സത്യം ചൊൽവാൻ വരം തന്നരുൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
                          സത്യം
          ഭൈരവി അടതാളചായ്വവ്
                       പല്ലവി
സത്യം ചൊല്വാൻ വരം തന്നരുൾ ദേവാ
                    അനുപല്ലവി
         ക്രിസ്തനാമമെ-ടുത്തവരിലും
         സത്യമെത്രയോ ദുർല്ലഭം-
               ചരണങ്ങൾ
വഞ്ചന ചതിവെന്നിവർ സൈന്യമായ്
സഞ്ചരിക്കുന്നു നാടു നീളവെ
അഞ്ചിടാതതി ധൈര്യമായ്......... സത്യം
                   2
വ്യാജം കൊണ്ടോരോ കാര്യങ്ങൾ നേടുന്നു
യോഗ്യരായവർ തന്നെയെന്നല്ലോ
രാജ്യക്കാർ പുകഴ്-ത്തീടുന്നു-........ സത്യം
                   3
ദുഷ്ടസേനയെ നാട്ടിൽ നി-ന്നോടിക്ക
സത്യമാം ദിവ്യസൈന്യമി-ന്നോരോ
ചിത്തത്തിൽ നിരന്നീടട്ടെ-........ സത്യം
                   4.
അന്തരംഗത്തിൽ സത്യം വേണ--മല്ലോ
അന്തർഭാഗെ നീ വന്നു പാർത്തീ-ടിൽ
സത്യമപ്പോഴുണ്ടായ് വരും-........സത്യം
                   5.
ഇത്തരം ജനം വർദ്ധിച്ചു നാടെങ്ങും
സത്യത്തെ ബലമായ് പിടിച്ചു വി-
സ്തീർണ്ണമായ് പരന്നീടട്ടെ-........ സത്യം
                   6.
സത്യത്തെ പ്രതി ജീവനെ വെച്ചോനേ
സത്യം ചൊല്ലി ഞാനും മരി-ക്കുകിൽ
ഉത്തമം മഹാ ഭാഗ്യമേ-..............സത്യം