‌ വിചാരിച്ചു വീട്ടിൽ പാ
ൎപ്പിച്ചു സല്കരിച്ചതിന്റെ ശെഷം പട്ടണക്കാർ ആബാലവൃദ്ധം കൂടി
ചെന്നു ഭവനം വളഞ്ഞു യാത്രക്കാരെ അവമാനിച്ചു ഉപദ്രവിപ്പാനായി
വാതിൽ പൊളിക്കെണ്ടതിന്നു ഭാവിച്ചപ്പൊൾ അവൎക്കെല്ലാവൎക്കും
അന്ധതപിടിച്ചു-പിന്നെ ആ ദൂതന്മാർ ഈ പട്ടണത്തെ നശിപ്പിപ്പാ
നായി ദൈവം ഞങ്ങളെ അയച്ചു നിണക്ക വല്ലവർ ഉണ്ടെങ്കിൽ അവരും
നീയും ക്ഷണത്തിൽ പട്ടണം വിട്ടു പുറത്തു പൊകെണം എന്നു പറഞ്ഞ
ത്‌ ലൊത്തൻ കെട്ടു പുത്രീമാരെ കെട്ടുവാന്തക്കവണ്ണം നിയമിച്ച പുരുഷ [ 18 ] ന്മാരൊട്‌കാൎയ്യം അറിയിച്ചാറെ അവർ പരിഹസിച്ചു നിന്ദിക്കയും ചെയ്തു-
നെരം പുലരുമ്പൊൾ ദൂതന്മാർ ലൊത്തനെ ബദ്ധപ്പെടുത്തി കുഡുംബ
ത്തൊടു കൂട വെഗം പൊകെണം എന്ന്‌ പറഞ്ഞ ശെഷം താമസിച്ചാറെ
അവർ അവന്റെയും ഭാൎയ്യയുടെയും കൈപിടിച്ചു പുത്രിമാരൊട്‌ കൂടെ
പട്ടണത്തിന്നു പുറത്തുകൊണ്ട്‌ പൊയി പ്രാണരക്ഷക്കായി മണ്ടി
പൊക മറിഞ്ഞു നൊക്കരുത്‌സമഭൂമിയിൽ എങ്ങും നില്ക്കയും അരുത്
എന്ന കല്പിച്ചയച്ചു-ലൊത്തിന്റെ ഭാൎയ്യ വഴിയിൽ നിന്നു മറിഞ്ഞുനൊ
ക്കിയ ഉടനെ മരിച്ചു ഉപ്പുതൂണായിതീരുകയും ചെയ്തു-മറ്റെവർ സൊവാ
ർ എന്ന ഊരിലെത്തി സൂൎയ്യൻ ഉദിച്ചപ്പൊൾ യഹൊവ സദൊം മുതലാ
യ പട്ടണങ്ങളിൽ ഗന്ധകത്തെയും അഗ്നിയെയും വൎഷിപ്പിച്ചു അവറ്റെ
യും സമഭൂമിയും ഒക്കവെ മറിച്ചു കളഞ്ഞു ആ സ്ഥലം കടലായി തീൎന്നു
അതിന്നു ശവക്കടൽ എന്നും ഉപ്പുപൊയ്ക എന്നും പെരുകളുണ്ടായി വ
ന്നു-ദൈവം ഇങ്ങിനെ അതിക്രമക്കാരെ ഭയങ്കരമാം വണ്ണം ശിക്ഷി
ക്കും എന്നതിന്നു ആ പാഴായി കിടക്കുന്ന ദെശം നല്ല അടയാളമായി ഇന്നും
കാണ്മാൻ ഉണ്ടു-

൯. ഇഷ്മയെൽ.

അബ്രഹാമിന്നു ൮൬ാം വയസ്സിൽ ദാസീപുത്രനായ ഇഷ്മയെൽ ജനിച്ചു-
തനിക്ക ൧൦൦ വയസ്സായപ്പൊൾ വൃദ്ധയായ സാറാ ദൈവാനുഗ്രഹ
ത്താൽ ഗൎഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു അവന്നു ഇസ്ഹാൿ എന്നു
പെർ വിളിച്ചു- ഇഷ്മയെൽ പരിഹാസക്കാരനായി ചമഞ്ഞു എന്നു സാ
റാ കണ്ടു ഭൎത്താവൊട്‌ അടിമയെ അവളുടെ മകനൊടു കൂടെ പുറത്തു ത
ള്ളി കളക എന്ന്‌ പറഞ്ഞത്‌ അബ്രഹാമിന്നു അനിഷ്ടമായപ്പൊൾ ദൈ
വം അവനൊടു സാറാ ദാസിയെയും മകനെയും കുറിച്ചു പറഞ്ഞത്
കൊണ്ടു നീരസം തൊന്നരുത്‌വിശിഷ്ടസന്തതി ഇസ്ഹാക്കിൽ നിന്നു ഉ
ണ്ടാകുമല്ലൊ ആകയാൽ സാറയുടെ വാക്കുകൾ എല്ലാം നീ അനുസരി
ക്ക ദാസിപുത്രൻ നിന്റെ സന്തതിയാക കൊണ്ടു അവനെയും ഞാൻ വി [ 19 ] വിചാരിച്ചു ഒരു ജാതിയാക്കും എന്നരുളിച്ചെയ്തു-

അനന്തരം അബ്രഹാംഅപ്പവും വെള്ളത്തുരുത്തിയും എടുത്ത്‌ ഹാഗാ
രിന്നു കൊടുത്തു അവളെ പുത്രനൊടു കൂട അയച്ചു-അവൾ പൊയി കാ
ട്ടിൽ ഉഴന്നു വലഞ്ഞു തൊലിലെ വെള്ളം ചെലവായാറെ എങ്ങും അ
ന്വെഷിച്ചു വെള്ളം കിട്ടാഞ്ഞശെഷം ദുഃഖപരവശയായി മകനെ
ഒരു മരത്തിൻ ചുവട്ടിൽ കിടത്തി കുട്ടിയുടെ മരണം കണ്ടുകൂടാ എന്നു
വെച്ചു കുറെ ദൂരെ പൊയി നിന്നു നിലവിളിച്ചു കരഞ്ഞു-ബാലന്റെ ഞ
രക്കം ദൈവം കെട്ടിട്ടു ഒരു ദൂതൻ ആകാശത്ത്‌നിന്നു ഹാഗാരെ വി
ളിച്ചു നിണക്ക എന്തു വെണം ഭയപ്പെടരുത്‌എന്നും മറ്റും പറഞ്ഞു
ദൈവം അവൾ്ക്ക കണ്ണുതുറന്നു ഉറവു വെള്ളം കാണിച്ചു അപ്പൊൾ അവ
ൾ കൊരി ബാലനെ കുടിപ്പിച്ചു-ദൈവാനുകൂല്യം ഉണ്ടാക കൊണ്ടു അവ
ൻ വളൎന്നു കാട്ടിൽ തന്നെ പാൎത്തു വില്ലാളിയും ശൂരനുമായിതീൎന്നു അവ
ന്റെ ൧൨ പുത്രന്മാർ പ്രഭുക്കളായുയൎന്നു അവരിൽ നിന്നു മുഹമ്മത്ത്‌വം
ശവും അറവിജാതികൾ പലതും ഉണ്ടായ്വരികയും ചെയ്തു-

൧൦. ഇസ്ഹാക്ക.

ൟ കാൎയ്യങ്ങൾ കഴിഞ്ഞശെഷം ദൈവം അബ്രഹാമെ പരീക്ഷിക്കെ
ണ്ടതിന്നു അവനൊടു നിണക്ക അതിപ്രിയനും ഏകപുത്രനുമായ ഇസ്ഹാ
ക്കിനെ നീ കൂട്ടിക്കൊണ്ടു മൊറിയ ദെശത്തക്ക ചെന്നു ഞാൻ കാണിക്കും
മലമുകളിൽ അവനെ ഹൊമബലിയായി കഴിക്ക എന്നു കല്പിച്ചു-അ
പ്പൊൾ അബ്രഹാം അതികാലത്ത്‌എഴുനീറ്റു കഴുതെക്ക്‌ ജീൻ കെ
ട്ടി മകനെയും രണ്ടു പണിക്കാരെയും കൂട്ടിക്കൊണ്ടു ദൈവം കല്പിച്ച
ദെശത്തെക്ക്‌ പൊകയും ചെയ്തു-

മൂന്നാം ദിവസത്തിൽ ആ മലയെ കണ്ടപ്പൊൾ വെലക്കാരൊടു നിങ്ങൾ
കഴുതയൊടു കൂടെ ഇവിടെ പാൎപ്പിൻ എന്ന്‌കല്പിച്ചു വിറകെടുത്തു ഇ
സ്ഹാക്കിന്റെ ചുമലിൻ വെച്ചു തന്റെ കൈയിൽ തീയും കത്തിയും പിടി
ച്ചു ഇരുവരും ഒന്നിച്ചു പൊകുമ്പോൾ ഇസ്ഹാൿ പറഞ്ഞു അല്ലയൊ അ [ 20 ] ഛ്ശ തീയും വിറകും ഉണ്ടെല്ലൊ ഹൊമ ബലിക്കായിട്ടു ആട്ടിൻകുട്ടി എവിടെ
എന്നു ചൊദിച്ചതിന്നു എൻ‌ മകനെ ഹൊമബലിക്കായി ദൈവം തനി
ക്കു തന്നെ ഒരു ആട്ടിൻകുട്ടിയെ നൊക്കി കൊള്ളുംഎന്ന്‌അബ്രഹാം
ഉത്തരം പറഞ്ഞു ഒരുമിച്ചു നടക്കയും ചെയ്തു-

പിന്നെ ആ സ്ഥലത്ത്‌എത്തിയപ്പൊൾ അബ്രഹാം ബലിപീഠം പണി
തു വിറക അടുക്കി ഇസ്ഹാക്കിനെ കെട്ടി പീഠത്തിൽ വിറകിന്മെൽ കിട
ത്തി കൈനീട്ടി പുത്രനെ അറുക്കെണ്ടതിന്നു കത്തി എടുത്ത സമയം യ
ഹൊവയുടെ ദൂതൻ ആകാശത്ത്‌നിന്നു അബ്രഹാമെ അബ്രഹാമെ
കുഞ്ഞന്റെ മെൽ നിന്റെ കൈവെക്കരുതെ നീ ദൈവത്തെ ഭയ
പ്പെടുന്നവനാകുന്നു എന്നു ഞാൻ ഇപ്പൊൾ അറിയുന്നു എന്നു വിളി
ച്ചു പറയുന്നത്‌അബ്രഹാം കെട്ടു നൊക്കുമ്പോൾ പിന്നിൽ ഒരാണാട്ടി
നെ കാട്ടിൽ കൊമ്പു കുടുങ്ങി നിന്നത്‌കണ്ടു ചെന്നു പിടിച്ചു മകന്നു പ
കരം അറുത്തു ഹൊമബലി കഴിച്ചു-അനന്തരം യഹൊവയുടെ ദൂതൻ
ആകാശത്തനിന്നു അബ്രഹാമൊടു വിളിച്ചു പറഞ്ഞു നീ എന്റെ വാക്കിനെ അ
നുസരിച്ചു അതിപ്രിയമുള്ള ഏക പുത്രനെ വിരൊധിക്കാതെ അൎപ്പിച്ച
ത്‌കൊണ്ടു ഞാൻ നിന്നെ അനുഗ്രഹിക്കും നിന്റെ സന്തതിയെ ആകാ
ശത്തുള്ള നക്ഷത്രങ്ങളെ പൊലെ വൎദ്ധിപ്പിച്ചു അതിനെ കൊണ്ടു എന്നാ
ണ ഞാൻ ഭൂമിയിലുള്ള എല്ലാജാതികൾ്ക്കും അനുഗ്രഹം വരുത്തും എന്ന്‌സ
ത്യം കഴിച്ചു വാഗ്ദത്തം ഉറപ്പിക്കയും ചെയ്തു-

൧൧. സാറയുടെ മരണവും ശവസംസ്കാരവും

അബ്രഹാം ൬൦ സംവത്സരം കനാൻ ദെശത്തിൽ പാൎത്തു ഒരടി നിലം
പൊലും ഇല്ലായ്ക‌ കൊണ്ടു ആടുമാടുകളെയും അങ്ങിടിങ്ങിട കൊണ്ടു പൊ
യി മെച്ചു കനാന്യരുടെ ഇടയിൽ പരദെശിയായിരുന്നു അതിന്റെ ശെ
ഷം അവന്റെ ൧൩൭ാം വയസ്സിൽ സാറാ ഹെബ്രൊനിൽ വെച്ചു മ
രിച്ചു-ശവം അടക്കെണ്ടതിന്നു ഒരു സ്ഥലം ഇല്ലായ്ക‌ കൊണ്ടു ഹെത്തഗൊ
ത്രക്കാരൊടു നിങ്ങളുടെ ഇടയിൽ ശവം അടക്കുന്നതിന്നു എനിക്ക ഒരു നിലം [ 21 ] അവകാശമായി തന്നാൽ ഭാൎയ്യയെ കുഴിച്ചിടാം എന്നു പറഞ്ഞപ്പൊൾ ഞ
ങ്ങളുടെ ഗുഹകളിൽ നിണക്കിഷ്ടമായ്തിൽ മരിച്ചവളെ കുഴിച്ചിടുക ഞങ്ങ
ൾ വിരൊധിക്കയില്ല-എന്നവർ പറഞ്ഞാറെ വില കൊടുക്കാതെ ഒരു നിലം
എടുപ്പാൻ മനസ്സില്ലായ്ക‌കൊണ്ട്തന്റെ ഇഷ്ടപ്രകാരം ഹെബ്രൊനിലു
ള്ള ഒരു ഗുഹയെയും തൊട്ടത്തെയും അബ്രഹാമിന്നു കൊടുത്തു ജന്മവി
ല ൪൦൦ ഉറുപ്പിക തൂക്കം വെള്ളി വാങ്ങി-അതിന്റെ ശെഷം അബ്രഹാം
തന്റെ ഭാൎയ്യയായ സാറയെ മമ്രെക്കു നെരെയുള്ള മക്ഫെല എന്ന ഗു
ഹയിൽ കുഴിച്ചിടുകയും ചെയ്തു-

൧൨. ഇസ്ഹാക്ക വിവാഹം കഴിച്ചത്

അബ്രഹാം വൃദ്ധനായ സമയത്ത പുത്രന്നു വിവാഹം കഴിപ്പിക്കെണം
എന്നു വെച്ചു വിശ്വാസമുള്ള പണിക്കാരനായ എലിയെസരെ വരുത്തി
ഈ നാട്ടിലെ സ്ത്രീകളിൽ നിന്നു എന്മകന്നു ഭാൎയ്യയെ എടുക്കരുത്‌മെ
സൊപതാമ്യയിലെ എന്റെ ബന്ധുക്കളെ ചെന്നു കണ്ടു ഒരു സ്ത്രീയെ കൊ
ണ്ടു വരെണം എന്നുകല്പിച്ചത്കെട്ടു എലിയെസർ യജമാനന്റെ വി
ശെഷ വസ്തുക്കളിൽ ചിലതും വാങ്ങി ഒട്ടകങ്ങളുടെ മുകളിൽ കയറ്റി യാ
ത്രയായി ഒരു ദിവസം വൈകുന്നെരത്തു നാഹൊർ എന്നവന്റെ പട്ടണസമീപത്തു
എത്തിയപ്പൊൾ ഒട്ടകങ്ങളെ ഒരുകിണറ്റിന്റെ അരികെ നിൎത്തി പ്രാൎത്ഥി
പ്പാൻ തുടങ്ങി-യഹൊവയായ ദൈവമെ ൟ പട്ടണക്കാരുടെ പുത്രിമാർ വെള്ളം
കൊരുവാൻ വരുമാറുണ്ടു അതിൽ യാതൊരുത്തിയൊടു കുടിപ്പാൻ തരെണ്ട
തിന്നു പാത്രം ഇറക്കുക എന്നു ഞാൻ അപെക്ഷിക്കുമ്പൊൾ നിണക്കും ഒട്ട
കങ്ങൾ്ക്കും ഞാൻ കുടിപ്പാൻതരാം എന്നു പറയുന്ന ആ സ്ത്രീ തന്നെ നിന്റെ ഭൃത്യ
നായ ഇസ്ഹാക്കിന്നു നിയമിച്ചവളായി ഇരിപ്പാൻ സംഗതി വരുത്തെണമെ
എന്നാൽ എന്റെ യജമാനനിൽ നീ കൃപ ചെയ്തിരിക്കുന്നു എന്നു ഞാൻ അ
റിയും എന്നിപ്രകാരം പറഞ്ഞു തീരും മുമ്പെ ബെതുവെലിന്റെ പുത്രിയാ
യ റിബെക്കാ വന്നു കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കൊണ്ടു കരെറിയ
പ്പൊൾ എലിയെസർ കുറെ വെള്ളം തന്നു എന്നെ ആശ്വസിപ്പിക്ക എന്നു [ 22 ] ചൊദിച്ചതിന്നു ഇതാ കുടിക്ക കൎത്താവെ എന്നവൾ ചൊല്ലി ഒട്ടകങ്ങളും
കുടിച്ചു തീരുവൊളം ഞാൻ കോരി ഒഴിക്കാം എന്നു പറഞ്ഞു ബദ്ധപ്പെട്ടു പാ
ത്തിയിൽ വെള്ളം ഒഴിച്ചു-ആയതു കണ്ടാറെ അവൻ അത്ഭുതപ്പെട്ടു മിണ്ടാ
തെ പാൎത്തശെഷം പൊൻ കൊണ്ടുള്ള മൂക്കുത്തിയെയും കൈവളകളെയും
കൊടുത്തു നീ ആരുടെ പുത്രി എന്നും നിങ്ങളുടെ വീട്ടിൽ പാൎപ്പാൻ സ്ഥലമു
ണ്ടൊഎന്നുംചൊദിച്ചതിന്നു അവൾ നാഹൊരുടെ പുത്രനായ ബെതുവെൽ
എന്റെ അഛ്ശൻ വീട്ടിൽ പാൎപ്പാൻ സ്ഥലം ഉണ്ടു എന്നവൾ പറഞ്ഞത്‌കെ
ട്ടു അവൻ തലകുമ്പിട്ടു യഹോവയെ വന്ദിച്ചു പറഞ്ഞു അബ്രഹാമുടെ
ദൈവമെ നിന്റെ കരുണയും സത്യവും യജമാനനിൽ നിന്നു നീക്കാതെ
അവന്റെ വംശക്കാരുടെ ഭവനത്തിൽ എന്നെ പ്രവെശിപ്പിച്ചത്‌
കൊണ്ടു ഞാൻ സ്തുതിക്കുന്നു-എന്നു പറഞ്ഞു വീട്ടിൽ ചെന്നു പാൎത്തു-അവളു
ടെ അഛനൊടും അനുജനൊടും വൎത്തമാനമെല്ലാം പറഞ്ഞു ഭക്ഷിക്കും
മുമ്പെ വിവാഹകാൎയ്യംനിശ്ചയിക്കയും ചെയ്തു-

പിറ്റെ ദിവസം രാവിലെ യജമാനന്റെ നാട്ടിൽ എന്നെ പറഞ്ഞയക്കെ
ണം എന്നവൻ പറഞ്ഞപ്പൊൾ നീ ൟ പുരുഷനൊടു കൂടെ പൊകാമൊ എ
ന്ന്‌റിബെക്കയെ വിളിച്ചു ചൊദിച്ചു പൊകാം എന്നു അവൾ സമ്മതിച്ചു പറ
ഞ്ഞതിന്നു നീ കൊടി ജനങ്ങൾ്ക്ക മാതാവായി തീരുക എന്നു അവളെ അനു
ഗ്രഹിച്ച ശെഷം എലിയസെർ അവളെ കൂട്ടി കൊണ്ടു യജമാനൻ പാൎക്കു
ന്ന ദെശത്തെക്ക മടങ്ങി ചെന്നെത്തിയപ്പൊൾ ൪൦ വയസ്സുള്ള ഇസ്ഹാക്ക അവ
ളെ വിവാഹം കഴിച്ചു അമ്മയുടെ മരണ ദുഃഖം തീരുകയും ചെയ്തു-

൧൩. യാക്കൊബുംഎസാവും.

ഇസ്ഹാക്കിന്നു‌ ൬൦ വയസ്സായപ്പൊൾ റിബെക്കാ ഗൎഭം ധരിച്ചു ഇരട്ട കുട്ടികളെ പ്ര
സവിച്ചു-മൂത്തവന്നു എസാവു എന്നും ഇളയവന്നു യാക്കൊബ എന്നും പെർ വി
ളിച്ചു-എസാവു നായാട്ടുകാരനായി കാട്ടിൽ സഞ്ചരിച്ചു പലവിധ മാംസങ്ങളെ
കൊണ്ടു വന്നു അഛ്ശന്നു പ്രസാദം വരുത്തി-യാക്കൊബ പിതാക്കന്മാരുടെ മുറപ്ര
കാരം കൂടാരങ്ങളിൽ പാൎത്തുആടുകളെയും മറ്റും മെച്ചു ദൈവഭക്തനും മാതൃ [ 23 ] പ്രിയനുമായിതീൎന്നു.

ഒരു ദിവസം എസാവു നായാട്ടിന്നു പൊയി ആലസ്യത്തൊടെ തിരിച്ചു വന്ന
പ്പൊൾ യാക്കൊബെ അടുക്കളയിൽ കണ്ടിട്ടു ആ ചുവന്ന കാണുന്നത്എനിക്ക
തിന്മാൻ തരെണം എന്നു ചൊദിച്ചാറെ നീ ജ്യെഷ്ഠാവകാശത്തെ ഇപ്പൊൾ
എനിക്ക കൊടുത്താൽ ഈ പുഴുങ്ങി വെച്ച പയറ ഞാൻ തരാം എന്നു അനു
ജൻ പറഞ്ഞപ്പൊൾ എസാവു ഞാൻ മരിക്കെണ്ടതല്ലൊ ൟ അവകാശം
കൊണ്ടു എനിക്ക എന്തു അതിനെ നിണക്ക തന്നു പൊയി എടുത്തുകൊൾ്ക
എന്നുരച്ചു സത്യം ചെയ്തുറപ്പിച്ചു ഇപ്രകാരം എസാവു ജ്യെഷ്ഠാവകാശത്തെ
നിരസിച്ചു അതിനാലും ദുഷ്ടപ്രവൃത്തികളാലും അഛ്ശന്നു വളരെ സങ്കടം വരു
ത്തുകയും ചെയ്തു-

അനന്തരം ഇസ്ഹാക്ക വൃദ്ധനായി കണ്ണിന്റെ കാഴ്ച ചുരുങ്ങി വന്നപ്പൊൾ എ
സാവിനെ വിളിച്ചു ഞാൻ വയസ്സനായി മരണം അടുത്തിരിക്കുന്നു നീ നായാ
ട്ടു കഴിച്ചു നല്ല മാംസം കൊണ്ടു വന്നു എനിക്ക ഇഷ്ടമാംവണ്ണം പാകം ചെയ്തു ഭക്ഷി
പ്പാറാക്കി തരെണം അതിന്റെ ശെഷം ഞാൻ നിന്നെ അനുഗ്രഹിക്കും എന്നു
പറഞ്ഞു അവനെ അയച്ചു- ആ വൎത്തമാനം അമ്മ കെട്ടു യാക്കൊബൊടു
അറിയിച്ചു പിതാവിന്നു ഇഷ്ടമായ്ത ഞാൻ ഉണ്ടാക്കിതരാം അതിനെ നീ അ
ഛ്ശന്നു കൊടുത്ത്‌ പ്രസാദിപ്പിച്ചു അനുഗ്രഹം വാങ്ങെണം എന്നു പറഞ്ഞപ്പൊ
ൾ അവൻ ജ്യെഷ്ഠന്നു പരുത്തും എനിക്ക നെൎത്തുമുള്ള രൊമത്തെ അഛ്ശൻ
അറിഞ്ഞതാക കൊണ്ടു എന്നെ തൊട്ടു നൊക്കി എങ്കിൽ ഞാൻ ചതിയൻ
എന്നറിഞ്ഞു അനുഗ്രഹമല്ല ശാപം തന്നെ തരും എന്നത്കെട്ടപ്പൊൾ അ
മ്മ ഭയപ്പെടെണ്ട എന്റെ വാക്കിൻ പ്രകാരം ചെയ്ക എന്നു പറഞ്ഞു ഒർ ആട്ടി
ൻ കുട്ടിയെ കൊല്ലിച്ചു എടുത്ത തൊൽ അവന്റെ കൈകഴുത്തുകളി
ന്മെൽ ഇട്ടു ജ്യെഷ്ഠന്റെ വസ്ത്രങ്ങളെ ധരിപ്പിച്ചു താൻ ഉണ്ടാക്കിയ പദാൎത്ഥ
ങ്ങളെ എടുപ്പിച്ചയച്ചു- യാക്കൊബ്‌ ആയത്‌അഛ്ശന്റെ അരികിൽ കൊ
ണ്ട വെച്ചാറെ അവൻ പുത്ര നീ ആർ എന്നു ചൊദിച്ചപ്പൊൾ ഞാൻ നിന്റെ
ആദ്യജാതനായ എസാവു തന്നെ നീ എഴുനീറ്റു ഞാൻ കൊണ്ടു വന്നത് [ 24 ] ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കെണമെ എന്ന്അപെക്ഷിച്ച ശെഷം ഇ
സ്ഹാക്ക അവനെ തൊട്ടു നൊക്കി-ശബ്ദം യാക്കൊബിന്റെ ശബ്ദം കൈക
ൾ എസാവിന്റെ കൈകൾ നീ എസാവു തന്നെയൊ എന്നു ചൊദിച്ചതിന്നു
അതെ എന്നു ചൊന്ന ഉടനെ ഇസ്ഹാക്ക ഭക്ഷിച്ചു കുടിച്ച ശെഷംപുത്ര നീ അടു
ത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു ചുംബിച്ചപ്പൊൾ പുത്രദൈവം ആ
കാശത്തിലെ മഞ്ഞിൽ നിന്നും ഭൂമിയുടെ പുഷ്ടിയിൽ നിന്നും വളരെ ധാന്യവും
വീഞ്ഞും നിണക്ക തരുമാറാകട്ടെ ജനങ്ങൾ നിന്നെ സെവിക്കയും ജാതി
കൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ നിന്നെ ശപിക്കുന്നവന്നു ശാപവും അ
നുഗ്രഹിക്കുന്നവന്നു അനുഗ്രഹവും വരെണമെ എന്നിങ്ങിനെയുള്ള ആശീൎവ്വാ
ദം വാങ്ങുകയും ചെയ്തു-

യാക്കൊബ്‌പുറപ്പെട്ടു പൊയ ശെഷം എസാവു നായാട്ടു കഴിച്ചു വന്നു പിതാ
വ്‌ കല്പിച്ചതുണ്ടാക്കി കൊണ്ട ചെന്നു അവന്റെ അരികിൽ വെച്ചു പിതാ
വെ ഏഴുനീറ്റു ൟ കൊണ്ടു വന്നത്‌ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കെ
ണമെ എന്ന്‌പറഞ്ഞപ്പൊൾ ഇസ്ഹാക്ക ഏറ്റവും വിറെച്ചു മാനിറച്ചി മു
മ്പെ കൊണ്ടു വന്നവൻ എവിടെ അവനെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു.
ആ അനുഗ്രഹം അവന്നുണ്ടായിരിക്കും നിശ്ചയം എന്നു കല്പിച്ചാറെ എസാ
വു വ്യസനപ്പെട്ടു നിലവിളിച്ചു അഛ്ശ എന്നെയും കൂട അനുഗ്രഹിക്കെ
ണം എന്ന്‌അപെക്ഷിച്ചതിന്നു അനുജൻ വന്നു കൌശലം കൊണ്ടു
നിന്റെ അനുഗ്രഹത്തെ അപഹരിച്ചു എന്നച്ചൻ ചൊന്നാറെ എസാവു
വളരെ കരഞ്ഞു അനുഗ്രഹത്തിന്നായി മുട്ടിച്ചപ്പൊൾ ഇസ്ഹാക്ക നീ കുടിയിരി
ക്കും ദെശം പുഷ്ടിയിൽ നിന്നും ആകാശമഞ്ഞിയിൽ നിന്നും ദൂരമായിരിക്കും
വാൾ കൊണ്ടത്രെ നിണക്ക ഉപജീവനം ഉണ്ടാകും അനുജനെ നീ സെവി
ച്ചിട്ടും അവന്റെ നുകത്തെ പറിച്ചു കളെവാനുള്ള സമയം വരും എന്നി പ്ര
കാരം അവനെയും അനുഗ്രഹിച്ചു-എസാവു ൟ കാൎയ്യം മറക്കാതെ അനു
ജനെ ദ്വെഷിച്ചു അഛ്ശന്റെ പുലദിവസം കഴിഞ്ഞാൽ ഞാൻ യാക്കൊ
ബിനെ കൊല്ലും എന്ന്‌പറഞ്ഞതിനെ അമ്മ കെട്ടു അനുജനെ വരുത്തി [ 25 ] എൻ മകനെ നീ ബദ്ധപ്പെട്ടു ഒടി പൊയി ഹരാനിലുള്ള എന്റെ ആങ്ങ
ളയൊടു കൂടെ പാൎക്ക ജ്യെഷ്ഠന്റെ കൊപം ശമിച്ചാൽ ഞാൻ ആളയച്ചു
നിന്നെ വരുത്താം എന്നുപദെശിച്ചു പറഞ്ഞയക്കയും ചെയ്തു-

൧൪. യാക്കൊബിന്റെ പ്രയാണം.

യാക്കൊബ്‌ യാത്രക്കായി അഛ്ശനൊടു വിടവാങ്ങി വണങ്ങിയപ്പൊൾ ഈ
കനാന്യരിൽ നിന്നു നീ സ്ത്രീയെ കെട്ടാതെ അമ്മയുടെ ജന്മദെശത്ത ചെ
ന്ന ലാബാന്റെ പുത്രിമാരിൽ ഒരുത്തിയെ എടുക്കെണം എന്നാൽ ദൈ
വം നിന്നെ അനുഗ്രഹിച്ചു വളരെ വൎദ്ധിപ്പിക്കും- എന്നു അഛ്ശന്റെ ആശീൎവ്വാ
ദം കെട്ടു പുറപ്പെട്ടു ഹരാന്റെ നെരെ പൊയി രാത്രിയിൽ ഒരു സ്ഥലത്തു
പാൎത്തു ഒരു കല്ലു തലെക്ക് വെച്ച് കിടന്നുറങ്ങുമ്പൊൾ ഒരു സ്വപ്നം കണ്ടതെ
ന്തെന്നാൽ ദൈവദൂതന്മാർ കരെറിയും ഇറങ്ങിയും കൊണ്ടിരിക്കുന്ന ഒരു
കൊണി ഭൂമിയിൽനിന്നു ആകാശത്തൊളം ഉയൎന്നു നിന്നിരുന്നു അതിന്മീ
തെ യഹൊവ നിന്നു കല്പിച്ച വചനം- അബ്രഹാം ഇസ്ഹാക്ക എന്ന നിൻ പി
താക്കന്മാരുടെ ദൈവം ഞാൻ ആകുന്നു- നിണക്കും നിന്റെ സന്തതിക്കും
ൟ ഭൂമിയെ ഞാൻ തരും നീയും സന്തതിയും സകല വംശങ്ങ‌്ൾക്കും അനുഗ്ര
ഹമായി വരും ഞാൻ നിന്റെ കൂട ഉണ്ടായി നിന്നെ കൈവിടാതെ രക്ഷി
ക്കും- എന്നു കെട്ടപ്പൊൾ യാക്കൊബ് ഉണൎന്നു ഭയപ്പെട്ടു ഇതു ദൈവസ്ഥ
ലം തന്നെ എത്ര ഭയങ്കരം സ്വൎഗ്ഗത്തിന്റെ വാതിൽ എന്നു പറഞ്ഞു തന്റെ
അണക്കല്ലിനെ തൂണാക്കി നിറുത്തി ദൈവാലയം എന്നൎത്ഥമുള്ള ബെത്തെ
ൽ എന്ന പെർ വിളിക്കയും ചെയ്തു-

പിന്നെ പ്രയാണമായി പല ദെശങ്ങളെ കടന്നു ഒരു ദിവസം ഹരാൻ
പട്ടണസമീപത്ത എത്തി കിണറ്റിൻ അരികെ ലാബാന്റെ മകളായ
രാഹെൽ എന്നവളെ കണ്ടു അവളിൽ താല‌്പൎയ്യം ജനിച്ചു അവളെ ഭാൎയ്യയാ
യി കിട്ടെണ്ടതിന്നു അഛ്ശനായ ലാബാനെ ൭ സംവത്സരം സെവിച്ചു- ആ
സെവാകാലം കഴിഞ്ഞശെഷം ലാബാൻ ചതി പ്രയൊഗിച്ചു രാഹെലി
ന്നു പകരം ജ്യെഷ്ഠയായ ലെയയെ ഭാൎയ്യയാക്കി കൊടുത്തു ചതി നി [ 26 ] മിത്തം സങ്കടം പറഞ്ഞാറെ ഇനിയും ൭ സംവത്സരം സെവിച്ചാൽ രാഹെ
ലിനെ കൂട തരാം എന്നു പറഞ്ഞു ആയത്‌യാക്കൊബ്‌സമ്മതിച്ചു പിന്നെ
യും സെവിച്ചു രാഹെലിനെയും വിവാഹം കഴിക്കയും ചെയ്തു-ൟ ര
ണ്ടു ഭാൎയ്യമാരിൽ നിന്നു അവന്നു ഇസ്രയെൽ ഗൊത്രപിതാക്കന്മാരായ
൧൨ പുത്രന്മാർ ജനിച്ചു അവരുടെ നാമങ്ങളാവിത്-രൂബൻ -ശിമ്യൊ
ൻ- ലെവി-യഹൂദാ-ദാൻ-നപ്തലി-ഗാദ്-അശെർ-ഇസസ്ക്കാർ-ജബുലൂ
ൻ- യൊസെഫ-ബന്യമിൻ-യാക്കൊബ്൧൪ സംവത്സരം സെവിച്ചു തീ
ൎന്ന ശെഷം ലാബാന്റെ ആപെക്ഷകെട്ടിട്ടു പിന്നെയും ൬ വൎഷം സെവി
ച്ചു പാൎത്തു ദൈവാനുഗ്രഹത്താലെ അവന്നു ദാസീദാസന്മാരും ഒട്ടകങ്ങ
ളും കഴുതകളും ആടുമാടുകളും വളരെ വൎദ്ധിച്ചു ലാബാൻ സമ്പത്തു നിമിത്തം
മുഖപ്രസാദം കാണിക്കാതെ അസൂയപ്പെട്ടപ്പൊൾ യാക്കൊബ്‌ ഒരു
വാക്കും പറയാതെ ഭാൎയ്യാപുത്രന്മാരെയും മൃഗകൂട്ടങ്ങളെയും കൂട്ടിക്കൊണ്ടു
കനാൻ ദെശത്തെക്ക യാത്രയായി‌-ലാബാൻ മൂന്നാം ദിവസത്തിൽ അവസ്ഥ
കെട്ടറിഞ്ഞപ്പൊൾ പിന്നാലെ ഒടിചെന്നു എഴാം ദിവസത്തിൽ അവ
നെ കണ്ടെത്തി-ഒരു സ്വപ്നത്തിൽ യാക്കൊബിനൊടു ഗുണമോ ദൊഷ
മൊ ഒന്നും വിചാരിച്ചു പറയരുത്‌എന്ന്‌ദൈവകല്പന കെട്ടതിനാൽ വൈ
രം അടക്കി ഗില്യാദ്‌പൎവ്വതത്തിൽ വെച്ചു തന്നെ ഇരുവരും നിരന്നു കറാ
ർ നിശ്ചയിച്ചു-ലാബാൻ മടങ്ങി പൊകയും ചെയ്തു-അനന്തരം യാക്കൊബ്
യാത്രയായി ജ്യെഷ്ഠനായ എസാവിന്റെ ഭാവം അറിയെണ്ടതിന്നു വഴി
ക്കൽ നിന്നു ദൂതരെ അയച്ചു തന്റെ വൎത്തമാനം അറിയിച്ചപ്പൊൾ ഞാ
ൻ എതിരെല്പാനായി നാനൂറ പെരൊടുകൂട വരുന്നു എന്നു ചൊല്ലി അ
യച്ചത്‌കെട്ടാറെ ഏറ്റവും ഭയപ്പെട്ടു ദുഃഖിച്ചു-എന്റെ പിതാക്കന്മാ
രുടെ ദൈവമെ നീ ചെയ്തുവന്ന എല്ലാകരുണകൾ്ക്കുംവിശ്വസ്തതെക്കും ഞാ
ൻ എത്രയും അപാത്രം- ഒരു വടിയൊടുകൂട ഞാൻ ഏകനായി ഈ യ
ൎദനെ കടന്നു ഇപ്പൊൾ രണ്ടു കൂട്ടമായി മടങ്ങി വന്നു എൻ‌ ജ്യെഷ്ഠന്റെ കൈ
യിൽ നിന്നു അടിയനെ രക്ഷിക്കെണമെ ഞാൻ നിണക്ക നന്മ ചെയ്യും [ 27 ] എന്നു നീ പറഞ്ഞുവല്ലൊ എന്നു പ്രാൎത്ഥിച്ചു-പിന്നെ എസാവിനെ പ്രസാ
ദിപ്പിപ്പാൻ കൂട്ടങ്ങളിൽ നിന്നു വിശെഷമുള്ള ഒട്ടകങ്ങളെയും മറ്റും എ
ടുത്തു സമ്മാനമായി മുമ്പെ അയച്ചു രാത്രിയിൽ ഭാൎയ്യാപുത്രാദികളെ യാ
ബൊക്ക എന്ന പുഴകടത്തി താൻ തന്നെ ഇക്കരപാൎത്തു അപ്പൊൾ ഒരു പു
രുഷൻ ഉദയമാകുവൊളം അവനൊടു പൊരുതു ജയിക്കായ്ക കൊണ്ടു
ഉഷസ്സുവന്നു എന്നെ വിട്ടയക്ക എന്നു പറഞ്ഞപ്പൊൾ അനുഗ്രഹിച്ചല്ലാതെ
അയക്കയില്ല എന്നു പറഞ്ഞാറെ അവന്റെ പെർ ചൊദിച്ചറിഞ്ഞു
ഇത്രമെൽ നിന്റെ പെർ യാക്കൊബ്‌എന്നല്ല ദൈവത്തൊടും മനുഷ്യ
രൊടും പൊരുതു ജയിച്ചതിനാൽ ഇസ്രയെൽ എന്നു തന്നെ എന്നു പറ
ഞ്ഞു-അതിന്റെശെഷംഎസാവുംതന്റെആളുകളൊടുകൂടെ വരുന്ന
തു കണ്ടിട്ടു യാക്കൊബ്‌ ചെരുന്നത്‌വരെ ഏഴുവട്ടം കുമ്പിട്ടപ്പൊൾ എസാ
വു ഒടി വന്നു അവനെ എഴുനീല്പിച്ചു ആലിംഗനം ചെയ്തു ചുംബിച്ചു
ഇരുവരും കരഞ്ഞു-പിന്നെ ഭാൎയ്യമാരും മക്കളും വന്നു വണങ്ങി അവൻ
അവസ്ഥ എല്ലാം ചൊദിച്ചറിഞ്ഞു മുമ്പെ അയച്ച സമ്മാനങ്ങളെ വിരൊ
ധിച്ചപ്പൊൾ യാക്കൊബ്‌എടുക്കെണം എന്നു അപെക്ഷിച്ചു നിൎബ്ബന്ധി
ച്ചു എസാവു സമ്മതിച്ചു വാങ്ങിയതിന്റെ ശെഷം സ്വദെശത്തെക്കതിരി
ച്ചു പൊയി യാക്കൊബും കുഡുംബത്തൊടു കൂട പുറപ്പെട്ടു കനാനിൽ
അഛ്ശന്റെ അരികെ എത്തുകയും ചെയ്തു-

൧൫ യൊസെഫിനെ വിറ്റത്

മെസൊപതാമ്യയിൽ യാക്കൊബിന്നു ജനിച്ച പുത്രന്മാരിൽ യൊസെ
ഫ തന്നെ ഇളയവൻ എല്ലാവരുടെ അനുജനായ ബന്യമീൻ കനാൻ
ദെശത്തു ജനിച്ചു-അഛ്ശൻ യൊസെഫിൽ അധികം പ്രിയം വെച്ചു
ഒരു നല്ല അങ്കിയെ ഉണ്ടാക്കിച്ചു കൊടുത്തത്‌കൊണ്ടു ജ്യെഷ്ഠന്മാർ അ
സൂയപ്പെട്ടു വൈരം ഭാവിച്ചിരിക്കുന്ന സമയം അവൻ‌ അവരൊടു
നാം കറ്റകെട്ടി കൊണ്ടു ഇരിക്കുമ്പൊൾ നടുവിൽ നിവിൎന്നു നിന്ന എ
ന്റെ കറ്റ നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു വണങ്ങി എന്നു താൻ [ 28 ] കണ്ട സ്വപ്നാവസ്ഥയെ പറഞ്ഞാറെ അവർ അധികം കൊപിച്ചു
ദ്വെഷിക്കയും ചെയ്തു-പിന്നെയും ആദിത്യചന്ദ്രന്മാരും ൧൧ നക്ഷത്രങ്ങ
ളും എന്നെ കുമ്പിട്ടത്‌സ്വപ്നങ്ങളിൽ കണ്ടു എന്നുള്ളതും അറിയിച്ചപ്പൊൾ
മാതാപിതാക്കന്മാർ കൂടെ നിന്നെ വണങ്ങെണ്ടി വരുമൊ എന്ന അഛ്ശ
ൻ ശാസിച്ചു വിചാരിച്ചിരിക്കുമ്പൊൾ ഒരു ദിവസം അഛ്ശന്റെ നിയൊ
ഗത്താൽ തങ്ങളുടെ വൎത്തമാനം അറിയെണ്ടതിന്നു വരുന്ന യൊസെ
ഫിനെ സഹൊദരന്മാർ കണ്ടാറെ അതാ സ്വപ്നക്കാരൻ വരുന്നുണ്ടു
അവനെ കൊല്ലെണം പിന്നെ സ്വപ്നത്തിന്റെ സാരം അറിയാമല്ലൊ
എന്നു ചൊന്നപ്പൊൾ കൊല്ലരുത്എന്നു രൂബൻ പറഞ്ഞത്‌അനുസരി
ച്ചു അങ്കിയെ അഴിച്ചെടുത്തു അവനെ വെള്ളമില്ലാത്ത ഒരു പൊട്ടക്കു
ഴിയിൽ ഇറക്കി വിടുകയും ചെയ്തു-

അനന്തരം ഇഷ്മായെല്യരും മിദ്യാനരും‌ കച്ചവടത്തിന്നായി മിസ്രയി
ലെക്ക പൊകുന്നതു കണ്ടപ്പൊൾ യഹൂദ മുതലായ സഹൊദരന്മാർ എ
ല്ലാവരും കൂടി രൂബനെ അറിയിക്കാതെ അവനെ കുഴിയിൽ നിന്നു ക
രെറ്റി കൊണ്ടു പൊയി ൨൦ ഉറുപ്പിക വില വാങ്ങി കച്ചവടക്കാൎക്ക വിറ്റു
കളഞ്ഞു-പിന്നെ രൂബൻ വന്നു കുഴിയിൽ നൊക്കി യൊസെഫിനെ കാ
ണായ്ക കൊണ്ട്‌വളരെ ദുഃഖിച്ചു സഹൊദരന്മാരൊട്‌ അറിയിച്ചാറെ അ
വർ അങ്കിയെ ആട്ടിൻ ചൊരയിൽ മുക്കി കൊടുത്തയച്ചു അഛ്ശനെ കാ
ണിച്ചു ൟ അങ്കി കിട്ടിയിരിക്കുന്നു ഇത്‌പുത്രന്റെതല്ലയൊ എന്ന്‌ നൊക്കി
അറിയെണം എന്നു പറയിച്ചു-യാക്കൊബ്‌ നൊക്കി ഇത്എന്മകന്റെ
വസ്ത്രം തന്നെ ഒരു ദുഷ്ട മൃഗം അവനെ കൊന്നു ഭക്ഷിച്ചു കളഞ്ഞു നിശ്ച
യം എന്നു വിളിച്ചു ഏറ്റവും ഖെദിച്ചു പുത്രന്മാർ വന്നു ദുഃഖം നീക്കുവാൻ
വളരെ പ്രയത്നം ചെയ്തിട്ടും അവൻ ആശ്വസിക്കാതെ പുത്രനൊടു കൂ
ട ശവക്കുഴിയിൽ ഇറങ്ങുകെയുള്ളു എന്നു പറഞ്ഞു കരഞ്ഞു പൊരുകയും
ചെയ്തു-

൧൬.യൊസെഫ മിസ്രയിൽ വന്നു പാൎത്തത്[ 29 ] ആ ഇഷ്മയെല്യർ യൊസെഫിനെ മിസ്രയിലെക്ക കൊണ്ടു പൊയി രാജ
മന്ത്രിയായ പൊതിഫാരിന്നു അടിമയാക്കി വിറ്റു-ആ മന്ത്രി അവന്റെ
ബുദ്ധിവിശെഷവും ഭക്തിയും ദൈവാനുഗ്രഹത്താൽ അവനാലുള്ള കാ
ൎയ്യസാദ്ധ്യവും കണ്ടപ്പൊൾ വളരെ സ്നെഹിച്ചു കാൎയ്യങ്ങൾ ഒക്കയും അവ
ങ്കൽ സമൎപ്പിച്ചു-യൊസെഫ വിശ്വാസ്യതയൊടെ സകലവും നടത്തി
കൊണ്ടിരിക്കുമ്പൊൾ യജമാനന്റെ ഭാൎയ്യ അവന്റെ സൌന്ദൎയ്യം കണ്ടു
മൊഹിച്ചു അവനെ ദൊഷത്തിൽ അകപ്പെടുത്തുവാൻ ശ്രമിച്ചാ
റെ യൊസെഫ ദൈവത്തിന്നു വിരൊധമായി ഇത്ര വലിയ പാപം ഞാ
ൻ എങ്ങിനെ ചെയ്യെണ്ടു എന്നു പറഞ്ഞു വശീകരണ വാക്കുകൾ ഒന്നും
അനുസരിക്കാഞ്ഞപ്പൊൾ അവൾ വളരെ കൊപിച്ചു പ്രതിക്രിയക്കാ
യി ഈ ദാസൻ എന്നെ അവമാനിപ്പാൻ വന്നിരിക്കുന്നു എന്ന്‌വ്യാ
ജമായി ഭൎത്താവൊടു ബൊധിപ്പിച്ചപ്പൊൾ അവൻ നീരസപ്പെട്ടു
യൊസെഫിനെ തടവിൽ ആക്കിച്ചു-അവിടെയും ദൈവസഹായം ഉ
ണ്ടായതിനാൽ കാരാഗൃഹപ്രമാണിക്ക അവനിൽ കരുണ ജനിച്ചു
തടവുകാരെ ഒക്കയും അവന്റെ വിചാരണയിൽ ഏല്പിക്കയും
ചെയ്തു-

അക്കാലത്ത്‌ മിസ്രരാജാവ്‌ തന്റെ നെരെ ദ്രൊഹം ചെയ്ത മന്ത്രി
കളായ മദ്യപ്രമാണിയെയും അപ്പപ്രമാണിയെയും തടവിൽ വെച്ചു
യൊസെഫ അവൎക്കും ശുശ്രൂഷ ചെയ്തിരുന്നു-ഒരു നാൾ രാവിലെ അ
വർ വിഷാദിച്ചിരിക്കുന്നതിനെ കണ്ടു ആയതിന്റെ സംഗതി ചൊദിച്ചാ
റെ ഞങ്ങൾ ഒരൊ സ്വപ്നം കണ്ടു അതിന്റെ അൎത്ഥം പറയുന്നവരെ കി
ട്ടുന്നില്ല എന്നു ചൊന്നതിന്നു അൎത്ഥം അറിയിക്കുന്നതു ദൈവകാൎയ്യം ത
ന്നെ എങ്കിലും സ്വപ്നപ്രകാരം കെൾ്ക്കാമല്ലൊ എന്നു ചൊദിച്ചു- അപ്പൊ
ൾ മദ്യപ്രമാണി മൂന്നു കൊമ്പുകളൊടും തളിൎത്തും പൂവിടൎന്നും കുലകൾ പ
ഴുത്തുമുള്ള ഒരു മുത്തിരിങ്ങാ വള്ളിയെ കണ്ടു ആ പഴങ്ങൾ പിഴിഞ്ഞ ചാ
റ്‌ പാനപാത്രത്തിൽ ആക്കി യജമാനനന്റെ കൈയിൽ കൊടുത്തു എ [ 30 ] ന്നു പറഞ്ഞപ്പൊൾ‌ യൊസെഫ ആ കൊമ്പുകൾ മൂന്നും മൂന്നു ദിവസങ്ങ
ൾ ആകുന്നു-ഇനി മൂന്നു ദിവസത്തിനകം നിന്നെ സ്ഥാനത്തു നിറുത്തും-അ
തിന്റെ ശെഷം നീ പാനപാത്രത്തെ രാജാവിന്റെ കൈയിൽ കൊ
ടുത്തു സുഖമായിരിക്കുമ്പൊൾ എന്നെ ഒൎത്തു വസ്തുത അറിയിച്ചു ഇവിടെ
നിന്നു വിട്ടയപ്പാൻ സംഗതി വരുത്തെണം എന്നു അവനൊടു പറഞ്ഞു- പി
ന്നെ അപ്പപ്രമാണിയും വെണ്മയുള്ള മൂന്നുകൊട്ട എന്റെ തലയിൽ ഉ
ണ്ടായിരുന്നു മെലെ വെച്ച കൊട്ടയിൽ ഉണ്ടായ നല്ല തരമായ അപ്പങ്ങ
ളെ പക്ഷികൾ കൊത്തി തിന്നു എന്നു കണ്ടപ്രകാരം പറഞ്ഞപ്പൊൾ
യൊസെഫ മൂന്നു കൊട്ട മൂന്നു ദിവസം ആകുന്നു മൂന്നു ദിവസത്തിന്നകം
നിന്നെ ഒരു മരത്തിന്മെൽ തൂക്കിക്കും പക്ഷികൾ നിന്റെ മാംസം തിന്നും
എന്നു അവനൊടും അറിയിച്ചു-അതിന്റെ മൂന്നാം ദിവസം രാജാവ്‌ ഒ
രു സദ്യ കഴിച്ചു തടവുകാരായ ഇരുവരെയും വരുത്തി മദ്യപ്രമാണിയെ
സ്വസ്ഥാനത്തു നിറുത്തി അപ്പപ്രമാണിയെ തൂക്കിച്ചു യൊസെഫ പറഞ്ഞ
പ്രകാരം എല്ലാം ഒത്തു വരികയും ചെയ്തു-എങ്കിലും മദ്യപ്രമാണി അവ
നെ ഒൎത്തു വിചാരിച്ചതുമില്ല-

പിന്നെ രണ്ടു വൎഷം കഴിഞ്ഞതിന്റെ ശെഷം ആ രാജാവ്‌ ഒരു സമയ
ത്ത രണ്ടു സ്വപ്നം കണ്ടു അവയുടെ അൎത്ഥം വിദ്വാന്മാരിൽ ആരും പറ
ഞ്ഞറിയായ്ക കൊണ്ടു വളരെ വിഷാദിച്ചു ഇരിക്കുമ്പൊൾ മദ്യപ്രമാണിക്ക
ഒൎമ്മ വന്നു തടവിൽ നിന്നുണ്ടായ തന്റെ സ്വപ്നാവസ്ഥ രാജാവെ അറി
യിച്ചു യൊസെഫ കല്പനപ്രകാരം തടവിൽ നിന്നു രാജസന്നിധിയിൽ
വന്നു നിന്നപ്പൊൾ രാജാവ്‌ ഞാൻ സ്വപ്നം കണ്ടു സ്വപ്നങ്ങളുടെ അ
ൎത്ഥം സൂക്ഷ്മമായി പറയുന്ന ആൾ നീ തന്നെ ആകുന്നു എന്നു കെട്ടു-എ
ന്ന്‌കല്പിച്ചതിന്നു യൊസെഫ ഞാനായിട്ടല്ല അറിയിക്കുന്നത്‌ ദൈവ
മത്രെ ആകുന്നു അവൻ ശുഭമായ ഉത്തരം കല്പിക്കും എന്നുണൎത്തിച്ചാറെ
രാജാവ്‌കണ്ട സ്വപ്നപ്രകാരം അറിയിച്ചു ഞാൻ നീലനദിയുടെ കരമെ
ൽ നിന്നിരുന്നു-അപ്പൊൾ പുഷ്ടിയും സൌന്ദൎയ്യവും ഏറെയുള്ള ൭ പശു [ 31 ] ക്കൾ ആ പുഴയിൽ നിന്നു കരെറി മെഞ്ഞിരുന്നു-അവറ്റിന്റെ വഴി
യെ മുമ്പെ കാണാത്ത അവലക്ഷണരൂപമുള്ള മെലിഞ്ഞ ൭ പശുക്കളും
കരെറി പുഷ്ടിയുള്ള ൭ പശുക്കളെ തിന്നു കളഞ്ഞിട്ടും തിന്നു എന്നു അറിവാ
നുണ്ടായതുമില്ല- ഇപ്രകാരം ഒരു സ്വപ്നം കണ്ടു ഉണൎന്നു-പിന്നെയും ഉറ
ങ്ങി നല്ല മണിയുള്ള എഴു കതിരുകൾ ഒരു തണ്ടിന്മെൽ മുളച്ചുണ്ടായി കണ്ടു
ഉണങ്ങി കരിഞ്ഞ പതിരായ ൭ കതിരുകളും മുളച്ചു ആ നല്ല ൭ കതിരു
കളെ വിഴുങ്ങി കളഞ്ഞു-എന്നിങ്ങിനെ രണ്ടാം സ്വപ്നവും പറഞ്ഞു തീൎന്ന
പ്പൊൾ യൊസെഫ ൟ സ്വപ്നങ്ങൾ രണ്ടും ഒന്നു തന്നെ-ദൈവം ചെയ്വാ
ൻ ഭാവിക്കുന്നതിനെ രാജാവൊട്‌ അറിയിച്ചിരിക്കുന്നു ആ ൭ നല്ല പശുക്ക
ളും കതിരുകളും ൭ വൎഷങ്ങളാകുന്നു മെലിഞ്ഞ പശുക്കളും പതിരുള്ള കതി
രുകളും ക്ഷാമമുള്ള എഴുവൎഷങ്ങൾ ആകുന്നു കെട്ടാലും രാജ്യത്തിൽ
എല്ലാടവും ധാന്യപുഷ്ടിയുള്ള ഏഴുവൎഷം വരുന്നു അതിന്റെ ശെഷം
ക്ഷാമമുള്ള ൭ വൎഷവും വരും രണ്ടുവട്ടം സ്വപ്നം കാണിച്ചതിനാൽ ദൈവം
അത്‌സ്ഥിരമാക്കി നിശ്ചയിച്ചതെന്നും ഇപ്പൊൾ തന്നെ ആരംഭിച്ചു എന്നും
അറിയിച്ചിരിക്കുന്നു അതു കൊണ്ടു രാജാവ്‌ ബുദ്ധിയും ജ്ഞാനവുമുള്ള
ഒരു മനുഷ്യനെ ൟ നാട്ടിൽ അധികാരിയാക്കി പുഷ്ടിയുള്ള വൎഷ
ങ്ങളിൽ വിളവിൽ അഞ്ചാലൊന്നു വാങ്ങി വളരെ ധാന്യങ്ങളെ പാണ്ടി
ശാലകളിൽ സ്വരൂപിച്ചു സൂക്ഷിക്ക എന്നാൽ ക്ഷാമം കൊണ്ടു ദെശത്തി
ന്നു നാശം പറ്റുവാൻ സംഗതിയില്ല-ഇപ്രകാരം പറഞ്ഞത്‌കെട്ടു നന്നു എ
ന്നു തൊന്നിയാറെ രാജാവ്‌ മന്ത്രികളെ നൊക്കി ദൈവാത്മാവുള്ള ഈ
മനുഷ്യനെ പൊലെ ഒരുവനെ കിട്ടുമൊ എന്നു കല്പിച്ചു ദൈവം ൟ അ
വസ്ഥയെ ഒക്കയും നിന്നെ അറിയിച്ചിരിക്ക കൊണ്ടു നിന്നെ പൊലെ വി
വെകമുള്ളവൻ ഒരുത്തുനുമില്ല ഞാൻ ഈ രാജ്യത്തിൽ നിന്നെ സൎവ്വാ
ധികാരി ആക്കുന്നു രാജാസനത്തിൽ മാത്രം ഞാൻ വലിയവനാകുന്നു എ
ന്നു യൊസെഫിനൊടു കല്പിച്ചു തന്റെ മുദ്രാമൊതിരം ഊരി അവന്റെ
വിരല്ക്ക ഇട്ടു നെൎമ്മ വസ്ത്രങ്ങളെയും ധരിപ്പിച്ചു പൊൻമാലയും അവന്റെ [ 32 ] കഴുത്തിൽ ഇട്ടു തന്റെ രണ്ടാം തെരിൽ കരെറ്റി ഇവന്റെ മുമ്പാകെ
മുട്ടുകുത്തുവിൻ ഇവൻ രാജ്യാധികാരി എന്ന്‌ എല്ലാവരൊടും വിളിച്ചു പറ
യിച്ചു-പിന്നെ യൊസെഫിനൊടു ഞാൻ രാജാവു തന്നെ എങ്കിലും നിന്റെ
കല്പന കൂടാതെ ൟ മിസ്രരാജ്യത്തിൽ‌ ഒരുത്തനും തന്റെ കൈയൊ
കാലൊ ഇളക്കുകയില്ല നിശ്ചയം എന്നു കല്പിക്കയും ചെയ്തു- ഇപ്രകാരം
ദൈവം യൊസെഫിനെ സങ്കടങ്ങളിൽ നിന്നു വിടുവിച്ചു രാജമഹത്വ
ത്തൊളം കരെറ്റി- അവൻ ൧൭ വയസ്സിൽ അടിമയായി മിസ്രയിൽ വന്നു
൩൦ാമതിൽ രാജസന്നിധിയിൽ നില്ക്കയും ചെയ്തു-

൧൭ യൊസെഫിന്റെ സഹൊദരന്മാർ മിസ്രയിൽ
വന്നതു-

ദൈവം അറിയിച്ച പ്രകാരം തന്നെ സംഭവിച്ചു-പുഷ്ടിയുള്ള ൭ സംവ
ത്സരങ്ങളിൽ യൊസെഫ രാജ്യത്തിലെ സകല ധാന്യങ്ങളിൽ നിന്നും അ
ഞ്ചിലൊന്നു എടുത്തു അനവധി സ്വരൂപിച്ചു-ക്ഷാമകാലം തുടങ്ങിയ
പ്പൊൾ നാട്ടുകാരും അന്യദെശക്കാരും വന്നു ധാന്യങ്ങളെ വാങ്ങുകയും
ചെയ്തു-

കനാനിലും വളരെ ഞെരിക്കം ഉണ്ടായാറെ മിസ്രയിൽ ധാന്യമുണ്ടെ
ന്നു യാക്കൊബ കെട്ടപ്പൊൾ പുത്രന്മാരൊടു തമ്മിൽ തമ്മിൽ നൊക്കു
ന്നതു എന്തു നാം മരിക്കാതിരിക്കെണ്ടതിന്നു നിങ്ങളും അങ്ങൊട്ടു പൊയി
നമ്മൾ്ക്ക ധാന്യം വാങ്ങിക്കൊണ്ടു വരെണം എന്നു കല്പിച്ച പ്രകാരം ബന്യമീ
നെ കൂടാതെ ശെഷം പത്താളുകൾ മിസ്രയിൽ പൊയി രാജ്യാധികാരിയാ
യ യൊസെഫിന്റെ സന്നിധിയിങ്കൽ ചെന്നു വണങ്ങിയാറെ അവൻ അ
വരെ അറിഞ്ഞിട്ടും അറിയാത്തവനെന്ന പൊലെ നിങ്ങൾ എവിടത്തുകാ
ർ എന്തിന്നായിട്ടു വന്നു എന്നു ചൊദിച്ചപ്പൊൾ അവർ ഞങ്ങൾ ധാന്യം വാ
ങ്ങുവാൻ കനാൻ ദെശത്തനിന്നു ഇങ്ങൊട്ടു വന്നു എന്നു പറഞ്ഞതിന്നു
യൊസെഫ നിങ്ങൾ ഒറ്റുകാരാകുന്നു എന്നു കഠിനമായി കല്പിച്ചപ്പൊ
ൾ അവർ കൎത്താവെ ഞങ്ങൾ ഒർ ആളുടെ പുത്രന്മാർ ൧൨ സഹൊദര [ 33 ] ന്മാരിൽ ഞങ്ങൾ ൧൦ പെരാകുന്നു-ഇളയവൻ അഛ്ശന്റെ കൂട ഇരിക്കുന്നു
അവന്റെ ജ്യെഷ്ഠൻ ഇല്ല ഞങ്ങൾ ഒറ്റുകാരല്ല നെരുള്ളവർ തന്നെ എ
ന്നു ഭയപ്പെട്ടു പറഞ്ഞത്‌കെട്ടാറെ യൊസെഫ നിങ്ങൾ്ക്ക നെരുണ്ടെങ്കിൽ
ഒരുത്തൻ പൊയി അനുജനെ കൊണ്ടു വന്നു കാണിച്ചാൽ നിങ്ങളെ വിടാം
എന്നു കല്പിച്ചു മൂന്നു ദിവസം തടവിൽ പാൎപ്പിച്ചു നാലാം ദിവസത്തിൽ അ
വരെ വരുത്തി ഞാൻ ദൈവത്തെ ഭയപ്പെടുന്നു ആൎക്കും അന്യായം ചെ
യ്വാൻ മനസ്സില്ല അതു കൊണ്ടു ഒരു വഴി പറയാം ഒരുവനെ ഇവിടെ പാ
ൎപ്പിച്ചു ശെഷമുള്ളവർ വാങ്ങിയ ധാന്യം കൊണ്ടു പൊയി കൊടുത്തു അ
നുജനെ ഇങ്ങൊട്ടു കൊണ്ടു വരുവിൻ എന്നാൽ നിങ്ങളുടെ വാക്കു പ്രമാ
ണിക്കാം നിങ്ങൾ മരിക്കാതെയും ഇരിക്കും എന്നിപ്രകാരം കല്പിച്ചത് കെട്ടാ
റെ തങ്ങളിൽ നൊക്കി ഇതെല്ലാം നമ്മുടെ സഹൊദരനൊടു ചെയ്ത കുറ്റം
തന്നെ അവൻ അപെക്ഷിച്ചപ്പൊൾ അവന്റെ ദുഃഖം കണ്ടാറെയും അ
നുസരിക്കാതെ ഇരുന്നുവല്ലൊ അതുകൊണ്ടു ൟ ദുഃഖം നമുക്കു വന്നി
രിക്കുന്നു അവന്റെ രക്തം ഇപ്പൊൾ ദൈവം ചൊദിക്കുന്നു എന്നു പറഞ്ഞു-
യൊസെഫ ദ്വിഭാഷി മുഖാന്തരം സംസാരിച്ചതിനാൽ അതൊക്കയും
കെട്ടറിഞ്ഞു എന്നവർ വിചാരിച്ചില്ല-അവൻ അവരെ വിട്ടു പൊയി കര
ഞ്ഞു പിന്നെയും വന്നു എല്ലാവരും കാണ്കെ ശിമ്യൊനെ പിടിച്ചു കെട്ടിച്ചു
തടവിൽ അയച്ച ശെഷം അവർ ധാന്യം എടുത്തു നാട്ടിൽ തിരിച്ചു ചെന്നു അ
ഛ്ശനൊടു വസ്തുത അറിയിച്ചു ബന്യമീനെ കൊണ്ട്‌വന്നാൽ അത്രെ തടവി
ൽ ഉള്ളവനെ വിട്ടയക്കും എന്നും മറ്റും കെൾ്പിച്ചപ്പൊൾ യാക്കൊബ വള
രെ വിഷാദിച്ചു നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കി യൊസെഫും ശിമ്യൊ
നും ഇല്ലാതെയായി ബന്യമീനെയും കൂട കൊണ്ടു പൊകും ഇതൊക്കയുമെ
നിക്ക വിരൊധമായിരിക്കുന്നു എന്മകൻ നിങ്ങളൊടു കൂട പൊരുകയി
ല്ല എന്നു കല്പിക്കയും ചെയ്തു-

൧൮.യൊസെഫിന്റെ സഹൊദരന്മാർ രണ്ടാമത്‌മിസ്രയി
ൽപൊയതു[ 34 ] പിറ്റെ വൎഷത്തിൽ ഞെരിക്കം വൎദ്ധിച്ചിട്ടു കൊണ്ടു വന്ന ധാന്യം എല്ലാം
തീൎന്നപ്പൊൾ പിന്നെയും കൊണ്ടു വരുവാൻ യാക്കൊബ പുത്രന്മാരൊടു
കല്പിച്ചു-അവർ ബന്യമീനെ കൂടാതെ ഞങ്ങൾ പൊകയില്ല എന്നു പറഞ്ഞാ
റെ അനുജനെ അയപ്പാൻ അഛ്ശന്നു വളരെ അനിഷ്ടം ഉണ്ടായി എങ്കി
ലും ഒടുവിൽ സമ്മതിച്ചു-ഈ ദെശത്തിലെ തെനും നല്ല പഴങ്ങളും ദിവ്യൌ
ഷധങ്ങളും മറ്റും സമ്മാനമായി കൊണ്ടു പൊകുവിൻ സൎവ്വശക്തനായ ദൈ
വം എന്റെ രണ്ടു മക്കളെയും തിരിച്ചു അയപ്പാൻ ആ അധികാരിക്ക
കൃപ ഉണ്ടാക്കുമാറാക ഞാൻ പുത്രനില്ലാത്തവനെന്ന പൊലെ ആയി എ
ന്നു പറഞ്ഞു അവരെ അയക്കയും ചെയ്തു-

അവർ മിസ്രയിൽ എത്തി എന്നു യൊസെഫ കെട്ടാറെ അവരെ വീട്ടിൽ
വരുത്തി മുഖപ്രസാദം കാണിച്ചു നിങ്ങളുടെ അഛ്ശൻ ജീവിച്ചു സുഖമായി
രിക്കുന്നുവൊ എന്നു ചൊദിച്ചതിന്നു അവർ സുഖം തന്നെ എന്നു പറ
ഞ്ഞ ശെഷം യൊസെഫ ബന്യമീനെ നൊക്കി ഇവനൊ നിങ്ങൾ പറഞ്ഞ
അനുജൻ എന്നു ചൊദിച്ചറിഞ്ഞു ദൈവം നിണക്ക കൃപ ചെയ്യട്ടെ എ
ന്നനുഗ്രഹിച്ചു - മനസ്സുരുകുകയാൽ ബദ്ധപ്പെട്ടു മുറിയിൽ ചെന്നു കരഞ്ഞു
മുഖം കഴുകി പുറത്തു വന്നു തന്നെ അടക്കി ഭക്ഷണം വെപ്പാൻ കല്പിച്ചു ദെ
ശമൎയ്യാദ പ്രകാരം തനിക്കും സഹൊദരന്മാൎക്കും പ്രത്യെകം വെപ്പിച്ചു- ജ്യെ
ഷ്ഠാനുജക്രമപ്രകാരം തങ്ങളെ ഇരുത്തിയതിനാൽ അവർ അതിശ
യിച്ചു സുഖെന ഭക്ഷിച്ചു സന്തൊഷിക്കയും ചെയ്തു-

അനന്തരം കാൎയ്യസ്ഥനൊടു ഇവരുടെ ചാക്കുകളിൽ ധാന്യ
വും കൊണ്ടു വന്ന ദ്രവ്യവും ഇളയവന്റെചാക്കിൽ എന്റെ വെള്ളി പാന
പാത്രവും കൂട ഇടുക എന്നു കല്പിച്ചപ്രകാരം അവൻ ചെയ്തു-പിറ്റെ നാ
ൾ അവർ ധാന്യവും എടുത്തു പുറപ്പെട്ടു അല്പവഴിക്കൽ എത്തിയശെഷം യൊ
സെഫിന്റെ കല്പനപ്രകാരം കാൎയ്യസ്ഥൻ ചെന്നു എത്തി അവരൊടു
ഗുണത്തിന്നുപകരം നിങ്ങൾ ദൊഷമൊ വിചാരിച്ചു എന്നു പറഞ്ഞത്കെ
ട്ടു അവർ ഭ്രമിച്ചു അന്യൊന്യം നൊക്കിയാറെ യജമാനന്റെ പാനപാ [ 35 ] ത്രം എന്തിന്നു കട്ടു എന്നു ചൊദിച്ചതിന്നു അവർ അപ്രകാരം ഒരിക്കലും
ചെയ്കയില്ല ഞങ്ങൾ നെരുള്ളവർ അത് ആരുടെ വക്കൽ എങ്കിലും ക
ണ്ടാൽ അവൻ മരിക്കട്ടെ ഞങ്ങളും അടിമകളാകും എന്നു പറഞ്ഞാറെ കാ
ൎയ്യസ്ഥൻ ശൊധന ചെയ്തു ബന്യമീന്റെ ചാക്കിൽ ആ പാത്രം കണ്ടപ്പൊ
ൾ എല്ലാവരും വിറെച്ചു വസ്ത്രങ്ങളെ കീറി മടങ്ങി ചെന്നു യൊസെഫി
നെ കണ്ടു കാല്ക്കൽ വീഴുകയും ചെയ്തു-അവൻ നീരസഭാവം കാട്ടി എന്തി
ന്ന് ഇപ്രകാരം ചെയ്തു എന്നു കല്പിച്ചപ്പൊൾ യഹൂദ മുതിൎന്നു കൎത്താവൊ
ടു എന്തു പറയെണ്ടു ഞങ്ങൾ കുറ്റമില്ലാത്തവർ എന്നു എങ്ങിനെ കാട്ടെ
ണ്ടു അടിയങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി ഇതാ ഞങ്ങൾ എല്ലാ
വരും കൎത്താവിന്നടിമകൾ എന്ന് അറിയിച്ചാറെ യൊസെഫ അത്‌അ
രുത്‌പാത്രം എടുത്തവൻ അടിമയായാൽ മതി നിങ്ങൾ സുഖെന അഛ്ശ
ന്റെ അടുക്കെ പൊകുവിൻ എന്നു കല്പിച്ചപ്പൊൾ യഹൂദാ കൎത്താവെ കൊ
പിക്കരുതെ കരുണ ചെയ്തു ഇവനെ വിട്ടയക്കെണമെ-ഞങ്ങൾ അനു
ജനെ കൂടാതെ വീട്ടിൽ ചെന്നാൽ അഛ്ശൻ ദുഃഖത്താൽ മരിക്കും നിശ്ച
യം-ഞാൻ തന്നെ പൈതലിന്നു വെണ്ടി ജാമീൻ‌ നിന്നു ഒരു വിഘ്നവും ഭ
വിക്കാതെ കൂട്ടി കൊണ്ടു വരാം എന്നു അഛ്ശനൊടു പറഞ്ഞു-പൊന്നിരിക്കു
ന്നു-അതു കൊണ്ടു ഇവന്നു പകരം ഞാൻ അടിമയായി പാൎക്കാം പൈ
തൽ സഹൊദരന്മാരൊടു കൂട പൊകട്ടെ അവനെ കൂടാതെ ഞാൻ എ
ങ്ങിനെ അഛ്ശനെ ചെന്നു കാണും എന്നിങ്ങിനെ മുട്ടിച്ചപെക്ഷിച്ചപ്പൊ
ൾ യൊസെഫ തന്നെ അടക്കുവാൻ കഴിയാതെ ചുറ്റുമുള്ളവരെ പുറത്താ
ക്കി തിണ്ണം കരഞ്ഞു സഹൊദരന്മാരൊടു ഞാൻ യൊസെഫ ആകുന്നു അ
ഛ്ശൻ ജീവിക്കുന്നുവൊ എന്നു പറഞ്ഞാറെ അവർ വിറെച്ചു ഉത്തരം ഒന്നും
പറയായ്കയാൽ അടുത്തു വരുവാൻ അപെക്ഷിച്ചു അടുത്തു ചെന്നു മിണ്ടാ
തെ നിന്നപ്പൊൾ നിങ്ങൾ മിസ്രായ്മിലെക്ക വിറ്റു കളഞ്ഞ യൊസെഫ ഞാ
ൻ തന്നെ ആകുന്നു എന്നു പറഞ്ഞു-വിറ്റതു ചൊല്ലി ഇപ്പൊൾ ദുഃഖിക്കരുത്
നിങ്ങളല്ല ദൈവം നിങ്ങളുടെ ജീവരക്ഷക്കായിട്ടു മുമ്പെ എന്നെ ഇ [ 36 ] വിടെ അയച്ചിരിക്കുന്നു-ഉടനെ മടങ്ങി ചെന്നു നിന്മകൻ ഇരിക്കുന്നു ദൈവം
അവനെ മിസ്രയിൽ കൎത്താവാക്കി വെച്ചിരിക്കുന്നു എന്നും എന്റെ അവ
സ്ഥ കണ്ടതും കെട്ടതും ഒക്ക അഛ്ശനെ അറിയിച്ചു താമസിയാതെ അവനെ
കൂട്ടി കൊണ്ടു വരുവിൻ എന്നും മറ്റും പറഞ്ഞാറെ അവനും അനുജനായ
ബന്യമീനും കഴുത്തിൽ കെട്ടിപിടിച്ചു കരഞ്ഞു ജ്യെഷ്ഠന്മാരെയും ചുംബി
ച്ചു കരഞ്ഞു അന്യൊന്യം സംസാരിക്കയും ചെയ്തു-ആ വൎത്തമാനം രാജാ
വ് കെട്ടപ്പൊൾ പ്രസാദിച്ചു യൊസെഫിനൊടു നിന്റെ അഛ്ശനെയും
കുഡുംബങ്ങളെയും വരുത്തുവാൻ പറക അതിന്നു വെണ്ടുന്ന രഥങ്ങളും മ
റ്റും ഇവിടെ നിന്നു കൊടുത്തയക്ക എന്നു കല്പിച്ച പ്രകാരം അവൎക്കുദ്രവ്യ
വും അന്നവസ്ത്രാദികളും കൊടുത്തു വഴിക്കൽ നിന്നു ശണ്ഠകൂടരുത്എന്നു
പറഞ്ഞയച്ചു- അവരും സന്തൊഷത്തൊടെ കനാനിലെക്ക യാത്രയാ
കയും ചെയ്തു-

൧൯. യാക്കൊബ മിസ്രയിലെക്ക പൊയി വസിച്ചതു-

അനന്തരം ആ ൧൧ സഹൊദരന്മാർ അഛ്ശന്റെ അടുക്കെ എത്തി യൊസെ
ഫ ജീവിച്ചിരിക്കുന്നു മിസ്രയിലെ സൎവ്വാധികാരിയാകുന്നു എന്നു അറി
യിച്ചപ്പൊൾ അവൻ ഭൂമിച്ചു പ്രമാണിക്കാതെ ഇരുന്നു-പിന്നെ യൊ
സെഫ പറഞ്ഞ വാക്കുകൾ കെട്ടു കൊടുത്തയച്ച തെരുകളും മറ്റും കണ്ട
പ്പൊൾ സന്തൊഷത്താൽ അവന്റെ ആത്മാവ് ഉണൎന്നുമതി എന്മകൻ
ഇരിക്കുന്നു ഞാൻ മരിക്കും മുമ്പെ അവനെ പൊയി കാണും എന്നു തെളി
ഞ്ഞു പറകയും ചെയ്ത-. അതിന്റെ ശെഷം അവൻ കുഡുംബങ്ങളൊടും സക
ലപദാൎത്ഥങ്ങളൊടും കൂടപുറപ്പെട്ടു മിസ്രയിൽ എത്തി-ആ വൎത്തമാനം യൊ
സെഫ കെട്ടപ്പൊൾ തന്റെ തെരിൽ കയറി അഛ്ശനെ എതിരെറ്റു കണ്ടാ
റെ അവന്റെ കഴുത്തിൽ കെട്ടിപിടിച്ചു വളരെ നെരം കരഞ്ഞ ശെഷം യാ
ക്കൊബ് നിന്റെ മുഖം കണ്ടുവല്ലൊ ഇനി ഞാൻ മരിച്ചാൽ വെണ്ടതി
ല്ല എന്നു പറഞ്ഞു-അനന്തരം അഛ്ശൻ കുഡുംബങ്ങളൊടു കൂട ൟ ദെശ
ത്ത എത്തി എന്ന് യൊസെഫ രാജാവൊടു ഉണൎത്തിച്ചു അവനെയും ചി [ 37 ] ല സഹൊദരന്മാരെയും വരുത്തി കാണിച്ചപ്പൊൾ രാജാവ് യാക്കൊ
ബൊടു വയസ്സ എത്രഎന്ന് ചൊദിച്ചതിന്നു സഞ്ചാരവൎഷങ്ങൾ ഇപ്പൊൾ
൧൩൦ ആകുന്നു എൻ ജീവനാളുകൾ അല്പവും ദൊഷമിശ്രവും ആയിരു
ന്നു പിതാക്കന്മാരുടെ സഞ്ചാര സമയത്തിൽ ഉണ്ടായ ജീവനാളുകളൊ
ടു എത്തീട്ടില്ല എന്ന് യാക്കൊബ അറിയിച്ചു രാജാവെ അനുഗ്രഹിക്ക
യും ചെയ്തു-

അവൻ പിന്നെ ൧൭ വൎഷം മിസ്രയിൽ പാൎത്തു മരണം അടുത്തപ്പൊൾ
യൊസെഫ എപ്രയിം മനശ്ശെ എന്ന് രണ്ടു പുത്രന്മാരെ കൂട്ടിക്കൊണ്ടു അ
ഛ്ശനെചെന്നു കണ്ടാറെ നിന്റെ മുഖം തന്നെ കാണുംഎന്നു ഞാൻ വിചാരി
ച്ചില്ല ദൈവം നിന്റെ സന്തതിയെയും കൂട കാണ്മാറാക്കിയല്ലൊ എന്നു ഇ
സ്രയെൽ പറഞ്ഞു- പിന്നെ അനുഗ്രഹം വാങ്ങെണ്ടതിന്നു യൊസെഫ ത
ന്റെ മക്കളെ അരികിലാക്കിയപ്പൊൾ യാക്കൊബ വലങ്കൈ അനുജ
ന്റെ തലമെലും ഇടങ്കൈ ജ്യെഷ്ഠന്റെ തലമെലും വെച്ചു അനുഗ്രഹിച്ചു-
പിതാക്കന്മാർ കണ്ടു നടന്ന ദൈവമെ എന്നെ ഇന്നെവരെയും മെച്ചു വ
ന്ന യഹൊവയെ സകല ദൊഷങ്ങളിൽനിന്നു എന്നെ വീണ്ടെടുത്ത ദൂത
നുമായവനെ ഈ പൈതങ്ങളെ അനുഗ്രഹിക്കെണമെ-പിതാക്കന്മാരുടെ
പെർ ഇവരുടെ മെൽ ചൊല്ലി ഇവർ ദെശമദ്ധ്യത്തിങ്കൽ വൎദ്ധിച്ചു വരെണ
മെ എന്നു അപെക്ഷിച്ചു അവരെ സ്വന്ത പുത്രന്മാരെ പൊലെ വിചാരിച്ചു
അവകാശസ്ഥാനവും കൊടുത്തു അനുഗ്രഹിച്ചു ദൈവം നിന്നെ എഫ്രയിം
മനശ്ശെ എന്നവരെ പൊലെ ആക്കുമാറാക എന്ന് ഇസ്രയെൽ ആശീൎവ്വ
ദിക്കും എന്നു കല്പിച്ചു പിന്നെ യാക്കൊബ തന്റെ ൧൨ പുത്രന്മാരെയും വ
രുത്തി വരുവാനുള്ള അവസ്ഥയെ ദൎശിച്ചറിയിച്ചു ഒരൊരുത്തനെ പ്രത്യെ
കം അനുഗ്രഹിച്ച ശെഷം പ്രാണനെ വിട്ടു സ്വജനത്തൊടു ചെരുകയും ചെ
യ്തു- അനന്തരം യൊസെഫും സഹൊദരന്മാരും രാജ്യത്തിലെ പല ശ്രെഷ്ഠ
ന്മാരും ശവം എടുപ്പിച്ചു കുതിരകളിലും തെരുകളിലും കയറി പുറപ്പെട്ടു കനാ
ൻ ദെശത്തെത്തി അഛ്ശനെ മക്ഫെല എന്ന ഗുഹയിൽ വെക്കയും ചെയ്തു[ 38 ] അതിന്റെ ശെഷം അവർ എല്ലാവരും മിസ്രയിലെക്ക മടങ്ങി ചെന്നു പാ
ൎത്തപ്പൊൾ സഹൊദരന്മാർ ഭയപ്പെട്ടു യൊസെഫിനെ വണങ്ങി ഞങ്ങൾ
നിന്നൊടു കാട്ടിയ ദ്രൊഹങ്ങളെ അഛ്ശനെ വിചാരിച്ചു ക്ഷമിക്കെണമെ എ
ന്നപെക്ഷിച്ചപ്പൊൾ അവൻ കരഞ്ഞു നിങ്ങൾ ഭയപ്പെടെണ്ടാ ഞാൻ ദൈ
വമൊ- നിങ്ങൾ എനിക്ക ദൊഷം വിചാരിച്ചിരുന്നു ദൈവമൊ എനിക്ക ഗുണം
വിചാരിച്ചു എറിയ ജനങ്ങളെ ജീവനൊടെ രക്ഷിക്കുമാറാക്കി ഞാൻ ഇനി
യും നിങ്ങളെയും കുട്ടികളെയും നന്നായി പൊറ്റും എന്നു പറഞ്ഞു അവരെ
ആശ്വസിപ്പിച്ചശെഷം കുഡുംബങ്ങളൊടു കൂട മിസ്രയിൽ സുഖെന വസി
ച്ചുപൌത്രപ്രപൌത്രന്മാരെയും കണ്ടു ൧൧൦ വയസ്സിൽ മരിക്കയും
ചെയ്തു-

൨൦ മൊശെ.

ഇസ്രയെലിന്റെ പുത്രന്മാരിൽനിന്നു ചില നൂറു വൎഷത്തിന്നകം ൧൨ ഗൊത്ര
ങ്ങളായ ഇസ്രയെല്യ സംഘം വൎദ്ധിച്ചു വന്നു-അവൻ മിസ്രദെശത്തിൽ പൊ
കുമ്പൊൾ നീ ഭയപ്പെടെണ്ട ഞാൻ കൂടപൊരുന്നു നിന്നെ വലിയ ജാതിയാ
ക്കും എന്നു ദൈവത്തിന്റെ അരുളപ്പാടു കെട്ടവണ്ണം തന്നെ സംഭവിക്ക
യും ചെയ്തു ഇസ്രയെല്യർ ഏറ്റവും പെരുകി ബലമുള്ള സമൂഹമായി തീൎന്ന
പ്പൊൾ മിസ്രക്കാൎക്ക ഭയം ജനിച്ചു-അപ്പൊൾ യൊസെഫിന്റെ അവസ്ഥ
അറിയാത്ത ഒരു പുതിയരാജാവ് അവരെ അടിമകളെ എന്ന പൊലെ
വിചാരിച്ചു പട്ടണങ്ങളെയും കൊട്ടകളെയും മറ്റും കെട്ടെണ്ടതിന്നു ഇഷ്ടക
ഉണ്ടാക്കുക മുതലായ കഠിന വെലകളെ എടുപ്പിച്ചു- അവർ ഉപദ്രവകാല
ത്തും വൎദ്ധിച്ചു വന്നതിനാൽ അവരുടെ ആൺപൈതങ്ങളെ ഒക്കയും കൊ
ല്ലെണം എന്ന് രാജാവ് കുട്ടി എടുക്കുന്ന സ്ത്രീകളൊടു കല്പിച്ചു- ആയവർ ദൈ
വത്തെ ഭയപ്പെട്ടു രാജകല്പന പ്രമാണിക്കാതെ ആൺകുഞ്ഞങ്ങളെ ര
ക്ഷിച്ചു കൊണ്ടിരുന്നപ്പൊൾ എല്ലാ മിസ്രക്കാരൊടും ഇസ്രയെല്യൎക്കു ജനി
ക്കുന്ന ആൺകുഞ്ഞങ്ങളെ ഒക്കയും പുഴയിൽ ചാടികൊല്ലെണം എന്നു കല്പി
ക്കയും ചെയ്തു[ 39 ] ആ കാലത്തു ലെവി ഗൊത്രക്കാരനായ അമ്രാമിന്നു സുന്ദരനായ ഒരു പുത്രൻ
ജനിച്ചു-അമ്മ അവനെ ഭയത്തൊടെ മൂന്നു മാസം ഒളിച്ചു വെച്ചു പിന്നെ ഒ
ളിപ്പാൻ കഴിയാഞ്ഞപ്പൊൾ ഒരു പെട്ടി വാങ്ങി പശതെച്ചു കുഞ്ഞനെ അതി
ൽ കിടത്തി നീലനദീ തീരത്ത ചമ്മിയുള്ള ഒരു ദിക്കിൽ വെച്ചു കുട്ടിയുടെ സ
ഹൊദരിയെ അരികെ പാൎപ്പിച്ചു-അതിന്റെ ശെഷം രാജപുത്രി പുഴയിൽ കു
ളിപ്പാൻ വന്നു ആ പെട്ടിയെ കണ്ടപ്പൊൾ ദാസിയെ അയച്ചു പെട്ടിയെ വരു
ത്തി തുറന്നു നൊക്കിയാറെ കരയുന്ന കുഞ്ഞനെ കണ്ടു അവൾ മനസ്സലി
ഞ്ഞു ഇത്‌ഒരുഎബ്രായ കുട്ടി എന്നു പറഞ്ഞത കെട്ടപ്പൊൾ സഹൊദരി
അടുത്തുവന്നു മുല കൊടുക്കെണ്ടതിന്നു എബ്രായസ്ത്രീയെ വിളിക്കെണ
മൊ എന്നു ചൊദിച്ചു കല്പന വാങ്ങി അമ്മയെ വരുത്തിയ ശെഷം രാജപു
ത്രി കുഞ്ഞനെ വളൎത്തെണ്ടതിനായി അവളുടെ കൈക്കൽ ഏല്പിച്ചു-മുതിൎന്ന
പ്പൊൾ അവനെ വാങ്ങി തനിക്ക പുത്രനാക്കി വെച്ചു മിസ്രക്കാരുടെ സകല
വിദ്യകളെ പഠിപ്പിച്ചും വെള്ളത്തിൽനിന്നു എടുത്തവൻ എന്നൎത്ഥമുള്ള മൊ
ശെ എന്ന പെർ വിളിക്കയും ചെയ്തു-.

അവൻ പ്രാപ്തനായപ്പൊൾ രാജമഹത്വത്തിലും ധനത്തിലും രസിക്കാതെ
ഇസ്രയെല്യരുടെ ഞെരിക്കങ്ങളെ കണ്ടിട്ടു ദുഃഖിച്ചു കൊണ്ടിരുന്നു ൪൦ാം വ
യസ്സിൽ ഒരു ദിവസം സഹൊദരന്മാരുടെ അരികിൽ ചെന്നാറെ അവരിൽ
ഒരുവനെ ഒരു മിസ്രക്കാരൻ അടിക്കുന്നതു കണ്ടപ്പൊൾ അവനെ അടിച്ചു
കൊന്നുകളഞ്ഞു-ദൈവം എന്റെ കൈകൊണ്ടു ഇസ്രയെല്യൎക്ക രക്ഷ വ
രുത്തുവത് അവർ കണ്ടറിയും എന്നവൻ വിചാരിച്ചതു നിഷ്ഫലമായി ആ
കുല കാൎയ്യം രാജാവും അറിഞ്ഞു കൊല്ലുവാൻ ഭാവിച്ചപ്പൊൾ മൊശെ ഒടി
അബ്രഹാമിന്റെ സന്തതിക്കാരായ മിദ്യാനരുടെ ദെശത്തിൽ എത്തി ഒരു
കിണറ്റിന്റെ അരികെ ഇരുന്നപ്പൊൾ ആ നാട്ടിലെ ആചാൎയ്യന്റെ ൭ പു
ത്രിമാർ വന്നു ആടുകൾ്ക്ക വെള്ളം കൊരി തൊട്ടികളെ നിറെച്ചാറെ വെറെ ഇട
യന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞത് കണ്ടു മൊശെ അവരെ രക്ഷിച്ചു
ആടുകളെ വെള്ളം കുടിപ്പിക്കയും ചെയ്തു- കന്യകമാരുടെ അഛ്ശനായ യി [ 40 ] ത്രൊ ൟ അവസ്ഥ കെട്ടപ്പൊൾ അവനെ വരുത്തി വീട്ടിൽ പാൎപ്പിച്ചു പു
ത്രിയായ സിപ്പൊരയെ ഭാൎയ്യയാക്കി കൊടുത്തു ആട്ടിൻ കൂട്ടങ്ങളെ മെയ്പാനാ
യി ഏല്പിക്കയും ചെയ്തു-

൨൧.മൊശെ ഫരവൊ എന്ന രാജാവിന്റെ മുമ്പാകെ
നിന്നത്

മൊശെ ൪൦ വൎഷം മിദ്യാനിൽ പാൎത്തു വന്നു ഒരു സമയം ആട്ടിൻ കൂട്ടത്തെ
ഹൊറെബ് മലയുടെ താഴ്വരയിൽ ആക്കി മെച്ചു കൊണ്ടിരുന്നപ്പൊൾ ക
ത്തിക്കൊണ്ടിരുന്നിട്ടും വെന്തു പൊകാതിരിക്കുന്ന ഒരു മുൾപ്പടൎപ്പു കണ്ടു അ
തിശയിച്ചു അടുത്തു ചെന്നാറെ അതിൽ നിന്നു ദൈവം മൊശെ മൊശെ
എന്നു വിളിക്കുന്നതിനെ കെട്ടു ഇതാ ഞാൻ ഇവിടെ തന്നെ എന്നു മൊ
ശെ പറഞ്ഞപ്പൊൾ ദൈവം അടുത്തു വരരുത് ചെരിപ്പുകളെ അഴിച്ചു
കൊൾ്ക നീ നില്ക്കുന്ന സ്ഥലം ശുദ്ധഭൂമിയല്ലൊഎന്നു കല്പിച്ച ഉടനെ മൊശെ
ചെരിപ്പുകളെ അഴിച്ച ശെഷം ഞാൻ നിൻ പിതാവിന്റെ ദൈവം
ആകുന്നു-അബ്രഹാം ഇസ്ഹാക്ക യാക്കൊബ എന്നവരുടെ ദൈവം
തന്നെ എന്നരുളിച്ചെയ്തപ്പൊൾ മൊശെ ഭയപ്പെട്ടു മുഖത്തെ മറെച്ചു.
പിന്നെ യഹൊവ മിസ്രയിലുള്ള എന്റെ ജനത്തിന്റെ പീഡ ഞാൻ ക
ണ്ടു നിലവിളിയെയും കെട്ടു അവരെ മിസ്രക്കാരുടെ കൈയിൽ നിന്നു
വിടുവിച്ചു പാലും തെനും ഒഴുകുന്ന ഒരു ദെശത്തിൽ ആക്കുവാൻ ഇറങ്ങി വ
ന്നിരിക്കുന്നു ഇപ്പൊൾ നീ എൻ ജനത്തെ മിസ്രയിൽനിന്നു പുറപ്പെടുവി
ക്കെണ്ടതിന്നു ഞാൻ നിന്നെ രാജസന്നിധിയിൽ അയക്കാം എന്നു കല്പിച്ചാ
റെ മൊശെ രാജാവിനെ ചെന്നു കണ്ടു ഇസ്രയെല്യരെ കൂട്ടി ക്കൊണ്ടു വരു
വാൻ ഞാൻ പ്രാപ്തനൊ എന്നുണൎത്തിച്ചപ്പൊൾ ഞാൻ നിന്നൊടു കൂട ഇ
രിക്കുമല്ലൊഎന്നത്‌ കെട്ടിട്ടു മൊശെ പറഞ്ഞു അവർ എന്നെ വിശ്വസി
ക്കാതെ യഹൊവ നിണക്ക പ്രത്യക്ഷനായില്ല എന്നു പറയും-എന്നതി
ന്നു യഹൊവയുടെ അരുളപ്പാടുണ്ടായി കൈയിലുള്ള ദണ്ഡിനെ നിലത്തി
ട്ടു സൎപ്പമായി ഭവിച്ചത്കൊണ്ടു പെടിച്ചു-പിന്നെ കല്പന പ്രകാരം അതി [ 41 ] ന്റെ വാൽ പിടിച്ചപ്പൊൾ ദണ്ഡായി തന്നെ തീൎന്നു അതിന്റെ ശെഷം കൈ
മാറിലിടുക എന്ന വാക്കിൻ പ്രകാരം ചെയ്തു എടുത്തു നൊക്കിയപ്പൊൾ
വെളുപ്പു രൊഗമായി കണ്ടു-പിന്നെയും മാറിൽ ഇടെണം എന്നു കെട്ടനുസരി
ച്ചപ്പൊൾ ശുദ്ധമായിതീൎന്നു- ൟ രണ്ടു അടയാളങ്ങളെ വിശ്വസിക്കാഞ്ഞാ
ൽ നീലനദിയിലെ വെള്ളം കൊരി കരമെൽ ഒഴിക്കെണം എന്നാൽ രക്ത
മായി ചമയും എന്നു യഹൊവ കല്പിക്കയും ചെയ്തു-

പിന്നെ മൊശെ എൻ കൎത്താവെ ഞാൻ വാചാലനല്ല തടിച്ച വായും നാ
വുമുള്ളവനത്രെ-എന്നു പറഞ്ഞപ്പൊൾ യഹൊവ മനുഷ്യന്നു വായി
വെച്ചതാർ ഊമനെയും ചെവിടനെയും കാഴ്ചയുള്ളവനെയും കുരുട
നെയും ഉണ്ടാക്കുന്നവൻ ആർ ഞാൻ അല്ലയൊ-ഇപ്പൊൾ നീ പൊക പറ
യെണ്ടുന്നതിനെ ഞാൻ ഉപദെശിക്കും വായ്ത്തുണയായും ഇരിക്കും നിന്റെ
ജ്യെഷ്ഠനായ അഹരൊൻ നിന്നെ എതിരെല്പാൻ പുറപ്പെട്ടു വരു
ന്നു അവൻ നിണക്ക പകരമായി സംസാരിക്കയും ചെയ്യും എന്നു ക
ല്പിച്ചു-

അനന്തരം മൊശെ അഹരൊനൊടു കൂട മിസ്രയിൽ പൊയി ഇസ്രയെല്യ
രുടെ മൂപ്പന്മാരെ വരുത്തി ദൈവവചനങ്ങളെ ഒക്കയും അറിയിച്ച ശെഷം
രാജാവെ ചെന്നു കണ്ടു വനത്തിൽ വെച്ചു ഒർ ഉത്സവം കഴിക്കെണ്ടതി
ന്നു എൻ ജനത്തെ വിട്ടയക്കെണം എന്നു ഇസ്രയെൽ ദൈവമായ യഹൊ
വയുടെ കല്പന എന്നുണൎത്തിച്ചപ്പൊൾ ഞാൻ അനുസരിക്കെണ്ടുന്ന യഹൊ
വ ആർ ഞാൻ യഹൊവയെ അറിയുന്നില്ല ഇസ്രയെല്യരെ വിടുകയുമില്ല
എന്നു പറഞ്ഞയച്ചു-അതല്ലാതെ വിചാരിപ്പുകാരെ വരുത്തി ൟ ജനങ്ങ
ൾ മടിയന്മാർ അതുകൊണ്ടു വെല അധികം എടുപ്പിക്കെണം മുമ്പെത്ത ക
ണക്ക പ്രകാരം ഇഷ്ടകകൾ ഉണ്ടാക്കിച്ചു ഇനി മെൽ ചുടെണ്ടതിന്നു വൈ
ക്കൊൽ കൊടുക്കരുത് അവർ തന്നെ അതിനെ കൊണ്ടു വരട്ടെ എന്നു ക
ല്പിച്ച ശെഷം മൊശെ ദൈവം തങ്ങളെ അയച്ചു എന്നറിയിപ്പാനായി
ദണ്ഡു കൊണ്ടുള്ള അതിശയങ്ങളെ കാണിച്ചു എങ്കിലും മിസ്ര മന്ത്രവാദി [ 42 ] കളും അപ്രകാരം കാണിച്ചപ്പൊൾ രാജാവ് അതിനെ കൂട്ടാക്കാതെ
ഇരുന്നു-

അവൻ ദിവ്യകല്പന പ്രമാണിക്കാതെ കഠിന മനസ്സുള്ളവനായി തീൎന്നാറെ
ദൈവം അവനെ ഇളക്കെണ്ടതിന്നു ഭയങ്കര ബാധകളെ അയച്ചു-മൊ
ശെ കല്പന പ്രകാരം ദണ്ഡു കൊണ്ടു നീല നദിയിലെ വെള്ളങ്ങളിന്മെൽ അടി
ച്ചപ്പൊൾ വെള്ളം രക്തമായി ചമഞ്ഞു മത്സ്യങ്ങളും ചത്തു പൊയി- വെള്ളം
കുടിപ്പാൻ കഴിയായ്ക കൊണ്ടു മിസ്രക്കാർ ഒരൊ കുഴികുഴിച്ചുണ്ടാക്കി ത
ണ്ണീർ കൊരി കുടിക്കെണ്ടി വന്നു-

പിന്നെയും അഹരൊൻ ആ പുഴയിൽ ദണ്ഡിനെ നീട്ടിയാറെ വെള്ളത്തിൽ
നിന്നു തവളകൾ കരെറി മിസ്രയിൽ എങ്ങും നിറഞ്ഞു എല്ലാ ഭവനങ്ങളിലും
രാജധാനിയിലും കിടക്കമുറി മുതലായവയിലും വ്യാപിച്ചപ്പൊൾ രാജാവ്
യഹൊവയൊടു അപെക്ഷിക്ക അവൻ ഈബാധ നീക്കിയാൽ ഞാൻ ജ
നത്തെ വിടാം എന്ന് മൊശയെ മുട്ടിച്ചു ആയവൻ പ്രാൎത്ഥിച്ചിട്ടു തവളകൾ ഒ
ക്കയും മരിച്ചു ആശ്വാസം വന്നാറെ രാജാവ് പിന്നെയും ഹൃദയം കഠിനമാക്കി
ഇസ്രയെല്യരെ വിട്ടയക്കാതെ ഇരുന്നു-

അതിന്റെ ശെഷം അഹരൊൻ ദണ്ഡുനീട്ടി ദെശത്തിലെ മൺപൊടി അടി
ച്ചു മനുഷ്യരെയും ജന്തുക്കളെയും ബാധിക്കെണ്ടതിന്നു പെൻ കൂട്ടമാക്കിതീൎത്തു
മന്ത്രവാദികൾ അപ്രകാരം ഉണ്ടാക്കുവാൻ കഴിയാഞ്ഞപ്പൊൾ ഇത് ദൈവ
ത്തിന്റെ വിരൽ എന്ന പറഞ്ഞു എങ്കിലും രാജാവിൻ മനസ്സിന്നു ഇളക്കം
വന്നില്ല-

അനന്തരം യഹൊവ പൊന്തകളെ അയച്ചു രാജാവെയും ജനങ്ങളെയും
വളരെ പീഡിപ്പിച്ചു- ആ ബാധയും നിഷ്ഫലമായപ്പൊൾ ദെശത്തിലെ എ
ല്ലാ മൃഗക്കൂട്ടങ്ങളിലും ഒരു മഹാവ്യാധി പിടിപ്പിച്ചു അതിനാൽ കുതിര കഴുത ഒ
ട്ടകങ്ങളും ആടുമാടുകളും വളരെ മരിച്ചു എന്നിട്ടും രാജാവ് കഠിന ഹൃദയനാ
യി തന്നെ പാൎത്തു-

പിന്നെയും മൊശെ കൈ നിറയ അട്ടക്കരി അടിച്ചുവാരി രാജാവിൻ മുമ്പാ [ 43 ] കെ മെല്പെട്ടു ചാടിയ നെരം മനുഷ്യരിലും മൃഗങ്ങളിലും വ്രണത്തെ ഉണ്ടാക്കുന്നു
പരുക്കൾ ജനിച്ചു-ഈ ശിക്ഷ കഠൊരം എങ്കിലും രാജാവിൻ മനസ്സിന്നു
പാകം ഭവിച്ചില്ല-

അതിന്റെ ശെഷം മൊശെ ദണ്ഡിനെ ആകാശത്തെക്ക നീട്ടിയാറെ ഇടി
മുഴക്കവും മിന്നൽപിണരും കല്മഴയും ഭയങ്കരമാം വണ്ണം ഉണ്ടായി വയലിലു
ള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്തു കളഞ്ഞു മൃഗങ്ങളെയും മനുഷ്യരെ
യും കൊന്നു-അപ്പൊൾ രാജാവ് മൊശയെയും അഹരൊനെയും വരുത്തി
ഞാൻ പാപം ചെയ്തു ഇടിയും കല്മഴയും ഒഴിയെണ്ടതിന്നു യഹൊവയൊടു അ
പെക്ഷിപ്പിൻ എന്നു പറഞ്ഞു മൊശെ പുറത്തു ചെന്നു കൈമലൎത്തി പ്രാൎത്ഥി
ച്ചു ഇടിയും മഴയും തീൎന്നു എന്നു രാജാവ് കണ്ടപ്പൊൾ അനുസരിയാതെ മു
മ്പെത്ത പ്രകാരം തന്നെ ഇരുന്നു-

അനന്തരം യഹൊവ കിഴക്കൻ കാറ്റ അടിപ്പിച്ചു തുള്ളൻ കൂട്ടത്തെ വരുത്തി
അവ മിസ്രയിൽ എല്ലാടവും വ്യാപിച്ചു പച്ചയായതൊക്കയും തിന്നു കളഞ്ഞ
പ്പൊൾ രാജാവ് ൟ കുറി ക്ഷമിക്കെണം എന്നപെക്ഷിച്ചാറെ മൊശെ
പ്രാൎത്ഥിച്ചിട്ടു യഹൊവ പടിഞ്ഞാറെ കാറ്റിനെ അടിപ്പിച്ചു തുള്ളൻ കൂട്ടത്തെ
എടുത്തു ചെങ്കടലിലെക്കിട്ടു കളഞ്ഞു- രാജാവ് ൟ അത്ഭുതക്രിയയെയും
കണ്ടിട്ടു ഇസ്രയെല്യരെ വിട്ടയച്ചില്ല-

പിന്നെയും മൊശെ കൈനീട്ടിയാറെ യഹൊവ കൂരിരിട്ടുണ്ടാക്കി മൂന്നു
ദിവസം വരെയും മനുഷ്യർ തമ്മിൽ തമ്മിൽ കാണാതെയും ആരെയും സഞ്ച
രിക്കാതെയും ആക്കിവെച്ചു- ഇസ്രയെല്യർ പാൎക്കുന്ന ഗൊഷൻ ദെശത്തി
ൽ മാത്രം പ്രകാശം ആക്കി- ൟ ബാധയും ഭയങ്കരമായി തൊന്നീട്ടും രാജാ
വ് അടങ്ങാതെ മൊശെയൊടു നീ പൊനിന്റെ മുഖം ഇനി കാണരുത് കാ
ണുന്ന നാളിൽ നീ മരിക്കും എന്നു കല്പിക്കയും ചെയ്തു-

൨൨. ഇസ്രയെല്യർ മിസ്രയിൽ നിന്നു പുറപ്പെട്ടത്

രാജാവിന്നു ഹൃദയകാഠിന്യം തികഞ്ഞു വന്നപ്പൊൾ യഹൊവ മൊശെയൊടു
ഞാൻ ഇനിയും ഒരു ബാധ വരുത്തും അപ്പൊൾ രാജാവ് നിങ്ങളെ വിട്ടയക്കും [ 44 ] നിശ്ചയം-അൎദ്ധരാത്രിയിൽ തന്നെ ഞാൻ മിസ്രയിൽ കൂടി പൊയി രാജകുമാ
രൻ മുതൽ ദാസീ പുത്രൻ വരെയും മുങ്കുട്ടികളെ ഒക്കയും മൃഗങ്ങളിലെ കടിഞ്ഞൂലു
കളെയും മരിപ്പിക്കും- അതു കൊണ്ടു ഇസ്രയെല്യർ യാത്രെക്കായി ഒരുങ്ങി നിന്നു
ഒരൊ വീട്ടുകാർ ഒരൊ ആട്ടിങ്കുട്ടിയെ കൊന്നു ബാധ അവരിൽ പറ്റാതിരി
ക്കെണ്ടതിന്നു രക്തം എടുത്തു ഒരൊ വീട്ടിലെ കട്ടിളക്കാലുകളിലും മെല്പടിയി
ലും തെച്ചും മാംസം വറുത്തു നടുക്കെട്ടും ചെരിപ്പുകളും വടികളും ധരിച്ചും കൊ
ണ്ടു പെസഹ ഭക്ഷണം കഴിക്കെണം എന്നു കല്പിച്ചു-

നിശ്ചയിച്ച സമയം വന്നു ഇസ്രയെല്യർ പ്രയാണത്തിന്നായി ഒരുങ്ങി നിന്ന
പ്പൊൾ അൎദ്ധരാത്രിയിൽ യഹൊവ രാജാവിന്റെ പ്രഥമപുത്രൻ മുതൽ ദാ
സപുത്രൻ വരെയുള്ള കടിഞ്ഞൂൽ സന്തതികളെ ഒക്കയും കൊന്നു- മിസ്രയി
ൽ എല്ലാടവും മഹാനിലവിളിയും കരച്ചലും ഉണ്ടായപ്പൊൾ രാജാവ് മൊശ
യെയും അഹരോനെയും വരുത്തി നിങ്ങളും ജനങ്ങളും ആടുമാടുകളൊടു കൂട
പുറപ്പെട്ടു പൊകുവിൻ എന്നു കല്പിച്ചു- മിസ്രക്കാരും ഞങ്ങൾ എല്ലാവരും മ
രിക്കുന്നു വെഗം പൊകുവിൻ എന്നു അവരെ നിൎബ്ബന്ധിച്ചയച്ചാറെ ഇ
സ്രയെല്യർ പുളിക്കാത്ത കുഴച്ചമാവിനെ ശീലകളിൽ കെട്ടി ദൈവകല്പ
ന പ്രകാരം മിസ്രക്കാരൊടു പൊൻ വെള്ളി ആഭരണങ്ങളെയും വസ്ത്രങ്ങ
ളെയും ചൊദിച്ചു വാങ്ങി അടിമദെശത്തെ വിട്ടു കാൽ നടയായി പുറപ്പെട്ടു പൊ
യി പൊകെണ്ടുന്ന വഴിയിൽ തെറ്റാതെ രാപ്പകൽ സഞ്ചരിക്കെണ്ടതിന്നു
യഹൊവ പകൽ മെഘത്തൂണിലും രാത്രിയിൽ അഗ്നിത്തൂണിലും വിളങ്ങി അ
വൎക്കുമുമ്പായിട്ടു നടക്കുകയും ചെയ്തു-

അവർ ഒരു ദിവസത്തെ വഴി പൊയ ശെഷം രാജാവന്റെ മനസ്സു ഭെദിച്ചു
അടിമകളെ വിട്ടയച്ചത് എന്തിന്നു എന്നു ചൊല്ലി അവരുടെ വഴിയെ ചെ
ല്ലെണ്ടതിന്നു സൈന്യത്തെ നിയൊഗിച്ചു ആ സൈന്യം തെർ കുതിരകളൊടും കൂട
പിന്തുടൎന്നു ചെങ്കടൽ പുറത്തു ഇസ്രയെൽ പാളയത്തിൽ എത്തി- ഇസ്രയെല്യ
ർ അവരെ കണ്ടു വളരെ പെടിച്ചു നിലവിളിച്ചാറെ ഭയപ്പെടാതെ ഇരിപ്പിൻ
മിണ്ടാതെ നിന്നു യഹൊവ ചെയ്യുന്ന രക്ഷയെ നൊക്കികൊൾ്വിൻ എന്നു മൊ [ 45 ] ശെ പറഞ്ഞു ആശ്വസിപ്പിച്ചശെഷം യഹൊവ അവനൊടു നീ എന്തിന്നു എ
ന്നൊടു നിലവിളിക്കുന്നു നെരെ നടക്കെണം എന്നു ഇസ്രയെല്യരൊടു പറഞ്ഞു
ദണ്ഡു കൊണ്ടു സമുദ്രത്തെ വിഭാഗിക്ക എന്നാൽ അവർ അതിന്നടുവിൽ കൂ
ടി കടന്നു പൊകുമാറാകും ഞാൻ രാജാവിലും അവന്റെ തെർ കുതിരക
ളിലും എന്റെ വൈഭവം കാണിക്കുമ്പൊൾ ഞാൻ യഹൊവ ആകുന്നു എ
ന്നു മിസ്രക്കാർ അറിയെണ്ടി വരും എന്നു അരുളിച്ചെയ്ത ശെഷം മെഘത്തൂ
ൺ ഇസ്രയെല്യരുടെ മുമ്പു വിട്ടു രണ്ടു സൈന്യങ്ങളുടെ നടുവിൽ വന്നു ഇസ്ര
യെല്യൎക്ക വെളിച്ചവും മറ്റെവൎക്കു ഇരിട്ടും ആയി നിന്നു കൊണ്ടിരുന്നു- യ
ഹൊവ ആ രാത്രി മുഴുവനും കിഴക്കങ്കാറ്റിനെ അടിപ്പിച്ചു വെള്ളത്തെ രണ്ടു
ഭാഗത്തും ആക്കിയപ്പൊൾ ഇസ്രയെല്യർ അതിന്നടുവിൽ കൂടി കടന്നു കര
ക്കെത്തി മിസ്രക്കാരും പിന്തുൎടന്നു പുലർകാലത്തു യഹൊവ മെഘത്തൂണിൽ നി
ന്നു അവരുടെ സൈന്യത്തെ നൊക്കി അവൎക്ക ഭയവും കലക്കവും വരുത്തിയാറെ
അവർ നാം ഓടിപ്പൊക യഹൊവ ഇസ്രയെല്യൎക്ക വെണ്ടി യുദ്ധം ചെയ്യുന്നു എ
ന്നു നിലവിളിച്ചു പറഞ്ഞു ഉടനെ മൊശെ ദൈവകല്പന പ്രകാരം കടലിന്മെൽ കൈ
നീട്ടി വെള്ളവും തിരിച്ചുവന്നു മിസ്രക്കാർ അതിന്റെ നെരെ ഒടി ആരും ശെ
ഷിക്കാതെ എല്ലാവരും വെള്ളത്തിൽ മുങ്ങിപ്പൊകയും ചെയ്തു-

൨൩. മരുഭൂമിയിലെ സഞ്ചാരം.

ഇസ്രയെല്യർ ചെങ്കടൽ വിട്ടു വെള്ളവും സസ്യാദികളും ഇല്ലാത്ത ഭൂമിയിൽ കൂ
ടി ൩ ദിവസം നടന്നു മാറ എന്ന സ്ഥലത്തെത്തിയാറെ വെള്ളം കണ്ടു കൈപ്പുര
സം കൊണ്ടു കുടിപ്പാൻ കഴിയാഞ്ഞപ്പൊൾ ജനങ്ങൾ എന്തു കുടിക്കെണ്ടു എ
ന്നു മൊശെയൊടു വെറുത്തു പറഞ്ഞ സമയം അവൻ പ്രാൎത്ഥിച്ചു യഹൊവ കാ
ണിച്ചമരത്തെ വെള്ളത്തിൽ ഇട്ടപ്പൊൾ വെള്ളം മധുരമായി വന്നു-ഞാൻ അ
ല്ലൊ നിന്റെചികിത്സകനാകുന്നു എന്നു യഹൊവ ജനത്തൊടു കല്പിക്ക
യും ചെയ്തു-

അതിന്റെ ശെഷം ഇറച്ചിയും അപ്പവും ഇല്ലായ്കയാൽ അവർ പിറുപിറുത്താ
റെ യഹൊവ കാടപ്പക്ഷികളെ വലിയ കൂട്ടത്തൊടെ വരുത്തിയതല്ലാതെ അ [ 46 ] വർ പിറ്റെ ദിവസം രാവിലെ ഉറച്ച പനി പൊടി പൊലെ ഒരു സാധനം നീ
ളെ കണ്ടപ്പൊൾ അറിയാഞ്ഞു- ഇത് എന്തു എന്നൎത്ഥമുള്ള മാൻഹു എന്നു തമ്മി
ൽ തമ്മിൽ പറഞ്ഞാറെ ഇതു യഹൊവ ആകാശത്തിൽ നിന്നു ഭക്ഷിപ്പാൻ തന്നി
രിക്കുന്ന അപ്പമാകുന്നു എന്നു മൊശെ അറിയിച്ചു-വെള്ളം കുറവായ സമയം
നീ ഞങ്ങളെ ദാഹത്താൽ നശിപ്പിപ്പാൻ എന്തിന്നു കൂട്ടിക്കൊണ്ടു വന്നു എന്നു നീ
രസപ്പെട്ടു പറഞ്ഞപ്പൊൾ മൊശെ യഹൊവയൊടു നിലവിളിച്ചു കല്പനപ്രകാ
രം ദണ്ഡു കൊണ്ടു ഒരു പാറമെൽ അടിച്ചാറെ വെള്ളം വന്നു ജനങ്ങൾ കുടി
ക്കയും ചെയ്തു-


അങ്ങിനെ സഞ്ചരിക്കുന്ന സമയത്ത കവൎച്ചക്കാരായ അമലെക്യർ വന്നു യു
ദ്ധം തുടങ്ങി പലരെയും കൊന്നപ്പൊൾ യൊശു സൈന്യത്തൊടു കൂട അവരു
ടെ നെരെ പൊരുതു-മൊശെ കുന്നിൻ മുകളിൽ കരെറി പ്രാൎത്ഥിച്ചു- കൈ പൊ
ങ്ങിച്ചിരിക്കുമ്പൊൾ ഇസ്രയെല്യൎക്ക വീൎയ്യം വൎദ്ധിച്ചു-കൈ താഴ്ത്തിയപ്പൊ
ൾ ശത്രു പ്രബലപ്പെട്ടു-കൈതളൎന്നു താഴ്ത്തിയാറെ അഹറൊനും ഹൂരും ഇരുപുറ
വും നിന്നു മൊശെയുടെ കൈകളെ താങ്ങി. അപ്രകാരം അമലെക്യർ തൊ
റ്റു പൊകയും ചെയ്തു-

൨൪. ന്യായപ്രമാണം.

അവർ മൂന്നാം മാസത്തിൽ സീനായി മലയുടെ താഴ്വരയിൽ എത്തി അവിടെ
ഒരു വൎഷത്തൊളം പാൎത്തു-ആ വൎഷത്തിന്നകം അവരുടെ ആചാരങ്ങളൊ
ക്കെക്കും ഒരു ക്രമവും സ്ഥിരതയും വന്നു-മൊശെ ദൈവകല്പന പ്രകാരം അവ
രെ ഗൊത്രങ്ങളായും വംശങ്ങളായും വിഭാഗിച്ചു- കാൎയ്യങ്ങളെ നടത്തെണ്ടതിന്നു
മെധാവികളെയും അധിപന്മാരെയും മൂപ്പന്മാരെയും നിശ്ചയിച്ചു ജനങ്ങളെ
എണ്ണിനൊക്കി യുദ്ധം ചെയ്വാൻ തക്കവർ ൬ ലക്ഷത്തില്പരം ഉണ്ടു എന്നു ക
ണ്ടു- ദൈവം അവിടെ വെച്ചു തന്നെ അവൎക്ക ന്യായപ്രമാണത്തെ അറിയിച്ചു
രാജ്യ നിശ്ചയത്തെയും ഗൊത്ര മൎയ്യാദകളെയും നിയമിച്ചു ഇപ്രകാരം അവ
ർ ദൈവത്തിന്റെ ജനമായി ഭവിച്ചു-അവർ മലയുടെ താഴ്വരയിൽ ഇറങ്ങി
പാൎത്തു മൊശെ മലമുകളിൽ കയറിയപ്പൊൾ അവനൊടു യഹൊവ ഈ ജനങ്ങൾ്ക്ക [ 47 ] ശുദ്ധിയെ കല്പിച്ചു മൂന്നാം ദിവസത്തിന്നായി ഒരുങ്ങു മാറാക്കുക മലെക്കു ചുറ്റും
ഒരു അതിരിനെ നിശ്ചയിച്ചു ആരും അതിനെ ആക്രമിക്കാതാക്കുക ആക്ര
മിച്ചാൽ മരിക്കും നിശ്ചയം എന്നു കല്പിച്ചു മൊശെ അപ്രകാരം നടത്തി-

മൂന്നാം ദിവസം പുലരുമ്പൊൾ മിന്നലുകളും ഇടിമുഴക്കവും കനത്ത മഴക്കാറും
മഹാകാഹള ശബ്ദവും പൎവ്വതത്തിന്മെൽ ഉണ്ടായതിനാൽ താഴെ നില്ക്കുന്ന ജ
നം നടുങ്ങി-പൎവ്വതം അഗ്നിയും പുകയും ചെൎന്നു ഇളകി കാഹളശബ്ദം ഏറ്റവും
വൎദ്ധിച്ചാറെ മൊശെ മുകളിൽ കരെറി ദൈവസന്നിധിയിൽ നിന്നു: അപ്പൊ
ൾ യഹൊവ അരുളിച്ചെയ്തതെന്തന്നാൽ-

അടിമവീടായ മിസ്ര ദെശത്തനിന്നു നിന്നെ കൊണ്ടു വന്നവനായ യ
ഹൊവയായ ഞാൻ നിന്റെ ദൈവം ആകുന്നു- ഞാൻ അല്ലാതെ അന്യദൈ
വങ്ങൾ നിണക്കുണ്ടാകരുത്-നിണക്കൊരു വിഗ്രഹത്തെയും യാതൊരു പ്രതി
മയെയും ഉണ്ടാക്കരുത്-അവറ്റെ കുമ്പിടുകയും സെവിക്കയും അരുത്-നിന്റെ
ദൈവമായ യഹൊവയുടെ നാമം വൃഥാ എടുക്കരുത്- സ്വസ്ഥനാളിനെ ശുദ്ധീ
കരിപ്പാൻ ഒൎക്ക ആറു ദിവസം നീ അദ്ധ്വാനപ്പെട്ടു നിന്റെ വെല ഒക്കയും ചെ
യ്ക‌ എഴാം ദിവസം നിന്റെ ദൈവമായ യഹൊവയുടെ സ്വസ്ഥത ആകുന്നു
അതിൽ നീ ഒരു വെലയും ചെയ്യരുത്-നിന്റെ മാതാപിതാക്കന്മാരെ ബഹു
മാനിക്ക-നീ കുലചെയ്യരുത്- നീ വ്യഭിചാരം ചെയ്യരുത്-നീ മൊഷ്ടിക്ക
രുത്-നിന്റെ കൂട്ടുകാരന്റെ നെരെ കള്ളസാക്ഷി പറയരുത്-നി
ന്റെ കൂട്ടുകാരനുള്ളത് യാതൊന്നിനെയും മൊഹിക്കരുത്-

ജനങ്ങൾ കാഹളധ്വനിയും ഇടിമുഴക്കവും കെട്ടുമിന്നലും പുകയും കണ്ട
പ്പൊൾ ഞെട്ടി നീങ്ങി മൊശെയൊടു നീ ഞങ്ങളൊടു പറക- ഞങ്ങൾ മരിക്കാ
തിരിക്കെണ്ടതിന്നു ദൈവം ഞങ്ങളൊടു സംസാരിക്കരുത് ദൈവം നി
ന്നൊടു കല്പിക്കുന്നതൊക്കയും ഞങ്ങൾ കെട്ടനുസരിക്കും എന്നു പറഞ്ഞപ്പൊ
ൾ യഹൊവ മൊശെയൊടു അവൎക്കും മക്കൾ്ക്കും ഗുണം ഭവിക്കെണ്ടതിന്നു എ
ന്നെ ഭയപ്പെട്ടു എൻ കല്പനകളൊക്കയും പ്രമാണിപ്പാൻ തക്ക ഹൃദയം ഉ
ണ്ടായാൽ കൊള്ളായിരുന്നു എന്നു കല്പിച്ചു-മൊശെ മലമുകളിലെ മെഘ [ 48 ] ത്തിൽ ൪൦ രാപ്പകൽ പാൎത്തു യഹൊവ സകല വചനങ്ങളെയും പറഞ്ഞു തീ
ൎന്ന ശെഷം തിരുവിരൽ കൊണ്ടു സാക്ഷ്യത്തിന്നു ആധാരമായി എഴുതിയ ര
ണ്ടു കല്പലകകളെ മൊശെക്ക കൊടുക്കയും ചെയ്തു-

മൊശെ അവറ്റെ എടുത്തു മലയിൽ നിന്നു ഇറങ്ങി പാളയത്തിൽ എത്തിയാ
റെ അയ്യൊ കഷ്ടം ജനം ഒരു കാളക്കുട്ടിയുടെ സ്വരൂപം തീൎത്തു അതിനെ പ്ര
ദക്ഷിണം വെച്ചും നൃത്തം ചെയ്തും പാടി കളിച്ചും വണങ്ങുന്നതിനെ കണ്ടിട്ടു
ക്രുദ്ധിച്ചു കല്പലകകളെ ചാടി പൊളിച്ചു-അഹരൊനൊടു നീ ൟ ജനത്തി
ന്മെൽ ഇത്ര വലിയ പാപത്തെ വരുത്തുന്നതിന്നു അവർ നിന്നൊടു എന്തു ചെ
യ്തു എന്നു പറഞ്ഞപ്പൊൾ അഹരൊൻ എൻ കൎത്താവിന്റെ കൊപം ജ്വ
ലിച്ചു വരരുതെ- ൟ ജനം ദൊഷത്തിൽ ഇരിക്കുന്നു എന്നു നീ അറിയു
ന്നുവല്ലൊ നീ മലമെൽ താമസിച്ചപ്പൊൾ അവർ എന്നൊടു ഞങ്ങളെ മിസ്ര
യിൽനിന്നു പുറപ്പെടുവിച്ച മൊശെക്കു എന്തു സംഭവിച്ചു എന്ന് അറിയു
ന്നില്ല ഞങ്ങൾ്ക്ക മുന്നടക്കെണ്ടതിന്നു ദെവരെ ഉണ്ടാക്കെണം എന്നു പറഞ്ഞാ
റെ ഞാൻ സ്ത്രീകൾ്ക്കും കുട്ടികൾക്കുമുള്ള പൊൻകുണുക്കുകൾ എല്ലാം വാങ്ങി വാൎപ്പി
ച്ചു കാളക്കുട്ടിയുടെ സ്വരൂപം തീൎപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു- പിന്നെ മൊശെ
ആ വിഗ്രഹത്തെ എടുത്തു തീയിൽ ഇട്ടു ചുട്ടുപൊടിച്ചു പൊടിയെ വെള്ളത്തി
ൽ വിതറി ഇസ്രയെല്യരെ കുടിപ്പിച്ചു അതിന്റെ ശെഷം അവൻ മലമുക
ളിൽ കരെറി യഹൊവയൊടു അല്ലയൊ ദൈവമെ ൟ ജനം മഹാപാപം
ചെയ്തു തങ്ങൾക്ക പൊന്നു കൊണ്ടു ഒരു ദെവനെ ഉണ്ടാക്കി ഇരിക്കുന്നു-ഇപ്പൊ
ൾ അവരുടെ പാപത്തെ ക്ഷമിച്ചു കൊണ്ടാലും അല്ലാഞ്ഞാൽ നീ എഴുതി
യ പുസ്തകത്തിൽനിന്നു എന്നെ മാച്ചു കളവൂതാക എന്നു പ്രാൎത്ഥിച്ചാറെ
യഹൊവ നീ പൊയി ഞാൻ കല്പിച്ചിട്ടുള്ള സ്ഥലത്തെക്ക ജനത്തെ നട
ത്തുക ഇതാ എൻ ദൂതൻ നിന്റെ മുമ്പിൽ നടക്കും-നിശ്ചയ സമയത്ത
ഞാൻ അവരുടെ പാപത്തെ വിചാരിക്കും എന്നു പറഞ്ഞശെഷം മൊശെ
ഇറങ്ങി കല്പനപ്രകാരം മുമ്പെ പൊലെ രണ്ടു കല്പലകകളെ ചെത്തി എടുത്തു
പിറ്റെ ദിവസം രാവിലെ പിന്നെയും മലമെൽ കരെറി ൪൦ രാപ്പകൽ [ 49 ] ദൈവസന്നിധിയിൽ പാൎത്തു യഹൊവ നിയമത്തിന്റെ ൧൦ വാക്യങ്ങ
ളെ പലകകളിന്മെൽ എഴുതി കൊടുക്കയും ചെയ്തു-

൨൫. രാജ്യമൎയ്യാദകളും മതാചാരങ്ങളും.

മുൻപറഞ്ഞ പത്തു വാക്യങ്ങളല്ലാതെ ദൈവം നാട്ടു മൎയ്യാദകളെയും വീ
ടാചാരങ്ങളെയും സങ്കല്പിച്ചു-നിന്ദ്യഭക്ഷണം അശുദ്ധം എന്നു വെച്ചു
അതിനെ തിന്മാൻ വിരൊധിച്ചു-വിവാഹം അവകാശം കൃഷി മുതലായ
വറ്റിന്നും ഒരൊ വെപ്പുകളെ നിശ്ചയിച്ചു- കളവു കുല തുടങ്ങിയുള്ള അപ
രാധങ്ങൾ്ക്കും അതാത ശിക്ഷകളെ കല്പിച്ചു-യുദ്ധം ചെയ്യുന്നവർ മാതാപി
താക്കന്മാർ വിധവമാർ അനാഥർ ദരിദ്രർ കുരുടർ ഊമർ ദാസർ എന്നി
വൎക്കും വെവ്വെറെ ചട്ടങ്ങളെ നിയമിച്ചു-പക്ഷി കൂടുകളെയും ഫലവൃക്ഷങ്ങ
ളെയും പണി കാളകളെയും കുറിച്ചും ഓരോന്നു നിശ്ചയിച്ചു - ൟ ന്യായങ്ങ
ളിൽ ചിലതാവിത്-മെതിക്കുന്ന കാളയുടെ വായി കെട്ടരുത്-ഫലവൃക്ഷ
ങ്ങളെ നഷ്ടമാക്കരുത്-പക്ഷിക്കൂടു കിട്ടിയാൽ കുട്ടിയൊടു കൂടയുള്ള തള്ള
യെ എടുക്കാതെ വിടുകെ വെണ്ടു ഇപ്രകാരം ചെയ്താൽ ദീൎഘായുസ്സൊടെ
സുഖെന പാൎക്കും ശത്രുവിന്റെ ഒരു കാളയൊ കഴുതയൊ ചുമടൊടു
കൂട വീണു കിടക്കുന്നത് കണ്ടാൽ സഹായിക്കെണം-ചെകിടനെ ശപിക്ക
രുത്-നിന്റെ ദൈവത്തെ ഭയപ്പെട്ടിട്ടു കുരുടന്നു വഴിയിൽ ഒരു വിരു
ദ്ധം വെക്കരുത്-


മൊശെയുടെ ഗൊത്രക്കാരായ ലെവ്യൎക്ക പ്രത്യെകം സ്ഥാനമാനങ്ങൾ ല
ഭിച്ചു-ദൈവ കല്പന പ്രകാരം അഹരൊനും സന്തതിയും ആചാൎയ്യ സ്ഥാന
ത്തിലായി-ജനത്തിന്റെ ഉപദെഷ്ടാക്കന്മാർ വൈദ്യർ മുതലായവർ
എല്ലാവരും ലെവി ഗൊത്രക്കാർ തന്നെ- മഹാചാൎയ്യ പ്രവൃത്തി നടത്തെ
ണ്ടതിന്നു അഹരൊന്നു അഭിഷെകവും വിശുദ്ധവസ്ത്രങ്ങളും സാധിച്ചു
മൊശെ ദൈവാരാധനെക്ക വെണ്ടി ശൊഭയുള്ള ഒരു കൂടാരത്തെ തീ
ൎപ്പിച്ചു-അതിലെ ഉൾമുറിയായ അതിപരിശുദ്ധ സ്ഥലത്ത വെച്ചിട്ടുള്ള
പൊൻപൊതിഞ്ഞ പെട്ടിയിൽ ദൈവം എഴുതിച്ച ആധാര പലകകൾ [ 50 ] ഉണ്ടായിരുന്നു-പുറ മുറിയായ ശുദ്ധ സ്ഥലത്തിൽ ആചാൎയ്യൻ ദിവസെന ധൂ
പംകാട്ടി പ്രാൎത്ഥനയെയും കഴിച്ചുവന്നു-കൂടാരത്തിന്നു ചുറ്റുമുള്ള പ്രാകാര
ത്തിൽ ആചാൎയ്യർ ജനങ്ങൾ കൊണ്ടു വന്ന മൃഗങ്ങളെ അറുത്തു ബലിയെ അ
ൎപ്പിച്ചു-ൟ അവസ്ഥയെ തൊട്ടു ദൈവം കല്പിച്ചതിപ്രകാരം ആരെങ്കിലും
ഹൊമ ബലിയൊ ആഹാരബലിയൊ സ്തൊത്ര ബലിയൊ കഴിപ്പാൻ ഭാവി
ച്ചാൽ ആയതിനെ ഞാൻ നിയമിച്ച പ്രകാരത്തിലും സ്ഥലത്തിലും കഴിക്കെണം.
ചില അപരാധങ്ങൾ്ക്കായി കുറ്റ ബലികളും പരിഹാര ബലികളും നിശ്ചയിച്ചി
ട്ടുണ്ടായിരുന്നു-

വൎഷന്തൊറും എല്ലാ പുരുഷന്മാരും കൂടി വരെണ്ടുന്ന മൂന്നു ഉത്സവങ്ങൾ ഉണ്ടു
൧; മിസ്രയിൽ നിന്നുള്ള പുറപ്പാടിനെ സൂചിപ്പിക്കുന്ന പെസഹ പെരുനാൾ
അതിൽ ഇസ്രയെല്യർ എല്ലാവരും ആചാൎയ്യന്മാർ എന്ന പൊലെ ഒരൊ ആ
ട്ടിൻകുട്ടിയെ ബലികഴിച്ചു രക്തം തളിച്ചു മാംസം ഭക്ഷിക്കയും പുതിയ ധാന്യ
ത്തെ കൊണ്ടു വന്നു ദൈവത്തിന്നു വഴിപാടായി വെക്കയും ചെയ്യും ൨;. സീ
നായി പൎവ്വതത്തിൽ നിന്നു കല്പിച്ചു കൊടുത്ത ന്യായപ്രമാണത്തെ ഒൎമ്മ വെ
ക്കെണ്ടുന്ന പെന്തെകൊസ്ത പെരുനാൾ അന്നും കൊയ്ത്തു തീൎന്നു വഴിപാടി
നെ കഴിക്കുന്നതല്ലാതെ പുളിപ്പുള്ള രണ്ടു അപ്പങ്ങളെയും അൎപ്പിക്കും-൩; കൂ
ടാരനാൾ. അതിൽ ജനങ്ങൾ കുരുത്തൊല മുതലായ സാധനങ്ങളെ കൊണ്ടു കുടി
ലുകളെ ഉണ്ടാക്കി ഏഴുദിവസം സഞ്ചാരികൾ എന്ന പൊലെ പാൎത്തു യഹൊവ
തങ്ങളെ മരുഭൂമിയിൽ കൂടി രക്ഷിച്ചു അവകാശ ദെശത്തിൽ ആക്കിയതിനെ
ഒൎത്തു പറമ്പുകളിൽ ഉള്ള മുന്തിരിങ്ങാ മുതലായ അനുഭവങ്ങളെ എടുത്തു തീൎന്ന
തിനാൽ സ്തുതിച്ചു സന്തൊഷിക്കയും ചെയ്യും-

൨൬ ദുൎമ്മൊഹികളുടെ ശവക്കുഴികൾ.

ഇസ്രയെല്യർ എകദെശം ഒരുവൎഷം സീനായി മലയുടെ താഴ്വരയിൽ പാൎത്തു പെ
സഹ പെരുനാൾ കൊണ്ടാടിയ ശെഷം ഒരു ദിവസം സാക്ഷി കൂടാരത്തിൻ മീ
തെ ഇരുന്ന മെഘതൂണ ഉയൎന്നു പാലും തെനും ഒഴുകുന്ന ദെശത്തെക്ക യാത്ര
യാകുവാൻ ജനങ്ങൾ ഒരുങ്ങി സന്തൊഷത്തൊടെ പുറപ്പെട്ടു- മൂന്നു ദിവസം [ 51 ] മാത്രം സഞ്ചരിച്ചാറെ തളൎന്നു മിസ്രയിൽ നിന്നു കൂടെ വന്ന ഹീനജനങ്ങൾ ഇറ
ച്ചിയെ മൊഹിച്ചു മുഷിച്ചലായപ്പൊൾ ഇസ്രയെല്യരും സങ്കടപ്പെട്ടു കരഞ്ഞു മാം
സം എങ്ങിനെ കിട്ടും മിസ്രയിൽ വെറുതെ ലഭിച്ചു തിന്ന മത്സ്യങ്ങളെയും വെള്ള
രിക്ക-വത്തക്ക-ഉള്ളി മുതലായവറ്റെയും ഒൎക്കുന്നു-ഇപ്പൊൾ ൟ മന്ന അല്ലാ
തെ മറ്റൊന്നും കാണ്മാനില്ല-എന്നു പിറുപിറുത്തു പറഞ്ഞു-അപ്പൊൾ യഹൊ
വ നിങ്ങൾ കരഞ്ഞു ആഗ്രഹിച്ചപ്രകാരം നാള മാംസത്തെ തരും നിങ്ങളുടെ ന
ടുവിൽ ഇരിക്കുന്ന യഹൊവയെ വെറുത്തീട്ടു ഞങ്ങൾ മിസ്രയിൽ നിന്നു പുറപ്പെ
ട്ടു പൊന്നത്‌എന്തിന്നു എന്നു പറഞ്ഞതിനാൽ ഒന്നും രണ്ടും പത്തും ഇരുവതും
ദിവസം അല്ല ഒരു മാസം മുഴുവനും തന്നെ അറപ്പുവരുവൊളം മാംസത്തെ
ഭക്ഷിപ്പാറാക്കാം എന്നു കല്പിച്ചു-അതിന്നു മൊശെ ൬ ലക്ഷം ഭടന്മാരായ
ൟ ജനത്തിന്നു ഒരു മാസം മുഴുവനും ഇറച്ചിയുണ്ടാക്കുന്നതെങ്ങിനെ എന്നു
സംശയിച്ചു പറഞ്ഞപ്പൊൾ യഹൊവ എൻ കൈകുറുകി പൊയൊ എൻ
വാക്കിൻ പ്രകാരം വരുമൊ ഇല്ലയൊ എന്നരുളിച്ചെയ്താറെ കാറ്റിനെ അ
യച്ചുകടലിൽ നിന്നു കാടക്കൂട്ടങ്ങളെ പാളയത്തിന്മെൽ വരുത്തി ചുറ്റും ഭൂമി
യിൽനിന്നു രണ്ടുമുളം ഉയരത്തിൽ പറപ്പിച്ചു-ജനം രണ്ടു ദിവസം മുഴുവനും
കാടകളെ പിടിച്ചുകൂട്ടി-ഭക്ഷിച്ചു തീരും മുമ്പെ ഒരു കഠിന ബാധ ഉണ്ടായി എ
റിയ ആളുകൾ മരിച്ചു അവരെ അവിടെ തന്നെ കുഴിച്ചിട്ടതിനാൽ ആ സ്ഥല
ത്തിന്നു മൊഹക്കുഴികൾ എന്ന്‌പെർ വരികയും ചെയ്തു-

൨൭. ഒറ്റുകാർ

ഇസ്രയെല്യർ ഫരാൻ വനത്തിൽ എത്തിയപ്പൊൾ മൊശെ ഒരൊ ഗൊത്രത്തിൽ
നിന്നു ഒരാളെ നിശ്ചയിച്ചു കനാൻ ദെശത്ത ചെന്നു നൊക്കി ഗുണദൊഷങ്ങളെ
യും മനുഷ്യ വിശെഷങ്ങളെയും മറ്റും കണ്ടറിയെണ്ടതിന്നു പറഞ്ഞയച്ചു-അവ
ർ തെക്കെ യതിരിൽ നിന്നു പുറപ്പെട്ടു വടക്കെയതിരൊളം സഞ്ചരിച്ചു ശൊധ
ന കഴിച്ചു ഉറ്റമാമ്പഴങ്ങളെയും അത്തിപ്പഴങ്ങളെയും തണ്ടിട്ടു കെട്ടിയ മുന്തിരി
ങ്ങാകുലകളെയും കൂട വഹിച്ചു ഒരു മണ്ഡലം കഴിഞ്ഞ ശെഷം മടങ്ങി പാളയത്തി
ൽ വന്നു വൎത്തമാനം അറിയിച്ചു ഫലങ്ങളെയും കാണിച്ചു-നിങ്ങൾ ഞങ്ങളെ [ 52 ] അയച്ച ദെശത്തെക്ക ഞങ്ങൾ പൊയി വന്നു അതു നല്ലതു തന്നെ അതിൽ പാ
ലും തെനും ഒഴുകുന്നു ഫലങ്ങളും ഇതാ എങ്കിലും അതിൽ പാൎക്കുന്ന ജനങ്ങൾ വ
മ്പന്മാർ നഗരങ്ങൾ്ക്ക വലിപ്പവും ഉറപ്പും വളരെ ഉണ്ടു അവിടെ ഉള്ള അണക്യ
രുടെ നെരെ നാം പുഴുക്കൾ അത്രെ എന്നും മറ്റും പറഞ്ഞാറെ ജനങ്ങൾ എ
ല്ലാവരും ഭയപ്പെട്ടു അയ്യൊ മിസ്രയിൽ വെച്ചു മരിച്ചു എങ്കിൽ കൊള്ളായി
രുന്നു നാം ഒരു തലവനെ ഉണ്ടാക്കി മടങ്ങിപൊക എന്നും മറ്റും തങ്ങളിൽ സം
സാരിച്ചു- ഒറ്റുകാരായ യൊശുവും കാലെബും അപ്രകാരം അരുത് ഭയം ഒ
ട്ടും വെണ്ടാ യഹൊവ തുണയായാൽ ആ ദെശക്കാരെ ജയിപ്പാൻ കഴിയും നി
ശ്ചയം എന്ന് പറഞ്ഞപ്പൊൾ ഇവരെ കല്ലെറിവിൻ എന്ന് ജനസംഘമൊക്കയും വിളി
ച്ചു പറഞ്ഞാറെ യഹൊവയുടെ തെജസ്സ കൂടാരത്തിൽ പ്രകാശിച്ചു ൟ ജനം എത്രൊടം
എന്നെ നിരസിക്കും ഞാൻ അവരുടെ ഇടയിൽ ചെയ്ത അടയാളങ്ങളെ കണ്ടിട്ടും വിശ്വസി
ക്കാതെ ഇരിക്കും-അവർ ഞാൻ കെൾ്ക്കെ പറഞ്ഞ പ്രകാരം തന്നെ ഞാൻ അവ
രൊടു ചെയ്യും-അവർ എന്നെ പത്തു വട്ടം പരീക്ഷിച്ചതു കൊണ്ടു അവർ ആരും
വാഗ്ദത്ത ദെശത്തെ കാണുകയില്ല നിശ്ചയം-കാലെബും യൊശുവും എ
ന്നെ അനുസരിച്ചതിനാൽ ആ ദെശത്തിൽ പ്രവെശിക്കും-അല്ലാതെ ൨൦ വ
യസ്സിന്നു മെല്പട്ടുള്ള എല്ലാവരും ഈ വനത്തിൽ തന്നെ മരിച്ചു വീഴും-ക
വൎന്നു പൊകും എന്നുപറഞ്ഞിട്ടുള്ള നിങ്ങടെ മക്കളെ നിങ്ങളുടെ ദൊഷം നി
മിത്തം ൪൦ സംവത്സരം മരുഭൂമിയിൽ സഞ്ചരിച്ച ശെഷം ഞാൻ കനാനി
ൽ വരുത്തി നിങ്ങൾ നിരസിച്ചതിനെ അനുഭവിക്കുമാറാക്കും-എന്നു യഹൊ
വ കല്പിച്ചു-ജനങ്ങൾ മടങ്ങി ഒരൊ സ്ഥലത്തിൽ പാൎത്തു ശിക്ഷയെ അനുഭ
വിക്കയും ചെയ്തു-

൨൮. ഇസ്രയെല്യരുടെ പിറുപിറുപ്പു-

അവർ ദൈവത്തിന്റെ വിധിയെ കെട്ടിട്ടു മരുഭൂമിയിൽ സഞ്ചരിച്ച
പ്പൊൾ ലെവി ഗൊത്രത്തിൽ കൊരഹ രൂബനിൽ ദാതാൻ അബിരാം
ഇങ്ങിനെ മൂന്നു പ്രഭുക്കന്മാരും തലവന്മാർ ൨൫൦ പെരും ദ്രൊഹം വിചാരിച്ചു
കൂട്ടം കൂടി മൊശെ അഹരോൻ എന്നവരൊടു നിങ്ങളുടെ വാഴ്ച ഇപ്പൊൾ [ 53 ] മതി സഭ എല്ലാവരും ശുദ്ധമുള്ളവർ യഹൊവ അവരിൽ ഉണ്ടു പിന്നെ നി
ങ്ങൾ യഹൊവയുടെ സംഘത്തിന്മെൽ ഉയൎന്നു കൊള്ളുന്നത് എന്തു എന്നു മ
ത്സരിച്ചു പറഞ്ഞപ്പൊൾ മൊശെ നിങ്ങൾ കലശങ്ങൾ എടുത്തു നാളെ ധൂപം
കാട്ടുവിൻ അപ്പൊൾ യഹൊവക്ക ബൊധിക്കുന്ന ആചാൎയ്യൻ ആർ എന്ന
തെളിയും എന്നു പറഞ്ഞതു കെട്ടു-പിറ്റെ നാൾ കൊരഹ മുതലായവർ സഭ
യൊടു കൂട കൂടാര വാതില്ക്കൽ നിന്നപ്പൊൾ യഹൊവ ഈ മത്സരക്കാരുടെ
ചുറ്റിൽ നിന്നു മാറിനില്പിൻ ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എ
ന്നു കല്പിച്ച ശെഷം ഭൂമി പിളൎന്നു അവരെയും അവരൊടു കൂടയുള്ളവരെ
യും സകല സമ്പത്തുകളെയും വിഴുങ്ങികളഞ്ഞു-പിന്നെ കൂടാരവാതില്ക്കൽ ധൂപം
കാണിക്കുന്ന ൨൫൦ പെരെയും അഗ്നി ദഹിപ്പിച്ചു-ജനങ്ങൾ മൊശെ അഹരൊ
ന്മാരെ വെറുത്തു നിങ്ങൾ തന്നെ ഇവൎക്കു നാശം വരുത്തിയത് എന്നു പറഞ്ഞ
പ്പൊൾ യഹൊവായിൽ നിന്നു ഒരു ബാധ പുറപ്പെട്ടു വന്നു ബാധിച്ചു ൧൪൭൦൦
പെർ മരിക്കയുംചെയ്തു-

അനന്തരം അവർക ദെശിൽ പാൎത്തു വെള്ളം ഇല്ലായ്ക കൊണ്ടു മൊശെ അഹ
രൊന്മാരൊടു മത്സരിച്ചപ്പൊൾ യഹൊവ പ്രത്യക്ഷനായി ഈ ജനസംഘം
ഒക്കെയും കാണ്കെ നീപാറയൊടു പറക എന്നാൽ വെള്ളം ഒഴുകും എന്നു കല്പിച്ചു
അപ്രകാരം മൊശെയും അഹരൊനും അവരെ കൂട്ടിയപ്പൊൾ മൊശെ കൈ ഉ
യൎത്തി ഹെ കലഹക്കാരെ ഈ പാറയിൽ നിന്നു നിങ്ങൾ്ക്ക വെള്ളം പുറപ്പെടീക്കാമൊ
എന്നു പറഞ്ഞു പാറയെ രണ്ടടിച്ചാറെ വെള്ളം വളരെ പുറപ്പെട്ടു ജനസംഘ
വും മൃഗങ്ങളും കുടിച്ചു- പിന്നെ യഹൊവ അവരൊടു നിങ്ങളും വിശ്വസിക്കാതെ
സംശയിച്ചിട്ടു എന്നെ ൟ സഭയുടെ മുമ്പാകെ ബഹുമാനിക്കായ്ക കൊണ്ടു നി
ങ്ങൾ ഇവരെ വാഗ്ദത്ത ദെശത്തിൽ പ്രവെശിപ്പിക്കയില്ല എന്നുകല്പിച്ചു-അന്നു മു
തൽ ആ സ്ഥലത്തിന്നു വിവാദവെള്ളം എന്നു പെർ വരികയും ചെയ്തു-

അവർ ൪൦ാം വൎഷത്തിൽ ഏദൊം രാജ്യം ചുറ്റി നടന്നു വലഞ്ഞ സമയം ഈ വന
ത്തിൽമരിപ്പാൻ ഞങ്ങളെ എന്തിന്നു കൂട്ടിക്കൊണ്ടു വന്നുഅപ്പവും വെള്ളവും ഇ
ല്ല- ൟ നിസ്സാര ഭക്ഷണത്തിൽ (മന്നയിൽ) ഉഴപ്പു വരുന്നു എന്നു പിറുപിറു [ 54 ] ത്തു പറഞ്ഞപ്പൊൾ യഹൊവ ജനങ്ങളുടെ ഇടയിൽ സൎപ്പങ്ങളെ അയച്ചു അ
വ കടിച്ചു വളരെ ആളുകൾ മരിച്ചു-അപ്പൊൾ അവർ വന്നു മൊശെയൊടു ഞങ്ങൾ
പാപം ചെയ്തിരിക്കുന്നു ൟ സൎപ്പങ്ങളെ നീക്കെണ്ടതിന്നു നീ യഹൊവയൊടു അ
പെക്ഷിക്കെണമെ എന്നു പറഞ്ഞു-മൊശെ അവൎക്ക വെണ്ടി പ്രാൎത്ഥിച്ചാറെ നീ
സൎപ്പത്തെ വാൎത്തുണ്ടാക്കി കൊടി മരത്തിന്മെൽ തൂക്കുക കടിയെറ്റവർ അതി
നെ നൊക്കുമ്പൊൾ ജീവിക്കും എന്ന് യഹൊവ കല്പന പ്രകാരം മൊശെ ചെ
മ്പു കൊണ്ടു സൎപ്പത്തെ തീൎത്തു കൊടിമെൽ തൂക്കിച്ചു അതിനെ നൊക്കിയവ
ർ എല്ലാവരും ജീവിക്കയും ചെയ്തു-

൨൯. ബില്യം-

അനന്തരം ഇസ്രയെൽ പിന്നെയും കനാൻ ദെശത്തിന്റെ അതിൎക്ക അടു
ത്തു അമൊൎയ്യ രാജാവായ സീഹൊനെയും ബാശാനിൽ വാഴുന്ന ഒഗിനെയും
ജയിച്ചു യൎദൻ നദീതീരത്തിൽ പാളയം ഇറങ്ങിപാൎക്കുമ്പൊൾ മൊവബ രാ
ജാവായ ബാലാക്ക മെസൊപതാമ്യയിൽ പാൎത്തു വരുന്ന ബില്യം എന്നപ്ര
വാചകനെ വിളിപ്പാൻ സമ്മാനങ്ങളൊടു കൂട ദൂതരെ അയച്ചു നീ വന്നു എന്റെ
നെരെ പാൎക്കുന്ന ഈ വലിയ ജനസംഘത്തെ ശപിക്കെണം എന്നു പറയിച്ചു
പിന്നെ യഹൊവ രാത്രിയിൽ നീ ദൂതരൊടുകൂട പൊകയും ഞാൻ അനുഗ്രഹി
ച്ച ജനത്തെ ശപിക്കയുംഅരുത് എന്നു കല്പിച്ചത് കെട്ടു അവൻ കൂടപൊകാ
തെ ദൂതരെ വിട്ടയച്ചു-മൊവാബ രാജാവ് രണ്ടാമതും ശ്രെഷ്ഠന്മാരെ നിയൊഗി
ച്ചു വരെണം മാനവും ധനവുംവളരെ ഉണ്ടാകും എന്നു പറയിച്ചപ്പൊൾ ബില്യം സ
മ്മതിച്ചു കഴുത കയറി ശ്രെഷ്ഠന്മാരൊടു കൂട പുറപ്പെട്ടു പൊകുമ്പൊൾ യഹൊ
വയുടെ ദൂതൻ വഴിക്കൽ അവനെ തടുത്തുനിന്നു അവൻ വാൾ ധരിച്ചു വഴി
യിൽ നില്ക്കുന്നതു കഴുതകണ്ടു വയലിലെക്ക പൊയാറെ ബില്യം അടിച്ചു വഴിക്ക
ലാക്കി കഴുത പിന്നെയും ദൂതനെ കണ്ടിട്ടു വീണപ്പൊൾ ബില്യം കൊപിച്ചു അടി
അധികം കൂട്ടിയാറെ കഴുത അവനൊടു നീ എന്നെ അടിപ്പാൻ ഞാൻ എന്തു ചെ
യ്തിരിക്കുന്നു എന്നു മനുഷ്യ വചനത്താൽ പറഞ്ഞു-അതിന്റെ ശെഷം ദൈ
വം ബില്യമിന്റെ കണ്ണുതുറന്നു അവൻ വാൾ ഒങ്ങിനില്ക്കുന്ന ദൂതനെ കണ്ടു-രാ [ 55 ] ജാവിന്റെ അടുക്കെ പൊകുവാൻ ശങ്കിച്ചപ്പൊൾ ദൈവദൂതൻ നീ പൊക എ
ങ്കിലും ഞാൻ പറയിക്കുന്നതു മാത്രമെ പറയാവു എന്നു കല്പിക്കയുംചെയ്തു-

ബില്യം രാജാവിന്റെ അടുക്കെ എത്തി ബലി കഴിച്ചുഅവനൊടു കൂട ഒ
രു മലമെൽ കരെറി ഇസ്രയെല്യരെ കണ്ടപ്പൊൾ ദൈവം ശപിക്കാത്തവനെ ഞാ
ൻ എങ്ങിനെ ശപിക്കും ദൈവം വെറുക്കാത്തവനെ ഞാൻ എങ്ങിനെ വെറുക്കും
അനുഗ്രഹിപ്പാൻ എനിക്ക ലഭിച്ചിരിക്കുന്നു അവൻ അനുഗ്രഹിച്ചും ഇരിക്കുന്നു-എ
നിക്ക അതിനെ മാറ്റി കൂട എന്നു പറഞ്ഞു എഴുവട്ടം അനുഗ്രഹിച്ചാറെ ബാലാ
ക്ക ശപിപ്പാനായി ഞാൻ നിന്നെ വരുത്തി ഇതാ നീ അവരെ മുറ്റും അനുഗ്രഹി
ച്ചു നീ മടങ്ങിപൊ നിന്നെ മാനിപ്പാൻ എനിക്ക മനസ്സായി എങ്കിലും ദൈവം
നിന്നെ അതിൽ നിന്നു മുടക്കി ഇരിക്കുന്നു എന്നു കല്പിച്ചപ്പൊൾ ബില്യം തന്റെ
നാട്ടിലെക്ക തന്നെ തിരിച്ചു പൊയി. അതിന്റെ ശെഷം മൊവബ്യർ ഇസ്രയെ
ല്യരൊടു പടകൂടി തൊറ്റു സൈന്യം എല്ലാം പട്ടു പൊകയും ചെയ്തു-

൩൦. മൊശയുടെ മരണം.

മിസ്രയിൽ നിന്നു പുറപ്പെട്ടു പൊയ പുരുഷന്മാരിൽ യൊശുവും കാലെബും ഒഴി
കെ എല്ലാവരും വനത്തിൽ വെച്ചു മരിച്ചതിന്റെ ശെഷം യഹൊവ മൊശെ
യൊടു നീ അര കെട്ടി നെബൊ മലമെൽ കരെറി ഞാൻ ഇസ്രയെല്യൎക്ക കൊടുക്കു
ന്ന ദെശത്തെ നൊക്കുക കണ്ണാലെ നീ അതിനെ കാണും എങ്കിലും നീ അതിലെക്ക
പ്രവെശിക്ക ഇല്ല എന്നു കല്പിച്ചത് കെട്ടാറെ മൊശെ ദൈവം ചെയ്ത കരുണാപ്ര
വൃത്തികൾ ഒക്കയും ജനത്തിന്നു ഒൎമ്മ വരുത്തി എല്ലാ ന്യായങ്ങളെയും നിനപ്പിച്ചു
അനുസരിച്ചാൽ അനുഗ്രഹവും അനുസരിയാതിരുന്നാൽ ശാപവും എന്നു
രണ്ടിനെ മുമ്പിൽ വെച്ചു യഹൊവ നിണക്ക നിന്റെ സഹൊദരന്മാരിൽ നി
ന്നു എന്നൊടു സമനായ ഒരു പ്രവാചകനെ ഉദിപ്പിക്കും അവനെ ചെവിക്കൊ
ള്ളെണം എന്നു അറിയിച്ചാറെ മലമെൽ കരെറി വാഗ്ദത്ത ദെശത്തെ കണ്ട
ശെഷം മരിച്ചു ദൈവം തന്നെ അവന്റെ ശവത്തെ ആരും അറിയാത്ത സ്ഥലത്ത
അടക്കി-മരണ സമയത്ത ൧൨൦ വയസ്സുള്ളവൻ എങ്കിലും കണ്ണുകൾ സൂക്ഷ്മത
ചുരുങ്ങാതെയും ആരൊഗ്യം വിടാതെയും ഇരുന്നു ഇസ്രയെലിന്റെ വാഴ്ച [ 56 ] നാളിൽ അവനെ പൊലെ മറ്റൊരു പ്രവാചകൻ ഉണ്ടായില്ല-

൩൧. യൊശു

യഹൊവ മൊശെയൊടു ഇരുന്ന പ്രകാരം യൊശുവൊടു കൂടെ ഇരുന്നു-മൊ
ശെ ഇസ്രയെല്യരെ ചെങ്കടലൂടെ നടത്തിയ പ്രകാരം തന്നെ അവൻ അവരെ
യൎദൻ പുഴയെകടത്തി-ആചാൎയ്യർ ദൈവകല്പന അനുസരിച്ചു സാക്ഷി
പെട്ടകം എടുത്തു ആ പുഴയിൽ ഇറങ്ങിയപ്പൊൾ വെള്ളം തെറുത്തു നിന്നു
താഴെ വെള്ളം വാൎന്നു ജനങ്ങൾ എല്ലാവരും കടന്നു തീൎന്നാറെ പുഴ മുമ്പെ
പൊലെ തന്നെ ഒഴുകി-അതിന്റെ ശെഷം അവർ ഉറപ്പുള്ള യരിഖൊ
പട്ടണത്തിന്നു സമീപിച്ചു വളഞ്ഞു നിന്നാറെ യഹൊവ യൊശുവൊടു ഇതാ
ഞാൻ ഈ പട്ടണത്തെയും രാജാവെയും നിന്റെപക്കൽ ഏല്പിച്ചിരിക്കുന്നു
എന്നു കല്പിച്ചു പിന്നെ ആചാൎയ്യന്മാർ സാക്ഷി പെട്ടിയെ എടുത്തു മുന്നട
ന്നും പടജ്ജനങ്ങൾ പിഞ്ചെന്നും കൊണ്ടു ഇങ്ങിനെ ൭ ദിവസം പട്ടണത്തെ വ
ലം വെച്ചു ൭ാം ദിവസത്തിൽ ആചാൎയ്യർ കാഹളങ്ങളെ ഊതിയ ശെഷം
യൊശുവാ ആൎത്തുകൊൾ്വിൻ ദൈവം ഈ പട്ടണം നമുക്ക തന്നിരിക്കുന്നു എന്നു
ജനത്തൊടു കല്പിച്ചു-അവർ ആൎത്തുകൊണ്ടു കാഹളം ഊതിയപ്പൊൾ പട്ട
ണത്തിന്റെ മതിലുകൾ ഇടിഞ്ഞു വീണു പുരുഷാരം എല്ലാം അകത്തു കടന്നു
ജനങ്ങളെ വധിച്ചു ഭവനങ്ങളെ ചുട്ടുകളകയും ചെയ്തു-

ഇപ്രകാരം ദൈവം ഇസ്രയെല്യൎക്ക തുണ നിന്നു കനാൻ ദെശത്തിലെ എല്ലാ
രാജാക്കന്മാരും പ്രഭുക്കന്മാരും തൊറ്റു പൊകും സമയം വരെ നായകനായ
യൊശുവെ നടത്തി അവന്റെ പണിയെ സാധിപ്പിച്ചു-അയലൂൻ താഴ്വരയിൽ
പട സമൎപ്പിച്ചു ശത്രുക്കൾ മുടിഞ്ഞു പൊകുവൊളം യൊശുവിന്റെ കല്പനയാ
ൽ ആദിത്യ ചന്ദ്രന്മാർ അസ്തമിക്കാതെ നിന്നു-അമൊൎയ്യർ സംഹാരത്തിൽ
നിന്നു ഒടി പൊയപ്പൊൾ ദൈവം കല്മഴയെ പെയ്യിച്ചു അവരെ നിഗ്രഹിച്ചു-
ചില വൎഷത്തിന്നകം വാഗ്ദത്ത ദെശത്തെ അടക്കി സ്വാധീനത്തിൽ ആക്കി
യ ശെഷം യൊശു അതിനെ ദൈവകല്പന പ്രകാരം ൧൨ ഗൊത്രങ്ങൾ്ക്ക വിഭാ
ഗിച്ചു കൊടുത്തു-രൂബൻ-ഗാദ്-പാതി മനശ്ശെ എന്ന രണ്ടര ഗൊത്രക്കാർ [ 57 ] യൎദൻനദി ഇക്കരെയുള്ള ദെശത്തിൽ വസിച്ചു ശെഷിച്ച ഒമ്പതര ഗൊത്രങ്ങളും
നദിയുടെ അക്കരെയുള്ള നാടെല്ലാം പ്രാപിച്ചു-ലെവി ഗൊത്രത്തിന്നു ഭ്രമ്യവകാ
ശം ഒട്ടും വരാതെ പാൎക്കെണ്ടതിന്നു ഓരൊ ഗൊത്ര ഭൂമിയിൽ ഒരൊ പട്ടണങ്ങൾ
ലഭിച്ച ശെഷം സാക്ഷി കൂടാരത്തെ ശിലൊ പട്ടണത്തിൽ സ്ഥാപിച്ചു അവിടെ
തന്നെ സഭായൊഗവും മറ്റും ഉണ്ടാകയും ചെയ്തു-

യൊശു പണി എല്ലാം തീൎത്തു ൧൧൦ വയസ്സായപ്പൊൾ ഇസ്രയെല്യ പ്രമാണി
കളെയും മൂപ്പന്മാരെയും ശികെം പട്ടണത്തിൽ വരുത്തി ദൈവം ചെയ്ത ഉപകാ
രങ്ങളെയുമെല്ലാം ഒൎമ്മപ്പെടുത്തി ദിവ്യകറാരെ ലംഘിക്കാതെ നിങ്ങൾ യഹൊ
വയെ സ്നെഹിച്ചും ശങ്കിച്ചും എപ്പൊഴും മുഴുമനസ്സൊടെ സെവിപ്പിൻ-അന്യ
ദെവന്മാരെ സെവിക്കയും മാനിക്കയും അരുത്-യഹൊവ അല്ലാതെ മറ്റൊ
രു ദൈവം നന്നു എന്നു തൊന്നിയാൽ ഇഷ്ടം പൊലെ പ്രതിഷ്ഠിച്ചു സെവിക്കാം
ഞാനും കുഡുംബവും യഹോവയെ തന്നെ സെവിക്കെ ഉള്ളു എന്നു കല്പിച്ചു
തീൎന്നപ്പൊൾ ജനം എല്ലാം യഹൊവയെ ഉപെക്ഷിച്ചു അന്യദെവകളെ
സെവിപ്പാൻ ഒരു നാളും സംഗതി വരരുതെ എന്നു വിളിച്ചു പറകയും ചെയ്തു-

൩൨. നായകന്മാർ.

യൊശു മരിച്ച ശെഷം ഇസ്രായെല്യർ ഞങ്ങൾ അന്യദൈവങ്ങളെ അല്ല യഹൊ
വയെ തന്നെ സെവിക്കും എന്നു പറഞ്ഞ വാക്കു വെഗം മറന്നു കറാരെ ലംഘി
ച്ചു ഇഷ്ടം പൊലെ ഒരൊദെവകളെ പ്രതിഷ്ഠിച്ചുപലവക മഹാദൊഷങ്ങ
ളിൽ അകപ്പെട്ടു പൊയി-അവർ ഇപ്രകാരമുള്ള അശുദ്ധവൃത്തികളെ നട
ത്തി കൊണ്ടിരുന്നപ്പൊൾ യഹൊവ അവരെ ശിക്ഷിച്ചു ശത്രക്കളുടെ കൈയിൽ
ഏല്പിച്ചു-അവർ അടങ്ങി അനുതാപം ചെയ്തു ക്ഷമ ചൊദിക്കുന്ന സമയം ദൈവം
മനസ്സലിഞ്ഞു നായകന്മാരെ ഉദിപ്പിച്ചു അവരെ കൊണ്ടു ശത്രുക്കളിൽ നിന്നു
രക്ഷവരുത്തി-ഈ നായകന്മാർ ഏകദെശം ൩൦൦ വൎഷം ഇസ്രായെല്യരിൽ വാ
ണു ശത്രുക്കളെ അമൎത്തുകാൎയ്യാദികളെ നടത്തുകയും ചെയ്തു-

ഒരു സമയത്ത മിദ്യാനക്കാർ ഒട്ടക കൂട്ടങ്ങളൊടു കൂടവന്നു രാജ്യത്തിൽ പരന്നും ജന
ങ്ങളെ ഒടിച്ചു കൃഷികളെ നശിപ്പിച്ചും കുത്തി കവൎന്നും ൭ വൎഷം ഇപ്രകാരം ചെയ്തു ഇ [ 58 ] സ്രയെല്യർ സങ്കടപ്പെട്ടു യഹൊവയൊടു അപെക്ഷിച്ചാറെ ഒരു ദൈവദൂ
തൻ മനശ്ശെക്കാരനായ ഗിദ്യൊന്നു പ്രത്യക്ഷനായി-ഹെ യുദ്ധവീര യഹൊ
വ നിന്റെ കൂട ഇരിക്കെണമെ-എന്നു പറഞ്ഞപ്പൊൾ ഗിദ്യൊൻ യഹൊ
വ ഞങ്ങളൊടു കൂട ഉണ്ടെങ്കിൽ ഇപ്രകാരം വരുമൊ ഞങ്ങളുടെ പിതാക്കന്മാർ
വൎണ്ണിച്ച അതിശയങ്ങൾ എവിടെ എന്നു ചൊദിച്ചപ്പൊൾ യഹൊവ അവനി
ൽ കടാക്ഷിച്ചു ഈ ശക്തി കൊണ്ടു തന്നെ മിദ്യാനരെ ജയിച്ചു ഇസ്രയെല്യ
രെ രക്ഷിക്ക ഞാൻ തന്നെ നിന്നെ അയക്കുന്നു എന്നു കല്പിച്ചാറെ ഗിദ്യൊ
ൻ എന്റെ സഹൊദരന്മാരിൽ ചെറിയവനും അല്പനുമായ ഞാൻ എന്തു
കൊണ്ടു ഇസ്രയെല്യരെ രക്ഷിക്കും എന്നു പറഞ്ഞതിന്നു യഹൊവ ഞാൻ
തുണനില്കയാൽ മിദ്യാനസൈന്യങ്ങളെ ഒരാളെ പൊലെ ജയിക്കും എന്നു
കല്പിച്ചു-അനന്തരം ഗിദ്യൊൻ അഛ്ശന്റെ ഭവനത്തൊടു ചെൎന്ന ബാൾ
ദെവന്റെ തറയെ നശിപ്പിച്ചു ബിംബത്തെ മുറിച്ചുകീറി വിറകാക്കി- എന്നാ
റെ ജനങ്ങൾ കൊപിച്ചു അവനെ കൊല്ലുവാൻ നൊക്കിയപ്പൊൾ ഗിദ്യൊ
ന്റെ അഛ്ശൻ നിങ്ങൾ ൟ ബാൾദെവന്നു വെണ്ടി വ്യവഹരിക്കുന്നത് എ
ന്തിന്നു അവൻ ദെവനായാൽ കാൎയ്യം താൻ നൊക്കട്ടെ എന്നു പറഞ്ഞു അ
വരെ ശമിപ്പിച്ചു-പിന്നെ ഇസ്രായെല്യരെ ശത്രുവശത്തിൽ നിന്നു രക്ഷിക്കെണ്ട
തിന്നു നിയൊഗം ദൈവത്തിൽ നിന്നു തന്നെയൊ എന്നു നിശ്ചയമായി
അറിവാൻ ഗിദ്യൊൻ അടയാളം ചൊദിച്ചു-ഒരു രാത്രിയിൽ ഒരാട്ടിന്തൊ
ൽ കളത്തിൽ വെച്ചപ്പൊൾ അതു മാത്രം മഞ്ഞുനിറഞ്ഞും ഭൂമി വരണ്ടുംകണ്ടു-
പിറ്റെ ദിവസം രാത്രിയിൽ തൊൽ ഉണങ്ങിയും ഭൂമിനനഞ്ഞും കണ്ടാറെ
ദൈവം എന്നെ നിയൊഗിച്ചു നിശ്ചയം എന്നു പറഞ്ഞു ൩൨൦൦൦ പടജ്ജന
ങ്ങളെ കൂട്ടിയാറെ ഈ സംഘത്തിന്നു ജയം വന്നു എങ്കിൽ അവർ മദിച്ചു എ
ൻ കൈ എന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറയാതിരിക്കെണ്ടുന്നതിന്നു ഭയമു
ള്ളവർ പൊവാന്തക്കവണ്ണം അറിയിച്ചയക്ക എന്നു ദൈവം കല്പിച്ചു ഗി
ദ്യൊൻ അപ്രകാരം ചെയ്തു ശെഷിച്ച ആളുകൾ ൧൦൦൦൦ എന്നു കണ്ടാറെ ഇവ
രും അധികം ഞാൻ തന്നെ ബൊധിക്കുന്നവരെ കാണിക്കും എന്നു ദൈവ [ 59 ] പറഞ്ഞു ശൊധന കഴിച്ചു വെണ്ടാത്തവരെ അയച്ചു ൩൦൦ പെരെ മാത്രം പാ
ൎപ്പിക്കയും ചെയ്തു-

അതിന്റെ ശെഷം ഗിദ്യൊൻ ആ ൩൦൦ പുരുഷന്മാരെ മൂന്നു കൂട്ടമാക്കി പകുത്തു
ഒരൊരുത്തന്റെ പക്കൽ ഒരൊകാഹളവും ചട്ടിയും ചട്ടിയിൽ ദീപട്ടിയും
കൊടുത്തു ൩ മുഖമായി മിദ്യാനരുടെ പാളയത്തിൽ അയച്ചു-അൎദ്ധരാത്രിയി
ൽ എത്തി എല്ലാവരും കാഹളം ഊതി ചട്ടികളും തകൎത്തു ദീപട്ടികളെയും തെളി
യിച്ചു ഇതു യഹൊവെക്കും ഗിദ്യൊനുമുള്ള വാളാകുന്നു എന്നു നിലവിളിച്ചു നി
ന്നു ശത്രുക്കൾ്ക്ക കലക്കം വരുത്തിയപ്പൊൾ അവർ തങ്ങളിൽ തന്നെ കുത്തി മു
റിച്ചു ഒടിയാറെ ഗിദ്യൊൻ മുതലായവർ പിന്തുടൎന്നു പിടിച്ചു വെട്ടി ഒരു ലക്ഷത്തി
ൽ അധികം ആളുകളെ കൊന്നു കവൎച്ച വളരെ കഴിച്ചു-അവൻ മടങ്ങി വന്നു
ജനങ്ങൾ അവനെ രാജാവാക്കുവാൻ ഭാവിച്ചപ്പൊൾ അവൻ അപ്രകാ
രം അല്ല യഹൊവ തന്നെ നിങ്ങളുടെ രാജാവാകെണ്ടു എന്നു കല്പിച്ചു തന്റെ
മരണം വരെ ഇസ്രയെല്യൎക്ക സ്വസ്ഥതവരുത്തുകയും ചെയ്തു-

൩൩. രൂത്ത.

നായകന്മാരുടെ കാലത്ത കനാൻദെശത്തിൽ ക്ഷാമം ഉണ്ടായപ്പൊൾ ബെ
ത്ത്ലഹെമിൽ പാൎത്തു വരുന്ന എലിമെലെക്ക ഭാൎയ്യയായ നവുമിയെയും രണ്ടു
പുത്രന്മാരെയും കൂട്ടികൊണ്ടു മൊവാബദെശത്തിൽ ചെന്നു പാൎത്തു അവിടെ ഇ
രിക്കമ്പൊൾ അവന്റെ പുത്രന്മാർ അൎപ്പ രൂത്ത എന്ന മൊവാബ്യ സ്ത്രീകളെ
വിവാഹംകഴിച്ചു-എലിമെലെക്കും പുത്രന്മാരും മരിച്ചശെഷം നവുമി ബത്ത്ല
ഹെമിൽ മടങ്ങി ചെന്നു മരുമക്കളും കൂട വന്നപ്പൊൾ അവരൊടു നിങ്ങൾ തിരിച്ചു
പൊയി നിങ്ങളുടെ നാട്ടിൽ പാൎത്താൽ കൊള്ളാംഎന്നു പറഞ്ഞാറെ അൎപ്പ മടങ്ങി
പൊയി രൂത്ത നിന്നെ വിട്ടു പിരിഞ്ഞിരിപ്പാൻ എന്നൊടു പറയരുത് നീ പൊകു
ന്ന ഇടത്ത് ഞാനും വന്നു പാൎക്കും നിന്റെ ജനം എന്റെ ജനവും നിന്റെ ദൈ
വം എന്റെ ദൈവവും ആകുന്നു-നീ മരിക്കുന്ന സ്ഥലത്ത ഞാനും മരിക്കും എന്നു
ചൊല്ലി കൂട പൊരുകയും ചെയ്തു-

നവുമി ബെത്ത്ലഹെമിൽ എത്തിയപ്പൊൾ ജനങ്ങൾ വന്നു കൂടി ഇവൾ നവു [ 60 ] മി തന്നെയൊ എന്നു തമ്മിൽ തമ്മിൽ പറഞ്ഞാറെ അവൾ എന്നെ നവുമി
(സുന്ദരി)എന്നല്ല-മാറ(വെദിനി) എന്നു തന്നെ വിളിക്കെണം സമ്പത്തൊടു കൂ
ട ഞാൻ പുറപ്പെട്ടു പൊയി ഒന്നും ഇല്ലാത്തവളായി ദൈവം എന്നെ മടങ്ങു മാ
റാക്കി ഇരിക്കുന്നു എന്നു പറഞ്ഞു-പിന്നെ കൊയ്ത്തുകാലത്തു രൂത്ത മൂരുന്നവർ
ഒഴിച്ചധാന്യങ്ങളെ പെറുക്കുവാൻ പൊയി-ദൈവഗത്യാ എലിമെലെക്കിന്റെ
വംശക്കാരനായ ബൊവജിന്റെ വയലിൽ ചെന്നു പെറുക്കി ബൊവജ അ
വളുടെ അടക്കവും ഉത്സാഹവും കണ്ടു സന്തൊഷിച്ചു ഇന്നവൾ എന്നു ചൊദി
ച്ചറിഞ്ഞാറെ അവളൊടു നിന്റെ ഭൎത്താവ് മരിച്ച ശെഷം നിന്റെ അമ്മാ
വിയമ്മെക്ക നീ ചെയ്ത ഉപകാരങ്ങളെ ഞാൻ അറിയുന്നു-നീ ആശ്രയിച്ചു വ
ന്ന ഇസ്രയെല്യരുടെ ദൈവം നിണക്ക പ്രതിഫലം നല്കട്ടെ എന്നു പറഞ്ഞു
മൂരുന്നവരൊടു ൟ മൊവബ്യ സ്ത്രീയെ മാനിച്ചു അവൾ്ക്ക ധാന്യം വളരെ കി
ട്ടെണ്ടതിന്നു നൊക്കി കൊൾ്വിൻ എന്നു കല്പിച്ചു-രൂത്ത വീട്ടിൽ വന്നു അവസ്ഥ
യെ അറിയിച്ചപ്പൊൾ നവുമി ആയാൾ നമ്മുടെ ചാൎച്ചക്കാരൻ തന്നെ അവൻ
ജീവിക്കുന്നവൎക്കും മരിച്ചവൎക്കും കാട്ടിയ ദയ ദൈവം ഒൎത്തു അവനെ അനു
ഗ്രഹിക്കട്ടെ എന്നു പറഞ്ഞതല്ലാതെ അനന്തര വിവാഹത്തിന്നു യൊഗ്യത ഉണ്ടു
എന്നറിയിച്ചു-മൎയ്യാദ പൊലെ രൂത്ത അവനെ ചെന്നു കണ്ടു കാൎയ്യം പറ
ഞ്ഞാറെ അവൻ പ്രസാദിച്ചു അവളെ വിവാഹംകഴിച്ചു-അല്പ കാലം കഴിഞ്ഞ
ശെഷം അവൎക്ക ഒരു പുത്രൻ ജനിച്ചു അവന്നു ഒബെദ് എന്ന പെർ വിളിച്ചു
ഈ ഒബെദ് തന്നെ ദാവിദ് രാജാവിന്റെ മൂത്തഛ്ശൻ ആയിരുന്നു-

൩൪. ഏളിയും ശമുവെലും.

നായകന്മാരുടെ ശെഷം മഹാചാൎയ്യനായ എളി ഇസ്രയെലിൽ ൪൦ വൎഷത്തൊ
ളം രാജ്യകാൎയ്യങ്ങളെ വിചാരിച്ചു നടത്തി-ഉത്സവങ്ങളെ കൊണ്ടാടി ബലികളെ
കഴിപ്പാൻ ഇസ്രയെല്യർ സാക്ഷികൂടാരം സ്ഥാപിച്ചിരിക്കുന്ന ശിലൊവിൽ വന്ന
സമയത്ത എല്ക്കാനാവിന്റെ ഭാൎയ്യയായ ഹന്നാ താൻ മച്ചിയായതിനാൽ ദുഃ
ഖിച്ചു സാക്ഷികൂടാരത്തിന്റെ പ്രാകാരത്തിൽ മുട്ടുകുത്തി കരഞ്ഞു പ്രാൎത്ഥിച്ചു
സൈന്യങ്ങളുടെ യഹൊവയെ എന്റെ സങ്കടം നൊക്കി വിചാരിച്ചു ഒരു മകനെ [ 61 ] തരെണമെ തന്നാൽ അവനെ ജീവപൎയ്യന്തം യഹൊവെക്ക തന്നെ എ
ല്പിക്കും എന്നു നെൎന്നിരിക്കുമ്പൊൾ എളി അടുത്തു നിന്നു സൂക്ഷിച്ചു നൊക്കി ഉ
ച്ചരിക്കുന്നില്ല എങ്കിലും അധരങ്ങൾ അനങ്ങുന്നത് കണ്ടിട്ടു അവൾ മത്ത എ
ന്നു വിചാരിച്ചു അവസ്ഥ ചൊദിച്ചറിഞ്ഞപ്പൊൾ മനസ്സു തെളിഞ്ഞു നീ സമാ
ധാനത്തൊടെ പൊയികൊൾ്ക ഇസ്രയെൽ ദൈവം നിന്റെ അപെക്ഷ പ്ര
കാരം നല്കും എന്നു പറഞ്ഞു ആശ്വസിപ്പിച്ചു-അതിന്റെ ശെഷം ഹന്ന സ
ന്തൊഷത്തൊടെ മടങ്ങി രാമയിൽ എത്തി പാൎത്താറെ യഹൊവ അവളുടെ
അപെക്ഷയെ ഒൎത്തു ഒരു പുത്രനെകൊടുത്തു ദൈവം കെട്ടതിനാൽ ലഭിച്ച
ത് എന്നൎത്ഥമുള്ള ശമുവെൽ എന്ന പെർ വിളിക്കയും ചെയ്തു-ചില സംവത്സ
രങ്ങൾ കഴിഞ്ഞ ശെഷം മാതാപിതാക്കന്മാർ കുട്ടിയെ എടുത്തു ശിലൊവിൽ
ചെന്നു വളൎത്തുവാനായി എളിയുടെ കൈക്കൽ എല്പിച്ചു-ശമുവെൽ അവിടെ
പാൎത്തു വളൎന്നു ദൈവഭക്തിയൊടെ നടക്കും സമയംഎളിയുടെ പുത്രരായ
ഹൊഫ്നി-ഫിഹ്നാസ്സ് എന്നവർ ദുൎന്നടപ്പുകാരായി ഒരൊ മഹാദൊഷം ചെയ്തു
ശുദ്ധസ്ഥലത്തെ അശുദ്ധമാക്കിയാറെ അഛ്ശൻ ദുഃഖിച്ചു മക്കളെ ശാസിച്ചു എ
ങ്കിലും വാത്സല്യം വളരെ ഉണ്ടായതിനാൽ ധൎമ്മപ്രകാരമുള്ള ശിക്ഷകളെ നടത്താ
തെ ഇരുന്നു-

ആ കാലത്ത ശമുവെൽ ഒരു രാത്രിയിൽ ഉറങ്ങുമ്പൊൾ തന്റെ പെർ വിളിക്കു
ന്നതു കെട്ടു എളി വിളിച്ചു എന്നു വിചാരിച്ചു അവന്റെ അടുക്കെ ചെന്നു എന്തു
എന്നു ചൊദിച്ചാറെ ഞാൻ വിളിച്ചില്ല എന്നു പറഞ്ഞത് കെട്ടു ശമുവെൽ പി
ന്നെയും കിടന്നു ഉറങ്ങി രണ്ടാമതും മൂന്നാമതും മുമ്പെത്തെ പ്രകാരം വിളി ഉണ്ടാ
യതു എളിയൊടു അറിയിച്ചപ്പൊൾ അവൻ ഇനിയും വിളികെട്ടാൽ അല്ലയൊ
കൎത്താവെ പറക അടിയൻ കെൾ്ക്കുന്നു എന്നുത്തരം പറയെണം എന്നുപദെശി
ച്ചു-പിന്നെയും ശമുവെൽ എന്ന വിളി നാലാമതും കെട്ടപ്പൊൾ അവൻ പറ
ക കൎത്താവെ അടിയൻ കെൾ്ക്കുന്നു എന്നു ചൊന്നാറെ യഹൊവ അരുളിച്ചെയ്തി
തു- കെൾക്കുന്നവരുടെ ചെവിയിൽ കടിക്കത്തക്കവണ്ണം ഞാൻ ഇസ്രയെലി
ൽ ഒരു കാൎയ്യം ചെയ്യും-അന്നു ഞാൻ എളിയെയും പുത്രന്മാരെയും ശിക്ഷിച്ചു [ 62 ] സന്തതിയെയും നശിപ്പിക്കും അതിന്റെ കാരണം പുത്രന്മാർ തങ്ങൾ്ക്ക തന്നെ
ശാപം വരുത്തുന്നു എന്നു അറിഞ്ഞു എങ്കിലും അവൻ അവരെ അടക്കാതെ ഇരു
ന്നു-പിറ്റെ ദിവസം രാവിലെ എളി ശമുവെലിനെ വിളിച്ചു മകനെ ദൈവം നി
ന്നൊടു അറിയിച്ച കാൎയ്യം എന്തു ഒന്നും മറക്കരുത് എന്നു ചൊദിച്ചപ്പൊൾ ശമുവെ
ൽ ശങ്കിച്ചു എങ്കിലും ദൈവം കല്പിച്ചതിനെ ഒക്കയും അറിയിച്ചു അതിന്നു എളി
അവൻ യഹൊവയല്ലൊ അവൻ ഇഷ്ടപ്രകാരം ചെയ്യുമാറാകട്ടെ എന്നു പറ
ഞ്ഞു-അന്നു മുതൽ ശമുവെലിന്നു ദൈവത്തൊടുള്ള പരിചയം വൎദ്ധിച്ചുകൂടക്കൂട
അവന്റെ വചനം കെട്ടു ദൈവം ഒപ്പിച്ചതു കണ്ടു ഇസ്രയെല്യർ അവനെ പ്ര
വാചകൻ എന്നറിഞ്ഞു പ്രമാണിക്കയും ചെയ്തു-

കുറയകാലം കഴിഞ്ഞ ശെഷം യഹൊവ ശമുവെലൊടു അറിയിച്ച പ്രകാരം ഒക്ക
യും സംഭവിച്ചു-ഇസ്രയെല്യർ പലിഷ്ടരൊടു പട എറ്റു തൊറ്റപ്പൊൾ മൂപ്പന്മാ
രുടെ ഉപദെശ പ്രകാരം സാക്ഷിപെട്ടകത്തെ രക്ഷക്കായി പൊൎക്കളത്തിൽ
കൊണ്ടവന്നു-എളിയുടെ പുത്രന്മാർ അതിനൊടു കൂടവന്നപ്പൊൾ പടജ്ജനങ്ങ
ൾ സന്തൊഷിച്ചാൎത്തു യുദ്ധം പിന്നെയുംഎറ്റാറെ ഇസ്രയെല്യർ അശേഷം
തൊറ്റു ൩൦൦൦൦ ആളുകൾ പട്ടുപൊയി എളിയുടെ പുത്രന്മാരും മരിച്ചു സാക്ഷി
പെട്ടകവും ശത്രു കൈവശമായി പൊയി-ഒടിപ്പൊയവരിൽ ഒരുവൻ കീറിയ
വസ്ത്രങ്ങളൊടും കൂടശീലൊവിൽ എത്തി ഇസ്രയെല്യർ തൊറ്റു എറിയ ജന
ങ്ങളും ആചാൎയ്യപുത്രന്മാരും മരിച്ചുപെട്ടകവും ശത്രു കൈവശമായി പൊയി എ
ന്നുള്ള വൎത്തമാനം അറിയിച്ചപ്പൊൾ എളി ഭൂമിച്ചു ഇരുന്ന പീഠത്തിന്മെൽ‌ നിന്നു
വീണു കഴുത്തൊടിഞ്ഞു മരിക്കയുംചെയ്തു-

അനന്തരം പലിഷ്ഠർ സാക്ഷിപെട്ടകം എടുത്തു അഷ്ടൊദിൽ കൊണ്ടുപൊ
യി ദാഗൊൻ ദെവന്റെ ക്ഷെത്രത്തിൽ ബിംബത്തിന്നരികെ വെച്ചു പിറ്റെ
ദിവസം രാവിലെ നൊക്കിയപ്പൊൾ അവർ ബിംബം പെട്ടകത്തിന്മുമ്പാകെ
വീണു കൈകളും തലയും മുറിഞ്ഞു കിടക്കുന്നതു കണ്ടു ദുഃഖിച്ചു പട്ടണക്കാൎക്ക
മൂലവ്യാധികളും മറ്റും പല അസഹ്യങ്ങളും ഉണ്ടായാറെ പെട്ടകത്തെ അവിടെ
നിന്നു നീക്കി എക്രൊനിൽ കൊടുത്തയച്ചു പാൎപ്പിച്ചു- അവിടെയും ബാധ [ 63 ] വൎദ്ധിച്ചു നഗരക്കാർ കുഴങ്ങിമുറയിട്ടു കൊണ്ടിരുന്നു ൭ മാസം കഴിഞ്ഞാറെ ഇസ്ര
യെല്യൎക്ക തന്നെ മടക്കി അയച്ചു-ഇപ്രകാരം പെട്ടകം ലഭിച്ചു എങ്കിലും അവർ പലി
ഷ്ടരുടെ നുകത്തെ ൨൦വൎഷം വഹിക്കെണ്ടിവന്നു-അവർ പിന്നെ അനുതാപ
പ്പെട്ടു അന്യദെവകളെ നീക്കി യഹൊവയെ മാത്രം സെവിച്ചു രക്ഷെക്കായി അ
പെക്ഷിച്ചാറെ ദൈവം മനസ്സലിഞ്ഞു തുണനിന്നു അപ്പൊൾ അവർ പലിഷ്ടർ
അടക്കിയ പട്ടണങ്ങളെ വീണ്ടും പിടിച്ചു ശത്രുക്കളെ ഒടിച്ചു നാട്ടിൽ നിന്നു പുറത്താക്കി
കളഞ്ഞു അവരുടെ ദെശത്തിന്റെ അതിൎക്ക എത്തിയസമയം ശമുവെൽ ഒ
രു കല്ല ജയസ്തംഭമാക്കി നിറുത്തി യഹൊവ നമുക്ക ഇതുവരെയും സഹായിച്ചു
എന്നുപറഞ്ഞു(സഹായകല്ല) എബനെജർ എന്ന പെരും വിളിച്ചു-അതി
ന്റെ ശെഷം അവൻ ശത്രുക്കളെ അമൎത്തു സന്മാൎഗ്ഗത്തെ ഉപദെശിച്ചു നെരും
ന്യായവും നടത്തി ജീവപൎയ്യന്തം ദൈവജനത്തെ രക്ഷിച്ചു പൊരുകയും ചെയ്തു-

൩൫. ശമുവെലും ശൌലും.

ശമുവെൽ വൃദ്ധനായപ്പൊൾ ൨ പുത്രന്മാരെ തന്നൊടു കൂട ന്യായവിസ്താരത്തി
ന്നായി ബൎശബാവിൽ പാൎപ്പിച്ചു-അവർ അഛ്ശന്റെ വഴിയിൽ നടക്കാതെ
ദ്രവ്യാഗ്രഹം നിമിത്തം കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞ സമയം
ഇസ്രയെല്യ മൂപ്പന്മാർ എല്ലാവരും കൂടി കാൎയ്യം വിചാരിച്ചു ശമുവെലെ ചെന്നു
കണ്ടു നീ വൃദ്ധനാകുന്നു പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല അതു കൊ
ണ്ടു എല്ലാ ജാതിക്കാൎക്കും ഉള്ളതുപൊലെ ഞങ്ങൾ്ക്കും ഒരു രാജാവിനെ കല്പി
ച്ചാക്കെണം എന്നു പറഞ്ഞു-ഈ കാൎയ്യം ശമുവെലിന്നു രസക്കെടായി തൊന്നി
അവൻ ദുഃഖിച്ചിരിക്കുമ്പൊൾ യഹൊവ ഈ ജനം ചൊദിക്കുന്നതെല്ലാം
അനുസരിച്ചുചെയ്ക അവർ നിന്നെ അല്ല ഞാൻ അവരുടെ മെൽ രാജാവാ
കാതിരിപ്പാൻ എന്നെ തന്നെ ഉപെക്ഷിച്ചു കളഞ്ഞു എന്നു കല്പിച്ചു—

ആ കാലത്തു ബന്യമീൻ ഗൊത്രക്കാരനായ കീശ് എന്നവന്നു ചില കഴുതക
ൾ തെറ്റി കാണാതെ പൊയി-അവറ്റെ അന്വെഷിക്കെണ്ടതിന്നു തന്റെ സു
ന്ദരപുത്രനായ ശൌലിനെയും ഒരു വെലക്കാരനെയും നിയൊഗിച്ചു-അവ [ 64 ] ർ നൊക്കി നടന്നു കാണാതെ ഇരുന്നപ്പൊൾ വെലക്കാരൻ രാമയിലെ ദീൎഘ
ദൎശിയെ ഒൎത്തു അവൻ പറയുന്നതൊക്കയും ഒത്തു വരുന്നു നമ്മുടെ അവസ്ഥ
അവനൊടു പറഞ്ഞാൽ കഴിവുണ്ടാകും എന്നു ശൌലിനൊടു പറഞ്ഞു ഇ
രുവരും അവന്റെ അടുക്കെ ചെന്നു അവസ്ഥ അറിയിച്ചപ്പൊൾ ശമുവെൽ
ഈ ശൌൽ തന്നെ ഇസ്രയെല്യരുടെ മെൽ വാഴെണ്ടുന്ന ആൾ എന്നു ദൈ
വ വശാൽ അറിഞ്ഞിട്ടു അവനൊടു കാണാതെ പൊയ കഴുതകളെ ചൊല്ലി
വിഷാദിക്കെണ്ട അവ എത്തി ഇരിക്കുന്നു ഇസ്രയെലിലെ ഇഷ്ടകാൎയ്യം നി
നക്കല്ലാതെ ആൎക്കുണ്ടാകും എന്നു പറഞ്ഞത് കെട്ടു എങ്കിലും അതിന്റെ
അൎത്ഥം ഇന്നതെന്നു ശൌൽ അറിഞ്ഞില്ല-അവൻ പിറ്റെ ദിവസം അഛ്ശ
ന്റെ വീട്ടിൽ പൊകുവാൻ പുറപ്പെട്ടപ്പൊൾ ശമുവേലും കൂട പൊയി വെലക്കാ
രനെ കുറെ മുമ്പിൽ നടപ്പാൻ അയച്ചാറെ ശൌലിനൊടു ദൈവനിയൊഗം
അറിയിപ്പാൻ അല്പം നില്ക്ക എന്നു ചൊല്ലി ഒരു തൈലക്കൊമ്പു എടുത്തു അ
വന്റെ തലമെൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞു യഹൊവയുടെ അ
വകാശത്തെ ഭരിപ്പാനായി അവൻ താൻ നിന്നെ അഭിഷെകം ചെയ്തിരിക്കു
ന്നു എന്നു ധരിച്ചുകൊൾ്ക-പിന്നെ ശൌൽ വീട്ടിൽ എത്തിയാറെ സംഭവിച്ച
കാൎയ്യം ഒരുത്തരൊടും അറിയിച്ചില്ല താനും-

അനന്തരം ശമുവെൽ ജനത്തെ മിസ്പെയിൽ യൊഗം കൂട്ടി ശൌലെ വരു
ത്തി കാണിച്ചു ഇവനെ തന്നെ യഹൊവ വരിച്ചു രാജാവാക്കി എന്നു പറഞ്ഞ
പ്പൊൾ ജനങ്ങൾഒക്കയും ജയജയ എന്നു പറഞ്ഞാൎത്തു അതിന്റെ ശെഷം
അവൻ ദൈവ സഹായത്താലെ അമ്മൊന്യർ മുതലായ ശത്രുക്കളെ അടക്കി
യുദ്ധങ്ങളിൽ ജയിച്ചു രാജ്യത്തിന്നു സുഖം വരുത്തിയാറെ ജനങ്ങൾ എല്ലാ
വരും സന്തൊഷിച്ചു അവനെ സ്തുതിച്ചു-പിന്നെ അമലെക്യരൊടു പട ഉണ്ടാ
യി തൊല്പിച്ചു അവരെ മൂലഛെദം വരുത്തുവാനായുള്ള ദെവകല്പന അ
റിഞ്ഞു എങ്കിലും പ്രമാണിയാതെ ജനങ്ങളെയും ബലി കഴിപ്പാൻ വിശി
ഷ്ട മൃഗങ്ങളെയും സൂക്ഷിച്ചുവെച്ചപ്പൊൾ ശമുവെൽ പറഞ്ഞു യഹൊവെ
ക്ക കല്പന കെട്ടനുസരിക്കുന്നതിലല്ല ബലിയിൽ അധികം ഇഷ്ടമുണ്ടെന്നു [ 65 ] നിരൂപിക്കുന്നുവൊ ബലിയെക്കാൾ അനുസരണം തന്നെ നല്ലൂ മന്ത്രവാ
ദ ദൊഷം പൊലെ അനുസരണക്കെടും വിഗ്രഹാരാധ നപൊലെ മാത്സൎയ്യ
വും ആകുന്നു നീ യഹൊവാ വചനത്തെ നിരസിച്ചതു കൊണ്ടു അവൻ നിന്നെ
യും നിരസിച്ചു കളഞ്ഞു-അന്നു മുതൽ ശൌലിന്നു അനുസരണക്കെടു വൎദ്ധി
ച്ചു ദൈവാത്മാവു ക്രമത്താലെ നീങ്ങി പൊകയും ചെയ്തു-

൩൬ ദാവീദ ഇടയനായത്

അനന്തരം യഹൊവ ശമുവെലൊടു നീ കൊമ്പിൽ എണ്ണ നിറെച്ചു ബെത്ത്ലഹെമി
ൽ ചെല്ലുക അവിടെ ഒബെദിന്റെ മകനായ ഇശയുടെ പുത്രന്മാരിൽ ഒരുവ
നെ രാജാവാക്കുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു കല്പിച്ചത് കെട്ടാ
റെ ശമുവെൽ പുറപ്പെട്ടു ബെത്ത്ലഹെമിൽ എത്തി-ഇശയി ൭ പുത്രന്മാരെ വരുത്തി
കാണിച്ചു യഹൊവ നിയമിച്ചവൻ ഇവരിൽ ഇല്ല എന്നു കണ്ടാറെ കുട്ടികൾ
തികഞ്ഞുവൊ എന്നു ചൊദിച്ചു-അതിന്നു ഇശയി ഇനി ഇളയവൻ ഉണ്ടു അ
വൻ ആടുകളെ മെയ്പാൻ പൊയിരിക്കുന്നു എന്നു കെട്ടപ്പൊൾ അവനെ വിളി
പ്പാൻ പറഞ്ഞു-അവൻ വന്നാറെ ചെമ്പിച്ചതലമുടിയും ശൊഭനമായ ക
ണ്ണും നല്ല കൊമളതയും കണ്ടു യഹൊവയും ഇവനെ തന്നെ ഉടനെ അഭിഷെ
കം കഴിക്ക എന്നു കല്പിച്ചപ്പൊൾ ശമുവെൽ സഹൊദരന്മാരുടെ മുമ്പാകെ അ
വനെ തൈലാഭിഷെകം കഴിച്ചു അന്നു മുതൽ യഹൊവയുടെ ആത്മാവു
ശൌലിൽ നിന്നു മാറി ദാവീദിന്മെൽ ഇറങ്ങി ഒരു ദുരാത്മാവ് ശൌലിനെ ഭൂമി
പ്പിക്കയും ചെയ്തു-അപ്പൊൾ ഭൃത്യന്മാർ രാജാവൊടു വീണ വായിപ്പാൻ പരിച
യമുള്ള ആളെ വരുത്തി വായിപ്പിച്ചാൽ ബുദ്ധിഭ്രമം തീരും എന്നു അറിയിച്ചത്
രാജാവിന്ന് നന്നു എന്ന് തൊന്നിയപ്പൊൾ അവർ ദാവിദിന്റെ വിവെ
കതയും ഗുണശീലവും വീണയിങ്കലെ പരിചയവും അറിയിച്ചാറെ ശൌൽ
അവനെ ആട്ടിങ്കൂട്ടത്തിൽ നിന്നു വരുത്തി വീണ വായിപ്പിച്ചു കെട്ടാശ്വസി
ക്കയും ചെയ്തു-

പിന്നെ പലിഷ്ടരൊടു യുദ്ധം തുടങ്ങിയ സമയം ശൌൽ ദാവിദിനെ വിട്ടയ
ച്ചു താൻ പടജ്ജനങ്ങളൊടു കൂട പുറപ്പെട്ടു ശത്രുക്കളെ നെരിട്ടു-ജ്യെഷ്ഠന്മാ [ 66 ] രെ കാണെണ്ടതിന്നു ദാവിദും പൊൎക്കളത്തിൽ ചെന്നു അഛ്ശൻ അയച്ച വൎത്ത
മാനം പറഞ്ഞു നിന്നപ്പൊൾ ശത്രു സൈന്യത്തിൽനിന്നു ൬" മുളം നീളമുള്ള ഒരു അ
ങ്കക്കാരൻ പുറപ്പെട്ടവന്നു പരിഹസിച്ചു ദുഷിക്കുന്നതും ഇസ്രയെല്യർ പെടിച്ചു പിൻ
വാങ്ങി ഇവനെ കൊല്ലുന്നവന്നു രാജാവ് പുത്രിയെയും ദ്രവ്യത്തെയും മറ്റും
കൊടുക്കും എന്നു സംസാരിക്കുന്നതും കെട്ടു-ദാവിദ് ൟ പലിഷ്ടന്റെ ദുഷിവാ
ക്കുകളെയും ഇസ്രയെല്യരുടെ ഭയവും ധൈൎയ്യകുറവും വിചാരിച്ചു ദുഃഖി
ച്ചു ദൈവ സഹായത്താലെ ഞാൻ അവനെ കൊന്നുകളയും എന്നു ചൊന്നതു
രാജാവ് കെട്ടു അവനെ വരുത്തി ശത്രുവെ നിഗ്രഹിപ്പാൻ നിണക്ക പ്രാപ്തി
പൊരാ അവൻ യുദ്ധവിദഗ്ദ്ധൻ നീയൊ ബാലൻ എന്നു കല്പിച്ചപ്പൊൾ
ദാവിദ് അടിയൻ ആടുകളെ മെയ്ക്കുന്ന സമയത്ത് സിംഹത്തെയും കരടി
യെയും കൊന്നു ആ മൃഗങ്ങളിൽ നിന്നു രക്ഷിച്ച യഹൊവ ൟ പലിഷ്ടന്റെ
കൈയിൽ നിന്നും വിടുവിക്കും എന്നു പറഞ്ഞു-അനന്തരം ശൌൽ അവനെ ആ
യുധവൎഗ്ഗവും പടച്ചട്ടയും ധരിപ്പിച്ചു അതൊടു കൂട നടപ്പാൻ ശീലമില്ലായ്ക കൊ
ണ്ടു അവറ്റെ നീക്കി പിന്നെ തന്റെ വടിയെയും മിനുസമുള്ള ൫ കല്ലുകളെയും
എടുത്തു സഞ്ചിയിൽ ഇട്ടു കവിണയൊടു കൂടെ ശത്രുവിന്റെ നെരെ ചെന്നു ആ
യവൻ ബാലനെ കണ്ടാറെ നിന്ദിച്ച വടിയൊടു കൂടെ വരുവാൻ എന്തു ഞാൻ നാ
യൊ നീ വാ നിന്നെ പക്ഷികൾ്ക്ക ഇരയാക്കും എന്നു പറഞ്ഞപ്പൊൾ ദാവീദ് നീ വാ
ളൊടും കുന്തത്തൊടും പലിശയൊടും കൂട വരുന്നു ഞാൻ നീ നിന്ദിച്ചിട്ടുള്ള ഇസ്ര
യെൽ സൈന്യങ്ങളുടെ യഹൊവ നാമത്തിൽ നിന്നെ കൊള്ളെ വരുന്നു എന്നു പ
റഞ്ഞു. പിന്നെ പലിഷ്ടൻ എഴുനീറ്റു വന്ന ദാവിദിനൊടു എതിൎപ്പാനടുത്ത
പ്പൊൾ ദാവീദ നെരെ ഒടി സഞ്ചിയിൽ നിന്നു കല്ലിനെ എടുത്തു കവിണയിൽ
വെച്ചു ശത്രുവിന്റെ നെറ്റി മെൽ എറിഞ്ഞു അവൻ ഉടനെ ഭൂമിയിൽ കവി
ണ്ണു വീണു ദാവീദ ബദ്ധപ്പെട്ടു പലിഷ്ടന്റെ വാൾ ഊരി തലവെട്ടി കളഞ്ഞു ആ
യതിനെ പലിഷ്ടർ കണ്ടപ്പൊൾ വിറച്ചു ഒടിപ്പൊയി ഇസ്രയെല്യരും മുതിൎന്ന
ശത്രു പട്ടണങ്ങളിൽ എത്തുവൊളം പിന്തുടരുകയും ചെയ്തു-

പിന്നെ ദാവിദ ആ അങ്കക്കാരനായ ഗൊലിയത്തിനെ കൊന്ന ശെഷം മടങ്ങി [ 67 ] വന്നു രാജാവിന്റെ അടുക്കെ എത്തിയാറെ ഹെ ബാലക നീ ആരുടെ പുത്രൻ എ
ന്നു രാജാവ് ചൊദിച്ചാറെ ഞാൻ ബെത്ത്ശഹെംകാരനായ ഇശയുടെ മകൻ ത
ന്നെ, എന്നു ദാവിദ് ഉണൎത്തിച്ചു അനന്തരം രാജപുത്രനായ യൊന താൻ അവനെ
കണ്ടു സ്നെഹിച്ചു രണ്ടാത്മാക്കൾ ഒന്നായി ചെൎന്നു-അവൻ സഖ്യ ലക്ഷണത്തിന്നായി
ദാവിദിന്നു തന്റെ മെൽ കുപ്പായം വാൾ വില്ല് അരക്കച്ച എന്നിവ കൊടുത്തു
രാജാവും ദാവീദിനെ മാനിച്ചു തന്നൊടു കൂട പാൎപ്പിക്കയും ചെയ്തു-

൩൭ ദാവിദിന്നുവന്ന ഉപദ്രവം.

ദാവീദ് രാജഗൃഹത്തിൽ അല്പകാലമത്രെ സുഖമായി പാൎത്തുള്ളു ഇസ്രയെ
ല്യർ ജയഘൊഷത്തൊടെ പലിഷ്ടയുദ്ധത്തിൽ നിന്നു മടങ്ങി വന്നപ്പൊൾ
സ്ത്രീകളും കൂടെ ചെൎന്നു നൃത്തമാടി പാടിയത് ആയിരത്തെ ശൌലും പതിനായി
രത്തെ ദാവിദും കൊന്നു-എന്നത് ശൌൽ കെട്ടാറെ കൊപിച്ചു ഇനി രാജ്യം അല്ലാ
തെ ഇവന്നു കിട്ടുവാൻ എന്തുള്ളു എന്നു ചൊല്ലി ദാവീദിങ്കൽ അസൂയ ഭാവിച്ചു തുട
ങ്ങി-ഗുണാധിക്യം നിമിത്തം ദാവിദിങ്കൽ ജനരഞ്ജന വൎദ്ധിക്കും അളവിൽ
ശൌലിന്റെ അസൂയയും കൊപവും വൎദ്ധിക്കും ഒടുവിൽ അവനെ കൊന്നു ക
ളവാൻ അന്വെഷിച്ചു-രാജാവിന്നു ഭ്രമത പിടിച്ച ഒരുനാൾ ദാവിദ്അവ
ന്റെ മുമ്പാകെ വീണ വായിച്ചു അവനൊ കുന്തം പിടിച്ചു ദാവിദിന്റെ നെരെ
ചാടി ആയവൻ തെറ്റി വീട്ടിൽ ഒടി പാൎത്താറെ അവനെ നിഗ്രഹിപ്പാൻ ചെ
കവരെ നിയൊഗിച്ചു വാതില്ക്കൽ പാൎപ്പിച്ചു രാജപുത്രിയായ ഭാൎയ്യ അതിനെ
അറിഞ്ഞു ഒടി പൊകെണ്ടതിന്നു ഭൎത്താവിനെ കിളിവാതിലിൽ കൂടി ഇറക്കി അ
യച്ചു-അതിന്റെ ശെഷം ദാവിദ് ഗൊല്യത്തിന്റെ വാൾ മഹാചാൎയ്യനായ അഹി
മെലെക്കൊടു വാങ്ങി ധരിച്ചു ഒടി പലിഷ്ടരാജാവായ ആക്കീശെ ചെന്നു കണ്ടു ശ
രണം പ്രാപിച്ചു-മന്ത്രികൾ്ക്ക സംശയം തൊന്നി അവൻ ഇപ്രകാരം വന്നതു കൌ
ശലം അത്രെ എന്നും മറ്റും രാജാവിനെ ഉണൎത്തിച്ചാറെ ദാവിദ് ഭയപ്പെട്ടു അവി
ടെ നിന്നു വിട്ടു പൊയി പിന്നെയും സ്വരാജ്യത്തിൽ എത്തിയപ്പൊൾ യൊനതാൻ
അഛ്ശന്റെ അടുക്കെ ചെന്നു വൈരഭാവത്തെ മാറ്റുവാൻ ശ്രമിച്ചാറെ ശൌ
ൽ ഒന്നും കെൾ്ക്കാതെ അവൻ മരിക്കെണം നിശ്ചയം എന്നു കല്പിച്ചു പിന്നെയൊ [ 68 ] ന താൻ അഛ്ശനെ വിട്ടു ദാവിദുമായി കണ്ടു സ്നെഹ കറാറെ ഉറപ്പിച്ചു ഒടി പൊവാ
ൻ ഉപദെശിച്ചു-അതിന്റെ ശെഷം ദാവീദ് യഹൂദമലയിൽ ചെന്നു ഗുഹകളിൽ
ഒളിച്ചു പാൎത്തു വരുന്ന സമയം അവന്റെ കുഡുംബക്കാരും ബുദ്ധിമുട്ടുള്ളവരും ൬൦൦
പെരൊളം രാജാവിനെ ഭയപ്പെട്ടിട്ടു അവനൊടു ചെൎന്നു അവനെ തലവനാ
ക്കി സെവിച്ചു വന്നു-ശൌൽ അവരെ കണ്ടുപിടിക്കെണ്ടതിന്നു അന്വെ
ഷണം കഴിച്ചപ്പൊൾ ദൊവഗ് എന്നവൻ ദാവീദ് നൊബിൽ വന്നു മഹാചാ
ൎയ്യനൊടു സംസാരിച്ചു ആയവൻ അവന്നു ഭക്ഷണവും ഗൊല്യത്തിന്റെ വാ
ളും കൊടുക്കുന്നതു ഞാൻ കണ്ടു എന്നു രാജാവെ ബൊധിപ്പിച്ചു അപ്പൊൾ
ശൌൽ ക്രുദ്ധിച്ചു അവരെ സംഹരിപ്പാൻ ദൊവഗെ അയച്ചു ആയവൻ പൊയി
അഹിമെലെക്ക മുതലായ ൮൫ ആചാൎയ്യന്മാരെ കൊന്നു അവരുടെ പട്ടണത്തി
ലെ ശിശുക്കളെയും സ്ത്രീ പുരുഷന്മാരെയും മുടിച്ചുകളഞ്ഞു പട്ടണത്തെയും നശി
പ്പിച്ചു-മഹാചാൎയ്യന്റെ പുത്രന്മാരിൽ അബ്യതാർ എന്നവൻ തെറ്റി ഒടി പൊ
യി ദാവീദിന്റെ അടുക്കെ എത്തി വൎത്തമാനം അറിയിച്ചു അവനൊടു കൂട
പാൎക്കയും ചെയ്തു-

അനന്തരം യൊനതാൻ ദാവിദിനെ ചെന്നു കണ്ടു ആശ്വസിപ്പിച്ച ശെഷം അ
വൻ തന്റെ ആളുകളൊടുകൂട എംഗദി കാട്ടിൽ വാങ്ങി പാൎത്തു-ആയത് ശൌൽ കെ
ട്ടു ൩൦൦൦ പടജ്ജനങ്ങളെ ചെൎത്തു കൊണ്ടു പുറപ്പെട്ടു അന്വെഷിച്ചാറെ വഴി അ
രികെ ഒരു ഗുഹയെ കണ്ടു കാൽ മടക്കത്തിന്നായി പ്രവെശിച്ചു ദാവീദ മുതലായ
വർ ആ ഗുഹയിൽ ഒളിച്ചിരിക്കുന്നു എന്നറിഞ്ഞതുമില്ല-അപ്പൊൾ ദാവിദി
ന്റെ ജനങ്ങൾ യഹൊവ ശത്രുവെ നിൻ കൈയിൽ ഏല്പിക്കുന്ന ദിവസം വന്നു
എന്നു പറഞ്ഞപ്പൊൾ ദാവീദ് എഴുനീറ്റു പതുക്കെ ചെന്നു രാജവസ്ത്രത്തിന്റെ
കൊന്തലമുറിച്ചു എടുത്തു-തന്റെ പുരുഷന്മാരൊടു ഇവൻ യഹൊവയാൽ
അഭിഷിക്തൻ അവനെ തൊടെണ്ടതിന്നു യഹൊവ ഒരുനാളും എന്നെ സമ്മ
തിക്കരുതെ എന്നു പറഞ്ഞു പിന്നെ ശൌൽ പൊയപ്പൊൾ ദാവിദും പുറ
പ്പെട്ടു എന്റെ യജമാനനായ രാജാവെ ഇന്നു യഹൊവ നിന്നെ ഗുഹയിൽ
വെച്ചു എൻ കൈയിൽ ഏല്പിച്ചിരുന്നു എങ്കിലും യഹൊവാഭിഷിക്തനെ ഞാ [ 69 ] ൻ തൊടുകയില്ല എന്നു വെച്ചു നിന്നെ വിട്ടു-ഇതാ പിതാവെ നിന്റെ വസ്ത്രത്തി
ന്റെ തൊങ്ങൽ എന്റെ കൈയിൽ ഉണ്ടു എന്നും മറ്റും വിളിച്ചു പറഞ്ഞു
കാണിച്ചാറെ ശൌൽ കരഞ്ഞു ഞാൻ ചെയ്ത ദൊഷത്തിന്നു പ്രതിയായി ന
ന്മ ചെയ്തതിനാൽ നീ എന്നിൽ നീതി ഏറിയവൻ എന്നു പറഞ്ഞു നാണിച്ചു
മടങ്ങി പൊകയും ചെയ്തു-

അല്പ കാലം കഴിഞ്ഞ ശെഷം ശൌൽ വൈരം മുഴുത്തു പിന്നെയും പട്ടാള
ത്തൊടു കൂട പുറപ്പെട്ടു ദാവീദ ഒളിച്ചിരിക്കുന്ന ദിക്കിൽ എത്തി രാത്രിക്കു കൂടാ
രം അടിച്ചു തെരുകളെ നിറുത്തി അണിയിട്ടു അതിന്നടുവിൽ പാൎത്തു എല്ലാവ
രും ഉറങ്ങുമ്പൊൾ ദാവീദും അബിശയും പാളയത്തിൽ ഇറങ്ങി ശൌലും പട
നായകന്മാരും അബ്നരും കിടന്നുറങ്ങുന്ന സ്ഥലത്തു ചെന്നു രാജാവിന്റെ കു
ന്തവും മുരുടയും തലക്കൽ നിന്നു എടുത്തു നെരെയുള്ള മലമെൽ കരെറി നിന്നു-
അനന്തരം ദാവീദ് ഹെ അബ്നർ കെൾ്ൾക്കുന്നില്ലയൊ എന്നു വിളിച്ചാറെ അവ
ൻ ഉണൎന്നു രാജസന്നിധിയിങ്കൽ ഇപ്രകാരം വിളിക്കുന്ന നീ ആർ എന്നു ചൊ
ദിച്ചതിന്നു ദാവിദ് പറഞ്ഞു നീ പുരുഷനല്ലയൊ ഇസ്രായെലിൽ നിണക്ക സ
മനാർ നീ യജമാനനെ കാത്തു കൊള്ളാഞ്ഞത് എന്തു രാജാവെ മുടിപ്പാൻ ഒ
രുത്തൻ അകത്തു വന്നിരുന്നു നൊക്കുക രാജകുന്തവും ജലപാത്രവും എവി
ടെ-എന്നാറെ ശൌൽ ഹെ പുത്ര ഇത് നിന്റെ ശബ്ദം അല്ലയൊ എന്നു ചൊ
ദിച്ചപ്പൊൾ ദാവീദ് അതെ രാജാവെ നീ എന്നെ തെടി നടക്കുന്നത് എന്തി
ന്നു ഞാൻ എന്തു ചെയ്തു എങ്കൽ എന്തു ദൊഷം കണ്ടിരിക്കുന്നു-ഒരു കാട്ടു കൊ
ഴിയെ എന്ന പൊലെ എന്നെ അന്വെഷിപ്പാൻ രാജാവ് സൈന്യത്തൊ
ട കൂട പുറപ്പെട്ടു വന്നില്ലയൊ എന്നും മറ്റും പറഞ്ഞപ്പൊൾ ശൌൽ ഞാൻ മ
ഹാപാപം ചെയ്തിരിക്കുന്നു പുത്ര നീ മടങ്ങിവാ ഞാൻ ഇനി മെൽ നിണക്ക ദൊ
ഷം ചെയ്കയില്ല എന്നു കല്പിച്ചു എന്നാറെ ദാവിദ് അവന്റെ വൈരഭാവം അ
റിഞ്ഞിട്ടു താൻ ചെല്ലാതെ ബാല്യക്കാരിൽ ഒരുത്തൻ വന്നു രാജാവിന്റെ കു
ന്തവും ജലപാത്രവും വാങ്ങി കൊണ്ടു പൊകട്ടെ എന്നു പറഞ്ഞു പിരിഞ്ഞു പൊയി-
പിന്നെ രാജാവൊടു സംസാരിപ്പാൻ ഇട വന്നില്ല[ 70 ] ൩൮. ശൌലിന്റെ മരണവും ദാവിദ് രാജാവായതും.

അനന്തരം ദാവിദ് ശൌലിന്റെ വൈരം ശമിക്കുന്നില്ല എന്നു വിചാരിച്ചു അ
വന്റെ കൈയിൽ അകപ്പെടാതിരിക്കെണ്ടതിന്നു തന്റെ ൬൦൦ ആളുകളൊ
ടും കൂട ഇസ്രയെൽ ദെശത്തെ കടന്നു ഗാഥിലെ രാജാവായ ആകീശെ ചെന്നു
കണ്ടാറെ രാജാവ് ചിക്ലാഗ പട്ടണം പാൎപ്പാനായി കല്പിച്ചു കൊടുത്തു-പിന്നെ
പലിഷ്ടരും ശൌലുമായി യുദ്ധമുണ്ടായി ദാവിദ് പൊരിന്നു പൊകെണം എ
ന്നു ആകീശ് കല്പിച്ചു പുറപ്പെട്ടു പൊയാറെ പ്രഭുക്കന്മാർ അവൻ ശത്രുപക്ഷത്തി
ൽ തിരിയും എന്നു പെടിച്ചു വിരൊധിച്ചപ്പൊൾ രാജാവ് ദാവിദിനെ മടക്കി
അയച്ചു അവൻ തന്റെ ആളുകളൊടു കൂട ചിക്ലാഗിൽ എത്തിയാറെ അതാ
അമലക്യർ പട്ടണം മുഴുവനും ചുട്ടു സ്ത്രീകളെയും കുട്ടികളെയും കവൎന്നു കൊണ്ടു
പൊയ പ്രകാരം കണ്ടു ദുഃഖിച്ചു-തളൎച്ച വിചാരിയാതെ ഉടനെ എഴുനീറ്റുരാത്രി
മുഴുവനും ഒടി പിറ്റെ ദിവസം രാവിലെ കവൎച്ചക്കാരെ കണ്ടെത്തി പൊരുതു
ജയിച്ചു കവൎന്നത് ഒക്കയും പിടിച്ചു എടുത്തു വളരെ സമ്പത്തൊടു കൂട മടങ്ങി
പൊരുകയും ചെയ്തു-

അങ്ങിനെ ഇരിക്കുമ്പൊൾ പലിഷ്ട സൈന്യങ്ങളും ഇസ്രയെല്യരും ഗില്ബൊവ
മലമെൽ വെച്ചു അണഞ്ഞു പട ഏറ്റു ഇസ്രയെല്യർ തൊറ്റു യൊനതാൻ ര
ണ്ടു സഹൊദരന്മാരൊടു കൂട പട്ടു പൊയി-ശൌൽ അപായത്തെ കണ്ടിട്ടു നിരാ
ശ്രയനായി വാൾ മുനമെൽ വീണ മരിച്ചു-അതിന്റെ ശെഷം ഒരു അമലക്യ
ൻ ദാവീദിന്റെ അടുക്കെ വന്നു ഇസ്രായെല്യർ തൊറ്റു യൊനതാനും പട്ടു
പൊയി ശൌൽ മുറിയെറ്റു കിടന്നു എന്നെ കൊല്ലുക എന്നു വിളിച്ചു അപെ
ക്ഷിച്ചപ്പൊൾ ഞാൻ അടുത്തു വെട്ടി കൊന്നു അവന്റെ കിരീടവും വളയും ഇ
താ യജമാനന്നു കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞാറെ ദാവിദ് വസ്ത്രം
കീറി കരഞ്ഞു യഹൊവാഭിഷിക്തനെ മുടിപ്പാൻ നിണക്ക ശങ്ക ഉണ്ടായില്ല
യൊ നിന്റെ രക്തം നിന്റെ തലമെൽ വരട്ടെ എന്നു കല്പിച്ചു അവനെ
കൊല്ലിക്കയും ചെയ്തു-പിന്നെ ദാവിദ് പലിഷ്ടരെ വിട്ടു തന്റെ ആളുകളൊടു കൂട [ 71 ] സ്വരാജ്യത്തിൽ മടങ്ങി ഹെബ്രൊനിൽ വന്നു പാൎത്താറെ യഹൂദ മൂപ്പന്മാർ അ
വിടെ വന്നു കൂടി അവനെ രാജാവാക്കി അഭിഷെകം കഴിച്ചു-അബ്നെരൊ
ശൌലിന്റെ പുത്രനായ ഇഷ്ബൊശെത്തിനെ ഇസ്രയെലിന്മെൽ രാജാവാക്കി
വാഴിച്ചു അവൻ ൬ വൎഷം വാണു രാജവെലെക്ക പൊരാത്തവൻ എന്നു കണ്ടാ
റെ ജനങ്ങൾ മുഷിഞ്ഞു രണ്ടാൾ ചെന്നു അവനെ കൊന്നു കളഞ്ഞു അതിന്റെ
ശെഷം ദാവിദ് എല്ലാ ഇസ്രയെലിന്മെലും രാജാവായ്തീരുകയും ചെയ്തു-

൩൯. ഉറിയ എന്ന പടനായകനെ കൊല്ലിച്ചത്-

ദാവിദിന്നു സൎവ്വാധിപത്യം വന്നു യരുശലെം പട്ടണം മൂലസ്ഥാനത്തിന്നു കൊ
ള്ളാം എന്നു കണ്ടപ്പൊൾ ആ പട്ടണത്തിൽ പാൎത്തു വരുന്ന യബുസ്യരൊടു യുദ്ധം
ചെയ്തു ജയിച്ചു അവരെ പുറത്താക്കി പട്ടണത്തെ ഉറപ്പിച്ച ശെഷം ദൈവ
കൂടാരത്തെ ചിയൊനിൽ സ്ഥാപിച്ചു സാക്ഷിപെട്ടകത്തെയും മറ്റും വരുത്തി
വെച്ചു വിശുദ്ധരാധന മൊശ ധൎമ്മപ്രകാരം ക്രമപ്പെടുത്തി ഇസ്രയെല്യൎക്ക
ദൈവഭക്തി വൎദ്ധിച്ചു വരെണ്ടതിന്നു വളരെ ഉത്സാഹിക്കയും ചെയ്തു-
അവൻ ദൈവ സഹായത്താലെ യുദ്ധങ്ങളിൽ വീരനായി ഏറിയ ശത്രുക്ക
ളെ അമൎത്തു-പടിഞ്ഞാറു മദ്ധ്യതറന്യകടൽ-കിഴക്ക ഫ്രാത്തനദി- തെക്ക മിസ്ര
-വടക്ക ദമസ്ക്ക എന്നീ നാലതിൎക്കകപ്പെട്ട ദെശങ്ങളെ ഒക്കയും അവൻ വശ
ത്തിലാക്കി തന്റെ ശാസന അനുസരിപ്പിച്ചു-ദാവിദ് ദൈവഭയത്തൊ
ടെ വാണു രാജ്യകാൎയ്യങ്ങളെ നടത്തിയതിനാൽ അവന്റെ സ്വാധീനക്കാ
ൎക്ക സുഖം വൎദ്ധിച്ചു വന്നു-എദൊമ്യർ മൊവബ്യർ പലിഷ്ടർ മുതലായ
ജാതികളിൽ സാധുക്കൾ ഒക്കയും രാജാവ് ഗുണവാൻ എന്നു ഒൎത്തു സന്തൊ
ഷിച്ചു- ദാവിദ് ഇപ്രകാരം സുഖെന വാഴുന്ന കാലം തന്റെ ദുരഭിലാഷങ്ങ
ളെ വെണ്ടും വണ്ണം അടക്കായ്കയാൽ വലുതായുള്ള ഒരു ദൊഷത്തിൽ അ
കപ്പെട്ടു പൊയി-അത് എങ്ങിനെ എന്നാൽ സെനാപതിയായ ഉറിയക്കു ഒ
രു സുന്ദരസ്ത്രീ ഉണ്ടായിരുന്നു രാജാവ് അവളെ കണ്ടു മൊഹിച്ചു ഭാൎയ്യയാ
യി കിട്ടെണ്ടുന്നതിന്നു ഭൎത്താവിനെ അമ്മൊന്യരൊടുള്ള യുദ്ധത്തിൽ പട്ടു പൊ
കുവാന്തക്ക സ്ഥലത്തു നിറുത്തുവാൻ കല്പിച്ചയച്ചു-രാജാവ് ദുൎമ്മൊഹം നി [ 72 ] മിത്തം ഭ്രമിച്ചതിനാൽ മുമ്പെത്ത അപായങ്ങളും ദൈവം അതിശയമാ
യി എല്ലാറ്റിൽ നിന്നും രക്ഷിച്ചപ്രകാരവും ഒൎമ്മയിൽ വന്നില്ല- എങ്കിലും ഒരു
കാലത്തെക്ക ദൈവത്തെ വിചാരിയാത്തവനെ ദൈവം തന്നെ വിചാരിച്ചു
ആ മഹാപാപത്തിന്നു കഠിനശിക്ഷ വരുത്തി-ഉറിയ മരിച്ചു ദാവിദ് അവന്റെ
ഭാൎയ്യയായ ബത്തശബയെ പരിഗ്രഹിച്ച ശെഷം നാഥാൻ പ്രവാചകൻ
ദൈവനിയൊഗത്താൽ രാജാവിന്റെ അടുക്കൽ വന്നു പറഞ്ഞത് ഒരു പട്ടണ
ത്തിൽ രണ്ടു മനുഷ്യരുണ്ടായിരുന്നു അതിൽ ഒരുവൻ ധനവാൻ ഒരുത്തൻ
ദരിദ്രൻ-ദരിദ്രൻ ഒരു കുഞ്ഞാടിനെ കൊണ്ടു വളൎത്തി തന്നൊടുകൂട ഭക്ഷി
ച്ചു കുടിച്ചു കുട്ടി എന്ന പൊലെ മടിയിൽ ഉറങ്ങുമാറാക്കി ഒരു ദിവസം ധനവാ
ന്റെ വീട്ടിൽ ഒരു വഴി പൊക്കൻ വന്നപ്പൊൾ തന്റെ എറിയ ആടുമാടുകളിൽ
നിന്നെടുപ്പാൻ മനസ്സാകാതെ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു അറുത്തുപാ
കം ചെയ്തു-ദാവിദ് ഇങ്ങിനെ കെട്ടപ്പൊൾ ക്രുദ്ധിച്ചു രാജവിധി വെണം എ
ന്നു കല്പിച്ചു-എന്നാറെ നാഥാൻ ആ പുരുഷൻ നീ തന്നെ ഇസ്രയെൽ ദൈവമാ
യ യഹൊവയുടെ അരുളപ്പാടാവിത് ഞാൻ നിന്നെ രാജാവാക്കി അഭിഷെ
കം ചെയ്തു ശൌലിന്റെ കൈയിൽ നിന്നു വിടുവിച്ചുവല്ലൊ നീയൊ യ
ഹൊവയുടെ കല്പനയെ നിരസിച്ചു ൟ മഹാദൊഷത്തെ ചെയ്തത് എന്തിന്നു-
ഉറിയയെ നീ അമ്മൊന്യ വാൾ കൊണ്ടു കൊല്ലിച്ചു ഭാൎയ്യയെ എടുത്തിരിക്കുന്നു
ആകയാൽ ഞാൻ നിൻ ഭവനത്തിൽ നിന്നു ദൊഷത്തെ നിന്റെ മെൽ വരുമാ
റാക്കും എന്നിപ്രകാരം കെട്ടപ്പൊൾ ദാവിദ് ദുഃഖിച്ചു ദൊഷക്രിയയെ സമ്മതി
ച്ചു ഞാൻ യഹൊവെക്ക വിരൊധമായി മഹാപാപം ചെയ്തിരിക്കുന്നു എന്നു
പറഞ്ഞാറെ നാഥാൻ യഹൊവ ഈ പാപത്തെ ക്ഷമിച്ചു നീ മരിക്കയില്ല എ
ങ്കിലും ശത്രുക്കൾ യഹൊവയെ ദുഷിപ്പാനായി സംഗതിയുണ്ടാക്കിയത്കൊ
ണ്ട് ജനിച്ചിട്ടുള്ള നിന്റെ പൈതൽ മരിക്കും എന്നു പറഞ്ഞു പൊകയും
ചെയ്തു-

അതിന്റെ ശെഷം യഹൊവ കുഞ്ഞിനെ ബാധിച്ചു ദൈവകരുണയുണ്ടാ [ 73 ] യിട്ടു കുട്ടി മരിക്കാതിരിക്കെണ്ടതിന്നു ദാവിദ് രാപ്പകൽ കരഞ്ഞും ഉപവസി
ച്ചും നിലത്തു കിടന്നു പ്രാൎത്ഥിച്ചതു-ദൈവമെ നിന്റെ ദയാപ്രകാരം എന്നൊടു
കരുണയുണ്ടാകെണമെ ആൎദ്രവാത്സ്യല്യത്തിന്റെ ബഹുത്വത്തിൻ പ്രകാരംഎ
ന്റെ അതിക്രമം മാച്ചു കളഞ്ഞു എന്നെ കഴുകിവെടിപ്പാക്കെണം എന്റെ ദ്രൊഹ
ങ്ങളെ ഞാൻ അറിയുന്നു എന്റെ പാപം നിത്യം എന്റെ മുമ്പാകെ ഇരിക്കുന്നു-
നിണക്കമാത്രം വിരൊധമായി ഞാൻ പാപം ചെയ്തു നിന്റെ കണ്ണുകളിൽ ദൊ
ഷമായതു ഞാൻ പ്രവൃത്തിച്ചിരിക്കുന്നു- ദൈവമെ ശുദ്ധ ഹൃദയത്തെ സൃഷ്ടിച്ചു ത
ന്നു എന്റെ ഉള്ളിൽ സ്ഥിരമുള്ള മനസ്സെ പുതുതാക്കി വിശുദ്ധാത്മാവിനെ എന്നി
ൽ നിന്നു എടുക്കാതെ ഇരിക്കെണമെ-പിന്നെ എഴാം ദിവസത്തിൽ കുട്ടി മരി
ച്ച ശെഷം ദാവിദ് എഴുനീറ്റു തെച്ചുകുളിച്ചു യഹൊവ ഭവനത്തിൽ ചെന്നു സ്തു
തിച്ചതിൻ പ്രകാരം എൻ ആത്മാവെ യഹൊവയെയും എൻ ഉള്ളമെ അവന്റെ
ശുദ്ധനാമത്തെയും വാഴ്ത്തുക-എൻ ആത്മാവെ യഹൊവയെ തന്നെ വാഴ്ത്തുക-അ
വന്റെ സകല കൃപാദാനങ്ങളെ മറക്കയുമരുത്-അവൻ നിന്റെ സൎവ്വാപരാധ
ങ്ങളെയും ക്ഷമിച്ചു നിന്റെ എല്ലാ ക്ഷീണങ്ങളെയും ഒഴിക്കുന്നു-അവൻ നി
ന്നെ നാശത്തിൽ നിന്നു വിടുവിച്ചു കൃപാൎദ്രകരുണകളെ ചൂടിച്ചിരിക്കുന്നു മനുഷ്യ
നൊ അവന്റെ ദിവസങ്ങൾ പുല്ലു പൊലെ ആകുന്നു പറമ്പിലെ പുഷ്പത്തിന്നു
സമമായി അവൻ പൂക്കുന്നു-കാറ്റു അതിന്മെൽ അടിക്കുമ്പൊൾ അതു നീങ്ങി
പൊയി തന്റെ സ്ഥലവും അറിയുന്നതുമില്ല-യഹൊവയുടെ കരുണയൊ അ
വനെ ശങ്കിക്കുന്നവരിലും അവന്റെ നീതിമക്കളുടെ മക്കളിലും എന്നെന്നെക്കും
ഇരിക്കുന്നു-

൪൦. അബ്ശലൊമിന്റെ അവസ്ഥ-

ആ കുട്ടി മരിച്ച ശെഷം ദാവിദിന്റെ ഭവനത്തിൽ നിന്നു ജനിച്ചു വന്ന ദുഃഖം
മുഴുവനും തീൎന്നു എന്നല്ല-രാജാവിന്റെ പുത്രനായ അബ്ശലൊം തന്റെ സ
ഹൊദരനെ കൊന്നതിനാൽ അഛ്ശൻ നീരസഭാവം കാട്ടി കുലപാതകൻ എന്റെ
മുഖം കാണരുതെന്നു കല്പിച്ചു നാട്ടിങ്കന്നു നീക്കിയപ്പൊൾ അബ്ശലൊം അഛ്ശ
നൊടു ദ്വെഷ്യപ്പെട്ടു അവനെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു- അഛ്ശന്റെ [ 74 ] ശ്രെഷ്ഠ മന്ത്രിയായ അഹിതൊഫൽ അവനൊടു ചെൎന്നു മത്സരപ്രവൃത്തിയിൽ സഹാ
യിച്ചതല്ലാതെ അവൻ മഹാസുന്ദരനും കൌശലക്കാരനും ആക കൊണ്ടു പ്രജ
കൾ മിക്കവാറും അവനെ അനുരഞ്ജിച്ചു സെവിപ്പാനും നിശ്ചയിച്ചിരുന്നു-ഒ
രു സമയത്ത അബ്ശലൊം ഹെബ്രൊനിൽ രാജാവായി വാഴുന്നു എന്നുള്ള ശ്രു
തി യരുശലെമിൽ എത്തിയാറെ ദാവിദ് ഭ്രമിച്ചു വിശ്വസ്തന്മാരൊടു നാം വൈ
കാതെ ഒടി പൊക പട്ടണത്തിന്നു യുദ്ധ നാശം വരരുത് എന്നു കല്പിച്ചു പുറപ്പെ
ട്ടു ചെരിപ്പൂരി തല പുതെച്ചു കരഞ്ഞു കിദ്രൊൻ പുഴയെ കടന്നു ഒലിവ മലയെ
കരെറി യാത്രയായി-ബന്യമീൻ നാട്ടിൽ കൂടി ചെല്ലുമ്പൊൾ ശൌലിന്റെ ബ
ന്ധുവായ ശിമയി എന്നവൻ അവനെ കണ്ടു ശപിച്ചു കല്ല എറിഞ്ഞു പൊ പൊ
രക്തപുരുഷ എന്നും മറ്റും വിളിച്ചു പറഞ്ഞാറെ ദാവിദിന്റെ സ്നെഹിത
നായ അബിശയി അവനെ കൊല്ലുവാൻ ഭാവിച്ചപ്പൊൾ ദാവിദ് വെണ്ടാ അ
വൻ ശപിക്കട്ടെ ഇപ്രകാരം ചെയ്വാൻ യഹൊവ കല്പിച്ചതല്ലൊ എന്നു പറഞ്ഞു-
അനന്തരം ദാവിദ് യൎദ്ദൻനദിയെ കടന്നു മഹനൈം കൊട്ടയിൽ എത്തി പാ
ൎത്തപ്പൊൾ അബ്ശലൊം യരുശലെമിൽ പ്രവെശിച്ചു രാജാസനത്തിന്മെൽ ഇരു
ന്ന കാൎയ്യം സിദ്ധിച്ചു എന്നുവിചാരിച്ചുഅഛ്ശനെവല്ലപ്രകാരവും മുടിപ്പാൻനി
ശ്ചയിച്ചാറെദാവിദ് തന്റെവിശ്വസ്തരെചെൎത്തുയൊവബ എന്ന സെനാപ
തിയുടെവശത്തിൽ ഏല്പിച്ചു മത്സരക്കാരെഅടക്കിവെപ്പാൻ അയച്ചു- പൊ
കുമ്പൊൾ സൂക്ഷിപ്പിൻ ബാലകനായ അബ്ശലൊമൊടു പതുക്കെ ചെയ്യാവു എന്നു
കല്പിച്ചു-അവർ വന്നെത്തി പട തുടങ്ങിയാറെ ശത്രുക്കൾ തൊറ്റു അബ്ശലൊം കൊ
വർ കഴുതപ്പുറത്തു ഏറി പാഞ്ഞു മരാമരത്തിൻ കീഴെ വന്നപ്പൊൾ അവന്റെ
നീണ്ടതലമുടി കൊമ്പിന്മെൽ പിടിപെട്ടു അവൻ തൂങ്ങി നിന്നു കഴുത ഒടിപ്പൊയി-
അതിനെ കണ്ട ഒരുത്തൻ യൊവബെ അറിയിച്ചു നീ അവനെ കൊല്ലാഞ്ഞത്
എന്തു എന്നു ചൊദിച്ചാറെ എനിക്ക ൧൦൦൦ ശെക്കൽ വെള്ളി തൂക്കി തന്നാ
ലും ഞാൻ രാജപുത്രന്റെ നെരെ കൈ നീട്ടുകയില്ല-ബാലനെ സൂക്ഷിച്ചുകൊ
ൾ്വിൻ എന്ന് രാജാവിന്റെ കല്പന ഞാൻ കെട്ടുവല്ലൊ എന്നു പറയുമ്പൊൾ
യൊവബ ഞാൻ താമസിക്കയില്ല എന്നു ചൊല്ലി ൩ കുന്തം എടുത്തു പൊയി അ [ 75 ] അബ്ശലൊമിന്റെ മാറിൽ കുത്തി കൊല്ലിക്കയും ചെയ്തു-

അനന്തരം ചില ആളുകൾ ദാവീദിന്റെ അടുക്കെ എത്തി ശത്രുക്കൾ തൊറ്റു
മകനും മരിച്ചിരിക്കുന്നു എന്നു അറിയിച്ചപ്പൊൾ അവൻ ഭ്രമിച്ചു എൻ മക
നായ അബ്ശലൊമെ ഞാൻ നിണക്ക പകരം എന്തു കൊണ്ടു മരിക്കാതിരുന്നു
എന്മകനെ എന്മകനെ എന്നുവിളിച്ചു കരഞ്ഞു കൊണ്ടിരുന്നു-ആ അപജയ
ത്താൽ മത്സരിച്ചവർ എല്ലാവരും അടങ്ങി രാജാവൊടു ഇണക്കവും ശരണ
വും അപെക്ഷിച്ചു-പിന്നെ യഹുദഗൊത്രക്കാർ യൎദൻ തീരത്തു വന്നു ദാവിദി
നെ എതിരെറ്റു കടത്തിയപ്പൊൾ ശിമയ്യും അടുത്തുരാജാവെ കണ്ടു തൊഴുതു
മുമ്പെ ശപിച്ചതിന്നു വളരെ താല്പൎയ്യത്തൊടെ ക്ഷമ ചൊദിച്ചു.ഇപ്രകാരം ദാ
വിദ് ജയഘൊഷത്തൊടെ യരുശലെമിൽ മടങ്ങി വന്നു ജീവപൎയ്യന്തം രാജാ
വായി വാണു സൎവ്വപ്രജകളെയും രക്ഷിച്ചു പൊരുകയും ചെയ്തു-

൪൧. ഇസ്രയെലിലെ രൊഗബാധ-

ദാവീദ് യരുശലമിലെക്ക പൊകുമ്പൊൾ മത്സരഭാവം പുതുതായി തുടങ്ങി
ബന്യമീൻക്കാരനായ ശെബ എന്ന ഒരുത്തൻ കലഹത്തിന്നായി കാഹളം ഊതി
ദാവിദ് ഭവനത്തൊടു ഞങ്ങൾ്ക്ക എന്തൊരു ചെൎച്ച ഓരൊ ഗൊത്രക്കാർ തങ്ങ
ൾ്ക്ക ബൊധിക്കുന്ന പ്രകാരം കാൎയ്യാദികളെ നടത്താമല്ലൊ എന്നും മറ്റും പറഞ്ഞു
ദ്രൊഹിച്ചാറെ യൊവബ് പട്ടാളങ്ങളെ ചെൎത്തു കലഹക്കാരെ പിന്തുടൎന്നു ശെ
ബയെ കൊല്ലിച്ചു.അവനൊടു ചെൎന്നവരെ അമൎത്തു വെക്കയും ചെയ്തു-
കുറയകാലം കഴിഞ്ഞ ശെഷം മത്സരദൊഷം ദാവിദിന്റെ ഭവനത്തിൽ
നിന്നു തന്നെ ജനിച്ചു വന്നു-രാജാവ് വൃദ്ധനായപ്പൊൾ അബ്ശലൊമിന്റെ
അനുജനായ അദൊന്യരാജഭാവം പൂണ്ടു തെർ കുതിരകളെയും മറ്റും സ
മ്പാദിച്ചു യൊവബിന്റെ സഹായത്താൽ രാജാസനം കരെറി അഛ്ശന്നു പ
കരം വാഴുവാൻ ശ്രമിച്ചു-രാജത്വം ഇളയ പുത്രനായ ശലൊമൊന്നു വരെണ്ടതാ
ക കൊണ്ടു ദാവീദ് അദൊന്യയുടെ ഉത്സാഹത്തെ നിഷ്ഫലമാക്കി ശലമൊൻ ത
ന്നെ ഇളയരാജാവ് എന്നു ഘൊഷിച്ചറിക്കയും ചെയ്തു-

അവൻ രാജാസനം കരെറും മുമ്പെ രാജ്യത്തിൽ എങ്ങും കഠൊരമായ രൊബൊ [ 76 ] ധ ഉണ്ടായി അതിന്റെ സംഗതി എന്തെന്നാൽ-സാത്താൻ ഇസ്രയെലിന്നു വി
രൊധം ഭാവിച്ചു രാജാവിനെ വശീകരിച്ചപ്പൊൾ ദാവിദ് മന്ത്രികളൊടു ഇസ്രയെ
ലിൽ പടെക്കു പ്രാപ്തിയുള്ള പുരുഷന്മാരെ എണ്ണുവിൻ എന്നു കല്പിച്ചു-യൊ
വബ് ൟ കാൎയ്യം ദൈവത്തിന്നു അനിഷ്ടം എന്നറിഞ്ഞു വിരൊധിച്ചു എങ്കി
ലും രാജാവ് കെൾ്ക്കായ്ക കൊണ്ടു തലവന്മാരൊടുകൂട പുറപ്പെട്ടു ഒമ്പത് മാസത്തി
ന്നകം എല്ലാവരെയും എണ്ണിചാൎത്തി കണക്ക അറിയിച്ചാറെ രാജാവിന്നു
ഇതു അകൃത്യം എന്നു ബൊധം വന്നു ദുഃഖിച്ചു യഹൊവയെ ഞാൻ ചെയ്ത പാ
പത്തെ ക്ഷമിക്കെണമെ എന്നു അപെക്ഷിച്ചു അപ്പൊൾ ദൈവവ നിയൊ
ഗത്താൽ പ്രവാചകനായ ഗാദ് രാജാവെ ചെന്നു കണ്ടു യഹൊവ മൂന്നിൽ ഒ
ന്നു വരിപ്പാൻ കല്പിക്കുന്നു ൭ വൎഷത്തെ ക്ഷാമമൊ-മൂന്നു മാസത്തെ അപ
ജയമൊ-മൂന്നു ദിവസത്തെ രൊഗബാധയൊ എന്തു വെണ്ടു എന്നു പറഞ്ഞു
കെട്ടാറെ ദാവിദ് എനിക്ക അത്യന്തം വ്യാകുലം ഉണ്ടു യഹൊവ മഹാകരുണ
യുള്ളവനാക കൊണ്ടു ഞാൻ അവന്റെ കൈയിൽ വീഴട്ടെ മനുഷ്യരുടെ
കൈയിൽ അരുത് എന്നു പറഞ്ഞ ശെഷം യഹൊവ വസന്തജ്വരത്തെ ഇസ്ര
യെലിൽ വരുത്തി ദാനിൽ നിന്നു ബൎശബ വരെക്കും ൭൦൦൦൦ ജനങ്ങൾ മരിക്ക
യും ചെയ്തു-പിന്നെ ദൈവദൂതൻ യരുശലെമിൽ നാശം ചെയ്യുമ്പൊൾ യഹൊ
വ മനസ്സലിഞ്ഞു മതി എന്നു കല്പിച്ചു-ദാവിദ് ദൈവദൂതൻ മൊറിയ മല
മെൽ അറൌന എന്ന യഭുസ്യ പ്രഭുവിന്റെ കളത്തിൽ നില്ക്കുന്നത് കണ്ടപ്പൊൾ
പ്രാൎത്ഥിച്ചു പിന്നെ അങ്ങൊട്ടു ചെന്നു ആ പ്രഭുവൊടു കാളകളെയും കളത്തെ
യും വിലെക്കവാങ്ങി യഹൊവക്ക ബലിപീഠത്തെ പണിയിച്ചു ബലി കഴി
ച്ചു പ്രാൎത്ഥിച്ച ഉടനെ ബാധ തീരുകയും ചെയ്തു-

അനന്തരം ദാവിദ് മൊശയുടെ ധൎമ്മപ്രകാരം ലെവ്യരിൽ നിന്നു ൬൦൦൦ പെ
രെ വരിച്ചു ന്യായാധിപതികളാക്കി-ശെഷം ലെവ്യരെ ൨൪ വകയാക്കി ദൈവാ
ലയത്തിലെ സെവക്കായി നിയമിച്ചു-പിന്നെ ആസാഫിന്റെ പുത്രന്മാരിൽ
നിന്നു ൪൦൦൦ ആളുകളെ എടുത്തു അവരെയും ൨൪ പങ്കായി ദൈവാലയത്തിലെ
വാദ്യഘൊഷ പണിക്കാക്കി വെച്ചു ഇവൎക്ക മൂപ്പന്മാർ യദുതുൻ-ഹെമാൻ-എ [ 77 ] ന്നിരുവർ തന്നെ-

൪൨. ശലൊമൊൻ-

ദാവിദ് രാജാവ് അവിടെ തന്റെ വാഴ്ചയുടെ ആദിയിൽ ദൈവാരാധന ന
ല്ല ക്രമത്തിൽ ആക്കി സകലവും വഴി പൊലെ നടക്കെണ്ടതിന്നു ഉത്സാഹിച്ച പ്ര
കാരം അവസാനം വരെ ആ വിശുദ്ധകാൎയ്യം തന്നെ മനസ്സിൽ ധരിച്ചു ബഹുതാ
ല്പൎയ്യത്തൊടെ നടത്തി-അവൻ രാജ്യത്തിലെ പ്രധാനികളെയും ശ്രെഷ്ഠ
ന്മാരെയും വരുത്തി അവരുടെ മുമ്പാകെ തന്റെ പുത്രനായ ശലൊമൊ
ന്റെ പക്കൽ രാജ്യഭാരം ഏല്പിച്ചു താൻ പണിയിപ്പാൻ ഭാവിച്ച ദൈവാല
യത്തെ താമസം കൂടാതെ കെട്ടി തീൎക്കെണം എന്നു കല്പിച്ചു-പിന്നെ താൻ
വരച്ച മാതൃകയെയും കാട്ടി പണിക്ക അറ്റമില്ലാതൊളം സ്വരൂപിച്ച
വെള്ളി ചെമ്പ് ഇരിമ്പ് മുതലായ ലൊഹങ്ങൾ തീൎപ്പിച്ച പൊൻ വെള്ളിപാത്ര
ങ്ങൾ മുറിച്ചു ൟൎന്ന മരങ്ങൾ ചെത്തിച്ച കല്ലുകൾ ൟവക എല്ലാം എല്പിച്ചു
കൊടുത്ത ശെഷം ജനങ്ങളൊടും പ്രത്യെകം ധനവാന്മാരൊടും നിങ്ങളും
പ്രാപ്തി പൊലെ വിശുദ്ധപണിക്കായി പൊൻ വെള്ളി മുതലായ വസ്തുക്കളെ
കൊണ്ടക്കൊടുപ്പിൻ എന്നു പറഞ്ഞു ഉത്സാഹിപ്പിക്കയും ചെയ്തു-

ശലൊമൊന്നു ഉണ്ടായ ധനപുഷ്ടിപൊലെ ആ കാലത്തു ഉള്ള രാജാക്കന്മാൎക്ക
ആൎക്കും ഉണ്ടായില്ല-ഇസ്രയെല്യർ അവന്റെ വാഴ്ചയിൽ സമാധാനത്തൊ
ടെ പാൎത്തു രാജ്യത്തിലെ ഫലപുഷ്ടി സുഖെന അനുഭവിച്ചു-എന്നാലൊ
ധനത്തെക്കാളും രാജാവിന്നു ജ്ഞാനം അധികമായി വന്നു-അതിന്റെ കാ
രണം അവൻ രാജ്യഭാരം എറ്റപ്പൊൾ യഹൊവ ഒരു സ്വപ്നത്തിൽ പ്രത്യ
ക്ഷനായി നിണക്ക ഇഷ്ടമായതിനെ ചൊദിക്ക എന്നു കല്പിച്ചപ്പൊൾ ശലൊ
മൊൻ നിന്റെ അസംഖ്യ ജനത്തെ ഭരിക്കെണ്ടതിന്നു ഞാൻ വഴി ഒട്ടും അ
റിയാത്ത ബാലനാകുന്നു അതു കൊണ്ടു ഗുണദൊഷങ്ങളെ തിരിച്ചു നെരും
ന്യായവും നിന്റെ വംശത്തിൽ നടത്തെണ്ടതിന്നു കെട്ടനുസരിക്കുന്ന ഹൃദയം
എനിക്ക നല്കെണമെ എന്നിപ്രകാരം അപെക്ഷിച്ചപ്പൊൾ യഹൊവ പ്ര
സാദിച്ചു ദീൎഘായുസ്സു സമ്പത്തു ശത്രുജയം എന്നീ വകയല്ല അനുസരിക്കുന്ന [ 78 ] ഹൃദയത്തെ ചൊദിച്ചത് കൊണ്ടു ഇതാ ഞാൻ നിന്റെ അപെക്ഷ പൊ
ലെ ചെയ്തു ആൎക്കും വരാത്ത ജ്ഞാനവും വിവെകവും ഉള്ള ഹൃദയം ഞാൻ നിണ
ക്ക തന്നു നീ അപെക്ഷിക്കാത്ത ഐശ്വൎയ്യവും തെജസ്സും കൂട നിൻ കാലമുള്ള
രാജാക്കന്മാരിലും അധികമായി സാധിപ്പിച്ചിരിക്കുന്നു എന്നു കല്പിച്ചു-അ
പ്രകാരം തന്നെ അവന്നു സംഭവിക്കയും ചെയ്തു-

ശലൊമൊന്നുണ്ടായ ജ്ഞാനം സമ്പത്തു മഹത്വം എന്നിവ നിമിത്തം അ
വൻ തന്നെ എല്ലാ രാജാക്കന്മാരിലും കീൎത്തി ഏറിയവൻ-അവൻ ഒരൊ
രൊ ദിക്കുകളിൽ കപ്പലുകളെ അയച്ചു വ്യാപാരം നടത്തി-ദൂരദെശങ്ങളിൽ നി
ന്നു രാജാക്കന്മാർ അവനെ ചെന്നു കണ്ടു അവന്റെ ജ്ഞാനത്തെ കെട്ടു
അതിശയിച്ചു-അവന്റെ സുഭാഷിതങ്ങൾ ൟ നാളൊളം ബുദ്ധിമാന്മാൎക്കും
ബുദ്ധിഹീനന്മാൎക്കും ഫലമെകുന്ന ജ്ഞാനവൃക്ഷമായി നില്ക്കുന്നു-ഇത്ര ജ്ഞാ
നവിശെഷം രാജാവിന്നു ഉണ്ടായി എങ്കിലും അതിനാൽ പാപത്തിൽ നിന്നു
തെറ്റി ശുദ്ധനായി പാൎത്തുവന്നു എന്നല്ല-അവൻ ചിദൊൻ തൂർ മിസ്ര മുതലാ
യ ദെശങ്ങളിൽനിന്നും കനാൻ വംശത്തിൽ നിന്നും മറ്റും ചില നൂറു രാജപുത്രി
മാരെ വരുത്തി രാജാധാനിയിൽ പാൎപ്പിച്ചു അവർ തങ്ങളുടെ ബിംബങ്ങളെ കൊ
ണ്ടു വന്നു വെച്ചു സെവിച്ചു ശലൊമൊന്റെ മനസ്സെ വഷളാക്കി കളഞ്ഞു-ഇ
പ്രകാരം ജ്ഞാനം എറിയ രാജാവ് യഹൊവയും ഇസ്രയെല്യരുമായി ചെയ്ത ക
റാരെ ലംഘിച്ചു മഹാപാപത്തിൽ അകപ്പെട്ടു പൊയി അതിന്റെ ഫലവും അ
നുഭവിക്കെണ്ടിവന്നു- ഈ വക ദൊഷങ്ങളെ ഭയപ്പെട്ടു ഒഴിഞ്ഞു നില്പാൻ അ
വൻ എല്ലാവൎക്കും ദൃഷ്ടാന്തമായി ഭവിക്കയും ചെയ്തു-

൪൩. രാജ്യവിഭാഗം.

ശലൊമൊൻ മരിച്ചതിന്റെ ശെഷം പുതിയ രാജാവെ വാഴിപ്പാൻ ഇസ്രയെ
ൽ പുരുഷന്മാർ എല്ലാവരും ശികെമിൽ വന്നു കൂടി-അവർ ശലൊമൊന്റെ
പുത്രനായ രഹബ്യാമിന്റെ ദുശ്ശീലവും ക്രൂരസ്വഭാവവും അറിഞ്ഞിട്ടു യരൊബ്യാം
എന്ന മദ്ധ്യസ്ഥൻ മുഖാന്തരം അവനൊടു നിൻ പിതാവ് ഞങ്ങളുടെ മെൽ നുകം
ഭാരമാക്കി വെച്ചിരിക്കുന്നു നീ അതിൻ ഘനം കുറച്ചു ഞങ്ങൾ്ക്ക ഗുണം വരുത്തിയാ [ 79 ] ൽ ഞങ്ങൾ നിന്നെ അനുസരിച്ചു സെവിക്കാം എന്നു ബൊധിപ്പിച്ചാറെ രഹബ്യാം
കാൎയ്യം വിചാരിച്ചു എൻ പിതാവ് നിങ്ങളുടെ നുകത്തെ ഭാരമാക്കി എന്നാൽ ഞാൻ
അതിൽ നിന്നു കുറക്കയില്ല കൂട്ടുകയത്രെ ചെയ്യും അഛ്ശന്റെ അരയെക്കാളും എ
ന്റെ ചെറുവിരൽ തടിച്ചതു അഛ്ശൻ ചമ്മട്ടികളെ കൊണ്ടു അടിച്ചു ഞാൻ (കൊ
മ്പിന്റെ ചമ്മട്ടികളാകുന്ന)തെളുകളെ കൊണ്ടു ശിക്ഷിക്കും എന്നു കല്പിച്ചു-
ഈ കഠിന വാക്കു കെട്ടു ഇവനിൽ നിന്നു ഗുണം വരികയില്ല എന്നു കണ്ടപ്പൊൾ ഇ
സ്രയെല്യർ ദാവിദ് വംശം നമുക്കു എന്തു ഇസ്രയെലെ നിന്റെ കുടികളിലെക്ക തിരിച്ചു
ചെല്ലുക-ദാവിദെ നിന്റെ ഭവനത്തെ നൊക്കുക എന്നു പറഞ്ഞു പിരിഞ്ഞു- ഇപ്രകാ
രം ൧൦ ഗൊത്രങ്ങൾ ദാവിദ് ഗൃഹത്തിൽനിന്നു നീങ്ങി തങ്ങൾ്ക്ക തെളിഞ്ഞവണ്ണം ഒർ ഇ
സ്രയെൽ രാജ്യത്തെ സ്ഥാപിച്ചു യരൊബ്യാം എന്ന പ്രാപ്തിയുള്ള നായകനെ രാജാ
വാക്കി അനുസരിക്കയും ചെയ്തു-പിന്നെ രഹാബ്യാം പിരിഞ്ഞു പൊയ ഇസ്രയെല
രൊടു പകവീളുവാൻ യുദ്ധത്തിന്നു വട്ടംകൂട്ടി പുറപ്പെട്ടാറെ യഹൊവ ശമയ്യ എന്ന
പ്രവാചകനെ അയച്ചു പറയിച്ചത് നിങ്ങൾ സഹൊദരന്മാരൊടു പൊരുവാൻ ചെ
ല്ലാതെ മടങ്ങിപൊകുവിൻ ൟ കാൎയ്യം എന്നിൽനിന്നു ഉണ്ടായ്വന്നു-എന്നി പ്രകാ
രം കെട്ടപ്പൊൾ അവർ അനുസരിച്ചു മടങ്ങിപൊകയും ചെയ്തു-

എന്നാറെ യരൊബ്യാം ഇസ്രയെൽ ദൈവമായ യഹൊവായെ ഉപെക്ഷിച്ചു ആ
രാധനക്കായി ബെത്തെൽദാൻ എന്ന രണ്ടു സ്ഥലങ്ങളിൽ പൊൻകാളകളെ
പ്രതിഷ്ഠിച്ചു ഇസ്രയെൽ പെരുന്നാളിന്നു യരുശലെമിലെക്ക പൊകുന്നതും വി
രൊധിച്ചു പിന്നെ ബെത്തെലിൽ ഉണ്ടാക്കിയ ബലിപീഠത്തിന്മെൽ താൻ കരെ
റി പൂജ കഴിപ്പാൻ ഭാവിപ്പച്ചൊൾ യഹൊവ യഹൂദയിൽ നിന്നു നിയൊഗിച്ചയ
ച്ച ഒരു ദീൎഘദൎശി ചെന്നു ഹെ തറയെ യഹൊവായുടെ വാക്കു കെൾ്ക്ക ദാവിദ് വംശ
ത്തിൽ നിന്നു ജനിപ്പാനുള്ള യൊശിയ നിന്റെ മെൽ പൂജാരികളെയും അറുത്തു മനു
ഷ്യാസ്ഥികളെയും ഇട്ടു ചുടും എന്നും മറ്റും കെട്ടാറെ യരൊബ്യാം കൈനീട്ടി അ
വനെ പിടിപ്പിൻ എന്നു വിളിച്ചപ്പൊൾ കൈശൊഷിച്ചു സ്തംഭിച്ചു നിന്നു തറപിളൎന്നു
ചാരംതൂകി-പിന്നെ രാജാവ് ദീൎഘദൎശിയൊടു നീ എനിക്ക വെണ്ടി യഹൊവയൊടു
പ്രാൎത്ഥിക്ക എന്നു അപെക്ഷിച്ചാറെ അവൻ പ്രാൎത്ഥിച്ചു രാജാവിന്റെ കൈ സ്വ [ 80 ] സ്ഥമായി വരികയും ചെയ്തു-അനന്തരം ആ ദീൎഘദൎശി ദൈവകല്പന പ്രകാരം
വൈകാതെ തന്റെ വീട്ടിലെക്ക യാത്രയായപ്പൊൾ വൃദ്ധനായ മറ്റൊരു ദീൎഘ
ദൎശി ബെത്തെലിൽ നിന്നു അവന്റെ വഴിയെ ഒടി വ്യാജം പറഞ്ഞു അവനെ മ
ടക്കി വീട്ടിൽ പാൎപ്പിച്ചു-അവൻ ദൈവകല്പനെക്ക വിരൊധമായി ഭക്ഷിച്ചു
കുടിച്ചശെഷം കഴുതപ്പുറമെറി തന്റെ സ്ഥലത്തെക്ക പുറപ്പെട്ടുപൊയി-
വഴിക്കൽ വെച്ച ഒരു സിംഹം അവനെ കണ്ടു പിടിച്ചു കൊന്നു കഴുതയെയും
ശവത്തെയും തൊടാതെ നിന്നു കൊണ്ടിരുന്നു-വൃദ്ധനായ ദീൎഘദൎശി ആ അവ
സ്ഥയെ കെട്ടപ്പൊൾ ഇതു അനുസരണക്കെടിനുള്ള ശിക്ഷ എന്നറിഞ്ഞു പുറപ്പെ
ട്ടു പൊയി ശവത്തെ എടുത്തു കുഴിച്ചിടുകയും ചെയ്തു-

യരൊബ്യാം ഇപ്രകാരമുള്ള ദെവശിക്ഷകളെ കണ്ടിട്ടും ദുൎന്നടപ്പിനെ വിടാ
തെയും മനസ്സ് തിരിയാതെയും ബിംബങ്ങളെ സെവിച്ചു രാജ്യത്തെയും
പ്രജകളെയും വഷളാക്കി കളഞ്ഞു-ഇസ്രയെല്യർ യഹൊവയെ വെടിഞ്ഞു അ
ന്യദെവകളെ ആരാധിച്ചു കൊണ്ടിരിക്കുമ്പൊൾ സൌഖ്യവും സമാധാനവും രാ
ജ്യത്തിൽ നിന്നു നീങ്ങി കലഹമത്സരങ്ങളും ജനിച്ചു ഒരൊരുത്തർ ഡംഭിച്ചു രാ
ജാവെ ദ്രഷ്ടനാക്കി കൊന്നു തങ്ങൾ രാജാസനം എറുവാൻ തുനിയും-അ
വർ യരൊബ്യാം സ്ഥാപിച്ച വൃഷഭ സെവയെ മാത്രമല്ല അജ്ഞാനികളുടെ
സകല ബിംബാരാധനയെയും ശീലിച്ചു നടത്തി നരബലികളെയും കഴിച്ചു എ
ല്ലാവിധമുള്ള അക്രമങ്ങളിൽ രസിച്ചു മുഴുകി പൊകയും ചെയ്തു-

൪൪. എലിയാ-

യഹൊവയെ ഉപെക്ഷിച്ചു അന്യദെവകളെ സെവിച്ച രാജാക്കന്മാരിൽ
ആഹാബ് എന്നവൻ പ്രധാനൻ-അവന്റെ ഭാൎയ്യയായ ഇജബെൽ ശമ
ൎയ്യപട്ടണത്തിൽ ശൊഭയുള്ള ക്ഷെത്രങ്ങളെ പണിയിച്ചു അവറ്റിൽ ചിദൊ
ന്യ ദെവകളെ പ്രതിഷ്ഠിച്ചു- ബാൾദെവന്നു ൪൫൦ അഷ്ടരൊത്ത എന്നവൾ്ക്ക ൪൦൦
പൂജാരികളെ വെച്ചു ആ ക്രൂര സെവയെ നടത്തി-അവൾ യഹൊവയെ മാ
നിച്ചു സെവിക്കുന്നവരെ ഹിംസിച്ചു പ്രവാചകന്മാരെ കൊല്ലുകയും ചെയ്തു-അ
ന്നു രാജാവിന്റെ ഉദ്യൊഗസ്ഥന്മാരിൽ ഒരുവൻ മാത്രം യഹൊവയെ ഭ [ 81 ] യപ്പെട്ടു അവൻ രാജ്ഞിയുടെ ക്രൂരപ്രവൃത്തിയെ കണ്ടു ദുഃഖിച്ചു ൧൦൦ പ്രവാച
കന്മാരെ ഗുഹകളിൽ ഒളിപ്പിച്ചു രഹസ്യമായി അപ്പവും വെള്ളവും കൊണ്ടക്കൊ
ടുത്തു ആ കാലത്തു ദീൎഘദൎശിയായ എലിയരാജാവെ ചെന്നു കണ്ടു ഞാൻ സെവി
ക്കുന്ന യഹൊവ ജീവനാണ ഞാൻ പറഞ്ഞല്ലാതെ ഈ സംവത്സരങ്ങളിൽ
മഴയും മഞ്ഞും ഉണ്ടാകയില്ല എന്നു പറഞ്ഞു-പിന്നെ നാട്ടിൽ ക്ഷാമം ജനിച്ചാ
റെ ക്രീത്ത തൊട്ടിന്റെ താഴ്വരയിൽ ഒളിച്ചുകാക്കകൾ കൊണ്ടു വന്ന ഭൊജന
ങ്ങൾ തിന്നുകയും തൊട്ടിലെ വെള്ളം കുടിക്കയും ചെയ്തു-

അനന്തരം തൊടു വറ്റി പൊയാറെ ചൎപ്പത്തിലെക്ക പൊകുവാൻ കല്പനയായി-
അവൻ ആ നഗരത്തിന്നു പുറത്തു എത്തിയപ്പൊൾ വിറകു പെറുക്കുന്ന ഒരു വിധവ
യെ കണ്ടു വെള്ളത്തിന്നും അപ്പത്തിന്നും ചൊദിച്ചാറെ ഒരു പിടിമാവും അല്പം എ
ണ്ണയും അല്ലാതെ ഒന്നും ശെഷിച്ചില്ല ൟ വിറകു കൊണ്ടു പൊയി എനിക്കും പുത്രനു
മായി അസാരം വെച്ചു ഭക്ഷിച്ചാൽ പിന്നെ മരണം കാത്തു കൊൾ്കെ ഉള്ളു എ
ന്നു പറഞ്ഞപ്പൊൾ എലിയ ഭയപ്പടെണ്ട നീ ചെന്നു അതിനെ ഒരുക്കുക എ
നിക്ക മുമ്പെ കുറെ കൊണ്ടു വാ പിന്നെ നീയും മകനും തിന്നുക-മാവും എണ്ണ
യും മഴ പെയ്യുന്ന ദിവസത്തൊളം ഒടുങ്ങുകയില്ല എന്നു ഇസ്രയെലിന്റെ
ദൈവം കല്പിക്കുന്നുഎന്നു പറഞ്ഞു അവൾ കൊടുത്തതു വാങ്ങി ഭക്ഷിച്ചു ഒരു വൎഷ
ത്തൊളം അവളുടെ വീട്ടിൽ പാൎത്തു ആ ദൈവവചന പ്രകാരം അവർ മൂന്നു
പെരും മുട്ടു കൂടാതെ കഴിക്കയുംചെയ്തു-

പിന്നെ മഴ ഒട്ടും ഉണ്ടാകാത്ത മൂന്നു വൎഷം കഴിഞ്ഞ ശെഷം യഹൊവ ഞാ
ൻ മഴ പെയിപ്പാൻ നിശ്ചയിച്ചിരിക്കുന്നു അതു കൊണ്ടു നീ ആഹാബെ കാണ്മാ
ൻ ചെല്ലുക എന്നു കല്പിച്ചു എലിയ ചെന്നു എത്തിയാറെ ആഹാബ ഇസ്രയെല
രെ വലെക്കുന്ന ആൾ നീ തന്നെയെല്ലൊ എന്നു ചൊദിച്ചതിന്നു ഞാൻ അല്ല നീ
യും നിൻ പിതാവിൻ കുഡുംബവും യഹൊവയുടെ ധൎമ്മത്തെ വെടിഞ്ഞു ബാളെ ആ
ശ്രയിച്ചു നടക്കുന്നതു കൊണ്ടത്രെ ഇസ്രയെലെ വലക്കുന്നത് എന്നുത്തരം പറഞ്ഞു-
അനന്തരം രാജാവ് ദീൎഘദൎശിയുടെ വാക്കിൻ പ്രകാരം ബാളിന്റെ പൂജാരികളെയും
എല്ലാ ഇസ്രയെലരെയും കൎമ്മൽ മലമെൽ വരുത്തി കൂട്ടിയാറെ എലിയാ നിങ്ങ [ 82 ] ൾ രണ്ടു പക്ഷമാകുന്നതു എത്രൊളം യഹൊവ ദൈവമായാൽ അവനെ വ
ഴിപ്പെട്ടു സെവിപ്പിൻ ബാൾ ആകുന്നു എങ്കിൽ ബാളെ അനുസരിപ്പിൻ എന്നു
പറഞ്ഞതിന്നു മിണ്ടാതെ പാൎത്ത സമയം യഹൊവാ പ്രവാചകരിൽ ഞാന
ത്രെ ശെഷിപ്പുള്ളു ബാളിന്നുള്ളവർ ൪൫൦ പെരുണ്ടല്ലോ-ഒരു കാളയെ അ
വരും ഒരു കാളയെ ഞാനും ബലികഴിക്കട്ടെ ആരും തീ കൊളുത്തരുത്-അ
വർ തങ്ങളുടെ ദെവനാമത്തെ വിളിക്കട്ടെ ഞാനും യഹൊവ നാമത്തെ വിളിക്കും
അഗ്നിയാൽ ഉത്തരം കല്പിക്കുന്നവൻ അത്രെ ദൈവമാകെണ്ടു എന്നു പറഞ്ഞ
ത് എല്ലാവൎക്കും സമ്മതമായി-പൂജാരികൾ ഒരു കാളയെ കൊന്നു ഒരുക്കി തറ
മെൽ വെച്ചു ഉദയം മുതൽ ഉച്ചയൊളം ബാളെ വിളിച്ചു തുള്ളി ചുറ്റികൊണ്ടി
രുന്നു-ഉത്തരം ഒന്നും വരാഞ്ഞപ്പൊൾ എലിയ പരിഹസിച്ചു ബാൾ ധ്യാനിക്കുന്നു
വൊ പ്രയാണമായൊ ഉറങ്ങുന്നുവൊ എന്തൊ തിണ്ണം വിളിപ്പിൻ എന്നു പറഞ്ഞ
തു കെട്ടു അവർ നിലവിളിച്ചു തങ്ങളെ കുത്തിവെട്ടിമുറിച്ചും കൊണ്ടു സന്ധ്യ
യൊളം വെളിച്ചപ്പാട് കഴിച്ചു എന്നിട്ടും ഉത്തരം ഉണ്ടായതുമില്ല-

ബലി കഴിക്കെണ്ടതിന്നു നെരം ആയപ്പൊൾ എലിയാ ജനങ്ങളെ അടുക്കെ
വിളിച്ചു ഇടിഞ്ഞു പൊയ യഹൊവ തറയെ നന്നാക്കി ചുറ്റും കുഴിച്ചു വിറക അ
ടുക്കി കാളയെ ഖണ്ഡിച്ചു തറമെൽ വെച്ചു കുഴി നിറവൊളം ബലിയുടെ മെൽ വെ
ള്ളം ഒഴിപ്പിച്ച ശെഷം അബ്രഹാം ഇസ്ഹാക്ക യാക്കൊബ എന്നവരുടെ ദൈവ
മായ യഹൊവയെ ഇസ്രയെലിൽ നീ ദൈവം എന്നും ഞാൻ നിന്റെ ഭൃത്യൻ
എന്നും ഇതൊക്കയും നിന്റെ വചന പ്രകാരം ചെയ്തു എന്നും അറിയുമാറാകെ
ണമെ എന്നു പ്രാൎത്ഥിച്ച ഉടനെ യഹോവയുടെ അഗ്നി ഇറങ്ങി ബലിയെയും
തൊട്ടിലെ വെള്ളത്തെയും മറ്റും സംഹരിച്ചു ജനം എല്ലാം മുഖം കവിണ്ണു വീണു
യഹൊവ തന്നെ ദൈവം എന്നു വിളിച്ചു വന്ദിച്ചാറെ എലിയാ ബാളിന്റെ പൂ
ജക്കാരെ പിടിച്ചു കൊല്ലിക്കയും ചെയ്തു-പിന്നെ നാട്ടിലെ വറൾ്ചയെ കണ്ടു മ
ഴയുണ്ടാകുവാൻ ൭ വട്ടം പ്രാൎത്ഥിച്ചു ബാല്യക്കാരനെ ൭ പ്രാവശ്യം പടിഞ്ഞാറൊ
ട്ടു നൊക്കുവാൻ നിയൊഗിച്ചു അവൻ ൭ാമത് നൊക്കിയപ്പൊൾ കടലിൽ നിന്നു
ഒരു ചെറുമെഘം കരെറുന്നതു കണ്ടപ്രകാരം അറിയിച്ചു- പിന്നെ എലിയാ ആ [ 83 ] ഹാബെ തെരിൽ കരെറ്റി രാജധാനിക്കയച്ചാറെ ആകാശം കറുത്തു വന്മ
ഴ പെയ്കയും ചെയ്തു-

അനന്തരം ആഹാബിന്റെ പുത്രനായ അഹസ്യെക്ക ദീനം പിടിച്ചു തനിക്ക സൌ
ഖ്യം ഉണ്ടാകുമൊ എന്നു ഫലിഷ്ടദെവനായ ബാൾജബുബൊടു ചൊദിപ്പാൻ
എക്രൊനിൽ ദൂതരെ അയച്ചപ്പൊൾ എലിയാ അവരെ എതിരെറ്റു ഇസ്ര
യെലിൽ ദൈവം ഇല്ല എന്നു വെച്ചൊ നിങ്ങൾ എക്രൊനിൽ പൊകുന്നതു ഗുണം
വരാതെ നീ മരിക്കും നിശ്ചയം എന്നു യഹൊവയുടെ അരുളപ്പാടാകുന്നു എന്നു
പറഞ്ഞപ്പൊൾ ദൂതൻ മടങ്ങി അഹസ്യയെ ചെന്നു കണ്ടു രൊമകുപ്പായം ധരിച്ചു
ള്ള ഒരുത്തൻ ഞങ്ങളെ എതിരെറ്റു രാജാവ് നിശ്ചയമായി മരിക്കും എന്നു ക
ല്പിച്ചു കെട്ടപ്രകാരം ബൊധിപ്പിച്ചാറെ അഹസ്യ ആയാൾ എലിയാ തന്നെ
എന്നു ചൊല്ലി അവനെ കെട്ടി കൊണ്ടു വരെണ്ടതിന്നു ൫൦ ഭടന്മാരെ നിയൊ
ഗിച്ചയച്ചു അവർ മല കരെറി എലിയയുടെ അടുക്കെ എത്തിയപ്പൊൾ തലവ
ൻ ഹെ ദൈവപുരുഷ രാജാവിന്റെ കല്പന പ്രകാരം നീ ഇറങ്ങിവാ എന്നു പ
റഞ്ഞു-അപ്പൊൾ എലിയ ഞാൻ ദൈവപുരുഷനായാൽ സ്വൎഗ്ഗത്തിൽ നിന്നു അ
ഗ്നി വീണു നിന്നെയും നിന്റെ ൫൦ ഭടന്മാരെയും സംഹരിച്ചു കളക എന്നു കല്പി
ച്ചു അപ്രകാരവും സംഭവിച്ചു-അതിന്റെ ശെഷം രാജാവ് മറ്റൊരുത്തനെ
൫൦ ആളുകളൊടു കൂട അയച്ചു അവരും തീയാൽ നശിച്ചു മൂന്നാമതും ഒരുവൻ
ചെന്നു എത്തി വണങ്ങി ദൈവ പുരുഷ കരുണ വിചാരിച്ചു ഞങ്ങളെ സംഹ
രിക്കാതിരിക്കെണമെ എന്ന് അപെക്ഷിച്ചപ്പൊൾ എലിയാ ദൈവ വച
നപ്രകാരം അവനൊടു കൂട മലയിൽ നിന്നു ഇറങ്ങി രാജാവെ ചെന്നു കണ്ടു-
ഇസ്രയെലിൽ ദൈവം ഇല്ല എന്ന പൊലെ എക്രൊനിൽ വാഴുന്ന ബാൾ ജ
ബുബിനൊടു ചൊദിപ്പാനായി ദൂതരെ അയച്ചതിനാൽ ഈ ദീനത്തിന്നു ഗു
ണം വരാതെ നീ മരിക്കും നിശ്ചയം എന്നു യഹൊവയുടെ അരുളപ്പാടാകുന്നു
എന്നു പറഞ്ഞു-അഹസ്യ ൟ വചന പ്രകാരം മരിക്കയും ചെയ്തു-

൪൫ എലിശ

എലിയാ ദെവനിയൊഗ പ്രകാരം തന്റെ ശിഷ്യനായ എലിശയെ സ്വ [ 84 ] സ്ഥാനത്തിൽ ആക്കിയ ശെഷം യഹൊവ അവനെ കൊടുങ്കാററിൽ കൂടി സ്വൎഗ്ഗ
ത്തിൽ കരെറുമാറാക്കി അവന്റെ ആത്മശക്തിയും എലിശമെൽ അധിവസി
ച്ചു-എലിശ പിന്നെ ബെത്തെലിലെക്ക കരെറി പൊകുമ്പൊൾ ബാല്യക്കാർ എ
തിരെറ്റു അവനെ നിന്ദിച്ചും മൊട്ടത്തലയാ കരെറി വാഎന്ന് വിളിച്ചപ്പൊൾ അ
വൻ ഇപ്പൊൾ ക്ഷമിക്കെണ്ടുന്ന സമയമല്ല എന്നറിഞ്ഞു അവരെ യഹൊവനാ
മത്തിൽ ശപിച്ചാറെ കാട്ടിൽനിന്നു രണ്ടു കരടികൾ പാഞ്ഞു വന്നു ആ ദൂഷണക്കാ
രെ ൪൨ പെരെയും കീറികളകയും ചെയ്തു-

അനന്തരം എലിശ ഒരു സ്ഥലത്തു വന്നു ഒരു ദീൎഘദൎശിയുടെ വിധവ അവ
നെ കണ്ടപ്പൊൾ എൻ ഭൎത്താവ് മരിച്ചു പൊയി ഇപ്പൊൾ കടക്കാർ എന്റെ രണ്ടു
പുത്രന്മാരെ അടിമകളാക്കി കൊണ്ടു പൊകുവാൻ വന്നിരിക്കുന്നു എന്നു സങ്കട
പ്പെട്ടു പറഞ്ഞപ്പൊൾ എലിശ നിന്റെ വീട്ടിൽ എന്തുണ്ടു എന്നു ചൊദിച്ചതിന്നു അ
വൾ നിന്റെ ദാസിക്ക ഒരുകുടം എണ്ണമാത്രം ഉണ്ടു എന്നു പറഞ്ഞാറെ നീ പൊയി
അയല്ക്കാരികളൊടു ഒഴിഞ്ഞ പാത്രങ്ങളെ ചൊദിച്ചു വാങ്ങി പിന്നെ നീയും പുത്ര
ന്മാരും അകത്തു പ്രവെശിച്ചു വാതിൽ പൂട്ടി എണ്ണകുടത്തിൽ നിന്നു പാത്രങ്ങളിൽ വ
ക്കൊളം പകൎന്നുനിറക്ക എന്നു കല്പിച്ചു-അവൾ അപ്രകാരം ചെയ്തു പാത്രങ്ങളെ
നിറച്ചു തീൎന്നാറെ മകനൊടു ഇനിയും ഒരു പാത്രം കൊണ്ടക്കൊടു എന്നു പറഞ്ഞ
തിന്നു പാത്രം എല്ലാം നിറഞ്ഞു എന്നു ചൊന്നാറെ എണ്ണ തീൎന്നു പൊയി-പി
ന്നെ എലിശ എണ്ണയെ വിറ്റു നിന്റെ കടം തീൎത്ത ശെഷമുള്ളതു കൊണ്ടു നീയും പു
ത്രന്മാരും അഹൊവൃത്തി കഴിച്ചുകൊൾ്ക എന്നു പറകയും ചെയ്തു-

അനന്തരം സുറിയ രാജാവിന്റെ പടനായകനായ നയമാന്നു കുഷ്ഠരൊ
ഗം പിടിച്ചു അവന്റെ ഭാൎയ്യയുടെ ദാസിയായ ഒരു ഇസ്രയെല്യ സ്ത്രീ അതി
നെ കണ്ടപ്പൊൾ എന്റെ യജമാനൻ ശമൎയ്യയിൽ പാൎക്കുന്ന ദീൎഘദൎശിയെ
ചെന്നു കണ്ടാൽ കൊള്ളാം ആയവൻ രൊഗശാന്തി വരുത്തും എന്നു ബൊധി
പ്പിച്ചാറെ നയമാൻ വളരെ സമ്മാനങ്ങളെ എടുത്തു രഥത്തിൽ കയറി ഇസ്ര
യെൽ നാട്ടിലെക്ക യാത്രയായി അവൻ ദീൎഘദൎശിയുടെ ഭവനത്തിന്റെ ഉമ്മ
രത്ത എത്തി അവസ്ഥ അറിയിച്ചാറെ എലിശ നീ ചെന്നു യൎദ്ദനിൽ ൭ വട്ടം കുളിക്ക [ 85 ] എന്നു പറയിച്ചു-നായമാൻ അതിനെ കെട്ടപ്പൊൾ ക്രുദ്ധിച്ചു പുറത്തു വന്നു
നിന്നു അവൻ തന്റെ ദൈവമായ യഹൊവ നാമത്തെ വിളിച്ചു കൈ
കൊണ്ടു രൊഗ സ്ഥലത്തു തടവി കൊണ്ടു കുഷ്ഠരൊഗത്തെ നീക്കും എന്നു
ഞാൻ വിചാരിച്ചിരുന്നു ദമസ്കിലെ നദികൾ ഇസ്രയെലിലെ വെള്ളങ്ങളെക്കാ
ൾ ഗുണം ഏറയുള്ളതല്ലയൊ എന്നു പറഞ്ഞാറെ അവന്റെ ആളുകൾ അ
ച്ശ ആ ദീൎഘദൎശി ഒരു വലിയ കാൎയ്യംചെയ്വാൻ കല്പിച്ചു എങ്കിൽ നീ ചെ
യ്കയില്ലയൊ-കുളിക്ക എന്നാൽ ശുദ്ധനായി തീരും എന്നു പറഞ്ഞാൽ എത്ര
അധികം ചെയ്യാവു എന്നു പറഞ്ഞു സമ്മതിപ്പിച്ചു-അപ്പൊൾ അവൻ ഇറ
ങ്ങി യൎദ്ദൻ നദിയിൽ ൭ വട്ടം മുഴുകിയാറെ കുഷ്ഠം മാറി അവന്റെ ശരീരം ഒ
രു ബാലന്റെ ശരീരം എന്ന പൊലെ ശുദ്ധമായി-അതിന്റെ ശെഷം അവ
ൻ മടങ്ങിചെന്നു എലിശയെ കണ്ടു ഇസ്രയെലിൽ അല്ലാതെ ഭൂമിയി
ൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പൊൾ അറിഞ്ഞിരിക്കു
ന്നു എന്നു ചൊല്ലി ലഭിച്ച ഉപകാരത്തിന്നായി സമ്മാനങ്ങളെയും വെച്ചു എ
ന്നാൽ ദീൎഘദൎശി ഞാൻ ഉപാസിക്കുന്ന യഹൊവ ജീവനാണ ഞാൻ ഒന്നും
എടുക്കുകയില്ല നീ സമാധാനത്തൊടെ പൊയികൊൾ്ക എന്നു പറഞ്ഞയച്ചു-
അനന്തരം നായമാൻ യാത്രയായാറെ എലിശയുടെ ഭൃത്യനായ ഗഹാജി സ
മ്മാനമൊഹത്താൽ വഴിയെ ചെന്നു എത്തി ഇപ്പൊൾ തന്നെ രണ്ടു പ്രവാചക
ന്മാർ എന്റെ വീട്ടിൽ വന്നു അവൎക്ക വെണ്ടി ഒരു താലന്ത വെള്ളിയെയും
രണ്ടു കൂട്ടം വസ്ത്രങ്ങളെയും കൊടുത്തയക്കെണം എന്നു യജമാനന്റെ
അപെക്ഷ എന്നു വ്യാജം പറഞ്ഞു വസ്തുക്കൾ വാങ്ങി തിരിച്ചുപൊയി മറ
ച്ചുവീട്ടിൽ എത്തിയപ്പൊൾ എവിടെ നിന്നു വരുന്നു എന്നു എലിശ ചൊദിച്ചാ
റെ ഗഹാജി ഞാൻ എങ്ങും പൊയിട്ടില്ല എന്നുത്തരം പറഞ്ഞു അതിന്നു ദീൎഘ
ദൎശി നായമാൻ രഥത്തിൽ നിന്നു കിഴിഞ്ഞു നിന്നെ എതിരെറ്റതു ഞാൻ
കണ്ടില്ലയൊ ദ്രവ്യവും വസ്ത്രങ്ങളും വാങ്ങി നിലമ്പറമ്പുകളെ മറ്റും മെടി
ക്കെണ്ടതിന്നു ഇപ്പൊൾ സമയമൊ നായമാനിൽ നിന്നു മാറിയ കുഷ്ഠം നി
ന്നിലും സന്തതിയിലും ജീവപൎയ്യന്തം ചെൎന്നു നില്ക്കും എന്നു കല്പിച്ചു ഭൃത്യൻ കു [ 86 ] ഷ്ഠരൊഗിയായി വാങ്ങി പൊകയും ചെയ്തു-

അനന്തരം ഇസ്രയെൽ രാജാവ് സുറിയരൊടു പട കൂടിയപ്പൊൾ എലിശ ശ
ത്രു പാളയത്തിൽ നടക്കുന്നതെല്ലാം രാജാവിനെ അറിയിച്ചു- സുറിയരാജാ
വ ആയതിനെ കെട്ടറിഞ്ഞാറെ കൊപിച്ചു എലിശാ പാൎത്തുവരുന്ന
ദൊദാൻ പട്ടണത്തെ വളഞ്ഞു ദീൎഘദൎശിയെ പിടിച്ചു കൊണ്ടു വരുവാൻ
സൈന്യങ്ങളെ അയച്ചു ശത്രുക്കൾ രാത്രിയിൽ എത്തി പട്ടണത്തെ വളഞ്ഞു
ദീൎഘദൎശിയുടെ ബാലകൻ ഉഷസ്സിങ്കൽ എഴുനീറ്റു ശത്രുസൈന്യത്തെയും തെ
ർ കുതിരകളെയും കണ്ടപ്പൊൾ യജമാനനെ അയ്യൊ കഷ്ടം നാം എ
ന്തു ചെയ്യെണ്ടു എന്നു വിളിച്ചു പറഞ്ഞാാറെ എലിശ പെടിക്കെണ്ട നമ്മുടെ
പക്ഷമായി നില്ക്കുന്നവർ ഇവരെക്കാൾ അധികമുള്ളവരാകുന്നു എ
ന്നു പറഞ്ഞു പ്രാൎത്ഥിച്ച ശെഷം യഹൊവ ആ ബാലകന്റെ കണ്ണുക
ളെ തുറന്നു ആയവൻ നൊക്കിയപ്പോൾ മലമെൽ നിറഞ്ഞും എലിശയെ ചു
റ്റി നിന്നും കൊണ്ടിരിക്കുന്ന അഗ്നിമയമായ തെർ കുതിരകളെ കാണുകയും
ചെയ്തു-അവർ ദൈവദൂതന്മാർ എല്ലാവരും രക്ഷയെ അനുഭവിക്കെ
ണ്ടിയവരുടെ ശുശ്രൂഷക്കായി നിയൊഗിച്ചയച്ച ആത്മാക്കൾ അ
ല്ലയൊ-

൪൬ അശൂരിലെ പ്രവാസം.

ആഹാബിന്റെ ശെഷം ൧൨ രാജാക്കന്മാർ ക്രമത്താലെ ദശഗൊത്ര രാ
ജ്യത്തെ ഭരിച്ചതിൽ ഒരൊരുത്തൻ മറ്റവനെ കൊന്നും തള്ളിയും താ
ൻ കരെറി വാണു മറ്റൊരുത്തന്റെ അതിക്രമത്താൽ കഴിഞ്ഞു പൊയ
തിനാൽ അവരുടെ വാഴ്ചകാലം അല്പം അത്രെ ആകുന്നു-സുറിയക്കാ
ർ ഇസ്രയെൽ രാജ്യത്തെ അതിക്രമിച്ചു കവൎച്ചയും പലനാശവും ചെ
യ്തു പൊന്നു-പ്രവാചകന്മാർ ബുദ്ധി ചൊല്ലി ദൈവത്തിന്റെ ഭയങ്കര വി
ധികളെ പണിപ്പെട്ടറിയിച്ചാറെയും ജനങ്ങൾ്ക്ക ബൊധം വരാതെ ബിംബ
സെവകളിലും മഹാപാതകങ്ങളിലും തന്നെ രസിച്ചു ലയിച്ചു പൊകയും ചെയ്തു-
ഒടുവിൽ ബലമുള്ള അശ്ശൂൎയ്യ സെനകൾ വന്നു രാജ്യത്തെ പിടിച്ചടക്കി കപ്പം [ 87 ] വാങ്ങി കൊണ്ടിരുന്നു-ഹൊശെയ രാജാവ് അശ്ശൂർ രാജാവായ ശൽമനസ്സ
രൊടു ചെയ്ത സന്ധി കറാറെ ലംഘിച്ചപ്പൊൾ അവൻ സൈന്യങ്ങളൊടു
കൂട ചുഴലിക്കാറ്റു എന്ന പൊലെ വന്നു ശമൎയ്യ പട്ടണത്തെ നശിപ്പിച്ചു
൧൦ ഗൊത്രക്കാരെ വാഗ്ദത്ത ദെശത്ത നിന്നു അൎമ്മിന്യ മുതലായ അന്യ രാ
ജ്യങ്ങളിലെക്ക കൊണ്ടു പൊയി പാൎപ്പിച്ചു-അല്പം ആളുകളെ മാത്രം ഇസ്ര
യെൽ നാട്ടിൽ വസിപ്പാൻ സമ്മതിച്ചുള്ളു-അതിന്റെ ശെഷം അശൂൎയ്യരാ
ജാവ് സൂരിയ മെസൊപതാമ്യ മുതലായ നാട്ടുകാരെ വരുത്തി പാഴായി
തീൎന്ന നാട്ടിൽ കുടി ഇരുത്തി ഒരു ആചാൎയ്യനെ വെച്ചു ദെവമാൎഗ്ഗത്തെ അ
വൎക്കു ഉപദെശിപ്പിച്ചു-ഇപ്രകാരം ൧൦ ഗൊത്രരാജ്യം ഒടുങ്ങി അതിൽ
ശെഷിച്ച ഇസ്രയെല്യരും അങ്ങൊട്ടു ചെന്നു പാൎത്തു വരുന്ന പുറജാതിക്കാരും
സമ്മിശ്രമായ്പൊകയാൽ ശമൎയ്യർ എന്ന വകക്കാർ ഉണ്ടായി വരിക
യും ചെയ്തു-

൪൭. പ്രവാചകനായ യൊന-

അശൂൎയ്യ ദെശത്തിലെക്കും യഹൊവ ഇസ്രയെലിൽ നിന്നു ഒരു പ്രവാചക
നെ നിയൊഗിച്ചതു പറയാം ആ രാജ്യത്തിലെ പ്രധാന നഗരമായ നിന
വെക്ക അത്യന്തം ശൊഭയും മൂന്നു ദിവസത്തെ വഴി വിസ്താരവുമായിരുന്ന
അതിൽ നടന്നു വരുന്ന ദൊഷങ്ങളെ യഹൊവ കണ്ടിട്ടു യൊന എന്നവ
നൊടു നീ എഴുനീറ്റു വലിയ നിനവെ പട്ടണത്തിൽ ചെന്നു ജനങ്ങളൊ
ടു അനുതാപം ചെയ്വാൻ ഘൊഷിച്ചു പറക അവരുടെ ദുഷ്ടത എന്റെ
അരികിൽ എത്തി ഇരിക്കുന്നു എന്നു കല്പിച്ചപ്പൊൾ യൊന അനുസ
രിയാതെ ഒരു കപ്പൽ കരെറിപടിഞ്ഞാറൊട്ടൊടി പൊയാറെ യഹൊ
വ കൊടുങ്കാറ്റു വരുത്തി അടിപ്പിച്ചു കപ്പലിന്നു ഛെദം വരും എന്നു
കണ്ടു എല്ലാവരും ഭയപ്പെട്ടു ഒരൊരൊ കുലദെവതകളെ വിളിച്ചു
ഭാരം കുറെപ്പാൻ ചരക്കും കടലിൽ ഇട്ടു കളഞ്ഞു യൊന കപ്പലിന്റെ കീഴ്മുറി
യിൽ കിടന്നുറങ്ങിയപ്പൊൾ കപ്പൽ പ്രമാണി ഹെ നീ ഉറങ്ങുന്നുവൊ എഴുനീറ്റു
നിന്റെ ദെവരെ വിളിക്ക എന്നു കല്പിച്ചു-മറ്റവർ ഈ ആപത്തു ആരു [ 88 ] ടെ നിമിത്തം നമ്മളുടെ മെൽ വന്നിരിക്കുന്നു എന്നു അറിവാനായി നാം
ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു ചീട്ടു ഇട്ടു യൊന തന്നെ കുറ്റക്കാ
രൻ എന്നു തെളിഞ്ഞു-എന്നാറെ അവൻ എന്നെ എടുത്തു കടലിൽ ചാ
ടി കളവിൻ എന്നാൽ സമുദ്രത്തിന്നു അടക്കം വരും എന്നു പറഞ്ഞപ്പൊ
ൾ അവർ യഹൊവയെ ഈ ആൾ നിമിത്തമായി ഞങ്ങളെ ഒടുക്കയും കു
റ്റമില്ലാത്ത രക്തത്തെ ഞങ്ങളുടെ മേൽ വെക്കയും ചെയ്യരുതെ
എന്നു പ്രാൎത്ഥിച്ചു. പിന്നെ യൊനയെ എടുത്തു കടലിൽ ഇട്ടു കളഞ്ഞു അത്
ശമിച്ചാറെ ജനങ്ങൾ ദൈവത്തെ എറ്റവും ഭയപ്പെട്ടു ബലിയും നെൎച്ച
കളും കഴിക്കയും ചെയ്തു-

അനന്തരം ഒരു വലിയ മത്സ്യം യൊനയെ വിഴുങ്ങി. ദൈവ കടാക്ഷത്താ
ൽ നാശം ഒന്നും വരാതെ മൂന്നു രാപ്പകൽ കഴിഞ്ഞ ശെഷം അവനെ
കരമെൽ ഛൎദ്ദിച്ചു കളഞ്ഞു – എന്നാറെ യഹൊവ രണ്ടാമതും അവനൊ
ടു നീ എഴുനീറ്റു നിനവെ പട്ടണത്തിലെക്ക ചെന്നു ഞാൻ പറയുന്നതിനെ
ഘൊഷിച്ചു പറക എന്നു കല്പിച്ചപ്പൊൾ അവൻ ചെന്നെത്തി ഇനി ൪൦ ദിവ
സം ഉണ്ടു അപ്പൊൾ നിനവെ ഒടുങ്ങി പൊകും എന്നു വിളിച്ചറിയിച്ചാറെ ജന
ങ്ങൾ ഭയപ്പെട്ടു ഉപവാസം കഴിച്ചു രട്ടുകളെ ഉടുത്തു രാജാവും ദുഃഖിച്ചു മനു
ഷ്യരും മൃഗങ്ങളും ഉപൊഷിച്ചു താല്പൎയ്യമായി ദൈവത്തൊടു നിലവിളിച്ചു
ഒരൊരുത്തൻ തന്റെ ദുൎമ്മാൎഗ്ഗത്തെ വിട്ടു മനസ്സു തിരിച്ചു കൊൾ്വിൻ
പക്ഷെ ദൈവം കരുണ വിചാരിച്ചു വരെണ്ടുന്ന നാശത്തെ നീക്കികളയും
എന്നു പട്ടണത്തിൽ എങ്ങും പ്രസിദ്ധമാക്കി - അനന്തരം ജനങ്ങൾ അനുതാ
പപ്പെട്ടു ദൈവം കരുണ കാട്ടി പട്ടണത്തെ രക്ഷിച്ചപ്പൊൾ യൊന മുഷിഞ്ഞു
ജീവനെക്കാൾ എനിക്ക മരണം നല്ലൂ എന്നു പറഞ്ഞു പട്ടണത്തിന്നു എന്തു സം
ഭവിക്കും എന്നു കാണെണ്ടതിന്നു പുറത്തു പൊയി ഒരു കുടിൽ ഉണ്ടാക്കി
അതിൽ പാൎത്തു അന്നു രാത്രിയിൽ ദൈവം ഒരു ചുരയെ മുളപ്പിച്ചു യൊന ത
ന്റെ മീതെ പടരുന്നത് കണ്ടപ്പൊൾ സന്തൊഷിച്ചാശ്വസിച്ചു- പിറ്റെ ദിവ
സം രാവിലെ ഒരു പുഴു ആ ചുരയെ കടിക്കയാൽ ഉണങ്ങി പൊയി – പിന്നെ [ 89 ] വെയിൽ യൊനയുടെ തലെക്ക തട്ടിയ സമയം അവൻ തളൎന്നു മരിച്ചാൽ
കൊള്ളാം എന്നു പിന്നെയും പറഞ്ഞു അപ്പൊൾ ദൈവം നീ മുഷിച്ചിലായിരി
ക്കുന്നതു ന്യായമൊ എന്നു ചൊദിച്ചതിന്നു യൊന ഞാൻ മരണം വരെ മു
ഷിഞ്ഞിരിക്കുന്നതു ന്യായം തന്നെ-എന്നു പറഞ്ഞാറെ ദൈവം നീ നട്ടു
വളൎത്താതെ ഒരു രാത്രിയിൽ ഉണ്ടായ്വന്നും നശിച്ചും ഇരിക്കുന്ന ആ ചുര
നിമിത്തം നിണക്ക കനിവുണ്ടു-എനിക്കൊ ഇടവും വലവും തിരിയാത്ത നൂറായി
രത്തിരി പതിനായിരത്തിൽ പരം ആളുകളും അനെകം നാല്ക്കാലികളും ഉള്ള
വലിയ പട്ടണമായ നിനവയൊടു കനിവു തൊന്നാതിരിക്കുമൊ എന്നു കല്പി
ക്കയും ചെയ്തു-

൪൮. യഹൂദരാജ്യത്തിലെ അന്ത്യരാജാക്കന്മാർ

രാജ്യം രണ്ടായി പിരിഞ്ഞു പൊയ ശെഷം യരുശലെമിൽ ൩൭൦ സംവത്സര
ങ്ങൾ്ക്കകം ദാവിദ് വംശക്കാരായ ൨൦ രാജാക്കന്മാർ ക്രമത്താലെ ഭരിച്ചു-൧൦
ഗൊത്രരാജ്യം ഒടുങ്ങിയതിൽ പിന്നെ യഹൂദരാജ്യം നൂറ്റി ചില്വാനം വൎഷം
അവൎക്ക തന്നെ ശെഷിച്ചു നിന്നിരുന്നു-യഹൂദ രാജാക്കന്മാരിലും യൊശ
ഫത്ത് ഹിസ്കിയ യൊശിയ മുതലായവർ ഒഴികെ ശെഷമുള്ളവർ മദ്ധ്യമ
ന്മാരും അധമന്മാരുമായി യഹൊവയെ വിട്ടു ബിംബാരാധന മുതലാ
യ ദൊഷങ്ങളെയും ചെയ്തു കൊണ്ടിരുന്നു-

ആഹസ് ബാൾ ദെവന്നു യരുശലെമിലെ വീഥികളിൽ പീഠങ്ങളെ ഉണ്ടാക്കി
ച്ചു ദൈവാലയത്തിലെ വാതിലിനെ അടച്ചു കളഞ്ഞു- അവന്റെ പുത്രനായ
ഹിസ്കിയ യഹൊവയെ ഭയപ്പെട്ടിട്ടു അതിനെ പിന്നെയും തുറന്നു വെച്ചു ബിം
ബങ്ങളെയും പട്ടണത്തിൽ നിന്നു പുറത്താക്കി കളഞ്ഞു- പിന്നെ പിതാക്കന്മാ
രുടെ ദൈവത്തിങ്കലെക്ക തിരിഞ്ഞു കൊണ്ടു പെസഹ പെരുനാൾ യരു
ശലെമിൽ വെച്ചു കൊണ്ടാടുവാൻ ൧൦ ഗൊത്രക്കാരെ ക്ഷണിച്ചു-ആ
യവർ അശൂരിലെ പ്രവാസത്തിന്നു പൊകെണ്ടി വന്നപ്പൊൾ അനെകം ഇസ്ര
യെല്യർ തങ്ങളുടെ ദെശം വിട്ടു ഒടിപ്പൊയി യഹൂദ രാജ്യത്തിൽ വന്നു ഹിസ്കിയയെ
ആശ്രയിച്ചു പാൎക്കയും ചെയ്തു-സല്മനസ്സരുടെ ശെഷം അശൂരിൽ വാഴുന്ന [ 90 ] സൻഹെരിബ് സൈന്യങ്ങളെ അയച്ചു യഹൂദരാജ്യത്തിലെ ഉറപ്പുള്ള
പട്ടണങ്ങളെ പിടിച്ചു യരുശലെമിനെയും വളഞ്ഞു-അവൻ ജീവനുള്ള ദൈ
വത്തെ ദുഷിച്ചപ്പൊൾ ഹിസ്കിയ സ്വവസ്ത്രങ്ങളെ കീറി ഇസ്രയെൽ ദൈവ
ത്തൊടു പ്രാൎത്ഥിച്ചു എന്നാറെ യഹൊവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂൎയ്യ
പാളയത്തിൽ വന്നു ഒരു രാത്രിയിൽ തന്നെ ൧൮൭൦൦൦ ആളുകളെ സം
ഹരിച്ച ശെഷം സൻഹെരിബ ശെഷിച്ചവരൊടു കൂട നിനവയി
ലെക്ക മടങ്ങിപ്പൊകയും ചെയ്തു-

അനന്തരം ഒരു മഹാവ്യാധി പിടിച്ചു ഹിസ്കിയ വലഞ്ഞു കിടന്ന സമയം പ്ര
വാചകനായ യശയ അവന്റെ അടുക്കെ ചെന്നു നീ മരിക്കുമാറാകയാൽ
നിന്റെ ഗൃഹകാൎയ്യങ്ങളെ ക്രമപ്പെടുത്തുക എന്നു ചൊന്നാറെ ഹിസ്കിയ
കരഞ്ഞു ആയുസ്സു നീട്ടിത്തരുവാൻ ദൈവത്തൊടു അപെക്ഷിച്ചു-യ
ശയ വീട്ടിലെക്ക പൊകുമ്പോൾ യഹൊവ കല്പിച്ചു നീ മടങ്ങി ചെന്നു ഹി
സ്കിയയൊടു ഞാൻ നിന്റെ പ്രാൎത്ഥന കെട്ടു കണ്ണുനീരും കണ്ടിരിക്കുന്നു
ഞാൻ ഇനിയും ൧൫ വൎഷത്തൊളം ആയുസ്സു തരും എന്നു പറക യശയ
ചെന്നു പറഞ്ഞു അത്തിപഴം കൊണ്ടു ഒരു കുഴമ്പുണ്ടാക്കി പരുവിന്മെൽ ഇ
ട്ടു മൂന്നു ദിവസം കഴിഞ്ഞാറെ രാജാവിന്നു സൌഖ്യം വന്നു അവൻ
ദൈവാലയത്തിൽ ചെന്നു ദൈവത്തെ വാഴ്ത്തുകയും ചെയ്തു-

ഹിസ്കിയയുടെ ദുഷ്ടപുത്രനായ മനശ്ശെ ൫൦ വൎഷം വാണു ഭക്തനായ പി
താവിന്റെ ചട്ടങ്ങളെ എല്ലാം നീക്കി ജനങ്ങളെ വീണ്ടും വിഗ്രഹാരാ
ധനയിലെക്ക തന്നെ തിരിച്ചു-മരിക്കും മുമ്പെ അവൻ ബാബലിലെ
ക്ക അടിമയായി പൊകെണ്ടി വന്നു-അവിടെ വെച്ചു തന്നെത്താൻ താഴ്ത്തി
യതിനാൽ ദൈവം അവന്റെ പ്രാൎത്ഥനയെ കെട്ടു സ്വരാജ്യത്തെക്ക ത
ന്നെ തിരിയ വരുത്തിയാറെ അവൻ യരുശലെമിൽ നിന്നു ബിംബാരാ
ധന നീക്കി വസിച്ചു-അവന്റെ പുത്രനായ അമ്മൊൻ തനിക്ക മുമ്പെ ഉ
ള്ള സകല രാജാക്കന്മാരെക്കാളും അധികം ദൊഷവാനായി-അവൻ
൨ വൎഷം രാജ്യം ഭരിച്ചു മരിച്ച ശെഷം ൮ വയസ്സുള്ള മകനായ യൊശിയാ [ 91 ] വാഴ്ച പ്രാപിച്ചു അവൻ ൧൬ വയസ്സൊളം മഹാചാൎയ്യന്റെ കീഴിൽ ഇരുന്നു.
അതിന്റെ ശെഷം രാജ്യഭാരം ഏറ്റു ബിംബങ്ങളെ നാട്ടിൽ നിന്നു നീക്കി
ജീൎണ്ണമായ ദൈവാലയത്തെയും വെടിപ്പാക്കിയപ്പൊൾ മനശ്ശയുടെ കാല
ത്തിൽ കാണാതെ പൊയ മൊശ ധൎമ്മപുസ്തകത്തെ കണ്ടുകിട്ടി-രാജാ
വ് വായിപ്പിച്ചു അതിൽ പറഞ്ഞ ശാപവാക്കുകളെ കെട്ടപ്പൊൾ ഭൂമി
ച്ചു തന്റെ വസ്ത്രങ്ങളെ കീറി കളഞ്ഞാറെ ദൈവ നിയൊഗത്താൽ ഒരു
ദീൎഘദൎശി നീ അവനൊടു അറിയിച്ചു ൟ വാക്കുകളെ കെട്ടു മനസ്സുരു
കിയതു കൊണ്ടു നീ സമാധാനത്തൊടെ ശവക്കുഴിയിൽ ഇറങ്ങി ഞാൻ ഈ
സ്ഥലത്തു വരുത്തുന്ന നാശത്തെ കാണാതെ ഇരിക്കും എന്നത് കെട്ടിട്ടു
അവൻ ഉത്സാഹിച്ചു മൊശധൎമ്മത്തിൽ കല്പിച്ച എല്ലാ ചട്ടങ്ങളെയും
ഇസ്രയെലിൽ വീണ്ടും സ്ഥാപിച്ചു ഒരു പ്രജാസംഘത്തിന്മുമ്പാ
കെ ആ തിരുവെഴുത്തും കെൾ്പിച്ചു അതിൻ വണ്ണം നടക്കെണ്ടതിന്നു ജനങ്ങ
ളുമായി നിൎണ്ണയിച്ചു അതല്ലാതെ അവൻ ബെത്തെലിലുള്ള ബാൾ തറയെ
തകൎത്തു ശവക്കുഴികളിൽ നിന്നു അസ്ഥികളെ എടുത്തു ഒരു പ്രവാചകൻ
മുമ്പെ അറിയിച്ച പ്രകാരം അവറ്റെ തറമെൽ ഇട്ടു ദഹിപ്പിച്ചു-അവൻ
മരിച്ചശെഷം പുത്ര പൌത്രരും അല്പകാലമെ വാണുള്ളു ദൈവത്തി
ന്റെ വിധികാലം അടുത്തിരിക്കുന്നു എന്നു പല അടയാളങ്ങളാൽ കാ
ണ്മാറായി വരികയും ചെയ്തു-

൪൯ പ്രവാചകന്മാർ

ആ അടയാളങ്ങളുടെ അൎത്ഥം ജനങ്ങളൊടു തെളിയിച്ചു പറഞ്ഞവർ പ്രവാ
ചകന്മാർ തന്നെ-ദിവ്യജ്ഞാനത്തെ ജനങ്ങൾ്ക്ക ഉപദെശിപ്പാനും നടപ്പാ
യി വന്ന ദുഷ്കൎമ്മങ്ങളെ വിരൊധിപ്പാനും ദൈവം താണവരിൽ നിന്നും
ശ്രെഷ്ഠന്മാരിൽ നിന്നും അവരെ ഉദിപ്പിച്ചയച്ചതു-യശയ ദാന്യെൽ
എന്നവർ രാജവംശക്കാരും യിറമിയാവും ഹെസ്കിയാവും ആചാൎയ്യന്മാരും
എലിയാവ്-എലിശാവ്- യൊന. മീഖാ എന്നവർ നഗരക്കാരും- ആമൊ
ച് ഇടയനുമായിരുന്നു-ബാബൽ രാജ്യം ചെറിയതും ശക്തി കുറഞ്ഞതുമാ [ 92 ] യ സമയം യശായ അത് വളൎന്നു ശ്രീത്വം ഏറും എന്നും ശെഷം അതി ബലവാ
നായ കൊരശ് എന്ന പാൎസി രാജാവ് അതിനെ മറിച്ചു കളയും എന്നും അറി
യിച്ചു-യിറമിയാ കല്ദായക്കാരാൽ ഉണ്ടാകുന്ന യരുശലെം നാശവും ആ
പട്ടണം പാഴായി കിടക്കെണ്ടുന്ന വൎഷകണക്കും സൂചിപ്പിച്ചു ഹെസ്കി
യെലും യഹൂദഭവനത്തിന്നു നാശത്തെ അറിയിച്ചു ദിവ്യശിക്ഷകളെയും ര
ക്ഷകളെയും പല വിധെന വൎണ്ണിച്ചു-ഇങ്ങിനെ പ്രവാചകന്മാർ ദൈവവി
ധികളെ എത്രയും സ്പഷ്ടമായി പറഞ്ഞു പൊരുന്നു എങ്കിലും അനുതാപ
പ്പെട്ടു ദൈവത്തൊടു ഇണങ്ങുവാൻ ജനങ്ങൾ്ക്ക മനസ്സുണ്ടായില്ല-

പ്രവാചകന്മാർ അറിയിക്കെണ്ടുന്ന വിശെഷങ്ങളെ പലപ്പൊഴും ഉപമക
ളെ ചൊല്ലി തെളിയിച്ചു യിറമിയാ കുശവന്റെ പണിയെ മനസ്സിൽ ഒൎത്തു പറ
ഞ്ഞത് ജനങ്ങൾ അശുദ്ധപാത്രങ്ങളെ കഴുകി കവിഴ്ത്തുന്ന പ്രകാരം ദൈ
വം യരുശലെമിനെ മറിച്ചു കളയും ഹെ ഇസ്രയെൽ ഭവനക്കാരെ കുശവ
ൻ ചക്രത്തിൽ വെച്ചു കൈയാൽ മനിയുന്ന പാത്രം കുരൂപമായി പൊയാ
ൽ അതിനെ കുഴച്ചു ഉരുട്ടി മറ്റൊരു പാത്രം തീൎക്കുന്നതു പൊലെ എനി
ക്കും നിങ്ങളൊടു ചെയ്യാമൊ എന്നു യഹൊവയുടെ കല്പന ആകുന്നു ഇതാ
കുശവന്റെ കൈയിൽ മണ്ണു എതു പ്രകാരം അപ്രകാരം നിങ്ങൾ എന്റെ
കൈയിൽ ആകുന്നു-പ്രവാചകൻ മറ്റൊരു സമയം ഒരു ശൊഭയുള്ള പാ
ത്രം വാങ്ങി അതിനെ എടുത്തു ജനങ്ങളുടെ മൂപ്പന്മാരും ആചാൎയ്യന്മാരും കാ
ണ്കെ നിലത്തു ചാടി പറഞ്ഞത് സൈന്യങ്ങളുടെ യഹൊവ ഇപ്രകാരം പറ
യുന്നു കുശവന്റെ പാത്രത്തെ പൊളിച്ചാൽ നന്നാക്കുവാൻ കഴിയാത്ത
ത് പൊലെ ഞാൻ ബിംബാരാധന ദൊഷം ഹെതുവായി ഈ ജനങ്ങ
ളെയും പട്ടണത്തെയും രാജധാനികളെയും മറ്റും നശിപ്പിക്കയും
ചെയ്യും-

൫൦ ബാബെലിലെ പ്രവാസം-

പ്രവാചകന്മാർ അറിയിച്ചതു യഹൂദന്മാർ വിശ്വസിച്ചില്ല എങ്കിലും ഭെദംകൂ
ടാതെ ഒത്തുവന്നു-വിധികാലം എത്തിയപ്പൊൾ കല്ദായർ എന്ന കൊടി [ 93 ] യ പടജ്ജനങ്ങൾ നാടിനെ അതിക്രമിച്ചു യരുശലെം പട്ടണത്തെയും
രാജ്യത്തെയും ഒടുക്കിക്കളവാൻ ദൈവം സംഗതി വരുത്തി തന്റെ വിധി
കളെ ക്രമെണ നടത്തുകയും ചെയ്തു-

കല്ദായ രാജാവായ നബുകദ്നെചർ യഹൂദരെ ആദ്യം അടക്കി കപ്പം വാ
ങ്ങിയ ശെഷം യകൊന്യ രാജാവ് ൧൦൦൦൦ പട്ടാളക്കാർ ആശാരികൾ മുത
ലായവരെ ബാബലിലെക്ക കൊണ്ടു പൊയി പിന്നെ തന്റെ കീഴിൽ ഭ
രിക്കെണ്ടുന്ന ചിദെക്യ എന്നവനെ വാഴിച്ചു അവൻ ൯ വൎഷം ഭരിച്ചു ക
ല്ദായ നുകത്തെ തള്ളുവാൻ തക്കം വന്നു എന്നു വെച്ചു മിസ്രക്കാരെ
ആശ്രയിച്ചു കലഹം ഉണ്ടാക്കിയപ്പൊൾ നബുകദ്നെചർ സൈന്യങ്ങളൊ
ടു കൂട വന്നു യരുശലമെ വളഞ്ഞു നിന്നാറെ പട്ടണത്തിൽ ക്ഷാമം ജനിച്ചു
വിശപ്പു തീൎപ്പാൻ പല സ്ത്രീകൾ കുട്ടികളെയും കൊന്നു ഭക്ഷിച്ചു-രണ്ടു വൎഷം
കഴിഞ്ഞുയഹൂദൎക്ക ബലക്ഷയംവന്നപ്പൊൾ കല്ദായർ അകത്തുപ്ര
വെശിച്ചുസകലവും നാനാവിധമാക്കി കളഞ്ഞു- ചിദെക്ക്യ ഒടി പൊ
യപ്പൊൾ ശത്രുക്കൾ അവനെ പിടിച്ചു അവൻ കാണ്കെ പുത്രന്മാരെ
കൊന്ന ശെഷം പ്രവാചകൻ മുന്നറിയിച്ച പ്രകാരം കണ്ണുകളെ ചൂ
ന്നെടുത്തു അവനെ ബാബലിലെക്ക കൊണ്ടു പൊയി-പിന്നെ പട്ടണ
ത്തിലും ദൈവാലയത്തിലും കൊള്ള ഇട്ട ശെഷം തീ കൊളുത്തി ചുട്ടു
ഇടിച്ചു കളഞ്ഞു-ദൈവാലയത്തിലെ വിശുദ്ധ പാത്രങ്ങളെ എടുത്തു
ബാബലിലെക്ക കൊണ്ടു പൊയി ബെൾ അമ്പലത്തിൽ വെക്കയും ചെയ്തു-
ആ സമയത്ത സാക്ഷി പെട്ടകത്തിന്നു എന്തു സംഭവിച്ചു എന്നാരും അ
റിയുന്നില്ല-നബുകദ്നെചർ ചില പ്രമാണികളെയും ഒരു കൂട്ടം ദരിദ്ര
രെയും ഒഴികെ മറ്റ എല്ലാവരെയും കാറ്റ് പതിരിനെ പറപ്പിക്കുന്ന പ്ര
കാരം തന്റെ രാജ്യത്തെക്ക കൊണ്ടു പൊയി അതാത് സ്ഥലങ്ങളിൽ
പാൎപ്പിച്ചു നാട്ടിൽ ശെഷിച്ചവരിൽ ഗദല്യ-യിറമിയാ എന്ന പ്രധാനന്മാ
രായതിൽ ഗദല്യ കല്ദായ രാജാവിൽ കല്പന പ്രകാരം മൂപ്പനായിട്ടു ന്യാ
യം നടത്തുമ്പൊൾ യഹൂദരുടെ കൈയാൽ പട്ടുപൊയി യിറമിയാവൊ [ 94 ] പാഴായി പൊയ പട്ടണവും ദെശവും കണ്ടു ദുഃഖിച്ചു വിലാപ ഗീതങ്ങൾ
ചമെച്ചു മിസ്രെക്ക വാങ്ങി പൊകയും ചെയ്തു-

൫൧. ദാന്യെൽ-

യഹൂദർ ബാബലിൽ പാൎക്കുന്ന സമയം ഒരൊ യജമാനനെ സെവിച്ചു
കഠിന ദാസവെല എടുക്കെണ്ടി വന്നു എന്നു വിചാരിക്കെണ്ടതല്ല-രാജാ
വ് അവരെ സ്വദെശക്കാരെ എന്ന പൊലെ വിചാരിച്ചു പ്രാപ്തന്മാൎക്ക
ഉദ്യൊഗങ്ങളെ കല്പിച്ചു കൊടുത്തു-രാജവെല ശീലിക്കെണ്ടതിന്നു അ
വൻ പല യഹുദ ബാല്യക്കാരെ വളൎത്തി വിദ്യകളെയും പഠിപ്പിച്ചു-ദാന്യെ
ൽ-സദ്രാൿ- മെശൿ അബദ്നെഗൊ എന്നവർ രാജാവിന്റെ കല്പ
ന പ്രകാരം കലാവിദ്യയും ഗ്രഹിച്ചു രാജ്യത്തിൽ സ്ഥാനമാനങ്ങൾ പ്രാപി
ച്ചപ്പൊൾ സ്വദെശക്കാൎക്ക ഉപകാരം ചെയ്തതു മാത്രമല്ല അവർ പുറജാ
തികളിലും സത്യദൈവത്തിന്റെ അറിവും ദിവ്യധൎമ്മങ്ങളും വരുത്തുവാനായി
ശ്രമിച്ചു-എങ്കിലും അവർ സുഖമായി പാൎക്കുന്നതിന്നു മുമ്പെ ദുഃഖങ്ങളെ
അനുഭവിക്കെണ്ടി വന്നു-രാജാവിന്റെ ഭക്ഷണ സാധനങ്ങളെ തിന്നുന്ന
ത് തങ്ങൾ്ക്ക അധൎമ്മമാക കൊണ്ടു മാംസവും വീഞ്ഞും മറ്റും വാങ്ങാതെ പരിപ്പും
വെള്ളവും മാത്രം അനുഭവിച്ചിരുന്നു-ദൈവാനുഗ്രഹത്താൽ ശരീരശക്തി
യും സൌഖ്യവും കുറഞ്ഞു പൊകാതെ അധികമായി വന്നതെയുള്ളു-രാ
ജാവ് വന്നു പഠിക്കുന്നവരെ പരീക്ഷിച്ചപ്പൊൾ അവർ തന്നെ മറ്റവ
രെക്കാൾ ജ്ഞാനവും പ്രാപ്തിയുമുള്ളവർ എന്നു കണ്ടു അവരെ പാഠശാല
യിൽ നിന്നു നീക്കി ഉദ്യൊഗസ്ഥന്മാരുടെ കൂട്ടത്തിൽ ചെൎക്കയും ചെയ്തു-

അനന്തരം രാജാവ് പല ദിക്കുകളിൽ നിന്നും പിടിച്ചു കൊണ്ടു വന്ന പൊ
ന്നു കൊണ്ടു ൬൦ മുളം ഉയരമുള്ള ഒരു ബിംബത്തെ ഉണ്ടാക്കിച്ചു-കലശ മു
ഹൂൎത്ത ദിവസം രാജ്യശ്രെഷ്ഠന്മാരെ ഒക്കയും വരുത്തി ഹെ ജനങ്ങളെ വാ
ദ്യഘൊഷം കെൾ്ക്കുമ്പൊൾ ഓരൊരുത്തൻ ബിംബത്തിന്റെ മുമ്പാകെ വീ
ണു വന്ദിക്കെണം ചെയ്യാത്തവർ കത്തുന്ന ചൂളയിൽ ഇടപ്പെടും
എന്നു ഘൊഷിച്ചറിയിച്ചു-പിന്നെ പ്രതിഷു കഴിഞ്ഞു ജനങ്ങൾ വാദ്യ [ 95 ] ഘൊഷം കെട്ടപ്പൊൾ എല്ലാവരും വീണു നമസ്കരിച്ചു അപ്പൊൾ ചില കല്ദാ
യക്കാർ ചെന്നു രാജാവിനെ കണ്ടു നമ്മൾ ബിംബത്തെ സെവിച്ചപ്പൊൾ സ
ദ്രാൿ-മെശെൿ-അബദ്നെഗൊ എന്നവർ വണങ്ങാതെ നിന്നു കൊ
ണ്ടിരുന്നുഎന്നു കുറ്റം ബൊധിപ്പിച്ച സമയം രാജാവ് അവരെ വരു
ത്തി നിങ്ങൾ എന്റെ ദൈവത്തെ മാനിക്കാതിരിക്കുമൊ നിങ്ങളെ എ
ന്റെ കൈയിൽ നിന്നു വിടുവിക്കുന്ന ദൈവം ആർ എന്നു ഇപ്പൊൾ കാ
ണെണ്ടി വരും എന്നു കല്പിച്ചു അതിന്നു അവർ ഞങ്ങൾ സെവിക്കുന്ന
ദൈവം ഞങ്ങളെ അഗ്നി ചൂളയിൽ നിന്നു വിടുവിപ്പാൻ പ്രാപ്തൻ അവൻ അ
തിനെ ചെയ്യുന്നില്ല എങ്കിലും ഞങ്ങൾ നിന്റെ ദെവനെ സെവിക്കയില്ല
എന്നു അറിഞ്ഞു കൊൾ്ക എന്നു ഉണൎത്തിച്ചപ്പൊൾ രാജാവ് ക്രുദ്ധിച്ചു ചൂ
ളയിൽ എഴു ഇരട്ടി വിറകു ഇട്ടു തീ ജ്വലിപ്പിപ്പാൻ കല്പിച്ചു-

അനന്തരം അവരെ വസ്ത്രങ്ങളൊടു കൂടെ കെട്ടിച്ചു ചൂളയിൽ ഇടുവിച്ചു-
പിന്നെ നൊക്കിയപ്പൊൾ അവൻ ഭൂമിച്ചു മന്ത്രികളൊടു ഞാൻ മൂന്നു
പെരെ അല്ലയൊ ചൂളയിൽ ഇട്ടത് ഇതാ നാല് പെർ ദഹിക്കാതെ നടക്കു
ന്നതും നാലാമൻ ദെവപുത്രന്നു സമനായിരിക്കുന്നതും ഞാൻ കാണു
ന്നു എന്നു പറഞ്ഞാറെ ചൂളെക്ക അടുത്തു അത്യുന്നത ദൈവത്തിന്റെ
ഭൃത്യന്മാരായ സദ്രാൿ-മെശെൿ-അബദ്നെഗൊ എന്നവരെ പുറത്തു വ
രുവിൻ എന്നു വിളിച്ചു. അവർ പുറത്തു വന്നാറെ തലയിലെ ഒരു രൊമം
പൊലും വെന്തു പൊകാതെയും തീ മണം തട്ടാതെയും കണ്ടിരുന്നു-പിന്നെ
രാജാവ് ദൂതനെ അയച്ചും തന്നിൽ ആശ്രയിച്ച ഭൃത്യന്മാരെ രക്ഷിച്ചും
ഇരുന്ന ദൈവം വന്ദ്യൻ എന്നു പറഞ്ഞു-സദ്രാൿ മെശെൿ അബദ്നെ
ഗൊ എന്നവരുടെ ദൈവത്തെ ദുഷിക്കുന്നവൻ മരിക്കെണം നിശ്ചയം
എന്നു രാജ്യത്തിൽ എങ്ങും അറിയിച്ചു പിന്നെ ആ മൂന്നു പെരെ മഹാസ്ഥാ
നമാനികളാക്കി വെക്കയും ചെയ്തു-

നബുകദ്നെചർ ബെൽചജർ എന്ന രാജാക്കന്മാർ ദാന്യെലെ വളരെ
മാനിച്ചു- മെദ്യനായ ദാൎയ്യവുസ രാജ്യത്തിന്റെ മൂന്നിൽ ഒരു അംശത്തെ [ 96 ] ഭരിപ്പാൻ അവന്നു എല്പിച്ചപ്പൊൾ ശ്രെഷ്ഠന്മാർ അസൂയപ്പെട്ടു മന്ത്രിയെ
സ്ഥാന ഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു-നടപ്പിൽ ദൂഷ്യം ഒന്നും കാണായ്ക കൊണ്ടു
അവന്റെ ദൈവസെവ ൟ രാജ്യത്തിൽ അസമ്മതം എന്നു ഒൎത്തു രാജാ
വിനെ ചെന്നു കണ്ടു വ്യാജം പറഞ്ഞു വശീകരിച്ച ശെഷം അവൻ ൩൦ ദിവ
സത്തിന്നകം രാജാവൊട് അല്ലാതെ ഒരു ദൈവത്തൊടൊ മനുഷ്യനൊ
ടൊ അപെക്ഷ കഴിക്കുന്നവനെ സിംഹഗുഹയിൽ തള്ളികളയും എന്ന്
കല്പന പരസ്യമാക്കി-ദാന്യെൽ അതിനെ അറിഞ്ഞു എങ്കിലും ദിവസെ
ന മൂന്നു വട്ടം തന്റെ മുറിയിലെ കിളിവാതിൽ തുറന്നു വെച്ചു മുട്ടുകുത്തി യഹൊ
വയൊടു പ്രാൎത്ഥിച്ചു ആയത് ശത്രുക്കൾ അറിഞ്ഞ ഉടനെ ചെന്നു ബൊധിപ്പി
ച്ചാറെ രാജാവ് ദുഃഖിച്ചു ദാന്യെലെ രക്ഷിപ്പാൻ മനസ്സായി-എങ്കിലും
കല്പന മാറ്റുവാൻ കഴിയായ്ക കൊണ്ടു സമ്മതിച്ചു ദാന്യെലിനൊടു നീ
സെവിച്ചു കൊണ്ടിരിക്കുന്ന ദൈവം നിന്നെ രക്ഷിക്കും എന്നു ചൊല്ലി സിം
ഹ ഗുഹയിൽ തള്ളി കളവാൻ ഏല്പിച്ചു താനും ചെന്നു ഗുഹയുടെ വാതി
ല്ക്കമുദ്ര വെച്ചു ആ രാത്രിയിൽ ഭക്ഷണവും ഉറക്കവും ഇളച്ചു പാൎത്തു-പു
ലരുമ്പൊൾ ബദ്ധപ്പെട്ടു ഗുഹയുടെ അരികെ ചെന്നു ജീവനുള്ള ദൈവത്തി
ന്റെ ഭൃത്യനായ ദാന്യെലെ ദൈവം നിന്നെ സിംഹങ്ങളുടെ ഇടയിൽ നി
ന്നും രക്ഷിച്ചുവൊ എന്നു വിളിച്ചാറെ ദാന്യെൽ സിംഹങ്ങൾ എന്നെ ഉപ
ദ്രവിക്കാതിരിപ്പാൻ ദൈവം തന്റെ ദൂതനെ അയച്ചു അവറ്റിന്റെ
വായെ അടച്ചു കളഞ്ഞു എന്നു പറഞ്ഞപ്പൊൾ രാജാവ് സന്തൊഷിച്ചു
അവനെ ഗുഹയിൽ നിന്നു കരെറ്റി ദാന്യെൽ പുറത്തു വന്നതിന്റെ ശെ
ഷം രാജാവ് കുറ്റം ചുമത്തിയവരെ ആ ഗുഹയിൽ ഇടുവിച്ചു അവർ അടി
യിൽ എത്തും മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു നുറുക്കി ഭക്ഷിച്ചു കളഞ്ഞു
പിന്നെ രാജാവ് ദാന്യെലിന്റെ ദൈവത്തെ ഭയപ്പെട്ടു സെവിക്കെണം
അവൻ അത്രെ ജീവനുള്ള ദൈവം അവൻ പരലൊക ഭുലൊകങ്ങളി
ലും അത്ഭുതങ്ങളെ ചെയ്യുന്നവനും ആകുന്നു എന്നു രാജ്യത്തിൽ ഒക്ക അ
റിയിക്കയും ചെയ്തു[ 97 ] ൫൨. യരുശലെംപട്ടണത്തെ വീണ്ടും പണിയിച്ചത്-

യഹൂദൎക്ക ബാബൽ ദാസ്യം അകപ്പെട്ട ൭൦ാം വൎഷത്തിൽ പാൎസി രാജാവായ
കൊരശ് അശ്ശൂൎയ്യ മെദ്യ ബാബൽ എന്ന രാജ്യങ്ങളെ അടക്കി ഭരിച്ചു വരു
മ്പൊൾ പ്രവസിച്ചു പാൎക്കുന്ന എല്ലാ യഹൂദരും സ്വരാജ്യത്തിൽ മടങ്ങി ചെന്നു
പട്ടണത്തെയും ദൈവാലയത്തെയും വീണ്ടും പണിയിച്ചു പാൎക്കെണ്ടതിന്നു ക
ല്പനകൊടുത്തു-യരുശലെമിൽ ഒരു ഭവനം കെട്ടി തീൎപ്പാൻ സ്വൎഗ്ഗസ്ഥനായ
ദൈവം എന്നൊടു കല്പിച്ചിരിക്കുന്നു-അതുകൊണ്ടു അവന്റെ ജനമാ
യവർ എല്ലാവരും ദൈവം തുണയായിട്ടു പുറപ്പെട്ടു മടങ്ങി ചെല്ലാം എന്നു
രാജ്യത്തിൽഎങ്ങും അറിയിച്ചു അതല്ലാതെ ദൈവാലയത്തിൽ നി
ന്നെടുത്തു ബാബലിലെക്ക കൊണ്ടുവന്ന ൫൪൦൦ പൊൻ പാത്രങ്ങളെ ഇസ്ര
യെല്യൎക്ക തന്നെ ഏല്പിച്ചു കൊടുത്തു-യാത്രെക്ക സമയമായപ്പൊൾ ഏറി
യ യഹൂദന്മാർ വീടുകളെയും നിലമ്പറമ്പുകളെയും വിട്ടു ശൂന്യമായി കിട
ക്കുന്ന സ്ഥലത്തെക്ക പൊകുവാൻ മനസ്സില്ലായ്കകൊണ്ടു യഹൂദ ഗൊത്രത്തി
ൽ നിന്നും ലെവ്യരിൽ നിന്നും ൪൨൦൦൦ ആളുകൾ മാത്രം ദാവിദ്യനായ ജ
രുബാബൽ മഹാചാൎയ്യനായ യൊശുവ എന്നവരൊടു കൂട യാത്രയാ
കയുംചെയ്തു-

പാഴായി കിടക്കുന്ന സ്ഥലത്ത എത്തിയപ്പൊൾ അവർ ആദ്യം ദൈവ പീഠ
ത്തെ പണിയിച്ചു ദൈവാലയത്തിന്നു അടിസ്ഥാനവും ഇട്ടു ആചാൎയ്യർ കാഹ
ളം ഊതി സ്തുതിച്ചപ്പൊൾ മുമ്പെത്ത ആലയത്തെ കണ്ട വയസ്സന്മാർ ഈപ
ണിക്ക പണ്ടെത്തതിനൊടു എന്തൊരു തുല്യത എന്നു ചൊല്ലി ദുഃഖിച്ചു ക
രഞ്ഞു കൊണ്ടിരുന്നു-പണിക്കാർ പലവക പ്രയാസങ്ങളാൽ തളൎന്നപ്പൊൾ
ഉപേക്ഷ കൂടാതെ പണി നല്ലവണ്ണം നടത്തുവാൻ പ്രവാചകരായ ജകൎയ്യ
യും ഹഗ്ഗായും ബുദ്ധി ചൊല്ലി ആശ്വസിപ്പിച്ചും ഉപദെശിച്ചും കൊണ്ടിരു
ന്നു-ശമൎയ്യക്കാൎക്ക ആ വിശുദ്ധകാൎയ്യത്തിൽ ഒഹരി ലഭിയായ്ക കൊണ്ടു
അവർ അസൂയപ്പെട്ടു അതിന്നു മുടക്കം വരുത്തുവാൻ രാജാവൊടു വ്യാജം
ബൊധിപ്പിച്ചു അത് അസാദ്ധ്യമായപ്പൊൾ പണിയുന്നവരൊടു യുദ്ധം [ 98 ] തുടങ്ങി അസഹ്യപ്പെടുത്തിയാറെ അൎദ്ധജനങ്ങൾ ആയുധം ധരിച്ചു ശത്രുക്കളെ
തടുത്തു ശെഷമുള്ളവർ ചിലസമയം ഒരു കൈയിൽ വാളും മറ്റെതിൽ പണി
ക്കൊപ്പും എടുത്തു കൊണ്ട ദൈവാലയം നിൎമ്മിക്കയും ചെയ്തു-

കൊരശ മരിച്ചതിന്റെ ശെഷം ദാൎയ്യാവു സരാജാവ് ബാബലിൽ ശെഷി
ച്ച പൊൻ പാത്രങ്ങളെ വൈദികനായ എസ്രാവിങ്കൽ ഏല്പിച്ചു യരുശലെ
മിലെക്ക അയച്ചു-അവൻ എത്തിയപ്പൊൾ ദൈവാരാധനയും ആചാൎയ്യ
സ്ഥാനവും മറ്റും ക്രമപെടുത്തി ജനങ്ങൾ്ക്ക ഹിതമായതിനെ ഉപദെശിച്ചു-അ
ൎത്തശസ്തയുടെ കാലത്തിൽ മന്ത്രിയായ നെഹെമിയ കല്പന വാങ്ങി ജനങ്ങ
ളൊടു കൂട യരുശലെമിൽ എത്തി പട്ടണമതിലുകളും മറ്റും കെട്ടിച്ചു തീൎത്തു നാ
ടുവാഴിയായി കാൎയ്യാദികളെ നടത്തുകയും ചെയ്തു-പാൎസിരാജാക്കന്മാർ
മിക്കവാറും യഹൂദൎക്ക ദയ കാണിച്ചു-ക്ഷെൎക്ഷാവു എന്നവൻ യഹൂദകന്യ
കയായ എസ്തരെ വിവാഹം കഴിച്ചു അവൾ നിമിത്തം യഹുദൎക്ക പല ഉപകാര
ങ്ങൾ സംഭവിച്ചു-അവളുടെ സംബന്ധിയായ മൎദൊക്കായും രാജ്യത്തിലെ
പ്രധാനമന്ത്രിയായി തീൎന്നു-

നെഹെമിയാ യരുശലെമിൽ ഉദ്യൊഗസ്ഥനായി ഇരിക്കും കാലം രാജാ
വൊടു ശമ്പളം അല്പം പൊലും വാങ്ങാതെ ദിവസെന ൧൫൦ പെരെ തന്നൊ
ടു കൂടെ ഭക്ഷിപ്പിക്കയും ആവശ്യമുള്ളവൎക്ക സഹായിക്കയും എല്ലാവരുടെ
ഗുണത്തിന്നായും പ്രയാസപ്പെട്ടു ജാതി രക്ഷ നിമിത്തം ദുഃഖങ്ങളെ അനുഭ
വിക്കയും ചെയ്തു-മൂപ്പന്മാരും പ്രധാനന്മാരും അവന്റെ ജനരഞ്ജനയും
ധൎമ്മശീലവും കണ്ടപ്പൊൾ സന്തൊഷിച്ചു വഴിപ്പെട്ടു വാങ്ങിയ കടം ദരിദ്രൎക്ക
ഇളച്ചു കൊടുത്തു-ഇസ്രയെല്യരുടെ അവസ്ഥ വഴിക്കാക്കുവാൻ ഇപ്രകാ
രമുള്ള ആളുകളെ സാധിച്ചു എങ്കിലും സകലവും യഥാസ്ഥാനത്തിൽ ആക്കുന്ന
രക്ഷിതാവെ ചൊല്ലി യഹൊവ പ്രവാചകനായ മലക്യ മുഖെന അറിയിച്ചി
തു-ഇതാ ഞാൻ എന്റെ ദൂതനെ അയക്കും അവൻ എന്റെ മുമ്പിൽ വഴി
യെ നന്നാക്കും അപ്പൊൾ നിങ്ങൾ സെവിച്ചും ഇഷ്ടപ്പെട്ടും ഇരിക്കുന്ന നിയ
മദൂതൻ വെഗത്തിൽ തന്റെ ആലയത്തിലെക്ക വരും ഇതാ അവൻ വരുന്നു [ 99 ] എന്നു സൈന്യങ്ങളുടെ യഹൊവ കല്പിക്കുന്നു-

പഴയനിയമത്തിന്റെ അവസാനകാലത്തിലെ വൃത്താന്തം-

ദാന്യെൽ പ്രവചിച്ചപ്രകാരം യരുശലെം പട്ടണത്തെ വീണ്ടും പണിയിച്ച
കാലം മുതൽ ക്രിസ്തുവൊളം ൪൮൩ വൎഷം കഴിയെണ്ടതാകുന്നു- ആ സമയ
ത്തിന്നകം യഹൂദർ പലവക സന്തൊഷ സന്താപങ്ങൾ അനുഭവിക്കെ
ണ്ടിവന്നു-

പാൎസികളുടെ സാമ്രാജ്യത്തെ മുടിച്ച യവനരാജാവായ അലക്ഷന്തർ യ
ഹൂദരാജ്യത്ത വന്നപ്പൊൾ ദൈവാലയത്തെയും ആചാൎയ്യന്മാരെയും
മാനിച്ചു ജനങ്ങൾ്ക്ക പല ഉപകാരങ്ങൾ ചെയ്തു-അവന്റെ ശെഷം മിസ്ര
രാജാവായ പ്തൊലമായി യഹൂദരാജ്യം പിടിച്ചടക്കി ഏറിയ യഹൂദ
ന്മാരെ അടിമകളാക്കി മിസ്രയിലെക്ക കൊണ്ടു പൊയി-അവന്റെ പുത്രനും
അവരിൽ ദയ കാട്ടി വെദപുസ്തകത്തെ യവനഭാഷയിൽ ആക്കുവാൻ
വളരെ ചിലവഴിക്കയും ചെയ്തു-ഇങ്ങിനെ ഇസ്രയെല്യർ ഏകദേശം ൧൦൦
വൎഷം മിസ്രക്കാരെ ആശ്രയിച്ചു സെവിച്ചാറെ സുറിയരാജാവായ അ
ന്ത്യൊക്യന്റെ വശത്തിൽ ആയ്വന്നു അവൻ മഹാ ദുഷ്ടനാകയാൽ നയഭ
യങ്ങളെ കാട്ടി പലരെയും ദൈവത്തൊടു വെർപ്പെടുത്തി ബിംബാരാധന
യെ ചെയ്യിച്ചു എങ്കിലും ഏറിയ ആളുകൾ യഹൂദധൎമ്മം വിടാതെ നിന്നു ഹിം
സയും മരണവും തന്നെ അനുഭവിക്കയും ചെയ്തു-അക്കാലത്തു കീൎത്തി ഏ
റിയ മക്കബ്യർ എന്ന പടനായകർ ഉണ്ടായ്വന്നു-അവർ യഹൂദരാജ്യം
അന്യനുകത്തിൽ നിന്നു വിടുവിച്ചു പിന്നെ ശത്രുക്കളുടെ നെരെ നില്പാൻ
കഴിയാഞ്ഞപ്പൊൾ രൊമരുമായി സഖ്യത ചെയ്തു-കുറെ കാലം കഴിഞ്ഞാ
റെ അവർ ഉപായം പ്രയൊഗിച്ചു യഹൂദരാജ്യത്തെ അടക്കി രൊമയിൽ നി
ന്നു നാടുവാഴികളെ അയച്ചു വാഴിച്ചു-ഒടുവിൽ എദൊമ്യനായ ഹെരൊ
ദാവു രൊമരുടെ കുടക്കീഴിൽ‌ തന്നെ ഭരിച്ചു ഒരൊ ക്രൂരകൎമ്മങ്ങളെ നടത്തി
യപ്പൊൾ ഭക്തിയുള്ള ഇസ്രയെല്യർ ദുഃഖിച്ചു വലഞ്ഞു ചെങ്കൊൽ യഹൂ [ 100 ] ദയിൽ നിന്നു നീങ്ങി എന്നു കണ്ടു സത്യരക്ഷിതാവ് വരെണ്ടുന്ന കാലം അ
ടുത്തിരിക്കുന്നു എന്നു ഊഹിക്കയും ചെയ്തു-

മലക്യ കഴിഞ്ഞു പൊയ ശെഷം ഇസ്രയെല്യരെ ആശ്വസിപ്പിച്ചു ധൈ
ൎയ്യപ്പെടുത്തുവാൻ പ്രവാചകന്മാർ ഉദിക്കായ്കയാൽ അവർ രൊമാധികാ
രം തള്ളി ദാവിദ് സിംഹാസനത്തെ യഥാസ്ഥാനത്തിൽ ആക്കേണ്ടുന്ന
ദൈവാഭിക്തനെ വളരെ താല്പൎയ്യത്തൊടെ പ്രതീക്ഷിച്ചു-എങ്കിലും
തങ്ങളുടെ ആഗ്രഹവും ദൈവവാഗ്ദത്ത നിവൃത്തിയും തമ്മിൽ ഒക്കുകയി
ല്ല എന്നു അറിവാൻ വെഗത്തിൽ സംഗതി വന്നു. ൟ അവസ്ഥയെ തൊ
ട്ടു പ്രവാചകനായ യശയ്യ അറിയിച്ചത് ദൈവവിചാരവും വഴിയും
മനുഷ്യരുടെ വിചാരത്തിന്നും വഴിക്കും സമമല്ല-ആകാശം ഭൂമിയിൽ നി
ന്നു ഉയൎന്നു ഇരിക്കുന്നത് പൊലെ തന്നെ ദൈവവിചാരവും വഴിയും മനു
ഷ്യരുടെ വഴിവിചാരങ്ങൾ്ക്കും മീതെ ഉയൎന്നിരിക്കുന്നു-




Tellicherry Mifsion Prefs

1849